അത്രീവംശ്യര്‍ വസൂയുക്കൾ ഋഷികൾ; അനുഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത. (‘താമരക്കണ്ണൻ’ പോലെ)
പാടുവിൻ: നമ്മൾക്കാ വസൂ
സത്യവാനൃഷിപുത്രന്‍ നല്കട്ടേ;
പ്രത്യർത്ഥികളെപ്പോക്കട്ടേ! 1
നിർഭരം വാഴ്ത്തപ്പെട്ടോനേ,
തുംഗസല്‍ക്കർമ്മശസ്ത്രയുക്തരാ-
മെങ്ങൾക്കു നല്ക, വിത്തങ്ങൾ! 3
ലഗ്നി പൂകുന്നു, മർത്ത്യരില്‍;
അഗ്നിയേന്തുന്നു, നമ്മുടെ ഹവ്യ;-
മഗ്നിയെ വാഴ്ത്തിപ്പൂജിപ്പിന്‍! 4
താതന്റെ പേരു കേൾപ്പിപ്പോന്‍,
അഗ്രിമൻ പുത്രനുണ്ടായിവരു,-
മഗ്നിയ്ക്കു ഹവ്യം നല്കിയാല്‍! 5
ന്മാരെക്കാപ്പോനെ നല്ക,ഗ്നി;
തോല്ക്കാതേ ജയം സാധിയ്ക്കുമതി-
ശീഘ്രാശ്വത്തെയും നല്ക,ഗ്നി! 6
കൂടുതൽ നല്കവേണം നീ;
നിന്നില്‍നിന്നല്ലോ പൊങ്ങുന്നു വന്‍സ്വ; –
ത്തന്നവും നിന്നില്‍നിന്നല്ലോ! 7
ളമ്മിപോലുരുഗീതൻ, നീ;
എന്നല്ലാ, സ്വയം കത്തുന്ന നിന്റെ
സന്നാദമിടിയ്ക്കൊക്കുമേ! 8
ഞങ്ങൾക്കു കെല്പാമഗ്നിയെ:
തോണിയാൽപ്പോലസ്സല്‍ക്കർമ്മി മാറ്റാ-
ർക്കപ്പുറത്താക്കുകെ,ങ്ങളെ! 9
[1] തങ്ങളോടുതന്നേ പറയുന്നു: പാടുവിന്‍ – സ്തോത്രം. ഋഷിപുത്രൻ – ഋഷിമാരാൽ അരണികളില്‍നിന്ന് ഉല്‍പാദിതന്‍. നല്കട്ടേ – അഭീഷ്ടങ്ങൾ. പ്രത്യർത്ഥികളെ – നമ്മുടെ ശത്രുക്കളെ.
[2] നാവാലന്‍പേകും – ഹവിസ്സിനെ വഹിയ്ക്കുന്ന ജ്വാലകൊണ്ടു ദേവകൾക്കു തുഷ്ടി വരുത്തുന്ന. പൂർവര്‍ – പുരാതനർഷിമാര്‍. സത്യന്‍ = സത്യ ഭൂതന്‍.
[3] തുംഗസല്‍ക്കർമ്മശസ്ത്രയുക്തര്‍ = തുംഗ(ഉല്‍ക്കൃഷ്ട)മായ സല്‍ക്കർമ്മ (ഭവൽ പരിചരണ)ത്തോടും ശസ്ത്ര(സ്തോത്ര)ത്തോടുംകൂടിയവര്‍; അങ്ങയെ വഴിപോലെ സേവിയ്ക്കുകയും സ്തുതിയ്ക്കുകയും ചെയ്യുന്നവര്‍.
[4] യജമാനരോട്: ഏന്തുന്നു – വഹിയ്യുന്നു.
[5] സ്ഫീതാന്നൻ = വളരെ അന്നമുള്ളവന്‍. അഗ്രീമന്‍ – ശ്രേഷ്ഠന്‍.
[6] ആൾക്കാരെക്കൊണ്ടു ശത്രുക്കളെ കീഴമർത്ത്, ആര്യന്മാരെ (സജ്ജനങ്ങളെ) കാപ്പോനെ – രക്ഷിയ്ക്കുന്നവനായ പുത്രനെ ഞങ്ങൾക്കു നല്കട്ടെ, അതിശീഘ്രാശ്വം = ഗതിവേഗമേറിയ കുതിര.
[7] പ്രൌഢഗ്നിയ്ക്കു – പ്രൌഢസ്തോത്രം അഗ്നിയ്ക്കായി ചെയ്യപ്പെടുന്നു. അവശിഷ്ടം പ്രത്യക്ഷോക്തി: കൂടുതല്‍ – മഹത്തായ ധനവും അന്നവും.
[8] അമ്മി – സോമം ചതയ്ക്കുന്ന അമ്മി എപ്രകാരമോ, അപ്രകാരം ഉരുഗീത (പെരികെ സ്തൂതിയ്ക്കപ്പെടുന്നവ)നാണ്, നീ. സന്നാദം = ശബ്ദം.
[9] ഞങ്ങൾക്കു കെല്പാം – അഗ്നിയാണ്, ഞങ്ങൾക്കു ബലം.