സംവനനൻ ഋഷി; അനുഷ്ടുപ്പും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; അഗ്നിയും സംജ്ഞാനവും ദേവതകൾ. (‘താമരക്കണ്ണൻ’പോലെ.)
യധ്വരസ്ഥാനത്തങ്ങയെ
സന്ദീപിപ്പിപ്പൂ; സ്വാമി നീ കൊണ്ടു-
വന്നാലു,മെങ്ങൾക്കർത്ഥങ്ങൾ! 1
നൊന്നാക, നിങ്ങൾക്കുദ്ദേശം:
ഐകമത്യത്തോടല്ലോ, കൈക്കൊൾവൂ,
ഭാഗങ്ങൾ പണ്ടേ ദേവന്മാർ! 2
മൊന്നാകൊ,ന്നാക വിജ്ഞാനം,
ഒന്നാക മനം: ഞാനൊരേമന്ത്രം
നന്നാക്കിവെയ്ക്കാം, നിങ്ങൾക്കായ്;
നിങ്ങളുടേതായുള്ളൊരേഹവ്യ-
മംഗീകരിച്ചു ഹോമിയ്ക്കാം. 3
ക്കൊ; – ന്നായ്വരട്ടേ, മാനസം;
ഒന്നായ്വരട്ടേ, നിങ്ങൾക്കുൾക്കാമ്പും,
നന്നായ്ബ്ഭവാന്മാർ യോജിപ്പാൻ! 4
[1] സർവഗൻ – എല്ലാശ്ശരീരികളിലും വൈശ്വാനരനായി വർത്തിയ്ക്കുന്നവൻ. അധ്വരസ്ഥാനം – ഉത്തരവേദി. സന്ദീപിപ്പിപ്പൂ – ഋത്വിക്കുകൾ ഉജ്ജ്വലിപ്പിയ്ക്കുന്നു. അർത്ഥങ്ങൾ = ധനങ്ങൾ.
[2] സ്തോതാക്കളോട്: ഒന്നേ സംസാരിയ്ക്കുവിൻ – പരസ്പരവിരോധം വിട്ട് ഒരേതരം വാക്കു പറയുവിൻ. ഭാഗങ്ങൾ – അവരവർക്കുള്ള ഹവിർഭാഗങ്ങൾ. ദേവന്മാരെന്നപോലെ നിങ്ങളും ഐകമത്യം കൊള്ളുവിൻ.
[3] പൂർവാര്‍ദ്ധം പരോക്ഷം: ഇവര്‍ – സ്തോതാക്കൾ. നന്നാക്കി = വെടുപ്പുവരുത്തി.
[4] ഉൾക്കാമ്പ് – അന്തഃകരണം.
മർത്ത്യസ്നേഹാഗ്നിവേദികേ,
കർമ്മയോഗകലാശാലേ
കൈതൊഴാം വേദസംഹിതേ!