<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">ആത്മാവിന്റെ ദർപ്പണം</title>
          <title xml:lang="en" type="main">Athmavinte Darpanam</title>
        </title>
        <author>M Krishnan Nair</author>
        <respStmt>
          <resp>Typeset by</resp>
          <name>JN Jamuna</name>
        </respStmt>
        <respStmt>
          <resp>Edited by</resp>
          <name>PK Ashok</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>JN Jamuna</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2026">April 4, 2026</date>
        <address>
          <addrLine>JWRA 34, Jagthy</addrLine>
          <addrLine>Trivandrum 695014</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to the author. The text encoding and editorial
notes were created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">ആത്മാവിന്റെ ദർപ്പണം</title>
              <title xml:lang="en" type="main">Athmavinte Darpanam</title>
            </title>
            <author>M Krishnan Nair</author>
          </titleStmt>
          <extent>
            <measure unit="pages" quantity="20">20 pages of source material</measure>
          </extent>
          <publicationStmt>
            <publisher>Prabhath</publisher>
            <pubPlace/>
            <date>1991</date>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>Critique</term>
          <term>M Krishnan Nair</term>
          <term>Athmavinte Darpanam</term>
          <term>എം കൃഷ്ണന്‍ നായര്‍</term>
          <term>ആത്മാവിന്റെ ദർപ്പണം</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="critique">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="complete"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>, India</name>
          <time>1991</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <div xml:id="cover" type="Cover">
        <figure xml:id="cover-image" rend="fullfig">
          <graphic url="images/Bush_landscape_with_waterfall.jpg" width="100%"/>
          <figDesc><ref target="https://commons.wikimedia.org/wiki/File:John_Skinner_Prout__(Bush_landscape_with_waterfall_and_an_aborigine_stalking_native_animals,_New_South_Wales)__Google_Art_Project.jpg">Bush Landscape with Waterfall and an Aborigine Stalking

Native Animals, New South Wales,</ref> a painting by John Skinner Prout  (1805–1876).
</figDesc>
        </figure>
      </div>
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">ആത്മാവിന്റെ ദർപ്പണം</titlePart>
        </docTitle>
        <docAuthor>
          <persName>എം കൃഷ്ണന്‍ നായര്‍</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">ആത്മാവിന്റെ ദർപ്പണം</head>
        <div type="lsection">

</div>
        <!--end of "section 0.0.0.0/1.1"-->
      </div>
      <!--end of "chapter 0.0.0/1"-->
      <!--END OF CHAPTER 0.0.0/1-->
      <div type="chapter" n="0.0.1" xml:id="chp0.0.1">
        <head type="chaphead">സൗന്ദര്യത്തിന്റെ ചക്രവാളം</head>
        <div type="lsection">
          <figure rend="fright" type="gra">
            <graphic url="images/Bohumil_Hrabal.jpg" rendition="gra"/>
            <figDesc style="thumb">ബൊഹുമിൽ ഹ്രാബാൽ</figDesc>
          </figure>
          <p style="noindent"> നാത്സികളുടെ ആക്രമണം ലോകരാഷ്ടങ്ങളെ ബാധിച്ച രോഗമായിരുന്നു. ആ
മഹാരോഗം കണ്ടു ലോലഹൃദയമുള്ള കലാകാരന്മാർ പ്രതികരിച്ചു. ആ പ്രതികരണത്തിന്റെ ഫലമെന്നമട്ടിൽ
നോവലുകളും കാവ്യങ്ങളും ചിത്രങ്ങളും ഉണ്ടായി. പലതും ഇന്നു വിസ്മരിക്കപ്പെട്ടിരിക്കുന്നു. കാരണം നാത്സിസം
അന്തർദ്ധാനം ചെയ്തപ്പോൾ അതു പ്രതിഫലിപ്പിച്ച കലാസൃഷ്ടികളും അന്തർദ്ധാനം ചെയ്തു എന്നതാണു്.
നാത്സിസം അതിന്റെ കാലയളവിൽ യാഥാതഥ്യമായിരുന്നു. ആ യാതാതഥ്യമില്ലാതെ ആയപ്പോൾ
അതാവിഷ്കരിച്ച സൃഷ്ടികളും ഇല്ലാതെയായി. എങ്കിലും ചില ചിത്രങ്ങളും കാവ്യങ്ങളും നോവലുകളും ഇന്നും
സഹൃദയരെ രസിപ്പിച്ചുകൊണ്ടു് നിലനില്ക്കുന്നുണ്ടു്. കലാസൃഷ്ടിയിൽ രണ്ടംശങ്ങളുണ്ടു്. കാലികമായ അംശവും
കലയുടെ അംശവും. രണ്ടാമത്തേതു്, ആദ്യത്തേതിനെ സജീവമായി ജയിച്ചടക്കിയാൽ ആ സൃഷ്ടിക്കു മരണമില്ല.
അങ്ങനെ സജീവമായി വർത്തിക്കുന്ന ഉത്കൃഷ്ടമായ നോവലാണു് ചെക്ക് സാഹിത്യകാരനായ <ref target="https://en.wikipedia.org/wiki/Bohumil_Hrabal">ബൊഹുമിൽ
ഹ്രാബാലിന്റെ</ref> (Hrabal) Closely Watched Trains എന്നതു് മറ്റൊരു മഹാനായ ചെക്ക്
സാഹിത്യകാരൻ <ref target="https://en.wikipedia.org/wiki/Josef_%C5%A0kvoreck%C3%BD">Joseph
skvorecky</ref> എഴുതിയ അവതാരികയോടുകൂടി Edith prageter ഇംഗ്ലീഷിലേക്കു തർജ്ജമചെയ്ത്തു
പ്രസിദ്ധീകരിച്ച ഈ നോവൽ ഞാൻ കൗതുകത്തോടെ വായിച്ചു. അതിന്റെ മനോഹാരിതകണ്ടു് രണ്ടു
പരിവൃത്തികൂടി വായിച്ചു. രാഷ്ട്രാന്തരീയ പ്രശസ്തിയാർജ്ജിച്ച ചെക്ക് സാഹിത്യകാരൻ <ref target="https://w.wiki/98Xz">മീലാൻകുന്ദേര</ref> ഹ്രാബാലിനെക്കുറിച്ചു് Our very best
writer today എന്നു പറഞ്ഞതു് ശരിയാണെന്നു തോന്നുകയും ചെയ്തു. വ്യക്തിനിഷ്ഠങ്ങളായ ഇഷ്ടാനിഷ്ടങ്ങൾ
ആർക്കും കാണുമല്ലോ. നോബൽ സമ്മാനം ലഭിക്കാൻ യോഗ്യനെന്നു കരുതപ്പെടുന്ന കൂന്ദേരയെക്കാൾ
മഹാനായ നോവലിസ്റ്റാണു് ഹ്രാബാലെന്നു് ഞാൻ കരുതുന്നു.
</p>
          <figure rend="fleft" type="gra">
            <graphic url="images/Josef_skvorecky.jpg" rendition="gra"/>
            <figDesc style="thumb">Joseph skvorecky</figDesc>
          </figure>
          <p> കഥ പറയുന്ന ഹ്രമ ജർമ്മൻ സർക്കാരിന്റെ ആധിപത്യത്തിൽ അമർന്ന ചെക്കോസ്ലൊവാക്യയിലെ ഒരു
റെയ്ൽ റോഡ് സ്റ്റേഷനിലെ ജോലിക്കാരനാണു്. നോവലിന്റെ അവസാനത്തോടു് അടുപ്പിച്ചു ധീരകൃത്യമനുഷ്ഠിച്ച
അയാൾക്കു ധീരതയെ സംബന്ധിച്ച പാരമ്പര്യം തന്നെയുണ്ടു്. ഹ്രമയുടെ പ്രപിതാമഹൻ 1830-ലാണു് ജനിച്ചതു്.
1848-ൽ അയാൾ പട്ടാളത്തിലെ ഉദ്യോഗസ്ഥനായി. ജർമ്മൻ സൈന്യം അയാളുടെ നാട്ടിന്റെ അതിർത്തികടന്നു്
പ്രാഗിലേയ്ക്കു നീങ്ങിയപ്പോൾ അവരെ നേരിടാൻ അയാൾ മാത്രമേ ഉണ്ടായിരുന്നുള്ളു. മാന്ത്രിക വിദ്യ
അനുഷ്ടിച്ചിരുന്ന അയാൾ മുന്നോട്ടു വന്ന ടാങ്കുകളുടെ നേർക്കുചെന്നു. കൈകൾ വിടർത്തി “തിരിയു. തിരിച്ചു
പോകൂ” എന്ന ചിന്ത ജർമ്മൻ സൈന്യത്തിലേക്കു പ്രസരിപ്പിച്ചു കൊണ്ടാണു് അയാൾ ടാങ്കുകളുടെ നേരെ
ചെന്നതു്. അയാളെക്കണ്ടു് ആദ്യത്തെ ടാങ്ക് നില്ക്കുകയും ചെയ്തു. സൈന്യമാകെ നിന്നു. ഹ്രമയുടെ പ്രപിതാമഹൻ
മുന്നിലെ ടാങ്കിൽ തൊട്ടിട്ടു് “തിരിയു, തിരിച്ചുപോകൂ” എന്ന അതേ വാക്കുകൾ ആവർത്തിച്ചു. ജർമ്മൻ
സൈനികോദ്യോഗസ്ഥൻ ആജ്ഞ നൽകി. ടാങ്കുകൾ മുന്നോട്ടുവന്നു. അയാൾ പിന്തിരിഞ്ഞില്ല. ടാങ്കു കയറി
അയാളുടെ തല ചതഞ്ഞരഞ്ഞു.
</p>
          <figure rend="fright" type="gra">
            <graphic url="images/Milan_Kundera.jpg" rendition="gra"/>
            <figDesc style="thumb">മീലാൻകുന്ദേര</figDesc>
          </figure>
          <p> അങ്ങനെ ചിലരുടെ ദൃഷ്ടിയിൽ മണ്ടനോ മറ്റു ചിലരുടെ ദൃഷ്ടിയിൽ ധീരനോ ആയിത്തീർന്നു ആ
പ്രപിതാമഹൻ. അയാളുടെ പേരക്കുട്ടിയായ ഹ്രമ കണങ്കൈയിലെ ഞരമ്പുകൾ മുറിച്ചു രക്തമൊഴുക്കി
ആതമഹത്യക്കു ശ്രമിച്ചു. രണ്ടു കത്തികളാണു് അയാൾ എടുത്തതു്. ഒരു കത്തി സ്റ്റൂളിന്റെ വിടവിൽ വായ്ത്തല
മുകളിലാക്കി തിരുകിവച്ചു എന്നിട്ടു് വലതു കൈ കൊണ്ടു് ഇടതു കണങ്കൈയിലെ ഞരമ്പുകൾ മുറിച്ചു. പിന്നീടു്
എല്ലാശക്തികളോടും കൂടി വലതുകൈ സ്റ്റൂളിൽ വച്ച കത്തിയിലേക്കു് താഴ്ത്തി. ചൂടുവെള്ളം വരുന്ന ടാപ്പിനു താഴെ
രണ്ടു കണങ്കൈയും കാണിച്ചു. ആദ്യം വെള്ളത്തിനു് റോസ് നിറം. അതിനു ശേഷം അതു് ചുവന്ന പെയിന്റ്
പോലെയായി. അടുത്തെവിടെയോ ജോലി ചെയ്തിരുന്ന ഒരു കല്പണിക്കാരൻ തന്നെ ഉയർത്തിയെടുത്തതായി
മാത്രം ഹ്രമയ്ക്കു് ഓർമ്മയുണ്ടു്. ചോരയുടെ ഈ ചെമന്ന നിറം കാണാൻ അയാൾക്കെന്തേ കൗതുകം. റെയിൽവേ
ജോലിക്കാരനായ ഹ്രമയ്ക്കു് മാഷ എന്ന പെൺകുട്ടിയോടൊരുമിച്ചു് കമ്പിവേലി കെട്ടേണ്ടതായി വന്നു. അഞ്ചു
മാസക്കാലം അവർ മുഖത്തോടുമുഖം നോക്കി നിന്നു വേലി കെട്ടി. അവർ അന്യോന്യം പറയാത്ത ഒരു
കാര്യവുമില്ല. പക്ഷേ, അവരുടെ ഇടയ്ക്കു് ആ വേലി എപ്പോഴുമുണ്ടു്. ഒരു ദിവസം ചെമന്ന ചായമടിച്ച വേലിയുടെ
ഇടയിലൂടെ അവർ ചുംബിച്ചു. അതു കഴിഞ്ഞപ്പോൾ മാഷയുടെ വായിൽ വേലിയിലെ ചായം. രണ്ടുപേരും ചിരിച്ചു.
രണ്ടുപേരെയും അകറ്റി നിറുത്തുന്ന വേലി പോലെ ഒരു ശാരീരിക ദൗർബല്യം ഹ്രമയെ പ്രേമഭാജനത്തിൽ നിന്നു്
അകറ്റി നിറുത്തി. വേഴ്ചയ്ക്കു കഴിയുകയില്ല ഹ്രമയ്ക്കു്. ഞരമ്പുമുറിച്ചു് വെള്ളം ചെമന്ന പെയിന്റ് പോലെയാക്കിയതിന്റെ
മനഃശാസ്ത്രതത്ത്വം ഇപ്പോൾ വ്യക്തമായില്ലേ?
</p>
          <p>ഹ്രമ സ്റ്റേഷൻ മാസ്റ്ററുടെ ഭാര്യയുടെ അടുക്കലെത്തി പറഞ്ഞു: “I’ve come to ask you for your
advice… The thing is, I’am a man, all right, but when I’ ve got to show that I’am, then
again, all atonce I’ am not a man… According to the books I’ve got ejaculatio praecox, you
know” താൻ പുരുഷനാണോ എന്നു് അവൾ പരിശോധിക്കണം എന്നാണു് ഹ്രമയുടെ അപേക്ഷ. ‘I, am abrady
in the change’, എന്നു അവളുടെ മറുപടി.
</p>
          <p>ഹ്രമ പിന്നീടു് ചെന്നതു് വിക്ടോറിയ എന്ന യുവതിയുടെ അടുത്താണു്. അവളോടു് അയാൾ പറഞ്ഞു: My name
is Milos Hrama. You know, I slashed my veins because I’am supposed to be suffering from
ejaculatio praecox, But it isn’t true. Oh, it’s true that I wilted like a lily with my girl, but
between you and me I really am a man.”
</p>
          <p>ഹ്രമ പുരുഷൻ തന്നെയാണെന്നു വിക്ടോറിയ തെളിയിച്ചു. അങ്ങനെ ആത്മധീരനായി അയാൾ നടന്നു. തന്റെ
പട്ടണത്തിലേക്കു വരുന്ന ജർമ്മൻ തീവണ്ടി—യുദ്ധോപകരണങ്ങൾ നിറച്ച തീവണ്ടി—അയാൾ ബോംബിട്ടു്
നശിപ്പിച്ചു, അതിനിടയിൽ അയാൾക്കു ഒരു ജർമ്മൻ ഭടനിൽ നിന്നു വെടിയേറ്റു. ഭടനെ അയാളും വെടിവച്ചു. ഹ്രമ
അയാളെ കൈകൊണ്ടു പിടിച്ചു. നശിച്ച ജർമ്മൻ സൈന്യത്തെ തന്റെ നാട്ടിലേക്കു നയിച്ച ‘ചീഫി’ന്റെ വാക്കുകൾ
ആ മൃതദേഹത്തിന്റെ കേൾക്കാൻ വയ്യാത്ത കാതുകളിൽ ഹ്രമ പറഞ്ഞു: “നീ ചന്തിയുറപ്പിച്ച വീട്ടിൽത്തന്നെ
ഇരിക്കേണ്ടതായിരുന്നു”
</p>
          <p>ധ്വജഭംഗം ശാരീരികമായ ആഘാതത്തിന്റെ ഫലമാണെങ്കിലും പലപ്പോഴും മാനസികാഘാതത്തിന്റെ
ഫലവുമാണു്. മാനസികമായി ഉത്തേജനം അനുഭവപ്പെടുമെങ്കിലും ശരീരം അതനുസരിച്ചു്
പ്രവർത്തിക്കാതെയാവും. അതിനു കാരണം ‘ട്രോമ’ (trauma—വൈകാരികാഘാതം) തന്നെ. തന്റെ നാട്ടിനെ
ജർമ്മൻ സർക്കാർ ആക്രമിച്ചു വശപ്പെടുത്തിയതിന്റെ ഫലമാവാം ഹ്രമയുടെ ധ്വജഭംഗം. സുപ്രധാനമായ
മൂഹൂർത്തത്തിൽ അയാൾ ലില്ലി പോലെ വാടുന്നു. തനിക്കു് യുദ്ധോപകരണങ്ങൾ നിറച്ച തീവണ്ടിയുടെ
നടുവിലത്തെ ബോഗി ബോംബിട്ടു് തകർക്കാനാവുമെന്നു് ഉറപ്പായപ്പോൾ അയാൾക്കു വിക്ടോറിയയുമായി വേഴ്ചയ്ക്കു
കഴിയുന്നു. റിഫ്ളെക്സിനെ തടസപ്പെടുത്തിയിരുന്ന മാനസിക ഘടകങ്ങൾ മാറി എന്നർത്ഥം.
</p>
          <p>ഈ ദൗർബല്യം ഹ്രമയുടെ ദൗർബല്യം മാത്രമല്ല. അതു ചെക്കോസ്ളൊവാക്യയുടെ ആകെയുള്ള
ധ്വജഭംഗമത്രേ. തന്റെ പുരുഷ്വത്വത്തെ അതിനു മുൻപുണ്ടായിരുന്ന പാരതന്ത്ര്യത്തിൽ നിന്നു് ഇച്ഛാശക്തി കൊണ്ടു
മോചിപ്പിച്ചതു പോലെ ചെക്കോസ്ലോവാക്യയും ദൗർബല്യത്തെ നിർമ്മാജ്ജനം ചെയ്യണമെന്നാണു്
ഹ്രാബാലിന്റെ അഭിപ്രായം. പിന്നെ ഓരോരുത്തരും സ്വന്തം നാട്ടിൽ തന്നെ‘ചന്തിയുറപ്പിച്ചു്’ ഇരുന്നാൽ
യുദ്ധത്തിനിട വരില്ലെന്ന സമാധാന സന്ദേശം കൂടി അദ്ദേഹത്തിനു് നല്കാനുണ്ടു്.
</p>
          <p>സൗന്ദര്യാതിശയം കൊണ്ടു് കണ്ണഞ്ചിപ്പിക്കുന്ന ആഖ്യാനമാണു് ഈ നോവലിനുള്ളതെന്നു് അവതാരികയിൽ
പറഞ്ഞിട്ടുണ്ടു്. അതു ശരിയാണു താനും. ചിലവീടുകൾ വെളിയിൽ നിന്നു നോക്കിയാൽ സുന്ദരങ്ങളായിരിക്കും.
പക്ഷേ, അകത്തു കയറിയാൽ വൈരൂപ്യം. ബാഹ്യദർശത്തിനു വിരൂപങ്ങളായി തോന്നുന്ന ഭവനങ്ങൾ
താമസിക്കാൻ സുഖപ്രദങ്ങളായിരിക്കും. ബാഹ്യദർശനത്തിനും ആന്തരസൗകര്യത്തിനും ഒരുപോലെ
പ്രധാന്യമുള്ള വീടുകളുമുണ്ടു്. അമ്മട്ടിൽ ഒരു ഭവനമാണു് ഹ്രാബാലിന്റെ ഈ നോവൽ. രമണീയങ്ങളായ
വർണ്ണനകൾ സൂക്ഷ്മസൂക്ഷ്മങ്ങളായ മനഃശാസ്ത്രതത്ത്വങ്ങൾ ഉൾക്കൊള്ളുന്നു. അവ നമ്മളെ ആഹ്ലാദിപ്പിക്കും.
വിസ്മയിപ്പിക്കും. ജർമ്മൻ ആക്രമണം ഒരു കാലത്തെ യാഥാർത്ഥ്യം. അതു് ഇന്നു് സ്മരണ മാത്രം. ഹ്രാബാലിന്റെ

നോവൽ ആ സ്മരണയെ പുനരുല്പാദിപ്പിച്ചു് ഹിറ്റ്ലറുടെ നൃശംസതയുടെ തീക്ഷ്ണതയെ ആവിഷ്കരിക്കുന്നു. അങ്ങനെ
കാലികമായ അംശവും സൗന്ദര്യപരമായ അംശവും സമതുലിതാവസ്ഥയിൽ ഇതിൽ പ്രശോഭിക്കുന്നു.
ചെക്കോസ്ലൊവാക്യയിലെ മഹാനായ നോവലിസ്റ്റ് മാത്രമല്ല <ref target="https://en.wikipedia.org/wiki/Bohumil_Hrabal">ഹ്രാബാൽ</ref>. അദ്ദേഹം
വിശ്വസാഹിത്യത്തിലെ ഒരുജ്ജ്വല നക്ഷത്രമാണു്.
</p>
        </div>
        <!--end of "section 0.0.1.0/1.2"-->
      </div>
      <!--end of "chapter 0.0.1/1"-->
      <!--END OF CHAPTER 0.0.1/1-->
      <div type="chapter" n="0.0.2" xml:id="chp0.0.2">
        <head type="chaphead">മാന്ത്രികശക്തിയാർന്ന നോവൽ</head>
        <div type="lsection">
          <p style="noindent">“മാന്ത്രികത്വമാർന്ന പ്രാഗിന്റെ ഏറ്റവും സത്യസന്ധമായ അവതാരങ്ങളിലൊന്നു്.
അലങ്കാര വൈചിത്ര്യമാർന്ന ഭാവനയുടെയും ഭൗമമായ നർമ്മത്തിന്റെയും അവിശ്വസീയമായ സങ്കലനം” <ref target="https://en.wikipedia.org/wiki/Bohumil_Hrabal">ബൊഹുമിൽ
ഹ്രാബാലിന്റെ</ref> I served the king of England എന്ന നോവലിനെക്കുറിച്ചു് <ref target="https://w.wiki/98Xz">മീലാൻ കൂന്ദേര</ref> പറഞ്ഞതാണിതു്. ഈ വാക്കുകൾ
നോവലിന്റെ കവർ പെയ്ജിൽ അച്ചടിച്ചിട്ടുണ്ടു്. പുസ്തകം ചെലവാക്കാനുള്ള പ്രശംസോക്തിയായോ
പ്രചാരണോപാധിയായോ ഈ പ്രസ്താവത്തെ കരുതേണ്ടതില്ല. നോവൽ വായിക്കൂ. കൂന്ദേര സത്യമേ
പറഞ്ഞിട്ടുള്ളു എന്നു സ്പഷ്ടമാകും. ഹ്രാബാലിന്റെ വിശ്വവിഖ്യാതമായ <ref target="https://en.wikipedia.org/wiki/Closely_Watched_Trains">Closely Watched
Trains</ref> എന്ന നോവലിനെ കലാസൗന്ദര്യം കൊണ്ടും ആദ്രീകരണശക്തി കൊണ്ടും ഈ നോവൽ
ബഹുദൂരം അതിശയിച്ചിരിക്കുന്നു.
</p>
          <p>ഹോട്ടൽ വെയിറ്ററായി ജീവിതമാരംഭിക്കുന്ന കഥാനായകൻ നോവലിന്റെ അവസാനത്തോടു് അടുപ്പിച്ചു്
പറയുന്നു: “ബസ് വന്നപ്പോൾ അതിൽ കയറാനായി ഞാനതിന്റെ ആദ്യത്തെ പടിയിൽ കാലു വച്ചതേയുള്ളൂ.
അപ്പോഴേക്കും റോഡിൽ നിന്നു കുതിര ഓടി എന്റെ അടുത്തേക്കു വന്നു. അതിന്റെ പിറകേ പട്ടിയുണ്ടു്. പിന്നീടു്
കാലു് വലിച്ചിഴച്ചു നടന്നു കൊണ്ടു് ആടും. ആ മൃഗങ്ങൾ എന്റെ നേർക്കു തന്നെ വന്നു് എന്നെ തുറിച്ചു നോക്കി.
തങ്ങളെ വിട്ടു പോകരുതേ എന്നു് അവർ നിശബ്ദരായി അപേക്ഷിക്കുകയായിരുന്നു” സകല മാനുഷിക
ബന്ധങ്ങളും നഷ്ടപ്പെട്ട അയാൾക്കു മൃഗങ്ങളുടെ സാമീപ്യവും വേണ്ട. പക്ഷേ, അവ അയാളെ ഉപേക്ഷിക്കാൻ
കൂട്ടാക്കുന്നില്ല. എന്തുകൊണ്ടു് ആ മനുഷ്യനു് ഈ ദുർഗതി വന്നു? എന്തുകൊണ്ടു് അയാൾ ഒറ്റപ്പെടലിനു്
വിധേയനായി? അതിനുള്ള കലാപരമായ ഉത്തരമാണു് ഈ നോവൽ. മനുഷ്യന്റെ ഏകാന്തതയേയും
ഒറ്റപ്പെടലിനേയും പലതരത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ടു് തത്ത്വചിന്തകർ. അസ്തിത്ത്വവാദികളുടെ വ്യാഖ്യാനം
പ്രസിദ്ധമാണു്. ഓരോ മനുഷ്യനും സന്ത്രാസത്തിനു് (dread) വിധേയനാണെന്നു അവർ കരുതുന്നു.
വസ്തുവിനേയോ വ്യക്തിയേയോ ആശ്രയിച്ചല്ല ഇതിന്റെ ഉദ്ഭവം. മദം പൊട്ടിയ ആന നമ്മുടെ നേർക്കു് ഓടി
വന്നാൽ നമ്മൾ ഭയപ്പെടും. ആ പേടി ആനയെ അവലംബിച്ചിട്ടുള്ളതാണു്. പക്ഷേ, അസ്തിത്വവാദികലുടെ
സന്ത്രാസം ജീവിതത്തിന്റെ ശൂന്യത കണ്ടിട്ടു് ഉണ്ടാകുന്നതാണു്. വ്യക്തി സർവാധിപതിയായിരിക്കാം.
രാജാവായിരിക്കാം, ഡോക്ടറായിരിക്കാം, യാചകനായിരിക്കാം. ആരായാലും സന്ത്രാസത്തിന്നു വിധേയനായത്രേ.
ജീവിതത്തിന്റെ ശൂന്യതയും മരണത്തിന്റെ അനിവാര്യതയും കണ്ടുണ്ടാകുന്ന ഈ വികാരമാണു് അവനു്
ഒറ്റപ്പെടലിന്റെ ബോധം ഉളവാക്കുക.
</p>
          <p>ഈ നോവലിലെ നായകൻ (അയാളെ ആന്റി ഹീറോ എന്നു വിളിക്കുന്നതാണു് ശരി) അസ്തിത്വവാദിയല്ല. ആ
തത്ത്വചിന്ത പ്രഖ്യാപിക്കുന്ന അന്യനുമല്ല (outsider) എങ്കിലും അയാൾ സകല മനുഷ്യ ബന്ധങ്ങളും വിച്ഛേദിച്ചു്
അന്യനായി കഴിയുന്നവനാണു്. അയാളുടെ ഈ ഒറ്റപ്പെടലിന്റെ തോന്നൽ സ്വന്തം നാടായ
ചെക്കോസ്ലോവാക്യയെ നാത്സികൾ ആക്രമിച്ചു കീഴടക്കിയതിൽ നിന്നു് ഉണ്ടായതാണു്. ജർമ്മൻ ഭാഷ
സംസാരിക്കുന്ന ജനത ഏറെയുള്ള സൂഡറ്റൻലാൻഡ് ചെക്കോസ്ലോവാക്യയുടെ ഭാഗമായിരുന്നെങ്കിലും ഹിറ്റ്ലർ
അതാക്രമിച്ചു കൈവശപ്പെടുത്തി. അതിനു ശേഷം അയാൾ ചെക്കോസ്ലൊവാക്യയുടെ മറ്റു ഭാഗങ്ങളും ആക്രമിച്ചു്
കീഴടക്കി. സൂഡറ്റൻ ലാൻഡിന്റെ ആക്രമണം 1938-ലായിരുന്നു. ഈ വർഷത്തിനു് തൊട്ടു മുൻപാണു് നോവലിലെ
കഥ തുടങ്ങുന്നതു്. ചെക്കോസ്ലൊവാക്യ അനുഭവിച്ച യാതനകളെ <ref target="https://en.wikipedia.org/wiki/Bohumil_Hrabal">ഹ്രാബാൽ</ref> തന്റെ
ആന്റി ഹീറോയിലൂടെ ആവിഷ്കരിക്കുന്നു. അയാൾ പല ഹോട്ടലുകളിലും വെയ്റ്ററായും ഹെഡ് വെയ്റ്ററായും
സേവനമനുഷ്ഠിച്ചു. എത്യോപ്യൻ ചക്രവർത്തി ഹൈലി സെലസി സന്ദർസനം നടത്തിയപ്പോൾ സേവനത്തിന്റെ
വൈശിഷ്ട്യം കൊണ്ടു് അദ്ദേഹത്തിന്റെ ആദരാഭിനന്ദനങ്ങൾക്കു് അയാൾ പാത്രമായി. ഹെഡ് വെയ്റ്റർക്കു്
കിട്ടേണ്ട മെഡൽ എത്യോപ്യൻ ചാൻസലർ നമ്മുടെ ആന്റി ഹീറോക്കാണു് നല്കിയതു്.
</p>
          <p>അങ്ങനെ കഴിഞ്ഞു വരുമ്പോൾ അയാൾ ലീസേ എന്ന ജർമ്മൻ തരുണിയിൽ അനുരക്തനായി. അവർക്കു
ദമ്പതികളാകണം. പക്ഷേ, ഒരു ചെക്കോസ്ലൊവാക്യൻ പൗരൻ ജർമ്മൻകാരിയെ വിവാഹം കഴിക്കാൻ അത്ര
എളുപ്പത്തിൽ ജർമ്മൻ സർക്കാർ അനുവദിക്കില്ല. അയാളുടെ ചെക്കൊസ്ലൊവാക്യൻ ബീജം അവളുടെ ജർമ്മൻ
ഗർഭാശയത്തിൽ പ്രവേശിക്കാൻ യോഗ്യമാണോ എന്നു് പരിശോധിക്കണം. പരിശോധനയ്ക്കു ശേഷം
‘ഡിഫെൻസ് ഓഫ് ജർമ്മൻ ഓണർ ആൻഡ് ബ്ളഡ്’ അയാൾക്കു വിവാഹ ലൈസൻസ് നല്കി. എത്ര റബർ
സ്റ്റാമ്പുകളുടെ ശക്തിയാർന്ന അഭിമർദ്ദത്തിനു ശേഷമാണു് ആ ലൈസൻസ് അയാൾക്കു കിട്ടിയതു്! അതേ

