SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1993-10-18-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ഗു­രു­ശി­ഷ്യ­ബ­ന്ധം ജീർ­ണ്ണി­ച്ചു പോയതു എ­ന്തു­കൊ­ണ്ടു്?

ഉ­ത്ത­രം: വി­ജ്ഞാ­ന­ത്തോ­ടു­ള്ള ബ­ഹു­മാ­നം കു­റ­ഞ്ഞു­പോ­യ­തി­നാ­ലാ­വാം. പ്രാ­ചീ­ന­കാ­ല­ത്തു് ഇ­ങ്ങ­നെ­യാ­യി­രു­ന്നി­ല്ല. അ­ക്കാ­ല­ത്തെ ഒരു ശി­ഷ്യ­നോ­ടു ഒരാൾ ചോ­ദി­ച്ചു ‘ഗു­രു­വി­ല്ലാ­തെ സൂ­ര്യ­നെ നോ­ക്കി­യാൽ അതു ഇ­രു­ണ്ട­താ­യി­പ്പോ­കു­മോ നി­ങ്ങൾ­ക്കു്?’ ശി­ഷ്യൻ ചി­രി­ച്ചു­കൊ­ണ്ടു മ­റു­പ­ടി നല്കി. ‘സൂ­ര്യൻ സൂ­ര്യൻ ത­ന്നെ­യാ­യി­രി­ക്കും. പക്ഷേ, ഗു­രു­വി­ന്റെ സാ­ന്നി­ദ്ധ്യ­ത്തിൽ പ­ന്ത്ര­ണ്ടു സൂ­ര്യ­ന്മാർ എ­നി­ക്കു­വേ­ണ്ടി ജ്വ­ലി­ക്കും’ (റോ­റി­ഹി ന്റെ പു­സ്ത­ക­ത്തിൽ­നി­ന്നാ­ണി­തു്.)

ചോ­ദ്യം: ഞാൻ കെ­ട്ടാൻ പോ­കു­ന്ന പെ­ണ്ണു് ഏതു ത­ര­ത്തി­ലാ­യി­രി­ക്ക­ണം.

ഉ­ത്ത­രം: ബെൻ ജോൺസൺ പ­റ­ഞ്ഞ­തു­പോ­ലെ­യാ­യി­രി­ക്ക­ണം. അവൾ ചി­രി­ക്കു­മ്പോൾ വീനസി നെ­പ്പോ­ലെ; ന­ട­ക്കു­മ്പോൾ ഊ­മ­യെ­പ്പോ­ലെ; സം­സാ­രി­ക്കു­മ്പോൾ മിനർവ യെ­പ്പോ­ലെ.

ചോ­ദ്യം: സ്നേ­ഹം ശാ­ശ്വ­ത­മാ­ണോ?

ഉ­ത്ത­രം: റോ­സാ­പ്പൂ­വി­ന്റെ മണം എ­ത്ര­ദി­വ­സ­ത്തേ­ക്കു­ണ്ടു്?

ചോ­ദ്യം: നി­ങ്ങ­ളു­ടെ തി­രു­വ­ന­ന്ത­പു­ര­ത്തു ഞാൻ വ­ന്നാൽ എ­നി­ക്കെ­ന്തു വി­കാ­സ­മാ­യി­രി­ക്കും?

ഉ­ത്ത­രം: ഇവിടെ പു­ളി­മൂ­ടു് എന്നു വി­ളി­ക്കു­ന്ന സ്ഥ­ല­മു­ണ്ടു്. പ­ട്ട­ണ­ത്തി­ന്റെ ഹൃദയം അ­വി­ടെ­ച്ചെ­ന്നാൽ ഓ­ക്കാ­നി­ക്കും. നാ­റ്റം­കൊ­ണ്ടു് ന­ട­ന്നാൽ ജി­ലേ­ബി തു­ട­ങ്ങി­യ മ­ധു­ര­പ­ല­ഹാ­ര­ങ്ങൾ വ­ച്ചി­രി­ക്കു­ന്ന ക­ണ്ണാ­ടി­ക്കൂ­ടു­ക­ളിൽ ഹോ­ട്ട­ലു­ട­മ­സ്ഥർ ഈ­ച്ച­ക­ളെ വ­ളർ­ത്തു­ന്ന­തു ക­ണ്ടു് ന­ഗ­ര­സ­ഭ­യെ നി­ങ്ങൾ ബ­ഹു­മാ­നി­ക്കും. വേ­ലു­ത്ത­മ്പി­ദ­ള­വ, മാ­ധ­വ­രാ­യർ, സ്വ­ദേ­ശാ­ഭി­മാ­നി രാ­മ­കൃ­ഷ്ണ­പി­ള്ള, കു­മാ­ര­നാ­ശാൻ ഇ­വ­രു­ടെ പ്ര­തി­മ­ക­ളിൽ കാ­ക്ക­കൾ കാ­ഷ്ഠി­ച്ച­തു കണ്ടു നി­ങ്ങൾ­ക്കു് ആ മ­ഹാ­വ്യ­ക്തി­ക­ളോ­ടു കൂ­ടു­തൽ ആദരം തോ­ന്നും. കാ­ക്ക­കൾ ശ­രീ­ര­ത്തിൽ കാ­ഷ്ഠി­ച്ചാ­ലും അതു വ­ക­വ­യ്ക്കാ­ത്ത­വർ യ­ഥാർ­ത്ഥ­ത്തിൽ മ­ഹാ­ന്മാ­രാ­ണ­ല്ലോ.

ചോ­ദ്യം: വി. ടി. ഭ­ട്ട­തി­രി­പ്പാ­ടി നെ­ക്കു­റി­ച്ചു് എ­ന്താ­ണു് അ­ഭി­പ്രാ­യം?

ഉ­ത്ത­രം: ചി­ന്ത­കൾ­കൊ­ണ്ടു സമരം ചെയ്ത മഹാൻ.

ചോ­ദ്യം: ഓ­മ­ന­ത്തി­ങ്കൾ­ക്കി­ടാ­വോ… എന്തു തോ­ന്നു­ന്നു?

ഉ­ത്ത­രം: ആ കി­ടാ­വു് പ­തി­നെ­ട്ടു വ­യ­സ്സു ക­ഴി­യു­മ്പോൾ വി­ജാ­തീ­യ­നാ­യ ഒ­രാ­ളോ­ടു­കൂ­ടി ഒ­ളി­ച്ചോ­ടു­ന്ന­തു ഞാൻ കാ­ണു­ന്നു. കി­ടാ­വു് ആ­ണാ­ണെ­ങ്കിൽ യു­വാ­വാ­കു­മ്പോൾ രാ­ത്രി ആ­ടി­യാ­ടി വീ­ട്ടിൽ­വ­രു­ന്ന­തും അ­ച്ഛ­ന­മ്മ­മാർ മൂ­ക്കു­പൊ­ത്തു­ന്ന­തും കാ­ണു­ന്നു.

ചോ­ദ്യം: റ്റെ­ലി­വി­ഷൻ കാ­ണാ­റി­ല്ല നി­ങ്ങൾ. കണ്ട കാ­ല­ത്തു് എന്തു തോ­ന്നി­യി­രു­ന്നു?

ഉ­ത്ത­രം: നി­ത്യ­ജീ­വി­ത­ത്തിൽ കാ­ണാ­നി­ട­വ­ന്നാൽ അ­റ­പ്പു് ഉ­ണ്ടാ­ക്കു­ന്ന കാ­ര്യ­ങ്ങൽ റ്റി. വി. സെ­റ്റിൽ വ­ന്നാൽ സ­ന്തോ­ഷ­ത്തോ­ടെ ആളുകൾ നോ­ക്കി­ക്കൊ­ണ്ടി­രി­ക്കു­മെ­ന്നു്.

ചോ­ദ്യം: നി­ങ്ങ­ളെ ഹോൺട് ചെ­യ്യു­ന്ന­തെ­ന്തു?

ഉ­ത്ത­രം: എന്റെ മകനു് അ­ഞ്ചു­വ­യ­സ്സു­ണ്ടാ­യി­രു­ന്ന­പ്പോൾ ആ­റി­ഞ്ച് നീ­ള­മു­ള്ള ക­ത്തി­ച്ച റാ­ന്ത­ലു­മാ­യി അവൻ അ­ടു­ത്ത വീ­ട്ടി­ലേ­ക്കു ക­യ­റി­പ്പോ­യി എന്തോ വാ­ങ്ങാൻ. ഇ­രു­പ­ത്തേ­ഴു കൊ­ല്ലം ക­ഴി­ഞ്ഞ­പ്പോൾ അവൻ വി­ള­ക്കി­ല്ലാ­തെ അ­ന്ധ­കാ­ര­ത്തി­ലേ­ക്കു ന­ട­ന്നു. ഈ രണ്ടു ദൃ­ശ്യ­ങ്ങ­ളും എന്നെ ഹോൺട് ചെ­യ്യു­ന്നു.

