<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">പരുന്തുകൾ വട്ടം ചുറ്റുമ്പോൾ</title>
          <title xml:lang="en" type="main">Parunthukal Vattam Chuttumbol</title>
        </title>
        <author>E Harikumar</author>
        <respStmt>
          <resp>Typeset by</resp>
          <name>JN Jamuna</name>
        </respStmt>
        <respStmt>
          <resp>Edited by</resp>
          <name>PK Ashok</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>JN Jamuna</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2026">May 19, 2026</date>
        <address>
          <addrLine>River Valley Campus, Malayinkeezh, </addrLine>
          <addrLine>Trivandrum 695571</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to the author. The text encoding and editorial
notes were created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">പരുന്തുകൾ വട്ടം ചുറ്റുമ്പോൾ</title>
              <title xml:lang="en" type="main">Parunthukal Vattam Chuttumbol</title>
            </title>
            <author>E Harikumar</author>
          </titleStmt>
          <extent>
            <measure unit="pages" quantity="20">20 pages of source material</measure>
          </extent>
          <publicationStmt>
            <publisher>
              <ref target="http://e-harikumar.com">http://e-harikumar.com</ref>
            </publisher>
            <pubPlace/>
            <date>2013</date>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>Short Story</term>
          <term>E Harikumar</term>
          <term>Parunthukal Vattam Chuttumbol</term>
          <term>ഇ ഹരികുമാർ</term>
          <term>പരുന്തുകൾ വട്ടം ചുറ്റുമ്പോൾ</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="short story">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="complete"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>, India</name>
          <time>2013</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <div xml:id="cover" type="Cover">
        <figure xml:id="cover-image" rend="fullfig">
          <graphic url="images/Washington_Sea_Eagle.jpg" width="100%"/>
          <figDesc><ref target="https://commons.wikimedia.org/wiki/File:John_James_Audubon__Washington_Sea_Eagle_-_Google_Art_Project.jpg">Washington Sea Eagle,</ref> a

painting by <ref target="https://en.wikipedia.org/wiki/en:John_James_Audubon">John James
Audubon</ref>  (1785–1851). </figDesc>
        </figure>
      </div>
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">പരുന്തുകൾ വട്ടം ചുറ്റുമ്പോൾ</titlePart>
        </docTitle>
        <docAuthor>
          <persName>ഇ. ഹരികുമാർ</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">പരുന്തുകൾ വട്ടം ചുറ്റുമ്പോൾ</head>
        <div type="lsection">
          <p style="noindent">എട്ടുകാലിനൂലു പോലെ നേരിയ ഒരു പ്രകാശരേഖ ആകാശത്തു പ്രത്യക്ഷപ്പെട്ടു.
നോക്കിക്കൊണ്ടിരിക്കെ സില്ക്കുനൂലു പോലെ മിനുസമുള്ള ആ രേഖ അന്തമില്ലാത്ത അസ്വാസ്ഥ്യം
വളർത്തിക്കൊണ്ടു് നീളുവാൻ തുടങ്ങി. നിമിഷങ്ങൾ ഒരു ശാശ്വത ദുഃഖം പോലെ കനത്തു നിന്നു. നനുത്ത രേഖ
അപ്പോഴും നീണ്ടുകൊണ്ടിരുന്നു. അവസാനം ഒരു ദുർബ്ബല നിമിഷത്തിൽ നിറയെ കുടുക്കുകളുള്ള നൂലാമാലയായി
അതു പൊട്ടിത്തകർന്നു. ഊത നിറത്തിൽ ആകാശം സൃഷ്ടിയുടെ രഹസ്യത്തെ മറച്ചുകൊണ്ടു് തൂങ്ങിക്കിടന്നു.
</p>
          <p>ഞാൻ ഉണർന്നു. നിസ്സഹായതാബോധം മനസ്സിൽ അവശേഷിച്ചു. ഞാൻ അപ്പോഴും ഒരു
സ്വപ്നാവസ്ഥയിലായിരുന്നു. ഒരിക്കലും സുബോധത്തിലെത്തില്ലെന്നു തോന്നിക്കുന്ന ഒരവസ്ഥ. എനിക്കു്
ടൈഫോയ്ഡായിരുന്നു. ഡോക്ടർ അങ്ങനെയാണു പറഞ്ഞതു്. നാലുനേരം വിഴുങ്ങിയിരുന്ന കാപ്സൂളിന്റെ നിറം
ഓർമ്മിക്കാൻ പറ്റുന്നില്ല. പച്ചയാണോ? അതോ കറുപ്പോ?
