<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">കഥയിലേയ്ക്കു നടന്നുപോയ സ്ത്രീ</title>
          <title xml:lang="en" type="main">Kadhayileykku Nadannupoya Sthree</title>
        </title>
        <author>E Harikumar</author>
        <respStmt>
          <resp>Typeset by</resp>
          <name>JN Jamuna</name>
        </respStmt>
        <respStmt>
          <resp>Edited by</resp>
          <name>PK Ashok</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>JN Jamuna</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2026">November 9, 2026</date>
        <address>
          <addrLine>River Valley Campus, Malayinkeezh, </addrLine>
          <addrLine>Trivandrum 695571</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to the author. The text encoding and editorial
notes were created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">കഥയിലേയ്ക്കു നടന്നുപോയ സ്ത്രീ</title>
              <title xml:lang="en" type="main">Kadhayileykku Nadannupoya Sthree</title>
            </title>
            <author>E Harikumar</author>
          </titleStmt>
          <extent>
            <measure unit="pages" quantity="20">20 pages of source material</measure>
          </extent>
          <publicationStmt>
            <publisher>
              <ref target="http://e-harikumar.com">http://e-harikumar.com</ref>
            </publisher>
            <pubPlace/>
            <date>2013</date>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>Short Story</term>
          <term>E Harikumar</term>
          <term>Kadhayileykku Nadannupoya Sthree</term>
          <term>ഇ ഹരികുമാർ</term>
          <term>കഥയിലേയ്ക്കു നടന്നുപോയ സ്ത്രീ</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="short story">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="complete"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>, India</name>
          <time>2013</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <div xml:id="cover" type="Cover">
        <figure xml:id="cover-image" rend="fullfig">
          <graphic url="images/Le_Printemps.jpg" width="100%"/>
          <figDesc><ref target="https://commons.wikimedia.org/wiki/File:%C3%89douard_Manet__Jeanne_-_Le_Printemps_(Lithography).jpg">Jeanne or Spring,</ref> a painting by

<ref target="https://en.wikipedia.org/wiki/en:%C3%89douard_Manet">Édouard
Manet</ref>  (1832–1883). </figDesc>
        </figure>
      </div>
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">കഥയിലേയ്ക്കു നടന്നുപോയ സ്ത്രീ</titlePart>
        </docTitle>
        <docAuthor>
          <persName>ഇ. ഹരികുമാർ</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">കഥയിലേയ്ക്കു നടന്നുപോയ സ്ത്രീ</head>
        <div type="lsection">
          <p style="noindent">അവർ മാതൃകാദമ്പതികളായിരുന്നു. രാവിലെ അഞ്ചുമണിക്കു് അലാറം വച്ചു്
എഴുന്നേറ്റു്, അല്പം വിഷമിച്ചാണെങ്കിലും പ്രഭാതകൃത്യങ്ങൾ നിർവ്വഹിച്ചശേഷം അരമണിക്കൂർ നടക്കാനിറങ്ങും.
ആളൊഴിഞ്ഞ നടപ്പാതയിലൂടെ പാർക്കുചുറ്റി അപ്പോഴും വണ്ടികളുടെ പുകമലിനീകരണം ഏറ്റിട്ടില്ലാത്ത തണുത്ത
വായു ശ്വസിച്ചു് ഒരു ദിവസംകൂടി ശരീരം കൊണ്ടുനടക്കാനുള്ള ആരോഗ്യം സമ്പാദിച്ചു് തിരിച്ചുവന്നാൽ അവൾ
ഭർത്താവിനു കുളിക്കാനുള്ള വെള്ളം ചൂടാക്കാൻ ഗെയ്സർ ഓണാക്കിവയ്ക്കും. അയാൾ കഷണ്ടി കയറിയ
തലയിലും നിറയെ നരച്ച രോമങ്ങളുള്ള മാറിലും എണ്ണതേച്ചു് കസർത്തെടുക്കുമ്പോൾ ഭർത്താവിന്റെ മെലിഞ്ഞ
കാലുകളും, അയഞ്ഞ പേശികളും, സ്വല്പം വളഞ്ഞ മുതുകും കാണാതെ കഴിക്കാൻ അവൾ എന്തോ ഗൗരവമായി
ആലോചിക്കുന്നപോലെ മുഖം താഴ്ത്തി നടക്കും.