നി­രീ­ക്ഷ­ണ­ങ്ങൾ
  1. അയാൾ ശി­ശു­വാ­യി­രു­ന്ന കാ­ല­ത്തു് അ­യാ­ളു­ടെ അച്ഛൻ വേ­റൊ­രു സ്ത്രീ­യോ­ടു­കൂ­ടി ഓ­ടി­പ്പോ­യി. ഒരു ദിവസം റി­ച്ചേ­ഡും അ­വ­ന്റെ അ­മ്മ­യും­കൂ­ടി ആഹാരം നേടാൻ പണം വാ­ങ്ങാ­നാ­യി അയാളെ പോ­യി­ക്ക­ണ്ടു. എ­ന്നാൽ അയാൾ ചി­രി­ച്ചു­കൊ­ണ്ടു അവരെ നി­രാ­ക­രി­ച്ചു ക­ള­ഞ്ഞു. തീ­രെ­ച്ചെ­റു­താ­യി­രു­ന്ന റി­ച്ചേ­ഡ് വി­ചാ­രി­ച്ചു തന്റെ അച്ഛൻ ഈ­ശ്വ­ര­നെ­പ്പോ­ലെ­യാ­ണെ­ന്നു്. വലിയ ആൾ; സർ­വ­ശ­ക്തൻ; എ­ന്തു­ചെ­യ്യു­മെ­ന്നു് ഊ­ഹി­ക്കാൻ വ­യ്യാ­ത്ത­വൻ; വി­ശ്വ­സി­ക്കാൻ വ­യ്യാ­ത്ത­വൻ; ക്രൂ­രൻ. സ്വ­ന്തം പ്ര­പ­ഞ്ച­ത്തെ മു­ഴു­വൻ നി­യ­ന്ത്രി­ക്കു­ന്ന­വൻ. ഈ­ശ്വ­ര­നെ­പ്പോ­ലെ തന്നെ. എ­ന്നാൽ അനേകം വർ­ഷ­ങ്ങൾ ക­ഴി­ഞ്ഞു് റി­ച്ചേ­ഡ് റൈ­റ്റ്[1] പേ­രു­കേ­ട്ട എ­ഴു­ത്തു­കാ­ര­നാ­യ­പ്പോൾ അ­ദ്ദേ­ഹം അ­ച്ഛ­നെ കാണാൻ മി­സി­സി­പ്പി­യി­ലേ­ക്കു പോയി. അ­പ്പോൾ അ­ദ്ദേ­ഹം ഈ­ശ്വ­ര­നു പകരം ക­ണ്ട­തു് കി­ഴ­വ­നും ക­ണ്ണീ­രൊ­ലി­പ്പി­ക്കു­ന്ന­വ­നു­മാ­യ ഒരു വയൽ ജോ­ലി­ക്കാ­ര­നെ­യാ­ണു്. വയൽ ഉ­ഴു­തു­മ­റി­ക്കു­ന്ന­തി­ന്റെ ഫ­ല­മാ­യി കൂനു്; പ­ല്ലു­കൾ ഇല്ല; വളം നാ­റു­ന്ന മ­നു­ഷ്യൻ. തന്റെ ‘ഈ­ശ്വ­രൻ’ ചെയ്ത ധീ­ര­മാ­യ പ്ര­വൃ­ത്തി മ­റ്റൊ­രു സ്ത്രീ­യു­മാ­യി ഒ­ളി­ച്ചോ­ടി­യ­താ­ണെ­ന്നു് റി­ച്ചേ­ഡി­നു ഗ്ര­ഹി­ക്കാൻ ക­ഴി­ഞ്ഞു”. കു­ട്ടി­ക്കാ­ല­ത്തു് ഈ­ശ്വ­രൻ­ത­ന്നെ അച്ഛൻ. എ­ന്നാൽ കു­ട്ടി ക്ര­മേ­ണ വ­ലു­താ­കു­മ്പോൾ അ­ച്ഛ­ന്റെ ഐ­ശ്വ­രാം­ശം കു­റ­ഞ്ഞു കു­റ­ഞ്ഞു വ­രു­ന്നു. ഒ­ടു­വിൽ അയാൾ ദുർ­ഗ്ഗ­ന്ധം വ­മി­ക്കു­ന്ന ഒരു പ­ടു­കി­ഴ­വൻ. പലരും പറയാൻ മ­ടി­ക്കു­ന്ന സത്യം റി­ച്ചേ­ഡ് റൈ­റ്റ് തു­റ­ന്നു പ­റ­യു­ന്നു.
  2. ഫ്രാ­യി­റ്റ്The Future of Illusion ” എന്ന പ്ര­ബ­ന്ധ­ത്തിൽ പ­റ­ഞ്ഞ­തു­പോ­ലെ ഞാനും പ­റ­യു­ക­യാ­ണെ­ന്നു് തെ­റ്റി­ദ്ധ­രി­ക്ക­രു­തു്. എന്റെ അ­നു­ഭ­വം­ത­ന്നെ­യാ­ണു് ഇവിടെ വി­വ­രി­ക്കു­ന്ന­തു്. പേ­ര­ക്കു­ട്ടി­യെ ഒ­രിം­ഗ്ലീ­ഷ് കെ­ട്ടു­ക­ഥ പ­ഠി­പ്പി­ക്കു­ക­യാ­യി­രു­ന്നു ഞാൻ. സ്യൂ­സ് ഭൂ­മി­യിൽ വ­രു­ന്ന­തും രണ്ടു ന­ല്ല­യാ­ളു­ക­ളെ അ­വ­രു­ടെ ആ­ഗ്ര­ഹ­മ­നു­സ­രി­ച്ചു മ­ര­ങ്ങ­ളാ­ക്കി മാ­റ്റു­ന്ന­തു­മാ­ണു് കഥ. അതു പ­ഠി­പ്പി­ച്ചു­ക­ഴി­ഞ്ഞ­പ്പോൾ അവൾ ചോ­ദി­ച്ചു: “ഇതു ന­ട­ന്ന­താ­ണോ?” “ക­ഥ­യ­ല്ലേ കു­ട്ടീ” എന്നു ഞാൻ. അ­തോ­ടു­കൂ­ടി അ­വർ­ക്കു നൈ­രാ­ശ്യം. ചില ആ­ളു­കൾ­ക്കു് ഭാ­വ­നാ­ത്മ­ക­ങ്ങ­ളാ­യ നോ­വ­ലു­ക­ളും ചെ­റു­ക­ഥ­ക­ളും വാ­യി­ക്കാൻ വയ്യ. യ­ഥാർ­ത്ഥ സം­ഭ­വ­ങ്ങ­ളു­ടെ വി­വ­ര­ണ­ങ്ങൾ മാ­ത്രം മതി അ­വർ­ക്കു്. അ­ങ്ങ­നെ­യു­ള്ള­വ­രാ­ണു് ചില വാ­രി­ക­ക­ളി­ലെ കൊ­ല­പാ­ത­ക­ക്ക­ഥ­കൾ തേ­ടി­പ്പോ­കു­ന്ന­തു്. ഭാ­വ­നാ­ത്മ­ക­ങ്ങ­ളാ­യ ര­ച­ന­ക­ളിൽ സ­ത്യ­ത്തി­ന്റെ സത്യം ഉ­ണ്ടെ­ന്നു് അ­വർ­ക്ക­റി­ഞ്ഞു­കൂ­ടാ. അതു പ­റ­ഞ്ഞു­കൊ­ടു­ക്കു­ന്ന­തു­കൊ­ണ്ടും പ്ര­യോ­ജ­ന­മി­ല്ല. അവർ കൊ­ല­പാ­ത­ക­ക്ക­ഥ­ക­ളും വ്യ­ഭി­ചാ­ര­ക­ഥ­ക­ളും വാ­യി­ക്കാൻ­വേ­ണ്ടി മാ­ത്രം ലോ­ക­ത്തു് എ­ത്തി­യ­വ­രാ­ണു്. (ഫ്രാ­യി­റ്റി­ന്റെ പ്ര­ബ­ന്ധ­ത്തിൽ അ­ദ്ദേ­ഹ­ത്തി­ന്റെ കു­ഞ്ഞു് കെ­ട്ടു­ക­ഥ കേ­ട്ട­തി­നു­ശേ­ഷം അതു യ­ഥാർ­ത്ഥ­ത്തിൽ സം­ഭ­വി­ച്ച­താ­ണോ എന്നു ചോ­ദി­ക്കു­ന്ന­തും ‘അല്ല’ എ­ന്നു് ഫ്രാ­യി­റ്റ് പ­റ­ഞ്ഞ­തു കേ­ട്ടു നി­രാ­ശ­പ്പെ­ടു­ന്ന­തും വർ­ണ്ണി­ച്ചി­ട്ടു­ണ്ടു്.)
images/NRoerich.jpg
നീ­ക്കോ­ലൗ­സ് റോ­റി­ഹ്