</p>
          <p>കട്ടിലിൽ കിടന്നു നോക്കിയാൽ ജാലകത്തിലൂടെ നീലാകാശത്തിന്റെ ഒരു ഭാഗം കാണാം. താഴെ, യദു
കോളനിയിലെ ഒരേ ഉയരത്തിലുള്ള കെട്ടിടങ്ങളുടെ ആകാശരേഖയാണു്. അതിനും താഴെ വിശാലമായ ഒരു
ചതുരൻ കുളമാണു്. കർട്ടൻ ഉയർത്തി വെച്ചാൽ ആ കുളം മുഴുവൻ കാണാം. നരച്ച താടിയും സ്വർണ്ണ ഫ്രെയിമുള്ള
കണ്ണടയുമായി ഒരു കിഴവൻ കുളത്തിന്റെ ഇടത്തെ കരയിൽ കുനിഞ്ഞിരുന്നു് മത്സ്യം പിടിക്കുന്നുണ്ടാവും. കഴിഞ്ഞ
ഒരാഴ്ചയായി ഞാൻ ശ്രദ്ധിക്കാറുണ്ടു്. കിഴവൻ രാവിലെ മുതൽ വൈകുന്നേരംവരെ അവിടെ ഒരു ചൂണ്ടലുമായി
ചടഞ്ഞിരിക്കാറുണ്ടു്. ഇടയ്ക്കിടയ്ക്കു ചൂണ്ടൽ വലിച്ചെടുത്തു് അതിന്റെ കൊക്ക സൂക്ഷ്മമായി പരിശോധിക്കും. ഒരു
സാമർത്ഥ്യമുള്ള മത്സ്യം കൊളുത്തിൽപ്പെടാതെ ഇരയെ തിന്നിട്ടുണ്ടാകും. അയാൾ വേറൊരു ഇര കൊളുത്തി
ചൂണ്ടലിട്ടു് വാശിയോടെ ജലപ്പരപ്പിലേക്കു നോക്കി കൂനി ഇരിക്കും.
</p>
          <p>കണ്ണടച്ചു കിടക്കുകയാണു് രസം. കാരണം, കണ്ണടച്ചാൽ മുത്തുകളുടെ ഒരു സമുദ്രം താഴെക്കൂടി
ഒഴുകിപ്പോകുന്നുണ്ടെന്നു തോന്നും. അതിനു മുകളിൽ പ്രകാശമുള്ള ചെറിയ വസ്തുക്കൾ വട്ടമിടും, കൊയ്ത്തു കഴിഞ്ഞ
നെൽ വയലുകൾക്കു മീതെ ഒരു വേനൽ പ്രഭാതത്തിൽ പറന്നു ചുറ്റുന്ന പരുന്തുകൾ പോലെ.
</p>
          <p>അലങ്കോലപ്പെട്ടു കിടക്കുന്ന മനസ്സിനെ ക്രമത്തിലാക്കി വിചാരത്തിന്റെ നൂലുകളെ പിൻതുടരാൻ ഞാൻ
ശ്രമിച്ചു. നൂലിഴകൾ ചിന്തയുടേതായിരുന്നോ? അതോ, ഒരനുഭൂതിയുടെയോ? ദുഃഖത്തിൽ കുഴഞ്ഞ ഒരു
നിസ്സഹായതാബോധമായിരുന്നു, അതു്. ഞാൻ അടുത്തറിയുന്ന ആരോ മരിക്കാൻ പോകുന്നു! എനിക്കു്
സംശയമുണ്ടായിരുന്നില്ല. കുട്ടിക്കാലം മുതൽ പനിയായി കിടക്കുമ്പോഴെല്ലാം ഞാൻ അറിയുന്ന ഒരാൾ മരിച്ചിട്ടുണ്ടു്.
അതൊരു സങ്കടകരമായ യാഥാർത്ഥ്യമായിരുന്നു. ഞാൻ അതിനെപ്പറ്റി ആലോചിക്കാൻ ഇഷ്ടപ്പെട്ടില്ല.
</p>
          <p>സമയം എത്രയായിട്ടുണ്ടാകും? കുറച്ചു ദിവസങ്ങളായി ഞാൻ സമയഭേദമില്ലാത്ത ഒരു ലോകത്തായിരുന്നു.
