<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">സാഹിത്യവാരഫലം</title>
          <title xml:lang="en" type="main">Sāhityavāraphalam</title>
        </title>
        <author>M Krishnan Nair</author>
        <respStmt>
          <resp>Data entered by</resp>
          <name>MS Aswathi</name>
        </respStmt>
        <respStmt>
          <resp>Proof-read by</resp>
          <name>Abdul Gafoor</name>
        </respStmt>
        <respStmt>
          <resp>Typeset by</resp>
          <name>Anupa Ann Joseph</name>
        </respStmt>
        <respStmt>
          <resp>Digitized by</resp>
          <name>KB Sujith</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>JN Jamuna</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2021">September 4, 2021</date>
        <address>
          <addrLine>JWRA 34, Jagthy</addrLine>
          <addrLine>Trivandrum 695014</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to J Vijayamma, author’s inheritor. The text
encoding and editorial notes were created and​/or prepared by the Sayahna Foundation and
are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only
noncommercial uses of the work are permitted and adoptations must be shared under the
same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">സാഹിത്യവാരഫലം</title>
              <title xml:lang="en" type="main">Sāhityavāraphalam</title>
            </title>
            <author>M Krishnan Nair</author>
          </titleStmt>
          <extent>
            <measure unit="pages" quantity="5">5 pages of source material</measure>
          </extent>
          <publicationStmt>
            <publisher>Kalakaumudi Weekly</publisher>
            <pubPlace>Trivandrum, Kerala</pubPlace>
            <date>1983-12-18</date>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>M Krishnan Nair</term>
          <term>Sahityavaraphalam</term>
          <term>Weekly Lietrary Column</term>
          <term>സാഹിത്യവാരഫലം</term>
          <term>എം കൃഷ്ണൻ നായർ</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="weekly literary column">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="none"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>Trivandrum, Kerala, India</name>
          <time>1983-12-18</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">സാഹിത്യവാരഫലം</titlePart>
        </docTitle>
        <docAuthor>
          <persName>എം കൃഷ്ണൻ നായർ</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">സാഹിത്യവാരഫലം</head>
        <head type="sub">(കലാകൗമുദി വാരിക, 1983-12-18-ൽ പ്രസിദ്ധീകരിച്ചതു്)</head>
        <p>​
</p>
        <div type="lsection">
          <p style="noindent">ചെറുപ്പക്കാരികളോടു സംസാരിച്ചിട്ടുള്ളവർക്കെല്ലാമറിയാം അവർക്കു് ഇഷ്ടപ്പെട്ട
ചില വാക്കുകളുണ്ടെന്നു്. അവർ ആ വാക്കുകൾ കൂടക്കൂടെ പറയും. ഒരു വാക്കു് “ഡീസന്റ്” എന്നതാണു്.
ഏതെങ്കിലും പുരുഷനെക്കുറിച്ചാവും പ്രസ്താവം. “പുള്ളി ഡീസന്റാ” എന്നു പറഞ്ഞാലോ? അയാൾക്കു തുറിച്ചു
നോട്ടമില്ല. അവളുടെ കൈയിൽ നിന്നു് വല്ലതും വാങ്ങേണ്ടി വന്നാൽ വിരലുകൾ തമ്മിൽ തൊടാതെ അയാൾ
സൂക്ഷിച്ചുകൊള്ളും. മറ്റു പെണ്ണുങ്ങളുടെ കൂടെയാണു് അവൾ റോഡേ പോകുന്നതെങ്കിൽ അയാൾ കണ്ടമട്ടു
നടിക്കില്ല. ഒറ്റയ്ക്കു കണ്ടാൽത്തന്നെ ഒരു പുഞ്ചിരി മാത്രം. അല്ലെങ്കിൽ ഒന്നോ രണ്ടോ വാക്കു്. അയാൾ ബസ്സിൽ
കയറുമ്പോൾ അവൾ വാതിലിനു് അടുത്തോ മറ്റോ നിൽക്കയാണെങ്കിൽ അയാൾ വില്ലുപോലെ വളഞ്ഞു്
തൊടാതെ അകത്തേക്കു് പോയ്ക്കൊള്ളും. ഇവയെല്ലാമാണു് പുള്ളിയെ ഡീസന്റാക്കുന്നതു്. എന്നാൽ ഈ ഡീസന്റ്
പ്രസ്താവത്തിന്റെ പിന്നിലുള്ള മാനസികനിലയെക്കുറിച്ചു് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? അയാളെ
സംബന്ധിച്ചു് അവൾക്കു് കാമവിഷയമായോ പ്രേമവിഷയമായോ ഒരു വികാരവുമില്ലെന്നു് അർത്ഥം. അയാളുടെ
വിരൽത്തുമ്പു സ്വന്തം വിരൽത്തുമ്പിൽ തൊട്ടാൽ അവൾക്കു് “മാദകമധുരിമ”യില്ല. അയാളുടെ നോട്ടം
രോമാഞ്ചമുളവാക്കുകയില്ല. വാക്കു് കാതുകൾക്കു് മധു പകരുകയുമില്ല. അവൾക്കു് പ്രോവിഡന്റ് ഫണ്ടിൽ നിന്നു്
കടമെടുക്കണം. ഈ ഡീസന്റ് പുള്ളിയോടൊന്നു് മൂളുകയേ വേണ്ടൂ. വൈകുന്നേരം ഓർഡർ കൈയിൽ
കൊണ്ടുകൊടുക്കും. ഇവരാണു് സ്ത്രീകളുടെ ഡീസന്റ് പുരുഷന്മാർ.
</p>
          <p>നേരേമറിച്ചാണു് മറ്റൊരുത്തൻ. എന്നും ഓഫീസിൽ പോകുമ്പോൾ ആ ജങ്ഷനിൽ വന്നു നിൽക്കും. “നിന്നെ
കിട്ടിയില്ലെങ്കിൽ ഞാനങ്ങു ചത്തുകളയും” എന്നു് കണ്ണു കൊണ്ടു് ഒരു ദിവസം പ്രഖ്യാപനം. അടുത്ത ദിവസം
“ഓമനേ എന്റെ ദയനീയസ്ഥിതി നീ കാണുന്നില്ലേ?” എന്ന മട്ടിൽ ചോദ്യം. അതും കണ്ണു കൊണ്ടുതന്നെ. അടുത്ത
ദിവസവും അയാളെ കാണുന്നു. തലമുടി ചീകാതെ, ഷേവ് ചെയ്യാതെ, വേഷത്തിൽ ശ്രദ്ധിക്കാതെ
അവിടെത്തന്നെ നിൽക്കുന്നു. “ഞാൻ ആത്മഹത്യ ചെയ്യും” എന്ന മൂകസന്ദേശം വിളംബരം ചെയ്തുകൊണ്ടാണു്
നില. പെണ്ണു് വീണതു തന്നെ. അയാളെക്കുറിച്ചു് കൂട്ടുകാരികളോടു് പറയേണ്ടി വന്നാൽ ‘ഡീസന്റ്’ എന്ന
പദപ്രയോഗമില്ല. നിദ്രകളിൽ മധുരസ്വപ്നങ്ങൾ കാണിക്കുന്നവൻ ഡീസന്റാകുന്നതെങ്ങനെ? അല്ല അല്ല.
