images/AE_Backus.jpg
Larry Stevens, painting by Blacklistedperson .
Wind and Light
Asokakumar Edasseri, Jayasree

(A poem by Edasseri Govindan Nair translated from Malayalam by Asokakumar Edasseri & Jayasree)

This poem was inspired by the memories of the deep anxiety I had about my pregnant wife, during the most difficult time of my life.—The Poet

images/edassery-kattu-1.jpg

Like looming elephants, they come;

The Eastern Winds! Do you not hear

The trumpeting sounds reverberating

Off the walls of the Palakkad pass![1]

They enter the banks of river Perar[2]

Each year, in time to frolic,

Feasting on the fragrance

Of the flower festooned

Areca palm groves. Behold!

Are they not rubbing the palm trees

With their temporin[3] oozing cheeks;

Are they not shaking trees violently

knocking off leaves aimlessly along;

Spraying droplets with raised trunks;

Winds they are not, but

A herd of bull elephants!

A rare, alluring, dreadful sight!

From the valley afar, up till here,

It’s not a range of trees, but

Huge waves; hear them roar.

‘Eternal mothers’[4] of the world,

The animate and the inanimate,

Fleeing with dishevelled hair

From its irrepressible might;

Sky syncing with the enfeebled clouds

Earth camouflaged in a dust robe.

In my orchard, the honey-mango sapling

Planted adeptly, watered and well nurtured

Sprouted fine leaves, grew lush, and

Blossomed for the first time; and I thought,

Which ‘Dasantharam’[5] it chose to blossom!

ls it for offering final rites to the ominous

Incessant ruthless gale, that this blessedness

Was born after numerous penances!

Blooming in abundance, like sparklers,

It radiates overwhelming brilliance!

The rising sun adorns the beloved

With golden rays again, and again.

Golden wings leaving the inflorescence

Of the coconut tree, dance around!

My heart stands still for a moment,

Forgetful of the surroundings… Like Kajal[6] applied to the sky getting smeared,

The great mountain in the east, looms large;

Red Kumkum flows from above

Fine waves of mist spread along.

Mango trees dense with golden blooms

Aa ha! Light in all its solendour, sways

In the wind, bright and colourful!

Helpless I am, as if watching from afar

A child standing playfully,

On the collapsing river bank,

Perilously facing the raging flow;

My mind goes berserk,

Watching the mango tree, with its

Frail twigs dense with inflorescence,

Reeling under the fury of the tempest.

Not all the darkness of a no-moon[7] night

can hide the brightness of a tiny silver star;

The blooms on my tree swelled

into tender mangoes!

Oh! Mighty tempest!

Who, ever thought that,

Thou, who uproots everything in your path,

would lovingly shower pollen

on the blossoms?

Oh! the frail one;

when thou attain motherhood

Hostile forces gently

rock the cradle of your baby

Thy word, the controlling force

of the universe!

Not I be surprised; if the waves of the ocean

Rose to form the walls of the birthing room,[8]

Or the leaping wild flames became

Foster mother to the wingless nestlings.[9]

കുറിപ്പുകൾ

[1] Palakkad pass is on the mountains generally known as the western ghats. However, this mountain range is on the eastern side of Kerala. It allows the dry eastern winds originating from Bay of Bengal to lash Palakkad and neighbouring districts in Kerala during January end through February. The wind that comes through this pass is so strong that it will shake even the roots of the trees.

[2] River Perar flows mainly through Malappuram and Palakkad districts of Kerala. This river is also known as Bharathapuzha or Nila. The bridge in Edasseri’s poem ‘Kuttippuram Bridge’ is built on this river.

[3] Temporin is the secretion produced by the temporal glands of male elephant during the time of Musth.

[4] In Puranas, earth and sky are known as the ‘eternal mothers’ of the world; of both the animate and the inanimate.

[5] Dasantharam—Change of a planetary stage as per astrology; implying that it selected a bad time to blossom.

[6] Kajal, mashikkoottu or Kanmashi is a thick paste jet black in colour, and is used as a cosmetic by women. This is applied in the eyes of women usually in a thin line. At times, the Kajal will spread below the eyes, may be due to sweating. Note that the sky is mentioned as one of the eternal mothers, so naturally Kajal is applied!

