<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">മഴയുള്ള ഒരു രാത്രിയിൽ</title>
          <title xml:lang="en" type="main">Mazhayulla Oru Rathriyil</title>
        </title>
        <author>E Harikumar</author>
        <respStmt>
          <resp>Typeset by</resp>
          <name>JN Jamuna</name>
        </respStmt>
        <respStmt>
          <resp>Edited by</resp>
          <name>PK Ashok</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>JN Jamuna</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2026">May 23, 2026</date>
        <address>
          <addrLine>River Valley Campus, Malayinkeezh, </addrLine>
          <addrLine>Trivandrum 695571</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to the author. The text encoding and editorial
notes were created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">മഴയുള്ള ഒരു രാത്രിയിൽ</title>
              <title xml:lang="en" type="main">Mazhayulla Oru Rathriyil</title>
            </title>
            <author>E Harikumar</author>
          </titleStmt>
          <extent>
            <measure unit="pages" quantity="20">20 pages of source material</measure>
          </extent>
          <publicationStmt>
            <publisher>
              <ref target="http://e-harikumar.com">http://e-harikumar.com</ref>
            </publisher>
            <pubPlace/>
            <date>2013</date>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>Short Story</term>
          <term>E Harikumar</term>
          <term>Mazhayulla Oru Rathriyil</term>
          <term>ഇ ഹരികുമാർ</term>
          <term>മഴയുള്ള ഒരു രാത്രിയിൽ</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="short story">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="complete"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>, India</name>
          <time>2013</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <div xml:id="cover" type="Cover">
        <figure xml:id="cover-image" rend="fullfig">
          <graphic url="images/Baluschek_Rege.jpg" width="100%"/>
          <figDesc><ref target="https://commons.wikimedia.org/wiki/File:Baluschek_Regen.jpg">Rain,</ref>
a painting by <ref target="https://en.wikipedia.org/wiki/en:Hans_Baluschek">Hans
Baluschek</ref>  (1870–1935). </figDesc>
        </figure>
      </div>
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">മഴയുള്ള ഒരു രാത്രിയിൽ</titlePart>
        </docTitle>
        <docAuthor>
          <persName>ഇ. ഹരികുമാർ</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">മഴയുള്ള ഒരു രാത്രിയിൽ</head>
        <div type="lsection">
          <p style="noindent">അസ്തമനം വളരെ മനോഹരമായിരുന്നു. ഡോക്ക്യാർഡിൽ ഇരുന്നു കൊണ്ടു
മഴവില്ലിന്റെ നിറമുള്ള പശ്ചിമാകാശം മുഴുവൻ എനിക്കു കാണാമായിരുന്നു. സൂര്യപ്രകാശം മേഘങ്ങൾക്കിടയിലൂടെ
ഒരു ചുവന്ന ഗോവിണിയായി ഇറങ്ങി വരികയാണു്. ആ രശ്മികൾ ഇളകിക്കളിക്കുന്ന വെള്ളത്തെ ഒരു
രക്തസമുദ്രമാക്കി. ഞാൻ, അടുത്തു തന്നെ പ്രകൃതിസൗന്ദര്യത്തിൽ മുഴുകിയിരിക്കുന്ന എന്റെ ആതിഥേയയെ
നോക്കി. പോക്കു വെയിൽ അവരുടെ നരച്ച തലമുടിക്കു് ഒരു പരിവേഷം ചാർത്തിയിരുന്നു.
</p>
          <p>‘എന്തൊരു ഭംഗിയാണു് ആകാശത്തിനു്, അല്ലേ?’
</p>
          <p>‘അതെയതെ’
</p>
          <p>ഞെട്ടിയുണർന്നുകൊണ്ടു് അവർ പറഞ്ഞു.
</p>
          <p>‘ഇങ്ങനെ അസ്തമനം വളരെ ചുരുക്കമായെ ഞാൻ കണ്ടിട്ടുള്ളു’ ഞാൻ പറഞ്ഞു.
</p>
          <p>അവർ ഒന്നും പറഞ്ഞില്ല. കരയ്ക്കണയുവാൻ പോകുന്ന ഒരു കപ്പലിനെ നോക്കുകയായിരുന്നു അവർ, ഒന്നുരണ്ടു
കപ്പലുകൾ ഡോക്കിൽ നിൽക്കുന്നുണ്ടായിരുന്നു. അവയിൽനിന്നു് കൂറ്റൻ ക്രെയിനുകൾ സാധനങ്ങൾ ഇറക്കുകയും
കയറ്റുകയുമാണു്.
</p>
          <p>പെട്ടെന്നവർ എന്തോ ആലോചിച്ചുകൊണ്ടു പറഞ്ഞു.
</p>
          <p>‘ഇന്നു നല്ല കാറ്റും മഴയുമുണ്ടാകും. അസ്തമനം ഈ വിധത്തിലാകുമ്പോഴെല്ലാം നമുക്കതു തീർച്ചയാക്കാം.
നോക്കൂ’
</p>
          <p>അവർ കിഴക്കു ഭാഗത്തേക്കു ചൂണ്ടിക്കാണിച്ചു. ശരിയായിരുന്നു. ആകാശത്തിൽ കറുത്ത മേഘങ്ങൾ ഉരുണ്ടു
കൂടുകയാണു്.
</p>
          <p>‘എനിക്കു നല്ല ഉറപ്പുണ്ടു്.’
</p>
          <p>അവർ തുടർന്നു.
