<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">വിശ്വസുന്ദരി; വൃദ്ധരതി</title>
          <title xml:lang="en" type="main">Viswasundari, Vridharathi</title>
        </title>
        <author>M Krishnan Nair</author>
        <respStmt>
          <resp>Typeset by</resp>
          <name>JN Jamuna</name>
        </respStmt>
        <respStmt>
          <resp>Edited by</resp>
          <name>PK Ashok</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>JN Jamuna</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2026">April 1, 2026</date>
        <address>
          <addrLine>JWRA 34, Jagthy</addrLine>
          <addrLine>Trivandrum 695014</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to the author. The text encoding and editorial
notes were created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">വിശ്വസുന്ദരി; വൃദ്ധരതി</title>
              <title xml:lang="en" type="main">Viswasundari, Vridharathi</title>
            </title>
            <author>M Krishnan Nair</author>
          </titleStmt>
          <extent>
            <measure unit="pages" quantity="20">20 pages of source material</measure>
          </extent>
          <publicationStmt>
            <publisher>Imprint</publisher>
            <pubPlace/>
            <date>1996</date>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>Critique</term>
          <term>M Krishnan Nair</term>
          <term>Viswasundari</term>
          <term>Vridharathi</term>
          <term>എം കൃഷ്ണന്‍ നായര്‍</term>
          <term>വിശ്വസുന്ദരി; വൃദ്ധരതി</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="critique">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="complete"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>, India</name>
          <time>1996</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <div xml:id="cover" type="Cover">
        <figure xml:id="cover-image" rend="fullfig">
          <graphic url="images/Annemirl_Bauer_Bohley.jpg" width="100%"/>
          <figDesc><ref target="https://commons.wikimedia.org/wiki/File:Annemirl_Bauer__Bohley_Eingeschlossene.jpg">Bohley Eingeschlossene,</ref> a painting by Annemirl

Bauer  (1939–1989). </figDesc>
        </figure>
      </div>
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">വിശ്വസുന്ദരി; വൃദ്ധരതി</titlePart>
        </docTitle>
        <docAuthor>
          <persName>എം കൃഷ്ണന്‍ നായര്‍</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">വിശ്വസുന്ദരി; വൃദ്ധരതി</head>
        <div type="lsection">
          <p style="noindent">
</p>
        </div>
        <!--end of "section 0.0.0.0/1.1"-->
      </div>
      <!--end of "chapter 0.0.0/1"-->
      <!--END OF CHAPTER 0.0.0/1-->
      <div type="chapter" n="0.0.1" xml:id="chp0.0.1">
        <head type="chaphead">പനിനീർപ്പൂ വിടരുന്നതു് എന്തുകൊണ്ടു്?</head>
        <div type="lsection">
          <figure rend="fright" type="gra">
            <graphic url="images/William_Butler_Yeats.jpg" rendition="gra"/>
            <figDesc style="thumb">ഡബ്ള ്യൂ. ബി. യേറ്റ്സ്</figDesc>
          </figure>
          <p style="noindent"> ‘സ്വർണ്ണ പ്രകാശവും രജത പ്രകാശവും കലർത്തി നിർമ്മിച്ചു മനോഹരമാക്കിയ
അന്തരീക്ഷത്തിന്റെ വസ്ത്രങ്ങൾ എനിക്കുണ്ടായിരുന്നെങ്കിൽ, രാത്രിയുടെയും പ്രകാശത്തിന്റെയും
നീലനിറമാർന്നതും അവ്യക്തതയാർന്നതും ഇരുണ്ട നിറമാർന്നതും ആയ വസ്ത്രങ്ങൾ എനിക്കുണ്ടായിരുന്നെങ്കിൽ
ഞാൻ അവ നിന്റെ പാദങ്ങൾക്കു താഴെ വിരിക്കുമായിരുന്നു. പക്ഷേ, ദരിദ്രനായ എനിക്കു സ്വപ്നങ്ങൾ
മാത്രമേയുള്ളു. ഞാൻ അവ നിന്റെ പാദങ്ങൾക്കു താഴെ ഇതാ വിരിച്ചിരിക്കുന്നു. മൃദുലമായി പാദങ്ങൾ വയ്ക്കൂ.
കാരണം നീ എന്റെ സ്വപ്നങ്ങളിലാണു് കാലുകൾ വയ്ക്കുന്നതു്. ‘(Tread softly because you tread on my
dream) <ref target="https://en.wikipedia.org/wiki/W._B._Yeats">ഡബ്ള ്യൂ. ബി.
യേറ്റ്സി</ref> ന്റെ കവിതയാണു് ഇതു്. കേരളീയരുടെ കാലുകൾക്കു താഴെയായി കിനാവുകൾ വിരിച്ചു
കൊടുത്ത കവിയാണു <ref target="https://w.wiki/B8v2">ചങ്ങമ്പുഴ</ref>. അദ്ദേഹത്തിന്റെ
കവിതയ്ക്കു സ്വപ്നത്തിന്റെ മനോഹാരിതയും അവ്യക്തതയും ഉണ്ടെന്നാണു് അതിന്റെ അർത്ഥം.
</p>
          <figure rend="fleft" type="gra">
            <graphic url="images/Changampuzha.jpg" rendition="gra"/>
            <figDesc style="thumb">ചങ്ങമ്പുഴ</figDesc>
          </figure>
          <p> സ്വപ്നങ്ങൾ നിദ്രയിൽ വിലയം കൊണ്ടവന്റെ അർത്ഥനയനുസരിച്ചല്ല ആവിർഭവിക്കുന്നതു്. അവ തനിയെ
വരുന്നു, എങ്ങോട്ടോ പോകുന്നു. പനിനീർപ്പൂ എന്തുകൊണ്ടു വിടരുന്നു എന്നു ചോദിക്കാനാവുമോ നമുക്കെന്നു് ഒരു
സ്പാനിഷ് കവിയുടെ ചോദ്യമുണ്ടു്. The rose has no way, it flowers because it flowers. കിനാവുപോലെ,
റോസാപ്പൂപോലെ ചങ്ങമ്പുഴക്കവിത വിടർന്നു. കിനാവുകൾ തനിയെ വരുന്നു, എങ്ങോട്ടോ പോകുന്നു എന്നു
ഞാനെഴുതിയതിൽ രണ്ടാമത്തെ ഭാഗം തെറ്റു്. ചങ്ങമ്പുഴക്കവിത ഒരിടത്തും പോയിട്ടില്ല. അന്തർദ്ധാനം ചെയ്തിട്ടില്ല.
ഭംഗിയും പരിമളവും പ്രസരിപ്പിച്ചുകൊണ്ടു് അതു് നമ്മുടെ മുൻപിൽ എപ്പോഴും നില്ക്കുന്നു. കവിയുടെ ‘സ്വരരാഗസുധ’
എന്ന കാവ്യഗ്രന്ഥം പ്രിയപ്പെട്ട വായനക്കാരുടെ മേശയുടെ പുറത്തു കിടക്കുന്നുവെന്നു് ഞാൻ വിചാരിക്കട്ടെ.
അതിന്റെ വെളുത്ത പുറങ്ങളിൽ കുറെ കറുത്ത അക്ഷരങ്ങൾമാത്രം.
</p>
          <p>പക്ഷേ, ഒരു പുറത്തിലൂടെ കണ്ണോടിക്കൂ. ഒരതിസുന്ദരി അവിടെ നിന്നു് എഴുന്നേറ്റു വന്നു നിങ്ങളെനോക്കി
പുഞ്ചിരിതൂകുന്നു.</p>
          <lg>
            <l> അർദ്ധനഗ്നോജ്ജ്വലാംഗികളാകു</l>
            <l> മബ്ധികന്യകളല്ലയോ നിങ്ങൾ?</l>
            <l> ശബ്ദ വീചി ശതങ്ങളിൽത്തത്തി</l>
            <l> നൃത്തമാടും മദാലസമാരേ</l>
            <l> അർദ്ധസുപ്തിയിലാടിക്കുഴഞ്ഞി</l>
            <l> ങ്ങെത്തി നില്പിതോ നിങ്ങളെൻ മുന്നിൽ? </l>
          </lg>
          <!--end of "verse"-->
          <p> അപ്പോൾ വിലാസപതാകയായ ‘ജ്ജ’, നാണം കുണുങ്ങിയ ‘ന്ദ’, കളിച്ചെണ്ടേന്തിയ ‘ങ്ഗ’ ഇവ കവിയുടെ
മുൻപിൽ നൃത്തമാടുന്നു. നമ്മുടെ മുൻപിലുമുണ്ടു് ആ നൃത്തം. കവിയോടൊപ്പം നമ്മളും ചോദിക്കുന്നു.</p>
          <lg>
            <l> ‘എന്തു നൃത്തം നടത്തുകയാണോ</l>
            <l> സുന്ദരികളേ നിങ്ങളെൻ മുന്നിൽ </l>
            <l> ഒറ്റ മാത്രയ്ക്കകത്തഹോ നിങ്ങൾ</l>
            <l> മറ്റൊരു ലോകമാരചിച്ചല്ലോ’ </l>
          </lg>
          <!--end of "verse"-->
          <p> കിനാവിന്റേയും പനിനീർപ്പൂവിന്റെയും അക്ഷരങ്ങളുടെയും ദർശനം മറ്റൊരു ലോകമാരചിക്കുന്നതുപോലെ
ചങ്ങമ്പുഴക്കവിതയും വേറൊരു ലോകം സൃഷ്ടിക്കുന്നു. ഇതുതന്നെയല്ലേ എല്ലാക്കവികളും അനുഷ്ഠിക്കുന്നതെന്നു
ചിലർ ചോദിച്ചേക്കാം. ‘അല്ല’ എന്നാണു് ഉത്തരം. പലരുടെയും കാവ്യങ്ങൾ ആഖ്യാനപരങ്ങളാണു്.
ഉദ്ബോധനാത്മകങ്ങളാണു്. വിവരണാത്മകങ്ങളാണു്. ഭൂമിയോടു മാത്രം അവ ബന്ധപ്പെട്ടിരിക്കുന്നു.
മനുഷ്യസമുദായത്തെ അഭിവൃദ്ധിയിലേക്കു കൊണ്ടു ചെല്ലാൻ കവിതയെഴുതുന്നവരുണ്ടു്. ജഗത്സംബന്ധീയങ്ങളായ
ദർശനങ്ങളെ ആവിഷ്ക്കരിക്കാൻ കവിത രചിക്കുന്നവരുണ്ടു്. ധിഷണാ പരങ്ങളായ അത്തരം കർമ്മങ്ങളിൽ നിന്നു്
അതിദൂരം അകന്നു് നില്ക്കുന്ന കവിയാണു് ചങ്ങമ്പുഴ. മറ്റൊരുതരത്തിൽ പറയാം. വിശുദ്ധമായ ഭാവാത്മകത്വം
മാത്രമാണു് ചങ്ങമ്പുഴക്കവിതയിലുള്ളതു്. പ്രചാരണാംശം കലർത്തി ‘തുയിലുണർത്ത്’ലോ ‘വാഴക്കുല’യോ
നിർമ്മിക്കുമ്പോഴും കവി ചിന്തയിൽ ഭാവാത്മകതയുടെ ചേതോഹരമായ ദീപം കത്തിച്ചുകൊണ്ടാണു്
സഞ്ചരിക്കുന്നതു്. ഇക്കാര്യത്തിൽ ഈ കവിയെ സമീപിക്കാൻ വേറൊരു കവി കേരളത്തിലില്ല. ഞാൻ
ലക്ഷ്യമാക്കുന്നതു് ചങ്ങമ്പുഴ നിസ്തുലനായ ഭാവാത്മക കവിയാണു് എന്നത്രേ. ‘ലിറിക്കും’ ‘ലിറിക്ക’ലും തമ്മിൽ
വ്യത്യാസമുണ്ടു്. ഭാവാത്മകത ഒന്നു്, ഭാവപരത വേറെ. ഒരു വികാരത്തെ നേർപ്പിച്ചു നേർപ്പിച്ചു കൊണ്ടുവന്നു
ശുദ്ധവികാരമാക്കി മാറ്റുമ്പോഴാണു ഭാവഗീതത്തിന്റെ ജനനം. മറ്റുവികാരങ്ങൾ കാവ്യത്തിൽ സംക്രമിക്കുമ്പോൾ
അതിനു ഭാവപരത മാത്രമേയുള്ളു. ചങ്ങമ്പുഴയുടെ ‘മനസ്വിനി’ ശുദ്ധമായ ഭാവഗീതമാണു്. <ref target="https://w.wiki/HZSe">വൈലോപ്പിള്ളി</ref> യുടെ കാവ്യങ്ങൾ ഭാവപരങ്ങളും.
വിശുദ്ധങ്ങളായ ഭാവാത്മക കാവ്യങ്ങൾ അനുവാചകരെ സത്യത്തിന്റെ ലോകത്തേക്കു കൊണ്ടു ചെല്ലുന്നു.
സത്യത്തിന്റെ ലോകം സൗന്ദര്യത്തിന്റെ ലോകമാണു്. ഒരു സംസ്കൃത ശ്ലോകത്തിന്റെ വ്യാഖ്യാനമോ വിവൃതിയോ
വിശദീകരണമോ ആയ ഒരു കാവ്യഖണ്ഡം ‘സ്പന്ദിക്കുന്ന അസ്ഥിമാട’ത്തിലുണ്ടു്. താൻ മരിച്ചാൽ
പഞ്ചഭൂതാത്മകമായ തന്റെ ശരീരത്തിന്റെ ഓരോ അംശവുമായി ചേരണമെന്ന അഭിലാഷം പ്രകടിപ്പിക്കുന്നു അതു്.
കേൾക്കുക.</p>
          <lg>
            <l> പഞ്ചഭൂതാഭിയുക്തമെൻ ഗാത്രം</l>
            <l> നെഞ്ചിടിപ്പറ്റടിയുമക്കാലം</l>
            <l> ആദിമൂലത്തിൽ വീണ്ടും തിരിച്ചെൻ</l>
            <l> ഭൂതപഞ്ചകം ചേരുന്ന നേരം</l>
            <l> ഉജ്ജ്വലാംഗിനിൻ ക്രീഡാ സരസ്സിൽ</l>
            <l> മജ്ജലാംശം ലയിച്ചിരുന്നെങ്കിൽ</l>
            <l> അത്തളിരെതിർപ്പൊൻ കുളിർക്കൈയിൽ</l>
            <l> തത്തിടും മണിത്താല വൃന്തത്തിൽ</l>
            <l> മത്തടിച്ചാർത്തു അദ്വാത ഭൂത</l>
            <l> മെത്തി നിന്നു ലസിച്ചിരുന്നെങ്കിൽ</l>
            <l> ഉദ്രസസ്വപ്ന സുസ്മേരയായ് നീ</l>
            <l> നിദ്ര ചെയ്യുമ പ്പൂമച്ചിനുള്ളിൽ</l>
            <l> പ്രേമ സാന്ദ്രത നിത്യം വഴിഞ്ഞെൻ</l>
            <l> വ്യോമഭൂതം ത്രസിച്ചിരുന്നെങ്കിൽ</l>
            <l> നിന്മണിമച്ചിൽ നിത്യം നിശയിൽ</l>
            <l> നിന്നിടും സ്വർണ്ണ ദീപനാളത്തിൽ</l>
            <l> ചെന്നണഞ്ഞു ചേർന്നെന്നനലാംശം</l>
            <l> മിന്നിമിന്നിജ്ജ്വലിച്ചിരുന്നെങ്കിൽ</l>
            <l> ദേവിനിൻ പദ സ്പർശനഭാഗ്യം</l>
            <l> താവി നിൽക്കുമപ്പൂങ്കാവനത്തിൽ</l>
            <l> വിദ്രുമ ദ്രുമച്ഛായയിൽ വീണെൻ</l>
            <l> മൃദ്വിഭാഗംശയിച്ചിരുന്നെങ്കിൽ </l>
          </lg>
          <!--end of "verse"-->
          <p> ഇതിൽ ചിന്തയുണ്ടു്. ആ ചിന്ത പുഷ്പഹാരത്തിലെ പൂക്കളെ കോർത്തിരിക്കുന്ന വാഴനാരു മാത്രമാണു്.
പൂക്കളെ മാത്രമേ നമ്മൾ കാണുന്നുള്ളു. പൂക്കളെ കാണുമ്പോൾ നമുക്കു് ആഹ്ലാദമുണ്ടാകുന്നു അപ്പോൾ
വാഴനാരിനെക്കുറിച്ചു് ഓർമ്മയേയില്ല. ഇതാണു് ഭാവാത്മകതയുടെ സവിശേഷത. ഭാവാത്മകതയിലൂടെ നമ്മൾ
ഗൂഢാർത്ഥദ്യോതകമായ ഒരു ലോകത്തു പ്രവേശിക്കുന്നു. അവിടെ ആഹ്ലാദം അലതല്ലുന്നു. അതിൽ മുങ്ങി
നിവരുമ്പോൾ നമുക്കു വിശ്രാന്തി, ആവർത്തിക്കട്ടെ. ചങ്ങമ്പുഴ കേരളത്തിലെ അദ്വീതീയനായ
ഭാവാത്മകകവിയാണു്.

</p>
          <p>യേറ്റ്സ് ചോദിച്ചു.</p>
          <lg>
            <l> O body swayed to music.</l>
            <l> O brightening glance</l>
            <l> How can we know the </l>
            <l> dancer from the dance. </l>
          </lg>
          <!--end of "verse"-->
          <p>കാവ്യനർത്തകിയാരു്, നൃത്തമേതു് എന്നു വേർതിരിച്ചറിയാൻ വയ്യ ചങ്ങമ്പുഴയ്ക്കും. സുന്ദരി ചങ്ങമ്പുഴയുടെ
കാല്പനിക ബിംബമാണു്. ഉത്കടവികാരത്തിനു വിധേയയായി ലയാത്മകമായി നൃത്തം ചെയ്യുന്ന സുന്ദരിക്കു
ധിഷണാവിലാസമുണ്ടോ എന്നു നമ്മൾ ആലോചിക്കുന്നില്ല ചങ്ങമ്പുഴയും നൃത്തം ചെയ്യുന്ന കാവ്യദേവതയുടെ
സൗന്ദര്യത്തിലും നൃത്തത്തിലും ആഹ്ലാദം കൊള്ളുന്നു. ഈ ആഹ്ലാദം അദ്ദേഹം ലയാത്മകമായ പദങ്ങളിലൂടെ
അനുവാചകർക്കു പകരുന്നു.
</p>
        </div>
        <!--end of "section 0.0.1.0/1.2"-->
      </div>
      <!--end of "chapter 0.0.1/1"-->
      <!--END OF CHAPTER 0.0.1/1-->
      <div type="chapter" n="0.0.2" xml:id="chp0.0.2">
        <head type="chaphead">ഓഈ കെൻസാബുറോ</head>
        <div type="lsection">
          <figure rend="fright" type="gra">
            <graphic url="images/Yasunari_Kawabata.jpg" rendition="gra"/>
            <figDesc style="thumb">യാസൂനാരീ കാവാബാത്ത</figDesc>
          </figure>
          <p style="noindent"> നവീന ജാപ്പനീസ് സാഹിത്യം ആരിൽ സമാരംഭിക്കുന്നു എന്ന ചോദ്യത്തിനു്
ഉത്തരം നല്കാൻ വൈഷമ്യമുണ്ടു്. 1968-ൽ സാഹിത്യത്തിനുള്ള നോബൽസമ്മാനം നേടിയ <ref target="https://w.wiki/HKw$">യാസൂനാരീ കാവാബാത്ത</ref> യിലാണു് നവീനത
പുഷ്പിക്കുന്നതെന്നു പറഞ്ഞാൽ തെറ്റില്ല. അതേസമയം <ref target="https://en.wikipedia.org/wiki/Jun%27ichir%C5%8D_Tanizaki">ജൂനിചീറോ
താനീസാക്കി</ref>, <ref target="https://w.wiki/HGjc">യൂക്കിയോ മിഷീമ</ref>, <ref target="https://en.wikipedia.org/wiki/K%C5%8Db%C5%8D_Abe">കോബോ
ആബേ</ref> ഈ നോവലിസ്റ്റുകളും നവീനതയുടെ ഉദ്ഘോഷകരാണെന്നു പറയാം. ഓരോ
സാഹിത്യകാരന്റെയും രചനകൾ ജാപ്പനീസ് സാഹിത്യത്തിന്റെ ചക്രവാളത്തെ വികസിപ്പിച്ചിട്ടുണ്ടു്. എന്താണു്
ജാപ്പനീസ് സാഹിത്യത്തിലെ നവീനത? ജപ്പാനിലെ സാഹിത്യത്തിനു സുശക്തമായ പാരമ്പര്യമുണ്ടു്. ആ
പാരമ്പര്യം <ref target="https://w.wiki/J8mD">ഷീക്കീബു മൂറാസാക്കി</ref> യുടെ
അത്യുൽകൃഷ്ടമായ ‘<ref target="https://en.wikipedia.org/wiki/The_Tale_of_Genji">Tale of Genji</ref>’
എന്ന നോവലിൽ ആരംഭിക്കുന്നു. മൂറാസാക്കിയുടെ പാരമ്പര്യമാണു് തന്റെയും പാരമ്പര്യമെന്നു കാവാബാത്ത
സമ്മതിച്ചിട്ടുണ്ടു്. എങ്കിലും പാശ്ചാത്യ സാഹിത്യത്തിന്റെ സ്വാധീനതയ്ക്കു് അദ്ദേഹവും മറ്റുള്ള നോവലിസ്റ്റുകളും
വിധേയരായി. ഈ രണ്ടു ഘടകങ്ങളെയും സമഞ്ജസമായി സമ്മേളിപ്പിച്ചതിലാണു് ജാപ്പനിസ് സാഹിത്യത്തിന്റെ
നവീനത നമ്മൾ കാണേണ്ടതു്. താനീസാക്കിയിൽ പോ, <ref target="https://en.wikipedia.org/wiki/Oscar_Wilde">വൈൽഡ്</ref>, <ref target="https://en.wikipedia.org/wiki/Charles_Baudelaire">ബോദലേർ</ref> ഈ
പടിഞ്ഞാറൻ സാഹിത്യകാരന്മാരുടെ സ്വാധീനത കാണാം. <ref target="https://w.wiki/GUgr">ദസ്തെയെവ്സ്കി</ref> യുടെ ആധിപത്യമാണു് മിഷീമയുടെ
കൃതികളിലുള്ളതു്. <ref target="https://w.wiki/GKJt">കാഫ്ക</ref> യുടെ അവലംബമില്ലാതെ
കോബോ ആബേയ്ക്കു് ഒന്നുമെഴുതാൻ വയ്യ. എങ്കിലും ദാസ്യമനോഭാവമെന്നു പറയാൻ കഴിയാത്ത വിധം ഈ
രണ്ടംശങ്ങളെയും ഇവർ യോജിപ്പിച്ചിരിക്കുന്നതുകൊണ്ടു് ഓരോ കൃതിയും മൗലികതയുടെ പ്രകാശം
പ്രസരിപ്പിക്കുന്നു. <ref target="https://w.wiki/HKw$">കാവാബാത്ത</ref> യുടെ ‘<ref target="https://en.wikipedia.org/wiki/Snow_Country">Snow Country</ref>’. <ref target="https://w.wiki/HGjc">മിഷീമ</ref> യുടെ ‘<ref target="https://en.wikipedia.org/wiki/The_Sea_of_Fertility">The Sea of
Fertility</ref>’, <ref target="https://en.wikipedia.org/wiki/Jun%27ichir%C5%8D_Tanizaki">താനീസാക്കി</ref>
യുടെ ‘<ref target="https://en.wikipedia.org/wiki/Diary_of_a_Mad_Old_Man_(novel)">Diary
of a Mad Old Man</ref>’, <ref target="https://en.wikipedia.org/wiki/K%C5%8Db%C5%8D_Abe">കോബോ
ആബേ</ref> യുടെ ‘<ref target="https://en.wikipedia.org/wiki/The_Woman_in_the_Dunes">The Woman in
the Dunes</ref>’ ഈ നോവലുകൾ പാരമ്പര്യാധിഷ്ഠിതങ്ങളാണു്: അതേസമയം പടിഞ്ഞാറൻ
സാഹിത്യത്തിന്റെ സ്വാധീനതയിൽ പെട്ടവയുമാണു്. ഇവിടെപ്പറഞ്ഞ ഈ സവിശേഷതയാൽ അനുഗൃഹീതമാണു്
ഈ മാസം 13-നു-നോബൽ സമ്മാനം നേടിയ <ref target="https://en.wikipedia.org/wiki/Kenzabur%C5%8D_%C5%8Ce">ഓഈ
കെൻസാബൂറോ</ref> യുടെ നോവലുകളും ചെറുകഥകളും. 1935-ൽ, ജപ്പാന്റെ വടക്കുകിഴക്കേ ഭാഗത്തുള്ള
ഏറ്റീമേയിൽ ഇദ്ദേഹം ജനിച്ചു 1957-ൽ പ്രസിദ്ധപ്പെടുത്തിയ The Extravagance of the Dead എന്ന കൃതിക്കു്
‘ആക്കൂത്താഗാവാ സമ്മാനം’ ലഭിച്ചതോടെ കെൻസാബൂറോ ജപ്പാനിലെങ്ങും അറിയപ്പെട്ട സാഹിത്യകാരനായി.
‘<ref target="https://en.wikipedia.org/wiki/A_Personal_Matter">Personal

Matter</ref>’, ‘Silent cry’ ഇവയുടെ പ്രസാധനം അദ്ദേഹത്തിനു് രാഷ്ട്രന്തരീയ പ്രശസ്തി നേടിക്കൊടുത്തു.
ഇപ്പോൾ നോബൽസമ്മാനവും. മഹാനായ ഈ സാഹിത്യകാരനെക്കുറിച്ചു് യൂക്കിയോ മിഷീമ പറഞ്ഞതു്
ഓർമ്മിക്കേണ്ടതാണു്.
</p>
          <figure rend="fright" type="gra">
            <graphic url="images/Junichiro_Tanizaki.jpg" rendition="gra"/>
            <figDesc style="thumb">ജൂനിചീറോ താനീസാക്കി</figDesc>
          </figure>
          <p> Sealed in the test-tubes of the laboratory of the school of attraction for our first three
extracts, our reader will breathe the free air of the outside world of social and historical
relationships in the next choice. Even so, the outside world in this instance is one thoroughly
recoloured and reconstituted by the forceful individuality of the author, Oe Kenzaburo in
‘The Catch’: As a young writer in his thirties, Oe is representative of Japanese youth, and his
rich talent is already widely acknowledged internationally as a result of translations of ‘An
Individual Experience’ and other novels.
</p>
          <p>ഏതാണ്ടു് മുപ്പതു വർഷം മുൻപുതന്നെ മിഷീമ ഇന്നത്തെ നോബൽ സമ്മാനാർഹന്റെ മഹത്ത്വം മനസ്സിലാക്കി.
‘സുശക്തമായ വ്യക്തിത്വം’, ‘സമ്പന്നമായ പ്രതിഭ’ ഇവയൊക്കെയാണു് അദ്ദേഹം കെൻസാബൂറോയുടെ
രചനകളിൽകണ്ടതു്. വിശേഷിച്ചും ‘The Catch’ എന്ന നോവ്ലെറ്റിൽ ‘ബന്ധനസ്ഥനാക്കപ്പെട്ട കുറ്റവാളി’–The
Catch–എന്ന ദീർഘമായ കഥയെക്കുറിച്ചാവട്ടെ ഇവിടത്തെ പ്രതിപാദനം. നോവലുകൾ വിസ്തരിച്ചുള്ള
പ്രതിപാദനം അർഹിക്കുന്നതുകൊണ്ടും ഇക്കഥ കെൻസാബൂറോയുടെ രചനയുടെ സവിശേഷതകൾ
പ്രദർശിപ്പിക്കുന്നതുകൊണ്ടും കഥാവിമർശനം പര്യാപ്തമാകുമെന്നാണു് ഈ ലേഖകന്റെ വിചാരം.
</p>
          <figure rend="fleft" type="gra">
            <graphic url="images/Yukio_Mishima.jpg" rendition="gra"/>
            <figDesc style="thumb">യൂക്കിയോ മിഷീമ</figDesc>
          </figure>
          <p> ഒരു ശ്മശാനത്തിന്റെ വർണ്ണനത്തോടു കൂടിയാണു് കഥയുടെ തുടക്കം. അതു പറയുന്നതു് ഒരു സ്ക്കൂൾ
വിദ്യാർത്ഥിയാണു്. അവൻ രണ്ടുദിവസം മുൻപു കണ്ട കാഴ്ച ഭീതിദമായിരുന്നു. ഗ്രാമത്തിലെ ഒരു സ്ത്രീയുടെ
മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. പ്രായംകൂടിയ അനേകം കാലുകളുടെ നിരയ്ക്കിടയിലൂടെ അവൻ
നോക്കിയപ്പോൾ പട്ടടയിൽവച്ച ശവത്തിന്റെ നഗ്നമായ വയറ് ശൂന്യാകാശത്തിലേക്കു് ഉയർന്നുനില്ക്കുന്നതു കണ്ടു.
