<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">‘കട’പ്പാടു്</title>
          <title xml:lang="en" type="main">‘Kada’ppadu</title>
        </title>
        <author>Bineesh Pilasseri</author>
        <respStmt>
          <resp>Data entered by</resp>
          <name>the author</name>
        </respStmt>
        <respStmt>
          <resp>Typeset by</resp>
          <name>JN Jamuna</name>
        </respStmt>
        <respStmt>
          <resp>Edited by</resp>
          <name>PK Ashok</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>JN Jamuna</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2026">May 12, 2026</date>
        <address>
          <addrLine>JWRA 34, Jagthy</addrLine>
          <addrLine>Trivandrum 695014</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to the author. The text encoding and editorial
notes were created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">‘കട’പ്പാടു്</title>
              <title xml:lang="en" type="main">‘Kada’ppadu</title>
            </title>
            <author>Bineesh Pilasseri</author>
          </titleStmt>
          <extent>
            <measure unit="pages" quantity="20">20 pages of source material</measure>
          </extent>
          <publicationStmt>
            <publisher>Not available</publisher>
            <pubPlace/>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>Short Story</term>
          <term>Bineesh Pilasseri</term>
          <term>‘Kada’ppadu</term>
          <term>ബിനീഷ് പിലാശ്ശേരി</term>
          <term>‘കട’പ്പാടു്</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="short story">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="complete"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>, India</name>
          <time>May 12, 2026</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <div xml:id="cover" type="Cover">
        <figure xml:id="cover-image" rend="fullfig">
          <graphic url="images/Ewer_Vessels.jpg" width="100%"/>
          <figDesc><ref target="https://commons.wikimedia.org/wiki/File:Kalf,_Willem__Still_Life_">Still Life with Ewer, Vessels and Pomegranate,</ref> a painting by <ref target="https://en.wikipedia.org/wiki/en:Willem_Kalf">Willem Kalf</ref>
 (1619–1693). </figDesc>
        </figure>
      </div>
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">‘കട’പ്പാടു്</titlePart>
        </docTitle>
        <docAuthor>
          <persName>ബിനീഷ് പിലാശ്ശേരി</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">‘കട’പ്പാടു്</head>
        <div type="lsection">
          <p style="noindent">വർഷങ്ങൾ മുൻപായിരുന്നു. കുടുംബക്കാരും സ്വന്തബന്ധുക്കളുമൊക്കെ
അതോർമിപ്പിക്കുന്നതു്; ‘ഈറ്റിങ്ങളെ പിരിച്ചു് നടാനായല്ലോ’യെന്നു്.
</p>
          <p>ഉള്ള സ്ഥലത്തു് ഒരു കൂര കൂടി കെട്ടാമെന്നായിരുന്നു അപ്പന്റെ അഭിപ്രായം. ഞാനും അതിനൊപ്പം നിന്നു.
</p>
          <p>പല കാര്യങ്ങളിലും എതിരാളികളാണെങ്കിലും ഇമ്മാതിരി കാര്യങ്ങളിൽ ഞങ്ങൾ സമാനമനസ്കരാണു്. ഭാരിച്ച
ഉത്തരവാദിത്വങ്ങളേൽക്കാൻ മടിയും പേടിയുമൊക്കെയാണു്.
</p>
          <p>“ഏയ്…, അതു് ശെര്യാവൂല. അട്ത്തട്ത്തുള്ള പാർക്കല് അത്ര രസണ്ടാവൂല” അതായിരുന്നു അമ്മയുടെ
അഭിപ്രായം. മൂത്ത മരുമകൾ അതിനെ ആഞ്ഞുപിൻതാങ്ങി.
</p>
          <p>ആ രണ്ടു് പഞ്ചപാവങ്ങളേയും ധിക്കരിക്കാൻ ഞങ്ങളുടെ മനസ്സനുവദിച്ചില്ല. അല്ലാതെ ചിലരെങ്കിലും
കരുതുംപോലെ ഭാര്യാഭയം കൊണ്ടൊന്നുമല്ല.
</p>
          <p>പിന്നെയുള്ളതു് അനുജനും പത്നിയുമാണു്. അവർക്കങ്ങനെ പ്രത്യേകിച്ചു് അഭിപ്രായങ്ങളില്ല.
‘ഇങ്ങളെന്തെങ്കിലും കാട്ട്’ എന്ന മട്ടു്.
</p>
          <p>ആഴ്ചകൾ, മാസങ്ങൾ…, ഏറെക്കുറെ ഒരു വർഷത്തോളക്കാലം ഇതു മാത്രമായി വീട്ടിൽ അന്തിച്ചർച്ച.
</p>
          <p>പത്തുപന്ത്രണ്ടു മിനിട്ടോളം ചുമരിൽചാരി അങ്ങനെ നിൽക്കും, മരുമക്കളിൽ ഇളയവൾ. കുത്തനെ നിന്നു
നിന്നു് മടുക്കുമ്പോഴാവാം, ഉറക്കെ രണ്ടു കോട്ടുവായുമിട്ടു് മുറിയിൽ കേറും. ആൾക്കു് അതികാലത്തു്
എണീക്കുവാനുള്ളതാണു്. ആരോഗ്യസമ്പുഷ്ടമായ പ്രഭാതഭക്ഷണം ഉണ്ടാക്കാനല്ല; പിന്നെയോ…?
അടിച്ചുവാരാനാണു്!