[7] No-moon night: In Malayalam the word used is “Darshaneseedham” means a night without moon. Since “new moon” night has a crescent (even if it is for a small time period), the word “no-moon” is used to indicate absolute darkness.

[8] The waves of the ocean rose to form the walls of the birthing room: This has reference to the story from the Indian epic Mahabharatha. Upon the birth of Krishna at mid night in the dark cells of the prison of King Kamsa, Vasudeva, the baby’s father took him to Nandagopa, his friend; otherwise, Kamsa would have killed the child. It is said that there was heavy storm and rain on that night. Not just the guards, the entire universe was in a state of stupor. Vasudeva noticed that the iron chains on his feet had unfastened. The prison doors were wide open. When Vasudeva came out of the cell carrying the baby in his hands, the thousand hooded serpent Anantha formed a canopy with his hoods to protect the baby from the torrential rain. Vasudeva, with Krishna in his arms reached Yamuna, which was in full spate. Nevertheless, when he stepped into the river, he found the waters of the river parting to give way for him to cross over with Krishna. After seeing for himself that the hostile tempest helped in pollinating the flowers, the poet states that he wouldn’t be surprised (not the river) even if the ocean, parted ways for making the birthing walls for the new born.

[9] Foster mother to the wingless nestlings: This too has reference to a story from Mahabharatha and is taken from ‘Khandava Vana Parva’. During the Khandava forest fire, bird Jaritha’s babies on the tree top nest were nestlings; wings yet to grow. As it was impossible for them to fly and escape the wrath of the forest fire, they urged their mother to leave them to fate and escape. Their contention was that if Jaritha escapes, she can produce babies in future. If she also succumbs to the fire, then there will not be anyone in their species. Jarita, with deep sorrow left the babies praying Lord Agni to save her babies. The story tells us that the babies were protected by Agni, as the fire did not approach the tree where the nest was. After seeing the role of the tempest in pollination, the poet states that he wouldn’t be surprised the leaping fire even if acted as foster mother to the wingless nestlings.

Notes by the translators

First published in Mathrubhumi Weekly, January 3, 1960.

Translated during April—May—June 2021 when all of us were, and are still reeling under the pandemic.

Thanks are due to all those, especially Professor Sathi Devi and Ajith Kumar, who contributed in making this translation as good as possible.

കാറ്റും വെളിച്ചവും

(ഇടശ്ശേരി ഗോവിന്ദൻ നായരുടെ കവിത)

images/edassery-kattu-1.jpg

ആന വരുന്നതു പോലെ വരുന്നു

കിഴക്കൻ കാറ്റുകൾ; കേൾക്കുന്നീലേ,

പാലക്കാടൻ തുറയുടെ ചുമരുക-

ളൊലികൊള്ളുന്നൊരു ചിന്നംവിളികൾ.

കാലേ കാലേ പേരാറിൻകര

പൂകാറുണ്ടിവ പൂക്കുലവിരികെ-

ച്ചേലേന്തുന്ന കവുങ്ങിൻ തോപ്പിൽ-

സ്സൗരഭമുണ്ടു കളിച്ചു പുളയ്ക്കാൻ.

മദജലമൂറും കവിൾകൾ കരിമ്പന-

തോറുമുരയ്ക്കുകയല്ലേ, നോക്കൂ

മരനിര നിന്നുകുലുക്കിച്ചറുപറെ-

യിലകൾ കൊഴിക്കുകയല്ലേ നീളേ.

തുമ്പിക്കൈകളുയർത്തിപ്പാറ്റുക-

യല്ലേ ശീകര,മെന്തിതു കാറ്റോ;

കൊമ്പന്മാരുടെ യൂഥം തന്നേ!

അസുലഭമോഹനഭീകരദൃശ്യം!

ദൂരെത്താഴ്‌വര മുതലിങ്ങോളം

ഭൂരുഹപംക്തികളല്ലാ, വൻതിര-

മാലകളത്രേ, കേൾക്കുകിരമ്പൽ;

അതിന്റെയദമ്യബലത്തിൻ മുമ്പിൽ

തലമുടി ചിതറിപ്പായുകയല്ലോ

നിഖിലചരാചരനിത്യാംബികമാർ,

തളരും മുകിലിൻ വടിവിൽ ദ്യോവും

ധൂളീപടലച്ചലമൊടു ഭൂവും!

