<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">ഭൗതികവാദം</title>
          <title xml:lang="en" type="main">Bhouthikavadam</title>
        </title>
        <author>Jawaharlal Nehru</author>
        <respStmt>
          <resp>Typeset by</resp>
          <name>JN Jamuna</name>
        </respStmt>
        <respStmt>
          <resp>Edited by</resp>
          <name>PK Ashok</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>JN Jamuna</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2026">September 30, 2026</date>
        <address>
          <addrLine>River Valley Campus, Malayinkeezh, </addrLine>
          <addrLine>Trivandrum 695571</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to the author. The text encoding and editorial
notes were created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">ഭൗതികവാദം</title>
              <title xml:lang="en" type="main">Bhouthikavadam</title>
            </title>
            <author>Jawaharlal Nehru</author>
          </titleStmt>
          <extent>
            <measure unit="pages" quantity="20">20 pages of source material</measure>
          </extent>
          <publicationStmt>
            <publisher>Not available</publisher>
            <pubPlace/>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>Translation</term>
          <term>Jawaharlal Nehru</term>
          <term>Translation: C H Kunhappa</term>
          <term>Bhouthikavadam</term>
          <term>ജവഹർലാൽ നെഹ്രു വിവ. സി. എച്ച്. കുഞ്ഞപ്പ</term>
          <term>ഭൗതികവാദം</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="translation">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="complete"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>, India</name>
          <time>September 30, 2026</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <div xml:id="cover" type="Cover">
        <figure xml:id="cover-image" rend="fullfig">
          <graphic url="images/Nehru_in_the_Netherlands.jpg" width="100%"/>
          <figDesc><ref target="https://commons.wikimedia.org/wiki/File:Nehru_in_the_Netherlands,_1957.jpg">Jawaharlal
Nehru in the Netherlands, 1957,</ref> a phototgraph by Harry Pot  . </figDesc>
        </figure>
      </div>
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">ഭൗതികവാദം</titlePart>
        </docTitle>
        <docAuthor>
          <persName>ജവഹർലാൽ നെഹ്രു
(വിവ. സി. എച്ച്. കുഞ്ഞപ്പ)</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">ഭൗതികവാദം</head>
        <div type="lsection">
          <p style="noindent">നമ്മുടെ മികച്ച ദൗർഭാഗ്യങ്ങളിലൊന്നു് ലോകത്തിലെ പുരാതാന
സാഹിത്യത്തിൽ—ഗ്രീസിലേയും ഇന്ത്യയിലേയും മറ്റിടങ്ങളിലേയും—അത്ര വലിയൊരു ഭാഗം നഷ്ടപ്പെട്ടുപോയി
എന്നതാകുന്നു. ഈ ഗ്രന്ഥങ്ങൾ ആദ്യം എഴുതിയതു് ഓലയിലോ ഭൂർജ്ജപത്രത്തിലോ—വളരെ എളുപ്പം
പൊളിഞ്ഞുപോരുന്ന ബർച്ച് മരത്തൊലിയുടെ നേരിയ അട്ടികളിൽ—പിന്നീടു കടലാസ്സിലോ ആയിരുന്നതിനാൽ
ഇതു് അനിവാര്യമായിരുന്നിരിക്കാം. ഒരു ഗ്രന്ഥത്തിന്റെ സ്വൽപം പ്രതികളേ നിലവിലുണ്ടാകൂ. അവ നഷ്ടമാകയോ
നശിപ്പിക്കപ്പെടുകയോ ചെയ്താൽ ആ ഗ്രന്ഥം അപ്രത്യക്ഷമാകുന്നു. മറ്റു ഗ്രന്ഥങ്ങളിൽ നിന്നുള്ള പ്രസ്താവനകളിൽ
നിന്നോ ഉദ്ധരണങ്ങളിൽ നിന്നോ മാത്രമേ പിന്നീടതിനെക്കുറിച്ചറിയാൻ സാധിക്കുകയുള്ളൂ.
