൧- നമ്മുടെ സ്വഭാഷയാകുന്ന മലയാളത്തിന്റെ ഉല്പത്തിക്കാലത്തിലെ അതിനുണ്ടായിരുന്ന അനവരതവിഘ്നങ്ങളാലും പിന്നീടു അപ്പപ്പൊളുണ്ടായിരുന്ന പ്രത്യൂഹവ്യൂഹങ്ങളാലും ആണ അധികകാലതാമസമായിട്ടും, അല്പമെ പരിഷ്ക്കാരസ്ഥിതിയെ പ്രാപിക്കാൻ ഇടയായൊള്ളു എന്നത അറിയാതെയും മലയാള ഭാഷയിലുള്ള ഗ്രന്ഥങ്ങളുടെ പരിപൂർണ്ണജ്ഞാനമില്ലാതെയും ചില ആളുകൾ, ൟ ഭാഷയെ നിസ്സാരമായിഗണിച്ചുവരുന്നതിനെ തെറ്റെന്നു പ്രത്യക്ഷമായി കാണിക്കുന്നതിനും, ആദികാലത്തെ മലയാള ഭാഷയുടെ സ്വരൂപം എന്തായിരുന്നൂയെന്നും, ഏതെല്ലാം അവസ്ഥകളിൽ നിന്നാണ ക്രമെണ ഇപ്പൊൾ ൟ സ്വരൂപത്തെ, ഇത, അവലംബിച്ചിരിക്കുന്നുയെന്നും അറിയാത്തതിനാലുണ്ടാകുന്ന മൗഢ്യത്താൽ നാനാവിധമായ വാചകരീതിയെയും മറ്റും അനുസരിച്ചിരിക്കാൻ ഇടയായിട്ടുള്ളതിനെ തിരുത്തുന്നതിനും, മുമ്പിൽപറഞ്ഞ അനവരതവിഘ്നങ്ങൾ എന്തെല്ലാം ആയിരുന്നുയെന്നും അവ എങ്ങിനെതീർന്നുയെന്നും ഇടക്കിട സംഭവിച്ച പ്രത്യൂഹ വ്യൂഹങ്ങളെ എതൃത്തുനിന്നു ഇപ്പൊൾ മലയാളത്തിനു അലങ്കാരമായി തീർന്നിരിക്കുന്ന കവിപുംഗവന്മാരാരെല്ലാമായിരുന്നു എന്നും അറിയുന്നതിനു ഉള്ള ആവശ്യത്താലും ഇനിയെങ്കിലും ൟ ഭാഷയുടെ ന്യൂനതകളെ അറിഞ്ഞു അവയെ തീർക്കുന്നതിനും, വിസ്മരണസാഗരത്തിൽ മഗ്നങ്ങളായി പൊയകവിതകളെവീണ്ടും ഉദ്ധാരണംചെയ്യുന്നതിന്നും ഇപ്പൊളുള്ളവതന്നെ മറവിയിൽ അകപ്പെട്ടു പൊകാതിരിക്കുന്നതിനും നവീനകവിതകൾ നിർമ്മിക്കുന്നതിനു അത്യുത്സാഹം ജനിപ്പിക്കുന്നതിനും ഏവമാദികളാൽ നമ്മുടെ ഭാഷയൊന്നു നന്നാക്കണമെന്നുള്ള ആഗ്രഹത്താലുമാണ, ഞാൻ, ഭാഷാ പഴമപരിചയമുള്ള ആളുകളുടെയും അനെക വിദ്വാന്മാരുടെയും സഹായത്തൊടുകൂടി മലയാളഭാഷാചരിത്രമെന്ന ൟ പുസ്തകത്തെയുണ്ടാക്കിയിരിക്കുന്നതു.
൨- എന്നാൽ ഇങ്ങനെ ഒരുപുസ്തകം എഴുതി ഉണ്ടാക്കാൻ ശ്രമിക്കെണ്ടത പുരാതനപ്രബന്ധാദികളിൽ പരിപൂർണ്ണജ്ഞാനമുള്ള വയൊധികന്മാരായ വിദ്വാന്മാരുടെ കടമയാകുന്നു. അങ്ങനെയുള്ളവരിൽ ആരും ൟ വിഷയത്തിൽ ഇതുവരെ പ്രവെശിക്കാത്തതിനെയും ഇങ്ങനെ ഒരു പുസ്തകം ഉണ്ടാക്കുന്നതിനാലുള്ള മെൽവിവരിച്ച അത്യാവശ്യങ്ങളെയുംകൊണ്ടു എന്റെ അല്പമായ അറിവിൽ കിട്ടിയേടത്തോളമുള്ള വിവരങ്ങൾ എഴുതിയിരിക്കുന്നു—ഇതിന്റെ നിജസ്ഥിതികൾ വളരെപഴക്കംകൊണ്ടു അറിവാനുള്ളതും സ്വല്പദിവസത്തിനിടയിൽ എഴുതിത്തീർത്തതുമാകയാൽ നെരായവ വെളിപ്പെടാതെയൊ അത്യന്തം അപെക്ഷണീയങ്ങളായുള്ളവ ചെർക്കപ്പെടാതെയൊ ഉപെക്ഷണീയങ്ങളായുള്ളവ ചെർക്കപ്പെട്ടൊ ചിലസ്ഥലങ്ങൾ പരസ്പരവിരുദ്ധമായൊ യുക്തിക്കുചെരാതെയൊ മറ്റൊകണ്ടാൽ അവകളെ സജ്ജനങ്ങൾ പൊറുത്തു സൂക്ഷ്മാവസ്ഥകളെയും വെണ്ടവിവരങ്ങളെയും തിര്യപ്പെടുത്തുന്നതായാൽ അവയെ വിനയാന്വിതം സ്വീകരിച്ചു ഇതിന്റെ രണ്ടാംപതിപ്പിൽ എംകിലും നിരാക്ഷെപമായ സ്ഥിതിയിൽ അച്ചടിപ്പിച്ചുകൊള്ളാവുന്നതാകുന്നു.
൩- ൟ പുസ്തകത്തെ പരിശൊധിച്ച തിരുവനന്തപുരം ഇംഗ്ലീഷു പള്ളിക്കൂടത്തിലെ മലയാള പണ്ഡിതരായ ബി—എ—എൻ രാമക്കുറുപ്പു അവർകൾക്കും ചിലകവികളെ സംബന്ധിച്ചുള്ള കഥകളെ പറഞ്ഞുതന്നു ൟ പുസ്തകത്തെ ശീഘ്രത്തിൽ അച്ചടിച്ചു പ്രസിദ്ധംചെയ്യുന്നതിൽ യഥാശക്തിശ്രമിച്ച ബിഎ—ക്ലാസിൽ പഠിക്കുന്ന കരമന സി—നാണുപിള്ള അവർകൾക്കും ഞാൻ കൃതജ്ഞതയൊടു കൂടി വന്ദനം പറഞ്ഞുകൊള്ളുന്നു.
൪- ഇതിലുള്ള അക്ഷരവീഴ്ചകളെയും മറ്റും തീർത്ത ഒടുവിൽ ശുദ്ധപത്രം ചെർത്തിരിക്കുന്നതിനാൽ വായനക്കാർ പുസ്തകം ഉപയൊഗിക്കുന്നതിനു മുമ്പിൽ ശുദ്ധപത്രപ്രകാരം തെറ്റുകളെ തിരുത്തിക്കൊള്ളണമെന്നു അപെക്ഷിക്കുന്നൂ. എന്നു
പി ഗോവിന്ദപിള്ള
തിരുവനന്തപുരം
൧൦൫൬ാമാണ്ടു
മിഥുനമാസം ൨൮൹—
മനുഷ്യരുടെ ഉത്ഭവം—ദ്രാവിഡന്മാരുടെ ഉത്ഭവവും അവരുടെ ഇന്ത്യായിലക്കുള്ള യാത്രയും—അപ്പൊൾ മലയാളത്തിന്റെ സ്ഥിതി—ദ്രാവിഡന്മാർ തെക്കൊട്ടു വ്യാപിച്ചത—ആര്യന്മാരുടെ ഉത്ഭവവും വരവും നടപടിയും പരിഷ്കാരവും സംസ്കൃതഭാഷാചരിത്രം—അതിൽനിന്നും ഉത്ഭവിച്ചിട്ടുള്ള പ്രാകൃതഭാഷകൾ—ആര്യ മ്ലെശ്ച ൟ ശബ്ദങ്ങളുടെ ഉത്ഭവം—ദ്രാവിഡഭാഷ പലഭാഷകളായി പിരിഞ്ഞവിവരം—അതിൽ തമിഴു നടപ്പായിരുന്നസ്ഥലം. ആര്യന്മാരു തെക്കോട്ടു വ്യാപിക്കുന്നതിനുള്ള കാരണം—അഗസ്ത്യമഹർഷി—പുരാണത്തിനു വിരുദ്ധമായ അഭിപ്രായം—തമിഴദെശത്തിന്റെ ഭാഗങ്ങൾ—രാജാക്കന്മാരുടെ ചരിത്രം—ദ്രാവിഡം തമിഴു മാത്രം അല്ലന്നു—കെരളം സമുദ്രത്തിൽ മുങ്ങിയവിവരം—കെരളവും ചെരരാജ്യവും ഒന്നെന്നു—കെരളം പരശുരാമനാൽ വീണ്ടെടുക്കപ്പെട്ട വിവരം—പരശുരാമചരിത്രം—പുരാണപ്രകാരം—കെരളത്തിന്റെ ഉത്ഭവവും ആര്യന്മാരുടെ വരവും—ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം—അവ തങ്ങളിലുള്ള യൊജിപ്പും മലയാളഭാഷയുടെ യഥാർത്ഥമായ ഉത്ഭവവും—തെറ്റായുള്ള അഭിപ്രായങ്ങൾ—സംസ്കൃതത്തിനൊടുള്ള സംബന്ധം—മലയാളത്തിന്റെ ഉത്ഭവത്തിനു ദൃഷ്ഠാന്തങ്ങൾ—മലയാള ഭാഷയുടെ പരപ്പും തമിഴിൽ നിന്നുള്ള വ്യത്യാസവും—ദ്രാവിഡഭാഷകളുടെ മൂലം സംസ്കൃതം അല്ലന്നു—മലയാള ശബ്ദത്തിന്റെ അർത്ഥം—തമിഴുഭാഷാചരിത്രം—സംസ്കൃതത്തിലും തമിഴിലും ഉണ്ടായ ഗ്രന്ഥവർദ്ധന—കെരളത്തിലെ വർദ്ധന—ശൂദ്രരുടെ വിദ്യാഭ്യാസം—അവരുടെ ഇടയിൽ നടപ്പുണ്ടായിരുന്ന ചില പെരുകൾ—അമ്പലവാസി മുതലായജാതി—നംപൂരിമാരുടെ വിവാഹമുറ അതിൽനിന്നുണ്ടായഗുണം—രാജവംശത്തിൽ തമിഴു നടപ്പായിരുന്നു എന്നുള്ളതിനു ദൃഷ്ഠാന്തം—ശംകരാചാര്യർസ്വാമിയുടെ ചരിത്രം—കെരളമഹാത്മ്യം—മലയാളത്തിൽ ചെയ്തിട്ടുള്ള ഏർപ്പാടുകൾ—അദ്ദെഹത്തിന്റെ യൊഗ്യത—ശൂദ്രർക്കുണ്ടായ ഗുണം—അന്ന്യ ദെശക്കാരുടെ വരവും അതിൽ നിന്നുമുണ്ടായ ഗുണവും ദൊഷവും—സെന്റ താമസ്സു—കാനാതൊമാ—യൂറൊപ്യന്മാരുടെ വരവു—മഹമ്മദകാറരു—ജൂതന്മാർക്കും മാപ്പളമാർക്കുംകിട്ടിയിട്ടുള്ള പട്ടയങ്ങൾ—പുറം ൧ മുതൽ ൯ വരെ
മലയാളത്തിന്റെ ഭാഗങ്ങൾ—ഗ്രന്ഥം ചമയ്ക്കുന്നതിനുണ്ടായ ബുദ്ധിമുട്ടുകൾ—തെക്കൻകെരളത്തിലെ ഭാഷാരീതി—മദ്ധ്യകെരളത്തിലെ ഭാഷാരീതി—വ്യവഹാരമാല—കണക്കുശാസ്ത്രം കൃഷിപ്പാട്ട ഓണപ്പാട്ട മുതലായത—രാമചരിതംഗ്രന്ഥത്തിന്റെ കർത്താവു—ഉലകുടയപെരുമാൾപാട്ട—അയ്യിപ്പിള്ള ആശാൻ—അദ്ദെഹത്തിന്റെ രാമചരിതംപാട്ട—പറംകികളുടെ വരവു—പാഠകശാലകൾ സ്ഥാപിച്ച വിവരവും സിറിയസ്സുമായുള്ള പിണക്കവും—ലന്തക്കാരുടെ വരവു—അച്ചടിആദ്യം മലയാളത്തിൽവന്നവിവരം—മലയാളഅക്ഷരം കൊത്തിയവിവരം—ആദ്യനിഘണ്ഡു—വെട്ടെഴുത്ത—ആര്യ എഴുത്ത—തുഞ്ചനുമുമ്പു ഭാഷയുടെ സ്ഥിതി—കണ്ണശ്ശപ്പണിക്കരുടെ മുത്തമിഴുരാമായണം—൨൬ാം പുറംവരെ
രാമാനുജൻ എഴുത്തഛൻ—ജനനം—അത സംബമായ കഥകൾ—മദ്യപാനത്തിനുകാരണം—ഗുരുക്കന്മാരു—നംപൂരിമാരുടെ സ്ഥിതി—ഗണപതിസ്തവം—അദ്ധ്യാത്മരാമായണം കിളിപ്പാട്ടുണ്ടാക്കാനുള്ള സംഗതി—രാജാക്കന്മാരുടെ ഇഷ്ടം—യൊഗി—യൊഗ്യത—കിഴി—കമ്പരുമായിട്ടുള്ള ഇഷ്ടം—കവിതാരംഭം—നംപൂരിമാരുടെ വിരൊധം—പുഴക്കരെഗ്രാമം—ചിലകഥകൾ—കിളിപ്പാട്ടിന്റെ അർത്ഥം—ആ പെരിന്റെ കാരണം—പ്രധാനകവിതകൾ—കവിതാവിശെഷം—ശിവപുരാണം—മാഹാത്മ്യങ്ങൾ—ദെവിമാഹാത്മ്യം—സ്കാന്ദപുരാണം—അദ്ധ്യാത്മരാമായണം—അതിന്റെ മൂലം കർത്താവ—കവിതാമാധുര്യം—മഹാഭാരതം—വർണ്ണന ശക്തി—ശൃംഗാരരസവർണ്ണനം—സദാചാരവാക്ക്യങ്ങൾ—രാമായണം ൨൪ വൃത്തം—രാമമെനവന്റെ അഭിപ്രായം—വെതാളചരിത്രം—മൂലം—ഹരിനാമകീർത്തനം—ചിന്താരത്നം—ഭാഗവതം—കൊവുണ്ണി നെടുങ്ങാടിയുടെ അഭിപ്രായം—൫൮ാം പുറംവരെ
എഴുത്തച്ഛന്റെ ശിഷ്യന്മാരു—ചെറുശെരിനംപൂരി—കൃഷ്ണഗാഥ—കവിതവിശെഷം—വിദ്വാന്മാരുടെ അഭിപ്രായം—വാസുപട്ടെരി—വില്വപുരാണം—ബ്രഹ്മാണ്ഡപുരാണം—മണിപ്രവാളത്തിന്റെ അർത്ഥം—ആട്ടക്കഥയുടെ ആരംഭം—കൊട്ടാരക്കരെ തംപുരാന്റെ കവിതകൾ—വിദ്വാന്മാരുടെ അഭിപ്രായം—അന്നത്തെ കഥകളിയുടെ സംപ്രദായം.
മുകിലന്റെവരവു—കൊട്ടയത്തു കെരളവർമ്മൻ തംപുരാൻ—അഞ്ചു തംപുരാൻപാട്ട—കെരളവർമ്മരാമായണം—അതിന്റെ മൂലം—വൈരാഗ്യ ചന്ദ്രൊദയം—ആട്ടക്കഥ ഒണ്ടാക്കിയ കൊട്ടയത്തെ തംപുരാൻ—കവിതകൾ—ചരിത്രം—കവിതയെക്കുറിച്ചുരാമമെനവന്റെ അഭിപ്രായം—കഥകളിയിൽ ചെയ്തിട്ടുള്ള പരിഷ്ക്കാരം—മൊക്ഷദായകപ്രകരണം—കണ്ണിപ്പറമ്പത്ത അഞ്ചടി—ജ്ഞാനപ്പാന—കെദാരവ്രതം—ഗണിതശാസ്ത്രം കണക്കസാരം വൈദ്യശാസ്ത്രം മുതലായ—ഗുണപാഠം—അദ്വൈതശതകം മുതലായ ഗ്രന്ഥങ്ങൾ—സന്താനഗൊപാലം—ഭീമൻകഥ—മർമ്മണി—സഹദൈവ വാക്ക്യം—പ്രഹലാദചരിതം—ഏകാദശിമാഹാത്മ്യം—ഇവയുടെ കർത്താക്കന്മാർ—൮൨ാം പുറംവരെ
അവിടത്തെ രാജ്യഭരണം—മലയാളത്തെ രക്ഷിച്ചവിവരം—ഇംഗ്ലീഷുകാരുമായിട്ട ഉടമ്പടി—വിദ്വാന്മാരുടെ താരകം—ആട്ടക്കഥകൾ—അശ്വതിതിരുനാൾ തംപുരാൻ—ആട്ടക്കഥയുടെപെരുകൾ—കീർത്തനങ്ങളും പദങ്ങളും വർണ്ണങ്ങളും—അവിടത്തെ യൊഗ്യത—൮൭വരെ
ജനനസ്ഥലം—കവിത ആരംഭം—പാർപ്പ—തുള്ളൽ ഒണ്ടാകുന്നതിനു കാരണം—തിരുവനന്തപുരത്ത വന്നവിവരം—ശ്ലൊകങ്ങൾ—സമ്മാനങ്ങൾ—മരണം—യൊഗ്യത—പ്രധാനകവിതകൾ—ശീലാവതി—൧൦വൃത്തം—കൃഷ്ണചരിതം—നളചരിതം കിളിപ്പാട്ട—ചാണക്ക്യസൂത്രം—പഞ്ചതന്ത്രം—അവയിൽനിന്നും ചിലഭാഗങ്ങൾ—സദാചാരവാക്ക്യങ്ങൾ—ആട്ടക്കഥകൾ നെടുങ്ങാടി മുതലായവരുടെ അഭിപ്രായം—൧൦൪ാം പുറംവരെ
ഉണ്ണായിവാര്യരു—ചരിത്രം—നളചരിതം ആട്ടക്കഥ—ഗിരിജകല്യാണം—അവയിൽനിന്നും ചിലഭാഗങ്ങൾ—രാഘവൻനമ്പിയാരു—ശാകുന്തളം—കല്ലെക്കുളങ്ങരെപിഷാരടി—രാവണൊത്ഭവം ആട്ടക്കഥ—ചെലപ്പറമ്പനംപൂരി—ഇരട്ടക്കുളങ്ങരെ വാര്യര—കിരാതം ആട്ടക്കഥ—രാമപുരത്തവാര്യരു—മാരാര—ഉണ്ണിത്താൻ—൧൧൮
ഇംഗ്ലീഷുകാറരു മലയാളത്തിൽ വന്നവിവരം—ഹൈദരാലി—ടിപ്പു—ടിപ്പുവിന്റെ ആക്രമം—അതിൽവച്ചു മലയാള ഭാഷക്കുണ്ടായ ദൊഷം— പിന്നീടുണ്ടായഗുണം—മിഷൻസഭകൾ—മംഗലപുരം—കൊട്ടയം—നാഗരുകൊവിൽ—ഗദ്യപുസ്തകങ്ങൾ—൧൨൧ വരെ
സ്വാതിതിരുനാൾ വലിയതമ്പുരാൻ—യൊഗ്യത—കവനങ്ങൾ—ഇരവിവർമ്മൻ തമ്പി—ചരിത്രം—കവിതകൾ—ആട്ടക്കഥ—മുറജവപ്പാന—തിരുവാതിരപ്പാട്ട—യൊഗ്യത—ഉത്രംതിരുനാൾ വലിയതമ്പുരാൻ—സിംഹദ്ധ്വജചരിതം—കെരളവിലാസം അച്ചുക്കൂടം—കിളിമാനൂരചെറുണ്ണികൊയിത്തമ്പുരാൻ—ചരിത്രം—കവിത—അരിപ്പാട്ടുവാരരു—ഉർവശീസ്വയംബരം—പുതിയിക്കൽ തമ്പാൻ മുതലായ ആട്ടക്കഥകർത്താക്കന്മാരു—എഴുപത്തനാണുക്കുട്ടിമെനവൻ—ഭാഗവതം—൧൩൪ാം പുറംവരെ
റവറണ്ടബയിലിസായിപ്പു—ചരിത്രം—നിഘണ്ഡു—ഗുണ്ടർട്ടുസായ്പിന്റെ നിഘണ്ഡു—വ്യാകരണം—മറ്റുഗ്രന്ഥങ്ങൾ—റവറണ്ട ജൊസഫു—പീറ്റസായിപ്പു—വ്യാകരണം മുതലായ പുസ്തകങ്ങൾ—ജാർജ്ജമാത്തൻ—ചരിത്രം—വ്യാകരണം മുതലായഗ്രന്ഥങ്ങൾ—വിരാമങ്ങൾ—ഗാർത്തുവൈറ്റസായ്പ—ഇതുവരെ നടപ്പുണ്ടായിരുന്ന വിദ്യാഭ്യാസരീതി—ആയില്യംതിരുനാൾ വലിയ തംപുരാൻ—പരിഷ്കാരങ്ങൾ—൧൪൨
വിശാഖംതിരുനാൾ വലിയതമ്പുരാൻ—ചരിത്രം—മദ്രാസിൽ എഴുന്നള്ളത്ത—ഏഫ—എം—യൂ—രാജ്യഭരണം—ശാസ്ത്രജ്ഞാനം—കല്പിച്ചുണ്ടാക്കീട്ടുള്ള ഗദ്യപാഠങ്ങൾ—ദീനസംരക്ഷണം—ക്ഷാമവൃത്താന്ത—സത്യം—പരൊപകാരം—ശരീരരെക്ഷ—തിരുമനസ്സിലെവാചകരീതി—പൂയം തിരുനാൾ വലിയകൊയിത്തമ്പുരാൻ—ചരിത്രം—മലയാള ഭാഷക്കു ചെയ്തിട്ടുള്ള ഗുണം—പ്രധാന ഗ്രന്ഥങ്ങൾ—ആട്ടക്കഥകൾ—വാചകരീതി—൧൫൨ാം പുറം വരെ
ശുചീന്ദ്രപുരത്തു വട്ടപ്പള്ളിസ്ഥാനീകർ—പാച്ചുമൂത്തതു—ചരിത്രം—യൊഗ്യത—പ്രധാനഗ്രന്ഥങ്ങൾ—ബാലഭൂഷണം—കെരളവിശെഷമാഹാത്മ്യം—തിരുവിതാംകൂർ ചരിത്രം—ആട്ടക്കഥ—വ്യാകരണം—ആലപ്പുഴെകുറുപ്പു—കിഴക്കെമഠത്തിൽ കുട്ടിക്കുഞ്ഞുതംകച്ചി—കവിതകൾ—ആട്ടക്കഥ—തിരുവാതിരപ്പാട്ടു—കുമ്മിമുതലയത—കൊവുണ്ണി നെടുങ്ങാടി—വ്യാകരണം—അച്ചുതപ്പണിക്കര—മഹമ്മദചരിത്രം—നെയ്യൂർകുമാരപിള്ള—വെണ്മണിനംപൂരി—വയക്കരെമൂസ്സ—കൊട്ടയത്തു മകംനാൾതംപുരാൻ—ശംകരപിള്ള—നവരാത്രിമാഹാത്മ്യം.
മിഷൻസഭക്കാരുണ്ടാക്കീട്ടുള്ള ഗ്രന്ഥങ്ങൾ—നെറ്റീവസ്സ ൟയ്യട ഉണ്ടാക്കീട്ടുള്ള ഗ്രന്ഥങ്ങൾ—മലയാളപ്പത്രികകൾ.
൧- ൟ ഭാരതഖണ്ഡത്തിൽ പാർക്കുന്ന സകലജനങ്ങളും പരദെശികൾ ആകുന്നു എന്നപറയാം- അവർ ഇവിടെ വന്നത ഏഷ്യായിൽ ടാട്ടറിയിൽ നിന്നാകുന്നൂ- അത ഹിമവാന്റെ വടക്കുപടിഞ്ഞാറായിട്ടാകുന്നൂ- ആ പ്രദെശത്തുനിന്നും അനെകായിരത്താണ്ടിനിടക്കു കൂട്ടംകൂടിജനങ്ങൾ പലപ്പഴും ഇറങ്ങിത്തിരിച്ചു ഭൂലൊകത്തിൽ പലരാജ്യങ്ങളിലും വ്യാപിച്ച അധിവസിക്കയാണ ചെയ്തിരിക്കുന്നതമനുഷ്യവംശവും ആദ്യംഉത്ഭവിച്ചത ആസ്ഥലത്തുതന്നെ ആകുന്നു- ൟ അഭിപ്രായങ്ങളെ തർക്കിക്കാൻ പാടില്ലാത്തവിധത്തിൽ ഓരൊവിദ്വാന്മാർ ഗ്രന്ഥങ്ങളെ നിർമ്മിച്ച അവർക്കു ദൃഷ്ടങ്ങളായ ചതുർവിധപ്രമാണങ്ങളൊടുകൂടെ വ്യവഹരിപ്പാനും സന്നദ്ധന്മാരായിരിക്കുന്നൂ- യുക്തിഅവയെ അനുകൂലിക്കയും ചെയ്യുന്നൂ
൨- ഇങ്ങനെ ഒണ്ടായ ജനപ്രവാഹത്തിൽ ദ്രാവിഡന്മാര എന്നു ഒരുകൂട്ടം ജനങ്ങൾ ഒരിക്കൽ ഇറങ്ങിത്തിരിച്ചുഅവര ആദിയിംകൽ ദ്രാവിഡഭാഷയും കൊണ്ടു സ്വദെശം വിട്ട സഞ്ചരിച്ച ഇൻഡ്യായുടെ വടക്കുപടിഞ്ഞാറെ ഭാഗത്ത വന്നുതാമസിച്ചു- അങ്ങനെ വളരെക്കാലം കഴിഞ്ഞതിന്റെ ശെഷം ശകന്മാര എന്ന ഒരുകൂട്ടക്കാരു പുറകെതിരിച്ചു ശകന്മാരുടെ ആക്രമം ഹെതുവായിട്ട ദ്രാവിഡന്മാർ സ്വസ്ഥരല്ലാതെ തീർന്നു അവർ ഒടുവിൽ ഇൻഡ്യായുടെ തെക്കും കിഴക്കുംപ്രദെശങ്ങളിൽ ക്രമെണ വ്യാപിച്ച അവിടെ ഉറച്ചു പാർക്കയും ചെയ്തു.
൩- ആ സമയം ഇൻഡ്യാരാജ്യം അത്രയും മഹാരണ്യം കൊണ്ടു മൂടപ്പെട്ടിരുന്നു- ദ്രാവിഡന്മാർ ൟ ദിക്കിൽവന്നപ്പൊൾ മനുഷ്യർ ഇവിടെഇല്ലാതിരുന്നില്ലാ- ഏതദ്ദെശ വാസികൾ ദ്രാവിഡന്മാര വരുന്നതിനു വളരെക്കാലം മുമ്പെ അവരെപൊലെതന്നെ പ്രവെശിച്ചിട്ടുള്ള ഒരുവകക്കാരായിരുന്നു- അവർക്ക ദ്രാവിഡന്മാരിൽ സാധാരണമായിരുന്ന അറിവുംകൗശലവും സിദ്ധിച്ചിട്ടില്ലാഞ്ഞു എന്നതന്നയുമല്ല അവരു കെവലം മൂഢന്മാരായ മൃഗപ്രായന്മാരായിരുന്നു- വിന്ധ്യപർവ്വത പംക്തിയുടെ തെക്കുവശം അത്രയും അന്ന ദണ്ഡകാരണ്യം എന്ന കീർത്തിപ്പെട്ട വനമായിരുന്നു- തദ്വാസികൾ ഭവനങ്ങളില്ലാതെ വൃക്ഷത്തിന്റെ ചുവട്ടിലും ഗുഹകളിലും വസിക്കയും വനത്തിൽ ഒണ്ടാകുന്ന ഫലമൂലാദികളെയും വെട്ടയിൽകിട്ടുന്ന ജന്തുക്കളെയും തിന്നുകയും നഗ്നന്മാരായും വൃക്ഷത്തിന്റെ പത്രങ്ങളും മൃഗത്തിന്റെ ചർമ്മങ്ങളും ഉടുക്കയും ചെയ്തുകൊണ്ട കാലക്ഷെപം കഴിച്ചുവന്നവരും ആയിരുന്നൂ- നമ്മുടെ സ്വദെശമായ മലയാളവും അന്ന മെലെഴുതിയ സ്ഥിതിയിൽ തന്നെഇരുന്നു എന്ന വിചാരിക്കാം
൪- ശകന്മാരുടെ ആക്രമത്താൽ തെക്കൊട്ട വ്യാപിച്ച ദ്രാവിഡന്മാർ കെവലം അപരിഷ്കൃതന്മാരല്ലായിരുന്നുഅവര ദണ്ഡകാരണ്യംകടന്നു ഗൊദാവരി- കൃഷ്ണാ- കാവെരി- താംബ്രപർണ്ണി ൟ നദികളുടെ തീരങ്ങളിൽ കൃഷിചെയ്തും മറ്റും ഉപജീവനം കഴിച്ചും ഓരൊ നെതാക്കന്മാരൊടു കൂടിയും സ്ഥിരമായി ഭവനങ്ങൾ കെട്ടിയും വസിച്ചു- അതിനു മുൻപിൽ അവിടങ്ങളിൽ സഞ്ചരിച്ചിരുന്ന ജാതിക്കറര ഇവരെ ഭയപ്പെട്ടു മലകളിലും കാടുകളിലും കെറി ഒളിച്ചെന്നപൊലെ വാസംചെയ്തു- ഇവരുടെ സന്തതികളാണ ഇപ്പൊഴും മലവെടന്മാരായിട്ടും മറ്റും കാണുന്നതെന്നും ഊഹിക്കപ്പെട്ടിരിക്കുന്നു.
൫- അതിന്റെ ശെഷം ഭൂലൊക വാസികളുടെ പ്രഥമ ജന്മഭൂമിയാകുന്ന ഏഷ്യായുടെ മദ്ധ്യത്തിലുള്ള ഉന്നത തടത്തിൽ ഉൾപ്പെട്ട ടാട്ടറിയിൽ ഇപ്പഴത്തെ ബക്കൊറാ എന്ന പട്ടണത്തിന്റെ സമീപത്തനിന്നും പിന്നയും ഒരുകൂട്ടം ജനസമുദായ പ്രവാഹമുണ്ടായി ൟ കൂട്ടത്തിന്റെ പെര ആര്യന്മാര എന്നാകുന്നു- അതിൽ ചിലർ യൂറൊപ്പിലെക്കും ചിലർ തെക്കൊട്ടുപർഷ്യയിലെക്കുംപുറപ്പെട്ടു- പർഷ്യയിലെക്ക പുറപ്പെട്ടതിൽ ഒരുഖെരക്കാറര അതിൽനിന്നും പിരിഞ്ഞു അഫഗാനിസ്ടാൻവഴി ഇൻഡ്യായിലെക്കും കടന്നു- ൟ ആര്യന്മാരുടെ ഭാഷസംസ്കൃതമായിരുന്നു- ആദ്യം അവരപഞ്ചാബിൽ സരസ്വതിനദീതീരത്ത വസിച്ചു- പിന്നീട ഗംഗാതീരത്തെക്കു പ്രവെശിച്ചു ഒടുവിൽ ഹിമവാൻ പർവതത്തിനും വിന്ധ്യാപർവ്വതത്തിനും ഇടക്കുള്ള കീർത്തിപ്പെട്ട ആര്യാവർത്ത എന്നസ്ഥലത്ത സ്ഥിരമായി വസിക്കയും അവിടെ പാർപ്പുണ്ടായിരുന്ന അപരിഷ്കൃതജനങ്ങളെ ജയിക്കയും ചെയ്തു.
൬- അന്ന അവർക്കുജാതിഭെദം ഇല്ലാതിരുന്നു- അവരുടെ ഇടയിൽ വളരെ പെര പ്രാപഞ്ചികമായമായകൊണ്ട ഉത്ഭവിക്കുന്ന മഹാമൊഹങ്ങളെ ഒക്കെകളഞ്ഞു ആത്മജ്ഞാനംകൊണ്ടും തപശ്ശക്തികൊണ്ടും മഹർഷിമാരായി ചമഞ്ഞു—ൟ മഹർഷിമാരാൽ അനെകകാലംകൊണ്ടു ഋക്ക- യജുസ്സസാമം- അഥർവണം- ഇങ്ങനെ നാലുവെദങ്ങളും ആയുസ്സു- ഗാന്ധർവം- ധനുസ്സു- ശില്പം ഇങ്ങനെനാലു ഉപവെദങ്ങളും ശിക്ഷ- ഛ്ശന്ദസ്സ- വ്യാകരണം- നിരുക്തം- കല്പം- ജ്യൊതിഷം ഇങ്ങനെ ആറു വെദാംഗങ്ങളും പുരാണം- ന്യായശാസ്ത്രം- മീമാംസ ശാസ്ത്രം- ധർമ്മശാസ്ത്രം- ഇങ്ങനെ നാലു ഉപാംഗങ്ങളും ചമയ്ക്കപ്പെട്ടു—ഇങ്ങനെ ഉള്ള അഭ്യാസംകൊണ്ട ആര്യന്മാർ അത്രയും വളരെ വിദ്വാന്മാരായും ശ്രെഷ്ഠന്മാരായും തീർന്നു
൭- ആര്യന്മാർക്കു ൟ ഉന്നതസ്ഥിതിയെ പ്രാപിക്കുന്നതിനു ഹെതുഭൂതമായിരുന്ന സംസ്കൃതഭാഷയുടെ ചരിത്രം മലയാളത്തിൽ തയ്യാറാക്കുന്നത ഇതിനൊടുകൂടി ചെർത്താൽ പുസ്തകം വലുതായി പൊകുമെന്നു വിചാരിച്ചു അതിനെ പ്രത്യെകം അച്ചടിപ്പിച്ചു പ്രസിദ്ധം ചെയ്യുന്നതിനു നിശ്ചയിച്ചിരിക്കുന്നതിനാൽ ഇവിടെ ചുരുക്കുന്നു.
൮- ആര്യന്മാരുടെ സംസ്കൃതഭാഷയിൽനിന്നും പ്രാകൃത ഭാഷ ഉണ്ടാകയും അതിൽനിന്നും ഇപ്പൊൾ ഉത്തരരാജ്യങ്ങളിൽ നടപ്പുള്ള ബംഗാളി പഞ്ചാബി ഹിൻഡി മുതലായ ഭാഷകൾ ഉത്ഭവിച്ചിരിക്കയും ചെയ്തിരിക്കുന്നൂ.
൯- ആര്യൻ എന്നപദത്തിന്റെ അർത്ഥം ശ്രെഷ്ഠൻ എന്നാകുന്നൂ—അവരുടെ യൊഗ്യത നിമിത്തം അവർക്ക ശ്രെഷ്ഠത ഉണ്ടായി—അവര വെദമന്ത്രശ്രുതിസ്മൃതി കർത്താക്കന്മാരകയാൽ അവരെ ആര്യബ്രാഹ്മണരെന്നും അവർക്കു മുമ്പെ ൟ ദെശങ്ങളിൽ പാർത്തുവരുന്നവരെ മ്ലെച്ഛന്മാരെന്നും വിളിച്ചു വന്നൂ- മ്ലെഛശബ്ദത്തിന്റെ ധാത്വർത്ഥം അത എന്തെന്നാൽ എന്നാകുന്നു- മ്ലിച, മ്ലിച, എന്നുനാം സംസാരിക്കകൊണ്ട എന്തുപറയുന്നുവെന്നു ആര്യന്മാർക്കു മനസ്സിലാകാതെ സംസാരിച്ചവർക്കു മ്ലെഛന്മാര അല്ലെങ്കിൽ മ്ലിച, മ്ലിച, (കാശപീശ) പറയുന്നവരെന്ന പെരുകൊടുത്തു- ഇങ്ങനെ ആദ്യം രണ്ടുജാതിയുണ്ടായി- അതിൽനിന്നും പിന്നീടു അവരവരുടെ ജൊലി നിമിത്തം ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്രന്മാരായ ചതുർവർണ്ണമുണ്ടായ- ആര്യന്മാർ വളരെ ബുദ്ധിമാന്മാരും പഠിത്വം ഉള്ളവരുമായിരുന്നതിനാൽ ദെശത്തെ അനെക രാജ്യങ്ങളായി പകുത്തു ഓരൊ നെതാക്കന്മാരാൽ അവയെഭരിക്കപ്പെട്ടു- ഇങ്ങനെ അനെകം ഏതദ്ദെശീക രാജാക്കന്മാരു പൂർവ്വകാലത്തെ ഇൻഡ്യായിൽഉണ്ടായി.
൧൦ ൟ കാലത്തിനിടക്കു തെക്കെഇൻഡ്യായിൽ പാർത്തിരുന്ന ദ്രാവിഡന്മാരു ആദ്യം ഒരു ജാതിയായിരുന്നതു പൊയി—അന്നു വിന്ധ്യപർവതവും ഒറിസയും മുതൽ കന്ന്യാകുമാരിവരെ അവരു ചിതറപ്പെട്ടിരുന്നതിനാൽ കാലക്രമത്തിൽ ദെശാചാരവ്യത്യാസങ്ങൾകൊണ്ടു പലവകക്കാരായി വെർതിരിക്കപ്പെട്ടു. തല്ക്കാരണംപൂർവകാലത്തിൽ ഒന്നായിരുന്ന ദ്രാവിഡ ഭാഷ പല ഉപഭാഷകളായി ചമഞ്ഞു- അതിൽ തെക്കെഅറ്റത്തു നടപ്പുണ്ടായിരുന്നതു തമിഴുഭാഷയാകുന്നൂ
൧൧ സംസ്കൃതം ഭൂലൊകത്തിൽ ഉള്ള എല്ലാഭാഷകളിലും വച്ചു ശ്രെഷ്ഠമായിട്ടുള്ള ഒരുഭാഷയാകുന്നു എന്നുള്ളത നിർവിവാദമായിട്ടുള്ളതാകുന്നു—അങ്ങനെയുള്ളഭാഷ ഉപയൊഗിക്കുന്ന ആര്യന്മാർ ഉത്തരദിക്കിൽനിന്നും ദക്ഷിണദിക്കിലെക്കു പ്രവെശിക്കയാൽ ദ്രാവിഡന്മാർക്കു അധികം പരിഷ്ക്കാരത്തിനു ഇടവന്നതായികാണുന്നു
൧൨ ആര്യന്മാർ കാവെരി താമ്രപർണ്ണി മുതലായനദീതീരങ്ങളിലുള്ള വിളവുള്ള ഭൂമികളുടെ വർത്തമാനംകെട്ടിട്ടൊ ശ്രീ രാമവൃത്താന്തം വിചാരിച്ചൊ രാമെശ്വരത്ത ആദ്യം പ്രതിഷ്ഠിച്ചിരിക്കുന്ന ശിവലിംഗംഹെതുവായിട്ടൊ ആണ തെക്കൊട്ടുകടന്നതെന്ന ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെട്ടിരിക്കുന്നു.
൧൩ ഇങ്ങനെവന്നതിൽ ഒന്നാമനും മുഖ്യനും അഗസ്ത്യ മഹർഷി ആകുന്നു- ഇദ്ദെഹം കാരണം തമിഴുഭാഷാ ഉന്നതഗതിയെപ്രാപിച്ചു- ഇപ്പൊൾ ഉപയൊഗിച്ചുവരുന്ന തമിഴക്ഷരവും തമിഴുവ്യാകരണം മുതലായതും അദ്ദെഹത്തിന്റെ പക്കൽ നിന്നും ഉണ്ടായിട്ടുള്ളതാണെന്നും അദ്ദെഹം ആദ്യം പാണ്ഡ്യരാജാവായ കുലശേഖരന്റെ രാജ്യത്തുവന്നു ആ രാജധാനിയിൽ താമസിച്ച തമിഴർക്കു രസവാദം തച്ചുശാസ്ത്രം ജ്യൊതിഷശാസ്ത്രം മുതലായ ശാസ്ത്രങ്ങൾ അഭ്യസിപ്പിച്ചിട്ടുള്ളതായും അറിയുന്നു
൧൪ ഇതുവരെ പ്രസ്ഥാപിച്ചിട്ടുള്ളതും ഇനിമെൽ പ്രസ്ഥാപിക്കുന്നതും ആയ ഇംഗ്ലീഷുശാസ്ത്രജ്ഞന്മാരുടെ അഭിപ്രായങ്ങൾ നമ്മുടെപുരാണങ്ങൾക്കു വിരുദ്ധമാണെങ്കിലും യുക്തിക്കു അനുസരണമായി കാണുന്നതിനാൽ അവയെ സ്വീകരിച്ചിരിക്കുന്നു എന്നു ഇതിനുമുമ്പിൽതന്നെ സൂചിപ്പിച്ചിട്ടും ഉണ്ട
൧൫ ൟ കാലത്തു ദ്രാവിഡന്മാരു കുറെ പരിഷ്കാരസ്ഥിതിയെ പ്രാപിച്ചു- ൟ പരിഷ്കാരം ആദ്യംആരംഭിച്ചത തമിഴു ദെശത്തുതന്നെയാകുന്നു തമിഴുരാജ്യം അന്നുപ്രധാനമായി മൂന്നായിവിഭാഗിക്കപ്പെട്ടിരുന്നു
ഒന്നാമത- പാണ്ഡ്യരാജ്യം- മധുരക്കു തെക്കും സഹ്യപർവ്വതത്തിനുകിഴക്കും കന്ന്യാകുമാരിവരെ
രണ്ടാമതു- ചൊളദെശം- ഇതുകാവെരി നദീതടത്തിലായിരുന്നു- ആദ്യംഇപ്പഴത്തെ തഞ്ചാവൂരും തിരുച്ചനാപ്പള്ളിയും ജില്ലകൾ ഉൾപ്പെട്ടിരിക്കയും- പിന്നീടുക്രമെണ കൃഷ്ണാ നദിവരെ എത്തിയിരിക്കയും ചെയ്തിരുന്നൂ
മൂന്നാമത- ചെര അല്ലെംകിൽ കെരളരാജ്യം- ഇതിൽ ഇപ്പഴത്തെ കൊയംപത്തൂർ സെലംജില്ലകളും മൈസൂർ രാജ്യത്തിന്റെ ഒരു അംശവും സഹ്യപർവതത്തിനു പടിഞ്ഞാറു വശത്തു ഗൊകർണ്ണം മുതൽ കന്ന്യാകുമാരിവരെയുള്ള രാജ്യവും ഉൾപ്പെട്ടിരുന്നു.
ഇപ്പറഞ്ഞ പാണ്ഡ്യൻ, ചൊളൻ, ചെരൻ, അല്ലെംകിൽ കെരളൟരാജാക്കന്മാർ സഹൊദരന്മായിരുന്നുവെന്നും ആദ്യം അവരു തെക്കു താമ്രപർണ്ണിതീരത്തിൽ കൊൾക്കി എന്ന ഭാഗത്തു ഒന്നിച്ചുവസിച്ചിരുന്നുവെന്നും ഒടുവിൽപിരിഞ്ഞു പാണ്ഡ്യൻ അവിടെത്തന്നെ പാർത്തുരാജ്യഭരണം ചെയ്കയും ചൊളൻ അതിനുവടക്കും ചെരൻഅതിനുപടിഞ്ഞാറും പൊയി രാജധാനികൾ സ്ഥാപിച്ചു രാജ്യഭരണംചെയ്കയും ചെയ്തു എന്നും ചിലഗ്രന്ധങ്ങളിൽ കാണുന്നു- ഹരിവംശം മുതലായ പുരാണങ്ങളിൽ ഇവരുമൂവരും സൊമവംശ ക്ഷത്രിയ രാജാവായിരുന്ന യയാതിയിൽനിന്നും ഉത്ഭവിച്ചിട്ടുള്ള തുർവശ്ശുവിന്റെ മക്കളാണെന്നുകാണുന്നു- ഇത ഏകദെശം കൃതയുഗംഒടുവിൽ ആയിരിക്കാമെന്നുതൊന്നുന്നൂ
൧൭ ൟ മൂന്നു രാജ്യങ്ങളിലെയും ഭാഷ ദ്രാവിഡഭാഷകളിൽവച്ചു അധികംപരിഷ്കാരപ്പെട്ടിട്ടുള്ള തമിഴായിരുന്നൂ അതിനാൽ ഇപ്പൊൾ ദ്രാവിഡഭാഷയെന്നു പറഞ്ഞാൽ തമിഴെന്നു ചിലർ അർത്ഥമാക്കുന്നൂ—അതതെറ്റാണദ്രാവിഡഭാഷാവംശത്തിൽ ജനിച്ചതായി അനെക ഭാഷകൾ ഉണ്ട- അതിൽ മുഖ്യം തമിൾ, മലയാളം, തെലുംകു, കന്നടം, തുളു, കുടുക, ഇവയാകുന്നു- ഇതുകൂടാതെ അപ്രധാനങ്ങളായി അപരിഷ്കൃതസ്ഥിതിയിൽ ചില ഉപഭാഷകളും ഉണ്ട
൧൮ കൃതയുഗം ഒടുവിൽ ചെരരാജ്യത്തിന്റെ ഒരുഭാഗമായ കന്യാകുമാരിമുതൽ ഗൊകർണ്ണംവരെ സഹ്യപർവ്വതത്തിനുപടിഞ്ഞാറുള്ള രാജ്യങ്ങൾ എതൊകാരണവശാൽ സമുദ്രത്തിൽ മുങ്ങിപ്പൊയതായും ത്രെതായുഗ മദ്ധ്യത്തിൽ ശ്രീ പരശുരാമനാൽ വീണ്ടെടുക്കപ്പെട്ടുഎന്നും പുരാണങ്ങളിൽപറയുന്നു
൧൯ ഇങ്ങിനെസമുദ്രത്തിൽമുങ്ങി വീണ്ടെടുക്കപ്പെട്ട രാജ്യത്തിനെ കെരളമെന്നും ശെഷംഭാഗങ്ങളെ ചെരരജ്യമെന്നും അന്നുമുതൽപറഞ്ഞുവരുന്നൂ- പരമാർത്ഥത്തിൽ കെരളവും ചെരരാജ്യവും ഒന്നുതന്നെയാകുന്നു പശ്ചിമപർവ്വതത്തിനു പടിഞ്ഞാറുള്ള രാജ്യംകെരളമെന്നും ശേഷംചെര രാജ്യം എന്നും വ്യത്യാസപ്പെടുത്തി പറയപ്പെട്ടു.
൨൦ കെരളം സമുദ്രത്തിൽ മുങ്ങിയിരുന്നൂഎന്നുള്ള പുരാണപ്രസിദ്ധിക്കു അനുസരണയായി ലക്ഷ്യങ്ങൾവളരെ ഉള്ളതിനാൽ ശാസ്ത്രജ്ഞന്മാർ അതിനെസമ്മതിച്ചിരിക്കുന്നു- എന്നാൽ രണ്ടാമതു കെരളം പരശുരാമനാൽ വീണ്ടെടുക്കപ്പെട്ടുവെന്നുള്ള ഭാഗം യുക്തിക്ക അനുസരണയായിക്കാഴികയാൽ അവർ അതിനെ സമ്മതിക്കുന്നില്ലാ
൨൧ പരശുരാമൻ എന്ന ഒരു ബ്രാഹ്മണൻ ബഹുശക്തിമാനായി ഉണ്ടായിരുന്നുവെന്നും പലരാജാക്കന്മാരെയും അദ്ദെഹം ജയിച്ചു കെരളത്തെയും സ്വാധീനപ്പെടുത്തിയിരുന്നു എന്നും കെരളരാജ്യം ഒടുവിൽബ്രഹ്മണരെത്തന്നെ ഏൾപ്പിച്ചതായും മറ്റു പുരാണങ്ങളും ഘൊഷിക്കുന്നു- പരശുരാമന്റെ കഥ പൂർണ്ണമായിപറയുംപൊൾ അതിമാനുഷങ്ങളാകിയ അനെകകർമ്മങ്ങൾ അദ്ദെഹംചെയ്തതായി വിശ്വസിക്കെണ്ടിവരുന്നതും അപ്പൊൾ അത മതസംബന്ധമായി പൊകുന്നതുമാകകൊണ്ടു ഇവിടെചെക്കുന്നതിനു അർഹത ഇല്ലന്നുകരുതി അതു ഉപെക്ഷിച്ചിരിക്കുന്നൂ
൨൨ പുരാണപ്രകാരം കെരളത്തിന്റെ ഉല്പത്തിയും ആര്യബ്രാഹ്മണരുടെ വരവും താഴെപറയുന്നതപൊലെ ആകുന്നു- ശ്രീപരശുരാമൻ ത്രെതായുഗത്തിൽ മാതൃപ്രീതിക്കായികൊണ്ടു ൨൧ ആവർത്തിക്ഷത്രിയരാജാക്കന്മാരെനിഗ്രഹിച്ചതുമൂലം സംഭവിച്ച വീരഹത്യാദിപാപങ്ങളുടെ നിവൃത്തിക്കായി ഭൂമി ഒക്കയും ബ്രഹ്മണർക്കു ദാനംചെയ്ക നിമിത്തം തന്റെ വാസത്തിനായിക്കൊണ്ടു വരുണപ്രസാദത്താൽ കന്ന്യാകുമാരി മുതൽഗൊർണ്ണംകവരെനൂറുയൊജനനീളവും ൧൦യൊജനവീതിയും ഒള്ളൟകെരളഭൂമിയെ സ്വീകരിച്ചു എന്നും അതിൽ പാർക്കുന്നതിനായി പരദെശത്തുനിന്നും ബ്രാഹ്മണരെ കൊണ്ടുവന്നതിന്റെ ശെഷം സർപ്പഭീതികൊണ്ടു അവരുഓടിപ്പൊയതായും പിന്നീടു ആര്യപുരത്തു ചെന്നു ആര്യബ്രാഹ്മണരെ കൊണ്ടുവന്ന കെരളത്തെ ൬൪ ഗ്രാമമായി പകർത്തു അവർക്കു ദാനം ചെയ്തതായും അതുകൂടാതെ പരദെശത്തുനിന്നു വളരെശൂദ്രരെയും കൊണ്ടുവന്നു പാർപ്പിച്ചുംഎന്നും അവര ഇനിയും സ്വദെശത്തു പൊകാതെയിരിക്കുന്നതിനുവെണ്ടി അവരുടെ ആചാരവും ഉഷയുംമാറ്റി പൂർവശിഖിയുംവച്ചു എന്നും അന്നുമുതൽ മലയാളികളും മലയാളഭാഷയും ഉത്ഭവിച്ചു എന്നും കാണുന്നൂ
൨൩ ഇൻഗ്ലീഷു ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തിൽ ഭൂമിയുടെ അന്തഭാഗത്തിംകൽ ഒള്ള അഗ്നിസംബന്ധമായ ഒരു ശക്തി കൊണ്ടു ഭൂകമ്പം ഉണ്ടായി ചെരരാജാവിന്റെ രാജ്യത്തിൽ ഒരംശമായ കെരളം സമുദ്രത്തിന്റെ അടിയിൽതാണുപൊയി എന്നും അതുപിന്നീടു അതുപൊലെ ഒരു ശക്തിയാൽ ഉയർത്തപ്പെട്ടുഎന്നും ആവിവരം അറിഞ്ഞു സ്വദെശികളായിട്ടുള്ള ആളുകൾ അവിടെ പാർക്കാനായിട്ടു പാലക്കാട്ടുവഴി വന്നതിന്റെ ശെഷം ചെളി പ്രദെശമായും സർപ്പങ്ങളുടെ ഉപദ്രവം അധികം ഒള്ളതായും കണ്ടു തിരിയെപൊയീ എന്ന പിന്നീടു ആര്യബ്രാഹ്മണരിൽ കുറെപെരു പരശുരാമൻ പ്രധാനിയായി അഗസ്ത്യ മഹർഷിദ്രാവിഡദിക്കിൽവന്നതു പൊലെ ദക്ഷിണദിക്കിൽ സഞ്ചരിക്കുന്നസമയം ഇങ്ങനെ ഒരുരാജ്യം ആൾ പാർപ്പില്ലാതെ കിടപ്പുണ്ടന്നുള്ള വൃത്താന്തം കെട്ടിട്ടു അവിടെ എത്തിരാജ്യത്തെ ൬൪ ഗ്രാമമായി ഭാഗംചെയ്തു വസിച്ചിട്ടുള്ളതാണെന്നും ഇങ്ങനെ ആര്യബ്രാഹ്മണരുപാർത്തു വരുന്നവിവരം ചെരരാജ്യത്തുള്ള തമിഴര അറിഞ്ഞുഅവരിൽ വളരെ പെരും അവിടെ പൊയി പാർത്തുവന്നു എന്നും ഇങ്ങനെ ജനബാഹുല്യം ഉണ്ടായസമയം പൂർവകാലത്തിലെ ഉടയക്കാറനായ ചെരരാജാവു തന്റെ സഹൊദരന്മാരെ കെരളത്തിൽ അയച്ചു രാജ്യംരക്ഷിച്ചു വന്നതായും ആര്യന്മാരുടെ ഭാഷസംസ്കൃതവും തമിഴരുടെ ഭാഷ തമിഴും ആയിരുന്നു എന്നും പറയുന്നു
൨൪- പുരാണവും ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായവും കൂടിനെംക്കുംപൊൾ തങ്ങളിൽ എന്തൊചില യൊജിപ്പു കാണുന്നുണ്ട- അതിന്റെ സൂക്ഷ്മം എങ്ങനെ എന്നും തെളിവുഅധികം ഏതുഭാഗത്തിലെക്കു എന്നും അറിയെണ്ടത ദെശ ചരിത്രക്കാറന്റെ ജൊലിയാകുന്നു- ആര്യബ്രാഹ്മണരുടെ ഭാഷ സംസ്കൃതമായിരുന്നുഎന്നും ശ്രൂദ്രരുടെഭാഷതമിഴായിരുന്നു എന്നും ഇരുഭാഗക്കാറരും സമ്മതിച്ചിരിക്കുന്നു- പുതുതായ ഒരു ഭാഷ ശ്രീപരശുരാമൻ ബ്രഹ്മാവിനൊടു അപെക്ഷിക്കയാൽ ബ്രഹ്മാവു സരസ്വതിദെവിയെ ക്കൊണ്ട ൟ കെരളവാസികൾക്കു കൊടുപ്പിച്ചുംഎന്നു പറയുന്നതു തമിഴിൽനിന്നും സംസ്കൃതവും കൂടികലർന്ന ഉത്ഭവിച്ചിട്ടുള്ള ൟ മലയാളഭാഷയാകുന്നു- രണ്ടുഭാഷസംസാരിക്കുന്ന രണ്ടുകൂട്ടംജാതിക്കാർ ഒന്നിച്ചു അവരുടെ സ്വദെശങ്ങളിൽനിന്നു വലിയപർവ്വതങ്ങളാലൊ സമുദ്രത്താലൊ അനെകായിരം നാഴിക ദൂരംകൊണ്ടൊ വെർ പിരിക്കപ്പെട്ടിട്ടുള്ള ഒരു സ്ഥലത്തു പാർക്കയും അതിൽ ഒരു ഭാഷാസംസാരിക്കുന്നവർ കുറവായിരിക്കയും ചെയ്താൽ കാലക്രമംകൊണ്ടു അധികംആളുകൾ സംസാരിക്കുന്നഭാഷ പ്രാബല്ല്യസ്ഥിതിയെ പ്രാപിക്കുന്നതു യുക്തിക്കും അനുഭവത്തിനും അടത്തിരിക്കുന്നതാണെല്ലൊ- അതുപൊലെ കെരളത്തിൽ സംസ്കൃതം സംസാരിക്കുന്ന ആര്യബ്രാഹ്മണരു കുറവായും തമിഴുസംസാരിക്കുന്ന ശ്രൂദ്രത അധികമായും ഒണ്ടായിരുന്നതു കൊണ്ടും സഹ്യപർവ്വത പംക്തികൾ അവരെ സ്വദെശങ്ങളിൽ നിന്നും വെർപിരിക്കപ്പെട്ടിരിക്കുന്നതുകൊണ്ടും കാലക്രമംകൊണ്ടു തമിഴിൽനിന്നും മലയാളഭാഷ ഉത്ഭവിച്ചു അതിനൊടു കൂടിവളരെ സംസ്കൃത ശബ്ദങ്ങളും മറ്റന്ന്യ ഭാഷാ പദങ്ങളും ചെർന്നമൂലഭാഷയായ തമിഴിൽ നിന്നും വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു.
൨൫- ചിലസംസ്കൃതപണ്ഡിതന്മാരു മലയാളഭാഷയുടെ മാതൃഭാവം വഹിച്ചിരിക്കുന്നത തമിഴു എന്നും പിതൃഭാവംവഹിച്ചിരിക്കുന്നത സംസ്കൃതം എന്നും ചിലർ മലയാളഭാഷ സംസ്കൃതത്തിൽ നിന്നും ഒണ്ടായ ഒരു പ്രാകൃതഭാഷയാകുന്നു എന്നും ചിലർ അതിനെ ഒരു ഭാഷയുടെ ശെഖരത്തിൽ ചെർത്തുകൂടാ എന്നും വിചാരിച്ചിരിക്കുന്നു- ൟ അഭിപ്രായങ്ങൾ ഒക്കെ തെറ്റാകുന്നു- മലയാള ഭാഷയുടെ മാതൃസ്ഥാനം വഹിച്ചിരിക്കുന്നത തമിഴു തന്നെ- അതനിസ്സംശയമാകുന്നു- എന്നാൽ മലയാളം അന്ന്യസംസർഗ്ഗം കൊണ്ടും മറ്റും പ്രാപ്തിയായി യൗവനം വന്നസമയം അതിനും തമിഴിനും തങ്ങളിൽ ഒള്ള സംബന്ധം സഹൊദരീത്വമായി തീർന്നിരിക്കുന്നുസംസ്കൃതത്തിനും മലയാളത്തിനും തങ്ങളിൽ സംയൊഗം കൊണ്ട ഒണ്ടായിട്ടുള്ള സംബന്ധം അല്ലാതെ മറ്റൊന്നുംഇല്ലാ- മലയാളഭാഷാ അതിന്റെ മാതാവായ തമിഴിനു സഹൊദരിയായി എന്ന പറവാൻ തക്കമാഹാത്മ്യം ഉണ്ടാക്കിത്തീർത്തത മുഖ്യമായിട്ടു സംസ്കൃതവും മറ്റു ചിലഭാഷകളും കൂടിചെർന്നുള്ള സംയൊഗം തന്നെ ആകുന്നു. മറ്റു ചിലഭാഷകൾ എന്നുപറയുന്നത തെലുംകു കന്നടം തുളു ഹിന്ദുസ്താനി അറബി പർഷ്യൻ പൊട്ടുഗീസ്സു സിറിയൻ ഇംഗ്ലീഷു മുതലായഭാഷകൾ ആകുന്നു- ഇതിൽ പ്രാചീനമായിട്ടു മലയാളത്തൊടു സംബന്ധം സംസ്കൃതത്തിന്നായിരുന്നു- അതിനാൽ സംസ്കൃതവാക്കുകൾ മലയാളത്തിൽ അധികം ചെർന്നിട്ടുണ്ട- ഇതിനെ പറ്റിമെൽ വിസ്താരമായി പ്രസ്താവിക്കും.
൨൬- ആദികാലങ്ങളിൽ ആര്യാവർത്തത്തിൽ നിന്നു വന്ന ആര്യബ്രാഹ്മണരും ദ്രാവിഡദെശമായപാണ്ടിയിൽ നിന്നു വന്ന ശൂദ്രരും തമ്മിൽചെന്നുള്ള വാസംകൊണ്ടു സംസ്കൃതദ്രാവിഡഭാഷകൾ കൂടിചെർന്ന ഉണ്ടായമലയാളത്തിൽ നടപ്പായിരിക്കുന്ന ചിലവാക്കുകളുടെ അർത്ഥം നൊക്കുംപൊൾ വിശ്വാസ യൊഗ്യങ്ങളായ ചില ചരിത്രങ്ങൾ മുഴുവനും ലക്ഷ്യപ്പെടുന്നു- എങ്ങിനെ എന്നാൽ- കിഴക്ക- മെൽക്ക- ൟ രണ്ടുശബ്ദങ്ങളും ഇപ്പൊൾ മലയാളത്തിൽ പൂർവപശ്ചിമ ദിക്കുകൾക്കു പകരം ഉപയൊഗിച്ചു വരുന്നു- ഇവ പാണ്ടിയിൽ ഉത്ഭവിച്ചിട്ടുള്ളതാണെന്ന സ്പഷ്ടമാകുന്നു- കീഴ- കിഴക്ക- കീഴ്പൊട്ട എന്നവയുടെയും അർത്ഥങ്ങൾവിചാരിച്ചുനൊക്കണം- പാണ്ടിയിൽ കിഴക്കൻ പ്രദെശം സമുദ്രതീരമായിരിക്കുന്നതിനാലും പടിഞ്ഞാറു മലംപ്രദെശമായിരിക്കുന്നതിനാലും കിഴക്ക താന്നും മെൽക്കു ഉയർന്നും ഇരിക്കയാൽ ആ പെരുകൾ സാർത്ഥങ്ങളാകുന്നു- അവയെ നാം ഇപ്പൊൾനെരെ വിപരീതാർത്ഥം ഉള്ള രാജ്യത്തിൽ പൂർവാർത്ഥത്തിൽതന്നെ ഉപയൊഗിച്ചുവരുന്നു- ഇതും മറ്റു ഇതുപൊലെ അനെകം ഉദാഹരണങ്ങളും ഒള്ളതുകൊണ്ട മലയാളികൾ തമിഴരായിരുന്നു എന്നും പാലക്കാട്ടുശെരി വഴിയൊ ആറാംവഴികൊട്ടമാർഗ്ഗമൊ മുൻപിൽമലയാളത്തിൽ വ്യാപിച്ചിട്ടുള്ളവരാകുന്നു എന്നു പറയുന്നത ശരിയായിരിക്കണമെന്നും നിശ്ചയിക്കാം
൨൭- മലയാളം തമിഴിൽ നിന്നും ഉത്ഭവിച്ചിട്ടുള്ളതാകുന്നു എന്നു മെലെഴുതിയ കാരണങ്ങളാൽ സ്പഷ്ടമാകുന്നുൟ ഭാഷ സഹ്യപർവ്വതത്തിനു പടിഞ്ഞാറുവശത്തു് വടക്കുമംഗലപുരത്തിനുസമീപമായ ചന്ദ്രഗിരിവരെയും തെക്കുതിരുവനന്തപുരംവരയും ശുദ്ധമായിട്ടും തിരുവനന്തപുരത്തിനു തെക്കു തമിഴിനൊടു അധികംകലർന്നും മംഗലപുരത്തിനു വടക്കു കന്നടം തുളു ൟ ഭാഷകളൊടു കലർന്നും ൩൭ ൫൦൦൦൦ ജനങ്ങൾസംസാരിച്ചുവരുന്നു ഇപ്പൊൾ തമിഴിൽനിന്നും ഒള്ള പ്രധാന വ്യത്യാസങ്ങൾ താഴെ പറയുന്നൂ
൧ാമത അതിൽ സംസ്കൃതവാക്കുകൾ അധികം ചെർന്നിട്ടുണ്ട- ചിലത തത്ഭവങ്ങളായും ചിലത ശുദ്ധമായും ചിലത ൟഷൽ അവഭ്രംശമായും നടക്കുന്നൂ
൨-ാമത ക്രിയകളിൽ പുരുഷ പ്രത്യയം ചെർത്തു ഉപയൊഗിക്കുന്നില്ലാ എന്നാൽ കവിതകളിൽ അതില്ലന്നില്ലാ
൩-ാമത- തമിഴിൽ ഇല്ലാത്ത ൨൬ അക്ഷരം മലയാളത്തിൽ ഉപയൊഗിച്ചു വരുന്നു
൪-ാമത ഭാഷാരീതി തമിഴനുസരിച്ചുതന്നെ എംകിലും ഉച്ചാരണത്തിനു സംസ്കൃതത്തൊടു അധികം ചെർച്ച ഒണ്ടായിരിക്കുന്നു
൫-ാമത- ഭാഷാരീതിയും സാധാരണ സംസാരിച്ചുവരുന്ന വാക്കുകളിൽ മുഖ്യാംശങ്ങളും തമിഴു വഴിക്കാകുന്നൂ എന്നറിവുള്ള മലയാളികൾ ഇപ്പൊൾ അധികം പെരുണ്ടെന്നു പറവാൻ സംഗതിയില്ലാ
൬-ാമത- മുമ്പിൽ മലയാളം എഴുതിവന്നതും തമിഴിൽനിന്നും ഒണ്ടായതും തെക്കൻദിക്കിൽ മലയാഴ്മ എന്ന പറഞ്ഞുവരുന്നതും ആയ വെട്ടെഴുത്ത ഇപ്പൊൾ നടപ്പില്ലാ- എന്നാൽ ചിലപഴയ ആധാരപ്രാമാണങ്ങൾ ഇതിൽ തന്നെ എഴുതിക്കാണുന്നൂ
൭-ാമത- ഇപ്പൊൾ മലയാളം എഴുതിവരുന്നത ആര്യഎഴുത്തിലാകുന്നൂ- അത തമിഴ ദെശങ്ങളിൽ സംസ്കൃതം എഴുതുന്ന ഗ്രന്ഥാക്ഷരത്തിൽനിന്നും ഉത്ഭവിച്ചിട്ടുള്ളതാകുന്നു
൨൮- അസംഖ്യം സംസ്കൃതപദങ്ങൾ ദ്രാവിഡഭാഷകളിൽ നടപ്പായിരിക്കുന്നതിനാൽ സംസ്കൃതംതന്നെ ദ്രാവിഡഭാഷകൾക്കെല്ലാം ആദികാരണമെന്നു സംസ്കൃത പക്ഷപാതികളായ ചില അല്പജ്ഞന്മാർ വ്യവഹിക്കുന്നുണ്ടെംകിലും അതിലുള്ള മൗഢ്യം വിശെഷജ്ഞന്മാർക്ക പ്രത്യക്ഷമാകയാൽ ഇവിടെ ആഭാഗങ്ങളെ വിവദിപ്പാൻവെണ്ടി സമയം വ്യർത്ഥമാക്കുന്നില്ലാ
ദ്രാവിഡഭാഷകൾക്കും സംസ്കൃതത്തിനും ദൂരസംബന്ധം ഒണ്ടായിരിക്കാം- അതുപൊലെ സംബന്ധം ഭൂലൊകത്തിലുള്ള എല്ലാഭാഷകൾക്കും തങ്ങളിൽ ഒണ്ട- ദ്രാവിഡം പ്രത്യേകം ഒരുവർഗ്ഗത്തിൽ ചെർന്നതാകുന്നു
൨ൻ- മലയാളം എന്നശബ്ദം ആദ്യം ഉപയൊഗിച്ചത ഭൂമിക്കാകുന്നു- അതിൽനിന്നും ആഭൂമിയിൽ നടപ്പുവന്ന ഭാഷക്കും ആ പെര ലഭിച്ചു- ശബ്ദാർത്ഥം ചിലരുടെ അഭിപ്രായത്തിൽ മലക്കും ആഴിക്കും ഇടക്കുള്ള ഭൂമിയാകകൊണ്ടും ഴക്കും ളക്കും സംസ്കൃതത്തിൽ വ്യത്യാസമില്ലാത്തതകൊണ്ടും മലയാളം എന്നു പറയുന്നു എന്നുംചിലർ കുന്നും കുഴിയുമായിട്ടുള്ള രാജ്യമാകകൊണ്ടു ൟ പെര ഉപയൊഗിക്കുന്നു എന്നും പറയുന്നു- പണ്ഡിതനായ ഒരുപാതിരിയുടെ അഭിപ്രായം മലംപ്രദെശമായ ഒരുരാജ്യം എന്നുമാത്രം ആപദത്തിന്റെ അർത്ഥമെന്നാകുന്നു
൩൦- മലയാള ഭാഷയുടെ മാതൃസ്ഥാനം വഹിച്ചിരിക്കുന്ന തമിഴിന്റെ ചരിത്രം അറിഞ്ഞിരിക്കെണ്ടത മലയാളികൾക്കു വളരെ ആവശ്യമാകുന്നു- അതചുരുക്കമായി മലയാളത്തിൽ തയ്യാറാക്കുന്നത സംസ്കൃതഭാഷാ ചരിത്രത്തൊടു കൂടിചെർത്തു അച്ചടിപ്പിക്കുന്നതിനു നിശ്ചയിച്ചിരിക്കുന്നു- അതുകൊണ്ടു ആ ഭാഗവും ഇവിടെ വിസ്തരിക്കുന്നില്ലാ- ക്രമെണപലവിദ്വാന്മാരുടെയും പ്രയത്നത്താൽ സംസ്കൃതം തമിഴു മറ്റു ചിലദ്രാവിഡ ഭാഷകൾ ഇവയിൽ ഗ്രന്ഥങ്ങൾ വർദ്ധിച്ചുവരുന്നു.
൩൧ കെരള വാസികൾക്കു യാതൊരു സഹായവും അവരുടെ ഇടയിൽ സംസ്കൃത പണ്ഡിതന്മാരായ നംപൂരിമാരല്ലാതെ മറ്റുവിദ്വാന്മാരും ഇല്ലാതിരുന്നതിനാൽ അവർക്കു വിദ്യാഭ്യാസത്തിനും അതിൽനിന്നുണ്ടാകുന്ന ഗുണങ്ങൾക്കും സംഗതി വന്നില്ലെന്നു മാത്രമല്ലാ തമിഴിൽനിന്നും വെർപെട്ട മലയാളവും അനെകകാലം യാതൊരു പരിഷ്കാരവും കൂടാതിരുന്നൂ- നംപൂരിമാർ പ്രത്യെകം ൟ മലയാളർക്ക വിദ്യാഭ്യാസം ഒണ്ടാകന്നതിലക്ക തടസ്ഥമായിരുന്നൂ ൬൪ ഗ്രാമവും ജന്മിമാരായ നംപൂരിമാരും അവർ ഒഴികെ ശെഷം പെര ഒക്കയും ശൂദ്രരും ആയിരുന്നു- ക്ഷത്രിയരായിട്ട അന്ന ചെരരാജ്യത്തു നിന്നും മലയാളം ഭരിക്കുന്നതിനായിട്ട വന്നിരുന്ന തിരുവിതാംകൊടു സംസ്ഥാനത്തെ രാജവംശം അല്ലാതെ മറ്റാരും മലയാളത്തിൽ ഒണ്ടായിരുന്നില്ലാനംപൂരിമാരിൽ ചിലര പരശുരാമന്റെ അഭിപ്രായപ്രകാരം പാരമ്പര്യമായി മന്ത്രവാദികളും ചിലര ജ്യൊതിഷശാസ്ത്രക്കാറരും ചിലര വൈദ്യന്മാരും ചിലര പൗരാണികന്മാരും ചിലര വൈദികന്മാരും ചിലര സ്മാർത്തന്മാരും മറ്റുമായിഭവിച്ചു- അവരാൽ ആദികാലം മുതൽ തന്നെ വെദവെദാംഗൊപാംഗങ്ങളും ധർമ്മശാസ്ത്രം ജ്യൊതിഷശാസ്ത്രം- വൈദ്യശാസ്ത്രം- കണക്കശാസ്ത്രം മുതലായശാസ്ത്രങ്ങളും നല്ലതിന്മണ്ണം അഭിസിക്കപ്പെട്ടു- ഇതിൽ പാരമ്പര്യമായി ഓരൊ പ്രവൃത്തിക്ക നെമിച്ചവർ അതാത വിദ്യയിൽ സമർത്ഥന്മാരായി
൩൨ ശൂദ്രജാതിക്ക വിദ്യാഭ്യാസം പാടില്ലന്നു ബ്രാഹ്മണരുടെ അഭിപ്രായം- നംപൂരിമാർ ൟ വകവിഷയങ്ങളിൽ പ്രത്യെകം ശ്രദ്ധവച്ചു സൂക്ഷിച്ചുവന്നൂ ബ്രഹ്മണരായാൽ വെദം പഠിച്ചെ തീരൂ എന്നു നിർബന്ധമുണ്ടെംകിലും ചിലപ്പൊൾ എല്ലാരും വൈദികന്മാരായിരുന്നില്ലാ എംകിലും ശൂദ്രർക്കു അക്ഷരജ്ഞാനം അരുതെന്നുള്ള ശാസ്ത്രം അവരു ബഹുപ്രബലമാക്കി വച്ചുകൊണ്ടുതന്നെ ഇരുന്നൂ
൩൩ ആ കാലത്ത ശൂദ്രര കൃഷ്ണ- രാമാ- ഗൊവിന്ദ- കെശവാ- നാരായണാ മുതലായപെരുകൾ ഉപയൊഗിക്കാതിരിക്കാൻ വെണ്ടി ഉമ്മിണി- കുഞ്ചാളമ്പി- കുഞ്ചുമാടൻ- വള്ളി- തിരിത- ചക്കി മുതലായുള്ള നികൃഷ്ട പെരുകൾ ഇവരുടെ ഇടയിൽ പ്രസിദ്ധമാക്കി- അന്നുഅവരു അത്രപെരും ജന്മിമാരും ശൂദ്രര കൊഴുവന്മാരും ആയിരുന്നതിനാൽ ൟ പ്രവൃത്തിക്കു അവർക്കു വളരെ എളുപ്പം ഒണ്ടായിരുന്നൂ- ൟ പെരുകൾ ഇപ്പഴും മൂഢന്മാരുടെ ഇടയിൽ നടന്നുവരുന്നു- ശ്രൂദ്രർക്കു കുത്സിതങ്ങളായ പെരുകളെ പാടൊള്ളു എന്ന മനു വിധിച്ചിരിക്കുന്നതുകൊണ്ടാകുന്നു ൟ വകപ്പെരുകൾ നടപ്പായതെന്നു അവർക്കു് ഒരു അറിവും ഇല്ലാ
൩൪ ഇങ്ങനെ നടന്നുവരുന്ന സമയം ചെരമാൻ പെരുമാളിൽനിന്ന ക്ഷെത്രിയര സാമന്തര മുതലായ ജാതികൾ മലയാളത്തിൽ അധികം വർദ്ധിക്കുന്നതിനും നംപൂരിമാരതന്നെ ഓരൊരൊ ഭ്രഷ്ട നിമിത്തവുംമറ്റും പരശുരാമന്റെ ഏർപ്പാടനുസരിച്ചു അമ്പലവാസികളും മറ്റും ആകുന്നതിനും ഇടയായതു കൂടാതെ കെരളത്തിലെ സുവൃത്താന്തങ്ങൾ കെട്ട പലജാതികളും പരദെശത്തുനിന്നും മലയാളത്തുവന്നു പാർപ്പായി- ഇങ്ങനെ ൬൪ ജാതികളും അവർക്ക പ്രവൃത്തികളും കാലക്ഷെപത്തിന്ന മാർഗ്ഗങ്ങളും ഉണ്ടായി.
൩൫ നംപൂരിമാർക്ക ഇല്ലത്തിൽ ജ്യെഷ്ഠപുത്രനല്ലാതെ മറ്റുള്ളവർക്ക വിവാഹം പാടില്ലാഴികയാൽ അവര ക്ഷത്രയര സാമന്തര അമ്പലവാസി ശൂദ്രര ൟ ജാതികളിലെ സ്ത്രീകൾക്കു സംബന്ധം തുടങ്ങി- അതിൽ ഒണ്ടാകുന്ന സന്തതികൾക്കു അവർ സംസ്കൃതം അഭ്യസിപ്പിച്ചു- കാവ്യം അലംകാരം നാടക വ്യാകരണാദി ശാസ്ത്രങ്ങൾ ഇവര പഠിച്ചുതുടങ്ങി- ഇങ്ങനെ ക്രമെണ മദ്ധ്യകെരളത്തിൽ ഒള്ള മലയാളികളിൽ അപൂർവമായി ചിലര സംസ്കൃതഭാഷയിൽ സാമാന്ന്യം നല്ലപരിചയം സമ്പാദിച്ചു- എന്നാൽ ആയവരിൽ നിന്നും ആ കാലങ്ങളിൽ മലയാളത്തിനു ഒരുഗുണവും ഒണ്ടായില്ലാ- സംസ്കൃത പദങ്ങൾ മലയാളത്തിൽ കൂടികലരുന്നതിനും സംസ്കൃതാഭ്യാസം കെരളത്തിൽ വർദ്ധിക്കുന്നതിനും മാത്രം ഒരു സംഗതിയായിതീർന്നു. കാലാന്തരത്തിൽ അതു വളരെ ഗുണപ്രദമായിതീർന്നു എന്നുള്ളതും നിസ്സംശയമാണ- അത ഒടുവിൽ സ്പഷ്ടമായി അറിയാമത്രെ.
൩൬ രാജവംശത്തിലും സ്വഭാഷ തമിഴുതന്നെ ആയിരുന്ന കലിവർഷം ൧൮൬൦൯ കൊല്ലവർഷമാകുന്ന കൊളംബാബ്ദം തുടങ്ങുന്നതിനും ൨൦൬൬ വർഷത്തിനു മുൻമ്പു വടക്ക തിരുവഞ്ചിക്കുളത്ത കുംഭമാസത്തിൽ വ്യഴാഴ്ചയും പൂയം നക്ഷത്രവും കൂടിയ ദിവസംജനിച്ച കുലശേഖര ആൾവാർ അതിലെക്കു ദൃഷ്ടാന്തമാകുന്നുഅദ്ദെഹം വളരെക്കാലം രാജ്യഭരണം ചെയ്തതിന്റെ ശെഷം ശെഷക്കാറനു രാജ്യം പട്ടംകെട്ടിയച്ചു ദക്ഷിണഭാഗങ്ങളിൽ ഒള്ള വിഷ്ണു ക്ഷെത്രങ്ങളിൽ മുഖ്യമായി തൃപ്പതിയിലും ശ്രീരംഗത്തും തീർത്ഥയാത്രയായിട്ടു പൊയി വൈഷണവമതത്തെ പ്രസിദ്ധമാക്കിഎന്നും വളരെ ശിഷ്യന്മാർ ഒണ്ടായിരുന്നു എന്നും ൫൭ വയസ്സുവരെ ജീവിച്ചിരുന്ന ഒടുവിൽ തിരുനെൽവെലി ജില്ലയിൽ ബ്രഹ്മദെശം താലൂക്കിൽവച്ചു സ്വർഗ്ഗലൊക പ്രാപ്തിയാകയാൽ ദെഹത്തെ മന്നാൽ കൊവിൽ ക്ഷെത്രത്തിനകത്ത അടക്കംചെയ്തിരിക്കുന്നതായും പറയുന്നൂ- വൈഷ്ണവർ അദ്ദെഹത്തിനെ ഒരു ൟശ്വര അവതാരമെന്നു വിചാരിച്ചു ഇപ്പഴും അർച്ചനാദികൾ കഴിച്ചുവരുന്നു- പലവിഷ്ണു ക്ഷെത്രങ്ങളെയുംകുറിച്ചു സ്തുത്യമായിട്ട വളരെപ്പാട്ടുകൾ അദ്ദെഹം ഒണ്ടാക്കീട്ടുണ്ട- അതിൽ തരുവാമൊഴി ഇപ്പൊൾ നടപ്പുണ്ട- അത അത്രയും തമിഴു ഭാഷയിൽ ആകുന്നൂ- ഇതു കൊണ്ടു ൩൧൨൨ കൊല്ലത്തിനു മുൻപുവരെ കെരളത്തിൽ മലയാളഭാഷ ഒരു പ്രത്യെക ഭാഷയായി തമിഴിൽനിന്നും പിരിഞ്ഞിട്ടില്ലന്നും സംസ്കൃതം അധികം വർദ്ധിച്ചിട്ടില്ലായിരുന്നു എന്നും നിശ്ചയിക്കാം
൩൭ ഏകദെശം കൊല്ലവർഷം ആരംഭിക്കുന്നതിനും ൫൦ വർഷത്തിനു മുൻപിൽ ഉളിയന്നൂർ ഗ്രാമത്തിൽ പെരിയാറ്റിനും വടക്കു ആലുവായിൽ നിന്നും ൮ നാഴിക ദൂരമുള്ള കാലടി എന്ന സ്ഥലത്ത ഒരു നംപൂരിയുടെ ഇല്ലത്തിൽ ശ്രീമഹാദെവന്റെ അംശമായ എത്രയും പ്രസിദ്ധനായ ശ്രീമൽ ശംകരാചാര്യസ്വാമി അവതരിച്ചു
൩൮ അദ്ദെഹത്തിന്റെ അച്ഛൻ ഗർഭാധാനത്തിന്റെ ശെഷം സന്യസിച്ചു പുണ്യസ്ഥലങ്ങളിൽ യാത്രപൊയിഅമ്മക്കു വൈധവ്യം ഭവിച്ചിരുന്ന സമയം ജനിച്ചതിനാൽ നംപൂരിമാർ അടുക്കളദൊഷം ശംകിച്ചു പുറത്താക്കി വച്ചിരുന്നു- പരമാർത്ഥത്തിൽ അച്ഛൻ തീർത്ഥയാത്ര പൊകുന്നതിനുമുൻപു തന്നെ ഗർഭം ഉല്പാദിച്ചിട്ടുണ്ടായിരുന്നു എന്നാണ് കെട്ടിരിക്കുന്നത- സ്വാമികൾ വളരെ ദിവ്യനും ബാല്യത്തിലെതന്നെ വളരെ വിദ്വാനും ആയിരുന്നു- ൮ വയസ്സിൽ സന്ന്യസിച്ചു- നംപൂരിമാരുടെ ആചാരത്തെയും വെദാദ്ധ്യയന മുറകളെയും കുറിച്ചു സ്വാമികൾ ആക്ഷെപിക്കയാൽ അവർ അദ്ദെഹത്തിനെയും അമ്മയെയും ക്ഷെത്രവിരൊധം ചെയ്തു- അദ്ദെഹം ബാല്യത്തുംകൽ തീർത്ഥയാത്ര പുറപ്പെട്ടു പല പുണ്യസ്ഥലങ്ങളിലും ആശ്രമങ്ങളിലും സഞ്ചരിച്ചു- കാശിയിൽ വച്ചു ഗൊവിന്ദസ്വാമികളൊടു ഉപദെശവും വാങ്ങി ബദര്യാശ്രമത്തു വന്നു ചെർന്നു- അവിടെ വച്ചു സൂത്രഭാഷ്യം ഒണ്ടാക്കി അതിനെ അവിടെ അദ്ദെഹത്തിനു പ്രത്യക്ഷമായി കാണാറായ ശ്രീവെദവ്യാസ മഹർഷിയെ കാണിച്ചു അദ്ദെഹവും സമ്മതിച്ചു സ്വല്പനാൾകൂടെ അവിടെതാമസിച്ചു- അപ്പൊൾ സ്വാമിക്കു ൧൬ വയസ്സായിരുന്നു- അതിന്റെ ശെഷം സ്വദെശത്തു വന്നൂ- ആ സമയം സ്വാമിയുടെ അമ്മ മരിച്ചു- ആക്രിയകൾക്കു നംപൂരിബ്രാഹ്മണർ എത്താത്തതിനാൽ സ്വഗ്രഹത്തിൽ ഹൊമകുണ്ഡം ഒണ്ടാക്കി മെലരികൂട്ടി ശൂദ്രന്റെ സഹായത്തൊടുകൂടി ദെഹത്തെ അതിൽ ഹൊമംകഴിച്ചു- ശൂദ്രനില്ലാതെ മലയാളത്തിൽ ബ്രാഹ്മണർക്കു ഒരു ക്രിയയും ബ്രാഹ്മണനില്ലാതെ ശൂദ്രർക്ക ഒരു ക്രിയയും ഇല്ലന്നും നിശ്ചയിച്ചു- ഇങ്ങനെ ഇതുവരെ അടിമ ശെഖരത്തിൽ വിചാരിച്ചുവന്ന ശൂദ്രജാതികൾക്കു ഒരു ശ്രെയസ്സിനിടയായി തീർന്നു- വീണ്ടും സ്വാമികൾ ദെശസഞ്ചാരത്തിനായിട്ടു പുറപ്പെട്ടു.