</p>
          <p>അവരുടെ ചുളിവുകളുള്ള മുഖം ഭൂതകാലത്തിന്റെ ഒരു കലവറയാണെന്നു തോന്നി.
</p>
          <p>‘കഴിഞ്ഞ പന്ത്രണ്ടുകൊല്ലമായി ഞാൻ ഇതു
കാണാറുണ്ടു് ഇങ്ങനത്തെ ഒരു നശിച്ച ദിവസമാണു്…’
</p>
          <p>അതു മുഴുമിപ്പിക്കാതെ അവർ നെടുവീർപ്പിട്ടു. കപ്പലിലേയ്ക്കു സാമാനമിറക്കി വെച്ചു് ക്രെയിനുകൾ ഒരു
ശബ്ദത്തോടെ ഉയരുകയാണു്.
</p>
          <p>സൂര്യപ്രകാശം ക്രമേണ മങ്ങുകയാണു്. ഡോക്കിലൂടെ തണുത്ത കാറ്റടിക്കുവാൻ തുടങ്ങി.
</p>
          <p>ഞങ്ങൾ എഴുന്നേറ്റു വീട്ടിലേക്കു നടന്നു കാർമേഘങ്ങൾ ആകാശമാകെ പരന്നു കഴിഞ്ഞിരിന്നു. ഭൂമിയാകെ
ഒരു പരിമിതമായ വെളിച്ചത്തിൽ തുടിച്ചു നിൽക്കുകയാണു്.
</p>
          <p>‘ഇന്നു് നല്ലപോലെ മഴ പെയ്യും. ഈ ഉഷ്ണമൊന്നവസാനിക്കും.’
</p>
          <p>ഞാൻ ആകാശത്തേയ്ക്കു നോക്കിക്കൊണ്ടു പറഞ്ഞു.
</p>
          <p>അവർ ഒന്നു മൂളി. അപ്പോൾ പിന്നിൽ നിന്നു്

ഐസ്ക്രീംകാരന്റെ പരുപരുത്ത ശബ്ദംകേട്ടു.
</p>
          <p>‘ഐസ്ക്രീം വേണോ?’
</p>
          <p>അതുകേട്ടപ്പോൾ എന്റെ ആതിഥേയ ഒന്നു ഞെട്ടി. അവർ അയാളെ കാണാതിരിക്കാൻ വേഗം നടന്നു. ഈ
ചൂടുള്ള കാലാവസ്ഥയിൽ ഒരു ഐസ്ക്രീംകാരനെ വെറുക്കുന്നതെന്തിനാണെന്നു് എനിക്കു മനസ്സിലായില്ല. അവർ
വളരെ ഗാഢമായി എന്തോ ആലോചിക്കുകയായിരുന്നു.
</p>
          <p>തുരുമ്പു പിടിച്ചു തുടങ്ങിയ ഗേറ്റു കടന്നു ഞങ്ങൾ വീട്ടിലെത്തി. ചുവന്ന ചായം തേച്ച ആ വീടു് പഴയ
മട്ടിലുള്ളതായിരുന്നു. ആ ഇരുനില കെട്ടിടത്തിന്റെ മുകളിൽ അതു നിർമ്മിച്ച കൊല്ലം, 1890 എന്നു വെളുത്ത
അക്ഷരത്തിൽ എഴുതിവച്ചിരുന്നു. എഴുപതുകൊല്ലത്തെ പഴക്കമുണ്ടു് ആ വീടിനു്. പട്ടണത്തിൽ നിന്നു വളരെ
അകന്നുള്ള ആ സ്ഥലത്തു് അധികം വീടുകളൊന്നുമുണ്ടായിരുന്നില്ല.
</p>
          <p>ഗോവണി കയറി അവർ വാതിൽ തുറന്നു ലൈറ്റിട്ടപ്പോൾ ആ മുറിയാകെ എനിക്കു കാണുവാൻ കഴിഞ്ഞു.
മങ്ങിയ ചുവരിൽ ഒരു കലണ്ടറും ഒരാളുടെ എൻലാർജ്ജ് ചെയ്ത ഫോട്ടോയുമുണ്ടായിരുന്നു. ആ സ്ത്രീയുടെ
ഭർത്താവിന്റേതായിരിക്കാം. കലണ്ടറിൽ ഇന്നത്തെ തീയതിയിലുള്ള കള്ളിയിൽ നിറയെ മഷികൊണ്ടുള്ള
വരകളിട്ടിരുന്നു. ആ മുറിയിൽ ഒരു പഴയ സോഫാസെറ്റിനു പുറമെ ഒരു പുസ്തക ഷെൽഫും മാത്രമെ
ഉണ്ടായിരുന്നുള്ളു.
</p>
          <p>ജാലകങ്ങൾ തുറന്നിട്ടു് ഞാൻ പുറത്തേയ്ക്കു നോക്കി. രണ്ടു വരിയായി നിന്നു കത്തുന്ന തെരുവുവിളക്കുകൾ ഒരു
മാല പോലെ നീണ്ടു കിടക്കുകയാണു്. റോഡിനെ മുറിച്ചുകൊണ്ടു് റെയിൽ പാളങ്ങൾ പോകുന്നുണ്ടു്. റോഡ്
മിക്കവാറും വിജനമായിരുന്നു. അകലെ ഡോക്കിൽ നിന്നു കപ്പൽപ്പാമരങ്ങൾ ഉയർന്നു കാണാം. ചുറ്റുമുള്ള
കാറ്റാടിമരങ്ങൾ ഇരുട്ടിന്റെ കുപ്പായമണിഞ്ഞിരുന്നു. ഞാൻ എന്റെ ആതിഥേയയുടെ നേരെ നോക്കി. എന്തോ
ആലോചിക്കുകയായിരുന്ന അവരുടെ മുഖം മ്ലാനമായിരുന്നു.
