<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">തീവണ്ടി കയറിയിട്ടില്ലാത്ത
പെൺകുട്ടി</title>
          <title xml:lang="en" type="main">Theevandi Kayariyittillaththa Penkutty</title>
        </title>
        <author>E Harikumar</author>
        <respStmt>
          <resp>Typeset by</resp>
          <name>JN Jamuna</name>
        </respStmt>
        <respStmt>
          <resp>Edited by</resp>
          <name>PK Ashok</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>JN Jamuna</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2026">November 19, 2026</date>
        <address>
          <addrLine>River Valley Campus, Malayinkeezh, </addrLine>
          <addrLine>Trivandrum 695571</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to the author. The text encoding and editorial
notes were created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">തീവണ്ടി കയറിയിട്ടില്ലാത്ത
പെൺകുട്ടി</title>
              <title xml:lang="en" type="main">Theevandi Kayariyittillaththa Penkutty</title>
            </title>
            <author>E Harikumar</author>
          </titleStmt>
          <extent>
            <measure unit="pages" quantity="20">20 pages of source material</measure>
          </extent>
          <publicationStmt>
            <publisher>
              <ref target="http://e-harikumar.com">http://e-harikumar.com</ref>
            </publisher>
            <pubPlace/>
            <date>2013</date>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>Short Story</term>
          <term>E Harikumar</term>
          <term>Theevandi Kayariyittillaththa Penkutty</term>
          <term>ഇ ഹരികുമാർ</term>
          <term>തീവണ്ടി കയറിയിട്ടില്ലാത്ത പെൺകുട്ടി</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="short story">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="complete"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>, India</name>
          <time>2013</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <div xml:id="cover" type="Cover">
        <figure xml:id="cover-image" rend="fullfig">
          <graphic url="images/Rupert_-_On_the_Cliff.jpg" width="100%"/>
          <figDesc><ref target="https://commons.wikimedia.org/wiki/File:Bunny,_Rupert__On_the_Cliff.jpg">On the Cliff,</ref> a painting by <ref target="https://en.wikipedia.org/wiki/en:Rupert_Bunny">Rupert Bunny</ref>
 (1864–1947). </figDesc>
        </figure>
      </div>
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">തീവണ്ടി കയറിയിട്ടില്ലാത്ത പെൺകുട്ടി</titlePart>
        </docTitle>
        <docAuthor>
          <persName>ഇ. ഹരികുമാർ</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">തീവണ്ടി കയറിയിട്ടില്ലാത്ത പെൺകുട്ടി</head>
        <div type="lsection">
          <p style="noindent">ഉച്ചയ്ക്കു് രണ്ടു മണിയോടെ തിരക്കു് അവസാനിക്കും. ക്സെറോക്സ് മെഷിൻ
നിശ്ചലമാകും. ഓപ്പറേറ്റർ ജാക്സൻ എന്നു പേരുള്ള ഇരുപത്തിരണ്ടുകാരൻ തന്റെ സൈക്കിളുമെടുത്തു്
ഊണുകഴിക്കാൻ പോകും. ഇനി നാലു മണിക്കേ അയാൾ വരൂ. രാത്രി എട്ടുമണിവരെ
ജോലിയെടുക്കേണ്ടതിനാൽ ഒരു സൗജന്യമായി ഒരു മണിക്കൂർ കൂടുതൽ ഭക്ഷണ സമയം അനുവദിക്കുന്നതാണു്.
രേഖ ടൈപ്റൈറ്ററിന്റെ മുമ്പിൽനിന്നു് മാറി പിറകിലെ പ്ലൈവുഡ് മറയ്ക്കു് പിന്നിലിട്ട മേശപ്പുറത്തു് അവളുടെ
വട്ടത്തിലുള്ള ഭക്ഷണപാത്രം തുറന്നു. കടയിൽ ആരെങ്കിലും വന്നാൽ അവൾക്കു കാണാം. അവൾ ഭക്ഷണം
കഴിക്കുന്നതു നിർത്തി തിടുക്കത്തിൽ ഒരു ഡോക്യുമെന്റിന്റെ ക്സെറോക്സ് കോപ്പി എടുത്തു കൊടുക്കും.
അല്ലെങ്കിൽ ടൈപ് ചെയ്യാനുള്ള മാറ്റർ വാങ്ങിവയ്ക്കും.