</p>
          <p>രാവിലെ എട്ടരയ്ക്കു് ഭർത്താവിനു് ഓഫീസിൽ പോകേണ്ടതുകൊണ്ടു് നേരത്തെത്തന്നെ പ്രാതൽ തയ്യാറാകുന്നു.
ദോശയോ ഇഡ്ഡലിയോ ആയിരിക്കും. അല്ലെങ്കിൽ ഉപ്പുമാവു്. ഒപ്പം ഒരു ബുൾസൈയും. മുമ്പെല്ലാം മകൾ സ്കൂളിൽ
പോയിരുന്ന കാലത്തു് അവളുടെ ഉച്ചഭക്ഷണംകൂടി എട്ടരക്കുള്ളിൽ തയ്യാറാക്കി കൊടുക്കണമായിരുന്നു. അവൾ
മണിപ്പാലിൽ വൈദ്യം പഠിക്കാൻ പോയപ്പോൾ ആ ഭാരം ഒഴിഞ്ഞു.
</p>
          <p>ഭർത്താവിനു് ഉടുക്കാനുള്ള ഡ്രോയറും, പാന്റ്സും, ഷർട്ടും പകൽ ഒഴിവുകിട്ടുമ്പോൾ തേച്ചുവച്ചതു് കിടക്കമേൽ
കൊണ്ടുവന്നു വച്ചു. മേൽ പൂശേണ്ട പെർഫ്യൂം ഏതാണെന്നു് അവൾ തെരഞ്ഞെടുത്തുവച്ചു. വസ്ത്രം ധരിച്ചു് പരിമളവും
പരത്തി ഭക്ഷണമേശയ്ക്കു മുമ്പിലിരിക്കുന്ന ഭർത്താവിനു് അവൾ ചൂടോടെ ദോശയുണ്ടാക്കി കൊടുത്തു. ചട്ടിണിയിൽ
എരിവുകൂടിയോ എന്നു് സ്നേഹത്തോടെ അന്വേഷിച്ചു. ഇടക്കു് അയാളുടെ ദേഹത്തോടു് ചേർന്നുനിന്നു് ദോശ
വിളമ്പുമ്പോൾ ഷർട്ടിൽ വീണുകിടന്ന നരച്ച രോമം എടുത്തുമാറ്റുകയും, എന്താണതെന്ന ചോദ്യത്തിനു് ഒരു കരടു്
എന്നുമാത്രം ഉത്തരം നൽകുകയും ചെയ്തു. അവൾ സ്നേഹമയിയായ ഒരു ഭാര്യയായിരുന്നു.
</p>
          <p>ഒമ്പതു മണിക്കു് താഴെ കാത്തുനിൽക്കുന്ന കമ്പനിക്കാറിൽ ഭർത്താവു് യാത്രയായാൽ അവൾ കുളിക്കാൻ
കയറുന്നു. പറയത്തക്ക സംഭവങ്ങളൊന്നുമില്ലാതെ കടന്നുപോകുന്ന പകലിനുശേഷം, വൈകുന്നേരം
ഭർത്താവിനെ കാത്തിരിക്കുക എന്ന കർമ്മത്തിനുവേണ്ടി അവൾ വീണ്ടും ഉഷാറാവുന്നു. അവൾക്കു് നമ്മൾ
നളിനിയെന്ന പേരു കൊടുക്കുക.
</p>
          <p>രാത്രി വീണ്ടും കുളിക്കാൻ വെള്ളം ചൂടാക്കികൊടുക്കൽ, ഭക്ഷണം തയ്യാറാക്കി മേശമേൽവച്ചു് ഭർത്താവിനെ
വിളിക്കൽ. ഏതൊരു ഹിപ്പൊപ്പൊട്ടാമസും വിരസതകൊണ്ടു് ചത്തുപോയേക്കാവുന്ന ഈ ദിനചര്യയിൽക്കൂടി
നളിനിക്കു് അതൃപ്തിയോ മടുപ്പോ അനുഭവപ്പെട്ടില്ലെന്നു മാത്രമല്ല അതിലെല്ലാം സന്തോഷം കണ്ടെത്തുകകൂടി
ചെയ്തിരുന്നു എന്നതു് അവൾ ഒരു മാതൃകാഭാര്യയായിരുന്നു എന്നതിന്റെ ലക്ഷണങ്ങളാണു്.
