<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">പനിനീർപ്പൂവിന്റെ പരിമളം പോലെ</title>
          <title xml:lang="en" type="main">Panineerppoovinte Parimalam Pole</title>
        </title>
        <author>M Krishnan Nair</author>
        <respStmt>
          <resp>Typeset by</resp>
          <name>JN Jamuna</name>
        </respStmt>
        <respStmt>
          <resp>Edited by</resp>
          <name>PK Ashok</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>JN Jamuna</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2026">April 2, 2026</date>
        <address>
          <addrLine>JWRA 34, Jagthy</addrLine>
          <addrLine>Trivandrum 695014</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to the author. The text encoding and editorial
notes were created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">പനിനീർപ്പൂവിന്റെ പരിമളം പോലെ</title>
              <title xml:lang="en" type="main">Panineerppoovinte Parimalam Pole</title>
            </title>
            <author>M Krishnan Nair</author>
          </titleStmt>
          <extent>
            <measure unit="pages" quantity="20">20 pages of source material</measure>
          </extent>
          <publicationStmt>
            <publisher>H and C Publishing House</publisher>
            <pubPlace/>
            <date>1994</date>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>Critique</term>
          <term>M Krishnan Nair</term>
          <term>Viswasundari</term>
          <term>Vridharathi</term>
          <term>എം കൃഷ്ണന്‍ നായര്‍</term>
          <term>പനിനീർപ്പൂവിന്റെ പരിമളം പോലെ</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="critique">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="complete"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>, India</name>
          <time>1994</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <div xml:id="cover" type="Cover">
        <figure xml:id="cover-image" rend="fullfig">
          <graphic url="images/Wine_Glass_Lemon_Peel_Peaches_Grapes.jpg" width="100%"/>
          <figDesc>Still Life with a Wine Glass, Lemon Peel, Peaches, Grapes and Cherries on the
Corner of a Partly Draped Wooden Table, a painting by <ref target="https://en.wikipedia.org/wiki/en:Jan_Davidsz._de_Heem">Jan Davidsz.
de Heem</ref>  (1606–1683/1684). </figDesc>
        </figure>
      </div>
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">പനിനീർപ്പൂവിന്റെ പരിമളം പോലെ</titlePart>
        </docTitle>
        <docAuthor>
          <persName>എം കൃഷ്ണന്‍ നായര്‍</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">പനിനീർപ്പൂവിന്റെ പരിമളം പോലെ</head>
        <div type="lsection">

</div>
        <!--end of "section 0.0.0.0/1.1"-->
      </div>
      <!--end of "chapter 0.0.0/1"-->
      <!--END OF CHAPTER 0.0.0/1-->
      <div type="chapter" n="0.0.1" xml:id="chp0.0.1">
        <head type="chaphead">പനിനീർപ്പൂവിന്റെ പരിമളം പോലെ</head>
        <div type="lsection">
          <figure rend="fleft" type="gra">
            <graphic url="images/Kierkegaard.jpg" rendition="gra"/>
            <figDesc style="thumb">കീർക്ക ഗോർ</figDesc>
          </figure>
          <p style="noindent"> മദമിളകി വരുന്ന ഒരാനയെ കണ്ടാൽ ജീവഹാനി സംഭവിക്കുമല്ലോ എന്നു
വിചാരിച്ചു ഞാൻ വല്ലാതെ പേടിക്കും. എനിക്കു് അഭിമുഖമായി ഓടുന്ന ആന പൊടുന്നനെ മറ്റൊരു വഴിയേ
തിരിഞ്ഞു് ഓടിയാൽ എന്റെ പേടി ഒന്നിനൊന്നു കുറഞ്ഞുവരും. കുറച്ചു സമയംകൊണ്ടു് എനിക്കു് സ്വസ്ഥത
ലഭിക്കുകയും ചെയ്യും. ഭയത്തിനു കാരണമായതു് അന്തർധാനം ചെയ്താൽ ഭയം മാറും. എന്നാൽ, ആഹ്ലാദിക്കുന്ന
ഏതു മനുഷ്യനും സന്ത്രാസത്തിനു് (dread) വിധേയനാണെന്നു് ഡാനിഷ് തത്ത്വചിന്തകൻ <ref target="http://en.wikipedia.org/wiki/Kierkegaard">കീർക്ക ഗോർ</ref>
(Kierkegaard) പറയുന്നു. വ്യക്തി രാഷ്ട്രാന്തരീയ പ്രശസ്തിയാർജിച്ചവൻ, സർവജനാരാധ്യൻ. ഒരല്ലലുമില്ല.
കാലത്തു് ഉണർന്നെഴുന്നേറ്റു് അയാൾ വീട്ടിന്റെ വാതിൽ തുറന്നു നോക്കുമ്പോൾ ആരാധകർ കൊണ്ടു
വെച്ചിട്ടുപോയ പനിനീർപ്പൂക്കൾ കാണുന്നു. തികഞ്ഞ ആരോഗ്യവുമുണ്ടു് അയാൾക്കു്. ബന്ധുക്കളും സുഹൃത്തുക്കളും
അയാളെ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു. ഇതൊക്കെയാണെങ്കിലും അയാൾ സന്ത്രാസത്തിനു വിധേയനാണു്.
ഇതു്—സന്ത്രാസം—എവിടെനിന്നു വരുന്നുവെന്നു് അയാൾക്കറിഞ്ഞുകൂടാ.
</p>
          <p>മരണം ജനിപ്പിക്കുന്ന ശൂന്യതയാണു് ഈ ത്രാസത്തിനു ഹേതു. മനുഷ്യൻ തന്നെത്തന്നെ മനസ്സിലാക്കിയാൽ,
തന്നെ സാക്ഷാത്കരിച്ചാൽ ഇതു് അപ്രത്യക്ഷമാകുമെന്നു കീർക്കഗോർ പറയുന്നു. അതിനു യത്നിക്കാതെ
ഭൂതകാല സൗഭാഗ്യങ്ങളെ തേടിച്ചെല്ലാൻ ശ്രമിച്ചാൽ ദുരന്തം സംഭവിക്കും. ഇങ്ങനെ ദുരന്തത്തിലെത്തിയ
നെപ്പോളിയനെ തന്റെ അതിസുന്ദരമായ “The Death of Napoleon” എന്ന കൊച്ചു നോവലിലൂടെ
അവതരിപ്പിക്കുകയാണു് ഫ്രഞ്ചെഴുത്തുകാരനായ <ref target="http://en.wikipedia.org/wiki/Simon_Leys">സീമൊങ് ലേയ്സ്</ref> (Simon
Leys), A marvellous book (അത്ഭുതാവഹമായ പുസ്തകം) എന്നു <ref target="http://en.wikipedia.org/wiki/Susan_Sontag">സൂസൻ സൊൺടാഗും</ref> A
small master piece (ഒരു ചെറിയ പ്രകൃഷ്ടകൃതി) എന്നു <ref target="http://en.wikipedia.org/wiki/Le_Monde">ല മൊങ്ദും</ref> (Le Monde)
വാഴ്ത്തിയ ഈ നോവൽ ഞാൻ ഒരിക്കൽ വായിച്ചു. അതിന്റെ സൗന്ദര്യാതിശയം കണ്ടു രണ്ടാമത്തെ പരിവൃത്തി
വായിച്ചു. നോവലിന്റെ ആരംഭത്തിൽ സീമൊങ് ലേയ്സ് എടുത്തു ചേർത്തിരിക്കുന്ന, പോൾ വലേറിയുടെ
വാക്യങ്ങളിലെ ആശയം പ്രതിപദം ശരിയാണെന്നു ഗ്രഹിക്കുകയും ചെയ്തു. ആ ഫ്രഞ്ച് കവിയുടെ വാക്യങ്ങൾ
ഭാഷാന്തരീകരണം ചെയ്തു് താഴെ ചേർക്കട്ടെ.
</p>
          <p>“നെപ്പോളിയന്റേതുപോലെ മഹത്ത്വമാർന്ന മനസ്സു് സാമ്രാജ്യങ്ങൾ, ചരിത്രം സൃഷ്ടിക്കുന്ന സംഭവങ്ങൾ,
പീരങ്കികളുടെ ഗർജനങ്ങൾ, മനുഷ്യരുടെ ആക്രോശങ്ങൾ ഇവയെപ്പോലുള്ള ക്ഷുദ്രങ്ങളായ കാര്യങ്ങളിൽ
വ്യാപരിച്ചതു് എത്ര ദയനീയമായിപ്പോയി. അദ്ദേഹം കീർത്തി, ഭാവിതലമുറ ഇവയിൽ വിശ്വസിച്ചു; സീസറിലും.
രാഷ്ട്രങ്ങളിലെ പ്രക്ഷുബ്ധാവസ്ഥകൾ, മറ്റു ക്ഷുദ്രവസ്തുക്കൾ ഇവയാണു് അദ്ദേഹത്തിന്റെ ശ്രദ്ധയ്ക്കു വിഷയീഭവിച്ചതു്.
സമ്പൂർണമായും മറ്റെന്തോ ആണു് യഥാർഥത്തിൽ പ്രധാനമായതു് എന്ന കാര്യം അദ്ദേഹം കാണാത്തതെന്തു്!”
</p>
          <p>വലേറിയുടെ ഈ വാക്യങ്ങളുടെ വിവൃതിയോ വ്യാഖ്യാനമോ എന്ന പോലെ നോവൽ രചിച്ചു് തന്നെ
സാക്ഷാത്കരിക്കാതെ സന്ത്രാസത്തിൽ വീണ ഒരു വിശ്വജേതാവിന്റെ—നെപ്പോളിയന്റെ—ചിത്രം എത്ര
ആകർഷകമായാണു് സീമൊങ് ലേയ്സ് വരയ്ക്കുന്നതു്. നമുക്കു നോവലിലേക്കു പോകാം.
</p>
        </div>
        <!--end of "section 0.0.1.0/1.2"-->
        <div type="lsection" xml:id="sec1.3">
          <head type="lsechead">വീണ്ടും നെപ്പോളിയൻ </head>
          <p style="noindent">ചക്രവർത്തിയോടു് അസ്പഷ്ടമായ ഛായാസാദൃശ്യമുള്ളതുകൊണ്ടു് യാനപാത്രത്തിൽ
സഞ്ചരിച്ചിരുന്നവർ അയാളെ നെപ്പോളിയൻ എന്നാണു വിളിച്ചതു്. അതുകൊണ്ടു് നമുക്കും ആ
പരിഹാസപ്പേരിൽതന്നെ അയാളെ നെപ്പോളിയൻ എന്നു വിളിക്കാം. മാത്രമല്ല അയാൾ നെപ്പോളിയൻ
ആയിരുന്നു താനും. പണ്ടു് ചക്രവർത്തിയുടെ മായാരൂപമായി വർത്തിച്ച (Double) ഒരു സാർജെന്റ് (Sergeant)
ഹെലീന (St. Helena) കടപ്പുറത്തു ചന്ദ്രനില്ലാത്ത ഒരു രാത്രിയിൽ ഇറങ്ങി. സാക്ഷാൽ നെപ്പോളിയൻ ഒരു
യാനപാത്രത്തിലും കയറി. കപ്പലിലെ ഉള്ളറയിലെ ജോലിക്കാരനായിട്ടാണു് നെപ്പോളിയൻ സഞ്ചരിച്ചതു്. എഴൻ
എന്ന പേരിൽ.
</p>
          <figure rend="fleft" type="gra">
            <graphic url="images/Napoleon.jpg" rendition="gra"/>
            <figDesc style="thumb">നെപ്പോളിയൻ</figDesc>
          </figure>
          <p> ബ്രസ്സൽസിൽ എത്തിയ നെപ്പോളിയൻ ദാഹം തീർക്കാനായി ഒരു ഹോട്ടലിലേക്കു കയറി. അവിടെ
ബ്രിട്ടീഷ് സഞ്ചാരികളെ ഉദ്ദേശിച്ചു് ഇംഗ്ലീഷ് ഭാഷയിൽ ഒരു നോട്ടീസ് കണ്ണാടിയിൽ പതിച്ചിരിക്കുന്നതു് അദ്ദേഹം
കണ്ടു. “വൊറ്റർലൂവും പടക്കളവും സന്ദർശിക്കുക” (waterloo മധ്യ ബൽജിയത്തിൽ ബ്രസ്സൽസിനു തെക്കായുള്ള
സ്ഥലം—ഇവിടെ വെച്ചാണു് 1815 ജൂൺ 18-ആം തീയതി നെപ്പോളിയൻ യുദ്ധത്തിൽ
പരാജയപ്പെട്ടതു്—ലേഖകൻ) അടുത്ത ദിവസം അങ്ങോട്ടു പോകുന്ന വണ്ടിയിൽ അദ്ദേഹം കയറി. കൂടെ മറ്റു
യാത്രക്കാരും. ഒരു മണിക്കൂറോളം യാത്ര ചെയ്തപ്പോൾ വണ്ടിക്കാരൻ ഒരിടം ചൂണ്ടിക്കാണിച്ചു കൊണ്ടു വൊറ്റർലൂ
എന്നു വിളിച്ചു പറഞ്ഞു. സഞ്ചാരികൾക്കു് ഉത്സാഹം. നെപ്പോളിയൻ മാത്രം താല്പര്യമില്ലാതെ ഇരുന്നു.
ഒരുത്കണ്ഠയാണു് അദ്ദേഹത്തിനുണ്ടായതു്. അവിടെയുള്ള ഒരു ഭക്ഷണശാലയുടെ ഭിത്തിയിൽ ഒരു നോട്ടീസ്
തൂക്കിയിട്ടിരിക്കുന്നു: “യുദ്ധത്തിനു മുമ്പു് ചക്രവർത്തി രാത്രി കഴിച്ചുകൂട്ടിയതു് ഇവിടെയാണു്. നെപ്പോളിയന്റെ കിടപ്പറ
സന്ദർശിക്കുക.” ചരിത്രപ്രസിദ്ധമായ ആ ശയനമുറി കാണാൻ പന്ത്രണ്ടു് ഇംഗ്ലീഷ് സഞ്ചാരികളും ഓടിച്ചെന്നു.
നെപ്പോളിയൻ മാത്രം പോയില്ല. താൻ ഒരിക്കലും ആ സ്ഥലത്തു് ചെന്നിരുന്നില്ലെന്നാണു് അദ്ദേഹത്തിനു
തോന്നിയതു്. നെപ്പോളിയൻ നടന്നു. ഒരു കുടിലിന്റെ ഒരു ഭാഗത്തു്, “എദ്മൊങ്, നെപ്പോളിയന്റെ ഓൾഡ്
ഗാർഡിലെ ദൃഢപരിചയ സമ്പന്നൻ” എന്നൊരു നോട്ടീസ് കണ്ടു. അയാളോടു് അദ്ദേഹം ചോദിച്ചു: “നിങ്ങൾ
എപ്പോഴെങ്കിലും ചക്രവർത്തിയെ കണ്ടിട്ടുണ്ടോ?” എദ്മൊങ് കുടിലമായ നേത്രം ചെറുതാക്കിക്കൊണ്ടു ഒരു മറുപടി
നൽകി: “എന്തു്, അദ്ദേഹം താങ്കളെപ്പോലെ എന്റെ അടുത്തു തന്നെയായിരുന്നു.”
</p>
        </div>
        <!--end of "section 0.0.1.0/1.3"-->
        <div type="lsection" xml:id="sec1.4">
          <head type="lsechead">മായാരൂപത്തിന്റെ മരണം </head>
          <p style="noindent">അടുത്ത രംഗം പാരീസാണു്. നെപ്പോളിയൻ പാതയിലൂടെ നടന്നു വരുമ്പോൾ
തന്റെ കൂടെ പണ്ടു സൈനികോദ്യോഗസ്ഥനായിരുന്ന ത്രുകോഷയുടെ വിധവയെ കണ്ടു. തണ്ണിമത്തങ്ങ ഇറക്കുമതി
ചെയ്തു കച്ചവടം ചെയ്തുകഴിഞ്ഞുകൂടുന്ന അവരെ ‘ഓസ്ട്രിച്ച്’ എന്നാണു് എല്ലാവരും വിളിക്കുക. ഓസ്ട്രിച്ചും
നെപ്പോളിയനും സംസാരിച്ചുകൊണ്ടിരുന്നപ്പോൾ, മൂന്നു പേർ അവിടെ ഓടിക്കയറി വന്നു് ഉറക്കെപ്പറഞ്ഞു: “കഷ്ടം!
ചക്രവർത്തി മരിച്ചു.” (ഹെലീനയിലെ മായാരൂപമായ ചക്രവർത്തി മരിച്ചെന്നാണു് അവർ പറഞ്ഞതു്.
നെപ്പോളിയൻ അവിടെയാണെന്നാണല്ലോ അവരുടെ വിചാരം—ലേഖകൻ) തന്റെ ‘ഡബ്ളി’ന്റെ മരണം
നെപ്പോളിയനെ വേദനിപ്പിച്ചു. അടുത്തു നിൽക്കുന്നവരുടെ കണ്ണീരൊഴുകിയതു കണ്ടു് നെപ്പോളിയനോടു്
അവർക്കുള്ള സ്നേഹം മനസ്സിലാക്കി അദ്ദേഹം കരഞ്ഞു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ പാരീസ് ആക്രമിക്കാനുള്ള
പദ്ധതി നെപ്പോളിയൻ തയ്യാറാക്കി. എന്നാൽ ഭൂതകാലത്തെ വർത്തമാനകാലത്തേക്കു് ആനയിക്കാൻ ആർക്കു
കഴിയും?
</p>
          <p>ഓസ്ട്രിച്ച് ഒരു വലിയ കട്ടിൽ വാങ്ങി. അന്നുമുതൽ അവർ അതിലാണു് ഒരുമിച്ചു കിടന്നതു്. പക്ഷേ, അവരുടെ
സ്വപ്നങ്ങൾ വിഭിന്നങ്ങളും.
</p>
          <p>നെപ്പോളിയന്റെ ശരീരം സ്ഥൂലിച്ചു. തലയിൽ ഒരു രോമം പോലുമില്ല അദ്ദേഹത്തിനു്. ഒരു ദിവസം അദ്ദേഹം
ഭക്ഷണശാലയിൽ നിന്നു വീട്ടിലേക്കു നടക്കുകയായിരുന്നു. അപ്പോഴുണ്ടായ വലിയ മഴയിൽ അദ്ദേഹം
കുതിർന്നുപോയി. തണുത്തു് മരവിച്ചു് വീട്ടിലെത്തിയ നെപ്പോളിയനു് വേണ്ട പരിചരണങ്ങൾ നടത്തിയിട്ടു് ഓസ്ട്രിച്ച്,
ഡോക്ടറെ വരുത്തി, രോഗി ഓർമ്മയില്ലാതെ കിടക്കുകയാണു്. ആറാമത്തെ ദിവസം പനി കുറഞ്ഞു് ബോധം
വീണ്ടുകിട്ടി നെപ്പോളിയനു്. പക്ഷേ, ഡോക്ടറുടെ അഭിപ്രായം ഓസ്ട്രിച്ചിനുണ്ടായ ആഹ്ലാദത്തെ ഇല്ലാതാക്കി.

എല്ലാം ഭസ്മമാക്കിയ കാട്ടുതീ കെട്ടടങ്ങുന്നതുപോലെ രോഗം, ചെയ്യാവുന്ന നാശമൊക്കെ ചെയ്തിട്ടു്
അടങ്ങുകയാണെന്നു ഡോക്ടർ അവളെ അറിയിച്ചു.
</p>
        </div>
        <!--end of "section 0.0.1.0/1.4"-->
        <div type="lsection" xml:id="sec1.5">
          <head type="lsechead">ഇതിഹാസത്തിന്റെ അവസാനം </head>
          <p style="noindent">അടഞ്ഞ കണ്ണുകൾ തുറക്കാൻ നെപ്പോളിയൻ ശ്രമം നടത്തിയപ്പോൾ ഓസ്ട്രിച്ച്
അദ്ദേഹത്തിന്റെ അടുത്തേക്കു് ഓടിച്ചെന്നു. ഒന്നും കാണാൻ വയ്യാതെ നെപ്പോളിയൻ അവളുടെ കൈകളിൽ
മുറുകെപിടിച്ചു. “പേരെന്തു്, പേരെന്തു് ” എന്നു് അദ്ദേഹം ചോദിച്ചു. “എഴൻ, എഴൻ എന്നാണു് അങ്ങയുടെ പേരു്”
എന്നു് അവൾ പറഞ്ഞപ്പോൾ നെപ്പോളിയനു് അസ്വസ്ഥത. അതുകണ്ടു് അവൾ അദ്ദേഹത്തിന്റെ ചെവിയോടു്
അടുപ്പിച്ചു് രഹസ്യമെന്നപോലെ പറഞ്ഞു: “നെപ്പോളിയൻ, അങ്ങാണു് എന്റെ നെപ്പോളിയൻ”. ഈ
അവസാനത്തെ വാക്കുകളുടെ മാധൂര്യം അദ്ദേഹത്തിന്റെ ഹൃദയം പിളർന്നു.
</p>
          <p>അതു് പര്യവസാനം. നെപ്പോളിയൻ പിറകോട്ടുചരിഞ്ഞു. പിന്നെയും പിന്നെയും താണപ്പോൾ അദ്ദേഹം
അവളുടെ കൈ മുറുകെ പിടിച്ചിരുന്നു. അവളുടെ തണുത്ത മൃദുലമായ കൈയുടെ സ്പർശനം ഒരു നീണ്ട
നിമിഷത്തേക്കു് അദ്ദേഹമറിഞ്ഞു. പിന്നീടു് ആ അവസാനത്തെ ബന്ധം അദ്ദേഹത്തിന്റെ പിടിയിൽനിന്നു
വിട്ടുപോയി.
</p>
          <p>രാത്രി തീരാറായി. നെപ്പോളിയന്റെ കൺപോളകൾക്കു താഴെ പാരനിറമാർന്ന പ്രഭാതം പൊട്ടിവിടരുന്നു.
പട്ടാളക്കാർ സമരമുഖത്തേക്കു് മാർച്ച് ചെയ്യുന്നു. കുതിരകളുടെ കുളമ്പടിശബ്ദം ഉച്ചത്തിലാവുന്നു.
സൈനികോദ്യോഗസ്ഥരുടെ ആജ്ഞകൾ പ്രതിധ്വനിക്കുന്നു…
</p>
          <p>നോവൽ തീർന്നു. ഏതു മാസ്റ്റർപീസിന്റെ കഥയും സംഗ്രഹിച്ചെഴുതി അതിനെ അപഹാസ്യമാക്കാം.
അതിവിടെ സംഭവിച്ചെങ്കിൽ വായനക്കാർ ക്ഷമിക്കട്ടെ. നെപ്പോളിയന്റെ ജീവിതം
അസത്യാത്മകമായിരുന്നുവെന്നു പറയുകയാണു് നോവലിസ്റ്റ്. “സമർഥനായ സീസറും പ്രസിദ്ധനായ
ഹോമറു”മൊക്കെ ശൂന്യതയിൽ വീണുപോയില്ലേ? ലോകജനതയെ അടക്കിഭരിക്കുവാനുള്ള അത്യാർത്തിയാർന്ന
ചക്രവർത്തിക്കു് ആ ശൂന്യത കാണാൻ കഴിഞ്ഞില്ല. അദ്ദേഹം ആ അഗാധഗർത്തത്തിന്റെ മുകളിൽ തന്റെ
സാഹസ കൃത്യങ്ങളുടെ വിസ്താരമുള്ള വസ്ത്രം വിരിച്ചു് അതിനെ മറച്ചു. എല്ലാം ശൂന്യം. സാഹസിക്യങ്ങൾ വ്യർഥം
എന്നൊക്കെ മനസ്സിലാക്കി തന്നെത്തന്നെ നെപ്പോളിയൻ സാക്ഷാത്കരിച്ചിരുന്നെങ്കിൽ അദ്ദേഹത്തിനു്
ഹെലീനയിൽക്കിടന്നു മരിക്കേണ്ടി വരുമായിരുന്നില്ല എന്നാണു് സീമൊങ് ലേയ്സ് നമ്മെ ഗ്രഹിപ്പിക്കുന്നതു്.
</p>
        </div>
        <!--end of "section 0.0.1.0/1.5"-->
        <div type="lsection" xml:id="sec1.6">
          <head type="lsechead">കാലത്തിലൂടെയുള്ള യാത്ര </head>
          <p style="noindent">ആന്തരതലത്തിലേക്കു ചെന്നു് താൻ ആരെന്നു കണ്ടുപിടിക്കുമ്പോഴാണു് മനുഷ്യൻ
ആ ഉത്കൃഷ്ടമായ പേരിനു് അർഹനാവുക. ഇതിനു് നെപ്പോളിയനു കഴിയുന്നില്ല. അദ്ദേഹം ജീർണ്ണിച്ചവനാണു്.
ചൈതന്യമറ്റവനാണു്. സ്വന്തം ജീവിതത്തിന്റെ അസത്യം മറയ്ക്കാൻ എത്രയെത്ര ഹീനകൃത്യങ്ങൾ അദ്ദേഹം
അനുഷ്ഠിച്ചു! മനുഷ്യനേയും ചരിത്രത്തേയും സംബന്ധിച്ച തികച്ചും ബഹിർഭാഗസ്ഥമായ ഒരു തത്ത്വചിന്തയാണു്
അദ്ദേഹത്തെ ഭരിച്ചതു്. മരണത്തിലേക്കു നീങ്ങുമ്പോഴും കുളമ്പടി നാദവും സൈനികോദ്യോഗസ്ഥരുടെ
ആജ്ഞകളും മാത്രമാണു് അദ്ദേഹം കേൾക്കുന്നതു്.
</p>
          <p>മിസ്റ്റിക്കുകൾ ചാക്രികമായ ജഗത്സംബന്ധീയ കാലത്തിൽ വിശ്വസിക്കുന്നതുകൊണ്ടു് അവർക്കു് പ്രാപഞ്ചിക
ദുഃഖമില്ല. ശ്രീരാമകൃഷ്ണ പരമഹംസനും രമണമഹർഷിയും അർബ്ബുദത്തിന്റെ തീവ്രവേദന പോലും പരിഗണിച്ചില്ല.
അതല്ല രേഖാരൂപമായ ചരിത്രകാലത്തിൽ വിശ്വസിക്കുന്നവരുടെ സ്ഥിതി. ഭൂതം, വർത്തമാനം, ഭാവി
ഇവയിലൂടെയാണു് അവർ സഞ്ചരിക്കുക. നെപ്പോളിയൻ ഭൂതകാല സൗഭാഗ്യത്തെ സാക്ഷാത്കരിക്കാൻ,
ഭാവികാലത്തെ ചേതോഹരങ്ങളായ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ, വർത്തമാന കാലത്തിൽ പ്രവർത്തിച്ചു.
അങ്ങനെ പ്രവർത്തിക്കുന്നവർക്കു് അധമ കൃത്യങ്ങൾ ചെയ്യാനും മടിയില്ല. തണ്ണിമത്തങ്ങ വിൽക്കുന്നവളോടു
ചേർന്നു് ആ വ്യാപാരത്തെ പരോക്ഷമായി സഹായിക്കാനും ജീവനെ രക്ഷിക്കാൻ വേണ്ടി സാധാരണക്കാരൻ

