<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">മധുവിധു</title>
          <title xml:lang="en" type="main">Madhuvidhu</title>
        </title>
        <author>E Harikumar</author>
        <respStmt>
          <resp>Typeset by</resp>
          <name>JN Jamuna</name>
        </respStmt>
        <respStmt>
          <resp>Edited by</resp>
          <name>PK Ashok</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>JN Jamuna</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2026">May 25, 2026</date>
        <address>
          <addrLine>River Valley Campus, Malayinkeezh, </addrLine>
          <addrLine>Trivandrum 695571</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to the author. The text encoding and editorial
notes were created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">മധുവിധു</title>
              <title xml:lang="en" type="main">Madhuvidhu</title>
            </title>
            <author>E Harikumar</author>
          </titleStmt>
          <extent>
            <measure unit="pages" quantity="20">20 pages of source material</measure>
          </extent>
          <publicationStmt>
            <publisher>
              <ref target="http://e-harikumar.com">http://e-harikumar.com</ref>
            </publisher>
            <pubPlace/>
            <date>2013</date>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>Short Story</term>
          <term>E Harikumar</term>
          <term>Madhuvidhu</term>
          <term>ഇ ഹരികുമാർ</term>
          <term>മധുവിധു</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="short story">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="complete"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>, India</name>
          <time>2013</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <div xml:id="cover" type="Cover">
        <figure xml:id="cover-image" rend="fullfig">
          <graphic url="images/Moonlit_Seascape.jpg" width="100%"/>
          <figDesc><ref target="https://commons.wikimedia.org/wiki/File:Aivasovsky_Ivan_Constantinovich_Moonlit_Seascape_With_Shipwreck.jpg">Moonlit
Seascape With Shipwreck,</ref> a painting by <ref target="https://en.wikipedia.org/wiki/en:Ivan_Aivazovsky">Ivan
Aivazovsky</ref>  (1817–1900). </figDesc>
        </figure>
      </div>
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">മധുവിധു</titlePart>
        </docTitle>
        <docAuthor>
          <persName>ഇ. ഹരികുമാർ</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">മധുവിധു</head>
        <div type="lsection">
          <p style="noindent">അവർ വേനലിൽ മരത്തിനു ചുവട്ടിൽ മണ്ണിൽ നീണ്ട ചാലുകൾ കീറി
താമസമാക്കിയപ്പോൾ മരത്തിന്നു യുവത്വത്തിന്റെ അഴകുണ്ടായിരുന്നു. ധാരാളം ഇലകളും തണലുമുണ്ടായിരുന്നു.
നമുക്കിവിടെ ജീവാവസാനംവരെ താമസിക്കാം. അവൾ പറഞ്ഞു. അയാൾ ഒന്നും പറയാതെ അവളെ
ആലിംഗനം ചെയ്തു കിടന്നു.
</p>
          <p>അതു വേനലായിരുന്നു. മരത്തിൽ യുവത്വത്തിന്റെ ഇലകളും തണലുമുണ്ടായിരുന്നു. ‘ജീവാവസാനംവരെ,’
അവൾ പറഞ്ഞു. അതയാളെ വീണ്ടും വീണ്ടും പുളകം കൊള്ളിച്ചു. അവളുടെ കൺപീലികൾ ഇടതൂർന്നതും
കറുത്തതുമായിരുന്നു. നേർത്തു് ഓമനത്തം തോന്നിക്കുന്ന ചുണ്ടുകൾ തന്റെ എത്ര സമീപത്താണു്. നിശ്വാസം
ഊഷ്മളവും സുഗന്ധമുള്ളതുമായിരുന്നു.