സഹോദരന്റെ കൈയ്യിൽ പിടിച്ചുകൊണ്ടു് അവൻ വേഗം നടന്നുകളഞ്ഞു. മരിച്ചയാളിന്റെ ഗന്ധം അവന്റെ
നാസാരന്ധ്രങ്ങളിലേക്കു കയറി; ചില വണ്ടുകളെ വിരലുകൾക്കിടയിൽവച്ചു ഞെരിച്ചാലുണ്ടാകുന്ന
നാറ്റംപോലെയൊരു നാറ്റം. ഇങ്ങനെ ഏതാനും വാക്യങ്ങൾ കൊണ്ടു കഥയുടെ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടു്
കെൻ-സാബൂറോ പ്രധാനപ്പെട്ട വിഷയത്തിലേക്കു ചെല്ലുന്നു. അവിശ്വസനീയമായ വലിപ്പമുള്ള ഒരു വിമാനം ഭയം
ജനിപ്പിക്കുന്ന വേഗത്തിൽ കടന്നുപോയി. ‘അതാ ശത്രുവിമാനം’ എന്നു് മറ്റൊരു ബാലൻ വിളിച്ചു പറഞ്ഞു. ‘ശത്രു
വന്നുകഴിഞ്ഞു’ എന്നു് അവൻ വീണ്ടും. പ്രഭാതമായപ്പോൾ കാതടപ്പിക്കുന്ന ശബ്ദം കഥ പറയുന്നവനും മറ്റുള്ളവരും
കേൾക്കുകയായി. ശത്രുവിമാനം ഫിർവനത്തിൽ തകർന്നുവീണ ശബ്ദമായിരുന്നു അതു്. ശത്രുഭടന്മാർ
എങ്ങനെയിരിക്കുമെന്നു് അറിയാൻ ഒരു ബാലനു് ആഗ്രഹം. വിദേശികളായ വൈമാനികർ
ദേവദാരുമരങ്ങളുടെമുകളിൽ തങ്ങിക്കൊണ്ടു് തന്നെയും മറ്റുള്ളവരെയും നോക്കുന്നുണ്ടെന്നു് കഥ പറയുന്ന ബാലൻ
വിചാരിച്ചു. പക്ഷേ, അതൊന്നുമില്ല. വിമാനത്തിലെ രണ്ടുപേർ കത്തിയെരിഞ്ഞുപോയി. ഒരുത്തൻ—കറുത്ത
തടിയൻ—പാരഷൂട്ടിന്റെ സഹായത്തോടെ താഴേക്കു പോന്നു. അയാൾതന്നെയാണു് ബന്ധനസ്ഥനാക്കപ്പെട്ട
കുറ്റവാളി. ‘അവൻ നീഗ്രോ. യഥാർത്ഥത്തിൽ നീഗ്രോ’ എന്നു് എല്ലാവരും ഉച്ചത്തിൽപ്പറഞ്ഞു.
സായാഹ്നസമയത്താണു് ഗ്രാമീണർ അയാളെ ദേവദാരു മരങ്ങളുടെ വനത്തിൽ കണ്ടതു്. ലജ്ജയില്ലാതെ.
ഔചിത്യമില്ലാതെ അയാൾ അല്പമകലെനിന്നു വളരെനേരം മൂത്രമൊഴിച്ചതു് ഗ്രാമീണരെ അമ്പരപ്പിച്ചു.
</p>
          <figure rend="fright" type="gra">
            <graphic url="images/Kinema-Junpo.jpg" rendition="gra"/>
            <figDesc style="thumb">കോബോ ആബേ</figDesc>
          </figure>
          <p> നീഗ്രോ ഗ്രാമത്തിലുള്ളവരുടെ തടവുകാരനായി. അയാളെ പൊലീസിൽ ഏല്പിക്കുന്നതു് പിന്നീടാവട്ടെ
എന്നാവാം അവരുടെ വിചാരം നീഗ്രോഭടനെ മൃഗത്തെപ്പോലെ അവർ ബന്ധനസ്ഥനാക്കി താടി
കാൽമുട്ടിൽച്ചേർത്തു രക്തരൂഷിതങ്ങളായ കണ്ണുകളോടെ നീഗ്രോ തടവറയിൽ ഇരിക്കും. ബാലന്റെ അച്ഛൻ
തോക്കു ചൂണ്ടിക്കൊണ്ടു് അയാൾക്കു ഭക്ഷണം കൊടുക്കും എന്തൊരാർത്തിയോടെയാണു് കുറ്റവാളി അതൊക്കെ
വലിച്ചുവാരി തിന്നുന്നതു്! ദിവസങ്ങൾ കഴിയുന്തോറും ഗ്രാമീണരുടെ കോപം കുറഞ്ഞുകുറഞ്ഞു വന്നു. നീഗ്രോ
വടിവൊത്ത പല്ലുകൾ കാണിച്ചു ചിരിച്ചു. അവരോടൊത്തു കളിച്ചു. ഗ്രാമീണരോടൊത്തു് അയാൾ നടത്തം തുടങ്ങി.
നീരുറവയിൽച്ചെന്നു കുളിച്ചു. വെള്ളം തെറ്റിയൊഴിച്ചു കളിച്ചു. അങ്ങനെയിരിക്കെ ഗ്രാമീണരിൽ ഒരുവൻ പറഞ്ഞു
നീഗ്രോയെ പൊലീസിൽ ഏല്പിക്കാൻ പോകുന്നുവെന്നു്. അതറിഞ്ഞപ്പോൾ കഥ പറയുന്ന കുട്ടിക്കു സങ്കടം.
നീഗ്രോയെ പൊലീസിനു് വിട്ടുകൊടുത്താൽ ഗ്രാമത്തിൽ പിന്നെ എന്തവശേഷിക്കും?; ഉഷ്ണകാലത്തിന്റെ ഒഴിഞ്ഞ
തോടല്ലാതെ. ബാലൻ സ്നേഹപൂർവം നീഗ്രോയുടെ അടുക്കലെത്തി അയാളുടെ തോള് പിടിച്ചു കുലുക്കി. അയാൾ
പൊടുന്നനെ ചാടിയെഴുന്നേറ്റു് വന്മരമെന്നപോലെ അവന്റെ മുൻപിൽ ഉയർന്നുനിന്നു. ബാലനെ അയാൾ കശക്കി.
കഴുത്തു ഞെക്കിക്കൊല്ലാനുള്ള യത്നം. ജനക്കൂട്ടത്തിൽനിന്നു്, അവന്റെ അച്ഛൻ വെട്ടുകത്തിയുമായി പാഞ്ഞുകയറി.
നീഗ്രോയുടെ തലയിൽ ഒറ്റവെട്ടു്. അയാളുടെ പിടിയിലമർന്നിരുന്ന ബാലൻ രക്ഷപ്പെട്ടു. അവന്റെ കൈ
ഒടിഞ്ഞുപോയെങ്കിലും ജീവൻ നഷ്ടപ്പെട്ടില്ല. ഗ്രാമീണർ ചിതയൊരുക്കി. സംഘട്ടനത്തിനിടയിൽപ്പെട്ടു് ഒരു
കൃത്രിമക്കാലുള്ള ‘ക്ളാർക്കും’ മരണമടഞ്ഞു. നീഗ്രോയെ ദഹിപ്പിക്കാൻ തേടിയെടുത്ത തടിക്കഷണങ്ങൾകൊണ്ടു്
അയാളെയും ദഹിപ്പിച്ചേക്കാമെന്നു ബാലൻ വിചാരിച്ചു. കഥ അവസാനിക്കുന്നു. ‘With tear-filled eyes, I
looked up at the narrow white stretch of sky where twilight still lingered, then set off, down
the field in search of my brother.’
</p>
          <figure rend="fleft" type="gra">
            <graphic url="images/Kenzaburo_Oe.jpg" rendition="gra"/>
            <figDesc style="thumb">ഓഈ കെൻസാബൂറോ</figDesc>
          </figure>
          <p> പെസിഫിക് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഈ നീണ്ടകഥ ജപ്പാന്റെ
രണോത്സികതയെയാകെ ആവിഷ്കരിക്കുന്നു. ആ സമരാസക്തി അവർക്കുണ്ടാക്കിയതു് അവർതന്നെയാണോ
അതോ പടിഞ്ഞാറൻ രാജ്യങ്ങളോ? അറിവില്ല. പക്ഷേ, ദീർഘകാലമായി അതു നിലനില്ക്കുന്നു. അവർ ശത്രുക്കളെ
നിഗ്രഹിക്കും. അവലംബമില്ലെന്നു കണ്ടാൽ സ്വയം ജീവനൊടുക്കും. ജനങ്ങളുടെ നേതാവായ ധൈഷണിക
മണ്ഡലത്തിലെ നായകനായ ആക്കുത്താഗാവാ ആത്മഹത്യ ചെയ്തു. വേറൊരു മഹാനായ സാഹിത്യകാരൻ
യൂക്കിയോ മിഷീമ വയറുകീറി ആത്മഹനനം നടത്തി. ജീവൻ പോകുന്നില്ലെന്നു കണ്ടപ്പോൾ മിഷീമയുടെ
സ്നേഹിതൻ ആ യത്നത്തിനു സമ്പൂർണ്ണത നല്കി സ്വന്തം വാളുകൊണ്ടു്. അന്യഹനനത്തിലും ആത്മഹനനത്തിലും
തൽപരരായ ജപ്പാൻ ജനതയുടെ രണോത്സുകത ഓഈ കെൻസാബൂറോയുടെ ഈ കഥയിലും പ്രതിഫലിക്കുന്നു.
തങ്ങളുടെ വീര്യം കെടുത്താൻ ജപ്പാൻ ജനത ആരെയും സമ്മതിക്കില്ല. കുട്ടികൾ അവരുടെതായ
നിഷ്കളങ്കതകൊണ്ടു ശത്രുവിനെ മിത്രമായി കരുതിയെങ്കിലും ശത്രുവിന്റെ പക അവന്റെയുള്ളിൽ
ഒതുങ്ങിയിരിക്കുകയായിരുന്നു. താൻ വധിക്കപ്പെടുമെന്നു കണ്ടപ്പോൾ അയാൾ കുട്ടിയെപ്പോലും കൊല്ലാൻ
തയ്യാറായി തലയിൽ വെട്ടേറ്റു് അയാൾക്കു മരിക്കേണ്ടതായി വന്നു. ആക്രമണകാരിയെ മനുഷ്യത്വത്തോടു
വീക്ഷിക്കാൻ ജപ്പാൻ ജനതയ്ക്കറിയാം. പക്ഷേ, അയാൾ ആക്രമണോത്സുകനായാൽ അവർ കണ്ടുനില്ക്കില്ല.
ജപ്പാന്റെ ആത്മവീര്യം എപ്പോഴും ജ്വലിച്ചു കൊണ്ടിരിക്കും എന്നു് കെൻസാബൂറോയും പ്രഖ്യാപിക്കുന്നു.
</p>
          <p>കഥ പറയുകയല്ല പ്രതിഭാശാലികളായ എഴുത്തുകാർ. അവർ സംഭവങ്ങൾ കാണിച്ചു തരികയാണു്.
ദൃഷ്ടിഗതങ്ങളായ ആ സംഭവങ്ങളിലൂടെയാണു് മുകളിൽപ്പറഞ്ഞ സമരോത്സുകത ഒരു ഉപോൽപന്നമായി രൂപം
കൊള്ളുന്നതു്. കെൻസാബൂറോയുടെ ആഖ്യാനം ഒരു നാടകീയ ഘടനയിലൂടെ വിരാജിക്കുന്നു. കഥ
വായിക്കുമ്പോൾ പാരായണം നിർവഹിക്കുന്നു എന്ന തോന്നൽ നമുക്കുണ്ടാവില്ല. നമ്മൾ ഓരോ സംഭവവും
കാണുന്നതേയുള്ളു. മിഷീമ അദ്ദേഹത്തെക്കുറിച്ചു പറഞ്ഞ വേറൊരു വാക്യം എടുത്തെഴുതിക്കൊണ്ടു് ഞാനിതു്
അവസാനിപ്പിക്കാം. ‘Already a prolific writer, Oe’s thorough command of sensual imagery, his highly
evocative poetic style and his humorous deformation of reality have made him the idol of Japanese youth’

ജപ്പാന്റെ തലമുറയുടെ മാത്രമല്ല ലോകജനതയുടെയാകെ ആരാധനാവിഗ്രഹമായി മാറിയിരിക്കുന്നു
കെൻസാബൂറോ.
</p>
        </div>
        <!--end of "section 0.0.2.0/1.3"-->
      </div>
      <!--end of "chapter 0.0.2/1"-->
      <!--END OF CHAPTER 0.0.2/1-->
      <div type="chapter" n="0.0.3" xml:id="chp0.0.3">
        <head type="chaphead">രക്തത്തിന്റെ ഗന്ധം—സ്നേഹത്തിന്റെ പരിമളം</head>
        <div type="lsection">
          <p style="noindent">‘സമ്പത്തിനെ സംബന്ധിച്ച അനീതിലോകത്തുണ്ടായിരിക്കുന്നിടത്തോളം കാലം
ജനതയ്ക്കു സ്പഷ്ടമായി ചിന്തിക്കാൻ കഴിയുകയില്ല. ഞാൻ അതിനെ അങ്ങനെയാണു് കാണുന്നതു്. രണ്ടുപേർ
നദീതീരത്തൂടെ നടക്കുകയാണു്. അവരിലൊരാൾ ധനികൻ, മറ്റേയാൾ ദരിദ്രൻ. ഒരാൾക്കു നിറഞ്ഞ വയർ.
മറ്റേയാൾ കോട്ടുവായിട്ടു് അന്തരീക്ഷത്തെ മലിനമാക്കുന്നു. ധനികൻ പറയുകയാണു്: ‘ജലത്തിൽ എന്തൊരു
മനോഹരമായ കൊച്ചുവള്ളം! കരയിൽ വിടർന്നുനില്ക്കുന്ന ലില്ലിപ്പൂവിനെ നോക്കൂ.’ പാവപ്പെട്ടവൻ വിലപിക്കുന്നു:
‘എനിക്കു വിശക്കുന്നു, അത്രയ്ക്കു വിശക്കുന്നു.’ തീർച്ചയാണു്. വിശപ്പു് എല്ലാക്കാലത്തേക്കുമായി ഇല്ലാതാക്കപ്പെടുന്ന
ദിവസം ലോകം കണ്ട ഏറ്റവും വലിയ ആധ്യാത്മികസ്ഫോടനം ഉണ്ടാകും. മഹാവിപ്ലവം വരുമ്പോൾ ഉണ്ടാകാൻ
പോകുന്ന ആഹ്ലാദത്തെക്കുറിച്ചു നമുക്കു സങ്കല്പിക്കാനേ സാദ്ധ്യമല്ല. ഞാൻ യഥാർത്ഥസമത്വവാദിയായി
സംസാരിക്കുകയാണു്. അല്ലേ?’
</p>
          <figure rend="fright" type="gra">
            <graphic url="images/Federico_Garcia_Lorca.jpg" rendition="gra"/>
            <figDesc style="thumb">ലൊർക</figDesc>
          </figure>
          <p> സ്പെയിനിലെ നിസ്തുലനായ കവിയും നിസ്തുലനായ നാടകകർത്താവുമായ <ref target="https://en.wikipedia.org/wiki/Federico_Garc%C3%ADa_Lorca">ലൊർക</ref>
(Lorca 1898–1936) ഒരു സ്നേഹിതനോടു പറഞ്ഞതാണിതു്. 1936-ൽ അദ്ദേഹത്തെ ഫാസ്സിസ്റ്റുകൾ
വെടിവച്ചുകൊന്നു. തന്റെ അതിസുന്ദരങ്ങളായ നാടകങ്ങളിലും അസദൃശങ്ങളായ കാവ്യങ്ങളിലും രാഷ്ട്ര
വ്യവഹാരത്തിന്റെ ഒരു സൂചനപോലും നല്കാത്ത അദ്ദേഹം ധീരതയോടാണെങ്കിലും ദൗർഭാഗ്യത്താൽ ‘Ballad of
The Spanish Civil Guard’ എന്നൊരു കാവ്യം രചിച്ചു. അതിന്റെ തുടക്കമിങ്ങനെ.</p>
          <lg>
            <l> ‘The horses are black.</l>
            <l> Black are the horses</l>
            <l> Ink and wax Stains</l>
            <l> Shine on their Cloaks’</l>
            <l> ‘They have Skulls of lead</l>
            <l> This is why They do not weep</l>
            <l> With their patent leather souls</l>
            <l> They come along the road.’ </l>
          </lg>
          <!--end of "verse"-->
          <p> ഈ ബാലഡാണു്, കഥാഗീതമാണു് ലൊർകയുടെ മരണത്തിനു ഏക ഹേതുവെന്നു പറയാൻ വയ്യ. എങ്കിലും
അതു അന്തിമ ഹേതുവായി പരിണമിച്ചു എന്നതു സത്യംതന്നെ. ലൊർകയെ വെടിവച്ചു കൊല്ലുന്നതു കാണാൻ
നിർബ്ബന്ധിക്കപ്പെട്ട ഒരു ജേണലിസ്റ്റ് (Vicente Vidal Corella എന്നു് അദ്ദേഹത്തിന്റെ പേരു്) ‘The Gime was
in granada I witnessed the assassination of Garcia Lorca’ എന്നൊരു ലേഖനമെഴുതിയിട്ടുണ്ടു്. അതിൽ
അദ്ദേഹം പറയുന്നു. ‘എന്നിട്ടു് അദ്ദേഹം (ലൊർക) സംസാരിച്ചു. ഉറപ്പോടുകൂടി സ്ഥിരതയാർന്ന ശബ്ദത്തിൽ
ലൊർക സംസാരിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ ദൗർബ്ബല്യം കാണിച്ചില്ല, മാപ്പു ചോദിച്ചതുമില്ല.
ലൊർക താൻ എപ്പോഴും സ്നേഹിച്ച സ്വാതന്ത്ര്യമെന്നതിനെ പരിരക്ഷണം ചെയ്യുന്ന പുരുഷത്വമാർന്ന
വാക്കുകളായിരുന്നു അവ. ജനങ്ങളുടേതും തന്റേതുമായ ലക്ഷ്യത്തെയും കിരാതത്വത്തിനും കുറ്റങ്ങൾക്കുമെതിരായി
അവർ ചെയ്യുന്ന നന്മയാർന്ന പ്രവർത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. വികാരത്തിന്റെ അഗ്നിയോടുകൂടി
പറയപ്പെട്ട ആ വാക്കുകൾ തോക്കുകൾ പിടിച്ചുനിന്ന അവരിൽ വല്ലാത്ത ആഘാതമേല്പിച്ചു. എനിക്കാണെങ്കിൽ
അവ തലച്ചോറിനകത്തു് കത്തിക്കാളിയ, കടന്നുകയറിയ പ്രകാശമായിരുന്നു. കവി സംസാരിച്ചുകൊണ്ടേയിരുന്നു.
പക്ഷേ, അദ്ദേഹം നിറുത്തിയില്ല. ഭയജനകമായതു്, രാക്ഷസീയമായതു്, കുറ്റകരമായതു ഉണ്ടായി. ലഫ്റ്റനന്റ്
മെദീന പേടിപ്പിക്കുന്ന ശാപവചനങ്ങൾ ഉറക്കെയുച്ചരിച്ചുകൊണ്ടു് വെടിവച്ചു. കവിക്കെതിരേ പ്രവർത്തിക്കാൻ
സിവിൽഗാർഡുകളോടു് ആജ്ഞാപിച്ചു. ആ ദൃശ്യം ഞെട്ടിപ്പിക്കുന്നതായിരുന്നു തോക്കിന്റെ മൂടുകൊണ്ടു്
അദ്ദേഹത്തെ ചതച്ചും അദ്ദേഹത്തിന്റെ നേർക്കു വെടിവച്ചും അവർ അദ്ദേഹത്തിന്റെ മേൽ ചാടിവീണു. (ആ

കാഴ്ചകണ്ടു ഞങ്ങളിൽ ചിലർ ഭയംകൊണ്ടു ഞെട്ടിനില്ക്കുകയായിരുന്നു) ലൊർക ഓടി. വെടിയുണ്ടകളുടെ വർഷം
അദ്ദേഹത്തിനു പിറകേ. നൂറുഗജമകലെ ലൊർക വീണു. അദ്ദേഹത്തിന്റെ കഥകഴിക്കാൻ അവർ അടുത്തുചെന്നു.
പക്ഷേ, ലൊർക രക്തമൊഴിക്കിക്കൊണ്ടു വീണ്ടും എഴുന്നേറ്റുനിന്നു. ഭയജനകങ്ങളായ കണ്ണുകൾകൊണ്ടു അവരെ
തുറിച്ചു നോക്കി. സിവിൽഗാർഡുകൾ പേടിച്ചു പിറകോട്ടുമാറി. അവരെല്ലാവരും കാറുകളിൽ കയറി. ലഫ്റ്റനന്റ്
മാത്രമേ തോക്കുമായി നിന്നുള്ളു. ലൊർക അവസാനമായി കണ്ണുകളടച്ചു് തന്റെ രക്തംകൊണ്ടുകുതിർന്ന
മണ്ണിലേക്കു വീണു. മെദീന വേഗത്തിൽ മുന്നോട്ടുവന്നു് പാവപ്പെട്ട ലൊർകയുടെ ശരീരത്തിലേക്കു് മൂന്നു ചുറ്റു
വെടിയുണ്ടകൾ പായിച്ചു. അവർ കവിയെ അവിടെ ഉപേക്ഷിച്ചു. സംസ്കരിക്കാതെ: ഗ്രാനാഡയ്ക്കു വെളിയിൽ.
ലൊർകയുടെ ഗ്രാനാഡ.’
</p>
          <p>ഫാസ്സിസ്റ്റായ ഫ്രാങ്കോയാണു് പ്രതിഭാശാലികളിൽ പ്രതിഭാശാലിയായ ലൊർകയെ നിഗ്രഹിപ്പിച്ചതു്.
രക്തമൊഴുകുന്ന രാജ്യം സ്പെയിൻ. അതുകൊണ്ടാണു ചോരയുടെ ഗന്ധം അദ്ദേഹത്തിന്റെ പല രചനകളിൽ
നിന്നും ഉയരുന്നതു് ‘രക്ത’വിവാഹം—Blood wedding എന്ന നാടകം നോക്കുക. രക്തപ്രവാഹത്തെ
ചിത്രീകരിച്ചിട്ടു് മനുഷ്യത്വത്തിന്റെ നാദമുയരേണ്ടതിന്റെ ആവശ്യകതയെ നാടകകർത്താവു് അഭിവ്യഞ്ജിപ്പിക്കുന്നു.
മഞ്ഞച്ചായമടിച്ച ഒരു മുറിയിലാണു നാടകത്തിന്റെ ആരംഭം. വിവാഹിതനാകാൻ പോകുന്ന മകൻ പേനാക്കത്തി
ചോദിക്കുമ്പോൾ അമ്മ പേടിക്കുന്നു തോക്കുകളെ മാത്രമല്ല കൊച്ചു പേനാക്കത്തികളെയും അവർക്കു പേടിയാണു്.
ആ പേടിക്കു കാരണമുണ്ടു് രക്തമൊഴുകിയ ഒരു ലഹളയിൽ അവരുടെ ഭർത്താവും മൂത്ത മകനും മരിച്ചു. വരനായ
രണ്ടാമത്തെ മകൻ പേനാക്കത്തി ചോദിക്കുമ്പോൾ അവർ പേടിക്കാതിരിക്കുന്നതെങ്ങനെ? കുടുംബത്തിലെ രണ്ടു
മരണങ്ങൾക്കു കാരണക്കാർ ലേയോനാർതോ ഫേലിക്സ് കുടുംബത്തിലെ അംഗങ്ങൾ തന്നെ ആ
കുടുംബത്തിൽപ്പെട്ട ലേയോനാർതോയുടെ പൂർവ്വ കാമുകിയാണു് വധു. അവൾ ചാരിത്ര ശാലിനിയാണെന്നു്
അമ്മയെ സമാധാനിപ്പിച്ചിട്ടു് മകൻ—വരൻ—പോകുന്നു.
</p>
          <p>ഇളം ചുവപ്പു ചായമടിച്ച മുറിയിൽ ലേയോനാർതോയുടെ ഭാര്യയും കുഞ്ഞും ഭാര്യയുടെ അമ്മയും ഇരിക്കുന്നതു
കാണിച്ചു കൊണ്ടാണു് രണ്ടാം രംഗത്തിന്റെ ആരംഭം. പൂർവ്വ കാമുകിയെ ഉപേക്ഷിച്ചിട്ടു് ലെയോനാർതോ
വേറൊരുത്തിയെ വിവാഹം കഴിച്ചു് സന്തത്യുൽപാദനവും നടത്തിയിരിക്കുന്നു. കുഞ്ഞിനെ താരാട്ടു പാടി
ഉറക്കുകയാണു് ലേയോനാർതോയുടെ അമ്മായിയും ഭാര്യയും. വിഷം കലർന്ന നദിയിലെ വെള്ളം കുടിച്ചു് ഒരു
കുതിര മരിക്കുന്നതാണു് താരാട്ടിന്റെ ഉള്ളടക്കം. ‘എന്റെ കൊച്ചു പനിനീർപ്പൂവേ ഉറങ്ങൂ കുതിര ഇപ്പോൾ കരയാൻ
തുടങ്ങുന്നു’ എന്ന പാട്ടിന്റെ അന്ത്യം. വരന്റെയും വധുവിന്റെയും വിവാഹത്തിനു വേണ്ടി പലതും വാങ്ങിയെന്നു്
അറിയുന്ന ലേയോനാർതോ കോപിക്കുന്നു.
</p>
          <p>വധുവിന്റെ വീടു് ഒരു ഗുഹയാണു്. അവിടെ വരനും അയാളുടെ അമ്മയും വധുവിന്റെ അച്ഛനും കൂടി
വിവാഹത്തീയതി തീരുമാനിച്ചു. അവർപോയതിനു ശേഷം പരിചാരികയും വധുവും കൂടി സംസാരിച്ചു തലേദിവസം
രാത്രി കുതിരയുടെ കുളമ്പടി ശബ്ദം പരിചാരിക കേട്ടു പോലും. പെട്ടെന്നു് കുതിരയുടെ ശബ്ദം കേട്ടു. പരിചാരിക
ജനലിൽച്ചെന്നു നോക്കിയിട്ടു വധുവിനോടു പറഞ്ഞു ‘നോക്കു! ഇവിടെ വരൂ! അയാളായിരുന്നോ അതു?’ വധു
മറുപടി നല്കി: ‘അതേ, അയാൾ തന്നെ.’
</p>
          <p>വധുവിന്റെയും വരന്റെയും വിവാഹം കഴിഞ്ഞു. അതിനുശേഷമുള്ള ആഘോഷങ്ങൾക്കിടയിൽ വധുവും
ലേയോനാർതോയും അപ്രത്യക്ഷരായി. അടുത്ത രംഗത്തിൽ മൂന്നു മരം വെട്ടുകാരെയും കാണാം. മരണത്തിന്റെ
പ്രതിരൂപമായ ഒരു ഭിക്ഷക്കാരിയുമുണ്ടു്. ഭിക്ഷക്കാരി ചന്ദ്രനോടു പറഞ്ഞു: ‘ഉടുപ്പിനെ പ്രകാശിപ്പിക്കു. കുടുക്കുകൾ
ഊരു. എന്നാലേ കത്തികൾക്കു അവയുടെ മാർഗ്ഗം അറിയാനാവൂ.’ പലായനം ചെയ്തവരെ
അന്വേഷിച്ചെത്തിയവരുടെ നേതാവു് വരൻ തന്നെ. അയാളും ലേയോനാർതോയും അന്യോന്യം കത്തിക്കുത്തേറ്റു
മരിച്ചു. നാടകം അവസാനിക്കുകയാണു്, അമ്മയുടെ വിലാപത്തോടു കൂടി:</p>
          <lg>
            <l> Neighbours: with a knife</l>
            <l> With a small knife</l>
            <l> On a day appointed</l>
            <l> between two and three</l>
            <l> The two men killed each</l>
            <l> other for love. </l>
          </lg>
          <!--end of "verse"-->
          <p> സിംബലിസം, സറിയലിസം, കാമോത്സുകത, മരണാഭി വാഞ്ഛ ഇവയെയെല്ലാം കലാപരമായി സങ്കലനം
ചെയ്തു് അന്യാദൃശമായ ഒരു കാവ്യനാടകം രചിച്ചിരിക്കുകയാണു ലൊർക.
സിംബലിസത്തിന്റെ—പ്രതിരൂപാത്മകത്വത്തിന്റെ—പ്രധാന
ഘടകം കുതിര തന്നെ. പടിഞ്ഞാറൻ സങ്കല്പമനുസരിച്ചു് കുതിര തീക്ഷ്ണങ്ങളായ വികാരങ്ങൾക്കും
ജന്മവാസനകൾക്കും പ്രാതിനിധ്യം വഹിക്കുന്നു. മനുഷ്യന്റെ അധമവാസനകളുടെ പ്രതിരൂപമായി കുതിരയെ

മനഃശാസ്ത്രജ്ഞനായ യുങ് ദർശിച്ചിട്ടുണ്ടെന്നു് ഓർമ്മ എന്നോടു പറയുന്നു. താരാട്ടു പാടുന്ന അമ്മായി വിഷം
കലർന്ന വെള്ളം കുടിക്കുന്ന കുതിരയെക്കുറിച്ചു പറയുന്നതിൽ നിന്നു് വരാനിരിക്കുന്ന ലൈംഗിക ദുരന്തത്തിന്റെ
പ്രതീതി വായനക്കാർക്കു ഉണ്ടാകുന്നു.
</p>
          <lg>
            <l> ‘There the water’s oh so black</l>
            <l> Where the trees grow thick and strong</l>
            <l> When it flows down to the bridge</l>
            <l> There it stops and sings its song’ </l>
          </lg>
          <!--end of "verse"-->
          <p> തന്റെ ചോരവീണു കുതിർന്ന മണ്ണിൽ മരിച്ചുവീണ ലൊർക ചോരയെ നാടകത്തിൽ പ്രതിരൂപമാക്കിയതിൽ
എന്തേ അദ്ഭുതം!