റബർസ്റ്റാമ്പ് അഭിമർദ്ദങ്ങൾ കൊണ്ടു് അനേകം ചെക്കോസ്ലൊവാക്യൻ ദേശസ്നേഹികൾ വധിക്കപ്പെടുകയും
ചെയ്തു. ഹോട്ടൽ വെയ്റ്റർ ഒരു നൂതന ശിശുവിനെ (New child) ജനിപ്പിച്ചു. ആ ശിശുവാകട്ടെ മാനസിക ശക്തി
ക്ഷയിച്ചവൻ, അവന്റെ ജോലി, കാണുന്നിടത്തൊക്കെ ആണിയടിച്ചു കയറ്റുക എന്നതുമാത്രം. അച്ഛൻ അവനു മൂന്നു
കിലോ ഇരുമ്പാണി വാങ്ങിക്കൊടുത്തു. അടുക്കളയിലെ തറയിലും മുകളിലത്തെ നിലയിലെ മുറികളിലും അവൻ
ആണിയടിച്ചു കയറ്റി.
</p>
          <p>ജർമ്മൻ സൈനികോദ്യോഗസ്ഥൻ ഭൂമിയിലേക്കു ബോംബുകൾ നിക്ഷേപിച്ചതു പോലെ ശിശു ആണികൾ
തറച്ചു കയറ്റി. വെയ്റ്റർക്കു് അഭിമാനം. സംസാരിക്കാൻ പോലും പഠിച്ചിട്ടില്ലാത്ത ആ ശിശുവിന്റെ വലതു കൈ
ശക്തിയാർന്നതാണല്ലോ. അതിൽ ചുറ്റികയുണ്ടല്ലോ.
</p>
          <p>വെയ്റ്റർ ഒരു തെറ്റിദ്ധാരണയുടെ പേരിൽ ശത്രുക്കളാൽ അറസ്റ്റു ചെയ്യപ്പെട്ടു. കാരാഗൃഹത്തിൽ നിന്നു
മോചനം നേടിയെങ്കിലും അയാൾക്കു ജോലി നഷ്ടപ്പെട്ടു. വെറും സംശയം മതി; ജോലി പോകും. പക്ഷേ, ഒരു
കണക്കിൽ അയാൾ സമ്പന്നനാണു്. ലിസേ അയാൾക്കു ചില പോസ്റ്റുസ്റ്റാമ്പുകൾ കൊടുത്തിട്ടുണ്ടു്. റദ്ദ് ചെയ്തു് ആ
പഴയ സ്റ്റാമ്പുകൾ വിറ്റാൽ അയാൾക്കു കോടീശ്വരനായി മാറാം. അവളുടെ ഹോട്ടൽ ശത്രുക്കൾ ബോംബിട്ടു
തകർത്തു. ലിസേയെ കാണാനില്ല. കൊച്ചുമകനു് അഞ്ചു കിലോ ഇരുമ്പാണി നല്കിയിട്ടു് അയാൾ ഭാര്യയെ
അന്വേഷിച്ചു തുടങ്ങി. അവൻ ആണികൾ ശബ്ദത്തോടെ തറയിൽ അടിച്ചു കയറ്റുമ്പോൾ അയാൾ ഭാര്യയെ
അന്വേഷിക്കുകയാണു്. അന്വേഷണം ആരംഭിച്ചതിന്റെ മൂന്നാമത്തെ ദിവസം അയാൾ അവളുടെ ഷൂസ് കണ്ടു.
തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ മൃതദേഹം കിടക്കുന്നുണ്ടു്. സ്റ്റാമ്പുകൾ വച്ച കൊച്ചു പെട്ടി
നഷ്ടപ്പെടാതിരിക്കാൻ വേണ്ടി അവൾ പന്തു പോലെ ചുരുണ്ടു കിടക്കുകയായിരുന്നു. പെട്ടി ഒളിച്ചു വച്ചിട്ടു് അയാൾ
മൃതദേഹത്തിൽ നിന്നു് അവശിഷ്ടങ്ങൾ മാറ്റി. അതിനു തലയില്ല. ബോംബ് പൊട്ടിയപ്പോൾ അതു
ദൂരെയെവിടെയോ തെറിച്ചു പോയതാവാം. മുറ്റം മുഴുവൻ അയാൾ കുഴിച്ചു നോക്കിയിട്ടും തല കിട്ടിയില്ല. കഴുത്തിന്റെ
ഭാഗത്തു് ഒരു തുണി കെട്ടി മറച്ചു ശവം കുഴിച്ചിട്ടു. ചെറിയ പെട്ടി കൈയിലെടുത്തു കൊണ്ടു് അയാൾ ആരോടും
യാത്ര പറയാതെ നടന്നു. അന്നു വൈകുന്നേരം മാനസിക ശക്തി കുറഞ്ഞ കുട്ടികളെ സംരക്ഷിക്കുന്ന സംഘടന
അയാളുടെ മകനു വേണ്ടി വന്നെത്തും. നടക്കുന്ന അയാൾക്കു പിറകിൽ ചുറ്റിക അടിക്കുന്നതിന്റെ ശബ്ദം കുറഞ്ഞു
കുറഞ്ഞു വന്നു. ജീവിതത്തിന്റെ ശേഷം ഭാഗം മുഴുവനും അയാൾ ആ ശബ്ദം കേൾക്കും.
</p>
          <p>സ്റ്റാമ്പുകൾ വിറ്റു് അയാൾ നാല്പതു മുറികളുള്ള ഒരു ഹോട്ടൽ വാങ്ങി അതിന്റെ ഉടമസ്ഥനായി വിരാജിച്ചു.
പക്ഷേ, ശത്രുക്കൾ കോടീശ്വരന്മാരെ വേട്ടയാടുന്ന കാലം വന്നു. അയാൾ കാരാഗൃഹത്തിൽ കുറേക്കാലം കിടന്നു.
മോചനത്തിനു ശേഷം നാട്ടിലേക്കു വന്നപ്പോൾ കദന കഥകളേയുള്ളൂ എങ്ങും വിശപ്പു മാറ്റാൻ ആടിനേയും
പട്ടിയേയും പൂച്ചയേയും തിന്നവരാണു് ചെക്കോസ്ലൊവാക്യൻ ജനത.
</p>
          <p>അയാൾക്കു് ഇനി എന്തു ചെയ്യാൻ കഴിയും? കുതിരയോടും പട്ടിയോടും പൂച്ചയോടും ആടിനോടും
സംസാരിക്കാം. ജീവിതത്തിൽ അടിസ്ഥാനപരമായി എന്തുണ്ടു്? മരണം വരുമ്പോൾ നമ്മൾ എങ്ങെനെ
പെരുമാറും? മരണത്തോടു എന്തു ചോദിക്കും? അപരിമേയത്വവും ശാശ്വതികത്വവും തമ്മിലുള്ള സംഭാഷണമാണു്
മരണം. എവിടെ സംസ്ക്കരിക്കപ്പെടാനാണു് ആഗ്രഹമെന്നു് അയാൾ ഓരോ വ്യക്തിയോടും ചോദിച്ചു
പരിഹാസപാത്രമായി. തന്നെ ആ കൊച്ചു കുന്നിന്റെ മുകളിൽ സംസ്ക്കരിക്കണമെന്നാണു് അയാളുടെ ആഗ്രഹം.
അപ്പോൾ മൃതദേഹം ചീഞ്ഞളിയുമ്പോൾ പകുതി ഭാഗം പ്രവാഹങ്ങളിലൂടെ ബൊഹിമിയയിലേക്കു ചെല്ലും. പകുതി
മറ്റു പ്രവാഹങ്ങളിലൂടെ ഡൻയൂബ് നദിയിൽ ഒഴുകിച്ചേരും. മരണത്തിനു ശേഷമെങ്കിലും തനിക്കു വിശ്വപൗരനായി
മാറണമെന്നാണു് അയാളുടെ അഭിലാഷം.
</p>
          <p>അയാൾ പോകാൻ ഭാവിച്ചപ്പോഴാണു് ആദ്യം പറഞ്ഞ പോലെ മൃഗങ്ങളുടെ ആഗമനം. എത്യോപ്യൻ
ചക്രവർത്തിയുടെ കൈയിൽ നിന്നു കീർത്തി മുദ്ര വാങ്ങിയ ആളാണു് അയാൾ. ആ കീർത്തി മുദ്രയുടെ ശക്തി
കൊണ്ടാണു് അവിശ്വാസ്യമായ കഥ സത്യാത്മകമായി പരിണമിച്ചതിനെ അയാൾക്കു് ആഖ്യാനം ചെയ്യാൻ
കഴിഞ്ഞതു്.
</p>
          <p>ഒരു വലിയ സമൂഹത്തെ മൃഗങ്ങൾക്കോ വസ്തുക്കൾക്കോ സദൃശ്യമായി കൊന്നൊടുക്കുന്ന ക്രൂരതയാണല്ലോ
ഹിറ്റ്ലറും അയാളുടെ അനുചരന്മാരും പ്രദർശിപ്പിച്ചതു്. നിഗ്രഹിക്കാത്തവരെ മൃഗങ്ങളായും വസ്തുക്കളായും കരുതി.
അങ്ങനെ അവരുടെ മനുഷ്യത്വത്തെ നശിപ്പിക്കുമ്പോൾ അവർക്കു് ഒറ്റപ്പെടലിന്റെ തോന്നലുണ്ടാകുന്നു. ഹിറ്റ്ലർ
അന്ധമായ വെറുപ്പു കൊണ്ടും സാമ്രാജ്യ വികസനാഭിലാഷം കൊണ്ടുമാണു് ചെക്കോസ്ലൊവാക്യയെ
കീഴടക്കിയതു്. ജൂതന്മാരെ നശിപ്പിച്ചതു് മറ്റൊരു കാരണം പറഞ്ഞാണു്. ഇങ്ങനെ മനുഷ്യന്റെ വ്യക്തിത്വം അയാൾ
ഹനിച്ചു കളഞ്ഞു. ഈ ‘ഡീഹ്യൂമനൈസേഷൻ’ അതിന്റെ പരകോടിയിൽ കാണുന്നതു് ഹ്രാബാലിന്റെ ഈ
നോവലിലാണു്. പക്ഷേ, ഒരിടത്തും അദ്ദേഹം നാത്സികളെ നിന്ദിക്കുന്നില്ല. പ്രത്യക്ഷമായോ, പരോക്ഷമായോ
നിന്ദനമില്ല. കലാകാരനു ഉണ്ടായിരിക്കേണ്ട നിസ്സംഗതയോടെ അദ്ദേഹം കഥ പറയുന്നു. വായിച്ചു കഴിയുമ്പോൾ
അക്കഥ ചെക്കോസ്ലൊവാക്യയിലെ ജനങ്ങളുടെ കഥ മാത്രമല്ല സമഗ്രാധിപത്യം നശിപ്പിക്കുന്ന ഏതു
രാഷ്ട്രത്തിലെയും ജനതയുടെ കഥയാണെന്നു നമുക്കു് തോന്നുന്നു.
</p>
          <p>ഹിറ്റ്ലറുടെയും അയാളുടെ അനുചരൻമാരായ നാത്സികളുടെയും പ്രവർത്തനങ്ങൾ നമുക്കു നൃശംസതയായി
തോന്നുന്നുവെങ്കിലും അവരുടെ വിചാരം അതായിരുന്നില്ല. ആ ഫാസിസം ഒരധ്യാത്മിക വിപ്ലവമാണെന്നാണു്
അവർ കരുതിയതു്. സന്മാർഗ്ഗ സംഹിതയിലും മനുഷ്യാത്മാവിലും വരേണ്ട വിപ്ലവമായി അതിനെ അവർ കണ്ടു.
സാകല്യാവസ്ഥയിലുള്ള, സമഗ്ര സ്വഭാവമാർന്ന വിപ്ലവമാണു് അതെന്നു് വാദിക്കപ്പെട്ടു. ഒരു ‘നൂതന മനുഷ്യ’ന്റെ
ആവിർഭാവമാണു്, അവർ സങ്കൽപിച്ചതു്. <ref target="https://en.wikipedia.org/wiki/Bohumil_Hrabal">ഹ്രാബാലിന്റെ</ref>
പ്രയോഗം ശ്രദ്ധിച്ചാലും. വെയ്റ്ററെക്കൊണ്ടാണു് അദ്ദേഹം അതു പറയിക്കുന്നതു്. “And all this so I could a
be get a beautiful New Child” ഈ പുതിയശിശു—ആര്യസമുദായത്തിന്റെ ഉത്കൃഷ്ടതയുടെ ഫലമായ
ശിശു—ദുർഭഗസന്തതിയായി മാറി. ദുർബലമനസാണു് അതിനുള്ളതു്. അതു് ചികിത്സിക്കേണ്ട രോഗവും.
ജർമ്മനിയുടെയും ചെക്കോസ്ളോവാക്യയുടെയും സങ്കലനം നിന്ദാർഹമാണെന്നു് ഹ്രാബാൽ പ്രത്യക്ഷമായും
പരോക്ഷമായും പ്രസ്താവിക്കുന്നു.
</p>
          <p>ഹ്രാബാലിന്റെ നോവലിലെ സ്ഥിതിഗതികളല്ല ഇന്നു ചെക്കോസ്ലൊവാക്യയിലുള്ളതു്. എങ്കിലും ആ
സ്ഥിതിവിശേഷങ്ങളും സാമൂഹികാവസ്ഥകളും സജീവങ്ങളായിനമുക്കു അനുഭവപ്പെടുന്നു. അവ നമ്മളെ
‘ഹോൺട് ’ ചെയ്യുന്നു. ഏതു സമഗ്രാധിപത്യത്തെയും ചെറുക്കാനുള്ള മാനസികനില നമുക്കു് അതു
സംജാതമാകുന്നു. കലയുടെ ശക്തി എന്നേ പറയാനുള്ളു.
</p>
        </div>
        <!--end of "section 0.0.2.0/1.3"-->
      </div>
      <!--end of "chapter 0.0.2/1"-->
      <!--END OF CHAPTER 0.0.2/1-->
      <div type="chapter" n="0.0.3" xml:id="chp0.0.3">
        <head type="chaphead">ഫൂക്കോയുടെ പെൻഡുലം</head>
        <div type="lsection">
          <figure rend="fleft" type="gra">
            <graphic url="images/Foucault.jpg" rendition="gra"/>
            <figDesc style="thumb">ഷാങ്ങ് ബർനാർ ലേയോങ്ങ് ഫൂക്കോ</figDesc>
          </figure>
          <p style="noindent"> ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞൻ <ref target="https://w.wiki/HZ7S">ഷാങ്ങ് ബർനാർ ലേയോങ്ങ് ഫൂക്കോ</ref> (Jean Bernard,
Leon Foucault, 1819–1869) 1851-ൽ രണ്ടടി വ്യാസവും 62 പൗണ്ട് ഭാരവുമുള്ള ഒരു ഇരുമ്പു ഗോളം 200 അടി
നീളമുള്ള ഉരുക്കു കമ്പിയുടെ അറ്റത്തു കെട്ടി ഒരു വലിയ പള്ളിയിൽ തൂക്കി. ഈ പെൻഡുലത്തിന്റെ അറ്റത്തു്
ഒരാണിയുണ്ടു്. ഭൂമിയിൽ തൊടാതെയാണു് അതിന്റെ സ്ഥിതിയെങ്കിലും താഴെ വിതറിയ മണലിൽ അതു്
അടയാളം രേഖപ്പെടുത്തും. പെൻഡുലം ഒരു തലത്തിൽത്തന്നെ ചലനം കൊള്ളും. പക്ഷേ, ഭൂമി കറങ്ങുന്നതു
കൊണ്ടു് അതിന്റെ അഭിവിന്യാസത്തിനു് (Orientation) മാറ്റം വരും. പെൻഡുലം വടക്കേ
ധ്രുവത്തിലായിരുന്നെങ്കിൽ ഇരുപത്തിനാലു മണിക്കൂറിൽ ഒരു വൃത്തമാരചിച്ചു് അതിന്റെ തലത്തിനു മാറ്റം
വരുത്തിയെന്നു തോന്നുമായിരുന്നു. പാരീസിന്റെ ലാറ്റിറ്റ്യൂഡിൽ (latitude—ഭൂമദ്ധ്യരേഖയിൽ നിന്നു തെക്കോട്ടു
വടക്കോട്ടുമുള്ള ദൂരം ഡിഗ്രിയായി) അതു് 31 മണിക്കൂറും 47 മിനിറ്റും കൊണ്ടു് മാറും (അസിമോവിനോടു കടപ്പാടുണ്ടു്
ഈ വിവരണത്തിനു്). പാരീസിൽ ഇന്നുമുള്ള ഈ പെൻഡുലത്തെ അവലംബിച്ചു കൊണ്ടു് ചിന്തകളും
ദാർശനികനും സാഹിത്യകാരനുമായ <ref target="https://w.wiki/HZ7Z">ഉമ്പർടോ
എകോ</ref> എഴുതിയ അന്യാദൃശമായ നോവലാണു് ‘ഫൂക്കോയുടെ പെൻഡുലം’ (<ref target="https://en.wikipedia.org/wiki/Foucault%27s_Pendulum">Foucault’s
Pendulum</ref>). <ref target="https://en.wikipedia.org/wiki/The_Name_of_the_Rose">The Name of the
Rose</ref> എന്ന നോവലിന്റെ രചനയോടു കൂടി മഹായശസ്കനായിത്തീർന്ന ഈ ഇറ്റാലിയൻ
സാഹിത്യകാരന്റെ ഈ പുതിയ നോവലിൽ മനുഷ്യ ധിക്ഷണയ്ക്കു് എത്രത്തോളം ഉയരാമെന്നതിനു നിദർശകമാണു്.
</p>
          <figure rend="fright" type="gra">
            <graphic url="images/Umberto_Eco.jpg" rendition="gra"/>
            <figDesc style="thumb">ഉമ്പർടോ എകോ</figDesc>
          </figure>
          <p> ഈ പെൻഡുലത്തോടു മൂന്നുപേർ ബന്ധപ്പെട്ടുന്നതിന്റെ ഫലമായ ദുരന്തമായ നോവലിന്റെ പ്രധാനപ്പെട്ട
വിഷയം. മിലാനിലെ ഒരു പ്രസാധക സംഘത്തിലെ അംഗങ്ങളാണു് ഡിയോടല്ലവിയും ബെൽബോയും
കസോബെന്നും. ഒരു രഹസ്യ ഭൂപടം ഫൂക്കോയുടെ പെൻഡുലത്തിന്റെ താഴെ വച്ചാൽ പ്രാചീന കാലത്തു്
നൈറ്റ്സ് ടെംപ്ലർസ് സങ്കല്പിച്ച രഹസ്യമെന്തെന്നു കണ്ടുപിടിക്കാമെന്നു് ആ മൂന്നു പേരും വിചാരിച്ചു. കുരിശു
യുദ്ധങ്ങൾ നടക്കുന്ന കാലത്താണു് ഈ സംഘടന—Knights Templars—രൂപീകരിക്കപ്പെട്ടതു്.
തീർത്ഥാടകരെ സംരക്ഷിക്കാൻ വേണ്ടി രൂപം കൊണ്ട അതിനു ആദ്യകാലത്തു് സൈനിക പ്രവർത്തനങ്ങളാണു്
ഉണ്ടായിരുന്നതു്. എസ്റ്റേറ്റുകളും മറ്റു സമ്പത്തുകളും സമ്മാനങ്ങളായി നേടിയ ഈ സംഘം ക്രമേണ
പ്രബലമായിത്തീർന്നു. ജറൂസലമായിരുന്നു അവരുടെ ആസ്ഥാനം. കാലം കഴിഞ്ഞു. <ref target="https://en.wikipedia.org/wiki/Jacques_de_Molay">ഷാക്ക് ദ മൊലേ</ref>
(Jacques de Molay, 1243–1314) ആ സംഘടനയുടെ അധീശനായി. ഫ്രാൻസിലെ രാജാവായിരുന്ന ഫിലിപ്പ്
നാലാമൻ നൈറ്റ്സ് ടെംപ്ലർസിന്റെ സമ്പത്തിലും ശക്തിയിലും അസൂയാലുവായി. 1307-ൽ ഫ്രാൻസിലെ എല്ലാ
ടെംപ്ലർസിനെയും അദ്ദേഹം അറസ്റ്റു ചെയ്തു ഇൻക്വിസിഷൻ കോടതിയുടെ മുൻപിൽ കൊണ്ടുവന്നു. വിസ്താരത്തിനു
ശേഷം മൊലേയെയും മറ്റു ടെംപ്ലർസിനെയും കുറ്റിയിൽ കെട്ടി എരിച്ചു കൊന്നു. സ്വവർഗ്ഗാനുരാഗമാണു് രാജാവു്
അവരിൽ അയഥാർത്ഥമായി ആരോപിച്ച കുറ്റം. പ്രപഞ്ചത്തിന്റെ അയസ്കാന്ത പ്രവാഹങ്ങലെ നിയന്ത്രിച്ചു്
ലോകത്തെ കീഴടക്കാനുള്ള ഒരു പദ്ധതി ടെംപ്ലർസിനു് ഉണ്ടായിരുന്നു പോലും. ഭൂപടം ഫൂക്കോയുടെ
പെൻഡുലത്തിന്റെ താഴെ വച്ചു് ആ പദ്ധതി മനസ്സിലാക്കാനായിരുന്നു മൂന്നു് പേരുടെയും യത്നം. അപ്പോഴേക്കും
ചില മതഭ്രാന്തന്മാർ അവരെ സമീപിക്കുന്നു. ടെംപ്ലർസിന്റെ രഹസ്യമറിയാനായി. അതറിയിച്ചില്ലെങ്കിൽ അവരെ
മൂന്നു പേരെയും കൊന്നുകളയുമെന്നും അവർ ഭീഷണി മുഴക്കി.
</p>
          <p>മൂന്നു പേരിൽ പ്രായം കൂടിയവൻ ഡിയോടല്ലാവിയാണു്. നിയമസംഹിതയായ തോറയിലെ (Torah)
വാക്കുകൾ വിനിമയം ചെയ്തു് (permutation) പരമസത്യത്തിലെത്താമെന്നു് അയാൾ വിചാരിച്ചു. “My dear
friend” Diotallevi said: “You will never understand anything. It’s true that the Torah—the visible Torah, that
is—is only one of the possible permutations of the letters of the eternal Torah as God created it and
delivered it to the angels” (Page 33, Picador Book). വാക്കുകളുടെ പെർമ്യൂട്ടേഷൻ കേവല സത്യത്തിൽ

എത്തിക്കുന്നതു പോലെ അയാളുടെ ശരീരത്തിലെ സെല്ലുകൾ പെർമ്യൂട്ടേഷൻ നടത്തുകയാണു്. ആ അനിയത
പ്രവർത്തനം തന്നെയാണു് അർബുദം. ആയാളെന്തിനു് അർബുദ രോഗിയായി. ഉമ്പർടോ ഏകോ അതിനു
സമാധാനം നല്കുന്നില്ല.
</p>
          <p>രോഗം മൂർദ്ധന്യാവസ്ഥയിലെത്തിയപ്പോൾ ഡിയോടല്ലവിയുടെ തലയിൽ ഒരു രോമവുമില്ല. പുരികങ്ങളോ
കൺപീലികളോ ഇല്ല. അദ്ഭുതപ്പെടാനില്ല. തോറ പോലെയാണു് മനുഷ്യ ശരീരം. തോറയ്ക്കു മാറ്റം വരുത്തിയാൽ
ലോകത്തിനു മാറ്റം വരുത്തുകയായിരിക്കും. ലോകത്തിനു മാറ്റം വരുത്തിയാൽ ശരീരത്തിനു മാറ്റം
വരുത്തുകയായിരിക്കും. (If you alter the Book, you alter the world, if you alter the world, you alter
the body, page 566.) ടെംപ്ലർസിന്റെ പദ്ധതി സ്വന്തം ശരീരത്തിൽ തന്നെ കണ്ട അയാൾ ദുരന്തത്തിലായി. ഈ
ദുരന്തം തന്നെ വ്യത്യസ്തങ്ങളായ രീതിയിൽ മറ്റു രണ്ടു പേർക്കുമുണ്ടായി. യുക്തിയിലൂടെയുള്ള പ്രപഞ്ച വ്യാഖ്യാനം
അസംബന്ധമാണെന്നാവാം എകോ കരുതുന്നതു്. നൈറ്റ്സ് ടെംപ്ലർസിന്റെ രഹസ്യ പദ്ധതികൾ പോലെയുള്ള
പദ്ധതികളാണു് ലോകമാകെയുള്ളതെന്നും അദ്ദേഹം വിചാരിക്കുന്നുണ്ടാവാം. നാത്സിസത്തിന്റെ
ഉദ്ഘോഷകനായ ഹിറ്റ്ലറും വേറൊരു ടെംപ്ലർ അല്ലേ? അതേ. ഒരു പ്രധാന കഥാപാത്രം പ്രപഞ്ചനിയമം തന്റെ
അർബുദത്തിൽ കണ്ടു. നിയമത്തിലൂടെ പ്രപഞ്ചരഹസ്യങ്ങൾ അനാവരണം ചെയ്യൂ. അതു് അർബുദമായി
പര്യവസാനിക്കും. ലോകം തന്നെ വലിയ ഒരു അർബുദമത്രേ. ആളുകൾക്കു് എപ്പോഴും പദ്ധതികൾ വേണം. ഒരു
പദ്ധതി അവർക്കു കാണിച്ചു കൊടുത്താൽ ചെന്നായ്ക്കളെപ്പോലെ അവർ അതിൽ ചാടി വീഴും. നിങ്ങൾ ഒരു
പദ്ധതി കണ്ടുപിടിക്കു. അവരതു വിശ്വസിക്കും (പുറം 618).
</p>
          <p>പെൻഡുലം പോലും ഒരു വ്യാജപ്രവാചകനല്ലെ? പ്രപഞ്ചത്തിലെ ഒരേയൊരു ബിന്ദുവിൽ നിന്നാണു് അതു
തൂങ്ങുന്നതെന്നു തോന്നും. പക്ഷേ, പള്ളിയിൽ നിന്നു് ഫൂക്കോയുടെ പെൻഡുലത്തെ ഇളക്കിയെടുത്തു്
വേശ്യാലയത്തിൽ തൂക്കിയാലോ? അതു് അവിടെയും ചലനം കൊള്ളും. വേറെയും പെൻഡുലങ്ങളുണ്ടല്ലോ.
ന്യൂയോർക്കിൽ, യു. എൻ., സൗധത്തിൽ, സാൻഫ്രാൻസിസ്ക്കോ മ്യൂസിയത്തിൽ അങ്ങനെ പലയിടത്തും. എവിടെ
ഫൂക്കോയുടെ പെൻഡുലം തൂക്കിയാലും ചലനരഹിതമായ ഒരു ബിന്ദുവിൽ നിന്നു് അതു് അങ്ങോട്ടുമിങ്ങോട്ടും ആടും.
ഭൂമി താഴെ കറങ്ങുകയും ചെയ്യും. പ്രപഞ്ചത്തിലെ ഓരോ ബിന്ദുവും സ്ഥിരീകൃതമായ ബിന്ദുവാണു്. അതിൽ നിന്നും
പെൻഡുലം തൂക്കുക എന്നതു മാത്രമേ നിങ്ങൾക്കു ചെയ്യാനുള്ളു. യുക്തിരഹിതമായ ഈ ലോകത്തു് ആ ബിന്ദു
കണ്ടുപിടിക്കണമെന്നാണോ എകോ നിർദ്ദേശിക്കുന്നതു? സങ്കീർണ്ണവും ദുർഗ്രഹവും പാണ്ഡിത്യ പ്രകടനാത്മകവും
ആയ നോവലാണു് ‘ഫൂക്കോയുടെ പെൻഡുലം’ അതിന്റെ പ്രമേയത്തെ സംബന്ധിച്ചിടത്തോളം ഒളിച്ചുകളി
നടത്തുകയാണു് എകോ. അതുകൊണ്ടാണു് ഞാൻ അഭ്യൂഹങ്ങൾ നടത്തുന്നതു്.
</p>
          <p>പ്രതിപാദിക്കുന്ന വിഷയത്തെ ധിഷണാപരമായും അപഗ്രഥനാത്മകമായും സമീപിക്കുന്ന
സാഹിത്യകാരന്മാരുണ്ടു്. വിഷയത്തെ സ്വപ്നാത്മകമായ അന്തരീക്ഷത്തിലേക്കു കൊണ്ടു ചെല്ലുന്നവരുണ്ടു്.
ആദ്യത്തെ വിഭാഗത്തിൽ പെടുന്ന നോവലിസ്റ്റാണു് എകോ. ഉറങ്ങിക്കിടക്കുന്നവരെ മധുര സ്വപ്നത്തിലേക്കു
നയിക്കാൻ ഉണർന്നിരിക്കുന്നവർക്കു കഴിയുമോ. കഴിയുമെങ്കിൽ ആ കിനാവിലേക്കു കൊണ്ടു ചെല്ലുന്ന
നോവലെഴുത്തുകാരിയാണു് <ref target="https://w.wiki/HZ7q">എമിലി ബ്രോണ്ടി</ref>.
ഉറങ്ങുന്നവനെ ആശയത്തിന്റെ ചൂരൽകൊണ്ടു് അടിച്ചുണർത്തിയിട്ടു് ‘നോക്കു്, ഈ മഹാത്ഭുതം!’ എന്നു പറയുന്ന
ധൈഷണിക പ്രതിഭാശാലിയാണു് എകോ. കാണുന്നതു് മഹാദ്ഭുതമായതു കൊണ്ടു് അടിച്ച വേദന വ്യക്തി
മറക്കുന്നു. എകോയോടു് കൃതജ്ഞതയുള്ളവനായി മാറുന്നു. Morons can even the Nobel
prize—പരിപാകമില്ലാത്തവർക്കുപോലും നോബൽ സമ്മാനം കിട്ടാമെന്നു്—എകോ നോവലിൽ പറയുന്നു
(Page 66). മനസ്സിന്റെ എല്ലാ സമ്പന്നതകളുമുള്ള <ref target="https://w.wiki/HZ7Z">എക്കോ</ref> ക്കു നോബൽ സമ്മാനം നല്കേണ്ടതാണു്.
</p>
        </div>
        <!--end of "section 0.0.3.0/1.4"-->
      </div>
      <!--end of "chapter 0.0.3/1"-->
      <!--END OF CHAPTER 0.0.3/1-->
      <div type="chapter" n="0.0.4" xml:id="chp0.0.4">
        <head type="chaphead">കറുത്ത മഴ</head>
        <div type="lsection">
          <figure rend="fleft" type="gra">
            <graphic url="images/Iris_Murdoch.png" rendition="gra"/>
            <figDesc style="thumb">ഐറിസ് മർഡോക്ക്</figDesc>
          </figure>
          <p style="noindent"> ഇംഗ്ലീഷ് നോവലെഴുത്തുകാരിയായ <ref target="https://en.wikipedia.org/wiki/Iris_Murdoch">ഐറിസ് മർഡോക്കി</ref>
ന്റെ <ref target="https://en.wikipedia.org/wiki/The_Bell_(novel)">The
bell</ref> എന്ന നോവലിൽ ആകർഷകമായ ഒരു സംഭവം വർണ്ണിച്ചിട്ടുണ്ടു്. കഥാനായിക ഡോറ
തീവണ്ടിയിൽ സഞ്ചരിക്കുകയാണു്. അവളുടെ ഇരിപ്പിടത്തിനു നേരെ എതിരേയുള്ള സീറ്റിനു് താഴെയായി ഒരു
ചിത്രശലഭം തറയിൽ നീങ്ങിക്കൊണ്ടിരിക്കുന്നു. അതിനെക്കുറിച്ചുള്ള ചിന്തയല്ലാതെ വേറൊരു ചിന്തയും ഡോറയ്ക്കു്
അപ്പോഴില്ല. ആ ചിത്രശലഭം നീങ്ങി നീങ്ങി അവിടെയിരുന്ന യാത്രക്കാരന്റെ കാലിനടുത്തേക്കു അപകടകരമായ
വിധത്തിൽ ചെല്ലുകയാണു്. അവൾക്കു പരിഭ്രമമായി. പെട്ടെന്നു് കുനിഞ്ഞു് അവൾ അതിനെ ഉള്ളം
കൈയിലെടുത്തു. അതു് അവിടെയിരുന്ന ചലനം കൊള്ളുന്നതു് ഡോറയറിയുന്നുണ്ടു്. തീവണ്ടി അവൾക്കിറങ്ങേണ്ട
സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ എത്തി. ചിത്രശലഭത്തെ ഉള്ളം കൈയിൽ ഒതുക്കിപ്പിടിച്ചുകൊണ്ടു് അവൾ
താഴത്തേക്കിറങ്ങി. തീവണ്ടി മെല്ലെ യാത്ര തിരിക്കുകയായി. അവളെ കൂട്ടിക്കൊണ്ടു പോകാൻ വന്ന ഭർത്താവു്
ചോദിച്ചു;—“നിന്റെ സൂട്ട്കെയ്സ് എവിടെ?” “ഈശ്വരാ”. അവൾ വാ തുറന്നു. അതു് എടുത്തില്ല ഡോറ. “നീ
കൈകൾ ഇങ്ങനെ വച്ചിരിക്കുന്നതെന്തിനു്? പ്രാർത്ഥിക്കുകയാണോ?” എന്നു് അയാൾ ചോദിച്ചു. ഡോറ
ചിത്രശലഭത്തെയും മറന്നു പോയിരുന്നു. അവൾ കൈകൾ വിടർത്തി, പൂവെന്ന പോലെ. ചിത്രശലഭം
പറന്നുയർന്നു. വൃത്തങ്ങൾ രചിച്ചിട്ടു് അതു് ദൂരത്തേക്കു ഉയർന്നു പോയി. ഒരു നിമിഷത്തേക്കു് അത്ഭുതം കലർന്ന
നിശബ്ദത.
</p>
          <p>ഇനി മറ്റൊരു സംഭവം ഓർമ്മയിൽ നിന്നു കുറിക്കുകയാണു്. വിശ്വവിഖ്യാതനായ ഫ്രെഞ്ചെഴുത്തുകാരൻ ഷാങ്
ഷെനെ തീവണ്ടിയിൽ സഞ്ചരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മുൻപിൽ ഒരുത്തൻ ഇരിക്കുന്നുണ്ടു്. വടി
പോലെ നില്ക്കുന്ന മീശ. വൃത്തികെട്ട വായ്. അയാൾ രണ്ടു കാലുകൾക്കിടയിലൂടെ തറയിലേക്കു കഫം തുപ്പുന്നു.
ഷെനെ അയാളുടെ കണ്ണുകളിലേക്കു നോക്കി. ഷെനെയുടെ കണ്ണുകളിലേക്കു അയാളും. അപ്പോൾ ഷെനെയുടെ
ഉള്ളിൽ നിന്നു് അദ്ദേഹം തന്നെ ഉയർന്നു് അദ്ദേഹത്തിന്റെ നേത്രങ്ങളിലൂടെ ബഹിർഗ്ഗമിച്ചു് ആ വൃത്തികെട്ടവന്റെ
കണ്ണുകളിലൂടെ കടന്നു് അയാളുടെ ഉള്ളിൽ പ്രവേശിച്ചു. അതുപോലെ ഒരു പ്രക്രിയ അയാളെ സംബന്ധിച്ചും
ഉണ്ടായിയെന്നതു തീർച്ച. ഇതു കഴിഞ്ഞപ്പോൾ താൻ അയാൾ തന്നെയാണെന്നു ഷെനെയ്ക്കു തോന്നി. ഈ
തോന്നൽ—എല്ലാ ആളുകളും വൃത്തികെട്ടവരാണെന്ന തോന്നൽ—ഷെനെയ്ക്കു ചെകിട്ടിലേറ്റ
അടിപോലെയായിത്തീർന്നു.
</p>
          <p>ആദ്യത്തെ സംഭവം—ചിത്രശലഭത്തെ സംബന്ധിച്ചതു്—പ്രസാദാത്മകം. രണ്ടാമത്തേതു് വിഷാദാത്മകം.
ജീവിതത്തെ ദൃഢീകരിക്കുന്നു ആദ്യത്തേതു്. രണ്ടാമത്തെ സംഭവം ജീവിതത്തെ നിഷേധിക്കുന്നു. ജീവിതത്തെ
ദൃഢീകരിക്കുന്ന സാഹിത്യമാണു് ഉത്കൃഷ്ടം. കാരണം ദുസ്സഹമായ ഈ ജീവിതത്തിൽ അതു് മനുഷ്യനു് ജീവിക്കാൻ
മാർഗ്ഗം കാണിച്ചുകൊടുക്കുന്നു എന്നതാണു്. ആറ്റം ബോംബിട്ട ഹിരോഷീമായിലെയും നാഗസാക്കിയിലെയും
ജനങ്ങൾക്കു പിന്നീടും ജീവിച്ചിരിക്കണമെന്നു തോന്നുമോ? കണ്ണും കാതും പോയി, ശരീരമാകെ കരുവാളിച്ചു്,
നടക്കാനാവാതെ ഇഴഞ്ഞു നീങ്ങുന്നവർ ജീവിച്ചിരിക്കേണ്ടതുണ്ടോ അതോ ആത്മഹത്യ ചെയ്യണോ? പ്രകൃതി
എപ്പോഴും നവീകരണ പ്രക്രിയയിലാണു്. അതുകൊണ്ടു് ജീവിതത്തെ നവീകരിച്ചു് ജീവിക്കാനുള്ള കാലമത്രയും
ജീവിച്ചു തീർക്കൂ എന്നാണു് മഹാനായ ഒരു ജപ്പനീസ് കലാകാരന്റെ സന്ദേശം. <ref target="https://en.wikipedia.org/wiki/Masuji_Ibuse">മാസൂജി ഇബൂസേ</ref> യാണു്
ആ കലാകാരൻ. അദ്ദേഹത്തിന്റെ നോവൽ “കറുത്തമഴ”—<ref target="https://en.wikipedia.org/wiki/Black_Rain_(novel)">Black
Rain</ref>—ഈ സന്ദേശം കലാപരമായി ആവിഷ്കരിക്കുന്നു. അതു് ആദ്യമേ സൂചിപ്പിച്ചിട്ടാകാം മറ്റു
വിശദാംശങ്ങളിലേക്കുള്ള പ്രവേശം.
</p>
          <p>അമേരിക്കൻ സർക്കാർ ബോംബ് ഇട്ടപ്പോൾ അതു് എണ്ണ ബോംബാണെന്നു് ജാപ്പനീസ് ജനത വിചാരിച്ചു.
പിന്നീടു് അതിനെ പുതിയ രീതിയിലുള്ള ബോംബായി സങ്കല്പിച്ചു. അതിൽ പിന്നീടു് രഹസ്യായുധമായും
സവിശേഷതയുള്ള പുതിയ ടൈപ്പ് ബോംബായും ഒക്കെ കരുതി. ഒടുവിലാണു് അതിനെ അറ്റൊമിക് ബോംബായി