നീ­ക്കോ­ലൗ­സ് റോ­റി­ഹി നെ (Nicholas Roerich, 1874–1947) ജ­വാ­ഹർ­ലാൽ നെ­ഹ്റു വി­ശേ­ഷി­പ്പി­ച്ച­തു് a great artist, a great scholar and writer—മ­ഹാ­നാ­യ ക­ലാ­കാ­രൻ, മ­ഹാ­നാ­യ പ­ണ്ഡി­തൻ, എ­ഴു­ത്തു­കാ­രൻ എ­ന്നാ­ണു്. മ­നു­ഷ്യ­പ്ര­യ­ത്ന­ത്തി­ന്റെ അ­നേ­ക­മം­ശ­ങ്ങ­ളിൽ അ­ദ്ദേ­ഹം പ്ര­കാ­ശം വീ­ഴ്ത്തി­യെ­ന്നും നെ­ഹ്റു അ­ഭി­പ്രാ­യ­പ്പെ­ട്ടു. Nicholas Roerich is one of the cultural pillars of Russia— റ­ഷ്യ­യു­ടെ സാം­സ്കാ­രി­ക സ്തം­ഭ­ങ്ങ­ളിൽ ഒ­ന്നു് നീ­ക്കോ­ലൗ­സ് റോ­റി­ഹ് എന്നു ഗോർ­ബ­ച്ചേ­വ് പ്ര­ഖ്യാ­പി­ച്ചു. റോ­റി­ഹി­ന്റെ “Heart of Asia—Memoris from the Himalayas” എന്ന സു­ന്ദ­ര­മാ­യ പു­സ്ത­കം ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടു് (Inner Traditions International Rochester, Vermont, പ്ര­സാ­ധ­നം 1990, വില രൂപ 363). അ­തി­ലൊ­രി­ട­ത്തു് അ­ദ്ദേ­ഹം ഏ­താ­ണ്ടി­ങ്ങ­നെ പ­റ­ഞ്ഞി­ട്ടു­ണ്ടു്: ‘പർ­വ്വ­ത­ങ്ങൾ എ­വി­ടെ­യും പർ­വ്വ­ത­ങ്ങ­ളാ­ണു് എ­ന്ന­തു സത്യം. ജലം എ­വി­ടെ­യും ജ­ല­മാ­ണു്. അ­ന്ത­രീ­ക്ഷം എ­വി­ടെ­യും അ­ന്ത­രീ­ക്ഷം. മ­നു­ഷ്യർ എ­വി­ടെ­യും മ­നു­ഷ്യർ­ത­ന്നെ. എ­ന്നാ­ലും ആൽ­പ്സ് പർ­വ്വ­ത­ത്തി­ന്റെ മുൻ­പി­ലി­രു­ന്നു് നി­ങ്ങൾ ഹി­മാ­ല­യ­പർ­വ്വ­ത­ത്തെ സ­ങ്ക­ല്പി­ക്കാൻ തു­ട­ങ്ങി­യാൽ വി­വ­രി­ക്കാൻ വ­യ്യാ­ത്ത­തും വി­ശ്വാ­സ്യ­മാ­യ­തും ഇ­ല്ലാ­താ­കും.’ ഹി­മാ­ല­യ­ത്തി­ന്റെ അ­ന്യാ­ദൃ­ശ­സ്വ­ഭാ­വ­ത്തി­നു് ഊന്നൽ ന­ല്കാൻ ശ്ര­മി­ക്കു­ന്ന വേ­ള­യിൽ റോ­റി­ഹ് അതിനു ഉ­പോ­ദ്ബ­ല­ക­മാ­യി ചിലതു പ­റ­ഞ്ഞെ­ന്നേ വി­ചാ­രി­ക്കേ­ണ്ട­തു­ള്ളു. പർ­വ്വ­ത­ങ്ങ­ളും ജലവും അ­ന്ത­രീ­ക്ഷ­വും മ­നു­ഷ്യ­രും ഓരോ രാ­ജ്യ­ത്തും വി­ഭി­ന്ന­മ­ത്രേ.

കു­റി­പ്പു­കൾ

[1] Richard Wright, നീ­ഗ്രോ നോ­വ­ലി­സ്റ്റ്, Native Son എന്ന കൃ­തി­യു­ടെ ര­ച­യി­താ­വു്.

യ­ക്ഷി­രാ­ഷ്ട്രീ­യം

ചില ആ­ളു­കൾ­ക്കു് ഭാ­വ­നാ­ത്മ­ക­ങ്ങ­ളാ­യ നോ­വ­ലു­ക­ളും ചെ­റു­ക­ഥ­ക­ളും വാ­യി­ക്കാൻ വയ്യ. യ­ഥാർ­ത്ഥ സം­ഭ­വ­ങ്ങ­ളു­ടെ വി­വ­ര­ണ­ങ്ങൾ മാ­ത്രം മതി അ­വർ­ക്കു്. അ­ങ്ങ­നെ­യു­ള്ള­വ­രാ­ണു് ചില വാ­രി­ക­ക­ളി­ലെ കൊ­ല­പാ­ത­ക­ക്ക­ഥ­കൾ തേ­ടി­പ്പോ­കു­ന്ന­തു്.

നല്ല നി­ലാ­വു­ള്ള ഒരു രാ­ത്രി­യിൽ മു­റ്റ­ത്തു ക­സേ­ര­യെ­ടു­ത്തി­ട്ടു ഞാൻ ഇ­രി­ക്കു­ക­യാ­യി­രു­ന്നു. നി­ശാ­ഗ­ന്ധി അ­തി­ന്റെ വി­ശു­ദ്ധി­യെ പു­ഷ്പ­ത്തി­ലൂ­ടെ ആ­വി­ഷ്ക­രി­ച്ച­തു നോ­ക്കി ആ­ഹ്ലാ­ദി­ക്കു­ന്ന വേ­ള­യിൽ കാ­ലൊ­ച്ച കേൾ­പ്പി­ക്കാ­തെ ഒരാൾ—ആ­റ­ടി­പ്പൊ­ക്ക­മു­ള്ള ഒ­രു­ത്തൻ—ഗെ­യ്റ്റ് മെ­ല്ലെ­ത്തു­റ­ന്നു് എന്റെ മുൻ­പിൽ വ­ന്നു­നി­ന്നു. ഞാൻ പേ­ടി­ച്ചു് അ­ന­ങ്ങാ­തെ ഇ­രു­ന്നു. ‘ആ­രാ­ണു്?’ എന്നു ചോ­ദി­ക്കാൻ­പോ­ലും എന്റെ നാ­വി­നു ക­ഴി­ഞ്ഞി­ല്ല. ഒ­ര­ക്ഷ­രം മി­ണ്ടാ­തെ അയാൾ പി­റ­കോ­ട്ടു ന­ട­ന്നു ഗെ­യ്റ്റി­നു പു­റ­ത്തെ­ത്തി. ത­ല­യു­യർ­ത്തി ന­ട­ന്നു­പോ­വു­ക­യും ചെ­യ്തു. ആ­രാ­യി­രു­ന്നു അയാൾ? ഭ്രാ­ന്ത­നോ? ശ­ത്രു­വോ? വാ­ട­ക­ക്കൊ­ല­യാ­ളി­യോ? ഒന്നു പേ­ടി­പ്പി­ച്ചി­ട്ടു പോകാൻ മാ­ത്രം വ­ന്ന­വ­നോ? അതോ നി­ഗ്ര­ഹി­ക്കാ­നെ­ത്തി­യി­ട്ടു് വേ­ണ്ടെ­ന്നു കരുതി തി­രി­ച്ചു പോ­യ­വ­നോ? ആവോ അ­റി­ഞ്ഞു­കൂ­ടാ. ഇ­തെ­ഴു­തു­ന്ന സ­ന്ദർ­ഭ­ത്തിൽ അ­ന്ന­ത്തെ ആ ഭ­യ­ത്തി­നു ഞാൻ വി­ധേ­യ­നാ­വു­ന്നു.