പച്ചവെള്ളം പോലെ ഗുണം കെട്ടവനാണു് ഡീസന്റ് ഫെലോ പെണ്ണുങ്ങൾക്കു്. ഞാൻ തിരുവനന്തപുരം സർക്കാർ
ആർട്സ് കോളേജിൽ ജോലി നോക്കിയിരുന്നപ്പോൾ ഒരു ‘വുമൻ’ ലക്ചറർ എന്റെ അടുത്തു വന്നിരുന്നു്
പലരെക്കുറിച്ചും ‘പുള്ളി ഡീസന്റാ’ എന്നു പറയുമായിരുന്നു. അവർക്കു് ‘ഡീസൻസി’യോടു് വലിയ
പ്രതിപത്തിയാണെന്നു് അന്നു ഞാൻ ധരിച്ചു വച്ചു. അവർ എന്നെ ഏല്പിച്ച ഒരു ചെറുകഥ ഞാൻ വായിച്ചു
നോക്കാതെ പ്രസിദ്ധപ്പെടുത്തണമെന്നുള്ള അപേക്ഷയോടുകൂടി മലയാളനാടു് പത്രാധിപർ വി. ബി. സി.
നായർക്കു് അയച്ചുകൊടുത്തു. കഥ അച്ചടിച്ചു വന്നപ്പോൾ കോളേജിൽ വലിയ ബഹളം. അപ്പോഴാണു് ഞാനതു
വായിച്ചതു്. കന്യാചർമ്മം പൊട്ടിക്കുന്നതിനെക്കുറിച്ചായിരുന്നു കഥ. ലക്ചറർ ക്ലാസ്സിൽ ചെന്നപ്പോൾ ഒരു
വിദ്യാർത്ഥി എഴുന്നേറ്റു. “ടീച്ചർ, ഒരു സംശയം” “എന്താ” എന്നു് അദ്ധ്യാപികയുടെ ചോദ്യം. “കന്യാചർമ്മം എന്നു
പറഞ്ഞാൽ എന്താണു്?” എന്നു് പയ്യന്റെ അങ്ങോട്ടുള്ള ചോദ്യം. കൂവൽ ഡസ്കിലടി. ലക്ചറർ തിരിച്ചു മുറിയിലേക്കു
പോന്നു. ചിലരുപയോഗിക്കുന്ന വാക്കുകൾക്കു് അവരുടെ മാനസികനിലയുമായി ഒരു ബന്ധവുമില്ലെന്നു്.
</p>
          <p>‘ഡീസന്റ് ’ പോലെ സ്ത്രീകൾ പ്രയോഗിക്കുന്ന മറ്റൊരു വാക്കാണു് രസം എന്നതു്. രണ്ടുവയസ്സായ കുഞ്ഞു്
മോണ കാണിച്ചു ചിരിച്ചാൽ മതി “എന്തുരസം!” പ്രേംനസീർ വയ്ക്കോൽത്തുറുവിനു ചുറ്റും നായികയുമായി
ഓടിയാൽമതി “എന്തുരസം!” അവിവാഹിതനും ചെറുപ്പക്കാരനും സുന്ദരനുമായവൻ മനസ്സിനുപരിപാകം
വന്നവർക്കു് ഓക്കാനമുണ്ടാക്കുന്ന ഒരു നേരമ്പോക്കു് പറഞ്ഞാൽ മതി “എന്തു രസം!”
</p>
          <p>ട്രൗസേഴ്സും ഷർട്ടും ഒരുകാലത്തു് പുരുഷന്റെതു മാത്രമായിരുന്നു. ബ്ലൗസും സാരിയും സ്ത്രീകളുടെതു മാത്രവും.
ഇന്നു് സാരി മാത്രമേ പെണ്ണുങ്ങളുടെ വക എന്നുപറയാനാവൂ. ഈ സാരിയുടെ രസവും. അപ്പോൾ ചില വാക്കുകൾ
സ്ത്രീകളുടെതു്; ചിലതു് പുരുഷന്മാരുടെതു്. വളരെ വൈകാതെ സ്ത്രീകളുടെ മാത്രം വകയായ വാക്കുകളെക്കുറിച്ചു് ഒരു
പി. എച്ച്. ഡി. തിസീസ് ഉണ്ടായെന്നു വരാം. ഇമ്മാതിരി വാക്കുകൾ കൂടുതലായി ശേഖരിക്കണമെന്നു്
ആർക്കെങ്കിലും താല്പര്യമുണ്ടെങ്കിൽ സ്ത്രീകൾ എഴുതുന്ന പൈങ്കിളിക്കഥകൾ പതിവായി വായിച്ചാൽ മതി.
</p>
          <p>വാക്കുകളും മനുഷ്യരെപ്പോലെയാണു്. അവയും ഒളിച്ചുകളി നടത്തുന്നു. <ref target="https://en.wikipedia.org/wiki/O._V._Vijayan">ഒ. വി. വിജയന്റെ</ref>
‘ധർമ്മപുരാണ’ത്തിലെ പ്രധാനപ്പെട്ട വാക്കു് ആരും പ്രയോഗിക്കാറില്ല. “സരോജിനി അമ്മയെ ഫോണിൽ

കിട്ടുമോ?” ചോദ്യം.
</p>
          <p>“ഇല്ല. അവർ ബാത്തു് റൂമിലാണു്” ഉത്തരം. അമ്മ മകളെക്കുറിച്ച്: “അവർക്കിന്നു് അമ്പലത്തിൽ പോയ്ക്കൂടാ”.
