<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">വിധവയും വിഭാര്യനും</title>
          <title xml:lang="en" type="main">Vidhavayum Vibharyanum</title>
        </title>
        <author>K. T. Baburaj</author>
        <respStmt>
          <resp>Data entered by</resp>
          <name>the author</name>
        </respStmt>
        <respStmt>
          <resp>Typeset by</resp>
          <name>JN Jamuna</name>
        </respStmt>
        <respStmt>
          <resp>Edited by</resp>
          <name>PK Ashok</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>JN Jamuna</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2025">November 13, 2025</date>
        <address>
          <addrLine>JWRA 34, Jagthy</addrLine>
          <addrLine>Trivandrum 695014</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to the author. The text encoding and editorial
notes were created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">വിധവയും വിഭാര്യനും</title>
              <title xml:lang="en" type="main">Vidhavayum Vibharyanum</title>
            </title>
            <author>K. T. Baburaj</author>
          </titleStmt>
          <extent>
            <measure unit="pages" quantity="20">20 pages of source material</measure>
          </extent>
          <publicationStmt>
            <publisher>Not available</publisher>
            <pubPlace/>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>Short Story</term>
          <term>K. T. Baburaj</term>
          <term>Vidhavayum Vibharyanum</term>
          <term>കെ. ടി. ബാബുരാജ്</term>
          <term>വിധവയും വിഭാര്യനും</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="short story">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="complete"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>, India</name>
          <time>November 13, 2025</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <div xml:id="cover" type="Cover">
        <figure xml:id="cover-image" rend="fullfig">
          <graphic url="images/Widow-in-funeral.png" width="100%"/>
          <figDesc><ref target="https://commons.wikimedia.org/wiki/File:Widow-infuneral-by-user-master2000.png">Widow in Funeral,</ref> a painting by Master2000
 . </figDesc>
        </figure>
      </div>
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">വിധവയും വിഭാര്യനും</titlePart>
        </docTitle>
        <docAuthor>
          <persName>കെ. ടി. ബാബുരാജ്</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">വിധവയും വിഭാര്യനും</head>
        <div type="lsection">
          <p style="noindent">ഒരിക്കൽ ഒരു വിധവയും വിഭാര്യനും ഒരിടത്തു് കണ്ടു മുട്ടി. ഒരു കൂർത്ത നോട്ടം
കൊണ്ടു് വിഭാര്യനെ ചുഴിഞ്ഞു് വിധവ വേഗത്തിൽ മുഖം കുനിച്ചു. വിഭാര്യനാവട്ടെ വിധവയെ തന്നെ കണ്ണിമയ്ക്കാതെ
നോക്കി നിൽക്കുകയായിരുന്നു. അതു കണ്ടപ്പോൾ അവർക്കു് ദേഷ്യം വന്നു. ഒരു തറച്ച നോട്ടത്തോടെ
മുന്നോട്ടാഞ്ഞു് അവർ ചോദിച്ചു.
</p>
          <p>“എന്താ ഇതുവരെ പെണ്ണുങ്ങളെ കണ്ടിട്ടില്ലേ…”
</p>
          <p>“കണ്ടിട്ടുണ്ടു്. പക്ഷേ, ഇതുപോലൊരാളെ രണ്ടാമതു് കാണുകയാണു്.”
</p>
          <p>ചിരിച്ചു കൊണ്ടു തന്നെ അയാൾ പറഞ്ഞു.
</p>
          <p>അതൊരു പരിഹാസമാണെന്നും തന്നെ കൊച്ചാക്കാൻ വേണ്ടി പറഞ്ഞതാണെന്നുമുള്ള ബോധ്യത്തിൽ
വിധവ ഉള്ളം കാലു മുതൽ മൂർധാവു വരെ വിറച്ചു. ക്ഷോഭിച്ചപ്പോൾ അവരുടെ കവിളുകൾ ചുവക്കുകയും മൂക്കിൻ
കൊടി വിറക്കുകയും ചെയ്തു. വിയർത്ത കൈ വെള്ളകൾ സാരിത്തലപ്പു കൊണ്ടു് അമർത്തി തുടച്ചു.