</p>
          <p>രാത്രി ഊണുകഴിഞ്ഞാൽ രണ്ടുപേരും തലയിണ കയറ്റിവച്ചു് ചാരിയിരുന്നു് തലഭാഗത്തെ വായനവിളക്കു
തെളിയിച്ചു് വായിക്കും. അയാൾ ഗൗരവമുള്ള പുസ്തകങ്ങൾ വായിക്കുമ്പോൾ നളിനി നോവലുകൾ വായിച്ചു.
അയാൾ കമ്പനി എക്സിക്യൂട്ടീവും മാന്യനുമായതിനാൽ ഇംഗ്ലീഷു പുസ്തകങ്ങളേ വായിച്ചിരുന്നുള്ളു. അവളാകട്ടെ
വെറുമൊരു വീട്ടമ്മയായതുകൊണ്ടു് മലയാളം പൈങ്കിളിനോവലുകളം. അതുകൊണ്ടു് കഥാപാത്രങ്ങളുടെ
വളർച്ചയെപ്പറ്റിയോ, ഗതിവിഹിതങ്ങളെപ്പറ്റിയോ അവർതമ്മിൽ ചർച്ചയോ തൽഫലമായി
സാധാരണയുണ്ടാകാൻ സാദ്ധ്യതയുള്ള തർക്കങ്ങളോ ഒരിക്കലുമുണ്ടാവാറില്ല. രണ്ടുപേരും സമാന്തരപാതയിൽ
സഞ്ചരിച്ചു, ഒരിക്കലും ഏറ്റുമുട്ടലുണ്ടാകാതെ. അവർ മാതൃകാദമ്പതികളായിരുന്നു.
</p>
          <p>അയാൾ (നമുക്കയാളെ ശിവദാസെന്നു വിളിക്കാം) ടീ ഷർട്ടും ബർമുഡയും ധരിച്ചു്, കാൽ മടക്കിവച്ചു്
മലർന്നുകിടന്നു് വായിക്കുമ്പോൾ കുഴിനഖങ്ങളുള്ള ആ കാലുകളുടെ ഭംഗികേടും, കിടത്തത്തിലുള്ള അശ്ലീലതയും
നളിനി ശ്രദ്ധിച്ചിരുന്നില്ല, കാരണം അവൾ, വായിക്കുന്ന നോവലിൽ അത്രയധികം ആകൃഷ്ടയായിട്ടുണ്ടാവും.
നോവലിലെ സംഭവങ്ങൾ എത്ര മനോഹരമാണെന്നും അതിലെ കഥാപാത്രങ്ങൾ എത്ര ഭാഗ്യവാന്മാരാണെന്നും
അവൾ ഓർക്കും, ഒപ്പംതന്നെ നെടുവീർപ്പിടുകയും ചെയ്യും.
</p>
          <p>അവൾ വായിച്ചുകൊണ്ടിരുന്നതു് ജോസ് കാണാപ്പുറത്തിന്റെ ‘പാതിരാവിലും സൂര്യോദയം’ എന്ന ഹൃദ്യമായ
നോവലായിരുന്നു. ആധുനികജീവിതം ഒരു നാടൻ പെൺകുട്ടിയിൽ ഏല്പിക്കുന്ന ആഘാതം മനോഹരമായി
ചിത്രീകരിച്ച നോവൽ എന്നു് പുറംചട്ടയിൽ വിളംബരം ചെയ്ത ആ പുസ്തകം ആദ്യത്തെ പേജുതൊട്ടുതന്നെ

ഹൃദ്യമായിരുന്നു. നോവൽ വാരികയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചുവന്നപ്പോൾ കൊടുത്ത ചിത്രങ്ങളും നോവലിനു
മാറ്റുകൂട്ടാനായി ചേർത്തിരുന്നു.