ഫ്രഞ്ചുകാരി മദാമ്മ: “I have my flowers today”. ഭാര്യ റ്റീപാർട്ടിക്കു വരാത്തതെന്തെന്നു് ഭർത്താവായ
സായ്പിനോടു് ചോദിക്കുന്നു അവളുടെ കൂട്ടുകാരിയായ മദാമ്മ. സായ്പിന്റെ മറുപടി: There is blood on the face
of the moon.
</p>
        </div>
        <!--end of "section 0.0/1.1"-->
        <div type="lsection" xml:id="sec1.2">
          <head type="lsechead">പക്ഷിയും പഞ്ജരവും</head>
          <figure rend="fright">
            <graphic url="images/Kafka.jpg" width="114" rendition="thumb"/>
            <figDesc style="thumb">കാഫ്ക</figDesc>
          </figure>
          <p style="noindent"> “ചന്ദ്രന്റെ മുഖത്തു രക്തം” എന്നു പറയുമ്പോൾ പദങ്ങളാകുന്ന പഞ്ജരത്തിനകത്തു്
ആശയമാകുന്ന പക്ഷിയിരുന്നു ചിറകിട്ടടിക്കുന്നതു കാണാം. <ref target="https://en.wikipedia.org/wiki/Perumbadavam_Sreedharan">പെരുമ്പടവം
ശ്രീധരന്റെ</ref> “ഒരു പെൺകുട്ടിയുടെ മരണം” എന്ന കഥയിൽ (ജനയുഗം) പഞ്ജരവുമില്ല, പക്ഷിയുമില്ല.
കാമുകൻ ചതിച്ചതുകൊണ്ടു് പെൺകുട്ടി ആത്മഹത്യ ചെയ്യുന്നു. അവളുടെ ആത്മാവിനെ കാക്കയാക്കി
മരക്കൊമ്പിലിരുത്തിക്കൊണ്ടു് കഥാകാരൻ പലതും പറയിക്കുന്നു. വാക്കുകൾ കൂടിച്ചേർന്നു് ഒരു ശില്പമാകുന്നുണ്ടോ?
ഇല്ല. തീക്ഷ്ണമായ ഭാവം ഏകാഗ്രതയാർന്നു് ഒരു ശില്പമുണ്ടാകുന്നോ? ഇല്ല. ഇതൊക്കെ വ്യർത്ഥരചനകളാണു്.
ചിലർ പ്രഗൽഭമായി വർണ്ണിക്കുമ്പോൾ വസ്തുവിന്റെ പ്രതീതി ഉണ്ടായെന്നു വരും. അതു് മതിയായ
കലാപ്രക്രിയയാവുന്നില്ല. വർണ്ണനയുടെ ചലനത്തിലൂടെ ഭാവം രൂപംകൊണ്ടുവരണം. അതാണു് കല, സാഹിത്യം.
<ref target="https://en.wikipedia.org/wiki/Franz_Kafka">കാഫ്ക</ref> യുടെ
കൃതികളാകെ പരിശോധിച്ചാലും red—ചുവപ്പു്—എന്ന വാക്കു് ഒരിടത്തും കാണാൻ കഴിയുകയില്ലെന്നു് ഒരു
നിരൂപകൻ എഴുതിയതു് ഓർക്കുന്നു. കാഫ്കയുടെ ജീവിതാഭിവീക്ഷണത്തിനു് യോജിച്ച മട്ടിലാണതു്. പദങ്ങൾ
പ്രയോഗിക്കുന്നതിൽ ഈ സൂക്ഷ്മതകൂടിയേതീരൂ. അതിന്റെ അഭാവത്തിൽ ഇമ്മാതിരി കഥകൾ നിരന്തരം
ആവിർഭവിച്ചുകൊണ്ടിരിക്കും.
</p>
          <p>ആവിർഭവിച്ചുകൊണ്ടിരിക്കും എന്നു പറഞ്ഞതു് ആവിർഭവിക്കരുതു് എന്ന അർത്ഥത്തിലാണെങ്കിലും ആ
ആഗ്രഹം സഫലീഭവിക്കാൻ പോകുന്നില്ല. നമ്മളാകെ കലയേയും സാഹിത്യത്തെയും സംബന്ധിച്ചു്
തെറ്റിദ്ധാരണയിലാണു്. പണ്ടു് <ref target="https://en.wikipedia.org/wiki/Christopher_Columbus">കൊളമ്പസ്</ref>
അമേരിക്കയിലെവിടെയോ ചെന്നിറങ്ങിയിട്ടു് അവിടം ഇന്ത്യയാണെന്നു കരുതി. അന്നു തൊട്ടു് ഇന്നുവരെ
അവിടെയുള്ളവരെ ‘ഇന്ത്യൻസ്’ എന്നു വിളിക്കുന്നു. ഇംഗ്ലീഷുപുസ്തകങ്ങളിൽ അവരെയുദ്ദേശിച്ചു് ‘ഇന്ത്യൻസ്’ എന്നു്
എഴുതിക്കാണിക്കുമ്പോൾ “അയ്യോ നമ്മളെയാണോ?” എന്നു ഞാൻ തനിയെ ചോദിച്ചുപോയിട്ടുണ്ടു്. അല്പനേരം
കഴിയുമ്പോഴേ സത്യം വ്യക്തമാവൂ. ചില കൊളമ്പസുകൾ ചില രചനകളെ കഥകളെന്നു വിളിച്ചതു കൊണ്ടു് നമ്മളും
അവയെ അങ്ങനെ തന്നെ വിളിക്കുന്നു. കുറച്ചൊന്നു് ആലോചിക്കൂ. അമറിന്ത്യൻ വേറെ (Amerindian) ഇന്ത്യൻ
(ഭാരതീയൻ) വേറെ എന്ന പരമാർത്ഥം മനസ്സിലാക്കാം.
