2012 മുതൽ കേരള സർവകലാശാല മലയാളവിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറാണ്. 2003 മുതൽ കണ്ണൂർ സർവകലാശാല, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ പയ്യന്നൂർ പ്രാദേശികകേന്ദ്രം, കാലിക്കറ്റ് സർവകലാശാല, തൃശ്ശൂരിലെ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിൽ മലയാളവിഭാഗം അധ്യാപികയായിരുന്നു. ആധുനികതയുടെ കേരളീയപരിസരം: രാഷ്ട്രീയവും പ്രതിവാദപരവുമായ പഠനം എന്ന വിഷയത്തിൽ കാലിക്കറ്റ് സർവകലാശാലയിൽ നിന്നും പിഎച്ച്ഡി ലഭിച്ചു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പാർട് ടൈം ഗവേഷണ ഫെലോഷിപ്പോടെ (2007–2008) സ്ത്രീ പാരമ്പര്യം ആധുനികത: 1980-നു ശേഷമുള്ള മലയാള സിനിമകളെ അടിസ്ഥാനമാക്കിയുള്ള പഠനം എന്ന ഗവേഷണം പൂർത്തിയാക്കി.
ഫോക്കസ്: സിനിമാപഠനങ്ങൾ (2021); എഴുത്ത്, സംസ്കാരം, നിലപാടുകൾ (2019); റെയ്മണ്ട് വില്യംസ്: സാഹിത്യം, സംസ്കാരം, രാഷ്ട്രീയം (2012); വിടവുകൾ, വീണ്ടെടുപ്പുകൾ (2010); കീഴാളന്റെ പ്രതിരോധതന്ത്രം (2005); വിജയന്റെ ചെറുകഥകൾ: അധികാരം, ചരിത്രം, പ്രത്യയശാസ്ത്രം (2005); ഭിന്നശേഷി: സമൂഹം, ശരീരം, സംസ്കാരം (എഡിറ്റർ, 2024); ദെലൂസും ഗൊത്താരിയും: സങ്കല്പനങ്ങളും സാധ്യതകളും (സെമിനാർ പ്രൊസീഡിങ്സ്, 2023); സംസ്കാരപഠനത്തിന്റെ പുതുവഴികൾ (എഡിറ്റർ, 2018); സിനിമ: സാങ്കേതികതയും സംസ്കാരവും (എഡിറ്റർ, 2016) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
2021-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സ്പെഷൽ ജൂറി മെൻഷൻ ഫോക്കസ് സിനിമാപഠനങ്ങൾക്ക് ലഭിച്ചു.