<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">ഉപരോധം</title>
          <title xml:lang="en" type="main">Uparōdham</title>
        </title>
        <author>C V Balakrishnan</author>
        <respStmt>
          <resp>Data entered by</resp>
          <name>River Valley</name>
        </respStmt>
        <respStmt>
          <resp>Proof-read by</resp>
          <name>KB Sujith</name>
        </respStmt>
        <respStmt>
          <resp>Illustrated by</resp>
          <name>CN Karunakaran</name>
        </respStmt>
        <respStmt>
          <resp>Typeset by</resp>
          <name>Sayahna Foundation</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>CVR</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2022">January 19, 2022</date>
        <address>
          <addrLine>JWRA 34, Jagthy</addrLine>
          <addrLine>Trivandrum 695014</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to tha author. The text encoding and
editorial notes were created and​/or prepared by the Sayahna Foundation and are
licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative
Commons Attribution By NonCommercial ShareAlike 4​.0 International License</ref>
 (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the
material should credit the copyright holder and Sayahna Foundation and must be
shared under the same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">ഉപരോധം</title>
              <title xml:lang="en" type="main">Uparōdham</title>
            </title>
            <author>C V Balakrishnan</author>
          </titleStmt>
          <extent>
            <measure unit="pages" quantity="72">72 pages of source material</measure>
          </extent>
          <publicationStmt>
            <publisher>Prabhatham Printing and Publishing Co</publisher>
            <pubPlace>Trivandrum, Kerala</pubPlace>
            <date>1998</date>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>Novel</term>
          <term>C V Balakrishnan</term>
          <term>Uparodham</term>
          <term>സി വി ബാലകൃഷ്ണൻ</term>
          <term>ഉപരോധം</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="Novel">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fiction"/>
        <interaction type="complete"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>Trivandrum, Kerala, India</name>
          <time>1998</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <div xml:id="cover" type="Cover">
        <figure xml:id="cover-image" rend="fullfig">
          <graphic url="images/cvb-uparodham-cover.jpg" width="100%"/>
          <figDesc>Traveling Circus, an oil on canvas painting by <ref target="https://en.wikipedia.org/wiki/Paul_Klee">Paul Klee</ref>
 (1879–1940). </figDesc>
        </figure>
      </div>
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">ഉപരോധം</titlePart>
        </docTitle>
        <docAuthor>
          <persName>സി വി ബാലകൃഷ്ണൻ</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div next="2" type="chapter" n="1" xml:id="chp1">
        <head type="chaphead">ഒന്നു്</head>
        <div type="lsection">
          <p style="noindent">“ഓ, ഹോയു്.”
</p>
          <p style="indent">അയാൾ നീട്ടി ഒച്ചയെടുത്തു.
</p>
          <p style="indent">മൂരികളുടെ പുറത്തു് മുടിങ്കോൽകൊണ്ടു് മാറിമാറി ആഞ്ഞടിച്ചു.
</p>
          <p style="indent">മൂരികൾ പിടഞ്ഞു് നുകത്തിന്റെയും ഞേങ്ങോലിന്റെയും കനം പേറി,
ചെളിവയലിലൂടെ പ്രയാസപ്പെട്ടു് നടന്നു. കാലിവളത്തിന്റെയും ചെളിമണ്ണിന്റെയും
മണമുയർന്നുകൊണ്ടിരിക്കുന്ന വയലുകൾക്കുമുകളിൽ കാക്കകളും മൈനകളും പറന്നു കളിച്ചു. തെളിഞ്ഞതും
സുന്ദരവുമായ ആകാശത്തിൽനിന്നു് വയലുകളിലേയ്ക്കു് വെയിൽ ചുരന്നൊഴുകി. തോട്ടിറമ്പിൽ
പരൽമീനുകളെക്കാത്തു് വെള്ളക്കൊക്കുകൾ തപസ്സിരുന്നു.
</p>
          <p style="indent">“പോ കാക്കേ”,
</p>
          <p style="indent">ചീല കാക്കകളുടെ നേർക്കു് കൈവീശി. ഒരുകൈ തലയിലുള്ള
മണിക്കുടുക്കയിലിരുന്നു.
</p>
          <p style="indent">അവളെക്കണ്ടു് തോട്ടിറമ്പിലെ കൊക്കുകൾ തപസ്സിൽനിന്നിളകി. അവളുടെ
കാലൊച്ചകേട്ടു് കുഞ്ഞുതവളകൾ വരമ്പിൽ നിന്നെടുത്തുചാടി.
</p>
          <p style="indent">“എട്ടാ”, അവൾ വിളിച്ചു.
</p>
          <p style="indent">അയാൾ തിരിഞ്ഞുനോക്കി.
</p>
          <p style="indent">“നീയിന്നു നേരത്തെയാണല്ലോ.”
</p>
          <p style="indent">ചീല ചിരിച്ചു.
</p>
          <p style="indent">അവൾ കുടുക്ക വരമ്പത്തിറക്കിവെച്ചു.
</p>
          <p style="indent">അയാൾ ഞേങ്ങോലുവിട്ടു്, എരുതുകളോടു് അനങ്ങാതെ നിൽക്കാൻ പറഞ്ഞു്
വരമ്പത്തേയ്ക്കു നടന്നു. പൂട്ടാതെ കിടക്കുന്ന അടുത്ത കണ്ടത്തിലെ തെളിഞ്ഞ വെള്ളത്തിൽ കൈ കഴുകി.
മുഖത്തെ വിയർപ്പു തുടച്ചു.
</p>
          <p style="indent">അയാൾ വരമ്പിലിരുന്നു.
</p>
          <p style="indent">‘നീ കുടിച്ചോ?’ ‘ങ്ങ്ഹാ.’
</p>
          <p style="indent">‘വേണോ?’
</p>
          <p style="indent">‘ങ്ങുഹും.’
</p>
          <p style="indent">ഏട്ടൻ കഞ്ഞിവെള്ളം കുടിക്കുന്നതും നോക്കി ചീല നിന്നു.
</p>
          <figure rend="fcenter" type="grf">
            <graphic url="images/uparodham-01.png"/>
          </figure>
          <p style="indent">ഏട്ടനോടുള്ള സ്നേഹവും പ്രതിപത്തിയും കണ്ണുകളിൽ തിളങ്ങി. ചെറിയ
കുഞ്ഞായിരുന്നപ്പോൾ ഏട്ടന്റെ ചുമലിലിരുന്നു് നക്ഷത്രങ്ങളെ നോക്കാറുണ്ടായിരുന്നതു് ഓർമ്മയിലെത്തി.
</p>
          <p style="indent">വരമ്പിലൂടെ, മഠത്തിലെ കാര്യസ്ഥനായ അവറോന്നൻ ചന്തുനമ്പ്യാർ
കൊട്ടമ്പാളയിട്ട രണ്ടു പുലയരുടെ അകമ്പടിയോടെ നടന്നടുത്തു
</p>
          <p style="indent">‘വരമ്പ്ന്നു് എണീക്ക്ടാ.’
</p>
          <p style="indent">അവറോന്നൻ ഗാംഭീര്യത്തോടെ പറഞ്ഞു.
</p>
          <p style="indent">കോടിലോൻ രാമൻ നോവിക്കപ്പെട്ട പൊലെ അയാളെയൊന്നു് നോക്കി.
</p>
          <p style="indent">എന്നിട്ടു് പറഞ്ഞു:
</p>
          <p style="indent">‘വേറെ വഴിയില്ലേ?’
</p>
          <p style="indent">അവറോന്നൻ മുന്നോട്ടാഞ്ഞുനിന്നു.
</p>
          <p style="indent">‘എന്താ നീ പറഞ്ഞതു്.’
</p>
          <p style="indent">കോടിലോൻ അതു കേട്ടതായി ഭാവിച്ചില്ല.
</p>
          <p style="indent">‘നിന്റെ കുറുമ്പു് കുറേനാളായി ഞാൻ ശ്രദ്ധിക്കുന്നുണ്ടു്.’
</p>
          <p style="indent">അവറോന്നൻ തിരിഞ്ഞു് പുലയരോടു് കല്പിച്ചു:
</p>
          <p style="indent">‘പിടിച്ചു് മാറ്റ്ടാ ഇവനെ.’
</p>
          <p style="indent">അവൻ ചെളിയിലിറങ്ങി നടന്നു് കോടിലോന്റെ മുന്നിലെത്തി. തമ്പുരാന്റെ
കാര്യസ്ഥൻ കല്പിച്ചിരിക്കയല്ലേ. അനുസരിക്കാതെ പറ്റില്ലല്ലോ. അവൻ കോടിലൊന്റെ കൈക്കരുത്തു്
മനസ്സിൽ ആലോചിച്ചു്, തെല്ലുനേരം സംശയിച്ചു നിന്നു.
</p>
          <p style="indent">കാര്യസ്ഥൻ കയർത്തു.
</p>
          <p style="indent">‘എന്ത്ന്നിന്ടാ നോക്കി നില്ക്കുന്നതു്.’
</p>
          <p style="indent">അതുകേട്ടു് ചീലിയ്ക്കു പേടിയായി. അവൾ ഏട്ടന്റെ ചുമലിൽ പിടിച്ചു. അവളുടെ
കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. അയാൾക്കാകട്ടെ ഒരു കുലുക്കവുമില്ല. കുടുക്കയിൽ ബാക്കിയൂണ്ടായിരുന്ന
വെള്ളം ഒരു വലിക്കു് കുടിച്ചു് ചിറി തുടച്ചുകൊണ്ടു് പതുക്കെ എണീറ്റു. പുലയരുടെ മുഖങ്ങളിലേയ്ക്കു്
തുറിച്ചുനോക്കി. അവരൊന്നു് പതറി. തീ പാറുന്ന നോട്ടമാണു്. നേരിടാൻ ബുദ്ധിമുട്ടുണ്ടു്. അവർ അന്തം വിട്ടു്
നിൽക്കുമ്പോൾ അയാളുടെ കൈകൾ മിന്നൽ വേഗത്തിൽ ചലിച്ചു. രണ്ടു പുലയരും ചെളിയിൽ
വീണുകിടക്കുന്നതാണു് പിന്നെ കണ്ടതു്. അയാൾ രണ്ടുപേരെയും പിടിച്ചെഴുന്നേല്പിച്ചു് ഓരോന്നുകൂടി
കൊടുത്തു. ചെളിയിൽ നിന്നു് ഉരുണ്ടുപിരണ്ടെണീറ്റു് അവർ ഓടി. അവരുടെ പിന്നാലെ കാര്യസ്ഥൻ നീട്ടി
വലിച്ചു് നടന്നു.
</p>
          <p style="indent">ചീല പറഞ്ഞു് വിവരമറിഞ്ഞപ്പോൾ പാട്ടിയും കുഞ്ഞങ്ങയും നടുക്കം കൊണ്ടു്
ഭഗവതിയെ വിളിച്ചു. അവറോന്നൻ മഠത്തിൽ ചെന്നു് നായനാരോടു് ഒന്നിനു് പത്തുകൂട്ടി
പറഞ്ഞുകേൾപ്പിക്കും. നായനാരെന്താണു ചെയ്യുകയെന്നു് ആർക്കാണു് പറയാൻ പറ്റുക.
വിഷപ്പാമ്പിനെയാണു് നോവിച്ചു വിട്ടിരിക്കുന്നതു്. ന്റെ കണ്ണങ്കട്ടു് ഭഗവതീ, ന്റെ കുളന്താട്ടിൽ ഭഗവതീ
കാക്കണേ, പാട്ടി തലയ്ക്കു കൈവച്ചു് പ്രാർത്ഥിച്ചു.
</p>
          <p style="indent">വെള്ളാറയിലെ ഭാര്യവീട്ടിൽനിന്നും വരികയായിരുന്ന കേളുവും വിവരമറിഞ്ഞു്
വേവലാതിപ്പെട്ടു. ആലിമമ്മതിന്റെ പീടികയിൽ അതാണു് ചർച്ചാവിഷയം. അവിടെ നിന്നാണു് കേളു
അറിഞ്ഞതു്.
</p>
          <p style="indent">വീട്ടിൽ വന്നു കയറിയപാടേ ചോദിച്ചു:
</p>
          <p style="indent">‘രാമൻ വന്ന്വോ, എട്ടീ.’
</p>
          <p style="indent">‘ഇല്ല. നീ അറിഞ്ഞ്വോ?’ കുഞ്ഞങ്ങ ചോദിച്ചു.
</p>
          <p style="indent">‘അറിഞ്ഞു.’
</p>
          <p style="indent">കേളു ഇറയത്തു് കുന്തിച്ചിരുന്നു.
</p>
          <p style="indent">‘ഇങ്ങന്യെര് അവിവേകം ഇവൻ കാട്ടാമ്പാട്ണ്ടാ?’
</p>
          <p style="indent">‘ഞാനെന്ത്ന്നാ പറയേണ്ടതു്.’ പാട്ടി പറഞ്ഞു: ‘ആപത്തു് വലിച്ചു് വെക്ക്വല്ലേ
ഓൻ ചെയ്യ്ന്നു്. വേണോ ഇത്?’
</p>
          <p style="indent">‘തടീം തെറും’ണ്ടു്. നേരെന്നെ. എന്നു് വെച്ചിറ്റു് ഒരം <ref xml:id="xfn1.1" target="#fn1.1" type="noteAnchor">[1]</ref> കളിക്കല്ണ്ടാ?’
</p>
          <p style="indent">കേളുവിനു് അനിയനോടു് അടക്കാനാവാത്ത ദേഷ്യം തോന്നി. ചെറുപ്പം തൊട്ടേ
അവനൊരു എടുത്തുചാട്ടക്കാരനും മുൻകോപിയുമാണു്. ആലോചന തീരെയില്ല. ബുദ്ധി രണ്ടാമതു് മാത്രമേ
പ്രവർത്തിക്കൂ. പറഞ്ഞാലൊട്ടു് അനുസരിക്കുകയുമില്ല. ഇന്നു് ചെയ്തിരിക്കുന്നതു് തമാശയും കുട്ടിക്കളിയുമല്ല.
കേളുവിനു് പേടി തോന്നി. നായനാരിതറിഞ്ഞാൽ-ഈശ്വരാ, ആലോചിക്കാൻ തന്നെ കഴിയുന്നില്ല.
</p>
          <p style="indent">‘എട്ടനതാ വെര്ന്ന്ണ്ടു്.’ ചീല അകലേക്കു് നോക്കി അറിയിച്ചു. അവളുടെ
ചങ്കിടിപ്പു് ഇനിയുമടങ്ങിയില്ല.
</p>
          <p style="indent">കാലിപൂട്ടിക്കഴിഞ്ഞു് പുഴയിൽ നിന്നു് കുളിയും കഴിച്ചു്, ചങ്ങാതിയായ മാളത്തിൽ
കണ്ണന്റെയൊപ്പം കോടിലോൻ നടന്നു. മഠത്തിന്റെ മുന്നിലുള്ള പടിപ്പുര അവർക്കു കാണാം.
വയൽക്കരയിലാണു് പടിപ്പുര. വയലുകളിൽ പണി നടക്കുന്നതുകാണാൻ നായനാരും കൊട്ടിലമ്മയും
അതിനുള്ളിലാണു് ഇരിക്കാറു്. ഇപ്പോഴതിനുള്ളിൽ ആരുമില്ലെന്നു് തോന്നുന്നു. വയലുകളിൽ പുലയരുണ്ടു്.
അവർ വയലുകളിൽ ചേറിൽ വിത്തുകൾ പൊട്ടിപ്പിളർന്നു് തുളച്ചുപൊന്തിയതാനെന്നു് തോന്നും. വരമ്പത്തു്
ഉറപ്പിച്ചുവെച്ച ഒരു പ്രതിമപോലെ കാര്യസ്ഥനുണ്ടു്. രണ്ടാം കാര്യസ്ഥനായിരിക്കാം. മാറുമറയ്ക്കാത്ത
ചെറുമികളെ നോക്കിക്കൊണ്ടുള്ള നില്പാണു്. കോടിലോൻ പല്ലിറുമ്മി. ഇവനെയൊക്കെ-
</p>
          <p style="indent">‘നായനാർ എടത്തേക്കോ പോയിറ്റാള്ളതു് വന്നാലു്-കണ്ണൻ പറഞ്ഞുനിർത്തി.
</p>
          <p style="indent">‘വരട്ടെ.’
</p>
          <p style="indent">‘കരുതി നടക്കണം.’
</p>
          <p style="indent">‘ഉം.’
</p>
          <p style="indent">എന്തും ചെയ്യാൻ മടിക്കാത്ത കൂട്ടരാ.’
</p>
          <p style="indent">‘നമ്മളും മന്ഷ്യരന്നെല്ലേ.’
</p>
          <p style="indent">കോടിലോന്റെ ആ പറച്ചിൽ അന്തരീക്ഷത്തിനു് കനംകൂട്ടി. അവർ
പിന്നീടൊന്നും പറഞ്ഞില്ല. കോടിലോൻ എരുതുകളോടു് നേരെ നടക്കാൻ ഒച്ചയിട്ടു. കൂവപ്പക്കുന്നിൽ നിന്നു്
കാറ്റു് കിഴക്കോട്ടു് വീശി. കോടിലോൻ മൂരികളെയും തെളിച്ചു് അവയ്ക്കു് വെള്ളം കൊടുക്കാൻ പറഞ്ഞൂ.
വല്ലത്തിലേയ്ക്കു് വൈക്കോൽ വാരിയിട്ടു. പിന്നെ ഇറയത്തുകയറി നനഞ്ഞ തോർത്തുമുണ്ടു മാറ്റി
വേറൊന്നുടുത്തു.
</p>
          <p style="indent">കണ്ണനെ കഞ്ഞിക്കു് ക്ഷണിച്ചു.
</p>
          <p style="indent">‘വേണ്ട, ഞാൻ വീട്ടിലേക്കു് പോവ്വാ.’
</p>
          <p style="indent">‘അതെന്ത്ന്നാ, നിനക്കു് ഈട്ന്നു് കുടിച്ചൂടാ?’ പാട്ടി ചോദിച്ചു.
</p>
          <p style="indent">‘കുടിച്ചൂടാന്നൊന്നും ഇല്ല.’
</p>
          <p style="indent">‘ന്നാലു് വന്നിരിക്കു്.’
</p>
          <p style="indent">ഓരോ തെരിയയെടുത്തുവെച്ചു് രണ്ടുപേരും ഇരുന്നു. പാട്ടി കിണ്ണങ്ങളിൽ കഞ്ഞി
വിളമ്പിക്കൊണ്ടുവന്നു. കുഞ്ഞങ്ങ മന്താലങ്ങളിൽ മൊളകൂഷ്യം വിളമ്പി. ഇലക്കീറ്റുകളിൽ ചെമ്മീനിട്ടുവെച്ച
വാഴക്കായയും.
</p>
          <p style="indent">‘മൊളീശ്യം നന്നായിട്ട്ണ്ടു്.’ കണ്ണൻ പറഞ്ഞു. ‘ഇല്ലേ’. രാമന്റെ മുഖത്തേക്കു
നോക്കി. അയാളെന്തോ ആലോചിക്കുകയായിരുന്നു. കണ്ണൻ ചോദിച്ചതു കേട്ടില്ല.
</p>
          <p style="indent">‘എന്ത്ന്നാ ആലോയിക്ക്ന്ന്?’ കണ്ണൻ തിരക്കി.
</p>
          <p style="indent">‘ഒന്നൂല്ല’. അയാൾ പറഞ്ഞു.
</p>
          <p style="indent">കേളു എന്തെങ്കിലും ചോദിക്കുമെന്നും വിചാരിച്ചു് പാട്ടിയും കുഞ്ഞേങ്ങയും
കാത്തുനിന്നു. ഒന്നുമുണ്ടായില്ല. കേളു ബീഡി വലിച്ചുകൊണ്ടു് ചുവരുചാരിയിരുന്നു.
</p>
          <p style="indent">സന്ധ്യ. കാനായിയിൽ നിന്നു് കുറ്റൂരിലേക്കുള്ള നാട്ടുവഴിയിലൂടെ ഒരു മഞ്ചൽ
നീങ്ങുകയാണു്. മഞ്ചൽക്കാർ കിതപ്പിന്റെ ഉയർച്ച താഴ്ചകൾക്കൊത്തു് താളത്തിൽ മൂളിക്കൊണ്ടിരുന്നു.
അവരുടെ ദേഹങ്ങൾ വിയർത്തിട്ടുണ്ടു്. മുഖങ്ങളിൽ ക്ഷീണത്തിന്റെ നിഴൽപ്പാടുകൾ വ്യക്തമായി കാണാം.
കൂറ്റിക്കാടുകളും മേടുകളും കടന്നു് നീളുന്ന ചെമ്മണ്‍ പാതയിൽ ഇലകൾ വാടിക്കിടക്കുന്നു. പാതയിലേയ്ക്കു്
അതിക്രമിച്ചു വളർന്ന പൊന്തകൾ തലേന്നു് വെട്ടിനീക്കിയതാണു്. മഞ്ചലിനു് കടന്നുപോകാൻവേണ്ടി
വഴികൾ വെടിപ്പാക്കേണ്ടതു് നാട്ടുകാരുടെ ചുമതലയാണു്. ആ ചുമതല ഭംഗിയായി നിറവേറ്റപ്പെട്ടിരിക്കുന്നു.
</p>
          <p style="indent">മഞ്ചലിനകത്തിരിക്കുന്നതു് കുറ്റൂർ മഠത്തിലെ കൃഷ്ണൻ നായനാരാണു്. നീളം
കുറഞ്ഞു് തടിച്ച ശരീരപ്രകൃതി. കയ്യിൽ പൊൻവളയും നെറ്റിയിൽ ചന്ദനക്കുറിയുമുണ്ടു്. കസവുവേഷ്ടി പുതച്ചു്
പാതിമയക്കത്തിൽ ചാരിയിരിക്കുകയാണു്.
</p>
          <p style="indent">കാര്യസ്ഥന്മാരിൽ ഒരാളായ പുല്ലായിക്കൊടി കോരൻ നമ്പ്യാർ മഞ്ചലിന്റെ
പിന്നാലെ ഭവ്യത പ്രകടിപ്പിച്ചുകൊണ്ടു് നടക്കുന്നു. ഇടയ്ക്കു് മഞ്ചൽക്കാരെ ശകാരിക്കുന്നുണ്ടു്. അതു കേൾക്കെ
കുത്തേറ്റപൊലെ പുളഞ്ഞു് മഞ്ചൽക്കാർ കാൽവെപ്പുകൾക്കു് വേഗം വർദ്ധിപ്പിക്കുന്നു.
</p>
          <p style="indent">പൊടുന്നനെ മഞ്ചൽ നിർത്താനുള്ള ആജ്ഞയുണ്ടായി.
</p>
          <p style="indent">‘എന്താ എന്താ’ എന്നു ചോദിച്ചുകൊണ്ടു് കോരൻ നമ്പ്യാർ നായനാരെ
സമീപിച്ചു.
</p>
          <p style="indent">നായനാർ നേരെയിരുന്നു്, പ്രസന്നത കളിയാടുന്ന മുഖഭാവത്തോടെ
പുറത്തേയ്ക്ക്, ഒരു പുൽപ്പുരയുടെ നേർക്കു് വിരൽ ചൂണ്ടി.
</p>
          <p style="indent">കാര്യസ്ഥന്റെ കണ്ണുകൾ ഉദ്വേഗത്തോടെ അങ്ങോട്ടു തിരിഞ്ഞു. അവിടെ
പുടവയുടുത്ത ഒരു പെണ്‍കുട്ടി മുറ്റമടിക്കുന്നുണ്ടായിരുന്നു. അയാളുടെ മുഖത്തു് ശൃംഗാരരസം തുടിച്ചു. ഒരിളം
ചിരിയോടെ പറഞ്ഞു:
</p>
          <p style="indent">‘അതുണ്ടല്ലോ, കാരോന്തൻ കഴിഞ്ഞാഴ്ച മാതമംഗലത്ത്ന്നു് കല്യാണം കയിച്ചു്
കൊണ്ടന്ന പെണ്ണാ. മീനാക്ഷിന്നോ മറ്റോ ആണു് പേരു്.
</p>
          <p style="indent">അവൾ മഞ്ചൽ നിൽക്കുന്നതുകണ്ടു് ഭയന്നു്, ചൂലു് മുറ്റത്തിട്ടു്
ഓടിപ്പോയിക്കഴിഞ്ഞിരുന്നു.
</p>
          <p style="indent">‘ആങ്ങ്ഹാ, എന്നിട്ടു് ഞാനറിഞ്ഞില്ലല്ലോ.’ നായനാർ പറഞ്ഞു.
</p>
          <p style="indent">‘മഞ്ചൽ അങ്ങോട്ടെടുക്കു്.’ കാര്യസ്ഥൻ മഞ്ചൽക്കാരോടു് കല്പിച്ചു.
</p>
          <p style="indent">മുറ്റത്തു് മഞ്ചൽ വന്നുനിന്നപ്പോൾ കുടിയിലുള്ളവർ ഭയചകിതയായി. കണ്ണുകൾ
ഇരുണ്ടു. കാരോന്തന്റെ അച്ഛനും അമ്മയും തൊഴുകയ്യോടെ ഓടിമുറ്റത്തിറങ്ങി. നായനാർ അവരെ
ശ്രദ്ധിക്കാതെ ഇറയത്തേക്കു കയറി. ചെറിയ കുട്ടികൾ പകച്ചു് കണ്ടുനിന്നു.
</p>
          <p style="indent">‘എവിടെ ആ പെണ്ണു്?’ നായനാർ ശബ്ദമുയർത്തി ചോദിച്ചു.
</p>
          <p style="indent">മറൂപടിയില്ല. ഒരു തേങ്ങലുയർന്നു കേട്ടു.
</p>
          <p style="indent">മഞ്ചൽ പൊയ്ക്കഴിഞ്ഞിട്ടും മീനാക്ഷി പായയിൽനിന്നെണീറ്റില്ല. പുടവ
നേരാംവണ്ണം ഉടുക്കുകപോലും ചെയ്യാതെ തലയണയിൽ മുഖമമർത്തിക്കരഞ്ഞുകൊണ്ടു് അവൾ കിടന്നു.
കണ്‍പോളകളിലെ കരിമഷി കണ്ണുനീരിൽ കലർന്നു് കവിളിലങ്ങിങ്ങു് പരന്നിരുന്നു.
നീണ്ടുചുരുണ്ടുമുടിക്കെട്ടഴിഞ്ഞു് ചിതറിയിരുന്നു. മെയ്യിലെ മുറിവുകൾ നീറി, അവളുടെ എങ്ങലടികൾ കേട്ടു്
സമാധാനിപ്പിക്കാൻ പോലുമാവാതെ, കാരോന്തന്റെ അച്ഛനുമമ്മയും മരവിച്ചതുപോലെ ഇരുന്നു. പകുതി
തുറന്നുകിടക്കുന്ന വാതിൽപ്പാളികൾക്കിടയിലൂടെ അവർക്കു് മകന്റെ ഭാര്യയെ കാണാം. നായനാർ
കടന്നുപിടിച്ചപ്പോൾ അവൾ മുളചീന്തുംമട്ടിൽ നിലവിളിച്ചു. മൽപ്പിടുത്തത്തിന്റെ ശബ്ദങ്ങൾ പുറത്തുള്ളവർക്കു്
കേൾക്കാൻ കഴിഞ്ഞു. മഞ്ചൽക്കാർ തങ്ങളൊന്നും കേൾക്കുന്നില്ലെന്ന ഭാവത്തിൽ നിസ്സംഗരായി നിന്നു.
കുട്ടികൾ വിമ്മിക്കരഞ്ഞു. കാരോന്തൻ എവിടെ നിന്നോ വന്നെത്തിയപ്പോൾ അവർ പറഞ്ഞു:
</p>
          <p style="indent">‘മഞ്ചലു് വന്നിനു്.’
</p>
          <p style="indent">കാരോന്തനൊന്നു് നടുങ്ങി.
</p>
          <p style="indent">താടിക്കു കൈകൊടുത്തു്, പരസ്പരം നോക്കാതെ, ഒരക്ഷരം ഉരിയാടാതെ, ഒരു
മരണത്തെ തുടർന്നെന്നപോലെ, ഒരു ചിത്രത്തിൽ എഴുതപ്പെട്ടപോലെ തന്റെ അച്ഛനുമ്മയും ഇരിക്കുന്നതു്
കാരോന്തൻ കണ്ടു.
</p>
          <p style="indent">ഓടി അകത്തേക്കു് ചെന്നു. അരണ്ട വെളിച്ചത്തിൽ മീനാക്ഷി കിടക്കുന്നതുകണ്ടു.
അവൾ അവന്റെ കാലുകൾ കെട്ടിപിടിച്ചു് കരഞ്ഞു.
</p>
          <p style="indent">‘എനിക്കു മനസ്സിലായി.’ കാരോന്തൻ പറഞ്ഞു: ‘കരയേണ്ട’ അവന്റെ
തൊണ്ടയിടറി.
</p>
          <noteGrp>
            <note xml:id="fn1.1" n="1.1" style="end"><ref target="#xfn1.1">[1]</ref> തെറം-ബലം, ഒറം-ധിക്കാരം</note>
          </noteGrp>
        </div>
        <!--end of "section 1.0/.1"-->
      </div>
      <!--end of "chapter 1/0"-->
      <!--END OF CHAPTER 1/0-->
      <div prev="1" next="3" type="chapter" n="2" xml:id="chp2">
        <head type="chaphead">രണ്ടു്</head>
        <div type="lsection">
          <p style="noindent">മാരാൻകരയിലെ കരിമ്പന്റെ കള്ളുഷാപ്പു്. വണ്ണത്താൻ രാമൻ
കയറിവരുന്നതു് കണ്ടപ്പോൾ, ഒന്നുരണ്ടുപേർ പരുങ്ങി. വെളുത്തു ദൃഢമായ കിളരംകൂടിയ ശരീരമാണു്
രാമന്റേതു്. അരയിൽ ഒരു കത്തി തിരുകിവെച്ചിട്ടുണ്ടു്. ആജ്ഞാശക്തി നിറഞ്ഞ കണ്ണുകൾ.
</p>
          <p style="indent">അകത്തിരിക്കുന്നവരെയെല്ലാം ഒറ്റനോട്ടത്തിൽ അറിഞ്ഞു് രാമൻ
നിലത്തിരുന്നു.
</p>
          <p style="indent">കരിമ്പനോടു് പറഞ്ഞു:
</p>
          <p style="indent">‘കള്ളു് കൊണ്ടാ.’
</p>
          <p style="indent">കരിമ്പൻ കള്ളുനിറച്ച തൊടു് മുന്നിൽ കൊണ്ടുവച്ചു. രാമൻ ഒരു വീർപ്പിനു് തൊടു്
കാലിയാക്കി. ചിറി തുടച്ചു് ഒരിക്കൽക്കൂടി ചുറ്റിലും നോക്കി കരിമ്പൻ പിന്നെയും തൊടു് നിറച്ചു് കൊണ്ടുവന്നു.
രാമൻ ദ്രുതവേഗത്തിൽ അതു് താഴെവച്ചു്, ചത്ത കള്ളെറുമ്പുകളെ തുപ്പിക്കളഞ്ഞു. കണ്ണങ്കാട്ടു് ഭഗവതിയെ
കെട്ടുന്ന രാമൻ കുറവൻ ഇലയിലെന്തോ പൊതിഞ്ഞെടുത്തു് ഷാപ്പിലേയ്ക്കു കയറി. രാമനെ കണ്ടു് ചിരിച്ചു.
</p>
          <p style="indent">‘ഇതാരി കുറുപ്പച്ചനാ”? <ref xml:id="xfn2.1" target="#fn2.1" type="noteAnchor">[1]</ref>
</p>
          <p style="indent">അയാൾ കുറുപ്പച്ചന്റെ അടുത്തിരുന്നു് ഇലപ്പൊതിയഴിച്ചു.
</p>
          <p style="indent">‘മൊയലിന്റെ എറച്ചിയാ.’
</p>
          <p style="indent">രാമൻ ഒരു കഷണമെടുത്തു് വായിലിട്ടു.
</p>
          <p style="indent">‘നല്ലതല്ലേ കുറുപ്പച്ചാ?’ കുറ്റ്വൻ ചോദിച്ചു.
</p>
          <p style="indent">‘ഉം’
</p>
          <p style="indent">കൈ വീണ്ടും ഇലയിലേയ്ക്കു് താണു.
</p>
          <p style="indent">ഉറക്കെ കള്ളിനു് വിളിച്ചു.
</p>
          <p style="indent">‘കരിമ്പാ’
</p>
          <p style="indent">കരിമ്പൻ വടക്കുപുറത്തു് പുലയർക്കു് കള്ളൊഴിച്ചു കൊടുക്കുകയായിരുന്നു.
