ഒരു അവസ്ഥയെ വിവരിക്കുന്ന പദമല്ല ആരോഗ്യം. ഒരു അവസ്ഥയുടെ അഭികാമ്യതയെ സൂചിപ്പിക്കുന്ന പദമാണു് അതു്. ഒരു ഉത്തമമാതൃകയെ നിർമ്മിക്കുന്ന സംകൽപനങ്ങളും വാസ്തവികമായ അവസ്ഥകളെ വിവരിക്കുന്ന സംകല്പനങ്ങളും തമ്മിൽ വ്യത്യാസങ്ങളുണ്ടു്. എന്നുതന്നെയല്ല ഉത്തമമാതൃക ഒരു സാധാരണതയെ മുന്‍കൂട്ടി നിശ്ചയിക്കുന്നുണ്ടു്. അതായതു് സാധാരണ പരിതഃസ്ഥിതിയിൽ ശരീരത്തിന്റെ അവസ്ഥ എന്തായിരിക്കണമെന്നാണു് പ്രതീക്ഷിക്കപ്പെടുന്നതു് എന്നു്. ഈ അർത്ഥത്തിൽ സാധാരണത, അങ്ങനെ തിരിച്ചറിയപ്പെടുമ്പോൾ, ജനങ്ങൾ പിൻതുടരാൻ ശ്രമിക്കേണ്ടതായ ഒരു ഉത്തമമാതൃകയാണു്. ഈ അർത്ഥത്തിൽ ആരോഗ്യം നിഷേധാത്മകമായി നിർവ്വചിക്കപ്പെട്ട ഒരു സാമാന്യമാതൃകയാണു്.
ക്ലിനിക്കൽ മെഡിസിൻ എന്നപേരിൽ അറിയപ്പെടുന്ന വിഭാഗത്തിന്റെ വാണിജ്യവത്കരണത്തില്‍, അതിന്റെ സമഷ്ടിയെ വ്യഞ്ജിപ്പിക്കാത്തിടത്തു്, ഇതു് ഇപ്പോൾതന്നെ പ്രകടമാണു്. ഉദാഹരണത്തിനു്, പൊതു ആരോഗ്യത്തെ ആദരണീയമായ ഒരു വിജ്ഞാനശാഖയാക്കേണ്ട വിഭവങ്ങൾ ഒഴുകാൻ മടിച്ചു നിൽക്കുന്നു. അതേസമയം, ആധുനിക വൈദ്യശാസ്ത്രത്തിൽ അന്തർലീനമായ വ്യക്തിവത്കരണം പോഷകാഹാരക്കുറവുപോലുള്ള പ്രശ്നങ്ങളെ വെറും ചികിത്സാസംകേതങ്ങളിലൂടെ മാത്രം നോക്കികാണുന്നു.
രോഗങ്ങളുടെ അഭാവം എന്ന ആരോഗ്യത്തെക്കുറിച്ചുള്ള ഈ നിർവ്വചനം ധനാത്മകമല്ല (പോസിറ്റീവല്ല). ഇംഗ്ലീഷിലെ ‘ഹെൽത്ത്നു്’ തുല്യമായ സംസ്കൃതത്തിലെ ‘ആരോഗ്യ’വും മലയാളത്തിലെ ആരോഗ്യം എന്ന പദവും സൂചിപ്പിക്കുന്നതു് രോഗമില്ലാത്ത ശാരീരികാവസ്ഥയേയാണു്. ഇപ്രകാരം നിഷേധാത്മകമായി നിർവ്വചിക്കപ്പെട്ട ആരോഗ്യം ചികിത്സാസംബന്ധിയായ ഒരു സംകല്പനമാണു്. അതുകൊണ്ടുതന്നെ അതിന്റെ മാനദണ്ഡങ്ങൾ ഒരു വ്യക്തിയുടെ യഥാർഥ ക്ഷേമാവസ്ഥയെ ഉൾക്കൊള്ളുന്നില്ല. മറിച്ചു് ആരോഗ്യത്തെക്കുറിച്ചുള്ള ധനാത്മകമായ, നിഷേധാത്മകമല്ലാത്ത, നിർവ്വചനം, ചില ധനാത്മകമായ വിശേഷണങ്ങള്‍, ആരോഗ്യത്തെ നിർമ്മിക്കുന്നതായി വിഭാവനം ചെയ്യുന്നുണ്ടു്. അത്തരം വിശേഷണങ്ങൾ ഉണ്ടെങ്കിൽ അവ ഒരു സമൂഹത്തിന്റെ മൂല്യങ്ങളുടെ ഒരു ഭാഗമായി രൂപപ്പെട്ടിട്ടുമുണ്ടാകും. ഇതു് ആരോഗ്യസംകല്പത്തെ സാമാന്യമായ ആനുഭവിക അന്വേഷണങ്ങൾക്കു് യോജിച്ചതല്ലാതാക്കുന്നു. പല പ്രകാരത്തിലും ആരോഗ്യം ഒരു സമുദായം ജീവിതം ആചരിച്ചുപോരുന്നതിനെ പൂർവ്വകല്പന