</p>
        </div>
        <!--end of "section 0.0/1.2"-->
        <div type="lsection" xml:id="sec1.3">
          <head type="lsechead">അയ്യപ്പപ്പണിക്കർ</head>
          <figure rend="fright">
            <graphic url="images/KAyyappapanikar.jpg" width="114" rendition="thumb"/>
            <figDesc style="thumb">ഡോ. കെ. അയ്യപ്പപ്പണിക്കർ</figDesc>
          </figure>
          <p style="noindent"> പരമാർത്ഥം ആരെയും വേദനിപ്പിക്കില്ല എന്നു <ref target="https://en.wikipedia.org/wiki/Marcus_Aurelius">മാർകസ്
ഒറിയലിസ്</ref> പറഞ്ഞതു ശരിയല്ല. സത്യം ചിലരെ വേദനിപ്പിച്ചതുകൊണ്ടാണു് <ref target="https://ml.wikipedia.org/wiki/Socrates">സോക്രട്ടീസിനു്</ref> വിഷം
കുടിക്കേണ്ടി വന്നതു്. <ref target="https://ml.wikipedia.org/wiki/Jesus">യേശു</ref>
വിനു കുരിശിലേറേണ്ടിവന്നതു്. <ref target="https://ml.wikipedia.org/wiki/Mahatma_Gandhi">മഹാത്മാ ഗാന്ധി</ref>
വെടിയേറ്റു വീണതു്. എന്നാൽ സത്യപ്രസ്താവം നടത്തുന്ന വ്യക്തി അസത്യപ്രസ്താവം നടത്തുന്നുവെന്നു് ആരെങ്കിലും
പറഞ്ഞാൽ? സത്യം പറഞ്ഞയാളും ഖേദിക്കും, കേട്ടുനിൽക്കുന്നവരും ഖേദിക്കും. ആ രീതിയിലുള്ള ദുഃഖമാണു്
എനിക്കു് അഭിമതനായ തായാട്ടു ശങ്കരനെ സംബന്ധിച്ചു് ഉണ്ടായതു്. <ref target="https://ml.wikipedia.org/wiki/K._Ayyappa_Paniker">ഡോക്ടർ
അയ്യപ്പപ്പണിക്കരുടെ</ref> “ചിരുത” എന്ന കാവ്യം സുന്ദരമാണു്. കാവ്യത്തിന്റെ ആരംഭം നോക്കുക:</p>
          <lg>
            <l> ആകാശങ്ങളിടിഞ്ഞീ-</l>
            <l> ല്ലമ്പിളി ദൂരെപ്പോയിമറഞ്ഞി-</l>
            <l> ല്ലോമനവാടിയിലിങ്ങനെമുല്ലപ്പൂവുകൾ</l>
            <l> നിന്നനിലയ്ക്കേ കല്ലായില്ല. </l>
          </lg>
          <!--end of "verse"-->
          <p>ഈ പൂർവ്വപീഠിക ചിരുതയുടെ വീഴ്ചയെ സൂചിപ്പിക്കാനാണു്. വീഴ്ത്തിയതു് മോഹനചന്ദ്രൻ, ബി. എ. എന്ന
സവർണ്ണയുവാവും. അയാളുടെ ആഗമനത്തെയും അയാൾ ചെയ്ത കൊടുംചതിയെയും കവി ആകർഷകമായി
പ്രതിപാദിക്കുന്നു.</p>
          <lg>
            <l> പണ്ടു വയസ്സറിയിച്ചൊരു നാളിൽ</l>
            <l> തണ്ടും തളിരും പകുതിയുറങ്ങി</l>
            <l> നെഞ്ചിന്നടിയിൽ കൂമ്പിവിടർന്നൊരു</l>
            <l> തിങ്കൾക്കലകൾ തേനായൊഴുകീ.</l>
            <l> വെള്ളിനിലാവിൻ പാലുചുരത്തും</l>
            <l> കള്ളിപ്പശുവായ് വന്നൂ പൗർണ്ണമി</l>
            <l> ചുണ്ടുകൾ കോട്ടിച്ചുരുളൻ പുകവി-</l>
            <l> ട്ടന്നുമണഞ്ഞൂ മോഹനചന്ദ്രൻ. </l>
          </lg>
          <!--end of "verse"-->
          <p>ചിരുതയുടെയും അയാളുടെയും വേഴ്ചയ്ക്കു ഫലമുണ്ടായി. പക്ഷേ, അയാൾ അവളെ പരിഗണിക്കാതെ സ്വന്തം
ജാതിയിൽപ്പെട്ട സുന്ദരിയെ വിവാഹം കഴിച്ചു. അപ്പോൾ ചിരുത എന്തുചെയ്തു?
</p>
          <lg>
            <l> കുഞ്ഞിച്ചിരുത കരഞ്ഞൂ-</l>
            <l> നെഞ്ചിലൊരഗ്നി പടർന്നൂ</l>
            <l> കൺപോളകളിൽ തീമഴവന്നൂ</l>
            <l> സിരകളിലോളം ചീറിയലച്ചൂ</l>
            <l> കൊന്നത്തെങ്ങുകൾ ചൂളമടിക്കെ-</l>
            <l> ക്കൊടുകാറ്റേൽക്കെച്ചോരതിളച്ചുമറിഞ്ഞു.</l>
            <l> പക്ഷേ,</l>
            <l> കണ്ണുതുടയ്ക്കാൻ തൂവാലയുമായ്</l>
            <l> തെങ്ങുകൾനിന്നുകരഞ്ഞോ?–ഇല്ലാ</l>
            <l> അമ്പിളിനിന്നു കരഞ്ഞോ?–ഇല്ലാ. </l>
          </lg>
          <!--end of "verse"-->
          <p>അതുകൊണ്ടാണു് കവി നേരത്തേ പറഞ്ഞതു്, “ആകാശങ്ങളിടിഞ്ഞില്ല… കല്ലായില്ല” എന്നു്.
</p>
          <figure rend="fleft">
            <graphic url="images/SchumacherSi.jpg" width="114" rendition="thumb"/>
            <figDesc style="thumb">ഇ. എഫ്. ഷൂമാഹർ</figDesc>
          </figure>
          <p> സുന്ദരമാണു് ഈ കാവ്യമെന്നു് ഞാൻ പറഞ്ഞതു തിരുത്തിപ്പറയട്ടെ. അതിസുന്ദരമാണു് ഈ കാവ്യം.
ഇതിന്റെ വിഷാദാത്മകമെങ്കിലും പ്രശാന്തമായ ഭാവനിബന്ധന അനുവാചകനെ ആകർഷിക്കുന്നു.
