എല്ലാ മനുഷ്യരുടേയും ഉള്ളിൽ ജന്മസിദ്ധമായ കഴിവുകൾ ഒളിഞ്ഞുകിടപ്പുണ്ടു്. ആ കഴിവുകൾ തിരിച്ചറിഞ്ഞു് അവയെ വളർത്തുവാൻ ശ്രമിക്കുന്നവർക്കായി ഒരു വേദി/മാധ്യമം ആവുകയാണു് സായാഹ്ന. ആശ, പി. എം. വരച്ച ചില ചിത്രങ്ങളാണു് ഇന്നു് സായാഹ്നയിൽ ഉൾപ്പെടുത്തിയിരിക്കുന്നതു്. ക്യാൻവാസ്, ഗ്ലാസ്, തുണി, ടെറാക്കോട്ട തുടങ്ങിയ വസ്തുക്കളിൽ ഓയിൽ, അക്രിലിക്, ഫാബ്രിക് പെയിന്റുകൾ ഉപയോഗിച്ചാണു് കൂടുതൽ ചിത്രങ്ങളും വരച്ചിട്ടുള്ളതു്. —സായാഹ്നപ്രവർത്തകർ
തിരുവനന്തപുരം ജില്ലയിലെ പേയാടു് സ്വദേശിനി. മൈക്രോ ബയോളജിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടു്. ഇപ്പോൾ എസ്. ടി. എം. ഡോക്സിൽ കോപ്പി എഡിറ്റർ ആയി ജോലി ചെയ്യുന്നു. ചെറുപ്പകാലം മുതൽക്കെ ക്രാഫ്റ്റിലും ആർട്ടിലും താൽപര്യം ഉള്ളതിനാൽ ഒഴിവു് സമയം അതിലേയ്ക്കായി വിനിയോഗിക്കുന്നു.