൩൯ ബദര്യാശ്രമത്തിൽചെന്നു അവിടെവച്ചു ഒരു ശിഷ്യൻ ഒണ്ടായി- ഇരുവരും ഒന്നിച്ചു ഗയായാത്രപൊയി ശ്രാദ്ധം മുതലായ്മ കഴിച്ചു- അവിടെവച്ചു ഒരു പണ്ഡിതനുമായി തർക്കത്തിനിടവന്നതിനാൽ അദ്ദെഹം ഒരു ശിഷ്യനായിതീർന്നു- മൂവരും ഒന്നിച്ചു ഗൊകർണ്ണത്തു വന്നു- അവിടെ ഒരു ബ്രഹ്മചാരി ശിഷ്യനായിതീർന്നുകാളഹസ്തി- കാഞ്ചീപുരം- ശ്രീരംഗം- രാമെശ്വരം- സെതു ൟ സ്ഥലങ്ങളിൽ കൂടി സഞ്ചരിച്ചു- ഒടുവിൽ മലയാളത്തിൽ തൃശ്ശിവപെരൂര വന്നു- അപ്പൊൾ നംപൂരിമാർക്ക അല്പം ശംക ഒണ്ടായി- ശപിക്കുമൊ എന്നു ഭയന്നു ഗൊവിന്ദസ്വാമിയുടെ നിയൊഗത്താൽ കെരള ഭുമിയിലെ വൃത്താന്തം ൨൪൦൦൦ ഗ്രന്ഥമായിട്ടു ഒണ്ടാക്കി
൪൦ ൬൪ ഗ്രാമക്കാരെയും വരുത്തി അവർക്കു ആചാരങ്ങളിൽ വളരെ ഭെദഗതികൾചെയ്തു ൭൨ ജാതിയും അവർക്കു കലഭെദങ്ങളും മര്യാദയും നിശ്ചയിച്ചു- ഒടുവിൽ മലയാളത്തിൽ നിന്നും പുറപ്പെട്ടു പലസ്ഥലങ്ങളിലും സഞ്ചരിച്ചു പലമഠങ്ങളും സ്ഥാപിച്ചു- ബദര്യാശ്രമത്തിൽചെന്ന സർവജ്ഞപീഠം ഏറി അവിടെവച്ചു ൩൨ാമത്തെ വയസ്സിൽ സ്വർഗ്ഗാരൊഹണം ചെയ്തു.
ഇത്ര യൊഗ്യതയുള്ള ബ്രാഹ്മണൻ അതിനുമുൻപെയും അതിൽപിന്നീടും ൟ മലയാളത്തിൽ ഒണ്ടായില്ലാനാമമാത്രം കൊണ്ടു പൂജ്യതയായി- എല്ലാരുംവിചാരിക്കണമെന്നു താല്പര്യം എല്ലാവർക്കും നന്നാ ഉണ്ടെംകിലും ബ്രാഹ്മണയൊഗ്യങ്ങളായ കർമ്മങ്ങൾ വഴിയെ ചെയ്യുന്നവർ നന്നാചുരുക്കം തന്നെ
൪൧- വെദം വെദാന്തം മുതലായ ചില ഗ്രന്ഥങ്ങൾക്കു സ്വാമികൾ ചില വ്യാഖ്യാനങ്ങൾ ഉണ്ടാക്കീട്ടുണ്ട- അവയെ ഇപ്പഴും പണ്ഡിതന്മാരായുള്ള ഇംഗ്ലീഷുശാസ്ത്രജ്ഞന്മാർ വളരെ ശ്ലാഘിച്ചപറയുന്നു- ശിഷ്യന്മാരും വളരെ ഗ്രന്ഥങ്ങൾ ചമച്ചിട്ടുണ്ട- ഒക്കെ സംസ്കൃതമാകയാൽ അവയെക്കുറിച്ചു ഇവിടെ അധികം പ്രസ്താവിക്കുന്നില്ലാ- സ്വാമികൾ മലയാളത്തിൽ ചെയ്തിട്ടുള്ള ഏർപ്പാടിനെപ്പറ്റിയും ഇവിടെ ഒട്ടും വർണ്ണിക്കുന്നില്ലാ- സ്വാമി കാരണം നികൃഷ്ടന്മാരെന്നു വിചാരിച്ചുവന്ന ശ്രുദ്രർക്കു ഒരു ഉൽക്കർഷത്തിനും അതുകൊണ്ട സ്വഭാഷക്കു സ്വല്പപരിഷ്ക്കരത്തിനും ഇടയായി തീർന്നു
൪൨- അന്യദെശക്കാറരു കച്ചവടത്തിനായും മറ്റും മലയാളത്തിൽ സഞ്ചാരംതുടങ്ങി- ഗ്രീക്കകാറരറൊമാക്കാറര- ൟജിപ്തകാറര- ഇവർ അവരുടെ പ്രാബല്യ കാലത്ത മലയാളത്തിൽ കച്ചവടത്തിനായിട്ടു വന്ന യൂറൊപ്യൻ നാണയങ്ങളും യൂറൊപ്യൻ സാമാനങ്ങളും മലയാളത്തിൽ കൊണ്ടുവന്ന അഴിച്ചിരുന്നു- ഇങ്ങനെ കച്ചവടത്തിനായിട്ടല്ലാതെ ചില ജാതിക്കാറരു അവരുടെ മതം പ്രസിദ്ധമാക്കുന്നതിനുവെണ്ടീട്ടും ഇവിടെ ആഗമിച്ചിരുന്നൂ- വളരെ മലയാളികൾ ആ മതങ്ങൾ സ്വീകരിക്കയും അതുനിമിത്തം ചില ശബ്ദങ്ങൾ മലയാള ഭാഷയിൽ ചെർന്ന നടപ്പാകുന്നതിനു ഇടവരികയുംചെയ്തു.
൪൩- എന്നാൽ ഇങ്ങിനെ ചെർന്നിട്ടുള്ള ശബ്ദം വളരെ അപൂർവമാകുന്നു- അതും അനെകം സംവത്സരത്തിനിടക്കാണ- അതിനുകാരണം മലയാളികൾ തന്റെ നാട്ടിൽ താമസിക്കുന്നവരായാലും അന്യമതക്കാരൊടും നാട്ടുകാരൊടുമുള്ള സഖ്യത്തിനു പ്രിയമില്ലാത്തവരായിരുന്നതാകുന്നൂ- മത വിഷയം സംബന്ധിച്ചും മറ്റും ആദ്യം മലയാളത്തിൽ വന്നിട്ടുള്ളവരുടെ ചരിത്രം ചുരുക്കമായി താഴെ പറയുന്നൂ
൪൪- അപ്പൊസ്തലന്മാരിൽ ഒരുവനായ സെന്റ താമസ്സു കൊല്ലവർഷം ആരംഭിക്കുന്നതിനു ൭൮൩ സംവത്സരത്തിനു മുമ്പ ക്രിസ്തുവർഷം ൫൨- ൽ മലയാളത്തിൽ വന്നുവെന്നും കുലശ്രെഷ്ഠന്മാരായ ബ്രാഹ്മണർ ശൂദ്രർ മുതലായ അനെകം പെര നീരണം- ചായൽ- കൊല്ലാ- പാലൂര- കൊടുങ്ങല്ലൂര- ഗൊക്കമംഗലം ൟ സ്ഥലങ്ങളിൽ ക്രിസ്തുമതത്തെ സ്വീകരിച്ച ക്രിസ്ത്യാനികൾ ആയി എന്നും മെലെഴുതിയ സ്ഥലങ്ങളിൽ ഒക്കെ ഓരൊ സിറിയൻപള്ളി കെട്ടിച്ചു എന്നും പറയുന്നുണ്ട
൪൫- പിന്നീടു ഒടുവിലത്തെ പെരുമാളായ ചെരമാൻ പെരുമാൾ ഭാസ്ക്കരരവിവർമ്മന്റെ കാലത്ത കൊല്ലവർഷം തുടങ്ങുന്നതിനും ൪൮൦ വർഷത്തിനുമുമ്പ ക്രിസ്തുവർഷം ൩൪൫- ൽ കാനാതാമാ എന്ന ആൾ കച്ചവടത്തിനായി മലയാളത്തിൽ വന്നു എന്നും ആസമയം ഇവിടെ പാർപ്പുള്ള ക്രിസ്തിയാനികളുടെ ചരിത്രം കെട്ട രണ്ടാമതു വന്നപ്പൊൾ ഒരു മെത്രാനെയും അനെകം സിരിയൻ ജാതിക്കാരെയും കൂട്ടിക്കൊണ്ടുവന്ന മലയാളത്തിൽ പാർപ്പിച്ചുവെന്നും കാണുന്നൂ
൪൬- ഇങ്ങനെ മലയാളത്തിൽ പുരാതീനമായിട്ടുതന്നെ സിറിയൻ ക്രിസ്ത്യാനികൾ ഉണ്ടായിവന്നൂ- ഇവർ മലയാളഭാഷ പഠിച്ചുതുടങ്ങി എംകിലും അവരുടെ ഇടയിൽ ഉപയൊഗിച്ചു വന്നത സിറിയാനി ഭാഷ തന്നെ ആയിരുന്നു- ഇവര കാരണം മെലിൽ മലയാളത്തിൽ യൂറൊപ്യൻ പാതിരിമാർ വരുന്നതിനും അച്ചടി ഉണ്ടാക്കുന്നതിനും പുസ്തകങ്ങൾ വർദ്ധിക്കുന്നതിനും ഇടയായിതീർന്നിരിക്കുന്നതുകൊണ്ട അവരുടെ ആഗമം മാത്രമെംകിലും ഇവിടെ പ്രസ്ഥാപിച്ചെ മതിയാവൂ
൪൭- അറെബിയായിൽ മഹമ്മദ ജനിച്ചു മഹമ്മദമതം പ്രസിദ്ധമാക്കിയതിന്റെ ശെഷം ആ ജാതിക്കാറരു കച്ചവടത്തിനായും മറ്റും ആദ്യമെ തന്നെ മലയാളത്തിൽ വന്നു പാർത്തു തുടങ്ങി- അവരുട ജാതി മലയാളത്തിൽ വർദ്ധിച്ചതിൽ വച്ചു ഹിന്തുസ്താനി- പാർഷി- അറബിക്ക മുതലായ ഭാഷകൾ കൂടികലരുന്നതിനും ഇടവന്നൂ- എന്നാൽ മലയാളഭാഷക്കു ൟ ജാതിക്കാറരിൽനിന്നും ഗുണമൊന്നും ഉണ്ടായിട്ടില്ലന്നു മാത്രമല്ല ദൊഷമെ ഒടുവിൽ ഉണ്ടായൊള്ളു- മലയാളികളും അവരുമായിട്ട ആദികാലങ്ങളിൽ സഹവാസം ചുരുക്കമായിരുന്നതിനാൽ അവരുടെ വാക്കുകൾ ഉപായമായിട്ടെ മലയാളത്തിൽ ചെർന്നിട്ടുള്ളു
൪൮- ജൂതന്മാർക്കും നസ്രാണി മാപ്പിളമാർക്കും ക്രിസ്താബ്ദം ൧൬൮- നുമെൽ ൩൨൧- നു അകം ചില സ്ഥാനമാനങ്ങൾ കൊടുത്തിട്ടുള്ളത ചെമ്പുപട്ടയത്തിൽ അന്നു നടപ്പുണ്ടായിരുന്ന മലയാളഭാഷയിൽ ആകുന്നൂഇതിൽ മൂന്നുപട്ടയം ഇപ്പഴും ഒള്ളതായി കെൾക്കുന്നൂ- അത കണ്ടിട്ടുള്ളവരെ വിശ്വസിക്കാമെംകിൽ അതിന്റെ വാചകരീതിയും മറ്റും തമിഴു അനുസരിച്ചാണെന്നു കാണുന്നൂ- ഇത മദ്ധ്യകെരളത്തിൽ ഉണ്ടായിട്ടുള്ളത- ൟ രെഖകൾകൊണ്ടു ക്രിസ്താബ്ദം ൩൨൧- നു കൊല്ലവർഷം തുടങ്ങുന്നതിനു ൫൦൪ വർഷം മുൻപു വരെയും മലയാളം മദ്ധ്യകെരളത്തിലും പരിഷ്ക്കരപ്പെട്ടിട്ടില്ലെന്നു നിശ്ചയിക്കാം.
൪൯- മലയാളഭാഷയുടെ ഉത്ഭവവും ആദ്യകാലം മുതൽ കൊല്ലവർഷം ആരംഭം വരെ അതിന്റെ സ്ഥിതിയും ൧ാം അദ്ധ്യായംകൊണ്ട സ്പഷ്ടമാണെല്ലൊ- ൟ അദ്ധ്യായത്തിൽ കൊല്ലം ൧ാ മാണ്ടുമുതൽ ൬൦൦ാമാണ്ടുവരെ മലയാള ഭാഷക്കു വന്നിട്ടുള്ള ഭെദഗതികളെയും അതിൽ ഉണ്ടായിട്ടുള്ള ഗ്രന്ഥകർത്താക്കന്മാരുടെയും അവര ഉണ്ടാക്കീട്ടുള്ള ഗ്രന്ഥങ്ങളുടെയും വിവരങ്ങളെയും കുറിച്ചു പ്രസ്താവിക്കുന്നതാകുന്നൂ
ൟ കാലത്ത മലാളദെശം (കെരളം) വളരെ ഭാഗങ്ങളായിപിരിഞ്ഞു അനെകം രാജാക്കന്മാരാലും ഇടപ്രഭുക്കന്മാരാലും ഭരിക്കപ്പെട്ടിരുന്നൂ- അതിൽ മുഖ്യമായിട്ടുള്ള രാജത്വങ്ങൾ തിരുവിതാംകൂർ അല്ലെംകിൽ തൃപ്പാസ്വരൂപം- കൊച്ചി അല്ലെംകിൽ പെരുമ്പടപ്പുസ്വരൂപം- കൊഴിക്കൊട അല്ലെംകിൽ നെടിയിരിപ്പുസ്വരൂപംകൊലസ്വരൂപം ഇങ്ങിനെനാലും ഇടപ്രഭുക്കന്മാരാൽ ഭരിക്കപ്പെട്ടുവന്നതിൽ ദെശിങ്ങനാട എന്നുപറയുന്ന കൊല്ലം- കായംകുളം അല്ലെംകിൽ ഓണനാട- ഇടയെടത്തു സ്വരൂപം- തെക്കുംകൂറു- വടക്കുംകൂറു- ചെമ്പകശ്ശേരിപാലക്കാട- കടത്തനാട- വെള്ളുവനാട- ഏറനാട- മുതലായതുംആയിരുന്നൂ
൫൦- ൟ രാജാക്കന്മാരും ഇടപ്രഭുക്കന്മാരും അന്നു തങ്ങളിൽ സദാ ചില്ലറയുദ്ധങ്ങളിൽ പ്രവെശിച്ച കലഹിച്ചുംകൊണ്ടിരുന്നതല്ലാതെ അവരുടെ പ്രജകൾക്കു വിദ്യാഭ്യാസം ഉണ്ടാക്കിക്കൊടുക്കയൊ സ്വഭാഷയിൽ വിദ്വാന്മാർക്കു ഗ്രന്ഥങ്ങൾ ചമെക്കുന്നതിനുള്ള സഹായങ്ങൾ ചെയ്കയൊ ഒന്നുംചെയ്തില്ലാ- അവരിൽ ചിലർ അപൂർവ്വമായി സംസ്കൃത പണ്ഡിതന്മാരായി നാടകാലംകാരാദി ശാസ്ത്രങ്ങളിൽ രസിച്ചു വൃഥാ നെരം കളഞ്ഞു
൫൧- നംപൂരിമാർ അധികം ഒള്ളത മദ്ധ്യകെരളത്തിൽ ആകയാൽ അവിടെ സംസ്കൃതം വെഗം വർദ്ധിക്കുന്നതിനും മലയാളഭാഷ തമിഴിന്റെ രീതി വെഗം വിടുന്നതിനും ഇടയായി തീർന്നു- എന്നാൽ മലയാളഭാഷയുടെ രീതി ആ സമയം എങ്ങിനെ ആയിരുന്നു എന്നും ഗ്രന്ഥകർത്താക്കന്മാർ ഒണ്ടായിരുന്നൊ എന്നും അറിവാൻപാടില്ലാ- അറിവുള്ളവർ എഴുതി അയച്ചാൽ സന്തൊഷത്തൊടെ സ്വീകരിക്കുന്നതാകുന്നൂ
൫൨- തെക്കൻ കെരളത്തിൽ സംസ്കൃതം അധികം കലരാതെ ഒള്ളമലയാളം തന്നെ ആ സമയം നടപ്പായിരുന്നു എന്നു അപ്പൊൾ ഒണ്ടാക്കീട്ടുള്ള ചിലകവിതകളാൽ നിശ്ചയിക്കാം- അവ മലയാള ഗ്രന്ഥകർത്തക്കന്മാരാൽ ഒണ്ടാക്കപ്പെട്ടതും തമിഴു രീതി അനുസരിച്ചുള്ളതും ആകുന്നു
൫൩- ആദ്യകാലം നംപൂരിമാരുടെ ഏർപ്പാടിൻ പ്രകാരം സ്ഥാവരവസ്തുക്കൾ അവർക്കുമാത്രമെ അനുഭവം ഒണ്ടായിരുന്നുള്ളൂ- കാലാന്തരത്തിൽ ശൂദ്രര മുതലായ ജാതിക്കാറരും സ്ഥാവരവസ്തുക്കൾ സമ്പാദിച്ചുതുടങ്ങിഇങ്ങിനെഒള്ള കൊടുക്കൽ വാങ്ങൽ ഒണ്ടാകുന്നസമയം വ്യവഹാരങ്ങൾ വർദ്ധിക്കുമെന്നും അവ തീരുമാനിക്കുന്നതിനു ഒരു ഗ്രന്ഥം ഇല്ലാഞ്ഞാൽ പൊരാ എന്നുംവിചാരിച്ച നംപൂരിമാർ വ്യവഹാരമാല എന്ന ഗ്രന്ഥം സംസ്കൃതത്തിൽനിന്നും മലയാളത്തിൽ തർജ്ജിമചെയ്തു- അതുകൂടാതെ ക്രയവിക്രയാദികൾക്കു ഉപയൊഗം ആവാൻ തക്കവണ്ണം കണക്കധികാരം എന്ന ഗ്രന്ഥവും മലയാളത്തിൽപരിഭാഷപ്പെടുത്തിയതായും കെട്ടിരിക്കുന്നൂ
൫൪- വ്യവഹാരമാലയും കണക്കധികാരവും ഇപ്പൊൾ നടപ്പുള്ള ഗ്രന്ഥങ്ങൾതന്നെയൊ ആദ്യകാലത്തിൽ ഒണ്ടാക്കീട്ടുള്ളത എന്നു നിശ്ചയിക്കാൻപാടില്ലാ- ഒരു വെള അവ പിന്നീടു ഉപരികലനം ചെയ്തിട്ടുള്ളതായും വന്നെക്കാം- പ്രാചീന ഗ്രന്ഥങ്ങളായിട്ടും ഇരിക്കാം- ഏകദെശം ഇവ ആദ്യം തർജ്ജിമ ചെയ്യപ്പെട്ടത ആചാര്യസ്വാമിയുടെ കാലത്തിനിപ്പുറം കൊല്ലവർഷം ൪൦൦ മാണ്ടിനു മുമ്പായിരിക്കണം
൫൫- മദ്ധ്യകെരളത്തിൽ ആ കാലത്ത ഒണ്ടാക്കിയതായ കൃഷിപ്പാട്ട ഓണപ്പാട്ട മുതലായ ചിലചെറിയ ഗ്രന്ഥങ്ങളും ഒണ്ട- അവ നംപൂരിമാര അവരുടെ കൊഴുവന്മാരുടെ ഉപയൊഗത്തിനായി ഒണ്ടാക്കിയതായിരിക്കാം
൫൬- കൊല്ലം ൫൦൦ മാണ്ടിടക്ക തിരുവിതാംകൊട്ട രാജ്യം ഭരിച്ചിരുന്ന ഒരു തമ്പുരാൻ തിരുമനസ്സുകൊണ്ട ഒണ്ടാക്കീട്ടുള്ള രാമചരിതം മലയാളത്തിന്റെ പൂർവ്വകൃതിക്കു ഒരു ലക്ഷ്യമാകുന്നു- ൟ ഗ്രന്ഥം ഇപ്പൊൾ മലയാളത്തിൽ ഒള്ള എല്ലാ ഗ്രന്ഥങ്ങളെക്കാളും വളരെ പഴക്കം ഉള്ളതാകുന്നു- അതിൽ സംസ്കൃത വാക്കുകൾ വളരെ അപൂർവമാകയാൽ അത സംസ്കൃതം തെക്കൻ കെരളത്തിൽ അധികം നടപ്പുവരുന്നതിനു മുൻപിൽ ഒണ്ടാക്കപ്പെട്ടതെന്നു നിശ്ചയിക്കാം- ഏകദെശം ൫൦൦ കൊല്ലത്തിനു മുൻപുള്ള കവിതയെന്നല്ലാതെ ഇത്രാമാണ്ട ഇന്നാര ഒണ്ടാക്കിയതെന്നു പറവാൻ പ്രയാസം- ആ ഗ്രന്ഥം ഇപ്പൊൾ ഒരു നല്ല മലയാളി വായിച്ചാൽ മനസ്സിലാകുന്നതിനു പ്രയാസമാകുന്നു എന്നാൽ അക്കാലത്ത ഇപ്രദെശത്തു സാധാരണയായിരുന്ന ഭാഷയിൽതന്നെ ആ ഗ്രന്ഥം എഴുതിയിരിക്കുന്നു എന്നും നിശ്ചയമാകുന്നു
൫൭- ൟ കവിത മുഴുവനും അച്ചടിച്ചിട്ടുള്ളതായി കാണുന്നില്ലാ- അതിലെ ഭാഷ ശുദ്ധമായിട്ടുള്ള ഇലക്കണ തമിഴും അല്ലാ- ഇലക്കണ രീതിവിട്ടു ശുദ്ധ മലയാളമാകുന്നതിനുള്ള മാർഗ്ഗത്തിലാകുന്നു- കൊട്ടയത്ത അച്ചടിച്ചു പ്രസിദ്ധം ചെയ്തിട്ടുള്ള പാഠമാലയിൽ രാമചരിതത്തിൽനിന്നും ചിലഭാഗങ്ങൾ എടുത്ത ചെർത്തിട്ടുണ്ടു്അതിൽനിന്നും വായനക്കാർക്ക ഭാഷാരീതി അറിയുന്നതിനുവെണ്ടി ചിലഭാഗം താഴെ ചെർത്തിരിക്കുന്നൂ
൧ ഇടയിടെ അരികളക്കാത്തിതങ്കൾ മാരുതിവിളങ്കാ-
അടലിടെവെന്നി കൈകൊണ്ടരക്കർ കൊനണയകണ്ടു-
ചുടരൊളി മാടംതൊറും ചുരുങ്കിടമാർ തെളിന്തു.
മടുമലർകളവമ്മാലെയം ഇവപൊഴിന്താർ-
൨ നകരിതൻകണ്ണുനീരെ നലമെഴ തുടക്കുന്നെൻ ഞാൻ,
ഇകലിൽ വെന്നിനി എന്നെല്ലാം ഇരാവണനിയമ്പ ക്കെട്ടു.
മുകിലൊലി പതറുഞ്ചൊല്ലാൽ മുനിന്തവൻതനയസ്ഥാരിൽ-
തികപരുമുടയൊന്നാകും തിരിചിരാ വിതുമൊഴിന്താൻ-
- പറ്ററുന്നവുയിരൊടും മത്തനുടൽ പത്തുനൂറുനുറുങ്ങാനപൊതറ്റതുമ്പമൊടുണർന്നെഴുന്നുട നരക്കനെറ്റിനൻ ഉലക്കയാൽ തെറ്റെനത്തടഞ്ഞുലക്കകൊണ്ടു തിറമുറ്റെഴും വനതനെറ്റിനാൻ നെറ്റിമെൽ വിലങ്ങതെറ്റരക്കനും നിലച്ചു നിന്നങ്ങു പൊറുത്തനൻ
- ഒത്തിവർ എല്ലാം ഒട്ടലരക്കൊന്നൊക്ക മുടിക്കും നാമിനി എന്നെ പത്തുതിചെക്കും കൂടരിയൊരാപത്തു കൊടുക്കും വമ്പടചൂഴാ എത്തിനർ അങ്കം പത്തിനൊടും കൂടെന്നപ്പൊർ കെട്ടിനി മുമ്പെന്നിട്ടിത്തരമ്പാൽ മുമ്പിൽ മുടിപ്പാൻ ഇഛയൊടൊന്നാർ തമ്മെവിരെന്തെ.
- അരക്കർമാണി വമ്പുടയ കമ്പനനടൽക്കെന്നടുത്തളവിൽ അങ്കദൻ അടർത്തൊരചലത്താൽ തിരിച്ചെറിഞ്ഞ നെരം ഉയിർവിട്ടുടൽ നുറുകിത്തിലത്തോളം തകർന്തപടി കണ്ടുചിനമീടി തരിത്ത വളർതെരൊടു അനന്തരമണെന്താൻ തനിച്ചിലയുമത്തിരങ്ങളും തിരിണ്ടു കയ്യിൽ തരിത്ത വളർ ചൊണിതവിലൊചനൻ മറുപ്പൊർ തനിക്കു കുലകാലനരികൾക്കരച തൻമുമ്പാൽ-
൫൮- എഴുത്തച്ഛന്റെ കാലത്തിനുമുൻപിൽ ഉദ്ദെശം കൊല്ലം ൫൪൦ാ മാണ്ടിടക്കു കൽകുളത്തുകാരൻ ഒരു ആശാൻ തംപുരാൻപാട്ടു എന്നപെരൊടുകൂടി ഒരു കവിത ഉണ്ടാക്കിയിട്ടുണ്ട- അത അത്രയും തമിഴു രീതി അനുസരിച്ചാകുന്നു എന്നാൽ മലയാളത്തിന്റെ ആരംഭവും അതിൽ കണുന്നുണ്ട
൧ കരത്തിൽ മാനും മഴുവും തരിത്തംകരൻ വനത്തിൽ കളിത്തം കാനരൂപമതാകവെ-
കരുണയൊടു മലമകളും കരിണിയതാക വടിവൊടുചമഞ്ഞു മനതുയര ക്കളിത്തുയിരാകവെ വിളയാടുന്നാൾ
തിരിച്ച പഞ്ചശരത്താൽ കളിത്തപൊതുമയാൾക്കു തിരുവയറ്റിലന്നു കരി ഉണറുറ്റനാൾ-
തിറമൊടരനരുളാലെ വനമതിലന്നു വന്നഴകൊടു പുറന്തന ചെൽവനെ കരിപൊലെ മുഖമഴകായവാ
൨ പരിത്ത കുടവയറും പിന്നെ അഞ്ചകരത്തൊടെ പുരിനൂലും മതവാനക്കുവടുമായി.
പുറന്ത കരിമുഖനായ ഗണപതിയെ ഉനക്കു രസത്തൊടപ്പമുറട്ടി ശർക്കര തെനൊടെള്ളട പൊരിമലർ
പടുത്വ മുറ്റുനക്കു നാൻ പടത്തെപ്പൊതും തരുവൻ നാൻ പാടുംപാട്ടിനീശത നൽകുവാൻ
മനസിലിരുളതകറ്റിയടിയനു വാഴുക വികരുളെകിടും തിരുമാൻ
വരുകാ ഹരിഃ ശ്രീ ഗണപതയെനമഃ-
- കാരാനമുഖവും കൈവിരൽ വത്തൊന്നുടൻ തൊന്തികുടവയറു മതവാനകുവടുമായികമലമൊത്ത പറന്ത പൊത അഴകായ തിരുമുഖ വടിവത്തൊനകംകൾ രണ്ടൊടു മുമ്പു ദന്തമൊടുന്ത കരമതു ചന്തമൊത്തന പെരാന വടിവാക പെരുമൻ തൻമകനാക പെണ്ണായ ഉമയാൾ പുത്തിരനാക പെരികിടും വനമതിനകത്ത പിറന്തംപാത ഉരുവാകവെ പിതാവിനൊടു നടന്ന കൈയ്യില അമർന്ന കന്നിറവാടിരുന്നതും ഓരാറുതലയൊന്നും കരാനമുഖത്തൊനും ഉടനെ താതനാർ ഒരു ഒറ്റകനി വക്ക ഓടി ഇരുവരും ആര കൈയാല പ്രദക്ഷണം നിമിഷത്തിൽ വരുമവർ ഉടനെ കനിയതെടുത്തതിക ഇതന്നു ശംകരകല്പനപ്പടി നെരെ വാഹനം കൊണ്ടു പറന്നാറുമുഖത്തൊനും നിമിഷം വലതുവത്തു വരും മുമ്പിൽ നിലയിൽനിന്നും പിതാവുതായാർ വട്ടമൊടു കനി കൈപ്പിടിത്തന നിർമ്മലാ ഹരി ശ്രി ഗണപതയെ നമഃ-
൫൯ ഏകദെശം കൊല്ലം ൫൫൦-മാണ്ട ഇടക്കു നെയ്യാറ്റുംകര മണ്ടപത്തും വാതുക്കൽ അവ്വാടുതുറ അയ്യിപ്പിള്ള ആശാൻ എന്നൊരു വിദ്വാൻ രാമകഥപാട്ടു എന്നു പെരൊടുകൂടി ഒരു കവിത ഒണ്ടാക്കീട്ടുണ്ട- ൟയാൾ ആദിയിൽ അക്ഷരജ്ഞാനം ഇല്ലാത്ത ഒരു കൃഷിക്കാരൻ നായരായിരുന്നു എന്നും ഒരു ദിവസം വയലിൽ മാടം കാത്തു കിടക്കുംപൊൾ തിരുവനന്തപുരത്ത മകര ശ്രീബലി തൊഴാനായിട്ട അനുജനെ മാടത്തിൽ കിടത്തീച്ചു പൊന്നതായും പടിഞ്ഞാറെ നടയിൽ ദീപാരാധന കഴിഞ്ഞ വെളിയിൽ ഇറങ്ങിയപ്പൊൾ ഒരു വയസ്സൻ പൊകുന്നത കണ്ട ആയാളുടെ പിറകെപൊയി- തിരുവല്ലത്ത ആറുകടന്ന ആ വയസ്സൻ മുട്ടയ്ക്കാട്ട മലയിൽ കെറുന്നത കണ്ടു കൂടെ പൊയപ്പൊൾ അദ്ദെഹം തിരിഞ്ഞുനൊക്കി ൟയാളെ കാണുകയാൽ എവിടെപൊകുന്നു എന്ന ചൊതിച്ചതിന എനിക്കു യാതൊരു ഗതിയും ഇല്ലാത്തതിനാൽ വല്ലതും തരണമെന്നുപറഞ്ഞുന്നും അദ്ദെഹം ആയാൾക്കു ഒരു വാഴപ്പഴം കൊടുത്ത അത തിന്നുകൊണ്ടു പൊയ്ക്കൊള്ളു എന്ന പറഞ്ഞതായും ആ പഴം തൊലിച്ചു തിന്നുടനെ അദ്ദെഹത്തിനു ആത്മജ്ഞാനം ഒണ്ടായതായിട്ടും ആ പഴത്തിന്റെ തൊടു അനുജൻ ൟ വിവരം അറിഞ്ഞ ചെന്ന എടുത്ത തിന്നുകയാൽ അയാളും വിദ്വാനായിട്ടു തീർന്നു എന്നും രണ്ടുപെരും വളരെപാട്ടുകൾ ഒണ്ടാക്കീട്ടുള്ളതായും ഒരു കഥ പറഞ്ഞ കെട്ടിയിരിക്കുന്നൂ
൬൧- അതിൽ അയ്യിപ്പിള്ള ആശാൻ ഒണ്ടാക്കിയ രാമകഥപാട്ട ഇപ്പഴും നടപ്പുണ്ട- ൟ കവിതയിൽ സംസ്കൃതപദം അപൂർവമായി ചെന്നിട്ടുണ്ടംകിലും തമിഴരീതി അനുസരിച്ചുതന്നെ പ്രയൊഗം കാണുന്നു- അതിൽ ചിലഭാഗങ്ങൾ താഴെ ചെർത്തിരിക്കുന്നൂ-
- അരക്കർ കുലംവെരറുക്ക വെണുമമന്റെമരർകളും അലൈകടലിൽ ചെന്റു മുറയിട്ടതും. ആഴിവർണ്ണനന്നരുളി ചെയ്തതും ചെയ്തതും മുനിവരന്റെ ഹൊമകുണ്ഡം തന്നിൽനിന്നു ദിവ്യനായകനുദയം ചെയ്തതും ദശരഥർ മകിഴന്തുവാംകി കൊണ്ടതും കൊണ്ടുടൻ തനുഭാര്യമാർക്കു പായസം കൊടുത്തതും കുവലയത്തൽ മംകുമാർ ഭുജിത്തതും ഗുണം പെരിയ മൈന്തർകൾ പുറന്തതും പുറന്ത മൈന്തരിൽ പെരിയരാമനും മിലക്ഷണനും പെരിയ മുനിതൻ പിറകെ പൊന്നതും വിലത്ത തടാകയെ വധം ചയ്തെതും-
൬൦- ക്രിസ്തുവർഷം ൧൫൦൦ മാണ്ടിനു കൊല്ലം ൬൭൫ മാണ്ടിടുക്കു പൊട്ടുഗീസ്സകാറരു കച്ചവടത്തിനായിട്ടും മറ്റും മലയാളത്തിൽ ആദ്യംവന്നു ക്രമെണ അവരുടെ ക്രിസ്തുമതം മലയാളത്തിൽ പരത്തണമെന്നുദ്ദെശിച്ചു പാതിരിമാരും മറ്റും സ്ഥിരമായിപള്ളികെട്ട മലയാളത്തിൽ പാർപ്പുതുടങ്ങി
൬൧- ൧൫൪൫ൽ അവരിൽ ഗൊവായിലെ പാദ്രി സിറിയാനികളെ അവരുടെ മതമായി റൊമൻ സഭയിൽ ചെർക്കണമെന്നു വിചാരിച്ചു ആദ്യം കൊടുങ്ങലൂരും പിന്നീടു വയ്പിൻ കൊടുയിലും പാഠകശാലകൾ വയ്പിച്ചു സുറിയാനികളെ അഭ്യസിപ്പിച്ചു തുടങ്ങി സാമൊപായത്താൽ അവരുടെ മതം മാറ്റുന്നതിനു പ്രയാസമായിക്കണ്ടു ഒടുവിൽ ചതുർത്ഥൊപായത്തെ തന്നെ പ്രയൊഗം തുടങ്ങി- കൊല്ലും ൮൨൭ാ മാണ്ടിടക്ക അവരെ ഡച്ചകാറരു (ലന്ത) ജയിച്ചു- പൊട്ടുഗീസ്സുകാരുടെ മലയാളത്തിലെ ആഗമനത്താൽ അവരുടെ മതവർദ്ധനയ്ക്ക വെണ്ടി പള്ളിക്കൂടങ്ങൾ കെട്ടിക്കയും മറ്റും ചെയ്തതിനാലും പൊട്ടുഗീസ്സ വാക്കുകൾ വളരെ മലയാളത്തിൽ ചെർന്നു ലന്തക്കാറരിൽ നിന്നും ഗുണം അധികം ഒന്നും ഒണ്ടായില്ല.
൬൨- അച്ചടി ആദ്യം ക്രിസ്തുവർഷം ൧൫൫മാണ്ടനു കൊല്ലം ൭൩൦മാണ്ട ഇടക്ക- ജെസ്യൂട്ട ജാതിക്കാരൻ കൊടുങ്ങലൂരനു സമീപത്ത അംകാമലി എന്ന സ്ഥലത്തിനു വടക്ക അംബലക്കാടു എന്ന സ്ഥലത്ത ഏർപ്പെടുത്തി എന്നും- ഇവിടെ അന്നു ഉദയം പെരൂര സഭകാരണം ൟ സ്ഥലത്ത ഒരുപള്ളി കെട്ടി പാതിരിമാര പാർത്തിരുന്നു എന്നും ക്രിസ്താബ്ദം ൧൫൯൯- ൽ അത ഒരു പ്രധാന സ്ഥലമായിരുന്നു എന്നും അറിയുന്നു- ഇപ്പൊൾ ഒരു അപ്രധാന സ്ഥലമാണെന്നു കാണുന്നൂ- അവർഅന്നു സംസ്കൃതം - തമിഴു- മലയാളം- സിറിയൻ- ഈ ഭാഷകളൊക്കെയും പഠിച്ചു അവയിൽ പുസ്തകങ്ങൾ അച്ചടിപ്പിച്ചിട്ടുണ്ട- ഇപ്പൊൾ ആ പുസ്തകങ്ങളുടെ പെരു മാത്രമെ കെൾക്കാനുള്ളൂ
൬൩- മലയാള അക്ഷരം അച്ചടിക്കു ആദ്യം കൊത്തിയത ക്രിസ്താബ്ദം ൧൫൭൭ക്കുകൊല്ലം ൭൫൨-ാമാണ്ട കൊച്ചിയിൽ ജൊയാനീസ്സു ഗൊൺസാൽസ്സു ആകുന്നുഎന്നു കെട്ടിരിക്കുന്നു
൬൪- ൧൭൪൬-ാമാണ്ടു ഇടക്കു വരാപ്പുഴെ താമസിച്ചിരുന്ന പൊട്ടുഗീസ്സ ഇത്താലിയൻ പാതിരിമാര മലയാളഭാഷക്കു ഒരു നിഖണ്ഡു ചമച്ചിട്ടുള്ളതായി അറിയുന്നൂ- ഇത അച്ചടിച്ചു പ്രസിദ്ധം ചെയ്തിട്ടുണ്ടൊ എന്നു നല്ലനിശ്ചയംഇല്ലാ
൬൫- ൟ അച്ചടി വന്നതിലും എഴുത്തച്ഛൻ കാരണവും മറ്റും അനെകം കവികൾ ഒണ്ടായതകൊണ്ടും മലയാള ഭാഷയിൽ ഗ്രന്ഥങ്ങൾ വർദ്ധിച്ചുവന്നുതുടങ്ങി- എന്നാൽ അച്ചടിസൂത്രം കൊണ്ടുള്ള പൂർണ്ണ ഉപയൊഗം വിശിഷ്ടന്മാർക്കു സ്വല്പംപൊലും സിദ്ധിച്ചിട്ടില്ലാഞ്ഞു- അത ഇപ്പൊൾമാത്രം ആരംഭിച്ചുവരുന്നൂ
൬൬- തുഞ്ചത്ത രാമാനുജൻ എന്ന എഴുത്തച്ഛന്റെ കാലംവരെ മയാള ഭാഷ വളരെ താണസ്ഥിതിയിൽ തന്നെ ആയിരുന്നു- അതുവരെ മലയാളഭാഷ എഴുതിവന്ന വെട്ടെഴുത്ത അന്നുമുതൽ ക്രമെണ നടപ്പില്ലാതെ ആകയും അദ്ദെഹം മലയാളം എഴുതുന്നതിനു ഇപ്പൊൾ നാം ഉപയൊഗിച്ചുവരുന്ന ആര്യ എഴുത്ത ഉപയൊഗപ്പെടുത്തുകയും ചെയ്തിരിക്കുന്നൂ- അന്നു ഉപയൊഗിച്ച അക്ഷരങ്ങൾ സംസ്കൃത അക്ഷരം ൫൧-ം അതുകൂടാതെ തമിഴുവഴിക്ക ഏ- ഓറ- ഴ- ൟ നാലു എഴുത്തും കൂടി ചെർത്ത ഇപ്പൊൾ നടപ്പുള്ള അക്ഷരങ്ങൾ ൫൫ ആകുന്നൂ
൬൭- അതിനുമുൻപിൽ ൟ കെരള സന്തതികൾക്കു ൟശ്വര കഥാശ്രവണ പാഠാദി സുകൃത സമ്പാദ്യത്തിനു ഒരു വഴിയും ഇല്ലാതിരുന്നൂ- ൟ തുഞ്ചത്ത പരമഗുരുക്കളാൽ സംസ്കൃതത്തിൽനിന്നും അദ്ധ്യാത്മാരാമായണം മുതലായി അനെകം സംസ്കൃത ഗ്രന്ഥങ്ങളെ മലയാളത്തിൽ പരിഭാഷപ്പെടുത്തി നടപ്പാക്കുകയാൽ അന്നുമുതൽക്കു മലയാളികൾക്കു സംസ്കൃത ജ്ഞാനവും നമ്മുടെ ഭാഷക്കു പരിഷ്കാരവും വളർന്നുവന്നൂ
൬൮- തിരുവല്ലാ കണ്ണശ്ശപ്പണിക്കര എന്നൊരു വിദ്വാൻ എഴുത്തച്ഛന്റെ കാലത്തുതന്നെ ഒണ്ടായിരുന്നൂഅദ്ദെഹം എഴുത്തച്ഛന്റെ കവിത ആരംഭിക്കുന്നതിനു മുൻപിൽ വാന്മീകി രാമായണ രീതിയായി മുത്തമിഴിൽ (മലയാളവും സംസ്കൃതവും തമിഴും കൂടികലർന്ന) നിരണവൃത്തം എന്ന പെരുള്ള വൃത്തത്തിൽ രാമായണം ഉണ്ടാക്കീട്ടുണ്ട- അത പ്രാസവും അർത്ഥവും യുക്തിയും ഏറ്റവും യൊജിപ്പായും സ്വല്പം തമിഴിൽകൂടി പരിജ്ഞാനമുള്ള ജനങ്ങൾക്കു അദ്ധ്യയനത്തിലെക്കും ശ്രവണത്തിലെക്കും ആനന്ദത്തെയും ഭക്തിയെയും തത്വവിചാരത്തെയും കൊടുക്കുന്നതായുമുള്ള ഒരു കവനമാകുന്നൂ- അത അച്ചടിപ്പിച്ചിട്ടില്ലാ- ചില താളി ഓല ഗ്രന്ഥങ്ങൾ കാണാനുണ്ട- അദ്ദെഹം എഴുത്തച്ഛന്റെ മഹിമയെക്കുറിച്ച കെൾവിപ്പെടുകയും അന്ന്യന്മാരൊടു ചൊദിച്ചറിയാതെ സ്വയമെവ അറിയണമെന്നാഗ്രഹിച്ച അന്ന്വെഷിച്ചു വരുംപൊൾ ഒരു ശിവരാത്രിക്കു ആലുവാ മണപ്പുറത്ത അനെകം ജനസമൂഹങ്ങളുടെ ഇടയിൽ ഒട്ടൊഴിയാതെ നടന്നു കൊണ്ടിരിക്കയും കാലുകൊള്ളുന്നവര ഒക്കയും ഗുരുവിന്റെ കാലെന്നു വിചാരിക്കണമെന്നു പറകയും ചെയ്തതായും അപ്പൊൾ അതിൽ ഒരാൾ തരുന്നത ഒക്കയും ദക്ഷിണയെന്നു വിചാരിക്കണമെന്നു പറഞ്ഞു എന്നും അപ്പൊൾ സംശയപ്പെട്ടു ചൊദിച്ച ഉടനെ ഇന്നാരെന്നു മനസ്സിലായി അന്നു മുതൽക്കു അവര ഏറ്റവും സഖ്യതയൊടു കൂടി ഇരുന്നു എന്നും കാണുന്നൂപണിക്കരുടെ രാമായണത്തിൽ ഒരുഭാഗം താഴെ ചെർത്തിരിക്കുന്നൂ.
- ആരണ കാരണനായറിവാനരുതായഴിയാ വടിവായൊരു നാളും പൂരണനായ പുമാൻ അഖിലത്തിനു ഭൂതിവരും പടിമായയിനാലെ- പാരിൽ മനൊഹരനായുളനായ പരൻ പുരുഷൻ ശ്രീരാമൻ തിരുവടി മാരുതി അന്നുരചെയ്തതു കെട്ടുമകിഴ്‌ന്നരുളി ചെയ്താൻ അവനൊടെ.
- ഏവരിവണ്ണം വിയറ്റി മുടിപ്പവരെതൊരു കാര്യവും അനിലസുതാ പുന- രാവവരാഴി കടപ്പാൻ നീയെ അരുണാനുജ പവനന്മാരെപ്പൊൽ ആയതുമല്ല സുരാസുര ജാതികളാമവരാലു ഇലാകയിലെവം- പൂവതിനും പുക്കാൽ ഉയിരൊടെ പൊരുവതിന്നും ഉടൻകവിവീരാ.
൬൯- ൟ മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ ചരിത്രം അറിയാവുന്നെടത്തൊളം താഴെപറയുന്നൂ
തുഞ്ചത്തെഴുത്തച്ഛൻ എന്ന ദിവ്യനായ കവിയുടെ പെര രാമാനുജൻ എന്നായിരുന്നു- ഇദ്ദെഹം ജനിച്ച ആണ്ട ഏതെന്നു നിശ്ചയിപ്പാൻ മാർഗ്ഗമില്ലാ- എംകിലും (ക്രിസ്താബ്ദം ൧൫൮൦നു മെൽ ൧൬൪൦ നകം) കൊല്ലവർഷം ൭൫൫൮൧൫ ൟയ്യിടക്കു ജീവിച്ചിരുന്നു എന്നുള്ള മാർഗ്ഗം തർക്കിപ്പാനിടയില്ലാ- ഇദ്ദെഹത്തിന്റെ ജന്മഭൂമി തൃശ്ശിവപെരൂരെന്നു ജനങ്ങൾ പറയാറുണ്ട- പിന്നയും ഓരൊ സ്ഥലങ്ങളെ അദ്ദെഹത്തിന്റെ ജന്മഭൂമിയെന്നു ഓരൊരുത്തർ പറയാറുണ്ട- തിരുവപ്പാണ്ടിക്കു സമീപം ഒള്ള തൃക്കണ്ടിയൂർ ക്ഷെത്രത്തിനു സ്വല്പം പടിഞ്ഞാറായിരുന്നു ഇദ്ദെഹത്തിന്റെ വീട എന്നുള്ള കെട്ടുകെൾവി സത്യമായിരിക്കണം- ൟ സ്ഥലം വെട്ടത്തു നാട്ടിലാകുന്നു.
ഇദ്ദെഹത്തിന്റെ ജനനത്തെപ്പറ്റി വിശെഷമായി ഒരുകഥ പറഞ്ഞു കെട്ടിട്ടുള്ളത ഇവിടെയും പക്ഷെ പ്രസ്താവിക്കെണ്ടിയിരിക്കുന്നു- ഇദ്ദെഹത്തിന്റെ അച്ഛൻ ഒരു നംപൂരിയും അദ്ദെഹം സാമാന്യ വ്യുല്പന്നമായ ഒരു ജ്യൊതിഷിയും ആയിരുന്നു- തിരുവനന്തപുരത്തെക്കു പൊയി മടങ്ങി വരുന്ന വഴിക്കു വെട്ടത്തുനാട്ടിൽ വന്നിരുന്നുഅത ഇല്ലത്തെക്കു പൊകുന്ന വഴിക്കായിരുന്നു- നെരം രാത്രിയാകയാലും പക്ഷെ അക്കാലങ്ങളിലുള്ള ജനങ്ങൾക്കു യാത്ര ചെയ്യുന്നതിലുണ്ടായിരുന്ന ഓരൊ ദുർഘടങ്ങളെക്കൊണ്ടും വിശെഷിച്ചും ഇല്ലത്തെക്കു പിന്നെയും വളരെ ദൂരം ഉണ്ടായിരുന്നിരിക്കാവുന്നതിനാലും വല്ലടത്തുംകെറി രാത്രിമുഴുവൻ താമസിക്കണമെന്നു നിശ്ചയിച്ചു ഒരുവീട്ടിൽ കെറുക ഉണ്ടായി- ശൂദ്രവംശത്തിൽ താന്ന ഒരു വർഗ്ഗമായ ചക്കാലമാരിൽ ഒരാളിന്റെ വീടായിരുന്നൂ അത- ആ വീട്ടിൽ ഒരു വൃദ്ധയും തന്റെ പുത്രിയും മാത്രമെ ഉണ്ടായിരുന്നൊള്ളു- പുത്രിയുടെ പ്രായവും ആകൃതിയുടെ ലാവണ്യവും (അല്ലംകിൽ വൈരൂപ്യവും) ഇപ്പൊൾ കെവലം ഊഹഗൊചരങ്ങളായിത്തന്നെ ഇരിക്കുന്നു- ൟ പുത്രിയിൽ എഴുത്തച്ഛൻ ജനിച്ചു എന്നാകുന്നൂ പറവാൻ പൊകുന്നത- എഴുത്തച്ഛൻ കണ്ടാൽ സുന്ദരനായിരുന്നു എന്നു കെൾവിയുണ്ടു- ആ സ്ഥിതിക്കു മാതാവുംകൽ വൈരൂപ്യം ആരൊപിപ്പാൻ തക്ക ന്യായങ്ങൾ അധികം കാണുന്നില്ലാ- പ്രായംകൊണ്ടു നൊക്കുമ്പൊൾ അതിയുവതി അല്ലന്നു വരാമെംകിലും മദ്ധ്യമവയസ്സിന്നിപ്പുറം തന്നെ ആയിരുന്നിരിക്കണം.
നംപൂരിവീട്ടിൽ വന്നതിന്റെ ശെഷം യഥായൊഗ്യം ആദരിച്ചു ഗ്രഹത്തിൽ മാന്യമായ ഒരു സ്ഥലത്തു അദ്ദെഹത്തിനെ ശയിപ്പിച്ചു വൃദ്ധയുംപുത്രിയും നിദ്രയെപ്രാപിച്ചു- എന്നാൽ രാത്രിയിൽ ഇവര ഉണർന്നു നൊക്കുമ്പൊൾ നംപൂരി സ്വസ്ഥനല്ലാത്ത വിധത്തിൽ വെളിയിലിറങ്ങി നക്ഷത്രങ്ങളെ നൊക്കുകയും തിരിയെ കെറി കിടക്കയും മറ്റും പലതവണയും ചെയ്യുന്നതുകണ്ടു ആ വൃദ്ധയുടെ പുത്രി തനിച്ചിറങ്ങി ബ്രാഹ്മണന്റെ സമീപത്തിൽ വന്നു ജാകരണത്തിന്റെയും മറ്റും ഹെതു ചൊദിച്ചപ്പൊൾ അത്യുത്തമനായ ഒരുപുത്രന്റെ ഉല്പത്തിപ്രദമായിരിക്കുന്ന സുമുഹൂർത്തം അചിരെണ വ്യർത്ഥമായി കഴിയാൻ പൊകുന്നു എന്നു വിചാരിച്ചു ഖെദിക്കുന്നൂ എന്ന കെട്ടു ആ പുത്രസന്താന ലാഭം തനിക്കായിട്ടു അഭ്യർത്ഥിക്കയും താദൃശമായ സമയത്തുംകൽ ദയാലുവായ ആബ്രാഹ്മണൻ അതിനെ അവൾക്കു പ്രദാനം ചെയ്കയും ഉണ്ടായി എന്നും എഴുത്തച്ഛൻ ഇങ്ങനെ ഉണ്ടായ ആളാണെന്നും ഒരുകിംവദന്തിയുളളതും എല്ലാവരും അറിഞ്ഞിരിക്കാം.
൭൦ എഴുത്തച്ഛൻ വളരെ ബുദ്ധിമാനും ചെറുപ്പത്തിലെതന്നെ സംസ്കൃത പണ്ഡിതനും ആയിത്തീർന്ന അദ്ദെഹം ഭവനത്തിനു സമീപം ഒള്ള തിരുനാവായി ക്ഷെത്രത്തിൽ പതിവായിട്ട സ്വാമിദർശനത്തിനായി പൊയ്ക്കൊണ്ടിരുന്നു- അവിടെ നംപൂരിമാര വെദാദ്ധ്യയനം ചെയ്യുന്നതുകെട്ട കാട കാട എന്നപതിവായി പറഞ്ഞുതുടങ്ങി. അതിന്റെ താല്പര്യം നംപൂരിമാര വെദം ഉച്ചരിക്കുന്നതിലും മറ്റുംവളരെ തെറ്റുകൾ ഒണ്ടെന്നായിരുന്നൂ- നംപൂരിമാർ ഇതിന്റെ വിവരം മനസ്സിലാക്കിക്കൊണ്ടു ഇത്ര യൊഗ്യനായിട്ടുള്ളവനെ വച്ചെച്ചാൽ അവർക്ക പൊരാത്തതായി തീരുമെന്നു വിചാരിച്ചു ഒരു ദിവസം സ്വാമി ദർശനത്തിനുവന്ന സമയം തീർത്ഥത്തിൽ ദുർമ്മന്ത്രം ജപിച്ചു കൊടുക്കയാൽ അതു സെവിച്ചപ്പൊൾ മുതൽക്കു ബുദ്ധിക്കു സ്ഥിരമില്ലാതെ ആയിരുന്നു എന്നും കെട്ടിരിക്കുന്നൂ- ചിലരുടെ അഭിപ്രായത്തിൽ അദ്ദെഹം ബാല്യത്തിൽ വെദം കെട്ടു പഠിക്കയാൽ അത മറക്കാൻ വെണ്ടി ഒരു നംപൂരി പഴത്തിൽ ദുർമ്മന്ത്രം ജപിച്ചു കൊടുത്ത അതിൽവച്ചു ബുദ്ധിക്കു മന്ദത ഭവിച്ചു എന്നുംമറ്റും പലവിധത്തിൽ പറയുന്നുണ്ട- നംപൂരിമാരിൽനിന്നും എഴുത്തച്ഛനു ഏതുപ്രകാരത്തിലൊ ഒരു ദൊഷം സംഭവിച്ചു എന്നുള്ളത നിശ്ചയം തന്നെ എഴുത്തച്ഛന്റെ അച്ഛനായ നംപൂരി ൟ വിവരം ഗ്രഹിച്ചു അവിടെ വന്ന മദ്യം സെവിച്ചാൽ ഇതിന്നു ഒരു ഔഷധിയായി തീരുമെന്നു പറഞ്ഞ മദ്യം കൊടുപ്പിച്ചുഎന്നും അന്നുമുതൽക്കു മദ്യംസെവിച്ചാൽ ബുദ്ധിതെളിഞ്ഞു വന്നിരുന്നു എന്നു ഒരു കഥ ഉണ്ട- ൟ കാരണത്താൽ ഗുരുക്കൾ അവസാനകാലംവരെ മദ്യം സെവിക്കെണ്ടി വന്നൂ എന്നു പറയുന്നൂ.
൭൧- എഴുത്തച്ഛന്റെ ആദ്യഗുരു മനക്കൊട്ടു ബാലരാമൻ എന്ന നംപൂരി ആയിരുന്നൂ- അദ്ദെഹം മനക്രൊഡനാഥന്റെ അനുജനായിരുന്നൂ- ഗുരുവെന്നു മാത്രമല്ല ബാല്യത്തിലും യൗവനത്തിലും അദ്ദെഹം തന്നെ ഒരാശ്രയമായിരുന്നു- ഇതിലെക്കു ദൃഷ്ടാന്തമായി ശിവപുരാണത്തിൽ നിന്നും എടുത്ത താഴെ ചെർത്തിരിക്കുന്നഭാഗം ഉപയൊഗപ്പെടും.
മനക്കൊടുവാഴും മഹാമാനശാലീ
മനക്കാമ്പിലെറ്റം കൃപാവാരിരാശി
ഇനിക്കാശ്രയം ബാലരാമാഭിധാനൻ
നിനയ്ക്കുന്നതെല്ലാം വരുത്താൻ കരുത്തൻ
കുലവിദ്യകൾക്കെകമാധാരഭൂതൻ
കുലാചാരഭെദം ഗ്രഹിക്കുന്ന വിദ്വാൻ
മനക്രൊഡനാഥാനുജൻ ബാലരാമൻ
മനൊജ്ഞ സ്വരൂപൻ ജയിക്കെണമെറ്റം
ചിലരുടെ അഭിപ്രായത്തിൽ ഗുരുവല്ല ആശ്രയിച്ചിരുന്ന ഒരാളണെന്നാകുന്നു- പല ലക്ഷ്യങ്ങൾകൊണ്ടു വിചാരിച്ചതിൽ ആദ്യഗുരുവെന്നുള്ള അഭിപ്രായംതന്നെ ശരിയെന്നു കാണുന്നൂ
കുറെക്കാലം മനക്രൊഡന്റെ അടുക്കൽ ശിഷ്യപ്പെട്ടു വിദ്യാഭ്യാസം കഴിച്ചതിന്റശെഷം മെപ്പുത്തുര നാരായണൻ ഭട്ടതിരിയുടെ ശിഷ്യനായിരുന്നൂ- ഇത ഏകദെശം യൗവന സമയത്താണ- അദ്ദെഹത്തിനു ഒന്നിൽ അധികം ഗുരുക്കന്മാരുണ്ടായിരുന്നു എന്നും അവർ ബ്രാഹ്മണരായിരുന്നുഎന്നും താഴെ ചെർത്തിരിക്കുന്ന സ്കന്ദപുരാണത്തിൽനിന്നും എടുത്തിരിക്കുന്ന വാക്യംകൊണ്ടു നിശ്ചയിക്കാം.
മെദുരന്മാരായീടുമെൻ ഗുരുനാഥന്മാരും
ശിവപുരാണം അതിനു മുൻപിൽ ഒണ്ടാക്കീട്ടുള്ള കവിതയാകുന്നു- അത ഒണ്ടാക്കുന്ന സമയം അദ്ദെഹം പ്രസിദ്ധനായിട്ടില്ലാ- ഉദ്ദെശം ൨൦ വയസ്സിൽ കവിത ആരംഭിച്ചതായി കെൾവി
൭൨ എഴുത്തച്ഛന്റെ ൨-ാമത്തെ ഗുരു ബ്രാഹ്മണ ശ്രെഷ്ഠനായമെപ്പത്തുർ ഭട്ടതിരി ആകുന്ന എന്നും അകാലത്തുണ്ടായിരുന്ന ബ്രാഹ്മണ വിശ്വാസവും താഴെ എഴുതിയിരിക്കുന്നതു കൊണ്ട നിശ്ചയിക്കാം.
വെദജ്ഞൊത്തമന്മാർ മാഹാത്മ്യങ്ങളാർക്കു ചൊല്ലാം
പാദസെവകനായ ഭക്തനാം ദാസൻ ബ്രഹ്മ
പാദജന ജ്ഞാനി നാമാദ്യനായുള്ളൊരു ഞാൻ
വെദസമ്മിതമായ മുമ്പുള്ള ശ്രീരാമായണം
ബൊധഹീനന്മാർക്കറിയാംവണ്ണം ചൊല്ലീടുന്നെൻ
* * * *
അഗതിയായൊരടിയനനുഗ്രഹിക്കണം
* * * *
അഗ്രജന്മമസതാം വിദുഷാമഗ്രെസരൻ മൽ ഗുരുനാഥൻ
* * * *
വെദശാസ്ത്രങ്ങൾക്കധികാരി യല്ലെന്നതൊർത്ത
ചെതസി സർവം ക്ഷമിച്ചീടുവിൻ കൃപയാലെ
൭൩- എഴുത്തച്ഛന്റെ കാലത്ത നംപൂരിമാർ മുൻപിൽ ഇരുന്ന സ്ഥിതിയിൽതന്നെ ആയിരുന്നു എന്നും ശൂദ്രരുടെ വിദ്യാഭ്യാസത്തിനു വളരെ തടസ്ഥങ്ങൾ ഒണ്ടാക്കി ഇടുവിച്ചു എന്നും മാത്രമല്ലാ വെദാന്തം മുതലായിട്ടുള്ളതിനെ ഒന്നിനെയും മലയാള ഭാഷയിൽ ഒണ്ടാകുന്നതിനു വിരൊധികളായും ഇരുന്നൂ
ഇതിനു സാക്ഷിയായി എഴുത്തച്ഛൻ ഉണ്ടാക്കീട്ടുള്ള ശാന്തിപർവത്തിൽ ഒടുവിൽ പറയുന്ന ഭാഗം ഉപയൊഗപ്പെടും
കെവലം ബ്രഹ്മപ്രതിപാദ്യമാം ശാന്തിപർവം
കെവലം ജ്ഞാനപ്രദമായിരിപ്പൊന്നാകയാൽ
വെദാന്ത പ്രകരണമന്ത്യന്തം രഹസ്യമി
തീദൃശം ചൊല്ലീടുകിൽ നിന്ദിക്കും മഹാജനം
അതുപൊലെ അനുശാസനീക പർവ്വത്തിന്റെ ഒടുവിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നൂ
വിസ്തരിച്ചൊക്കെ ഞാൻ ഭാഷയായി ച്ചൊല്ലിയാൽ
സിദ്ധമല്ലായ്കയെന്നാകയല്ലീയെന്നു സംശയിച്ചിങ്ങിനെ ചൊല്ലിയെൻ
ശാന്തിപർവത്തിൽ മൊക്ഷധർമ്മം ഉപദെശിക്കുന്ന സ്ഥലത്ത ഭീഷ്മർ ധർമ്മപുത്രർക്കായിക്കൊണ്ടു ഇന്നതെല്ലാം ഉപദെശിച്ചു എന്നല്ലാതെ വിസ്ഥരിക്കുന്നില്ലാ- ഇതും നംപൂരിമാരെ ഒള്ള ഭയം കൊണ്ടാകുന്നുനംപൂരിമാരുമായിട്ടു ആദ്യം വിരൊധത്തിനു കാരണമായ ഒരു കഥ കെട്ടിട്ടുണ്ട- അതിനെ താഴെ ചെർത്തിരിക്കുന്നൂ
൭൪ ഗണപതിസ്തവവും ഗണാഷ്ടകവും സരസ്വതിസ്തവവും സരസ്വത്യഷ്ടകവും ഗുരുവന്ദനവും മുകുന്ദാഷ്ടകവും മംഗലാഷ്ടകവും എഴുത്തച്ഛന്റെ ബാല്യത്തിലുള്ള കൃതികളാകുന്നു- അവ ബാലന്മാർക്കു അക്ഷരാഭ്യാസം കഴിഞ്ഞുടനെ പഠിപ്പിച്ചുവരുന്ന പതിവായിരിക്കുന്നു എഴുത്തച്ഛന്റെ സ്വഗ്രഹത്തിനു സമീപം ഒരു പള്ളിക്കൂടം കെട്ടിച്ച ആശാനായി കുട്ടികളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത ചില നംപൂരിമാർ കെട്ടിട്ട- തുഞ്ചാ എന്ത എത്രാആടും എന്നു ആക്ഷെപമായി ചൊതിച്ചു എന്നും അതിന്നുത്തരമായി അദ്ദെഹം എന്റെ ചക്കിൽ ൪-ം ൬-ം ആടുമെന്നു പറഞ്ഞു ഒരു കഥ കെട്ടിരിക്കുന്നു- ശൂദ്രനായ എഴുത്തച്ഛൻ ഗണപതിസ്തവം മുതലായത ഒണ്ടാക്കി കുട്ടികളെ അഭ്യസിപ്പിക്കുന്നത കണ്ടിട്ടുള്ള അസൂയകൊണ്ട നംപൂരിമാർ നീ ചക്കാലതന്നെ എംകിലും ൪ വെദവും ൬ ശാസ്ത്രവും തനിക്കു ദൃഢമുണ്ടെന്ന അർത്ഥം വരത്തക്ക വിധത്തിൽ എഴുത്തച്ഛൻ ഉത്തരം പറഞ്ഞിരിക്കുന്നു- അന്നുമുതൽക്കു ആ ദെശത്തുള്ള നംപൂരിമാരുമായിട്ട വിരൊധം തുടങ്ങി എന്നു കെൾവി
൭൫ അദ്ദെഹം നാരായണീയം ഒണ്ടാക്കിയ മെപ്പത്തുര നാരായണ ഭട്ടതിരിപ്പാട്ടിലെ ശിഷ്യനായിരുന്നു എന്നു ഇതിനു മുമ്പിൽ പറഞ്ഞിട്ടുണ്ടല്ലൊ ൟ ഭട്ടതിരിപ്പാട്ടിൽനിന്നും നാരായണീയം കുറതീർത്തത ഗുരുവായൂര ക്ഷെത്രത്തിൽ വച്ച കൃസ്തുവർഷം ൧൫൯൧ നു കൊല്ല വർഷം ൭൬൫-ാമാണ്ടിടക്കാണന്നു അദ്ദെഹത്തിന്റെ കവിതയിൽ നിന്നുതന്നെ അറിയാം- ൟ തീയതി കൊണ്ടും എഴുത്തച്ഛൻ അദ്ദെഹത്തിന്റെ ശിഷ്യനായിരുന്നു എന്നുള്ളതുകൊണ്ടും എഴുത്തച്ഛന്റെ കാലം നിശ്ചയിച്ചിരിക്കുന്നൂ
൭൬ ൟ ഭട്ടതിരിപ്പാട്ടിൽ നിന്നും കൂടെക്കൂടെ താമസം അമ്പലപ്പുഴെ ചെമ്പകശ്ശേരി രാജാവിനൊടു കൂടി ആയിരുന്നൂ- ആ സമയങ്ങളിൽ ഒക്കെയും എഴുത്തച്ഛനും അദ്ദെഹത്തിനൊടുകൂടി അമ്പലപ്പുഴക്കു പൊയികൊണ്ടിരുന്നൂ- ഒരു യാത്രയിൽ അമ്പലപ്പുഴെ താമസിക്കുന്ന സമയം കാശിയിൽനിന്നും അദ്ധ്യാത്മരാമായണം മൂലഗ്രന്ഥം തെലുംകു അക്ഷരത്തിൽ ഒരു ബ്രാഹ്മണൻ കൊണ്ടുവന്നൂ- ൟ ഗ്രന്ഥം അതിനു മുൻപിൽ മലയാളത്തിൽ ഇല്ലാതിരുന്നൂ- ചെമ്പകശ്ശെരി രാജാവ ആ ഗ്രന്ഥത്തിനെ വാങ്ങിച്ചു മെപ്പത്തൂർ ഭട്ടതിരിപ്പാടു മുഖാന്തരം മലയാള അക്ഷരത്തിൽ പകർത്തി എഴുതി കൊടുക്കുന്നതിനു എഴുത്തച്ഛനെ ഏൾപിച്ചു അദ്ദെഹത്തിൻ തെലുംകു അക്ഷരം അറിയാമെന്നുള്ളതിനാൽ അതുപകർത്തി എഴുതിയ സമയം അതിൽനിന്നും അദ്ധ്യാത്മരാമായണം കിളിപ്പാട്ടായിട്ടു കൂടിതീർത്തതായി കെട്ടിരിക്കുന്നൂ
൭൭ ഇങ്ങനെ ചെമ്പകശ്ശെരി രജാവു ഇഷ്ടമായിട്ടു വന്നൂ- ഗൂരുക്കൾ ജാതിയിൽ ചക്കാലയാകയാലും ചക്കാലമാർക്കു അന്നു ചെക്കിട്ട എണ്ണ ആട്ടുക സംപ്രദായം ഉണ്ടായിരുന്നതുകൊണ്ട അത നംപൂരിമാർ മുതലായവർക്കു ഒരു ആക്ഷെപത്തിനിടയായിതീർന്നു- ൟ ആക്ഷെപം സഹിക്കാൻ വഹിയാത്തതിനാൽ ചെമ്പകശ്ശെരി മുതൽ വടക്കൊട്ടുള്ള രാജാക്കന്മാരുടെ ഇഷ്ടം കൊണ്ടു അമ്പലപ്പുഴക്കു വടക്കുള്ള ചെക്കുകൾ[1] അത്രയും പറിപ്പിച്ചുകളകയും അന്ന മുതൽക്കു ആ ദിക്കിലെ ചക്കാലകൾക്കു ആട്ടില്ലാതെ വരുകയുംചെയ്തു.
൭൮ എഴുത്തച്ഛൻ സംബന്ധം ചെയ്തിട്ടുണ്ടായിരുന്നൂ എന്നും അതിനാൽ മക്കൾ ഉണ്ടായിട്ടുണ്ടെന്നും അതിൽ ഒരു മകളുടെ കയ്യക്ഷരത്തിലാണ അദ്ദെഹത്തിന്റെ കവിതകൾ എഴുതിയുണ്ടാക്കിയിരിക്കുന്നൂ എന്നും ചിലർ പറയുന്നൂ- ചിലരിടെ അഭിപ്രായത്തിൽ അദ്ദെഹം ഒരു യൊഗി ആയിരുന്നു എന്നും സംബന്ധം ചെയ്തിട്ടില്ലന്നും അനന്തിരവളുടെ കൈയ്യക്ഷരത്തിലാണ ഗ്രന്ഥങ്ങൾ എഴുതിയിരിക്കുന്നത എന്നും ചിലർ പറയുന്നു- ൟ അഭിപ്രായം ശരിയായി കാണുന്നൂ- അദ്ദെഹം യൊഗാഭ്യാസം ശീലിച്ചിട്ടുണ്ടന്നു ശാന്തിപർവം കൊണ്ടു ദൃഷ്ടാന്തപ്പെടും.
ജീവനെപരമ കലാമ്മാറുടനുറപ്പിച്ചു
ഭാവിച്ചീടുംപൊൾ ബ്രഹ്മനാഡി തന്നൂടെയുണർന്ന
ആവിർഭാവത്തെത്തെടും ശക്തിയാം ജീവാത്മാവിൻ
പാവക ജ്വാലാസമമാകിയ തെജഃപുഞ്ജം
നിത്യാനന്ദാത്മാപരൻ തന്നുടെ തെജസ്സിംകൽ
സത്വരം ലയിച്ചു സർവ്വാത്മനാ വിശ്വാസെന
സമസ്ത കർമ്മസമർപ്പണവും ചെയ്തൊന്നിച്ചു
തന്നൊടു മുന്നെ പിരിഞ്ഞീടിന ശക്തിയെ കൊണ്ടു
അന്യൊന്യമൈക്ക്യം പ്രാപിച്ചാ നന്ദിച്ചിരിക്കുംപൊൾ
ലൗകികാത്മനാ കനിഞ്ഞവനൊടരുൾ ചെയ്തു-
൭൯- അദ്ദെഹം എവിടെ പൊയാലും മാനനീയനും ശ്ലാഘനീയനുമായിരുന്നു- സാമൂതിരിപ്പാട മുതലായ രാജാക്കന്മാര അദ്ദെഹത്തിന്റെ യൊഗ്യതയെ അറിഞ്ഞ വർഷാശനമായിട്ട കൊഴിക്കൊട്ടു മുതലായ രാജസ്ഥലങ്ങളിൽ കിഴിപതിച്ചു വച്ചിരുന്നതായും അത അദ്ദെഹം പതിവായിട്ട വാങ്ങിച്ചു വന്നതായും കെട്ടിട്ടുണ്ട
൮൦- ഏകദെശം ൬൦ വയസ്സുവരെ ജീവിച്ചിരുന്നതായും വണ്ണം അധികം ഒണ്ടായിട്ട ഒരു ഒത്ത ആളായിരുന്നു എന്നും തമിഴിൽ കവിശ്രെഷ്ഠനായ കംപരുമായിട്ടു സ്നെഹമായിരുന്നു എന്നും ജ്യൊതിഷത്തിൽ നല്ലപരിചയം ഉണ്ടായിരുന്നു എന്നും അറിയുന്നു.
൮൧- അദ്ദെഹത്തിന്റെ കവനങ്ങളിൽ വെദതത്വങ്ങളെയും ശൂദ്രർക്ക അറിവാൻ വഹിയാത്ത രഹസ്യങ്ങളയും പ്രയൊഗിച്ച നിമിത്തം അസൂയ മുഴുത്തിരുന്ന നംപൂരിമാർ ഉപദ്രവിപ്പാൻ തുടങ്ങിയതിനാൽ ഒടുവിൽ അദ്ദെഹം സാമൂതിരിപ്പാട്ടിലെ അടുക്കൽ നിന്നും ൮൦൦൦ പണം കിഴിയും വാങ്ങിക്കൊണ്ടു ആ ദിക്കിൽ ഇരിക്കുന്നതിനു നംപൂരിമാരുടെ ശല്ല്യം ദെശമായ പാലക്കാടു ചിറ്റൂർ ൟ പ്രദെശത്തെക്കു യാത്രതിരിച്ചു ചിറ്റൂരിൽവന്നു അദ്ദെഹം ഭാരതപ്പുഴയുടെ ഒരു പൊഷനദിയായ തെക്കെപ്പുഴയുടെ വടക്കുഭാഗത്ത ശ്മശാന സമീപത്തിൽ യൊഗത്തിൽ ഇരിക്കുന്നത ഒരു ദിവസം മദ്ധ്യാഹ്നസമയം ചിറ്റൂര എഴുപത്ത രാമമെനവൻ കണ്ടു വളരെ അതിശയിച്ചു അദ്ദെഹത്തിന്റെ സമാധി തീരുന്നതുവരെ അവിടെ നിന്നു പിന്നീടു രണ്ടുപെരും ഒരുമിച്ചു മെനവന്റെ വീട്ടിലക്കുപൊയി- അദ്ദെഹം ഇരുന്നസ്ഥലം പഞ്ചവടിക്കു സമമാണെന്നും അത വിലയ്ക്കുവാങ്ങിക്കണമെന്നും മെനവനൊടു പറഞ്ഞു- അത ചെമ്പകത്ത മന്നാടിയാരുടെ വക ജന്മഭൂമിയായിരുന്നൂ- അതിനെ പണം കൊടുത്ത എഴുതിവാങ്ങിച്ചു- അതിൽ ഒരു വിഷ്ണുക്ഷെത്രവും ഒരു ശിവക്ഷെത്രവും ൧൨ മഠങ്ങളും പണികഴിപ്പിച്ചു- ആ ൧൨ മഠങ്ങൾക്കും മദ്ധ്യെ തന്റെ സ്വന്ത ഉപയൊഗത്തിനായി ഒരു മഠവും പണിതു- ആ ക്ഷെത്രത്തിൽ നിത്യനിദാനം ഉത്സവം മുതലായ അടിയന്ത്രങ്ങൾ നടക്കുന്നതിനുവെണ്ട വസ്തുവും വാങ്ങിച്ചു ൟ ൧൨ ഗ്രാമവും വസ്തുക്കളും ബ്രഹ്മസ്വമായി ദാനംചെയ്തു- അദ്ദെഹത്തിന്റെ ജീവാവസാനംവരെ അവിടെ പാർത്തു ൟ ഗ്രാമത്തിന്റെ പെരും പുഴയ്ക്കൽ ഗ്രാമം എന്നാകുന്നു- അതിൽ തന്റെ മഠത്തിൽ താൻ ഒണ്ടാക്കീട്ടുള്ളതും തന്റെ മകളുടെ കൈയ്യക്ഷരത്തിൽ എഴുതീട്ടുള്ളതും ആയ എല്ലാ ഗ്രന്ഥങ്ങളും താൻ ഉപയൊഗിച്ചുവന്ന മെതടിയും ദണ്ഡും പീഠവും വച്ചു അവ സൂക്ഷിക്കുന്നതിനുള്ള ബാദ്ധ്യത ബ്രാഹ്മണരിൽ സമർപ്പിക്കയുംചെയ്തു- അദ്ദെഹത്തിന്റെ മരണസ്ഥലം ഇന്നെടത്തെന്നും ഇത്രാമാണ്ടെന്നും ആർക്കും നിശ്ചയമില്ലാ- അദ്ദെഹത്തിന്റെ ജന്മഭൂമിയെ തുഞ്ചൻപറമ്പു എന്നു പറഞ്ഞു ഇപ്പഴും ബഹുമാനിച്ചു വരുന്നൂ
൮൨- ഏകദെശം ൪൦ വർഷത്തിനു മുൻപു മെലെഴുതിയ മഠത്തിൽനിന്നും ഭാഗവതം ഒഴികെ മറ്റെല്ലാ ഗ്രന്ഥങ്ങളും അഗ്നിബാധയിൽ ചെതം വന്നുപൊയെന്നും പിന്നീടു വെറെ കൈയക്ഷരത്തിൽ എഴുതി ശെഖരിച്ചുവച്ചിരിക്കുന്നതായും അറിയുന്നു- ചിലരുടെ അഭിപ്രായത്തിൽ ഗ്രന്ഥങ്ങൾ അഗ്നിബാധയിൽ ചെതം വന്നിട്ടില്ലന്നും ചിലർ മൊഷണം ചെയ്തതാണെന്നും പറയുന്നൂ- ഭാഗവതവും ദണ്ഡും മെതടിയും ഇപ്പഴും വച്ചു പൂജിക്കുന്നൊണ്ട- അത കണ്ടിട്ടുള്ളവരായും വളരെ പെര ഒള്ളതാകുന്നൂ
൮൩- എഴുത്തച്ഛനെസംബന്ധിച്ചതായി ചില വൃദ്ധന്മാർ പറഞ്ഞുകെട്ടിരിക്കുന്ന കഥകളിൽ ചിലത താഴെ ചെർത്തിരിക്കുന്നൂ- ഒട്ടും സത്യമില്ലാതെ ഇങ്ങനെ ഒള്ള കഥകൾ ൪൦൦ കൊല്ലമായിട്ട സന്തതി പരമ്പരയായി പറഞ്ഞു ഗ്രഹിച്ചുവരുന്നതല്ലെന്നും അവയിൽ പ്രസ്ഥാപിച്ചിരിക്കുന്നതത്രയും സത്യമല്ലെന്നും ഗ്രന്ഥകർത്താവ അഭിപ്രായപ്പെടുന്നൂ
൧- എഴുത്തച്ഛൻ മുൻപിൽ ഒരു ഗന്ധർവനായിരുന്നൂ എന്നും മഹാഭാരത യുദ്ധവും മറ്റും കണ്ടിട്ടുണ്ടെന്നും- ഒരു ശാപവശാൽ മനുഷ്യനായിട്ട വന്നു ജനിച്ചതാണെന്നും കെൾക്കുന്നൂ- അതിനു സാക്ഷിയായി താഴെ ചെർത്തിരിക്കുന്നതും എഴുത്തച്ഛൻ ഒണ്ടാക്കീട്ടുള്ളതും ആയ ഭാഷാ ശ്ലൊകം ഒരു സ്നെഹിതൻ എനിക്കു എത്തിച്ചു തന്നിരിക്കുന്നൂ
“മുന്നം ഞാൻ വാനൊർ നഗരെ പാടുവൊൻ ഇന്ദ്രഗെഹെ
സന്ധ്യാവെലക്കു ചെല്ലാഞ്ഞൊരു ദിനമബലാരി കൊപിച്ച-
ന്ധത്വം പൂണ്ടു ഭൂമൗ പുറന്നീടിനെൻ മാനുഷൻ ഞാൻ”
൨ മഹാഭാരത യുദ്ധം കണ്ടിട്ടുണ്ടന്നുള്ളതിലക്ക ലക്ഷ്യമായി പറയുന്നത എന്തന്നാൽ എഴുത്തച്ഛന്റെ പർവത്തിൽ
വാരണ വീരൻ തലയറ്റു വില്ലറ്റു
വീരൻ ഭഗദത്തൻ തന്റെ തലയറ്റു
നലാമതാനതൻ വാലുമരിഞ്ഞിട്ടു
കൊലാഹലത്തൊടു പൊയിതു ബാണവും
എന്നൊരു ഭാഗം കാണുന്നതിൽ അത ഉണ്ടാക്കിയ സമയത്ത കീഴപ്പാട്ടു കിടക്കുന്ന ആനയുടെവാല എങ്ങിനെ അറ്റതെന്നു വില്വങ്ങലത്ത സ്വാമിയാരു സംശയിച്ചു- അദ്ദെഹത്തിനു ശ്രീകൃഷ്ണ സ്വാമി പ്രത്യക്ഷമാകയാൽ അവിടെ അറിയിച്ചതിനു ഞാൻ അപ്പൊൾ വെറെ ഒരു ജൊലി ആയിരുന്നുപൊയതിനാൽ സൂക്ഷിച്ചില്ലന്നും (പാർത്ഥസാരധി) ആസമയം കണ്ടുകൊണ്ടുനിന്ന ഒരു ഗന്ധർവനാണ എഴുത്തച്ഛൻ എന്നും ആയാളൊടു ചൊദിച്ചാൽ അറിയാമെന്നും കല്പിക്കയാൽ അപ്രകാരം ചൊദിച്ചതിനു ഉത്തരമായി ആനക്കു കൊപം വരുംപൊൾ വാലുകിളത്തി പിടിക്കുന്ന പതിവാണെന്നും അതുപൊലെ കിളത്തി പിടിച്ചതിനാൽ അറ്റതാണെന്നും എഴുത്തച്ഛന്റെ മറുപടി പറഞ്ഞതായും ഒരു വൃദ്ധൻ പറഞ്ഞിരിക്കുന്നൂ
൨- എഴുത്തച്ഛൻ എന്ന പെരുണ്ടായതിനു കാരണമായി ഒരാൾ പറഞ്ഞിരിക്കുന്നത എന്തന്നാൽ- ഗുരുക്കൾ വിദ്വാനയിരുന്നതുകൊണ്ടു നംപൂരിമാർക്കു വളരെ അസൂയ ഒണ്ടായിരുന്നൂ എന്നും ഒരു ദിവസം പരീക്ഷിക്കുന്നതിനായി വടക്കു ഒരു നംപൂരി ആഢ്യൻ സംസ്കൃതം ദെവിമാഹാത്മ്യം താളിഓലഗ്രന്ഥത്തിൽ നാലു ഏടു എടുത്ത ഒളിച്ചുവച്ചെച്ചു എഴുത്തച്ഛനൊടു അത കാണ്മാൻ ഇല്ലന്നും പകരം ഒണ്ടാക്കി കൊടുക്കണമെന്നു പറഞ്ഞു എന്നും അപ്രകാരം അദ്ദെഹവും സമ്മതിച്ച ഒരു ദിവസം രാത്രി ഒരു മുറിക്കകത്ത ഗ്രന്ഥവും ഒരു നാരായവും താളിഓലയും കുറെമദ്യവും വിളക്കും കൊണ്ടുവച്ച എഴുത്തച്ഛൻ അതിനുള്ളിൽകടന്നു വാതിലടച്ചു എന്നും എങ്ങിനെ എഴുതുന്നൂ എന്നുള്ളതറിയുന്നതിനു നംപൂരി തട്ടുംപുറത്ത കയറി ഒരു ദ്വാരത്തിൽകൂടി നൊക്കി ഇരുന്നു എന്നും എഴുത്തച്ഛൻ മദ്യവും പാനംചെയ്തു മത്തനായി കിടന്ന സമയം ഏറ്റവും സുന്ദരിയായും യൗവനമുള്ളതായും ഒരു സ്ത്രീ വന്ന അത്രയും വെഗം എഴുതി കൊടുത്തതായും ഇത സാക്ഷാൽ സരസ്വതിദെവിയെപ്പൊലെ ഇരുന്നതിനാൽ എഴുത്തഛൻ (എഴുത്ത = സരസ്വതി) എന്ന പെര നംപൂരിമാർ അദ്ദെഹത്തിനു അന്നുമുതൽ കൊടുത്തതായും പറയുന്നൂ- അതിനു മുൻപെ രാമാനുജൻ എന്നു മാത്രമെ അദ്ദെഹത്തിനു പെര ഒണ്ടായിരുന്നൊള്ളു.
