വിക്ടർ മരീ യൂഗോ
images/hugo-portrait.jpg
വിക്ടർ യൂഗോ

ഉച്ചാരണം: /vik.’tɔʁ ma.’ʁi y.’go/ ഫ്രഞ്ച് ഭാഷയിൽ (വിക്തർ യിഗൂ, ഫെബ്രുവരി 26, 1802 — മെയ് 22, 1885). ഫ്രഞ്ച് കവിയും നോവലിസ്റ്റും നാടകകൃത്തും ഉപന്യാസകാരനും ദൃശ്യകലാകാരനും മനുഷ്യാവകാശ പ്രവർത്തകനും ആയിരുന്നു. ഫ്രാൻസിലെ കാല്പനികതാ പ്രസ്ഥാനത്തിലെ ഏറ്റവും പ്രബലനായ വക്താവും വിക്ടർ യൂഗോ ആയിരുന്നു. ഫ്രാൻസിൽ യൂഗോയുടെ സാഹിത്യ സംഭാവനകളിൽ അദ്ദേഹത്തിന്റെ കവിതകളും നാടകങ്ങളുമാണു് ഏറ്റവും പ്രധാനമായി കരുതുന്നതു്. യൂഗോയുടെ പല വാല്യങ്ങളിലായുള്ള കവിതകളിൽ കൊണ്ടമ്പ്ലേഷൻസ്, ലാ ലെജാന്റ് ദെ സീക്ലിസ് എന്നിവ നിരൂപകരുടെ ഇടയിൽ മഹത്തരമായി കരുതപ്പെടുന്നു. യൂഗോയെ പലപ്പോഴും ഏറ്റവും മഹാനായ ഫ്രഞ്ച് കവി എന്ന് വിശേഷിപ്പിക്കാറുണ്ട്. ഇംഗ്ലീഷ് സംസാരിക്കുന്ന ലോകത്തു് യൂഗോയുടെ ഏറ്റവും പ്രധാന കൃതികളായി കരുതുന്നതു് യൂഗോയുടെ നോവലുകളായ ലേ മിസറാബ്ലെ (പാവങ്ങൾ), നോത്ര്ദാം ദ് പറീ (ഈ പുസ്തകത്തിന്റെ മലയാളം തർജ്ജിമ നോത്ര്ദാമിലെ കൂനൻ എന്നാണു് അറിയപ്പെടുന്നതു്, പലപ്പോഴും ഇംഗ്ലീഷിൽ ഈ പുസ്തകത്തിന്റെ തർജ്ജിമ ദ് ഹഞ്ച്ബാക്ക് ഓഫ് നോത്ര്-ദാം എന്ന് അറിയപ്പെടുന്നു). അദ്ദേഹം പാവങ്ങൾ എഴുതിയതിനെപ്പറ്റി രസകരമായ ഒരു കഥ പറഞ്ഞു കേൾക്കുന്നതു്, ഇതു് എഴുതുമ്പോൾ അദ്ദേഹം പൂർണ നഗ്നനായാണു് എഴുതിയതു്. ശ്രദ്ധ മറ്റെവിടേക്കും പോകാതിരിക്കാനായിരുന്നത്രെ ഇതു്.

Colophon

Title: Viktor Hugo (ml: വിൿതോർ യൂഗോ).

Author(s): Sayahna Foundation.

First publication details: Sayahna Foundation; Trivandrum, Kerala; 2021-08-01.

Deafult language: ml, Malayalam.

Keywords: Biography, Viktor Hugo, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: by . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.