images/RichardWright.jpg
റി­ച്ചേ­ഡ് റൈ­റ്റ്

മ­റ്റൊ­രു ദിവസം രാ­ത്രി പ­ന്ത്ര­ണ്ടു­മ­ണി­യാ­യി­ക്കാ­ണും. വീ­ടു­വ­ച്ചു തീർ­ന്ന­തേ­യു­ള്ളു. മതിലു കെ­ട്ടി­യി­ട്ടി­ല്ല. ആരോ ഡോർ­ബെൽ ശ­ബ്ദി­പ്പി­ക്കു­ന്നു. ഞാൻ ജന്നൽ തു­റ­ന്നു നോ­ക്കി­യ­പ്പോൾ ഒരു ത­ടി­യ­നും ഒരു കൃ­ശ­ഗാ­ത്ര­നും മു­റ്റ­ത്തു നി­ല്ക്കു­ന്നു. എന്തു വേ­ണ­മെ­ന്ന എന്റെ ചോ­ദ്യ­ത്തി­നു് കതകു തു­റ­ക്ക­ണം എന്ന മ­റു­പ­ടി­യാ­ണു് കി­ട്ടി­യ­തു്. അർ­ദ്ധ­രാ­ത്രി­യിൽ പ­രി­ച­യ­മി­ല്ലാ­ത്ത­വർ വ­ന്നു് ഉ­റ­ക്ക­ത്തിൽ നി­ന്നു വി­ളി­ച്ചു­ണർ­ത്തി­യാൽ കതകു തു­റ­ക്കു­ക­യി­ല്ല എന്നു ഞാൻ പ­റ­ഞ്ഞു. “ഞങ്ങൾ ജർ­മ്മ­നി­യിൽ നി­ന്നു വന്ന മ­ല­യാ­ളി­ക­ളാ­ണു്. നി­ങ്ങ­ളെ അ­വി­ടെ­യൊ­രു മീ­റ്റി­ങ്ങി­നു ക്ഷ­ണി­ക്കാൻ വ­ന്ന­വ­രാ­ണു്, കതകു തു­റ­ക്കു” എ­ന്നു് അവർ വീ­ണ്ടും പ­റ­യു­ക­യാ­യി. മു­ഷി­ഞ്ഞ വേഷം. മാ­ന്യ­ത­യു­ടെ ല­ക്ഷ­ണ­ങ്ങൾ തീ­രെ­യി­ല്ല. അവർ ജർ­മ്മ­നി­യിൽ താ­മ­സി­ക്കു­ന്ന മ­ല­യാ­ളി­ക­ളാ­ണെ­ന്നു് എ­നി­ക്കു തോ­ന്നി­യി­ല്ല. അ­തു­കൊ­ണ്ടു് ‘മീ­റ്റി­ങ്ങി­നു വരാൻ പ­റ്റു­ക­യി­ല്ല. നി­ങ്ങൾ പൊ­യ്ക്കൊ­ള്ളു’ എന്നു അ­റി­യി­ച്ചി­ട്ടു ഞാൻ ജന്നൽ വ­ലി­ച്ച­ട­ച്ചു. കു­റെ­നേ­രം കൂടി അവർ അവിടെ നി­ന്നി­രി­ക്ക­ണം. അ­ര­മ­ണി­ക്കൂർ ക­ഴി­ഞ്ഞു റ്റെ­റ­സി­ന്റെ മു­ക­ളിൽ കയറി ഞാൻ മു­റ്റ­ത്തേ­ക്കു നോ­ക്കി­യ­പ്പോൾ അവർ അവിടെ ഇ­ല്ലാ­യി­രു­ന്നു.

വേ­ലു­ത്ത­മ്പി­ദ­ള­വ, മാ­ധ­വ­രാ­യർ, സ്വ­ദേ­ശാ­ഭി­മാ­നി രാ­മ­കൃ­ഷ്ണ­പി­ള്ള, കു­മാ­ര­നാ­ശാൻ ഇ­വ­രു­ടെ പ്ര­തി­മ­ക­ളിൽ കാ­ക്ക­കൾ കാ­ഷ്ഠി­ച്ച­തു കണ്ടു നി­ങ്ങൾ­ക്കു് ആ മ­ഹാ­വ്യ­ക്തി­ക­ളോ­ടു കൂ­ടു­തൽ ആദരം തോ­ന്നും. കാ­ക്ക­കൾ ശ­രീ­ര­ത്തിൽ കാ­ഷ്ഠി­ച്ചാ­ലും അതു വ­ക­വ­യ്ക്കാ­ത്ത­വർ യ­ഥാർ­ത്ഥ­ത്തിൽ മ­ഹാ­ന്മാ­രാ­ണ­ല്ലോ.

നി­ലാ­വി­ന്റെ പ്ര­ശാ­ന്ത­ത ആ­വ­ഹി­ച്ചി­രു­ന്ന രാ­ജ­വാ­ഴ്ച­യു­ടെ കാ­ല­യ­ള­വി­ലാ­ണു് ‘രാ­ഷ്ട്രീ­യം’ (രാ­ഷ്ട്ര­വ്യ­വ­ഹാ­രം എന്നു ശ­രി­യാ­യ പ്ര­യോ­ഗം) എന്റെ രാ­ജ്യ­ത്തേ­ക്കു് സ­മ്മ­തം കൂ­ടാ­തെ ക­ട­ന്നു വ­ന്ന­തു്. സ്വ­സ്ഥ­ത­യോ­ടെ മ­നു­ഷ്യർ ഉ­റ­ങ്ങി­യി­രു­ന്ന കാ­ല­ത്താ­ണു് ല­ളി­ത­വേ­ഷം ധ­രി­ച്ച പൂതന രാ­ഷ്ട്രീ­യം അവരെ ഡോർ­ബെ­ല്ല­ടി­ച്ചു ഉ­ണർ­ത്തി ഭ­യ­പ്പെ­ടു­ത്തി­യ­തു്. പ്ര­തി­ദി­നം, പ്ര­തി­നി­മി­ഷം അതു വ­ളർ­ന്നു­കൊ­ണ്ടി­രി­ക്കു­ന്നു. അ­തി­ന്റെ ബൃ­ഹ­ദാ­കാ­രം കണ്ടു മ­നു­ഷ്യർ ബോ­ധ­ശൂ­ന്യ­രാ­യി വീ­ഴു­ന്നു. ഒരു മൂ­ല്യ­ത്തി­നും ഇന്നു സ്ഥാ­ന­മി­ല്ല. സത്യം, സൗ­ന്ദ­ര്യം, ദയ ഈ മാ­നു­ഷി­ക­മൂ­ല്യ­ങ്ങ­ളെ നി­ഗ്ര­ഹി­ച്ചു ക­ഴി­ഞ്ഞു, ബീ­ഭ­ത്സ രാ­ഷ്ട്രീ­യം. കൊ­ല­പാ­ത­കം പോലും അ­തി­ന്റെ മുൻ­പിൽ നി­സ്സാ­ര­മാ­യി­ച്ച­മ­യു­ന്നു. ഈ വ­സ്തു­ത­യെ ക­ഥ­യി­ലൂ­ടെ ചി­ത്രീ­ക­രി­ക്കു­ക­യാ­ണു് ശ്രീ. ബാ­ല­കൃ­ഷ്ണൻ മാ­ങ്ങാ­ടു് (നി­ല­വി­ളി­യൊ­ച്ച—ക­ലാ­കൗ­മു­ദി). ഒരു ദു­ഷ്ടൻ ഭാ­ര്യ­യെ ച­വി­ട്ടി­ക്കൊ­ല്ലു­ന്നു. രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തി­ന്റെ അ­തി­പ്ര­സ­രം കൊ­ണ്ടു് അവൻ അ­റ­സ്റ്റ് ചെ­യ്യ­പ്പെ­ടു­ന്നി­ല്ല. സ­മ­കാ­ലി­ക സ­മു­ദാ­യ­ത്തി­ന്റെ ഒരു പ­രി­ച്ഛേ­ദ­മാ­ണു് ഇക്കഥ. ഗെ­യ്റ്റ് ക­ട­ന്നു വ­ന്ന­വൻ സ്വയം പോയി. ജർ­മ്മ­നി­യിൽ നി­ന്നു വ­ന്നു­വെ­ന്നു പ­റ­ഞ്ഞ­വ­രും ഗ­ത്യ­ന്ത­ര­മി­ല്ലാ­തെ സ്ഥലം വി­ട്ടു. പക്ഷേ, ക­ള്ളി­യ­ങ്കാ­ട്ടു നീ­ലി­യാ­യ ന­മ്മു­ടെ രാ­ഷ്ട്രീ­യം നമ്മെ കൊ­ന്നി­ട്ടേ പി­ന്മാ­റൂ. പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാ­രേ, നി­ങ്ങൾ­ക്ക­റി­യാ­വു­ന്ന ഒരു പ­ര­മാർ­ത്ഥ­മേ ഞാൻ എ­ഴു­തി­യു­ള്ളു. അ­നു­സ്മ­രി­പ്പി­ക്കൽ എ­ന്ന­തിൽ­ക്ക­വി­ഞ്ഞു് എ­നി­ക്കു മ­റ്റൊ­രു കൃ­ത്യ­മി­ല്ല.

