SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Pretty_girl_painting-c.jpg
What do you want me to say, by .

മ­ല­യാ­ളി­ക­ളു­ടെ കു­ടി­യേ­റ്റ ജീ­വി­ത­ത്തിൽ ഇ­ന്നു് ലോ­ക­ത്തി­ന്റെ തന്നെ മി­ടി­പ്പു­ണ്ടു്. ഭൂ­മി­യിൽ എ­വി­ടെ­യും അ­വ­ളു­ണ്ടു് എ­ന്നു് മാ­ത്ര­മ­ല്ല, മ­നു­ഷ്യാ­നു­ഭ­വ­ത്തി­ന്റെ ഏതു് സ­ന്ദർ­ഭ­ങ്ങ­ളി­ലും അവൾ ചെ­ന്നു പെ­ടു­ന്നു. യു­ദ്ധ­ങ്ങ­ളിൽ അവൾ അ­ഭ­യാർ­ത്ഥി­യാ­വു­ന്നു, വി­പ­ത്തു­ക­ളിൽ അവൾ ഇ­ര­യാ­കു­ന്നു, ഇ­പ്പോൾ ഈ മ­ഹാ­മാ­രി­യു­ടെ കാ­ല­ത്തും. അ­മേ­രി­ക്ക­യി­ലെ തന്റെ ലോ­ക്ഡൌൺ ജീ­വി­ത­ത്തെ ഒരു ഫോ­ട്ടോ എ­സ്സേ­യി­ലൂ­ടെ പ­കർ­ത്തു­ക­യാ­ണു് ക­വി­യും പ്ര­ബ­ന്ധ­കാ­രി­യു­മാ­യ ആർ­ദ്രാ മാനസി. ലേ­ഖ­ന­ത്തി­ന്റെ ഇം­ഗ്ലീ­ഷ് മൂ­ല­വും മലയാള പ­രി­ഭാ­ഷ­യു­മാ­ണു് ഇ­ന്നു് സാ­യാ­ഹ്ന പ്ര­സി­ദ്ധീ­ക­രി­യ്ക്കു­ന്ന­തു്.

സാ­യാ­ഹ്ന­പ്ര­വർ­ത്ത­കർ

മ­ഹാ­മാ­രി, കവിത, അ­തി­ജീ­വ­നം
ആർ­ദ്രാ മാനസി

ഡി­സം­ബർ അ­വ­സാ­ന­വാ­ര­ങ്ങ­ളാ­വു­മ്പോ­ഴേ­യ്ക്കും വ­ല്ലാ­ത്തൊ­രു ഭീതി എ­ന്നിൽ ഉ­റ­ഞ്ഞു­കൂ­ടാ­റു­ണ്ടു്. ഹേ­മ­ന്ത­ത്തി­ന്റെ തീ­ക്ഷ്ണ­വും ദ­യാ­ര­ഹി­ത­വു­മാ­യ ത­ണു­പ്പു്. ജീ­വ­നി­ല്ലാ­ത്ത ഇ­രു­ണ്ട ആ­കാ­ശ­ങ്ങൾ. എന്റെ അ­പ്പാർ­ട്ടു­മെ­ന്റി­നു താഴെ എന്നോ നി­ശ്ച­ല­മാ­യ തെ­രു­വു്. ഒപ്പം എ­ന്നിൽ പൂർ­ത്തി­ക­രി­ക്കാ­ത്ത­തും പൂർ­ണ്ണ­മാ­കാ­ത്ത­തു­മാ­യ അ­ഭി­ലാ­ഷ­ങ്ങ­ളു­ടെ ഒരു വർഷം കൊ­ഴി­യു­ന്ന­തി­ന്റെ നൊ­മ്പ­ര­ങ്ങ­ളും.