</p>
          <p>താനൊരു വിധവയാണെന്നു് അയാൾ മനസ്സിലാക്കിക്കാണും. അതാണു്…
</p>
          <p>ചിരിച്ചു കൊണ്ടു തന്നെ അയാൾ അവരുടെ അടുത്തേക്കു് നീങ്ങി.
</p>
          <p>“നിങ്ങളെക്കുറിച്ചു് എനിക്കു് കുറച്ചു കാര്യങ്ങളറിയാം. ആരു് എന്തു് എന്നൊക്കെ… ഭർത്താവു് മരിച്ചിട്ടു്
അധികമായില്ല അല്ലേ…?”
</p>
          <p>“എന്താ …ഭർത്താവില്ലെന്നറിഞ്ഞു് കൂട്ടുകൂടാൻ
വന്നതാണോ…” ഒച്ച കടുപ്പിച്ചു് അവർ ചോദിച്ചു. “ഈ ലോകത്തു് ഒരു പെണ്ണിനു് ഭർത്താവില്ലാതെ
ജീവിച്ചൂടാന്നു് നിയമം വല്ലതുമുണ്ടോ… എന്താ ജീവിച്ചൂടെ…?”
</p>
          <p>അവരുടെ ശബ്ദം വല്ലാതെ കനക്കുകയും അക്രമോത്സുകത കാണിക്കുമോ എന്നു് സംശയമുദിക്കുകയും ചെയ്ത
നിമിഷം അയാളുടെ ചിരി മാഞ്ഞു. ശാന്തനായി സഹതാപത്തോടെ അവരെ നോക്കി. അവർക്കിടയിൽ ഇത്തിരി
നേരം മൗനം കെട്ടിയ മതിൽ അയാളായിത്തന്നെ പൊളിച്ചു.
</p>
          <p>“എന്റെ വാക്കോ പ്രവർത്തിയോ ഏതെങ്കിലും വിധത്തിൽ ബുദ്ധിമുട്ടായെങ്കിൽ ക്ഷമിക്കണം.”
</p>
          <p>അതും പറഞ്ഞു് അയാൾ പോകാനായി തിരിഞ്ഞതേയുള്ളൂ…
</p>
          <p>അപ്പോഴാണു് അവരുടെ ചോദ്യം വന്നതു്.
</p>
          <p>“നിൽക്കു്… ആരാണു് നിങ്ങൾ. ഞാൻ നേരത്തേ കണ്ടിട്ടേയില്ലല്ലോ…”
</p>
          <p>അവർക്കഭിമുഖമായി അയാൾ തിരിഞ്ഞു നിന്നു. അയാൾ പറഞ്ഞു.
</p>
          <p>“അങ്ങനെ പറയരുതു്. കണ്ടിട്ടുണ്ടു്. നിങ്ങളുടെ ഭർത്താവിന്റെ കൂടെ ഒരിക്കൽ ഞാൻ വീട്ടിൽ വന്നിട്ടുമുണ്ടു്.”
</p>
          <p>“ഹോ… അദ്ദേഹത്തിന്റെ മദ്യപാന സദസ്സിൽപ്പെട്ട ആളാണോ… ആയിരിക്കും.”
</p>
          <p>“അയ്യോ… നിങ്ങളങ്ങനെ ഒരാളെ അത്ര പെട്ടെന്നു് വിലയിരുത്തരുതു്. ഞാൻ മദ്യപിക്കുന്ന ഒരാളാണു്.