എവിടെ നോ­വൽ­ജീൻ?

നി­ലാ­വി­ന്റെ പ്ര­ശാ­ന്ത­ത ആ­വ­ഹി­ച്ചി­രു­ന്ന രാ­ജ­വാ­ഴ്ച­യു­ടെ കാ­ല­യ­ള­വി­ലാ­ണു് ‘രാ­ഷ്ട്രീ­യം’ (രാ­ഷ്ട്ര­വ്യ­വ­ഹാ­രം എന്നു ശ­രി­യാ­യ പ്ര­യോ­ഗം) എന്റെ രാ­ജ്യ­ത്തേ­ക്കു് സ­മ്മ­തം കൂ­ടാ­തെ ക­ട­ന്നു വ­ന്ന­തു്. സ്വ­സ്ഥ­ത­യോ­ടെ മ­നു­ഷ്യർ ഉ­റ­ങ്ങി­യി­രു­ന്ന കാ­ല­ത്താ­ണു് ല­ളി­ത­വേ­ഷം ധ­രി­ച്ച പൂതന രാ­ഷ്ട്രീ­യം അവരെ ഡോർ­ബെ­ല്ല­ടി­ച്ചു ഉ­ണർ­ത്തി ഭ­യ­പ്പെ­ടു­ത്തി­യ­തു്.

പലരും പല പ­രി­വൃ­ത്തി പ­റ­ഞ്ഞ­താ­ണു് ഞാ­നി­നി­പ്പ­റ­യാൻ പോ­കു­ന്ന വ­സ്തു­ത. ദാ­മ്പ­ത്യ ജീ­വി­ത­ത്തി­ന്റെ ചേർ­ച്ച­യി­ല്ലാ­യ്മ­യ്ക്കു പ്ര­ധാ­ന കാരണം സ്ത്രീ­യു­ടെ­യും പു­രു­ഷ­ന്റെ­യും സ്വ­ഭാ­വ സ­വി­ശേ­ഷ­ത­ക­ളാ­ണു്. സ്ത്രീ വി­കാ­ര­ത്തിൽ ജീ­വി­ക്കു­ന്നു; പു­രു­ഷൻ ധി­ഷ­ണ­യിൽ ജീ­വി­ക്കു­ന്നു. വൈ­കാ­രി­ക­ജീ­വി­തം ന­യി­ക്കു­ന്ന സ്ത്രീ­ക്കു് ഏതു വി­ഷ­യ­ത്തെ­യും വി­കാ­ര­പ­ര­മാ­യി മാ­ത്ര­മേ നോ­ക്കാൻ കഴിയൂ. ‘എന്നെ സ്നേ­ഹി­ക്കു­ന്നി­ല്ല’ എ­ന്നാ­ണു് അവൾ ഭർ­ത്താ­വി­നെ­ക്കു­റി­ച്ചു് എ­പ്പോ­ഴും പരാതി പറയുക. എ­ന്നാൽ ‘അ­വൾ­ക്കു എ­ന്നോ­ടു സ്നേ­ഹ­മി­ല്ല’ എന്ന പരാതി ഭർ­ത്താ­വു പ­റ­ഞ്ഞു കേൾ­ക്കാ­റി­ല്ല. ആരും വി­വാ­ഹം ക­ഴി­ഞ്ഞ പു­രു­ഷൻ അ­ച്ഛ­ന­മ്മ­മാ­രോ­ടോ മറ്റു ബ­ന്ധു­ക്ക­ളോ­ടോ മുൻ­പു് ഉ­ണ്ടാ­യി­രു­ന്ന സ്നേ­ഹ­ത്തി­നു് ഒരു ലോ­പ­വും വ­രു­ത്തി­ല്ല (ചില പെൺ­കോ­ന്ത­ന്മാ­രെ ഒ­ഴി­വാ­ക്കി­യി­ട്ടാ­ണു് ഞാ­നി­തു പ­റ­യു­ന്ന­തു്). സ്ത്രീ­യു­ടെ സ്ഥി­തി അതല്ല. അ­വി­വാ­ഹി­ത ആ­യി­രി­ക്കു­മ്പോൾ അ­വൾ­ക്കു മാ­താ­പി­താ­ക്ക­ന്മാ­രോ­ടു് വലിയ അ­ടു­പ്പം. വി­വാ­ഹം ക­ഴി­യ­ട്ടെ, അ­വൾ­ക്കു് ആ അ­ടു­പ്പ­വും സ്നേ­ഹ­വും വ­ള­രെ­ക്കു­റ­യും. എന്റെ ഒരു സ­ഹ­പ്ര­വർ­ത്ത­കൻ മ­രി­ച്ചെ­ന്ന­റി­ഞ്ഞു് ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ വീ­ട്ടിൽ പോയി. അ­വി­വാ­ഹി­ത­യാ­യ കൊ­ച്ചു മകൾ നെ­ഞ്ചി­ലി­ടി­ച്ചു നി­ല­വി­ളി­ക്കു­ന്നു. വി­വാ­ഹി­ത­യാ­യ മകൾ ഒ­രു­തു­ള്ളി ക­ണ്ണീ­രു­പോ­ലും പൊ­ഴി­ക്കാ­തെ വി­കാ­ര­ര­ഹി­ത­യാ­യി നി­ല്ക്കു­ന്നു. ഈ അ­ന്ത­രം ക­ണ്ടു് എന്റെ അ­ടു­ത്തു നിന്ന ശ്രീ. തി­രു­ന­ല്ലൂർ ക­രു­ണാ­ക­ര നോടു ഞാൻ ചോ­ദി­ച്ചു: “മൂത്ത മ­കൾ­ക്കെ­ന്തേ ദുഃ­ഖ­മി­ല്ലാ­ത്ത­തു?” തെ­ല്ലു നേരം മി­ണ്ടാ­തെ നി­ന്നി­ട്ടു് അ­ദ്ദേ­ഹം മ­റു­പ­ടി നല്കി. ‘വി­വാ­ഹം ക­ഴി­ഞ്ഞാൽ സ്നേ­ഹം ഷെയർ ചെ­യ്തു പോകും’. ക­ര­യാ­ത്ത മകളെ കു­റ്റ­പ്പെ­ടു­ത്താ­തെ­യാ­ണു് തി­രു­ന­ല്ലൂർ അ­ങ്ങ­നെ പ­റ­ഞ്ഞ­തു്. പക്ഷേ, വി­വാ­ഹ­ത്തോ­ടു­കൂ­ടി അ­ച്ഛ­നോ­ടു അ­വൾ­ക്കു­ണ്ടാ­യി­രു­ന്ന സ്നേ­ഹം വ­ള­രെ­ക്കു­റ­ഞ്ഞു­പോ­യി എ­ന്ന­താ­ണു് സത്യം. ഞാൻ ആ സ്ത്രീ­യെ കു­റ്റ­പ്പെ­ടു­ത്തു­ക­യ­ല്ല. സ്ത്രീ­സ്വ­ഭാ­വ­മാ­ണ­തു്. ആദ്യം ലാ­ളി­ച്ചു വ­ളർ­ത്തു­ന്ന അ­ച്ഛ­ന്റെ നേർ­ക്കു വി­കാ­ര­പ്ര­വാ­ഹം. ഭർ­ത്താ­വു വ­ന്നു­ക­ഴി­യു­മ്പോൾ അതിനെ അ­യാ­ളു­ടെ നേർ­ക്കു പ്ര­വ­ഹി­പ്പി­ക്കു­ന്നു. മകൻ ജ­നി­ച്ചാൽ അതേ വി­കാ­രം അ­വ­ന്റെ നേർ­ക്കാ­ണു് ഒ­ഴു­ക്കു­ക. അ­തോ­ടു­കൂ­ടി ഭർ­ത്താ­വു് അ­ഗ­ണ്യ­കോ­ടി­യിൽ ആ­യി­പ്പോ­കു­ന്നു. ഒ­ന്നു­കൂ­ടി­പ്പ­റ­യ­ട്ടെ. സ്ത്രീ­ക്കു ജീ­വി­തം വി­കാ­ര­പ­ര­മാ­ണു്; പു­രു­ഷ­നു ബു­ദ്ധി­പ­ര­വും. ര­ണ്ടും ഒ­രി­ക്ക­ലും ചേ­രു­കി­ല്ല. അ­തി­നാ­ലാ­ണു് സം­ഘ­ട്ട­ന­ങ്ങൾ ഉ­ണ്ടാ­വു­ക.