</p>
          <p>കടക്കു പിന്നിൽ സാറിന്റെ വീടാണു്. അടുക്കളയിൽനിന്നുള്ള ശബ്ദങ്ങൾ അവൾക്കു കേൾക്കാം. സാറ്
ഭക്ഷണം കഴിഞ്ഞാൽ ഉറങ്ങും. അതു് നാലു് നാലരവരെയുണ്ടാകും. അപ്പോൾ സാറിന്റെ ഭാര്യ രമച്ചേച്ചി കടയിൽ
വന്നു നിൽക്കും. രേഖ വേഗം ഭക്ഷണം കഴിച്ചു് കൗണ്ടറിൽ വരും. രമച്ചേച്ചിയോടു് സംസാരിക്കുക രസമായിരുന്നു.
ഭക്ഷണം വേഗം കഴിഞ്ഞ ദിവസങ്ങളിൽ അവൾ ചേച്ചി അകത്തുനിന്നു വരുന്നതും കാത്തു നിൽക്കും.
</p>
          <p>ഇന്നു് അവൾക്കു് ഒരു സന്തോഷവാർത്ത അറിയിക്കാനുണ്ടായിരുന്നു. അവൾ അല്പം അക്ഷമയോടെ
കൗണ്ടറിൽ കാത്തുനിന്നു.
</p>
          <p>‘സാറ് ഒറങ്ങിയോ?’
</p>
          <p>രമ വന്നപ്പോൾ രേഖ ചോദിച്ചു.
</p>
          <p>‘നല്ല ഉറക്കമാണു്. നിന്റെ സാറില്ലേ, കിടത്തിയാൽ കണ്ണടക്കുന്ന പാവ പോല്യാണു്. കിടന്നാൽ മതി, ഉറക്കം
തുടങ്ങും. ഇതാ ഇങ്ങനെ കൂർക്കം വലിക്കാൻ തുടങ്ങും.’
</p>
          <p>രേഖ ചിരിക്കാൻ തുടങ്ങും.
</p>
          <p>‘ചേച്ചീ, അന്നൊരു കാര്യം പറഞ്ഞില്ലേ ഞാൻ? ട്രെയിൻ യാത്രയെപ്പറ്റി?’
</p>
          <p>‘ട്രെയിൻ യാത്രേ്യാ?’
</p>
          <p>‘അതേ, സാറ് ബോംബെയ്ക്കു പോവ്വാണ്ന്നു് പറഞ്ഞപ്പോ ഞാൻ പറഞ്ഞില്ലേ?’
</p>
          <p>രമ ഓർത്തു. രണ്ടു മാസം മുമ്പാണതു്. രവി ബോംബെയ്ക്കു പോവുകയാണെന്നു് അറിഞ്ഞപ്പോൾ രേഖ പറഞ്ഞു.
</p>
          <p>‘തീവണ്ടിയിൽ യാത്ര ചെയ്യുക എന്തു രസമായിരിക്കും അല്ലേ ചേച്ചീ?’
</p>
          <p>‘എന്തു രസം?’ രമ പറഞ്ഞു. ‘കുറച്ചു ദൂരത്തേയ്ക്കു് എല്ലാം രസം തന്നെ. പിന്നെ മടുക്കും.’
</p>
          <p>‘എങ്ങിനെയാണു് മടുക്കുക? നല്ല രസമല്ലെ? ചക്രത്തിന്മേൽ ഒരു വീടുപോലെ?’
</p>
          <p>രേഖയുടെ കണ്ണുകളിൽ തിളക്കം. അവൾ തുടർന്നു.
</p>
          <p>‘എനിക്കു് ഒരിക്കലെങ്കിലും തീവണ്ടിയിൽ യാത്ര ചെയ്യണം. ഞാനിതുവരെ തീവണ്ടിയിൽ യാത്ര ചെയ്തിട്ടില്ല.’
</p>
          <p>രമയ്ക്കു് അദ്ഭുതമായി. ഈ കാലത്തു് തീവണ്ടിയിൽ യാത്ര ചെയ്തിട്ടില്ലാത്ത ഒരിരുപതു വയസ്സുകാരി!
വിശ്വസിക്കാൻ പറ്റുന്നില്ല.