ആളുകൾ കണ്ടതു്. അതു വീണപ്പോൾ കോടിക്കണക്കിനു് ആളുകൾ ഭസ്മമായി ഭവിച്ചു. പലരും
കരിഞ്ഞശരീരവുമായി നടന്നു. ചിലർക്കു് ഇഴയാനേ ആവൂ. മറ്റു ചിലർക്കു റേഡിയേഷൻ രോഗം. എങ്കിലും
മൾബെറി മരങ്ങൾ അവയുടെ മുറിച്ചു കളഞ്ഞ കുറ്റികളിൽ നിന്നു പുതിയ പൊടിപ്പുകൾ ഉണ്ടാക്കി. അവയിൽ
പുതിയ ഇലകൾ ഉണ്ടാക്കി. ഹിരോഷീമയിലെ നദിയിൽ നിന്നു നീന്തിത്തുടിച്ചു് ആരൽ മീനുകൾ മേലോട്ടു വന്നു.
New born eels usually swim into the rivers swim into the rivers from the sea in mid-May.
ഓഗസ്റ്റ് 6-നു് ഹിരോഷീമയിൽ ബോംബ് ഇട്ടപ്പോൾ ഇവ എവിടെയായിരുന്നു? ഈ പ്രസാദാത്മകത്വവും ജീവിത
നവീകരണ ചിത്രീകരണവുമാണു് ഉത്കൃഷ്ടമായ ഈ നോവലിന്റെ മുദ്ര.
</p>
          <p>1966-ലാണു് മസൂജി ഇബൂസേ ഈ നോവൽ പ്രസിദ്ധപ്പെടുത്തിയതു്. 1945 ഓഗസ്റ്റിലാണല്ലോ
ഹിരോഷിമയിൽ ആറ്റം ബോംബ് ഇട്ടതു്. ഇരുപത്തൊന്നു കൊല്ലം കഴിഞ്ഞിട്ടു് പ്രസിദ്ധപ്പെടുത്തിയ ആ
നോവലിൽ ബോംബാക്രമണത്തെ നിസ്സംഗതയോടെ ആവിഷ്കരിക്കാൻ കഴിഞ്ഞു നോവലിസ്റ്റിനു്. മസ്തിഷ്കം
കൊണ്ടു പ്രവർത്തിക്കുന്ന ഷിഗേമാസ്തുവിന്റെയും അയാളുടെ അനന്തരവാൾ യാസൂക്കോയുടെയും ഡയറികളിലൂടെ
കഥ പറയുകയാണു് ഇബൂസെ. ഇടയ്ക്കിടയ്ക്കു് ആഖ്യാനവും. ഈ ഡയറിക്കുറിപ്പുകളും ആഖ്യാനവും ജപ്പാന്റെ
ദുരന്തത്തെ ഹൃദയം ദ്രവിപ്പിക്കുമാറ് ചിത്രീകരിക്കുന്നു.
</p>
          <p>ഷിഗേമാസ്തുവിന്റെ മനസ്സിനൊരു ഭാരമാണു് അനന്തരവൾ യാസൂക്കോ. ആ ഭാരം വരും
കാലത്തുമുണ്ടായിരിക്കും. ആരും അവളെ വിവാഹം കഴിക്കാനെത്തുന്നില്ല. വരുന്നവർ വേണ്ടെന്നു പറഞ്ഞു
പോകുകയും ചെയ്യുന്നു. കാരണം അവൾക്കുള്ള റേഡിയേഷൻ രോഗം തന്നെയാണു്. യുദ്ധത്തിന്റെ
അവസാനത്തെ കാലയളവിൽ യാസൂക്കോ ഹിരോഷീമാ പട്ടണത്തിൽ ജോലി നോക്കുകയായിരുന്നു. ബോംബ്
വീണപ്പോൾ ഷിഗേമാസ്തു യേക്കോഗാവ സ്റ്റേഷനിലായിരുന്നു. അദ്ദേഹത്തിന്റെ ഇടത്തേക്കവിളിനു മുറിവു പറ്റി.
യാസൂക്കോയുടെ ശരീരം മുഴുവൻ ചെളി പറ്റിയതു പോലെയിരിക്കുന്നുവന്നു് ഷിഗേമാസ്തു പറഞ്ഞപ്പോൾ മാത്രമേ
അവളതു് അറിഞ്ഞുള്ളൂ. ബോംബ് വീണു് അല്പം കഴിഞ്ഞപ്പോൾ കറുത്ത നിറത്തിൽ മഴപെയ്തതു് അവൾ ഓർമ്മിച്ചു.
ഫൗണ്ടൻ പേനയുടെ വണ്ണത്തിലുള്ള കറുത്ത മഴ. അതു ഉടനെ അവസാനിച്ചെങ്കിലും എന്തൊരു ചതിയാണു്
ചെറിയ സമയം കൊണ്ടു് അതു ചെയ്തതു്! സോപ്പ് തേച്ചു് അവൾ ആ പാടുകൾ ഇല്ലാതാക്കാൻ ശ്രമിച്ചു. ഒരു
ഫലവുമുണ്ടായില്ല. പിന്നെയും പല തവണ അവൾ കഴുകി നോക്കി. ഇല്ല. കറുത്ത മഴയുടെ പാടുകൾ
പോകുന്നതേയില്ല.
</p>
          <p>ഷിഗോമാസ്തുവിന്റെ ഡയറിയിലെ ഒരു ഭാഗം അണ്വായുധം വിതച്ച വിനാശാത്മകതയെ സ്പഷ്ടമാക്കിത്തരും.
യോക്കോഗാവ റെയിൽവേ പാലത്തിൽ അയാൾ ചെന്നപ്പോൾ രണ്ടായിരത്തോളം ശരണാർത്ഥികൾ
പുൽത്തകിടിയിൽ ഇരിക്കുന്നതു കണ്ടു. ചെറുപ്പക്കാരൊഴിച്ചു് ആരും നീങ്ങാൻ പോലും കൂട്ടാക്കുന്നില്ല. നൂറടി
പൊക്കമുള്ള പാലത്തിനു താഴെയാണു് നദി. അതു കണ്ടാൽ മനുഷ്യൻ പരിക്ഷീണരാകും. മുറിവേറ്റു് ആ
പുൽത്തകിടിയിൽ ഇരുന്നവർക്കു ഇച്ഛാശക്തി പോലുമില്ല. ആകാശത്തു് ഒരു ബിന്ദുവിൽ കണ്ണുറപ്പിച്ചുകൊണ്ടു്
അവർ നിശബ്ദരായി ഇരുന്നതേയുള്ളു. കുമിളു പോലുള്ള മേഘം—ആറ്റം ബോംബ് ഉയർത്തിയ
ധൂമപടലം—മുകളിലുണ്ടു്. ആരും അതിലേക്കു നോക്കിയതു പോലുമില്ല ഒരു സ്ത്രീ മാത്രം മുകളിലേക്കു നോക്കി
കാതടപ്പിക്കുന്ന ശബ്ദത്തിൽ നിലവിളിച്ചു “രാക്ഷസമേഘമേ! പോ, ദൂരെപ്പോ. ഞങ്ങൾ യുദ്ധക്കൊതിയരല്ല. നീ
കേട്ടോ. ദൂരെപ്പോ” അവളും പാലം കടക്കാൻ യത്നിച്ചില്ല. ഷിഗോമാസ്തു കമിഴ്‌ന്നു കിടന്നു മുഖമുരച്ചു ഇഴഞ്ഞു നീങ്ങി.
ഒരു തീവണ്ടി ചരിഞ്ഞു കിടക്കുന്നുണ്ടു് അവിടെ. താഴെ നദിയിൽ വെള്ളം കുറവായിരുന്ന സ്ഥലത്തു് ഉള്ളി
കുന്നുകൂടിക്കിടക്കുന്നു.
</p>
          <p>ആളുകൾക്കും പട്ടണത്തിനും വന്ന ദുരന്തത്തെ അതിവിദഗ്ദ്ധമായി വർണ്ണിച്ചു കൊണ്ടു് അണ്വായുധ ദുരന്തത്തെ
അനുവാചകനു് പ്രകമ്പനമുളവാകുമാറു് <ref target="https://en.wikipedia.org/wiki/Masuji_Ibuse">ഇബൂസേ</ref>
ആവിഷ്കരിക്കുന്നു. ഓരോ സംഭവ വർണ്ണനവും ക്ഷതവർണ്ണനവും നമ്മളെ ഭയപ്പെടുത്തും. മനുഷ്യരുടെ വയറും
കുടലും കരളും രോഗവിവശമായി.
</p>
          <p>പല്ലുകൾ കൊഴിഞ്ഞു പോയി. ചിലർ രക്തവിസർജ്ജനം നടത്തി. വേറെ ചിലർക്കു വയറ്റിളക്കം. മറ്റു ചിലർക്കു
മലബന്ധമാണു്. യാസൂക്കോ മരണത്തിന്റെ വക്കിലെത്തി ആശുപത്രിയിൽ കിടന്നു. നോവൽ
അവസാനിക്കുകയാണു്. “ആ കുന്നുകൾക്കു മുകളിലായി മഴവില്ലുണ്ടാകുമെങ്കിൽ ഒരത്ഭുതം ജനിക്കും. വിവിധ
വർണ്ണങ്ങളാർന്ന ഒരു മഴവില്ലു് വരട്ടെ. യാസൂക്കോയുടെ രോഗം ഭേദമാകും” കുന്നുകളിലേക്കു നോക്കിക്കൊണ്ടു്
ഷിഗേ മാസ്തു പറഞ്ഞു. പക്ഷേ, അതു സത്യമായി വരികയില്ലെന്നു് അയാൾക്കു് അറിയാമായിരുന്നു.
</p>
          <p>ചൈനീസ് ചിത്രകാരൻമാർ ഒന്നോ രണ്ടോ രേഖകൾ വരച്ചു് വസ്തു പ്രതീതി ഉളവാക്കുന്നതു പോലെ ഇബൂസേ
ഒന്നോ രണ്ടോ വാക്യങ്ങൾ എഴുതി അതേ പ്രതീതി ജനിപ്പിക്കുന്നു. ബന്ധുക്കളും സ്നേഹിതരും നഷ്ടപ്പെട്ടവർ
പാലത്തിന്റെ കാൽനിരകളിൽ എഴുതി വച്ചിരിക്കുന്നു: കോണോസൂക്കേയ്ക്കു്: നിന്റെ അമ്മായിയുടെ വീട്ടിൽ
വരൂ—അച്ഛൻ.
</p>
          <p>അച്ഛനു്: അങ്ങു് എവിടെയാണെന്നറിയാതെ കുഞ്ഞു് ദുഃഖിക്കുകയാണു്—ഹാസുവേ c/o യയ്ച്ചീ,
ഹപോൺമസ്തു.
</p>
          <p>ഈ സന്ദേശങ്ങളെല്ലാം വിഫലങ്ങളാണെന്നു മനസ്സിലാക്കുമ്പോൾ നമ്മൾ ജപ്പാൻ ജനതയോടൊരുമിച്ചു്
കണ്ണീർ പൊഴിക്കുന്നു. എങ്കിലും ആ വിഷാദത്തിൽ ഇച്ഛാശക്തിയുടെയും ജീവിത നവീകരണത്തിന്റെയും
മയൂഖമാലകൾ വീഴുന്നു. അവിടെയാണു് കലാകാരനായ <ref target="https://en.wikipedia.org/wiki/Masuji_Ibuse">മാസൂജി ഈബൂസേ</ref>
വിജയം പ്രാപിക്കുന്നതു്. അണ്വായുധം ജപ്പാനിലെ ജനതയുടെ ശരീരം കരിച്ചു. അവയുടെ ആത്മാക്കളിൽ
പാടുകളുണ്ടാക്കി. എങ്കിലും ശത്രുവിനെതിരായി അവർ ഒരുവാക്കു പോലും പ്രയോഗിക്കുന്നില്ല. എന്തേ അതിനു
കാരണം? പ്രകൃതിയുമായി വിലയം കൊണ്ടവരാണു് അവർ. ഉള്ളിക്കൂമ്പാരവും നദിയിലൂടെ നീന്തിവരുന്ന
മത്സ്യങ്ങളും പ്രകൃതിയുടെ പ്രതിരൂപങ്ങളാണു്. എതു ദൗർഭാഗ്യമുണ്ടായാലും ‘ജീവിക്കൂ’ എന്നു് അവ
ഉദ്ബോധിപ്പിക്കുന്നു. ആ ഉദ്ബോധനംതന്നെയാണു നോവലിസ്റ്റിന്റേയും. ഈ നോവലിന്റെ പാരായണം
എനിക്കു ആത്മധൈര്യം നല്കി. അപ്പോൾ ജപ്പാനിലെ ജനതയ്ക്കു് ഇതു് എത്രകണ്ടു് ആത്മധൈര്യം പകർന്നിരിക്കില്ല!
</p>
        </div>
        <!--end of "section 0.0.4.0/1.5"-->
      </div>
      <!--end of "chapter 0.0.4/1"-->
      <!--END OF CHAPTER 0.0.4/1-->
      <div type="chapter" n="0.0.5" xml:id="chp0.0.5">
        <head type="chaphead">വാക്കുകൾ കേവലസത്യത്തിലേക്കു്</head>
        <div type="lsection">
          <figure rend="fright" type="gra">
            <graphic url="images/Peter-handke.jpg" rendition="gra"/>
            <figDesc style="thumb">പേറ്റർ ഹാൻഡ്കെ</figDesc>
          </figure>
          <p style="noindent"> ഓസ്റ്റ്രിയയിലെ നാടകകർത്താവും നോവൽ രചയിതാവുമായ <ref target="https://w.wiki/HZ8Y">പേറ്റർ ഹാൻഡ്കെ</ref> യുടെ (Peter Handke) <ref target="https://en.wikipedia.org/wiki/Repetition_(Handke_novel)">Repetition</ref>
എന്ന മഹനീയമായ നോവലിലെ പ്രധാന കഥാപാത്രമായ ഫിലിപ്പ് കോബൽ ഒരു ‘ബാറി’ൽ
ഇരിക്കുകയായിരുന്നു. അവിടെ മാർഷൽ ടീറ്റോയുടെ ഒരു വലിയ പടമുണ്ടു്. എല്ലാ അലങ്കാരങ്ങളും കൂടിയ
‘യൂനിഫോം’ ധരിച്ചിരിക്കുന്നു പ്രസിഡന്റ് ടീറ്റോ. മേശയ്ക്കരികിലേക്കു ചാഞ്ഞു് മുഷ്ടി മേശപ്പുറത്തു് അമർത്തി അദ്ദേഹം
തിളക്കമാർന്ന കണ്ണുകൾ കൊണ്ടു് ഫിലിപ്പിനെ നോക്കി. “എനിക്കു നിന്നെ അറിയാം” എന്നു ചിത്രത്തിലെ ടീറ്റോ.
പറയുന്നതു ഫിലിപ്പ് ഏതാണ്ടു കേട്ടു. “പക്ഷേ, എനിക്കു് എന്നെത്തന്നെ അറിഞ്ഞുകൂടല്ലോ” എന്നു അയാൾക്കു
മറുപടി നല്കാൻ ആഗ്രഹമുണ്ടായിരുന്നു. ഇതാണു് കാതലായ വാക്യം. “നിന്നെത്തന്നെ നീ അറിയുക” എന്നു
മഹാനായ ചിന്തകൻ ഉദ്ഘോഷിച്ചെങ്കിലും നമുക്കു നമ്മെ അറിയാമോ? ഒരിക്കലും അറിഞ്ഞുകൂടാ. നമ്മുടെ
യത്നങ്ങളെല്ലാം നമ്മെത്തന്നെ അറിയാനാണു്. വിശേഷിച്ചും ഈ കാലയളവിൽ നമ്മുടെ
ആത്മത—ഐഡന്റിറ്റി—നഷ്ടപ്പെട്ടിരിക്കുന്നു. നമുക്കു മാത്രമായുള്ള ഗുണങ്ങളുണ്ടു്. വിശ്വാസങ്ങളുണ്ടു്,
ആശയങ്ങളുണ്ടു്. ഇവയാണു് നമ്മളെ മറ്റുള്ളവരിൽ നിന്നു വിഭിന്നരായി നിറുത്തുന്നതു്. ഇവയുടെ ആകത്തുകയാണു്
ആത്മഥ അല്ലെങ്കിൽ ഐഡന്റിറ്റി. ജീവിതത്തിന്റെ സങ്കീർണ്ണതകൾ കൊണ്ടു് അതു നമുക്കു നഷ്ടമായി
ഭവിച്ചിരിക്കുന്നു. ആത്മത നഷ്ടപ്പെട്ട ഫിലിപ്പ് അതു വീണ്ടെടുക്കാനായി ഒരു യാത്ര പോകുന്നു. അപ്പോഴാണു്
മനുഷ്യന്റെ ഐഡന്റിറ്റിയുടെ നാശത്തിനു് കാരണമായ രാഷ്ടവ്യവഹാരത്തിന്റെ പ്രതീകം “എനിക്കു നിന്നെ
അറിയാം” എന്നു പറയുന്നതും “എനിക്കു എന്നെത്തന്നെ അറിഞ്ഞുകൂടല്ലോ” എന്നു മറുപടി നല്കാൻ ഫിലിപ്പ്;
ആഗ്രഹിച്ചു പോയതും. ആത്മതയെ അന്വേഷിച്ചുള്ള പ്രയാണത്തിന്റെ കലാത്മകമായ ചിത്രീകരണമാണു്
ഹൻഡ്കെയുടെ ഈ നോവൽ. ഇതു ഉജ്ജ്വലമാണെന്നു മാത്രം പറഞ്ഞാൽ മതിയാവില്ല. കഴിഞ്ഞ പത്തു
വർഷങ്ങൾക്കുള്ളിൽ യൂറോപ്യൻ സാഹിത്യത്തിൽ ആവിർഭവിച്ച മാസ്റ്റർ പീസുകളിൽ സുപ്രധാനമായ
സ്ഥാനമുണ്ടു് ഈ നോവലിനു്.
</p>
          <p>1960-ലാണു് ഫിലിപ്പ് ഓസ്റ്റ്രിയയിലെ സ്വന്തം ഗ്രാമത്തിൽ നിന്നു യാത്ര ആരംഭിക്കുന്നതു്. അക്കാലത്തു്
അയാൾക്കു് ഇരുപതു വയസ്സു പോലുമില്ല. ലോകമഹായുദ്ധം നടന്ന സമയത്തു് യൂഗോസ്ലാവിയായിലെ
സൊൾവേനിയ പ്രദേശത്തു വച്ചു് അപ്രത്യക്ഷനായ സഹോദരൻ ഗ്രിഗറിനെക്കുറിച്ചു് ലഭിക്കാവുന്ന അറിവുകൾക്കു
വേണ്ടിയാണു് ഫിലിപ്പിന്റെ യാത്ര. വെറൊരു ഉദ്ദേശ്യവുമുണ്ടു് അയാൾക്കു്. സൊൾവേനിയയിൽ 1713-ൽ ഒരു
കർഷക വിപ്ലവമുണ്ടായി. അതിന്റെ നേതാവായ ഗ്രിഗർ കോബലിനെ ചക്രവർത്തി വധിച്ചതിനു ശേഷം
അയാളുടെ ബന്ധുക്കളെ അവിടെ നിന്നു ബഹിഷ്കരിച്ചു. തന്റെ പൂർവികനെക്കുറിച്ചു കാര്യങ്ങൾ ഗ്രഹിക്കാനും
ഫിലിപ്പിനു കൗതുകമുണ്ടു്. അങ്ങനെ തന്റെയും സഹോദരന്റെയും പൂർവ കുടുംബത്തിന്റെയും ആത്മാവറിയാൻ
വേണ്ടിയുള്ള യാത്രയാണു് അയാളുടേതു്.
</p>
          <p>ആ യാത്ര കഥയായി ആവിഷ്കരിക്കപ്പെടുന്നു. യാത്ര കഴിഞ്ഞ ഉടനെയല്ല അതിന്റെ ആഖ്യാനം.
ഇരുപത്തിയഞ്ചു സംവത്സരങ്ങൾ കഴിഞ്ഞു് താൻ മധ്യവയസ്കനായപ്പോഴാണു് ഫിലിപ്പ് അതിലേക്കു വേണ്ടി
തൂലികയെടുത്തതു്. “കഥയുടെ നേത്രമേ, എന്നെ പ്രതിഫലിപ്പിക്കൂ, നീ മാത്രമേ, എന്നെ അറിയുന്നുള്ളു.
അന്തരീക്ഷത്തിന്റെ നീലിമേ, എന്റെ ആഖ്യാനം കൊണ്ടു സമതലത്തിലേക്കു് അവരോഹണം ചെയ്യൂ. ആഖ്യാനമേ,
സഹതാപത്തിന്റെ സംഗീതമേ ഞങ്ങളോടു ക്ഷമിക്കൂ. കഥയേ, അക്ഷരങ്ങൾക്കു പ്രകമ്പനം നൽകൂ… എന്റെ
ആഖ്യാനം ദീർഘകാലം ജീവിച്ചിരിക്കട്ടെ. അതു മുന്നോട്ടു പോയേ തീരു. എന്റെ ആഖ്യാന സൂര്യൻ ഒൻപതാമത്തെ
രാജ്യത്തിന്റെ മുകളിൽ എന്നെന്നും നിൽക്കട്ടെ. കഥ പറയുന്നവനേ രൂപം കെട്ട കുടിലിൽ തദ്ദേശ ബോധത്തോടെ
നിശബ്ദനായി ഇരുന്നു കൊള്ളൂ വേണമെങ്കിൽ. ശതാബ്ദങ്ങളിലൂടെ നിശബ്ദനായി ഇരുന്നു്, ബാഹ്യ ലോകത്തേക്കു
ശ്രദ്ധിച്ചതു കൊണ്ടു് ആത്മാവിൽ ആമജ്ജനം ചെയ്തു കൊണ്ടു് ഇരിക്കു അതാണിഷ്ടമെങ്കിൽ.” എങ്കിലും “എന്നിട്ടു്,
പിന്നീടു്” എന്നു കഥ തുടങ്ങും. ആഖ്യാനത്തിന്റെ, കഥ പറയുന്നതിന്റെ സ്വഭാവത്തെ വ്യക്തമാക്കിക്കൊണ്ടു് <ref target="https://w.wiki/HZ8Y">പേറ്റർ ഹൻഡ്കേ</ref> അങ്ങനെയാണു് നോവൽ
അവസാനിപ്പിക്കുന്നതു്. ആഖ്യാനമെന്നാൽ വാക്യങ്ങളുടെ ഘടനയാണു്. വാക്യങ്ങൾ പദവിന്യാസ ക്രമവും.
പദവിന്യാസ ക്രമം സത്യം പ്രതിഫലിപ്പിക്കുന്നു എന്ന തത്വത്തിൽ ഹൻഡ്കേ വിശ്വസിക്കുന്നു. ദാർശനികനായ

വിറ്റ്ഗർ ഷ്ടൈനും ആ വിശ്വാസമാണുള്ളതു്. പ്രാപഞ്ചിക സംഭവങ്ങളെ വിവിധങ്ങളായ വീക്ഷണ പഥങ്ങളിൽ
നിന്നു ഭാഷയിലൂടെ നോക്കിയാൽ കേവല സത്യത്തിൽ എത്താമെന്നും വിറ്റ്ഗർ ഷ്ടൈനു് അഭിപ്രായമുണ്ടായിരുന്നു.
പദങ്ങൾ കൊണ്ടു കേവല സത്യത്തിൽ എത്തുകയാണു് ഹൻഡ്കേ. അതോടെ അദ്ദേഹത്തിന്റെ കഥാപാത്രം
ആത്മത എന്താണെന്നു് അറിയുന്നു.
</p>
          <p>“ബേബൽ ഗോപുരം യഥാർത്ഥത്തിൽ നിർമ്മിക്കപ്പെട്ടില്ലേ. രഹസ്യമായിട്ടെങ്കിലും? അതു് എന്തായാലും
സ്വർഗ്ഗം വരെ ചെന്നതുമില്ലേ?” എന്നാണു് ഹൻഡ്കേയുടെ കഥാപാത്രം ചോദിക്കുക. ഒരു ഭാഷ
സംസാരിച്ചിരുന്നവർ സ്വർഗ്ഗത്തെത്താൻ ഗോപുരം നിർമ്മിച്ചപ്പോൾ ഭാഷയ്ക്കു ദുർഗ്രഹത വരുത്തി ആ യത്നത്തെ
പരാജയപ്പെടുത്തി ഈശ്വരൻ. പക്ഷേ, നമ്മുടെ സമകാലികരിൽ പ്രതിഭയുള്ളവർ ഭാഷയിലൂടെ സ്വർഗ്ഗത്തു് കേവല
സത്യത്തിൽ എത്തും എന്നാണു് ഹൻഡ്കേയുടെ മതം. ഈ മതത്തെ സാധൂകരിക്കാൻ ഹൻഡ്കേ തന്റെ
കഥാപാത്രത്തെ നിയത മാനസിക നിലയുള്ളവനാക്കി അവതരിപ്പിച്ചിട്ടു് അനിയത സ്വഭാവമുള്ള
പരിതഃസ്ഥിതികളിലൂടെ സഞ്ചരിപ്പിക്കുന്നു; പ്രവർത്തിപ്പിക്കുന്നു. അതു കാണുമ്പോൾ നമുക്കുണ്ടാകുന്ന ആഹ്ലാദം
നിസ്തുലമെന്നേ പറയാനാവൂ.
</p>
          <p>യൂഗോസ്ലാവിയ എന്ന അന്യരാജ്യത്തു് ആദ്യത്തെ രാത്രി. ഇരുപതു വയസുള്ള യുവാവു് ഹോട്ടലിൽ പോയില്ല.
താൻ കണ്ട ഒരു റെയിൽവേ തുരങ്കത്തിനകത്തുള്ള ഹ്രസ്വകാല താമസം ഉന്മാദമാർന്ന ആശയമാണെന്നു്
അയാൾക്കു തോന്നിയില്ല. അവിടെ ഇരുട്ടത്തിരുന്നു് ഒരു കഷണം റൊട്ടിയും ഒരു ആപ്ളും അയാൾ കഴിച്ചു.
കുറ്റബോധം; കുടുംബത്തെ പ്രയാസപ്പെടുത്തി എന്നതു കൊണ്ടല്ല; ആ തുരങ്കത്തിൽ ഏകാന്തത അനുഭവിച്ചു്
ഇരുന്നല്ലോ എന്നതുകൊണ്ടു്. അവിടെ കഴിഞ്ഞു കൂടിയ ഫിലിപ്പിനു് ഒരു വാക്യമെങ്കിലും രൂപപ്പെടുത്തിയെടുക്കാൻ
സാധിച്ചില്ല. ആഖ്യാനം എത്ര രോഗാർത്തം! ദീർഘ സമയത്തിനു ശേഷം രണ്ടു വാക്യങ്ങൾക്കു് അയാൾ രൂപം
നൽകി. അതോടെ ഫിലിപ്പിന്റെ പിരിമുറുക്കത്തിനു് അയവു വന്നു. തുരങ്കത്തിലെ താമസം മതിയാക്കി അയാൾ
യൂഗോസ്ലാവിയയിലെ ജീവിതത്തിൽ മുഴുകി. തന്റെ യാത്രയും കഥയും കെട്ടുകഥ പോലെ തോന്നി ഫിലിപ്പിനു്. ആ
തോന്നലിനു് സാന്ദ്രതയുണ്ടായതു് അയാൾ കൂടെക്കൊണ്ടുവന്ന രണ്ടു പുസ്തകങ്ങൾ നോക്കിയപ്പോഴാണു്. രണ്ടു
പുസ്തകങ്ങളും അപ്രത്യക്ഷനായ ചേട്ടന്റേതാണു്. ഒന്നു പഴവർഗ്ഗങ്ങളെ കുറിച്ചുള്ള ഗവേഷണത്തിന്റേതാണു്.
രണ്ടാമത്തേതു് സൊൾവേനിയൻ—ജർമ്മൻ നിഘണ്ടു. അതിൽ പല വാക്കുകളും സഹോദരൻ
അടയാളപ്പെടുത്തിയിട്ടുണ്ടു്. ആ വാക്കുകൾ ഒരത്ഭുതാവഹമായ ലോകം ഫിലിപ്പിനു തുറന്നു കൊടുത്തു. അയാൾക്കു
പുതിയ ദർശനങ്ങൾ ഉണ്ടായി. Seen as a collection of one-word fairy tales, the dictionary did the
same thing for me: it gave me images of the world, even when, as in the case of strawberries
strung on their blade of grass, I had not actually experienced them. Around every world I
came across in my rumination a world took shape…” (Page 149). ഒരു ഫസാഡിൽ (facade)
തന്റെ സഹോദരന്റെ പേരു് അയാൾ തന്നെ എഴുതിയതു് ഫിലിപ്പ് കണ്ടു. മനോഹരമായ കൈയക്ഷരം.
യാത്രയുടെ പരകോടി. ഫിലിപ്പ് തിരിച്ചു് നാട്ടിലേക്കു പോന്നു. തന്നെ ലോകത്തേക്കു കൊണ്ടു വന്ന അമ്മയെ
അയാൾ പലപ്പോഴും കുറ്റം പറഞ്ഞിട്ടുണ്ടു്. തിരിച്ചെത്തിയപ്പോൾ ആ മാനസിക നിലയല്ല അയാൾക്കു്
അച്ഛനമ്മമാരോടു സ്നേഹം. തനിക്കു ജൻമം നൽകിയ അവരോടു നന്ദി. കഥകൾ വീണ്ടും കണ്ടുപിടിക്കലുകളാണു്.
അവ ആവർത്തിച്ചു വരുന്നു. സ്വയം നവീകരിക്കുന്നു.
</p>
          <p>മുൻപു് സ്ഫുടീകരിച്ച ഒരാശയം വീണ്ടും ആവിഷ്കരിച്ചു കൊള്ളട്ടെ. കഥകൾ പദങ്ങളാണു്. പദങ്ങൾ അത്ഭുത
പ്രപഞ്ചങ്ങൾ തുറക്കുന്നു. അവ ബേബൽ ഗോപുരം പോലെ സ്വർഗ്ഗാഭിമുഖമായി ഉയരുന്നു. ആ ഗോപുരം നിർമ്മിച്ച
<ref target="https://w.wiki/HZ8Y">ഹൻഡ്കേ</ref>
കേവലസത്യം—സ്വർഗ്ഗം—സാക്ഷാത്കരിക്കുന്നു. സാഹിത്യ ജീവിതത്തിന്റെ പ്രാരംഭ കാലത്തു് അദ്ദേഹം
പ്രതിഷേധം മാത്രമേ പ്രകടിപ്പിച്ചിരുന്നുള്ളു. ക്രമേണ ആ മാനസിക നില മാറി അദ്ദേഹത്തിനു്. Repetition എന്ന
നോവലെഴുതിയ ഹൻഡ്കേ ഇന്നു് ആധ്യാത്മികത്വത്തിന്റെ അന്വേഷകനാണു്. ഇന്നല്ലെങ്കിൽ നാളെ അദ്ദേഹം
പ്രവാചകനായി അംഗീകരിക്കപ്പെടും.
</p>
          <p>ഹൻഡ്കേയുടെ ഈ നോവൽ വെറും വർണ്ണനമല്ല. സാമൂഹിക സത്യങ്ങൾക്കു് നൽകുന്ന വ്യാഖ്യാനമല്ല.
കവിതയിലൂടെ ലോകത്തെ നവീകരിക്കുകയും വീണ്ടും സൃഷ്ടിക്കുകയും ചെയ്യുന്നവനാണു് പ്രതിഭാശാലി.
സമുന്നതമായ ആ പ്രതിഭ കൊണ്ടു് വാക്കുകളിലൂടെ കേവല സത്യത്തെ സാക്ഷാത്കരിക്കുന്ന മഹാദ്ഭുതം
കാണാൻ കൗതുകമുള്ളവർ <ref target="https://en.wikipedia.org/wiki/Repetition_(Handke_novel)">Repetition</ref>—ആവർത്തനം—എന്ന
നോവൽ വായിക്കണം. വീണ്ടും വീണ്ടും വായിക്കണം (Repetition, Translated by Ralph Manheim,
Methueun).
</p>
        </div>
        <!--end of "section 0.0.5.0/1.6"-->
      </div>
      <!--end of "chapter 0.0.5/1"-->
      <!--END OF CHAPTER 0.0.5/1-->
      <div type="chapter" n="0.0.6" xml:id="chp0.0.6">
        <head type="chaphead">ഈ കലാകാരനെ മനസ്സിലാക്കൂ</head>
        <div type="lsection">
          <figure rend="fright" type="gra">
            <graphic url="images/Gabriel_Garcia_Marquez1.jpg" rendition="gra"/>
            <figDesc style="thumb">മാർക്കേസ്</figDesc>
          </figure>
          <p style="noindent"> നല്ല നിലാവുള്ള രാത്രിയിൽ നദിയുടെ കരയിൽ ഇരുന്നിട്ടുണ്ടോ വായനക്കാർ?
ഞാൻ പലപ്പോഴും ഇരുന്നിട്ടുണ്ടു്. അസുലഭാനുഭൂതിക്കു വിധേയനായിട്ടുമുണ്ടു്. പല തരത്തിലുള്ള പൂക്കൾ
നദിയിലൂടെ ഒഴുകിവരും. നിലാവു് വീണു തിളക്കം കൂടിയ ചെമ്പരത്തിപ്പൂവു് ചെറിയ ഓളങ്ങളിൽ നൃത്തം ചെയ്തു്
എത്തുന്നു. അതൊഴുകി മറയുമ്പോൾ പനിനീർപ്പൂവു വരും. അതിനു ശേഷം ഒരു ചില്ലയാവും എത്തുന്നതു്. പിന്നീടു്
മഞ്ഞ നിറമാർന്ന കോളാമ്പിപ്പൂവു്. ഇങ്ങനെ എത്രയെത്ര പൂവുകൾ! ഓരോന്നും കണ്ണിനു് സുഖപ്രദം. മനസ്സിനു്
ആഹ്ലാദജനകം. നദീതീരത്തു നിന്നു് എഴുന്നേറ്റു പോകാൻ തോന്നിയില്ല. ഇമ്മട്ടിൽ ആഹ്ലാദാനുഭൂതി ജനിപ്പിക്കുന്ന
നോവലാണു് <ref target="https://w.wiki/G6Jn">മാർക്കേസിന്റെ</ref> <ref target="https://en.wikipedia.org/wiki/Love_in_the_Time_of_Cholera">Love in
the Time of Cholera</ref> എന്നതു്, വാങ്മയചിത്ര പുഷ്പങ്ങൾ ഒഴുകി വരുന്ന നോവൽ.
</p>
          <figure rend="fleft" type="gra">
            <graphic url="images/Thomas_Mann_1937.jpg" rendition="gra"/>
            <figDesc style="thumb">റ്റോമസ് മൻ</figDesc>
          </figure>
          <p> ഇനി വേറൊരു ദൃശ്യം. ഒരു കൊടുങ്കാറ്റു്. വൻമരങ്ങൾ കെട്ടുപിണഞ്ഞു നിൽക്കുന്നു. അവയുടെ പച്ചിലപ്പടർപ്പു്
തമ്മിലുടക്കിയിരിക്കുന്നതുകൊണ്ടു് മധ്യാഹ്ന സൂര്യന്റെ തീക്ഷ്ണരശ്മികൾ പോലും കാട്ടിനകത്തേക്കു വരുന്നില്ല.
അതിനാൽ അവിടം മുഴുവൻ അർധാന്ധകാരം. അർദ്ധാന്ധകാരത്തിൽ നടന്നു കയറിയാൽ വൻവേരുകളിൽ തട്ടി
വീണെന്നു വരും. അതുകൊണ്ടു് വെളിയിൽ നിന്നു നോക്കുവാൻ മാത്രമേ കഴിയുന്നുള്ളൂ. അങ്ങനെ
നോക്കുമ്പോഴുണ്ടാകുന്നതു് ആഹ്ലാദാനുഭൂതിയല്ല. ഉദാത്ത വികാരത്തെ സംബന്ധിച്ച അനുഭൂതി മാത്രമാണു്. <ref target="https://w.wiki/GKKo">റ്റോമസ് മന്നി</ref> ന്റെ ‘<ref target="https://w.wiki/GKKt">മാജിക് മൗണ്ടൻ</ref>’ എന്ന നോവൽ വായിക്കുമ്പോൾ ഇതിനു
തുല്യമായ ഉദാത്ത വികാരനുഭൂതിയാണു് ജനിക്കുക.
</p>
        </div>
        <!--end of "section 0.0.6.0/1.7"-->
        <div type="lsection" xml:id="sec1.8">
          <head type="lsechead">യൂലിസീസിനേക്കാൾ ഉയരത്തിൽ</head>
          <figure rend="fright" type="gra">
            <graphic url="images/Italo-Calvino.jpg" rendition="gra"/>
            <figDesc style="thumb">ഈറ്റാലോ കാൽവിനോ</figDesc>
          </figure>
          <p style="noindent"> ഈ ലോകത്തു് അർധാന്ധകാരമാർന്ന കൊടുങ്കാറ്റുള്ളതു പോലെ, പൂക്കളൊഴുകി
വരുന്ന നദിയുള്ളതു പോലെ രണ്ടു തരത്തിലുള്ള സാഹിത്യ രചനകളുണ്ടു്. വേറൊരു വിധത്തിൽ പറയാം. റ്റോമസ്
മന്നിന്റേതു ധിഷണാപരമായ ഭാവനയാണു്. മാർകേസിന്റേതു് കാവ്യാത്മക ഭാവനയും. കാവ്യാത്മക ഭാവന
ആഹ്ലാദാനുഭൂതിയും ധിഷണാത്മക ഭാവന ഉദാത്ത വികാരാനുഭൂതിയും ജനിപ്പിക്കുന്നു. മന്നിന്റെ ധിഷണാത്മക
ഭാവനയാണു് <ref target="https://w.wiki/HZ9r">ഈറ്റാലോ കാൽവിനോ</ref>, <ref target="https://w.wiki/HZ7Z">ഉംബർടോ എക്കോ</ref> എന്നീ നോവലിസ്റ്റുകൾക്കുള്ളതു്.
അവർക്കു സദൃശനാണു് <ref target="https://en.wikipedia.org/wiki/Life:_A_User%27s_Manual">Life User’s
Manual</ref> എന്ന നോവലെഴുതി വിശ്വവിഖ്യാതനായിത്തീർന്ന <ref target="https://en.wikipedia.org/wiki/Georges_Perec">ഷൊർഷ് പെരക്</ref>
(Georges Perec). ഈ ഫ്രഞ്ചെഴുത്തുകാരന്റെ ഈ നോവലിനെക്കുറിച്ചു് മഹാൻമാർ എന്തെല്ലാം സ്തുതി
വചനങ്ങളാണു് ഉതിർത്തതു്! സാഹിത്യങ്ങളെക്കുറിച്ചു് എപ്പോഴും ‘അളന്നു് മുറിച്ച’ മട്ടിൽ സംസാരിക്കുന്ന ഫിലിപ്പ്
തോഡി: Perhaps the experimental novel of all time making James Joyce’s ‘Ulysses’—though
not, perhaps, ‘Finnegan’s wake—seem almost ordinary in comparison. <ref target="https://en.wikipedia.org/wiki/James_Joyce">ജെയിംസ് ജോയിസിന്റെ</ref>
‘<ref target="https://en.wikipedia.org/wiki/Ulysses_(novel)">യൂലിസീസ്</ref> ’
എന്ന നോവലിനോടു് ഇതിനെ താരതമ്യപ്പെടുത്തിയാൽ അതു് (യൂലിസീസ്) സർവസാധാരണത്വത്തിലേക്കു
അധഃപതിക്കുമെന്നാണു് അദ്ദേഹത്തിന്റെ മതം. One of the great novels of the century എന്നു
റ്റൈംസിന്റെ ലിറ്റററി സപ്ലിമെന്റ് ഇതിനെ വാഴ്ത്തുകയുണ്ടായി. നേരത്തെ പറഞ്ഞ ഈറ്റാലോ കാൽവിനോയാകട്ടെ
One of the most singular literary personalities in the world—ലോകത്തെ അപൂർവ
സാഹിത്യകാരന്മാരിൽ ഒരാളാണു് ഷൊർഷ് പെരക് എന്നു് അഭിപ്രായപ്പെട്ടു. ആരെയും അത്ര കണ്ടു വാഴ്ത്താത്ത
റോബർട്ട് റ്റെയ്ലർ ‘ഈ ശതാബ്ദത്തിലെ മഹനീയമായ നോവലാണു് ഇതെ’ന്നും <ref target="https://en.wikipedia.org/wiki/James_Joyce">ജോയിസ്</ref>, <ref target="https://w.wiki/HHjx">പ്രൂസ്ത്</ref>, <ref target="https://w.wiki/GKKo">മൻ</ref>, <ref target="https://w.wiki/GKJt">കാഫ്ക</ref>, <ref target="https://w.wiki/HFru">നാബോകോഫ്</ref> ഇവർക്കു സദൃശ്യനാണു് <ref target="https://en.wikipedia.org/wiki/Georges_Perec">പെരക്</ref> എന്നും
പ്രസ്താവിച്ചു. നോവലിന്റെ പുറം ചട്ടയിൽ അച്ചടിച്ചു വരുന്ന ഇത്തരം പ്രസ്താവങ്ങളെ മുഖവിലയ്ക്കെടുക്കാതെ
അവക്കൊരു വലിയ മാർജിൻ ഇട്ടുകൊണ്ടാണു് ഈ കൊടുങ്കാട്ടിൽ പാദം മുറിഞ്ഞും തലയടിച്ചും ഞാൻ നടന്നു
കയറിയതു്. കയറിക്കഴിഞ്ഞപ്പോൾ എന്റെ ക്ഷതങ്ങളെകുറിച്ചു് എനിക്കോർമ വന്നില്ല. ധിഷണാപരമായ
പ്രജ്ഞയുടെ പരിപൂർണമായ വികാസമാണു് ഞാൻ അതിൽ കണ്ടതു്. ഉദാത്ത വികാരത്തിനു ഞാൻ
വിധേയനായി. അതിന്റെ ലഹരി വിടാതെയാണു് ഈ വരികൾ കുറിക്കുന്നതും.
</p>
        </div>
        <!--end of "section 0.0.6.0/1.8"-->
        <div type="lsection" xml:id="sec1.9">
          <head type="lsechead">ജീവിതമെന്ന സമസ്യ</head>
          <figure rend="fright" type="gra">
            <graphic url="images/Georges_Perec.jpg" rendition="gra"/>
            <figDesc style="thumb">ഷൊർഷ് പെരക്</figDesc>
          </figure>
          <p style="noindent"> പാരീസിലെ പതിനേഴാമത്തെ ‘അറങ്ങ്ഢീമാങ്ങി<ref xml:id="xfn1" target="#fn1" type="noteAnchor">[1]</ref> ലുള്ള (arrondissement) ഒരു ഭവനത്തിലെ
അനേകം മുറികളാണു് നോവലിലെ സംഭവങ്ങൾക്കു സാക്ഷ്യം വഹിക്കുക. ഓരോ മുറിയിലെയും സംഭവം
ഓരോന്നു്. അങ്ങനെ തൊണ്ണൂറ്റിയൊൻപതു് അദ്ധ്യായങ്ങളിലൂടെ വിവിധ സംഭവങ്ങൾ ആവിഷ്കരിക്കപ്പെടുന്നു.
അവയൊക്കെ ഒരുമിച്ചു ചേർത്താൽ സാകല്യാവസ്ഥയിലുള്ള ജീവിതമാകുമോ? നമ്മൾ ചോദിക്കാവുന്ന ആ
ചോദ്യത്തിനു് നോവലിസ്റ്റ് ആദ്യമേ തന്നെ ഉത്തരം നൽകുന്നുണ്ടു്. ജിഗ്സൊപസ്ൽ (Jigsaw puzzle) എന്നു
കേട്ടിട്ടില്ലേ? നിയതത്വമില്ലാത്ത കാർഡ് ബോർഡിലോ തടിയിലോ വെട്ടിയുണ്ടാക്കിയ കൊച്ചു കൊച്ചു
രൂപങ്ങളാണു് ജിഗ്സൊ. അവയെ ശരിയായ രീതിയിൽ ചേർക്കുമ്പോൾ ഒരു ചിത്രമായിത്തീരുന്നു.
സാകല്യാവസ്ഥയിലുള്ള ചിത്രത്തിനു് ഒരു രൂപമുണ്ടു്. അല്ലെങ്കിൽ ആകാരമുണ്ടു് (Pattern എന്നു നോവലിസ്റ്റ്).
ചെറിയ ജിഗ്സൊകളല്ല ആകെയുള്ള രൂപത്തിനു കാരണം. സാകല്യാവസ്ഥയാർന്ന രൂപമാണു് കൊച്ചു
രൂപങ്ങൾക്കു (ജിഗ്സൊകൾക്കു്) ഹേതു. ആ കൊച്ചു രൂപങ്ങളെക്കുറിച്ചു്—ചെറിയ
തുണ്ടുകളെക്കുറിച്ചു്—അറിവുണ്ടെന്നിരിക്കട്ടെ. ആ അറിവിന്റെ വെളിച്ചത്തിൽ ആകെക്കൂടിയുള്ള രൂപത്തെപ്പറ്റി
മനസിലാക്കാൻ കഴിയുകയില്ല. ഒരുതുണ്ടെടുത്തു് മൂന്നു ദിവസം മുഴുവനും നോക്കിക്കൊണ്ടിരിക്കാം നമുക്കു്.
അറിയേണ്ടതൊക്കെ അറിഞ്ഞുവെന്നു് നമ്മൾക്കു തോന്നും. പക്ഷേ, അതുകൊണ്ടു് പ്രയോജനമൊന്നുമില്ല.
ചേർക്കേണ്ട രീതിയിൽ കൊച്ചു തുണ്ടുകളെ ചേർക്കാൻ കഴിവുണ്ടോ? അങ്ങനെ ചേർത്താൽ ചിത്രമായി.
സമ്പൂർണാവസ്ഥയിലുള്ള ആ ചിത്രത്തിനു രൂപമുണ്ടാവുന്നു അതൊരു ഘടനയയായി. ഫലപ്രാപ്തിക്കു വേണ്ടി പല
രീതികൾ അവലംബിക്കുകയും ചിലതൊക്കെ നിരാകരിക്കുകയും ചെയ്യുന്ന സമ്പ്രദായത്തിനു് trial and error

