<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">കാട്ടിക്കൊമ്പു്</title>
          <title xml:lang="en" type="main">Kattikombu</title>
        </title>
        <author>E Harikumar</author>
        <respStmt>
          <resp>Typeset by</resp>
          <name>JN Jamuna</name>
        </respStmt>
        <respStmt>
          <resp>Edited by</resp>
          <name>PK Ashok</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>JN Jamuna</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2026">July 17, 2026</date>
        <address>
          <addrLine>River Valley Campus, Malayinkeezh, </addrLine>
          <addrLine>Trivandrum 695571</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to the author. The text encoding and editorial
notes were created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">കാട്ടിക്കൊമ്പു്</title>
              <title xml:lang="en" type="main">Kattikombu</title>
            </title>
            <author>E Harikumar</author>
          </titleStmt>
          <extent>
            <measure unit="pages" quantity="20">20 pages of source material</measure>
          </extent>
          <publicationStmt>
            <publisher>
              <ref target="http://e-harikumar.com">http://e-harikumar.com</ref>
            </publisher>
            <pubPlace/>
            <date>2013</date>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>Short Story</term>
          <term>E Harikumar</term>
          <term>Kattikombu</term>
          <term>ഇ ഹരികുമാർ</term>
          <term>കാട്ടിക്കൊമ്പു്</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="short story">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="complete"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>, India</name>
          <time>2013</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <div xml:id="cover" type="Cover">
        <figure xml:id="cover-image" rend="fullfig">
          <graphic url="images/Buffalo_elk_deer_Sanders.jpg" width="100%"/>
          <figDesc><ref target="https://commons.wikimedia.org/wiki/File:Buffalo,_elk,_deer,_mountain_sheep_and_wolf_skulls_and_bones_near_Fort_Sanders.jpg">A
collection of buffalo, elk, deer, mountain sheep and wolf skulls and bones near Fort Sanders.

Albany County, Wyoming,</ref> a photograph by <ref target="https://en.wikipedia.org/wiki/en:William_Henry_Jackson">William
Henry Jackson</ref>  (1843–1942). </figDesc>
        </figure>
      </div>
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">കാട്ടിക്കൊമ്പു്</titlePart>
        </docTitle>
        <docAuthor>
          <persName>ഇ. ഹരികുമാർ</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">കാട്ടിക്കൊമ്പു്</head>
        <div type="lsection">
          <p style="noindent">ഓർമ്മവെച്ചനാൾ മുതൽ ആ കാട്ടിക്കൊമ്പു് തളത്തിലെ വാർണിഷ് ഇട്ട തട്ടിനു
തൊട്ടുതാഴെ ചുമരിൽ തൂക്കിയിട്ടിരിക്കയായിരുന്നു. നല്ല വണ്ണമുള്ള ഒരു കമ്പികൊണ്ടു്. ഗാൽവനൈസ് ചെയ്തു്
ചാരനിറത്തിലുള്ള കമ്പി. കുട്ടിക്കാലത്തു് ആ കമ്പിയുടെ വണ്ണം എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. പിന്നെ കുറച്ചു
വലുതായപ്പോൾ വളയ്ക്കാൻ പ്രയാസമുള്ള ആ കമ്പിയും കടയിൽ തടിച്ചു് അറ്റമെത്തുമ്പോൾ കൂർത്തു് അകത്തോട്ടു്
വളഞ്ഞ കൊമ്പും ജീവനുള്ള ഒരു കാട്ടുപോത്തിന്റെ ശക്തിയുടെ പ്രതീകമായി തോന്നി. ഉമ്മറവാതിൽ കടന്നാൽ
കാണുക ആ കാട്ടിക്കൊമ്പായിരുന്നു. മുഖത്തെ എല്ലുകൾ പൊളിഞ്ഞു തുടങ്ങിയിരിക്കുന്നു. പല്ലുകൾക്കിടയിൽ
വിടവു്. കണ്ണിന്റെ സ്ഥാനത്തു് രണ്ടു് ഓട്ടകൾ. ആ ശൂന്യമായ ഓട്ടകളിലൂടെ വികൃതമായ മുഖവുമായി കാട്ടുപോത്തു്
നമ്മെ ദയനീയമായി നോക്കി.
</p>
          <p>മുത്തച്ഛൻ വേട്ടായാടാൻ പോയ കഥകൾ മുത്തശ്ശി പറയാറുണ്ടു്. വളരെ കൊല്ലങ്ങൾക്കു മുമ്പാണു്. ഇപ്പോൾ
ശരിക്കും ഓർമ്മയില്ല. ഇന്നു് മനസ്സിലുള്ള ചിത്രം ഭീമാകാരനായ മുത്തച്ഛൻ തോക്കുമേന്തി കാട്ടിലൂടെ നടന്നു
നീങ്ങുന്നതാണു്. കാട്ടിൽ പ്രാണരക്ഷാർത്ഥം ഓടുന്ന മൃഗങ്ങൾ. ചെടികൾ ഉലയുന്ന ശബ്ദം. തോക്കിന്റെ
ഗർജ്ജനം. മുറിവേറ്റ മൃഗത്തിന്റെ ദീനരോദനം.