images/ardra-5.jpg

ഇവിടെ, ഞാൻ താ­മ­സി­ക്കു­ന്ന ന്യൂ­യോർ­ക്കിൽ ഉ­ച്ച­യ്ക്കു­ശേ­ഷം നാ­ലു­മ­ണി­യാ­കു­മ്പോ­ഴേ ഇ­രു­ളു­വാൻ തു­ട­ങ്ങും. ദിവസം അ­വ­സാ­നി­ക്കാൻ പോ­കു­ന്നു എന്ന തോ­ന്ന­ലാ­ണു് അ­തു­ള­വാ­ക്കു­ന്ന­തു്. അ­പ്പോൾ എന്റെ മ­ന­സ്സും ശ­രീ­ര­വും താനേ ഉൾ­വ­ലി­യാൻ തു­ട­ങ്ങു­ന്നു. എ­ല്ലാ­യ്പ്പോ­ഴു­മെ­ന്ന­പോ­ലെ അ­പ്പോ­ഴൊ­ക്കെ ഞാൻ എ­ന്നോ­ടു­ത­ന്നെ പ­റ­യാ­റു­ണ്ടു് വ­സ­ന്തം അ­ക­ലെ­യ­ല്ലെ­ന്നു്. സു­ഗ­ന്ധ­വാ­ഹി­യാ­യ, ദീർ­ഘ­മാ­യ പ­ക­ലു­ക­ളു­ടെ, തെ­രു­വിൽ ആ­ഹ്ലാ­ദം നി­റ­ഞ്ഞ കലപില ശ­ബ്ദ­ങ്ങ­ളു­ള്ള, ജാ­ല­ക­ത്തിൽ സൂ­ര്യ­വെ­ളി­ച്ചം നി­റ­യ്ക്കു­ന്ന വ­സ­ന്തം. ക­ഴി­ഞ്ഞ ഡി­സം­ബ­റി­ലും ഞാ­നി­തു­ത­ന്നെ­യാ­ണു് എ­ന്നോ­ടു പ­റ­ഞ്ഞു­വ­ച്ച­തു് പി­ന്നെ 2020 സ­മാ­ഗ­ത­മാ­യി. എന്റെ പ്ര­തീ­ക്ഷ­യി­ലെ ന്യൂ­യോർ­ക്ക് വ­സ­ന്ത­മാ­ക­ട്ടെ ഇ­രുൾ­ഗർ­ത്ത­ത്തി­ലാ­ണ്ടു­പോ­യി. ചു­റ്റും മ­ര­ണ­വും, രോ­ഗ­വും യാ­ത­ന­ക­ളു­മൊ­ക്കെ­യാ­യി മ­ഹാ­മാ­രി­യു­ടെ വി­ള­യാ­ട്ട­മാ­യി­രു­ന്നു.

images/ardra-1.jpg

മാർ­ച്ചി­ന്റെ തു­ട­ക്കം മുതൽ ഞാൻ വീ­ടി­നു­ള്ളിൽ ത­ന്നെ­യാ­യി­രു­ന്നു. പുതിയ യാ­ഥാർ­ത്ഥ്യ­ത്തോ­ടി­ണ­ങ്ങി­ച്ചേ­രു­വാൻ ഞാൻ നന്നേ പാ­ടു­പെ­ട്ടു. ഒരു മു­റി­യിൽ നി­ന്നും മറ്റു മു­റി­ക­ളി­ലേ­യ്ക്കു ന­ട­ക്കു­ക മാ­ത്ര­മാ­യി­രു­ന്നു എ­നി­ക്കു് ചെ­യ്യാ­നു­ണ്ടാ­യി­രു­ന്ന­തു്! ഈ ന­ട­ത്ത­ത്തിൽ വാ­തി­ലു­ക­ളും ഫർ­ണി­ച്ച­റു­ക­ളും മാ­ത്ര­മാ­യി­രു­ന്നു ഞാ­ന­റി­ഞ്ഞി­രു­ന്ന­തു് ആസന്ന വർ­ത്ത­മാ­ന­കാ­ല­വു­മാ­യി എന്നെ ബ­ന്ധ­പ്പെ­ടു­ത്തു­ന്ന­തു് അവ മാ­ത്ര­മാ­ണെ­ന്നു തോ­ന്നി.

images/ardra-6.jpg

ദി­വ­സ­വും വൈ­കി­ട്ട് ഏ­ഴു­മ­ണി­യാ­കു­മ്പോൾ ജ­നാ­ല­പ്പ­ടി­യി­ലേ­യ്ക്കു ഞാൻ ഓ­ടി­യെ­ത്തും. അ­പ്പോ­ഴാ­ണു് എന്റെ തൊ­ട്ട­യൽ­ക്കാ­രെ­യും തെ­രു­വി­നെ­തിർ­വ­ശ­ത്തു­ള്ള അ­പ്പാർ­ട്ടു­മെ­ന്റി­ലു­ള്ള­വ­രെ­യും കാ­ണു­ന്ന­തു് ന­ഗ­ര­ത്തി­ന്റെ ജീവൻ നി­ല­നിർ­ത്തു­വാൻ സ്വ­ന്തം ജീ­വി­തം­പോ­ലും മ­റ­ന്നു­പ്ര­വർ­ത്തി­ക്കു­ന്ന ആ­രോ­ഗ്യ­പ്ര­വർ­ത്ത­ക­രെ­യും മ­റ്റ­വ­ശ്യ­സേ­വ­ന­ത്തി­ലേർ­പ്പെ­ട്ട­വ­രേ­യും ഞങ്ങൾ കൈ­കൊ­ട്ടി­യും പാ­ത്ര­ങ്ങൾ കൊ­ട്ടി­യും ഓർ­മ്മി­ച്ചു. ക്ര­മേ­ണ ഇതു ഞ­ങ്ങ­ളു­ടെ ദി­ന­ച­ര്യ­യാ­യി­ത്ത­ന്നെ മാ­റി­ക്ക­ഴി­ഞ്ഞു. യ­ഥാർ­ത്ഥ­ത്തിൽ ഞ­ങ്ങ­ളു­ടെ ഉ­ത്ക­ണ്ഠ­ക­ളും ആ­ഘാ­ത­ങ്ങ­ളും ഉ­ച്ചാ­ട­നം ചെ­യ്യു­വാ­നു­ള്ള ഒ­ര­നു­ഷ്ഠാ­നം കൂ­ടി­യാ­യി­രു­ന്നു ഇതു്.