</p>
          <p>ശിവദാസ് വായിച്ചിരുന്നതു് നരവംശ ശാസ്ത്രജ്ഞനായ ഡെസ്മണ്ട് മോറീസിന്റെ ‘നഗ്നനായ വാനരൻ’ എന്ന
ശാസ്ത്രപുസ്തകമായിരുന്നു. കലക്കൻ പുസ്തകം. അയാൾ ഉറക്കെ പറഞ്ഞു. സ്വന്തം സ്പീഷീസിനെപ്പറ്റി ആ മനുഷ്യന്റെ
നിരീക്ഷണം എത്ര സൂക്ഷ്മവും നിശിതവുമാണു്.
</p>
          <p>ഭാര്യ അതൊന്നും ശ്രദ്ധിക്കുന്നില്ല. അവൾ ഒരദ്ഭുതത്തിനു് വിധേയയാവുകയായിരുന്നു. നോവൽ
വായിച്ചുകൊണ്ടിരിക്കെ അസാധാരണമായ എന്തോ സംഭവിക്കുന്നതുപോലെ അവൾക്കു തോന്നി.
ഖണ്ഡികകൾക്കിടയിൽ കൊടുത്തിട്ടുള്ള ചിത്രങ്ങൾ ഏതോ അദ്ഭുതലോകത്തേയ്ക്കുള്ള വാതിലുകളായും അവൾ
അതിലൂടെ കടന്നു് കഥാപാത്രങ്ങൾക്കിടയിലൂടെ നടക്കുന്നതായും അവൾക്കു തോന്നി.
</p>
          <p>അയാൾ വായനക്കിടയിൽ തിരിഞ്ഞുനോക്കിയപ്പോൾ ഭാര്യയെ കണ്ടില്ല. പുസ്തകം മലർന്നു കിടക്കുന്നു.
അവൾ കുളിമുറിയിൽ പോയിരിക്കുമെന്നു കരുതി അയാൾ വീണ്ടും ഡെസ്മണ്ട് മോറീസിന്റെ നേക്കഡ് ഏയ്പിലേയ്ക്കു്
ഊളിയിട്ടു. ബഹുരസം. പുസ്തകമൊരു കണ്ണാടിയാവുകയും അയാൾ അതിൽനോക്കി സ്വന്തം പഠിക്കുകയും ചെയ്തു.
</p>
          <p>കഥയിലേയ്ക്കിറങ്ങിച്ചെന്ന ഭാര്യ ഒരു കഥാപാത്രമായി മാറുകയും സ്വയം അദ്ഭുതപ്പെടുത്തിക്കൊണ്ടു്
കഥയുടെതന്നെ ഭാഗമാവുകയും ചെയ്തു. മറ്റു കഥാപാത്രങ്ങളും സംഭവങ്ങളും എവിടെയോ കണ്ടുമറന്നപോലെ.
ഒരുപക്ഷേ, താൻ ഈ നോവൽ വർഷങ്ങൾക്കുമുമ്പു് വാരികയിൽ തുടർക്കഥയായി പ്രസിദ്ധപ്പെടുത്തി വന്നപ്പോൾ
വായിച്ചിട്ടുണ്ടാകണം. എന്തായാലും കഥയുടെ പോക്കും പരിസമാപ്തിയും ഓർമ്മയില്ലാത്തതുകൊണ്ടു് ഇപ്പോഴും
വായിക്കാൻ രസംതന്നെ. അവൾ കടന്നുപറ്റിയ ചിത്രത്തിൽ കണ്ടതു് ഭർത്താവിനെ സ്നേഹപൂർവ്വം യാത്രയാക്കുന്ന
ഭാര്യയെയാണു്. ഭർത്താവു് ഗെയ്റ്റിൽനിന്നു് യാത്രപറഞ്ഞുകൊണ്ടു് കാറിലേയ്ക്കു കയറുന്നു. ഒരു നിമിഷം നളിനി,
തന്റെ യഥാർത്ഥ ജീവിതവും കഥയുമായുള്ള സാമ്യത്തിൽ അതിശയിച്ചു. ജീവിതത്തിൽ കഴിഞ്ഞുപോയ
ആയിരക്കണക്കിനു് പ്രഭാതങ്ങളിൽ ഞായറാഴ്ച ഒഴികെ ഏതെങ്കിലും ഒന്നെടുത്തു് ഇതുമായി ഒത്തുനോക്കിയാൽ
അണുപോലും വ്യത്യാസമുണ്ടാവില്ല. കഥയുടെ പോക്കിൽ അവൾ നിരാശപൂണ്ടു. ഇനിയുണ്ടാവുക കഥാനായിക
തിരിച്ചുവന്നു് കുളിമുറിയിൽ കയറുന്നതായിരിക്കും. അല്ലെങ്കിൽ പടിക്കൽ വന്നു വിളിച്ച മീൻകാരിയിൽനിന്നു്
വിലപേശി മീൻ വാങ്ങുന്നതായിരിക്കും.