</p>
          <p>‘ഈ വീട്ടിൽ വേറെ ആരും താമസമില്ലേ?’
</p>
          <p>ഞാൻ അന്വേഷിച്ചു.
</p>
          <p>‘ഏ?’
</p>
          <p>അവർ പെട്ടെന്നുണർന്നുകൊണ്ടു് ചോദിച്ചു. ഞാനെന്റെ ചോദ്യമാവർത്തിച്ചു.
</p>
          <p>‘ഇല്ല’
</p>
          <p>അവർ പതുക്കെപ്പറഞ്ഞു.
</p>
          <p>‘ആ സംഭവത്തിനു ശേഷം ആരും ഈ കെട്ടിടത്തിൽ താമസിക്കാൻ വന്നിട്ടില്ല. ഇവിടെ താമസിച്ചിരുന്ന രണ്ടു
കുടുംബക്കാരും പോകുകയും ചെയ്തു പിന്നെ വാടകക്കാരെയുണ്ടാക്കുവാൻ ഞങ്ങൾ ശ്രമിച്ചിട്ടുമില്ല.’
</p>
          <p>എന്താണു് അവർ പറഞ്ഞ ആ സംഭവമെന്നു് എനിക്കു മനസ്സിലായില്ല. അവർ ജാലകത്തിനടുത്തു വന്നു്
പുറത്തേയ്ക്കു നോക്കിക്കൊണ്ടിരുന്നു. ആകാശത്തിൽ കാറ്റു കാരണം മേഘങ്ങൾ കുതിച്ചു മറിയുകയാണു്. അവർ
വളരെ അസ്വസ്ഥയായിക്കണ്ടു. ഒരു നിമിഷം കഴിഞ്ഞപ്പോൾ അവർ പറഞ്ഞു.
</p>
          <p>‘ഞാനിപ്പോൾ വരാം, അടുക്കളയിൽ കുറച്ചു പണിയുണ്ടു്.’
</p>
          <p>അടുക്കളയിലേക്കു പോകുന്ന ആ സ്ത്രീയെ ഒരത്ഭുതത്തോടെ ഞാൻ നോക്കി. അമ്മ എനിക്കയച്ച കത്തിൽ
ഈ സ്ത്രീയെക്കുറിച്ചു് അധികമൊന്നുമെഴുതിയിരുന്നില്ല. അവർ ഭർത്താവൊന്നിച്ചു താമസിക്കുകയാണു്, ഒന്നു
പോയി കാണണമെന്നു മാത്രം. ആ സ്ത്രീ അമ്മയുടെ സ്നേഹിതയായിരുന്നുവത്രേ. അങ്ങനെ അവരെ ചെന്നു
കണ്ടപ്പോഴാണു് അടുത്ത ആഴ്ച ഒരു ദിവസം അവരുടെ കൂടെ താമസിക്കുവാൻ ക്ഷണിച്ചതു്. അമ്മയുടെ പേരു
പറഞ്ഞപ്പോൾ അവർ പറഞ്ഞു.
</p>
          <p>‘നോക്കു്, നിങ്ങളുടെ അമ്മ എന്റെ ഡിയറെസ്റ്റ് ഫ്രണ്ടായിരുന്നു. എന്നെയൊക്കെ മറന്നിട്ടുണ്ടാകുമെന്നാണു്
ഞാൻ വിചാരിച്ചതു്.’
</p>
          <p>അപ്പോൾ സന്തോഷം കൊണ്ടു് അവരുടെ കണ്ണുകൾ തിളങ്ങിയിരുന്നു. ആദ്യത്തെ പ്രാവശ്യം പോയപ്പോൾ

അവരുടെ ഭർത്താവിനെ കാണുവാൻ സാധിച്ചില്ല. അദ്ദേഹം ഏതോ കമ്പനിയുടെ മാനേജരാണു്.
</p>
          <p>അവർ അടുക്കളയിൽ നിന്നു തിരിച്ചുവന്നു് സോഫയിൽ ഇരുന്നു. ഞാൻ ചോദിച്ചു.
</p>
          <p>‘അദ്ദേഹം വരാൻ എത്ര മണിയാകും?’
</p>
          <p>‘എട്ടോ ഒമ്പതൊ മണിയാകും. ഓഫീസിൽനിന്നു മടങ്ങാൻ.’
</p>
          <p>അവർ പറഞ്ഞു.
</p>
          <p>ആ സമയം വരെ ഈ സ്ത്രീ ഏകയായി ഈ വലിയ കെട്ടിടത്തിൽ ഇരിക്കുകയാണെന്നോർത്തപ്പോൾ
എനിക്കൊരുൾക്കിടിലമുണ്ടായി.
</p>
          <p>അവർ ഒന്നും സംസാരിക്കാതെ ഇരിക്കയാണു്. ഞാൻ വീണ്ടും ജാലകത്തിലൂടെ പുറത്തേക്കു നോക്കി. പുറത്തു്
ഇരുട്ടു കട്ട പിടിച്ചു വരികയാണു്. തെരുവുവിളക്കുകൾക്കു ചുറ്റും പ്രാണികൾ പറക്കുന്നുണ്ടു്. കാറ്റു് കുറേശ്ശെ
ശക്തിയായി വീശുവാൻ തുടങ്ങി. ആ കെട്ടിടത്തിൽ എവിടെയോ ഒരു ജനൽ ശക്തിയോടെ കൊട്ടിയടഞ്ഞു.