കാല്പനികതയുണ്ടെകിലും അതു് കരുതിക്കൂട്ടി കവി അടിച്ചേൽപ്പിക്കുന്നതല്ല. അടിത്തട്ടുകാണാവുന്ന
കൊച്ചരുവിയെപ്പോലെ ഇതു് ഒഴുകുന്നു. മോഹനചന്ദ്രന്മാർ ഉള്ളപ്പോൾ ചിരുതയെപ്പോലുള്ളവർക്കു്
സാമൂഹികപ്രാധാന്യം കൈവരുകയില്ല എന്നതു പോകട്ടെ. അവൾക്കു ജീവിച്ചിരിക്കാൻപോലും കഴിയുകയില്ല
എന്നാണു് കവി ധ്വനിപ്പിക്കുന്നതു്. വർഗ്ഗത്തിന്റെ ഐക്യത്തിനും ഭദ്രതയ്ക്കും മോഹനചന്ദ്രന്മാർ തകർച്ചയുണ്ടാക്കുന്നു
എന്നുതന്നെയാണു് കവി ഭംഗ്യന്തരേണ പ്രഖ്യാപിക്കുന്നതു്. ഇവിടെ തൊഴിലാളിവർഗ്ഗത്തിന്റെ സംസ്കാരത്തിനു്
അനുകൂലനായി നിൽക്കുകയാണു് അയ്യപ്പപ്പണിക്കർ. ആ സംസ്കാരത്തിനു് ഫ്യൂഡൽ വ്യവസ്ഥിതി ആപത്തു
സംഭവിപ്പിക്കുന്നു എന്നും കവി കാവ്യത്തിലൂടെ അഭിവ്യഞ്ജിപ്പിക്കുന്നുണ്ടു്. എല്ലാവിധത്തിലും രമണീയമായ ഈ
കാവ്യത്തെക്കുറിച്ചു് തായാട്ടു ശങ്കരൻ പറഞ്ഞുവത്രേ: “തമ്പുരാന്റെ ഈ അനന്തരവൻ (മോഹനചന്ദ്രൻ, ബി. എ.)
മണിക്കാളയായി മേഞ്ഞുനടന്നിട്ടും എടാ പുലയക്കിടാത്തന്മാരേ, നിങ്ങൾക്കു് എന്തുചെയ്യാൻ കഴിഞ്ഞുവെടാ
എന്നൊരു വെല്ലുവിളിയും, പുച്ഛവും ആണു് ഈ കവിതയിലെ മുഖ്യമായ ഭാവം”. (സംക്രമണം മാസികയിൽ കെ.
രൺജി എഴുതിയ “ഈ ജീർണ്ണമുഖം ആധുനിക കവിതയുടെയോ മാർക്സിയൻ നിരൂപണത്തിന്റെയോ?” എന്ന
ലേഖനം നോക്കുക.) തായാട്ടു ശങ്കരന്റെ ഈ വാക്യം ഉദ്ധരിച്ചിട്ടു് രൺജി പറയുന്നു: “മോഹനചന്ദ്രൻ കുമാരന്റെയും
അയാൾ പ്രതിനിധീകരിക്കുന്ന വർഗ്ഗത്തെയും നഗ്നമായി വിചാരണ ചെയ്യുന്ന ഈ കവിതയെ ഇങ്ങനെയാണു്
മനസ്സിലാക്കുന്നതു്”. ഇവിടെ രൺജി പറയുന്നതാണു് ശരിയെന്നു് എനിക്കു തോന്നുന്നു. തൊഴിലാളിവർഗ്ഗ
സംസ്കാരത്തെ “ആദർശവത്കരി”ക്കാൻ (എന്റെ ഈ പ്രയോഗം വ്യാകരണസമ്മതമല്ല) അയ്യപ്പപ്പണിക്കർ
ശ്രമിച്ചുവെന്നും അതിലദ്ദേഹം വിജയം കൈവരിച്ചിട്ടുണ്ടെന്നുമാണു് എന്റെ വിശ്വാസം.
</p>
          <p>വിശ്വാസത്തിന്റെ ആദ്യത്തെ പടി സംശയത്തിന്റെതാണു്. പക്ഷേ, സാഹിത്യത്തിന്റെ കാര്യത്തിൽ ഈ
സാമാന്യനിയമം ചേരില്ല. സഹൃദയൻ ഇന്ദ്രിയങ്ങൾ കൊണ്ടു് പിടിച്ചെടുക്കുന്ന സൗന്ദര്യം പൊടുന്നനവേ തന്നെ
അയാളറിയുന്നു.
</p>
        </div>
        <!--end of "section 0.0/1.3"-->
        <div type="lsection" xml:id="sec1.4">
          <head type="lsechead">കാണാത്തതിനെക്കുറിച്ചു് എഴുതുമ്പോൾ</head>
          <p style="noindent">സൗന്ദര്യം പൊടുന്നനവേ അറിയുന്ന നല്ല കവിയാണു് <ref target="https://ml.wikipedia.org/wiki/Vishnunarayanan_Namboothiri">വിഷ്ണുനാരായണൻ
നമ്പൂതിരി</ref>. “ഭാരതീയ സാഹിത്യപരിപ്രേക്ഷ്യത്തിലെ തേജോമയങ്ങളായ രണ്ടംശങ്ങളെക്കുറിച്ചു്”
വിദ്യുജ്ജനോചിതമായി പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ ലേഖനം (മാതൃഭൂമി) ഞാൻ കൗതുകത്തോടെയാണു്
വായിച്ചതു്.
</p>
          <p>ശുക്ലയജുർവേദത്തോടു് ബന്ധപ്പെട്ട എല്ലാ ഉപനിഷത്തുകളിലും ചേർത്തിട്ടുള്ള ശാന്തിമന്ത്രം
</p>
          <lg>
            <l> പൂർണ്ണമദഃ പൂർണ്ണമിദം</l>
            <l> പൂർണ്ണാത്പൂർണ്ണമുദച്യതേ</l>
            <l> പൂർണ്ണസ്യ പൂർണ്ണമാദായ</l>
            <l> പൂർണ്ണമേവാവശിഷ്യതേ</l>
            <l> ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ </l>
          </lg>
          <!--end of "verse"-->
          <p>(അദൃശ്യമായ ബ്രഹ്മം പൂർണ്ണമാണു്; പ്രത്യക്ഷമായ ലോകവും പൂർണ്ണമാണു്. പൂർണ്ണമായ ബ്രഹ്മത്തിൽ നിന്നും
പൂർണ്ണമായ പ്രത്യക്ഷലോകം ആവിർഭവിച്ചു. പൂർണ്ണമായ ബ്രഹ്മം അതുപോലെതന്നെയിരിക്കുന്നു; പ്രത്യക്ഷമായ
പൂർണ്ണലോകം പൂർണ്ണമായ ബ്രഹ്മത്തിൽനിന്നു് ആവിർഭവിച്ചിട്ടും.)</p>
          <figure rend="fleft">
            <graphic url="images/SmallIsBeautiful1973.jpg" width="114" rendition="thumb"/>
          </figure>
          <p>ഈ മന്ത്രം ഉൾക്കൊള്ളുന്ന ആശയവും നവീനശാസ്ത്രം ഉൾക്കൊള്ളുന്ന ആശയവും വിഭിന്നമല്ലെന്നു്
വിഷ്ണുനാരായണൻ നമ്പൂതിരി ഉപന്യസിക്കുന്നു. അത്രത്തോളം ശരി. പക്ഷേ, അക്ഷന്തവ്യമായ ഒരു തെറ്റു്
അദ്ദേഹത്തിന്റെ പ്രബന്ധത്തിലുണ്ടു്. <ref target="https://en.wikipedia.org/wiki/E._F._Schumacher">ഇ.എഫ്.