എന്നാൽ വലിയ ഒരു മദ്യപാനിയാണോ എന്നു ചോദിച്ചാൽ അല്ല. നിങ്ങളുടെ ഭർത്താവും
അങ്ങനെയൊരാളായിരുന്നു എന്നാണെന്റെ വിശ്വാസം. അൽപ്പം മാത്രം കഴിക്കും. ധാരാളം സംസാരിക്കും. പാട്ടു

പാടും. കവിത ചൊല്ലും. എഴുത്തുകാരനായിരുന്നെങ്കിൽ അയാളൊരു വലിയ കഥാകൃത്തായി തീർന്നേനെ…
ഹോ എത്രമാത്രം കഥകളായിരുന്നെന്നോ…”
</p>
          <p>“പത്തു് പന്ത്രണ്ടു് കൊല്ലം ഒപ്പരം കഴിഞ്ഞിട്ടും ഞാനാ പാട്ടും കഥയുമൊന്നും കേട്ടിട്ടില്ലല്ലോ. കള്ളു് കുടിച്ചു വന്നു്
കൂർക്കംവലിക്കുമ്പോൾ ഇടയ്ക്കിടെ ഏതോ ഒരു പെണ്ണിന്റെ പേരു് ഉരുവിടുന്നതു കേൾക്കാം. എന്തോ ഒരു രേഖയോ
ചിത്രയോ… ങ്ങ് ആ …അതേ ചിത്രലേഖ.”
</p>
          <p>അയാൾ നിശ്ശബ്ദനായി എങ്ങോ നോക്കി. ആ മുഖത്തെ ചിരി പൂർണ്ണമായും മാഞ്ഞിരുന്നു. അമർഷം
തീരാത്തതുപോലെ അവർ വീണ്ടും പറഞ്ഞു.
</p>
          <p>“കുടിച്ചു് കുടിച്ചു് കരള് പോയിട്ടു് അങ്ങേരു് മരിച്ചതാണു്. എന്നിട്ടോ… ഞാൻ വിഷം കൊടുത്തതാണെന്നു
വരെ പറഞ്ഞൂ ചിലര്…”
</p>
          <p>അപ്പോൾ അവരൊന്നു് വിതുമ്പിപ്പോയി. അതൊരു വലിയ കരച്ചിലാവാൻ അധികനേരം വേണ്ടി വന്നില്ല.
കുറേക്കൂടി അവരോടു് ചേർന്നു നിന്നു് അയാളവരെ മറച്ചു.
</p>
          <p>“പൊതുസ്ഥലാണു്. ആളുകള് തെറ്റിദ്ധരിക്കും.”
</p>
          <p>പെട്ടെന്നു് കരച്ചിൽ നിർത്തി സാരിത്തലപ്പുകൊണ്ടു് കണ്ണീരൊപ്പുന്നതിനിടയിൽ വർദ്ധിത വീര്യത്തോടെ
അവർ പറഞ്ഞു.
</p>
          <p>“ആളുകളോ… അവരെന്തു വേണേലും പറഞ്ഞോട്ടെ… അവരെയെനിക്കു് പേടീല്ല. ആരെം
പേടീല്ല. ഒറ്റക്കു് ജീവിച്ചു കാണിച്ചു കൊടുക്കാൻ എനിക്കറിയാം.”
</p>
          <p>മുഖമുയർത്തി തന്റേടം വരുത്തി അവർ നിവർന്നു നിന്നു. അയാളാവട്ടെ നേരത്തെമാഞ്ഞ ചിരി വീണ്ടുമണിഞ്ഞു്
അവരോടായി പറഞ്ഞു.
</p>
          <p>“നമ്മുക്കു് ഒരു ചായ കുടിച്ചാലോ. അവിടെ ഒരു തട്ടുകടയുണ്ടു്. വാ…”
</p>
          <p>അയാൾ മുന്നേ നടന്നപ്പോൾ എതിരൊന്നും പറയാതെ അവർ പിന്നാലെ നടന്നു. ഒരു ചായ കുടിക്കണമെന്നു്
അവർക്കുമുണ്ടായിരുന്നു.
</p>
          <p>തട്ടുകടയ്ക്കു മുന്നിലെ ചെറിയ മേശയ്ക്കിരുവശത്തുമായി അവർ ഇരുന്നു.
</p>
          <p>“രണ്ടു് സ്പെഷൽ കട്ടൻ. മധുരം ഇത്തിരി കുറച്ചു്…”
</p>
          <p>“എനിക്കു് നല്ല മധുരം വേണം” അവർ തിരുത്തി.