അവരെ ഷാപ്പിൽ കയറ്റില്ല. അവർക്കു് കുടിക്കാൻ ചിരട്ടകളാണു്. പുറത്തിരുന്നു് ചിരട്ടയിൽ കുടിച്ചാലും
ഒരുകുപ്പി കള്ളിനു് വില ഒരണതന്നെ. കുടിച്ചുകഴിഞ്ഞു് ഒച്ചയും ബഹളവുമുണ്ടാക്കാതെ, തങ്ങൾക്കു്
മാത്രമായുള്ള ഊടുവഴികളിലൂടെ അവർ നടന്നുപോകും. ആ വഴികൾ പുലയർ പോകുന്ന വഴികളാന്നാണു്
പരക്കെ അറിയപ്പെടുന്നതു്. അതൊക്കെ ഓർത്തിട്ടോ, എന്തോ കള്ളുകുടിച്ചു് മത്തുകയറിയ ഒരു പുലയൻ
കരയാൻ തുടങ്ങി. മറ്റുള്ളവർ അവനെ ഒരത്ഭുതജീവിയെയെന്നോണം നോക്കി. കരിമ്പൻ
പൈസയെണ്ണിവാങ്ങി ഷാപ്പിനുള്ളിലേയ്ക്കു് പാഞ്ഞുകയറി. കുറുപ്പച്ചനു് ദേഷ്യം തോന്നിയാൽ പിന്നെ
സമാധാനിപ്പിക്കാൻ എളുപ്പത്തിലൊന്നും ആവില്ല. കരിമ്പൻ വലിയൊരു തൊടു നിറയെ കള്ളു് അയാളുടെ
മുന്നിലെടുത്തുവെച്ചു. അയാളും രാമൻകുറവനും അതിൽനിന്നു് പകർന്നു് കുടിക്കുകയായി.
</p>
          <figure rend="fcenter" type="grf">
            <graphic url="images/uparodham-02.png"/>
          </figure>
          <p style="indent">അപ്പോഴാണു് വഴിയിലൂടെ മഞ്ചൽ കടന്നുപോയതു്. മഞ്ചൽക്കാർ ക്ഷീണിച്ച
മൂളൽ തുടർന്നു. മഞ്ചലിനുള്ളിൽ തമ്പുരാൻ മയങ്ങിക്കിടന്നു. മാരാൻകരയിൽനിന്നു് മഞ്ചൽ
മരങ്ങൾക്കിടയിലൂടെ കണ്ണമ്പാടിയുടെ നേർക്കു് നീങ്ങി.
</p>
          <p style="indent">കൂറച്ചു കഴിഞ്ഞപ്പോൾ ഒരാൾകൂടി ഷാപ്പിലേയ്ക്കു് കയറിവന്നു. ഒരു മൂലയ്ക്ക്,
തളർന്ന മട്ടിലിരുന്നു്, കരിമ്പനെ നോക്കി. കരിമ്പൻ ഒരു കുപ്പി കള്ളു് കൊടുത്തു.
</p>
          <p style="indent">‘ഇനീ, വേണം’ ‘ഇതു കുടിക്ക്’
</p>
          <p style="indent">പിന്നെ ഒന്നും പറയാതെ പാത്രത്തിൽ ഒഴിച്ചു് കുടിച്ചുതുടങ്ങി. അതേ ഇരുപ്പിൽ
മൂന്നു കുപ്പി കുടിച്ചു. ആരേയും ശ്രദ്ധിച്ചില്ല. കുറുപ്പച്ചനു് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. ‘എന്ത്ന്നാൻടാ
ഇത്ര പരവേശം?’ മിണ്ടാട്ടമില്ല. മുഖമുയർത്തുകപോലും ചെയ്തില്ല. ‘കാരോന്താ’, അയാൾ വിളിച്ചു. അതു
കാരോന്തനായിരുന്നു. അവൻ കള്ളൊലിക്കുന്ന ചുണ്ടു തുടച്ചു് അയാളുടെ കണ്ണുകളിൽ നോക്കി. എന്നിട്ടു്,
മുന്നറിയിപ്പൊന്നുമില്ലാതെ ഒരുതരം കരച്ചിൽ. ‘നായിന്റെ മോനെ, വെയ്രം കൊടുക്കാണ്ടു് കാര്യമ്പറ.
കുറുപ്പച്ചനു ദേഷ്യം വന്നു. ‘കുറുപ്പച്ചാ’ ‘എന്താണ്ടായതു്?’ കാരോന്തൻ വിതുമ്പി.: ‘മഞ്ചൽ എന്റെ വീട്ടിലേക്കു്
വന്നു.’ കുറുപ്പച്ചനു് കാര്യമെല്ലാം മനസ്സിലായി. അയാളുടെ മുഖത്തു് വികാരങ്ങൾ മിന്നിമറഞ്ഞു. പേശികൾ
വലിഞ്ഞുമുറുകി. ‘അയിനു് ഈട്ന്നു് നായിനെപ്പോലെ മോങ്ങീറ്റെന്താവാനാ? പോയി നോക്ക്ടാ. മഠത്തിലു്
പെണ്ണ്ണ്ടോന്നു്.’ അയാളുടെ ആക്രോശം കള്ളുഷാപ്പിലുണ്ടായിരുന്നവരെ ഞെട്ടിച്ചു.
</p>
          <p style="indent">ചിലരുടെ പാത്രങ്ങളിൽ കള്ളു് വിറച്ചുതുളുമ്പി കരിമ്പനും രാമൻ കൂറവനും
കാരോന്തനുമെല്ലാം ഭയപ്പാടോടെ കുറുപ്പച്ചനെ നോക്കി അയാൾ അവരുടെ ഭാവഭേദങ്ങൾ അശേഷം
ഗൗനിക്കാതെ കുടിതുടർന്നു. ആരും അയാളുടെ മൂഖത്തു നിന്നു് കണ്ണെടുത്തില്ല.
</p>
          <p style="milestone">☆☆☆</p>
          <p style="indent">മഠത്തിൽ പെണ്ണുങ്ങളുണ്ടായിരുന്നു. റൗക്കകളിട്ട കെട്ടിലമ്മയും പെണ്‍മക്കളും.
നടപ്പുരയിലും വടക്കേ നാലുകെട്ടിലും വിയർത്തു് പണിയെടുക്കുന്ന ദാസികൾക്കു് റൗക്കകളും
മേൽമുണ്ടുകളുമില്ലായിരുന്നു.
</p>
          <p style="indent">കെട്ടിലമ്മയും പെണ്‍മക്കളും തേവാരമഠത്തിൽ തൊഴുതു്, ദാസി പിടിച്ച
തൂക്കുവിളക്കിന്റെ വെളിച്ചത്തിൽ, ഞാവലിനും ചാമ്പയ്ക്കമരത്തിനും കീഴിലൂടെ നടന്നു.
</p>
          <p style="indent">ചുറ്റുമതിൽ കടന്നു. പടിഞ്ഞാറു് നടുവിലെ മാളികയിലൂടെ കയറി കരിഞ്ചാമുണ്ടി
കോട്ടയ്ക്കു് മുന്നിലെത്തിനിന്നു.
</p>
          <p style="indent">കരിഞ്ചാമുണ്ടിയെ കണ്ണടച്ചു് തൊഴുതു.
</p>
          <p style="indent">നടുവിലെ മാളികയ്ക്കു് വടക്കുള്ള മദനപ്പൂമരത്തിൽ നിന്നും ലഹരിയേറ്റുന്ന
സുഗന്ധം പരന്നൊഴുകി.
</p>
          <p style="indent">കാര്യസ്ഥന്മാരും പണിക്കാരും അവിടവിടെ ഓച്ഛാനിച്ചു നിന്നു.
</p>
          <p style="indent">നിലവിളക്കുകൾ തെളിഞ്ഞുകത്തി. കുട്ടികൾ പൂമുഖത്തിരുന്നു് നാമംചൊല്ലി.
</p>
          <p style="indent">പൂമുഖം വിസ്തൃതമാണു്. ഉരുപ്പിന്റേയും ഇരുവൂളിന്റേയും തൂണുകളിലും
ജാലകത്തിലും വാതിൽപ്പടികളിലും അനേകം വിഗദ്ധശില്പികളുടെ കരവിരുതു് പ്രകടമാണു്.
ഏകാഗ്രചിത്തരായി, അത്യന്തം സൂക്ഷ്മതയോടെ അനേകം പേർ ഓരോ തൂണിലും വാതിൽപ്പടികളിലും
മച്ചിലും വേലയെടുത്തിട്ടുണ്ടു്. തവളയെ ചുറ്റി നിൽക്കുന്ന ഉടുമ്പും, വ്യാളികളും പക്ഷിരൂപങ്ങളും പുഷ്പങ്ങളും
സൂക്ഷ്മമായ കൊത്തുപണിചെയ്തു് അതീവ മനോഹരമാക്കിയിട്ടുണ്ടു്. ഭിത്തിയിൽ വേട്ടയാടിക്കിട്ടിയ
മാനുകളുടെ ശിരസ്സുകൾ തറച്ചുവെയ്ക്കപ്പെട്ടിരിക്കുന്നു. ഉയരത്തിൽ സ്ഫടിക ഗുളോപ്പുകൾ തൂങ്ങിക്കിടക്കുന്നു.
</p>
          <p style="indent">കിഴക്കേമുറ്റത്തു് നടപ്പുരയോടു് ചേർന്നു്, വളർത്തുപക്ഷികളുടെയും മൃഗങ്ങളുടെയും
കൂടുകൾ. രണ്ടു് പണിക്കാരികൾ കൂടുകളിൽ തീറ്റ വിതറി. കുരങ്ങുകളും മുയലുകളും തത്തകളും മറ്റും ഒരുമിച്ചു്
ഒച്ചയുണ്ടാക്കി. ശബ്ദങ്ങൾ കൂടിക്കലർന്നു.
</p>
          <p style="indent">മഞ്ചൽക്കാരുടെ ശബ്ദം അവയ്ക്കെല്ലാം മുകളിലായി ഉയർന്നു.
</p>
          <p style="indent">മഞ്ചൽ മുറ്റത്തിറക്കിവെച്ചു് അവർ ആശ്വാസത്തോടെ നിവർന്നു.
</p>
          <p style="milestone">☆☆☆</p>
          <p style="indent">കണ്ണമ്പാടിയിൽ, പുതിയടത്തുവീട്ടിന്റെ കളത്തിൽ നിന്നുകൊണ്ട്, ചിണ്ടൻ
അന്തിത്തിരിയിൽ കോടിലോൻ രാമനോടു് പറഞ്ഞു:
</p>
          <p style="indent">‘സൂക്ഷിക്കണം തീകൊണ്ടാ കളി.’
</p>
          <p style="indent">വേങ്ങയിൽ തറവാട്ടുകാർക്കു് കുറ്റൂരിൽ സ്ഥലംകൊടുത്തതു് പുതിയടത്തു
വീട്ടുകാരാണു്. അതൊരു പഴയ കഥ. പിന്നീടു് നാടുമുഴുവൻ അവരുടേതായി. പുതിയടത്തുകാർ, കുറച്ചുഭൂമി
സ്വന്തമുള്ള ഇടജന്മിയായി നിലനിൽക്കുന്നു. വേങ്ങയിൽ തറവാടിന്റെ വളർച്ചയും, അവിടെയുള്ള
പുരുഷന്മാരുടെ അതിക്രമങ്ങളും ക്രൂരതകളും കണ്ടു് മനസ്സുനൊന്ത ഒരു വൃദ്ധ പുതിയടത്തുവീടിന്റെ
അടുക്കളയിലിരുന്നു് ഒരിക്കൽ വിലപിക്കുകയുണ്ടായി: ‘വീട്ടിനു് മിറ്റത്തല്ലേ കായലു് <ref xml:id="xfn2.2" target="#fn2.2" type="noteAnchor">[2]</ref> നട്ടതു്.’
</p>
          <p style="indent">അറിഞ്ഞോ, അറിയാതെയോ നട്ട കായൽച്ചെടി അപ്പോഴേയ്ക്കും തഴച്ചുവളർന്നു്
മുറ്റം നിറഞ്ഞുകഴിഞ്ഞിരുന്നു. അതിന്റെ മുള്ളുകളിൽ നിഷ്ക്കളങ്കമായ കൗമാരങ്ങളും യൗവനങ്ങളും ഉടക്കി.
</p>
          <p style="indent">പുതിയടത്തുവീട്ടിലെ കാര്യങ്ങൾ ഒരളവോളം നോക്കിനടത്തുന്നതു്
കോടിലോൻരാമനാണു്. അതാണു് ചിണ്ടൻ അന്തിത്തിരിയൻ കോടിലോന്റെ ദേഹരക്ഷയിൽ ഉൽകണ്ഠ
കാണിക്കുന്നതു്. നായനാരോടു് എതിർത്തുനിന്നാൽ ജീവൻ നഷ്ടപ്പെടും. അവർക്കു് പണവും
പ്രതാപവുമുണ്ടു്. വെള്ളക്കാരുടെ പോലീസും അവരുടെ ഭാഗത്തുണ്ടു്. കൊല്ലിനും കൊലയ്ക്കും അധികാരം
കല്പിച്ചു കിട്ടിയിട്ടുണ്ടു്.
</p>
          <p style="indent">‘ന്നാലു് ഞാൻ വീട്ടിലേക്കു് പോവ്വാ.’ കോടിലോൻ പറഞ്ഞു.
</p>
          <p style="indent">‘മഠത്തിന്റങ്ങോട്ടാ? അന്തിത്തിരിയൻ ചോദിച്ചു. മഠത്തിനുവടക്കാണു്
കോടിലോന്റെ ഭാര്യവീടു്. മൂത്ത പെങ്ങളുടെ പേരു തന്നെയാണു് ഭാര്യയ്ക്കും-പാട്ടി.
</p>
          <p style="indent">കോടിലോൻ ചൂരൽവടി വീശിക്കൊണ്ടു് നടക്കാൻ തുടങ്ങിയപ്പോൾ, പിന്നിൽ
നിന്നു് അന്തിത്തിരിയൻ വീണ്ടും ഓർമ്മിപ്പിച്ചു:
</p>
          <p style="indent">“സൂക്ഷിച്ചുവേണം നടക്കാൻ. അപ്പറോം ഇപ്പറോം കണ്ണുവേണം.
പറഞ്ഞില്ലാന്നുവേണ്ട.”
</p>
          <p style="milestone">☆☆☆</p>
          <p style="indent">മഠത്തിന്റെ മട്ടുപ്പാവിലുള്ള സ്ഫടികഗൂളോപ്പുകളിലേയ്ക്കും വേട്ടയുടെ
സ്മാരകങ്ങളായ കലമാൻകൊമ്പുകളിലേയ്ക്കും കുളിരുള്ള നിലാവിറങ്ങി. താഴെ സാക്ഷാൽ നാലുകെട്ടിൽ,
കെട്ടിലകത്തിനുതൊട്ടുള്ള തളത്തിൽ ചാരുകസേരയിൽ കൃഷ്ണൻനായനാർ ഉപവിഷ്ടനായി.
</p>
          <p style="indent">അവറോന്നനും പുല്ലായിക്കൊടി കോരൻനമ്പ്യാരും പനയന്തട്ട രാമൻനായരും
വിശേഷങ്ങൾ കേൾപ്പിക്കാൻ അടുത്തുനിന്നു.
</p>
          <p style="indent">അവറോന്നനാണു് പറഞ്ഞുതുടങ്ങിയതു്. അടുക്കളയിൽ പണിക്കാരികൾ
തിരക്കിട്ടു് പണിയെടുത്തു. ആറേഴുപേരുണ്ടു്. അവർക്കു് പിടിപ്പതു് പണിയുമുണ്ടു്. കലവറയിലേയ്ക്കും
മച്ചിലേയ്ക്കും കുളിപ്പുരയിലേയ്ക്കും നടപ്പുരയിലേയ്ക്കുമായി ഇടയ്ക്കിടെ ഓടിക്കൊണ്ടിരിക്കുന്നു. അടുപ്പുകളിൽ
കനലാളി. കണ്ണുകൾ പുകഞ്ഞു.
</p>
          <p style="indent">നായനാർ നെറ്റിചുളിച്ചു്, അസ്വസ്ഥത നടിച്ചുകൊണ്ടു് ചോദിച്ചു:
</p>
          <p style="indent">‘എന്നിട്ടു്?’
</p>
          <p style="indent">അവറോന്നൻ ചന്തുനമ്പ്യാർ പറഞ്ഞുകൊണ്ടിരുന്നു.
</p>
          <p style="indent">പടിഞ്ഞാറെ മുറിക്കരികിലൂടെ നടന്നുപോകുമ്പോൾ സുന്ദരിയായ കുഞ്ഞിലക്ഷ്മി,
പടിഞ്ഞാറ്റയിലെ ചിത്രവേലചെയ്ത കട്ടിലിലേയ്ക്കു് ഒരു നിമിഷം കണ്ണോടിച്ചു. വിവാഹം കഴിഞ്ഞാൽ
ആദ്യത്തെ രാത്രിയിൽ, ഭർത്താവിന്റെ ഒപ്പം ആ കട്ടിലിലാണു് കിടന്നുറങ്ങുക. അവൾക്കു് രോമാഞ്ചമായി.
രവിവർമ്മയുടെ ചിത്രങ്ങൾക്കിടയിലൂടെ നടന്നു്, ചായം പൂശിയ കണ്ണാടിജനൽ മലർക്കെ തുറന്നു. ഹായു്,
എന്തു ഭംഗിയാണു്! നിലാവിൽ കുളിച്ചുനിൽക്കുന്ന മദനപ്പൂമരം. അതിന്റെ ശിഖരങ്ങളിൽ
നിന്നും,ഞരമ്പുകളെ ത്രസിപ്പിക്കുന്ന പൂമണം വാർന്നൊഴുകുന്നു. കാറ്റു് അവളുടെ ഉടലാകെ പൂമണം പുരട്ടി.
രവിവർമ്മയെഴുതിയ മറ്റൊരു ചിത്രംപോലെ, അവൾ കണ്ണടച്ചു് നിർവൃതിയിൽ ലയിച്ചുനിന്നു.
</p>
          <p style="indent">നടപ്പുരയുടെ വടക്കുള്ള ബിരൂമ്പിമരത്തിനുചോട്ടിൽ, ഒരു ദാസി നഷ്ടപ്പെട്ട
എന്തിനെയോ ചൊല്ലി ആരും കാണാതെ വിങ്ങിക്കരഞ്ഞു.
</p>
          <noteGrp>
            <note xml:id="fn2.1" n="2.1" style="end"><ref target="#xfn2.1">[1]</ref> വടക്കേ മലബാറിൽ വണ്ണത്താന്മാരെ കുറുപ്പെന്നു്
വിളിക്കാറുണ്ടു്</note>
            <note xml:id="fn2.2" n="2.2" style="end"><ref target="#xfn2.2">[2]</ref> ഒരു മുൾച്ചെടി</note>
          </noteGrp>
        </div>
        <!--end of "section 2.0/.2"-->
      </div>
      <!--end of "chapter 2/0"-->
      <!--END OF CHAPTER 2/0-->
      <div prev="2" next="4" type="chapter" n="3" xml:id="chp3">
        <head type="chaphead">മൂന്നു്</head>
        <div type="lsection">
          <p style="noindent">ആലിമമ്മതിന്റെ അങ്ങാടി അടച്ചുകഴിഞ്ഞിരുന്നു. വഴി വിജനമായിരുന്നു.
പൊന്തകളിൽ അനക്കങ്ങൾ. അകലെ നായാട്ടുകാരുടെ ആർപ്പുവിളികൾ.
</p>
          <p style="indent">കാരോന്തൻ ഇടറിക്കൊണ്ടു നടന്നു. കൂവപ്പകുന്നും മേനോൻ കുന്നും ഇരുണ്ടു്
കിടക്കുന്നു. കണ്ണമ്പാടിയിലൂടെ തെളിനീരൊഴുകുന്നു. ആനക്കാരൻ ചാത്തുവിന്റെ വീടും പുതിയടത്തു വീടും
കണ്ണങ്കാട്ടറയും കടന്നു് കാരോന്തൻ മഠത്തിനുനേർക്കു് വെച്ചടിച്ചു.
</p>
          <p style="indent">കുറുപ്പച്ചന്റെ വാക്കുകൾ മനസ്സിൽ മുഴങ്ങുകയാണു്.
ഒരൊഴുക്കിൽപ്പെട്ടിട്ടെന്നപോലെ കാരോന്തൻ ഇടറി നീങ്ങുകയാണു്. കുറുക്കന്മാരുടെ ഇടവിട്ടുള്ള
ഓരിയിടൽ കേൾക്കാം. തൊടിയിൽ ആനച്ചങ്ങലയുടെ കിലുക്കങ്ങൾ. തേവാരമാവും കരിഞ്ചാമുണ്ടി
കോട്ടയും നടുവിലത്തെ മാളികയും മഠവും ഭയപ്പെടുത്തുന്ന മട്ടിൽ ഉയർന്നു നിൽക്കുന്നു.
</p>
          <p style="indent">“എന്റെ മീനാക്ഷ്യെ നിങ്ങളെന്താ ചെയ്തത്?” കാരോന്തൻ കരയുന്ന സ്വരത്തിൽ
വിളിച്ചുചോദിച്ചു.
</p>
          <p style="indent">ഇരുട്ടിൽ നിന്നു് നാലഞ്ചുപേർ കാരോന്തന്റെയടുത്തേയ്ക്കു് പാഞ്ഞടുത്തു.
അടിയേറ്റു് കാരോന്തന്റെ എല്ലുകൾ പൊട്ടുകയും വായിൽനിന്നും മൂക്കിൽ നിന്നും ചോരയൊഴിക്കുകയും
ചെയ്തു.
</p>
          <p style="indent">നായനാർ പറഞ്ഞു:
</p>
          <p style="indent">“മതി. ഇനി പുകക്കിടു്”
</p>
          <p style="indent">അവർ കാരോന്തനെ തൂക്കിയെടുത്തു് ഇടുങ്ങിയ ഇരുൾമുറിയിലേക്കു്
കൊണ്ടുപോയി. എരിവുള്ള പുകയിൽപ്പെട്ടു് അവൻ ശ്വാസംമുട്ടി പിടഞ്ഞു.
</p>
          <p style="indent">പുലർച്ചയ്ക്കു് മുറ്റത്തേക്കിറങ്ങിയ മീനാക്ഷി നിലത്തെന്തോ കിടക്കുന്നതു് കണ്ടു്,
വായ്ക്കു് കൈവച്ചു്, ഉൾക്കിടിലത്തോടെ നിലവിളിച്ചു് ബോധമറ്റു് ചാഞ്ഞുവീണു.
</p>
          <p style="milestone">☆☆☆</p>
          <p style="indent">രാവിലെ ചായപ്പൊടി വാങ്ങാൻ വന്ന ചെമ്മരത്തിയാണു പാറക്കടവിലെ
കുരാച്ചി അവുള്ളയുടെ പീടികയിൽ വിവരമറിയിച്ചതു്. അവിടെയുണ്ടായിരുന്ന പൂച്ചൻ മമ്മത്, നടുക്കം
പ്രകടിപ്പിച്ചുകൊണ്ടു്, ഒന്നിളകിയിരുന്നു.
</p>
          <p style="indent">‘നീ കണ്ടിനോ ചെമ്മരത്തീ’, മമ്മതു് ചോദിച്ചു.
</p>
          <p style="indent">‘കണ്ടു മമ്മതു് മാപ്ലേ. ആ കെടപ്പ് പറഞ്ഞറിയിക്കാനൊന്നാവൂല.’ ചെമ്മരത്തി
കണ്ണുതുടച്ചു.
</p>
          <p style="indent">അപ്പോൾ വണ്ണത്താൻ രാമൻ കയറിവന്നു.
</p>
          <p style="indent">‘കുറുപ്പച്ചൻ കേട്ട്വാ.’ അവുള്ള ചോദിച്ചു.
</p>
          <p style="indent">‘എന്ത്ന്ന്?’
</p>
          <p style="indent">കാരോന്തന്റെ പൊരേന്റെ മിറ്റത്തു്…
</p>
          <p style="indent">കാരോന്തന്റെ ജഡത്തിനു ചുറ്റും ഏതാനുംപേർ കൂടിനിന്നു. കോടിലോനും
മാളത്തിൽ കണ്ണനും കാനാ കൊറോശ്ശനും രാമൻകുറവനും ചിരുകണ്ടൻമേസ്ത്രിയും ആ മുഖത്തേയ്ക്കു
നിർന്നിമേഷരായി നോക്കിനിന്നു. കാരോന്തന്റെ കവിളിലും നെഞ്ചിലും ഉറുമ്പരിച്ചു.അമ്മയും മീനാക്ഷിയും
പെങ്ങളുടെ മക്കളും ഇറയത്തിരുന്നു് തളർന്ന ഒച്ചയിൽ കരഞ്ഞു. വൃദ്ധനായ അച്ഛൻ വൈയ്ക്കോൽ
കൂനയ്ക്കരുകിൽ മുഖം കുനിച്ചിരുന്നു് ഒരു കുഞ്ഞിനെപ്പോലെ ദീനമായി കരഞ്ഞു.
</p>
          <p style="indent">കണ്ണമ്പാടിയിൽ പുതിയടത്തു വീട്ടിലെ ചിണ്ടൻ അന്തിത്തിരിയൻ ആരോ
വിളിക്കുന്നതു് കേട്ടു് പുറത്തിറങ്ങി.
</p>
          <p style="indent">വണ്ണത്താൻ രാമനാണു്.
</p>
          <p style="indent">“എന്തേ രാമാ!”
</p>
          <p style="indent">“അധികാരി ഇല്ലേ?”
</p>
          <p style="indent">“ണ്ട്”
</p>
          <p style="indent">“ഓറ്യത ഇങ്ങ് വിളിച്ചാൻ നിങ്ങ <ref xml:id="xfn3.1" target="#fn3.1" type="noteAnchor">[1]</ref> കാരോന്തന്റെ വീട്ടിലേക്കു് പോണുംന്നു്
പറയ്.”
</p>
          <p style="indent">അന്തിത്തിരിയൻ അധികാരിയെ വിളിക്കാൻ അകത്തേയ്ക്കു പോയി.
</p>
          <p style="indent">കുപ്പാടക്കാൻ കുഞ്ഞിരാമനായിരുന്നു അധികാരി. കുറ്റൂരിൽ വന്നാൽ
താമസിക്കുക ഈ വീട്ടിലാണു്.
</p>
          <p style="indent">അധികാരി മുറിയിൽ നിന്നിറങ്ങിയപ്പോൾ രാമൻ പറഞ്ഞു.
</p>
          <p style="indent">“കാരോന്തന്റെ വീട്ടിലേക്കു് ഇപ്പം തന്നെ പോകണം. ഓനെ ആടകൊന്നു്
കെടത്തീറ്റ്ണ്ടു്.”
</p>
          <p style="indent">അധികാരിക്കു് സംഭ്രമമുണ്ടായി.
</p>
          <p style="indent">ചെരുപ്പെടുത്തിട്ടു് കുട തുറന്നു് പിടിച്ചു് അപ്പോൾ തന്നെ യാത്രയായി.
</p>
          <p style="indent">അധികാരി വരുന്നതു് കണ്ടു് ആൾക്കാർ ഒഴിഞ്ഞുനിന്നു. അയാൾ കാരോന്തനെ
ഉറ്റു നോക്കി. മുഖത്തു കടിച്ചുനിൽക്കുന്ന ഉറുമ്പുകളെയാണാദ്യം കണ്ടതു്. വായിൽ നിന്നു് ചോര
വാർന്നൊഴുകി കട്ട പിടിച്ചിട്ടുണ്ടു്. ദേഹത്തു് പരിക്കുകളുണ്ടു്. കൊല ചെയ്യപ്പെട്ടതാണെന്നു് സ്പഷ്ടം.
</p>
          <p style="indent">അയാൾ ചുറ്റിലും നിൽക്കുന്നവരെ നോക്കിക്കൊണ്ടു് പറഞ്ഞു.
</p>
          <p style="indent">“മറവുചെയ്യാം.”
</p>
          <p style="indent">പിന്നീടയാൾ തിരിച്ചുനടന്നു.
</p>
          <p style="indent">നടന്നു ചെന്നെത്തിയതു് മഠത്തിലാണു്.
</p>
          <p style="indent">ചെമ്മണ്ണിൽ ഒരാൾ നീളത്തിൽ ഒരു കുഴിയുണ്ടാക്കാൻ കൈക്കോട്ടുകൾ
ഉയരുകയും താഴുകയും ചെയ്തു. ആകാശത്തേക്കു് മഴക്കാർ മൂടിക്കെട്ടി നിന്നു.
</p>
          <p style="indent">അവറോന്നൻ ചന്തുനമ്പ്യാർ, കോടിലോൻ രാമനെ പ്രതിചേർത്തു് തളിപ്പറമ്പു്
മജിസ്ട്രേട്ടുകോടതിയിൽ ഒരന്യായം ഫയൽ ചെയ്തു. പുലയരെ ദേഹോപദ്രവമേല്പിച്ചുവെന്നായിരുന്നു കേസ്.
അന്വേഷണത്തിനു് കുറ്റൂരിലേയ്ക്കു് പോലീസു കാർ വന്നു.
</p>
          <p style="indent">പോലീസുകാരോടു് കോടിലോന്റെ വീട്ടിൽവെച്ചു് വണ്ണത്താൻ രാമൻ ചോദിച്ചു.
</p>
          <p style="indent">‘ഒരാളെ കൊന്നിട്ടാല് കേസില്ലേ?’
</p>
          <p style="indent">പോലീസുകാരിലൊരാൾ അയാളുടെ നേർക്കു് കയ്യോങ്ങി. അയാളുടെ മുഖം
പൊടുന്നനെ നിറംപകർന്നു. അരയിൽ നിന്നു് കത്തി വലിച്ചൂരിയെടുത്തു് അയാൾ അലറി: ‘നിന്റെ കൈ
ഞാൻ അരിഞ്ഞുകളയും.’
</p>
          <p style="indent">കോടിലോൻ കുറുപ്പച്ചനെ പിടിച്ചു.
</p>
          <p style="indent">“ഓൻ വിവരക്കേടു് കാണിച്ചതല്ലേ, നീ ക്ഷമിക്കു്.”
</p>
          <p style="indent">കുറുപ്പച്ചൻ തന്റെ നേർക്കു് കയ്യോങ്ങിയ പോലീസുകാരെനെ രൂക്ഷമായി
നോക്കി. ആ നോട്ടത്തിൽ കാക്കിയുടുപ്പുകാരൻ ചൂളിപ്പോയി. അത്രയും മൂർച്ചയുള്ള നോട്ടമായിരുന്നു.
ഉറുമിപോലെ ചുറ്റിവരിഞ്ഞു് മുറിപ്പെടുത്തുന്ന നോട്ടം.
</p>
          <p style="indent">“നടക്കു്,” മറ്റൊരു പോലീസുകാരൻ കോടിലോനോടു് പറഞ്ഞു.
</p>
          <p style="indent">പാട്ടിയും കുഞ്ഞങ്ങയും ചീലയും ഒരുമിച്ചു കരഞ്ഞു.
</p>
          <p style="indent">“കരയ്വൊന്നും വേണ്ട. ഞാൻ വേഗം വെരും.” കോടിലോൻ അവരോടു്
പറഞ്ഞു.
</p>
          <p style="indent">“നിന്നെ ഒറ്റയ്ക്കു് പറഞ്ഞേക്കൂല. ഞാനും വെര്ന്ന്.” വരണ്ണത്താൻ രാമൻ
പറഞ്ഞു.
</p>
          <figure rend="fcenter" type="grf">
            <graphic url="images/uparodham-03.png"/>
          </figure>
          <p style="indent">പോലീസുകാരുടെ പിന്നാലെ രണ്ടുപേരും നടന്നു. പാടത്തു നിന്നും
പറമ്പുകളിൽ നിന്നും ആളുകൾ അവർ പോകുന്നതു് കണ്ടു. ആകാശത്തോളം ഉയരുമുള്ള രണ്ടുപേർ.
കാരിരുമ്പിന്റെ കരുത്തുള്ള രണ്ടുപേർ.
</p>
          <p style="indent">“കോടിലോനോടു് നേരിട്ടെതിരിടാൻ ധൈര്യം ഇല്ലാഞ്ഞിറ്റാ കോടതീല്
പോയതു്.” ആളുകൾ അടക്കം പറഞ്ഞു.
</p>
          <p style="indent">കോടിലൊനെ പ്രതിക്കൂട്ടിൽ നിർത്തി വയസ്സൻ മജിസ്ട്രേട്ട് ചോദിച്ചു.
</p>
          <p style="indent">“കുറ്റം ചെയ്തതാണോ?”
</p>
          <p style="indent">കോടിലോൻ പറഞ്ഞു:
</p>
          <p style="indent">“കാര്യസ്ഥൻ പറഞ്ഞിട്ടു് അവരെന്നെ തല്ലാൻവന്നു. അപ്പോ അവരെ ഞാൻ
തച്ചതു് നേരാ.”
</p>
          <p style="indent">മൂന്നുമാസത്തേക്കു് തടവു്-
</p>
          <p style="indent">വിധി പ്രസ്താവിച്ചു തീർന്നപ്പോൾ വണ്ണത്താൻ രാമൻ വരാന്തയിൽ നിന്നു്
കോടതിയിലേക്കു് ചാടിക്കയറി.
</p>
          <p style="indent">“കാരോന്തനെ കൊന്നേയ്നു് നായനാറേം ശിക്ഷിക്കു്. നെയമം എല്ലാരിക്കും
ബാധകമല്ലേ.”