൩- കർണ്ണപർവം ഒണ്ടാക്കിയത മദ്യപാനവും ചെയ്തുകൊണ്ടു ഒരു പ്രദൊഷ സന്ധ്യസമയം ഒരു ശിവക്ഷെത്രത്തിന്റെ നടയിൽ ഇരിക്കുംപൊൾ ദീപാരാധന സമയം ഹരാഹരാഹരാ ശിവശിവാ ശിവാ- എന്നു പാടിയെന്നും അതിന്റെ ശിഷ്ടം കെൾക്കട്ടെ എന്നു അവിടെ നിന്നു ചില നംപൂരിമാര ഹാസ്യമായി പറകയാൽ ശെഷം ആ വൃത്തത്തിൽ കർണ്ണപർവം ഒണ്ടാക്കിയതായും കെട്ടിരിക്കുന്നൂ
൮൪ കിളിപ്പാട്ട എന്നു ഒരുവക കവിത ആദ്യം മലയാളത്തിൽ നടപ്പാക്കിയതു എഴുത്തച്ഛനാകുന്നു- കിളിപ്പാട്ടിൽ ആദ്യം കവി കിളിയൊട കഥ പറയുന്നതിനു അപെക്ഷിക്കയും അതിന്മണ്ണം കിളിയുടെ വാക്കായിട്ടു പറഞ്ഞുതുടങ്ങുകയും ചെയ്യുന്നു- അത തമിഴിൽ ൟരടി എന്ന വൃത്തത്തെ അനുസരിച്ചുള്ള പദ്യമാല ആകുന്നുഉദാഹരണം
കവി: ശ്രീരാമനാമംപാടിവന്ന പൈംകിളിപ്പെണ്ണെ
ശ്രീരാമനാമം പാടിവന്ന പൈം കിളിപ്പെണ്ണെ
ശാരികപ്പൈതൽ താനും വന്ദിച്ചുവന്ദ്യന്മാരെ
ശ്രീരാമസ്മൃതിയൊടെ പറഞ്ഞുതുടങ്ങിനാൾ
൮൫ കിളിപ്പാട്ടെന്നു പെരുവരാൻ കാരണം പറഞ്ഞുവെല്ലൊ- കിളിയെക്കൊണ്ടു പറയിക്കാൻ കാരണം എന്തന്നാൽ കവിതാദൊഷങ്ങളെ പൊക്കുന്നതിനും അറം മുതലായ ദൊഷങ്ങൾ കവിതക്കാറനു വരാതിരിക്കുന്നതിനും വെണ്ടീട്ടാണെന്നു വിദ്വാന്മാർ അഭിപ്രായപ്പെടുന്നൂ- ഇത എല്ലാവരുടെയും ഏകൊപിച്ച അഭിപ്രായം അല്ലാ- മറ്റു ചിലരുടെ പക്ഷത്തിൽ അത ശുകമെന്നു വ്യാജെന ശ്രീശുക മഹർഷിയെക്കൊണ്ടു കഥ വായിപ്പിക്കുക ആണെന്നും വെറെചിലർ എഴുത്തച്ഛനു ശുകരൂപമായിട്ടാണ് ഭഗവാൻ ജ്ഞാനൊപദെശം ചെയ്തത എന്നും അതുകൊണ്ടാണന്നും ചിലർ പൈംകിളിക്കണ്ണി പരാപരക്കണ്ണി എന്നുള്ള തമിഴ കവിതകളെ എഴുത്തച്ഛന്റെ കവിതകൾ അനുസരിക്കുന്നതു കൊണ്ടാണന്നും പറയുന്നു- ഇവയെല്ലാം യുക്തിക്കു ശരിയിട്ടിരിക്കുന്നൂ- ഇതിൽ ഇന്ന അഭിപ്രായം സത്യം എന്ന തീർച്ചയായി പറവാൻ ഇപ്പൊൾ പ്രയാസം
൮൬ എഴുത്തച്ഛന്റെ പ്രധാന കവിതകൾ താഴെ പറയുന്നതാകുന്നൂ
- ശിവപുരാണം
- ദെവിമാഹാത്മ്യം
- സ്കന്ദപുരാണം
- അദ്ധ്യാത്മരാമായണം
- ഭാരതം
- കെരളനാടകം
- രാമായണം ഇരുപത്തിനാലുവൃത്തം
- വെതാളചരിത്രം
- ചിന്താരത്നം
- ഹരിനാമകീർത്തനം
- പാതാളരാമായണം
- ഭാഗവതം
ഇതുകൂടാതെ അനെകം മണിപ്രവാള കീർത്തനങ്ങളും ശ്ലൊകങ്ങളും ഗദ്യമായി കെരളൊല്പത്തിയും ഒണ്ട
൮൭ എഴുത്തച്ഛന്റെ കവിതകൾ ഒക്കയും സംസ്കൃതത്തിൽനിന്നും തർജ്ജിമ മാത്രം ചെയ്തതാകുന്നൂ എന്നു ചിലർവിചാരിക്കുന്നു- ഇത അത്രശരിയായ അഭിപ്രായം അല്ലാ- കഥകൾ ഒക്കയും സംസ്കൃതത്തിലുള്ളതു തന്നെ എന്നുവരികിലും കവിതയും അതിലെ പ്രയൊഗങ്ങളും മറ്റും തന്റെ സ്വന്തചാതുര്യത്താൽ ഉണ്ടായിട്ടുള്ളതാകുന്നൂ
൮൮ കവിതകളിൽ സംസ്കൃത വാക്കുകൾ ധാരാളമായിട്ടു ഉപയൊഗിച്ചിരിക്കുന്നു- പ്രാസം മുതലായ ശബ്ദാലംകാരങ്ങളും അർത്ഥാലംകാരങ്ങളും വളരെ ഒണ്ട
എഴുത്തച്ഛന്റെ കിളിപ്പാട്ടുകൾ അർത്ഥംകൊണ്ടും ശബ്ദംകൊണ്ടും നൊക്കുമ്പൊൾ നിസ്തുല്യങ്ങളാകുന്നുപദങ്ങൾ മനൊഹരങ്ങളും അർത്ഥം സർവ്വത്ര ഗംഭീരവും ആയിരിക്കുന്നൂ- പാദപൂരണത്തിനായും മറ്റും അനാവശ്യ പദങ്ങളെ വൃഥാ ഉപയൊഗിച്ചിട്ടുണ്ടെംകിലും അത നന്നാക്കുറച്ചെ ഉള്ളു എന്നു അർത്ഥജ്ഞാനത്തൊടുകൂടി വായിക്കുന്നവർക്കു ഒക്കയും അറിയാം- വർണ്ണനങ്ങളെക്കൊണ്ടു എഴുത്തച്ഛന്റെ സമീപെ ചെല്ലുന്നതിനു ഇതുവരെ അധികം മലയാള കവികൾ ഉണ്ടായിട്ടില്ലാ- ഭക്തിരസത്തെ വിസ്തരിക്കുന്നതിൽ അദ്ദെഹത്തിനു ശരിയായിട്ടു മിക്കവാറും ആരും ഉണ്ടായിട്ടില്ലാ- അനാവശ്യമായി സംഗതികളെ വർദ്ധിപ്പിക്കയും പതിവില്ലാ- ചിലെടത്തു രണ്ടൊ നാലൊ വരികളെക്കൊണ്ടു പറഞ്ഞിട്ടുള്ള കാര്യം രണ്ടൊ നാലൊ കടുദാസുകളിൽ നിറച്ചെഴുതിയാലും ഭംഗിയായും പൂർണ്ണമായും വെളിവാക്കുന്ന കവികളെ വെറെ വളരെ കാണുന്നില്ലാ- ൟ സംഗതികളെപ്പറ്റി പ്രത്യെകം ഒരു പുസ്തകം ഉണ്ടാകെണ്ടതല്ലാതെ മുഴുവനും ഇവിടെ സവിസ്തരം സൊദാഹരണം എഴുതി സ്ഥാപിക്കാൻ പാടില്ലാത്തതുമാകുന്നൂ- എംകിലും സ്വല്പമായി മെൽ പ്രസ്താപിക്കാം.
൮൯- ശിവപുരാണം എഴുത്തച്ഛന്റെ ആദ്യകവിതയാകുന്നു- ഉദ്ദെശം ൨൦-ാമത്തെ വയസ്സിൽ ചമെച്ചതാണെന്നു ഊഹിച്ചിരിക്കുന്നു- അതിൽ താഴെ പറയുന്ന മാഹാത്മ്യങ്ങൾ അടങ്ങിയിരിക്കുന്നു- അവ നൈമിശാരണ്യത്തിൽ വസിക്കുന്ന മുനീന്ദ്രന്മാർക്ക സൂതൻ ചൊല്ലി കെൾപ്പിക്കുന്നതാകുന്നൂ- സംസ്കൃതത്തിൽനിന്നും എഴുത്തച്ഛൻ തർജ്ജിമ ചെയ്തത അതിലെ കവിതാ ചാതുര്യം അത്ര പ്രശംസിക്കാനില്ലാ
- ശനിപ്രദൊഷ മാഹാത്മ്യം
- പ്രദൊഷ മാഹാത്മ്യം
- ശിവരാത്രി മാഹാത്മ്യം
- സൊമവാരവ്രത മാഹാത്മ്യം
- ഉമെശാനവ്രത മാഹാത്മ്യം
- ചതുർദ്ദശി മാഹാത്മ്യം
- പഞ്ചാക്ഷര മാഹാത്മ്യം
- ശിവയൊഗി മാഹാത്മ്യം
- ഭസ്മ മാഹാത്മ്യം
- ശംബര മാഹാത്മ്യം
- കാശി മാഹാത്മ്യം
- രുദ്രാക്ഷ മാഹാത്മ്യം
൯൦- ൟ മാഹാത്മ്യങ്ങൾ ഓരൊ കഥകൾ കൊണ്ട കവി വർണ്ണിച്ചിരിക്കുന്നൂ- ശനിപ്രദൊഷമാഹാത്മ്യത്തിൽ പറയുന്നകഥ മഹാകാള ക്ഷെത്രവാസിയാം മഹാശംകരന്റെ ഭക്തൻ ഉജ്ജയിന്യാഖ്യെപുരത്തിൽ ദിഗ്ജയവും വളരെ യാഗങ്ങളും ദാനങ്ങളും ചെയ്തു സുഖമായി വസിക്കുംപൊൾ മാണിഭദ്രനെന്നു ഒരു മഹർഷി അർക്കതുല്യമായ തെജസ്സുള്ളതും കാമിച്ചതൊക്കെ നൽകുന്നതും ആയ ചിന്താരത്നം രാജാവിനായി കൊടുത്തു രത്നവിശെഷം മറ്റു രാജാക്കന്മാർ ധരിച്ച അതിനെ ആഗ്രഹിച്ചു കിട്ടാഴികയാൽ എല്ലാവരും കൂടി പൊരിന്നായ്ക്കൊണ്ട വന്നൂ- രാജാവ മഹാകാള ക്ഷെത്രത്തിൽചെന്നു ദെവനെ സെവിച്ചു ലൊഭംകൂടാതെ മാല വിളക്കു ഹൊമം മുതലായത കഴിച്ചു- ആ സമയം ൫ വയസ്സുള്ള ഒരു പുത്രനൊടുകൂടി ഒരു ഗൊപസ്ത്രീ വന്നു തീർത്ഥവും വാങ്ങി അവളുടെ ഗ്രഹത്തിൽ ചെന്നു ജൊലിനൊക്കുന്ന സമയത്തിൽ പുത്രൻ ഒരു കല്ലുപ്രതിഷ്ഠിച്ച കളിയായിട്ടു പൂജകളും മറ്റുംകഴിച്ച ശിവനെ സെവചെയ്തു- മാതാവ ഭക്ഷണത്തിന്നായി വിളിച്ചപ്പൊൾ ബാലൻ പൊകാഴികയാൽ അവനെ താഡിച്ചു- അതിനു അനങ്ങാത്തതിനാൽ അർച്ചനബിംബം തച്ചുമുറിച്ചു പുഷ്പങ്ങളെയും കളഞ്ഞ കൊപത്തൊടു ഗ്രഹത്തിൽ പൊയി വസിച്ചു- ബാലൻ വ്യസനിച്ച ശിവനെ സ്തുതിച്ചു കരഞ്ഞപ്പൊൾ അല്പം മൊഹാലസ്യമായി തറയിൽ വീണുകിടന്നൂകണ്ണു തുറന്നു നൊക്കിയപ്പൊൾ തന്റെ ഗ്രഹം പൊന്മയമായും അതിന്റെ മുകളിൽ ഒരു ശിവലിംഗ വിഗ്രഹവും കണ്ടു അതിശയിച്ചു പ്രാർത്ഥിച്ചു.
ത്ര്യംബക പുരാന്തക പാഹിമാം ജഗല്പതെ
അമ്മതാനപരാധം ചെയ്തതു ക്ഷമിക്കണം
ചിന്മയാകൃതെ ഭവാൻ കാരുണ്യം പൂണ്ടമയി
ത്വൽപ്രഭാവത്തെ ഗ്രഹിക്കായ്കയാൽ വിമൂഢയാം
മൽപ്രസ്ത മഹാപാപം ചെയ്തിതു മഹെശ്വരൻ
ഇങ്ങിനെ പ്രാർത്ഥിച്ചു നമസ്കരിച്ചു ഗ്രഹത്തിനകത്തു ചെന്നപ്പൊൾ അമ്മ ഒരു സ്വർണ്ണ പര്യംകത്തിൽ കിടന്നു ഉറങ്ങുന്നതു കണ്ടു വിളിച്ചുണർത്തി അവരും അതിശയിച്ച സന്തൊഷത്തോടുകൂടി ഇരിക്കുംപൊൾ മഹാരാജാവും മന്ത്രിമാരുംമറ്റും ൟ വൃത്താന്തം കെട്ടു അവിടെ ചെന്നു വിസ്മയിച്ചു- പൊരിന്നായി വന്ന രാജാക്കന്മാരും ൟ വർത്തമാനം കെട്ട വൈരവും വെടിഞ്ഞു പുരത്തിനകത്തു ചെന്നു എല്ലാവരും ഗൊപപുത്രനു രത്നവും രാജ്യങ്ങളും ദാനംചെയ്തു- അപ്പൊൾ ഹനുമാൻ പ്രത്യക്ഷമായി ശൈവപൂജയെപ്പറ്റി പ്രസ്താവിച്ചു- ആ വംശത്തിൽ ശ്രീകൃഷ്ണൻ ജനിക്കുമെന്നുപറഞ്ഞു.
മന്ദവാരവും പുനശ്രീ മഹാപ്രദൊഷവും
ഒന്നിച്ചുവന്ന ദിനമീശനെ സെവിക്കയാൽ
വന്നിതു വിഭൂതിയും വിദ്യയും പ്രഭുത്വവും
വന്ദനീയനാം പശുപാലബാലകനിപ്പൊൾ
ശെഷം മാഹാത്മ്യങ്ങൾ ഇതുപൊലെ ഓരൊ കഥകൊണ്ടു ഘൊഷിപ്പിച്ചിരിക്കുന്നൂ
കൃത്തിവാസസ്സായ ദെവൻ പ്രദൊഷെഷു
നൃത്തമാടിടുന്നു കൈലാസ പർവതെ
ബ്രഹ്മനും വിഷ്ണുവും ചന്ദ്രനുമിന്ദ്രനും
ബ്രഹ്മമുനികളും ദെവകദംബവും
സർവദെവൗഘം പ്രദൊഷ വെലാവിധൗ
ശർവശൈലെ വസിച്ചടുന്നു സാദരം.
മാഘമാസത്തിൽവരും കൃഷ്ണയാം ചതുർദ്ദർശി
ശ്ലാഘനീയയെന്നിഹ ചൊല്ലുന്നു ബുധജനം
അന്നുപവാസം ചെയ്തു നിദ്രയുമുപെക്ഷിച്ചാൽ
ഇന്ദുശെഖരനൊടു ചെരുമെവനെന്നാലും
രാത്രിയിലുറങ്ങാതെ ശൈവപൂജയാ ശിവ
രാത്രിനാളുപവാസം ചെയ്യുന്ന നരന്മാർക്കു
ധാത്രിയിൽ ജനിക്കയും ധാതൃകല്പിതങ്ങളാം
ഗാത്രനും ക്ലെശങ്ങൾക്കും സംഗതി വരാനൂനം
൯൧- ദെവിമാഹാത്മ്യം മൂലഗ്രന്ഥമായ സംസ്കൃത ദെവി മാഹാത്മ്യത്തിന്റെ ചുരുക്കമായുള്ള പരിഭാഷയും മൂലം സംസ്കൃത മാർക്കണ്ഡപുരാണത്തിന്റെ ഒരു ഭാഗവും ആകുന്നു- മൂലത്തിൽ ൧൮ അദ്ധ്യായം ഉള്ളതിൽ ൧൩ അദ്ധ്യായം എഴുത്തച്ഛൻ പരിഭാഷപ്പെടുത്തിയിരിക്കുന്നു- പുത്ര ഭൃത്യാദി ജനങ്ങളാൽ രാജ്യഭണ്ഡാരാദികൾ അടക്കിക്കൊണ്ട ഉപെക്ഷിക്കപ്പെട്ട സുരഥൻ എന്ന രാജാവിനും അതുപൊലെ പുത്രന്മാരാൽ ദ്വെഷ്യനായി നിരസ്തനായി ചമഞ്ഞ ഒരു വൈശ്യന്നും കൂടി ഒരു മഹർഷി ഉപദെശിക്കുന്ന പ്രകാരമാണ കാണുന്നത- അതിൽ ചിലഭാഗം താഴെ ചെർത്തിരിക്കുന്നു
സർവ ജന്തുക്കൾക്കുമുണ്ടൊർക്കും പൊൾജ്ഞാനംപുനർ
അവ്വണ്ണമുള്ളിൽ ജ്ഞാനമ്മാനുഷർക്കില്ല നൂനം
വെവ്വെറെ ജന്തുക്കൾക്കു വിഷയങ്ങളുമുണ്ട
ദുർവ്വാരമതു മഹൽജ്ഞാനികളാലുമൊർത്താൽ
കെചിൽ പ്രാണികളെല്ലാം രാത്രിയലന്ധങ്ങളാം
തുല്യദൃഷ്ടികൾ മനുജന്മാരെന്നെല്ലൊ ചൊല്ലു
സത്യമല്ലതു നിരൂപിച്ചാൽ കെവലം ജ്ഞാനം
ചിത്തത്തിൽ പശുപക്ഷി മൃഗജാതികൾക്കെത്രെ
പക്ഷികൾ മുട്ടയിട്ടു പട്ടിണിയിട്ടു കിടന്ന
ഒക്കവെ കൊത്തിപ്പിരിച്ചരികെ ചെർത്തുകൊണ്ട
പക്ഷങ്ങൾതൊറും വച്ചു വളർത്തു ദിനന്തൊറും
ഭക്ഷിപ്പാൻ കൊക്കിൽ കൊത്തിക്കൊണ്ടന്നു കൊടുത്തുടൻ
നാൾതൊറും പറക്കയും പഠിച്ചു വളർത്തിയാൽ
ഏതുമെ മമത്വമില്ലവറ്റിലൊട്ടും പിന്നെ
മർത്ത്യന്മാർ പുത്രന്മാരിൽ പ്രത്യുപകാരം ചിന്തിച്ചു
എത്രയും മൊഹിക്കുന്നൊരജ്ഞാനം നിമിത്തമായി
സൃഷ്ടിപാലന മൂലമായ തൻപ്രഭാവത്താൽ
പുഷ്ടമൊഹെന നൃണാമജ്ഞാനം ഭവിക്കുന്നു
ദെവെശനുടെ യൊഗനിദ്രയായീടുമ്മായ
ദെവിതൻ പ്രഭാവമത്യുൽഭൂതമെല്ലൊ പാർത്താൽ
മാധവനുടെ മഹാമായതൻ പ്രഭാവത്താൽ
ചെതനാ രൂപം ജഗത്തൊക്കവെ മൊഹിക്കുന്നു
വിദ്യാരൂപിണിയായ വിഷ്ണുതന്മഹാമായാ
ഭക്തന്മാർക്കെല്ലാമ്മുക്തി കൊടുക്കുന്നതു നൂനം-
൯൨- ശെഷിപ്പുള്ള അഞ്ച അദ്ധ്യായം കിളിപ്പാട്ടായിട്ടു ഉണ്ടാക്കീട്ടില്ലാ- പൂജാവിധിയും മറ്റുമാകയാൽ ഗദ്യമായി ശ്ലൊകങ്ങളുടെ അർത്ഥം മാത്രം പറഞ്ഞിട്ടുണ്ട- ഇത അച്ചടിച്ചു കാണുന്നില്ലാ
൯൩- സ്കന്ദപുരാണം ഗുരുക്കളുടെ മൂന്നാമത്തെ കവിതയാകുന്നു- അത വെദവ്യാസ പ്രൊക്തമായ അഷ്ടാദശ പുരാണങ്ങളിൽ ഒന്നായ സംസ്കൃത സ്കാന്ദപുരാണത്തിന്റെ പരിഭാഷയാകുന്നു- മൂലം എല്ലാ പുരാണങ്ങളെക്കാലും വലുതായുള്ളതും ലക്ഷം ഗ്രന്ഥം അടങ്ങീട്ടുള്ളതും ആണ- അതിൽ ശിവരഹസ്യം അടങ്ങിയതായും സാരമായും ഉള്ള ശംകര സംഹിത ൨൦൦൦൦ ഗ്രന്ഥമുണ്ട- അതിൽനിന്നും ചുരുക്കിയാണ എഴുത്തച്ഛൻ സ്കാന്ദപുരാണം ചമെച്ചിരിക്കുന്നത- അതിനെ അഞ്ച് കാണ്ഡമായി ഭാഗിച്ചിരിക്കുന്നൂ
ഒന്നാമത സംഭവകാണ്ഡം- അതിൽ മൂലത്തിലെ ൫൦ അദ്ധ്യായം അടങ്ങിയിരിക്കുന്നു- രണ്ടാമത ആസുരകാണ്ഡം- അതിൽ ൧൫ അദ്ധ്യായം അടങ്ങിയിരിക്കുന്നു- മൂന്നാമത വീരമാഹെന്ദ്രകാണ്ഡം- അതിൽ ൭ അദ്ധ്യായം അടങ്ങിയിരിക്കുന്നു- നാലാമത യുദ്ധകാണ്ഡം- അതിൽ ൩൫ അദ്ധ്യായം അടങ്ങിയിരിക്കുന്നുഅഞ്ചാമത ദെവകാണ്ഡം- അതിൽ അഞ്ച അദ്ധ്യായത്തിന്റെ ചുരുക്കംഅടങ്ങിയിരിക്കുന്നു- ൟ പുരാണത്തിൽനിന്നും ഒരുഭാഗം എടുത്ത താഴെ ചെർത്തിരിക്കുന്നൂ
ശംകര നമൊനമഃ പാർവതീപതെ ജയ
സംകടമൊഴിക്കെണം പംകജ വിശിഖാരെ
ഹുംകൃതിയൊടുംകൂടി ശൂരപത്മാവു താനും
സംകടം വളർക്കുന്നു ഞങ്ങൾക്കു ദിനംപ്രതി
സാരമായിരിപ്പൊരു സ്ഥൂലമായതും ഭവാൻ
ഘൊരമായിരിപ്പൊരു സ്ഥൂലമായതും ഭവാൻ
നിരഹംകാരമായ മൂർത്തിയായതും ഭവാൻ
പരിചിൽ സൂക്ഷമായ പരനായതും ഭവാൻ
സർവജന്തുക്കളുടെ ജീവനായതും ഭവാൻ
ഉർവീഭാരത്തെ ബത ഹരിക്കുന്നതും ഭവാൻ
വിരവിൽ ഭൂമിതന്നെ വഹിക്കുന്നതും ഭവാൻ
ദുരിതന്നശിപ്പാനായി സന്തതം നമൊ സ്തുതെ
ഇങ്ങിനെ സ്തുതി കെട്ട നെരത്തു പരമീശൻ
തിങ്ങിന കൃപയൊടു മാനനഷൾക്കത്തൊടും
മംഗലാതരകര ദ്വാദശത്തൊടും കൂടി
ഭംഗം കൂടാതെയുള്ളൊരക്ഷികൾ പതിനെട്ടാൽ
അംഗനാ രത്നമാകും പാർവതി മുഖം നൊക്കി
മംഗല ശീലന്മാർക്കു സംകടം കളവാനായി
അംഗജൻ ദഹിച്ചൊരു കൺകളിലുളവായി
ഭംഗിയിൽ തെജസ്സൊടുമഗ്നിതൻ പ്രഭയെക്കാൾ
പാരതിൽ പതിച്ചിതങ്ങാറായി പ്രഭയൊടെ
നാരായണാദികളുന്നടുങ്ങി വാങ്ങിനിന്നു
താരിൽ മാതാവാന്ദെവിയൊടിനാൾ മടിയിന്നു
ചരണങ്ങളിൽ ചെർത്ത ചിലംപു തമ്മിൽതട്ടി
പാരാതെ ഭൂമിതന്നിൽ ചിതറി തരിരത്നം
നാരിയാം പാർവ്വതീടെയംഗത്തിൽ ഛായതട്ടി
നാരിമാരുടെ രൂപം നവരത്നത്തിൽതൊന്നി
വരനാം ശിവനപ്പൊൾ ശക്തിയുമുണ്ടായ്വന്നു
ധരിച്ചു ഗർഭമവൾ വാഴുന്ന കാലത്തിംകൽ
ഘൊരവീരന്മാരായി ജനിപ്പാൻ തുടങ്ങുമ്പൊൾ
നാരിമാരംഗങ്ങളിൽ വിയർത്ത വിന്ദുലക്ഷം
വീരരാം നവവീരർ പുറത്തു ജനിച്ചപ്പൊൾ
വിന്ദുക്കൾ ജലം വീരന്മാരായി ഭവിച്ചിതു
വന്നിതു വിഷ്ണുപ്രമുഖന്മാരാം സമൂഹവും
വന്ദിച്ചു പുരാരിയൊടുണർത്തിച്ചിതു മന്ദം
ഇന്ദുശെഖര ഭവാനരുളിച്ചെയ്ക വെണം
ഇന്നഹൊ രെതസ്സിനെയെങ്ങിനെ വെണ്ടുവെന്ന
നന്നായിയരുൾചെയ്ക ഭഗവൻ ഭക്തപ്രിയ
അന്നെരമരുൾ ചെയ്തു അഗ്നിവായുക്കളൊട
ഒന്നിച്ചുകൂട്ടിക്കൊണ്ടു ഗംഗാ തൻ തീരത്തിങ്കൽ
ശരമാം തൃണ മതിലാക്കിപ്പൊരികയെന്നു
പരമെശ്വരന്താനുമരുളിച്ചെയ്ത ശെഷം
വിരവിൽ ശിവന്തന്നെ വണങ്ങിയവർകളും
പാരിന്നങ്ങുദ്ധരിച്ചു ലാളിച്ചു കൊണ്ടുപൊയി
ആദരാൽ ഗംഗാതീരെ ശരാരണ്യത്തിൽവച്ചു
മൊദെന പൊന്നുവന്നു പരനെ വണങ്ങിനാർ
സാദരം ധാതാദികൾ മൊദമുൾക്കൊണ്ടു വെഗാൽ
വെദകാരണ മൂർത്തി പാദങ്ങൾ പണിഞ്ഞഥ
ഇന്ദുശെഖരന്തന്റെ സാന്ദ്രമാം ജ്യൊതിസ്സിനു
ചെന്നുടൻ സ്തനം നൽകി ലാളിച്ചു പാലിപ്പാനായി
ഇന്ദുവെ വിളിച്ചുടനൊന്നരുൾചെയ്തു വിഷ്ണു
ഇന്നു കാർത്തികതന്നെക്കല്പിക്ക വെണം നീയ്യും
എന്നതു കെട്ടു ചന്ദ്രൻ ഭാര്യയൊടുര ചെയ്തു
ഒന്നു നീ ചെയ്കവെണം ലൊക കാര്യാർത്ഥമായി
സ്വർന്നദീതടെ വാഴും ഹരന്റെ രെതസ്സിനു
ചെന്നു നീ സൂനം നൾകി രക്ഷിക്ക സുഖത്തൊടെ
എന്നതു കെട്ടു മൊദാൽ സത്സ്വരൂപിണി ചെന്നു
വിന്ദുവെയെടുപ്പാനായി ഭാവിച്ച നെരത്തിങ്കൽ
ആറായിച്ചമഞ്ഞിതു ബാലന്മാർ കുതൂഹലാൽ
കൂറോടെയെടുത്തവൾ മുലയും കൊടുത്തിതു
നിറണിയുന്ന പരൻ പുത്രനെ സുഖത്തൊടെ
ഉർവിയിൽ വസിച്ചഹൊ വളർക്കും കാലത്തിങ്കൽ
൯൫- അദ്ധ്യാത്മരാമായണം മദ്ധ്യവയസ്സിൽ ഉണ്ടാക്കീട്ടുള്ളതാകുന്നു- അത കിളിപ്പാട്ടായിട്ടു ചമെക്കാൻ ഇടവന്ന സംഗതികൾ ഇതിനു മുൻപിൽ പ്രസ്ഥാപിച്ചിട്ടുണ്ടു- അത സംസ്കൃത അദ്ധ്യാത്മരാമായണത്തിൽ നിന്നും പരിഭാഷപ്പെടുത്തീട്ടുള്ളതും വാന്മീകിരാമായണം പൊലെ ഏഴുകാണ്ഡമായി ഭാഗിച്ചു ഓരൊ കാണ്ഡത്തിനു പെരും കല്പിച്ചിട്ടുള്ളതുമായ ഒരു ഗ്രന്ഥമാകുന്നൂ- മൂലത്തിന്റെ കർത്താവ ഒരു വെദാന്തിയായ വൈഷ്ണവ ബ്രാഹ്മണനെന്നു വിചാരിച്ചിരിക്കുന്നൂ- അതിന്റെ ഉദ്ദെശം ശ്രീരാമൻ സാക്ഷാൽ പരബ്രഹ്മ മൂർത്തിയാണെന്നും സീതാ മായാദെവി എന്നും കാണിക്കണമെന്നാകുന്നൂ- അതിൽ രണ്ടു അദ്ധ്യായം വളരെ രഹസ്യമായിട്ടുള്ളതാണ്- ൧ഒന്നാംകാണ്ഡത്തിൽ ൧ാം അദ്ധ്യായമായ രാമഹൃദ്യം- അതിൽ രാമന്റെയും പരമാത്മാവിന്റെയും ഐക്യതയെ കാണിക്കുന്നു- ൨- ഏഴാം കാണ്ഡത്തിൽ അഞ്ചാം അദ്ധ്യായമായ രാമഗീത- അതിൽ സകലവൃത്തിയും ഉപെക്ഷിച്ചു പരമാത്മാവിന്റെ മഹത്വത്തെ വിചാരിച്ചു ഐക്യം അപെക്ഷിക്കുന്നത നന്നെന്നു കാണിക്കുന്നു- ൟ രണ്ടു അദ്ധ്യായവും എഴുത്തച്ഛൻ നംപൂരിമാരെ ഭയപ്പെട്ടു പരിഭാഷപ്പെടുത്തീട്ടില്ലാ
൯൬- അദ്ധ്യാത്മരാമായണം മൂലം വിശ്വാമിത്ര മഹർഷി ഉണ്ടാക്കീട്ടുള്ളതാണെന്നു ചിലർ അഭിപ്രായപ്പെടുന്നുഅതിനു കാരണം ചില അച്ചടിഗ്രന്ഥങ്ങളിൽ അപ്രകാരം കാൺകയാലത്രെ- ഇതു തെറ്റാണ- വ്യാസ പ്രൊക്തമെന്നാണ ചിലപുരാണങ്ങളിലും മറ്റും പറയുന്നത- സകല സാരാന്വെഷികളായ ഇംഗ്ലീഷു ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തിൽ അത ഒരു വൈഷ്ണവ മതക്കാരനാൽ ഉണ്ടാക്കപ്പെട്ടതാണെന്നു കാണുന്നൂ
എഴുത്തച്ഛന്റെ തർജ്ജിമയിൽ കാണുന്നത താഴെ എഴുതുന്നൂ
“വെധാവു ശതകൊടി ഗ്രന്ഥവിസ്താരം പുരാ
വെദസമ്മിതമരുൾ ചെയ്തിതു രാമായണം
വാന്മീകി പുനരിരുപത്തു നാലായിരമായി
നാന്മുഖൻ നിയൊഗത്താൽ മാനുഷ മുക്ത്യർത്ഥമായി
ചമച്ചാനതിലിതു ചുരുക്കി രാമദെവൻ
നമുക്കുമുപദെശിച്ചീടിനാൻ ഏവം പുരാ
അദ്ധ്യാത്മ രാമായണം എന്നു പെരിതിന്നിദം
അദ്ധ്യയനം ചെയ്യുന്നൊർക്ക അദ്ധ്യാത്മ ജ്ഞാനം ഒണ്ടാം- ”
൯൭ മലയാള രാമായണം മൂലത്തിന്റെ നെരുതർജ്ജിമ എന്നുപറയുന്നത ശരിതന്നെ- അതിൽ പ്രയൊഗിച്ചിരിക്കുന്ന മിക്കപദങ്ങളും മൂലത്തിലുള്ളതത്രെ ആകുന്നൂ- ഭക്തിമാർഗത്തിനു ഇത ഒരു നല്ലപുസ്തകമെന്നു നിശ്ചയം- കുംഭസംഭവാദി മഹർഷിമാരുടെ സ്തുതികളിൽ തത്വങ്ങളായി പലതും പറഞ്ഞിട്ടുള്ളത കൊണ്ടു ഭക്തിക്കും തൻമൂലം മുക്തിക്കും നല്ല മാർഗ്ഗമാണ- അതിൽ ഭഗവാന്റെ ഉപദെശങ്ങൾ ഒണ്ട- ലക്ഷ്മണനൊടു നിവൃത്തി മാർഗ്ഗമായും പ്രവൃത്തി മാർഗ്ഗമായും ഉള്ള ഉപദെശങ്ങളിൽ ഒന്നാമത്തത വളരെനന്ന
൯൮- ഗുരുക്കളുടെ കവിതാമാധുര്യത്തെ സ്വല്പം പ്രദർശിപ്പിക്കുന്നതിനു വെണ്ടി രാമായണത്തിൽനിന്നും കുറച്ചു എടുത്ത താഴെ ചെർത്തിരിക്കുന്നൂ-
മൂത്രമാംസാമെദ്ധ്യാന്ത്ര പുൽഗല പിണ്ഡമാകും
ഗാത്രമൊർത്തൊളമതികശമലമതുംകലുള്ള
ആസ്ഥയാം മഹാമൊഹ പാശ ബന്ധവും ഛെദിച്ച
ആർത്തി നാശന ഭവാൻ വാഴുകെന്നുള്ളിൽ നിത്യം
ഭക്തിരസത്തെ വർണ്ണിക്കുന്നതായി ഒരുസ്തുതി താഴെ ചെർത്തിരിക്കുന്നൂ
നിന്തിരുവടിയുടെ തത്വമിതൊരുവർക്കും
ചിന്തിച്ചാലറിഞ്ഞുകൂടാവതല്ലെന്നാകിലും
നിന്തിരുവടിതന്നെ സ്തുതിപ്പാൻ തൊന്നീടുന്നു
സന്തതമന്ധത്വം കൊണ്ടെന്തൊരു മഹാമൊഹം
അന്തവുമാദിയുമില്ലാതൊരു പരബ്രഹ്മം
അന്തരാത്മനി തെളിഞ്ഞുണർന്നു വസിക്കണം
അന്ധകാരങ്ങളകന്നാനന്ദമുദിക്കണം
ബന്ധവുറ്റു മൊക്ഷപ്രാപ്തിയുമരുളന്നും
അവ്യക്തമതി സൂക്ഷ്മമായൊരു ഭവദ്രൂപം
സുവ്യക്ത ഭാവെന ദെഹദ്വയ വിലക്ഷണം
ദൃഗ്രൂപമെകന്യത്സകലം ദൃശ്യം ജഡം
ദുർഗ്രാഹ്യമനാത്മകമാകയാലജ്ഞാനികൾ
എങ്ങനെയറിയുന്നു മാനസ വ്യതിരിക്തം
മങ്ങീടാതൊരു പരമാത്മാനം ബ്രഹ്മാനന്ദം
ബുദ്ധ്യാത്മാ ഭാസങ്ങൾക്കുള്ളൈ ക്യമായതു ജീവൻ
ബുദ്ധ്യാദി സാക്ഷീഭൂതം ബ്രഹ്മമെന്നതു നൂനം
നിർവികാര ബ്രഹ്മണി നിഖിലാത്മനി നിത്യെ
നിർവിഷയാഖ്യെ ലൊകമജ്ഞാന മൊഹവശാൽ
ആരൊപിക്കപ്പെട്ടൊരു തൈജസം സൂക്ഷ്മദെഹം
ഹൈരണ്യമതു വിരാൾപ്പുരുഷനതി സ്ഥൂലം
ഭാവനാ വിഷയമായൊന്നതു യൊഗീന്ദ്രാണാം
കെവലം തത്ര കാണായീടുന്നൂ ജഗത്തെല്ലാം
ഭൂതമായതും ഭവ്യമായതും ഭവിഷ്യത്തും
ഹെതുനാ മഹത്തത്വാദ്യാവൃത സ്ഥൂലദെഹെ
ബ്രഹ്മാണ്ഡ കൊശെ വിരാൾ പ്പുരുഷെ കാണാകുന്നൂ
സന്മയമെന്നപൊലെ ലൊകങ്ങൾ പതിന്നാലും
തുംഗനാം വിരാൾപ്പുമാനാകിയ ഭഗവാൻതൻ
അംഗങ്ങളെല്ലൊ പതിന്നാലു ലൊകവും നൂനം
പാതാളം പാദമൂലം പാർഷ്ണികൾ മഹാതലം
നാഥ തെ ഗുല്ഫം രസാതലവും തലാതലം
ചാരുജാനുക്കളെല്ലൊ സുതലം രഘുപതെ
ഊരു കാണ്ഡങ്ങൾ തവ വിതലമതലവും
ജഘനം മഹിതലം നാഭിതെ നഭസ്ഥലം
രഘുനാഥൊരസ്ഥലമായതു സുരലൊകം
കണ്ഠദെശം തെ മഹർല്ലൊകമെന്നറിയണം
തുണ്ഡമായതും ജനലൊകമെന്നതും നൂനം
ശംഖ ദെശം തെ തപൊ ലൊകമങ്ങതിന്മീതെ
പംകജയൊനി വാസമാകിയ സത്യലൊകം
ഉത്തമാംഗം തെ പുരുഷൊത്തമ ജഗൽപ്രഭൊ
ശക്രാദി ലൊകപാലന്മാരെല്ലാം ഭുജങ്ങൾ തെ
ദിക്കുകൾ കർണ്ണങ്ങളുമശ്വികൾ നാസികയും
വക്ത്രമായതു വഹ്നി നെത്രമാദിത്യൻ തന്നെ
ചിത്രമെത്രയും മനസ്സായതു ചന്ദ്രനെല്ലൊ
ഭ്രൂഭംഗമെല്ലൊ കാലം ബുദ്ധി വാക്പതിയെല്ലൊ
കൊപ കാരണമഹംകാരമായതു രുദ്രൻ
വാക്കെല്ലാം ഛന്ദസ്സുകൾ ദംഷ്ട്രങ്ങൾ യമനെല്ലൊ
നക്ഷത്ര പംക്തിയെല്ലാം ദ്വിജ പക്തികളെല്ലൊ
ഹാസമായതു മൊഹകാരിയാം മഹാമായാ
വാസനാ സൃഷ്ടിസൂവാപാംഗ മൊക്ഷണമെല്ലൊ
ധർമ്മം നിൻ പുരൊഭാഗമധർമ്മം പൃഷ്ഠഭാഗം
ഉന്മെഷ നിമെഷങ്ങൾ ദിനരാത്രികളെല്ലൊ
സപ്തസാഗരങ്ങൾ നിൻ കുക്ഷി ദെശങ്ങളെല്ലൊ
സപ്തമാരുതന്മാരും നിശ്വാസ ഗണമെല്ലൊ
നദികളെല്ലാം തവനാഡികളാകുന്നതു
പൃഥിവീധരങ്ങൾ പൊലസ്ഥികളാന്നതും
വൃക്ഷാദ്യൗഷധങ്ങൾ തെ രൊമങ്ങളാകുന്നതും
ത്ര്യക്ഷനാം ദെവൻതന്നെ ഹൃദയമാകുന്നതും
വൃഷ്ടിയയതും തവ രെതസ്സെന്നറിയണം
പുഷ്ടമാം മഹിമാതെ കെവല ജ്ഞാനശക്തി
൯൯ മഹാഭാരതം ൫-ാമത്തെ കവിതയും മദ്ധ്യവയസ്സിൽ ഉണ്ടാക്കീട്ടുള്ളതും ആണ- അത പരിഭാഷപ്പെടുത്തിയതിൽ മൂലത്തിനൊടു അത്രഅടുത്തിട്ടില്ലാ- സംസ്കൃത മൂലത്തിന്റെ ഒരു സംഗ്രഹം എന്നുതന്നെ പറെയെണ്ടിരിക്കുന്നൂ- ഓരൊ പർവ്വങ്ങളിലുള്ള കഥകളെ ഭാഷയായി അതാത പവർങ്ങൽ പറകയെന്നല്ലാതെ രാമായണത്തിലെ പൊലെ പ്രതിശ്ലൊക തർജിമയായിട്ടില്ലാ- മൂലത്തിന്റെ സംഗ്രഹ പരിഭാഷ എന്നു പറയുന്നത ശരിയായിരിക്കും
൧൦൦ അതിൽ അതിമനൊഹരമായും ചമല്ക്കാരമായും ഒള്ള പ്രയൊഗങ്ങൾ അസംഖ്യം ഒണ്ടസംഭവപർവ്വത്തിൽ ശാകുന്തളം സുഭദ്രാഹരണം മുതലായ ഭാഗങ്ങൾ അത്ത്യന്ത വിശെഷം- പ്രയൊഗരീതി മനസ്സിലാവാൻ അവയിൽ ചില ഭാഗങ്ങൾ താഴെ ചെർത്തിരിക്കുന്നു. ഭാവത്തിൽ രണ്ടർത്ഥം ജനിക്കുന്നതായും ശബ്ദം കൊണ്ടുതന്നെ രണ്ടർത്ഥം ജനിക്കുന്നതായും വളരെ പ്രയൊഗങ്ങൾ ഭാരതത്തിൽ ഒണ്ട
൧൦൧ വർണ്ണന ശക്തിയെ പ്രദർശിപ്പിക്കുന്നതായി ചില ഭാഗം താഴെ ചെർത്തിരിക്കുന്നു
(൧) ദ്യുമണി തന്റെ രശ്മിപൊലും അങ്ങണയാത
ഹിമവാൻ തന്റെ തെക്കേപ്പുറത്തെ പ്പെരും കാട്ടിൽ
പെരിക രസംപൂണ്ടു കളിച്ചു മരുവിനാൻ
ഗിരിശൃംഗങ്ങൾതോറും അതികൗതുകത്തോടെ
കരിണീയുഗ മദ്ധ്യഗതനായി മദിച്ചൊരു
കരിവീരനെപ്പൊലെ മദന വിവശനായി
കരിണീ ഗമനമാരാകിയ ഭാര്യമാരാം
തരുണീമണികളാം കുന്തിയും മാദ്രിതാനും
സരസീരുഹ ശരസമനാം കാന്തൻ തന്നെ
ശരതൂണീര കരാളോജ്വലൽ കരവാള
ധരനായി ശരാസനകരനായി കാണുന്തോറും
സരസീരുഹ ശരനികര പരവശ
തരമാനസമാരായി മരുവീടിന നെരം
ഹരിണഹരി കരികിരി ശാർദൂലാദികൾ
അരികെ ദരിമുഖ ഗതങ്ങളായി കാണുമ്പൊൾ
ശരങ്ങൾ കൊണ്ടു വീണ മരണഭയം കൊണ്ടു
മരങ്ങൾ മറഞ്ഞു പൊയി നിന്നു നൊക്കീടുന്നതും
(൨) എത്രയും ദുർഗ്ഗമാർഗ്ഗം ദുർഗ്രാവാ ഗ്രൊഗ്രാഗ്രാഹ്യം
പൃത്ഥ്വീശോത്തമ മഹൽ പൃത്ഥ്വീദ്ധ്ര ശൃംഗോദ്ദെശം
ഉത്തുംഗം ഉത്തമാംഗം ഉത്തരൊത്തര ഹിമം
ഉത്തുംഗ സ്തനികളാം പത്നികൾ എന്തേ ചെയിധൂ
യക്ഷരാക്ഷസ ഗന്ധർവൊ രഗനിഷേവിതം
പക്ഷി സഞ്ചാരഹീനം രഹിത മൃഗഗണം
അപ്സര സ്ത്രീകളോടും ദെവകൾ കളിപ്പെടും
പുഷ്പ സൗഗന്ധ്യം പൂണ്ട മന്ദമാരുത സേവ്യം
(൩) ബദ്ധ ഗോധാംഗുലിത്ര യുക്തനായി ഖഡ്ഗിയായി
ന്നദ്ധനായി കവചിയായി ബ്രഹ്മ നിർമ്മിതമായ
ഗാണ്ഡിവം ധനുസ്സുമായി ശോഭിച്ചാൻ അതു നെരം
പാണ്ഡു നന്ദനനായ കൗന്തേയൻ ഇന്ദ്രപുത്രൻ
എങ്കിലൊ ദഹിച്ചാലും ഖാണ്ഡ വാരണ്യം എന്നാൻ
പങ്കജ നേത്രനൊടും കൂടവെ കിരീടിയും
പിടിച്ചു ദഹനനും ദഹിച്ചു തുടങ്ങിനാൻ
പിടച്ചൽ തുടങ്ങിനാർ ദുഷ്ടജന്തുക്കൾ എല്ലാം
പാണ്ഡവ കരഗത ഗാണ്ഡിവ വിലാസവും
ഖാണ്ഡവാരണ്യാഗത പാവക വിലാസവും
പന്നഗ പക്ഷി മൃഗ ജാലങ്ങൾ ദഹിച്ചൊക്ക
സ്സന്നങ്ങളാകുന്നെരം ഉണ്ടായ വിലാപവും
പക്ഷികൾ പറന്നന്തരീക്ഷെ പൊങ്ങീടുന്നെരം
പക്ഷങ്ങൾ കരിഞ്ഞു വെന്തഗ്നിയിൽ പതിക്കയും
വൃക്ഷങ്ങൾ വെന്തുപൊട്ടിയലറി വീഴുന്നതും
ഋക്ഷങ്ങൾ ചാടിച്ചാടിപ്പിടഞ്ഞു കേഴുന്നതും
ഒട്ടൊഴിയാതെ കേട്ടു രുഷ്ടനായി ശതക്രതു
പുഷ്ടമേഘങ്ങളോടും നിഷ്ഠുര നാദത്തൊടും
ദൃഷ്ടികൾ ചുവപ്പിച്ചു ദെവ വാഹിനിയൊടും
നഷ്ടം ആക്കുവൻ അഗ്നിതന്നെ ഞാൻ കണ്ടുകൊൾവിൻ
നന്ദനൻ എന്നാകിലും സോദരൻ എന്നാകിലും
നിന്ദിച്ചാൽ ഒടുക്കുവൻ ഇല്ല സംശയം ഏതും
ഇത്തരം പറഞ്ഞുതൻ മത്തെഭൻ കഴുത്തേറി
സത്വരം വജ്രം ഓങ്ങി ക്രുദ്ധനാംവൃത്രാരാതി
കെല്പൊടു പുറപ്പെട്ടു സേനാനായകനൊടും
കല്പാന്ത വരിഷവും തുടങ്ങിയതുനേരം
നിഷ്ഠുരതരം ഇടി വെട്ടിയും ത്രിഭുവനം
ഞെട്ടിയും മരംവെന്തു പൊട്ടിയും തെരുതെരെ
ദൃഷ്ടികൾ മിന്നൽ കൊണ്ടു നഷ്ടമായി ചമകയും
ഘോരമാരുത വെഗാൽ ഓരൊരൊ ദിക്കുകളും
വാരിധി പൂരങ്ങളും ഇളകി മറിയുന്നു
അഭ്രസഞ്ചയം പരന്നഭ്രവും മറയുന്നു
വിഭ്രമം പൂണ്ടു ജഗദ്വാസികൾ മുറുകുന്നു
ശ്വഭ്രകീലകൾ ഏറ്റു സർപ്പങ്ങൾ ഉരുകുന്നു
ശ്വഭ്രങ്ങൾതോറും ഉഷ്ണം ഉൾപ്പുക്കു പിടയുന്നു
ഗന്ധവാഹനൻ അഗ്നി തനിക്കും ദെവെന്ദ്രനും
ബന്ധുവായിനിന്നാൻ (വിദഗ്ദ്ധന്മാർ അങ്ങിനെയുള്ളൂ)
൧൦൩- ശൃംഗാരം താഴെ ചെർത്തിരിക്കുന്നതിൽ പ്രതിദർശിപ്പിക്കുന്നൂ
ഭഗവൻ പ്രസീദ മെ ഭഗവൻ പ്രസിദമെ
സുകൃതം എല്ലൊ, മമഭവത്സംഗമം ഇപ്പൊൾ
ശൈശവംകൊണ്ടു ചില കൗതുകം ഉണ്ടാകയാൽ
വൈശിഷ്യം ഏറും ഭവാനൊടു ഞാൻ ചൊദിക്കുന്നൂ-
* * *
അരുണാധരീ മന്ദം ൟ വണ്ണം ചൊദിച്ചപ്പൊൾ
അരുണെതര കുലജാതനാകിയ പാർത്ഥൻ
പ്രണയ സുഖപരമാസ്മിക്യമൊടു ചൊന്നാൻ
ഗുണശാലിനിയൊടു സകല വൃത്താന്തവും
അന്ന്യൊന്യ സല്ലാപവും ചെയ്തു മെവുന്നനെരം
അന്യൊന്യം കൂതുഹലം പൂണ്ടു പുഞ്ചിരി കൊണ്ടു
സന്ന്യാസി തന്നെ നൊക്കി പിന്നയും സുഭദ്രയാം
കന്ന്യകാ സഗൽഗദം മെല്ലവെ ചൊല്ലീടിനാൾ
അന്ന്യായം അല്ലൊ രഹസ്സല്ലാപം നമ്മിൽ ഭവാൻ
ധന്ന്യൻ ആകയാൽ അതും യൊഗ്യം എന്നതെ വരൂ
* * *
ഫൽഗുനൻ അപരാധം പൊകുവാൻ തീർത്ഥത്തിനു
നിർഗ്ഗമിച്ചിരിക്കുന്നിതെന്നതൊ കെട്ടുവെല്ലൊ
ഇക്കാലം ഏതുദിക്കിൽ സഞ്ചരിക്കുന്നിതവൻ
ദുഃഖിപ്പാൻപാത്രം അല്ല ഭാഗ്യവാൻ എല്ലൊ പാർത്ഥൻ
* * *
വിവശ ഭാവത്തൊടും ൟ വണ്ണം ചൊദിച്ചപ്പൊൾ
അവളൊടുരചെയ്തു മന്ദഹാസവും പൂണ്ടു
ബാലികെ ഞാൻ ഇന്നൊരു കിംവദന്തിയും കെട്ടെൻ
കാലം വൈകാതെ പരമാർത്ഥവും അറിഞ്ഞീടാം
രഹസ്യം ചൊല്ലീടരുതംഗനമാരൊടെന്നു
മഹൽ സംവാദം എന്നാകിലും ചൊല്ലീടുവൻ
ദ്വാരകാപുരി തന്നിൽ സന്ന്യാസവെഷം പൂണ്ട
മാരമാൽ കലർന്നിരിക്കുന്നിതു ധനഞ്ജയൻ
കൃഷ്ണ സൊദരിയായ സുഭദ്രാ തന്നിൽ അതി
തൃഷ്ണ പൂണ്ടിരിക്കുന്നൊൻ അർജ്ജുനൻ എന്നുകെട്ടു
മന്ദാക്ഷ ഭാവംകൊണ്ടും പ്രെമാനു രാഗംകൊണ്ടും
സുന്ദരീ സുഭദ്രയും കുമ്പിട്ടാൾ അപ്പൊൾതന്നെ
കാൽവിരൽകൊണ്ടു ഭുവിവരച്ചുവരച്ചുടൻ
കൊൾമയിർകൊണ്ടുചെറ്റുവിറച്ചുവിറച്ചെവം
നിൽക്കുന്ന സുഭദ്രയിൽ ചെല്ലുന്നചിത്തം തന്നെ
നിൽക്കെന്നുവിലക്കീട്ടുപിന്നയും ചൊന്നാൻപാർത്ഥൻ
ഞാൻതന്നെ ധനഞ്ജയൻ ആകുന്നതറികനീ-
൧൦൪- ഭാരതത്തിൽനിന്നു എടുത്തീട്ടുള്ള ചിലസദാചാര വാക്ക്യങ്ങൾ താഴെചെർത്തിരിക്കുന്നു- ഇവപൊലെ അനെകം എഴുത്തച്ഛന്റെ മറ്റുള്ളഗ്രന്ഥങ്ങളിൽ അടങ്ങീട്ടുണ്ട
(൧) നിർണ്ണയം നരകമുണ്ടസത്യം ചൊല്ലീടുകിൽ
സത്യത്തെയുപെക്ഷചെയ്തസത്യം ചൊല്ലുന്നവർ
പുത്രസന്തതികൾക്കുമില്ലൊരുനാളും ഗതി
(൨) നല്ലതു ശമമെല്ലൊ നല്ലവർക്കെല്ലാവർക്കും
കല്ല്യാണമതിൽപ്പരമില്ലന്നു-
(൩) സുജ്ഞാനി ജനങ്ങളൊടൊന്നും പറ്റുകയില്ല
(ർ) ജന്തുക്കളെല്ലാമൊക്കുമൊന്നും കൊല്ലരുതല്ലൊ
(൫) കൊല്ലുന്ന ജന്തുക്കളെ കൊല്ലുകന്നതെവരു
(൬) അദണ്ഡ്യന്മാരെ വൃഥാ ദണ്ഡിപ്പിച്ചീടുന്നൊരെ
ദണ്ഡഹസ്തനും പിന്നെ ദണ്ഡിപ്പിച്ചീടും
ഘൊരനരകങ്ങളിലാക്കി
(൭) മംഗലമല്ല ചതിക്കരുതാരയും
(൮) പാരംപ്രഭുത്വമുണ്ടെന്നങ്ങിരിക്കിലും
ആരുംകൃശന്മാരെ നിന്ദിയാതെന്നതും
(൯) വ്യാധിയറിഞ്ഞു വെണം ചികിത്സിപ്പതി
നെതൊരു വൈദ്യനുമെന്നു ധരിക്കണം
(൧൦) സപ്തവ്യസനങ്ങളുണ്ടാം നൃപന്മാർക്ക
തെപ്പെരുമൊർക്കിൽ പ്രജകൾ പൊറുക്കണം
ആപത്തിനാലുള്ള സപ്തവ്യസനങ്ങൾ
ശോഭിക്കയില്ല നൃപൊത്തമന്മാർക്കെതും
സ്ത്രീസെവ ചൂതുനായാട്ടു സുരാപാനം
വാക്ക്യ പാരുഷ്യവും ദണ്ഡപാരുഷ്യവും
ഏഴാമതാമർത്ഥദൂഷണമായതും-
(൧൧) നല്ലതുചെയ്യുന്നൊർക്കു നല്ലതുവരുംഎന്നും
നല്ലതില്ലാകാത്തതുചെയ്തീടുന്നവർക്കെന്നും
(൧൨) സത്സംഗം കൊണ്ടല്ലയൊ നല്ലതുവന്നുകൂടു
(൧൩) പ്രകൃതിഗുണവശാൽ ഒള്ള വാസനകളെ
സുകൃതം ഉള്ളവർക്കും നീക്കുവാൻ വെലയത്രെ
(൧൪) ശത്രുമിത്രൗദാസീന ഭെദമില്ലൊരുനാളം
നിത്യനാം ൟശൻ തനിക്കെല്ലാരും ഒക്കും അത്രെ
(൧൫) കൊപകാമാദികളെ ക്ഷമയാ ജയിപ്പവൻ
താപസ ശ്രെഷ്ഠൻ എന്നുചൊല്ലുന്നു വിദ്വജ്ജനം-
(൧൬) നിഷ്ഠുരകർമ്മികൾക്കു തങ്ങൾക്കെഫലങ്ങളും
ഗുണമുള്ളവരുടെ ഗുണത്തെക്കെടുപ്പാനായി
ഗുണംഇല്ലാത ജനം ചെയ്തതിൻ ഫലങ്ങളും
ഗുണങ്ങളായെ വരൂ മെൽക്കുമെൽ ഗുണികൾക്കും
ഗുണക്കെടതു ചെയ്യുന്നവർക്കെയകപ്പെടു
(൧൭) പ്രെമത്താൽ എല്ലൊ നാശം എല്ലാർക്കും വന്നുകൂടി
(൧൮) ആപദ്ധർമ്മങ്ങൾക്കെതും ദൊഷം ഉണ്ടാകയില്ലാ
(൧൯) ആത്മാവെ വഞ്ചിച്ചീടും ചൊരനുള്ളൊരു പാപം
ആത്മനാ നിരുപിക്കിൽ മറ്റൊരുവന്നും ഉണ്ടൊ-
(൨൦) കളത്രവാക്ക്യം അനുസരിക്കും ജനത്തിനു
കളത്രം ഉണ്ടാകാതെയിരിക്കതന്നെനല്ലു
(൨൧) ധർമ്മത്തിൻ ഗതിയെതും അറിവാൻവശം അല്ല
കർമ്മം ഉള്ളവയെല്ലാം വരുമെന്നതെ വെണ്ടു
(൨൨) സ്ത്രീകൾക്കുതാൻ താൻ പെറ്റു പുത്രന്മാർ ഇല്ലന്നാകിൽ
ശൊകത്തിന്നൊരിക്കലും ഇല്ലൊരു ശാന്തിനൂനം
(൨൩) ആചാര്യ നിയൊഗത്തെ പാലിക്കും ജനങ്ങൾക്കു
നാശങ്ങൾ ഒന്നും അനുഭവിക്കയില്ലയെല്ലൊ
(൨൪) ൟശ്വര വിലാസങ്ങൾ ആർക്കു പൊൽ തടുക്കാവൂ
(൨൫) ആപത്തു വരുംകാലം താപത്തിൽ മുഴുകായ്ക
പാപത്തെക്കളവാനായി ൟശ്വരസെവ ചെയ്ക
സംപത്തു വരുംകാലം സന്തൊ ഷിക്കയുംവെണ്ടാ
തമ്പുരാൻ തന്റെയൊരുലീലകൾ അത്രെയെല്ലൊ
(൨൬) പ്രകൃതിഗുണവശാലുള്ള വാസനകളെ
സുകൃതം ഒള്ളവർക്കു നീക്കുവാൻ വെല അത്രെ
(൨൭) കടുകിന്മണിമാത്രം ഉള്ളൊരു പരദൊഷം
ഉടനെ കാണുന്നു നീ നിന്നുടെ ദൊഷം പിന്നെ
കണ്ടാലും ഗജമാത്രം കാണുന്നില്ലെന്നതുമതും
പണ്ഡിതന്മാർക്കു പൊലു മുള്ളൊരു ശീലമത്രെ
(൨൮) കണ്ണാടി കാണ്മൊളവും തന്നുടെ മുഖമെറ്റം
നന്നെന്നു നിരൂപിക്കും എത്രയും വിമുഖന്മാര
മറ്റുള്ള ജനങ്ങൾക്കു കുറ്റങ്ങൾ പറഞ്ഞീടും
മുറ്റും തന്നുടെ കുറ്റം ഒന്നറികയുമില്ല-
൧൦൫- രാമായണം ൨൪ വൃത്തം എഴുത്തച്ഛന്റെ ഗുരുവായ മെപ്പത്തൂർ ഭട്ടതിരിയുടെ അകായിലുള്ള സ്ത്രീകൾക്കു തിരുവാതിരക്കളിക്കുപയൊഗപ്പെടുവാൻ തക്കവണ്ണം പട്ടെരിയുടെ അപെക്ഷ പ്രകാരം ഒണ്ടാക്കിയതാകുന്നൂഓരൊ ശ്ലൊകത്തിലെ പൂർവ്വാർദ്ധം എഴുത്തശ്ചനും ഉത്തരാർദ്ധം പട്ടെരിപ്പാട്ടിൽനിന്നും ഉണ്ടാക്കിയതാകുന്നു എന്നു ചിലരു വിചാരിക്കുന്നൂ- ഇരുപത്തിനാലു വൃത്തം എന്നുള്ള നാമധെയം കൊണ്ട ഇരുപത്തിനാലു വൃത്തം ഉണ്ടെന്നു അർത്ഥമാക്കരുത- ഒരു വൃത്തം തന്നെ ഒന്നിൽ അധികം സ്ഥലത്ത ഉപയൊഗിച്ചിട്ടുണ്ട- അതിലെ വൃത്തങ്ങൾ മിക്കവാറും സംസ്കൃതത്തെ അനുസരിച്ചുതന്നെ എംകിലും ചില തതമിഴുരീതിയും അനുസരിക്കുന്നുണ്ടഎഴുത്തച്ഛനു തമിഴിൽ നല്ല പരിജ്ഞാനം ഒണ്ടായിരുന്നൂ എന്നു ഇതിനു മുൻപിൽ പ്രസ്ഥാപിച്ചിട്ടുണ്ടല്ലൊശ്ലൊകങ്ങൾ എല്ലാം ഒരൊ ഭഗവന്നാമങ്ങളെക്കൊണ്ടു അവസാനിപ്പിച്ചിരിക്കുന്നൂ- ഇതിൽ പ്രയൊഗിച്ചിട്ടുള്ള കവിതാസാമർത്ഥ്യം വളരെ ആശ്ചര്യമെന്നെ പറവാനുള്ള- അനുഭവ ശ്ലൊകങ്ങൾ അസംഖ്യം ഒണ്ട- ഒരു വസ്തുവിനെ വർണ്ണിക്ക എന്നുവച്ചാൽ ആ വസ്തു നമ്മുടെ മുമ്പിൽ ഇരിക്കുന്നൂ എന്നുതന്നെ തൊന്നുംദശരഥമഹാരാജാവിന്റെ രാജധാനിയായിരിക്കുന്ന അയൊദ്ധ്യാപുരി വർണ്ണന വളരെ ഭംഗിയായിരിക്കുന്നൂഅതിനെ താഴെ ചെർത്തിരിക്കുന്നൂ
(൧) സൂര്യവംശെ പിറന്ന ഭൂപാലാനാം
കൊസലവിഷയങ്ങളിലുണ്ടായി
നാമധെയമയൊദ്ധ്യയെന്നിങ്ങനെ
രാജധാനീപുര ഹരിഗോവിന്ദ
(൨) നാലുപാടും വളഞ്ഞൊഴുകീടുന്ന
നീലതൊയ സരയൂനദികൊണ്ടു
സാരമായ കിടങ്ങൊണ്ടു തീർത്തിട്ടു
ചാരത്താമ്മാറുമെളത്തിൽ ഗൊവിന്ദ
(൩) ഇന്ദ്രസമ്പത്തിനെക്കൂടെ താഴ്ത്തീടും
ഭദ്രസമ്പത്തങ്ങുണ്ടതിലെത്രയും
ചന്ദ്രമണ്ഡലത്തൊടുരുമ്മീടുന്ന
രത്നമാടങ്ങളുണ്ടതിൽ ഗൊവിന്ദ
(൪) ദിവ്യരത്നങ്ങളെക്കൊണ്ടു ദീപങ്ങൾ
സവ്യസാചികൾ വില്ലാളിവീരന്മാർ
ഹവ്യകവ്യങ്ങളെക്കൊണ്ടു നിത്യവും
ദിവ്യദെവതാപൂജനം ഗൊവിന്ദ
(൫) പത്തരമാറ്റിൽപൊന്നുകൾ രത്നത്താൽ
വിസ്താരത്തിൽ ചമച്ചുകിടക്കുന്ന
പത്തനങ്ങളും പത്തുനൂറായിരം
ചിത്തരമ്യമിതെത്രയും ഗൊവിന്ദ
൧൦൬ “ഒരു മനൊവികാരത്തെക്കുറിച്ചു വിസ്തരിക്ക എന്ന വെച്ചാൽ വായിക്കുന്നവനുംകൂടി ആ വിധ വികാരത്തെ ജനിപ്പിക്കും” ഇതിലക്ക ദൃഷ്ടാന്തം സീതാമൊഷണശെഷം ഒണ്ടായ ശ്രീരാമന്റെ വിരഹതാപത്തെ വർണ്ണിക്കുന്നതുതന്നെയാകുന്നു- അത താഴെ ചെർത്തിരിക്കുന്നു- ഇത്ര ഭംഗിയായും അനുഭവത്തിന്നു ചെർന്നതായും മലയാളത്തിൽ വെറെ കാണുമൊ എന്നു സംശയം
(൧) പ്രണത ജനപാലൻ ദശരഥതനൂജൻ
പ്രണയിനിയെവെറായളവഴലെരിഞ്ഞും
മനസിജശരാർത്ത്യാമനമുരുകിവെന്തും
സകലജനബന്ധു പരമശിവശംഭൊ
(൨) ചടുലമിഴി സീതാമിടയിടവിളിച്ചും
തടമുലകൾ പുൽകാഞ്ഞുടലണി വിയർത്തും
കൊടിയ നെടുവീർപ്പും തിരുമിഴിയിൽ ബാഷ്പം
തടവിയൊഴുകിച്ചും പരമശിവശംഭൊ
(൩) മമതരുണി സീതെ പുനരെവിടെ നീ പൊയി
അരികിൽ മമ വാവാ സകലഗുണ പൂർണ്ണെ
തവമുഖ സരൊജം തരളമിഴി കാണാഞ്ഞ
അഴൽ മനസി പാരം പരമശിവശംഭൊ
(൪) കനക മൃഗതൃഷ്ണാപെരുതു പുനരെങ്കിൽ
കഴിവതിനുമുണ്ടെന്നറിക മമ സീതെ
കമലമുഖി ചന്ദ്രെ ഹരിണമിത വാവാ
കലഹമിഹ പൊരും പരമശിവശംഭൊ
(൫) മൃഗതരുണിമാലെ വരികരികിൽ ബാലെ
മൃഗനയനമാരാഭരണമണി സീതാ
കമലമുഖി ദീനാ പുനരെവിടെ ലീനാ
പറക പരമാർത്ഥം പരമശിവശംഭൊ
൧൦൭ വെതാള ചരിത്രം സംസ്കൃതവിക്രമാദിത്യ ചരിത്രത്തിൽനിന്നും എടുത്ത കിളിപ്പാട്ടായിട്ടു പരിഭാഷപ്പെടുത്തിയതാകുന്നു- ഒരുദിവസം രാത്രിയിലത്തെ വൃത്താന്തം ൨൪ കഥയിലായിട്ടവസാനിപ്പിച്ചിരിക്കുന്നൂശിവൻ പാർവ്വതിക്കു ആരുമറിയാത്ത ഒരു കഥ പറഞ്ഞുകൊടുത്തത ഒരു ബ്രാഹ്മണൻ ഒളിച്ചുനിന്നു കെൾക്കയാൽ അത പരസ്യമായ വിവരം പരമീശ്വരൻ അറിഞ്ഞ ബ്രാഹ്മണനെ വെതാളമായി ഭൂമിയിൽ വാഴുക എന്നും വിക്രമാദിത്യ രാജാവിനാൽ മൊക്ഷം കിട്ടുമെന്നും ഇങ്ങിനെ ശാപ മൊക്ഷാദികൾ നൾകി- ഇപ്രകാരം വെതാളത്തിന്റെ ഉത്ഭവം ഒരു മഹർഷിയുടെ അപെക്ഷ പ്രകാരം ൟ വെതാളത്തെ പിടിച്ചു കെട്ടി കൊണ്ടുവരുന്നതിനു വിക്രമാദിത്യ രാജാവ വനത്തിൽ പൊയി പിടിച്ചു കൊണ്ടു വരുന്ന സമയം ഒരു കഥ വെതാളം പറഞ്ഞിട്ടു അതിൽ ദൊഷം ആർക്കെന്നു രാജാവിനൊടു ചൊദിച്ചു- രാജാവു സദുത്തരം വചിച്ചുടനെ സന്തൊഷത്തൊടെ ബന്ധനത്തിൽനിന്നും വെർപെട്ടു വൃക്ഷത്തിന്റെ മുകളിൽ കയറുകയും പിന്നയും പിടിച്ചുകൊണ്ടുവരുംപൊൾ അതുപൊലെ വെറെ ഒരുകഥ പറകയും ചെയ്തതായും ഇങ്ങനെ ൨൪ കഥ ചൊദ്യമായിട്ട പറഞ്ഞതിനു അത്രക്കും രാജാവു ഉത്തരം പറഞ്ഞതായിട്ടും കാണുന്നൂ
അതിൽ ഒരു കഥ അത്രയും അതിലെ ചൊദ്യവും ഉത്തരവും ഇവിടെ ചെർക്കുന്നതായാൽ സ്ഥലം അധികം വെണ്ടിവരുന്നതുകൊണ്ടു ഉപെക്ഷിച്ചിരിക്കുന്നു.
൧൦൮ ചിന്താരത്നം കിളിപ്പാട്ടു എഴുത്തച്ഛൻ വെദവ്യാസ പ്രൊക്തമായിരിക്കുന്ന വെദാന്തം ഭഗവൽഗീത മുതലായിട്ടുള്ളത നൊക്കി അതിൽനിന്നും സംഗ്രഹമായി ചമച്ചിട്ടുള്ളതാകുന്നൂ- അതിനുലക്ഷ്യം
“വെദാന്തവാക്ക്യസ്മൃതിഗീതയെന്നിവയൊരൊ
കഥകളതിലുള്ള സാരൊപദെശങ്ങളെ
പുതുതായ്പരിഭാഷയായിഹലൊകന്തന്നിൽ
മൃദുമാനസന്മാരായ്മരുവും ജനങ്ങൾക്കും
മൃദുഭാഷിണിയായ നിനക്കും വഴിപൊലെ
പരമാർത്ഥജ്ഞാനമുണ്ടാവതിന്നെളൂപ്പമാം
ചരിതാമൃതഞ്ചിന്താരത്നമാനന്ദൊദയം
പരമാചാര്യനായിപ്പരമാത്മാവായി
* * *
മരുവീടുന്ന ശ്രീകൃഷ്ണാചാര്യസ്വാമിയുടെ ചരണം
ഉരചെയ്യുന്നെൻ നന്നാതെളിഞ്ഞു കെൾക്ക ബാലെ
മെലെഴുതിയതിൽ “നിനക്ക” എന്നപറഞ്ഞിരിക്കുന്നത എഴുത്തച്ഛന്റെ മകൾ അല്ലംകിൽ മരുമക്കൾക്കായിട്ടാകുന്നു എന്നാണ
പരമാനന്ദപദം കാണ്മതിന്നാശയൊടു-
മരികെവന്നു വിനയാനതവക്ത്രത്തൊടു
മരുവും സുമംഗലെ നിന്നുടെ മനൊരഥം
അറിഞ്ഞീടിനെനഹമെന്നതുമല്ലമെന്മെൽ
ഒടുവിൽ കവി പറയുന്നത എന്തന്നാൽ “ഭാഷയെന്നൊർത്തുനിന്ദാ ഭാവത്തെത്തെടീടൊലാ
കാവ്യനാടകാദികൾ ധരിച്ച മഹാജനം
യൊഷമാർക്കറിവാനായ്ക്കൊണ്ടു ഞാൻ ചുരുക്കമായി
ഭാഷയായുരചൈതെൻ ക്ഷമിക്ക സമസ്തരും
ചിന്തിക്കുന്തൊറും രസമൊണ്ടിതിലതുമൂലം
ചിന്താരത്നമെന്ന പെരിടുന്നൂ ഭക്തിയൊടും,
൧൦൯ മൊക്ഷത്തിനു ഇശ്ചയുള്ളവർ ൟ പുസ്തകത്തിൽ അടങ്ങിയിരിക്കുന്ന വെദാന്തസാരങ്ങളെ പഠിക്കെണ്ടത ആവശ്യം അത്രെ- മനുഷ്യജന്മ സാഫല്യത്തിനും സംസാരസാഗരത്തിൽ മഗ്നന്മാരായിതീരാതെ ഇരിക്കുന്നതിനും രാഗദ്വെഷാദി മാനാഹംകാരാദി ദൊഷങ്ങളൊടു വെർവട്ടു ആത്മജ്ഞാനം ഒണ്ടായി പരമാനന്ദത്തെ പ്രാപിക്കുന്നതിനും ഇത ഒരു നല്ല ചെറിയ പുസ്തകമാകുന്നൂ
ചിന്താരത്നത്തിലെ വ്യവഹാരം ഷഡദർശനശാസ്ത്രങ്ങളിൽ ഒന്നായ സാംഖ്യശാസ്ത്രത്തിലെ അഭിപ്രായത്തിനു അധികം അനുസരണമായി കാണുന്നൂ.
൧൦൭- എഴുത്തച്ഛൻ ഹരിനാമകീർത്തനം മുതലായ അനെക കീർത്തനങ്ങൾ ഉണ്ടാക്കീട്ടുണ്ടു
ഹരിനാമകീർത്തനമിതുരചെയ്പതിന്നുഗുരു
വരുളാലെദെവകളുമരുൾചെയ്കഭൂസുരരും
നരനായിജനിച്ചുഭുവി മരണംഭവിപ്പളവുമു
രചൈവതിന്നരുൾക നാരായണായനഃ
ആദ്യത്തെ ൪ കീർത്തനം താഴെചെർത്തിരിക്കുന്നു
(൧) ഓംകാരമായ പൊരുൾ മൂന്നായി പിരിഞ്ഞുടനെ
ആങ്കാരമായതിനു താന്തന്നെ സാക്ഷിയതു
ബൊധം വരുത്തുവതിനാളായി നിന്ന
പരമാചാര്യരൂപ ഹരിനാരായണായ നമഃ
(൨) ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി
ലുണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ല മമ
പണ്ടെക്കണക്കെ വരുവാൻ നിൻ കൃപാബലിക
ളുണ്ടാകയെങ്കലിഹ നാരായണായ നമ-
(൩) ആനന്ദചിന്മയ ഹരെ ഗൊപികാരമണ
ഞാനെന്ന ഭാവമതു തൊന്നായ്ക വെണമിഹ
തൊന്നുന്നിതാകിലഖിലം ഞാനിതെന്നവഴി
തൊന്നെണമെ വരദ നാരായണായ നമഃ
(൪) അർക്കനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരു
കണ്ണിന്നു കണ്ണുമനമാകുന്ന കണ്ണതിനു
കണ്ണായിരുന്ന പൊരുൾ താനെന്നുറക്കുമള
വാനന്ദമെന്തു ഹരിനാരായണായ നമഃ
൧൧൧ ഭാഗവതം എഴുത്തച്ഛന്റെ ഒടുവിലത്തെ കവിതയും വളരെ സാരമായിട്ടുള്ള ഒരു ഗ്രന്ഥവും ആകുന്നു അതിൽ ൧൨ ഭാഗങ്ങൾ ഒണ്ട- അതിൽ ഏകാദശവും ദ്വാദശവും മൂലഗ്രന്ഥത്തിനു നെര തർജിമ അല്ല- ഇതിൽ ഏകാദശം വെദാന്തവിഷയം അടങ്ങീട്ടുള്ളതും വളരെ കഠിനമായിട്ടുള്ളതുമാണ- എഴുത്തച്ഛൻ ഒരു അദ്വൈതിയാണന്നു ഇതിൽ അദ്ദെഹം സൂചിപ്പിച്ചിട്ടുണ്ട- രാമായണവും ഭാരതവും നടപ്പുള്ളതുപൊലെ ഭാഗവതം നടപ്പില്ലാതിരുന്നു- എന്നാൽ ഇപ്പൊൾ വെദാന്തികളായിട്ടുള്ള അനെകം പെര നിത്യവും ഭാഗവതം പാരായണം ചെയ്യുന്നതായി കാണുന്നൂ- മൂലത്തിന്റെ നെരുതർജിമ എന്നു പറവാൻ പാടില്ലാ- ചില സ്ഥലങ്ങളിൽ പരിഭാഷ ഒട്ടും തന്നെമൂലത്തിനു ശരിയായി കാണുന്നില്ലന്നു മാത്രമല്ല വിപരീതാർത്ഥമായും കാണുന്നുണ്ട
൧൧൨- ദശമത്തിൽനിന്നും ഒരുഭാഗം താഴെ കാണിക്കുന്നൂ
മർത്ത്യന്മാർ കേചിൽജനിച്ചീടി നാലപ്പൊൾതന്നെ
മൃത്യുവിൻ വശംപ്രാപിച്ചീടുവൊരതുമെന്യെ
മദ്ധ്യമവയസികേചിൽ മൃതിഭവിക്കുന്നു
വൃദ്ധന്മാരായും മരിച്ചീടുന്നു ചിലരെല്ലാം
ആർക്കുമെ മരണമില്ലാതവരുകിലതിൽ
ഓർക്കിലിങ്ങൊരുത്തരില്ലെന്നു മിക്കതും ചൊല്ലാം
സൂതികാകാലം മുതലാദിയായൊരു നൂറ്റി
ന്മീതിരുപത്തയ്യാണ്ടിലെറെയില്ലിരിപ്പാർക്കും
മാനുഷർക്കഹൊതത്തൽ പൂർവകർമ്മത്തിന്നവ-
സാനകാലത്തു മൃത്യഭവിക്കെന്നതും
നിജമാതാവിന്നുദരത്തിലുത്ഭവിച്ചപ്പൊൾതന്നെ
ധാതാവിന്നിയൊഗ മതന്തരംവരായെല്ലൊ
ഹെതുവും മരണകാലത്തിങ്കലൊരൊ വിധം
ജാതമായീടുംപൊഴെ കല്പിപ്പൊന്നത്രെ നൂനം
പുണ്യപാപങ്ങൾ താന്താൻ ചൈവതിൻ ഫലമൊഴിഞ്ഞു
അന്യെ മറ്റൊരു തുണയില്ലെന്നു ധരിക്കെണം
൧൧൩- ഭാഗവതം ഗുരുക്കളുടെ ഒടുവിലത്തെ കവിതയന്നുപറഞ്ഞുവെല്ലൊ- ദശമത്തിൽ “ബാലനിവണ്ണം ചൊൽവാനായിക്കൊണ്ട തുനിഞ്ഞത” എന്ന കാണുന്നൂ- ൟ സ്ഥിതിക്കു ദശമം പരിഭാഷപ്പെടുത്തിയ സമയം അദ്ദെഹം ബാലനായിരിക്കണമെന്നം ഭാഗവതം മുഴുവനും കുറതീർത്തത ഒടുവിലായിരിക്കാമെന്നും ഊഹിക്കെണ്ടിയിരിക്കുന്നൂ- രാമായണത്തിലും ഭാരതത്തിലും അടങ്ങീട്ടുള്ളതുപൊലെ അനെകം സദാചാരവാക്ക്യങ്ങളും ശ്രംഗാര-വീര-കരുണ-ഭക്തി- മുതലായ രസങ്ങളെ പ്രദർശിപ്പിക്കുന്ന ഭാഗങ്ങളും ഭാഗവതത്തിൽ ഒണ്ട- അവയിൽ ചിലത ഇവിടെ ചെർക്കുക എന്നുവച്ചാൽ പുസ്തകം വലുതാകയില്ലയൊ എന്നു സംശയിച്ചൂപെക്ഷിക്കുന്നൂ-
൧൧൪- പാതാളരാമായണം കിളിപ്പാട്ടു എഴുത്തശ്ചന്റെ കവിതയാണെന്നു ചില വിദ്വാന്മാർ അഭിപ്രായപ്പെടുന്നുഇപ്പൊൾ ൟ പെരൊടുകൂടി അച്ചടിച്ചു പ്രസിദ്ധം ചെയ്തിരിക്കുന്ന പുസ്തകം എഴുത്തശ്ചന്റെ കവനം തന്നയൊ എന്നും സംശയം ഒള്ളതുകൊണ്ടു അതിനെയും കെരളനാടകം എന്ന ഒരുകവിത ഗുരുക്കൾ ഒണ്ടാക്കീട്ടുണ്ടെന്നു പറഞ്ഞു കെൾവി അല്ലാതെ ഗ്രന്ഥം കാണാനിടവന്നിട്ടില്ലാഴികയാൽ അതിനെയും കുറിച്ചു ഇവിടെ ഒന്നുംപറയുന്നില്ലാകെരളൊല്പത്തി ആദ്യം ഗദ്യം ആയിട്ട ഒണ്ടാക്കീട്ടുള്ളത എഴുത്തഛൻ തന്നെ എന്നാൽ ഇപ്പൊൾ നടപ്പുള്ള പുസ്തകം അദ്ദെഹത്തിന്റെതാണന്ന തൊന്നുന്നില്ലാ- പിന്നീടു വെറെ ചിലരാൽ ഗുരുക്കളുടെ ഗദ്യത്തെ ആധാരമായി വച്ചുകൊണ്ടു ഉണ്ടാക്കീട്ടുള്ളതാണ
൧൧൫- എഴുത്തച്ഛന്റെകവിതകളെ കുറിച്ചു കൊവുണ്ണിനെടുങ്ങാടി അവർകൾ പറഞ്ഞിരിക്കുന്ന അഭിപ്രായം താഴെ ചെർത്തിരിക്കുന്നൂ
“ൟ മലയാളത്തിലെക്കു ആദ്യകവിയായ തുഞ്ചത്തു ഗുരുനാഥൻ പൈംകിളിക്കണ്ണി പരാപരക്കണ്ണി ഇവയായ തമിൾക്കവിയെ നൊക്കിതന്നെ തന്റെ കിളിപ്പാട്ടുകളെ തീർത്തു- എന്നാൽ ആ ശീലുകളുടെ ഗാനരീതി ആ മഹാത്മാവിന്റെ ഉള്ളിൽനിന്നും പുറപ്പെടുംപൊലെ അല്ലാതെ കെവലം തമിൾ രീതിക്കു ചെർന്നിരിക്കയുമില്ലാകാകളി-കെകാ-അന്നനട-കളകാഞ്ചി- ”ൟ മെല്പറഞ്ഞ നാലുശീരുതന്നെ തുഞ്ചന്റെ പാട്ടിലെല്ലാം പ്രധാനമായതുംതുഞ്ചനെപിന്തുടർന്ന മറ്റു ഭാഷാഗാന കവികൾ പാടിയതും ആകുന്നു- തുഞ്ചൻ ഭാരതത്തിൽ ചില പർവത്തിന്റെ ആദ്യം നാലഞ്ച ശീലു കാകളിയെ മാത്രയൊജിപ്പിച്ചു അക്ഷരഭെദംചെയ്തുപയൊഗിച്ചിട്ടുണ്ടു്.
[1] ചെക്കുകൾ –ചക്കുകൾ
൧൧൬ എഴുത്തച്ഛന്റെ ശിഷ്യന്മാരായിട്ടു പരമ്പരയായി ൩ ഗുരുക്കന്മാരുടെ പെരുകെൾക്കാറുണ്ട- അവര ഇന്നതെല്ലാം കവിതകൾ ഒണ്ടാക്കീട്ടുണ്ടെന്നു നല്ല നിശ്ചയം ഇല്ലാ- അവരുടെപെരു കരുണാകരൻ ചിറ്റൂർ സൂര്യനാരായണൻ- ഗൊപാലൻ- എന്നാകുന്നു
൧൧൭ എഴുത്തച്ഛന്റെകാലത്തുതന്നെ കൊലത്തുനാട്ടിൽ ചെറുശ്ശെരി എന്ന ഇല്ലപ്പെരുള്ള ഒരു നംപൂരി കൊലസ്വരൂപത്തിൽ ഉദയവർമ്മ രാജാവിന്റെ കല്പനയാൽ ഭാഗവതം ദശമം അത്രയും മണിപ്രവാളമായി ഒരുപാട്ടായിട്ട ചമച്ചു- ഇതിനെ വടക്കൻദിക്കുകളിൽ കൃഷ്ണഗാഥ എന്നും കൃഷ്ണപ്പാട്ടു എന്നും തെക്കൻദിക്കുകളിൽ ചെറുശ്ശെരിഎന്നും പറയുന്നു- അതിന്റെ ഉത്ഭവം രാജാവിന്റെ ഭാര്യക്കു സംഗീതജ്ഞാനം ഇല്ലന്നു കല്പിച്ചതിനാൽ അത ഉണ്ടാക്കാമെന്നു നംപൂരി രാജാവിനൊടു പറഞ്ഞ അവരെക്കൊണ്ടു പാടിക്കുന്നതിലെക്കായി ചതുരംഗം വയ്ക്കുന്ന സമയം ആളുന്തി എന്നതിനെ “ആളൂന്തി” എന്നരാഗത്തിൽ പറയിച്ച ആ രാഗം ശരിയിട്ടു ൟ പാട്ടു ഉണ്ടാക്കിയിരിക്കുന്നതായി കെട്ടിരിക്കുന്നൂ- ൟ ഗ്രന്ഥം മുക്കാൽപംക തീർന്ന സമയം പല വിദ്വാന്മാരും കവിത സാരമില്ലെന്നുള്ള അർത്ഥത്തിൽ എരിശ്ശെരിയിൽ കഷണമില്ലെന്നു പറകയാൽ വ്യസനിച്ചു എഴുത്തച്ഛനെ കാണിച്ചു- അദ്ദെഹത്തിന്റെ അഭിപ്രായപ്രകാരം ശെഷം അത്രയും കുറ തീർത്ത കൊടുത്ത- ഇനി കഷണമില്ലെന്നു പറയുന്നതായിരുന്നാൽ ഇളക്കിനൊക്കുന്നതിനു എഴുത്തച്ഛൻ പറഞ്ഞതായി ഒരു കഥ പറയുന്നുണ്ടു- തുഞ്ചനെ അനുസരിച്ചുതന്നെ ൟ കവിത തിർത്തിരിക്കുന്നു- അക്ഷര നിർണ്ണയം പ്രമാണം
൧൧൮ കൃഷ്ണഗാഥയിൽ ഒടുവിൽ ചെർത്തിരിക്കുന്ന ശ്ലൊകംകൊണ്ട അത കൊലഭൂപതിയായ ഉദയവർമ്മ രാജാവിന്റെ കല്പന പ്രകാരം ഉണ്ടാക്കിയതെന്നു നിശ്ചയിക്കാം.