</p>
          <p>“എനിക്കു് ഷുഗറുണ്ടായിട്ടൊന്നുമല്ല. ഇപ്പഴേ കുറച്ചു് നിയന്ത്രണമാവാമെന്നു വെച്ചു.”
</p>
          <p>അവരതു് കേട്ടതായി നടിച്ചില്ല. തട്ടുകടക്കാരൻ സ്പെഷ്യൽ കട്ടനടിക്കുന്നതു നോക്കുകയായിരുന്നു. ഒരു
കഷണം ചതച്ച ഇഞ്ചി. ഒരു ഏലക്ക. പിന്നെ പൊതീനയുടെ രണ്ടില. കുറച്ചും കൂട്ടിയുമിട്ട പഞ്ചസാര ഗ്ലാസിലേക്കു്
നല്ല നിറമുള്ള ചായ.
</p>
          <p>ഊതിക്കുടിക്കുമ്പോൾ അവർ അഭിപ്രായം പറയാൻ മടിച്ചില്ല.
</p>
          <p>“കൊള്ളാലോ ഇതിന്റെ രുചി. നല്ല ചായ”
</p>
          <p>“അതു് കോമ്പിനേഷൻ കറക്ടായതു കൊണ്ടാ”
</p>
          <p>അർത്ഥം വെച്ചു് അവരൊന്നു മൂളി.
</p>
          <p>“അതു് എല്ലാ കാര്യത്തിലും അങ്ങനെ തന്യാ…”
</p>
          <p>ചായ കുടിച്ചു് കഴിഞ്ഞിട്ടും കുറച്ചു നേരം കൂടി അവർ അങ്ങനെ ഇരുന്നു. പുറത്തു് കത്തുന്ന വെയിലായിരുന്നു.

വിയർത്ത പിൻകഴുത്തിൽ സാരിത്തലപ്പു കൊണ്ടു് അവർ ഇടയ്ക്കിടെ തുടച്ചു. പോകാനൊരുങ്ങിയപ്പോൾ അവർ
പറഞ്ഞു.
</p>
          <p>“ഈ ചായക്കു് നന്ദി പറയുന്നു.”
</p>
          <p>“ഓ… ഞാൻ നിങ്ങടെ പേരു പോലും ചോദിച്ചില്ല. എവിടെയാണെന്നോ എന്താന്നോ ചോദിച്ചില്ല.
എന്റെ ഭർത്താവിന്റെ സുഹൃത്തായിരുന്നൂന്നല്ലേ പറഞ്ഞതു്.”
</p>
          <p>“അതേ…”
</p>
          <p>“കുടുംബമൊക്കെ…”
</p>
          <p>“ഞാനും നിങ്ങളെപ്പോലെ തന്നെ.”
</p>
          <p>“എന്തു്…! വിധവയോ…”
</p>
          <p>“അല്ല. വിഭാര്യൻ…”
</p>
          <p>അവരുടെ മുഖമൊന്നു് ചുളിയുകയും അസ്വസ്ഥതയുടെ കാറ്റു് അവർക്കു മേൽ വീശുകയും ചെയ്തു.
</p>
          <p>“എന്താ പറ്റിയതു്…”
</p>
          <p>“അറിയില്ല. ഒരു ദിവസം ഉറക്കത്തിൽ നിന്നും എഴുന്നേറ്റില്ല.”
</p>
          <p>അവരപ്പോൾ സംശയത്തോടെ അയാളെ തറച്ചു നോക്കി. ആ നോട്ടത്തിലെ ചോദ്യം ഉൾക്കൊണ്ടതു പോലെ
അയാൾ പെട്ടെന്നു പറഞ്ഞു.
</p>
          <p>“ഇല്ല. ഞാനൊന്നും ചെയ്തതല്ല. ഉറക്കത്തിലുണ്ടായ ഒരു സൈലന്റ് അറ്റാക്ക്. അങ്ങനെയാണു് ഡോക്ടർമാർ
പറഞ്ഞതു്. സൈലന്റ് ഡെത്ത്. നിശ്ശബ്ദ മരണം.”
