SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1994-07-10-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/Rodriguez_de_Francia.jpg
ഹോസ ഗാ­സ്പാർ റോ­ദ്രി­ഗാ­സ് ഫ്രാൻ­സി­യ

തെ­ക്കേ­യ­മേ­രി­ക്ക­യു­ടെ മ­ദ്ധ്യ­ഭാ­ഗ­ത്തു­ള്ള റി­പ­ബ്ലി­ക്കാ­യ പ­ര­ഗ്വേ­യി­ലെ ഒരു ഗ്രാ­മം. ബോർഹ (Borja) ന­ഗ­ര­ത്തി­ലേ­ക്കു പോ­കു­ന്ന പാത ശൂ­ന്യ­മാ­ണു്. അ­തി­ന്റെ ദീർ­ഘ­ത­യിൽ അ­ങ്ങി­ങ്ങാ­യി ചി­ത­റി­ക്കി­ട­ക്കു­ന്ന ചില കു­ടി­ലു­കൾ, സ­മ­ത­ല­ത്തിൽ വ്യാ­പി­ച്ച ചൂ­ടി­ന്റെ അ­വ്യ­ക്ത­ത­യിൽ ഒ­ഴു­കു­ന്ന പ്രേ­ത­സാ­ന്ദ്ര­മാ­യ വണ്ടി ഇ­വ­യൊ­ഴി­ച്ചാൽ എ­ല്ലാം ശൂ­ന്യം. ഗ്രാ­മ­ത്തിൽ­നി­ന്നു് അ­ല്പ­മ­ക­ലെ­യാ­യി ഒരു കു­ന്നു­ണ്ടു്. ആ കു­ന്നി­ന്റെ മു­ക­ളിൽ അ­ന്ത­രീ­ക്ഷ­ത്തി­ന്റെ പാ­ട­ല­വർ­ണ്ണ­ത്തി­ന്റെ ധ­വ­ളോ­ജ്ജ്വ­ല­ത­യിൽ നി­ഴൽ­രൂ­പം­പോ­ലെ ക്രി­സ്തു­വി­ന്റെ രൂപം. ക­റു­ത്ത കു­രി­ശിൽ ത­റ­യ്ക്ക­പ്പെ­ട്ട ആ ക്രി­സ്തു എ­പ്പോ­ഴും അ­വി­ടെ­യു­ണ്ടു്. ദുഃ­ഖ­വെ­ള്ളി­യാ­ഴ്ച­യി­ലെ തി­രു­വ­ത്താ­ഴ­ശു­ശ്രൂ­ഷ ക­ഴി­ഞ്ഞാൽ ജ­ന­ങ്ങൾ വി­റ­യ്ക്കു­ന്ന കൈ­കൾ­കൊ­ണ്ടു ക്രി­സ്തു­രൂ­പ­ത്തെ പി­ടി­ച്ചെ­ടു­ക്കും. പ­രു­ക്കൻ­രീ­തി­യിൽ ഒ­രു­ത­രം കോ­പ­സ­മ്മി­ശ്ര­മാ­യ ക്ഷ­മ­യി­ല്ലാ­യ്മ­യോ­ടു­കൂ­ടി അതിനെ താ­ഴ­ത്തേ­ക്കു കൊ­ണ്ടു­വ­രും. ഇ­വ­രു­ടെ നി­ല­വി­ളി­കൾ ദേ­ഷ്യ­ത്തോ­ളം ഉയരും. കു­റ­ച്ചു­നേ­രം ക­ഴി­ഞ്ഞു് അവർ ആ രൂ­പ­ത്തെ കു­ന്നി­ന്മു­ക­ളി­ലേ­ക്കു കൊ­ണ്ടു­പോ­യി അ­തി­രു­ന്നി­ട­ത്തു വ­യ്കും. ഈ പ്ര­ക്രി­യ ഗ്രാ­മീ­ണ­രു­ടെ വി­പ്ല­വാ­ത്മ­ക­ചൈ­ത­ന്യ­ത്തി­ന്റെ ആ­വി­ഷ്കാ­ര­മാ­ണു്.

images/Augusto_R._Bastos.jpg
റോ­ആ­ബ­സ്തൊ­സ്

1811-​ലാണു് പ­ര­ഗ്വേ സ്വാ­ത­ന്ത്ര്യം നേ­ടി­യ­തു്. ആ രാ­ജ്യ­ത്തി­ന്റെ ആ­ദ്യ­ത്തെ ഡി­ക്റ്റേ­റ്റ­റാ­യി­രു­ന്നു ഹോസ ഗാ­സ്പാർ റോ­ദ്രി­ഗാ­സ് ഫ്രാൻ­സി­യ (Dr. Jose Gasper Rodriguez Francia) അ­യാൾ­ക്കു് ഒ­ര­ടി­മ­സ്ത്രീ­യിൽ ജ­നി­ച്ച മ­ക്കാ­റി­യോ­യു­ടെ അ­ന­ന്ത­ര­വ­നും കു­ഷ്ഠ­രോ­ഗി­യു­മാ­യ ഗാ­സ്പാ­റാ­ണു് ക്രി­സ്തു­വി­ന്റെ രൂ­പ­മു­ണ്ടാ­ക്കി­യ­തു്. അയാൾ മ­രി­ച്ചു­ക­ഴി­ഞ്ഞ­പ്പോൾ ജനത ആ ക്രി­സ്തു­രൂ­പം ക­ണ്ടെ­ത്തി. അവർ അതു ചു­മ­ന്നു കു­ന്നിൽ കൊ­ണ്ടു­വ­ന്നു. കു­ഷ്ഠ­രോ­ഗ­ത്തി­ന്റെ അ­ണു­ക്കൾ അതിനെ മ­ലി­ന­മാ­ക്കി­ല്ല എ­ന്നാ­യി­രു­ന്നു അ­വ­രു­ടെ വാദം. അവർ അതു ചു­മ­ന്നു കൊ­ണ്ടു­വ­രു­മ്പോൾ പെയ്ത മ­ഴ­യേ­റ്റു് അ­തി­ന്റെ മാ­ലി­ന്യ­ങ്ങൾ ക­ഴു­കി­പ്പോ­യി. ഒരാൾ പ­റ­ഞ്ഞു. “കേൾ­ക്കൂ. ഗാ­സ്പാർ ക്രി­സ്തു­രൂ­പ­ത്തി­ന­ക­ത്തു­ണ്ടു് ഗാ­സ്പാ­റി­നു ന­മ്മ­ളോ­ടു് എന്തോ പ­റ­യാ­നു­ണ്ടു്.

“ I The Supreme” എന്ന അ­ത്യുൽ­കൃ­ഷ്ട­മാ­യ നോ­വ­ലെ­ഴു­തി­യ പ­ര­ഗ്വേ­യി­ലെ സാ­ഹി­ത്യ­കാ­രൻ റോ­ആ­ബ­സ്തൊ­സി­ന്റെ (Roa Bastos) മ­റ്റൊ­രു നോ­വ­ലാ­യ “Son of Man ” (മ­നു­ഷ്യ­പു­ത്രൻ)മു­ക­ളിൽ എ­ഴു­തി­യ രീ­തി­യി­ലാ­ണു് ആ­രം­ഭി­ക്കു­ന്ന­തു്. ഈ നോ­വ­ലും ബാ­സ്തൊ­സി­ന്റെ വേ­റൊ­രു മാ­സ്റ്റർ­പീ­സാ­ണു്. ചി­ലി­യി­ലെ നോ­വ­ലി­സ്റ്റ് ഏരിയൽ ദോർ­ഫ്മാൻ ഇ­തി­നെ­ക്കു­റി­ച്ചു് പ­റ­ഞ്ഞ­തു് ഇ­ങ്ങ­നെ:“അതു Son of Man” എന്ന നോ­വ­ലാ­യി­രു­ന്നു. ഞാനതു തു­റ­ന്നു വാ­യി­ക്കാൻ തു­ട­ങ്ങി. നേരം വെ­ളു­ക്കു­ന്ന­തു­വ­രെ താഴെ വ­ച്ച­തു­മി­ല്ല. എ­ണ്ണ­മ­റ്റ വാ­യ­ന­ക്ക­രു­ടെ ജീ­വി­ത­ങ്ങ­ളി­ലേ­ക്കു് നോവൽ ഒ­ഴു­കി­ച്ചെ­ല്ല­ട്ടെ.”