images/Thirunaloorkarunakaran.jpg
തി­രു­ന­ല്ലൂർ ക­രു­ണാ­ക­രൻ

സാ­ഹി­ത്യം സ്ത്രീ­യാ­ണു്. വി­കാ­ര­ത്തി­ന്റെ മൂർ­ത്തി­മ­ദ്ഭാ­വ­മാ­ണു്. അ­ങ്ങ­നെ­യു­ള്ള സ്ത്രീ­യെ—സാ­ഹി­ത്യ­ത്തെ— പു­രു­ഷ­നാ­ക്കു­ക­യാ­ണു് മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ ‘ഡൊ­ണാൾ­ഡ് ഡ­ക്കി­ന്റെ വംശം’ എന്ന ചെ­റു­ക­ഥ­യെ­ഴു­തി­യ ശ്രീ. ജി. പ്ര­കാ­ശ്. ക്രി­ക്കി­റ്റ് ക­ളി­ക്കാ­ര­നാ­യി­രു­ന്ന ഒ­രു­ത്തൻ ബാ­ങ്ക് മാ­നേ­ജ­റാ­വു­ന്ന­തും വ­യ­സ്സു­കാ­ല­ത്തു് അയാൾ ക­ളി­ക്കാൻ പോ­കു­ന്ന­തും അതിൽ നി­ന്നു പി­ന്തി­രി­യു­ന്ന­തു­മൊ­ക്കെ വി­വ­രി­ച്ചു് ര­ച­യി­താ­വു് ബു­ദ്ധി­യു­ടെ ലോകം സൃ­ഷ്ടി­ച്ചു­വ­യ്ക്കു­ന്നു. എ­ന്നാൽ ബു­ദ്ധി­ശ­ക്തി­യു­ടെ വി­ലാ­സ­മു­ണ്ടോ? അ­തൊ­ട്ടി­ല്ല­താ­നും. രചന വാ­യി­ച്ചു­ക­ഴി­ഞ്ഞ­പ്പോൾ എ­നി­ക്കു ത­ല­വേ­ദ­ന. ‘നോ­വൽ­ജീൻ കൊ­ണ്ടു­വാ’ എ­ന്നു് ഒരു കു­ടും­ബാം­ഗ­ത്തോ­ടു് ആ­ജ്ഞാ­പി­ക്കേ­ണ്ടി വന്നു. എ­ഴു­ത്തു­കാർ കഥ എ­ഴു­തി­യി­ല്ലെ­ങ്കി­ലും വേ­ണ്ടി­ല്ല. അവർ വാ­യ­ന­ക്കാർ­ക്കു ത­ല­വേ­ദ­ന­യു­ണ്ടാ­ക്കാ­തി­രു­ന്നാൽ മതി.

പരിധി ക­ട­ക്ക­രു­ത്

ഈ­ശ്വ­ര­വി­ശ്വാ­സം രോ­ഗ­മ­ല്ല. എ­ന്നാ­ല­തു് പ­രി­ധി­ക­ട­ക്കു­മ്പോൾ രോ­ഗ­മാ­യി മാറും. മ­നു­ഷ്യ­നാ­ണെ­ങ്കി­ലും ഈ­ശ്വ­ര­സാ­ക്ഷാ­ത്കാ­രം കൂ­ടു­ത­ലു­ള്ള സ­ത്യ­സാ­യി­ബാ­ബ യെ വേ­ണ­മെ­ങ്കിൽ ആ­രാ­ധി­ക്കൂ. പു­ട്ട­പ്പർ­ത്തി­യിൽ പോയി അ­ദ്ദേ­ഹ­ത്തെ നേ­രി­ട്ടു ക­ണ്ടു് തൊ­ഴു­തു് അ­നു­ഗ്ര­ഹം നേടു. അ­തി­നൊ­ന്നും ഞാൻ എ­തി­ര­ല്ല. പക്ഷേ, ഒരു ദിവസം ‘റ്റ്വൊൻ­റി­ഫോർ’ മ­ണി­ക്കൂ­റും സാ­യി­ബാ­ബ­യെ­ക്കു­റി­ച്ചു­ത­ന്നെ പ­റ­ഞ്ഞു­കൊ­ണ്ടു ശ്രോ­താ­വി­നെ ബോ­റ­ടി­ക്കു­ന്ന­വൻ രോ­ഗി­യാ­ണു്. ഇ­മ്മ­ട്ടിൽ പ­ല­രെ­യും ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. അ­തു­പോ­ലെ പു­സ്ത­കം വാ­ങ്ങു­ന്ന­തും വാ­യി­ക്കു­ന്ന­തും ന­ന്നു്. അ­ത­ല്ലാ­തെ അ­ന­വ­ര­തം അതിൽ വ്യാ­പ­രി­ക്കു­ന്ന ആൾ രോ­ഗ­മു­ള്ള­യാ­ളാ­ണു്. ഈ രോഗം എ­നി­ക്കു­ണ്ടു്. ജീ­വി­ത­ത്തി­ന്റെ ഒരംശം മാ­ത്ര­മാ­യ സെ­ക്സി­നെ­ക്കു­റി­ച്ചു് എഴുതൂ. പ­രാ­തി­യി­ല്ല ആർ­ക്കും. എ­ന്നാൽ റ്റോ­ണി മോ­റി­സ­ണെ പ്പോ­ലെ ആലീസ് വൊ­ക്ക­റെ പ്പോ­ലെ മേഅ ആ­ഞ്ജി­ലൊ യെ­പ്പോ­ലെ ലൈം­ഗി­ക­കാ­ര്യ­ങ്ങൾ—അതും അ­നി­യ­ത­ലൈം­ഗി­ക കാ­ര്യ­ങ്ങൾ—മാ­ത്ര­മേ ര­ച­ന­ക­ളിൽ ഉൾ­ക്കൊ­ള്ളി­ക്കൂ എന്നു ക­രു­തു­ന്ന­തു മാ­ന­സി­ക­രോ­ഗ­മാ­ണു്. ഇ­തി­നാ­ലാ­ണു് മ­നു­ഷ്യ­ന്റെ ക്ഷു­ദ്ര­വി­കാ­ര­ങ്ങ­ളെ ഇ­ള­ക്കി­വി­ടു­ന്ന പൈ­ങ്കി­ളി എ­ഴു­ത്തു­കാർ രോ­ഗി­ക­ളാ­ണെ­ന്നു് ഞാൻ പ­റ­യു­ന്ന­തു്.

images/MRaghavan.jpg
എം. രാഘവൻ

ക­ഥാ­കാ­ര­നാ­യ ശ്രീ. എം. രാഘവൻ ഏതു വിഷയം കൈ­കാ­ര്യം ചെ­യ്താ­ലും രോ­ഗി­യാ­യി പ്ര­ത്യ­ക്ഷ­നാ­വു­ന്നി­ല്ല എ­ന്ന­തു് ആ­ശ്വാ­സ­പ്ര­ദ­മാ­ണു്. ചി­ര­പ­രി­ചി­ത­ത്വ­മാർ­ന്ന വി­ഷ­യ­ങ്ങ­ളി­ലേ അ­ദ്ദേ­ഹം മ­ന­സ്സി­രു­ത്താ­റു­ള്ളു. ആ മ­ന­സ്സി­രു­ത്തൽ സ­വി­ശേ­ഷ­മാ­യ രീ­തി­യി­ലാ­ണു­താ­നും. കു­ങ്കു­മം വാ­രി­ക­യിൽ അ­ദ്ദേ­ഹ­ത്തി­ന്റെ ചെ­റു­ക­ഥ­യു­ണ്ടു്: ‘എന്റെ ഓ­മ­ന­ക്കു­ട്ട­ന്മാർ’. ദാ­മ്പ­ത്യ ജീ­വി­ത­ത്തി­ന്റെ വൈ­ര­സ്യം, അ­ന­പ­ത്യ­ത­യു­ടെ ദുഃഖം ഇ­വ­യെ­ല്ലാ­മാ­ണു് അതിലെ വി­ഷ­യ­ങ്ങൾ. പലരും പലതവണ പ്ര­തി­പാ­ദി­ച്ച ഇവ നൂ­ത­ന­ത്വ­മാർ­ന്നു് ഇ­ക്ക­ഥ­യിൽ ദൃ­ശ്യ­മാ­കു­ന്നു. അ­ത്ര­ത്തോ­ളം ന­ന്നു്. ആ­ഖ്യാ­ന­ത്തി­നു­മു­ണ്ടു് സ­വി­ശേ­ഷ­ത.