ഇങ്ങനെയൊക്കെയായിട്ടും സംസ്കൃതത്തിൽ ഏതാണ്ടു് അമ്പതിനായിരമോ അറുപതിനായിരമോ കൈയെഴുത്തു
ഗ്രന്ഥങ്ങൾ ഇതിനകം കണ്ടുപിടിച്ചു് പട്ടികയിൽപ്പെടുത്തിക്കഴിഞ്ഞു. പുതിയ കണ്ടുപിടിത്തങ്ങൾ നിരന്തരം
ഉണ്ടായിക്കൊണ്ടുമിരിക്കുന്നു. അനേകം പഴയ ഇന്ത്യൻ ഗ്രന്ഥങ്ങൾ ഇതേവരെ ഇന്ത്യയിലെങ്ങും തീരെ
കണ്ടെത്താൻ കഴിഞ്ഞിട്ടില്ല; പക്ഷേ, ചീനഭാഷയിലോ തിബത്തൻ ഭാഷയിലോ ഉള്ള അവയുടെ തർജ്ജമകൾ
കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടു്. മതസ്ഥാപനങ്ങളുടെയും, സന്യാസിമഠങ്ങളുടെയും സ്വകാര്യ വ്യക്തികളുടെയും
ഗ്രന്ഥപ്പുരകളിൽ സംഘടിതമായ ഒരന്വേഷണം നടത്തുന്നപക്ഷം അതിനു സമൃദ്ധമായ ഫലസിദ്ധി
കൈവരാനിടയുണ്ടു്. ആ അന്വേഷണവും ഈ കൈയെഴുത്തുഗ്രന്ഥങ്ങളുടെ വിമർശനാത്മകമായ സംശോധനവും,
ആശാസ്യമെന്നു തോന്നുന്നപക്ഷം അവയുടെ പ്രസിദ്ധീകരണവും ഭാഷാന്തരീകരണവും—ഇവയെല്ലാം, നമ്മുടെ
വിലങ്ങുകൾ വലിച്ചെറിയുവാനും സ്വന്തമായി പ്രവർത്തിക്കുവാനും സാധിക്കുമ്പോൾ ഇന്ത്യയിൽ നമുക്കു
ചെയ്യാനുള്ള അനേകം കാര്യങ്ങളിൽ ചിലതാണു്. അത്തരം പഠനം ഇന്ത്യാചരിത്രത്തിന്റെ പല വശങ്ങളും,
വിശേഷിച്ചു ചരിത്രപ്രധാനങ്ങളായ സംഭവങ്ങളുടേയും മാറിവരുന്ന ആശയങ്ങളുടേയും പിന്നിൽ കിടക്കുന്ന
സാമുദായിക പശ്ചാത്തലത്തിലും വെളിച്ചം പരത്തുമെന്നതു് തീർച്ചയാണു്. തുടരെത്തുടരെ നാശനഷ്ടങ്ങൾ
സംഭവിച്ചുകൊണ്ടിരുന്നിട്ടും സംഘടിതമായ യാതൊരു പരിശ്രമവും കൂടാതെയും അമ്പതിനായിരത്തിലധികം
കയ്യെഴുത്തു ഗ്രന്ഥങ്ങൾ പുറത്തുകൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടെന്ന വസ്തുത, പുരാതന കാലങ്ങളിൽ സാഹിത്യം
നാടകം തത്ത്വശാസ്ത്രം മുതലായവയെ സംബന്ധിച്ചുള്ള ഗ്രന്ഥനിർമ്മാണം എത്ര അസാധാരണമാംവിധം
സമൃദ്ധമായിരുന്നിരിക്കണം എന്നതിനു തെളിവായിരിക്കുന്നു. കണ്ടുപിടിക്കപ്പെട്ട കയ്യെഴുത്തു ഗ്രന്ഥങ്ങൾതന്നെ
പലതും ഇനിയും നിഷ്കൃഷ്ടമായ പരിശോധനയ്ക്കു് വിഷയമാകാനിരിക്കുന്നേയുള്ളു.
</p>
          <p>നഷ്ടമായിപ്പോയ ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ, ആദ്യകാലോപനിഷത്തുക്കളെത്തുടർന്നുണ്ടായ
ഭൗതികവാദത്തെസംബന്ധിച്ച സാഹിത്യം മുഴുവനും പെടും. അതിന്റെ വിമർശനങ്ങളിലും ഭൗതികവാദങ്ങളെ
ഖണ്ഡിക്കാനുള്ള വിസ്താരോദ്യമങ്ങളിലും മാത്രമേ ഇന്നു് അതിനെക്കുറിച്ചുള്ള പ്രസ്താവങ്ങൾ കാണാനുള്ളൂ.