എന്റെ ആതിഥേയ ഒന്നു ഞെട്ടി. അവർ എന്തോ ചെവിയോർക്കുകയാണു്. പുറത്തു ശക്തിയായി വീശിയിരുന്ന
കാറ്റു് ടെലഫോൺ കമ്പികളിൽ തട്ടി ഒരു ഫിഡിലിന്റെ ശബ്ദം ഉണ്ടാക്കി. മഴയുടെ ഇരമ്പൽ ദൂരെനിന്നു്
അടുത്തടുത്തു വരികയാണു്.
</p>
          <p>‘നിങ്ങൾക്കു് സുഖമില്ലെന്നു തോന്നുന്നു.’
</p>
          <p>ഞാൻ ചോദിച്ചു.
</p>
          <p>‘ഏയ് ഒന്നുമില്ല.’
</p>
          <p>അവർ പിറുപിറുത്തു.
</p>
          <p>‘ഇന്നാണു്… ഞാൻ നിങ്ങളോടുപറഞ്ഞുവൊ? ഇല്ല. ഉണ്ടാവില്ല. ഇന്നാണു് എന്റെ മകൻ മരിച്ച ദിവസം.’
</p>
          <p>അവർ ഭ്രാന്തു പറയുകയാണെന്നു് എനിക്കു തോന്നി. സാരിയുടെ തലപ്പിൽ തിരുപ്പിടിച്ചു കൊണ്ടു് അവർ
പറഞ്ഞു.
</p>
          <p>‘പതിനാലു കൊല്ലം മുമ്പാണു്. എന്റെ മകൻ എന്തൊരു മിടുക്കനായിരുന്നെന്നോ. വെളുത്തു കുറച്ചു തടിയുള്ള
ഒരു ഓമനയായിരുന്നു അവൻ. ആറു വയസ്സെ ആയിരുന്നുള്ളു അവനു്.’
</p>
          <p>എന്റെ മുഖത്തു സൂക്ഷിച്ചുനോക്കിക്കൊണ്ടു് അവൻ തുടർന്നു.
</p>
          <p>‘അവനിപ്പോൾ ഉണ്ടായിരുന്നെങ്കിൽ നിന്റെ പ്രായമായിരിക്കും.’
</p>
          <p>പെട്ടെന്നു് ജാലകത്തിലൂടെ വീശിയ കാറ്റു കാരണം ചുവരിലിരുന്ന കലണ്ടർ ഒന്നു വട്ടം തിരിഞ്ഞ് നിലത്തു
വീണു. ഞാൻ അതെടുത്തു് മേശമേൽ വെച്ചു.
</p>
          <p>‘ഇതാ, ഇതുപോലുള്ള ഒരു ദിവസമായിരുന്നു അന്നും. അവന്റെ അച്ഛൻ ഓഫീസിലായിരുന്നു. ഞങ്ങൾ
വൈകുന്നേരം നടക്കാനിറങ്ങി. ഞങ്ങൾ ഡോക്കിലെല്ലാം പോയി മടങ്ങി വരുമ്പോഴാണു്, എനിക്കാലോചിക്കാൻ
കൂടി വയ്യ, എത്ര ചെറിയ കാര്യത്തിനാണു് അവൻ ശാഠ്യം പിടിച്ചതെന്നോ! അവനന്നു് നല്ല സുഖമുണ്ടായിരുന്നില്ല.
വീട്ടിലേയ്ക്കു മടങ്ങുമ്പോൾ എന്റെ മോനു് കുറേശ്ശെ പനിച്ചിരുന്നു. അപ്പോഴാണു് ആ നശിച്ച ഐസ്ക്രീംകാരനെ
അവൻ കണ്ടതു്. കുട്ടിയെ കണ്ട ഉടനെ അവൻ ഒരു ഐസ്ക്രീം കപ്പെടുത്തു നീട്ടി. സാധാരണ ഞാൻ അവന്റെ
അടുത്തുനിന്നു് ഐസ്ക്രീം വാങ്ങാറുണ്ടായിരുന്നു പക്ഷേ, അന്നു ഞാൻ സമ്മതിച്ചില്ല. ഡോക്ടർ പ്രത്യേകം
പറഞ്ഞിരുന്നു ഐസ്ക്രീം കൊടുക്കരുതെന്നു്. ഞാൻ അതു മേടിക്കുന്നില്ലെന്നു കണ്ടപ്പോൾ എന്റെ മകൻ ശാഠ്യം
പിടിച്ചു കരയുവാൻ തുടങ്ങി. അന്നു് ആകാശം മേഘങ്ങൾകൊണ്ടു് മൂടിയതിനാൽ നല്ല ചൂടുണ്ടായിരുന്നു. ഞാൻ
അവനെ പിടിച്ചു വലിച്ചു വീട്ടിലേയ്ക്കു നടന്നു. നല്ല ഒരു മഴയുടെ ആരംഭമുണ്ടായിരുന്നു.