</p>
          <p>ഞാൻ അമ്മയോടു് ചോദിക്കാറുണ്ടു്. എന്തിനാണു് മുത്തച്ഛൻ ആ സാധുമൃഗത്തിനെ കൊന്നതു?
</p>
          <p>മുത്തച്ഛൻ വല്യ ആളായിരുന്നു. അമ്മ പറയും. അതു പറയുമ്പോൾ അമ്മയുടെ മുഖം അഭിമാനംകൊണ്ടു്
വികസിക്കും.
</p>
          <p>വല്യ ആളായിരുന്നു.
</p>
          <p>വീടു് വളരെ വലുതായിരുന്നു. ജനലുകൾക്കും വാതിലുകൾക്കും മുകളിൽ കമാനങ്ങളുണ്ടായിരുന്നു. മുറികളിൽ
തട്ടുകൾ വളരെ ഉയരത്തിലായിരുന്നു. അതിനു കീഴിൽ നിൽക്കുമ്പോൾ അച്ഛൻ ഒരു ചെറിയ മനുഷ്യനെപ്പോലെ
എനിക്കു തോന്നാറുണ്ടു്. അച്ഛൻ വളരെ ഒതുങ്ങി ശബ്ദമില്ലാതെയാണു് അവിടെ കഴിഞ്ഞിരുന്നതു്. പകൽ അദ്ദേഹം
പാടത്തു് പണിക്കാരെക്കൊണ്ടു് പണിയെടുപ്പിച്ചു. ഉഴുമ്പോൾ കാറ്റിൽ ചെളിയുടെ ഗന്ധം പൊങ്ങിവന്നു.
ഉച്ചവെയിലിൽ ചെടികളെല്ലാം മയങ്ങുമ്പോൾ ഞാൻ പടിയ്ക്കൽ നിന്നുകൊണ്ടു് ആ ഗന്ധം ആസ്വദിക്കും ഉച്ചയ്ക്കു്
ഊണു കഴിയ്ക്കാൻ വരുന്ന അച്ഛനു് വെയിലിന്റെ ഗന്ധമുണ്ടായിരുന്നു.
</p>
          <p>മുത്തശ്ശി നേർത്തെ ഉറങ്ങാൻ പോകും. രാത്രി അവർക്കു് കണ്ണു കാണാൻ വിഷമമുണ്ടായിരുന്നു.
</p>
          <p>രാത്രി ഊണു കഴിക്കുമ്പോഴാണു് അച്ഛൻ സംസാരിക്കാറ്. ഞാറ് നടുന്നതിനെപ്പറ്റി, പാടത്തു് ഇക്കൊല്ലം
ധാരാളം കളകൾ ഉള്ളതിനെപ്പറ്റി, പുഞ്ചയ്ക്കു തേവുന്നതിനെപ്പറ്റി, പണിക്കാർ പ്രതീക്ഷയ്ക്കൊത്തു്
ജോലിയെടുക്കാത്തതിനെപ്പറ്റി.
</p>
          <p>എന്റെ അച്ഛനുണ്ടായിരുന്നപ്പൊ ഈ വെഷമമൊന്നുംണ്ടായിരുന്നില്ല.
</p>
          <p>അമ്മ പറഞ്ഞു. ജോലിക്കാരെക്കൊണ്ടു് പണിയെടുപ്പിക്കാൻ അച്ഛനു് നല്ല സാമർത്ഥ്യാ. അച്ഛൻ
അവരെയൊക്കെ വരച്ച വരേലു് നിർത്തും. ചാത്തയൊക്കെ എത്ര ഓഛാനിച്ചിട്ടാണു് അച്ഛന്റെ മുമ്പിലു് നിൽക്കാറ്.
</p>
          <p>അച്ഛൻ ഒന്നും പറയില്ല. ചാത്ത എന്നേ മരിച്ചു പോയിരുന്നു. എനിയ്ക്കു് നേരിയ ഓർമ്മ മാത്രമേയുള്ളൂ. കറുത്തു്
കുള്ളനായ ചാത്ത തോർത്തു മുണ്ടും കോണകവും വേഷം. തോളിലും ഒരു തോർത്തുമുണ്ടുണ്ടാവും. ഞാൻ
കാണുമ്പോൾ ചാത്തയ്ക്കു് വളരെ വയസ്സായിരുന്നു.
</p>
          <p>അച്ഛൻ ഒന്നും പറയില്ല. നിശ്ശബ്ദനായി ഊണുകഴിക്കും റാന്തലിന്റെ നീട്ടിയ തിരിയുടെ വെളിച്ചം അച്ഛന്റെ
നിഴൽ ചുമരിൽ പരത്തുന്നതു് ഞാൻ നോക്കിയിരിക്കും, അച്ഛന്റെ മുഖത്തു നോക്കാൻ ധൈര്യമില്ലാതെ.
</p>
          <p>വീടുനിറയെ നിഴലുകളായിരുന്നു. അവ അവിടെ പെരുമാറുന്നവരോടൊപ്പം ചലിച്ചു. അർത്ഥഗർഭമായി
തലയാട്ടി നിഴലുകൾ എന്നെ ഭയപ്പെടുത്തി. ഇടനാഴിയിൽ, അല്ലെങ്കിൽ മച്ചിനകത്തു്, നിഴലുകൾ എന്റെ മേൽ

ചാടിവീഴാൻ നില്ക്കുന്നപോലെ തോന്നിച്ചു.