ദാ­ന്തെ കാ­ട്ടിൽ വ­ച്ചു് വ­ന്യ­മൃ­ഗ­ങ്ങ­ളെ ക­ണ്ട­പ്പോൾ പേ­ടി­ച്ചോ? പേ­ടി­ച്ചാ­ലു­മി­ല്ലെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­നു് മാർ­ഗ്ഗം കാ­ണി­ച്ചു­കൊ­ടു­ക്കൻ റോമൻ ക­വി­യാ­യ വെർ­ജിൻ എത്തി. അ­ദ്ദേ­ഹം ദാ­ന്തെ­യെ കൂ­ട്ടി­ക്കൊ­ണ്ടു­പോ­യി. മലയാള ചെ­റു­ക­ഥ­യു­ടെ കൊ­ടു­ങ്കാ­ട്ടി­ല­ക­പ്പെ­ട്ട എന്നെ പേ­ടി­പ്പി­ക്കാൻ വ­ന്യ­മൃ­ഗ­ങ്ങൾ വ­ന്നു­നിൽ­ക്കു­ന്നു. പക്ഷേ സ­ഹാ­യി­ക്കാൻ ആ­രു­മി­ല്ല­താ­നും

ഡോ­ക്റ്റർ ഫ്രാൻ­സി­യ ഡി­ക്റ്റേ­റ്റ­റാ­യി­രു­ന്നെ­ങ്കി­ലും രാ­ജ്യ­ത്തെ അ­ഭി­വൃ­ദ്ധി­യി­ലേ­ക്കു ന­യി­ച്ച­വ­നാ­ണു്. അ­യാൾ­ക്കു­ശേ­ഷം രണ്ടു ഡി­ക്റ്റേ­റ്റർ­മാർ കൂടി പ­ര­ഗ്വേ ഭ­രി­ച്ചു. സ­മൂ­ഹി­ക­മാ­യും രാ­ഷ്ട്ര വ്യ­വ­ഹാ­ര­പ­ര­മാ­യും ഔ­ന്ന­ത്യം പ്രാ­പി­ച്ച ആ രാ­ജ്യ­ത്തി­നു 1932-ൽ ഒരു മ­ഹാ­യു­ദ്ധ­ത്തിൽ ഏർ­പ്പെ­ടേ­ണ്ട­താ­യി വന്നു. തെ­ക്കേ­യ­മേ­രി­ക്ക­യി­ലെ വേ­റൊ­രു റി­പ്പ­ബ്ലി­ക്കാ­യ ബൊ­ലീ­വി­യ­യു­മാ­യി ഉ­ണ്ടാ­യ യു­ദ്ധം 1935 വരെ നീ­ണ്ടു. ചാ­ക്കോ­യു­ദ്ധം (Chaco War) എന്നു വി­ളി­ക്ക­പ്പെ­ട്ട ഈ സ­മ­ര­ത്തിൽ പ­ങ്കെ­ടു­ത്ത ആ­ളാ­ണു് ബാ­സ്തൊ­സ്. ഈ യു­ദ്ധ­ത്തി­ന്റെ പ­ശ്ചാ­ത്ത­ല­ത്തിൽ ര­ചി­ക്ക­പ്പെ­ട്ട പ്രാ­ദേ­ശി­ക നോ­വ­ലാ­ണു് (regioa novel) “Son of Man”. ബൊ­ലീ­വി­യ­യ്ക്കു് എ­ണ്ണ­യെ സം­ബ­ന്ധി­ച്ച താ­ല്പ­ര്യ­ങ്ങൾ ഏ­റെ­യു­ണ്ടാ­യി­രു­ന്ന­തു­കൊ­ണ്ടു് ആ രാ­ജ്യ­ത്തെ ഇം­പീ­രി­യ­ലി­സ­ത്തി­ന്റെ ഏ­ജ­ന്റാ­യി­ട്ടാ­ണു് സ്വാ­ത­ന്ത്ര്യ­രാ­ഷ്ട്ര­ങ്ങൾ ക­ണ്ട­തു്. ദേ­ശീ­യ­ത­യ്ക്കും സ്വാ­ത­ന്ത്ര്യ­ത്തി­നും ഊന്നൽ നൽകിയ പ­ര­ഗ്വേ ബൊ­ലീ­വി­യ­യു­മാ­യി യു­ദ്ധം ചെ­യ്ത­പ്പോൾ അതു ഇ­മ്പീ­രി­യ­ലി­സ­ത്തി­ന്റെ­യും ദേ­ശീ­യ­തു­ടെ­യും സം­ഘ­ട്ട­ന­മാ­യി നി­ഷ്പ­ക്ഷ ചി­ന്താ­ഗ­തി­യു­ള്ള­വർ ദർ­ശി­ച്ചു. ഈ ദേ­ശീ­യ­ത­യു­ടെ പ്ര­തീ­ക­മാ­യി നോ­വ­ലിൽ പ്ര­ത്യ­ക്ഷ­നാ­കു­ന്ന ക­ഥാ­പാ­ത്രം മിഗേൽ ബി­റ­യാ­ണു് (Miguel Vera). വി­പ്ല­വാ­ഭി­ലാ­ഷ­മു­ള്ള വി­പ്ല­വ­കാ­രി­യാ­ണു് അയാൾ. എ­ങ്കി­ലും യ­ഥാർ­ത്ഥ വി­പ്ല­വ­കാ­രി­യ­ല്ല. ശ­രി­യാ­യ വി­പ്ല­വ­കാ­രി ക്രി­സ്റ്റോ­വൽ ഹാ­റ­യാ­ണു് (Christobal Jara). ബിറ ധി­ക്ഷ­ണാ­ശാ­ലി; ഹാറ ധി­ക്ഷ­ണാ­ശാ­ലി­യ­ല്ല. സ­മ­ര­മു­ഖ­ത്തു­ള്ള ഭ­ട­ന്മാർ­ക്കു വെ­ള്ളം കൊ­ണ്ടു കൊ­ടു­ക്കാ­നാ­യി ശ­ത്രു­നി­ര­ക­ളു­ടെ ഇ­ട­യി­ലൂ­ടെ ട്ര­ക്ക് ഓ­ടി­ച്ചു­ചെ­ന്ന ഈ യു­ദ്ധ­വീ­രൻ പ്ര­മാ­ദ­ത്താൽ ബി­റ­യാൽ കൊ­ല്ല­പ്പെ­ട്ടു.