എന്നുടെ തോപ്പിൽത്തിറമൊടു നട്ടു-

നനച്ചു നറുംതളിരുട്ടു വളർന്നൊരു

തേന്മാവിൻതൈ പൂത്തു നടാടേ;

പൂത്ത ദശാന്തരമേതെന്നോർപ്പൂ

നിരയനിരന്തരനിർദ്ദയവാത്യ

യ്ക്കരിയും തിരിയും വയ്ക്കാനോ ഹാ,

നിരവധി നിരവധി നോൽമ്പുകൾ നോറ്റൊരു

പുണ്യം വന്നു പിറന്നതൊടുക്കം!

പൂത്തിരിപോലേ നിറയെപ്പൂത്തു-

വികസ്വരശോഭ വഴിഞ്ഞൊഴുകുന്നു;

പേർത്തും പേർത്തും ബാലാതപരുചി

പൊന്നണിയിപ്പൂ പൊന്നോമനയെ:

നൃത്തം വയ്പ്പൂ തെങ്ങിൻ പൂക്കുല-

വിട്ടുവരും സൗവർണ്ണച്ചിറകുകൾ:

ചിത്തം പരിസരവിസ്മൃതി പൂണ്ടൊരു

നിമിഷം നിൽപ്പൂ നിഷ്പന്ദിതമായ്.

ആകാശത്തിനു തേച്ച മഷിക്കൂ

ട്ടൂറിക്കൂടിയപോലെ കിഴക്കൻ-

നീലമഹാമല കാണ്മൂ; കുങ്കുമ

ശോണിമയൊഴുകിവരുന്നു മേലേ;

നേരിയ മഞ്ഞല നീളേ; കാഞ്ചന-

മഞ്ജുളമഞ്ജരി തിങ്ങും മാവുകൾ;

ആഹാ, കാറ്റിലുലഞ്ഞലകൊള്ളുക-

യാണു വെളിച്ചം വർണ്ണോജ്ജ്വലമായ്!

തിണ്ടിടിയും പുഴവക്കത്തുദ്രയ-

മായ വിപത്തിൻ നേർക്കു ചിരിച്ചും-

കൊണ്ടൊരു കൊച്ചു കിടാവിൻ നില്പസ-

ഹായം ദൂരാൽക്കാണുംപോലേ

എന്റെ മനസ്സുൽഭ്രാന്തം, ചില്ലകൾ

പൂങ്കുല കൊണ്ടു തളർന്നളവിന്നി-

ച്ചണ്ഡമരുത്തിൽച്ചാഞ്ഞുലയുന്നൊരു

മാകന്ദത്തെക്കാണെക്കാണെ

ഇല്ലാദർശനിശീഥക്കൂരിരു-

ളെല്ലാം കൂടി മഥിക്കുമൊരു ചെറു-

വെള്ളിത്തരയെ മൂടാൻ കഴിവി-

ല്ലെന്നുടെ മാവിന്നുണ്ണി വിരിഞ്ഞു.

എല്ലാമെല്ലാം പൊക്കിയെടുത്തു

പറന്നണയുന്ന കൊടുങ്കാറ്റേ, നീ

ഫുല്ലമലർക്കുലകൾക്കു സരാഗ-

പരാഗമണച്ചിടുന്നാരോർത്തു!

ദുർബ്ബലതേ, നീ മാതാവാകെ,

പ്രതിഭടശക്തിതൻ നിൻ കുഞ്ഞിൻ പൂ-

ന്തൊട്ടിൽ പതുക്കനെയാട്ടുന്നു; നിൻ

കൽപ്പന വിശ്വനിയാമകശക്തി;

അത്ഭുതമേലില്ലാഞാ, നബ്ധി

ത്തിരകളൊരീറ്റില്ലച്ചുമരായാൽ

അഗ്നിശിഖാവലി ചിറകുമുളയ്ക്കാ

പ്പൈതങ്ങൾക്കൊരു ധാത്രിയുമായാൽ.