ആജ്ഞയാകൊലഭൂപസ്യ
പ്രാജ്ഞസ്യൊദെയവർമ്മണഃ
കൃതായാം കൃഷ്ണഗാഥായാം
കൃഷ്ണസൊർഗ്ഗതിരീരിതാ
൧൧൯ ഉപമാലംകാര പ്രയൊഗങ്ങൾ ഇതിൽ വളരെ ഉണ്ടു- കവിതയെ എഴുത്തച്ഛന്റെ കവിതയുടെ അത്ര ശ്ലാഘിക്കാൻ തക്കവണ്ണമില്ലെംകിലും ആ കാലത്ത ആര്യബ്രാഹ്മണനായ ഒരു നംപൂരിക്കു മണിപ്രവാളത്തിൽ ൟ കവിത ചമെക്കണമെന്നു തൊന്നിയത ൟ ജനങ്ങളുടെ ഭാഗ്യം എന്നെ പറവാനുള്ളു- എഴുത്തച്ഛനാൽ പരിശൊധന ചെയ്തിട്ടുള്ള ഒടുവിലെ ഭാഗം അത്രയും വളരെ നന്നായിരിക്കുന്നു- ഇതിൽ “കാകളിയുടെ പിന്നടിക്കു രണ്ട അക്ഷരം കുറച്ചുകാണുന്ന ശീലിന്നു മഞ്ജരി എന്നു പെരുപറയുന്നൂ- അതിന്റെ ഗാനരീതിക്കു എല്ലാഅക്ഷരങ്ങളും ഗുരുവായിതന്നെ ഉച്ചരിക്കണം”
൧൨൦ ൟ കവിതയെക്കുറിച്ചു ഒരുവിദ്വാന്റെ അഭിപ്രായം താഴെ ചെർത്തിരിക്കുന്നു
തുഞ്ചൻപാട്ടിനൊടു ഏകദെശം അനുസരിച്ചും എന്നാൽ അല്പം ഭെദത്തൊടുകൂടിയും കൃഷ്ണഗാഥ എന്നൊരു ഗ്രന്ഥമുണ്ടു- ശൃംഗാരരസം ഇത്രപൂർണ്ണമായി പ്രയൊഗിച്ചിട്ടുള്ള പുസ്തകം മലയാളത്തിൽ ഇല്ലാ- ഋതുവർണ്ണനം-രാസക്രീഡ-മുതലായത വളരെ ഭംഗിയായിരിക്കുന്നൂ എന്നല്ലാതെ മറ്റെന്തു പറയെണ്ടു- സംസാരത്തിൽ ഉപയൊഗിക്കാത്തതും സാധാരണ കവികൾ പ്രയൊഗിക്കാത്തതുമായ നണ്ണിമ കളര മുതലായ അപൂർവശബ്ദങ്ങൾ ൟ പുസ്തകത്തിൽ വളരെ വരുന്നുണ്ടു
൧൨൧ കൃഷ്ണഗാഥയിലെ ഋതുവർണ്ണനം താഴെ ചെർത്തിരിക്കുന്നൂ
ഊഷ്മതകൊണ്ടുവറട്ടിച്ചമച്ചങ്ങു
ഗ്രീഷ്മമായുള്ളൊരു കാലം വന്നു
താപംകൊണ്ടെല്ലാരും വെലുറ്റു കാവിലും
വാപികൾ തീരത്തുമായത്തുടങ്ങി
ആലവട്ടങ്ങൾക്കു ചാലച്ചുഴന്നു നി-
ന്നാലസ്യമായ്പന്നു നാളിൽ നാളിൽ
വാതായനങ്ങൾക്കും പ്രാഭവം ഉണ്ടായി
സെവകൾ മെന്മെലെ ചൊല്ലുകയാൽ
പാനീയശാലകൾ മാനിച്ചു നിന്നുതെ
ദീനങ്ങളായ്പന്നു ചാതകങ്ങൾ
മന്ദിരംതൊറും നടന്നുതുടങ്ങിനാൻ
മന്ദസമീരണനന്തിനെരം
ഇഛാതിരണ്ടുള്ള മച്ചകമെല്ലാമെ
കച്ചുതുടങ്ങിതു പിന്നപ്പിന്നെ
പച്ചൊടമെന്നു പറഞ്ഞു തുടങ്ങുംപൊൾ
ഉൾചൂടുതാനെയെഴുന്നുകൂടും
ഇന്ദുതൻ നന്മണികൊണ്ടു പടുത്തങ്ങു
സുന്ദരമായുള്ള മന്ദിരത്തിൽ
ചന്ദ്രികയെറ്റു കിടന്നു തുടങ്ങിനാർ
സുന്ദരിമാരുന്തൻകാന്തന്മാരും
ആഹാരമായതിക്കാലത്തിനൊർക്കുംപൊൾ
നീഹാരമെന്നങ്ങവന്നുകൂടും
നീഹാരമിന്നിന്നുകാണ്മതില്ലെതുമെ
ആഹാരം കൂടാതെയാരുമില്ലെ
ശീതമായുള്ളൊരു മാനിന്നു കെസരി
പ്പൊതമായ്മെവുമിക്കാലന്തന്നെ-
൧൨൨ ൟ കാലത്തിൽ ഉത്തരകെരളത്തിൽ ഒരു ഓതിക്കന്റെ ദാസവൃത്തിയെ ചെയ്തുംകൊണ്ടു ശിവദർശന നിഷ്ഠയൊടുകൂടിയിരുന്ന “വാസു” എന്നു പെരായ ഒരു ഭട്ടതിരി ഉണ്ടായിരുന്നു- അദ്ദെഹത്തിന്നു അക്ഷര ജ്ഞാനം ഒട്ടും ഇല്ലായിരുന്നു- അ ജാതിക്കാർക്ക വെണ്ടുന്ന നിത്യാനുഷ്ഠാന മന്ത്രങ്ങളിലെ അക്ഷരംപൊലും വ്യക്തമായി ഉച്ചരിപ്പാൻ വഹ്യാത്തതിനാൽ അദ്ദെഹത്തിനെ പരിഹാസമായി “വാതു”എന്നുവിളിച്ചുവന്നു- ഒരുദിവസം അദ്ദെഹം ശിവദർശനത്തിനു പൊകുന്നതിനു നെരം അകാലമാകയും കാലം വർഷമായിരുന്നതിനാൽ ഇടവിടാതെ മഴപെയ്തും കൊണ്ടിരിക്കയും ചെയ്തതിനാൽ തൊഴുതു തിരിയെ പൊന്നസമയം വഴിക്കുണ്ടായിരുന്ന ഒരു പുഴ കടക്കാനുള്ള തൊണി മറുകരയിൽ അകപ്പെട്ടു പൊയി- ഒരുവിധത്തിൽ അദ്ദെഹം മഴ നനഞ്ഞു വിറച്ചുംകൊണ്ട ശിവാലയത്തിലെക്കുതന്നെ തിരിച്ചുപൊന്ന- നാലമ്പലത്തിൽ കിടന്നൂ- പകൽ തീക്കടെ പൊയി പാചകം ചെയ്തുകൊണ്ടിരുന്നതിനാലും മഴനനഞ്ഞു ഓടിയതിനാലുമുള്ള ക്ഷീണവും കുളിരുംകൊണ്ടു ഉറക്കംവരാതെ വ്യസനിച്ചുംകൊണ്ടു കിടക്കുംപൊൾ ഇതാ വിറക തെടപ്പള്ളിയിൽ കിടക്കുന്നൂ തീയും ഉണ്ടകത്തിച്ചു കായുകെ വെണ്ടു എന്നു അശരീരി ഉണ്ടായി- അതുകെട്ടു അദ്ദെഹം പൊയി നൊക്കിയപ്പൊൾ പറഞ്ഞതുപൊലെ വിറകു എരിച്ചു കത്തിച്ചു കാഞ്ഞു കുളിരുമാറ്റി- അപ്പൊൾ വിശപ്പടക്കാൻ ഒന്നും ഇല്ലല്ലൊ കഷ്ടം എന്നിങ്ങനെ വിചാരിച്ചും കൊണ്ടിരിക്കെ ഹെ ഒരു കൊല കദളിപ്പഴം ആ മൂലയിൽ ഉണ്ട ഭക്ഷിക്ക എന്നു അശരീരികെട്ട അതിനെ എടുത്ത ഭക്ഷിച്ചപ്പൊൾ അദ്ദെഹം അതിവിദ്വാനായി തീരുകയും കവിതകൾ ഉണ്ടാക്കാൻ ശക്തിമാനാകയുംചെയ്തു
൧൨൩ പിറ്റെദിവസം പുലർകാലെ ക്ഷെത്രശുദ്ധി ചെയ്യുന്നതിനു വാര്യശ്ശാരു വന്നപ്പൊൾ അവർ തലെദിവസം നിവെദ്യം വയ്ക്കാൻ കെട്ടിവച്ചിരുന്ന വിറകു കാണാഴികയാൽ ൟ നംപൂരിയൊടു കയർത്തു ചൊദ്യംചെയ്തു- അതിന്നു ഉത്തരമായി അദ്ദെഹം കവിതയായി വിറ കെടുപ്പാൻ വിറകെടുത്തെൻ എന്നുംമറ്റും ആദ്യകവിത ഉണ്ടാക്കിഅങ്ങിനെ പ്രാസവുംചെർത്ത ആദ്യകവിത നിർമ്മിച്ചതിനാൽ പിന്നീടു അദ്ദെഹം ഉണ്ടാക്കിയ യുധിഷ്ഠിരവിജയം എന്ന കവിതയും മുമ്പിലത്തെതിനെ പിൻതുടർന്നു ഏകദെശം എല്ലാ ഗദ്യങ്ങളും അദ്ദെഹം ഒരുപൊലെ തന്നെ ഉണ്ടാക്കി- അദ്ദെഹം വെറെ അനെകം ഭാഷാശ്ലൊകങ്ങളും ഉണ്ടാക്കീട്ടുണ്ടു- അതുകൾ ഒറ്റശ്ലൊകങ്ങളുടെ കൂട്ടത്തിൽ കിടക്കുന്നതല്ലാതെ ഏകീകരിച്ചതായ ഒരു ഗ്രന്ഥവും ഇപ്പൊൾകാണ്മാനില്ലാ
൧൨൪ എഴുത്തച്ഛന്റെ കാലത്തിനിപ്പുറം വന്നിട്ടുള്ള പല കവികളും അവരുടെ കവനങ്ങളിൽ എല്ലാ വിഷയത്തിലും തുഞ്ചത്തുഗുരുക്കളെ അനുസരിച്ചും മറ്റും ഇരിക്കുന്നു
൧൨൫ തിരുവില്ല്വാമാലക്കാരൻ ഒരു നമ്പിയാരു എഴുത്തച്ഛന്റെ കാലം കഴിഞ്ഞതിന്റെ ശെഷം വില്വപുരാണം മലയാളത്തിൽ പാട്ടായിട്ടു ഉണ്ടാക്കി
൧൨൬ എഴുത്തച്ഛന്റെ കാലംമുതൽ ഇങ്ങൊട്ടുള്ള മലയാളകവിതകളെ ഒക്കയും മണിപ്രവാളമെന്നും പറയുന്നുമണിപ്രവാളം എന്നപദത്തിന്റെ അർത്ഥം മുത്തുകളും പവിഴങ്ങളും കലർന്ന കൊർത്ത മാലപൊലെ സംസ്കൃതവാക്കുകളും മലയാളവാക്കുകളും കൂടി കലർന്നിട്ടുള്ള കവനമെന്നാകുന്നു- ൟ പദം അന്നുണ്ടായ സംസ്കൃതപണ്ഡിതന്മാരാൽ നിർമ്മിച്ചതാകുന്നൂ
൧൨൭ ൟ സമയംതന്നെ ബ്രഹ്മാണ്ഡപുരാണം മലയാളം കിളിപ്പാട്ടായി ചമയ്ക്കപ്പെട്ടു- ഇന്നാരാൽ ചെയ്തതെന്നു നല്ലനിശ്ചയമില്ലാ- എഴുത്തച്ഛന്റെ ശിഷ്യന്മാരിൽ ഒരാളാലാണെന്നു ചിലർ നിശ്ചയിച്ചിരിക്കുന്നു- ആ കവിതയുടെ ഒടുവിൽ പറയുന്നത
ധാത്രിദെവെന്ദ്രശ്രെഷ്ഠനാകിയ തപൊനിധി
നെത്രനാരായണന്തന്നാജ്ഞയാ വിരചിതം
രാമഭക്ത്യാഢ്യനായ രാമശിഷ്യനാലിദം
സൊമനാംകുണ്ഡപുരാധിശൻ തന്നനുഗ്രഹാൽ
ബ്രാഹ്മണ ശ്രീപാദപാംസുക്കൾക്കു നമസ്ക്കാരം
ബ്രാഹ്മണഭക്തി മമ വർദ്ധിച്ചുവരെണമെ
൧൨൮ നെത്രനാരായണൻ ആഴുവാഞ്ചെരി തംപ്രാക്കളാകയാൽ അദ്ദെഹത്തിന്റെ കല്പനപ്രകാരം ഉണ്ടാക്കീട്ടുള്ളതാണ- രാമശിഷ്യൻ എഴുത്തച്ഛന്റെ ശിഷ്യനെന്നു അർത്ഥമാകുന്നു എന്നുചിലർ വിചാരിച്ചിരിക്കുന്നൂകുണ്ഡപുരാധീശൻ ആരെന്നു നിശ്ചയമില്ല
൧൨൯ മലയാള ബ്രഹ്മാണ്ഡപുരാണം അഷ്ടാദശപുരാണങ്ങളിൽ ഒന്നായ സംസ്കൃത ബ്രഹ്മാണ്ഡ പുരാണത്തിൽ മദ്ധ്യഭാഗത്തിന്റെ തർജ്ജിമയാകുന്നു- മൂലത്തിൽ എമ്പത്തയ്യായിരം ഗ്രന്ഥം ഒള്ളതിൽനിന്നും മദ്ധ്യഭാഗമായ തൊണ്ണൂറ്റൊമ്പതദ്ധ്യായത്തിൽ അടങ്ങിയിരിക്കുന്ന കഥകളും സംക്ഷെപ പരിഭാഷയായി മലയാളത്തിൽ ആക്കിയിരിക്കുന്നു- മൂലം ഹിരണ്യരാജാവിനു ജൈമിനിമഹർഷി പറഞ്ഞ കെൾപ്പിക്കുന്ന പ്രകാരം കാണുന്നൂ
൧൩൦ അതിൽ ഒരുഭാഗം താഴെ ചെർത്തിരിക്കുന്നു
(൧) ധർമ്മരക്ഷണത്തിനായിചെയ്യുന്ന കർമ്മമെല്ലാം
ധർമ്മമായ്പരുമത്രെ നിർമ്മലന്മാർക്കു നൂനം
(൨) മൂത്രമാംസാമെദ്ധ്യാദിപാത്ര മാം ദെഹത്തിങ്ക
ലാസ്ഥയുണ്ടാമൊ വിദ്വാന്മാർ ക്കുള്ളിലത്രയല്ല
വൈരാഗ്യമുണ്ടാമപൊൾ ജ്ഞാനവും ലഭിച്ചീടും
ശാരീരവിചാരം കൈവല്യസാധന ഹെതു
മൊക്ഷകാരണം ദെഹമാകയാൽ ബ്രഹ്മംതന്നെ
യൊർക്കുമ്പൊൾ ദെഹമെ ബുധന്മാർ ചൊല്ലീടുന്നു-
൧൩൧ ഇങ്ങനെകിളിപ്പാട്ടുകളും കീർത്തനം മുതലായ്തും മലയാളഭാഷയിൽ ഉണ്ടായതിന്റെ ശെഷം സംസ്കൃതത്തിൽ നാടകങ്ങൾ ഉള്ളതുപൊലെ മലയാളത്തിൽ ഇല്ലാതിരുന്നു- ൟ ന്യൂനത ആദ്യം കൊട്ടാരക്കരത്തംപുരാനാൽ തീർക്കപ്പെട്ടു- നാടകങ്ങളെ മലയാളത്തിൽ ആട്ടക്കഥകൾ എന്നുപറയുന്നൂ- അവ അഷ്ടപദിപൊലെ പദ്യഗദ്യങ്ങൾകൂടികലർന്ന പ്രബന്ധമെന്നല്ലാതെ സംസ്കൃത നാടകത്തൊടു സദൃശീകരിക്കാൻപാടില്ല- ഇവറ്റിൽ ശ്ലൊകങ്ങളും പദങ്ങളും ഒണ്ട- ശ്ലൊകങ്ങൾ മിക്കതും പൂർണ്ണസംസ്കൃതമായും അപൂർവമായി ചിലത ഭാഷയായും ഇരിക്കും- പദങ്ങൾ രണ്ടൊമൂന്നൊ പെർ തമ്മിലുള്ള സംഭാഷണമാകുന്നുഗദ്യഭാഗങ്ങൾ മിക്കതും മണിപ്രവാളമായിരിക്കും.
൧൩൨ ഇവയിൽ ശ്ലൊകങ്ങൾ സംസ്കൃതവൃത്തം അനുസരിച്ചു- മറ്റുപദ്യങ്ങൾ ഗാനരീതിക്കതക്കതായി മാത്രഭെദത്തൊടുകൂടി ഉപയൊഗിച്ചിരിക്കുന്ന മലയാളവൃത്തങ്ങളാകുന്നു- ആട്ടക്കഥ ആദ്യം മലയാളത്തിൽ ഒണ്ടാക്കിയത കൊട്ടാരക്കര തംപുരാൻ- ആതംപുരാന്റെ പെരും കാലവും നല്ലനിശ്ചയമില്ലാ- എംകിലും ഏകദെശം അവ താഴെ പറയുന്നതിനെ കൊണ്ടു നിശ്ചയിക്കാം
(൧) പ്രാപ്താനന്തഘനശ്രീയഃ പ്രിയതമശ്രീ രൊഹിണീ ജന്മനൊ
വഞ്ചിക്ഷ്മാവരവീരകെരളവിഭൊ രാജ്ഞസ്സ്വസൂസ്സുനുനാ
ശിഷ്യെണപ്രവണെനശംകരക വെരാമായണം വർണ്യതെ
കാരുണ്യെന കഥാഗുണെന കവയഃ കുർവന്തുതൽ കർണ്ണയൊഃ
൧൩൩ കൊട്ടാരക്കരതമ്പുരാക്കന്മാര തിരുവിതാംകൊട്ടു സംസ്ഥാനത്തിലെ രാജവംശത്തൊടു ദൂരസംബന്ധം ഒണ്ടായിരുന്നവരാകുന്നു- അവർ മുൻപിൽ ചെംകൊട്ട- ക്ലാങ്ങാട- കർക്കുടി- ൟ ദെശങ്ങളും നെടുമങ്ങാടകൊട്ടാരക്കര- പത്തനാപുരം ൟ മണ്ടപത്തുംവാതുക്കലുകളുംകൂടി ഉൾപ്പെട്ട ഇളയടത്ത സ്വരൂപത്തിൽ ചെർന്നവരാകുന്നു- മുൻപിൽ രാജധാനി വള്ളിയൂരായിരുന്നു- അവിടെനിന്നും കൊല്ലം ൬൧൯-ൽ രട്യാപുരം രാജാവിനൊടുള്ള കലഹം നിമിത്തം പുറപ്പെട്ട തിരുവനന്തപുരത്ത വന്ന ആശ്രയിച്ചു കൊട്ടാരക്കരെ താമസിച്ചുവന്നു- കൊല്ലം ൯൦൯ മാണ്ട ഇടക്കു ആ രാജ്യത്തിൽ ആളില്ലാതെ ക്ഷയിച്ചുപൊകയാൽ തിരുവിതാംകൊട്ടൊടു ചെർക്കപ്പെട്ടു മെലെഴുതിയതിൽനിന്നും ആട്ടക്കഥ ഒണ്ടാക്കിയ കൊട്ടാരക്കര തംപുരാന്റെ കാലം എഴുത്തച്ഛന്റെ കാലത്തിനിപ്പുറം ൨൫൦ാംമാണ്ടിനു മുമ്പായിരിക്കണം- രൊഹണിനാൾ ജനിച്ച വീരകെരളരാജാവിന്റെ അനന്തിരവളിടെ മകനാകുന്നൂ എന്നും ഗുരു ശംകരകവിയാണെന്നും നിശ്ചയിക്കാം
൧൩൪ ൟ രാജാക്കന്മാരിടെ പ്രാബല്ല്യ കാലത്താണ ആട്ടക്കഥ ചമച്ചത- കൊല്ലം ൮൫൫ൽ കൊട്ടാരക്കര പ്രബലന്മാരായ രാജാക്കന്മാർ ഇല്ലാതിരുന്നു- അതിനാൽ എകദെശം ൟ തംപുരാന്റെ കാലം കൊല്ലം ൮൦൦മാണ്ടിനും ൮൫൦മാണ്ടിന്നും മദ്ധ്യെ ആയിരുന്നു എന്നു വിചാരിക്കണം- പെരകെരളൻ എന്നായിരുന്നു എന്നു ഒരു വൃദ്ധൻ പറഞ്ഞിരിക്കുന്നൂ- അതിനു മുൻപു തന്നെ ഉത്തരകെരളത്തിൽ ജെയദെവന്റെ സംസ്കൃതാഷ്ഠപദി പാടി കൃഷ്ണനാട്ടം നടപ്പുണ്ടായിരുന്നു എന്നും കൊട്ടാരക്കരെ ഒരു അടിയത്രത്തിനുഇവരെ അയ്ക്കണമെന്ന ക്ഷണിച്ചതിനു തെക്കൻ കെരളവാസികളിൽ അഷ്ടപദിയുടെ സാരം മനസ്സിലാകത്തക്ക വിദ്വാന്മാർ ഇല്ലാഴികയാൽ അയക്കുന്നതല്ലന്ന കൊഴീക്കൊട്ട രാജാവ പറകയാൽ അതകാരണം മത്സരിച്ചാണ രാമനാട്ടം എന്നപെരൊടുകൂടി ൟവക കവിത ഒണ്ടാക്കിയതെന്നും ഒരു വദന്തി ഒണ്ട
൧൩൫ കൊട്ടാരക്കരെ തംപുരാന്റെ ആട്ടക്കഥകൾ അത്രയും രാമായണത്തിൽ സ്ഥാപിച്ചിട്ടുള്ളതാകുന്നൂഎട്ടുകഥകളാണ ഒണ്ടാക്കീട്ടുള്ളതു- അവയുടെ പെരുകൾ താഴെപറയുന്നു
- രാമായണംപുത്രകാമെഷ്ഠി
- സീതാസ്വയംബരം
- വിശ്ചിന്നാഭിഷെകം
- ഖരവധം
- ബാലിവധം
- തൊരണയുദ്ധം
- സെതുബന്ധനം
- യുദ്ധം-
൧൩൬ ഇവയിൽ ശ്ലൊകങ്ങൾ അപൂർവമായിട്ട ചിലത സംസ്കൃതത്തിൽ ഒള്ളതല്ലാതെ ശെഷം അത്രയും മണിപ്രവാള മാകുന്നൂ- പദങ്ങൾ അത്രയും സാധാരണ മലയാളമെന്നു മാത്രമല്ലാ സംസ്കൃത പരിജ്ഞാനം ഒട്ടും ഇല്ലാത്തവർക്കു മനസ്സിലാക്കുന്നതിനു എളുപ്പമാകുന്നു- എംകിലും ഇവകളിൽ കവിതാചാതുര്യത്തെ ആശ്ചര്യപ്പെടാൻതക്കവെണ്ണം ഒന്നുമില്ല
മദഗജവദനന്തംവിഘ്നവിഛെദ ദക്ഷം
സരസിജ ഭവജായാം ഭാരതീം സൊമമീശം
നിശിചരകുല കാലം രാഘവം ജാനകീഞ്ച
പ്രതിദിനമതിഭക്ത്യാ നൗമിവാന്മീകിമാര്യം
“ഇവയിൽ കവിതാരസികത്വം ലവലെശംപൊലും ഇല്ലന്നുതന്നെ പറയണം- സംഗീതമട്ടു നൊക്കിയാൽ പാട്ടുകാർക്കു രെസിക്കുവാനും കൊപ്പുകൾ പൊരാ- ആടുന്നതിനും മെല്പടിതന്നെ- അതിനാൽ ൟ കഥകൾ ജനങ്ങൾ അധികമായി ആടിക്കുന്നില്ലാ” തൊരണയുദ്ധം മാത്രം അല്പംഭെദമാണെന്നു പറയാം- മെൽപ്രകാരം ഒരു ആൾ അഭിപ്രായപ്പെടുന്നു”- അത ശരിതന്നെ എംകിലും സംസ്കൃതപണ്ഡിതന്മാരു അല്ലാത്ത മലയാളികൾക്കു ൟ തംപുരാന്റെ കവിതകൾ വളരെ ശ്ലാഘ്യമായിട്ടു തന്നെ ഇരിക്കുന്നൂ- തെക്കൻ ദിക്കുകളിൽ ൟ കഥകൾ സാധാരണയായി ആടിവരുന്നുണ്ട- ആദ്യം ൟവിധം കവിത മലയാളത്തിൽ ഉണ്ടാക്കിയതിൽവച്ചു ആ തംപുരാനു സിദ്ധിച്ചിട്ടുള്ള ഖ്യാതി മലയാളഭാഷ ഒള്ള നാളത്രയുമിരിക്കുന്നതാകുന്നൂ
(൧) മനുകൂല മഹിപന്മാരാണ്ടെഴും രാജധാന്ന്യാം
കനിവൊടു ധരണീംതാംരക്ഷ ചെയ്താളുമപ്പൊൾ
നരവരനജനാകും ഭൂമിപൻ തന്റെസൂനു
ദശരഥ നരപാലൻ തംവസിഷ്ഠം ബഭാഷെ
* * *
(൨)ഏവം പറഞ്ഞു മുനിമാരൊടു മാമുനീന്ദ്രൻ
താവജ്ജഗാമ നൃപനാശു സുമന്ത്രനൊടും
സൗവർണ്ണ ചാപലതികാലസമാന പാണി
രന്തഃപുരം സപദി പുക്കുജഗാദദാരൻ
* * *
(൩) ഉച്ചത്തിൽ ഗ്രഹമഞ്ചുമഞ്ചിതമതാം കൂറംശവും ലഗ്നവും
സ്വശ്ചംകർക്കടമായ രമ്യസമയെലൊ കൈകരക്ഷാർത്ഥമായി
ഭക്തൻ പംക്തിരഥന്നു ചിത്തകൗതുകം ചെമ്മെ വരുത്തീടുവാൻ
ചിത്രം വന്നുജനിച്ചു കൊസലമഹാ രാജാത്മജായാം ഹരിഃ
൧൩൯ ൟ കഥകൾ ആദ്യം വെഷംകെട്ടി ആടിയ സമയം ഇപ്പൊൾ നടപ്പുള്ളതുപൊലെ മുഖത്തു മനഓല തെക്കുകയും കത്തി എഴുതുകയും ദെഹത്തിൽ പലനിറമുള്ള ഉടുപ്പുകൾ ധരിക്കയുംശിരസ്സിൽ കിരീടാദികൾവയ്ക്കയും മറ്റും ചെയ്യുന്ന നടപ്പ ആരംഭിച്ചിട്ടില്ലായിരുന്നു- ൟ പ്രദെശങ്ങളിൽ കണിയാന്മാരു കൊലംകെട്ടി ബെലിക്കുട കഴിക്കുന്നത വായനക്കാറരിൽ മിക്കപെരും കണ്ടിരിക്കുന്നതിനിടയുണ്ട- അതിൽ എങ്ങിനെ ആണൊ കമുകിൻപാളയിൽ ഓരൊ സ്വരൂപങ്ങൾ എഴുതി വച്ചുകെട്ടിക്കൊണ്ടു കളിക്കുന്നത അതുപൊലെ ൟ രാമായണം ആട്ടക്കഥകൾ ആദിയിംകൽ അരങ്ങെറ്റവും കുറെദിവസത്തെക്കു ആട്ടവും ആ അപരിഷ്കൃത സ്ഥിതിയിൽതന്നെ ആയിരുന്നു എന്നുകെട്ടിരിക്കുന്നു- ആദ്യം അരങ്ങെറ്റം കഴിഞ്ഞത കൊട്ടാരക്കരെ ഗണപതിക്ഷെത്രസന്നിധിയിൽ വച്ചായിരുന്നു
൧൪൦ ആ കാലങ്ങളിയിൽ വെഷം കെട്ടി കളിച്ചുവന്നവർതന്നെ പാടിവന്നതായിട്ടും ഇങ്ങനെ കുറെദിവസം കഴിഞ്ഞതിന്റെ ശെഷം കളിക്കാർ കലാശം ചവുട്ടുന്നതിലും മറ്റും വച്ചുക്ഷീണിക്കുന്നതിനാൽ പാട്ടിനു വെടിപ്പില്ലന്ന കണ്ട ഒരു നംപൂരിയാലാണ പാട്ടിനു പ്രത്യെകം ആൾ നിയമിക്കപ്പെട്ടതെന്നും ചെണ്ടയും ആ സമയം മുതൽ ഉപയൊഗിച്ചുവന്നു എന്നും കാണുന്നുണ്ട
൧൪൧ കൊല്ലവർഷം ൮൩൬ാമാണ്ടു മുതൽ ൧൬ വർഷം തിരുവിതാംകൊട രാജ്യഭാരംചെയ്ത ആദിത്യവർമ്മ രാജാവ നാടുനീങ്ങിയ സമയം അവിടത്തെക്കു മരുമക്കളായിട്ടു ഉമയമ്മറാണിയും അതിൽതാഴെ ബാല്യമായിട്ടു ആറു ആൺവഴി തമ്പുരാക്കന്മാരും മാത്രമെ ഒണ്ടായിരുന്നൊള്ളു- അക്കാലത്തു മാടമ്പിമരുടെയും എട്ടുവീട്ടിൽ പിള്ളമാരുടെയും ശല്യംനിമിത്തം ൮൫ൽ രാജവംശം പുത്തൻകൊട്ടയിൽ താമസിക്കുന്ന സമയം ൫ രാജകുമാരന്മാരെയും മാടമ്പിമാരുടെ കുട്ടികൾ കളിപ്പാൻകളത്തിൽവച്ചു അപായം വരുത്തുകയാൽ റാണിയും ൯ വയസ്സുള്ള ഒരു പുത്രനും കൂടി നെടുമങ്ങാട്ടു രാജധാനിയിൽ പൊയി താമസിച്ചു
൧൪൨ കൊല്ലം ൮൫൫ൽ മുകിലൻ എന്ന ഒരു മഹമ്മദുകാരൻ ആരുവാമൊഴിമാർഗ്ഗം ഒരു സൈന്ന്യത്തൊടുകൂടി കടന്ന തിരുവിതാംകൊടിനെ ആക്രമിച്ചു- അവിടത്തെ അരാജകത്വം അവനു സഹായകമായിരുന്നു- അവൻ തിരുവനന്തപുരത്ത മണക്കാട്ടു പാളയം അടിച്ചു കിടക്കയും ഇടവാമുതൽ തെക്കൊട്ടുള്ള രാജ്യത്തെ കരംപിരിപ്പിക്കയും മൂന്നുസംവത്സരം രാജ്യം ഭരിക്കയും ആ പ്രദെശങ്ങളിലെ ആചാരത്തിനു ഭെദംവരുത്തുകയും ചെയ്തു- ആ സമയം ക്ഷെത്രങ്ങൾ പൂജയില്ലാതെ അടച്ചുപൂട്ടി ഇടുകയാണ ചെയ്തത
൧൪൩ ൟ കാരണത്താൽ വളരെ മഹമ്മദുകാറരു സ്ഥിരമായി തിരുവനന്തപുരത്ത പാർക്കുന്നതിനിട വന്നൂഅവന്റെ ആക്രമം നിമിത്തം വളരെ ആയുധാഭ്യാസവും ബുദ്ധിസാമർത്ഥ്യവും ഉള്ള കൊലസ്വരൂപത്തിൽ ചെർന്ന കൊട്ടയത്ത കെരളവർമ്മൻ തംപുരാനെ ൮൫൮ൽ വരുത്തി. അദ്ദെഹം മുകിലനെ യുദ്ധത്തിൽ അപായപ്പെടുത്തിപുത്തൻകൊട്ടയിൽ കെട്ടിയിരുന്ന കൊട്ടാരം പൊളിച്ചു- തെവാരത്തുകൊയിക്കലും വലിയ കൊയിക്കലും പണിയിച്ച- അതിൽ വലിയകൊയിക്കൽ അവിടുന്നു എഴുന്നെള്ളിതാമസിച്ചു- അവിടെ വച്ചു കെരളവർമ്മരാമായണം ഒണ്ടാക്കി
൧൪൪ ൟ കാലത്തു തന്നെ അഞ്ചകൊച്ചുതംപുരാക്കന്മാരെ കളിപ്പാൻ കുളത്തിൽവച്ചു അപായപ്പെടുത്തിയതിനെക്കുറിച്ചു അന്നു ൟദിക്കിൽ ഉണ്ടായിരുന്ന ചില വിദ്വാന്മാര അഞ്ചുതംപുരാൻപാട്ടു ഉണ്ടാക്കീട്ടുണ്ട
൧൪൫ ൟ കിളിപ്പാട്ടു ഉണ്ടാക്കിയതു കൊട്ടയത്തു കെരളവർമ്മൻ തംപുരാനെന്നും അത തിരുവനന്തപുരത്തുവച്ചായിരുന്നു എന്നും ലക്ഷ്യങ്ങൾ അതിൽതന്നെ അടങ്ങീട്ടുണ്ട
(൧) പുരളിവരാവഞ്ചികെരുള നരപാലൻ
കരളിലിരുന്നരുളീടുക വാണിമാതെ
(൨) ശ്രീപതിയായീടുന്നാ സ്യാനന്ദൂരെശൻ തന്റെ
ശ്രീപാദത്തിംകൽ നിന്നു ശ്രീപാദങ്ങളും കൂപ്പി
ശ്രീരാമചരിതത്തെ സാദരം ചൊല്ലീടുന്നെൻ-
മെലെഴുതിയതിൽ പുരളി എന്നത കൊല്ലത്തു നാട്ടിൽ ഒരു കൊട്ടയുടെപെരാകുന്നു- അതിൽനിന്നും പുരളീശൻ എന്നവാക്കു ഉത്ഭവിച്ചു- അത കൊലസ്വരൂപത്തിൽ ചെർന്ന കൊട്ടയത്ത തംപുരാക്കന്മാരുടെ പെരാകുന്നു- ൟ പെർ വഞ്ചികുലശെഖര വംശമായ തിരുവിതാംകൊട്ടു തംപുരാക്കന്മാർക്കും ഉപയൊഗപ്പെടുത്തിവന്നിരുന്നൂ
സ്യാനന്ദൂരെശൻ ശ്രീപത്മനാഭനാകുന്നു- സ്യാനന്ദൂരപുരം എന്നത തിരുവനന്തപുരത്തിന്റെ സംസ്കൃത പെരും അതിലെ ൟശൻ ശ്രീപത്മനാഭനും ആകുന്നു- ശ്രീപാദത്തിൽവച്ചു ൟ കവിതയുണ്ടാക്കി എന്നർത്ഥം
എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണവും രാമചരിതം രാമകഥപ്പാട്ടു മുതലായ പലഭാഷാകവിതകളും ഉള്ള സ്ഥിതിക്കു ൟ കവിതയുടെ ഉപയൊഗം ഇന്നതാകുന്നൂ എന്ന കവിയുടെ താഴെ എഴുതിയിരിക്കുന്ന വാക്കിനാൽ സ്പഷ്ടമകുന്നൂ
പലരും പലവിധം ഭാഷയിൽ ചൊല്ലുന്നുണ്ട
ഫലമെന്തതിലെറ്റമിതിലെന്നതും ചൊല്ലാം
മൂലത്തിലുള്ള കഥായൊടുമെയൊഴിയാതെ
ചാലവെ പറവൻ ഞാൻ ഗ്രന്ഥവിസ്താരത്തോടെ
ശബ്ദാർത്ഥാലംകാരങ്ങൾ പാരമായി ദീക്ഷിച്ചില്ല
ഗൂഢമായുള്ള പൊരുൾ മൂഢർക്കുന്തിരിയുമാർ
ഊഢവൈശദ്യമായി ചൊല്ലുവെൻ മടിയാതെ-
൧൪൬ മെലെഴുതിയതുകൊണ്ടു കെരളവർമ്മരാമായണം കിളിപ്പാട്ടു വാന്മീകിരാമായണത്തിന്റെ നെരു തർജിമ എന്നുവിചാരിച്ചുകൊള്ളണം എംകിലും കർത്താവു അതിൽ വാന്മീകി അനുസരിച്ചു എല്ലാം ഭാഷയായി തർജിമ ചെയ്തിട്ടില്ലന്നുള്ളതിലെക്കു ലക്ഷ്യം താഴെ പറയുന്നൂ
ചൊല്ലെറും രഘുപതിതന്നുടെ പരമാർത്ഥം
നല്ലൊരു ഗുരു ചൊല്ലിമിക്കതുമറിഞ്ഞു ഞാൻ
ആവൊളം വെളിയാക്കി ചൊല്ലുവൻ പലദിക്കിൽ
ഒക്കവെവെളിയാക്കി ചൊല്ലുവാൻ ഭയമുണ്ട
ദെവഗുഹ്യങ്ങളെല്ലാം ഗൊപ്യമായിരിക്കണം
വല്ലഭമുള്ള ജനം നമ്മുടെ ചൊല്ലിലുള്ള
മർമ്മങ്ങൾ നൊക്കും നെരം മിക്കതും വെളിയാകും-
൧൪൭ വാന്മീകി രാമായണം ഒണ്ടാക്കുവാനുള്ള കാരണം പറഞ്ഞിരിക്കുന്നതായി ആ ഗ്രന്ഥത്തിൽനിന്നും എടുത്തിട്ടുള്ള ഭാഗംതാഴെ ചെർത്തിരിക്കുന്നൂ
രാഘവവരന്മാരിൽ പ്രാഭവമെറീടുന്ന
രാഘവൻ രാവണാദി രാക്ഷസരെയും കൊന്നു
പൂരിതകീർത്തിയായിപ്പാരിതു പരിപാലി
ച്ചീടിന കാലത്തിംകൽ താമസതീരത്തിന്ന
വല്ലകി പ്രിയനായ നാരദമുനിയൊടു
മെല്ലെവെ ചൊദിച്ചിതു വാന്മീകി മുനിവരൻ
പാരിതു പരിപാലിച്ചീടിന നൃപന്മാരിൽ
ആരിന്നു മഹാഗുണധർമ്മവാനെന്നുഞ്ചൊൽക
എന്നപ്പൊൾ അരുൾചെയ്തു നാരദമുനിവരൻ
ഇന്നുള്ള നൃപന്മാരിൽ രാമനെന്നുണ്ടു നൃപൻ
ജാഹ്നവീ സമീപത്തിലുള്ളൊരു തമസയിൽ
വാന്മീകി മുനിവരൻ സ്നാനാർത്ഥമെഴുന്നള്ളി
സാന്ദ്രമായുള്ള മഹാവിപിനം കണ്ടങ്ങതിൽ
സഞ്ചരിക്കുന്ന നെരം കാണായിതൊരു ദിക്കിൽ
പഞ്ച ബാണാർത്തിയായി ക്രീഡിച്ചങ്ങിരിക്കുന്ന
ക്രൗഞ്ചപക്ഷിയെ വ്യാധസായക വിദഗ്ദ്ധമായി
കണ്ടിതങ്ങതിനുടെ ഭാര്യയാം ക്രൗഞ്ചി പാരം
ഇണ്ടൽപൂണ്ടാകുലയായ്ക്കരയുന്നതുകെട്ടു
മാമുനി ശപിച്ചിതങ്ങന്നിഷാദനെയപ്പൊൾ
ശൊകമൊടുത്തതു ശ്ലൊകമായി വന്നുകൂടി
എന്നപ്പൊൾ മുനിവരൻ ചിന്തിച്ചു മനതാരിൽ
എന്തിതിൻ ഹെതുവെന്നുചൊല്ലിനാൻ ശിഷ്യനൊടു
ഖിന്നനായിരിക്കുന്നൊരെന്നുടെ വാക്ക്യമിപ്പൊൾ
നന്നെടൊ പദ്യമായി വന്നതു നിരുപിച്ചാൽ
എന്തതിൻ ഹെതുവെന്നു ചിന്തിച്ചങ്ങിരിക്കവെ
നാന്മുഖനെഴുന്നള്ളി വാന്മീകി സമീപത്തിൽ
അർഘ്യപാദ്യാദികൊണ്ടു പൂജിച്ചാർ മുനിയൊടു
ചിത്തസമ്മതം പൂണ്ടു നാന്മുഖനരുൾചെയ്തു
ചിന്ത പൂണ്ടിരിക്കുന്നതെന്തെടൊ മുനിവര
ചിന്തിക്ക വെണ്ടാചെറ്റുമിന്നിതിന്നറിഞ്ഞാലും
മന്നിയൊഗത്താൽ വന്നു പദ്യമായി നിന്റെ വാക്ക്യം
ഇത്തരം പദ്യങ്ങളെ കൊണ്ടു നീ ചമച്ചാലും
വ്യക്തമായി രഘുവര വിസ്മയ കഥാമൃതം
അക്കഥയൊക്കവെ നിന്നുൾക്കാമ്പിലുദിക്ക എന്ന
ഇത്തരം വരങ്ങളും കൊടുത്തു ചതുർമ്മുഖൻ
സത്വരമെഴുന്നള്ളി സത്യലൊകത്തിലപ്പൊൾ
വിസ്മയം പൂണ്ടു മുനിതന്നിയൊഗത്താലെല്ലാം
വിസ്തരിച്ചുരചെയ്വാൻ തുടങ്ങുന്നെരത്തിംകൽ
അക്കഥയൊക്കെ മനക്കാംപിൽ വിശദമായി
സൽക്കവിവരൻ കണ്ടു സാക്ഷിഭൂതനെപ്പൊലെ
ഇതിന്റെമൂലശ്ലൊകം വാന്മീകിരാമായണ പ്രകാരം താഴെ പറയുന്നൂ
മാനിഷാദ പ്രതിഷ്ഠാന്ത്വം
അഗമശ്ശാശ്വതീസ്സമാഃ
യൽക്രൊഞ്ചമിഥുനാദെകം
അവധീഃകാമമൊഹിതം-
൧൪൮- സുന്ദരകാണ്ഡംവരെ തീർന്നിട്ടുള്ളു- കുറതീർക്കുന്നതിനുമുൻപിൽ അദ്ദെഹം അപായപ്പെട്ടുപൊയിഇതിലെ ആരണ്യസുന്ദരകാണ്ഡങ്ങൾ വളരെ അത്യാശ്ചര്യമായിട്ടുള്ളതാണ
൧൪൯ ൟ കെരളവർമ്മൻ തംപുരാൻ വൈരാഗ്യ ചന്ദ്രൊദയം എന്ന പെരൊടുകൂടി ഒരു കവിത ഉണ്ടാക്കീട്ടുണ്ടഅത ഏകദെശം മുകിലനെ ജയിച്ചു കഴിഞ്ഞു ഉടനെ ആണന്നു തൊന്നുന്നൂ- തിരുവനന്തപുരത്തുവച്ചാണ ഒണ്ടാക്കിയതെന്നുള്ളതിലെക്കു ലക്ഷ്യങ്ങൾ ആ കവിതയിൽതന്നെ ഒണ്ട- ഇത എത്രയും നന്നായിട്ടുള്ളതും വിദ്വാന്മാരാൽ സമ്മതിക്കപ്പെട്ടിട്ടുള്ളതും ആകുന്നു.
൧൫൦ അതിൽനിന്നും ചില ഭാഗങ്ങൾ എടുത്തു താഴെ ചെർത്തിരിക്കുന്നൂ- ൟ ഗ്രന്ഥം മുഴുവനും അച്ചടിച്ചിട്ടുള്ളതായി കാണുന്നില്ലാ- എത്രയുംസാരമുള്ള കവിതയാകയാൽ ഇതുമുഴുവനും പ്രസിദ്ധം ചെയ്വാനുള്ളതായി കാണുന്നൂ
നാളെയാമെന്നങ്ങൊരു നെരവും നിനയാതെ
നാഴിക പൊകുന്തൊറും കാലങ്ങൾ കഴിഞ്ഞുപൊം
കാലങ്ങൾ കഴിയുമ്പൊൾ കാലനുമണഞ്ഞീടും
കലന്റെ വരവിനു നാളെതെന്നറിയാമൊ
കാലുനാഴികപൊലും കാലങ്ങൾ കഴിയാതെ
കാലകാലനെ ഭജിച്ചീടുകനിരന്തരം
അജ്ഞരാം ജനങ്ങളൊടൊത്തു നീ വസിക്കാതെ
പ്രാജ്ഞരായുള്ളൊരൊടു ചെർച്ചയുമുണ്ടാകണം
ചഞ്ചലാക്ഷിമാരുടെ പുഞ്ചിരിപ്പുതുമയും
വഞ്ചനമയമായ കൊഞ്ചലും വിലാസവും
അഞ്ജനാഞ്ചിത നയനങ്ങളുമവരുടെ
ശൃംഘല പിണഞ്ഞഹൊ ചിന്തയിലുഴലാതെ
മഞ്ജുളതരമായ മന്ദിരങ്ങളുമെല്ലാം
ഒന്നുമെവരാ മരണാന്തികെ ഒരുവനും
വീണാവാണികളായ ഗെണിക ജനങ്ങളെ
കാണിനെരവും മനതാരതിൽ നിനയാതെ
കെവലം പരവധൂ സംഗമം ത്യജിക്കെണം
ധർമ്മവുമധർമ്മവുമെന്നിവരിരുപെരും
എന്നിയെ സഹായം മറ്റില്ലൊരുവനും തദാ
ഉടുത്തവസ്ത്രം പൊലും എടുപ്പാൻകഴിവരാ
തടിച്ചദെഹംകൂടെ കിടക്കെന്നതെവരും
അന്തികെവരും യമ കിങ്കരരെന്നുതദാ
ബന്ധുവില്ലപ്പൊളാരും കണ്ടവരൊരുത്തരം
സ്വസ്ത്രീയിലല്ലാതുള്ള സംഗമം വർജ്ജിക്കെണം
നിത്യമല്ലാത വസ്തു സത്വരം കാണുന്നെരം
ദുർഗ്ഗർവംപൂണ്ടു നീ ഞെളിഞ്ഞിട്ടു നടക്കവെണ്ടാ
സകലബന്ധുക്കളും നിഷ്ഫലം മരണാന്തെ
സത്യവും ദയാമനശ്ശുദ്ധിയുംവെണം പിന്നെ
ചക്ഷുരാദികൾ എല്ലാം അടക്കീടണം സദാ
കൊപത്തെ അടക്കണം ദാനവും ചെയ്തീടണം
അതിഥിപൂജവെണം സതതമറികടൊ
ജ്ഞാനവും എല്ലാടവും സമബുദ്ധിയും വെണം
അല്പസന്തുഷ്ടന്മാരായി എപ്പഴുമിരിക്കണം
പ്രാണയാനങ്ങൾചെയ്തും ധർമ്മത്തെ രക്ഷിക്കെണം
ശുനികൾ പിടിപെട്ടു പിന്നാലെ പൊകുന്നൊരു
ശ്വാവിനെപ്പൊലെ ചിലർ ചെതസി ധരിക്കെടൊ
കെവലം പശുപ്രായമാനസന്മാരാം അവർ
അഗ്നിസാക്ഷിണിയായ പത്നിയെ ത്യജിച്ചഹൊ
ദുഷ്കൃതംവളർത്തീടും വിപ്രനെങ്കിലും ചിലർ
പാപകർമ്മങ്ങൾചെയ്തു പൊയീടും നരകത്തിൽ
അത്രയല്ലിഹലൊകെ ചെറ്റുമെ സുഖമില്ലാ
അർത്ഥവും ക്ഷയിച്ചുപൊം വിദ്യയും മറന്നുപൊം
സത്യവും അകർന്നുപൊം വിദ്യയുംകെടും നൂനം
ബന്ധുക്കൾ വെടിഞ്ഞീടും സന്തതി കുറഞ്ഞുപൊം
എന്നതിൽപരം മാനഹാനിയും ഉണ്ടായ്വരും
എത്രയുണ്ടെന്നാകിലും തൃപ്തിയും വരാ ധനം
പത്തു കിട്ടിയാൽ ശതം കിട്ടിയാൽമതിയെന്നും
നൂറുകിട്ടിയാൽ എനിക്കായിരം മതിയെന്നും
ആയിരംകിട്ടുമപ്പൊൾ അയുതം വെണമെന്നും
ആശയാൽ ബന്ധിക്കുന്നു മായയിൽ വലഞ്ഞഹൊ
ലുബ്ധരായിരുന്നഹൊ ചത്തുപൊകുന്നനെരം
ദുർഗ്ഗതിവരുമെന്നു ബുദ്ധിയിൽ തൊന്നീലെല്ലൊ
ആർജ്ജിച്ച ധനങ്ങളും നിൾക്കയില്ലിഹലൊകെ
എത്രയുണ്ടാപത്തുകൾ ചിന്താബാഹുല്യമുണ്ടാം
അർത്ഥമാർജ്ജിച്ചീടുവാൻ ദുഃഖമെന്നിയെ ഉണ്ടൊ
രക്ഷിപ്പാനതിലാപത്തെത്രയുണ്ടനവധി
തസ്കരന്മാരെക്കൊണ്ടും അഗ്നി ഭീതികൾ കൊണ്ടും
അർത്ഥങ്ങൾ നശിക്കുമ്പൊൾ ദുഃഖിതന്മാരാമപ്പൊൾ
ചത്തീടും ചിലരുടൻ ഉൾത്താപമുണ്ടാകയാൽ
൧൭൧- കൊട്ടാരക്കരെ തംപുരാന്റെ കാലത്തിനിപ്പുറം ൯൦൪ാമാണ്ടെക്കുമുംപു വടക്കൻ കൊട്ടയത്തു കൊലസ്വരൂപത്തിൽചെർന്ന കെരളവർമ്മൻ തംപുരാൻ ഭാരതത്തിൽ സ്ഥാപിച്ചതായും സംസ്കൃതം അധികം പ്രയൊഗിച്ചും നാലു ആട്ടക്കഥകൾ ഉണ്ടാക്കി- അവയുടെ പെരുകൾ താഴെ പറയുന്നൂ- ഇതിൽ കവിതാചാതുര്യം അത്ഭുതമായിരിക്കുന്നു- തംപുരാൻ ഒരു നല്ല വയ്യാകരണൻ ആയിരുന്നു എന്നു കവിതകൊണ്ടു തന്നെനിശ്ചയിക്കാം
- കൃമ്മീരവധം
- നിവാതകവചവധം
- വടക്കൻബകവധം
- വടക്കൻ കല്യാണ സൗഗന്ധികം
൧൫൨- ൟ ആട്ടക്കഥകളുണ്ടാക്കിയതകാലത്തു കൊട്ടയത്തുതംപുരാക്കന്മാർ പ്രബലന്മാരും സ്വരാജ്യ ഭരണമുള്ളവരുമായിരുന്നു- ൟ കെരളവർമ്മൻ തംപുരാൻ വാന്മീകിരാമായണം കിളിപ്പാട്ടായി ഉണ്ടാക്കിയ തംപുരാന്റെ അനുജനായിരുന്നു എന്നു ആട്ടക്കഥയിലുള്ള ചില ലക്ഷ്യങ്ങൾകൊണ്ടു നിശ്ചയിച്ചിരിക്കുന്നുഅദ്ദെഹത്തിന്റെ കവിതയിൽ കാടെ നമുക്കു ഗതി എന്നു ഒരു അറം വന്നിട്ടുള്ളതുപൊലെ ആ തംപുരാന്റെകാലം ഒടുവിൽ ശത്രുക്കൾ സ്വരാജ്യം അത്രയും കൈവശത്താക്കിക്കൊണ്ട അദ്ദെഹത്തിനെ കാക്കക്കുന്നു എന്നുസ്ഥലത്തിനു സമീപത്തുള്ള ഒരു വനപ്രദെശത്തിൽ കൊണ്ടുചെന്നു ബന്തൊവസ്തായിപാർപ്പിക്കയും അവിടെവച്ചു അദ്ദെഹം പരലൊകംപ്രാപിക്കയുംചെയ്തു
൧൫൩- “ആട്ടക്കഥകളിൽ മുംപിൽ പെരുപറയെണ്ടതും പറഞ്ഞുവരുന്നതും കൊട്ടയത്തു തംപുരാനെ ആകുന്നു- ആടുവാനും പാടുവാനും ഇത്ര നല്ലകഥകൾ ഇതുവരെ എഴുതീട്ടില്ലെന്നുതന്നെ പറയണം- കവിതയും അതുപൊലെതന്നെ- എന്നാൽ സംസ്കൃതാംശം അല്പം അധികമായി എന്നുള്ള ചിലരുടെ പക്ഷം തീരെ അസത്യമല്ല- ഭാഷാ ശ്ലൊകങ്ങൾ ഒന്നൊ രണ്ടൊ മാത്രമെ കാണുമായിരിക്കുമെന്നു തന്നെയുമല്ല പദങ്ങളും ചിലത സംസ്കൃതകെട്ടാണ- എംകിലും ആടുവാനായിട്ടുള്ള ഒരു കഥക്കു വെണ്ടതായ ലക്ഷണങ്ങൾ ഇത്രപൂർണ്ണമായി മറ്റൊന്നിലുംഇല്ലാ”
൧൫൪- മെലെഴുതിയപ്രകാരം ഒരാൾ അഭിപ്രായപ്പെടുന്നൂ- ഇതിൽ ഞാൻ പൂർണ്ണമായി ചെരുന്നില്ലാഅശ്വതിതിരുനാൾ തിരുമനസ്സിലെ കവിത ഒട്ടും ഒരു വിധത്തിലും താണതല്ലാ- അതിനെക്കുറിച്ചു മെൽപ്രസ്ഥാപിക്കും- ൟ തംപുരാന്റെ കഥ മലയാളികളിൽ സംസ്കൃത പരിചയം ഇല്ലാത്തവർക്കും മനസ്സിലാവാൻ വളരെ പ്രയാസം- കഥ മനസ്സിലാകുന്നതിലെക്കായിട്ടാണ ശ്ലൊകങ്ങൾ ചെർത്തിരിക്കുന്നത- അല്ലാതെ ഒരു ഉപയൊഗം ഇല്ലാ- അങ്ങിനെയുള്ള ശ്ലൊകങ്ങൾ അത്രയും പൂർണ്ണ സംസ്കൃതമായും അവ വലിയ പണ്ഡിതന്മരായിട്ടുള്ള വൈയ്യാകരണന്മാർക്കുപൊലും മനസ്സിലാകുന്നതിനു പ്രയാസമായും ഇരുന്നാൽ സംസ്കൃതലെശം ഇല്ലാത്ത മലയാളി എങ്ങിനെ കെട്ടു രസിക്കും- മലയാളത്തിൽ ആട്ടക്കഥ ഉണ്ടാക്കുന്നത മലയാളികളുടെ ഉപയൊഗത്തിനായിട്ടല്ലയൊ- ഗീർവ്വാണത്തിൽ രസിക്കുന്നവർക്കു വെറെ അനവധി നാടകങ്ങൾ ഉണ്ടല്ലൊ- മറ്റു എന്തുഗുണം ഉണ്ടായിരുന്നാലും ൟ ഗുണം ഇല്ലാതിരുന്നാൽ ആ കവിതക്കു എന്ത ശ്ലാഘ്യം
൧൫൫- അദ്ദെഹത്തിന്റെ കാലത്ത വെഷം കെട്ടുന്നതിലുംമറ്റും ചില ഭെദഗതികൾ വരുത്തുകയും പാള ഉപയൊഗിച്ചുവന്നതു നിറുത്തുകയും ചെയ്തു- അദ്ദെഹത്തിന്റെ ആട്ടക്കഥയിൽനിന്നും ചിലഭാഗം താഴെ ചെർത്തിരിക്കുന്നൂ
(൧) ഭൂഭാരം തീർപ്പതിനായി ഭൂമിയിൽ വന്നതവതരിച്ച
ഭുവനൈകനായകന്മാർ ഭൂരി കൃപാസാഗരന്മാർ
വിണ്ണവർനാഥാർത്ഥിതന്മാർ ഉണ്ണികളായായർകുലെ
പുണ്യവധൂഭവനംതൊറും വെണ്ണ കവർന്നുണ്ണുന്നൊർ
അവിനീതന്മരാകും അവനീശന്മാരെവെന്നു
അവനീതലം അഴകൊടെ അവനഞ്ചെയ്തീടുന്നൊർ
കാലികളും മെച്ചു വനെ ബാലക ന്മാരായിനടന്നൊർ
കാലിണ കൈതൊഴുതവരെ കാല ഭയാൽ വെർപെടുപ്പൊർ
മാനിനിമാർ മനമലിയും മൊഹന മയി ശൊഭയുള്ളൊർ
വാരിധിയിൽ വിലസീടും ദ്വാരക യാംപുരി തന്നിൽ
പൗരജനങ്ങളുമായി സ്വൈര മൊടെ വാഴുംകാലം
അന്തികമാഗതന്മരാകും കുന്തീ തനൂജന്മാരെ
ഹന്തതദാ കാണ്മതിനായി ചന്തമൊ ടങ്ങെഴുന്നള്ളീ
(൨) നാനാജനങ്ങളും കെട്ടുകൊൾവിൻനാളൊരു നാഴിക നെരംപൊലും
നാമംപലതുണ്ടതിലൊരു നാമസം കീർത്തനം ചെയ്യെണം നാണംവിനാ
മാനവന്മാരെധരിച്ചുകൊൾവിൻ മാനുഷജന്മം പഴുതാകാതെ
മാനസതാരിൽ മറന്നു പൊകാതെ സ്മരിച്ചു കൊള്ളെണമെ സാംബശിവം
മൃത്യുഞ്ജയ ത്രിപുരാന്തക മാംമൃത്യു ഭയാദിഹ പാഹിതമാം
ഭക്തജനപ്രിയ ജന്മാന്തരെപിച ദെഹി ഭവദീയ ഭക്തിമിമാം
തംബുരുരുദ്രവീണാദികളും താംബൂല മാലതി മാലകളും
അംബുജലൊചനമാരുമല്ലാനന്ദമാനന്ദ മൂർത്തിയെ ചിന്തിക്കുംപൊൾ
ജീവജന്തുക്കളെയൊക്കെ മെലിൽ ജീവിതെ ശൻ കൊണ്ടുപൊകുന്നൂനം
ൟവണ്ണമുള്ളിലുറപ്പിച്ചെല്ലാവരുമാവൊളം നല്ലതു ചെയ്തുകൊൾവിൻ
വഹ്നിയിൽ പാറ്റകൾവീഴുംപൊലെ മത്സ്യം വലയിലണയും പൊലെ
വല്ലാതെ ചാർവംഗിമാരെ കടാക്ഷവലയിൽ വീണീടായ്ക സജ്ജനമെ
നന്നല്ല കാമവിനൊദമഹൊ നമ്മുടെ നാഥൻ മഹെശ്വരനെ നന്നായി
സെവിച്ചുകൊൾവിനെല്ലാവരും നാനാ വിഷയങ്ങൾ കൈവെടിഞ്ഞൂ
(൩) ഇന്ദ്രാണിയെത്തൊഴുതു ചന്ദ്രാന്വയാഭരണൻ മന്ദന്നടന്നഥ തുടങ്ങീ ഖെദവുമടങ്ങീ മുദപി ഹൃദി തിങ്ങീ തദനുശചിയുടെ നയനമനുഗമനമതുചെയ്തു പുനരലസമിവ ബത മടങ്ങീ
തുംഗാദസൗവിപുല ഹർമ്മ്യാദിറങ്ങി പലശൃംഗാടകെ ഖലുവിളങ്ങീ വിജയനുടെ ഭംഗീ വിരവിനൊടു പൊങ്ങീ അഖില സുരയുവതിജനം മന്ദനശര വിവശതയൊടതി കുതുക വാരിധിയിൽ മുങ്ങി
അംഗീകരിച്ചു ചിലർ സംഗീത രീതി ചിലർ ശൃംഗാര ചെഷ്ടകൾ തുടങ്ങിചിലർ മതിമയങ്ങിചിലർ തലവണങ്ങീ അതു പൊഴുതു വിജയനുടെ രൂപഗുണമാലൊകകുഹ ചിദപികുസുമശരനൊതുങ്ങീ
ഉദ്യൊഗാമാർന്നു നിരവാദ്യാംഗിമാർ ചിലർ സുരൊദ്യാന സീമനി നടന്നൂ കൗതുകമിയന്നൂ കാമിനികളന്നു കുസുമനിര പരിചിനൊടിറുത്തു നിജകചമതിലണിഞ്ഞു ബത ശൊഭതടവുന്നൂ
പൂന്തെൻ നുകർന്ന സുര കാന്താ ജനങ്ങൾ നിജകാന്താ നഹൊബത മറന്നൂ മന്ദതയുമന്നു ചിന്തയിലകന്നു ചിന്തുമൊരു ചന്തമൊടു ബന്ധുര തരാംഗികളുമാഹന്ത നൃത്തം തുടർന്നു
൧൫൬- ആട്ടക്കഥ ഉണ്ടാക്കിയ കൊട്ടയത്തു തംപുരാൻ മൊക്ഷദായക പ്രകരണം എന്നു പെരൊടുകൂടി ഒരു ഗ്രന്ഥം ഉണ്ടാക്കീട്ടുണ്ട- അത ഉദ്ദെശം ൭൦൦ കൊല്ലത്തിനു മുംപുണ്ടായിരുന്ന പ്രസിദ്ധനായ കൃഷ്ണമിശ്രൻ എന്ന സംസ്കൃത കവിയുടെ പ്രബൊധചന്ദ്രൊദയത്തിൽ സ്ഥാപിച്ചതായി കാണുന്നൂ- അതിൽ ഒരുഭാഗം താഴെ ചെർത്തിരിക്കുന്നു
കർമ്മമാംകടൽക്കരെ ദെഹമാം ദ്വീപുതന്നിൽ
ചർമ്മമാദിയാം എഴുകൊട്ട നിർമ്മാണം ചെയ്തു
ദ്വാദശനിലയുള്ളാമാടങ്ങളതും തീർത്തു
ദ്വാദശാന്തമാം ജയസ്തംഭവും മൂന്നുനാട്ടി
നാട്ടിലെ പ്രജകളെ പാലനം ചെയ്വാനായി
വാട്ടമെന്നിയെ പതിന്നാലു മന്ത്രികളൊടും
മാനസ സരസിജമാകിയ പുരിതന്നിൽ
മാനമൊടിരിക്കുന്ന കാലമങ്ങൊരുദിനം
ലീലയാ പുറപ്പെട്ടു നൊക്കീടും നെരത്തുംകൽ
മാലെത്തുമാമ്മാറുള്ളൊരാപത്തു കാണായ്വന്നു
നരയൻവെള്ളെഴുത്തൻ കുരയൻ ദന്തഹീനൻ
ജരയൻ മുമ്പായുള്ള ശത്രുരാജാക്കന്മാരാൽ
കൊട്ടകളൊക്കെ തകർത്തിട്ടുടൻ ശത്രുവൃന്ദം
കൂട്ടമായി അകംപുക്കു നിൾപ്പതുകണ്ടു രാജാ
വാടിയ മനസ്സൊടു മന്ദിരമകംപുക്കു
തെടിയാൻ ഗുരുവരൻതന്നെയുമതു കാലം
കാണായ നെരത്തുംകൽ ഉത്ഥായ സസംഭ്രമം
വീണുദീർഘമാം ദണ്ഡനമസ്ക്കാരവും ചെയ്തു
കെണുകെണരികത്തു നിൾക്കുന്ന നരെന്ദ്രനെ
പാണികൾകൊണ്ടു പിടിച്ചിരുത്തി ഗുരുവരൻ
എന്തെടൊ മനൊരാജൻ ചിന്തയിൽനിനക്കിപ്പൊൾ
സന്താപമുളവാവാൻ എന്തുകാരണം ചൊൽനീ
നിന്നുടെ അമാത്യരിൽ രാഗാദിത്രയൊദശം
നിന്നുടെ അരികൾക്കു വശന്മരായല്ലല്ലീ
തന്നുടെ അമാത്യ ഭൃത്യാദി വർഗ്ഗങ്ങളുടെ
ദുർന്നയ പ്രവൃത്തികൾ നീയറിയുന്നീലയൊ
മത്തരായീ ഇരുന്നു നീ ഭക്തിശ്രദ്ധാദികളാം
ശക്തരെയുപെക്ഷിച്ച കാരണാൽ നിനക്കിപ്പൊൾ
അത്തൽ വന്നകപ്പെട്ടതകറ്റി വച്ചീടുവാൻ
എത്തീ ഞാനവിടെക്കെന്നറിക നൃപൊത്തമ
നിന്നുടെ ശത്രുക്കളാം പഞ്ചരാജാക്കന്മാരെ
വെന്നീടുവതിനുള്ള സാധനം കെട്ടാലുംനീ
൧൫൭- വടക്കു കണ്ണിപ്പറമ്പത്ത ഒരു വിദ്വാൻ അഞ്ചടി എന്ന പെരൊടുകൂടി ഒരു കവിത ഉണ്ടാക്കീട്ടുണ്ട- ഇന്ന കാലത്തെന്നുംമറ്റും വിവരം ഇല്ലാ എംകിലും ഉദ്ദെശം ൮൫൦ മാണ്ടിടക്കെന്നു ചിലർ വിചാരിച്ചിരിക്കുന്നു- അതിൽ ഗീർവാണപ്രയൊഗം ഒട്ടുംതന്നെ ഇല്ലാ- ബാലന്മാർക്കു അറിവു ഉണ്ടാകുന്നതിനു ഒരുനല്ലഗ്രന്ഥമാണ
൧൫൮- അതുമുഴുവനും അച്ചടിച്ചിട്ടുള്ളതായി അറിവുകിട്ടിയിട്ടില്ലാ- ചിലഭാഗം പാഠമാലയിൽ ചെർത്തുകാണുന്നതിൽ നിന്നും അല്പം താഴെ ചെർത്തിരിക്കുന്നു
പലരൊടും നിനയാതെ ഒരു കാര്യം തുടങ്ങൊല്ലാ
പണം മൊഹിച്ചൊരുത്തനെ ചതിച്ചീടൊല്ലാ
അറിവുള്ള ജനങ്ങളൊടെതിർപ്പാനും നിനെക്കൊല്ലാ
അരചനെക്കെടുത്തൊന്നും പറഞ്ഞീടൊല്ലാ
ഗുരുനാഥനരുൾചെയ്താൽ എതിർവാക്കു പറകൊല്ലാ
മരണംഉണ്ടെനിക്കെന്നതു ഒരിക്കലും മറക്കൊല്ലാ
ധനം കണ്ടാൽ അഹംഭാവം നടിച്ചീടൊല്ലാ
വ്യസനംഎന്നതിനെ മറ്റൊരുത്തർക്കുംവരുത്തൊല്ലാ
ബഹുലീലാവചനത്തെ പറഞ്ഞീടൊല്ലാ
അതിർനീക്കി വിളയിപ്പാൻ ഒരു നാളുംനിനെക്കൊല്ലാ
അഴകങ്ങ എപ്പൊഴും മെയ്യിൽ ധരിച്ചീടൊല്ലാ
ആരാന്റെ മുതൽക്കാശപെരുത്തീടൊല്ലാ
ആദിത്യൻ ഉദിക്കുംപൊൾ ഉറങ്ങീടൊല്ലാ
൧൫൯- ഏകദെശം ൨൦൦ ചില്ല്വാനം സംവത്സരത്തിനുമുംപു വടക്കു ഒരു നംപൂരി ജ്ഞാനപ്പാന എന്നപെരൊടുകൂടി ഒരുകവിത നിർമ്മിച്ചിട്ടുണ്ട- കുഞ്ഞിന്റെ ചൊറൂണിനു അയല്ക്കാരെ ക്ഷണിച്ചു വരുത്തിയവർ മെൽപുടക അറിയാതെ കുഞ്ഞിനെ കിടത്തിയിരുന്ന പര്യംകത്തിന്മീതെ ഇട്ടു ശ്രമിക്കാൻ പൊയി മുഹൂർത്തം സമയമായി ശിശുവിനെ എടുത്തു നൊക്കിയപ്പൊൾ ശ്വാസംമുട്ടി മൃത്യുഭവിച്ചതായി കണ്ടു- ആ കുഞ്ഞിന്റെ അച്ഛൻ നംപൂരി വ്യസന നിവൃത്തിക്കായി തല്ക്കാലംഉണ്ടാക്കിയ കവിതയെന്നുകെൾവി- നംപൂരിയുടെ ഇല്ലപ്പെരും മറ്റും വിവരം ഇല്ലാ- കവിത നന്നാണ
൧൬൦- അതിൽനിന്നും ഒരുഭാഗം താഴെചെർത്തിരിക്കുന്നൂ.
സ്ഥാനമാനങ്ങൾചൊല്ലികലഹിച്ചുനാണങ്കെട്ടുനശിക്കുന്നിതു ചിലർ മദമത്സര്യം
ചിന്തിച്ചുചിന്തിച്ചു മതിയും കെട്ടുവീർക്കുന്നിതു ചിലർ
ചഞ്ചലാക്ഷിമാർ വീടുകളിൽപുക്കു കുഞ്ചിരാമനായാടുന്നിതു ചിലർ
കൊലകങ്ങളിൽ സെവകരയിട്ടു കൊലംകെട്ടി ഞെളിയുന്നിതു ചിലർ
അഗ്നിസാക്ഷിയായൊരു പത്നിയെ
സ്വപ്നനത്തിൽപൊലും കാണുന്നില്ലാചിലർ
സത്തുക്കൾ കണ്ടുശിക്ഷിച്ചു ചൊല്ലുപൊൾ
ശത്രുവെപ്പൊലെ ക്രൂദ്ധിക്കുന്നു ചിലർ
വന്ദിതന്മാരെ കാണുന്നനെരത്തു
നിന്ദിച്ചെത്ര പറയുന്നതു ചിലർ.
അർത്ഥം എത്രവളരെ ഒണ്ടായാലും
തൃപ്തിവാരാ മനസ്സിന്നൊരുകാലം
സത്തുക്കൾ ചെന്നിരന്നാലയർത്ഥത്തിൽ
സ്വല്പമാത്രം കൊടാ ചില ദുഷ്ടന്മാർ
ചത്തു പൊന്നെരം വസ്ത്രം അതു പൊലും
എത്തീടാ കൊണ്ടുപൊവാൻ ഒരുത്തർക്കും
എണ്ണിഎണ്ണി കുറുകുന്നിതായുസ്സും
മണ്ടി മണ്ടി കരെറുന്നു മൊഹവും.
ഉണ്ണിക്കൃഷ്ണൻ മനസ്സിൽ കളിക്കവെ
ഉണ്ണികൾമറ്റു വെണമൊ മക്കളായി
൧൬൧ ൟസമയംതന്നെ കൊഴിക്കൊട്ടു സാമൂതിരി മഹാരാജാവു അമ്മ തംപുരാന്റെ ആവശ്യത്തിനായി കെദാരവ്രതം മലയാളപദ്യമായിട്ടു ചമച്ചു- ഇന്ന തംപുരാനാൽ ആണന്നും ഉദ്ദെശം ഇന്നപ്പൊൾ എന്നും നിശ്ചയമില്ലാ- ടിപ്പുവിന്റെ കാലത്തിനുമുൻപു കൊലത്തിരി തംപുരാക്കന്മാർക്കു രാജ്യം ഒണ്ടായിരുന്ന സമയമാണെന്നു നിശ്ചയംതന്നെ- അച്ചടിപുസ്തകമാകട്ടെ താളിഓല ഗ്രന്ഥമാകട്ടെ അന്ന്വെഷിച്ചതിൽ ഇതുവരെ കിട്ടാഴികയാൽ കവിതാ വിശെഷം അറിയുന്നതിനു ഒട്ടും ഇവിടെ ചെർക്കാൻപാടില്ലാതെ തീർന്നിരിക്കുന്നു.
൧൬൨ പാലക്കാട്ടുശെരി രാജാവായ ഇട്ടിക്കൊംപി മന്നൻ പഞ്ചതന്ത്രം എന്ന പെരൊടുകൂടി ഒരുഗ്രന്ഥം ചമച്ചിട്ടുള്ളതായി പാഠമാലയിൽ കാണുന്നു- അതിൽനിന്നും ചിലവാക്യങ്ങളും പാഠമാലയിൽ ചെർത്തിട്ടുണ്ടുപഞ്ചതന്ത്രം കുഞ്ചൻ നംപിയാരാണ ഒണ്ടാക്കീട്ടുള്ളത- അതല്ലാതെ ഒരു പഞ്ചതന്ത്രഗ്രന്ഥം അച്ചടിച്ചുകണ്ടിട്ടുമില്ലാഇതുസംശയമുള്ള ഭാഗമാകയാൽ ഇവിടെഅധികം വിസ്തരിക്കുന്നില്ലാ
൧൬൩ അതിൽനിന്നും രണ്ടുവാക്യം താഴെചെർത്തിരിക്കുന്നൂ
൧ ഉണ്ണിക്കിടാങ്ങൾ പിഴച്ചകാൽ വെക്കിലും
കണ്ണിന്നുകൗതുകം ഒണ്ടാം പിതാവിനു
എന്നപൊലെഞാൻ പിഴച്ചൊന്നു ചൊൽകിലും
മന്നിൽ പ്രസാദിക്കവെണം മഹാജനം
൨ ഉണ്ടൊഫലം കുറവും ഗർഭചിഹ്നവും
രണ്ടുമില്ലാത പശുവിനെക്കൊണ്ടഹൊ-
൧൬൪ ഗണിതശാസ്ത്രം- കണക്കുസാരം- വൈദ്യശാസ്ത്രം- ജ്യൊതിഷം- വ്യവഹാരമാല- ഇതുകൂടാതെ വെദാന്തവിഷയമായ ചിലഗ്രന്ഥങ്ങൾ ഇവ ഒക്കയും ഇടക്കാലത്ത മലയാളത്തിൽ തർജ്ജിമചെയ്യപ്പെട്ടു- അതിൽ ചിലത അത്രയും ഗദ്യമായും ചിലത സംസ്കൃതശ്ലൊകം പദ്യമായും ശെഷം വ്യാഖ്യാനം ഗദ്യമായിട്ടും ആകുന്നുഒടുവിൽ പറഞ്ഞിരിക്കുന്ന വെദാന്തവും അദ്വൈതവും സംബന്ധിച്ചുള്ള ഗ്രന്ഥങ്ങൾ തമിഴിൽനിന്നും തർജ്ജിമചെയ്തിട്ടുള്ളതാകയാൽ അതിൽ വാചകം തമിഴുരീതി അനുസരിച്ചുതന്നെ കാണുന്നു- ഇവ ഒക്കയും ഒന്നിച്ചുണ്ടായിട്ടുള്ളതല്ലാ- ഓരൊസമയം ഓരൊ വിദ്വാന്മാരാൽ ചെയ്യപ്പെട്ടിട്ടുള്ളതാകുന്നു- ഇന്നാരാൽ ഇന്നകാലത്തു ഇന്നത ഒണ്ടാക്കപ്പെട്ടിരിക്കുന്നു എന്നുള്ള നിശ്ചയമായ അറിവു ഇപ്പൊൾ എത്ര അന്വെഷണംചെയ്തിട്ടും കിട്ടുന്നില്ലാ- പരംപരയായി നടന്നുവരുന്ന അഷ്ടവൈദ്യന്മാരിലൊ ജ്യൊസ്യന്മാരിലൊ ചിലർ അവരുടെ ശിഷ്യന്മാരായ വ്യുല്പത്തിയില്ലാത്തവരുടെ ഉപയൊഗത്തിനായി ആദ്യം ഇങ്ങനെ ഭാഷയാക്കീട്ടുള്ളതായി വിചാരിക്കണം- വെദാന്തം പാണ്ടിയിൽനിന്നും മലയാളത്തിൽ പലപ്പഴും വന്നു താമസിക്കുന്ന വിദ്വാന്മാരാൽ അവരുടെ ശിഷ്യന്മാർക്കു പഠിപ്പിച്ചു അവർ പരൊപകാരത്തിനായി ചെയ്തിട്ടുള്ളതായിരിക്കാം.