</p>
          <p>‘വീട്ടിലെത്തി വാതിലടച്ചു കുറ്റിയിട്ടു് ഞാൻ അവനെ സോഫയിലിരുത്തി. അപ്പോഴേയ്ക്കു് മഴ പെയ്തു. അവൻ
വീണ്ടും കരയുവാൻ തുടങ്ങി. അതവന്റെ സ്വഭാവമായിരുന്നു. അവൻ വിചാരിച്ച സാധനങ്ങൾ കിട്ടിയില്ലെങ്കിൽ
അതു കിട്ടുന്നവരെ അവൻ കരയും. തെറ്റു് എന്റെയടുത്തു തന്നെയായിരുന്നു. ഞാനവനെ പുറത്തു കൊണ്ടു

പോകാൻ പാടില്ലായിരുന്നു. എന്നാലും മറ്റുള്ളവരുടെ മനോവേദനയറിയാതെ ഇങ്ങനെ കരയുന്നതു് എനിക്കു
സഹിച്ചില്ല. ഞാൻ അവന്റെ തുടയിൽ പതുക്കെ ഒരടിവെച്ചുകൊടുത്തു. അപ്പോൾ അവൻ ചുണ്ടു പിളുത്തി
കരയുവാൻ തുടങ്ങി. നോക്കു്, അതു വാസ്തവത്തിൽ സങ്കടം കൊണ്ടുള്ള കരച്ചിലായിരുന്നു. അവനു വേദനിക്കാൻ
മാത്രമൊന്നും ഞാനടിച്ചിരുന്നില്ല. അവൻ അങ്ങനെ കരയുന്നതു കണ്ടപ്പോൾ എനിക്കു സഹിച്ചില്ല. ഞാൻ
അടുക്കളയിൽ പോയി ഹോർലിക്സ് കൂട്ടുവാൻ തുടങ്ങി. അതവനു് വളരെ ഇഷ്ടമായിരുന്നു.
</p>
          <p>‘അപ്പോൾ പുറത്തെ മുറിയിൽ നിന്നു് എന്റെ മകന്റെ തേങ്ങലിനൊപ്പം മേശയൊ മറ്റോ നിരക്കുന്ന ശബ്ദവും
കേട്ടു സാധാരണ ദ്യേഷ്യം പിടിച്ചാൽ അവൻ സെറ്റിയും മറ്റും അവന്റെ കുഞ്ഞിക്കാലുകൊണ്ടു് ചവിട്ടി
നീക്കാറുണ്ടായിരുന്നു. അതായിരിക്കും ആ ശബ്ദമെന്നു ഞാൻ വിചാരിച്ചു. അല്ലെങ്കിൽ ഞാൻ തീർച്ചയായും പോയി
നോക്കുമായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആ തേങ്ങലും നിന്നു അവൻ വല്ല മുക്കിലും കിടന്നുറങ്ങിയിട്ടുണ്ടാകും.
അപ്പോൾ, അവനെ അടിക്കേണ്ടിയിരുന്നില്ലെന്നു് എനിക്കു തോന്നി. ഇനി ഹോർലിക്സുമായി ചെന്നു്
അവനൊരുമ്മ കൊടുത്താൽ അവൻ ഉണരും. എന്നിട്ടു സന്തോഷത്തോടെ അതു വാങ്ങിക്കുടിച്ചു് എന്നെ ഉമ്മകൾ
കൊണ്ടുമൂടും. ‘പക്ഷേ, ഞാൻ ആ മുറിയിലേക്കു ചെന്നപ്പോൾ എന്റെ ഓമന അവിടെയുണ്ടായിരുന്നില്ല’
</p>
          <p>സാരിയുടെ തലപ്പുകൊണ്ടു് കണ്ണീർ തുടച്ചുകൊണ്ടു് അവർ ഒരു നിമിഷനേരം മിണ്ടാതിരുന്നു. പുറത്തു നിന്നു്
മഴയുടെ ഇരമ്പൽ കേൾക്കാനുണ്ടായിരുന്നു. ജാലകത്തിലൂടെ തണുത്തകാറ്റു് ഒരു ചൂളം വിളിയോടെ
അടിക്കുകയാണു്. ഞാൻ ജനലടച്ചു.
</p>
          <p>‘നോക്കൂ, എന്റെ പൊന്നുമോൻ ആ മുറിയിലുണ്ടായിരുന്നില്ല.’
</p>
          <p>ഒരു ഇടർച്ചയോടെ അവർ തുടർന്നു.
</p>
          <p>‘അവൻ സെറ്റിയുടെ പിന്നിൽ ഒളിച്ചു നിൽക്കുന്നുണ്ടോ എന്നു ഞാൻ നോക്കി. സാധാരണ എന്നെ
കളിയാക്കുവാൻ അവൻ അങ്ങനെ ചെയ്യാറുണ്ടായിരുന്നു. എന്തു സാമർത്ഥ്യത്തോടെയാണെന്നൊ അവൻ
ഒളിക്കുക. പക്ഷേ, അപ്പോഴാണു ഞാൻ കണ്ടതു്. പുറത്തേക്കുള്ള വാതിൽ തുറന്നു കിടന്നിരുന്നു തുറന്നിട്ട
വാതിലിനടുത്തായി മഴകൊണ്ടു നനഞ്ഞ മേശ കിടന്നിരുന്നു. അവൻ വാതിൽ തുറന്നു പുറത്തു പോയിരുന്നു.