</p>
          <p>‘നീ ഭാഗ്യം ചെയ്തിട്ടുണ്ടു്.’ രമ പറഞ്ഞു. ‘തീവണ്ടിയിൽ കയറാനുള്ള യോഗമുണ്ടായിട്ടില്ലല്ലോ.’

</p>
          <p>‘അതിലെ തമാശ എന്താണെന്നറിയ്യോ ചേച്ചി?,’ രേഖ പറഞ്ഞു. ‘ഞങ്ങളുടെ വീടു് തീവണ്ടിപ്പാളത്തിനു്
തൊട്ടടുത്താണു്. തീവണ്ടി പോകുമ്പോഴൊക്കെ ഞങ്ങളുടെ വീടു് കുലുങ്ങും. വീട്ടിലെ ഫർണിച്ചറൊക്കെ കുലുങ്ങും.
രാത്രി വണ്ടി പോകുമ്പോഴാണു് രസം. കട്ടിൽ ഒരു തൊട്ടിൽപോലെ കിടന്നാടും. ഉറക്കം വരാതെ കിടക്കുന്ന
ദിവസങ്ങളിൽ പോലും, ഒരു തീവണ്ടി കടന്നുപോയാൽ എനിക്കുറക്കം വരും. ഒരമ്മമ്മ താരാട്ടണ പോലെ.’
</p>
          <p>തീവണ്ടിയുടെ കുലുക്കവും തൊട്ടിലാട്ടും ഓർക്കുന്നപോലെ അവൾ കണ്ണടച്ചു.
</p>
          <p>‘ചെലപ്പോ, ഒരു വണ്ടി കുറേ നേരം ഞങ്ങടെ അട്ത്ത്ള്ള റെയിലിന്മേലു് വന്നു നിൽക്കും. മറ്റു കുട്ടികളൊക്കെ
അതിന്റെ ഉള്ളിൽ കയറിക്കളിക്കും. പക്ഷേ, എനിക്കു് പേടിയായിരുന്നു. അതിൽ കയറിയിരിക്കുമ്പോൾ ട്രെയിൻ
പെട്ടെന്നു് ഇളകി ഓടിയാലോ എന്നു്. കമല മറ്റു കുട്ടികളുടെ ഒപ്പം തീവണ്ടിയിൽ കയറിക്കളിക്കും. എനിക്കു് എന്തു
പേടിയായിരുന്നെന്നോ.’
</p>
          <p>‘കമല തീവണ്ടിയിലൊക്കെ പോയിട്ടുണ്ടോ?’
</p>
          <p>‘പിന്നെ? അവള് വല്ലാത്ത സാധനാ ചേച്ചീ. ഒരു ചാൻസ് കിട്ടിയാൽ അവള് വിടില്ല. എന്റെ ചാൻസ് കളേം
ചെയ്യും. അവള് അച്ഛന്റെ ഒപ്പം മദ്രാസിലു് പോയിട്ടുണ്ടു്, ഒരിക്കലു് കണ്ണൂരും പോയിട്ടുണ്ടു്.’
</p>
          <p>‘നീ ഭാഗ്യം ചെയ്തിട്ടുണ്ടെന്നേ ഞാൻ പറയൂ. യാത്ര നരകാണു്. കേരളത്തിന്റെ ഉള്ളിലൊക്കെ സുഖമാണു്. രണ്ടു
ഭാഗത്തും നോക്കിയാൽ വയലും പുഴയും പച്ച പിടിച്ച കുന്നുകളും. കേരളം വിട്ടാൽ പിന്നെ രണ്ടു വശവും തരിശുഭൂമി
തന്നെയാണു്. സഹിക്കാൻ പറ്റാത്ത ചൂടും. സമയം എത്ര പതുക്കെയാണു് നീങ്ങുക എന്നറിയ്യോ? പിറ്റേന്നു്
ഉച്ചയാകുമ്പോഴേക്കും നമുക്കു് കമ്പാർട്ടുമെന്റിൽ നിന്നു് ഇറങ്ങിയോടാൻ തോന്നും. എന്നാൽ പിന്നേയും ഒരു
ദിവസത്തെ യാത്ര ബാക്കിയാണു്. കൽക്കത്തയിൽനിന്നു് രാജിവെച്ചു വന്നപ്പോഴേ എനിക്കു സമാധാനമായുള്ളൂ.’