കണ്ണു തുറന്നു കിടക്കുകയായിരുന്നെങ്കിലും കാര്യമായൊന്നും കണ്ടിരുന്നില്ല. കൂട്ടുകാരൻ രാവിലെ ഓഫീസിൽ
പോകുന്നതു ഞാൻ അറിയാറില്ല. വാലിയക്കാരൻ പയ്യൻ മാത്രം ഇടയ്ക്കിടയ്ക്കു കിടക്കയ്ക്കരികെ വരികയും പോവുകയും
ചെയ്യും. ഒന്നുകിൽ മരുന്നു തരാനോ, അല്ലെങ്കിൽ ഒരു ഗ്ലാസ്സിൽ പാൽ കൊണ്ടുവന്നു് എന്റെ തല അല്പമുയർത്തി
വായിൽ ഒഴിച്ചുതരാനോ വേണ്ടി. അവന്റെ വരവുകൾക്കിടയ്ക്കുള്ള സമയം ഒരു മിനിറ്റോ ഒരു മണിക്കൂറോ ഒരു
യുഗമോ തന്നെയാകാം. സമയം, ചുമരിന്റെ മൂലയിലെ വേട്ടാളൻകൂടു പോലെ നിശ്ചലമായിരുന്നു. ഡോക്ടറുടെ
സന്ദർശനം എപ്പോഴാണെന്നു് അറിയില്ല. അയാൾ വന്നു കൈ പിടിക്കുന്നതു് അറിയുന്നുണ്ടു്. എന്തൊക്കെയോ
ചോദിക്കാറുണ്ടു്. ഞാൻ മറുപടി പറഞ്ഞിരുന്നോ?
</p>
          <p>ഇതെല്ലാം പനി കൂടിയപ്പോഴാണു്. അതിനുമുമ്പു സുഖമായിരുന്നു. കട്ടിലിന്നു നേർക്കുള്ള ജാലകത്തിലൂടെ
പുറത്തേക്കു നോക്കിക്കൊണ്ടേ കിടക്കാം. പനിക്കുന്നതു് എനിക്കു് ഇഷ്ടമാണു്. ഒന്നും ചെയ്യാതെ വെറുതെ
കിടക്കാമല്ലൊ. നേരിയ, സുഖകരമായ വേദന ദേഹത്തെ തഴുകുന്നുവെന്നേ തോന്നൂ.
</p>
          <p>ആദ്യമെല്ലാം ഞാൻ ജാലകത്തിന്നടുത്തു പോയി ഇരിക്കാറുണ്ടു്. അപ്പോഴാണു് ചൂണ്ടലിടുന്ന കിഴവനെ കണ്ടതു്.
നടാടെ കാണുകയായിരുന്നെങ്കിലും, അയാൾ ഒരു ജീവിതകാലം മുഴുവൻ ചൂണ്ടലുമായി അവിടെ, എന്റെ മുമ്പിൽ
ഇരിക്കുകയായിരുന്നെന്നു തോന്നി. അങ്ങനെ നോക്കിയിരിക്കുന്നതിൽ ഒരു രസമുണ്ടു്. രാവിലെ മുതൽ
വൈകുന്നേരംവരെ ഇരുന്നാലും ഒരൊറ്റ മത്സ്യം പോലും അയാളുടെ ചൂണ്ടലിൽ പെട്ടിരുന്നില്ല. അങ്ങനെ നോക്കി
നോക്കി ക്ഷീണിക്കുമ്പോൾ ഞാൻ കർട്ടൻ ഉയർത്തി വെച്ചു കട്ടിലിൽ വന്നു കിടന്നു് അയാൾ ചൂണ്ടലിടുന്നതു തന്നെ

വീണ്ടും ശ്രദ്ധിക്കും. ഒരു ദിവസത്തിന്നുള്ളിൽ എനിക്കു് അയാളോടു് ഒരു നൂറ്റാണ്ടു കാലത്തെ പരിചയമുണ്ടെന്നു
തോന്നി.
</p>
          <p>ഒരു കാൽപ്പെരുമാറ്റം. ചിന്തകൾ വീണ്ടും താളം തെറ്റി. ഒരു കൈ സാവധാനത്തിൽ നെറ്റിമേൽ പതിഞ്ഞു.
</p>
          <p>‘പനി കുറഞ്ഞിട്ടുണ്ടല്ലോ.’
</p>
          <p>കൂട്ടുകാരനാണു്. ‘ഉണ്ടു്, കുറഞ്ഞിട്ടുണ്ടു്. ഞാൻ ചുറ്റും നോക്കി. പനി കുറഞ്ഞിട്ടുണ്ടല്ലോ.’ കൂട്ടുകാരന്റെ ശബ്ദം ഒരു
മാന്ത്രികവിദ്യ പോലെ എന്റെ മനസ്സിൽ ചില പരിവർത്തനങ്ങൾ ഉണ്ടാക്കി. ശരിയാണു്, എനിക്കു ഭേദമായിട്ടുണ്ടു്.