method എന്നു പറയുമല്ലോ. ആ സമ്പ്രദായതത്തിലൂടെയോ പ്രചോദനത്തിന്റെ ജ്വലനാവസ്ഥയിലൂടെയോ ഒരു
തുണ്ടിനെ വേറൊരു തുണ്ടുമായി ശരിയായി നമ്മൾ യോജിപ്പിച്ചുവെന്നിരിക്കട്ടെ. അപ്പോൾ ഓരോ കഷണത്തിനും
അതിന്റേതായ അസ്തിത്വം ഇല്ലാതെയാവുന്നു.
</p>
          <noteGrp>
            <note xml:id="fn1" n="1" style="end">[<ref target="#xfn1">1</ref>]
അറങ്ങ്ഢീസ്മാങ്ങ്—ഫ്രഞ്ച് ഡിപ്പാർട്മെന്റിന്റെ ഏറ്റവും വലിയ വിഭാഗം. ഭരണം നടത്താൻ വേണ്ടിയുള്ള
വിഭാഗമാണതു്.</note>
          </noteGrp>
          <figure rend="fright" type="gra">
            <graphic url="images/Joyce.jpg" rendition="gra"/>
            <figDesc style="thumb">ജെയിംസ് ജോയിസ്</figDesc>
          </figure>
          <p> ‘ജിഗ്സൊ പസ്ൽ’ ഉണ്ടാക്കിയ ഒരാളുണ്ടു്. കൊച്ചു തുണ്ടുകൾ ഒരുമിച്ചു ചേർക്കാൻ ശ്രമിക്കുന്ന നമ്മളുണ്ടു്.
നമ്മൾ ഓരോ തുണ്ടെടുത്തു ചേർക്കുമ്പോഴും നിർമ്മാതാവു തന്നെ. അതേ രീതിയിൽ പ്രവർത്തിച്ചിട്ടുണ്ടു് എന്നു
മനസ്സിലാക്കണം. നമ്മൾ ഓരോ തുണ്ടുമെടുത്തു നോക്കുന്നു. വീണ്ടുമെടുക്കുന്നു, അതിനെ മനസിലാക്കാൻ
ശ്രമിക്കുന്നു, തുണ്ടുകളെ തമ്മിൽ യോജിപ്പിക്കാൻ യത്നിക്കുന്നു. വീണ്ടും യത്നിക്കുന്നു. തെറ്റും ഉൾക്കാഴ്ചയും
പ്രതീക്ഷയും ഒക്കെ ഉണ്ടാവുന്നു. ഇവയെല്ലാം നിർമ്മാതാവിനും ഉണ്ടായിട്ടുണ്ടു്. അയാൾ അതുപോലെ ശ്രമിച്ചിട്ടുണ്ടു്.
‘ജിഗ്സൊപസ്ലാ’യ ജീവിതത്തെയാണു് പെരക് അദൃശ്യമായ രീതിയിൽ ആവിഷ്കരിക്കുന്നതു്.
</p>
          <p>തൊണ്ണൂറ്റിയൊൻപതു് അധ്യായങ്ങളിലൂടെ നൂറ്റുകണക്കിനുള്ള കഥകൾ അദ്ദേഹം പറയുന്നു. പാരീസിലെ
കഥകൾ മാത്രമല്ല. ലോകമെമ്പാടുമുള്ള കഥകൾ. ചില കഥകൾ സാധാരണങ്ങളാണെങ്കിൽ മറ്റു ചില കഥകൾ
അസാധാരണങ്ങൾ. ശോകത്തിന്റെ മിഴി നീരുണ്ടാകുന്നു; ആഹ്ലാദത്തിന്റെ ബാഷ്പവും. പുളകപ്രസരം
അത്ഭുതത്തിന്റെയും ജുഗുപ്സയുടെയും ഫലമായി ജനിക്കുന്നു. ഒരു ട്രപ്പീസ് ആർട്ടിസ്റ്റിന്റെ അന്ത്യം നോവലിസ്റ്റ്
വർണിക്കുന്നതു ചൂണ്ടിക്കാണിക്കാം. ഒരു ദിവസം ട്രപ്പീസിൽ നിന്നു് താഴെയിറങ്ങാൻ അയാൾ കൂട്ടാക്കിയില്ല. ഇനി
പെരകിന്റെ വാക്യങ്ങൾ (ഇംഗ്ലീഷ് തർജമ):
</p>
          <p>This supreme performance lasted two hours and caused fifty-three spectators to pass out.
The police had to be brought in. In spite of Rorschach’s warnings, the policemen brought a long
fire-ladder and began to climb up. They didn’t even halfway: the trapeze artist opened his
grip, and, with a long scream, describing a perfect-abola, he crashed to the ground.
</p>
          <p>നോവൽ തുടങ്ങുന്നതു് 1975 ജൂൺ 23-നു രാത്രി എട്ടു മണിക്കു് അല്പം മുൻപു്. അവസാനിക്കുന്നതും അപ്പോൾ
തന്നെ. കാലത്തിന്റെ പുരോഗമനമില്ലാത്ത ഈ നോവലിൽ അതുകൊണ്ടു് ഇതിവൃത്തമില്ലെന്നു് എടുത്തു
പറയേണ്ടതില്ല. കഥാപാത്രങ്ങൾ ശതസംഖ്യകങ്ങളായ വ്യക്തികളാണെങ്കിലും നോവലിന്റെ പ്രമേയത്തിനു്
പ്രാതിനിധ്യം വഹിക്കുന്ന ഒരു പ്രധാന കഥാപാത്രമുണ്ടു്. അയാൾ ഇംഗ്ലീഷുകാരനായ ബാർട്ടിൽ ബൂത്താണു്. ആ
വലിയ ഭവനത്തിലെ ഒരു മുറിയിലാണു് അയാളുടെ താമസം. ചിത്രകാരനായ ബാർട്ടിൽ ബൂത്തിന്റെ ലക്ഷ്യം
അഞ്ഞൂറു തുറമുഖപ്പട്ടണങ്ങളിൽ പോയി അഞ്ഞൂറു് സമുദ്ര ദൃശ്യങ്ങൾ വരയ്ക്കലാണു്.
</p>
          <p>പടിഞ്ഞാറെ ഫ്രാൻസിനും വടക്കേ സ്പെയിനിനും ഇടയ്ക്കുള്ള ബിസ്കേ ഉൾക്കടലിലെ ഗീഹൊൺ തുറമുഖമാണു്
(Gijon) ആദ്യത്തേതു്. 1935 ജനുവരിയിലെ ആദ്യ പക്ഷത്തിലായിരിക്കും അതിന്റെ ആലേഖനം. അവസാനത്തേതു്
പശ്ചിമ യൂറോപ്പിലെ സ്കെൽറ്റ് (Scheldt) നദിയുടെ മുഖഭാഗത്തുള്ള ബ്രൗവർഷേപനാണു്. 1954 ഡിസംബറിലെ
ഉത്തര പക്ഷത്തിലായിരിക്കും അതിന്റെ ചിത്രീകരണം. ഇതിനിടയ്ക്കുള്ള കാലയളവിൽ പല തുറമുഖപ്പട്ടണങ്ങളും
ചിത്രീകൃതങ്ങളാവും.
</p>
        </div>
        <!--end of "section 0.0.6.0/1.9"-->
        <div type="lsection" xml:id="sec1.10">
          <head type="lsechead">അർഥശൂന്യതയുടെ ചിത്രങ്ങൾ</head>
          <p style="noindent">ഓരോ ചിത്രം വരയ്ക്കാനും രണ്ടാഴ്ചയാണു് ബാർട്ടിൽ ബൂത്ത് എടുക്കുക. അതു
യാത്രയ്ക്കുള്ള സമയം ഉൾപ്പെടെയാണു്. ആദ്യത്തെ രണ്ടു ദിവസം അയാൾ വഞ്ചികളെ നോക്കിക്കൊണ്ടു
കടപ്പുറത്തു നടക്കും. അയാൾക്കറിയാവുന്ന ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, അറബിക്, പൊർത്യുഗീസ് ഈ
ഭാഷകളിൽ ഏതെങ്കിലുമൊന്നു് അറിയാവുന്ന മീൻപിടിത്തക്കാരോടു് സംസാരിക്കും. മൂന്നാമത്തെ ദിവസം സ്ഥലം
നിശ്ചയിച്ചു് അവിടെ ചെന്നിരുന്നു് ചില സ്കെച്ചുകൾ വരയ്ക്കും. പിന്നീടു് വളരെ വേഗത്തിൽ വാട്ടർ കളറിൽ ചിത്രവും.
വരച്ച ചിത്രങ്ങളെല്ലാം അയാൾ പാരീസിലേക്കു് അയയ്ക്കും. അവിടെ വച്ചു് ഒരുത്തൻ അവയെ ‘ജിഗ്സൊ
പസ്ലു’കളായി മാറ്റും.
</p>
          <p>ചിത്രരചന കഴിഞ്ഞു് 1955-ൽ ബാർട്ടിൽ ബൂത്ത് ആ വലിയ ഭവനത്തിലുള്ള അയാളുടെ മുറിയിൽ എത്തി.
തിരിച്ചു വന്ന ‘ജിഗ്സൊപസ്ലുക’ളെ അയാൾ വേണ്ട രീതിയിൽ—ചേർക്കേണ്ട രീതിയിൽ—ചേർത്തു്
ചിത്രങ്ങളാക്കുന്നു. എന്നിട്ടു് ഏതു സ്ഥലമാണോ ചിത്രീകരിക്കപ്പെട്ടതു് അവിടേക്കു് ആ ചിത്രം അയയ്ക്കുന്നു.
അതിനോടൊപ്പം പ്രത്യേകമായ ഒരു ലായകവും (Solvent). അവിടെയൊരാൾ ആ ലായകമുപയോഗിച്ചു് ചിത്രം
പൂർണ്ണമായും മായ്ക്കുന്നു. വെറും കടലാസ് അയാൾ ബാർട്ടിൽ ബൂത്തിനു് തിരിച്ചയച്ചു കൊടുക്കുന്നു (…the
paper returned to its blank virginity, page 433). ചിത്രങ്ങൾ പാടുപെട്ടു വരച്ചതിനു ശേഷം അവയെ
ജിഗ്സൊ വിഷമ പ്രശ്നങ്ങളാക്കി മാറ്റി ലായകത്തിൽ മുക്കി ശൂന്യമായ കടലാസ്സുകളാക്കി പ്രദർശിപ്പിക്കുന്ന ഈ
ചിത്രകാരൻ അർഥശൂന്യങ്ങളായ പ്രവൃത്തികൾ ചെയ്യുന്ന നമ്മുടെയെല്ലാം ശാശ്വത പ്രതീകമല്ലേ?
അതേയെന്നതിൽ സംശയമില്ല.
</p>
          <p>ബാർട്ടിൽ ബൂത്തിന്റെ കാഴ്ച ഇല്ലാതെയായി. 1975 ഏപ്രിൽ 25-ആം തീയതി അനിവാര്യമായതു സംഭവിച്ചു.
ചിത്രകാരന്റെ 438-ആമത്തെ ചിത്രം നശിപ്പിക്കാനായി ടർക്കിയിലേക്കു പോയവർ വിസ്മയാവഹമായ മട്ടിൽ ഒരു
കാറപകടത്തിൽ പെട്ടു മരിച്ചു. അതോടെ ബാർട്ടിൽ ബൂത്തിന്റെ മതാനുഷ്ഠാനപരമെന്ന പോലെയുള്ള
ചിത്രനാശനപരിപാടി അവസാനിച്ചു. 1975 ജൂൺ 23. കാലത്തു് എട്ടു മണി. ബാർട്ടിൽ ബൂത്ത് ജിഗ്സൊ വിഷമ
പ്രശ്നത്തിന്റെ മുമ്പിലിരുന്നു മരിച്ചു. On the table cloth, somewhere in the crepuscular sky of the four
hundred and thirthy-ninth puzzle, the blackhole of the sole piece not yet filled in has the
almost perfect shape of an X. But the ironical thing, which could have been foreseen long ago
is that the piece the deadman holds between his fingers is shaped like a W.
</p>
          <p>ജീവിത ചരിത്രം വരയ്ക്കുന്ന നമ്മൾ ഓരോരുത്തരും ബാർട്ടിൽ ബൂത്തിനെ പോലെയാണു്. അതിനെ
വിഷമപ്രശ്നങ്ങളാക്കുന്നു അന്യർ. അതിനെ വീണ്ടും ചിത്രങ്ങളാക്കിയിട്ടു് നമ്മൾ തന്നെ അതിനെ നശിപ്പിക്കുന്നു.
അങ്ങനെ നശിപ്പിച്ചു് നശിപ്പിച്ചു് നമ്മൾ തന്നെ നാശത്തിലേക്കു്—മരണത്തിലേക്കു് ചെല്ലുന്നു. ധിഷണാപരമായ
ഭാവനയുടെ അധിത്യകയിലെത്തിയ ഈ നോവൽ ഈ ശതാബ്ദത്തിലെ മാത്രമല്ല, എല്ലാ ശതാബ്ദങ്ങളിലെയും
മനുഷ്യന്റെ ദുർദശയെ സ്ഫുടീകരിക്കുന്നു. കലയുടെ സൗന്ദര്യം കാണാൻ, പ്രജ്ഞാപരമായ ഭാവനയുടെ ഔന്നത്യം
കാണാൻ <ref target="https://en.wikipedia.org/wiki/Georges_Perec">ഷൊർഷ്
പെരക്കിന്റെ</ref> <ref target="https://en.wikipedia.org/wiki/Life:_A_User%27s_Manual">Life A User’s
Manual</ref> എന്ന നോവൽ വായിക്കൂ എന്നാണു് എനിക്കു് വിനയപൂർവം വായനക്കാരോടു് പറയാനുള്ളതു്.
1982-ൽ പെരക് ക്യാൻസർ പിടിപെട്ടു് മരിച്ചു. ജീവിച്ചിരുന്നുവെങ്കിൽ എന്തെന്നു് ഉജ്ജ്വലങ്ങളായ കൃതികൾ നമുക്കു്
അദ്ദേഹത്തിൽ നിന്നു് ലഭിക്കുമായിരുന്നു.
</p>
          <noteGrp>
            <note xml:id="fn2" n="2" style="end">[<ref target="#xfn2">2</ref>]
അറങ്ങ്ഢീസ്മാങ്ങ്—ഫ്രഞ്ച് ഡിപ്പാർട്മെന്റിന്റെ ഏറ്റവും വലിയ വിഭാഗം. ഭരണം നടത്താൻ വേണ്ടിയുള്ള
വിഭാഗമാണതു്.</note>
          </noteGrp>
        </div>
        <!--end of "section 0.0.6.0/1.10"-->
      </div>
      <!--end of "chapter 0.0.6/1"-->
      <!--END OF CHAPTER 0.0.6/1-->
      <div type="chapter" n="0.0.7" xml:id="chp0.0.7">
        <head type="chaphead">ധൈഷണിക ഭാവന ജയിക്കുന്നു</head>
        <div type="lsection">
          <p style="noindent">അവിചാരിതങ്ങളായ കൂടിക്കാഴ്ചകളും സംഘട്ടനങ്ങളും അപമാനങ്ങളും
സംഭവിക്കുന്ന രാജരഥ്യകളാണു തിരുവനന്തപുരത്തിന്റേതു്. എപ്പോഴും പാടിക്കൊണ്ടു നടന്നിരുന്ന ഒരു
ഗാനശകലം നമ്മൾ ഒരു ദിവസമങ്ങു മറക്കുന്നു. പെട്ടെന്നു് ഒരു നിമിഷത്തിൽ അതു നമ്മൾ ഓർമ്മിക്കുന്നു. വീണ്ടും
മൂളുന്നു. ആഹ്ലാദത്തിൽ വീഴുന്നു. അതുപോലെ വർഷങ്ങളോളം മറന്നു കിടന്ന ഒരു സുഹൃത്തു് നമ്മുടെ മുൻപിൽ
വന്നു നിന്നു് ‘എന്നെ അറിയില്ലേ’ എന്നു ചോദിക്കുകയാണു്. അപമാനങ്ങളോ? അവ യാദൃച്ഛികങ്ങളായ
കൂടിക്കാഴ്ചകളേക്കാൾ എത്രയോ കൂടുതലാണു്.
</p>
          <p>മര്യാദയോടെ നടന്നു പോകുന്ന എത്രയെത്ര തരുണികളെയാണു കാഴ്ചയ്ക്കു മാന്യരെന്നു തോന്നുന്ന പുരുഷന്മാർ
ഇടിക്കുന്നതു് ! വക്ഷസ് ലക്ഷ്യമാക്കിയുള്ള താഡനം ലക്ഷ്യത്തിൽ പതിച്ചില്ലെങ്കിലും ഭുജനത്തിലെങ്കിലും കൊള്ളും.
അതിനും പറ്റിയില്ലെങ്കിൽ പുറം കൈ കൊണ്ടു സ്ത്രീകളുടെ പുറകു വശത്തു തട്ടും. ഇതൊക്കെക്കണ്ടു നമ്മുടെ
സംസ്കാരലോപത്തിൽ ദുഃഖിച്ചു് ഞാനൊരു ദിവസം റോഡിന്റെ ഇടതു വശം ചേർന്നു പോകുകയായിരുന്നു.
എതിരേ വന്ന ഒരു സായ്പ് എന്നെ തടഞ്ഞു നിർത്തി മാതൃഭൂമി ആഴ്ചപ്പതിപ്പു് ഉയർത്തിക്കാണിച്ചു് ‘ഇതിൽ ഷൊർഷ്
പെരക്കിനെക്കുറിച്ചു് എഴുതിയതു നിങ്ങളാണോ’ എന്നു വിനയപൂർവം ചോദിച്ചു. ‘അതേ’ എന്നു ഉത്തരം. വരൂ
എന്നു് അദ്ദേഹം വിളിച്ചു. ഞങ്ങൾ ഒരു ‘റെസ്റ്റാറന്റി’ൽ കയറിയിരുന്നു കാപ്പി കൊണ്ടുവരാൻ പറഞ്ഞിട്ടു
സംഭാഷണം തുടങ്ങി.
</p>
          <p>സായ്പ് പറഞ്ഞു: ‘അസാധാരണമായ ഒരു മാസ്റ്റർ പീസാണു പെരക്കിന്റെ ‘Life A User’s Manual’ എന്ന
നോവൽ. ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കുന്നവർക്കു മാത്രമല്ല, ഫ്രഞ്ച് അറിയാവുന്നവർക്കു പോലും അറിയാൻ
പാടില്ലാത്ത ഒരു വലിയ നോവലിസ്റ്റായിരുന്നു പെരക്. അദ്ദേഹത്തിന്റെ മാസ്റ്റർ പീസിനെക്കുറിച്ചു നിങ്ങൾ
എഴുതിയതു കണ്ടപ്പോൾ എനിക്കു് അത്യധികമായ ആഹ്ലാദമുണ്ടായി. എവിടെ നിന്നു കിട്ടി ഈ നോവൽ? ഞാൻ
സമുചിതമായ മറുപടി നൽകി. സായ്പ് എന്റെ ലേഖനം അച്ചടിച്ച ആഴ്ചപ്പതിപ്പിന്റെ പുറങ്ങൾ സാകൂതം
വീക്ഷിക്കുകയും നോവലിസ്റ്റിന്റെ പടം കണ്ടു് ആർദ്രനയനനായി ഇരിക്കുകയും ചെയ്തു. ആ പടം അദ്ദേഹം തലോടി.
ലേഖനത്തിലൂടെ കൈയോടിച്ചു. മൃദുലതയോടെ. എന്നിട്ടു് എന്നോടു പറഞ്ഞു: ‘എന്റെ കൂട്ടുകാരനായിരുന്നു
പെരക്ക്. റേമൊങ്ങ് കിനോ എന്ന വിശ്വവിഖ്യാതനായ ഫ്രഞ്ച് സാഹിത്യകാരൻ രൂപം കൊടുത്ത ഒരു
സംഘടനയിലെ അംഗങ്ങളായിരുന്നു, ഞങ്ങളെല്ലാം. അമിതമായ പുകവലി കൊണ്ടു പെരക്കിനു തൊണ്ടയിൽ
ക്യാൻസർ വന്നു. അദ്ദേഹം 1982-ൽ മരിച്ചു പോയി. നിങ്ങൾ മഹാനായ ആ സാഹിത്യകാരനെ
കണ്ടെത്തിയതിലും അദ്ദേഹത്തെക്കുറിച്ചു് എഴുതിയതിലും എനിക്കു് അനല്പമായ സന്തോഷമുണ്ടു്. നിങ്ങൾ ഈ
ലേഖനം ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്തു തരണം. ഞാനതു ഫ്രഞ്ചിലാക്കി പാരീസിലെ ഏതെങ്കിലും പ്രമുഖ
വാരികയിൽ പ്രസിദ്ധപ്പെടുത്തും”. സായ്പ് മേൽവിലാസം തന്നു. ആഹ്ലാദവിവശനായി എന്നെ ആശ്ലേഷിച്ചു.
സാത്ത്വികനായ അദ്ദേഹം അടുത്ത ദിവസം ഇവിടം വിട്ടുപോകുന്നുവെന്നാണു് എന്നോടു പറഞ്ഞതു്.
പിരിയുന്നതിനു മുമ്പു് അദ്ദേഹം ഇത്രയും കൂട്ടിച്ചേർത്തു. “ഞാൻ ഇവിടെ അക്കിത്തത്തേയും അയ്യപ്പപ്പണിക്കരേയും
വേറെ ചില എഴുത്തുകാരേയും കണ്ടു. പലരും നിങ്ങളെക്കുറിച്ചു് നല്ല അഭിപ്രായം പറഞ്ഞില്ല.” ഞാൻ
ചിരിച്ചതേയുള്ളൂ. നമുക്കു സ്വസ്ഥതയോടെ ഇവിടെ കഴിഞ്ഞു കൂടണമെങ്കിൽ മറ്റുള്ളവർ നമ്മളെക്കുറിച്ചു് എന്തു
പറയുന്നുവെന്നു് അന്വേഷിക്കാതിരിക്കുകയാണു് വേണ്ടതു്. അതു ജീവിതവ്രതമാക്കിയ ഞാൻ അവർ എങ്ങനെ
എന്നെ ദുഷിച്ചു എന്നു പോലും ആ സായ്പിനോടു ചോദിച്ചില്ല.
</p>
          <p>അതിരിക്കട്ടെ. <ref target="https://en.wikipedia.org/wiki/James_Joyce">ജോയിസി</ref> ന്റെ <ref target="https://en.wikipedia.org/wiki/Ulysses_(novel)">യൂലിസീസി</ref>
നെപ്പോലും അതിശയിക്കുന്ന കലാസൗഭഗമാണു് പെരക്കിന്റെ നോവലിനുള്ളതെന്നു ഞാൻ ആ ലേഖനത്തിൽ
വ്യക്തമാക്കിയിരുന്നു. എപ്പോഴും അളന്നു മുറിച്ച രീതിയിൽ സാഹിത്യ കൃതികളെക്കുറിച്ചു് അഭിപ്രായമെഴുതുന്ന The
times-literary supplement ഈ നോവലിനെ ‘One of the great novels of the century’ എന്നു
വാഴ്ത്തിയിരുന്നു. ആവർത്തനമരുതല്ലോ. അതിനാൽ ഒരിക്കലെഴുതിയ ആ കലാസൃഷ്ടിയെക്കുറിച്ചു് ഞാൻ വീണ്ടും
എഴുതുന്നില്ല. ഇപ്പോൾ എഴുതാൻ ഭാവിക്കുന്നതു പെരക്കിന്റെ വേറൊരു മാസ്റ്റർ പീസായ “<ref target="https://en.wikipedia.org/wiki/W,_or_the_Memory_of_Childhood">W or
The memmory of childhood</ref> ” എന്ന കൃതിയെക്കുറിച്ചാണു്. റ്റൈംസിന്റെ Literary Supplement
പോലെ നിഷ്പക്ഷമായി അഭിപ്രായം പറയുന്ന ജേണലാണു് ഇംഗ്ലണ്ടിലെ Listener B.B.C. അതു പെരക്കിന്റെ ഈ
കൃതിയെക്കുറിച്ചു് അഭിപ്രായമാവിഷ്കരിച്ചതു് ഇങ്ങനെ: “Haunting and compelling. Chilling and totally
effective… Must rank alongside the really crucial text in the literature of the Holocount, the

testimony of the survivors”.

</p>
          <p><ref target="https://en.wikipedia.org/wiki/Georges_Perec">പെരക്കി</ref>
ന്റെ ആദ്യത്തെ നോവൽ <ref target="https://en.wikipedia.org/wiki/Things:_A_Story_of_the_Sixties">Les
Choser</ref>-നു് പ്രിറെനോദൊ എന്ന സമ്മാനം കിട്ടി. <ref target="https://en.wikipedia.org/wiki/Life:_A_User%27s_Manual">Life A User’s
Mannual</ref>-നു പ്രി മേദീചി എന്ന സമ്മാനം ലഭിച്ചു. ആദ്യത്തെ നോവൽ ഞാൻ വായിച്ചിട്ടില്ല.
രണ്ടാമത്തെ കൃതി തികച്ചും സങ്കീർണ്ണമാണു്. അതുപോലെ സങ്കീർണത ആവഹിക്കുന്ന കലാശില്പമാണു്. Wor
The Memory of Childhood എന്നതു്. ഇതു മനസിലാക്കാൻ തർജമക്കാരന്റെ പ്രസ്താവം സഹായിക്കും. “ഫ്രഞ്ച്
അക്ഷരമാലയിലെ ഇരുപത്തിമൂന്നാമത്തെ അക്ഷരം ഇംഗ്ലീഷിലെന്നപോലെ ഇരട്ട ‘V’ ആയിട്ടാണു് എഴുതുക.
ഫ്രഞ്ചിൽ ‘W’ എന്ന അക്ഷരം ‘double-ve’ എന്നും വിളിക്കപ്പെടുന്നു. പെരക്കിന്റെ ഇരട്ടക്കഥയുടെ
പേരു്—ഒളിമ്പിക് മാതൃകയുടെയും നഷ്ടപ്പെട്ട ശൈശവത്തിന്റെ കണ്ടെത്തലിന്റെയും ഇരട്ടക്കഥ—‘U’ (യൂ) എന്ന
അക്ഷരത്തിന്റെ ഉച്ചാരണത്തോടു് ഒരു വിധത്തിലും ബന്ധപ്പെട്ടതല്ല. അതു ‘ഡബ്ൾവി’ എന്നാണു് ഇതിന്റെ
പുറങ്ങളിലൂടെ പ്രതിധ്വനിക്കുക” അങ്ങനെ രണ്ടാഖ്യാനങ്ങൾ ഇതിൽ ഇടകലർന്നിരിക്കുന്നു. ഒന്നു് പെരക്കിന്റെ
ആത്മകഥ. രണ്ടു് തികച്ചും സാങ്കല്പികമായ കഥ. ആത്മകഥയിൽ സവിശേഷതയാർന്ന സംഭവങ്ങളില്ല.
ശൈശവത്തോടു ബന്ധപ്പെട്ട ചില സ്മരണകളും സർവസാധാരനങ്ങളായ സംഭവങ്ങളും മാത്രമേയുള്ളൂ. ആത്മകഥ
രണ്ടോ മൂന്നോ പുറങ്ങളിൽ ആവിഷ്കരിച്ചിട്ടു പെട്ടെന്നു സാങ്കല്പിക കഥയിലേക്കു ഗ്രന്ഥകാരൻ പോകുന്നു. ആ കഥ
അതുപോലെ രണ്ടോ മൂന്നോ പുറങ്ങളിൽ പ്രതിപാദിച്ചിട്ടു് ആത്മകഥയിലേക്കു ചെല്ലുന്നു. ഇങ്ങനെ രണ്ടു കഥകൾ
പ്രതിപാദിച്ചു കഴിയുമ്പോൾ ഒന്നു വേറൊന്നിലേക്കും, ആ വേറൊന്നു് ആദ്യത്തേതിലേക്കും പ്രകാശം വീഴ്ത്തുന്നു.
പുസ്തകം വായിച്ചു് അവസാനിപ്പിക്കുമ്പോൾ രണ്ടും ഒന്നായിത്തീരുന്നു. അന്യാദൃശമായ ടെക്നിക്കാണിതെന്നു
ഞാൻ എടുത്തു പറയേണ്ടതില്ലല്ലോ.
</p>
          <p>നമുക്കു സാങ്കല്പികമായ കഥയിലേക്കു കടക്കാം. ഗാസ്പാർഡ് വിൻക്ലർ എന്ന യുവാവു് ലക്സംബർഗിനടുത്തുള്ള
‘എച്ച്’ എന്ന സ്ഥലത്തു താമസിക്കുമ്പോൾ അയാൾക്കു ഒരെഴുത്തു കിട്ടുന്നു. ഓട്ടോ എന്ന ആളിനെ
കാണണമെന്ന നിർദ്ദേശമാണു് അതിലുള്ളതു് സന്ദർശനം നടന്നു. ഓട്ടോ, ഗാസ്പാർഡിനോടു ചോദിച്ചു:
“നിങ്ങൾക്കു നിങ്ങളുടെ പേരു നൽകിയ ആളിനു് എന്തു സംഭവിച്ചുവെന്നു് എപ്പോഴെങ്കിലും നിങ്ങൾ ആലോചിച്ചു്
അദ്ഭുതപ്പെട്ടിട്ടുണ്ടോ?” ഈ ചോദ്യം കേട്ടു് ഗാസ്പാർഡ് അമ്പരന്നു. അച്ഛൻ അയാൾക്കു നൽകിയ
പേരിനെക്കുറിച്ചല്ല ഓട്ടോ ചോദിച്ചതു്. ഗാസ്പാർഡ് വിൻക്ലർ എന്ന പേരിലുള്ള മറ്റൊരാളിനെപ്പറ്റിയാണു്
അയാൾക്കറിയേണ്ടതു്. ഊമയും ബധിരനുമായിരുന്നു എട്ടു വയസുള്ള മറ്റേ ഗാസ്പാർഡ് വിൻക്ളർ. ആ ബാലനും
അവന്റെ അമ്മയും മറ്റു നാലുപേരും ചേർന്നു് ഒരു യാനപാത്രത്തിൽ കയറി യാത്രയായി. കൊടുങ്കാറ്റിൽപെട്ടു് അതു
തകർന്നു; മുങ്ങി ഓട്ടോ ഒരു Shipwreck Victims’ Relief Society-ക്കു വേണ്ടി ജോലി ചെയ്യുന്നവനാണു്. ആ
സംഘടനയിലെ അംഗങ്ങൾ ചെന്നു നോക്കിയപ്പോൾ ബാലന്റെ മൃതദേഹം മാത്രമല്ല. ശേഷമുള്ള
എല്ലാവരുടെയും ശവങ്ങൾ കണ്ടു. ഡെക്കിൽ നിന്നു് ആ ബാലൻ കടലിൽ വീണു പോയിരിക്കാനുമിടയില്ല.
</p>
          <p>അങ്ങനെയാണെങ്കിൽ അവന്റെ ഏതെങ്കിലും അവയവാംശമെങ്കിലും കിട്ടുമായിരുന്നു. ഓട്ടോയുടെ
മുൻപിലിരുന്ന ഗാസ്പാർഡ് വിൻക്ലർ കാണാതെയായ ഗാസ്പാർഡ് വിൻക്ലറെ കണ്ടുപിടിക്കാൻ നിർബന്ധിതനായി.
അയാൾ ആകെ കണ്ടതു് ഡബ്ൾയൂ (W) എന്ന ദ്വീപു മാത്രം. അതു നൂതനമായ ഓലിംപിയ (Olympia) ആണു്.
കായികവിനോദങ്ങൾക്കാണു് അവിടെ പ്രാധാന്യം. പരിശീലനത്തിനുള്ള സ്ഥലങ്ങൾ, കായികഭ്യാസക്കളരികൾ,
നീന്തൽ കുളങ്ങൾ ഇവ കൊണ്ടു് അവിടം നിറഞ്ഞിരിക്കുന്നു. സമ്മാനം നേടിയ കായികതാരങ്ങളെ അവിടെ
ആദരിക്കുന്നു, അഭിനന്ദിക്കുന്നു. കായികാഭ്യാസികൾക്കു് അവിടെ പേരുകളില്ല; പരിഹാസപ്പേരുകളേയുള്ളൂ.
അവരുടെ ശരീരങ്ങളുടെ സവിശേഷതയനുസരിച്ചു മുറിമൂക്കൻ, മുച്ചുണ്ടൻ എന്നൊക്കെയാണു വിളിക്കുക. ഈ
പേരുകൾ അവരുടെ അനന്തരഗാമികൾക്കു കിട്ടും.
</p>
          <p>ഡബ്ൾയു ദ്വീപിലെ കായികവിനോദങ്ങളുടെ നിയമങ്ങൾ കാഠിന്യമാർന്നവയാണു്. ജയിച്ചവരെ
മാനിക്കുന്നതു പോലെ തോറ്റവരെ പീഡിപ്പിക്കുകയും ചെയ്യും. ഓട്ടത്തിൽ ഒടുവിലെത്തുന്നവർ ഷൂസ് തിരിച്ചിട്ടു്
(ഉപ്പുറ്റിയുടെ ഭാഗം വിരൽ ഭാഗത്തേക്കായി) ഓടിയേ മതിയാവൂ. ഇതിന്റെ ഫലമായി വിരലുകളും ഉപ്പുറ്റിയുമെല്ലാം
ക്ഷതമേൽക്കും. തകരും. പക്ഷേ, കായികതാരങ്ങളാണു് അവിടെ സുപ്രധാനരെന്നു കരുതരുതു്. തീരെ
നിസ്സാരന്മാരായ ഉദ്യോഗസ്ഥന്മാർ പോലും ശക്തരായ കായികാഭ്യാസികളെ വിറപ്പിക്കും. മാനേജർ
ദേഷ്യത്തോടെ ഒന്നു നോക്കിയാൽ മതി, പ്രാഡ്വിവാകന്റെ വൈകാരികാവസ്ഥയ്ക്കു മാറ്റം വന്നാൽ മതി, ഏതു
കായികാഭ്യാസിയുടെയും കഥ തീരും.
</p>
          <p>സ്വന്തം ജീവിതത്തെ നിയന്ത്രിക്കാൻ ഏതെങ്കിലും ജീവിതത്തിൽ നിന്നു പ്രതീക്ഷിക്കാൻ ഒരു താരത്തിനും
കഴിയുകയില്ല. മഞ്ഞു കാലത്തെ മഞ്ഞും മഴക്കാലത്തെ മഴയും ചൂടുകാലത്തെ ചൂടും അവനെ ഒരുപോലെ
പീഡിപ്പിക്കുന്നു. ഓടൂ. തീക്കൊള്ളികളുടെ പുറത്തുടെ ഓടൂ. ചതുപ്പുനിലങ്ങളിലൂടെ, ചെളിയിലൂടെ ഓടൂ. ചാടൂ, ഇഴയൂ.
എഴുന്നേൽക്കൂ, മുട്ടു വളയ്ക്കൂ, വൃത്തത്തിലൂടെ ഓടൂ. മലർന്നു കിടക്കൂ. മണിക്കൂറുകളോളം, ദിനങ്ങളോളം,