ഇടശ്ശേരി ഗോവിന്ദന്‍ നായര്‍
images/edasseri.png

കുറ്റിപ്പുറത്തു് നൊട്ടനാലുക്കല്‍ ഭഗവതിക്ഷേത്രത്തിന്നു തൊട്ടടുത്തുള്ള ഇടശ്ശേരിക്കളം തറവാട്ടില്‍ കുഞ്ഞുക്കുട്ടിയമ്മയുടെയും പി. കൃഷ്ണക്കുറുപ്പിന്റെയും മകനായി 1906 ഡിസംബര്‍ 23-ാം തിയ്യതി ഞായറാഴ്ച ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ ജനിച്ചു. ജന്മനക്ഷത്രം ഉത്രട്ടാതി.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, ഫ്യൂഡലിസത്തിന്റെ തകര്‍ച്ചയ്ക്കൊപ്പം, പ്രബലമായിരുന്ന പല നായര്‍ത്തറവാടുകളും ക്ഷയിച്ചു ദാരിദ്ര്യത്തിന്റെ പിടിയിലമര്‍ന്നു പോയിരുന്നു. ഇടശ്ശേരിത്തറവാടിന്റെ കാര്യവും മറിച്ചായിരുന്നില്ല. അച്ഛന്‍ കൃഷ്ണക്കുറുപ്പ് രണ്ടു ദിവസത്തെ പനിയുടെ അന്ത്യത്തില്‍ 1921-ല്‍ മരിക്കുകയും ചെയ്തു. ഇതെല്ലാം കാരണം ഗോവിന്ദന്നു് താന്‍ ആഗ്രഹിച്ചതുപോലുള്ള വിദ്യാഭ്യാസം കൊടുക്കാന്‍ കുഞ്ഞുക്കുട്ടിയമ്മയ്ക്കായില്ല. ഇതിനെക്കുറിച്ചു് ഇടശ്ശേരിതന്നെ പറയുന്നുണ്ടു്:

‘എന്നെ ഹൈസ്കുളില്‍ അയച്ചു പഠിപ്പിക്കണമെന്നു് അമ്മ വളരെ മോഹിച്ചിരുന്നു. എന്തെങ്കിലും പണിയെടുത്തു് അമ്മയ്ക്കു നാഴിക്കഞ്ഞി കൊടുക്കണമെന്നു ഞാനും മോഹിച്ചിരുന്നു. ഈ രണ്ടു വാചകങ്ങളും സ്വയംപൂര്‍ണ്ണങ്ങളാണു്.’

അമ്മ ദിവസവും രാമായണം പാരായണം ചെയ്തിരുന്നു. അതിന്റെ ഈണവും, കഥാകഥനത്തില്‍ മിടുക്കിമാരായ ചേച്ചിമാര്‍ എന്നും പറഞ്ഞുകൊടുത്തിരുന്ന പുരാണകഥകളും കേട്ടു വളര്‍ന്ന ഇടശ്ശേരി പന്ത്രണ്ടാം വയസ്സു മുതല്‍ കവിതയെഴുതിത്തുടങ്ങിയിരുന്നു. ഈണത്തില്‍ കവിത വായിച്ചിരുന്ന സാഹിത്യരസികനായ മലയാളാധ്യാപകന്‍ ശങ്കുണ്ണിമേനോന്റെ അനുഗ്രഹവും അദ്ദേഹത്തിനുണ്ടായിരുന്നു.

എട്ടാംക്ലാസ്സുവരെ മാത്രം ഔപചാരിക വിദ്യാഭ്യാസം നേടിയ ഇടശ്ശേരി തൊഴില്‍ തേടി അടുത്ത ബന്ധുവായ ശങ്കരേട്ടന്റെ ഒപ്പം ആലപ്പുഴയ്ക്കു പോയി. ആലപ്പുഴയില്‍വച്ചു് കവിതഭ്രാന്തുമായി നടക്കുന്ന മാഞ്ഞൂര്‍ പരമേശ്വരന്‍ പിള്ള എന്ന ചെറുപ്പക്കാരനുമായി പരിചയപ്പെട്ടു. അതായിരുന്നു ഇടശ്ശേരിയുടെ സാഹിത്യജീവിതത്തിലെ വഴിത്തിരിവു്. അതുവരെ ചെറുശ്ശേരി, എഴുത്തച്ഛന്‍, കുഞ്ചന്‍നമ്പ്യാര്‍, വെണ്‍മണിമാര്‍, നടുവത്തച്ഛന്‍ തുടങ്ങിയവരുടെ ഏതാനും കൃതികള്‍, പിന്നെ വള്ളത്തോളിന്റെ ശിഷ്യനും മകനും; ഇതായിരുന്നു കവിതയില്‍ താല്‍പ്പര്യമുണ്ടായിരുന്ന ഇടശ്ശേരിയുടെ സാഹിത്യലോകം. (ലേഖനം ‘കവിത—എന്റെ ജീവിതത്തില്‍’).

