—കെ. കാർത്തിൿ
(താളബോധത്തിൽ ഞാൻ)
ചേച്ചി വന്നു വിളിക്കെ, ഇന്നലെ
നേരമെത്താതെ ഞാനെണീക്കുന്നു.
പല്ലുകാട്ടി ചിരിച്ചവൾ
“നോക്കടാ, കമ്പിയിട്ടുപോയ്-
കൊള്ളുമോ”യെന്നുമായ്.
കണ്ണുണർന്നില്ല കലങ്ങീലെനിക്കപ്പോൾ,
കാര്യമാക്കാതെയിനിയും കിടക്കുന്നു.
(പല്ലുകെട്ടി താളംപോയ ചേച്ചി),
“അമ്മാ
ഇബൻ നോക്ക്ണില്ലാന്നും
എടാ, ണീക്ക്
ഞാൻ പല്ലില് കമ്പിയിട്ടു ടാ!”
(താളബോധത്തിൽ ഞാൻ),
“എന്തുപറ്റി നിനക്കെടി, മനുഷ്യനെ -
സ്വസ്ഥമായൊന്നുറങ്ങാനയക്കുമോ?
കമ്പി-മുള്ള് നീയെന്തുവേണേൽ ചെയ്യ്
ഒന്നുറങ്ങട്ടെ ഞാനെന്തു പിഴച്ചുപോയ്”.
(പല്ലുകെട്ടി താളംപോയ ചേച്ചി),
“എന്ത് ദുഷ്ട്നാടാ യ്യ്.
ന്നി അണക്കെന്തേലും കാര്യം വരുമ്പോ
ഞാൻ കാണിച്ചെരാ ട്ടൊ
പല്ല്കെട്ടി പിട്ത്തം വിട്ടിരിക്കാ ഞാൻ.
ഒന്നു് നോക്കീട്ട്
വൃത്തികേട്ണ്ടോ ന്നൊന്നു് പറ”.
(താളബോധത്തിൽ ഞാൻ),
“മദിച്ചുറങ്ങുന്നൊരെന്റെ തണുപ്പിനു്
തീകൊളുത്തുന്ന നീതന്നെ ദുഷ്ട്ട!
കമ്പികെട്ടിച്ചതു് വാശിപിടിച്ചു് നീ -
കൺനിറച്ചതിന്നാലെന്നതോർമ്മ.
വേദനയല്ലേ സഹിക്കെടി, നിൻ
കൈയ്യിരിപ്പത്ര മോശമല്ലല്ലോ”.
(പല്ലുകെട്ടി താളംപോയ ചേച്ചി),
“വേദന സാരല്ല്യ
ന്നി എങ്ങനെ ഞാൻ പൊറത്തെറങ്ങും.
ഒരു കൊല്ലം പല്ലുംകെട്ടി നടക്കണം
അപ്പഴാ അന്റൊരു ‘കവിത’”.
(താളബോധം അല്പം കുറഞ്ഞു് ഞാൻ),
കമ്പികൂട്ടി കയ്യിൽ കടിച്ചവൾ
എന്റെ നാട്യം വെറുത്തു് കടന്നുപോയ്.
കൈകടഞ്ഞിട്ട് ഞാനെണീറ്റപ്പോൾ
കയ്യിലവളുടെ പല്ലുകൾ പിണങ്ങിക്കിടക്കുന്നു.