എന്നാൽ അനേകം നൂറ്റാണ്ടുകളോളം ഭൗതികവാദം ഇന്ത്യയിൽ വിശ്വസിക്കപ്പെട്ടുപോന്നിട്ടുണ്ടെന്നും അക്കാലത്തു്
അതു ജനങ്ങളുടെ മേൽ പ്രബലമായ സ്വാധീനത ചെലുത്തിയിരുന്നുവെന്നുമുള്ള കാര്യത്തിൽ
സംശയത്തിന്നവകാശമില്ല. രാഷ്ട്രീയവും സാമുദായികവുമായ സംഘടനയെക്കുറിച്ചുള്ള കൗടില്യന്റെ, ക്രി. മു.
നാലാം ശതകത്തിൽ എഴുതപ്പെട്ട ഗ്രന്ഥമായ ‘അർത്ഥശാസ്ത്ര’ത്തിൽ, അതിനെ ഇന്ത്യയിലെ മുഖ്യദർശനങ്ങളിൽ
ഒന്നായി എടുത്തു പറഞ്ഞിട്ടുണ്ടു്. അപ്പോൾ നാം, ഈ തത്ത്വശാസ്ത്രത്തിന്റെ വിമർശകരെയും അതിനെ
പഴിക്കുന്നതിൽ തത്പരന്മാരെയും വേണം ആശ്രയിക്കുക എന്നുവരുന്നു. അവരാകട്ടെ അതിന്റെനേരെ
പരിഹാസം പൊഴിക്കുവാനും അതെത്രമേൽ അസംബന്ധമാണെന്നു തെളിയിക്കുവാനും ശ്രമിക്കുകയാണു്.
അതെന്തായിരുന്നു എന്നു കണ്ടത്താനുള്ള ദുർഭഗമായ ഒരു മാർഗമാണതു്. എങ്കിലും അങ്ങനെ
വിലകെടുത്താനുള്ള അവരുടെ ഉത്കണ്ഠഠതന്നെ അവരുടെ ദൃഷ്ടിയിൽ അതെത്ര പ്രധാനമായിരുന്നു എന്നു
തെളിക്കുന്നു. ഇന്ത്യയിലെ ഭൗതികവാദ സാഹിത്യത്തിൽ ഏറിയകൂറും പിൽക്കാലങ്ങളിൽ പുരോഹിതന്മാരും
മാമൂൽമതവിശ്വാസക്കാരായ മറ്റുള്ളവരും നശിപ്പിച്ചതാവാൻ മതി.
</p>
          <p>ഭൗതികവാദികൾ, ചിന്തയിലും മതത്തിലും ഈശ്വരവാദത്തിലുമുള്ള എല്ലാ നിക്ഷിപ്ത താത്പര്യങ്ങളേയും
അധികാരത്തെയും എതിർത്തു. അവർ വേദങ്ങളെയും പൗരോഹിത്യത്തേയും മാമൂൽ വിശ്വാസങ്ങളേയും
അധിക്ഷേപിച്ചു. വിശ്വാസം സ്വതന്ത്രമായിരിക്കണമെന്നും, പൂർവഭാവനകളെയോ വെറും
പുരാണപ്രാമാണ്യത്തെയോ ആശ്രയിച്ചിരിക്കരുതെന്നും അവർ പ്രഖ്യാപിച്ചു. അവർ എല്ലാതരം
മന്ത്രവാദങ്ങളെയും അന്ധവിശ്വാസങ്ങളേയും പഴിച്ചു. അവരുടെ പൊതു ചൈതന്യം പല വിധത്തിലും ഇന്നത്തെ
ഭൗതികവാദികളുടെ സമ്പ്രദായത്തോടു സാമ്യം വഹിക്കുന്നു—അതീതകാലത്തിന്റെ വിലങ്ങുകളിൽ നിന്നും
ഭാരങ്ങളിൽ നിന്നും ഇന്ദ്രിയ ഗോചരങ്ങളല്ലാത്ത കാര്യങ്ങളെക്കുറിച്ചുള്ള ഊഹാപോഹത്തിൽ നിന്നും, സങ്കല്പ
ദേവന്മാരുടെ ആരാധനയിൽ നിന്നും അതിനു മുക്തി വേണം. നേരിട്ടു ഇന്ദ്രിയ ഗോചരങ്ങളാകുന്നതെന്തോ

അതിന്നു മാത്രമേ അസ്തിത്വം കല്പിക്കാവൂ. അങ്ങനെയല്ലാത്ത അനുമാനമോ സങ്കല്പമോ ഏതും, ഒരു പോലെ
സത്യമോ അസത്യമോ ആവാം. അതുകൊണ്ടു്, നാനാരൂപങ്ങളായ പദാർത്ഥവും ഈ ലോകവും യഥാർത്ഥത്തിൽ
ഉള്ളതായി കരുതാൻ മാത്രമേ നിവൃത്തിയുള്ളൂ. വേറെ ഒരു ലോകവുമില്ല. സ്വർഗവും നരകവുമില്ല. ദേഹത്തിൽ
നിന്നു് ഭിന്നമായ ഒരാത്മാവുമില്ല. മനസ്സും ബുദ്ധിയും ബാക്കിയെല്ലാം തന്നെയും മൂലഭൂതങ്ങളിൽ നിന്നു
വളർന്നുവന്നവയാണു്. പ്രകൃതിപ്രതിഭാസങ്ങൾക്കു മാനുഷിക മൂല്യങ്ങളുമായി ഒരു ബന്ധവുമില്ല. നാം നല്ലതെന്നോ
തീയതെന്നോ കരുതുന്നവയെസ്സംബന്ധിച്ചു് അവ ഉദാസീനങ്ങളാണു്. നീതിനിയമങ്ങൾ മനുഷ്യൻ നിർമ്മിച്ച വെറും
പതിവുകൾ (conventions-ed.) മാത്രമാണു്.