</p>
          <p>എന്നാൽ അവളെ അദ്ഭുതപ്പെടുത്തിക്കൊണ്ടു് നോവൽ തുടർന്നു. കഥാനായിക ഓടി കിടപ്പറയിൽ
കണ്ണാടിക്കുമുമ്പിൽ നിന്നു് ധൃതിയിൽ പുറപ്പെടാൻ തുടങ്ങി. നളിനിയുടെ ജിജ്ഞാസ കൂടിവന്നു. കഥാനായിക ഒരു
സാരിയെടുത്തു് ധൃതിയിൽ ചുറ്റി, കണ്ണാടിമേൽ ഒട്ടിച്ചുവച്ച പൊട്ടെടുത്തു് നെറ്റിയിൽ പതിച്ചു് തലമുടി ഒരുവിധത്തിൽ
ഒതുക്കി പുറത്തേയ്ക്കു കടന്നു. താക്കോൽ എടുത്തിട്ടില്ലെന്നു് ഓർമ്മ വന്നപ്പോൾ വീണ്ടും അകത്തു കടന്നു് താക്കോലും
കൈസഞ്ചിയും എടുത്തു് വീടുപൂട്ടി നിരത്തിലേയ്ക്കിറങ്ങി. മുമ്പിൽത്തന്നെ വന്നുപെട്ട ഓട്ടോവിൽ കയറിയ
നായികയെ നളിനി പിൻതുടർന്നു. കഥ യഥാർത്ഥ ജീവിതത്തെ അതിശയിച്ച ഒരപൂർവ്വതയായിരുന്നു അതു്.
</p>
          <p>അയാൾ ‘നഗ്നനായ വാനര’നിൽ ആകൃഷ്ടനായി എല്ലാം മറന്നു് വായിക്കുകയാണു്. സ്വാനുകരണത്തിന്റെ
ഭാഗമാണയാൾ വായിച്ചിരുന്നതു്. മനുഷ്യവർഗ്ഗത്തിൽ സ്വാനുകരണത്തിന്റെ ഉദാഹരണമാണു് മുലകൾ. കുട്ടിക്കു്
പാൽ കൊടുക്കുവാൻ ഇത്ര വലിയ മുലകൾ ആവശ്യമില്ല. മനുഷ്യസ്ത്രീയെക്കാൾ കൂടുതൽ പാൽ ചുരത്തുന്ന
ചിമ്പാൻസിയുടെ അവയവം ഇത്ര വലുതല്ല. പിന്നെ മനുഷ്യസ്ത്രീക്കു മാത്രം ആ അവയവം ഇത്ര
വലുതായതെങ്ങിനെ? അവിടെയാണു് സ്വാനുകരണം വരുന്നതു്. കോടി വർഷങ്ങൾക്കു മുമ്പു് മനുഷ്യൻ രണ്ടു
കാലിലേയ്ക്കു നിവരുന്നതിനുമുമ്പു് പുരുഷന്റെ ലൈംഗികശ്രദ്ധ പിടിച്ചുപറ്റിയിരുന്നതു് സ്ത്രീയുടെ പൃഷ്ടഭാഗമായിരുന്നു.