എ­നി­ക്കു വന്ന ഒരു ഓഫീസ് ഫോ­ണി­നി­ടെ എന്റെ സ്നേ­ഹി­ത അ­വ­ളു­ടെ ട്ര­ക്ക് ഡ്രൈ­വ­റാ­യ സ­ഹോ­ദ­ര­ന്റെ ട്ര­ക്ക് ശീ­തി­ക­ര­ണി ഘ­ടി­പ്പി­ച്ചു് സ­ഞ്ച­രി­ക്കു­ന്ന ശ­വ­ഗേ­ഹ­മാ­ക്കി­യ വിവരം പ­റ­ഞ്ഞു. ന­ഗ­ര­ത്തി­ലെ ശ­വ­ഗേ­ഹ­ങ്ങ­ളൊ­ക്കെ മ­രി­ച്ച­വ­രെ­ക്കൊ­ണ്ടു നി­റ­ഞ്ഞി­രി­ക്ക­ണം. മ­ര­ണ­ത്തെ ഇ­പ്പോ­ഴും അ­തി­ജീ­വി­ക്കു­ന്ന­തിൽ ചി­ല­പ്പോ­ഴെ­ങ്കി­ലും നി­സ്സ­ഹാ­യ­ത­യാ­ലും കു­റ്റ­ബോ­ധ­ത്താ­ലും ഞാൻ വീർ­പ്പു­മു­ട്ടി. മറ്റു ചി­ല­പ്പോൾ സ്വയം അ­പ്ര­ത്യ­ക്ഷ­യാ­കു­വാൻ ഞാ­നൊ­രി­ടം തേടി. ഈ ക്രൂ­ര­മാ­യ ലോ­ക­ത്തെ മ­റി­ക­ട­ന്നു് മ­റ്റൊ­രു ലോ­ക­ത്തെ­ത്തു­വാൻ ഞാ­നാ­ഗ്ര­ഹി­ച്ചു. മെ­ല്ലെ­യാ­ണു് ഞാ­നാ­ഗ്ര­ഹി­ച്ച ലോകം ക­വി­ത­യു­ടേ­താ­ണെ­ന്നു് വി­സ്മ­യ­ത്തോ­ടെ ഞാൻ തി­രി­ച്ച­റി­ഞ്ഞ­തു്. സ­ന്ദേ­ഹ­ങ്ങ­ളേ­തു­മി­ല്ലാ­തെ കവിത എന്നെ സ്വീ­ക­രി­ക്കു­മെ­ന്നു­റ­പ്പു­ണ്ടാ­യി­രു­ന്നു.

images/ardra-4.jpg

എ­ത്ര­യോ ആ­ഴ്ച­കൾ തു­ടർ­ച്ച­യാ­യി ലോക ക­വി­ത­ക­ളു­ടെ ഭാ­ഷാ­ന്ത­ര­ങ്ങൾ ഞാൻ വാ­യി­ക്കു­ക­യാ­യി­രു­ന്നു! കൊ­റി­യൻ, ഇ­ന്ത്യൻ, ചൈ­നീ­സ്, ജാ­പ്പ­നീ­സ്, യൂ­റോ­പ്യൻ, അ­മേ­രി­ക്കൻ എ­ല്ലാം. ഈ സാ­ഹ­ച­ര്യ­ത്തിൽ നി­ന്നും ത­ങ്ങ­ളിൽ നി­ന്നു ത­ന്നെ­യും ആദേശം ചെ­യ്യ­പ്പെ­ട്ട­താ­യ തോ­ന്ന­ലു­കൾ പു­ലർ­ത്തു­ന്ന ധാ­രാ­ളം മ­നു­ഷ്യ­രു­ണ്ടെ­ന്നു് എ­നി­ക്ക­റി­യാം. ഞാൻ അന്നു വാ­യി­ച്ച ക­വി­ത­കൾ മി­ക്ക­പ്പോ­ഴും പേ­രു­ക­ളി­ല്ലാ­ത്ത ന­മ്മു­ടെ വി­കാ­ര­ങ്ങ­ളോ­ടും വി­സ്മ­യ­ങ്ങ­ളോ­ടും ത­ന്നെ­യാ­ണു് സം­വ­ദി­ച്ചി­രു­ന്ന­തു്.

