ശുനശ്ശേപൻ ഋഷി; ഗായത്രിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; അഗ്നിയും വിശ്വദേവന്മാരും ദേവതകൾ.
[1] കുതിര വാലുകൊണ്ട് ഈച്ചകളെയും മറ്റുമെന്നപോലെ, അങ്ങു ജ്വാലകൾകൊണ്ടു ഞങ്ങളുടെ വിരോധികളെ ആട്ടിപ്പായിയ്ക്കുന്നു.
[2] പരന്ന നടപ്പൊത്ത = വിശാലഗതിയായ. ബലപുത്രൻ–അഗ്നി. കോരിച്ചൊയൊരിയട്ടെ–അഭീഷ്ടങ്ങൾ വർഷിയ്ക്കട്ടെ.
[3] എങ്ങും നടക്കുന്ന–സർവവ്യാപിയായ.
[4]ഗായത്രം–ഗായത്രീച്ഛന്ദസ്സിലുള്ള സ്തുതി.
[5] മുകൾ–സ്വർഗ്ഗലോകം. നടു–അന്തരിക്ഷലോകം. അടുത്തത്–ഭൂലോകം. അന്നങ്ങളിലെത്തിയ്ക്കുക–അന്നങ്ങൾ ഞങ്ങൾക്കു കൊണ്ടുവന്നു തരിക.
[6] തിരകളെ എന്നപോലെ–ആളുകൾ തിരകളെ തോടും മറ്റുമാക്കി വേർതിരിയ്ക്കുന്നതുപോലെ. ഹവാർദ്ദാതാവ്–യജമാനൻ. വർഷിച്ചുംകൊടുക്കുന്നു–ധനങ്ങളെ കോരിച്ചൊരിഞ്ഞുകൊടുക്കുകയും ചെയ്യുന്നു. തല്‍ക്ഷണം–കർമ്മാനുഷ്ഠാനാവസാനത്തില്‍ത്തന്നെ.
[7] അന്നങ്ങൾ ആ മനുഷ്യന്റെ വരുതിയിലാകും.
[8] ഇവനെ–മുകളില്‍ പറയപ്പെട്ട മനുഷ്യനെ. കേൾക്കത്തക്ക–വിശ്രുതമായ.
[9] അവിടുന്ന്–അഗ്നി. അശ്വങ്ങളെക്കൊണ്ട്–ഞങ്ങൾക്കു കുതിരകളെത്തന്ന്. യുദ്ധം കടത്തിവിടട്ടെ–ജയിപ്പിയ്ക്കട്ടെ. മേധാവികളോടുകൂടിയ–ഋത്വിക്കുകളാൽ ആരാധിതനായ.
[12] ധനികനെന്നപോലെ–ഒരു പണക്കാരൻ വൈതാളികരുടെ സ്തുതി കേൾക്കുന്നതുപോലെ. ഉക്ഥം–ഒരു തരം സ്തോത്രം.
[13] അഗ്നിയാൽ പ്രേരിതനായ ശുനശ്ശേപൻ വിശ്വദേവകളെ സ്തുതിയ്ക്കുന്നു: ജ്യേഷ്ഠന്‍–മൂപ്പേറിയ ദേവൻ. മുറിയരുതേ–അവിച്ഛിന്നമായി നടക്കട്ടെ.