ഇടശ്ശേരി പൊന്നാനിയിലെത്തിയതു് ആയിരത്തിത്തൊള്ളായിരത്തി മുപ്പതുകളുടെ തുടക്കത്തിലാണു്. അന്നുമുതല്‍ പൊന്നാനിയായി അദ്ദേഹത്തിന്റെ കര്‍മ്മമണ്ഡലം. കുറച്ചുകാലം വക്കീല്‍ ഓഫീസില്‍ ജോലി നോക്കിയെങ്കിലും പിന്നീടുള്ള കാലം സ്വതന്ത്രമായി വസ്തുവ്യവഹാരങ്ങള്‍ സംബന്ധിച്ച പ്രമാണങ്ങള്‍ തയ്യാറാക്കുക, വസ്തുതര്‍ക്കത്തില്‍ മദ്ധ്യസ്ഥത വഹിക്കുക തുടങ്ങിയ ജോലികള്‍ ജീവിതായോധനത്തിന്നായി അദ്ദേഹം സ്വീകരിച്ചു. നീതിക്കൊപ്പം ഉറച്ചുനിന്നിരുന്ന അദ്ദേഹത്തിന്റെ തീര്‍പ്പു് എല്ലാ ഭാഗക്കാര്‍ക്കും, പലപ്പോഴും രണ്ടിലധികം ഭാഗക്കാരുണ്ടാവുമല്ലൊ, സ്വീകാര്യമായി വന്നു. ഇതുമൂലം അനാവശ്യവും ചെലവേറിയതും ബന്ധുക്കള്‍ തമ്മില്‍ നിത്യശത്രുതയുണ്ടാക്കുന്നതുമായ പല വ്യവഹാരങ്ങളും ഒഴിവാക്കാന്‍ കഴിഞ്ഞു.

ധന്യമായിരുന്നു ഇടശ്ശേരിയുടെ കുടുംബജീവിതം. താന്‍ എഴുതിയ കവിതകളുടെ ആദ്യവായനക്കാരിയും വിമര്‍ശകയും സ്നേഹനിധിയായ ഭാര്യ ജാനകി ആയിരുന്നു. ഓരോ കവിതയെഴുതിക്കഴിഞ്ഞാലും അവര്‍ അതു നല്ല ഈണത്തില്‍ ഉറക്കെ വായിച്ചു കേള്‍പ്പിച്ചിരുന്നു. കവിതകള്‍ പകര്‍ത്തിയെഴുതുവാന്‍ അവര്‍ സഹായിച്ചിരുന്നതു് ഇടശ്ശേരി അനുസ്മരിച്ചിട്ടുണ്ടു്. (ലേഖനം—തുടികൊട്ടും ചിലമ്പൊലിയും). വിവാഹത്തിനു മുമ്പു് കവിതയും കഥയുമെഴുതിയിരുന്ന ജാനകി മറ്റു ഭാഷകളില്‍നിന്നുള്ള തര്‍ജ്ജമയും ചെയ്തിട്ടുണ്ടു്. ടാഗോറിന്റെ ‘ഫ്രൂട് ഗാതറിങ്ങ്’ എന്ന മിസ്റ്റിക് കവിത, കെ. എ. അബ്ബാസിന്റെ ചെറുകഥകള്‍ തുടങ്ങിയവ. കവിതകളും തര്‍ജ്ജമകളും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ജാനകി എന്ന പേരില്‍ത്തന്നെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. പക്ഷേ, വിവാഹത്തിനുശേഷം അവര്‍ സാഹിത്യശ്രമങ്ങള്‍ പാടെ നിര്‍ത്തുകയാണുണ്ടായതു്. അതൊരു വലിയ ത്യാഗമായി വേണം കരുതാന്‍. മക്കളെ നോക്കിവളര്‍ത്താനും ഭര്‍ത്താവിന്റെ സാഹിത്യജീവിതത്തില്‍ സഹായിയായി കഴിയാനുമായി അവര്‍ സ്വന്തം സാഹിത്യത്തെ ബലികൊടുക്കുകയാണു് ഉണ്ടായതു്. സഹധര്‍മ്മിണിയെക്കുറിച്ചു് അദ്ദേഹം രണ്ടുമൂന്നു കവിതകളെഴുതിയിട്ടുണ്ടു്. ‘അശോകമഞ്ജരി’ ‘ഗൃഹഛിദ്രം’ ‘ഒരമ്മ പാടുന്നു’ തുടങ്ങിയ കവിതകളിലും, ചില ലേഖനങ്ങളിലും അവരെക്കുറിച്ചു പരാമര്‍ശങ്ങളുണ്ടു്. അതില്‍ ഏറ്റവും രസകരമായിട്ടുള്ളതു് ‘എന്റെ പണിപ്പുര’ എന്ന ലേഖനത്തില്‍ ഭാര്യയെ കരുവാത്തിയോടും സ്വന്തം സാഹിത്യലോകത്തെ കരുവാന്റെ ആലയോടും ഉപമിച്ചിട്ടുള്ളതാണു്. ‘അശോകമഞ്ജരി’യിലാകട്ടെ അദ്ദേഹം വിവാഹത്തിനു മുന്‍പു് പുത്തില്ലത്തു വീട്ടില്‍വച്ചു് ജാനകിക്കു സംസ്കൃതം ട്യൂഷന്‍ എടുത്ത കാലത്തെ അനുസ്മരിക്കുന്നുണ്ടു്.