൧൬൫ വൈദ്യശാസ്ത്ര സംബന്ധമായ ഗുണപാഠത്തിൽനിന്നും ൨ ശ്ലൊകം താഴെചെർത്തിരിക്കുന്നു
൧ പ്രാണനുള്ള ജനത്തിന്റെ ജീവനായതു ജീവനം
ആയതില്ലാതൊരുത്തർക്കും പൊറുക്കാവതല്ലൊരിക്കലും
൨ ഉണങ്ങും വെള്ളമില്ലാഞ്ഞാൽ മുളച്ചുണ്ടായതൊക്കയും
നരതിര്യക്കുലങ്ങൾക്കു സങ്കടം വലുതായിവരും
വൈദ്യശാസ്ത്ര വിഷയമായ നിദാനത്തിൽ നിന്നും രണ്ടുശ്ലൊകം താഴെ ചെർത്തിരിക്കുന്നൂ
൧ തന്റെയഗ്നി ബലത്തിന്നു തക്കതല്ലാത്ത ഭക്തിയും
ദെഹത്തിന്റെ ബലത്തിന്നു തക്കതല്ലാ പ്രവൃത്തിയും
ഉണ്ടാകുമ്പൊൾ ത്രിദൊഷങ്ങൾ കൊപിച്ചാമാശയാശ്രിതം
ജഠരാഗ്നിയെ നീക്കീടും കൊഷ്ഠത്തിന്നു പുറത്തുടൻ
൨ രാജയക്ഷ്മാവണയുമ്പൊൾ
മൂക്കുവാൽകചുമക്കയും
തലനൊന്തീടുമന്നത്തിൽ
രുചിയില്ലാതെവരുംവരും
൧൬൬ വ്യവഹാരമാലയിൽനിന്നും സ്വല്പം താഴെ ചെർത്തിരിക്കുന്നു
വിവാദത്തിൽ വിളിച്ചെവം
ചൊദിക്കെണം നൃപാജ്ഞയാ
ചിന്തിച്ച കാര്യമെന്തെന്നും
എന്തുചൊല്ലി വിവാദവും
അന്തർഗ്ഗതങ്ങൾ എല്ലാമെ
ഹന്തസത്യെന ചൊല്ലുവിൻ
ഗണിതശാസ്ത്രം കണക്കുസാരം മുതലായ്ത പദ്യമായിട്ടും ഗദ്യമായിട്ടും ഒണ്ട- മലയാളത്തിൽ ൟവക ഗ്രന്ഥങ്ങളും മുൻപിനാലെ ഉണ്ടെന്നു കാണിക്കണമെന്നല്ലാ ശാസ്ത്രവിഷയത്തിൽ കവിതാചാതുര്യം നൊക്കാനില്ലല്ലൊ- അതിനാൽ ഇവയെപ്പറ്റി ഇനി ഒന്നുംപറയുന്നില്ലാ
൧൬൭- താഴെ പെരെഴുതിയിരിക്കുന്ന ഗ്രന്ഥങ്ങൾ മലയാളത്തിൽ ഒണ്ട- ഇവയുടെ കർത്താക്കന്മാര ആരെന്നും എപ്പൊൾ ഏതുദെശത്ത വച്ചുണ്ടാക്കിയെന്നും നിശ്ചയമില്ല- ഉദ്ദെശം എഴുത്തച്ഛന്റെ കാലത്തിനിപ്പുറം ടിപ്പൂവിന്റെ യുദ്ധത്തിനു മുമ്പായിരിക്കണം
- അദ്വൈതശതകം
- കൈവല്ല്യനവനീതം
- തത്വബൊധം
- തന്ത്രസംഗ്രഹം
- സിദ്ധാന്തദീപിക
- കുമാരഹരകഥ
- ലക്ഷ്മീപാർവതിസംവാദം
- ഉമെശാനവൃത്തം
- ശബരീവാക്ക്യം
- സന്താനഗൊപാലം
- ഭീമൻകഥ
- പ്രഹ്ലാദചരിതം
- സഹദെവവാക്ക്യം
- മത്സ്യപുരാണം
- ഏകാദശിമാഹാത്മ്യം
- ശതമുഖരാമായണം
- കൃഷ്ണാർജ്ജുനൻപാട്ട
- കാർത്തവീരാർജ്ജുനൻപാട്ട
- കാവെരിമാഹാത്മ്യം
- ദമയന്തിനാടകം
- മർമ്മണി
- രാമകർണ്ണാമൃതം
- കൃഷ്ണകർണ്ണാമൃതം
൧൬൮ മെലെഴുതിയിരിക്കുന്ന ഗ്രന്ഥങ്ങളിൽ ആദ്യത്തെൻ- ദെമയന്തിനാടകവും ഗ്രന്ഥങ്ങളുടെ പെർമാത്രം മെസ്തർ ഗുണ്ടാട്ടു സായ്പിന്റെ നിഖണ്ഡുവിലും വ്യാകരണത്തിലും കണ്ടിട്ടുള്ളതല്ലാതെ അച്ചടിപ്പിച്ചു പ്രസിദ്ധം ചെയ്തിട്ടുള്ളതായി കാണുന്നില്ലാ- അദ്വൈതശതകം മുതലായ്ത വെദാന്തഗ്രന്ഥങ്ങളും കുമാരഹരകഥ മുതലായ്ത പാട്ടുകളുമായിരിക്കാം
൧൬൯- സന്താനഗൊപാലം മുതൽ കാവെരി മഹാത്മ്യം വരെ ഒള്ള ഗ്രന്ഥങ്ങളിൽ ചിലത അച്ചടിച്ചും ചിലത അല്ലാതയും സാധാരണ നടപ്പുണ്ട- സന്താനഗൊപാലവും ഭീമൻ കഥയും തെക്കൻകെരളത്തിൽ ഉത്ഭവിച്ചിട്ടുള്ളതായി കാണുന്നു അവയിൽ ഗീർവാണ പ്രയൊഗം ഇല്ലാ- രാമകർണ്ണാമൃതവും കൃഷ്ണകർണ്ണാമൃതവും പൂർണ്ണസംസ്കൃതമാകുന്നൂ
൧൭൦- സന്താനഗൊപാലത്തിൽനിന്നും ഒരുഭാഗം താഴെ ചെർത്തിരിക്കുന്നൂ
സന്താനഗൊപാലം ചെല്ലുന്നതുണ്ടുഞാൻ
സന്തതിക്കെറ്റം പ്രധാനമെല്ലൊ
സന്തൊഷമുണ്ടാകും സമ്പത്തുമുണ്ടാകും
സന്താനഗൊപാലം കെട്ടുകൊണ്ടാൽ
നാരായണൻതന്റെ നാരിമാരുമായി
ദ്വാരകാ തന്നിൽ വസിക്കുംകാലം
വാരിജനെത്രനെ വന്ദിപ്പാനായി
അക്കാലമങ്ങൊരു വിപ്രനു നാലഞ്ചു
മക്കൾ പിറന്നു മരിച്ചുപൊയി
ദുഃഖം പൊറാഞ്ഞവനക്കാലം ദ്വാരക
പുക്കുമുകുന്ദനൊടെവം ചൊന്നാൻ
ബാലമരണം നീ കെട്ടില്ലെ ഗൊപാല
നാലഞ്ചുബാലന്മാർ നഷ്ടമായി-
൧൭൧ ഭീമൻകഥയിൽനിന്നും ഒരുഭാഗം താഴെ ചെർത്തിരിക്കുന്നൂ
അംബുജവൈരികുലത്തിൽ ഉള-
വാകിയ പാണ്ഡവരഞ്ചും
അമ്മയുമായൊരുനാളിൽ അര-
ക്കില്ലവും വെന്തുനടന്നു
അന്നുവിലദ്വാരംപുക്കു കുന്തി
പുത്രരുമായി നടകൊണ്ടു
ചാതൃപ്പുഴയ്ക്കലുംചെന്നു കുന്തി
തീരം കടപ്പതിന്നായി
തൊണിപ്പുഴയുടെയൊനെ കണ്ടു
വെദനയൊടെ പറഞ്ഞു-
൧൭൨- മർമ്മണി അഷ്ടാംഗഹൃദയ വൈദ്യശാസ്ത്ര മൂലഗ്രന്ഥത്തിൽനിന്നും മർമ്മവിഭാഗം എന്ന അദ്ധ്യായവും ചികിത്സയും മലയാളത്തിൽ പരിഭാഷപ്പെടുത്തീട്ടുള്ള ഗ്രന്ഥമാകുന്നൂ
൧൭൩- സഹദെവ വാക്യത്തിൽ കലിവർണ്ണനത്തിൽ സ്വല്പം പാഠമാലയിൽനിന്നും എടുത്ത താഴെ ചെർത്തിരിക്കുന്നൂ
മിത്രനുദിച്ചുമദ്ധ്യാഹ്നമാവൊളവും
പുത്രകളത്രാദിലാളനം കൊണ്ടുടൻ
നിത്യകർമ്മങ്ങളെ വിപ്രൻ ഉപെക്ഷിക്കും
തുംഗമാം ക്രൊധവും കാമലൊഭാദിയും
മംഗലംപൊക്കും മദത്തെയും കൈക്കൊണ്ടു
മന്ത്രികളായിനടക്കും നൃപന്മാർക്കവർ
വാണിഭംചെയ്തു കപടം പറഞ്ഞുടൻ
കാണംകൊതിച്ചു തൻപ്രാണനുപെക്ഷിക്കും
അക്ഷരാഭ്യാസമവർക്കു കുറഞ്ഞുപൊം
ശിക്ഷയും വെദപാഠങ്ങളുമൌവ്വണ്ണം
൧൫൪- പ്രഹ്ലാദചരിതത്തിൽനിന്നും ഒരുഭാഗം താഴെ ചെർത്തിരിക്കുന്നൂ
പാപസമുദ്രം ജഗത്തിൽ ഒക്കയും
വ്യാപിച്ചീടാതെ തടുപ്പതു സജ്ജനം
മാച്ചെറീടും മുകുരത്തിൽ നൊക്കീടുകിൽ
കാഴ്ച ഉണ്ടൊപുനരെന്നതുപൊലെയാം
പാപമാംപാകമെല്ലാം കളഞ്ഞാദരാൽ
നല്ലവിരക്തിയാകും സുഗന്ധത്തിനാൽ
മെല്ലവെ തെച്ചുതെച്ചങ്ങു പാർക്കുംവിധൗ
കാണായ്വരും മനന്തന്നിലെ തംപുരാൻ
൧൭൫ ഏകാദശിമാഹാത്മ്യം നൊക്കിയതിൽ തിരുവില്വാമലക്കാരൻ ഒരു വിദ്വാൻ ഉണ്ടാക്കിയതായും കിളിപ്പാട്ടായിട്ടും കാണുന്നൂ- അതിൽ ഒരുഭാഗംതാഴെ ചെർത്തിരിക്കുന്നൂ
ശ്രീമഹാ ഗണെശനും വാണിയും ഗിരീശനും
ശ്രീമണാളനും മഹാലക്ഷ്മിയും ഭവാനിയും
ശ്രീമതിജനനിയും ശ്രീഗുരുപാദങ്ങളും
ശ്രീമതാംബരന്മാരും ഭൂസുരശ്രെഷ്ഠന്മാരും
നാലുവെദങ്ങൾക്കെല്ലാമാശ്രയമായുള്ളൊരു
നാന്മുഖഭഗവാനും നാരദവ്യാസന്മാരും
ബാലഗൊപാലകൃഷ്ണസ്വാമിയും സദാനമ്മെ
പാലനം ചെയ്തീടണം ഞാനിതാവനങ്ങുന്നെൻ
വില്ല്വമാമലതന്നിൽ വിശ്രമിച്ചരുളുന്ന
വീരരാഘവസ്വാമിദെവനെദ്ധ്യാനംചെയ്തു
ചൊല്ലെടൊകിളിപ്പെണ്ണെവിഷ്ണുദെവന്റെലൊകെ
ചെല്ലുവാനെളുപ്പമായുള്ളൊരുപെരുവഴി
ചൊല്ലിനളതുകെട്ടമെല്ലവെകിളിപ്പെണ്ണും
൧൭൬- കാവെരിമാഹാത്മ്യം മുതലായ്തും നല്ല കവിതകളാണ- അച്ചടപ്പിച്ചിട്ടില്ലാ- താളിഓല ഗ്രന്ഥമായി കണ്ടിട്ടുണ്ട- കവിതയുടെ സ്വഭാവം ഏകദെശം മെൽ കാണിച്ച മാതിരിയാകയാൽ അവയിൽ നിന്നും ചില ഭാഗങ്ങൾ എടുത്തുചെർക്കുന്നില്ലാ
൧൭൭- ൧൬൬ാം വകുപ്പിൽ പറഞ്ഞിരിക്കുന്ന ഗ്രന്ഥങ്ങളുടെ കർത്താക്കന്മാരുടെയും മറ്റും വിവരങ്ങൾ അറിയാമെന്നുള്ള ആളുകൾ ൟ ഗ്രന്ഥകർത്താവിന്റെ പെർക്കു എഴുത്തു അയക്കുന്നതായിരുന്നാൽ അതിനെ ൟ പുസ്തകത്തിന്റെ രണ്ടാംപതിപ്പിൽകൂടി സന്തോഷത്തോടുകൂടെ ചെർക്കുന്നതാകുന്നൂ
൧൭൮- കാർത്തികതിരുനാൾ തിരുഅവതാരം ചെയ്തരുളിയ വലിയ തംപുരാൻ തിരുമനസ്സുകൊണ്ടു ൭ ആട്ടക്കഥ ഉണ്ടാക്കീട്ടുണ്ട- അവ ഒക്കെ ഭാരതം കഥയിൽ സ്ഥാപിച്ചതാകുന്നുതിരുമനസ്സിലെ തിരുനാമം രാമവർമ്മമഹാരാജാവെന്നാകുന്നു- ഇൻഡ്യാ മുഴുവനും ധർമ്മരാജ എന്നു അവിടത്തെ പെർ പ്രസിദ്ധമായിരിക്കുന്നു- തിരുമനസ്സുകൊണ്ടു കൊല്ലവർഷം ൮൯൯ മാണ്ടുജനിച്ചു- ൯൩൩ മാണ്ടു ൩൪ാം തിരുവയസ്സിൽ പട്ടംകെട്ടി രാജ്യഭാരം തുടങ്ങി- ൯൭൩ മാണ്ടു നാടുനീങ്ങി- ൟ മഹാരാജാവിന്റെ രാജ്യഭരണകാലത്തിലെ വിശെഷങ്ങൾ തിരുവിതാംകൂർ ചരിത്രത്തിൽ ഉൾപ്പെട്ടിട്ടുള്ളതാകയാൽ ഇവിടെചുരുക്കുന്നൂ
൧൭൯- അവിടത്തെ രാജ്യഭാരത്തിൽ രാജ്യംസമൃദ്ധിയൊടുകൂടി ഇരുന്നതു കൂടാതെ തിരുമനസ്സിലെ മാധുര്യവാക്കും ആശ്രിതവാത്സല്യവും സാഹിത്യം സംഗീതം മുതലായ എല്ലാവിദ്യകളിൽ ഒള്ള നിപുണതയും മറ്റു അനെകഗുണങ്ങളും ഹെതുവായിട്ടു വളരെ വിദ്വാന്മാർവന്നു തിരുമനസ്സിലെ ആശ്രയിച്ചു തിരുവനന്തപുരത്തു സ്ഥിരമായിപാർപ്പായി- മലയാളത്തിൽ അന്നുണ്ടായ മഹമ്മദന്മാരുടെ ആക്രമംകൊണ്ടു തിരുവിതാംകൊട്ടെക്കു ഓടിപ്പൊന്ന മലയാള ബ്രാഹ്മണർ പ്രഭുക്കന്മാർ രാജാക്കന്മാരു മുതലായവരെ എല്ലാവരെയും യഥായൊഗ്യം സംരക്ഷണം ചെയ്തു അതിലെക്കു തിരുമനസ്സിലെ സഹായിയായിട്ടു കുന്നത്തൂർ രായകെശവദാസ്സു ദിവാൻജി അവർകളും ഉണ്ടായിരുന്നൂ
൧൮൦- അന്നു മഹാരാജാവു ൟ സംരക്ഷണ ചെയ്യാതെ ഇരുന്നുവെംകിൽ മലയാളികൾ അശെഷം മഹമ്മദു മതക്കാരാകുന്നതിനും മലയാളഭാഷ അശെഷം നശിച്ചു ഹിന്തുസ്ഥാനി മുതലായ ഭാഷകൾ മലയാളത്തിൽ നടപ്പു വരുന്നതിനും ഇടയായി തീർന്നെനെ- തിരുമനസ്സിലെ രാജ്യഭാരത്തിലുള്ള മറ്റു എല്ലാ വിശെഷ സംഗതികളും ഗൗനിക്കാതെ ഇതു ഒരെ സംഗതികൊണ്ടു മലയാളത്തിന്റെ രക്ഷകർത്താവു എന്നുള്ള പെരു തിരുമനസ്സിലെക്കു ലഭിക്കാവുന്നതാകുന്നു
൧൮൧- വീണ്ടും ൟ രാജ്യഭാരത്തിൽ മലയാള ഭാഷയുടെയും മലയാളത്തിന്റെയും വർദ്ധനക്കു ഹെതുവായിതീർന്നതായ ഒരു സംഗതികൂടി ഉണ്ട- അത ഇംഗ്ലീഷുകാരുമായി ഉണ്ടായിട്ടുള്ള ഉടമ്പടിയാകുന്നുഇവരുടെ ആഗമനത്തിൽ നിന്നും ഉണ്ടായിട്ടുള്ള ഗുണം മെൽ പ്രസ്ഥാപിക്കുന്നതാകുന്നൂ- അതിലെക്കു ആദ്യചൊവടു മുൻതന്നെ ഉണ്ടായിട്ടുള്ളതു ൟ സമയം ഒന്നു ബലമായി ഉറപ്പിച്ചു ഇളക്കമില്ലാതാക്കിത്തീർത്തു
൧൮൨- ആ കാലത്തു മലയാളത്തിൽ പ്രസിദ്ധകവികളായിരുന്ന കുഞ്ചൻനമ്പ്യാര ഉണ്ണായിവാര്യർ ചെലപ്രത്തു നംപൂരി മുതലായ വിദ്വാന്മാർ തിരുവനന്തപുരത്തുവന്നു തിരുമനസ്സിലെ മുഖംകാണിച്ചു അനെകനാൾ ആശ്രയിച്ചുപാർക്കയും അവക്കു യഥായൊഗ്യം സമ്മാനാദി മുതലായതു കല്പിച്ചുകൊടുക്കയും ചെയ്തിട്ടുണ്ട
൧൮൩- താഴെ പറയുന്ന ആട്ടക്കഥകൾ കല്പിച്ചുണ്ടാക്കിട്ടുള്ളതാകുന്നൂ ൟ കവിതകൾ സാമാന്യം നന്നാണ- ഇവ കൂടാതെ അനെകം ഭാഷാ ശ്ലൊകങ്ങളും ഉണ്ടാക്കീട്ടുണ്ട
- രാജസൂയം
- നരകാസുരവധം
- സുഭദ്രാഹരണം
- ബകവധം
- ഗന്ധർവവിജയം
- പാഞ്ചാലിസ്വയംബരം
- കല്യാണസൗഗന്ധികം
൧൮൪- തിരുമനസ്സിലെകാലത്തു കഥകളിയും തുള്ളലും പരിഷ്ക്കാരപ്പെടുത്തപ്പെട്ടു- ഇപ്പൊൾ നടപ്പുള്ള കെട്ടി ഉടുപ്പു മുതലായതും മറ്റും ആ കാലത്തു ഏർപ്പെടുത്തീട്ടുള്ളതാകുന്നൂ- കൊട്ടാരത്തിൽ പതിവായിട്ടു ഉത്സവം നവരാത്രിപൂജ മുതലായ അടിയന്ത്രങ്ങൾക്കു ആട്ടത്തിനും തുള്ളലിനും അമ്പലപ്പുഴ രാജ്യം പിടിക്കുന്നതിനു ൩൩ാമാണ്ട നാടുനീങ്ങിയ തിരുമനസ്സിലെക്കു സഹായിച്ച മത്തൂർ പണിക്കരെ ചുമതലയായിട്ടു ഏർപ്പെടുത്തി അതു ഇന്നും നടന്നുവരുന്നൂ
൧൮൫- തിരുമനസ്സിലെ കവനങ്ങളിൽ ശ്ലൊകങ്ങൾ മിക്കവാറും പൂർണ്ണ സംസ്കൃതവും പദങ്ങൾ അത്രയും മണിപ്രവാളവും ആകുന്നൂ- ഭാഷാശ്ലൊകങ്ങൾ വളരെ അപൂർവ്വം- രാജസൂയം കഥയിലുള്ള ഒരു ഭാഷാശ്ലൊകം താഴെ ചെർത്തിരിക്കുന്നൂ
ശ്രീവാസുദെവനൊടു രാജവിസൃഷ്ടദൂതൻ
എവംപറഞ്ഞളവു നാരദമാമുനീന്ദ്രം
കാർവർണ്ണനങ്ങു സമുപാഗതരന്തികെതം
പ്രാവൊചദംബുജ ഭവസ്യസുതം സമൊദം-
നരകാസുരവധത്തിൽനിന്നും കുമ്മി താഴെ ചെർത്തിരിക്കുന്നൂ
(൧) ജയജയലൊകാധിനാഥ വിഭൊ
ജയജയപാകനിഷൂദനഭൊ
ജയജയരൂപവിനിന്ദിത മന്മഥ
ജയസുര നായക വന്ദാമഹെ
(൨) നാകനിതംബിനിമാരെ നാം
നവരസനടനങ്ങൾ ചെയ്തീടെണം
പാകാരിതന്നുടെ മാനസതാരിൻകൽ
പരിചിനൊടാനന്ദമുണ്ടാക്കെണം-
(൩) ഇന്ദുലെഖെ സഖിയാടുക നീ
ഇന്ദ്രസഭാഞ്ചിത ദിവ്യലീലെ
സുന്ദരിമാർകുല മൗലിമാലെ
സഖിസുദധുരഗാനം നീ ചെയ്ക രംഭെ
(൪) ചിത്രമഹൊ തവ നടനമിദം
ചിത്തജമൊഹന ദിവ്യലീലെ
ചിത്രലെഖെ തവ ലാസ്യമിതുപൊലെ
യിത്രിലൊകത്തിൻകലില്ല ധന്യെ
(൫) മെനകെ തൊഴി നീ ഗാനംചെയ്ക
മാനിനിമാർകുല മൗലിമാലെ
ഞാനിന്നു നിന്നുടെ ഗാനാനുകൂലമായി
മാനിച്ചു നർത്തനം ചെയ്തീടുന്നെൻ-
൧൮൬- ൻ൭൩ാമാണ്ടു നാടുനീങ്ങിയ തിരുമനസ്സിലെ മരുമകൻ അശ്വതിതിരുനാൾ തിരുമനസ്സുകൊണ്ടു ഒരു വലിയ വിദ്വാനും പ്രസിദ്ധനുമായിരുന്നു- കൊല്ലം ൯൩൧ാമാണ്ടു ജനിച്ചു ൯൬൩ാമാണ്ടു നാടുനീങ്ങി- ൟ തിരുമനസ്സുകൊണ്ടു നാലുആട്ടക്കഥ ഉണ്ടാക്കീട്ടുണ്ടു- കവിത അതിശയമായിരിക്കുന്നൂ
- അംബരീഷചരിതം
- പൂതനാമൊക്ഷം
- രുഗ്മിണീസ്വയംബരം
- പൗണ്ഡ്രകവധം
ഇതുകൂടാതെ അനെകം കീർത്തനങ്ങളും പദങ്ങളും വർണ്ണങ്ങളും ഉണ്ടാക്കീട്ടുണ്ട- അവയിൽ മിക്കതും ഇപ്പൊൾ അച്ചടിപ്പിച്ചു കാണുന്നൂ
൧൮൭- അംബരീഷചരിതത്തിൽനിന്നും ചില ശ്ലൊകങ്ങളും പദങ്ങളും താഴെ ചെർത്തിരിക്കുന്നു
ത്രൈലൊക്യാംകണജാംഘികൊത്ഭടഭുജാടൊപെനയെനാജനി
സ്വർഗ്ഗസ്ത്രീ കുചകുംഭവത്ര രചനാ വൈജ്ഞാനികൊവാസവഃ
സൊയംഭാനു കലാബ്ധി കൗസ്തുഭമണിർന്നാഭാഗഭാഗ്യൊദയ
സ്സൗജന്ന്യാംബുധിരംബരീഷു നൃപതി ശ്രീമാനഭൂദ്വിശ്രുതഃ-
ഗാഢൊൽക്കണ്ഠ വിലാസിജാലവിവിധ ക്രീഡാനിദാനെദിനെ
സദ്യസ്സ്വീകൃത വിക്രിയാനഭുവനെവാസന്തികെസന്തികെ
ഇത്യാലാപിനി കൊകിലാരവമിഷാൽ കെളിവനെ ജാതുചിൽ
രാജാനിർജ്ജിത രാജരാജ വിഭവഃ പ്രൊചെവചഃ പ്രെയസീഃ
കനകരുചിരുചിരാംഗിമാരെ
കനിവൊടുകണ്ടിതൊ കാനനവിലാസം-
മല്ലികാമൃദുമുകുളമിന്നു കാൺകമധുപരവശാലി വിലസുന്നു
മുല്ലശരജയ ശംഖം എന്നു തൊന്നുന്നൂ
രജനിയുടെ മുഖമിതാ നുകർന്നു ഇന്ദുരതി കുതൂകിപൊലെ
വിലസുന്നൂ വിജയായ മദനനും വിരുതു തുടരുന്നു
ചന്ദ്രമണി ശയനമതികാന്താ മൃദുലചാരു കിസലയല സദുപാന്തം മന്ദെതരംവന്നു മാനയ നിതാന്തം
നരവരശിഖാമണെ നിശമയഗിരംമെ
വിരവിനൊടറിക നീ വിപിനമതി വിജനം
മല്ലികാക്ഷാവലി വല്ലഭകളൊടു മിത
കൽഹാര കാനനെ കാൺക വിലസുന്നൂ
കമലാകരം ചാരുകാനന മഹീതന്റെ വിമലമുകുരം പൊലെ വിലസുന്നുപാരം
ചൂതങ്ങളിൽ മധുപപൊതങ്ങൾ വാഴുന്നു
ചൂതശരനാമലിപിജാതമതുപൊലെ
കളകണ്ഠിഗീതമിതു കാമനുടെ ചാപഗുണ
കളശിഞ്ജിതം പൊലെ കാനനെ കെൾക്കുന്നൂ
മഞ്ജുതര കുഞ്ജമിതു മദനകെളി ചെയ്വതിന്നു
അഞ്ജസാ പൊക നാം അംബുജ വിലൊചനാ-
൧൮൮ പൂതനാമൊക്ഷത്തിൽ നിന്നും ഒരുഭാഗം താഴെ ചെർത്തിരിക്കുന്നൂ
ഏവന്നിശമ്യ വസുദെവൻ മുദാ തദനുഭാവം തെളിഞ്ഞു സുകുമാരം തനുവിജിതമാരം നിശിനിജ കുമാരം കരമതിലെടുത്തനതിചിരമഥ ഗമിച്ചു ബഹിരുരു സുകൃതനതുലമഹിമാരം
മന്ദന്തുറന്നരരവൃന്ദങ്ങൾതാനെ ഘനവൃന്ദങ്ങൾ വന്മഴ പൊഴിഞ്ഞു പ്രഭുമനമറിഞ്ഞു ഫണിപതിയണഞ്ഞു ഫണപടലകുടങ്ങളുടെ നടുവിലതിചുടലമണിഘൃണിഘടകളാൽ വഴിതെളിഞ്ഞു
ശൂരാത്മജൻ തദനുദൂരത്തു നീങ്ങിയൊരു സൂരാത്മജാമപി കടന്നു നിഭൃതത കലർന്നു നികടഭുവിചെർന്നു നന്ദനനുടെ സദനമതിൽ മന്ദതയകന്നു നിജനന്ദനനെ വച്ചു സുഖമാർന്നു
ആയാസഹീനമവനാദായ തത്സുതയെ ആയാതവാനഥ തിരിച്ചു പ്രിയയൊടാരുമിച്ചു തനയനെ അണച്ചു കെട്ടു ശിശുരൊദമഥ കൂട്ടങ്ങൾകൂടി ഭടർ പെട്ടെന്നു നൃപനൊടറിയിച്ചു
രുഗ്മിണീസ്വയംബരത്തിൽ നിന്നും ഒരു ശ്ലൊകം താഴെ ചെർത്തിരിക്കുന്നൂ
സൊൽകണ്ഠം കളകണ്ഠകണ്ഠമുരളീനാളീഗളൽ പഞ്ചമെ
കിഞ്ചിൽ കിഞ്ചിദുദഞ്ചിതാഞ്ചിതലതാസഞ്ഛന്നകുജ്ഞാന്തരെ
പ്രാചീനാചലമൗലിമണ്ഡനവിധിം പ്രാപ്തംവിധൊമ്മണ്ഡലം
ദൃഷ്ട്വാതുഷ്ടമനാജഗാദ നൃപതിഃ പ്രെമാകുലഃ പ്രെയസീഃ
൧൮൯- ൟ തിരുമനസ്സിലെ കീർത്തനങ്ങളിൽ ചിലത താഴെചെർത്തിരിക്കുന്നു
കളംകഹീനമാംബുജങ്ങളിണ്ടൽപൂണ്ടു കുമ്പിടും
നിലിംപവൃന്ദവന്ദിതം മുകുന്ദ നിൻ പദാംബുജം
പുലംപുകമ്പിലിന്നഖങ്ങളും വിരൽ ക്രമങ്ങൾ
പൊൽചിലംപു രണ്ടു മെംകലാശുപത്മനാഭ പാഹിമാം
൧൯൦- ൟതിരുമനസ്സിലെ കവിതാ ചാതുര്യം നൊക്കുംപൊൾ അവിടുന്നു ബാല്യവയസ്സായ ൩൨ൽ നാടുനീങ്ങാതിരിക്കുന്നപക്ഷം ഒരു ശ്രുതിപ്പെട്ട മലയാള ഗ്രന്ഥകർത്താവായിത്തീരുന്നതിനു സംഗതിവന്നനെൟശ്വരെച്ഛ മറിച്ചായിരുന്നു- ൩൨ തിരുവയസ്സിനകം ചെയ്തിട്ടുള്ള സാഹിത്യത്തിൽവച്ചു അദ്ദെഹം നിതരാം ശൊഭിക്കുന്നൂ
൧൯൧. കുഞ്ചൻനമ്പിയാരു ഉദ്ദെശം ൯൧൦ മാണ്ടിടക്കു കൊട്ടയം മണ്ടപത്തുംവാതുക്കൽ കിടങ്ങൂര എന്ന സ്ഥലത്തു ജനിച്ചു- സ്വദെശം കിള്ളിക്കുറിച്ചിമംഗലത്തിനുസമീപം കലക്കത്താകയാൽ ഇപ്പഴും കലക്കത്ത കുഞ്ചൻ നമ്പിയാരെന്നു പറയുന്നൂ- അദ്ദെഹത്തിന്റെ അച്ഛനു കിടങ്ങൂർ എന്തൊ പണി ഒണ്ടായിരുന്നു- കിടങ്ങൂർനിന്നും കൊട്ടയത്തു ഒരു ഭവനത്തിൽ പാർത്തിരുന്നതായും വിദ്യാഭ്യാസവും മറ്റും അവിടെവച്ചായിരുന്നുഎന്നും കെട്ടിരിക്കുന്നൂ
൧ൽ൨- ബാല്യത്തിലെതന്നെ കവിതയിൽവാസന ഉണ്ടായിരുന്നു- അദ്ദെഹം ആദ്യം കവിത ആരംഭിച്ചത ൨൫ാമത്തെ വയസ്സിലാണന്നു അറിയുന്നൂ- ആദ്യത്തെ കവിത ശീലാവതിപാട്ടും- അതു ഉദ്ദെശം ൯൩൪ മാണ്ടിടക്കുകൊട്ടയത്തു വച്ചുണ്ടാക്കിയതും ആകുന്നു- ൯൩൫ മാണ്ട മുതൽ അദ്ദെഹം അമ്പലപ്പുഴ വന്നുതാമസിച്ചു ആ സമയം അവിടെവച്ചു ചില നംപൂരിമാരുടെ അപെക്ഷപ്രകാരം അകായിലുള്ളവരുടെ ഉപയൊഗത്തിനായി പത്തുവൃത്തം തിരുവാതിരപ്പാട്ടു ഉണ്ടാക്കി
൧൯൩- അമ്പലപ്പുഴെവച്ചു തന്നെ ൯൩൬മാണ്ടു ശ്രീകൃഷ്ണവിലാസം സംസ്കൃതകാവ്യത്തിൽനിന്നും മണിപ്രവാള ശ്ലൊകങ്ങളായിട്ടു ശ്രീകൃഷ്ണചരിതം ചമച്ചു- ൯൩൭- ൩൮ മാണ്ടു ഭാഗവതം കഥ അടങ്ങിയിരിക്കുന്നതായി എഴുത്തച്ഛന്റെ രാമായണം ൨൪ വൃത്തരീതി അനുസരിച്ചു ഭാഗവതം ൨൪ വൃത്തവും ഭാരതംകഥ അടങ്ങിയതായി ൧൪ വൃത്തവും ചില നംപൂരിമാരുടെ അപെക്ഷ പ്രകാരം ഒണ്ടാക്കി
൧൯൪- ഇങ്ങനെ ഒണ്ടാക്കീട്ടുള്ള കവിതകളാൽ പ്രസിദ്ധനായി അമ്പലപ്പുഴെ താമസിക്കുന്ന സമയം ഒരുദിവസം ഒരുചാക്ക്യാരുമയിട്ടു അല്പം കലശലിനു ഇടവന്നൂ- അതിന്റെ കാരണം കൂത്തുവിഷയമായിരുന്നൂ- ൟ കലശലിൽനിന്നും മലയാളഭാഷക്കു ഒരു നൂതന കവിതാരീതി സിദ്ധിക്കയും അതിൽ വളരെ പദ്യങ്ങളുണ്ടാകയും ചെയ്തു. ഇങ്ങനെ നൂതനമായി സൃഷ്ടിച്ച കവിത തുള്ളക്കഥയാകുന്നു- അതിനു മുംപിൽ മലയാളഭാഷയിൽ ൟവിധം കവിത ഇല്ലായിരുന്നൂ- കിളിപ്പാട്ട എഴുത്തച്ഛനും ആട്ടക്കഥ കൊട്ടാരക്കരെ തമ്പുരാനും ആദ്യംസൃഷ്ടിച്ചതുപൊലെ തുള്ളക്കഥ എന്ന മാതിരി കവിതയുടെ ആദ്യകർത്താവു നംപിയാരാകുന്നു ഉദ്ദെശം ർ൦ ചില്വാനം തുള്ളക്കഥ ഒണ്ടാക്കീട്ടുണ്ട- അന്നു അദ്ദെഹം വളരെ ദരിദ്രനായിരുന്നതിനാൽ അവ ഒക്കയും അമ്പലപ്പുഴെ മാത്തുപ്പണിക്കര കുറശ്ശെ പണം കൊടുത്ത വാങ്ങിച്ച തുള്ളൽ കൊലം കെട്ടിച്ചു നടപ്പാക്കി- അതിനുഗുരുസ്ഥാനം നമ്പിയാരുതന്നെ വഹിച്ചു
൧൯൫- കുഞ്ഞൻനമ്പിയാരുടെ വാസസ്ഥലം തുള്ളപ്പാട്ടുണ്ടാക്കുന്ന സമയം അമ്പലപ്പുഴ ആകുന്നു എന്നും പുരാധീന തറവാടു കിള്ളിക്കുറിശ്ശിമങ്ങലത്തു ആയിരുന്നുഎന്നും താഴെപറയുന്ന കല്യാണസൗഗന്ധികം തുള്ളക്കഥയിൽ നിന്നും എടുത്തിരിക്കുന്ന ഭാഗം കൊണ്ടു നിശ്ചയിക്കാം
ചെമ്പലന്നാട്ടിന്നലങ്കാരഭൂതനാം
തംപുരാൻ ദെവനാരായണസ്വാമിയും
കമ്പംകളഞ്ഞെന്നെരക്ഷിച്ചുകൊള്ളണം
കുമ്പിടുന്നെനിന്നുനിൻപദാംഭൊരുഹം
കിള്ളിക്കുറിശ്ശിയെന്നുള്ള പുരം തന്നിൽ
ഉള്ളപരദൈവമുള്ളത്തിൽ വന്നുടൻ
൧൯൬-൯൭൩ ാമാണ്ടു നാടുനീങ്ങിയ തിരുമനസ്സിലെ കാലത്തു തിരുവനന്തപുരത്തുവന്നു- ഇത ഉദ്ദെശം ൻ൫൭ മാണ്ടിടക്കാണന്നു കെട്ടിരിക്കുന്നു- തിരുമനസ്സിലെ മുഖം കാണിച്ച ഏഴെട്ടു കൊല്ലംവരെ ഇവിടെ താമസിച്ചു- ൟ സമയത്ത ഇവിടെ വച്ചു ശംബരവധം പാലാഴിമഥനം ൟ ആട്ടക്കഥകൾ ഉണ്ടാക്കി അടിയറവച്ചു- തിരുമനസ്സിലക്കു കഥകളിയിൽ വാസന ഉള്ളതുകൊണ്ടു നമ്പിയാരു അവിടത്തെ സന്തൊഷത്തിനു വെണ്ടി ഉണ്ടാക്കിയതാണ
൧൯൭- അന്നു തിരുവനന്തപുരത്തുണ്ടായിരുന്ന വിദ്വാന്മാരുമായിട്ടു തിരുമനസ്സിലെ സെവിച്ചു കുറെനാൾ പാർത്തതായും ഒരുദിവസം മതിലകത്തു ഉത്സവത്തിനിടക്കു് ശ്രീബലിക്കു എഴുന്നെള്ളിയ സമയം വിദ്വാന്മാർ മുമ്പുരണ്ടു വരിയായി പൊകുംപൊൾ ശ്രീബലിയെക്കുറിച്ചു ഒരുശ്ലൊകം ഉണ്ടാക്കുന്നതിനു കല്പനവന്നതായും അതു അനുസരിച്ച അദ്ദെഹം താഴെ എഴുതിയിരിക്കുന്ന ശ്ലൊകം ഉണ്ടാക്കിയതായും ചിലർപറയുന്നു
മുത്തണിഞ്ഞകുടചാമരംതഴ നിറംകലർന്ന പലവാദ്യവും
പത്തുനൂറു നവസുന്ദരാംഗികൾ വിളക്കെടുത്തു പിറകെമുദാ
ഭക്തിപൂണ്ടു പദപംകജം തൊഴുതു ലൊകർ തിങ്ങിയുടനെങ്ങുമെ
ചിത്രമീ തിരുവനന്തമുൽപ്പുരമമർന്നശീവെലി മഹൊത്സവം
൧൯൮- (൧) ഒരുദിവസം ശ്രീപത്മനാഭസ്വാമിക്ഷെത്രത്തിൽ തൊഴുന്നതിനായി പൊയിരുന്നു എന്നും അപ്പൊൾ അവിടെ പൂജക്കാരൻ നമ്പി നമ്പിയാരൊടു ആരാണെന്നു ചൊതിച്ചതിനുത്തരമായി നമ്പിയാർ എന്നുപറഞ്ഞു എന്നും ൟ ഉത്തരം കെട്ടു നമ്പി വളരെ കൊപിച്ചു എന്നും വിവരം തിരുമനസ്സറിവിക്കുന്നതിനായിട്ടു എഴുതി അയച്ചതായും കല്പിച്ചു നമ്പിയാരെ വരുത്തി ഉണ്ടായപരമാർത്ഥം ചൊതിച്ചപ്പൊൾ
നമ്പിആരെന്നു ചൊദിച്ചു
നമ്പിയാരെന്നുചൊല്ലിനേൻ
നമ്പികെട്ടഥ കൊപിച്ചു
തമ്പുരാനെ ക്ഷമിക്കണം
എന്നു അറിയിച്ചതായും ഒരു കെൾവി ഒണ്ടു
൨ നമ്പിയാരും ഉണ്ണായിവാരരും തിരുവനന്തപുരത്തു താമസിക്കുന്ന സമയം ഒരുദിവസം മുഖംകാണിക്കാൻ പൊയപ്പൊൾ എവിടെ ആയിരുന്നു കുളി എന്ന രണ്ടുപെരൊടും കല്പിച്ചുചൊദിച്ചു- നമ്പിയാര ശ്രീവരാഹത്തു കുളത്തിൽ കളഭംകലക്കിയ സ്ഥലത്തായിരുന്നുഎന്നും വാര്യര കരികലക്കിയ സ്ഥലത്തായിരുന്നു എന്നും അറിയിച്ചതായും ഇതിൽനിന്നും രണ്ടുപെരുടെയും യൊഗ്യത നിശ്ചയിക്കാമെന്നു ൭൩ മാണ്ടു നാടു നീങ്ങിയ വലിയതംപുരാൻ തിരുമനസ്സുകൊണ്ട അവിടത്തെ മരുമകൻ അശ്വതി തിരുനാൾ തംപുരാനൊടു കല്പിച്ചതായും കെട്ടിരിക്കുന്നൂ
൧൯൯ നമ്പിയാര തിരുവനന്തപുരത്തുനിന്നും യാത്രഅറിയിച്ചു പൊകുന്നതിനുമുൻപു താഴെ എഴുതിയിരിക്കുന്ന ശ്ലൊകം എഴുതി തൃക്കൈയിൽ കൊടുത്തതായി കെട്ടിരിക്കുന്നു.
നാലഞ്ചക്ഷരവും പഠിച്ചു ഗുരുവിൻപാദം തലൊടീചിരം
പാലഞ്ചും മൊഴി തന്നപാംഗവലയിൽ ചാടീട്ടുഴന്നെൻ ചിരം
കൊലംകെട്ടുക കൊലകങ്ങളിൽ നടക്കെന്നുള്ള വെലക്കിനി
കാലം വർദ്ധകമാകകൊണ്ടടിയനെ ച്ചാടിക്കൊലാഭൂപതെ
൨൦൦ തിരുമനസ്സുകൊണ്ടു വളരെ സന്തൊഷിച്ചു വീരശങ്ങല സമ്മാനിച്ചതുകൂടാതെ അമ്പലപ്പുഴെ ക്ഷെത്രത്തിൽനിന്നും ചൊറും പാൽപായസവും കല്പനപ്രകാരം പതിച്ചുകൊടുത്തു
൨൦൧ അദ്ദെഹം പിന്നീടു പതിവായിട്ട അമ്പലപ്പുഴെ തന്നെ പാർത്തുവന്നു- അന്നു പാർത്തിരുന്ന മഠം ഇപ്പഴും ഉണ്ടെന്നും കല്പിച്ചു പതിച്ചു കൊടുത്തിട്ടുള്ള പാല്പായസവും ചൊറും ഇപ്പഴുംശെഷക്കാറര വാങ്ങിവരുന്നതായും അറിയുന്നു
൨൦൨ ൬൭ാമത്തെ വയസ്സായ ൯൭൭മാണ്ടു അമ്പലപ്പുഴെവച്ചു ഒരുപട്ടികടിച്ച കാരണത്താൽ മൃത്യുഭവിച്ചതായി അമ്പലപ്പുഴെക്കാറരു ചിലർ പറഞ്ഞു കെട്ടിരിക്കുന്നൂ
൨൦൩ ൟ വിദ്വാന്റെ യൊഗ്യത മുഴുവനും തുള്ളക്കഥകൾ കൊണ്ടറിയാം- നെരംപൊക്കിനും വീരശൃംഗാരാദി രസ വർണ്ണനകൾക്കും തത്തുല്യനായി ഇതരകവികളെ അറിയുന്നില്ല
൨൦൪ തുള്ളക്കഥകൾ കൂടാതെ നംപിയാരുടെ കവിതകളിൽ മുഖ്യമായിട്ടുള്ളതു താഴെ ചെർത്തിരിക്കുന്നവയാകുന്നൂ
- ശീലാവതി
- പത്തുവൃത്തം
- പതിന്നാലുവൃത്തം
- ഭാഗവതം ൨൪ വൃത്തം
- ശ്രീകൃഷ്ണചരിതം
- ശംബരവധം ആട്ടക്കഥ
- പാലാഴിമഥനം ആട്ടക്കഥ
- ഉത്തരരാമായണം കിളിപ്പാട്ട
- നളചരിതം കിളിപ്പാട്ട
- ചാണക്യസൂത്രം കിളിപ്പാട്ട
- പഞ്ചതന്ത്രം കിളിപ്പാട്ട
൨൦൫ ഇതിൽ ൧ മുതൽ ൭ വരെ ഒള്ള കവിതകൾ ഇന്നസ്ഥലത്തുവച്ചു ഒണ്ടാക്കിയതെന്നും ഉദ്ദെശം ഇത്രാമാണ്ടെന്നും ഇതിനുമുൻപിൽ പ്രസ്ഥാപിച്ചിട്ടുണ്ട- ൮ മുതൽ ൧൧ വരെ ഉള്ള കിളിപ്പാട്ടുകൾ ഇത്രാമാണ്ട ഇന്നെടത്തുവച്ചുണ്ടാക്കിയതെന്ന നല്ലനിശ്ചയമില്ലാ- ചിലരുടെ അഭിപ്രായത്തിൽ തിരുവനന്തപുരത്തുനിന്നും തിര്യെപൊയതിന്റെ ശെഷം ഉദ്ദെശം ൫൫ മാണ്ടിനുമെൽ ൭൭ മാണ്ടിനകം അംപലപ്പുഴയും വടക്കു കിള്ളിക്കുറിശ്ശിമംഗലത്തുമായിട്ടു താമസിക്കുന്ന സമയം കുറതീർന്നതാണെന്നു കാണുന്നു.
൨൦൬- കൊല്ലവും സ്ഥലവും നിശ്ചയമില്ലെംകിലും ഇവ നംപിയാരുടെ കവിതകൾതന്നെ എന്നു നിശ്ചയമാണചിലവിദ്വാന്മാരുടെ അഭിപ്രായത്തിൽ ചാണക്യസൂത്രവും പഞ്ചതന്ത്രവും രാവണൊത്ഭവം ആട്ടക്കഥ ഉണ്ടാക്കിയ കല്ലെക്കുളങ്ങരെ പിഷാരടിയുടെ കവിതയാണെന്നു കാണുന്നൂ ൟ അഭിപ്രായം തെറ്റാണെന്നു ആപുസ്തകങ്ങളിലുള്ള അനെകം രെഖാമൂലമായ തെളിവുകൊണ്ടു നിശ്ചയിക്കാം
൨൦൭- തുഞ്ചത്തു എഴുത്തച്ഛന്റെ കവിത കഴിഞ്ഞാൽ അധികം മലയാളർ ഉപയൊഗിച്ചുവരുന്നതു കുഞ്ചൻ നംപിയാരുടെ കവിതകളാകുന്നു- കിളിപ്പാട്ടു ആട്ടക്കഥ മുതലായതൊക്കെ അച്ചടിപ്പിച്ചിട്ടുണ്ട- തുള്ളൽ അത്രയും അച്ചടിപ്പിച്ചിട്ടുള്ളതായികാണുന്നില്ലാ- എല്ലാംമാത്തുപ്പണിക്കരുടെ പക്കൽഇരിപ്പുള്ളതാകുന്നു- ആകെ എത്രകഥ ഉണ്ടെന്നും ഓരൊ ഇനത്തിൽ എത്രവീതം ഉണ്ടെന്നും വിവരം അറിയുന്നതിനു ൟ പുസ്തക കർത്താവു എഴുത്തയച്ചതിന്റെ ശെഷം ഇതുവരെ മറുപടികിട്ടിയില്ലാ- അതിനാൽ ആഭാഗം സൂക്ഷ്മമായി പ്രസ്ഥാപിക്കാൻ പ്രയാസമായിരിക്കുന്നൂ
൨൦൮- അദ്ദെഹത്തിന്റെ ആദ്യ കൃതിയായ ശീലാവതിപ്പാട്ടു നല്ലമലയാളമായും സംസ്കൃതവാക്കുകൾ അധികം ഉപയൊഗിക്കാതെയും ഇരിക്കുന്നു- അത സ്ത്രീകൾ പതിവായിട്ടു പഠിച്ചുവരുന്നു- അതിൽ ഒരു ഭാഗം താഴെ ചെർത്തിരിക്കുന്നൂ
൧ കണികാണ്മാൻപൊലും ഗുണമില്ലാത്ത
ഗണികുമാരെക്കണ്ടു മൊഹിക്കുന്ന
പുരുഷന്റെ ജന്മം പഴുതെതന്നെ
ദുരിതമാം കൂപത്തിൽ ചെന്നുവീഴും
൨ കാട്ടിലിരിക്കും നമുക്കെന്തൊരാധാരം
കൂട്ടിലിരിക്കും കിളിയെപ്പൊലെ
൩ ഭർത്താക്കന്മാരുടെ വാക്കു നിരസിച്ചാൽ
ഭാര്യമാർക്കാപത്തു വന്നുകൂടും
൪ ചെറുപ്പംകൊണ്ടൊരൊന്നുരയ്ക്കുന്നു ഞാൻ
വെറുപ്പുണ്ടായീടൊല്ലമാമുനീന്ദ്ര
൨൦൯- നംപിയാര രാമായണം ഇരുപത്തിനാലു വൃത്തത്തിന്റെ രീതി അനുസരിച്ചാണ പത്തുവൃത്തവും പതിന്നാലുവൃത്തവും ഇരുപത്തിനാലുവൃത്തവും ഉണ്ടാക്കിയിരിക്കുന്നത- ഇവയിൽ തമിഴിന്റെ രീതി അശെഷം ഇല്ലാ- ശ്ലൊകങ്ങൾ സർവത്ര സംസ്കൃതാനുസരണമായിട്ടുള്ളവയാകുന്നു
൨൧൦- പത്തുവൃത്തത്തിൽ ഓരൊവൃത്തം ഓരൊ മാതിരിയായിരിക്കുന്നു രാഗവും അപ്രകാരം തന്നെദശമവൃത്തത്തിൽ കൃഷ്ണന്റെ ചൊദ്യങ്ങൾക്കു രുഗ്മിണിയുടെ ഉത്തരങ്ങൾ താഴെ ചെർത്തിരിക്കുന്നു
വല്ലവിജനങ്ങളുടെ ജീവനാഥാ ഭവാൻ
വല്ലഭനായതും മമഭാഗ്യമെല്ലൊ
വല്ലാത്തൊരു വല്ലഭനെന്നയ്യൊ നാഥാ
ചൊല്ലരുതെന്നൊടു കാന്ത വാസുദെവാ
ചെദിരാജൻ മൂഢനവൻ ഖെദിക്കയാലൊരു
ചെതമിങ്ങില്ലതുകൊണ്ടു കൊണ്ടൽവർണ്ണ
ചെതസി നിനച്ചിരുന്നു നിൻപാദാബ്ജമിന്നു
ചെരുവാൻ സംഗതി മമ വന്നുവെല്ലൊ
താതനുമിനിക്കുമെന്റെ മാതാവിനുമത്ര
ബൊധമില്ലെന്നാക്കീടൊല്ലാ വല്ലഭാനീ
ജാതിഭെദമുണ്ടൊ നിനക്കംബുജാക്ഷ പര
മാദിപുരൂഷൻ നീയെന്നറിഞ്ഞു ഞങ്ങൾ
പത്തുദിക്കുകൾക്കും പഞ്ചഭൂതങ്ങൾക്കും പിന്നെ
പത്തുമൊരുനാലുമുള്ള ലൊകങ്ങൾക്കും
സത്തുകൾക്കുമസത്തുകൾക്കുമാദിനാഥൻ ഭവാൻ
അർത്ഥമില്ലെന്നുരചെയ്താൽ ആർക്കുചെരും
സുന്ദരപൂരുഷന്മാരിലഗ്രഗണ്യൻ ഇന്നു
കന്ദർപ്പനെന്നെല്ലാവർക്കും ബൊധമെല്ലൊ
എന്നുള്ളൊരു കന്ദർപ്പന്റെ ദർപ്പമെല്ലാം കൃഷ്ണ
നിന്നുടൽ കാണുന്ന നെരം നിന്നുപൊകും-
റ൧൧- പതിന്നാലുവൃത്തത്തിൽനിന്നും ചിലഭാഗം താഴെ ചെർത്തിരിക്കുന്നു
൧ പരധനമടക്കാനതികുതുകികൾക്കും
പരനൃപതിമാരിൽ ഭയമിയലുവൊർക്കും
പരതരുണിമാരിൽ പ്രണയമുളവൊർക്കും
കുറയുമിഹ നിദ്രാപ്രണമതമുകുന്ദം
൨ പ്രണയിനിയെ വെർവിട്ടഴലുടയവർക്കും
പ്രണയകലഹം പൂണ്ടുഴലുമധമർക്കും
പണമധികമുള്ളൊരബല മനുജർക്കും
കുറയുമിഹ നിദ്രാപ്രണമത മുകുന്ദം
൩ വലിയൊരഭിമാനക്ഷയമുടയവർക്കും
വലിയവനൊടുള്ളിൽ കലഹമുളവൊർക്കും
പലപലവിമൊഹം ഹൃദികരുതുവൊർക്കും
കുറയുമിഹനിദ്രാ പ്രണമതമുകുന്ദം
൨൧൨- ശ്രീകൃഷ്ണവിലാസത്തിന്റെ തർജ്ജിമയാകുന്നൂ ശ്രീകൃഷ്ണചരിതം മണിപ്രവാള ശ്ലൊകങ്ങൾ- ഇതിലുള്ള ശ്ലൊകങ്ങൾ വളരെ വിശെഷമായിട്ടുള്ളതാണ- കൃഷ്ണാവതാരം ശ്ലൊകം താഴെ ചെർത്തിരിക്കുന്നൂ
൧ പൂർണ്ണെഗർഭെ സമസൂത്രിഭുവന ശുഭകർമ്മങ്ങളെകത്രകൂടി
പൂർണ്ണാനന്ദ വിളങ്ങീടിന ഘനപടലശ്യാമധാമാഭിരാമൻ
മംഗല്യെസന്മുഹൂർത്തെ മഹിതഗുണമിയന്നഷ്ടമീ രൊഹിണീഭ്യാം
സംഗെഭംഗ്യാ ജനിച്ചാനഴകൊടു ജഗതീ മൂലകന്ദം മുകുന്ദൻ
൨ മിന്നുംപൊന്നിൻ കിരീടം തരിവള കടകം കാഞ്ചിപൂഞ്ചെലമാലാ
ധന്യശ്രീവത്സ സൽകൗസ്തുഭമിടകലരുഞ്ചാരുദൊരന്തരാളം
ശംഖംചക്രം ഗദാപംകജമിതിവിലസും നാലു തൃക്കൈകളൊടെ
സംകീർണ്ണ ശ്യാമവർണ്ണാം ഹരിപുരമലുംപൂരയെന്മംഗലംവഃ-
൨൧൩- കൃഷ്ണചരിതത്തിൽനിന്നും ചിലവാക്ക്യങ്ങൾ താഴെ ചെർത്തിരിക്കുന്നു.
൧ ആകാതകാര്യം തുനിയായ്കവെണം
൨ അപെക്ഷയുള്ളൊരു ജനത്തിനെല്ലാം
ഉപെക്ഷ കൂടാതെ കൊടുക്കുമീശൻ
൩ കണ്ടാലിരക്കുന്നജനങ്ങളുണ്ടൊ
കപ്പാൻമടിക്കുന്നു തരം വരുമ്പൊൾ
൪ തനിക്കുതാൻ പൊന്ന മഹത്തുക്കൾക്കും
ധനത്തിലുള്ളാഗ്രഹമല്പമല്ലാ-
൨൧൪- നളചരിതം കിളിപ്പാട്ടു ശ്രീഹർഷന്റെ സംസ്കൃതകാവ്യമായ നൈഷധം അല്ലംകിൽ നൈഷധീയത്തിന്റെ പരിഭാഷയാകുന്നു- ആ കാവ്യത്തിന്റെ മൂലം മഹാഭാരതത്തിൽ വന പർവത്തിൽ പറഞ്ഞിരിക്കുന്ന നളൊപാഖ്യാനമായ നളന്റെയും ദമയന്തിയുടെയും കഥയിൽനിന്നും എടുത്തതത്രെ- ഇതിൽനിന്നുംതന്നെയാണ കാളിദാസന്റെ ചെറിയ കാവ്യമായ നളൊദയം ഉണ്ടാക്കീരിക്കുന്നത- അതിൽ ൨൨൦ ശ്ലൊകം മാത്രമെ ഒള്ളുശ്രീഹർഷന്റെ നൈഷധം ൨൨ കാണ്ഡം ഉണ്ട- അതിന്റെ ചുരുക്കമായ പരിഭാഷയാകുന്നു നമ്മുടെ നളചരിതം കിളിപ്പാട്ട- ൟ ഗ്രന്ഥത്തെ നാലുപാദമായിട്ടു ഭാഗിച്ചിരിക്കുന്നു അതിൽ ഒന്നംപാദത്തിൽ നളന്റെ ദൂതുവരെയും രണ്ടാം പാദത്തിൽ ദമയന്തിസ്വയംബരം വരെയും മൂന്നാംപാദത്തിൽ ദമയന്തി ചെദിരാജ്യത്തുചെന്നു ചെർന്നതുവരെയും നാലാംപാദത്തിൽ ൨ാം സ്വയംബരംവരയും അടങ്ങിയിരിക്കുന്നു- ഓരൊ പാദത്തിൽ ഓരൊ മാതിരി അക്ഷരനിർണ്ണയ വൃത്തമാകുന്നൂ
൨൧൫- നളചരിതത്തിൽ നിന്നും എടുത്തിട്ടുള്ള ചിലസദാചാര വാക്ക്യങ്ങൾ താഴെചെർത്തിരിക്കുന്നു
൧ തന്നുടെസൗഖ്യം വരുവതിന്നാഗ്രഹി
ച്ചന്ന്യൊപകാരം പരിത്യജിച്ചീടൊലാ
൨ മര്യാദ ലംഘിക്ക യൊഗ്യമല്ലൊട്ടുമെ
ധൈര്യം പ്രധാനം ശരീരികൾക്കൊക്കവെ
൩ വെണ്ടതുപരൊപകാരാഗ്രഹം ശരീരിണാം
൪ ശൊകം എന്നതുവരുംനെരത്തു കൂട്ടത്തൊടെ
൨൧൬- ചാണക്യസൂത്രം അല്ലെംകിൽ മുദ്രാരാക്ഷസം കിളിപ്പാട്ട നമ്പിയാരു ഉദ്ദെശം ൭൦൦ വർഷത്തിന മുൻപുണ്ടായിരുന്ന വിശാഖദത്തൻ എന്നകവിയാൽ സംസ്കൃതത്തിൽ ഒണ്ടാക്കീട്ടുള്ള മുദ്രാരാക്ഷസ നാടകം പരിഭാഷപ്പെടുത്തീട്ടുള്ളതാകുന്നൂ- നാടകത്തിന്റെപെര അതിൽ ഒരു പ്രധാന നായകനായ രാക്ഷസന്റെ മുദ്രമൊതിരം കൊണ്ട അടയാളപ്പെട്ടിട്ടുള്ള ഒരു കത്തിൽ നിന്നും മുദ്രാരാക്ഷസം എന്നു സംസ്കൃതത്തിലും അതിലെ പ്രധാനനായകനായ ചാണക്ക്യന്റെ സംപ്രദായവും ബുദ്ധികൗശലവും നിമിത്തം ചാണക്ക്യ സൂത്രമെന്നു മലയാളത്തിലും ഉത്ഭവിച്ചിരിക്കുന്നു- നാടകത്തിനു ൮ അഗം ഒണ്ട- കിളിപ്പാട്ടിൽ എട്ടുപാദം ഒണ്ട- അതിൽ ഓരൊ പാദത്തിൽ അക്ഷര നിർണ്ണയമായ വൃത്തഭെദവും ഒണ്ട
൨൧൭- ചാണക്ക്യസൂത്രത്തിൽ നിന്നു ചില സദാചാരവാക്ക്യങ്ങൾ താഴെ ചെർത്തിരിക്കുന്നൂ
൧ വ്യാജത്താൽ എന്നാകിലും ആശ്രയിച്ചവർകളെ
രാജാക്കന്മാർക്കു പരിപാലിച്ചെ മതിയാവു
൨ താന്താൻ ഒട്ടൊഴിഞ്ഞിട്ടുംബന്ധുവാം ജനങ്ങളെ
സന്തൊഷിപ്പിക്കയെല്ലൊകാര്യമാകുന്നതെടൊ
൩ ബന്ധുനിമിത്തം വരുന്ന വിപത്തുകൾ
സന്തതം ഒക്കെ സഹിക്കെന്നതെ വരൂ
൪ ആശ്രയമില്ലാതവർക്കീശ്വരൻതന്നെ പുനർ
ആശ്രയമാകുന്നതും എന്നല്ലൊ പറയുന്നു
ആപത്തുവരുംന്നെരം ൟശ്വരന്തുണയുണ്ടാം
താപത്തെ കളവാൻ എന്നുള്ളതകെട്ടിട്ടില്ലെ-
൨൧൮ ചാണക്യസൂത്രത്തിൽ നിന്നും രാക്ഷസാമാത്യന്റെ സന്താപ മനൊവിചാരം താഴെചെർത്തിരിക്കുന്നു.
ദൈവത്താലുപഹതനയവനൊരിക്കലും
കൈവന്നീടുമൊ ശുഭം ഹാഹന്ത നിരൂപിച്ചാൽ
മനുഷർക്കുള്ള ഗുണദൊഷങ്ങളെല്ലാ നാളും
കാണുന്നിതൊരൊ കാലമൊരൊ തരമെല്ലൊ
നന്ദഭൂപതി രാജ്യം വാണുകൊണ്ടിരിക്കുമ്പൊൾ
മന്നവൻ തന്റെ മന്ത്രിസത്തമനായീടിനെൻ
ഞാൻ മെവും ഗൃഹത്തിങ്കൽ ഭൂപന്മാർകാര്യവശാൽ
കാണ്മാനായി വന്നുകെട്ടിക്കിടക്കുന്നവരൊടും
കൂടി ഞാനൊരുമിച്ചു രാജധാനിക്കു പൊംപൊൾ
വീടതിലിരുന്നുള്ളപൗരന്മാരെല്ലാവരും
രാക്ഷസാമാത്യനിതാ പൊകുന്നുവെന്നു ചൂണ്ടി
പ്രെക്ഷകന്മാർക്കു കാട്ടിക്കൊടുക്കുമെല്ലൊ പുരാ
രാജാവിനൊളമുള്ള പദവിയൊടും കൂടി
രാജാജ്ഞാകരനായി വാണുകൊണ്ടിരുന്നു ഞാൻ
അയ്യൊ കാൺ വിധിബലം കള്ളനെപ്പൊലെയിപ്പൊൾ
പയ്യവെ ജീർണ്ണൊദ്യാനം പുക്കൊളിച്ചിരിക്കുന്നു
ഇക്കാലം നിനക്കിതെന്നീശ്വരൻ നിയൊഗിച്ചാ
ലക്കാലമതുമനുഭവിക്കെന്നതെ വരു-
൨൧൯- പഞ്ചതന്ത്രം സംസ്കൃതത്തിലുള്ള പഞ്ചതന്ത്രം അല്ലംകിൽ പഞ്ചൊപാഖ്യാനം ഗ്രന്ഥത്തിന്റെ തർജിമയാകുന്നൂ- മറ്റുദ്രാവിഡ ഭാഷകളിൽ എല്ലാറ്റിലും ഇത തർജ്ജിമ ചെയ്തിട്ടുണ്ടന്നു വരികിലും മലയാളത്തിന്റെ അത്ര നന്നായിട്ടില്ലാ- ഇതിനെ നെരു തർജിമ എന്നു പറവാൻ പാടില്ല- മൂലത്തിനും ഇതിനും തങ്ങളിൽ വളരെ വ്യത്യാസം ഒണ്ട ചിലകഥകൾ ഇതിൽ വിട്ടുകളകയും ചിലത സ്ഥലംമാറ്റി ഇടുകയും ചെയ്തിട്ടുണ്ടഅഞ്ചാംതന്ത്രത്തിനു വളരെ വ്യത്യാസംഒണ്ട- എന്നാൽ ആകപ്പാടെ എകദെശം മൂലത്തിനുശരിയാകുന്ന കഥകൾ മലയാള സംപ്രദായമാക്കീട്ടുണ്ട
൨൨൦- കവിതയിലെ വാചകരീതി ഭംഗിയായിരിക്കുന്നൂ നെരമ്പൊക്കുകളാൽ മൂലത്തിനെക്കാൾ വളരെ നന്നായിട്ടുണ്ട - അതിൽ ഉപയൊഗിച്ചിരിക്കുന്ന ചമ്പകവൃത്തം മുതലായ വൃത്തങ്ങൾ വളരെ ലാഘവമായും അക്ഷര നിർണ്ണയവും മാത്രനിർണ്ണയവും ഒള്ളതായിട്ടും കാണുന്നൂ
൨൨൧ കഥയുടെ ഉദ്ദെശം കവി താഴെപറയുന്നു
ഗ്രന്ഥവിസ്താരെ ഭയം ഉള്ള ബാലകന്മാർക്കും
അന്തരംഗത്തിൽ ബൊധം ഇല്ലാത്ത ജനങ്ങൾക്കും
ചന്തമൊട്ടറിവാനായി പഞ്ചതന്ത്രാഖ്യം നീതി
ഗ്രന്ഥതാല്പര്യം കിഞ്ചിൽഭാഷയായിചൊല്ലീടുന്നെൻ
മിത്രഭെദം- സുഹൃല്ലാഭം- സന്ധിവിഗ്രഹം- ലബ്ധനാശം- അസംപ്രെക്ഷ്യകാരിത്വംഇവയാകുന്നൂ
൧ അർജ്ജുനപ്രിയംകരനമ്പലപ്പുഴ കൃഷ്ണൻ
ഇജ്ജനങ്ങൾക്കു പരമാശ്രയം പത്മാകാന്തൻ
൨ അംബരാപഗാപുരെ വാണരുളീടും ദെവൻ
അംബുജവിലൊചനൻ പാർത്ഥസാരഥി കൃഷ്ണൻ
൩ അമരവര തടിനിയിലമർന്നരുളും പര
മാനന്ദ വിഗ്രഹം പാർത്ഥസൂതം ഭജെ
൨൨൨ മെലെഴുതിയ മൂന്നു സ്തുതികൾകൊണ്ട പഞ്ചതന്ത്രം ഉണ്ടാക്കിയതു നംപിയാരുതന്നെ എന്ന നിശ്ചയിക്കാം
൨൨൩ പഞ്ചതന്ത്രത്തിൽനിന്നും എടുത്തിട്ടുള്ള ചില സദാചാരവാക്യങ്ങൾ താഴെചെർത്തിരിക്കുന്നു
൧ അർത്ഥം ഉണ്ടായാൽ അതു കൊണ്ടനുഭവിക്കാഞ്ഞാൽ
അർത്ഥം ഉള്ളൊരും ഇരപ്പാളിയും ഒരുപൊലെ
൨ സൽക്കാരവ്യയം തന്നെ രക്ഷണം ദ്രവ്യത്തിന
൩ തങ്ങൾക്കു ഫലമില്ലാതുള്ളതു പ്രവൃത്തിച്ചാൽ
ഭംഗമെവരും എന്നു സർവരും ബൊധിക്കെണം
൪ ഭുക്തിമാത്രമെയല്ല മാനികൾക്കഭിപ്രായം
ശക്തികാട്ടെണംഎന്നെയെ വർക്കും തൃപ്തിയുള്ളു
൨൨൪ ഉത്തരരാമായണം നമ്പിയാരുടെ ഒരു പ്രധാനകവിതയും അത വാന്മീകി രാമായണത്തിൽ ഉത്തര കാണ്ഡത്തിന്റെ പരിഭാഷയും ആകുന്നു- അതിനെ മൂന്നുഅദ്ധ്യായമായിട്ടു ഭാഗിച്ചിരിക്കുന്നൂ ഓരൊ അദ്ധ്യായത്തിലെ വൃത്തഭെദവും കവിതാരീതിയും താഴെചെർത്തിരിക്കുന്ന ഭാഗങ്ങൾ കൊണ്ടറിയാം
൧ പിന്നെനീ ദശാസ്യനെക്കൊന്നതു കൊണ്ടു ലൊകർ
നന്നുനന്നെന്നു പുകഴുത്തുന്നതജ്ഞാനമത്രെ
സർവലൊകവും ജയിക്കാ മെല്ലൊ ഭവാനിഹ
കെവലം ദശാസ്യനെക്കൊന്ന തെന്തൊരു ചിത്രം
൨ ഇന്നിവൻ തന്നിലുമെറ്റമധികനായി
വന്നുകൂടും ഞാൻ അതിനില്ല സംശയം
എല്ലാം തപൊബലം കൊണ്ടെമനൊരഥം
എല്ലാവനും സാദ്ധ്യമായ്വരൂ നൃണ്ണയം
൩ അച്യുതനൊടു സമനായ രാഘവൻ പുന
രിച്ചെയ്ത കർമ്മമെന്തു മറ്റുള്ളൊർക്കറിയാവു
൨൨൫ നമ്പിയാരുടെ ആട്ടക്കഥരണ്ടും അത്രനന്നായിട്ടു വിദ്വാന്മാർ വിചാരിക്കുന്നില്ലാ- അത്ര അധികം ഉപയൊഗപ്പെടുത്തിയും വരുന്നില്ലാ- ശംബരവധത്തിൽ നിന്നും വഞ്ചിപ്പാട്ടു താഴെ ചെർത്തിരിക്കുന്നു
ആശയത്തിൽ കനിവുള്ള ദാശരാജൻ ജയിക്കെണം
പാശപാണി ഭഗവാനും പ്രസാദിക്കെണം
മീനരൂപം ധരിച്ചൊരു ദാനവാരി തുണക്കെണം
ദീനമെല്ലാം കളഞ്ഞെന്നെക്കാത്തുകൊള്ളെണം
തൊണിയെല്ലാം ജലന്തന്നിൽ താണുപൊകാതിരിപ്പാനും
ക്ഷീണഭാവം ശമിപ്പാനും കടാക്ഷിക്കെണം
മത്സ്യഗന്ധിയൊരു കാലം മാന മൊടെയിരുന്ന നാൾ
വിസ്മയിച്ചുപരാശരൻ കണ്ടുകാമിച്ചു
മങ്കമാരിൽ മണിയാളെ കൊംക രണ്ടും പുണരുവാൻ
ശംകകൂടാതരികത്തു വരിക ബാലെ
ഇത്തരമങ്ങരുൾചെയ്ത ഉത്തമതാപസനൊട
ങ്ങുത്തരങ്ങളുരക്കാതെ കന്ന്യകാ നിന്നാൾ
മാമുനീന്ദ്രനണഞ്ഞാശു കാമ ലീലാ തുടർന്നപ്പൊൾ
ശ്യാമളാംഗനൊരു ബാലൻ പിറന്നാനെല്ലൊ
ഭാസുരനാമവൻതന്നെ വ്യാസനെന്നു പറയുന്നു
ഭൂസുരന്മാർക്കൊരുനാഥൻ താപസശ്രെഷ്ഠൻ
കർമ്മദൊഷങ്ങളെ നീക്കി ധർമ്മ മെകം നടത്തെണം
നിർമ്മലാംഗമുനി വ്യാസാ കൈതൊഴുതീടാം
൨൨൬ പാലാഴിമഥനം കഥസംസ്കൃതനാടകമായ സമുദ്രമഥനത്തിൽനിന്നു എടുത്തിട്ടുള്ളതാകുന്നു- ഇത ഒണ്ടാക്കിയത ഇന്നാരെന്നറിവാൻ പാടില്ലെന്നാണ പുസ്തകങ്ങളിൽ കാണുന്നത- എന്നാൽ “നന്ദനന്ദന നയനാനന്ദസുന്ദരാനന വന്ദെ വന്ദെ” എന്നപദം ൟ കഥയിലും ശംബരവധത്തിലും ഒരുപൊലെകാണുന്നതിനാൽ നമ്പിയാരുടെ കവിത തന്നെന്നു നിശ്ചയിച്ചിരിക്കുന്നൂ
൨൨൭ നമ്പിയാരുടെ തുള്ളക്കഥകളിൽ അന്ന്വെഷിച്ചതിൽ അറിവുകിട്ടിയെടത്തൊളം ഉള്ളവയും അവയിൽ ചിലഭാഗങ്ങളും താഴെചെർത്തിരിക്കുന്നു
൧ കല്യാണസൗഗന്ധികം ശീതംകൻതുള്ളൽ
എങ്കിലൊ പണ്ടു യുധിഷ്ഠിരൻ ഭീമനും
മംകമാർ മൗലിയാം പാഞ്ചാലപുത്രിയും
മാദ്രീസുതന്മാരിരുവരുമവ്വണ്ണം
അദ്രീവനാന്തെ നടക്കും ദശാന്തരെ
ഗന്ധവാഹത്താൽ സമാഹൃതമായസൗ
ഗന്ധികത്തെക്കണ്ടു കൗതുകാൽപാർഷതി
ഗന്ധവാഹാത്മജൻ തന്നൊടു ചൊല്ലിനാൾ
ഗന്ധദ്വീപ പ്രൗഢ മന്ദസഞ്ചാരിണീ
കണ്ടാലുമാശ്ചര്യ പുഷ്പമെൻ വല്ലഭാ
കണ്ടാൽ മനൊഹരം കാഞ്ചനാഭം ശുഭം
പണ്ടു ഞാൻ ൟവണ്ണമുള്ളൊരു വസ്തുവെ
കണ്ടറിയുന്നില്ല കാന്താ ധരിക്കെടൊ
തണ്ടാർ മധുരസം തെണ്ടിപ്പറക്കുന്ന
വണ്ടുകൾ എല്ലാം മുരണ്ടു കൂതുഹലം
പൂണ്ടു വനങ്ങളിൽ പണ്ടുള്ള പുഷ്പങ്ങൾ
കൊണ്ടുള്ളനുഭവം തെണ്ടുന്നതല്ലന്നു
കണ്ടുടൻ വൃന്ദവും കൊണ്ടു പുറപ്പെട്ടു
മണ്ടീവരുന്നതു കണ്ടീലയൊ ഭവാൻ
* * *
ദ്രൂപദ നന്ദിനീ തന്റെ വചനമിങ്ങനെകെട്ടു
നൃപതി മാരുതി ഭീമൻ ചിരിച്ചുകൊണ്ടുരചെയ്തു
ചപലസ്ത്രീകളെപ്പൊലെ കഥിക്കുന്നെന്തടൊ ബാലെ
സഫലംനിന്നുടെ കാര്യം സപദി സംഭവിച്ചീടും
* * *
ഇത്ഥം പറഞ്ഞു ഗദയും വഹിച്ചുകൊ
ണ്ടുത്ഥാനവുംചെയ്തു ഗന്ധവാഹാത്മജൻ
ഉത്തരാശാമുഖം നൊക്കിപ്പുറപ്പെട്ടു
സത്വരാഹംകാരഗംഭീരപുരുഷൻ
* * *
പുഷ്പങ്ങളെല്ലാമിറുത്തു സ്വരൂപിച്ചു
കെട്ടിത്തലയിലെടുത്തു പുറപ്പെട്ടു
പെട്ടെന്നുചെന്നു കപീന്ദ്രനെ വന്ദിച്ചു
ഗന്ധവാഹാത്മജൻ മൊദെനസാദരം
൨ നളചരിതം ഓട്ടൻതുള്ളൽ
ചഞ്ചൽപ്പുരി കുഴൽ തഞ്ചും നളനുടെ
കൊഞ്ചൽപുതുമയൊടഞ്ചിതമാകിന
പുഞ്ചിരി കണ്ടുടനഞ്ചി മയങ്ങിന
ചഞ്ചലമിഴികടെ നെഞ്ചിൽ പരിചൊടു
പഞ്ചായുധനുടെ ചഞ്ചൽക്കണ കള
തഞ്ചും കൊണ്ടുടനഞ്ചും വിഷരസ
സഞ്ചിത താപവകാ ചുട്ടെരിപൊരി
വാഞ്ഛിതയും ചിലർ വാഞ്ഛിക്കുന്നു
൩ പാഞ്ചാലി സ്വയംബരം പറയൻതുള്ളൽ
ദ്രുപദന്റെ ഗിരംകെട്ടു പറഞ്ഞു ധർമ്മജനപ്പൊൾ
നൃപതെ നീ പരമാർത്ഥം ഗ്രഹിച്ചാലും വഴിപൊലെ
പനിമതി കുലന്തന്നിൽ ജനിച്ച പാണ്ഡുഭൂപന്റെ
തനയന്മാരിടയങ്ങൾ അവനിവല്ലഭാസത്യം
൪ പാത്രചരിതം ഓട്ടൻതുള്ളൽ
ധർമ്മപരായണ മാനസനാകിന
ധർമ്മാത്മജനും പവനാത്മജനും
അർജ്ജുനനും നകുലൻസഹദെവനു
മജ്ജനമൈവരുമവരുടെഭാര്യയും
സമ്പത്തുംകലുമാപത്തുംകലു
മൻമ്പൊടുകൂടി വസിച്ചീടുന്നൊ
രമ്പത്തെട്ടു സഹസ്രം വിപ്രരു
മിമ്പമിയന്നു വനത്തിൽപുക്കു
൫ രുഗ്മിണിസ്വയംബരം ഓട്ടൻതുള്ളൽ
ഭീഷ്മകനെന്നുള്ളൊരു ഭൂമിപാലെന്ദ്രൻ പാരം
ഊഷ്മയുള്ളൊരു വീരൻ ഊഴിവാഴുന്ന കാലം
രുഗ്മെനെന്നൊരു പുത്രനുണ്ടായി ഭീഷ്മകനു
രുഗ്മിതനുജന്മാരായി മൂന്നുപെരുണ്ടായിവന്നു
രുഗ്മിണി എന്നു പെരായുള്ളൊരു കന്ന്യകയും
രുഗ്മപ്രകാശംപൊലെ രൂപപ്രകാശത്തൊടെ
ഉണ്ടായിതവൾ പിന്നെ കണ്ടാലെത്രയുംസുഖം
൬ കാളിയമർദ്ദനം ശീതംകൻ തുള്ളൽ
ഗരളനായക കെൾക്ക വിരവൊടു ഗിരം നിന്റെ
ഗരളം കൊണ്ടൊരുവനും പൊറുതിയില്ലറിഞ്ഞാലും
പ്രാണികൾക്കു പ്രാണനെല്ലൊ ജലമെന്നുധരിച്ചാലും
പ്രാണനാശം വരുത്തുന്നു കഷ്ടമെന്നെ പറയാവൂ
൭ നിവാതകവചകാലകെയവധം ശീതംകൻ തുള്ളൽ-
ക്ഷീണപ്രഭാവം വെടിഞ്ഞു വിജയനും
പ്രാണി പ്രവരരാം ദാനവർക്കൊക്കയും
പ്രാണപ്രയാണം ഭവിക്കുമാറിങ്ങനെ
ബാണപ്രയൊഗം തകർത്തു തുടങ്ങിനാൻ
൮ ബാലിഉത്ഭവം ശീതംകൻതുള്ളൽ
സൂര്യന്റെ തെർത്തടം തന്നിൽ വിളങ്ങുന്ന
സാരഥിയായൊരരുണൻ മഹാബലൻ
വീര്യമെറുന്ന ഗരുഡന്റെ പൂർവജൻ
സൂര്യനെ താണുതൊഴുതൊന്നുണർത്തിച്ചു
൯ ഐരാവതപൂജ ഓട്ടൻതുള്ളൽ
ഹാടക നിർമ്മിത നാടകശാലകളൊടു നടപ്പുര കൂത്തമ്പലവും
ഘൊടക ശാലകൾ പാഠകശാലകൾ പാടാവുകൾ ചിലചാവടിമാടം
൧൦ ഗജെന്ദ്രമൊക്ഷം പറയൻതുള്ളൽ
ഇന്ദ്രശ്രീപദംപൊലെ വിളങ്ങും പാണ്ഡ്യരാജ്യത്ത
ഇന്ദ്രദ്യുമ്നനെന്നെറ്റം പ്രസിദ്ധം ഭൂമിപാലെന്ദ്രൻ
ചന്ദ്രശ്രീമഹാകീർത്തി പ്രകാശം കൊണ്ടഹൊരാത്രൗ
സാന്ദ്രശ്രെയഥാ ലൊകം ജയിച്ചുവാണരുളുന്ന
൧൧ ധ്രുവചരിതം ശീതംകൻ തുള്ളൽ
ഇമ്പംകലർന്നുള്ള വിഷ്ണുഭക്തന്മാരിൽ
മുമ്പനായുള്ള ധ്രുവന്റെചരിതത്തെ
വമ്പിച്ചവിദ്വജ്ജനങ്ങളെല്ലാവരും
അമ്പൊടുകെട്ടിന്നനുഗ്രഹിക്കെണമെ
൧൨ അഹല്യാമൊക്ഷം ഓട്ടൻതുള്ളൽ
അതികുടില ഘനസദൃശ നിറമുടയ വെണിയും
അത്ഭുതമാകും നിടില പ്രദെശവും
രതിരമണകരകമല ചാപത്തിനെറ്റവും
ആതംകമെറുന്ന ചില്ലിവില്ലാട്ടവും
൧൩ ഹിഡുംബവധം ഓട്ടൻതുള്ളൽ
ഹസ്തിരഥാദി സമൃദ്ധത പെരുകും
ഹസ്തിനപുരമതിലതിമതി സുഖമൊടു
നിസ്തുലധൃതി ധൃതരാഷ്ട്ര മഹീപതി
നിസ്തുല ഭൂപതി വാഴുംകാലം
൧൪ കിരാതം ഓട്ടൻതുള്ളൽ
ശ്രീമധുസൂദന ഭക്തശിരൊമണി
സൊമകുലാംബുധി പൂർണ്ണശശാംകൻ
ഭൂമിപുരന്ദരനായ യുധീഷ്ടിര
ഭൂമിപനടവിയിൽ വാഴുംകാലം
൧൫ പ്രദൊഷമാഹാത്മ്യം ഓട്ടൻതുള്ളൽ
മൃതനായുള്ളവിദർഭാധിപനുടെ
പതിനെട്ടംഗനമാരവരെല്ലാം
കലശലുകൂടിയ സമയെ ശിവശിവ
പലവഴി ഓടിക്കാടുകരെറി
൧൬ ദുര്യൊധനവധം ശീതംകൻതുള്ളൽ
ഉപ്പുംപുളിയും കുടിച്ചുള്ള നീയെംകിൽ
ഉല്പതിച്ചീടെടാ വെള്ളത്തിൽനിന്നുടൻ
നീറ്റിൽ മുഴുകിക്കിടക്കുന്ന നിന്നെയി
ക്കാറ്റിന്മകൻ ഞാൻ വിളിക്കുന്ന കെട്ടില്ലെ
൧൭ രാമാനുകരണം ഓട്ടൻതുള്ളൽ
ഉള്ളിൽനിനച്ചിതു രുഗ്മിണിദെവി
ക്കുള്ളിലഹംമ്മതിയുണ്ടിഹ കിഞ്ചിൽ
ഉള്ള നതാംഗി ജനങ്ങളിലതിശയ
മുള്ളവൾ ഞാനെന്നുണ്ടൊരു ഭാവം
൧൮ ശീലാവതിചരിതം ഓട്ടൻതുള്ളൽ
ഭർത്താവെന്തുപറഞ്ഞെന്നാലതു
ഭാര്യാജനമുടനെ കെൾക്കെണം
ഗുണദൊഷങ്ങൾ വിചാരിക്കെണ്ടാ
ഗുരുജനമൊന്നു നിയൊഗിക്കുമ്പൊൾ
൧൯ നാളായണിചരിതം പറയൻതുള്ളൽ
വരിനെല്ലുകൊണ്ടുവന്നങ്ങുരലിലിട്ടതു കുത്തി
അരിയാക്കി വെളുപ്പിച്ചു പരിചിൽ പാകവും ചെയ്തു
ഉരിമാത്രം വിളമ്പിത്താനരികെ നിൾക്കുമന്നെരം
ഒരിക്കെ വാരിയുണ്ടിട്ടക്കിഴവച്ചാർ ചകാരിക്കും
൨൦- സഭാപ്രവെശം പറയൻതുള്ളൽ
നൂലുകൊണ്ടു പിരിച്ചുള്ള ചരട്ടെൽ പൊന്മണി കൊർത്തു
മാലയാക്കി ഗളന്തന്നിൽ ധരിക്കുന്ന ധനികന്മാർ
മുത്തുകൊണ്ടും മാലകൊർക്കും പവഴംകൊണ്ടുമുണ്ടാക്കും
പുത്തിലഞ്ഞിക്കുരുവുകൊണ്ടും കുന്നികൊണ്ടും ദരിദ്രന്മാർ
- ദക്ഷയാഗംപറയൻതുള്ളൽ
- ത്രിപുരദഹനം പറയൻതുള്ളൽ
- സത്യാസ്വയംബരം ഓട്ടൻതുള്ളൽ
- സ്യമന്തകം ഓട്ടൻതുള്ളൽ
- ഹനുമൊത്ഭവം ഓട്ടൻതുള്ളൽ
- പൗണ്ഡ്രകവധം ഓട്ടൻതുള്ളൽ
൨൨൮ കുഞ്ചൻനമ്പിയാരെക്കുറിച്ചു കൊവുണ്ണിനെടുങ്ങാടി താഴെച െർത്തിരിക്കുന്നത പൊലെ അദ്ദെഹത്തിന്റെ വ്യാകരണത്തിൽ പറയുന്നു
“കുഞ്ചൻഎന്നു പ്രസിദ്ധനായ കവി വിശെഷമായ ഒരുരീതിയിൽ തുള്ളലെന്നൊരുവക പാട്ടുണ്ടാക്കിതുള്ളൽപലതരത്തിലുണ്ടെംകിലും മൂന്നുതരം പ്രധാനമാകുന്നു
- ഓട്ടൻ
- ശീതംകൻ
- പറയൻ
ഇവയാകുന്നൂ- ഇവയെ എല്ലാം പലരും അരങ്ങത്തു കൊട്ടുംപാട്ടും മെളിച്ചുകെട്ടി ആടുന്ന പതിവുണ്ട
ഓട്ടന്റെ സ്വഭാവം ഒരടിക്കു പതിനാറുമാത്ര- അങ്ങനെ രണ്ടടി ഒരുശീലുതന്നെ അടിക്കു ഇത്ര അക്ഷരമെന്നില്ലാ
ശീതംകൻ ഇത തുഞ്ചൻപാട്ടിൽ കാകളീ എന്നു പറഞ്ഞതുതന്നെ- ഇത ചൊല്ലുന്ന ഗാനരീതിമാത്രം മാറിവരും”
൨൨൯ നംപിയാരെക്കുറിച്ചും തുള്ളക്കഥയെക്കുറിച്ചും ബി- എ രാമമെനവൻ താഴെപറയുന്ന പ്രകാരം അഭിപ്രായപ്പെടുന്നു
“മലയാളത്തിൽ തുള്ളൽ എന്നൊരു ജാതി പദ്യങ്ങൾ ഒണ്ട- ഇതിലുള്ള വൃത്തങ്ങളും തുഞ്ചൻപാട്ടിലുള്ള വൃത്തങ്ങൾ തന്നെയാണ- എന്നാൽ ഗാനരീതിക്കു വ്യത്യാസം ഒണ്ട- ഇതിൽ അക്ഷരക്രമമല്ലാ- താളവട്ട പ്രകാരം ഇത്ര അടിയെന്നും ഒരടിക്കു ഇത്രമാത്രയെന്നും തന്നെയാണ- തുള്ളൽ എന്നു പറയുന്ന ൟ ജാതി മലയാളഭാഷയിലെക്കു പ്രത്യെകമായിട്ടുള്ളതാണ- ഇതിന്റെ ഛായ സംസ്കൃതത്തിലല്ലാതെ തമിഴിൽ കാണുന്നില്ലാകയ്യക്ഷരത്തിൽ എഴുതീട്ടുള്ള തുള്ളലുകൾ ശിഷ്യനായിരുന്ന കൃഷ്ണപ്പണിക്കരുടെ വീട്ടിൽ ഇരിക്കുന്നുണ്ടെന്ന കെൾപ്പാനുണ്ട തുള്ളൽ ആദ്യംതന്നെ ഉണ്ടാക്കുവാൻ ഉള്ളകാരണം ഒരു ചാക്ക്യാരൊടു തമ്മിത്തല്ലിയതിനാലാണന്നു ജനശ്രുതി
തുള്ളൽ ഓട്ടൻ ശീതംകൻ പറയൻ എന്നിങ്ങനെ മൂന്നുവകയായിട്ടാണ- തുള്ളലിൽ അധികവും ഓട്ടന്റെ മട്ടിലാണ- അധികം വൃത്തങ്ങൾ അടങ്ങിയിരിക്കുന്നത- ഇതിൽതന്നെ ഇടയിൽ ശ്ലൊകങ്ങളാകട്ടെ പദങ്ങളാകട്ടെ ശീതംകനിലും പറയനിലും പ്രയൊഗിക്കുവാൻ വഹ്യാ- ഓട്ടൻ ശീതംകനിലും പറയനിലും പ്രയൊഗിക്കുവാൻ വഹ്യാ- ഓട്ടൻ ശീതംകനെക്കാൾ അധികം മുറുകിയതാകന്നൂ- ഇവ മൂന്നിലും അധികം പതിഞ്ഞത പറയൻതന്നെഓട്ടത്തിൽ പ്രധാനമായത നളചരിതം- കിരാതം മുതലായതും ശീതംകനിൽ കല്യാണസൗഗന്ധികം ധ്രുവചരിതം മുതലായതും പറയനിൽ ദക്ഷയാഗം തൃപുരദഹനം മുതലായവയും ആകുന്നൂ”