</p>
          <p style="indent">അയാൾ ഉറക്കെ വിളിച്ചുപറയാൻ തുടങ്ങി. അങ്ങനെ കോടതി നടപടികൾ
തടസ്സപ്പെട്ടു. നടപടികൾ തടസ്സപ്പെടുത്തിയതിനു് വണ്ണത്താൻ രാമനു് ഒരു മാസം തടവുശിക്ഷ
വിധിക്കപ്പെട്ടു. രണ്ടുപേരെയും അന്നുതന്നെ കണ്ണൂര് ജയിലിലേയ്ക്കു് കൊണ്ടുപോയി.
</p>
          <p style="milestone">☆☆☆</p>
          <p style="indent">നെല്ലിടുന്ന കളത്താലയുടെ ഇറയത്തു് ഒരു പായയിൽ അയാളിരുന്നു.
അവറോന്നൻ കുപ്പിയിൽ ഗ്ലാസിലേയ്ക്കു് റാക്കു് പകർന്നു. ഗ്ലാസ് തീർത്തും കാലിയാക്കി. ചിറി തുടച്ചു്,
വിമ്മിട്ടപ്പെട്ടുകൊണ്ടു നായനാർ പറഞ്ഞു:
</p>
          <p style="indent">“കത്തുന്ന സാധനം തന്നെ.”
</p>
          <p style="indent">അവറോന്നൻ അതംഗീകരിച്ചു ചിരിച്ചു.
</p>
          <p style="indent">“ഒരു ഗ്ലാസിലും കൂടി ഒഴിക്കു്.”
</p>
          <p style="indent">അവറോന്നൻ നായനാർക്കും തനിക്കുംവേണ്ടി റാക്കുനിറച്ചു. നായനാർ
കിണ്ണത്തിലൂള്ള വരട്ടിയ മാനിറച്ചിയിൽ കൈവച്ചു.
</p>
          <p style="indent">“ഇതൊര് സുഖംതന്നെ, ങ്ങ്ഹേ, ഏതു്?”
</p>
          <p style="indent">“ചോദിക്കാന്ണ്ടാ.”
</p>
          <p style="indent">“ജീവിതംന്ന്ച്ചാതന്നെ ഒര് ലഹരിയാ.”
</p>
          <p style="indent">“അതെ.”
</p>
          <p style="indent">“ഒഴിക്കു്.”
</p>
          <p style="indent">അവറോന്നൻ വീണ്ടും ഒഴിച്ചു.
</p>
          <p style="indent">“എറച്ചി തീർന്നോ.”
</p>
          <p style="indent">“ഇല്ല. ഇവിടെയുണ്ടു്.”
</p>
          <p style="indent">“എടുക്കു്.”
</p>
          <p style="indent">അവറോന്നൻ ഇറച്ചി നീക്കിവച്ചു.
</p>
          <p style="indent">“നല്ല മയിസ്രേട്ടാ അല്ലേ?”
</p>
          <p style="indent">“സംശയ്ണ്ടാ.”
</p>
          <p style="indent">“ശിക്ഷിച്ചുല്ലോ രണ്ടിനേം നന്നായി.”
</p>
          <p style="indent">“തോന്ന്യാസം എന്തെങ്കിലും പറയ്യ്വാ കാണിക്ക്വാ ചെയ്താല് പിടിച്ചു്
ജെയിലിടുന്നതാ നല്ലതു്.”
</p>
          <p style="indent">“കള്ളില്ലേ?”
</p>
          <p style="indent">“ണ്ടു്.”
</p>
          <p style="indent">“ഇങ്ങെടുക്കു്.”
</p>
          <p style="indent">“അധികാവ്വാ, ഇല്ല.”
</p>
          <p style="indent">അവറോന്നൻ കള്ളെടുത്തു. സന്ധ്യയ്ക്കു ചെത്തിയിറക്കിയ മധുരക്കള്ളു്. തേനിന്റെ
സ്വാദു്. നായനാർക്കു് തലയ്ക്കുപിടിച്ചുതുടങ്ങി.
</p>
          <p style="indent">‘അവറോന്നാ.’
</p>
          <p style="indent">‘ഓ.’
</p>
          <p style="indent">‘നീ പോയിറ്റു് ഓന്റെ ഓളെ ഇങ്ങ് വിളിച്ചോണ്ട്വാ.’
</p>
          <p style="indent">‘ആരെ?’ <ref xml:id="xfn3.2" target="#fn3.2" type="noteAnchor">[2]</ref>
</p>
          <p style="indent">‘കോടിലോന്റെ.’
</p>
          <p style="indent">അവറോന്നൻ എണീറ്റു് ചൂട്ടുകത്തിച്ചു് പുറപ്പെട്ടു.
</p>
          <p style="indent">നായനാർ കുടത്തിൽ നിന്നും കള്ളൊഴിച്ചുകുടിച്ചും, ഇറച്ചിതിന്നും നേരം കഴിച്ചു
കൂട്ടി.
</p>
          <p style="indent">ചൂട്ടുവീശി നടക്കുന്ന കാര്യസ്ഥനിൽ നിന്നു് തെല്ലകന്നു്, കൈകൾ കോർത്തു്
മാറിടം മറച്ചു് അവൾ നടന്നു. നായനാരുടെ കലങ്ങിച്ചുവന്നു് കണ്ണുകളിലേയ്ക്കു് കയറിച്ചെന്നു്, ഒരരികുപറ്റി
നിന്നു.
</p>
          <p style="milestone">☆☆☆</p>
          <p style="indent">ഒരു മാസം കഴിഞ്ഞു്, പ്രത്യേകിച്ചൊന്നും സംഭവിക്കാത്തമട്ടിൽ, വണ്ണത്താൻ
രാമൻ സെൻട്രൽ ജയിലിൽ നിന്നു് പുറത്തിറങ്ങി. തോർത്തുമുണ്ടു് മുറുക്കിയുടുത്തു് കുത്തനെ നടന്നു. വളരെ
തിടുക്കമൊന്നും കാണിച്ചില്ല. അതിന്റെ കാര്യമില്ല. വഴിക്കുവെച്ചു് പരിചയപ്പെട്ടവരോടൊപ്പം, ഷാപ്പുകളിൽ
കയറി വേണ്ടുവോളം കള്ളുകുടിച്ചു. മൂന്നാമത്തെ ദിവസം വൈകുന്നേരം ചെമ്മണ്ണുപുരണ്ട കാലടികളുമായി
കുറ്റൂരിലെത്തി. നേരെ പോയതു് കരിമ്പന്റെ ഷാപ്പിലേയ്ക്കാണു്.
</p>
          <p style="indent">‘കുറുപ്പച്ചനെ ജയിലിന്നു് വിട്ട്വോ?’ കരിമ്പൻ ചോദിച്ചു.
</p>
          <p style="indent">രാമൻ തെളിഞ്ഞു് ചിരിച്ചു.
</p>
          <p style="indent">‘നമ്മള് ജെയില്ന്നല്ലാ. കേട്ടതല്ലേള്ളൂ. കുറുപ്പച്ചനല്ലേ പോയി കണ്ടതു്,
ചിരുകണ്ടൻ മേസ്ത്രി പറഞ്ഞു: ‘കുറുപ്പച്ചനു് കള്ളു് എന്റെ വക. എത്ര്യാ വേണ്ടെതു് ന്നാച്ചാ കൊടുക്കിൻ.’
</p>
          <p style="indent">ചിരുകണ്ടൻ മേസ്ത്രി ഒരു വീരപുരുഷനെയെന്നപോലെ കുറുപ്പച്ചനെ എതിരേറ്റു.
കുറ്റൂരിൽ നിന്നാദ്യമായി ജയിലിൽ പോയി വരുന്നതു് കുറുപ്പച്ചനാണു്.
</p>
          <p style="indent">മുന്നിൽ കള്ളു നിരന്നു.
</p>
          <p style="indent">‘കുറുപ്പച്ചനു് കൂട്ടാനെട്ക്കാൻ ആരെട്ക്ക്യാള്ളതു്.’ മേസ്ത്രി ഷാപ്പിലുള്ളവരോടായി
വിളിച്ചു ചോദിച്ചു.
</p>
          <p style="indent">‘മീൻ ചുട്ടത്ണ്ടു്.’ കുഞ്ഞുമ്പു മൂസോറ് കുലുങ്ങിച്ചിരിച്ചുകൊണ്ടു് പറഞ്ഞു
</p>
          <p style="indent">‘ഇങ്ങ് തരിൻ’ മേസ്ത്രി അയാളുടെ അടുത്തേക്കു് നീങ്ങി. ഒരിലക്കീറിൽ മീനെടുത്തു്
കുറുപ്പച്ചന്റെ മുന്നിൽ വെച്ചു.
</p>
          <p style="indent">‘ഇതൊന്നും വേണ്ട മേസ്ത്രി.’
</p>
          <p style="indent">‘ഒരു സന്തോഷല്ലേ കുറുപ്പച്ചാ.’
</p>
          <p style="indent">മേസ്ത്രി നിർബന്ധിച്ചു.
</p>
          <p style="indent">രണ്ടുപേരും ഒപ്പമിരുന്നു് കുടിച്ചു. കുടിക്കുന്നതിനിടയിൽ മേസ്ത്രി ജയിലിലെ
വിശേഷങ്ങളാരാഞ്ഞു. അവിടെ എങ്ങനെയൊക്കെയാണു്? എത്ര പോലിസുകാരുണ്ടു്?
വെള്ളക്കാരുണ്ടോ? തൂക്കുമരമെവിടെയാണു്? ചുറ്റോടുചുറ്റുമുള്ള മതിലിനു് എത്ര ഉയരമുണ്ടു്? ഇങ്ങനെ
നൂറുകൂട്ടം കാര്യങ്ങൾ മേസ്ത്രിക്കറിയണം.
</p>
          <p style="indent">‘നിനിക്കന്നെ ഒന്നങ്ങോട്ടു് പോയിക്കൂടെ?’ കുഞ്ഞമ്പു മൂസോറ് ചോദിച്ചു.
</p>
          <p style="indent">‘പറയുംപോലെ. എല്ലാ കാര്യും അറിഞ്ഞിറ്റു് വെരാലോ.’ കരിമ്പൻ
അതേറ്റുപിടിച്ചു.
</p>
          <p style="indent">‘അയ്നു് നമ്മളെ തലക്കു് വരച്ചിറ്റ്ണ്ടാ.’ മേസ്ത്രി പറഞ്ഞതുകേട്ടു് എല്ലാവരും ചിരിച്ചു.
</p>
          <p style="indent">കുറുപ്പച്ചനും മേസ്ത്രിയും ഷാപ്പിൽ നിന്നിറങ്ങി. ആലി മമ്മതിന്റെ
അങ്ങാടിയിലുള്ളവർ കുറുപ്പച്ചനെ വിസ്മയപ്പെട്ടു് നോക്കി. ജയിൽകണ്ടു് മടങ്ങിവരുന്ന ആദ്യത്തെ
കുറ്റൂർക്കാരനാണു്. അവർ വിസ്മയപ്പെട്ടതിൽ കാര്യമുണ്ടു്.
</p>
          <p style="indent">മഠത്തിലെ ഒരാന അവരെക്കടന്നുപോയി. ആനപ്പുറത്തു്
ചാത്തുവുമുണ്ടായിരുന്നു. കുറുപ്പച്ചൻ ചാത്തുവിനോടു് പറഞ്ഞു: ‘ഞാൻ വന്നൂന്നു് ആടെ പറഞ്ഞേക്കിൻ.
കോടിലോനു് സുഖാണെന്നും.’
</p>
          <p style="indent">ചാത്തു ആനപ്പുറത്തിരുന്നു് കീഴോട്ടുനോക്കിയതല്ലാതെ ഒരക്ഷരവും
ഉരിയാടിയില്ല.
</p>
          <p style="indent">പാറക്കടവിലെത്തിയപ്പോൾ കുറുപ്പച്ചൻ കാവുതിയൻ രാമനെ <ref xml:id="xfn3.3" target="#fn3.3" type="noteAnchor">[3]</ref> കണ്ടുമുട്ടി.
</p>
          <p style="indent">‘കുറുപ്പച്ചന്റെ താടീം മുടീം വളർന്നിറ്റ്ണ്ടല്ലോ.’
</p>
          <p style="indent">‘ന്നാല് ഈടത്തന്നെ ഇര്ന്നു് കളയാ.’
</p>
          <p style="indent">അയാൾ മരുതിന്റെ ചോട്ടിൽ ഇരുന്നു. രാമൻ പെട്ടിതുറന്നു് കത്തിയും കല്ലും
കത്രികയും പുറത്തെടുത്തു.
</p>
          <p style="indent">കുറുപ്പച്ചൻ പറഞ്ഞു:
</p>
          <p style="indent">‘ഇനി കുടുമ വേണ്ട.’
</p>
          <p style="indent">ആ തീരുമാനം ഇടിത്തീപോലെ രാമന്റെ കാതുകളിൽ പതിച്ചു. ഇതെന്താണു്
കേൾക്കുന്നതു്? കുടുമ വേണ്ടന്നോ? രാമന്റെ കണ്ണു തള്ളിപ്പോയി.
</p>
          <p style="indent">‘എന്താ?’ രാമൻ വിക്കിവിക്കി പറഞ്ഞു.
</p>
          <p style="indent">‘ഒന്നുല്ല.’
</p>
          <p style="indent">‘ഞാൻ പറഞ്ഞതു കേട്ടില്ലേ?’ ‘ഓ.’ ‘പിന്നെന്ത്യാ?’
</p>
          <p style="indent">‘ഞാങ്ങക്കു് പേട്യാവ്ന്നല്ലോ കുറുപ്പച്ചാ.’
</p>
          <p style="indent">‘എന്തിനാ പേടിക്ക്ന്ന്?’ ‘നിങ്ങക്കറീല്ലേ എന്തിന്യാന്ന്.’
</p>
          <p style="indent">കുറുപ്പച്ചൻ പറഞ്ഞിരിക്കുന്നതു് നിസ്സാരസംഗതിയല്ല.എത്രയോ കാലമായി
തുടരുന്ന ഒരു പതിവു് തെറ്റിക്കാനാണു് പുറപ്പാടു്. എന്നും താണ ജാതിക്കാർക്കു് കുടുമയുണ്ടായിരുന്നു
അവരുടെ ക്ഷുരകനെന്ന നിലയ്ക്കു്, രാമനെന്നും നിരവധി കുടുമകളെ സ്പർശിച്ചിരുന്നു. നാവുതിയൻ അപ്പുവിനു്
കുടുമകളെ തൊടേണ്ടതില്ല. കുടുമ ഉച്ചനീചത്വങ്ങളുടെ ഒരു ചിഹ്നമായി നിലനിൽക്കുന്നു. അതു്
ലംഘിക്കുകയോ? രാമൻ ഭയന്നു. എന്റെ മുത്തപ്പാ, വരുംവരായ്കകളെക്കുറിച്ചോർത്തപ്പോൾ രാമന്റെ മുഖം
വിളറി വികൃതമായി.
</p>
          <p style="indent">‘കുറുപ്പച്ചാ. നിങ്ങ അറിഞ്ഞോണ്ടു് എന്നെ കൊലയ്ക്കു് കൊടുക്കല്ലെ.’ രാമൻ
തൊഴുതു്, കരയുന്നതുപോലെ പറഞ്ഞു.
</p>
          <p style="indent">കുറുപ്പച്ചൻ ചൂടായി.
</p>
          <p style="indent">‘ഞാൻ പറഞ്ഞതുപോലെ കേട്ടില്ലെങ്ക്ല് എന്റെ വിധം മാറും. ങ്ങ്ഹാ, എട്ക്കു്
കത്തിര്യ.’
</p>
          <p style="indent">രാമൻ ഭയപ്പാടോടെ കത്രികയെടുത്തു. കത്രിക കൈയിൽക്കിടന്നു് വിറച്ചു.
കുണ്ടോർ ചാമുണ്ഡി, ഭഗവതി, പിന്നെ അമാന്തിച്ചില്ല.
</p>
          <p style="milestone">☆☆☆</p>
          <p style="indent">അതുവഴി വന്ന കാറ്റു് നാട്ടിടങ്ങളിൽ പറഞ്ഞു നടന്നു.
</p>
          <p style="indent">‘കുറുപ്പച്ചൻ കുടുമ മുറിച്ചു.’
</p>
          <p style="indent">ആ വാർത്ത നായനാരുടെ ചെവിയിലുമെത്തി. അവനത്രയ്ക്കായോ എന്നൊരു
ചോദ്യത്തോടെ അയാൾ എണീറ്റുനിന്നു.
</p>
          <p style="indent">നാട്ടുവഴിയിൽ:
</p>
          <p style="indent">‘ഏട്യാ കുറുപ്പച്ചൻ പോന്നു്? ചിണ്ടൻ ചോദിച്ചു. ‘ഏടത്തേക്കായാ
നിനിക്കെന്താ?’ ചിണ്ടനു് താൻ അപമാനിക്കപ്പെട്ടുവെന്നു് തോന്നലുണ്ടായി. എങ്കിലുമതു് പുറത്തുകാട്ടിയില്ല.
ഉള്ളിലൊതുക്കി.
</p>
          <p style="indent">കുറുപ്പച്ചൻ പുറം തെങ്ങിലുരച്ചു.
</p>
          <p style="indent">‘നിങ്ങള നായനാറ് പൂവാൻ പറഞ്ഞിന്.’
</p>
          <p style="indent">“ആട്യെന്താ അടിയന്തിരംണ്ടാ?’ ‘അതൊന്നും എനിക്കറീല്ല. നിങ്ങള
വിളിക്ക്ന്നുണ്ടു് നായനാറ്.
</p>
          <p style="indent">‘നിനിക്കല്ലെ നായനാര്, പോടാ.’
</p>
          <p style="indent">രാമൻ പുറം തെങ്ങിലുരച്ചു്, ചൊറിച്ചിൽ തീർത്തു, കല്ലമ്പിള്ളിയുടെ നേർക്കു്
നടന്നു. ചിണ്ടൻ ശരം വിട്ടമാതിരി മഠത്തിലേയ്ക്കു് പാഞ്ഞു.
</p>
          <p style="indent">നായനാർ ചാരുകസേരയിലിരുന്നു് പുസ്തകം വായിക്കുകയായിരുന്നു.
വാതില്പടിയിൽ, പിച്ചളത്തകിടിൽ, ദേവനാഗരി ലിപിയിൽ എഴുതിവെച്ചിട്ടുണ്ട്:
</p>
          <lg xml:id="lg3.1">
            <l> ‘സർവ്വം പരവശം ദുഃഖം</l>
            <l> സർവ്വമാത്മവശം സുഖം’</l>
            <l> മനുസ്മൃതി </l>
          </lg>
          <!--end of "verse"-->
          <p style="indent">നടുവിലെ മാളികയിലും കളത്താലയിലും നടപ്പുറയിലും വിശാലമായ പറമ്പിലും
കൂലിക്കാർ പണിയെടുത്തു. നാലുപാടുനിന്നും അദ്ധ്വാനത്തിന്റെ താളമുയർന്നു.
</p>
          <p style="indent">ചിണ്ടൻ കിതച്ചുപാഞ്ഞു് തിരുമുന്നിലെത്തി. മറ്റാരും കേൾക്കാതിരിക്കാൻ
തൊട്ടുമുന്നിൽ ചെന്നുനിന്നു് ഉണർത്തിച്ചു:
</p>
          <p style="indent">‘ഓൻ വെരാൻ കൂട്ടാക്ക്ന്നില്ല.’
</p>
          <p style="indent">പിന്നെ ചിണ്ടനെ കാണുന്നതു് നിലത്താണു്.
</p>
          <noteGrp>
            <note xml:id="fn3.1" n="3.1" style="end"><ref target="#xfn3.1">[1]</ref> അദ്ദേഹത്തെ നിങ്ങൾ ഇങ്ങോട്ടു് വിളിക്കു്.</note>
            <note xml:id="fn3.2" n="3.2" style="end"><ref target="#xfn3.2">[2]</ref> ആരുടെ എന്ന അർത്ഥത്തിലാണു് ഈ ചോദ്യം</note>
            <note xml:id="fn3.3" n="3.3" style="end"><ref target="#xfn3.3">[3]</ref> പിന്നോക്ക ജാതിക്കാരുടെ ക്ഷുരകൻ</note>
          </noteGrp>
        </div>
        <!--end of "section 3.0/.3"-->
      </div>
      <!--end of "chapter 3/0"-->
      <!--END OF CHAPTER 3/0-->
      <div prev="3" next="5" type="chapter" n="4" xml:id="chp4">
        <head type="chaphead">നാലു്</head>
        <div type="lsection">
          <p style="noindent">വഴിയരികിലുള്ള ഒടിച്ചുകുത്തിച്ചെടികൾക്കു പിന്നിൽ മറഞ്ഞുനിന്നു്
അവറോന്നൻ കോടിലോന്റെ കണ്ണിൽപെടാതെ രക്ഷപ്പെട്ടു. അവിടെ നിന്നുകൊണ്ടു് അയാൾ
കോടിലോന്റെ തിരിച്ചുവരവുകണ്ടു. അതു് അയാളിൽ ഉൾക്കിടിലമുണ്ടാക്കി. കോടിലോൻ
നായനാരെപ്പൊലെ മുടി മുറിക്കുകയും, നായനാരെപ്പോലെ കുപ്പായമിടുകയും നായനാരെപ്പോലെ
ചെരിപ്പിടുകയും ചെയ്തിരുന്നു. അവറോന്നൻ വിചാരിച്ചു. ജയിലിലയച്ചതു് ആപത്തായോ? വെള്ളം
കോരിയൊഴിക്കുമ്പോൾ കനലിൽ നിന്നു് തീയാളുകയാണോ? ഇതെന്തു കഥ!
</p>
          <p style="indent">കോടിലോൻ തലയുയർത്തിപ്പിടിച്ചു് നടന്നു. മാരാൻ കരയിൽവെച്ചു
വണ്ണത്താൻ രാമനെ കണ്ടു. രാമൻ ഷാപ്പിൽ നിന്നു് വലിയ ഒച്ചയെടുത്തു കൊണ്ടു് വഴിയിലേയ്ക്കു്
ചാടിയിറങ്ങി. കോടിലോനെ കെട്ടിപ്പിടിച്ചു് ശ്വാസം മുട്ടിച്ചു. രണ്ടുപേരും ഉച്ചത്തിൽ ചിരിച്ചു.
</p>
          <p style="indent">കോടിലോൻ പിടിവിട്ടുനിന്നു് ചങ്ങാതിയുടെ മുടിയിലേയ്ക്കു് നോക്കി.
</p>
          <p style="indent">‘നീ കുടുമ മുറിച്ച ്വല്ലൊ.’
</p>
          <p style="indent">കുറുപ്പച്ചൻ ചങ്ങാതിയുടെ കുപ്പായവും ചെരുപ്പുംകണ്ടു് മനസ്സിൽ വിചാരിച്ചു.
മൂന്നുമാസം കിടന്നിരുന്നെങ്കിൽ ഞാനും ഇങ്ങനെയൊക്കെയേ വരുമായിരുന്നുള്ളൂ.
</p>
          <p style="indent">‘അസ്സലായിട്ട്ണ്ടു്’. അയാൾ അഭിപ്രായപ്പെട്ടു.
</p>
          <p style="indent">ആലിമമ്മതിന്റെ അങ്ങാടിയിലുണ്ടായിരുന്നവരും, കരിമ്പന്റെ
ഷാപ്പിലുണ്ടായിരുന്നവരും തങ്ങളുടെ മുഷിഞ്ഞതും അപര്യാപ്തവുമായ വേഷം നോക്കി മുഖം ചുളിച്ചു.
ചെരുപ്പില്ല, ശീലക്കുടയില്ല. കുപ്പായമില്ല, കാൽമടമ്പുകളോളമെത്തുന്ന മുണ്ടില്ല. അതൊന്നും തങ്ങൾക്കു്
വിധിച്ചിട്ടില്ല. ഓരോരുത്തരുടെയും ആഗ്രഹങ്ങളാണു് ഇതിന്റെയൊക്കെ പിറകിലെന്നു് വരുമോ? തങ്ങൾ
ആഗ്രഹിക്കാത്തതുകൊണ്ടാണോ ഈ വേഷം? കോടിലോൻ തന്നത്താൻ തീരുമാനിച്ചുറപ്പിച്ചു്
വേഷത്തിൽ അടിമുടി പരിവർത്തനം വരുത്തി തിരിച്ചുവന്നിരിക്കുന്നു. എന്തും നേരിടാനുള്ള തന്റേടത്തോടെ.
ഈശ്വരന്മാരേ, ഇതെവിടെയാണു് അവസാനിക്കുക? എന്തെല്ലാമാണു് കാണേണ്ടിവരിക?
</p>
          <p style="indent">“വാ ഒന്നു് ഷാപ്പിലു് കേറി മിന്ങ്ങിപ്പോകാം.” രാമൻ കോടിലോനെ ക്ഷണിച്ചു.
</p>
          <p style="indent">‘ഇപ്പം വേണ്ട. വീട്ടിലു് പോണം.”
</p>
          <p style="indent">“ഞാനും വെരന്നു്.”
</p>
          <p style="indent">രണ്ടുപേരും ചുമലിൽ കയ്യിട്ടു് നടന്നു.
</p>
          <p style="indent">എഴിലംമ്പാലയുടെ നിഴൽവീണ കണ്ണങ്കാട്ടിനു് വടക്കുവശത്തൂടെ,
ചെമ്പകച്ചോട്ടിൽ ത്രിശൂലം തറച്ച ഗുളികന്റെ മുണ്ട്യയ്ക്കരികിലൂടെ, അവർ നടന്നു. പിന്നെ വടക്കുള്ള
വേട്ടയ്ക്കൊരുമകൻ കോട്ടത്തിലൂടെ നടന്നു് വീട്ടിലെത്തി. മണ്‍ചുമരുകൾ. പുല്ലുമേഞ്ഞ മേൽപ്പുര. ചാണകം
മൊഴുകിയ ഇറയം. ഉറ്റുനോക്കുന്ന കണ്ണുകൾ. പെങ്ങന്മാർ. അവർ ചിരിക്കുകയും കരയുകയും ചെയ്തു.
</p>
          <p style="milestone">☆☆☆</p>
          <p style="indent">ഒരു ദിവസം സന്ധ്യയ്ക്ക്:
</p>
          <p style="indent">ചീരൂട്ടി ഓലച്ചെറുപ്പിന്നിടയിലൂടെ പാളിനോക്കിയപ്പോൾ അവറോന്നനെ കണ്ടു.
</p>
          <p style="indent">അവൾ പേടിച്ചു് പടിഞ്ഞാറ്റയിലേയ്ക്കോടി വാതിലടച്ചു് ഒടാമ്പലിട്ടു.
</p>
          <p style="indent">അയാൾ മുറ്റത്തു് ചെരുപ്പഴിച്ചുവെച്ചു് ഇറയത്തു് കയറി.
</p>
          <p style="indent">ചീരുട്ടിയുടെ അച്ഛനും അമ്മയും ആങ്ങളമാരും പണിക്കുപോയി
തിരിച്ചെത്തിയിട്ടില്ല. കുടിലിൽ അവൾ തനിച്ചാണു്. അവളുടെ മംഗലം ഉറപ്പിച്ചിരിക്കുകയാണു്. അവൾ
എമരത്തുകാരൻ കുഞ്ഞിക്കണ്ണനെ സ്വപ്നം കാണുകയാണു്.
</p>
          <p style="indent">ചീരൂട്ടി പടിഞ്ഞാറെ വാതിലടക്കുന്നതു് അയാൾ കണ്ടിരുന്നു. വാതിലിനടുത്തു്
ചെന്നുനിന്നു്, കഴിവതും സൗമ്യമായി വിളിച്ചു:
</p>
          <p style="indent">“ചീരൂട്ടി.”
</p>
          <p style="indent">അവൾ വിളികേട്ടില്ല.
</p>
          <p style="indent">“വാതിലു് തൊറക്കു് പെണ്ണേ. നിന്നോടൊരു കാര്യം പറയാന്ണ്ടു്.”
</p>
          <p style="indent">ചീരൂട്ടി മാറിൽ കൈചേർത്തു് നിന്നു്, വിഷ്ണുമൂർത്തിയേയും ചാമുണ്ടിയേയും
ധ്യാനിച്ചു. അവളുടെ നെഞ്ചു് പേടികൊണ്ടു് ക്രമം തെറ്റി ഉയരുകയും താഴുകയും ചെയ്തു. അവൾ കിതയ്ക്കുകയും,
ഒച്ച കേൾപ്പിക്കാതെ കരയുകയും ചെയ്തു.
</p>
          <p style="indent">“ചീരൂട്ടി.”
</p>
          <p style="indent">മൗനം
</p>
          <p style="indent">“നിന്നെയെങ്ങനെ വിടാനൊന്നും തീരുമാനിച്ചിറ്റ്ല്ല.”
</p>
          <p style="indent">വാതിൽ മലർന്നു വീഴുന്നതുകണ്ടു് ചീരുട്ടി ഉറക്കെ നിലവിളിച്ചു.
</p>
          <p style="indent">അയാൾ വാതിൽക്കൽ നിന്നു്, കാമത്തിന്റെ തീയുള്ള കണ്ണുകൾകൊണ്ടു്
അവളെ നോക്കി. പിന്നെയൊരു ചാട്ടത്തിനു് അവളെ കടന്നുപിടിച്ചു. അവളുടെ കരച്ചിലുയർന്നു. അവളെ
നിലത്തു വീഴ്ത്തി, മടിക്കുത്തഴിക്കാൻ തുടങ്ങുമ്പോ, തൊട്ടുപിന്നിൽ ആരുടെയോ അലർച്ച. അയാൾ തിരിഞ്ഞു
നോക്കി. അപ്പോഴേയ്ക്കും നിലത്തുനിന്നു് പിടിച്ചുയർത്തപ്പെട്ടുകഴിഞ്ഞിരുന്നു. കരണത്തും മുതുകത്തും
ഇരുമ്പുപോലുള്ള കൈകൾ ആഞ്ഞമരുകയായിരുന്നു. അടിയേറ്റു് അയാൾ അസ്തപ്രജ്ഞനായിത്തീർന്നു.
</p>
          <p style="indent">‘ഞങ്ങളുടെ പെണ്ണുങ്ങളെ തൊടാൻ വന്നാലു് ഇനി എല്ലാറ്റിന്റേയും
കൊടലെടുക്കും. ങ്ങ്ഹാ.’
</p>
          <p style="indent">വണ്ണത്താൻ രാമന്റെ മുന്നിൽ ഇരുമ്പഴികളും ജയിൽഭിത്തികളും നിവർന്നു
നിലയുറപ്പിച്ചു. വാർഡർമാർ ബൂട്സുകളുടെ ഒച്ച കേൾപ്പിച്ചുകൊണ്ടു് കവാത്തുനടത്തി. റാന്തലുകൾ
തൂക്കിപ്പിടിച്ചു് രാത്രികളിൽ നടവുമുറികൾക്കു് മുന്നിലൂടെ നടന്നു.
</p>
          <p style="milestone">☆☆☆</p>
          <p style="indent">വേട്ടയ്ക്കൊരുമകൻ കോട്ടത്തിൽ കളിയാട്ടം. അവിടെ നിന്നു് നോക്കിയാൽ,
വയലുകൾക്കും, പുഴയ്ക്കുമപ്പുറം മൈലഞ്ചിരിക്കാവു് കാണാം. തീയരുടെ കാവാണു്. മൈലഞ്ചേരിയിൽ നിന്നു്
കോട്ടത്തിലേയ്ക്കു് ‘കാഴ്ച’ കൊണ്ടുവരും.
</p>
          <figure rend="fcenter" type="grf">
            <graphic url="images/uparodham-04.png"/>
          </figure>
          <p style="indent">കോട്ടം തുടക്കത്തിൽ നമ്പീശന്മാരുടെതായിരുന്നു. പിന്നീടു് വേങ്ങയിൽ
തറവാട്ടുകാർ അതിനു് അവകാശം നേടിയെടുത്തു് ഊരാളന്മാരായി മാറി. കളിയാട്ടത്തിന്റെ നായകൻ
കൂറ്റൂർ മഠത്തിലെ നായനാരാണു്. മേടത്തിലെ കളിയാട്ടത്തിനു പുറമെ, വൃശ്ചികംതൊട്ടു് ആറുമാസം ഓരോ
മാസത്തിന്റെയും ഒന്നാമത്തെ നാളിൽ വെള്ളാട്ടം കഴിപ്പിക്കുന്ന പതിവുണ്ടു്.
</p>
          <p style="indent">കോട്ടത്തിനു് തൊട്ടുതെക്കുള്ള കണ്ണങ്കാട്ടു് മകരം പതിനഞ്ചു തുടങ്ങി മൂന്നു
നാളത്തേക്കു് ഉത്സവമുണ്ടു്. അവിടെയും നായനാർ തന്നെ പ്രധാനി.
</p>
          <p style="indent">അയാൾ പരിവാരങ്ങളോടെ കോട്ടത്തിലേയ്ക്കെഴുന്നള്ളി. ആളുകൾ
പഞ്ചപുച്ഛമടക്കിനിന്നു.
</p>
          <p style="indent">മുരിക്കിൻ പൂവുകൾ മൂവന്തിയിൽ തുടുത്തുലഞ്ഞു. മലയന്മാരുടെ കൈകളിലെ
ചെണ്ടക്കോലുകൾ, ചുമലിൽ കെട്ടിത്തൂക്കിയ ചെണ്ടകളിൽ, ത്രസിപ്പിക്കുന്ന താളത്തിനു് തുടക്കമിട്ടു.