കുറെ വർ­ഷ­ങ്ങൾ­ക്കു­മുൻ­പു് ന്യൂ­യോർ­ക്കിൽ എ­ത്തി­യ നാൾ മുതൽ ഇ­വി­ടു­ത്തെ ബ്രൂ­ക്ക്ലിൻ ബൊ­ട്ടാ­ണി­ക്കൽ ഗാർ­ഡ­നിൽ വർ­ഷം­തോ­റും ഏ­പ്രി­ലിൽ കൊ­ണ്ടാ­ടു­ന്ന “സ­ക്കു­റ മ­റ്റ്സു­റി’ എന്ന ജാ­പ്പ­നീ­സ് ചെറി ബ്ലോ­സം ഫെ­സ്റ്റി­വ­ലിൽ പ­ങ്കെ­ടു­ക്ക­ണ­മെ­ന്നു് തീ­വ്ര­മാ­യി ആ­ഗ്ര­ഹി­ച്ചി­രു­ന്നു. പല കാ­ര­ണ­ങ്ങൾ കൊ­ണ്ടും അതു ന­ട­ന്നി­ല്ല. ആ നി­രാ­ശ­യെ മാ­റ്റി നിർ­ത്തി­ക്കൊ­ണ്ടു് ഇ­ക്കു­റി ഞാ­നെ­ന്റെ ജാ­ല­ക­ത്തി­ലൂ­ടെ “കാലറി പെയർ” വൃ­ക്ഷ­ത്തിൽ സൂ­ര്യൻ അ­ടി­മു­ടി സ­ഞ്ച­രി­ക്കു­ന്ന­തു നോ­ക്കി­നി­ന്നു. മാർ­ച്ച് മ­ദ്ധ്യ­ത്തോ­ടെ അതു മ­ഞ്ഞി­ന്റെ നി­റ­മു­ള്ള വെ­ള്ള­പ്പൂ­ക്കൾ ദേ­ഹ­മാ­സ­ക­ലം ചൂ­ടി­നി­ന്നു. സ­ക്കു­റ മ­റ്റ്സു­റി എ­നി­ക്കു­വേ­ണ്ടി ജാ­ല­ക­ത്തി­ലൂ­ടെ വി­രു­ന്നു വ­ന്ന­താ­യി­രി­ക്ക­ണം അ­തെ­ന്നു ഞാ­നെ­ന്നെ വി­ശ്വ­സി­പ്പി­ച്ചു. ക­ഴി­ഞ്ഞ മാർ­ച്ച് പ­തി­ന­ഞ്ചി­നാ­യി­രു­ന്നു ആ കാഴ്ച ഞാൻ ക­ണ്ട­തു് അന്നു ഞാൻ ചൈ­നീ­സ് കവി ചാങ് യു (1333–1385)വി­ന്റെ കവിത വീ­ണ്ടും വാ­യി­ച്ചു. ഹേ­മ­ന്ത­ത്തി­ലെ തി­ള­ങ്ങു­ന്ന പൂ­ക്ക­ളെ നോ­ക്കി കവി തന്റെ ‘സു­ഗ­ന്ധ­ത്തെ കേൾ­ക്കാ­നു­ള്ള പ­വി­ലി­യൻ’ എന്ന ക­വി­ത­യിൽ ഇ­ങ്ങ­നെ കു­റി­ച്ചു.

“മ­റ്റു­ള്ള­വർ അവയെ പ­ല­കു­റി

മ­ണ­ത്തു­നോ­ക്കാ­മെ­ന്നു് പ്ര­തീ­ക്ഷി­ക്കു­ന്നു.

പക്ഷേ, എന്റെ കർ­ണ്ണ­പു­ട­ങ്ങ­ളെ

കൂ­ട്ടു­പി­ടി­ക്കാ­നാ­ണെ­നി­ക്കി­ഷ്ടം.