ചെയ്യുന്നുണ്ടു്. മറ്റുവാക്കുകളിൽ പറഞ്ഞാല്‍, ആരോഗ്യപ്രവർത്തനങ്ങളായി തിരിച്ചറിയപ്പെടുന്ന കാര്യങ്ങൾക്കു് സാമൂഹ്യമായ ഒരു ഉറവിടമാണുള്ളതു്. അതുകൊണ്ടുതന്നെ ആ സാമൂഹ്യവ്യവസ്ഥയിൽ പ്രവർത്തിക്കുന്ന ശക്തിബന്ധങ്ങളോടു് പ്രതികരിക്കുന്നതായിരിക്കും ആരോഗ്യസംകല്പം. നിലനിൽക്കുന്ന സാമൂഹിക പ്രയോഗങ്ങളുടെ ആകെത്തുകയോടു് ആപേക്ഷികമാണു് ആരോഗ്യം എന്നു് വീക്ഷിക്കുമ്പോൾ എങ്ങനെയാണു് അത്തരം സാമൂഹികപ്രയോഗങ്ങിളിൽ ഏർപ്പെട്ടിരിക്കുന്ന പ്രതികർത്താക്കൾ സ്വയം പ്രതിനിധാനം ചെയ്യുന്നതു് എന്ന ചോദ്യം ഉയരും. ഇങ്ങനെയുള്ള സ്വയം പ്രതിനിധാനങ്ങളെ, ഒരു സാമൂഹ്യവ്യവസ്ഥയെ നിര്‍ണ്ണയിക്കുന്ന ശക്തിബന്ധങ്ങളെ, നിർമ്മിച്ചുകൊണ്ടിരിക്കുന്ന തുടർപ്രക്രിയയായും അതേസമയം അതിന്റെ പരിണതഫലമായും വീക്ഷിക്കാവുന്നതാണു്. ഇതു് സ്ഥിതിവിവരക്കണക്കുകളെ ഒരു രാജ്യത്തിന്റെ ആരോഗ്യപരമായ സ്ഥിതിവിശേഷത്തെ സംബന്ധിക്കുന്ന ഒരു അപര്യാപ്തമായ വിവരണമാക്കുന്നു.
ആധുനിക ചികിത്സാവ്യവസ്ഥയിൽ ഉൽപാദിപ്പിക്കപ്പെടുന്ന അറിവു് അതിനെ സംരക്ഷിക്കുന്നവരുടെ താൽപര്യങ്ങളില്‍നിന്നു് ഏറെക്കുറെ സ്വതന്ത്രമാണെങ്കിലും ഈ അറിവു് ചികിത്സാസംപ്രദായത്തിലേയ്ക്കു് ഉദ്ഗ്രഥിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതു് ഈ മേഖലയിൽ ആധിപത്യമുള്ള പ്രതികർത്താക്കൾ ആണു്. ക്ലിനിക്കൽ മെഡിസിൻ എന്നപേരിൽ അറിയപ്പെടുന്ന വിഭാഗത്തിന്റെ വാണിജ്യവത്കരണത്തില്‍, അതിന്റെ സമഷ്ടിയെ വ്യഞ്ജിപ്പിക്കാത്തിടത്തു്, ഇതു് ഇപ്പോൾതന്നെ പ്രകടമാണു്. ഉദാഹരണത്തിനു്, പൊതു ആരോഗ്യത്തെ ആദരണീയമായ ഒരു വിജ്ഞാനശാഖയാക്കേണ്ട വിഭവങ്ങൾ ഒഴുകാൻ മടിച്ചു നിൽക്കുന്നു. അതേസമയം, ആധുനിക വൈദ്യശാസ്ത്രത്തിൽ അന്തർലീനമായ വ്യക്തിവത്കരണം പോഷകാഹാരക്കുറവുപോലുള്ള പ്രശ്നങ്ങളെ വെറും ചികിത്സാസംകേതങ്ങളിലൂടെ മാത്രം നോക്കികാണുന്നു. ആരോഗ്യത്തിന്റെ ഉപഭോഗവത്കരണം എന്നൊക്കെ വിളിക്കാവുന്ന കാര്യങ്ങളുടെ ഫലമായി പാവപ്പെട്ടവര്‍ ബുദ്ധിമുട്ടുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ വ്യക്തിവത്കരണപ്രവണതയും ആധുനികസമ്പദ്വ്യവസ്ഥയുടെ ഉപഭോഗവത്കരണപ്രവണതയും പരസ്പരം ബന്ധപ്പെട്ടതാണു്. അതുകൊണ്ടുതന്നെ സമൂഹത്തിൽ നടപ്പിലുള്ള അനീതിയും അസമത്വവും ആരോഗ്യമേഖലയിലും പ്രതിഫലിക്കുന്നു.