</p>
          <p>‘എന്നാലും ചേച്ചീ എന്തു രസാ.’
</p>
          <p>‘നോക്കിക്കോ, ഇത്രയധികം മോഹമുണ്ടെങ്കിലു് നിന്നെ കല്ല്യാണം കഴിക്കണ ആള് ബോംബെയിലോ
ദില്ലിയിലോ ആയിരിക്കും. അപ്പോ മനസ്സിലായിക്കൊള്ളും എന്താണു് തീവണ്ടി യാത്ര എന്നു്.’
</p>
          <p>അന്നു് രമ പറഞ്ഞതോർത്തു് രേഖ ചിരിച്ചു.
</p>
          <p>‘ചേച്ചി അന്നു പറഞ്ഞതു് ശരിയായിരിക്കുന്നു.’
</p>
          <p>‘എന്തു?’
</p>
          <p>‘തീവണ്ടിയിൽ കയറിയിട്ടേ ഇല്ലാത്ത എനിക്കു് കല്ല്യാണം കഴിഞ്ഞാൽ തീവണ്ടിയിൽത്തന്നെ ആയിരിക്കും
ജീവിതം എന്നു്.’
</p>
          <p>‘നല്ല വാർത്തയുണ്ടോ?’ രമ ചോദിച്ചു.
</p>
          <p>‘ബോംബേന്നു് ഒരാള് വന്നിട്ടുണ്ടു്.’
</p>
          <p>‘നല്ല പയ്യനാണോ?’
</p>
          <p>‘അതേ ചേച്ചീ. എനിക്കു് വിശ്വാസായില്ല. നല്ല ഉയരം, നെറോംണ്ടു്. തടി അധികം ഇല്ല. ഒരു കമ്പനീലു്
സെയിൽ്സ് റെപ്രസന്റേറ്റീവാണത്രെ. പത്തു മൂവ്വായിരം ശമ്പളംണ്ട്ന്നു്.’
</p>
          <p>‘നീ അയാളോടു് സംസാരിച്ചുവോ?’
</p>
          <p>‘ഉം. ചെറിയച്ഛനാണു് ഈ ആലോചന കൊണ്ടുവന്നതു്. മിനിഞ്ഞാന്നു് ഞാൻ ഇവിട്ന്നു് പോയില്ല്യേ? അപ്പോ
ചെറിയച്ഛൻ കാത്തുനിൽക്ക്ണ്ണ്ടായിരുന്നു. പിറ്റേന്നു് വീട്ടിലേയ്ക്കു് ചെല്ലാൻ പറഞ്ഞു. ഇന്നലെ കട
ഒഴിവായിരുന്നില്ലേ. അവിടെ പോയപ്പോഴാണു് മനസ്സിലായതു് ഇതിനായിരുന്നു എന്നു്.’
</p>
          <p>‘പയ്യനു് നിന്നെ ഇഷ്ടായോ?’
</p>
          <p>‘ഉം. ഇനി നാളെ വീട്ടിലു് വരുംത്രെ, പെണ്ണുകാണാൻ.’

</p>
          <p>‘അപ്പോ പെണ്ണു കാണലല്ലെ കഴിഞ്ഞതു?’
</p>
          <p>‘അല്ല, പയ്യന്റെ അമ്മയ്ക്കും അച്ഛനും ആ ചടങ്ങ് നടത്തണംന്നു്. നാളെ എല്ലാവരും കൂടി വരും. ഞായറാഴ്ചയല്ലേ.
അച്ഛൻ കോഴീനിം അന്വേഷിച്ചു നടക്കാൻ തുടങ്ങി.’
</p>
          <p>‘ഒന്നു രണ്ടു കോഴീടെ ജീവൻ പോയാലും ശരി, കാര്യം ഭംഗിയായി നടക്കട്ടെ.’
</p>
          <p>‘നീ ഏതുടുപ്പാണു് ഇടുന്നതു?’