ക്ഷ­മാ­പ­ണ­ത്തോ­ടെ

ദാ­മ്പ­ത്യ ജീ­വി­ത­ത്തി­ന്റെ ചേർ­ച്ച­യി­ല്ലാ­യ്മ­യ്ക്കു പ്ര­ധാ­ന കാരണം സ്ത്രീ­യു­ടെ­യും പു­രു­ഷ­ന്റെ­യും സ്വ­ഭാ­വ സ­വി­ശേ­ഷ­ത­ക­ളാ­ണു്. സ്ത്രീ വി­കാ­ര­ത്തിൽ ജീ­വി­ക്കു­ന്നു; പു­രു­ഷൻ ധി­ഷ­ണ­യിൽ ജീ­വി­ക്കു­ന്നു.

ദേ­ശാ­ഭി­മാ­നി വാരിക ഉ­ത്കൃ­ഷ്ട­മാ­ണു്. ശ്രീ. ഇ. എം. എസ്. പ­തി­വാ­യി എ­ഴു­തു­ന്നു അതിൽ. കഥകൾ പ­ല­പ്പോ­ഴും ക­ലാ­ത്മ­ക­ങ്ങ­ളാ­ണു്. ദാർ­ശ­നി­ക­വി­ഷ­യ­ങ്ങൾ കൈ­കാ­ര്യം ചെ­യ്യു­ന്ന­വ­രോ­ടു് എ­ല്ലാ­വ­രും യോ­ജി­ച്ചെ­ന്നു വ­രി­ല്ല. ഒരാൾ പ­റ­യു­ന്ന­തി­നോ­ടു് മ­റ്റൊ­രാൾ ഒ­രി­ക്ക­ലും യോ­ജി­ക്കി­ല്ല. പി­ന്നെ നോ­ക്കാ­നു­ള്ള­തു് പ­റ­യു­ന്ന­തിൽ ഒരു പോ­യി­ന്റെ­ങ്കി­ലും ഉണ്ടോ എ­ന്നാ­ണു്. വാ­രി­ക­യി­ലെ ലേ­ഖ­ന­ങ്ങ­ളിൽ അവ ധാ­രാ­ള­മു­ണ്ടു്. പ­ല­പ്പോ­ഴും പ്ര­ബ­ന്ധ­ങ്ങൾ പ്രൗ­ഢ­ങ്ങ­ളു­മാ­ണു്. പക്ഷേ, വാ­രി­ക­യിൽ വ­രു­ന്ന കാ­വ്യ­ങ്ങൾ ഏ­റി­യ­കൂ­റും ബു­ദ്ധി­പ­ര­ങ്ങ­ളും ഗ­ദ്യാ­ത്മ­ക­ങ്ങ­ളു­മാ­ണു്. കാ­വ്യ­വി­ഷ­യ­ത്തെ കവി അ­നു­വാ­ച­ക­ന്റെ ഹൃ­ദ­യ­ത്തി­ന്റെ മുൻ­പിൽ നി­റു­ത്തു­മ്പോ­ഴാ­ണു് കവിത പീ­ലി­വി­രി­ച്ചാ­ടു­ന്ന­തു്. വാ­രി­ക­യി­ലെ കവികൾ അ­നു­വാ­ച­ക­ന്റെ ബു­ദ്ധി­യു­ടെ മുൻ­പി­ലാ­ണു് വി­ഷ­യ­ങ്ങൾ നി­റു­ത്തു­ക. മ­ഹ­ത്ത്വ­മാർ­ന്ന വി­ഷ­യ­ങ്ങ­ളെ അ­മൂർ­ത്ത­ങ്ങ­ളാ­ക്കി ദുർ­ഗ്ര­ഹ­ത­യാർ­ന്ന ശൈ­ലി­യിൽ സ്ഫു­ടീ­ക­രി­ക്കാ­നാ­ണു് അ­വർ­ക്കു കൗ­തു­കം. അ­തു­കൊ­ണ്ടു് ഇതിലെ കാ­വ്യ­ങ്ങൾ വാ­യ­ന­ക്കാ­രെ ആ­ഹ്ലാ­ദി­പ്പി­ക്കു­ന്ന­തി­നു പകരം ദുഃ­ഖി­പ്പി­ക്കു­ന്നു. ഏതു ‘സ്പി­രി­റ്റിൽ’ ഞാ­നി­തു എ­ഴു­തു­ന്നു­വോ അ­മ്മ­ട്ടിൽ­ത്ത­ന്നെ ഇതു് ശ്രീ. ഐ. വി. ദാസും ശ്രീ. സി­ദ്ധാർ­ത്ഥൻ പ­രു­ത്തി­ക്കാ­ടും അം­ഗീ­ക­രി­ക്കു­മെ­ന്നു ഞാൻ വി­ശ്വ­സി­ക്കു­ന്നു.

പുതിയ പു­സ്ത­കം
images/PLnD.jpg

മ­ര­ണ­ഭീ­തി­യെ­ക്കാൾ വലിയ ഭീതി ഇ­ല്ല­ല്ലോ. എ­ന്നാൽ മ­നു­ഷ്യ­ജീ­വി­ത­ത്തി­നു ദീർഘത ന­ല്കി­യാൽ എ­ന്താ­യി­രി­ക്കും അവസ്ഥ? സീമോൻ ദ ബോ­വ്വാർ (Simone de Beauvior) ഒരു നോ­വ­ലി­ലൂ­ടെ ഇ­തി­നു് ഉ­ത്ത­രം ന­ല്കു­ന്നു­വെ­ന്നു് ശ്രീ. എം. വി. ക­മ്മ­ത്ത് Philosophy of Life and Death എന്ന പ്രൗ­ഢ­മാ­യ ഗ്ര­ന്ഥ­ത്തിൽ പ­റ­ഞ്ഞി­രി­ക്കു­ന്നു. “All Men are Mortal ” എന്ന ഈ നോവൽ ഞാൻ വാ­യി­ച്ചി­ട്ടി­ല്ല. ക­മ്മ­ത്തി­നെ അ­വ­ലം­ബി­ച്ചു­കൊ­ണ്ടു ഞാ­ന­തി­നെ­ക്കു­റി­ച്ചു് എ­ഴു­തു­ക­യാ­ണു്. പ­തി­മ്മൂ­ന്നാം ശ­താ­ബ്ദ­ത്തി­ലെ ഒരു ഭ­ര­ണാ­ധി­കാ­രി­ക്കു മ­രി­ക്കാൻ വയ്യ; വൃ­ദ്ധ­നാ­വാ­നും വയ്യ. അയാൾ ഒ­രി­ക്ക­ലും മ­രി­ക്കാ­തി­രി­ക്കാൻ സ­ഹാ­യി­ക്കു­ന്ന ഒരു ഔഷധം ക­ഴി­ച്ചു. രണ്ടു ശ­താ­ബ്ദ­ങ്ങൾ രാ­ജ്യം ഭ­രി­ച്ചു അയാൾ. പല സ്ത്രീ­ക­ളെ­യും സ്നേ­ഹി­ച്ചു. അനേകം പു­ത്ര­ന്മാ­രും പു­ത്രി­ക­ളും. അ­വ­രു­ടെ സ­ന്താ­ന­ങ്ങൾ. ആ സ­ന്താ­ന­ങ്ങ­ളു­ടെ സ­ന്താ­ന­ങ്ങൾ. പക്ഷേ, ഹ്ര­സ്വ­മാ­യ മ­നു­ഷ്യ­ജീ­വി­തം കൊ­ണ്ടു സാ­ക്ഷാ­ത്ക­രി­ക്കാ­നാ­വാ­ത്ത ഒ­ന്നും രണ്ടു ശ­താ­ബ്ദ­ങ്ങൾ കൊ­ണ്ടും ഞാൻ സാ­ക്ഷാ­ത്ക­രി­ച്ചി­ല്ലെ­ന്നു അയാൾ ഗ്ര­ഹി­ച്ചു. ജനത അയാളെ പു­ച്ഛി­ച്ചു. പ­തി­നേ­ഴാം ശ­താ­ബ്ദ­ത്തി­ലും ജീ­വി­ച്ച അയാൾ, യു­വാ­വാ­യി­ത്ത­ന്നെ കാനഡ ക­ണ്ടു­പി­ടി­ച്ച സം­ഘ­ത്തി­ലെ അം­ഗ­മാ­യി. 1789-ൽ വി­പ്ല­വ­ത്തിൽ പ­ങ്കു­കൊ­ണ്ടു. കാ­രാ­ഗൃ­ഹ­ത്തി­ലാ­യ അയാൾ ഒ­രി­ക്കൽ അ­റു­പ­തു വർ­ഷ­ത്തേ­ക്കു് തു­ടർ­ച്ച­യാ­യി ഉ­റ­ങ്ങി. പേ­ര­ക്കു­ട്ടി­ക­ളു­ടെ പേ­ര­ക്കു­ട്ടി­ക­ളും അ­വ­രു­ടെ പേ­ര­ക്കു­ട്ടി­ക­ളും വൃ­ദ്ധ­രാ­യി, മ­രി­ച്ചു. പക്ഷേ, അയാൾ മാ­ത്രം യു­വാ­വാ­യി വർ­ത്തി­ച്ചു. അ­യാൾ­ക്കു വൈ­ര­സ്യ­മു­ണ്ടാ­യി. ഒ­ടു­വിൽ ദീർ­ഘ­ത­യാർ­ന്ന ജീ­വി­തം­കൊ­ണ്ടു് ഒ­ന്നും നേ­ടാ­നാ­വി­ല്ലെ­ന്നും നേ­ടു­ന്ന­തൊ­ക്കെ ഹ്ര­സ്വ­മാ­യ മ­നു­ഷ്യ ജീ­വി­തം കൊ­ണ്ടു് ആ­കാ­മെ­ന്നും അയാൾ മ­ന­സ്സി­ലാ­ക്കി.