നിലവിളിച്ചുകൊണ്ടു ഞാൻ പുറത്തേക്കോടി മഴ വളരെ ശക്തിയായി പെയ്തിരുന്നു. കാറ്റു കാരണം എവിടെയൊ
ഒരു മരക്കൊമ്പു് ഒടിഞ്ഞു വീണു, ഞാൻ ഞെട്ടി വിറച്ചു. എന്റെ മകൻ എവിടെയാണു്. ഞാൻ അവന്റെ പേരു
വിളിച്ചുകൊണ്ടു് ഓടി പെട്ടെന്നു് എന്റെ ഓമന ഒരു തെരുവുവിളക്കിന്റെ ചുവട്ടിലൂടെ ഓടുന്നതു ഞാൻ കണ്ടു. അവൻ
നനഞ്ഞൊലിച്ചിരുന്നു. അവന്റെ ഒപ്പമെത്താൻ ഞാൻ ഒരു കുതിരയെപ്പോലെ പാഞ്ഞു.
</p>
          <p>‘പെട്ടെന്നു് അടുത്തുനിന്നു് തീവണ്ടിയുടെ കൂക്കു കേട്ടു. ഞാൻ ഞെട്ടി എന്റെ ഹൃദയം പിടഞ്ഞു അവിടെ
അടുത്തുതന്നെയായിരുന്നു റെയിൽപ്പാളങ്ങൾ. എന്റെ മകൻ അതിലെ പോകരുതേ എന്നു് ഞാൻ പ്രാർത്ഥിച്ചു.
പക്ഷേ, അതു വെറുതെയായി ഞാനവന്റെ നിലവിളി കേട്ടു. ഞാനെന്റെ ഓമനയുടെ നിലവിളി കേട്ടു. ഞാനെന്റെ
മകനെ കൊന്നു!’
</p>
          <p>അവർ പൊട്ടിപ്പൊട്ടിക്കരയുവാൻ തുടങ്ങി അവരുടെ തലമുടിയെല്ലാം ചിന്നിച്ചിതറിയിരുന്നു. കണ്ണീരൊഴുകി
സാരിയുടെ മുൻവശം മുഴുവൻ നനഞ്ഞിരുന്നു.
</p>
          <p>ആ നിലവിളി സാവധാനത്തിൽ നിന്നു്. തേങ്ങലുകൾ മാത്രമായി അവർ നെറ്റിമേൽ കൈവെച്ചു്
ഇരിക്കുകയാണു്. ഓരോ തേങ്ങലിനും അവരുടെ മാറിടം ഉയർന്നും താണുമിരുന്നു.
</p>
          <p>പുറത്തു കാറ്റിന്റെ ഇരമ്പൽ കൂടിക്കൂടി വരികയാണു്. മഴത്തുള്ളികൾ ജനൽപ്പാളിമേൽ വന്നടിക്കുന്നതു് നല്ലതു
പോലെ കേൾക്കാനുണ്ടു്.
</p>
          <p>ഇലക്ട്രിക്ക് ബൾബിന്റെ പ്രകാശം മഞ്ഞ നിറം കേറിയ ചുവരിൽത്തട്ടി മങ്ങിയിരുന്നു. തട്ടിന്മേൽ
ചിലന്തിവലകൾ കെട്ടിയിരുന്ന ആ മുറിയിലാകെ ഒരു നിഗൂഢത പതുങ്ങിയിരുന്നിരുന്നു. ആ വലിയ കെട്ടിടത്തിൽ
ഞാനും എന്റെ ആതിഥേയയും മാത്രമെയുള്ളുവെന്നോർത്തപ്പോൾ ഭയം കൊണ്ടു് ഞാൻ നടുങ്ങിപ്പോയി. അവർ
ആ കഥയിപ്പോൾ പറയേണ്ടിയിരുന്നില്ലെന്നു് എനിക്കു തോന്നി. ഇതു നടന്ന ഒരു സംഭവം തന്നെയാണോ?
എങ്കിൽ, അവരുടെ നരച്ച തലമുടിയും നിഴലുകൾ വീണുകിടക്കുന്ന മുഖത്തെ ചുളിവുകളും ആ ശോകകഥയുടെ
ഓർമ്മക്കുറിപ്പുകളല്ലേ?
</p>
          <p>മുറിയിലെ വെളിച്ചം വീണ്ടും മങ്ങുകയാണെന്നു് എനിക്കു തോന്നി, എന്റെ ആതിഥേയ അനങ്ങാതെ
സോഫയിലിരിക്കുകയാണു്. പെട്ടെന്നു പുറത്തുനിന്നു് ഒരു തേങ്ങലിന്റെ ശബ്ദം കേട്ടു. ഇപ്രാവശ്യം ആ സ്ത്രീയുടെ
ഒപ്പം ഞാനും ഞെട്ടി. ഞാനെന്റെ ആതിഥേയയുടെ മുഖത്തു നോക്കി. ഭയം കൊണ്ടു് അവരുടെ മുഖം വിളറി
വെളുത്തിരുന്നു. വീണ്ടും ആ തേങ്ങൽ! ഒരു കുട്ടിയുടേതു പോലെ!

</p>
          <p>‘നിങ്ങൾ കേട്ടുവൊ അതു?’
</p>
          <p>അവർ ശ്വാസമടക്കിക്കൊണ്ടു ചോദിച്ചു.
</p>
          <p>‘എന്തു?’
</p>
          <p>ഞാൻ ചോദിച്ചു.
</p>
          <p>ആ ശബ്ദം ജാലകത്തിന്റെ വിള്ളലിലൂടെ വരുന്ന ഈർപ്പമുള്ള കാറ്റിന്റെതാണെന്നു് മനസ്സിലായെങ്കിൽക്കൂടി,
അതു വിശ്വസിക്കുവാൻ കഴിഞ്ഞില്ല.
</p>
          <p>‘ഒരു തേങ്ങൽ!’