</p>
          <p>ഇതെല്ലാം നമുക്കു പരിചിതങ്ങളാണു്; രണ്ടായിരത്തിലധികം കൊല്ലം മുമ്പിലത്തേതല്ല, അത്ഭുതകരമാമ്മാറു
നമ്മുടെ നാളിലത്തേതാണു് എന്നു തോന്നിപ്പോകുന്നു. ഈ വിചാരങ്ങൾ, ഈ സംശയങ്ങളും സംഘർഷങ്ങളും,
പരമ്പരാഗതമായ അധികാരത്തിനെതിരായുള്ള മനുഷ്യമനസ്സിന്റെ ഈ പ്രക്ഷോഭണം—ഇവ എങ്ങനെ
പൊന്തിവന്നു? അന്നത്തെ സാമുദായികവും രാഷ്ട്രീയവുമായ സ്ഥിതിഗതികളെക്കുറിച്ചു് വേണ്ടിടത്തോളം അറിവു
നമുക്കില്ല. എങ്കിലും അതു രാഷ്ട്രീയ സംഘർഷത്തിന്റേയും സാമുദായിക സംഘർഷത്തിന്റെയും ഒരു
കാലമായിരുന്നിരിക്കണം എന്നതു് വ്യക്തമാണു്. ഇവ വിശ്വാസ വിശ്ലേഷത്തിനും ബുദ്ധിപരമായ ഒരു
സൂക്ഷ്മമാന്വേഷണത്തിനും മനസ്സിനു തൃപ്തികരമായ ഒരു പരിഹാരമാർഗത്തിന്റെ പരീക്ഷണത്തിനും ഹേതുവായി.
ഈ മാനസിക സംക്ഷോഭത്തിന്റെയും സാമുദായികമായ പൊരുത്തക്കേടിന്റേറേയും ഫലമായിട്ടാണു് പുതിയ
മാർഗങ്ങൾ വളർന്നതും പുതിയ ദർശനഭേദങ്ങൾ രൂപമെടുത്തതും. ഉപനിഷത്തുക്കളിലെ സഹജ
ജ്ഞാനാധിഷ്ഠിതമായ സമ്പ്രദായത്തിലല്ലാതെ, ദൃഢമായ ഹേതുവാദത്തിലും തർക്കത്തിലും അധിഷ്ഠിതമായ
വ്യവസ്ഥിത തത്ത്വശാസ്ത്രം, നാനാവേഷത്തിലും ജൈനവും ബൗദ്ധവും കൂടുതൽ നല്ല ഒരു പദത്തിന്റെ
അഭാവത്തിൽ ഹൈന്ദവം എന്നു വിളിക്കാവുന്നതുമായ വേഷങ്ങളിൽ—പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു.