</p>
          <p>നിന്റെ നിശ്വാസത്തിന്നു വാകപ്പൂക്കളുടെ മണമാണു്. അയാൾ പറഞ്ഞു. അവൾ ചിരിച്ചു. കുട്ടിക്കാലം. രാവിലെ
എഴുന്നേറ്റാൽ മുറ്റത്തു കാണുന്ന നേരിയ വാകപ്പൂക്കൾ. പൂക്കളുടെ സൗരഭ്യം വളരെ നേർത്തതായിരുന്നു. അവ
നനഞ്ഞ മണ്ണിൽ ചിതറിക്കിടന്നു. പൂക്കൾക്കിടയിൽ മണ്ണിൽഞാഞ്ഞൂലുകൾ പുറ്റുണ്ടാക്കി. അവ ഉതിർക്കുമ്പോൾ
തണുത്ത കാറ്റു വീശും.
</p>
          <p>അതു വേനലായിരുന്നു. ഹിമവർഷം കഴിഞ്ഞപ്പോൾത്തന്നെ മരം വീണ്ടും തളിർത്തു. പൂവിട്ടു. ഇളംകാറ്റിൽ
പൂക്കൾ വിറകൊണ്ടു. ഇപ്പോഴാകട്ടെ അവ അവരുടെമേൽ പൊഴിഞ്ഞുകൊണ്ടിരുന്നു. അവർ
ആലിംഗനബദ്ധരായിരുന്നു. അവളുടെ നിശ്വാസത്തിൽ വാകപ്പൂക്കൾ ഉതിർന്നു. നനഞ്ഞ മണ്ണിൽ അവ
ചിതറിക്കിടന്നു.
</p>
          <p>മഴക്കാലത്തെക്കുറിച്ചു് അപ്പോൾ ചിന്തിക്കുന്നതിൽ അർത്ഥമില്ല. എങ്കിലും ഓർത്തുപോയി. മഴക്കാലം
കഷ്ടപ്പാടുണ്ടാക്കുന്നതായിരുന്നു. അയാൾ പറഞ്ഞു. എന്റെ കുടിൽ ചോർന്നിരുന്നു. ശക്തിയുള്ള കാറ്റടിക്കുമ്പോൾ
ചുമർ വെച്ച ഓലമറകളിൽക്കൂടി കാറ്റു് അകത്തു നുഴഞ്ഞുകയറും. തണുപ്പു് എല്ലുകൾവരെ കടന്നു വന്നു് ഒരു
പുഴുവിനെപ്പോലെ കരളും. അതു കഷ്ടപ്പാടുള്ള കാലമായിരുന്നു. മഴക്കാലം.
</p>
          <p>അവൾ ഒന്നും പറഞ്ഞില്ല.
</p>
          <p>അതു നാം കണ്ടുമുട്ടുന്നതിനു വളരെ മുമ്പായിരുന്നു. നിന്നെ തേടി നിത്യതയുടെ കവലകളിൽ നടന്നപ്പോൾ.
എത്രയോ മുമ്പു്. അതിന്നുശേഷം നാം ഈ ഭൂമിയിൽ എത്രദൂരം അലഞ്ഞു!
</p>
          <p>ഇതു വേനലാണു്. അവൾ പറഞ്ഞു. അയാൾ ചിരിച്ചു. ആകാശത്തിലുള്ള ചാരനിറം അയാൾ ശ്രദ്ധിച്ചിരുന്നു.
അതു ചക്രവാളക്കോണിൽ ഒരു സ്വപ്നം പോലെ അയഥാർത്ഥമായി പ്രത്യക്ഷപ്പെട്ടു. സൂര്യൻ തന്റെ പ്രതാപം
കാണിക്കുമ്പോൾ ആ ചാരനിറം, അവസരം പ്രതീക്ഷിക്കുന്ന ഒരു രാക്ഷസനെപ്പോലെ, ഒരു മുക്കിൽ പതിയിരുന്നു.
പക്ഷേ, അയാൾ അതു കണ്ടു. അയാൾ ചിരിച്ചു. അവൾ പറഞ്ഞു, ഇതു വേനലാണു്.