</p>
          <p>ആ പുരയിടത്തിലെ ഓരോ ഇഞ്ചും പഴുതുകളും ഇടവിടാതെ അടിച്ചുവാരണം. എന്നിട്ടു വേണം
തുണിയലക്കാരംഭിക്കാൻ.
</p>
          <p>അടുപ്പും അടുക്കളയുമൊക്കെ അലർജിയാണു് കക്ഷിയ്ക്കു്—അതൊരു ബുദ്ധിപരമായ നീക്കമാണെന്നാണു്
മൂത്ത മരുമോളുടെ രഹസ്യാഭിപ്രായം. ആഹാരനിർമാണത്തിൽ അപാകതയുണ്ടെങ്കിൽ വിമർശിക്കപ്പെടാം.
മറിച്ചു്, മറ്റു രണ്ടു പണികൾക്കും ആ തൊല്ലയില്ലത്രെ!
</p>
          <p>അങ്ങനെ, വട്ടത്തിലിരുന്നു് കടുത്ത വാദപ്രതിവാദങ്ങളിലേർപ്പെടുന്ന അപ്പനമ്മമാരുടേയും,
രണ്ടാൺമക്കളുടേയും ഒത്ത നടുക്കായി, നിലത്തു്, മൂത്ത മരുമകളെത്തി ഇരിപ്പുറപ്പിക്കും. നല്ലൂരമ്പലത്തിൽ
ശിവരാത്രിക്കു് നാടകത്തിനിരിക്കുംകണക്കെ. ഇടയ്ക്കു് കണ്ണൊക്കെ കൂമ്പി മുഖം മുന്നോട്ടു വീഴുമെങ്കിലും മൂപ്പത്തിയതു
കാര്യമാക്കില്ല. കഷ്ടപ്പെട്ടാ തലയെയുയർത്തും. പിന്നെയും വീഴും. തോൽക്കില്ല, വീണ്ടും ഉയർത്തും.
</p>
          <p>“പോയ് കെടന്നൊറങ്ങിക്കൂടേ കുട്ട്യേ…” അപ്പൻ പറയും. കാര്യമില്ല, ആൾ അണുവിടയനങ്ങില്ല.
</p>
          <p>ഇവിടത്തെ സകല കാര്യത്തിലും തന്റെ സാന്നിധ്യമുണ്ടാവണം. പിന്നല്ല; അനിയത്തിയെപോലെ ഇന്നലെ
കേറി വന്നവളല്ലല്ലോ താൻ!
</p>
          <p>അമ്മ പക്ഷേ, മിണ്ടില്ല.
</p>
          <p>വെളുപ്പിനു് ഇളയവളുടെ ചൂലഭ്യാസപ്രകടനം കഴിഞ്ഞു് അലക്കുയജ്ഞത്തിലേക്കിറങ്ങുമ്പോഴാവും മുടിയും
വാരിച്ചുറ്റി അരമനയിൽനിന്നും മന്ദം മന്ദം മൂത്തവളുടെ കടന്നുവരവു്. ‘ക്കിങ്ങന്യൊക്കെ മതി… ആദ്യം കാല്
കുത്ത്യോള് ഞാനാ ഈപ്പൊരേല്…’ എന്ന ഭാവത്തിൽ.
</p>
          <p>വന്നപാടെ ഒന്നു കുളിച്ചെന്നു വരുത്തി അടുക്കള കേറും. പിന്നെ പറയേണ്ട; വീടും പറമ്പും ആകെ

പുകമയമാവും. ചുറ്റുപാടുള്ളവരൊക്കെ ആ പുക ചുമച്ചാണെഴുന്നേൽക്കുക. പിന്നീടങ്ങോട്ടു് സമ്പുഷ്ടവും
പോഷകസമൃദ്ധവുമായ വിവിധതരം വിഭവങ്ങൾ പാകപ്പെടുകയായി…
</p>
          <p>കുറ്റിപ്പുട്ടു്, തുണിപ്പുട്ടു്, ഉതിർപുട്ടു്, ചിരട്ടപ്പുട്ടു്…, തുടങ്ങി അനേകതരം പുട്ടുവിഭവങ്ങൾ.
</p>
          <p>പോരാതെ, അതിലേക്കുള്ള പൂവൻപഴം, പപ്പടം, പഞ്ചസാര, ചില ദിവസങ്ങളിൽ തലേരാത്രിയിലെ
മത്തിമുളകിട്ടതിന്റെ ചാറ്; പിന്നെ ആവി പൊന്തുന്ന കട്ടൻചായയും. ഇവയൊക്കെ മേശമേലങ്ങനെ നിരത്തും.
</p>
          <p>ആരും കുറ്റം പറയില്ല. അഥവാ പറഞ്ഞാൽ, വിറകുകൊള്ളി നനഞ്ഞതിനാലാണെന്നോ പുട്ടുകുറ്റി
വളഞ്ഞതിനാലാണെന്നോ അരിമില്ലുകാരൻ മെലിഞ്ഞതുകൊണ്ടാണെന്നോ പറഞ്ഞു് കുശിനിക്കാരി കൈകഴുകും.
</p>
          <p>അതുകൊണ്ടൊക്കെ തന്നെയാവും, ‘ഓള് കൊറച്ചു് ഒറക്കമെളക്കട്ടെ’യെന്നു് അമ്മ വിചാരിക്കുന്നതും.