കയറിയ കുതിരയുടെ മുമ്പിൽ കള്ളനെപ്പോലെ നടക്കാനും നോവലിലെ നെപ്പോളിയനു മടിയില്ല. ചരിത്രപരമായ
കാലത്തിൽ വിശ്വസിച്ച അദ്ദേഹം ഭാവികാലത്തെ നേട്ടങ്ങൾക്കു വേണ്ടിയാണു് യത്നിച്ചതു്. ആ നേട്ടങ്ങൾ
വ്യാമോഹങ്ങളാണെന്നു് മനസ്സിലാക്കാനും അദ്ദേഹത്തിനു കഴിഞ്ഞില്ല.
</p>
          <p>തത്ത്വചിന്താത്മകമായ ഈ വസ്തുതകൾക്കു പരോക്ഷമായോ പ്രത്യക്ഷമായോ പ്രതിപാദനമില്ല നോവലിൽ.
എങ്കിലും പൂവിന്റെ സൗരഭ്യം പോലെ വായനക്കാരൻ അതു് അറിയുന്നു. നമ്മുടെ രാഷ്ട്രീയ നേതാക്കന്മാർ പോൾ
വലേറിയുടെ വാക്യങ്ങൾ അച്ചടിച്ചു് ഫ്രയിം ചെയ്തു് മേശപ്പുറത്തു വെക്കുകയും പ്രതിദിനം അതു വായിക്കുകയും
വേണം. സീമൊങ് ലേയ്സിന്റെ നോവൽ അതിനടുത്തുണ്ടായിരിക്കുന്നതും നന്നു്.
</p>
        </div>
        <!--end of "section 0.0.1.0/1.6"-->
      </div>
      <!--end of "chapter 0.0.1/1"-->
      <!--END OF CHAPTER 0.0.1/1-->
      <div type="chapter" n="0.0.2" xml:id="chp0.0.2">
        <head type="chaphead">നടത്തവും നൃത്തവും</head>
        <div type="lsection">
          <p style="noindent">ചക്രവർത്തിക്കു് എതിരായി ഗൂഢാലോചന നടത്തിയതിനു വേണ്ടി
കാരാഗൃഹത്തിലാക്കപ്പെട്ട ഒരു പ്രഭുകുമാരൻ. ആ നാട്ടിലെ നിയമമനുസരിച്ചു ജഡ്ജിമാർ കാരാഗൃഹത്തിൽ വന്നു്
അയാളോടു പറഞ്ഞു: ‘നിനക്കു വധശിക്ഷ വിധിച്ചിരിക്കുന്നു ഞങ്ങൾ.’ തടവുകാരൻ ഈശ്വരനെ ധ്യാനിച്ചു്
തടവറയിൽ ഇരുന്നു. അല്പം കഴിഞ്ഞപ്പോൾ അയാളുടെ അമ്മ അവിടെയെത്തി പറഞ്ഞു: “മോനേ ഞാനിന്നു
ചക്രവർത്തിയുടെ കാല്ക്കൽ വീണു നിനക്കുവേണ്ടി മാപ്പു് അപേക്ഷിക്കും. നിന്നെ വധസ്ഥലത്തേക്കു
കൊണ്ടുപോകുമ്പോൾ ഞാൻ ബാൽക്കണിയിൽ വെള്ളവസ്ത്രം ധരിച്ചു നിന്നാൽ ചക്രവർത്തി നിനക്കു
മാപ്പുതന്നതായി വിചാരിക്കണം”. ഇതു കേട്ടു മകൻ പറഞ്ഞു: “അമ്മ കറുത്തവസ്ത്രം ധരിച്ചു നില്ക്കുകയാണെങ്കിൽ
എന്നെ തൂക്കിക്കൊല്ലുമെന്നു മനസ്സിലാക്കിക്കൊള്ളാം.” തടവുകാരനെ വധസ്ഥലത്തേക്കു ഭടന്മാർ കൊണ്ടുപോയി.
അയാൾ ബാൽക്കണിയിലേക്കുനോക്കിയപ്പോൾ അമ്മ വെള്ളവസ്ത്രം ധരിച്ചു നില്ക്കുന്നതു കണ്ടു. “എന്നെ ഇപ്പോൾ
മോചിപ്പിക്കും, എന്നെ ഇപ്പോൾ മോചിപ്പിക്കും” എന്നു് അയാൾ അപ്പോഴും കരുതി. തടവുകാരൻ നിന്ന
മരത്തട്ടിന്റെ താഴെയുള്ള സാക്ഷ വലിച്ചു. അയാൾ താഴ്ചയിലേക്കുപോയി, ശ്വാസം മുട്ടി പിടഞ്ഞു മരിക്കുകയും
ചെയ്തു.
</p>
          <p>അമ്മ എന്തിനു് അങ്ങനെ പ്രവർത്തിച്ചു? മകൻ ധീരനായി മരിച്ചുകൊള്ളട്ടെ എന്നു വിചാരിച്ചാണോ? അതോ
സ്ത്രീസഹജമായ സൂത്രം പ്രയോഗിച്ചതാണോ അവർ? അറിഞ്ഞുകൂടാ. കഥാകാരൻ പറയുന്നു: ‘കെട്ടുകഥകൾ
എഴുതുന്നവർ അവ എഴുതിക്കൊണ്ടിരിക്കുന്നു. ചരിത്രം എഴുതുന്നവർ ചരിത്രം എഴുതുന്നു. വാസ്തവികങ്ങളായ
കഥകൾ എഴുതുന്നവർ അമ്മട്ടിൽ കഥകൾ രചിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ, ഒന്നേ സുനിശ്ചിതമായുള്ളു, അതാണു
മരണം.’
</p>
          <figure rend="fright" type="gra">
            <graphic url="images/DaniloKis.jpg" rendition="gra"/>
            <figDesc style="thumb">ദാനീലോ കീഷ്</figDesc>
          </figure>
          <p> യുഗോസ്ലാവ്യയിലെ വിഖ്യാതനായ സാഹിത്യകാരൻ <ref target="http://en.wikipedia.org/wiki/Danilo_Ki%C5%A1">ദാനീലോ കീഷ്</ref>
എഴുതിയ ഒരു ചെറുകഥയുടെ ചുരുക്കമാണു് ഞാൻ മുകളിൽ നല്കിയതു്. ഇതു വായിക്കുമ്പോൾ, ‘ഒന്നേ
സുനിശ്ചിതമായുള്ളു. അതാണു മരണം’ എന്നു വായിക്കുമ്പോൾ നമ്മൾ ജീവിതമെന്താണു് എന്നു മനസ്സിലാക്കുന്നു.
മരണമെന്താണെന്നു മനസ്സിലാക്കുന്നു. ജീവിതത്തെക്കുറിച്ചുള്ള, മരണത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്പത്തിനു്
ആദരണീയമായ മാറ്റം വരികയും ചെയ്യുന്നു. ഇതാണു് സാഹിത്യത്തിന്റെ ശക്തി. ഇത്തരം കഥകൾ
വായിക്കുമ്പോൾ ജീവിതത്തിന്റെയും മരണത്തിന്റെയും അർത്ഥമെന്തെന്നു നമ്മൾ മനസ്സിലാക്കുകയും ആ
മനസ്സിലാക്കലിനു് യോജിച്ച വിധത്തിൽ ജീവിതത്തെ നിരീക്ഷിക്കുകയും ചെയ്യുന്നു. ഇതിൽ കൂടുതലായി നമ്മൾ
സാഹിത്യത്തിൽ നിന്നു് ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. പക്ഷേ, പലരുടേയും ധാരണ അമ്മട്ടിലല്ല.
സാഹിത്യകാരന്മാർ തങ്ങളുടെ കൃതികൾകൊണ്ടു സമൂഹത്തിൽ പരിവർത്തനം വരുത്തുന്നു എന്നാൽ അവരുടെ
അഭിപ്രായം. ഉദാഹരണത്തിനു് അമേരിക്കയിലെ അടിമക്കച്ചവടം അവസാനിപ്പിക്കുന്നതിനു ‘<ref target="http://en.wikipedia.org/wiki/Uncle_toms_cabin">അങ്കിൾ ടോംസ്
ക്യാബിൻ</ref>’ എന്ന നോവൽ സഹായിച്ചു എന്നു് അവർ ചൂണ്ടിക്കാണിക്കും. അടിമക്കച്ചവടം
അവസാനിപ്പിക്കുന്നതിനു് ആ നോവൽ സഹായിച്ചില്ല എന്നു ഞാൻ പറയുന്നില്ല. പക്ഷേ, ആ നോവലിനു
സാഹിത്യഗുണം ഇല്ല. നോവലിനു പകരമായി കുറെ ലഘുരേഖകൾ വിതരണം ചെയ്താലും മതി. ഫലമുണ്ടാകും.
<ref target="http://en.wikipedia.org/wiki/Tolstoy">ടോൾസ്റ്റോയി</ref> യാണല്ലോ
ലോകം കണ്ട നോവലിസ്റ്റുകളിൽ അദ്വിതീയൻ. അദ്ദേഹത്തിന്റെ ‘<ref target="http://en.wikipedia.org/wiki/War_and_Peace">യുദ്ധവും സമാധാനവും</ref>’
എന്ന നോവലിനെ അതിശയിച്ച വേറൊരു നോവൽ വിശ്വസാഹിത്യത്തിൽ ഇല്ല. എങ്കിലും അതു് ഒരു
പരിവർത്തനവും വരുത്തിയില്ല. പരിവർത്തനം വരുത്തുക എന്ന കൃത്യമല്ല സാഹിത്യം അനുഷ്ഠിക്കുന്നതു്.
</p>
          <figure rend="fleft" type="gra">
            <graphic url="images/Rousseau.jpg" rendition="gra"/>
            <figDesc style="thumb">റൂസ്സോ</figDesc>
          </figure>
          <p> ഫ്രഞ്ച് വിപ്ലവമുണ്ടായതു് <ref target="http://en.wikipedia.org/wiki/Rousseau">റൂസ്സോ</ref> യും <ref target="http://en.wikipedia.org/wiki/Voltaire">വൊൾതേറും</ref> (Voltarie)
എഴുതിയതുകൊണ്ടാണെന്നു വിശ്വസിക്കുന്നവർ ധാരാളമുണ്ടു്. അതു് തെറ്റിദ്ധാരണയാണു്. ഫ്രഞ്ച് സമുദായം
വിപ്ലവത്തിനു സന്നദ്ധമായിരിക്കുമ്പോൾ അതിലെ അംഗങ്ങളായ രണ്ടുപേർ… റൂസ്സോയും വൊൾതേറും
അതിനെക്കുറിച്ചു് എഴുതിയെന്നേയുള്ളൂ. അവർ എഴുതിയില്ലെങ്കിലും വിപ്ലവം ഉണ്ടാകുമായിരുന്നു എന്നതാണു
സത്യം. സാഹിത്യരചന നിസ്സംഗ പ്രവർത്തനമാണു്. അനുവാചകനെ രസിപ്പിച്ചു് അവന്റെ ജീവിതാവബോധത്തെ
തീക്ഷ്ണമാക്കുക എന്ന പ്രവർത്തനമേ അതിനുള്ളൂ. ടോൾസ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’ എന്ന നോവലിൽ
വിവരിച്ചു് ഒരു സംഭവം ഞാൻ നിങ്ങളുടെ മുൻപിൽ വയ്ക്കട്ടെ. റഷ്യയും ഫ്രാൻസും തമ്മിൽ യുദ്ധമുണ്ടാകുന്നതിനു
മുൻപു് റഷ്യൻ ഭരണാധികാരി തന്റെ അംബാസഡറെ പരീക്ഷിക്കാൻ ശ്രമിച്ചു. സ്വർണ്ണനിർമ്മിതമായ മൂക്കുപ്പൊടി
ഡപ്പിയിൽ നിന്നു നെപ്പോളിയൻ പൊടിയെടുത്തു വലിച്ചിട്ടു കൈലേസെടുത്തു മൂക്കു തുടച്ചു. എന്നിട്ടു് അദ്ദേഹം
കരുതിക്കൂട്ടി അതു താഴെയിട്ടു. താനറിയാതെ അതു വീണുപോയിയെന്നു നെപ്പോളിയന്റെ ഭാവം. അംബാസഡർ
അതു് എടുത്തുകൊടുക്കുമോ എന്നു പരീക്ഷിക്കുകയായിരുന്നു നെപ്പോളിയൻ. റഷ്യൻ അംബാസഡർക്കു
ചക്രവർത്തിയുടെ മനസ്സിലിരിപ്പു് ഗ്രഹിക്കാൻ കഴിഞ്ഞു. അദ്ദേഹം അതു് എടുത്തു കൊടുത്തില്ല. മാത്രമല്ല, സ്വന്തം
കൈലേസ് കീശയിൽ നിന്നെടുത്തു താഴെയിട്ടിട്ടു് അതെടുത്തു തന്റെ കോട്ടിന്റെ കീശയിൽ വയ്ക്കുകയും ചെയ്തു.
നെപ്പോളിയനു് അംബാസഡർ ആരെന്നു മനസ്സിലായി. ഇതു് ചരിത്രപരമായി ശരിയായിരിക്കണമെന്നില്ല.
സാങ്കല്പിക സംഭവമായിക്കൊള്ളട്ടെ. എന്നാലും അതു് മനുഷ്യസ്വഭാവത്തിന്റെ സവിശേഷതയിലേക്കു പ്രകാശം
പ്രസരിപ്പിക്കുകയും നമ്മുടെ ജീവിതാവബോധത്തെ തീക്ഷ്ണതരമാക്കുകയും ചെയ്യുന്നു.
</p>
          <figure rend="fleft" type="gra">
            <graphic url="images/Voltaire.jpg" rendition="gra"/>
            <figDesc style="thumb">വൊൾതേർ</figDesc>
          </figure>
          <p>ഒരു മുറിയുടെ അങ്ങേയറ്റത്തു് കസേര ഇട്ടിരിക്കുന്നുവെന്നിരിക്കട്ടെ. ആ കസേര നിങ്ങളിൽ ആരെങ്കിലും
ചെന്നെടുത്തു മാറ്റി വേറൊരു സ്ഥലത്തിട്ടാൽ അതു പ്രയോജനപരമായ കൃത്യം മാത്രമാണു്. കസേര ലക്ഷ്യം.
നടത്തം അതിനുവേണ്ടിയുള്ള മാർഗ്ഗം. കസേര മാറ്റിയിടുമ്പോൾ നടത്തം എന്ന പ്രക്രിയയ്ക്കു
പ്രാധാന്യമില്ലാതെയാകുന്നു. ലക്ഷ്യം മാർഗ്ഗത്തെ ഇല്ലാതാക്കുന്നു എന്നു പറയാം. പക്ഷേ, ഒരുദ്ദേശ്യവുമില്ലാതെ
നിങ്ങൾ നൃത്തം വച്ചു് മുറിയുടെ ഒരറ്റത്തു നിന്നു മറ്റേയറ്റത്തേക്കു ചെന്നാൽ അതു നിസ്സംഗമായ പ്രവൃത്തിമാത്രമാണു്.
ആ പ്രവൃത്തി രസപ്രദമാകുന്നു എന്നല്ലാതെ മറ്റൊന്നും പറയാനില്ല. ആ രസദായകത്വം മനസ്സിനു് ഉന്നമനവും
നല്കുന്നു. അതുകൊണ്ടു് കലയും സാഹിത്യവും സമുദായത്തെ പരിവർത്തനം ചെയ്യാനുള്ളതാണു്, അതു് മനുഷ്യന്റെ
വിശപ്പു മാറ്റാനുള്ളതാണു് എന്നൊക്കെപ്പറയുന്നതു് അർത്ഥരഹിതമാണെന്നു വരുന്നു. കാളിദാസന്റെ
‘മേഘസന്ദേശം’ എന്ന അതിസുന്ദരമായ കാവ്യം ഏതു സമുദായത്തെ പരിവർത്തനം ചെയ്തു? അതു് എത്രപേരുടെ
വിശപ്പു മാറ്റി എന്നു് ആലോചിച്ചു നോക്കുക.
</p>
        </div>
        <!--end of "section 0.0.2.0/1.7"-->
      </div>
      <!--end of "chapter 0.0.2/1"-->
      <!--END OF CHAPTER 0.0.2/1-->
      <div type="chapter" n="0.0.3" xml:id="chp0.0.3">
        <head type="chaphead">ഔന്നത്യത്തിലേക്കു പോകുക</head>
        <div type="lsection">
          <p style="noindent">ഞാൻ തിരുവനന്തപുരത്തെ ചാല ഇംഗ്ലീഷ് ഹൈസ്കൂളിൽ പഠിക്കുന്ന കാലം.
ഫോർത്ത് ഫോം വിദ്യാർത്ഥിയായിരുന്നു ഞാൻ. ഇന്നത്തെ എട്ടാം ക്ലാസ്സാണു് അന്നത്തെ ഫോർത്ത് ഫോം.
അക്കാലത്തു് എന്നെയും മറ്റു വിദ്യാർത്ഥികളെയും ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന അദ്ധ്യാപകൻ സ്ഥലം മാറിപ്പോയി.
പുതിയ അദ്ധ്യാപകൻ വെങ്കേടശ്വരൻ ബസ്സിൽ നിന്നിറങ്ങി ഹെഡ്മാസ്റ്ററെ കണ്ടിട്ടു് നേരെ ഞങ്ങളുടെ
ക്ലാസ്സിലേക്കാണു വന്നതു്. സാറ് പഠിപ്പിക്കാൻ വേണ്ടി ഒരു തയ്യാറെടുപ്പും കൂടാതെയാണു് വന്നതെന്നു
സ്പഷ്ടമായിരുന്നു. ക്ലാസ്സിൽ കയറിയയുടൻ ‘പോയ സാറ് ഏതു വരെ പഠിപ്പിച്ചു?’ എന്നു് അദ്ദേഹം ഞങ്ങളോടു
ചോദിച്ചു. കുട്ടികൾക്കു വിശേഷപ്പെട്ട സ്വഭാവമുണ്ടല്ലോ. അതനുസരിച്ചു്, ‘ഒന്നും പഠിപ്പിച്ചില്ല, ഒന്നും പഠിപ്പിച്ചില്ല’,
എന്നു വിളിച്ചു പറഞ്ഞു. “അതിരിക്കട്ടെ, ടെക്സ്റ്റ് തരൂ” എന്നായി വെങ്കടേശ്വരൻ സാറ്. പാഠപുസ്തകം ഞാൻ
കൊടുത്തു. “പോയ സാറ് എവിടം വരെ പഠിപ്പിച്ചു? തൊട്ടു കാണിക്കൂ.” എന്നു് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു
കവിതയുടെ ഒരു വരി ഞാൻ തൊട്ടു കാണിച്ചു. സാറ് വായിച്ചു: “The Sun slept upon the bosom of Ganga”
(സൂര്യൻ ഗംഗയുടെ വക്ഷസ്സിൽ ഉറങ്ങി) സ്ഥലം മാറിപ്പോയ അദ്ധ്യാപകൻ ഇതിലൊന്നുമില്ല. “sleep present
tense: slept—past tense” എന്നു മാത്രം പറഞ്ഞു തന്നതേയുള്ളൂ. പുതിയ അദ്ധ്യാപകൻ ആ വരി വായിച്ചിട്ടു
മൂന്നു മിനിറ്റ് മിണ്ടാതെ നിന്നു, ക്ലാസ്സ് അതോടെ നിശ്ശബ്ദം. വീണ്ടും അദ്ദേഹം വായിച്ചു: “The Sun slept upon the
bosom of Ganga.” രണ്ടു മിനിറ്റ് നേരത്തെ മൗനം. ക്ലാസ്സിലെ നിശ്ശബ്ദതയ്ക്കു സാന്ദ്രതയേറി. മൂന്നാമതും വായിച്ചു.
The Sun slept upon the bosom of Ganga. ഒരു മിനിറ്റ് അദ്ദേഹം മൗനം അവലംബിച്ചു. ക്ലാസ്സിലെ നിശ്ശബ്ദത
സാന്ദ്രതരമായിബ്ഭവിച്ചു. അതിനുശേഷം അദ്ദേഹം പറഞ്ഞു: “Yes, the Sun was travelling a weary way.
He was very much tired. He slept upon the bosom of Ganga like a child falling asleep on the
breast of its mother.” (അതേ, സൂര്യൻ പരിക്ഷീണനായി ദീർഘദൂരം സഞ്ചരിച്ചു. സൂര്യനു വലിയ ക്ഷീണം.
അമ്മയുടെ നെഞ്ചിൽ കുഞ്ഞു വീണുറങ്ങുന്നതുപോലെ അവൻ ഗംഗയുടെ മാറിടത്തിൽ വീണുറങ്ങി.) ഇതു്
ഗുരുനാഥനിൽ നിന്നു കേട്ടതോടെ എന്റെ മനസ്സിന്റെ മണ്ഡലം വികസിച്ചു. ഞാൻ അന്നു മുതലാണു്
സാഹിത്യത്തിൽ തൽപരനായതു്. ഒരു കവിതയുടെ ഒരു വരി മാത്രം. അതിന്റെ അർത്ഥത്തിനപ്പുറത്തുള്ള
മറ്റൊരർത്ഥത്തിലേക്കു വെങ്കടേശ്വരൻ സാറ് എന്നെക്കൊണ്ടു ചെല്ലുകയായിരുന്നു. ഇവിടെ ഗുരുനാഥൻ
സഹായത്തിനുണ്ടായിരുന്നു. എന്നാൽ ഗ്രന്ഥങ്ങൾ തനിച്ചു വായിക്കുമ്പോൾ നമ്മൾ തന്നെ, അവ കാണിച്ചുതരുന്ന
പ്രത്യക്ഷലോകത്തിനപ്പുറത്തുള്ള പരോക്ഷലോകത്തെ കാണാൻ ശ്രമിക്കണം. പ്രത്യക്ഷലോകം സത്യം;
പരോക്ഷലോകം സത്യാത്മകം. ഈ സത്യാത്മകലോകത്തേയ്ക്കു നമ്മളെ നയിക്കുന്നതാണു് ഉത്തമമായ
സാഹിത്യം. നിങ്ങളെ ഞാൻ ആദ്യമായി കൂട്ടിക്കൊണ്ടു പോകുന്നതു ‘മഹാഭാരത’ത്തിലേക്കാണു്. യുദ്ധം കഴിഞ്ഞു.
എല്ലാം നശിച്ചു. അന്ധനായ ധൃതരാഷ്ട്രർ വിശപ്പോടെ ഇരിക്കുമ്പോൾ ശത്രുവായ ഭീമൻ ഉരുളയെടുത്തു്
അദ്ദേഹത്തിന്റെ വായ്ക്കകത്തേക്കു് ഇട്ടുകൊടുക്കുകയാണു്. തന്റെ നൂറു മക്കളെയും കൊന്ന ഭീമനാണു് തനിക്കു
ഭക്ഷണം വായ്ക്കകത്തു് ഇട്ടുതരുന്നതെന്നു ധൃതരാഷ്ട്രർക്കു നല്ലപോലെ അറിയാം. എങ്കിലും അദ്ദേഹം അതു
ചവച്ചരച്ചു് ഉള്ളിലേക്കിറക്കി. എന്തുകൊണ്ടു്? ‘മഹാഭാരത’ത്തിന്റെ കർത്താവായ വ്യാസൻ പറയുന്നു.
ജീവിതാശാബലീയസി—ജീവിച്ചിരിക്കാനുള്ള ആഗ്രഹം ബലമാർന്നതല്ലേ? ഇതു വായിക്കുമ്പോൾ നമ്മുടെ മനസ്സു്
വിശാലത ആർജ്ജിക്കുന്നു. ഒരു ജീവിതസത്യം കണ്ട നമ്മൾ മനസ്സിനു് ഉന്നമനം നേടുന്നവരായി ഭവിക്കുന്നു. ഇനി
ഞാൻ ബൈബിളിലേക്കാണു നിങ്ങളെ നയിക്കുന്നതു്. തെറ്റായ പ്രവൃത്തി ചെയ്തതിനു് പരീശന്മാരും സാദൂക്യന്മാരും
ഒരു സ്ത്രീയെ പിടിച്ചു ‘ഇവൾ അപരാധം ചെയ്തവളാണു്. മോസസ്സിന്റെ നിയമങ്ങളനുസരിച്ചു് കല്ലെറിഞ്ഞു
കൊല്ലപ്പെടേണ്ടവളാണു് ഇവൾ. അങ്ങെന്തു പറയുന്നു?’ യേശു ഭഗവാൻ അവളെയൊന്നു നോക്കിയിട്ടു് തലകുനിച്ചു
മണലിൽ എഴുതിക്കൊണ്ടിരുന്നു. അപ്പോൾ അവർ വീണ്ടും ശിക്ഷയ്ക്കുവേണ്ടി അഭ്യർത്ഥിച്ചു. അദ്ദേഹം അതുകേട്ടു്
അവരോടു പറഞ്ഞു: ‘നിങ്ങളുടെ കൂട്ടത്തിൽ പാപം ചെയ്യാത്തവരായി ആരെങ്കിലുമുണ്ടെങ്കിൽ ആ വ്യക്തി
ആദ്യത്തെ കല്ലു് ഇവളുടെ നേർക്കു് എറിയട്ടെ.’ അതുകേട്ടു് ഓരോ ആളും സ്വന്തം മനഃസാക്ഷിയുടെ കോടതിയാൽ
വിസ്തരിക്കപ്പെട്ടു. എല്ലാവരും പുറത്തു പോയി. യേശു ദേവനും സ്ത്രീയും തനിച്ചായി. അദ്ദേഹം അവളോടു ചോദിച്ചു:
“Hath no man condemned thee?” ആരും നിന്നെ കുറ്റക്കാരിയെന്നു വിധിച്ചില്ലേ? ‘ഇല്ല’ എന്നു് അവൾ മറുപടി
നല്കിയപ്പോൾ അദ്ദേഹം പറഞ്ഞു: “Neither do I condemn thee. Go and sin no more”—ഞാനും നിന്നെ
കുറ്റക്കാരിയായി വിധിക്കുന്നില്ല. പോകൂ. ഇനി പാപം ചെയ്യാതിരിക്കൂ. യേശു ദേവന്റെ വാക്യം
രോമാഞ്ചജനകമാണു്. ഓർമ്മയിൽ നിന്നു് ഞാൻ വിവരിച്ച ഈ ഭാഗം നമ്മളെ ഔന്നത്യമാർജ്ജിച്ച
മറ്റാളുകളുമായി മാറ്റും എന്നതിൽ ഒരു സംശയവുമില്ല.
</p>
          <figure rend="fleft" type="gra">
            <graphic url="images/VictorHugo.jpg" rendition="gra"/>
            <figDesc style="thumb">വിക്തോർ യൂഗോ</figDesc>
          </figure>
          <p> നിങ്ങൾ ഫ്രഞ്ചെഴുത്തുകാരൻ <ref target="http://en.wikipedia.org/wiki/Victor_Hugo">വിക്തോർ യൂഗോ</ref>
യെക്കുറിച്ചു കേട്ടിരിക്കും. അദ്ദേഹത്തിന്റെ വിശ്വവിഖ്യാതമായ നോവൽ ‘<ref target="https://books.sayahna.org/html/sfn-pavangalcover.html">പാവങ്ങൾ</ref>’ എന്ന പേരിൽ <ref target="https://books.sayahna.org/html/nalappatt-n-menon-bio.html">നാലപ്പാട്ടു
നാരായണമേനോൻ</ref> മലയാളത്തിലേക്കു തർജ്ജമ ചെയ്തതു് വായിച്ചിരിക്കാനുമിടയുണ്ടു്. ഒരു കഷണം
റൊട്ടി സഹോദരിയുടെ കുഞ്ഞുങ്ങൾക്കു വേണ്ടി മോഷ്ടിച്ചതിനു പത്തൊൻപതു കൊല്ലം കാരാഗൃഹത്തിൽ കിടന്നു
ഷാങ്ങ് വൽ ഷാങ്ങ്. മോചനം നേടിയപ്പോൾ മഞ്ഞ പാസ്പോർട്ട് മാത്രമുള്ള അയാൾക്കു് ആരും ദാഹിച്ച വെള്ളം
പോലും കൊടുത്തില്ല. മഹാമനസ്കനായ ഒരു ബിഷപ്പ് അയാളെ അതിഥിയായി സ്വീകരിച്ചു. രാത്രി സ്വന്തം വീട്ടിൽ
ഉറങ്ങാൻ സൗകര്യം നല്കി. പക്ഷേ, ഷാങ് വൽ ഷാങ് ബിഷപ്പിന്റെ വെള്ളിപ്പാത്രങ്ങൾ മോഷ്ടിച്ചുകൊണ്ടു്
മതിലുചാടി കടന്നുകളഞ്ഞു. പിറ്റേ ദിവസം പോലീസ് അയാളെ പിടികൂടി ബിഷപ്പിന്റെ മുൻപിൽ കൊണ്ടുചെന്നു.
അയാളെ കണ്ടയുടനെ, അദ്ദേഹം ചോദിച്ചു: ‘ഷാങ് വൽ ഷാങ്, ഞാൻ ഈ വെള്ളിപ്പാത്രങ്ങൾക്കു പുറമേ രണ്ടു
വെള്ളി മെഴുകുതിരിക്കാലുകൾ കൂടി നിങ്ങൾക്കു തന്നല്ലോ. എന്തേ അവ കൂടി കൊണ്ടുപോകാത്തതു?’ എന്നിട്ടു്
അദ്ദേഹം പ്രായമനുവദിക്കുന്ന വേഗത്തോടുകൂടി ആ വെള്ളി മെഴുകുതിരിക്കാലുകൾ അയാൾക്കു കൊണ്ടുകൊടത്തു.
പോലീസുകാരോടു ‘Gentlemen you can retire —-’ മാന്യരേ നിങ്ങൾക്കു പോകാം. എന്നു ബിഷപ്പു പറഞ്ഞു.
പോലീസുകാർ പോയപ്പോൾ ബിഷപ്പ് ഷാങ് വൽ ഷാങിനോടു പറഞ്ഞു: “ഷാങ് വൽ ഷാങ് നിങ്ങളുടെ
ആത്മാവിനെ ഞാൻ വിലയ്ക്കു് വാങ്ങുന്നു. നല്ല ആളായി ജീവിക്കൂ.” ഷാങ് വൽ ഷാങ്, ഉജ്ജ്വലപ്രകാശത്തിൽ
ചെന്നുപെട്ടവനെപ്പോലെ നിന്നു. വായനക്കാരായ നമ്മളും അതേ ഉജ്ജ്വലപ്രകാശത്തിൽ നില്ക്കുന്നു. നമ്മുടെ
മനുഷ്യത്വം ഉദ്ദീപ്തമാകുന്നു. ഉത്കൃഷ്ടങ്ങളായ സാഹിത്യകൃതികൾ ഇങ്ങനെയാണു് നമ്മളെ ഉന്നതതലങ്ങളിലേക്കു
നയിക്കുന്നതു്.
</p>
        </div>
        <!--end of "section 0.0.3.0/1.8"-->
      </div>
      <!--end of "chapter 0.0.3/1"-->
      <!--END OF CHAPTER 0.0.3/1-->
      <div type="chapter" n="0.0.4" xml:id="chp0.0.4">
        <head type="chaphead">സാഹിത്യവും ശാസ്ത്രവും രണ്ടു ശക്തിവിശേഷങ്ങൾ</head>
        <div type="lsection">
          <figure rend="fright" type="gra">
            <graphic url="images/Einstein.jpg" rendition="gra"/>
            <figDesc style="thumb">ഐൻഷ്ടൈൻ</figDesc>
          </figure>
          <p style="noindent"> ശാസ്ത്രജ്ഞരിൽ ഒന്നാമനാണു് <ref target="http://en.wikipedia.org/wiki/Albert_Einstein">ഐൻഷ്ടൈൻ</ref>
(Albert Einstein 1879–1955). അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളുടെ സത്യാത്മകത തെളിയിച്ച ബ്രിട്ടീഷ്
ആസ്റ്റ്രോഫിസിസിറ്റ് ആയിരുന്നു <ref target="http://en.wikipedia.org/wiki/Arthur_Eddington">എഡിങ്ടൺ</ref>
(Arthur Edington 1882–1944). എഡിങ്ടണിന്റെ ഒരു പുസ്തകത്തിൽ ശാസ്ത്രത്തിന്റെ ഇടുങ്ങിയ
സ്വഭാവത്തെക്കുറിച്ചു പറയുന്ന ഭാഗം തത്ത്വചിന്തകനായ <ref target="http://en.wikipedia.org/wiki/CEM_Joad">ജോഡ്</ref> (C. E. M. Joad) എടുത്തു
കാണിച്ചിട്ടുണ്ടു്. ഒരു കുന്നിന്റെ മുകളിൽ നിന്നു വീണു തെന്നിത്തെന്നി താഴത്തേക്കു പോരുന്ന
ഒരാനയെക്കുറിച്ചാണു് എഡിങ്ടൺ എഴുതിയതു്. ആ ദൃശ്യം ശാസ്ത്രജ്ഞന്റെ കണ്ണിൽപ്പെട്ടാൽ അയാളെന്തു
പറയും? ആനയ്ക്കു രണ്ടു ടൺ ഭാരവും കുന്നിനു് അറുപതി ഡിഗ്രി ആങ്ഗിളും (angle = കോൺ ) ഉണ്ടെന്നു കരുതൂ.
കുന്നിൽ പുല്ലുള്ളതുകൊണ്ടു് ഘർഷണം (friction) കാണും. അതിനാൽ സ്ഥിരാങ്കഘർഷണം (coefficient of
friction) കണക്കാക്കാം. ആ മൂന്നു സൂചകങ്ങൾ (pointers) വച്ചു ശാസ്ത്രജ്ഞൻ നാലാമത്തെ സൂചകത്തിൽ
എത്തുന്നു. ആന എത്ര സെക്കൻഡ് കൊണ്ടു് കുന്നിന്റെ ചുവട്ടിൽ എത്തുമെന്നതാണു് നാലാമത്തെ സൂചകം.
ഇതിനല്ലാതെ ശാസ്ത്രജ്ഞനു വേറൊന്നിനും കഴിയുകയില്ല. ആനയ്ക്കു് ഓർമ്മകൾ കാണും. കുന്നിനു പ്രകൃതി
സൗന്ദര്യമുണ്ടായിരിക്കും. അവയെയൊന്നും പരിഗണിക്കാതെയാണു് ശാസ്ത്രജ്ഞൻ മൂന്നു സൂചകങ്ങൾ വച്ചു്
നാലാമത്തെ സൂചകത്തിൽ എത്തുന്നതു്. അളക്കാവുന്ന ചില അംശങ്ങളെ അവലംബിച്ചു് വേറൊരു അളവിന്റെ
അംശത്തിലെത്താനേ ശാസ്ത്രകാരനു കഴിയൂ എന്നു് എഡിങ്ടൺ പറയുന്നു. യഥാർത്ഥ വസ്തുക്കളെയല്ല—ആന,
കുന്നു്—ഇവയെയല്ല ശാസ്ത്രകാരൻ സ്വീകരിക്കുക. അവയുടെ പ്രതിരൂപങ്ങളെ മാത്രമാണു്. അതുകൊണ്ടു് ആന
വീണു കുന്നിന്റെ താഴത്തെത്തുക എന്ന സത്യത്തിന്റെ സാകല്യാവസ്ഥയിലേക്കു ശാസ്ത്രജ്ഞനു ചെല്ലാൻ
സാദ്ധ്യമല്ല.
</p>
          <figure rend="fright" type="gra">
            <graphic url="images/ArthurEddington.jpg" rendition="gra"/>
            <figDesc style="thumb">എഡിങ്ടൺ</figDesc>
          </figure>
          <p> ജോഡിനെ അവലംബിച്ചുകൊണ്ടു് മറ്റൊരുദാഹരണവും നല്കാം. വീണവായന നടക്കുകയാണു്. കമ്പികളെ
സ്പർശിക്കുമ്പോൾ നാദതരംഗങ്ങൾ ഈയർഡ്രമ്മിൽ പതിക്കുന്നു. അപ്പോഴുണ്ടാകുന്ന സ്പന്ദനങ്ങൾ
ആന്തരശ്രോതത്തിലെത്തുന്നു. ആ സന്ദർഭത്തിൽ ജനിക്കുന്ന ചലനങ്ങൾ സീലിയ എന്ന മൃദുരോമങ്ങളെ
ഇളക്കുകയും സിരകളിൽക്കൂടി അവ തലച്ചോറിലെത്തുകയും ചെയ്യുന്നു. നാദം കേൾക്കുന്നു എന്ന പ്രതീതി
അപ്പോഴാണു ജനിക്കുക. ഇവിടെ ശാസ്ത്രകാരന്റെ വിവരണം അവസാനിക്കുന്നു. എന്നാൽ വീണാനാദത്തിന്റെ
സൗന്ദര്യത്തെക്കുറിച്ചു് ശാസ്ത്രകാരനു് ഒന്നും പറയാനാവില്ല. ഇവ രണ്ടും ശാസ്ത്രത്തിന്റെ സങ്കുചിതാവസ്ഥയെ
സൂചിപ്പിക്കുന്നു. അതിനാൽ ഒരു സംഭവത്തിന്റെയും സാകല്യാവസ്ഥയിലുള്ള സത്യത്തിലേക്കു ശാസ്ത്രകാരനു
ചെല്ലാൻ കഴിയുകയില്ല എന്നു പറയുന്നതു് ശാസ്ത്രജ്ഞൻ തന്നെയാണു്. ഇതല്ല സാഹിത്യത്തിന്റെ, കലയുടെ
സ്ഥിതി. അതു് ഏതു വസ്തുവിന്റെയും ഏതു സംഭവത്തിന്റെയും അടിത്തട്ടിലേക്കു കടന്നുചെന്നു
പരോക്ഷസത്യങ്ങളെക്കൂടി നമ്മെ ഗ്രഹിപ്പിക്കുന്നു.
</p>
          <p>ഇതു മാത്രമല്ല. ഇന്നത്തെ കാറിന്റെയോ വിമാനത്തിന്റെയോ ആദിരൂപങ്ങൾ സങ്കല്പിച്ചു നോക്കുക.
നമ്മൾക്കു ചിരിവരും. എന്നാൽ ഇന്നോ? ക്രമാനുഗതമായ മെച്ചപ്പെടുത്തലുകളിലൂടെ മോട്ടർ കാറും (motor car)
വിമാനവും അന്യൂനങ്ങളായി തീർന്നിരിക്കുന്നു. ഈ അന്യൂനാവസ്ഥകൾക്കും ഇനി അഭിവൃദ്ധിയുണ്ടാകും. അതിനാൽ
ശാസ്ത്രത്തിൽ അഭിവൃദ്ധിയുണ്ടാകും.
</p>
          <figure rend="fleft" type="gra">
            <graphic url="images/CEMJoad.jpg" rendition="gra"/>
            <figDesc style="thumb">ജോഡ്</figDesc>
          </figure>
          <p> അന്യാദൃശമാർന്ന സാഹിത്യസൃഷ്ടികൾക്കു്, കലാസൃഷ്ടികൾക്കു് മെച്ചപ്പെടുത്തലുകൾ സാദ്ധ്യമല്ല.
വാല്മീകിയുടെ രാമായണ കാവ്യത്തെ ആർക്കു് കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കും? ഷെയ്ക്സ്പിയറിന്റെ
‘ഹാംലെറ്റ് ’ നാടകത്തെ, കാളിദാസന്റെ ‘മേഘസന്ദേശ’ത്തെ മെച്ചപ്പെടുത്തുന്നതു് എങ്ങനെ?
സാഹിത്യസൃഷ്ടികൾ, കലാസൃഷ്ടികൾ അന്യാദൃശസ്വഭാവം ആവഹിക്കുന്നു. അവ മനുഷ്യരെ ഉജ്ജ്വലമായ
ലോകത്തേക്കു കൊണ്ടു ചെല്ലുന്നു. ശാസ്ത്രത്തിനു കഴിവില്ല അതിനു്.
</p>
          <p>ശാസ്ത്രമില്ലാതെ ജീവിക്കാനൊക്കുകയില്ല നമുക്കു്. ഞാൻ എഴുതുന്ന ഈ വെണ്മയുള്ള കടലാസ്,
അതിൽ അക്ഷരങ്ങൾ വീഴ്ത്തുന്ന പേന, അതിലുള്ള മഷി ഇവയെല്ലാം ശാസ്ത്രം നല്കിയതാണു്. ജീവിതത്തെക്കുറിച്ചു്.
മരണത്തെക്കുറിച്ചു്, കാലത്തെക്കുറിച്ചു്, ശാസ്ത്രം സത്യങ്ങളാവിഷ്കരിച്ചു് നമ്മളെ ഉദ്ബുദ്ധരാക്കിയിട്ടുണ്ടു്. ന്യൂട്ടനും
ഐൻഷ്ടൈനും ജനിച്ചിട്ടില്ലായിരുന്നെങ്കിൽ നമ്മുടെ മനുഷ്യത്വത്തിനു തന്നെ അടിയേല്ക്കുമായിരുന്നു. എന്നാൽ
മനുഷ്യനെ ഉന്നമിപ്പിക്കുന്നതിനു് സാഹിത്യത്തിനും കലയ്ക്കും ശക്തിയുണ്ടു് എന്നു് ഊന്നിപ്പറയാനാണു് എനിക്കു
കൗതുകം. മഹാകവി കുമാരനാശാന്റെ ‘ചിന്താവിഷ്ടയായ സീത’ എന്ന കാവ്യമെടുക്കു. ഞാനതു് എടുത്തുകഴിഞ്ഞു.
വിശേഷിച്ചു് ലക്ഷ്യമില്ലാതെ തുറന്നു് ആദ്യം കണ്ട ഒരു ശ്ലോകം വായിക്കുന്നു. സീത ലക്ഷ്മണനോടു പറയുകയാണു്:
“കനിവാർന്നനുജാ പൊറുക്ക ഞാൻ നിനയാതോതിയ കൊള്ളിവാക്കുകൾ. അനിയന്ത്രിതമായ് ചിലപ്പൊഴീ
മനമോടാത്ത കുമാർഗ്ഗമില്ലെടോ.” നിങ്ങൾ അതൊന്നു് ഉറക്കെ വായിക്കൂ. സീതയുടെ ദുഃഖം നിങ്ങളുടെയും
ദുഃഖമായി മാറുന്നില്ലേ? അങ്ങനെ നിങ്ങൾ മറ്റൊരാളായി മാറുന്നില്ലേ? നിങ്ങൾക്കു ഹൃദയസമ്പന്നത
ഉണ്ടാകുന്നില്ലേ? “E” = “mc”2 എന്ന സമവാക്യം സത്യമാണെങ്കിലും മഹാകവിയുടെ വാക്യങ്ങൾ
സത്യാത്മകങ്ങളായി തോന്നുന്നില്ലേ? ഇതാണു് സാഹിത്യത്തിന്റെ ശക്തി. ശാസ്ത്രം മനുഷ്യനെ സംസ്കാരത്തിലേക്കു
നയിക്കാനുള്ളതാണെങ്കിലും ഇന്നു് അതു് ഏറിയകൂറും മനുഷ്യഹനനത്തിനു് ഉപയോഗിക്കപ്പെടുന്നു. സാഹിത്യവും
കലയും മനുഷ്യനെ ഹിംസിക്കുന്നില്ല. അവനെ ജീവിപ്പിക്കുന്നതേയുള്ളു. ആരോ പറഞ്ഞതുപോലെ മനുഷ്യൻ
മനുഷ്യനെ കൊല്ലുമ്പോൾ ഈശ്വരനെത്തന്നെ കൊല്ലുകയാണു്. മനുഷ്യനെ ദേവത്വത്തിലേക്കു് ഉയർത്തുന്ന
ശക്തിവിശേഷം സാഹിത്യത്തിനു മാത്രമേയുള്ളൂ.
</p>
        </div>
        <!--end of "section 0.0.4.0/1.9"-->
      </div>
      <!--end of "chapter 0.0.4/1"-->
      <!--END OF CHAPTER 0.0.4/1-->
      <div type="chapter" n="0.0.5" xml:id="chp0.0.5">
        <head type="chaphead">കവിത ആസ്വദിക്കേണ്ടതു് എങ്ങനെ?</head>
        <div type="lsection">
          <p style="noindent">‘ഞാൻ ഹൈസ്കൂളിൽ പഠിക്കുന്ന കാലത്താണു് എന്റെ ഗുരുനാഥനിൽ നിന്നു്
ആദ്യമായി വള്ളത്തോളിന്റെ കോഴി’ എന്ന മനോഹരമായ കാവ്യം കേട്ടതും അതു പഠിച്ചതും. അദ്ദേഹം അതിലെ
ഒരു ശ്ലോകം ഈണത്തിൽ ചൊല്ലി.</p>
          <lg>
            <l> “കിഞ്ചനോണമിതമാം കഴുത്തൊടും</l>
            <l> ചഞ്ചലാക്ഷി പുടവീക്ഷണത്തൊടും</l>
            <l> തഞ്ചമായ്ക്കൃശപദങ്ങൾ വച്ചിതാ</l>
            <l> സഞ്ചരിപ്പിതൊരു കോഴി മെല്ലവേ” </l>
          </lg>
          <!--end of "verse"-->
          <p> അതു കേട്ടമാത്രയിൽ ആ കോഴിയെ അകക്കണ്ണുകൊണ്ടു ഞാൻ കണ്ടു. അതെഴുതിയ കവിയെ
കാണണമെന്നു് എനിക്കു് എന്തെന്നില്ലാത്ത ആഗ്രഹം തോന്നി. മഹാകവി കോട്ടയത്തു് ഒരു സമ്മേളനത്തിൽ
പങ്കുകൊള്ളാൻ വന്നിട്ടുണ്ടെന്നറിഞ്ഞു് ഞാൻ അവിടെയെത്തി. മഹാകവി ഊണു കഴിക്കുകയാണെന്നും അതു
കഴിഞ്ഞതിനു ശേഷം കാണാമെന്നും ഒരാൾ പറഞ്ഞു. അദ്ദേഹത്തെ ഒന്നു കാണാനുള്ള അടക്കാനാവാത്ത
കൊതിയോടെ ഞാനൊന്നു് എത്തിനോക്കി. അദ്ദേഹം കോഴിയിറച്ചിക്കറി കൂട്ടി ഊണു കഴിക്കുന്നതു് ഞാൻ കണ്ടു.
അമ്പരന്നുപോയ ഞാൻ ‘കോഴി’ എന്ന കാവ്യത്തിലെ മറ്റൊരു ശ്ലോകം ഓർമ്മിച്ചു:</p>
          <lg>
            <l> “ഭീമഘാതകർ കഴുത്തറുക്കവേ</l>
            <l> രാമരാമ കരുണാസ്വരത്തൊടും</l>
            <l> കീഴ്മലച്ചു പിടയുന്ന കോഴിയെ</l>
            <l> കാണ്മവർക്കു കരൾ പൊട്ടുകില്ലയോ?” </l>
          </lg>
          <!--end of "verse"-->
          <figure rend="fleft" type="gra">
            <graphic url="images/Vallathol.jpg" rendition="gra"/>
            <figDesc style="thumb">വള്ളത്തോൾ</figDesc>
          </figure>
          <p> കരൾ പൊട്ടുമെങ്കിൽ മഹാകവി എങ്ങനെ കോഴിയിറച്ചിക്കറി കൂട്ടുന്നു എന്നു് എനിക്കു് സംശയമുണ്ടായി.
ഞാൻ അദ്ദേഹത്തെ കാണാതെ തിരിച്ചുപോന്നു. കവിയോടു തോന്നിയ വല്ലായ്മ വളരെക്കാലം
എനിക്കുണ്ടായിരുന്നു. പ്രായം കൂടിയതിനു ശേഷം ഇറ്റലിയിലെ സാഹിത്യനിരൂപകനും തത്വചിന്തകനുമായിരുന്ന
<ref target="https://w.wiki/GUnb">ക്രോചെ</ref> എഴുതിയ ഒരു പ്രബന്ധം ഞാൻ
വായിക്കാനിടയായി. അതിൽ അദ്ദേഹം അസന്ദിഗ്ദ്ധമായി എഴുതിയിട്ടുണ്ടു്, കവി ആരല്ലയോ അതിന്റെ
ആവിഷ്കാരമാണു് കവിതയെന്നു്. അപ്പോൾ ജീവിതത്തിൽ ഭീരുവായ കവി ധൈര്യത്തെ പ്രകീർത്തിച്ചു
കാവ്യമെഴുതും. ഹിംസയ്ക്കു മടിയില്ലാത്ത കവി അഹിംസയെ വാഴ്ത്തും. അധാർമ്മികമായ ജീവിതം നയിക്കുന്ന കവി
ധാർമികത്വത്തെ പ്രശംസിച്ചു കാവ്യം രചിക്കും.
</p>
          <p>നിത്യജീവിതത്തിൽ കവിക്കു് ഒരു സ്വത്വം (personality). കാവ്യജീവിതത്തിൽ വേറൊരു സ്വത്വം. അതുകൊണ്ടു്
കവിയുടെ ദൈനംദിന ജീവിതം കണ്ടുകൊണ്ടു് അദ്ദേഹത്തെക്കുറിച്ചു് നമ്മൾ അഭിപ്രായം രൂപവത്കരിക്കുന്നതു്
ശരിയാവില്ല.
</p>
          <figure rend="fright" type="gra">
            <graphic url="images/BCroce.jpg" rendition="gra"/>
            <figDesc style="thumb">ക്രോചെ</figDesc>
          </figure>
          <p> കാലമേറെക്കഴിഞ്ഞു. ഞാൻ കാവ്യങ്ങൾ എഴുതിക്കൊണ്ടു് മഹാകവിയെ കാണാൻ ചെന്നു. അദ്ദേഹം
ദയാപൂർവ്വം അതെല്ലാം വായിച്ചു നോക്കിയിട്ടു പറഞ്ഞു: “നിങ്ങൾ <ref target="https://w.wiki/B8v2">ചങ്ങമ്പുഴ കൃഷ്ണപിള്ള</ref> യുടെ ശൈലിയിലാണു്
കവിതയെഴുതുന്നതു്. അതു ശരിയല്ല. <ref target="https://w.wiki/GhnK">ചെറുശ്ശേരി</ref> യുടെ
‘കൃഷ്ണഗാഥ’ ഹൃദിസ്ഥമാക്കൂ. എന്നിട്ടു സ്വന്തം അനുഭവങ്ങൾ ആവിഷ്ക്കരിക്കാൻ നോക്കൂ.” മഹാകവിയുടെ വാക്കുകൾ
അംഗീകരിച്ചു ഞാൻ ‘കൃഷ്ണഗാഥ’ വായിച്ചു. കാണാപ്പാഠം പഠിച്ചു. എന്നിട്ടു കാവ്യം രചിച്ചു. അപ്പോൾ എന്റെ
കാവ്യങ്ങളെല്ലാം കൃഷ്ണഗാഥയുടെ ശൈലിയിൽ വാർന്നുവീണു. ഞാൻ ജന്മനാ കവിയല്ലെന്നു കണ്ടു് കാവ്യരചന
നിറുത്തി.
</p>
          <p>മനുഷ്യനായ വള്ളത്തോൾ ചിലർക്കു സ്വീകരണീയമല്ലാത്ത ഭക്ഷണം കഴിച്ചെന്നു വരും. പക്ഷേ,
സഹൃദയത്വമുള്ള ഏതു കേരളീയനും ആദരണീയനായ ദിവ്യ മഹാകവിയായിരുന്നു അദ്ദേഹം. ഈ കവിയുടെ ചില
വരികൾ നോക്കുക.</p>
          <lg>
            <l> “താമരപ്പൂമാലപോലാം കൈ കങ്കണ-</l>
            <l> സ്തോമം കിലുങ്ങുമാറൊന്നുയർത്തി</l>
            <l> തൂവിരൽ ചെന്തളിർ പൊന്മണിമോതിര</l>
            <l> ശ്രീവിരിച്ചീടിന പാണിയാലേ” </l>
          </lg>
          <!--end of "verse"-->
          <p> ഏകാന്തത്തിലിരുന്നു് ഇതൊന്നു് ഉറക്കെച്ചൊല്ലി നോക്കൂ. അസുലഭമായ ഒരനുഭൂതിയിൽ നിങ്ങൾ
ചെന്നുവീഴും. ഈ അനുഭൂതി കവി ജനിപ്പിക്കുന്നതെങ്ങനെ? നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന
വാക്കുകളേ അദ്ദേഹവും ഉപയോഗിച്ചിട്ടുള്ളൂ. എങ്കിലും നമ്മൾ കവിതയുടെ—കലയുടെ—ഗന്ധർവ്വലോകത്തേക്കു
ചെല്ലുന്നു. വാക്കുകളെ വികാരത്തോടു ബന്ധപ്പെടുത്തിലയാത്മകമായി പ്രയോഗിക്കാൻ മഹാകവികൾക്കേ
കഴിയൂ. ആ ലയം നമ്മളെ സത്യത്തിന്റെ ലോകത്തു് എത്തിക്കുന്നു. വാക്കുകൾക്കു് അവയുടേതായ രീതിയിൽ
വികാരത്തോടു ബന്ധമില്ല. പക്ഷേ, കവിഹൃദയത്തിലെ വികാരത്തെ ആ വാക്കുകളുമായി ബന്ധിപ്പിച്ചു് അദ്ദേഹം
ആവിഷ്കരിക്കുമ്പോൾ നമ്മൾക്കു് ആഹ്ലാദാനുഭൂതി ഉണ്ടാകുന്നു. വള്ളത്തോൾ എന്തെഴുതിയാലും ഈ അനുഭൂതി
ജനിപ്പിക്കാൻ അതു പര്യാപ്തമായിരിക്കും. ശ്രീകൃഷ്ണന്റെ കാളിയമർദ്ദനം വർണ്ണിക്കുകയാണു് കവി. അപ്പോൾ
അദ്ദേഹം പറയുന്നു:</p>
          <lg>
            <l> “പീലിപ്പുരിക്കുഴൽ കെട്ടഴിഞ്ഞുണ്ണി തൻ</l>
            <l> തോളിൽപ്പതിഞ്ഞതിൻ തുമ്പുകളിൽ</l>
            <l> വെള്ളത്തിൻ തുള്ളികളൊട്ടൊട്ടുനിന്നാടി</l>
            <l> വെള്ളിയലുക്കുകളെന്നപോലെ.” </l>
          </lg>
          <!--end of "verse"-->
          <p> കണ്ണന്റെ തലമുടിനാരുകളുടെ അറ്റത്തു് വെള്ളത്തുള്ളികൾ നിന്നതും അതു വെള്ളിയലുക്കുകൾ പോലെ
ശോഭിച്ചതും മഹാകവി കാണുന്നു. നമ്മളെ അതു കാണിച്ചുതരുന്നു. അതോടെ കണ്ണന്റെ സൗന്ദര്യം മുഴുവൻ നമ്മൾ
ദർശിക്കുന്നു. ഇതു് പ്രത്യക്ഷത്തിൽ നിസ്സാരമാണെന്നു തോന്നും. എന്നാൽ മഹാകവികൾക്കു മാത്രമേ
ഭാവനയിലൂടെ ഈ ദൃശ്യങ്ങൽ ദർശിക്കാനാവൂ എന്നതാണു് സത്യം.
</p>
          <p>വള്ളത്തോൾ എന്ന മനുഷ്യന്റെ സ്വത്വം ഒന്നു്; വള്ളത്തോൾ എന്ന കവിയുടെ സ്വത്വം വേറെ എന്നു ഞാൻ
എഴുതിയല്ലോ. കവിയുടെ സ്വത്വം സൗന്ദര്യമായതുകൊണ്ടാണു് അദ്ദേഹത്തിന്റെ കവിതയ്ക്കും സൗന്ദര്യാതിശയം
ഉണ്ടായതു്. <ref target="https://w.wiki/HfTQ">എം. എസ്. സുബ്ബലക്ഷ്മി</ref> പാടുമ്പോൾ
ഗാനം മധുരതമമാകുന്നതു് ആ ഗായികയുടെ മനസ്സു് സ്വാഭാവികമായി മാധുര്യം നിറഞ്ഞതായതുകൊണ്ടാണു്.
ഇവിടെയും കലാകാരിയുടെ സ്വത്വത്തെയാണു ഞാൻ ഉദ്ദേശിക്കുന്നതു്. സ്ത്രീയായ സുബ്ബലക്ഷ്മിയുടെ പെരുമാറ്റം
എനിക്കും നിങ്ങൾക്കും അറിഞ്ഞുകൂടാ. വാദത്തിനുവേണ്ടി അതു സ്വീകാര്യമല്ലെന്നു പറയട്ടെ. എന്നാലും അവരുടെ
സംഗീതം ദിവ്യമാണെന്നതിൽ സംശയമില്ല. നമ്മൾ കവിത വായിച്ചു വിലയിരുത്തണം. പാട്ടുകേട്ടു മൂല്യനിർണ്ണയം
ചെയ്യണം. അതല്ലാതെ കവിയുടെയോ ഗായകന്റെയോ സ്വകാര്യ ജീവിതമെന്തെന്നു് അന്വേഷിക്കരുതു്. ഭീരുവായ
കവിക്കു ധൈര്യത്തെക്കുറിച്ചു ബോധം മാത്രമുണ്ടായിരുന്നാൽ മതി. ആ ബോധം കാവ്യരചനയിൽ പ്രകടമാകും.
</p>
        </div>
        <!--end of "section 0.0.5.0/1.10"-->
      </div>
      <!--end of "chapter 0.0.5/1"-->
      <!--END OF CHAPTER 0.0.5/1-->
      <div type="chapter" n="0.0.6" xml:id="chp0.0.6">
        <head type="chaphead">മനുഷ്യത്വത്തിന്റെ ശാശ്വത പ്രതീകം</head>
        <div type="lsection">
          <p style="noindent">പ്രശസ്തനായ അഭിനേതാവു് പി. കെ. വിക്രമൻ നായർ എന്റെ വീട്ടിലൊരു ദിവസം
കാലത്തെത്തി എല്ലാവരെയും വിളിച്ചിരുത്തി ഒരു നാടകത്തിന്റെ കൈയെഴുത്തുപ്രതി വായിച്ചുകേൾപ്പിച്ചു.
കേൾക്കുന്നവർ രസം പിടിച്ചു് ഇരിക്കുകയായിരുന്നു. ജന്മനാ അഭിനേതാവായ വിക്രമൻ നായർ നാടകത്തിലെ
കഥാപാത്രങ്ങൾക്കു യോജിച്ച വിധത്തിൽ ശബ്ദത്തിനു് അപ്പോഴപ്പോൾ മാറ്റം വരുത്തിയും അഭിനയിച്ചുമാണു്
വായിച്ചതു് വർഷം 1936 ആണെന്നാണു് എന്റെ ഓർമ്മ. മിഡിൽ സ്കൂൾ വിദ്യാർത്ഥിയായ ഞാൻ കൗതുകത്തോടെ
ആ നാടകപാരായണം കേട്ടുകൊണ്ടിരുന്നു. വീട്ടിലെ കാരണവരുടെ സാഹിത്യരസികയായ സഹധർമ്മിണി
ചിലപ്പോൾ കരഞ്ഞും മറ്റുചിലപ്പോൾ ചിരിച്ചും കഥാപാത്രങ്ങളോടു താദാത്മ്യം പ്രാപിച്ചുവെന്നു തെളിയിച്ചു.
നാടകവായന ഒന്നര മണിക്കൂറിനു ശേഷം തീർന്നു. ഞാൻ ഉത്സുകതയോടെ നാടകകർത്താവു് ആരെന്നും
നാടകത്തിന്റെ പേരെന്തെന്നും വിക്രമൻ നായരോടു ചോദിച്ചു. “<ref target="https://w.wiki/HbWC">എൻ. കൃഷ്ണപിള്ള</ref>, നാടകത്തിന്റെ പേരു ‘ബിരുദധാരി’ എന്നു്
അദ്ദേഹം മറുപടി നല്കി. വർഷങ്ങൾ ഏറെക്കഴിഞ്ഞു. എന്റെ വീട്ടിൽ പലപ്പോഴും വന്നിരുന്ന വിക്രമൻനായർ
കൃഷ്ണപിള്ളയുടെ കഴിവുകൾ വാഴ്ത്താത്ത ദിവസമില്ലായിരുന്നു. അപ്പോഴൊക്കെ “അദ്ദേഹത്തെ എനിക്കു കണ്ടാൽ
കൊള്ളാമായിരുന്നു.” എന്നു പറയുകയും ചെയ്തിരുന്നു. വർഷം 1945. ഞാൻ തിരുവനന്തപുരത്തെ മേട്ടുക്കട എന്ന
സ്ഥലത്തുള്ള ഒരു വീട്ടിൽ താമസിക്കുകയായിരുന്നു. ഒരു ദിവസം സായാഹ്നത്തിൽ വിക്രമൻ നായർ വെളുത്ത,
കൃശഗാത്രനായ ഒരു യുവാവുമായി ആ വീട്ടിലേക്കു കയറിവന്നു. “ഇതാണു് അന്വേഷിച്ച ആൾ” എന്നു് അദ്ദേഹം
പറഞ്ഞപ്പോൾ അന്വേഷിച്ചതു വിസ്മരിച്ചുപോയ ഞാൻ ‘ആരു്’ എന്നു വിനയത്തോടെ ചോദിക്കുകയുണ്ടായി.
‘എൻ. കൃഷ്ണപിള്ള’ എന്നായിരുന്നു വിക്രമൻ നായരുടെ ഗൗരവത്തോടെയുള്ള മറുപടി. അങ്ങനെ ഞാൻ
‘ബിരുദധാരി’യുടെ കർത്താവിനെ ആദ്യമായി കണ്ടു. കൃഷ്ണപിള്ള ഏതാണ്ടു രണ്ടു മണിക്കൂർ നേരം. ഇടവിടാതെ
ഇബ്സനെക്കുറിച്ചു സംസാരിച്ചു. ‘റോസ്മേഴ്സ് ഹോല’ എന്ന നാടകമാണു് ഇബ്സന്റെ മാസ്റ്റർ പീസെന്നു് അദ്ദേഹം
അസന്ദിഗ്ദ്ധമായി പറഞ്ഞതു് ഞാനിപ്പോഴും ഓർമ്മിക്കുന്നു. ചങ്ങമ്പുഴയുടെ
“ആരുവാങ്ങുമിന്നാരുവാങ്ങുമീയാരാമത്തിന്റെ രോമാഞ്ചം” എന്ന വരിയെടുത്തു പറഞ്ഞിട്ടു രോമാഞ്ചം മുറിച്ചു്
ഇലയിൽ വച്ചുകൊണ്ടു നടക്കുകയായിരുന്നോ പെണ്ണു് എന്നു് അക്കാലത്തു ചോദിച്ച ഒരു പണ്ഡിതനെക്കുറിച്ചു്
ഞാൻ പറഞ്ഞപ്പോൾ കൃഷ്ണപിള്ള ദ്വേഷ്യപ്പെട്ടു് ‘അയാൾ ഏറ്റവും രസശുഷ്കനായ പണ്ഡിതനാണു്’ എന്നു് എന്നോടു
പറഞ്ഞതും ഞാൻ ഓർമ്മിക്കുന്നു.
</p>
          <figure rend="fleft" type="gra">
            <graphic url="images/NKrishnaPillai.jpg" rendition="gra"/>
            <figDesc style="thumb">എൻ കൃഷ്ണപിള്ള</figDesc>
          </figure>
          <p> ഇതിനുശേഷം ഞാൻ പ്രഭാഷണവേദികളിലാണു് കൃഷ്ണപിള്ളയെ കണ്ടിട്ടുള്ളതു്. ആദ്യത്തെ പ്രഭാഷണം
ഞാൻ കേട്ടതു് നെടുമങ്ങാട്ടു വച്ചാണു്. എൻ. ഗോപാലപിള്ള അദ്ധ്യക്ഷൻ. കൃഷ്ണപിള്ള അനാവശ്യങ്ങളായ ചില
ആവശ്യകതകളെക്കുറിച്ചാണു് പ്രസംഗിച്ചതു്. സാഹിത്യം ആവശ്യമില്ലാത്തതായി പലരും കരുതുന്നെങ്കിലും അതു്
തികഞ്ഞ ആവശ്യകതയാണു് എന്നു് സ്ഥാപിച്ചുകൊണ്ടു് അദ്ദേഹം നിർവഹിച്ച പ്രഭാഷണം ഉജ്ജ്വലമായിരുന്നു.
പ്രൗഢമായിരുന്നു. അതു കേട്ടതിനുശേഷം ഞാൻ അദ്ദേഹത്തിന്റെ പ്രഭാഷണം എവിടെയുണ്ടോ അവിടെച്ചെന്നു്
ഇരിക്കുമായിരുന്നു. എനിക്കു് അവ നല്കിയ ഉത്തേജനവും വിജ്ഞാനവും ആദരണീയങ്ങളെന്നേ പറഞ്ഞുകൂടൂ.
എനിക്കു മാത്രമല്ല, സാംസ്കാരികവിഷയങ്ങളിൽ തൽപരരായിരുന്നവരെല്ലാം കൃഷ്ണപിള്ളയുടെ പ്രഭാഷണങ്ങൾ
കേൾക്കാൻ തടിച്ചുകൂടിയിരുന്നു. അങ്ങനെ അദ്ദേഹം ജനസമ്മതിയാർജ്ജിച്ചു. യശസ്സു നേടി, മഹാശക്തനായി.
</p>
          <p>ഇതിനകം ‘ഭഗ്നഭവനം’ എന്ന നാടകത്തിന്റെ രചയിതാവു് എന്ന നിലയിൽ മലയാളികളാകെ അറിഞ്ഞിരുന്ന
കൃഷ്ണപിള്ള തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിൽ ലക്ച്ചററായി വന്നു. അദ്ദേഹത്തിന്റെ ക്ലാസ്സുകൾ
എന്തൊരു ‘സെൻസേഷനാണു്’ ജനിപ്പിച്ചതു്! കൃഷ്ണപിള്ള സാറിന്റെ ക്ലാസ്സുകളിൽ മറ്റു ക്ലാസ്സുകൾ ഉപേക്ഷിച്ചു
ഞാനെത്ര തവണയാണു് അദ്ദേഹമറിയാതെ കയറിയിരുന്നു് ആ വിജ്ഞാനസുധ ആസ്വദിച്ചിട്ടുള്ളതു്! പരുക്കൻ
സ്വരത്തിലാണു് സാറ് സംസാരിക്കുക. പക്ഷേ, ആ ശബ്ദത്തിന്റെ പാരുഷ്യം പെട്ടെന്നു കുട്ടികൾ മറക്കും. ഇരുട്ടു
കീറുന്ന വജ്രസൂചിയാണു് മിന്നാമിനുങ്ങെന്നു കവി പറഞ്ഞിട്ടുണ്ടല്ലോ. വിദ്യാർത്ഥികളുടെ അജ്ഞാനാന്ധകാരത്തെ
കീറിമുറിച്ചുകൊണ്ടു് അദ്ദേഹത്തിന്റെ ഭാഷണപ്രകാശം പ്രസരിക്കും. മലയിൽ നിന്നു ചെറിയ നീർച്ചാലായി
ഒഴുകിത്തുടങ്ങുന്ന വെള്ളത്തിന്റെ നേരിയ പ്രവാഹം ക്രമേണ ജലത്തിന്റെ ആധിക്യത്താൽ മഹാനദിയായി
രൂപാന്തരപ്പെടുന്നു. വിജ്ഞാനത്തിന്റെ നീർച്ചാലുമായി സാറിന്റെ ക്ലാസ്സുകളിൽ ചെന്നിരുന്ന വിദ്യാർത്ഥികളുടെ