</p>
          <p>നിന്റെ അച്ഛനു് ഒന്നുകൂടി ആലോചിക്കാമായിരുന്നു.
</p>
          <p>അച്ഛൻ പറഞ്ഞു.
</p>
          <p>എന്തു?
</p>
          <p>മകളെ എനിയ്ക്കു പിടിച്ചുതരുന്നതിനു മുമ്പു്. ഇതിലും കഴിവുള്ള എത്രപേരുണ്ടായിരുന്നു.
</p>
          <p>മുകളിലെ മുറികളിൽ നിഴലുകൾ കുറവാണു്, ഞാൻ ആലോചിച്ചു. പകലുകൾ മുറികളെ പ്രകാശമയമാക്കുന്നു.
രാത്രി വിളക്കുകൊണ്ടു നടക്കുമ്പോഴും നിഴലുകൾ എന്നെ ഭയപ്പെടുത്തിയിരുന്നില്ല. ഇരുട്ടിൽ പറക്കുന്ന
മിന്നാമിനുങ്ങുകൾ. ജനലിലൂടെ നോക്കി ഞാൻ ഇരിക്കാറുണ്ടു്.
</p>
          <p>ഞാൻ അതൊന്നും ഉദ്ദേശിച്ചിട്ടില്ല, അമ്മ പറഞ്ഞു. എന്തിനാപ്പൊ അതൊക്കെ കുത്തിപ്പൊക്കണതു?
</p>
          <p>പണിക്കാരെ അടിക്കാനും ചവിട്ടാനും ഒന്നും എന്നെക്കൊണ്ടാവില്ല. നിന്റെ അച്ഛനെ സംബന്ധിച്ചിടത്തോളം
അവരൊന്നും മനുഷ്യരായിരുന്നില്ല. എനിക്കങ്ങനെയല്ല. നിന്റെ അമ്മയ്ക്കുംണ്ടു് ഈവക വിചാരങ്ങൾ.
</p>
          <p>മുത്തശ്ശി അച്ഛനെ എപ്പോഴും ദേഷ്യം പിടിപ്പിച്ചിരുന്നു.
</p>
          <p>ഓർമ്മവെച്ച നാളുകളിൽ, എനിയ്ക്കു് മൂന്നോ നാലോ വയസ്സുള്ളപ്പോൾ, ചാണകം മെഴുകിയ വിശാലമായ
മുറ്റത്തു് നെല്ലിന്റെ വലിയ കൂമ്പാരങ്ങളുണ്ടായിരുന്നു. അകത്തും പുറത്തും പണിക്കാരികൾ ഓടി നടന്നു്
ജോലിയെടുത്തു. നെല്ലു പുഴുങ്ങുന്നതിന്റെ ഗന്ധം, നെല്ലുകുത്തുകാരികൾ നെല്ലു കുത്തുമ്പോഴുണ്ടാകുന്ന ശ്ശ് ശ്ശ് ശബ്ദം.
വളകളുടെ സംഗീതം.
</p>
          <p>ഇടയ്ക്കിടയ്ക്കു് സദ്യകൾ ഉണ്ടായിരുന്നു വടക്കെ മുറ്റത്തുണ്ടാക്കിയ കൂറ്റൻ അടുപ്പുകളിൽ വലിയ ഉരുളികളിലും,
ചരക്കുകളിലും അരി തിളച്ചു. ദഹണ്ഡക്കാർ ബഹളമുണ്ടാക്കി പണിക്കാരികളോടു് ആജ്ഞാപിച്ചു കൊണ്ടിരുന്നു.
ഉച്ചയ്ക്കു് ഊണിന്റെ സമയമായാൽ പടിയ്ക്കൽ നിന്നു് നായാടികളുടെ ശബ്ദം കേൾക്കാം.
</p>
          <p>വല്യമ്പ്രാനേയ്, എന്തെങ്കിലും കൊടുത്തയയ്ക്ക്യാ.
</p>
          <p>വല്യമ്പ്രാട്ടേയ്, ഒരു ഊണു് തര്യാ…
</p>
          <p>ഉച്ചത്തിലു് അവരുടെ ശബ്ദം, ഒരു നിലവിളിയായി, പ്രാചീനമായൊരു സംഗീതമായി ഒഴുകി വന്നു. എനിയ്ക്കു്
നായാടികളെ പേടിയായിരുന്നു അവർ കുട്ടികളെ പിടിച്ചു കൊണ്ടുപോകുമെന്നു ഞാൻ വിശ്വസിച്ചു.
പണിക്കാരികൾ അവർക്കുള്ള ഭക്ഷണം ഗെയിറ്റിനും കുറച്ചകലെ വരമ്പത്തു വെച്ചുകൊടുക്കും. പണിക്കാരികൾ
തീണ്ടാപ്പാടകലെയെത്തിയാൽ നായാടികൾ വന്നു് ആ ഇലകൾ എടുത്തുകൊണ്ടു പോകും. അവരുടെ ശബ്ദം
നിലയ്ക്കും. അതുവരെ ഞാൻ ശ്വാസമടക്കിപ്പിടിച്ചു് നില്ക്കാറുണ്ടു്. നായാടികൾ കയറു കൊണ്ടുള്ള ഉറികളും പശുവിനെ
കെട്ടാനുള്ള വടവും ഉണ്ടാക്കിക്കൊണ്ടുവന്നിരുന്നു.