ഷൂമാഹറുടെ</ref> <ref target="https://en.wikipedia.org/wiki/Small_Is_Beautiful">Small is
Beautiful</ref> എന്ന ഗ്രന്ഥത്തെക്കുറിച്ചു് പരാമർശിക്കുന്ന സന്ദർഭത്തിൽ പ്രബന്ധകാരൻ എഴുതുന്നു;
“അദ്ദേഹത്തിന്റെ ‘മിതം തന്നെ സുന്ദരം’ (Small is beautiful), ‘വിഷമത്തിൽപ്പെട്ടവർക്കൊരു സഹായി (<ref target="https://en.wikipedia.org/wiki/A_Guide_for_the_Perplexed">A
Guide for the Perplexed</ref>) എന്നീ കൃതികളിലൂടെയും, ചരമാനന്തരം പ്രകാശിതമായ ‘മിതം
സാദ്ധ്യമാകുന്നു’ (Small is possible) എന്ന സമാഹാരത്തിലൂടെയും ഇടത്തരം സാങ്കേതിക വിദ്യാവികസന
സമിതി (<ref target="https://en.wikipedia.org/wiki/Practical_Action">Intermediate
Technology Development Group</ref>) പോലുള്ള വ്യാപകമായ സാമൂഹ്യപ്രസ്ഥാന
പരീക്ഷണങ്ങളിലൂടെയും നമുക്കു ലഭ്യമാകുന്ന പുതിയ മൂല്യദർശനം അപരിഗ്രഹത്തിന്റെ ദർശനമാകുന്നു”. ഈ
വാക്യം വായിക്കുന്നവർക്കു തോന്നും Small is Possible എന്ന ഗ്രന്ഥം രചിച്ചതും ഷൂമാഹർ തന്നെയാണെന്നു്.
ഷൂമാഹറുടെ ആശയങ്ങൾക്കു് സ്പഷ്ടത നൽകുന്ന Small is Possible എന്ന ഗ്രന്ഥമെഴുതിയതു് ജോർജ്ജ്
മക്റോബിയാണു്. അതു് സമാഹാരഗ്രന്ഥവുമല്ല. Energy-യെക്കുറിച്ചു് ഷൂമാഹർ നിർവ്വഹിച്ച പ്രഭാഷണങ്ങൾ
അടുത്ത കാലത്തു് സമാഹരിച്ചിട്ടുണ്ടു്. (ആ പുസ്തകം ഞാൻ വായിച്ചിട്ടില്ല. സമാഹർത്താവിന്റെ പേരും
ഓർമ്മയില്ല.) വിഷ്ണുനാരായണൻ നമ്പൂതിരിക്കുണ്ടായ ഒരു ‘ചിന്താക്കുഴപ്പ’മാണു് ഇവിടെ കാണുന്നതു്.
</p>
        </div>
        <!--end of "section 0.0/1.4"-->
        <div type="lsection" xml:id="sec1.5">
          <head type="lsechead">പരിചയമുണ്ടായിരുന്നെങ്കിൽ</head>
          <figure rend="fright">
            <graphic url="images/Smallispossible.jpg" width="114" rendition="thumb"/>
          </figure>
          <p style="noindent"> “ചിന്താക്കുഴപ്പ”ത്തിന്റെ വേറൊരു സന്തതിയാണു് കെ. കെ. സുജാതയുടെ

‘പൂജ്യങ്ങൾ’ എന്ന ചെറുകഥ (മാതൃഭൂമി). ഞാൻ ഗവണ്മെന്റ് സെക്രട്ടറിയറ്റിൽ ഗുമസ്തനായിട്ടാണു്
ജോലിയാരംഭിച്ചതു്. സി. പി. രാമസ്വാമി അയ്യർ ദിവാൻജിയായിരുന്ന കാലം. അദ്ദേഹം ഒപ്പിടേണ്ട ഒരെഴുത്തു്
ഡ്രാഫ്റ്റുമായി ഒത്തുനോക്കി ഇടതുവശത്തു താഴെ ഇനിഷ്യലിട്ടു് അയച്ചു. അര മണിക്കൂർ കഴിഞ്ഞു് അതു് ഒപ്പിടാതെ
തിരിച്ചുവന്നു. നോക്കിയപ്പോൾ “See ‘My dear sit’” എന്നു് സി. പി. എഴുതിയിരിക്കുന്നതു കണ്ടു. Sit എന്നതിന്റെ
ചുറ്റും വലിയൊരു വട്ടവും ദിവാൻ ഇട്ടിട്ടുണ്ടു്. അന്നു് പുതുതായി ജോലിയിൽ പ്രവേശിച്ച ഒരു ചെറുപ്പക്കാരി I am My
dear sir എന്നതിനു പകരം I am My dear sit എന്നു ടൈപ്പു് ചെയ്തു തന്നതു് ഞാൻ കണ്ടില്ല, Sit അല്ല Sir
ആണെന്നു സർ. സി. പി.-ക്കു് അറിയാം എങ്കിലും Sit എന്നു പാടില്ലല്ലോ. Sir എന്നതിനു പകരം Sit എന്നെഴുതി
Sir എന്നതിന്റെ അർത്ഥബോധം ഉളവാക്കാൻ ശ്രമിക്കുന്ന കഥയെഴുത്തുകാരിയാണു് സുജാത. കുട്ടികൾ
ഇക്കാലത്തു് വേണ്ടമട്ടിൽ വളരുന്നില്ലെന്നോ അവർ “ഡ്രിഫ്റ്റേഴ്സ്” ആയി പെരുമാറുന്നെന്നോ മറ്റോ ആണു്
ശ്രീമതിയുടെ ആശയം. അതാവിഷ്കരിക്കാൻ വേണ്ടി അവ്യക്തമായി എന്തോ ഒക്കെ അന്യോന്യബന്ധമില്ലാതെ
കഥയെഴുത്തുകാരി എഴുതുന്നു. മൂന്നുപരിവൃത്തി വായിച്ചിട്ടും ഇതെനിക്കു് മനസ്സിലായില്ല. ശ്രീമതിയെ എനിക്കു്
പരിചയമില്ല. പരിചയമുണ്ടായിരുന്നെങ്കിൽ This is Spurious and downright idiotic എന്നു്
പറയുമായിരുന്നു. പരിചയമില്ലാത്തവരെക്കുറിച്ചു് പറയുമ്പോൾ അത്തരം പരുഷങ്ങളായ വാക്കുകൾ പറഞ്ഞുകൂടാ.