ഇതിഹാസങ്ങളും ഭഗവദ്ഗീതയും ഈ യുഗത്തിലേതു തന്നെ. ചിന്തയും സിദ്ധാന്തവും ഒന്നു മറ്റൊന്നിലേക്കു്
വ്യാപിച്ചുകിടക്കുകയും പരസ്പരം ആഘാതപ്രത്യാഘാതങ്ങൾക്കുവിധേയമാവുകയും ചെയ്തിട്ടുള്ളതിനാൽ, പ്രസ്തുത
യുഗത്തിന്റെ ശരിയായ ഒരു കാലക്രമം തയ്യാറാക്കുക പ്രയാസമായിരുന്നു. ക്രി. മു. ആറാം ശതകത്തിൽ ബുദ്ധൻ
വന്നു. ഇവിടെ പറഞ്ഞ വികാസങ്ങളിൽ ചിലതു് അദ്ദേഹത്തിനു മുമ്പായിരുന്നു; ചിലതു് അദ്ദേഹത്തിനു ശേഷവും;
പലപ്പോഴും അവയ്ക്കു് സമാന്തരമായ ഒരു വളർച്ചയുമുണ്ടായി.
</p>
          <p>ഏതാണ്ടു് ബുദ്ധമതത്തിന്റെ വളർച്ചയുടെ കാലത്തോടടുത്തു പേർഷ്യൻ സാമ്രാജ്യം സിന്ധുനദിയോരമെത്തി.
ശരിയായി ഇന്ത്യയുടെ അതിർത്തിയിലോളമെത്തിയ ഒരു മഹാശക്തിയുടെ സാമീപ്യം ജനങ്ങളുടെ ചിന്തകളെ
സാരമായി ബാധിച്ചിരിക്കണം. ക്രി. മു. നാലാം ശതകത്തിൽ വടക്കുപടിഞ്ഞാറെ ഇന്ത്യയിലേക്കുള്ള
അലക്സാണ്ടറുടെ ഹ്രസ്വമായ കയ്യേറ്റം സംഭവിച്ചു. സ്വയമേവ അതു് അപധാനമാണു്; എന്നാൽ അതു്, ഇന്ത്യയിൽ
വന്ന ദൂരവ്യാപകങ്ങളായ മാറ്റങ്ങളുടെ മുൻഗാമിയായിരുന്നു. അലക്സാണ്ടറുടെ മരണം കഴിഞ്ഞ ഉടനെതന്നെ
എന്നുപറയാം, ചന്ദ്രഗുപ്തൻ മൗര്യമഹാസാമ്രാജ്യം സ്ഥാപിച്ചു. അതായിരുന്നു ചരിത്രപരമായി നോക്കുമ്പോൾ,
ഇന്ത്യയിലെ ആദ്യത്തെ പ്രബലവും വിപുലവും കേന്ദ്രീകൃതവുമായ രാഷ്ട്രം. അങ്ങനെയുള്ള അനേകം
ഭരണാധിപതികളേയും ചക്രവർത്തിമാരെയും കുറിച്ചു പുരാണം പ്രസ്താവിക്കുന്നു. ഇതിഹാസങ്ങളിലൊന്നു്
ഇന്ത്യയുടെ—വടക്കെ ഇന്ത്യയെന്നായിരിക്കണം.
അതുകൊണ്ടർത്ഥമാക്കിയിട്ടുള്ളതു്—അധീശത്വത്തിന്നുവേണ്ടിയുള്ള മത്സരത്തെക്കുറിച്ചു പ്രതിപാദിക്കുകയും
ചെയ്യുന്നു. എന്നാൽ പുരാതനേന്ത്യ പുരാതന ഗ്രീസിനെപ്പോലെ, കൊച്ചു രാഷ്ട്രങ്ങളുടെ ഒരു
കൂട്ടമായിരുന്നിരിക്കണം. ഗോത്രവിഭാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള അനേകം റിപ്പബ്ലിക്കുകൾ
(പ്രജാഭരണങ്ങൾ) നിലവിലുണ്ടായിരുന്നു. അവയിൽ ചിലതു് വലിയ പ്രദേശങ്ങളിൽ വ്യാപിച്ചു കിടന്നു. ചില്ലറ
രാജവാഴ്ചകൾ ഉണ്ടു്; ഗ്രീസിലെപ്പോലെ പ്രബലങ്ങളായ വാണിക് സംഘങ്ങളോടുകൂടിയ നഗര രാഷ്ട്രങ്ങളുമുണ്ടു്.
ബുദ്ധന്റെ കാലത്തു് ഇത്തരം അനേകം ഗോത്രറിപ്പബ്ലിക്കുകളും മദ്ധ്യേന്ത്യയിലും ഉത്തരേന്ത്യയിലുമായി (ഗാന്ധാരം
അഥവാ അഫ്ഘാനിസ്ഥാനിന്റെ ഒരു ഭാഗം കൂടി ഉൾപ്പെടെ) നാലു മുഖ്യ രാജവാഴ്ചകളും ഉണ്ടായിരുന്നു.
