<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">ഇതിഹാസങ്ങളും ചരിത്രവും പാരമ്പര്യവും
പുരാവൃത്തവും</title>
          <title xml:lang="en" type="main">Ithihasangalum Charithravum Parambaryavum
Puravriththavum</title>
        </title>
        <author>Jawaharlal Nehru</author>
        <respStmt>
          <resp>Typeset by</resp>
          <name>JN Jamuna</name>
        </respStmt>
        <respStmt>
          <resp>Edited by</resp>
          <name>PK Ashok</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>JN Jamuna</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2026">September 29, 2026</date>
        <address>
          <addrLine>River Valley Campus, Malayinkeezh, </addrLine>
          <addrLine>Trivandrum 695571</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to the author. The text encoding and editorial
notes were created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">ഇതിഹാസങ്ങളും ചരിത്രവും പാരമ്പര്യവും
പുരാവൃത്തവും</title>
              <title xml:lang="en" type="main">Ithihasangalum Charithravum Parambaryavum
Puravriththavum</title>
            </title>
            <author>Jawaharlal Nehru</author>
          </titleStmt>
          <extent>
            <measure unit="pages" quantity="20">20 pages of source material</measure>
          </extent>
          <publicationStmt>
            <publisher>Not available</publisher>
            <pubPlace/>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>Translation</term>
          <term>Jawaharlal Nehru</term>
          <term>Translation: C H Kunhappa</term>
          <term>Ithihasangalum Charithravum Parambaryavum Puravriththavum</term>
          <term>ജവഹർലാൽ നെഹ്രു (വിവ. സി. എച്ച്. കുഞ്ഞപ്പ)</term>
          <term>ഇതിഹാസങ്ങളും ചരിത്രവും പാരമ്പര്യവും പുരാവൃത്തവും</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="translation">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="complete"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>, India</name>
          <time>September 29, 2026</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <div xml:id="cover" type="Cover">
        <figure xml:id="cover-image" rend="fullfig">
          <graphic url="images/Nehru_in_the_Netherlands.jpg" width="100%"/>
          <figDesc><ref target="https://commons.wikimedia.org/wiki/File:Nehru_in_the_Netherlands,_1957.jpg">Jawaharlal
Nehru in the Netherlands, 1957,</ref> a phototgraph by Harry Pot  . </figDesc>
        </figure>
      </div>
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">ഇതിഹാസങ്ങളും ചരിത്രവും പാരമ്പര്യവും പുരാവൃത്തവും</titlePart>
        </docTitle>
        <docAuthor>
          <persName>ജവഹർലാൽ നെഹ്രു
(വിവ. സി. എച്ച്. കുഞ്ഞപ്പ)</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">ഇതിഹാസങ്ങളും ചരിത്രവും പാരമ്പര്യവും പുരാവൃത്തവും</head>
        <div type="lsection">
          <p style="noindent">പുരാതനേന്ത്യയുടെ മഹത്തരങ്ങളായ രണ്ടു ഇതിഹാസങ്ങളും—രാമായണവും
മഹാഭാരതവും അനേകം ശതവർഷങ്ങൾകൊണ്ടാവണം രൂപപ്പെട്ടിരിക്കുക; പിൽക്കാലത്തും അവയിൽ
കൂട്ടിച്ചേർക്കലുകൾ നടന്നിട്ടുണ്ടു്. ഇന്തോ-ആര്യന്മാരുടെ ആദ്യകാലങ്ങളെ, അവർ പരന്നു പെരുകുകയും
നിലയുറപ്പിക്കുകയും ചെയ്തുപോന്നപ്പോഴത്തെ അവരുടെ വിജയങ്ങളെയും ആഭ്യന്തരയുദ്ധങ്ങളെയും, കുറിച്ചാണു്
അവ പ്രതിപാദിക്കുന്നതു്. എങ്കിലും അവ രചിച്ചതും ഗ്രന്ഥമാക്കിച്ചേർത്തതും പിൽക്കാലത്താണു്. ഈ രണ്ടു
ഗ്രന്ഥങ്ങളെപ്പോലെ സാമാന്യജനമനസ്സിൽ അത്രനിരന്തരമായും വ്യാപകമായും സ്വാധീനത ചെലുത്തീട്ടുള്ള
മറ്റൊരു പുസ്തകം എവിടെയെങ്കിലുമുള്ളതായി എനിക്കറിഞ്ഞുകൂടാ. അതിദൂരമായ ഒരു പുരാതന കാലത്തു്
ജന്മമെടുത്ത അവ ഇന്നും ഇന്ത്യൻ ജനതയുടെ ജീവിതത്തിൽ ഒരു സജീവശക്തിയാണു്. സംസ്കൃതത്തിലുള്ള
മൂലഗ്രന്ഥങ്ങൾ വഴിക്കല്ല—അവ അല്പം ചിലബുദ്ധിശാലികൾക്കു മാത്രമുള്ളവയാണു്; തർജ്ജമകൾ വഴിയായും
രൂപഭേദങ്ങൾ വഴിയായും, പാരമ്പര്യവും പുരാവൃത്തവും പരന്നു പരന്നു ഒരു ജനതയുടെ ജീവിതാംബരത്തിന്റെ
ഊടും പാവുമായിത്തീർന്ന ആ അസംഖ്യങ്ങളായ മാർഗങ്ങളിലൂടെയും.
</p>
          <p>ഏറ്റവും മികച്ച ബുദ്ധിശാലി മുതൽ, വായിക്കുകയും പഠിക്കുകയും ചെയ്തിട്ടില്ലാത്ത സരളനായ ഗ്രാമീണൻ വരെ
നാനാതരം സാംസ്കാരിക വികാസദശകളിലുള്ളവർക്കെല്ലാം ഒന്നിച്ചു എടുത്തു വിളമ്പുന്ന ഇന്ത്യൻ
സമ്പ്രദായത്തിന്റെ മാതൃകയാണു് അവ കാണിക്കുന്നതു്. പലവിധമായി വിഭജിക്കപ്പെട്ടതും ജാതികൊണ്ടു
തരംതിരിച്ചിട്ടുള്ളതുമായ വൈവിധ്യം നിറഞ്ഞ ഒരു സമുദായത്തെ ഒന്നിച്ചിണക്കിനിർത്തുവാനും തങ്ങളുടെ
ഇടയിലെ താളപ്പിഴകൾ തീർത്തു സ്വരച്ചേർച്ചയുണ്ടാക്കുവാനും വിരോചിതമായ പാരമ്പര്യത്തിന്റെയും
നീതിനിഷ്ഠമായ ജീവിതത്തിന്റെ ഒരു പൊതുപശ്ചാത്തലം നിർമ്മിക്കുവാനും സാധിച്ച പുരാതനേന്ത്യക്കാരുടെ
ഗുപ്തവിദ്യ ഒട്ടൊക്കെ മനസ്സിലാക്കാൻ അവ നമ്മെ സഹായിക്കുന്നു. ജനങ്ങളുടെ ഇടയിൽ
വീക്ഷാഗതിയിലൊരൈക്യം പണിതുണ്ടാക്കുവാൻ അവർ കരുതിക്കൂട്ടി യത്നിച്ചു. ആ ഐക്യം എല്ലാ
വൈവിധ്യത്തെയും അതിജീവിക്കുകയും മറവിൽത്തള്ളുകയും ചെയ്യാനിരിക്കയായിരുന്നു.
</p>
          <p>ഈ ഇതിഹാസങ്ങളിൽ നിന്നു് അമ്മയോ വീട്ടിലെ പ്രായം ചെന്ന മറ്റു സ്ത്രീകളോ പറഞ്ഞുതന്ന കഥകൾ
എന്റെ ഏറ്റവും ആദ്യത്തെ സ്മരണകളിൽ തങ്ങിനില്ക്കുന്നു. യൂറോപ്പിലെയോ അമേരിക്കയിലെയോ ഒരു കുട്ടി
യക്ഷിക്കഥകളോ സാഹസകഥകളോ കേൾക്കുന്നതുപോലെയായിരുന്നു ഇതും, എന്നെ സംബന്ധിച്ചേടത്തോളം
ഇവയിൽ സാഹസികതയും യക്ഷിക്കഥാംശവും രണ്ടുമുണ്ടു്. അതിന്നും പുറമേ എന്നെ കൊല്ലം തോറും തുറന്ന
സ്ഥലങ്ങളിൽവെച്ചു നടത്തുന്ന ജനകീയ നാടകങ്ങൾ കാണാൻ കൊണ്ടുപോകും. അവിടെ രാമായണകഥ
അഭിനയിക്കപ്പെടും. അതു കാണാനും ഘോഷയാത്രയിൽ പങ്കുകൊള്ളുവാനുമായി വമ്പിച്ച ആൾക്കൂട്ടങ്ങൾ
എത്തിച്ചേരും. ഇതൊക്കെ വളരെ പ്രാകൃതം തന്നെ. പക്ഷേ, അതു സാരമില്ല; കാരണം എല്ലാവർക്കും ആ കഥ
ഹൃദിസ്ഥമാണു്. പോരാത്തതു് ഉത്സവക്കാലവുമാണല്ലോ.