</p>
          <figure rend="fright" type="gra">
            <graphic url="images/Thomas_Mann.jpg" rendition="gra"/>
            <figDesc style="thumb">റ്റോമസ്മാൻ</figDesc>
          </figure>
          <p> ‘മദ്യശാലയ്ക്കു് അകത്തേക്കും പുറത്തേക്കും മരണം പോകുന്നു. സാരംഗിയുടെ അഗാധങ്ങളായ പാതകളിലൂടെ
കറുത്ത കുതിരകളും ദുഷ്ടന്മാരും ചലനം കൊള്ളുന്നു. സമുദ്രതീരത്തുള്ള ജ്വരാർത്തങ്ങളായ റ്റ്യൂബ്റോഡുകളിൽ
ഉപ്പിന്റെയും സ്ത്രീയുടെയും ഗന്ധം. മരണം അകത്തേക്കു പോകുന്നു. വെളിയിലേക്കു പോകുന്നു. മദ്യശാലയുടെ
മരണം വെളിയിലേക്കും അകത്തേക്കും പോകുന്നു’ ലൊർകയുടെ ഈ കാവ്യത്തിൽ മരണത്തെയും രക്തത്തെയും
കൂട്ടിച്ചേർത്തിരിക്കുന്നു. ജലം ജീവന്റെ പ്രതീകമാണു് അതിന്റെ ചലനാത്മകതയാൽ. എന്നാലതു കട്ടിപിടിച്ചാൽ
മഞ്ഞുകട്ടയായി. ശൈത്യംകൊണ്ടു് അതു മരണത്തിന്റെ സിംബലായിമാറുന്നു <ref target="https://w.wiki/GKKo">റ്റോമസ്മാൻ</ref> എന്ന ജർമ്മൻ നോവലിസ്റ്റ് ‘<ref target="https://w.wiki/GKKt">Magic Mountain</ref>’ എന്ന നോവലിൽ മഞ്ഞുകട്ടയെ
മരണത്തിന്റെ പ്രതിരൂപമാക്കിയിരിക്കുന്നു. ലൊർകയ്ക്കു് രക്തം മരണത്തിന്റെ പ്രതിരൂപമാണു്. ആ പ്രതിരൂപം
കൊണ്ടു് ഒരു ഭാവാത്മക മണ്ഡലം സൃഷ്ടിക്കുകയാണു് ‘രക്തവിവാഹം’ എന്ന നാടകത്തിൽ. നാടകത്തിലെ
കഥാപാത്രമായ ചന്ദ്രൻ മരക്കൊമ്പുകളോടു പറയുന്നു.</p>
          <lg>
            <l> ‘I don’t want Shadows. My rays</l>
            <l> Must enter every where,</l>
            <l> And let there be among dark trunks</l>
            <l> A murmur of gleaming light</l>
            <l> So that tonight there’ll be</l>
            <l> Red blood to fill my cheeks.’ </l>
          </lg>
          <!--end of "verse"-->
          <p> ചന്ദ്രന്റെ അഭിലാഷംപോലെ red blood—ചുവന്ന ചോര—ഒഴുകി. മരണം ജയിച്ചു. കത്തി തീരെച്ചെറുതു്.
ചെറുതായതുകൊണ്ടു് കൈയിൽപോലും അതു് ഒതുങ്ങുകയില്ല പക്ഷേ, അതു രണ്ടുപേരെ മരണത്തിലേക്കു
കൊണ്ടുചെന്നു. അവരുടെ ചുണ്ടുകൾ മഞ്ഞ നിറമായി എന്നു വധു നാടകത്തിന്റെ അവസാനത്തിൽ പറയുന്നു.
കൈയിലൊതുങ്ങുകില്ലെങ്കിലും മാംസത്തിലൂടെ അതു് ഭംഗിയായി താണിറങ്ങുമെന്നു് അമ്മയും. എങ്കിലും അവർ
വിഷാദത്തിലേക്കു വീഴുന്നില്ല ഗോതമ്പുചെടികൾക്കു താഴെ എന്റെ മക്കൾ കിടക്കുന്നതുകൊണ്ടു് ചെടികൾക്കു
ധന്യത. മരിച്ചവരുടെ മുഖങ്ങളിൽ വീഴുന്നതുകൊണ്ടു മഴയ്ക്കു ധന്യത. ഈശ്വരൻ നമ്മളെ അടുത്തടുത്തു കിടത്തി
വിശ്രമിക്കാൻ അനുവദിക്കുന്നതു കൊണ്ടു് അദ്ദേഹത്തിനും ധന്യത—ഇതാണു് അമ്മയുടെ പ്രസ്താവം. ചോര
ചിന്തിയാലും സ്നേഹം വിരാജിക്കുന്നു എന്നതാണു് ഈ നാടകത്തിന്റെ സന്ദേശം. ഭാവാത്മകതയിൽ,
സിംബലിസത്തിന്റെ നിവേശത്തിൽ, ജീവിതാവിഷ്കാരത്തിൽ ലൊർകയുടെ നാടകം ഏതു ഗ്രീക്ക് ട്രാജഡിക്കും
സദൃശമാണു്.
</p>
        </div>
        <!--end of "section 0.0.3.0/1.4"-->
      </div>
      <!--end of "chapter 0.0.3/1"-->
      <!--END OF CHAPTER 0.0.3/1-->
      <div type="chapter" n="0.0.4" xml:id="chp0.0.4">
        <head type="chaphead">സാഹിത്യത്തിന്റെ സാർവ്വലൗകീക ശക്തി</head>
        <div type="lsection">
          <figure rend="fright" type="gra">
            <graphic url="images/Nina_Berberova.jpg" rendition="gra"/>
            <figDesc style="thumb">നീന ബെർബെറോവ</figDesc>
          </figure>
          <p style="noindent"> സനാതനത്വത്തെ യുവതിയും സുന്ദരിയുമായി സങ്കല്പിക്കാമോ പ്രിയപ്പെട്ട
വായനക്കാർക്കു് ? സങ്കൽപ്പിക്കാമെങ്കിൽ അവളുടെ സ്വർണ്ണാഭരണങ്ങളിൽ വച്ച രത്നങ്ങളാണു് <ref target="https://en.wikipedia.org/wiki/Anton_Chekhov">ചെക്കോവി</ref> ന്റെ ‘<ref target="https://en.wikipedia.org/wiki/The_Student_(short_story)">The
Student</ref>.’ <ref target="https://en.wikipedia.org/wiki/Guy_de_Maupassant">മോപസാങ്ങി</ref> ന്റെ
‘In the Moonlight,’ <ref target="https://en.wikipedia.org/wiki/Arthur_Schnitzler">ഷ്നിറ്റ്സ്ളറു</ref> ടെ
‘Flowers’, <ref target="https://w.wiki/Hac4">കാരൂരി</ref> ന്റെ ‘മരപ്പാവകൾ’, <ref target="https://w.wiki/Hac8">ഉറൂബി</ref> ന്റെ ‘വാടകവീടുകൾ’ ഈ ചെറുകഥകൾ.
അവയെപ്പോലെ ഒരു രത്നമാണു <ref target="https://en.wikipedia.org/wiki/Nina_Berberova">നീന ബെർബെറോവ</ref>
യുടെ ‘The Resurrections of Mozart’ എന്ന ചെറുകഥ. റഷ്യയിൽ 1901-ൽ ജനിച്ച നീന
ഇരുപത്തിനാലാമത്തെ വയസ്സിൽ പാരീസിലേക്കു പോന്നു. അവിടെ ഇരുപത്തിയഞ്ചു വർഷം താമസിച്ചിട്ടു്
അമേരിക്കൻ ഐക്യനാടുകളിലെത്തി. 1992-ൽ Vintage പ്രസാധനം ചെയ്ത ‘The Tattered Cloak and other
Novels’ എന്ന പുസ്തകത്തിൽ നീന റഷ്യൻ ഭാഷ പഠിപ്പിച്ചുകൊണ്ടു് അമേരിക്കയിൽ താമസിക്കുന്നുവെന്നു്
പ്രസ്താവിച്ചിരിക്കുന്നു. അവരുടെ പ്രത്യക്ഷശരീരം 1994-ലും ഉണ്ടോ എന്നെനിക്കു് അറിഞ്ഞു കൂടാ. ഉണ്ടായാലെന്തു?
ഇല്ലെങ്കിലെന്തു? അവരുടെ കഥാരത്നങ്ങൾ കാന്തി ചിന്തിക്കൊണ്ടിരിക്കുന്നു. കണ്ണഞ്ചിക്കുന്ന കാന്തി വിശേഷം.
അങ്ങനെ അവരുടെ സജീവമായ സാന്നിദ്ധ്യം നമ്മൾ അറിയുന്നു.
</p>
          <p>മുകളിൽ കുറിച്ച കഥാസമാഹാര ഗ്രന്ഥത്തിലെ രചനയാണു് ‘The Resurrection of Mozart’ എന്നതു്.
രണ്ടാം ലോകമഹാ യുദ്ധം നടക്കുന്ന കാലം. ഫ്രാൻസിലെ സദാങ് (Sedan) പട്ടണം 1940 മേ മാസത്തിൽ
ജർമ്മൻ സൈന്യം പിടിച്ചെടുത്തു. ഫ്രഞ്ച് സൈന്യം അവസാനമായി പിൻവാങ്ങിയ ജൂണിലെ ആദ്യകാല
ദിനങ്ങളിലൊന്നിൽ പാരീസിൽ നിന്നു് ഏതാണ്ടു മുപ്പതു നാഴിക അകലെയുള്ള ഒരു സ്ഥലത്തെ ഒരുദ്യാനത്തിൽ
മരങ്ങൾക്കു താഴെയിരുന്നു നാലു സ്ത്രീകളും അഞ്ചു പുരുഷന്മാരും സംഭാഷണം നടത്തുകയായിരുന്നു. അവരുടെ
സംസാരം മരണത്തിലേയ്ക്കും ഉയിർത്തെഴുന്നേല്പിക്കലിലേക്കും തിരിഞ്ഞു. നെപ്പോളിയനെ ഉയിർത്തെഴുന്നേല്പിച്ചു്
ആ കാലയളവു് ഒന്നു നോക്കാൻ പറഞ്ഞെങ്കിൽ എന്നൊരാൾ. ബിസ്മാർക്കിനെയോ വിക്റ്റോറിയ രാഞ്ജിയെയോ
ജൂലിയസ് സീസറിനെയോ പുനരുജ്ജീവിപ്പിക്കാം എന്നു വേറൊരാൾ. പുഷ്കിനെ ജീവിതത്തിലേക്കു
പ്രത്യാനയിക്കണമെന്നു മറ്റൊരാൾ. ഈശ്വരന്റെ ലോകത്തേക്കു ടോൾസ്റ്റോയിയെ വലിച്ചിഴച്ചുകൊണ്ടു വന്നു്
‘ചരിത്രത്തിൽ വ്യക്തിക്കു സ്ഥാനമില്ലെന്നു് പറഞ്ഞതു് നിങ്ങളല്ലയോ’ എന്നു ചോദിക്കണമെന്നു ഇനിയും
വേറൊരാൾ. ‘ഇനി യുദ്ധമുണ്ടാവുകയില്ലെന്നു പ്രഖ്യാപിച്ചതും നിങ്ങളല്ലേ’ എന്നും ചോദിക്കാം അദ്ദേഹത്തോടു്.
സംഭാഷണം ചെയ്യുന്നവരിൽ ഒരുത്തിയായ റഷ്യാക്കാരി മേരിയ്ക്കു ഓസ്റ്റിയൻ സംഗീതജ്ഞൻ മൊറ്റ്സാർട്ടിനെ
(Mozart 1719–1787) പുനരുജ്ജീവിപ്പിക്കാനാണു് കൗതുകം. മേരിയുടെ ഭർത്താവു് വാസിലി പട്ടണത്തിലേക്കു
പോയി. അന്നു് തിങ്കളാഴ്ച ഉച്ചയ്ക്കു് ശത്രു വിമാനങ്ങൾ പാരീസിൽ ബോംബിട്ടു. കെട്ടിടങ്ങൾ തകർന്നു
ലക്ഷക്കണക്കിനു് ആളുകൾ മരിച്ചു. മേരിയ മൊറ്റ്സാർട്ടിനെ വിചാരിച്ചു കൊണ്ടു പറഞ്ഞു. ‘മൊറ്റസാർട്ട് അങ്ങു്
ഈശ്വരനാണു്. അങ്ങു് നിരപരാധനാണു്. അതാ ആ മേഘങ്ങളെപ്പോലെ സുന്ദരവും വിശുദ്ധവും
ശാശ്വതവുമായവയെ എല്ലാം സങ്കലനം ചെയ്യുന്നതിനെ അഭിലഷിക്കുകയാണു് വേണ്ടതു്. അല്ലാതെ ഈ
കൊലപാതകങ്ങളെയല്ല, അസത്യങ്ങളെയല്ല, ഭയജനകങ്ങളായ വസ്തുതകളെയല്ല. അന്തിമമായ നിശ്ശബ്ദത വന്നു
മൂടും മുൻപു് നക്ഷത്രങ്ങൾ അന്യോന്യം സംസാരിക്കുന്നതു് എന്താണെന്നു കേൾക്കേണ്ടതില്ലേ?’
</p>
          <p>മേരിയ പാർത്തിരുന്ന വീട്ടിൽ പട്ടാളക്കാർ വന്നു നിറഞ്ഞു ഇരുട്ടിൽ ഗെയ്റ്റിന്റെ കുറ്റി നീക്കുന്ന ശബ്ദം.
മുറ്റത്തെ വെള്ളക്കല്ലുകളിൽ ഒരാളിന്റെ നിഴൽ. നിഴൽ മുന്നോട്ടു നീങ്ങി. കല്ലുകൾ ശബ്ദത്തോടെ അമർന്നു.
വിവർണ്ണനും കൃശഗാത്രനുമായ ഒരാൾ. നീണ്ട മൂക്കു്, കെട്ടുപിണഞ്ഞ തലമുടി ‘നിങ്ങളെ പേടിപ്പിച്ചതിനു് മാപ്പു
ചോദിക്കുന്നു. ഇവിടെ എവിടെയെങ്കിലും ഈ രാത്രി എനിക്കു കഴിഞ്ഞുകൂടാമോ?’ ‘ശരണാർത്ഥിയാണോ’ എന്ന

ചോദ്യത്തിനു് ആഗതൻ മറുപടി നല്കി. ‘ഞാൻ പട്ടാളക്കാരനല്ല, പൗരനാണു്. പാട്ടുകാരൻ.’
</p>
          <p>എഴുപതു നാഴിക കാൽനടയായി വന്നവനാണു് അയാൾ. മേരിയയുടെ ഭവനത്തിൽ അയാൾ ഉറക്കത്തോടു്
ഉറക്കം തന്നെ. ഉണർന്നാൽ അയാൾ ജന്നലിൽക്കൂടി മരങ്ങളെയും ആകാശത്തേയും നോക്കിക്കൊണ്ടിരിക്കും.
ചിലപ്പോൾ കുറ്റിക്കാടുകളിൽ ചലനം കൊള്ളുന്ന പക്ഷികളെ നോക്കും.
</p>
          <p>ശരണാർത്ഥികളും മറ്റും ഏറെ വന്നു നിറഞ്ഞപ്പോൾ മേരിയ അയാളെ കണ്ടു പറഞ്ഞു. ‘ക്ഷമിക്കൂ വീടു്
ആളുകളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. തൊട്ടടുത്തു് ഒരു ചെറിയ ഷെഡ് ഉണ്ടു്. താങ്കൾ അങ്ങോട്ടൊന്നു മാറുമോ?’
ആഗതൻ മറുപടി പറഞ്ഞു. ‘നാളെ രാവിലെ മാറണോ? ഞാൻ ഷെഡിൽ എന്തിനു മാറിത്താമസിക്കണം. ഇന്നു
രാത്രിതന്നെ പോകാം’ അയാൾ വടി അന്വേഷിച്ചു് എടുത്തു. അവളോടു് ‘ഗുഡ്ബൈ’ എന്നു പറഞ്ഞുനടന്നു
പാതയിലൂടെ ഒരാൾ നടക്കുന്നതു മേരിയ കണ്ടു. കാരണം കൂടാതെ അവളുടെ കണ്ണുകൾ നിറഞ്ഞു.
</p>
          <p>തൊട്ടടുത്തു താമസിച്ചിരുന്ന ഒരാൾ സ്വയം വെടിവച്ചു മരിച്ചു. ഭവനത്തിലുള്ള എല്ലാവരും കാട്ടിലേക്കു നടന്നു.
വടക്കു പടിഞ്ഞാറേ ഭാഗത്തു നിന്നു വെടിയൊച്ച കേൾക്കാറായി. രണ്ടു ജർമ്മൻ വിമാനങ്ങൾ താഴോട്ടു
ഊറ്റത്തോടെ പാഞ്ഞു.
</p>
          <p>ഇരുട്ടിന്റെ ശക്തികൾ ജർമ്മനിയിൽ വ്യാപരിക്കുമ്പോൾ ഓസ്റ്റ്രിയക്കാരനും സൗന്ദര്യത്തിന്റെ ശാശ്വത
പ്രതിരൂപവുമായ മോറ്റ്സാർട്ടിനെ പാരീസിനടുത്തിരുന്നു് ഒരു സ്ത്രീ ആരാധിക്കുന്നു. താനൊരു പാട്ടുകാരൻ
മാത്രമാണെന്നു പറഞ്ഞു അവിടെയെത്തിയ മൊറ്റ്സാർട്ട് നിശ്ശബ്ദത പരിപാലിച്ചിരുന്നെങ്കിലും ആ
നിശ്ശബ്ദതയിലൂടെ അദ്ദേഹത്തിന്റെ ഉജ്ജ്വല ശബ്ദം ഉയരുന്നുണ്ടായിരുന്നു. അതു സൗന്ദര്യത്തിന്റെ ശബ്ദമാണു്.
തലകളറ്റു വീണു ചോരപ്പുഴ ഒഴുകുമ്പോഴും ശത്രു പക്ഷക്കാരനെന്നു കരുതാവുന്ന ഗായകനെ കാലദേശഭേദങ്ങൾ
മറന്നു് ഫ്രാൻസിലുള്ളവരും റഷയിലുള്ളവരും സ്നേഹിക്കുന്നു. ഓസ്റ്റ്രിയക്കാരനായ മൊറ്റ്സാർട്ടിന്റെ
തിരോധാനത്തിൽ റഷ്യക്കാരിയായ മോറിയ കണ്ണീരൊഴുക്കുന്നു. ഇതാണു് കലയുടെ അനുഗ്രാഹക ശക്തി. അതു
പ്രസരിക്കുമ്പോൾ ജർമ്മനിയും ഫ്രാൻസും റഷ്യയും വിഭിന്ന രാഷ്ട്രങ്ങളല്ല. ഒരു രാഷ്ട്രം തന്നെയാണു്.
</p>
          <p>കലയുടെ—സാഹിത്യത്തിന്റെ ഈ സാർവലൗകിക ശക്തിയും സാർവജനീന ശക്തിയുമാണു്
ലോകജനതയെ ഐക്യത്തിലേക്കു നയിക്കുന്നതു്. അതിനാൽ അതു തികച്ചും തദ്ദേശപരമാകുമ്പോൾ കലയുടെ
മഹനീയമായ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടാതെ പോകുന്നു. ദൗർഭാഗ്യത്താൽ നമ്മുടെ പല ചെറുകഥകളും
നോവലുകളും കേരളത്തിന്റെ പരിധിക്കപ്പുറത്തു പോകാൻ അസമർത്ഥങ്ങളാണു്. You with the roses rosy in
your charm. Do you sell roses, on yourself or both എന്നു് 2500 വർഷം മുൻപു് ഗ്രീസിലെ ഒരു കവി
റോസാപ്പൂവില്ക്കുന്ന ഒരു പെൺകുട്ടിയെക്കണ്ടു ചോദിച്ചു. ആ ചോദ്യം ഇന്നും ചോദിക്കാം, എവിടെയും ചോദിക്കാം.
ഇതാണു് സാഹിത്യത്തിന്റെ ശക്തി.
</p>
        </div>
        <!--end of "section 0.0.4.0/1.5"-->
      </div>
      <!--end of "chapter 0.0.4/1"-->
      <!--END OF CHAPTER 0.0.4/1-->
      <div type="chapter" n="0.0.5" xml:id="chp0.0.5">
        <head type="chaphead">‘ചലനം കൊള്ളുന്ന വിരലുകൾ എഴുതുന്നു’</head>
        <div type="lsection">
          <figure rend="fright" type="gra">
            <graphic url="images/K_Ramakrishna_Pillai.png" rendition="gra"/>
            <figDesc style="thumb">സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള</figDesc>
          </figure>
          <p style="noindent"><ref target="https://w.wiki/GVZu">സ്വദേശാഭിമാനി കെ.
രാമകൃഷ്ണപിള്ള</ref> യെ നാടുകടത്തുന്നതിനു ഹേതുവായ സംഭവത്തെക്കുറിച്ചു് അദ്ദേഹത്തിന്റെ
പരിചയക്കാരനായിരുന്ന എന്റെ ഒരു കാരണവർ—നെയ്യാറ്റിൻകരെ വക്കീലായിരുന്ന ആർ. നീലകണ്ഠപ്പിള്ള
എന്നോടു പറഞ്ഞതിങ്ങനെ: ‘ശ്രീമൂലം തിരുനാൾ മഹാരാജാവു് ആറാട്ടിനു് എഴുന്നള്ളുമ്പോൾ അതിൽ
പങ്കുകൊള്ളാതെ ദിവാൻ രാജഗോപാലാചാരി ഒരമ്മവീട്ടിന്റെ മട്ടുപ്പാവിൽ കയറിനിന്നു സ്ത്രീകളെ സാകൂതം
കടാക്ഷിക്കുകയായിരുന്നു. അടുത്ത ദിവസം രാമകൃഷ്ണപിള്ള സ്വന്തം പത്രത്തിൽ എഴുതി: “വിശാഖം തിരുനാൾ
മഹാരാജാവിന്റെ കാലത്തായിരുന്നെങ്കിൽ ഈ ഉദ്യോഗസ്ഥവ്യഭിചാരിയുടെ കുറുക്കു് കുതിരക്കവഞ്ചികൊണ്ടടിച്ചു
കുളം കോരിക്കുമായിരുന്നു.” ഈ വാക്യത്തിലെ പരോക്ഷമായ രാജനിന്ദനം രാമകൃഷ്ണപിള്ളയെ
അധികാരത്തിന്റെ ദൃഷ്ടിയിൽ സാപരാധനാക്കി. അദ്ദേഹം ബഹിഷ്കരിക്കപ്പെടുകയും ചെയ്തു.
</p>
          <p>രാജവാഴ്ച നിലവിലിരുന്ന കാലത്തു രാജാവിനെയും അദ്ദേഹത്തിന്റെ പ്രതിപുരുഷനായ ദിവാനെയും
നിയമാനുസാരിയായിപ്പോലും വിമർശിച്ചുകൂടാ എന്നതു് അക്കാലത്തെ ലിഖിതവും അലിഖിതവുമായ
വിധിയായിരുന്നു. ഇതു് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ നേർക്കുള്ള മൃഗീയമായ ആക്രമണമായിരുന്നു.
അക്കാലത്തെ പ്രശസ്തനായ സാഹിത്യവിമർശകനും രാഷ്ട്രീയപ്രവർത്തകനുമായിരുന്നല്ലോ രാമകൃഷ്ണപിള്ള.
അദ്ദേഹം നീതിയുടെ പേരിൽ, ധർമ്മത്തിന്റെ പേരിൽ ഒരു സ്വാഭാവിക പ്രതികരണം നിർവഹിച്ചതു്
അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തെയും സംബന്ധിച്ചിടത്തോളം ട്രാജഡിയായി ഭവിച്ചു.
തമിഴനാട്ടിലേക്കു ബഹിഷ്കരിക്കപ്പെട്ട രാമകൃഷ്ണപിള്ള കുളിച്ചു് ഈറൻ മാറാൻപോലും വസ്ത്രമില്ലാതെ
നില്ക്കുമ്പോഴാണു് ചാരിത്രശാലിനിയായ അദ്ദേഹത്തിന്റെ സഹധർമ്മിണി അവിടെയെത്തിയതു്. പിന്നീടുള്ള
അവരുടെ കഷ്ടപ്പാടുകൾ, യാതനകൾ വിവരണാതീതങ്ങളാണു്. ചിത്തിര തിരുനാൾ മഹാരാജാവിന്റെ കാലത്തും
ഈ നാടകം ആവർത്തിക്കപ്പെട്ടു. അതു് ആളുകൾ വിസ്മരിച്ചതിന്റെ കാരണം അതിലെ നായകൻ
രാമകൃഷ്ണപിള്ളയെപ്പോലെ അപ്രമേയ പ്രഭാവനായിരുന്നില്ല എന്നതു തന്നെ. മരണം ഏതു വ്യക്തിക്കും മഹത്ത്വം
നൽകും എന്നതു തന്നെ.
</p>
          <p>എഴുത്തുകാരന്റെ ശക്തി ഭരണകൂടത്തിനറിയാം. പക്ഷേ, രാജവാഴ്ച ‘ഡിവൈൻ റൈറ്റ്’ എന്നതിലാണല്ലോ
അടിയുറച്ചിരുന്നതു്. അതിനു് എഴുത്തുകാരന്റെ ശക്തിയേക്കാൾ വലിയ ശക്തിയുണ്ടു്. അതിനോടു മത്സരിക്കാൻ
വയ്യാതെ സ്വദേശാഭിമാനി തമിഴ്ദേശത്തേക്കുപോയി. ഭരണകൂടം ആധിപത്യം പുലർത്തുക, എഴുത്തുകാരൻ
വിധേയത്വം പ്രദർശിപ്പിക്കുക ഇതു് ഏതു രാജ്യത്തുമുണ്ടു്, ഏതു കാലയളവിലുമുണ്ടു്. ബഹിഷ്കരിക്കപ്പെടുന്നവനു്
സർഗപ്രക്രിയയിലൂടെ വികാസം പ്രാപിച്ചുകൂടേ എന്ന ചോദ്യമുണ്ടാകാം. എല്ലാക്കാലത്തെയും പരിതഃസ്ഥിതികൾ
അതിനു് അനുകൂലമല്ല എന്നാണു് ഉത്തരം.
</p>
          <p>ചിത്തിരതിരുനാൾ മഹാരാജാവു് നാടുവാണിരുന്ന കാലം. അദ്ദേഹത്തിന്റെ ജന്മദിനം
ആഘോഷിക്കുമ്പോഴെല്ലാം കവികളും കുകവികളും മഹാരാജാവിനെ വാഴ്ത്തി കാവ്യങ്ങൾ രചിക്കാൻ
നിർബദ്ധരായിരുന്നു. സർക്കാർ നിർബന്ധം ചെലുത്തി എന്നല്ല ഇവിടെ ലക്ഷ്യമാക്കുന്നതു്.
സമഗ്രാധിപത്യത്തോടു് അടുത്ത ഭരണകൂടം സർവശക്തമായി വിരാജിക്കുമ്പോൾ സമുദായം പേടിക്കും. ആ
സമുദായത്തിലെ അംഗമായ കവി ഭയംകൊണ്ടു മാത്രം നാടുവാഴിയെ വാഴ്ത്തും. <ref target="https://w.wiki/FkmK">വള്ളത്തോൾ</ref>, <ref target="https://w.wiki/DrCu">ഉള്ളൂർ</ref>, <ref target="https://w.wiki/B8v2">ചങ്ങമ്പുഴ</ref>, പുരോഗാമിയായ <ref target="https://w.wiki/HL3g">വയലാർ രാമവർമ്മ</ref>—ഇവർ മാത്രമല്ല മഹാകവികളായ
<ref target="https://w.wiki/JBcy">അഞ്ചൽ ആർ. വേലുപ്പിള്ള</ref>, ഒരു റിട്ടയർഡ്
സുബേദാർ മേജർ എന്നിവരും മംഗളശ്ലോകങ്ങൾ എഴുതി. മലയാളരാജ്യം ദിനപത്രത്തിന്റെ ഒരു ഷീറ്റിൽ
വർഷംതോറും അച്ചടിച്ചുവന്നിരുന്ന ഈ നാല്ക്കാലികൾ എത്ര തവണയാണു് വായിച്ചു് കവിതയുടെ അധഃപതനം
കണ്ടു ഞാൻ ദുഃഖിച്ചിട്ടുള്ളതു്.
</p>
          <p>‘ശ്രീയാർന്നു മിന്നിത്തിളങ്ങും—മേന്മേൽ മായാത്തൊരി’ച്ചിത്ര‘താരം’ എന്നു വയലാർ രാമവർമ്മ ചങ്ങമ്പുഴ
ശൈലിയിൽ എഴുതിയപ്പോഴും ‘പാരീറേഴും ഭരിക്കാൻ ഫണിപതിശയനൻ പദ്മനാഭന്നു നേരം നേരേ
പോരാഞ്ഞു…’ എന്നു നാല്ക്കാലി പ്രായമായി സുബേദാർ എഴുതിയപ്പോഴും രാജവാഴ്ച പരോക്ഷമായും
പ്രത്യക്ഷമായും ചെലുത്തിയ സ്വാധീനത എന്നെ അസ്വസ്ഥതയിലേക്കു് എറിഞ്ഞിട്ടുണ്ടു്.