</p>
          <p>അങ്ങനെയൊക്കെയാണു് അനേക ദിനരാത്രങ്ങളിലെ വാദസംവാദങ്ങൾക്കൊടുവിൽ നാലഞ്ചു
തൊടികൾക്കപ്പുറത്തെ ആ വീടു വാങ്ങാൻ ഐകകണ്ഠ്യേന തീരുമാനമായതു്.
</p>
          <p>ആ കഠിനമായ ഉദ്യമത്തിനു് ഞാൻ തന്നെ ഇറങ്ങേണ്ടിയും വന്നു, മൂത്തവനായതിനാൽ.
</p>
          <p>കച്ചവടമുറപ്പിച്ചു.
</p>
          <p>അടുക്കളക്കാരിയുടെയും അലക്കുകാരിയുടെയും ഉണ്ടായിരുന്ന രത്നങ്ങളും പവിഴങ്ങളും മരതകങ്ങളുമെല്ലാം,
(കോഹിനൂർ പതിച്ച ഒന്നൊഴികെ) വാരിയെടുത്തു് പണയപ്പെടുത്തിയും വിറ്റും, ഞങ്ങൾ ജ്യേഷ്ഠാനുജന്മാരുടെ
ബാങ്ക്ബാലൻസു മുച്ചൂടും പൊടിതട്ടിയെടുത്തും അച്ചാരം കൊടുത്തു.
</p>
          <p>ബാക്കി ഒരു പൊതുമേഖലാസ്ഥാപനത്തിൽനിന്നു കുറഞ്ഞ പലിശയ്ക്കു വായ്പ കിട്ടുമെന്നു് ഏജന്റ് ഉറപ്പു
തന്നിരുന്നു. വാങ്ങിക്കാൻ പോവുന്ന വീട്ടുപ്രമാണത്തിന്റെ പണയത്തിൻമേൽ. കമ്പനിയിലെനിക്കുണ്ടായിരുന്ന
സ്ഥിരജോലി കാരണമാണതു്.
</p>
          <p>അപ്രകാരമാണു് വെള്ളയും വെള്ളയുമാെക്കെയുടുത്തു് രേഖകളും റെത്തുകളുമായി നാലാം നിലയിലെ ആ
ഓഫീസിലേക്കു കയറിച്ചെല്ലുന്നതു്. എല്ലാം വിശദമായി പരിശോധിച്ചു് ഏറ്റവും അവസാനമായി സാലറി
സർട്ടിഫിക്കറ്റിലേയും, ബാങ്കിൽ കെട്ടിക്കിടക്കുന്ന എന്റെ ശമ്പളത്തിന്റേയും വിശദാംശങ്ങൾ നോക്കുകയാണാ
സുന്ദരിയായ മാനേജറേച്ചി.
</p>
          <p>ഒരു നേരമ്പോക്കിനായി അവരെ തന്നെ നോക്കിക്കൊണ്ടിയിരുന്നു ഞാൻ.
</p>
          <p>ആ സൗന്ദര്യാസ്വാദനത്തെ വെട്ടിക്കീറിക്കൊണ്ടു് എന്റെ ഫോൺ ബെല്ലടിച്ചു.
</p>
          <p>‘ഈ ജെന്മം ഇങ്ങനെയൊക്കെ തൊലഞ്ഞു പോട്ടെ… അട്ത്തതിനാവട്ടെ നല്ലോണം പഠിച്ചോ
പറ്റിച്ചോ വലിയൊര് നെലേലെത്തണം. ന്ന്ട്ട് വേണം ഇമ്മാതിരി ഒന്നിനെത്തന്നെ കെട്ടാൻ…’ ഇരിപ്പിൽ
തന്നെ ട്രൗസറുകീശയിൽനിന്നും പണിപ്പെട്ടു് ഫോണെടുക്കുമ്പോൾ സ്വയം സാന്ത്വനപ്പെടുത്തി.
</p>
          <p>“മനുഷ്യാ…, വെര്മ്പം കൊർച്ച് ഒണക്കമീംവ്വാങ്ങിക്കോളി…പിന്നെ…,” അങ്ങേത്തലയിൽ
പെൺശബ്ദം. “…പാളയത്ത്ന്ന് ലേശം പച്ചക്കറിം…”
</p>
          <p>കലി പുറത്തു കാട്ടിയില്ല. ചിരിച്ചുകൊണ്ടു്, പിന്നെ വിളിക്കാമെന്നു് അടക്കം പറഞ്ഞു് ഫോൺ
ട്രൗസറുകീശയിൽ തന്നെ തിരുകി. വായ്നോട്ടം തുടർന്നു. കടലാസുപരിശോധനയെല്ലാം കഴിഞ്ഞു് ആ ഉഡുരാജമുഖി
ഒറ്റ പറച്ചിൽ; “താങ്കളുടെയീ ശമ്പളത്തിനു് ലോൺ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടു് സാർ…”
</p>
          <p>കുറച്ചു മാത്രം പൊളിച്ചു വച്ചിരുന്ന എന്റെ വാ ഒന്നുകൂടി തുറന്നു. കണ്ണിലാകെ ഇരുട്ടുമൂടി. കൈകാലുകൾ
കുഴഞ്ഞു. കുറച്ചു നേരംകൂടി കസേരയിൽ ചാരി അവിടെത്തന്നെ ഇരുന്നു. പിന്നെ ബോധം വീണ്ടെടുത്തു്
സ്ഥലത്തിനു് അഡ്വാൻസു കൊടുത്ത കാര്യവും, വേറെ വഴികളൊന്നുമില്ലെന്നുമൊക്കെ പറഞ്ഞു യാചിച്ചു.