കൽച്ചുവരിനടുത്തു്, ചെമ്പട്ടുവിരിച്ചു് ചാരിവെച്ച വാളുകൾ തിളങ്ങി. കവുങ്ങിൻ പൂക്കുലകളും നിറപറയും
കുത്തുവിളക്കുകളും കളിയാട്ടത്തിന്റെ ഔജ്ജ്വല്യത്തോടെ തെളിഞ്ഞുനിന്നു. കുട്ടികളുടെ കണ്ണുകൾ
അവയിലെല്ലാം അലഞ്ഞു. ഒച്ചകൾ കൂടിക്കലർന്നു. ഉത്സവമായി.
</p>
          <p style="indent">മൈലഞ്ചേരിയിൽ നിന്നു് കാഴ്ച പുറപ്പെട്ടു. വയലുകളിൽ ഇരുട്ടു് പരന്നിരിക്കുന്നു.
കാഴ്ചവസ്തുക്കൾ ചുമലിലേറ്റിയ വാലിയക്കാർ ഓടുകയാണു്. തീപ്പന്തങ്ങളുയർത്തിപ്പിടിച്ചും ചെണ്ട മുഴക്കിയും
ആർപ്പു് മുഴക്കിയും കാഴ്ചക്കാർ വരുന്നു. കോട്ടത്തിലുള്ളവരെല്ലാം കിഴക്കോട്ടു് കണ്ണുനട്ടു്, ശ്രദ്ധ കേന്ദ്രീകരിച്ചു്
നിൽക്കുകയാണു്.
</p>
          <p style="indent">കോട്ടത്തിനുമുമ്പിൽ ഒരു ഇരിപ്പിടത്തിലിരിക്കുന്ന കൃഷ്ണൻനായനാരുടെ
കണ്ണുകളും അകലെ ഇളകിത്തുടിക്കുന്ന തീപ്പന്തങ്ങളിലാണു്. അയാളുടെ കയ്യിൽ ഒരു വടിവാളുണ്ടു്. അതു്
ഗൗരവത്തോടെ തിരിച്ചു കൊണ്ടിരിക്കുന്നു.
</p>
          <p style="indent">മൈലഞ്ചേരി മൂപ്പൻ പാഞ്ഞുവന്നു് നായനാരുടെ കാൽക്കൽ വെറ്റിലയും
അടയ്ക്കയും വെച്ചു. കാഴ്ചക്കാർ ആർത്തുവിളിച്ചു.
</p>
          <p style="indent">അപ്പോൾ ആൾത്തിരക്കിനിടയിലൂടെ കോടിലോൻ രാമൻ ഒരു
മിന്നായംപൊലെ ഓടിയടുത്തു് നായനാരുടെ കഴുത്തിനു് പിടിച്ചു. ചെണ്ടകൾ മുഴങ്ങിക്കൊണ്ടിരുന്നു.
ആചാരപ്രകാരം വെറ്റിലയും അടയ്ക്കയും വെച്ചു് കാഴ്ചക്കാർ ആർത്തുവിളിച്ചുകൊണ്ടിരുന്നു. അതിനിടയിൽ
കോടിലോൻ, കൃഷ്ണൻനായനാരുടെ കഴുത്തിനു പിടിച്ചു.
</p>
          <p style="indent">നായനാരുടെ ആൾക്കാർ സ്തബ്ദ്ധത വിട്ടുണർന്നു് നാലുപാടു നിന്നും
പാഞ്ഞെത്തി. അവർ കോടിലോനെ പിടിച്ചുമാറ്റി നായനാരെ കോട്ടത്തിനകത്തേക്കു് രക്ഷപ്പെടുത്തി
വാതിലടച്ചു. എന്താണു് നടക്കുന്നതെന്നു് എല്ലാവരുമറിയുന്നതിനുമുമ്പു് കാര്യം കഴിഞ്ഞു. ചെണ്ടക്കാർ മേളം
തുടർന്നു. കാണികൾ പകച്ചുനിന്നു. അവർക്കിടയിലൂടെ കോടിലോൻ ഓടിമറഞ്ഞു
</p>
          <p style="milestone">☆☆☆</p>
          <p style="indent">ഉച്ചാലമ്മ ഓലക്കുടിലിന്റെ മുറ്റത്തിരുന്നു് മകളുടെ കുഞ്ഞിനെ
കളിപ്പിക്കുകയായിരുന്നു. ഏതാനും കോഴികൾ വാഴത്തടങ്ങളിലും, കളത്തിലും ചിക്കിച്ചിനച്ചു് നടന്നു. ഒരു
പൂച്ച ഇറയത്തിരുന്നു് മുഖം തുടച്ചു. മേൽപ്പുരയിലിരുന്നു് ഒരു കാക്ക കരഞ്ഞു. ഉച്ചാലമ്മ തമ്പാനു്
ഒരുമ്മകൊടുത്തു. മേൽപ്പുരയിലെ കാക്ക പറന്നുപോയി. കോഴികൾ പുഴുക്കളെ തിരിഞ്ഞു പിടിച്ചു് തിന്നു.
പൂച്ച വടക്കുപുറത്തേക്കു് നടന്നു. ഉച്ചാലമ്മയുടെ ചുക്കിചുളിഞ്ഞ കവിളിൽ തമ്പാൻ ചുണ്ടമർത്തി. ഇരുവരും
പല്ലില്ലാത്ത മോണ കാട്ടി മുഖത്തോടു മൂഖംനോക്കി ചിരിച്ചുകൊണ്ടിരുന്നു.
</p>
          <p style="indent">ഉച്ചാലമ്മ നാട്ടുവഴിയിലേയ്ക്കു് കണ്ണോടിച്ചു. അകലെ ആളനക്കം ആരാണെന്നു്
വ്യക്തമല്ല. നാലഞ്ചുപേരുണ്ടു്. നടന്നുവരികയാണു്. ആരാണവർ? ഉച്ചാലമ്മ ഉറ്റുനോക്കി. അല്ലല്ല,
പൊലീസുകാരല്ലേ. ന്റെ മുത്തപ്പാ, ഇതു് എന്തിന്യാ പോലീസ് വര്ന്നത്? ആരെ പിടിച്ചോണ്ടു് പോകാനാ?
അവരുടെ കൂട്ടത്തിൽ പോലീസുകാരനല്ലാത്ത ഒരാൾകൂടിയുണ്ടല്ലോ. മുറിക്കയ്യൻ വെള്ളക്കുപ്പായമിട്ട
ഒരാൾ. ഉച്ചാലമ്മ കൈത്തലം കണ്ണുകൾക്കു മീതെവച്ചു് സൂക്ഷിച്ചുനോക്കി. മുത്തശ്ശിയുടെ നോട്ടത്തെ
പിൻതുടർന്നു് തമ്പാനും അങ്ങോട്ടു് കണ്ണുപായിച്ചു.
</p>
          <p style="indent">അതു് കോടിലോൻ രാമനല്ലാതെ, മറ്റാരുമായിരുന്നില്ല.
</p>
          <p style="indent">ചെമ്മണ്ണിലും പൊടിവേരുകളിലും കാലുകൾ ധൃതിയിൽ ചലിച്ചു
കാലടികൾക്കുകീഴെ കരിയിലകൾ ഞെരിഞ്ഞമർന്നു.</p>
          <p style="milestone">☆☆☆</p>
          <p style="indent">ചാരൻ കാസ്മിയുടെ പീടികയിൽ പുകയില വാങ്ങാൻ ചെന്നതായിരുന്നു
കണ്ണൻ. അവനു് പത്തുവയസ്സു്. അരയിലൊരു തോർത്തുമുണ്ടു്.
</p>
          <p style="indent">പീടികയിൽ വണ്ണത്താൻ രാമന്റെ ഏട്ടൻ അനന്തനും വേറെ ചിലരും
ഇരിക്കുന്നുണ്ടായിരുന്നു.
</p>
          <p style="indent">അനന്തൻ പറഞ്ഞു:
</p>
          <p style="indent">‘ഇപ്പോ എന്തായി? മലയോടു് കല്ലെറിയാൻ ആരെങ്കിലും ഒര്മ്പെട്വോ?’
</p>
          <p style="indent">‘അല്ല കുറുപ്പച്ചാ, ഇങ്ങള് ആരെഭാഗത്താ?’ കാസ്മി ചോദിച്ചു.
</p>
          <p style="indent">‘ഞാനോ?’
</p>
          <p style="indent">അനന്തൻ ആരുടെ ഭാഗത്താണെന്നു് എല്ലാവർക്കും അറിയാവുന്നതാണു്.
</p>
          <p style="indent">മഠത്തിലെ അലക്കു് അനന്തനാണു്. രാവിലെതോറും,
അലക്കിയതല്ലാമെടുത്തുകെട്ടി മഠത്തിൽചെന്നു് മുഖം കാണിക്കും. നാതിയൻ അപ്പുവിനു് കിട്ടുന്നതുപോലെ
രണ്ടിടങ്ങഴി നെല്ലും പണവും കൂലികിട്ടും. പിറ്റേ ദിവസത്തേക്കു് അലക്കിക്കൊണ്ടുവരാനുള്ള തുണികളുമായി
വീട്ടിലേക്കു് മടങ്ങും. വളരെ ശ്രദ്ധചെലുത്തിയാണു് അലക്കുക. കല്ലിൽ കൊണ്ടെങ്ങാനും തുണി
കീറിയാലോ? എന്തു സമാധാനം പറയും? അനന്തനു് കൂറു് മഠത്തിനോടുതന്നെ. അനിയന്റെ തല
തിരിഞ്ഞുപോയി. അതിന്റെ ഫലം ജയിലിൽകിടന്നു് അനുഭവിക്കുന്നുമുണ്ടു്. നേരുപറഞ്ഞാൽ,
അനിയനെക്കുറിച്ചോർക്കാൻതന്നെ അനന്തനു് പേടിയാണു്.
</p>
          <p style="indent">‘പൊകേല.’
</p>
          <p style="indent">‘നീയേട്യാ?’
</p>
          <p style="indent">‘ഞാൻ കോടിലോൻ രാമന്റെ മരുമോനാ.’
</p>
          <p style="indent">അവന്റെ, എടുത്തടിച്ച മട്ടിലുള്ള മറുപടി കാസ്മിക്കു് ഇഷ്ടപ്പെട്ടു. അയാൾക്കു്
അവനെ നോക്കിയിരിക്കാൻ കൗതുകം തോന്നി.
</p>
          <p style="indent">അയാൾ അവന്റെ കൈകളിൽ പുകയില വെച്ചുകൊടുത്തു.
</p>
          <p style="indent">അവൻ ചരൽ വഴിയിലൂടെയും, പാറകളിലൂടെയും വയൽവരമ്പുകളിലൂടെയും
ഓടി.</p>
        </div>
        <!--end of "section 4.0/.4"-->
      </div>
      <!--end of "chapter 4/0"-->
      <!--END OF CHAPTER 4/0-->
      <div prev="4" next="6" type="chapter" n="5" xml:id="chp5">
        <head type="chaphead">അഞ്ചു്</head>
        <div type="lsection">
          <p style="noindent">നെൽവയലുകളിൽ കൊയ്ത്തു്, കൂട്ടമായി പറന്നുപൊങ്ങുന്ന
വെള്ളക്കൊക്കുകൾ. കാല പെറുക്കുന്ന കുട്ടികൾ. മേനോൻ കുന്നിന്റെ ചരിവിൽ വേട്ടുവരുടെ തെയ്യങ്ങൾ.
നിലാവു് വീണുകിടക്കുന്ന മുറ്റങ്ങൾ, കുടിലിന്റെ ഉമ്മറത്തു് ഉയർത്തിക്കെട്ടിയ കതിർക്കറ്റ. നനുത്ത നാടൻ
പാട്ടുകൾ. കറ്റമെതിക്കൽ, നെല്ലുണക്കൽ, വൈക്കോൽക്കൂനകൾ, നെല്ലുനിറഞ്ഞ പറകൾ. കുട്ടയിൽ നിന്നു്
നെല്ലും പതിരും വീഴ്ത്തി, കാറ്റോല വീശി പതിരു് വേർതിരിക്കൽ. കാര്യസ്ഥന്മാരുടെ ചുറ്റുനടത്തം.
</p>
          <p style="indent">‘പാട്ടം നാളെ വന്നു് അളന്നേക്കണം.’
</p>
          <p style="indent">‘ഇത്തവണ നെല്ലു് മോശാര്ന്നു. പാട്ടം തെകച്ചും അടക്കാനാവൂല്ല.’
</p>
          <p style="indent">‘അതൊന്നും പറഞ്ഞാൽ പറ്റൂല്ല. പാട്ടം അളന്നു് ബാക്കിയെന്തെങ്കിലും
ഉണ്ടെങ്കിലു് മതി കുടിലിലേക്കു്.’
</p>
          <p style="indent">കുടിയാന്മാർ പാട്ടമളക്കാൻ മഠത്തിലേയ്ക്കു്.
</p>
          <p style="indent">നെല്ലു് തലയിലേറ്റിയ പെണ്‍കുട്ടികൾ, വാലിയക്കാർ, സ്ത്രീകൾ, അവരെ
അനുഗമിക്കുന്ന വൃദ്ധന്മാർ. അവരെല്ലാം മഠത്തിന്റെ തിരുമുറ്റത്തെത്തിച്ചേരുന്നു. ചിലപ്പോൾ പാട്ടമളക്കാൻ
അഞ്ചും പത്തും ദിവസം കാത്തുനിൽക്കേണ്ടിവരും. കാര്യസ്ഥന്മാരാണു് നെല്ലളക്കുക. അവരുടെ പറകൾ
നാട്ടിലെ സാധാരണ പറകളെക്കാളും വലിയവയാണു്. ഓരോ പറ അളന്നുമാറ്റുമ്പോഴും
എണ്ണമോർമ്മിക്കാൻ രണ്ടുകൈകൊണ്ടും കനക്കെ വാരിവെക്കും. പത്തുപറതികയുമ്പോൾ വാരിവെച്ച ഈ
ചെറുകൂനകളെല്ലാം ഒരു ഭാഗത്തേക്കു് നീക്കി അതിന്റെ സ്ഥാനത്തു് കുറേക്കൂടി വലിയൊരളവു് നെല്ലു്
വാരിവെക്കും. അതു പത്തുപറ മാറ്റിയെന്നതിന്റെ സൂചനയാണു്. അളവിൽ കാണിക്കുന്ന കൃത്രിമങ്ങൾ
ഇവയ്ക്കു് പുറമെയാണു്. കൃഷിക്കാർ നിശ്ശബ്ദരായി, ക്ഷോഭമടക്കി കണ്ടുനിൽക്കും.
</p>
          <p style="indent">പണിയെടുക്കുന്നവരുടെ മുറ്റങ്ങളും മുറികളും ശൂന്യമാകുന്നു.
</p>
          <p style="indent">പണിയെടുക്കാത്തവരുടെ മുറ്റങ്ങളും അറകളും നിറയുന്നു.
</p>
          <p style="indent">കുന്നുംപുറങ്ങളിൽ നായാട്ടു്, വെടിയൊച്ചകൾ. പൊന്തയ്ക്കപ്പുറത്തു് ഒരു മുയലിന്റെ
പിടച്ചിൽ. ചോര ചീറ്റിക്കൊണ്ടു് ഓടിയോടിത്തളരുന്ന ഒരു മാൻ. കുന്നുകയറിപ്പോകുന്ന ഒരു നരി. അതിന്റെ
തിരിഞ്ഞുനോട്ടം. പകയുടെ തിളക്കം.
</p>
          <p style="indent">ദുർബ്ബലമായി പ്രതിഷേധിക്കുന്ന ഒരു പെണ്‍കുട്ടി. അവളുടെ നിലവിളി
അമർത്തപ്പെടുന്നു. കണ്ണുകളിൽ ഭയവും ദയനീയതയും നിഴലിക്കുന്നു. അവൾ നൊന്തു് പിടയുന്നു. വിതുമ്പുന്നു.
</p>
          <p style="indent">‘മിണ്ടരുതു്.’ എന്നുള്ള ശാസനകേട്ടു് അവളുടെ കാതുകളടയുന്നു.
</p>
          <p style="indent">പിന്നീടവൾ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ മഠത്തിന്റെ മുറ്റത്തു് നിൽക്കുന്നു.
അവൾ തലമുടി കെട്ടിയിട്ടില്ല. മാറു മറച്ചില്ല. കഴുത്തിലൊരു കറുത്ത ചരടു് അമർന്നുകിടക്കുന്നു. അവളുടെ
അച്ഛനുമമ്മയും കൂടെയുണ്ടു്.
</p>
          <p style="indent">നായനാർ വിചാരണയാരംഭിക്കുന്നു.
</p>
          <p style="indent">‘ആരാണെടീ നിന്നെ പിഴപ്പിച്ചതു്?’
</p>
          <p style="indent">അവൾ പണിപ്പെട്ടു് മുഖമുയർത്തി നായനാരെ നോക്കി.
</p>
          <p style="indent">അവൾക്കു പേടിയായി.
</p>
          <p style="indent">നായനാരുടെ ആൾക്കാർ ഒരു ചെറുപ്പക്കാരനെ പിടികൂടി മുറ്റത്തെത്തിക്കുന്നു.
മെലിഞ്ഞു ക്ഷീണിച്ച ദേഹം. മട്ടുമറയാത്ത തോർത്തുമുണ്ടുടുത്തിരിക്കുന്നു. കുടുമ കെട്ടിവെച്ചിരിക്കുന്നു.
</p>
          <p style="indent">‘നീ അവളെ അറിയുമോടാ?’
</p>
          <p style="indent">ചോദ്യം കേട്ടു് അവൻ ആദ്യം നായനാരെയും പിന്നെ പെണ്‍കുട്ടിയെയും
നോക്കി.
</p>
          <p style="indent">ഒന്നും പറഞ്ഞില്ല.
</p>
          <p style="indent">‘നിന്റെ കുഞ്ഞുണ്ടു് ഇവളുടെ വയറ്റിലു്.’
</p>
          <p style="indent">അവൻ പകച്ചു.
</p>
          <p style="indent">‘അയ്യോ, ഞാനല്ല.’
</p>
          <p style="indent">മുഖമടച്ചു് ഒരടികിട്ടി.
</p>
          <p style="indent">കണ്ണും കാതും പൊള്ളി.
</p>
          <p style="indent">അവൻ ചുറ്റിലും നോക്കി. ഇറയത്തു് മഠത്തിലെ കെട്ടിലമ്മയും മക്കളും
നിൽക്കുന്നു. നടപ്പുരയിൽ പണിക്കാരികൾ. മുറ്റത്തു് കാര്യസ്ഥന്മാരും അനുചരന്മാരും.
</p>
          <p style="indent">നായനാർ അവന്റെ നേർക്കു് ഒരു പുടവ നീട്ടി.
</p>
          <p style="indent">‘കൊടുക്കെടാ ഇതവളുടെ കയ്യിലു്.’
</p>
          <p style="indent">അവൻ സംശയിച്ചു.
</p>
          <figure rend="fcenter" type="grf">
            <graphic url="images/uparodham-05.png"/>
          </figure>
          <p style="indent">‘പറഞ്ഞതു കേട്ടില്ലേ?’ ആരോ അവന്റെ ചുമലിൽ പിടിച്ചു. കൊടുക്കു്.
</p>
          <p style="indent">അവൻ ആജ്ഞ അനുസരിച്ചു.
</p>
          <p style="indent">‘ഉം. പോയ്ക്കോ.’
</p>
          <p style="indent">പുടവയിൽ അവളുടെ കണ്ണുനീരിറ്റുവീണു. അവൾ നേർത്ത ഒച്ചയിൽ
ഏങ്ങലടിച്ചു.
</p>
          <p style="indent">അവൾ, മുഖംതാഴ്ത്തി നടന്നുനീങ്ങി.
</p>
          <p style="milestone">☆☆☆</p>
          <p style="indent">വാർഡർ നടന്നടുത്തു.
</p>
          <p style="indent">“പോകാം.”
</p>
          <p style="indent">രാമൻ കോടിലോന്റെ ചുമലിൽ കൈവെച്ചു.
</p>
          <p style="indent">“ഞാൻ പോട്ടെ?”
</p>
          <p style="indent">“ങ്ങ്ഹാ”
</p>
          <p style="indent">“നമ്മളെപ്പോളാ ഇനി കാണുക?”
</p>
          <p style="indent">കോടിലോൻ ചോദിച്ചു.
</p>
          <p style="indent">“വേഗം.”
</p>
          <p style="indent">വീട്ടിലു് എന്തെങ്കിലും പറയണോ?”
</p>
          <p style="indent">“സുഖാന്നു് പറഞ്ഞെ.”
</p>
          <p style="indent">രാമൻ വാർഡറോടൊപ്പം നടന്നു.
</p>
          <p style="indent">തെല്ലുദൂരം നടന്നു് തിരിഞ്ഞുനോക്കി. കോടിലോൻ ജയിൽവളപ്പിൽ,
അവിടത്തന്നെ നില്പാണു്. തനിയെ ചിരിച്ചുംകൊണ്ടു്.
</p>
          <p style="indent">കുറ്റൂരിലെത്തി നേരെ ചെന്നതു് കോടിലോന്റെ വീട്ടിലേയ്ക്കാണു്. പാട്ടിയമ്മയും
ചീലയും കണ്ണനുമേ വീട്ടിലുള്ളു. കുഞ്ഞങ്ങ ഭർത്താവിന്റെ വീടിലാണു്. കണ്ടോന്താറിൽ. കേലു
വെള്ളോറയിലും.
</p>
          <p style="indent">“സുഖാണു്.” രാമൻ പറഞ്ഞു: “ജെയിലു് പൊരുന്നിപ്പോയി.” <ref xml:id="xfn5.1" target="#fn5.1" type="noteAnchor">[1]</ref>
</p>
          <p style="indent">“കുറുപ്പച്ചൻ പുറത്തുവരുമ്പോ രാമൻ ജെയിലില്. ഓൻ പൊറത്തു വരുമ്പോ
കുറുപ്പച്ചൻ ജെയിലില്. എത്രനാളാ ഇങ്ങനെ? ഈന്യൊര് അവസാനൂല്ലേ” പാട്ടിയമ്മ മനഃക്ലേശത്തോടെ
പറഞ്ഞു.
</p>
          <p style="indent">“ഒര് ദെവസം എല്ലാം നേര്യാകും, പാട്ട്യമ്മേ.”
</p>
          <p style="indent">കണ്ണൻ രാമന്റെ മുഖത്തേയ്ക്കു് ദത്തശ്രദ്ധനായി നോക്കിനിന്നു.
</p>
          <p style="indent">അയാൾ പിന്നെ, തന്റെ പ്രിയപ്പെട്ട കള്ളുഷാപ്പിലേയ്ക്കു നടന്നു.
</p>
          <p style="indent">അവിടെയെല്ലാം മാറ്റമില്ലാതെ തുടരുന്നു. മണ്‍കുടങ്ങളിൽ പതഞ്ഞുപൊങ്ങുന്ന
കള്ളു്. കള്ളിൽ ചത്തുകിടക്കുന്ന ഉറുമ്പുകൾ, ചെറിയ വാക്കുതർക്കങ്ങൾ.
</p>
          <p style="indent">“എന്നെ കൊന്നൂന്നു് വിചാരിക്കു്. ന്നാലും ഞാൻ മടങ്ങിവെരും.” ഓർക്കു്
സ്വൈരം കൊടുക്കൂല്ല.”
</p>
          <p style="indent">ചന്തനും പൊക്കനും കറുത്തമ്പുവുമെല്ലാം അയാളുടെ വാക്കുകൾ കേട്ടു്
നിശ്ചേഷ്ടരായി ഇരുന്നു.
</p>
          <p style="indent">“മഞ്ചലും മഞ്ചലിൽ കേറ്ന്ന ആളുകളും ഇല്ലാണ്ടാവണം.”
</p>
          <p style="indent">“തൊട് <ref xml:id="xfn5.2" target="#fn5.2" type="noteAnchor">[2]</ref> മുഖത്തോടടുപ്പിച്ചു
</p>
          <p style="indent">നാട്ടുവഴികളിൽ അയാളുടെ മുഴക്കമുള്ള ശബ്ദം ഉയർന്നു കേൾക്കായി.
നായനാരോടും കുടുംബത്തോടുമുള്ള ദേഷ്യവും പകയും വാക്കുകൾക്കു് കുന്നുകളുടെ കനം നൽകി. അതേ
കേട്ടു് മഠത്തിലുള്ളവർ അസ്വസ്ഥരായി. കോടിലോൻ കൂടെയുണ്ടെങ്കിൽ, രണ്ടുപേരുള്ളതിന്റെ
ഊറ്റമാണെന്നു് പറയാമായിരുന്നു. ഇപ്പോഴിവൻ ഒറ്റയ്ക്കാണു്. ഒറ്റത്തടി മരണഭയമില്ല.
ആരെക്കൊണ്ടെങ്കിലും കൊല്ലിക്കാമെന്നുവച്ചാൽ അവനോടടുക്കാൻ ആർക്കും ധൈര്യമില്ല.
കൃഷ്ണൻനായനാർ പൂമുഖത്തു് അരിശപ്പെട്ടു് നിന്നു. തന്റെ പാട്ടക്കുടിയാനാണു്. ഒരു മണിനെല്ലു് പാട്ടം
തന്നിട്ടില്ല. സ്ഥലത്തിന്റെ നികുതി കെട്ടാമെന്ന വിചാരംപോലുമില്ല. പോ… അയാൾ
കാര്യസ്ഥന്മാരോടു് കല്പിച്ചു. പോയി അവനോടു് നെല്ലു് വാങ്ങിക്കൊണ്ടുവാ.
</p>
          <p style="indent">അവറോന്നൻ ചന്തുനമ്പ്യാർ പതുക്കെ പിൻവലിഞ്ഞു. വാണിയൻ
കുഞ്ഞിക്കോമരവും പനയന്തട്ട രാമൻനായരും പാറക്കടവിലേക്കു് വെച്ചടിച്ചു.
</p>
          <p style="indent">രാമൻ വീട്ടിലു് തന്നെയുണ്ടായിരുന്നു.
</p>
          <p style="indent">മയത്തിൽ ചിരിച്ചു് തന്നെ സമീപിക്കുന്ന കാര്യസ്ഥന്മാരുടെ നേർക്കു് രാമൻ
പൊട്ടിത്തെറിച്ചു:
</p>
          <p style="indent">“എന്താ എശമാനന്മാര് എയ്ന്നള്ളുന്നു?”
</p>
          <p style="indent">കുഞ്ഞിക്കോമരം പനയന്തട്ടയുടെ മുഖത്തുനോക്കി. നിങ്ങളു പറയൂ.
</p>
          <p style="indent">പനയന്തട്ട കുഞ്ഞിക്കോമരത്തോടു് നിശ്ശബ്ദമായി പറഞ്ഞു: നിങ്ങളുതന്നെ
പറയുന്നതാ നല്ലതു്.
</p>
          <p style="indent">കാര്യം പന്തിയല്ലെന്നു് ഇരുവർക്കും ബോദ്ധ്യമായി. എങ്കിലും ഇത്രവരെ വന്നു്
സംഗതി പറയാതെ തിരിച്ചുപോകുന്നതു് ഉചിതമല്ലല്ലോ. നായനാർ ചാടിക്കുകയില്ലേ. പറയുകതന്നെ
കുഞ്ഞിക്കോമരം ഒരടി മുന്നോട്ടു നീങ്ങി.
</p>
          <p style="indent">“പാട്ടം തരണമെന്നു് പറയാൻ വന്നതാ.”
</p>
          <p style="indent">“എന്തു് പറയാൻ.”
</p>
          <p style="indent">“പാട്ടം.”
</p>
          <p style="indent">“തു് ഫൂ” രാമൻ മുഖമടച്ചു് ഉഗ്രമായി ആട്ടി.
</p>
          <p style="indent">കുഞ്ഞിക്കോമരം കാൽ പിൻവലിച്ചു.
</p>
          <p style="indent">“ഒരു മണി നെല്ലു് ഞാൻ തെരൂല്ല. ആട പറഞ്ഞേക്കിൻ. ഇനിയോമറ്റോ നെല്ലു്
ചോദിച്ചു് ഇങ്ങോട്ടു് വന്നാലു് കാല്ണ്ടാവൂല്ല.”
</p>
          <p style="indent">കുഞ്ഞിക്കോമരവും പനയന്തട്ടയും നല്ലപോലെ വിളറി. ഇനി നിൽക്കുന്നതു്
തടിക്കു് കേടായിരിക്കുമെന്നു് കരുതി ഇരുവരും നീട്ടിനടന്നു.
</p>
          <p style="indent">രാമൻ പതിവുപോലെ ഷാപ്പിൽ ചെന്നു്, മുന്നിൽ കള്ളെത്തുന്നതും കാത്തിരുന്നു.
കുറെനേരം കഴിഞ്ഞിട്ടും കരിമ്പനെ കാണുന്നില്ല. കരിമ്പൻ ഷാപ്പിനു പിന്നിൽ പരുങ്ങി
നിൽക്കുകയായിരുന്നു. രാമൻ ക്ഷമകെട്ടു് വിളിച്ചപ്പോൾ, കരിമ്പൻ അറച്ചറച്ചു് പിൻവാതിക്കൽ വന്നുനിന്നു.
പേടി തോന്നിയെങ്കിലും സംഗതി പറഞ്ഞൊപ്പിച്ചു.
</p>
          <p style="indent">“കുറുപ്പച്ചനു് കള്ളു് തെരാൻ പാടില്ലാന്നു് നായനാര് പറഞ്ഞതിനു്.” തലേന്നു്
നായനാർ ആളെവിട്ടു് കരിമ്പനെ മഠത്തിലേക്കു് വിളിച്ചിരുന്നു. കരിമ്പന്റെ നേരെ കുറേ തട്ടിക്കയറി.
കുറുപ്പച്ചന്റെ ചെയ്തികൾക്കു് തന്നെയെന്തിനാണു് ശകാരിക്കുന്നതെന്നു് കരിമ്പനു് മനസ്സിലായില്ല. നായനാർ
പറഞ്ഞു:
</p>
          <p style="indent">“നിന്റെ കള്ളുകുടിച്ചിട്ടാ ഓൻ ഈ തോന്ന്യാസങ്ങള് കാണിക്കുന്നതു്.
ഇനിയൊരു തുള്ളിക്കള്ളു് നീ ഓനു് കൊടുത്തേക്കരുതു്.”
</p>
          <p style="indent">കരിമ്പൻ വിഷമത്തിലായി. തിരുവായ്ക്കു് എതിർവായില്ല. ഒരു ഭാഗത്തു്
നായനാർ. മറുഭാഗത്തു് കുറുപ്പച്ചൻ. കരിമ്പൻ കുഴങ്ങി.
</p>
          <p style="indent">രണ്ടും കല്പിച്ചു്, ധൃതിയോടും സംഭ്രമത്തോടുംകൂടി, കുറുപ്പച്ചനോടു് വിവരം പറഞ്ഞു.
</p>
          <p style="indent">അയാളതുകേട്ടു് ജ്വലിച്ചുകൊണ്ടു് ചാടിയെണീറ്റു. മുഖത്തു് ഞരമ്പുകൾ പിടച്ചു.
അയാളുടെ അന്തർഗതങ്ങൾ മറ്റുള്ളവർക്കു് ഊഹിക്കാവുന്നതേ ഉള്ളു. എന്തിനുള്ള ഭാവമാണെന്നു് അവർ
പേടിയോടെ നോക്കിനിന്നു. അയാൾ, ഒരു വലിയ ചൂരയ്ക്കാത്തൊണ്ടു് കടന്നെടുത്തു്, മഠത്തിലേയ്ക്കു് ഒരു
കാറ്റുപോലെ പാഞ്ഞു. മഠത്തിന്റെ മുറ്റത്തുചെന്നുനിന്നു് ഇടിനാദംപോലെ പറഞ്ഞു:
</p>
          <p style="indent">‘എനിക്കു് കള്ളു് തെരാമ്പാടില്ലാന്നു കരിമ്പനെ വെലക്കീല്ലേ. കള്ളു് കുടിക്കാണ്ടു്
എനിക്കാവൂല്ല. ഈടെ കുടിക്കാൻ ചെത്തിവെച്ചതു് ഇങ്ങെടുക്കു്.’
</p>
          <p style="indent">രാമന്റെ ജ്വലിക്കുന്ന കണ്ണുകളെയൂം മുഴങ്ങുന്ന ശബ്ദത്തെയും നേരിടാൻ
കഴിയാതെ നായനാർ ഉള്ളിലേക്കു് വലിഞ്ഞു.
</p>
          <p style="indent">‘കള്ളു് തെരാണ്ടു് ഞാനീട്ന്നു് പോവൂല.’ രാമൻ മുറ്റത്തുകൂടി
അമർത്തിച്ചവിട്ടിക്കൊണ്ടു് നടന്നു. ആരും എതിർക്കാൻ തുനിഞ്ഞുചെന്നില്ല.