</p>
          <p>പരുഷങ്ങളായ വാക്കുകളും പരുഷങ്ങളായ പ്രവർത്തനങ്ങളും ആരിൽനിന്നും ഉണ്ടായിക്കൂടാ
എന്നെനിക്കറിയാം. എങ്കിലും സാഹിത്യത്തെക്കുറിച്ചു പറയുമ്പോൾ അവയാകാം. കാരണം അധമമായ രചന
സമുദായത്തെ ജീർണ്ണിപ്പിക്കും എന്നതാണു്. അധമമായ രചനകൊണ്ടു് ഭാഷകൾ തകരുന്നു. ഭാഷ തകർന്നാൽ
സംസ്കാരം തകരും. രാജ്യം തകരും. ഭാഷകൾക്കു് തകർച്ച വന്നതുകൊണ്ടു മാത്രം രാജ്യങ്ങൾ തകർന്നതിന്റെ
യഥാർത്ഥങ്ങളായ കഥകൾ നിരവധിയാണു്. പരുഷങ്ങളായ വാക്കുകൾ ക്രൂരതയാർന്ന മനസ്സിൽ നിന്നേ
ഉദ്ഭവിക്കൂ എന്നു കരുതുന്നവരുണ്ടാകാം. ആയിക്കോട്ടെ. ദുഷ്ടമായ രചന ധിഷണയോടു ബന്ധപ്പെട്ട ക്രൂരതയാണു്.
ആ ക്രൂരതയെയാണു് പരുഷപദങ്ങൾ കൊണ്ടു് ഞാൻ നിന്ദിക്കുന്നതു്.
</p>
        </div>
        <!--end of "section 0.0/1.5"-->
        <div type="lsection" xml:id="sec1.6">
          <head type="lsechead">ഹാസ്യം</head>
          <p style="noindent">നിന്ദനം ചിലപ്പോൾ ചിരി ഉല്പാദിപ്പിക്കും. അതാണു് ദീപികയിലെ
ഹാസ്യചിത്രകാരൻ <ref target="https://en.wikipedia.org/wiki/Raju_Nair">രാജു
നായരുടെ</ref> ‘മാവേലിനാടു്’ കാണുമ്പോഴുള്ള അനുഭവം. തേങ്ങ മോഷ്ടിച്ച കുറ്റം തെളിയിക്കാൻ ഒരു
ചെറുക്കനെ മർദ്ദിക്കുന്നു. മർദ്ദിച്ചു കഴിഞ്ഞപ്പോൾ മഹാത്മാ ഗാന്ധിയെ കൊന്നതുപോലും താൻ തന്നെയാണെന്നു്
അവൻ സമ്മതിച്ചു. ക്രൂരതയുടെ ചുറ്റും ഹാസ്യത്തിന്റെ പരിവേഷം. പാറക്കെട്ടിനിടയിൽ വിടർന്നു നിൽക്കുന്ന ഒറ്റ
പനിനീർപൂവു്. ആദ്യമായി ദർശിക്കുന്ന സ്ഫടികാഭമായ ജലാശയത്തിൽ നീന്തിത്തുടിക്കുന്നതു് ഒരു രസമാണു്.
ഉത്സവസ്ഥലത്തു വച്ചു് യാദൃശ്ചികമായി ലഭിക്കുന്ന സ്പർശം ആഹ്ലാദജനകമാണു്. നൂതനത്വമാണു് അതിനു്
ആസ്പദം. മഹാത്മാ ഗാന്ധിയെ കൊന്നതുപോലും താൻ തന്നെയാണെന്നു് പാവപ്പെട്ട പയ്യൻ പറയുമ്പോൾ
അതിലുള്ള നൂതനത്വമാണു് എനിക്കു് ആഹ്ലാദം നൽകുന്നതു്.
</p>
        </div>
        <!--end of "section 0.0/1.6"-->
        <div type="lsection" xml:id="sec1.7">
          <head type="lsechead">പാറക്കെട്ടു്</head>
          <figure rend="fleft">
            <graphic url="images/IsadoraDuncan.jpg" width="114" rendition="thumb"/>
            <figDesc style="thumb">ഇസഡോറ ഡങ്കൻ</figDesc>
          </figure>
          <p style="noindent"> ആഹ്ലാദം നൽകുന്ന ഒരു കാര്യം പറയാം. <ref target="https://en.wikipedia.org/wiki/Enfidha">എൻഫിഡ</ref> എന്ന
സ്ഥലത്തിനടുത്തു് മുരടിച്ച ഒരു പാറക്കെട്ടുണ്ടെന്നും അതിൽനിന്നു് വസന്തകാലത്തു് തേൻ അരുവിയായി

ഒഴുകുമെന്നും ഒരു ഫ്രഞ്ചെഴുത്തുകാരൻ എവിടെയോ എഴുതിയിട്ടുണ്ടു്. സത്യമാകാൻ പാടില്ലാതില്ല ഇതു്.