ചുറ്റിലുമുള്ള സാധനങ്ങളെല്ലാം വ്യക്തമായി കാണാം. നീല നിറത്തിലുള്ള ചുമർ. അതിന്റെ അരുകിൽ അലമാരി.
അടുത്തായി നീല വിരിയിട്ട മേശ. കസേല. മേശമേലുള്ള പുസ്തകങ്ങൾ. ഞാൻ കൂട്ടുകാരനെ നോക്കി. സാധാരണ
മട്ടു തന്നെ. അയാൾ ധരിച്ചിരുന്ന ഷർട്ടിന്റെ നിറവും പാന്റിന്റെ ഫാഷനും എനിക്കു തിരിച്ചറിയാം. അയാൾ
മേശയ്ക്കടുത്തു പോയി എന്റെ മരുന്നുകുപ്പി പരിശോധിക്കുകയാണു്. അതിൽ ചുവന്ന മിക്സ്ചർ പകുതിയോളം
ഉണ്ടു്. അയാൾ വീണ്ടും കട്ടിലിന്നരുകിൽ വന്നു.
</p>
          <p>ആ മാന്ത്രികശക്തി കുറച്ചു നേരത്തേക്കു മാത്രമേ നിലനിന്നുള്ളൂ. സാവധാനത്തിൽ അടുത്തുള്ള വസ്തുക്കൾ
മാഞ്ഞു തുടങ്ങി. മേശ, അലമാരി, തട്ടിൽ തൂങ്ങുന്ന പങ്ക എല്ലാം മാഞ്ഞു് അപ്രത്യക്ഷമായി. നീലച്ചുമരുകൾ നാലു
ഭാഗത്തും കൂറ്റൻ മതിലുകൾപോലെ നിലകൊണ്ടു. ക്രമേണ അവയും അലിഞ്ഞു തുടങ്ങി. പിന്നെ മുൻപിൽ
കിടക്കുന്നതു് ഒരു മരുഭൂമിയാണു്. നീണ്ടുകിടക്കുന്ന മണലിൽ വെയിൽ ഓളം വെട്ടുന്ന മരുഭൂമി. കൂട്ടുകാരൻ
അകന്നകന്നു പോയി, മണലുകൾക്കപ്പുറത്തു ചക്രവാളത്തിൽ അപ്രത്യക്ഷനായി. മണൽ മാത്രം,
അനന്തതയിലേക്കു തള്ളി നില്ക്കുന്ന വിശാലത മാത്രം.
</p>
          <p>വീണ്ടും ഉണർന്നതു്, വാലിയക്കാരൻ പയ്യൻ വിളിക്കുന്നതു കേട്ടാണു്: ബാബു സാർ, മരുന്നു കഴിക്കേണ്ടേ?
തളർന്ന മിഴികൾ തുറന്നപ്പോൾ, കേശവൻ ഔൺസ് ഗ്ലാസ്സിൽ മരുന്നുമായി നില്ക്കുന്നു. മരുന്നു കഴിക്കുമ്പോൾ
യാദൃച്ഛികമായി ജാലകത്തിലേക്കു നോക്കി. അസാധാരണമായി ഒന്നുമില്ല. പക്ഷേ, തൂക്കിയിട്ടിരുന്ന കർട്ടൻ
നിഗൂഢമായ ഒന്നിനെ മറയ്ക്കുകയാണെന്നു പെട്ടെന്നു തോന്നി. എന്താണു് ആ തോന്നലിന്നു കാരണം? പുറമെ
വെയിൽ ഓളം വെട്ടുകയായിരുന്നു. അതിന്റെ അല മുറിയിലേക്കു് അടിച്ചു കയറി മുറിയാകെ ഒരു പ്രത്യേക
പരിവേഷത്തിൽ തുടിച്ചു. പക്ഷേ, ആ കർട്ടൻ! എന്താണതിന്നു പിന്നിലെ രഹസ്യം?
</p>
          <p>കുളത്തിന്റെ കരയിൽ ചൂണ്ടലിടുന്ന കിഴവനെ ഞാൻ ഓർത്തു. ജാലകത്തിന്റെ തിരശ്ശീല നീക്കിയാൽ
അയാളെ കാണാൻ കഴിയും. ആ കിഴവനെ കാണാൻ ഉല്ക്കടമായ ഒരു ആഗ്രഹം എനിക്കുണ്ടായി. അയാളും
ഞാനും തമ്മിൽ അത്ഭുതകരമായ വിധത്തിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നു് എനിക്കു തോന്നി. കേശവനോടു പറഞ്ഞാൽ
അവൻ കർട്ടൻ തുറന്നിടും. എനിക്കു് ആ കിഴവനെ കാണുകയും ചെയ്യാം. പക്ഷേ, ഭയം കൊണ്ടു് എനിക്കതു
കഴിഞ്ഞില്ല. ആ കിഴവനെ അവിടെ കാണില്ലെന്ന ഭയം എന്നെ പിടികൂടിയിരുന്നു. അയാൾ മരിച്ചിട്ടുണ്ടാകുമെന്ന
ഒരു ഭ്രാന്തൻ ചിന്ത എനിക്കുണ്ടായി. ഞാൻ പനിയായി കിടക്കുമ്പോഴെല്ലാം ആരെങ്കിലും ഒരാൾ മരിച്ചിട്ടുണ്ടു്.