ആ വിജ്ഞാനത്തെ ഗംഗാപ്രവാഹമാക്കിയ ഗുരുനാഥനാണു് എൻ. കൃഷ്ണപിള്ള എന്നു മാത്രം പറഞ്ഞു് ഞാൻ ആ
ഭാഗം അവസാനിപ്പിക്കുന്നു.
</p>
          <p>എൻ. കൃഷ്ണപിള്ള പേരുകേട്ട നാടകകർത്താവായി, നിരൂപകനായി. കേരളത്തിലെ
സാംസ്കാരികമണ്ഡലത്തിന്റെ അനിഷേധ്യനേതാവായി. ഏവർക്കുമറിയാവുന്ന അക്കാര്യങ്ങൾ ഞാൻ പിന്നെയും
പിന്നെയും പറയേണ്ടതില്ല. ഉത്കൃഷ്ടമായ സാഹിത്യരചനയ്ക്കു് എത്രയെത്ര തവണയാണു് അദ്ദേഹം
സമ്മാനിതനായതു്! പ്രിയപ്പെട്ട വായനക്കാരെ ഞാൻ അതു് അനുസ്മരിപ്പിക്കേണ്ട കാര്യമില്ല. ഇംഗ്ലീഷിലും
മലയാളത്തിലും സംസ്കൃതത്തിലും അവഗാഹമുണ്ടായിരുന്ന കൃഷ്ണപിള്ള സാർ വികസിതോജ്ജ്വലമായ
മനുഷ്യത്വത്തിന്റെ പ്രതിരൂപമായിരുന്നു എന്ന വസ്തുത അധികമാർക്കും അറിഞ്ഞുകൂടാ. വേദനിക്കുന്ന
ഹൃദയവുമായി ‘നന്ദനം’ എന്ന അദ്ദേഹത്തിന്റെ ഭവനത്തിൽ ചെല്ലൂ. നിഷ്കളങ്കമായ പൊട്ടിച്ചിരിയോടുകൂടി അദ്ദേഹം
നിങ്ങളെ സ്വീകരിക്കും. നേരമ്പോക്കുകൾ പറയും. നിർദ്ദോഷമായ ഗോസിപ്പ് നടത്തും. ഇതിനിടയിൽ നിങ്ങളുടെ
യാതനയൊന്നു സൂചിപ്പിക്കൂ. മനുഷ്യഹൃദയത്തിന്റെ സങ്കീർണ്ണതകൾ അറിഞ്ഞിരുന്ന അദ്ദേഹം അതിനു
പരിഹാരം നിർദ്ദേശിക്കും. അതു പ്രയോജനപ്രദവുമായിരിക്കും. അന്യന്റെ കണ്ണീരുതുടച്ചു് അവരെ
സമാശ്വസിപ്പിക്കുന്ന മഹാനായിരുന്നു അദ്ദേഹം. അതുകൊണ്ടാണു് സായാഹ്നങ്ങളിൽ ‘നന്ദനം’
അനേകമാളുകളെക്കൊണ്ടു നിറഞ്ഞിരുന്നതു്.
</p>
          <p>‘നീതിയുള്ളവനിലും നീതിയില്ലാത്തവനിലും ഒരേ രീതിയിൽ മഴ വീഴുന്നു. പക്ഷേ, നനയുന്നതു്
നീതിയുള്ളവനാണു്. കാരണം നീതിയുള്ളവന്റെ കുട നിവർത്തിപ്പിടിച്ചിരിക്കുന്നതു് നീതിയില്ലാത്തവനാണു്
എന്നതത്രേ’ ഇങ്ങനെയൊരു കാവ്യശകലം ഞാൻ എവിടെയോ വായിച്ചിട്ടുണ്ടു്. സമ്മാനത്തുക
കിട്ടിയെന്നറിഞ്ഞാൽ പണം കടം വാങ്ങാനായി ആളുകൾ സാറിന്റെ അടുത്തേക്കു് ഓടും. അദ്ദേഹം എല്ലാവർക്കും
കടം കൊടുക്കും ഒടുവിൽ കൈയിൽ ഒന്നുമില്ലാതെ ഇരിക്കും. ഒരു ദിവസം ഞാൻ ചോദിച്ചു, ‘സാർ, ആ
Co-operative Society-യിലെ കടം അങ്ങു തീർക്കരുതോ. സമ്മാനം കിട്ടിയിട്ടു് രണ്ടുമൂന്നു ദിവസമല്ലേ ആയുള്ളൂ.’
സാർ ചിരിച്ചുകൊണ്ടു മറുപടി നല്കി: ‘അതെങ്ങനെ? ആ പണമെല്ലാം ഓരോരുത്തരായി വന്നു കടം
വാങ്ങിക്കൊണ്ടു പോയല്ലോ?’
</p>
          <p>മഹായശസ്കനായ കൃഷ്ണപിള്ള സാർ മനുഷ്യത്വത്തിന്റെ ശാശ്വതപ്രതീകവുമായിരുന്നു. അനുഗൃഹീതനായ
സംഗീതജ്ഞൻ വീണവായിക്കുമ്പോൾ വീണാവാദനം എത്ര നന്നു്! രാഗമെത്ര കേമം! എന്നൊക്കെ ആളുകൾ
പറയും. പക്ഷേ, വീണ എന്ന സംഗീതോപകരണത്തിൽ നിന്നാണു് നാദം പുറപ്പെടുന്നതെന്നു് ആരോർമ്മിക്കുന്നു?
‘കൈരളിയുടെ കഥ’ നന്നു്, ‘പ്രതിപാത്രം ഭാഷണഭേദം’ ഉജ്ജ്വലം, ‘ഭഗ്നഭവനം’ തുടങ്ങിയ നാടകങ്ങൾ രമണീയം
എന്നൊക്കെ പറയുന്നവർ അവയ്ക്കു ജന്മം നല്കിയ കൃഷ്ണപിള്ള സാറിനെ മറന്നോ? മറന്നെങ്കിൽ അതു
നന്ദികേടാണു്. മറന്നിട്ടില്ല എന്നതിനു തെളിവാണു് അനുസ്മരണം പത്രാധിപർ എന്നോടു് സാറിനെക്കുറിച്ചു്
എഴുതാൻ ആവശ്യപ്പെട്ടതു്. മൺമറഞ്ഞ ആ ഗുരുനാഥന്റെ—കൃഷ്ണപിള്ളസാറിന്റെ—സ്മരണയ്ക്കു മുമ്പിൽ ഞാൻ
തലതാഴ്ത്തി നില്ക്കുന്നു.
</p>
        </div>
        <!--end of "section 0.0.6.0/1.11"-->
      </div>
      <!--end of "chapter 0.0.6/1"-->
      <!--END OF CHAPTER 0.0.6/1-->
      <div type="chapter" n="0.0.7" xml:id="chp0.0.7">
        <head type="chaphead">ഇന്ദ്രനീലം, മാണിക്യം, മുത്തു്</head>
        <div type="lsection">
          <p style="noindent">മറ്റൊരു ജ്ഞാനിയുടെ കഥ. The story of the other wise man—എന്നൊരു
കഥയെക്കുറിച്ചു് നിങ്ങൾ കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ അതു കേൾക്കണം. അത്രയ്ക്കു് ഉത്തേജകശക്തിയുണ്ടതിനു്.
പ്രായമായ എന്നെപ്പോലും അതു പിടിച്ചുകുലുക്കി. ഞാൻ പലപ്പോഴും പറയാറുള്ളതുപോലെ അതു് എന്നെ
മറ്റൊരാളാക്കിമാറ്റി. ഇതെഴുതുമ്പോഴും എനിക്കു പുളകപ്രസരം. കേൾക്കുക.
</p>
          <figure rend="fright" type="gra">
            <graphic url="images/Herod.jpg" rendition="gra"/>
            <figDesc style="thumb">ഹെറദ്</figDesc>
          </figure>
          <p> ജൂതന്മാരുടെ ചക്രവർത്തിയായി <ref target="http://en.wikipedia.org/wiki/Herod_the_Great">ഹെറദ്</ref> (Herod 37 to
4 BC) ജറുസലമിൽ വാണരുളുന്നകാലത്തു് പർഷയിലെ (Persia) പർവതങ്ങൾക്കടുത്തു് അർടബൻ എന്നൊരാൾ
പാർത്തിരുന്നു. നാല്പതോളം വയസ്സുള്ള ഉജ്ജ്വല പുരുഷനായിരുന്നു അയാൾ. ഒൻപതു് ആളുകൾ അർടബനെ
കാണാനെത്തി. അവരോടു് അയാൾ പറഞ്ഞു: “ഞാനും എന്റെ മൂന്നു സുഹൃത്തുക്കളും അന്തരീക്ഷത്തെ
നിരീക്ഷണം ചെയ്യുകയായിരുന്നു. ഈ വർഷത്തെ വസന്തകാലത്തു് രണ്ടു വലിയ നക്ഷത്രങ്ങൾ അടുത്തടുത്തു
വരുന്നതു ഞങ്ങൾ കണ്ടു. ഒരു പുതിയ നക്ഷത്രത്തേയും ഞങ്ങൾ ദർശിച്ചു. എന്നാൽ ആ നക്ഷത്രം ഒരു രാത്രി
മാത്രം പ്രകാശിച്ചിട്ടു് അപ്രത്യക്ഷമായി. ആ നക്ഷത്രം വീണ്ടും പ്രകാശിക്കുകയാണെങ്കിൽ ആ മൂന്നുപേർ
ദേവാലയത്തിൽ എനിക്കുവേണ്ടി പത്തു ദിവസം കാത്തുനില്ക്കും. എന്നിട്ടു ഞങ്ങളൊരുമിച്ചു് ഇസ്രായേലിലെ
രാജാവായി ജനിക്കുവാൻ പോകുന്ന ശിശുവിനെ കാണാനായി പോകും. അപ്പോൾ കൊണ്ടുപോകാനായി ഞാൻ
മൂന്നു രത്നങ്ങൾ വാങ്ങിവച്ചിട്ടുണ്ടു്. ഇന്ദ്രനീലം, മാണിക്യം, മുത്തു്. ഈ വിലപിടിച്ച മൂന്നു കല്ലുകളും ഞാൻ ആ
രാജാവിനു സമർപ്പിക്കും. “ഇത്രയും പറഞ്ഞു് അർടബൻ അവയെടുത്തു അവരെ കാണിച്ചു. ഒന്നു് നീലനിറം,
രാത്രിയിലെ ആകാശത്തിന്റെ ഖണ്ഡം പോലെ. മറ്റൊന്നു പ്രഭാതരശ്മിയെക്കാൾ ചുവന്നതു്. വേറൊന്നു് മലയിലെ
മഞ്ഞുപോലെ വിശുദ്ധിയാർന്നതു്. വന്നവർ പോയി.
</p>
          <p>ഒരു ദിവസം രാത്രി വെളുത്ത മൂടൽമഞ്ഞു് കിഴക്കൻ സമതലത്തിൽ വ്യാപിച്ചപ്പോൾ അന്തരീക്ഷത്തിൽ ഒരു
സ്ഫുലിംഗം. അതു് ധവളാഭ ചിന്നി. നക്ഷത്രം ഉദിച്ചുവെന്നു് അർടബൻ ഗ്രഹിച്ചു.
</p>
          <p>മൂന്നു രത്നങ്ങളുമെടുത്തു് അർടബൻ കുതിരപ്പുറത്തു കയറി യാത്രയായി. മറ്റു മൂന്നുപേർ പറഞ്ഞ സമയത്തു
തന്നെ അവരുടെ അടുക്കൽ അയാൾക്കു് എത്തേണ്ടിയിരുന്നു. കുറെദൂരം സഞ്ചരിച്ചപ്പോൾ പാലവൃക്ഷത്തിന്റെ
നിഴലിൽ ഏതോ ഇരുണ്ട വസ്തു കിടക്കുന്നതു് കാണാറായി.
</p>
          <p>അർടബൻ കുതിരപ്പുറത്തുനിന്നു് ഇറങ്ങി. മരണത്തോടു് അടുത്ത ഒരാൾ കിടക്കുകയാണു് അവിടെ. അയാളെ
പരിചരിച്ചു നിന്നാൽ ആ മൂന്നുപേർ പോകും. പരിചരണം നൽകിയില്ലെങ്കിൽ മരച്ചുവട്ടിൽ കിടന്ന അയാൾ
മരിക്കും. അർടബൻ അടുത്തുള്ള കൊച്ചു തോട്ടിൽ നിന്നു വെള്ളം കൊണ്ടുവന്നു മരണപ്രായനായ അയാൾക്കു
കൊടുത്തു. ഏതാണ്ടൊരു വൈദ്യനുമായിരുന്നു അയാൾ. കൈവശമുണ്ടായിരുന്ന മരുന്നു് നൽകി അയാളെ
ആരോഗ്യത്തിലേക്കു തിരിച്ചു കൊണ്ടുവന്നു. എന്നിട്ടു കുതിരപ്പുറത്തു് അയാൾ പാഞ്ഞുപോയി.
അവിടെച്ചെന്നപ്പോൾ ഒരു കുറിപ്പു് ഇരിക്കുന്നു. “ഞങ്ങൾ അർദ്ധരാത്രി വരെ കാത്തിരുന്നു. ഇനി വൈകാൻ വയ്യ.
ഞങ്ങൾ രാജാവിനെ കാണാൻ പോകുന്നു. മണൽക്കാട്ടിലൂടെ വരൂ”. തളർന്ന കുതിര, ഭക്ഷണസാധനങ്ങൾ ഇല്ല.
അർടബൻ ബാബിലോണിൽ തിരിച്ചുപോയി ഇന്ദ്രനീലം വിറ്റു് വേണ്ടതെല്ലാം വാങ്ങി.
</p>
          <p>അർടബൻ യാത്രചെയ്തു. വഴിവക്കിൽ ഒരു സ്ത്രീയുടെ ദീനസ്സ്വരം. അവളുടെ കൈയിൽ ഒരു പിഞ്ചുകുഞ്ഞു്.
രാജാവിന്റെ ആജ്ഞയനുസരിച്ചു് എല്ലാ കുഞ്ഞുങ്ങളെയും ഭടന്മാർ കൊല്ലുകയാണു്. കാരണം രാജാവായി ജനിച്ച
കുഞ്ഞു്, യേശു, ഈജിപ്റ്റിലേക്കു മാറ്റപ്പെട്ടല്ലോ. സ്ത്രീയുടെ ആതിഥ്യം സ്വീകരിച്ചു് അർടബൻ ഇരിക്കുമ്പോൾ റോമൻ
ഭടന്മാർ ശബ്ദമുണ്ടാക്കിക്കൊണ്ടു് അവിടെയെത്തി. അമ്മയെയും കുഞ്ഞിനെയും ഒളിപ്പിച്ചിട്ടു് അർടബൻ പറഞ്ഞു:
ഞാനിവിടെ ഒറ്റയ്ക്കാണു്. എന്നെ ഉപദ്രവിക്കാതിരിക്കുന്ന കാപ്റ്റനു് നൽകാനാണു് ഈ മാണിക്യം. അതു
രക്തബിന്ദുപോലെ അയാളുടെ ഉള്ളംകൈയിൽ കിടന്നു തിളങ്ങി. കാപ്റ്റൻ അതെടുത്തുകൊണ്ടു് ഭടന്മാരോടു്
ആജ്ഞാപിച്ചു. നടക്കൂ. ഇവിടെ ഒരു ശിശുവുമില്ല. കുഞ്ഞിന്റെ അമ്മ അർടബനു നന്ദി പറഞ്ഞു.

മുപ്പത്തിമൂന്നുകൊല്ലം കഴിഞ്ഞു. അർടബൻ രാജാവിനെ അന്വേഷിച്ചു് അപ്പോഴും നടക്കുകയാണു്. അയാൾ തന്റെ
നാട്ടിലെ ഒരു കൂട്ടമാളുകളോടു ചേർന്നു നടന്നു. അവർ പറഞ്ഞു:
</p>
          <p>ഞങ്ങൾ ഗോൽഗൊത്തയിലേക്കു പോകുകയാണു്. അവിടെ രണ്ടു കള്ളന്മാരെ കുരിശിൽ തറയ്ക്കുന്നു. കൂടെ
നസറേത്തിലെ യേശു എന്നൊരാളെയും. ഈശ്വരപുത്രനാണു് താനെന്നു പറഞ്ഞതിനാണു് യേശുവിനെ കുരിശിൽ
തറച്ചു കൊല്ലുന്നതു്.
</p>
          <figure rend="fleft" type="gra">
            <graphic url="images/HenryVanDyke.jpg" rendition="gra"/>
            <figDesc style="thumb">ഹെൻട്രി വാൻ ഡൈക്ക്</figDesc>
          </figure>
          <p> അവർ അങ്ങനെ പോകുമ്പോൾ കീറിപ്പിറഞ്ഞ വസ്ത്രങ്ങൾ ധരിച്ച ഒരു പെൺകുട്ടിയെ പട്ടാളക്കാർ
വലിച്ചിഴച്ചുകൊണ്ടു വരുന്നതു് കാണാറായി. അവൾ അർടബനോടു പറഞ്ഞു: “എന്നോടു ദയ കാണിക്കണേ.
കച്ചവടക്കാരനായിരുന്ന എന്റെ അച്ഛൻ മരിച്ചുപോയി. അദ്ദേഹത്തിന്റെ കടങ്ങൾക്കു വേണ്ടി ഇവർ എന്നെ
അടിമയായി വിൽക്കാൻ പോകുകയാണു്”. അർടബന്റെ ആത്മാവു പിടഞ്ഞു. അയാൾ ശേഷിച്ച മുത്തു് എടുത്തു്
അവളുടെ കൈയിൽ വച്ചു. “രാജാവിനു വേണ്ടി ഞാൻ സൂക്ഷിച്ചു വച്ചിരുന്നതാണിതു്” എന്നും അർടബൻ പറഞ്ഞു.
അയാൾ അതു പറഞ്ഞപ്പോൾ ആകാശത്തിന്റെ ഇരുട്ടിനു കട്ടികൂടി. ഭൂമി വിറച്ചു. ഭവനങ്ങളുടെ ഭിത്തികൾ ആടി.
കല്ലുകൾ ഇളകി പാതകളിൽ വീണു. പൊടിപടലം ഉയർന്നു. ഭടന്മാർ അതുകണ്ടു പേടിച്ചു് ഓടി.
</p>
          <p>അർടബൻ രാജാവിനെ കണ്ടില്ല. പക്ഷേ, അയാൾക്കു ശാന്തത. വീണ്ടും ഭൂകമ്പമുണ്ടായപ്പോൾ ഒരു
ഭവനത്തിന്റെ ഓടിളകി അയാളുടെ തലയിൽ വീണു. വൃദ്ധനായ അർടബൻ പറഞ്ഞു, “പ്രഭോ, മുപ്പത്തിമൂന്നു
കൊല്ലം ഞാൻ അങ്ങയെ അന്വേഷിച്ചു. രാജൻ, അങ്ങയെ ഞാൻ കണ്ടില്ല. ഒരു മധുരശബ്ദം കേൾക്കാറായി:
ഞാൻ നിന്നോടു പറയുന്നു, എന്റെ സഹോദരങ്ങൾക്കു വേണ്ടി നീ എന്തു ചെയ്താലും അതു് എനിക്കു വേണ്ടി
ചെയ്തതാണു്. പ്രഭാതത്തിലെ ആദ്യത്തെ രശ്മിപോലെ അദ്ഭുതത്തിന്റെ പ്രഭ അർടബന്റെ മുഖത്തു വ്യാപിച്ചു.
അയാളുടെ യാത്ര അവസാനിച്ചു. അയാളുടെ രത്നങ്ങൾ സ്വീകരിക്കപ്പെട്ടു. ആ മറ്റൊരു ജ്ഞാനി രാജാവിനെ
കണ്ടുകഴിഞ്ഞു.
</p>
          <p>കഥ അവസാനിച്ചു. അമേരിക്കയിൽ ഒരു ക്രൈസ്തവ പുരോഹിതനായിരുന്ന <ref target="http://en.wikipedia.org/wiki/Henry_van_Dyke">ഹെൻട്രി വാൻ
ഡൈക്ക്</ref> എഴുതിയ കഥയാണിതു്. അർടബന്റെ ഇന്ദ്രനീലം, മാണിക്യം, മുത്തു് ഇവയെക്കാൾ ഇതിനു്
ഉജ്ജ്വലതയുണ്ടു്. യാഥാർത്ഥമായ ഈശ്വരസേവനം മനുഷ്യസേവനം തന്നെയെന്നു് ഭംഗ്യന്തരേണ സ്ഥാപിക്കുന്ന
ഇക്കഥയിൽ സാന്മാർഗ്ഗികമൂല്യവും കലാമൂല്യവും ഒരുമിച്ചുചേരുന്നു. ഇതു വായിക്കുന്നയാൾ കലയുടെ
സ്വർഗ്ഗത്തിലേക്കും സന്മാർഗ്ഗത്തിന്റെ മണ്ഡലത്തിലേക്കും ആധ്യാത്മികത്വത്തിന്റെ പ്രപഞ്ചത്തിലേക്കും മാറിമാറി
ഉയരുന്നു. അതുകൊണ്ടാണു് ഇതു് നിങ്ങളുടെ സ്വത്വത്തിനും വ്യക്തിത്വത്തിനും ആദരണീയമായ പരിവർത്തനം
വരുത്തുമെന്നു് ഞാൻ പറഞ്ഞതു്.
</p>
        </div>
        <!--end of "section 0.0.7.0/1.12"-->
      </div>
      <!--end of "chapter 0.0.7/1"-->
      <!--END OF CHAPTER 0.0.7/1-->
      <div type="chapter" n="0.0.8" xml:id="chp0.0.8">
        <head type="chaphead">സത്യപ്രക്രിയ</head>
        <div type="lsection">
          <p style="noindent">ഞാൻ ഒരു ബുദ്ധകഥ പറയാം. യജ്ഞദത്തൻ എന്ന ചെറുപ്പക്കാരനെ പാമ്പു
കടിച്ചു. ഭയപരവശരായ അച്ഛനമ്മമാർ മകനെയെടുത്തു് ഒരു സന്യാസിയുടെ കാല്ക്കൽ കൊണ്ടുകിടത്തിയിട്ടു്
അവനെ രക്ഷിക്കാൻ അപേക്ഷിച്ചു. “ഞാൻ വൈദ്യനല്ല” എന്നായിരുന്നു സന്യാസിയുടെ മറുപടി. അച്ഛനമ്മമാർ
വീണ്ടും അപേക്ഷിച്ചപ്പോൾ “ഞാനൊരു സത്യപ്രവർത്തനം നടത്താ”മെന്നു് അദ്ദേഹം പറഞ്ഞു. എന്നിട്ടു്
യജ്ഞദത്തന്റെ തലയിൽ കൈവച്ചിട്ടു സന്യാസി ഉദ്ഘോഷിക്കുകയായി: “ഞാൻ വിശുദ്ധമായി ജീവിതം ഒരാഴ്ച
മാത്രമേ നയിച്ചുള്ളു. അതിനുശേഷം അമ്പതു വർഷവും മനഃസാക്ഷിക്കു് എതിരായിട്ടാണു് ഓരോന്നു പ്രവർത്തിച്ചതു്.
ഇതു സത്യം. സത്യം വിഷത്തിനു് അടി നല്കും. യജ്ഞദത്തൻ ജീവിക്കട്ടെ.” സന്യാസി ഇതു പറഞ്ഞു
കഴിഞ്ഞയുടനെ കുറച്ചു വിഷം യജ്ഞദത്തെന്റെ മാറിൽ നിന്നും ഒലിച്ചു മണ്ണിലേക്കു പോയി അടുത്തതായി
സത്യപ്രവർത്തനം നടത്തിയതു് പാമ്പുകടിയേറ്റവന്റെ അച്ഛനായിരുന്നു. അയാൾ മകന്റെ തലയിൽ കൈവച്ചു
പറഞ്ഞു: “എന്റെ വീട്ടിൽ പലരും വന്നു. ആരെയും എനിക്കിഷ്ടമായില്ല. വന്ന സന്യാസിമാരും ബ്രാഹ്മണരും
എന്റെ മാനസികനില മനസ്സിലാക്കിയില്ല. ഇതു സത്യം. സത്യം വിഷത്തിനു് അടി നല്കും. യജ്ഞദത്തൻ
ജീവിക്കട്ടെ.” അച്ഛൻ ഇതു പറഞ്ഞു കഴിഞ്ഞയുടനെ മുതുകിന്റെ താഴെ നിന്നു കുറച്ചു വിഷം ഒലിച്ചു ഭൂമിയിലേക്കു
ചെന്നു. ഇതു കഴിഞ്ഞപ്പോൾ ഭാര്യയോടു സത്യപ്രവർത്തനം നടത്താൻ ഭർത്താവു് ആവശ്യപ്പെട്ടു. അവൾ പറഞ്ഞു:
</p>
          <p>“എനിക്കു പറയാൻ ഒരു സത്യമുണ്ടു്. എന്നാൽ നിങ്ങളുടെ മുൻപിൽ വച്ചു് അതു പറയാൻ പ്രയാസം”.
അതുകേട്ടു ഭർത്താവു് അറിയിച്ചു: “അതു സാരമില്ല. എങ്ങനെയെങ്കിലും മകനെ ജീവിപ്പിക്കൂ.” ഭാര്യ
ഉറക്കെപ്പറയുകയായി: “മകനേ പുറ്റിൽ നിന്നു് ഇറങ്ങി വന്നു് നിന്നെക്കടിച്ച പാമ്പിനെക്കാൾ ഞാൻ നിന്റെ
അച്ഛനെ വെറുക്കുന്നു. ഇതു സത്യം. സത്യം വിഷത്തിനു അടി നല്കും. യജ്ഞദത്തൻ ജീവിക്കട്ടെ.” അവൾ ഇതു
പറഞ്ഞു കഴിഞ്ഞയുടനെ ശേഷിച്ച വിഷം മുഴുവൻ ഭൂമിയിലേക്കു് ഒലിച്ചുപോയി. യജ്ഞദത്തൻ ചാടിയെഴുന്നേറ്റു
നടന്നുപോവുകയും ചെയ്തു.
</p>
          <p>സത്യത്തിന്റെ വിജയം കാണിക്കുന്ന കഥയാണിതു്. ഓരോ വ്യക്തിയും പറഞ്ഞതു് അപ്രിയസത്യം. പക്ഷേ, ആ
അപ്രിയസത്യം തന്നെ മരണപ്രായനായ മനുഷ്യനെ ജീവിപ്പിച്ചു. സാഹിത്യകാരന്മാർ ഇങ്ങനെ
സത്യപ്രവർത്തനത്തിലൂടെ മനുഷ്യജീവിതത്തിനു് ഉന്നമനം നല്കുന്നവരാണു്. ലൗകിക ജീവിതത്തിന്റെ വിഷം
അവർ സത്യപ്രഖ്യാപനത്തിലൂടെ ഇല്ലാതാക്കുന്നു.
</p>
          <figure rend="fleft" type="gra">
            <graphic url="images/EdwinArnold.jpg" rendition="gra"/>
            <figDesc style="thumb">സർ എഡ്വിൻ ആർനോൾഡ്</figDesc>
          </figure>
          <p> ബുദ്ധമതത്തിനു മഹായാനം എന്നൊരു വിഭാഗമുണ്ടു്. അതിൽപ്പെട്ട ഗ്രന്ഥമാണു് ‘ലളിതവിസ്തരം’. ബുദ്ധന്റെ
ജീവിതകഥ പറയുന്ന ആ ഗ്രന്ഥത്തെ അവലംബിച്ചു <ref target="http://en.wikipedia.org/wiki/Edwin_Arnold">സർ എഡ്വിൻ
ആർനോൾഡ്</ref> എഴുതിയ Light of Asia എന്ന കാവ്യത്തിൽ ഹൃദയസ്പർശകമായ ഒരു കഥ
വിവരിച്ചിട്ടുണ്ടു്. ബുദ്ധൻ വനത്തിലൂടെ നടക്കുമ്പോൾ ഒരു യുവതി കരഞ്ഞുകൊണ്ടു് അദ്ദേഹത്തിന്റെ അടുക്കലെത്തി
ഇങ്ങനെ പറഞ്ഞു: “ഞാൻ എന്റെ കുഞ്ഞുമായി ഒറ്റയ്ക്കു താമസിക്കുകയാണു്. എന്റെ കുഞ്ഞു് പൂക്കളുടെ ഇടയിൽ
അലഞ്ഞു തിരിയുമ്പോൾ ഒരു പാമ്പു് അവന്റെ കൈത്തണ്ടയിൽ ചുറ്റി. ചിരിച്ചുകൊണ്ടു് മകൻ അതിന്റെ രണ്ടായി
പിളർന്ന നാക്കു പിടിച്ചു വലിച്ചു. പക്ഷേ, അതിനു ശേഷം അവൻ നിശ്ചലനായി കിടക്കുകയാണു്.
കളിക്കുന്നതേയില്ല. ഒരാൾ പറഞ്ഞു, വിഷം തീണ്ടിയെന്നു്. മറ്റൊരാൾ പറഞ്ഞു, അവൻ മരിക്കുമെന്നു്. അവന്റെ
കണ്ണിലെ തിളക്കം തിരിച്ചു കിട്ടാനായി മരുന്നു കൊണ്ടു വരാൻ ഞാൻ അപേക്ഷിച്ചു. എന്റെ കുഞ്ഞിന്റെ കൈയിൽ
പാമ്പു ചുംബിച്ചതിന്റെ ഒരു ചെറിയ അടയാളമേയുള്ളൂ. അവനെ രക്ഷിക്കേണമേ”.
</p>
          <p>ബുദ്ധൻ അതുകേട്ടു് അവളോടു പറഞ്ഞു “സഹോദരീ ആരും മരിച്ചിട്ടില്ലാത്ത വീട്ടിൽ ചെന്നു കുറച്ചു കടുകു്
വാങ്ങിക്കൊണ്ടു വരൂ.” അവൾ പോയി. തിരിച്ചു വന്നു് അദ്ദേഹത്തോടു പറഞ്ഞു: “ഭഗവാനേ കുഞ്ഞിന്റെ കൂടുതൽ
തണുത്ത ശരീരം എന്റെ മാറോടു ചേർത്തുകൊണ്ടു് ഞാൻ ഓരോ വീട്ടിലും ചെന്നു. അവരെല്ലാം കടുകു തന്നു.
പക്ഷേ, ആളുകൾ മരിക്കാത്ത വീടില്ല. മരിച്ചവർ ഏറെ. ജീവിച്ചിരിക്കുന്നവർ കുറച്ചുമാത്രം എന്നാണു് അവർ
പറഞ്ഞതു്. കടുകു വിതച്ചു് അതു കൊയ്തെടുക്കുന്നതിനു മുൻപു് വിതച്ചയാൾ മരിച്ചുവെന്നു് ഒരു ഗൃഹനായിക

അറിയിച്ചു. കടുകു കിട്ടാതെ ഞാൻ എന്റെ കുഞ്ഞിനെ പുഴയ്ക്കരുകിൽ കാട്ടുവള്ളികൾക്കിടയിൽ
കിടത്തിയിരിക്കുകയാണു്.” അതുകേട്ടു ബുദ്ധൻ പറഞ്ഞു: “സഹോദരീ, നിന്റെ കുഞ്ഞു് ഇന്നലെത്തന്നെ
മരിച്ചുപോയി. ലോകം മുഴുവൻ നിന്റെ ദുഃഖത്തിനു സദൃശമായ ദുഃഖമനുഭവിക്കുന്നു. ഞാൻ അതിന്റെ
രഹസ്യമന്വേഷിക്കുകയാണു്. നിന്റെ കുഞ്ഞിനെ സംസ്കരിക്കൂ.
</p>
          <p>ശ്രീബുദ്ധൻ ഇവിടെ ഒരു സത്യപ്രവർത്തനം നടത്തുകയാണു്. അതു നമ്മെ വികാരമനുഭവിക്കുക മാത്രമല്ല,
വിചാരത്തിന്റെ മണ്ഡലത്തിലേക്കു കൊണ്ടു ചെല്ലുകയും ചെയ്യുന്നു. ഉത്തമ സാഹിത്യം ഇമ്മട്ടിലാണു്
വായനക്കാരെ ഉദാത്തമണ്ഡലത്തിലേക്കു നയിക്കുന്നതു്.
</p>
          <p>ജീവിതത്തെ അതേ രീതിയിൽ പകർത്തിവച്ചാൽ—ഫോട്ടോ എടുക്കുന്ന രീതിയിൽ
പകർത്തിവച്ചാൽ—കലയില്ലെന്നേ പറയേണ്ടതുള്ളു. അതു മനുഷ്യർക്കു ദോഷം ചെയ്യുന്നില്ല എന്നും
പ്രസ്താവിക്കാം. അതല്ല സത്യത്തെ അസത്യമാക്കുമ്പോൾ ഉണ്ടാകുന്നതു്. പല ചലച്ചിത്രങ്ങളും പൈങ്കിളിക്കഥകളും
യാഥാർത്ഥ്യത്തെ അയാഥാർത്ഥീകരിക്കുന്നതുകൊണ്ടു് മനുഷ്യസമുദായം അധഃപതിക്കുന്നു. മനുഷ്യരുടെ
ക്ഷുദ്രവികാരങ്ങളെ ഇളക്കിവിട്ടു് അവരെ അഴുക്കുചാലിലേക്കു് എറിയുന്നു പൈങ്കിളി സിനിമകളും
പൈങ്കിളിക്കഥകളും. ക്ഷുദ്രങ്ങളും വാസ്തവികങ്ങളുമായി സംഭവങ്ങളെ ടെലിവിഷൻ സെറ്റിലോ
സിനിമാശാലയിലെ വെള്ളത്തുണിയിലോ വെള്ളയാർന്ന കടലാസ്സിലോ ആവിഷ്കരിക്കുമ്പോൾ അവ വീണ്ടും
വീണ്ടും കാണാനുള്ള ആവേശം ഉണ്ടാകുന്നു. ആ ആവേശത്തെ ചൂഷണം ചെയ്തു കൊണ്ടു് പൈങ്കിളി സിനിമകളും
പൈങ്കിളിക്കഥകളും ധാരാളമായി ഉണ്ടാകുന്നു. ഈ ജീർണ്ണത കണ്ടറിയാനും അവയെ വർജ്ജിക്കാനും കുട്ടികളും
അവരുടെ ഗുരുനാഥന്മാരും സന്നദ്ധരാകേണ്ടിയിരിക്കുന്നു.
</p>
          <p>സത്യപ്രക്രിയ ഉത്കൃഷ്ടതയിലേക്കു നമ്മളെ കൊണ്ടുചെല്ലുമെന്നതിനു് ഒരുദാഹരണം കൂടി ഞാൻ നല്കാം.
“പാവങ്ങൾ” എന്ന വിശ്വോത്തരമായ നോവൽ എഴുതിയ <ref target="http://en.wikipedia.org/wiki/Victor_hugo">വിക്തോർ യുഗോ</ref> യുടെ
വേറൊരു നോവലാണു് “തൊണ്ണൂറ്റി മൂന്നു്” (93). ഫ്രാൻസിൽ വിപ്ലവം നടക്കുന്ന കാലം. രാജപക്ഷത്തു് ഒരു
പ്രഭുവുണ്ടു്. അയാളുടെ ആജ്ഞയനുസരിച്ചു് വിപ്ലവകാരിയുടെ മൂന്നു കുഞ്ഞുങ്ങളെ പിടിച്ചെടുത്തു് ഒരിടത്തു
പാർപ്പിച്ചിരിക്കുന്നു. രാജപക്ഷത്തുള്ളവർ ക്രമേണ പരാജിതരാകുന്നു. വിപ്ലകാരികൾ അവർ വസിക്കുന്ന
ദുർഗ്ഗഹർമ്മ്യത്തിനു തീ കൊളുത്തി. തീ പിടിച്ച വശത്താണു് കുഞ്ഞുങ്ങൾ. അതിന്റെ താക്കോൽ പ്രഭുവിന്റെ
കൈയിലാണു്. രക്ഷപ്പെട്ട പ്രഭു കുഞ്ഞുങ്ങളെ രക്ഷിക്കാനായി തിരിച്ചു വന്നു. കുഞ്ഞുങ്ങൾക്കു് ജീവാപായമുണ്ടായില്ല.
പക്ഷേ, പ്രഭുവിനെ വിപ്ലവകാരികൾ ബന്ധനസ്ഥനാക്കി. അവരുടെ—വിപ്ലവകാരികളുടെ—നേതാവു് പ്രഭുവിന്റെ
അനന്തരവൻ തന്നെയാണു്. രാത്രിയായി. അനന്തരവനു് ഉറക്കം വരുന്നില്ല. അയാൾ അമ്മാവനെ ഇട്ടിരിക്കുന്ന
കാരാഗൃഹത്തിലേക്കു നടന്നു. സ്വന്തം ഉടുപ്പുകൾ അമ്മാവനെ ധരിപ്പിച്ചു. അമ്മാവന്റെ ഉടുപ്പുകൾ അയാൾ ധരിച്ചു
കാരാഗൃഹത്തിലിരുന്നു. അമ്മാവനും അനന്തരവനും ഒരേ പൊക്കം. അമ്മാവൻ തടവറയിൽ നിന്നു്
ഇറങ്ങിപ്പോയപ്പോൾ വിപ്ലവകാരികളുടെ നേതാവാണു് തിരിച്ചു പോകുന്നതെന്നു വിചാരിച്ചു് പാറാവുകാരൻ
അയാളെ സല്യൂട്ട് ചെയ്തു. നേരം വെളുത്തു. പ്രഭുവിനെ കൊല്ലാനായി വിപ്ലവകാരികൾ കാരാഗൃഹത്തിൽ ചെന്നു
നോക്കിയപ്പോൾ തങ്ങളുടെ നേതാവു തന്നെ അതിനകത്തു് ഇരിക്കുന്നു. അവർക്കു കാര്യം മനസ്സിലായി.
വിപ്ലവകാരികൾ അയാളുടെ കഴുത്തുമുറിച്ചു തല വേറെയാക്കി.
</p>
          <p>ഇവിടെ അമ്മാവൻ കുഞ്ഞുങ്ങളെ രക്ഷിച്ചതു് സത്യപ്രക്രിയ. അനന്തരവൻ അമ്മാവനെ രക്ഷിച്ചതു്
സത്യപ്രക്രിയ. ഈ പ്രക്രിയകളാകെ കാണുമ്പോൾ നമുക്കു മാനസികോന്നമനം ഉണ്ടാകുന്നു.
</p>
        </div>
        <!--end of "section 0.0.8.0/1.13"-->
      </div>
      <!--end of "chapter 0.0.8/1"-->
      <!--END OF CHAPTER 0.0.8/1-->
      <div type="chapter" n="0.0.9" xml:id="chp0.0.9">
        <head type="chaphead">വ്യർഥതാ ബോധത്തിന്റെ ദർപ്പണം</head>
        <div type="lsection">
          <p style="noindent">“തീവണ്ടിയാപ്പീസുകളിലെ മദ്യശാലകളിൽ നിങ്ങൾക്കു് അവരുടെ മുഖങ്ങളെ
വേർതിരിച്ചു് അറിയാം. അവർ മിക്കവാറും സുന്ദരന്മാരായിരുന്നു. എന്നാൽ ഇപ്പോൾ സൗന്ദര്യത്തിനു കെടുതി
വന്നിരിക്കുന്നു, ക്ലേശത്താലും മദ്യത്താലും. ഏറിയ കൂറും അവരുടെ കൈകൾ വിറയ്ക്കും. അവർക്കു സ്നേഹിതന്മാരിൽ
ആരെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കിൽ പറയും: ‘എക്സ്’ ഒരു തരത്തിലുള്ള മാനസിക പ്രതിസന്ധിയിലൂടെ
കടന്നുപോകുകയാണെന്നു്…
</p>
          <p>“ലൈംഗികമായി നോക്കുമ്പോൾ അവരുടെ ഭാര്യമാരുടെ ആകർഷകത്വം പൊയ്ക്കഴിഞ്ഞു. കാമുകിമാരെ
കണ്ടെത്താനും അവർക്കു കഴിഞ്ഞിട്ടില്ല… അവരുടെ കുഞ്ഞുങ്ങൾ വിചിത്ര സ്വഭാവമുള്ളവരും
നന്ദികെട്ടവരുമായി മാറിയിരിക്കുന്നു. അവരുടെ സാമ്പത്തിക ക്ലേശങ്ങൾ നട്ടെല്ലു് ഒടിക്കുന്നവയാണു്…
തന്റെ ഭാര്യയുടെ ശബ്ദം അയാൾക്കു് അസഹനീയം. താൻ ഏറ്റവും ഇഷ്ടപ്പെടുന്ന മകനെ വിറകുകൊള്ളിയെടുത്തു്
അയാൾ അടിക്കുന്നു. മലയുടെ ചരിവിൽ മാർഗ്ഗം കാണാതെ ഉഴലുന്നവനെപ്പോലെ അയാൾ ഉഴലുകയാണു്.
എന്നിട്ടും ഈ ദുരന്തകാനനത്തിൽ അയാൾ വന്നതെങ്ങനെ എന്നതു് അയാളിൽ നിന്നു മറച്ചുവയ്ക്കപ്പെട്ടിരിക്കുന്നു.
നമ്മളിൽ നിന്നും.”
</p>
          <p>‘അതാ ഒരുത്തൻ മദ്യശാലയിലിരുന്നു ബിയർ കുടിക്കുന്നു. വേറൊരുത്തൻ വാതിലിലേക്കു വരുന്നു. പട്ടു
ഷേർട്ട് ധരിച്ചു ‘മാറ്റീനി’ കുടിക്കുന്നവൻ അവരിൽ ഒരാളാണു്. നാലാമതൊരുത്തൻ റിസ്റ്റ് വാച്ചു നോക്കുന്നു. ഉച്ചയ്ക്കു
ശേഷം മണി മൂന്നോ നാലോ അഞ്ചോ ആകട്ടെ. അവയ്ക്കു തമ്മിൽ ഒരു വ്യത്യാസവുമില്ല അയാൾക്കു്.
</p>
          <p>സമകാലിക മനുഷ്യന്റെ മാനസികാവസ്ഥയെയും ശാരീരികാവസ്ഥയെയും സത്യസന്ധമായി
പ്രതിപാദിക്കുന്ന ഈ വാക്യങ്ങൾ പ്രശസ്തനായ അമേരിക്കൻ എഴുത്തുകാരൻ <ref target="http://en.wikipedia.org/wiki/John_Cheever">ജോൺ ചീവറു</ref> ടേതാണു്.
The Journals of John Cheever എന്ന പുസ്തകത്തിൽ നിന്നാണു് ഞാൻ ഈ ഭാഗം ഭാഷാന്തരീകരണം ചെയ്തു
മുകളിൽ ചേർത്തിട്ടുള്ളതു്.
</p>
          <figure rend="fleft" type="gra">
            <graphic url="images/JohnCheever.jpg" rendition="gra"/>
            <figDesc style="thumb">ചീവർ</figDesc>
          </figure>
          <p> അമേരിക്കൻ പൗരനെക്കുറിച്ചാണു് ചീവർ ഇതു പറയുക. എന്നാൽ അതു് ഏതു രാജ്യത്തിലെയും പൗരനു
ചേരുന്നു. ഇപ്പുസ്തകത്തിൽ ചരിത്രമുണ്ടു്. സെക്സുണ്ടു്. ഭാര്യയോടുള്ള വിപ്രതിപത്തിയുണ്ടു്. സാഹിത്യ വിമർശനമുണ്ടു്.
ആത്മകഥ ആവിഷ്കരിക്കുന്ന ചീവർ നമ്മുടെ കഥ തന്നെയാണു പറയുന്നതു്. ചീവറുടെ ജേണൽ വായിക്കുന്ന
നമ്മൾ അതിലൂടെ നമ്മളെത്തന്നെ കാണുന്നു. അതിലൂടെ ആവിഷകരിക്കപ്പെടുന്ന സത്യത്തിന്റെ അടിയേറ്റു
നമ്മുടെ കവിള് വേദനിക്കുന്നു.
</p>
          <p>ഏതാനും നോവലുകളും അനേകം ചെറുകഥകളും രചിച്ചു രാഷ്ട്രാന്തരീയ പ്രശസ്തി നേടിയ ചീവർ കടക്കണ്ണിൽ
പുഞ്ചിരിയോടെയാണു ലോകത്തെ നോക്കുന്നതു്. ചേതനാത്മകവും അചേതനാത്മകവുമായ പ്രകൃതിയെ
നോക്കിയാലും ശരി, ചേതനാത്മക പ്രകൃതിയുടെ സുപ്രധാന ഘടകമായ മനുഷ്യനെ നോക്കിയാലും ശരി
അദ്ദേഹത്തിന്റെ കണ്ണുകളിൽനിന്നു് ആ ചിരി മാഞ്ഞു പോകുന്നില്ല. അതു് ആഹ്ലാദത്തിന്റെ ചിരിയല്ല.
ആക്ഷേപത്തിന്റെ ചിരിയാണു്.
</p>
          <p>“ദാമ്പത്യജീവിതത്തെ നോക്കി ചീവർ ചിരിക്കുന്നതു കാണുക: കൂടെപ്പഠിച്ചവനെയോ അയാളെപ്പോലെ മറ്റു
വല്ലവനെയുമോ നിങ്ങൾ തെരുവിൽ വച്ചു കാണുന്നു. ഒരുമിച്ചു ഭക്ഷണം കഴിക്കാനുള്ള ക്ഷണം സ്വീകരിക്കുകയും
ചെയ്യുന്നു. പക്ഷേ, ആ വീട്ടിൽ കയറിക്കഴിഞ്ഞയുടനെ നിങ്ങൾക്കു ബോധ്യപ്പെടുന്നു എന്തോ തകരാറിലാണെന്നു്.
</p>
          <p>“നിങ്ങളുടെ ആതിഥ്യകാരിണി കരയുന്നു; പഴയ സഹപാഠി കുടിച്ചിട്ടുണ്ടെന്നു തോന്നുന്നു…
തീൻമേശയ്ക്കരികിൽ ചെല്ലുന്നതിനു മുമ്പു് അയാൾ ഭാര്യയെ ചീത്ത പറയുന്നു. അവളുടെ ദൂഷ്യം പറയുന്നു.
പരിഹസിക്കുന്നു. സൂപ്പ് കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അയാൾ പറയുന്നു അവൾ വൃത്തികെട്ട

മൂധേവിയാണെന്നു്.
</p>
          <p>“നല്ല സ്വഭാവമുള്ള, നിഷ്കപടയായ സ്ത്രീയായിട്ടാണു് നിങ്ങൾക്കു് അവളെക്കുറിച്ചു തോന്നുക. അവൾ കരയുന്നു.
ഇല്ലാത്ത സകല വൃത്തികേടുകളും അവൾക്കുണ്ടെന്നു് അയാൾ ആരോപണം നടത്തുന്നു. ഭക്ഷണം നടക്കുന്നതു
പാതിയോളമാകുമ്പോൾ നിങ്ങൾ കോട്ടും തൊപ്പിയുമെടുത്തു് അവിടെനിന്നു് ഇറങ്ങിപ്പോകുന്നു.
</p>
          <p>“പത്തോ പതിനഞ്ചോ കൊല്ലം കഴിയുന്നു. ഒരു ദിവസം നിങ്ങൾ തിയറ്ററിൽ നിന്നു പുറത്തേക്കു
പോരുമ്പോൾ പഴയ സഹപാഠി വിളിക്കുന്നു. അയാൾക്കു് അന്നത്തെ ഭാര്യതന്നെ. ജിജ്ഞാസയോടെ നിങ്ങൾ
അവളുടെ മുഖത്തേക്കു നോക്കുമ്പോൾ സംതൃപ്തിയാർന്ന ഭാവം. (നിങ്ങൾ അവരുടെ വീട്ടിൽ ചെല്ലുന്നു
ക്ഷണമനുസരിച്ചു് ) എല്ലാം ആഹ്ലാദജനകം.”
</p>
          <p>“നിങ്ങളുടെ പഴയ സഹപാഠി അവളോടു ചോദിക്കുന്നു കുറച്ചു ‘സാൻഡ്വിച്ചസ്’ ഉണ്ടാക്കിയാലെന്തെന്നു്. ആ
തടിച്ച ചന്തിവിട്ടെഴുന്നേറ്റു പ്രയോജനമുള്ളതു് എന്തെങ്കിലും ചെയ്താലെന്തെന്നു്. അവൾ കരയാൻ തുടങ്ങുന്നു.
അടുക്കളയിലേക്കു പോകുന്നു. നിങ്ങൾ കോട്ടും ഹാറ്റുമെടുത്തുകൊണ്ടു സ്ഥലം വിടുന്നു. അവളെ അയാൾ
പട്ടിയെന്നും വൃത്തികെട്ട മൂധേവിയെന്നും വേശ്യയെന്നും വിളിക്കുന്നു.”
</p>
          <p>ദാമ്പത്യജീവിതം തടാകംപോലെയാണെന്നു ടോസ്റ്റോയി പറഞ്ഞിട്ടുണ്ടു്. ഇടയ്ക്കിടയ്ക്കു് ഉണ്ടാകുന്ന
അനുരഞ്ജനങ്ങൾ ആ തടാകത്തിലെ ദ്വീപുകൾ മാത്രം. ജലത്തിന്റെ വിശാലത വൈരസ്യത്തിനു സദൃശം.
അനുരഞ്ജനം ദ്വീപുകൾപോലെ വിരളം.
</p>
          <figure rend="fright" type="gra">
            <graphic url="images/TennesseeWilliams.jpg" rendition="gra"/>
            <figDesc style="thumb">റ്റെനസി വില്യംസ്</figDesc>
          </figure>
          <p> ചീവറുടെ ഈ പരിഹാസം ചിലപ്പോൾ ശത്രുതയോളം ചെല്ലുന്നുണ്ടു്. “ഡിലൻ തോമസിന്റെ
(ഇംഗ്ലീഷിലെഴുതിയ വെൽഷ് കവി—ലേഖകൻ) ജീവചരിത്രം വായിക്കുകയായിരുന്നു ഞാൻ. ഡിലനെപ്പോലെ
ഞാനും അതിമദ്യപൻ. ആശയ്ക്കു് ഒരുവകയുമില്ലാതെ, എല്ലാം നശിപ്പിക്കുന്ന ഒരു സ്ത്രീയെയാണു് ഞാൻ വിവാഹം
കഴിച്ചതു്.”
</p>
          <p>‘ഉടനെ മരിച്ചു വീഴുക എന്നതല്ലാതെ ഞാൻ നിനക്കു വല്ലതും ചെയ്യേണ്ടതുണ്ടോ’ എന്നു ചീവർ ഒരിക്കൽ
ഭാര്യയോടു് ചോദിച്ചു. സഹിക്കാനാവാത്ത ദാമ്പത്യബന്ധത്തെ സഹിച്ചു പോന്നു എന്നതാണു തന്റെ
പരാജയത്തിനു ഹേതുവെന്നും അദ്ദേഹം പറയുന്നുണ്ടു്. ആഹ്ലാദജനകമായ ഭവനാന്തർഭാഗങ്ങൾ, കുട്ടികളുടെ
ശബ്ദങ്ങൾ ഇവയാണു് തന്നെ നശിപ്പിച്ചതെന്നു ചീവർ കരുതുന്നു. വർഷങ്ങൾക്കു മുമ്പു് ഈ ബന്ധം വേർവെടുത്തി
മനസ്സിനു് ആരോഗ്യമുള്ള ഒരു സുന്ദരിയുമായി ഓടിപ്പോകേണ്ടിയിരുന്നു എന്നാണു് അദ്ദേഹത്തിന്റെ വിചാരം.
‘എനിക്കു പോകണം എനിക്കു പോകണം’ എന്നു് അദ്ദേഹം തീരുമാനിക്കും. പക്ഷേ, പൂന്തോട്ടത്തിൽ മകൻ
നില്ക്കുന്നതു കാണുന്നു. അവനെ വിട്ടു പോകുന്നതെങ്ങനെ?
</p>
          <p>ദാമ്പത്യജീവിതം ഒറ്റ നാണയം, അതിനു രണ്ടു മുഖങ്ങൾ എന്നു് എ. ആൽവറസ് Life After Marriage
എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുണ്ടു്. വൈകാരികമായ ചേർച്ചയില്ലാത്ത രണ്ടുപേരുടെ ബന്ധത്തിന്റെ
ഭീകരമുഖങ്ങൾ നമ്മൾ ചീവറുടെ ഗ്രന്ഥത്തിൽ കാണുന്നു. ഇതുകൊണ്ടാണോ അദ്ദേഹം അതിമദ്യപനായതു?
അതോ അതിമദ്യപാനം ഭാര്യയെ ശത്രുതയിലേക്കു് കൊണ്ടുചെന്നോ? ഉത്തരം ഇതിൽ നിന്നു വ്യക്തമാകുന്നില്ല.
കുടിച്ചു കുടിച്ചു് ചീവറിനു കാൻസർ വന്നു. അദ്ദേഹം 1982 ജൂൺ 18-ആം തീയതി മരിച്ചു.
</p>
          <p>ഭാര്യയോടുള്ള ഈ വിപ്രതിപത്തി ശൂന്യതയുടെ ബോധം അദ്ദേഹത്തിനു് ഉളവാക്കി. ‘നാദ’യെക്കുറിച്ചു്
(nada—ഒരു സ്പാനിഷ് പദം. ശൂന്യത എന്നു് അർത്ഥം—ലേഖകൻ) ഹെമിങ്വേയുടെ പ്രസിദ്ധമായ
കഥയുണ്ടല്ലോ. മദ്യശാലയിലിരുന്നു തുടർച്ചയായി കുടിച്ചു നാദ, നാദ എന്നു പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു
കിഴവന്റെ കഥ. ആ വൃദ്ധനുണ്ടായ ശൂന്യതയുടെ ബോധമായിരുന്നു ചീവർക്കു്.
</p>
          <p>ലൈംഗികമായ ബന്ധങ്ങളിൽ ചീവറുടെ ഭാര്യ അദ്ദേഹത്തിനു നിരാശതയുളവാക്കിയോ? എക്സ്
എന്നൊരുത്തന്റെ കാര്യം അദ്ദേഹം പറയുന്നതിൽ നിന്നാണു് ഈ സംശയം നമുക്കുളവാക്കുക. ലൈംഗിക
ശക്തിയിൽ ഹെർക്കുലീസിനെപ്പോലുള്ള എക്സ്. അയാൾ അസ്ഥികൂടം പോലുള്ള ഭാര്യയെ ആശ്ലേഷിക്കുമ്പോൾ
കളിമണ്ണായി രൂപാന്തരപ്പെടുന്നു. തകർച്ചയും തളർച്ചയും. ഈ തകർച്ചയും തളർച്ചയുമാകാം ചീവറിനു്
അന്യവത്കരണമുളവാക്കിയതു്. അന്യവത്ക്കരണവും അതു ജനിപ്പിച്ച ശൂന്യതയുമാകാം ആത്മഹത്യയ്ക്കു്
സദൃശമായി സ്വാഭാവികമരണത്തിൽ അദ്ദേഹത്തെ കൊണ്ടുചെന്നു് എത്തിച്ചതു്.

