എല്ലാ മനുഷ്യരുടേയും ഉള്ളിൽ ജന്മസിദ്ധമായ കഴിവുകൾ ഒളിഞ്ഞുകിടപ്പുണ്ടു്. ആ കഴിവുകൾ തിരിച്ചറിഞ്ഞു് അവയെ വളർത്തുവാൻ ശ്രമിക്കുന്നവർക്കായി ഒരു വേദി/മാധ്യമം ആവുകയാണു് സായാഹ്ന. ആശ, യു. ജി. വരച്ച വിവിധതരം ചിത്രങ്ങളുടെ ശേഖരമാണു് ഇന്നു് സായാഹ്ന റിലീസിനു് ഉൾപ്പെടുത്തിയിരിക്കുന്നതു്. —സായാഹ്ന പ്രവർത്തകർ
വി. ഗോപാലകൃഷ്ണൻ എൻ. ഉഷകുമാരി എന്നിവരുടെ രണ്ടു മക്കളിൽ ഇളയവളായി തിരുവനന്തപുരത്തു് നെയ്യാറ്റിൻകരയിൽ ജനനം. സഹോദരി അശ്വതി, യു. ജി. കേരള സർവ്വകലാശാലയിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം. കഴിഞ്ഞ രണ്ടു വർഷക്കാലമായി ടൈപ്പ് സെറ്റിംഗ് സ്ഥാപനമായ എസ്. ടി. എം. ഡോക്സിൽ ജോലി ചെയ്തു വരുന്നു.