</p>
          <p>‘കമലയ്ക്കു് കഴിഞ്ഞ പിറന്നാളിനു് വാങ്ങിയ ചൂരിദാർ ഇല്ലേ, അതു തരാൻ പറയണം. പിങ്കിലു് ചെറിയ
പൂക്കളുള്ളതു്.’ ഒന്നു നിർത്തിക്കൊണ്ടവൾ പറഞ്ഞു. ‘തരില്ല അസത്തു്. ഒരു സാധനം ഇടാൻ തരില്ല. ഞാൻ
അവളില്ലാത്ത സമയത്തു് കട്ടിട്ടു് ഇട്ടു നോക്കാറുണ്ടു്. അവളതു തന്നില്ലെങ്കിൽ ഞാൻ വിഷുവിനു് വാങ്ങിയ
സാരിയുടുക്കും. സാരിയുടുത്താലു് എനിക്കു് വയസ്സുതോന്നിക്കും. പിന്നെ ഇടാനുള്ളതു് ആ പച്ച ചൂരിദാറില്ലേ,
അതാണു്. ഏതാണു് ഇടേണ്ടതെന്നു് തീർച്ചയാക്കിയിട്ടില്ല.’
</p>
          <p>ഒരു കസ്റ്റമർ വന്നു. രണ്ടു ഫോറം ക്സെറോക്സ് ചെയ്യാൻ കൊടുത്തു. രേഖ അതുകൊണ്ടു് മെഷിന്റെ
അടുത്തേയ്ക്കു പോയി. അവളുടെ ചലനങ്ങൾ കലാപരമായിരുന്നു. ജാക്സനെപ്പോലെ ധൃതിയൊന്നുമില്ല. എന്നാൽ
അത്രതന്നെ സമയമേ രേഖയും എടുക്കൂ. നോക്കി നിൽക്കുന്നതു് കൗതുകമാണു്.
</p>
          <p>കസ്റ്റമർ പോയപ്പോൾ അവൾ പറഞ്ഞു.
</p>
          <p>‘ചേച്ചീ, ഞാൻ തിങ്കളാഴ്ച വരുമ്പോൾ ഒരു കുട്ടിയെ കൊണ്ടുവരാം.’
</p>
          <p>രമ ചോദ്യപൂർവ്വം അവളെ നോക്കി.
</p>
          <p>‘ങാ, നല്ല കുട്ടിയാണു്. ഞങ്ങളുടെ അയൽപക്കത്തുള്ളതാണു്. ഒരു പാവാ ചേച്ചീ. നന്നായി ജോലിയെടുക്കും.
അച്ഛൻ മരിച്ചുപോയി. അതോണ്ടാ ജോലിക്കു പോണതു തന്നെ.’
</p>
          <p>‘നീ അതിനു് ഇത്ര പെട്ടെന്നു് പോവ്വാണോ? തീയ്യതിയൊക്കെ തീർച്ചയാക്കണ്ടേ?’
</p>
          <p>രേഖ ചിരിച്ചു. ‘ഒക്കെ തീർച്ചയാക്കിയിരിക്കുന്നു ചേച്ചീ. പയ്യനിനി എട്ടു ദിവസത്തെ ലീവേയുള്ളൂ. അതിനുള്ളിൽ
കല്ല്യാണം നടത്തണം, ഒപ്പം കൊണ്ടുപോവേം വേണം.’
</p>
          <p>‘അമ്പടി കേമീ.’ രമ ചിരിച്ചു.
</p>
          <p>അവൾക്കു സന്തോഷം തോന്നി. ഒപ്പം വ്യസനവും. കഴിഞ്ഞ ഒരു കൊല്ലമായി തനിക്കവളെ കൂടുതൽ കൂടുതൽ
ഇഷ്ടപ്പെട്ടു വരികയായിരുന്നു. നല്ല കാര്യഗൗരവമുള്ള കുട്ടി. വിശ്വസിച്ചു് എന്തും ഏൽപ്പിക്കാം. ഇനി വരുന്ന കുട്ടി
എങ്ങിനെയാണാവോ? രേഖ കൊണ്ടുവരുമ്പോൾ മോശമാവാൻ വഴിയില്ല.
</p>
          <p>‘കമലയ്ക്കു് ജോലിയെടുക്കാൻ താൽപര്യമില്ലേ?’
</p>
          <p>‘വല്ലാത്ത സാധനാ ചേച്ചീ എന്റെ അനിയത്തി. അവള് ജോലിയെടുക്കുകയൊന്നും ഇല്ല. തിന്നു കൂടും,
അത്രതന്നെ. ഇവിടെ കൊണ്ടുവന്നാൽത്തന്നെ സാറുമായി അടികൂടി പോകും.’