</p>
          <p>നെല്ലിന്റെ വൻകൂനകളും, ചരക്കുകളും, നെല്ലുകുത്തുകാരികളുടെ വളകിലുക്കങ്ങളും പെട്ടെന്നൊരു ദിവസം
ഇല്ലാതായി. അകത്തും പുറത്തും ഓടിനടന്നു പണിയെടുത്തിരുന്ന പണിക്കാരികളും അപ്രത്യക്ഷരായി.
നായാടികളുടെ രോദനംമാത്രം വിശേഷദിവസങ്ങളിൽ ഉയർന്നുകേട്ടു. പിന്നെ കാലക്രമത്തിൽ അതും
കേൾക്കാതായി.
</p>
          <p>തറവാട്ടിലെ മുതലു് നശിക്കാൻ കാരണം ഞാനല്ല. അച്ഛൻ പറഞ്ഞു ഭൂനിയമം വന്നതും കുടിയാൻ
ജന്മിയായതും ഒന്നും നിന്റെ അമ്മയ്ക്കു് മനസ്സിലാവില്ല.
</p>
          <p>മുത്തശ്ശിയ്ക്കു് അതൊന്നും ഒരിയ്ക്കലും മനസ്സിലായിരുന്നില്ല, യുദ്ധാനന്തരം അവശ്യസാധനങ്ങൾ
കരിഞ്ചന്തയിലെത്തിയതും സാധനങ്ങളുടെ വില കണക്കറ്റു വർദ്ധിച്ചതും അവർ അറിഞ്ഞില്ല.
</p>
          <p>അവരെ സംബന്ധിച്ചിടത്തോളം ഒരു സാധനം വാങ്ങണമെങ്കിൽ അതു വാങ്ങണമെന്നു മാത്രം. അതിന്റെ
വില പതിന്മടങ്ങു വർദ്ധിച്ചുവോ എന്നൊന്നും അവർക്കറിയില്ല. അവർ പണം ഒരിക്കലും കൈകാര്യം
ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ പണത്തിന്റെ വിലയും അറിഞ്ഞില്ല. അവരെ സംബന്ധിച്ചിടത്തോളം
ഒരുറുപ്പികയും പത്തുറുപ്പികയും ഒന്നുതന്നെ. പണം.

</p>
          <p>ആവശ്യപ്പെട്ട സാധനങ്ങൾ കിട്ടിയില്ലെങ്കിൽ അവർക്കു പരിഭവമായി. കൊള്ളിവാക്കുകൾ പറഞ്ഞു. മുത്തച്ഛൻ
ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ ആ കാര്യം എത്ര എളുപ്പം സാധിക്കുമായിരുന്നു എന്നു പറയും.
</p>
          <p>കാട്ടിക്കൊമ്പു് ഒരു ഹേതുവായിരുന്നു മരുമകനുമായുള്ള സംഘട്ടനത്തിനു് മൂർച്ച കൂട്ടാൻ മുത്തശ്ശി
അതുപയോഗിച്ചു. കാട്ടിക്കൊമ്പു് സ്റ്റഫ് ചെയ്താൽ ഭംഗിയാകുമെന്നു് ആരോ മുത്തശ്ശിക്കു് പറഞ്ഞു കൊടുത്തു. പിന്നെ
അതിന്മേലായി മുത്തശ്ശിയുടെ കണ്ണു്. കാട്ടിക്കൊമ്പു് സ്റ്റഫ് ചെയ്യുക എളുപ്പമായിരുന്നില്ല. ഒന്നാമതായി സ്റ്റഫ്
ചെയ്യുന്ന സ്ഥലം അടുത്തൊന്നുമുണ്ടായിരുന്നില്ല. ചുരുങ്ങിയതു് കോഴിക്കോട്ടോ തൃശൂരോ കൊണ്ടു പോകണം.
പിന്നെ അതിനു് എത്ര ചെലവു വരുമെന്നും അറിയില്ല മനുഷ്യനു് അതിലും പ്രധാനപ്പെട്ട എത്ര കാര്യങ്ങൾ ചെയ്യാൻ
കിടക്കുന്നു. പാടത്തു് പച്ചിലകൾ വെട്ടിയിടണം. ചാണകം വിതറണം, തേവാനുള്ള ഏത്തം ശരിയാക്കണം.
</p>
          <p>മുത്തശ്ശിയോടു് എപ്പോഴും എതിർത്തു പറയുമെങ്കിലും അച്ഛൻ മുത്തശ്ശിയുടെ എല്ലാ ആവശ്യങ്ങളും
നിറവേറ്റിയിരുന്നു. ഒരു പുതിയ നിലവിളക്കു്, അല്ലെങ്കിൽ കാലിൽ പുരട്ടാനുള്ള കുഴമ്പു്. അതുമല്ലെങ്കിൽ മുത്തശ്ശി
ഇടയ്ക്കു് പറമ്പിലൊക്കെ നടന്നുനോക്കും. വൈകുന്നേരം അച്ഛൻ വന്നാൽ പറയും, വേലിയൊക്കെ
പൊളിഞ്ഞിരിക്കുണു.