ക്ലിനിക്കൽ സ്റ്റാന്റേഡിനു് അനുസൃതമായിപ്പോലും സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിനു് ആരോഗ്യം പുലർത്താനുള്ള വിഭവങ്ങൾ നിഷേധിക്കപ്പെടുന്നതു് കാണുമ്പോൾ ആരോഗ്യശാസ്ത്രം നിലനിൽക്കുന്ന സാമൂഹ്യപ്രയോഗങ്ങളോടു് സമരസപ്പെട്ടാണു് പ്രവർത്തിക്കുന്നതു് എന്നാണു് തോന്നുക. ജനാധിപത്യം ഭൂരിപക്ഷത്തിന്റെ ഭരണമായി നിർവ്വചിക്കപ്പെടുന്നതുകൊണ്ടു് നിലവിലുള്ള സ്ഥിതിവിശേഷം അനിവാര്യമായും ഒരു വിരോധാഭാസമാണു്.
ജനാധിപത്യപരമെന്നു് പ്രതിജ്ഞാപൂർവ്വം പറയുന്ന ഒരു സാമൂഹ്യവ്യവസ്ഥയിൽ ഘടനാപരമായി നിര്‍ണ്ണയിക്കപ്പെട്ട എന്തെങ്കിലും കാരണങ്ങളാൽ കുറേ പേര്‍ക്കു് ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പങ്കെടുക്കാനാവുന്നില്ലെങ്കിൽ അവിടെ അനീതിയുണ്ടെന്നു് വ്യക്തം. ആരോഗ്യത്തെക്കുറിച്ചുള്ള അങ്ങേയറ്റം വ്യക്തിവത്കൃതമായ ആശയം അനീതി സൃഷ്ടിക്കുന്നുണ്ടോ എന്നതല്ല പ്രശ്നം. മറിച്ചു്, ആധുനിക വൈദ്യശാസ്ത്രത്തിൽ വരുന്ന ആരോഗ്യത്തെ നിര്‍ണ്ണയിക്കുന്ന മാനദണ്ഡങ്ങൾ നിറവേറ്റപ്പെടുന്നതില്‍നിന്നു് മനുഷ്യരെ സാംസ്കാരികവും സ്ഥാപനപരവും സാമ്പത്തികവും ആയ പലതരം അവസ്ഥാവിശേഷങ്ങൾ യഥാർഥത്തിൽ തടയുമ്പോൾ ഈ മാനദണ്ഡങ്ങൾ നീതി ചെയ്യുന്നുണ്ടോ എന്നതാണു്. ആരോഗ്യം സാമൂഹ്യമായി നിര്‍ണ്ണയിക്കപ്പെടുന്നതാണു് എന്നു പറയുന്നതിനു് സമമല്ല ഇതു്. ക്ലിനിക്കൽ സ്റ്റാന്റേഡിനു് അനുസൃതമായിപ്പോലും സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിനു് ആരോഗ്യം പുലർത്താനുള്ള വിഭവങ്ങൾ നിഷേധിക്കപ്പെടുന്നതു് കാണുമ്പോൾ ആരോഗ്യശാസ്ത്രം നിലനിൽക്കുന്ന സാമൂഹ്യപ്രയോഗങ്ങളോടു് സമരസപ്പെട്ടാണു് പ്രവർത്തിക്കുന്നതു് എന്നാണു് തോന്നുക. ജനാധിപത്യം ഭൂരിപക്ഷത്തിന്റെ ഭരണമായി നിർവ്വചിക്കപ്പെടുന്നതുകൊണ്ടു് നിലവിലുള്ള സ്ഥിതിവിശേഷം അനിവാര്യമായും ഒരു വിരോധാഭാസമാണു്.