സു­ഗ­ന്ധം ര­ത്ന­തു­ല്യ­മാ­യ ഗാ­ന­ങ്ങ­ളു­തിർ­ക്കു­ന്നു.

അവ ഉ­ച്ച­ത്തിൽ പാ­ടു­മ്പോൾ

എന്റെ ആ­ഹ്ലാ­ദ­ത്തി­ന­തി­രി­ല്ല.

ശ­ബ്ദ­ത്തി­നു സു­ഗ­ന്ധ­മി­ല്ലെ­ന്നു്

ആ­രാ­ണു് പ­റ­ഞ്ഞ­തു്?”

(ഇം­ഗ്ലീ­ഷ് ഭാ­ഷാ­ന്ത­രം: ജൊ­നാ­തൻ ചാ­വ്സ്)

images/ardra-3.jpg

വി­ചി­ത്ര­മാ­യ വ­ഴി­ക­ളു­ള്ള ഇ­ന്ദ്രി­യ­ങ്ങ­ളെ­ക്കു­റി­ച്ചാ­ണു് കവിത പ­റ­യു­ന്ന­തു്—കാ­ണാ­നു­ള്ള­വ­യെ കേൾ­ക്കാൻ ക­ഴി­യു­ന്ന­തി­നേ­യും, കേൾ­ക്കാ­നു­ള്ള­വ­യെ കാണാൻ ക­ഴി­യു­ന്ന­തി­നെ­യും കു­റി­ച്ചു്. സ­ന്തോ­ഷ­ത്തി­ന്റെ മ­റ്റൊ­രു തു­രു­ത്തി­ലെ­ത്തി­യ­താ­യി എ­നി­ക്കു­തോ­ന്നി. വർ­ത്ത­മാ­ന­കാ­ല­ത്തി­ന്റെ ഉ­ദ്വി­ഗ്ന­ത­ക­ളെ രേ­ഖ­പ്പെ­ടു­ത്തു­വാൻ ഞാ­നൊ­രു പുതിയ മാർ­ഗ്ഗം ക­ണ്ടെ­ത്തു­ക­യാ­യി­രു­ന്നി­രി­ക്ക­ണം. ഞാൻ സ­ങ്കൽ­പ്പി­ക്കാൻ തു­ട­ങ്ങി. ഏ­താ­നും ആ­ഴ്ച­കൾ­ക്ക­പ്പു­റം ത­ളി­രി­ട്ട ചി­ല്ല­ക­ളിൽ കു­രു­ന്നി­ല­ക­ളു­മാ­യി നിൽ­ക്കു­ന്ന കാലറി പെ­യ­റി­ലെ ശ്വേ­ത­പു­ഷ്പ­ങ്ങൾ തെ­രു­വിൽ പ­ര­വ­താ­നി വി­രി­ച്ച വേ­ന­ലി­നു സ്വാ­ഗ­ത­മോ­തും. അ­പ്പോൾ സൂ­ര്യൻ ക­ത്തി­ജ്ജ്വ­ലി­ക്കു­ക­യാ­യി­രി­ക്കാം. പി­ന്നെ­യും ഒ­രാ­ഴ്ച­യ്ക്കു­ശേ­ഷം മാർ­ച്ച് 22 മുതൽ ഋ­തു­സം­ക്ര­മ­ണ­ങ്ങ­ളെ വ്യാ­ഖ്യാ­നി­ക്കു­വാ­നും മ­ന­സ്സിൽ തോ­ന്നി­യ­തൊ­ക്കെ പ്ര­ക­ടി­പ്പി­ക്കു­ന്ന­തി­നു­മാ­യി ഞാൻ ട്വി­റ്റ­റിൽ ഒരു ക­വി­താ­പം­ക്തി ആ­രം­ഭി­ച്ചു. ‘ക്വാ­റ­ന്റൈൻ വരികൾ’ എന്ന ഹാ­ഷ്ടാ­ഗിൽ ഓരോ ദി­വ­സ­വും ഓരോ കവിത പ­ങ്കു­വെ­ച്ചു. അ­ത്ഭു­ത­മെ­ന്നോ­ണം ഞാൻ 100 ക­വി­ത­കൾ പൂർ­ത്തി­യാ­ക്കി!

“ ദി­നം­തോ­റു­മു­ള്ള ഈ വരികൾ കാ­ല­ത്തെ പി­ന്തു­ട­രു­വാ­നു­ള്ള കൌ­തു­ക­ക­ര­മാ­യ ഒരു മാ­ന്ത്രി­ക­ച്ച­ര­ടാ­ണു്” ഒരു സു­ഹൃ­ത്തു് ട്വി­റ്റ­റിൽ കു­റി­ച്ചു.