</p>
        </div>
        <!--end of "section 0.0.5.0/1.6"-->
        <div type="lsection" xml:id="sec1.7">
          <head type="lsechead">ഉത്തരഭാരതം</head>
          <figure rend="fright" type="gra">
            <graphic url="images/HG_Wells.jpg" rendition="gra"/>
            <figDesc style="thumb">എച്ച്. ജി. വെൽസ്</figDesc>
          </figure>
          <p style="noindent"> തിരുവിതാംകൂറിൽ നിന്നു് <ref target="https://w.wiki/JBcz">എച്ച്. ജി. വെൽസി</ref> ന്റെ ‘റ്റൈം മെഷ്യനി’ൽ കയറി ഞാൻ
ഉത്തരഭാരതത്തിലേക്കു പൊയ്ക്കൊള്ളട്ടെ. ഉജ്ജയിനിയിലെ വിക്രമാദിത്യ രാജാവിന്റെ സദസ്സിലെ
‘നവരത്ന’ങ്ങളിൽ ശ്രേഷ്ഠരത്നമായ കാളിദാസന്റെ പേനയിൽ മഷി ഒഴിച്ചിരുന്നതു് അക്കാലത്തെ
രാജനീതിയായിരുന്നുവെന്നു പ്രഫസർ <ref target="https://w.wiki/GUea">ജോസഫ്
മുണ്ടശ്ശേരി</ref> പറഞ്ഞതു് സാഹിത്യനിരൂപണത്തിന്റെ മണ്ഡലത്തിൽ ചെന്നു വീഴുകയില്ലെങ്കിലും
സത്യത്തിന്റെ മണ്ഡലത്തിൽചെന്നു വീഴും. ‘വിക്രമോർവശീയം’ എന്ന നാടകത്തിന്റെ പേരിലെ വിക്രമശബ്ദം
ചന്ദ്രഗുപ്തൻ രണ്ടാമന്റെ ദ്വിതീയ നാമധേയമായ വിക്രമാദിത്യനെ സൂചിപ്പിക്കുന്നതാണെന്നു് എണ്ണമറ്റ നിരൂപകർ
ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. ‘കുമാരസംഭവ’ത്തിലെ കുമാരഗുപ്തനാണെന്നും അവർ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു.
ദക്ഷിണ ഭാരതത്തിന്റെ ഏറിയകൂറും ആക്രമിച്ചു കീഴടക്കിയ സമുദ്രഗുപ്തന്റെ പരാക്രമങ്ങളാണു് കാളിദാസൻ
‘രഘുവംശ’ത്തിൽ ഭംഗ്യന്തരേണ പ്രതിപാദിക്കുന്നതെന്നും നിരൂപകർക്കു് അഭിപ്രായമുണ്ടു്.
</p>
          <p>ഇതൊക്കെ മനസ്സിൽ വച്ചുകൊണ്ടാവണം മുണ്ടശ്ശേരി പറഞ്ഞതു്, കാളിദാസൻ ദുഷ്യന്തനെ വെള്ളയടിച്ചു
കാണിക്കാൻ നിർബ്ബദ്ധനായതു് അക്കാലത്തെ രാജനീതിയുടെ അപ്രതിരോധ്യ ശക്തിയാലാണെന്നു്.
ലോകചരിത്രത്തിൽ ഒരു കാലത്തും കവികളും മറ്റെഴുത്തുകാരും സ്വതന്ത്രരായി വർത്തിച്ചിട്ടില്ല. അലിഗ്സാണ്ടർ
ചക്രവർത്തി കവികളുടെ ശക്തി ഗ്രഹിച്ചിരുന്നു. തന്റെ അഭാവത്തിൽ അവർ നാട്ടിൽ വിപ്ലവാശയങ്ങൾ
പ്രചരിപ്പിക്കരുതെന്നു വിചാരിച്ചു ദിഗ്വിജയത്തിനുപോയ സന്ദർഭത്തിൽ അദ്ദേഹം കവികളെ കൂടെ
കൊണ്ടുപോയിരുന്നു.
</p>
        </div>
        <!--end of "section 0.0.5.0/1.7"-->
        <div type="lsection" xml:id="sec1.8">
          <head type="lsechead">രാജവാഴ്ചയിൽ</head>
          <p style="noindent">രാജവാഴ്ചയിൽ ഒട്ടൊക്കെ പ്രകടമായിത്തന്നെ കവികളേയും കലാകാരൻമാരെയും
നിയന്ത്രിച്ചിരുന്നു, ഭയപ്പെടുത്തിയിരുന്നു. സമഗ്രാധിപത്യമുള്ള രാജ്യങ്ങളിൽ നിഷേധാത്മക സ്വഭാവമോ സ്വാതന്ത്ര്യ
പ്രകടനവാഞ്ഛയോ ഉള്ള കലാകാരൻമാരെ വിചാരണകൂടാതെ വെടിവച്ചു കൊന്നിരുന്നു;
കൊന്നുകൊണ്ടിരിക്കുന്നു. വർഗീയവും മതപരവുമായ കാരണങ്ങളാൽ ഭരണകൂടം വധിച്ച നിരപരാധരുടെ
സംഖ്യയെക്കാൾ കൂടുതലാണു് രാഷ്ട്രവ്യവഹാരപരമായ കാരണങ്ങളാൽ വധിക്കപ്പെട്ട കലാകാരൻമാരുടെ
സംഖ്യ. മനുഷ്യവംശത്തിന്റെ ഉത്കർഷത്തിനായി പ്രവർത്തിച്ചു വിജയം നേടുന്ന മഹാവ്യക്തിയായ കലാകാരനെ
നാടുകടത്തുമ്പോഴോ വധിക്കുമ്പോഴോ ഭരണകൂടം ആ വ്യക്തിയെ മാത്രമല്ല മനുഷ്യവംശത്തെയാകെ
നിഗ്രഹിക്കുകയാണു്. പക്ഷേ, അതു് അവരുടെ താല്ക്കാലിക വിജയം മാത്രം. ഒടുവിൽ ആ ഭരണകൂടം അത്തരം
നരഹത്യകളാൽ തകർന്നുവീഴും. വീണിട്ടുണ്ടു്; വീണുകൊണ്ടിരിക്കുന്നു.
</p>
        </div>
        <!--end of "section 0.0.5.0/1.8"-->
        <div type="lsection" xml:id="sec1.9">
          <head type="lsechead">II</head>
          <figure rend="fright" type="gra">
            <graphic url="images/Hegel.jpg" rendition="gra"/>
            <figDesc style="thumb">ഹേഗൽ</figDesc>
          </figure>
          <p style="noindent"> മാറ്റങ്ങളോ പുരോഗമനങ്ങളോ ഉണ്ടാകുന്നതു് വലിയ ശക്തികളുടെ
സംഘട്ടനങ്ങളാലാണെന്നു <ref target="https://w.wiki/HZwT">ഹേഗൽ</ref> പറഞ്ഞു. ഒരു
ശക്തിയെ തീസിസ് എന്നും അതിനെ എതിർക്കുന്ന ശക്തിയെ ആന്റിതീസിസെന്നും ഹേഗൽ വിളിച്ചു.
രണ്ടിന്റെയും സംഘട്ടനത്തിന്റെ ഫലമായി സിന്തസിസ് ഉണ്ടാകുന്നു. അതു് തീസിസിനെക്കാൾ,
ആന്റീതീസിസിനെക്കാൾ ഒരു ഉന്നത മണ്ഡലമാണു്. ഉദാഹരണം ഇതു വ്യക്തമാക്കും. രാജവാഴ്ചയെ
ഇല്ലാതാക്കാൻ വിപ്ലവമുണ്ടായി, ഫ്രാൻസിൽ. രാജാവിനെയും രാജ്ഞിയെയും വിപ്ലവകാരികൾ വധിച്ചെങ്കിലും
വിപ്ലവം പരാജയപ്പെട്ടു. ഒരു നൂതന സാമൂഹികാവസ്ഥ സംജാതമായി. ഈ സാമൂഹികാവസ്ഥയാണു്
സിന്തസിസ് അല്ലെങ്കിൽ ഉന്നത മണ്ഡലം. ഹേഗലിന്റെ ഈ മതത്തെ ഭാഗികമായി അംഗീകരിച്ചുകൊണ്ടു മാർക്സ്
വൈരുധ്യാത്മകവാദം രൂപവല്ക്കരിച്ചു. ചരിത്ര സത്യങ്ങളുടെ സംഘട്ടനമാണു് ഹേഗൽ അംഗീകരിച്ചതു്. മാർക്സ്
അതിനെ സ്വീകരിക്കാതെ സാമൂഹികവും സാമ്പത്തികവുമായ വർഗങ്ങളുടെ സംഘട്ടനമായി അതിനെ ദർശിച്ചു.
ചരിത്രത്തിന്റെ പ്രവാഹത്തിൽ ഈ വർഗസംഘട്ടനങ്ങളേയുള്ളു എന്നാണു് മാർക്സ് പറഞ്ഞതു്. ഈ
സംഘട്ടനങ്ങൾ കമ്യൂണിസം നിലവിൽ വരുമ്പോൾ അവസാനിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
</p>
        </div>
        <!--end of "section 0.0.5.0/1.9"-->
        <div type="lsection" xml:id="sec1.10">
          <head type="lsechead">കമ്യൂണിസത്തിൽ</head>
          <figure rend="fright" type="gra">
            <graphic url="images/Mikhail_Bulgakov.jpg" rendition="gra"/>
            <figDesc style="thumb">ബൂൾഗാകഫ്</figDesc>
          </figure>
          <p style="noindent"> ഈ പുരോഗമനത്തെ അറക്കവാളിന്റെ അരികോടുകൂടിയ ചക്രമായി
കാണാമെങ്കിൽ അതിലെ ഒരു പല്ലാണു് കലാകാരൻ അല്ലെങ്കിൽ സാഹിത്യകാരൻ. അയാൾ ചക്രഭ്രമണത്തിനു
തടസ്സമായി നിൽക്കാൻ കമ്യൂണിസം അനുമതി നൽകുന്നില്ല. നിന്നാൽ അതിനെ നശിപ്പിക്കതെ തരമില്ലതാനും.
അതുകൊണ്ടാണു് മഹാകവിയായ ഒസിപ് മാന്ദിൽസ്റ്റെം തടങ്കൽ പാളയത്തിൽക്കിടന്നു് ആരുമറിയാതെ മരിച്ചതു്.
‘<ref target="https://en.wikipedia.org/wiki/The_Master_and_Margarita">The
Master and Margarita</ref>’ എന്ന അത്യുൽകൃഷ്ടമായ നോവലെഴുതിയ <ref target="https://en.wikipedia.org/wiki/Mikhail_Bulgakov">ബൂൾഗാകഫ്</ref>
ഭരണകൂടത്തിന്റെ അധികാരികളാൽ നിശിതമായി വിമർശിക്കപ്പെട്ടതും മാനസികമായി പീഡിപ്പിക്കപ്പെട്ടതും.
<ref target="https://en.wikipedia.org/wiki/Vladimir_Mayakovsky">മായകോഫ്സ്കി</ref>
പ്രേമഭംഗത്താലാണു് ആത്മഹനനം നടത്തിയതെങ്കിലും ‘love boat smashed against mores’ എന്നുകൂടെ
അദ്ദേഹത്തിന്റെ അന്ത്യസന്ദേശത്തിൽ കുറിച്ചിരുന്നു. താനും കൂടി യത്നിച്ചു് സാക്ഷാത്കരിച്ച വിപ്ലവത്തിനു താൻ
അഭിലഷിച്ച മുഖമില്ലെന്നു കണ്ടാണത്രേ ആ നല്ല കവി ജീവനൊടുക്കിയതു്.
</p>
          <p><ref target="https://en.wikipedia.org/wiki/Boris_Pasternak">പസ്തർനക്കിനു</ref>
നോബൽ സമ്മാനം വാങ്ങാൻ കഴിയാതെ പോയതും സൊൾഷെനിറ്റ്സ്യൻ ജൻമദേശം വിട്ടുപോയതും
ഭരണചക്രത്തിന്റെ സുഗമഭ്രമണത്തിനു തടസ്സം സൃഷ്ടിച്ചതിനാലാണു്. പിൽക്കാലത്തു നോബൽ സമ്മാനം നേടിയ
മഹാകവി <ref target="https://en.wikipedia.org/wiki/Joseph_Brodsky">യോസിഫ്
ബ്രൊഡ്സ്കി</ref> വിദേശത്തു് ആശ്രയം തേടിയതും അതുകൊണ്ടുതന്നെ. സൊൾഷെനിറ്റ്സ്യനെ
ഒഴിവാക്കിക്കൊണ്ടു പറയുകയാണു്. അസുലഭസിദ്ധികളുള്ള കവികളും നോവലിസ്റ്റുകളും ജന്മദേശത്തുനിന്നു്
അപ്രത്യക്ഷമായതു് ഭരണകൂടത്തിന്റെ സവിശേഷതയാർന്ന ആശയസംഹിതയാലാണു്; അതിന്റെ

അയവില്ലായ്മയാലാണു്.
</p>
          <p>ഭരണകൂടത്തിനു് അതിന്റേതായ നീതിമത്കരണമുണ്ടാകാം. പക്ഷേ, ചിത്രകലയ്ക്കും സാഹിത്യത്തിനും
അവകൊണ്ടു ന്യൂനത്വം സംഭവിച്ചു. ഈസ്റ്റ് യൂറോപ്യൻ നാടക കർത്താക്കന്മാരിൽ പ്രമുഖനും ഇപ്പോഴത്തെ ചെക്ക്
പ്രസിഡന്റുമായ വാറ്റ്സ്ലാഫ് ഹാവലിനു് അനുഭവിക്കേണ്ടിവന്ന മർദ്ദനങ്ങൾ അദ്ദേഹത്തിന്റെ കൃതികളീൽ
വിവരിച്ചിട്ടുണ്ടു്, ആ നൃശംസതകളും മർദ്ദനങ്ങളും നമ്മളെ ഞെട്ടിക്കും, ബാഷ്പോദ്ഗമത്തിനു ഹേതുവാകും.
അദ്ദേഹത്തിന്റെ ലാർഗോ ഡെസോലാതോ എന്ന നാടകം വായിക്കുക. ഒരു പ്രഫസറെ ഒരു കൃതി രചിച്ചതിന്റെ
പേരിൽ സർക്കാർ പീഡിപ്പിക്കുന്നതിന്റെ ഭയജനകമായ ചിത്രം അതിലുണ്ടു്. അടുത്ത കാലത്തു <ref target="https://en.wikipedia.org/wiki/Wole_Soyinka">വൊളസൊയിൻക</ref>
നാട്ടിൽനിന്നു പലായനം ചെയതതും ഭരണകൂടം എഴുത്തുകാരന്റെ ശക്തിയെ ഭയന്നു് അദ്ദേഹത്തെ
പീഡിപ്പിക്കാൻ ശ്രമിച്ചതുകൊണ്ടാണു്.
</p>
        </div>
        <!--end of "section 0.0.5.0/1.10"-->
        <div type="lsection" xml:id="sec1.11">
          <head type="lsechead">ചിത്രശലഭം</head>
          <p style="noindent">ബ്രാഡ്സ്കി ഒരു ചിത്രശലഭത്തോടു ചോദിക്കുന്നു: ‘നീ മരിച്ചെന്നു ഞാൻ
പറയേണ്ടതുണ്ടോ? നീ കാലത്തിന്റെ ഒരു ചെറിയ ഖണ്ഡത്തെ മാത്രമേ സ്പർശിച്ചുള്ളൂ. ഈശ്വരന്റെ ഈ
വിനോദത്തിൽ വിഷാദാത്മകമായി ഏറെയുണ്ടു്.
</p>
          <p>‘നീ ജീവിച്ചു’ എന്ന വാക്കുകളുടെ അർത്ഥം എനിക്കു മനസ്സിലാകുന്നില്ല. ഒതുക്കിപ്പിടിച്ച എന്റെ
കൈകളിലിരുന്നു നീ വാടിപ്പോയി. നിന്റെ ജനനദിവസം. രണ്ടും ഒന്നാണു്. രണ്ടു ദിനങ്ങളല്ല. ഇങ്ങനെ
പരിഗണിച്ചാൽ നിന്റെ ജീവിതകാലം ഒരു ദിവസത്തിൽകുറഞ്ഞതാണു്; ലളിതമായി പറഞ്ഞാൽ.’
കലാകാരനെന്ന ചിത്രശലഭം ഭരണകൂടത്തിന്റെ ക്രൂരമായി മടക്കപ്പെടുന്ന അംഗുലികളുടെ അകത്തിരുന്നു
പൊടിഞ്ഞു തകരുന്നു. മഹാകവിയായ <ref target="https://en.wikipedia.org/wiki/Federico_Garc%C3%ADa_Lorca">ലൊർക</ref>
അങ്ങനെ തകർക്കപ്പെട്ടു.
</p>
          <p>‘ചലനംകൊള്ളുന്ന വിരലുകൾ എഴുതുന്നു; എഴുതിക്കഴിഞ്ഞാൽ വീണ്ടും എഴുതുന്നു’ എന്നു പറഞ്ഞതു് ഒമാറല്ലേ?
അതുപോലെ കലാകാരന്റെ വിരലുകൾ പ്രതിബന്ധസഹസ്രങ്ങളെ തട്ടിത്തകർത്തുകൊണ്ടു്
എഴുതിക്കൊണ്ടിരിക്കും. കാരണം അയാൾക്കു് ഒരാന്തരശക്തിയുണ്ടെന്നതാണു്. അതു തീനാളംപോലെ ഉയരും.
അപ്പോഴൊക്കെ മനുഷ്യരാശിക്കു ട്രാജഡി വരുത്തിക്കൊണ്ടു് ഭരണകൂടം ആ തീനാളത്തെ കെടുത്താൻ ശ്രമിക്കും.
ശ്രമിക്കുന്ന കൈകളെ പൊള്ളിച്ചുകൊണ്ടു് അതു വീണ്ടും ഉയരും. സൂച്ചിയെ തടവിലിട്ടിരിക്കുന്ന ബർമ്മയിലേക്കും
അതു വ്യാപിക്കാതിരിക്കില്ല.
</p>
          <p>ഭരണകൂടത്തിന്റെ ക്രൂരതയെ, മർദ്ദനത്തെ എങ്ങനെ നശിപ്പിക്കാം? അൽപപ്രഭാവനായ എനിക്കതിനു്
ഉത്തരം നല്കാൻ സാദ്ധ്യമല്ല. പ്രതിഭാശാലിയായ ഹാവൽ പറഞ്ഞതു് ഞാനെടുത്തെഴുതാം: മനുഷ്യൻ എത്ര
നിസ്സാരനാണെങ്കിലും, എത്ര അധികാരരഹിതനാണെങ്കിലും, അവനു ലോകത്തെ പരിവർത്തനത്തിലേക്കു
നയിക്കാൻ കഴിയും. ഇതു വിശ്വസിക്കാൻ വയ്യ; അല്ലേ? എങ്കിലും നമ്മളിൽ ഓരോ വ്യക്തിക്കും ഭൂഗോളത്തെ
അൽപം മുന്നോട്ടു കൊണ്ടുപോകാം. ഇവിടെ ഹാവലിന്റെ ചിന്ത അവസാനിക്കുന്നു.
</p>
          <p>ഇങ്ങനെ നമ്മൾ ഭൂമിയെ അല്പാല്പമായി മുന്നോട്ടു കൊണ്ടു പോകാൻ യത്നിക്കുമ്പോൾ
ആധ്യാത്മികശക്തിയായ കല ആളിക്കത്തും. അതിന്റെ ജ്വാലയിൽ അധികാരം ഭസ്മീഭവിക്കും.
</p>
        </div>
        <!--end of "section 0.0.5.0/1.11"-->
      </div>
      <!--end of "chapter 0.0.5/1"-->
      <!--END OF CHAPTER 0.0.5/1-->
      <div type="chapter" n="0.0.6" xml:id="chp0.0.6">
        <head type="chaphead">കനേറ്റി: കാലത്തിന്റെ ശബ്ദം</head>
        <div type="lsection">
          <figure rend="fleft" type="gra">
            <graphic url="images/Elias_Canetti_2.jpg" rendition="gra"/>
            <figDesc style="thumb">ഏലിയാസ് കനേറ്റി</figDesc>
          </figure>
          <p style="noindent"> സ്ഥലം എനിക്കു് ഓർമ്മയില്ല, പുസ്തകക്കട ഏതെന്നും ഓർമ്മയില്ല. രണ്ടും സ്മൃതി
മണ്ഡലത്തിൽ നിന്നു് ഓടിപ്പോയിരിക്കുന്നു. കടയിൽ പുസ്തകങ്ങൾ എടുത്തു നോക്കിക്കൊണ്ടിരിക്കുമ്പോഴാണു്
<ref target="https://w.wiki/HZQz">ഏലിയാസ് കനേറ്റി</ref> എഴുതിയ ‘<ref target="https://en.wikipedia.org/wiki/Auto-da-F%C3%A9_(novel)">ഔട്ടോ ദ
ഫേ</ref>’ (Auto Da Fe) എന്ന നോവൽ ഞാൻ കാണാനിടയായതു്. ഏതോ ഒരു നോവൽ എന്നു വിചാരിച്ചു്
അതു തിരിച്ചു ഷെൽഫിൽ വയ്ക്കാൻ ഭാവിച്ചപ്പോൾ കവറിൽ അച്ചടിച്ച ചില അഭിപ്രായങ്ങൾ എന്റെ കണ്ണിൽ വന്നു
വീണു. ഇരുപതാം ശതാബ്ദത്തിലെ ഏറ്റവും മഹനീയമായ നോവൽ എന്നൊരു വിമർശകൻ പറഞ്ഞതുകൊണ്ടു്
ഞാൻ ആ നോവൽ വാങ്ങി, വീട്ടിൽനിന്നു വായന തുടങ്ങി. വായിച്ചു തീരുന്നതുവരെ അതു താഴെവയ്ക്കാൻ
കഴിഞ്ഞില്ലെന്നു പറഞ്ഞാൽ അതൊരു ക്ലീഷേയാണെന്നു് അറിവുള്ളവർ പറയും എങ്കിലും അതാണു സംഭവിച്ചതു്.
</p>
          <p>പാരായണം കഴിഞ്ഞ ദിവസം തന്നെ ഞാൻ അതിനെക്കുറിച്ചു് എഴുതി: ഈ നോവലിസ്റ്റിനു നോബൽ
സമ്മാനം നൽകേണ്ടതാണു്. കാലം കഴിഞ്ഞപ്പോൾ ഞാൻ കനേറ്റിയെ മറന്നു. ഞാൻ എഴുതിയതു വിസ്മരിച്ചു.
1981-ന്റെ അവസാനത്തെ മാസങ്ങളിലൊന്നിൽ ഒരു ദിവസം പത്രം നിവർത്തിയപ്പോൾ ‘<ref target="https://en.wikipedia.org/wiki/Auto-da-F%C3%A9_(novel)">ഔട്ടോ ദ
ഫേ</ref>’ എന്ന നോവലും ‘<ref target="https://en.wikipedia.org/wiki/Crowds_and_Power">ക്രൗഡ്സ് ആൻഡ്
പവർ</ref>’ എന്ന സാമൂഹിക-മനോവിജ്ഞാനീയ ഗ്രന്ഥവും എഴുതിയ കനേറ്റിക്കു നോബൽ സമ്മാനം
ലഭിച്ചിരിക്കുന്നു എന്ന വാർത്ത കണ്ടു. ആഹ്ലാദാതിശയത്തോടെ ഞാൻ ‘ഔട്ടോ ദ ഫേ’ വീണ്ടും വായിച്ചു.
സാഹിത്യത്തിന്റെ മണ്ഡലത്തിലെ ഒരന്യാദൃശ സംഭവമാണു് ആ നോവലിന്റെ ആവിർഭാവമെന്നു വീണ്ടും
വിചാരിക്കുകയും ചെയ്തു. ഒരു സൈനോളജിസ്റ്റിന്റെ കഥയാണു കനേറ്റി പറയുന്നതു് (ചൈനയിലെ ഭാഷ,
സാഹിത്യം, ആചാരം ഇവയെക്കുറിച്ചു പഠിക്കുന്നയാൾ സൈനോളജിസ്റ്റ്). അതിവിപുലമായ ഗ്രന്ഥശേഖരം
അദ്ദേഹത്തിനുണ്ടു്. പാണ്ഡിത്യംകൊണ്ടു വിശ്വവിഖ്യാതിയാർജ്ജിച്ച ആ മനുഷ്യൻ പുസ്തകങ്ങളിൽ പൊടിപറ്റിയാൽ
കരയും. അവയോടു് അദ്ദേഹം സംസാരിക്കും. ആ ഗ്രന്ഥസമുച്ചയം സൂക്ഷിക്കാനായി അദ്ദേഹം ഒരു സ്ത്രീയെ
നിയമിച്ചു. ദുഷ്ടതയുടെ മൂർത്തിമദ്ഭാവമായ അവൾ മറ്റു രണ്ടുപേരോടു കൂടിച്ചേർന്നു് അദ്ദേഹത്തെ ക്രമാനുഗതമായി
ഉന്മാദത്തിലേക്കു നയിച്ചു. ഒടുവിൽ പുസ്തകങ്ങളുടെ ഇടയ്ക്കു കയറിയിരുന്നു് അവയിൽ തീ പിടിപ്പിച്ചു് അദ്ദേഹം
ആത്മഹനനം നടത്തി.
</p>
          <p>‘ഒരു ലോകമില്ലാത്ത ശിരസ്സു്’, ‘ശിരസ്സില്ലാത്ത ലോകം’, ‘ശിരസ്സിനകത്തെ ഒരു ലോകം’ എന്നു നോവലിന്റെ
വിഭജനം. മൂന്നാമത്തെ അവസ്ഥയിൽ എത്തുമ്പോൾ ആ മഹാപണ്ഡിതൻ സ്വയം അഗ്നിക്കിരയാവുന്നു.
നൃശംസതയോടെ മറ്റുള്ളവർ വ്യക്തിയെ എങ്ങനെ നശിപ്പിക്കുന്നു, ലോകത്തോടു് അനുരഞ്ജിക്കാതെ പാണ്ഡിത്യം
ശിരസ്സിലേറ്റി നടന്നാൽ ആ വ്യക്തി എങ്ങനെ ദുരന്തമുണ്ടാകുന്നു എന്നു സ്പഷ്ടമാക്കിത്തരും കനേറ്റിയുടെ ‘ഔട്ടോ ദ
ഫേ’.
</p>
          <figure rend="fleft" type="gra">
            <graphic url="images/Musil.jpg" rendition="gra"/>
            <figDesc style="thumb">മൂസി</figDesc>
          </figure>
          <p> ഞാൻ രണ്ടാമതു വായിച്ചതു ‘<ref target="https://en.wikipedia.org/wiki/Crowds_and_Power">Crowds and
Power</ref>’ എന്ന ഗ്രന്ഥമാണു്. അതും നിസ്തുലമത്രേ. അതിലെ ഓരോ വാക്യം വായിക്കുമ്പോഴും നമ്മൾ
കനേറ്റിയുടെ ധിഷണാവൈഭവം കണ്ടു് ആദരാദ്ഭുതങ്ങളോടെ തല കുനിക്കും. ‘There is nothing that man
fears more than the touch of the unknown’ എന്നാണു പുസ്തകത്തിന്റെ തുടക്കം. അജ്ഞാതമായതും

അജ്ഞേയമായതും ജനക്കൂട്ടത്തിന്റെ മാനസികാവസ്ഥകളിലൂടെ ആവിഷ്കരിക്കപ്പെടുന്നു. അഗ്നി, മഴ, കാടു് ഇവയെ
ജനക്കൂട്ടത്തിന്റെ പ്രതിരൂപങ്ങളാക്കിക്കാണിച്ചു് ഓരോന്നിനെക്കുറിച്ചും വിസ്മയാവഹങ്ങളായ മതങ്ങൾ
സ്ഫുടീകരിക്കുന്നു. എന്റെ ഹൃദയത്തെ പിടിച്ചു കുലുക്കുകയും മനസ്സിനെ പ്രകമ്പനം കൊള്ളിക്കുകയും ചെയ്ത ആ
പുസ്തകം ഞാൻ മാത്രം വായിച്ചാൽ പോരാ എന്നെനിക്കു തോന്നി. അക്കാലത്തു തൃശൂരു താമസിച്ചിരുന്ന സി.
അച്യുതമേനോനു ഞാനതു് അയച്ചുകൊടുത്തു. അടുത്ത ദിവസം വേറൊരു കോപ്പി വാങ്ങിക്കുകയും ചെയ്തു.
കനേറ്റിയുടെ മൂന്നു വാല്യത്തിലുള്ള ആത്മകഥയും ധിഷണയുടെ പാരമ്യാവസ്ഥ കാണിക്കുന്നു. The Tongue set
Free, The Torch in My Ear, The play of The Eyes ഇവയാണു മൂന്നു വാല്യങ്ങളുടെയും പേരുകൾ.
യൂറോപ്പിലെ <ref target="https://en.wikipedia.org/wiki/Robert_Musil">മൂസി</ref>
(Musil), ബ്രോഗ് (Broch), <ref target="https://en.wikipedia.org/wiki/Thomas_Mann">റ്റോമസ്മാൻ</ref> (Thomas
Mann) ഈ പ്രതിഭാശാലികളെയും തനിക്കു നേരിടേണ്ടിവന്ന ക്ഷുദ്ര സ്വഭാവക്കാരായ വ്യക്തികളെയും
അന്തർവീക്ഷണപാടവത്തോടെ അവതരിപ്പിക്കുന്ന ഈ ആത്മകഥയ്ക്കു മാന്ത്രികശക്തിയുണ്ടെന്നു മാത്രം പറയാനേ
ഇവിടത്തെ സ്ഥല പരിമിതി അനുമതി തരുന്നുള്ളു.
</p>
          <p>ഒരിക്കലും കെടാത്ത ധിഷണാപരമായ ജിജ്ഞാസയാണു കനേറ്റി ഓരോ രചനയിലും പ്രദർശിപ്പിക്കുന്നതു്.