</p>
          <p>ഇത്തരത്തിൽ ഇന്ത്യൻ പുരാണങ്ങളും പഴയ പാരമ്പര്യവും എന്റെ മനസ്സിൽ ഇഴഞ്ഞുകേറി. മറ്റെല്ലാതരം
ഭാവനാസൃഷ്ടികളുമായി കൂടിക്കുഴഞ്ഞുകിടന്നു. വാസ്തവസംഗതികൾ എന്ന നിലയിൽ ഈ കഥകൾക്കു ഞാൻ
വല്ലപ്പോഴും വളരെ പ്രാധാന്യം കല്പിച്ചിരുന്നതായി തോന്നുന്നില്ല. അവയിലെ ഐന്ദ്രജാലികവും അഭൗമവുമായ
അംശത്തെ ഞാൻ ആക്ഷേപിക്കുകകൂടിയുണ്ടായി. എങ്കിലും എന്നെ സംബന്ധിച്ചേടത്തോളം അവ
സാങ്കല്പികമായി വേണ്ടിടത്തോളം അറേബ്യൻ നിശാകഥകളെയോ
പഞ്ചതന്ത്രത്തിലെ—ജന്തുക്കളെസ്സംബന്ധിച്ചുള്ള കെട്ടുകഥകളുടെ ആ ഭണ്ഡാരത്തിൽ നിന്നാണല്ലോ
പശ്ചിമേഷ്യയും യൂറോപ്പും അത്രയേറെ മുതൽ കൈക്കലാക്കീട്ടുള്ളതു്<ref xml:id="xfn1" target="#fn1" type="noteAnchor">[1]</ref> സത്യമായിരുന്നു. ഞാൻ വളർന്നുവരുന്തോറും മറ്റു
ചിത്രങ്ങൾ എന്റെ മനസ്സിൽ തിരക്കുകൂട്ടി: ഇന്ത്യയിലേയും യൂറോപ്പിലേയും യക്ഷിക്കഥകൾ, ഗ്രീക്ക്
പുരാവൃത്തകഥകൾ, ആർക് ലെ ജോവന്റെ കഥ. ആലീസ് ഇൻ വണ്ടർലാന്റ്, അക്ബറേയും ബീർബാലിനേയും
സംബന്ധിച്ച അനേകം കഥകൾ, ആർതർ രാജാവും അദ്ദേഹത്തിന്റെ മാടമ്പിമാരും, ഇന്ത്യൻ ലഹളയിലെ
വീരയുവതിയായ ഝാൻസി റാണി, രജപുത്രവീരത്വത്തേയും ധീരോദാത്തതയേയും കുറിച്ചുള്ള കഥകൾ—ഇവയും
മറ്റനേകം കഥകളും വന്നു നിറഞ്ഞു് എന്റെ മനസ്സിൽ വലിയ കുഴപ്പമുണ്ടാക്കി. എന്നാൽ ഇതിന്റെയൊക്കെ
പിന്നിൽ, നന്നെ കുട്ടിയായിരിക്കുമ്പോൾ മുലപ്പാലോടൊപ്പം ഞാനുൾക്കൊണ്ട ഇന്ത്യൻ പുരാവൃത്തത്തിന്റെ
പശ്ചാത്തലം എപ്പോഴുമുണ്ടു്.
</p>
          <noteGrp>
            <note xml:id="fn1" n="1" style="end">[<ref target="#xfn1">1</ref>]
ഏഷ്യയിലെയും യൂറോപ്പിലെയും ഭാഷകളിൽ പഞ്ചതന്ത്രത്തിനുണ്ടായിട്ടുള്ള നിരവധി വിവർത്തനങ്ങളുടെയും
രൂപഭേദങ്ങളുടെയും കഥ സുദീർഘവും സങ്കീർണവും ഹൃദയഹാരിയുമാണു്. അറിയപ്പെട്ട തർജമകളിലാദ്യത്തേതു്
സംസ്കൃതത്തിൽ നിന്നു പഹ്ലവിയിലേക്കുള്ളതാണു്—ക്രി. പി. ആറാം ശതകത്തിന്റെ മദ്ധ്യത്തിൽ, പേർഷ്യാ
ചക്രവർത്തിയായ ഖുസ്രു അനുശിർവാൻ ആവശ്യപ്പെട്ടതനുസരിച്ചു് തയ്യാറാക്കിയതു്. താമസിയാതെ (ക്രി. പി. 570)
ഒരു സിറിയൻ തർജമ പ്രത്യക്ഷപ്പെട്ടു. കുറെ കഴിഞ്ഞു് അറബി ഭാഷയിൽ ഒന്നുണ്ടായി. പതിനൊന്നാം നൂറ്റാണ്ടിൽ
സിറിയയിലും അറബിയിലും പേർഷ്യനിലും പുതിയ തർജമകൾ വന്നു. ഒടുവിൽ പറഞ്ഞതു് ‘കലിയ ദമന’ന്റെ
കഥയെന്ന പേരിൽ സുപ്രസിദ്ധമായി. ഈ തർജമകൾ മുഖേനയാണു് പഞ്ചതന്ത്രം യൂറോപ്പിലെത്തിയതു്.
പതിനൊന്നാം ശതകത്തിന്റെ അന്ത്യത്തിൽ സിറിയയിൽ നിന്നു് ഒരു ഗ്രീക്കു തർജ്ജമ ഉണ്ടായി; കുറച്ചുകഴിഞ്ഞു്
ഒരു ഹീബ്രു തർജ്ജമയും. പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ ലാറ്റിൻ, ഇറ്റാലിയൻ, സ്പാനിഷ്, ജർമൻ,
സ്വീഡിഷ്, ഡാനിഷ്, ഡച്ച്, ഐസ്ലാന്റിഷ്, ഫ്രഞ്ച്, ഇംഗ്ലീഷ്, ഹംഗേറിയൻ, തുർക്കിഷ് ഭാഷകളിലും ഒട്ടേറെ
സ്ലാവ് ഭാഷകളിലും ധാരാളം തർജ്ജമകളും അനുകരണങ്ങളും പ്രത്യക്ഷപ്പെട്ടു. അങ്ങനെ ഏഷ്യയിലെയും
യുറോപ്പിലെയും സാഹിത്യങ്ങളിൽ പഞ്ചതന്ത്ര കഥകൾ ലയിച്ചു.</note>
          </noteGrp>
          <p>എന്റെ മനസ്സിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന നാനാപ്രേരണകളൊക്കെ ഉണ്ടായിട്ടും എന്റെ കഥ
ഇതാണെങ്കിൽ മറ്റുള്ളവരുടെ, വിശേഷിച്ചു പഠിപ്പില്ലാത്തവരായ നമ്മുടെ സാമാന്യജനത്തിന്റെ, മനസ്സിൽ ഈ
പഴയ പുരാണകഥകളും പാരമ്പര്യവും എത്രയേറെ പ്രവർത്തിക്കുന്നുണ്ടാവണം എന്നെനിക്കു ബോധപ്പെട്ടു.
സാംസ്കാരികമായും നൈതികമായും അതു നന്മ ചെയ്യുന്ന ഒരു പ്രേരകശക്തിയാണു്. ഈ കഥകളിലും
അർത്ഥവാദങ്ങളിലുമടങ്ങിയ സൗന്ദര്യവും ഭാവനാപ്രധാനമായ ധ്വനിയും പാടെ നശിപ്പിക്കുകയോ
വലിച്ചെറിയുകയോ ചെയ്യാൻ എനിക്കു കയ്യറയ്ക്കും.
</p>
          <p>ഇന്ത്യൻ പുരാവൃത്തം ഇതിഹാസങ്ങളിൽ മാത്രമല്ല ഉള്ളൂ. അതു വൈദിക കാലം മുതൽക്കുള്ളതാണു്.
സംസ്കൃതസാഹിത്യത്തിൽ അതു പല രൂപത്തിലും വേഷത്തിലും പ്രത്യക്ഷപ്പെടുന്നു. കവികളും
നാടകകർത്താക്കളും അതിനെക്കൊണ്ടു് ആവോളം നേട്ടം നേടുന്നു. തങ്ങളുടെ കഥകളും മനോഹരസങ്കല്പങ്ങളും
അതിന്റെ ചുറ്റുമായി പടുത്തുപൊക്കുന്നു. സുന്ദരിയായ ഒരു സ്ത്രീയുടെ കാൽച്ചവിട്ടേൽക്കുമ്പോൾ അശോകം
പുഷ്പിക്കുമത്രേ. പ്രേമത്തിന്റെ ദേവതയായ കാമന്റെയും ഭാര്യ രതിയുടെയും അവരുടെ ചാങ്ങാതിയായ
വസന്തത്തിന്റെയും സാഹസികതകളെക്കുറിച്ചു നാം വായിക്കുന്നു. വലിയൊരു സാഹസകർമാവായ കാമൻ
തന്റെ കുസുമാസ്ത്രം ശിവന്റെ നേർക്കുതന്നെ പ്രയോഗിക്കുകയും ശിവന്റെ മൂന്നാം കണ്ണിൽ നിന്നു പുറപ്പെട്ട തീയിൽ
ഭസ്മമായിത്തീരുകയും ചെയ്യുന്നു. എങ്കിലും അവൻ അനംഗനായി ശേഷിക്കുന്നു.
</p>
          <p>മിക്ക പുരാവൃത്തങ്ങളും കഥകളും വീരോചിതമായ വിധത്തിലാണു് സങ്കല്പിക്കപ്പെട്ടിട്ടുള്ളതു്. അവയിൽ
നിന്നുള്ള പാഠങ്ങളോ എന്തുതന്നെവന്നാലും സത്യത്തെയും പ്രതിജ്ഞയെയും പാലിക്കൽ, മരണത്തോളവും
മരണാനന്തരവുമുള്ള വിശ്വസ്തത, ധൈര്യം, സൽകർമ്മം, പൊതുനന്മയ്ക്കു വേണ്ടിയുള്ള ത്യാഗം എന്നിവ. ചിലപ്പോൾ
കഥ കേവലം സാങ്കല്പികമായിരിക്കും; അല്ലെങ്കിൽ വാസ്തവവും സങ്കല്പവും കൂടിയുള്ള ഒരു കലർപ്പു്:
പാരമ്പര്യത്താൽ പരിരക്ഷിക്കപ്പെട്ട ഏതോ സംഭവത്തിന്റെ അതിശയോക്തി നിറഞ്ഞ വർണനം. വസ്തുതകളും
സങ്കല്പവും അഭേദ്യമായവിധം അത്രയ്ക്കു കെട്ടുപിണഞ്ഞുകിടക്കുന്നു. ഈ കലർപ്പു് ഭാവനാജന്യമായ ഒരു
ചരിത്രമായിത്തീരുന്നു. കണിശമായി എന്തു സംഭവിച്ചു എന്നു് അതു നമ്മോടു പറയുകയില്ലായിരിക്കാം; പക്ഷേ,
അത്ര തന്നെ പ്രധാനമായ ചിലതു് അതു പറഞ്ഞുതരുന്നുണ്ടു്—എന്തു സംഭവിച്ചു എന്നാണു് ജനങ്ങൾ വിശ്വസിച്ചതു്.