൨൩൦ സംസ്കൃതത്തിൽ നംപിയാര വായിച്ചിട്ടുള്ള ഗ്രന്ഥങ്ങളുടെ പെര ധ്രുവചരിതത്തിൽ കാണുന്നതിനെ താഴെ ചെർത്തിരിക്കുന്നൂ
മാലതിമാധവം ശാകുന്തളം പിന്നെ
ബാലരാമായണം കർബുര മഞ്ജരി
മാളവികാശിയും മിത്രാംബു രാശിയും
മെളംകലർന്നൊരു മുദ്ദിരാ രാക്ഷസം
മല്ലികാ മാരുതം നല്ല ധനഞ്ജയം
കല്യാണസൗഗന്ധികം പ്രിയദർശികാ
വെണിസംഹാര പ്രബൊധ ചന്ദ്രൊദയം
ബാണം പ്രഹാസനം പിന്നെ രത്നാവലീ
ഉത്തരരാമചരിതം നളൊദയം
മാഘംകിരാതാർജ്ജുനീകവും ഭട്ടയും
മെഘസന്ദെശം രഘുവംശവും പിന്നെ
ചൊൽക്കൊണ്ട നൈഷധം നീലകണ്ഠൊദയം
സൽകൃതമാം ബാലഭാരതമെന്നിവ
കൗർമ്മപുരാണവും വിഷ്ണുപുരാണവും
വാത്മീകിരാമായണം മഹാഭാരതം
അദ്ധ്യാത്മരാമായണം ഹരിവംശവും
ശുദ്ധമാംശ്രീഭാഗവതം വിശെഷിച്ചു
സ്കാന്ദപുരാണവും വായുപുരാണവും
എന്നുതുടങ്ങിപ്പുരാണം പഠിക്കയും
പ്രക്രിയാകൗമുദീ സിദ്ധാന്തകൗമുദീ
പ്രക്രിയാമഞ്ജരികാശികംവൃത്തിയും
പ്രക്രിയാസർവസ്വവും പദമഞ്ജരീ
ധാതുവൃത്തിശബ്ദ കൗസ്തുഭംഭൂഷണം
ധാതുവടംനല്ലശുദ്ധാശ്രുവൃത്തിയും
൨൩൧- ഉണ്ണായിവാര്യരു ഉദ്ദെശം കൊല്ലം ൯൨൫ മാണ്ടിടക്ക കൊച്ചീ സംസ്ഥാനത്തു മുകുന്ദപുരം കൊവിലകത്തും വാതുക്കൽ ഇരിങ്ങാലക്കുട അംശത്തിൽ ഇരിങ്ങാലക്കുടെ ക്ഷെത്രത്തിനു സമീപം ഒരെടത്തു ജനിച്ചു- ബാല്യകാലത്തിലെ താമസവും വിദ്യാഭ്യാസവും ചെയ്തതും ഇരിങ്ങാലക്കുടെ ആകുന്നൂഏകദെശം പ്രാപ്തി ആയ സമയം തൃശ്ശിവപെരൂർ പൊയി താമസിച്ചു വിദ്യ അഭ്യസിച്ചു- ൨൫- വയസ്സു പ്രായമായപ്പൊൾ സംസ്കൃതത്തിൽ കാവ്യ നാടകാലംകാരാദികളിൽ നല്ല പണ്ഡിതനായിതീർന്നു എന്നും അവിടെനിന്നും ൯൫൫മാണ്ടിടക്കു തിരുവനന്തപുരത്തുവന്നു മുഖംകാണിച്ചു താമസിച്ചിരുന്നതായും പറയുന്നൂ- ആ സമയം കുഞ്ചൻനമ്പിയാരു തിരുവനന്തപുരത്ത ഒണ്ടായിരുന്നൂ- രണ്ടു വിദ്വാന്മാരും തമ്മിൽ ആദ്യപരിചയം ഒണ്ടായതിനു കാരണമായി ഒരുകഥപറയുന്നുണ്ട- അത ഏകദെശം സൂക്ഷ്മമായിട്ടിരിക്കുമെന്നു വിചാരിച്ചു താഴെചെർത്തിരിക്കുന്നൂ
൨൩൨- ഒരുദിവസം യദൃശ്ചയായി രണ്ടുപെരും ഒന്നിച്ചു പത്മതീർത്ഥത്തിൽ കുളിച്ചുകൊണ്ടു നിൾക്കുന്ന സമയം ഒരു ശൂദ്രസ്ത്രീയും ശിഷ്യത്തിയുംകൂടി പൊകുന്നതുകണ്ട വാര്യര കാതിലൊല എന്നു പറഞ്ഞു എന്നും അതിനുത്തരമായിട്ടു അടുത്തു നിന്ന പരിചയം ഇല്ലാത്ത നമ്പിയാര നല്ലതാളി എന്നു പറഞ്ഞു എന്നും അന്നുമുതൽ രണ്ടുപെരും തങ്ങളിൽ ഇഷ്ടമായി എന്നും കെട്ടിരിക്കുന്നൂ- കാ- അതിലൊല- എന്നും നല്ലത- ആളിഎന്നും അർത്ഥം
൨൩൩- ഉണ്ണായിവാര്യര തിരുവനന്തപുരത്ത താമസിക്കുന്ന സമയമാണ ടിപ്പുവിന്റെ യുദ്ധം ഉണ്ടായിട്ടുള്ളതഅതിനെക്കുറിച്ചും വെറെ പലകാര്യങ്ങളെ സംബന്ധിച്ചും അനെകം മണിപ്രവാള ശ്ലൊകങ്ങളും അതുകൂടാതെ പലമാതിരി കീർത്തനങ്ങളും ഉണ്ടാക്കീട്ടുണ്ട- ഇവ ഒന്നും ഇപ്പൊൾ അച്ചടിച്ചു കാണുന്നില്ലാ- അന്ന്വെഷിച്ചതിൽ കിട്ടുന്നുമില്ലാ- വാര്യരുടെ പ്രധാന കവിത നളചരിതം നാലുദിവസത്തെ ആട്ടക്കഥയും ഗിരിജാകല്യാണം പദ്യവും ആകുന്നൂ
൨൩൪- ൟ കവിതയെക്കുറിച്ചു വിദ്വാന്മാർ ഒക്കയും വളരെ ശ്ലാഘിച്ചുപറയുന്നതു കൂടാതെ അതിൽനിന്നും അദ്ദെഹത്തിനു മലയാളഭാഷയിലെ പ്രധാനകവികളുടെ ശെഖരത്തിൽ ഒരു സ്ഥാനം ലഭിച്ചു- നാലുദിവസത്തെയും കഥയിലെ എല്ലാ പദങ്ങളും ശ്ലൊകങ്ങളും മനൊഹരങ്ങളായുള്ളതാകയാൽ അതിൽനിന്നും ഏറ്റവും നന്നായിട്ടുള്ളത തിരിഞ്ഞെടുക്കുന്നതിനു പ്രയാസമാകുന്നൂ- എംകിലും ചിലശ്ലൊകങ്ങളും പദങ്ങളും താഴെ ചെർക്കുന്നതാകുന്നൂ
൨൩൫- അദ്ദെഹം ൟ കൃതി തിരുവനന്തപുരത്തുവച്ചു ഉണ്ടാക്കിയതായി ചിലർ പറയുന്നുണ്ട- അതിന്റെ നല്ല സൂക്ഷ്മം അറിവാൻപാടില്ലാ- ഉദ്ദെശം ൬൧ാമത്തെ വയസ്സിൽ ൯൮൭മാണ്ടു ഇരിങ്ങാലക്കുടെ വച്ചു മരിച്ചിരിക്കുന്നതായിട്ടും കെൾക്കുന്നു- അദ്ദെഹത്തിന്റെ വംശം അദ്ദെഹത്തോടു അറുതിവന്നതായി നളചരിതംകഥയിലുള്ള ഒരുഅറംകൊണ്ട നിശ്ചയിച്ചിരിക്കുന്നൂ
അചിചമമദയിതാ
കളിയല്ലനതിചിരസൂതാ
പ്രാണൻ കളയുമതി വിധുരാ
എന്നാൽ കുലമിതഖിലവുമറുതി വന്നിതു
൨൩൬- തിരുവനന്തപുരത്തുനിന്നും പൊകുന്ന സമയം തിരുമനസ്സുകൊണ്ടു വീരശങ്ങല മുതലായ്ത സന്മാനം കൊടുത്തിട്ടുണ്ട- ഇത്രാമാണ്ടാണ പൊയതന്നും എത്രകൊല്ലം തിരുവനന്തപുരത്തു താമസിച്ചു എന്നും നല്ലനിശ്ചയമില്ലാ- എംകിലും ഉദ്ദെശം ടിപ്പുവിന്റെ തിരുവിതാംകൊട്ടു ആക്രമം കഴിഞ്ഞ രണ്ടുവർഷത്തിനിപ്പുറമാണെന്നു ചിലർ പറയുന്നൂ- ൟ ഭാഗങ്ങളെക്കുറിച്ചു രെഖാമൂലമായ തെളിവുകൾ ഇല്ലാത്തതിനാൽ വാക്കിനെ മാത്രം വിശ്വസിച്ചു എഴുതിയിരിക്കുന്നതാക കൊണ്ടു തെറ്റായി കണ്ടാൽ അറിവുള്ളവർ ക്ഷമിക്കണമെന്നു അപെക്ഷിക്കുന്നൂ
൨൩൭- ശൃംഗാരവാരി നിധിയായ ഇദ്ദെഹത്തിന്റെ നളചരിതംകഥ ഒന്നാംതരമാണന്നു ഇതിനു മുൻപിൽ പറഞ്ഞിട്ടുണ്ടല്ലൊ- പ്രാസം ആദിയിലും അന്ത്യത്തിലും ഓരൊവരി ൟരണ്ടു അക്ഷരത്തിലും ഒണ്ട- പാട്ടിനെ വിചാരിക്കുംപൊൾ ശ്ലൊകങ്ങൾ അത്രവെടിപ്പായിട്ടുള്ളതെന്നു പറവാനില്ലാ- മലയാളത്തിൽ മിക്കസ്ഥലങ്ങളിലും സ്ത്രീകളും പുരുഷന്മാരും ഇതിലുള്ള പദങ്ങൾ പാട്ടിനു നല്ലതാകയാൽ അതിലെക്കായി പഠിച്ചു ഉപയൊഗിച്ചുവരുന്നൂ- കവിക്കു ൟ കഥ ഉണ്ടാക്കുന്നതിനു മൂലമായി ഉപയൊഗപ്പെട്ടത ശ്രീഹർഷൻ ഉണ്ടാക്കീട്ടുള്ള നൈഷധം കാവ്യംതന്നെ ൟ കഥയിൽ ചിലഭാഗങ്ങളുടെ ഭാവങ്ങൾ നൈഷധത്തിൽ കാണുന്നുണ്ട
൨൩൮- വാര്യരെക്കുറിച്ചു ഒരുവിദ്വാന്റെ അഭിപ്രായം താഴെ ചെർത്തിരിക്കുന്നൂ
“മണിപ്രവാളം ഇത്രനന്നായി മറ്റൊരുവനും പ്രയൊഗിച്ചിട്ടില്ലന്നു നിശ്ചയംതന്നെ- പദങ്ങളുടെ മട്ടു അല്പം ദെശികമാകയാൽ ജനങ്ങൾക്കു വളരെ ഇഷ്ടമാണ- പ്രാസം പ്രയൊഗിക്ക എന്നുവച്ചാൽ ഇത്രത്തോളം മനുഷ്യനാൽ സാദ്ധ്യമാകുമൊ എന്നു തൊന്നും- മിക്കപദങ്ങൾക്കും ആദിയിലും മദ്ധ്യത്തിലും അന്ത്യത്തിലും പ്രാസംഒണ്ട”
൩൩൯- നളചരിതം ആട്ടക്കഥയിൽനിന്നും ചിലഭാഗം താഴെ ചെർത്തിരിക്കുന്നൂ
പുത്തൻതെൻമൊഴിമാർ കുലത്തിനരിയൊ രുത്തംസമാം ഭൈമിതൻ
ചിത്തം താനഥപത്തിനഞ്ചവനറി ഞ്ഞിത്ഥം കൃശാംഗ്യാഗിരാ
അത്യന്തം ബത മുഗ്ദ്ധയൊടനുസരി ച്ചെല്ലാമറിഞ്ഞീടുവാൻ
ഉദ്യൊഗിച്ച വിദഗ്ദ്ധനാം ഖഗവരൻ വൈദർഭിയൊടുക്തവാൻ
൧ പ്രീതിപൂണ്ടരുളുകയെ ചിന്തിതമെല്ലാം
ഭീമനൃപതി തനയെ
വീതശംകം സഖിമാരിലൊന്നെന്നെന്നെ
ഉറച്ചു നീ ലജ്ജാഭാരം കുറച്ചു നിരാകുലം-
൨ കാതരമിഴിമാർ മൗലി മാലികെ- ദമ
സൊദരി നിനക്കു ബാലികെ
ഏതൊരു പുരുഷനിലുള്ളിൽ കൗതുകം പാരി-
ലാദരണീയം തസ്യജാതകം
ഏണമിഴി പറവാൻ മടിക്കരുതെ
നാണംകൊണ്ടിനിയെതും മറയ്ക്കരുതെ
ഞാനുണ്ടതിനു തുണ തവസുതനൊ
മാനഹാനി തവ വരുത്തുവനൊ
ഹസ്തഗതന്തവ വിദ്ധി മനീഷിത
മുക്തമിദമ്മമ സത്യമിദാനീം-
൩ ഉള്ളതു ചൊന്നതിതെന്നാലന്യൂനം- നവ
പല്ലവതുല്യാംഗി തവ കല്യാണം
നല്ലതു നല്ലതിനൊടെ ചെരെണം- തവ
വല്ലഭനപരൻ തുല്യൻ നഹിനൂനം
മെഘവാഹനനെക്കാൾ ബലവാൻ
മൊഹനാംഗനവനതി ഗുണവാൻ
കമനിരത്നകനകങ്ങളുടെ
ഘടനയെഘടന നിങ്ങളുടെ
വിഷ്ണുരമയ്ക്കു- നിശയ്ക്കുശശാംകനു
മയ്ക്കു ഹരൻ നളനൊർക്കിൽ നിനക്കും-
൪ ചെന്നിതു പറവൻ നൃപനൊടഭിലാഷം- എന്നാൽ
നിന്നിലുമുണ്ടാമവനും പരിതൊഷം
അന്യനിലയിതെ വരുമൊ സന്തൊഷം- എന്നാൽ
മന്നവനുണ്ടാമെന്നിൽ ബഹുരൊഷം
താതനൊരുവരനു കൊടുക്കുന്നിന്നെ
പ്രീതി നിനക്കുമുണ്ടാമവനിൽതന്നെ
വിഫലമിന്നു പറയുന്നതെല്ലാം
ചപലനെന്നു പുനരെന്നെ ചൊല്ലാം
ഇത്ഥമനർത്ഥമുദിത്വര മാമതി
നുത്തരമൊതുക സത്വരമിപ്പൊൾ
൫ നൈഷധനിവന്താനൊരീഷലില്ലമെനിർണ്ണയം
വെഷമീവണ്ണമാകിൽ ദൊഷ മെന്തിനിക്കിപ്പൊൾ
ഒന്നെ നിനയ്ക്കുന്നെരംമൊഴിയെ
നളനിതെന്നുതന്നെ ഉറപ്പതുള്ളിൽ വഴിയെ
വെഷം കാണുമ്പൊൾ വന്നീടാ തൊഷം നിന്നാലൊഴിയെ
വന്നതെൻ പ്രാണ സന്ദെഹ മാപത്സിന്ധു ചുഴിയെ
തൊന്നുന്നതെല്ലാമുന്മയൊ
നെരാരുചൊല്ലുവതമ്മയൊ
ഇവനൊടുചെർന്നാൽ നന്മയൊ
ചാരിത്രത്തിനു വെണ്മയൊ
അറിയാവതല്ലെ-
൬ മാതാവെച്ചെന്നു കാണ്മനിന്നെ
ത്രൈലൊക്ക്യത്തിനു മാതാവെ ചിന്തിച്ചു ഞാൻ മുന്നെ
നന്മക്കു ലൊകനാഥാനുഗ്രഹം പൊരുമൊന്നെ
ധർമ്മസംകടെ മാതാവിനിക്കു നളൻതന്നെ
അതിലൊകരമ്യ ചെഷ്ടിതൻ
ഹതദൈവപാശ വെഷ്ടിതൻ
ഖലനാശ യാഗദീക്ഷിതൻ
അനുപെക്ഷണീയൻ വീക്ഷിതൻ
വെഷ പ്രഛന്നൻ
൭ എൻകാന്തനെന്നൊടൊണ്ടൊ വൈരം
ഇല്ലന്നിരിക്കിൽ എന്തെ തുടങ്ങി ഇപ്രകാരം
ഇനിക്കു ഘൊരവൈംകാട്ടിൽ ആരുപൊൽ പരിവാരം
ഏതുചെയ്താലും വന്ദിപ്പതിനിങ്ങധികാരം
പാപമെ താപകാരണം
അതെല്ലാമിന്നു തീരണം
വിരഹം മെ മർമ്മദാരണം
അതിലെറെ നല്ലുമാരണം
അതിദാരുണം-
൨൪൦- പാർവതീസ്വയംബരം അല്ലംകിൽ ഗിരിജാകല്ല്യാണം എന്ന പെരൊടുകൂടി മലയാളപദ്യം ഉണ്ണായിവാര്യരുടെ കവിതയാകുന്നു- അത കിളിപ്പാട്ടിന്റെ രീതിയിൽതന്നെ ചമച്ചിരിക്കുന്നൂ എന്നു വരികിലും കിളിയല്ലാ കവിതന്നെയാണ ഉര ചെയ്യുന്നത- ചിലരുടെ അഭിപ്രായത്തിൽ ഇത വാര്യരുടെ കവനമല്ലന്നു വന്നെക്കാം- തന്നെന്നു നിശ്ചയിക്കുന്നതിനു ആ കവിതയിൽ പ്രത്യക്ഷ ലക്ഷ്യങ്ങൾ ഒന്നും ഇല്ലന്നുവരുകിലും ആകപ്പാടെ അതിലെ ശബ്ദപ്രയൊഗങ്ങളും നളചരിതം ആട്ടക്കഥയിലുള്ളതും കൂടി നൊക്കുംപൊൾ ഊഹിക്കാംവിദ്വാന്മാരായിട്ടുള്ള ചില മദ്ധ്യകെരളവാസികൾ ൟ അഭിപ്രായം ശരിയെന്നു സമ്മതിച്ചും ഇരിക്കുന്നൂ
൨൪൧- അതിനെ മൂന്നു അദ്ധ്യായമായിട്ടു ഭാഗിച്ചിരിക്കുന്നൂ
൧ാം അദ്ധ്യായം സംഭവകാണ്ഡം- പരമീശ്വരൻ അംഗനാനാശം കൊണ്ടുവിഷാദത്തൊടും വിരക്തിയൊടും കൈലാസത്തിൽ തപൊനിഷ്ഠയായിരുന്ന വൃത്താന്തം മുതൽ പാർവതിയുടെ ജനനം വരെ
൨ാം അദ്ധ്യായം- തപസ്യകാണ്ഡം- പാർവതിയുടെ തപസ്സും പരമീശ്വരൻ പ്രത്യക്ഷ്യമായ വിവരവും
൩ാം അദ്ധ്യായം വിവാഹകാണ്ഡം- സ്വയംബരം
൨൪൨- ൟ കവിത വളരെ നന്നായിട്ടുള്ളതും സാമാന്ന്യം വലുതും ആണ- എന്നാൽ അത്ര നടപ്പുള്ളതായി കാണുന്നില്ലാ- അർത്ഥം ചിലസ്ഥലങ്ങളിൽ സ്വല്പം പ്രയാസം- പ്രാസം മുതലായ പ്രയൊഗങ്ങൾ വെണ്ടുവൊളം ഉണ്ട- അതിൽ ചിലഭാഗം താഴെ ചെർത്തിരിക്കുന്നൂ
൧ എംകിലൊകെൾക്കപണ്ടുശംകരൻതിരുവടി
അംകിലൊചന നരൻ പുംഗവ കെതുപുരാൻ
അംഗനാ നാശംകൊണ്ടു തിങ്ങിന വിഷാദത്താൽ
മങ്ങിന മനസ്സിങ്കൽ പൊങ്ങിന വിരക്തിയാൽ
തുംഗമാം ഹിമാദ്രി മെലങ്ങൊരു ഭാഗത്തിംകൽ
തൻകലെ തന്നെക്കണ്ടു തിംകൾ മൗലിയും വാണു
നന്ദികെശ്വര ഭൃംഗി പുംഗവാദികൾ ഭൂത
വൃന്ദവും തപസ്സിനു തന്നെയങ്ങൊരുംപെട്ടു
തന്നുടെ തത്ത്വം കണ്ടങ്ങന്യചിന്തയും വിട്ടു
സന്തതമിരുന്നിതങ്ങന്തകാന്തകൻ ചിരം
൨ ഭൊഗികൾക്കൊക്കെയും ഭൊഗവിരഹെണ
ലൊകസ്ഥിതിക്കുമിളക്കം വരികയാൽ
ലൊകെശ വാചാ ശതമുഖ സെവിത
ലൊകമാതാവായ മായാഭഗവതി
ആദരപൂർവ്വകം നാഥന്മതമറിഞ്ഞു
ആധിലൊകത്തിനു വന്നതു നീക്കുവാൻ
ഭൂധരാരാജനു പുത്രിയായിങ്ങനെ
ഭുതലത്തിംകൽ പുറന്നൊരനന്തരം-
൨൪൩- കലക്കത്തു രാഘവൻ നമ്പിയാരു ഉദ്ദെശം കൊല്ലവർഷം ൯൫൮ാമാണ്ടിടക്കു കിള്ളിക്കുറിശ്ശിമംഗലത്ത ജനിച്ചു- കുഞ്ചൻ നമ്പിയാരുടെ തറവാട്ടുപെര ഉപയൊഗപ്പെടുത്തിയിരിക്കുന്നതിനാൽ ആ തറവാട്ടിൽ ജനിച്ച ആൾതന്നെ എന്നു ചിലരും ചിലരു അദ്ദെഹം കുഞ്ചന്റെ ഉടപ്പുറന്നവളുടെ മകനാണെന്നും പറയുന്നൂ- അദ്ദെഹത്തിന്റെ താമസവും വിദ്യാഭ്യാസവും കിള്ളിക്കുറിശിമംഗലത്തുതന്നെ ആയിരുന്നൂതിരുവനന്തപുരത്താകട്ടെ തൃപ്പുണിത്തുറയകട്ടെ വന്നാശ്രയിച്ചതായി അറിയുന്നില്ലാ
൨൪൪- പാലക്കാട്ടുശെരി രാജാവിന്റെ ആശ്രിതനായിരുന്നൂ എന്നും- അവിടെ വച്ചാണ അദ്ദെഹത്തിന്റെ പ്രധാന കൃതിയായ ശാകുന്തളം ആറുദിവസത്തെ ആട്ടക്കഥയും ഉണ്ടാക്കിയതെന്നും സർവസമ്മതം- ശാകുന്തളം ആറുദിവസത്തെ കഥയും കാളിദാസ കവിശ്രെഷ്ഠന്റെ പ്രസിദ്ധപ്പെട്ട ശാകുന്തള നാടകത്തിൽനിന്നും തർജിമചെയ്തു കെരളത്തിലെ നാടകമായ ആട്ടക്കഥ സംപ്രദായത്തിൽ ആക്കീട്ടുള്ളതാകുന്നു- കവിത വളരെ ശ്ലാഘനീയം എന്നു സജ്ജനസമ്മതമായിട്ടുള്ളതാകയാൽ കർത്താവിനു കീർത്തി ലഭിക്കപ്പെട്ടു
൨൪൫- ശാകുന്തളത്തിൽ നിന്നും ചില പദങ്ങളും ശ്ലൊകങ്ങളും താഴെ ചെർത്തിരിക്കുന്നൂ
൧ അതിരമ്യമിദം രൂപം നിനയ്ക്കുന്നാകിൽ
അലർബാണൻ രതിയെയും മറക്കും
സതതം കാനനെ മെവും ഇവൾക്കും
എവം മധുരത ഭവിച്ചതും വിചിത്രം
അധികം മൊടിചെർന്നിടും ക്ഷിതിപാലാംഗനമാർക്കും
ഇതുപൊലുള്ളൊരു കാന്തി ഭുവനെ കാണ്മതിനില്ല-
അനുവെലം വ്രതഭെദം വഹിച്ചും
പിന്നെമനതാരിൽ ബഹുഖെദം സഹിച്ചും
തനുഗാത്രി വനന്തന്നിൽ ചരിച്ചും
ഹന്ത തളരുന്നു ശിലകളിൽ ശയിച്ചും
അനുചിതമിവൾക്കെവം അതി ഘൊരം തപൊധർമ്മം
അനുശാസിക്കയാൽ നൂനം മുനിനാഥനവിവെകി-
അതുലപുണ്യ പൂരെണ ഭാഗ്യം
രൂപം ഇതഹൊ മാമക നെത്ര ഭാഗ്യം
സതതം ഭൂഷണങ്ങൾക്കു യൊഗ്യം
പാർത്താലധുനാവൽക്കലം കൊണ്ടു ശ്ലാഘ്യം
മധുരമാം ശരീരത്തിന്നഖിലം മണ്ഡനം തന്നെ
വിധുബിംബെ കളംകം കൊണ്ടധികം ശൊഭയുണ്ടെല്ലൊ-
൨ ഏവംവദന്തം പ്രസമീക്ഷ്യ കാന്തം
മനൊരഥം മൂർത്തമിവൊചയാന്തം
തസ്യാം ത്രപാസാദ്ധിസവിക്ലബായാം
സുഖീജനഃ പ്രാഹത മാദരെണ-
൨൪൬- കല്ലെക്കുളങ്ങരെ രാഘവ പിഷാരടിയുടെ ഭവനം പാലക്കാട്ടുശെരിയിൽ ആകുന്നൂ- ൯൫൮ാമാണ്ടിടയ്ക്ക ജീവിച്ചിരുന്നതായും രാഘവൻ നംപിയാർ മുതലായവരുടെ സഹജീവിയായിരുന്നുവെന്നും പാലക്കാട്ടു രാജാവിനെ ആശ്രയിച്ചു പാർത്തിരുന്നുവെന്നും കെട്ടിരിക്കുന്നു- ഇദ്ദെഹം ബഹുവിദ്വാനും കവിതയിൽ സമർത്ഥനും ആയിരുന്നുഅദ്ദെഹത്തിന്റെ കവനങ്ങളിൽ രാവണൊത്ഭവം ആട്ടക്കഥമാത്രം ഇപ്പൊൾ അച്ചടിച്ചു കാണുന്നു- ആ കവിത വളരെ നന്നും പദപ്രയൊഗങ്ങൾ മാധുര്യമായിട്ടുള്ളതും വിദ്വാന്മാർ കെട്ടു ആനന്ദിക്കത്തക്കതുമാകുന്നൂ
൨൪൭- പഞ്ചതന്ത്രവും ചാണക്യസൂത്രവും ഇദ്ദെഹം ഉണ്ടാക്കിയതാണെന്നു ചിലരുടെ അഭിപ്രായം- അവയിൽ പഞ്ചതന്ത്രം കുഞ്ചൻനംപിയാരുടെ കൃതിയാണെന്നു വളരെ വിദ്വാന്മാർ അഭിപ്രായപ്പെടുകയും വളരെ ലക്ഷ്യങ്ങൾ കാണുകയുംചെയ്കകൊണ്ട രാഘവപിഷാരടിയുടെ കവിത അല്ലെന്നു നിശ്ചയിച്ചിരിക്കുന്നു- ചാണക്യസൂത്രത്തിന്റെ കർത്തൃത്വം സംശയംതന്നെ- ഒരു വെള പിഷാരടിതന്നെ എന്നും വന്നെക്കാം- കാളെജിൽ മുൻഷിയായിരുന്ന ശൂലപാണിവാര്യരുടെ അഭിപ്രായത്തിൽ കുഞ്ചൻനംപിയാരുടെ കവിത എന്നാണ കാണുന്നത- രാവണൊത്ഭവം ഒരുകഥ മാത്രംകൊണ്ടു പിഷാരടിയുടെ യൊഗ്യത നിശ്ചയിക്കാം- ഇതുകൂടാതെ അനെകം കവിതകൾ അദ്ദെഹം ഉണ്ടാക്കിയത ഇപ്പഴും വെളിപ്പെടാതിരിക്കാം- ൨൪൮- രാവണൊത്ഭവം കഥയിൽനിന്നും ചിലശ്ലൊകങ്ങളും പദങ്ങളും താഴെചെർത്തിരിക്കുന്നൂ
കാലെമാലി സുമാലി മാല്യവദതി പ്രഖ്യാത രക്ഷൊവരൈഃ
പ്രദ്ധ്വസ്താഖില താപസെന്ദ്ര നിവഹാം സ്തസ്മിൻ സുരാധീശ്വരഃ-
പ്രാപ്താപായഭയാകലെന മനസാ ദൃഷ്ട്വാച നഷ്ടപ്രഭാൻ
നത്വാതാപസ പുംഗവാനഥ ഗിരം വൃത്രാരിരിത്യുചിവാൻ-
൧ കെൾക്ക മെ മുനീശ്വര ഗിരം-
ഉൾകാണ്പിലെപ്പൊഴുമെകനാമീശനെ
മിക്കവാറും ചെർത്തു മെവുന്ന നിങ്ങടെ
നൽക്കാരുണ്യലെശമുണ്ടായ്വരികിൽ
സാധിക്കാവൊന്നത്ര പുരുഷാർത്ഥമൊക്കവെ-
സജ്ജനത്തെക്കണ്ടാൽ താപമകന്നീടും
സപ്താശ്വനെക്കണ്ടൊരന്ധകാരംപൊലെ
ഇജ്ജനം ചെയ്ത സുകൃത ഫലമിതെ
യദൃഛയാ നിങ്ങളെക്കണ്ടതും സാംപ്രതം-
കുത്രനിന്നത്ര വരുന്നു നവയായു
വാർത്തയെന്തുള്ളു ജഗത്തും കലെന്നതും
ആർത്തരായി വന്നതിൻ കാരണവും ചൊൽക
രാത്രിഞ്ചരാർത്തിയാലെന്നു തൊന്നുന്നുമെ-
൨ നക്തഞ്ചരാധിപ മാല്യവൻ
മദമത്താകയജിത മാല്യവൻ
ഉക്തിംമമ ശൃണുസാല കടംകട
പൗത്ര നിശാചര വാരിധി ചന്ദ്ര
ബുദ്ധിമാനെംകിലും മാനസെ
തവശത്രു മതമറിയെണമെ
മത്തനായ്മെവുമ്പൊൾ തെറ്റും നൃപകാര്യം-
ബുദ്ധിമതാം ബഹുമാനമതൊർക്കിലൊ
പാകശാസനാദി വാനവർ
ക്ഷീരസാഗരെ ചെന്നങ്ങുണർത്തിനാർ
പാരമാം നിങ്ങടെ ദൂഷണം കെട്ടപ്പൊൾ
നാഗാരി വാഹനൻ കൊപിച്ചതു നെരം
൩ മാകുരുശൊകം മമജനനീ കെൾ
മാമക വചനമയെ
മതിയിൽ നിനക്കൊരു താപമിദാനീ
മധിഗതമാവതിനെന്തിഹ മൂലം
അശ്രുജലധികൊണ്ടെന്നുടെ മെയ്യിൽ
അധിവർഷിപ്പതിനെന്തവകാശം
സാശ്രുജലവദനയായ്വാഴ്‌വതിനു
ശശ്വദയിമനമെന്തിഹവദമെ
൪ ധനപതി തന്നുടെ പൗരുഷമൊന്നും
മനസി സഹിക്കുന്നില്ലിതു ദണ്ഡം
മുനിവരനെക്കണ്ടവനാകാശെ
കനിവൊടുപൊയതുകണ്ടീലയൊ നീ
ഹൃദയഗതം മമതനയ ഗുണാലയ
സുനയ ഗിരം ശൃണുമെ
വിശ്രവസ്സിന്റെ സുതനവനും നീയും
വിശ്രുതനായ്വന്നവൻ നീ ബലഹീനൻ
ശാശ്വതമെവമുള്ള ചിന്തയിനാലെ
ശാശ്വതമായ്മനം തപതി സദാമെ
൫ രാക്ഷസകുല ജാതനായ്മരുവും ഞാൻ
യക്ഷെശനു സമമാകയൊ വെണ്ടു
ഇക്ഷണമവനെ ഞാൻ ഹതി ചെയ്യായ്കിൽ
പക്ഷെ പറവതു പൊരുമിദാനീം
൨൪൯- ചെലപ്പറമ്പ നംപൂരി മെലെഴുതിയ കവിശ്രെഷ്ഠന്മാരുടെ ഒരു സഹജീവിയായ ശൃംഗാരകവിയായിരുന്നൂഅദ്ദെഹത്തിന്റെ ഇല്ലം കോഴിക്കൊട്ട ചാലിയത്തിനു സമീപമായിരുന്നൂ- ജനനസ്ഥലവും വിദ്യാഭ്യാസം ചെയ്തതും അവിടെതന്നെ ആയിരുന്നൂ- ബാല്ല്യത്തിലെതന്നെ കവിതയിൽ നല്ലവാസന ഉണ്ടായിരുന്നു- ആകാലത്തുവിദ്യപഠിച്ചുകൊണ്ടിരിക്കുന്ന സമയം താഴെ ചെർത്തിരിക്കുന്ന ശ്ലൊകം ഉണ്ടാക്കി അതിനെ ഓതിക്കൻ കെട്ടുഎന്താണെന്ന ചൊദിച്ചപ്പൊൾ ഭയപ്പെട്ട ആ നിമിഷത്തിൽ അതിനുപകരം വെറെ ഒരു ശ്ലൊകം ആക്കിക്കേൾപ്പിച്ചു- അതും താഴെ ചെർത്തിരിക്കുന്നു- ഓതിക്കൻ അതിനെ കെട്ടു വളരെ അതിശയത്തൊടും സന്തൊഷത്തൊടും ഇനി വിദ്യാഭ്യാസം മതിയാക്കാമെന്നു പറഞ്ഞ അന്നു മുതൽ മതിയാക്കി
ഭക്ത്യാ ഞാനെതിരെ കുളിച്ചു ഭഗവൽ പാദാരവിന്ദങ്ങളെ
ചിത്തെ ചെർത്തൊരരക്ഷണം മിഴി യടച്ചമ്പൊടുവാഴുംവിധൗ
അപ്പൊൾ തൊന്നി ഇനിക്കുമാരവിരുതും മന്ദസ്മിത പ്രൗഢിയും
* * *
ഭക്ത്യാഞാനെതിരെ കുളിച്ചു ഭഗവൽ പാദാരവിന്ദങ്ങളെ
ചിത്തെ ചെർത്തൊരരക്ഷണം മിഴിയട ച്ചമ്പൊടുവാഴും വിധൗ
അപ്പൊൾ തൊന്നി എനിക്കു ബാല ശശിയുംകൊടീരവും ഗംഗയും
ബ്രഹ്മന്റെ തലയും കറുത്തഗളവും മറ്റുള്ള ഭ്രാതാക്കളും
൨൫൦- അദ്ദെഹം പിന്നീടുകൊഴിക്കൊടു- തൃപ്പൂണിത്തുറ- തിരുവനന്തപുരം- ൟ രാജസ്ഥലങ്ങളിൽ വന്നു മഹാരാജാക്കന്മാരെ ആശ്രയിച്ചു വളരെനാൾ പാർക്കയും അവരുടെ പക്കലിൽനിന്നും വളരെ സമ്മാനങ്ങൾ വാങ്ങിക്കയും ചെയ്തിട്ടുണ്ട- നിമിഷ കവനത്തിൽ വളരെ യൊഗ്യനാകയാൽ നിമിഷകവി എന്നു പെര ലഭിച്ചുഇങ്ങനെ താമസിക്കുന്ന സമയത്തും യൗവന കാലത്തു ചാലിയത്തുവച്ചും ഉണ്ടായിട്ടുള്ളതായി അദ്ദെഹത്തിനെക്കുറിച്ചു അനെകം കഥകൾ ഉണ്ട- അവവിശ്വാസയൊഗ്യമല്ലെന്നു വിചാരിച്ച ഇവിടെ ചെർക്കുന്നില്ലാ
൨൫൧- അദ്ദെഹം അനെകം ശൃംഗാര ശ്ലൊകങ്ങൾ ഉണ്ടാക്കീട്ടുണ്ട- അതുകൂടാതെ ഭാഷാനൈഷധ പ്രബന്ധം എന്നു ഒരു കവിതകുടി ഇദ്ദെഹം ഉണ്ടാക്കിയതല്ലയൊ എന്നു സംശയിക്കെണ്ടിയിരിക്കുന്നൂ- ഒരു സ്നേഹിതന്റെ പക്കൽവച്ചു ൟ ഗ്രന്ഥം ഞാൻ കണ്ടു- അതിൽ ആദ്യം ചെർത്തിരിക്കുന്ന ശ്ലൊകം നംപൂരിയുടെതാകുന്നൂ എന്നു നിശ്ചയമുള്ളതുകൊണ്ടും കവിത സാമാന്ന്യത്തിലധികം നന്നായിരിക്കുന്നതു കൊണ്ടും ഒരുവെള നംപൂരിയുടെതായിരിക്കാമെന്നു വിചാരിക്കുന്നൂ- ൟ സംശയം വിദ്വാന്മാർ തീർക്കട്ടെ
അൻപത്തൊന്നക്ഷരാളീ കലിതതനുലതെ വെദമാകുന്ന ശാഖീ
കൊമ്പത്തമ്പൊടു പൂക്കുംകുസുമതതിയിലെ ന്തുന്ന പൂന്തെൻകുഴമ്പെ-
ചെമ്പൊത്താർബാണദംഭ പ്രശമനസുകൃതൊ പാത്ത സൗഭാഗ്യലക്ഷ്മീ
സമ്പത്തെക്കുമ്പിടുന്നെൻ കഴലിണ വല യാധീശ്വരീ വിശ്വനഥെ-
൨൫൨- നംപൂരിയുടെ ശൃംഗാര ശ്ലൊകങ്ങൾ എഴുതുന്നതു നീതിക്കു അത്ര നന്നായിട്ടുള്ളതല്ലാത്തതും ജുഗുപ്സാവഹവുമാണ- അങ്ങിനെയുള്ള ശ്ലൊകങ്ങൾ കാര്യസാദ്ധ്യത്തിനെ ഉദ്ദെശിച്ച ചിലർ ഉണ്ടാക്കുന്നത സഹജമാണെന്നു വിചാരിക്കാം- എന്നാൽ യാതൊരു ഉപയൊഗവുമില്ലാത്തതും കെവലം നർമ്മത്തിനെ ഉദ്ദെശിച്ചു മാത്രവുമായിട്ടു ചില അവസരങ്ങളിൽ ചൊല്ലിയിട്ടുള്ള ശ്ലൊകങ്ങളെ നൊക്കുമ്പൊൾ കവിതയിൽ നല്ലവാസനയുള്ള ആളും നിമിഷകവി എന്നുള്ള പെരു യഥാർത്ഥവും ആകുന്നു എന്നു നിശ്ചയിക്കാം.
൨൫൩- ഒരു ദിവസം ഒന്നുരണ്ടു സ്നേഹിതന്മാരുമായിട്ടു തൊട്ടത്തിൽ ഇറങ്ങിനിൽക്കുന്ന സമയം വെലിയിൽ പടർന്നു കിടക്കുന്ന പാവലിൽ കായുള്ളതുകണ്ട പറിക്കാനായി കൈനീട്ടി- അടുത്തപ്പൊൾ ആ കാ പറിക്കുന്നത അതിനെക്കൊണ്ടു ഒരു ശ്ലൊകം പറഞ്ഞതിനുമെലെ ആവൂ എന്നു സ്നെഹിന്മാർ പറകയാൽ കൈ തിര്യെ എടുക്കുന്നതു പൊരാ എന്നു വിചാരിച്ചു ഉടൻതന്നെ ഒരുശ്ലൊകം പറകയും ആ കാ പറിക്കയും ചെയ്തതായി കെട്ടിട്ടുണ്ട- അതായതു്
പാടത്തിൻകരെ നീലനീല നിറമായ്വെലി ക്കൊരാഘോഷമാ
യാടിത്തൂങ്ങിയലഞ്ഞുലഞ്ഞു സുകൃതം കൈക്കൊണ്ടിരിക്കും വിധൗ
പാരാതെ വരികെന്റെ കയ്യിലധുനാ പീയൂഷ ഡംഭിന്നതും
ഭെദിച്ചമ്പൊടു കല്പവല്ലി സരസാ പെറ്റുള്ള പൈതങ്ങളെ-
൨൫൪- ഇരട്ടക്കുളങ്ങരെ വാര്യര- സ്വദെശം അമ്പലപ്പുഴ- മണ്ടപത്തുംവാതുക്കലും ജനനസ്ഥലം ശ്രീകൃഷ്ണക്ഷെത്രത്തിനു സമീപവും ആകുന്നു- ശെഷകാറരു ഇപ്പഴും ഉണ്ട- ഉദ്ദെശം ൻ൭൦മാണ്ടക്കിപ്പുറമാണ ജീവിച്ചിരുന്നതെന്നു കെട്ടിരിക്കുന്നു- മരണം കാളകുത്തിയാണെന്നു ആദെശത്തുകാറർ പറയുന്നു അദ്ദെഹം കിരാതം ആട്ടക്കഥ ഉണ്ടാക്കുന്ന സമയം ഒരു ദിവസം അമ്പലപ്പുഴെ ക്ഷെത്രത്തിൽ പ്രദക്ഷണം വച്ചുകൊണ്ട കഥാശെഷം ആലൊചിച്ചപ്പൊൾ “ജന്മമൊടുങ്ങുവാൻ വരാകന്മഷാരെ തരെണമെ” എന്നും “ജീവിച്ചതും പൊരുപൊരും” എന്നും മനസ്സിൽതൊന്നി ചൊല്ലുകയാൽ അത അറമായി തീർന്നു- അതിൽവച്ചു കാളകുത്തി മരിച്ചു എന്നു കെൾവി
൨൫൫- കിരാതംകഥയിൽ സംസ്കൃത പ്രയൊഗം അത്ര അധികം ഇല്ലാ- കവിത സാമാന്ന്യം നന്നാകുന്നു
(പാഞ്ചാലി) ശൃണവല്ലഭഗുണ വാരാന്നിധെ
അണിമെയ്യിതെ കാണുന്നെന്നിനി ഞാൻ
വരപണ്ടൊരു വരിഷം ഭവാനുരു തീർത്ഥങ്ങൾ
കരുതിപ്പൊയി വരുവൊളവുമുളവായി താപം
ഭവനെ വാഴുന്നൊരു നമ്മെ ഇപ്പൊൾ
വിപിനെ വാഴിച്ചതുമീശ്വരൻ
അവയെല്ലാം പറവതെന്തധുനാ-
പുരഹരനുടെ ചരണാംബുജം കരുതുമ്പൊഴും
പിരിയാതെന്നെ നിരൂപിച്ചുകൊള്ളണം നാഥ
മതിശെഖരനൊടു നീ പൊയിവരവും പാശുപപതവുംവാങ്ങി
അതിമൊദം സുമതെ വന്നാലും-
൨൫൬- വഞ്ചിപ്പാട്ടുആദ്യംഉണ്ടാക്കി പ്രസിദ്ധപ്പെടുത്തിയത രാമപുരത്തുവാര്യരാകുന്നു- അദ്ദെഹം കൊച്ചിയിൽ കണയന്നൂർ കൊവലകത്തും വാതുക്കൽക്കാറനാണ- ചിലരുടെ അഭിപ്രായത്തിൽ സ്വദെശം ഏറ്റുമാനൂരെന്നും കാണുന്നു- സാമാന്ന്യം വായിച്ചു വ്യുല്പത്തിയും കവിതാവാസനയുമുണ്ട- വളരെ ദരിദ്രനായിരുന്നു- വൈക്കത്തു ക്ഷേത്രത്തിൽ ഭജനം ഇരിക്കുമ്പൊൾ അവിടെ ൯൭൩ാമാണ്ടു നാടുനീങ്ങിയ തംപുരാൻ എഴുന്നള്ളി- ആ സമയം സ്വന്ത കവനമായ ചില കീർത്തനങ്ങൾ ചൊല്ലുന്നതു കെട്ടു കല്പിച്ചു അന്വെഷിച്ച വാരരുടെ വൃത്താന്തം മനസ്സിലാക്കി- വൈക്കത്തു നിന്നും തിര്യെ എഴുന്നള്ളുന്ന സമയം അദ്ദെഹം കടവിൽ ഹാജരായി എന്നെക്കൂടെക്കൊണ്ടു പൊകണമെന്നു അപെക്ഷിക്കയാൽ പള്ളി ബൊട്ടിൽക്കൂടി കയറിക്കൊള്ളുന്നതിനു കല്പിച്ചു- ബൊട്ടിൽവച്ചു കല്പന പ്രകാരം ഉണ്ടാക്കിയതാണു് കുചെലവൃത്തം വള്ളപ്പാട്ടു- കല്പിച്ചു വളരെ സന്തോഷിച്ചു തിരുവനന്തപുരത്തു എഴുന്നള്ളിയ ഉടനെ വാരർ അറിയാതെ രാമപുരത്തു സർക്കാർ ചിലവിന്മെൽ വാര്യവും പണിയിച്ചു നടയിൽ ൫൦ പറ നിലവും കരംഒഴിവായി കൊടുത്തു- ഒരു സംവത്സരംകൊണ്ടു വാര്യം തീർന്നുഅപ്പൊൾ വാരരെ കല്പിച്ചുയാത്ര അയച്ചു- ഒന്നും കൊടുക്കാഴികയാൽ വ്യസനിച്ചുപൊയി വൈക്കത്തചെന്ന സമയം രാത്രിയായി- അവിടെ നിന്നും തഹശീൽദാർ മുതലായവർ വന്നു എതിരെറ്റു തീവട്ടി വാദ്യഘോഷത്തൊടുകൂടി വാര്യത്തിലെക്കു കൊണ്ടുപൊയി. വാര്യശ്ശാരും അവിടെ ഉണ്ടായിരുന്നൂവളരെസന്തോഷിച്ചു..
൨൫൭- അതിൽനിന്നും ചിലഭാഗം താഴെ ചെർത്തിരിക്കുന്നൂ
എംകിലെല്ലാവരും കെട്ടുകൊള്ളു തിരുമനസ്സിന്നും
ഏംകലുള്ള പരമാർത്ഥം പാട്ടുകൊണ്ടുണ്ടാം
പംകജനാഭാവതാരം പത്തിലുമാധിക്ക്യമെറും
പംകഹരനായ കൃഷ്ണനെന്നറിഞ്ഞാലും
മാത്സ്യകഛപാദികളിലെഴും വ്യാജം ബലിയൊടു
മത്സരിച്ചവടുതുലൊം വലുതുപൊലും
മത്സ്വാമി രാമപുരത്തു ഭഗവാനും ഗോവിന്ദനും
ചിത്സ്വരൂപം പരബ്രഹ്മം മുഴുവൻതന്നെ-
* * *
ദെവകിയുടെ വയറ്റിൽപിറന്നപിള്ള നന്ദന്റെ
ജീവനാഥയാകുമെശൊദയ്ക്കുമാത്മാനം
പാവനാംഗം പത്തുമാസം ചുമന്നു ഞാൻ പെറ്റുണ്ടായ
ഗോപാലനെന്നുറപ്പിച്ച പുതുമെയൊർപ്പു
രണ്ടമ്മയും രണ്ടഛനുമൊരുത്തനുണ്ടായിട്ടുണ്ടൊ
പണ്ടെങ്ങാനുമീശ്വരന്റെ കളിയാശ്ചര്യം
ചെണ്ടകൊട്ടിക്കുമാരെയും ചതിക്കയില്ലാദ്യനമ്പു
കൊണ്ടു ചിലെടത്തു വെണ്ടിവരും കൈതവം
പിള്ളയായിട്ടു പുറന്നുവീണപ്പൊഴെ തുടങ്ങിയ
കള്ള വിദ്യശബരന്റെ ശരമെൾപ്പൊളം
ഉള്ളുയർന്ന ഭക്തിയൊടു ചിന്തിപ്പൊരെ കാത്തുകൊള്ളും
ഉള്ളതുരചെയ്യുന്നെരം പുഞ്ചിരിതൂകും
വീഛാദാരത്വവും നല്ലനെരുംനടിച്ചെന്നെരവും
ശ്രീരാമന്റെ കൂട്ടിരുന്നാലൊരു കാര്യവും
സാധിക്കുന്ന കാലമല്ലിതെന്നായിട്ടിരിക്കും കൃഷ്ണൻ
തീരറ്റ കാപട്യം കൊണ്ടുകളിച്ചതെല്ലാം.
൨൭൮- ൯൭൩ാമണ്ടു നാടുനീങ്ങിയ തിരുമനസ്സുകൊണ്ടു ൯൫൯ മാണ്ടുകാർത്തിക മാസത്തിൽ രാമെശ്വരത്തു എഴുന്നള്ളിയതിനെക്കുറിച്ചു ഏറ്റുമാനൂർക്കാരൻ ഒരു നയനസൂക്ഷ്മം ഇല്ലാത്ത മാരാർ ഒരുതുള്ളക്കഥ ഉണ്ടാക്കീട്ടുണ്ടകല്പിച്ചു തിര്യെ തിരുവനന്തപുരത്തുവന്ന സമയം ൟയ്യാളും തിരുവനന്തപുരത്തു വന്നു ൟ കഥപാടി അറിയിച്ചു എന്നും ആയാൾ ദരിദ്രനായിരുന്നതിനാൽ കല്പിച്ചു ആയാൾക്കു രാമപുരത്തു വാര്യർക്കു കൊടുത്തപൊലെ എല്ലാം സമ്മാനിച്ചതായും കെട്ടിരിക്കുന്നു
൨൭ൻ കഥയിൽ സ്വല്പം താഴെ ചെർത്തിരിക്കുന്നു
അലയാംബുധി മെഖലയായുള്ളൊരു
മലയാളം പരദെശങ്ങളിലും
ഉലയാതൊള്ളൊരു കീർത്തി അശെഷം
വിളയാടിച്ചൊരു വെണാട്ടധിപതി
പാരിടമഖിലം പുകഴപെരുകീടിന
ചാരുത കലരുമനന്തപുരത്തിൽ
പാരമതായൊരു ഫണിവരതല്പെ
പരിചൊടുപള്ളിശ്ശയനംചെയ്യും
താമരനാഭൻ തിരുവടി തന്നുടെ
താമരമലരടി സതതം മാനസ
താമരയിൽ നിധിയായ്ക്കരുതും ശ്രീ
രാമമഹാനൃപ കുലശെഖരനിഹ
ഭൂമിസുരന്മാർക്കമൃതായ്മരുകിന
സാമദയാംബുധിയായ മഹീപതി
രാമെശ്വരമാം പരരാജ്യത്തിനു
രാജെശ്വരനെഴുന്നള്ളിയ വാർത്തകൾ
ശിഷ്ടന്മാർ ധരണീസുരർചൊല്ലി
ക്കെട്ട പ്രകാരം പറയുന്നൂ ഞാൻ-
൨൬൦- കൊട്ടൂർ ഉണ്ണിത്താൻ എന്നു പ്രസിദ്ധനായിട്ടു ഒരു വിദ്വാൻ ൟ കാലത്തുണ്ടായിരുന്നു- മാവെലിക്കരെ മണ്ടപത്തുംവാതുക്കലാണ ഭവനം എന്നു കെട്ടിരിക്കുന്നൂ- കൊട്ടാരം കൊട്ട കൊട്ടുര കുഞ്ചൻ ഉണ്ണായി രാഘവൻ എന്ന ആട്ടക്കഥ ഉണ്ടാക്കീട്ടുള്ളവരുടെ പെരിൽകൂടിചെർത്ത പറയുന്ന കൊട്ടൂർ ഉണ്ണിത്താൻ ഇദ്ദെഹമകുന്നൂഎന്തെല്ലാം കവിതകൾ ഉണ്ടാക്കീട്ടുണ്ടെന്നു അറിവാൻ പാടില്ലാ- ആട്ടക്കഥയല്ലാതെ അധികം ഒന്നും കാണുമെന്നുതൊന്നുന്നില്ലാ
൨൬൧- മലയാളത്തിൽ തെക്കും പടിഞ്ഞാറും സമുദ്രവും കിഴക്കു ഉന്നതങ്ങളായ പർവ്വതങ്ങളും ഉണ്ടായിരുന്നതിനാൽ മറ്റു രാജ്യങ്ങളിൽ ഉണ്ടായിരുന്നതുപൊലെ അതിൽ മഹമ്മദന്മാരുടെയും മഹാരാഷ്ട്രന്മാരുടെയും ആക്രമങ്ങൾ ആദ്യകാലങ്ങളിൽ ഉണ്ടായില്ലാ- എന്നാൽ മലയാളത്തിൽ അടങ്ങിയിരിക്കുന്ന ദെശങ്ങൾ കൂടിയും കുറഞ്ഞും ശക്തിഉള്ളതായ അനെകം രാജാക്കന്മാരാലും ഇടപ്രഭുക്കന്മാരാലും ഭരിക്കപ്പെട്ടുവന്നതുകൊണ്ടും ൟ രാജാക്കന്മാർ സദാകലഹിച്ചുകൊണ്ടിരുന്നതിനാലും ഭാഷയിൽ ഗ്രന്ഥങ്ങൾ വർദ്ധിക്കുന്നതിനിട വന്നില്ലാ എംകിലും കൊല്ലം ൭൦൦ാമാണ്ടെക്കിപ്പുറം അവരുടെ പ്രജകൾ ഗ്രന്ഥക്രിയ ആരംഭിച്ചുതുടങ്ങി ഇംഗ്ലീഷുകാരുടെ വരവൊടുകുടി അഭിവൃദ്ധിയായി
൨൬൨- ഇംഗ്ലീഷുകാർ ആദിയിംകൽ കെവലം കച്ചവടക്കാരായിരുന്നൂ- അവർക്കു മലയാളത്തിൽ അന്നു അഞ്ചുതെങ്ങിൽ മാത്രമെ കച്ചവടസ്ഥലം ഉണ്ടായിരുന്നുള്ളൂ- ഇതു ആരംഭിച്ചതു കൊല്ലവർഷം ൮൫൯ ാമാണ്ടു മുതൽക്കാകുന്നൂ- ക്രമേണ അവർപ്രബലന്മാരായിതീരുകയും ഇവരുടെ പ്രബലത്വം മലയാളത്തിനു ൟ കാലങ്ങളിൽ വളരെ ഗുണപ്രദമായിത്തീരുകയും ചെയ്തു
൨൬൩- കൊല്ലം ൯൬൧ാമാണ്ടിടയ്ക്കു പാലക്കാട്ടു രാജാവു തന്റെ രാജ്യത്തിൽ ചില ഭാഗങ്ങളെ സാമൂതിരി അപഹരിച്ചെടുത്തിരുന്നതിനാൽ ആ ശത്രുവിനൊടു യുദ്ധം ചെയ്യുന്നതിനായി അപ്പൊൾ മൈസൂരിൽ ഉൽക്കർഷം പ്രാപിച്ചുതുടങ്ങിയ ഭയംകരനായ ഹൈദരാലിയൊടു അപെക്ഷിച്ചു- ഇങ്ങിനെ ആദ്യം മഹമ്മദസൈന്യം മലയാളത്തിൽ കടന്നൂ- വീണ്ടും ഹൈദർ തന്നെ മലയാളത്തെ ആക്രമിച്ചു കണ്ണൂർ മുതൽ കൊച്ചിയിലെ അതൃത്തിവരെയുള്ള കൊലസ്വരൂപം നെടിയിരിപ്പു സ്വരൂപം ൟ ദെശങ്ങളെ സ്വാധീനപ്പെടുത്തി- ൟ സമയം സാമൂതിരി കൊവിലകം തീ വച്ചുകളഞ്ഞതായി കെട്ടിരിക്കുന്നൂ- മൂന്നാമത പിന്നെയും ഒരു ആക്രമണം ഉണ്ടായി പിന്നീടു ഹൈദരിടെ മരണശെഷം ടിപ്പു അതുപൊലെ ആരംഭിച്ചു. അതിന്റെ വിവരം താഴെ പറയുന്നൂ
൨൬൪- ൧൭൮൮ാമാണ്ട ടിപ്പു മലയാളത്തെ ആക്രമിച്ചു- തനിക്കുവിരൊധികളായിരുന്ന ഹിന്ദുക്കളൊടും മാപ്പിളമാരൊടും പ്രതികാരം ചെയ്യുന്നതിനു തുനിഞ്ഞ നിർദ്ദയന്മാരും അപരിഷ്കൃതന്മാരുമായ ജനങ്ങളുടെ ഒരു സംഘത്തൊടുകൂടി വന്നു തന്റെ മതത്തിൽ എത്രയും പ്രതിപത്തിയുണ്ടായിരുന്ന ടിപ്പു വളരെ തലമുറയാൽ ആർജിക്കപ്പെട്ടിട്ടുള്ള അനവധി ദ്രവ്യങ്ങളുടെ നിധാനങ്ങളായ അനെകം പ്രാചീന ക്ഷെത്രങ്ങളെയും അനെകം നാളായിട്ടു വളരെ പ്രയാസപ്പെട്ടു താളി ഓലയിലെഴുതിയ മലയാള ഗ്രന്ഥങ്ങൾ ഇരിപ്പുള്ള പാഠക ശാലകളെയും അനെകം ഗ്രഹസ്ഥന്മാരായ നംപൂരിമാരുടെ ഇല്ലങ്ങളെയും നശിപ്പിക്കയും അവരെ പിടിച്ചു മരണത്തെക്കാൽ ഭയംകരമായിരിക്കുന്ന മതത്തിൽ ചെർക്കയുംചെയ്തു- അപ്പൊൾ വടക്കുനിന്നും ഓടിപ്പൊവാനിടയുണ്ടായ നംപൂരിമാർ ഗ്രഹസ്ഥന്മാർ നായന്മാർ മുതലായവർ സകലതും ഉപെക്ഷിച്ചു തിരുവിതാംകൂർ സംസ്ഥാനത്തെക്കു ഓടിപ്പൊകുന്നതിനു ഇടയാകയും ചെയ്തു.
൨൬൫- ഇങ്ങനെ അതുവരെ വർദ്ധിച്ചുവന്നു അന്നു മലയാളഭാഷക്കു വലുതായ ഒരു ഗ്രഹപ്പിഴ ഉണ്ടായിശുദ്ധമലയാളം മങ്ങലപുരം മുതൽ തെക്കു കൊല്ലം വരെ ആകുന്നു- ഇവിടെയാണു് അധികം വിദ്വാന്മാരുടെ വാസസ്ഥലം- അതിൽ വരാപ്പുഴവരെയുള്ള സ്ഥലം അത്രയും അതിക്രൂരനായ മൈസൂർ ശാർദൂലത്തിനാൽ അവരുടെ അനെകനാളത്തെ അദ്ധ്വാനം അത്രയും നിഷ്ഫലമാക്കിത്തീർത്തു എന്നു മാത്രമല്ലാ അതിൽവച്ചു മലയാളഭാഷക്കു വളരെ നഷ്ടവും സംഭവിച്ചു
൨൬൬- വീണ്ടും മലയാളഭാഷാ സാവധാനത്തിൽ പുഷ്ടിയെ പ്രാപിച്ചുതുടങ്ങി- ൟ വർദ്ധനക്കു മുഖ്യമായിട്ടുള്ള കാരണം മലയാളരാജ്യം ഇംഗ്ലീഷുകാറരുടെ കൈവശം വന്നതാകുന്നൂ- യുദ്ധം രൊഗങ്ങൾ മുതലായിട്ടുള്ളവ കുറഞ്ഞും സമ്പത്തു വർദ്ധിച്ചും വരികയാൽ വിദ്യാഭ്യാസം നാൾക്കുനാൾ കൂടിവന്നു.
൨൬൭- മലയാളത്തിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന പലവക മിഷ്യൻ സഭക്കാറരിൽനിന്നു മലയാളഭാഷക്കുണ്ടായിരിക്കുന്ന സമ്പാദ്യം അപരിമിതമായിട്ടുള്ളതാകുന്നൂ- അവർ ൟ നാട്ടിൽ അച്ചുകൂടങ്ങളും പാഠകശാലകളും ഏർപ്പെടുത്തി- നമ്മുടെ ഭാഷയിൽ പുസ്തകങ്ങൾ അച്ചടിപ്പിച്ചു വ്യാപിപ്പിച്ചതുകൂടാതെ മതസംബന്ധമായും ശാസ്ത്രസംബന്ധമായും മറ്റും അനെകം പുസ്തകങ്ങൾ ഇംഗ്ലീഷിൽനിന്നും മലയാളത്തിൽ തർജിമ ചെയ്തു മലയാളികളെ അഭ്യസിപ്പിച്ചുംതുടങ്ങി- അവരുടെ ആഗമനവും വൃത്താന്തവും ചുരുക്കമായി താഴെ വിവരിക്കുന്നൂ
൨൬൮- ൧ാമത മംഗലപുരത്ത സ്ഥാപിക്കപ്പെട്ടിരിക്കുന്ന ബെസൽ ജർമ്മൻ മിഷ്യൻ ആകുന്നൂ- ഇതിൽ ചെർന്ന പാതിരിമാർ മലയാളത്തിൽ പദ്യഗദ്യങ്ങളായിട്ട എന്താണൊ ഉള്ളത അവ ഒക്കയും വായിച്ചുഗ്രഹിച്ചുഅജ്ഞാനികളുടെ ജ്ഞാനാഭിവൃദ്ധിക്കായി വെദപുസ്തകങ്ങളുംമറ്റും മലയാളത്തിൽ തർജിമചെയ്തു അച്ചടിപ്പിച്ചു തുടങ്ങീ
൨൬൯- ൨ാമത കൊട്ടയത്തു സ്ഥാപിക്കപ്പെട്ടിരിക്കുന്ന ചർച്ചമിഷ്യൻ സഭക്കാറരു- ൟ സഭക്കാറരു മലയാളത്തിൽ വരുന്നതിനു കാരണം താഴെപ്പറയുന്നൂ- ക്രിസ്തുവർഷം ൧൮൦൬ാമാണ്ടു ഡാക്ടർ ബുർക്കാനൻ സായ്പു് മലയാളത്തിൽ വന്നിരുന്നസമയം സുറിയാനി ഭാഷയിൽനിന്നും വെദപുസ്തകം മലയാളത്തിൽ തർജിമചെയ്യിപ്പിച്ചുൟ പുസ്തകങ്ങൾ മലയാള ഭാഷയിൽ അച്ചടിപ്പിച്ചു പ്രസിദ്ധംചെയ്യുന്നതിനായി തിരുവിതാംകൊട്ടുനിന്നും സിറിയാനികൾക്കു് ഇനാമായിട്ടു അപ്പൊൾ അവിടെ റസിഡണ്ടായിരുന്ന മെസ്കർമണ്ട്രൊസായ്പിന്റെ ഉത്സാഹത്തിനാലും ശിവാർശയിനാലും ദ്രവ്യംകൊടുത്തു- തർജിമ ചെയ്യുന്ന വകക്കും മറ്റും സുറിയാനിക്കാർക്കു ത്രാണി പൊരാഴികയാൽ മണ്ട്രൊസായിപ്പു മുഖാന്ത്രം ചർച്ചമിഷ്യൻ പാതിരിമാരുടെ സഹായത്തെ അപെക്ഷിച്ചു൧൮൧൬- ൽ നൊർട്ടൻ എന്ന പാതിരി ആലപ്പുഴെ വന്നിറങ്ങി- ൟ പാതിരിയുടെ താമസം പതിവായിട്ട ആലപ്പുഴെ ആയിപ്പൊയതിനാൽ റവറണ്ട മെസ്കർ ബെയിലി- മെസ്കർഫെൻ- മെസ്കർ ബെക്കർ ൟ മൂന്നു പാതിരിമാരും വന്നു കൊട്ടയത്ത താമസിച്ചു
൨൭൦- വെദപുസ്തകം പെരു തിരിച്ചു അച്ചടിപ്പിക്കുന്നതിനും സിറിയൻ മെത്രാപ്പൊലിത്തായൊടു കൂടി സിമ്മിനറി വക മുതലിടപെട്ട കാര്യങ്ങൾ അന്ന്വെഷിക്കുന്നതിനും മറ്റും ബെയിലി സായ്പും- സമ്മിനറിയിലെ പഠിത്വം നടത്തിക്കുന്നതിനു ഫെർസായ്പും- വടക്കു കണ്ണൻകുളങ്ങരെമുതൽ തെക്കുതിരുവനന്തപുരംവരെ സുറിയാനി ഇടവകയിൽ പള്ളിക്കൂടങ്ങൾ എർപ്പെടുത്തുന്നതിനും ചർച്ചമിഷ്യൻവക മുതൽ കൊണ്ടു അവരെ പഠിപ്പിക്കുന്നതിനും ബെക്കർ സായ്പും ആയിരുന്നൂ
൨൭൧- കൊട്ടയം സിമ്മിനരിയിൽ സംസ്കൃതം- മലയാളം മുതലായ ഭാഷകൾ കൂടി പഠിപ്പിച്ചു- ഒടുവിൽ സിറിയൻസഭക്കാരും ചർച്ചമിഷ്യൻസഭക്കാരും തങ്ങളിൽ രസമല്ലാതാകയാൽ വെർപെട്ട ചർച്ചമിഷ്യൻ വകക്കാറരു കൊട്ടയത്തു പ്രത്യെകം ഒരു സിമ്മിനറിയും കൊച്ചി തിരുവിതാംകൂർ വടക്കൻ പ്രദെശങ്ങൾ ഇവിടങ്ങളിൽ പള്ളിക്കൂടങ്ങളും കെട്ടിച്ച അഭ്യസിപ്പിച്ചുതുടങ്ങി- കൊട്ടയത്ത ഒരുഅച്ചുകൂടവും ഏർപ്പെടുത്തി
൨൭൨- ഇതിനും അല്പം മുൻപു നാഗരുകോവിലിൽ ലണ്ടൻ മിഷ്യൻ സഭക്കാർ വന്നുചെർന്നു- അവർ കന്യാകുമാരി മുതൽ തിരുവനന്തപുരം വരെയുള്ള പ്രദെശങ്ങളിൽ വിദ്യാഭിവൃദ്ധിക്കു വഴി നൊക്കി
൨൭൩- ചൊതി തിരുനാൾ കുലശെഖരപ്പെരുമാൾ മഹാരാജാവു തിരുമനസ്സുകൊണ്ടു ൯൮൮ാമാണ്ടു മെടമാസത്തിൽ അവതരിച്ചു- അപ്പൊൾ മുതൽക്കുതന്നെ രാജ്യത്തെക്കു അധിപതിയായിരുന്നൂഎംകിലും ൧൬ തിരുവയസ്സു തികഞ്ഞു തിരുമാടമ്പ കഴിയുന്നതുവരെ ആ തിരുമനസ്സിലെ മാതാവിന്റെ സഹോദരി ഉത്രട്ടാതി തിരുനാൾ റാണിപാർവതിഭായി അവർകൾ ആൾപ്പെരായി രാജ്യംഭരിച്ചു- ൧൦൦൪ാമാണ്ടു തിരുമനസ്സിലെക്കു പട്ടംകെട്ടി രാജ്യഭാരംതുടങ്ങി- ആയാണ്ടിൽതന്നെ തുലാപുരുഷദാനവും ൧൦൦൯- ൽ പത്മഗർഭദാനവും കഴിച്ചു
൨൭൪- ൟ തിരുമനസ്സുകൊണ്ട രാജ്യകാര്യങ്ങളിൽ സ്വബുദ്ധികൊണ്ടുതന്നെ ന്യായമായ തീർച്ചയും വലിയ അധികാരികൾ കുറ്റംചെയ്താലും ദാക്ഷിണ്യം കൂടാതെ നീക്കുകയും വളരെ ദാനധർമ്മങ്ങൾചെയ്കയും ചെയ്തുകൂടാതെ പുത്തൻമാളിക രഥം മുതലായവിശേഷ സാധനങ്ങളെ ഉണ്ടാക്കി അനുഭവിക്കയുംചെയ്തു- ൧൦൨൨ാമാണ്ട ധനുമാസത്തിൽ നാടുനീങ്ങി വൈകുണ്ഠലൊകത്തെ പ്രാപിച്ചു
൨൭൫- ൟ തിരുമനസ്സിലെ ഖ്യാതി കെട്ടു ദൂരദെശങ്ങളിൽനിന്നും വളരെ വിദ്വാന്മാർ തിരുവനന്തപുരത്തു വരികയും കല്പന പ്രകാരംഇവിടെ പാർക്കുകയും ചെയ്തിട്ടുണ്ട- ൟ തിരുമനസ്സുകൊണ്ടു വളരെ ബുദ്ധിമാനും സാഹിത്യത്തിലും സംഗീതത്തിലും പലഭാഷകളിലും നല്ലപണ്ഡിതനുമായിരുന്നു
൨൭൬- തിരുമനസ്സുകൊണ്ട അനെകം കീർത്തനങ്ങളും പദങ്ങളും വർണ്ണങ്ങളും പ്രബന്ധങ്ങളും സംസ്കൃതം തെലുംകു മലയാള മണിപ്രവാളം മുതലായഭാഷകളിൽ ഉണ്ടാക്കീട്ടുണ്ട- അവ ഒക്കെയും മലയാളത്തിലും പരദെശങ്ങളിലും ഭാഗവതന്മാർ ഇപ്പഴും പാടിവരുന്നൂ- മിക്കതും അച്ചടിച്ചിട്ടുള്ളതായും കാണുന്നൂ
൨൭൭- പ്രബന്ധങ്ങളിൽ മുഖ്യമായിട്ടുള്ളതു ഉത്സവവർണ്ണനം മണിപ്രവാള പ്രബന്ധവും സംസ്കൃതത്തിൽ അജാമിളൊപാഖ്യാനവും കുചെലൊപാഖ്യാനവും മണിപ്രവാള പദങ്ങളും സംസ്കൃത കീർത്തനങ്ങളും പദങ്ങളും ആകുന്നൂ- തിരുമനസ്സുകൊണ്ടുണ്ടാക്കീട്ടുള്ള ഉത്സവവർണ്ണനം മണിപ്രവാളം പ്രബന്ധത്തിൽ മൂന്നു ശ്ലൊകം താഴെചെർത്തിരിക്കുന്നു
൧ ദ്വിരദവദനനാകും ദെവനെയും പ്രമൊദാൽ
സരസിജഭവജായാം ശാരദാ ദെവിയെയും
ഗുരുവരനെയുമസ്മൽ ഗൊത്ര ജന്മാരെയും ഞാൻ
പരിചിനൊടുരു ഭക്ത്യാസന്തതം കൈതൊഴുന്നെൻ-
൨ ഫണിപരിവൃഢ തല്പെയൊഗ നിദ്രാമുപെത്യ
പ്രണയിനികളതാകും ശ്രീധരാ ഭ്യാംലസിക്കും
പ്രണത ജനസമൂഹത്തിന്നു കല്പദ്രുകല്പൻ
തുണ ഇഹകവിതായാം ചെയ്യണം പത്മനാഭൻ.
൩ ശ്രീമാധവന്റെ ചരിതങ്ങൾ കഥിപ്പതിന്നു
കാമം സമർത്ഥനഹമെന്നിതുരയ്പതെല്ലാം
സീമാവിഹീന ദുരിതക്ഷതയെതദീയ
നാമാനുകീർത്തനമൃതെ പരമെന്തുപായം-
൨൭൮- ഇരവിവർമ്മൻ തമ്പി- ഇദ്ദെഹത്തിംകൽനിന്നും മലയാളഭാഷക്കു വളരെ ഗുണങ്ങൾ സിദ്ധിച്ചിട്ടുണ്ട൯൫൮ാമാണ്ട തുലാമാസത്തിൽ പുരൂരുട്ടാതി നക്ഷത്രത്തിൽ തിരുവനന്തപുരത്തു കൊട്ടയ്ക്കകത്തു കിഴക്കെമഠത്തിൽ പിറന്നുണ്ടായി- ഇദ്ദെഹം ൯൭൩ാമാണ്ട നാടുനീങ്ങിയ വലിയതംപുരാൻ തിരുമനസ്സിലെ അനുജൻ വടക്കെക്കൊട്ടാരത്തിൽ ഇളയ തംപുരാന്റെ മകളുടെയും വിദ്വാനാകയാൽ ശാസ്ത്രി തംപാൻ എന്നുപറയുന്ന നടുവിലെ കൊവിലകത്തു കേരളവർമ്മൻ തംപാന്റെയും മകനാകുന്നൂ
൨൭൯- ൯൬൫ാമാണ്ടു മുതൽ വിദ്യാഭ്യാസം ആരംഭിച്ചു- ഗുരു മൂത്താട്ടു ശംകരൻ ഇളെതായിരുന്നൂവളരെബുദ്ധിമാനായിരുന്നതിനാൽ സ്വല്പകാലംകൊണ്ട സംസ്കൃതത്തിൽ തർക്കവ്യാകരണ പുരാണ നാടകാലംകാരങ്ങളിൽ അനെകം ഗ്രന്ഥങ്ങൾ നൊക്കി വലിയവിദ്വാനും സംപന്നനുമായിതീർന്നു- ആദ്യമെ തന്നെ രാജവംശത്തൊടുള്ള സംബന്ധംകൊണ്ട ഇവിടെ കുലശേഖരപ്പെരുമാളെ അശ്രയിച്ചുതന്നെ പാർത്തു- ഇങ്ങനെ ൯൭൩- ൯൮൬- ൯൯൦- ൧൦൨൮- ൧൦൨൨- ൧൦൩൬ ൟ ആണ്ടുകളിൽ നാടുനീങ്ങീട്ടുള്ള മഹാരജാക്കന്മാരെ ആശ്രയിച്ചു സെവിച്ചു
൨൮൦- ൧൦൩൧ാമാണ്ട കർക്കടകമാസത്തിൽ ൭൩ാം വയസ്സിൽ മരിച്ചിരിക്കുന്നൂ- ഇദ്ദെഹത്തിന്റെ കൃതികളിൽ അറിവുകിട്ടിയെടത്തൊളം താഴെ കാണിക്കുന്നൂ
ആട്ടക്കഥ ൩- ൧- കീചകവധം- ൨- ദക്ഷയാഗം- ൩ ഉത്തരാസ്വയംബരം- തിരുവാതിരപ്പാട്ടു ൨- സുഭദ്രാഹരണം രാസക്രിഡ- വാസിഷ്ഠംകിളിപ്പാട്ടു- മുറജപപ്പാന- അനെകംമണിപ്രവാളശ്ലൊകങ്ങൾ- കീർത്തനങ്ങൾ. പദങ്ങൾവർണ്ണങ്ങൾ മുതലായതു- അനെകം വാതൽതറപ്പാട്ടും താരാട്ടു- കുമ്മി ഊഞ്ഞാൽപാട്ടു- നവരാത്രിപ്രബന്ധംഇതുകൂടാതെ അനെകം സംസ്കൃതശ്ലൊകങ്ങൾ പദങ്ങൾ കീർത്തനങ്ങൾ മുതലായതും ഉണ്ടാക്കീട്ടുണ്ട
വ൮൧- ഇതിൽ മിക്കതും ഇപ്പൊൾ അച്ചടിപ്പിച്ചു കാണുന്നുണ്ട- ആദ്യം കവിത ആരംഭിച്ചത ൧൪ാമത്തെ വയസ്സിൽ ഒരു ശ്ലൊകം ഉണ്ടാക്കി- ൯൭൩- ൽ നാടുനീങ്ങിയ തിരുമനസ്സിലെ തിരുമുമ്പാകെ അടിയറവച്ചതിന്റെശെഷം അതിനെക്കണ്ടുതൽക്കാലം സന്തോഷിച്ചു- കല്പിക്കാതെ ഇപ്പൊൾ കവിതകൾ ഉണ്ടാക്കാറായിട്ടില്ലന്നും ഇനിയും കുറെക്കൂടെപഠിച്ചതിനു മെൽ മതിയെന്നും തിരുവുള്ളക്കെടുപൊലെ ഭാവിച്ചുഅദ്ദെഹത്തിനൊടും പിന്നീടു സെവകന്മരിൽ ചിലരൊടു ഞാൻ ഇപ്പൊൾ ശ്ലൊകത്തിനെക്കണ്ടു സന്തൊഷിച്ചു പറഞ്ഞാൽ ഇവൻ പഠിത്വം മതിയാക്കി കവിതയിൽ ഉത്സാഹിയായിതീരുന്നതാകകൊണ്ട അങ്ങനെ വരരുതെന്നു വിചാരിച്ചാണ ദെഷ്യപ്പെട്ടതു എന്നും ൟ പ്രായത്തിൽ ഇങ്ങിനെ ശ്ലൊകം ഉണ്ടാക്കിയതിൽ സന്തോഷമില്ലാഴികയാലല്ലന്നും ഇവൻ മെലും നന്നായി വരുമെന്നും ഒരു അനുഗ്രഹമായും കല്പിച്ചതായി കെട്ടിരിക്കുന്നു- ൧൯ാമത്തെ വയസ്സിൽ ൯൮൬ൽ മനസ്സിലെ കല്പനപ്രകാരം ഉത്തരാസ്വയംബരം ആട്ടക്കഥ ഉണ്ടാക്കി
൨൮൨- അദ്ദെഹം ഉണ്ടാക്കീട്ടുള്ള കവിതകളിൽ ആദ്യം താഴെ എഴുതിയിരിക്കുന്നശ്ലൊകം കാണുന്നൂ
രമ്മ്യചൂതം പികവനം
പ്രവിശെത്യത്ര സൂചിതാ
അത്രിവർണ്ണാദ്യാദ്യപാദെ
യാകവെർമ്മാനദാഭിധാ-
ഇതിൽ ആദ്യപാദത്തിൽ ഒന്നാം അക്ഷരവും ൨ാം പാദത്തിൽ രണ്ടാംഅക്ഷരവും ൩ൽ മൂന്നാംഅക്ഷരവും നാലിൽ നാലാംഅക്ഷരവും എടുത്തചെർത്തും ആദ്യത്തെ പാദത്തിൽ മൂന്നക്ഷരം തള്ളി ശെഷംകൂട്ടിയും നൊക്കിയാൽ ഇന്നാരുടെ കവനം എന്നർത്ഥമാകുന്നൂ
൨൮൩- ൧൦൧൫ാമാണ്ടിടക്കു പാണ്ടിയിൽനിന്നും മഹാവിദ്വാന്മാരായിട്ട രണ്ട ശാസ്ത്രിമാർ വന്ന തിരുമുമ്പിൽവച്ചു പ്രസംഗം ചെയ്തതായും അവർ വളരെ പ്രയാസമായിട്ടു രണ്ടുശ്ലൊകം എഴുതി തൃക്കയ്യിൽ കൊടുത്തതിന്റെ താലപര്യം ഇരവിവർമ്മൻ തമ്പി അദ്ദെഹം സഭയിൽവച്ചു പറഞ്ഞതുകൂടാതെ സ്വയമായി ഉണ്ടാക്കപ്പെട്ട രണ്ടുശ്ലൊകംകൊണ്ട ശാസ്ത്രിമാരെ മടക്കിയെന്നും കല്പിച്ചു വളരെ സന്തോഷിച്ചു- രണ്ടുകൈക്കും അട്ടത്തൊടൻ വീരശങ്ങല കൊടുത്തതായും കെട്ടിരിക്കുന്നൂ
൨൮൪- ആദ്യം ആട്ടക്കഥ നൊക്കാം- അദ്ദെഹത്തിന്റെ മൂന്നു ആട്ടക്കഥയും വളരെ അത്ഭുതതരങ്ങളായ കവിതയായിരിക്കുന്നൂ- ശൃംഗാര രസത്തിൽ ഉണ്ണായിയുടെ പുറകെ ഉള്ളെന്നു വരികിലും മറ്റെല്ലാരസത്തിലും ഇദ്ദെഹത്തിനു സാമ്മ്യനായിട്ടു ഇതര ആട്ടക്കഥകവികൾ ഇല്ലന്നു തന്നെപറയണം- പൊരിനു വിളി ഇത്രനന്നായിട്ടു ൟ മൂന്നുകഥകളിലും ഒള്ളതുപൊലെ മറ്റൊരുകഥയിലും ഇല്ലന്നുതന്നെ പറയെണ്ടിയിരിക്കുന്നൂശബ്ദപ്രയൊഗങ്ങളും ഗാംഭീരത്വവും ഇത്ര എന്ന വർണ്ണിപ്പാൻ പാടില്ല
൨൮൫- ആട്ടക്കഥകളിൽനിന്നും ചിലഭാഗങ്ങൾ എടുത്ത താഴെ ചെർത്തിരിക്കുന്നൂ- അതിൽ ദക്ഷയാഗം ൩൬ാ മാണ്ടു നാടുനീങ്ങിയ തിരുമനസ്സുകൊണ്ടു ഇളമുറ സ്ഥാനത്തിൽ ഇരിക്കുംപൊൾ അവിടത്തെ കല്പനപ്രകാരം ഉണ്ടാക്കിയതാണെന്നു താഴെപറയുന്നശ്ലൊകം കൊണ്ടു നിശ്ചയിക്കാം
ശ്രീരാമവർമ്മ കുലശെഖര സോദരസ്യ
മാർത്താണ്ഡവർമ്മ യുവഭൂമി പതെർന്നിദെശാൽ
കെനാപി തൽപദജൂഷാകില ദക്ഷയാഗ
നാട്യപ്രബന്ധമുദിതം സുധിയഃ പുനന്തു.
൧ നളിനങ്ങളളിവൃന്ദമിളി തങ്ങൾ കാന്തമാർതൻ
അളകാഞ്ചിതാസ്യങ്ങൾ പൊൽവിളങ്ങീടുന്നു
പുളിനങ്ങൾ തന്നിൽ നല്ല കളഹംസ ലീലകണ്ടു
കളിയല്ലെ മനതാരിൽ വളരുന്നു പരിതൊഷം
ശരദിന്ദുകാന്തികൊലും വരകംബുമണിയൊന്നു
അരവിന്ദപത്രം തന്നിൽ മരുവീടുന്നു
പരമിന്നിതിനെക്കണ്ടു പെരു കുന്നു കൗതൂഹലം
വിരവൊടിതിനെയിപ്പൊൾ കരഗതമാക്കീടുവൻ
൨ രൂഢമാം മദെനചന്ദ്രചൂഡ മന്ദിരത്തിൽവന്നു
ഗൂഢമായി കടന്നീടുന്ന മൂഢനാരെടാ
ഇത്രിലൊകപതി വിരിഞ്ച പുത്രനെ തടുത്തനിയു
മെത്രമൂഢനത്ര നിന്നു പൊകപൊകനീ
തവപിതാവിനും സമസ്തഭുവന വാസികൾക്കുമെന്റെ
ശിവനധീശനറിക ദാസനവനു ഞാനഹൊ
ഹന്ത ഹന്തമമ മഹത്വമെന്തറിഞ്ഞു മൽസുതയ്ക്കു
കാന്തനാം ശിവന്റെ ദാസഹതകനായ നീ
കുമതികൾക്കു ദൃശ്യനല്ല മമമഹെശനറിക മൂഢ
കിമപി താമസിച്ചിടാതെ യാഹിദുർമ്മതെ
൩ എന്തിഹ തവകാര്യം ജളവരുവതിനെന്തിഹ
ഹന്ത മഹാജന സഭയിലിരിപ്പതി നർഹതയില്ലിഹതെ
അസ്ഥിയണിഞ്ഞിഭ കൃത്തിയുടുത്തു കരത്തിലെടുത്തു കപാലം
നിത്യമിരന്നു നടക്കുന്നവനുടെ ഭൃത്യനതല്ലെന്നീ
ഉൽക്കടമദമൊടു ധിക്കൃതി വചനമുരയ്ക്കും നിന്നുടെഗാത്രം
മൽക്കരഹതികൊണ്ടിക്കാലം നിപതിക്കും പൊടിപൊടിയായി
പങ്കജഭവ സുതനെങ്കിലഹം രുധികാണ്ക ജവെന ദുരാത്മൻ
ശംകരകിംകര സംപ്രതി നിന്റെ അഹംകൃതി തീർത്തിടുവാൻ
ത്ര്യക്ഷൻ തന്റെ കടാക്ഷംകൊണ്ടുട നക്ഷതമെൻ മഹിമാ
ദക്ഷന്മാരൊരു ലക്ഷമിനിക്കൊരു മക്ഷികയൊടു സമം
ഭുജഗഭൂഷണ ദൂഷണ ഭാഷണ ശ്രവണ രൊഷ കഷായതിലൊചനെ,
സകലവെദിനി നന്ദിനി നിർഗ്ഗതെ വിധിമുഖെച മുഖെജ നികുണ്ഠതാ
൪ ജയജയ നാഗകെതന ജഗതീപതെ- ജയജയ നാഗകെതന
നയവിനയ ജലധെ നമാമി നിൻ പദസരൊരുഹം
സാദരം നിന്നുടയ നിദെശം കൈക്കൊണ്ടെല്ലാരും
മെദിനി തന്നിലൊരൊ ദെശം തൊറും അധികം
മൊദെന വാണീടുന്നനിശം ഉള്ളിലാർക്കുമെ
ഖെദമില്ലൊരു ലവലെശം അത്രയുമല്ല
കരുപ്രവരനിഹ സുയൊധനൻ
രിപുപ്രകരമദ വിനാശനൻ
ഹരിപ്രതിമനതി യശൊധനൻ
ഇതിപ്രശംസതി മഹാജനം
പാർത്ഥിവെന്ദ്ര ഞാനിവിടെ നിന്നുതിരിച്ചു വെഗം
പർത്തലംതന്നിൽ സ്വൈരമിന്നു ഗൂഢമായിട്ടു
പാർത്ഥന്മാരെങ്ങു മരുവുന്നു എന്നുള്ള പര
മാർത്ഥമറിഞ്ഞീടുവതിന്നു അവരെ നന്നായി
വിരഞ്ഞു മുരരിപു പുരത്തിലും ചിരം ജലനിധികൾ തടത്തിലും
തിരഞ്ഞു ബഹുജനപദത്തിലും തിരിഞ്ഞതില്ലൊരു വിധത്തിലും
പിന്നയുമവരെ അന്ന്വെഷിച്ചു വിരാട ഭൂപൻ
തന്നുടെ രാജ്യത്തിൽ ഗമിച്ചു അവിടെയൊരു
കന്നൽമിഴിതന്നെക്കുറിച്ചു കീചകവീരൻ
തന്നുള്ളിലാഗ്രഹമുദിച്ചു ഗന്ധർവന്മാരിൽ
ഒരുത്തനവനെ ഹനിച്ചുപൊൽ തരത്തില നുജരും ധരിച്ചുപൊൽ
പെരുത്തരണമതു ഭവിച്ചുപൊൽ കരുത്തന വരെയുംവധിച്ചുപൊൽ
ജയജയ നാഗകെതന
൫ കർണ്ണാപാർത്ഥ സദൃശനാരിഹ കാർമുക പാണികളിൽ
നിർണ്ണയമിതു വാക്കിൽ മാത്രമെല്ലൊ നിന്റെ വീര്യമെല്ലാം മഹാജള
അന്ന്യരാലശക്യഭെദ യന്ത്രമതാശു മുറിച്ചില്ലെ
നൃപകന്ന്യാകാം നിങ്ങൾ കണ്ടിരിക്കവെ ക്കൈക്കലാക്കയില്ലെ
ജന്യശൂരനുത്തര കരുരാജ്യം ജവമൊടുവെന്നില്ലെ
ശതമന്ന്യുതന്നെ സമരഭൂവി മടക്കിയ മാന്ന്യവീരനല്ലെ കിരീടി
൬ താവൽ കല്പാന്തകാലൊൽക്കട പവനലുഠൽപുഷ്കലാ വർത്തകാഭ്ര
പ്രദ്ധ്വാനാഖർവഗർവത്രൂടന പടുതരസ്ഫാര വിഷ്പാരനാദഃ
അദ്ധാലാലാട ദെശ പ്രവികട കുടിലദ്രൂകൂടീ ദുർന്നിരിക്ഷൊ
ബദ്ധാടൊപം കിരീടീ പ്രതിഭടപട ലീമാഹവായാജൂഹാവ.