</p>
          <p>അതു പറഞ്ഞപ്പോഴേക്കും അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകിത്തുടങ്ങിയിരുന്നു. ചുണ്ടുകൾ വിറച്ചിരുന്നു.
അവരയാളുടെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു.
</p>
          <p>“കരയാതെ ആളുകളെന്തെങ്കിലും കരുതും.”
</p>
          <p>യാത്ര പറഞ്ഞിട്ടും അവർ ഒന്നിച്ചു നടക്കുകയായിരുന്നു. ഇടയ്ക്കൊന്നു നോക്കി അർത്ഥമില്ലാതെ ചിരിച്ചു.
</p>
          <p>“പോണംന്നു് പറഞ്ഞിട്ടു്” അവർ ചോദിച്ചു.
</p>
          <p>“പോവാൻ മാത്രം പ്രത്യേക തിരക്കൊന്നുമില്ല. നിങ്ങൾക്കോ… പരിചയപ്പെട്ട സ്ഥിതിക്കു്
എവിടെയെങ്കിലുമിരുന്നു് കുറച്ചു സംസാരിച്ചിട്ടു്… സംസാരിക്കുമ്പോൾ മാത്രമാണു് ഇത്തിരി ആശ്വാസം
ലഭിക്കുന്നതു്.”
</p>
          <p>അവർ അതിനൊന്നും മറുപടി പറഞ്ഞില്ല. ഒന്നും പറയാതെ അയാൾക്കൊപ്പം നടന്നു. ഒന്നു രണ്ടു തവണ
ഫോൺ ശബ്ദിച്ചു. ഒന്നു നോക്കി പെട്ടെന്നതു് കുത്തിക്കെടുത്തി.
</p>
          <p>തീരത്തെ ബദാംമരത്തറയിൽ പച്ചയും ഉണങ്ങിയതുമായ വലിയ ഇലകൾ വീണു കിടന്നിരുന്നു.
</p>
          <p>“ഇവിടെയിരിക്കാം അല്ലേ…” അയാൾ ചോദിച്ചു.
</p>
          <p>ഒന്നും പറയാതെ അവരവിടെ ചെന്നിരുന്നു. ഇത്തിരി അകലത്തായി അയാളും.
</p>
          <p>വെയിലിൽ കടൽ തിളക്കുന്നതു കണ്ടു. ഒന്നും മിണ്ടാതെ കുറച്ചു നേരമവർ അതു നോക്കി നിന്നു.
</p>
          <p>മൗനത്തെ മുറിച്ചതു് അവരായിരുന്നു.

</p>
          <p>“നിങ്ങൾ നിങ്ങളുടെ ഭാര്യയെ സത്യത്തിൽ സ്നേഹിച്ചിരുന്നോ… അവരുടെ ചിന്തകൾക്കും
ആഗ്രഹങ്ങൾക്കും എന്തെങ്കിലും പരിഗണന നൽകിയിരുന്നോ… അതോ ഒട്ടുമിക്ക ആണുങ്ങളേയും പോലെ
ഒരാളെ കെട്ടുകയും മറ്റനേകം പെണ്ണുങ്ങളെ മനസ്സിൽ കൊണ്ടു നടക്കുകയും…”
</p>
          <p>ചുണ്ടു കോട്ടിയ ഒരു ചിരി ചിരിച്ചു് വക്രിച്ചൊരു നോട്ടം കൊണ്ടു് അവരയാളെ ക്രൂരമായൊന്നു കുത്തി.
</p>
          <p>അയാൾ കടലിലേക്കു തന്നെ നോക്കിക്കൊണ്ടിരുന്നു.
</p>
          <p>തീരത്തെ തൊട്ടും തലോടിയും ഉമ്മവെച്ചും പിൻവാങ്ങിക്കൊണ്ടിരിക്കുന്ന തിരമാലകൾ…
</p>
          <p>“ഈ സ്നേഹത്തിന്റെ അളവു പാത്രം ഏതാണു്. എത്ര കൊടുത്താലാണു് എങ്ങനെ കൊടുത്താലാണു് ആ
പാത്രം നിറയുക…”
</p>
          <p>അവരെ നോക്കാതെയാണു് അയാളത്രയും പറഞ്ഞതു്.