</p>
          <p>‘കമലയ്ക്കു് നിന്നെ ഇഷ്ടല്ലെ?’
</p>
          <p>രേഖ കുറച്ചുനേരം ആലോചിച്ചു, പിന്നെ പറഞ്ഞു.
</p>
          <p>‘ഇഷ്ടം തന്നെയാണു്, പക്ഷേ, ഞാനും അവളുംകൂടി അടിപിടിയുണ്ടായാൽ അവളാണു് എപ്പോഴും
ജയിക്കണതു്. എന്നെ മാന്തിപ്പൊളിക്കും അവൾ. എപ്പോഴും ഞാനാണു് വിട്ടുകൊടുക്കാറ്. ഇതിനെ ഇഷ്ടംന്നു്
പറയാമോ?’
</p>
          <p>‘കുറച്ചു കഴിഞ്ഞാൽ എല്ലാം ശരിയാവും.’ രമ പറഞ്ഞു. ‘ചെറുപ്പമല്ലേ?’
</p>
          <p>‘എന്തു ചെറുപ്പം ചേച്ചീ? എനിക്കു് വയസ്സ് ഇരുപത്തിരണ്ടായി, അവൾക്കു് ഇരുപതും. ഒരാഴ്ചയും കൂടിയല്ലേ

ഉള്ളൂ. ഞാനെന്റെ വഴിക്കു പോകും, പിന്നെ വല്ലപ്പോഴുമല്ലെ കാണുള്ളൂ.’
</p>
          <p>രേഖ നിർത്തി, അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
</p>
          <p>‘സാരല്ല്യ മണ്ടീ.’ രമ അവളുടെ ചുമലിൽ കൈവച്ചു.
</p>
          <p>രേഖ പെട്ടെന്നുതന്നെ സംയമനം വീണ്ടെടുത്തു. അവൾ പറഞ്ഞു.
</p>
          <p>‘ചേച്ചീ, സാറിനോടു് ഇപ്പോൾ പറയണ്ട കേട്ടോ. ഞാൻ തിങ്കളാഴ്ച വന്നിട്ടു പറയാം.’
</p>
          <p>‘അതു ശരിയാവുമോ?’ രമ പറഞ്ഞു. ‘എന്തുകൊണ്ടു് നേരത്തെ പറഞ്ഞില്ല്യാന്നു് ചോദിക്കില്ലേ?’
</p>
          <p>രേഖ ആലോചിച്ചു. ശരിയാണു്. തിങ്കളാഴ്ച ഒരു പെൺകുട്ടിയുമായി വരുമ്പോൾ നേരത്തെ പറഞ്ഞില്ലല്ലോ
എന്നു തോന്നും.
</p>
          <p>‘ഒരു കാര്യം ചെയ്യൂ. ഞാൻ പോയ ശേഷം പറഞ്ഞാൽ മതി.’
</p>
          <p>ആറു മണിക്കു് പോകുന്നതിനു മുമ്പു് അവൾ രമയോടു പറഞ്ഞു.
</p>
          <p>‘ചേച്ചീ, ഞാൻ കല്ല്യാണത്തിനു മുമ്പു് വീണ്ടും വരും കെട്ടോ. ക്ഷണിക്കാൻ. പിന്നെ ബോംബെക്കു
പോകുന്നതിനു മുമ്പു് ഒരിക്കൽ കൂടി വരാം. വല്ല്യ നഗരത്തിലൊക്കെ എങ്ങിന്യാ ജീവിക്ക്യാന്നു് ചേച്ചി
പറഞ്ഞുതരണം.’
</p>
          <p>ഫീസ് ഈടാക്കും കെട്ടോ.’
</p>
          <p>‘ശരി ചേച്ചീ.’
</p>
          <p>തിങ്കളാഴ്ച രേഖ വന്നതു് ഒറ്റയ്ക്കാണു്.
</p>
          <p>അവൾ സാധാരണ മട്ടിൽ കയറിവന്നു് കുടയും ബാഗും മേശവലിപ്പിൽ തിരുകി കസേരയിലിരുന്നു്
ടൈപ്റൈറ്ററിന്റെ കവർ അഴിച്ചെടുത്തു. ഡ്രോയറിൽനിന്നു് ഒരു തുണിയെടുത്തു് ടൈപ്റൈറ്റർ തുടച്ചു.