</p>
          <p>“അത്രയല്ലേ പോവുകയുള്ളു…, ഉള്ള സ്ഥലത്തു് താമസിച്ചാൽ പോരേ?” എന്നെല്ലാമായിരുന്നു
മാഡത്തിന്റെ ഉപദേശം. ലിപ്സ്റ്റിക്കിട്ടു ചുവന്നുതുടുത്തിരുന്ന അവരുടെ ചുണ്ടുകൾക്കിടയിലൂടെ രണ്ടു കോമ്പല്ലുകൾ
താഴേക്കിറങ്ങുന്നതായി തോന്നി.

</p>
          <p>ആ മുഖത്തേക്കു നോക്കാനാവാതെ ചില്ലുജനലിലൂടെ പുറത്തേക്കു നോക്കിയപ്പോൾ അതാ…
റെയിൽപാളത്തിലൂടെ ഒരു നീളൻ ചരക്കുവണ്ടി ചൂളമടിച്ചു നീങ്ങുന്നു. ലോകത്തു വച്ചേറ്റവും വലുതു് ആ പോവുന്ന
തീവണ്ടിയല്ലെന്നും മറിച്ചു് മാസശമ്പളമാണെന്നും മനസിലാക്കിയ നിമിഷം.
</p>
          <p>അവിടെനിന്നിറങ്ങി തിരക്കുപിടിച്ച റോഡിലൂടെ തനിയെ നടന്നു. എഗ്രിമെന്റു പ്രകാരം ഇനി
ദിവസങ്ങളേയുള്ളു.
</p>
          <p>കാര്യമറിഞ്ഞു് രണ്ടാഴ്ചയോളം രാവും, പോരാതെ ഒരു ഞായർ മുഴുവനും വട്ടത്തിലിരുന്നു് ചർച്ചയായിരുന്നു
വീട്ടിൽ. പൊരിഞ്ഞ ചർച്ച.
</p>
          <p>ഒന്നരക്കിലോ അവലാണു് ആ ചർച്ചയ്ക്കിടെ മാത്രം ചെലവായതു്; അത്രത്തോളം കട്ടൻചായയും അതിലധികം
മുറുക്കാനും. ചർച്ചക്കിടെ അമ്മയാണെന്നു തോന്നുന്നു പറഞ്ഞതു്, “ഇനി വിക്കാനിപ്പൊ…” പറഞ്ഞു
തീർന്നില്ല നടുക്കിരുന്നവളുടെ, (ആദ്യം കാലു കുത്തിയവൾ) പൊടി പോലുമില്ല. മുമ്പെ അകത്തു
കയറിക്കിടന്നവളുടെ, (അലക്കു്) കൂർക്കംവലി അന്നു നേരത്തെയുയർന്നു, പതിവില്ലാതെ.
</p>
          <p>രാത്രി കുറെ വൈകി.
</p>
          <p>ഇടവിട്ടിടവിട്ടു് കട്ടനടിച്ചും വെറ്റിലടക്ക മുറുക്കിയും ചൊരുക്കു പിടിച്ചിട്ടാവാം ഒടുവിൽ, തറവാടുവീടിന്റെ
ആധാരം തരാമെന്നേറ്റു അപ്പൻ. അവിൽ ചവച്ചുചവച്ചു് കീഴ്താടിയും മേൽതാടിയും അനക്കാൻ
വയ്യാതായപ്പോഴാവാം ഇക്കാലമത്രയും സമ്പാദിച്ച തന്റെ രഹസ്യശേഖരത്തിൽനിന്നു് ഒരു സംഖ്യ തരാമെന്നു്
എന്നെ പെറ്റ മാതാശ്രീയും വാക്കു നൽകി.
</p>
          <p>പാതി ആശ്വാസമായി. പിറ്റേന്നു കച്ചമുറുക്കി വീണ്ടുമിറങ്ങി. ലോൺ കിട്ടണമല്ലോ.
</p>
          <p>ദേശീയ അംഗീകാരമുള്ള ബാങ്കുകളിലെ കോണിച്ചുമരിൽ ഒട്ടിച്ചിരിക്കുന്ന അഞ്ചരശതമാനം ആറരശതമാനം
തുടങ്ങിയ പരസ്യചിത്രങ്ങളൊന്നും നമ്മളെപ്പോലുള്ളവർക്കു വേണ്ടിയല്ലെന്നറിഞ്ഞ നാളുകൾ.
</p>
          <p>കെെത്തഴമ്പോ മെയ്ക്കരുത്തോ കാട്ടിയാൽ കടം കിട്ടില്ല. നമ്മൾ സർക്കാരുദ്യോഗസ്ഥരാണോ…?
പണം റെഡ്ഡി!
</p>
          <p>ഗവർമെന്റുദ്യോഗസ്ഥർക്കേ മക്കളെ കൊടുക്കൂവെന്നു് തന്തതള്ളമാർ വാശി പിടിക്കുന്നതിൽ ഒരു
തെറ്റുമില്ലെന്നു് മനസ്സിലാക്കിയതു് അപ്പോഴാണു്.
</p>
          <p>“ഇനിപ്പം ഒറ്റ വഴ്യേ ഒള്ളു…” അവസ്ഥയറിഞ്ഞ ആധാരമെഴുതുന്ന നാരായണേട്ടൻ ഉപായം പറഞ്ഞു.