൨൮൬ മുറജപപ്പാനയിൽ നിന്നും അതുണ്ടാക്കിയ ആണ്ടും അതിലെ കഥാവിവരവും പറയുന്നതായി ഒരു ഭാഗം താഴെ ചെർത്തിരിക്കുന്നു.
പുണ്യക്ഷെത്രങ്ങളിന്നുള്ളതിൽനടെ
ഗണ്യമായതനന്തപുരമത്രെ
ചെഞ്ചമ്മെധർമ്മരക്ഷണം ചെയ്പതും
വഞ്ചിഭൂപന്മാരത്രെ ധരിത്രിയിൽ
കലിനാലായിരത്തിത്തൊള്ളായിരം
നലമൊടിരുപത്തൊമ്പതാണ്ടായി
* * *
എന്നുമാർക്കുമിളക്കരുതാതെക
ണ്ടന്നദാനാദിധർമ്മം പ്രതിഷ്ഠിച്ചു
മുടങ്ങീടാതെ ഭദ്രദീപൊത്സവം
തുടങ്ങിച്ചിതുനീളെ മഹാമതി
മകരാകർക്കിരണ്ടിലും ഭാസ്ക്കരൻ
പകരുന്നതിനെഴുദിനം മുമ്പെ
അഞ്ചിതമായ ഭദ്രദീപൊത്സവം
വഞ്ചിരാജ്യത്തിൽ മാത്രം നടക്കുന്നു
വിപ്രഭൊജനം ദാനവിധികളും
ഇപ്രകാരമെന്നാവതല്ലൊതുവാൻ
അയനാന്തങ്ങൾ രണ്ടിലും നാഗെന്ദ്ര
ശയനസ്വാമി ശീവെലിഘൊഷവും
ആറാണ്ടെവം കഴിഞ്ഞാലൊടുക്കത്തു
മാറാതെകണ്ടു ലക്ഷദീപൊത്സവം
അമ്പത്താറുനാൾ ലക്ഷദീപത്തിനു
മുമ്പെതന്നെ തുടങ്ങും മുറജപം
ഇതുപൊലുള്ള ധർമ്മകർമ്മക്രമം
ക്ഷിതിമണ്ഡലം തന്നിലില്ലെങ്ങുമെ
൨൮൭ സുഭദ്രാഹരണം തിരുവാതിരപ്പാട്ടിൽനിന്നും ഒരു ഭാഗം താഴെ ചെർത്തിരിക്കുന്നു
കൃഷ്ണരാമ മുകുന്ദമാധവ ദെവദെവ ദയാനിധെ
വിഷ്ണുദെവവിരിഞ്ചവന്ദിത വിശ്വരൂപ നമൊസ്തുതെ
വൃഷ്ണിവംശപയൊധി ചന്ദ്രവിചിത്ര വൈഭവ വാരിധെ
ജിഷ്ണുമുഖ്യ സുരൗഘവന്ദിത ദെവദെവജഗൽപതെ
ത്വൽപ്രസാദമുദിക്കണം വഴിപൊലെ ഞങ്ങളിലെപ്പഴും
ചിൽപ്രകാശ വിലാസരൂപ ഭവൽപദാരുണപംകജെ
അപ്രമെയ ഭവിക്കണം ദൃഢഭക്തി ഞാനതിനർത്ഥയെ
വിപ്രിയം തവചെയ്തു പൊകിലുമായ തിങ്ങു സഹിക്കണം
മീനകൂർമ്മവരാഹനരഹരി രൂപവാമനഭാർഗ്ഗവാ
ഭാനുവംശമണി പ്രദീപ മഹാനു ഭാവ രഘൂത്തമാ
ദീനവത്സല ദെവദെവകളായ കൊമള വിഗ്രഹാ
ദാനവാന്തക പാഹിമാം ജയ പത്മനാഭ നമൊസ്തുതെ
൨൮൮- ൯൯൦ാമാണ്ടു ചിങ്ങമാസത്തിൽ ഉത്രം തിരുനാൾ കുലശെഖരപ്പെരുമാൾ വലിയതംപുരാൻ അവതരിച്ചു൧൦൨൨ാമാണ്ട പട്ടംകെട്ടി- ൟ തിരുമനസ്സിലെക്കു ചൊതിതിരുനാൾ തിരുമനസ്സിലെ ഗുണങ്ങൾ മിക്കതും ഉണ്ടായിരുന്നത കൂടാതെ വിശെഷമായി ഇംഗ്ലീഷുവൈദ്യത്തിൽ അഭ്യാസവും ചികിത്സയെകൊണ്ടു പ്രസിദ്ധിയും ജനങ്ങളിൽ ദയാവിശെഷവും ആശ്രിതവാത്സല്യത്തിനു ആധിക്യവും ഒണ്ടായിരുന്നു ൧൦൨രാമാണ്ടു തുലാഭാരവും ൧൦൨൯ൽ പത്മഗർഭവും അടിയന്ത്രങ്ങൾ കഴിച്ച വഴിപൊലെ രാജ്യംഭരിച്ചു ൧൦൩൬ാ മാണ്ടു നാടുനീങ്ങീ
൨൮൯- ൟ തിരുമനസ്സുകൊണ്ടു സിംഹദ്ധ്വജ ചരിതം എന്നൊരു ആട്ടക്കഥ ഉണ്ടാക്കീട്ടുണ്ട- തിരുമനസ്സുകൊണ്ട യുവരാജാവായി ഭജനപ്പുരയിൽ എഴുന്നള്ളിയിരുന്ന സമയംമുതൽ വിദ്വാന്മാർക്ക ഒരു താരകമായും അവിടത്തെക്കു കഥകളിയിൽ വളരെ പ്രിയമായുംഇരുന്നൂ- അന്നു അവിടത്തെ കല്പനപ്രകാരം വളരെ പെര ആട്ടക്കഥകൾ ഉണ്ടാക്കീട്ടുണ്ട
൨൯൦- കഥകളിയിൽ അതുവരെനടപ്പുണ്ടായിരുന്ന കെട്ടി ഉടുപ്പു മുതലായ്തിലും കിരീടമാദിയായ കൊപ്പുകളിലും വളരെ പരിഷ്ക്കാരങ്ങൾചെയ്കയും ചിലതൊക്കെ നൂതനമായിട്ട ഒണ്ടാക്കുകയുംചെയ്തു- തിരുമനസ്സുകൊണ്ടു ഭജനപ്പുരയിൽ എഴുന്നള്ളീയിരുന്ന സമയം ഭജനപുര വകയായി പ്രത്യെകം ഒരുകൂട്ടം കഥകളികൊപ്പുകളും ആട്ടക്കാരെയും ഉണ്ടാക്കി- വലിയകൊട്ടാരത്തിൽ എഴുന്നള്ളിയതിന്റെശെഷം കളികൊട്ടാരത്തിൽ ആയി എന്നു വരികിലും ആ ആട്ടത്തിനെ ഇപ്പഴും ഭജനപ്പുര ആട്ടം എന്നുതന്നെ പറയുന്നു- വിദ്വാന്മാരായിട്ടുള്ള പാട്ടുകാറരു ചെണ്ടക്കാറരു മുതലായിട്ടുള്ളവരെ വടക്കുനിന്നും വരുത്തി ഇവിടെ ശമ്പളം പതിച്ചാക്കി- ൟ ആട്ടത്തിനു പ്രധാനിയായിരുന്നത തിരുമനസ്സിലെ പള്ളിയറ വിചാരിപ്പു കാരൻ ൟശ്വരൻ ആയിരുന്നു
൨൯൧- തിരുമനസ്സിലെ കല്പന പ്രകാരം മെലെഴുതിയ ൟശ്വരപിള്ള വിചാരിപ്പുകാറരുടെ വകയായി കെരള വിലാസം എന്ന പെരൊടുകൂടി ഒരു അച്ചുകൂടം കൊട്ടയ്ക്കകത്ത ഏർപ്പെടുത്തി അവിടെ അന്നു കീർത്തിപ്പെട്ടിട്ടുള്ള ൫൪ ദിവസത്തെ ആട്ടക്കഥയും- രാമായണം മുതലായ എഴുത്തച്ഛന്റെ ചില കവിതകളും നളചരിതം മുതലായ നമ്പിയാരുടെ കവിതകളും ചൊതിതിരുനാൾ വലിയതംപുരാൻ അശ്വതിതിരുനാൾ തംപുരാൻ ഇരവിവർമ്മൻതമ്പി മുതലായവരുടെ കൃതികൾ അത്രയും അച്ചടിപ്പിച്ചു പ്രസിദ്ധമക്കുകയും ചെയ്തു
൨൯൨- ഇങ്ങനെ ൟ തിരുമനസ്സിലെ കാലം മലയാളഭാഷക്കു മുൻകാലങ്ങളിലെക്കാൾ വളരെ ഗുണപ്രദമായി തിർന്നു- മറഞ്ഞ കിടന്നിരുന്നതായി വളരെ കവിതകളും വെളിപ്പെടുന്നതിനു ഇടവന്നു- അത ഇപ്പൊൾ വളരെ ഉപയൊഗമായിതീർന്നിരിക്കുന്നു
൨൯൩- സിംഹദ്ധ്വജചരിതത്തിൽനിന്നും ആദ്യെത്തെ ശ്ലൊകം താഴെ ചെർത്തിരിക്കുന്നു
ശ്രീശംകരാഘ്രി യുഗസെവനസക്ത ചിത്ത
സ്സീമാതിരിക്ത ഭുജഗൗരവ നിർജ്ജിതാരിഃ
രാജാഭവത്സകല സാധുഹിതെ നിവിഷ്ട
സ്സിംഹദ്ധ്വജസ്സഖലുസിംഹളഭൂമിനാഥഃ
സൊമബിംബസമ മുഖൻ
കാമിനിമാരായി തൻ
ഭീമവൈരി നിഷൂദനൻ
കാമിതാർത്ഥദാന പരൻ-
൨൯൪- കിളിമാനൂർ ചെറുണ്ണി കൊയിത്തംപുരാൻ ഉദ്ദെശം ൯൮൭ാമാണ്ടിടക്കു കിളിമാനൂർ ജനിച്ചു- ൧൦൦൮ാമാണ്ടു തിരുവനന്തപുരത്തുവന്നു ൨൨ാമാണ്ടു നാടുനീങ്ങിയ തിരുമനസ്സിലെ മുഖംകാണിച്ചു- അവിടുന്നു നിത്യച്ചിലവിൽ ൧൦൦ രൂപാ ശമ്പളം പതിച്ചുകൊടുത്തു തിരുവനന്തപുരത്തു താമസിക്കുന്നതിനു കല്പിച്ചു- അതിന്മണ്ണം മൂവിടത്തുമഠത്തിൽ താമസിച്ചു
൨൯൭- ൧൦൧൫ാമാണ്ടിടക്കു ഉത്സവം തുടങ്ങിയിരിക്കുംപൊൾ ഏഴാംഉത്സവത്തിനു പടിഞ്ഞാറെനടയിൽ ദീപാരാധന സമയം ൨൨ാമാണ്ടു നാടുനീങ്ങിയ മഹാരാജാവു ശീവെലിപ്പുരയിൽവച്ചു ൟ കൊയിത്തംപുരാനെ വിളിച്ചു
ശിബികായാംവിഭാത്യെഷ
ശ്രീമാനംബുരുഹെക്ഷണ
എന്നു ഒരു ശ്ലൊകത്തിന്റെ പൂർവാർദ്ധം കല്പിച്ചു- അതിനു കൊയിത്തംപുരാൻ
കനകാദ്രി സമാരൂഢ
ഘനകാന്തി വിഡംബയൻ.
എന്നു ഉത്തരാർദ്ധം പറഞ്ഞു- കല്പിച്ചു വളരെ സന്തൊഷിപ്പിച്ചു കൊട്ടാരത്തിൽ എഴുന്നള്ളിയ ഉടനെ ൧൦൦൦ രൂപാവില പിടിക്കുന്ന വൈരക്കടുക്കൻ സമ്മാനിച്ചുവെന്നു കെട്ടിരിക്കുന്നൂ- ഇദ്ദെഹം വളരെ വിദ്വാനാണകംസവധം- രാവണവിജയം- എന്നിങ്ങനെ രണ്ടു ആട്ടക്കഥയും സന്താന ഗൊപാലം തുള്ളക്കഥയും മറ്റു അനെകം ശ്ലൊകങ്ങളും ഉണ്ടാക്കീട്ടുണ്ട- സന്താനഗൊപാലം തുള്ളപ്പാട്ടിൽ
൧ അന്തമില്ലാതുള്ള ശബ്ദാഗമത്തിന്റെ
ഗന്ധങ്ങൾപൊലും ഗ്രഹിക്കാത്ത പൂരുഷൻ
ഗ്രന്ഥം ചമെപ്പാൻ തുടങ്ങുന്നതുന്നല്ല
പന്തിയാമെന്നു തൊന്നുന്നില്ലെനിക്കെടൊ
൨ നെന്ത്രപ്പഴ പ്രഥമൻ വിരൊധം നമു
ക്കാന്ത്രക്കഴപ്പെന്നു മറ്റൊരു ഭൂസുരൻ
ൟ അറങ്ങൾ വരികയാൽ ആ കഥ കുറതീർന്നിട്ടില്ലാത്തതായും ൩൧ാമത്തെ വയസ്സിൽ തീപ്പെട്ടുപൊയതായിട്ടും കെട്ടിരിക്കുന്നൂ
൨൯൬- അരിപ്പാട്ടു വാര്യന്മാർ പുരാതനമായിട്ടുള്ള സംസ്കൃത പണ്ഡിതന്മാരാകുന്നൂ- ആ വാര്യത്തിൽ ജനിച്ച കൊച്ചുപിള്ള വാര്യര ഉർവശീസ്വയംബരവും രാമവാര്യര ഇന്ദുമതിസ്വയംബരവും ആട്ടക്കഥകളുണ്ടാക്കീട്ടുണ്ടകൊച്ചുപിള്ളവാര്യരെ ൧൦൦൦മാണ്ടിടക്കു ചങ്ങനാശെരി രാജരാജവർമ്മൻ വലിയകൊയിത്തംപുരാന്റെ കല്പനപ്രകാരം ഇരവിവർമ്മൻതംപി എഴുതി അയച്ച തിരുവനന്തപുരത്തു വരുത്തി ൨൨ാമാണ്ടും ൩൬ാമാണ്ടും നാടുനീങ്ങിയ മഹാരാജാക്കന്മാരുടെ പള്ളിവായനക്കായിട്ടു നിത്യച്ചിലവിൽ ൪൦ രൂപാ ശംപളം വച്ചാക്കി൧൦൧൪ാമാണ്ടുവരെ തിരുവനന്തപുരത്തു താമസിച്ചിരുന്നു- ജ്യൊതിഷത്തിൽ നല്ലസമർത്ഥനാണ
൨൯൭- ഉർവശീസ്വയംബരംകഥ ൧൦൩൬ാമാണ്ട നാടുനീങ്ങിയ വലിയതംപുരാൻ തിരുമനസ്സുകൊണ്ട ഭജനപ്പുരയിൽ ഇളമുറ സ്ഥാനംവഹിച്ചിരുന്ന സമയം അവിടത്തെ കല്പനപ്രകാരം ഉണ്ടാക്കിയതാണ- അത താഴെചെർത്തിരിക്കുന്ന ശ്ലൊകംകൊണ്ടു ബോധപ്പെടും- ഏകദെശം കാളിദാസരുടെ വിക്രമൊർവശീയം തർജിമ ചെയ്തതുതന്നെ- എന്നാൽ വൈദുഷ്യം നന്നായി പ്രകടിപ്പിച്ചിട്ടുണ്ടെംകിലും മാധുര്യം അത്ര അധികം അനുഭവത്തിനില്ലാ
നൃപെന്ദ്രകുലശെഖര ക്ഷിതിപ സൊദരസ്യൊജ്വല
പ്രശാന്ത ഗുണശാലിനൊ യുവ മഹീപതൊരാജ്ഞയാ
കൃതാംകിമപി കെനചിത്വഭി നയൊചിതാമൂർവശീ
സ്വയംബരകഥാംബുധാ ശ്രവണ ഗൊചരീ കുർവതാം
൨൯൮- അതിൽനിന്നും ഒരുകുമ്മി താഴെ ചെർത്തിരിക്കുന്നൂ
മൈക്കുഴലിമാർക്കുരത്നഭൂതെ സഖി
ചൊൽക്കൊണ്ടു വാഴുന്ന കല്പലതെ
ദിക്കരികുംഭം തനിക്കുള്ളൊ
രുൽക്കട ഡംഭം ശമിപ്പിക്കും
പൊൽകുചകുംഭം കലുങ്ങവെ
സൽക്കലാരംഭം കണ്ടീടുമ്പൊ
ളിക്കണ്ടൊരു മൈക്കണ്ണികളുൾ ക്കാമ്പു കളുർക്കുംപടി
തക്കത്തിൽ കുമ്മിയടിക്ക ബാലെ
അതിനാർക്കുള്ളു വൈഭവം നിന്നെപ്പൊലെ.
കാഞ്ചനമാലെ വരികമുമ്പെ ചാരു
സഞ്ചിത സൗഭാഗ്യപ്പാൽക്കുഴമ്പെ
കിഞ്ചനകാലം കളയാതെ
വാഞ്ഛാനുകൂലം കരങ്ങളി
ലഞ്ചാതെ താളം പിടിച്ചുംകൊ
ണ്ടഞ്ചിത ലീലം പരിചിനൊ
ടഞ്ചാറു വിധം ചെർത്തു വിപഞ്ചി സമുദഞ്ചദ്ധ്വനി
പഞ്ചമരാഗം നീ പാടിടെണം നല്ല
പുഞ്ചിരിതൂകിക്കളിച്ചിടെണം.
വിദ്യുല്ലതെ സഖി കെൾക്കണമെ നല്ല
വിദ്യുൽപ്രകാശ സമസുഷമെ
ഹൃദ്യമാംവർണ്ണം പലതര
വാദ്യസംകീർണ്ണം പ്രയൊഗവൈ
ശദ്യ സംപൂർണ്ണം തുടരെണ
മദ്യൈവതൂർണ്ണം മടിയാതെ
പദ്യംനിരവദ്യംപലഗദ്യഞ്ചസമുദ്യദ്രസ
മുദ്യൊഗമൊടിഹ ചൊല്ലിടെണം നിന്റെ
വിദ്യാവിശെഷമറിഞ്ഞിടെണം.
സംഗീതമഞ്ജരി കെൾക്ക ബാലെ നല്ല
ശൃംഗാര ലാസ്യപ്രയൊഗ ശീലെ
ഭംഗികലർന്നു വിരവിനൊ
ടിംഗിതമാർന്നു നാമെല്ലാരു
മിങ്ങിടചെർന്നു രസവിധ
മെങ്ങുംതുടർന്നു സുഖമിഹ
മംഗല്യമൃദംഗദ്ധ്വനി മങ്ങാത മുഴങ്ങുംപടി
ഞങ്ങടെ മുമ്പിലിറങ്ങിടെണം ജന
മിങ്ങൊരുപൊലെ രസിച്ചീടെണം
൨൯൯ താഴെ എഴുതിയിരിക്കുന്ന ആട്ടക്കഥകൾ ഉണ്ടാക്കീട്ടുള്ള ആളുകളുടെ പെരുവിവരം മാത്രമല്ലാതെ മറ്റുയാതൊരു അറിവും കിട്ടീട്ടില്ലാ- അവരുടെ ശെഷക്കാറരും അയൽക്കാറരിൽ പഴമപരിചയം ഉള്ളവരും ഇപ്പൊൾ ഉണ്ടെങ്കിൽ അറിഞ്ഞിട്ടുള്ളടത്തോളം വിവരംഎഴുതി അയക്കുന്നതായിരുന്നാൽ സന്തൊഷത്തോടു കൂടി സ്വീകരിച്ചു ൟ പുസ്തകത്തിന്റെ ൨ാം പതിപ്പിൽ ചെർക്കുന്നതാകുന്നു.
൧ പുതിയിക്കൽതമ്പാൻ- സ്വദെശം ചെർത്തല മണ്ടപത്തുംവാതുക്കൽ വയലാറ്റിൽ കൃഷ്ണൻ കൊവിലിനു സമീപമാണന്നു കെട്ടിരിക്കുന്നൂ- ഉദ്ദെശം ജീവിച്ചിരുന്ന കാലം ൯൫൦ മുതൽ ൧൦൧൨ മാണ്ടു വരെ ആകുന്നൂകാർത്തവീര്യവിജയം- രാമാനുകരണം- ഇങ്ങനെരണ്ടു ആട്ടക്കഥ ഉണ്ടാക്കീട്ടുണ്ട- വളരെ വായിച്ചു വ്യുല്പത്തിയുള്ള ആളും ആലംകാരികനും ആണ
കാർത്തവീര്യ വിജയം കഥയിൽനിന്നും ഒരു ഭാഷാശ്ലൊകം താഴെ ചെർത്തിരിക്കുന്നൂ
ഇത്ഥംകാരം ദശാസ്യൻ പറയുമളവിലെ യാത്രയും ചൊല്ലിവെഗാൽ
ഗച്ഛന്തൗ താപസന്മാരിരുവരു മകമെ വായ്ക്കുമാനന്ദമൊടെ
വൃത്താന്തം താനമാത്യാന കഥയദഖിലം ചിത്രയൊധി പ്രധാനാ
നുദ്യൊഗത്തൊടടുത്തങ്ങഥ ദശമുഖനൊടൂ ചിരെകെചിദെവം
൨ ബാലകവി രാമശാസ്ത്രികൾ ഇന്നദിക്കുകാറനെന്നും ഇന്നപ്പൊൾ ജീവിച്ചിരുന്നു എന്നും നിശ്ചയമില്ലാബാണയുദ്ധം ആട്ടക്കഥ ഉണ്ടാക്കീട്ടുണ്ട- കവിത സാമാന്യം നന്നാകുന്നൂ-
അതിൽ ആദ്യത്തെ ശ്ലൊകം താഴെ ചെർത്തിരിക്കുന്നു
ജ്യൊതീംഷിപ്രതി ബിംബിതാനിശശഭൃൽ കാന്തൊപലപ്രാംകണെ
ചക്രുര്യത്രത മസ്വിനീഷുമഹതീം പുഷ്പൊപഹാരശ്രിയം
സ്വൈരം സ്വൈരതിമൊഹനൈ പരിജനൈർദ്ദാരൈശ്വ സംസെവിത
സൂസ്മിൻ വാരിധി മദ്ധ്യവർത്തിനി പുരെ രെമെരമാനായകഃ
൩ മന്ത്രെടത്ത നംപൂരിപ്പാട വടക്കൻ സുഭദ്രാഹരണം കഥ ഉണ്ടാക്കീട്ടുണ്ട- വിവരം ഒന്നും അറിഞ്ഞിട്ടില്ലാ
൪ പുല്പാക്കരെ നംപൂരിപ്പാട വ്യൊമാസുരവധം കഥ ഉണ്ടാക്കീട്ടുണ്ട
൫ പാലക്കാട്ടുശെരി അമൃതശാസ്ത്രികൾ ലവണാസുരവധം കഥ ഉണ്ടാക്കീട്ടുണ്ട
൬ മണ്ടവപ്പെള്ളി ഇട്ടിരാരിശ്ശമെനവൻ- ഇദ്ദെഹം ജീവിച്ചിരുന്നകാലംഉദ്ദെശം ൧൦൦൦മാണ്ടക്കു മുമ്പാകുന്നു കൊച്ചിസംസ്ഥാനത്തൊ വടക്കൻതിരുവിതാംകൊട്ടൊ ചെർന്ന ആളാണ
സന്താനഗൊപാലം- രുന്മാംഗചരിതം- ഇങ്ങനെ രണ്ടു ആട്ടക്കഥ ഉണ്ടാക്കീട്ടുണ്ട- കവിതസാമാന്യം നന്നാകുന്നു- സന്താനഗൊപാലം കഥയിൽ അർജ്ജുനന്റെ വാക്കു കെൾക്ക
സൽഗുണശീലഹെ ദ്വിജെന്ദ്ര മൽഗിരം കെൾക്കമുദാ
സ്വർഗ്ഗവാസികൾക്കും സുഖവിതരണം ചെയ്യും
ഫൽഗുനനെ കെട്ടറിയുന്നില്ലയൊ ഭവാൻ
കൃഷ്ണനല്ലഹം ബലഭദ്രനല്ലറിക നീ
വൃഷ്ണിവീരന്മാരിൽ ഏകനുമല്ല
ജിഷ്ണു ഞാൻ ദിവ്യാസ്ത്ര ധൃഷ്ണവിജയൻ വീരൻ
ജിഷ്ണുതനയൻ ഭ്രാജിജിഷ്ണുസുനയൻ സദയൻ
൩൦൦ കൊച്ചീശ്ശീമ ചിറ്റൂര എഴുപത്തു നാണുക്കുട്ടി മെനവൻ ൧൦൧൦ മാണ്ടു ജനിച്ചു. കാവ്യാ അലംകാര നാടകങ്ങളിലും ജ്യൊതിഷശാസ്ത്രത്തിലും അതിനിപുണനായിരുന്നു- ൩൮ാം വയസ്സിൽ മരിച്ചിരിക്കുന്നൂ
൩൦൧ ഇദ്ദെഹം ശ്രീമൽഭാഗവതം പ്രഥമം മുതൽ ദശമംവരെ സകലകഥകളും സംഗ്രഹമായിട്ടും- ദശമത്തിൽ ശ്രുതിഗീതാദ്ധ്യായവും ഏകാദശവും ദ്വാദശവും ശ്രീധരീയ വ്യാഖ്യാന പ്രകാരം അവതാരികാ ഭാവസഹിതം മൂലശ്ലൊകത്തിനു നെരുതർജിമയായി കിളിപ്പാട്ടായിട്ടുണ്ടാക്കീട്ടുണ്ടു- അത കൊഴിക്കൊട്ടു വിദ്യാവിലാസം അച്ചുക്കൂടത്തിൽ അച്ചടിപ്പിച്ചു പ്രസിദ്ധപ്പെടുത്തീട്ടുള്ളതായി കാണുന്നൂ
൩൦൨- നാണുക്കുട്ടി മെനവന്റെ ഗുരുക്കന്മാരുടെയും മറ്റും പെരുകൾ താഴെ ചെർത്തിരിക്കുന്നതു കൊണ്ട അറിയാം
ക്ലെശപാശങ്ങളോരൊന്നാശയത്തെശീടായ്വാൻ
കരുത്തിന്നജ്ഞാനത്തെ തുരത്തി ചിത്തശുദ്ധി
വരുത്തി ചിന്മാത്രമായിരുത്തി കാത്തുകൊണ്ട
പരമകാരുണികൻ പരിതാപൊന്ദൂലനൻ
ഗുരുവാന്ദാമൊദര ചരണാംബുജങ്ങളും
അഛമാനസനായൊരച്യുത ഗുരുവിന്റെ
സ്വഛപാദാബ്ജങ്ങളുന്നിശ്ചലമുറപ്പിച്ചു-
൩൦൩- നാണുക്കുട്ടി മെനവന്റെ ഭാഗവതം ദശമംവരെ ഉള്ള സംഗ്രഹവും ഏകാദശവും ദ്വാദശവും ദശമത്തിൽ ശ്രുതിഗീതയും വളരെ ൟ ദിക്കുകളിൽ ഉപയൊഗിച്ചു വരുന്നു മുഖ്യമായിട്ടു ജനങ്ങൾ വായിച്ചുവരുന്നത ഏകാദശം ഗ്രന്ഥമാണ- എഴുത്തച്ഛന്റെ എകാദശം ഇപ്പൊൾ അത്ര നടപ്പില്ലാ- മെനവന്റെ ഏകാദശം ൩൧- അദ്ധ്യായമായി ഭാഗിച്ചിരിക്കുന്നൂ- ഇത മൂലത്തിന്റെ നെരുതർജിമ ആകയാൽ അതിലെ രഹസ്യങ്ങൾ ൟ കെരളവാസികൾ ഗ്രഹിക്കെണ്ടത എത്രയും ആവശ്യമാണ
൩൦൪- റവറണ്ട ബെൻജമിൻ ബെയിലി സായ്പ ആദ്യം ക്രിസ്തുവർഷം ൧൮൧൬-ൽ സെപ്ടംബർ മാസത്തിൽ ശീമയിൽ നിന്നും മദ്രാസിൽ വന്നിറങ്ങി- ആസമയത്ത കർന്നൽ മണ്ട്രൊസായ്പ മിഷ്യണരിമാരെ തിരുവിതാംകൊട്ട സംസ്ഥാനത്തിലെക്കു വരുന്നതിനു ക്ഷണിച്ചു- ആ ശെഖരത്തിൽകൂടി ൟ സായ്പും കൊട്ടയത്തെക്കുവന്നൂ- വെഗത്തിൽ മലയാളഭാഷാ അഭ്യസിച്ചു ബൈബിൾ മലയാളത്തിൽ തർജിമചെയ്യുന്നതിൽ അദ്ദെഹം സൂപ്രണ്ടണ്ടായിരുന്നൂ- ൧൮൧൮ാമാണ്ടു സെപ്ടംബർ മാസത്തിൽ സിറിയൻ കാളെജിനു സമീപത്തുള്ള പള്ളിയിൽവച്ചു ആദ്യം മലയാളഭാഷയിൽ ശുശ്രൂഷചെയ്തു- കാലക്രമം കൊണ്ട അദ്ദെഹം മലയാള ഭാഷയിൽ ഒരുപണ്ഡിതനായി തീർന്നു- ൧൮൧൯-മാണ്ടു ശരീരസുഖം ഇല്ലാതിരുന്നു- ആ ആണ്ട ഒടുവിൽ സൗഖ്യമായി- ൧൮൨൦ാമാണ്ട മുഴുവൻ തർജിമ ജൊലിയായിരുന്നൂ- അന്നു തർജിമ ചെയ്തിട്ടുള്ളതിൽ മുഖ്യമായിട്ടുള്ളത
- പള്ളിയുടെ ഉപയൊഗത്തെപ്പറ്റി ഒരു സംവാദം
- ഡാക്ടർവാട്ടിസിന്റെ ഒന്നും രണ്ടും കാട്ടിക്കിസം
- മറെ സായ്പിന്റെ വ്യാകരണം ചുരുക്കം
- രണ്ടു ആട്ടുക്കുട്ടികൾ എന്നു ഒരുചെറിയ പുസ്തകം
- റാമൺ റായിയുടെ ഉപനിഷദ്വ്യാഖ്യനം
- മിസ്ത്രസ്സഷെർവുണ്ടിന്റെ ഇൻഡ്യൻപിൽഗ്രീം-
൩൦൫- ദിവസംപ്രതി കാലത്ത ൯ മണിമുതൽരാത്രി ൮ മണിവരെ ൟവക ജൊലികളിൽ അദ്ധ്വാനിച്ചുകൊണ്ടിരിക്കയാണ പതിവു- ഇത്ര മുഷിഞ്ഞവെല ചെയ്യുന്ന ശ്രുശ്രൂഷക്കാറര ഇല്ലെന്നുതന്നെ പറയാം
൩൦൬- ൧൮൨൪ാ൦ വർഷത്തിൽ അദ്ദെഹം കൊട്ടയത്ത ഒരു അച്ചുകൂടം ഏർപ്പെടുത്തി അദ്ദെഹംതന്നെ പ്ലാൻ എഴുതി അക്ഷരംകൊത്തിച്ചു മലയാളത്തിൽ വെദപുസ്തകം അടിപ്പിച്ചു. ആ വർഷത്തിൽ അദ്ദെഹത്തിന്റെ മൂത്തപുത്രി മരിച്ചുപൊകയും അദ്ദെഹം കൂടക്കൂടെ കഠിനമായ തലവെദനകൊണ്ടു കഷ്ടപ്പെടുകയുംചെയ്തു- എന്നിട്ടും അപ്പൊൾ ശീമയിലെക്കു പൊകുന്നതിനു മനസ്സില്ലായിരുന്നൂ- ൧൮൩൪ാം വർഷത്തിൽ ശീമയിൽ പൊയി അക്ടൊബർ മാസത്തിൽ തിര്യെവന്നു- ൧൮൫൦ൽ ൩൪ വർഷത്തെ സാർവീസ തികഞ്ഞതിന്റെ ശെഷം വെല രാജികൊടുത്തു ശീമയിൽ പൊയി അഞ്ചാറുവർഷത്തിനു മുൽപു ശീമയിൽ വച്ചു മരിച്ചു
൩൦൭- റവറണ്ടു മെസൂർ വെയിലി സായിപ്പിന്റെ മലയാളം ഇംഗ്ലീഷു നിഖണ്ഡു ക്രിസ്തു വർഷം ൧൮൪൬നുകൊല്ലവർഷം ൧൦൨൧ാമാണ്ടു ജൂലായി മാസത്തിൽ കൊട്ടയത്തുവച്ചു പ്രസിദ്ധപ്പെടുത്തി- അതിനു മുൻപിൽ മലയാളഭാഷക്കു നിഖണ്ഡു ഇല്ലാതിരുന്നതിനാൽ അന്ന്യജാതിക്കാർക്കും സ്വദെശക്കാർക്കും മലയാളം പഠിക്കുന്നതിനു വളരെ ബുദ്ധിമുട്ടും പ്രയാസവും ഉണ്ടായിരുന്നൂ- അതു അത്രയും ൟ സായ്പിന്റെ പ്രയത്നത്താൽ നീക്കപ്പെട്ടു- ഇംഗ്ലീഷുവാക്കും മലയാള അർത്ഥവും ആയിട്ടു ഒരു പുസ്തകം കൂടി ൟ സായിപ്പു ഉണ്ടാക്കിയിട്ടുണ്ട- ഇതു തർജിമക്കാർക്കു വളരെ ഉപയൊഗപ്പെടുന്നു- ൟ സായിപ്പിന്റെ നിഖണ്ഡുവിൽ സംസ്കൃത വാക്കുകൾ അധികമുണ്ടുഅതു വിൽസ്സൺ സായിപ്പിന്റെ സംസ്കൃത നിഖണ്ഡുവിന്റെ രീതി അനുസരിച്ചാകുന്നൂ- ആകപ്പാടെ ൟ ഗ്രന്ധം വളരെ വിശെഷമായും ഉപയുക്തമായും ഇരിക്കുന്നു
൩൦൮- മംഗലപുരം പ്രധാനമാക്കി സ്ഥാപിക്കപ്പെട്ട ജർമ്മൺ മിഷ്യൻ സമൂഹക്കാറരു മലയാളത്തിൽ വളരെ പുസ്തകങ്ങൾ ഉണ്ടാക്കിയിട്ടുണ്ട- അതിൽപ്രധാന പാതിരിആയ ഡാക്ടർ ഗുണ്ടർട്ടസായിപ്പു ൨൫ കൊല്ലംവരെ മലയാളഭാഷ അഭ്യസിച്ചും പല ഗ്രന്ധങ്ങളും നൊക്കിയും ഒരു നിഖണ്ഡു ചമച്ചു പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു- റവറണ്ടു ബയിലി സായിപ്പിന്റെ നിഖണ്ഡുവിൽ സംസ്കൃത വാക്കുകൾ അധികമെടുത്തു ചെർക്കുകയും നാടൊടി ആയിട്ടുള്ള അനെക വാക്കുകളെ വിട്ടുകളകയും ചെയ്തിട്ടുണ്ട- ഗുണ്ടർട്ട സായിപ്പു മലയാളത്തിൽ സാധാരണമായി നടപ്പുള്ള സംസ്കൃത വാക്കുകളെ മാത്രം സ്വീകരിച്ചും മലയാള വാക്കുകൾ അത്രയും ഒന്നു പൊലും വിടാതെ പല ഗ്രന്ധങ്ങൾ എഴുത്തുകുത്തു മുതലായതു പരിശൊധിച്ചും നംപൂരി ആഢ്യന്മാർ മുതൽ വളരെ താണജാതിവരെയുള്ളവർ സംസാരിക്കുന്ന വാക്കുകൾ അറിഞ്ഞും ആ പുസ്തകം ചമച്ചിരിക്കുന്നു- മലയാളത്തിൽ അനെക വർഷത്തെ സംസർഗ്ഗം കൊണ്ടു ചെർന്നിട്ടുള്ള പാർഷി- അറബി- ഹിന്തുസ്താനി- പൊർട്ടഗീസു- തുളുകന്നടം- തെലുംകു- മഹറാഷ്ട്രകം- ഇംഗ്ലീഷു- മുതലായ ഭാഷകളിലെ വാക്കുകൾകൂടി കൈയ്ക്കൊണ്ടു അവക്കും അർത്ഥം പറഞ്ഞിട്ടുണ്ട- പദങ്ങളുടെ ആഗമം കാണിക്കാൻ വളരെ ശ്രമിച്ചിരിക്കുന്നു- സർവ്വത്ര അതു ശരിതന്നയൊ എന്നു ആലൊചിക്കെണ്ടതും ആകുന്നു
൩൦൯- മലയാളഭാഷക്കു വ്യാകരണം ഒന്നും ഇതുവരെ ആരും ഉണ്ടാക്കിയിട്ടില്ലായിരുന്നു- ഭാഷ ഉണ്ടായിട്ട വെണമെല്ലൊ വ്യാകരണം ഉണ്ടാവാൻ ഇപ്പൊൾ ഭാഷ പൂർണ്ണമായി തെളിഞ്ഞിരിക്കയും അതിൽ വളരെ പുസ്തകങ്ങൾ അച്ചടിപ്പിക്കയും ചെയ്തിരിക്കുന്നതിനാൽ ബാലന്മാർക്കു വിദ്യ അഭ്യസിക്കുന്നതിനായി ആദ്യം ഗുണ്ടാർട്ടസായിപ്പ മംഗലപുരത്തു വച്ചു ചെറുതായി ഒരു വ്യാകരണം ഉണ്ടാക്കി- പിന്നീടു ഗീവർഗ്ഗീസും മാത്തനും പീറ്റും അതിനെ അനുസരിച്ചു വ്യാകരണങ്ങൾ ഉണ്ടാക്കി എന്നുവരികിലും ഗുണ്ടാർട്ടസായിപ്പിന്റെ പുസ്തകം തന്നെ എല്ലാ പാഠകശാലകളിലും പഠിപ്പിച്ചുവരികയാൽ അദ്ദെഹത്തിന്റെ ചെറിയ പുസ്തകത്തെ മെസൂർ ഗാർത്തുവൈറ്റു സായിപ്പിനാൽ ഉപരികലനം ചെയ്യപ്പെട്ടു ആ പുസ്തകം ഇപ്പൊൾ എല്ലാ പാഠകശാലകളിലും ഉപയൊഗിച്ചുവരുന്നൂ- ഇതുകൂടാതെ ഗുണ്ടാർട്ടുസായിപ്പ ഒരു വലിയ വ്യാകരണ പുസ്തകവും ഉണ്ടാക്കീട്ടുണ്ടനാട്ടുകാറർ ഇതുകണ്ടു വ്യാകരണം ചമയ്ക്കാൻ ആരംഭിച്ചു- അതിന്മണ്ണം പാച്ചുമൂത്തതും കൊവുണ്ണി നെടുങ്ങാടിയും ഓരൊ വ്യാകരണം ഉണ്ടാക്കി അച്ചടിപ്പിച്ചിട്ടുണ്ട- ഇതിനെപ്പറ്റി ഒടുവിൽ പ്രസ്ഥാപിക്കുന്നതാകുന്നൂ
൩൧൦- ഡാക്ടർ ഗുണ്ടാർട്ടു സായിപ്പ ഉണ്ടാക്കീട്ടുള്ള ഗ്രന്ഥങ്ങളുടെ പെരുകൾ താഴെ പറയുന്നു- ഇവ ഒക്കെയും മംഗലപുരത്തു മിഷ്യൻ അച്ചുകൂടത്തിൽ അച്ചടിച്ചു പ്രസിദ്ധം ചെയ്തിട്ടുള്ളവയാകുന്നൂ
- പുതിയ നിയമം
- പഴയ നിയമം
- ക്രിസ്തീയ ഗീതങ്ങൾ
- സ്ഥിരീകരണത്തിന്നുള്ള ഉപദെശങ്ങൾ
- മനുഷ്യചൊദ്യങ്ങൾക്കു ദൈവം കല്പിച്ച ഉത്തരം
- വെദ ചരിത്രസാരം
- സത്യവെദ ഇതിഹാസം
- ക്രിസ്തുസഭാ ചരിത്രം
- ഗർമ്മാനദെശത്തിലെ ക്രിസ്തുസഭാ നവീകരണം
- വലിയ പാഠാരംഭം
- പാഠമാല ൧൮൬൦ൽ
- മലയാളവ്യാകരണം ചൊദ്യൊത്തരം
- മലയാളഭാഷാ വ്യാകരണം
- മലയാള നിഖണ്ഡു
- കെരളൊല്പത്തി
- കെരളപ്പഴമ
- ആയിരം പഴഞ്ചൊൽ
- പഴഞ്ചൊൽമാല
- സന്മരണവിദ്യ
- മനുഷ്യ ഹൃദയം
- മതവിചാരണ
- ദെവവിചാരണ
- നളചരിത സാരശൊധന
- വജ്രസൂചി
- മഹമ്മദ ചരിത്രം
൩൧൧ റവറണ്ട ജൊസെഫ പീറ്റുസായിപ്പ ൧൮൩൩ാം വർഷം ശീമയിൽനിന്നും ഇന്ത്യായിലെക്കു വന്നൂ- ആദ്യം അദ്ദെഹം കൊട്ടയം കാളെജിൽ പ്രിൻസിപ്പലായിരുന്നൂ- ൧൮൩൩ാ൦ വർഷത്തിൽ മാവെലിക്കര മിഷ്യൻസമൂഹം ആരംഭിച്ചു- ൧൮൪൫- ൽ മാവെലിക്കര മിഷ്യൻ സമൂഹം ആരംഭിച്ചു- ൧൮൪൫- ൽ മാവെലിക്കരെ പള്ളികെട്ടി ഉപയൊഗിച്ചു- ആദ്യകാലങ്ങളിൽ അവിടെവച്ചു രാജാക്കന്മാരും ഇടപ്രഭുക്കന്മാരുമായിട്ടു വളരെ തർക്കം തകരാറു ഉണ്ടായിട്ടുണ്ട- അദ്ദെഹം ഒരു ശെഷിമാനും സാമർത്ഥ്യം ഉള്ള ആളും വിശെഷപ്പെട്ട ഒരു മിഷണറിയുമായിരുന്നൂ- അദ്ദെഹം ൧൮൬൫ ആഗസ്ത ൧൧- ൽ മാവെലിക്കരെവച്ചു രക്തപാത്രം പൊട്ടിയതിനാൽ മരിച്ചിരിക്കുന്നൂഏകദെശം ൩൦ വർഷക്കാലം തിരുവിതാംകൊട്ടു സംസ്ഥാനത്തിന്റെ ഗുണത്തിനുവെണ്ടി അദ്ധ്വാനിച്ചിരിക്കുന്നൂഏഴുപള്ളി അദ്ദെഹംമൂലമായിക്കെട്ടിക്കയും ൨൩൨൨ പെരെ മതത്തിൽ ചെർക്കയും ചെയ്തിരിക്കുന്നൂ- ബണിയന്റെ പിൽഗ്രീംസ്സ പ്രൊഗ്രസ്സ ഒന്നും രണ്ടുംഭാഗങ്ങൾ മലയാളത്തിൽ തർജിമ ചെയ്തതുകൂടാതെ മലയാളത്തിൽ ഒരുഭൂമിശാസ്ത്രവും ൧൮൪൧-ൽ ഒരു വ്യാകരണവും ഉണ്ടാക്കിയിട്ടുണ്ട- ൩൧൨- റവറാണ്ട ജാർജ്ജു മാത്തൻ- ൧൮൧൯ാം വർഷം സെപ്ടംബർമാസം ൨൫നു- പുത്തൻകാവു പാറിഷിൽ തെക്കെക്കര എന്ന സ്ഥലത്തു ജനിച്ചു ശൈശവത്തിൽ തന്നെ അച്ഛൻ മരിച്ചുപൊകയാൽ ഒരു കത്തനാരായ അമ്മാവൻ വളർത്തി വിദ്യാഭ്യാസം ചെയ്യിപ്പിച്ചു- സിറിയൻ പള്ളിയിൽ സബ ഡീക്കനായിട്ട അവരൊധിച്ച കൊട്ടയം കാളെജിൽ അഭ്യസിച്ചിരുന്ന സമയം ൧൮൩൭ൽ അതിൽ പ്രിൻസിപ്പൽ റവറണ്ട പീറ്റസായ്പിനാൽ ഇദ്ദെഹം മദ്രാസ്സിൽ പഠിക്കുന്നതിനായിട്ടു അയക്കപ്പെട്ടു മദ്രാസ്സ മിഷ്യനിൽ തിയൊജിക്കൽ പാഠകശാലയിൽ കുറെനാൾ പഠിച്ചു- ഇംഗ്ലീഷു- ഗ്രീക്ക- ലാറ്റിൻ ൟ ഭാഷകളിലും തിയൊളജ്ജിലും ഗണിതശാസ്ത്രത്തിലും വളരെ സമർത്ഥനായിട്ടു തീർന്നു- ൧൮൪൪-ാം വർഷം ജൂൻ മാസം വനു- ബിഷൊപ്പ സ്പെൻസാർ അദ്ദെഹത്തിന്റെ ഡീക്കനായി അവരൊധിച്ചു- മദ്രാസിൽനിന്നും തിരിയെ വന്ന ഉടനെ മാവെലിക്കരെക്കു നിയമിച്ചു- അവിടെ മൂന്നുവർഷം അദ്ധ്വാനിച്ചു. ൧൮൪൭ എപ്രിൽ ൪- ൽ ഒരു പ്രീസ്ടായിട്ടു അവരൊധം കഴിച്ചു ആയാണ്ടു സെപ്ടംബർ മാസത്തിൽ മാലപ്പള്ളിക്കു സ്ഥലംമാറ്റി അവിടെ ൧൬ വർഷം അദ്ധ്വാനിച്ചു- ൧൮൬൨- ൽ വളരെ കഠിനമായുള്ള ഒരു വ്യാധി പിടിപെട്ടു വലഞ്ഞു- സൗഖ്യം വരുന്നതല്ലെന്നു എല്ലാവരും വിചാരിച്ചിരുന്നു എംകിലും ഭെദമായി നാലഞ്ചു മാസംകഴിഞ്ഞ ഉടനെ കൊട്ടയത്തു കെംബ്രീജ നിക്കൽസൻ പാഠകശാലയിൽ ആക്ടിംഗ് പ്രിൻസിപ്പലായിട്ടു ആക്കി- അദ്ദെഹത്തിന്റെ പിന്തുടർച്ചക്കറനായി വന്നത ഇപ്പൊൾ തിരുവിതാംകൊട്ടെക്കും കൊച്ചിയിലെക്കും ബിഷൊപ്പായിരിക്കുന്ന സ്പീച്ചിലി സായിപ്പവർകളാകുന്നൂ- ൟ സമയത്തു മാത്തൻ മാധവരായർ ദിവാൻജി അവർകളുടെയുംമറ്റും പരിചയത്തെ സംപാദിച്ചു- അദ്ദെഹത്തിന്റെ യൊഗ്യതയെപ്പറ്റി മാധവരായർ വളരെസന്തോഷിച്ചു സർക്കാരിൽ ഉദ്യൊഗം കൊടുക്കാമെന്നു പറഞ്ഞതിനെ അദ്ദെഹം സ്വീകരിച്ചില്ലാ- ൧൮൬൯- ൽ മദ്രാസിൽ ലാർഡ ബിഷൊപ്പ അവർകൾ അദ്ദെഹത്തിനെ ചാപ്ലൻ ആക്കി- ൟ സമയത്തു തലവടിയിലെക്കു സ്ഥലംമാറ്റി ഇവിടെ വച്ച മുംപിൽ ഉണ്ടായിരുന്ന വ്യാധി വീണ്ടും പിടിപെട്ട ൧൮൭൦ാംവർഷം മാർച്ച മാസം ൪നു മരിച്ചു
൩൧൩- അദ്ദെഹം മലയാള ഭാഷാവ്യാകരണവും പുനരുല്പത്തിയെയും വിദ്യാഭ്യാസത്തെയും കുറിച്ചു പ്രസംഗങ്ങളും ഉണ്ടാക്കീട്ടുള്ളതു കൂടാതെ ബട്ടലർ സായ്പിന്റെ അനാളജി എന്നപുസ്തകത്തിൽ ഒരുഭാഗം തർജിമയും ചെയ്തിട്ടുണ്ട
൩൧൪- നമ്മുടെ ആളുകൾ മലയാളപദ്യം അച്ചടിപ്പിക്കുന്നതിൽ ആദിമുതൽ അന്തംവരെ നിറുത്താതെ ഒരെ വരിയായിട്ടുതന്നെ കൊണ്ടുപൊകുന്നൂ- വാക്കുകളാകട്ടെ പദങ്ങളാകുട്ടെ വൃത്തങ്ങളാകട്ടെ തങ്ങളിൽ വെർതരിച്ചിട്ടില്ലാ- വീരാമങ്ങൾ അശെഷം ഇല്ലാ- ചിലരു ഒരു പൂർണ്ണവിരാമത്തിനുപകരം ഒരുവര ഉപയൊഗിച്ചുകാണുന്നൂ- മെസൂർ ഗുണ്ടാർട്ട സായിപ്പിനാൽ ആദ്യം ൟവകക്കു ഇംഗ്ലീഷിൽനടപ്പുള്ള സംജ്ഞകൾ മലയാളത്തിൽ ഉപയൊഗപ്പെടുത്തി- അതിൽ മുഖ്യസംജ്ഞകൾ താഴെകാണിക്കുന്നൂ
- . പൂർണ്ണവിരാമം
- ; അർദ്ധവിരാമം
- : അപൂർണ്ണവിരാമം
- , അല്പവിരാമം
- ? ചൊദ്യചിഹ്നം
- “” വിശേഷണചിഹ്നം
- + യൊജ്യചിഹ്നം
- x ഗുണനചിഹ്നം
- / ഹരണചിഹ്നം
- — സംയൊഗചിഹ്നം
- = സാമ്യചിഹ്നം
- () ആവരണചിഹ്നം
- ! സംബോധനചിഹ്നം
൩൧൫- മദ്രാസ്സു യൂനിവെർസിറ്റിയിൽ മെറ്റിക്യുലെഷൻ- എഫ്- എ- ബി- എ- ൟ പരീക്ഷകൾക്കു മലയാള ഭാഷ കൂടി ചെർത്തതു ഭാഷക്കു വളരെ ഗുണത്തിനു ഹെതുഭൂതമായിതീർന്നു- മദ്രാസ്സു ഗവർമ്മെണ്ടിലെക്കു തർജിമക്കാറനായിരുന്ന ഇപ്പൊൾ പള്ളിക്കൂടം ഇൻസ്പെക്ടരായിരിക്കുന്ന മെസ്കർ ഗാർത്തവൈറ്റു സായിപ്പ പാഠകശാല ഡയറക്ടരുടെ ആജ്ഞയാൽ ചാണക്യസൂത്രം- പഞ്ചതന്ത്രം- നളചരിതം- സംഭവപർവ്വംവെതാളചരിത്രം- ഇവ ഒക്കെയും വൃത്തങ്ങളെ വെർപിരിച്ചും നംപർ ഇട്ടും വിരാമങ്ങളെ ഉപയൊഗപ്പെടുത്തിയും അച്ചടിപ്പിച്ചു പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു- ൟ രീതി മലയാളത്തിൽ ഏർപ്പെടുത്തിയത എത്രയും ശ്ലാഘനീയമായിട്ടുള്ള ഒരു പ്രവൃത്തിയാകുന്നൂ- അതുകൊണ്ടു മലയാളഭാഷാപദ്യങ്ങൾ അഭ്യസിക്കുന്നതിനുള്ളമാർഗം വളരെലഘുവായിതീർന്നു- മലയാളഗ്രന്ഥങ്ങൾ അച്ചടിപ്പിക്കുന്നവർ ൟ സംപ്രദായം അനുസരിച്ചു ചെയ്താൽ വളരെ നന്നായിരുന്നെനെ- ൟ സായിപ്പ ഇതുകൂടാതെ മലയാളഭാഷാ വ്യാകരന്നം ഉപരികലനം ചെയ്കയും അതു കൂടാതെ അനെകം ഉപയുക്തങ്ങളായ പുസ്തകങ്ങൾ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട
൩൧൬- ൧൦൪൦ാമാണ്ടുവരെ വിദ്യാഭ്യാസക്രമം അത്രപരിഷ്കാരരീതിയെ അനുസരിച്ചിരുന്നു എന്നു വിചാരിപ്പാനില്ല- കുട്ടികളെ അഭ്യസിപ്പിക്കുന്ന മാർഗ്ഗം ശുകങ്ങളെ സംസാരിക്കാൻ പഠിപ്പിക്കുന്നതുപൊലെയും മനസ്സിലാകുന്നതിനു എളുപ്പമില്ലാതെയുള്ള വിധത്തിലും ഇരുന്നതുമല്ലാതെ ബുദ്ധിയെ വികസിപ്പിക്കുന്നതിലെക്കു തക്ക പ്രമെയങ്ങളെ പഠിപ്പിക്കാതെ പഠിത്വം എന്നുള്ളത കുട്ടികളുടെ മനസ്സിനു ഒരു ഭാരമായിതൊന്നത്തക്ക സ്ഥിതിയിലും ആയിരുന്നു- അതു എന്തുകൊണ്ടെന്നാൽ- അക്ഷരങ്ങൾ മനസ്സിലാക്കി കൂടുമ്പൊൾതന്നെ വായിപ്പിച്ചു തുടങ്ങുന്നത താല്പര്യം മനസ്സിലാകാത്തതെന്നല്ല സ്പഷ്ടമായി ഉച്ചരിക്കുന്നതിനുപൊലും കുട്ടികൾക്കു പ്രയാസതരങ്ങളായ വാക്കുകളൊടുകൂടിയ ഗണാഷ്ടകം സരസ്വത്യാഷ്ടകം മുതലായതും വാക്യംപരല്പെറു- ജ്യാവകാലദീപം ൟവകകളും ആയിരുന്നു
൩൧൭- ഇങ്ങിനെ അഭ്യസിപ്പിക്കുന്നതിന്റെ ഉദ്ദെശം നല്ലതും കാലാന്തരത്തിൽ അറിവിനുവളരെ ഉപയുക്തമായി തീരുന്നതുമാണെംകിലും ബാലന്മാരുടെ മനസ്സു ബാലവല്ലികൾപൊലെ ആകയാൽ അതിന്റെ കരയെറ്റത്തിനു ആദ്യമായി കാണിക്കപ്പെടുന്ന മാർഗ്ഗം അപ്രതിബന്ധകവും സഹായകവുമായിരിക്കെണ്ടതാകകൊണ്ട മുമ്പിലത്തെ ആനടപ്പു അത്രനന്നായിട്ടുള്ളതല്ലാ
൩൧൮- ൧൦൦൭ാമാണ്ടുമീനമാസം ൨നു- തിരുഅവതാരം ചെയ്ത ൩൬ാമാണ്ടു ചിങ്ങമാസം ൨൪നു- മുതൽ രാജ്യധുരന്ധരനായിരുന്ന- ൧൦൫൫- ൽ ഇടവം ൧൯നു- നാടുനീങ്ങിയ ആയില്ല്യം തിരുനാൾ വലിയതംപുരാൻ തിരുമനസ്സിലെക്കു വിശെഷിച്ചും സ്വഭാഷയായ മലയാളത്തെ മെല്പറഞ്ഞ താണ അവസ്ഥയിൽ നിന്നും ഉദ്ധാരണംചെയ്തു പരിഷ്ക്കരിക്കണമെന്നുണ്ടായിരുന്ന ഔത്സുക്യാഗ്രഹം ൪൧ാമാണ്ടു ഏർപ്പെടുത്തിയ മലയാളം പള്ളിക്കൂടങ്ങളെക്കൊണ്ടു ഫലവത്തായിതീർന്നു- ൟ പള്ളിക്കൂടങ്ങളിൽ പ്രത്യെകം പ്രത്യെകം ക്ലാസുകൾ തിരിച്ചും ൧ാം പാഠം- ൨ാ൦- ഇങ്ങിനെ വായിക്കുന്നതിനും മനസ്സിലാകുന്നതിനും സുഗമമായവിധത്തിൽ പുസ്തകങ്ങൾ അച്ചടിപ്പിച്ചും ബാലന്മാരെ ഉത്സാഹിപ്പിക്കുന്നതിലെക്കു സമ്മാനം സ്കാളർഷിപ്പു മുതലായതു കൊടുപ്പിച്ചും പരിഷ്ക്കാരപ്പെടുത്തി
൩൧൯- എന്നാൽപള്ളിക്കൂടങ്ങൾ ആദ്യം മണ്ടപത്തും വാതുക്കൽതൊറും സ്ഥാപിച്ചതുകൊണ്ടു മാത്രം എല്ലാ പ്രജകൾക്കും വിദ്യാലാഭത്തിനു എളുപ്പമില്ലെന്നുകണ്ടു പിന്നീടു പ്രവൃത്തി പള്ളിക്കൂടങ്ങളും സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്നു പ്രധാന പട്ടണങ്ങളിൽ പെൺപള്ളിക്കൂടങ്ങളും ഏർപ്പെടുത്തുകയും മെല്പറഞ്ഞ ഏർപ്പാടുകളെ ക്രമമായി നടത്തിക്കൊണ്ടു പൊകുന്നതിനു ഓരൊ അദ്ധ്യക്ഷന്മാരെ നിയമിക്കയും ചെയ്തതു കൂടാതെ ൟ പള്ളിക്കൂടങ്ങൾക്കു ഉപയുക്തങ്ങളായ ഗദ്യപാഠങ്ങൾ മലയാളത്തിൽ ഇല്ലാഴികകൊണ്ടു ബുക്കുകമ്മട്ടി ഏർപ്പെടുത്തി വിജ്ഞാനമഞ്ജരി- ധനതത്വനിരൂപണം- കണക്കുപുസ്തകങ്ങൾ ക്ഷെത്രവ്യവഹാരം- തിരുവിതാംകൂർ ചരിത്രം ഇന്ത്യാചരിത്രം- ഇംഗ്ലാണ്ടു ചരിത്രം- ഭൂമിശാസ്ത്രം- ഇൻഡ്യാവിവരണം- മുതലായി അനെകെം പുസ്തകങ്ങൾ അച്ചടിപ്പിച്ചു ഉപയൊഗിപ്പിക്കയും ചെയ്തു- എന്നുമാത്രവുമല്ലാ വിദ്വാന്മാരെക്കൊണ്ടു ഓരൊ വിഷയങ്ങളെക്കുറിച്ചു പള്ളിക്കൂടങ്ങളിൽ പ്രസംഗിപ്പിക്കുക ആദിയായി ജ്ഞാനാഭിവൃദ്ധിക്കു ഹെതുഭൂതങ്ങളായ ഓരൊ സദുപായങ്ങളെ ഏർപ്പെടുത്തി നടത്തിച്ചും വന്നു
൩൨൦- ഇപ്പൊൾ തിരുവിതാംകൊട്ടു സംസ്ഥാനത്ത രാജ്യഭരണം ചെയ്തുവരുന്ന വിശാഖം തിരുനാൾ പൊന്നു തമ്പുരാൻ തിരുമനസ്സുകൊണ്ടു ൧൦൧൨ാമാണ്ടു ഇടവമാസം ൮നു- തിരു അവതാരം ചെയ്തു- ബാല്യത്തിൽ കൊട്ടയത്തെ ശംകര മെനവൻ ഇംഗ്ലീഷിലും പെർക്കട അപ്പിവാര്യരു സംസ്കൃതത്തിലും പള്ളി വായന വായിപ്പിച്ചു- ൧൦൨൮ാമാണ്ടു തിരുമാടമ്പടി യന്ത്രം കഴിഞ്ഞു ഇത്ര വിശെഷമായിട്ടും കൂടുതൽ പതിവായിട്ടും തിരുമാടമ്പ അതിനുമുമ്പിലും അതിൽ പിന്നയും ഒണ്ടായിട്ടില്ലാ എന്നു പ്രസിദ്ധമാകുന്നു- ആയാണ്ടിൽതന്നെ ഇംഗ്ലീഷു പള്ളി വായനക്കു ഇവിടെയും ഹിണ്ടൊറിലും ദിവാൻജി ആയിരുന്ന ഇപ്പൊൾ ബറൊഡായിൽ മന്ത്രിശ്രെഷ്ഠനായിരിക്കുന്ന രാജാ സർ ടി മാധവരായര അവർകളെ മദ്രാസിൽ നിന്നും വരുത്തി ആക്കി
൩൨൧- തിരുമാടമ്പ കഴിഞ്ഞ സമയം തന്നെ സകല വിദ്യകളിലും പൂർണ്ണത സമ്പാദിച്ചിരുന്നു എന്നു വരികിലും മാധവരായരവർകളുടെ പരിശ്രമത്താൽ സ്വല്പദിവസംകൊണ്ടു ഇംഗ്ലീഷു ഭാഷയിലും അതു സംബന്ധമായുള്ള സകല ശാസ്ത്രവിഷയങ്ങളിലും പണ്ഡിതനായി- ൧൦൩൬മാണ്ടുവരെയും മൂന്നാംമുറ മഹാരാജാവായിട്ട ശ്രീപാദത്തും ൧൦൩൬മാണ്ടുമുതൽ ഒന്നാംമുറ മഹാരാജാവായി വടക്കെ കൊട്ടാരത്തിലും എഴുന്നള്ളി താമസിച്ചു- ൧൦൩൭ാമാണ്ട മദ്രാസിൽ ആദ്യം എഴുന്നള്ളി ആ പട്ടണത്തിലെ പ്രധാനസ്ഥലങ്ങളും വിശെഷങ്ങളും കാണുകയും ഗവർണർ സായ്പ മുതലായ ധ്വരമാരുടെ പരിചയത്തിനും സ്നേഹത്തിനും ഇടവരികയും ചെയ്തതുകൂടാതെ അവിടെവച്ചു തിരുമനസ്സിലെ ബുദ്ധിസാമർത്ഥ്യത്തെയും സകലശാസ്ത്രങ്ങളിലും ഉള്ള പാണ്ഡിത്യത്തെയും കുറിച്ചു സായ്പന്മാരു മുതലായവര വളരെ സന്തൊഷിച്ചു തിരുമനസ്സിലെ മദ്രാസ്സൂ യൂണിവർ സിറ്റിയിൽ മെംബരായിട്ടുചെർത്തു അന്നുമുതൽ എഫ്- എം- യൂ എന്ന സ്ഥന സംജ്ഞ ലഭിച്ചു.
൩൨൨ ൧൦൩൬ മാണ്ടു മുതൽ ൧൦൫൭ മാണ്ടുവരെ ഏകദെശം ൨൦ സംവത്സരം കല്പിച്ചു വടക്കെ കൊട്ടാരത്തിൽ എഴുന്നെള്ളിയിരുന്നകാലം അത്രയും മലയാളത്തിനും തദ്ദെശ വാസികൾക്കും അവരുടെ സ്വഭാഷക്കും ഏറ്റവും ഗുണപ്രദമായിതീർന്നു- വിദ്യാഭ്യാസ വിഷയത്തിലും സന്മാർഗ്ഗ വിഷയത്തിലും കല്പിച്ചു പ്രത്യെകം ദൃഷ്ടിവച്ചു വരുന്നതു കൂടാതെ ഇംഗ്ലീഷു പുസ്തകങ്ങൾ മലയാളത്തിൽ തർജിമചെയ്യുന്നതിലും ചിത്രം എഴുത്ത- കൃഷികൊത്തുവെല മുതലായതിലും വാസനയുള്ളവരെ ഉത്സാഹപ്പെടുത്തിയും വരുന്നൂ- ൧൦൫മാണ്ടു മിഥുനമാസം ൫നുപട്ടം കെട്ടി രാജ്യഭരണം ചെയ്തുവരുന്നൂ എല്ലാ വിഷയങ്ങളിലും ഇതുപൊലെ പാണ്ഡിത്യം ലഭിച്ചിട്ടുള്ള മഹാരാജാക്കന്മാരു ഇൻഡ്യയിലുള്ള ഏതദ്ദെശീയ രാജാക്കന്മാരിൽ അല്ല യൂറൊപ്പിലും ഇല്ലെന്നുള്ളതു സർവജനസമ്മതമായിരിക്കുന്നൂ
൩൨൩ ഇളമുറസ്ഥാനമായി എഴുന്നള്ളിയിരുന്നപ്പൊൾ കല്പിച്ചു മലയാളം- സംസ്കൃതം- ഇംഗ്ലീഷു മുതലായ ഭാഷകളിൽ പലസംഗതികളെയുംപറ്റി പ്രകരണങ്ങൾ ചമച്ചിട്ടുണ്ട- മിക്കതിലും സന്മാർഗ്ഗവും സദ്വിഷയവും പരിശ്രമശീലവും മറ്റും മുഖ്യവിഷയങ്ങൾ ആകുന്നൂ.
ഇംഗ്ലീഷിൽ ഒള്ള പ്രകരണങ്ങൾ ഒക്കെ ഇപ്പൊൾ മലയാളത്തിൽ തർജിമചെയ്തു അച്ചടിപ്പിച്ചു കാണുന്നൂകല്പിച്ചുണ്ടാക്കീട്ടുള്ള ചിലമുഖ്യമായ മലയാള ഗദ്യപാഠങ്ങളിൽ
- ശരീര രക്ഷയെക്കുറിച്ചു
- സത്യത്തെക്കുറിച്ചു
- വിദ്യാഭ്യാസത്തെക്കുറിച്ചു
- പരൊപകാരത്തെക്കുറിച്ചു
- ദീനസംരക്ഷണം
- ക്ഷാമവൃത്താന്തം
൩൨൪ ൟ തിരുമനസ്സിലെ അഗാധബുദ്ധിയെ ഒരു ജലപ്രവാഹത്തൊടുതന്നെ സദൃശീകരിക്കെണ്ടി ഇരിക്കുന്നൂ എന്തുകൊണ്ടെന്നാൽ അതിന്റെ ഒഴുക്കു, പല കൈവഴികളായി ബഹുജനങ്ങൾക്കു ബഹുവിധത്തിൽ അസീമ ഗുണപ്രദങ്ങളായിട്ടു പ്രവാഹാനന്തരവും വളരെക്കാലം നാനാപ്രകാരെണ സൊപയൊഗങ്ങളായി തീരുന്നതിനാലാകുന്നു- രമണീയാടവികളിൽ ചുറ്റിസഞ്ചരിച്ചു മനൊഹരങ്ങളായുള്ള ചെടികൾ ലതകൾ മുതലായവകളെ സമൂലം എടുത്തു കൊണ്ടുവന്നു നട്ടുവളർത്തിച്ചും ചക്ഷുശ്രവെന്ദിര്യാനന്ദാദ്യ സാധാരണാസ്പദങ്ങളും വന്യജീവികളുമായ പക്ഷിമൃഗാദികളെ വരുത്തി വൈപ്പിച്ചും പലസ്ഥലങ്ങളിലും എഴുന്നള്ളി വിവിധതരങ്ങളായ മൃത്തുക്കളെയും സമുദ്ര തീരങ്ങളിലുള്ള അത്യാശ്ചര്യകരമായ മണൽ മുതലായവകളെയും ശെഖരിപ്പിച്ചും തത്തൽഗുണാന്തരങ്ങളെ ഗ്രഹിക്കുന്നതിനു ൟ തിരുമനസ്സിലെക്കുള്ള സ്വഭാവജന്യമായ വാസനാബലം അത്യന്തം ശ്ലാഘനീയമാകുന്നൂ- ഇങ്ങിനെയുള്ള സസ്യപ്രകൃതി വിജ്ഞാനം ഭൂവിജ്ഞാനം ജീവപ്രകൃതി വിജ്ഞാനം മുതലായവയിൽ ഏതാദൃശ മഹാരാജാക്കന്മാരിൽ ഇപ്പൊൾ ഏറ്റവും ദൗല്ലഭ്യമായെ കാണുന്നൊള്ളു- അതിനാൽ ൟ മഹാരാജാവിന്റെ ൟ അസാമാന്ന്യ വാസനകൾ അത്യന്തം ശ്ലാഘനീയങ്ങളും ശ്രെയസ്കാരികളുമായിരിക്കുന്നൂ
൩൨൫- മെലെഴുതിയ പ്രകരണങ്ങളിൽ നിന്നും ചിലഭാഗം താഴെ ചെർത്തിരിക്കുന്നു
൧- വിദ്യാഭ്യാസം രണ്ടുഭാഗമായിട്ടു വിഭജിക്കപ്പെടുന്നു- അറിവു സമ്പാദിക്കുന്ന ഭാഗവും അറിവു സമ്പാദിക്കാൻ വെണ്ട യൊഗ്യത ബുദ്ധിക്കു ഉണ്ടാക്കുന്ന ഭാഗവും ആകുന്നു- അതിൽ രണ്ടാമതു ഭാഗം ബാല്യത്തിൽ തന്നെ സമ്പാദിക്കെണ്ടതാകുന്നു- ഇതിന്റെ കർത്തൃത്ത്വം അഛൻ അമ്മ തുടങ്ങി ഉള്ളവരിലും പാഠകശാലകളിൽ അഭ്യസിച്ചു തുടങ്ങിയാൽ അവിടങ്ങളിലെ ആചാര്യന്മാരിലും ആകുന്നു- ൟ ഉള്ള ആളുകൾ തങ്ങടെ ആധീനത്തിൽ ഉള്ളവരിൽ നിഷ്കർഷിക്കെണ്ടതിൽ ഒന്നാമതു ഗുണദൊഷ വിചാരമാകുന്നു- ഗുണദൊഷ വിചാരം കൂടാതെ അവരുടെ ശാസ്യജനങ്ങൾ ചെയ്യുന്ന ദുഷ്കൃത്ത്യങ്ങളുടെ ഫലാംശഭാക്കുകളായി അവർ തീരും എന്നു യുക്തിസിദ്ധം ആകകൊണ്ടു ൟ ഭാഗത്തിൽ ഏറ്റവും പ്രയത്നപ്പെടെണ്ടതാകുന്നു
൨ ദുഷ്കൃത്യങ്ങൾക്കു ഒക്കയും പ്രബലമായുള്ള ഔഷധങ്ങൾ ഉണ്ടാകുന്നു- അത കൊയിമ്മയിലെ ശാസനയും ജനാഭിപ്രായത്തിന്റെ രീതിയും ആകുന്നു- കൊയിമ്മയിലെ ശാസനയുടെ വ്യാപാരം സ്ഥലവും പരിമിതവും ആകുന്നു എത്ര കള്ളന്മാരും കള്ളസാക്ഷിക്കാരും മറ്റുപലവിധ കുറ്റക്കാരും ശിക്ഷാനുഭവിക്കാതെ ഇരിക്കുന്നു- ആ കുറ്റക്കാറര കുറ്റക്കാരാണെന്നു കൊയിമ്മയിൽ സംശയപ്പെടാതെ തന്നെ ഇരിക്കുന്നു- ന്യായസ്ഥലാദികളിൽ ഉള്ള അധികാരികളും അവരുടെ പ്രെഷ്യജനങ്ങളും എത്രമാത്രം സത്യനിരതന്മാരായും ന്യായതല്പരന്മാരായും താന്താങ്ങളുടെ പ്രവൃത്തികളെ ബുദ്ധി എത്തുന്നടത്തൊളം നെരായ മണ്ണം ചെയ്യണം എന്നു മനഃപൂർവമായി വിചാരിക്കുന്നവരായും ഇരിക്കുന്നുവൊ അത്രമാത്രം അസത്യവും ന്യായവിരൊധവും പ്രവൃത്തിക്കുന്നവർ വെളിപ്പെടുന്നു- എന്നാലും എത്രതന്നെ നിഷ്കർഷയുണ്ടായിരുന്നാലും വെളിപ്പെടുന്ന ഭാഗം വെളിപ്പെടാത്തതിനെക്കാൾ കുറ്റമായിത്തന്നെ ഇരിക്കും എന്നുതന്നയുമല്ല ചില അസത്യ പ്രവൃത്തികൾ കൊയിമ്മയിലെ ശാസനയിൽ ഉൾപ്പെടുത്താൻ പാടുള്ളതല്ല- അങ്ങനെയുള്ളതിനെ മാറ്റെണ്ടത ജനാഭിപ്രായം തന്നെ ആകുന്നൂ
൩- എല്ലാവിധത്തിലുള്ള പ്രവൃത്തികൾക്കും ചുവടായിട്ടുള്ളത മനൊവ്യാപാരംതന്നെ ആകുന്നു- പരൊപകാരം യഥാന്യായമായി ചെയ്യാൻ മനുഷ്യരെ മുഖ്യമായി പ്രെരിപ്പിക്കുന്നത അറിവൊടു കൂടിയ ദയയും ൟശ്വര ബഹുമാനവും ആകുന്നു- ആദ്യന്തന്നെ മനസ്സിലുറക്കെണ്ടത താന്താങ്ങൾക്ക സുഖദുഃഖാദികൾ ഉള്ളതു പൊലെ തന്നെ ഇതര മനുഷ്യർക്കും ഉണ്ടെന്നും ദെശകാലാവസ്ഥാ ഭെദാനുസാരിയായിട്ട ഗൗരവ താരതമ്യം ഉണ്ടേങ്കിലും പ്രായെണ താന്താങ്ങൾക്ക ഹിതാവഹങ്ങളായ വസ്തുക്കൾ അന്യന്മാർക്കും ഹിതാവഹങ്ങളായും താന്താങ്ങൾക്കു് അനിഷ്ടകരങ്ങളായ വസ്തുക്കൾ അന്യന്മാർക്കും അതുപൊലെ ഇരിക്കുമെന്നും ആകുന്നു- ൟ അറിവൊടുകൂടിയ ദയയാകുന്ന സമുദ്രം യാവനൊരുത്തന്റെ ഹൃദയത്തിലിരിക്കുകയും സർവഭൂതങ്ങൾക്കും ഹിതത്തെ ചെയ്യെണ്ടത ആവശ്യം എന്ന അന്തഃകരണ രൂപെണ ഉപദെഷ്ടാവായ ൟശ്വരങ്കൽ ബഹുമാനമാകുന്ന ചന്ദ്രകിരണങ്ങളെക്കൊണ്ട ആ സമുദ്രപൂരം ഉണ്ടാകയുംചെയ്യുമൊ അവംകൽ നിന്ന പരൊപകാരങ്ങൾ നിരന്തരമായി ഒഴുകിയും കൊണ്ടിരിക്കും
൪ മനസ്സിനുംശരീരത്തിനും ഏറ്റവുംസംബന്ധമുള്ളതാകകൊണ്ട ഒന്നിനു ഉണ്ടാകുന്ന ഇഷ്ടാനിഷ്ടാവസ്ഥകളെ മറ്റതും അനുഭവിക്കും അതുകൊണ്ട ശരീരരക്ഷക്കു മുഖ്യമായ ഒരുപായം മനസ്സിനെ ആകുന്നിടത്തൊളം ശാന്തമായും സന്തുഷ്ടമായും വച്ചുംകൊണ്ടിരിക്ക ആകുന്നു- അധികമായ ഹർഷം, വ്യസനം, കൊപം, അനുരാഗം തുടങ്ങിയുള്ള വികാരങ്ങളെ മനുഷ്യർ ബുദ്ധിശക്തികൊണ്ടും സ്സർവാത്മനാ ഹിതകാരിയായ ൟശ്വരംകൽ ദൃഢമായ വിശ്വാസംകൊണ്ടും നിയമനംചെയ്ത പ്രശാന്തചിത്തന്മാരായിരിക്കെണ്ടതാകുന്നു- ദുശ്ചിന്തകൾ ഏതെത സമയങ്ങളിൽ ഹൃദയഭൂമിയിൽ മുളച്ചുവരുന്നുവൊ അപ്പൊൾ തന്നെ അവകളെ നിരവശെഷമായി ബുദ്ധിയാകുന്ന ആയുധം കൊണ്ട ഛേദിച്ച കളയെണ്ടതാകുന്നു
൫ വിദ്യാഭ്യാസത്തിന്റെ ഉപകാരം ഭാഗ്യാൽ അധികം അധികം അറിയപ്പെട്ടുവരുന്നു. നമ്മുടെ നാട്ടിലെ പാഠകശാലകളിൽ സാരമുള്ള ലഘു പാഠങ്ങളുടെ ഗുണത്തെ നാം എല്ലാവരും അറിഞ്ഞുവരുന്നു. ആ സ്ഥിതിയിൽ ദെഹസൗഖ്യ സംബദ്ധമായ കാര്യങ്ങളിൽ പാപങ്ങൾക്കു അത്യന്തം അറിവില്ലായ്മ നടപ്പായിരിക്കുന്നതിനെ എന്തുകൊണ്ടാകുന്നു സമ്മതിക്കുന്നതു്? രൊഗ പ്രചാരത്തിന്റെ കാലങ്ങളിൽ നാം കുടീരങ്ങളിൽ കെറി രൊഗികളെ കാണുന്ന അവസരങ്ങളിൽ എല്ലാം അവിടങ്ങളിൽ ദെഹാനുകൂല്യാർത്ഥം അതിസാധാരണമായ സംഗതികളുടെ അറിവില്ലായ്മയെ കണ്ട, വ്യവസ്ഥിതമായ പാഠനം കൂടാതെയും വിചാരംപൊലും കൂടാതെയും അതിനെ പ്രതിഷെധിക്കാവുന്നതാണ. ദീനക്കാരുടെ സംരക്ഷണമാകുന്ന ഒരു തൊഴിലിനെ പ്രത്യെകം അഭ്യസിച്ചവർ ഉണ്ട. എന്നാൽ നാട്ടിലെ പാഠകശാലകളിൽ ദീനസംരക്ഷണത്തെ സംബന്ധിച്ച ലഘുവായ നിയാമകങ്ങളെ കൂടെ പഠിപ്പിക്കാൻ വയ്യാത്തതെന്തു്? കൊച്ചുപെൺകുട്ടികളുടെ നിയതമായപാഠങ്ങളിൽ അവയെ ചെർക്കാമെന്നുള്ളതാകുന്നു. ഒരു അഛന്നൊ അമ്മക്കൊ പെട്ടെന്നു ‘ദണ്ഡം പിടിക്കുംപൊൾ പത്തൊ പന്ത്രണ്ടൊ വയസ്സുള്ള മകളൊ വെറെ സ്നേഹമുള്ള ചെറിയ പെൺകുട്ടിയൊ അല്ലാതെ മറ്റാരും ശുശ്രൂഷയ്ക്ക ഇല്ലാതെയായിപ്പൊകുന്നു! എന്നാൽ ഒരു ചെറിയകുഞ്ഞിനു കൂടെയും വിചാരബുദ്ധിയും സൂക്ഷ്മദൃഷ്ടിയും ദീനപ്പുരയിൽ നടപടിക്കുള്ള ലഘുവായചില നിയമങ്ങളുടെ അറിവും ഉണ്ടെംകിൽ, എത്രമാത്രം ചെയ്വാൻ കഴിയുന്നു! പരിചയമുള്ളവരും വലിയവൈദ്യന്മാരും ഇക്കാര്യത്തെ അവശ്യം നിർവഹിക്കെണ്ടതാകുന്നു എന്നു പറയുന്നു. അത എന്തുകൊണ്ടാകുന്നു ശുദ്ധമെ അനാലൊചിതമായിരിക്കുന്നതു്? ൩൨൬- തിരുമനസ്സിലെ വാചകരീതി അതിശയമായിരിക്കുന്നു- എന്നാൽ അതിലെക്കു ഉചിതമായ ഒരു പ്രശംസയെ തൽക്കാലം ഇവിടെ ചെയ്യുന്നതിലെക്കു ഞാൻ അശക്തനായിരിക്കുന്നു- സ്വല്പനാളത്തെക്കു തിരുമനസ്സിലെ ഓരൊരൊ രേഖാമൂലമായ കല്പനകളെ വഹിച്ചു നടത്തിക്കുന്നതിനു ഞാൻ ബാദ്ധ്യസ്ഥനായിരുന്നതിനാൽ ആ നാളിനിടക്കു ഇംഗ്ലീഷിലും മലയാളത്തിലും വന്നിട്ടുള്ള കല്പനകളെ ഞാൻ വായിക്കുകമൂലം എനിക്കു ഉണ്ടായിട്ടുള്ള ഭാഷാജ്ഞാനവും അറിവും സീമാതീതമാകുന്നൂ- അനെക നാളത്തെ ഗ്രന്ഥവായനകൊണ്ടും ൟ ഫലം അസാദ്ധ്യമായുള്ളതെന്ന ഞാൻ ഉറപ്പായി വിശ്വസിക്കുന്നു
൩൨൭- തിരുമനസ്സുകൊണ്ടു ചിരകാലം ആയുരാരൊഗ്യസമ്പർജ്ജയക്ഷെമാദികളൊടുകൂടി രാജ്യഭാരവും വിദ്യാഭിവൃദ്ധിയിൽ നിഷ്കർഷയും ചെയ്തിരിപ്പാൻ സംഗതി വരുത്തണമെന്നു ഞങ്ങൾ സർവശക്തനായിരിക്കുന്ന ൟശ്വരനെ പ്രാർത്ഥിക്കുന്നൂ
൩൨൮- ചങ്ങനാശെരി പൂരംതിരുനാൾ കെരളവർമ്മൻ വലിയകൊയിത്തംപുരാൻ തിരുമനസ്സുകൊണ്ട ൧൦൨൦ാമാണ്ട കുംഭമാസത്തിൽ അരിപ്പാട്ട അനന്തപുരത്തു കൊട്ടാരത്തിൽ ജനിച്ചു- അമ്മ പഠിത്വമുള്ള തംപുരാട്ടിയായിരുന്നു- ബാല്യംമുതൽക്കു അദ്ദെഹത്തിനെ അവിടുന്നു വിദ്യ അഭ്യസിപ്പിച്ചു- അച്ഛൻ മുല്ലപ്പള്ളി നംപൂരി വളരെ കീർത്തിപ്പെട്ട വിദ്വാനായിരുന്നൂ- അദ്ദെഹം ജ്യൊതിഷത്തിൽ നല്ലസമർത്ഥനായിരുന്നതിനാൽ മരണകാലം ഇന്നപ്പൊൾ എന്നു നിർണ്ണയപ്പെടുത്തി അതിലെക്കായിട്ടു രണ്ടു സംവത്സരത്തിനു മുൻപു സന്യസിച്ചുഒടുവിൽ കാശിയിൽ പൊയി മരിച്ചിരിക്കുന്നൂ- ൮ വയസ്സുവരെ മാതാപിതാക്കന്മാരും ഉപാദ്ധ്യായനായ രാമവാര്യർ എന്ന സംസ്കൃതപണ്ഡിതനും കൂടി വിദ്യാഭ്യാസം ചെയ്യിപ്പിച്ചു- ൮ വയസ്സിൽ അവിടത്തെ അമ്മാവനും ഇപ്പഴത്തെ ഇളയ തംപുരാൻ തിരുമനസ്സിലെ അച്ഛനുമായ രാജരാജവർമ്മ കൊയിത്തംപുരാൻ തിരുമനസ്സിലെ അഭിപ്രായപ്രകാരം തിരുവനന്തപുരത്തു വന്നൂ- അവിടുന്നു തീപ്പെട്ടുപൊകുന്നതുവരെ ൬ വർഷകാലം അദ്ദെഹം തന്നെ പഠിപ്പിച്ചു- അപ്പൊൾ സംസ്കൃതവും ഇംഗ്ലീഷും വായിച്ചുവന്നൂ- പിന്നീടു ൧൦൩൬മാണ്ട നാടുനീങ്ങിയ തിരുമനസ്സിലെ മക്കളായ തമ്പിമാരൊടു കൂടിയും ഡാക്ടർ വെയറിംഗ സായ്പവർകളുടെ അടുക്കലും ഇംഗ്ലീഷു കുറെനാൾ പഠിച്ചു
൩൨൯- അമ്മാവന്റെ മരണാനന്തരം സുബ്ബാദീക്ഷിതരുടെ അടുക്കൽ സംസ്കൃതവ്യാകരണവും പണ്ഡിതർ രാമസ്വാമി ശാസ്ത്രികളുടെ അടുക്കൽ തർക്കവും ഇലത്തൂർ രാമസ്വാമിശാസ്ത്രികളുടെ അടുക്കൽ വെദാന്തവും പാച്ചു മൂത്തതിന്റെ അടുക്കൽ വൈദ്യശാസ്ത്രവും അഭ്യസിച്ചു- സ്വയാഭ്യാസം കൊണ്ടും ൧൦൫൫ൽ നാടുനീങ്ങിയ തിരുമനസ്സിലൊടും മാധവരായർ സ്വാമി അവർകളൊടും ഇപ്പഴത്തെ വലിയതംപുരാൻ തിരുമനസ്സിലൊടും ഉണ്ടായിരുന്ന സഹവാസവും എഴുത്തുകുത്തുംകൊണ്ടും ഇംഗ്ലീഷിൽ നല്ല പണ്ഡിതനായിതീർന്നു
൩൩൦- അദ്ദെഹം ൧൦൩൪ാമാണ്ടു മെടമാസം ൧൪നു ആറ്റുങ്ങൽ ഭരണിതിരുനാൾ മൂത്ത തംപുരാൻ തിരുമനസ്സിലെ പള്ളിക്കെട്ടുകഴിച്ചു
൩൩൧- മലയാംപള്ളിക്കൂടങ്ങളിൽ പഠിപ്പിക്കുന്നതിനു പുസ്തകങ്ങൾ ഇംഗ്ലീഷിൽനിന്നും തർജിമ ചെയ്യുന്നതിനായി ഒരു ബുക്കു കമ്മിറ്റി ഏർപ്പെടുത്തി- അതിൽ പ്രസിഡെണ്ടു ൟ തിരുമനസ്സുകൊണ്ടായിരുന്നു- ൟ തിരുമനസ്സിലെ ഇംഗ്ലീഷു സംസ്കൃതം ൟ ഭാഷകളിലുള്ള പൂർണ്ണവിദഗ്ദ്ധത മലയാളഭാഷയുടെ പരിഷ്ക്കാരത്തിനു കാരണമായി തീർന്നു
ഉദ്ദെശം കൊല്ലം ൧൦൦൦ മാണ്ടുവരെ മലയാളഭാഷയിൽ ഗദ്യങ്ങൾ കെരള ഉല്പത്തി ഒഴികെമറ്റൊന്നും ഇല്ലാതിരുന്നൂ- അതിൽപിന്നെ അതി നിപുണന്മാരും സൂക്ഷ്മാന്ന്വെഷകന്മാരും സൂക്ഷ്മഗ്രാഹികളും ആയിരിക്കുന്ന യൂറൊപ്യൻ പാതിരിമാരുടെ അനവരതമായ ശ്രമത്താൽ പാഠകശാലകളുടെ ഉപയൊഗത്തിനായി ചില ഗദ്യ പുസ്തകങ്ങൾ ചമക്കപ്പെട്ടിരുന്നൂ എന്നു വരികിലും അതുകൾ ൟ കെരളത്തിലെ ബാലന്മാർക്കു സ്വഭാഷ പരിഷ്ക്കാര വിഷയത്തിംകൽ അത്ര ഉപയൊഗമായില്ലാ എന്നു ഒരു ന്യൂനത ഉണ്ടായിരുന്നൂ.