</p>
          <p>മനസ്സിലുയർന്ന കൊടുങ്കാറ്റു കുറേക്കാലമായി അടച്ചിട്ടിരുന്ന പല കവാടങ്ങളേയും തുറന്നിട്ടു. അതിലൂടെ ഒരു
തുരുമ്പു പോലെ ഞാൻ പറന്നു പോവുകയാണു്. യുഗങ്ങൾക്കപ്പുറത്താണെന്നു തോന്നി. എത്തിച്ചേരുന്നതു്,
നെൽവയലുകളിലേക്കു തുറന്നിടുന്ന ജാലകമുള്ള ഒരു മുറിയാണു്. കട്ടിലിൽ പനിപിടിച്ചു കിടക്കുന്നതു് എട്ടു
വയസ്സായ ഒരു ആൺകുട്ടിയാണു്. അന്നാണു് ഭ്രാന്തു പിടിപ്പിക്കുന്ന ആ അനുഭൂതിയുടെ ആരംഭം.
</p>
          <p>തളർന്ന കണ്ണുകളോടെ നെൽവയലുകളിലേക്കു നോക്കിക്കൊണ്ടിരിക്കുമ്പോൾ, ഉഷ്ണിച്ച മസ്തിഷ്കം ആ കുട്ടിയെ
വേറൊരു ലോകത്തെത്തിച്ചു. ചുറ്റും അനന്തമായ ശൂന്യാകാശമാണു്. അതിൽ ഭീമാകാരന്മാരായ തേജോ
ഗോളങ്ങൾ കറങ്ങുന്നു. ഗോളങ്ങളെ അന്യോന്യം ബന്ധിപ്പിക്കുന്നതു നേരിയ മിനുസമുള്ള ഒരു പ്രകാശരേഖയാണു്.
ഗോളങ്ങൾ നിശ്ചിത പന്ഥാവിൽ സഞ്ചരിച്ചു കൊണ്ടിരുന്നു. എല്ലാം ഭദ്രം. ആശ്വാസത്തിന്റെ കണികകൾ
അടങ്ങിയൊതുങ്ങുമ്പോഴേക്കു്, പ്രകാശരേഖകൾ വലിഞ്ഞു മുറുകി, പൊട്ടിത്തകരുന്നു. ഭീമാകാര ഗോളങ്ങൾ
ലക്ഷ്യമില്ലാതെ ഭീഷണിയോടെ അലയുന്നു. നിസ്സഹായതാബോധത്തോടെ ഞെട്ടിത്തെറിക്കുമ്പോൾ കാണുക
ജാലകത്തിന്നപ്പുറത്തു കൊയ്ത്തു കഴിഞ്ഞു കിടക്കുന്ന മഞ്ഞ വയലുകളാണു്. അതിനു മീതെ ശുഭ്ര മേഘങ്ങൾ
പാറിക്കളിക്കുന്ന നീലാകാശം. അതിൽ പറന്നു വട്ടം കറങ്ങുന്ന പരുന്തുകളും.
</p>
          <p>അന്നാണു് മുത്തശ്ശി മരിച്ചതു്!
</p>
          <p>പിന്നീടു്, പനിയായിക്കിടക്കുമ്പോഴെല്ലാം, അതാവർത്തിച്ചു. ഭീമാകാരന്മാരായ ഗോളങ്ങളെ ബന്ധിച്ചു
നിയന്ത്രിക്കുന്ന പ്രകാശരേഖ പൊട്ടിച്ചിതറുമ്പോഴെല്ലാം ആരെങ്കിലും മരിച്ചിട്ടുണ്ടു്. വല്യച്ഛൻ, വല്യമ്മാവൻ, പിന്നെ
കൊച്ചനുജൻ ഇവരെല്ലാം.