തങ്ങളുടെ വീരപുരാതനന്മാർക്കു് എന്തു സാധിക്കുമായിരുന്നു എന്നാണവരുടെ വിചാരം. എന്താദർശങ്ങൾ
അവർക്കു് ആവേശമായി ഭവിച്ചു എന്നൊക്കെ. അങ്ങനെ വാസ്തവമായാലും കെട്ടുകഥയായാലും അതു് അവരുടെ
ജീവിതത്തിൽ ജീവത്തായ ഒരംശമായിത്തീർന്നു. തങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ദുസ്സഹതയിൽ നിന്നും
വൈരൂപ്യത്തിൽ നിന്നും ഉന്നതതലങ്ങളിലേക്കു അവരെ നിരന്തരം വലിച്ചുകേറ്റുന്ന, ആദർശം ദൂരവർത്തിയും
ദുഷ്പ്രാപവുമാണെന്നുവന്നാലും പ്രയത്നത്തിന്റെയും ധർമ്മ്യജീവിതത്തിന്റെയും മാർഗത്തിലേയ്ക്കു നിരന്തരം
വിരൽചൂണ്ടിക്കാണിക്കുന്ന ഒരംശം.
</p>
          <p>ലുക്രീഷ്യയുടെയും മറ്റും പുരാതന റോമൻവീരകഥകൾ പ്രക്ഷിപ്തങ്ങളും വ്യാജങ്ങളുമാണെന്നു പറഞ്ഞവരെ
ഗെഥെ അധിക്ഷേപിച്ചതായി കാണുന്നു. സാരാംശത്തിൽ കളവും കപടവുമായ എന്തും അസംബന്ധവും
വന്ധ്യവുമാകാനേ നിവൃത്തിയുള്ളൂ. ഒരിക്കലും സുന്ദരവും ആവേശജനകവുമാകയില്ല; “അത്തരം കാര്യങ്ങൾ
സ്വയമേവ കണ്ടുപിടിക്കാൻ തക്ക മഹത്വമുള്ളവരായിരുന്നു റോമക്കാരെങ്കിൽ അവയെ വിശ്വസിക്കാൻ തക്ക
മഹത്വമെങ്കിലും നമുക്കു വേണം” എന്നു് അദ്ദേഹം പറഞ്ഞു.
</p>
          <p>അങ്ങനെ ഭാവനാസൃഷ്ടമായ ഈ ചരിത്രം, വാസ്തവവും സങ്കല്പവും കൂട്ടിച്ചേർത്തുള്ള ഈ കലർപ്പു് അഥവാ
ചിലപ്പോൾ വെറും സങ്കൽപ്പം, പ്രതിരൂപാത്മകമായി നോക്കുമ്പോൾ സത്യമായിത്തീരുകയും ആ

സവിശേഷയുഗത്തിലെ ജനങ്ങളുടെ മനസ്സുകളെയും ഹൃദയങ്ങളെയും ഉദ്ദേശ്യങ്ങളെയും നമുക്കു വിവരിച്ചുതരികയും
ചെയ്യുന്നു. ഭാവിചരിത്രത്തിനുള്ള ചിന്തയുടെയും കർമ്മത്തിന്റെയും അടിസ്ഥാനമായിത്തീരുന്നു എന്ന
അർത്ഥത്തിലും അതു സത്യമാണു്. തത്ത്വശാസ്ത്രത്തിലും മതത്തിലുമുണ്ടായ വിചാരപ്രധാനവും നൈതികവുമായ
ചായ്വുകൾ ചരിത്രത്തെ സംബന്ധിച്ചുള്ള പുരാതനേന്ത്യയിലെ സങ്കല്പത്തെ മുഴുക്കെ ബാധിച്ചിട്ടുണ്ടു്.
കാലക്രമത്തിൽ ഒരു വിവരണമെഴുതിവെയ്ക്കുന്നതിന്നോ, സംഭവങ്ങളുടെ വെറും വിവരണങ്ങൾ
അടക്കിവെയ്ക്കേണ്ടതിന്നോ യാതൊരു പ്രാധാന്യവും കല്പിക്കപ്പെട്ടില്ല. മനുഷ്യനെസ്സംബന്ധിക്കുന്ന സംഭവങ്ങൾ
മനുഷ്യന്റെ ആചാരാനുഷ്ഠാനങ്ങളിൽ ചെയ്യുന്ന ഫലത്തിലും ചെലുത്തുന്ന സ്വാധീനതയിലുമായിരുന്നു
അവർക്കധികം താത്പര്യം. ഗ്രീക്കുകളെപ്പോലെ അവരും അവ ഭാവനാസമ്പത്തും
കലാകൗതുകവുമുള്ളവരായിരുന്നു. അതീത സംഭവങ്ങളെ എടുത്തു പെരുമാറുമ്പോൾ
മേൽനടപടിക്കുപയോഗപ്പെടുന്ന ചില പാഠങ്ങൾ അവയിൽ നിന്നാർജ്ജിക്കുന്ന വിഷയത്തിൽ ദത്തദൃഷ്ടികളായ
അവർ, ഈ കലാകൗതുകത്തിന്റെയും ഭാവനാസമ്പത്തിന്റെയും കടിഞ്ഞാൺ അയച്ചുവിട്ടു.
</p>
          <p>ഗ്രീക്കുകളിൽ നിന്നും ചീനക്കാരിൽ നിന്നും അറബികളിൽ നിന്നും വിപരീതമായി, പണ്ടത്തെ ഇന്ത്യക്കാർ
ചരിത്രകാരന്മാരായിരുന്നില്ല. അതു വളരെ ദൗർഭാഗ്യകരമായിപ്പോയി. തന്നിമിത്തം നമുക്കിപ്പോൾ
കാലനിർണയത്തിന്നും ശരിയായ ഒരു കാലക്രമപ്പട്ടിക തയ്യാറാക്കുന്നതിന്നും പ്രയാസം നേരിടുന്നു. സംഭവങ്ങൾ
ഒന്നു മറ്റൊന്നിന്റെ ഉള്ളിലേക്കു പാഞ്ഞും പരസ്പരം കെട്ടിപ്പിണഞ്ഞും കിടന്നുവലിയ കുഴപ്പമുണ്ടാക്കുന്നു. വളരെ
പതുക്കെക്കണ്ടുമാത്രമാണു് ഇന്നു ക്ഷമാശീലരായ പണ്ഡിതന്മാർ ഇന്ത്യാചരിത്രമാകുന്ന നൂലാമാലയുടെ
കുടുക്കുതീർക്കാനുള്ള സൂത്രം കണ്ടെത്തിത്തുടങ്ങുന്നതു്. ചരിത്രമെന്നു കരുതാനാവുന്ന ഒരൊറ്റ പഴയ ഗ്രന്ഥം
മാത്രമേയുള്ളൂ. കൽഹണന്റെ ‘രാജതരംഗിണി’—ക്രി. പി. പന്ത്രണ്ടാം ശതകത്തിൽ എഴുതപ്പെട്ട കാശ്മീര ചരിത്രം.
ബാക്കിയെല്ലാറ്റിനും നാം വല്ലപ്പോഴും ചിലസൂചനകൾ കിട്ടുവാൻ വേണ്ടി ഇതിഹാസങ്ങളിലെയും
ഇതരഗ്രന്ഥങ്ങളിലെയും ഭാവനാപ്രധാനമായ ചരിത്രത്തെയും ചില സമകാലിക രേഖകളെയും കൊത്തിവെച്ച
ലിഖിതങ്ങളെയും കലാവിഷയകവും വസ്തുശില്പവിഷയകവുമായ അവശിഷ്ടങ്ങളെയും നാണ്യങ്ങളെയും ബൃഹത്തായ
സംസ്കൃതസാഹിത്യത്തെയും ആശ്രയിക്കണം. ഇതിന്നുപുറമേ ഇന്ത്യയിലേക്കു വന്ന വിദേശീയ സഞ്ചാരികൾ,
മുഖ്യമായി ഗ്രീക്കുകളും ചീനക്കാരും പിൽക്കാലങ്ങളിൽ അറബികളും, എഴുതിവെച്ച അനേകം രേഖകളും
തീർച്ചയായും നമുക്കു പ്രയോജനപ്പെടുത്താവുന്നതായുണ്ടു്.