എങ്കിലും, നിലനിൽക്കുന്ന സാമൂഹ്യവ്യവസ്ഥയുടെ ഘടനാപരമായ ഗുണധർമ്മം എല്ലാവര്‍ക്കും ആരോഗ്യം എന്ന ലക്ഷ്യം നടപ്പാക്കുന്നതിനു് ദോഷകരമാണോ അല്ലയോ എന്നുള്ളതു് വ്യത്യസ്തമായ ഒരു ചോദ്യമാണു്. സ്വന്തം കര്‍തൃത്വങ്ങൾ പുനഃസൃഷ്ടിക്കുന്നതടക്കമുള്ള മനുഷ്യപ്രതികർത്താക്കളുടെ സാമൂഹികപ്രയോഗങ്ങൾ ആരോഗ്യാവസ്ഥയ്ക്കു് ഏതെങ്കിലും തരത്തിൽ സംഭാവന ചെയ്യുമോ എന്നും അറിയില്ല. ഈ ചോദ്യങ്ങൾക്കു് ആവശ്യം വര്‍ഗ്ഗം, സമുദായം, ലിംഗപദവി, പ്രായം, ഭൗതികമായ ഇടം, എന്നിവയ്ക്കു് കുറുകെയുള്ള സാമൂഹികപ്രയോഗങ്ങളിലേയ്ക്കു് ഇറങ്ങി ചെന്നിട്ടുള്ള വിശദമായ അന്വേഷണങ്ങളാണു്. ഈ പ്രയോഗങ്ങളും അതിൽ ഉള്‍പ്പെട്ടിട്ടുള്ള പ്രതികർത്താക്കളുടെ ആരോഗ്യാവസ്ഥയുമായുള്ള കാര്യകാരണബന്ധം മനസ്സിലാക്കാൻ സ്ഥാപനങ്ങൾക്കു് അകത്തും സ്ഥാപനങ്ങൾ തമ്മിലുമുള്ളതുമായുള്ള വ്യവഹാരങ്ങൾ പരിശോധിക്കേണ്ടതുണ്ടു്. ഈ സന്ദര്‍ഭത്തിലാണു് ആരോഗ്യാവസ്ഥയെ രേഖപ്പെടുത്തുന്നതിലും അപഗ്രഥിക്കുന്നതിലും നീതി എന്ന സംകല്പം മുഖ്യമാവുന്നതു്. കാരണം സ്ഥാപനങ്ങളുടെ ചിട്ടപ്പെടുത്തലുകളിൽ സ്വധർമ്മങ്ങളും അവകാശങ്ങളും പ്രാപ്തമാക്കലാണു് നീതി. പ്രതികർത്താക്കൾ തമ്മിലുള്ള പരസ്പര വ്യവഹാരമാണു് പലതരം സ്ഥാപനങ്ങളെ പുനരുത്പാദിപ്പിക്കുകയും അതുവഴി മുഴുവൻ സാമൂഹ്യവ്യവസ്ഥയെ പുനരുത്പാദിപ്പിക്കുയും ചെയ്യുന്നതു്. അതുകൊണ്ടു് ശാരീരികവും മാനസികവുമായ വിഭവങ്ങളെ ഒരു വിഭാഗം പ്രതികർത്താക്കൾ ഏതെങ്കിലും തരത്തിൽ തട്ടിയെടുത്താൽ ആ സ്ഥാപനത്തിന്റെ ഘടനയുടെ സമതുലിതാവസ്ഥ ആ വിഭാഗത്തിനു് അനുകൂലമായി ചെരിയും. അതേസമയം അതിൽ ഉള്‍പ്പെടുന്ന ബാക്കിയുള്ള പ്രതികർത്താക്കളുടെ മൗനസമ്മതമില്ലാതെ സ്ഥാപനങ്ങൾക്കു് പ്രവർത്തിക്കാനും പറ്റില്ല.
സാമൂഹികമായി ഒറ്റപ്പെട്ട സമുദായങ്ങൾ സമൂഹത്തിന്റെ ഓരങ്ങളിൽ കിടക്കുന്നതുകൊണ്ടു് ആധുനികസൗകര്യങ്ങൾ ലഭിക്കുന്ന കാര്യത്തിൽ വാസ്തവത്തിൽ പിന്നോക്കമാണു്. ഈ അവസ്ഥ സാമ്പത്തികമായ പിന്നോക്കാവസ്ഥയില്‍നിന്നു് സംകല്പനപരമായി വ്യത്യസ്തമാണു്. എങ്ങനെയായാലും ഈ രണ്ടു് പരിതഃസ്ഥിതിയിലും ആരോഗ്യമാണു് മോശമായി ബാധിക്കപ്പെടുന്നതു്.
