(യൂണിവേഴ്സിറ്റി കോളേജ് മാഗസിൻ (2006-നു മുമ്പു്))
ല്ലിരുട്ടു വാഴുമീ തകർന്ന വീടിനെ,
പരസ്പരം കൊത്തി വിഷം വമിച്ചതു
മതി, എനിക്കൊരു ഗൃഹം ചമച്ചുഞാൻ.
നിവർന്ന ശീർഷമെൻ പെരുമയല്ലയോ,
ഇനിപിണക്കമി, ല്ലരിയാണെങ്കിലും
അരികത്തുള്ളവൻ അകമറിയുന്നോൻ.
ച്ചിരികളെന്നുടെ പുതുവസതിയിൽ,
പൊടിച്ചുനാമ്പുകൾ, ഹരിതവേഗമായു്
പടർന്നു സൗഹൃദം മതിലിനപ്പുറം.
കുരുന്നുകൾ കളിചിരികളാൽ മതി-
ലിടിച്ചു, മൗനങ്ങളുടച്ചു, മുറ്റങ്ങ-
ളുഴുതു വിത്തിട്ടു വിളഞ്ഞപാടങ്ങൾ
കിളികളായു് കൊത്തിക്കൊറിച്ചു പിന്നെയും.
ക്കുല പഴുത്തതിൻ കനകവിസ്മയം
പകുത്തു നീട്ടുമ്പോളതിർത്തി രേഖയിൽ
തകരനാമ്പിനും രുചിസുഗന്ധങ്ങൾ.
ഉരുകി ശീതള ഹിമപ്രവാഹിനി
കഴുകുന്ന നീല മഹാചലങ്ങളിൽ
ജട കുടഞ്ഞിടും തിമിര വൈരങ്ങൾ.
മനംകുളിരുമാറണിഞ്ഞൊരുങ്ങുമ്പോൾ
ഉറങ്ങിടാം ഭയം വെടിഞ്ഞു കാവലും
കരുതലും തീരെ മറന്നു രാത്രിയിൽ…
അറിഞ്ഞുകൂടെന്തു പിണഞ്ഞു പിന്നെയും
പിണക്കമീവഴിനുഴഞ്ഞു കേറുവാൻ,
മണംപിടിച്ചു നൂൽപ്പഴുതിലും വെടി-
മരുന്നുതൂവിയിട്ടൊളിച്ചിരിക്കുവാൻ!
വെളിച്ചമാരാരു കറന്നെടുക്കണം
കവരുമ്പോൾ ദുര നുരച്ചുവാനോളം
വരമ്പുയർത്തുവാൻ കലിച്ചിറങ്ങണം?
തുടുമിഴികളിൽ പടുതീ വീണതും
ഇളവില്ലാതിളമുറയ്ക്കു ജീവിതം
മുടിഞ്ഞുപോയതും അറിഞ്ഞുവോ നമ്മൾ?
ഇടംവലം കാഴ്ച മറഞ്ഞിടഞ്ഞോടി
മുഖാമുഖം പക പതഞ്ഞു നില്ക്കയാ-
ണിരു കുതിരകൾ, ഇവർക്കു ജീനിയിൽ
പിടി മുറുക്കുന്നതതിർത്തി രേഖയോ?
ത്തിരയിലാലോലമൊഴുകും നീർക്കിളി
ചിലച്ചിടുന്നു, “ഹാ! മനുഷ്യരേ നിങ്ങൾ
പടുത്തെടുക്കയാണതിർത്തിരേഖകൾ!”