</p>
          <p style="indent">ഒടുവിൽ കെട്ടിലമ്മ വന്നു് രാമനെ സമാധാനിപ്പിച്ചു. അഞ്ചു രൂപയെടുത്തു
കൊടുത്തു് അവർ പറഞ്ഞു: ‘പോയി വേണ്ടത്ര കുടിക്കു്. കരിമ്പനോടു് തെരാൻ പറയ്.’
</p>
          <noteGrp>
            <note xml:id="fn5.1" n="5.1" style="end"><ref target="#xfn5.1">[1]</ref> പൊരുത്തപ്പെടുക</note>
            <note xml:id="fn5.2" n="5.2" style="end"><ref target="#xfn5.2">[2]</ref> കള്ളിൻ പാത്രം</note>
          </noteGrp>
        </div>
        <!--end of "section 5.0/.5"-->
      </div>
      <!--end of "chapter 5/0"-->
      <!--END OF CHAPTER 5/0-->
      <div prev="5" next="7" type="chapter" n="6" xml:id="chp6">
        <head type="chaphead">ആറു്</head>
        <div type="lsection">
          <p style="noindent">നേർത്ത ചെമ്മൺ പാതയിലൂടെ ഒരു ചവിട്ടുവണ്ടി, സാമാന്യം വേഗത്തിൽ
നീങ്ങുകയാണു്. അതിന്റെ ഒപ്പമെത്താൻ രണ്ടു പോലീസുകാർ വിയർത്തും കിതച്ചുമോടുന്നു. സൈക്കിളിൽ
സവാരിചെയ്യുന്നതു് സബ് ഇൻസ്പെക്ടർ കുങ്കൻനായരാണു്. പ്രകൃതിഭംഗി ആസ്വദിച്ചു കൊണ്ടു് ചവിട്ടി
നീങ്ങുകയാണു്. ആളുകൾ അങ്ങുമിങ്ങും ഒളിച്ചുനിന്നു് ആ വരവ് കണ്ടു. അവർ വിസ്മയിച്ചു. കുട്ടികൾ
ശ്വാസമടക്കിപ്പിടിച്ചു് നിന്നു.
</p>
          <p style="indent">കുങ്കൻനായരും പാർട്ടിയും വരുന്നതു് ഒരു പിടിച്ചുപറിക്കേസിന്റെ
തെളിവെടുപ്പിനാണു്. രാമൻനായരെന്നു പേരായ ഒരാളുടെ കയ്യിൽനിന്നു് വണ്ണത്താൻ രാമൻ അഞ്ചുരൂപ
തട്ടിപ്പറിച്ചുവെന്നാണു് കേസ്.
</p>
          <p style="indent">അന്നു് കുറ്റൂരിൽ ഒരു ബോർഡ് സ്ക്കൂൾ പേരിനു് നിലവിലുണ്ടായിരുന്നു. അവിടെ
അദ്ധ്യാപകനായി ജോലിനോക്കിയിരുന്ന കേളുമാസ്റ്റർ കുറെ കുട്ടികളുടെ പേരുവിധം ചേർത്തു്
റിക്കാർഡുണ്ടാക്കി സ്ക്കൂൾ പ്രവർത്തിക്കുന്നതായി മേലധികാരികളെ ബോധ്യപ്പെടുത്തി വരികയായിരുന്നു.
അയാൾ യഥാർത്ഥത്തിൽ പഠിപ്പിച്ചിരുന്നതു് മഠത്തിലെ കുട്ടികളെ മാത്രമാണു്. മഠത്തിൽ
വെച്ചുതന്നെയാണു് പഠിപ്പിക്കൽ നടന്നിരുന്നതു്. ഇതിനുപുറമെ അയാൾ കാര്യസ്ഥൻ ജോലിയും
വഹിച്ചുപോന്നു.
</p>
          <p style="indent">കണ്ണങ്കാട്ടു് അറയുടെ സമീപത്തായിരുന്നു സ്കൂൾ. അതിന്റെ മുന്നിലായി
കുങ്കൻനായർ സൈക്കളിൽ നിന്നിറങ്ങി.
</p>
          <p style="indent">പോലീസുകാർ ആശ്വാസപൂർവ്വം നെറ്റിയിലെ വിയർപ്പു തുടച്ചു. അവർ
പുതിയടത്തു വീട്ടിൽ പോയി ഒരു കസേര കൊണ്ടുവന്നു് കുങ്കൻ നായർക്കു് ഇട്ടുകൊടുത്തു. പിന്നെ ഇരുവരും
വണ്ണത്താൻ രാമനെ അന്വേഷിച്ചു് യാത്രയായി.
</p>
          <p style="indent">കുങ്കൻനായരുടെ വരവിനെക്കുറിച്ചു് കേട്ടറിഞ്ഞു് പരാതിക്കാരനായ
രാമൻനായർ വീട്ടിലൊളിച്ചു. അയാളെ നിർബന്ധിച്ചു് കൂട്ടിക്കൊണ്ടുവന്നതു് അവറോന്നൻ
ചന്തുനമ്പ്യാരാണു്. അയാൾ കുങ്കൻനായരെ തൊഴുതുവണങ്ങി.
</p>
          <p style="indent">“നിങ്ങളുടെ പൈസയാണോ തട്ടിപ്പറിച്ചതു്?” ഇൻസ്പെക്ടർ തിരക്കി.
</p>
          <p style="indent">രാമൻനായർ അവറോന്നനെ സഹായമഭ്യർത്ഥിക്കും മട്ടിൽ നോക്കി.
</p>
          <p style="indent">‘അതെ, ഇയാളുടേതാ.’ അവരോന്നൻ പറഞ്ഞു.
</p>
          <p style="indent">‘എത്രയുണ്ടായിരുന്നു?’
</p>
          <p style="indent">‘അഞ്ചുറുപ്പിക.’ രാമൻനായർ വിക്കി വിക്കി പറഞ്ഞു.
</p>
          <p style="indent">ദൂരെ നിന്നു് രണ്ടു് പോലീസുകാരോടൊപ്പം കറുപ്പച്ചൻ നടന്നുവരുന്നതു
കണ്ടപ്പോൾ രാമൻനായരുടെ കുടൽ വിറച്ചു. അവറോന്നൻ പറഞ്ഞിട്ടാണു് പരാതിയെഴുതുന്നതു്. പൈസ
തട്ടിപ്പറിച്ച സംഭവമേ ഉണ്ടായതല്ല. രാമൻനായർ പകച്ച മുഖഭാവവുമായി നിന്നു. കാലുകൾ കിടുകിടെ
വിറയ്ക്കുന്നണ്ടായിരുന്നു.
</p>
          <p style="indent">കുങ്കൻനായർ ഒരു തയ്യാറെടുപ്പോടെ എണീറ്റു്, സ്കൂളിന്റെ കഴുക്കോലിൽ പിടിച്ചു
നിന്നു. അയാളും രാമനെപ്പോലെ ദീർഘകായനായിരുന്നു. ഇരുനിറം. കൊമ്പൻമീശ. പരുപരുത്ത ശബ്ദം.
തുളച്ചുകയറുന്ന നോട്ടം.
</p>
          <p style="indent">‘ഞാനാരാണെന്നറിയ്യോ?’ അയാൾ മീശ പിരിച്ചുകൊണ്ടു് ചോദിച്ചു.
</p>
          <p style="indent">ആ ചോദ്യം രാമനെ പ്രകോപിപ്പിച്ചു. രാമൻ അവജ്ഞയോടെ പറഞ്ഞു.
</p>
          <p style="indent">‘നീ ആരായാലു് എനിക്കെന്താ?’
</p>
          <p style="indent">കുങ്കൻനായർ കാലുയർത്തി ഊക്കിൽ രാമന്റെ താടിക്കു് തൊഴിച്ചു. അതു രാമൻ
പ്രതീക്ഷിച്ചില്ല. താടി മുറിഞ്ഞു് ചോര പൊടിഞ്ഞു.
</p>
          <p style="indent">രാമൻ ഒറ്റച്ചാട്ടത്തിനു് കുങ്കൻനായരുടെ കഴുത്തിൽ പിടിച്ചു. അതു് അയാളും
പ്രതീക്ഷിച്ചിതല്ല. കഴുത്തിൽ വിരലുകൾ മുറുകി. അയാൾ ഞെരിപിരികൊണ്ടു. പോലീസുകാർ രണ്ടുപേരും
ചേർന്നു് സർവ്വശക്തിയുമെടുത്തു് രാമനെ പിടിച്ചു് പിറകോട്ടു വലിച്ചു. കുങ്കൻ നായർ ഇതിനിടയിൽ
കുതറിമാറി അവറോന്നന്റെ കൂടെ മഠത്തിലേക്കോടി രക്ഷപ്പെട്ടു. രാമൻ വെട്ടുപോത്തിനെപ്പോലെ
ഒച്ചയെടുത്തു. പോലീസുകാർക്കു് കണക്കിനു കിട്ടി. പിന്നെ കുങ്കൻനായരുടെ സൈക്കിളെടുത്തു് ദേഷ്യം
അതിനോടു് തീർത്തു. അതു് തല്ലിപ്പൊളിച്ചു് നിലത്തിട്ടശേഷം അലറിക്കൊണ്ടു് മഠത്തിനു നേർക്കോടി.
വാതിലുകളടച്ചു് കുങ്കൻ നായർ അകത്തിരിക്കുകയായിരുന്നു. രാമൻ മഠത്തിനുചുറ്റും പാഞ്ഞു.
</p>
          <p style="indent">‘ഓനെ വിട്ടു് തന്നില്ലെങ്കിലു് ഈ വീടിനു് ഞാൻ തീവെയ്ക്കും’ അയാൾ
വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
</p>
          <p style="indent">ഓടിവന്ന പൊലീസുകാരനും മഠത്തിലെ പണിക്കാരും ചേർന്നു് ഒടുവിൽ
രാമനെ കീഴ്പ്പെടുത്തി. വരിഞ്ഞുകെട്ടി പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ചുവന്ന ചായംതേച്ച
ചുവരുകൾക്കിടയിലിട്ടു്, തല്ലിച്ചതച്ചു.
</p>
          <p style="milestone">☆☆☆</p>
          <p style="indent">മതിലുകൾക്കുള്ളിൽ നിന്നും പുറത്തുകടന്നു്, വെളിച്ചമുള്ള പാതയിലൂടെ അയാൾ
നടന്നു.
</p>
          <p style="indent">മനസ്സു് മുറിവേല്പിക്കപ്പെട്ടിരുന്നു. മുഖം സ്തോഭപൂർണ്ണമായിരുന്നു.
</p>
          <p style="indent">പെറ്റു വളർന്ന ഗ്രാമത്തിന്റെ മണ്ണിലെത്തിയപ്പോൾ അയാളുടെ നേത്രങ്ങളിൽ
സമ്മിശ്രവികാരങ്ങൾ ഓളംവെട്ടി.
</p>
          <figure rend="fcenter" type="grf">
            <graphic url="images/uparodham-06.png"/>
          </figure>
          <p style="indent">ഇലകൾ കൊഴിഞ്ഞു് കൊമ്പുകൾ തളർന്ന നാമ്പുകൾപോലെ നീണ്ടുകിടക്കുന്ന
ഒരു വൃക്ഷം. അയാൾ ഏറെ നേരം ആ വൃക്ഷത്തെ നോക്കിനിന്നു. അതു് പാടേ ഉണങ്ങിയോ? ഇല്ലില്ല.
അയാൾ മന്ത്രിച്ചു അതിന്റെയുള്ളിൽ ഇപ്പോഴും നീരോട്ടമുണ്ടു്. അതു് നിലയ്ക്കില്ല. വീണ്ടും ഒരുനാൾ
ശിഖരങ്ങളിൽ തളിരുകൾ വിരിയും. തളിരിലകൾക്കു് പിന്നെപ്പിന്നെ പച്ചനിറം കനത്തുവരും.
അവയ്ക്കിടയിൽനിന്നു് കിളികളുടെ ശബ്ദങ്ങൾ കേൾക്കും.
</p>
          <p style="indent">ഒരു വേനലിനു് ഉണക്കിക്കളയാവുന്ന വൃക്ഷമല്ല ജീവിതം.
</p>
          <p style="indent">അയാൾ തലയുയർത്തിപ്പിടിച്ചു് നടന്നു.
</p>
          <p style="indent">പുഴ വരണ്ടിരുന്നു. ചരൽക്കല്ലുകൾക്കിടയിൽ കാട്ടുപുല്ലുകൾ കിളിർത്തുനിന്നു.
പുഴയുടെ വക്കുകളിൽ മാലിന്യങ്ങൾ മണ്‍പുറ്റുകൾ. ഒരു ഞരമ്പിന്റെ തേങ്ങൽ. ഇതു് തീർത്തും വറ്റിയോ?
അടിയിൽ നീരുറവകൾ കാണും. ആർത്തിരമ്പി വരാനിരിക്കുന്ന കാലവർഷത്തെ അവ സ്വപ്നം
കാണുകയാവും.
</p>
          <p style="indent">ഒരു വേനലിനു് അനായാസമായി നശിപ്പിച്ചുകളയാവുന്ന ഒരു പുഴയല്ല ജീവിതം.
</p>
          <p style="indent">അയാൾ ചങ്കുറപ്പോടെ നടന്നു.
</p>
          <p style="indent">വിജനമായ കുന്നിൻപുറത്തു് ഒരുപറ്റം കാലികൾ തളർന്നുനിന്നു. അവ
ശോഷിച്ചു് കോലംകെട്ടിരുന്നു. കണ്ണുകളിൽ ഉദാസീനതയും തളർച്ചയും മുറ്റിനിന്നു. ചുറ്റിലും പുൽക്കൂട്ടങ്ങളില്ല.
കുന്നിൻചരിവു് കൊടും ചൂടിൽ ഉണങ്ങിക്കരിഞ്ഞു് നിൽക്കുകയാണു്. ഒരു പുൽക്കൊടിപോലും
തലനീട്ടുന്നില്ല. കാറ്റു് വീശുന്നില്ല.
</p>
          <p style="indent">അയാളുടെ കണ്ണുകളിൽ പ്രതീക്ഷ തുടിച്ചു.
</p>
          <p style="indent">അയാൾ കയ്യിലെ പൊതി പെങ്ങളെ ഏല്പിച്ചു. ‘നിനക്കിടാൻ കുപ്പായമാണു്.’
</p>
          <p style="indent">‘അയ്യോ.’ ചീല നടുക്കം ഭാവിച്ചു.
</p>
          <p style="indent">‘പേടിക്കേണ്ട, ഞാനില്ലേ.’
</p>
          <p style="indent">എന്നിട്ടും അവളതു് രാത്രിയിൽ മാത്രം ധരിച്ചു.
</p>
          <p style="indent">ചീലയ്ക്കു് ആയിടെ പെരിങ്ങോത്തുനിന്നു് ഒരാലോചന വന്നു. കോടിലോൻ അതു്
നടത്തിക്കൊടുത്തു. പോകാൻ നേരത്തു് അവൾ മുന്നിൽ വന്നു് നിന്നു് കരഞ്ഞു. അയാളുടെയുള്ളിലും
നൊമ്പരമുണർന്നു. ചിരിക്കാൻ ശ്രമിച്ചുകൊണ്ടു് പറഞ്ഞു. ‘പോ സന്തോഷമായിട്ടു് പോ. നിന്നെക്കാണാൻ
ഏട്ടൻ അങ്ങോട്ടു് വരും.’
</p>
          <p style="milestone">☆☆☆</p>
          <p style="indent">കാര്യസ്ഥന്മാരിൽ ഒരാളായ കുഞ്ഞിക്കോമരം ചാരൻകാസ്മിയുടെ
അങ്ങാടിയിൽ നിന്നു് ജാപ്പാണം പുകയിലയും കൽക്കണ്ടവും വാങ്ങി. ഓലക്കുടയുടെ നിഴലിൽ ഏതാനും
വാര നടന്നപ്പോഴാണു് ചെരിപ്പു് മറന്നുവെന്ന കാര്യം ഓർമ്മിച്ചതു്. കുടുമ പിടിച്ചുനിന്നു് ഇനി എന്താണു്
ചെയ്യുകയെന്നു് നിനച്ചു. ചെരിപ്പെടുക്കാൻ അങ്ങാടിയിലേക്കു് തിരിച്ചു നടക്കാൻ വയ്യ. തിരിച്ചുപോകുന്നതു്
അശുഭകരമാണു്. അയാൾ തിരിഞ്ഞു നിന്നു് പീടികയിലേക്കു് നോക്കി. അവിടെ കോടിലോൻ രാമനെ
കണ്ടു. അയാൾ ശ്ബദമുയർത്തി വിളിച്ചുപറഞ്ഞു.
</p>
          <p style="indent">‘എടാ, ആ ചെരിപ്പിങ്ങെട്ക്കു്.’
</p>
          <p style="indent">വാണിയനായ കോമരം തന്നെ എടാ എന്നു് വിളിച്ചതും ചെരുപ്പെടുക്കാൻ
പറഞ്ഞതും കോടിലോനെ പ്രകോപിപ്പിച്ചു. അവർക്കിടയിലൂലുള്ള ദൂരം കുറഞ്ഞുകുറഞ്ഞു വന്നു.
</p>
          <p style="indent">പിന്നെ ചാരൻകാസ്മി കണ്ടതു് ചോരയാണു്.
</p>
          <p style="indent">‘എന്നെക്കൊണ്ടു് നീ ചെരിപ്പെടുപ്പിക്കും, അല്ലേടാ’, കോടിലോന്റെ ഗർജ്ജനം
കേട്ടു. കുത്തേറ്റഭാഗം അമർത്തിപ്പിടിച്ചുകൊണ്ടു് കുഞ്ഞിക്കോമരം ഓടി. കോടിലോൻ ഒരില ഒടിച്ചെടുത്തു്
കത്തി തുടച്ചു.
</p>
          <p style="indent">കുഞ്ഞിക്കോമരം മരിച്ചില്ല. മൃതപ്രായനായതേ ഉള്ളൂ.
സംഭവത്തെക്കുറിച്ചന്വേഷിക്കാൻ ബ്രട്ടീഷുകാരനായ സർക്കിൾ ഇൻസ്പെക്ടർ നേരിട്ടു് കുറ്റൂരിലേയ്ക്കു് വന്നു.
</p>
          <p style="indent">ഉച്ചാലമ്മ തമ്പാനെ കാണിച്ചുകൊടുത്തു. ഒരു വെള്ളക്കുതിര.
</p>
          <p style="indent">കുതിരപ്പുറത്തു് കാൽശരായിയും തൊപ്പിയുമിട്ട സായ്പ്.
</p>
          <p style="indent">കുറ്റൂരിലുള്ള പലരും അന്നാദ്യമായിട്ടാണു് ഒരു സായ്പിനെ കാണുന്നതു്. ധാരാളം
പറഞ്ഞുകേട്ടിട്ടുണ്ടു്. അയാളുടെ വെളുത്ത മുടിയിലേയ്ക്കും ചുവന്നു തുടുത്ത ശരീരത്തിലേയ്ക്കും തക്കാളിപോലുള്ള
കവിളുകളിലേയ്ക്കും അപരിചിതത്വം തുടിക്കുന്ന പൂച്ചക്കണ്ണുകളിലേയ്ക്കും. ആളുകൾ എത്തിവലിഞ്ഞു നോക്കി.
</p>
          <p style="indent">അവൾ ‘ഊയ്ശ്’ എന്നു പറഞ്ഞു.
</p>
          <p style="indent">നായനാർ സായ്പിന്റെ അവസ്ഥയ്ക്കൊത്ത വിധം ഉചിതസംവിധാനങ്ങൾ ചെയ്തു.
അയാൾ രാത്രികഴിച്ചതു് മഠത്തിലെ ബംഗ്ലാവിലാണു്. അതു് പ്രത്യേകമായി അതിഥിളെ
പാർപ്പിക്കാനുണ്ടാക്കിയതാണു്. മുറ്റത്തു് നാലുപാടും പൂച്ചെടികളുണ്ടു്. അവയിൽ പൂക്കൾ പരിലസിക്കുന്നു.
പല നിറത്തിലുള്ള പൂക്കളുടെ മനോഹാരിത സായ്പ്പിനെ മുഗ്ദ്ധനാക്കി. അയാൾ പൈപ്പ് വലിച്ചുകൊണ്ടു്
ബംഗ്ലാവിന്റെ ഇറയത്തുനിന്നു. മഠത്തിന്റെ കിഴക്കെ മുറ്റത്തു്, തെക്കോട്ടുമാറി ചുറ്റുമതിലിനോടു് ചേർന്നാണു്
ബംഗ്ലാവു്. അയാൾ അവിടെ നിന്നു് നടപ്പുരയ്ക്കടുത്തുള്ള കാടുകളിലെ പക്ഷികളുടെയും മൃഗങ്ങളുടെയും
ശബ്ദങ്ങൾ ആസ്വദിച്ചു. മാറുമറച്ചിട്ടില്ലാത്ത ദാസികളെ അയാൾ കണ്ണെടുക്കാതെ നോക്കി. എണ്ണമിനുപ്പുള്ള
നഗ്നമായ മാറിടങ്ങൾ അന്തിവെയിൽ പോലെ തിളങ്ങി. നായനാർ അയാളെ വിശേഷപ്പെട്ട നാടൻ
ചാരായവും, മാനിറച്ചിയും നൽകി സൽക്കരിച്ചു. രാത്രിയിൽ യജമാനന്റെ കല്പനപ്രകാരം രണ്ടു ദാസികൾ
അമ്പരന്ന കണ്ണുകളോടെ അയാളുടെ മുറിയിലേക്കു് കയറിചെന്നു. ശരറാന്തൽ വിളക്കിന്റെ വെളിച്ചത്തിൽ
അവർ പരുങ്ങി നിന്നു. കാൽവിരലുകൾ നിലത്തു് കളമെഴുതി. അയാളവരുടെ മേനികളിലേക്കു് മാറിമാറി
നോക്കി. അയാൾക്കു് കൊതിതോന്നി. ‘കമോണ്‍ ലേഡീസ്’ അയാൾ കൈകാട്ടി വിളിച്ചു. അവർ തമ്മിൽ
തമ്മിൽ നോക്കി നാണം കൂറിനിന്നു. അയാൾ കട്ടിലിൽ നിന്നെണീറ്റു ചെന്നു്, അവരെ ചേർത്തുപിടിച്ചു.
മുടിയിൽ നിന്നു് നല്ലെണ്ണയുടെ മണം ചുഴറ്റിവീശി.
</p>
          <p style="indent">സായ്പിന്റെ വെള്ളക്കുതിര തൊടിയിൽ യജമാനനെ കാത്തുനിന്നു.
</p>
          <p style="indent">പിറ്റേന്നു് കാലത്തു് നടപ്പുരയ്ക്കുള്ളിൽ നാലുകണ്ണുകൾ നിറഞ്ഞൊഴുകി.
</p>
          <p style="indent">‘ഞങ്ങളുടെ നാടിനെക്കുറിച്ചു് നിങ്ങൾക്കു് കേൾക്കണോ? എന്നാലു് കേട്ടോളൂ.’
</p>
          <p style="indent">സെൻട്രൽ ജയിലിലെ ഒരു ബ്ലോക്കിൽ ഏതാനും തടവുകാർ ഒരുമിച്ചുകൂടി
ഇരിക്കുകയാണു്. അവരുടെ നടുവിലിരുന്നു കയ്യും കലാശവും കാണിച്ചുകൊണ്ടു് സംസാരിക്കുന്നതു്
വണ്ണത്താൻ രാമനാണു്. അടുത്തുതന്നെ കോടിലോന്നുമുണ്ടു്.
</p>
          <p style="indent">അവരിപ്പോൾ ജയിൽ അധികാരികൾക്കും തടവുകാർക്കും
സുപരിചിതരായിക്കഴിഞ്ഞിരിക്കുന്നു. മതിലുകൾക്കുള്ളിൽ അവരുടെ ശബ്ദങ്ങളുയർന്നു കേൾക്കുന്നു. അവർ
അനീതിയെക്കുറിച്ചു് പറയുകയാണു്.
</p>
          <p style="indent">മഴ കോരിച്ചൊരിയുന്ന ഒരു ദിവസം വണ്ണത്താൻ രാമൻ വീണ്ടും ജയിലിൽ
നിന്നു് വിട്ടയക്കപ്പെട്ടു. വഴികളിൽ ചെളി കെട്ടിക്കിടന്നിരുന്നു. പുഴയായ പുഴയെല്ലാം കലങ്ങി ചുവന്നിരുന്നു.
പെരുമഴ പെയ്തുകൊണ്ടിരിക്കുകയായിരുന്നു. മഴയിലൂടെ നടന്നു നീങ്ങുന്ന ഒരു ദീർഘകായൻ. ഉവ്വു്.
അതയാൾ തന്നെ.
</p>
          <p style="indent">പുഴകൾ കടന്നും, കുന്നുകൾ കയറിയിറങ്ങിയും അയാൾ കുറ്റൂരിലെത്തിച്ചേർന്നു.
അപ്പോഴേക്കും കുന്നിൻചരിവുകൾ ഹരിതാഭമായി കഴിഞ്ഞിരുന്നു. വയലുകളിൽ നെല്ലോലകൾക്കു് കടും
പച്ചനിറം കൈവന്നിരുന്നു. കൈത്തോടുകളും പുഴയും നിറഞ്ഞൊഴുകുകയായിരുന്നു. കയ്യാലകളുടെ
അരികുപറ്റി കൂണുകൾ പൊടിച്ചുനിന്നു. മഴത്തുമ്പികൾ പറന്നു നടന്നു. തവളകൾ നനഞ്ഞ മണ്ണിലൂടെ യാത്ര
പുറപ്പെട്ടു. കൈത്തോടുകളിൽ കുട്ടികൾ പരൽമീനുകളോടൊപ്പം നീന്തിക്കളിച്ചു. മരക്കൊമ്പുകളിൽ
കാക്കകൾ ചിറകുകൾ കുടഞ്ഞു.</p>
        </div>
        <!--end of "section 6.0/.6"-->
      </div>
      <!--end of "chapter 6/0"-->
      <!--END OF CHAPTER 6/0-->
      <div prev="6" next="8" type="chapter" n="7" xml:id="chp7">
        <head type="chaphead">ഏഴു്</head>
        <div type="lsection">
          <p style="noindent">കുറുമ്പ കണ്ണമ്പാടിയിലേയ്ക്കിറങ്ങുമ്പോഴാണു് മഞ്ചൽക്കാരുടെ മൂളൽ കേട്ടതു്.
അവൾ തിടുക്കത്തിൽ ഒരു പൊന്തയ്ക്കു പിന്നിൽ മറഞ്ഞുനിന്നു. ഇലപ്പടർപ്പിലൂടെ അവൾ കണ്ടു. മഞ്ചൽ
പോവുകയാണു്.
</p>
          <p style="indent">മാരാൻകരയിൽ ആലിമമ്മതിന്റെ പീടികയിലുള്ളവരും കരിമ്പന്റെ
ഷാപ്പിലുണ്ടായിരുന്നവരും ഓച്ഛാനിച്ചു് എഴുന്നേറ്റുനിന്നു. മഞ്ചൽ പോയിക്കഴിഞ്ഞപ്പോൾ അവർ വീണ്ടും
സ്വസ്ഥാനങ്ങളിൽ ഇരിപ്പുറപ്പിച്ചു.
</p>
          <p style="indent">ഉച്ചാലമ്മയും തമ്പാനും ഉറ്റുനോക്കി. മഞ്ചൽ പോവുകയാണു്.
</p>
          <p style="indent">അവളെന്തോ ഓർത്തു. പടിഞ്ഞാറു്, കുറ്റിക്കാടുകൾക്കിടയിൽ മണ്ണിനടിയിൽ
കിടക്കുന്ന കാരോന്തനും ചിലതു് ഓർമ്മിച്ചു. തന്റെ ദേഹത്തുനിന്നു് മാംസം മുഴുവൻ നുള്ളിപ്പറിച്ചെടുത്തു്,
തന്നെ നാറുന്ന കുറച്ചു് എല്ലുകളാക്കി മാറ്റിയതു് അതാ, ആ നീങ്ങുന്ന മഞ്ചലിലുള്ളതാണു്. മണ്‍തരികളിൽ
വിറങ്ങലിച്ചുവീണ ആത്മാവു് വിതുമ്പകയായി.
</p>
          <p style="indent">മഞ്ചൽ ചുമക്കുന്നവർ വിയർപ്പു തുടയ്ക്കുകയും കിതയ്ക്കുകയും ചെയ്തു. ഇപ്പോൾ
മഞ്ചലിലുള്ളതു് കെട്ടിലമ്മയും രണ്ടു പെൺമക്കളുമാണു്. മഞ്ചൽ ചുമക്കുന്നവരുടെ ദേഹങ്ങൾ കുറേക്കൂടി
തളർന്നിരിക്കുന്നു. അവരുടെ കണ്ണുകളിൽ വേദനയുണ്ടു്. മഞ്ചലിലിരിക്കുന്നവർ മാറിക്കൊണ്ടിരിക്കുന്നു.
പ്രയാണത്തിന്റെ മന്ദഗതി അവരെ അസ്വസ്ഥരാക്കുന്നു.
</p>
          <p style="indent">ഉച്ചാലമ്മ മുറ്റത്തു് കൂനിപ്പിടിച്ചു് ഇരിക്കുകയാണു്. അവരുടെ പേരക്കിടാവു്
തമ്പാൻ അടുത്തുതന്നെയുണ്ടു്. കോടിലോനെ ഒരിക്കൽ പോലീസുകാർ പിടിച്ചുകൊണ്ടുപോവുന്നതു്
മുത്തശ്ശിയോടൊപ്പം കണ്ടുനിന്ന അതേ കുട്ടി. അന്നവനു് പല്ലു് കിളിർത്തിരുന്നില്ല. ഇന്നവൻ
ലക്ഷണമൊത്ത ഒരാണ്‍കുട്ടിയായി മാറിയിരിക്കുന്നു. ചുരുണ്ടമുടി ഒരുവശത്തേക്കു് മാടിയൊതുക്കിയിട്ടുണ്ടു്.
നെറ്റിയിൽ ചാന്തുപൊട്ടു്. ഒരു തോർത്തുമുണ്ടുടുത്തിട്ടുണ്ടു്. കുസൃതിയുടെ സ്ഫടികത്തുണ്ടുകൾ, കണ്ണുകളിൽ.
</p>
          <p style="indent">‘മുത്തേശ്ശ്യ, ഇതെങ്ങോട്ടാ മഞ്ചലിങ്ങനെ പോയിക്കൊണ്ടിരിക്ക്ന്ന്?
</p>
          <p style="indent">തമ്പാൻ ചോദിച്ചു.
</p>
          <p style="indent">‘കാനായിക്കു്’, ഉച്ചാലമ്മ പറഞ്ഞു.
</p>
          <p style="indent">‘എന്തിന്യാ?’
</p>
          <p style="indent">‘ആട്ത്തെ ഒന്നാംമൂപ്പു് ചത്തുപോയി. ഈട്ന്നു് പോയ നായനാരാ ഇനിയാട
ഒന്നാമൻ.’ ഉച്ചാലമ്മ പറഞ്ഞു കൊടുത്തു.
</p>
          <p style="indent">‘ഈട്യോ?’
</p>
          <p style="indent">‘ഈടത്തേക്കു് തലവിലത്തെ നായനാറ് വെരും.’
</p>
          <p style="indent">തറവാട്ടുനിയമം അതാണു്. കുറ്റൂരിൽ നിന്നു് കാനായിലേയ്ക്കു് പാണപ്പുഴയിൽ
നിന്നു് തലവിലേയ്ക്കു്. തലവിൽ നിന്നു് കുറ്റൂരിലേയ്ക്കു്. കാനായിയാണു് ഭരണത്തിന്റെ സിരാകേന്ദ്രം.
കാനായിയിലെ ചിറ്റാരിയുടെ മൂപ്പായനായനാരാണു് എല്ലാറ്റിന്റെയും തലവൻ. മറ്റുള്ള മഠങ്ങളിലെയും
ചിറ്റാരികളിലെയും മൂപ്പന്മാർക്കു് അധികാരപരിധികൾ നിർണയിച്ചു കൊടുത്തിട്ടുണ്ടു്. ഏഴാനകളുടെ
ചെലവും ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുടെ ചെലവും കാനായി മൂപ്പനാണു് വഹിക്കുക. കുറ്റൂർ മഠത്തിലേയ്ക്കു്
ഇരുപത്തയ്യായിരം സേർ നെല്ലു് ചെലവിനു കിട്ടുന്നു. ഇങ്ങനെ ഒരു ചങ്ങല കൊണ്ടെന്നപൊലെ
നാലുദേശങ്ങൾ അഭേദ്യമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു-എണ്ണമറ്റ തലമുറകളും. ഋതുക്കളെപ്പോലെ
തലമുറകൾ മാറിമാറിവരുന്നു. അധികാരം സ്ഥായിയായി നിലനിൽക്കുന്നു. അതിനുമാത്രം മാറ്റമില്ല.
</p>
          <p style="indent">ഇതൊന്നും പൂർണ്ണമായി ഗ്രഹിക്കാനുള്ള കഴിവു് ഉച്ചലമ്മയുടെ പേരക്കിടാവിനു്
ഇപ്പോഴില്ല. പക്ഷേ, അവ്യക്തമായ എന്തെല്ലാമോ അവന്റെ മനസ്സിലുണ്ടു്. കുറേ നിഴലുകൾ, കുറേ
രൂപങ്ങൾ, കുറെ സംശയങ്ങൾ. അവൻ മുത്തശ്ശിയോടു് ചേർന്നുനിന്നു് വഴിയിലേയ്ക്കു് ഉറ്റുനോക്കി. മറ്റൊരു
മഞ്ചൽ വരികയാണു്.