</p>
          <p>“ഞാൻ കൊടുത്ത സ്നേഹത്തേയോ എനിക്കു് കിട്ടിയ സ്നേഹത്തേയോ ഇതുവരെ എനിക്കു് അളക്കാനായിട്ടില്ല”
</p>
          <p>“ഒരു സ്ത്രീ ഹൃദയം പൊട്ടി മരിക്കണമെങ്കിൽ…”
</p>
          <p>അയാൾക്കു് ഒന്നു കൂടെ മുറിവേറ്റു. ക്ഷോഭം ഒരു നിമിഷം അയാളെ വിറപ്പിച്ചു.
</p>
          <p>“നിർത്തു്” അയാൾ പറഞ്ഞു.
</p>
          <p>“നിങ്ങൾ ചോദിച്ച അതേ ചോദ്യം ഞാൻ തിരിച്ചു ചോദിക്കട്ടെ. നിങ്ങൾ നിങ്ങളുടെ ഭർത്താവിനെ
സ്നേഹിച്ചിട്ടുണ്ടോ… എപ്പഴെങ്കിലും അയാളുടെ പ്രശ്നങ്ങൾ പഠിക്കാൻ സങ്കടങ്ങൾ മനസ്സിലാക്കാൻ
ശ്രമിച്ചിട്ടുണ്ടോ…”
</p>
          <p>“അതിനയാൾ എനിക്കു് അവസരം തന്നിട്ടില്ല.
അയാൾക്കെപ്പഴും അയാളുടെ സുഖമായിരുന്നു വലുതു്… അല്ലെങ്കിൽ മറ്റൊരു പെണ്ണിനെ…”
</p>
          <p>അവരെ നോക്കാതെ തന്നെ അയാളപ്പോൾ ചോദിച്ചു:
</p>
          <p>“നിങ്ങളൊരിക്കലും മറ്റൊരു പുരുഷനെ, കല്യാണത്തിനു മുമ്പോ ശേഷമോ, കാമുകനായി
സങ്കൽപ്പിച്ചിട്ടില്ലേ… തൊട്ടിട്ടില്ലേ… ശാരീരികമായി… സത്യമായി പറയൂ… പറയൂ”
</p>
          <p>അവർ പെട്ടെന്നു് ചാടിയെഴുന്നേറ്റു. ചുടു മണലിൽ കാലു പൊള്ളിയവളെപ്പോലെ നിന്നു പുകഞ്ഞു.
“ഇല്ല…”
</p>
          <p>“അല്ലെങ്കിൽ തന്നെ ഞാനതൊക്കെ എന്തിനു് നിങ്ങളോടു് പറയണം. നമ്മൾ തമ്മിലെന്തു്… ഞാൻ
പോകുന്നു. നിങ്ങൾ വാങ്ങിത്തന്ന ചായക്കു് നന്ദിയുണ്ടു്.”
</p>
          <p>അതും പറഞ്ഞു് പൂഴിമണലിൽ ആഴത്തിൽ ചവിട്ടി അവർ നടന്നു പോയി. നിരാശയും അതിൽ കവിഞ്ഞ
സങ്കടത്തോടും കൂടി അയാളാ തറയിൽ മലർന്നു കിടന്നു.
</p>
          <p>ബദാമിലകൾ അയാൾക്കു മേൽ പൊഴിഞ്ഞു കൊണ്ടിരുന്നു.
</p>
          <p>“വേണ്ടായിരുന്നു. അവരെ പിണക്കേണ്ടായിരുന്നു.”
</p>
          <p>അയാൾ കണ്ണടച്ചു കിടന്നു.
</p>
          <p>ആരോ വന്നു് മുഖത്തു നിന്നും കരിയിലകൾ മാറ്റി.
</p>
          <p>കണ്ണുതുറന്നപ്പോൾ അവരുണ്ടു് മുന്നിൽ.