images/Encyclopedia_of_the_Dead.jpg

ആ­ത്മ­ഹ­ത്യ­യാ­ണോ യാ­ദൃ­ച്ഛി­ക­മാ­ണോ എന്നു നിർ­ണ്ണ­യി­ക്കാൻ വ­യ്യാ­ത്ത­വി­ധ­ത്തിൽ ബിറ ഈ ലോകം വി­ട്ടു­പോ­യി. അ­ന­വ­ധാ­ന­ത­യിൽ നി­ഗ്ര­ഹി­ക്ക­പ്പെ­ട്ട ഹാ­റ­യാ­ണു് Son of Man—മ­നു­ഷ്യ­പു­ത്രൻ എ­ന്നാ­ണു് ബാ­സ്തൊ­സി­ന്റെ സ­ങ്കൽ­പ്പം. ഈ സ­ങ്കൽ­പ്പ­ത്തി­നു് ഊന്നൽ ന­ല്കാ­നാ­ണു് ഗ്ര­ന്ഥ­കാ­രൻ കു­ന്നിൻ­മു­ക­ളി­ലെ യേ­ശു­രൂ­പ­ത്തെ നോ­വ­ലിൽ കൊ­ണ്ടു­വ­രു­ന്ന­തു്. ഇ­ട­തു­പ­ക്ഷ­ചി­ന്താ­ഗ­തി­ക്കാ­ര­നും മാവോ സി­ദ്ധാ­ന്ത­ത്തി­ന്റെ ഉ­ദ്ഘോ­ഷ­ക­നു­മാ­ണു് ബാ­സ്തൊ­സ്. അതു ഗ്ര­ഹി­ച്ചാൽ അ­ദ്ദേ­ഹ­ത്തി­ന്റെ മ­ത­സം­ബ­ന്ധി­യാ­യ ചി­ന്ത­യെ ക­ടു­ത്ത വാ­ക്കു­കൾ­കൊ­ണ്ടു വ­ല­തു­പ­ക്ഷ­ക്കാർ­ക്കും എ­റ്റേ­ണ്ട­താ­യി വ­ന്നി­ല്ല. ര­ക്ഷ­കൻ—റി­ഡീ­മർ—ഹാ­റ­യാ­ണെ­ന്നു ബാ­സ്തൊ­സ് പ­രോ­ക്ഷ­മാ­യി­ട്ട­ല്ല ഏ­താ­ണ്ടു പ്ര­ത്യ­ക്ഷ­മാ­യി­ട്ടു­ത­ന്നെ പ്ര­ഖ്യാ­പി­ക്കു­ന്നു. ഗു­വേ­ര­യു­ടെ­യും ഫ്ര­ഞ്ച് വെ­സ്റ്റ് ഇൻ­ഡ്യൻ സോഷൽ ഫി­ലോ­സ­ഫ­റാ­യ ഫ­നോ­ങ്ങി­ന്റെ­യും (Frantz Fanon 1925–1961) ലി­ബ­റേ­ഷൻ സി­ദ്ധാ­ന്ത­ത്തിൽ വി­ശ്വ­സി­ക്കു­ന്ന ബാ­സ്തൊ­സ് നോ­വ­ലി­ന്റെ സാ­രാം­ശ­ത്തി­ലേ­യ്ക്കു ഇ­ങ്ങ­നെ കൈ ചൂ­ണ്ടു­ന്നു: “മ­നു­ഷ്യ­നു രണ്ടു ജ­ന്മ­ങ്ങ­ളു­ണ്ടു്. ഒ­ന്നു് അവൻ ജ­നി­ക്കു­മ്പോൾ. ര­ണ്ടു് അവൻ മ­രി­ക്കു­മ്പോൾ. അവൻ മ­രി­ക്കു­ന്നു; പക്ഷേ, മ­റ്റു­ള്ള­വ­രിൽ അവൻ ജീ­വി­ച്ചി­രി­ക്കു­ന്നു, അ­യൽ­ക്കാ­രോ­ടു് അവൻ ദ­യാ­പൂർ­വ്വം പെ­രു­മാ­റി­യി­ട്ടു­ണ്ടെ­ങ്കിൽ മ­രി­ക്കു­മ്പോൾ ഭൂമി അവനെ വി­ഴു­ങ്ങും. പക്ഷേ, സ്വ­ന്തം ജീ­വി­ത­കാ­ല­ത്തു് അവൻ മ­റ്റു­ള്ള­വ­രെ സ­ഹാ­യി­ച്ചി­ട്ടി­ണ്ടെ­ങ്കിൽ അ­വ­നെ­ക്കു­റി­ച്ചു­ള്ള സ്മരണ നി­ല­നിൽ­ക്കും.” (ഒരു ക­ഥാ­പാ­ത്രം പ­റ­യു­ന്ന­തു്) കൃ­ഷി­ക്കാ­രു­ടെ പ്ര­തി­നി­ധി­യാ­യ വി­പ്ല­വ­കാ­രി ക്രി­സ്റ്റോ­വൽ ഹാറ ജ­ന­ത­യു­ടെ സ്മ­ര­ണ­മ­ണ്ഡ­ല­ത്തിൽ ജീ­വി­ച്ചി­രി­ക്കും, സ്യൂ­ഡോ ഇ­ന്റ­ല­ക്വ­ച്ച­ലാ­യ മീഗേൽ ബിറ വി­സ്മ­രി­ക്ക­പ്പെ­ടും.

images/HijoDeHombre.jpg

മ­ര­ത്തിൽ കൊ­ത്തി­യെ­ടു­ത്ത യേശു ഒരു പ്ര­തീ­ക­മാ­യി­രി­ക്കു­ന്ന­തു­പോ­ലെ തീ­വ­ണ്ടി­യും എതിലെ ഒരു പ്ര­തീ­ക­മ­ത്രേ. അ­വി­ക­സി­ത രാ­ജ്യ­ങ്ങ­ളിൽ തീ­വ­ണ്ടി ഓടാൻ തു­ട­ങ്ങു­മ്പോൾ ധനികർ കൂ­ടു­തൽ ധ­നി­ക­രാ­കും, കൃ­ഷി­ക്കാർ ന­ശി­ക്കും എ­ന്നാ­ണു് എല്ലാ ലാ­റ്റി­ന­മേ­രി­ക്കൻ നോ­വ­ലി­സ്റ്റു­ക­ളും വി­ശ്വ­സി­ക്കു­ക. ആ വി­ശ്വാ­സം ബാ­സ്തൊ­സി­നി­മു­ണ്ടു്. സ്ഫോ­ട­ക­വ­സ്തു­ക്കൾ നി­റ­ച്ച ഒരു തീ­വ­ണ്ടി നോ­വ­ലി­ന്റെ പു­റ­ങ്ങ­ളി­ലൂ­ടെ പാ­ഞ്ഞു­പോ­കു­ന്നു­ണ്ടു്. അ­തി­ന്റെ കൃ­ത്യം വി­പ്ല­വ­കാ­രി­കൾ സ­ഞ്ച­രി­ക്കു­ന്ന മ­റ്റൊ­രു തീ­വ­ണ്ടി­യെ ത­കർ­ക്കു­ക എ­ന്ന­താ­ണു്. തീ­വ­ണ്ടി സാ­മ്പ­ദി­ക പാ­ര­ത­ന്ത്ര്യ­ത്തി­ന്റെ മാ­ത്ര­മ­ല്ല മു­ത­ലാ­ളി­ത്ത­ത്തി­ന്റെ­യും പ്ര­തീ­ക­മാ­ണു് ഈ നോ­വ­ലിൽ. Then the railway came. Work began onthe line to Encarnacion, Giving employment to the villagers. Many of them were buried under the quebracho sleepers which rang like metal ingots against their spades എന്നു ബാ­സ്തൊ­സ്. മർ­ദ്ദ­കർ ഒരു വശത്ത; മർ­ദ്ദി­തർ മ­റു­വ­ശ­ത്തു്. ഒരു വ­ശ­ത്തു് രാ­ജ്യ­ദ്രോ­ഹി­കൾ, മ­റു­വ­ശ­ത്തു് ര­ക്ത­സാ­ക്ഷി­കൾ. ഇ­വ­രു­ടെ പോ­രാ­ട്ടം നി­ര­ന്ത­ര­മാ­യി ന­ട­ക്കു­ന്നു. “In Paraguay we have no literature, so I have no tradition behind me, no design to take off from. I have to be my own magician everyday എന്നു ബാ­സ്തൊ­സ് പ­റ­ഞ്ഞു. മാ­ന്ത്രി­ക­നാ­യ അ­ദ്ദേ­ഹം മാ­ജി­ക് കൊ­ണ്ടു നിർ­മ്മി­ച്ച ഒ­ര­ദ്ഭു­ത ദർ­ശ­ന­മാ­ണു് ഈ നോവൽ. Son of Man-​Translated by Rachel Caffyon—Monthly Review Press—New York—$ 7 = p. 279.