ദി­വ­സ­വു­മു­ള്ള ഈ വ്യാ­യാ­മം ജാ­ല­ക­ത്തി­ന­പ്പു­റ­ത്തു് മാ­റി­മ­റി­യു­ന്ന ഋ­തു­ക്ക­ളെ ഓർ­മ്മി­പ്പി­ച്ചു­കൊ­ണ്ടേ­യി­രു­ന്നു.

“ നി­ങ്ങൾ പഴകി ജീർ­ണ്ണി­ച്ച ഒരു വീ­ടി­നെ­പ്പോ­ലെ­യു­ണ്ടു്”ചീ­കി­യൊ­തു­ക്കാ­ത്ത എന്റെ ത­ല­മു­ടി­യും ത­ളർ­ന്ന ഭാ­വ­വും ക­ണ്ടു് എന്റെ ഭർ­ത്താ­വു് ത­മാ­ശ­യെ­ന്നോ­ണം പ­റ­ഞ്ഞു.

“അ­ടി­ച്ചേ­ല്പി­ക്ക­പ്പെ­ട്ട ഈ ക്വാ­റ­ന്റൈൻ കൊ­ണ്ടു് അ­ങ്ക­ഗ­ണി­ത രീ­തി­യി­ല­ല്ല, മ­റി­ച്ച് ക്ഷേ­ത്ര­ഗ­ണി­ത രീ­തി­യി­ലാ­ണു് ഞാൻ വ­യ­സ്സാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്ന­തു്” മ­റു­പ­ടി­യാ­യി ഞാൻ പ­റ­ഞ്ഞു. ഹെയ്ൻ (794–1185) കാ­ല­ഘ­ട്ട­ത്തി­ലെ ജാ­പ്പാ­നീ­സ് കവി ഓനോ കൊ­മാ­ച്ചി­യു­ടെ കവിത ഞാ­നോർ­മ്മി­ച്ചു.

“പൂ­വി­ന്റെ നി­റ­ങ്ങൾ മങ്ങി,

നിർ­ത്താ­തെ പെ­യ്യു­ന്ന മ­ഴ­പോ­ലെ,

ചി­ന്ത­ക­ളിൽ ന­ഷ്ട­പ്പെ­ട്ട പോലെ,

ഞാൻ വ­യ­സ്സാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്നു.”

(ഇം­ഗ്ലീ­ഷ് ഭാ­ഷാ­ന്ത­രം: കെ­ന്ന­ത്ത് റെ­ക്സ്റോ­ത്ത്)

images/ardra-2.jpg

ഈ മ­ഹാ­മാ­രി­യ്ക്കി­ട­യിൽ അ­പ്ര­ത്യ­ക്ഷ­മാ­കു­ന്ന ന­മ്മു­ടെ ജീ­വി­ത­ങ്ങ­ളു­ടെ സ­ത്ത­യെ കൊ­മാ­ച്ചി വാ­റ്റി­യെ­ടു­ത്ത­തെ­ങ്ങ­നെ­യെ­ന്നു ഞാ­ന­ത്ഭു­ത­പ്പെ­ട്ടു. ജീ­വി­തം പൊ­ടു­ന്ന­നെ ദുർ­ബ്ബ­ല­വും ക്ഷ­ണി­ക­വു­മാ­യി­ത്തീർ­ന്ന­തു­പോ­ലെ. അ­പ്ര­തീ­ക്ഷി­ത­മാ­യി സർ­വ്വ­വും ശി­ഥി­ല­മാ­കു­മ്പോൽ നാം ത­മ്മിൽ നി­ന്നു ത­ന്നെ­യോ, ബാ­ഹ്യ­ലോ­ക­ത്തു­നി­ന്നോ ഉ­ത്ത­ര­ങ്ങൾ തേ­ടു­മെ­ന്നു ഞാൻ മ­ന­സ്സി­ലാ­ക്കി. കൊ­മാ­ച്ചി­യു­ടെ ക­വി­ത­കൾ വ്യാ­പ­ക­മാ­യി ഭാ­ഷാ­ന്ത­രം ന­ട­ത്തി­യി­ട്ടു­ള്ള ജെയിൻ ഹർഷ് ഫീൽഡ് എ­ഴു­തു­ന്നു, “കവിത നമ്മെ ന­മ്മി­ലേ­യ്ക്കു തന്നെ ന­യി­ക്കു­ന്നു, ഒപ്പം ന­മ്മിൽ നി­ന്നു് അ­ക­ലേ­യ്ക്കും”.