</p>
          <p>അവർ തുടർന്നു.
</p>
          <p>‘നിങ്ങൾ കേൾക്കുന്നില്ലെ? അതു് എന്റെ കുട്ടിയുടെതാണു്. ഇങ്ങനത്തെ രാത്രികളിലെല്ലാം അവൻ അവന്റെ
അമ്മയുടെ അടുത്തേയ്ക്കു വരാറുണ്ടു്.’
</p>
          <p>അവർ വളരെ അസ്വസ്ഥയായിരുന്നു. മുഖത്തെല്ലാം വിയർപ്പു പൊടിഞ്ഞിരുന്നു.
</p>
          <p>മഴ അപ്പോഴും ശക്തിയായി പെയ്യുകയാണു്. കതകിൽ ഒരു ബലഹീനമായ മുട്ടിന്റെ ശബ്ദം! അതു്
ഒരിക്കൽക്കൂടി! ഒരു കുട്ടി കതകിൽ മുട്ടുകയാണോ? എന്റെ ആതിഥേയ മുഖത്തെ വിയർപ്പു തുടച്ചു.
പരിഭ്രമിച്ചുകൊണ്ടു് ആ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുവാൻ തുടങ്ങി. ഒരിക്കൽക്കൂടി ആ മുട്ടൽ! അവർ
വാതിക്കൽവരെ പോയി സംശയിച്ചു നിന്നു. തുറക്കണോ. വേണ്ടെ? അവരുടെ കൈ വാതിലിന്റെ കൊളുത്തുവരെ
പോകുന്നതു ഒരുൾക്കിടിലത്തോടെ ഞാൻ നോക്കി നിന്നു. പക്ഷേ, അവർ പെട്ടെന്നു കൈ വലിച്ചു് വീണ്ടും പഴയ
മട്ടിൽ ചെന്നിരുന്നു.
</p>
          <p>ഇപ്പോൾ മഴയുടെ ശക്തി കുറഞ്ഞിരുന്നു. പക്ഷേ, കാറ്റു് അതിന്റെ സകല ശക്തിയുമുപയോഗിച്ചു്
ചീറിയടിക്കുകയാണു്. വാതിലിന്റെ പാളികൾ ഒന്നനങ്ങി. വീണ്ടും അതേ തേങ്ങൽ! ഇപ്രാവശ്യം അതു കൂടുതൽ
സ്പഷ്ടമായിരുന്നു. അവർ ഞെട്ടിയെഴുന്നേറ്റു. പുറത്തു് ഒരു കാലൊച്ച കേട്ടുവോ? അതകന്നകന്നു പോകുകയാണോ?
അവർ ഓടിപ്പോയി ജാലകത്തിന്റെ വാതിലുകൾ ഉറക്കെ തള്ളിത്തുറന്നു, പുറത്തേയ്ക്കു തലയിട്ടുകൊണ്ടു് ഉറക്കെ
നിലവിളിച്ചു ‘എന്റെ മോനെ, നീ അമ്മയുടെ അടുത്തേയ്ക്കു വരൂ എന്റെ പൊന്നുമോനല്ലേ? നീ വരില്ലേ?’
</p>
          <p>ആ സ്ത്രീ, ജാലകത്തിലൂടെ പുറത്തേയ്ക്കു് കൂടുതൽ ഏന്തിനിന്നു. അവർ ഏതു നിമിഷത്തിലും പുറത്തേയ്ക്കു
വീണേക്കുമെന്നു് ഞാൻ ഭയപ്പെട്ടു. മഴ അപ്പോഴും മുഴുവൻ നിന്നിട്ടുണ്ടായിരുന്നില്ല. ഒരു കാറ്റിനോടൊപ്പം കുറെ
മഴത്തുള്ളികൾ മുറിയിലേയ്ക്കു് അടിച്ചുകയറി. ആ സ്ത്രീ ആകെ നനയുകയായിരുന്നു. അവരെ പിടിച്ചു
സോഫയിലിരുത്തി ജനലടയ്ക്കുവാൻ ഞാൻ എഴുന്നേറ്റു. അപ്പോഴാണു് അതുകേട്ടതു്. ഒരു തീവണ്ടിയുടെ ചൂളംവിളി
തുടർന്നു് എഞ്ചിന്റെ ശബ്ദവും ആ സ്ത്രീ ഞെട്ടി പിറകോട്ടുമാറി. തീവണ്ടിയുടെ ഹെഡ്ലൈറ്റ് അടുത്തടുത്തു വരുന്നതു്
എനിക്കു് ജാലകത്തിലൂടെ കാണാനുണ്ടു്. പെട്ടെന്നു ശക്തിയായ ഒരു കാറ്റിൽ ജനാല ഒരു ശബ്ദത്തോടെ
അടഞ്ഞു.
</p>
          <p>‘അയ്യോ, എന്റെ കുട്ടീ’
</p>
          <p>ഒരു നിലവിളിയോടെ അവർ വാതിൽക്കലേക്കോടി. ഞാൻ അവരെ തടഞ്ഞു നിർത്താൻ ശ്രമിച്ചു. പക്ഷേ,
കഴിഞ്ഞില്ല. അടഞ്ഞു കിടക്കുന്ന വാതിലിൽ തട്ടി ആ സ്ത്രീ നിലത്തുവീണു. ഞാനവരെ താങ്ങി സോഫയിൽ
കൊണ്ടുപോയി കിടത്തി. അവർക്കു ബോധമുണ്ടായിരുന്നില്ല. ഞാൻ കുറച്ചു വെള്ളമെടുത്തു് അവരുടെ മുഖത്തു
തളിച്ചു. ആ മഴയുള്ള രാത്രിയിൽ ഞാനും വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു. ഞാൻ ഫാനിന്റെ സ്വിച്ച് ഓൺ
ചെയ്തു.