മരണത്തിനു തലേദിവസംവരെ കര്‍മ്മനിരതനായിരുന്ന അദ്ദേഹം, വളരെ സന്തോഷത്തിലുമായിരുന്നു. ഇളയ മകള്‍ ഉഷയുമായി രാത്രി വൈകുംവരെ തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചും ചെസ്സ് കളിച്ചു. പിറ്റേന്നു് (1974 ഒക്ടോബര്‍ 16 ബുധനാഴ്ച) പ്രഭാതത്തില്‍ ഉഷ കൊണ്ടുവന്നുവച്ച പ്രാതല്‍ കഴിക്കാന്‍ തുടങ്ങുമ്പോഴാണു് മരണം സംഭവിച്ചതു്. തൊട്ടടുത്തിരുന്ന സഹധര്‍മ്മിണിയുടെ മാറിലേയ്ക്കു ബോധം നശിച്ചു ചാഞ്ഞു. വേദനയില്ലാത്ത മരണം. ജീവിതത്തില്‍ ഒരുപാടു് വേദനകള്‍ സഹിച്ച മഹദ് വ്യക്തിയോടു് വിധി കാട്ടിയ കാരുണ്യം!

കവിതാസമാഹാരങ്ങള്‍

(നാലെണ്ണം മരണാനന്തരം പ്രസിദ്ധീകരിച്ചവയാണു്).

അളകാവലി — 1940

പുത്തന്‍ കലവും അരിവാളും — 1951

ലഘുഗാനങ്ങള്‍ — 1954

കറുത്ത ചെട്ടിച്ചികള്‍ — 1955

തത്ത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍ — 1961

കാവിലെ പാട്ട് — 1966

ഒരു പിടി നെല്ലിക്ക — 1968

ത്രിവിക്രമന്നു മുമ്പില്‍ — 1971

കുങ്കുമപ്രഭാതം — 1975

അന്തിത്തിരി — 1977

ഇടശ്ശേരിയുടെ സമ്പൂര്‍ണ്ണകവിതകള്‍ — 1988

മലയാളത്തിന്റെ പ്രിയകവിതകള്‍ — 2013

നാടകങ്ങൾ/ഏകാങ്കങ്ങള്‍

നൂലാമാല — 1947

കൂട്ടുകൃഷി — 1950

കളിയും ചിരിയും (ഏകാങ്കങ്ങള്‍) — 1954

എണ്ണിച്ചുട്ട അപ്പം (ഏകാങ്കങ്ങള്‍) — 1957

ചാലിയത്തി (ഏകാങ്കങ്ങൾ) — 1960

ഞെടിയില്‍ പടരാത്ത മുല്ല — 1964

ജരാസന്ധന്റെ പുത്രി (റേഡിയോ നാടകം) — എഴുപതുകളില്‍

ഘടോല്‍ക്കചന്‍ (റേഡിയോ നാടകം) —എഴുപതുകളില്‍

ഇടശ്ശേരിയുടെ നാടകങ്ങൾ (സമ്പൂര്‍ണ്ണസമാഹാരം) — 2001

താഴെപ്പറയുന്ന ഗദ്യസമാഹാരവും ചെറുകഥാസമാഹാരവും മരണാനന്തരം പുസ്തകരൂപത്തില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്.