</p>
          <p>പിറ്റേന്നു തന്നെ അച്ഛൻ പണിക്കാരെ വിളിച്ചു് മുള്ളുവെട്ടി വേലിപ്പണി തുടങ്ങും.
</p>
          <p>കാട്ടിക്കൊമ്പിന്റെ കാര്യം മറിച്ചായിരുന്നു. അച്ഛനു് തീരെ ഇഷ്ടമില്ലാത്ത സാധനമായിരുന്നു അതു്.
</p>
          <p>ആ കാട്ടിക്കൊമ്പെടുത്തു് വലിച്ചെറിയൂ. അച്ഛൻ പറയും. ഉമ്മറത്തു തന്നെ വെക്കാൻ കണ്ട ഒരു സാധനം!
</p>
          <p>മുത്തശ്ശിയെ സംബന്ധിച്ചിടത്തോളം ആ കാട്ടിക്കൊമ്പു് പ്രിയപ്പെട്ടതായിരുന്നു. മുത്തച്ഛന്റെ
പരാക്രമങ്ങളുടെയും പൗരുഷത്തിന്റെയും ഓർമ്മകൾ ഉണർത്തുന്ന ഒരു സ്മാരകം.
</p>
          <p>അച്ഛനെ സംബന്ധിച്ചിടത്തോളമാണെങ്കിൽ അതു് അവഹേളനത്തിന്റെ പ്രതീകവും. തനിയ്ക്കിഷ്ടമില്ലാത്ത ഒരു
വ്യക്തിയുടെ തുടച്ചു നീക്കപ്പെടേണ്ട അവസാനത്തെ കണികയാണതു്, അച്ഛൻ മുത്തച്ഛനെ ഒരിക്കലും
ഇഷ്ടപ്പെട്ടിരുന്നില്ല. അച്ഛന്റെ സംസാരത്തിൽ നിന്നു് അതു് മനസ്സിലായിരുന്നു.
</p>
          <p>ഉച്ച വേളകൾ അസ്വസ്ഥമായിരുന്നു. ഞാൻ അലഞ്ഞുനടന്നു. പറമ്പിൽ, വീട്ടിനുള്ളിൽ, തട്ടിൻപുറത്തു്,
എന്തിനോവേണ്ടി ഞാൻ അന്വേഷിച്ചുനടന്നു എന്താണു് അന്വേഷിക്കുന്നതെന്നു് തീരെ അവ്യക്തമായിരുന്നു. ഒരു
സ്വപ്നം പോലെയായിരുന്ന പഴയ പ്രതാപത്തിന്റെ നിഴലുകൾ അന്വേഷിച്ചു് ഞാൻ തട്ടിൻപുറത്തും മച്ചിനകത്തും
പരതി. കൂട്ടിയിട്ട വെങ്കലപ്പാത്രങ്ങൾക്കിടയിലൂടെ ഞാൻ നടന്നു. മച്ചിനകത്തു് മരം കൊണ്ടുണ്ടാക്കിയ അറയിൽ
ചാരിവെച്ച കൂറ്റൻ ചട്ടുകങ്ങൾ, കയ്യിലുകൾ, ഓട്ടുവിളക്കുകൾ, ചെമ്പുകൊണ്ടുണ്ടാക്കിയ ഒരു ശരറാന്തൽ,
അതെല്ലാം പഴയ പ്രതാപത്തിന്റെ കഥകൾ എനിയ്ക്കു പറഞ്ഞുതന്നു. ഞാൻ കുട്ടിയായിരിക്കുമ്പോഴുണ്ടായിരുന്ന,
എനിക്കിപ്പോൾ നേരിയ ഓർമ്മ മാത്രമുള്ള ഐശ്വര്യത്തിന്റെ നാളുകൾ. ഞാൻ നെടു വീർപ്പിട്ടു.
</p>
          <p>അമ്മയും മുത്തശ്ശിയും മയക്കമായിരുന്നു. വയലിൽ ഉഴുന്ന പണിക്കാർ കാളകളെ തെളിക്കുന്ന ശബ്ദം.