</p>
          <p>ചരിത്രപരമായ ബോധത്തിന്റെ അഭാവം സാ സാമാന്യജനത്തെ ബാധിച്ചില്ല. എന്തുകൊണ്ടെന്നാൽ
മറ്റിടങ്ങളിലെപ്പോലെ, പക്ഷേ, അതിലുമധികമായി, അവർ തങ്ങളുടെ അതീതകാലവീക്ഷണത്തെ
കെട്ടിപ്പടുത്തതു്, തലമുറതലമുറയായി തങ്ങൾക്കു കൈവന്ന പാരമ്പര്യ വിവരണങ്ങൾ, പുരാവൃത്തങ്ങൾ, കഥകൾ
എന്നിവയിൽ നിന്നാണു്; ഭാവനാജന്യമായ ചരിത്രത്തിനും വാസ്തവപുരാവൃത്തങ്ങളുടെ സങ്കലനത്തിനും
വിപുലമായ പ്രചാരമുണ്ടായി. അവ ജനങ്ങൾക്കു പ്രബലവും സുസ്ഥിരവുമായ സാംസ്കാരിക പശ്ചാത്തലത്തെ
പ്രദാനം ചെയ്തു. എന്നാൽ ചരിത്രത്തോടുള്ള ഈ അനാദരത്തിനുണ്ടായിത്തീർന്ന ദുഷ്ടഫലങ്ങൾ ഇന്നു് നമ്മെ
അനുധാവനം ചെയ്യുന്നു. അതു വീക്ഷണഗതിക്കൊരു എത്തുംപിടിയുമില്ലായ്കയും യഥാർത്ഥമായ ജീവിതത്തിൽ
നിന്നു് ഒരകൽച്ചയും കേട്ടതൊക്കെ അപ്പടി വിശ്വസിക്കാനുള്ള ഒരു വാസനയും വസ്തുതയെസ്സംബന്ധിച്ചേടത്തോളം
മനസ്സിനൊരു കരുത്തില്ലായ്മയും ഉത്പാദിപ്പിച്ചു. ആ മനസ്സിന്നാകട്ടെ താരതമ്യേന അത്യന്തം പ്രയാസവും പക്ഷേ,
അനിവാര്യമായി കൂടുതൽ അവ്യക്തവും അനിശ്ചിതവുമായ തത്ത്വശാസ്ത്രത്തിന്റെ രംഗങ്ങളിൽ, ലവലേശം
കരുത്തില്ലായ്മയില്ല; അതു് അപ ഗ്രഥന ചതുരവും ഉൽഗ്രഥന ചതുരവുമാണു്. പലപ്പോഴും വളരെ വിമർശനാത്മകം,
ചിലപ്പോൾ സംശയാത്മകവും. എന്നാൽ വസ്തുതയെ ബാധിക്കുന്ന സംഗതികളിൽ അതു്
വിവേചനാഹീനമായിരുന്നു. ഒരുപക്ഷേ, വസ്തുതയ്ക്കു് ആ നിലയിൽ അതു് വലിയ പ്രാധാന്യമൊന്നും
കല്പിക്കാതിരുന്നതുകൊണ്ടാവണം.
</p>
          <p>ശാസ്ത്രത്തിന്റെയും ആധുനികലോകത്തിന്റെയും ആഘാതം നിമിത്തം വസ്തുക്കളെക്കുറിച്ചു കൂടുതൽ ആദരവും
കൂടുതൽ വിമർശന ബുദ്ധിയും, ഭിന്നവാദങ്ങളുടെ ഉൾക്കട്ടി പരീക്ഷിക്കലും പരമ്പരാ പ്രാപ്തമെന്നുള്ളതുകൊണ്ടുമാത്രം
പാരമ്പര്യത്തെ സ്വീകരിക്കാൻ കൂട്ടാക്കാതിരിക്കലും ഉണ്ടായിട്ടുണ്ടു്. പ്രാപ്തരായ പല ചരിത്രകാരൻമാരും ഇപ്പോൾ
പ്രവർത്തിച്ചു വരുന്നുണ്ടു്. പക്ഷേ, പലപ്പോഴും അവർ മറ്റേ അറ്റത്തേയ്ക്കു് കടന്നുകളയുന്നതാണു് അവർക്കു് പറ്റുന്ന
തെറ്റു്. അതുകൊണ്ടു് അവരുടെ ഗ്രന്ഥം ജീവത്തായ ചരിത്രത്തെക്കാളേറെ വസ്തുതകളുടെ അതികണിശമായ
കാലാനുക്രമ വിവരണമായിത്തീരുന്നു. എന്നാൽ ഇന്നുകൂടി പാരമ്പര്യം നമ്മെ പെട്ടെന്നു് അടിതെറ്റിച്ചുകളയുകയും
വിവേകികളായ ആളുകളുടെ പോലും വിമർശനബുദ്ധി എങ്ങനെ നിശ്ചേതനമായിത്തീരുകയും ചെയ്യുന്നു എന്നതു്
വിചിത്രമായിരിക്കുന്നു. നമ്മുടെ ഇന്നത്തെ അടിമസ്ഥിതിയിൽ നമ്മെ ഗ്രസിച്ചിട്ടുള്ള ദേശീയത്വമാകാം
ഇതിന്നുകുറെയൊക്കെ ഹേതു. രാഷ്ട്രീയമായും സാമ്പത്തികമായും നാം സ്വതന്ത്രരാകുമ്പോൾ മാത്രമേ, മനസ്സു്
സാധാരണനിലയിലും വിമർശനാത്മകമായും പ്രവർത്തിക്കുകയുള്ളൂ.
</p>
          <p>വിമർശനപരമായ വീക്ഷാഗതിയും ദേശീയത്വപരമായ പാരമ്പര്യവും തമ്മിലുള്ള ഈ സംഘർഷത്തിന്റെ
അർത്ഥഗർഭവും ഉള്ളുതുറന്നു കാട്ടുന്നതുമായ ഒരുദാഹരണം വളരെ അടുത്തകാലത്തുണ്ടായി. ഇന്ത്യയുടെ
ഭൂരിഭാഗത്തിലും വിക്രമ സംവത്സരമനുസരിച്ചാണു് പഞ്ചാംഗം കണക്കാക്കുന്നതു്. ഇതു്
സൗരഗണിതമനുസരിച്ചുള്ള പഞ്ചാംഗമാണെങ്കിലും ചാന്ദ്രമാസങ്ങളാണിതിൽ. ഈ പഞ്ചാംഗമനുസരിച്ചു

കഴിഞ്ഞ മാസം 1944 ഏപ്രിലിൽ, രണ്ടായിരം സംവത്സരം തികഞ്ഞു. ഒരു പുതിയ ആയിരത്താണ്ടു പിറക്കുകയും
ചെയ്തു. ഇതു് ഇന്ത്യയിലെങ്ങും ആഘോഷങ്ങൾക്കുള്ള അവസരമായി. ഈ ആഘോഷങ്ങൾ ന്യായം തന്നെ
ഒന്നാമതു്, കാലഗണനയിൽ അതൊരു വലിയ പരിവർത്തനഘട്ടമായിരുന്നു. രണ്ടാമതു്, ഈ സംവത്സരക്രമം
ആരുടെ നാമവുമായി ബന്ധപ്പെട്ടിരിക്കുന്നുവോ ആ വിക്രമൻ അഥവാ വിക്രമാദിത്യൻ, പ്രചുര പ്രചാരമായ
പാരമ്പര്യമനുസരിച്ചു വളരെ പണ്ടുമുതൽക്കേ ഒരു മഹാവീരപുരുഷനായിരുന്നു. അദ്ദേഹത്തിന്റെ നാമത്തോടു
ഒട്ടിനിൽക്കുന്ന കഥകൾ നിരവധിയാണു്. അവയിൽ പലതും, മദ്ധ്യകാലങ്ങളിൽ നാനാവേഷങ്ങളോടെ
ഏഷ്യയുടെ വല്ല ഭാഗങ്ങളിലും ചെന്നെത്തി; പിന്നീടു് യൂറോപ്പിലും.
</p>
          <p>വളരെ മുമ്പു മുതൽക്കേ വിക്രമൻ ഒരു ദേശീയപുരുഷനായിരുന്നു. രാജത്വത്തിന്റെ ഉത്തമമാതൃക,
വിദേശീയരായ കയ്യേറ്റക്കാരെ അടിച്ചോടിച്ച ഒരു ഭരണാധിപൻ എന്ന നിലയ്ക്കാണദ്ദേഹം സ്മരിക്കപ്പെടുന്നതു്.
എന്നാൽ അദ്ദേഹത്തിന്റെ പ്രശസ്തി നിലനിൽക്കുന്നതു്, തന്റെ രാജധാനിയിലെ സാഹിത്യപരവും
സാംസ്കാരികവുമായ ജാജ്വല്യമാനതയിന്മേലാണു്. ഏറ്റവും പ്രസിദ്ധരായ ചില എഴുത്തുകാരെയും
കലാകാരന്മാരെയും ഗായകന്മാരെയും അവിടെ താൻ സംഭരിച്ചു. അവരെ വിക്രമരാജധാനിയിലെ ‘നവരത്ന’ങ്ങൾ
എന്നാണു് വിളിച്ചുപോന്നതു്. തന്റെ പ്രജകൾക്കു് നന്മചെയ്യാനും, മറ്റാർക്കെങ്കിലും ഗുണമുണ്ടാകാൻ വേണ്ടി
അത്യന്തലഘുവായ ഹേതുവിന്മേൽപ്പോലും, തന്നെത്തന്നെയോ തന്റെ സ്വാർത്ഥത്തെയോ ബലിയർപ്പിക്കുവാനും
അദ്ദേഹത്തിനുള്ള ആഗ്രഹത്തെ പ്രതിപാദിക്കുന്നവയാണു് മിക്കകഥകളും. അദ്ദേഹത്തിന്റെ ഔദാര്യവും
പരോപകാരപരതയും ധീരതയും അനഹങ്കാരവും സുപ്രസിദ്ധങ്ങളാണു്. അദ്ദേഹം ഒരു നല്ല മനുഷ്യനും
കലാപരിപോഷകനുമാണെന്നു കരുതപ്പെട്ടതുകൊണ്ടാണു്; മുഖ്യമായി അദ്ദേഹത്തിന്നീ ജനപ്രിയത കൈവന്നതു്.