അദ്ദേഹത്തിന്റെ ഓരോ വാക്യവും പ്രൗഢമാണു്. ആ പ്രൗഢത അദ്ദേഹത്തിന്റെ സുശക്തമായ മനസ്സിനെ
പ്രതിഫലിപ്പിക്കുന്നു. ‘ She kept on her final piece of clothing a lip curled in scorn’—ഇതു കനേറ്റിയുടെ
ഒരു വാക്യം. ഇതുപോലെയാണു് എല്ലാ വാക്യങ്ങളും. ഈ ശതാബ്ദത്തിലെ ഉദാത്തശബ്ദമാണു കനേറ്റിയുടേതു്.
</p>
          <p>സ്പാനിഷ് വംശജനായതുകൊണ്ടു കാൻയേതേ എന്നാണു് അദ്ദേഹത്തിനെ പേരു് ഉച്ചരികേണ്ടതു്.
</p>
        </div>
        <!--end of "section 0.0.6.0/1.12"-->
      </div>
      <!--end of "chapter 0.0.6/1"-->
      <!--END OF CHAPTER 0.0.6/1-->
      <div type="chapter" n="0.0.7" xml:id="chp0.0.7">
        <head type="chaphead">പാച്ചിയമ്മയ്ക്കു കുഞ്ഞു്</head>
        <div type="lsection">
          <p style="noindent">പണ്ടത്തെ മലയാളം ഒൻപതാം ക്ലാസ് പരീക്ഷയിൽ ജയിച്ചാലും തോറ്റാലും
അച്ചടിഭാഷയിലേ സംസാരിക്കാനാവൂ. വാമൊഴിയുടെ കാര്യമതാണെങ്കിൽ വരമൊഴിയുടെ കാര്യം
എന്തുപറയാനാണു്. ഞാൻ ഒൻപതാംക്ലാസ് പരീക്ഷയ്ക്കു കൂടിയവനല്ലെങ്കിലും അക്കൂട്ടരുടെ ഭാഷയിൽ ചിലപ്പോൾ
സംസാരിക്കും. എഴുതുകയും ചെയ്യും. ഇപ്പോൾ ഒരു വാക്യം എഴുതട്ടെ. ‘ഒരു സായാഹ്നത്തിൽ ഞാൻ
ചിന്താഭാരക്ലാന്തതയാൽ ക്ഷുണ്ണഹൃദയനായി ഭവനത്തിന്റെ ദ്വാരപ്രക്ഷോഠത്തിൽ (വരാന്തയിലെന്നർത്ഥം)
ആസനസ്ഥനായി.’ പൊടുന്നനെ അകത്തെ മുറിയിൽനിന്നു് ഒരു ദീനരോദനം. ‘ഭവാനിഅമ്മാ ഇതാ ഇവിടെ
മുഴയ്ക്കുന്നു. അവിടെയും. എനിക്കു ഭാഗ്യം വന്നോ ഭവാനിഅമ്മാ? പറയിൻ.’ ‘ആകാംക്ഷഭരിതമായ ഈ
ചോദ്യങ്ങളും പരിദേവനങ്ങളും ഋതുസ്രാവം നിലയ്ക്കാറായ പാച്ചിയമ്മയിൽ നിന്നാണു് ഉയർന്നതു്.
ഭവാനിഅമ്മയുടെ ആഹ്ലാദനിർഭരങ്ങളായ സാന്ത്വനവചനങ്ങളും ഞാൻ കേട്ടു; സൂക്ഷിക്കണം പാച്ചിഅമ്മാ.
ആദ്യത്തെ കുഞ്ഞല്ലേ, നമുക്കു ഡോക്ടറെ കാണുകയും വേണം.’
</p>
          <p>പാച്ചിഅമ്മയുടെ ഈ നിർഘോഷങ്ങളും വിലാപങ്ങളും കേട്ടു് അവരുടെ ഭർത്താവായ ഗുസ്തിക്കാരൻ
അകത്തേയ്ക്കു പ്രവേശിച്ചു. അയാളുടെ സഹോദരിയായ ഭവാനിഅമ്മ മൊഴിയാടി: “ചേട്ടാ, ഇതു ഗർഭമാണു്.
അനങ്ങാതെ സൂക്ഷിച്ചിരിക്കണം പാച്ചിയമ്മ. നമ്മുടെ പ്രാർത്ഥന ഫലിച്ചു ചേട്ടാ. ഇന്നുതന്നെ
ഗണപതികോവിലിൽ നൂറ്റൊന്നു തേങ്ങ അടിക്കണം സുഖപ്രസവത്തിനു്,” ഗുസ്തിക്കാരൻ മാംസപേശികളുടെ
വികസനംകൊണ്ടു് ഊരുക്കൾ കൂട്ടിമുട്ടുന്നതിനാൽ കാലുകൾ കവച്ചുവച്ചാണു നില. ബൈസപ്സ് മസിലുകളുടെ
പുറത്തു കൂടെ പാഞ്ഞ കറുത്ത ചരടിൽ സ്വർണ്ണക്കൂടിലടച്ച രക്ഷാമന്ത്രം, കഴുത്തിൽ സ്വർണ്ണച്ചെയിനിൽ
ഹനൂമാന്റെ രൂപമുള്ള ലോക്കറ്റ്. കണ്ണുകളിൽ സുറുമ. ഗുസ്തിസമയത്തു് എതിരാളി തലമുടിയിൽ കേറിയങ്ങു
പിടിക്കരുതല്ലോ എന്നു വിചാരിച്ചു് ഏതാണ്ടു മുണ്ഡനംച്ചെയ്ത ശിരസ്സു്. അച്ഛനാകാൻപോകുന്ന സന്തോഷത്തോടെ
അയാളങ്ങനെ നിന്നു ഭാര്യയെയും സഹോദരിയെയും മാറിമാറി നോക്കി. ‘അമ്മിണീ (സഹോദരിയെ അയാൾ
അങ്ങനെയാണു വിളിക്കുന്നതു്) തേങ്ങയടിക്കാനുള്ള ഏർപ്പാടെല്ലം നീ തന്നെ ചെയ്യു്. രൂപ ഞാൻ തരാം.’ എന്നു
പറഞ്ഞു പുറം തിരിഞ്ഞു് ഒരു കാലു് കന്യാകുമാരിയിലും മറ്റേകാലു് ഗോകർണ്ണത്തും വച്ചു മെല്ലെ നടന്നുപോയി.
</p>
          <p>എനിക്കു പല ഗുസ്തിക്കാരന്മാരെയും അറിയാം. സാധാരണയായി അവർ ശുദ്ധാത്മാക്കളാണു്. പക്ഷേ, ഈ
ഗുസ്തിക്കാരൻ അശുദ്ധാത്മാവാണു് എന്നു മാത്രം പറഞ്ഞാൽപ്പോരാ. ക്രൂരനായിരുന്നു അയാൾ. പാച്ചിഅമ്മ
അയാളുടെ രണ്ടാമത്തെ ഭാര്യയാണു്. ആദ്യത്തെ ഭാര്യ ലക്ഷ്മിക്കുട്ടീക്കു ഗർഭം നാലുമാസമായപ്പോൾ അയാൾ
പഞ്ചാബുകാരനായ പരീത്ഖാനു ‘കൈ കൊടുത്തിരുന്നു.’ കുറെക്കാലത്തിനുശേഷം കൊല്ലത്തുവച്ചു ഗുസ്തിമത്സരം
നടക്കും. ഗോദായിൽ കയറിയാൽ പരീത്ഖാൻ കാലുമടക്കി പ്രതിയോഗിയെ കാൽമുട്ടിനു മുകളിലടിക്കും.
അപ്പോൾതന്നെ പ്രതിയോഗി വീഴുകയും ചെയ്യും. പരീത്ഖാന്റെ ഈ ശക്തിവിശേഷത്തെ അറിഞ്ഞിരുന്ന നമ്മുടെ
ഗുസ്തിക്കാരനു് ഉള്ളിൽ പേടിയുണ്ടായിരുന്നു. ഒരു രാത്രി ലക്ഷ്മിക്കുട്ടിയുമായി സഹശയനം നടത്തുമ്പോൾ അയാൾ
അകത്തു കിടക്കുന്നതു പരീത്ഖാനാണെന്നു വിചാരിച്ചു് അവരുടെ വീർത്ത വയറിൽ ഒറ്റപ്പിടി ‘എടാ ഖാനേ’ എന്നു
വിളിച്ചുകൊണ്ടു്. ലക്ഷ്മിക്കുട്ടിയുടെ ഗർഭം കലങ്ങി. രക്തസ്രാവം ആരംഭിച്ചു. കാലത്തു് ആശുപത്രിയിൽ അവരെ
എത്തിച്ചെങ്കിലും പാച്ചിഅമ്മയെ രണ്ടാമത്തെ ഭാര്യയാക്കിക്കൊള്ളാൻ ഭർത്താവിനു സൗകര്യം നൽകിക്കൊണ്ടു്
അവർ പരലോകത്തേക്കു ഗമിച്ചു. ഈ ഗുസ്തിക്കാരനെ കാണുമ്പോഴൊക്കെ ഞാൻ ചോസർ എന്ന കവി
നീറോയെ വർണ്ണിച്ചതു് ഓർമ്മിക്കും. വെറും നേരമ്പോക്കിനുവേണ്ടി അയാൾ റോം നഗരം കത്തിച്ചു.
സെനറ്റംഗങ്ങളെ കൊന്നു; അവർ എങ്ങനെ നിലവിളിക്കും എന്നറിയാൻവേണ്ടി. സഹോദരനെ കൊന്നു.
സഹോദരിയോടൊരുമിച്ചു കിടന്നു. അമ്മയോടു പെരുമാറിയതു് എങ്ങനെയെന്നു് എഴുതാൻവയ്യ. ഏതൊരു
ഗർഭാശയത്തിലാണോ താൻ കിടന്നതു് അതുകാണാൻവേണ്ടി അയാൾ അവരുടെ വയറു കീറി നോക്കി.
ഗുസ്തിക്കാരൻ ഏതാണ്ടൊരു നീറോ ആയിരുന്നു.
</p>
          <p>പാച്ചിഅമ്മയുടെ ഉദരം വീർത്തുവന്നു. ആർത്തവം നേരത്തേതന്നെ നിന്നിരുന്നു. വക്ഷോജങ്ങൾ
സ്ഥൂലങ്ങളായി. കാലത്തു പതിവായി അവർ ഛർദ്ദിച്ചു. വാളൻപുളി തൊടാത്ത അവർക്കു ദിവസവും അതു
തിന്നണമെന്നായി. അവരുടെ ആലസ്യവും ശക്തിക്ഷയവും വർദ്ധിച്ചുവന്നതോടെ ഗുസ്തിക്കാരന്റെ ആഹ്ലാദവും
ഉത്സാഹവും കൂടിക്കൂടി വന്നു. ഒരു ദിവസം ഗർഭക്ഷീണത്താൽ മലർന്നുകിടന്ന ഭാര്യയുടെ അടുത്തിരുന്നുകൊണ്ടു്
അയാൾ സഹോദരിയോടു ചോദിച്ചു.: ‘എടീ അമ്മിണി ഇവൾ പ്രസവിക്കുന്നതു് ആണോ പെണ്ണോ?’
<list type="gloss"><label>സഹോദരി:</label><item> ‘സംശയമെന്തുചേട്ടാ. ആണു്.’ </item></list>
തന്റെ ഗുസ്തി മുറകൾ പഠിപ്പിച്ചു കൊടുക്കാൻ ഒരു സന്താനമുണ്ടാകുന്നല്ലോ എന്നു വിചാരിച്ചു് അയാൾ
എഴുന്നേറ്റിനിന്നു മപ്പടിച്ചു. മപ്പടിയിൽ അയാൾ ഒതുങ്ങിനിന്നതു ഭാഗ്യം. ഇല്ലെങ്കിൽ ലക്ഷ്മിക്കുട്ടിയുടെ ഗതി
പാച്ചിഅമ്മയ്ക്കും വരുമായിരുന്നു.
</p>
          <p>ഗുസ്തിക്കാർക്കു മൂച്ചുടയ്ക്കുക്കുക എന്നൊരു ഏർപ്പാടുണ്ടു്. കാലത്തു ലങ്കോട്ടി മാത്രം കെട്ടിക്കൊണ്ടു
ഗോദയിലിറങ്ങി വേറൊരു ഗുസ്തിക്കാരനുമായി ഗുസ്തി പിടിക്കും. അതാണു മൂച്ചുടയ്ക്കൽ. പ്രതിയോഗി
ഇല്ലാത്തതുകൊണ്ടു പാച്ചിയമ്മതന്നെ ലങ്കോട്ടി മാത്രം കെട്ടിക്കൊണ്ടു ഗോദയിലിറങ്ങി ഭർത്താവുമായി
ഗുസ്തിപിടിച്ചു് അയാളുടെ മൂച്ചുടച്ചുകൊടുക്കും. അവരുടെ ആ മത്സരം ഞാൻ ഒളിഞ്ഞുനിന്നു നോക്കിയിട്ടുണ്ടു് പല
ദിവസങ്ങളിൽ . ഒരു ദിവസം പാച്ചിയമ്മ ഗോദയിലെത്തിയില്ല. അന്നാണു് അവർ അതിദീനം വിലപിച്ചു കൊണ്ടു
‘ഭവാനിയമ്മാ ഓടിവരണേ’ എന്നു വിളിച്ചതും ഗർഭസ്ഥ ശിശു വയറ്റിൽ അങ്ങിങ്ങായി മുഴകളുണ്ടാക്കിക്കൊണ്ടു്
അവരെ ആ വിലാപത്തിനിടയിൽ ആഹ്ലാദാനുഭൂതിയിൽ വിലയം കൊള്ളിച്ചതും.
</p>
          <p>പ്രസവിക്കുന്നതു് ആണാണെങ്കിൽ അതിനിടാനുള്ള ഉടുപ്പുകൾ, അതിനെ കിടത്താനുള്ള റബർ ഷീറ്റുകൾ
ഇവയൊക്കെ ഗുസ്തിക്കാരൻ നേരത്തെതന്നെ വാങ്ങിച്ചുവച്ചു. ഒരു മരത്തൊട്ടിൽ വാങ്ങി. പട്ടുമെത്തയും
വേണ്ടിവന്നാൽ ഉപയോഗിക്കാൻ കൊച്ചു് ഉരുളൻ തലയിണകളും ഉണ്ടാക്കി. നാലു ചങ്ങലകൾകൊണ്ടു
മരത്തൊട്ടിൽ തൂക്കിയിട്ടു. കുഞ്ഞിനു കണ്ടുരസിക്കാൻ ചില കളിക്കോപ്പുകൾ തൊട്ടിലിന്റെ മുകളിൽ നിന്നു
കെട്ടിത്തൂക്കി. ഭർത്താവിന്റെ ഈ തയ്യാറെടുപ്പുകൾ കണ്ടു ഭാര്യ എന്തെന്നില്ലാതെ ആഹ്ലാദിച്ചു. സഹോദരന്റെ
ഭാര്യയും വെറുതെയിരുന്നില്ല. ജനിക്കുന്നതു പെണ്ണാണെങ്കിൽ അതിനിടാൻവേണ്ടി കൊച്ചുടുപ്പുകളും
കൊച്ചുഫ്രാക്കുകളും അവർതന്നെ തയ്ച്ചെടുത്തു. കളിപ്പാട്ടങ്ങൾ വാങ്ങി വച്ചു. പാച്ചിയമ്മ എഴുന്നേൽക്കുമ്പോൾ
ഭവാനിഅമ്മ താങ്ങും. അവർ തിരിച്ചു കിടക്കാൻ കട്ടിലിനരികെ ചെല്ലുമ്പോഴും ഭവാനിയമ്മ താങ്ങിക്കിടത്തും.
ഛർദ്ദിക്കൽ കൂടി. വ്യാക്കു് വർദ്ധിച്ചു. അവ കൂടുന്നതോടൊപ്പം പാച്ചിഅമ്മയുടെ ഉദരപരിമിതിയും കൂടി.
ലഘുത്വമാർന്ന ഒരു നിമിഷത്തിൽ ഗുസ്തിക്കാരൻ ഭാര്യയോടു ചോദിച്ചു:
</p>
          <p>‘എടീ പാച്ചീ, കുഞ്ഞു് ആണാണെങ്കിൽ എന്തു പേരിടണം?’
<list type="gloss"><label>പാച്ചി:</label><item> ‘എന്റെ അച്ഛന്റെ പേരു്.’ </item><label>ഗുസ്തിക്കാരൻ:</label><item> ‘നിന്റെ അച്ഛന്റെ പേരെന്തു?’ </item></list>
</p>
          <p>അവർ പേരു പറഞ്ഞു.
<list type="gloss"><label>ഗുസ്തിക്കാരൻ:</label><item> ‘കുഞ്ഞു പെണ്ണാണെങ്കിലോ?’ </item><label>പാച്ചി:</label><item> ‘എന്റെ അമ്മയുടെ പേരു്?’ </item></list>
</p>
          <p>ഗുസ്തിക്കാരനു് അതത്ര പിടിച്ചില്ല.
<list type="gloss"><label>അയാൾ:</label><item> ‘എടീ, ആണാണെങ്കിൽ എന്റെ അച്ഛന്റെ പേരു് പെണ്ണാണെങ്കിൽ എന്റെ അമ്മയുടെ പേരു്.’ </item></list>
</p>
          <p>ഭവാനി അമ്മയും അതു ശരിവച്ചു.
</p>
          <p>കാലം കഴിഞ്ഞു. പ്രസവത്തിനു വേണ്ട 280 ദിവസം കടന്നുപോയിട്ടു ദിവസങ്ങളേറെയായി. പത്തുമാസം
കഴിഞ്ഞു. പതിനൊന്നാമത്തെ മാസമായി. അപ്പോഴും വയറു വീർത്തു വീർത്തു വന്നു. ഞരമ്പുകൾ തെളിഞ്ഞുവന്നു.
ഛർദ്ദിക്കൽ കുറഞ്ഞെങ്കിലും പാച്ചി അമ്മ ആഹാരം വെറുത്തു. പാലും ഓറഞ്ച് ജൂസും മാത്രമേ അവർ കഴിച്ചുള്ളൂ.
‘കുഞ്ഞിനെ പട്ടിണിയിടരുതേ പാച്ചിഅമ്മാ’ എന്നു ഭവാനിഅമ്മ കൂടെക്കൂടെ പറയുമായിരുന്നു. അതുകേട്ട
ഭാവമില്ലായിരുന്നു ഗർഭിണിക്കു്. പതിനൊന്നു മാസം കഴിഞ്ഞിട്ടും നവജാതശിശു മന്ദസ്മേരാർദ്രമായ മുഖം തനിക്കു
തരുന്നില്ലല്ലോ എന്നു വിചാരിച്ചു ഗുസ്തിക്കാരൻ ഗർഭിണിയെ ഡോക്ടറുടെ അടുത്തേക്കു കൊണ്ടുപോയി. ലേഡി
ഡോക്ടറെ മാത്രമേ തന്റെ ശരീരം കാണിക്കു എന്നു പാച്ചിഅമ്മ ദുശ്ശാഠ്യം പിടിച്ചിട്ടും വിദഗ്ദ്ധനായ ഒരു
പുരുഷഡോക്ടറെക്കൊണ്ടു തന്നെ ഗുസ്തിക്കാരൻ പരിശോധിപ്പിച്ചു.
</p>
          <p>പരിശോധന കഴിഞ്ഞു ഡോക്ടർ കൈകഴുകിത്തുടച്ചിട്ടു ഗുസ്തിക്കാരനെയും അയാളുടെ സഹോദരിയെയും
വിളിച്ചു പാച്ചിഅമ്മ കേൾക്കാതെ പറഞ്ഞു: ‘ഇതു ഗർഭമല്ല, വ്യാജഗർഭമാണു്. ഞങ്ങൾ pseudo pregnancy
എന്നും pseudocyesis എന്നും വിളിക്കും. അബ്ഡോമിനൽ ഏരിയയിൽ ഫാറ്റ് വന്നടിഞ്ഞാൽ വയറു
ഗർഭമുണ്ടായതുപോലെ വീർക്കും.
കുഞ്ഞു മുഴയ്ക്കുന്നു എന്ന തോന്നലുണ്ടാക്കുന്നതു്
അബ്ഡോമിനൽ മാംസപേശികളുടെ സങ്കോചത്താലാണു്. ഞാൻ അവരുടെ ഗർഭാശയത്തിൽ നോക്കി.
അതിനകത്തു് ഒന്നുമില്ല.’
</p>
          <p>പരീത്ഖാന്റെ അടിയേറ്റതുപോലെ ഗുസ്തിക്കാരൻ താഴെവീണു. ഭവാനിഅമ്മ നിലവിളിച്ചുകൊണ്ടു
താഴെയിരുന്നു. ‘ചേട്ടാ ചേട്ടാ’ എന്നുവിളിച്ചു.
</p>
          <p>കാലം പിന്നെയും കഴിഞ്ഞു. കഥകളില്ലാത്ത മാസം ഏറെ കടന്നുപോയി. പരീത്ഖാൻ ഗുസ്തിക്കാരനെ
കൊല്ലത്തു വച്ചു തോല്പിച്ചു. അയാളുടെ തുടയിൽ കാലുമടക്കി ഒരടി. ഗുസ്തിക്കാരൻ താഴെവീണു. ‘ഞാൻ
തോറ്റിരിക്കുന്നു’ എന്നു് ഉറക്കെപ്പറഞ്ഞു. വർഷങ്ങൾ കഴിഞ്ഞപ്പോൾ പാച്ചിഅമ്മ അന്ധയായി. ഒരു ദിവസം
അവർ രക്തം ഛർദ്ദിച്ചു. രക്തധമനി പൊട്ടിപ്പോയിയെന്നാണു ഡോക്ടർ പറഞ്ഞതു്.
</p>
          <p>മരിക്കുന്നതിനു മുൻപു ഭവാനിഅമ്മയെ അടുത്തുവിളിച്ചു് അർദ്ധബോധാവസ്ഥയിൽ അവർ പറഞ്ഞുവത്രേ:
‘ഭവാനി അമ്മേ കുഞ്ഞുവന്നു വയറ്റിൽ മുഴയ്ക്കുന്നു. ഞാൻ ഭാഗ്യവതി തന്നെ അല്ലേ?’
</p>
          <p>ഇതിനുശേഷം അവർ അന്ത്യശ്വാസം വലിച്ചു. പാച്ചിഅമ്മയെ അടുത്തറിഞ്ഞവർക്കു് ഒരു സങ്കടവുമുണ്ടായില്ല.
അവരത്രയ്ക്കു ക്രൂരയായിരുന്നല്ലോ.
</p>
          <p>അടിക്കുറിപ്പു്: ഇക്കഥയിലെ കഥാപാത്രങ്ങൾക്കു ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ ഒരു
സാദൃശ്യവുമില്ല. സാദൃശ്യമുണ്ടെങ്കിൽ അതു കരുതിക്കൂട്ടി വരുത്തിയതാണു കഥാകാരൻ.
</p>
        </div>
        <!--end of "section 0.0.7.0/1.13"-->
      </div>
      <!--end of "chapter 0.0.7/1"-->
      <!--END OF CHAPTER 0.0.7/1-->
      <div type="chapter" n="0.0.8" xml:id="chp0.0.8">
        <head type="chaphead">കണ്ണീരൊലിച്ച ഓണദിനം</head>
        <div type="lsection">
          <p style="noindent">പ്രാഗ് പട്ടണത്തിലാണു ജനിച്ചതെങ്കിലും അമേരിക്കൻ ഐക്യനാടുകളിൽ
സ്ഥിരമായി പാർക്കുന്ന റ്റെന്നിസ് കളിക്കാരി <ref target="https://en.wikipedia.org/wiki/Martina_Navratilova">മാർട്ടീന
നവ്രത്തിലോവ</ref> (Martina Navaratilova) തുടർച്ചയായി പത്തിലധികം തവണ വിംബൽഡൻ
മത്സരങ്ങളിൽ ഒന്നാം സ്ഥാനത്തെത്തി. പത്രഭാഷയിൽ ‘കിരീടം ചൂടിയ’ ഈ റ്റെന്നിസ് രാജ്ഞിയെ
ഭദ്രാസനത്തിൽനിന്നു ഗളഹസ്തം ചെയ്തു പടിഞ്ഞാറൻ ജർമ്മനിയിലെ റ്റെന്നിസ് കളിക്കാരിയായ <ref target="https://en.wikipedia.org/wiki/Steffi_Graf">സ്റ്റെഫീഗ്രാഫ്</ref> (Steffi
Graf). കളിയുടെ അവസാനത്തിൽ നെറ്റിനു് അടുത്തെത്തി പുഞ്ചിരിയോടെ സ്റ്റെഫിയുടെ കൈയിൽ തട്ടിയിട്ടു
മാർട്ടീന പോയതു ഞാൻ ടെലിവിഷനിൽ കണ്ടിട്ടുണ്ടു്. സ്റ്റെഫിയുടെ ഉള്ളംകൈയിലുള്ള മൃദുലാഘാതം
സ്നേഹത്തിന്റേതാണോ? അല്ല. ഒരു വികാരത്തെ പണിപ്പെട്ടു് ഉള്ളിലടക്കിക്കൊണ്ടു് അതിനെ
സമീകരിക്കാൻവേണ്ടി ഉപരിതലത്തിൽ മറ്റൊരു വികാരത്തെ പ്രദർശിപ്പിക്കലാണതു്. സ്റ്റെഫിയോടു് തോന്നിയ
വെറുപ്പു് എന്ന വികാരത്തെ സ്നേഹവികാരമാക്കി മാറ്റുന്നു മാർട്ടീന.
</p>
          <p>നമ്മുടെ നിത്യജീവിതത്തിലാകെയുണ്ടു് ഈ പ്രകടനം. പ്രതിയോഗിയോടു നമുക്കു ശത്രുത. അയാളോടു
സംസാരിക്കേണ്ടതായി വന്നാൽ വിനയപ്രകടനം. ചിലപ്പോൾ അയാളുടെ കൈപിടിച്ചു കുലുക്കുകയും ചെയ്യും.
വ്യക്തിക്കു സ്വഭാവദൗർബല്യം കൂടിയാൽ അതിരുകടന്ന സ്നേഹപ്രദർശനം ഉണ്ടായിയെന്നും വരും. ആരും
വഴക്കിനു വരരുതേ. സന്താനങ്ങൾക്കു പൊതുവേ അച്ഛനമ്മമാരോടു വെറുപ്പാണു്. ആ വെറുപ്പിനെ
അന്തരംഗത്തിൽ ഒതുക്കിക്കൊണ്ടു് അവർ മാതാപിതാക്കളോടു സ്നേഹം കാണിക്കുന്നു. ദൗർബല്യം
സന്താനങ്ങൾക്കു കൂടുമ്പോൾ സ്നേഹപ്രകടനവും കൂടുന്നു. വ്യഭിചാരിയും മദ്യപാനുമാണു് അച്ഛനെന്നു മകനു
നല്ലപോലെ അറിയാം. അയാൾ രതോപകാരിയായി വർത്തിച്ച പല സന്ദർഭങ്ങൾ മകൻ കണ്ടിട്ടുമുണ്ടു്. പക്ഷേ,
എന്റെ അച്ഛനെപ്പോലെ മാന്യനായ വേറൊരാൾ ഇല്ലെന്നു് അയാൾ മറ്റുള്ളവരോടു പറയും. ആ പിതാവുമരിച്ചാൽ
പിന്നെ പറയാനുമില്ല.</p>
          <lg>
            <l> ‘താരകാ മണിമാല ചാർത്തിയാലതും കൊള്ളാം</l>
            <l> കാറണിച്ചെളിനീളെപ്പുരണ്ടാലതും കൊള്ളാം</l>
            <l> ഇല്ലിഹ സംഗം ലേപമെന്നിവ; സമസ്വച്ഛ-</l>
            <l> മല്ലയോ വിഹായസ്സവ്വണ്ണമെൻ ഗുരുനാഥൻ’ </l>
          </lg>
          <!--end of "verse"-->
          <p> എന്നാണു് അവരുടെ മട്ടു്. ആരെങ്കിലും മുഖഭാവംകൊണ്ടു് ആ പ്രശംസ ശരിയല്ലെന്നു സൂചിപ്പിച്ചാൽ
‘ച്ചെല്ലുവിൻ ഭവാന്മാരെൻ ഗുരുവിൻ നികടത്തിൽ’ എന്നുവരെ പറഞ്ഞുകളയും. ‘അല്ലായ്കിൽ അവിടുത്തെച്ചരിത്രം
വായിക്കുവിൻ’ എന്നു് അയാൾക്കു പറയാനാവില്ല. കാരണം, അച്ഛന്റെ ചരിത്രം തനിക്കെന്നപോലെ
മാലോകർക്കും അറിയാമെന്നതു മകനും അറിയാമെന്നതുതന്നെയാണു്. എനിക്കു് ഈ കാപട്യം വയ്യ.
അതുകൊണ്ടു് എന്റെ പിതാവിനെ ‘വെള്ളയടിച്ചു’ കാണിക്കാൻ മനസ്സു് അനുമതി തരുന്നില്ല. ആ വ്യക്തിയുടെ
നൃശംസതയാൽ ഒരു തിരുവോണദിനത്തിൽ ഞാനും മറ്റുള്ളവരും പട്ടിണി കിടന്നതു പ്രിയപ്പെട്ട വായനക്കാരെ
അറിയിക്കാൻ എനിക്കു താല്പര്യം തന്നെയുണ്ടു്.
</p>
          <p>നാടകം തുടങ്ങുകയാണു്. നാടകത്തിന്റെ ആദ്യഭാഗത്തു കഥാപാത്രങ്ങളെക്കുറിച്ചു പറയുമല്ലോ. അതുകൊണ്ടു്
ഈ നാടകത്തിലെ പ്രധാന കഥാപാത്രത്തെ ഞാനും അവതരിപ്പിക്കട്ടെ.