</p>
          <p>ഈ ജേണലുകളിൽ നിന്നും ലഭിക്കുന്ന ദാമ്പത്യജീവിതത്തിന്റെ ഇരുണ്ട ചിത്രം എന്നെ ശോകാകുലനാക്കി.
ആ ശോകം നിർമാർജനം ചെയ്യപ്പെടുന്നതു് ചീവർ കലയെ സംബന്ധിച്ചു്, സാഹിത്യത്തെ സംബന്ധിച്ചു്
ധിഷണാശാലിയായി എഴുതുന്നതു് കാണുമ്പോഴാണു്.
</p>
          <p>വർഷങ്ങൾക്കു മുമ്പു് <ref target="http://en.wikipedia.org/wiki/Tennessee_Williams">റ്റെനസി
വില്യംസി</ref> ന്റെ A Streetcar Named Desire! എന്ന നാടകം വായിച്ചപ്പോൾ അതൊരു ജീർണിച്ച
കൃതിയാണെന്നു് എനിക്കു തോന്നി. വലിയ നിരൂപകർ അതിനെ വാഴ്ത്തിയപ്പോൾ എന്റെ അഭിപ്രായം
ആവിഷ്കരിക്കാൻ എനിക്കു ധൈര്യമില്ലാതെയായി. ഇപ്പോൾ ചീവർ അതുതന്നെ പറഞ്ഞുകണ്ടപ്പോൾ ഞാൻ
എനിക്കു പണ്ടു തോന്നിയ വിചാരം ബഹുജനത്തിന്റെ പരിഗണനയ്ക്കായി അവരുടെ മുൻപിൽ വച്ചിട്ടുണ്ടു്. ചീവർ
എഴുതുന്നു: Last night to see Tennessee Williams play, A Streetcar Named Desire. As decadent, I
think, as anything I’ve ever seen on the stage. കഴിഞ്ഞ രാത്രി റ്റെനസി വില്യംസ് നാടകമായ A
Streetcar Named Desire കാണാൻ പോയി. നാടകവേദിയിൽ ഞാൻ കണ്ട ജീർണ്ണിച്ച നാടകങ്ങൾ പോലെ
ജീർണ്ണിച്ച ഒരു നാടകം.
</p>
          <figure rend="fright" type="gra">
            <graphic url="images/Nabokov.jpg" rendition="gra"/>
            <figDesc style="thumb">നാബോകോഫ്</figDesc>
          </figure>
          <p><ref target="http://en.wikipedia.org/wiki/Nabakov">നാബോകോഫി</ref> ന്റെ
നോവലുകളും നിരൂപണങ്ങളും എനിക്കിഷ്ടമുള്ളവയല്ല. കൃത്രിമമായ ഭാഷയിൽ മാനസിക ഭ്രംശങ്ങളെ
പ്രതിപാദിക്കുന്ന എഴുത്തുകാരനാണു് നാബോകോഫ് എന്നു് എനിക്കു തോന്നിയിട്ടുണ്ടു്. എന്റെ തോന്നൽ
തെറ്റായില്ലെന്നു ചീവർ എന്നെ ഗ്രഹിപ്പിക്കുന്നു. I read Nabokov, who is florid—ആവശ്യകതയിൽ കവിഞ്ഞ
വൃഥാസ്ഥൂലത കാണിക്കുന്ന നാബോക്കോഫിന്റെ കൃതി ഞാൻ വായിച്ചു.
</p>
          <p><ref target="http://en.wikipedia.org/wiki/Italo_Calvino">ഈറ്റാലോ
കാൽവീനോ</ref> യുടെ നോവലുകളുടെയും കഥകളുടെയും ധിഷണയോടു ബന്ധപ്പെട്ട ചാരുതയെ ഈ
ലേഖകൻ ഈ പംക്തിയിൽ തന്നെ വാഴ്ത്തിയിട്ടുണ്ടു്. പക്ഷേ, അവയ്ക്കു്—മസ്തിഷ്കപരങ്ങളായ ആ
രചനകൾക്കു്—ചിരസ്ഥായിത്വം ഉണ്ടാവുകയില്ല. ചീവർ അതു ഭംഗ്യന്തരേണ പറഞ്ഞതു കേട്ടു് ഞാൻ ആഹ്ലാദിച്ചു.
Reading Calvino, who is very close to Pirandello—a master—find him unsympathetically
cute—പ്രഗല്ഭനായ പീറാന്തെല്ലോയ്ക്കു് വളരെ അടുത്ത കാൽവിനോയുടെ കൃതികൾ വായിക്കുമ്പോൾ
ദയാരഹിതമായ വിധത്തിൽ അദ്ദേഹം കൗശലക്കാരനാണെന്നു് എനിക്കു തോന്നി.
</p>
          <figure rend="fright" type="gra">
            <graphic url="images/ItaloCalvino.jpg" rendition="gra"/>
            <figDesc style="thumb">ഈറ്റാലോ കാൽവീനോ</figDesc>
          </figure>
          <p> ചീവർ ജീവിതത്തെ സർഗ്ഗാത്മകപ്രവർത്തനമായി കാണുന്നു. അതിന്റെ മുന്നേറ്റത്തെ തടയുന്ന ഏതിനെയും
തിന്മയായും അശ്ലീല സ്വഭാവമാർന്നതായും അദ്ദേഹം ദർശിക്കുന്നു. ഏറ്റവും ലളിതമായ സംവിധാനം; മരങ്ങൾ,
നിരന്നു നില്ക്കുന്ന കുളിമുറികൾ, പള്ളിഗോപുരം, ഉദ്യാനത്തിലെ ഇരിപ്പിടം ഇവയ്ക്കെല്ലാം സാന്മാർഗിക
പ്രാധാന്യമുണ്ടെന്നു് അദ്ദേഹം കരുതുന്നു. ഈ സദാചാരത്തിനു് മുൻഗണന നൽകിക്കൊണ്ടു്
മനുഷ്യജീവിതത്തിന്റെ ശൂന്യതയിലേക്കു ദൃഷ്ടി വ്യാപരിപ്പിക്കുന്ന ചീവറുടെ ഈ ഗ്രന്ഥം, ആങ്ദ്രേ ഷീദിന്റെ
ജേണലുകൾ പോലെ മനോഹരവും ചിന്തോദ്ദീപകവുമാണു്.
</p>
        </div>
        <!--end of "section 0.0.9.0/1.14"-->
      </div>
      <!--end of "chapter 0.0.9/1"-->
      <!--END OF CHAPTER 0.0.9/1-->
      <div type="chapter" n="0.0.10" xml:id="chp0.0.10">
        <head type="chaphead">പ്രകൃതിയെ കവിതയാക്കുന്ന പ്രതിഭ</head>
        <div type="lsection">
          <p style="noindent">“ഒരു സൂര്യോദയത്തിൽ ഞാൻ എന്റെ ധവളഭക്ഷണശാലയിൽ നിന്നു
ബാൽക്കണിയിലേക്കു ചെന്നു. കടൽത്തീരം നേരത്തെ ശുദ്ധമാക്കപ്പെട്ടിരുന്നു. ജാനുഎ്രി സമുദ്രത്തിലെ
നിർമലങ്ങളായ ചാലുകളിൽ ഒരു ചിരട്ട മാത്രമുണ്ടായിരുന്നു. അതു് എന്റെ നേർക്കു തലയാട്ടുകയാണു്.
നീന്തൽകാരൻ നേത്രമണ്ഡലത്തിൽ സൂര്യനെ വഹിച്ചുകൊണ്ടെന്നപോലെ… വിശുദ്ധമായ മണലിൽ നിഴൽ
വേഗത്തിലോടിച്ചുകൊണ്ടു് ഒരു കാക്കിപ്പട്ടി (Khaki Dog) വന്നെത്തി.”
</p>
          <figure rend="fleft" type="gra">
            <graphic url="images/DerekWalcott.jpg" rendition="gra"/>
            <figDesc style="thumb">ഡെറിക് വൊൾകറ്റ്</figDesc>
          </figure>
          <p> സാഹിത്യത്തിനു് 1992-ൽ നോബൽ സമ്മാനം നേടിയ കരിബിയൻ കവി <ref target="http://en.wikipedia.org/wiki/Derek_Walcott">ഡെറിക് വൊൾകറ്റ്</ref>
(Derek Walcott) എഴുതിയ മനോഹരമായ കാവ്യത്തിലെ ഒരു ഭാഗമാണിതു്. ഏതു ക്ഷുദ്രമായ വസ്തുവിനെയും
സംഭവത്തെയും തനിക്കവിതയാക്കി മാറ്റാനുള്ള കവിയുടെ പ്രതിഭയ്ക്കു നിദർശകമാണു് ഈ വരികൾ.
</p>
          <p>സ്പർശിക്കുന്നതെന്തും അദ്ദേഹം സ്വർണമാക്കി മാറ്റുന്നു. ഫ്രിജിയൻ രാജാവു് മൈദസിനെപ്പോലെ.
അതുകൊണ്ടു് സുന്ദരമായ “ഒഡിസിയെ” വൊൾകറ്റ് നാടകരൂപത്തിലാക്കിയതു് അതിസുന്ദരമായതിൽ എന്തേ
അദ്ഭുതം! ലണ്ടനിലെ ഫേബർ ആൻഡ് ഫേബർ ഈ വർഷം പ്രസാധനം ചെയ്ത ഈ നാടകം (The
Odyssey—A stage version—£ 5.50) കലയ്ക്കു് ഏതു് അതിരു വരെ ചെല്ലാൻ കഴിയുമെന്നു് എനിക്കു
വ്യക്തമാക്കിത്തന്നു.
</p>
          <p>ഇതു വീണ്ടും വീണ്ടും വായിക്കുന്ന കവി തന്നെ ഒരിക്കൽ പറഞ്ഞതുപോലെ ‘ഭാവനയുടെ സമുദ്രത്തിലൂടെ
കാവ്യയാനപാത്രത്തിൽ സഞ്ചരിക്കുന്ന പ്രതീതി ഉണ്ടാവും. സഞ്ചരിക്കുന്നതു് ഒരിടത്തു് എത്താനാണു്.’
സൗന്ദര്യത്തിന്റെ ലോകത്തിൽ നമ്മൾ ചെന്നുചേരും. ഓർമയിൽ നിന്നെഴുതിയ ഈ ഭാഗത്തിലെ
അലങ്കാരപ്രയോഗത്തിനു് ഇപ്പോൾ തികഞ്ഞ ഉചിതജ്ഞതയുണ്ടു്.
</p>
          <p>ട്രോജൻ യുദ്ധത്തിനുശേഷം കുറേവർഷം കഴിഞ്ഞു് തന്റെ ആത്മനാഥ കാത്തിരിക്കുന്ന ഇതകയിൽ (Ithaca)
തിരിച്ചെത്താൻ കടലിലൂടെ സഞ്ചരിച്ച ഒഡിസ്യൂസ്സിന്റെ വിക്രമകർമ്മങ്ങളെ വർണ്ണിക്കുന്ന ഒരു ക്ലാസിക് കൃതിയുടെ
നാടകീയാവിഷ്കരണമാണല്ലോ വൊൾകറ്റിന്റെ ഈ കലാസൃഷ്ടി.
</p>
          <p>പ്രഖ്യാതങ്ങളായ ക്ലാസിക് കൃതികളെ അവലംബിച്ചു കാവ്യങ്ങളോ നാടകങ്ങളോ രചിക്കുമ്പോൾ അവ വെറും
‘മാന്യുഫാക്ചറാ’യി—നിർമ്മാണം മാത്രമായി—മാറാറുണ്ടു്. അല്ലെങ്കിൽ കണ്ണാടിയിലെ പ്രതിഫലനം പോലെ
അവ എല്ലാ അംശങ്ങളിലും ഒരേ രീതിയിലായിപ്പോകും. എന്നാൽ മൗലിക പ്രതിഭയുള്ളവർ ആ കർമ്മം
അനുഷ്ഠിക്കുമ്പോൾ രചന തികഞ്ഞ മൗലികത്വം ആവഹിക്കും.
</p>
          <p>പലനിറമുള്ള മുത്തുകൾ ഒരു രീതിയിൽ കോർത്തു മാലയുണ്ടാക്കാം. അതിനു് അനവദ്യസൗന്ദര്യം കാണും.
അതേ മുത്തുകൾ മറ്റൊരാളിനു വേറൊരു വിധത്തിൽ കോർത്തു മാലയുണ്ടാക്കാൻ കഴിയും. മുത്തുകൾ സദൃശങ്ങൾ.
പക്ഷേ, രണ്ടു മാലകളും വിഭിന്നങ്ങൾ. ആ വിധത്തിലൊരു ഹാരമാണു വൊൾകറ്റിന്റെ ‘ഒഡിസി’.
</p>
          <p>‘അന്ധനായ’ ബില്ലി ബ്ലൂവിന്റെ ഗാനത്തോടുകൂടിയാണു നാടകം ആരംഭിക്കുന്നതു്. ‘ആ മനുഷ്യനെക്കുറിച്ചു പാടൂ.
അദ്ദേഹത്തിന്റെ കഥകൾ നമ്മളെ രസിപ്പിക്കുന്നല്ലോ എന്ന കാരണം കൊണ്ടു്. ഞാൻ ബില്ലി ബ്ലൂവാണു്. എന്റെ
പ്രധാനപ്പെട്ട പുരുഷൻ സമുദ്ര കാര്യക്ഷമതയുള്ള ഒഡിസ്യൂസ്സാണു്. സമുദ്രദൈവതം അദ്ദേഹത്തെ
ഉന്മാദത്തിലേക്കു കൊണ്ടു ചെന്നു; നശിപ്പിക്കാൻ ശ്രമിച്ചു.’ ഇനിയും ഗദ്യപരിഭാഷ നിർവഹിച്ചാൽ കലാ
കൊലപാതകമാകും. അതുകൊണ്ടു് വൊൾകറ്റിന്റെ വാക്കുകൾ തന്നെ എടുത്തെഴുതട്ടെ.</p>
          <lg>
            <l> “The shuttle of the sea moves back</l>
            <l> and forth on this line,</l>
            <l> All night, like the Surf she shuttles</l>
            <l> and doesn’t fall</l>
            <l> Asleep, then her rosy fingers at dawn</l>
            <l> Unstich the design.” </l>
          </lg>
          <!--end of "verse"-->
          <p> പ്രാചീന കവി ഹോമർ കാവ്യാരംഭത്തിൽ വസ്തുസ്ഥിതി കഥനത്തിൽ മാത്രം അഭിരമിക്കുമ്പോൾ വൊൾകറ്റ്
ഹോമറിനെ അനുസ്മരിപ്പിക്കുമാറ് ഒരന്ധഗായകനെക്കൊണ്ടു പാടിപ്പിക്കുന്നു. ഒഡിസ്യൂസ്സ് അനുഭവിച്ച
തീവ്രവേദനകളെ സൂചിപ്പിക്കുന്നു ആ ഗായകൻ. ആത്മനാഥനായ ഒഡിസ്യൂസ്സിനെ കാത്തിരിക്കുന്ന
ചാരിത്രശാലിനിയായ പെനിലപ്പി തന്റെ ചുറ്റും കൂടിയ കാമുകരെ ഒഴിവാക്കാനായി താനൊരു പുതപ്പു്
നെയ്യുകയാണെന്നും അതു പൂർണ്ണമായാൽ വിവാഹസന്നദ്ധയായിക്കൊള്ളാമെന്നും പറഞ്ഞുവെന്നാണു കഥ.
പക്ഷേ, രാത്രി നെയ്യുന്ന പുതപ്പു് അവൾ കാലത്തു് പിരിച്ചെടുക്കും.
</p>
          <p>ഈ സൂത്രപ്പണി കുറേക്കാലത്തേക്കു് അറിയാതിരുന്ന കാമുകന്മാർ ആ കാലമത്രയും കാത്തിരുന്നു. ഈ
സംഭവത്തെയാണു വൊൾകറ്റ് ഉറങ്ങാത്ത കടലിന്റെ ‘ഷട്ട്ൽ’ ചലനവുമായി ബന്ധിപ്പിക്കുന്നതു്. പ്രഭാതവേളയിൽ
അന്തരീക്ഷത്തിൽ വ്യാപിക്കുന്ന പനിനീർപ്പൂവിന്റെ ശോഭ പെനിലപ്പിയുടെ വിരലുകളുടെ അഗ്രഭാഗത്തെ
അരുണാഭയത്രെ. അവൾ നെയ്ത വസ്ത്രം ഇഴപിരിച്ചെടുക്കുന്നതുപോലെ സമുദ്രവും പ്രവർത്തിക്കുന്നു.
</p>
          <p>അർത്ഥത്തിന്റെ തരംഗങ്ങൾ സൗന്ദര്യത്തിന്റെ വസ്ത്രം നെയ്യുകയാണിവിടെ. പെനിലപ്പിയുടെ സൗന്ദര്യം
പുലർവേളയിലെ റോസാപ്പൂവിന്റെ ശോഭയിലൂടെ നമ്മൾ ദർശിക്കുന്നു. ബഹിർഭാഗസ്ഥത ഒട്ടുമില്ലാത്ത
പ്രൗഢമായ പ്രതിപാദനമാണിതു്. ഇതുതന്നെയാണു വൊൾകാറ്റിന്റെ നാടകീയകാവ്യത്തിന്റെ സവിശേഷതയും.
</p>
          <p>സുദീർഘമായ പ്രാചീനകാവ്യത്തിലെ പ്രധാന സംഭവങ്ങൾ പുനരാഖ്യാനം ചെയ്യാനോ ഹ്രസ്വതയ്ക്കാണു
സൗന്ദര്യം എന്ന മതമനുസരിച്ചു് അവയെ രാമണീയകാതിശയത്തോടെ വൊൾകറ്റ് എങ്ങനെ
പുനരാവിഷ്കരിച്ചുവെന്നു വിശദമാക്കാനോ ഇവിടെ സ്ഥലമില്ല.
</p>
          <p>പൗരാണിക കഥയുടെ ഘടനയിൽ നിന്നു സമഞ്ജസങ്ങളായ ഭാഗങ്ങൾ തെരഞ്ഞെടുത്തു് അവയിൽ
സംസ്കാരം നിവേശിപ്പിക്കാനും കവിതയുടെ നിലാവു് ഒഴുക്കാനും മാത്രമേ നമ്മുടെ കവി യത്നിച്ചിട്ടുള്ളു.
വിജയഭാസുരമായ ആ യത്നത്തിന്റെ ചില അംശങ്ങൾ വായനക്കാരുടെ മുൻപിൽ വയ്ക്കാനേ എനിക്കും ഉദ്ദേശ്യമുള്ളൂ.
</p>
          <p>യുദ്ധം കഴിഞ്ഞു സഹധർമ്മിണിയുടെ അടുത്തെത്താൻ യാത്രയാരംഭിച്ച ഒഡിസ്യൂസ്സ് ഒരു ദ്വീപിൽ
താമസിക്കുന്ന കലിപ്സോ (Calypso) ദേവതയുടെ ബന്ധനത്തിലായിപ്പോയി ഏഴു വർഷം. അവിടെ നിന്നു രക്ഷ
പ്രാപിച്ചു് യാത്ര തുടർന്ന അദ്ദേഹത്തെ സമുദ്രദേവനായ പൊസിഡൻ (Poseidon) നശിപ്പിക്കാൻ ശ്രമിച്ചു.
പ്രചണ്ഡവാതമയച്ചു് ഒഡിസ്യൂസ്സിന്റെ യാനപാത്രം അദ്ദേഹം തകർത്തു. വേറൊരു ദേവതയുടെ സഹായത്തോടെ
കരയ്ക്കടിഞ്ഞ നഗ്നനായ ഒഡിസ്യൂസ്സിനെ ആ രാജ്യത്തിലെ രാജകുമാരിയായ നൊസീകിയ (Nausicaa) കണ്ടു.
</p>
          <p>അവളും കൂട്ടുകാരികളും കളിച്ചുകൊണ്ടിരുന്ന പന്തു് നിദ്രാധീനനായിരുന്ന ഒഡിസ്യൂസ്സിന്റെ അടുത്തു വന്നുവീണു.
പെൺകുട്ടികളുടെ ശബ്ദം കേട്ടുണർന്ന അദ്ദേഹം നഗ്നനായ അവരുടെ മുൻപിലെത്തി. നൊസീകിയ ഒഴിച്ചു
മറ്റുള്ളവരെല്ലാം ഓടിക്കളഞ്ഞു. അവർ തമ്മിലുള്ള സംഭാഷണത്തിന്റെ ഒരു ഭാഗം മാത്രം.
<list type="gloss"><label>Nausicaa:</label><item> Or talk about my eyes, like the Sea-green shallows (അല്ലെങ്കിൽ ആഴം കുറഞ്ഞ കടലിന്റെ
ഹരിതവർണം പോലുള്ള എന്റെ കണ്ണുകളെക്കുറിച്ചു സംസാരിക്കൂ).
</item><label>Odysseus:</label><item> Yes. They are. You’re right (അതേ, അവ അങ്ങനെ തന്നെ. ഭവതി പറഞ്ഞതുശരി).
</item><label>Nausicaa:</label><item> Or the pink Shells of my ears (അല്ലെങ്കിൽ എന്റെ കാതുകളുടെ, ഇളം ചുവപ്പാർന്ന
ശുക്തികളെക്കുറിച്ചാവട്ടെ).
</item><label>Odysseus:</label><item> Nymph, I’ll say no more than my nakedness allows. (ദേവതേ, എന്റെ നഗ്നത

അനുവദിക്കുന്നതിലധികം ഞാനൊന്നും പറയുകയില്ല) അക്ഷരങ്ങളെ രത്നങ്ങളാക്കുന്ന മായികവിദ്യയാണു
വൊൾകറ്റിന്റേതു്. </item></list>
</p>
          <p>മഹാനായ ഈ കവി കാമാഗ്നിദീപനങ്ങളായ രംഗങ്ങൾ വർണ്ണിക്കുമ്പോഴും കവിതയുടെ നീർച്ചാലുകൾ
ഒഴുക്കാൻ മറന്നുപോകുന്നില്ല. ഇതകയിലെ പരിചാരികയാണു മെലാന്തോ. യാചകന്റെ വേഷത്തിൽ
അവിടെയെത്തിയ ഒഡിസ്യുസ്സിനെ അവൾ അറിയാതെ ചവിട്ടി വീഴുന്നു. അപ്പോൾ മെലാന്തോ—You nearly
made me fall, You homeless Parasite (വീടില്ലാത്ത പരോപജീവി, എന്നെ ഏതാണ്ടു വീഴ്ത്തി നിങ്ങൾ).
<list type="gloss"><label>Odysseus:</label><item> Sorry, but girl, have some respect for your elders (ദുഃഖിക്കുന്നു. പക്ഷേ, പെൺകുട്ടീ,
നിന്നേക്കാൾ പ്രായം കൂടിയവരോടു കുറച്ചു ബഹുമാനം കാണിക്കൂ).
</item><label>Melantho:</label><item> You wanted me to fall so you could see these thighs? (എന്റെ ഈ തുടകൾ കാണാനല്ലേ
നിങ്ങൾ എന്നെ വീഴ്ത്താൻ ആഗ്രഹിച്ചതു?) (She sits astride Odysseus) Nice? (അവൾ ഒഡിസ്സ്യൂസ്സിനു നേരേ
കാലുകൾ വിരിച്ചു് ഇരിക്കുന്നു) (കൊള്ളാമോ?)
</item><label>Odysseus:</label><item> You could be hanged for this obscene insolence (ഈ അശ്ലീലമായ മര്യാദകേടിനു് നിന്നെ
തൂക്കിക്കൊല്ലാവുന്നതാണു്). </item></list>
നാടകം പര്യവസാനത്തിൽ എത്തുന്നു. കാമുകരെ ഒഡിസ്യൂസ്സ് നിഗ്രഹിച്ചതിനുശേഷം ഭാര്യാഭർത്താക്കന്മാരുടെ
പുനസ്സമാഗമം. “ആർക്കെതിരായോ കടൽ ഇപ്പോഴും കോപിക്കുന്നു. ആ മനുഷ്യരെക്കുറിച്ചു ഞാൻ പാടി.
അതിന്റെ (കടലിന്റെ) ഭയാനകതയിൽ നിന്നു് ആരു രക്ഷ പ്രാപിച്ചുവോ, നൈരാശ്യം ആരെ നശിപ്പിച്ചില്ലയോ ആ
മനുഷ്യനെക്കുറിച്ചു ഞാൻ പാടി” എന്നു ബില്ലി ബ്ലൂ പാടുമ്പോൾ വൊൽകറ്റിന്റെ ഒഡിസി നാടകത്തിൽ യവനിക
ചുരുളു നിവർത്തി മെല്ലെമെല്ലെ വീഴുന്നു.
</p>
          <p>ഏതു കവിയാണു സത്യാന്വേഷകനല്ലാത്തതു? വൊൾകറ്റും അങ്ങനെ തന്നെ. ഗ്രീക്ക് മിഥോളജിയിൽ
സൈക്ലോപ്സ് (Cyclops) ഒറ്റക്കണ്ണുള്ള അപരിഷ്കൃത ജീവിയാണു്. സൈക്ലോപ്സിന്റെ ബഹുവചനം സൈക്ലോപീസ്
എന്നത്രേ (Cyclopes). ഒഡിസ്യൂസ് മാർഗമദ്ധ്യേ കണ്ട ഒരു സൈക്ലോപ്സിനോടു സംസാരിക്കുമ്പോൾ പറഞ്ഞു:
The ugliest thing is a liar. so You’re really ugly, Sir (ഏറ്റവും വൈരൂപ്യം കള്ളം പറയുന്നവനാണു്.
അതുകൊണ്ടു നിങ്ങൾ യഥാർത്ഥത്തിൽ വിരൂപനാണു്).
</p>
          <p>സ്വേച്ഛാധികാരം വിരൂപവും കള്ളവും തന്നെ. ഒഡിസിയൂസ്സ്, സൈക്ലോപ്സിനോടു പറയുന്നു: “And learn, you
bloody tyrants, that men can still think” (നൃശംസതയാർന്ന ജനമർദകരേ, മനുഷ്യർക്കു് ഇപ്പോഴും
ചിന്തിക്കാൻ കഴിയുമെന്നു മനസ്സിലാക്കിക്കൊള്ളൂ) ഒഡിസ്യൂസ്സിന്റെ ഈ വാക്കുകൾ വൊൾകറ്റിന്റെ
വാക്യങ്ങൾതന്നെ. അവ കേട്ടു ജനമർദ്ദകർ ഞെട്ടുന്നുമുണ്ടു്.
</p>
          <p>മനുഷ്യൻ ഏതെല്ലാം സ്ഥലങ്ങളിൽ പോയാലും, എന്തെല്ലാം സാഹസകർമ്മങ്ങൾ അനുഷ്ഠിച്ചാലും തന്റെ
പ്രഭവകേന്ദ്രത്തിലേക്കു മടങ്ങിവരാൻ ആശിക്കാതിരിക്കില്ല എന്ന തത്വമാണു ഹോമറിന്റെ ‘ഒഡിസി’
സ്പഷ്ടമാക്കുന്നതു്. ആ തത്വത്തിൽ വൊൾകറ്റും വിശ്വസിക്കുന്നതു കൊണ്ടാവണം അദ്ദേഹം ഈ അതിസുന്ദരമായ
നാടകമെഴുതിയതെന്നു് എനിക്കു തോന്നുന്നു. ഇതു വായിച്ചുതീർന്നപ്പോൾ, ‘എന്തൊരു സൗന്ദര്യമേളം!’ എന്നു
കേരളീയ കവിയോടൊരുമിച്ചു ഞാൻ പറഞ്ഞുപോയി.
</p>
          <p>വൊൾകറ്റിന്റെ ഒരു കഥാപാത്രം പ്രഖ്യാപിക്കുന്നു. ഒഡിസ്യൂസ്സ് എന്ന പേരു നക്ഷത്രങ്ങളോടു
ചേർത്തുറപ്പിച്ചിരിക്കുകയാണു്. അതുകേട്ടു വേറൊരു കഥാപാത്രം പറഞ്ഞു: സ്വന്തം വീട്ടിലെ വിളക്കുകൾ
കത്തിക്കാനാണു് അദ്ദേഹത്തിനു് ആഗ്രഹം. സ്വന്തം നാട്ടിൽ കവിതയുടെ വിളക്കു കത്തിച്ചുവച്ചു് നക്ഷത്രങ്ങളിൽ
പേരു് ഉറപ്പിച്ചുവച്ച കവിയാണു് <ref target="http://en.wikipedia.org/wiki/Derek_Walcott">വൊൾകറ്റ്</ref>.
</p>
        </div>
        <!--end of "section 0.0.10.0/1.15"-->
      </div>
      <!--end of "chapter 0.0.10/1"-->
      <!--END OF CHAPTER 0.0.10/1-->
      <div type="chapter" n="0.0.11" xml:id="chp0.0.11">
        <head type="chaphead">മനുഷ്യസ്നേഹത്തിന്റെ നിറവും ഊഷ്മളതയും</head>
        <div type="lsection">
          <figure rend="fleft" type="gra">
            <graphic url="images/ToniMorrison.jpg" rendition="gra"/>
            <figDesc style="thumb">റ്റോണി മോറിസൺ</figDesc>
          </figure>
          <p style="noindent"><ref target="http://en.wikipedia.org/wiki/Toni_Morrison">റ്റോണി മോറിസണിനു</ref>
സാഹിത്യത്തിനുള്ള നോബൽ സമ്മാനം കിട്ടിയിരിക്കുന്നു. അവരുടെ ‘<ref target="https://en.wikipedia.org/wiki/The_Bluest_Eye">ദ ബ്ലൂഎസ്റ്റ് ഐ</ref>’ എന്ന
നോവലിലെ ഒരു ഭാഗമെടുത്തു പറയട്ടെ. ചൊള്ളി എന്ന പേരുള്ള നീഗ്രോ ആൺകുട്ടി ഡാൻലിൻ എന്ന പേരുള്ള
നീഗ്രോ പെൺകുട്ടിയുമായി കുറ്റിക്കാട്ടിൽ വൈഷയികാനുഭൂതി നേടിക്കൊണ്ടിരുന്ന സന്ദർഭത്തിൽ രണ്ടു
വെള്ളക്കാർ ആ വഴി വരാനിടയായി. അവർ ചൊള്ളിയുടെ പിറകുവശത്തു ഫ്ളാഷ് ലൈറ്റ് പ്രകാശിപ്പിച്ചപ്പോൾ
അവൻ പേടിച്ചു് കൃത്യത്തിൽ നിന്നു പിന്മാറി. ടോർച്ചിന്റെ പ്രകാശധാര അമ്മട്ടിൽത്തന്നെ നിന്നു. അവർ
അവനോടു പറഞ്ഞു: ‘Go on, go on and finish. And nigger, make it good’ (‘നടക്കട്ടെ, നടക്കട്ടെ.
പൂർണ്ണമാക്കിക്കൊള്ളൂ, കാപ്പിരി, ഇതു നന്നായി നടത്തൂ…’).
</p>
          <p>നിസ്സഹായതയുടെ പരിപൂർണതയിലെത്തിയ നീഗ്രോ ആൺകുട്ടി താൻ അനുഷ്ഠിച്ചുകൊണ്ടിരുന്ന കൃത്യം
പേടിയോടുകൂടി തുടർന്നും നിർവഹിച്ചു. നീഗ്രോ നിഷ്കളങ്കതയുടെ നേർക്കുള്ള ധവളവർഗത്തിന്റെ ക്രൂരതയെ
സ്പഷ്ടമാക്കിത്തരാനാണു റ്റോണി മോറിസൺ ആ രംഗം ഇങ്ങനെ അവതരിപ്പിക്കുന്നതു്. വെള്ളക്കാരുടെ
നൃശംസതയെ തീക്ഷ്ണതയോടെ വിമർശിക്കുകയും സ്ത്രീസമത്വവാദത്തിന്റെ ആവശ്യകതയെ ഉയർത്തിപ്പിടിക്കുകയും
ചെയ്യുന്ന മനുഷ്യസ്നേഹമുള്ള സാഹിത്യകാരിയായിട്ടാണു റ്റോണി മോറിസണെ സഹൃദയർ കാണുന്നതു്.
അവരുടെ ആ മനുഷ്യ സ്നേഹപ്രകീർത്തനം തന്നെയാവാം അവർക്കു നോബൽ സമ്മാനം നേടിക്കൊടുത്തതു്.
</p>
          <p>വായനക്കാരെ ക്ഷോഭിപ്പിക്കുകയും ആകുലാവസ്ഥയിലേക്കു് എറിയുകയും ചെയ്യുന്ന അസാധാരണമായ
നോവലാണു ‘<ref target="https://en.wikipedia.org/wiki/The_Bluest_Eye">ദ
ബ്ലൂഎസ്റ്റ് ഐ</ref>’. പെക്കോല എന്ന നീഗ്രോ പെൺകുട്ടി വെള്ളക്കാരി പെൺകുട്ടികളുടെ നീലനിറമാർന്ന
കണ്ണുകൾക്കുവേണ്ടി കൊതിക്കുന്നു. അടിമകളും അടിമകളുടെ ഉടമസ്ഥരായ വെള്ളക്കാരും തമ്മിൽ
സംഘട്ടനമുണ്ടാകുന്നു. ശിശുക്കൾ തൊട്ടു വൃദ്ധകൾ വരെയുള്ള നീഗ്രോ സ്ത്രീകൾ നോവലിൽ
ഗർജ്ജിച്ചുകൊണ്ടിരിക്കുന്നു. ആ ഗർജ്ജനമാകട്ടെ ധവളവർഗത്തോടുള്ള അമർഷത്തിന്റെ ഫലവും. എന്തിനു്
ഏറെപ്പറയുന്നു? ക്ലോഡിയ എന്നൊരു കൊച്ചു പെൺകുട്ടിപോലും വെള്ളക്കാരിയുടെ രൂപത്തിൽ നിർമ്മിച്ച
പാവയെ പിച്ചിച്ചീന്തുന്നു.
</p>
          <p>നോവലിലെ ഒരു കഥാപാത്രം പറയുന്നതു കേൾക്കുക: “ഞാൻ വിത്തുകൾ എന്തുകൊണ്ടു് ആഴത്തിൽ നട്ടില്ല,
നമ്മുടെ പറമ്പും നമ്മുടെ പട്ടണവുമായ ഭൂമിയുടെ തെറ്റു വന്നതെങ്ങനെ എന്നൊക്കെയാണു ഞാൻ
സംസാരിക്കുന്നതു്. ആ വർഷത്തിൽ മേരി ഗോൾഡ് പുഷ്പങ്ങൾക്കു രാജ്യമാകെയുള്ള പറമ്പുകൾ എതിരായിരുന്നു
എന്നും ഞാൻ വിചാരിക്കുന്നു. ചിലതരം പൂക്കൾക്കു് ഈ മണ്ണു നല്ലതല്ല.” ആ പൂക്കൾ നീഗ്രോകളാണു് എന്നു
ധ്വനിപ്പിക്കുകയാണു റ്റോണി മോറിസൺ. ധവളവർഗ്ഗത്തിന്റെ വർഗ്ഗീയ ചിന്ത കറുത്ത വർഗ്ഗത്തിന്റെ ഹിംസയിൽ
പര്യവസാനിക്കുന്നുവെന്ന സത്യം ഈ എഴുത്തുകാരിയെപ്പോലെ മറ്റാരും സുശക്തമായി സ്ഫുടീകരിച്ചിട്ടില്ല. ‘ദ
ബ്ലുഎസ്റ്റ് ഐ’ എന്ന നോവൽ പോലെ ശക്തവും ഉജ്ജ്വലവുമാണു് അവരുടെ ‘<ref target="https://en.wikipedia.org/wiki/Sula_(novel)">സുല</ref>’ എന്ന നോവലെന്നു
നിരൂപകർ പറയുന്നു. എനിക്കതു വായിക്കാൻ കിട്ടിയിട്ടില്ല.
</p>
          <figure rend="fright" type="gra">
            <graphic url="images/Margaret_Atwood.jpg" rendition="gra"/>
            <figDesc style="thumb">മാർഗററ്റ് അറ്റ്വുഡ്</figDesc>
          </figure>
          <p> “റ്റോണി മോറിസൺ എന്ന എഴുത്തുകാരിയുടെ ശബ്ദം, വർണ്ണത്തെയും മതവിശ്വാസത്തെയും

അതിശയിച്ചിരിക്കുന്നു. അവർ യുദ്ധാനന്തരകാലത്തെ നോവലിസ്റ്റുകളിൽ ഔജ്ജ്വല്യമാർജ്ജിച്ചിരിക്കുന്നു.
മഹത്ത്വമുള്ള നോവലിസ്റ്റ്. അവരുടെ കഥാപാത്രങ്ങൾക്കു ഭയജനകങ്ങളായ ഭൂതകാലങ്ങളുണ്ടു്. അവർ അവ
കണ്ടുപിടിക്കുന്നു. അല്ലെങ്കിൽ അവയാൽ ‘ഹോൺട്’ ചെയ്യപ്പെടുന്നു. ആശയങ്ങളോടുകൂടി തുടങ്ങുകയല്ല അവർ.
പിറ്റ്മാനെപ്പോലെ, ബെല്ലോയെപ്പോലെ അവർക്കു ശബ്ദമുണ്ടു്, വാക്കുകളുണ്ടു്” എന്നു് ഒരു വലിയ നിരൂപകൻ
അവരെക്കുറിച്ചു പറഞ്ഞതാണിതു്. ഈ ഹോൺടിങ്—പിടിവിടാപ്പിശാചു് അല്ലെങ്കിൽ അനവരതമായ
അനുധാവനം—അവരുടെ ‘ബിലവ്ഡ്’ എന്ന നോവലിലെ പ്രധാനപ്പെട്ട വിഷയമാണു്. പ്രശസ്തയായ
കനേഡിയൻ നോവലിസ്റ്റ് <ref target="https://en.wikipedia.org/wiki/Margaret_Atwood">മാർഗററ്റ് അറ്റ്വുഡ്</ref>
‘ഒരു വലിയ വിജയം’ എന്നും ന്യൂസ്വീക്ക് വാരിക ‘ഒരു പ്രകൃഷ്ടകൃതി, ഉജ്ജ്വലം, അദ്ഭുതാവഹം’ എന്നും വാഴ്ത്തിയ
ഈ നോവൽ ‘നീഗ്രോ അനുഭവത്തെ’ ശക്തമായി ആവിഷ്കരിക്കുന്നു.
</p>
          <p>സെതെ എന്ന സ്ത്രീയാണു പ്രധാനപ്പെട്ട കഥാപാത്രം. അടിമയായ അവൾ സിൻസിനറ്റി പട്ടണത്തിലെ 124
എന്ന വീട്ടിൽ താമസിക്കുകയാണു്. പക്ഷേ, ആ ഭവനം കഴുത്തറുത്തു കൊല്ലപ്പെട്ട കുഞ്ഞിനാൽ ‘ഹോൺട്’
ചെയ്യപ്പെടുന്നു. വെള്ളക്കാരന്റെ ക്രൂരമായ നിയമമാണു് ആ മൃഗീയമായ കൊലപാതകത്തിനു സെതെയെ
പ്രേരിപ്പിച്ചതു്. “സൈഡ് ബോർഡ് ഒരടി മുന്നോട്ടുവച്ചു” മരിച്ച അമ്മൂമ്മയാണു് അതിനെ തടയുന്നതെന്നു
സെതെയുടെ മകൾ പറഞ്ഞു. അതു ശരിയല്ലെന്നു് അമ്മ. കുഞ്ഞു മരിച്ചപ്പോൾ അതിനു രണ്ടു വയസ്സു
പോലുമായിരുന്നില്ലെന്നു സെതെ മകളെ അറിയിച്ചു. സെതെ അവളുടെ കൈ വിട്ടിട്ടു് സൈഡ് ബോർഡ്
ചുവരിനടുത്തേക്കു തള്ളി നീക്കി. വെളിയിൽ ഒരു കുതിരസവാരിക്കാരൻ കുതിരയെ ചാട്ടകൊണ്ടടിച്ചു് അതിവേഗം
പായിച്ചു. 124 എന്ന ഭവനത്തിനടുത്തു വരുമ്പോൾ തദ്ദേശവാസികൾ അങ്ങനെയാണു ചെയ്തിരുന്നതു്.
</p>
          <p>അമേരിക്കൻ ആഭ്യന്തരയുദ്ധത്തിനു ശേഷം ഏറെ വർഷങ്ങൾ കഴിഞ്ഞിട്ടാണു് ഈ നോവലിലെ കഥ
നടക്കുന്നതു്. എത്രയെത്ര നീഗ്രോ അടിമകളെയാണു വെള്ളക്കാർ തൂക്കിക്കൊന്നതു്! ആ കൊലപാതകങ്ങളുടെ
കഥകൾ നോവലിലെ കഥാപാത്രങ്ങളെ പിന്തുടരുന്നു. മകളുടെ മരണം അമ്മയെ പിന്തുടരുന്നു. 124 എന്ന
ഭവനത്തിന്റെ പിറകിലായി ഒരു പുഴയുണ്ടു്. അവിടെ അവളുടെ കാൽപാടുകൾ വരികയും പോകുകയും ചെയ്യുന്നു;
വരികയും പോകുകയും ചെയ്യുന്നു. അവ വളരെ പരിചിതങ്ങൾ. കൊച്ചു കുട്ടിയോ പ്രായം കൂടിയവനോ കാലുകൾ
അവയിൽ വച്ചാൽ അവ തമ്മിൽ ചേരും. അവിടെ നിന്നു് അവയെ എടുക്കൂ. ആ കാൽപാടുകൽ
അപ്രത്യക്ഷങ്ങളാവും. ആരും അവിടെ നടന്നില്ല എന്ന മട്ടിൽ. കഴുത്തറക്കപ്പെട്ട കുഞ്ഞിന്റെ ചരിത്രം
നീഗ്രോകളുടെ ചരിത്രമാണു്. അതു ഭൂതകാലത്തു നിന്നു പുനരാവിഷ്കരിക്കപ്പെട്ടാൽ അന്നത്തെ ധർമ്മരോഷം
ഇപ്പോഴുമുണ്ടാകും. അതു് ആവിഷ്കരിക്കപ്പെടുന്നില്ലെങ്കിൽ പിന്നെ ഒന്നും പറയാനുമില്ല. വെളുത്ത വർഗ്ഗത്തിൽപ്പെട്ട
ഏതൊരുവന്റെയും പുറത്തു വീഴുന്ന ചാട്ടവാറടിയാണു റ്റോണി മോറിസന്റെ ‘<ref target="https://en.wikipedia.org/wiki/Beloved_(novel)">ബിലവ്ഡ്</ref> ’ എന്ന
നോവൽ. വീടുമാറണമെന്നു സെതെ പറഞ്ഞപ്പോൾ അവളുടെ അമ്മായിയമ്മ അറിയിച്ചതു നീഗ്രോയുടെ ദുഃഖം
ആക്രമിക്കാത്ത ഒരു വീടും ആ രാജ്യത്തിനല്ല എന്നാണു്.
</p>
          <p>മറ്റൊരു നീഗ്രോ കവയിത്രി എഴുതി:</p>
          <lg>
            <l> “ഓരോ മൂന്നു മിനിറ്റിനകത്തു്</l>
            <l> ഒരു സ്ത്രീ പ്രഹരിക്കപ്പെടുന്നു</l>
            <l> ഓരോ അഞ്ചു മിനിറ്റിനകത്തു്</l>
            <l> ഒരു സ്ത്രീ ബലാൽസംഗം ചെയ്യപ്പെടുന്നു</l>
            <l> ഓരോ പത്തുമിനിട്ടിനകത്തു് </l>
            <l>ഒരു പെൺകുട്ടി ലൈംഗികേച്ഛയോടുകൂടി</l>
            <l> സമീപിക്കപ്പെടുന്നു</l>
            <l> എന്നിട്ടും ഞാനിന്നും പാതയിലൂടെ</l>
            <l> ബസ്സിൽ സഞ്ചരിച്ചു</l>
            <l> ഞാനൊരു വൃദ്ധന്റെ അടുത്താണു് ഇരുന്നതു്</l>
            <l> അയാൾ വൃദ്ധയായ ഭാര്യയെ</l>
            <l> മൂന്നു മിനിറ്റിനു മുൻപു്</l>
            <l> അല്ലെങ്കിൽ മൂന്നു ദിവസത്തിനു മുൻപു്</l>
            <l> അല്ലെങ്കിൽ മുപ്പതു വർഷത്തിനു മുൻപു്</l>
            <l> പ്രഹരിച്ചിരിക്കാം.” </l>
          </lg>
          <!--end of "verse"-->
          <p> ഇതാണു കറുത്തവർഗ്ഗക്കാർക്കു ലഭിക്കുന്ന മർദ്ദനം. മുപ്പതു വർഷങ്ങളല്ല, മുന്നൂറു വർഷങ്ങളല്ല, മുന്നൂറു
വർഷങ്ങളല്ല, അതിനും വളരെ വർഷങ്ങൾക്കു മുമ്പു് അടിമകളായിപ്പോയ കറുത്ത വർഗ്ഗക്കാരെയാണു റ്റോണി

മോറിസൺ നോവലിൽ ചിത്രീകരിക്കുന്നതു്. കഴുത്തറക്കപ്പെട്ട കുഞ്ഞുങ്ങളും വെള്ളക്കാരാൽ നിഗ്രഹിക്കപ്പെട്ട
നീഗ്രോകളും രക്തദാഹത്താൽ എരിപൊരി കൊള്ളുന്നതു് ഈ നോവലിൽ കാണാം.
</p>
          <p>തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനേക്കാൾ വലുതായി സ്ത്രീകളെ ചൂഷണം ചെയ്യുന്നുവെന്നു <ref target="https://w.wiki/HAxL">കാറൽ മാർക്സ്</ref> എഴുതിയിട്ടുണ്ടു്. നീഗ്രോകളെ വെളുത്ത
വർഗ്ഗക്കാർ ചൂഷണം ചെയ്യുന്നതു് അതിനേക്കാൾ വലിയ തോതിലാണെന്നു റ്റോണി മോറിസൺ പരോക്ഷമായി
അഭിപ്രായപ്പെടുന്നു. വെളുത്തവർഗ്ഗം ഫ്ളാഷ്ലൈറ്റ് തെളിച്ചു കറുത്തവർഗ്ഗക്കാരുടെ
സ്വകാര്യപ്രവർത്തനങ്ങളെപ്പോലും തടയുന്നു. നീഗ്രോകൾ ലജ്ജകൊണ്ടു പ്രവർത്തനങ്ങൾ അവസാനിപ്പിച്ചാലും
വെള്ളക്കാർ അവ അവസാനിപ്പിക്കാൻ സമ്മതിക്കുന്നില്ല. ആ കുൽസിതപ്രകാശത്തിന്റെ പ്രഭവകേന്ദ്രങ്ങളെ
സമാക്രമിക്കൂ എന്നാണു റ്റോണി മോറിസൺ ആഹ്വാനം ചെയ്യുന്നതു്. നോബൽ സമ്മാനം നൽകിയ കമ്മറ്റി അതു
കേട്ടതുകൊണ്ടാവാം മറ്റുജ്ജ്വല പ്രതിഭാശാലികളിൽ ഒരാൾക്കു കിട്ടേണ്ട സമ്മാനം അവർക്കു നൽകിയതു്.
</p>
        </div>
        <!--end of "section 0.0.11.0/1.16"-->
      </div>
      <!--end of "chapter 0.0.11/1"-->
      <!--END OF CHAPTER 0.0.11/1-->
      <div type="chapter" n="0.0.12" xml:id="chp0.0.12">
        <head type="chaphead">ധിഷണയുടെ സൗന്ദര്യം</head>
        <div type="lsection">
          <figure rend="fright" type="gra">
            <graphic url="images/ItaloCalvino.jpg" rendition="gra"/>
            <figDesc style="thumb">ഈറ്റാലോ കാൽവീനോ</figDesc>
          </figure>
          <p style="noindent"> ഈ ശതാബ്ദം കണ്ട ധിഷണാശാലികളായ സാഹിത്യകാരന്മാരിൽ
സുപ്രധാനനായിരുന്നു ഇറ്റലിയിലെ <ref target="http://en.wikipedia.org/wiki/Italo_Calvino">ഈറ്റാലോ കാൽവീനോ</ref>
(Italo Calvino). “The sudden death of Italo Calvino, scarcely into his sixties, deprives the world
of one of its few master artists” എന്നും “His death removes from the global literary scene its
most urbane star, its most civilized voice” എന്നും രാഷ്ട്രാന്തരീയ പ്രശസ്തിയുള്ള അമേരിക്കൻ നോവലിസ്റ്റ്
<ref target="https://en.wikipedia.org/wiki/John_Updike">ജോൺ
അപ്ഡൈക്ക്</ref> അദ്ദേഹത്തെ വാഴ്ത്തി.
</p>
          <figure rend="fleft" type="gra">
            <graphic url="images/John_Updike.jpg" rendition="gra"/>
            <figDesc style="thumb">ജോൺ അപ്ഡൈക്ക്</figDesc>
          </figure>
          <p> അതിവിദഗ്ദ്ധനായ കലാകാരൻ! നാഗരികതയുടെ വിശുദ്ധിയാർന്ന നക്ഷത്രം! ലോകത്തിന്റെ ഏറ്റവും
പരിഷ്കൃത ശബ്ദം, എന്നൊക്കെ ആ അമേരിക്കൻ നോവലിസ്റ്റ് പറഞ്ഞതു് അത്യുക്തി കലർന്നതാണെന്നു
കാൽവീനോയുടെ നോവലുകളും ചെറുകഥകളും വായിച്ചിട്ടുള്ള ആരും പറയുകയില്ല. <ref target="https://w.wiki/GHhB">ബോർഹെസ്</ref>, <ref target="https://w.wiki/G6Jn">മാർകേസ്</ref>, <ref target="https://w.wiki/HFru">നാബോക്കോഫ്</ref> ഈ സാഹിത്യകാരന്മാരുടെ നിരയിലാണു്
കാൽവീനോയുടെ സ്ഥാനമെന്നു് അഭിപ്രായപ്പെടുന്നവരും ഏറെയുണ്ടു്.
</p>
          <p>അറുപത്തിരണ്ടു വയസു തികയുന്നതിനു് ഏതാനും ആഴ്ചകൾ മാത്രമുണ്ടായിരുന്നപ്പോൾ (1985-ൽ
അദ്ദേഹത്തിനു മാരകമായ മസ്തിഷ്കാഘാതമുണ്ടായി. മണിക്കൂറുകൾ നീണ്ടുനിന്ന ശസ്ത്രക്രിയ നിഷ്പ്രയോജനമായി.
‘സംസ്കാരത്തിനു സംഭവിച്ച ഏറ്റവും വലിയ ആപത്തു്’ എന്നാണു് യൂറോപ്പിലെ വർത്തമാനപ്പത്രങ്ങൾ
അദ്ദേഹത്തിന്റെ ദേഹവിയോഗത്തെക്കുറിച്ചു് എഴുതിയതു്.
</p>
          <p>പരമസത്യം എന്നതുണ്ടോ എന്നു ചോദിച്ചാൽ കാൽവീനോയ്ക്കു് മറുപടി നല്കാനാവില്ല. എന്നാൽ ആ
സത്യത്തിന്റെ വിഭിന്നതലങ്ങൾ സാഹിത്യത്തിൽ ആവിഷ്കരിക്കപ്പെടുന്നുണ്ടെന്നു് അദ്ദേഹം സമ്മതിക്കും.
വിഭിന്നതലങ്ങൾ മാത്രമേയുള്ളോ? പരമസത്യം ഇല്ലേ? എന്നു ചോദിച്ചാലും അദ്ദേഹത്തിനു് ഉത്തരമില്ല.
</p>
          <p>ഏതു കലാസൃഷ്ടിയും പരിശോധിക്കൂ, സത്യത്തിന്റെ വിഭിന്നതലങ്ങൾ കാണാം. ഷെയ്ക്സ്പിയറിന്റെ ഹാംലിറ്റ്
നാടകമാവട്ടെ നീതിക്കു വേണ്ടി എത്തുന്ന രാജാവിന്റെ പ്രേതം. പ്രകൃത്യതീത വിശ്വാസങ്ങളോടും അതിന്റെ
സാന്മാർഗിക തത്ത്വങ്ങളോടും ബന്ധപ്പെട്ട പ്രാചീനമൂല്യങ്ങളുടെ സത്യതലത്തിനു പ്രാതിനിധ്യം വഹിക്കുന്നു.
</p>
          <p>‘ഡെൻമാർക്കിൽ എന്തോ ചീഞ്ഞുനാറുന്നു’ എന്ന പ്രസ്താവത്തിലൂടെ യഥാർഥമായ തലം. ഹാംലിറ്റ്
രാജകുമാരന്റെ ആന്തരജീവിതം സ്ഫുടീകരിക്കപ്പെടുന്ന മാനസികതലം വേറൊന്നു്. ഭ്രാന്തു് അഭിനയിക്കുന്ന ഹാംലിറ്റ്
നിർമിക്കുന്ന മറ്റൊരു സത്യതലം. ഭ്രാന്തിന്റെ നാട്യം യഥാർത്ഥമായ ഭ്രാന്തായിത്തീരുന്ന ഒഫീലിയ സൃഷ്ടിക്കുന്ന
തലവുമുണ്ടു്. ഈ തലങ്ങൾക്കു തമ്മിൽ പൊരുത്തമില്ല. അതാണു് നാടകീയത ജനിപ്പിക്കുന്നതു്. കാൽവീനോയുടെ
രചനകളിലുമുണ്ടു് സത്യത്തിന്റെ ഈ വ്യത്യസ്ത തലങ്ങൾ. പക്ഷേ, അദ്ദേഹം പ്രാചീന സാഹിത്യകാരന്മാരിൽ നിന്നു്
അകന്നു നില്ക്കുന്നു. അമേരിക്കൻ നോവലിസ്റ്റുകളായ <ref target="https://w.wiki/HY2g">ബാർത്</ref>, <ref target="https://w.wiki/HFru">നാബോക്കോഫ്</ref>, പിഞ്ചൻ ഇവരെപ്പോലെ, ബ്രിട്ടീഷ്

നോവലിസ്റ്റുകളായ <ref target="https://en.wikipedia.org/wiki/D._M._Thomas">ഡി. എം. തോമസ്</ref>, <ref target="https://en.wikipedia.org/wiki/John_Fowles">ഫൗൾസ്</ref> ഇവരെപ്പോലെ
കാൽവീനോയും പോസ്റ്റ് മോഡേണിസത്തിൽ വിശ്വസിക്കുന്നു.
</p>
          <p>പാരമ്പര്യത്തെ വെല്ലുവിളിക്കുകയും റീയലിസത്തെ ഗളഹസ്തം ചെയ്യുകയുമാണു് പോസ്റ്റ്മോഡേണിസത്തിന്റെ
ജോലി. ഈ പ്രസ്ഥാനത്തിന്റെ ഉദ്ഘോഷകരിൽ നിന്നും കാൽവീനോ തെല്ലകന്നു നില്ക്കുന്നു. അദ്ദേഹം തന്നെ ആ
അകൽച്ച സ്പഷ്ടമാക്കിയിട്ടുണ്ടു്. ആശയങ്ങളല്ല മാനസിക പ്രേരണകളെയാണു് കലാകാരൻ ചിത്രീകരിക്കേണ്ടതു്.
യുക്തിക്കല്ല, വികാരാധിഷ്ഠിതമായ വസ്തുക്കൾക്കല്ല ഗണിതശാസ്ത്രപരമായ കണക്കുകൂട്ടലുകൾക്കാണു് പ്രാധാന്യം
കല്പിക്കേണ്ടതു് (കാൽവീനോയുടെ The Literature Machine എന്ന പുസ്തകം നോക്കുക, Picador പ്രസാധനം).
</p>
          <figure rend="fright" type="gra">
            <graphic url="images/Raymond_Queneau.jpg" rendition="gra"/>
            <figDesc style="thumb">റേമൊങ് കിനോ</figDesc>
          </figure>
          <p> ഫ്രഞ്ച് സാഹിത്യകാരനായ <ref target="https://en.wikipedia.org/wiki/Raymo">റേമൊങ് കിനോ</ref> (Raymond
Queneau) പ്രധാന പ്രവർത്തകനായിരുന്ന Oulipo വർക്ക്ഷോപ്പിന്റെ (Ouvroir de Litterature Potentielle
Workshop of Potential Literature) മറ്റൊരു പ്രവർത്തകനായിരുന്നല്ലോ കാൽവീനോ. “<ref target="https://en.wikipedia.org/wiki/Life:_A_User%27s_Manual">Life, a User’s
Manual</ref> ” എന്ന വിശ്വവിഖ്യാതമായ നോവലെഴുതിയ <ref target="https://en.wikipedia.org/wiki/Georges_Perec">ഷൊർഷ് പെരക്കും</ref>
(Georges Perec) ഈ വർക്ക്ഷോപ്പിലുണ്ടായിരുന്നു.
</p>
          <figure rend="fleft" type="gra">
            <graphic url="images/Georges_Perec.jpg" rendition="gra"/>
            <figDesc style="thumb">ഷൊർഷ് പെരക്ക്</figDesc>
          </figure>
          <p> പെരക്കിന്റെ സ്നേഹിതൻ ഷാക്ഷുവേ എന്റെ സ്നേഹിതനാണെന്നു് അഭിമാനത്തോടെ എഴുതിക്കൊള്ളട്ടെ.
പുതിയ രൂപങ്ങളും ഘടനകളുമുണ്ടാക്കുന്നതിൽ തൽപരരായിരുന്നു കിനോയും കൂട്ടുകാരും. കിനോയുടെ One
hundred thousand billion Poems ഇതിന്റെ സ്വഭാവം വ്യക്തമാക്കും. ആദ്യത്തെ നോട്ടത്തിൽ പത്തു
ഗീതകങ്ങളേ അതിലുള്ളു. ഓരോ ഗീതകത്തിന്റെയും ഓരോ വരിയും മറ്റൊൻപതു ഗീതകങ്ങളുടെ വരികൾ കൊണ്ടു
മാറ്റിവയ്ക്കാം. ഇങ്ങനെ സങ്കലനത്തിലൂടെ ‘വൺഹൺഡ്രഡ് ട്രില്യൻ’ ഗീതകങ്ങളുണ്ടാക്കാം.
</p>
          <p>കിനോയുടെ കണക്കുകൂട്ടൽ അനുസരിച്ചു് ഒരു മിനിറ്റിൽ ഒരു ഗീതകം വായിച്ചാൽ, അങ്ങനെ ഒരു ദിവസം
എട്ടു മണിക്കൂർ നേരം വായിച്ചാൽ, വർഷത്തിൽ ഇരുന്നൂറു ദിവസങ്ങൾ വായിച്ചാൽ ഒരു മില്യൻ
ശതാബ്ദങ്ങളിലധികം കാലം വേണ്ടി വരും ഗീതകങ്ങൾ മുഴുവനും വായിച്ചു തീർക്കാൻ. ഇതാണു്
ഗണിതശാസ്ത്രപരമായ കണക്കുകൂട്ടൽ. രൂപശില്പത്തിന്റെ അയവില്ലായ്മയിൽനിന്നു ചലനാത്മകതയെ
നിർമ്മിക്കലാണു് Oulipo-യുടെ ലക്ഷ്യം. കാൽവീനോയുടെ “If on a winter’s night a traveller” എന്ന
നോവൽ ഈ ചലനാത്മകതയ്ക്കു നിദർശകമാണു്.
</p>
          <p>മനുഷ്യരാശിയോടെന്നതിനേക്കാൾ മനുഷ്യ ശരീരത്തിലെ സെല്ലിനെ (cell) പരിഗണിക്കുന്നവരാണു്
OULIPO അംഗങ്ങൾ. കാൽവീനോയുടെ ‘Under the Jaguar Sun’ എന്ന കഥാസമാഹാരം മനുഷ്യന്റെ
സിരാചക്രത്തോടു ബന്ധപ്പെട്ട രുചി (taste), കേൾവി (hearing), മണം (smell) ഇവയെ ആവിഷ്ക്കരിക്കുന്നു. മറ്റു
രണ്ടിന്ദ്രിയ വ്യാപാരങ്ങളെക്കുറിച്ചു കൂടി അദ്ദേഹം കഥകൾ എഴുതുമായിരുന്നു. എന്നാൽ അതിനുമുമ്പു് മരണം
അദ്ദേഹത്തെ ഗ്രസിച്ചു. ‘Under the Jaguar sun’ എന്ന ആദ്യത്തെ കഥയിൽ മെക്സിക്കോയിൽ എത്തുന്ന
രണ്ടുപേരുടെ—ദമ്പതികളുടെ—കഥയാണു് കാൽവീനോ പറയുന്നതു്.
</p>
          <p>സ്ത്രീ—ഒളിവിയ—I would like to eat chilesen–nogada എന്നു പറഞ്ഞു ഭക്ഷണം കഴിക്കുന്നിടത്തേയ്ക്കു
പോകുന്നു. (nogada—നോഗോതാ—കുഴച്ചമാവു പോലെയുള്ള ഒരു ഭക്ഷണസാധനം—ലേഖകൻ). ഇങ്ങനെ
ഓരോന്നു് അവർ ഉൽസാഹത്തോടെ ഭക്ഷിക്കുന്നു. ഒളീവിയ ചവയ്ക്കുമ്പോൾ അവളുടെ പല്ലുകളുടെ വേദനം
(sensation) അയാൾ സ്വന്തം ശരീരത്തിലറിയുന്നു.