ഒരു യോദ്ധാവെന്നും ഒരു ജേതാവെന്നുമുള്ള നിലയിൽ അദ്ദേഹം പ്രശോഭിച്ചു എന്ന വസ്തുത ഈ കഥകളിൽ നിന്നു
വെളിപ്പെടുന്നില്ല. ആ മനുഷ്യന്റെ നന്മയേയും ആത്മത്യാഗ സന്നദ്ധതയേയും കുറിച്ചുള്ള ഈ നിഷ്കർഷ ഇന്ത്യൻ
മനസ്സിന്റെയും ഇന്ത്യനാദർശങ്ങളുടെയും ഒരു സവിശേഷതായാകുന്നു. സീസറുടേതുപോലെ വിക്രമാദിത്യന്റെയും
നാമം ഒരു പ്രതിരൂപവും ബിരുദവുമായിത്തീർന്നു. പിൽക്കാലത്തെ അസംഖ്യം ഭരണാധികാരികൾ അതു
തങ്ങളുടെ പേരിനോടു കൂട്ടിച്ചേർത്തു. അങ്ങനെ ചരിത്രത്തിൽ അനേകം വിക്രമാദിത്യന്മാരെക്കുറിച്ചു
പ്രസ്താവിക്കാനിടയായി. അതു കുഴപ്പം വർദ്ധിപ്പിക്കുകയും ചെയ്തു.
</p>
          <p>പക്ഷേ, ആരായിരുന്നു ഈ വിക്രമൻ? ഏതു കാലത്താണു് അദ്ദേഹം ജീവിച്ചതു്? ചരിത്രപരമായി
നോക്കുമ്പോൾ എല്ലാം അവ്യക്തമായിരിക്കുന്നു. വിക്രമസംവത്സരം ആരംഭിച്ചിരിക്കേണ്ട ക്രി. മു 57-നടുത്തു്
അങ്ങനെയൊരു ഭരണാധികാരിയുടെ ശകലംപോലും എങ്ങുമില്ല. എന്നാൽ ക്രി. പി. നാലാം ശതകത്തിൽ
ഉത്തരേന്ത്യയിൽ ഒരു വിക്രമാദിത്യൻ ഉണ്ടായിരുന്നു. അദ്ദേഹം ഹൂണരായ അക്രമികൾക്കെതിരായി പോരടിച്ചു്
അവരെ പുറത്തേക്കോടിച്ചിട്ടുമുണ്ടു്. അദ്ദേഹമാണു് തന്റെ രാജധാനിയിൽ ‘നവരത്നങ്ങളെ’ പാർപ്പിച്ചതെന്നും,
അദ്ദേഹത്തിനു ചുറ്റുമാണു് ഈ കഥകൾ പറ്റിനിൽക്കുന്നതെന്നും കരുതപ്പെടുന്നു. അപ്പോൾ കുഴപ്പം ഇതാണു്.
ക്രി. പി. നാലാം ശതകത്തിൽ ജീവിച്ച ഈ വിക്രമാദിത്യനെ ക്രി. മു. 57-ൽ ആരംഭിക്കുന്ന ഒരു സംവത്സര
ഗണനയുമായി എങ്ങനെ ബന്ധപ്പെടുത്താനാണു്? മദ്ധ്യേന്ത്യയിലെ മാളവരാജ്യത്തിൽ, ക്രി. മു. 57-ൽ
ആരംഭിക്കുന്ന ഒരു സംവത്സരഗണന നിലവിൽ ഉണ്ടായിരുന്നുവെന്നും വിക്രമന്റെ കാലം കഴിഞ്ഞു
വളരെച്ചെന്നശേഷം ഈ സംവത്സരഗണയും പഞ്ചാംഗവും അദ്ദേഹത്തോടു ബന്ധപ്പെടുത്തുകയും അദ്ദേഹത്തെ
സ്മരിച്ചുകൊണ്ടു് അവയ്ക്കു് പുതിയ പേരു് നൽകുകയും ചെയ്തവെന്നും വരാനാണെളുപ്പം അതാവണം ഈ പ്രശ്നത്തിനു
സമാധാനമെന്നുതോന്നുന്നു.
</p>
          <p>ഐതിഹ്യവീരനായ വിക്രമനെ രണ്ടായിരം കൊല്ലം മുമ്പുണ്ടായ സംവത്സരഗണനയുടെ ആരംഭവുമായി
എങ്ങനെയെങ്കിലും ബന്ധപ്പെടുത്താൻ വേണ്ടി, നല്ല വിവേകികളായ ഇന്ത്യക്കാർ കൂടി ചരിത്രത്തെക്കൊണ്ടുകളിച്ച
കളിയുടെ രീതി—അതാണേറ്റവും ആശ്ചര്യകരമായിരുന്നതു്. വിദേശീയരുമായി അദ്ദേഹം നടത്തിയ പോരാട്ടവും,
ഒരൊറ്റ ദേശീയ രാഷ്ട്രീയത്തിന്റെ കീഴിൽ ഇന്ത്യയുടെ ഏകത്വം സ്ഥാപിക്കാനുള്ള അദ്ദേഹത്തിന്റെ
ആകാംക്ഷയുമാണു് ഊന്നിപ്പറയപ്പെട്ടതെന്നസംഗതിയും രസകരമായിരുന്നു. വാസ്തവത്തിൽ വിക്രമന്റെ രാജ്യം
വടക്കെ ഇന്ത്യയിലും മദ്ധ്യേന്ത്യയിലും മാത്രമെ വ്യാപിച്ചിരുന്നുള്ളൂ.
</p>
          <p>ഇന്ത്യക്കാർ മാത്രമല്ല, ചരിത്രമെഴുത്തിലും ചരിത്രത്തിന്റെ പര്യാലോചനയിലും, ദേശീയത്വത്തിന്റെ
പ്രേരണകളാലും ദേശീയ താത്പര്യമെന്നു കരുതിപ്പോരുന്നതിനാലും ബാധിക്കപ്പെടുന്നുള്ളു; തങ്ങളുടെ
ഗുണത്തിനുവേണ്ടി ഭൂതകാലത്തെ പൊൻപൂച്ചണിയിച്ചു നന്നാക്കുവാനും അതിനെ വികൃതമാക്കുവാനുമുള്ള ഈ
ആഗ്രഹം ഓരോ രാഷ്ട്രത്തേയും ജനതയേയും ബാധിച്ചിട്ടുള്ളതായിത്തോന്നുന്നു. നമ്മളിൽ മിക്കപേരും
വായിക്കേണ്ടിവന്ന ഇന്ത്യാചരിത്രങ്ങൾ—മുഖ്യമായും ഇംഗ്ലീഷുകാർ എഴുതിയവ—സാധാരണയായി,
ബ്രിട്ടീഷുഭരണത്തിനുവേണ്ടിയുള്ള സുദീർഘക്ഷമാപണങ്ങളും, അതിന്റെ സുദീർഘ ഗുണാനുവർണനങ്ങളും
അതിനുമുമ്പിലത്തെ ആയിരത്താണ്ടുകാലം ഇവിടെ നടന്നതിനെയൊക്കെക്കുറിച്ചു മറവില്ലാത്ത
അവജ്ഞയോടുകൂടിയ വിവരണവുമാകുന്നു. അവരെസ്സംബന്ധിച്ചേടത്തോളം യഥാർത്ഥ ചരിത്രം
ആരംഭിക്കുന്നതുതന്നെ ഇന്ത്യയിലേയ്ക്കുള്ള ഇംഗ്ലീഷുകാരന്റെ വരവോടുകൂടിയാണു്: അതിനുമുമ്പു് നടന്നതൊക്കെ
ദുർവിജ്ഞേയമായ ഏതോ രഹസ്യാത്മകരീതിയിൽ ഈ ദൈവികമായ സംപൂർത്തിക്കുവേണ്ടിയുള്ള ഒരുക്കം
മാത്രമാണു്. ബ്രിട്ടീഷുകാലഘട്ടത്തെപ്പോലും ബ്രിട്ടീഷ് ഭരണത്തെയും ബ്രിട്ടീഷ് ഗുണവിശേഷങ്ങളെയും

പുകഴ്ത്തുവാനുള്ള ഉദ്ദേശ്യത്തോടുകൂടി വികൃതമാക്കിയിരിക്കുന്നു. വളരെ പതുക്കെക്കണ്ടു്, നിഷ്കൃഷ്ടതരമായ ഒരു
വീക്ഷണശീലം വളർന്നുവരുന്നുണ്ടു്. പ്രത്യകോദ്ദേശ്യങ്ങൾക്കിണങ്ങി നില്ക്കുവാനും സ്വന്തം സങ്കല്പങ്ങളേയും
പക്ഷപാതങ്ങളേയും പിൻതാങ്ങുവാനും വേണ്ടി ചരിത്രത്തിൽ തിരിമറി ചെയ്തതിന്നുദാഹരണങ്ങൾ കാണുവാൻ
നാം തന്നെ പണ്ടത്തെക്കാലത്തെയ്ക്കൊന്നും പാഞ്ഞുനടക്കേണ്ടതില്ല. വർത്തമാനകാലം തന്നെ അവകൊണ്ടു
നിറഞ്ഞിരിക്കയാണു്. നാം തന്നെ നേരിട്ടു കാണുകയും നമുക്കു നേരിട്ടനുഭവപ്പെടുകയും ചെയ്തിട്ടുള്ള
വർത്തമാനകാലത്തെ ഇങ്ങനെ വികൃതമാക്കാൻ കഴിയുമെങ്കിൽ, കഴിഞ്ഞ കാലത്തിന്റെ കഥ പറയണമോ?
</p>
          <p>ഇങ്ങനെയൊക്കെയാണെങ്കിലും, ഇന്ത്യക്കാർ ഐതിഹ്യത്തെയും കേൾവിയേയും വിമർശനബുദ്ധി
കൂടാതെയും വേണ്ടിടത്തോളം പരിശോധിക്കാതെയും ചരിത്രമെന്ന നിലയിൽ എളുപ്പം സ്വീകരിച്ചേയ്ക്കാമെന്നതു
പരമാർത്ഥമത്രേ. ഈ വിശ്ലഥചിന്തനത്തിൽ നിന്നും എളുപ്പം നിഗമനങ്ങളിലേയ്ക്കെത്തിക്കളയുന്നസമ്പ്രദായത്തിൽ
നിന്നും അവർ സ്വയം മുക്തരാകേണ്ടതുണ്ടു്.