</p>
          <p>അന്നത്തെ ചെറിയ കുട്ടി ഇന്നും അതേ നിസ്സഹായതാബോധത്തോടെ പനിയുമായി കിടക്കുകയാണു്. ഇന്നു്,
ഒരു കിഴവനാണു മരിക്കാൻ പോകുന്നതു്, അല്ലെങ്കിൽ മരിച്ചിട്ടുള്ളതു്. കിഴവൻ മരിച്ചുവോ എന്നറിയാൻ
ജാലകത്തിന്റെ കർട്ടൻ ഒന്നു പൊക്കുകയേ വേണ്ടു. അതറിഞ്ഞാൽ സമാധാനമായി ഇരിക്കാമല്ലൊ. പക്ഷേ,
അതിനു ധൈര്യം വരുന്നില്ല. അനങ്ങാതെ കിടന്നു. ദേഹത്തിൽ നേരിയ, സുഖകരമായ വേദന പുളയുകയാണു്.
എത്രനേരം അങ്ങനെ കിടന്നുവെന്നറിയില്ല. മുത്തുകളുടെ കടലിന്നു മുകളിൽ സമയം ഒരു പരുന്തിന്റെ രൂപമെടുത്തു
പറന്നു: വൈകുന്നേര മാവുകയും ചെയ്തു. ഒരർദ്ധബോധാവസ്ഥയിൽ അതറിയുന്നുണ്ടു്. വാതില്ക്കൽ ഒരു മുട്ടു്.
പാൽക്കാരന്റെ പാത്രങ്ങളുടെ കലമ്പൽ, കേശവൻ വാതിൽ തുറക്കുന്ന ശബ്ദം. നേരം വൈകിയതിനുള്ള
ശകാരങ്ങൾ. ഹിന്ദിയിൽ ക്ഷമാപണങ്ങൾ. പുറത്തു കുട്ടികളുടെ ബഹളം. എവിടെനിന്നോ ഒരു റേഡിയോവിന്റെ
ശബ്ദവീചികൾ. അകലെ ഒരു കാറിന്റെ ശബ്ദം. ഈ ശബ്ദങ്ങളെല്ലാം ഒരു താളക്രമത്തിൽ അനുസ്യൂതമായി
കാതിൽ വന്നടിക്കുകയാണു്. ഞാൻ കണ്ണു തുറക്കാതെ കിടന്നു. പക്ഷേ, പുറത്തു വെളിച്ചം കുറഞ്ഞു
വരികയാണെന്നു വ്യക്തമായിരുന്നു. അടുത്ത മുറിയിൽ ആരോ ലൈറ്റിട്ടു. ആരോ സംസാരിക്കുന്നു.
കൂട്ടുകാരനായിരിക്കും.
</p>
          <p>വീണ്ടും നെറ്റിമേൽ ആരോ സ്പർശിച്ചു. ഒരു പിറുപിറുപ്പു്. അകന്നു പോകുന്ന ഷൂസിന്റെ ശബ്ദം. പിന്നെ
മുത്തുകളുടെ ഒരു സമുദ്രം താഴെ നീങ്ങിപ്പോകുന്നു. അതിനു മുകളിൽ പ്രകാശമുള്ള ചെറിയ വസ്തുക്കൾ വട്ടം ചുറ്റുന്നു.
പരുന്തുകൾ. പരുന്തുകൾ സമയമാണു്. അവ ചിറകു വിരിച്ചു പറക്കുമ്പോൾ…
</p>
          <p>പ്രഭാതം, ആശ്വാസത്തിന്റെ കൈവിളക്കുമേന്തി വന്നു് എന്നെ വിളിച്ചുണർത്തി. ഇപ്പോൾ എല്ലാം
വ്യക്തമാണു്; ഒരു മഴ മാറി വെയിലുദിച്ച പോലെ. ഒരാഴ്ചയായി മൂടൽ മഞ്ഞു പോലെ മനസ്സിനെ പൊതിഞ്ഞിരുന്ന
അവ്യക്തത തീരെ വിട്ടുപോയി. നിസ്സഹായതാബോധം കഴിഞ്ഞു പോയ ഒരു പേക്കിനാവിന്റെ ഓർമ്മ പോലെ
ദുർബ്ബലമായി മാത്രം അവശേഷിച്ചു.
</p>
          <p>ഞരമ്പുകൾ തളർന്നിരുന്നെങ്കിലും, എനിക്കു് എഴുന്നേല്ക്കാം. കുറേശ്ശേ നടക്കാം. കൂട്ടുകാരൻ അടുത്ത മുറിയിൽ
ഇരുന്നു ഷേവു ചെയ്യുകയാണു്. കേശവൻ അടുക്കളയിൽ ചായ കൂട്ടുന്നു. എല്ലാം വ്യക്തമാണു്: ഭദ്രവും. കണ്ണാടിയിൽ
നിന്നു മുഖമുയർത്താതെ കൂട്ടുകാരൻ ചോദിച്ചു.