സംഘടനയുടെ രൂപം എന്തായാലും ശരി, നഗരത്തിന്റേയോ ഗ്രാമത്തിന്റേയോ സ്വാധികാരപാരമ്പര്യം
അതിപ്രബലമാണു്. ഒരധീശാവകാശം, അംഗീകരിക്കപ്പെട്ടാൽപ്പോലും രാഷ്ട്രത്തിന്റെ ആഭ്യന്തര
പ്രവർത്തനത്തിൽ ഇടപെടലില്ല. ഒരു തരം പ്രാകൃത ഡിമോക്രസി നിലവിലുണ്ടു്—ഗ്രീസിലെപ്പോലെ അതു്
ഉയർന്ന കക്ഷ്യകൾക്കു മാത്രം ബാധകമായിരുന്നിരിക്കാമെങ്കിലും.
</p>
          <p>പുരാതനേന്ത്യയും പുരാതനഗ്രീസും പല സംഗതികളിലും അത്യന്തം വ്യത്യസ്തങ്ങളെങ്കിലും, അവയുടെ
ജീവിതപശ്ചാത്തലങ്ങൾ സമാനങ്ങളായിരുന്നിരിക്കണമെന്നു് എനിക്കു വിശ്വാസം തോന്നുന്നു. അത്രയേറെ
കാര്യങ്ങൾ അവയ്ക്കുരണ്ടിനും സാമാന്യമായിട്ടുണ്ടു്. അഥീനിയൻ ഡിമോക്രസിയുടെ വിഘടനയിൽ
പര്യവസാനിച്ചപോലെ പൊനേഷ്യൻ യുദ്ധം ചില സംഗതികളിൽ പുരാതനേന്ത്യയിലെ മഹായുദ്ധമായ
മഹാഭാരതയുദ്ധത്തോടു് സാമ്യപ്പെടുത്താവുന്നതാണു്. യവന സംസ്കാരത്തിന്റേയും (ഹെല്ലനിസം) സ്വതന്ത്ര
നഗരരാഷ്ട്രത്തിന്റേയും പരാജയം സംശയത്തിന്റെയും നിരാശതയുടേയും ഒരു ബോധനത്തിനും
ഗുഢതത്ത്വങ്ങളുടേയും വെളിപാടുകളുടേയും അനുധാവനത്തിനും വംശത്തിന്റെ ആദികാല ദർശനങ്ങളുടെ
ന്യൂനീകരണത്തിനും ഹേതുവായിത്തീർന്നു. പ്രാധാന്യം ഇഹലോകത്തിനല്ല, പരത്തിനാണെന്നുവന്നു. പിന്നീടു
പുതിയ ദർശനഭേദങ്ങൾ—ജിതേന്ദ്രിയത്വത്തിന്റെയും ഭോഗലോലുപതയുടേയും—വളർന്നു.

</p>
          <p>ലോലവും, ചിലപ്പോൾ പരസ്പരവിരുദ്ധങ്ങളുമായ സാമഗ്രികൾ വെച്ചുകൊണ്ടു ചരിത്രപരമായ
താരതമ്യവിവേചനം ചെയ്യുന്നതു് ആപൽക്കരവും തെറ്റിദ്ധരിപ്പിക്കലുമാവും. എന്നാലും അതിന്നും നാം
പ്രലോഭിപ്പിക്കപ്പെടുന്നു. ഇന്ത്യയിൽ മഹാഭാരതയുദ്ധത്തിനുശേഷം വന്ന കാലഘട്ടവും അതിന്റെ
കുഴങ്ങിമറിഞ്ഞതായി തോന്നുന്ന മാനസികാന്തരീക്ഷവും നമ്മെ ഗ്രീസിൽ ഹെല്ലനിക് കാലത്തിനു ശേഷം വന്ന
ഘട്ടമാണോർമ്മിപ്പിക്കുന്നതു്. ആദർശങ്ങളുടെ അപകർഷവും അതു കഴിഞ്ഞു പുതിയ തത്ത്വദർനങ്ങൾക്കു
വേണ്ടിയുള്ള ഒരു തപ്പിപ്പരതലുമാണു് അന്നുണ്ടായതു്. രാഷ്ട്രീയവും സാമ്പത്തികവുമായി തത്സദൃശങ്ങളായ
ആഭ്യന്തരമാറ്റങ്ങളും വന്നണയുന്നുണ്ടാവണം—ഉദാഹണത്തിനു, ഗോത്രപ്രധാനമായ റിപ്പബ്ലിക്കിന്റെയും
നഗരരാഷ്ട്രത്തിന്റെയും ബലക്ഷയം, രാഷ്ട്രാധികാരം കേന്ദ്രീഭവിപ്പിക്കാനുള്ള വാസന മുതലായവ.