പിന്നീടു് പരിണാമത്തിൽ മനുഷ്യൻ രണ്ടുകാലിൽ നിവർന്നു തുടങ്ങിയപ്പോൾ ലൈംഗികപ്രക്രിയയുടെ ദിശ
പിന്നിൽനിന്നു മുന്നിലേയ്ക്കു മാറി. അപ്പോൾ സ്വാഭാവികമായും ശ്രദ്ധ ചെലുത്തുന്നതു്, സമ്പർക്കസമയത്തു് കൂടുതൽ
അടുത്തു വരുന്ന മുൻഭാഗത്തായിരുന്നു. അതുകൊണ്ടു് കാലക്രമത്തിൽ ചന്തിയുടെ ഒരു പ്രോട്ടോടൈപ് മുമ്പിലും
ഉണ്ടായി. അതാണു് വലിയ മുലകൾ. അയാൾ തന്റെ സെക്രട്ടറി ശ്യാമളയെ ഓർത്തു. പരിണാമം അതിന്റെ
പൂർണാവസ്ഥയിലെത്തിയ ദേഹമാണവളുടേതു്. സ്വാനുകരണം പരിധിവിട്ടു് നിർവ്വഹിച്ചിട്ടുണ്ടോ എന്നുമാത്രമേ
സംശയമുള്ളൂ. നാളെത്തന്നെ ഇതവളോടു പറയണമെന്നോർത്തപ്പോൾ അയാൾ പൊട്ടിച്ചിരിച്ചു.
</p>
          <p>പെട്ടെന്നു്, താൻ ചിരിച്ചതു് ഭാര്യ കേട്ടോ എന്നു നോക്കാനായി തിരിഞ്ഞു. നളിനി അപ്പോഴും
തിരിച്ചെത്തിയിട്ടുണ്ടായിരുന്നില്ല. അവൾ വായിച്ചിരുന്ന പുസ്തകം തുറന്നുകിടന്നിരുന്നു. നളിനി പക്ഷേ, ആ
പുസ്തകത്തിന്റെ അദ്ഭുതലോകത്തു് ഒരു കഥാപാത്രത്തിന്റെ പിന്നാലെ യാത്രയാണെന്ന കാര്യം അയാൾ
അറിഞ്ഞില്ല. കുറച്ചുകൂടി വായിച്ചുകഴിഞ്ഞാൽ അയാൾ തലയ്ക്കു മുകളിലെ വിളക്കുകെടുത്തി ഉറക്കമാവും. ഭാര്യ
സ്വീകരണമുറിയിൽ ടി വിക്കു മുമ്പിലായിരിക്കുമെന്നു് അയാൾ ഊഹിക്കും. അങ്ങിനെ പതിവുണ്ടു്. കിടക്കുന്നതിനു
മുമ്പു് ടി വിക്കു മുമ്പിൽ പോയി എല്ലാ ചാനലുകളും ഓടിച്ചുനോക്കും. രസമുള്ള സിനിമകൾ വല്ലതുമുണ്ടെങ്കിൽ
അതിനുമുമ്പിലിരിക്കും. പിന്നെ ഒരു മണിയെങ്കിലുമാവും കിടക്കാൻ. രാത്രി ഉറക്കമൊഴിച്ചുള്ള പരിപാടിക്കൊന്നും
ശിവദാസനെ കിട്ടില്ല.

</p>
          <p>കഥാപാത്രത്തിന്റെ പിന്നാലെ പോയ നളിനി എത്തിച്ചേർന്നതു് ഒരാപ്പീസിന്റെ മുമ്പിലായിരുന്നു. താൻ
പിൻതുടർന്ന കഥാപാത്രം ആപ്പീസിലേയ്ക്കു് ധൃതിയിൽ കയറുന്നതാണു് അവൾ കണ്ടതു്. എന്തിനായിരിക്കും അവൾ
ഭർത്താവിന്റെ പിന്നിൽ ഇത്ര ധൃതിപിടിച്ചു് പോയതെന്നു് ആലോചിക്കുകയായിരുന്നു നളിനി. ഊഹങ്ങളുടെ
ലോകത്തിൽ അവൾ സ്വയം നഷ്ടപ്പെടുമ്പോഴാണു് കഥാനായിക ആപ്പീസിൽനിന്നു് തിരിച്ചു് വരുന്നതു കണ്ടതു്.