ദിനരാത്രങ്ങളോളം ‘അറ്റൻഷ’നായി നിൽക്കൂ. വസ്ത്രം ധരിക്കൂ. വസ്ത്രമഴിക്കൂ, ഓടൂ, ചാടൂ, ഇഴയൂ, മുട്ടു കുത്തൂ
ഇങ്ങനെയാണു കല്പനകൾ. യജമാനന്മാരുടെ ലോകമുണ്ടു്, അടിമകളുടെ ലോകമുണ്ടു്. യജമാനന്മാർ അപ്രാപ്യർ.
അടിമകൾ തങ്ങളിൽത്തങ്ങളിൽ കടിച്ചു കീറൽ നടത്തുന്നു. പക്ഷേ, ദ്വീപിലെ കായികാഭ്യാസിക്കു് അതുപോലും
അറിഞ്ഞുകൂടാ. അവൻ തന്റെ ഭാഗ്യനക്ഷത്രത്തെ കാത്തിരിക്കുന്നു. ഭാഗ്യം തന്നെ നോക്കി പുഞ്ചിരി പൊഴിക്കാൻ
അവർ കാത്തിരുന്നു.
</p>
          <p>തന്റെ പേരുകാരനെ അന്വേഷിച്ച ഗാസ്പാർഡ് വിൻക്ലർ അയാളെ കണ്ടില്ല. കണ്ടതു ഡബ്ൾയു എന്ന
ദ്വീപിനെ മാത്രം. ആ ദ്വീപിന്റെ സ്വഭാവം നമ്മൾ മനസ്സിലാക്കിക്കഴിഞ്ഞു. എന്താണു ഗ്രന്ഥകാരൻ ഉദേശിക്കുന്നതു?
ശാസ്ത്രം വൈവിധ്യത്തിൽ ഏകത്വം ജനിപ്പിക്കുന്നു. ആപ്പിൾപ്പഴങ്ങൾ മരങ്ങളിൽ നിന്നു താഴത്തേക്കു വീഴുന്നു.
ചന്ദ്രൻ അന്തരരീക്ഷത്തിൽ നീങ്ങുന്നു. രണ്ടു വിധങ്ങളായ പ്രതിഭാസങ്ങൾ. ഇവയെ കൂട്ടിയിണക്കി ശാസ്ത്രജ്ഞൻ
ഗുരുത്വാകർഷണ സിദ്ധാന്തത്തിനു രൂപം നൽകുന്നു. ഇതാണു വൈവിധ്യത്തിൽ ഏകത്വമുണ്ടാകുന്ന മാർഗം.
പക്ഷേ, മനുഷ്യനെ സംബന്ധിച്ചു് ഇതു ശരിയാവുകയില്ല. ഓരോ വ്യക്തിയും അസദൃശ്യമത്രേ. അങ്ങനെ
വിഭിന്നരായ മനുഷ്യരെ സമീകരിച്ചാൽ സമഗ്രാധിപത്യത്തിനു രൂപം നൽകിയാൽ—അതു ഭയപ്രദമായിരിക്കും.
ഈ ഭയങ്കരമായ ലോകത്തു്—ദ്വീപിൽ തന്റെ ‘ഐഡന്റിറ്റി’ അന്വേഷിച്ചു ചെല്ലുന്നവർ പരാജയപ്പെടും. അന്യന്റെ
ഐഡന്റിറ്റിയും’ കണ്ടെത്താനാവില്ല. ഗാസ്പാർഡ് വിൻക്ലർ പരാജയപ്പെട്ടു. നമ്മളോരോരുത്തരും ഗാസ്പാർഡ്
വിൻക്ലർമാരാണു്. സമഗ്രാധിപത്യം നാത്സിസമായോ പ്രത്യക്ഷപ്പെടട്ടെ. മനുഷ്യന്റെ മനുഷ്യത്വം
ചവിട്ടിയരക്കപ്പെടും.
</p>
          <p>1936-ലാണു <ref target="https://en.wikipedia.org/wiki/Georges_Perec">പെരക്കിന്റെ</ref> ജനനം.
1982-ൽ അദ്ദേഹം മരിച്ചു. കൊച്ചുകുട്ടിയായിരുന്നെങ്കിലും പെരക് രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികൾ
കണ്ടു മനസ്സിലാക്കി ജൂതരെ ജീവനോടെ ഹിറ്റ്ലർ അഗ്നിയിലേക്കു് എറിയുന്നതു കണ്ടു. അദ്ദേഹത്തിന്റെ
ശൈശവം യാതനാ നിർഭരമായിരുന്നു. തീവ്രവേദനയാർന്ന ആ ശൈശവകാലത്തിന്റെ ചിത്രം ഈ നോവലിൽ
ഒന്നിടവിട്ടു് ആവിഷ്കൃതമാകുന്നു. ഗാസ്പാർഡ് വിൻക്ലർ ‘ഐഡന്റിറ്റി’ അന്വേഷിച്ചതു പോലെ പെരക്കും
അതന്വേഷിച്ചു. അന്വേഷിച്ച അദ്ദേഹത്തിനു് അക്കാലത്തെ ചരിത്രപ്രവാഹത്തിൽ നിന്നു മാറി നില്ക്കാൻ
കഴിഞ്ഞില്ല. അതിലൂടെ ഒഴുകാൻ നിർബന്ധനായ ഒരാളിന്റെ വേദനകളാണു് ഈ നോവലിൽ. ഡബ്ൾയു
ദ്വീപിലെ സവിശേഷതകൾ പെരക്കിന്റെ ജീവിതത്തിൽ പ്രകാശം വീഴ്ത്തുന്നു. അദ്ദേഹത്തിന്റെ ജീവിതം ദ്വീപിലെ
ജീവിതത്തിലേക്കും. ധൈഷണിക ഭാവന കൊണ്ടു് അനാദൃശ്യമായ ഒരു കലാലോകം സൃഷ്ടിച്ചിരിക്കുകയാണു്
മഹാനായ ഈ നോവലിസ്റ്റ്.
</p>
          <noteGrp>
            <note xml:id="fn3" n="3" style="end">[<ref target="#xfn3">3</ref>]
അറങ്ങ്ഢീസ്മാങ്ങ്—ഫ്രഞ്ച് ഡിപ്പാർട്മെന്റിന്റെ ഏറ്റവും വലിയ വിഭാഗം. ഭരണം നടത്താൻ വേണ്ടിയുള്ള
വിഭാഗമാണതു്.</note>
          </noteGrp>
        </div>
        <!--end of "section 0.0.7.0/1.11"-->
      </div>
      <!--end of "chapter 0.0.7/1"-->
      <!--END OF CHAPTER 0.0.7/1-->
      <div type="chapter" n="0.0.8" xml:id="chp0.0.8">
        <head type="chaphead">ഉന്നതശൃംഗങ്ങൾക്കൊപ്പം ഈ മനുഷ്യസ്നേഹി</head>
        <div type="lsection">
          <figure rend="fright" type="gra">
            <graphic url="images/Camilo_Jose_Cela.jpg" rendition="gra"/>
            <figDesc style="thumb">കേമീലോ ഹോസേ തേല</figDesc>
          </figure>
          <p style="noindent"> ഉറങ്ങുന്ന വേളയിൽ നമ്മളെല്ലാവരും ഒരു പോലെയാണു് എന്നൊരു ചൊല്ലുണ്ടു്.
അതിന്റെ അർത്ഥം ഉണർന്നെഴുന്നേറ്റാൽ ആ സാദൃശ്യം അവസാനിക്കുമെന്നാണല്ലോ. ഉണർന്നിരിക്കുന്നവർക്കു
തുല്യതയില്ലെങ്കിൽത്തന്നെയും ചിലർ മേലേക്കിടയിലാണു് എന്നതും സത്യം തന്നെ. അങ്ങനെ ഔന്നത്യത്തിൽ
എത്തിയവർക്കാണു സമ്മാനങ്ങൾ കിട്ടുക.
</p>
          <p><ref target="https://w.wiki/HZQz">ഇല്യസ് കനേറ്റി</ref>, <ref target="https://w.wiki/G6Jn">ഗാർസിആ മാർകേസ്</ref> ഇവർക്കു സാഹിത്യത്തിലുള്ള
നോബൽ സമ്മാനം ലഭിച്ചപ്പോൾ അവരുടെ ഉൽകൃഷ്ടതയിൽ ആർക്കും സംശയമുണ്ടായില്ല. അതല്ലായിരുന്നു
<ref target="https://w.wiki/GUoD">ഗോൾഡിംഗിനും</ref> <ref target="https://w.wiki/HZR2">സ്റ്റെൻബക്കിനും</ref> പേൾബക്കിനും സമ്മാനം കിട്ടിയപ്പോൾ
ഉണ്ടായ അവസ്ഥാവിശേഷം. അവർ ജാഗദ്രവസ്ഥയിൽ തന്നെയായിരുന്നു. എങ്കിലും മാർകേസിനെ പോലെ,
കനേറ്റിയെ പോലെ അവർ സമ്പൂർണ്ണമായ ജാഗരിത സ്ഥിതിയിൽ അല്ലായിരുന്നുവെന്നു കരുതിയവരുടെ
കൂട്ടത്തിൽ ഈ ലേഖകനുമുണ്ടു്. അടുത്ത കാലത്തു് സമ്മാനിതമായ <ref target="https://w.wiki/HZR6">കേമീലോ ഹോസേ തേല</ref> എന്ന സ്പാനിഷ്
നോവലെഴുത്തുകാരനോ? അദ്ദേഹം മാർകേസിനെ പോലെ, കനേറ്റിയെ പോലെ, <ref target="https://w.wiki/GKs6">കമ്യൂ</ref> വിനെ പോലെ പ്രബോധിത സ്ഥിതിയിൽത്തന്നെ.
</p>
          <figure rend="fright" type="gra">
            <graphic url="images/William_Golding.jpg" rendition="gra"/>
            <figDesc style="thumb">ഗോൾഡിംഗ്</figDesc>
          </figure>
          <p> All… are equal, but some… are more equal than others എന്നു് ഒരാൾ പണ്ടു
പറഞ്ഞില്ലേ? ആ “കൂടുതൽ സാദൃശ്യ”മാണു തേലയ്ക്കുള്ളതു്. അതു മനസ്സിലാക്കണമെങ്കിൽ അദ്ദേഹത്തിന്റെ
നോവലുകളും ചെറുകഥകളും വായിക്കണം.
</p>
          <figure rend="fleft" type="gra">
            <graphic url="images/John_Steinbeck.jpg" rendition="gra"/>
            <figDesc style="thumb">സ്റ്റെൻബക്ക്</figDesc>
          </figure>
          <p> തേല 1916 മെയ് മാസം 11-നു സ്പെയിനിലെ തുറമുഖ പട്ടണമായ ലാ കൊറൂന്യായിൽ (La Coruna) ജനിച്ചു.
1942-ൽ പ്രസിദ്ധപ്പെടുത്തിയ ‘<ref target="https://en.wikipedia.org/wiki/The_Family_of_Pascual_Duarte">The
Family of Pascual Duarte</ref>’ എന്ന നോവൽ (പാസ്ക്കൂ അൽ ഡ്വാർതയുടെ കുടുംബം). അദ്ദേഹത്തിനു
രാഷ്ട്രാന്തരീയ പ്രശസ്തിയുണ്ടാക്കി. സ്പെയിനിലെ പ്രാചീന ‘പിക്കറെസ്ക്’ നോവലുകളിലെ കലാസങ്കേതം
സ്വീകരിച്ചു് അദ്ദേഹം ഒരു കൊലപാതകിയുടെ കഥ ആവിഷ്കരിച്ചപ്പോൾ സ്പെയിനിലെ ജനത പ്രകമ്പനം കൊണ്ടു
(വിരുതന്മാരുടെയും തസ്കരന്മാരുടെയും കഥ പറയുന്ന നോവലാണു പിക്കറെസ്ക് നോവൽ).
</p>
          <p>നോവലിലെ വർണനകളും സംഭവ സന്നിവേശങ്ങളും ആ പ്രകമ്പനത്തിനു കാരണങ്ങളാണെങ്കിലും
സ്പെയിനിലെ സവിശേഷമായ രാഷ്ട്രീയ പശ്ചാത്തലം കൂടി അതിനു ഹേതുവായി ഭവിച്ചു. 1936 തൊട്ടു് 1939
വരെയായിരുന്നു സ്പെയിനിലെ ആഭ്യന്തര സമരം. ആ സമരം തന്നെ അടുത്തു ഉണ്ടാകാൻ പോകുന്ന രണ്ടാം

ലോകമഹായുദ്ധത്തിന്റെ ഒരു റിഹേഴ്സലായിരുന്നത്രേ. ഫ്രാങ്കോയ്ക്കു വേണ്ടി പ്രവർത്തിച്ച ജർമ്മൻ ഭടന്മാർ സ്പെയിൻ
ജനത യുദ്ധത്തിൽ എങ്ങനെ പ്രതികരിക്കുമെന്നറിയാൻ വേണ്ടി അവിടത്തെ പ്രധാന നഗരങ്ങളിൽ തുടർച്ചയായി
ബോംബ് വർഷിച്ചു. ആശുപത്രികൾ പോലുള്ള ചില സ്ഥാപനങ്ങളെ ഒഴിവാക്കികൊണ്ടു ഫ്രാങ്കോയുടെ അറിവോടു
കൂടി നടത്തിയ ഈ ബോംബാക്രമണത്തിൽ ആയിരക്കണക്കിനു് സ്പെയിൻകാർ മരിച്ചു. ഇമ്മട്ടിലുള്ള
കൂട്ടക്കൊലകൾ ആവർത്താവർത്തിച്ചു് ഉണ്ടായി. 1937 ഏപ്രിൽ 26-നു ജർമ്മൻ സൈന്യം വടക്കൻ സ്പെയിനിലെ
ഗേർണിക്കാ നഗരം ബോംബിട്ടു് നശിപ്പിച്ചു. നാലു മണിക്കൂറായിരുന്നു ആക്രമണം. അപ്പോഴും ആയിരമായിരം
ആളുകൾ മരിച്ചു. ഫാസിസ്റ്റുകൾ, റിപ്പബ്ലിക്കുകാരെയും ഇടതുപക്ഷക്കാരെയും പരാജയപ്പെടുത്തി രാജ്യം
കൈവശമാക്കി. സ്പെയിനിലുള്ളവർ മാത്രമല്ല ലോകജനത തന്നെ ഞെട്ടിപ്പോയി. ഈ ഞെട്ടലും പേടിയുമാണു
തേലയുടെ ആദ്യത്തെ നോവലുളവാക്കിയതു്.
</p>
          <p>കൂട്ടക്കൊലപാതകങ്ങളും വിദ്വേഷങ്ങളും താണ്ഡവ നൃത്തം നടത്തുന്ന സ്പെയിൻ. അതിന്റെ സൂക്ഷ്മാകാരമാർന്ന
ഡ്വാർത കുടുംബം. ആ കുടുംബത്തിലെ പ്രധാനനായ അംഗം പാസ്ക്കൂഅൽ ഡ്വാർത തന്നെയാണു്. അയാൾ
ജീസസ് ഗൊൺ താലേത്ത് എന്നൊരു ജന്മിയെ കൊന്നു. കൊന്നതിനു വധശിക്ഷയാണു കിട്ടിയതു്. ജയിലിൽ
കിടന്നു കൊണ്ടു് അയാൾ ഓർമ്മക്കുറിപ്പുകൾ എഴുതുന്നു. ആ സ്മരണകളിലൂടെ വായനക്കാർ നൃശംസതയുടേയും
വിദ്വേഷത്തിന്റെയും ഭീകരകഥകൾ അറിയുന്നു.
</p>
          <p>നോവലിന്റെ തുടക്കത്തിൽ തന്നെയുണ്ടായ ഭയാനകത്വം. ഡ്വാർതയുടെ അച്ഛൻ പേപ്പട്ടി കടിച്ചു മരിച്ചു.
അയാളുടെ അമ്മയ്ക്കു റാഫിയൽ എന്നൊരുത്തനോടു ലൈംഗികബന്ധമുണ്ടു്. ക്രൂരനായ അയാൾ ഡ്വാർതയുഇടെ
സഹോദരൻ മാറിയോയുടെ ചെവിയുണ്ടായിരുന്ന ഭാഗത്തു ആഞ്ഞൊരു ചവിട്ടു കൊടുത്തു. ചെവി എവിടെ പോയി
എന്ന ചോദ്യമുണ്ടാകാം. ഒരു പന്നി അവന്റെ ചെവികൾ കടിച്ചു മുറിച്ചു കളഞ്ഞിരുന്നു. ആ ഭാഗത്തായിരുന്നു
റാഫിൽ ചവിട്ടിയതു്.
</p>
          <p>ഏതമ്മയ്ക്കും മകനു് ഏൽക്കേണ്ടിവരുന്ന പീഡനം വേദന ജനിപ്പിക്കുന്നതാണല്ലോ. പക്ഷേ, മാറിയോയുടെ
അമ്മ ജാരപുരുഷന്റെ ചവിട്ടുകണ്ടു് ആഹ്ലാദിക്കുകയാണു ചെയ്തതു്. കുറെക്കാലത്തിനു ശേഷം മാറിയോ മരിച്ചിട്ടും
അവൾക്കു ദുഃഖമുണ്ടായില്ല. ആ ക്രൂരത കണ്ടപ്പോൾ ഡ്വാർതയുടെ വിദ്വേഷം ആളിക്കത്തി. ആ ആളിക്കത്തലാണു്
നോവലിലാകെയുള്ളതു്. തുടർന്നു പല കൊലപാതകങ്ങളും ഡ്വാർത നടത്തി. തന്റെ ഭാര്യ ലോലയെ
ഗർഭിണിയാക്കിയ ലോപസിനെ അയാൾ നിഗ്രഹിച്ചു. ശണ്ഠയുണ്ടായപ്പോൾ തന്റെ ഒരു മുലക്കണ്ണു കടിച്ചു പറിച്ച
അമ്മയുടെ കഴുത്തു് അയാൾ മുറിച്ചു. അവളുടെ രക്തത്തിനു് ആട്ടിൻ കുട്ടിയുടെ രക്തത്തിന്റെ സ്വാദുണ്ടായിരുന്നു
എന്നാണു ഡ്വാർത പറഞ്ഞതു്. അമ്മയുടെ രക്തത്തിലൂടെ വിദ്വേഷം കഴുകിക്കളയാൻ ശ്രമിക്കുന്ന ഡ്വാർത
ഒന്നിനൊന്നു് എക്സിസ്റ്റെൻഷ്യൽ ഔട്ട്സൈഡറായി അസ്തിത്വവാദത്തോടു ബന്ധപ്പെട്ട അന്യതയുള്ളവനായി
മാറുന്നു.
</p>
          <p>ഫ്രാങ്കോയുടെ രാജ്യത്തു് ഓരോ പൗരനുമുണ്ടായ അന്യവത്ക്കരണ ബോധത്തിനു തുല്യം തന്നെയാണിതു്.
ഭരണത്തിന്റെ ക്രൂരത കൊണ്ടു തകർച്ചയുണ്ടാകുമ്പോൾ ഡ്വാർതയെ പോലെ പ്രതികരിക്കേണ്ടതാണു് എന്നാണു
തേല പരോക്ഷമായി സ്പെയിൻ ജനതയെ അറിയിച്ചതു്. അധികാരികൾക്കു് അതു മനസിലായി. അവർ ആ
സാഹിത്യ കൃതിക്കു നിരോധനം ഏർപ്പെടുത്തി. തേലയുടെ നോവലിനെ Tremendista എന്നു നിരൂപകർ വിളിച്ചു.
ട്രിമൻഡസ് ആയതിനെ—ഭീമാകാരമാർന്നതിനെ, ഭയജനകമായതിനെ—Tremendista എന്നു സ്പാനിഷ്
ഭാഷയിൽ പറയും. ആ പ്രസ്ഥാനം Tremendismo. തേലയുടെ ഈ നോവലാണു ട്രിമൻഡിസ്മോ പ്രസ്ഥാനം
ഉദ്ഘാടനം ചെയ്തതു്.
</p>
          <p>സൊൾഷെനിറ്റ്സിൽ ഒരിക്കൽ പറഞ്ഞു: “സമകാലിക സമുദായത്തിന്റെ പ്രാണവായുവല്ലാത്ത സാഹിത്യം
ആ സമുദായത്തിന്റെ വേദനകളും പേടികളും പകർന്നു തരാത്ത സാഹിത്യം, സാന്മാർഗികവും സാമൂഹികവുമായ
അപകടങ്ങളെപ്പറ്റി മുന്നറിയിപ്പു തരാത്ത സാഹിത്യം—അങ്ങനെയുള്ള സാഹിത്യത്തിനു സാഹിത്യമെന്ന പേരിനു്
അർഹതയില്ല. അത്തരം സാഹിത്യത്തെ സംബന്ധിച്ചു് അതിന്റെ ആളുകൾക്കുള്ള വിശ്വാസം നഷ്ടപ്പെടുന്നു.
ആളുകൾ അതു വായിക്കുന്നില്ല. ചവറു കടലാസായിട്ടാണു് ആളുകൾ അതിനെ കാണുക. <ref target="https://w.wiki/GKsX">പീകാസോ</ref> യുടെ ‘<ref target="https://en.wikipedia.org/wiki/Guernica_(Picasso)">ഗേർണിക്ക</ref>’
എന്ന ചിത്രം അന്നത്തെ സമുദായത്തിന്റെ ഭയാശങ്കകളെ ആവിഷ്കരിച്ചു. <ref target="https://w.wiki/HZR6">തേല</ref> അനുഷ്ഠിച്ച കൃത്യവും അതു തന്നെ.
</p>
          <p>‘പാസ്ക്കൂഅൽ ഡ്വാർതയുടെ കുടുംബ’മാണു തേലയുടെ മാസ്റ്റർപീസെന്നു കരുതുന്നവരുണ്ടു്. അതല്ല 1951-ൽ
പ്രസിദ്ധപ്പെടുത്തിയ <ref target="https://en.wikipedia.org/wiki/The_Hive_(Cela_novel)">The Hive</ref>
എന്ന നോവലിനാണു് ആ സ്ഥാനം നൽകേണ്ടതെന്നു വേറെ ചിലർ അഭിപ്രായപ്പെടുന്നു. എതായാലും
ശക്തിയാർന്ന കലാസൃഷ്ടി തന്നെയാണു് ഇതും. പക്ഷേ, ഈ കൃതിയിൽ പ്രത്യക്ഷനാകുന്ന തേല ട്രിമൻഡിസ്മോ
പ്രസ്ഥാനത്തിന്റെ സ്തോതാവല്ല. വിശപ്പു കൊണ്ടു യാതന അനുഭവിക്കുന്ന മാഡ്രിഡ് നിവാസികളുടെ

സുഹൃത്താണു്. ഇരുന്നൂറോളം കഥാപാത്രങ്ങളെക്കൊണ്ടു പ്രവർത്തിപ്പിക്കുകയും സംസാരിപ്പിക്കുകയും ചെയ്യുന്ന
നോവലിസ്റ്റിനു് ഇതിവൃത്തത്തെക്കുറിച്ചു് ഒരു പരിഗണനയുമില്ല. ആഖ്യാനമാണു നോവലിനു ജീവൻ നല്കുന്നതെന്ന
വിചാരവും അദ്ദേഹത്തിനില്ല.
</p>
          <p>ആഭ്യന്തരയുദ്ധത്തിനു ശേഷം നാലു വർഷം കഴിഞ്ഞുള്ള മാഡ്രിഡ് നഗരത്തെയാണു തേല ഈ നോവലിൽ
ചിത്രീകരിക്കുന്നതു്. പാവങ്ങൾ വിശപ്പു കൊണ്ടു പുളയുന്നു. പണമെവിടെ കിട്ടുമെന്നു് അന്വേഷിച്ചു പരക്കം പായുന്നു.
പണമുള്ളവർ പട്ടിണിപ്പാവങ്ങളെ ചൂഷണം ചെയ്യുന്നു. ഡോന്യ റോസ എന്ന കഥപാത്രം ചൂഷണം നടത്തുന്ന
ആളുകളുടെ ശാശ്വത പ്രതീകമാണു്, ഒരു ഭക്ഷണശാലയുടെ ഉടമസ്ഥയാണു് അവൾ. മാഡ്രിഡിൽ അവൾക്കു പല
കെട്ടിടങ്ങളുമുണ്ടു്. അവയിൽ പാർക്കുന്നവരിൽ നിന്നു റോസ വലിയ തുകകൾ വാടകയായി വാങ്ങിക്കുന്നു.
എന്നിട്ടും അവരെ ഭീഷണിപ്പെടുത്തുന്നു.
</p>
          <p>മാഡ്രിഡ് പട്ടണം Hive—തേനീച്ചക്കൂടാണെങ്കിൽ ആ തേനീച്ചക്കൂടിന്റെ സൂക്ഷ്മാകാരമാണു റോസയുടെ
ഭക്ഷണശാലയെങ്കിൽ—പാവപ്പെട്ട കൊച്ചു തേനീച്ചകൾ സംഭരിക്കുന്ന തേനിന്റെ ഉടമസ്ഥയാണു റോസ.
ഉടമസ്ഥ പ്രവർത്തിക്കുന്നില്ല, അനങ്ങുന്നതേയില്ല. പക്ഷേ, അവൾ ധനത്തിന്റെയെല്ലാം ഉടമസ്ഥയാണു്. അവൾ
ചൂഷണം ചെയ്യുന്നവരുടെയെല്ലാം പ്രതിനിധിയും. തേനീച്ചക്കൂട്ടിൽ നിസഹായാവസ്ഥയിൽ കഴിയുന്ന അനേകം
തേനീച്ചകൾക്കല്ല പ്രാധാന്യം അവയെ ഭരിക്കുന്ന രാജ്ഞിക്കാണു്. സ്പെയിനിൽ കാപ്പിറ്റലിസ്റ്റുകൾ ചൂഷണം
നടത്തുന്നു. സംഖ്യാബലം ഉണ്ടെങ്കിലും അശക്തരായ ജനങ്ങൾ പട്ടിണി കിടക്കുന്നു.
</p>
          <p>നോക്കൂ, ഫ്രാങ്കോ ഇതാണു നിങ്ങളുടെ ഭരണത്തിന്റെ ഫലം എന്നു തേല പറയുന്നതു നമ്മൾ കേൾക്കുന്നു.
ഫ്രാങ്കോയുടെ സർക്കാർ അദ്ദേഹത്തിന്റെ നോവൽ നിരോധിച്ചു. തേല നാടുവിട്ടു പോവുകയും ചെയ്തു. ആദ്യത്തെ
നോവൽ കൊണ്ടു ട്രിമിൻഡിസ്മോ പ്രസ്ഥാനം ഉദ്ഘാടനം ചെയ്തു് ഈ കലാകാരൻ ‘<ref target="https://en.wikipedia.org/wiki/The_Hive_(Cela_novel)">ദ് ഹൈവ്</ref> ’
എന്ന നോവൽ കൊണ്ടു് Objectivismo എന്നൊരു പ്രസ്ഥാനം ഉദ്ഘാടനം ചെയ്തു. ഛായാഗ്രഹണ രീതിയിൽ
വസ്തുതകളെ ആവിഷ്കരിക്കുക എന്നതാണു് ഈ പ്രസ്ഥാനത്തിന്റെ സവിശേഷത. ഫോട്ടോ എടുക്കുന്നവനെ
ചിത്രത്തിൽ കാണില്ലല്ലോ. അതുപോലെ ഈ പ്രസ്ഥാനത്തിൽ പെട്ട നോവലിൽ നോവലിസ്റ്റിനെയും
കാണുകയില്ല. തേലയുടെ ആദ്യത്തെ നോവലിൽ അദ്ദേഹം സ്പഷ്ടത ആവഹിച്ചു് നമ്മുടെ മുമ്പിൽ നിൽക്കുന്നു.
രണ്ടാമത്തെ നോവലിൽ അദ്ദേഹമുണ്ടെന്നു പോലും നമ്മൾ അറിയുന്നില്ല.
</p>
          <p>ഈ ടെക്നിക്—കലാസങ്കേതം—തന്നെയാണു് അദ്ദേഹത്തിന്റെ ചെറുകഥകളിലുമുള്ളതു്.
ലോകസാഹിത്യത്തിലെ ഉൽകൃഷ്ടങ്ങളായ ചെറുകഥകളിൽ പെടും തേലയുടെ A Misunderstood Genius
എന്നതു്. തെറ്റിദ്ധരിക്കപ്പെട്ട കലാകാരൻ തിമോത്തിയോയാണു്. അയാളൊരു വ്യാജ കലാകാരനാണെന്നു
പട്ടണത്തിലുള്ള എല്ലാവർക്കുമറിയാം. അതുകൊണ്ടു സ്ത്രീകൾ അയാളെ പരിഹസിച്ചു: “തിമോത്തിയോ, നിങ്ങൾ
വല്ല പുണ്യവാളന്റെയും മറ്റോ പ്രതിമ നിർമ്മിക്കുന്നതിൽ ഏർപ്പെട്ടിരിക്കുകയാണോ?” ഇങ്ങനെയുള്ള അധിക്ഷേപ
വചനങ്ങൾ കേട്ടു കേട്ടു തിമോത്തിയോ നന്നേ വിഷമിച്ചു.
</p>
          <p>അങ്ങനെയിരിക്കെ അവിടെ ഒരു സ്വീഡൻകാരി വന്നെത്തി. അവൾ വീഞ്ഞു പുളിക്കാതിരിക്കാനുള്ള
‘കൺസെർവൊൾ’ വിൽക്കുന്നവളായിരുന്നു. ‘Do you want to keep your wine from turning sour, from
spoiling?’ എന്നു് ഓരോ കടയിലും ചെന്നു ചോദിക്കും. വ്യാപാരം ഫലപ്രദമായിരുന്നില്ല. എങ്കിലും അവൾ
‘കൺസെർവൊൾ’ കൊണ്ടു നടന്നു. ഒരു ദിവസം തിമോത്തിയോയും അവരും കണ്ടുമുട്ടി. കാമത്തിന്റെ
ഒരയസ്കാന്ത പ്രവാഹം രണ്ടുപേരുടെയും ഇടയ്ക്കു് ഒഴുകിത്തുടങ്ങി.
<list type="gloss"><label>തിമോത്തിയോ:</label><item> രണ്ടു ഹൃദയങ്ങൾ ഒരുമിച്ചു സ്പന്ദിക്കുന്നു.
</item><label>അവൾ:</label><item> ഹു, ഹു.
</item><label>തിമോ:</label><item> ജീവിതത്തിന്റെ പാതയിൽ തല ചായ്ക്കാൻ ഒരു തോള്.
</item><label>അവൾ:</label><item> ഹു, ഹു. </item></list>