തേനീച്ചകൾ പാറക്കെട്ടിലെവിടെയെങ്കിലും തേൻ സംഭരിച്ചു വയ്ക്കാം. വസന്തകാലത്തു് അതു് അരുവിപോലെ
ഒഴുകുന്നുണ്ടാകാം. <ref target="https://en.wikipedia.org/wiki/Khushwant_Singh">ഖുശ്വന്ത്സിങ്ങ്</ref>
പഞ്ചാബിയിൽ നിന്നു് തർജ്ജമ ചെയ്ത Happy New Year എന്ന ചെറുകഥ (<ref target="https://en.wikipedia.org/wiki/Ajeet_Cour">അജിത് കൗർ</ref> എഴുതിയതു്,
Illustrated weekly). തേനരുവിയാണെന്ന അർത്ഥത്തിൽ തലക്കെട്ടിനുതാഴെ ഒരു വാക്യം കണ്ടതുകൊണ്ടു്
ഞാനതുവായിച്ചു. തേനുമില്ല, അരുവിയുമില്ല. ന്യൂ ഇയർ ദിവസം മന്ത്രിയുടെ ഓഫീസിൽ ജോലിയുള്ള ഒരുത്തനു്
ഒരു കുപ്പി സ്കോച്ച് വിസ്കി കൈക്കൂലിയായി കിട്ടുന്നു. അയാൾ സ്നേഹിതന്മാരെ വിളിച്ചുകൂട്ടി അതു കുടിച്ചു
തീർക്കുന്നു. ചപ്പാത്തിയും മറ്റും തിന്നുന്നു. അതിഥികൾ പോയപ്പോൾ അവർ ആഹാരം കഴിക്കാൻ ഉപയോഗിച്ച
പ്ലേറ്റുകൾ കഴുകിക്കൊണ്ടു് ഭാര്യ മുറുമുറുക്കുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഭാഗ്യവാന്മാർ മറ്റുള്ളവരുടെ
ഭാര്യമാരെ ചുംബിക്കുമ്പോൾ കഥയിലെ ഭർത്താവും ഭാര്യയും പുറംതിരിഞ്ഞു കിടന്നുറങ്ങുന്നു. ഇതിനെയാണു്
“ഫാസിനേറ്റിങ്ങ് ” എന്നു് വിശേഷിപ്പിച്ചിരിക്കുന്നതു്. കഥ വായിച്ചു തീരുമ്പോൾ എൻഫിഡയിലെ
പാറക്കെട്ടുമാത്രമേയുള്ളൂ. ചിരപരിചിതത്വത്തിന്റെ പാറക്കെട്ടു്. സർവസാധാരണമായ സംഭവത്തിൽ നൂതനത്വം
കാണുകയും നൂതനമായ സംഭവത്തിൽ സർവസാധാരണത്വം കാണുകയും ചെയ്യുന്നതാണു് കല. ഇവിടെ
സർവസാധാരണത്വത്തിൽ സർവസാധാരണത്വമേയുള്ളൂ. സാഹിത്യത്തെ സംബന്ധിച്ചു് അധമമായ
അഭിരുചിയുള്ള വ്യക്തിയാണു് ഖുശ്വന്ത്സിങ്. അദ്ദേഹത്തിന്റെ രണ്ടാം തരം അല്ല മൂന്നാം തരം, അല്ല. പത്താംതരം
പുസ്തകങ്ങളും അദ്ദേഹം കെങ്കേമമെന്നു പറഞ്ഞു് തർജ്ജമചെയ്തുവെക്കുന്ന പീറക്കഥകളും ഈ സത്യം വിളംബരം
ചെയ്യുന്നു. ഈ പഞ്ചാബിക്കഥയോടു താരതമ്യപ്പെടുത്തുമ്പോൾ “പപ്പു” മാസികയിൽ <ref target="https://en.wikipedia.org/wiki/C._Radhakrishnan">സി.
രാധാകൃഷ്ണനും</ref> എം.ആർ. മനോഹരവർമ്മയും എഴുതിയ കഥകൾ — യഥാക്രമം ‘രാധയുടെ
വളർത്തുമൃഗങ്ങ’ളും ‘നിഴൽ നിറങ്ങ’ളും എത്രയോ ഭേദം എന്നു പറയേണ്ടിയിരിക്കുന്നു. കുപ്പിവളയിടുന്ന
പെൺകുട്ടിക്കു് സ്വർണ്ണവളയിടാൻ കൊതി. കോട്ടൺഷർട്ടിടുന്നവനു സിൽക്കുഷർട്ട് ധരിക്കാൻ കൊതി. ഞാൻ
സ്വർണ്ണം തേടുന്നവനാണു്. സിൽക്ക് തേടുന്നവനാണു്. കുപ്പിവളയെടുത്തു സ്വർണ്ണവളയാണെന്നുപറഞ്ഞാൽ അതു
കുപ്പിവളതന്നെന്നു് ഉറക്കെപ്പറയേണ്ടിവരും.
</p>
          <p>“പാമ്പും കയറും” എന്ന പേരുകേട്ട നോവലെഴുതിയ <ref target="https://en.wikipedia.org/wiki/Raja_Rao">രാജാറാവു</ref> വിനെ എനിക്കു്
പരിചയമുണ്ടായിരുന്നു. അദ്ദേഹം ഒരിക്കൽ എന്നോടു് പറഞ്ഞു: “സ്ത്രീ നൃത്തം ചെയ്യുന്നതിനുമുൻപു് <ref target="https://en.wikipedia.org/wiki/Isadora_Duncan">ഇസഡോറ ഡങ്കനാ</ref>
യിരിക്കും.<ref xml:id="xfn1" target="#fn1" type="noteAnchor">[1]</ref> അവൾ
നൃത്തം തുടങ്ങിക്കഴിഞ്ഞാൽ ദേവതയാണു്, ഇസഡോറയല്ല”.
</p>
          <noteGrp>
            <note xml:id="fn1" n="1" style="end">[<ref target="#xfn1">1</ref>] Isadora
Duncan, 1878–1927, അമേരിക്കൻ ഡാൻസർ.</note>
          </noteGrp>
        </div>
        <!--end of "section 0.0/1.7"-->
      </div>
      <!--end of "chapter 0/1"-->
      <!--END OF CHAPTER 0/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Sāhityavāraphalam (ml:
സാഹിത്യവാരഫലം).</p>
        <p style="hang"><hi rend="bold">Author(s):</hi>  M Krishnan Nair.</p>
        <p style="hang"><hi rend="bold">First publication details:</hi>  Kalakaumudi
Weekly; Trivandrum, Kerala; 1983-12-18. </p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  M Krishnan Nair,
Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access
Publishing, Malayalam, Sayahna Foundation, Free Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; JWRA 34, Jagthy; Trivandrum 695014; India.</p>
        <p style="hang"><hi rend="bold">Date:</hi>  September 4, 2021.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were
created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only
noncommercial uses of the work are permitted and adoptations must be shared under the
same terms.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Data entry:</hi>  MS Aswathi; <hi rend="bold">Proofing:</hi>  Abdul Gafoor; <hi rend="bold">Typesetter:</hi>  Anupa Ann Joseph; <hi rend="bold">Digitizer:</hi>  KB Sujith; <hi rend="bold">Encoding:</hi>
 JN Jamuna.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.org.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/kk-1983-12-18.xml">Download document
sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/kk-1983-12-18.pdf">Download Phone
PDF</ref>.</p>
      </div>
    </back>
  </text>
</TEI>