<list type="gloss"><label>ശരീരം:</label><item> നല്ല വെളുപ്പു്. സ്ഥൂലിച്ചതു്. </item><label>കണ്ണുകൾ:</label><item> രക്തരൂഷിതങ്ങൾ. </item><label>പൊക്കം:</label><item> അഞ്ചടി എട്ടിഞ്ചു്. </item><label>കാലുകൾ:</label><item> നിലത്തുറയ്ക്കുന്നില്ല. </item><label>കഴുത്തു്:</label><item> തടിച്ചതു്. </item><label>മീശ:</label><item> പറ്റെ വെട്ടിയതു്. </item><label>നോട്ടം:</label><item> രൗദ്രം. </item><label>പ്രസരിപ്പിക്കുന്ന ഗന്ധം:</label><item> പല തരത്തിലുള്ള മദ്യങ്ങൾ സങ്കലനം ചെയ്താൽ ഉണ്ടാവുന്നതു്. </item></list>
</p>
          <p>കഥാപാത്രം വരാന്തയിൽ കയറിയയുടനെ കണ്ടതു സനാതന ധർമ്മവിദ്യാലയത്തിൽ പഠിക്കുന്ന
എന്നെയാണു്. ഒഴിവുദിനമായതുകൊണ്ടു സ്കൂളിൽ പോകാതെ ഞാൻ വരാന്തയിൽ ആലസ്യത്തോടെ
നില്ക്കുകയായിരുന്നു. എന്നെ കണ്ടപാടേ കഥാപാത്രത്തിന്റെ കണ്ണുകൾ കൂടുതൽ രക്തച്ഛവിയാർന്നു.
</p>
          <p>‘എന്തെടാ പട്ടീ… മോനെ സ്കൂളിൽ പോകാത്തതു?’
</p>
          <p>എന്നു് അവ്യക്താക്ഷരങ്ങളിൽ ഒരു ചോദ്യം ചോദിച്ചുകൊണ്ടു കാലുമടക്കി ഒരടി. ഒറ്റക്കാലിൽ
നിന്നുകൊണ്ടുള്ള അടി. ഞാൻ ‘അയ്യോ’ എന്ന നിലവിളിയോടുകൂടി താഴെ വീണു. അഴിഞ്ഞുപോയ മുണ്ടു്
ഒരുമാതിരി വലിച്ചു ചുറ്റിക്കൊണ്ടു കഥാപാത്രം അകത്തേക്കു കടന്നപ്പോൾ അമ്മ അടുത്ത ദിവസത്തെ
തിരുവോണദിനത്തിനു് അടപ്പായസമുണ്ടാക്കാനായി ചില ഒരുക്കങ്ങൾ നടത്തുകയായിരുന്നു. ‘അവളുടെ
ഒരടപ്പായസം’ എന്നു കൂടുതൽ അവ്യക്തതയോടെ ഒരു പ്രസ്താവം. ‘ഇത് എന്തൊരു പാട്!’ എന്നോ മറ്റോ അവർ
പറഞ്ഞതേയുള്ളൂ. ചാരുകസേരയുടെ തുണിയിൽ രണ്ടറ്റവും ഇട്ട കമ്പുകളിൽ ഒന്നൂരിക്കൊണ്ടു കഥാപാത്രം
അടുക്കളയിൽ കയറി എല്ലാം തല്ലിപ്പൊട്ടിച്ചു. മുൻവശത്തെ മുറിയിൽ അലമാരിയിൽ അടുക്കി വച്ചിരുന്ന എല്ലാ
സ്ഫടികപ്പാത്രങ്ങളും വലിച്ചുവാരി താഴെയിട്ടു് അടിച്ചതകർത്തു. ചിലതു മുറ്റത്തേക്കു് എറിഞ്ഞു. എറിഞ്ഞവയിൽ
പലതും പൊട്ടിയില്ലെന്നു കണ്ടപ്പോൾ ആ സമയത്തു പെയ്ത ചെറിയ മഴയിൽ നിന്നു രക്ഷ പ്രാപിക്കാനായി കുട
നിവർത്തിപ്പിടിച്ചുകൊണ്ടു കഥാപാത്രം മുറ്റത്തേക്കു ഓടി. ചാരുകസേരക്കമ്പുകൊണ്ടു് എല്ലാം തല്ലിത്തകർത്തു.
വീണ്ടും ഭവനപ്രവേശം. മുണ്ടുകൾ, ഷേർട്ടുകൾ, ബ്ലൗസുകൾ ഇവയെല്ലാം വലിച്ചുകീറി. അതുകൊണ്ടും അരിശം
തീരാഞ്ഞിട്ടവനപ്പുരചുറ്റും പാഞ്ഞുനടന്നില്ല. സ്വന്തം ഷേർട്ടിന്റെ കുടുക്കുകൾ ഊരാതെ താഴെനിന്നു്. ബലം
പ്രയോഗിച്ചു് ഒറ്റക്കീറൽ. കീറിയ ഷർട്ട് എടുത്തു് അമ്മയുടെ മുഖത്തേക്കു എറിഞ്ഞു. എന്നിട്ടു് ആ ‘ബനിയധരൻ’
അയഞ്ഞ മുണ്ടോടുകൂടി തത്തംപള്ളി റോഡിലേക്കു് ഓടി. അവിടത്തെ ലഹരിയിൽ മുഴുകാനാവാം എന്നു ഞാൻ
വിചാരിച്ചു.
</p>
          <p>ഈ കുൽസിത പരാക്രമങ്ങളൊക്കെ നടത്തുമ്പോൾ ഞാൻ ഒളിച്ചുനില്ക്കുകയായിരുന്നു. അല്ലെങ്കിൽ വീണ്ടും
ചവിട്ടു കിട്ടിയേനേ എനിക്കു്. സന്ധ്യയായി, രാത്രിയായി. പ്രകൃതി വെള്ളികൊണ്ടുണ്ടാക്കിയ ഒരു ഭാജനം
നീലാന്തരീക്ഷത്തിൽ തിളങ്ങി. അതിൽ തുളുമ്പിനിന്ന നീലമുന്തിരിച്ചാറു് ക്ഷീരപഥങ്ങളിലേക്കു് ഒഴുകി. അവ കുടിച്ചു
താരങ്ങൾ കണ്ണു ചിമ്മിക്കൊണ്ടിരുന്നു. പക്ഷേ, അവ പരാക്രമങ്ങൾക്കു് ഒരുമ്പെട്ടില്ല. രാത്രിയായി. അതുവരെ
ഒന്നും കഴിച്ചിട്ടില്ല. അമ്മ ചുരുണ്ടുകൂടി കിടക്കുന്നു. രാത്രി പന്ത്രണ്ടുമണിവരെ ഇരുന്നിട്ടു മുൻവശത്തെ
കിണറ്റിൽനിന്നു പച്ചവെള്ളം കോരിക്കുടിച്ചതിനുശേഷം ഞാൻ കിടന്നു. കുറെനേരം കഴിഞ്ഞപ്പോൾ ഞാൻ
നിദ്രയിലമർന്നു. ഞാൻ പല സ്വപ്നങ്ങളും കണ്ടു കൂടെക്കൂടെ ഞെട്ടിയുണർന്നു. ഒരു സ്വപ്നം അന്നത്തെ
തിരുവിതാംകൂർ ദിവാനോടു്—വാട്ട് സോ ഹബീബുള്ളയോ; ആരെന്നു് ഓർമ്മയില്ല—മദ്യനിരോധനം
ഏർപ്പാടുത്താൻ ഞാൻ അദ്ദേഹത്തിന്റെ കാൽക്കൽ വീണു് അഭ്യർത്ഥിക്കുന്നതായിരുന്നു. ദിവാന്റെ പൊട്ടിച്ചിരി
കേട്ടു ഞാൻ ഉണർന്നു. പിന്നെ ഉറങ്ങിയതുമില്ല.
</p>
          <p>ആരോ കിഴക്കുദിക്കിൽ പനിനീർപ്പൂക്കൾ വാരിയെറിഞ്ഞു. ആരെയും കാത്തുനില്ക്കാത്ത സൂര്യൻ
അന്തരീക്ഷത്തിന്റെ മധ്യഭാഗത്തായി. അതു പടിഞ്ഞാറോട്ടു ചരിഞ്ഞുതുടങ്ങി. കത്തിക്കാളുന്ന വിശപ്പോടുകൂടി
ഞാൻ നാലു ഭാഗത്തും നോക്കി. നിശ്ശബ്ദത. അമ്മ അവിടെത്തന്നെ ചുരുണ്ടുകിടക്കുന്നു. കണ്ണീരൊലിക്കുന്ന
തിരുവോണനാൾ. ഞാൻ മെല്ലെ അടുത്ത വീട്ടിലേകൂ കയറി. ‘ആങ്, കൃഷ്ണൻകുട്ടിയോ വരൂ, ഇരിക്കൂ’ എന്നു
ഗൃഹനായകൻ സ്നേഹപൂർവം വിളിച്ചപ്പോൾ ഒരു കപ്പ് പായസമെങ്കിലും അദ്ദേഹം തരുമെന്നു വിചാരിച്ചു ഞാൻ
കള്ളച്ചിരി പൊഴിച്ചു വരാന്തയിൽ കയറിയിരുന്നു. ഗൃഹനായകൻ മറ്റു വിഷയങ്ങളെക്കുറിച്ചു മാത്രമേ
സംസാരിക്കുന്നുള്ളുവെന്നു കണ്ടപ്പോൾ അക്കാലത്തെ പ്രശസ്തനായ അഭിനേതാവു് കുയിൽ നാദം വേലുനായരുടെ
മിത്രമായ അദ്ദേഹത്തോടു ഞാൻ ആ അഭിനേതാവിനെക്കുറിച്ചു ദുർബല ശബ്ദത്തിൽ ചിലതെല്ലാം
പറഞ്ഞുനോക്കി. ഫലമില്ല.
</p>
          <p>അപ്പോൾ അകത്തുനിന്നു ഗൃഹനായികയുടെ അമൃതവർഷം പോലുള്ള ചോദ്യം: കൃഷ്ണൻകുട്ടിക്കു് അടപ്പായസം
വേണോ? ഞാൻ മറുപടി പറയുന്നതിനുമുൻപു ഗൃഹനായകൻ: ‘എന്തെടീ ഔചിത്യമില്ലാത്ത ചോദ്യം.
തിരുവോണമല്ലേ? എക്സൈസ് ഇൻസ്പെകടറുടെ വീടല്ലേ? കുറഞ്ഞതു നാലുപായസമെങ്കിലും ഇവൻ കുടിച്ചിരിക്കും.
ഉപദ്രവിക്കാതെ പയ്യനെ.’
</p>
          <p>എന്റെ മുഖം കർക്കടകമാസത്തിലെ അമാവാസിപോലെ തിരുവോണദിനത്തിൽ കറുക്കുന്നതു ഗൃഹനായകൻ
കണ്ടില്ല. കുറെനേരംകൂടി അവിടെയിരുന്നിട്ടു ഞാൻ യാത്ര പറഞ്ഞു റോഡിലേക്കു ചെന്നു. തെക്കനാര്യട്ടെ തറയിൽ
വീട്ടിൽ എക്സൈസ് ശിപായി വേലായുധൻപിള്ളയുണ്ടു്. അദ്ദേഹത്തിന്റെ മകൻ ഭാസ്കരപ്പണിക്കർ എനിക്കു റ്റ്യൂഷൻ
തരുന്നുണ്ടായിരുന്നു. സാറിനെ കാണാൻ വന്നതാണെന്നു കള്ളം പറയാമെന്നു കരുതി ഞാൻ തെക്കനാര്യട്ടേക്കു
നടന്നു. ഏതാനും അടി മുൻപോട്ടു വച്ചുവെന്നേ എനിക്കോർമ്മയുള്ളൂ. തലകറങ്ങി ഞാൻ റോഡിന്റെ നടക്കുതന്നെ
വീണു. പിന്നെ എന്നെ വീട്ടിലെടുത്തുകൊണ്ടുവന്നതു് ആരാണെന്നു് എനിക്കറിഞ്ഞുകൂടാ…
</p>
          <p>തിരുവോണദിനത്തിൽ മഹാകവി ചോദിച്ചതുപോലെ എന്തിനെൻ കണ്ണീരൊലിച്ചു? എന്തിനു്
ആഹാരമില്ലാതെ ഞാൻ പുളയുകയും ആത്മഹനനത്തിനു് ആഗ്രഹിക്കുകയും ചെയ്തു? ഉത്തരം നല്കേണ്ടതില്ല. ഒരു
വ്യക്തിയുടെ ദുഷ്ടത അയാളെ ആശ്രയിക്കുന്ന പലരെയും നിരാലംബരാക്കും. “നിൻ കുടിയൊഴിഞ്ഞീടണം
അല്ലെങ്കിൽ നിൻകുടി (പാർപ്പിടം) ഞാൻ ഒഴിപ്പിക്കും” എന്നു പറയാൻ കുട്ടികൾക്കാവില്ല. പ്രായമാർന്ന
ഗൃഹനായികമാർക്കും ആവില്ല. നമ്മുടെ സമൂഹത്തിന്റെ സ്ഥിതി അതാണു്.
</p>
          <p>തിരുവോണം കഴിഞ്ഞു മൂന്നോ നാലോ ദിവസത്തിനുശേഷം ഞാൻ സനാതന ധർമ്മവിദ്യാലയത്തിലെ
പറമ്പിലേക്കു ചെന്നു. സന്ധ്യ ഏഴുമണി. എന്റെ ഹെഡ്മാസ്റ്റർ മഞ്ചേരി രാമകൃഷ്ണയ്യരുടെ വീട്ടിലെ കർട്ടനിട്ട
ജന്നലിനു പിറകെ ഒരു ദീപം പുഷ്പിച്ചിരിക്കുന്നു. ദീപത്തിനു പുറകെ ഒരാളിന്റെ അവ്യക്തരൂപം. സാറായിരിക്കാം.
അദ്ദേഹം വായിക്കുകയാവാം. എഴുതുകയാവാം. എഴുതിയും പ്രസംഗിച്ചും ജനതയുടെ സംസ്കാരത്തെ
വികസിപ്പിക്കുന്ന മഹാവ്യക്തി അദ്ദേഹത്തിന്റെ മുഖം സത്വഗുണപ്രധാനം. കണ്ണുകളിൽ പ്രശാന്തത കുട്ടികളെ
സ്നേഹപൂർവം ‘കുഴന്തേ’ എന്നു് അദ്ദേഹം വിളിക്കുന്നതു ഞാൻ എത്ര തവണയാണു കേട്ടതു്. എല്ലാവരും എന്റെ
ഗുരുനാഥനെപ്പോലെ ആയെങ്കിൽ! എങ്കിൽ തിരുവോണദിനങ്ങൾ മാത്രമല്ല മറ്റെല്ലാ ദിനങ്ങളും
ചേതോഹരങ്ങളാകുമായിരുന്നു.
</p>
        </div>
        <!--end of "section 0.0.8.0/1.14"-->
      </div>
      <!--end of "chapter 0.0.8/1"-->
      <!--END OF CHAPTER 0.0.8/1-->
      <div type="chapter" n="0.0.9" xml:id="chp0.0.9">
        <head type="chaphead">കെ. സുരേന്ദ്രന്റെ നോവലുകൾ</head>
        <div type="lsection">
          <figure rend="fright" type="gra">
            <graphic url="images/Maxim_Gorky.jpg" rendition="gra"/>
            <figDesc style="thumb">മാക്സിം ഗോർക്കി</figDesc>
          </figure>
          <p style="noindent"><ref target="https://en.wikipedia.org/wiki/Maxim_Gorky">മാക്സിം ഗോർക്കി</ref> യുടെ
<ref target="https://en.wikipedia.org/wiki/The_Lower_Depths">Lower
Depths</ref> എന്ന നാടകം ഞാൻ വായിച്ചിട്ടുണ്ടെങ്കിലും വിഖ്യാതനായ ആഫ്രിക്കൻ സാഹിത്യകാരൻ <ref target="https://en.wikipedia.org/wiki/Andr%C3%A9_Brink">ആന്ദ്രേബ്രിങ്ക്</ref>
(Andre Brink) എഴുതിയ ഒരു പ്രബന്ധത്തെ അവലംബിച്ചാണു് ഞാനിതു കുറിക്കുന്നതു്. ആ നാടകത്തിലെ
കഥാപാത്രമായ ലൂക്ക മറ്റുള്ളവരോടു ഒരു കഥ പറയുന്നു. സൈബീരിയയിൽ ഒരുത്തനുണ്ടായിരുന്നു
സത്യാത്മകവും ധാർമ്മികവുമായ ഒരു പ്രദേശത്തിൽ വിശ്വാസമർപ്പിക്കുന്നവനായി. ഏതും വിസ്മയജനകമായ
മട്ടിൽ അവിടെ നന്മയാർന്നിരിക്കുമെന്നു് അയാൾ സങ്കല്പിച്ചു. നിരാശതകൊണ്ടു മരിക്കണമെന്നു് അയാൾക്കു
ചിലപ്പോൾ തോന്നി. എങ്കിലുമതു ചെയ്തില്ല. കുറച്ചുകാലം കൂടി കാത്തിരുന്നിട്ടു് തന്റെ സാങ്കല്പിക ലോകത്തേക്കു
താൻ പോകുമെന്നു് അയാൾ വിചാരിച്ചു. ജീവിതത്തിൽ ഒരാഹ്ലാദമെയുള്ളൂ അയാൾക്കു്. സത്യാത്മകവും
ധാർമ്മികവുമായ ആ സങ്കല്പ ലോകത്തിലുള്ള വിശ്വാസം. പ്രതികൂല പരിതസ്ഥിതികളെയും പ്രതിബന്ധ
സഹസ്രങ്ങളെയും തട്ടിനീക്കി ആ ലോകത്തിന്റെ സാക്ഷത്കാരത്തിനു വേണ്ടി അയാൾ ജീവിച്ചു.
</p>
          <figure rend="fright" type="gra">
            <graphic url="images/Andre_Brink.jpg" rendition="gra"/>
            <figDesc style="thumb">ആന്ദ്രേബ്രിങ്ക്</figDesc>
          </figure>
          <p> അങ്ങനെയിരിക്കെ അയാൾ താമസിക്കുന്ന ആ സൈബീരിയൻ പ്രദേശത്തു് ഒരു മഹാപണ്ഡിതൻ എത്തി.
അയാളുടെ കൈയിൽ ഗ്രന്ഥങ്ങളുണ്ടു്, പടങ്ങളുണ്ടു്. നമ്മുടെ സങ്കല്പലോക വിഹാരി ആ പണ്ഡിതനെക്കണ്ടു്
ചോദിച്ചു: സത്യാത്മകവും ധാർമ്മികവുമായ ആ ലോകമെവിടെ? അവിടെ ചെല്ലാനുള്ള മാർഗ്ഗമേതു്. അപ്പോൾ
പണ്ഡിതൻ പുസ്തകങ്ങൾ തുറന്നുവച്ചു. പടങ്ങൾ എടുത്തു വിടർത്തി. പക്ഷേ, ഒരിടത്തും അയാൾക്കു് ആ പ്രദേശം
കാണാൻ കഴിഞ്ഞില്ല. ‘ഒന്നുകൂടെ സൂക്ഷിച്ചു നോക്കൂ. ആ പ്രദേശമില്ലെങ്കിൽ നിങ്ങളുടെ പുസ്തകങ്ങൾ കൊണ്ടും
എന്തു പ്രയോജനം!’ എന്നായി അയാൾ. അതല്ലെന്നു പണ്ഡിതൻ. അതുകേട്ടു ആ പാവം പറഞ്ഞു. ‘ഞാനിത്രയും
കാലം ഇവിടെ കഷ്ടപ്പെട്ടു ജീവിച്ചതു തന്നെ അങ്ങനെയൊരു ദേശം ഉണ്ടു് എന്ന വിചാരത്താലാണു്. ഇപ്പോൾ
അങ്ങനെയൊരു ദേശമില്ലെന്നു പറയുന്നു ഇയാൾ. താനൊരു റാസ്കലാണു്’ എന്നു പറഞ്ഞു് പണ്ഡിതന്റെ
ചെകിട്ടിൽ രണ്ടടികൊടുത്തു. എന്നിട്ടു വീട്ടിൽ പോയി തൂങ്ങിച്ചാകുകയും ചെയ്തു.
</p>
          <p>നോവലിസ്റ്റ് ആ പാവത്തെപ്പോലെ തൂങ്ങിച്ചാവുകയല്ല കടലാസ്സെടുത്തു വച്ചു് ഭൂപടം വരയ്ക്കുകയാണു് എന്നു്
ബ്രിങ്ക് അഭിപ്രായപ്പെടുന്നു. അതിനെ സത്യത്തിന്റെയും ധർമ്മത്തിന്റെയും പ്രദേശമാക്കുകയാണു്. ബ്രിങ്ക്
പറഞ്ഞതുപോലെ ശ്രീ. കെ. സുരേന്ദ്രൻ ചെയ്തതു് അതുതന്നെയാണു്. ശ്രീനാരായണനെയും അദ്ദേഹം
ജീവിച്ചിരുന്ന കാലയളവിനെയും യഥാതഥമായി ചിത്രീകരിച്ചു. ആ യാഥാതഥ്യത്തിന്റെ പിറകിലുള്ള ഒരാധ്യാത്മിക
ലോകത്തെയും ആലേഖനം ചെയ്തു. യഥാതഥമായ ലോകം മാത്രമണു് അദ്ദേഹം ആവിഷ്കരിച്ചതെങ്കിൽ അതിൽ
മേന്മയൊന്നും കൈവരുമായിരുന്നില്ല. ആ യഥാതഥമായ ലോകത്തിന്റെ പിറകിൽ ഒരാധ്യാത്മിക ലോകമുണ്ടു്
അതിനെ സാക്ഷാത്കരിച്ചതിലാണു് ‘ഗുരു’ എന്ന നോവലിന്റെ മഹത്ത്വമിരിക്കുന്നതു്. യാഥാർത്ഥ്യം പല
രാജ്യങ്ങളിലും പലതായി കാണപ്പെടും. അതു് ഒരു പരമസത്യത്തിന്റെ രൂപാന്തരം മാത്രമാണു്. അദ്വൈതമായാലും
ദ്വൈതമായാലും, ക്രൈസ്തവ സിദ്ധാന്തമായലും അവയെല്ലാം ഒരു സത്യത്തിന്റെ രൂപാന്തരങ്ങളാണു്. സുരേന്ദ്രൻ
അങ്ങനെ യാഥാതഥ്യത്തിലൂടെ സാർവ്വ ലൗകികവും സാർവജനീനവുമായ സത്യത്തിലേക്കു ചെന്നു.
</p>
          <p>സവിശേഷമായ പരിതഃസ്ഥികളിൽ നോവലിസ്റ്റ് പ്രതികരിക്കുമ്പോൾ അയാളുടെ പ്രാഥമിക കൃത്യം ആ
പ്രതികരണം കലായായിത്തീർക്കണമെന്നതാണു്. അനുഭവത്തിന്റെ ഹർഷാതിരേകത്തെക്കുറിച്ചാവട്ടെ
അയാളുടെ രചന; അല്ലെങ്കിൽ അതിന്റെ വേദനയെക്കുറിച്ചാവട്ടെ. പ്രേമത്തെക്കുറിച്ചോ പ്രേമം ജനിപ്പിക്കുന്ന

മോഹഭംഗത്തെക്കുറിച്ചോ ആകട്ടെ. സ്വകീയ ദുഃഖത്തെക്കുറിച്ചോ രാഷ്ട്രവ്യവഹാരത്തെക്കുറിച്ചോ ആകട്ടെ
നോവൽ. എന്തായാലും അതു് മനുഷ്യനെ പ്രകീർത്തിക്കുകയും അവന്റെ ജീവിതത്തിനു ദൃഢീകരണം നല്കുകയും
വേണം. സുരേന്ദ്രന്റെ നോവലുകളെല്ലാം, വിശേഷിച്ചു ‘ഗുരു’വും ഈ മനുഷ്യജീവിത ദൃഢീകരണത്തിന്റെ
പ്രതീകങ്ങളാണു്. അതുകൊണ്ടാണു് അദ്ദേഹം സമ്മാനിതനായതു്.
</p>
          <p>ഈ ജീവിത ദൃഢീകരണം—affirmation of life—സുരേന്ദ്രനുള്ളതുകൊണ്ടാണു് അദ്ദേഹം <ref target="https://en.wikipedia.org/wiki/Jean-Paul_Sartre">സാർത്രി</ref> ന്റെ
ദർശനത്തിന്റെ നേരേ നിഷേധാത്മക സ്വഭാവം കാണിക്കുന്നതു്. Man is condemned to be free എന്ന
സാർത്രിന്റെ സിദ്ധാന്തത്തിൽ അദ്ദേഹം വിശ്വസിക്കുന്നില്ല. ഒരിക്കൽ സാർത്രിന്റെ ശിഷ്യന്മാരിലൊരാൾ
അദ്ദേഹത്തെ സമീപിച്ചു അയാൾക്കു നേരിടേണ്ടി വന്ന പ്രതിസന്ധിയെ വിശദീകരിച്ചു. അയാളുടെ അച്ഛൻ
അയാളുടെ അമ്മയുമായി നീരസത്തിലാണു്. അയാളുടെ ചേട്ടൻ 1940-ലെ ജർമ്മൻ ആക്രമണത്തിൽ മരിച്ചു.
ചേട്ടനെ കൊന്നവരോടു അയാൾക്കു പ്രതികാരം ചെയ്യണമെന്നുണ്ടു്. അതുകൊണ്ടു് ഫ്രഞ്ച് സൈന്യത്തിൽ
ചേർന്നു് ഇംഗ്ലണ്ടിലേക്കു പോയാൽ കൊള്ളാമെന്നുണ്ടു്. അങ്ങനെ പോയാൽ അയാളുടെ അഭാവമുണ്ടാകും
ചിലപ്പോൾ മരണവും. അമ്മയ്ക്കു രണ്ടും സഹിക്കാനാവില്ല. യുദ്ധത്തിനു പോകാതെ അമ്മയോടൊരുമിച്ചു്
പാർത്താൽ ചേട്ടന്റെ മരണത്തിന്റെ പേരിൽ വേണ്ട പ്രതികാര നിർവഹണം സാദ്ധ്യമല്ല. ഈ സന്ദർഭത്തിൽ
താൻ എന്തു ചെയ്യണമെന്നു ശിഷ്യൻ സാർത്രിനോടു ചോദിച്ചു. Consult Kant എന്നായിരുന്നു സാർത്രിന്റെ
മറുപടി. കാന്റ് എന്തു പറഞ്ഞു. Never consider another man as a means, but always consider him as
an end. ഒരാളെയും മാർഗ്ഗമായി കരുതരുതു് ലക്ഷ്യമായി കരുതണം. അപ്പോഴും കുഴപ്പം വരും. യുദ്ധത്തിനു
പോയാൽ അതു ലക്ഷ്യം. അപ്പോൾ അമ്മ മാർഗ്ഗമായിത്തീരുന്നു. നേരേമറിച്ചു് അമ്മയോടൊരുമിച്ചു താമസിക്കാൻ
തീരുമാനിച്ചാൽ അമ്മ ലക്ഷ്യമാവും, പക്ഷേ, യുദ്ധ സേവനം അപ്പോൾ means ആയി മാറും . ഈ സന്ദിഗ്ദ്ധതയിൽ
നിന്നു് എങ്ങനെ രക്ഷപ്പെടുമെന്നു് അയാൾ സാർത്രിനോടു ചോദിച്ചു. അദ്ദേഹത്തിനു മറുപടി ഇല്ലായിരുന്നു.
Consult your emotion എന്നായി സാർത്ര്. അമ്മയോടാണു കൂടുതൽ സ്നേഹമെങ്കിൽ അവരോടൊരുമിച്ചു
താമസിക്കണം. അതല്ല സഹോദരനോടാണു് കൂടുതൽ സ്നേഹമെങ്കിൽ യുദ്ധത്തിനു പോകണം. പക്ഷേ,
സ്നേഹത്തിന്റെ തീക്ഷ്ണത നിർണ്ണയിക്കുന്നതെങ്ങനെ. എനിക്കു് ഒരാളോടു സഹതാപമുണ്ടു് അയാളെ
സഹായിക്കണമെന്നുണ്ടെങ്കിൽ അയാൾക്കു ആവശ്യമുള്ള പണം ഞാൻ കൊടുക്കണം. എങ്കിലേ എന്റെ
വികാരത്തിനു് സാധ്യതയുണ്ടാവൂ. അതുപോലെ അമ്മയോടു ഒരുമിച്ചു താമസിച്ചാലേ അവരോടുള്ള സ്നേഹത്തിനു്
തെളിവാകൂ. യുദ്ധസേവനത്തിനു പോയാലേ സഹോദരനോടുള്ള സ്നേഹത്തിനു തെളിവുകിട്ടൂ. ശിഷ്യൻ
സന്ദേഹാവസ്ഥയിൽ വീണു. മാനുഷിക മൂല്യങ്ങളുടെ അസ്പഷ്ടത സാർത്ര് ഇങ്ങനെ വ്യകതമാക്കി. അപ്പോൾ
Choice യുവാവിന്റേതാണു്. അയാൾക്കു് സ്വാതന്ത്ര്യമുണ്ടു്, ഏതു തിരഞ്ഞെടുക്കലും ആകാം. സാർത്രിന്റെ ഈ
സ്വതന്ത്ര്യവാദം നിരാസ്പദമാണെന്നു തെളിയിക്കുകയാണു് സുരേന്ദ്രൻ ‘സീമ’ എന്ന കൃതിയിലൂടെ.