</p>
          <p>പക്ഷേ, ഈ താരതമ്യപ്പെടുത്തൽ നമ്മെ വളരെയൊന്നും സഹായിക്കുന്നില്ല. ഏതാനും ശതവർഷങ്ങൾകൂടി
മദ്ധ്യധരണിപ്രദേശങ്ങളിൽ ഗ്രീക്കുപരിഷ്ക്കാരം അഭിവൃദ്ധിപ്പെട്ടിരിക്കുകയും റോമിലും യൂറോപ്പിലും സ്വാധീനത
ചെലുത്തുകയും ചെയ്തുവെങ്കിലും, ഈ ഞെട്ടിക്കുന്ന അനുഭവങ്ങൾക്കു ശേഷം ഗ്രീസ് ഒരിക്കലും യഥാർത്ഥത്തിൽ
പൂർവസ്ഥിതി പ്രാപിച്ചില്ല. ഇന്ത്യയിൽ അത്ഭുതകരമായ ഒരു പുനഃപ്രാപ്തി സാധിച്ചു. ഇതിഹാസങ്ങളുടേയും
ബുദ്ധന്റേയും കാലങ്ങൾക്കുശേഷമുള്ള ഒരായിരം കൊല്ലം സർഗ്ഗചൈതന്യം നിറഞ്ഞതായിരുന്നു. തത്ത്വശാസ്ത്രം,
സാഹിത്യം, നാടകം, ഗണിതശാസ്ത്രം, കലകൾ എന്നിവയിൽ നിരവധി മഹാപുരുഷനാമങ്ങൾ പൊന്തിനില്ക്കുന്നു,
ക്രിസ്ത്വബ്ദത്തിന്റെ ആദ്യശതകങ്ങളിലുണ്ടായ ഗണ്യമായ ഒരു ചൈതന്യ പ്രസ്രവണം, കുടിയേറ്റം സംബന്ധിച്ച
പരിശ്രമങ്ങൾക്കു ഹേതുവായി. ഈ പരിശ്രമങ്ങളാകട്ടെ ഇന്ത്യൻ ജനതയേയും അവരുടെ സംസ്കാരത്തേയും
കിഴക്കൻ കടലുകളിലെ വിദൂര ദ്വീപുകളിലെത്തിച്ചു.
</p>
          <quote>
ജവഹർലാൽ നെഹ്റുവിന്റെ Discovery of India എന്ന ഗ്രന്ഥത്തിന്റെ മലയാളവിവർത്തനത്തിൽ നിന്നു്
അന്വേഷണം എന്ന മൂന്നാം അദ്ധ്യായത്തിലെ ഒരു ഭാഗം. (ഇന്ത്യയെ കണ്ടെത്തൽ എന്ന സി എച്ച് കുഞ്ഞപ്പയുടെ
വിവർത്തനത്തിൽ നിന്നു്) പുസ്തകം പൂർണ്ണരൂപത്തിൽ വൈകാതെ പ്രസിദ്ധീകരിക്കുന്നതാണു്—സായാഹ്ന
പ്രവർത്തകർ
</quote>
          <!--end of "quote"-->
        </div>
        <!--end of "section 0.0.0.0/1.1"-->
        <div type="lsection" xml:id="sec1.2">
          <head type="lsechead">സി എച്ച് കുഞ്ഞപ്പ</head>
          <figure rend="fleft" type="gra">
            <graphic url="images/kunjappa.jpg" rendition="gra"/>
          </figure>
          <p style="noindent">
</p>
          <p>സി. എച്ച്. കുഞ്ഞപ്പ കണ്ണൂർ ജില്ലയിലെ പെരളശ്ശേരിയിൽ കോവിലകത്ത് കൃഷ്ണന്‍ തങ്ങളുടെയും ചന്ത്രോത്ത്
ലക്ഷ്മിയമ്മയുടെയും മകനായി 1907 ജൂണ്‍ 12-നു് ജനിച്ചു. പെരളശ്ശേരി പ്രൈമറി സ്ക്കൂള്‍, തലശ്ശേരി മിഡില്‍ സ്ക്കൂള്‍,
ബ്രണ്ണന്‍ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. രസതന്ത്രം
ഐച്ഛികവിഷയമായി ബി. എ. ബിരുദം നേടി. മൂടാടി ഹരിജന്‍ സ്കൂളില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു.