</p>
          <p>പക്ഷേ, ഞാൻ വിഷയത്തിൽ നിന്നു വ്യതിചലിച്ചു്, ദേവന്മാരിൽ നിന്നും ദേവിമാരിൽ നിന്നും പഴങ്കഥകളുടേയും
പുരാണങ്ങളുടേയും ആരംഭദിനങ്ങളിൽ നിന്നും അകലെക്കടന്നുകളഞ്ഞു. അക്കാലങ്ങൾ, ജീവിതം സമ്പൂർണവും
പ്രകൃതിയുമായിണങ്ങിനില്ക്കുന്നതുമായ, മനുഷ്യമനസ്സു് ആശ്ചര്യത്തോടും ആനന്ദത്തോടും കൂടി
പ്രപഞ്ചരഹസ്യങ്ങളെ ഉറ്റുനോക്കിക്കൊണ്ടിരുന്ന, സ്വർഗവും ഭൂമിയും അത്യന്ത സമീപസ്ഥങ്ങളായിത്തോന്നുകയും
ഒലിംപസ്സിലെ ദേവന്മാർ ഇറങ്ങിവരാറുണ്ടായിരുന്നതുപോലെ പുരുഷന്മാരോടും സ്ത്രീകളോടുമൊപ്പം
വിനോദിക്കുവാനും ചിലപ്പോൾ അവരെ ശിക്ഷിക്കുവാനുമായി, ദേവന്മാരും ദേവിമാരും കൈലാസത്തിൽ നിന്നോ
ഹിമാലയത്തിലുള്ള തങ്ങളുടെ മറ്റു വിഹാരരംഗങ്ങളിൽ നിന്നോ ഇറങ്ങിവരികയും ചെയ്ത കാലങ്ങളായിരുന്നു. ഈ
സമൃദ്ധമായ ജീവിതത്തിൽ നിന്നും സമ്പന്നമായ ഭാവനയിൽ നിന്നും പഴങ്കഥകളും പുരാണങ്ങളും ബലിഷ്ഠരും
സുന്ദരരൂപികളുമായ ദേവമാരും ദേവിമാരും സമുത്ഭവിച്ചു. കാരണം പുരാതനേന്ത്യക്കാർ, ഗ്രീക്കുകളെപ്പോലെ,
സൗന്ദര്യത്തോടും ജീവിതത്തോടും പ്രേമമുളളവരായിരുന്നു. ഒലിംപിയൻ വ്യവസ്ഥയുടെ കേവലമായ
സൗന്ദര്യത്തെക്കുറിച്ചു പ്രൊഫസർ <ref target="https://w.wiki/V4yM">ഗിൽബർട്ട് മുറെ</ref>
പറയുന്നുണ്ടു്. ആ വിവരണം ഇന്ത്യൻ മനസ്സിന്റെ ആദ്യകാല സൃഷ്ടികൾക്കും അനുയുക്തം തന്നെ. “അവ
കലാകാരന്മാരുടെ സ്വപ്നങ്ങളാണു് ആദർശങ്ങളാണു് അർത്ഥവാദങ്ങളാണു്: അവ അവയ്ക്കു് ചുറ്റുമുള്ള എന്തിന്റേയോ
പ്രതിരൂപങ്ങളാണു്. അവ പാതിയും പരിത്യജിക്കപ്പെട്ട ഐതിഹ്യത്തിന്റെയും അബോധനാട്യത്തിന്റെയും
അഭിലാഷത്തിന്റെയും ദേവന്മാരാണു്. ഉജ്ജ്വലങ്ങളും ഹൃദയപരിശോധന നടത്തുന്നവയുമായ അനേകം
സങ്കല്പങ്ങളോടെന്നപോലെ, സംശയാത്മാക്കളായ തത്ത്വശാസ്ത്രജ്ഞന്മാർക്കു്, ഒരു തത്ത്വശാസ്ത്രത്തിനുചിതമായ
എല്ലാവിധം കരുതലോടും കൂടി പ്രാർത്ഥിക്കാൻ വിരോധമില്ലാത്ത ദേവന്മാരാണു് അവ. അവ, ദൃഢമായ ഒരു
പരമാർത്ഥമെന്ന നിലയിൽ ആരും വിശ്വസിക്കുന്ന ദേവന്മാരല്ല.”<ref xml:id="xfn2" target="#fn2" type="noteAnchor">[2]</ref> പ്രൊഫസർ മുറെ തുടർന്നുപറയുന്ന ഭാഗം കൂടി ഇന്ത്യയ്ക്കു് അത്ര തന്നെ
യോജിച്ചതാണു്: “മനുഷ്യൻ കൊത്തിയുണ്ടാക്കിയ ഏറ്റവും സുന്ദരമായ പ്രതിമ ദേവനല്ല. ആ ദേവനെ വിഭാവനം
ചെയ്യുന്നതിൽ സഹായിക്കാനുള്ള ഒരു പ്രതിരൂപം മാത്രമാണു്. എന്നതു പോലെ ആ ദേവനും, വിഭാവനം
ചെയ്യപ്പെടുമ്പോൾ സാക്ഷാൽ സത്യമാകുന്നില്ല. ആ സത്യത്തെ വിഭാവനം ചെയ്യുന്നതിൽ സഹായകമാകാനുള്ള
ഒരു പ്രതിരൂപം മാത്രമാണു് ഇതിനിടയ്ക്കൊന്നും അവർ, അറിവിനു വിരുദ്ധമായ യാതൊരു സിദ്ധാന്തവും,
മനുഷ്യനെക്കൊണ്ടു തന്റെ സ്വന്തം ആന്തരമായ പ്രകാശത്തിനെതിരായി പാപം ചെയ്യിക്കുന്നയാതൊരാജ്ഞയും,
പുറപ്പെടുവിച്ചുമില്ല.”
</p>
          <noteGrp>
            <note xml:id="fn2" n="2" style="end">[<ref target="#xfn2">2</ref>]
ഏഷ്യയിലെയും യൂറോപ്പിലെയും ഭാഷകളിൽ പഞ്ചതന്ത്രത്തിനുണ്ടായിട്ടുള്ള നിരവധി വിവർത്തനങ്ങളുടെയും
രൂപഭേദങ്ങളുടെയും കഥ സുദീർഘവും സങ്കീർണവും ഹൃദയഹാരിയുമാണു്. അറിയപ്പെട്ട തർജമകളിലാദ്യത്തേതു്
സംസ്കൃതത്തിൽ നിന്നു പഹ്ലവിയിലേക്കുള്ളതാണു്—ക്രി. പി. ആറാം ശതകത്തിന്റെ മദ്ധ്യത്തിൽ, പേർഷ്യാ
ചക്രവർത്തിയായ ഖുസ്രു അനുശിർവാൻ ആവശ്യപ്പെട്ടതനുസരിച്ചു് തയ്യാറാക്കിയതു്. താമസിയാതെ (ക്രി. പി. 570)
ഒരു സിറിയൻ തർജമ പ്രത്യക്ഷപ്പെട്ടു. കുറെ കഴിഞ്ഞു് അറബി ഭാഷയിൽ ഒന്നുണ്ടായി. പതിനൊന്നാം നൂറ്റാണ്ടിൽ
സിറിയയിലും അറബിയിലും പേർഷ്യനിലും പുതിയ തർജമകൾ വന്നു. ഒടുവിൽ പറഞ്ഞതു് ‘കലിയ ദമന’ന്റെ
കഥയെന്ന പേരിൽ സുപ്രസിദ്ധമായി. ഈ തർജമകൾ മുഖേനയാണു് പഞ്ചതന്ത്രം യൂറോപ്പിലെത്തിയതു്.
പതിനൊന്നാം ശതകത്തിന്റെ അന്ത്യത്തിൽ സിറിയയിൽ നിന്നു് ഒരു ഗ്രീക്കു തർജ്ജമ ഉണ്ടായി; കുറച്ചുകഴിഞ്ഞു്
ഒരു ഹീബ്രു തർജ്ജമയും. പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ ലാറ്റിൻ, ഇറ്റാലിയൻ, സ്പാനിഷ്, ജർമൻ,
സ്വീഡിഷ്, ഡാനിഷ്, ഡച്ച്, ഐസ്ലാന്റിഷ്, ഫ്രഞ്ച്, ഇംഗ്ലീഷ്, ഹംഗേറിയൻ, തുർക്കിഷ് ഭാഷകളിലും ഒട്ടേറെ
സ്ലാവ് ഭാഷകളിലും ധാരാളം തർജ്ജമകളും അനുകരണങ്ങളും പ്രത്യക്ഷപ്പെട്ടു. അങ്ങനെ ഏഷ്യയിലെയും
യുറോപ്പിലെയും സാഹിത്യങ്ങളിൽ പഞ്ചതന്ത്ര കഥകൾ ലയിച്ചു.</note>
            <note xml:id="fn3" n="3" style="end">[<ref target="#xfn3">3</ref>] ഇതും അടുത്ത
ഉദ്ധാരണവും ഗിൽബർട്ട് മുറെയുടെ ‘<ref target="https://archive.org/details/in.ernet.dli.2015.211223">ഫൈവ് സ്റ്റേജസ്

ഓഫ് ഗ്രീക്ക് റിലിജിയനി</ref>’ൽ (തിങ്കേഴ്സ് ലൈബ്രറി) നിന്നു, ഭാ. 76 എടുത്തതാണു്.</note>
          </noteGrp>
          <p>ക്രമേണ വൈദികദേവന്മാരുടേയും ദേവിമാരുടെയും നാളുകൾ പുറകിലേക്കു നീങ്ങി, അവരുടെ സ്ഥാനം
കഠിനവും ദുർഗ്രഹവുമായ തത്ത്വശാസ്ത്രം കൈയേറി. എങ്കിലും ജനങ്ങളുടെ മനസ്സിൽ ഈ സങ്കല്പങ്ങൾ പിന്നെയും
പൊന്തിനിന്നു. അവ അവരുടെ സന്തോഷത്തിലെ കൂട്ടുകാരും സന്താപത്തിലെ സുഹൃത്തുക്കളുമാണു്.