</p>
          <figure rend="fright" type="gra">
            <graphic url="images/Francois_Mauriac.jpg" rendition="gra"/>
            <figDesc style="thumb">ഫ്രാങ് സ്വ മോറിയാക്</figDesc>
          </figure>
          <p> മഹാന്മാരായ നോവലിസ്റ്റുകൾ പോലും സ്വന്തമാവർത്തനങ്ങളെ ആവർത്തിക്കുന്നു. നോബൽ സമ്മാനം
നേടിയ <ref target="https://en.wikipedia.org/wiki/Fran%C3%A7ois_Mauriac">ഫ്രാങ് സ്വ
മോറിയാക്</ref> ഒരുദാഹരണം. പക്ഷേ, സുരേന്ദ്രൻ ഒരിക്കലും ‘തീം’ ആവർത്തിച്ചിട്ടില്ല. ‘ശക്തി’ എന്ന
കൃതിയിൽ സൃഷ്ടിയുടെ ശാശ്വത പ്രതീകമായി അദ്ദേഹം സ്ത്രീയെ അവതരിപ്പിക്കുന്നു. അസുരന്മാരുമായുള്ള
ദീർഘകാല യുദ്ധത്തിൽ തളർന്നു പോയ ദേവന്മാരിൽ നിന്നു് ഉദ്ഭവിച്ച ശക്തിവിശേഷം നാലുപാടും അഗ്നി ചിതറി
മൂന്നു ലോകങ്ങളിലും വ്യാപിക്കുകയും അവ ഒരുമിച്ചു ചേർന്നു സ്ത്രീരൂപമാർജ്ജിക്കുകയും ചെയ്തു. ഈ ശക്തിയെ
പ്രകൃതിയായി കരുതുകയാണു് സുരേന്ദ്രൻ. പ്രകൃതിയാണു് സ്ത്രീ. സ്ത്രീയാണു് സൃഷ്ടി നടത്തുന്നതു്. ചിലന്തി ഇണ
ചേർന്നു കഴിഞ്ഞാൽ പെൺചിലന്തി ആൺ ചിലന്തിയെ കൊല്ലും.
</p>
          <p>‘മരണം ദുർബ്ബല’മെന്ന കൃതിയിൽ വേറൊരു നാദമാണു്. ലോകത്തെ നൃശംസതയും സൗന്ദര്യവും
വൈരൂപ്യവും ചിത്രീകരിച്ചു് മരണത്തിന്റെ ദൗർബ്ബല്യത്തെ ആവിഷകരിക്കുന്നു നോവലിസ്റ്റ്. ധനത്തിന്റെ
സർവാധിപത്യത്തെ സ്ഥാപിച്ചു് ജീവിത ഭോഗങ്ങളുടെ ക്ഷണികതയെക്കുറിച്ചുള്ള ദർശനമാണു് മായയിൽ .
ഒടുവിൽ മനുഷ്യനും പ്രകൃതിയുമെല്ലാം ഒന്നു് എന്ന സങ്കല്പത്തിൽ എത്തിചേരുന്നു ‘ഗുരു’ എന്ന അദ്ദേഹത്തിന്റെ
പ്രകൃഷ്ടകൃതിയിൽ. ഇങ്ങനെ ഒരാവർത്തനവുമില്ലാതെ ക്രമേണ വികാസം കൊള്ളുന്നു സുരേന്ദ്രന്റെ നോവലുകൾ.
സാഹിത്യകാരൻ സാഹിത്യജീവിതമാരംഭിക്കുമ്പോൾ തനിക്കുള്ള വിചാര വികാരങ്ങളെ സ്ഫുടീകരിച്ചു് അവയ്ക്കു
ക്രമാനുഗതമായ വികാസം നല്കുന്നു. ഇതിനെയാണു് കലാജീവിതമെന്നു പറയുന്നതു്. ഈ കലാജീവിതം
നിത്യജീവിതത്തിൽ നിന്നു വിഭിന്നമാണു്. ഈ വിധത്തിൽ ആദരണീയമായ കലാജീവിതമുണ്ടു് കെ. സുരേന്ദ്രനു്.
അതു് പരകോടിയിലെത്തിയപ്പോൾ അദ്ദേഹത്തിനു് സമ്മാനം ലഭിച്ചു. കലാജീവിതത്തിന്റെ അജരാവസ്ഥ

അദ്ദേഹത്തിന്റെ ആദ്യകാലനിരൂപണങ്ങളിൽ കാണാം. അതിന്റെ വളർച്ച <ref target="https://w.wiki/GHhz">ടോൾസ്റ്റോയി</ref> യുടെ ജീവചരിത്രം സുന്ദരമായി
എഴുതിയപ്പോൾ പ്രകടീഭവിച്ചു. <ref target="https://w.wiki/HoUy">എ. ബാലകൃഷ്ണപിള്ള</ref>
യുടെയും <ref target="https://w.wiki/FkmD">കുമാരനാശാന്റെ</ref> യും
ജീവചരിത്രവിഷയകങ്ങളായ നോവലുകളിൽ അതു വികാസം കൊണ്ടു. ആ വികാസത്തിന്റെ
മൂർദ്ധന്യാവസ്ഥയാണു് ഗുരു എന്ന നോവലിൽ കാണുക.
</p>
          <p>തന്റെ നോവലുകളിൽ ചിന്തയ്ക്കു് ഇടയ്ക്കിടയ്ക്കു വിവേശനം നല്കി കലാപരമായ ആവശ്യകതയ്ക്കു് അതീതമായി
അവയ്ക്കു പ്രതിപാദനം വരുത്തുന്നു സുരേന്ദ്രൻ എന്നു ചിലർ പറഞ്ഞുകേട്ടിട്ടുണ്ടു്. സമ്മാനം കിട്ടിയപ്പോൾ
അദ്ദേഹത്തെക്കുറിച്ചു ഹിന്ദുപത്രത്തിൽ വന്ന
ഒരു ലേഖനത്തിലും ഇതിന്റെ സൂചനയുണ്ടായിരുന്നു. ഇതൊക്കെ വായിക്കുമ്പോൾ, കേൾക്കുമ്പോൾ എനിക്കു <ref target="https://en.wikipedia.org/wiki/Federico_Garc%C3%ADa_Lorca">ലൊർക</ref>
എന്ന മഹാനായ കവി പറഞ്ഞ ഒരു യഥാർത്ഥ സംഭവമാണു് ഓർമ്മയിൽ വരുന്നതു്. മനോഹരമായ ഒരു
ഭൂവിഭാഗത്തിലൂടെ ഒരു ധനികനും അയാളുടെ വീട്ടിനടുത്തുള്ള പാവപ്പെട്ട കർഷകനും നടക്കുകയായിരുന്നു.
പ്രകൃതിഭംഗികണ്ടു് ധനികൻ ‘ഹാ എത്ര മനോഹരം! എന്നു ഉദ്ഘോഷിച്ചു. അതുകേട്ട പാവം കൃഷിക്കാരൻ തന്റെ
വയറ്റിൽ അമർത്തിപ്പിടിച്ചുകൊണ്ടു് ‘എനിക്കു വിശക്കുന്നു, എനിക്കു വിശക്കുന്നു’ എന്നു രോദനത്തോടെ പറഞ്ഞു.
ലൊർക പറയുന്നു ഒരു പുസ്തകത്തിനും ഒരു ചിന്തയ്ക്കും തോക്കിൻകുഴലിൽ നിന്നു വരുന്ന വെടിയുണ്ടയെ
തടുക്കാനാവില്ലെന്നു്. വിശന്നു പൊരിയുമ്പോൾ ഐൻസ്റ്റൈന്റെ Theory of relativity തന്നാൽ വിശപ്പു
മാറുമോ? ലൊർകയെ പൊലീസ് മർദ്ദിച്ചു. അപ്പോൾ Freedom &amp; Justice കമ്മിറ്റി നാട്ടിന്റെ
നാനാഭാഗങ്ങളിലുംകൂടി സ്വാതന്ത്ര്യം മഹനീയമായ മൂല്യമാണെന്നു പറഞ്ഞു. കവികളെയും കലാകാരന്മാരെയും
നോക്കി ചിലർ പ്രഖ്യാപിക്കുന്നു. നിങ്ങൾ വെറും ധിഷണാശാലികൾ.’ വേറെ ചില കവികളെയും
കലാകാരന്മാരെയും നോക്കി മറ്റുചിലർ പറയുന്നു. ‘നിങ്ങൾ വെറും പ്രയോജനവാദികൾ’ ഇവരെ
സമന്വയിപ്പിക്കാമോ? പ്രയാസം. ഒരറ്റത്തു് ചിന്ത മറ്റേയറ്റത്തു് പ്രായോഗികത്വം ഇതു തന്നെയാണു് രൂപവും
ഭാവവും. സുരേന്ദ്രന്റെ നോവലുകളിൽ ചിന്ത കൂടുതലാണെന്നു പറയുന്നവർ അദ്ദേഹം ഭാവത്തിൽ ഊന്നൽ
കൊടുക്കുന്നുവെന്നു പറയുകയാണു്. വിശക്കുന്നവന്റെ വിശപ്പു മാറ്റാൻ സൗന്ദര്യം പ്ലെയ്റ്റിൽ വച്ചുകൊടുത്താൽ
പോരാ. ജയിലിൽ കിടക്കുന്നവനോടു സ്വാതന്ത്ര്യഗീതം കേൾപ്പിച്ചാൽ പോരാ. പിന്നെ എന്തുവേണം.
തടവറയിലൂടെ സ്വാതന്ത്ര്യത്തിന്റെ പ്രകാശം കടന്നുചെന്നു തടവുകാരനു് പുറത്തേക്കു പോരാൻ
സൗകര്യമുണ്ടാകണം. സൗന്ദര്യത്തിലൂടെ വിശപ്പുമാറ്റാനുള്ള പ്രക്രിയ ഉണ്ടാകണം. ചിന്ത പ്രവർത്തനത്തിലൂടെ
അതിന്റെ സ്വഭാവം മാറ്റണം. അപ്പോൾ രണ്ടും ഒന്നാകണം. (ഈ ആശയങ്ങൾക്കും പരകീയ സ്വഭാവമുണ്ടു്)
സുരേന്ദ്രന്റെ ചിന്തകൾ നോവലുകളിലെ ക്രിയാംശത്തിന്റെ ഭാഗമാണു്. ജാപ്പനീസ് പഴമൊഴിയാണു് എന്നു് ബ്രിങ്ക്.
ഒരു കൊച്ചു നാണയം നീട്ടിക്കൊണ്ടു് ഒരു കഷണം റൊട്ടി എന്നു് പറയുന്നു പാവം. മറ്റൊരു കൊച്ചു നാണയം
നീട്ടിക്കൊണ്ടു് പനിനീർപ്പൂക്കൾ എന്നും പറയുന്നു. അങ്ങനെ റൊട്ടിയും പനിനീർപ്പൂവും ഒന്നായിത്തീരുന്നു.
സുരേന്ദ്രന്റെ നോവലുകളിൽ ചിന്തയും ക്രിയാംശവും ഒന്നാവുകയാണു്. അതു കൊണ്ടു് വിമർശകരുടെ
ഉപാലംഭങ്ങളിൽ യുക്തിയില്ല.
</p>
          <p>ദാമ്പത്യത്തിന്റെ നരകവേദന അനുഭവിച്ച ഭാര്യാഭർത്താക്കന്മാരെക്കുറിച്ചല്ല ഞാൻ പറയുന്നതു്.
ചെറുപ്പക്കാരനും സുന്ദരനുമായ നവവരൻ ഉറങ്ങുകയാണു്. അടുത്തുള്ള അമ്പലത്തിൽ കമ്പക്കെട്ടു് അമിട്ടുകൾ
പൊട്ടിച്ചിതറി വിവിധ വർണനങ്ങളിലുള്ള കൊച്ചുഗോളങ്ങൾ അന്തരീക്ഷത്തിൽ അല്പനേരം തങ്ങിനില്ക്കുന്ന കാഴ്ച
ചെറുപ്പക്കാരിയും സുന്ദരിയുമായ നവവധു കാണുകയാണു്. ആ ചേതോഹരമായ കാഴ്ച കണ്ടപ്പോൾ ഭർത്താവിനെ
കൂടി അതു കാണിക്കണമെന്നു് അവൾക്കുമോഹം. അവൾ റ്റാപ്പ് തുറന്നു കുറച്ചുവെള്ളമെടുത്തു ശക്തിയോടെ
അയാളുടെ മുഖത്തു തളിക്കാം അല്ലെങ്കിൽ സ്വർണ്ണവളകളിട്ട കൈകൾ അയാളുടെ നെറ്റിയിൽ മെല്ലെ ചേർത്തു
നോക്കൂ എന്നാജ്ഞാപിക്കാം. അല്ലെങ്കിൽ അയാളുടെ തലയ്ക്കു താഴെ മനോഹരമായ കൈവച്ചു പതുക്കെ
ഉയർത്തി വരൂ എന്നു സ്നേഹമസൃണമായ വിധത്തിൽ വിളിച്ചു പിടിച്ചുകൊണ്ടുപോയി ജനലിന്റെ അരികിൽ
നിറുത്തി ‘ഇതുകണ്ടോ’ എന്നു ചോദിക്കാം. വെള്ളം ഊക്കോടെ വീഴ്ത്തി ഉണർത്തി ജനലിനരികിൽ പോയി
നോക്കാൻ ആജ്ഞാപിക്കുന്നതു് പരുഷമായ മാർഗ്ഗം. നെറ്റിയിൽ കൈ ചേർത്തു ഉണർത്തി മെല്ലെ
കൂട്ടിക്കൊണ്ടുപോയി ജനലിനരികിൽ നിറുത്തി ഇതുകണ്ടോ എന്നു ചോദിക്കുന്നതു് സൗന്ദര്യത്തിന്റെ മാർഗ്ഗം.
ആദ്യത്തെപരുഷമായ രീതിയിൽ നോവലുകൾ എഴുതുന്നവരുണ്ടു്. രണ്ടാമത്തെ മൃദുലമായ രീതിയിൽ
എഴുതുന്നവരുണ്ടു്. രണ്ടാമത്തെ മാർഗ്ഗമാണു് സുരേന്ദ്രൻ. ബ്രിങ്കിനോടു മാത്രമല്ല മറ്റു പല ചിന്തകരോടും കടപ്പാടുണ്ടു്
എനിക്കു് ഇതിലെ ആശയങ്ങളെസ്സംബന്ധിച്ചിടത്തോളം.
</p>
        </div>
        <!--end of "section 0.0.9.0/1.15"-->
        <div type="lsection" xml:id="sec1.16">
          <head type="lsechead">പദങ്ങളുടെ സന്ദിഗ്ധതയും സൗന്ദര്യവും</head>
          <p style="noindent">എന്റെ കുട്ടിക്കാലത്തു് The lady on the Tiger എന്നൊരു കഥ വായിച്ചിട്ടുണ്ടു്. ഒരു
പട്ടണത്തിൽ രാജാവു കുറ്റക്കാരെ ശിക്ഷിക്കാൻ ഒരു പുതിയ രീതി കണ്ടുപിടിച്ചു് അതനുസരിച്ചു പ്രവർത്തിച്ചിരുന്നു.
നാലുഭാഗവും മറച്ച ഒരു സ്ഥലത്തിനു രണ്ടു അടച്ചിട്ട വാതിലുകൾ. ഒരു വാതിലിന്റെ പിറകിൽ വിശപ്പുള്ള കടുവ.
മറ്റേ വാതിലിന്റെ പിറകിൽ സുന്ദരിയായ യുവതി. കുറ്റക്കാരനു ഏതു വാതിൽ തുറന്നു അകത്തേക്കു കടക്കാം.
കടന്നാൽ കടക്കുന്നവനെ ഭക്ഷിച്ചു പുറത്തേക്കു കടുവ വരുമോ അതോ വിവാഹം കഴിക്കേണ്ട സുന്ദരിയുമായി
കുറ്റക്കാരൻ വരുമോ എന്നു് കണ്ടറിയണം.
</p>
          <p>ഒരു ദിവസം ഒരു യുവാവും തന്റെ മകളും പ്രേമസല്ലാപത്തിൽ ഏർപ്പെട്ടിരിക്കുന്നതു് രാജാവു കണ്ടു. കടുവയ്ക്കു
ആഹാരമായിത്തീരാവുന്ന സ്ഥലത്തു് അല്ലെങ്കിൽ സുന്ദരിയെ വിവാഹം ചെയ്യാവുന്ന സ്ഥലത്തു് അയാളെ
കൊണ്ടുനിറുത്താനും വാതിൽ തുറന്നു അകത്തേക്കു കടക്കാനും രാജാവു് ആജ്ഞാപിച്ചു. രാജാവിന്റെ മകൾ ഏതു
വാതിലിന്റെ പിറകിലാണു് കടുവ ഏതു വാതിലിന്റെ പിറകിലാണു് സുന്ദരി എന്നു മനസ്സിലാക്കി. പക്ഷേ,
അവൾക്കു സംഘട്ടനം ചെയ്യുന്ന രണ്ടു വികാരങ്ങൾ, ഒന്നു കാമുകന്റെ നേർക്കുള്ള ദയ; രണ്ടാമതു് അയാൾ
സുന്ദരിയെ വിവാഹം കഴിക്കുന്നതിലുള്ള കടുത്ത അസൂയ. കാമുകനെ അവിടെക്കൊണ്ടുനിറുത്തിയപ്പോൾ അവൾ
കണ്ണുകൊണ്ടു അടയാളം കാണിച്ചുകൊടുത്തു. അയാൾ ആ വാതിൽ തുറന്നു അകത്തേക്കു കടന്നു. ഒരു
ചോദ്യത്തോടെ കഥാകാരൻ കഥ അവസാനിപ്പിക്കുന്നു. തുറന്ന വാതിലിലൂടെ പുറത്തു് വന്നതു് കടുവയോ
സുന്ദരിയോ. ഇക്കഥ പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞപ്പോൾ കഥാകാരനെ ആളുകൾ ചോദ്യങ്ങൾകൊണ്ടു വിഷമിപ്പിച്ചു.
കാമുകൻ കടുവയ്ക്കു ഭക്ഷണമായോ അതോ സുന്ദരിയെ വിവാഹം കഴിച്ചോ? കഥാകരൻ മറുപടി പറഞ്ഞില്ല.
</p>
          <p>ഏതു കവിതയ്ക്കും ഈ സന്ദിഗ്ധതയുണ്ടു്. ശ്രീ. <ref target="https://w.wiki/H2$a">പി.
ഭാസ്കരന്റെ</ref> ‘ഓർക്കുക വല്ലപ്പോഴും’ എന്ന കാവ്യം നോക്കുക. സ്നേഹിച്ച പെണ്ണിനെ മറ്റൊരാൾ വിവാഹം
കഴിച്ചു. അവൾ അന്നു നാട്ടിലേക്കു പോകാൻ തീവണ്ടിയിൽ കയറിയിരിക്കുമ്പോൾ പൂർവ കാമുകനും പ്ലാറ്റ്
ഫോമിൽ വന്നു നില്ക്കുന്നു. അയാൾ പഴയ കാലത്തേക്കുറിച്ചു് ഓർമിക്കുന്നു. പണ്ടു സുന്ദര വാഗ്ദാനങ്ങൾ
കൈമാറിയതും ആയിരം സ്വപ്നങ്ങളുടെ വർണ്ണംകൊണ്ടു് മായാത്ത സങ്കല്പങ്ങൾ വരച്ചതും വാകപ്പൂമണം
കന്നിത്തെന്നലിലലിയുമ്പോൾ മൂകമാം മാവിൻ തോപ്പിൽ മദ്ധ്യാഹ്നമുറങ്ങുമ്പോൾ മണിമച്ചിന്റെ ഒരു
കോണിലിരുന്നു് പ്രേമകാവ്യത്തിൽകൂടി ഒന്നായി സഞ്ചരിച്ചതും മൂകരായി അന്യോന്യം നോക്കിക്കൊണ്ടു
ദീർഘശ്വാസങ്ങൾ പൊഴിച്ചതും ഒക്കെ അയാൾ ഓർമ്മിക്കുന്നു. ഇപ്പോൾ ഒരു അപേക്ഷയേയുള്ളു അയാൾക്കു്
ഓർക്കുക വല്ലപ്പോഴും.
</p>
          <p>ഈ കാവ്യത്തിന്റെ അസന്ദിഗ്ധതയിൽ സന്ദിഗ്ധതയുണ്ടു്. സ്നേഹിച്ച പെണ്ണിനെ വിവാഹം കഴിക്കാൻ
സാധിക്കാത്ത സാമ്പദിക പാരതന്ത്ര്യത്തിനോടുള്ളു ഒരാക്രമണമാണോ ഇതു? പ്രതിബന്ധം സൃഷ്ടിക്കുന്ന
സാമൂഹിക സ്ഥിതിയുടെ നേർക്കുള്ള ഉപാലംഭമാണോ? Frailty thy name is woman—അങ്കുശമില്ലാത്ത
ചാപല്യമേമന്നിലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാൻ എന്നു കവികൾ പറഞ്ഞതിനെ നീതിമത്കരിക്കലാണോ
ഇതു്. അതോ സ്നേഹത്തിന്റെ നിഷ്കളങ്കതയെ പ്രശംസിക്കുകയാണോ ഇതു്. ഏതിനും അതേ എന്നു് ഉത്തരം
പറയാം. അല്ല എന്നും പറയാം. കടുവയാണോ സുന്ദരിയാണോ വാതിൽ തുറന്നു് പുറത്തേക്കു പോന്നതു് എന്നതു്
നിശ്ചയിക്കാനാവില്ല. എല്ലാ ഉത്തമങ്ങളായ കവിതകളും ഈ സന്ദിഗ്ധത വച്ചു പുലർത്തുന്നു. പക്ഷേ, ഈ
സന്ദിഗ്ധതയ്ക്കു് അപ്പുറത്തായി ഒരു സുന്ദരമായ ലോകമുണ്ടു്. ആ സൗന്ദര്യത്തിന്റെ ലോകത്തിൽ കവികൾ നമ്മളെ
എത്തിക്കുന്നു. പി. ഭാസ്കരനും അതനുഷ്ഠിക്കുന്നു. <ref target="https://en.wikipedia.org/wiki/W._B._Yeats">ഡബ്ലിയൂ. ബി. യേറ്റ്സി</ref> ന്റെ
ഒരു കൊച്ചുകവിതയുണ്ടു്.
</p>
          <p>സ്വർണ്ണ പ്രകാശവും രജതപ്രകാശവും കലർത്തി നിർമ്മിച്ച അലങ്കൃതങ്ങളായ അന്തരീക്ഷത്തിന്റെ വസ്ത്രങ്ങൾ
എനിക്കുണ്ടായിരുന്നെങ്കിൽ, രാത്രിയുടെയും പ്രകാശത്തിന്റേയും അർദ്ധപ്രകാശത്തിന്റേയും നീല നിറമാർന്നതും
അവ്യക്തതയാർന്നതും ഇരുണ്ട നിറമാർന്നതുമായ വസ്ത്രങ്ങൾ എനിക്കുണ്ടായിരുന്നെങ്കിൽ ഞാനവ നിന്റെ
പാദങ്ങൾക്കു താഴെ വിരിക്കുമായിരുന്നു. പക്ഷേ, ദരിദ്രനായ എനിക്കു സ്വപ്നങ്ങൾ മാത്രമേയുള്ളു. ഞാൻ അവയെ
നിന്റെ പാദങ്ങൾക്കു താഴെ ഇതാ വിരിച്ചിരിക്കുന്നു. മൃദുലമായി പാദങ്ങൾ വയ്ക്കു, കാരണം നീയെന്റെ
സ്വപ്നങ്ങളിലാണു് കാലുകൾ വയ്ക്കുന്നതു്. Tread softly because you tread on my dreams. ഇവിടെയും
സാമ്പദിക പാരതന്ത്ര്യം സൂചിപ്പിച്ചതു് സോഷ്യലിസം വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു കവി
ഉദ്ബോധിപ്പിക്കുകയാണെന്നു പറയാം. പ്രേമത്തിന്റെ ഉദാത്താവസ്ഥയെ ആവിഷ്കരിക്കുകയാണെന്നു പറയാം.
എന്നാൽ ഈ സന്നിഗ്ധനാൾക്കപ്പുറത്തായി വാക്കുകൾകൊണ്ടു് ഒരു സൗന്ദര്യത്തിന്റെ ലോകം
സൃഷ്ടിക്കുകയാണു് യേറ്റ്സ്. കവിയായ ഭാസുരനും അതുതന്നെയാണു് അനുഷ്ഠിക്കുന്നതു്.
</p>
          <p>കവിത രമണീയമായ ആവിഷ്കാരമാണെങ്കിൽ ഭാഷയും സുന്ദരമല്ലേ എന്നു ചോദ്യമുണ്ടാകാം. അല്ല എന്നാണു്
ഉത്തരം. വികാരത്തിനു അനുരൂപമായ മട്ടിൽ വാക്കുകൾ പ്രയോഗിക്കുമ്പോൾ അവ സുന്ദരങ്ങളായിത്തീരും. Rose
എന്ന പദത്തിനു സൗന്ദര്യമുണ്ടോ? Rose-ലെ R എന്ന അക്ഷരത്തിനു് പകരം ‘N’വയ്ക്കു. Nose എന്നാകും Rose-നും
Nose-നും സൗന്ദര്യമില്ല പക്ഷേ, My love is like a red nose that is a newly sprung in June

ബേൺസെഴുതുമ്പോൾ അതു് സുന്ദരമായി. നുണക്കുഴി എന്നു് പദത്തിനു സ്വതേ സൗന്ദര്യമില്ല. എന്നാൽ <ref target="https://w.wiki/FkmF">ജി. ശങ്കരക്കുറുപ്പ്</ref> ജാനുവിൻ കൈയാൽ
തേക്കുമോട്ടുതാമ്പാളംമിന്നുമാ നുണക്കുഴിയെഴും സ്മേരമാം കവിൾപോലെ എന്നു പ്രയോഗിക്കുമ്പോൾ നുണക്കുഴി
മനോഹാരിത ആവഹിക്കുന്നു. ചന്ദനം എന്ന വാക്കിനു് സ്വാഭാവികസൗന്ദര്യമില്ല പക്ഷേ, ശങ്കരക്കുറുപ്പ്
ആവിഷ്കരിക്കുന്ന ഒരു പ്രേമരംഗത്തിൽ ‘ചന്ദനം തൊടാം മതം വേണ്ടതിനെന്നപോലസ്സുന്ദരസ്വരം
ചൊല്ലിയുള്ളംകൈനീട്ടിനേരെ. ആയിരംവിരലുകൾ തോറുമേ കലർന്നിട്ടുണ്ടായിരം ചെന്താമരപൂവിന്റെ സംവർത്തി.
നിന്നു ഞാനനങ്ങാതെ എന്റെ നെറ്റിമേലന്നു നിന്നുടെവിരൽത്തുമ്പു ഹിമബിന്ദുപോലേറ്റു, സ്ത്രീയുടെ കരത്തിന്റെ
മാദകമധുരിമപായുമെൻ സിരാചക്രമന്നാദ്യം തരിച്ചുപോയി’ എന്നു ശങ്കരക്കുറുപ്പു പറയുമ്പോൾ എല്ലാവാക്കുകളും
മനോഹരങ്ങളാവുന്നു. മയൂരം പീലി ഒതുക്കിവച്ചിരിക്കുമ്പോൾ മനോഹാരിതയില്ല. എന്നാൽ
കാർമ്മേഘദർശനത്തിൽ അതു് പീലിവിരിച്ചാടുമ്പോൾ ഭംഗി സൃഷ്ടിക്കുകയായി. ഭാജനത്തിൽ പല നിറത്തിലുള്ള
ചായങ്ങളിരിക്കുമ്പോൾ ഭംഗിയില്ല. എന്നാൽ രവിവർമ്മ ബ്രഷ് അവയിൽ മുക്കിയാൽ വാസിൻ തേച്ചു് ശകുന്തളയ്ക്കു
രൂപം കൊടുക്കുമ്പോൾ സൗന്ദര്യത്തിന്റെ ലോകം സൃഷ്ടിക്കുകയായി. അതുപോലെ കവികൾ വാക്കുകൾകൊണ്ടു
സൗന്ദര്യത്തിന്റെ ലോകം സൃഷ്ടിക്കുന്നു.
</p>
        </div>
        <!--end of "section 0.0.9.0/1.16"-->
        <div type="lsection" xml:id="sec1.17">
          <head type="lsechead">ചലച്ചിത്രങ്ങൾ—സംസ്കാരലോപം</head>
          <p style="noindent">വൗപുല്യമാർന്ന ജീവിതത്തെ ഹ്രസ്വരൂപത്തിലാക്കിക്കാണുമ്പോൾ അതു്
ആഹ്ലാദാനുഭൂതിക്കു കാരണമാകും. ഉദാഹരണം നല്കാം. തിരുവനന്തപുരത്തെ സെക്രട്ടേറിയേറ്റ് കെട്ടിടം കണ്ടാൽ
ഒരനുഭൂതിയുണ്ടാവുകയില്ല എന്നാൽ സോപ്പ് കൊണ്ടോ മാർബിൾകൊണ്ടോ അതിന്റെ ഒരു ചെറിയ
രൂപമുണ്ടാക്കിവച്ചാൽ അതിന്റെ അടുത്തുനിന്നു നമുക്കു പോകാൻ തോന്നുകില്ല. ദിക്കുകളെ
വിറപ്പിച്ചുകൊണ്ടെത്തുന്ന തീവണ്ടി കണ്ടാൽ നമ്മൾക്കു പേടിയാകും. സുരക്ഷിതത്വമുള്ള പ്ലാറ്റ്ഫോമിലാണു നമ്മൾ
നില്ക്കുന്നതെങ്കിലും തീവണ്ടി ഇടിച്ചെങ്കിലോ എന്നു വിചാരിച്ചു് പിറകോട്ടു മാറും. എന്നാൽ ഒരു റ്റോയി ട്രെയിൻ
കൊച്ചുപാളത്തിലൂടെ വട്ടംകറങ്ങുന്നതു കണ്ടാൽ കൊച്ചുകുട്ടികളെക്കാൾ ആഹ്ലാദം പ്രായംകൂടിയവർക്കുമുണ്ടാകും.