</p>
          <p>“സോറി” …

</p>
          <p>“എന്തിനു്…”
</p>
          <p>“ഞാൻ ചോദിച്ചതും പറഞ്ഞതുമെല്ലാം കുറച്ചു് കടുത്തു പോയി. സോറി.”
</p>
          <p>അവർ കൈകൂപ്പി അയാൾക്കു മുന്നിൽ നിന്നു. അയാളാവട്ടെ ആ കൈകളിൽ പിടിച്ചു കൊണ്ടു് പറഞ്ഞു.
</p>
          <p>“നിങ്ങൾ പറഞ്ഞതുപോലെ ഞാനും പറയുന്നു. സോറി.”
</p>
          <p>അവർ ചിരിച്ചു. അയാളും.
</p>
          <p>പോകാൻ നേരം അവർ ചോദിച്ചു.
</p>
          <p>“എന്തായിരുന്നു നിങ്ങളുടെ ഭാര്യയുടെ പേരു്…”
</p>
          <p>പറയാൻ ആദ്യമൊന്നു മടിച്ചെങ്കിലും വിക്കി വിക്കി അയാൾ പറഞ്ഞു.
</p>
          <p>“ലേഖ… ചിത്രലേഖ.”
</p>
        </div>
        <!--end of "section 0.0.0.0/1.1"-->
        <div type="lsection" xml:id="sec1.2">
          <head type="lsechead">കെ. ടി. ബാബുരാജ്</head>
          <figure rend="fright" type="gra">
            <graphic url="images/ktbaburaj.jpg" rendition="gra"/>
          </figure>
          <p style="noindent">
</p>
          <p>കണ്ണൂർ ജില്ലയിലെ വളപട്ടണത്തു് ജനനം. അച്ഛൻ കെ. നാരായണൻ, അമ്മ ടി. കാർത്യായനി. രാമവിലാസം
എൽ. പി. സ്കൂൾ, വളപട്ടണം ഗവ: ഹൈസ്ക്കൂൾ, കണ്ണൂർ എസ്. എൻ. കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ്,
മാനന്തവാടി ബി. എഡ് സെന്റർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
</p>
          <p>കണ്ണൂർ ആകാശവാണിയിൽ പ്രോഗ്രാം കോംപിയറായും, വിവിധ പ്രാദേശിക ചാനലുകളിൽ
അവതാരകനായും പ്രവർത്തിച്ചിരുന്നു. കുറേക്കാലം സമാന്തര കോളേജുകളിൽ അധ്യാപകനായി.
പ്രൊഫഷണൽ ഫോട്ടോഗ്രാഫറാണു്. അദൃശ്യനായ കോമാളി, തീ അണയുന്നില്ല, ബിനാമി, ഒരു ദീർഘദൂര
ഓട്ടക്കാരന്റെ ജീവിതത്തിൽ നിന്നും, മായാ ജീവിതം, സമകാലം (കഥകൾ) സാമൂഹ്യപാഠം, മഴനനഞ്ഞ ശലഭം,
പുളിമധുരം, ഭൂതത്താൻ കുന്നിൽ പൂ പറിക്കാൻ പോയ കുട്ടികൾ (ബാലസാഹിത്യം ) ജീവിതത്തോടു ചേർത്തുവെച്ച
ചില കാര്യങ്ങൾ (അനുഭവം, ഓർമ്മ) ദൈവമുഖങ്ങൾ (നാടകം) ‘Ammu and the butterfly’ എന്ന പേരിൽ
മഴനനഞ്ഞ ശലഭം ഇംഗ്ലീഷിലേക്കു് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടു്. അബുദാബി ശക്തി അവാർഡ് (1992) ഭാഷാ
പുരസ്ക്കാരം (2003) പി. ടി. ഭാസ്ക്കര പണിക്കർ അവാർഡ് (2014) ഭീമ രജതജൂബിലി പ്രത്യേക പുരസ്ക്കാരം (2015 )
സാഹിത്യ അക്കാദമി അവാർഡ് (2018) പ്രാദേശിക ദൃശ്യമാധ്യമ പുരസ്ക്കാരം, കേരള സ്റ്റേറ്റ് ബയോഡൈവേർസിറ്റി
ബോർഡിന്റെ ഫോട്ടോഗ്രാഫി അവാർഡ് (2017) കണ്ണാടി സാഹിത്യ പുരസ്ക്കാരം (2019) പ്രൊഫ. കേശവൻ
വെള്ളിക്കുളങ്ങര ബാല ശാസ്ത്രസാഹിത്യ അവാർഡ് (2019) എന്നിവ ലഭിച്ചിട്ടുണ്ടു്. കേരള ഫോക് ലോർ
അക്കാദമിയുടെ ഡോക്യുമെന്ററി പുരസ്ക്കാരം (2020). സമഗ്ര സംഭാവനയ്ക്കുള്ള സതീർത്ഥ്യ പുരസ്ക്കാരം (2020). കേരള
സർക്കാർ പബ്ലിക്ക് റിലേഷൻ വകുപ്പിന്റെ മിഴിവു്-2021 ഷോർട്ട് ഫിലിം അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ടു്. ഷോർട്ട്
ഫിലിം ഡോക്യുമെന്ററി വിഭാഗങ്ങളിലായി പതിനഞ്ചിലേറെ സിനിമകൾ ചെയ്തിട്ടുണ്ടു്.