</p>
          <p>സൂര്യൻ ദിനംപ്രതി ക്ഷയിക്കുന്നതു് അയാൾ മനസ്സിലാക്കി. ചാരനിറം പ്രബലമായിത്തുടങ്ങി. അതു ക്രൂരമായി
ചിരിച്ചു. മരം കരുതലോടെ സൂക്ഷിച്ച പൂക്കളുടെ ഭണ്ഡാഗാരം ക്ഷയിച്ചു. മുമ്പു് ഒരു കാറ്റു വീശിയാൽ
പൂമഴയായിരുന്നു. ഇപ്പോൾ ശേഷിച്ച തന്റെ പൂക്കളെ കാറ്റിന്റെ ധൂർത്തടിയിൽനിന്നു രക്ഷിക്കാൻ മരം വിഫലമായി
ശ്രമിച്ചു. അവസാനത്തെ പൂ, അവളുടെ വിയർപ്പു പൊടിഞ്ഞ കവിളിൽ പതിയാൻവേണ്ടി കൊഴിഞ്ഞുവീണപ്പോൾ
അവൾ പറഞ്ഞു. എനിക്കു മനസ്സിലായി. നേരിയ കാറ്റിൽ വാടിയ പൂ പറന്നുപോയി. അതു വിസ്മയത്തോടെ
പറന്നകന്നു.
</p>
          <p>അയാൾ കാറ്റിന്നു വന്ന മാറ്റം ശ്രദ്ധിച്ചു. എത്ര പെട്ടെന്നാണു്. അതുവരെ ജാഗ്രതയോടെ ഓടിനടന്ന കാറ്റു്
പെട്ടെന്നു് അശ്രദ്ധനായി. കാറ്റു പ്രേമത്തിൽ അകപ്പെട്ടിരിക്കയാണു്. ആരുമായി?
</p>
          <p>ആലോചിച്ചിരിക്കെ ഒരില താഴോട്ടു വീണു. മുകളിലേക്കു നേക്കിയപ്പോൾ ഒരില കൂടി. വീണ്ടും ഒരില. അയാൾ
പറഞ്ഞു. മരം രാജി വെക്കുകയാണു്. വേനലിന്റെ അവസാനമാണു്. നീ ആകാശത്തു നോക്കൂ. അവൾ നോക്കി.
വിസ്മയം അവളുടെ കണ്ണുകൾ വിടർത്തി. ഞാനിതു ശ്രദ്ധിച്ചതേയില്ല. ആകാശത്തെ നീലിമ കടുത്തു

ചാരനിറമായിരുന്നു. ഒരു കാറ്റടിച്ചു. അതോടെ കുറെ ഇലകളും പാറിപ്പറന്നുപോയി.
</p>
          <p>അയാൾ അകലെ മലകളിലേയ്ക്കു നോക്കി. അവ രഹസ്യങ്ങളെ ഗർഭം ധരിച്ചു മൗനമായി നിന്നു. അവ
ലോകാരംഭം മുതൽ അവിടെ നില്ക്കുകയാണെന്നും, പ്രകൃതിയുടെ മാറ്റം അവയിൽ അത്ഭുതം സൃഷ്ടിക്കുന്നില്ലെന്നും
അയാൾ ഓർത്തു.
</p>
          <p>തങ്ങൾ കിടക്കുന്ന മണ്ണു ക്രമേണ വലിയുകയും ശുഷ്കമാവുകയും ചെയ്തു. അയാൾ അസ്വസ്ഥനായി ചിന്തിച്ചു.
ഇനി വരുന്നതു ശീതകാലമാണു്. വരണ്ട ശീതകാലം. അതെങ്ങനെ നേരിടും?
</p>
          <p>മരത്തിൽനിന്നു പൂക്കൾക്കു പകരം ഇലകൾ കൊഴിഞ്ഞു കൊണ്ടിരുന്നു. കാറ്റു വീണ്ടും സ്വഭാവം മാറ്റി.