ചൂ­ട്ടു് എ­രി­ഞ്ഞു­തീർ­ന്നാൽ?

“ചെ­റു­പ്പ­കാ­ല­ത്തെ നി­രീ­ശ്വ­ര­ന്മാർ വൃ­ദ്ധ­രാ­കു­മ്പോൾ ഈശ്വര വി­ശ്വാ­സി­ക­ളാ­കു­ന്ന­തെ­ങ്ങ­നെ?” “വാർ­ദ്ധ­ക്യ­ത്തിൽ രോ­ഗ­ങ്ങൾ പലതും വരും. മരണം അ­ടു­ത്തു­വെ­ന്നു ക­ണ്ടാൽ പേ­ടി­ച്ചു് ആ­ശ്ര­യ­സ്ഥാ­നം തേടും. ആ ആ­ശ്ര­യ­സ്ഥാ­ന­മാ­ണു് ഈ­ശ്വ­രൻ. ബർ­ട്രൻ­ഡ് റസ്സൽ, സാർ­ത്ര് ഇ­വർ­പോ­ലും ജീ­വി­താ­ന്ത്യ­ത്തിൽ ഒരതീത സ­ത്യ­ത്തിൽ വി­ശ്വ­സി­ച്ചു.”

ശി­വ­പ്ര­സാ­ദ് വേ­ലു­കു­ട്ടി ‘കരുണ’യിലെ വാ­സ­വ­ദ­ത്ത­യാ­യി വേ­ഷം­കെ­ട്ടി നാ­ട­ക­വേ­ദി­യിൽ നിൽ­ക്കു­ന്ന­തു കണ്ടു വി­സ്മ­യാ­ധീ­ന­നാ­യി­പ്പോ­യ ഞാൻ അ­ദ്ദേ­ഹ­ത്തെ വേഷം കെ­ട്ടാ­ത്ത അ­വ­സ്ഥ­യിൽ കാ­ണാ­നാ­യി താ­മ­സ­സ്ഥ­ല­ത്തു പോ­യ­തും ക­ണ്ട­തി­നു­ശേ­ഷം മോ­ഹ­ഭം­ഗ­ത്തിൽ വീ­ണു­പോ­യ­തും മ­റ്റും മുൻ­പെ­ഴു­തി­യി­ട്ടു­ണ്ടു്. എ­ന്തൊ­ര­ന്ത­രം! നാ­ട­ക­വേ­ദി­യി­ലെ വാ­സ­വ­ദ­ത്ത നി­ത്യ­ജീ­വി­ത­ത്തിൽ നമ്മൾ കാ­ണു­ന്ന ഏതു സു­ന്ദ­രി­യെ­ക്കാ­ളും സു­ന്ദ­രി. വേ­ലു­ക്കു­ട്ടി­യെ നേ­രി­ട്ടു ക­ണ്ട­പ്പോൾ അ­ദ്ദേ­ഹ­ത്തി­നു് വൈ­രൂ­പ്യം ഒ­ട്ടു­മി­ല്ലെ­ങ്കി­ലും സൗ­ന്ദ­ര്യം തീ­രെ­യി­ല്ല.

images/Frygt_og_Barven.jpg

പീ­റാ­ന്തെ­ല്ലോ എന്ന മ­ഹാ­നാ­യ സാ­ഹി­ത്യ­കാ­രൻ നൽകിയ ഉ­ദാ­ഹ­ര­ണം Malcolm Bradbury തന്റെ The Modern World-​Ten Great Writers എന്ന പു­സ്ത­ക­ത്തിൽ വി­വ­രി­ച്ചി­ട്ടു­ണ്ടു്. പീ­റാ­ന്തെ­ല്ലോ കാ­ണാ­നി­ട­യാ­യ ഒരു വൃദ്ധ ത­ല­മു­ടി­യാ­കെ ക­റു­പ്പി­ച്ചി­രു­ന്നു. എ­ന്നി­ട്ടു് അ­സ­ഹ്യ­മാ­യ ഏതോ കു­ഴ­മ്പും തേ­ച്ചി­രു­ന്നു. റൂഷ് പു­ര­ട്ടി ക­വി­ളു­കൾ ചു­വ­പ്പി­ച്ചു് അ­വ­രൊ­രു കൊ­ച്ചു­പെൺ­കു­ട്ടി­യെ­പ്പോ­ലെ അ­ദ്ദേ­ഹ­ത്തി­ന്റെ മുൻ­പി­ലി­രു­ന്നു. പീ­റാ­ന്തെ­ല്ലോ­ക്കു ചി­രി­ക്കാൻ തോ­ന്നി. പക്ഷേ, പി­ന്നീ­ടൊ­ന്നു് ആ­ലോ­ചി­ച്ച­പ്പോൾ മ­റ്റൊ­രു മാ­ന­സി­ക നി­ല­യാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­നു്. ത­ന്നെ­ക്കാൾ പ്രാ­യം വ­ള­രെ­ക്കു­റ­ഞ്ഞ ഭർ­ത്താ­വു് അ­വൾ­ക്കു­ണ്ടെ­ന്നി­രി­ക്ക­ട്ടെ. അയാൾ കൈ­വി­ട്ടു­പോ­കാ­തി­രി­ക്കാ­നാ­ണു് കി­ഴ­വി­യു­ടെ ‘മെ­യ്ക്ക­പ്പ്’ എ­ന്നാ­ണെ­ങ്കി­ലോ? ആ വി­ചാ­ര­മു­ണ്ടാ­യ­പ്പോൾ പീ­റാ­ന്തെ­ല്ലോ­യു­ടെ ഹാ­സ്യ­മ­നോ­ഭാ­വം പോയി. പകരം സ­ഹ­താ­പം.

images/Frantz_Fanon.jpg
ഫ­നോ­ങ്ങ്

പു­ഷ്കി­ന്റെQueen of Spades എന്ന കഥയിൽ ഏ­താ­ണ്ടു് ഇതിനു സ­ദൃ­ശ­മാ­യ ഒരു സം­ഭ­വ­മു­ണ്ടെ­ന്നും ഓർമ്മ വന്നു. ചീ­ട്ടു­ക­ളി­യെ സം­ബ­ന്ധി­ച്ച ര­ഹ­സ്യം ഒരു വൃ­ദ്ധ­യിൽ­നി­ന്നു മ­ന­സ്സി­ലാ­ക്കാ­നാ­യി ഒ­രു­ത്തൻ അ­വ­ര­റി­യാ­തെ അ­വ­രു­ടെ വീ­ട്ടിൽ കയറി. വൃദ്ധ എ­വി­ടെ­യോ പോ­യി­ട്ടു തി­രി­ച്ചു­വ­ന്നു ക­ണ്ണാ­ടി­യു­ടെ മുൻ­പിൽ­നി­ന്നു മെ­യ്ക്ക­പ്പ് മാ­റ്റു­ക­യാ­യി­രു­ന്നു. ത­ല­മു­ടി­യിൽ തി­രു­കി­യി­രു­ന്ന പല പി­ന്നു­കൾ താഴെ വന്നു വീണു. അ­പ്പോൾ അ­വർ­ക്കു­ണ്ടാ­യി­രു­ന്ന­തു് ഭീകര രൂപം മാ­ത്രം.