൩൩൨- ൟ ന്യൂനതയിൽനിന്നും മലയാള ഭാഷയെ വെർപെടുത്തിയതു ൟ തിരുമനസ്സ കൊണ്ടായിരുന്നുഇക്കാരണത്താൽ മഹാനായിരിക്കുന്ന രാജാ- സർ- ടി- മാധവരായരവർകൾ അഭിപ്രായപ്പെട്ടിരിക്കുന്നതുപൊലെ മലയാളഭാഷയെ ശുചിവരുത്തിയ ആൾഎന്നുള്ളതു നിസ്സംശയമാകുന്നു
൩൩൩- അദ്ദെഹം ബുക്കുകമ്മിട്ടിയിൽ പ്രസിഡെണ്ടായിരുന്ന സമയം ആ കമ്മിട്ടിയിൽനിന്നും തർജ്ജിമ ചെയ്കയും നൂതനമായി ഒണ്ടാക്കുകയും ചെയ്തിട്ടുള്ള പുസ്തകങ്ങളുടെ വിവരംതാഴെ പറയുന്നു
- ൧ാം പാഠം
- ൨ാം പാഠം
- ൩ാം പാഠം
- വിജ്ഞാനമഞ്ജരി
- ഇൻഡ്യാവിവരണം ൧൦ ൨ം ഭാഗങ്ങൾ
- ഇൻഗ്ലാണ്ടു ചരിത്രം
- ഇൻഡ്യാ ചരിത്രം
- തിരുവിതാംകൂർ ചരിത്രം
- ഭൂവിവരണം
- ധനതത്വ നിരൂപണം
- സന്മാർഗ്ഗസംഗ്രഹം
- കണക്കുപുസ്തകം ൧- ൦ ൨- ൦ ഭാഗങ്ങൾ
- ക്ഷെത്രവ്യവഹാരം ൧ാംഭാഗം-
ഇതുകൂടാതെ ഇദ്ദെഹം അനെകം സംസ്കൃതശ്ലൊകങ്ങളും മണിപ്രവാളശ്ലൊകങ്ങളും ധ്രുവചരിതം ഹനുമൊത്ഭവം പരശുരാമവിജയം മത്സ്യവല്ലഭചരിതം ൟ ആട്ടക്കഥകളും ഉണ്ടാക്കീട്ടുണ്ട
൩൩൪ അദ്ദെഹത്തിംകൽനിന്നു മലയാളഭാഷക്കുണ്ടായിരിക്കുന്ന അപരിമിതമായിട്ടുള്ള ഗുണവും പാഠകശാലകളിലെ ഉപയൊഗത്തിനുണ്ടായിരിക്കുന്ന ഗദ്യപുസ്തകങ്ങളെയും വിചാരിച്ചു നൊക്കുമ്പൊൾ അദ്ദെഹം മലയാളഭാഷ ശുചിവരുത്തിയ ആളെന്ന മാത്രമല്ലാ ഉപയുക്തങ്ങളായ മലയാളഗദ്യ പുസ്തകങ്ങൾ ആദ്യം ഉണ്ടാക്കിയതും അദ്ദെഹം എന്നുതന്നെ പറയെണ്ടിയിരിക്കുന്നൂ
൩൩൫ ഇതുകൂടാതെ അവയിൽ അദ്ദെഹം സംസ്കൃതവാക്കുകൾ ആവശ്യപ്പെട്ടടത്തൊളം അല്ലാതെ അധികം പ്രയൊഗിച്ചിട്ടില്ലാ- അങ്ങനെ ഉപയൊഗിച്ചിട്ടുള്ള സംസ്കൃതവാക്കുകൾ വാചകങ്ങൾക്കു ഭൂഷണങ്ങളായി തന്നെതീർന്നിരിക്കുന്നു
അദ്ദെഹം ഉണ്ടാക്കീട്ടുള്ള മെൽവിവരിച്ച ആട്ടക്കഥകളിൽനിന്നും ചിലഭാഗം താഴെ ചെർത്തിരിക്കുന്നൂ
ശ്രീരാമവർമ്മ കുലശെവര ഭാഗിനെയ
മാർത്താണ്ഡവർമ്മ വസുധാധിപ തെർന്നിയൊഗാൽ
നിർമ്മാതിഭാർഗ്ഗവ ജയം നടനൊപയുക്തം
കശ്ചിൽ തദീയ ജനകപ്രിയ ഭാഗിനെയഃ
* * *
ഭൂഭാരഭൂതഭുജ ഭൂഹതകാപി ഭൂതാ
ഭൂമീസുരാവനകൃതെ വിഹിതാ വതാരാ
രാമൊരമാരമണഏവ പിതുസ്സമീപം
അഭ്യെത്യ ഭക്തിഭരനമ്മശിരാബ ഭാഷെ
* * *
കഞ്ജദളായത ലൊചനമാരെ
കഞ്ജരപരിവൃഢ ഗാമിനിമാരെ
മഞ്ജുളഭാഷിണിമാരെ വരുവിൻ
കഞ്ജശരൊത്സവമാടുവതിന്നായി
പുഞ്ചിരിതൂകും മുഖകമലങ്ങൾ
പൂഞ്ചികുരെണമറയ്ക്കുന്നതെന്തെ
അഞ്ചിത കുചഭരമമ്പൊടു സുകൃതം
നെഞ്ചിലണച്ചയി തരിക സുഖംമെ
സാമൊദം ദൃഢപരിരംഭത്തിൽ
രൊമാഞ്ചമതാം കഞ്ചുകമെകി
കാമാസ്ത്രങ്ങൾ തടുപ്പതിനധുനാ
സാമർത്ഥ്യം മമനൾകീടെണം
* * *
അഭ്യെത്യ ഭൂപതിപുരാന്തികമഭ്യുമിത്രൊ
ബിഭ്രശ്ശരാസനകഠൊര കുഠാരബാണാൻ
ഗംഭീര സിംഹവര കമ്പിതദിക്തടൊയ
ആഹ്വ സൂഹെഹയ പതിമ്മഹദാഹവായ
ആഹവമതിനിഹ വാടാ വിരവൊടു
ഹെഹയ നൃപകീട
മാഹാതർണ്ണക മധവാ കൊണ്ടിഹ
സാഹസശീലാ വരിക നീ സഹസാ
തർണ്ണകമിഹ നീ തന്നീടായ്ക്കിൽ
ദുർന്നയ ജലധെ കൃതവീര്യാത്മജ
നിർണ്ണയമദ്യ കുഡുംബസമെതം
നിന്നവധിപ്പൻ നിന്ദിത ചരിത
മല്പിതുരാശ്രമ ഗതയായീടും
സ്വർപ്പശു തന്നുടതർണ്ണക ഹരണം
സ്വർപ്പതിപൊലും ചെയ്തീടാ പുന
രല്പമതെ നീ കഥമതുചെയ്തു
ദുർമ്മദമൂലംചെയ്തൊരു കുത്സിത
കർമ്മമഹൊ തവ ഹാ സഹിയാ ഞാൻ
കർമ്മഠനെംകിലുടൻ സമരത്തിനു
ദുർമ്മതിയായ നീ ഇഹവന്നാലും
ഇതുകൂടാതെ അദ്ദെഹത്തിന്റെ മാതുലനും വായിപ്പിച്ചിരുന്ന ആളുമായ രാജരാജവർമ്മ കൊയിത്തംപുരാൻ സൊമവാരവൃതം എന്ന ഒരു ആട്ടക്കഥ ഉണ്ടാക്കിയതിനെ അദ്ദെഹം പൂരിപ്പിച്ചതായിട്ടും കാണുന്നൂ
അദ്ദെഹം ഉണ്ടാക്കിയതായി വെറെ ഒന്നും അറിവു കിട്ടീട്ടില്ലാ- എന്നാൽ അദ്ദെഹം നല്ല പഠിത്വവും കവിതാ വാസനയുമുള്ള ആളാണെന്നുള്ളതിലെക്കു ലക്ഷ്യമായി ൟ കഥയിൽ അദ്ദെഹ മുണ്ടാക്കിയടത്തൊളമുള്ളതിൽനിന്നും സ്വല്പം താഴെ ചെർത്തിരിക്കുന്നൂ
കദാചിദ്രാജാസൗ മധുകര പികാരാവ മധുരെ
മനൊജ്ഞെമാലെയാനില ചലിതമാകന്ദ നികരെ
മുദാദാരൈസ്സ്വൈരം സരസ വചനാലാപചതു
രൈസ്സഹാരാമെരെമെരതി രമണലീലാ സുരസധീഃ
കമലദള സദൃശാക്ഷിമാരെ
കമനീയമാമുദ്യാനം കൗതുകെന കാൺക
മാലതീ കുസുമ ജാലമിതാ കാൺക
മഹിത ഗുണമാരെ ശൊഭിക്കുന്നു
മനസിജനുടെ കീർത്തിയെന്നു തോന്നുന്ന
മധുമത്തമധുപ നിനദമിതാ മെല്ലെ
മാകന്ദതരുഗണെ കെൾക്കുന്നു
മദന ചാപശിഞ്ജിനീ മഞ്ജു നിനാദംപൊലെ
മലയജ മാരുത പൊതവുമിന്നു വന്നു
മണമൊടനുകൂലമായിവാതി
മദന കെളികൾ ചൈവാനുചിതമിതുകാലം
ഇതിനെപ്പൂരിപിച്ചത ഇവിടന്നു ആകുന്നുഎന്നുള്ളതിലെ ആ പുസ്തകത്തിൽ കാണുന്നതായ താഴെ പറഞ്ഞിട്ടുള്ള ശ്ലൊകം ദൃഷ്ടാന്തമാകുന്നൂ
ശ്രീരാജരാജാഭിധസ്യ മാതുലസ്യ ഗുരൊർമ്മമ
കൃതിമെതാം തൽപ്രസാദാൽ പൂരയെഹം കഥഞ്ചന
അദ്ദെഹത്തിന്റെ ഗദ്യപാഠങ്ങളിൽ ഒന്നു രണ്ടിൽ നിന്നു സ്വല്പം താഴെ ചെർത്തിരിക്കുന്നൂ
൧- അവിടത്തെ രാജ്യഭാരത്തിന്റെ ആരംഭത്തിൽ വളരെ ആളുകൾ അവിടത്തെ വധിക്കുന്നതിനു ഭാവിക്കുകയും അവിടന്നു തന്റെ പ്രാണരക്ഷക്കായി വെഷ പ്രഛന്നനായി സഞ്ചരിക്കയും ഒണ്ടായിട്ടുണ്ട- മഹാരാജാവു തന്റെ ശക്തിയും സ്ഥൈര്യവും കൊണ്ടു രാജ്യത്തിൽ അക്രമങ്ങൾ ഒക്കയും തീർത്തു സമാധാനം ഉണ്ടാക്കി അവിടത്തെ സൂക്ഷ്മബുദ്ധി കൊണ്ടു രാജ്യഭാരത്തെ വെണ്ടുംപ്രകാരം നടത്തുന്നതിനു വെണ്ടുന്ന ഉപായങ്ങൾ അവിടത്തെക്കു സുലഭമായിതൊന്നി- അവിടത്തെ ഉത്സാഹശീലവും ഉൾക്കർഷെഛയും കൊണ്ടുതന്റെ രാജ്യത്തെ ഇപ്പൊൾ ഉള്ളടത്തൊളം ആക്കി അവിടത്തെ വിവെകവും ശാന്തതയും കൊണ്ടു നൂതനമായി ജയിച്ച ദെശങ്ങളെ ഉറപ്പുവരുത്തുകയും ജനങ്ങളെ രഞ്ജിപ്പിക്കുകയും നിഷ്പ്രയാസമായി തീർന്നു.
൨- തെക്കെഭാഗത്തിൽ ഭംഗിയും വൃത്തിയും വിശാലതയും ഉള്ള തെരുവുകളും അവയിൽ വളരെ ദ്രവ്യം ചിലവു ചെയ്ത കെട്ടപ്പെട്ടിട്ടുള്ളതായ അതിമനൊഹരങ്ങളായ വീടുകളും ഒണ്ട- ഇതിന്റെ സമീപങ്ങളിൽ രമണീയങ്ങളായിരിക്കുന്ന ഉപവനങ്ങളുടെ മദ്ധ്യങ്ങളിൽ സമ്പന്നന്മാരായിരിക്കുന്ന ഏതദ്ദെശീയാന്മരുടെ ഭവനങ്ങൾ ഉണ്ടാക്കപ്പെട്ടിരിക്കുന്നൂ-
൩൩൬- അദ്ദെഹം ദീർഘകാലം ജീവിച്ചിരുന്നു മലയാള ഭാഷയെ ഇനിയും ഉന്നതസ്ഥിതിയിൽ ആക്കിവയ്ക്കണമെന്നു എല്ലാ മലയാളികളുടെയും അപെക്ഷയും പ്രാർത്ഥനയും ആകുന്നൂ
൩൩൭- ശുചീന്ദ്രപുരത്തു വട്ടപ്പള്ളിസ്ഥാനീകർ നീലകണ്ഠൻ പരമെശ്വരൻ മൂത്തത കൊല്ലം ൯൮൯ മാണ്ടു ഇടവമാസത്തിൽ വൈയ്ക്കത്ത ജനിച്ചു- ബാല്ല്യത്തിംകൽ വിദ്യാഭ്യാസം സാധാരണമായി ആശാൻമാരുടെ അടുക്കൽ ആയിരുന്നു- ൧൦൦൮ മാണ്ടിനുമെൽ ൧൦൧൪ാ മാണ്ടുമുതൽ ൧൦൧൭ മാണ്ടുവരെ കൊടുങ്ങല്ലൂരു ഇളയതംപുരാന്റെ അടുക്കൽ വ്യാകരണവും ചുരുക്കത്തിൽ വീണവായനയും അഭ്യസിച്ചു- ആ കൊടുങ്ങല്ലൂര തംപുരാൻ വ്യാകരനത്തിംകലും ജ്യൊതിഷത്തിംകലും കവിതയിംകലും അതിനിപുണനും ചിത്രം എഴുത്തിംകലും വീണവായനയിംകലും സാമാന്ന്യപരിചിതനും ഏറ്റവും പ്രസിദ്ധനും ആകുന്നു- ൧൦൧൭മാണ്ടു മുതൽ പാണ്ടി രംകാശാസ്ത്രികളുടെ അടുക്കൽ വൈക്കത്തുവച്ചു വ്യാകരണകൗസ്തുഭവും കാവ്യനാടകാലംകാരവ്യാകരണങ്ങൾ മുതലായ ഉപരിഗ്രന്ഥങ്ങളും ആയിട ദെഹത്തിൽ ചില ചീത്തരൊഗം നിമിത്തം പലരുടെ ചികിത്സയിലും സാദ്ധ്യമാവാത്തതിനാൽ രൊഗത്തിന്റെ തത്വം അറിയണമെന്നു വിചാരിച്ചു ൧൦൧൮മാണ്ടു വൈദ്യൻ തിരുനക്കരെ ചൊഴിയത്തു നംപൂരിയുടെ അടുക്കൽ അഷ്ടാംഗഹൃദയവും പഠിച്ചുശാസ്ത്രംകൊണ്ടു നൊക്കിയതിൽ രൊഗംപ്രബലമെന്നും ൟശ്വര ഭജനം കൊണ്ട സാദ്ധ്യമായെക്കാമെന്നും കണ്ട ൧൦൧൯ മാണ്ടു വൈക്കത്തു വലിയഭജനം തുടങ്ങീ- ൧൦൨൦മാണ്ട ഭജനംസമാപ്തിയായ ഉടൻ ഒരു വലിയ വസൂരിദീനം പിടിച്ചു കുളിച്ചപ്പൊൾ ആരൊഗം നിശ്ശെഷം വിട്ടുപൊയി- ൧൦൨൦മാണ്ടിൽ കുമാരനല്ലൂർ മൂത്തതിന്റെ അടുക്കൽ ജ്യൊതിഷം പഠിച്ചു
൩൩൮- ൧൦൨൦ാമാണ്ടു മുതൽ പരാർത്ഥമായി ചികിത്സിക്കയും കൊച്ചിയിലും എറണാകുളത്തും അല്പശമ്പളം കിട്ടുകയും അവിടെ ചികിത്സിച്ചു താമസിക്കയുംചെയ്തു- ൧൦൨൮ാമാണ്ടു കൊച്ചിയിൽ രാജാവിനൊടുകൂടി കാശിയിൽപൊയി ഗംഗാസ്നാനം ചെയ്യുന്നതിനു സംഗതിവന്നു- ൧൦൨൯ മാണ്ടു മിഥുന മാസത്തിൽ നല്ലപ്പൊൾ തിരുവനന്തപുരത്തു വന്നു ഒന്നരമാസം താമസിച്ചു വടക്കൊട്ടു പൊയി- അപ്പൊൾ തിരുമനസ്സിലെ മുഖം കാണിക്കുന്നതിനു ശ്രമിച്ചില്ലാ- ൧൦൩൦മാണ്ടു സദർക്കൊട്ടിൽ ൩ാം ജഡ്ജി വെംകിട്ടരമണയ്യനു ദീനമായിരുന്നതിനാൽ അദ്ദെഹത്തിന്റെ അപെക്ഷ പ്രകാരം കൃഷ്ണരായർ ദിവാൻജി അവർകളുടെ എഴുത്ത വൈക്കംതഹശീൽദാർക്കും സദർക്കൊട്ടിൽ ഒന്നാം ജഡ്ജി പരമെശ്വരൻ നംപൂരി അവർകളുടെ എഴുത്ത ഇദ്ദെഹത്തിന്റെ പെർക്കും ചെന്നതുകാരണത്താൽ രണ്ടാമത തിരുവനന്തപുരത്തു വന്നൂ.
൩ാം ജഡ്ജിയെ ചികിത്സിച്ചു നല്ലസുഖമാക്കി പിന്നത്തതിൽ മുഖംകാണിച്ചു കല്പന പ്രകാരം തരുണനല്ലൂര നംപൂരിപ്പാട്ടിലെക്കും ആറ്റുങ്ങൽ മൂത്ത തംപുരാൻ തിരുമനസ്സിലെക്കും അന്നത്തെ നാഗരുകൊവിൽ അമ്മച്ചിക്കും പിന്നീടു വലിയകൊട്ടാരത്തിലും ചികിത്സിക്കാൻ സംഗതിവന്നു- ചികിത്സ ഉണ്ടായി ഗുണപ്പെട്ടതിനാൽ വീരശങ്ങല സമ്മാനവും കൊടുത്ത തിരുവനന്തപുരത്ത താമസിക്കുന്നതിനു കല്പനവന്നൂ- ൧൦൩൧മാണ്ട മുതൽ വലിയകൊട്ടാരത്തിൽ നിത്യച്ചിലവിൽ ശമ്പളം പതിഞ്ഞു
൩൩൯- അന്നുമുതൽ ൩൬ാമാണ്ടു നാടുനീങ്ങിയ തിരുമനസ്സിലെക്കും ൧൦൫൫ാമാണ്ടു നാടുനീങ്ങിയ തിരുമനസ്സിലെക്കും തൃപ്തികരമായിരുന്നതു കൂടാതെ ഇപ്പൊൾ രാജ്യഭരണം ചെയ്യുന്ന നമ്മുടെ പൊന്നുതംപുരാൻ തിരുമനസ്സിലെക്കും തൃപ്തികരമായിത്തന്നെ നടന്നുവരുന്നൂ- ൧൦൪൭ാമാണ്ടു ഇടവമാസത്തിൽ ശുചീന്ദ്രത്തു വട്ടപ്പള്ളി സ്ഥാനത്തിനു കല്പിച്ചുനീട്ടു കൊടുത്താക്കി അതും നടത്തിശുചീന്ദ്രപുരത്തും വയ്ക്കത്തും തിരുവനന്തപുരത്തുമായി താമസിച്ചുവരുന്നൂ
൩൪൦- ൟ മഹാനിൽനിന്നും മലയാളഭാഷക്കു വളരെഗുണം സിദ്ധിച്ചിട്ടുണ്ട- സാധാരണ സംസ്കൃത വിദ്വാന്മാരായ മലയാളികളുടെ സംപ്രദായം ആ ഭാഷയിൽ അധികം രസിച്ചു കവിതകൾ കെട്ടി ഒണ്ടാക്കുകയും സ്വഭാഷയായ മലയാളഭാഷയെ തുച്ഛീകരിക്കയും ആകുന്നു- ൟ വിദ്വാന്റെ പ്രവൃത്തി ൟ സംപ്രദായത്തിനു പൂർണ്ണ അനുസരണമായിരുന്നില്ലാ
൩൪൧- സംസ്കൃതത്തിൽ അദ്ദെഹം വൈക്കത്തുവച്ചു നക്ഷത്രമാല മുതലായി പലസ്തോത്രങ്ങളും കാശിക്കു പൊയതിനെക്കുറിച്ചു കാശിയാത്രപ്രബന്ധവും തിരുവനന്തപുരത്തു വന്നതിന്റെശെഷം ൻ൭൩ാമാണ്ടു നാടുനീങ്ങിയ രാമവർമ്മ മഹാരാജാവു അവർകളുടെ കാലംമുതൽ ഇപ്പൊൾ രാജ്യഭരണം ചെയ്യുന്ന തിരുമനസ്സിലെ ഇളമസ്ഥാനംവരെ ഒള്ള രാജ്യവൃത്താന്തത്തെ കാവ്യക്രമത്തിൽ വർണ്ണിച്ചിരിക്കുന്നതായ രാമവർമ്മ ചരിത്രം കാവ്യവും ൧൦൫൫ൽ നാടുവീങ്ങിയ വലിയ തംപുരാൻ തിരുമനസ്സിലെ കല്പനപ്രകാരം രാജസൂയം പ്രബന്ധത്തിന്റെ വ്യാഖ്യാനവും പ്രസംഗവശാൽ അനെകം മാതിരി ശ്ലൊകങ്ങളും ഹൃദയപ്രിയം എന്ന വൈദ്യഗ്രന്ഥവും ഉണ്ടാക്കീട്ടുള്ളതുകൂടാതെ മലയാളത്തിലും അനെകം ഗ്രന്ഥങ്ങൾ ചമച്ചിട്ടുണ്ട അതിൽ പ്രധാനമായിട്ടുള്ളതിന്റെ പെരുംമറ്റും താഴെ പറയുന്നൂ-
൩൪൨- ൧- വൈക്കത്തുവച്ചു മുചുകുന്ദ മൊക്ഷം ആട്ടക്കഥ ഉദ്ദെശം കൊല്ലം ൧൦൧൫മാണ്ടു ഇടക്കു ഉണ്ടാക്കി- ൟ കഥ രാജസൂയം മുതൽ അൻപത്തുനാലു ദിവസത്തെ ആട്ടക്കഥ ചെർത്തു ൧൦൩൩ാമാണ്ടു കെരളവിലാസം അച്ചുകൂടത്തിൽ അച്ചടിപ്പിച്ചിട്ടുള്ളതിൽകൂടി ഉൾപ്പെട്ടിട്ടുണ്ട- കവിതസാമാന്യം നന്നാണ
൨ാമത- ൧൦൨൮ൽ കൊച്ചിയിൽ തംപുരാന്റെ കാശിയാത്രയെക്കുറിച്ചു വർണ്ണിച്ചു ഓട്ടംതുള്ളലായിട്ടു ഒരു കവിത ൧൦൨൯ മാണ്ടു ഉണ്ടാക്കീട്ടുണ്ട- ഇത അച്ചടിച്ചിട്ടുള്ളതായി കാണുന്നില്ലാ
൩ാമത- ൧൦൪൨മാണ്ടു തിരുവനന്തപുരത്തുവച്ചു ബാലഭൂഷണം എന്ന പുസ്തകം ഉണ്ടാക്കീ- ൧൦൪൩ാമാണ്ടു അതിനെ അച്ചടിപ്പിച്ചു- അതിന്റെ പീഠികയിൽനിന്നും സ്വല്പംതാഴെ ചെർത്തിരിക്കുന്നൂ- ഇത ബാലന്മാർക്കും മറ്റും അറിവു സമ്പാദിക്കുന്നതിനും മലയാള ഭാഷാപരിചയത്തിനും ഒരു നല്ലഗ്രന്ഥമാണ
“ൟ പുസ്തകത്തിൽ ശ്രുതിസ്മൃതിപുരാണാദിപ്രമാണങ്ങളെ കൊണ്ടും യുക്തികൊണ്ടും അനുഭവപ്പെട്ടവയായി മതവിരൊധം കൂടാതെ സാധാരണങ്ങളായിരിക്കുന്ന നല്ല അറിവുകളെ സംഗ്രഹിച്ചിരിക്കുന്നൂ”
൪ാമത- ൧൦൪൩ൽ തിരുവനന്തപുരത്തുവച്ചു പല ലക്ഷ്യങ്ങൾ ശൊധനചെയ്തും വളരെ പ്രയാസപ്പെട്ടും തിരുവിതാംകൂർ ചരിത്രം എന്ന പുസ്തകം ഉണ്ടാക്കി- ഇങ്ങനെ ഒരു പുസ്തകം മലയാളഭാഷയിൽ ഇതിനുമുമ്പിൽ ഉണ്ടായിട്ടില്ലായിരുന്നൂ- ൟ പുസ്തകം ബാലന്മർക്കു വിദ്യാഭ്യാസത്തിനും പ്രാപ്തി ആയവർക്കു സ്വദെശവൃത്താന്തം അറിയുന്നതിനും വളരെ ഉപയൊഗമായി തീർന്നിരിക്കുന്നൂ
ൟ ചരിത്ര പുസ്തകം ആദ്യം സർക്കാരിൽ നിന്നും ഇനാം കൊടുത്തു ഇംഗ്ലീഷിൽ തർജിമ ചെയ്യിച്ചു- അതിനെ അടിസ്ഥാനമായിവച്ചും മറ്റു അനെക വിവരങ്ങൾ കൂടുതലായി ഗ്രഹിച്ചും രാജാ- സർ- ടി മാധവരായര അവർകളും ശംകുണ്ണിമെനൊൻ പെഷ്കാരവർകളും തിരുവിതാംകൂർ ചരിത്രങ്ങൾ ഉണ്ടാക്കീട്ടുണ്ട- ൟ വിഷയത്തിൽ ആദ്യം അന്ന്വെഷണം ജനിപ്പിച്ചത ൟ മഹാഹാനാകുന്നൂ
൫ാമത ൧൦൫൧ൽ തിരുവനന്തപുരത്തുവച്ചു മലയാള ഭാഷക്കു ഒരു വ്യാകരണം ചമച്ച അച്ചടിപ്പിച്ചിട്ടുണ്ട- അതിൽ മലയാളഭാഷയുടെ ഉത്ഭവത്തെപ്പറ്റി അദ്ദെഹം പറഞ്ഞിരിക്കുന്ന അഭിപ്രായം മറ്റു ചിലരുടെ അഭിപ്രായത്തിനു ശരിയായിരിക്കുന്നില്ലാ
൬ാമത- സുഖസാധകം സുഖബൊധകം മുതലായ ചെറിയ പുസ്തകങ്ങളും അനെക ശ്ലൊകങ്ങളും ഉണ്ടാക്കീ
൭ാമത- ൧൦൫൩ൽ തിരുവനന്തപുരത്തുവച്ചു കെരളവിശെഷ മാഹാത്മ്യം എന്ന പെരൊടുകൂടി ഒരു പുസ്തകം ഉണ്ടാക്കീട്ടുണ്ട- ഇതിൽ കെരളത്തിൽ മുൻകാലങ്ങളിൽ ഉണ്ടായിട്ടുള്ള വിശെഷങ്ങൾ അത്രയും സപ്രമാണം പറഞ്ഞിട്ടുണ്ട- നവീന ഗ്രന്ഥങ്ങളായ കെരളമഹാത്മ്യം- ജാതിനിർണ്ണയം ഇവയെ മറ്റു ചിലർ ചെയ്തിരിക്കുന്നതു പൊലെ പ്രമാണമായി ഇദ്ദെഹം സ്വീകരിച്ചിട്ടില്ലാ- ൟ ഗ്രന്ഥത്തിന്റെ ഉപയൊഗം അറിഞ്ഞ മദ്രാസ്സ യൂനിവർസിറ്റിയിൽനിന്നും അതിനെ പരീക്ഷക്കു ഒരു പുസ്തകമായിട്ടു സ്വീകരിച്ചിരിക്കുന്നു.
൩൪൩- തിരുവിതാംകൂർ ചരിത്രം- ബാലഭൂഷണം- കെരളവിശെഷ മാഹാത്മ്യം ൟ മൂന്നു പുസ്തകങ്ങളും വളരെ ഉപയൊഗമുള്ളതാകുന്നു- അവ കാരണം ൟ മലയാളഭാഷ ഒള്ള നാൾ അത്രയും ൟ ഗ്രന്ഥകർത്താവിന്റെ പെര നിലനിൾക്കും- അവയിലെ വാചക രീതി അതിശയമായിരിക്കുന്നൂ- സാധാരണസംസ്കൃത പണ്ഡിതന്മാരു എന്നു നടിക്കുന്നവരും മലയാളത്തിൽ നല്ലതിന്മണ്ണവും ഇംഗ്ലീഷിൽ അശെഷവും പരിചയമില്ലാത്തവരുമായ ചിലർ ൟയ്യട ചില പുസ്തകങ്ങൾ ഉണ്ടാക്കി കാണുന്നതിൽ വാചകം സംസ്കൃതവാക്കുകൾ അധികമായി ചെർന്നും സംസ്കൃതരീതി അനുസരിച്ചും ഇരിക്കുന്നൂ- ആരുവായിച്ചാലും അത മലയാളമെന്നു സംശയിക്കുക പൊലും ഇല്ലാ- ൟ ക്രമം അല്ല ഇദ്ദെഹത്തിന്റെ വാചകം- നല്ലമലയാളമായും എത്രയും ഭംഗിയായും ഇരിക്കുന്നൂ- അദ്ദെഹത്തിന്റെ ഗ്രന്ഥങ്ങൾ പഠിക്കുന്നതിനാൽ ബാലന്മാർക്കും മറ്റും മലയാളത്തിൽ വൃത്തിയായിട്ടും തെറ്റു കൂടാതെയും ഒരു വാചകം എഴുതുന്ന സംപ്രദായം വെഗം മനസ്സിലാകും- കെരളവിശെഷ മാഹാത്മ്യം മുതലായ്തിൽനിന്നും എടുത്ത ചെർക്കെണ്ടഭാഗം വളരെ ഉണ്ട- സ്ഥലം പൊരാഴികയാൽ ഉപെക്ഷിക്കുന്നൂ
൩൪൪- അദ്ദെഹത്തിനു ൧൦൫൫ാമാണ്ടു നാടുനീങ്ങിയ തിരുമനസ്സുകൊണ്ടു കൊടുത്തിട്ടുള്ള ഒരു സർട്ടിഫിക്കെറ്റു താഴെ ചെർത്തിരിക്കുന്നൂ
നമ്മുടെ അടുക്കൽ ചിരകാലാശ്രിതനായും പ്രീതിപാത്രനായും ഇരിക്കുന്ന വൈയ്ക്കത്ത പാച്ചുമൂത്തത ൟയിട ഉണ്ടാക്കിയതായ വൈദ്യവിഷയകമായും സന്മാർഗ്ഗ വിഷയകമായും ഉള്ള രണ്ടു പുസ്തകങ്ങളെയും നാം കണ്ടുസന്തോഷിച്ചിരിക്കുന്നു- അവകൾ ജനങ്ങൾക്കു ഉപയൊഗികളായി ഭവിക്കണം എന്നുള്ള ഗ്രന്ഥകർത്താവിന്റെ ശ്ലാഘനീയമായുള്ള ഉദ്ദെശ്യത്തെ നാം അനുമോദിക്കുന്നൂ- പാച്ചുമൂത്തതിനു വ്യാകരണത്തിലും വൈദ്യത്തിലും ജ്യൊതിഷത്തിലും ഉള്ള പാണ്ഡിത്യത്തെയും കവന പരിചയത്തെയും സദ്വൃത്തതെയും ഇതിനു മൻപിൽതന്നെ നാം അറിഞ്ഞു നല്ലപൊലെ സമ്മതിച്ചിട്ടുള്ളതാകുന്നു..
൩൪൫- ഇനിയും അനെക കാലം അദ്ദെഹം ദീർഘായുസ്സൊടുകൂടി സുഖമായിരുന്ന സ്വഭാഷയായ മലയാളത്തിൽ ഇതിനു മുൻപിൽ ഉണ്ടാക്കീട്ടുള്ളതുപൊലെ ഉള്ള ഗ്രന്ഥങ്ങൾ ചമക്കുന്നതിനു ഇടവരുത്തണമെന്നു പ്രാർത്ഥിക്കുന്നു
അദ്ദെഹത്തിനാലുണ്ടാക്കപ്പെട്ട ചില മണിപ്രവാള ശ്ലൊകങ്ങളെ താഴെ ചെർക്കുന്നൂ
൧ ആദിക്കാദിക്കുകാരുംവെടിയുമൊരുധനം പൊലുമില്ലെന്നുവന്നാ
ലാധിയ്ക്കാധിക്യമുണ്ടാംപുനരവശതയാൽ ചെന്നടം നിന്ദചെയ്യും
നെരന്നെരത്തുചെരും പൊളിയൊടതുജനം കെട്ടവൻ വാക്കിനെയും
ചെറിൽചെരുന്നനീരും കളയുകഗുണമെ ന്നൊർത്തു ദൂരെത്യജിക്കും
൨ മനൊജ്ഞഭാഗ്യങ്ങൾനിരത്തിയാലും
ഭുക്തിക്കു ഭാഗ്യപുനരൊന്നു വെറെ
ബെകൗഘ ലീലാകമലാമൃതത്തെ
മുദാ ഭുജിക്കുന്നു വനാളിവർഗ്ഗം
൩ പ്രിയംപഥ്യ തഥ്യം ത്രിഗുണമിതു വാക്കിംകലമൃതം
പ്രിയം കൂടാതെയും പറകിലറി വുള്ളൊർക്കതിരസം
ദ്വയം വെർവിട്ടാലും വെടിയരുതു സത്യത്തെയതിലും
ത്രയത്തെയും പൊക്കും വചനമതു ലൊകത്തിനു വിഷം-
൩൪൬, ൧൦൦൦മാണ്ടിടക്കു ആലപ്പുഴെ കൈതവനെ പ്ലാമ്പറമ്പിൽ പപ്പുക്കുറുപ്പു എന്നു ഒരു വിദ്വാൻ ഉണ്ടായിരുന്നു ചെറുപ്പത്തിലെതന്നെ വിദ്യാഭ്യാസത്തുംകൽ സാമാന്യം അതിതല്പരനായിരുന്നു. കാവ്യനാടകാദികൾ അധികമായി വായിച്ചതു പ്രാപ്തി ആയതിൽ പിന്നെ ആയിരുന്നു- ചെറുപ്പത്തിൽ കൊല്ലെക്കാട്ടുകൃഷ്ണപിള്ള എന്ന ഒരു വിദ്വാന്റെ അടുക്കലാണ രഘുവംശം മുതലായ കാവ്യങ്ങളും മറ്റും വായിച്ചതു- ഗണിതം വൈധൃത പര്യന്തം ശീലിച്ചിട്ടുള്ളതു കൂടാതെ വൈദ്യത്തിലും യാവദാവശ്യം അറിവുണ്ടായിരുന്നൂ- പൂജ്യനായ ഇദ്ദെഹം ൧൦൩൫ മകരത്തിൽ പരലൊകം പ്രാപിച്ചു
ഇദ്ദെഹം നളചരിതം വാതിൽതിറപാട്ടും ഗാനരീതിയിൽ ചില മണിപ്രവാള പദ്യങ്ങളും ശ്ലൊകങ്ങളും കീർത്തനങ്ങളും തിരുവാതിരപ്പാട്ടുകളും മറ്റും ഉണ്ടാക്കീട്ടുള്ളതായി അറിയുന്നു- അവ താമസിയാതെ അച്ചടിപ്പിക്കുന്നതുമാകുന്നൂ
൩൪൭ കിഴക്കെമഠത്തിൽ കട്ടിക്കുഞ്ഞു തംകച്ചി ഇരവിവർമ്മൻതമ്പിയുടെ മകളാകുന്നു- ൯൯൫ മാണ്ടു കുംഭമാസത്തിൽ അനിഴം നക്ഷത്രത്തിൽ വിളവംകൊട്ട മണ്ടപത്തും വാതുക്കൽ പാവൊട്ടധികാരത്തിൽ ഇടക്കൊട്ട പുളിയറത്തല വീട്ടിൽ ജനിച്ചു- പിതാവിന്റെ വഴിക്കു രാജവംശത്തൊടു സംബന്ധമുള്ളതു കൂടാതെ ൭൩ാ മാണ്ടു നാടുനീങ്ങിയ തിരുമനസ്സിലെ അനുജന്റെ ഭാര്യയുടെ ഉടപ്പിറന്നവൻ പത്മനാഭൻതംപി ചെമ്പ്രാപിള്ളയുടെ പൗത്രിയാകുന്നു- ൧൦൦൨ മാണ്ടു മുതൽ വിദ്യാഭ്യാസം തുടങ്ങി ഗുരുക്കന്മാർ അശ്ചൻ ഇരവിവർമ്മൻ തമ്പിയും അരിപ്പാട്ട കൊച്ചുപിള്ള വാര്യരും ആയിരുന്നൂ- ഇവര കാവ്യങ്ങളിൽ രഘുവംശം നൈഷധം മാഘം കുമാരസംഭവം ശ്രീകൃഷ്ണവിലാസം മുതലായതും നാടകങ്ങളിൽ ശാകുന്തളം രത്നാവലി ആശ്ചര്യചൂഡാമണി വെണീസംഹാരം സീതാരാഘവീയം പ്രബൊധചന്ദ്രൊദയം മുതലായവയും പ്രബന്ധങ്ങളിൽ പ്രസംഗരത്നാവലിയും ഭൊജചംപു മുതലായതും നൊക്കീട്ടുണ്ട- പാർവ്വതി റാണി മഹാരാജാവു മുതൽ ൨൨-ം ൩൬-ം ൫൫-ം ആണ്ടുകളിൽ നാടുനീങ്ങിയ മഹാരാജാക്കന്മാരെയും ആശ്രയിച്ചു സെവിച്ചു വന്നതുകൂടാതെ ഇപ്പൊൾ രാജ്യഭരണം ചെയ്യുന്ന തിരുമനസ്സിലെയും ആശ്രയിച്ചു സെവിച്ചു വരുന്നൂ
൩൪൮ ൟ വിദുഷി ഉണ്ടാക്കീട്ടുള്ള കവിതകളിൽ മുഖ്യം ആട്ടക്കഥ ൩- ൧- പാർവതിസ്വയംബരം ൨ശ്രീമതിസ്വയംബരം ൩- ശിവരാത്രിമാഹാത്മ്യം.
തിരുവാതിരപ്പാട്ട ൨- ൧- നാരദമൊഹനം ൨- സീതാസ്വയംബരം,
കിളിപ്പാട്ടു ൨- ൧- തിരുവനന്തപുരം സ്ഥലപുരാണം ൨- വൈയ്ക്കത്ത സ്ഥലപുരാണം
ഇതുകൂടാതെ കിരാതം കുറത്തിപ്പാട്ടും നളചരിതം കുറത്തിപ്പാട്ടും ഗംഗാസ്നാനം തുള്ളക്കഥയും ഗജെന്ദ്രമൊക്ഷം സംകീർത്തനവും മണിപ്രവാള കീർത്തനങ്ങളും പദങ്ങളും കുമ്മികൾ താരാട്ടുകൾ അനെകം ഭഗവൽ ശ്ലൊകങ്ങൾ മുതലായവയും ഇവരാൽ ഉണ്ടാക്കപ്പെട്ടിട്ടുണ്ട
തംകച്ചിയുടെ കവിതയിൽനിന്നും കുറെതാഴെചെർത്തിരിക്കുന്നൂ
൧ അബ്ജകൊമള മഖനിർജ്ജിത ചന്ദ്രെകന്യാ
കുബ്ജവാസിനീ ദീനവത്സലെ കാർത്ത്യായിനി
നമസ്തെ ഹരപ്രിയെ നമസ്തെ ജഗൽപ്രിയെ
നമസ്തെ ഭക്തപ്രിയെ നമസ്തെ നമൊ സ്തുതെ
മംഗലവാണികളാലിങ്ങനെ ഭക്ത്യാ സർവ
മംഗലയായ ദെവിതന്നെയക്ഷിതിസുര
൨ നീണ്ടിരുൾകൊണ്ടു ചുരുണ്ടൊരു മൃദുകുചഭാരംതന്നിൽ ഭംഗ്യാപൂണ്ടൊരു മല്ലിക ജാതികൾ ചെമ്പകമാലകളും ചന്തമെറും കുന്തളത്തിൽ ചെർത്തധിക കാന്തിചിന്തും ചൂഡാമണിശൊഭ എന്തു ചൊല്ലാംചടുലമതായൊരു നിടിലവു മതിലതിഭംഗിയൊടെ ചെർത്ത തൊടുകുറിയഴകനംഗനുമം ഗജമാൽപിണക്കും
൩൪൯- മലയാള ഭാഷക്കു ഒണ്ടായിട്ടുള്ള വ്യാകരണങ്ങളിൽ ഉത്തമമായിട്ടുള്ളതു സാമന്തജാതിയിൽ വെള്ളുവനാടു തൊടുകാടു വംശത്തിൽ മെലെതിൽ എന്നു പെരായ ഭവനത്തിൽ ജനിച്ചിരിക്കുന്ന കൊവുണ്ണി നെടുങ്ങാടിയാൽ ഒണ്ടാക്കപ്പെട്ടിട്ടുള്ളതാകുന്നൂ
ഇദ്ദെഹം ഒരുനല്ല സംസ്കൃതപണ്ഡിതനും സരസനുമാകുന്നു ൧൦൦൦ മാണ്ടിടക്കു ജനനം ൧൦൪൭മാണ്ടക്കു മുമ്പ മദ്രാസ്സു പ്രസിഡൻസി കാളെജിൽ മുൻഷിയായിരുന്നു- പിന്നീടു കൊഴിക്കൊട്ട ഒരു പള്ളിക്കൂടം വാദ്ധ്യാരായിരിക്കുംപൊൾ ൧൦൪൭ൽ തിരുവനന്തപുരത്തു കാളെജിൽ മലയാളം മുൻഷി വെല ഒഴിവുവരികയാൽ അദ്ദെഹത്തിനെ ൫൦ രൂപാ ശംപളവും വച്ചു ആ വെലക്കു ആക്കി- ൧൦൫൦ മാണ്ടു ആലുവാ കൊർട്ടിലും പിന്നീടു തിരുവനന്തപുരം കൊർട്ടിലും സർക്കാരു വക്കീലായിരുന്നു- ൧൦൫൫ മാണ്ട മീനമാസത്തിൽ അടുത്തൂണ വാങ്ങി സ്വദെശത്തുപൊയീ- ഇപ്പൊൾ കവളപ്പാറ മൈനാരുടെ സംസ്കൃത ഉപാദ്ധ്യായനായിരിക്കുന്നു എന്നു കേൾക്കുന്നൂ
൩൫൦ പാഠകശാലകളുടെ ഉപയൊഗത്തിനായിട്ട അദ്ദെഹം ഏഴിലധികം കൊല്ലംവരെ അദ്ധ്വാനിച്ചു പാണിനിസൂത്രവും തമിഴനന്നൂലും കെരള സംപ്രദായമഖിലഗ്രന്ഥപ്രയൊഗങ്ങളും ഗ്രഹിച്ചുഅദ്ദെഹം ൟ വ്യാകരണം ചമച്ചിരിക്കുന്നൂ- അത ൧൦൫൦ാ മാണ്ടു മീനമാസത്തിൽ ആലുവായിൽവച്ച കുറതീർത്ത അച്ചടിപ്പിച്ചു പ്രസിദ്ധം ചെയ്തതായി കാണുന്നൂ- അദ്ദെഹത്തിനു അസാമാന്യമായ കവിതാ ചാതുര്യം ഉണ്ടു
വ്യാകരണത്തിൽ നിന്നും ചില ശ്ലൊകങ്ങൾ താഴെചെർത്തിരിക്കുന്നൂ
൧ കൊട്ടാരക്കരകൊട്ടയത്തരചരും കൊട്ടൂരുമുണ്ണായിയും
കൂട്ടക്കാരവരൊത്തു തൊട്ടതിലക പൊട്ടാമെഴുത്തച്ചനും
വാട്ടംവിട്ടൊരു വഞ്ചിവീര ധരണീ പട്ടം ധരിച്ചൊർകളും
കൊട്ടംതീർന്നൊരു കുഞ്ചനും കൃതികളി ന്നെട്ടിൽ പ്രമാണങ്ങളാം
൨ ആര്യദ്രാവിഡ വാഗ്ജാതാ
കെരളീയൊക്തി കന്ന്യകാ
ഏതത്സൂത്രവരാരൊഹാ
പ്രസൂതാം പ്രൗഢ സമ്മതം
൩ സംസ്കൃതൊച്ചാരണം പ്രായ
സ്സൽകൃതം കെരളൊക്തിയിൽ
എംകിലും താവഴിക്കത്രെ
തംകലെ രീതിയൊക്കയും
൪ മുന്നിൽ സംസ്കൃത സൂത്രന്താ
മ്പിന്നിൽ നന്നൂൽ ചുരുക്കവും
മന്നൂലാക്കിപ്പിരിക്കുന്നെ
നിന്നൂലിക്കെരളൊചിതം
൪ അമ്പത്തൊന്നക്ഷരന്താനി
ങ്ങുമ്പർഭാഷാവലംബിതം
പിമ്പെ താവഴിനാലൊടു
മമ്പത്തഞ്ചെന്നു സിദ്ധമാം-
൩൫൧ അച്യുതപ്പണിക്കർ- ഇദ്ദെഹത്തിന്റെ സ്വദെശം പാലക്കാട്ടുശെരി ആകുന്നു- ഇപ്പൊൾ മദ്രാസ്സ ഗവർമ്മെണ്ടിലെക്കു അസിസ്റ്റണ്ടു ട്രാൻസിലെറ്റരായും മദ്രാസ്സ യൂനിവർസിറ്റിയിൽ മലയാള പരീക്ഷകനായും മദ്രാസ്സിൽ താസിക്കുന്നു- ഇദ്ദെഹം ഇംഗ്ലീഷു മലയാളം ൟ ഭാഷയിൽ ബഹുസമർത്ഥനാണ- മഹമ്മദചരിത്രം എന്നൊരു ഗ്രന്ഥം ചമെച്ചിട്ടുണ്ടു്- ഇദ്ദെഹത്തിന്റെ വാചകചെർച്ച എത്രയും പ്രശംസനീയമാകുന്നൂ- ഇതുപൊലെ ഇതിനുമുമ്പിൽ ഒരുത്തരും മലയാളത്തിൽ ഗദ്യപുസ്തകം എഴുതിട്ടില്ലാ- ഇത ഇദ്ദെഹത്തിന്റെ ബുദ്ധിവിലാസമത്രെൟ മഹാവിദ്വാന്റെ മഹമ്മദചരിത്രം എല്ലാവർക്കും സുഗമമായി മനസ്സിലാകുന്നതാകുന്നു- ഒരൊ മനൊഭാവങ്ങളെ മനുഷ്യപ്രകൃത്യനുസരണമായി ബുദ്ധിമുട്ടാതെ പ്രത്യെകം പ്രത്യെകം മണിമണിയായി നിതരാം ശോഭായമാനങ്ങളായിരിക്കുന്ന ചെറിയചെറിയ വാക്കുകളായി എഴുതിയിരിക്കുന്നൂ- ൟ മഹമ്മദചരിത്രത്തിൽ സംസ്കൃതവാക്കുകൾ അപൂർവം- ഉള്ളതും സാധാരണമായി മലയാളികൾ ഉപയൊഗിച്ചുവരുന്നവയാകുന്നൂ- ൟയിട ഉണ്ടായിട്ടുള്ള ചില ഗദ്യപുസ്തകങ്ങൾ മഹൊൽകൃഷ്ട രീത്യാതന്നെ എഴുതിക്കാണുന്നൂ- എന്നാൽ ഇവയിൽ മലയാള ഭാഷയുടെ അനിതരഭാഷാ സാധാരണങ്ങളായ സംപ്രദായങ്ങൾകാണുന്നില്ല- മഹമ്മദചരിത്രത്തിന്റെ മാഹാത്മ്യം ൟ അവസ്ഥയെ വിചാരിക്കുംപൊൾ ആണ മലയാളഭാഷയുടെ പ്രകൃത്യാ ഉള്ള സൗന്ദര്യത്തെ ൟ പുസ്തകം വെളിപ്പെടുത്തുന്നൂ- ഇതിൽ ക്രിത്രിമാലംകാരം കുറവെന്നർത്ഥം- ഇങ്ങിനെയുള്ള ൟ പുസ്തകത്തിന്റെ യഥാർത്ഥ ഗുണങ്ങളെ പറഞ്ഞുതീർക്കുന്നതിനു പ്രയാസം
൩൫൨- കുമാരപിള്ള- ഇദ്ദെഹം ഉദ്ദെശം കൊല്ലം ൻൻ൭ാമാണ്ടിടക്ക ഇരണിയൽ മണ്ടപത്തുംവാതുക്കൽ നെയ്യൂർ ഇലംകവംവീട്ടിൽ ജനിച്ചു- അച്ഛൻ മെക്കൊട്ടു നാഗൻ തമ്പി ഒരു സംസ്കൃതപണ്ഡിതനും ജ്യൊതിഷത്തിൽ ഒരു വലിയ വിദ്വാനും ആയിരുന്നു- ൟ കീർത്തിപ്പെട്ട ജ്യൊസ്യര സംസ്കൃതകാവ്യമായ കുമാരസംഭവം മലയാളം കിളിപ്പാട്ടായിട്ടും ലീലാവതി ശ്ലൊകങ്ങളായിട്ടും ചമച്ചിട്ടുണ്ടു്- ഇരവിവർമ്മൻ തംപി മുതൽപെരുടെ സഹജീവിയും അവരാൽ മാനിക്കപ്പെട്ടിട്ടുള്ള ഒരുവിദ്വാനുമായിരുന്നു- ആറുപുത്രന്മാരും രണ്ടുപുത്രികളും ഇങ്ങനെ എട്ടുസന്താനം അദ്ദെഹത്തിനു ഉണ്ടായീ- അതിൽ അഗ്രജനാണ ൟ കുമാരപിള്ള- ഇദ്ദെഹവും സഹോദരന്മാരും യൊഗ്യന്മാരും സമർത്ഥന്മാരുമാകുന്നൂ- അതിൽ ഒന്നാമൻ തിരുവിതാംകൂർ സംസ്ഥാനത്തു ൧൦൫൩ാമാണ്ട ചിങ്ങമാസം ൩നു മുതൽ ൧൦൫൬ാമാണ്ടു കന്നിമാസം ൨൬നു- വരെ ഉത്തമമന്ത്രി സത്തമനായിരുന്ന നാഗൻനാരായണൻ അവർകളാകുന്നൂ
പരംപരയായുള്ള ബുദ്ധിശക്തി മാതാപിതാക്കന്മാരു വഴിക്കു സന്തതികൾക്കു ഉണ്ടാകുമെന്നുള്ള ശാസ്ത്ര സിദ്ധാന്തത്തിനു ൟ തറവാടു ഒരു ദൃഷ്ടാന്തമാകുന്നൂ- നാഗൻ തംപിയുടെ യൊഗ്യത സീമയില്ലാത്തതെന്നു സർവസമ്മതം- ആ ഗുണങ്ങൾ പുത്രന്മാർക്കത്ര പെർക്കും ഒരുപൊലെ ഉണ്ട- വിശെഷിച്ചു അഗ്രജനായ കുമാരപിള്ളയിൽ അത ഉപയുക്തങ്ങളായിരിക്കുന്ന പദ്യഗദ്യങ്ങൾ ചമയ്ക്കുന്നവിഷയത്തിൽ പ്രകാശിച്ചു കാണുന്നുഇദ്ദെഹത്തിനെയും അനുജന്മാരെയും വിദ്യപഠിപ്പിച്ചത പിതാവുതന്നെ- ഇദ്ദെഹം ആദ്യം രായസമായും പിന്നീടു സർക്കാർ വക്കീലായും തദനന്തരം പൊലീസാമീനായും ഒടുവിൽ തഹശീൽദാരായും ഗവർമ്മെണ്ടു ഉദ്യൊഗങ്ങളിൽ ഇരുന്നിട്ടുണ്ട- ൧൦൫൨- ൽ അടുത്തൂൺവാങ്ങി സ്വഗൃഹത്തിൽ പാർത്ത സദാ ഗ്രന്ഥക്രിയയിൽത്തന്നെ ഇരിക്കുന്നു- ഇദ്ദെഹത്തിനാൽ ഉണ്ടാക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങളുടെ പെര താഴെപറയുന്നൂ
൧- ഗദ്യങ്ങൾ- കെരളചരിത്രം- മലയാളത്തിൽ പരിഭാഷപ്പെടുത്തിയ ഭഗവൽഗീത- കൈവല്യം- ഭർത്തൃഹരി
൨- പദ്യങ്ങൾ- വെദാന്തം തുള്ളൽപ്പാട്ടും കിളിപ്പാട്ടും- കൈവല്യം തുള്ളൽപ്പാട്ടും കിളിപ്പാട്ടും- ഹരിമകീർത്തനംശിവനാമകീർത്തനം
ഇതുകൂടാതെ ൟ പൗരാണിക കവി സർവവെദാന്ത സാരസംഗ്രഹം എന്നും കൃഷ്ണംവകക്കാരുടെ ചരിത്രം എന്നും രണ്ട ഗദ്യഗ്രന്ഥങ്ങൾ ഉണ്ടാക്കീട്ടുണ്ട- ഇവ ഒന്നും അച്ചടിപ്പിച്ചിട്ടില്ലാ- ജനൊപകാരത്തിനായി ഇവയെ പ്രസിദ്ധം ചെയ്യുന്നതിനു ൟ മഹാൻ ഒട്ടും താമസിക്കുന്നതല്ലെന്നു വിശ്വസിക്കുന്നൂ
൩൫൩- വെണ്മണി നംപൂരി- സ്വദെശം തൃപ്പുണിത്തുറെ ആകുന്നു- നല്ല യൊഗ്യനും കവിതാചാതുര്യമുള്ള ആളുമാണ- തൃശ്ശിവപെരൂർ പൂരത്തിനെക്കുറിച്ചും മറ്റും അനെകം ശൃംഗാര ശ്ലൊകങ്ങൾ ഉണ്ടാക്കീട്ടുണ്ടനിമിഷകവനത്തിനും സംജ്ഞ പുരിപ്പിക്കുന്നതിനും സമർത്ഥനാണ- ൧൦൫൧- ൽ മുറജപത്തിനു തിരുവനന്തപുരത്തുവന്ന സമയം ഒരു ദിവസം ഇപ്പഴത്തെ വലിയ തംപുരാൻ തിരുമനസ്സിലെ മുഖംകാണിക്കുന്നതിനു പൊയി- തിരുമനസ്സുകൊണ്ട “ഗജെന്ദ്രവൃന്ദം ഗഗനെപറന്നൂ” എന്ന സംജ്ഞ പൂരിപ്പിക്കുന്നതിനുകല്പിച്ചു- ആ നിമിഷത്തിൽ
ദ്വിജാവനം ചെയ്തരുളുംത്വദീയ
ദ്വിജാധിപ ശ്രീകവരുന്ന കീർത്ത്യാ
നിജാക്രമം വിട്ടഥ കൂരിരുട്ടാം
ഗജെന്ദ്രവൃന്ദം ഗഗനെ പറന്നു
എന്നിങ്ങനെ പൂരിപ്പിച്ചു- കല്പിച്ചു സന്തൊഷിച്ചു യഥായൊഗ്യം സമ്മാനിച്ചു- ഏകദെശം ചെലപ്രമ്പ നംപൂരിക്കു സമനെന്നുപറയാം- ഇപ്പഴും തൃപ്പൂണിത്തുറെ താമസിച്ചുവരുന്നു- അഛനും വളരെയൊഗ്യനാണ
൩൫൪- വയക്കരെ പിലാന്തൊള മൂസ്സ- ഇദ്ദെഹം അഷ്ടവൈദ്യന്മാരിൽ ഒരാളാകുന്നു- വളരെ ചെറുപ്പമായിരിക്കുംപൊൾ ൧൦൩൬- ൽ നാടുനീങ്ങിയ തിരുമനസ്സിലെക്കു ആലസ്യം കലശലായിരുന്ന സമയം ചികിത്സക്കായി ഇവിടെ വന്നിരുന്നു- അപ്പൊൾ നാടുനീങ്ങിയതിനെയും തിരുമൂപ്പുവച്ചതിനെയും കുറിച്ചു ചില ശ്ലൊകങ്ങളുണ്ടാക്കീട്ടുണ്ട- ദുര്യൊധനവധം ആട്ടക്കഥ ഇദ്ദെഹത്തിന്റെ കൃതിയാണ- കവിത വളരെ നന്നുആദ്യവസാനം ആടിക്കാണാനും പാടികെൾക്കാനും യാതൊരുത്തർക്കും മുഷിക ഇല്ലാ- മുൻപിലുണ്ടായിരുന്ന മഹാവിദ്വാന്മാരുടെ കവിതകൾക്കുള്ള മാധുര്യാദി ഗുണങ്ങൾ ൟ കഥക്കു പൂർത്തിയായിരിക്കുന്നു
൩൫൫- കൊട്ടയത്തു മഠത്തിൽഅനിഴംതിരുനാൾ തംപുരാൻ- ഇദ്ദെഹം മുംപിൽ ആട്ടക്കഥ ഉണ്ടാക്കിയ മഹാവിദ്വാനെന്നു പ്രസിദ്ധനായിരുന്ന കൊട്ടയത്തു രാജാവിന്റെ വംശത്തിൽ ഉണ്ടായിട്ടുള്ള ആളാകുന്നുദൂതവാക്യം എന്നൊരു ആട്ടക്കഥ ഉണ്ടാക്കീട്ടുണ്ട- കവിത സാമാന്യംനല്ലതാണ- പദങ്ങളുടെ മട്ടുകളും പ്രയൊഗങ്ങളും ഏകദെശം പുരളീശന്റെ കൃമ്മീരവധം കഥയിലെ സംപ്രദായം അനുസരിച്ചിരിക്കുന്നു-
൩൫൬- ആറ്റുകാൽ ശംകരപിള്ള- ഇദ്ദെഹം പ്രസിദ്ധനായ ശംകരജൊസ്യരുടെ മകനാകുന്നു- ഇപ്പൊൾ മുൻസീഫ ഉദ്യൊഗമായി ഗവർമ്മെണ്ടു സാർവീസിൽ ഇരിക്കുന്ന- ൧൦൫൫- ൽ നവരാത്രിമാഹാത്മ്യം കിളിപ്പാട്ടു ഉണ്ടാക്കി- അത അഷ്ടാദശ പുരാണങ്ങളിൽ ഏറ്റവും പ്രധാനമായിട്ടുള്ള ദെവീഭാഗവതം തൃതീയസ്കന്ധത്തിൽനിന്നു ഒരു ഭാഗം എടുത്തു പരിഭാഷപ്പെടുത്തീട്ടുള്ളതാണ- ൟ കവിത വളരെ ശ്ലാഘനീയംതന്നെ- കർത്താവിന്റെ കവിതാ ചാതുര്യവും ൟ ഗ്രന്ഥംകൊണ്ടു നിശ്ചയിക്കാം- ദെവീഭാഗവതം മുഴുവനും ജനൊപകാരത്തിനായി വൃത്തഭെദങ്ങളൊടുകൂടി ഇദ്ദെഹം കിളിപ്പാട്ടായി ചമച്ചിട്ടുണ്ട- അത ഇപ്പൊൾ ആവർത്തന പരിശോധനയിന്മെൽ ഇരിക്കുന്നതായി അറിയുന്നൂ
൩൫൭- ഇങ്ങനെ മെൽക്കുമെൽ അഭിവൃദ്ധിയെ പ്രാപിച്ചു വരുന്ന കെരളഭാഷയിൽ മിഷൻ സമൂഹത്തിൽ സംബന്ധിച്ചവർകളാൽ അനെകം ചെറിയപുസ്തകങ്ങൾ മതസംബന്ധമായും കുട്ടികളെ അഭ്യസിപ്പിക്കുന്നതിനും പൊതുവിൽ ജനങ്ങൾക്കു അറിവുണ്ടാകുന്നതിനും ഉപയുക്തമായും ഉണ്ടാക്കി ആണ്ടുതോറും പ്രസിദ്ധംചെയ്യുന്നുണ്ട- അതുപൊലെ വിദ്വാന്മാരായിരിക്കുന്ന സ്വദെശികൾ ചെറുതായി അനെകം കിളിപ്പാട്ടു- വാതൽതിറപ്പാട്ട- തുള്ളപ്പാട്ട- കുറത്തിപ്പാട്ട- വഞ്ചിപ്പാട്ട- കുമ്മിപ്പാട്ട- തംകുപ്പാട്ട- കപ്പൽപ്പാട്ടുമണിപ്രവാളശ്ലൊകങ്ങൾ- തത്വജ്ഞാനവിഷയമായ ചെറിയ പുസ്തകങ്ങൾ- കഥകളിപ്പാട്ട- നാടകങ്ങൾ മുതലായ പദ്യങ്ങളും ഗദ്യമായി ചില കഥകളെയും ഉണ്ടാക്കിവരുന്നൂ. ഇങ്ങനെയുള്ള ഗ്രന്ഥകർത്താക്കന്മാരുടെ എല്ലാവരുടെയും വിവരം വിസ്തരിച്ചു ൟ പുസ്തകത്തിൽ പറയുന്നതിനു പ്രയാസമെന്നു മാത്രല്ലാ അതിലെക്കുവെണ്ട അറിവും കിട്ടിയിട്ടില്ലാ- എംകിലും അറിഞ്ഞടത്തൊളം താഴെ ചെർത്തിരിക്കുന്നു
൧൫൪- മിഷൻസഭ സംബന്ധിച്ചവർ
൧- റവറണ്ട റിച്ചാർഡ കൊള്ളിൻസ്സ- എം- എ- ൟ സായ്പ ശീമയിൽ നിന്നും ൮൮൫൪ാംവർഷം ഡിസംബർമാസം ൨൦നു- കൊട്ടയത്തുവന്നു- ൧൧ കൊല്ലംവരെ അദ്ദെഹം കൊട്ടയത്തു ചർച്ച മിഷൻ പാഠകശാലയിൽ പ്രിൻസിപ്പാലായിരുന്നു- അദ്ദെഹം ഉണ്ടാക്കീട്ടുള്ള പ്രധാന ഗ്രന്ഥങ്ങൾ- ൧- സംസ്കൃതമലയാള നിഘണ്ഡു- ൨- മലയാളഭാഷയുടെ ചുരുക്കമായ ഒരു വ്യാകരണം- ഇവയാകുന്നൂ- അദ്ദെഹത്തിന്റെ ശ്രമത്താൽ കൊട്ടയത്ത ക്വാടർലി മാഗസിൻ എന്ന ഒരു ന്യൂസ്പെപ്പർ ഏർപ്പെടുത്തി
൨- റവറണ്ട കെ കൊഷി- ഇദ്ദെഹം കൊട്ടയം കാളെജ്ജിൽ പഠിച്ചിട്ടുള്ള ആളും സമർത്ഥനായ ഒരു വാഗ്വാദിയും എഴുത്തുകാറനും ആണ- ബണിയൻ സ ഹൊളിവാർ തർജ്ജമ ചെയ്കയും ജാതിവിവരത്തെപ്പറ്റി ഒരു ഗ്രന്ഥം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ടു്.
൩- റവറണ്ട ഉമ്മൻഉമ്മാൻ- സ്വദെശം പുത്തൻകാവു- കൊട്ടയം കാളെജിൽപഠിച്ചു- ബാലമിത്രം മുതലായ മലയാളം പുസ്തകങ്ങൾ ഉണ്ടാക്കീട്ടുണ്ട
൪- റവറണ്ട ജാർജ കുരിയൻ- റവറണ്ട കെ കുരുവിള. റവറണ്ട ജെ ൟപ്പൻ- ഇവർമൂവരും സിറിയൻ പള്ളിക്കാര്യത്തെ പറ്റി പ്രസംഗങ്ങൾ എഴുതിട്ടുണ്ട- അതിൽ ബാലാഡ സായ്പിന്റെ ഒന്നാമത്തെ ഇനാം ജെൟപ്പൻ പാതിരിക്കു കിട്ടിയിരിക്കുന്നു.
൫- റവറണ്ട കൊരത്ത പ്രിൻസ്സ അഫ ദി ഹൗസ്സാ ആഫ ഡൊവിസ എന്ന പുസ്തകവും മറ്റും പുസ്തകവും തർജിമ ചെയ്തിട്ടുണ്ട
൬- സാട്ടിഷുചർച്ചിൽ മിഷണരി റെവറണ്ട- ഇ- ലെസറൺ- ഇംഗ്ലീഷുവാക്കും മലയാള അർത്ഥമായും മലയാള വാക്കും ഇംഗ്ലീഷുഅർത്ഥമായും ചില ക്രിയകളുടെ വർത്തമാന ഭൂത ഭാവി കാലങ്ങളും കാണിച്ചു ഒരുപട്ടികയൊടും ഒരു നിഖണ്ഡു അച്ചടിപ്പിച്ചിട്ടുണ്ട
൭- പി- ജെ- ഇട്ടുപ്പ- സിറിയൻപള്ളിക്കാര്യത്തെപ്പറ്റി മലയാളത്തിൽ ഒരു സപ്രസംഗം ചമച്ചിട്ടുണ്ട
൯- എം- ജ- കൊച്ചുകുഞ്ഞു- മലയാളത്തിൽ വളരെ പാട്ടുകളും കീർത്തനങ്ങളും ഉണ്ടാക്കീട്ടുണ്ട
൧൦- ജോസഫഫെൻ എന്നുവിളിക്കുന്ന ചാത്തുമെനവൻ- മലയാള പദ്യമായി അജ്ഞാന കുഠാരമെന്നു ഒരു കവിത ഉണ്ടാക്കീട്ടുണ്ട- ൟ ചാത്തുമെനവൻ കുറെനാൾ ചെങ്ങന്നൂര തഹശീൽദാരും അതിൽപിന്നെ ബ്രിട്ടീഷു കൊച്ചിയിൽ മുൻസിപ്പും ആയിരുന്നു- ൟ പുസ്തകം മൂന്നുപതിപ്പുവരെ ആയിരിക്കുന്നൂ
൧ ദാമൊദരൻ കർത്താവു- അരുമന ശ്രീനാരായണൻ തമ്പി അവർകളുടെ ഗുരു൧൦൫൫ൽ തിരുവനന്തപുരത്തവച്ച ഇന്ദുമതീസ്വയംബരം ഓട്ടൻതുള്ളൽപ്പാട്ടു ഉണ്ടാക്കി- കവിത വളരെ നന്നാകുന്നൂഇപ്പൊൾ ഒരു ആട്ടക്കഥ ഉണ്ടാക്കിവരുന്നൂ- സംസ്കൃതത്തിൽ നല്ല വ്യുൽപത്തി ഉണ്ട- യൊഗ്യനാണ
൨ ഏഴിപ്പുറത്ത നാരായണൻ നംപിയാര- സംസ്കൃതകവിയായ ജയദെവന്റെ ഗിതഗൊവിന്ദയിൽനിന്നു കളവാണിമാർക്കു തിരുവാതിരക്കു പാടിക്കളിപ്പാനായിട്ടു ൨൩ വൃത്തമായി അഷ്ടപദി ഭാഷാഗാനം ഉണ്ടാക്കീട്ടുണ്ടുകവിത വളരെ നന്നാകുന്നൂ.
൩- മുകുന്ദപുരം കൊവിലകത്തുംവാതുക്കൽ കുറിച്ചിയത്ത ഗൊവിന്ദമെനവൻ- രാമായണം മുഴുവനും നമ്പിയാരുടെ ശ്രീകൃഷ്ണചരിതം മണിപ്രവാള ശ്ലൊകരീതി അനുസരിച്ചു ശ്ലൊകങ്ങളായി ഉണ്ടാക്കി- കവിതവളരെ നന്നായും രസമുള്ളതായും കാണുന്നൂ.
൪ ഇടഗ്രാമത്ത ചാരണത്തു വീട്ടിൽ പത്മനാഭപിള്ള- സാമാന്യം വ്യുല്പന്നനും കവിതാവാസനയുള്ള ആളുംആണ- വാതൽതിറപ്പാട്ടു- കുറിശ്ലൊകം- ഊഞ്ഞൊൽപ്പാട്ടു മുതലായി വളരെ പദ്യങ്ങൾ ഉണ്ടാക്കീട്ടുണ്ടു
൫ തിരുവനന്തപുരത്തു തൊട്ടത്തിൽ കെശവൻ- ൟയാൾക്കു സംസ്കൃതത്തിൽ നല്ല വ്യുല്പത്തിയും കവിതാചാതുര്യവും ഉണ്ടു- യൊഗ്യനാണ- ബാലി സുഗ്രീവ സംഭവം എന്ന ഒരുവഞ്ചിപ്പാട്ട ഉണ്ടാക്കീട്ടുണ്ടു- കവിത വളരെ നന്നാണ- ശാകുന്താള നാടകവും അഷ്ടാംഗഹൃദയവും ഹിതൊപദെശവും ഭാഷാശ്ലൊകങ്ങളായി ചമച്ചിരിക്കുന്നൂ- അച്ചടിപ്പിച്ചിട്ടില്ലാ
൬ ആൾമാറാട്ടം ഗദ്യപാഠം- ഇംഗ്ലീഷുകവിശ്രെഷ്ഠനായ ഷെക്സ്പീയരുടെ നാടകമായ കാമടി ആഫ ഏറെഴസ്സ എന്നത തർജിമ ചെയ്തതാകുന്നൂ- കർത്താവു മുമ്പിൽ പശ്ചിമതാരകയുടെ എഡിറ്റരായിരുന്നു- ഇതുപൊലെ ഇനിയും അനെക നാടകങ്ങൾ തർജിമ ചെയ്തിട്ടുള്ളതായി കെൾവി ഉണ്ട- ഇതു ഒരു നല്ല ഗദ്യപാഠമാണ
൭ പഞ്ചദശ പ്രകരണം ഗദ്യപാഠം- ഇത കുപ്പുസ്വാമി അയ്യൻ എന്ന ഒരു ശാസ്ത്രിയാൽ തമിഴിൽനിന്നും മലയാളത്തിൽ പരിഭാഷപ്പെടുത്തിയതാകുന്നു- തത്വജ്ഞാനവിഷയം- ഇത മലയാളത്തിൽ തർജിമചെയ്ത ശാസ്ത്രികളുടെ ശ്രമംഎത്രയും ശ്ലാഘനീയം.
൮ സുന്ദരീസ്വയംബരം മാർക്കണ്ഡപുരാണം- സെതുമാഹാത്മ്യം- ബ്രഹസ്പതിവാക്യം- ശതമുഖ രാമായണം അല്ലംകിൽ സീതാവിജയം- ലക്ഷദീപൊല്പത്തി- മുതലായ കിളിപ്പാട്ടുകളും ബാണയുദ്ധം- പ്രഹ്ലാദചരിതംനാരദൊപദെശം- മുതലായ തുള്ളപ്പാട്ടുകളും കല്യാണസൗഗന്ധികം- മത്സ്യഗന്ധികം- മുതലായ തിരുവാതിരപ്പാട്ടുകളും മറ്റു അനെകം വാതിൽതിറപ്പാട്ടു- കുറത്തിപ്പാട്ട- മുതലായതും ൟയിട ഉണ്ടായിട്ടുണ്ട ചിലതിന്റെ ഗ്രന്ഥകർത്താക്കന്മാരു ഇന്നാരെല്ലാമെന്നുനിശ്ചയമില്ലാ- കവിതകൾ സാമാന്യം നന്നാണ
൩൬൦- പുസ്തകങ്ങൾകൂടാതെയും മലയാളത്തെ പരിഷ്കരിച്ചു പൊരുന്നതായ ചില പത്രങ്ങൾ ഇപ്പൊൾ പ്രചാരമായിരിക്കുന്നൂ- ഇവയുടെ ഗുണങ്ങളൊ ഇവിടെപ്രത്യെകം പറയെണമെന്നില്ലല്ലൊ. ഭാഷാജ്ഞാനത്തിനും ലൊകവർത്തമാനങ്ങൾ അറിയുന്നതിനും ഇവ നല്ലവഴികളാകുന്നൂ- പലപ്രകാരത്തിലും ഇവ രാജ്യാധിവൃദ്ധിക്കു ഹെതു ഭൂതങ്ങളായിരിക്കുന്നൂ- ഇങ്ങിനെ ഉള്ള പത്രികകൾ കെരളൊപകാരിസത്യനാദകാഹളം- മലയാളമിത്രം- പശ്ചിമതാരക- കെരളമിത്രം- വിദ്യാവിലാസിനീ- ഇവയാകുന്നു- ഇവയിൽ മൂന്നുപത്രികാ മിഷനറികളാൽ നടത്തപ്പെട്ടുവരുന്നു- വിശെഷ വർത്തമാനങ്ങളെയും മറ്റും ഗ്രഹിക്കുന്നതിനു കെരളമിത്രത്തിനു ശരിയായി മലയാളത്തിൽ വെറെ ഒന്നുമില്ലാ- ഇതു കൊച്ചിയിൽ ദെവജി ഭീമജി അവർകളുടെ കെരളമിത്രം അച്ചുകൂടത്തിൽ ൟയ്യാണ്ടു ധനുമാസം മുതൽ അച്ചടിച്ചു പ്രസിദ്ധം ചെയ്തുവരുന്നു- ൟ പത്രത്തിന്റെ ഉടമസ്ഥൻ ദെവജി ഭീമജി അവർകളും പത്രാധിപർ കെ- ഐ- വർഗീസും ആകുന്നു- ൟ യുവാവ മലയാളത്തിൽ വയസ്സിനെ അതിക്രമിച്ച പരിചയമുള്ള ഒരുവനാകുന്നു- ഇംഗ്ലീഷിലും തഥൈവ- വിദ്യാവിലാസിനി ൟയ്യാണ്ടു മീനമാസംമുതൽ പുറപ്പെട്ടിരിക്കുന്നു. തിരുവനന്തപുരത്തു കുറെ വിദ്വാന്മാർകൂടിയാണ ൟ പത്രികയെ നടത്തിവരുന്നതു- ഇതിൽ ഭാഷാ- ശാസ്ത്രം- ചരിത്രം- മുതലായവിഷയങ്ങളെക്കുറിച്ചു പ്രസംഗിച്ചുവരുന്നു
സമാപ്തം.
മലയാളത്തിലെ ആദ്യ ഭാഷാ ചരിത്രകാരൻ എന്നറിയപ്പെടുന്ന പി. ഗോവിന്ദപ്പിള്ള 1849-ൽ ജനിച്ചു.
- 1849 ജനനം
- 1873 ബി. എ. ബിരുദം
- 1879 സർവാധിക്കാര്യക്കാർ
- 1881 ജൂലൈ 10-മലയാള ഭാഷാചരിത്രം ഒന്നാം പതിപ്പു്
- 1881 ബീജഗണിതം,
- 1884 വീരമാർത്താണ്ഡവർമ്മ ചരിതം ആട്ടക്കഥ ഒന്നാംദിവസത്തെ കഥ
- 1885 ഒക്റ്റോബർ 15-റോമൻ ചരിത്രം
- 1889 മലയാളഭാഷാചരിത്രം രണ്ടാം പതിപ്പു്
- 1891 വക്കീലായി
- 1896 മലയാള ഭാഷാചരിത്രം
- 1897 മരണം
ശ്രീകണ്ഠേശ്വരത്തു് കുളവറവിളാകത്തു് വീട്ടിൽ പുന്നപുരത്തു് കവണാശ്ശേരി വീട്ടിൽ 1849 മെയ് 19-നു് (കൊല്ലവർഷം 1024 ഇടവം 7, രേവതി നക്ഷത്രം). 1873-ൽ ബി. എ. ബിരുദം നേടി. ചാല സ്കൂളിൽ പ്രഥമാധ്യാപകനായി ജോലി നോക്കി. ആയില്യം തിരുനാൾ മഹാരാജാവു് ഇദ്ദേഹത്തെ 1874-ൽ കൊട്ടാരം സമ്പ്രതിയായി നിയമിച്ചു. തുടർന്നു് സർവാധിക്കാര്യക്കാരനായി ഉയർന്നു. 1878-ൽ അഗസ്തീശ്വരത്തെ വേമ്പന്നൂർ ഭാഗത്തുള്ള പുതുവീട്ടിലേക്ക് ദത്തെടുക്കപ്പെട്ടു. അക്കാലത്തു് തന്നെ ഗോവിന്ദപ്പിള്ള ഉദ്യോഗം രാജിവച്ചു് തിരുവനന്തപുരത്തു് കേരളവിലാസം അച്ചുകൂടത്തിന്റെ പ്രവർത്തനത്തിൽ ശ്രദ്ധിച്ചു. നെയ്യാറ്റിൻകര താലൂക്കിലെ വിളപ്പിൽ മുല്ലൂർവീട്ടിലെ പാർവതിയമ്മയാണു് ഭാര്യ. ആയില്യം തിരുനാളിന്റെ ജീവചരിത്രം, ഗ്രീക്ക് ചരിത്രം തുടങ്ങി നിരവധി കൃതികൾ രചിച്ചു. കൂടാതെ തിരുവനന്തപുരത്തു് നിന്നു് പ്രസിദ്ധീകരിച്ചിരുന്ന വിദ്യാവിലാസിനി എന്ന മാസികയുടെ പ്രവർത്തനത്തിലും ഗോവിന്ദപ്പിള്ള സഹകരിച്ചു. 1891-ൽ വക്കീൽ പരീക്ഷയിൽ ജയിച്ചു. 1897 ഫെബ്രുവരി 13-നു് (കൊല്ലവർഷം 1072 കുംഭം 3, തിരുവാതിര നക്ഷത്രം) 48-ആം വയസ്സിൽ അന്തരിച്ചു.
- വീരമാർത്താണ്ഡവർമ്മ ചരിതം ആട്ടക്കഥ ഒന്നാംദിവസത്തെ കഥ (കവിത)
- മലയാളഭാഷാചരിത്രം (സാഹിത്യചരിത്രം)
- ഗലീലിയോ (ജീവചരിത്രം)
- ലളിതനീതിസാരം (തത്വചിന്ത)
- റോമൻ ചരിത്രം (ചരിത്രം)
- എ ഹാന്റ് ബുക്ക് ഓഫ് ട്രാവൻകൂർ