മനോജ്ഞമായിരുന്ന അശ്രദ്ധ, ഭീകരമായ രൗദ്രതയായി മാറി. അകലെ മലകൾ മൗനമായി നിന്നു. അവയുടെ
ശിരസ്സിൽ നര കയറി. കാലപ്രവാഹത്തിന്റെ ശക്തിയിൽ അവയുടെ മുഖത്തു ചാലുകൾ വീണു. കാറ്റു് അനുസ്യൂതം
അടിച്ചു കൊണ്ടിരുന്നു. ഈ കാറ്റില്ലായിരുന്നുവെങ്കിൽ നാം ഇലകളുടെ അടിയിൽ കിടന്നു ശ്വാസം മുട്ടിയിരുന്നു,
അവൾ പറഞ്ഞു. അയാൾ മൂളി. അവൾ വളരെ അടുത്തായിരുന്നു. അവളുടെ ശരീരം അയാളുടെ
ശരീരത്തോടൊന്നിച്ചായിരുന്നു. കറുത്തു് ഇടതൂർന്ന കൺപീലികൾ. നേർത്തു തുടുത്ത ചുണ്ടുകൾ. നിശ്വാസത്തിന്റെ
സുഗന്ധം. അയാൾ അസ്വസ്ഥനായി.
</p>
          <p>സപ്താശ്വങ്ങളെ തെളിച്ചു സൂര്യൻ തന്റെ വഴി മാറിയതു് അയാൾ കണ്ടിരുന്നു. അതൊരു പിന്മാറ്റമാണു്.
ദക്ഷിണ ചക്രവാളത്തിലൂടെ ഉരുണ്ടിറങ്ങി സൂര്യന്റെ രഥം മകരരാശിയിലൂടെ ചരിച്ചപ്പോൾ കാറ്റിനു ശക്തി കൂടി.
മലയുടെ ശിരസ്സിൽ നര വർദ്ധിച്ചു. പ്രകൃതി ഹേമന്തത്തിൽ നിന്നു ശിശിരത്തിലേക്കു വഴുതി വീണു..
</p>
          <p>കാറ്റിൽ അല്പാല്പം കണ്ട ഹിമകണങ്ങൾ അയാൾ ശ്രദ്ധിച്ചു. ക്രമേണ അവയ്ക്കു ശക്തി കൂടുന്നതും, കാറ്റിന്റെ
ഇരമ്പം മലകൾ കടന്നു വരുന്നതും കേട്ടപ്പോൾ അയാൾ പറഞ്ഞു: കണ്ണടച്ചു കിടന്നോളു, കാലം നമുക്കെതിരാണു്.
അവളുടെ മാർദ്ദവമുള്ള ശരീരം തന്റെ ദേഹത്തിൽ പൂർണ്ണമായും ലയിക്കുന്നതു് അയാൾക്കനുഭവപ്പെട്ടു. കാറ്റു്
ഉഗ്രമായി, മലകളിൽനിന്നു ഹിമക്കഷണങ്ങൾ വാരി സമതലങ്ങളിലേക്കെറിഞ്ഞു. ചരൽക്കല്ലുകൾ പോലെ അവ
ചിതറിക്കിടന്നു. അയാൾ കണ്ണടച്ചു.
</p>
          <p>ഭീകരമായ കാറ്റു് അനർഗ്ഗളം വീശിക്കൊണ്ടിരുന്നു. അവർ അനങ്ങാതെ കിടന്നു. മണിക്കൂറുകൾ;
ദിനരാത്രങ്ങൾ. അവർ അന്യോന്യം ദേഹത്തിന്റെ ഊഷ്മളതയറിഞ്ഞു. ഭൂമിയിൽ ഏകരാണെന്ന ധാരണയോടെ,
നിർവൃതിയോടെ കിടന്നു. ഉറങ്ങിക്കിടന്ന ശരൽക്കാലത്തിന്റെ ഓർമ്മകളെ സ്വപ്നം കണ്ടു. അവസാനം
ഉറക്കത്തിൽ നിന്നു്, അയാൾ ഉണർന്നപ്പോൾ പറയാതിരിക്കാൻ കഴിഞ്ഞില്ല.
</p>
          <p>ഹായ്, എന്തൊരു അലൗകികസൗന്ദര്യം!