ഇരുവശത്തും തുറന്നിട്ട വാതിലുകളുള്ള ഇടനാഴികയിലൂടെ അവൾ ഓടുകതന്നെയായിരുന്നു. ഭർത്താവിനെ
ആപ്പീസിൽ കണ്ടില്ലെന്നു വ്യക്തം. അവൾ പുറത്തുകടന്നു് മറ്റൊരു ഓട്ടോവിൽ കയറി യാത്രയായി. നളിനി
പിൻതുടരാൻ നിർബ്ബന്ധിതയായി, കാരണം ഊഹങ്ങളുടെ സന്ദിഗ്ദതയിൽ സ്വയം തളച്ചിടാൻ അവൾ
ഒരുക്കമായിരുന്നില്ല. അവൾ എത്തിച്ചേർന്നതു് ഒരു ഹോട്ടലിന്റെ മുമ്പിലായിരുന്നു. ഓട്ടോക്കാരനോടു്
കാത്തുനിൽക്കാൻ പറഞ്ഞശേഷം അവൾ ധൃതിയിൽ ഓടുകയാണു്. റിസപ്ഷൻ കൗണ്ടറിൽ പോയി ഒരു
നിമിഷം എന്തോ സംസാരിച്ചു് അവൾ ഫോയറിന്റെ മറുവശത്തുള്ള കോണിപ്പടികൾ കയറാൻ തുടങ്ങി. അവളുടെ
ഒപ്പമെത്താൻ നളിനിയും ഓടുകതന്നെയായിരുന്നു.
</p>
          <p>ശിവദാസ് പുസ്തകമടച്ചുവച്ചു. പതിനൊന്നു മണിക്കു ശേഷം ഡെസ്മണ്ട് മോറീസിനുപോലും അയാളെ പിടിച്ചു
നിർത്താൻ കഴിയില്ല. ഭാര്യ തിരിച്ചെത്തിയിട്ടില്ല. അയാൾ ഒരു ചരടുവലിച്ചു് തലക്കുമുകളിലെ വിളക്കു കെടുത്തി,
തലയിണ താഴ്ത്തിവച്ചു് കിടന്നു. അയാൾ ശ്യാമളയെ ഓർത്തു. ശനിയാഴ്ച ഹോട്ടലിൽ മുറിയെടുക്കാമെന്നവൾ
സമ്മതിച്ചിട്ടുണ്ടു്. ശനിയാഴ്ചയ്ക്കു് ഇനിയെത്ര ദിവസമുണ്ടു്? ശനിയും ഞായറും ടൂറായിരിക്കുമെന്നു് അയാൾ
ആപ്പീസിൽനിന്നു വന്ന ഉടനെ നളിനിയോടു് പറഞ്ഞിരുന്നു. അയാൾ ഒരു ദീർഘശ്വാസം വിട്ടു, പിന്നെ അടുത്ത
നിമിഷം കൂർക്കംവലി തുടങ്ങുകയും ചെയ്തു.
</p>
          <p>ഹോട്ടലിന്റെ രണ്ടാം നിലയിൽ കഥാനായിക ഇടനാഴികയിലൂടെ ഓടുകയാണു്. ഓരോ മുറിയുടെയും നമ്പർ
നോക്കി അവസാനം ഒരു വാതിലിന്റെ മുമ്പിൽ നിന്നു. ഒരു നിമിഷം താൻ ചെയ്യുന്നതു് ശരിയാണോ എന്നു
സംശയിച്ചു നിന്നശേഷം അവൾ പെട്ടെന്നു് വാതിൽ തുറന്നു. നളിനിക്കു് അവളുടെ മുഖഭാവമെന്താണെന്നു് മുഴുവൻ
വ്യക്തമായില്ല. അതിൽ അദ്ഭുതമുണ്ടു്, സങ്കടമുണ്ടു്, പകയുണ്ടു്. മുറിയിൽ കഥാനായിക കണ്ട കാഴ്ചയെന്താണെന്നു്
നോക്കാനായി നളിനി കുതിക്കുമ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു.
</p>
          <p>നളിനി ദ്വേഷ്യത്തോടെ ടി വി ഓഫാക്കി കിടപ്പുമുറിയിൽ തിരിച്ചെത്തി. അവൾക്കു് അരിശം കയറിയിരുന്നു.