</p>
          <p>ഭാര്യ: നിഷ, മക്കൾ: വൈഷ്ണവ്, നന്ദന
</p>
          <div type="subsection" xml:id="sec0.0.0.0.1" n="0.0.0.0.1">
            <head type="subsechead">എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക</head>
            <p style="noindent">ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ്
വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു്
അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക.
എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ
സഹായിക്കുക.
</p>
            <p style="noindent"/>
            <figure rend="fleft" type="gra">
              <graphic url="images/ktbaburaj@okicici.jpg" rendition="gra"/>
            </figure>
            <p style="noindent">

</p>
            <p style="noindent">
              <ref target="https://books.sayahna.org/qrcode/ktbaburaj@okicici.jpg">Download QR
Code</ref>
            </p>
            <p style="noindent">
              <ref target="https://books.sayahna.org/html/sfn-au-payment.html">കൂടുതൽ വിവരങ്ങൾ

ഇവിടെ.</ref>
            </p>
            <p style="noindent"/>
          </div>
          <!--end of "subsection 0.0.0.0.1/1.2.0"-->
        </div>
        <!--end of "section 0.0.0.0/1.2"-->
      </div>
      <!--end of "chapter 0.0.0/1"-->
      <!--END OF CHAPTER 0.0.0/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Vidhavayum Vibharyanum (ml:
വിധവയും വിഭാര്യനും).</p>
        <p style="hang"><hi rend="bold">Author(s):</hi>  K. T. Baburaj.</p>
        <p style="hang"><hi rend="bold">First publication details:</hi>  Not available; ;
</p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  Short Story, K. T. Baburaj,
Vidhavayum Vibharyanum, കെ. ടി. ബാബുരാജ്, വിധവയും വിഭാര്യനും, Open Access Publishing,
Malayalam, Sayahna Foundation, Free Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; JWRA 34, Jagthy; Trivandrum 695014; India.</p>
        <p style="hang"><hi rend="bold">Date:</hi>  November 13, 2025.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to the author. The text encoding and editorial notes were created and​/or
prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        <p style="hang"><hi rend="bold">Cover:</hi>  <ref target="https://commons.wikimedia.org/wiki/File:Widow-in-funeral-by-usermaster2000.png">Widow in Funeral,</ref> a painting by Master2000  . The image is
taken from <ref target="https://commons.wikimedia.org">Wikimedia
Commons</ref>  and is gratefully acknowledged.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Data entry:</hi>  the author; <hi rend="bold">Typesetter:</hi>  JN Jamuna; <hi rend="bold">Editor:</hi>
 PK Ashok; <hi rend="bold">Encoding:</hi>  JN Jamuna.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.org.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/baburaj-vidhava.xml">Download document
sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/baburaj-vidhava.pdf">Download Phone
PDF</ref>.</p>
      </div>
    </back>
  </text>
</TEI>