</p>
          <p>അവൾ നാക്കുകൊണ്ടു തന്നെ അവളുടെ വായുടെ മുകളിലേക്കു് ഉയർത്തുന്നതായി അയാൾക്കു് തോന്നുന്നു.
ഉമിനീരു കൊണ്ടു് അവൾ അയാളെ പൊതിയുന്നതായിട്ടാണു് അയാളുടെ തോന്നൽ. തന്റെ ഒരു ഭാഗമോ അതല്ല
മുഴുവൻ ശരീരമോ അവൾ സ്വന്തം വായ്ക്കകത്താക്കി ചവച്ചു നാരു നാരായി കീറുന്നുവെന്നു് അയാൾക്കു തോന്നുന്നു.
അതു് അവർ തമ്മിലുള്ള സമ്പൂർണമായ ബന്ധം ജനിപ്പിക്കുന്നു.
</p>
          <p>ഇങ്ങനെ ഇന്ദ്രിയ സംവേദനത്തെയും മസ്തിഷ്കത്തെയും കാൽവീനോ കൂട്ടിയിണക്കുന്നു. I was living and
dying in all the fibers of what is chewed and digested and in all the fibers that absorb the Sun
consuming and digesting എന്ന പര്യവസാനത്തിലെ വാക്യങ്ങൾ—പുരുഷന്റെ വാക്യങ്ങൾ—രുചി എന്ന
സംവേദനവും മസ്തിഷ്കവും തമ്മിലുള്ള ബന്ധത്തെ അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു.
</p>
          <p>രണ്ടാമത്തെക്കഥ—കേഴ്‌വിയെക്കുറിച്ചാണു്—A king listens. രാജാവു താമസിക്കുന്ന കൊട്ടാരം തന്നെ ഒരു
വലിയ കാതാണു്. കൊട്ടാരം രാജാവിന്റെ കാതുതന്നെ. അവിടത്തെ ചുവരുകൾക്കു കാതുണ്ടു്. ചാരന്മാരെ എങ്ങും
നിറുത്തിയിരിക്കുന്നു. അവരുടെ ജോലി കൊട്ടാരത്തിലെ ഉപജാപോദ്യമങ്ങളെ രാജാവിനെ അറിയിക്കുക
എന്നതാണു്. അദ്ദേഹം അവ കേൾക്കുന്നു. കൊട്ടാരം ശബ്ദങ്ങൾ കൊണ്ടുള്ള നിർമ്മാണമത്രേ.
</p>
          <p>അതു് ഒരു നിമിഷത്തിൽ നീളുന്നു, അടുത്ത നിമിഷത്തിൽ ചുരുങ്ങുന്നു. ഒരു “രജതശബ്ദം” സോസറിൽനിന്നു
വീണ സ്പൂണിന്റേതു മാത്രമല്ല. അതു വിരിപ്പു കൊണ്ടു മൂടിയ മേശയുടെ മൂലയുമാണു്. ആ ചെറിയ ശബ്ദം
എലിയെക്കണ്ടു ചാടിയ പൂച്ചയുടേതു മാത്രമല്ല. പടികളുടെ താഴെയുള്ള തണുത്ത സ്ഥലവുമാണു്. ഒരു ശബ്ദത്തെ
മറ്റൊരു ശബ്ദത്തോടു കൂട്ടിച്ചേർക്കുന്ന കഥ വല്ലതുമുണ്ടോ? കൊട്ടാരം തുരങ്കം പോലെയാണു്. അതു് ചെവിയുടെ
അകത്തെ ഭാഗം പോലെ നൂലാമാലയായി മാറിയിരിക്കുന്നു. അവിടെയിരുന്നു് എല്ലാം കേൾക്കുന്ന രാജാവു്
യഥാർത്ഥത്തിൽ രാജാവാണോ അതോ കാരാഗൃഹത്തിലെ തടവുകാരനോ?
</p>
          <p>നഗരം ഉണരുന്നു. വലിച്ചടയ്ക്കുന്ന, ചുറ്റികകൊണ്ടടിക്കുന്ന ശബ്ദം ഒന്നിനൊന്നു് ഉച്ചത്തിലാവുന്നു.
കൊട്ടാരത്തിനകത്തിരുന്നു്, തുരങ്കത്തിനകത്തിരുന്നു രാജാവു് അതെല്ലാം കേൾക്കുന്നു. കേഴ്‌വിയെ
രാഷ്ട്രവ്യവഹാരത്തിലേയ്ക്കു സംക്രമിപ്പിക്കുന്ന കഥയാണിതു്.
</p>
          <p>സ്ഥലപരിമിതി മൂന്നാമത്തെ Nose എന്ന കഥയെക്കുറിച്ചു പറയാൻ അനുമതി തരുന്നില്ല എനിക്കു്.
ഘ്രാണശക്തിയെ ഭൂതകാലത്തേക്കു കൊണ്ടു ചെല്ലുന്ന ആ രചന തികച്ചും രമണീയം എന്നു മാത്രം പറഞ്ഞു ഞാൻ
പിന്മാറട്ടെ.
</p>
          <p>സത്യത്തിന്റെ തലങ്ങൾ എവിടെയെല്ലാമുണ്ടോ അവയൊക്കെ കാണാനും കലാസുന്ദരമായി
ചിത്രീകരിക്കാനും കഴിവുണ്ടു് കാൽവീനോയ്ക്കു്. ചരിത്രസംഭവങ്ങളിലെ സത്യതലം, ജഗത്സംബന്ധീയങ്ങളായ
വസ്തുതകളിലെ സത്യതലം ഇവയെ ചിത്രീകരിക്കുന്ന ഈ മഹാനായ എഴുത്തുകാരൻ ഈ ഗ്രന്ഥത്തിലെ മൂന്നു
കഥകളിലൂടെ ഇന്ദ്രിയവ്യാപാരങ്ങളുടെ സത്യതലങ്ങളെ സ്പഷ്ടമാക്കിത്തരുന്നു. കാൽവീനോയുടെ ഏതു രചനയും
വായിക്കുന്നതു സാധാരണമായ അനുഭവമല്ല, അസാധാരണമായ, മഹനീയമായ അനുഭവമാണു്.
</p>
        </div>
        <!--end of "section 0.0.12.0/1.17"-->
      </div>
      <!--end of "chapter 0.0.12/1"-->
      <!--END OF CHAPTER 0.0.12/1-->
      <div type="chapter" n="0.0.13" xml:id="chp0.0.13">
        <head type="chaphead">സ്റ്റാലിന്റെ സ്വഭാവദർപ്പണം</head>
        <div type="lsection">
          <figure rend="fleft" type="gra">
            <graphic url="images/JosephStalin.jpg" rendition="gra"/>
            <figDesc style="thumb">സ്റ്റാലിൻ</figDesc>
          </figure>
          <p style="noindent"> റഷ്യൻ തൊഴിലാളികൾ പ്രാഥമികാവശ്യകതകൾക്കു വേണ്ടി വ്യൂഹം ചമയ്ക്കുന്ന
കാലം. സാർ ചക്രവർത്തിയുടെ പോലീസ് അവരെ കൂടെക്കൂടെ കാരാഗൃഹത്തിലാക്കും. സൈബീരിയയിലേക്കു
നാടുകടത്തും. കൊല്ലും. ഒരിക്കൽ കുറെ തൊഴിലാളികൾ പണിമുടക്കി. പോലീസ് അവരിൽ ചാടിവീണു്
അമ്പതുപേരെ അറസ്റ്റു ചെയ്തു ജോർജയിലെ (Georgia) നഗരമായ റ്റിഫ്ലീസിനടുത്തുള്ള വയലിൽ വരിയായി
നിറുത്തി. ഓരോ പോലീസുകാരന്റെയും കൈയിൽ കൂർത്ത ആണികൾ തറച്ച ചാട്ടയുണ്ടു്. തൊഴിലാളികൾ
ഓരോരുത്തനായി മുതുകു നഗ്നമാക്കി പോലീസുകാരുടെ മുൻപിലൂടെ നടന്നു പോകണം. ശക്തി സംഭരിച്ചു് ഓരോ
പോലീസുകാരനും തടവുകാരുടെ മുതുകിൽ ചാട്ടകൊണ്ടു് ആഞ്ഞടിക്കും. രക്തം ചാടും, വേദന അസഹനീയം.
പലരും അവസാനത്തെ പോലീസുകാരന്റെ അടുത്തെത്തുന്നതിനു മുൻപു് ബോധംകെട്ടുവീഴും. അനേകമാളുകൾ
മരിച്ചു.
</p>
          <p>തൊഴിലാളി നേതാവിന്റെ ഊഴം വന്നു. ഷേർട്ട് ഊരി അയാൾ മുതുകു നഗ്നമാക്കി. അതിനുമുൻപു് അയാൾ
കനം തീരെ കുറഞ്ഞ ഒരു പുല്ക്കൊടി താഴെനിന്നു പറിച്ചെടുത്തു പല്ലുകൾക്കിടയിൽ വച്ചു. എന്നിട്ടു പോലീസുകാരുടെ
മുൻപിലൂടെ നിവർന്നു മെല്ലെ നടന്നു. ഉന്മാദമാർന്ന ചാട്ട അയാളുടെ മുതുകിൽ തുടരെത്തുടരെ വീണു. മുറിവുകളിൽ
നിന്നും രക്തം ചാടിയിട്ടും അയാൾ ഒരു ശബ്ദം പോലും കേൾപ്പിച്ചില്ല. വായ് തുറന്നതേയില്ല. അയാളെ
‘വകവരുത്തണ’മെന്നു് വിചാരിച്ചു് ഓരോ പോലീസുകാരനും രണ്ടു തവണ മൂന്നു തവണ ആഞ്ഞടിച്ചു. പക്ഷേ,
അയാളിൽനിന്നു് ഒരു ശബ്ദം പോലും ഉണ്ടായില്ല.
</p>
          <p>ശരീരം വളയ്ക്കാതെ, രോദനം നടത്താതെ അയാൾ വരിയായി നിന്ന പോലീസുകാരന്റെ മുമ്പിലൂടെ നടന്നു.
അവസാനത്തെ പോലീസുകാരന്റെ അടുത്തെത്തി ചാട്ടയടി ഏറ്റതിനുശേഷം അയാൾ പല്ലിനിടയിൽനിന്നു
പുൽക്കൊടിയെടുത്തു പോലീസുകാരന്റെ കൈയിൽ കൊടുത്തിട്ടു പറഞ്ഞു. “എന്റെ ഓർമ്മയ്ക്കായി ഇതുവച്ചുകൊള്ളൂ.
നോക്കു, ഞാൻ ഈ പുൽക്കൊടി കടിച്ചതു പോലുമില്ല. എന്റെ പേരു സ്റ്റാലിനെന്നാണു്.”
</p>
          <p>മഹാനായ ഗ്രീക്ക് സാഹിത്യകാരൻ <ref target="https://en.wikipedia.org/wiki/Nikos_Kazantzakis">നീക്കോസ് കാസാൻ ദ്
സാക്കസിന്റെ</ref> (Report To Greco) എന്ന അതിസുന്ദരമായ പുസ്തകത്തിൽ നിന്നാണു് ഈ വിവരണം
ഞാൻ എടുത്തെഴുതുന്നതു്. പില്ക്കാലത്തു് സോവിയറ്റ് രാഷ്ട്രത്തെ മാത്രമല്ല ലോകത്തെയാകെ വിറപ്പിച്ച സ്റ്റാലിന്റെ
സ്വഭാവദാർഢ്യത്തെ ഇതു സ്പഷ്ടമാക്കിത്തരുന്നു. ഈ സ്വഭാവദാർഢ്യവും അതിൽ നിന്നു ജനിച്ച നൃശംസതയും
ഏതളവു വരെ ചെന്നുവെന്നു മനസ്സിലാക്കണമെങ്കിൽ ക്ലാസിക്കായി കരുതപ്പെടുന്ന <ref target="https://en.wikipedia.org/wiki/Let_History_Judge">Let History
Judge</ref> (‘ചരിത്രം വിലയിരുത്തട്ടെ’) എന്ന ഗ്രന്ഥം വായിക്കണം.
</p>
          <figure rend="fright" type="gra">
            <graphic url="images/Roy_Medvedev.jpg" rendition="gra"/>
            <figDesc style="thumb">റൊയ് മിദ്വീദീവ്</figDesc>
          </figure>
          <p> റഷ്യയിലെ <ref target="https://en.wikipedia.org/wiki/Roy_Medvedev">റൊയ്
മിദ്വീദീവ്</ref> (Roy Medvedeet എഴുതിയതും ജോർജ്ജ് ഷ്രിവർ ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്തതുമായ
ഈ ഗ്രന്ഥം തൊള്ളായിരത്തിലധികം പുറത്തോളം ദീർഘത ആവഹിച്ചിരിക്കുന്നു. 1879 ഡിസംബർ 21-നു
ജനിക്കുകയും 1953 മാർച്ച് അഞ്ചുവരെ ജീവിച്ചിരിക്കുകയും ചെയ്ത വിപ്ലവകാരിയായ ഒരു ഏകശാസനാധിപതിയുടെ
സങ്കീർണ്ണ സ്വഭാവത്തെ സമ്പൂർണ്ണമായും ഈ പുസ്തകത്തിൽ അനാവരണം ചെയ്തിരിക്കുന്നു.
</p>
          <figure rend="fleft" type="gra">
            <graphic url="images/Isaac_Deutscher.jpg" rendition="gra"/>
            <figDesc style="thumb">ഐസക് ഡ്വെയ്ച്ചർ</figDesc>
          </figure>
          <p> സ്റ്റാലിന്റെ ഏറ്റവും നല്ല ജീവചരിത്രം പോളണ്ടിൽ ജനിച്ച ഇംഗ്ലീഷ് എഴുത്തുകാരൻ <ref target="https://en.wikipedia.org/wiki/Isaac_Deutscher">ഐസക് ഡ്വെയ്ച്ചറു</ref>
ടെ “Stalin—A Political Biography” (‘സ്റ്റാലിൻ— ഒരു രാഷ്ട്രീയ ജീവചരിത്രം’) എന്നതാണു് ആന്റി
സ്റ്റാലിനിസ്റ്റ് വീക്ഷണഗതികൾ വച്ചു പുലർത്തിയതിനു പാർട്ടിയിൽ നിന്നു നിഷ്കാസിതനായ അദ്ദേഹം
ട്രൊറ്റ്സ്കിയിസത്തിനു അനുകൂലനാണെങ്കിലും സ്റ്റാലിന്റെ നേട്ടങ്ങളുടെ നേർക്കു കണ്ണടയ്ക്കുന്നില്ല.
</p>
          <p>സ്റ്റാലിന്റെ മൃതശരീരം ആദ്യമായി ലെനിന്റെ മൃതദേഹത്തിനടുത്തു വച്ചെങ്കിലും കാലം കഴിഞ്ഞപ്പോൾ അതു്
അവിടെ നിന്നു മാറ്റിവച്ചു. സ്റ്റാലിന്റെ പേരുതന്നെ നിർമ്മാർജനം ചെയ്യാനുള്ള യത്നമായിരുന്നു അതെന്നു
ചൂണ്ടിക്കാണിച്ചിട്ടു് ഡ്വെയ്ച്ചർ പറയുന്നു; (Posterity, haunted by Stalin, perplexed by the legacy of his
rule yet still unable to master and transcend it, for the time being sought merely to cast him
out of its memory) (“സ്റ്റാലിനെക്കുറിച്ചുള്ള സ്മൃതികളാൽ വേട്ടയാടപ്പെടുന്ന, അദ്ദേഹത്തിന്റെ
ഭരണപൈതൃകത്താൽ പരിഭ്രാന്തരായ വരും തലമുറകൾ, ആ അവസ്ഥയെ തരണം ചെയ്യാനാവാതെ ഇപ്പോൾ
ശ്രമിക്കുന്നതു് അദ്ദേഹത്തെ ഓർമ്മകളിൽ നിന്നു തന്നെ പുറംതള്ളാനാണു്”).
</p>
          <p>ഈ ഉജ്ജ്വലമായ ഗ്രന്ഥത്തെ ബഹുദൂരം അതിശയിച്ചിരിക്കുന്നു മീദ്വീദീവിന്റെ ഈ ഗ്രന്ഥം. ഇതു സ്റ്റാലിന്റെ
ജീവചരിത്രമാണു്, അദ്ദേഹത്തിന്റെ കാലയളവിലെ രാഷ്ട്രവ്യവഹാര ചരിത്രമാണു്. സോവിയറ്റ് രാഷ്ട്രത്തിന്റെ
കാലയളവിലെ രാഷ്ട്രവ്യവഹാര ചരിത്രമാണു്. സോവിയറ്റ് രാഷ്ട്രത്തിന്റെ ഉയർച്ചയുടെ ചരിത്രമാണു്. സ്റ്റാലിന്റെ
ആപ്തമിത്രങ്ങളെന്നു കരുതപ്പെട്ടവരുടെ ദുരന്തത്തിന്റെ ആലേഖ്യമാണു്. ഗ്രന്ഥം വായിച്ചു തീർന്നാലും സ്റ്റാലിൻ
നമ്മളെ ‘ഹോൺട്’ ചെയ്തുകൊണ്ടിരിക്കും. ഡ്വെയ്ച്ചർ പറഞ്ഞതുപോലെ താൽക്കാലികമായി സ്റ്റാലിനെ
സംബന്ധിച്ച സ്മരണയെ ഇല്ലാതാക്കാനേ ജനതയ്ക്കു കഴിയൂ.
</p>
          <figure rend="fright" type="gra">
            <graphic url="images/Lenin-Stalin.jpg" rendition="gra"/>
            <figDesc style="thumb">സ്റ്റാലിൻ, ലെനിൻ</figDesc>
          </figure>
          <p><ref target="https://en.wikipedia.org/wiki/Joseph_Stalin">സ്റ്റാലിനെ</ref>
ക്കുറിച്ചുള്ള ഏതു ചിന്തനവും <ref target="https://en.wikipedia.org/wiki/Vladimir_Lenin">ലെനിനിലാ</ref> ണു്
ആരംഭിക്കേണ്ടതു്. 1905-ലാണു് സ്റ്റാലിൻ ആദ്യമായി ലെനിനെ കാണുന്നതു്. കോബ എന്ന ഓമനപ്പേരിൽ
അറിയപ്പെട്ടിരുന്ന സ്റ്റാലിനെ ലെനിനു വളരെ ഇഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ കഴിവുകളിൽ ലെനിൻ ആദരാതിശയം
ഉള്ളവനായി. സൈബീരിയയിലേക്കൂ നാലു വർഷത്തേക്കു നാടുകടത്തപ്പെട്ടിരുന്ന സ്റ്റാലിൻ പതിവായി ലെനിനു
കത്തുകൾ അയയ്ക്കുമായിരുന്നു. 1917-ലെ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവം വന്നപ്പോൾ സ്റ്റാലിനു് അനിഷേധ്യമായ
സ്ഥാനം ലഭിച്ചു. അതു കിട്ടിയതോടെ ലെനിനുമായുള്ള അദ്ദേഹത്തിന്റെ മാനസിക ബന്ധത്തിനു ക്ഷതം പറ്റി.
</p>
          <p>‘പ്രാവ്ദ’യുടെ എഡിറ്ററായിരുന്ന സ്റ്റാലിനു് പ്രസിദ്ധീകരണത്തിനു വേണ്ടി ലെനിൻ അയച്ച കത്തുകൾ
വെട്ടിച്ചുരുക്കിയിട്ടാണു് അദ്ദേഹം പരസ്യപ്പെടുത്തിയതു്. ഒടുവിൽ ലെനിന്റെ കത്തുകൾ സ്റ്റാലിൻ
പ്രസിദ്ധപ്പെടുത്തിയതേയില്ല. ലെനിനു പ്രഭാഷണകലയിൽ വൈദഗ്ദ്ധ്യമുണ്ടായിരുന്നു. സ്റ്റാലിനു് അതിൽ
പ്രാഗത്ഭ്യമില്ലായിരുന്നുതാനും. എങ്കിലും തൊഴിലാളികളെയും മറ്റുള്ളവരെയും സംഘടിപ്പിക്കുന്നതിൽ സ്റ്റാലിനു
ലെനിനുള്ളതിനേക്കാൾ പതിനായിരം മടങ്ങു് പ്രാഗത്ഭ്യമുണ്ടായിരുന്നു. അങ്ങനെ ലെനിനെ അവഗണിക്കുമാറു്
സ്റ്റാലിൻ ഉയർച്ച നേടി. അതു നേടിക്കഴിഞ്ഞപ്പോൾ ആചാര്യപദവിയിലായിരുന്ന ലെനിന്റെ
സഹധർമ്മിണിയോടു് അസഭ്യപദങ്ങൾ പറയാനും സ്റ്റാലിൻ മടികാണിച്ചില്ല.
</p>
          <p>ലെനിൻ മസ്തിഷ്കാഘാതത്താലാണല്ലോ മരിച്ചതു്. വേദന കൂടിയപ്പോൾ തനിക്കു കൊടും വിഷം വേണമെന്നു
ലെനിൻ പറഞ്ഞെന്നും സ്റ്റാലിൻ അതു കൊടുത്തുവെന്നും അങ്ങനെ പരോക്ഷമായും പ്രത്യക്ഷമായും സ്റ്റാലിൻ
ലെനിന്റെ വധകർത്താവായിയെന്നും ഈ ഗ്രന്ഥത്തിൽ സൂചിപ്പിച്ചിരിക്കുന്നു. അതിമദ്യപനായിരുന്ന സ്റ്റാലിൻ
ഒരിക്കൽ ലക്കുകെട്ടു താനാണു ലെനിനെ വധിച്ചതെന്നു് Izvestia, Novy Mir ഇവയുടെ പത്രാധിപരായിരുന്ന
ഐവാൻ ഗ്രൊൺസ്കിയോടു പറഞ്ഞുവത്രേ (പുറം 77,78).
</p>
          <figure rend="fleft" type="gra">
            <graphic url="images/Leon_Trotsky.jpg" rendition="gra"/>
            <figDesc style="thumb">ട്രൊറ്റ്സ്കി</figDesc>
          </figure>
          <p> ലെനിന്റെ മരണത്തിനു സ്റ്റാലിൻ കാരണക്കാരനാണെന്നു കാണിച്ചു <ref target="https://en.wikipedia.org/wiki/Leon_Trotsky">ട്രൊറ്റ്സ്കി</ref> യും
അക്കാലത്തു ലേഖനമെഴുതി—Life Magazine-നു നൽകി. പക്ഷേ, ആ അമേരിക്കൻ മാസിക ആ ലേഖനം
പ്രസിദ്ധപ്പെടുത്തിയില്ല. ലെനിൻ വിഷം ആവശ്യപ്പെട്ടപ്പോൾ പോളിറ്റ് ബ്യൂറോ അതു കൊടുത്തില്ലെന്നും സ്റ്റാലിൻ
കൊടുത്തിരിക്കാനിടയുണ്ടെന്നും ട്രൊറ്റ്സ്കി പറഞ്ഞു (പുറം 78).
</p>
          <p>I curse and persecute everyone I have to (ശപിക്കേണ്ടവരെയും ഉപദ്രവിക്കേണ്ടവതേയും ഞാനങ്ങനെ
ചെയ്യുന്നു) എന്നു് ഒരിക്കൽ ലെനിനു് എഴുതി അയച്ച സ്റ്റാലിൻ ആ പ്രസ്താവത്തെ സാർഥകമാക്കിക്കൊണ്ടു തന്നെ
പ്രവർത്തിച്ചു. പ്രതിവിപ്ലവകാരികൾ എന്നു സംശയം തോന്നിയാലുടൻ അവരെ അദ്ദേഹം നിഗ്രഹിച്ചിരുന്നു.
മിലിട്ടറി സ്പെഷലിസ്റ്റുകളുടെ നേർക്കായിരുന്നു സ്റ്റാലിൻ ആദ്യം നിറയൊഴിച്ചതു്. ഒരു സൈനികജില്ലയുടെ
പരമാധികാരിയായിരുന്നു സ്നെസറേവിനെ അദ്ദേഹം അറസ്റ്റു ചെയ്യിച്ചു് അയാളുടെ സഹപ്രവർത്തകരോടുകൂടി
വോൾഗ നദിയിൽ വച്ചു് ഒരു യാനപാത്രത്തിൽ ഇരുത്തി. ഒഴുകുന്ന ഈ തടവറ പെട്ടെന്നു നദിയിൽ മുങ്ങിത്താണു.
</p>
          <p>ലളിത ജീവിതം നയിച്ച നേതാവായിരുന്നു സ്റ്റാലിൻ. കാമിനേവ് എന്ന സഹപ്രവർത്തകൻ റോൾസ്
റോയ്സ് കാറിൽ മോസ്കോയിൽ സഞ്ചരിച്ചപ്പോൾ സ്റ്റാലിൻ ഒരു പഴയ Russo-Bate കാറിലാണു് സഞ്ചരിച്ചതു്.
സ്ത്രീകളിൽ ഒട്ടും തല്പരനല്ലായിരുന്ന അദ്ദേഹത്തിന്റെ സർവ്വവിനാശകമായ ഉൽകടവികാരം അധികാരത്തോടു
ബന്ധപ്പെട്ടതു മാത്രമായിരുന്നു. ശരിയായ നിമിഷം കാത്തിരിക്കും അദ്ദേഹം. അതു സമാഗതമാകുമ്പോൾ
ദയാരഹിതനായി ആഞ്ഞടിക്കും. ആ അടിയിൽപ്പെട്ടു് എത്രയെത്ര ആളുകളാണു മരണമടഞ്ഞതു്. ട്രൊറ്റ്സ്കി
തന്നെ മതിയായ ഉദാഹരണം.
</p>
          <p>ഏതു ജനക്കൂട്ടത്തെയും വികാരത്തിന്റെ പാരമ്യത്തിലെത്തിക്കാൻ ട്രൊറ്റ്സ്കിക്കു് ഏതാനും നിമിഷങ്ങളേ
വേണ്ടൂ. ഒരു സമ്മേളനത്തിൽ പ്രഭാഷണത്തിനിടയിൽ രണ്ടു വിരലുകൾ ഉയർത്തിക്കൊണ്ടു് ട്രൊറ്റ്സ്കി
ആവശ്യപ്പെട്ടു “തൊഴിലാളി വിപ്ലവത്തെ നിങ്ങൾ അനുകൂലിക്കുമെന്നു സത്യം ചെയ്യൂ.” മെൻഷെവിക്കായ ഒരാൾ
“ഞാൻ സത്യം ചെയ്യുന്നു”വെന്നു് ഉറക്കെപ്പറഞ്ഞു. സമ്മേളനത്തിനു ശേഷം അയാളെന്തിനു് അങ്ങനെ
പറഞ്ഞുവെന്നു് ഒരാൾ ചോദിച്ചപ്പോൾ “ഞാൻ രണ്ടു മണിക്കൂറിനകം സമനില വീണ്ടെടുത്തുവെന്നു വരും. പക്ഷേ,
അദ്ദേഹം പറയുന്നതു കേട്ടുകൊണ്ടിരിക്കുമ്പോൾ അനുസരിക്കാതിരിക്കാൻ സാധ്യമല്ല” എന്നായിരുന്നു മറുപടി.
</p>
          <p>ട്രൊറ്റ്സ്കിയുടെ ഈ ശക്തി മനസ്സിലാക്കിയ സ്റ്റാലിൻ അദ്ദേഹത്തെ നിഗ്രഹിപ്പിച്ചു. സ്പാനിഷ് കോമ്യൂണിസ്റ്റായ
റാമൊൺ മെർകാഡർ 1940 ഓഗസ്റ്റ് ഇരുപതിനു് ഐസ് ആക്സ് കൊണ്ടു തലയ്ക്കടിച്ചു് ട്രൊറ്റ്സ്കിയെ കൊന്നു.
അതിനുമുമ്പു് എല്ലാ ട്രൊറ്റ്സ്കിയിസ്റ്റുകളെയും സ്റ്റാലിന്റെ ആജ്ഞയനുസരിച്ചു കൊല്ലുകയുണ്ടായി. സോവിയറ്റ്
ഗവൺമെന്റിലെ പ്രധാനപ്പെട്ട ഉദ്യോഗം നോക്കിയിരുന്ന മിഹായിൽ ഫ്രുൺസെയെ വധിച്ചതു് വിചിത്രമായ
രീതിയിലായിരുന്നു.
</p>
          <p>വയറുവേദനക്കാരനായ ആ ഉദ്യോഗസ്ഥനെ സ്റ്റാലിന്റെ നിർബന്ധമനുസരിച്ചു ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
വയറ്റിലുണ്ടായിരുന്ന വ്രണം നേരത്തേ ഉണങ്ങിയിരുന്നു. കരിഞ്ഞ പാടുമാത്രമേ അവിടെയുള്ളൂ. എങ്കിലും റ്റോക്സിക്
ക്ലോറഫോം ഇരട്ടിയളവിൽ രോഗിക്കു കുത്തിവച്ചു. ഹൃദയത്തിന്റെ മാംസപേശികൾ, വൃക്കകൾ, കരൾ ഇവ
തകർന്നു. ശസ്ത്രക്രിയ കഴിഞ്ഞു രണ്ടു മണിക്കൂറിനുശേഷം ഉദ്യോഗസ്ഥന്റെ ഹൃദയം നിന്നു.
</p>
          <p>സ്റ്റാലിന്റെ രണ്ടാമത്തെ ഭാര്യ ആത്മഹത്യ ചെയ്തു. രാക്ഷസീയങ്ങളായ ക്രിമിനൽക്കുറ്റങ്ങൾ ഏറെ ചെയ്യുകയും
ലക്ഷക്കണക്കിനു് ആളുകളെ കൊന്നൊടുക്കുകയും ബന്ധുക്കളെയും സ്നേഹിതരെയും കണക്കില്ലാതെ വധിക്കുകയും
ചെയ്ത സ്റ്റാലിൻ തന്നെയാണു് സ്വന്തം ഭാര്യയെ കൊന്നതെന്നു പലരും പറയുന്നു. രഹസ്യവധങ്ങളിൽ അദ്ദേഹം
അലംഭാവമില്ലാത്തവനായിരുന്നുവെന്നും ഓർമിക്കേണ്ടതുണ്ടു്.
</p>
          <p>ബൂഖാറിൻ (Bukharin), റീകോവ് (Rykov) എന്നീ സമുന്നത നേതാക്കന്മാരെയും അവരുടെ
സുഹൃത്തുക്കളെയും സ്റ്റാലിന്റെ ആജ്ഞയനുസരിച്ചു് 1938 മാർച്ച് 15-നു വെടിവച്ചുകൊന്നു. ബൂഖാറിൻ മാത്രം
അന്ത്യവേളയിൽ ശാന്തനായി നിന്നു. കടലാസ്സും പെൻസിലും വേണമെന്നു് അദ്ദേഹം പറഞ്ഞു.
അതിൽ Koba, why did you need my death
(‘കോബ, എന്തിനാണു് എന്നെ കൊല്ലുന്നതു?’) എന്നു മാത്രം അദ്ദേഹം കുറിച്ചു. ഈ കുറിപ്പു് സ്റ്റാലിൻ സ്വന്തം
മേശയുടെ വലിപ്പിൽ ജീവിതാന്ത്യം വരെ സൂക്ഷിച്ചുവച്ചിരുന്നു (പുറം 375).
</p>
          <p>റഷ്യൻ സോവിയറ്റ് നേതാവായിരുന്ന കീറഫിന്റെ (Kerov) അന്ത്യം വിശ്വാസപാതകത്തിനു് നിദർശകമാണു്.