</p>
          <p>ഒരു മൂട്ട അവളുടെ കഴുത്തിലൂടെ നീങ്ങുകയായിരുന്നു. “സൂക്ഷിക്കു, അതു് അകത്തേക്കു വീഴും” എന്നു അയാൾ
മുന്നറിയിപ്പു നൽകി. അവൾ മൂട്ടയെ പിടിച്ചു വിരലുകൾക്കിടയിൽ വച്ചു് അതിനെ അമർത്തി കൊന്നു. എന്നിട്ടു്
അതിന്റെ ശവം കസേരയുടെ താഴെ വച്ചു.
<list type="gloss"><label>തിമോത്തിയോ:</label><item> തേനേ കേൾക്കു.
</item><label>അവൾ:</label><item> എന്തു?
</item><label>തിമോ:</label><item> ഒന്നുമില്ല. അതു കേൾക്കാൻ എങ്ങനെയിരിക്കുമെന്നു് നോക്കുകയായിരുന്നു. </item></list>
</p>
          <p>എന്തിനധികം പറയുന്നു? അവൾ അയാളുടെ ഭാര്യയായി. ഏതു ഭാര്യയും ഭർത്താവിനെ സമുദായത്തിൽ
മാന്യനാക്കാൻ യത്നിക്കുമല്ലോ. കലയെക്കുറിച്ചു് ഒന്നുമറിഞ്ഞു കൂടാത്ത തിമോത്തിയേയെ അവൾ പ്രതിമാ
നിർമ്മാതാവാക്കി. അവൾ തന്നെയാണു പട്ടണത്തിൽ നിന്നു കളിമണ്ണു വാങ്ങിക്കൊണ്ടു വന്നതു്. അയാൾ അതു
റൊട്ടിയുടെ മട്ടിൽ ഉരുട്ടി വച്ചിട്ടു്, Girl in street clothes എന്നു പേരിട്ടു. അങ്ങനെ പല പ്രതിമകൾ നിർമ്മിച്ചു. Girl in
Evening clothes, Girl in bathing suit, Mother hood, father hood, പ്രതിമകൾ ഏറെയായപ്പോൾ
ബഹുജനത്തിന്റെയും, നിരൂപകരുടെയും അംഗീകാരം നേടാനായി അവൾ ഒരു പ്രദർശനം ഏർപ്പാടു ചെയ്തു.
കാലത്തു് ഏഴു മണിക്കും ഒമ്പതു മണിക്കുമിടയ്ക്കാണു പ്രദർശനം നടക്കുക. ആ സമയത്താണു വിദ്യാർത്ഥികൾ
അലക്കുകാരികളുമായി കൈകോർത്തു നടക്കുക. ആ സമയത്താണു പട്ടാളക്കാർ വേലക്കാരികളുടെ പുറകെ
പോകുക. അപ്പോഴാണു ഗുമസ്ഥൻമാർ ടൈപ്പു ചെയ്യുന്ന പെണ്ണുങ്ങളെ കാപ്പി കുടിക്കാൻ കൊണ്ടു പോവുക. ആ
സമയത്താണു പ്രായം കൂടിയ മാന്യൻമാർ ബ്രാൻഡിയും സോഡയും ചേർത്തു് കഴിക്കുക. പ്രദർശനം കാണാൻ
ആരുമെത്തിയില്ല. തന്റെ കല മനസ്സിലാക്കാൻ ആളുകൾക്കു കഴിവില്ല എന്നായിരുന്നു തിമോത്തിയോയുടെ
പരാതി. പ്രദർശന സമയത്തു ഒരുത്തി വാതിൽ തള്ളിത്തുറന്നു ചോദിച്ചു “Do you have any knit
underwear?”—തുന്നിയ അണ്ടർവെയറുണ്ടോ?
</p>
          <p>പ്രദർശന സ്റ്റാൾ അടച്ചു. തെറ്റിദ്ധരിക്കപ്പെട്ട കലാകാരനും ഭാര്യയും അപ്രത്യക്ഷരായി. വീട്ടിലെ
സാധനങ്ങളെല്ലാം അതുപോലെ ഇരിക്കുന്നു. അതുകൊണ്ടു് അവർ തിരിച്ചു വരുമെന്നു് എല്ലാവരും കരുതി പക്ഷേ,
തിരിച്ചെത്തിയില്ല. അവർ ആത്മഹത്യ ചെയ്തോ! ചെയ്തെങ്കിൽ പത്രത്തിൽ വാർത്ത വരുമായിരുന്നല്ലോ. അതുമില്ല.
കുറെ മാസത്തിനു ശേഷം അവരെക്കുറിച്ചു് അറിവു കിട്ടി. തിമോത്തിയോയും ഭാര്യയും ഗ്രാമങ്ങളിൽ
കൺസർവൊൾ കൊണ്ടു നടന്നു് വിൽക്കുകയാണു്.
</p>
          <p>ഹാസ്യത്തിന്റെ പരകോടിയിലെത്തിയ ഈ നീണ്ട ചെറുകഥയിൽ ചലച്ചിത്രങ്ങളിലെ രംഗങ്ങൾ പോലെയുള്ള
നിരവധി രംഗങ്ങളുണ്ടു്. ഓരോന്നും ഹാസ്യാത്മകം. ഓരോന്നും സമൂഹ വിമർശനപരം. ഓരോന്നും വസ്തുനിഷ്ഠം.
</p>
          <p>തേല അനുഗ്രഹീതനാണെന്നു മാത്രം പറഞ്ഞാൽ പോര. അസാധാരണമായ വിധത്തിൽ
അനുഗ്രഹീതനത്രേ. സ്വന്തം നാട്ടിലേക്കും സ്വന്തം ജനങ്ങളിലേക്കും കണ്ണുകളൂന്നി ‘തങ്കരേക്കുറ’ തൂലിക കൊണ്ടു്
എഴുതുകയാണു <ref target="https://w.wiki/HZR6">തേല</ref>.
</p>
          <p>അദ്ദേഹത്തിന്റെ Village Idiot എന്ന ചെറുകഥയെക്കുറിച്ചു കൂടി പറയേണ്ടതുണ്ടു്.
</p>
          <p>അദ്ദേഹം മനുഷ്യസ്നേഹിയായും പ്രത്യക്ഷനാകുന്നു. സ്വീഡിഷ് അക്കാദമി അങ്ങനെയൊരു മഹാനെ
കണ്ടെത്തിയതു ലോക ജനതയ്ക്കു ആഹ്ലാദദായകമായി ഭവിച്ചിരിക്കുന്നു.
</p>
          <noteGrp>
            <note xml:id="fn4" n="4" style="end">[<ref target="#xfn4">4</ref>]
അറങ്ങ്ഢീസ്മാങ്ങ്—ഫ്രഞ്ച് ഡിപ്പാർട്മെന്റിന്റെ ഏറ്റവും വലിയ വിഭാഗം. ഭരണം നടത്താൻ വേണ്ടിയുള്ള
വിഭാഗമാണതു്.</note>
          </noteGrp>
        </div>
        <!--end of "section 0.0.8.0/1.12"-->
      </div>
      <!--end of "chapter 0.0.8/1"-->
      <!--END OF CHAPTER 0.0.8/1-->
      <div type="chapter" n="0.0.9" xml:id="chp0.0.9">
        <head type="chaphead">പോയ്പോയതു് വസന്തകാലം</head>
        <div type="lsection">
          <figure rend="fright" type="gra">
            <graphic url="images/Dostoevskij.jpg" rendition="gra"/>
            <figDesc style="thumb">ദസ്തെയെവ്സ്കി</figDesc>
          </figure>
          <p style="noindent"> മതനിന്ദകരെ വിചാരണ ചെയ്തു കുറ്റിയിൽ കെട്ടി എരിച്ചിരുന്നു സ്പെയിനിൽ
ഇൻക്വിസിഷൻ കാലത്തു്. ഇങ്ങനെ എരിക്കുന്നതിനെ സ്പാനിഷ് ഭാഷയിൽ ‘ഔട്ടോ ദഫേ’ എന്നു പറയാം.
ഇൻക്വസിഷൻ നടക്കുന്ന കാലയളവിനോടു് അനുബന്ധിച്ചു് ഒരു കഥ നിർമ്മിച്ചിട്ടുണ്ടു്. മഹാനായ <ref target="https://w.wiki/GUgr">ദസ്തെയെവ്സ്കി</ref>. അദ്ദേഹത്തിന്റെ ‘<ref target="https://en.wikipedia.org/wiki/The_Brothers_Karamazov">കാരമാസോവ്
സഹോദരന്മാർ</ref>’ എന്ന നോവലിലെ ഒരു കഥാപാത്രമാണു് ആ കഥ മറ്റൊരു കഥാപാത്രത്തോടു
പറയുന്നതു്. സ്പെയിനിലെ സെവിൻ പട്ടണത്തിലാണു കഥ നടക്കുക. കുറ്റികളിൽ മനുഷ്യർ വെന്തെരിയുന്ന കാലം.
യേശു ക്രിസ്തുവിനു് അവിടെ വരണമെന്നു തോന്നി. തീർച്ചയായും അതു ദ്വയാഗമനമല്ലായിരുന്നു. കിഴക്കൻ ദിക്കിൽ
നിന്നു മിന്നൽ പോലെ വന്നു പടിഞ്ഞാറൻ ദിക്കിനെയും പ്രശോഭിപ്പിക്കും എന്നമട്ടിൽ
താനാഗമിക്കുമെന്നാണല്ലോ യേശു പറഞ്ഞതു്. പക്ഷേ, അതു് അത്തരത്തിലൊരു സന്ദർശനമായിരുന്നില്ല. തന്റെ
കുഞ്ഞുങ്ങളെ കാണാൻ അദ്ദേഹം സെവിൽ നഗരത്തിൽ വന്നു എന്നേയുള്ളൂ. പതിനഞ്ചു ശതാബ്ദങ്ങൾക്കു മുൻപു
താൻ എങ്ങനെ നടന്നുവോ അതുപോലെ അദ്ദേഹം സെവിൽ നഗരത്തിലെ തെരുവിലൂടെ നടന്നു. തലേ ദിവസം
അവിടെ ഗ്രാന്റ് ഇൻക്വിസിറ്ററായ കാർഡിനലിന്റെ ആജ്ഞയനുസരിച്ചു നൂറു പേരെ എരിച്ചതേയുള്ളൂ.
</p>
          <p>യേശുവിനെ കണ്ട മാത്രയിൽ ആളുകൾ തിങ്ങിക്കൂടി. അനന്തമായ കാരുണ്യത്തോടെ മന്ദസ്മിതത്തോടെ
നിശബ്ദനായി അദ്ദേഹം നടന്നു. കൈകൾ നീട്ടി ആളുകളെ അനുഗ്രഹിച്ചു. യേശു അങ്ങനെ നടന്നപ്പോൾ ജന്മനാ
അന്ധനായ ഒരു വൃദ്ധൻ ‘പ്രഭോ എനിക്കു കാഴ്ച തരൂ’ എന്നു വിളിച്ചു പറഞ്ഞു. പെട്ടെന്നു് അയാളുടെ കണ്ണുകളുടെ
മറവു മാറി. അയാൾ യേശുദേവനെ കണ്ടു. നിലവിളിച്ചു കൊണ്ടു് ആളുകൾ അദ്ദേഹം നടന്ന വഴിയെ ചുംബിച്ചു.
അദ്ദേഹം സെവിൽ നഗരത്തിലെ ഭദ്രാസനപ്പള്ളിയുടെ പടിക്കെട്ടിൽ നിന്നപ്പോൾ ഏഴു വയസ്സായ ഒരു
കുഞ്ഞിന്റെ മൃതദേഹം ശവപ്പെട്ടിയിൽ വച്ചു കൊണ്ടു വന്നു. “അദേഹം നിന്റെ കുഞ്ഞിനെ ഉയർത്തെഴുന്നേല്പിക്കും”
എന്നു ജനങ്ങൾ വിലപിക്കുന്ന അമ്മയോടു വിളിച്ചു പറഞ്ഞു. അമ്മയാകട്ടെ അദ്ദേഹത്തോടു് ‘അങ്ങു് യേശു
തന്നെയാണെങ്കിൽ എന്റെ കുഞ്ഞിനെ ജീവിപ്പിക്കൂ’ എന്നു് അപേക്ഷിച്ചു. ദയയോടു കൂടി ഭഗവാൻ ആ
മൃതദേഹത്തെ നോക്കി, ‘എഴുന്നേൽക്കു കുഞ്ഞേ’ എന്നു പറഞ്ഞു. അവൾ ശവപ്പെട്ടിയിൽ എഴുന്നേറ്റിരുന്നു നാലു
പാടും നോക്കി പുഞ്ചിരി തൂകി. അവളുടെ കൈയ്യിൽ ശവപ്പെട്ടിയിലുണ്ടായിരുന്ന വെള്ള റോസാപ്പൂക്കൾ. ആ
സമയത്തു കാർഡിനൽ അതിലേ വന്നു. അദ്ദേഹം അംഗരക്ഷകരെക്കൊണ്ടു യേശുവിനെ അറസ്റ്റ് ചെയ്യിച്ചു
തടവറയിലേക്കു കൊണ്ടു പോയി. ജനക്കൂട്ടം ബഹുമാനത്തോടെ കാർഡിനലിന്റെ മുൻപിൽ നമസ്കരിച്ചു. രാത്രി.
പുന്നകളും നാരകങ്ങളും പൂത്തു പരിമളം പ്രസരിപ്പിക്കുന്നു. തടവറയുടെ ഇരുമ്പു വാതിൽ തുറന്നു കാർഡിനൽ
വിളക്കോടു കൂടി അകത്തു കയറി. വിളക്കു് മേശപ്പുറത്തു വച്ചിട്ടു് അയാൾ യേശുവിനെ സമീപിച്ചു് ‘അങ്ങു തന്നെയോ.
അങ്ങാണോ?’ മറുപടി കിട്ടുന്നില്ലെന്നു കണ്ടു് അയാൾ പറഞ്ഞു: ‘മറുപടി പറയരുതു്. നിശബ്ദനായിരിക്കൂ.
അല്ലെങ്കിലും അങ്ങേയ്ക്കു പണ്ടു പറഞ്ഞതിൽക്കവിഞ്ഞു് ഒന്നും പറയാനുമില്ല. അങ്ങു് എന്തിനാണു ഞങ്ങൾക്കു
തടസം സൃഷ്ടിക്കുന്നതു്. അങ്ങു് യഥാർത്ഥത്തിൽ അങ്ങാണെങ്കിലും അല്ലെങ്കിലും ഞാൻ നാളെ രാവിലെ ഏറ്റവും
കുൽസിതത്ത്വമുള്ള മതനിന്ദകനായി അങ്ങയെ മുദ്രകുത്തി കുറ്റിയിൽ കെട്ടി എരിക്കും. ഇന്നു് അങ്ങയുടെ കാലുകൾ
ചുംബിച്ച ജനങ്ങൾ തന്നെ നാളെ കൽക്കരികൾ വാരി കുറ്റിയുടെ ചുവട്ടിലേക്കു് എറിയും. അങ്ങേയ്ക്കതു്
അറിയാമല്ലോ.”
</p>
          <p>കാർഡിനൽ തുടർന്നു: “അങ്ങു് എല്ലാം പോപ്പിനെ ഏല്പിച്ചല്ലോ. അങ്ങേയ്ക്കു തിരിച്ചു വരേണ്ട കാര്യമില്ല.
ഞങ്ങളെ തടസ്സപ്പെടുത്തരുതു്. ജനങ്ങൾ ഇപ്പോൾ സ്വതന്ത്രരാണു്. പോകൂ. ഇനി ഒരിക്കലും വരാതിരിക്കൂ.
ഒരിക്കലും, ഒരിക്കലും. വാതിൽ തുറന്നു. യേശു ഇരുട്ടിലേക്കു് ഇറങ്ങി.
</p>
          <figure rend="fleft" type="gra">
            <graphic url="images/Kumaran_Asan_1973_stamp_of_India.jpg" rendition="gra"/>
            <figDesc style="thumb">കുമാരനാശാൻ</figDesc>
          </figure>
          <p> സ്പന്ദനം നിലച്ച ഹൃദയങ്ങളെ സ്പന്ദിപ്പിക്കുകയും അന്തർദൃഷ്ടി വ്യാപാരം ഇല്ലാതായവർക്കു് അന്തർലോചനം
നൽകുകയും ചെയ്ത <ref target="https://w.wiki/FkmD">കുമാരനാശാനെ</ref> നവീനന്മാരെന്ന
ഗ്രാൻഡ് ഇൻക്വിസിറ്റേഴ്സ് തങ്ങളുടെ രചനകൾ കൊണ്ടു പീഡിപ്പിച്ചു് അന്ധകാരത്തിലേക്കു തള്ളിവിടാൻ
ശ്രമിക്കുന്ന കാലമാണിതു്.
</p>
          <figure rend="fleft" type="gra">
            <graphic url="images/Unamuno.jpg" rendition="gra"/>
            <figDesc style="thumb">ഊനാമുനോ</figDesc>
          </figure>
          <p> ഫ്രഞ്ച് തത്ത്വചിന്തകൻ ബർഗ്സോങ്ങിന്റെ ഫിലോസഫിക്കു <ref target="https://w.wiki/HZSP">ബർനാഡ് ഷാ</ref> വിശദീകരണം നൽകിയപ്പോൾ അതൊന്നും
അതിന്റെ തത്ത്വചിന്തയിലില്ലെന്നു ബർഗ്സോങ്ങ് പറഞ്ഞു. അപ്പോൾ ഷാ എഴുതി My dear fellow, I
understood your philosophy much better than you do. സ്പെയിനിൽ <ref target="https://en.wikipedia.org/wiki/Miguel_de_Unamuno">ഊനാമുനോ</ref>
എന്നൊരു തത്ത്വചിന്തകൻ ഉണ്ടായിരുന്നു. തെർവാന്റസിനു് അദ്ദേഹത്തിന്റെ ഡോൺ ക്വിക്സോട്ടിനെ വേണ്ട
പോലെ മനസിലായിട്ടില്ലെന്നു് ഊനാമുനോ പറഞ്ഞു. ‘എന്റെ ചിത്രമല്ല ഇതു്’ എന്നു് ഒരാൾ ചിത്രകാരനോടു
പറഞ്ഞപ്പോൾ ‘നിങ്ങൾ എങ്ങനെയാണോ, അതിൽക്കവിഞ്ഞു് ഈ ചിത്രത്തിനു നിങ്ങളോടു സാദൃശ്യമുണ്ടെ’ന്നു
ചിത്രകാരൻ മറുപടി നൽകി. കലാസൃഷ്ടിയിലുള്ള ഒരംശത്തെ എടുത്തു കാണിച്ചു് അതിനു് ഒരു പുതിയ
‘ഡൈമൻഷൻ’ നൽകുകയാണു നിരൂപകൻ. പക്ഷേ, ഉള്ള അംശത്തെ മാത്രമേ എടുത്തുകാണിക്കാവൂ.</p>
          <lg>
            <l> ഓമലാൾ മുഖമതീന്നു നിർഗമി-</l>
            <l> ച്ചോമിതി ശ്രുതി നിഗൂഢവൈഖരി</l>
            <l> ധാമമൊന്നുടനുയർന്നു മിന്നൽപോൽ</l>
            <l> വ്യോമമണ്ഡലമണഞ്ഞു മാഞ്ഞിതേ </l>
          </lg>
          <!--end of "verse"-->
          <p> എന്നതിൽ ‘ഓം എന്നതിനു് ഒരർത്ഥമേയുള്ളൂ. ഓം എന്നതു പ്രണവശബ്ദമല്ല’ ഓമനേ എന്നുപറയാൻ
നായകൻ ഭാവിച്ചപ്പോൾ ‘മ’ ‘ന’ എന്ന അക്ഷരങ്ങൾ പുറത്തു വന്നില്ല എന്നു് ആരും പറയരുതു്. അതു പറഞ്ഞ
സർവകലാശാലയിലെ അദ്ധ്യാപകൻ ശ്രുതി നിഗൂഢ വൈഖരിക്കു് കാതിലെ ‘ഡ്രം’ പിളർന്നു പോകുന്ന ശബ്ദം
എന്നും അർത്ഥം പറയാൻ മടിക്കില്ല. കാരണം ഓം എന്നതിനു് ഓമനേ എന്നു് അർത്ഥം നൽകി എന്നതു തന്നെ;
തത്പരത്വമവനാർന്നിരുന്നു എന്നതിനു് അപ്പുറത്തു നിൽക്കുന്ന നളിനിയെക്കണ്ടു കാമമുണ്ടായി എന്ന അർത്ഥം
പറഞ്ഞതു തന്നെ. അതിരിക്കട്ടെ.
</p>
          <p>മനുഷ്യ ജീവിതം പരിണാത്മകമാണല്ലോ. ജഡവസ്തുവിൽ നിന്നു ജീവനിലേക്കു ജീവനിൽ നിന്നു മനസ്സിലേക്കു
മനസ്സിൽ നിന്നു ചൈതന്യത്തിലേക്കു് ഇതാണു പുരോഗമനമെന്നു് <ref target="https://w.wiki/GUfY">അരവിന്ദ ഘോഷ്</ref> പറയുന്നു. ഈ പുരോഗമനം അല്ലെങ്കിൽ
പരിണാമം ചാക്രികമാണു്. അതുകൊണ്ടു ചൈതന്യത്തിൽ നിന്നു മനസിലേക്കും മനസ്സിൽ നിന്നു ജിവനിലേക്കും
ജീവനിൽ നിന്നു ജഡവസ്തുവിലേക്കും വിപരീതഗതിയുണ്ടാവും. ഇതു് ഇങ്ങനെ ആവർത്തിച്ചുകൊണ്ടിരിക്കുന്നു.
</p>
          <p>സാഹിത്യത്തിലും ഇതുകാണാം. നമുക്കു് <ref target="https://w.wiki/HZSS">എഴുത്തച്ഛനിൽ</ref> തുടങ്ങാം. ചൈതന്യാത്മകമായ
കവിതയാണു് അദ്ദേഹത്തിന്റേതു്. പരിണാമത്തിനു പകരം വിപരീതഗതിയാണു് പിന്നീടു്. ചൈതന്യാത്മകമായതു
ചമ്പുക്കളിലും ആട്ടക്കഥകളിലും മാനസികമാകുന്നു. മാനസികമായതു വെൺമണി കവിതകളിൽ ജാഡ്യമായി
ഭവിക്കുന്നു. മറ്റൊരു രീതിയിൽ പറയാം. അദ്ധ്യാത്മികമായതു ചിന്താപ്രധാനമാകുന്നു. ചിന്താപ്രധാനമായതു
വൈഷയികമായിത്തീരുന്നു. വെണ്മണിക്കവിത വൈഷയികമത്രേ. വീണ്ടും പരിണാമം. വൈഷയികത്വം
ചിന്താപ്രധാനമായി ഭവിക്കുന്നു. ചിന്താപ്രധാനമായതു് അദ്ധ്യാത്മികമാകുന്നു. കുമാരനാശാന്റെ കവിത അങ്ങനെ
കലാപരിണാമത്തിന്റെ പരകോടിയിലെത്തി. സ്വാഭാവികമായും അതിനു വിപരീതഗതി ഉണ്ടായേ പറ്റു.
അദ്ധ്യാത്മികത്വം <ref target="https://w.wiki/G$go">നാലപ്പാടന്റെയും</ref>
വൈലോപ്പിള്ളിയുടെയും ചിന്താപ്രധാനമായ കവിതയായി പരിണമിച്ചു. ചിന്തയിൽ നിന്നു
വൈഷയികത്വത്തിലേക്കാണു പോവുക. <ref target="https://w.wiki/HZSe">വൈലോപ്പിള്ളി</ref> യുടെ സമകാലികനാണു് <ref target="https://w.wiki/B8v2">ചങ്ങമ്പുഴ</ref> യെങ്കിലും വൈഷയികത്വമാണു
ചങ്ങമ്പുഴക്കഴിതയുടെ മുദ്ര.
</p>
          <p>ഈ വിഭജനത്തിനു വേറെയും പേരുകൾ നൽകാം. സൗന്ദര്യതലം, ചിന്താതലം, അദ്ധ്യാത്മികതലം.
ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെയും <ref target="https://w.wiki/9uFJ">ഇടപ്പള്ളി രാഘവൻ
പിള്ള</ref> യുടെയും കവിത സൗന്ദര്യതലത്തിൽ വർത്തിക്കുന്നവയാണു്. സൗന്ദര്യതലമെന്നു പറയുമ്പോൾ
ശുദ്ധമായ സൗന്ദര്യതലമാണു്. വെൺമണിയുടെ കുൽസിതമായ വൈഷയികത്വത്തിന്റെ സംശോധിത
രൂപമാണതു്. വെൺമണി രാത്രിയെ വർണിക്കുമ്പോഴും വൈഷയികത്വത്തിന്റെ അധമതലത്തിലേ നിൽക്കൂ.</p>
          <lg>
            <l> താരാഗാരമലങ്കരിച്ചുതിമിര-</l>
            <l> പ്പുഞ്ചായൽപിന്നോക്കമി-</l>
            <l> ട്ടാരാകേന്ദുമുഖത്തിൽനിന്നു കിരണ-</l>
            <l> സ്മേരം ചൊരിഞ്ഞങ്ങനെ</l>
            <l> ആരോമൽക്കനകാബ്ജകോരകകുചം</l>
            <l> തുള്ളിച്ചൊരാമോദമോ</l>
            <l> ടാരാലംഗനയെന്നപോലെ നിശയും</l>
            <l> വന്നാളതന്നാളഹോ. </l>
          </lg>
          <!--end of "verse"-->
          <p> ഇതിൽ നിന്നു് ഏറെ വിഭിന്നമല്ല <ref target="https://w.wiki/FkmK">വള്ളത്തോളി</ref>
ന്റെ</p>
          <lg>
            <l> വീണക്കമ്പി മുറുക്കിയിടുന്നു മൃദുകൈ-</l>
            <l> ത്താരാലൊരാരോമലാൾ</l>
            <l> ചാണക്കല്ലിലൊരുത്തി ചന്ദനമര-</l>
            <l> യ്ക്കുന്നു ചലശ്രോണിയായ്</l>
            <l> ശോണശ്രീചഷകത്തിൽനന്മധുനിറ-</l>
            <l> യ്ക്കുന്നു ശരിക്കന്യയാ-</l>
            <l> മേണപ്പെൺമിഴിസർവതോമധുരമീ</l>
            <l> മണ്ഡോദരീമന്ദിരം </l>
          </lg>
          <!--end of "verse"-->
          <p> പക്ഷേ, സൗന്ദര്യതലത്തിൽ മാത്രം നിൽക്കുന്ന ചങ്ങമ്പുഴക്കവിതയ്ക്കു് അത്രത്തോളം വൈഷയികത്വം വേണ്ട.
കവി മരിച്ചാൽ പഞ്ചഭൂതാത്മകമായ ശരീരം പ്രേയസിയോടു ബന്ധപ്പെട്ട ഓരോ അംശത്തോടും ചേരണമെന്നു്
അഭിലഷിക്കുന്ന ഒരു കാവ്യമുണ്ടു് ചങ്ങമ്പുഴയുടേതായി.</p>
          <lg>
            <l> പഞ്ചഭൂതാഭിയുക്തമെൻ ഗാത്രം</l>
            <l> നെഞ്ചിടിപ്പററടിയുമക്കാലം</l>
            <l> ആദിമൂലത്തിൽ വീണ്ടും തിരിച്ചെൻ</l>
            <l> ഭൂതപഞ്ചകം ചേരുന്നനേരം</l>
            <l> ഉജ്ജ്വലാംഗി നിൻക്രീഡാസരസ്സിൽ</l>
            <l> മുജ്ജലാംശം ലയിച്ചിരുന്നെങ്കിൽ</l>
            <l> അത്തളിരെതിർപ്പൊൻകുളിർ കൈയിൽ</l>
            <l> തത്തിടും മണിത്താലവൃന്തത്തിൽ</l>
            <l> മത്തടിച്ചാർത്തു മദ്വാതഭൂതം</l>
            <l> എത്തിനിന്നു ലസിച്ചിരുന്നെങ്കിൽ</l>
            <l> ഉദ്രസസ്വപ്ന സുസ്മേരയായ് നീ</l>
            <l> നിദ്രചെയ്യുമപ്പൂമച്ചിനുള്ളിൽ</l>
            <l> പ്രേമസാന്ദ്രതനിത്യം വഴിഞ്ഞെൻ</l>
            <l> വ്യോമഭൂതം ത്രസിച്ചിരുന്നെങ്കിൽ</l>
            <l> നിന്മണിമച്ചിൽനിത്യം നിശയിൽ</l>
            <l> നിന്നിടും സ്വർണദീപനാളത്തിൽ</l>
            <l> ചെന്നണഞ്ഞു ചേർന്നെന്നനലാംശം</l>
            <l> മിന്നിമിന്നിജ്ജ്വലിച്ചിരുന്നെങ്കിൽ</l>
            <l> ദേവിനിൻപദസ്പർശനഭാഗ്യം</l>
            <l> താവി നിൽക്കുമപ്പൂങ്കാവനത്തിൽ</l>
            <l> വിദ്രുമദ്രുമച്ഛായയിൽ വീണെൻ</l>
            <l> മൃദ്വിഭാഗം ശയിച്ചിരുന്നെങ്കിൽ </l>
          </lg>
          <!--end of "verse"-->
          <p> ചങ്ങമ്പുഴക്കവിത നിൽക്കുന്ന ഈ സൗന്ദര്യതലത്തെ ഏററവും താഴത്തെ നിലയിൽ ഞാൻ കണ്ടെങ്കിലും
അതില്ലാതെ കവിതയ്ക്കു നിലനിൽപില്ല. ചിന്താതലത്തിലും ആധ്യാത്മികതലത്തിലും കാവ്യം പ്രവേശിക്കുമ്പോൾ
മൂന്നാമത്തെ തലത്തോടു് അതിനു ബന്ധമുണ്ടായിരുന്നേ മതിയാവൂ. നാലപ്പാട്ടു നാരായണ മേനോന്റെ കവിതയ്ക്കു
ചിന്താതലത്തിൽ സ്ഥാനമുണ്ടെങ്കിലും അതിനു സൗന്ദര്യതലത്തോടു ബന്ധമില്ല.</p>
          <lg>
            <l> ഞാനിങ്ങു ചിന്താശകലങ്ങൾ കണ്ണു</l>
            <l> നീരിൽപ്പിടിപ്പിച്ചൊരു കോട്ടകെട്ടി</l>
            <l> അടിച്ചുടച്ചാൻ ഞൊടികൊണ്ടതാരോ</l>
            <l> പ്രപഞ്ചമേ നീയിതുതന്നെയെന്നും</l>
            <l> കടൽപ്പുറത്തെ പൊടിമണ്ണിടിച്ചു</l>
            <l> തട്ടുന്നു കൂട്ടിക്കളയുന്നിതൊപ്പം</l>
            <l> സനാതനം മാരുതനീശ്വരന്റെ</l>
            <l> സർഗക്രമം കണ്ടുകുറിക്കയാമോ</l>
            <l> എന്നൊക്കെപ്പറഞ്ഞു്</l>
            <l> അല്ലെങ്കിലേതോ ദുരപായ ദുഃഖം</l>
            <l> വരട്ടെ വന്നാലുമതിന്റെ കൂടെ</l>
            <l> അതും സഹിക്കുന്ന മനക്കരുത്തു</l>
            <l> ണ്ടാകുന്നതല്ലോ ഭുവനസ്വഭാവം </l>
          </lg>
          <!--end of "verse"-->
          <p> എന്നുവരെ എത്തുമ്പോൾ നമ്മൾ ഭേഷ്, ഭേഷ് എന്നു പറയും. പക്ഷേ, കവിത ഇവിടെ ഭാവനാത്മകമല്ല,
സർഗാത്മകമല്ല. ചിന്ത ഇവിടെ നിരൂപണപരവും അപഗ്രഥനപരവും മാത്രമാണു്. ചിന്ത Images ആകുമ്പോഴേ
കവിത ഉദിക്കൂ.</p>
          <lg>
            <l> എത്ര സങ്കേതത്തിലാത്തരാഗ</l>
            <l> മുത്തമേ നിന്നെത്തിരിഞ്ഞുപോയ് ഞാൻ</l>
            <l> രാവിലെ തൊട്ടു ഞാനന്തിയോളം</l>
            <l> പൂവനം തോറുമലഞ്ഞുപോയി.</l>
            <l> ദ്യോവിൽ നിൻ കാലടിപ്പാടുനോക്കി</l>
            <l> രാവിൽ ഞാൻ പിന്നെയും സഞ്ചരിച്ചു</l>
            <l> കണ്ടില്ല കണ്ടില്ലെന്നെന്നോടോരോ</l>
            <l> ചെണ്ടും ചിരിച്ചു തലകുലുക്കി</l>
            <l> അക്ഷമനായൊരെൻ ചോദ്യം കേട്ട</l>
            <l> നക്ഷത്രമൊക്കെയും കണ്ണുചിമ്മി</l>
            <l> കഷ്ടമെന്നെന്നെ പരിഹസിച്ചു</l>
            <l> പക്ഷികളെല്ലാം പറന്നുപോയി</l>
            <l> കാണില്ല, കാണില്ലെന്നോതിയോതി</l>
            <l> കാനനച്ചോലക്കുണുങ്ങിയോടി</l>
            <l> ആരോമലേ ഹാ നീയെങ്ങുപോയെൻ</l>
            <l> തീരാവിരഹമിതെന്നു തീരും</l>
            <l> നീയെന്നിൽത്തന്നെ ലയിച്ചിരിക്കെ</l>
            <l> ഞാനെന്തേ നിന്നെത്തിരിഞ്ഞുപോവാൻ </l>
          </lg>
          <!--end of "verse"-->
          <p> ഗഹനമായ വേദാന്തതത്ത്വമാണു് കവി ഇവിടെ ആവിഷ്കരിക്കുന്നതു്. പക്ഷേ, അതിനു <ref target="https://w.wiki/G$go">നാലപ്പാടന്റെ</ref> ധൈഷണികത്വമില്ല. കാവ്യം എപ്പോൾ
ധിഷണാപരമായ പ്രയോജനത്തെ ലക്ഷ്യമാക്കി പ്രത്യക്ഷമാകുമോ അപ്പോൾ കവിത ഇല്ലാതാകും. നവീന