</p>
          <p>രമ അവളെ അദ്ഭുതത്തോടെ നോക്കി. രേഖ രമയുടെ കണ്ണുകളെ നേരിടാതിരിക്കാൻ ശ്രമിക്കുകയായിരുന്നു.
അവൾ രണ്ടു് ഫുൾസ്കേപ് കടലാസ് റോളറിൽ തിരുകി കാർബൺ വെയ്ക്കുകയാണു്. രമ അടുത്തുചെന്നു.
</p>
          <p>‘നീ ഒരു കുട്ടിയെ കൊണ്ടുവരുമെന്നു് പറഞ്ഞിട്ടു് എന്തായി?’
</p>
          <p>‘അതൊന്നും ശരിയായില്ല ചേച്ചീ.’
</p>
          <p>‘എന്തേ അവൾ പറ്റില്ലെന്നു പറഞ്ഞോ?’
</p>
          <p>‘അതല്ല ചേച്ചി, കല്ല്യാണം.’
</p>
          <p>‘എന്തു പറ്റി?’
</p>
          <p>‘ഞാനെപ്പോഴും പറയാറില്ലേ ചേച്ചീ, അവളൊരു വല്ലാത്ത സാധനാ. ഞാൻ കുറേ ചോദിച്ചു. ഇരന്നു. എന്നിട്ടും
അവൾ ആ പിങ്ക് ചൂരിദാർ തന്നില്ല. അവൾ വാശിപിടിച്ചു, അവൾക്കതന്നെ ഇടണംന്നു്.’
</p>
          <p>‘എന്നിട്ടു്?’
</p>
          <p>‘അവൾ ആ ഉടുപ്പിട്ടു. ഞാൻ പച്ച ചൂരിദാർ ഇട്ടുനോക്കി. അതിട്ടപ്പോൾ ഒരു ഉദിപ്പില്ലാത്ത പോലെ. അപ്പോ
അമ്മ പറഞ്ഞു സാരിയുടുത്താൽ മതിയെന്നു്. സാരിയുടുത്താൽ എനിക്കു് രണ്ടു വയസ്സെങ്കിലും കൂടുതൽ
തോന്നിക്കും.
</p>
          <p>‘പിന്നെ ചെറിയച്ഛൻ കമലയെ വീട്ടിലേയ്ക്കു വിളിച്ചു. അവർ വരുമ്പോൾ ഞാൻ മാത്രം മതി അവിടെ എന്നു

പറഞ്ഞു. അവൾ കേൾക്കണ്ടേ? അവർ വന്നപ്പോൾ അവൾ ആ പിങ്ക് ചൂരിദാർ ഇട്ടു വിലസി. അവർക്കു്
അവളെയാണു് ഇഷ്ടമായതു്. പയ്യനു് പ്രത്യേകിച്ചും.’
</p>
          <p>രമ ഒന്നും പറയാനാവാതെ ഇരുന്നു.
</p>
          <p>‘കുട്ടിക്കാലം മുതലേ അവൾ അങ്ങിനെയാണു് ചേച്ചീ. എന്റെ കയ്യിൽനിന്നു് എല്ലാം തട്ടിയെടുക്കും.
അവൾക്കതാണു് രസം.’
</p>
          <p>രേഖ മേശപ്പുറത്തുള്ള കടലാസുകൾ പരിശോധിച്ചു.
</p>
          <p>‘ചേച്ചീ ഇതെത്ര കോപ്പിയാണു് എടുക്കേണ്ടതു്. ഞാൻ പോയ ശേഷം സാറെടുത്തതാ.’
</p>
          <p>രമ ആ കടലാസു വാങ്ങി നോക്കി. വായിക്കുകയായിരുന്നില്ല, വെറുതെ കണ്ണോടിക്കുക മാത്രം.
സമാധാനിപ്പിക്കാൻ എന്താണു് പറയേണ്ടതെന്നു് അവൾക്കറിഞ്ഞില്ല. ഒന്നും പറയാനില്ലായിരുന്നു.
</p>
          <p>‘അച്ഛനു് തീരെ ഇഷ്ടല്ല്യായിരുന്നു. പക്ഷേ, ഞാൻ പറഞ്ഞു. അവർക്കു് കമലയെയാണു് ഇഷ്ടമായതെങ്കിൽ
അവളെ കല്ല്യാണം കഴിച്ചു കൊടുക്കാൻ. അവളെങ്കിലും രക്ഷപ്പെടട്ടെ.’