</p>
          <p>അവൾ കണ്ണുമിഴിക്കാതെ ആലസ്യത്തോടെ ചോദിച്ചു. എന്താണു പറഞ്ഞതു?
</p>
          <p>അലൗകികസൗന്ദര്യം.
</p>
          <p>എന്താണതു?
</p>
          <p>കൺതുറന്നു നോക്കൂ.
</p>
          <p>അവൾ കണ്ണു മിഴിച്ചു് ചുറ്റും നോക്കി. ആദ്യം കണ്ടതു മുകളിൽ ഇല കൊഴിഞ്ഞ മരത്തിന്റെ ചില്ലകൾ.
നഗ്നനായ, തോർത്തിച്ചു കൊടുക്കുകയും ഉടുപ്പിച്ചു കൊടുക്കുകയും ചെയ്യാൻ നിസ്സഹായനായി കാത്തു നില്ക്കുന്ന,
മരം. അവർ ചുറ്റും കണ്ണോടിച്ചു. നാലു വശവും മഞ്ഞാൽ മൂടപ്പെട്ടിരുന്നു. തിളങ്ങുന്ന ശുഭ്രമായ ഹിമം
കണ്ണെത്താവുന്ന ദൂരം മുഴുവൻ. കണ്ണുകൾ പരിധിയെ തേടിപ്പോകുമ്പോൾ എത്തുന്നതു് അകലെ ഉയർന്നുനില്ക്കുന്ന
മലകളിലാണു്. മഞ്ഞണിഞ്ഞ മലകൾ. താഴ്‌വാരങ്ങളിൽ വേനലിന്റെ ലാളനയിൽ ഉർവ്വരയിൽ തുടിച്ചു നിന്ന
ഹരിതവീചികൾ എവിടെപ്പോയി മറഞ്ഞു? പിന്നീടാണവർ കണ്ടതു്. ആകാശത്തിൽ അനന്തതയുടെ ദിവാസ്വപ്നം
പോലെ പൗർണ്ണമിച്ചന്ദ്രൻ. അതിന്റെ കിരണങ്ങൾ ഭൂമിയെ ആവരണം ചെയ്ത ഹിമത്തിൽ തട്ടിത്തിളങ്ങി.
എവിടെയും ശുഭ്ര നിറം.
</p>
          <p>പൗർണ്ണമി. അയാൾ മന്ത്രിച്ചു. അവൾ കേട്ടില്ല. നിലാവു് മഞ്ഞണിഞ്ഞ ഭൂവിൽ സൃഷ്ടിച്ച മായാലോകത്തിൽ
അവൾ മോഹിതയായിരിക്കയാണു്. വലിയ കണ്ണുകൾ വിടർന്നിരുന്നു. നേരിയ ചുണ്ടുകൾ മന്ത്രിച്ചു. നിശ്വാസത്തിൽ
വാകപ്പൂക്കളുടെ സുഗന്ധം മുറ്റിനിന്നു. മൃദുശരീരത്തിന്റെ സാമീപ്യം ലഹരി പിടിപ്പിക്കുന്നു.
</p>
          <p>ഞാൻ നിന്നിൽ ലയിക്കട്ടെ!

</p>
          <p>അവളുടെ ചുണ്ടിൽ തേനുണ്ടെന്നു് അയാൾ മനസ്സിലാക്കി. അവൾ കണ്ണടച്ചു, സായൂജ്യത്തോടെ.
</p>
          <p>തളർന്ന കണ്ണുകളോടെ അയാൾ ചുറ്റും നോക്കി. മഞ്ഞണിഞ്ഞ മലകൾ വളരെ അകലെയാണു്. അവയുടെ
ശൃംഗങ്ങൾ ആകാശത്തെ തുളയ്ക്കുന്നു.
