ഋഷിച്ഛന്ദസ്സുകൾ മുമ്പേത്തവ; ഋഭുക്കൾ ദേവതകൾ.
മനസ്സുകൊണ്ടു സൃഷ്ടിച്ചോര്‍ പണിക്കാരായ്, മഖങ്ങളില്‍! 2
മരുത്തുക്കൾക്കു,മുദ്ദീപ്തന്മാരാമദിതിജർക്കുമേ. 5
[1] ദേവന്മാരായ്ച്ചമഞ്ഞോരെ–ഋഭുക്കളെ. തപസ്സുചെയ്തു ദേവത്വം പ്രാപിച്ചവരത്രേ, ഋഭുക്കൾ. മതിശാലികൾ = ബുദ്ധിമാന്മാര്‍. മുഖങ്ങളാല്‍–സ്വയം നിർമ്മിച്ച്. അതിരത്നദം = രത്നങ്ങളെ ഏററവും ദാനംചെയ്യുന്നത്; ഈ സ്തോത്രം ജപിച്ചാല്‍, ഋഭുക്കൾ പ്രസാദിച്ചു വളരെ ധനം നല്കും.
[2] പറഞ്ഞാല്‍ മതി, സ്വയം ബദ്ധരായിനിന്നുകൊള്ളും, അങ്ങനെയുള്ള രണ്ടു തേര്‍ക്കുതിരകളെ ഇന്ദ്രന്നുവേണ്ടി മനസ്സു(സങ്കല്പമാത്രം)കൊണ്ടു സൃഷ്ടിച്ചോര്‍ (സൃഷ്ടിച്ചവരായ ഋഭുക്കൾ) മഖങ്ങളില്‍ (യാഗങ്ങളില്‍) പണിക്കാരായ്–ചമസ നിർമ്മാണാദിജോലികൾ ചെയ്തുപോരുന്നു.
[3] ഋഭുക്കൾതന്നെ കർത്തൃപദം. സർവദുഘ = വേണ്ടുവോളം പാല്‍ ചുരത്തുന്ന.
[4] ആത്തതാരുണ്യര്‍ = യൌവനം കിട്ടിയവര്‍. സത്യമന്ത്രന്മാര്‍ = നിഷ്ഫലമാകാത്ത മന്ത്രത്തോടുകൂടിയവര്‍; മന്ത്രസിദ്ധികൊണ്ടാണ് അച്ഛനമ്മമാരുടെ വാർദ്ധക്യം നീക്കിയത്.
[5] മദിപ്പിയ്ക്കും രസം–മത്തുപിടിപ്പിയ്ക്കുന്ന സോമനീര്‍. ഉദ്ദീപ്തന്മാര്‍ = തിളങ്ങുന്നവര്‍. അദിതിജർ = ആദിത്യര്‍. ഋഭുക്കൾക്ക് ഇന്ദ്രാദികളോടൊപ്പമാകാം, തൃതീയസവനത്തില്‍ സോമപാനം.
[6] ത്വഷ്ട്യദേവന്‍െറ കൃതിയാം–ത്വഷ്ടാവെന്ന ദേവന്‍ നിർമ്മിച്ച. ശ്ലാഘായോഗ്യത്തെ = ശ്ലാഘ്യത്തെ; ചമസത്തിന്‍െറ വിശേഷണം. ഒരു ചമസത്തെ ത്വഷ്ട്യശിഷ്യരായ ഋഭുക്കൾ നാലെണ്ണമാക്കി.
[7] ചേലില്‍–വഴിപോലെ. രത്നസാപ്തത്രയങ്ങൾ = രത്നങ്ങളും (രമ്യവസ്തുക്കളും) സാപ്തത്രയങ്ങളും (മുമ്മൂന്നു സപ്തകർമ്മവർഗ്ഗവും); അങ്ങിനെ ഇരുപത്തൊന്നു കർമ്മങ്ങൾ. സോമകർത്താവ് = യജമാനന്‍.
[8] ഭാരവാഹികൾ–യജ്ഞങ്ങളില്‍ ചമസനിർമ്മാണാദിച്ചുമതലക്കാര്‍. ദേവന്മാരില്‍ (ദേവന്മാരുടെ ഇടയില്‍) യജ്ഞാംശഭാഗികളുമായിച്ചമഞ്ഞു.