വാക്കുകളില്ലാത്ത പ്രാകൃതമായ ഒരു പാട്ടിന്റെ ഈണങ്ങൾ. ഇതെല്ലങ്കിലും ചെയ്യാൻ, എന്തെങ്കിലും
നശിപ്പിക്കാനെങ്കിലും കഴിഞ്ഞെങ്കിലെന്നു് ഞാൻ ആശിച്ചു. അപ്പോഴാണു് ആ കാട്ടിക്കൊമ്പു് എന്റെ
ശ്രദ്ധയിൽപ്പെട്ടതു്. അതിനെ തളച്ചിട്ട, വളയ്ക്കാൻ വിഷമമായ വണ്ണമുള്ള കമ്പിയും. ഞാൻ ഒരു മേശ
ശബ്ദമുണ്ടാക്കാതെ വലിച്ചിട്ടു് അതിനുമേൽ കയറി. കുറച്ചൊരു അറപ്പോടെ ഞാൻ ആ കാട്ടിയുടെ മുഖത്തെ ദ്രവിച്ചു
തുടങ്ങിയ എല്ലുകൾ തൊട്ടു. ആ എല്ലുകൾ ആടുന്നുണ്ടായിരുന്നു, രണ്ടു കൊമ്പുകൾ മാത്രം കാട്ടുപോത്തിന്റെ
ശക്തികാണിച്ചു. ഞാൻ കമ്പി അഴിക്കാൻ ശ്രമിച്ചു. കമ്പി വളയുന്നില്ല കാട്ടിയുടെ തലയോടു മാത്രം ഒരു
ഭീഷണിയോടെ ആടി, കുത്താൻ വരുന്ന പോലെ. അതെന്നെ ഭയപ്പെടുത്തി.
</p>
          <p>ഞാൻ വേഗം താഴെയിറങ്ങി,
</p>
          <p>വൈകുന്നേരങ്ങളിൽ അച്ഛൻ പാടത്തു നിന്നു വന്നാൽ കുളി കഴിഞ്ഞു് ചായ കുടിച്ചു് പറമ്പിൽ നടക്കാൻ
ഇറങ്ങും. അപ്പോഴാണു് എനിയ്ക്കു് അച്ഛനോടു് സംസാരിക്കാൻ അവസരം കിട്ടുക. കുട്ടിയായിരിക്കുമ്പോൾ ഒരിക്കൽ
ഞാൻ ചോദിച്ചു.
</p>
          <p>അച്ഛാ, കാട്ടുപോത്തിനും നമ്മുടെ മാതിരി വേദനണ്ടാവില്ലെ?
</p>
          <p>ഉണ്ടാവും മോനെ.

</p>
          <p>അപ്പൊ വെടി കൊള്ളുമ്പോഴും അതിനു് വേദനിക്കില്ലെ?
</p>
          <p>നിലത്തേയ്ക്കിഴഞ്ഞു പോകുന്ന ഒരു പയർവള്ളി ഞെടിയിൽ പടർത്താൻ ശ്രമിക്കുകയായിരുന്നു അച്ഛൻ.
</p>
          <p>ഇല്ലെ അച്ഛാ വേദനിക്കില്ലേ?
</p>
          <p>മുഖമുയർത്താതെത്തന്നെ അച്ഛൻ പറഞ്ഞു.
</p>
          <p>വേദനിക്കും.
</p>
          <p>അപ്പൊ മുത്തച്ഛൻ വെടിവെച്ചപ്പൊ ആ കാട്ടുപോത്തിനു് വേദനിച്ചിട്ടുണ്ടാവില്ലെ?
</p>
          <p>ഉണ്ടാവണം. അച്ഛൻ പറഞ്ഞു.
</p>
          <p>പിന്നെ പെട്ടെന്നു് മുഖമുയർത്തി എന്നെ നോക്കി. മകന്റെ മുഖത്തെ ദുഃഖം അദ്ദേഹം ദർശിച്ചു. അദ്ദേഹം മുഖം
തിരിച്ചു.
</p>
          <p>മുത്തച്ഛൻ എന്തിനാതിനെ കൊന്നതു?
</p>
          <p>അച്ഛൻ ഒന്നും പറഞ്ഞില്ല. ഒരു വാഴനാരെടുത്തു് പയർവള്ളി വീണ്ടും താഴെ വീഴാതിരിക്കാൻ
കെട്ടിക്കൊടുക്കുകയായിരുന്നു അച്ഛൻ. തെങ്ങോലകൾക്കിടയിലൂടെ വരുന്ന സൂര്യവെളിച്ചം മഞ്ഞ നിറമായിരുന്നു.
</p>
          <p>കാട്ടിയുടെ തളത്തിലുള്ള വാസം ഒരു ദിവസം അവസാനിച്ചു. ബീഭത്സമായ ആ തലയോടിനു പകരം അത്ര
തന്നെ ബീഭത്സമല്ലാത്ത മറ്റൊരു തല അവിടെ വെക്കാമെന്നു് അച്ഛൻ കണ്ടു. ആരുടേയും എതിർപ്പില്ലാതെ ഒരു
നിശബ്ദ വിപ്ലവം അച്ഛൻ നടത്തി. കാട്ടു പോത്തിന്റെ തലയോടിനേക്കാൾ കുറച്ചു കൂടി സ്വീകാര്യമായ ഒരു വസ്തു
അച്ഛൻ കണ്ടെത്തി. മച്ചിനകത്തെ ഒരു മരപ്പെട്ടിയിൽ നിന്നാണു് അതു് കിട്ടിയതു്. ഒരു ചിത്രം. ചില്ലു പൊട്ടി
ഫ്രെയിമിന്റെ ഇനാമൽ അടർന്നു പോയ ഒരു പഴയ എണ്ണഛായ ചിത്രം. അതു പൊടിതട്ടിക്കൊണ്ടു് അച്ഛൻ
പറഞ്ഞു.