</p>
          <p>മലകളുടെ വിള്ളലിൽ പെട്ടെന്നു് പ്രത്യക്ഷപ്പെട്ട ഒരു കറുത്ത ബിന്ദു അയാൾ ശ്രദ്ധിച്ചു. അസാധാരണവും
നിഗൂഢവുമായ ഒരു ബിന്ദു. ശുഭ്രമായ മലകൾക്കെതിരെ, ഭൂതലത്തിന്നെതിരെ, സാവധാനത്തിൽ വളർന്നു വരുന്ന
ഒരു ബിന്ദു. അയാൾ കണ്ണിമയ്ക്കാതെ നോക്കി നിന്നു. നിമിഷങ്ങൾ ഒരു പെരുമ്പാമ്പിനെപ്പോലെ ഇഴഞ്ഞു. കറുത്ത
ബിന്ദു വളർന്നുവന്നു. ഒരു രൂപം പ്രാപിച്ചു. അതൊരശ്വാരൂഢനാണെന്നയാൾക്കു മനസ്സിലായി. കുതിരയുടെ
ചലനത്തിന്നനുസരിച്ചു് അയാളുടെ ആകാരം ഉയരുകയും താഴുകയും ചെയ്തു. ഒരു മരീചിക പോലെ,
നെടുവീർപ്പിടുന്ന തിര പോലെ.
</p>
          <p>അയാൾ ചുറ്റും നോക്കി. നിലാവു മങ്ങിയിരുന്നു. മലകളുടെ താഴ്‌വാരങ്ങളിലെവിടെ നിന്നോ ജനിച്ച കാറ്റു്
കൊടുങ്കാറ്റായി മാറിയിരുന്നു. മഞ്ഞു് ധൂളിയായി ഉയർന്നു. മുകളിൽ ഇലകളില്ലാതെ നഗ്നമായി നില്ക്കുന്ന മരം
ഉലഞ്ഞു. അശ്വാരൂഢൻ മാത്രം അചഞ്ചലനായി യാത്ര തുടരുന്നതു് അയാൾ കണ്ടു. കൊടുങ്കാറ്റിന്റെ
ഉഗ്രതയ്ക്കിടയിലും അയാൾ കുളമ്പടി കേട്ടു. അടുത്തടുത്തു വരുന്ന കുളമ്പടി ശബ്ദം. മങ്ങിയ നിലാവിൽ, നരച്ച
താടിയും ദേഹമാസകലം മൂടുന്ന ശുഭ്രവസ്ത്രവുമുള്ള അശ്വാരൂഢനെ അയാൾ തിരിച്ചറിഞ്ഞു.
</p>
          <p>അവിടുത്തെ ദൂതൻ.
</p>
          <p>അയാൾ തല കുനിച്ചു. കൊടുങ്കാറ്റിന്റെ ആരവം. പൊടിമഞ്ഞിളകിയുയർന്നു നിലാവിനെ നിഷ്പ്രഭമാക്കി.
ഇടിവെട്ടു പോലെയുള്ള കുളമ്പടി അടുത്തടുത്തു വന്നു. അവർ കണ്ണുകളടച്ചു് ആലിംഗനബദ്ധരായി കിടന്നു.
</p>
          <p>കൊടുങ്കാറ്റിന്റെ താണ്ഡവം അവസാനിച്ചതു് എപ്പോഴാണെന്നറിഞ്ഞില്ല. യുഗങ്ങൾ നീണ്ടു നിന്ന നിദ്രയ്ക്കു
ശേഷം കൺതുറന്നപ്പോൾ കൊടുങ്കാറ്റില്ല. ചന്ദ്രനില്ല. ഭൂമിയെ മായാലോകമാക്കിയിരുന്ന നിലാവില്ല. പകരം
നഷ്ടപ്പെട്ട സാമ്രാജ്യം വീണ്ടെടുക്കാൻ യുദ്ധം ചെയ്യുന്ന സൂര്യൻ. അകലെ മലകളുടെ ശിരസ്സിൽനിന്നു നീർച്ചാലുകൾ
ഉറവിട്ടു താഴോട്ടൊഴുകുന്നു. തങ്ങൾ കിടക്കുന്നതിന്റെ അടുത്തു വരെ മണ്ണിൽ കുളമ്പടി കൊണ്ടുണ്ടായ ആഴമുള്ള
കുഴികൾ. ഒരേ അകലത്തിൽ ഇടവിട്ടുള്ള കുഴികൾ. അവയിൽ നിറഞ്ഞിരുന്ന തെളിനീരിൽ പ്രതിഫലിച്ച
സൂര്യരശ്മികൾ അയാളുടെ കണ്ണഞ്ചിച്ചു.