1930 ഏപ്രില്‍ 1-നു് മാതൃഭൂമി പത്രത്തില്‍ ജോലിക്കു ചേർന്നു. വി. ആര്‍. നായനാര്‍, സഞ്ജയന്‍ തുടങ്ങിയവരുമായി
അടുത്ത സൗഹൃദം പുലർത്തി. കോൺഗ്രസ്സ് ആശയത്തോടു് യോജിച്ചു പ്രവർത്തിച്ചു എങ്കിലും അദ്ദേഹം
കോണ്‍ഗ്രസ്സ് അംഗത്വം സ്വീകരിച്ചില്ല. പത്രപ്രവര്‍ത്തകന്റെ നിഷ്പക്ഷത കാത്തു സൂക്ഷിക്കാൻ പാര്‍ട്ടി അംഗത്വം
തടസ്സമാവരുതു് എന്നു് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. സ്വാതന്ത്ര്യത്തിനും ഹരിജനോദ്ധാരണത്തിനും വേണ്ടി
പ്രവർത്തിച്ച കെ. കേളപ്പന്റെ മരുമകളായ ദേവകിയമ്മയെ 1936-ല്‍ വിവാഹം കഴിച്ചു. മക്കൾ ലക്ഷ്മി ശാസ്ത്രി, മീര
പാലാട്ട്. ജവഹർലാൽ നെഹ്റുവിന്റെ ആത്മകഥയുടെ വിവര്‍ത്തനം അദ്ദേഹത്തെ കൂടുതൽ ശ്രദ്ധേയനാക്കി.
മാതൃഭൂമിയിൽ നിന്നു വിരമിച്ചതിനു ശേഷമാണു് സ്മരണകൾ മാത്രം എന്ന ആത്മകഥ രചിച്ചതു്. 1980 ജൂലൈ 16-നു്
അന്തരിച്ചു.
</p>
          <p>കൃതികള്‍: ജവഹര്‍ലാല്‍ നെഹ്റുവിന്റെ ആത്മകഥ, ഇന്ത്യയെ കണ്ടെത്തല്‍, വിലയിടിയുന്ന ഉറുപ്പിക,
വിഭക്തഭാരതം, പ്രപഞ്ചവും ഐന്‍സ്റ്റൈനും, നെഹ്റുവിന്റെ ലോകം (തര്‍ജ്ജമ) സ്മരണകള്‍ മാത്രം.
</p>
        </div>
        <!--end of "section 0.0.0.0/1.2"-->
      </div>
      <!--end of "chapter 0.0.0/1"-->
      <!--END OF CHAPTER 0.0.0/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Bhouthikavadam (ml:
ഭൗതികവാദം).</p>
        <p style="hang"><hi rend="bold">Author(s):</hi>  Jawaharlal Nehru.</p>
        <p style="hang"><hi rend="bold">First publication details:</hi>  Not available; ;
</p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  Translation, Jawaharlal
Nehru, Translation: C H Kunhappa, Bhouthikavadam, ജവഹർലാൽ നെഹ്രു വിവ. സി. എച്ച്. കുഞ്ഞപ്പ,
ഭൗതികവാദം, Open Access Publishing, Malayalam, Sayahna Foundation, Free Software,
XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; River Valley Campus, Malayinkeezh, ; Trivandrum
695571; India.</p>
        <p style="hang"><hi rend="bold">Date:</hi>  September 30, 2026.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to the author. The text encoding and editorial notes were created and​/or
prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        <p style="hang"><hi rend="bold">Cover:</hi>  <ref target="https://commons.wikimedia.org/wiki/File:Nehru_in_the_Netherlands,_1957.jpg">Jawaharlal
Nehru in the Netherlands, 1957,</ref> a phototgraph by Harry Pot  . The image is
taken from <ref target="https://commons.wikimedia.org">Wikimedia
Commons</ref>  and is gratefully acknowledged.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Typesetter:</hi>  JN Jamuna; <hi rend="bold">Editor:</hi>
 PK Ashok; <hi rend="bold">Encoding:</hi>  JN Jamuna.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.org.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/kunjappanehrubhouthikavadam.xml">Download document sources in TEI encoded XML
format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/kunjappanehrubhouthikavadam.pdf">Download Phone PDF</ref>.</p>
      </div>
    </back>
  </text>
</TEI>