ഇടശ്ശേരിയുടെ പ്രബന്ധങ്ങള്‍ — 1988

ഇടശ്ശേരിയുടെ ചെറുകഥകള്‍ — 2019

പുരസ്കാരങ്ങള്‍

മദ്രാസ് ഗവണ്‍മെന്റ് അവാര്‍ഡ് — കൂട്ടുകൃഷി (നാടകം)

മദ്രാസ് ഗവണ്‍മെന്റ് അവാര്‍ഡ് — പുത്തന്‍ കലവും അരിവാളും (കവിത)

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1969) — ഒരു പിടി നെല്ലിക്ക (കവിത)

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (1970) — കാവിലെ പാട്ടു് (കവിത)

കുമാരനാശാന്‍ പ്രൈസ് (മരണാനന്തരം 1979) — അന്തിത്തിരി (കവിത)

ഔദ്യോഗികനിലകളില്‍ പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍

കേന്ദ്ര കലാസമിതി — പ്രസിഡന്റ്

കൃഷ്ണപ്പണിക്കര്‍ വായനശാല — സ്ഥാപകന്‍

സാഹിത്യ പ്രവര്‍ത്തക സഹ. സംഘം — ഡയറക്ടര്‍ ബോര്‍ഡ് അംഗം

കേരള സാഹിത്യ അക്കാദമി — ജന. കൗണ്‍സില്‍ അംഗം

സംഗീത നാടക അക്കാദമി — ജന. കൗണ്‍സില്‍ അംഗം

സമസ്ത കേരള സാഹിത്യപരിഷതു് — അംഗം

സാഹിത്യ സമിതി — പ്രസിഡന്റ്

നാടകങ്ങളില്‍ റേഡിയോ നാടകങ്ങളൊഴിച്ചു് എല്ലാം തന്നെ പൊന്നാനിയില്‍ കൃഷ്ണപ്പണിക്കര്‍ വായനശാലയുടെ കലാവിഭാഗമായ ‘കൃപ പ്രൊഡക്ഷന്‍സ് ’ അരങ്ങേറിയിട്ടുണ്ടു്.

രണ്ടു ചെറുകഥകളും, ഏതാനും പ്രബന്ധങ്ങളും കവിതകളും, ഞെടിയില്‍ പടരാത്ത മുല്ല എന്ന നാടകവും ഇംഗ്ലീഷിലേയ്ക്കു തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ടു്. ഇവ ഇടശ്ശേരി വെബ് സൈറ്റില്‍ ലഭ്യമാണു്. www.edasseri.org

Asokakumar Edasseri
images/ashok.png

Asokakumar Edasseri born to Janaki Amma and Edasseri Govindan Nair in 1955 is a graduate in Mechanical Engineering and has worked in India and the Middle East. He is a novice in literature. After retirement he started translating a few essays, short stories and Poems of Edasseri and a few short stories of E. Harikumar. He has also translated essays and short stories of other famous authors like Kuttikrishna Marar, Dr. Kavumbai Balakrishnan, Dr. Ajayakumar, S.V. Venugopan Nair etc. A few of the translations have been published in Malayalam Literary Survey.

Jayasree
images/jayasree.png

Jayasree is a commerce graduate, has a diploma in nursery teaching and is a Kindergarten teacher. She has taught in schools in Kerala and also in the Kingdom of Bahrain. She writes poems in English, her passion started way back in 1980s. Two of her poems were published in the Malayalam Literary Survey and her poems are being made into an e book as well as being published on a website: mypoeticside.com. She is wife of Asokakumar Edasseri. Presently they live in Thrissur.

Painting: Madhusudanan (Wood-cut).

Colophon

Title: Wind and Light (ml: Wind and Light).

Author(s): Asokakumar Edasseri, Jayasree.

First publication details: Sayahna Foundation; Trivandrum, Kerala; 2021-07-16.

Deafult language: ml, Malayalam.

Keywords: Poem, Asokakumar Edasseri, Jayasree, Wind and Light, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 20, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Larry Stevens, painting by Blacklistedperson . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.