പു­റ­ത്തെ അ­ട­യാ­ള­ങ്ങൾ­ക്കാ­യി ഞാൻ ജാ­ല­ക­ത്തി­ലൂ­ടെ സൂ­ക്ഷ്മ­മാ­യി നി­രീ­ക്ഷി­ക്കാൻ തു­ട­ങ്ങി. മാ­സ­ങ്ങൾ ക­ട­ന്നു­പോ­ക­വേ, ജാ­ല­ക­വി­രി­ക­ളു­ടെ മറ നീ­ക്കി­യ­പ്പോൾ വെ­ളി­യി­ലെ ചാ­റ്റൽ മ­ഴ­യു­ടെ ഗന്ധം എ­നി­ക്ക­നു­ഭ­വ­പ്പെ­ട്ടു. കി­ളി­ക­ളു­ടെ ശ­ബ്ദ­ങ്ങൾ കേ­ട്ടു­തു­ട­ങ്ങി. ഒരു ദിവസം ഒരു ചു­വ­ന്ന ജേ പക്ഷി ജാ­ല­ക­ത്തി­നു കോ­ണോ­ടു­കോ­ണാ­യി പ­റ­ക്കു­ന്ന­തു ഞാൻ കണ്ടു. പറവയെ ശ്ര­ദ്ധി­ച്ചു­കൊ­ണ്ടി­രു­ന്ന­പ്പോൾ വ­സ­ന്തം മെ­ല്ലെ നി­ശ്ശ­ബ്ദ­മാ­യി പിൻ­വാ­ങ്ങി. ഞാ­നെ­ന്നോ­ടു­ത­ന്നെ പ­റ­ഞ്ഞു, വൈ­കാ­തെ ഒ­രി­യ്ക്കൽ കൂടി ഹേ­മ­ന്തം ഇ­വി­ടെ­യെ­ത്തും.

(ഇം­ഗ്ലീ­ഷിൽ നി­ന്നു വി­വർ­ത്ത­നം: മേഘ്ന)

New ways of being: Poetry amid a pandemic
ആർ­ദ്രാ മാനസി

By the last weeks of December, I usually find that a certain dread begins to take shape within me. Outside, the winter cold is harsh and unrelenting, the skies are lifeless and dark and the street on which my apartment stands has long gone silent. Alongside, the despair of another year gone by reminds me of unfulfilled and unfinished promises to myself. In New York where I live, it begins to go dark by four-​thirty in the afternoon. It feels as if the day has come to an end. And my mind and body begin to withdraw and pause. Then, every so often, I tell myself that spring can’t be far. Spring with its fragrances, long days, happy chatter in the streets and sunlight that floods my windows. This is what I told myself last December. But then, 2020 arrived. What followed in New York during the months of spring this year were some of the darkest months, with death and misery in many corners due to the pandemic.

images/ardra-5.jpg

Since early March, I have stayed indoors and struggled to make sense of this new reality. I walked from one room to another, trying to feel the doors and furniture—as if they were the only signs that tethered me to my immediate present. At 7 PM every day, I rushed to the window to join my neighbors (and others across the city) who showed up at their windows—as we clapped our hands and banged utensils to remember the sacrifice of health workers and other essential workers who risked their lives to keep the city alive. This had become a part of our lives—a daily ritual and an exorcism of our anxieties and traumas. During an office call, a colleague shared with us how her brother who was a driver had to convert his truck into a refrigerated “mobile morgue”. The city’s mortuaries had run out of space for its dead. On occasions, I felt helpless and guilty, for the mere act of surviving. On others, I longed for a place to disappear, to simply sidestep this world that I found myself in. Slowly, poetry became that place which would take me in without questions.

images/ardra-1.jpg

For weeks on end, I read world poetry through translations—Korean, Indian, Chinese, Japanese, European and American. Like me, I knew there were people who felt displaced from this moment and, perhaps, from themselves too. The language of the poems I read, on occasion, spoke to emotions and wonders for which we did not have names. Since first arriving in New York some years ago, I have wanted to go see the Sakura Matsuri in April—the annual Japanese cherry blossom festival—at the Brooklyn Botanic Garden. For one or the other reasons, that has never happened. This year, putting aside that disappointment, I watched the sun travel down the Callery Pear tree outside my window. In the middle of March, the tree burst with its snow-​white blossoms. The Sakura must be here, I thought. To mark that day, March 15th, I reread a poem by the Chinese poet Chang Yu (1333–1385). Looking at the “bright flowers of the cold season”, Yu writes in his poem ‘The Pavilion For Listening to Fragrances’.

images/ardra-6.jpg

“Others are hoping to smell them a few times,

but I prefer to use my ears!