images/AleksandrPushkin.jpg
പു­ഷ്കിൻ

അ­ടു­ത്ത­കാ­ല­ത്തു് ഞാൻ കീർ­ക്കെ­ഗോ­റി­ന്റെ Fear and Trembling എന്ന പു­സ്ത­കം വാ­യി­ച്ചു. ഒ­രു­ത്തൻ മെ­യ്ക്ക­പ്പ് ന­ട­ത്തി വിഗ് വ­ച്ചു് നി­ന്ന­പ്പോൾ സ്ത്രീ­ക്കു വ­ല്ലാ­ത്ത താ­ല്പ­ര്യം അയാളെ സം­ബ­ന്ധി­ച്ചു്. ആ കൃ­ത്രി­മ വേ­ഷ­ത്തി­ന്റെ ആ­കർ­ഷ­ക­ത്വ­ത്താൽ അയാൾ പെ­ണ്ണി­നെ പാ­ട്ടി­ലാ­ക്കി. കീർ­ക്കെ­ഗോർ ചോ­ദി­ക്കു­ന്നു. ഈ ചതി അയാൾ അ­വ­ളോ­ടു ഏ­റ്റു­പ­റ­ഞ്ഞാൽ, ക­ഷ­ണ്ടി­കാ­ര­നാ­ണു് താ­നെ­ന്നു വിഗ് മാ­റ്റി അവളെ ഗ്ര­ഹി­പ്പി­ച്ചാൽ ആ­കർ­ഷ­ക­ത്വം അതോടെ ഇ­ല്ലാ­താ­വു­ക­യി­ല്ലേ? ഇ­ല്ലാ­താ­കും എ­ന്നു­ത­ന്നെ­യാ­ണു് ന­മ്മു­ടെ ഉ­ത്ത­രം. ശ്രീ. വി. പി. മ­നോ­ഹ­രൻ ക­ലാ­കൗ­മു­ദി­യിൽ എ­ഴു­തി­യ ‘ക­ളി­യാ­ട്ടം’ എന്ന ചെ­റു­ക­ഥ വാ­യി­ച്ച­പ്പോൾ ഇ­ങ്ങ­നെ­യൊ­ക്കെ കു­റി­ക്കാ­നാ­ണു് എ­നി­ക്കു തോ­ന്നി­യ­തു്. ഈ പം­ക്തി­യു­ടെ സ്വ­ഭാ­വ­വും അ­തു­ത­ന്നെ­യാ­ണ­ല്ലോ. രചനയെ സു­ന്ദ­ര­മാ­ക്കാൻ സകലാ മെ­യ്ക്ക­പ്പു­ക­ളും ക­ഥാ­കാ­രൻ ന­ട­ത്തു­ന്നു. വൃ­ദ്ധ­യാ­യെ­ങ്കി­ലും ആ­രോ­ഗ്യ­വും സൗ­ന്ദ­ര്യ­വും ന­ഷ്ട­പ്പെ­ടാ­ത്ത അമ്മ. അവർ മൂ­ത്ത­മ­ക­ന്റെ ജോ­ലി­സ്ഥ­ല­ത്തു പോയി സകല സൗ­ഭാ­ഗ്യ­ങ്ങ­ളും ആ­സ്വ­ദി­ച്ചി­ട്ടു് ഇ­ള­യ­മ­ക­ന്റെ വീ­ടി­ലെ­ത്തി­യി­രി­ക്കു­ക­യാ­ണു്. കാ­വി­ലെ­യോ മറ്റൊ ഉ­ത്സ­വം കാണാൻ. ആ മകൻ ദ­രി­ദ്രൻ. എ­ങ്കി­ലും അമ്മ താൽ­ക്കാ­ലി­ക വാ­സ­ത്തി­നു തി­രി­ച്ചു വ­രു­ന്ന­തു­കൊ­ണ്ടു റ്റെ­ലി­വി­ഷൻ സെ­റ്റ് വാ­ങ്ങി­വ­ച്ചി­രി­ന്നു. കാ­വി­ലെ ഉ­ത്സ­വം തു­ട­ങ്ങാ­റാ­യ­പ്പോൾ അവരെ ആരോ അതു കാണാൻ ക്ഷ­ണി­ച്ചു. പക്ഷേ, അവർ ഇ­രു­ന്നി­ട­ത്തു­നി­ന്നു് എ­ഴു­ന്നേ­റ്റി­ല്ല. കി­ഴ­വി­ക്കു റ്റെ­ലി­വി­ഷ­നി­ലെ ദൃ­ശ്യ­ങ്ങൾ ക­ണ്ടാൽ മതി. ഈ പ­ര്യ­വ­സാ­ന­ത്തിൽ എ­ത്താൻ എ­ന്തെ­ല്ലാം മെ­യ്ക്ക­പ്പാ­ണു് വി. പി. മ­നോ­ഹ­രൻ ന­ട­ത്തു­ന്ന­ത്! അതു കൊ­ള്ളാ­ന്താ­നും. പക്ഷേ, ഒരു മു­ന്ന­റി­യി­പ്പു­മി­ല്ലാ­തെ മെ­യ്ക്ക­പ്പ് മാ­റ്റി സാ­ക്ഷാൽ രൂ­പ­ത്തിൽ ക­ഥാ­വൃ­ദ്ധ നിൽ­ക്കു­ന്നു. അ­പ്പോൾ അ­നു­വാ­ച­ക­നു് വെ­റു­പ്പു്. അ­ലം­കാ­ര­വും അം­ഭ­വ­വർ­ണ്ണ­ന­യു­മൊ­ക്കെ വി­ട്ടു പറയാം. ക­ഥ­യു­ടെ മു­ക്കാൽ­ഭാ­ഗ­ത്തും വർ­ണ്ണി­ച്ച കാ­ര്യ­ങ്ങ­ളു­ടെ സ്വാ­ഭാ­വി­ക പ­രി­ണാ­മ­മ­ല്ല അ­തി­ന്റെ പ­ര്യ­വ­സാ­നം. ക്ലൈ­മാ­ക്സി­ലേ­ക്ക­ല്ല, ആ­ന്റി­ക്ലൈ­മാ­ക്സി­ലേ­ക്കാ­ണു് ക­ഥ­യു­ടെ പോ­ക്കു്. ചൂ­ട്ടെ­രി­ഞ്ഞു­തീ­രു­ന്ന­തു­പോ­ലെ കഥ എ­രി­ഞ്ഞു തീ­രു­ന്നു. ഇ­രു­ട്ടിൽ അ­തു­വ­രെ വ­ഴി­കാ­ണി­ച്ചു­ത­ന്ന ചൂ­ട്ടു ക­ത്തി­ത്തീ­രു­മ്പോൾ യാ­ത്ര­ക്കാ­ര­നു് നി­രാ­ശ­ത­യും വി­ഷാ­ദ­വു­മാ­ണ­ല്ലോ. ആ വി­കാ­ര­ങ്ങൾ ജ­നി­പ്പി­ക്കു­ന്നു ഇ­ക്ക­ഥ­യും.