—കെ. കാർത്തിൿ
പണിതീരാത്ത ഈ റോട്ടിൽ
ഓട്ടോർഷ പറ്റിക്കും പണി
പണികഴിഞ്ഞു് പോണ ആൾക്കാർടെ പണി
കുലുക്കികുലുക്കി ഓര്ടെ മുതുകിന്റെ പണി
കൊളം-കര അങ്ങനത്തെ റോഡ്
ഉരലിടി അങ്ങനത്തെ മുഴക്കം
കൂമ്പിനിടി അങ്ങനത്തെ കടച്ചിൽ
കേറിയോരു് കേറിയോരു്
പണ്ടാരടങ്ങട്ടേന്നു് പ്രാകി-
ആരെ പ്രാകി?-
ഡ്രൈവറെ പ്രാകി
റോഡിനെ പ്രാകി
റോഡ് പണിതീർക്കാത്ത രാജാവിനെ പ്രാകി
ഇരുന്നിട്ടിരുന്നിട്ടു് അടപ്പുതെറിച്ചു് കടയുന്ന
സ്വന്തം ഇടുപ്പിനെ പ്രാകി
ഏൽക്കണ്ടോർക്കേൽക്കട്ടെ
സത്യമുള്ള പ്രാക്കേ ഫലിക്കൂ,
ഡ്രൈവർ ചിരിക്കാതെ ചിരിച്ചു്
പ്രാക്യോരെക്കെ പ്രാകി.
—കെ. കാർത്തിൿ
ഒരു മതിലിൽ
ഒരു പൊട്ടൻ
കൈയ്യും കാലുമൊക്കെയുള്ള
മനുഷ്യരുടെ ചിത്രം വരച്ചിട്ടു് പോയി.
ആ പൊട്ടനേതു മതിലുകണ്ടാലും
ഒരേ ചിത്രം തന്നേണ് വരക്കാറു്
കഷ്ടകാലത്തിനു്
ഇയാൾ ചിത്രം വരച്ച
രണ്ടു് മതിലുകൾ
രണ്ടു് ബസ്സ്റ്റാന്റുകളിലായിരുന്നു.
ഇവിടന്നു കേറി അവിടെയെറങ്ങുന്ന
ആൾക്കാർക്കു് ഇതതിശയമായി
ചിലർക്കു് ബസ്സ്റ്റാന്റുകൾ പരസ്പരം മാറിപ്പോയി.
മറ്റൊരു യാത്രക്കാരൻപൊട്ടൻ ധരിച്ചു,
അവിടത്തെ ചിത്രത്തിലെയാൾക്കാർ
തന്റെ ബസ്സിൽ തൂങ്ങി
ഇങ്ങട്ടു് സർക്കീട്ടു് പോന്നതാണെന്നു്.
—കെ. കാർത്തിൿ
ചെറിയകുട്ടികളെയൂട്ടുമ്പോൾ
അവർ
വെള്ളം കൊടുക്കുന്ന സ്പൂണിനുവേണ്ടി
വാശിപിടിക്കും
എന്റെ വാശിക്കു്
അച്ഛൻ
സ്പൂണൊളിപ്പിച്ചു് വെച്ചു്
“അത് കള്ളൻ കൊണ്ടോയിലൊ”
ന്നാണു് പറഞ്ഞിരുന്നതു്
ഞാനൊറ്റക്കു് വാരിയുണ്ണുമ്പോൾ
കഴിഞ്ഞ ദിവസം
ഒരു കുഞ്ഞിന്റെയച്ഛൻ
അതിന്റെ വാശിക്കു്
സ്പൂണൊളിപ്പിച്ചു് വെച്ചു്
“അതു് വെള്ളത്തിലലിഞ്ഞു പോയിലൊ”
ന്നു് പറയുന്ന കേട്ടു
ചോറു് മതിയാക്കുംമുന്നേ ഞാൻ മനസ്സിലാക്കി,
കാലം കഴിയുന്തോറും
മനുഷ്യർ അലിവുള്ളവരാവുന്നുണ്ടു്.
—ആദിൽ മഠത്തിൽ
ജയരാജൻ മാഷു്
മുസ്ലിമല്ലല്ലോ
സ്വർഗത്തി
പോവൂലല്ലോ…
പിന്നെന്താ
മരിച്ചിട്ടും
ചിരിച്ചു
കിടക്കുന്നേ?!
ജയരാജൻ മാഷു്
മരിച്ചിട്ടില്ല!!