</p>
          <p>ഇതു് നന്നായി ഫ്രെയിം ചെയ്തു് നമുക്കു് ഇവിടെ തൂക്കാം. ഈ കാട്ടിക്കൊമ്പിനു പകരം.
</p>
          <p>മുത്തച്ഛന്റെ ഒരു ചിത്രമായിരുന്നു അതു്.
</p>
          <p>അച്ഛന്റെ പ്രവർത്തിയുടെ വ്യംഗ്യം മുത്തശ്ശിയ്ക്കു് മനസ്സിലായില്ല, അമ്മയ്ക്കും. പക്ഷേ, അതു് വീട്ടിൽ സമാധാനം
പുനഃസ്ഥാപിച്ചു. മുത്തച്ഛന്റെ കറുത്തു തടിച്ച വട്ടമുഖത്തു് കനത്ത പുരികത്തിനു താഴെ തീക്ഷ്ണമായ കണ്ണുകൾ
ഉമ്മറപ്പടി കയറുന്നവരെ എതിരേറ്റു.
</p>
          <p>കാട്ടിക്കൊമ്പു് തട്ടിൻ പുറത്തേക്കു് വലിച്ചെറിഞ്ഞു.
</p>
          <p>മുത്തച്ഛന്റെ തലയോട്ടി അവിടെ കാട്ടിക്കൊമ്പിനു പകരം തൂക്കിയിട്ടതായി ഞാൻ സങ്കൽപ്പിക്കാറുണ്ടു്,
വളയാൻ വിഷമമായ കമ്പി തലയോട്ടിന്റെ ഓട്ടകളിലൂടെ വലിച്ചു മുറുക്കിക്കൊണ്ടു്. ആ ഭാവന ആശ്വാസം
തരുന്നതായിരുന്നു. ഒരു പക പോക്കുന്ന സുഖം.
</p>
          <p>മുത്തശ്ശിയുടെ മരണശേഷം ഒരിക്കൽ വെള്ളവലിക്കുന്ന സമയത്തു് മുത്തച്ഛന്റെ ഛായാചിത്രവും തട്ടിൻ
പുറത്തേയ്ക്കു് എറിഞ്ഞു. അമ്മയുടെ പ്രതിഷേധങ്ങൾ വകവെക്കാതെ തന്നെ.
</p>
          <p>പിന്നെ വർഷങ്ങൾ നീങ്ങിയപ്പോൾ ഇതെല്ലാം മറവിയിലേക്കു തള്ളി. മുത്തച്ഛന്റെ ചിത്രവും കാട്ടിക്കൊമ്പും,
അതിനോടു ബന്ധപ്പെട്ട കാര്യങ്ങളും. പടിക്കൽ ഉണ്ടായിരുന്ന വയലുകൾ അപ്രത്യക്ഷമായി. അതോടൊപ്പം
അതിൽ ജോലി ചെയ്തിരുന്ന പണിക്കാരും അവരുടെ പാട്ടുകളും, ചെളിയുടെ തീക്ഷ്ണഗന്ധവും എന്നെന്നേയ്ക്കുമായി
നഷ്ടപ്പെട്ടു. വയലുകൾക്കു പകരം കെട്ടിടങ്ങൾ നിറഞ്ഞു.
</p>
          <p>അച്ഛനും അമ്മയും മരിച്ചു. ഞാൻ ഈ വലിയ വീട്ടിൽ ഭാര്യയും കുട്ടികളുമായി താമസിക്കുന്നു. ഇന്നു് ഈ
കാര്യങ്ങളെല്ലാം ഓർക്കാൻ കാരണം മക്കളാണു്.
</p>
          <p>വൈകുന്നേരം താലൂക്കാപ്പീസിലെ ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണു് കണ്ടതു്. മക്കൾ ആ

കാട്ടിക്കൊമ്പും മുത്തച്ഛന്റെ ചിത്രവും പിടിച്ചു് നിൽക്കുന്നു. മകൻ കാട്ടിക്കൊമ്പു് നിലത്തുവെച്ചു് കൊമ്പുകളിൽ
പിടിച്ചു് നിൽക്കുകയാണു്.
</p>
          <p>നോക്കു ഞങ്ങൾക്കു് തട്ടിൻ പുറത്തു നിന്നു് എന്താണു് കിട്ടിയത്ന്നു്?
</p>
          <p>മകന്റെ കണ്ണുകളിൽ അസ്വാസ്ഥ്യത്തിന്റെ ബീജങ്ങൾ ഞാൻ കണ്ടു. ഉച്ചവേളകളിലെ എന്തിനെന്നറിയാത്ത
അന്വേഷണത്തിന്റെ നാമ്പുകൾ. മുത്തച്ഛന്റെ ഫോട്ടോ പിടിച്ചു നിൽക്കുന്ന അഞ്ചുവയസ്സുകാരിയുടെ കണ്ണുകളിൽ
കൗതുകം മാത്രം. അവൾ പറഞ്ഞു.
</p>
          <p>ഞങ്ങള് രണ്ടുപേരും കൂടി തട്ടിൻ പുറത്തു് കയറി.