ഏ­ഴാ­ച്ചേ­രി

മാ­ന­വ­ച­രി­ത്ര­ത്തിൽ പ്ര­തി­കൂ­ല­മാ­യും അ­നു­കൂ­ല­മാ­യും ഏതു മാ­റ്റ­വു­മു­ണ്ടാ­ക­ട്ടെ. തന്റെ വി­ശ്വാ­സ­ത്തിൽ­നി­ന്നു അൽ­പ­മ്പോ­ലും വ്യ­തി­ച­ലി­ക്കാൻ കവി ശ്രീ. ഏ­ഴാ­ച്ചേ­രി രാ­മ­ച­ന്ദ്ര­നു് സ­മ്മ­ത­മി­ല്ല. അ­തി­നു­ദാ­ഹ­ര­ണ­മാ­ണു് ക­ലാ­കൗ­മു­ദി­യിൽ അ­ദ്ദേ­ഹ­മെ­ഴു­തി­യ ‘ശിവം’ എന്ന കാ­വ്യം.

മാ­ന­വ­ച­രി­ത്ര­ത്തിൽ പ്ര­തി­കൂ­ല­മാ­യും അ­നു­കൂ­ല­മാ­യും ഏതു മാ­റ്റ­വു­മു­ണ്ടാ­ക­ട്ടെ. തന്റെ വി­ശ്വാ­സ­ത്തിൽ­നി­ന്നു അല്പം പോലും വ്യ­തി­ച­ലി­ക്കാൻ കവി ശ്രീ. ഏ­ഴാ­ച്ചേ­രി രാ­മ­ച­ന്ദ്ര­നു് സ­മ്മ­ത­മി­ല്ല. അ­തി­നു­ദാ­ഹ­ര­ണ­മാ­ണു് ക­ലാ­കൗ­മു­ദി­യിൽ അ­ദ്ദേ­ഹ­മെ­ഴു­തി­യ ‘ശിവം’ എന്ന കാ­വ്യം. സോ­വി­യ­റ്റ് റി­പ്പ­ബ്ലി­ക്കി­ലും മറ്റു യൂ­റോ­പ്യൻ രാ­ജ്യ­ങ്ങ­ളി­ലും രാ­ഷ്ട്ര­വ്യ­വ­ഹാ­ര­പ­ര­മാ­യി വന്ന പ­രി­വർ­ത്ത­ന­ങ്ങൾ താൽ­ക്കാ­ലി­ക­മാ­ണെ­ന്നും അവ കാലം ക­ഴി­യു­മ്പോൾ സ്വയം നിർ­മാർ­ജ്ജ­നം ചെ­യ്യ­പ്പെ­ട്ടു് പൂർ­വ്വാ­വ­സ്ഥ സം­ജാ­ത­മാ­കു­മെ­ന്നും പ്ര­ഖ്യാ­പി­ച്ചു­കൊ­ണ്ടാ­ണു് കാ­വ്യ­ത്തി­ന്റെ സ­മാ­രം­ഭം. ‘പാൽ­ക്ക­ടൽ വി­ട്ടു പ­രാ­പ­ര­നെൻ പെ­രു­മാൾ വ­രു­മെ­ന്നു്’ കവി കൊ­തി­ച്ചു. അതു സം­ഭ­വി­ക്കു­ക­യും ചെ­യ്തു. പക്ഷേ, പാ­പ­ത്തു­ട­ലി­കൾ നേ­ര­ത്തെ വി­ത­ച്ച മു­ത്തു­കൾ ന­ക്കി­യു­ണ­ക്കു­ക­യും വി­ള­വു­കൾ പാ­ഴാ­ക്കു­ക­യും ചെ­യ്തു. ക­വി­ക്കു് അ­നു­ഗ്ര­ഹ­ദാ­യ­ക­മാ­യ വർ­ഷാ­മേ­ഘ­ത്തോ­ടു് ഒ­ര­പേ­ക്ഷ­യേ­യു­ള്ളൂ. ‘പാ­ല­യ­മാം’.

1989 ഒ­ക്റ്റോ­ബ­റിൽ അർ­ബു­ദ­ത്താൽ മ­രി­ച്ച ദാ­നീ­ലോ കീഷ് (Danilo Kis) എന്ന യു­ഗേ­സ്ലാ­വി­യ­യി­ലെ സാ­ഹി­ത്യ­കാ­രൻ എല്ലാ അർ­ത്ഥ­ത്തി­ലും ‘ഗെ­യി­റ്റാ’യി­രു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ Hour Glass എന്ന നോ­വ­ലി­നും The Encyclopedia of the Dead എന്ന ക­ഥാ­സ­മാ­ഹാ­ര­ത്തി­നും സാ­ദൃ­ശ്യ­മാ­യി ആ­ധു­നി­ക സാ­ഹി­ത്യ­ത്തിൽ ഒ­ന്നു­മി­ല്ല.

തന്റെ രാ­ഷ്ട്ര­വ്യ­വ­ഹാ­ര­പ­ര­മാ­യ വി­ശ്വാ­സ­ത്തിൽ­നി­ന്നു് കവി ഇ­ന്ത്യ­യെ ഗ്ര­സി­ച്ചി­രി­ക്കു­ന്ന അ­മേ­രി­ക്കൻ കാ­ള­സർ­പ്പ­തി­ന്റെ ഭീ­ക­ര­തി­യി­ലേ­ക്കു വ­രു­ന്നു. അ­തി­നെ­യൊ­ക്കെ പ്ര­തി­രൂ­പാ­ത്മ­ക­മാ­യി ആ­വി­ഷ്ക­രി­ച്ചി­ട്ടു് പൂർ­വ്വ­കാ­ല സൗ­ഭാ­ഗ്യ­ങ്ങ­ളി­ലേ­ക്കും ആ­ധു­നി­ക­കാ­ല ദൗർ­ഭാ­ഗ്യ­ങ്ങ­ളി­ലേ­ക്കും വ­രു­ന്നു. ഔ­ത്ത­രാ­ഹ­ന്മാ­രു­ടെ ക്രൂ­ര­ത ദാ­ക്ഷി­ണ­ത്യ­രു­ടെ­മേൽ വ­ന്നു­വീ­ഴു­ന്ന­തി­നെ ചി­ത്രീ­ക­രി­ക്കു­ന്നു അ­ദ്ദേ­ഹം. സ­ത്യ­ത്തി­നു പല ത­ല­ങ്ങ­ളു­ണ്ട­ല്ലോ. ആ ത­ല­ങ്ങ­ളെ കൂ­ട്ടി­യി­ണ­ക്കു­ന്ന­തു് ല­യ­മാ­ണു്. കടൽ സ­ത്യ­ത്തി­ന്റെ ഒ­രു­ത­ലം. കാ­ട്ടിൽ മേയാൻ പോ­കു­ന്ന ആ­ട്ടിൻ­കൂ­ട്ടം സ­ത്യ­ത്തി­ന്റെ വേ­റൊ­രു തലം. ര­ണ്ടി­നും സാ­ദൃ­ശ്യ­മി­ല്ലെ­ങ്കി­ലും ക­ട­ലി­ന്റെ ഉ­പ­രി­ത­ല­ത്തെ ല­യാ­ത്മ­ക­ച­ല­ന­വും ആ­ട്ടി­ങ്കൂ­ട്ട­ത്തി­ന്റെ മുകൾ ഭാ­ഗ­ത്തെ ല­യാ­ത്മ­ക­ച­ല­ന­വും തു­ല്യം. ഇവയെ അ­വ­ലം­ബി­ച്ചു് അ­ജ­ഗ­മ­ന­ത്തെ ത­രം­ഗ­ച­ല­ന­വു­മാ­യി ബ­ന്ധി­പ്പി­ക്കാം. (ആശയം പ­ര­കീ­യം) അ­ങ്ങ­നെ ബ­ന്ധി­പ്പി­ക്കു­മ്പോൾ ആ സമാന ല­യ­ത്തെ കാണാൻ പ­ലർ­ക്കും സാ­ധി­ച്ചി­ല്ലെ­ന്നു വരും. ഏ­ഴാ­ച്ചേ­രി­യു­ടെ കാ­വ്യ­ത്തി­നും ആ ദോ­ഷ­മു­ണ്ടു്; അതു് ദോ­ഷ­മാ­ണെ­ങ്കിൽ. എ­ങ്കി­ലും ല­ക്ഷ്യ­വേ­ധി­ത­ന്നെ ‘ശിവം’. ല­ക്ഷ്യ­വേ­ധി­യാ­യ­തു­കൊ­ണ്ടു് പ്ര­ച­ര­ണ­ത്തി­നു് ഊന്നൽ ന­ല്കി­യെ­ന്നു ക­രു­താൻ വയ്യ. ‘വാ­നാർ­ത്ഥാ­വി­വ സ­പൃ­ക്തൗ വാടിയ വ­ന­മാ­ല­തി­കൾ വി­ളി­ക്കേ’ എ­ന്നും മ­റ്റു­മു­ള്ള ഭാ­ഗ­ങ്ങ­ളിൽ ക­വി­ത­യ്ക്കു­ത­ന്നെ­യാ­ണു് പ്രാ­ധാ­ന്യം.