</p>
          <p>‘പനി എങ്ങനെയുണ്ടു്, ബാബു?’
</p>
          <p>ഭേദണ്ടു്, ഞാൻ പറഞ്ഞു. എന്റെ സ്വരത്തിലെ ആഹ്ലാദം ശ്രദ്ധിച്ചിട്ടായിരിക്കണം, അയാൾ പെട്ടെന്നു
തിരിഞ്ഞു നോക്കി, ആശ്ചര്യത്തോടെ പറഞ്ഞു:
</p>
          <p>‘ബാബു ആൾ ഉഷാറായിരിക്കുന്നല്ലോ!’
</p>
          <p>ആശ്വാസത്തിന്റെ രശ്മികൾ മനസ്സിൽ ഉറച്ചു ശക്തിയായിത്തീർന്നു. എന്റെ പനി മാറിയിരിക്കുന്നു. ഇനി ഒന്നും
പേടിക്കാനില്ല. ഞാൻ തിരിച്ചു മുറിയിലേക്കു പോയി. കിടക്ക, എന്റെ മനസ്സുപോലെ കുഴഞ്ഞുമറിഞ്ഞിരുന്നു.
ജാലകത്തിന്റെ പാതിയടഞ്ഞു കിടന്ന പാളികൾ തുറന്നു പുറത്തേക്കു നോക്കി. പുറമെ കട്ടിയുള്ള മഞ്ഞായിരുന്നു.
അതു് ആകാശത്തെ നേരിയ ചാരനിറമാക്കിയിരുന്നു. താഴെ കെട്ടിടങ്ങളുടെ ആകാശരേഖ വ്യക്തമായിരുന്നില്ല.
കുളക്കരയിലതാ ഒരു രൂപം ഇരിക്കുന്നു. മീൻ പിടിക്കുന്ന കിഴവൻ തന്നെയാണതു്. നരച്ച തലമുടി കൂടുതൽ
വെളുത്തിട്ടുണ്ടെന്നു തോന്നി. കൂനിക്കൂടി ഇരിക്കുന്നതു കൊണ്ടു മുഖം കാണാൻ കഴിഞ്ഞില്ല. മഞ്ഞിലൂടെ
ഊളിയിട്ടുവന്ന സൂര്യരശ്മികൾ ആ രൂപത്തിന്നു ചുറ്റും ഒരു പ്രത്യേക പരിവേഷം ഉണ്ടാക്കി.
</p>
          <p>ഞാൻ സാവധാനത്തിൽ കിടക്കയിൽ വന്നിരുന്നു. അപ്പോൾ, ഒന്നും സംഭവിച്ചിട്ടില്ല! എനിക്കു ക്ഷീണമുണ്ടു്.
പക്ഷേ, പനി വിട്ടിട്ടില്ലെന്നു തോന്നുന്നു. ദേഹത്തിൽ വീണ്ടും വേദന വന്നു കളിക്കുന്നുണ്ടു്. പനി ഏറിയേക്കാം.
ഇനിയും, അവ്യക്ത ദൃശ്യങ്ങളും പേസ്വപ്നങ്ങളും മടങ്ങി വന്നേക്കാം. ഞാൻ കിടന്നു.
</p>
          <p>അങ്ങനെ കുറച്ചു സമയം കിടന്നിട്ടുണ്ടാവണം, കേശവന്റെ ശബ്ദം കേട്ടു:
</p>
          <p>‘ബാബുസാർ, ചായ വേണോ? സാറിന്റെ പനിയെല്ലാം മാറിയില്ലേ?’
</p>
          <p>ഉം—ഞാൻ മൂളി. പനിയെല്ലാം മാറിയെന്നു നടിക്കുന്നതാണു് അഭിമാനമെന്നു തോന്നി. അലസമായി ചായ
ചുണ്ടോടടുപ്പിച്ചു.
</p>
          <p>പിന്നെ, സാർ അറിഞ്ഞോ? കേശവൻ തുടർന്നു: ഈ കൊളത്തിന്റെ കരയിലു് മീൻ പിടിക്കണ കെളവനില്ലെ?
ആ താടിക്കാരൻ? അയാള് ഇന്നലെ ചത്തു. ഉച്ചയ്ക്കാണു്. വെയിലത്തിരുന്നു ബോധംകെട്ടു വീണു.