സാമൂഹികമായി പിന്നോക്കം നിൽക്കുന്ന വിഭാഗമായി കരുതപ്പെടുന്നവരുടെ ആരോഗ്യാവസ്ഥ പരിശോധിക്കലാണു് ഗവേഷണോപായത്തിലെ ആദ്യത്തെ നടപടി. അത്തരം ഒരു പരിശോധന സാംസ്കാരികമായ ഒറ്റപ്പെടലും ആരോഗ്യപരമായ കഷ്ടസ്ഥിതിയും തമ്മിലുള്ള ബന്ധത്തെ ശ്രദ്ധയിൽ കൊണ്ടുവരും. കൂടാതെ ആരോഗ്യസംസ്കാരത്തിന്റെ ബലതന്ത്രങ്ങളേയും വെളിപ്പെടുത്തും. സാമൂഹികമായി ഒറ്റപ്പെട്ട സമുദായങ്ങൾ സമൂഹത്തിന്റെ ഓരങ്ങളിൽ കിടക്കുന്നതുകൊണ്ടു് ആധുനികസൗകര്യങ്ങൾ ലഭിക്കുന്ന കാര്യത്തിൽ വാസ്തവത്തിൽ പിന്നോക്കമാണു്. ഈ അവസ്ഥ സാമ്പത്തികമായ പിന്നോക്കാവസ്ഥയില്‍നിന്നു് സംകല്പനപരമായി വ്യത്യസ്തമാണു്. എങ്ങനെയായാലും ഈ രണ്ടു് പരിതഃസ്ഥിതിയിലും ആരോഗ്യമാണു് മോശമായി ബാധിക്കപ്പെടുന്നതു്. രണ്ടു മുനകളുള്ളതാണു് ഈ ഗവേഷണ പദ്ധതി. ആദ്യമായി ഒരു ഗോത്രസമുദായത്തെ തിരഞ്ഞെടുക്കും. അവരുടെ ആരോഗ്യാവസ്ഥയുമായി ബന്ധപ്പെട്ട സാമൂഹികവും സാമ്പത്തികവുമായ അവസ്ഥകളെ വിശദമായി പരിശോധിക്കാനും കൂടാതെ ആരോഗ്യകാര്യങ്ങളിൽ അവരെ സ്വയം മുന്‍കൈയ്യെടുക്കലിനു് തയ്യാറാക്കാനുമാണു് ഉദ്ദേശ്യം. ഗോത്രവൈദ്യത്തെക്കുറിച്ചുള്ള അവരുടെ പാരമ്പര്യത്തെ നിലനിർത്തിക്കൊണ്ടുതന്നെ ഈ പദ്ധതി നരവംശശാസ്ത്രപരമായ ഗവേഷണത്തേയും സമുദായ വികസനപ്രവർത്തനത്തേയും കോർത്തിണക്കും. വസ്തുതകൾ/വിവരങ്ങൾ ശേഖരിക്കുന്നതിലും അവയെ സൈദ്ധാന്തികമായ കാഴ്ചപ്പാടിൽ വാർത്തെടുക്കുന്നതിലും സാമൂഹ്യശാസ്ത്രത്തിന്റെ രീതിശാസ്ത്രങ്ങളിൽ അടുത്തകാലത്തുണ്ടായ വികാസങ്ങളെയൊക്കെ ഉപയോഗപ്പെടുത്തുകയും ചെയ്യും. അതേസമയം ഗവേഷണത്തെ സര്‍ഗ്ഗാത്മകമായ സാമൂഹിക സേവനവുമായും കൂട്ടിയിണക്കും. പ്രസ്തുത സമുദായത്തിനു് സമുദായത്തിന്റേതായ ആശയങ്ങൾ ആവിഷ്കരിക്കാൻ സഹായിക്കുക എന്നു മാത്രമായി സാമൂഹികസേവനത്തിന്റെ കർമ്മപരിധി കുറച്ചാണു് ഈ ലക്ഷ്യം പൂർത്തീകരിക്കുക.
(1996-ൽ സമർപ്പിച്ച ഗവേഷണ പദ്ധതിയുടെ ചുരുക്കം.)
ഇംഗ്ലീഷിൽ നിന്നു് വിവർത്തനം: മുകുന്ദനുണ്ണി.