</p>
          <p>അതു പ്രകാരം തറവാടുവീടിന്റെ ആധാരവും അടിയാധാരവും മുന്നാധാരവും പിന്നാധാരവും എന്നുവേണ്ട,
ചിതലരിച്ചതും, അപേക്ഷിച്ചു കിട്ടിയതുമായ സകലതരം കടലാസുകളും വാരിയെടുത്തുകൊണ്ടുപോയി
സഹകരണബാങ്കിലെ മാനേജരുടെ മുന്നിലേക്കിട്ടു കൊടുത്തു.
</p>
          <p>പന്ത്രണ്ടു ശതമാനമാണു് പലിശയെന്നും അടച്ചില്ലെങ്കിൽ ജപ്തി ചെയ്യുമെന്നും പിന്നീടു് കണകൊണ പറഞ്ഞിട്ടു
കാര്യമില്ലെന്നും മാനേജരേട്ടൻ ആദ്യമെ വ്യക്തമാക്കി.
</p>
          <p>അതു മാന്യത.
</p>
          <p>പുറകിൽനിന്നൊരു തോണ്ടൽ. അപ്പനായിരുന്നു. ‘ആകെയുള്ള
സ്ഥാവരജംഗമമാണ്…ചതിക്കര്ത്…’ എന്നയർത്ഥത്തിൽ ദയനീയമായി നോക്കുന്നു. ഞാൻ
മറ്റൊരാളെ തോണ്ടി; അനിയനെ: ‘കൂടെയുണ്ടാവണം…’
</p>
          <p>അയാൾ മേലോട്ടു നോക്കി, സീലിങ് ഫാനിലേക്കു്. അതിന്റെയർത്ഥം അപ്പോൾ എനിക്കത്ര പിടികിട്ടിയില്ല.
</p>
          <p>മാനേജർ മേശയിൽ വച്ചു തന്ന നോട്ടുകെട്ടുകളെ വലിച്ചുനീക്കി തുണിസഞ്ചിയിലേക്കിട്ടതും സീലിങ്ങ്ഫാൻ
കൊളുത്തുവിട്ടു് തലയിൽ വീണതു പോലെ; കനത്ത ഒരു ഭാരം.
</p>
          <p>എങ്കിലും അന്നു് ഒരു യാഥാർത്ഥ്യം കൂടി മനസിലാക്കി: ആരൊക്കെ എന്തൊക്കെ പറഞ്ഞാലും
സാധാരണക്കാരനു് സഹകരണബാങ്കു മാത്രമാണു് ആശ്രയം.

</p>
          <p>അങ്ങനെ ആ കൊച്ചു വീടു് പേരിലാക്കി.
</p>
          <p>പല കുറവുകളുമുണ്ടു്. അതു തീർത്തിട്ടാവാം കേറിത്താമസമെന്നു തീരുമാനിച്ചതാണാദ്യം. അതു്
ഉടനെയൊന്നും നടക്കില്ലെന്നു തിരിച്ചറിഞ്ഞപ്പോൾ ഭവതിയുടെ പക്കൽ മിച്ചമുണ്ടായിരുന്ന കോഹിനൂർ പതിച്ച
ആ പഴയ പതക്കവും മനസില്ലാമനസോടെ പണമാക്കി.
</p>
          <p>വെള്ളപൂശലും അതുപോലെയുള്ള ചില അത്യാവശ്യങ്ങളും തീർത്തു് ഒരു തട്ടിക്കൂട്ടു പാലുകാച്ചലും നടത്തി
കേറിക്കൂടി.
</p>
          <p>ഒന്നൊന്നര വർഷക്കാലം ബാങ്കിലെ അടവുകൾ വലിയ പിഴവില്ലാതെ പോയിക്കൊണ്ടിരുന്നു.
അപ്പോഴായിരുന്നു പെട്ടെന്നൊരു പുറംവേദന. അഞ്ചാറു മാസം വകവെച്ചില്ല. പക്ഷേ, കരുതിയ പോലെയല്ല,
സ്വൽപ്പം കലശലാണു്.
</p>
          <p>അതുവരെ അത്യാവശ്യം കൂലി കിട്ടുന്ന പണിയായിരുന്നു. പക്ഷേ, അതുപേക്ഷിക്കാതെ വയ്യെന്നായി.
</p>
          <p>അങ്ങനെയാണു് നൈറ്റ് വാച്മാനായി ജോലി സ്വീകരിച്ചതു്—ഇരുട്ടിന്റെ കാവലാൾ.
</p>
          <p>സ്വാഭാവികമായി വേതനം കുറഞ്ഞു. വരുമാനത്തിലെ മാറ്റം വല്ലാതെ പ്രയാസപ്പെടുത്തിയെങ്കിലും അതു
പലതും പഠിപ്പിക്കാൻ തുടങ്ങി.
</p>
          <p>അത്രയും കാലം വില ചോദിക്കാതെ തന്നെ എന്തും വാങ്ങിക്കൊണ്ടിരുന്ന ആൾ ഒരു മടിയും മറയുമില്ലാതെ
പേശാൻ തുടങ്ങി. പച്ചക്കറിയും പലചരക്കും വാങ്ങാൻ ഏറ്റവും വിലക്കുറവുള്ളയിടം തേടിപ്പിടിച്ചു.
</p>
          <p>സിനിമയടക്കം പണച്ചിലവുള്ള സകല വിനോദങ്ങളും പറ്റെ ഒഴിവാക്കി.