</p>
          <p style="indent">“അതു് പുതിയ മൂപ്പു് കുഞ്ഞിരാമൻ നായനാരാ. നോക്കിക്കണ്ടാ.” ഉച്ചാലമ്മ
പറഞ്ഞു.
</p>
          <p style="indent">കൊമ്പൻ മീശയും ക്രൂരതയുടെ തിളക്കവുമുള്ള ഒരു മുഖം അവൻ കണ്ടു.
</p>
          <p style="indent">മരിച്ചുപോയ കാരോന്തന്റെ പെണ്ണു് മീനാക്ഷി വാതിൽപ്പാളികൾക്കു് പിന്നിൽ
പതുങ്ങി നിന്നു: മറ്റൊരു തമ്പുരാൻ വരികയാണു്.
</p>
          <p style="indent">അവളെന്തോ പേടിച്ചു. പടിഞ്ഞാറു്, കുറ്റിക്കാടുകൾക്കിടയിൽ നനഞ്ഞ
മണ്ണിന്നടിയിൽ കിടക്കുകയായിരുന്ന കാരോന്തനും ഭയപ്പെട്ടു.
</p>
          <p style="indent">മഞ്ചൽക്കാർ നീട്ടിനീട്ടി മൂളിക്കൊണ്ടിരുന്നു.
</p>
          <p style="indent">മാരാൻ കരയിലുള്ളവർ ഭവ്യത പ്രകടിപ്പിച്ചുകൊണ്ടു് നിന്നു. ഗജവിഗ്രഹനായ
കുഞ്ഞിരാമൻ നായർ മീശതിരുമ്മിക്കൊണ്ടു് പുറത്തേയ്ക്കു് നോക്കി. അപ്പോൾ കള്ളുനിറച്ച ഒരു തൊട്
കയ്യിൽ പിടിച്ചു് വണ്ണത്താൻ രാമൻ ഷാപ്പിന്റെ മുറ്റത്തേയ്ക്കിറങ്ങി. രാമന്റെ മുഖത്തു് വെറുപ്പം പുച്ഛവും തുടിച്ചു.
അയാൾ മഞ്ചലിനുള്ളിലേക്കു് രോഷത്തോടെ നോക്കി. അയാളുടെയും നായനാരുടെയും കണ്ണുകൾ,
മൂർച്ഛയുള്ള ഖഡ്ഗങ്ങളെപ്പോലെ ഏറ്റുമുട്ടി.
</p>
          <p style="milestone">☆☆☆</p>
          <p style="indent">“ഈ തറവാടിനെ പലവട്ടം അപമാനിച്ച അവനെ ഞാൻ വെറുതെ വിടില്ല.”
കുഞ്ഞിരാമൻ നായനാർ പൂമുഖത്തൂടെ കൈകൾ പിറകിൽ കെട്ടി. കൂട്ടിലകപ്പെട്ട ഒരു വന്യമൃഗത്തെപ്പോലെ
തെക്കുവടക്കു നടന്നു.
</p>
          <p style="indent">“ആര്ടെ കാര്യാ നീയിപ്പറയ്ന്നു്?” കുഞ്ഞാക്കമ്മ മകനോടു് ചോദിച്ചു.
</p>
          <p style="indent">“ആ വണ്ണത്താൻ രാമന്റെ.”
</p>
          <p style="indent">“വെറ്തെ വഴക്കിനും വയ്യവേലിക്കും പോകണ്ടാന്നാ ഞാൻ പറയുന്നതു്.”
</p>
          <p style="indent">“അമ്മ അപ്പുറത്തേക്കു് പൊയ്ക്കോളൂ. എന്താണു് ചെയ്യേണ്ടതെന്നു്
എനിക്കറിയാം.
</p>
          <p style="indent">കാര്യസ്ഥന്മാർ ചിത്രത്തൂണുകൾക്കരികിലായി നിലയുറപ്പിച്ചിട്ടുണ്ടു്. പുതിയ മൂപ്പു്
കൃഷ്ണൻനായനാരേക്കാൾ പ്രതാപിയാണെന്നു് അവർ സന്തോഷപൂർവം മനസ്സിലാക്കി.
</p>
          <p style="indent">‘ഓനെ ഒര് പാഠം പഠിപ്പിക്കണം.’ അവറോന്നൻ ചന്തുനമ്പ്യാർ പറഞ്ഞു.
</p>
          <p style="indent">‘അതെ, ഇനിയൊര് തോന്ന്യോസോം കാണിക്കറ്.’ ബോർഡ് സ്ക്കൂളിലെ
കേളുമാസ്റ്റർ പറഞ്ഞു.
</p>
          <p style="indent">മറ്റുള്ളവർ തലകുലുക്കി.
</p>
          <p style="indent">‘പാണപ്പുഴയിൽ നിന്നു് ആളെ കൊണ്ടുവന്നു് തല്ലിച്ചാലോ?’ കോരൻ നമ്പ്യാർ
ചോദിച്ചു.
</p>
          <p style="indent">നായനാർ ചൊടിച്ചു:
</p>
          <p style="indent">‘അതെന്തിനാ? ആണ്ങ്ങള് ഇവിടെ ഇല്ല്യേ.’
</p>
          <figure rend="fcenter" type="grf">
            <graphic url="images/uparodham-07.png"/>
          </figure>
          <p style="indent">‘ഇല്ലേന്നു് ചോദിച്ചാലു്, ഉണ്ടു്. എന്നാലു്, ഓനോടു് അട്ക്കാൻ ധൈര്യംള്ള എത്ര
എണ്ണം ഉണ്ടെന്നു് ചോദിച്ചാലു് ആരും കാണില്ല.” രാമൻ നായർ പറഞ്ഞു. ’ഫ്!’ നായനാർ ശക്തിയായി
ഒരാട്ടുവെച്ചുകൊടുത്തു. ’അവനെ നേരിടാൻ എന്റെ ഒരു കൈ മതി.’ കൈകളിലെ പേശികൾ ത്രസിച്ചു.
</p>
          <p style="indent">”പോരഞ്ഞിട്ടാണോന്നു് ചോദിച്ചാലു് അല്ല. പക്ഷേ അതു വേണോന്നു്
ചോദിച്ചാലു്…”
</p>
          <p style="indent">“ഏതു്?” നായനാർ രാമൻനായരെ തീക്ഷണമായി നോക്കി.
</p>
          <p style="indent">“നായനാര് നേരിട്ടു് ഓന്റ്ട്ത്തു് പോന്നതു്.” അയാൾ ക്ഷമാപണത്തിന്റെ മട്ടിൽ
പറഞ്ഞൊഴിഞ്ഞു.
</p>
          <p style="indent">ഇത്തരുണത്തിൽ അവറോന്നൻ ഇടപെട്ടു.
</p>
          <p style="indent">“ഞാൻ പറയുന്നതു് അങ്ങു് സമ്മതിക്ക്വാ. പാണപ്പൊഴേന്നു് ആള ്വളെ
കൊണ്ട്വെർവാ നല്ലതു്. ഒക്കെ. ഞാൻ തന്നെ പോയി ഏർപ്പാടാക്കിക്കൊള്ളാം. എന്താ?”
</p>
          <p style="indent">“എന്നാലങ്ങനെ.” നായനാർ സമ്മതിച്ചു. അന്നുതന്നെ അവറോന്നൻ
പാണപ്പുഴയ്ക്കു് പോയി.
</p>
          <p style="milestone">☆☆☆</p>
          <p style="indent">പുത്തിരി ദിവസമായിരുന്നു. രാമൻ എണ്ണ തേച്ചു് പാറക്കടവിലേയ്ക്കു് കുളിക്കാൻ
വരികയായിരുന്നു. പുഴയുടെ തീരങ്ങൾ കാടുപിടിച്ചു് കിടക്കുകയായിരുന്നു. പെട്ടന്നു്, പരിചയമില്ലാത്ത
ഒരാൾ മുന്നിലെത്തി.
</p>
          <p style="indent">“കുറുപ്പച്ചൻ കുളിക്കാൻ പോവ്വാ? അവൻ തെല്ലു് പരിഹാസസ്വരത്തിൽ
ചോദിച്ചു.
</p>
          <p style="indent">“അല്ല നിന്റെമ്മക്കു് പൊടവ കൊട്ക്കാൻ.”
</p>
          <p style="indent">“നെലവിട്ടു് വർത്താനം പറയേണ്ട.”
</p>
          <p style="indent">“നീ പോടാ.” രാമൻ മുന്നോട്ടു് നടന്നു. “അങ്ങനെ അങ്ങ് പൊയാലൊ.” അവൻ
വഴിയിലേക്കു് കയറി നിന്നു.
</p>
          <p style="indent">രാമൻ അവനെ അടിമുടി നോക്കി.
</p>
          <p style="indent">“നീ നിന്റെ ചോറ്റിന്റെ പണിയെട്ത്തോള്വോ. എന്റ്ട്ത്തു് കളിക്കണ്ട കളി.”
</p>
          <p style="indent">അത്രയുമായപ്പോൾ, ഓടക്കോടുകളുടെ മറവിൽ പതുങ്ങിനിന്നിരുന്ന
അഞ്ചുപത്തുപേർ പാഞ്ഞുവന്നു. രാമനു് കാര്യം മനസ്സിലായി. അവരുടെ നേരെ തിരിഞ്ഞു് പറഞ്ഞു:
</p>
          <p style="indent">“പുത്തിരി ഉണ്ണണംന്നു് മനസ്സില്ണ്ടെങ്കിലു് ഒര്ത്തനും എന്റേട്ത്തു് വരണ്ട.”
</p>
          <p style="indent">അവൻ രാമനെ നാലുപാടുനിന്നു് വളഞ്ഞു.
</p>
          <p style="indent">“നിങ്ങക്കിതു് വേണ്ടാത്തതാ.” രാമൻ ഒരിക്കൽകൂടി അവരെ
ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചു. പക്ഷേ, അവർ ചെവിക്കൊണ്ടിട്ടു വേണ്ടേ? അവർ രാമനോടടുത്തു. അയാൾ
എളിയിൽ തിരുകിയിരുന്ന അരക്കാൽ ഉറുപ്പികയുടെ നാണയമെടുത്തു് വായിലിട്ടു. അരയിൽ നിന്നു് കത്തി
വലിച്ചൂരിയെടുത്തു. ഒരുത്തന്റെ നെഞ്ചിലതു് കുത്തിയിറക്കി. അവൻ ചോരചീറ്റിക്കൊണ്ടു് ഒരു
നിലവിളിയോടെ മറിഞ്ഞുവീണു. രാമൻ പിന്നെ വട്ടം ചുറ്റു് കൈവീശി അടിച്ചുതുടങ്ങി. രണ്ടുകയ്യും ചേർത്തു്
ഒരുത്തന്റെ ചങ്കിൽ ആഞ്ഞടിച്ചു. അവൻ നൊന്തലറി നിലംപതിച്ചു. മറ്റുള്ളവർ വടികൊണ്ടും
കൈകൾകൊണ്ടും രാമനെ തല്ലി. അവരിലൊരാളുടെ വടി പിടിച്ചുപറ്റി രാമൻ ഊറ്റമായി വീശിയപ്പോൾ
അവർക്കു് അടുക്കാൻ നിവൃത്തിയില്ലാതായി. പലർക്കും നല്ലപോലെ കിട്ടി. ഒരുത്തന്റെ തല മുറിഞ്ഞു്
ചോരയൊഴുകി. കുത്തേറ്റവൻ ചോരയിൽക്കിടന്നു് മരണവേദനയൊടെ പുളഞ്ഞു. മറ്റൊരുത്തൻ നടുവിനു്
തല്ലുകിട്ടിയ ചേരയെപ്പോലെ പാറപ്പുറത്തു് വീണു് പിടഞ്ഞു. രണ്ടുപേരെ രാമനു പിടികിട്ടി. മറ്റുള്ളവർ ഭയന്നു്
മാറിക്കളഞ്ഞു.
</p>
          <p style="indent">രണ്ടുപേരും നാട്ടുനടപ്പനുസരിച്ചു് കുടുമ നീട്ടിവളർത്തിയിരുന്നു. ആ
കുടുമകളിലാണു് രാമൻ പിടിച്ചതു്. ‘രണ്ടിനേം ഞാൻ മൂന്നായം കുണ്ടിലു് മുക്കും.’ രാമൻ അലറി. രണ്ടെണ്ണവും
കുതറിമാറാൻ ആവതും ശ്രമിച്ചു. രണ്ടെണ്ണത്തിനെയും പിടിച്ചുകൊണ്ടു് രാമൻ മൂന്നായം കുണ്ടിലേക്കു
നടക്കുകയായിരുന്നു. പുഴയിലെ ഏറ്റവും ആഴമുള്ള ഭാഗമാണു് ‘മൂന്നായം കുണ്ടു്.’ അവിടേക്കു് നീങ്ങുമ്പോൾ
രാമന്റെ കാലുകൾ ചെളിയിലുള്ള ഒരു കുഴിയിൽ താണുപോയി. തക്കംനോക്കി രണ്ടുപേരും കുതറി. ഭയന്നു്
മാറിക്കളഞ്ഞിരുന്നവർ ഇതുതന്നെ നേരമെന്നു കരുതി ആഞ്ഞടുത്തു. അവരിലൊരാൾ വഴിയിൽ നിന്നു്
ഒരു കയർ നീട്ടിയെറിഞ്ഞു. അതിന്റെ കുരുക്കു് രാമന്റെ കഴുത്തിൽ ചെന്നു വീണു. പിന്നിൽ നിന്നു് പിടിച്ചു
വലിച്ചപ്പോൾ രാമനു് നിലയുറച്ചില്ല. കയർ ഊരിക്കളയാൻ കഴിഞ്ഞെങ്കിലും എഴുന്നേൽക്കാൻ സമയം
കിട്ടിയില്ല. ഓടിയടുത്തവരുടെ കൈകളിൽ കാരമുള്ളിന്റെ വടികളുണ്ടായിരുന്നു. മുള്ളുകൾ എഴുന്നു നിന്നു.
അവർക്കു പിടിക്കേണ്ടടത്തുമാത്രം മുള്ളുചെത്തിക്കളഞ്ഞിരുന്നു. മുൾവടികൊണ്ടു് അവർ രാമനെ ഇടംവലം
നോക്കാതെ തല്ലി. രാമന്റെ ദേഹത്തു് മുള്ളുകൾ തറച്ചുകയറി. അയാൾക്കു് ഒന്നും ചെയ്യാൻ പറ്റിയില്ല.
അവർ നാലുപാടുനിന്നും തുടരെ തല്ലുകയാണു്. അതിന്നിടയിൽ തന്നോടടുത്ത ഒരുത്തനെ കടന്നുപിടിച്ചു്
രാമൻ അവന്റെ ചൂണ്ടുവിരൽ കടിച്ചു തുപ്പി. അവൻ ഒരലർച്ചയോടെ ഇരുന്നു. ഒട്രുവിൽ തല്ലുകൊണ്ടു് രാമൻ
തളർന്നപ്പോൾ അവരു് കയറെടുത്തു് വരിഞ്ഞുകെട്ടി. കാരമുള്ളുകൾ പിന്നെയും ദേഹത്തു് തുളച്ചു
കയറിക്കൊണ്ടിരിക്കുമ്പോൾ അയാൾ കരയുകയോ നിലവിളിക്കുകയോ ചെയ്തില്ല.
</p>
          <p style="indent">അവറോന്നൻ ആ നേരത്തു് സംഭവസ്ഥലത്തെത്തി. ദേഹംനിറയെ മുള്ളുതറച്ചു്,
ചോരയൊഴുക്കിത്തളർന്നു കിടക്കുന്ന രാമനെ പുറം കാൽകൊണ്ടു് തട്ടി.
</p>
          <p style="indent">‘നിന്റെ മദം അടങ്ങ്യോടാ?’ ദഹിപ്പിക്കുന്ന ഒരു നോട്ടം, മറുപടി. അവറോന്നൻ
ചുറ്റിലും നോക്കി.
</p>
          <p style="indent">പാണപ്പുഴക്കാരിൽ ഒരുത്തനായ അമ്പു ഇതിനകം പിടഞ്ഞു്
നിശ്ചലനായിക്കഴിഞ്ഞിരുന്നു. അവറോന്നൻ കുനിഞ്ഞു് അവന്റെ കൈപിടിച്ചു് നാഡിമിടിപ്പു് ശ്രദ്ധിച്ചു.
</p>
          <p style="indent">‘ചത്തു.’ അങ്ങനെ പറഞ്ഞുകൊണ്ടു് അയാൾ നിവർന്നു.
</p>
          <p style="indent">‘ഇവനേം കൊന്നേക്കാം.’ കൊളമ്പക്കാരൻ ചന്തൻ പറഞ്ഞു.
</p>
          <p style="indent">അവറോന്നൻ ആലോചിച്ചു.
</p>
          <p style="indent">‘വേണ്ട ഇവനെ നമ്മള് കൊല്ലണ്ട. സർക്കാർ തൂക്കിക്കൊന്നോളും. അതാ
നല്ലതു്.’
</p>
          <p style="indent">പോലീസിലേയ്ക്കു് അപ്പോൾ തന്നെ ആളെ വിട്ടു.
</p>
          <p style="indent">സന്ധ്യയായപ്പോഴാണു് പോലീസു വന്നതു്.
</p>
          <p style="indent">യാത്ര തുടങ്ങുന്നതിനുമുമ്പു് രാമൻ, അവിടേക്കു വന്ന നായനാരുടെ മുഖത്തു്
നോക്കി തുപ്പിയപ്പോൾ വായിൽ നിന്നു് അരക്കാൽ ഉറുപ്പികയുടെ നാണയം തെറിച്ചുവീണു.
</p>
          <p style="indent">രാമന്റെ സഹനശക്തിയുടെ തെളിവായി ആ നാണയം തിളങ്ങി.
</p>
          <p style="indent">രാത്രി പോലീസുകാർ രാമനെയും കൊണ്ടു് നടന്നു. രാമന്റെ കൈകൾ പിറകിൽ
ബലമായി കെട്ടിയിരുന്നു. മുന്നിലും പിന്നിലും മഠത്തിലെ നാലഞ്ചു് പണിക്കാർ ചൂട്ടുവീശിക്കൊണ്ടു് നടന്നു.
ഇരുട്ടിലൂടെ ആ യാത്ര നീങ്ങി.
</p>
          <p style="milestone">☆☆☆</p>
          <p style="indent">ജയിലിൽവെച്ചു് കോടിലോൻ കാണുമ്പോൾ രാമന്റെ ദേഹമാസകലം
നീരുവെച്ചിരുന്നു. പരിക്കുകളുണ്ടായിരുന്നു. മുള്ളുകൾ തറച്ചുകയറിയ മുറിവുകൾ പഴുത്തിരുന്നു. രാമൻ
വേദന കടിച്ചമർത്തിക്കൊണ്ടു് കൂട്ടുകാരനോടു് പറഞ്ഞു:
</p>
          <p style="indent">“എന്നെ അവര് ഇങ്ങ്ന്യൊക്കെ ചെയ്തൂടോ. ജെയിലു് വിട്ടാ നീ കര്തിവേണം
നടക്കാൻ.”
</p>
          <p style="indent">കോടിലോന്റെ മുഖത്തു് വിയർപ്പു് പൊടിഞ്ഞു.
</p>
          <p style="indent">ജയിൽ ഡോക്ടർ വന്നു് രാമന്റെ ദേഹത്തുനിന്നു് മുപ്പതോളം മുള്ളുകൾ നീക്കം
ചെയ്തു. രാമൻ ചോദിച്ചു.
</p>
          <p style="indent">‘എത്രയായി.’
</p>
          <p style="indent">ഡോക്ടർ സ്തബ്ധനായി രാമനെ നോക്കിനിന്നു. മറ്റാരെങ്കിലുമായിരുന്നെങ്കിൽ
നിലവിളിച്ചു് ബഹളം കൂട്ടുമായിരുന്നു. ഇയാളിതു് എങ്ങനെയാണു് സഹിക്കുന്നതു്. മനുഷ്യൻ
എന്തൊരത്ഭുതമാണു്! അവനെ അതിശയിക്കാൻ ഭൂമിയിലെന്തുണ്ടു്! അയാൾ ഒരു നിമിഷത്തേയ്ക്കു്
പതറിപ്പോയി. പിന്നീടു്, മനസ്സിനെ നിയന്ത്രിച്ചു നിർത്തി. അന്വേഷണത്തിൽ വീണ്ടും മുഴുകി. മുള്ളു്,
മുള്ളു്…
</p>
          <p style="indent">രാമന്റെ പേരിൽ കൊലക്കേസു് ചാർജ് ചെയ്തിരുന്നു. ജഡ്ജിയുടെ പേനത്തുമ്പു്
കാത്തുകഴിയുന്നു. ദീർഘകാലത്തേക്കു് ഒരതിഥിയെ പാർപ്പിക്കാൻ ജയിൽമുറി ഒരുങ്ങി നിൽക്കുന്നു.
</p>
          <p style="indent">മുഴുവൻ മുള്ളുകളും ജയിലിനകത്തുവെച്ചു് നീക്കം ചെയ്യാൻ കഴിഞ്ഞില്ല.
നായനാർ പ്രേരിപ്പിച്ചു് രാമനെ പുറത്തുള്ള ആശുപത്രിയിലേക്കു് മാറ്റി. ഓപ്പറേഷൻ വേണമെന്നു്
അവിടത്തെ ഡോക്ടർ പറഞ്ഞു. നായനാരുടെ പക ശമിച്ചില്ല. അയാൾ ഡോക്ടർക്കു് പണം കൊടുത്തു്,
രാമന്റെ വലത്തെ കാലിലെ ഞരമ്പുകൾ മുറിച്ചുമാറ്റിച്ചു. രാമൻ അങ്ങനെ എന്നന്നേയ്ക്കുമായി
മുടന്തനായിരുന്നു.
</p>
          <p style="indent">തന്നെ ചതിച്ചുവെന്നു് മനസ്സിലായപ്പോൾ രാമൻ സംഹാരരുദ്രനായി മാറി.
ജയിലധികൃതർ അയാളെ ഒറ്റയ്ക്കൊരു സെല്ലിൽ അടച്ചിട്ടു. അതിനകത്തു നിന്നു് രാമൻ അലറി വിളിക്കുന്നതു്
കോടിലോൻ നിറകണ്ണുകളോടെ കേട്ടുനിന്നു. രാമനെ കാണാൻ ആരേയും അനുവദിച്ചില്ല. മൂന്നുനാൾ
കഴിഞ്ഞപ്പോൾ രാമന്റെ ശബ്ദം ക്ഷീണിച്ചു. കണ്ണുനീര് അണപൊട്ടിയൊഴുകി. പരുപരുത്ത തറയിൽ
വീണുകിടന്നു് അയാൾ പൊട്ടിക്കരഞ്ഞു. പുറത്തു കാവൽ നിൽക്കുന്ന വാർഡൻ അതു് കാണാനാവാതെ
മുഖം തിരിച്ചുകളഞ്ഞു. അയാൾക്കും കണ്ണുനിറഞ്ഞിരുന്നു.
</p>
          <p style="indent">“അമ്മാമൻ വരുന്നുണ്ടു്.” കണ്ണൻ അമ്മയെ വിളിച്ചു് പറഞ്ഞു.
</p>
          <p style="indent">പാട്ടിയമ്മ ഇറയത്തേയ്ക്കു് വന്നതു് കരഞ്ഞുംകൊണ്ടാണു്.
</p>
        </div>
        <!--end of "section 7.0/.7"-->
      </div>
      <!--end of "chapter 7/0"-->
      <!--END OF CHAPTER 7/0-->
      <div prev="7" next="9" type="chapter" n="8" xml:id="chp8">
        <head type="chaphead">എട്ടു്</head>
        <div type="lsection">
          <p style="noindent">കോടിലോൻ പെങ്ങളുടെ നേർക്കു് മുഖമുയർത്തി.
</p>
          <p style="indent">പാട്ടിയമ്മ പുടവയുടെ കോന്തലയെടുത്തു് കണ്ണുതുടച്ചു.
</p>
          <p style="indent">കോടിലോന്റെ മുഖത്തു് താടിയും മീശയും വളർന്നിരുന്നു.
</p>
          <p style="indent">മനസ്സിൽ സങ്കടങ്ങൾ വിങ്ങി.
</p>
          <p style="indent">പാട്ടിയമ്മ ഒന്നും ചോദിച്ചില്ല. അകത്തേയ്ക്കുപോയി കിണ്ണത്തിൽ കഞ്ഞി വിളമ്പി.
</p>
          <p style="indent">കോടിലോൻ കഞ്ഞി കുടിക്കാനിരുന്നു. ഒരു പിടി വാരിയപ്പോൾതന്നെ
വേണ്ടെന്നുതോന്നി.
</p>
          <p style="indent">പാട്ടിയമ്മ പറഞ്ഞു:
</p>
          <p style="indent">“കുടിക്ക്, നല്ല ക്ഷീണമുണ്ടു് മുഖത്തു്.”
</p>
          <p style="indent">കോടിലോൻ ഒന്നും പറയാതെ കഞ്ഞികുടിച്ചു.
</p>
          <p style="indent">പിന്നെ ഇറയത്തു് മലർന്നുകിടന്നു് പറഞ്ഞു.
</p>
          <p style="indent">“അവര് ആശ്വത്രീലു് കൊണ്ടുപോയിട്ട് രാമന്റെ ഞരമ്പു് മുറിച്ചുകളഞ്ഞു്
മൊടന്തനാക്കി.”
</p>
          <p style="indent">ആ വിവരം പാട്ടിയമ്മയ്ക്കു മാത്രമല്ല, കൂറ്റൂരിലെ മിക്കവർക്കും നടുക്കം
പകരുന്നതായിരുന്നു. കൂരകൾക്കുള്ളിൽനിന്നു് ചുഴികൾപോലെ തേങ്ങലുകളുയർന്നു.
</p>
          <p style="indent">ഉച്ചാലമ്മ കരയുന്നതു കണ്ടപ്പോൾ തമ്പാൻ ചോദിച്ചു:
</p>
          <p style="indent">“എന്തിന്യാ മുത്തശ്ശ്യേ, കരയ്ന്നതു്?
</p>
          <p style="indent">അവർ തമ്പാനെ ചേർത്തുപിടിച്ചു.
</p>
          <p style="indent">“നമ്മടെ കുറുപ്പച്ചനെ മൊടന്തനാക്കീലെ അപ്യ.” ഉച്ചാലമ്മ എങ്ങലടിച്ചു.
അതുകണ്ടു് അവന്റെയും മനസ്സലിഞ്ഞു.
</p>
          <p style="indent">കൂവപ്പകുന്നിന്റെ ചോട്ടിലിരുന്നു് ചീരൂട്ടി കണ്ണുനീർ വാർത്തു.
</p>
          <p style="indent">കണ്ണമ്പാടിയിലൂടെ കണ്ണുനീരൊഴുകി.
</p>
          <p style="indent">ആകാശച്ചെരുവുകളിൽ ദുഃഖച്ഛവി കലർന്നു. മരങ്ങൾ വിറങ്ങലിച്ചു നിന്നു.
കാറ്റുപോലും വീർപ്പടക്കിപ്പിടിച്ചു.
</p>
          <p style="indent">പാറക്കടവിലേയ്ക്കു് നോക്കിനിന്നു് കൊല്ലത്തി ചീയേയി തേങ്ങി. മുന്നായം
കുണ്ടിൽ കണ്ണുകൾ ഉടക്കി. അതിന്റെ ആഴത്തിൽനിന്നു് ഒരു കാറ്റു് വീശിപ്പടരുന്നമാതിരി തോന്നി.
</p>
          <p style="milestone">☆☆☆</p>
          <p style="indent">നെല്ല്യാട്ടു് വയലിൽ പുഞ്ചവിതയ്ക്കുകയാണു്. കോടിലോനും മരുമകൻ കണ്ണനും
ചേർന്നാണു് വയൽ പൂട്ടുന്നതു്. പോത്തുകൾ ചെളിക്കണ്ടത്തിലൂടെ നടന്നുനീങ്ങി. ചെന്നെല്ലിന്റെ വിത്തുകൾ
മണ്ണിൽ പുതഞ്ഞു. കാക്കകൾ താണു പറന്നു. തോട്ടിറമ്പിലെ കാട്ടെരിക്കുകൾ വൃശ്ചികക്കാറ്റിൽ ഉലഞ്ഞു.
</p>
          <p style="indent">തോടുകടന്നു് കാരള കോരൻ വയലിലേയ്ക്കു് നടന്നു. കോടിലോൻ
പൂട്ടിക്കൊണ്ടിരുന്ന പാടത്തിന്റെ വരമ്പത്തു കയറിനിന്നു് കോരൻ ചോദിച്ചു:
</p>
          <p style="indent">“നിങ്ങളോടാരാ ഇതു് പൂട്ടാൻ പറഞ്ഞതു്?”
</p>
          <p style="indent">കൊടിലോൻ പോത്തുകളെ പിടിച്ചുനിർത്തി. കണ്ണന്റെ പോത്തുകളും നിന്നു.
</p>
          <p style="indent">“എന്താടാ പറഞ്ഞതു്?” കോടിലോൻ ചോദിച്ചു.
</p>
          <p style="indent">“ഇതു് നായനാര് എന്റെ പേരിലു് എഴുതിത്തന്നതാ. നിങ്ങക്കു് ഇതിലു്
അവകാശമില്ല.”
</p>
          <p style="indent">അതിന്നു മറുപടിയായി കോടിലോൻ മുടിങ്കോൽ നീട്ടിപ്പിടിച്ചു കൊണ്ടു് കോരന്റെ
നേർക്കോടി. കോരൻ അവിടെ നിന്നില്ല. പറ്റുന്നത്ര വേഗത്തിൽ ചലിച്ചു് മഠത്തിലെത്തി. നായനാരെ
വിവരം ധരിപ്പിച്ചു.
</p>
          <p style="indent">നായനാർ പറഞ്ഞു:
</p>
          <p style="indent">“അഞ്ചാറ് വാലിയക്കാരേംകൂട്ടി നീ പോയി മേൽവിത്തിട്.”
</p>
          <p style="indent">നായനാർ പറഞ്ഞ പ്രകാരം കോരൻ ആളുകളെ വിളിച്ചുചേർത്തു.
കാനത്തുമ്പൊയിലു് ശങ്കരൻ, തോട്ടത്തിൽ കുഞ്ഞപ്പു. ഉറുവാടന്റെ രാമൻ, കൂവ കൊട്ടൻ-ഇവർക്കു പുറമെ
പാടത്തുനിന്നു് കരിമ്പൻ പുലയനേയും വെള്ളിപ്പുലയനേയും ഒപ്പം കൂട്ടി. കാര്യസ്ഥൻമാരായ
പുല്ലായിക്കൊടി കോരൻ നമ്പ്യാരും പനയന്തട്ടു് രാമൻ നായരും അവരോടുകൂടേ ചേർന്നു.
അഞ്ചേർകാലികളെയും തെളിച്ചുകൊണ്ടായിരുന്നു പോക്കു്.
</p>
          <p style="indent">കാര്യങ്ങൾ നേരിൽ കണ്ടറിയാൻ ഒന്നാം കാര്യസ്ഥനായ അവറോന്നനും
നെല്ല്യാട്ടു് വയലിലേയ്ക്കു നടന്നു. നായനാർ പടിപ്പുരയിലിരുന്നു.
</p>
          <p style="milestone">☆☆☆</p>
          <p style="indent">കാലികളും ആൾക്കാരും വരുന്നതു് കണ്ണനാണു് ആദ്യം കാണാനിടയായതു്.
</p>
          <p style="indent">“അതാ, വെര്ന്ന്”, അവർ പകച്ചു് പറഞ്ഞു.
</p>
          <p style="indent">കോടിലോൻ അങ്ങോട്ടു നോക്കി.
</p>
          <figure rend="fcenter" type="grf">
            <graphic url="images/uparodham-08.png"/>
          </figure>
          <p style="indent">“എരുതുകളെ കെട്ട്ടാ”, കോരൻ പുലയരോടു പറഞ്ഞു.
</p>
          <p style="indent">അവർ എരുതുകളെ നേരെ നിർത്തി നുകംവെച്ചു് ഞേങ്ങോലു കെട്ടുകയായി.
</p>
          <p style="indent">കോരൻ വിത്തുകുട്ടയുമായി വയലിൽ മേൽവിത്തു കൂട്ടാനിറങ്ങി.
</p>
          <p style="indent">കോടിലോൻ ഒരു കൊടുങ്കാറ്റുപോലെ ചീറിക്കൊണ്ടു് കോരന്റെ നേർക്കു്
കുതിച്ചു. വിത്തുകൂടയോടൊപ്പം കോരൻ കണ്ടത്തിൽ മലർന്നടിച്ചുവീണു.