ഇതാ, ഇപ്പൊ എഴുന്നേൽക്കും
ചിരി മായ്ക്കും…
കഥ പറയുന്ന ചുണ്ടുകൾ
തുറക്കും…
കുട്ടി
നോക്കി നിന്നു.
—ആദിൽ മഠത്തിൽ
ഓതുന്നതെന്തിനാ വല്ലിമ്മാ
അർത്ഥമറിയാതെ?
അള്ളാക്കറിയാം അർത്ഥം
ബേജാറാകേണ്ട ജ്ജ്!
—ആദിൽ മഠത്തിൽ
നിലം തുടയ്ക്കുമ്പോൾ ഉമ്മ
തൊട്ടിൽ പാട്ടു മൂളുന്നു
ഈണത്തിൽ
നിലം നനയുന്നു.
ഫാനോണാക്കി
ഉണക്കാനിട്ടു
പോകുന്നു.
ഞാനാ പാട്ടിൽ
ഉറങ്ങി എണീക്കുന്നു
ഉണങ്ങി നിവരും നിലത്തു്.
—ആദിൽ മഠത്തിൽ
യത്തീംഖാന
അറബിക്കോളേജ്
പിരിവുകാർ വന്നാൽ
ബെല്ലടിക്കുമ്പഴേക്കും
വാതിൽ തുറക്കും കുട്ടി
ഉമ്മയെ തിരഞ്ഞു പായും.
പത്തുർപ്പ്യ കൊടുത്തു്
പേരെഴുതിച്ചു വാങ്ങും
സ്വർഗത്തിലേക്കുള്ള ടിക്കറ്റുകൾ
പഴ്സിലടുക്കും.
—ആദിൽ മഠത്തിൽ
തൊലിയടരും തടിയിൽ
കെട്ടിയിട്ടോൾ കുട്ടിയെ.
തുണിയുരിച്ചമ്പയാക്കി
ചന്തിക്കടിച്ചു വട്ടം നടത്തി
വെള്ളം കാട്ടി
കാടികുടിപ്പിച്ചു കുട്ടിയെ
കറക്കാനിരുന്നു
പാത്രം വെച്ച്.
മുട്ടാണികണ്ടോൾ ഞെട്ടി
സുന്നത്തു കഴിച്ചിട്ടില്ലേ?
മുറിച്ചെരാമെന്നോൾ
തൊലിയടർത്തി നോക്കി.
പേടികാട്ടാ കുട്ടി
വിറച്ചു തലയാട്ടി.
വല്ല്യുമ്മയില്ലാ തക്കം
അടുക്കളേക്കേറി.
വീതനച്ചോട്ടീന്നെടുത്തു
വെട്ടുകത്തി!
മുറിയടച്ചു, കുട്ടിയെ
മലർത്തി കിടക്കയിൽ.
ബിസ്മിചൊല്ലി
വെള്ളമുഴിഞ്ഞു.
മുട്ടാണി മുറിക്കാൻ
കത്തി നീട്ടി.
വാതിൽ പൊളിച്ചു
വല്ല്യുമ്മ അലറിക്കരഞ്ഞു.
വീട്ടിലേക്കോടി-
യൊളിച്ചവൾ.
പിറ്റേന്നുപ്പ കൊണ്ടോയ്
സുന്നത്തു കഴിപ്പിച്ചു.
സുന്നത്തു കാണാൻ
വന്നോൾ
മറനീക്കി നോക്കി.
പത്തുർപ്പ്യ നീട്ടി!
പട്ടാമ്പി കൊപ്പത്തിനടുത്തു് തത്തനംപുള്ളി സ്വദേശി. ജനനം 2002-ൽ. ഇപ്പോൾ പട്ടാമ്പി ഗവ. കോളേജിൽ ബി.എ. വിദ്യാർത്ഥി.