അദ്ദേഹത്തെ ആരോ വെടിവച്ചുകൊന്നു. സ്റ്റാലിനാണു് ആ വധത്തിനു് ഉത്തരവാദിയെങ്കിലും തനിക്കതിൽ
പങ്കില്ലെന്നു ഭാവിച്ചു് ആ വധത്തിന്റെ പേരിൽ പലരെയും അദ്ദേഹം ഹനിച്ചു.
</p>
          <p>ലെനിന്റെ ഭാര്യ 1939-ന്റെ ആദ്യത്തിൽ മരിച്ചു. ജന്മദിനത്തിന്റെ തൊട്ടടുത്തുള്ള ഒരു ദിവസമായിരുന്നു മരണം.
സ്റ്റാലിൻ ജന്മദിനത്തിനു കെയ്ക്ക് കൊടുത്തയച്ചതുകൊണ്ടാണു് ആ വിധവ മരിച്ചതെന്നു പലരും പറഞ്ഞു പരത്തി.
പക്ഷേ, നമ്മുടെ ഗ്രന്ഥകാരൻ ഇതു വിശ്വസിക്കുന്നില്ല. ആ കെയ്ക്ക് ഭക്ഷിച്ച മറ്റു പലരും മരിച്ചില്ലെന്നു് അദ്ദേഹം
ചൂണ്ടിക്കാണിക്കുന്നു. എങ്കിലും മരണം നടന്നതിന്റെ അടുത്ത ദിവസം തന്നെ അവരുടെ വീടാകെ പരിശോധിച്ചു.
‘Don’t print one word about Krupskayaഠ (“ക്രുപ്സ്കയ (ലെനിന്റെ ഭാര്യ)യെക്കുറിച്ചുള്ള ഒരു വാക്കുപോലും
അച്ചടിക്കരുതു് ”) എന്നൊരു കല്പന വിദ്യാഭ്യാസവകുപ്പിന്റെ പ്രസാധനവിഭാഗത്തിനു കിട്ടി.
</p>
          <p>സ്റ്റാലിന്റെ അന്യാദൃശമായ ഇച്ഛാശക്തിയും ധൈര്യവും നമ്മൾ കാസാൻദ്സാക്കീസിന്റെ വിവരണത്തിൽ
നിന്നു മനസ്സിലാക്കിയല്ലോ. ഒരു എറുമ്പിനെപ്പോലും കൊല്ലാൻ മടിയുള്ള നമുക്കു് ഈ വധപരിപാടികളെ
നീതിമത്കരിക്കാനാവില്ല. എങ്കിലും സോവിയറ്റ് റിപ്പബ്ലിക്ക് സമുന്നതമായ ഒരു രാഷ്ട്രമായതു സ്റ്റാലിന്റെ
ഭരണരീതികൊണ്ടാണെന്നു് എത്രയോ അഭിജ്ഞന്മാർ നമ്മളോടു പറയുന്നു. അവരിൽ അദ്വിതീയൻ ഡ്വെയ്ച്ചർ
തന്നെ.
</p>
          <p>ചെമ്പടയുടെ ‘വിക്ടറി പരേഡ്’ സ്റ്റാലിൻ വീക്ഷിച്ചു, 1945 ജൂൺ രണ്ടിനു് ഹിറ്റ്ലറുടെ ആക്രമണത്തിന്റെ
നാലാമത്തെ വാർഷികാഘോഷമായിരുന്നു അന്നു്. നാത്സികളുടെ പതാകകൾ ചെമ്പട സ്റ്റാലിന്റെ
പാദത്തിലേക്കു് വലിച്ചെറിഞ്ഞു. പണ്ടു് അലക്സാണ്ടർ ചക്രവർത്തിയുടെ പാദങ്ങളിലേക്കു റഷ്യൻ
സൈനികമേധാവി, ഫീൽഡ് മാർഷൽ കുറ്റൂസെഫിന്റെ (Kutuzov 1745–1843) ഭടന്മാർ ഫ്രഞ്ച് പതാകകൾ
വലിച്ചെറിഞ്ഞതുപോലെ, സോവിയറ്റ് ജനത സ്റ്റാലിനെ Hero of the Soviet Union (സോവിയറ്റ് യൂണിയന്റെ
നായകൻ) എന്നു വിളിച്ചു. Generalissimo എന്ന അഭിധാനവും അദ്ദേഹത്തിനു നൽകി.
</p>
          <p>ഈ മൃഗീയഭരണം കൂടാതെ തന്നെ സോവിയറ്റ് യൂണിയനെ സമുന്നതമായ സോഷ്യലിസ്റ്റ്
രാജ്യമാക്കാമായിരുന്നുവെന്നാണു മിദ്വീദീവിന്റെ മതം. തടവുകാരെക്കൊണ്ടു സൗധങ്ങൾ കെട്ടിക്കുകയും
പാലങ്ങൾ നിർമ്മിക്കുകയും ചെയ്ത സ്റ്റാലിൻ സ്വതന്ത്ര പൗരന്മാരെക്കൊണ്ടാണു് അതൊക്കെ
അനുഷ്ഠിപ്പിച്ചതെങ്കിൽ രാഷ്ട്രത്തിനു സുസ്ഥിതി വരുമായിരുന്നു എന്നു് ഗ്രന്ഥകാരൻ പറയുന്നു.
</p>
          <p>കൃഷിക്കാരോടുള്ള ക്രൂരത കാർഷികവികാസത്തിനു തടസ്സം സൃഷ്ടിച്ചുവെന്നാണു് അദ്ദേഹത്തിന്റെ അഭിപ്രായം.
ഡ്വെയ്ച്ചർ വിജയങ്ങളായി എടുത്തു കാണിക്കുന്നവയൊക്കെ പരാജയങ്ങളായിബ്ഭവിച്ചുവെന്നു് ഗ്രന്ഥകാരൻ
അസന്ദിഗ്ധമായി പ്രസ്താവിക്കുന്നു. സോഷ്യലിസം പ്രജാധിപത്യത്തോടു ചേർന്നുവന്നില്ലെങ്കിൽ അതു് പുതിയ
പുതിയ ക്രിമിനൽ കുറ്റങ്ങൾക്കു കാരണമാകും. സ്റ്റാലിനു ശേഷമുള്ള സംഭവങ്ങൾ അതു തെളിയിക്കുന്നുവെന്നു്
മിദ്വീദീവ് യുക്ത്യധിഷ്ഠിതമായി സ്ഥാപിക്കുന്നുണ്ടു്.
</p>
          <p>പരിപൂർണമായ ആരോഗ്യമുള്ളപ്പോഴാണു് സ്റ്റാലിൻ മരണശയ്യയിൽ വീണതു്. സ്റ്റാലിന്റെ മകൻ വാസിലി
മദ്യപിച്ചുകൊണ്ടു് വിളിച്ചുപറഞ്ഞു, അച്ഛനെ കൊന്നതാണെന്നു്. ബെറിയയാണു വധകർത്താവെന്നു് വേറൊരു
ഗ്രന്ഥകർത്ത്രിയും തെളിവുകളോടെ ബഹുജനത്തെ ഗ്രഹിപ്പിച്ചു. സ്റ്റാലിനു ബെറിയയുടെ തല വേണമായിരുന്നു.
തന്റെ തല രക്ഷിക്കാനായി ബറിയ സ്റ്റാലിന്റെ തല എടുത്തുവത്രെ. അമിതമായ പുകവലി കൊണ്ടു സ്റ്റാലിനു
രോഗം വന്നുവെന്നാണു ഗ്രന്ഥകാരൻ പ്രസ്താവിക്കുക.
</p>
          <p>ഒരു വിഭാഗത്തിന്റെ വെറുപ്പും മറ്റൊരു വിഭാഗത്തിന്റെ സ്നേഹവും നേടിയ ഒരു വ്യക്തിയുടെ ഈ ജീവചരിത്രം
അദ്ദേഹത്തിന്റെ കാലയളവിലെ രാഷ്ട്രവ്യവഹാരചരിത്രവുമാണു്. പക്ഷേ, ചോരപ്പുഴ ഒഴുകുന്നതേ നമ്മൾ
കാണുന്നുള്ളു. സ്റ്റാലിൻ എന്ന വ്യക്തിക്കു് ഊന്നൽ കൊടുത്തതിന്റെ ഫലമാകാം ഇതു്. സോവിയറ്റ് യൂണിയന്റെ
ഇന്നത്തെ തകർച്ചയ്ക്കുള്ള കാരണങ്ങളെ പരോക്ഷമായി, വിദഗ്ദ്ധമായി അഭിവ്യഞ്ജിപ്പിക്കുന്ന ഈ ഗ്രന്ഥം
എല്ലാവരും വായിച്ചിരിക്കേണ്ടതാണു്. വായിക്കുമ്പോൾ സ്റ്റാലിന്റേതു് സർഗാത്മക വിപ്ലവമായിരുന്നോ അതോ
വിനാശാത്മകമായ സ്വേച്ഛാധിപത്യമായിരുന്നോ എന്നു നിർണ്ണയിക്കാനാവും.
</p>
        </div>
        <!--end of "section 0.0.13.0/1.18"-->
      </div>
      <!--end of "chapter 0.0.13/1"-->
      <!--END OF CHAPTER 0.0.13/1-->
      <div type="chapter" n="0.0.14" xml:id="chp0.0.14">
        <head type="chaphead">സാമ്രാജ്യത്വത്തിന്റെ നിഷേധം</head>
        <div type="lsection">
          <p style="noindent">കുറച്ചു വർഷങ്ങൾക്കു മുൻപു് ഞാൻ ആന്ധ്രയിലൂടെ സഞ്ചരിച്ചു. അന്നു്
അവിടെക്കണ്ട നാശങ്ങൾ എന്നെ തെല്ലൊന്നുമല്ല വേദനിപ്പിച്ചതു്. ഏതാനും ദിവസങ്ങൾക്കു മുൻപുണ്ടായ
പ്രചണ്ഡവാതം ആന്ധ്രദേശത്തിന്റെ ഭൂപ്രകൃതിയെയാകെ മാറ്റിക്കളഞ്ഞു. മണൽക്കാടു പോലെയുള്ള സ്ഥലം.
</p>
          <p>വന്മരങ്ങൾ ഇല്ല. എങ്കിലും ഉണ്ടായിരുന്ന ചില മരങ്ങൾ കടപുഴകി മറിഞ്ഞു കിടക്കുന്നു. വിദ്യുച്ഛക്തി
വിളക്കുകളുടെ കമ്പിക്കാലുകൾ നമ്മുടെ ‘റ’ എന്ന അക്ഷരം പോലെ വളഞ്ഞു നിൽക്കുന്നു. കുടിലുകൾ പാടേ
പറന്നു പോയി. ഉറപ്പുള്ള വീടുകളുടെ മേൽക്കൂരകൾ അന്തരീക്ഷത്തിൽ കുറെ നേരം സഞ്ചരിച്ചിട്ടു താഴെ വന്നു
വീണു ചിതറിക്കിടക്കുന്നു. എത്രയോ ആളുകൾ മരിച്ചിരിക്കണം.
</p>
          <p>ഭൂകമ്പം വന്ന സ്ഥലങ്ങൾ ഞാൻ കണ്ടില്ല. പ്രചണ്ഡവാതം വരുത്തുന്നതിനേക്കാൾ എത്രയോ കൂടുതൽ
നാശമായിരിക്കും അതു വരുത്തിക്കൂട്ടുക. ഭൂമിയുടെ അവസ്ഥിതി പോലും ഭൂമികുലുക്കം മാറ്റി മറിക്കും.
അത്യുക്തിയാണെന്നു ധരിക്കരുതു വായനക്കാർ. <ref target="http://en.wikipedia.org/wiki/Edward_W._Said">എഡ്വേർഡ് ഡബ്ൾയു
സെയ്ദിന്റെ</ref> “<ref target="https://en.wikipedia.org/wiki/Culture_and_Imperialism">Culture and
Imperialism</ref> ” എന്ന ഗ്രന്ഥം സാഹിത്യ നിരൂപണത്തിന്റെയും രാഷ്ട്രവ്യവഹാരത്തിന്റെയും
മണ്ഡലങ്ങൾക്കു വിസ്മയാവഹമായ പരിവർത്തനം വരുത്തിയിരിക്കുന്നു.
</p>
          <p>പ്രചണ്ഡവാതവും ഭൂകമ്പവും വിനാശത്തിനു കാരണമായിബ്ദവിക്കുമെങ്കിലും സാഹിത്യനിരൂപണത്തിന്റെയും
രാഷ്ട്രവ്യവഹാരത്തിന്റെയും മണ്ഡലങ്ങളിൽ അടിച്ച ഈ ധീഷണവാതം, അവിടെയുണ്ടായ ആശായോത്കമ്പം
അവയ്ക്കു് എന്തെന്നില്ലാത്ത ഉദാത്തതയും രാമണീയകവും നൽകിയരിക്കുന്നു.
</p>
          <p>സെയ്ദ് 1978-ൽ പ്രസിദ്ധപ്പെടുത്തിയ ‘Orientalism’ (പൂർവദേശീയത) എന്ന പുസ്തകം വായിച്ചു ഞാൻ
അന്നേ അദ്ദേഹത്തിന്റെ ആരാധകനായി മാറിയിരുന്നു. ഈ വർഷം പ്രസാധനം ചെയ്ത Culture and
Imperialism എന്ന ഗ്രന്ഥം വായിച്ചു ഞാൻ അദ്ദേഹത്തിന്റെ മുൻപിൽ തലകുനിച്ചു നിൽക്കുന്നു.
</p>
          <p>നിരൂപണത്തിന്റെയും രാഷ്ട്രവ്യവഹാരത്തിന്റെയും മണ്ഡലങ്ങളെ മാത്രമല്ല നിഷ്പക്ഷചിന്താഗതിക്കാരനായ
ഏതു സഹൃദയന്റെ മാനസിക മണ്ഡലത്തെയും ഇതു പരിവർത്തനം ചെയ്യും.
</p>
          <figure rend="fleft" type="gra">
            <graphic url="images/EdwardSaid.jpg" rendition="gra"/>
            <figDesc style="thumb">എഡ്വേർഡ് ഡബ്ൾയു. സെയ്ദ്</figDesc>
          </figure>
          <p> ആരാണു് <ref target="http://en.wikipedia.org/wiki/Edward_W._Said">എഡ്വേർഡ് ഡബ്ൾയു.
സെയ്ദ്</ref> (Edward W. Said)? അദ്ദേഹം കൊളമ്പിയ യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് സാഹിത്യത്തിന്റെ
പ്രൊഫസറാണു്. മാത്രമല്ല താരതമ്യസാഹിത്യത്തിന്റെയും പ്രൊഫസർ. 1935-ലാണു് അദ്ദേഹം ജറൂസലമിൽ
ജനിച്ചതു്. അറബി ക്രിസ്ത്യാനികളാണു് സെയ്ദിന്റെ അച്ഛനമ്മമാർ. 1947-ൽ പലസ്റ്റൈൻ
എല്ലാക്കാലത്തേക്കുമായി വിട്ടുപോന്ന സെയ്ദ് അച്ഛനമ്മമാരോടുകൂടി കുറെക്കാലം ഈജിപ്തിൽ താമസിച്ചു.
1963-ൽ അദ്ദേഹം വിദ്യാഭ്യാസത്തിനായി അമേരിക്കൻ ഐക്യനാടുകളിലേക്കു പോന്നു.
</p>
          <p>കുടുംബത്തിലെ മറ്റംഗങ്ങൾ ജോർദൻ, ലബനൻ, യൂറോപ്പ്, യു. എസ്. എ. ഇവിടങ്ങളിൽ താമസമായി.
1982-ൽ ഇസ്രയേൽ, ബേറൂട്ട് ആക്രമിച്ചതിനു ശേഷം അവിടെ (ബേറൂട്ടിൽ) പാർത്തിരുന്ന അമ്മയെ അദ്ദേഹം
കണ്ടിട്ടില്ല. ജൂതന്മാരിൽനിന്നും ഇറാക്കികളിൽനിന്നും പലസ്റ്റൈനിയൻ തീവ്രവാദികളിൽനിന്നും വധഭീഷണി
നിരന്തരം ലഭിച്ചുകൊണ്ടിരിക്കുന്ന സെയ്ദ് സാമ്രാജ്യവിസ്തൃതി
നയത്തിന്റെ—ഇംപീയിരിലസത്തിന്റെ—ബദ്ധശത്രുവാണു്.
</p>
          <p>ലോകമാകെ വ്യാപിച്ച ഒരു സാമ്രാജ്യവ്യവസ്ഥിതി സംസ്കാരം ഇന്നുണ്ടു്. ഈ വ്യവസ്ഥിതിയെ എതിർക്കുന്ന
വേറൊരു സംസ്കാരവുമുണ്ടു്. ഈ രണ്ടു സംസ്കാരങ്ങളെയും സാംസ്കാരിക രൂപങ്ങളിലൂടെ അപഗ്രഥിക്കുകയാണു്
സെയ്ദ്. സാംസ്കാരിക രൂപങ്ങളിൽ പ്രാധാന്യമുള്ള നോവലാണു് അങ്ങനെ അപഗ്രഥിക്കപ്പെടുക. ഈ
ലോകത്തെ വിചിത്രങ്ങളായ സ്ഥലങ്ങളെക്കുറിച്ചു നോവലിസ്റ്റുകൾ പറയുന്ന കഥകളിൽ, അധിനിവേശം
നടത്തുന്നവരുടെയും അതിന്റെ ഫലമായി പീഡിപ്പിക്കുന്നവരുടെയും ജീവിതമാകെയുണ്ടെന്നാണു് സെയ്ദിന്റെ
അഭിപ്രായം.
</p>
          <p>സാമ്രാജ്യത്വവ്യവസ്ഥിതിയിൽ നടക്കുന്ന യുദ്ധം ഭൂമിയെച്ചൊല്ലിയുള്ളതാണു്. എന്നാൽ ഭൂമി ആർക്കു്, അതിൽ
കടന്നുകൂടി ജോലി ചെയ്യാൻ അധികാരമാർക്ക്? അതു മുന്നോട്ടു കൊണ്ടുപോകുന്നതാരു്? ആ ഭൂമി തിരിച്ചു
പിടിച്ചതാരു് ? അതിന്റെ ഭാവി നിർണ്ണയിക്കുന്നതാരു്? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരങ്ങൾ തരുന്നതു്
ആഖ്യാനമാണു്. ഒരു നിരൂപകൻ പറഞ്ഞിട്ടുണ്ടെന്നു സെയ്ദ് ചൂണ്ടിക്കാണിക്കുന്നു, രാഷ്ട്രങ്ങൾ തന്നെ
ആഖ്യാനങ്ങളാണെന്നു് (Nations themselves are narrations).
</p>
          <p>ആഖ്യാനം നിർവഹിക്കാനുള്ള ശക്തി, മറ്റാഖ്യാനങ്ങൾ രൂപം കൊള്ളാനുള്ള യത്നത്തെ ചെറുക്കൽ—ഇവ
രണ്ടും സംസ്കാരത്തിനും സാമ്രാജ്യവ്യവസ്ഥിതിക്കും പ്രധാനപ്പെട്ടവയാണു്. സാമ്രാജ്യവ്യവസ്ഥിതിയെ
തകർത്തുകളയാനും ആഖ്യാനങ്ങൾക്കു കഴിയും.
</p>
          <p>‘റോബിൻസൺ ക്രൂസോ’ എന്ന നോവൽ നോക്കുക. ഒരു യൂറോപ്യൻ യൂറോപ്പുമായി ബന്ധമില്ലാത്ത ദ്വീപിൽ
ഫ്യൂഡൽ വ്യവസ്ഥിതിയനുസരിച്ചു ഭൂമി കരസ്ഥമാക്കുന്നതാണു് അതിന്റെ പ്രധാനപ്പെട്ട വിഷയം.
</p>
          <p>സർഗ്ഗാത്മകമോ വ്യാഖ്യാനാത്മകമോ ആയ ഭാവനയുടെ മഹനീയങ്ങളായ പരിണതഫലങ്ങളായി
നോവലുകളെ കണ്ടിട്ടു് സംസ്കാരത്തിനും സാമ്രാജ്യവ്യവസ്ഥിതിക്കും തമ്മിലുള്ള ബന്ധം സ്പഷ്ടമാക്കാനാണു
സെയ്ദിനു താൽപര്യം. അങ്ങനെ അദ്ദേഹം <ref target="https://en.wikipedia.org/wiki/Chinua_Achebe">ചിനുഅ അച്ചേബെ</ref>
യുടെ ‘<ref target="https://en.wikipedia.org/wiki/Things_Fall_Apart">Things
Fall Apart</ref>’, <ref target="https://en.wikipedia.org/wiki/Andr%C3%A9_Gide">ആങ്ദ്രേഷീദി</ref> ന്റെ
‘<ref target="https://en.wikipedia.org/wiki/The_Immoralist">Immoraliste</ref>’, <ref target="https://en.wikipedia.org/wiki/Jane_Austen">ജെയ്ൻ ഓസ്റ്റിന്റെ</ref> ‘<ref target="https://en.wikipedia.org/wiki/Mansfield_Park">Man field Par</ref>’,
<ref target="http://en.wikipedia.org/wiki/Albert_Camus">കമ്യൂ</ref> വിന്റെ ‘<ref target="https://en.wikipedia.org/wiki/The_Stranger_(Camus_novel)">The
Stranger</ref>’, ‘<ref target="https://en.wikipedia.org/wiki/The_Plague_(novel)">Plague</ref>’, <ref target="https://en.wikipedia.org/wiki/Joseph_Conrad">കോൺറഡി</ref> ന്റെ
‘<ref target="https://en.wikipedia.org/wiki/Heart_of_Darkness">Heart of
darkness</ref>’, ‘<ref target="https://en.wikipedia.org/wiki/Nostromo">Nostromo</ref>’, <ref target="https://en.wikipedia.org/wiki/Charles_Dickens">ഡിക്കിൻസിന്റെ</ref>
‘<ref target="https://en.wikipedia.org/wiki/Great_Expectations">Great
Expectations</ref>’, <ref target="https://en.wikipedia.org/wiki/E.M._Forster">ഇ. എം. ഫോഴ്സ്റ്ററു</ref> ടെ
‘<ref target="https://en.wikipedia.org/wiki/A_Passage_to_India">Passage to
India</ref>’, <ref target="https://en.wikipedia.org/wiki/Rudyard_Kipling">കിപ്ലിങി</ref> ന്റെ ‘<ref target="https://en.wikipedia.org/wiki/Kim_(novel)">Kim</ref>,’ <ref target="https://en.wikipedia.org/wiki/Salman_Rushdie">സൽമാൻ റുഷ്ദി</ref> യുടെ
‘<ref target="https://en.wikipedia.org/wiki/The_Satanic_Verses">The Satanic
Verses</ref>’, <ref target="https://en.wikipedia.org/wiki/V._S._Naipaul">നൈപോളിന്റെ</ref> ‘<ref target="https://en.wikipedia.org/wiki/A_Bend_in_the_River">A Bend in the
River</ref>’, <ref target="https://w.wiki/HZwR">ങ്ഗൂഗി</ref> യുടെ ‘<ref target="https://en.wikipedia.org/wiki/The_River_Between">The River
between</ref>’, ഇവയെല്ലാം അനുവാചകർക്കു് അത്ഭുതം ജനിപ്പിക്കുമാറ് അപഗ്രഥിക്കുന്നു.
</p>
          <p>സെയ്ദ് ഈ രചനകളെക്കുറിച്ചു പറയുന്നതെല്ലാം സംഗ്രഹിച്ചു പറയുന്നതുപോലും ആവിഷ്കരിക്കാൻ ഒരു
ചെറിയ ലേഖനത്തിൽ കഴിയുകയില്ല. നമുക്കു് ആദ്യമായി ഫ്രഞ്ചെഴുത്തുകാരൻ കമ്യൂവിന്റെ കൃതികളിലേക്കു്
പോകാം. ഫ്രാൻസ്, അൾജീരിയ സ്വാധീനപ്പെടുത്തിയതിന്റെ പാരമ്പര്യങ്ങളും ശൈലികളും തന്ത്രജ്ഞതകളും
സൂക്ഷ്മതയോടെ സ്ഫുടീകരിക്കുന്നവയാണു് കമ്യൂവിന്റെ നോവലുകളും ചെറുകഥകളും.
</p>
          <p>കോളനിയെക്കുറിച്ചു് (അധിനിവേശപ്രദേശത്തെക്കുറിച്ചു്) ഉണ്ടാകുന്ന വികല്പത്തിനു രാജധാനിയോടു
ബന്ധപ്പെട്ട (പാരീസിനോടു ബന്ധപ്പെട്ട) ഒരു സുന്ദരരൂപം നൽകുകയാണു് <ref target="http://en.wikipedia.org/wiki/Albert_Camus">കമ്യൂ</ref>. ആൾജീരിയയുടെ
ദേശീയതയെ അംഗീകരിക്കാതിരിക്കൽ, ഫ്രാൻസിന്റെ പ്രാദേശികാക്രമണം ഇവയോടുള്ള പ്രതികരണങ്ങളിൽ
കമ്യൂ കാണിച്ച ഭാഗികത്വം ലോകജനതയ്ക്കു തളർച്ചയുണ്ടാക്കുന്നതാണു്.
</p>
          <p><ref target="https://en.wikipedia.org/wiki/Jean_Genet">ഷെനേ</ref>
(Genet), <ref target="https://en.wikipedia.org/wiki/Frantz_Fanon">ഫാനൊങ്</ref> (Fanon,
ആൾജീരിയൻ നേഷ്നൽ ഫ്രൊന്റ് നേതാവു്) ഇവരുടെ രചനകളോടു തട്ടിച്ചു നോക്കുമ്പോൾ കമ്യൂവിന്റെ
നോവലുകൾക്കും ചെറുകഥകൾക്കും നിഷേധാത്മകമായ ചൈതന്യമേയുള്ളൂ.
</p>
          <figure rend="fright" type="gra">
            <graphic url="images/AlbertCamus.jpg" rendition="gra"/>
            <figDesc style="thumb">കമ്യൂ</figDesc>
          </figure>
          <p> മറ്റു ഫ്രഞ്ചു നോവലുകളോടു ചേർത്തു് കമ്യൂവിന്റെ നോവലുകൾ വായിക്കാനാണു ജനതയ്ക്കു താൽപര്യം.
കമ്യൂകഥകൾ നടക്കുന്ന സ്ഥലമായി ആൾജീരിയ തെരഞ്ഞെടുത്തതു് അദ്ദേഹത്തിൽ അഭിമർദ്ദം ചെലുത്തിയ
സാന്മാർഗിക പ്രശ്നങ്ങളാലാണെന്നു പറയുന്നവരുണ്ടു്. മനുഷ്യാവസ്ഥയുടെ അർത്ഥവാദകഥകളായി
അദ്ദേഹത്തിന്റെ നോവലുകൾ ജനങ്ങൾ വായിക്കുന്നു. ‘<ref target="https://en.wikipedia.org/wiki/The_Stranger_(Camus_novel)">The
Stranger</ref>’ എന്ന നോവലിലെ പ്രധാനകഥാപാത്രം ഒരറബിയെ കൊല്ലുന്നു. പക്ഷേ, ഈ അറബിക്കു
പേരില്ല. ചരിത്രമില്ല. അച്ഛനമ്മമാരേക്കുറിച്ചു് ഒന്നുമറിഞ്ഞുകൂടാ. ‘<ref target="https://en.wikipedia.org/wiki/The_Plague_(novel)">പ്ലേഗ്</ref> ’ എന്ന
നോവലിലെ നഗരത്തിൽ പ്ലേഗ് പടർന്നു പിടിക്കുമ്പോൾ മരിക്കുന്നതു് അറബികളാണു്. എന്നാൽ രണ്ടു
യൂറോപ്യന്മാരെയാണു് കമ്യൂ മുൻപോട്ടു തള്ളിവിട്ടു വായനക്കാരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതു്.
</p>
          <p>നോവലുകളുടെ കലാപരമായ സമ്പന്നതയെയാണു ശ്രദ്ധിക്കേണ്ടതു്, എന്തു പറഞ്ഞില്ല എന്നതിലല്ല, ശ്രദ്ധ
വേണ്ടതു് എന്നു ചിലർ പറഞ്ഞേക്കും. ഇതിനു സെയ്ദ് മറുപടി പറയുന്നതു് 1830-ൽ ഫ്രാൻസ് തുടങ്ങിയ
ഇംപീരിയൽ ആക്രമണം കമ്യൂവിന്റെ കാലത്തും നിലനിന്നുവെന്നും തന്റെ നോവലുകളിൽ അദ്ദേഹം അതിനു
പ്രാധാന്യം നൽകിയെന്നുമാണു്.
</p>
          <p>ആൾജീരിയയിൽ ഫ്രഞ്ച് യുവാവായി വളർന്നുവന്ന കമ്യു, ഫ്രാങ്കോ—ആൾജീരിയൻ സംഘട്ടനങ്ങൾക്കു്
നേരെ എപ്പോഴും കണ്ണടച്ചിട്ടേയുള്ളുവെന്നു് അദ്ദേഹത്തിന്റെ എല്ലാ ജീവചരിത്രകാരന്മാരും പ്രസ്താവിക്കുന്നു. ഫ്രഞ്ച്
ഇച്ഛാശക്തി ആൾജീരിയയിലെ മുസ്ലിം ജനതയെ അമർത്തുന്നതിനു മാത്രമേ അദ്ദേഹം ഭാഷയിലൂടെ,
ബിംബങ്ങളിലൂടെ സ്ഫുടീകരിച്ചിട്ടുള്ളൂ.
</p>
          <p>ആൾജീരിയയുടെ ദേശീയ സ്വാതന്ത്ര്യം ഉത്കടവികാരത്തിന്റെ ഫലം മാത്രമാണെന്നു കമ്യൂ ഉദ്ഘോഷിച്ചു. ഒരു
ആൾജീരിയൻ നേഷൻ ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ജൂതന്മാർക്കോ തുർക്കികൾക്കോ
ഗ്രീസിലുള്ളവർക്കോ ഇറ്റലിക്കാർക്കോ ഈ രാജ്യത്തിനു് അവകാശമുണ്ടാകാം എന്നുവരെ പറഞ്ഞ
എഴുത്തുകാരനാണു കമ്യൂ. ‘<ref target="https://en.wikipedia.org/wiki/The_Stranger_(Camus_novel)">The
Stranger</ref>’ എന്ന നോവലിലെ കഥാപാത്രം കൊല്ലുന്ന അറബിയുടെ പശ്ചാത്തലം വിട്ടുകളയൽ, പ്ലേഗ്
ബാധിച്ച പട്ടണത്തിന്റെ തകർക്കൽ ഇവയെല്ലാം ഫ്രഞ്ച് മനഃസാക്ഷിയുടെ പ്രകടനം മാത്രമാണു്. സെയ്ദ് എല്ലാം
പൊതിഞ്ഞു പറയുന്നു. ഈ ലേഖകൻ അനാവരണം ചെയ്തു പറയട്ടെ. കമ്യൂ ഇംപീരിയലിസ്റ്റാണെന്നാണു സെയ്ദ്
പ്രഖ്യാപിക്കുന്നതു്.
</p>
          <p>ഇങ്ങനെ <ref target="https://en.wikipedia.org/wiki/Jane_Austen">ജെയ്ൻ
ഓസ്റ്റിൻ</ref>, <ref target="https://en.wikipedia.org/wiki/Joseph_Conrad">കോൺറഡ്</ref>, <ref target="https://en.wikipedia.org/wiki/Rudyard_Kipling">കിപ്ലിങ്</ref>, <ref target="https://en.wikipedia.org/wiki/E.M._Forster">ഫോഴ്സ്റ്റർ</ref> ഈ വലിയ
സാഹിത്യകാരന്മാരെ (മുണ്ടശ്ശേരിയുടെ ഭാഷയിൽ പറഞ്ഞാൽ) ‘തൊലി പൊളിച്ചു’ കാണിച്ചുകൊണ്ടു് <ref target="https://w.wiki/HZwR">ങ്ഗൂഗി</ref> (Ngugi), <ref target="https://en.wikipedia.org/wiki/Chinua_Achebe">അച്ചേബേ</ref> ഈ
ആഫ്രിക്കൻ സാഹിത്യകാരന്മാർ ഇംപീരിയലിസത്തിൽ നിന്നു—സാമ്രാജ്യ വ്യവസ്ഥിതിയിൽനിന്നു്—മനുഷ്യരെ
സ്വതന്ത്രരാക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ചു സെയ്ദ് പ്രതിപാദിക്കുന്നു.
</p>
          <figure rend="fright" type="gra">
            <graphic url="images/Frantz_Fanon.png" rendition="gra"/>
            <figDesc style="thumb">ഫാനൊങ്</figDesc>
          </figure>
          <p> ആൾജീരിയൻ ദേശീയമുന്നണി നേതാവു് <ref target="https://en.wikipedia.org/wiki/Frantz_Fanon">ഫാനൊങ്</ref> എന്തു
സാംസ്കാരികശക്തി കാണിച്ചുവോ അതുതന്നെ ഈ സാഹിത്യകാരൻമാരും പ്രദർശിപ്പിക്കുന്നുവെന്നു സെയ്ദ്
അഭിപ്രായപ്പെടുന്നു. (ഫാനൊങ് ‘<ref target="https://en.wikipedia.org/wiki/The_Wretched_of_the_Earth">The
Wretched of the Earth</ref>’ എന്ന വിശ്വവിഖ്യാതമായ ഗ്രന്ഥത്തിന്റെ രചയിതാവാണു്. സാർത്രാണു്
പുസ്തകം അവതരിപ്പിച്ചതു്.)
</p>
          <p>സെയ്ദിന്റെ അറബി പരിതഃസ്ഥിതികൾ
അധിനിവേശത്തോടു്—കൊളോണിയലിസത്തോടു്—ബന്ധപ്പെട്ടിരിക്കുന്നു. കുട്ടിക്കാലത്തു സെയ്ദിനു
സിറിയയിലേക്കോ ഈജിപ്റ്റിലേക്കോ നിർബാധം സഞ്ചരിക്കാമായിരുന്നു. ഇന്നു് അതു സാധ്യമല്ല. ഏതു
രാജ്യത്തിന്റെയും അതിരുകളിൽ പ്രതിബന്ധങ്ങൾ. അറബികളുടെ ദേശീയത മരിച്ചിട്ടില്ലെങ്കിലും ചെറിയ ചെറിയ
യൂണിറ്റുകളായി അതു മാറിക്കൊണ്ടിരിക്കുന്നു. ആ ഏകകങ്ങൾക്കു പുതിയ രക്തം വേണ്ട, മാറ്റം വേണ്ട,
മാർകേസിന്റെ കുലപതിയുടെ (‘<ref target="https://en.wikipedia.org/wiki/The_Autumn_of_the_Patriarch">Autumn
of the Patriarch</ref>’ എന്ന നോവലിനെ ഉദ്ദേശിച്ചു്) അവസ്ഥപോലെ.
</p>
          <p>ഈ ലേഖകൻ <ref target="https://en.wikipedia.org/wiki/Erich_Auerbach">ഔർബാഹിന്റെ</ref>
(Auerbach)
“<ref target="https://en.wikipedia.org/wiki/Mimesis:_The_Representation_of_Reality_in_Western_Literature">Mimesir</ref>
” എന്ന അത്യുജ്ജ്വലമായ നിരൂപണഗ്രന്ഥം വായിച്ചിട്ടുണ്ടു്. മഹാനായ ആ ജർമ്മൻ പണ്ഡിതൻ
സാമ്രാജ്യവ്യവസ്ഥിതികളേയും ദേശീയ വ്യവസ്ഥിതികളേയും ലംഘിക്കേണ്ടതിന്റെ ആവശ്യകതയെ കാണിക്കാൻ
പന്ത്രണ്ടാം ശതാബ്ദത്തിലെ ഒരു ക്രൈസ്തവ പുരോഹിതൻ യൂഗോയുടെ ഒരു പ്രസ്താവന ഉദ്ധരിക്കുന്നു.
</p>
          <p>അങ്ങനെ അവയുടെ അതിരുകളെ ഭഞ്ജിച്ചാലേ ചരിത്രകാരനു മാനുഷികാനുഭവങ്ങളെ അവയുടെ
സാകല്യാവസ്ഥയിൽ ദർശിക്കാനാവൂ. അല്ലെങ്കിൽ ഒഴിവാക്കലുകളിലും പിന്തിരിപ്പൻ രീതികളിലും ആ
ചരിത്രകാരൻ ചെന്നു വീഴും.
</p>
          <p>സ്വന്തം മണ്ണു മനോഹരം. അതു ബാല്യകാലകൗതുകം മാത്രം. എന്നാൽ ഏതു സ്ഥലത്തെ മണ്ണും സ്വന്തം
മണ്ണായി കാണാൻ കഴിവുള്ളവനാണു ശ്രേഷ്ഠൻ. ആ ശ്രേഷ്ഠത്വത്തിലേക്കു ചെന്നിരിക്കുന്നു എഡ്വേർഡ് സെയ്ദ്
ഈ ഗ്രന്ഥത്തിന്റെ രചനയിലൂടെ.
</p>
        </div>
        <!--end of "section 0.0.14.0/1.19"-->
      </div>
      <!--end of "chapter 0.0.14/1"-->
      <!--END OF CHAPTER 0.0.14/1-->
      <div type="chapter" n="0.0.15" xml:id="chp0.0.15">
        <head type="chaphead">ഇരുട്ടിലേയ്ക്കു്</head>
        <div type="lsection">
          <p style="noindent">സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ <ref target="http://en.wikipedia.org/wiki/Elias_Canetti">ഏലീയാസ് കാനേറ്റി</ref>
യുടെ ആത്മകഥയുടെ അവസാനത്തെ ഭാഗമായ “The Play of the Eyes”-ൽ ജർമ്മൻ നാടക കർത്താവു്
<ref target="http://en.wikipedia.org/wiki/Georg_B%C3%BCchner">ഗേഓർക്ക്
ബൂഹ്നറു</ref> ടെ (Georg Buchner 1813–1837) “<ref target="http://en.wikipedia.org/wiki/Woyzeck">വൊയ്റ്റ്സക്ക്</ref> ” (Woyzech)
എന്ന നാടകത്തെക്കുറിച്ചു പല പുറങ്ങളിലായി ഉപന്യസിച്ചിട്ടുണ്ടു്. ആദരാത്ഭുതങ്ങളോടു കൂടിയാണു കാനേറ്റി ആ
നാടകത്തിന്റെ മഹത്ത്വം വിശദീകരിക്കുന്നതു്. ഏതാനും വാക്യങ്ങൾ ഞാൻ ഭാഷാന്തരീകരണം ചെയ്തു താഴെ
ചേർക്കുന്നു.
</p>
          <figure rend="fright" type="gra">
            <graphic url="images/GeorgBuchner.png" rendition="gra"/>
            <figDesc style="thumb">ഗേഓർക്ക് ബൂഹ്നർ</figDesc>
          </figure>
          <p> “ഒരു രാത്രി അത്യന്ത നിരാശതയുടെ ഒരു നിമിഷത്തിൽ ഞാൻ ഒരിക്കലും ഒന്നും എഴുതുകയില്ല എന്നു്
ഉറപ്പുണ്ടായിരുന്നപ്പോൾ, ഇനി ഒന്നും വായിക്കുകയില്ല എന്നു് ഉറപ്പുണ്ടായിരുന്നപ്പോൾ ഞാൻ ആ
മഞ്ഞപ്പുസ്തകമെടുത്തു ലക്ഷ്യമില്ലാതെ തുറന്നു. <ref target="http://en.wikipedia.org/wiki/Woyzeck">വൊറ്റ്സക്ക്</ref> (Wozzeck) എന്നു്
അന്നു വിളിച്ചിരുന്ന ആ നാടകത്തിന്റെ ഒരു രംഗമായിരുന്നു അതു്. ഡോക്ടർ വൊറ്റ്സക്കിനോടു സംസാരിക്കുന്ന
രംഗം. മിന്നലേറ്റ അനുഭവമായിരുന്നു എനിക്കു്. ഞാൻ ആ രംഗം വായിച്ചു. ആ ഖണ്ഡത്തിന്റെ ശേഷമുള്ള
ഭാഗമാകെ വായിച്ചു. ആ അപൂർണ്ണ നാടകത്തിന്റെ എല്ലാ ഭാഗവും വീണ്ടും വീണ്ടും വായിച്ചു. എത്ര തവണ
വായിച്ചുവെന്നു പറയാൻ വയ്യ. എണ്ണമറ്റ തവണകൾ ഞാനതു വായിച്ചിരിക്കണം. കാരണം രാത്രി മുഴുവൻ
ഞാനതു വായിച്ചുകൊണ്ടിരുന്നു എന്നതു തന്നെ. മഞ്ഞനിറമാർന്ന ആ പുസ്തകത്തിൽ നിന്നു് “വൊറ്റ്സക്ക് മാത്രമേ
തുടക്കം തൊട്ടു് അവസാനം വരെ വീണ്ടും വീണ്ടും വായിച്ചുള്ളു.” കാനേറ്റി ആ പാരായണം കൊണ്ടു് അത്രകണ്ടു്
ഇളകിപ്പോയിരുന്നതിനാൽ കാലത്തു് ആറുമണിയാകുന്നതിനു മുമ്പു തന്നെ തീവണ്ടിയാപ്പീസിലേക്കു ഓടുകയും
പ്രണയിനിയോടു് ആ നാടകത്തെക്കുറിച്ചു പറയാൻ വേണ്ടി പട്ടണത്തിലേക്കു ചെല്ലുകയും അവളെ
അഗാധനിദ്രയിൽ നിന്നു വിളിച്ചുണർത്തുകയും ചെയ്തു.
</p>
          <p>ബൂഹ്നറുടെ വൊയ്റ്റ്സക്ക് (പഴയപേരു് വൊറ്റ്സക്ക്) വായിക്കുന്നവർ സഹൃദയരാണെങ്കിൽ
കാനേറ്റിക്കുണ്ടായ അനുഭവം തന്നെ അവർക്കുണ്ടാകുമെന്നതിൽ ഒരു സംശയവുമില്ല. അത്രകണ്ടു് അതു
മൗലികമാണു്, എല്ലാക്കാലത്തേക്കും നൂതനമാണു്. ഭാവനയുടെ സമുജ്ജ്വലാവസ്ഥ സഹൃദയർക്കു് ഇതിൽ
ദർശിക്കാം. ഏതു ഉദാത്ത രചനയുടെയും കഥ സംഗ്രഹിച്ചെഴുതിയാൽ അതു് പരിഹാസ്യമാകും. തീരെ
ചുരുക്കുമ്പോൾ പരിഹാസാവസ്ഥ പരകോടിയിലെത്തും. എങ്കിലും അതിനേ മാർഗ്ഗമുള്ളു.
</p>
          <p>ജർമ്മൻ സൈന്യത്തിന്റെ ഒരു ഭാഗം. അതിന്റെ ക്യാപ്റ്റന്റെ ‘ഓർഡർലി’യാണു് (ആടുതലി എന്നു
മലയാളത്തിലെ ഗ്രാമ്യപ്രയോഗം) വൊയ്റ്റ്സക്ക്. സാന്മാർഗ്ഗികചിന്ത ഒട്ടുമില്ലാത്ത ഒരു ഡോക്ടർ ഏതും
ശാസ്ത്രീയമായി നിരീക്ഷണം ചെയ്യുന്നു. അയാൾ ഓർഡർലിക്കു പയറ് മാത്രമേ ആഹാരമായി കൊടുക്കൂ.
പട്ടിണിക്കിട്ടു് അയാളെ മാനസികമായും ശാരീരികമായും തകർക്കുക എന്നതാണു് ഡോക്ടറുടെ ലക്ഷ്യം. ആ
മനുഷ്യാധമന്റെ ക്രൂരത നോക്കുക:
<list type="gloss"><label>ഡോക്ടർ:</label><item> വൊയ്റ്റ്സക്ക്, ഞാനതു കണ്ടു. നീ തെരുവിൽ മൂത്രമൊഴിച്ചു. പട്ടിയെപ്പോലെ ചുവരിനോടു ചേർന്നു
മൂത്രമൊഴിച്ചു…
</item><label>വൊയ്റ്റ്സക്ക്:</label><item> പക്ഷേ, ഡോക്ടർ അതു് വിസർജ്ജനാവശ്യമല്ലേ? (Call of nature എന്നു നാടകത്തിൽ—ലേഖകൻ)
</item><label>ഡോക്ടർ:</label><item> വിസർജ്ജനാവശ്യം. വിസർജ്ജനാവശ്യം. വിസർജ്ജനാവശ്യകത എന്നു് എന്നോടു പറയരുതു്.
മൂത്രസഞ്ചിയെ നിയന്ത്രിക്കുന്ന സ്ഫിങ്ക്റ്റർ മാംസപേശി ഇച്ഛാശക്തിക്കു കീഴ്പ്പെട്ടിരിക്കുകയാണെന്നു് ഞാൻ
തെളിയിച്ചിട്ടില്ലേ?… മൂത്രം നിയന്ത്രിക്കാൻ വയ്യ പോലും. വൊയ്റ്റ്സക്ക് നീ പയറുതിന്നോ?…
വൊയ്റ്റ്സക്ക് നീ നിശ്ചയമായും വേറൊരു മൂത്രമൊഴിക്കലിനു് തയ്യാറായിട്ടില്ലേ? ഒന്നകത്തേക്കുപോയി
ശ്രമിച്ചുനോക്കു്.
</item><label>വൊയ്റ്റ്സക്ക്:</label><item> എനിക്കു വയ്യ ഡോക്ടർ. </item></list>
</p>
          <figure rend="fleft" type="gra">
            <graphic url="images/Woyzeck.jpg"/>
            <figDesc>1997-ൽ അവതരിക്കപ്പെട്ട വൊയ്റ്റ്സക്ക് നാടകത്തിൽ നിന്നു് ഒരു രംഗം.</figDesc>
          </figure>
          <p>മാറീ (Marie) എന്ന വേശ്യയോടൊരുമിച്ചാണു് വൊയ്റ്റ്സക്കിന്റെ താമസം. അവർക്കു് ഒരു മകനുണ്ടു്.
കാപ്റ്റനും ഓർഡർലിയെ വല്ലാതെ പീഡിപ്പിക്കുന്നു. അയാൾക്കു മുഖക്ഷൗരം ചെയ്തുകൊടുക്കേണ്ടതും
വൊയ്റ്റ്സക്കാണു്. എല്ലാ മനുഷ്യരെയും രാസവസ്തുക്കളായി കാണുന്ന ഡോക്ടർ, വൊയ്റ്റ്സക്കിന്റെ
മാനസികമായ തകർച്ച പൂർണ്ണമായെന്നു കണ്ടപ്പോൾ അയാളുടെ വേതനം വർദ്ധിപ്പിച്ചു.
</p>
          <p>നാടകത്തിലെ വേറൊരു കഥാപാത്രമാണു് ഡ്രംമേജർ. അയാൾ മാറീയെ ലൈംഗികാഭിലാഷത്തിനു
വിധേയമാക്കിയിട്ടു് അവൾക്കു കാതിലിടുന്ന വളയങ്ങൾ സമ്മാനിച്ചു. അവ കണ്ടതോടെ മാനസിക ഭ്രംശമാർന്ന
വൊയ്റ്റ്സക്ക് വല്ലാത്ത ദുശ്ശങ്കയ്ക്കു് അധീനനായി. മാറീയും ഡ്രംമേജറും കൂടി ഒരിടത്തു് ഒരുമിച്ചു നൃത്തം ചെയ്യുന്നതു
കണ്ടപ്പോൾ അതു മൂർദ്ധന്യാവസ്ഥയിലെത്തി. മാറീയെ കൊല്ലാനായി അയാൾ തീരുമാനിച്ചു. വൊയ്റ്റ്സക്ക്
അവളെ ഒരു കുളത്തിനടുത്തു കൊണ്ടുപോയി കത്തികൊണ്ടു കുത്തിക്കൊന്നു. തികഞ്ഞ ഭ്രാന്താണു് അയാൾക്കു്.
രക്തം പുരണ്ട കൈകളോടെ നൃത്തത്തിൽ പങ്കുകൊണ്ട അയാളെ കൊലപാതകിയായി ആളുകൾ ദർശിച്ചു. അതു
മനസ്സിലാക്കി അയാൾ കുളത്തിലേക്കു് ഓടിച്ചെന്നു കത്തി അതിലെറിയുകയും കൈകൾ കഴുകി വൃത്തിയാക്കുകയും
ചെയ്തു. അവസാനത്തെ രംഗവും ക്ഷോഭജനകമാണു്.
<list type="gloss"><label>വൊയ്റ്റ്സക്ക്:</label><item> ഇതാ പോകുന്നു അതു് (അയാൾ വെള്ളത്തിലേക്കു കത്തിയെറിയുന്നു) ഇരുണ്ട വെള്ളത്തിൽ അതു്
കല്ലുപോലെ താഴ്‌ന്നുപോകുന്നു. ചന്ദ്രൻ രക്തം പുരണ്ട കത്തിപോലെ… കഷണം കഷണമായി ഞാനതു
മുറിക്കേണ്ടിയിരുന്നു. എന്നിൽ ഇപ്പോഴും ചോര പറ്റിയിരിക്കുന്നോ? എനിക്കു കുളിക്കേണ്ടിയിരിക്കുന്നു. ഇതാ ഒരു
പാടു്. അതാ വേറൊന്നു്.
</item><label>പോലീസുകാരൻ:</label><item> “നല്ല കൊലപാതകം. ശരിയായ കൊലപാതകം, മനോഹരമായ കൊലപാതകം. ആർക്കും
ആഗ്രഹിക്കാവുന്ന രീതിയിൽ മനോഹരമായ കൊലപാതകം. വർഷങ്ങളായി ഇതുപോലെയൊരു
കൊലപാതകം നമ്മൾ കണ്ടിട്ടില്ല” എന്നു പറയുമ്പോൾ നാടകത്തിൽ യവനിക വീഴുന്നു. </item></list>
</p>
          <p>എന്റെ കൈയിലുള്ള ഇംഗ്ലീഷ് തർജ്ജമയിൽ 29 രംഗങ്ങളുണ്ടു്. ഒരു രംഗവും സമ്പൂർണ്ണമല്ല. ഖണ്ഡങ്ങൾ എന്നു
വിശേഷിപ്പിക്കുന്നതാവും ഉചിതം. പക്ഷേ, ഈ 29 രംഗങ്ങളെയും കൂട്ടിയിണക്കുന്ന ഒരു ഘടകം
നാടകത്തിനുള്ളതുകൊണ്ടു് ഒരു തരത്തിലുള്ള സമ്പൂർണ്ണത ഇതിനു കൈവന്നിരിക്കുന്നുവെന്നു പറയാം. എന്താണു്
ആ ഘടകം? ഈ ലോകത്തു തിന്മയുണ്ടു്. ആ തിന്മ സമൂഹത്തിൽ നിന്നു് ഉത്ഭവിക്കുന്നോ? അതോ വ്യക്തിയിൽ
നിന്നോ? സമൂഹത്തിൽ നിന്നു് തിന്മയുണ്ടാകുന്നില്ലെന്നു ബുഹ്നർ പറയുന്നില്ല. എന്നാൽ വ്യക്തിയിൽ നിന്നു

രൂപംകൊള്ളുന്ന തിന്മയാണു് മനുഷ്യരെ തകർക്കുന്നതു് എന്ന ആശയം നാടകത്തിലെ സുപ്രധാന ഘടകമാണു്;
അല്ലെങ്കിൽ ഒരാന്തരപ്രവാഹമാണു്. മനഃസാക്ഷിക്കുത്തില്ലാത്ത ഒരു ഡോക്ടർ ശാസ്ത്രത്തിന്റെ പേരിൽ ഒരു
പാവത്തിനെ ഉന്മാദത്തോളം എത്തിക്കുന്നു. മൂത്രവിസർജ്ജനം ശാരീരികമായി ഒരാവശ്യകതയാണു്. അതിനെ
നിയന്ത്രിക്കാൻ പ്രയാസം. പക്ഷേ, ഇച്ഛാശക്തികൊണ്ടു് അതു് നടക്കാത്തതു തെറ്റാണെന്നു ഡോക്ടർ
അഭിപ്രായപ്പെടുന്നു. സൂര്യൻ പ്രകാശിക്കുമ്പോൾ ഡോക്ടർ മൂക്കു ജന്നലിൽക്കൂടി വെളിയിലേക്കിട്ടു തുമ്മാൻ
ശ്രമിക്കുകയാണു്. തുമ്മലിനെക്കുറിച്ചു് ഒരു ശാസ്ത്രീയ പഠനം നടത്തേണ്ടിയിരിക്കുന്നു അയാൾക്കു്. അപ്പോഴാണു്
അയാൾ വൊയ്റ്റ്സക്കിന്റെ മൂത്രമൊഴിക്കൽ കണ്ടതു്. ഡോക്ടർക്കു ദേഷ്യംവന്നോ? ഇല്ല. ദേഷ്യം
അനാരോഗ്യത്തിന്റെ അടയാളമാണു്. അതു് ശാസ്ത്രീയവുമല്ല. വെറും മനുഷ്യനല്ലേ വൊയ്റ്റ്സക്ക്? അയാളോടു
കോപിച്ചിട്ടു കാര്യമൊന്നുമില്ല. ഇങ്ങനെ അയാളെ ബലിമൃഗമാക്കിയും ഭ്രാന്തു് കൂടുന്തോറും ബോണസ്
വർദ്ധിപ്പിച്ചുമാണു് ഡോക്ടർ ആ പാവത്തിനെ മൃഗസദൃശനാക്കുന്നതു്. ശാസ്ത്രം മനുഷ്യ സമൂഹത്തെ
മൃഗീയതയിലേക്കു നയിക്കുന്നുവെന്നാണു് ബുഹ്നറുടെ പക്ഷം. ശാസ്ത്രം മാത്രമോ? സൈനികശക്തി, സെക്സ്
ഇവയെല്ലാം അപമാന നവീകരണം നടത്തിക്കൊണ്ടിരിക്കുന്നു, അങ്ങനെ വ്യക്തിയും ആ വ്യക്തി ഉൾക്കൊള്ളുന്ന
സമുദായവും അനേകം സമുദായങ്ങൾ ഉൾക്കൊള്ളുന്ന രാഷ്ട്രവും ട്രാജഡിയിലെത്തുന്നു. ഈ ഉപാലംഭത്തിലൂടെ
ബൂഹ്നർ പരോക്ഷമായി മനുഷ്യത്വത്തെ ഉയർത്തിപ്പിടിക്കുന്നു.
</p>
          <p>മിലിറ്ററിസം വ്യക്തിയുടെ സ്വത്വത്തെ നശിപ്പിക്കുന്ന രീതിക്കും നിദർശകമായിട്ടുണ്ടു് ഈ നാടകം. ക്യാപ്റ്റൻ,
വൊയ്റ്റസക്കിനെക്കൊണ്ടു മുഖക്ഷൗരം നടത്തിച്ചു് അയാളുടെ ആത്മാഭിമാനം കെടുത്തുന്നു. എത്ര
വിദഗ്ദ്ധമായിട്ടാണെന്നോ ക്യാപ്റ്റൻ അയാളുടെ ഇച്ഛാശക്തിയെ തകർക്കുന്നതു്. “വൊയ്റ്റ്സക്ക് നിനക്കു്
സന്മാർഗ്ഗമെന്നതു് ഇല്ലേയില്ല. പള്ളിയുടെ അനുഗ്രഹമില്ലാതെയാണു് നിനക്കു ഒരു കുഞ്ഞുണ്ടായിരിക്കുന്നതു്. അതു്
ഞാൻ പറയുന്നതുമല്ല.” മിലിറ്ററിസത്തിന്റെ പ്രതിരൂപമായ കാപ്റ്റൻ ഇങ്ങനെ സാമാന്യമനുഷ്യജീവിതത്തിന്റെ
പ്രതിരൂപമായ വൊയ്റ്റ്സക്കിനെ നശിപ്പിക്കുന്നു. ഈ തിന്മയെ കാണിക്കുകയല്ലാതെ അതിനു പരിഹാരം
നിർദ്ദേശിക്കുന്നതേയില്ല ബൂഹ്നർ. അതു് കലാകാരന്റെ കർത്തവ്യമല്ലെന്നു് അദ്ദേഹത്തിനറിയാം. തിന്മ ലോകത്തെ
ഭരിക്കുന്നു; അല്പം നന്മ ഇവിടെ ഉണ്ടായെങ്കിൽ! എന്നേ അദ്ദേഹം ആഗ്രഹിക്കുന്നുള്ളു.
</p>
          <p>അനുവാചകരെ മാത്രമല്ല, സമുന്നതരായ കലാകാരന്മാരേയും ഹോൺട് ചെയ്ത നാടകമാണു് ബൂഹ്നറുടെ
വൊയ്റ്റ്സക്ക്. ഹൗപ്റ്റ്മാൻ വേഡേകിന്റ്, മാക്സ് ഫ്രിഷ്, <ref target="https://en.wikipedia.org/wiki/Bertolt_Brecht">ബ്രെഹ്റ്റ്</ref> ഇവരുടെ
കൃതികളിലെല്ലാം ഞാൻ ഈ കലാകാരന്റെ സ്വാധീനശക്തി ദർശിച്ചിട്ടുണ്ടു്. നാടകത്തിൽ ഒരിടത്തു് ഡോക്ടറുടെ
ക്രൂരതയ്ക്കു് ഇരയായി വൊയ്റ്റ്സക്ക് “ഡോക്ടർ എല്ലാം ഇരുട്ടിലാവുന്നു” എന്നുപറഞ്ഞു് താഴെ ഇരിക്കുന്നു. പ്രിയപ്പെട്ട
വായനക്കാരേ, നമ്മളിൽ ഓരോ വ്യക്തിയും ഇങ്ങനെ അന്ധകാരത്തിൽ ആമജ്ജനം ചെയ്തുകൊണ്ടിരിക്കുന്നു.
</p>
          <p>ഇതു ലോകസ്വഭാവമാണു്. ഇതിൽനിന്നു് നമ്മൾ രക്ഷപ്രാപിക്കുമോ? പ്രകാശത്തിലെത്തുമോ? ഇല്ലെന്നാവാം
മഹാന്മാരിൽ മഹാനായ ഈ നാടകകർത്താവു് ഉദ്ഘോഷിക്കുക.
</p>
        </div>
        <!--end of "section 0.0.15.0/1.20"-->
      </div>
      <!--end of "chapter 0.0.15/1"-->
      <!--END OF CHAPTER 0.0.15/1-->
      <div type="chapter" n="0.0.16" xml:id="chp0.0.16">
        <head type="chaphead">മധുരസംഗീതം പരിപൂർണ്ണമാകാൻ</head>
        <div type="lsection">
          <figure rend="fright" type="gra">
            <graphic url="images/Whitehead.jpg" rendition="gra"/>
            <figDesc style="thumb">വൈറ്റ്ഹെഡ്</figDesc>
          </figure>
          <p style="noindent"> ഒരു തരത്തിലുള്ള പുനരാവർത്തനവും നമുക്കു് സഹിക്കാനാവില്ലെന്നു് <ref target="http://en.wikipedia.org/wiki/Alfred_North_Whitehead">വൈറ്റ്ഹെഡ്</ref>
എന്ന തത്വചിന്തകൻ എവിടെയോ എഴുതിയിട്ടുണ്ടു്. ആശയങ്ങളുടെയോ സംഭവങ്ങളുടെയോ
ഹാസ്യപ്രതിപാദനങ്ങളുടെയോ പുനരാവർത്തനങ്ങൾ മാത്രമല്ല ആ തത്വചിന്തകൻ ലക്ഷ്യമാക്കുന്നതു്.
ഇംഗ്ലീഷിൽ Perfection എന്നു വിളിക്കുന്ന സർവോത്കൃഷ്ടതയുടെ ആവർത്തനവും നമുക്കു് അസഹനീയമത്രേ.
</p>
          <p>സ്വഭാവത്തിന്റെ അന്യൂനാവസ്ഥയിലെത്തിയ ഒരുത്കൃഷ്ട പുരുഷൻ കേരളത്തിലുണ്ടായിരുന്നു കുറച്ചുകാലം
മുമ്പു്. കുട്ടികളുടെ ഉത്തരക്കടലാസുകൾ നോക്കി മാർക്ക് ചെയ്തപ്പോൾ അദ്ദേഹം മുപ്പത്തിമൂന്നേമുക്കാൽ എന്നു്
ആദ്യത്തെ ഷീറ്റിൽ മാർക്ക് കൂട്ടിയെഴുതിയതു ഞാൻ കണ്ടു. സർവ്വകലാശാലയുടെ നിയമമനുസരിച്ചു് മുപ്പത്തിമൂന്നര
എന്നു മാർക്ക് വന്നാൽ മുപ്പത്തിനാലാക്കി കാണിക്കണം അതു്. അപ്പോൾ മുപ്പത്തിമൂന്നേ മുക്കാലിനെക്കുറിച്ചു്
എന്തു പറയാനിരിക്കുന്നു?
</p>
          <p>എങ്കിലും ധർമ്മനിഷ്ഠയുടെ ശാശ്വതപ്രതീകമാണു് താനെന്നു വിചാരിച്ചിരുന്ന അദ്ദേഹം മുപ്പത്തിനാലു് എന്നു്
ഉത്തരക്കടലാസിന്റെ ആദ്യത്തെ ഷീറ്റിൽ എഴുതുമായിരുന്നില്ല. മാർക്ക് ലിസ്റ്റ് എഴുതുമ്പോഴും മുപ്പത്തിമൂന്നേ
മുക്കാലായി ആ അക്കം അവിടെ കിടക്കുന്നുണ്ടായിരിക്കും. ആ മുപ്പത്തിമൂന്നേ മുക്കാലിൽ നിന്നു് എഴുന്നേറ്റു നമ്മുടെ
മുമ്പിൽ നിൽക്കുന്ന സന്മാർഗ്ഗപ്രതീകം മനുഷ്യത്വമുള്ളവനാണോ എന്നു് എനിക്കു് സംശയം തോന്നിയിട്ടുണ്ടു്.
ഞാനും ഉത്തരക്കടലാസ് നോക്കിയിട്ടുള്ളവനാണു്. മാർക്ക് ചെയ്യുമ്പോൾ മുപ്പത്തിമൂന്നാണു് വരുന്നതെങ്കിൽ
ഉത്തരക്കടലാസിനകത്തു് ഇട്ട മാർക്കിൽ അരമാർക്കുവീതം ചിലയിടങ്ങളിൽ കൂട്ടിയിട്ടു് മുപ്പത്തഞ്ചോ
മുപ്പത്തിയേഴോ ആക്കി മാറ്റി ഞാൻ പരീക്ഷയെഴുതിയവനെ ജയിപ്പിച്ചു വിടുമായിരുന്നു.
</p>
          <p>മുപ്പത്തിമൂന്നേ മുക്കാൽ മാർക്ക് കിട്ടിയ പയ്യൻ പിന്നെയും ഒരു വർഷം കണ്ണിൽ എണ്ണയൊഴിച്ചു പഠിക്കേണ്ടി
വരുമെന്നു കണ്ണിൽച്ചോരയില്ലാത്ത ഈ സർവ്വോത്കൃഷ്ട പുരുഷൻ ഓർമ്മിക്കുന്നില്ല. ഒരു പക്ഷേ, ഓർമ്മിച്ചാലും
അന്യതാവസ്ഥയിലെത്തിയ അദ്ദേഹത്തിന്റെ സദാചാരതൽപരത്വം അതിനു അനുമതി നൽകുന്നില്ല.
ഇദ്ദേഹത്തെ മനസ്സിൽക്കണ്ടാണു് നമ്മുടെ ഒരു ഹാസ്യസാഹിത്യകാരൻ ഒരു സാങ്കൽപ്പിക സംഭവം വിവരിച്ചതു്.
നമ്മുടെ മുപ്പത്തിമൂന്നേ മുക്കാലുകാരന്റെ വീട്ടിന്റെ മുറ്റത്തു് പ്ലാവുണ്ടു്.
</p>
          <p>അതിൽ നിന്നു വീണ ഇല താഴെക്കിടക്കുന്നു. അയൽവീട്ടുകാരൻ വന്നു് പഞ്ചപുച്ഛമടക്കി അദ്ദേഹത്തോടു
ചോദിക്കുന്നു: “സാറേ ഒരു പ്ളാവില എടുത്തോട്ടോ?” അദ്ദേഹത്തിന്റെ മറുചോദ്യം: “എന്തിനാ?”
അയൽവീട്ടുകാരൻ: ‘കോട്ടി കഞ്ഞികുടിക്കാനാണേ’. സന്മാർഗനിഷ്ഠക്കാരൻ പിന്നെയും ചോദ്യമെറിയുന്നു: ‘പച്ച
പ്ളാവിലയോ പഴുത്ത പ്ളാവിലയോ?’ അടുത്ത വീട്ടുകാരൻ കൂടുതൽ വിനയത്തോടെ: ‘പഴുത്ത പ്ളാവിലയാണേ.
താഴെക്കിടക്കുന്നതാണേ.’ സദസദ്വിചാരക്കാരൻ ഗൗരവത്തോടെ: ‘നിയമം അതനുശാസിക്കുന്നുണ്ടോ എന്നു
നോക്കട്ടെ. നാളെ വരൂ.’ അയൽക്കാരൻ ചൂടുള്ള കഞ്ഞി കൈകൊണ്ടു കോരിക്കുടിച്ചിരിക്കും. അല്ലെങ്കിൽ ഭാര്യ
അതു തണുപ്പിച്ചു കൊടുത്തിരിക്കും.
</p>
          <p>സന്മാർഗനിരതൻ മുപ്പത്തിമൂന്നേ മുക്കാലെന്നു എഴുതിയതു കണ്ടു ഞാൻ അദ്ദേഹത്തോടു് വിനയത്തോടെ
ചോദിച്ചു: “സാർ സെൻസിറ്റീവ് ബാലൻസിൽ വച്ചാണോ അങ്ങു് ഉത്തരങ്ങൾ തൂക്കിനോക്കുന്നതു്.
സാറിനെപ്പോലെ വേറൊരാൾ നോക്കിയെങ്കിൽ ഈ കുട്ടിക്കു് ചിലപ്പോൾ നാൽപ്പതോ നാൽപ്പത്തിയഞ്ചോ
മാർക്ക് കിട്ടുമായിരുന്നില്ലേ?” ആ അധൃഷ്യപ്രഭാവൻ സംഹാരരുദ്രന്റെ ഭാവം പൂണ്ടു. ഞാൻ പേടിച്ചു പോവുകയും
ചെയ്തു. തന്റെ ധർമ്മനിഷ്ഠയുടെ ആവർത്തനങ്ങളെ പുനരാവർത്തനങ്ങൾ നടത്തിക്കൊണ്ടു് അദ്ദേഹം
വളരെക്കാലം കേരളത്തിൽ ജീവിച്ചിരുന്നു.
</p>
          <p>സർവോത്കൃഷ്ടതയുടെ അല്ലെങ്കിൽ അന്യൂനാവസ്ഥയുടെ ആവർത്തനം സഹിക്കാനൊക്കുകയില്ലെന്നാണു്
വൈറ്റ്ഹെഡ് പറഞ്ഞതു്. ഇതു മനസ്സിലാക്കിയാണു് മഹാന്മാരായ കലാകാരന്മാർ തങ്ങളുടെ കഥാപാത്രങ്ങൾക്കു്
ആ അവസ്ഥ നൽകാത്തതു്. നൽകിയാൽ പുനരാവർത്തനത്തിനു് ഉദ്യുക്തരാവാത്തതും. പ്രിയപ്പെട്ട