</p>
          <p>രമ ഒന്നും പറയാതെ ഒരു കസേരയിലിരുന്നു. അവളുടെ മുഖം വാടിയിരുന്നു.
</p>
          <p>‘സാരംല്ല്യ ചേച്ചീ.’ രേഖ പതുക്കെ പറഞ്ഞു. ‘ഈ പാവപ്പെട്ട പെണ്ണിനു വേണ്ടിയും ആരെങ്കിലും
എവിടെയെങ്കിലും ഉണ്ടാവും.’
</p>
          <p>അവൾ കസേരയിലിരുന്നു. പിന്നെ നിർവ്വികാരമായ മുഖത്തോടെ മുമ്പിൽ ഇരിക്കുന്ന യന്ത്രത്തിലേയ്ക്കു്,
അക്ഷരമാലയുടെ സംഗീതത്തിലേയ്ക്കു്, സ്വന്തം ആത്മാവിന്റെ ഏകാന്തതയിലേയ്ക്കു് തിരിച്ചുപോയി.
</p>
        </div>
        <!--end of "section 0.0.0.0/1.1"-->
        <div type="lsection" xml:id="sec1.2">
          <head type="lsechead">ഇ. ഹരികുമാർ</head>
          <figure rend="fright" type="gra">
            <graphic url="images/EHarikumar.jpg" rendition="gra"/>
          </figure>
          <p style="noindent">
</p>
          <p>1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ
ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ
അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു.
1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം
‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും
പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.
</p>
          <div type="lsubsection" xml:id="sec1.2.1">
            <head type="lsubsechead">പുരസ്കാരങ്ങൾ </head>
            <list rend="bulleted">
              <item>1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.

</item>
              <item>1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്. </item>
              <item>1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്. </item>
              <item>2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്. </item>
              <item>2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ
പാദം’ എന്ന കഥയ്ക്കു്. </item>
            </list>
            <p style="noindent">ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ,
പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി
അംഗമായിരുന്നു.
</p>
          </div>
          <!--end of "subsection 0.0.0.0.0/1.2.1"-->
        </div>
        <!--end of "section 0.0.0.0/1.2"-->
      </div>
      <!--end of "chapter 0.0.0/1"-->
      <!--END OF CHAPTER 0.0.0/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Theevandi Kayariyittillaththa
Penkutty (ml: തീവണ്ടി കയറിയിട്ടില്ലാത്ത പെൺകുട്ടി).</p>
        <p style="hang"><hi rend="bold">Author(s):</hi>  E Harikumar.</p>
        <p style="hang"><hi rend="bold">First publication details:</hi>  <ref target="http://e-harikumar.com">http://e-harikumar.com</ref>; ; 2013. </p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  Short Story, E Harikumar,
Theevandi Kayariyittillaththa Penkutty, ഇ ഹരികുമാർ, തീവണ്ടി കയറിയിട്ടില്ലാത്ത പെൺകുട്ടി, Open
Access Publishing, Malayalam, Sayahna Foundation, Free Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; River Valley Campus, Malayinkeezh, ; Trivandrum
695571; India.</p>
        <p style="hang"><hi rend="bold">Date:</hi>  November 19, 2026.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to the author. The text encoding and editorial notes were created and​/or
prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        <p style="hang"><hi rend="bold">Cover:</hi>  <ref target="https://commons.wikimedia.org/wiki/File:Bunny,_Rupert__On_the_Cliff.jpg">On the Cliff,</ref> a painting by <ref target="https://en.wikipedia.org/wiki/en:Rupert_Bunny">Rupert Bunny</ref>
 (1864–1947). The image is taken from <ref target="https://commons.wikimedia.org">Wikimedia Commons</ref>  and is
gratefully acknowledged.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Typesetter:</hi>  JN Jamuna; <hi rend="bold">Editor:</hi>
 PK Ashok; <hi rend="bold">Encoding:</hi>  JN Jamuna.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.org.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/harikumar-theevandi.xml">Download

document sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/harikumar-theevandi.pdf">Download
Phone PDF</ref>.</p>
      </div>
    </back>
  </text>
</TEI>