അവ്യക്തമായി മാത്രം ബോധപ്പെട്ടിട്ടുള്ള തങ്ങളുടെ സ്വന്തം ആദർശങ്ങളുടെയും അഭിലാഷങ്ങളുടെയും
പ്രതിരൂപങ്ങളാണു്. അവയ്ക്കു ചുറ്റും കവികൾ തങ്ങളുടെ സങ്കല്പങ്ങൾ പൊതിഞ്ഞു് അലങ്കാരസമൃദ്ധവും
സുന്ദരഭാവനകൾ നിറഞ്ഞതുമായ തങ്ങളുടെ സ്വപ്നസൗധങ്ങൾ പണിതു. ഈ പുരാവൃത്തങ്ങളിലും
കവിഭാവനകളിലും പലതും <ref target="https://w.wiki/V4zZ">എഫ്. ഡബ്ല്യു. ബെയിൻ</ref>,
ഇന്ത്യൻ പുരാവൃത്തങ്ങളിൽ നിന്നുള്ള കഥകളടങ്ങിയ തന്റെ <ref target="https://archive.org/details/indianstoriesoff01bain">കൊച്ചുപുസ്തകപരമ്പര</ref>
യിൽ ഹൃദയാഹ്ലാദകമാംവണ്ണം രൂപാന്തരപ്പെടുത്തിയിട്ടുണ്ടു്. ഇവയിലൊന്നിൽ—‘എ ഡിജിറ്റ് ഓഫ് ദ മൂൺ’
(ചന്ദ്രക്കല)—‘സ്ത്രീസൃഷ്ടി’യെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ടു്. “ആരംഭത്തിൽ, ത്വഷ്ട്രി (Twashtri (the Divine
Artific)-ed.) പെണ്ണിനെ സൃഷ്ടിക്കുവാൻ മുതിർന്നപ്പോൾ, തന്റെ സൃഷ്ടിസാമഗ്രികളെല്ലാംതന്നെ
പുരുഷസൃഷ്ടിക്കുവേണ്ടി ഉപയോഗിച്ചു തീർന്നുപോയെന്നും കട്ടിസ്സാമാനങ്ങളൊന്നും ബാക്കിയില്ലെന്നും അദ്ദേഹം
കണ്ടു. ഈ വൈഷമ്യത്തിൽ അഗാധമായ ആലോചനയ്ക്കുശേഷം അദ്ദേഹം ഇങ്ങനെ ചെയ്തു; അദ്ദേഹം
പൂന്തിങ്കളിന്റെ വൃത്തത്തേയും വള്ളികളുടെ വളവുകളേയും വള്ളിപ്പൊടിപ്പുകളുടെ ചുറഞ്ഞുപറ്റുന്നശീലത്തേയും
പുൽക്കൊടിയുടെ വിറയേയും ഓടപ്പുല്ലിന്റെ നേർമയേയും പൂക്കളുടെ നിറപ്പകിട്ടിനേയും ഇലകളുടെ
ലാഘവത്തേയും ആനക്കൈയുടെ ആകൃതിയേയും പുള്ളിമാനിന്റെ കടക്കൺനോട്ടങ്ങളേയും തേനിച്ചക്കൂട്ടങ്ങളുടെ
പംക്തിശോഭയേയും സൂര്യരശ്മികളുടെ പ്രസാദാത്മകമായ ആഹ്ലാദവായ്പിനേയും കാറുകളുടെ
കണ്ണീർവാർക്കലിനേയും കാറ്റിന്റെ അസ്ഥിരതയേയും മുയലിന്റെ ഭീരുതയേയും മയിലിന്റെ സൗന്ദര്യഡംഭത്തേയും
കിളിനെഞ്ചിലെ തൂവലിന്റെമാർദ്ദവത്തേയും വജ്രശിലയുടെ കാഠിന്യത്തേയും പൂന്തേനിന്റെ മാധുര്യത്തേയും
നരിയുടെ ക്രൗര്യത്തേയും അഗ്നിജ്വാലയുടെ തണുപ്പകറ്റുന്ന പ്രകാശത്തേയും മഞ്ഞിന്റെ മരവിപ്പിക്കുന്ന
തണുപ്പിനേയും പുള്ളുകളുടെ ചിലയ്ക്കലിനേയും കുയിലിന്റെ കളകൂജിതത്തേയും കൊറ്റിയുടെ കള്ളനാട്യത്തേയും
ചക്രവാകത്തിന്റെ പ്രണയനിഷ്ഠയേയും വേർപെടുത്തിയെടുത്തു; അനന്തരം അദ്ദേഹം അവയെ കൂട്ടിച്ചേർത്തു്
സ്ത്രീയെ സൃഷ്ടിച്ചു; അവളെ പുരുഷനു സമ്മാനിക്കുകയും ചെയ്തു.”<ref xml:id="xfn3" target="#fn3" type="noteAnchor">[3]</ref>
</p>
          <noteGrp>
            <note xml:id="fn4" n="4" style="end">[<ref target="#xfn4">4</ref>]
ഏഷ്യയിലെയും യൂറോപ്പിലെയും ഭാഷകളിൽ പഞ്ചതന്ത്രത്തിനുണ്ടായിട്ടുള്ള നിരവധി വിവർത്തനങ്ങളുടെയും
രൂപഭേദങ്ങളുടെയും കഥ സുദീർഘവും സങ്കീർണവും ഹൃദയഹാരിയുമാണു്. അറിയപ്പെട്ട തർജമകളിലാദ്യത്തേതു്
സംസ്കൃതത്തിൽ നിന്നു പഹ്ലവിയിലേക്കുള്ളതാണു്—ക്രി. പി. ആറാം ശതകത്തിന്റെ മദ്ധ്യത്തിൽ, പേർഷ്യാ
ചക്രവർത്തിയായ ഖുസ്രു അനുശിർവാൻ ആവശ്യപ്പെട്ടതനുസരിച്ചു് തയ്യാറാക്കിയതു്. താമസിയാതെ (ക്രി. പി. 570)
ഒരു സിറിയൻ തർജമ പ്രത്യക്ഷപ്പെട്ടു. കുറെ കഴിഞ്ഞു് അറബി ഭാഷയിൽ ഒന്നുണ്ടായി. പതിനൊന്നാം നൂറ്റാണ്ടിൽ
സിറിയയിലും അറബിയിലും പേർഷ്യനിലും പുതിയ തർജമകൾ വന്നു. ഒടുവിൽ പറഞ്ഞതു് ‘കലിയ ദമന’ന്റെ
കഥയെന്ന പേരിൽ സുപ്രസിദ്ധമായി. ഈ തർജമകൾ മുഖേനയാണു് പഞ്ചതന്ത്രം യൂറോപ്പിലെത്തിയതു്.
പതിനൊന്നാം ശതകത്തിന്റെ അന്ത്യത്തിൽ സിറിയയിൽ നിന്നു് ഒരു ഗ്രീക്കു തർജ്ജമ ഉണ്ടായി; കുറച്ചുകഴിഞ്ഞു്
ഒരു ഹീബ്രു തർജ്ജമയും. പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ ലാറ്റിൻ, ഇറ്റാലിയൻ, സ്പാനിഷ്, ജർമൻ,
സ്വീഡിഷ്, ഡാനിഷ്, ഡച്ച്, ഐസ്ലാന്റിഷ്, ഫ്രഞ്ച്, ഇംഗ്ലീഷ്, ഹംഗേറിയൻ, തുർക്കിഷ് ഭാഷകളിലും ഒട്ടേറെ
സ്ലാവ് ഭാഷകളിലും ധാരാളം തർജ്ജമകളും അനുകരണങ്ങളും പ്രത്യക്ഷപ്പെട്ടു. അങ്ങനെ ഏഷ്യയിലെയും
യുറോപ്പിലെയും സാഹിത്യങ്ങളിൽ പഞ്ചതന്ത്ര കഥകൾ ലയിച്ചു.</note>
            <note xml:id="fn5" n="5" style="end">[<ref target="#xfn5">5</ref>] ഇതും അടുത്ത
ഉദ്ധാരണവും ഗിൽബർട്ട് മുറെയുടെ ‘<ref target="https://archive.org/details/in.ernet.dli.2015.211223">ഫൈവ് സ്റ്റേജസ്
ഓഫ് ഗ്രീക്ക് റിലിജിയനി</ref>’ൽ (തിങ്കേഴ്സ് ലൈബ്രറി) നിന്നു, ഭാ. 76 എടുത്തതാണു്.</note>
            <note xml:id="fn6" n="6" style="end">[<ref target="#xfn6">6</ref>] ഈ ഭാഗം ശ്രീ.
എം. ആർ. നായർ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധപ്പെടുത്തിയ തർജമയിൽ നിന്നെടുത്തതാണു്.