വീട്ടിലേക്കെടുത്തപ്പോഴത്തിനു മരിച്ചിരിക്കുന്നു. ഹൃദയസ്തംഭനാത്രെ!…
</p>
          <p>മനസ്സിൽ അടങ്ങിക്കിടന്ന കൊടുങ്കാറ്റു വീണ്ടും ഉണർന്നു ചീറിയടിക്കാൻ തുടങ്ങി. കേശവൻ എന്തൊക്കെയോ
പറയുന്നുണ്ടായിരുന്നു. ഞാൻ ഒന്നും കേട്ടില്ല. കാറ്റിന്റെ ഇരമ്പം മാത്രം. ഗ്ലാസ്സു താഴെ വെച്ചു
ജാലകത്തിന്നടുത്തേക്കു നടന്നു. മഞ്ഞിന്റെ കനം കുറച്ചുകൊണ്ടു് വെയിൽ കുറച്ചുകൂടി മൂത്തിട്ടുണ്ടു്. കുളത്തിന്റെ
ഇടത്തെ കര ശൂന്യമായിരുന്നു. കിഴവൻ ഇരിക്കുന്നതായി കണ്ട സ്ഥലത്തു് വെറും പുല്ലുകൾ, ഉയരമുള്ള പുല്ലുകൾ,
കാറ്റത്തു് ആടിക്കളിച്ചു. അപ്പോൾ ഞാൻ കണ്ടതു?
</p>
          <p>കുളത്തിന്നു മുകളിൽ ഒരേ ഉയരത്തിലുള്ള മഞ്ഞക്കെട്ടിടങ്ങളാണു്. അതിനും മുകളിൽ തെളിഞ്ഞു വരുന്ന
ആകാശം. ആകാശത്തിൽ വിദൂരതയിൽ പറന്നു കളിക്കുന്ന പക്ഷികൾ! അവ പരുന്തുകളാണോ?
</p>
        </div>
        <!--end of "section 0.0.0.0/1.1"-->
        <div type="lsection" xml:id="sec1.2">
          <head type="lsechead">ഇ. ഹരികുമാർ</head>
          <figure rend="fright" type="gra">
            <graphic url="images/EHarikumar.jpg" rendition="gra"/>
          </figure>
          <p style="noindent">
</p>
          <p>1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ
ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ
അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു.
1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം
‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും
പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.
</p>
          <div type="lsubsection" xml:id="sec1.2.1">
            <head type="lsubsechead">പുരസ്കാരങ്ങൾ </head>
            <list rend="bulleted">
              <item>1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.
</item>
              <item>1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്. </item>
              <item>1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്. </item>
              <item>2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്. </item>
              <item>2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ
പാദം’ എന്ന കഥയ്ക്കു്. </item>
            </list>
            <p style="noindent">ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ,
പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി

അംഗമായിരുന്നു.
</p>
          </div>
          <!--end of "subsection 0.0.0.0.0/1.2.1"-->
        </div>
        <!--end of "section 0.0.0.0/1.2"-->
      </div>
      <!--end of "chapter 0.0.0/1"-->
      <!--END OF CHAPTER 0.0.0/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Parunthukal Vattam Chuttumbol
(ml: പരുന്തുകൾ വട്ടം ചുറ്റുമ്പോൾ).</p>
        <p style="hang"><hi rend="bold">Author(s):</hi>  E Harikumar.</p>
        <p style="hang"><hi rend="bold">First publication details:</hi>  <ref target="http://e-harikumar.com">http://e-harikumar.com</ref>; ; 2013. </p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  Short Story, E Harikumar,
Parunthukal Vattam Chuttumbol, ഇ ഹരികുമാർ, പരുന്തുകൾ വട്ടം ചുറ്റുമ്പോൾ, Open Access
Publishing, Malayalam, Sayahna Foundation, Free Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; River Valley Campus, Malayinkeezh, ; Trivandrum
695571; India.</p>
        <p style="hang"><hi rend="bold">Date:</hi>  May 19, 2026.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to the author. The text encoding and editorial notes were created and​/or
prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        <p style="hang"><hi rend="bold">Cover:</hi>  <ref target="https://commons.wikimedia.org/wiki/File:John_James_Audubon__Washington_Sea_Eagle_-_Google_Art_Project.jpg">Washington Sea Eagle,</ref> a
painting by <ref target="https://en.wikipedia.org/wiki/en:John_James_Audubon">John James
Audubon</ref>  (1785–1851). The image is taken from <ref target="https://commons.wikimedia.org">Wikimedia Commons</ref>  and is
gratefully acknowledged.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Typesetter:</hi>  JN Jamuna; <hi rend="bold">Editor:</hi>
 PK Ashok; <hi rend="bold">Encoding:</hi>  JN Jamuna.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.org.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/harikumar-parunth.xml">Download
document sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/harikumar-parunth.pdf">Download
Phone PDF</ref>.</p>
      </div>
    </back>
  </text>
</TEI>