</p>
          <p>രണ്ടാഴ്ച കൂടുമ്പോൾ അവധിയെടുത്തു് വീട്ടിലെത്തുന്നതായിരുന്നു അത്രയും കാലത്തെ പതിവു്. അതു
മാസങ്ങളിലായി. അറുക്കീസുമാരുടെ മഹാരാജാവെന്നു നിങ്ങൾ പറയുമെന്നറിയാം. അതിൽ തെറ്റില്ല. അമ്മയും
പത്നിയും വരെ പറഞ്ഞതാണു്.
</p>
          <p>കാര്യമിതാണ്;
</p>
          <p>പുത്രനു വേണ്ടി ഒരു മുടിവെട്ടുയന്ത്രം (hair trimmer) വാങ്ങിയിരുന്നു കുഞ്ഞുനാളിൽ, വലുതായിട്ടും,
അയാൾക്കതിനോടു പൂർണസമ്മതമല്ലെങ്കിലും പലതും പറഞ്ഞു് വരുതിയിലാക്കി മുടി മുറിച്ചു കൊടുക്കുമായിരുന്നു.
</p>
          <p>ഒരിക്കലദ്ദേഹത്തിന്റെ തലയിലെ കരവിരുതിനിടയിലാണു് ആയൊരുപായം തോന്നിയതു്. ലേശം കടന്ന
കൈയാണു്.
</p>
          <p>മുടിയും താടിയുമെടുത്താൽ ഇരുനൂറു കൊടുക്കണം ബാർബർഷാപ്പിൽ. ഇരുപതോ മുപ്പതോ ബാക്കി
കിട്ടുമായിരുന്നു മുമ്പു്. എന്നാലിപ്പോൾ സ്ഥിതി മാറി. ബാക്കി ചായക്കാശെന്തെങ്കിലും കിട്ടുമെന്നോർത്തു് കണ്ണാടി
നോക്കി ചീകിയും കോളർ കുടഞ്ഞും തിരിഞ്ഞുംമറഞ്ഞും കളിച്ചാൽ, ‘ഈ വെടലയെന്തേ പോവാത്തതെ’ന്ന
ഭാവത്തിൽ ബാർബറേട്ടൻ പുതപ്പുതുണിയെടുത്തു് കുടയലോ കുടയലായിരിക്കും. ‘നിന്നിട്ട് വെല്യ കാര്യമില്ലാ’ എന്നു
പ്രാകി ചെരിപ്പുമിട്ടു് ഇറങ്ങുന്നതുവരെ ഏട്ടൻ തുണികുടയൽ തുടരും.
</p>
          <p>ആ ഇരുന്നൂറു ലാഭിക്കാൻ കണ്ണാടി നോക്കി സ്വയം മുടി മുറിച്ചു. ചിലപ്പോൾ പിഴയ്ക്കും. അങ്ങനെ
മൊട്ടയായിട്ടുണ്ടു് പല പ്രാവശ്യം. ഈ കൊടുമയോടു് ഭാര്യ അതിശക്തമായി വിയോജിച്ചെങ്കിലും കാര്യമാക്കിയില്ല.
തൊപ്പയപ്പാടെ പോയാലെന്താ രൂപാ ഇരുനൂറാണല്ലോ ലാഭം.
</p>
          <p>ആയിടെയാണു് പുറംവേദന നടുവിലേക്കു് ഇറങ്ങിയതും നാലഞ്ചു മാസം അവധിയായതും ബാങ്കടവു
തെറ്റിയതും. ആധിയെടുത്തു. ഉണ്ടായിരുന്ന ഉറക്കവും പോയി. കൃത്യമായ ഉറക്കമില്ലാതെ ആഴ്ചകളും മാസങ്ങളും
നീങ്ങി.
</p>
          <p>എന്തുണ്ടായാലെന്താ ഉറക്കമില്ലെങ്കിൽ എന്തു് കാര്യം?
</p>
          <p>പീടികത്തിണ്ണയിൽ കാർഡ്ബോഡ് വിരിച്ചു് ചുരുണ്ടു് കൂടി കിടന്നുറങ്ങുന്ന ഭാഗ്യവാന്മാരെ അസൂയയോടെ
നോക്കും.

</p>
          <p>അങ്ങനെയിരിക്കെ, ഒരു അവധിനാളിലെ ഉറക്കമില്ലാത്ത രാത്രിയിലായിരുന്നു ആ തീരുമാനമെടുത്തതു്.
അതിനു കാരണമാവട്ടെ ഒരു പുസ്തകവും—മൈത്രേയന്റെയാണെന്നാണോർമ്മ.
</p>
          <p>വിശക്കുമ്പോൾ കായ്കനികൾ പറിച്ചുതിന്നും അരുവിവെള്ളം കുടിച്ചു് മരപ്പൊത്തിൽ അന്തിയുറങ്ങിയും, മൂഡൗട്ടു
തോന്നുമ്പോൾ ഇണചേർന്നും, അതുകഴിഞ്ഞു് മരവുരിയുമെടുത്തുടുത്തു് ദാഹവും ക്ഷീണവും തീർത്തു് ഇണയോടു
വിടയും പറഞ്ഞു് കാട്ടുവള്ളിയിൽ തൂങ്ങി അടുത്ത താഴ്‌വാരത്തിലെത്തി വീണ്ടും കായ്കനി വല്ലതും കൊറിച്ചുകൊണ്ടു്
മറ്റൊരു ഇണയെയും തേടി ഇങ്ങനെ നിർബാധം സഞ്ചരിക്കേണ്ടവനാണത്രെ യഥാർത്ഥത്തിൽ മനുഷ്യർ!