</p>
          <p>കാട്ടിക്കൊമ്പു് പിടിച്ചുകൊണ്ടിരുന്ന മകന്റെ മുഖം മ്ലാനമാവുന്നതു് ഞാൻ ശ്രദ്ധിച്ചു. അവൻ ചോദിച്ചു.
</p>
          <p>അച്ഛാ ഇതെന്തിന്റെ കൊമ്പാണു്?
</p>
          <p>മോനെ ഇതു് കാട്ടിക്കൊമ്പാണു്. കാട്ടുപോത്തിന്റെ കൊമ്പു്.
</p>
          <p>ഇതെങ്ങനെയാണു് മരിച്ചതു?
</p>
          <p>മരിച്ചതു് എന്നാണവൻ പറഞ്ഞതു?
</p>
          <p>അവനെ സംബന്ധിച്ചിടത്തോളം ഒരു മനുഷ്യനും ആ സാധുജീവിയും തമ്മിൽ വ്യത്യാസമൊന്നുമില്ല രണ്ടും
മരണം തന്നെ. എനിയ്ക്കു് വേണമെങ്കിൽ രണ്ടും തമ്മിലുള്ള വ്യത്യാസം പറഞ്ഞുകൊടുക്കാം. അതുപോലെ ആ
കാട്ടുമൃഗം എങ്ങിനെയാണതു് ചത്തതെന്നും.
</p>
          <p>അതിനിടയ്ക്കു് വളരെ അസാധാരണമായി, അത്ഭുതകരമായി, ഒരു തേക്കുപാട്ടിന്റെ ഈരടികൾ കാറ്റിൽ
അരിച്ചു വന്നു. വളരെ അകലെ ആരോ പുഞ്ചയ്ക്കു തേവുന്നുണ്ടാവാം. ഈ മോട്ടോർ യുഗത്തിൽ ആരാണു് ഏത്തം
വെച്ചു് തേവുന്നതു? ഒരു പക്ഷേ, എന്റെ ഭാവന മാത്രമായിരിക്കാം. വയലിലെ ചെളിയുടെ ഗന്ധത്തിനായി, ഞാൻ
മൂക്കു വിടർത്തി. ഒരു പുരാവൃത്തം ആവർത്തിക്കുകയാണോ?
</p>
        </div>
        <!--end of "section 0.0.0.0/1.1"-->
        <div type="lsection" xml:id="sec1.2">
          <head type="lsechead">ഇ. ഹരികുമാർ</head>
          <figure rend="fright" type="gra">
            <graphic url="images/EHarikumar.jpg" rendition="gra"/>
          </figure>
          <p style="noindent">
</p>
          <p>1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ
ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ
അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു.
1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം
‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും
പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.
</p>
          <div type="lsubsection" xml:id="sec1.2.1">
            <head type="lsubsechead">പുരസ്കാരങ്ങൾ </head>
            <list rend="bulleted">
              <item>1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.
</item>
              <item>1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്. </item>
              <item>1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്. </item>
              <item>2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്. </item>
              <item>2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ
പാദം’ എന്ന കഥയ്ക്കു്. </item>
            </list>
            <p style="noindent">ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ,
പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി
അംഗമായിരുന്നു.
</p>
          </div>
          <!--end of "subsection 0.0.0.0.0/1.2.1"-->
        </div>
        <!--end of "section 0.0.0.0/1.2"-->
      </div>
      <!--end of "chapter 0.0.0/1"-->
      <!--END OF CHAPTER 0.0.0/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Kattikombu (ml:
കാട്ടിക്കൊമ്പു്).</p>
        <p style="hang"><hi rend="bold">Author(s):</hi>  E Harikumar.</p>
        <p style="hang"><hi rend="bold">First publication details:</hi>  <ref target="http://e-harikumar.com">http://e-harikumar.com</ref>; ; 2013. </p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  Short Story, E Harikumar,
Kattikombu, ഇ ഹരികുമാർ, കാട്ടിക്കൊമ്പു്, Open Access Publishing, Malayalam, Sayahna
Foundation, Free Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; River Valley Campus, Malayinkeezh, ; Trivandrum
695571; India.</p>
        <p style="hang"><hi rend="bold">Date:</hi>  July 17, 2026.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to the author. The text encoding and editorial notes were created and​/or
prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        <p style="hang"><hi rend="bold">Cover:</hi>  <ref target="https://commons.wikimedia.org/wiki/File:Buffalo,_elk,_deer,_mountain_sheep_and_wolf_skulls_and_bones_near_Fort_Sanders.jpg">A
collection of buffalo, elk, deer, mountain sheep and wolf skulls and bones near Fort Sanders.
Albany County, Wyoming,</ref> a photograph by <ref target="https://en.wikipedia.org/wiki/en:William_Henry_Jackson">William
Henry Jackson</ref>  (1843–1942). The image is taken from <ref target="https://commons.wikimedia.org">Wikimedia Commons</ref>  and is
gratefully acknowledged.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Typesetter:</hi>  JN Jamuna; <hi rend="bold">Editor:</hi>
 PK Ashok; <hi rend="bold">Encoding:</hi>  JN Jamuna.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.org.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/harikumar-kombu.xml">Download document
sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/harikumar-kombu.pdf">Download Phone
PDF</ref>.</p>
      </div>
    </back>
  </text>
</TEI>