കവിതയുടെ ന്യൂനത ഇതാണു്. <ref target="https://w.wiki/HZST">അയ്യപ്പപ്പണിക്കരും</ref>
<ref target="https://books.sayahna.org/html/kgs-bio.html">കെ. ജി.
ശങ്കരപിള്ള</ref> യും <ref target="https://w.wiki/HZSc">ആറ്റൂർ രവിവർമ്മ</ref> യും
ചിന്തകളെ പദ്യത്തിലാക്കി വയ്ക്കുമ്പോൾ എന്റെ പ്രജ്ഞയ്ക്കു സംതൃപ്തി കിട്ടുന്നു. പക്ഷേ, അതു് ഉന്നത തലങ്ങളിൽ
എന്നെക്കൊണ്ടു ചെല്ലുന്നില്ല. <ref target="https://w.wiki/GKsX">പീകാസ്സോ</ref> യെക്കുറിച്ചു്
ഞാനൊരു കഥ കേട്ടിട്ടുണ്ടു്. അദ്ദേഹത്തിന്റെ അടുക്കൽ ഒരാസ്വാദകൻ എത്തി രണ്ടു ചിത്രങ്ങൾ ആവശ്യപ്പെട്ടു.
പക്ഷേ, സ്റ്റുഡിയോയിൽ ഒരു ചിത്രമേ ഉണ്ടായിരുന്നുള്ളൂ. ആറടി നീളമുള്ള ഒരു ചിത്രം. പീകാസോ മൂന്നടി അളന്നു്
അവിടെ വച്ചു മുറിച്ചു രണ്ടു കഷ്ണങ്ങളുണ്ടാക്കി. എന്നിട്ടു രണ്ടു ചിത്രങ്ങൾ എന്നു പറഞ്ഞു് അവ വിറ്റു. അദ്ദേഹം നൂറു
കഷണങ്ങളാക്കി വിറ്റാലും കുഴപ്പമില്ല. പക്ഷേ, <ref target="https://w.wiki/HBmb">ഡാവിഞ്ചി</ref> യുടെ ചിത്രം മുറിക്കാനൊക്കുകയില്ല
‘കുരുക്ഷേത്ര’മെന്ന കാവ്യം മുറിച്ചു് ഓരോ വാരികക്കാർക്കു് കൊടുക്കാം. ‘ചിന്താവിഷ്ടയായ സീത’
മുറിക്കാനൊക്കുകയില്ല. ഇങ്ങനെ കവിതയെ ചിന്താപ്രധാനമാക്കിക്കൊണ്ടിരിക്കുമ്പോൾ <ref target="https://w.wiki/HZSW">ഒളപ്പമണ്ണ</ref> എന്നൊരു കവി അതിനെ ശരീരത്തോടു
ബന്ധിപ്പിക്കുന്നു.
</p>
          <p><ref target="https://w.wiki/GUf5">നീചേ</ref> യുടെ ‘<ref target="https://en.wikipedia.org/wiki/Twilight_of_the_Idols">റ്റെവലൈറ്റ് ഓഫ്
ഐഡൽസ്</ref> ’ എന്ന ഗ്രന്ഥത്തിൽ മൂക്കിനു ദാർശനികൻമാർ പ്രാധാന്യം നൽകുന്നില്ലെന്നു
പരാതിപ്പെട്ടിട്ടുണ്ടു്. The nose for example of which no Philosopher has hither to spoken with
respect and gratitude. എന്തിനു് മൂക്കിനോടു ബഹുമാനവും നന്ദിയും വേണം? അതു സൂക്ഷ്മസൂക്ഷ്മങ്ങളായ
വ്യത്യാസങ്ങളെ കണ്ടറിയുന്നു. മൂക്കിനോടു മാത്രമല്ല മനുഷ്യരുടെ എല്ലാ അവയവങ്ങളോടും നന്ദിയും
ബഹുമാനവുമുള്ള കവിയാണു് ഒളപ്പമണ്ണ. ‘കക്ഷം കാട്ടിമലർന്നു കിടക്കുന്നിതോമലാൾ’ എന്നു നന്ദിയും
ബഹുമാനവുമുള്ളവർക്കേ പറയാൻ കഴിയൂ. ഇങ്ങനെ വൈഷയികത്വവും ചിന്തയും കലാലോകത്തു ചെങ്കോലു
നടത്തുമ്പോൾ അദ്ധ്യാത്മികതയിലേക്കുയർന്ന കുമാരനാശാന്റെ കവിത വിരാജിച്ചു കൊണ്ടിരിക്കുന്നു.</p>
          <lg>
            <l> ലോകത്തെജ്ജഡമാക്കിനിർ</l>
            <l>ഭരനിശീഥത്തിന്റെ സന്താനമാം</l>
            <l> മൂകത്വത്തെ മുതിർന്നുതൻമുല</l>
            <l> കുടിപ്പിക്കും മഹത്വത്തൊടും</l>
            <l> ഹാ കർണ്ണങ്ങളിലുഗ്രശംഖ</l>
            <l>മുരജധ്വാനങ്ങളേൽക്കാതെയും</l>
            <l> ഭൂകമ്പിക്കലനങ്ങിടാതെയുമിതാ</l>
            <l> പൊങ്ങുന്നു നിശബ്ദത. </l>
          </lg>
          <!--end of "verse"-->
          <p> ഇവിടെ സൗന്ദര്യവും ചിന്തയും ചൈതന്യവും സമ്മേളിക്കുന്നു. അത്ര വിശ്വാസം വന്നില്ലെങ്കിൽ വേറൊരു
ശ്ലോകം ആകട്ടെ.</p>
          <lg>
            <l> ഹേമഷ്മാധരകൂടകൽപക മലർ</l>
            <l> ക്കാവിന്റെ ഭാഗങ്ങളിൽ</l>
            <l> പ്രേമത്തിന്റെ സുരയൗവനങ്ങളനിശം</l>
            <l> പാടുന്നു മദ്വാണികൾ</l>
            <l> സാമഞ്ജസ്യമെഴും ഭവൽ</l>
            <l> ഫണിതിയിൽ</l>
            <l> സഹ്യാദ്രിസാനുക്കളിൽ</l>
            <l> ശ്രീമൻ ഭൗമകുമാരരോതുവ</l>
            <l> തെനിക്കേകുന്നു രോമോദ്ഗമം. </l>
          </lg>
          <!--end of "verse"-->
          <p> ദീർഘതയാർന്ന സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രഭവ സ്ഥാനങ്ങളിലേക്കു ചെന്നിട്ടു ഭാവന
കൊണ്ടും വികാരം കൊണ്ടും ‘സ്പിരിച്ച ്വൽ ഡലിക്കസി’ കൊണ്ടും ഒരാശയത്തെ രൂപവത്കരിക്കുന്ന ഈ ശ്ലോകം
അന്യാദൃശമാണു്; യൂണിക്കാണു്. ഇതു് ഒന്നോ രണ്ടോ ശ്ലോകങ്ങൾ അടർത്തിയെടുത്തിട്ടു് ഒരു ‘ജനറലൈസേഷൻ’
നടത്തുകയല്ല. ‘<ref target="https://w.wiki/H49d">നളിനി</ref>’യും ‘<ref target="https://w.wiki/H49g">ലീല</ref>’യും ‘<ref target="https://w.wiki/HZSH">ചണ്ഡാലഭിക്ഷുകി</ref>’യും ‘<ref target="https://w.wiki/HZSL">പ്രരോദന</ref>’വും വായിച്ചു കഴിഞ്ഞാൽ ജനിക്കുന്ന അനുഭൂതി
മലയാളത്തിലെ മറ്റേതൊരു കവിയുടെ കാവ്യം വായിച്ചാലും ഉണ്ടാവുകയില്ല.
</p>
          <p>ശ്രീകൃഷ്ണനായിരുന്നല്ലോ അർജുനന്റെ തേരാളി. രഥമൊന്നു നിറുത്തിയിട്ടു മുന്നോട്ടു പോകുന്നതിനു മുമ്പു്
അദ്ദേഹം അൽപമൊന്നു പിറകോട്ടു കൊണ്ടു ചെല്ലും. മുമ്പോട്ടുള്ള പോക്കിനു് ആക്കം കൂട്ടാനാണു് ഈ പിറകോട്ടു
പോകൽ (ആശയം അരവിന്ദന്റേതു്).</p>
          <lg>
            <l> “ലോലമോഹനമായ്ത്തങ്കപ്പങ്കജത്തെ</l>
            <l> വെല്ലും വലം</l>
            <l> കാലിടത്തുതുടക്കാമ്പിൽ കയറ്റിവച്ചും</l>
            <l> രാമച്ചവിശറി പനിനീരിൽ</l>
            <l> മുക്കിത്തോഴിയെക്കൊ</l>
            <l> ണ്ടോമൽകൈവള കിലുങ്ങെയൊട്ടുവീശിച്ചും</l>
            <l> കഞ്ജബാണൻതന്റെ പട്ടം</l>
            <l> കെട്ടിയ രാജ്ഞിപോലൊരു</l>
            <l> മഞ്ജുളാംഗിയിരിക്കുന്നു മതിമോഹിനി” </l>
          </lg>
          <!--end of "verse"-->
          <p> എന്ന വർണ്ണന പശ്ചാദ്ഗമനമാണു്.</p>
          <lg>
            <l> “യമുനയിലിളംകാറ്റു് തിരതല്ലിശാഖ ചലി</l>
            <l> ച്ചമരസല്ലാപം കേൾക്കായരയാലിന്മേൽ</l>
            <l> താണുടനേ രണ്ടു നീണ്ട ഭാനുകിരണങ്ങളങ്ങു</l>
            <l> ചേണിയന്ന കനക നിഃശ്രേണിയുണ്ടാക്കി</l>
            <l> അതു നോക്കിക്കുതുകമാർന്ന</l>
            <l> മല വിസ്മയസ്മേര</l>
            <l> വദനയാമവൾക്കഹോ ശാന്തശാന്ത മായ്</l>
          </lg>
          <lg>
            <l> അർദ്ധനിമീലിതങ്ങളായുപരിപൊങ്ങീമിഴിക</l>
            <l> ളുർദ്ധ്വലോക ദ്വിദ്യക്ഷയാലെന്നപോലെതാൻ.” </l>
          </lg>
          <!--end of "verse"-->
          <p> സ്ഫടികക്കുപ്പിയിലിട്ട പരൽമീനു പോലുള്ള കണ്ണുകൾ എന്നു പറയുമ്പോൾ പശ്ചാദ്ഗമനമാണു് അവയ്ക്കു.
ഊർദ്ധ്വലോക ദ്വിദൃക്ഷയുണ്ടായെന്നു പറയുമ്പോൾ പുരോഗമനം ലക്ഷ്യത്തിൽ എത്തിക്കഴിഞ്ഞു.
</p>
          <p><ref target="https://w.wiki/FkmD">കുമാരനാശന്റെ</ref> കവിത ചിത്തശുദ്ധി
ജനിപ്പിക്കുന്നു. ആ വിമലീകരണ ശക്തി <ref target="https://w.wiki/HZSS">എഴുത്തച്ഛന്റെ</ref> കവിതയ്ക്കു മാത്രമേയുള്ളു. അതുകൊണ്ടു
രണ്ടുപേരും സദൃശ്യരാണെന്നു പറയാം. രചനാ രീതിയിലും അവർ ഉദാത്തത പുലർത്തുന്നു.</p>
          <lg>
            <l> “വനദേവതമാരേ! നിങ്ങളുമുണ്ടോ കണ്ടു</l>
            <l> വനജേക്ഷണയായ സീതയെ</l>
            <l> സത്യം ചൊൽവിൻ</l>
            <l> മൃഗസഞ്ചയങ്ങളെ! നിങ്ങളുമുണ്ടോ കണ്ടു</l>
            <l> മൃഗലോചനയായ ജനകപുത്രിതന്നെ</l>
            <l> പക്ഷിസഞ്ചയങ്ങളെ! നിങ്ങളുമുണ്ടോ കണ്ടു</l>
            <l> പക്ഷ്മളാക്ഷിയെ മമ ചൊല്ലുവിൻ പരമാർത്ഥം</l>
            <l> വൃക്ഷവൃന്ദമേ! പറഞ്ഞീടുവിൻ പരമാർത്ഥം.</l>
            <l> പുഷ്കരാക്ഷിയെ നിങ്ങളെങ്ങാനുമുണ്ടോ കണ്ടു” </l>
          </lg>
          <!--end of "verse"-->
          <p> എന്ന ശൈലിയിലെ ഉദാത്തത</p>
          <lg>
            <l> “അന്തശ്ചന്ദ്രശരദ്ഘനാഭ തടവി</l>
            <l> പ്പൊങ്ങിപ്രദീപാംശുവാൽ</l>
            <l> പ്രാന്തസ്ഫൂർത്തികലർന്നമാളിക</l>
            <l> യിലശ്ശയ്യാതലത്തിൽ ക്ഷണം</l>
            <l> സ്വന്തം ദീപ്തിനശിച്ചഹോര ജതപാത്രം</l>
            <l> പോൽതണുത്തേറ്റവും</l>
            <l> ശാന്തം ഹന്ത! ശയിച്ചിരുന്നു ശിവനേ</l>
            <l> യബ്ഭാനുവിൻ മണ്ഡലം” </l>
          </lg>
          <!--end of "verse"-->
          <p> എന്ന ശ്ലോകത്തിലുമുണ്ടു്.
</p>
          <p>കുമാരനാശാന്റെ കവിത ഔന്നത്യങ്ങളെ സമാശ്ലേഷിക്കുന്നു. മനുഷ്യന്റെ ശരീരവും മനസ്സും ഹൃദയവും
ചൈതന്യത്തെ സ്പർശിക്കുമ്പോൾ അതു് മഹനീയമായ പ്രക്രിയയായി തീരുന്നു. പ്രകൃതി എന്തു്, മനുഷ്യൻ ആരു്,
ഈശ്വരൻ ആരു് എന്ന ചോദ്യത്തിനു മലയാള പദങ്ങൾ ഉചിതങ്ങളായ രീതികളിൽ നിരത്തി വ്യക്തമാക്കിത്തന്ന
മഹാകവിയാണു് <ref target="https://w.wiki/FkmD">കുമാരനാശാൻ</ref>.
</p>
          <noteGrp>
            <note xml:id="fn5" n="5" style="end">[<ref target="#xfn5">5</ref>]
അറങ്ങ്ഢീസ്മാങ്ങ്—ഫ്രഞ്ച് ഡിപ്പാർട്മെന്റിന്റെ ഏറ്റവും വലിയ വിഭാഗം. ഭരണം നടത്താൻ വേണ്ടിയുള്ള
വിഭാഗമാണതു്.</note>
          </noteGrp>
        </div>
        <!--end of "section 0.0.9.0/1.13"-->
      </div>
      <!--end of "chapter 0.0.9/1"-->
      <!--END OF CHAPTER 0.0.9/1-->
      <div type="chapter" n="0.0.10" xml:id="chp0.0.10">
        <head type="chaphead">വമനേച്ഛയുടെ സംശോധിതരൂപം</head>
        <div type="lsection">
          <figure rend="fright" type="gra">
            <graphic url="images/Hermann_Broch.jpg" rendition="gra"/>
            <figDesc style="thumb">ബ്രോഹ്</figDesc>
          </figure>
          <p style="noindent"> “ജോയിസിനും പ്രൂസ്തിനും ശേഷം യൂറോപ്യൻ സാഹിത്യം സൃഷ്ടിച്ച പ്രധാനപ്പെട്ട
നോവലുകളിൽ ഒന്നണു് <ref target="https://en.wikipedia.org/wiki/The_Death_of_Virgil">The Death of
Virgil</ref> എന്നു മാത്രമല്ല പറയേണ്ടതു്. മൃഗീയ ശക്തിയുടെ കാലയളവിൽ സാഹിത്യകാരന്റെ
ദുഃഖാത്മകമായ സ്ഥിതിവിശേഷത്തെ അതു സവിശേഷമായ രീതിയിൽ പ്രതിപാദിക്കുന്നു എന്നു പ്രസ്താവിക്കണം.
മരണം അടുക്കാറായപ്പോൾ തന്റെ ‘ഈനിയിഡ്’ എന്ന കൃതി നശിപ്പിക്കണമെന്നു് വെർജിൽ തീരുമാനിച്ചതിനെ
കുറിച്ചാണു് ആ നോവൽ. മനുഷ്യന്റെ യാതനയെയും കാട്ടാളത്തത്തിന്റെ ആഗമനത്തെയും ആവിഷ്കരിക്കാൻ
ഭാഷയുടെ സൗന്ദര്യത്തിനോ സത്യത്തിനോ കഴിവില്ലെന്നു് അദ്ദേഹം മനസ്സിലാക്കുന്നു. വാക്കുകളല്ലാതെ തന്നെ
സഹായിക്കുന്ന കവിത മനുഷ്യൻ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു: ക്രിയാംശത്തിന്റെ കവിത. നമ്മുടെ
കാലയളവിലെ മനുഷ്യത്വമില്ലായ്മ എഴുത്തുകാരനിൽ അടിച്ചേല്പിക്കുന്ന വിഷാദ ഭാരത്തെയും ഉൾക്കാഴ്ചയെയും
വ്യാകരണത്തിനും ഭാഷണത്തിനും താങ്ങാൻ ആവാത്ത വിധം അല്പങ്ങളായി പോയതു കൊണ്ടു് അവയെ
പാരമ്പര്യത്തിനു അതീതമായ മട്ടിൽ കൊണ്ടു ചെന്നു <ref target="https://en.wikipedia.org/wiki/Hermann_Broch">ബ്രോഹ്</ref> ” (Herman
Broch). മഹാനായ ഓസ്ട്രിയൻ സാഹിത്യകാരൻ ഹെർമാൻ ബ്രോഹിനെക്കുറിച്ചു വിശ്വവിഖ്യാതനായ നിരൂപകൻ
<ref target="https://en.wikipedia.org/wiki/George_Steiner">ജോർജ്ജ്
സ്റ്റെനർ</ref> പറഞ്ഞ വാക്കുകളാണിവ. ആശയ വിനിമയത്തിനും വികാരാവിഷ്കരണത്തിനും ഭാഷ
അസമർത്ഥമാണെന്നും ഗണിത ശാസ്ത്രം അതിനു പ്രയോജനപ്പെട്ടേക്കാമെന്നും അദ്ദേഹം വിശ്വസിച്ചു.
‘വെർജിലിന്റെ മരണം’ ബ്രോഹിന്റെ പ്രകൃഷ്ട കൃതിയാണു് (മാസ്റ്റർപീസ്). അതുപോലൊരു മാസ്റ്റർപീസാണു
അദ്ദേഹത്തിന്റെ <ref target="https://en.wikipedia.org/wiki/The_Sleepwalkers_(Broch_novel)">The
Sleepwalkers</ref> എന്ന നോവൽ, 1888-നും 1918-നും ഇടയ്ക്കുള്ള ജർമ്മൻ ചരിത്രത്തെ അപഗ്രഥിച്ചു്
മൂല്യങ്ങളുടെ തകർച്ചയെ ചിത്രീകരിക്കുന്ന ഈ നോവൽ ഇരുപതാം ശതാബ്ദത്തിലെ ഏറ്റവും മഹനീയമായ
കലാസൃഷ്ടിയാണെന്നു <ref target="https://w.wiki/98Xz">മീലാൻ കുന്ദേര</ref>
അഭിപ്രായപ്പെടുന്നു. ഈ സാഹിത്യ സംഭാവനകളുടെ പേരിൽ ബ്രോഹിനു നോബൽ സമ്മാനം
കൊടുക്കേണ്ടതാണെന്നു <ref target="https://w.wiki/GKKo">റ്റോമാസ് മൻ</ref>
പറയുകയുണ്ടായി. മഹാനായ ഈ കലകാരന്റെ The Spell എന്ന നോവൽ അദ്ദേഹത്തിന്റെ മറ്റു രണ്ടു
കൃതികൾക്കും സമാനമാനെന്നാണു് സ്റ്റെനറുടെ മതം. ഇതിനെക്കുറിച്ചാണു് നമ്മുടെ പര്യാലോചന.
‘സ്പെല്ലി’ന്റെ—‘മാന്ത്രികവിദ്യ’യുടെ കഥ പറയുന്നതു് ഓസ്ട്രിയൻ ആൽപ്സിലെ ഒരു ഡോക്ടറാണു്. വൃദ്ധനാണു്
അയാൾ. തനിക്കു സംഭവിച്ചതു് രേഖപ്പെടുത്താൻ ഡോക്ടർക്കു താല്പര്യമുണ്ടു്. ജ്ഞാതവും വിസ്മരിക്കപ്പെട്ടതും
ആയതിനോടു ചേർന്നു നില്ക്കാൻ അതു സഹായിക്കും. ജീവിതം ഒഴുകുന്നു, ഉയർന്നും താണും. കാലത്തിനാൽ
ഗ്രസിക്കപ്പെട്ടു് അതു് അപ്രത്യക്ഷമാകുന്നു. അതുതന്നെയല്ലേ പട്ടണത്തിൽ നിന്നു് ആ ഗ്രാമത്തിലേക്കു ഡോക്ടറെ
പലായനം ചെയ്യിച്ചതു? സ്ട്രീറ്റ് കാറുകളുടെ സമയനിഷ്ഠ, നിയമങ്ങളുടെ നിശിതത്വം ഇവ നാഗരിക
ജീവിതത്തിലുണ്ടു്. അതു വെറുത്തതാണു് ഡോക്ടർ ആ ഗ്രാമത്തിലെത്തിയതു്. അദ്ദേഹം ‘പ്രാക്റ്റീസ്’ നടത്തുന്ന
കുപ്രൺ ഗ്രാമത്തിൽ ഒരു അപരിചതൻ എത്തി. വായുടെ രണ്ടറ്റത്തും തൂങ്ങിക്കിടക്കുന്ന മീശ. കൊക്കു പോലുള്ള
മൂക്കു്. ഷേവിങ്ങ് റെയ്സറിന്റെ സ്പർശമേല്ക്കാതുള്ള താടി. അയാൾക്കു മുപ്പതു വയസ്സു വരുമെന്നു ഡോക്ടർക്കു
തോന്നി! ബ്രാഹ് അയാളെക്കുറിച്ചും നോവലിനെക്കുറിച്ചും പറയുന്നതു് ഇങ്ങനെയാണു്: “ആദ്യം അയാളെക്കുറിച്ചു
ഗ്രാമവാസികൾക്കുണ്ടായ പ്രതികരണം സഹതാപത്തിന്റേതായിരുന്നില്ല. നേരെ മറിച്ചു് അയാൾ ക്ഷണിച്ചു
വരുത്തിയതു് പുച്ഛവും ശത്രുതയുമായിരുന്നു. ഭൂമിയുടെ പാവനത്വം, മലകളെ ആക്രമിച്ചു കീഴടക്കൽ ഇങ്ങനെയുള്ള
സ്യൂഡോമിത്തിക്ക്” ആശയങ്ങൾ കൊണ്ടു് പിടിവിടാപ്പിശാചിന്റെ മട്ടിൽ എല്ലാവരെയും ശല്യപ്പെടുത്തിയ
ഭ്രാന്തനായി അയാൾ പ്രത്യക്ഷനായി. പക്ഷേ, ക്രമേണ അയാൾക്കു് അനുയായികളുണ്ടായി. ആദ്യം ചെറുപ്പക്കാർ.
പിന്നീടു് പ്രായം കൂടിയവർ. ഒടുവിൽ ഗ്രാമം മുഴുവൻ അയാളുടെ മാന്ത്രിക ശക്തിക്കു് അടിമപ്പെട്ടു.” ആ യുവാവിന്റെ
പ്രവർത്തനങ്ങളെ അനുകൂലിക്കുന്നതിനു് തങ്ങൾക്കു പ്രയോജനപ്രദമാണെന്നു കർഷകരാകെ വിചാരിച്ചു.
</p>
          <p>മനുഷ്യവിദ്വേഷമാണു് അപരിചിതൻ പ്രചരിപ്പിച്ചതു്. നാസ്തികളുടെ “പ്രാകൃതിക രക്തത്തിലും മണ്ണി”ലുമേ

ശാന്തി കണ്ടെത്താനാവുകയുള്ളൂ എന്നു് അയാൾ വാദിച്ചു. പർവ്വതത്തിൽ നിന്നു സ്വർണ്ണം കുഴിച്ചെടുക്കാമെന്നു്
അയാൾ ഗ്രാമീണരോടു പറഞ്ഞു. അയാൾ പകർന്നു കൊടുത്ത ഉന്മാദത്തിന്റെ ഫലമായി ഒരു പെൺകുട്ടിയെ
നിഗ്രഹിച്ചു. മതാനുഷ്ഠാനപരമായ ചടങ്ങു് എന്ന നിലയിലാണു് ആ ബലികൊടുക്കൽ. അപ്പോൾ പ്രകൃതിയുടെ
ശിക്ഷയെന്ന രീതിയിൽ ഭൂകമ്പമുണ്ടാവുകയും അതിൽപ്പെട്ടു് വധകർത്താവു് മരിക്കുകയും ചെയ്തു.
</p>
          <p>സംഭവങ്ങൾ ജർമ്മനിയിലെന്ന പോലെ ഉന്മാദത്തിൽ നിന്നു് ഉന്മാദത്തിലേക്കു നീങ്ങി. അപരിചിതനെ
എതിർത്തിരുന്നു ഒരു വൃദ്ധ. അവർ അപ്പോഴപ്പോൾ മുന്നറിയിപ്പുകൾ നല്കിയിരുന്നെങ്കിലും ഭ്രാന്തിൽ വീണ
ഗ്രാമവാസികൾ അവ ശ്രദ്ധിച്ചതേയില്ല. ഗ്രാമീണോത്സവം നടക്കുന്ന വേളയിൽ അവർ ആ ഉന്മാദത്തിന്റെ
ബലിമൃഗമായി. മനുഷ്യത്വത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായ അവരുടെ ദുരന്തം അമ്മ വഴിക്കുള്ള
പിൻതുടർച്ചാവകാശക്രമത്തിന്റെ നാശത്തിനു പ്രതിനിധീഭവിച്ചു. ഇതിനു ശേഷം ഗ്രാമം പഴയ രീതിയിലേക്കു
വരികയും പരിഷ്കാരം ഉയിർത്തെഴുന്നേല്ക്കുകയും ചെയ്തു. ആ അപരിചിതനായ യുവാവിനു പോലും ഗ്രാമീണ
ജീവിതത്തിന്റെ ലയത്തിൽ വിലയം കൊള്ളേണ്ടതായിവന്നു. എങ്കിലും മനുഷ്യത്വത്തിന്റെ ഒരംശം
എല്ലാക്കാലത്തേക്കുമായി നഷ്ടപ്പെട്ടു.
</p>
          <p>എന്താണു് ഈ നോവലിന്റെ പ്രമേയം? 1938-ൽ നാത്സികൾ ബ്രോഹിനെ അറസ്റ്റ് ചെയ്തു. പക്ഷേ,
സ്കോട്ട്ലാന്റ് വഴി അമേരിക്കൻ ഐക്യനാടുകളിൽ ചെന്നു ചേരാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഈ
നോവലെഴുതിയപ്പോൾ ഹിറ്റ്ലറാണു് ബ്രോഹിന്റെ മനസ്സിലുണ്ടായിരുന്നതു് എന്നതു് സ്പഷ്ടമാണു്. ആര്യ
വംശത്തിന്റെ മഹിമ ഉദ്ഘോഷിച്ചുകൊണ്ടു് അപരാധം ചെയ്യാത്ത ജൂതന്മാരെ ജീവനോടെ ദഹിപ്പിച്ച ആ
ദ്രോഹിയുടെ പ്രവർത്തനങ്ങളെ അല്പമൊന്നു ലഘൂകരിച്ചു് അപരിചിതന്റെ പ്രവർത്തനങ്ങളെ സ്ഫുടീകരിക്കുകയാണു്
നോവലിസ്റ്റ്. ‘വയർലെസ് സെറ്റു’കൾ വില്ക്കുന്ന കഥാപാത്രമുണ്ടു് ഈ നോവലിൽ. അയാളും അയാളുടെ കുടുംബവും
പീഡിപ്പിക്കപ്പെടുന്നുണ്ടു്. അവർ ജൂതന്മാരുടെ പ്രതിരൂപങ്ങളത്രേ. ഭീകരന്മാരുടെ പ്രവർത്തനങ്ങൾ
താൽകാലികമായി രാഷ്ട്രത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കിയാലും ക്രമേണ അവയുടെ തീക്ഷണത കുറയുമെന്നും
കുറഞ്ഞാലും മനുഷ്യത്വത്തിന്റെ ഒരംശം ഇല്ലാതാവുമെന്നുമുള്ള ചിന്തയ്ക്കു ഊന്നൽ നല്കിക്കൊണ്ടു് <ref target="https://en.wikipedia.org/wiki/Hermann_Broch">ബ്രോഹ്</ref> നോവൽ
അവസാനിപ്പിക്കുന്നു.
</p>
          <p>ഇവിടെപ്പറഞ്ഞതിൽ നിന്നു് വിഭിന്നമായും ഈ നോവലിനെ വ്യാഖ്യാനിക്കാവുന്നതാണു്. ‘മാസ്
സൈക്കോളജി’യുടെ—ജനക്കൂട്ടത്തിന്റെ മനഃശാസ്ത്രത്തിന്റെ—സ്വഭാവം വ്യക്തമാക്കലാണു് ഈ നോവലിന്റെ
കർത്തവ്യമെന്നു കരുതാം. ആ കരുതലിനു് നോവലിസ്റ്റിന്റെ അനുഗ്രാഹകതയുണ്ടു് താനും. വസ്തുനിഷ്ഠങ്ങളായ
വർണ്ണനകളിലൂടെ ജനക്കൂട്ടത്തിന്റെ മനഃശാസ്ത്രം ആവിഷ്കരിക്കാവുന്നതാണു്. ഫുട്ബോൾ കളി നടക്കുമ്പോൾ
ജനക്കൂട്ടമെങ്ങനെ ആർത്തു വിളിച്ചു. ബർലിനിലെ ‘റീഹ് ചാൻസലറി’യിൽനിന്നുകൊണ്ടു് ഹിറ്റ്ലർ എങ്ങനെ
അട്ടഹസിച്ചു എന്നതൊക്കെ സജീവങ്ങളായി വർണ്ണിക്കാവുന്നതേയുള്ളൂ. പക്ഷേ, ചരിത്രത്തോടു ബന്ധപ്പെട്ട ആ
വർണ്ണനങ്ങൾ ശൂന്യങ്ങളായേ അനുഭവപ്പെടു. അതു് വ്യക്തമാക്കണമെങ്കിൽ അജ്ഞാതങ്ങളായ
ശക്തിവിശേഷങ്ങൾ ഒരു വ്യക്തിയെ എങ്ങനെ ബാധിച്ചു എന്നു് സ്പഷ്ടമാക്കണം. ബ്രോഹ് ചെയ്യുന്നതു് അതു
തന്നെയാണു്. പ്രായം കൂടിയ ഒരു ഡോക്ടറുടെ ജേണലുകളിലൂടെ ഒരു ഗ്രാമീണ ജനതയുടെ
ചിത്തവൃത്തിപരങ്ങളായ പോരാട്ടങ്ങൾ മുഴുവനും അദ്ദേഹം ചിത്രീകരിക്കുന്നു. ശരി. അപ്പോഴും നമ്മൾ
ആദ്യത്തേതിലേക്കു തന്നെ തിരിച്ചു വരികയാണു്. ജനക്കൂട്ടത്തിന്റെ മനഃശാസ്ത്രത്തിനു് അനിയത സ്വഭാവം വരാൻ
ഹേതുവെന്തു? തെറ്റായ ഒരു ആശയത്തിന്റെ ഊർജ്ജം കൊണ്ടു് രാഷ്ട്രത്തിനു പരിവർത്തനം വരുത്താമെന്നു്
ഫാസിസ്റ്റുകൾ തെറ്റിദ്ധരിച്ചു ആ ഉന്മാദനം ജനക്കൂട്ടത്തിന്റെ ഉന്മാദമായി മാറി. ജൂതന്മാർക്കെതിരായുള്ള നാത്സി
പ്രവർത്തനങ്ങൾ കണ്ടു ബ്രോഹ് പലപ്പോഴും ഛർദ്ദിച്ചിരുന്നുവെന്നു് ഞാൻ അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ
കണ്ടിട്ടുണ്ടു്. ആ വമനപ്രക്രിയയെ സംശോധിത രൂപത്തിലാക്കിയതാണു് ഈ കലാസൃഷ്ടി.
</p>
          <noteGrp>
            <note xml:id="fn6" n="6" style="end">[<ref target="#xfn6">6</ref>]
അറങ്ങ്ഢീസ്മാങ്ങ്—ഫ്രഞ്ച് ഡിപ്പാർട്മെന്റിന്റെ ഏറ്റവും വലിയ വിഭാഗം. ഭരണം നടത്താൻ വേണ്ടിയുള്ള
വിഭാഗമാണതു്.</note>
          </noteGrp>
        </div>
        <!--end of "section 0.0.10.0/1.14"-->
      </div>
      <!--end of "chapter 0.0.10/1"-->
      <!--END OF CHAPTER 0.0.10/1-->
      <div type="chapter" n="0.0.11" xml:id="chp0.0.11">
        <head type="chaphead">അഗ്നി സദൃശങ്ങളായ കലാസൃഷ്ടികൾ</head>
        <div type="lsection">
          <figure rend="fleft" type="gra">
            <graphic url="images/Elias_Canetti.jpg" rendition="gra"/>
            <figDesc style="thumb">ഇല്യസ് കനേറ്റി</figDesc>
          </figure>
          <p style="noindent"> ഏതു പട്ടണത്തിൽ താമസിച്ചാലും അവിടെയുള്ള എല്ലാ പുസ്തകക്കടകളിലും
സായാഹ്ന വേളകളിൽ കയറി നോക്കുന്ന സ്വഭാവമുണ്ടു് ഇതെഴുതുന്നയാളിനു്. അതുകൊണ്ടു് സ്ഥലമെവിടെ,
പുസ്തകക്കടയേതു് എന്നു ഉറപ്പിച്ചു പറയാൻ വയ്യ. ഒരിടത്തു കയറി പുതിയ പുസ്തകങ്ങൾ നോക്കിയപ്പോൾ <ref target="https://en.wikipedia.org/wiki/Auto-da-F%C3%A9_(novel)">ഔട്ടോ ദ
ഫേ</ref> (Auto Da Fe) എന്ന വിചിത്രമായ പേരോടു കൂടിയ ഒരു നോവൽ കണ്ടു. ഗ്രന്ഥകാരൻ <ref target="https://w.wiki/HZQz">ഇലീയസ് കനേറ്റി</ref> (Elias Canetti). ജർമ്മൻ ഭാഷയിൽ
നിന്നുള്ള തർജ്ജമ. വാങ്ങിക്കത്തക്ക മേന്മ കാണില്ലെന്നു കരുതി അടുത്ത പുസ്തകത്തിലേക്കു കണ്ണോടിക്കാൻ
ഭാവിച്ചപ്പോഴാണു് ഞാൻ ആദരിക്കുന്ന ഇംഗ്ലീഷ് നോവലെഴുത്തുകാരി <ref target="https://en.wikipedia.org/wiki/Iris_Murdoch">ഐറിസ് മർഡോക്കി</ref>
ന്റെ (Iris Murdoch) ഈ വാക്യങ്ങൾ എന്റെ ശ്രദ്ധയിൽ വന്നു വീണതു്. Savage, Subtle, beautifully
mysterious one of the few great novels of the century. പിന്നീടൊട്ടും വൈകിയില്ല. നോവൽ
വാങ്ങിക്കൊണ്ടു് താമസ സ്ഥലത്തേക്കു പോകുന്നു. ഉറക്കമിളച്ചിരുന്നു വായിച്ചു. രണ്ടു ദിവസം കൊണ്ടു അതു
വായിച്ചു തീർത്തു. ഐറിസ് മർഡോക്കിന്റെ അഭിപ്രായം പ്രത്യക്ഷരം ശരിയാണെന്നു മാത്രമല്ല നോബൽ
സമ്മാനത്തിനു പോലും ആ നോവൽ അർഹമാണെന്നു എനിക്കു തോന്നുകയും ചെയ്തു. വർഷങ്ങൾ പലതും കടന്നു
പോയി. 1981 ഒക്ടോബറിലൊ നവംബറിലോ പത്രത്തിൽ വാർത്ത വന്നു. ഇലീസ് കനേറ്റിക്കു നോബൽ സമ്മാനം
എന്നു്. പത്രക്കാർ പലരും ടെലിഫോണിൽ വിളിച്ചു ചോദിച്ചു. ആരാണു് അദ്ദേഹമെന്നു്; പല പണ്ഡിതന്മാരും
പ്രഫെസർമാരോടും ചോദിച്ചിട്ടും അങ്ങനെയൊരാളെ അറിഞ്ഞുകൂടെന്നു് അറിയിച്ചെന്നു്. സന്തോഷത്തോടെ
എനിക്കറിയാവുന്നതു് ഞാൻ പത്രമാപ്പീസുകാർക്കു പറഞ്ഞുകൊടുത്തു. പിന്നീടു് കനേറ്റിയുടെ പുസ്തകങ്ങൾക്കു
വേണ്ടി ഞാൻ “പരക്കം പാഞ്ഞു”. ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്തവയെല്ലാം കിട്ടുകയും ചെയ്തു. ഇന്നു്
അദ്ദേഹത്തിന്റെ ആത്മകഥയുടെ രണ്ടാം ഭാഗമായ The Torch In My Year വായിച്ചു തീർത്തു. അതിന്റെ
ലഹരിയിലിരുന്നു കൊണ്ടാണു് ഈ വരികൾ കുറിക്കുന്നതു്.
</p>
          <p>കനേറ്റിയുടെ ഔട്ടോ ദ ഫേ അസാധാരണമായ നോവലാണു്. സൈനൊലജിസ്റ്റായ
(sinologist—ചൈനയിലെ സാഹിത്യം, സംസ്കാരം, ആചാരങ്ങൾ ഇവയിൽ അവഗാഹമുള്ളയാൾ) പ്രഫെസർ
കീൻ 25,000 പുസ്തകങ്ങളുടെ ഉടമസ്ഥനാണു്. ആ ഗ്രന്ഥസമൂഹത്തിന്റെ മദ്ധ്യത്തിലാനു് അദ്ദേഹത്തിന്റെ ഇരിപ്പു്.
അവയിൽ പൊടി പറ്റുന്നതു പോലും കീനിനു് ഇഷ്ടമില്ല. അവ വായിച്ചു് മനസ്സിനു ഉന്നമനം വരുത്തിയിരുന്ന
അദ്ദേഹത്തിനു അധഃപതനം ഉണ്ടാകുന്നതു് ആ ഗ്രന്ഥങ്ങൾ കേടു കൂടാതെ സൂക്ഷിക്കുന്നതിനു് ഒരു സ്ത്രീയെ
നിയമിക്കുമ്പോഴാണു്. പരിചാരികയായി വന്ന ആ ഭയങ്കരി അദ്ദേഹത്തിന്റെ ഭാര്യയായി മാറി. അവളെ
സഹായിക്കാനും അങ്ങനെ പ്രഫെസറെ നശിപ്പിക്കുവാനുമായി വേറെ രണ്ടുപേർ കൂടി എത്തുന്നു. ഒരാൾ
നാത്സിസത്തിന്റെ പ്രതീകം. മൂന്നുപേരും കീനിനെ ശാരീരികമായും മാനസികമായും തകർക്കുന്നു. തകർച്ച
സമ്പൂർണ്ണമായപ്പോൾ ഹാളിൽ സ്വന്തം പുസ്തകങ്ങൾ വാരി വലിച്ചു കൂട്ടി. ഏണി ചാരി ഷെൽഫിൽ നിന്നു
പുസ്തകങ്ങൾ വലിച്ചിട്ടു. കാർപെറ്റിൽ തീ പിടിപ്പിച്ചു. ഏണിയുടെ ആറാമത്തെ പടിയിൽ കയറി നിന്നു താഴോട്ടു
നോക്കി അഗ്നി വരാൻ കാത്തുനിന്നു. തീ അദ്ദേഹത്തെ സ്പർശിച്ചു. അദ്ദേഹം ഉറക്കെയുറക്കെ ചിരിച്ചു.
ജീവിതത്തിൽ ഒരിക്കലും ചിരിച്ചിട്ടില്ലാത്ത മട്ടിൽ ഉറക്കെയുള്ള ചിരി. സമ്പന്നമായ മാനസിനു് ക്രൂരമായ മനസും
അതിനെക്കാൾ ക്രൂരമായ നാത്സികവും നശിപ്പിക്കുന്ന ഭയജനകമായ കഥയാണു് ഔട്ടോ ദ ഫേയിലുള്ളതു്. മൂന്നു
ഭാഗമായി നോവലിനെ വിഭജിച്ചു് ഓരോന്നിനും ഓരോ പേരിട്ടിരിക്കുന്നു കനേറ്റി. 1. A head without a
world—ലോകമില്ലാത്ത ശിരസ്സു്. കീനിനു ഗ്രന്ഥങ്ങളിൽ മാത്രമേ താല്പര്യമുള്ളു. 2) Headless
world—ശിരസ്സില്ലാത്ത ലോകം. പരിചാരികയും അവളുടെ അനുചരനും ക്രൂരതയുടെ ലോകം സൃഷിച്ചു്
അദ്ദേഹത്തിന്റെ ബുദ്ധിയെ തകർക്കുന്നു. 3) The world in the head—ശിരസ്സിനകത്തു് ലോകം. തകർന്ന
മനുഷ്യനു് ആത്മഹത്യ എന്ന പ്രപഞ്ചം മാത്രമേ ശിരസ്സിനകത്തുള്ളു.
</p>
          <p>ആത്മകഥയുടെ രണ്ടാം ഭാഗത്തിൽ കനേറ്റി പറയുന്നു. Humans Comedy of Madmen എന്ന പേരിൽ എട്ടു
നോവലുകളെഴുതാൻ അദ്ദേഹം തീരുമാനിച്ചിരുന്നുവെന്നു്. ഓരോ നോവലിനും മാനസിക ഭ്രംശമുള്ള ഒരോ
പ്രധാന കഥാപാത്രം. നമ്മുടെ ദൗർഭാഗ്യം കൊണ്ടു് ഒരു നോവലേ നമുക്കു കിട്ടിയുള്ളു. നോവലിന്റെ സ്വഭാവത്തെ

സ്പഷ്ടമാക്കികൊണ്ടു് ആത്മകഥ അവസാനിക്കുന്നതു് ഇങ്ങനെ:
</p>
          <p>“In autumn 1931, Kant set fire to his library and burned up with his books. His death affected me as
deeply as if I had gone through it myself. This work launched my own insight and experience. For several
years, the manuscript, lying untouched in my room, bore the title ‘Kant catches fire’. The pain of this title
was hard to endure: When I reluctantly decided to change it, I was unable to separate from fire completely.
Kant became Kien (German for resinous Pinewood); the ignitability of the world, a threat I felt, was
maintained in the name of the chief character.