ഈ സീരിയലുകളെല്ലാം ഒരുപോലെയാണു്. ഇരുപതു മിനുറ്റ് പരസ്യങ്ങൾ, അതിനിടയിൽ പത്തു മിനുറ്റ് കഥയും.
അതുകൊണ്ടെന്താവാനാണു്? അവൾ കട്ടിലിൽ മലർന്നുകിടന്നു് മുകളിലേയ്ക്കു കൈനീട്ടി ചരടുവലിച്ചു് വിളക്കു
കത്തിച്ചു. നിവർത്തിക്കിടക്കുന്ന പുസ്തകം വീണ്ടുമെടുത്തു് വായന തുടർന്നു. കഥയെന്തായിയെന്നറിഞ്ഞില്ലെങ്കിൽ
ഇന്നു് ഉറക്കമുണ്ടാവില്ല.
</p>
          <p>ഗുണപാഠം: നിങ്ങൾ എന്തു വേണമെങ്കിലും പറഞ്ഞുകൊള്ളൂ, ടെലിവിഷൻ ഒരിക്കലും പുസ്തകത്തിന്നു് പകരം
വരില്ല.
</p>
        </div>
        <!--end of "section 0.0.0.0/1.1"-->
        <div type="lsection" xml:id="sec1.2">
          <head type="lsechead">ഇ. ഹരികുമാർ</head>
          <figure rend="fright" type="gra">
            <graphic url="images/EHarikumar.jpg" rendition="gra"/>
          </figure>
          <p style="noindent">
</p>
          <p>1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ
ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ
അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു.
1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം
‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും
പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.

</p>
          <div type="lsubsection" xml:id="sec1.2.1">
            <head type="lsubsechead">പുരസ്കാരങ്ങൾ </head>
            <list rend="bulleted">
              <item>1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.
</item>
              <item>1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്. </item>
              <item>1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്. </item>
              <item>2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്. </item>
              <item>2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ
പാദം’ എന്ന കഥയ്ക്കു്. </item>
            </list>
            <p style="noindent">ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ,
പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി
അംഗമായിരുന്നു.
</p>
          </div>
          <!--end of "subsection 0.0.0.0.0/1.2.1"-->
        </div>
        <!--end of "section 0.0.0.0/1.2"-->
      </div>
      <!--end of "chapter 0.0.0/1"-->
      <!--END OF CHAPTER 0.0.0/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Kadhayileykku Nadannupoya
Sthree (ml: കഥയിലേയ്ക്കു നടന്നുപോയ സ്ത്രീ).</p>
        <p style="hang"><hi rend="bold">Author(s):</hi>  E Harikumar.</p>
        <p style="hang"><hi rend="bold">First publication details:</hi>  <ref target="http://e-harikumar.com">http://e-harikumar.com</ref>; ; 2013. </p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  Short Story, E Harikumar,
Kadhayileykku Nadannupoya Sthree, ഇ ഹരികുമാർ, കഥയിലേയ്ക്കു നടന്നുപോയ സ്ത്രീ, Open Access
Publishing, Malayalam, Sayahna Foundation, Free Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; River Valley Campus, Malayinkeezh, ; Trivandrum
695571; India.</p>
        <p style="hang"><hi rend="bold">Date:</hi>  November 9, 2026.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to the author. The text encoding and editorial notes were created and​/or
prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        <p style="hang"><hi rend="bold">Cover:</hi>  <ref target="https://commons.wikimedia.org/wiki/File:%C3%89douard_Manet__Jeanne_-_Le_Printemps_(Lithography).jpg">Jeanne or Spring,</ref> a painting by
<ref target="https://en.wikipedia.org/wiki/en:%C3%89douard_Manet">Édouard
Manet</ref>  (1832–1883). The image is taken from <ref target="https://commons.wikimedia.org">Wikimedia Commons</ref>  and is
gratefully acknowledged.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Typesetter:</hi>  JN Jamuna; <hi rend="bold">Editor:</hi>
 PK Ashok; <hi rend="bold">Encoding:</hi>  JN Jamuna.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.org.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/harikumar-nadannu.xml">Download

document sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/harikumar-nadannu.pdf">Download
Phone PDF</ref>.</p>
      </div>
    </back>
  </text>
</TEI>