</p>
          <p>അങ്ങനെയുള്ളവനാണു് തീർത്തും പ്രകൃതിവിരുദ്ധമായി പെണ്ണും തുണിയും പുരയും കുട്ടിയും പട്ടയവും
നികുതിയും മാസയടവും പലിശയും മറ്റു കുണ്ടാമണ്ടി മണ്ണാങ്കട്ടകളുമായി മനഃസമാധാനമില്ലാതെ അലയുന്നതു്!
</p>
          <p>എന്തായാലും വേണ്ടില്ല, രാത്രിക്കു രാത്രി പുസ്തകം മടക്കി വച്ചു് മെല്ലെ പുറത്തേക്കിറങ്ങി. വീകേസിയുമിട്ടു്
നടക്കാനാരംഭിച്ചതും അകത്തുനിന്നൊരു നീട്ടിക്കരച്ചിൽ. മകന്റെയാണു്. കാട്ടിലേക്കോ കാശിയിലേക്കോ
പോവാനാണല്ലോ തീരുമാനം. അതിനു മുൻപ് അവസാനമായി മകനെയൊന്നു് ആട്ടിയുറക്കിയേക്കാം.
</p>
          <p>അകത്തു കേറിയപ്പോൾ അതാ പങ്കാളിയെഴുന്നേറ്റു് കണ്ണു തിരുമ്മുന്നു. ഈ നട്ടപ്പാതിരായ്ക്കു്
എങ്ങോട്ടാ…?
</p>
          <p>“കുറച്ചു് നിലാവ് കൊള്ളാനാ…”
</p>
          <p>“ഈ കോലത്തിലോ” എന്നു് ചോദിച്ചു് പുള്ളിക്കാരി ഉറക്കച്ചടവോടെ മറിഞ്ഞു.
</p>
          <p>മുറിയിലെ മുഴുക്കണ്ണാടിയിൽ അപ്പോഴാണു് നോക്കിയതു്; മുണ്ടുടുത്തിട്ടില്ല.
</p>
          <p>മൈത്രേയഭാഷയിൽ ‘പ്രാകൃതമനുഷ്യൻ’
</p>
          <p>കാശിക്കാണെങ്കിലും കാട്ടിലേക്കാണെങ്കിലും അങ്ങാടി വഴി പോവണമായിരുന്നു. മരവുരി മതി എന്ന
ചിന്തയിൽ മറ്റെല്ലാം മറന്നതാണു്. ഇനിയെന്തായാലും രണ്ടുപേരും ഉറങ്ങിയിട്ടാവാം യാത്ര. മുണ്ടെടുത്തുടുത്തു്
അവരുടെ നടുവിൽ തിക്കിക്കയറി.
</p>
          <p>എന്തോ… പെട്ടെന്നുറങ്ങി. അങ്ങനെ നാടുവിടൽ പദ്ധതി റദ്ദായി.
</p>
          <p>പിശുക്കിയും പിണാത്തിയും കാലമങ്ങനെ നീങ്ങി.
</p>
          <p>വീടിന്റെ പാലുകാച്ചൽ, മകന്റെ പിറന്നാളുകൾ, വിവാഹവാർഷികം…, തുടങ്ങി ഈ കാലയളവിൽ വന്ന
വിശേഷങ്ങളൊന്നും തീരെ ആഘോഷിച്ചില്ല. സ്വന്തങ്ങളിലെയും ബന്ധങ്ങളിലെയും പലരുടെയും
ജനനമരണത്തിനും വിശേഷ ചടങ്ങുകൾക്കും പലതിനും പങ്കെടുക്കാനായില്ല. അങ്ങനെയൊക്കെ ഇറുക്കിപ്പിടിച്ചു്
പിശുക്കിയതു കൊണ്ടാവാം തിരിച്ചടവു് ഏകദേശം തീർന്നു കൊണ്ടിരിക്കുന്നു.
</p>
          <p>വായ്പാതുകയുടെ അത്രത്തോളം തന്നെ പലിശയായിട്ടുണ്ടു്. എങ്കിലും നന്ദിയുണ്ടു് സഹകരണബാങ്കിനോടു്.
</p>
          <p>ഇതു് ഈയുള്ളവന്റെ മാത്രം കഥയല്ല. ഒരു ശരാശരി മലയാളിജീവിതം ഇങ്ങനെയൊക്കെയാണു്. ഇവിടെ
സ്വന്തമായൊരു വീടാണു് കാരണം. മറ്റുള്ളവർക്കു മറ്റെന്തെങ്കിലും.
</p>
          <p>പണിയെടുക്കാനും കടം വീട്ടാനും വേണ്ടി ജീവിക്കുന്നതു കൊണ്ടു മാത്രം അതിദരിദ്രരാവാത്തവരാണു്
പലരുമിവിടെ. അവരാണു്, ആരു ഭരിച്ചാലും പണിക്കു പോയാൽ ജീവിക്കാം എന്നു പറയുന്ന വിഭാഗം.