വായനക്കാർക്കു് അറിയാവുന്ന കാര്യങ്ങൾ ആവർത്തിച്ചു് അവരുടെ വൈരസ്യം ക്ഷണിച്ചുവരുത്താൻ എനിക്കു
കൗതുകമില്ല. അതുകൊണ്ടു സൂചനകൾ മാത്രമേ നൽകുന്നുള്ളു.
</p>
          <p>ധർമ്മാശ്രിതനായ ശ്രീരാമൻ അച്ഛന്റെ നിയോഗമനുസരിച്ചു് കാട്ടിൽ പോയെങ്കിലും അദ്ദേഹത്തിന്റെ നേർക്കു്
ഉപാലംഭം ചൊരിയാതിരുന്നില്ല. ജീവിതത്തിൽ ഒരിക്കലും കള്ളം പറഞ്ഞിട്ടില്ലാത്ത ധർമ്മപുത്രർ അശ്വത്ഥാമാവു്
കൊല്ലപ്പെട്ടു എന്നു് അസത്യം പറഞ്ഞു. അതു പറയുന്നതു വരെ ധർമ്മപുത്രരുടെ തേരു് ഭൂമിയിൽ നിന്നു്
ഉയർന്നാണു് സഞ്ചരിച്ചിരുന്നതു്. അസത്യോക്തിക്കു ശേഷം അതു ഭൂമിയെ സ്പർശിച്ചു് ഓടാൻ തുടങ്ങി. <ref target="http://en.wikipedia.org/wiki/Victor_hugo">വിക്തോർ യൂഗോ</ref> യുടെ
‘<ref target="https://books.sayahna.org/html/sfn-pavangalcover.html">പാവങ്ങൾ</ref>’ എന്ന നോവലിൽ ഒരു കന്യാസ്ത്രീ കഥാപാത്രമായിയുണ്ടു്. അവർ ഒരു
നാളും കള്ളം പറഞ്ഞിട്ടില്ല. പൊലീസുദ്യോഗസ്ഥനെ ഭയന്നു് അവരുടെ മുറിയിൽ ആശ്രയം തേടിയ ഷാങ്വാൽ
ഷാങ് കതകിന്റെ പുറകിൽ ഒളിച്ചുനിന്നു. ഇൻസ്പെക്ടർ മുറിയുടെ നടയിലെത്തി. പ്രാർത്ഥിക്കുന്ന കന്യാസ്ത്രീയുടെ
മുറിയിൽ വേറെ ആരും പ്രവേശിക്കാൻ പാടില്ല എന്ന നിയമമുള്ളതുകൊണ്ടു് അയാൾ അവിടെനിന്നുകൊണ്ടു
ചോദിച്ചു: ‘സിസ്റ്റർ, ഭവതി മാത്രമേയുള്ളോ ഈ മുറിയിൽ?’ ഒരു സങ്കോചവും കൂടാതെ അവർ മറുപടി നൽകി:
‘കന്യാസ്ത്രീ പ്രാർത്ഥിക്കുന്നിടത്തു് മറ്റാർക്കെങ്കിലും പ്രവേശമുണ്ടോ?’ ഇതുകേട്ടു് ഉദ്യോഗസ്ഥൻ തിരിച്ചുപോയി.
ഷാങ് വാൽ ഷാങ് രക്ഷപ്പെടുകയും ചെയ്തു. ആ സിസ്റ്റർ പറഞ്ഞ കള്ളം അവരെ സ്വർഗ്ഗപ്രവേശത്തിനു്
അർഹതയുള്ളവളാക്കിയെന്നു് യൂഗോ എഴുതി (ഓർമ്മയിൽനിന്നു കുറിക്കുന്നതു്). ഇവയെല്ലാം അന്യൂനാവസ്ഥയുടെ
അല്ലെങ്കിൽ സർവോത്കൃഷ്ടതയുടെ ഗർഹണീയ സ്വഭാവത്തിലേക്കു കൈചൂണ്ടുന്നു.
</p>
          <p>ഈ സന്ദർഭത്തിൽ പ്രശസ്തനായ ഒരു കഥാകാരൻ വള്ളത്തോളിനെക്കുറിച്ചു പറഞ്ഞതു് എന്റെ
സ്മരണമണ്ഡലത്തിൽ വന്നുചേരുന്നു. ഒരഭിനേതാവു് കഥകളിയിൽ ‘മനോധർമ്മം ആടുക’യായിരുന്നു.
സ്വർഗ്ഗമായിരുന്നു അയാളുടെ വിഷയം. സ്വർഗ്ഗത്തു് എല്ലാ മരങ്ങൾക്കും ഒരേ പൊക്കം. എല്ലാ ചെടികൾക്കും ഒരേ
ഉയരം. അംഗനകൾക്കു് സർവാതിശായിയായ ഒരേ സൗന്ദര്യം. അതു കണ്ടു വള്ളത്തോൾ ക്ഷോഭിച്ചു പറഞ്ഞത്രേ:
‘എടാ ഈ വിധത്തിൽ അന്യൂനമായ ഒരു സ്ഥലം ആർക്കുവേണം? നിറുത്തു് നിന്റെ മനോധർമ്മം.’ മഹാകവിയുടെ
ഈ സൂക്ഷ്മനീരീക്ഷണം എത്ര കേമം!
</p>
          <figure rend="fright" type="gra">
            <graphic url="images/Flaubert.jpg" rendition="gra"/>
            <figDesc style="thumb">ഫ്ളോബർ</figDesc>
          </figure>
          <p> എന്റെ വായനക്കാരിൽ പലരും <ref target="http://en.wikipedia.org/wiki/Flaubert">ഫ്ളോബറിന്റെ</ref> ‘<ref target="https://en.wikipedia.org/wiki/Madame_Bovary">മദാം ബൂവറി</ref>’ എന്ന
നോവൽ വായിച്ചിരിക്കും. ഭർത്താവുണ്ടായിരിക്കെ മറ്റു പുരുഷന്മാരെ പ്രാപിച്ചു് ഒടുവിൽ ആത്മഹനനം നടത്തിയ
ഒരു യുവതിയുടെ കഥയാണല്ലോ അതു്. അവൾ ഒരു കെമിസ്റ്റിന്റെ കടയിൽ കയറി പാഷാണമെടുത്തു തിന്നു
ജീവനൊടുക്കി. ഭർത്താവിനെ അവൾ സ്നേഹിക്കാതിരിക്കുന്നില്ല. എങ്കിലും അതിരു കടന്ന റൊമാൻസിൽ
അഭിരമിച്ച അവൾക്കു് ദുരന്തം സംഭവിക്കുകയാണു്.
</p>
          <p>ഫ്ളോബറിന്റെ രചനാവൈദഗ്ദ്ധ്യം കൊണ്ടു നമ്മൾ അവളെ വെറുക്കുന്നില്ല. സഹാനുഭൂതിയോടെ
നോക്കുന്നതേയുള്ളു. കാമുകൻ—ജാരപുരുഷൻ—ഉറങ്ങിക്കിടക്കുകയാണു്. അവൾ അയാളെക്കാണാൻ
വയലുകളിലൂടെ ഓടി. തെന്നുന്ന പാത. വീഴാതിരിക്കാൻ അവൾ ചെടികളിൽ കയറിപ്പിടിച്ചു. ഉഴുതിട്ട
വയലുകളിൽക്കൂടി ഓടിയപ്പോൾ അവളുടെ കാലുകൾ ചെളിയിൽ താണുപോയി. കാളകളെപ്പേടിച്ചു് അവൾ
ഓടുകയാണു്. കിതച്ചുകൊണ്ടു് അരുണാഭമായ കവിൾത്തടങ്ങളോടുകൂടി അവൾ അവിടെയെത്തി. കാമുകൻ
അപ്പോഴും ഉറങ്ങുകയാണു്. “വസന്തകാല പ്രഭാതം മുറിയിലെത്തുന്നതുപോലെയായിരുന്നു” അവളുടെ പ്രവേശം.
നമ്മുടെ ദൃഷ്ടിയിൽ അവൾ വ്യഭിചാരിണിയായിരിക്കാം. പക്ഷേ, ഫ്ളോബറിന്റെ നോട്ടത്തിൽ അവൾക്കു്
വസന്തകാലപ്രഭാതത്തിന്റെ രാമണീയകമുണ്ടു്. ഇതാണു് ന്യൂനാവസ്ഥയിലുള്ള അന്യൂനാവസ്ഥ. ഇതുണ്ടെങ്കിലേ
മനുഷ്യത്വം പ്രകാശിക്കൂ. ‘യുഷ്മാദൃശ പ്രോഷ്മള ബാഷ്പനീരിൽ’ എന്നു വള്ളത്തോൾ എഴുതുമ്പോൾ ബാഷ്പത്തേയും
നീരിനേയും അങ്ങനെ ചേർത്തതു ശരിയായോ എന്നൊരു വിമർശകൻ എന്നോടു ചോദിച്ചു. ആ ചേർച്ചയിലാണു്
സൗന്ദര്യമിരിക്കുന്നതെന്നു ഞാൻ മറുപടി പറയുകയും ചെയ്തു. ‘മധുര സംഗീതം പരിപൂർണ്ണമാകാൻ യതിഭംഗം
വന്നേ മതിയാവൂ’ എന്നാണു് കവി പാടിയതു്. ആ യതിഭംഗം അന്യൂനാവസ്ഥയിൽ ന്യൂനാവസ്ഥ സംജാതമാക്കി
നമ്മളെ സൗന്ദര്യത്തിന്റെ ലോകത്തേക്കു നയിക്കുന്നു.
</p>
        </div>
        <!--end of "section 0.0.16.0/1.21"-->
      </div>
      <!--end of "chapter 0.0.16/1"-->
      <!--END OF CHAPTER 0.0.16/1-->
      <div type="chapter" n="0.0.17" xml:id="chp0.0.17">
        <head type="chaphead">പസ്തർനക്കോ സ്റ്റാലിനോ?</head>
        <div type="lsection">
          <figure rend="fright" type="gra">
            <graphic url="images/AnatoleFrance.jpg" rendition="gra"/>
            <figDesc style="thumb">ആനാതൊൽ ഫ്രാങ്സ്</figDesc>
          </figure>
          <p style="noindent"> ഫ്രഞ്ചെഴുത്തുകാരൻ <ref target="http://en.wikipedia.org/wiki/Anatole_France">ആനാതൊൽ ഫ്രാങ്സ്</ref>
(Anatole France 1844–1924) എഴുതിയ “The Procurator of Judaea” എന്ന ചെറുകഥ വിശ്വവിഖ്യാതമാണു്.
അതിലെ ഒരു കഥാപാത്രമായ ഈലീസസ് ലാമീയ യേശു ക്രിസ്തുവിനെ ശിക്ഷിച്ച പാൻഷസ് പൈലറ്റിനെ
തെക്കുപടിഞ്ഞാറൻ ഇറ്റലിയിൽ വച്ചു കാണുന്നതായി പ്രസ്താവമുണ്ടു്. രണ്ടുപേരും വൃദ്ധർ. ജുഡിയയിലെ ഭരണ
കർത്താവായിരുന്ന കാലത്തു താൻ ജൂതന്മാരെ നേരിട്ടതും മറ്റും പൈലറ്റ് ലാമീയയോടു വിശദീകരിച്ചു.
സ്ത്രീജിതനായ ലാമീയയ്ക്കു പൊടുന്നനെ ഓർമ്മ വന്നതു ജറൂസലമിലെ ഒരു ജൂതനർത്തകിയെക്കുറിച്ചാണു്.
അരക്കെട്ടു വളച്ചു്, തല പിറകോട്ടാക്കി, സമൃദ്ധമായ തലമുടി ചലിപ്പിച്ചു നൃത്തം ചെയ്തു പ്രേക്ഷകരുടെ
വൈഷയികാസക്തി വളർത്തിയ അവൾ കാലം കഴിഞ്ഞു് ഒരു ഗലീലിയന്റെ അനുചരസംഘത്തിൽ ചേർന്നതായി
ലാമീയയ്ക്കു് അറിയാം. മഹാത്ഭുതങ്ങൾ കാണിച്ച ആ ഗലീലിയന്റെ പേരു് യേശുവെന്നായിരുന്നു. നസറത്തിൽ
നിന്നാണു യേശു വന്നതു്. ഏതോ കുറ്റത്തിനു് ആ മനുഷ്യൻ കുരിശിൽ തറയ്ക്കപ്പെട്ടു. കുറ്റമെന്താണെന്നു ലാമീയയ്ക്കു്
അറിഞ്ഞുകൂടാ. “പാൻഷസ് പൈലറ്റ്, താങ്കൾക്കു് ആ മനുഷ്യനെക്കുറിച്ചു് എന്തെങ്കിലും ഓർമയുണ്ടോ?” എന്നു്
അയാൾ ജുഡിയയിലെ ആ പഴയ ഭരണകർത്താവിനോടു ചോദിച്ചു. പൈലറ്റ് പുരികങ്ങൾ വക്രിപ്പിച്ചു. കൈ
നെറ്റിയിൽ വച്ചു് ഓർമ്മയുടെ അഗാധതയിൽ നിന്നു് എന്തോ ചികഞ്ഞെടുക്കുന്ന മട്ടു കാണിച്ചു് മന്ത്രിച്ചു:
“യേശുവോ? നസറിത്തിലെ യേശുവോ? അയാളെ ഞാൻ ഓർമ്മിക്കുന്നില്ല.”
</p>
          <p>വിപരീതാർത്ഥത്തിന്റെ രീതിയിൽ ഫ്രാങ്സ് എഴുതിയ ഈ ചെറുകഥയിൽ ഒരാശയം അർക്കദീപ്തിയോടെ
പ്രത്യക്ഷമാകുന്നു. യേശു ക്രിസ്തുവിനെ ശിക്ഷിക്കുന്നതിൽ പൈലറ്റ് പരാങ്മുഖനായിരുന്നെങ്കിലും അയാൾ
ഇരുട്ടിന്റെ സന്തതിയാണു്. പൈലറ്റ് യേശുവിനെ ശിക്ഷിച്ചതുകൊണ്ടു മാത്രമാണു നമ്മൾ ഇന്നു് അയാളെ
ഓർമ്മിക്കുന്നതു്. എന്നാൽ അയാളും സ്ത്രീജിതനായിരുന്ന ലാമീയയും മറന്നുപോയ ആ
പാവനചരിതൻ—നസറിത്തിലെ യേശു—എല്ലാക്കാലവും സ്മരിക്കപ്പെടും. ആരാധിക്കപ്പെടും.
</p>
          <p>ലോകചരിത്രം നോക്കുക. പ്രകാശത്തിന്റെ സന്തതികളുണ്ടു്; ഇരുട്ടിന്റെ സന്തതികളുമുണ്ടു്. പ്രകാശത്തിന്റെ
സന്തതികൾ സംസ്കാരത്തിന്റെ ചക്രവാളത്തെ വികസിപ്പിക്കും; ഇരുട്ടിന്റെ സന്തതികൾ ആ ചക്രവാളത്തെ
സങ്കുചിതമാക്കി അന്ധകാരം അതിലേക്കു വ്യാപിപ്പിക്കും. അലിഗ്സാണ്ടർ ചക്രവർത്തി ഗ്രീക്ക് സിറ്റി സ്റ്റെയ്റ്റ്സ്,
ഏഷ്യാമൈനർ, ഈജിപ്റ്റ്, ഇന്ത്യ ഈ രാജ്യങ്ങളെ ആക്രമിച്ചു ചോരപ്പുഴകൾ ഒഴുക്കി. പക്ഷേ, അദ്ദേഹത്തിന്റെ
ഗുരുനാഥനായിരുന്ന അരിസ്റ്റോട്ടൽ ന്യായം, സദാചാരശാസ്ത്രം, രാഷ്ട്രവ്യവഹാരം, ആധ്യാത്മികത, കവിത
ഇവയെക്കുറിച്ചു നാനൂറോളം ഗ്രന്ഥങ്ങൽ രചിച്ചു മനുഷ്യന്റെ ചോരയൊഴുക്കാതിരിക്കൂ, അവനെ സ്നേഹിച്ചു്
ഐശ്വര്യാംശം നൽകൂ എന്നു് ഉദ്ബോധിപ്പിച്ചു. അലിഗ്സാണ്ടർ ആ ഉദ്ബോധനങ്ങൾക്കു ചെവി കൊടുത്തില്ല.
നെപ്പോളിയന്റെയും ഗെറ്റേയുടെയും ചരമവർഷങ്ങൾക്കു തമ്മിൽ വലിയ അന്തരമില്ലെങ്കിലും (1821-ൽ
നെപ്പോളിയൻ മരിച്ചു, 1832-ൽ ഗെറ്റെയും). ആ മഹാകവിയുടെ കൃതികൾ ആ മനുഷ്യഹന്താവിനു
പരിചിതങ്ങളായിട്ടുണ്ടാവും. സാമ്രാജ്യദുർമ്മോഹിയായ നെപ്പോളിയൻ യൂറോപ്യൻ രാജ്യങ്ങളെ ഗ്രസിച്ചു
മാനവരക്തം കുടിക്കുമ്പോൾ ഗെറ്റേ സ്നേഹത്തെക്കുറിച്ചു പാടുകയായിരുന്നു.</p>
          <lg>
            <l> Oh who shall whisper it to</l>
            <l> me at what window one</l>
            <l> day shall I see</l>
            <l> the sweet creature who will</l>
            <l> burn me and refresh me? </l>
          </lg>
          <!--end of "verse"-->
          <p> എന്നാണു് അദ്ദേഹം സ്നേഹത്തിന്റെ മഹനീയതയെ വാഴ്ത്തിയതു്. ഹിറ്റ്ലർ അപരാധം ചെയ്യാത്ത ജൂതന്മാരെ
ജീവനോടെ തീയിലെറിഞ്ഞപ്പോൾ ഇംപീരിയലിസത്തിന്റെ അടിയേറ്റു പല്ലു കൊഴിഞ്ഞുപോയ ഒരർദ്ധനഗ്നനായ

മഹാത്മാവു് ഇവിടെ നിന്നുകൊണ്ടു് അക്രമരാഹിത്യത്തിന്റെ മാർഗത്തിലൂടെ സഞ്ചരിക്കൂ എന്നു സ്നേഹപൂർവ്വം
ഉപദേശിക്കുകയും അക്രമത്തിനെതിരെ ജീവനുപേക്ഷിക്കാൻ സന്നദ്ധനാവുകയും ചെയ്തു. അതേ സമയം
ഭാരതത്തിലെ ഒരു മഹാകവി ‘ആ സ്വാതന്ത്ര്യ സ്വർഗത്തിലേക്കു് എന്റെ രാജ്യം ഉണരേണമേ’ എന്നു പ്രാർത്ഥിച്ചു.
സ്റ്റാലിൻ ആയിരക്കണക്കിനു്, ലക്ഷക്കണക്കിനു്, കോടിക്കണക്കിനു് നിരപരാധരെ വെടിവച്ചു കൊന്നപ്പോൾ
<ref target="https://en.wikipedia.org/wiki/Boris_Pasternak">പസ്തർനക്ക്</ref>
എന്ന മനുഷ്യസ്നേഹിയായ മഹാകവി രാത്രി സമയത്തു് ഒരു പാതവക്കത്തു വന്നു നിൽക്കുകയും വണ്ടിച്ചക്രങ്ങൾ
ഉരുണ്ടു കണ്ണാടിപോലെയായ ആ പാതയിൽ നക്ഷത്രങ്ങൾ പ്രതിഫലിക്കുന്നതുകണ്ടു് ആഹ്ലാദിക്കുകയും ആ
പാതയിലൂടെ മറുപുറത്തേക്കു് കടന്നു പ്രപഞ്ചത്തിലൂടെ നടന്നാലുണ്ടാവുന്ന അനുഭൂതിക്കു വിധേയനാവുകയും
ചെയ്തു. അലിഗ്സാണ്ടറും നെപ്പോളിയനും ഹിറ്റ്ലറും സ്റ്റാലിനും ഇന്നു ചരിത്രത്തിന്റെ താളുകളിൽ മാത്രം
കിടക്കുന്നു. എന്നാൽ <ref target="https://en.wikipedia.org/wiki/Aristotle">അരിസ്റ്റോട്ടലും</ref> <ref target="https://en.wikipedia.org/wiki/Johann_Wolfgang_von_Goethe">ഗെറ്റേയും</ref>
<ref target="https://w.wiki/EhpE">ഗാന്ധിജി</ref> യും പസ്തർനക്കും ലോകമാകെ
മയൂഖമാലകൾ പ്രസരിപ്പിച്ചുകൊണ്ടു വിരാജിക്കുന്നു. ഒരുകാലത്തു് അലിഗ്സാണ്ടറും മറ്റു് ആക്രമണകാരികളും
ചരിത്രത്തിൽ നിന്നുതന്നെ നിർമ്മാർജനം ചെയ്യപ്പെട്ടേക്കാം. അപ്പോഴും അരിസ്റ്റോട്ടലും മറ്റുള്ളവരും
മനുഷ്യരാശിയെ അത്ഭുതങ്ങളിലേക്കു വലിച്ചെറിഞ്ഞുകൊണ്ടു നിലനിൽക്കുന്നുണ്ടാവും.
</p>
          <p><ref target="https://w.wiki/GHgw">കാളിദാസൻ</ref> ഏതു രാജാവിന്റെ
സദസ്സിലുണ്ടായിരുന്നു? വിക്രമാദിത്യനോ? ആവോ! ഉറപ്പില്ല. പക്ഷേ, ‘<ref target="https://w.wiki/Hhct">മേഘസന്ദേശ</ref>’വും ‘<ref target="https://w.wiki/Hhcu">രഘുവംശ</ref>’വും ‘<ref target="https://w.wiki/Hhcw">ശാകുന്തള</ref>’വും കവിതയുടെ സ്വർഗ്ഗത്തിലേയ്ക്കു നമ്മെ
നയിച്ചുകൊണ്ടിരിക്കുന്നു.
</p>
          <p>ധിഷണയും ഭാവനയും സൃഷ്ടിക്കുന്ന ലോകം ശാശ്വതം. ചോരക്കൊതി സൃഷ്ടിക്കുന്ന ലോകം ക്ഷണിക്കം,
അധമം. സോക്രട്ടീസിനു മരണശിക്ഷ നൽകിയ പ്രാഡ്വിവാകന്മാരെ പ്രിയപ്പെട്ട വായനക്കാർക്കു് അറിയാമോ?
അവരുടെ പേരുകളെങ്കിലും ഓർമ്മയുണ്ടോ? ഇല്ല. എനിക്കുമറിഞ്ഞുകൂടാ. എന്നാൽ വായനക്കാരും ഞാനും
സോക്രട്ടീസിന്റെ ഉദ്ബോധനങ്ങൽ കേട്ടു് ആ മഹാവ്യക്തിയുടെ മുമ്പിൽ തലകുനിച്ചു നിൽക്കുന്നു. “ജീനിയസ്സിനെ
തിരിച്ചറിയാൻ നിങ്ങൾ ജീനിയസ്സായിരിക്കേണ്ടതില്ല. അങ്ങനെ ആയിരിക്കണമെങ്കിൽ ഐൻസ്റ്റൈനെ വൈറ്റ്
ഹൗസിലേക്കു് ഒരിക്കലും ക്ഷണിക്കുമായിരുന്നില്ലല്ലോ” എന്നൊരു ചിന്തകൻ പറഞ്ഞതു നമ്മൾ ഓർമ്മിക്കണം.
പടിഞ്ഞാറൻ നാടുകൾ നമുക്കു് വിടാം.</p>
          <lg>
            <l> “പോരാ പോരാ നാളിൽ നാളിൽ ദൂരദൂര-</l>
            <l> മുയരട്ടെ ഭാരതക്ഷ്മാ ദേവിയുടെ</l>
            <l> തൃപ്പതാകകൾ” </l>
          </lg>
          <!--end of "verse"-->
          <p> എന്ന കവിവാക്യം സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം ഭാരത്തിൽ കൊടുമ്പിരിക്കൊണ്ട കാലത്തു്
ജനതതിയെ കോരിത്തരിപ്പിച്ചിരുന്നു. എന്നാൽ ഇന്നു് ആ വാക്യം ഭാരതീയരെ വികാരാതിരേകത്തിലേക്കു
നയിക്കുന്നുണ്ടോ? ഇല്ലെന്നു മാത്രമല്ല അതു് ഒരു തരത്തിൽ മനസ്സിനു ജഡത നല്കുകയും ചെയ്യുന്നു.
താമസിക്കാനുള്ള സ്ഥലം, ഭക്ഷണം, വസ്ത്രം ഇവയാണല്ലോ മനുഷ്യന്റെ പ്രാഥമികാവശ്യങ്ങൾ. അവയ്ക്കു സാഫല്യം
ലഭിക്കാതെ ഭാരതീയർ തെരുവിൽ കിടക്കുകയും എച്ചിൽ തിന്നുകയും കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിക്കുകയും
ചെയ്യുമ്പോൾ തൃപ്പതാകകൾ ദൂരദൂരമുയരണമെന്നു് അവൻ ആഗ്രഹിക്കുമോ? ഭാരതീയന്റെ ഈ
അവസ്ഥയെക്കുറിച്ചുള്ള ഈ പ്രതിപാദനം അത്യുക്തിയുടെ സന്തതിയാണെന്നു ചിലർക്കെങ്കിലും
തോന്നുന്നുണ്ടാവാം. അത്യുക്തി ഒട്ടുമില്ല. നൂറിനു തൊണ്ണൂറുപേരും ഇതിനെക്കാൾ ദയനീയമായ ജീവിതം
നയിക്കുകയാണു്. അതിനാൽ കവിയുടെ ആശയുൾക്കൊള്ളുന്ന വാക്യം ദുരർത്ഥപ്രതീതി ജനിപ്പിക്കുന്നു;
അനർത്ഥമായിച്ചമയുന്നു. “സ്വതന്ത്രഭാരത നൂതനചരിതം സ്വന്തം ചോരയിലെഴുതുന്നോരേ, മർദ്ദിതജനതതി
തന്നുടെ മുൻപിൽ രക്തപതാക പറത്തുന്നോരേ” എന്ന സംബുദ്ധിയും ഇന്നു് അർത്ഥരഹിതമായി ഭവിച്ചിരിക്കുന്നു.
എന്നാൽ</p>
          <lg>
            <l> പീലിപ്പുരികുഴൽകെട്ടഴിഞ്ഞുണ്ണിതൻ</l>
            <l> തോളിൽപ്പതിഞ്ഞതിൻ തുമ്പുകളിൽ</l>
            <l> വെള്ളത്തിൻ തുള്ളികളൊട്ടൊട്ടുനിന്നാടി</l>
            <l> വെള്ളിയലുക്കുകളെന്നപോലെ </l>
          </lg>
          <!--end of "verse"-->
          <p> എന്ന കവിവചനം ഡോക്ടർ കെ. ഭാസ്കരൻ നായർ പറഞ്ഞതുപോലെ കവിതയുടെ സ്വർഗ്ഗത്തേക്കു നമ്മളെ
കൊണ്ടുചെല്ലുന്നു. കാളിയമർദ്ദനമാണു് കാവ്യത്തിന്റെ വിഷയം. ബ്രിട്ടീഷ് ഭരണത്തിന്റെ തൃശംസതയിൽ
ആഘാതമേല്പിക്കുന്ന ഭാരതീയ സ്വാതന്ത്ര്യാഭിനിവേശം ധ്വനിപ്പിക്കുന്ന ആ കാവ്യത്തിലെ ഈ വരികൾ
രൂപശില്പത്തികവുകൊണ്ടും ഭാവശില്പത്തികവുകൊണ്ടും ചേതോഹരമായിരിക്കുന്നു. ഉണ്ണാനുമുടുക്കാനുമില്ലാതെ
കഷ്ടപ്പെടുന്ന ഭാരതീയൻ പോരാ പോരാ എന്നാരംഭിക്കുന്ന വരികളെ പുച്ഛിക്കുമ്പോൾ പീലിപ്പുരികുഴൽ എന്നു
തുടങ്ങുന്ന വരികളെ അംഗീകരിക്കുന്നു; രണ്ടിലെയും ആശയങ്ങൾക്കു വലിയ വിഭിന്നത ഇല്ലാതിരുന്നിട്ടും.
എന്തുകൊണ്ടാണിതു സംഭവിക്കുന്നതു? ഏതു കലാസൃഷ്ടിയിലും കാലികമായ അംശവും സൗന്ദര്യത്തിന്റെ
അംശവുമുണ്ടു്. സാമൂഹികാവസ്ഥകൾ പരിവർത്തനത്തിനു വിധേയമാകുമ്പോൾ കാലികമായ അംശം
അപ്രസക്തമാവുന്നു. സൗന്ദര്യത്തിന്റെ അംശം നിലനില്ക്കുന്നു. ഭാരതീയ സ്വാതന്ത്ര്യസമരം
തീക്ഷ്ണതമമായിരുന്നപ്പോൾ പോരാ പോരാ എന്ന വരി അവരുടെ “ആറിത്തണുത്ത ഞരമ്പുകളെ ചൂടുപിടിപ്പിച്ചു”.
ദൂരദൂരം പതാകയുയർത്തുന്നതുകൊണ്ടാണു് ഇന്നത്തെ പട്ടിണിയെന്നു ഗ്രഹിക്കുമ്പോൾ ആ വരിയോടു
സ്വാഭാവികമായി അമർഷമുണ്ടാകുന്നു. പീലിപ്പുരികുഴൽ എന്നാരംഭിക്കുന്ന വരികളിൽ സൗന്ദര്യം ഘനീഭവിച്ചു
കിടക്കുന്നതുകൊണ്ടു് അതിൽ പ്രച്ഛന്നമായിരിക്കുന്ന രാഷ്ട്രവ്യവഹാരം—ബ്രിട്ടീഷുഭരണകാലത്തെ
രാഷ്ട്രവ്യവഹാരം—സഹൃദയനു് ഉദ്വേഗജനകമാകുന്നില്ല. ഏതാണ്ടു് അറുപതു വർഷം മുമ്പു്, സുന്ദരിയായ
തരുണിയുടെ സ്പർശം പോലെ, റോസാദലത്തിന്റെ സ്പർശം പോലെ ആഹ്ലാദദായകമായിരുന്ന പോരാ പോരാ
എന്ന കവിവാക്യം ഇന്നു് കാലിൽത്തറയ്ക്കുന്ന കുപ്പിച്ചില്ലു പോലെ, കൈയിൽ ആഞ്ഞുകയറുന്ന കള്ളിമുള്ളു പോലെ
പീഡാജനകമാകുന്നു. അനുവാചകന്റെ രാഷ്ട്രവ്യവഹാരപരമായ അഭിലാഷത്തെ ഉദ്ദീപിപ്പിക്കുന്ന ചിന്തയും
വികാരവും ആ അഭിലാഷം കെട്ടടങ്ങുമ്പോൾ ഉമിക്കരി ചവച്ച പ്രതീതി ജനിപ്പിക്കുന്നു. സാന്മാർഗ്ഗികവും രാഷ്ട്രീയവും
ആധ്യാത്മികവുമായ മാനദണ്ഡങ്ങൾകൊണ്ടു് കലാസൃഷ്ടികളുടെ മൂല്യം നിർണ്ണയിക്കുന്നതു് വിപത്തിനു
കാരണമായിബ്ഭവിക്കുമെന്നാണു് ഇതു തെളിയിക്കുന്നതു്. അതിനാൽ “നമ്മുടെ ആദ്ധ്യാത്മികതയെപ്പറ്റിയും
സഹിഷ്ണുതയെപ്പറ്റിയും പുരോഗതിയെപ്പറ്റിയും ആരെങ്കിലും എവുതുന്നുണ്ടോ?” എന്ന ചോദ്യത്തിൽ
ആവേശമേറെയുണ്ടെങ്കിലും കലോൽപാദനത്തിന്റെ അടിസ്ഥാനഘടകങ്ങളെക്കുറിച്ചു ചോദ്യകർത്താവു
വേണ്ടപോലെ ആലോചിച്ചതായി തെളിവുകളില്ല.
</p>
          <p>സാഹിത്യം എത്രപേരുടെ വിശപ്പുമാറ്റി? എന്ന സാർത്രിന്റെ ചോദ്യം ജപ്പാനിലെ ബുദ്ധമതചിന്തകൻ
ഐക്കേഡ പരിഹാസപൂർവ്വം റ്റോയിൻബിയുടെ മുമ്പിൽ വച്ചപ്പോൾ ഐക്കേഡയുടെ വിശ്വാസത്തിനു്
അനുരൂപമായി അദ്ദേഹം പറഞ്ഞു: പട്ടിണി കിടക്കുന്നവർക്കു വേണ്ടി സാഹിത്യത്തിനു് എന്തുചെയ്യാൻ കഴിയും?
ശാസ്ത്രീയഗവേഷണത്തിനു് പട്ടിണി കിടക്കുന്നവർക്കു വേണ്ടി എന്തു ചെയ്യാൻ കഴിയും എന്നു ചോദിച്ചാൽ
സാഹിത്യത്തെ സംബന്ധിച്ച ആ ചോദ്യത്തിനു് ഉത്തരം കിട്ടിക്കഴിയും. പട്ടിണിപ്പാവങ്ങൾക്കു് ആഹാരം
കൊടുക്കുക എന്നതു് ദൃഢതയാർന്ന ലക്ഷ്യമായി വരികയാണെങ്കിൽ, അഭിലഷണീയവും പ്രായോഗികവുമായ ഈ
ലക്ഷ്യത്തിൽ അതിന്റെ (ശാസ്ത്രീയ ഗവേഷണത്തിന്റെ) പ്രവർത്തനത്തെ ഒതുക്കിയാൽ അതിനു് ഒന്നും
പ്രവർത്തിക്കാനാവുകയില്ല… ശാസ്ത്രീയ ഗവേഷണം കണ്ടുപിടിത്തങ്ങളിൽ ചെല്ലുന്നതു് ഗവേഷണം അതിനു
വേണ്ടി മാത്രം നടത്തുമ്പോഴാണു്. പ്രായോഗികലക്ഷ്യമില്ലാതെ ധിഷണാപരമായ ജിജ്ഞാസയെ
ശമിപ്പിക്കുമ്പോൾ ശാസ്ത്രീയ ഗവേഷണം ജയിക്കുന്നു… ഈ സത്യം സാഹിത്യത്തിനും ചേരും. ഇത്രയും
പറഞ്ഞിട്ടു് <ref target="https://w.wiki/Hhcy">റ്റോയിൻബി</ref> റഷ്യൻ സാഹിത്യകാരനായ
<ref target="https://w.wiki/GHhz">റ്റോൾസ്റ്റോയി</ref> യിലേക്കു തിരിയുന്നു. അദ്ദേഹത്തിനു്
മാനസാന്തരം വരുന്നതിനു മുമ്പു് ആവിർഭവിച്ച നോവലുകൾ (<ref target="https://w.wiki/GKyc">യുദ്ധവും സമാധാനവും</ref>, <ref target="https://w.wiki/GLy4">അന്നാ കരേനിന</ref>) സർഗ്ഗശക്തിയുടെ നിസ്തുലാവസ്ഥ
പ്രദർശിപ്പിക്കുന്നു. മാനസാന്തരത്തിനു ശേഷം രചിച്ച കൃതികളാവട്ടെ പരാജയപ്പെടുകയും ചെയ്തു. അതിനാൽ
മാർക്സിസ്റ്റ് സാഹിത്യം, ക്രൈസ്തവസാഹിത്യം ഇവയൊക്കെ അസാദ്ധ്യങ്ങളാണെന്നു ഐക്കേഡയ്ക്കും
അഭിപ്രായമുണ്ടു്. ഐക്കേഡ ചൂണ്ടിക്കാണിച്ച രണ്ടു സാഹിത്യങ്ങളോടു് ഒരെണ്ണം കൂടി യോജിപ്പിക്കാൻ
ഇതെഴുതുന്നയാളിനു കൌതുകമുണ്ടു്. അതു് അദ്ധ്യാത്മിക സാഹിത്യമത്രേ. എല്ലാം മായ; പരബ്രഹ്മമേ
സത്യമായുള്ളു എന്ന ചിന്താഗതിയെ അവലംബിച്ചുകൊണ്ടു കാവ്യമോ മഹാകാവ്യമോ രചിച്ചാലും അതിനു
പരിമിതസ്വഭാവം വരും. ഏകപക്ഷീയസ്വഭാവം വരും. ഉത്കൃഷ്ടമായ സാഹിത്യകൃതി അനുവാചകനു്
അനുധ്യാനത്തിന്റെ പ്രശാന്തതയരുളുന്നു. ഭാരതീയാലങ്കാരികൻ പറയുന്ന വിശ്രാന്തി നല്കുന്നു. പ്രായോഗിക
ലക്ഷ്യത്തെ സാക്ഷാത്കരിച്ച കലാസൃഷ്ടിക്കു രൂപം നല്കുമ്പോൾ അതു് പ്രശാന്തതയ്ക്കു പകരം വിശ്രാന്തിക്കു
പകരം സവിശേഷമായ മാനസികാവസ്ഥ അനുവാചകനു് ഉളവാക്കുന്നു. ആ അവസ്ഥയ്ക്കു കലയോടു ബന്ധമില്ല
താനും.
</p>
          <lg>
            <l> നളിനങ്ങളരുത്തുനീന്തിയും</l>
            <l> കുളിരേലുംകയമാർന്നുമുങ്ങിയും</l>
            <l> പുളിനങ്ങളിലെന്നോടോടിയും</l>
            <l> കളിയാടും പ്രിയനന്നു കുട്ടിപോൽ </l>
          </lg>
          <!--end of "verse"-->
          <p>എന്നു കേൾക്കുമ്പോൾ ഉണ്ടാകുന്ന വിശ്രാന്തിയെവിടെ? “മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ
നിങ്ങളെത്താൻ” എന്നു കേൾക്കുമ്പോൾ ഉണ്ടാകുന്ന സവിശേഷമായ മാനസികനില എവിടെ? അരോ പറഞ്ഞതു
പോലെ നളിനങ്ങളറുത്തുനീന്തിയും എന്നു തുടങ്ങുന്ന ശ്ലോകം നമ്മൾ സ്വീകരിക്കുന്നു. മാറ്റുവിൻ ചട്ടങ്ങളെ എന്നു
തുടങ്ങുന്ന വരികളെ പ്രയോജനപ്പെടുത്തുന്നു. പ്രയോജനപ്പെടുത്തുമ്പോൾ വിശ്രാന്തിയില്ല. അതില്ലാത്തതുകൊണ്ടു
കലയുടെ പ്രവർത്തനം നടക്കുന്നുമില്ല. പ്രയോജനപ്പെടുത്തൽ ജിവിതത്തെ സമ്പന്നമാക്കുന്നില്ല. സ്വീകരിക്കൽ
അതനുഷ്ടിക്കുന്നു എന്നു ആ ചിന്തകനു് അഭിപ്രായമുണ്ടു്.
</p>
          <figure rend="fright" type="gra">
            <graphic url="images/Tolstoy1.jpg" rendition="gra"/>
            <figDesc style="thumb">റ്റോൾസ്റ്റോയ്</figDesc>
          </figure>
          <p> ലോകസാഹിത്യത്തിലെ അത്യുൽകൃഷ്ടങ്ങളായ മൂന്നോ നാലോ മാസ്റ്റർപീസുകൾ എടുത്താൽ അവയിൽ
ഒന്നായിരിക്കും റ്റോൾസ്റ്റോയിയുടെ “<ref target="https://en.wikipedia.org/wiki/The_Death_of_Ivan_Ilyich">The Death of
Ivan Ilich</ref> ” എന്ന ചെറിയ നോവൽ. അഹന്തയേറിയ ഒരുത്തനെ മരണം സമാക്രമിക്കുന്നതാണു് ഈ
നോവലിൽ നമ്മൾ കാണുന്നതു്. ആദ്യം മരണത്തെ ആയാൾ അംഗീകരിക്കുന്നില്ല. ഒടുവിൽ
അംഗീകരിക്കുന്നുവെന്നു മാത്രമല്ല അതിന്റെ അന്തരാർത്ഥം ഗ്രഹിക്കുകയും ചെയ്യുന്നു. കൊച്ചു നോവലിന്റെ
അവസാനമിങ്ങനെ:
</p>
          <p>“‘തീർന്നു’. അദ്ദേഹത്തിന്റെ അടുത്തുനിന്ന ആരോ പറഞ്ഞു.
</p>
          <p>അദ്ദേഹം ആ വാക്കുകൾ കേട്ടു. തന്റെ ആത്മാവിൽ അവ ആവർത്തിച്ചു.
</p>
          <p>തന്നോടായി അദ്ദേഹം പറഞ്ഞു: ‘മരണം അവസാനിച്ചു. അതു് ഇനിയില്ല’.
</p>
          <p>ഒരു ശ്വാസം അദ്ദേഹം അകത്തേയ്ക്കു വലിച്ചു. ഒരു തേങ്ങലിനിടയിൽ നിന്നു. നീണ്ടു നിവർന്നു. മരിക്കുകയും
ചെയ്തു.” കൃതി വായിച്ചു തീരുമ്പോൾ പഞ്ഞിക്കെട്ടിൽ തീ പിടിച്ചാലെങ്ങനെ? അമ്മട്ടിൽ മനസ്സിലൊരനുഭൂതി. അതു്
നമ്മുടെ ജീവിതാവബോധത്തെ തീഷ്ണതമമാക്കുന്നു. അപ്പോഴുണ്ടാകുന്ന ചിത്തവികാസമാണു് സാഹിത്യത്തിന്റെ
ധർമ്മം. റ്റോൾസ്റ്റോയിയുടെ കഥ വായിച്ചിട്ടു് തൊഴിലാളികളുടെ വിശപ്പു മാറ്റാൻ അതു പ്രയോജനപ്പെടുന്നോ
എന്നു ചോദിക്കുന്നതു ഒരു തരം ഭ്രാന്താണു്. പക്ഷേ, നമ്മൾ ആ ഭ്രാന്തിൽ പെട്ടിരിക്കുകയാണിപ്പോൾ. അതൊരു
മാസ് ഇൻസാനിറ്റി—ജനക്കൂട്ടത്തിനാകെയുള്ള ഭ്രാന്തു്—ആയി മാറിയിട്ടുമുണ്ടു്.
</p>
          <p>സാഹിത്യത്തിന്റെ ധർമ്മമിതായതുകൊണ്ടു് അതിലെ ആശയങ്ങളൊടു നമ്മൾ യോജിക്കണമെന്നില്ല
ആസ്വാദനവേളയിൽ. എനിക്കു് ഉള്ളൂർ പരമേശ്വരയ്യരുടെ കവിത ഇഷ്ടമില്ല. എന്നാൽ ഉള്ളൂർക്കവിതയെക്കുറിച്ചു്
പ്രശംസാപരമായി വിദ്യാർത്ഥിയെഴുതിയ ഉത്തരത്തിനു് രൂപശില്പത്തികവു് കണ്ടു് ഞാൻ പത്തിൽ പത്തു മാർക്കും
കൊടുത്തിട്ടുണ്ടു്. വള്ളത്തോൾ എനിക്കഭിമതനായ കവിയാണു്. വിശേഷിച്ചും അദ്ദേഹത്തിന്റെ മഗ്ദലനമറിയം
എന്ന കാവ്യം. മഗ്ദലനമറിയം ബി. എ. ക്ലാസ്സിൽ പഠിപ്പിച്ചിട്ടുണ്ടു് ഞാൻ. അതിനെക്കുറിച്ചു് വളരെ മോശമായ
ഉത്തരം എഴുതിയ ഒരു ‘വിദ്യാർത്ഥിയെ’ ഞാൻ കുറ്റപ്പെടുത്തുകയും ആ ഉത്തരത്തിനും കുറുകെ ഒരു വര വരച്ചു് അതു
തിരിച്ചു കൊടുക്കുകയും ചെയ്തു. ഈ ആശയം പരകീയമാണു്. അതിനാലാണു് മാർക്സിസ്റ്റല്ലാത്ത ഞാൻ <ref target="https://w.wiki/Hhcz">മായകോവ്സ്കി</ref> യുടെയും <ref target="https://w.wiki/HRSg">പാവ്ലോ നെറുദ</ref> യുടെയും യാനിസ് റീറ്റ്സോസിന്റെയും
(ഗ്രീസിലെ കമ്മ്യൂണിസ്റ്റ് കവി) കാവ്യങ്ങൾ വായിച്ചു രസിക്കുന്നതു്. <ref target="https://w.wiki/EhpE">മഹാത്മാ ഗാന്ധി</ref> യെ അതിശയിച്ച വേറൊരു വ്യക്തി
ഇല്ലെന്നു വിശ്വസിക്കുന്ന എനിക്കു് ഗാന്ധിജിയെക്കുറിച്ചെഴുതിയ ജുഗുപ്സാവഹങ്ങായ കാവ്യങ്ങളെ അമ്മട്ടിൽ
കാണാനെ കഴിയൂ. അനുവാചകനെ ഒരതീത മണ്ഡലത്തിലെത്തിച്ചു വിശ്രാന്തി നൽകുന്നതാണു് സാഹിത്യം.
പ്രചാരണത്തിനു് അതിനെ ഉപയോഗിക്കുമ്പോൾ അതിനും നമുക്കും നഷ്ടം സംഭവിക്കുന്നു. പണ്ടു് പോളണ്ടിൽ
കൽക്കരിക്കു ക്ഷാമമുണ്ടായപ്പോൾ കൽക്കരിയുടെ ഉൽപ്പാദനത്തെ സഹായിക്കുന്ന മട്ടിൽ കവിതകൾ എഴുതാൻ