ജീ­വി­ത­ത്തി­ന്റെ സ്വാ­ഭാ­വി­ക­മാ­യ അ­ന്ത്യം മ­ര­ണ­മാ­ണെ­ന്നും അതു് അ­ന്ത­സ്സോ­ടെ സ്വീ­ക­രി­ക്കു­ന്ന­വ­നാ­ണു് യ­ഥാർ­ത്ഥ മ­നു­ഷ്യ­നെ­ന്നും സ്ഥാ­പി­ക്കു­ന്ന ക­മ്മ­ത്തി­ന്റെ ഗ്ര­ന്ഥം എ­നി­ക്കു് എ­ന്തെ­ന്നി­ല്ലാ­ത്ത മാ­ന­സി­കോ­ന്ന­മ­നം നല്കി. ഷെ­യ്ക്സ്പി­യർ 52-​ആമത്തെ വ­യ­സ്സിൽ മ­രി­ച്ചു. ബൈറൺ 36-​ആമത്തെ വ­യ­സ്സി­ലും ഷെ­ല്ലി 30-​ആമത്തെ വ­യ­സ്സി­ലും ഇവിടം വി­ട്ടു­പോ­യി. കീ­റ്റ്സ് 26-ൽ. കാഫ്ക 41-ൽ. ഹോ­പ്കിൻ­സ് 45-ൽ. ബോ­ദ­ലേർ 46-ൽ. അ­പോ­ളി­നർ 38-ൽ. ഇ­വ­രെ­ല്ലാം ദീർ­ഘ­കാ­ലം ത­ടി­മാ­ട­ന്മാ­രാ­യി ജീ­വി­ച്ചി­രു­ന്നി­ല്ല. പക്ഷേ, ഹ്ര­സ്വ­കാ­ല­ജീ­വി­തം കൊ­ണ്ടു് ഈ മ­ഹാ­ന്മാർ അ­മ­ര­ത്വം വ­രി­ച്ചു­വെ­ന്നു് ക­മ്മ­ത്ത് ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു.

മ­ര­ണ­ത്തെ­ക്കു­റി­ച്ചു­ള്ള പു­സ്ത­ക­മാ­യ­തു­കൊ­ണ്ടു ഗ്ര­ന്ഥ­കാ­രൻ സ്വാ­ഭാ­വി­ക­മാ­യും ത­ത്ത്വ­ചി­ന്ത­യി­ലേ­ക്കു ക­ട­ക്കു­ന്നു­ണ്ടു്. പൗ­ര­സ്ത്യ­വും പാ­ശ്ചാ­ത്യ­വു­മാ­യ ആ ത­ത്ത്വ­ചി­ന്ത­കൾ ക­മ്മ­ത്തി­ന്റെ പ്ര­തി­പാ­ദ­ന­വൈ­ശി­ഷ്ട്യ­ത്താൽ സ്ഫ­ടി­ക­തു­ല്യ­മാ­യ നീ­രു­റ­വ­പോ­ലെ തി­ള­ങ്ങു­ന്നു. സ്പ­ഷ്ട­ത, സ്പ­ഷ്ട­ത, സ്പ­ഷ്ട­ത എന്നു മൂ­ന്നു­ത­വ­ണ പ­റ­യേ­ണ്ടി­യി­രി­ക്കു­ന്നു ഗ്ര­ന്ഥ­കാ­ര­ന്റെ ആ­വി­ഷ്ക­ര­ണ­രീ­തി­യെ­ക്കു­റി­ച്ചു്. ഗ്ര­ന്ഥ­ത്തി­ന്റെ ഉ­ത്ത­ര­ഭാ­ഗ­ത്തിൽ അ­മ്പ­ത്തി­യ­ഞ്ചോ­ളം മ­ഹാ­വ്യ­ക്തി­ക­ളു­ടെ ജീ­വി­താ­ന്ത്യ­ങ്ങ­ളെ ഹൃ­ദ­യ­സ്പർ­ശ­ക­മാ­യി, താ­ത്ത്വി­ക­മാ­യി ചി­ത്രീ­ക­രി­ക്കു­ന്നു.

ഇ. എം. എ­സ്സി­ന്റെ നേരേ
images/OM.jpg

Geoffrey Moorhouse എ­ഴു­തി­യ Om—An Indian Pilgrimage എന്ന പു­സ്ത­ക­ത്തിൽ ശ്രീ. ഇ. എം. എ­സ്സി­നെ­ക്കു­റി­ച്ചു് ഇ­ങ്ങ­നെ കാ­ണു­ന്നു: “But E. M. S. was now in this eighties and with luck he would have developed an old man’s flatulence. ‘Just remember’ Kamala had warned before I left, that he’s cunning old devil who knows all tricks. Das added another tip. ‘He has a famous stammer and Monoo says that it only happens when he’s telling lies or trying to defend the indefensible’”. സ്വ­ന്തം വി­ശ്വാ­സ­ങ്ങൾ­ക്കും ത­ത്ത്വ­ചി­ന്ത­കൾ­ക്കും അ­നു­രൂ­പ­മാ­യി പ്ര­വർ­ത്തി­ച്ചു് രാ­ഷ്ട്രാ­ന്ത­രീ­യ പ്ര­ശ­സ്തി നേടിയ ഇ. എം. എ­സ്സി­നെ­ക്കു­റി­ച്ചു ഇ­ങ്ങ­നെ പ­റ­ഞ്ഞ­തു ശ­രി­യാ­യി­ല്ല. ഒരറബി ഗൾഫ് രാ­ജ്യ­ത്തു­വ­ച്ചു എ­ന്നോ­ടു റു­ഷ്ദി യെ­ക്കു­റി­ച്ചു പ­റ­ഞ്ഞ­താ­ണു് ഇ­പ്പോൾ ഓർ­മ്മ­യി­ലെ­ത്തു­ന്ന­തു്. “മു­ക­ളി­ലേ­ക്കു തു­പ്പി­യാൽ അതു ന­മ്മു­ടെ മീ­ശ­യിൽ വ­ന്നു­വീ­ഴും. താ­ഴോ­ട്ടു തു­പ്പു. അതു ന­മ്മു­ടെ താ­ടി­രോ­മ­ങ്ങ­ളിൽ വ­ന്നു­വീ­ഴും”.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1993-10-18.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 8, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.