The fragrance sends forth jewel—like songs;

singing them aloud, I feel such joy!

And who says there is no fragrance in sound?”

(Translated by Jonathan Chaves.)

The poem speaks about senses in unexpected ways—hearing things that you can see and seeing things that you can hear. I felt a great sense of happiness, as if I had found a new way of registering the present. As I stood at the window, I imagined how in few weeks, the white blooms of the Callery Pear will carpet the streets and will make way for summer, with its green shoots, tender leaves, and a fierce sun.

images/ardra-4.jpg

A week later, on March 22nd, in an effort to annotate this change of seasons and all that I felt within, I started a personal project where I posted one poem a day on Twitter with the hashtag #QuarantineVerses. Through some minor miracle, I completed posting 100 poems. “Your daily journal of verses is an interesting way of tracking time”, a friend wrote to me on Twitter. This daily exercise was a way to remind myself of the changing seasons outside my window. My husband joked that I had begun to look like a “decrepit building”, with my unkempt hair and a sense of ennui. I told him that I was aging geometrically across this self-​imposed quarantine and not arithmetically. I remembered reading Ono no Komachi from the Japanese Heian period (794–1185) who wrote,

“The colors of the flower fade

as the long rains fall,

as lost in thought,

I grow older.”

(Translated by Kenneth Rexroth.)

images/ardra-3.jpg

I was struck by how Komachi distilled the essence of our vanishing lives amidst this pandemic. Life suddenly was colored by fragility and transience. When things fall apart, I realized we seek answers within ourselves and, to my surprise, as well as in the world outside. Jane Hirshfield, who has extensively translated Komachi, writes: “Poetry leads us into the self, but also away from it”.

images/ardra-2.jpg

I began to start looking more carefully, for signs outside my window. As the months passed, when I moved my windows curtains, I could almost smell the light rain. I could hear the birds. And one day, I spotted a red Jay fly diagonally across my window. As I watched the bird, spring began to retreat, quietly. And, before long, I told myself, winter will be here once more.

ആർ­ദ്രാ മാനസി
images/Ardra.png

ന്യൂ­യോർ­ക്കിൽ താമസം. യു. എസ്., യു. കെ., ഇ­ന്ത്യ തു­ട­ങ്ങി­യ രാ­ജ്യ­ങ്ങ­ളിൽ ആ­നു­കാ­ലി­ക­ങ്ങ­ളി­ലും സ­മാ­ഹാ­ര­ങ്ങ­ളി­ലും ക­വി­ത­കൾ പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ടു്. 2020-ൽ ഒരു അ­ന്താ­രാ­ഷ്ട്ര ഓൺലൈൻ എ­ക്സി­ബി­ഷ­നാ­യ IGNITE—From Within the Confines”-ൽ തന്റെ കൃ­തി­കൾ പ്ര­കാ­ശി­പ്പി­ച്ചു­കൊ­ണ്ടു് ക­ലാ­കാ­ര­ന്മാ­രു­ടേ­യും ക­വി­ക­ളു­ടേ­യും ചി­ന്ത­ക­ളെ COVID-​19 എന്ന പ­കർ­ച്ച­വ്യാ­ധി­യു­ടെ നേർ­ക്കു് തി­രി­ച്ചു­വി­ടാൻ ആർ­ദ്ര­യ്ക്കു് ക­ഴി­ഞ്ഞു. റ­ട്ജേ­ഴ്സ് യൂ­ണി­വേ­ഴ്സി­റ്റി­യി­ലെ ‘സെ­ന്റർ ഫോർ വി­മൻ­സ് ഗ്ലോ­ബൽ ലീ­ഡർ­ഷി­പ്പ്’ (CWGL)-ൽ പ്ര­വർ­ത്തി­യ്ക്കു­ന്നു.

Colophon

Title: Mahamari, Kavitha, Athijeevanam (ml: മ­ഹാ­മാ­രി, കവിത, അ­തി­ജീ­വ­നം).

Author(s): Ardra Manasi.

First publication details: Sayahna Foundation; Trivandrum, Kerala; 2021-06-18.

Deafult language: ml, Malayalam.

Keywords: Article, Ardra Manasi, Mahamari, Kavitha, Athijeevanam, ആർ­ദ്രാ മാനസി, മ­ഹാ­മാ­രി, കവിത, അ­തി­ജീ­വ­നം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 14, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: What do you want me to say, by . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.