</p>
          <p>എങ്കിലും വെയിലത്തു വരിനിന്നു് മഷിപുരട്ടി കുത്തുന്നതു്, ജീവിതത്തിൽ ഓച്ഛാനിച്ചുനിൽക്കാതെ അന്തസ്സോടെ
ചെയ്യാനാവുന്ന ഒരേയൊരു സംഗതി ഇതാണല്ലോ എന്നു വച്ചിട്ടാണു്. അല്ലാതെ പൗരബോധമോ കടമയോ
അവകാശവുമൊന്നും ഭരണഘടനയോടുള്ള അടങ്ങാത്ത അഭിനിവേശമോ ഒന്നും ഉണർന്നു പൊങ്ങിയിട്ടല്ല.
</p>
          <p>സാധാരണക്കാരന്റെ ഇത്യാദി ആവശ്യങ്ങൾക്കു് നാലോ അഞ്ചോ ശതമാനം പലിശയ്ക്കു് വായ്പാസംവിധാനം
കൊണ്ടുവരുന്ന സർക്കാരാണു് ഇപ്പോഴെന്റെ കിനാവു്.
</p>
          <p>ശരീരത്തിന്റെ ആവതിനൊപ്പം കടവും ഏകദേശം തീരുന്നുവല്ലോ എന്നു നിശ്വസിച്ചു് നീണ്ടുനിവർന്നൊന്നു്

ഉറങ്ങാനൊരുങ്ങുകയായിരുന്നു. പുതപ്പു തട്ടിക്കുടഞ്ഞു് റാന്തലിന്റെ തിരിയും താഴ്ത്തി പുൽപായയിലേക്കിരുന്നു്
പ്രാർത്ഥിച്ചു കഴിഞ്ഞു് ആജീവനാന്തപങ്കാളി പറയുകയാണു്:
</p>
          <p>“അല്ല മനുഷ്യാ…, ഇപ്പൊരേന്റെ ആധാരം വെച്ച്ട്ട് നമ്മക്കീ അടുക്കളേന്റിം മുറ്റത്തിന്റിം പണി
നോക്ക്യാലോ?…”
</p>
          <p>പത്തുപതിനഞ്ചു സെക്കന്റിനു ശേഷം കനത്ത കൂർക്കംവലി ഉയർന്നു.
</p>
          <p>പാതിരാത്രി പിന്നിട്ടു.
</p>
          <p>മേൽക്കൂരയിലെ ഇരുട്ടിൽ കണ്ണുമിഴിച്ചു് ഞാനങ്ങനെ മലർന്നു കിടക്കുകയാണു്…
</p>
        </div>
        <!--end of "section 0.0.0.0/1.1"-->
        <div type="lsection" xml:id="sec1.2">
          <head type="lsechead">ബിനീഷ് പിലാശ്ശേരി</head>
          <figure rend="fright" type="gra">
            <graphic url="images/binish.jpg" rendition="gra"/>
          </figure>
          <p style="noindent">
</p>
          <p>1986-ൽ കോഴിക്കോട്, ഫറോക്കിലെ കൊടക്കല്ലുപറമ്പിൽ ജനനം. കോഴിക്കോടും തുടർന്നു്, വയനാട്ടിലെ
സുൽത്താൻ ബത്തേരിയിലുമായി സ്കൂൾപഠനം. നിലവിൽ കോഴിക്കോട്, കുന്ദമംഗലത്തിനടുത്തു് പിലാശ്ശേരിയിൽ
സകുടുംബം സ്ഥിരതാമസം. ULCCS എന്ന കമ്പനിയിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നു.
</p>
          <p>മാതാപിതാക്കൾ: ബാലൻ, തങ്കമണി.
</p>
          <p>ഭാര്യ: ജിഷ.
</p>
          <p>മകൻ: ശിവതേജ്.
</p>
        </div>
        <!--end of "section 0.0.0.0/1.2"-->
      </div>
      <!--end of "chapter 0.0.0/1"-->
      <!--END OF CHAPTER 0.0.0/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  ‘Kada’ppadu (ml: ‘കട’പ്പാടു്).</p>
        <p style="hang"><hi rend="bold">Author(s):</hi>  Bineesh Pilasseri.</p>
        <p style="hang"><hi rend="bold">First publication details:</hi>  Not available; ;
</p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  Short Story, Bineesh
Pilasseri, ‘Kada’ppadu, ബിനീഷ് പിലാശ്ശേരി, ‘കട’പ്പാടു്, Open Access Publishing, Malayalam,
Sayahna Foundation, Free Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; JWRA 34, Jagthy; Trivandrum 695014; India.</p>
        <p style="hang"><hi rend="bold">Date:</hi>  May 12, 2026.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to the author. The text encoding and editorial notes were created and​/or
prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        <p style="hang"><hi rend="bold">Cover:</hi>  <ref target="https://commons.wikimedia.org/wiki/File:Kalf,_Willem__Still_Life_">Still Life with Ewer, Vessels and Pomegranate,</ref> a painting by <ref target="https://en.wikipedia.org/wiki/en:Willem_Kalf">Willem Kalf</ref>
 (1619–1693). The image is taken from <ref target="https://commons.wikimedia.org">Wikimedia Commons</ref>  and is
gratefully acknowledged.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Data entry:</hi>  the author; <hi rend="bold">Typesetter:</hi>  JN Jamuna; <hi rend="bold">Editor:</hi>
 PK Ashok; <hi rend="bold">Encoding:</hi>  JN Jamuna.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.org.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/bineesh-kadappadu.xml">Download
document sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/bineesh-kadappadu.pdf">Download
Phone PDF</ref>.</p>
      </div>
    </back>
  </text>
</TEI>
