സായാഹ്ന എഴുത്തുകാർക്കു് പ്രതിഫലം നല്കുന്നുണ്ടോ എന്നതു് പല വായനക്കാരും എഴുത്തുകാരും നിരന്തരം അന്വേഷിക്കുന്ന കാര്യമാണു്. ഇല്ല. ഒരു സ്വതന്ത്ര പ്രസാധന സംരംഭം എന്ന നിലയ്ക്കു് അതിനു കഴിയില്ല, അതു ശരിയുമല്ല എന്നാണു് സായാഹ്ന കരുതുന്നതു്. എന്നാൽ, ഡിജിറ്റൽ കാലത്തു് നമുക്കു് മറ്റൊരു രീതി അവലംബിക്കാവുന്നതാണു്.
ഒരു കൃതി വായിച്ചുതീരുമ്പോൾ അതു കൊള്ളാമെന്നും ഇതെഴുതിയ ആൾക്കു് എന്തെങ്കിലും പ്രതിഫലം നല്കേണമെന്നും തോന്നിയാൽ അതേ കൃതിയിൽ കാണുന്ന ലിങ്ക് വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്.
പകർപ്പവകാശം കഴിഞ്ഞ കൃതികളെ സംബന്ധിച്ചു് ഈ തുക സായാഹ്നയുടെ അക്കൗണ്ടിലേക്കായിരിക്കും എത്തുക. അതു് കൂടുതൽ കൃതികളുടെ ഡിജിറ്റൈസേഷനു് വേണ്ടിയായിരിക്കും ചെലവഴിക്കുക.
കൃതിയോടൊപ്പമുള്ള ക്യു. ആർ. കോഡ് സ്കാൻ ചെയ്താൽ ഗൂഗ്ൾ പേ, ഭീംആപ്, തുടങ്ങിയ യുപിഐ ആപ്പുകൾ വഴി ഇഷ്ടാനുസരണം ഗ്രന്ഥകർത്താവിനു് നേരിട്ടു് പണം അയക്കാവുന്നതാണു്.
അതേ ഫോണിൽ നിന്നുതന്നെയാണു് പണം അയക്കേണ്ടതെങ്കിൽ ക്യുആർകോഡിന്റെ സ്ക്രീൻഷോട്ടെടുത്തു് ഫോണിന്റെ ഗാലറിയിൽ ആണോ അതു് സൂക്ഷിച്ചിരിക്കുന്നതെന്നു് ഉറപ്പുവരുത്തുക. ഗൂഗ്ൾ പേ ആപ്പിൽ Scan any QR code എന്ന ഐക്കണിൽ അമർത്തിയാൽ ക്യുആർ കോഡ് സ്കാൻ ചെയ്യാനുള്ള സ്ക്രീനിൽ വരുന്നു. അതിന്റെ താഴെ Upload from gallery എന്ന ഐക്കണിൽ തൊട്ടു് ഗാലറിയിലുള്ള സ്ക്രീൻഷോട്ട് സെലക്ട് ചെയ്യുക. തുക ടൈപ്പ് ചെയ്ത് സാധാരണ മാതിരി പെയ്മെൻറ് നടത്താം.
സ്ക്രീൻഷോട്ടിനു പകരം ഇതേ കൃതിയോടൊപ്പം കൊടുക്കുന്ന ക്യുആർകോഡിന്റെ ചിത്രം ഡൗൺലോഡ് ചെയ്യുകയും ആവാം.
പ്രതികരണങ്ങൾ editors@sayahna.org-ലേയ്ക്കു് ഇമെയിലായി അയയ്ക്കുക.