</p>
          <p style="indent">തോട്ടുവക്കിൽ നിന്നു്, കൈതകളുടേയും, കാട്ടെരുക്കുകളുടേയും മറവിൽ നിന്നു്
കാലികൾ വയലുകളിൽ ചാടിയിറങ്ങി. അവയുടെ പിന്നിലെ ഉറുവാടന്റെ രാമനും മറ്റുള്ളവരും ഓടി.
കാലികൾ നിയന്ത്രണമില്ലാതെ വയലുകളിലൂടെ പായുന്നതും, കുറേ മനുഷ്യരൂപങ്ങൾ തന്റെ നേർക്കു്
ഓടിയടുക്കുന്നതും കോടിലോൻ കണ്ടു.
</p>
          <p style="milestone">☆☆☆</p>
          <p style="indent">അമ്മാമന്റെ നേർക്കു് ആളുകൾ പാഞ്ഞടുക്കുന്നതു കണ്ടു് കണ്ണൻ
നിലവിളിക്കാൻ പോലും മറന്നു. അവന്റെ കണ്ണുകളിൽ ഭീതിയുടെ പായൽ നിറഞ്ഞു. അവൻ അറിയാതെ
ഞെങ്ങോലിൽ നിന്നു് പിടിവിട്ടു. എന്നിട്ടും പോത്തുകൾ അനങ്ങിയില്ല. വയലുകളിലങ്ങിങ്ങു്
ചിറകൊതുക്കിച്ചികഞ്ഞു നടന്ന കൊക്കുകളും കാക്കകളും ഉറക്കെ കരഞ്ഞുകൊണ്ടു് പറന്നു പൊങ്ങി.
കാട്ടെരിക്കുകൾ കാറ്റിൽ വിറച്ചുലഞ്ഞു. കോടിലോന്റെ അടിയേറ്റു് രണ്ടുപേർ ചെളിയിൽ വീണു ഞെരങ്ങി.
കാലുയർത്തിയും കൈകൾ വീശിയും അയാൾ മറ്റുള്ളവരോടു് എതിരിട്ടു. അവരിൽ ചിലർ അടിതെറ്റി ചെളി
വയലിൽ പിടഞ്ഞു വീഴുകയും എഴുന്നേറ്റു് വീണ്ടും ആക്രമണം തുടരുകയും ചെയ്തു. ഒരാൾ പിന്നിൽ നിന്നു്
കോടിലോന്റെ ചുമലിൽ കുത്തി.
</p>
          <p style="indent">അവർ അമ്മാവനെ പൊതിഞ്ഞു നിന്നു്, കൈചുരുട്ടിയിടിക്കുന്നതു കണ്ടു്
കണ്ണൻ, വിരയ്ക്കുന്ന ഒച്ചയിൽ നിലവിളിച്ചു.
</p>
          <p style="indent">“അയ്യോ, അമ്മാവനെ കൊല്ലുന്നേ.” അവൻ അവരുടെ നേർക്കോടി.
</p>
          <p style="indent">ഒരാൾ അവനെ വയറ്റത്തു് തൊഴിച്ചു് വീഴ്ത്തി. അവൻ ചാടിയെണീറ്റു് പിന്നെയും
അവരുടെ ഇടയിലേയ്ക്കു പാഞ്ഞു. ആരോ അവനെ വീണ്ടും പിടിച്ചുതള്ളി. വീണുകിടക്കുമ്പോൾ അവൻ കണ്ടു.
അമ്മാവൻ അവരുടെ നടുവിൽ കാലുതളർന്നു് മുഖംകുത്തി വീഴുകയാണു്.
</p>
          <p style="indent">“അമ്മാവനെ കൊല്ലല്ലേ”, എന്നു് കരഞ്ഞുകൊണ്ടു് അവൻ പിടഞ്ഞെണീറ്റു.
</p>
          <p style="indent">ഒരാൾ ഒരു തോർത്തുകൊണ്ടു് കൊടിലോന്റെ കൈകൾ ചേർത്തു കെട്ടുമ്പോൾ
മാലത്തിൽ കണ്ണൻ ദൂരെനിന്നു് ഓടിവന്നു. അയാളുടെ കൈയിലൊരു ചെറിയ കത്തിയുണ്ടായിരുന്നു.
കോടിലോൻ അയാളെ തിരിച്ചറിഞ്ഞു് ഞെരങ്ങുംപോലെ വിളിച്ചു:
</p>
          <p style="indent">“കണ്ണാ, ഓടിവാ.”
</p>
          <p style="indent">നാലുപേർ കണ്ണന്റെ നേർക്കു് തിരിഞ്ഞുനിന്നു. കോരൻനമ്പ്യാർ പറഞ്ഞു:
</p>
          <p style="indent">“ജീവനും കൊണ്ടു് തിരിച്ചുപോണംന്നുണ്ടെങ്കിലു് ഓടിക്കോ.”
</p>
          <p style="indent">അവിടെ നിന്നു് ഒന്നും ചെയ്യാൻ കഴിയില്ലെന്നു് കണ്ണനു് ക്ഷണത്തിൽ
ബോദ്ധ്യമായി. നെഞ്ചിടിപ്പേറി. എന്താണു് ചെയ്യുകയെന്നു് ഒരുനിമിഷം ആലോചിച്ചു. പിന്നെ, പതിനഞ്ചു
നാഴിക അകലെയുള്ള പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി. അതിവേഗത്തിൽ ഓടി.
</p>
          <p style="indent">വയലുകളും വടക്കും തെക്കും കരകളിലുള്ള വീടുകളിൽ നിന്നു് ആരെല്ലാമോ
നോക്കുന്നുണ്ടായിരുന്നു. ആരും അവിടേക്കു് അടുക്കാൻ ധൈര്യപ്പെട്ടില്ല.
</p>
          <p style="indent">രണ്ടുപേർ ചേർന്നു് കോടിലോനെ വലിച്ചിഴച്ചു.
</p>
          <p style="indent">“പാതാറിന്റെ കല്ലിങ്ങെടുത്തുകൊണ്ടു് വാടാ.” രാമൻനായർ പുലയരോടു്
പറഞ്ഞു.
</p>
          <p style="indent">കരിമ്പനും വെള്ളിപ്പുലയനും ഓടിപ്പോയി. പാതാറിന്റെ കല്ലുകൾ
ഇളക്കിയെടുത്തുകൊണ്ടുവന്നു.
</p>
          <p style="indent">കൊട്ടൻ കോടിലൊന്റെ തലപിടിച്ചു് സർവേക്കല്ലിൽ വെച്ചു. കോരനും
ഉർവാടന്റെ രാമനും ഓരോ കല്ലെടുത്തു് കോടിലോന്റെ മുഖത്തിനുനേരെ ഉയർത്തിപ്പിടിച്ചു.
</p>
          <p style="indent">കലക്കവെള്ളം പരന്ന കണ്ണുകൾകൊണ്ടു് കോടിലോൻ അവ്യക്തമായി കണ്ടു.
രണ്ടു കല്ലുകൾ.
</p>
          <p style="indent">കൃഷ്ണമണികൾ സ്ഫടികംപോലെ തിളങ്ങി.
</p>
          <p style="indent">ഒരു കല്ലു് മൂക്കിനുമീതെ ആഞ്ഞമർന്നു. കോരൻ അതുയർത്തിയപ്പോൾ രാമൻ
തന്റെ കയ്യിലുണ്ടായിരുന്ന കല്ലുകൊണ്ടു് ഇടത്തേ കണ്ണിനു് കുത്തി. ആ കണ്ണിലാകെ കൽക്കഷ്ണങ്ങളും
ചോരയും നിറഞ്ഞു. കോടിലോന്റെ മൂഖം ആ ആഘാതത്തിൽ ഒരുവശത്തേക്കു് ചരിഞ്ഞു.
</p>
          <p style="indent">തോട്ടുവക്കിൽ കണ്ണട ധരിച്ച, ദീർഘകായനായ ഒരാൾ കുട തുറന്നുപിടിച്ചു്
ബിംബംപോലെ നിൽക്കുന്നതു കണ്ടു.
</p>
          <p style="indent">അമ്മാവനെ കൊല്ലരുതേ എന്നു് മരുമകൻ നിലവിളിക്കുന്നതു കേട്ടു.
</p>
          <p style="indent">ഇടത്തേ കവിളിൽ ഒരു കല്ലുകൂടി അമർന്നു. കണ്ണുകളിൽ, നെറ്റിയിൽ, കവിളിൽ,
വായിൽ അവിടെയെല്ലാം കല്ലുകളമർന്നുകൊണ്ടിരുന്നു. മുഖമാകെ ചതഞ്ഞരഞ്ഞു. കോടിലോൻ തന്റെ
മരണം ഈ വിധത്തിലാണല്ലോ എന്നോർത്തുകൊണ്ടു് കിടന്നു പുളഞ്ഞു. വരണ്ടതൊണ്ട നനക്കാൻ ഒരിറ്റു
വെള്ളത്തിനുവേണ്ടി നാവുനീട്ടി.
</p>
          <p style="indent">കൂവകൊട്ടാൻ കൈക്കുടന്നയിൽ ചെളിവെള്ളം കോരിയെടുത്തു.
അതങ്ങനെതന്നെ അയാളുടെ വായിലൊഴിച്ചു കൊടുത്തു. ചോരയും ചെളിവെള്ളവും ഒരുമിച്ചു കലർന്നു്,
തൊണ്ടയിൽ നിറഞ്ഞു.
</p>
          <p style="indent">മരുമകൻ കണ്ണൻ പൊട്ടിക്കരഞ്ഞുകൊണ്ടു് വയലുകളിലൂടെ
പാഞ്ഞു-വെള്ളോറയിൽ പോയി കേളുവമ്മാവനെ വിവരമറിയിക്കാൻ. അവൻ വഴിനീളെ കരഞ്ഞു.
അവന്റെ ശരീരമാസ്കലം ചെളിയായിരുന്നു. അവന്റെ നെഞ്ചു് ഒരു അരയാലിലപോലെ വിറച്ചു.
കരഞ്ഞുകൊണ്ടു്, കിതച്ചുകൊണ്ടു് അവനോടി.
</p>
          <p style="indent">മറ്റൊരു വഴിയിലൂടെ പോലീസ് സ്റ്റേഷനിലേയ്ക്കു മാളത്തിൽ കണ്ണനും
ഓടിക്കൊണ്ടിരുന്നു. അയാളും കരയുകയായിരുന്നു. മനസ്സു് പ്രക്ഷുബ്ധമായിരുന്നു. വീഴുമെന്നു തോന്നിയിട്ടും
ഒരിടത്തും നിൽക്കാതെ ഓടി.
</p>
          <p style="indent">സർവ്വേക്കല്ലിൽ ചാഞ്ഞുകിടക്കുന്ന മുഖത്തു് പിന്നേയും കല്ലുകളമർന്നു.
</p>
          <p style="milestone">☆☆☆</p>
          <p style="indent">വെയിലേറ്റുകൊണ്ടു്, നടുവയലിൽ ചതക്കപ്പെട്ട മുഖം ഒരു സർവ്വേക്കല്ലിൽ
ചേർത്തുവെച്ചു് അയാൾ കിടന്നു.
</p>
          <p style="indent">വയലുകളിൽ വേറെ ആരുമില്ല. എല്ലാവരും പൊയ്ക്കഴിഞ്ഞിരിക്കുന്നു.
നാലുപോത്തുകൾ നുകം പേറി ചുരമാന്തിക്കൊണ്ടു് നിന്നു. അവയെ ഊറ്റമായി ചാടിച്ച ശബ്ദം ഇപ്പോഴൊരു
തളർന്ന ഞരക്കം പോലുമില്ല. കല്ലുകൾകൊണ്ടു് കരുണയില്ലാതെ കുത്തിച്ചതച്ച മൂഖം സർവ്വേക്കല്ലിൽ
ചേർത്തുവെച്ചു്, വയലുകൾക്കു നടുവിൽ, പൊരിവെയിലിൽ അയാൾ കിടന്നു. തെങ്ങുകളുടെയും
എരുക്കുകളുടെയും കണ്ണാവണക്കുകളുടെയും മറവിൽ-ആരും അനങ്ങിയില്ല.
</p>
          <p style="indent">കൊത്തിവെച്ച പാവപൊലെ അവർ നിന്നു. അന്യോന്യം നോക്കാൻ പോലും
അവർ ഭയപ്പെട്ടു.
</p>
          <p style="indent">മുഖത്തു് കുറ്റബോധവും നിസ്സഹായതയും അനുനിമിഷം പെരുകി.
ഓടിയെത്തിയ പാട്ടിയമ്മ അവരുടെ അടുത്തായി മൂർച്ഛിച്ചു വീണു.
</p>
          <p style="indent">വയലുകൾക്കു നടുവിൽ, സർവ്വേക്കല്ലിൽ തല ചേർത്തുവെച്ചു് അയാൾ കിടന്നു.
കല്ലിലേയ്ക്കു് ചോര വാർന്നൊഴുകിക്കൊണ്ടിരുന്നു.
</p>
        </div>
        <!--end of "section 8.0/.8"-->
      </div>
      <!--end of "chapter 8/0"-->
      <!--END OF CHAPTER 8/0-->
      <div prev="8" next="10" type="chapter" n="9" xml:id="chp9">
        <head type="chaphead">ഒൻപതു്</head>
        <div type="lsection">
          <p style="noindent">ചുവന്ന നാട്ടുവഴിയിലൂടെ ഒരു കാളവണ്ടി വരികയാണു്. വീണു കിടക്കുന്ന
പോക്കുവെയിൽ കുളമ്പുകൾക്കുകീഴെ ഞെരിഞ്ഞു. വണ്ടിക്കാരൻ ആടലോടകത്തിന്റെ ചില്ലകൊണ്ടു്
കാളകളെ പ്രഹരിച്ചു. അവ മനസ്സില്ലാമനസ്സോടെ വേഗം വർദ്ധിപ്പിച്ചു. കഴുത്തിൽകെട്ടിയ മണികൾ
കിലുക്കി.
</p>
          <p style="indent">വണ്ടിയിലിരിക്കുന്നതു് മജിസ്ട്രേട്ടായ അനന്തരാമയ്യരും സർക്കിൾ ഇൻസ്പെക്ടർ
വാര്യരുമാണു്. തോക്കുകളേന്തിയ അഞ്ചു പൊലീസുകാർ വണ്ടിയുടെ പിന്നാലെ ചിട്ടയോടെ നടക്കുന്നു.
അവരോടൊപ്പം തളർന്നവശനായ മാളത്തിൽ കണ്ണനുമുണ്ടു്. സകല ചലനവും നിലക്കുന്നതായി
കണ്ണനുതോന്നി. കാഴ്ച മങ്ങി. ഞരങ്ങുകപോലും ചെയ്യാതെ പെട്ടന്നു് നിലംപതിച്ചു.
</p>
          <p style="indent">മജിസ്ട്രേട്ട് വണ്ടി നിർത്താൽ കൽപ്പിച്ചു.
</p>
          <p style="indent">പോലീസുകാർ കണ്ണനെ താങ്ങി എഴുന്നേൽപ്പിച്ചു. അയാൾ കണ്ണു് തുറന്നു്
ചുറ്റിലും നോക്കി.
</p>
          <p style="indent">‘വെ…ള്ളം…’
</p>
          <p style="indent">ഒരു പോലീസുകാരൻ ഓടിപ്പൊയി നീർച്ചാലിൽ നിന്നു് ഒരിലക്കുമ്പിളിൽ
വെള്ളം കൊണ്ടുവന്നു. കണ്ണൻ പരവശത്തോടെ കുടിച്ചു.
</p>
          <p style="indent">‘ഇനി വേണോ?’
</p>
          <p style="indent">കണ്ണൻ വേണ്ടെന്നു് തലകുലുക്കി.
</p>
          <p style="indent">കണ്ണൻ കഴിയ്യ്വോ?’ മജിസ്ട്രേട്ട് ചോദിച്ചു.
</p>
          <p style="indent">കണ്ണൻ മജിസ്ട്രേറ്റിന്റെ നേരെ പകച്ചുനോക്കി.
</p>
          <p style="indent">“ഇവിടെ കയറിയിരുന്നോ.”
</p>
          <p style="indent">കണ്ണൻ ആ മൂലക്കു് ഒതുങ്ങിയിരുന്നു. അയാൾ കരയുന്നുണ്ടായിരുന്നു.
</p>
          <p style="indent">മണി കിലുക്കിക്കൊണ്ടു് കാളകൾ യാത്ര പുനരാരംഭിച്ചു.
</p>
          <p style="milestone">☆☆☆</p>
          <p style="indent">മാരാൻ കരയിലൂടെ കാളവണ്ടി നീങ്ങുമ്പോൾ ഭയന്നു വിളറിയ ഏതാനും പേർ
നോക്കിനിന്നു. കാളവണ്ടി അവിടെ നിൽക്കാതെ താഴേയ്ക്കിറങ്ങി.
</p>
          <p style="indent">ബോർഡ് സ്ക്കൂളിനു സമീപമെത്തിയപ്പോൾ കാളവണ്ടിയുടെ ചലനം
മന്ദഗതിയിലായി. വണ്ടിക്കാരൻ കടിഞ്ഞാണ്‍ പിടിച്ചു.
</p>
          <p style="indent">കണ്ണൻ ചാടിയിറങ്ങി. പിന്നെ മജിസ്ട്രേറ്റും സർക്കിൾ ഇൻസ്പെക്ടറും.
</p>
          <p style="indent">ഇറയത്തു കണ്ട ബെഞ്ചിൽ മജിസ്ട്രേട്ട് ഇരിക്കാൻ ഭാവിച്ചപ്പോൾ സർക്കിൾ
പറഞ്ഞു!.
</p>
          <p style="indent">“കസേര കൊണ്ടുവരാം സാർ.”
</p>
          <p style="indent">“വേണ്ട ആ നായനാരെ ഇങ്ങോട്ടു് വിളിപ്പിക്കൂ.”
</p>
          <p style="indent">രണ്ടു പോലീസുകാർ ഝടുതിയിൽ മഠത്തിലേയ്ക്കു് നീങ്ങി.
</p>
          <p style="indent">നായനാർ അവരോടു പറഞ്ഞു:
</p>
          <p style="indent">“മജിസ്ട്രേട്ടിനോടു ഇങ്ങോട്ടു വെരാൻ പറയ്.”
</p>
          <p style="indent">പൊലീസുകാർ എത്രയും വേഗത്തിൽ മജിസ്ട്രേട്ടിന്റെ മുമ്പിലെത്തി
വിവരമറിയിച്ചു. ആ ഔദ്ധത്യം മജിസ്ട്രേട്ടിനെ അരിശംകൊള്ളിച്ചു എങ്കിലും ക്ഷോഭം നിയന്ത്രിക്കാൻ
പണിപ്പെട്ടുകൊണ്ടു് അയാൾ പറഞ്ഞു:
</p>
          <p style="indent">“നമുക്കു് സംഭവസ്ഥലത്തേക്കു് പോകാം.”
</p>
          <p style="indent">കണ്ണൻ വഴികാണിക്കാൻ മുന്നിൽ നടന്നു. ​​</p>
          <p style="milestone">☆☆☆</p>
          <p style="indent">വയലുകളുടെ നടുവിൽ ചതഞ്ഞ മുഖവുമായി കോടിലോൻ കിടന്നു. കല്ലിൽ
ചോര കട്ടപിടിച്ചിരുന്നു.
</p>
          <p style="indent">മജിസ്ട്രേട്ട് ആ മുഖത്തേക്കു് നോക്കിയതും നടുങ്ങിപ്പോയി.
</p>
          <p style="indent">കണ്ണൻ വിമ്മിക്കരഞ്ഞു.
</p>
          <p style="indent">സർക്കിൾ ഇൻസ്പെക്ടർ കുനിഞ്ഞു് നെഞ്ചിൽ കൈവച്ചു നോക്കി. ഹൃദയം
ദുർബലമായി മിടിക്കുന്നുണ്ടു്. മരിച്ചിട്ടില്ല. അയാൾ കണ്ണനോടു പറഞ്ഞു:
</p>
          <p style="indent">‘ഓടിപ്പോയി കുറച്ചു് വെള്ളം കൊണ്ടുവരൂ.’
</p>
          <p style="indent">കണ്ണു തുടച്ചുകൊണ്ടു് കണ്ണൻ വെള്ളമെടുക്കാനോടി.
</p>
          <p style="indent">എതിരെ നിന്നു് കേളുവും മരുമകൻ കണ്ണനും ഓടിവരുന്നു. ‘എന്തിനാ കണ്ണാ
എന്റനിയനെ ചെയ്തതു്?’ കേളു ഓടുന്നതിനിടയിൽ വിളിച്ചു ചോദിച്ചു. ഓടിക്കിതച്ചു്
സർവ്വേക്കല്ലിനടുത്തെത്തിയപ്പോഴേക്കും അയാളാകെ തളർന്നിരുന്നു. അയാളെ കണ്ടു് പാട്ടിയമ്മ കരഞ്ഞു
പറഞ്ഞു:
</p>
          <p style="indent">‘നീയതു് കണ്ട്വോ കേളൂ. രാമൻ കെടക്ക്ന്നതു് കണ്ട്വോ നീ…’
തൊണ്ടയിടറി, നാവു വരണ്ടു. പാട്ടിയമ്മ വരമ്പത്തിരുന്നു.
</p>
          <p style="indent">കേളു അനിയന്റെ കിടപ്പുകണ്ടു് തരിച്ചു നിന്നു. മരുമകൻ വാവിട്ടു് കരഞ്ഞു.
</p>
          <p style="indent">മാളത്തിൽ കണ്ണൻ വെള്ളവുമെടുത്തു വന്നു. സർക്കിൾ ഇൻസ്പെക്ടർ മന്താലം
വാങ്ങി. കോടിലോന്റെ വായിൽ കുറെശ്ശെയായി ഒഴിച്ചു.
</p>
          <p style="indent">തെല്ലു കഴിഞ്ഞപ്പോൾ നാവു് പതുക്കെ ചലിച്ചു. തന്റെ ചുറ്റും ആരോ ചിലർ
കൂടിനിൽക്കുന്നുണ്ടെന്നു് കോടിലോനു് തോന്നി. കണ്ണുകൾ ചതയ്ക്കപ്പെട്ടിരുന്നതിനാൽ അവർ
ആരെല്ലാമാനെന്നു് കാണാൻ കഴിഞ്ഞില്ല. തനിക്കെന്താണു് പറ്റിയതെന്നു് ഓർമ്മിക്കാൻ ശ്രമിച്ചു.
ഒന്നൊന്നായി ഓർമ്മയിൽ തെളിയുകയാണു്. ഉടലാകെ നോവുകയാണു്. അയാൾ ദീനമായ ഒരു ശബ്ദം
പുറപ്പെടുവിച്ചു.
</p>
          <p style="indent">മരണമൊഴി രേഖപ്പെടുത്താൻ മജിസ്ട്രേട്ട് ആകാംക്ഷയോടെ ചെവിയോർത്തു.
</p>
          <p style="milestone">☆☆☆</p>
          <p style="indent">ദേശത്തു് വന്നുംപോയും കഴിഞ്ഞിരുന്ന കുഞ്ഞിരാമൻ അധികാരി മജിസ്ട്രേട്ട്
വന്നിട്ടുണ്ടെന്ന വിവരം ഗ്രഹിച്ചു്, കോണകവാൽ വീശിക്കൊണ്ടു് കുതിച്ചുവന്നു.
</p>
          <p style="indent">‘ഇത്രയും നേരമായിട്ടും ഇങ്ങനെയൊരു സംഭവം നടന്നതു് നിങ്ങളറിഞ്ഞില്ലേ’
മജിസ്ട്രേട്ട് ക്രുദ്ധനായി ചോദിച്ചു.
</p>
          <p style="indent">‘അടിയാൻ ഇവിടെ ഇല്ലാര്ന്ന്’ അയാൾ വിനയവും വിമ്മിട്ടവും നടിച്ചു് വിതുമ്പി.
</p>
          <p style="indent">‘ഉം.’
</p>
          <p style="indent">അയാൾ കോടിലോനെ കീഴ്മേൽ വീക്ഷിച്ചതിനുശേഷം പറഞ്ഞു:
</p>
          <p style="indent">‘പോത്തു കുത്തിയതാവും.’
</p>
          <p style="indent">മജിസ്ട്രേട്ട് ശാന്തമായി പ്രതിവചിച്ചു:
</p>
          <p style="indent">‘അതെ.’
</p>
          <figure rend="fcenter" type="grf">
            <graphic url="images/uparodham-09.png"/>
          </figure>
          <p style="indent">മജിസ്ട്രേട്ട് നിർദ്ദേശിച്ച പ്രകാരം കണ്ണനും കേളുവും പോലീസുകാരും ചേർന്നു്,
മൃതപ്രായനായ കോടിലോനെ വയൽക്കരയിലുള്ള ഒരു കുടിലിന്റെ മുറ്റത്തു് കിടത്തി. അവിടെ നിന്നു്, ഒരു
ചൂടിക്കട്ടിലിൽ എടുത്തു് ആശുപത്രിയിലേക്കു് പുറപ്പെട്ടു. യാത്രയ്ക്കിടയിൽ ചോര കട്ടപിടിച്ചു് കണ്ണുകൾ
കൊണ്ടു് എന്തോ കാണാനാഗ്രഹിച്ചു് ഒന്നും കാണാനാകാതെ, എന്തോ പറയാൻ തുടങ്ങി. ഒന്നും
പറയാതെ, കോടിലോൻ മരിച്ചു.
</p>
          <p style="indent">കട്ടിൽ ചുമക്കുന്നവൻ, കൊടിലോൻ മരിച്ചുവെന്നറിയാതെ, നേരമൊട്ടും
വൈയ്കിക്കരുതെന്ന വെമ്പലോടെ ആവുന്നത്ര വേഗത്തിൽ നടന്നു.
</p>
          <p style="indent">നേരം സന്ധ്യയാവുകയാണു്. നാട്ടുവഴിയിലൂടെ കാളവണ്ടി മടങ്ങിപ്പോകുന്നു.
മജിസ്ട്രേട്ടും സർക്കിൾ ഇൻസ്പെക്ടറും എങ്ങോ കണ്ണുനട്ടു് നിശ്ചേഷ്ടരായി ഇരിക്കുകയാണു്. കാളവണ്ടിയുടെ
പിന്നാലെ രണ്ടു കൂട്ടങ്ങളായി പത്തിരുപതു് ആളുകളും നടക്കുന്നു. അവർ പ്രതികളും സാക്ഷികളുമാണു്.
കാൽവെപ്പുകളുടെ ശബ്ദമുയരുന്നു. മണികിലുക്കം കേൾക്കുന്നു. അവർ പോകുന്നു.
</p>
          <p style="milestone">☆☆☆</p>
          <p style="indent">ദിവസങ്ങൾക്കുശേഷം.
</p>
          <p style="indent">തലശ്ശേരി സെഷൻസ് കോടതി. ചുവർഘടികാരത്തിന്റെ നെഞ്ചിടിപ്പു്
കേൾക്കാം. അതിനു ചോട്ടിലായി, നീതിപീഠത്തിൽ സെഷൻസ് ജഡ്ജിയായ സായ്പ് ഇരിക്കുന്നു.
</p>
          <p style="indent">കോടതിക്കെട്ടിടത്തിനു പടിഞ്ഞാറു് നുരയും പതയും ചിതറുന്ന കടലാണു്.
</p>
          <p style="indent">കോടതിമുറിയിൽ, പടിഞ്ഞാറൻ കടലിലെ തിരകളെപ്പോലെ
സാക്ഷിമൊഴികൾ വീശിപ്പടരുന്നു.
</p>
          <p style="indent">ഞാൻ നെല്ല്യാട്ടു് വയലിലേക്കു് വരികയായിരുന്നു. അവിടെ, വയലിന്റെ നടുക്കു്
കുറേയാളുകൾ കൂടിനിൽക്കുന്നതുകണ്ടു. കോടിലോനെ അവർ വളഞ്ഞു വെച്ചിരിക്കുകയാണെന്നു് കണ്ടു്
ഞാനങ്ങോട്ടോടി. അവരുടെ ഇടയിൽ നിന്നു് കോടിലോൻ എന്നെ വിളിച്ചു. ഞാനോടിച്ചെന്നപ്പോൾ
കോരൻ നമ്പ്യാര് എന്ന പേടിപ്പിച്ചു. ജീവനുംകൊണ്ടു് മടങ്ങിപ്പോവൂല്ലാന്നു് പറഞ്ഞു. ഞാൻ തിരിഞ്ഞോടി.
മജിസ്ട്രേറ്റിനെ ചെന്നുകണ്ടു് വിവരമറിയിച്ചു. മജിസ്ട്രേറ്റിനേം സർക്കിൾ ഇൻസ്പെക്ടറേം കൂട്ടി കൂറ്റൂരിലേക്കു്
പോയി.”
</p>
          <p style="indent">കണ്ണൻ ആ സംഭവം വിവരിച്ചു. അയാളിറങ്ങിയപ്പോൾ കോടിലൊന്റെ
മരുമകന്റെ ഊഴമായി.
</p>
          <p style="indent">അവൻ പേടിച്ചു വിറച്ചുകൊണ്ടു് സാക്ഷിക്കൂട്ടിൽ കയറിനിന്നു് ഉയർന്ന
ഇരിപ്പിടത്തിലിരിക്കുന്ന സായ്പിനെയും, കറുത്ത വേഷം ധരിച്ച വക്കീൽമാരെയും, വാതിൽക്കൽ തടിച്ചുകൂടി
നിൽക്കുന്ന ആൾക്കാരെയും കണ്ടു് അവന്റെ അധൈര്യം ഇരട്ടിച്ചു. എല്ലാ കണ്ണുകളും അവനിൽ.
കറുത്തുമെലിഞ്ഞ ആ ബാലനിൽ, കേന്ദ്രീകരിച്ചു.
</p>
          <p style="indent">അവൻ വിക്കി വിക്കി പറഞ്ഞുതുടങ്ങി:
</p>
          <p style="indent">“ഞാനും അമ്മാവനും കൂടി കണ്ടം പൂട്ട്വാര്ന്നു്. അന്നേരത്താ അവര് വന്നതു്.
കോരൻ മേൽവിത്തു് കൂട്ടാൻ തൊടങ്ങ്യാപ്പോ അമ്മാമൻ തടഞ്ഞു. അവരെല്ലാം കൂടി അമ്മാമന്റെ നേരെ
ചാടി. ഞാൻ കൊല്ലുന്നേന്നു് വിളിച്ചു കരഞ്ഞു. അവരെന്നെ ചവിട്ടി ചെളീലിട്ടു. അമ്മാമനെ കെട്ടിയിട്ടു്
മുഖത്തു് കല്ലെടുത്തു് കുനിക്കുന്നതു് ഞാൻ കണ്ടതാ.”
</p>
          <p style="indent">അവർ ആരെല്ലാമായിരുന്നുവെന്ന വക്കീലിന്റെ ചോദ്യത്തെത്തുടർന്ന അവൻ
പ്രതികളെ തിരിച്ചറിഞ്ഞു. പ്രതികൾ മുഖംതാഴ്ത്തിനിന്നു.
</p>
          <p style="indent">അമ്മാവനെ കൊന്നതിനെക്കുറിച്ചു് പറഞ്ഞപ്പോൾ അവന്റെ നിയന്ത്രണം
നഷ്ടപ്പെട്ടു. അവൻ ഏങ്ങലടിച്ചു് കരഞ്ഞു.
</p>
          <p style="indent">ആ കുട്ടിയുടെ കരച്ചിൽ തെല്ലുനേരത്തേക്കു കോടതിമുറിയെ സ്തബ്ധമാക്കി.
പുറത്തുനിൽക്കുന്നവരിൽ ചിലർ കണ്ണുതുടയ്ക്കുന്നതു കാണാമായിരുന്നു.
</p>
          <p style="indent">അവൻ കൂട്ടിൽനിന്നിറങ്ങി വേച്ചുവേച്ചു് വരാന്തയിൽ ചെന്നു് ചുമരുചാരിയിരുന്നു്
ആരെയും ശ്രദ്ധിക്കാതെ വിമ്മിക്കരയുമ്പോൾ, സാക്ഷിക്കൂട്ടിലേയ്ക്കു് പുതിയൊരാൾ കയറിനിന്നു.
</p>
          <p style="indent">പാട്ടി.
</p>
          <p style="indent">അവന്റെ അമ്മായി,
</p>
          <p style="indent">കോടിലോന്റെ ഭാര്യ.
</p>
          <p style="indent">“ഞാനും ആ സമയത്തു് കണ്ടത്തില്ണ്ടാര്ന്നു. ഓറ് പൂട്ടിക്കൊണ്ടിരിക്കുമ്പം
ചെളീലു് വീണുപോയി. ഓറെ പോത്തു് ചവിട്ടിക്കൊന്നു.”
</p>
          <p style="indent">സങ്കടമഭിനയിച്ചുകൊണ്ടു് പറഞ്ഞു.
</p>
          <p style="indent">നായനാരുടെയും സിൽബന്തികളുടെയും നായനാർ ഏർപ്പെടുത്തിയ
വക്കീലിന്റെയും മൂഖങ്ങളിൽ പ്രസന്നത കളിയാടി.