വെർ­ജി­ലേ വരൂ

താ­മ­ര­പ്പൂ­വി­ന്റെ സൗ­ര­ഭ്യം വർ­ദ്ധി­പ്പി­ക്കാൻ നി­ങ്ങൾ അതിൽ സെ­ന്റു് ഒ­ഴി­ക്കാ­റു­ണ്ടോ?

ദാ­ന്തെ കാ­ട്ടിൽ­വ­ച്ചു് വ­ന്യ­മൃ­ഗ­ങ്ങ­ളെ ക­ണ്ട­പ്പോൾ പേ­ടി­ച്ചോ? പേ­ടി­ച്ചാ­ലു­മി­ല്ലെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­നു മാർ­ഗ്ഗം കാ­ണി­ച്ചു­കൊ­ടു­ക്കാൻ റോമൻ ക­വി­യാ­യ വെർ­ജിൽ എത്തി. അ­ദ്ദേ­ഹം ദാ­ന്തെ­യെ കൂ­ട്ടി­ക്കൊ­ണ്ടു­പോ­യി. മ­ല­യാ­ള­ചെ­റു­ക­ഥ­യു­ടെ കൊ­ടു­ങ്കാ­ട്ടി­ല­ക­പ്പെ­ട്ട എന്നെ പേ­ടി­പ്പി­ക്കാൻ വ­ന്യ­മൃ­ഗ­ങ്ങൾ വന്നു നിൽ­ക്കു­ന്നു. പക്ഷേ, സ­ഹാ­യി­ക്കാൻ ആ­രു­മി­ല്ല­താ­നും. അ­ങ്ങ­നെ­യൊ­രു ക്രൂ­ര­മൃ­ഗ­മാ­ണു് ശ്രീ. പി. ആർ. നാ­ഥ­ന്റെ ‘അ­ള­ക­ന­ന്ദ’ എന്ന ചെ­റു­ക­ഥ­യെ­ന്നു പറയാൻ എ­നി­ക്കു വൈ­ഷ­മ്യ­മി­ല്ലാ­തി­ല്ല. കാരണം അ­തി­ന്റെ ര­ച­യി­താ­വു് എന്റെ പഴയ സു­ഹൃ­ത്താ­ണെ­ന്ന­താ­ണു്. അ­ദ്ദേ­ഹം തി­രു­വ­ന­ന്ത­പു­ര­ത്തു് ജോ­ലി­യാ­യി­രു­ന്ന­പ്പോൾ ഞാനും അ­ദ്ദേ­ഹ­വും നോ­വ­ലി­സ്റ്റ് ശ്രീ. കെ. സു­രേ­ന്ദ്ര­നും ഒ­രു­മി­ച്ചു സാ­യാ­ഹ്ന­സ­വാ­രി­കൾ ന­ട­ത്താ­റു­ണ്ടാ­യി­രു­ന്നു. ഒ­രി­ക്കൽ സു­രേ­ന്ദ്ര­നും നാ­ഥ­നും കൂടി എന്റെ വീ­ട്ടി­ലേ­ക്കു വ­രു­മ്പോൾ ഞാൻ വ­ഴി­യിൽ വ­ച്ചു് അ­വ­രെ­ക്ക­ണ്ട­തും പി­ന്നീ­ടു് ഞങ്ങൾ ഒ­രു­മി­ച്ചു ന­ട­ന്ന­തും ഓർ­മ്മ­യി­ലെ­ത്തു­ന്നു. അ­ങ്ങ­നെ മ­ന­സ്സു കൊ­ണ്ട­ടു­ത്ത ഒരു നല്ല മ­നു­ഷ്യ­ന്റെ രചനയെ സിം­ഹ­മാ­യോ പു­ലി­യാ­യോ ചെ­ന്നാ­യാ­യോ കാ­ണു­ന്ന­തു് മ­നു­ഷ്യ­ത്വ­മ­ല്ല­ല്ലോ. എ­ങ്കി­ലും സത്യം മ­നു­ഷ്യ­ത്വ­ത്തി­നും മു­ക­ളിൽ നിൽ­ക്കു­ന്ന­തു­കൊ­ണ്ടു് പി. ആർ. നാ­ഥ­ന്റെ കഥ ദം­ഷ്ട്ര­കൾ കാ­ണി­ച്ചു നിൽ­ക്കു­ന്ന ഒരു ഹിം­സ്ര­ജ­ന്തു­വാ­ണെ­ന്നു പ­റ­യേ­ണ്ടി­യി­രി­ക്കു­ന്നു. അ­ച്ഛ­ന്റെ വാ­ത്സ­ല്യം അ­നു­ഭ­വി­ക്കാ­ത്ത ഒരു ത­ന്റേ­ട­ക്കാ­രി­യാ­യ പെൺ­കു­ട്ടി അ­ച്ഛ­നെ­പ്പോ­ലെ കരുതി ഒരു വ­യ­സ്സൻ ഡ്രൈ­വ­റു­ടെ കാലിൽ തൊ­ട്ടു വ­ന്ദി­ച്ച­തി­നെ ലൈം­ഗി­കാ­ക്ര­മ­ണ­മാ­യി പ്രിൻ­സി­പ്പ­ലും ഹോ­സ്റ്റൽ മേ­ട്ര­നും ക­രു­തി­പോ­ലും. തള്ള അതു കേ­ട്ട­യു­ട­നെ മോളെ ക­ണ്ട­മാ­നം അ­ടി­ച്ചു­പോ­ലും. പി­ന്നീ­ടു് യാ­ഥാർ­ത്ഥ്യം ഗ്ര­ഹി­ച്ചു് അവർ (അമ്മ) പ­ശ്ചാ­ത്ത­പി­ച്ചു­പോ­ലും. ഏതു വെ­ള്ള­രി­ക്കാ­പ്പ­ട്ട­ണ­ത്തി­ലാ­ണു് ഈ സംഭവം ന­ട­ക്കു­ന്ന­തു്? നി­ത്യ­ജീ­വി­ത സ­ത്യ­മി­ല്ല ഇതിൽ. നി­ത്യ­ജീ­വി­ത­ത്തി­ലെ സ­ത്യ­മി­ല്ലാ­യ്മ­യെ ക­ല­യു­ടെ സ­ത്യ­മാ­ക്കി മാ­റ്റാൻ ക­ഴി­യും പ്ര­തി­ഭാ­ശാ­ലി­കൾ­ക്കു്. അ­തി­നും ക­ഴി­യു­ന്നി­ല്ല പി. ആർ. നാ­ഥ­നു്. ഈ രചന മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലാ­ണു് ക്രൂ­ര­ത­യാർ­ന്നു നി­ല്ക്കു­ന്ന­തു്. പേ­ടി­ച്ചു­നിൽ­ക്കു­ന്ന എന്നെ ര­ക്ഷി­ക്കാൻ വെർ­ജി­ലു­ണ്ടോ? ഉ­ണ്ടെ­ങ്കിൽ വെർ­ജി­ലേ വേഗം വരൂ.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: നി­ങ്ങൾ ചെ­റു­ക­ഥ­ക­ളെ­ക്കു­റി­ച്ചേ എ­ഴു­തു­ന്നു­ള്ളൂ. ക­വി­ത­ക­ളെ അ­വ­ഗ­ണി­ക്കു­ന്നു. ഇതു ശ­രി­യാ­ണോ?