</p>
          <p>വാകപ്പൂമണം അയാൾ വീണ്ടും ശ്വസിച്ചു. അവളുടെ വിളർത്ത കവിളിലെ മാദകമായ ഗന്ധം അലൗകികമായ
എന്തോ ഒന്നിനെ ഓർമ്മിപ്പിച്ചു. അപ്പോൾ അയാൾക്കു മനസ്സിലായി, തങ്ങളുടെ വേരുകൾ ഭൂമിയിൽ ആഴത്തിൽ
ഇറങ്ങിയിരിക്കുന്നു.
</p>
          <p>മുകളിൽ മരം തളിർത്തു വരുന്നതു് അയാൾ കണ്ടു.
</p>
        </div>
        <!--end of "section 0.0.0.0/1.1"-->
        <div type="lsection" xml:id="sec1.2">
          <head type="lsechead">ഇ. ഹരികുമാർ</head>
          <figure rend="fright" type="gra">
            <graphic url="images/EHarikumar.jpg" rendition="gra"/>
          </figure>
          <p style="noindent">
</p>
          <p>1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ
ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ
അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു.
1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം

‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും
പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.
</p>
          <div type="lsubsection" xml:id="sec1.2.1">
            <head type="lsubsechead">പുരസ്കാരങ്ങൾ </head>
            <list rend="bulleted">
              <item>1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.
</item>
              <item>1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്. </item>
              <item>1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്. </item>
              <item>2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്. </item>
              <item>2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ
പാദം’ എന്ന കഥയ്ക്കു്. </item>
            </list>
            <p style="noindent">ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ,
പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി
അംഗമായിരുന്നു.
</p>
          </div>
          <!--end of "subsection 0.0.0.0.0/1.2.1"-->
        </div>
        <!--end of "section 0.0.0.0/1.2"-->
      </div>
      <!--end of "chapter 0.0.0/1"-->
      <!--END OF CHAPTER 0.0.0/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Madhuvidhu (ml: മധുവിധു).</p>
        <p style="hang"><hi rend="bold">Author(s):</hi>  E Harikumar.</p>
        <p style="hang"><hi rend="bold">First publication details:</hi>  <ref target="http://e-harikumar.com">http://e-harikumar.com</ref>; ; 2013. </p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  Short Story, E Harikumar,
Madhuvidhu, ഇ ഹരികുമാർ, മധുവിധു, Open Access Publishing, Malayalam, Sayahna Foundation,
Free Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; River Valley Campus, Malayinkeezh, ; Trivandrum
695571; India.</p>
        <p style="hang"><hi rend="bold">Date:</hi>  May 25, 2026.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to the author. The text encoding and editorial notes were created and​/or
prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        <p style="hang"><hi rend="bold">Cover:</hi>  <ref target="https://commons.wikimedia.org/wiki/File:Aivasovsky_Ivan_Constantinovich_Moonlit_Seascape_With_Shipwreck.jpg">Moonlit
Seascape With Shipwreck,</ref> a painting by <ref target="https://en.wikipedia.org/wiki/en:Ivan_Aivazovsky">Ivan
Aivazovsky</ref>  (1817–1900). The image is taken from <ref target="https://commons.wikimedia.org">Wikimedia Commons</ref>  and is
gratefully acknowledged.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Typesetter:</hi>  JN Jamuna; <hi rend="bold">Editor:</hi>
 PK Ashok; <hi rend="bold">Encoding:</hi>  JN Jamuna.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.org.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/harikumar-madhu.xml">Download document
sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/harikumar-madhu.pdf">Download Phone
PDF</ref>.</p>
      </div>
    </back>
  </text>
</TEI>