</p>
          <p>ലോകത്തിന്റെ ജ്വലനീയത അതിനെ സൂചിപ്പിക്കാനാണു്—ഭവിഷ്യസൂചകമാക്കാനാണു്—<ref target="https://w.wiki/HZQz">കനേറ്റി</ref> ഈ നോവലെഴുതിയതു്. ഇന്നത്തെ നമ്മുടെ
അവസ്ഥ 1935-ൽ രചിക്കപ്പെട്ട ഈ നോവലിൽ പ്രതിഫലിക്കുന്നു. അതിനാലാണു് ഇതിനെ Prophetic
നോവലായി—ഭാവികഥനം നിർവഹിക്കുന്ന നോവലായി—അന്നേ നിരൂപകർ കൊണ്ടാടിയതു്.
</p>
          <p>‘<ref target="https://en.wikipedia.org/wiki/Auto-da-F%C3%A9_(novel)">ഔട്ടോ ദ
ഫെ</ref>’യിൽ അഗ്നിവ്യക്തിഗതവും സാമൂഹികവുമായ ശക്തിവിശേഷമാണു്. ആ ശക്തിവിശേഷം
സമകാലില രാഷ്ടവ്യവഹാരത്തിലും സമുദായത്തിലും എങ്ങനെ ജ്വലനീയതയോടെ വർത്തിക്കുന്നു എന്നു
വ്യക്തമാക്കിത്തരുന്ന വിസ്മയാവഹമായ ഗ്രന്ഥമാണു് <ref target="https://w.wiki/HZQz">കനേറ്റി</ref> യുടെ <ref target="https://en.wikipedia.org/wiki/Crowds_and_Power">Crowds and
Power</ref>. അഗ്നി വ്യാപിക്കുന്നു. പടർന്നു പിടിക്കുന്ന അതു് ഒരിക്കലും സംതൃപ്തമാകുന്നില്ല. കാടുകളെയും
പുൽമേടുകളെയും നഗരങ്ങളെയും അതു നിമിഷം കൊണ്ടു നശിപ്പിക്കുന്നു. അഗ്നിയുണ്ടാക്കുന്നതു വരെ മരം മരമായി
നിന്നു. വീടു് വീടായും. പക്ഷേ, വ്യത്യസ്ത സ്വഭാവമാർന്നു നില്ക്കുന്ന ഇവയെ അഗ്നി ഒന്നാക്കി മാറ്റുന്നു. ഇതു
തന്നെയാണു് ജനക്കൂട്ടത്തിന്റെയും സ്വഭാവം. ഏതു രാജ്യത്തുമാകട്ടെ. ജനക്കൂട്ടം ഒരേ രീതിയിലാണു്.
അക്രമാസക്തമായി അതു പടരുന്നു. വളരാനാണു് അതിനു കൗതുകം. ആർക്കു് അതിനെ നിയന്ത്രിക്കാനാവും?
വൃക്ഷങ്ങളെ എരിച്ചു കളയുന്ന അഗ്നിയെ അടുപ്പിലൊതുക്കാം. മരങ്ങളിൽ നിന്നു തീപ്പട്ടിക്കോലുകൾ ഉണ്ടാക്കി
അവയുടെ അറ്റത്തു് ജ്വലനീയതയെ രാസവസ്തുവിന്റെ മൊട്ടിലൊതുക്കി മനുഷ്യർ കീശയിലിട്ടു കൊണ്ടു നടക്കുന്നു.
ഒരു കോലു് ഉരച്ചു തീയുണ്ടാക്കാം. എല്ലാക്കോലുകളും ഒരുമിച്ചു കത്തിക്കാം. അപ്പോൾ അഗ്നിക്കു വൈപുല്യം കൂടും.
കാട്ടുതീ തന്നെ അതുകൊണ്ടുണ്ടാക്കാം. വ്യക്തികൾ ജനക്കൂട്ടമായി മാറുമ്പോൾ ജ്വലനീയതയുണ്ടാകുന്നു. ഈ
ജനക്കൂട്ടത്തിന്റെ ഉജ്ജ്വല പഠനമാണു് കനേറ്റിയുടെ ഗ്രന്ഥം. അതിന്റെ രണ്ടാം ഭാഗം അധികാരത്തെ കുറിച്ചുള്ള
പഠനവും. അതിനെക്കുറിച്ചു കൂടി എഴുതാൻ ഇവിടെ സ്ഥലമില്ലല്ലോ. There is nothing that man fears more
than the touch of the unknown—അജ്ഞാതമായതിന്റെ സ്പർശനത്തെക്കാൾ മനുഷ്യൻ പേടിക്കുന്നതായി
വേറൊന്നുമില്ല—എന്നു ഗ്രന്ഥത്തിന്റെ തുടക്കം. അജ്ഞാതവും അജ്ഞേയവും ആയതിനെ ചിത്രീകരിച്ചു്
മനുഷ്യന്റെ പേടിയെ ഒഴിവാക്കി അവനെ ഉദാത്ത മണ്ഡലത്തിൽ എത്തിക്കുന്ന അനാദൃശ്യമായ ഗ്രന്ഥമാണിതു്.
</p>
          <p><ref target="https://en.wikipedia.org/wiki/Crowds_and_Power">Crowds and
power</ref> എന്ന പുസ്തകം എഴുതിക്കൊണ്ടിരുന്നപ്പോൾ അതിന്റെ സമ്മർദ്ദം ആപത്തു നിറഞ്ഞ
മണ്ഡലങ്ങളിലേക്കു തന്നെ നയിക്കുമെന്നു കണ്ടു് ‘സേഫ്റ്റി വാൽവ്’ എന്ന പോലെ സൂത്രസദൃശങ്ങളായ
വാക്യങ്ങൾ—ചിന്താശകലങ്ങൾ—കനേറ്റി എഴുതുകയുണ്ടായി. അവയുടെ സമാഹാരമാണു് The Human
Provinces എന്ന പുസ്തകം. ചില സൂക്തങ്ങൾ തർജ്ജമ ചെയ്തതു് അവയിലെ ധൈഷണിക സ്ഫുലിംഗം കാണിച്ചു
തരാനല്ലാതെ എനിക്കിവിടെ വേറൊന്നും ചെയ്യാനില്ല.
</p>
          <p>“മൃഗങ്ങളുടെ ആദിപാപം എന്താണു്? മൃഗങ്ങൾ എന്തുകൊണ്ടു് വേദനിച്ചു മരിക്കുന്നു?”
</p>
          <p>“ഓരോ ഭാഷയ്ക്കും അതിന്റേതായ നിശബ്ദതയുണ്ടു്.”
</p>
          <p>“പുസ്തകങ്ങളില്ലെങ്കിൽ ആഹ്ലാദം അഴുകും”
</p>
          <p>“സ്ത്രീയുടെ ശവം കാണുന്ന ഏതൊരാളിനും അവളോടു സ്നേഹം തോന്നണമെങ്കിൽ അവൾക്കു് എല്ലാവരെയും
നോക്കി ചിരിക്കേണ്ടിയിരിക്കുന്നു; ഏറ്റവും വലിയ സങ്കീർണ്ണതകൾ ഉണ്ടാകുമ്പോൾ ചിരിക്കണം അവൾ;
മരണശയ്യയിൽ കിടന്നു ചിരിക്കണം. ചിരിയോടു കൂടി മരിക്കണം. ശവപ്പെട്ടിയിൽ ഭൂമിക്കടിയിൽ കിടന്നു് അവൾ
ചിരിക്കുന്നു.” ജീവിതത്തിന്റെ എല്ലാമണ്ഡലങ്ങളിലും കനേറ്റിയുടെ സൂക്തങ്ങളിൽ ഒതുങ്ങുന്നു. അഗ്നിയെ അടുപ്പിൽ
ഒതുക്കുന്നതു പോലെയുള്ള കൃത്യമാണിതു്.
</p>
          <figure rend="fright" type="gra">
            <graphic url="images/Karl_Kraus.jpg" rendition="gra"/>
            <figDesc style="thumb">കാറൽക്രൗസ്</figDesc>
          </figure>
          <p> നിരൂപകനായ <ref target="https://w.wiki/HZQz">കനേറ്റി</ref> യെ കാണണമെങ്കിൽ
അദ്ദേഹത്തിന്റെ The conscience of words എന്ന പുസ്തകം വായിക്കണം. <ref target="https://en.wikipedia.org/wiki/Hermann_Broch">ഹെർമാൻ ബ്രോഹ്</ref>
(Hermann Broch), <ref target="https://en.wikipedia.org/wiki/Karl_Kraus_(writer)">കാറൽക്രൗസ്</ref>
(Karl Kraus), <ref target="https://w.wiki/GHhz">ടോൾസ്റ്റോയി</ref>, <ref target="https://en.wikipedia.org/wiki/Georg_B%C3%BCchner">ഗേഓർഗ
ബൂഹ്നർ</ref> (Georg Buchner) ഈ വിശ്വവിഖ്യാതരായ സാഹിത്യകാരന്മാരുടെ കൃതികളെക്കുറിച്ചു് കനേറ്റി
എഴുതിയ പ്രബന്ധങ്ങൾ വായിച്ചാൽ യൂറോപ്പിലെ ഉത്കൃഷ്ടനായ ധിഷണാശാലിയാണു് അദ്ദേഹമെന്നു നമുക്കു
തോന്നും. പ്രാതിനിധ്യ—സ്വഭാവമുള്ള സാഹിത്യകാരൻ തന്റെ കാലയളവിലെ സവിശേഷതകൾ
സംക്ഷേപിക്കണം. സാർവ്വലൗകികത രചനകളിൽ കൈവരുത്തണം, ഒന്നും ഒഴിവാക്കരുതു്, ഒന്നും
വിസ്മരിക്കരുതു്, എഴുത്തുകാരൻ തന്റെ കാലത്തിനെതിരായി നില്ക്കുകയും വേണം. അതിന്റെ സവിശേഷതയാർന്ന
ഗന്ധത്തിനു് എതിരായി. അതിന്റെമുഖത്തിനെതിരായി അതിന്റെ നിയമത്തിനെതിരായി കലാകാരൻ നില്ക്കണം.
അയാളുടെ എതിർപ്പു് സുശക്തമാവണം, രൂപമാർന്നതാവണം. മിണ്ടാതിരുന്നുകൂടാ അയാൾ. കുഞ്ഞിനെപ്പോലെ
ചവിട്ടിയും നിലവിളിച്ചും ബഹളം കൂട്ടണം. ലോകത്തിന്റെ മുലപ്പാലു്—ദയയാർന്ന മുലപ്പാലു്—അതുപോലും
അയാളുടെ എതിർപ്പെന്ന ദാഹത്തെ ശമിപ്പിക്കരുതു്; അയാളെ ഉറക്കരുതു്. ഈ തത്ത്വങ്ങളെ അവലംബിച്ചു
കൊണ്ടു് സാഹിത്യകാരന്മാരുടെ കൃതികളെ കനേറ്റി വിലയിരുത്തുന്നു. ആ പ്രബന്ധങ്ങളിലൂടെയുള്ള സഞ്ചാരം
അനുപമമായ സഞ്ചാരമാണെന്നേ പറയാനാവൂ. അതുപോലെ നിസ്തുലമാണു് കനേറ്റിയുടെ Kafka’s Other
Trail എന്ന പ്രബന്ധത്തിലൂടെയുള്ള പര്യടനം. കൊച്ചു പുസ്തകമായി പ്രസാധനം ചെയ്ത ഈ നിരൂപണ
പ്രബന്ധം പെൻഗ്വിൻ ക്ലാസ്സിക്കായ Letters to Felice—Franz Kafka എന്നതിലും ചേർത്തിട്ടുണ്ടു്. കാഫ്ക
കാമുകിക്കു് എഴുതിയ കത്തുകൾ പസ്കലിന്റെയും കീർക്കഗോറിന്റെയും ദസ്തെയെവ്സ്കിയുടെയും
ആത്മനിവേദനങ്ങൾ പോലെ ഉദാത്തങ്ങളാണെന്നു കനേറ്റി കരുതുന്നു. യഥാർത്ഥ ജീവിതം പോലെ അവ
അദ്ദേഹത്തിന്റെ ഹൃദയാന്തർഭാഗത്തേക്കു കടന്നു ചെന്നു. കണ്ട നിമിഷം തൊട്ടു് ആ കത്തുകൾ അദ്ദേഹത്തിനു
ഹൃദയ സമ്പന്നത നല്കി. <ref target="https://w.wiki/GKJt">കാഫ്ക</ref> യുടെ പ്രശസ്തമായ
<ref target="https://en.wikipedia.org/wiki/The_Trial">Trial</ref> എന്ന നോവൽ
പോലെ ഈ പ്രണയ ബന്ധവും രണ്ടാമത്തെ ട്രയൽ തന്നെയെന്നു് കനേറ്റി സ്ഥാപിക്കുന്നു. അതു മാത്രമല്ല,
എഴുത്തുകളാകെ അപഗ്രഥിച്ചു് അധികാരത്തിൽ നിന്നു ക്രമേണ പിന്മാറുന്ന കലാകാരനായ കാഫ്കയെ അദ്ദേഹം
അവതരിപ്പിക്കുന്നു. അധികാരമില്ലാത്തതു് ആരു്? ചില മനുഷ്യരല്ല. നാക്കെടുക്കാൻ വയ്യാത്ത പ്രാണികളാണു്.
അവയുടെ നിസ്സഹായവസ്ഥയെ കാഫ്ക ‘രൂപാന്തരപ്രാപ്തി’ എന്ന കഥയിലൂടെ വ്യക്തമാക്കിയിട്ടുണ്ടല്ലോ. ഒരു
ക്ലാർക്കാണല്ലോ പ്രാണിയായി മാറുക. അതു് അവന്റെ അച്ഛൻ എറിഞ്ഞ ആപ്പ്ൾ കൊണ്ടു ക്ഷതം പറ്റി മരിക്കുന്നു.
ആ പ്രാണി കാഫ്ക തന്നെ. കശാപ്പുകാരൻ കൊല്ലാൻ കൊണ്ടു വരുന്ന കാളയുടെ ദീനരോദനം കേൾക്കാൻ
വയ്യാതെ കാഫ്ക വസ്ത്രങ്ങൾ, തലയിണ ഇവ കൊണ്ടു ചെവികൾ മൂടുന്നു. മിണ്ടാപ്രാണികളെ
ഉപദ്രവിക്കുന്നതിൽപ്പോലും കാഫ്ക അധികാരത്തിൽ കുത്സിതത്വം കാണുന്നുവെന്നു കനേറ്റി പറയുന്നു.
</p>
          <p>ധിഷണയുടെ ഉജ്ജ്വലത കൊണ്ടു് നമുക്കു അടുക്കാൻ വയ്യാത്ത വലിയ കലാകാരനാണു് കനേറ്റി. പക്ഷേ,
അദ്ദേഹത്തിനും അധിത്യകയിൽ നിന്നു് ഉപത്യകയിലേക്കു വരാൻ കഴിയുമെന്നതിനു് നിദർശകമാണു് Ear
Witness എന്ന പുസ്തകം. മനുഷ്യന്റെ ദൗർബല്യങ്ങളെ ഓരോ ടൈപ്പുകളാക്കി മാറ്റി അദ്ദേഹം അവതരിപ്പിക്കുന്നു.
എന്നെ അദ്ദേഹം വർഷങ്ങൾക്കു മുൻപു് കണ്ടിരുന്നു. നോക്കുക:
</p>
          <p>“The paper drunkard reads all books. no matter what, so long as they are hard. He is not
content with books that are being talked about: They have to be rare and forgotten and hard
to find… At seventeen, he looked the way he looks now at forty-seven. The more he reads,
the more he stays the same.”
</p>
          <p><ref target="https://w.wiki/GKMP">ബ്രഹ്റ്റി</ref> നെപ്പോലെ പുസ്തകങ്ങൾ ശേഖരിച്ച
ആളല്ല കനേറ്റി. വളരെക്കുറച്ചു പുസ്തകങ്ങളെ അദ്ദേഹത്തിന്റെ വീട്ടിലുള്ളു. അങ്ങനെയുള്ള ഒരാൾ പുസ്തകപ്പുഴുക്കളെ
നോക്കി ചിരിക്കുന്നു. ആ ചിരി ഹൃദ്യമാണു്. അല്ലെങ്കിൽ ഞാനിതു് ഇവിടെ എടുത്തു ചേർക്കുമായിരുന്നില്ല.
</p>
          <p>ഇനി നമ്മൾ വരുന്നതു് കനേറ്റിയുടെ മാസ്റ്റർപീസായി കരുതപ്പെടുന്ന ആത്മകഥയിലേക്കാണു്. The Tongue
set Free എന്ന ഒന്നാമത്തെ ഭാഗം (ഇംഗ്ലീഷ് തർജ്ജമ) പാൻ ബുക്ക്സ് പ്രസാധനം ചെയ്തതു് 1989-ലാണു്.
രണ്ടാമത്തെ ഭാഗമായ The Torch In My Ear 1990-ലും മൂന്നാമത്തേതും അവസാനത്തേതുമായ ഭാഗം ജർമ്മൻ

ഭാഷയിൽ എഴുതപ്പെട്ടിരിക്കണം. ഇംഗ്ലീഷ് തർജ്ജമ ലഭിക്കാറായിട്ടില്ല.
</p>
          <p>കനേറ്റിയുടെ ആദ്യത്തെ ഓർമ്മ ചുവപ്പിൽ മുങ്ങിയതാണു്. പരിചാരികയുടെ കൈയ്യിൽ പിടിച്ചു ബാലനായ
കനേറ്റി വാതിലിനു പുറത്തേക്കു വന്നു. മുൻവശത്തുള്ള തറ ചുവപ്പു്. മറ്റൊരു വാതിൽ തുറന്നു ഒരു യുവാവു് ആ
ബാലന്റെ അടുത്തേക്കു വന്നു. “നിന്റെ നാക്കു കാണിക്കു്” എന്നു അയാൾ. കനേറ്റി നാക്കു കാണിച്ചു. വന്നയാൾ
പേനാക്കത്തി തുറന്നു് അതിന്റെ കത്തി നാക്കിനോടു ചേർത്തു “ഈ നാക്കു ഞങ്ങൾ മുറിച്ചു കളയും”. അയാളും
പരിചാരികയും തമ്മിലുള്ള ബന്ധം ബാലനായ കനേറ്റി കണ്ടു. അതു വെളിയിലാക്കിയാൽ നാക്കു്
മുറിച്ചെടുക്കുമെന്നാണു് അയാൾ ഭീഷണിപ്പെടുത്തിയതു്. അങ്ങനെ അനങ്ങാതായ നാക്കു് ക്രമേണ വിദ്യാഭ്യാസം
കൊണ്ടും ലോക പരിചയം കൊണ്ടും സ്വതന്ത്രമായിത്തീർന്നതിനെ വർണ്ണിക്കുകയാണു് ആത്മകഥയുടെ പ്രഥമ
ഭാഗം. രണ്ടാമത്തെ ഭാഗം 1920-കളിലെ വിയന്ന, ബർലിൻ നഗരങ്ങളുടെ ചിത്രങ്ങൾ പ്രദാനം ചെയ്യുന്നു. ബ്രഹ്റ്റും
ഇസാക്ക് ബാബലും കാറൽ ക്രൌസും അതിൽ ഭീമാകാരന്മാരായി നടക്കുന്നു. അവരെയും അവരുടെ
കൃതികളെയും കുറിച്ചുള്ള ധീരങ്ങളായ വിലയിരുത്തലുകൾ ഈ ആത്മകഥയെ ഉത്കൃഷ്ടതമമാക്കുന്നു.
ക്ഷുദ്രസംഭവങ്ങൾക്കും പ്രാധാന്യമില്ലാതില്ല. കോടീശ്വരനായ ഒരുത്തൻ പിശുക്കനാണു്. അയാളുടെ ഹാറ്റ്
തെണ്ടിയുടെ ഹാറ്റ് പോലെ. ഒരു ദിവസം അതു കൈയിൽ മലർത്തിപ്പിടിച്ചു കൊണ്ടുപോകുമ്പോൾ ആരോ ഒരാൾ
അതിനകത്തു് ഒരു നാണയം ഇട്ടുകൊടുത്തു പോലും. ആ കോടീശ്വരൻ തന്നെ വാർദ്ധ്യക്യത്തിന്റെ
ബുദ്ധിമാന്ദ്യത്താൽ കറൻസി നോട്ടുകൾ തീയിലേക്കു എറിഞ്ഞു കരിച്ചു കളഞ്ഞു. He was burning his money
so as not to leave it to anyone; but enough was still left, the room was brimming with packets
of banknotes. അഗ്നി <ref target="https://w.wiki/HZQz">കനേറ്റി</ref> യെ ‘ഹോൺട്’
ചെയ്യുന്നു. അതുകൊണ്ടാണു് അദ്ദേഹത്തിന്റെ കൃതികളാകെ അഗ്നി സദൃശങ്ങളായതു്. അവയുടെ തിളക്കം
കണ്ണഞ്ചിപ്പിക്കുന്നു. ഈ കലാസൃഷ്ടികളിലേക്കു പ്രിയപ്പെട്ട വായനക്കാരുടെ ശ്രദ്ധ ക്ഷണിച്ചു കൊണ്ടു് Paper
Drunkard ആയ ഞാൻ മാറി നില്ക്കട്ടെ.
</p>
        </div>
        <!--end of "section 0.0.11.0/1.15"-->
        <div type="lsection" xml:id="sec1.16">
          <head type="lsechead">എം. കൃഷ്ണൻ നായർ</head>
          <figure rend="fleft" type="gra">
            <graphic url="images/Mkn-06.jpg" rendition="gra"/>
          </figure>
          <p style="noindent">
</p>
          <p><ref target="https://w.wiki/KeVL">തിരുവനന്തപുരത്തു്</ref> വി. കെ. മാധവന്‍
പിള്ളയുടെയും ശാരദാമ്മയുടെയും
മകനായി 1923 മാർച്ച് 3-നു ശ്രീ എം. കൃഷ്ണന്‍ നായർ ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം <ref target="https://en.wikipedia.org/wiki/University_College,_Trivandrum">യൂണിവേഴ്സിറ്റി
കോളജിൽ</ref> നിന്നു് <ref target="https://w.wiki/CFCL">മലയാളത്തിൽ</ref>
ബിരുദാനന്തര ബിരുദം നേടി. പഠനത്തിനു ശേഷം മലയാള സാഹിത്യാധ്യാപകനായി അദ്ദേഹം പല
കലാലയങ്ങളിലും സേവനം അനുഷ്ഠിച്ചു. <ref target="https://w.wiki/KeVS">എറണാകുളം</ref> <ref target="https://w.wiki/FSjZ">മഹാരാജാസ് കോളജിൽ</ref> നിന്നു മലയാള വിഭാഗം
തലവനായി വിരമിച്ചു.
</p>
        </div>
        <!--end of "section 0.0.11.0/1.16"-->
        <div type="lsection" xml:id="sec1.17">
          <head type="lsechead">സാഹിത്യവാരഫലം</head>
          <p style="noindent">36 വർഷത്തോളം തുടർച്ചയായി അദ്ദേഹം എഴുതിയ (1969 മുതൽ മരണത്തിനു
ഒരാഴ്ച്ച മുന്‍പു വരെ) <ref target="https://ml.wikipedia.org/wiki/�������������">സാഹിത്യവാരഫലം</ref> ഒരുപക്ഷേ
ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആയിരിക്കും. മലയാളനാട്
വാരികയിലാണു് അദ്ദേഹം തന്റെ പംക്തി എഴുതിത്തുടങ്ങിയതു്. മലയാളനാട് നിന്നുപോയതിനു ശേഷം
കലാകൗമുദി ആഴ്ചപ്പതിപ്പിലും അതിനു ശേഷം സമകാലിക മലയാളം വാരികയിലും സാഹിത്യ വാരഫലം
പ്രസിദ്ധീകരിച്ചു. ലോകസാഹിത്യത്തിൽ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം <ref target="https://en.wikipedia.org/wiki/North_America">തെക്കേ അമേരിക്ക</ref>
മുതൽ <ref target="https://en.wikipedia.org/wiki/Europe">യൂറോപ്പു</ref> വരെയും,
<ref target="https://en.wikipedia.org/wiki/Africa">ആഫ്രിക്ക</ref> മുതൽ <ref target="https://en.wikipedia.org/wiki/Japan">ജപ്പാൻ</ref> വരെയുമുള്ള എഴുത്തുകാരെ
കേരളത്തിലെ വായനക്കാർക്കു പരിചയപ്പെടുത്തി. <ref target="https://en.wikipedia.org/wiki/Pablo_Neruda">പാവ്ലോ നെരൂദ</ref>, <ref target="https://en.wikipedia.org/wiki/Gabriel_Garc%C3%ADa_M%C3%A1rquez">മാർക്വേസ്</ref>,
<ref target="https://en.wikipedia.org/wiki/Thomas_Mann">തോമസ് മാൻ</ref>,
<ref target="https://en.wikipedia.org/wiki/Yasunari_Kawabata">യസുനാരി
കവബാത്ത</ref> തുടങ്ങിയ വിശ്വസാഹിത്യകാരന്മാരെ മലയാളികളുടെ വായനാമേശയിൽ എത്തിക്കുന്നതിൽ
കൃഷ്ണന്‍ നായരുടെ പങ്കു ചെറുതല്ല.
</p>
          <p>സൗമ്യസ്വഭാവിയും ശാന്തനും ആതിഥ്യമര്യാദക്കാരനുമായിരുന്ന കൃഷ്ണന്‍ നായർ സാഹിത്യ വിമർശനത്തിൽ
കർശനമായ മാനദണ്ഡങ്ങൾ അവലംബിച്ചു. രചിതാവിന്റെ പേരും പ്രശസ്തിയും അദ്ദേഹത്തിനു് പ്രശ്നമായിരുന്നില്ല.
കലാപരമായി ഔന്നത്യമുള്ള രചനകൾ മാത്രമാണു് സാഹിത്യമെന്നും മറ്റെല്ലാം വ്യർത്ഥവ്യായാമങ്ങളാണെന്നും
അദ്ദേഹം ഉറച്ചു വിശ്വസിച്ചു. സ്വന്തം ലേഖനങ്ങളെപ്പോലും ‘സാഹിത്യ പത്രപ്രവർത്തനത്തിന്റെയും
ഏഷണിയുടെയും ഒരു അവിയല്‍’ എന്നു വിശേഷിപ്പിച്ച അദ്ദേഹം അനുബന്ധമായി, ‘അതുകൊണ്ടാണല്ലൊ,
ചുമട്ടുതൊഴിലാളികൾവരെയും 35 വർഷമായി സാഹിത്യ വാരഫലം വായിക്കുന്നതു്’ എന്നും കൂട്ടിച്ചേർത്തു.
രസകരമായ രചനാശൈലിയും കുറിക്കു കൊള്ളുന്ന നർമവും മലയാളികളുടെ ജീവിത ശൈലിയെക്കുറിച്ചുള്ള
നിശിതവും ഹാസ്യാത്മകവുമായ നിരീക്ഷണങ്ങളും സാഹിത്യ വാരഫലത്തെ വായനക്കാർക്കു പ്രിയങ്കരമാക്കി.
</p>
          <figure rend="fleft" type="gra">
            <graphic url="images/MKN-letter.jpg"/>
            <figDesc>1995 ജൂൺ 25-നു് കലാകൗമുദി പ്രസിദ്ധീകരിച്ച കത്തു്.</figDesc>
          </figure>
          <p>അതിഗഹനമായ വായനയുടെ ഉടമയായിരുന്നു കൃഷ്ണൻ നായർ. ഓട്ടോറിക്ഷാ ഡ്രൈവർമാർ മുതൽ കോളേജ്
പ്രൊഫസർമാർ വരെയും നവകവികൾ മുതൽ വിദ്യാർത്ഥികൾ വരെയും സാഹിത്യവാരഫലത്തിന്റെ പുതിയ
ലക്കങ്ങള്‍ക്കുവേണ്ടി കാത്തിരുന്നു. മലയാളസാഹിത്യത്തിൽ മൗലികതയുള്ള എഴുത്തുകാർ ഇല്ലെന്നും <ref target="https://en.wikipedia.org/wiki/Tolstoy">ടോള്‍സ്റ്റോയിയും</ref> <ref target="https://en.wikipedia.org/wiki/Thomas_Mann">തോമസ് മാനു</ref> മായി
താരതമ്യപ്പെടുത്തുമ്പോൾ മലയാള സാഹിത്യകാരന്മാർ ബഹുദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്നു് അദ്ദേഹം
വിശ്വസിച്ചു.
</p>
          <p><ref target="https://w.wiki/KeVL">തിരുവനന്തപുരത്തെ</ref> സായാഹ്ന
നടത്തക്കാർക്കു് പരിചിതനായിരുന്നു കൃഷ്ണന്‍ നായർ. <ref target="https://w.wiki/KeVV">ഇന്ത്യന്‍
കോഫി ഹൌസിലെ</ref> പതിവുകാരനായിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ മോഡേണ്‍ ബുക്
സെന്ററിൽ സ്ഥിരം സന്ദർശകനും ഉപയുക്താവുമായിരുന്നു. സാഹിത്യരംഗത്തെ സേവനങ്ങള്‍ക്കു് അദ്ദേഹത്തിനു
ജി. കെ. ഗോയെങ്ക പുരസ്കാരം ലഭിച്ചു. <ref target="https://en.wikipedia.org/wiki/University_of_Kerala">കേരള
യൂണിവേഴ്സിറ്റി</ref> ലൈബ്രറി അദ്ദേഹത്തിന്റെ രചനകള്‍ക്കായി ഒരു പ്രദർശനം നടത്തി. അദ്ദേഹത്തിന്റെ
ആദ്യ കാല ഉപന്യാസങ്ങളായ ‘സ്വപ്നമണ്ഡലം’ (1976), സൗന്ദര്യത്തിന്റെ സന്നിധാനത്തിൽ (1977),
ചിത്രശലഭങ്ങൾ പറക്കുന്നു (1979), സാഹിത്യ വാരഫലത്തിന്റെ ആദ്യ പ്രതികൾ തുടങ്ങിയവ ഈ പ്രദർശനത്തിൽ
ഉള്‍ക്കൊള്ളിച്ചിരുന്നു.
</p>
          <p>ഫെബ്രുവരി 23, 2006-ൽ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ കൃഷ്ണന്‍ നായർ അന്തരിച്ചു.
<ref target="https://en.wikipedia.org/wiki/Pneumonia">ന്യുമോണിയയും</ref>
ഹൃദയത്തിലെ രക്തതടസ്സവുമായിരുന്നു മരണ കാരണം.

</p>
          <noteGrp>
            <note xml:id="fn7" n="7" style="end">[<ref target="#xfn7">7</ref>]
അറങ്ങ്ഢീസ്മാങ്ങ്—ഫ്രഞ്ച് ഡിപ്പാർട്മെന്റിന്റെ ഏറ്റവും വലിയ വിഭാഗം. ഭരണം നടത്താൻ വേണ്ടിയുള്ള
വിഭാഗമാണതു്.</note>
          </noteGrp>
        </div>
        <!--end of "section 0.0.11.0/1.17"-->
      </div>
      <!--end of "chapter 0.0.11/1"-->
      <!--END OF CHAPTER 0.0.11/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Athmavinte Darpanam (ml:
ആത്മാവിന്റെ ദർപ്പണം).</p>
        <p style="hang"><hi rend="bold">Author(s):</hi>  M Krishnan Nair.</p>
        <p style="hang"><hi rend="bold">First publication details:</hi>  Prabhath; ; 1991.
</p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  Critique, M Krishnan Nair,
Athmavinte Darpanam, എം കൃഷ്ണന്‍ നായര്‍, ആത്മാവിന്റെ ദർപ്പണം, Open Access Publishing,
Malayalam, Sayahna Foundation, Free Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; JWRA 34, Jagthy; Trivandrum 695014; India.</p>
        <p style="hang"><hi rend="bold">Date:</hi>  April 4, 2026.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to the author. The text encoding and editorial notes were created and​/or
prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        <p style="hang"><hi rend="bold">Cover:</hi>  <ref target="https://commons.wikimedia.org/wiki/File:John_Skinner_Prout__(Bush_landscape_with_waterfall_and_an_aborigine_stalking_native_animals,_New_South_Wales)__Google_Art_Project.jpg">Bush Landscape with Waterfall and an Aborigine Stalking
Native Animals, New South Wales,</ref> a painting by John Skinner Prout  (1805–1876).
The image is taken from <ref target="https://commons.wikimedia.org">Wikimedia
Commons</ref>  and is gratefully acknowledged.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Typesetter:</hi>  JN Jamuna; <hi rend="bold">Editor:</hi>
 PK Ashok; <hi rend="bold">Encoding:</hi>  JN Jamuna.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.org.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/mkn-darpanam.xml">Download document
sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/mkn-darpanam.pdf">Download Phone
PDF</ref>.</p>
      </div>
    </back>
  </text>
</TEI>
