കാശി ഞാൻ, പ്രവാഹിനീ
ഗംഗയും ക്ഷേത്രോദാര
ഗോപുരാകാരങ്ങളും
കാണ്മതെപ്പൊഴും ദൂരെ
കണ്ണുനീർ തിരകളിൽ
എനിക്കു പുറം തിരി-
ഞ്ഞേകയായു് നില്ക്കും രൂപം!
നദിപോൽ പുറംവടി-
വൂഴിയെത്തൊടും ചെറു-
പാദങ്ങൾ നടുങ്ങുന്നു
കൈകളിൽ കാലത്തിന്റെ
നേർക്കുയർത്തിയ രൂക്ഷ-
ഗന്ധകച്ചിതാഗ്നിയിൽ
പ്രണയപ്പുകച്ചുരുൾ.
തേതു നൂൽവരമ്പിലൂ-
യെത്തിയെൻ മുൻപേ മുന-
മ്പേറി നിർഭയം നില്പൂ?
ആരിവൾ തലകുത്തി
വീണൊരു ഖഡ്ഗംപോലെ
ഉടൽ തുള്ളുമ്പോൾ ശിരോ-
ഭാരമായു് തപിക്കുന്നു?
അറിയാനടുത്തു ചെ-
ന്നാദരം നമസ്കരി-
ച്ചരികിൽ ചന്ദ്രോദയം
കാത്തു കണ്ണുയർന്നതും
ഒടുങ്ങാപ്പകയ്ക്കുള്ളി-
ലൊതുങ്ങാക്കണ്ണീരിന്റെ
ഭിക്ഷയേറ്റെരിഞ്ഞെന്റെ
കാഴ്ച, ഹാ! പുകഞ്ഞുപോയു്!
കാശികന്യക, കാലം
ഞാണൊലി മുഴക്കും മു-
മ്പിയിരിൽ പ്രേമത്തിന്റെ
വിളികേട്ടവൾ, വ്രീളാ-
വിവശം സ്വയംവര-
മണ്ഡപത്തിലേക്കിടം-
കാലറിയാതേ വെച്ചോൾ,
വില്ലുകൾ നുറുങ്ങുമ്പോൾ
ഇടിയും കിനാവിന്റെ
കുരുന്നായു് മരിച്ചവൾ!
ലൊക്കെയും വെട്ടീ, പുത്തൻ
പന്തൽ തീർത്തവർ കളി-
ത്തട്ടുകൾ ചമച്ചപ്പോൾ
വേഷമിട്ടരങ്ങേറി-
യിറങ്ങി രാജത്വവും
കന്യകാത്വവും വാതു
വെച്ചുകൊണ്ടടരാടി.
കാട്ടുപൂവുതിരുന്ന
ജീവന്റെ മാത്രം കഥ
അറിയാതുരയ്ക്കുമ്പോൾ
ഇരുജന്മം കൊണ്ടാത്മ-
ഗൗരവം ധർമ്മത്തിന്റെ
തിരുനെറ്റിയിൽ കൊത്തി
ച്ചേർത്ത നീ നവശില്പി!
യെന്ന സങ്കല്പം തിരി-
ച്ചിട്ടു നീ തീയൊപ്പിട്ടു
പുഷ്പനിർമ്മിതികളിൽ
സാർത്ഥകം ജന്മം പിന്നെ
അഴലാനെന്തേ? ദേവി
അല്പഹാസത്തോടെന്നെ
നോക്കുന്നു, മൊഴിയുന്നു:
തെങ്ങനെ ശരശയ്യ
വേട്ടയാടുമ്പോൾ വന്നീ
മുനമ്പിൻ തുമ്പോളവും?
ചോര വാർന്നൊലിക്കുന്ന
ചോദ്യമൊന്നേകാന്തത്തിൽ
ഉത്തരം തേടിത്തൊട്ടു
പിറകിൽ ജ്വലിക്കുമ്പോൾ?
ത്തട്ടിലേക്കെറിഞ്ഞൊന്നിൻ
തുടിപ്പീ കരിമ്പാറ-
ധർമ്മത്തിൽ കുടഞ്ഞിട്ടു
കടലും നെഞ്ചിൽ തേങ്ങി
കടുകിൻ വരമ്പേറി
വീർപ്പുപോൽ മാഞ്ഞോരമ്മ
ഗംഗയായിരമ്പുമ്പോൾ?
തിളയ്ക്കും മുഖം പൂഴ്ത്തി
അത്തിരുമാറിൽ ചേർന്നു
പൊടിഞ്ഞു പൊടിഞ്ഞുള്ളം
കണ്ണാടി നോക്കീടുമ്പോൾ?
യേകമാം സത്യത്തിന്റെ
മുൾമുനത്തുമ്പിൽ കിത-
പ്പാറ്റുമെൻ കുതിരകൾ.
ഞാനറിയുന്നു, മൗനം
പുഴുവാക്കിയ ജന്മം
വീരശുല്ക്കമാണിന്നും!”