സർക്കാർ കവികളോടു് അജ്ഞാപിച്ചു. ഫലമോ? കൽക്കരിയെക്കാൾ കറുത്ത കവിതകളുണ്ടായി. ചൈന
ഇന്ത്യയെ ആക്രമിച്ചപ്പോൾ ഇവിടത്തെ കവികൾ ആ ആക്രമണത്തെ നിന്ദിച്ചു കാവ്യങ്ങൾ രചിച്ചു. ചൈനയുടെ
നൃശംസതയെക്കാൾ വലിയ നൃശംസതയായിരുന്നു അവരുടെ പ്രക്രിയ.
</p>
        </div>
        <!--end of "section 0.0.17.0/1.22"-->
      </div>
      <!--end of "chapter 0.0.17/1"-->
      <!--END OF CHAPTER 0.0.17/1-->
      <div type="chapter" n="0.0.18" xml:id="chp0.0.18">
        <head type="chaphead">യുങ് എന്ന മനുഷ്യൻ</head>
        <div type="lsection">
          <figure rend="fleft" type="gra">
            <graphic url="images/Sesshu.jpg" rendition="gra"/>
            <figDesc style="thumb">സെസ്ഷു</figDesc>
          </figure>
          <p style="noindent"><ref target="http://en.wikipedia.org/wiki/Sesshu">സെസ്ഷു</ref> (Sesshu, 1420–1506)
ജപ്പാനിലെ കലാകാരനും സെൻ പുരോഹിതനുമായിരുന്നു. അദ്ദേഹത്തെക്കുറിച്ചു് ഒരു കഥയുണ്ടു്.
ചിത്രകലയോടുള്ള അതിരു കടന്ന അഭിനിവേശം കൊണ്ടു് സെസ്ഷുവിനു വിശുദ്ധ ഗ്രന്ഥങ്ങൾ വായിക്കാൻ
വൈമുഖ്യം വന്നുപോയിയെന്നു ദേവാലയത്തിലെ പ്രധാനപ്പെട്ട പുരോഹിതൻ മനസ്സിലാക്കി. പല തവണ
അദ്ദേഹം ആ ചെറുപ്പക്കാരനെ ശാസിച്ചു. അപ്പോഴൊക്കെ അയാൾ വേദനിച്ചെങ്കിലും ചിത്രരചനയിൽ നിന്നു
പിന്മാറാൻ കഴിഞ്ഞതേയില്ല. കുറ്റബോധം കൂടുതലായപ്പോൾ തന്നെ ദേവാലയത്തിലെ തൂണിൽ കൈകളും
കാലുകളും കെട്ടിവയ്ക്കാൻ അയാൾ അധികാരികളോടു് അപേക്ഷിച്ചു. “ഈ ദുശ്ശീലം ഒരു ദിവസത്തേയ്ക്കു മാറ്റാൻ
കഴിഞ്ഞാൽ എല്ലാക്കാലത്തേക്കുമായി ഞാനതു മാറ്റും” എന്നു സെസ്ഷു അവരെ അറിയിച്ചു. മണിക്കൂറുകൾ
കഴിഞ്ഞപ്പോൾ മനസ്സിന്റെ തകർച്ച വേദനയായി മാറി. അയാൾ കരഞ്ഞു. കണ്ണീർ നിരന്തരം ഒഴുകിയതു കൊണ്ടു്
അയാൾ നിന്ന സ്ഥലമാകെ നനഞ്ഞു; കുതിർന്നു. സെസ്ഷുവിന്റെ കാൽ വിരൽ സ്വയം ചലനം കൊണ്ടു.
സായാഹ്നത്തിൽ പുരോഹിതന്മാർ വന്നു നോക്കിയപ്പോൾ യുവാവിന്റെ കാലിനടുത്തു് ഒരു ചത്ത എലി
കിടക്കുന്നതായി കണ്ടു. സൂക്ഷിച്ചു നോക്കിയപ്പോൾ അതു മരിച്ച എലിയല്ലെന്നു സെസ്ഷു പെരുവിരൽ കൊണ്ടു
വരച്ച എലിയുടെ രൂപമാണെന്നും അവർക്കു മനസ്സിലായി.
</p>
          <p><ref target="http://en.wikipedia.org/wiki/Laurens_Van_Der_Post">ലോറൻസ്
വാൻ ഡെർ പോസ്റ്റ്</ref> (Laurens Van Der Post) എന്ന ഗ്രന്ഥകാരന്റെ “Yet Being Someone Other”
എന്ന മനോഹരമായ ആത്മകഥയിൽ കണ്ട കഥയാണു് ഇതു്. വാൻ ഡെർ പോസ്റ്റ് ഭടനായിരുന്നു.
ജപ്പാൻകാരുടെ തടവുകാരനായിരുന്നു. ബ്രിട്ടീഷ് മിനിസ്റ്ററുടെ മിലിറ്ററി അറ്റഷേയായിരുന്നു. അങ്ങനെ പലതും.
ഈ തൂണുകളിലെല്ലാം അദ്ദേഹത്തെ കെട്ടിവച്ചിരുന്നെങ്കിലും സ്വയമറിയാതെയെന്ന മട്ടിൽ അദ്ദേഹം
കലാത്മകങ്ങളായ കൃതികൾ രചിച്ചു. അവയിൽ ഒന്നാണു് ആത്മകഥ. അതിനെക്കാൾ മനോഹരവും
ഉദാത്തവുമാണു് “Jung and the Story of Our Time” എന്ന പുസ്തകം. ഞാൻ അതു വായിച്ചു് അനിർവാച്യമായ
അനുഭൂതിക്കു വിധേയനായി വളരെ നേരം ഇരുന്നു പോയി. അത്രകണ്ടു് ഇതു സമുജ്ജ്വലവും ചിന്താസുന്ദരവുമാണു്.
</p>
          <p>ലോകജനത മഹാന്മാരെന്നു കരുതുന്നവരിൽ ഏറെപ്പേരെ വാൻ ഡെർ പോസ്റ്റിനു് അറിയാം.
യഥാർത്ഥത്തിൽ മഹത്ത്വമുള്ളവരെ നമുക്കു വളരെ മുൻപിലായി നിറുത്താൻ കാലത്തിനു കഴിയും. സ്വന്തം ജീവിത
കാലത്തു് മഹാന്മാരായി പരിഗണിക്കപ്പെട്ടവർ മരിച്ചാൽ മഹത്വം ഇല്ലാത്തവരായി ഭവിക്കുന്നു. യഥാർത്ഥമായ
മഹത്ത്വമുള്ളവർ മാത്രമേ ഔന്നത്യത്തിൽ നിന്നു് ഔന്നത്യത്തിലേക്കു പോകൂ. അങ്ങനെ പോയ ഒരാളാണു് യുങ്
എന്നു് വാൻ ഡെർ പോസ്റ്റ് യുക്തിഭദ്രമായി സ്ഥാപിക്കുന്നു.
</p>
          <figure rend="fright" type="gra">
            <graphic url="images/Jung.jpg" rendition="gra"/>
            <figDesc style="thumb">യുങ്</figDesc>
          </figure>
          <p><ref target="http://en.wikipedia.org/wiki/Carl_Jung">യുങിനു്</ref> എഴുപതു
വയസ്സു കഴിഞ്ഞപ്പോഴാണു് വാൻ ഡെർ പോസ്റ്റ് അദ്ദേഹത്തെ പരിചയപ്പെട്ടതു്. ആദ്യത്തെ
സന്ദർശനത്തിൽത്തന്നെ അവർ അഞ്ചു മണിക്കൂറോളം സംസാരിച്ചു. തന്റെ ആഫ്രിക്കൻ ജീവിതത്തിൽ
കേൾക്കാനിടയായ ശബ്ദങ്ങൾ പോലെ; അവിടത്തെ സംഭാഷണങ്ങൾ പോലെയായിരുന്നു അവരുടെ
സംഭാഷണം. സിംഹത്തിന്റെ ശബ്ദം, പുലിയുടെ കടുത്ത ചുമ, ഇഷ്ടമുള്ള മരത്തിൽ നിന്നു് ആന പുറന്തോടു
വലിച്ചുകീറുമ്പോൾ വെടി പൊട്ടുന്ന തോക്കിൽ നിന്നുണ്ടാകുന്ന ശബ്ദം, കുറ്റിക്കാട്ടിലെ മാൻ
ധൈര്യമാർജ്ജിക്കുന്നതിനു വേണ്ടി കേൾപ്പിക്കുന്ന ശബ്ദം, നക്ഷത്രങ്ങൾ നിറഞ്ഞ ജലാശയങ്ങളിൽ തവള
കേൾപ്പിക്കുന്ന ശബ്ദം—ഇവയ്ക്കു പുറമേ ആദ്യത്തെ മഞ്ഞു വീഴുമ്പോൾ ഭൂമി പുറപ്പെടുവിക്കുന്ന സൗരഭ്യം,

ഇവയെല്ലാം ഓർമ്മയിൽ എത്തുകയായി ആ സംഭാഷണം നിർവഹിച്ചു കൊണ്ടിരുന്നപ്പോൾ. സംഭാഷണത്തിനു
ശേഷം താൻ ആഫ്രിക്കയെക്കുറിച്ചു് ഒരു പുസ്തകം എഴുതിയിട്ടുണ്ടെന്നും അതിൽ ഇലിസബത്ത് രാജ്ഞിയുടെ
കാലത്തെ സർ <ref target="https://en.wikipedia.org/wiki/Thomas_Browne">തോമസ്
ബ്രൗണിന്റെ</ref> ഒരു വാക്യം എടുത്തുചേർത്തിട്ടുണ്ടെന്നും വാൻ ഡെർ പോസ്റ്റ് യുങിനോടു പറഞ്ഞു.
വാക്യമിതാണു്: We carry with us the wonders we seek without us: there is all Africa and her
prodigies in us. ഇതു യുങിനെ വല്ലാതെ ചലനം കൊള്ളിച്ചു. അദ്ദേഹമതു കുറിച്ചെടുത്തു.
</p>
          <p>സംഭാഷണത്തിനിടയിൽ യുങ് ഒന്നു ചിരിച്ചു.
Olympian ചിരിയായിരുന്നു അതു് (മൗണ്ട് ഒലിമ്പസിലെ ദേവനെ സംബന്ധിച്ചതു്). അതേ സമയം
മനുഷ്യത്വപൂർണ്ണവും. തന്റെ ജന്മദേശമായ ആഫ്രിക്കൻ നാട്ടിലെ ബുഷ്മാൻ ചിരിക്കുന്നതു പോലെയുള്ള
ചിരിയായിരുന്നു അതെന്നു് വാൻ ഡെർ പോസ്റ്റ് പറയുന്നു. ആ രീതിയിൽ ഒരു ചിരി കേൾക്കാൻ അദ്ദേഹം
തനിക്കുള്ളതെല്ലാം വിൽക്കാൻ പോലും സന്നദ്ധനായിരുന്നു.
</p>
          <p>‘ബുഷ്മാനെപ്പോലെ ചിരിക്കാൻ താങ്കൾക്കു മാത്രമേ കഴിയൂ’ എന്നു് വാൻ ഡെർ പോസ്റ്റ് അദ്ദേഹത്തോടു
പറഞ്ഞു. അതു കേട്ടു യുങ് കൂടുതൽ ചിരിച്ചു. ഇറ്റലിയിൽ നിന്നു സ്വിറ്റ്സർലണ്ടിലേക്കു പോകുന്ന
വിനോദസഞ്ചാരികൾ യുങിന്റെ ചിരി കേട്ടു് അത്ഭുതത്തോടെ ആ വീട്ടിലുള്ള സ്ത്രീയോടു ചോദിക്കുമായിരുന്നു: “ഈ
വലിഞ്ഞുകയറ്റം ക്ഷമിക്കൂ. അത്ഭുതകരമായ വിധത്തിൽ ഇങ്ങനെ ചിരിച്ചതാരു്?” ഇതുപോലെയുള്ള ചില
സംഭവങ്ങളിലൂടെയാണു് വാൻ ഡെർ പോസ്റ്റ് യുങിന്റെ സ്വഭാവസവിശേഷതകൾ പ്രകാശിപ്പിക്കുക.
</p>
          <p>പ്രകൃതി വികാരരഹിതമാണെന്നോ വസ്തുനിഷ്ഠസത്യം മാത്രമാണെന്നോ യുങ് വിശ്വസിച്ചില്ല.
മനുഷ്യചൈതന്യത്തിന്റെ പ്രതിരൂപാത്മകമായ ആവിഷ്കാരമാണു് അതെന്നു് അദ്ദേഹം കരുതി.
ജഡവസ്തു—നിശ്ചേതനമായ വസ്തു—പ്രതിരൂപം മാത്രമാണു്. ഭൗതികശാസ്ത്രത്തിന്റെ ഭാവി ഉപയോഗിക്കട്ടെ.
നിശ്ചലമാക്കപ്പെട്ട പ്രതിരൂപമാണതു്. ഊർജ്ജമെല്ലാം ആ നിശ്ചേതന വസ്തുവിന്റെ അകത്തുണ്ടു്.
അചേതനവസ്തുവിൽ അടങ്ങിയ ഭീമമായ ശക്തിവിശേഷം അണുഭഞ്ജനത്തിലൂടെ സ്പഷ്ടമായല്ലോ.
നിശ്ചേതനപ്രകൃതി ചലനാത്മകമാണു്. ഹെൻട്രി മൂറിന്റെ പ്രതിമകൾ നോക്കുക. പ്രകൃതിയിൽ
പ്രതിരൂപാത്മകമായി പ്രത്യക്ഷമാകുന്നതിനെ വസ്തുവിന്റെ അകത്തുള്ള സജീവമായ ബിംബത്തോടു
കൂട്ടിയിണക്കാനുള്ള ജീനിയസ് അദ്ദേഹത്തിനുണ്ടു്. പ്രകൃതിയോടുള്ള ഈ താദാത്മ്യം പ്രാപിക്കലാണു് യുങിന്റെ
സവിശേഷത. “I never could look at the mountain tops without also looking at the valleys and
their rivers and lakes and thinking of them all as great and mysterious whole” എന്നു് യുങ്
ഒരിക്കൽ വാൻ ഡെർ പോസ്റ്റിനോടു പറഞ്ഞു.
</p>
          <p>ഒന്നിനെ പൂജ്യം കൊണ്ടു ഹരിച്ചാൽ അമേയാവസ്ഥ (Infinity) ഉണ്ടാകും. ശൂന്യതയിൽ നിന്നു് ഈശ്വരൻ
പ്രപഞ്ചം സൃഷ്ടിക്കാതിരുന്നാൽ അദ്ദേഹത്തിനു് ഒരിക്കലും ഒന്നും സൃഷ്ടിക്കാൻ കഴിയുമായിരുന്നില്ല എന്നു്
മിസ്റ്റിക്കുകൾ പറയുന്നതിനു ഹേതു ഇതാണു്. ഒന്നിനു് എതിരായ ശൂന്യതയിൽ നിന്നു് (anti-one) ഒന്നിനെ
അളക്കുമ്പോൾ അമേയമായതേ (Infinite) ഉണ്ടാകൂ. ഈ സങ്കല്പത്തിലൊക്കെ മനസ്സുവച്ച യുങ് ഫ്രായിറ്റുമായി
തെറ്റിപ്പിരിഞ്ഞതിൽ എന്തേ അത്ഭുതം? <ref target="https://w.wiki/G$hX">ഫ്രായിറ്റിന്റെ</ref>
ഒരു സ്വപ്നത്തെക്കുറിച്ചു ഫ്രായിറ്റും യുങും സംസാരിക്കുകയായിരുന്നു. സ്വപ്നത്തിന്റെ ഒരു ഭാഗം വ്യക്തമാക്കാൻ
ഫ്രായിറ്റ് ഇഷ്ടപ്പെട്ടില്ല. “എന്റെ അധീശത്വത്തിനു് അതു നല്ലതല്ല” എന്നാണു് ഫ്രായിറ്റ് പറഞ്ഞതു്.
സത്യത്തെക്കാൾ അധീശത്വത്തിനു പ്രാധാന്യം കല്പിച്ച ഫ്രായിറ്റുമായി സഹകരിക്കാനാവില്ലെന്നു കണ്ടു് യുങ്
എല്ലാക്കാലത്തേക്കുമായി അദ്ദേഹത്തിൽ നിന്നു് അകന്നു പോയി.
</p>
          <p>സൗന്ദര്യാത്മകവും ചിന്താപരവുമായ ഈ ഗ്രന്ഥത്തിലൂടെ തെളിഞ്ഞു വരുന്ന യുങിന്റെ രൂപത്തിന്റെ
ആയിരത്തിൽ ഒരംശം പോലും ഈ ചെറിയ വിവരണത്തിലൂടെ വ്യക്തമാക്കാൻ എനിക്കു കഴിയില്ല. അതിനു
ഗ്രന്ഥം തന്നെ വായിക്കണം. അതുകൊണ്ടു പര്യവസാനമായിക്കൊള്ളട്ടെ. വടിയിൽ കൂടുതലായി ശരീരം
താങ്ങിക്കൊണ്ടു യുങ് വാൻ ഡെർ പോസ്റ്റിന്റെ മുൻപിൽ നിന്നു. സ്കൂൾ ബോയ് ഇംഗ്ലീഷിൽ “I’ll be seeing you”
എന്നു യുങ് അദ്ദേഹത്തോടു പറഞ്ഞു. പക്ഷേ, കണ്ടില്ല. ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ ലോകം കണ്ട
ധിഷണാശാലികളിൽ പ്രധാനനും മനുഷ്യസ്നേഹികളിൽ അദ്വിതീയനുമായ യുങ് മരിച്ചു. ജീവിതത്തിന്റെ
ദീർഘതയ്ക്കും ജീനിയസ്സിന്റെ പരമോത്കൃഷ്ടതയ്ക്കും തമ്മിൽ ബന്ധമുണ്ടു്. ചെയ്യേണ്ട ജോലി ചെയ്തു തീർക്കുന്നതിനു
വേണ്ടി പ്രകൃതി വ്യക്തിക്കു ജീവിതം നീട്ടിക്കൊടുക്കുന്നു. അനുഷ്ഠിക്കേണ്ടതു് അനുഷ്ഠിച്ചു തീരുന്നതു വരെ ആ വ്യക്തി
മരിക്കുന്നില്ല. അപ്പോൾ ചെറുപ്പത്തിൽ മരിച്ചു പോകുന്നവരോ എന്ന ചോദ്യമുണ്ടാകും. ഹ്രസ്വമായ കാലയളവിൽ
അവർ ചെയ്ത കൃത്യങ്ങളുടെ ‘ഇംപാക്റ്റ്’ ജനങ്ങളിൽ ഉണ്ടാകുന്നതിനു വേണ്ടിയാണു് അവരെ നേരത്തേ
അന്തരിപ്പിക്കുന്നതു്. കാലം കഴിഞ്ഞു് വാൻ ഡെർ പോസ്റ്റിനു് ഒരു ദർശനമുണ്ടായി. വീട്ടിന്റെ ഉദ്യാനത്തിലെ
ഗെയ്റ്റിന്റെ അടുത്തു് യുങ് നിന്നു കൈ വീശിക്കൊണ്ടു പറഞ്ഞു: “I’ll be seeing you.” അതു പറഞ്ഞിട്ടു് മലയുടെ
അപ്പുറത്തേക്കിറങ്ങി അദ്ദേഹം അപ്രത്യക്ഷനായി. ഇംഗ്ലീഷിൽ ‘ഫാസിനേറ്റിങ്’ എന്നു പറയാറുണ്ടല്ലോ. ആ
വിശേഷണം പ്രത്യക്ഷരം ചേരും ഈ പുസ്തകത്തിനു് (Penguin Book, £ 5.00).
</p>
        </div>
        <!--end of "section 0.0.18.0/1.23"-->
      </div>
      <!--end of "chapter 0.0.18/1"-->
      <!--END OF CHAPTER 0.0.18/1-->
      <div type="chapter" n="0.0.19" xml:id="chp0.0.19">
        <head type="chaphead">ജലത്തിലൊരു മത്സ്യം</head>
        <div type="lsection">
          <p style="noindent">“ലോകം പിശാചുക്കളാലാണു ഭരിക്കപ്പെടുന്നതെന്നും രാഷ്ട്രവ്യവഹാരത്തിൽ
(Politics) ഉൾപ്പെടുന്നവൻ, അതായതു്, അധികാരവും അക്രമവും മാർഗ്ഗമായി സ്വീകരിക്കുന്നവൻ
ചെകുത്താനുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്നുവെന്നും പ്രാകൃത ക്രിസ്ത്യാനികൾ പോലും വ്യക്തമായി
ഗ്രഹിച്ചിരുന്നു. അയാളുടെ പ്രവർത്തനത്തിൽ നന്മ നന്മയെയും തിന്മ തിന്മയെയും ഉളവാക്കുന്നു എന്നതു് ഒരിക്കലും
സത്യമല്ലാതെയായിത്തീർന്നിരിക്കുന്നു.
</p>
          <figure rend="fright" type="gra">
            <graphic url="images/Mario_Vargas_Llosa_mal.jpg" rendition="gra"/>
            <figDesc style="thumb">മാറ്യോ വാർഗാസ് യോസ</figDesc>
          </figure>
          <p> നേരെമറിച്ചാണു് സംഭവിക്കുക. രാഷ്ട്രവ്യവഹാരപരമായി പറഞ്ഞാൽ ഇതു മനസ്സിലാക്കാത്ത ഏതൊരുവനും
ശിശുമാത്രമാണു് ”. ജർമ്മൻ സാമൂഹിക ശാസ്ത്രജ്ഞൻ <ref target="https://en.wikipedia.org/wiki/Max_Weber">മാക്സ് വേബർ</ref> (Max Weber,
1864–1920) ‘<ref target="https://en.wikipedia.org/wiki/Politics_as_a_Vocation">Politics as a
Vocation</ref>’ എന്ന പ്രബന്ധത്തിൽ പറഞ്ഞ ഈ ഭാഗം ഉദ്ധരിച്ചുകൊണ്ടാണു് പെറുവിലെ മഹാനായ
നോവലിസ്റ്റ് <ref target="https://w.wiki/HcZv">മാറ്യോ വാർഗാസ് യോസ</ref> (Mario
Vargas Llosa) “<ref target="https://en.wikipedia.org/wiki/A_Fish_in_the_Water">A Fish In the
Water</ref> ” എന്ന ആത്മകഥ ആരംഭിക്കുന്നതു്. അധികാരവും അക്രമവും മാർഗ്ഗമായി സ്വീകരിച്ചു്
സമഗ്രാധിപത്യമെന്ന ലക്ഷ്യത്തിലെത്തിയ പെറുവിലെ ഭരണാധികാരികളോടു യോസ പടവെട്ടുന്നതിന്റെ ചിത്രം
ഈ ആത്മകഥയിലുണ്ടു്. നന്മകൊണ്ടു നന്മയെ ഉൽപാദിപ്പിച്ച അദ്ദേഹത്തെ ഇതിൽ കാണാം. രാഷ്ട്രീയ
പ്രവർത്തകർ മാത്രമല്ല തന്റെ അച്ഛൻ പോലും തിന്മയിൽ വ്യാപരിച്ചാൽ അതു തിന്മയിലേ കലാശിക്കൂ എന്നും
യോസ സ്പഷ്ടമാക്കിത്തരുന്നു ഇപ്പുസ്തകത്തിലൂടെ. ജലത്തിലെ മത്സ്യം എന്ന ഈ ആത്മകഥ പെറുവിന്റെ
സമകാലിക ചരിത്രമാണു്. ആത്മാവിഷ്കാരമാണു്. കലാനിരൂപണമാണു്. ചിന്തോദ്ദീപകമായ
പ്രൗഢപ്രബന്ധമാണു്. ലൈംഗികത്വത്തിന്റെ നഗ്നസത്യങ്ങൽ ഏറെയുണ്ടെങ്കിലും ഇതു വായിക്കുമ്പോൾ
മാനസികമായി ഔന്നത്യം നേടുന്നു. 1990-ൽ പെറുവിന്റെ പ്രസിഡന്റാകാൻ വേണ്ടി തിരഞ്ഞെടുപ്പിൽ
മത്സരിക്കുകയും അതിൽ പരാജയപ്പെടുകയും ചെയ്ത രാഷ്ട്രീയ പ്രവർത്തകനായ യോസയെ കാണുന്നതിനു മുമ്പു്
‘പച്ച’യായ മനുഷ്യൻ യോസയെ കാണുന്നതിലാണല്ലോ ഔചിത്യമുള്ളതു്.
</p>
          <p>മകനെക്കുറിച്ചു് അന്യരോടു ദുഷിച്ചു പറയരുതു്; കാരണം മകൻ അച്ഛന്റെ ഒരു ഭാഗമാണു് എന്നതത്രേ. അച്ഛൻ
മകനെ കുറ്റപ്പെടുത്തുമ്പോൾ തന്നെത്തന്നെ കുറ്റപ്പെടുത്തുകയാണു്. ഏതാണ്ടു് ഇങ്ങനെ ഫ്രഞ്ചെഴുത്തുകാരൻ <ref target="https://en.wikipedia.org/wiki/Antoine_de_SaintExup%C3%A9ry">സാങ്തേഗ് സ്യൂപേരി</ref> (Saint-Exupery, 1900–1944) എഴുതിയതു് ഞാൻ
എവിടെയോ വായിച്ചിട്ടുണ്ടു്. അച്ഛൻ മകന്റെ ദോഷം പറഞ്ഞു കൂടെങ്കിൽ മകനും അച്ഛന്റെ ദോഷം പറയരുതു്.
യോസ ഇതംഗീകരിക്കുന്നില്ലെന്നു തോന്നുന്നു. അദ്ദേഹം ‘The man who was my Papa’—എന്റെ
അച്ഛനായിരുന്ന മനുഷ്യൻ—എന്നു് തെല്ലു പുച്ഛത്തോടെയാണു് ആദ്യത്തെ അധ്യായത്തിനു പേരു
നല്കിയിരിക്കുന്നതു്. അച്ഛനമ്മമാരുടേതു പ്രേമവിവാഹമായിരുന്നു. വിവാഹം കഴിഞ്ഞു് ലീമ പട്ടണത്തിൽ (Lima)
എത്തിയതേയുള്ളു അവർ. നവവരൻ നവനധുവിനെ പീഡിപ്പിക്കാൻ തുടങ്ങി. ഭാര്യയെ
തടവറയിലാക്കുകയായിരുന്നു ഭർത്താവു്. കൂട്ടുകാരികളെ കാണാൻ അവർക്കു പൊയ്ക്കൂടാ. വിശേഷിച്ചും
ബന്ധുക്കളെ കാണാൻ പാടില്ല. സ്ഥിരമായി വീട്ടിൽത്തന്നെ കഴിഞ്ഞു കൊള്ളണം. നിസ്സാരകാര്യങ്ങൾ കൊണ്ടു
ശണ്ഠയുണ്ടാകും. ചിലപ്പോൾ ഒന്നുമില്ലാതെയും. ശണ്ഠ ‘കൈവയ്ക്കലി’ൽ അവസാനിക്കുന്നതും വിരളമായിരുന്നില്ല.
അഞ്ചര മാസമേ ആ ദാമ്പത്യബന്ധം നിലനിന്നുള്ളു. ഇതു് അച്ഛന്റെ രോഗാർത്തമായ അസൂയയുടെ
ഫലമല്ലെന്നാണു് യോസയുടെ വിചാരം. അതൊരു ദേശീയ രോഗമാണത്രേ. യോസയുടെ അച്ഛനു വെളുത്ത
തൊലിയും ഇളം നീലക്കണ്ണുകളും ഉണ്ടായിരുന്നു. സുന്ദരനായിരുന്നു അദ്ദേഹം. പക്ഷേ, സാമൂഹികമായി അദ്ദേഹം
ഭാര്യയെക്കാൾ കുറഞ്ഞ നിലയിലായിരുന്നു. ഇതു ജനിപ്പിച്ച അപകർഷതയാണു് അച്ഛനെ ഉന്മാദാവസ്ഥയിലേക്കു
കൊണ്ടു ചെന്നതെന്നു മകൻ കരുതുന്നു.

</p>
          <p>പില്ക്കാലത്തു ലൈംഗിക വിഷയങ്ങൾ ഒരു ‘കലവറയും’ കൂടാതെ നോവലുകളിൽ കൈകാര്യം ചെയ്ത യോസ
ബാലനായിരുന്നപ്പോൾ അവയെ എന്തെന്നില്ലാത്തവിധം വെറുത്തിരുന്നു. പുരുഷന്മാർ മൃഗങ്ങളായി മാറി സ്ത്രീകളെ
വിദാരണം ചെയ്യുന്നതു് യോസസ്ക്കു് അറപ്പോടു കൂടി മാത്രമേ വിചാരിക്കാൻ കഴിഞ്ഞിരുന്നുള്ളു. തനിക്കു് ഈ
ലോകത്തു വരാൻ വേണ്ടി തന്റെ അമ്മ ഇത്തരമൊരു ആക്രമണത്തിനു വിധേയായിക്കൊടുത്തല്ലോ എന്നു്
ചിന്തിച്ചപ്പോൾ ആ ബാലനു് വല്ലാത്ത വെറുപ്പുണ്ടായി. ദിവസങ്ങൾ കഴിഞ്ഞപ്പോൾ യോസയ്ക്കു തോന്നി ജീവിതം
ഇങ്ങനെയൊക്കെയാണെന്നു്. മനുഷ്യവർഗ്ഗത്തിന്റെ നിലനില്പിനും തന്റെ തന്നെ ആവിർഭാവത്തിനും
സ്ത്രീപുരുഷന്മാർ ഈ മലിനവൃത്തിയിൽ ഏർപ്പെട്ടേ മതിയാവൂ എന്നു് യോസ മനസ്സിലാക്കി. കുറച്ചുകാലം
കഴിഞ്ഞപ്പോൾ അമ്മ മകനോടു കൂടി ഭർത്താവിനെ കാണാൻ പോയി. അയാൾ അവരെ കാറിൽ കയറ്റിക്കൊണ്ടു
പോയി പല സ്ഥലങ്ങളും കാണിച്ചു കൊടുത്തു. രാവേറെ ചെന്നപ്പോൾ അവർ ഒരു നഗരത്തിലെത്തി. യോസയെ
ഒരു മുറിയിലാക്കിയിട്ടു് അവർ രണ്ടുപേരും വേറൊരു മുറിയിൽ കയറി വാതിലടച്ചു. രാത്രിയുടെ ശേഷം ഭാഗം
മുഴുവനും ആ കുട്ടി കണ്ണുകൾ തുറന്നു കിടന്നു. പേടി കൊണ്ടു് അവന്റെ ഹൃദയം കൂടുതൽ സ്പന്ദിച്ചു. അടുത്ത മുറിയിൽ
നിന്നു് ഏതെങ്കിലും ശബ്ദം വരുന്നുണ്ടോ എന്നു് അവൻ കാതോർത്തു നോക്കി. വഞ്ചനയോടു ബന്ധപ്പെട്ട
അസഹനീയത! കുഞ്ഞുങ്ങൾ ഉണ്ടാകുന്നതിനു വേണ്ടി സ്ത്രീപുരുഷന്മാർ നടത്തുന്ന മലിനപ്രക്രിയ തന്റെ അമ്മയും
നടത്തുകയാവാം എന്നു വിചാരിച്ചപ്പോൾ യോസയ്ക്കു് അറപ്പും വെറുപ്പും ഉണ്ടായി. ഈ മായാഹീനതയോ
നിഷ്കപടത്വമോ ആണു് യോസയുടെ ആത്മകഥയ്ക്കുള്ളതു്. ഏതു വിഷയം പ്രതിപാദിച്ചാലും തന്റെ
അന്തരംഗത്തിലുള്ളതു സമ്പൂർണ്ണമായും അദ്ദേഹം പ്രതിപാദിക്കുന്നു എന്ന തോന്നൽ അനുവാചകനു് ഉണ്ടാകും.
</p>
          <p><ref target="https://w.wiki/HcZv">യോസ</ref> യുടെ പ്രഖ്യാതമായ നോവലാണു് <ref target="https://en.wikipedia.org/wiki/Aunt_Julia_and_the_Scriptwriter">Aunt
Julia and The Scriptwriter</ref> (1977). നോവലിൽ മാറ്യോ വാർഗാസ് യോസ ഒരമ്മായിയെ വിവാഹം
കഴിക്കുന്നതും പിന്നീടു് അവരെ ഉപേക്ഷിക്കുന്നതുമാണു് വിഷയം. ‘മാറ്യോവാർഗാസ് പറയാത്തതു്’ എന്ന പേരിൽ
അമ്മായി അതിനൊരു അനുബന്ധം കൂടി എഴുതുന്നു. സ്വന്തം ജീവിതത്തിലെ സംഭവങ്ങൾ അതേ
രീതിയിൽത്തന്നെ നോവലാക്കാമെന്ന യോസയുടെ സങ്കൽപത്തിൽ നിന്നാണു് ആ കൃതി രൂപം കൊണ്ടതു്.
അമ്മായിയെക്കണ്ടു രാഗവിവശനായ യോസ അവരെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. അക്കാലത്തു്
ഇരുപത്തിയൊന്നു വയസ്സു തികഞ്ഞാലേ മേജറാവൂ. മൈനറായിരുന്ന യോസയ്ക്കു നിയമപരമായി അവരെ
കല്യാണം കഴിക്കാൻ വയ്യ. കൂടാതെ യോസയുടെ അച്ഛനും കോപാകുലനായി. അമ്മായിയെ
സർക്കാരിനെക്കൊണ്ടു് അവിടെ നിന്നു നിഷ്കാസനം ചെയ്യിക്കുമെന്നു് അദ്ദേഹം പറഞ്ഞു. അസഭ്യപദങ്ങൾ
വർഷിച്ചുകൊണ്ടു് അച്ഛൻ മകനെ അറിയിച്ചു, താൻ അവനെ പേപ്പട്ടിയെപ്പോലെ കൊന്നുകളയുമെന്നു്.
പോലീസിൽ പരാതിപ്പെട്ടാലും അഞ്ചു വെടിയുണ്ടകൾ യോസയുടെ ശരീരത്തിൽ തുളച്ചു കയറുമെന്നും അദ്ദേഹം
മുന്നറിയിപ്പു നല്കി. പക്ഷേ, ഇതൊക്കെയായിട്ടും 1955-ൽ അവരുടെ വിവാഹം നടന്നു. 1964-ൽ ആ ദാമ്പത്യബന്ധം
അവസാനിക്കുകയും ചെയ്തു. അടുത്ത വർഷം യോസ കസ്ൻ Patricia-യെ വിവാഹം കഴിച്ചു.
</p>
          <p>യോസയുടെ ആദ്യത്തെ നോവലായ <ref target="https://en.wikipedia.org/wiki/The_Time_of_the_Hero">The Time Of the
Hero</ref>-യാണു് അദ്ദേഹത്തിനു യശസ്സുണ്ടാക്കിയതു്. മിലിറ്ററി നടത്തിയിരുന്ന ഒരു സെക്കൻഡറി സ്ക്കൂളാണു്
Leoncio Prado Academy. വിദ്യാർത്ഥികൾ കെമിസ്ട്രി ചോദ്യക്കടലാസ്സ് മോഷ്ടിക്കുന്നതും മറ്റും വർണ്ണിച്ചു് തന്റെ
രാജ്യത്തിന്റെ ഗർഹണീയതയെ അദ്ദേഹം ചിത്രീകരിക്കുന്നു. ഈ നോവൽ യോസയുടെ ജീവിതത്തോടു
ബന്ധപ്പെട്ടിരിക്കുന്നു. 1950-ൽ യോസ ആ അക്കാഡമിയിൽ അച്ഛന്റെ നിർബ്ബന്ധം കൊണ്ടു ചേർന്നു പഠിച്ചു. The
majority of the characters in my novel La ciudad Y les perros (The Time of the Hero) written
using memories of my years at Leoncio Prado as a basis, are very free, distorted versions of
real models, while other are completely imaginary എന്നു യോസാ തന്നെ പറയുന്നു. ഇങ്ങനെ
അദ്ദേഹത്തിന്റെ പല നോവലുകൾക്കും ജീവിത സംബന്ധിയായ പൊരുത്തമുണ്ടു്. അവയൊക്കെ എടുത്തു
കാണിക്കാൻ ദൗർഭാഗ്യം കൊണ്ടു് ഇവിടെ സ്ഥലമില്ല.
</p>
          <p>മഹാനായ നോവലിസ്റ്റാണു് യോസയെങ്കിലും അദ്ദേഹം മറ്റു സാഹിത്യകാരന്മാരുടെ കൃതികൾ
വായിക്കുന്നയാളാണു്. <ref target="https://w.wiki/GHh5">വില്യം ഫോക്നറു</ref> ടെ <ref target="https://en.wikipedia.org/wiki/The_Wild_Palms">Wild Palms</ref>, <ref target="https://w.wiki/GUgr">ദസ്റ്റെയെവ്സ്കി</ref> യുടെ <ref target="https://en.wikipedia.org/wiki/The_Brothers_Karamazov">Brothers
Karamazov</ref> ഇവയൊക്കെ അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. <ref target="https://w.wiki/GHhB">ബോർഹെസിന്റെ</ref> കഥകൾ അതിരു കടന്ന വിധത്തിൽ
ധിഷണാപരങ്ങളാണെങ്കിലും (excessively intellectual) ജീവിതത്തിന്റെ നേരിട്ടുള്ള അനുഭവങ്ങൾ അവ പ്രദാനം
ചെയ്യുന്നില്ലെങ്കിലും വിസ്മയത്തോടും ജിജ്ഞാസയോടും കൂടി അദ്ദേഹം ആ ചെറുകഥകളിലേയ്ക്കു വീണ്ടും വീണ്ടും
വരുമായിരുന്നു. <ref target="https://en.wikipedia.org/wiki/Paul_Bowles">Paul
Bowles</ref>-ന്റെ <ref target="https://en.wikipedia.org/wiki/The_Sheltering_Sky">The Sheltering
Sky</ref>, <ref target="https://en.wikipedia.org/wiki/Truman_Capote">Truman
Capote</ref>-യുടെ <ref target="https://en.wikipedia.org/wiki/Other_Voices,_Other_Rooms_(novel)">Other
Voices, Other Rooms</ref> ഇവ അദ്ദേഹത്തെ ചലനം കൊള്ളിച്ചു (The Sheltering Sky എന്ന
നോവലിനെക്കുറിച്ചു് ഞാൻ ഈ പംക്തിയിൽ വർഷങ്ങൾക്കുമുമ്പു് എഴുതിയിട്ടുണ്ടു്). <ref target="https://en.wikipedia.org/wiki/James_Joyce">ജെയിംസ് ജോയിസിന്റെ</ref>
“<ref target="https://en.wikipedia.org/wiki/Finnegans_Wake">ഫിനജിൻസ്
വെയ്ക്</ref> ” <ref target="https://en.wikipedia.org/wiki/Hermann_Broch">ഹെർമാൻ ബ്രോഹിന്റെ</ref>
‘<ref target="https://en.wikipedia.org/wiki/The_Death_of_Virgil">ദ് ഡെത്ത്
ഓഫ് വെർജിൽ</ref>’ ഈ നോവലുകളിൽ ആമജ്ജനം ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.
</p>
          <p>തന്റെ രാജ്യത്തിന്റെ പൂതിഗന്ധം മാറ്റി സൗരഭ്യം പ്രസരിപ്പിക്കാൻ യോസ ശ്രമിച്ചതിന്റെ ചരിത്രം
ഇതിലുണ്ടെന്നു് ഞാൻ മുമ്പു പറഞ്ഞല്ലോ. ആ യത്നത്തിന്റെ ഫലമായി അദ്ദേഹത്തിനു വധഭീഷണിയും ഉണ്ടായി.
റ്റെലിഫോണിലൂടെയുള്ള അസഭ്യപദവർഷം ധാരാളം ഏല്ക്കേണ്ടതായി വന്നു. അവയുടെ വിശദാംശങ്ങളിലേക്കു
പോകാൻ വയ്യ. പെറുവിലെ ധിഷണാശാലികൾ അദ്ദേഹത്തെ എതിർത്തു. അതുകൊണ്ടു് അദ്ദേഹം അവർ
എഴുതിയതൊക്കെ വായിച്ചു: അന്യോന്യം കാണുക എന്നതു് ഉപേക്ഷിച്ചു. ഭീകരപ്രസ്ഥാനത്തോടു
യോസയെപ്പോലെ പടവെട്ടിയ വേറൊരു ദേശസ്നേഹിയില്ല. കർഷകരെയും വിദ്യാർത്ഥികളെയും
തൊഴിലാളികളെയും ഉൾക്കൊള്ളിച്ചു സിവിൽ അധികാരികളോടുകൂടി ഭീകരന്മാരെ നേരിടണമെന്നു് അദ്ദേഹം
പ്രഖ്യാപിച്ചു.
</p>
          <p>യോസ ഡിക്റ്റേറ്റർഷിപ്പിനെ വെറുക്കുന്നു. അധികാരത്തെ (Power) അവിശ്വസിക്കുന്നു. സാഹിത്യം ഈ
അധികാരസക്തിയെ എതിർക്കാനുള്ളതായി തീരണമെന്നു് അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്ന ഈ ജീവചരിത്രം
പ്രജാധിപത്യത്തിൽ വിശ്വസിക്കുന്നവർക്കൊക്കെ മാർഗ്ഗദർശകമാണു്.
</p>
        </div>
        <!--end of "section 0.0.19.0/1.24"-->
        <div type="lsection" xml:id="sec1.25">
          <head type="lsechead">എം. കൃഷ്ണൻ നായർ</head>
          <figure rend="fleft" type="gra">
            <graphic url="images/Mkn-06.jpg" rendition="gra"/>
          </figure>
          <p style="noindent">
</p>
          <p><ref target="https://w.wiki/KeVL">തിരുവനന്തപുരത്തു്</ref> വി. കെ. മാധവന്‍
പിള്ളയുടെയും ശാരദാമ്മയുടെയും
മകനായി 1923 മാർച്ച് 3-നു ശ്രീ എം. കൃഷ്ണന്‍ നായർ ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം <ref target="https://en.wikipedia.org/wiki/University_College,_Trivandrum">യൂണിവേഴ്സിറ്റി
കോളജിൽ</ref> നിന്നു് <ref target="https://w.wiki/CFCL">മലയാളത്തിൽ</ref>
ബിരുദാനന്തര ബിരുദം നേടി. പഠനത്തിനു ശേഷം മലയാള സാഹിത്യാധ്യാപകനായി അദ്ദേഹം പല
കലാലയങ്ങളിലും സേവനം അനുഷ്ഠിച്ചു. <ref target="https://w.wiki/KeVS">എറണാകുളം</ref> <ref target="https://w.wiki/FSjZ">മഹാരാജാസ് കോളജിൽ</ref> നിന്നു മലയാള വിഭാഗം
തലവനായി വിരമിച്ചു.
</p>
        </div>
        <!--end of "section 0.0.19.0/1.25"-->
        <div type="lsection" xml:id="sec1.26">
          <head type="lsechead">സാഹിത്യവാരഫലം</head>
          <p style="noindent">36 വർഷത്തോളം തുടർച്ചയായി അദ്ദേഹം എഴുതിയ (1969 മുതൽ മരണത്തിനു
ഒരാഴ്ച്ച മുന്‍പു വരെ) <ref target="https://ml.wikipedia.org/wiki/�������������">സാഹിത്യവാരഫലം</ref> ഒരുപക്ഷേ
ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആയിരിക്കും. മലയാളനാട്
വാരികയിലാണു് അദ്ദേഹം തന്റെ പംക്തി എഴുതിത്തുടങ്ങിയതു്. മലയാളനാട് നിന്നുപോയതിനു ശേഷം
കലാകൗമുദി ആഴ്ചപ്പതിപ്പിലും അതിനു ശേഷം സമകാലിക മലയാളം വാരികയിലും സാഹിത്യ വാരഫലം
പ്രസിദ്ധീകരിച്ചു. ലോകസാഹിത്യത്തിൽ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം <ref target="https://en.wikipedia.org/wiki/North_America">തെക്കേ അമേരിക്ക</ref>
മുതൽ <ref target="https://en.wikipedia.org/wiki/Europe">യൂറോപ്പു</ref> വരെയും,
<ref target="https://en.wikipedia.org/wiki/Africa">ആഫ്രിക്ക</ref> മുതൽ <ref target="https://en.wikipedia.org/wiki/Japan">ജപ്പാൻ</ref> വരെയുമുള്ള എഴുത്തുകാരെ
കേരളത്തിലെ വായനക്കാർക്കു പരിചയപ്പെടുത്തി. <ref target="https://en.wikipedia.org/wiki/Pablo_Neruda">പാവ്ലോ നെരൂദ</ref>, <ref target="https://en.wikipedia.org/wiki/Gabriel_Garc%C3%ADa_M%C3%A1rquez">മാർക്വേസ്</ref>,
<ref target="https://en.wikipedia.org/wiki/Thomas_Mann">തോമസ് മാൻ</ref>,
<ref target="https://en.wikipedia.org/wiki/Yasunari_Kawabata">യസുനാരി
കവബാത്ത</ref> തുടങ്ങിയ വിശ്വസാഹിത്യകാരന്മാരെ മലയാളികളുടെ വായനാമേശയിൽ എത്തിക്കുന്നതിൽ
കൃഷ്ണന്‍ നായരുടെ പങ്കു ചെറുതല്ല.
</p>
          <p>സൗമ്യസ്വഭാവിയും ശാന്തനും ആതിഥ്യമര്യാദക്കാരനുമായിരുന്ന കൃഷ്ണന്‍ നായർ സാഹിത്യ വിമർശനത്തിൽ
കർശനമായ മാനദണ്ഡങ്ങൾ അവലംബിച്ചു. രചിതാവിന്റെ പേരും പ്രശസ്തിയും അദ്ദേഹത്തിനു് പ്രശ്നമായിരുന്നില്ല.
കലാപരമായി ഔന്നത്യമുള്ള രചനകൾ മാത്രമാണു് സാഹിത്യമെന്നും മറ്റെല്ലാം വ്യർത്ഥവ്യായാമങ്ങളാണെന്നും
അദ്ദേഹം ഉറച്ചു വിശ്വസിച്ചു. സ്വന്തം ലേഖനങ്ങളെപ്പോലും ‘സാഹിത്യ പത്രപ്രവർത്തനത്തിന്റെയും
ഏഷണിയുടെയും ഒരു അവിയല്‍’ എന്നു വിശേഷിപ്പിച്ച അദ്ദേഹം അനുബന്ധമായി, ‘അതുകൊണ്ടാണല്ലൊ,
ചുമട്ടുതൊഴിലാളികൾവരെയും 35 വർഷമായി സാഹിത്യ വാരഫലം വായിക്കുന്നതു്’ എന്നും കൂട്ടിച്ചേർത്തു.
രസകരമായ രചനാശൈലിയും കുറിക്കു കൊള്ളുന്ന നർമവും മലയാളികളുടെ ജീവിത ശൈലിയെക്കുറിച്ചുള്ള
നിശിതവും ഹാസ്യാത്മകവുമായ നിരീക്ഷണങ്ങളും സാഹിത്യ വാരഫലത്തെ വായനക്കാർക്കു പ്രിയങ്കരമാക്കി.
</p>
          <figure rend="fleft" type="gra">
            <graphic url="images/MKN-letter.jpg"/>
            <figDesc>1995 ജൂൺ 25-നു് കലാകൗമുദി പ്രസിദ്ധീകരിച്ച കത്തു്.</figDesc>
          </figure>
          <p>അതിഗഹനമായ വായനയുടെ ഉടമയായിരുന്നു കൃഷ്ണൻ നായർ. ഓട്ടോറിക്ഷാ ഡ്രൈവർമാർ മുതൽ കോളേജ്
പ്രൊഫസർമാർ വരെയും നവകവികൾ മുതൽ വിദ്യാർത്ഥികൾ വരെയും സാഹിത്യവാരഫലത്തിന്റെ പുതിയ
ലക്കങ്ങള്‍ക്കുവേണ്ടി കാത്തിരുന്നു. മലയാളസാഹിത്യത്തിൽ മൗലികതയുള്ള എഴുത്തുകാർ ഇല്ലെന്നും <ref target="https://en.wikipedia.org/wiki/Tolstoy">ടോള്‍സ്റ്റോയിയും</ref> <ref target="https://en.wikipedia.org/wiki/Thomas_Mann">തോമസ് മാനു</ref> മായി
താരതമ്യപ്പെടുത്തുമ്പോൾ മലയാള സാഹിത്യകാരന്മാർ ബഹുദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്നു് അദ്ദേഹം
വിശ്വസിച്ചു.
</p>
          <p><ref target="https://w.wiki/KeVL">തിരുവനന്തപുരത്തെ</ref> സായാഹ്ന
നടത്തക്കാർക്കു് പരിചിതനായിരുന്നു കൃഷ്ണന്‍ നായർ. <ref target="https://w.wiki/KeVV">ഇന്ത്യന്‍
കോഫി ഹൌസിലെ</ref> പതിവുകാരനായിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ മോഡേണ്‍ ബുക്
സെന്ററിൽ സ്ഥിരം സന്ദർശകനും ഉപയുക്താവുമായിരുന്നു. സാഹിത്യരംഗത്തെ സേവനങ്ങള്‍ക്കു് അദ്ദേഹത്തിനു
ജി. കെ. ഗോയെങ്ക പുരസ്കാരം ലഭിച്ചു. <ref target="https://en.wikipedia.org/wiki/University_of_Kerala">കേരള
യൂണിവേഴ്സിറ്റി</ref> ലൈബ്രറി അദ്ദേഹത്തിന്റെ രചനകള്‍ക്കായി ഒരു പ്രദർശനം നടത്തി. അദ്ദേഹത്തിന്റെ
ആദ്യ കാല ഉപന്യാസങ്ങളായ ‘സ്വപ്നമണ്ഡലം’ (1976), സൗന്ദര്യത്തിന്റെ സന്നിധാനത്തിൽ (1977),
ചിത്രശലഭങ്ങൾ പറക്കുന്നു (1979), സാഹിത്യ വാരഫലത്തിന്റെ ആദ്യ പ്രതികൾ തുടങ്ങിയവ ഈ പ്രദർശനത്തിൽ
ഉള്‍ക്കൊള്ളിച്ചിരുന്നു.

</p>
          <p>ഫെബ്രുവരി 23, 2006-ൽ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ കൃഷ്ണന്‍ നായർ അന്തരിച്ചു.
<ref target="https://en.wikipedia.org/wiki/Pneumonia">ന്യുമോണിയയും</ref>
ഹൃദയത്തിലെ രക്തതടസ്സവുമായിരുന്നു മരണ കാരണം.
</p>
        </div>
        <!--end of "section 0.0.19.0/1.26"-->
      </div>
      <!--end of "chapter 0.0.19/1"-->
      <!--END OF CHAPTER 0.0.19/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Panineerppoovinte Parimalam
Pole (ml: പനിനീർപ്പൂവിന്റെ പരിമളം പോലെ).</p>
        <p style="hang"><hi rend="bold">Author(s):</hi>  M Krishnan Nair.</p>
        <p style="hang"><hi rend="bold">First publication details:</hi>  H and C
Publishing House; ; 1994. </p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  Critique, M Krishnan Nair,
Viswasundari, Vridharathi, എം കൃഷ്ണന്‍ നായര്‍, പനിനീർപ്പൂവിന്റെ പരിമളം പോലെ, Open Access
Publishing, Malayalam, Sayahna Foundation, Free Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; JWRA 34, Jagthy; Trivandrum 695014; India.</p>
        <p style="hang"><hi rend="bold">Date:</hi>  April 2, 2026.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to the author. The text encoding and editorial notes were created and​/or
prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        <p style="hang"><hi rend="bold">Cover:</hi>  Still Life with a Wine Glass,
Lemon Peel, Peaches, Grapes and Cherries on the Corner of a Partly Draped Wooden Table, a
painting by <ref target="https://en.wikipedia.org/wiki/en:Jan_Davidsz._de_Heem">Jan Davidsz.
de Heem</ref>  (1606–1683/1684). The image is taken from <ref target="https://commons.wikimedia.org">Wikimedia Commons</ref>  and is
gratefully acknowledged.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Typesetter:</hi>  JN Jamuna; <hi rend="bold">Editor:</hi>
 PK Ashok; <hi rend="bold">Encoding:</hi>  JN Jamuna.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.org.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/mkn-parimalam.xml">Download document
sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/mkn-parimalam.pdf">Download Phone
PDF</ref>.</p>
      </div>
    </back>
  </text>
</TEI>