ഉ­ത്ത­രം: ചെ­റു­ക­ഥ­കൾ മീ­റ്റി­ങ്ങ് സം­ഘ­ടി­പ്പി­ക്കു­ന്ന­വർ സ­മ്മേ­ള­ന­ത്തി­നു­ശേ­ഷം മേ­ശ­പ്പു­റ­ത്തു കൊ­ണ്ടു­വ­യ്ക്കു­ന്ന ഭ­ക്ഷ­ണ­സാ­ധ­ന­ങ്ങ­ളിൽ­പ്പെ­ട്ട വെള്ള മു­ന്തി­രി­ങ്ങ­പോ­ലെ­യാ­ണു്. കാണാൻ ച­ന്ത­മു­ണ്ടു്. പക്ഷേ, ഒ­ന്നു് അ­ടർ­ത്തി­യെ­ടു­ത്തു് തി­ന്നാൽ വ­ല്ലാ­തെ പല്ലു പു­ളി­ക്കും. പി­ന്നെ റ്റൂ­ത്ത് ബ്രഷ് തൊ­ടാ­നാ­വി­ല്ല പ­ല്ലിൽ. ക­വി­ത­കൾ വാ­ളൻ­പു­ളി­പോ­ലെ­യാ­ണു്. കാ­ണാ­നും ച­ന്ത­മി­ല്ല. വാ­യ്ക്ക­ക­ത്തേ­ക്കു ഇ­ടാ­നും വയ്യ.

ചോ­ദ്യം: ചെ­റു­പ്പ­കാ­ല­ത്തെ നി­രീ­ശ്വ­ര­ന്മാർ വൃ­ദ്ധ­രാ­കു­മ്പോൾ ഈ­ശ്വ­ര­വി­ശ്വാ­സി­ക­ളാ­കു­ന്ന­തെ­ങ്ങ­നെ?

ഉ­ത്ത­രം: വാർ­ദ്ധ­ക്യ­ത്തിൽ രോ­ഗ­ങ്ങൾ പലതും വരും. മരണം അ­ടു­ത്തു­വെ­ന്നു ക­ണ്ടാൽ പേ­ടി­ച്ചു് ആ­ശ്ര­യ­സ്ഥാ­നം തേടും. ആ ആ­ശ്ര­യ­സ്ഥാ­ന­മാ­ണു് ഈ­ശ്വ­രൻ. ബർ­ട്രൻ­ഡ് റസ്സൽ, സാർ­ത്ര് ഇവർ പോലും ജീ­വി­താ­ന്ത്യ­ത്തിൽ ഒ­ര­തീ­ത­സ­ത്യ­ത്തിൽ വി­ശ്വ­സി­ച്ചു.

ചോ­ദ്യം: സത്യം പറയണം. നി­ങ്ങൾ­ക്കു ആ­ശാ­ന്റെ കവിത ഇ­ഷ്ട­മോ അതോ വ­ള്ള­ത്തോ­ളി­ന്റെ ക­വി­ത­യോ?

ഉ­ത്ത­രം: സത്യം പറയണം. നി­ങ്ങൾ­ക്കു ഷെ­ല്ലി­യു­ടെ കവിത ഇ­ഷ്ട­മോ അതോ കീ­റ്റ്സി­ന്റെ ക­വി­ത­യോ?

ചോ­ദ്യം: സ്ത്രീ­പു­രു­ഷ­ന്റെ വ­സ്ത്ര­ങ്ങൾ ധ­രി­ച്ചാൽ?

ഉ­ത്ത­രം: സ്ത്രീ സു­ന്ദ­രി­യ­ണെ­ങ്കിൽ അ­വ­ളു­ടെ സൗ­ന്ദ­ര്യം പു­രു­ഷ­വേ­ഷം ധ­രി­ക്ക­ലിൽ ഇ­ര­ട്ടി­യാ­കും. സു­ന്ദ­ര­നാ­യ പു­രു­ഷൻ സാ­രി­യും ബ്ലൗ­സും ധ­രി­പ്പി­ച്ചാൽ കാ­ണു­ന്ന­വർ­ക്കു ഛർ­ദ്ദി­ക്കാൻ തോ­ന്നും.” “കു­മാ­രാ നി­ന­ക്ക­ച്ഛ­നാ­ര­മ്മ­യാ­രെ­ന്നു് അമന്ദ പ്ര­മോ­ദേ­ന ചോ­ദി­ക്ക­ട്ടെ ഞാൻ.”“മ­ധു­ദ്വേ­ഷി­യെ­യും മ­ഹാ­ല­ക്ഷ്മി­യേ­യും തൊ­ട്ടു­കാ­ണി­ക്കാൻ വ­യ്യാ­ത്ത­തു­കൊ­ണ്ടു് ഞാൻ ഖേ­ദി­ക്കു­ന്നു.” “ചെ­റു­പ്പ­ക്കാ­രി­കൾ ഗൾ­ഫിൽ­നി­ന്നു് വ­രു­ന്ന പെർ­ഫ്യും തേ­ക്കു­ന്ന­തു് നന്നോ?”

“താ­മ­ര­പ്പൂ­വി­ന്റെ സൗ­ര­ഭ്യം വർ­ദ്ധി­പ്പി­ക്കാൻ നി­ങ്ങൾ അതിൽ സെ­ന്റ് ഒ­ഴി­ക്കാ­റു­ണ്ടോ?”

1989 ഒ­ക്റ്റോ­ബാ­റിൽ അർ­ബു­ദ­ത്താൽ മ­രി­ച്ച ദനീലോ കീഷ് (Danilo Kis) എന്ന യു­ഗോ­സ്ളാ­വി­യ­യി­ലെ സാ­ഹി­ത്യ­കാ­രൻ എല്ലാ അർ­ത്ഥ­ത്തി­ലും ’ഗ്രെ­യ്റ്റാ’യി­രു­ന്നുൻ. അ­ദ്ദേ­ഹ­ത്തി­ന്റെ Hourglaas എന്ന നോ­വ­ലി­നും The Encyclopedia of the Dead എന്ന ക­ഥാ­സ­മാ­ഹാ­ര­ത്തി­നും സ­ദൃ­ശ­മാ­യി ആ­ധു­നി­ക സാ­ഹി­ത്യ­ത്തിൽ ഒ­ന്നു­മി­ല്ല. ക­ല­കൊ­ണ്ടു മ­ര­ണ­ത്തോ­ടു സമരം ചെ­യ്ത­ക­ലാ­കാ­ര­നാ­യി­ട്ടാ­ണു് നി­രൂ­പ­കർ അ­ദ്ദേ­ഹ­ത്തെ കാ­ണു­ന്ന­തു്. പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാർ കീ­ഷി­ന്റെ കൃ­തി­കൾ വാ­യി­ക്ക­ണം.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1994-07-10.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 8, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.