</p>
          <p>അപ്പോൾ വാതിൽക്കൽ കുറച്ചുറക്കെ ഒരു മുട്ടുകേട്ടു. ഞാൻ ഞെട്ടിത്തെറിച്ചു. വീണ്ടും ഒന്നുകൂടെ. അതു് ഒരു
വലിയ ആളുടേതാണു്. അപ്പോഴാണു് എനിക്കു് എന്റെ ആതിഥേയയുടെ ഭർത്താവിനെ ഓർമ്മ വന്നതു്. ഞാൻ
വാച്ചു നോക്കി സമയം എട്ടേകാലായിരിക്കുന്നു. ഞാൻ വാതിൽ തുറന്നു. കുറച്ചു വയസ്സായ ഒരാൾ അകത്തേയ്ക്കു
കടന്നു. ആ ഫോട്ടോവിലുള്ള ആൾതന്നെയാണു്. തന്റെ നനഞ്ഞ കഷണ്ടിത്തല തുടച്ചുകൊണ്ടു് അയാൾ ഭാര്യയെ
നോക്കി.
</p>
          <p>‘ഓ! ഇന്നു് … ഞാൻ കുറച്ചുകൂടി നേരത്തെ വരണമെന്നു് വിചാരിച്ചു കഴിഞ്ഞില്ല. ഇവൾക്കു്
അധികമില്ലല്ലോ?’
</p>
          <p>പുറത്തു നിന്നു് ഒരിക്കൽക്കൂടി തീവണ്ടിയുടെ ചൂളം വിളി കേട്ടു ഇപ്രാവശ്യം അതു് വളരെ അടുത്തു നിന്നായിരുന്നു
അയാൾ എന്റെ നേരെ നോക്കി. ഞാൻ ഒരുൾക്കിടിലത്തോടെ ആ ചെറിയ കുട്ടിയുടെ നിലവിളി കേൾക്കുന്നുണ്ടോ
എന്നു ചെവിയോർക്കുകയായിരുന്നു. പുറത്തേയ്ക്കു നോക്കിക്കൊണ്ടു് അയാൾ പറഞ്ഞു.
</p>
          <p>മഴ നിന്നെന്നു തോന്നുന്നു. ആ ജനൽ തുറന്നിടു.
</p>
        </div>
        <!--end of "section 0.0.0.0/1.1"-->
        <div type="lsection" xml:id="sec1.2">
          <head type="lsechead">ഇ. ഹരികുമാർ</head>
          <figure rend="fright" type="gra">
            <graphic url="images/EHarikumar.jpg" rendition="gra"/>
          </figure>
          <p style="noindent">
</p>
          <p>1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ
ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ
അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു.
1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം
‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും
പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.
</p>
          <div type="lsubsection" xml:id="sec1.2.1">
            <head type="lsubsechead">പുരസ്കാരങ്ങൾ </head>
            <list rend="bulleted">
              <item>1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.
</item>
              <item>1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്. </item>
              <item>1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്. </item>
              <item>2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്. </item>
              <item>2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ
പാദം’ എന്ന കഥയ്ക്കു്. </item>
            </list>
            <p style="noindent">ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ,
പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി

അംഗമായിരുന്നു.
</p>
          </div>
          <!--end of "subsection 0.0.0.0.0/1.2.1"-->
        </div>
        <!--end of "section 0.0.0.0/1.2"-->
      </div>
      <!--end of "chapter 0.0.0/1"-->
      <!--END OF CHAPTER 0.0.0/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Mazhayulla Oru Rathriyil (ml:
മഴയുള്ള ഒരു രാത്രിയിൽ).</p>
        <p style="hang"><hi rend="bold">Author(s):</hi>  E Harikumar.</p>
        <p style="hang"><hi rend="bold">First publication details:</hi>  <ref target="http://e-harikumar.com">http://e-harikumar.com</ref>; ; 2013. </p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  Short Story, E Harikumar,
Mazhayulla Oru Rathriyil, ഇ ഹരികുമാർ, മഴയുള്ള ഒരു രാത്രിയിൽ, Open Access Publishing,
Malayalam, Sayahna Foundation, Free Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; River Valley Campus, Malayinkeezh, ; Trivandrum
695571; India.</p>
        <p style="hang"><hi rend="bold">Date:</hi>  May 23, 2026.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to the author. The text encoding and editorial notes were created and​/or
prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        <p style="hang"><hi rend="bold">Cover:</hi>  <ref target="https://commons.wikimedia.org/wiki/File:Baluschek_Regen.jpg">Rain,</ref>
a painting by <ref target="https://en.wikipedia.org/wiki/en:Hans_Baluschek">Hans
Baluschek</ref>  (1870–1935). The image is taken from <ref target="https://commons.wikimedia.org">Wikimedia Commons</ref>  and is
gratefully acknowledged.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Typesetter:</hi>  JN Jamuna; <hi rend="bold">Editor:</hi>
 PK Ashok; <hi rend="bold">Encoding:</hi>  JN Jamuna.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.org.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/harikumar-mazhayulla.xml">Download

document sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/harikumar-mazhayulla.pdf">Download
Phone PDF</ref>.</p>
      </div>
    </back>
  </text>
</TEI>