പട്ടാമ്പി കൊപ്പത്തിനടുത്തു് തത്തനംപുള്ളി സ്വദേശി. ജനനം 2002-ൽ. ഇപ്പോൾ പട്ടാമ്പി ഗവ. കോളേജിൽ ബി.എ. വിദ്യാർത്ഥി.പട്ടാമ്പി കൊപ്പത്തിനടുത്തു് തത്തനംപുള്ളി സ്വദേശി. ജനനം 2002-ൽ. ഇപ്പോൾ പട്ടാമ്പി ഗവ. കോളേജിൽ ബി.എ. വിദ്യാർത്ഥി.പട്ടാമ്പി കൊപ്പത്തിനടുത്തു് തത്തനംപുള്ളി സ്വദേശി. ജനനം 2002-ൽ. ഇപ്പോൾ പട്ടാമ്പി ഗവ. കോളേജിൽ ബി.എ. വിദ്യാർത്ഥി.പട്ടാമ്പി കൊപ്പത്തിനടുത്തു് തത്തനംപുള്ളി സ്വദേശി. ജനനം 2002-ൽ. ഇപ്പോൾ പട്ടാമ്പി ഗവ. കോളേജിൽ ബി.എ. വിദ്യാർത്ഥി.പട്ടാമ്പി കൊപ്പത്തിനടുത്തു് തത്തനംപുള്ളി സ്വദേശി. ജനനം 2002-ൽ. ഇപ്പോൾ പട്ടാമ്പി ഗവ. കോളേജിൽ ബി.എ. വിദ്യാർത്ഥി.പട്ടാമ്പി കൊപ്പത്തിനടുത്തു് തത്തനംപുള്ളി സ്വദേശി. ജനനം 2002-ൽ. ഇപ്പോൾ പട്ടാമ്പി ഗവ. കോളേജിൽ ബി.എ. വിദ്യാർത്ഥി.പട്ടാമ്പി കൊപ്പത്തിനടുത്തു് തത്തനംപുള്ളി സ്വദേശി. ജനനം 2002-ൽ. ഇപ്പോൾ പട്ടാമ്പി ഗവ. കോളേജിൽ ബി.എ. വിദ്യാർത്ഥി.പട്ടാമ്പി കൊപ്പത്തിനടുത്തു് തത്തനംപുള്ളി സ്വദേശി. ജനനം 2002-ൽ. ഇപ്പോൾ പട്ടാമ്പി ഗവ. കോളേജിൽ ബി.എ. വിദ്യാർത്ഥി.പട്ടാമ്പി കൊപ്പത്തിനടുത്തു് തത്തനംപുള്ളി സ്വദേശി. ജനനം 2002-ൽ. ഇപ്പോൾ പട്ടാമ്പി ഗവ. കോളേജിൽ ബി.എ. വിദ്യാർത്ഥി.പട്ടാമ്പി കൊപ്പത്തിനടുത്തു് തത്തനംപുള്ളി സ്വദേശി. ജനനം 2002-ൽ. ഇപ്പോൾ പട്ടാമ്പി ഗവ. കോളേജിൽ ബി.എ. വിദ്യാർത്ഥി.പട്ടാമ്പി കൊപ്പത്തിനടുത്തു് തത്തനംപുള്ളി സ്വദേശി. ജനനം 2002-ൽ. ഇപ്പോൾ പട്ടാമ്പി ഗവ. കോളേജിൽ ബി.എ. വിദ്യാർത്ഥി.പട്ടാമ്പി കൊപ്പത്തിനടുത്തു് തത്തനംപുള്ളി സ്വദേശി. ജനനം 2002-ൽ. ഇപ്പോൾ പട്ടാമ്പി ഗവ. കോളേജിൽ ബി.എ. വിദ്യാർത്ഥി.
മലപ്പുറം ജില്ലയിലെ എടവണ്ണയിൽ 2000-ത്തിൽ ജനനം. ഇപ്പോൾ തൃശ്ശൂർ കേരളവർമ്മ കോളേജിൽ ബി.എ. വിദ്യാർത്ഥി.