</p>
          <p style="indent">കുഞ്ഞിരാമൻനായരായിരുന്നു കേസിൽ ഒന്നാംപ്രതി. വരമ്പിൽ കണ്ണട ധരിച്ചു
കുടചൂടിനിൽക്കുന്ന കാര്യസ്ഥനെക്കണ്ടു് നായനാരാണെന്നാണു് കോടിലോൻ ധരിച്ചതു്. കണ്ണുകളിൽ
ചോര പൊടിഞ്ഞു തുടങ്ങിയിരുന്നു. കാഴ്ച മങ്ങിത്തുടങ്ങിയിരുന്നു. കോടിലോൻ ചരമഗതിക്കു്
തയ്യാറെടുത്തുകൊണ്ടിരിക്കെ അസ്പഷ്ടമായി നൽകിയ മരണമൊഴിയെ അടിസ്ഥാനമാക്കിയാണു്
മജിസ്ട്രേട്ട് പ്രതികളുടെ പേരുവിവരം കുറിച്ചതു്. അങ്ങനെ കുഞ്ഞിരാമൻനായർ ഒന്നാംപ്രതിയായി.
അയാളെ അറസ്റ്റു ചെയ്തു് തലശ്ശേരിയിൽ വീട്ടുതടങ്കലിൽ വെച്ചു. അയാൾ തടങ്കലിൽ കഴിഞ്ഞ വീട്ടിൽ
നിത്യവും സദ്യയായിരുന്നു. അയാൾ ആജന്മശത്രുവിന്റെ മരണം കൊണ്ടാടുകയായിരുന്നു.
</p>
          <p style="indent">അടുത്ത സാക്ഷി, കുഞ്ഞിരാമൻ അധികാരി. അയാളുടെ മുഖത്തു് പരിഭ്രമമോ
ഉൽകണ്ഠയോ ഇല്ല. തന്നെ ഏല്പിച്ച കാര്യം അയാൾ ഭംഗിയായി ചെയ്തുതീർത്തു.
</p>
          <p style="indent">‘ഞാൻ കുറ്റൂരംശം അധികാരിയാണു്. കോടിലോൻ രാമൻ ആളുകള് ഉപദ്രവിച്ചു്
മരണപ്പെട്ടതല്ലെന്നു് എനിക്കു് തീർത്തു പറയാൻ കഴിയും. ഞാൻ സംഭവസ്ഥലത്തുപോയി സസൂക്ഷ്മം
പരിശോധിച്ചതാണു്. കണ്ടം പൂട്ടുമ്പോ ശ്രദ്ധവെച്ചില്ലേങ്കിലു് പോത്തുകളും മൂരികളും ചവിട്ടികൊന്നേക്കും.
കോടിലോനെ പോത്തുകളാ കൊന്നതു്. മുഖത്തുണ്ടായിരുന്ന പരിക്കുകള് പോത്തുകൾ ചവിട്ടിയതാണു്.’
</p>
          <p style="indent">ഇപ്രകാരമൂള്ള യാദാസ്തു് നൽകിയ ശേഷം അയാൾ വിജയഭാവത്തിൽ
താഴെയിറങ്ങി.
</p>
          <p style="indent">കേസ് ഒരുപാടുനാൾ നീണ്ടുനിന്നു. വാദവും എതിർവാദവും ഗംഭീരമായി നടന്നു.
നായനാരുടെ വക്കീൽ പ്രഗല്ഭനായിരുന്നു. കാലി പൂട്ടുന്നതിന്റെ ക്രമവും ഊർച്ചപ്പലകകളുടെ ഉറപ്പും
അയാൾ സായ്പിനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തി. ഊർച്ചപ്പലകകലുടെ ചിത്രം വരഞ്ഞു കാണിച്ചു്
സായ്പിന്റെയുള്ളിൽ വ്യക്തമായ ഒരു ധാരണയുണ്ടാക്കുന്നതിൽ അയാൾ വിജയിച്ചു.
</p>
          <p style="milestone">☆☆☆</p>
          <p style="indent">ഒടുവിൽ കേസ് വിധിയായി.
</p>
          <p style="indent">നായനാരുൾപ്പെടെ എല്ലാ പ്രതികളെയും കോടതി നിരുപാധികം മോചിപ്പിച്ചു.
അവരെല്ലാം അത്യധികമായ ആഹ്ലാദത്തോടെ ആർത്തു ചിരിച്ചു. വിജയമാഘോഷിക്കാൻ തീനും കുടിയും
ഏർപ്പെടുത്തപ്പെട്ടു.
</p>
          <p style="indent">ഏറ്റവും ദു:ഖിതനായി കാണപ്പെട്ടതു് അനന്തരാമയ്യർ മജിസ്ട്രേട്ടാണു്.
ചോരമൂടിയ രണ്ടു നേത്രങ്ങൾ എവിടെനിന്നോ തന്നെ വേദനയോടെ ഉറ്റുനോക്കുന്നുണ്ടെന്നു് അയാൾക്കു്
തോന്നി. നെല്ല്യാട്ടുവയലിൽ താൻ ദർശിച്ച രൂപം ഉയിർകൊണ്ടു് മുന്നിൽ വന്നു നിൽക്കുന്നതായി അയാൾ
സങ്കല്പിച്ചു. ഇതാണോ സത്യം? ഇതാണോ നീതി? ഇതിനുവേണ്ടിയാണോ താൻ വ്യക്തിപരമായി ഇത്രയും
കഷ്ടതകൾ സഹിച്ചതു്? നീതി നിറവേറ്റപ്പെടണമെന്ന ഒരാശയേ മനസ്സിലുണ്ടായിരുന്നുള്ളൂ. അങ്ങനെ
പ്രതീക്ഷിക്കുകയും ചെയ്തു. എന്നിട്ടു്, ഇപ്പോൾ ലഭിച്ചിരിക്കുന്നതോ? താങ്ങാനാവാത്ത ഒരാഘാതം.
അപമാനം. പുച്ഛം. അയാൾ ഒരു ജീവച്ഛവത്തെപോലെ വിളറിനിന്നു. മനസ്സു് വീർപ്പുമുട്ടി. മുറിയുടെ നാലു
ചുവരുകൾക്കിടയിലൂടെ അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും നടന്നു. കാലുകൾ തളർന്നപ്പോൾ കട്ടിലിൽ
കയറിക്കിടന്നു. ഒരുപോള കണ്ണടയ്ക്കാൻ കഴിഞ്ഞില്ല. എമ്പാടും ഇരുട്ടു്. ദുസ്വഃപ്നങ്ങൾ. കണ്ണുനീരിന്റെ നനവു്.
ചോരയുടെ ഗന്ധം ഇല്ല, എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഇനിയൊരിക്കലും മനഃശ്ശാന്തി ലഭിക്കുകയില്ല.
അയാൾ തീരുമാനിച്ചു.
</p>
          <p style="indent">അടുത്ത ദിവസം മദിരാശിയിലേക്കു് വണ്ടികയറി.
</p>
          <p style="indent">സെഷൻസ് കോടതി വിധിക്കെതിരെ മദിരാശി ഹൈക്കോടതിയിൽ അപ്പീൽ
ബോധിപ്പിച്ചു. അപ്പീൽ സ്വീകരിച്ചു്, പ്രതികളെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു. അതുപ്രകാരം
വലിയൊരു പോലീസ് സംഘം കുറ്റൂരിലെത്തിച്ചേർന്നു.
</p>
          <p style="indent">അന്നു് കേസിൽ അനുകൂലമായ വിധിയുണ്ടായതിന്റെ സന്തോഷം
പ്രകടിപ്പിക്കാൻ, കൂവകൊട്ടന്റെ വീട്ടിൽ കതിനൂർ വീരൻ തെയ്യം കെട്ടിയാടിക്കാനുള്ള ഒരുക്കങ്ങൾ
നടക്കുകയായിരുന്നു.
</p>
          <p style="indent">തെയ്യംകൊട്ടിക്കൽ ഏതായാലും മുടങ്ങി. എല്ലാവരും കസ്റ്റഡിയിലെടുക്കപ്പെട്ടു.
</p>
          <p style="indent">കേസ് വിചാരണതീർന്നു്, ഹൈക്കോടതി വിധിപ്രസ്താവിച്ചു. കോരൻ,
ഉറുവാടൻ രാമൻ, കൂവകൊട്ടൻ എന്നിവർക്കു് പത്തുകൊല്ലം വീതവും, ശങ്കരൻ, കുഞ്ഞപ്പൂ എന്നിവർക്കു്
ഏഴുകൊല്ലം വീതവും കഠിനതടവു് ലഭിച്ചു. കുഞ്ഞിരാമൻ നായനാരേയും കാര്യസ്ഥന്മാരേയും രണ്ടു
പുലയന്മാരേയും കൂറ്റക്കാരല്ലെന്നു് കണ്ടു് കോടതി വെറുതെവിട്ടു. തെറ്റായ യാദാസ്തു് സമർപ്പിച്ച
കുഞ്ഞിരാമൻ അധികാരിക്കു് ഉദ്യോഗം നഷ്ടപ്പെട്ടു.
</p>
        </div>
        <!--end of "section 9.0/.9"-->
      </div>
      <!--end of "chapter 9/0"-->
      <!--END OF CHAPTER 9/0-->
      <div prev="9" type="chapter" n="10" xml:id="chp10">
        <head type="chaphead">പത്തു്</head>
        <div type="lsection">
          <p style="noindent">രാജകൊട്ടാരം പോലെ മഠം ഉയർന്നു നിന്നു.
</p>
          <p style="indent">അതിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്തവരുടെ ജീവിതം ദാരുണമായ
ദുരന്തങ്ങളിലൊടുങ്ങി. ഇനി ഒരാൾ മാത്രമെ അവശേഷിക്കുന്നുള്ളു. ഒരു മുടന്തൻ, ജീവപര്യന്തം
തടവുശിക്ഷയെ അതിജീവിച്ചു് അവൻ മുടന്തിക്കൊണ്ടു് തിരിച്ചു വന്നാലും സാരമാക്കാനില്ല. മഠത്തിനു് ഏതു
നിലയ്ക്കും അഭിമാനിക്കാം. അന്തസ്സും പ്രൗഢിയും വീണ്ടെടുക്കപ്പെട്ടിരിക്കുന്നു. ശൈഥില്യങ്ങൾ
വിട്ടകന്നിരിക്കുന്നു. ഇനിയാരും ചെറുവിരലനക്കാൻപോലും ധൈര്യപ്പെടില്ല. നിയമങ്ങൾ കുറേക്കൂടി
കർശനമാക്കപ്പെട്ടു. പെരുമാറ്റം കർക്കശവും. നാട്ടിലെ മൃഗയാവിനോദങ്ങളുടെ കഥകൾ പെരുകി.
കാര്യസ്ഥന്മാരുടെ ഊർജ്ജസ്വലത വർദ്ധിച്ചു. അവരുടെ വാക്കുകൾക്കു് മൂർച്ചയേറി. വയൽപ്പൂക്കൾ
കൊടുംവേനലിൽ കരിഞ്ഞു.
</p>
          <p style="indent">കുഞ്ഞിരാമൻ നായർക്കുശേഷം ചാത്തുട്ടി നായനാർ അധികാരത്തിൽ വന്നു.
അയാൾ കാനായി ചിറ്റാരിലേയ്ക്കു് ഒന്നാം മൂപ്പായി നീങ്ങിയപ്പോൾ, ഉഗ്രപ്രതാപിയായ
നാരായണൻനായരുടെ കാലമായി. അധികാരമാറ്റങ്ങൾ പല്ലക്കു ചുമക്കുന്നവരുടെ ചുമലുകളിലെ
തഴമ്പുകൾക്കു് കനമേറ്റി. അതിനപ്പുറം ഒന്നുമുണ്ടായില്ല. മഠം എന്നത്തേയും പോലെ പ്രതാപത്തോടെ
നിലകൊണ്ടു. വിസ്തൃതമായ തൊടിയിൽ ഏഴാനകൾ ചിന്നംവിളിച്ചു. അവയുടെ മസ്തകങ്ങളിൽ കുങ്കുമവും
ചന്ദനവും തിളങ്ങി. വയലുകളിൽ വിലകുറത്ത മനുഷ്യജീവികൾ എല്ലുമുറിയെ അദ്ധ്വാനിച്ചു. കളത്താലയിൽ
നെല്ലു് കുമിഞ്ഞുകൂടി. തേവാര മഠത്തിൽ മുടങ്ങാതെ പൂജ തുടർന്നു. ചാമ്പയ്ക്കയും ഞാവൽപ്പഴങ്ങളും കാറ്റത്തു്
ഉതിർന്നുവീണു. കരിഞ്ചാമുണ്ഡിയുടെ കോലം പലവട്ടം അണിഞ്ഞൊരുങ്ങി ആടിത്തിമിർത്തു. മദനപ്പൂമരം
പലവട്ടം പൂത്തു. ചന്തുപ്പണിക്കരാശാന്റെ നേതൃത്വത്തിലുള്ള കഥകളി സംഘം കാനായിയിൽ നിന്നു്
കുറ്റൂരിലേയ്ക്കു് വന്നു് കൃമ്മീരവധവും ഉത്തരാസ്വയംവരവും കല്യാണസൗഗന്ധികവും നളചരിതവും
അവതരിപ്പിച്ചു. പടിഞ്ഞാറ്റയിലെ മനോഹരമായ കട്ടിലിൽ അലങ്കരിച്ച മെത്തയിൽ, ദമ്പതികൾ
ആദ്യരാത്രിയുടെ വിസ്മയം നൊട്ടിനുണഞ്ഞു. വംശസമ്പത്തു് പെറ്റുപെരുകി.
</p>
          <p style="indent">നിതംബം കവിഞ്ഞു നിൽക്കുന്ന നീണ്ടമുടിയുള്ള ജാനകിയമ്മ, കത്തുന്ന
സൗന്ദര്യവുമായി, കിടപ്പുമുറിയിൽ തമ്പുരാനെ കാത്തുകിടന്നു.
</p>
          <p style="indent">നാടൻചാരായത്തിന്റെ രൂക്ഷഗന്ധം, ഇടറുന്ന കാൽവെപ്പുകളുമായി തമ്പുരാൻ
കടന്നുവന്നു് പ്രേയസിയെ പുണർന്നു.
</p>
          <p style="indent">ഒരുനാൾ നാരായണൻ നായനാർ കയറിവന്നതു് മുഖം നിറയെ
ചോരയുമായാണു്.
</p>
          <p style="indent">ജാനകിയമ്മയ്ക്കു് പരിഭ്രമമായി.
</p>
          <p style="indent">“എന്താ ഇതു്?” അവർ നിലവിളിക്കും പോലെ തിരക്കി.
</p>
          <p style="indent">“ഒന്നുമില്ല. വീണതാണു്.” അയാൾ മറുപടി പറഞ്ഞു.
</p>
          <p style="indent">ഈ സമയത്തു് ഒരാൾ അതിവേഗത്തിൽ കിഴക്കോട്ടു പായുകയാണു്. വല്ലാതെ
ഭയപ്പെട്ടമട്ടുണ്ടു്. ആരെങ്കിലും പിൻതുടരുന്നുണ്ടോയെന്നു് ഇടയ്ക്കിടെ തിരിഞ്ഞുനോക്കുന്നുണ്ടു്.
അങ്ങകലെയുള്ള കുടകു് ലക്ഷ്യമാക്കിയാണു് അയാളുടെ ഓട്ടം.
</p>
          <p style="indent">കണ്ണങ്കാട്ടിനു് പിടിഞ്ഞാറുള്ള ഒരു കുടിലിന്റെ ഇറയത്തു് ചോരപുരണ്ട
വെട്ടുകത്തി വീണുകിടക്കുന്നു. അതിനപ്പുറത്തായി കുടിലിലുള്ളവർ കൂനിപ്പിടിച്ചിരുന്നു് കരയുന്നു. മുറ്റത്തു്
ഭംഗിയുള്ള ഒരു മുറുക്കാൻചെല്ലം പതറിപ്പോയ ഒരു നിമിഷത്തിൽ ആരുടെയോ പക്കൽ നിന്നു് താഴെ
വീണതാണെന്നു് സ്പഷ്ടമാക്കും വിധത്തിൽ അലങ്കോലപ്പെട്ടു് കാണപ്പെടുന്നു. അകത്തുനിന്നു് ഒരു
യുവതിയുടെ തേങ്ങലുയരുന്നു. അവളുടെ ഭർത്താവായ ചന്തു ഇടയ്ക്കിടെ തിരിഞ്ഞുനോക്കിക്കൊണ്ടു്
രക്ഷപ്പെടാനുള്ള ഉൽക്കടമായ അഭിവാഞ്ഛയോടെ കുടകിലേയ്ക്കു് പായുന്നു.
</p>
          <p style="indent">അകത്തുവീണു് കരയുന്ന യുവതിയും, അതിദ്രുതം പായുന്ന പുരുഷനും ഇനി
കണ്ടുമുട്ടുക പന്ത്രണ്ടു വർഷങ്ങൾക്കുശേഷമാണു്. അത്രയും കാലം അയാൾ ക്ഷമയോടെ കുടകിൽ
ഒളിച്ചുപാർക്കും. പടിഞ്ഞാറൻ കാറ്റു് വീശിയെത്തുമ്പോൾ എന്തെങ്കിലും വാർത്തകളുണ്ടോയെന്നു് അയാൾ
ചെവിയോർക്കും. രാത്രികാലങ്ങളിൽ ഇലയനങ്ങുന്ന ഒച്ച കേട്ടാൽപോലും ഞെട്ടിയുണരും. ഉണർന്നു്
ആകാശത്തിന്റെ താഴ്‌വരകളിലേക്കും പകച്ചുനോക്കും. കുറ്റൂരിലാകട്ടെ, നാരായണൻ നായനാർ
ആൾക്കണ്ണാടിയുടെ മുന്നിൽ നിന്നു് മുഖത്തെ മാഞ്ഞുപോകാത്ത മുറിപ്പാടിനെ ശപിക്കും. രോഷം കൊണ്ടു്
ഉൾഞരമ്പുകൾ വിറയ്ക്കും. കോപാകുലനായി തോക്കുമെടുത്തു് പാഞ്ഞുവന്നു്, മച്ചിനുമുകളിൽ
മുൻവശത്തുനിന്നു്, ശുഭ്രമായ ആകാശത്തിലേയ്ക്കു് നിറയൊഴിക്കും.
</p>
          <p style="milestone">☆☆☆</p>
          <p style="indent">മൃതിയടഞ്ഞ കോടിലോനും, തടവിൽ കഴിയുന്ന മുടന്തനായ വണ്ണത്താൻ
രാമനും, നായനാരെ മുറിവേല്പിച്ചു് പ്രാണരക്ഷാർത്ഥം കുടകിലേയ്ക്കോടിപ്പോയ ചന്തുവും ഗ്രാമീണരുടെ
ഓർമ്മകളിൽ നിറഞ്ഞു. വർഷമേഘങ്ങളെക്കൊണ്ടു് മനസ്സിരുണ്ടു. കണ്ണുകളിൽ മഴക്കാലമായി.
ഒരിടത്തിരുന്നു് ഓർത്തു് കരയുന്ന ഉച്ചാലമ്മയെ നോക്കിനിൽക്കെ, തമ്പാനു് മനസ്സു് നൊന്തു. അവൻ
അടുത്തുചെന്നു് അവരുടെ ജര പടർന്ന കവികളിലെ കണ്ണുനീർ തുടച്ചു.
</p>
          <p style="indent">‘മോനേ.’
</p>
          <p style="indent">ഉച്ചാലമ്മ തേങ്ങി.
</p>
          <p style="indent">‘കുറുപ്പച്ചനെ എപ്പളാ ഇനി ജെയിലീന്നു് വിട്വാ?’
</p>
          <p style="indent">തമ്പാൻ പറഞ്ഞില്ല.
</p>
          <p style="indent">‘നമ്മടെ സങ്കടങ്ങള് എതുകാലത്താ തീര്വ, മോനേ?’
</p>
          <figure rend="fcenter" type="grf">
            <graphic url="images/uparodham-10.png"/>
          </figure>
          <p style="indent">ഉച്ചാലമ്മ അവനെ ചേർത്തുപിടിച്ചു് കരഞ്ഞു. അവൻ ഇന്നു്, വിരിഞ്ഞ നെഞ്ചുള്ള
ഒരു വാലിയക്കാരനാണു്. എന്നും മുത്തശ്ശിയുടെ മാറിൽ ചേർന്നു നിന്നു്, ഗ്രാമത്തിലെ സംഭവങ്ങൾ
നോക്കിക്കാണാറുണ്ടായിരുന്ന ചെറിയ കുട്ടി വളർന്നിരിക്കുന്നു.
</p>
          <p style="milestone">☆☆☆</p>
          <p style="indent">രാമൻകുറ്റ്വൻ കള്ളുനിറച്ച തൊടു് ചുണ്ടോടടുപ്പിച്ചുവെങ്കിലും, ഒരു കവിൾ പോലും
ഇറക്കാതെ, പൊടുന്നനെ ഏതോ ഓർമ്മയിൽ വേദനിച്ചു്, തൊടു് താഴെ വെച്ചു് കരിമ്പനോടു് ചോദിച്ചു:
</p>
          <p style="indent">‘രാമനെ എന്നാ ഞാൻ കാണ്വാ.’
</p>
          <p style="indent">കരിമ്പൻ നിസ്സാഹയതയോടെ കൈമലർത്തി.
</p>
          <p style="indent">‘ഞാൻ കാണൂല്ലേ?’ ഇത്തിരിക്കൂടി നീങ്ങിയിരുന്നു് രാമൻകുറ്റ്വൻ ചോദിച്ചു.
</p>
          <p style="indent">മുഖത്തു് ഉദ്യോഗം തുടിച്ചു.
</p>
          <p style="indent">‘കാണാണ്ടിരിക്കില്ല.’
</p>
          <p style="indent">കരിമ്പൻ അയാളെ സമാധാനിപ്പിക്കാൻ പറഞ്ഞു.
</p>
          <p style="indent">‘കാണാണ്ടു് ചത്താലു് എന്റെ കണ്ണടയൂല്ല.’ അയാൾ മന്ത്രിച്ചു.
</p>
          <p style="indent">‘രാമന്റെ വിവരം എന്തെങ്കിലുംണ്ടോ?’
</p>
          <p style="indent">തമ്പാൻ കൗതുകത്തോടെ അയാളെ നോക്കി.
</p>
          <p style="indent">‘എനിക്കൊന്നു് കാണണം.’ കൊറോശ്ശൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
</p>
          <p style="indent">‘അടുത്തുതന്നെ വെരും.’ തമ്പാൻ അയാളുടെ ചുമലിൽ കൈവച്ചു.
</p>
          <p style="indent">കാനാകൊറോശ്ശൻ കുണ്ടോർ ചാമുണ്ഡിയെ മനസ്സിൽ നിനച്ചു. ചാമുണ്ഡിയുടെ
കോമരമാണു് അയാൾ. അതു പറഞ്ഞിട്ടെന്താണു് കാര്യം? നാല്പത്തെട്ടിൽ തന്റെ നെല്ലറ കുത്തിത്തുറക്കുന്ന
ആൾകൂട്ടത്തിൽ കൊറോശ്ശന്റെ മൂഖം. രയരപ്പൻ നായനാർ കണ്ടെത്തും. നെല്ലറ കുത്തിത്തുറന്നു്,
ആവേശത്തോടെ ആർത്തുവിളിച്ചു്, കാട്ടാറുപോലെ അകത്തേക്കു് ഇരച്ചു കയറുന്ന ആൾക്കൂട്ടത്തിൽ
ഒരാളായിത്തീർന്ന കൊറോശ്ശൻ തൊട്ടടുത്തുള്ള രാമനോടു് ചോദിക്കും: ‘ഇതു് നേര് തന്ന്യോ രാമാ. സ്വപ്നം
കാണ്വോ മറ്റോ ആണോ?’ രാമൻ ചിരിച്ചുകൊണ്ടു് പറയും: ‘ഞാൻ പണ്ടേ കണ്ട ഒരു സ്വപ്നമാണു്.’
</p>
          <p style="indent">എന്നാൽ ഈ സമയത്തു് അത്ര വലിയ ഒരു സംഭവം മുന്നിൽ കാണാൻ
കൊറോശ്ശനു് ത്രാണിയില്ല. മറ്റുള്ളവരുടെയും സ്ഥിതി ഇതുതന്നെ. നെടുനാളത്തെ ദുഃഖങ്ങളിൽ നിന്നു്
പിടഞ്ഞെണീറ്റു്, കുന്തങ്ങളും വാക്കത്തികളും ഉലക്കകളുമായി, മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും
പ്രതികാരദാഹത്താൽ ആർത്തുവിളിച്ചുകൊണ്ടു്, ഒരു പുലരിയിൽ തങ്ങൾ മഠത്തിനുനേരെ കുതിക്കുമെന്നു്
അവരാരും സങ്കല്പിക്കില്ല. പക്ഷേ, അങ്ങനെയൊരു കുതിച്ചുചാട്ടത്തിനു് അവർ നിർബന്ധിതരായിത്തീരും.
അതിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇരുട്ടിൽ, ഒറ്റയടിപ്പാതകളിൽ ചലനങ്ങൾ, കൂരകളുടെ മുറ്റങ്ങളിൽ
ഒത്തുചേരൽ, അടക്കിപ്പിടിച്ചുള്ള സംസാരം.
</p>
          <p style="indent">പിന്നെ, നാല്പത്തെട്ടിലെ ഒരു പ്രഭാതത്തിൽ, പ്രാകൃതമായ
ആയുധങ്ങളുയർത്തിപ്പിടിച്ചു്, അങ്ങേയറ്റത്തെ ആവേശത്തൊടെ, ദൂഢചിത്തരായ, ആണും പെണ്ണും
വൃദ്ധരും കുട്ടികളുമടങ്ങുന്ന വലിയൊരാൾക്കൂട്ടം മഠത്തിനുനേർക്കു് ഇരച്ചു പായും. ആദ്യത്തെ നിരയിൽ,
വെളുത്തു നീണ്ട ശരീരമുള്ള ഒരു വൃദ്ധനുണ്ടാകും. അയാൾ, ഞരമ്പുകൾ മുറിച്ചു മാറ്റപ്പെട്ട വലതുകാൽ വലിച്ചു
വെച്ചായിരിക്കും നടക്കുക. അയാളുടെ ശേഷിച്ച ഞരമ്പുകളത്രയും കൊടും കോപത്തിൽ പിടക്കുകയാവും.
നെല്ലറയുടെ നേർക്കു് വിരൽ ചൂണ്ടിക്കൊണ്ടു് ഇടിമുഴക്കം പോലെ അയാൾ അലറും. ‘പൊളിക്കെടാ,
പൊളിക്ക്’ ആ ശബ്ദം കേട്ടു് ആകാശം പോലും നടുങ്ങും.
</p>
          <p style="indent">പിന്നീടു്, പാറക്കടവിലുള്ള വായനശാലയിൽ മരണം കാത്തുകിടക്കുന്ന
അയാൾക്കു് ആഹാരവുമായി പല വഴിക്കു് പാഞ്ഞെത്തുന്ന സ്നേഹസമ്പന്നരായ ഗ്രാമീണരെല്ലാം അത്യന്തം
വേദനയോടെ ആ ക്ഷീണിച്ച മുഖത്തു് കണ്ണുനട്ടുനിന്നു്, പലതുമോർമ്മിക്കും. ആ ഓർമ്മകളെല്ലാം എത്രയും
ഹൃദയഭാരത്തോടെ അവർ, വിടർന്ന കണ്ണുകളും തുറന്ന കാതുകളുമുള്ള ഇളം തലമുറയിലേയ്ക്കു് പകരും.
</p>
          <p style="indent">ഉച്ചാലമ്മ തമ്പാനോടു് ചോദിച്ചു:
</p>
          <p style="indent">‘എന്താ മോനേ വെരാനിരിക്കുന്നതു്?’
</p>
          <p style="indent">എന്താണു് വരാനിരിക്കുന്നതെന്നതിനെക്കുറിച്ചു് തമ്പാനു തന്നെ വ്യക്തമായ
രൂപമില്ല.
</p>
          <p style="indent">‘എന്നോടു് പറയ് മോനേ.’
</p>
          <p style="indent">എന്താണു് പറയേണ്ടതെന്നു് തമ്പാൻ ആലോചിച്ചു.
</p>
          <p style="indent">ഗ്രാമം പതുക്കെപ്പതുക്കെ നിദ്രവിട്ടുണരുകയായിരുന്നു. ഇതിന്റെ ഫലമായി
കുറ്റൂരിൽ എല്ലാവർക്കുംവേണ്ടി ഒരു സ്ക്കൂളും വായനശാലയും പണിതുയർത്തപ്പെടും. സ്ക്കൂൾ പൊളിച്ചുമാറ്റാൻ,
പുറംനാട്ടുകാരായ പോക്കിരികളെ കൊണ്ടുവന്നു് നായനാർ ഒരന്ത്യശ്രമം നടത്തിനോക്കും. എന്നാൽ,
പണി തീർന്നുകൊണ്ടിരിക്കുന്ന സ്ക്കൂളിനെ വലയം ചെയ്തു നിൽക്കുന്ന ജനക്കൂട്ടത്തെ കണ്ടു്, അന്യദേശക്കാരും
അവരെ പിന്തുണക്കാൻ ചെന്ന വേട്ടുവരും ജീവനിലുള്ള കൊതിമൂലം പിന്തിരിഞ്ഞോടുകയാണു് ചെയ്യുക.
സ്ക്കൂളിന്റെ സംരക്ഷണത്തിനു് ഒരുങ്ങി നിൽക്കുന്ന ജനക്കൂട്ടത്തിൽ, ഇനിയും തടിമിടുക്കു് നഷ്ടപ്പെടാത്ത
വെളുത്തു നീണ്ട ഒരു വൃദ്ധനുമുണ്ടായിരിക്കും. സ്ക്കൂൾ തകർക്കാനുദ്ദേശിച്ചെത്തുന്നവരുടെ മുന്നിൽ, ഒരു കത്തി
നിവർത്തിപ്പിടിച്ചുനിന്നു അയാൾ ഉച്ചത്തിൽ വിളിച്ചു പറയും: ‘കാലം മാറീന്നു് നായനാരോടു് പറഞ്ഞേക്കിൻ’
ആ സംഭവത്തിനു് ശേഷം ഏഴെട്ടു വർഷങ്ങൾ കഴിഞ്ഞു് രവിവർമ്മയുടെ ചിത്രങ്ങൾ കൊണ്ടലങ്കരിച്ച
മുറിയിൽ മയങ്ങിക്കിടക്കുമ്പോൾ രയരപ്പൻ നായനാർ വലുതായ ഒരു ആരവം കേട്ടു് ഞെട്ടിയുണരും.
അയാൾ ചില്ലുജാലകം തുറന്നു് പുറത്തേക്കു് നോക്കുമ്പോൾ കാണുക, പാഞ്ഞിരച്ചു വരുന്ന
ഒരാൾക്കൂട്ടത്തെയാണു്. മുന്നിൽ മുടന്തിനടക്കുന്ന വൃദ്ധനെ അയാൾ തിരിച്ചറിയും.
</p>
        </div>
        <!--end of "section 10.0/.10"-->
      </div>
      <!--end of "chapter 10/0"-->
      <!--END OF CHAPTER 10/0-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Uparōdham (ml:
ഉപരോധം).</p>
        <p style="hang"><hi rend="bold">Author(s):</hi>  C V Balakrishnan.</p>
        <p style="hang"><hi rend="bold">First publication details:</hi>
 Prabhatham Printing and Publishing Co; Trivandrum, Kerala; 1998. </p>
        <p style="hang"><hi rend="bold">Deafult language:</hi>  ml,
Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  Novel, C V
Balakrishnan, Uparodham, സി വി ബാലകൃഷ്ണൻ, ഉപരോധം, Open Access Publishing,
Malayalam, Sayahna Foundation, Free Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; JWRA 34, Jagthy; Trivandrum 695014; India.</p>
        <p style="hang"><hi rend="bold">Date:</hi>  January 19, 2022.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original
item is copyrighted to tha author. The text encoding and editorial notes were created
and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative
Commons Attribution By NonCommercial ShareAlike 4​.0 International License</ref>
 (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the
material should credit the copyright holder and Sayahna Foundation and must be
shared under the same terms.</p>
        <p style="hang"><hi rend="bold">Cover:</hi>  Traveling Circus, an oil on
canvas painting by <ref target="https://en.wikipedia.org/wiki/Paul_Klee">Paul Klee</ref>
 (1879–1940). The image is taken from <ref target="https://commons.wikimedia.org">Wikimedia Commons</ref>
 and is gratefully acknowledged.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Data entry:</hi>  River Valley; <hi rend="bold">Proofing:</hi>  KB Sujith; <hi rend="bold">Illustration:</hi>  CN Karunakaran; <hi rend="bold">Typesetter:</hi>  Sayahna Foundation; <hi rend="bold">Encoding:</hi>  CVR.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The
entire document processing has been done in a computer running GNU/Linux operating
system and TeX and friends. The PDF has been generated using XeLaTeX from TeXLive
distribution 2021 using <ref target="https://ithal.io">Ithal (ഇതൾ)</ref>, an
online framework for text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded XML has been
generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated
from XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF
and HTML versions is <ref target="https://rachana.or.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The
font used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip
Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/cvb-uparodham.xml">Download
document sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/cvb-uparodham.pdf">Download
PDF</ref>.</p>
      </div>
    </back>
  </text>
</TEI>