(പരിഭാഷകൻ)</note>
          </noteGrp>
          <quote>
ജവഹർലാൽ നെഹ്റുവിന്റെ Discovery of India എന്ന ഗ്രന്ഥത്തിന്റെ മലയാളവിവർത്തനത്തിൽ നിന്നു്
അന്വേഷണം എന്ന മൂന്നാം അദ്ധ്യായത്തിലെ ഒരു ഭാഗം. (ഇന്ത്യയെ കണ്ടെത്തൽ എന്ന സി എച്ച് കുഞ്ഞപ്പയുടെ
വിവർത്തനത്തിൽ നിന്നു്) പുസ്തകം പൂർണ്ണരൂപത്തിൽ വൈകാതെ പ്രസിദ്ധീകരിക്കുന്നതാണു്—സായാഹ്ന
പ്രവർത്തകർ
</quote>
          <!--end of "quote"-->
        </div>
        <!--end of "section 0.0.0.0/1.1"-->
        <div type="lsection" xml:id="sec1.2">
          <head type="lsechead">സി എച്ച് കുഞ്ഞപ്പ</head>
          <figure rend="fleft" type="gra">
            <graphic url="images/kunjappa.jpg" rendition="gra"/>
          </figure>
          <p style="noindent">
</p>
          <p>സി. എച്ച്. കുഞ്ഞപ്പ കണ്ണൂർ ജില്ലയിലെ പെരളശ്ശേരിയിൽ കോവിലകത്ത് കൃഷ്ണന്‍ തങ്ങളുടെയും ചന്ത്രോത്ത്
ലക്ഷ്മിയമ്മയുടെയും മകനായി 1907 ജൂണ്‍ 12-നു് ജനിച്ചു. പെരളശ്ശേരി പ്രൈമറി സ്ക്കൂള്‍, തലശ്ശേരി മിഡില്‍ സ്ക്കൂള്‍,
ബ്രണ്ണന്‍ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. രസതന്ത്രം
ഐച്ഛികവിഷയമായി ബി. എ. ബിരുദം നേടി. മൂടാടി ഹരിജന്‍ സ്കൂളില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു.
1930 ഏപ്രില്‍ 1-നു് മാതൃഭൂമി പത്രത്തില്‍ ജോലിക്കു ചേർന്നു. വി. ആര്‍. നായനാര്‍, സഞ്ജയന്‍ തുടങ്ങിയവരുമായി
അടുത്ത സൗഹൃദം പുലർത്തി. കോൺഗ്രസ്സ് ആശയത്തോടു് യോജിച്ചു പ്രവർത്തിച്ചു എങ്കിലും അദ്ദേഹം
കോണ്‍ഗ്രസ്സ് അംഗത്വം സ്വീകരിച്ചില്ല. പത്രപ്രവര്‍ത്തകന്റെ നിഷ്പക്ഷത കാത്തു സൂക്ഷിക്കാൻ പാര്‍ട്ടി അംഗത്വം
തടസ്സമാവരുതു് എന്നു് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. സ്വാതന്ത്ര്യത്തിനും ഹരിജനോദ്ധാരണത്തിനും വേണ്ടി
പ്രവർത്തിച്ച കെ. കേളപ്പന്റെ മരുമകളായ ദേവകിയമ്മയെ 1936-ല്‍ വിവാഹം കഴിച്ചു. മക്കൾ ലക്ഷ്മി ശാസ്ത്രി, മീര
പാലാട്ട്. ജവഹർലാൽ നെഹ്റുവിന്റെ ആത്മകഥയുടെ വിവര്‍ത്തനം അദ്ദേഹത്തെ കൂടുതൽ ശ്രദ്ധേയനാക്കി.
മാതൃഭൂമിയിൽ നിന്നു വിരമിച്ചതിനു ശേഷമാണു് സ്മരണകൾ മാത്രം എന്ന ആത്മകഥ രചിച്ചതു്. 1980 ജൂലൈ 16-നു്
അന്തരിച്ചു.
</p>
          <p>കൃതികള്‍: ജവഹര്‍ലാല്‍ നെഹ്റുവിന്റെ ആത്മകഥ, ഇന്ത്യയെ കണ്ടെത്തല്‍, വിലയിടിയുന്ന ഉറുപ്പിക,
വിഭക്തഭാരതം, പ്രപഞ്ചവും ഐന്‍സ്റ്റൈനും, നെഹ്റുവിന്റെ ലോകം (തര്‍ജ്ജമ) സ്മരണകള്‍ മാത്രം.
</p>
          <noteGrp>
            <note xml:id="fn7" n="7" style="end">[<ref target="#xfn7">7</ref>]
ഏഷ്യയിലെയും യൂറോപ്പിലെയും ഭാഷകളിൽ പഞ്ചതന്ത്രത്തിനുണ്ടായിട്ടുള്ള നിരവധി വിവർത്തനങ്ങളുടെയും
രൂപഭേദങ്ങളുടെയും കഥ സുദീർഘവും സങ്കീർണവും ഹൃദയഹാരിയുമാണു്. അറിയപ്പെട്ട തർജമകളിലാദ്യത്തേതു്
സംസ്കൃതത്തിൽ നിന്നു പഹ്ലവിയിലേക്കുള്ളതാണു്—ക്രി. പി. ആറാം ശതകത്തിന്റെ മദ്ധ്യത്തിൽ, പേർഷ്യാ
ചക്രവർത്തിയായ ഖുസ്രു അനുശിർവാൻ ആവശ്യപ്പെട്ടതനുസരിച്ചു് തയ്യാറാക്കിയതു്. താമസിയാതെ (ക്രി. പി. 570)
ഒരു സിറിയൻ തർജമ പ്രത്യക്ഷപ്പെട്ടു. കുറെ കഴിഞ്ഞു് അറബി ഭാഷയിൽ ഒന്നുണ്ടായി. പതിനൊന്നാം നൂറ്റാണ്ടിൽ
സിറിയയിലും അറബിയിലും പേർഷ്യനിലും പുതിയ തർജമകൾ വന്നു. ഒടുവിൽ പറഞ്ഞതു് ‘കലിയ ദമന’ന്റെ
കഥയെന്ന പേരിൽ സുപ്രസിദ്ധമായി. ഈ തർജമകൾ മുഖേനയാണു് പഞ്ചതന്ത്രം യൂറോപ്പിലെത്തിയതു്.
പതിനൊന്നാം ശതകത്തിന്റെ അന്ത്യത്തിൽ സിറിയയിൽ നിന്നു് ഒരു ഗ്രീക്കു തർജ്ജമ ഉണ്ടായി; കുറച്ചുകഴിഞ്ഞു്
ഒരു ഹീബ്രു തർജ്ജമയും. പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ ലാറ്റിൻ, ഇറ്റാലിയൻ, സ്പാനിഷ്, ജർമൻ,
സ്വീഡിഷ്, ഡാനിഷ്, ഡച്ച്, ഐസ്ലാന്റിഷ്, ഫ്രഞ്ച്, ഇംഗ്ലീഷ്, ഹംഗേറിയൻ, തുർക്കിഷ് ഭാഷകളിലും ഒട്ടേറെ
സ്ലാവ് ഭാഷകളിലും ധാരാളം തർജ്ജമകളും അനുകരണങ്ങളും പ്രത്യക്ഷപ്പെട്ടു. അങ്ങനെ ഏഷ്യയിലെയും
യുറോപ്പിലെയും സാഹിത്യങ്ങളിൽ പഞ്ചതന്ത്ര കഥകൾ ലയിച്ചു.</note>
            <note xml:id="fn8" n="8" style="end">[<ref target="#xfn8">8</ref>] ഇതും അടുത്ത
ഉദ്ധാരണവും ഗിൽബർട്ട് മുറെയുടെ ‘<ref target="https://archive.org/details/in.ernet.dli.2015.211223">ഫൈവ് സ്റ്റേജസ്

ഓഫ് ഗ്രീക്ക് റിലിജിയനി</ref>’ൽ (തിങ്കേഴ്സ് ലൈബ്രറി) നിന്നു, ഭാ. 76 എടുത്തതാണു്.</note>
            <note xml:id="fn9" n="9" style="end">[<ref target="#xfn9">9</ref>] ഈ ഭാഗം ശ്രീ.
എം. ആർ. നായർ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധപ്പെടുത്തിയ തർജമയിൽ നിന്നെടുത്തതാണു്.
(പരിഭാഷകൻ)</note>
          </noteGrp>
        </div>
        <!--end of "section 0.0.0.0/1.2"-->
      </div>
      <!--end of "chapter 0.0.0/1"-->
      <!--END OF CHAPTER 0.0.0/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Ithihasangalum Charithravum
Parambaryavum Puravriththavum (ml: ഇതിഹാസങ്ങളും ചരിത്രവും പാരമ്പര്യവും പുരാവൃത്തവും).</p>
        <p style="hang"><hi rend="bold">Author(s):</hi>  Jawaharlal Nehru.</p>
        <p style="hang"><hi rend="bold">First publication details:</hi>  Not available; ;
</p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  Translation, Jawaharlal
Nehru, Translation: C H Kunhappa, Ithihasangalum Charithravum Parambaryavum
Puravriththavum, ജവഹർലാൽ നെഹ്രു (വിവ. സി. എച്ച്. കുഞ്ഞപ്പ), ഇതിഹാസങ്ങളും ചരിത്രവും
പാരമ്പര്യവും പുരാവൃത്തവും, Open Access Publishing, Malayalam, Sayahna Foundation, Free
Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; River Valley Campus, Malayinkeezh, ; Trivandrum
695571; India.</p>
        <p style="hang"><hi rend="bold">Date:</hi>  September 29, 2026.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to the author. The text encoding and editorial notes were created and​/or
prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        <p style="hang"><hi rend="bold">Cover:</hi>  <ref target="https://commons.wikimedia.org/wiki/File:Nehru_in_the_Netherlands,_1957.jpg">Jawaharlal
Nehru in the Netherlands, 1957,</ref> a phototgraph by Harry Pot  . The image is
taken from <ref target="https://commons.wikimedia.org">Wikimedia
Commons</ref>  and is gratefully acknowledged.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Typesetter:</hi>  JN Jamuna; <hi rend="bold">Editor:</hi>
 PK Ashok; <hi rend="bold">Encoding:</hi>  JN Jamuna.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.org.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/kunjappanehruithihasangal.xml">Download document sources in TEI encoded XML

format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/kunjappanehruithihasangal.pdf">Download Phone PDF</ref>.</p>
      </div>
    </back>
  </text>
</TEI>