</p>
          <figure rend="fright" type="gra">
            <graphic url="images/Ingmar_Bergman.jpg" rendition="gra"/>
            <figDesc style="thumb">ബർഗ്മാൻ</figDesc>
          </figure>
          <p> വൈപുല്യമാർന്നതിനെ ഹ്രസ്വതയിലേക്കു കൊണ്ടുചെല്ലുന്നതാണു് കല. സങ്കീർണ്ണവും ബൃഹത്തും
ആധ്യാത്മികവുമായ ജീവിതത്തെ <ref target="https://en.wikipedia.org/wiki/Ingmar_Bergman">ബർഗ്മാൻ</ref> ‘മജീഷ്യൻ’
എന്ന ചലച്ചിത്രമാക്കുമ്പോൾ നമ്മൾ ജീവിതത്തെ ഹ്രസ്വരൂപത്തിൽക്കണ്ടു് ആഹ്ലാദിക്കുന്നു. കലയിൽ
നിന്നുണ്ടാകുന്ന ആഹ്ലാദം ആകുലാവസ്ഥയിലിരിക്കുന്ന പ്രേക്ഷകരെ അനുധ്യാനത്തിന്റെ പ്രശാന്തതയിലെക്കു
നയിക്കുകയും അവനു് വിശ്രാന്തി നല്കുകയും ചെയ്യുന്നു. പ്രശസ്തയായ ചലച്ചിത്രതാരം ശാരദ ഒരിക്കൽ അവർ
അഭിനയിച്ച ഒരു ചലച്ചിത്രം കണ്ടിട്ടു് അതു് തീർന്നപ്പോൾ കരഞ്ഞുകൊണ്ടു് തീയറ്ററിൽനിന്നു പോകുന്നതു ഞാൻ
കണ്ടു. മുൻപു അവരെ പരിചയപ്പെട്ടിരുന്ന ഞാൻ Madam why do you weep എന്നു ചോദിച്ചപ്പോൾ tears of
happiness എന്നു മറുപടി നല്കി. നല്ല ചലച്ചിത്രങ്ങൾ ഇങ്ങനെ പ്രേക്ഷകർക്കു മാനസികോന്നമനം
ഉളവാക്കാറുണ്ടു്.
</p>
          <p>പക്ഷേ, ആധുനികകാലത്തു് ചലച്ചിത്രത്തിന്റെ കലാപരമായ മേന്മയ്ക്കും ജനസമ്മതിക്കും വലിയ
അകല്ച്ചയുണ്ടു്. ചലച്ചിത്രത്തിന്റെ കലാപരമായ മേന്മയല്ല സാധാരണക്കാരെ ആകർഷിക്കുന്നതു്. ബഹുജനത്തെ
ആകർഷിക്കുന്നതു് ഉത്തമമായ കലയല്ല, ഇൻഫിരിയർ ആർട്ടാണു്. ബഹുജനത്തിനു വേണ്ടതു് രവിവർമ്മയുടെ
ചിത്രങ്ങളല്ല, കലണ്ടർ ചിത്രങ്ങളാണു്. ചെമ്പൈവൈദ്യനാഥയ്യരുടെ പാട്ടല്ല അവിദഗ്ദ്ധർ പാടുന്നതും
ക്ഷുദ്രവികാരങ്ങളെ ഇളക്കിവിടുന്നതുമായ ഗാനങ്ങളാണു്. ഹിമാലയ പർവ്വതത്തിൽ കയറാനോ
കൈലാസത്തിൽ ചെല്ലാനോ അല്ല അവർക്കു കൗതുകം: തിരുവനന്തപുരത്തെ മൂക്കുന്നിമലയിൽ കയറാനാണു്.
അതുകൊണ്ടു് കൊമേഴ്സ്യൽ ഫിലിംസ് എന്നു പറയുന്ന ചലച്ചിത്രങ്ങൾ പ്രേക്ഷകരെ
അധഃപതിപ്പിച്ചുകൊണ്ടിരിക്കുന്നു.
</p>
          <p>അതുകൊണ്ടു് ആർട്ട് ഫിലിംസ് എന്നു പറയുന്ന വിഭാഗം ഉത്തമമായ കലയാണെന്നു് വരുന്നില്ല. അത്തരം

ചിത്രങ്ങളുടെ ആവിഷ്കാരമാർഗ്ഗങ്ങൾ ബഹുജനത്തിനല്ല, ചില സംവിധായകർക്കുപോലും മനസ്സിലാകുന്നവയല്ല.
ഒരു രഹസ്യസങ്കേതമാണു് പല ആർട്ട് ചിത്രങ്ങളിലും കാണുക. ഈ രഹസ്യ സങ്കേതം ആ ചിത്രത്തിന്റെ
സംവിധായകനു നിശ്ചയമുണ്ടു്. ദ്രഷ്ടാക്കൾക്കു് അറിഞ്ഞുകൂടാ. മറ്റൊരു സംവിധായകനുമറിഞ്ഞുകൂടാ.
ചലച്ചിത്രത്തിന്റെ പ്രതിപാദ്യവിഷയമാണല്ലോ അതിനു രൂപം നല്കേണ്ടതു്. രൂപത്തിലുള്ള അമിത
കൗതുകംകൊണ്ടു് രൂപം മാത്രമായിത്തീരുന്നു ഇന്നത്തെ ആർട്ട് ഫിലിംസ്. അവ നമ്മുടെ ഗ്രഹണ ശക്തിക്കു്
അതീതമാണു്.
</p>
          <figure rend="fleft" type="gra">
            <graphic url="images/Satyajit_Ray.jpg" rendition="gra"/>
            <figDesc style="thumb">സത്യജിത്റായി</figDesc>
          </figure>
          <p> കഥയുടെ ഉത്കണ്ഠ ജനിപ്പിക്കുന്ന ആഖ്യാനത്തിലല്ല ടെക്നിക്കിന്റെ അതിപ്രസരത്തിലാണു്
സംവിധായകരുടെ താല്പര്യം. ഫെതറിക്കോ ഫെല്ലീനി വലിയ കലാകാരനാണു്. അദ്ദേഹത്തിന്റെ ഒരു
ചലച്ചിത്രത്തിന്റെ ആരംഭത്തിൽ ക്രിസ്തുവിന്റെ ഒരു വലിയ പ്രതിമ ഒരു ഹെലികോപ്റ്ററിൽ നിന്നു
തൂക്കിയിട്ടിരിക്കുന്നതായി കാണിക്കുന്നു വേറൊരു ഹെലികോപ്റ്ററിൽ ഗോസിപ്പ് നടത്തുന്ന ഒരു കോളമിസ്റ്റ്
സഞ്ചരിച്ചു ക്രിസ്തുവിന്റെ പ്രതിമയുടെ സഞ്ചാരത്തെ റെക്കോഡ് ചെയ്യുന്നു. ഇതുകാണുന്നവർ അമ്പരക്കുന്നു. പഴയ
ക്രൈസ്തവറോം പ്രതിമപോലെസചേതനമാണു്. നവീനകാലത്തു് ഗോസിപ്പിനാണു് പ്രാധാന്യം എന്നാവാം
സംവിധായകൻ ഉദ്ദേശിക്കുന്നതു്. പക്ഷേ, ഇതു വ്യക്തമല്ല. ഇമ്മട്ടിൽ ദുർഗ്രഹങ്ങളായ പ്രതിരൂപങ്ങളേക്കൊണ്ടു്
നവീന സിനിമ പ്രേക്ഷകരെ ആകുലാവസ്ഥയിലെത്തിക്കുന്നു. ബർഗ്മാനെക്കുറിച്ചും <ref target="https://w.wiki/JBg2">സത്യജിത്റായി</ref> യെക്കുറിച്ചും ഇതു തന്നെ പറയാവുന്നതാണു്.
</p>
          <p>കൊമേഴ്സ്യൽ ചിത്രങ്ങളിലേക്കു വരുമ്പോൾ സെക്സിന്റെ തേജസ്സല്ല കാമത്തിൽ ആറാട്ടു നടത്തുന്ന പീറ
പ്രവൃത്തികളാണു് നമ്മൾ കാണുന്നതു്. ഒരു കാലത്തു് സിനിമയിലെ സെക്സ് ആന്തരതേജസ്സിനെ
ചിത്രീകരിച്ചിരുന്നു. പക്ഷേ, ഇക്കാലത്തു് അതു ശാരീരിക ചേഷ്ടകൾ മാത്രമായി മാറിയിരിക്കുന്നു. നായികയും
നായകനും ഇടയ്ക്കു് ഒരു താമരനൂലു പോലും കടത്താൻ വയ്യാത്ത വിധത്തിൽ മുഖങ്ങൾ അടുപ്പിക്കുന്നതും അനാഗത
ശ്മശ്രുക്കളെയും അനാഗതാർത്തവകളെയും അങ്ങനെ ഹർഷോന്മാദത്തിലേക്കു വലിച്ചെറിയുകയും ചെയ്യുന്നതു്
കൊമേഴ്സ്യൽ സിനിമയിലെല്ലാം കാണാം. ഇതു് ദ്രഷ്ടാക്കൾക്കു അസുഖകരമായ പ്രകമ്പനം ഉണ്ടാക്കുന്നു.
മാന്യജീവിതം നയിക്കുന്ന പൗരന്മാർക്കു് അസ്വസ്ഥതയുളവാക്കാൻ ആർക്കും അധികാരമില്ല. ഇതു
സംസ്കാരലോപമാണു്. ആർട്ട് ഫിലിംസ് കൃത്രിമത്വംകൊണ്ടു് സത്യത്തിൽ നിന്നു അകലുന്നു. കോമേഴ്സ്യൽ
ഫിലിംസ് അസഭ്യങ്ങളായ ശാരീരിക ചേഷ്ടകളിൽ ഈന്നൽ നല്കി സംസ്കാരലോപമുണ്ടാക്കുന്നു.
</p>
        </div>
        <!--end of "section 0.0.9.0/1.17"-->
        <div type="lsection" xml:id="sec1.18">
          <head type="lsechead">ആവിഷ്കാരസ്വാതന്ത്ര്യം</head>
          <p style="noindent">സാഹിത്യവും വിപ്ലവവും എന്ന പുസ്തകം ചിന്തോദ്ദീപകമാണു്. അതിൽ വിവരിച്ച ഒരു
സംഭവം. ക്രൂഷ്ചോഫ് ചെയർമാനും പ്രധാനമന്ത്രിയുമായിരുന്ന കാലത്തു് രാഷ്ട്രാന്തരീയ പ്രശസ്തിയാർജ്ജിച്ചിരുന്ന
നെസ്വെസ്റ്റ്നി എന്ന പ്രതിമാനിർമ്മാതാവു്—ശില്പി—ഒരു എക്സിബിഷൻ നടത്തി, അതുകാണാൻ ക്രൂഷ്ചോഫ്
വന്നു. അദ്ദേഹത്തിനു കലാശില്പങ്ങൾ കണ്ടപ്പോൾ വല്ലാത്ത കോപം വന്നു. നായ്ക്കാട്ടം, മാലിന്യം, അപമാനം
എന്നു് അദ്ദേഹം അലറി. ആരാണു് ഇതിന്റെ നേതാവു്? എന്നു് അദ്ദേഹം ചോദിച്ചപ്പോൾ നെസ്വെസ്റ്റ്നിയെ
ആരോ ചൂണ്ടിക്കാണിച്ചു. അദ്ദേഹത്തെ നോക്കി ക്രൂഷ്ചോഫ് വീണ്ടും അലറി. അപ്പോൾ നെസ്വെസ്റ്റിനി പറഞ്ഞു.
‘താങ്കൾ ചെയർമാനും പ്രധാന മന്ത്രിയുമായിരിക്കാം. പക്ഷേ, എന്റെ ശില്പങ്ങളുടെ മുൻപിലല്ല. ഇവിടെ ഞാനാണു്
പ്രധാനമന്ത്രി. നമുക്കു തുല്യരെന്ന നിലയിൽ സംസാരിക്കാം.’ കലാകാരന്റെ ഈ മറുപടി ക്രൂഷ് ചോഫിന്റെ
ദേഷ്യത്തെക്കാൾ വിപത്തു നിറഞ്ഞതാണെന്നു് കലാകാരന്റെ ചില സ്നേഹിതന്മാർക്കു തോന്നി. ക്രൂഷ് ചോഫിന്റെ
അടുത്തു നിന്ന ഒരു മന്ത്രി കലാകാരനോടു ചോദിച്ചു: ‘നിങ്ങൾ ആരോടാണു സംസാരിക്കുന്നതെന്നു് അറിയുമോ.
ഈ നില്ക്കുന്നതു പ്രധാന മന്ത്രിയാണു്. നിങ്ങളെ ഞങ്ങൾ യുറേനിയം ഖനികളിൽ അയയ്ക്കാൻ പോകുകയാണു്.’
സെക്യൂരിറ്റിയിൽ പെട്ട രണ്ടുപേർ കലാകാരന്റെ കൈകളിൽ പിടിച്ചു. അദ്ദേഹം മന്ത്രിയെ അവഗണിച്ചു്
ക്രൂഷ്ചോഫിനെ നോക്കിപ്പറഞ്ഞു. ‘ഏതു നിമിഷത്തിലും സ്വയം നിഗ്രഹിക്കാൻ തയ്യാറായി നില്ക്കുന്ന ഒരാളോടാണു്
താങ്കൾ സംസാരിക്കുന്നതു്. താങ്കളുടെ ഭീഷണികൾക്കു് എന്നെ സംബന്ധിച്ചു് ഒരർത്ഥവുമില്ല.’ സെക്യൂരിറ്റിഭടന്മാർ
നെസ്വെസ്റ്റ്നിയുടെ കൈകൾ വിട്ടു. കലാകാരൻ തന്റെ ശില്പങ്ങളുടെ അടുത്തേക്കു നടന്നു. ക്രൂഷ്ചോഫ് പിറകെ
പോയി. അദ്ദേഹം കലാകാരനോടു ചോദിച്ചു. ‘സ്റ്റാലിന്റെ ഭരണകാലത്തുണ്ടായ കലാ സൃഷ്ടികളെക്കുറിച്ചു

നിങ്ങളുടെ അഭിപ്രായമെന്താണു്?’ അവ ചീഞ്ഞതായിരുന്നു. ആ കലാകാരന്മാർ താങ്കളെ ഇപ്പോഴും
വഞ്ചിക്കുന്നുവെന്നു തോന്നുന്നു എന്നു് നെസ്വെസ്റ്റ്നി പറഞ്ഞു. അപ്പോൾ ക്രൂഷ്ചോഫ് അറിയിച്ചു. ‘സ്റ്റാലിന്റെ
മാർഗ്ഗങ്ങൾ തെറ്റായിരുന്നു. പക്ഷേ, കല ചീഞ്ഞതല്ല, ജീർണ്ണിച്ചതല്ല.’ ‘മാർക്സിസ്റ്റുകൾ എന്ന നിലയിൽ നമുക്കു്
അങ്ങനനെ വിചാരിക്കാനാവുമോ’ എന്നു് കലാകാരൻ ചോദിച്ചു. Cult of Personality-യെയാണു് സ്റ്റാലിൻ
പ്രോത്സാഹിപ്പിച്ചതു്. അതുതന്നെയായിരുന്നു അന്നത്തെ കലയുടെ ഉള്ളടക്കവും. അതുകൊണ്ടു് സ്റ്റാലിന്റെ
കാലത്തെ കലയും ചീഞ്ഞതായിരുന്നു കെട്ടതായിരുന്നു എന്നു് നെസ്വെസ്റ്റ്നിയുടെ പ്രതികരണം. അവർ
പിരിയുന്നതിനു മുൻപു ക്രൂഷ്-ചോഫ് പറഞ്ഞു. നിങ്ങളെപ്പോലുള്ള മനുഷ്യനെയാണു് എനിക്കിഷ്ടം. പക്ഷേ,
നിങ്ങളിൽ ഒരു മാലാഖയും ഒരു പിശാചുമുണ്ടു്. മാലാഖ ജയിച്ചാൽ നമുക്കു് ഒരുമിച്ചു കഴിഞ്ഞുകൂടാം.
</p>
          <p>പിശാചാണു് ജയിക്കുന്നതെങ്കിൽ ഞങ്ങൾ നിങ്ങളെ ഇല്ലാതാക്കും. കുറച്ചു ദിവസം കഴിഞ്ഞു് ക്രൂഷ്ചോഫിനെ
നെസ്വെസ്റ്റ്നി കണ്ടപ്പോൾ ക്രൂഷ്ചോഫ് ചോദിച്ചു. സ്റ്റെയ്റ്റിന്റെ അഭിമർദ്ദം സഹിച്ചു് അദ്ദേഹം അത്രയും കാലം
എങ്ങനെ ജീവിച്ചുവെന്നു്. കാണ്ടാമൃഗത്തിന്റെ കുളമ്പിനെ അലിയിക്കുന്ന ഒരു Super Saline Solution-നിൽ
മൃദുലങ്ങളായ ചെറിയ ബാക്ടീരിയ ജീവിക്കുമെന്നു നെസ്വെസ്റ്റ്നി മറുപടി നല്കി. ക്രൂഷ്ചോഫ് ആ കലാകാരനെ
സ്വതന്ത്രനായി ജീവിക്കാൻ അനുവദിച്ചു. ക്രൂഷ്ചോഫ് പറഞ്ഞതാണു സത്യം. കലാകാരനിലുള്ള മാലാഖ
അതായതു സൗന്ദര്യം ആവിഷ്കൃതമായാൽ ആരും അംഗീകരിക്കും. അയാളിലുള്ള പിശാചു് അതായതു് കലയുടെ
പരിധി ലംഘിച്ചുള്ള പ്രചാരണമോ സമൂഹ വിമർശനമോ അധികമായാൽ കലാകാരനു ദോഷം സംഭവിക്കും.
ആവിഷ്കാര സ്വാതന്ത്ര്യം സൗന്ദര്യ സൃഷ്ടിക്കു് ഉതകണം. അവിടം കഴിഞ്ഞുപോയാൽ ആവിഷ്കാര സ്വാതന്ത്ര്യം
ദുസ്സ്വാതന്ത്ര്യമായി മാറും.
</p>
          <p>ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ദുസ്സ്വാതന്ത്ര്യം പ്രകടിപ്പിക്കുന്ന കാലയളവിലാണു നമ്മൾ
ജീവിക്കുന്നതു്. ഞാൻ ബഹുമാനത്തോടു ജനമര്യാദ ലംഘിക്കാതെ പെരുമാറുന്നതു് യേശുക്രിസ്തുവിന്റെയും
മുഹമ്മദ്നബിയുടെയും ശ്രീരാമകൃഷ്ണ പരമഹംസന്റെയും യുധിഷ്ഠിരന്റെയും സന്ദേശങ്ങൾ എന്റെ രക്തത്തിൽ
കലർന്നിരിക്കുന്നതുകൊണ്ടാണു്. സുവിശേഷങ്ങളിൽ നിന്നു് തെളിഞ്ഞുവരുന്ന യേശുവിന്റെ സ്വഭാവം നമുക്കറിയാം.
ആ സ്വഭാവത്തിൽനിന്നു വിഭിന്നമായ ഒരു സ്വഭാവം യേശുവിനു് ഉണ്ടായിരുന്നുവെന്നു് കാണിച്ചു് നോവലെഴുതുന്നതു
ശരിയല്ല. <ref target="https://w.wiki/JBfz">സി. രാജഗോപാലാചാരി</ref> പറഞ്ഞിട്ടുണ്ടു്.
മഹാത്മാഗാന്ധി ഭാരതീയരിൽ ചെലുത്തിയ സ്വാധീനതയെക്കാൾ വലിയ സ്വാധീനതയാണു്
യുധിഷ്ഠിരനുള്ളതെന്നു്. ഒരിക്കലും കള്ളം പറയാത്തെ യുധിഷ്ഠിരന്റെ തേരു് ഭൂമിയിൽ നിന്നുയർന്നാണു്
സഞ്ചരിച്ചിരുന്നതു്. യുദ്ധത്തിന്റെ ആവശ്യകതയ്ക്കുവേണ്ടി അദ്ദേഹം അശ്വത്ഥാമാവിനെ സംബന്ധിച്ച ഒരു കള്ളം
പറഞ്ഞു. അപ്പോൾ തൊട്ടു് തേരു് ഭൂമിയിൽ തൊട്ടു് ഉരുളാൻ തുടങ്ങി. ആവിഷ്കാര സ്വാതന്ത്ര്യം ശൂന്യാകാശത്തു്
അതിവേഗം സഞ്ചരിക്കുമ്പോൾ ആവിഷ്കാര ദുസ്സ്വാതന്ത്ര്യം കൊണ്ടു് അതിനേ ഭൂമിയിൽ സ്പർശിച്ചു് സഞ്ചരിപ്പിക്കാൻ
ഉദ്യമിക്കരുതു് ആരും. കാസാൻദ് സാക്കീസ്മാരും സൽമാന്റുഷ്ദിമാരും അറിഞ്ഞിരിക്കേണ്ട വസ്തുതയാണിതു്.
</p>
          <p>കലാകാരനെ മറ്റാരും പ്രേരിപ്പിക്കുന്നില്ലെങ്കിലും അയാളും തന്റെ ആവിഷ്കാര സ്വാതന്ത്യത്തെ
ദുരുപയോഗപ്പെടുത്തരുതു്. <ref target="https://w.wiki/GHhz">ടോൾസ്റ്റോയി</ref> പോലും
അതിനെ ദുരുപയോഗപ്പെടുത്തി. അദ്ദേഹത്തിനു് Pre Conversion Period, Post Conversion Period എന്നു
രണ്ടു കാലയളവുകളുണ്ടു്. Pre Conversion Period-ൽ എഴുതിയ <ref target="https://w.wiki/GKyc">വാർ ആൻഡ് പീസ്</ref>, <ref target="https://w.wiki/GLy4">അന്നാകരേനിന</ref> ഇവ ഉത്കൃഷ്ടങ്ങളാണു്. എന്നാൽ
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധി ലംഘിച്ചു് Christian Love എന്ന ആശയത്തിന്റെ പ്രേരണയാൽ രചിച്ച
രെസറക്ഷൻ എന്ന നോവലിനും മറ്റു കഥകൾക്കും കലാഭംഗി കുറയും. ടോൾസ്റ്റോയിക്കുശേഷമുള്ള സോവിയറ്റ്
ഗവൺമെന്റ് ടോൾസ്റ്റോയിയുടെ Post Conversion Period-ലെ ചില ആശയങ്ങൾ സ്വീകരിച്ചു്
കലാസൃഷ്ടികൾക്കു പ്രോത്സാഹനം നല്കിയപ്പോൾ കലാഭംഗി തീരെയില്ലാത്ത കൃതികൾ ഉണ്ടായി.
</p>
        </div>
        <!--end of "section 0.0.9.0/1.18"-->
      </div>
      <!--end of "chapter 0.0.9/1"-->
      <!--END OF CHAPTER 0.0.9/1-->
      <div type="chapter" n="0.0.10" xml:id="chp0.0.10">
        <head type="chaphead">വിശ്വസുന്ദരി, വൃദ്ധരതി</head>
        <div type="lsection">
          <lg>
            <l> വെണ്ണ തോല്ക്കുമുടലിൽ സുഗന്ധിയാ</l>
            <l> മെണ്ണ തേച്ചരയിലൊറ്റമുണ്ടുമായ്</l>
            <l> തിണ്ണമേലരുളുമാനതാംഗിമു-</l>
            <l> ക്കണ്ണനേകി മിഴികൾക്കൊരുത്സവം. </l>
          </lg>
          <!--end of "verse"-->
          <p style="noindent"> കുളിക്കാൻ സന്നദ്ധയായിരിക്കുന്ന പാർവതിയെ ശിവൻ കണ്ടതെങ്ങനെയെന്നു
വർണിക്കുകയാണു <ref target="https://w.wiki/FkmK">വള്ളത്തോൾ</ref>. പാർവ്വതി എണ്ണ
തേച്ചു കുളിക്കുമോ? അപ്പോൾ അർദ്ധനഗ്നയായിത്തന്നെ ഇരിക്കുമോ? സുതാര്യമായ ഒറ്റമുണ്ടു് ഉടുത്തേ
ഇരിക്കുകയുള്ളോ? കൈലാസത്തെ സൗധത്തിൽ കേരളത്തിലെ പാവപ്പെട്ടവരുടെ കൊച്ചുവീടുകളിൽ മാത്രം
കാണുന്ന (ചാണകം മെഴുകിയ) തിണ്ണയുണ്ടോ? മുണ്ടുതന്നെയാണോ ദേവിയും ഉടത്തിരുന്നതു? എന്നൊക്കെയുള്ള
ചോദ്യങ്ങൾക്കു സാംഗത്യമുണ്ടു്. അതിരിക്കട്ടെ. ഏതോ നായർ ഭവനത്തിൽ ഒരിക്കലോ പലതവനയോ
വള്ളത്തോൾ കണ്ട കാഴ്ചയെ അദ്ദേഹം ഔചിത്യഹീനമായി പരമശിവന്റെ സഹധർമചാരിണിയിലേക്കു
സംക്രമിപ്പിച്ചിരിക്കുകയാണു് എന്നേ പറയേണ്ടൂ. ശ്ലോകം നന്നായിട്ടുണ്ടെങ്കിലും ആ നന്മ
ഉചിതജ്ഞതാരാഹിത്യത്തിന്റെ അതിപ്രസരത്തിലും അധിപ്രസരത്തിലും ആമഗ്നമായിപ്പോകുകയാണു്.
വള്ളത്തോളിനെ കുറ്റപ്പെടുത്തേണ്ടതില്ല. സ്ത്രീ സൗന്ദര്യം വിശേഷിച്ചു് നഗ്നയായ സ്ത്രീയുടെ മെയ്യഴകു് പുരുഷനു്
ആസ്വദിക്കാനുള്ളതാണു് എന്ന ഫ്യൂഡലിസ്റ്റ് ചിന്താഗതിയാണു വള്ളത്തോളിനുള്ളതു്.</p>
          <lg>
            <l> ഈറൻ പഴന്തുണി തദംഗിലതയ്ക്കിണങ്ങും</l>
            <l> മാറർദ്ധസംവരണമാം മുളവേലിയായി</l>
            <l> മറ്റത്തു തത്തുമരുപന്തുകൾ തോളിലിട്ട </l>
            <l> കീറത്തുവർത്തുതുകിലിങ്കലൊതുങ്ങിയില്ലാ </l>
          </lg>
          <!--end of "verse"-->
          <p> എന്നു വള്ളത്തോൾ എഴുതുമ്പോൾ രസിക്കുന്നതു വായനക്കാരെക്കാൾ മഹാകവി തന്നെയാണു്. സ്ത്രീയുടെ
ശാരീരിക സൗഭഗം പുരുഷനു് ആസ്വദിക്കാനുള്ളതല്ലെങ്കിൽ വേറെയാരാണു് അതാസ്വദിക്കുക എന്ന ചോദ്യമാണു്
ഇമ്മാതിരി കാവ്യങ്ങളിൽ നിന്നുയരുന്നതു് ഇതൊരു കുറ്റമായി പറയുകയല്ല ഞാൻ. സവിശേഷമായ പുരുഷ
ചിന്താഗതിയുടെ ഉപോൽപന്നമാണു് ഈ ആസ്വാദനമെന്നേ എനിക്കഭിപ്രായമുള്ളൂ.
</p>
          <p>രൂപമൊത്ത സ്ത്രീയുടെ ശരീരത്തിനു് അല്പമൊരു ന്യൂനത്വം വരുത്തിയാൽ, അതു കാണുന്ന പുരുഷന്റെ
ലൈംഗികക്ഷോഭം വളരെക്കൂടുമെന്നു് എല്ലാ സാമൂഹിക ശാസ്ത്രജ്ഞന്മാരും സമ്മതിച്ചിട്ടുണ്ടു്. ചൈനയിലെ
ഇപ്പോഴത്തെ സ്ഥിതി എനിക്കറിയില്ല. പണ്ടു പെൺകുട്ടികളുടെ കാലുകൾ ബൂട്ട്സിനകത്തിട്ടുവച്ചിരുന്നു. ഒരു
സമയത്തും മാറ്റാത്ത ആ ബൂട്ട്സ് പാദങ്ങളുടെ വളർച്ച തടഞ്ഞിരുന്നു. യുവതിയായാലും കൊച്ചുകുഞ്ഞിന്റെ
കാലുകൾ. ചെറുപ്പക്കാരി അവലംബമില്ലാതെ ആടിയാടി നടക്കുന്നതു കണ്ട പുരുഷൻ
ലൈംഗികഹർഷാതിരേകത്തിൽ ചെന്നിരുന്നു. സ്ത്രീയോ? അവൾ ഉപഭോഗവസ്തു മാത്രമാണു്. ചെറിയ
കാലുകളുള്ള സ്ത്രീ ജോലി ചെയ്യേണ്ടതില്ല. ജോലി ചെയ്യണമെന്നുണ്ടെങ്കിലല്ലേ നല്ല കാലുകൾ വേണ്ടൂ.
ശയനീയത്തിൽ ഭർത്താവിനെ വേഴ്ചയ്ക്കു മാത്രമായി കാത്തു കിടക്കുന്ന ചൈനീസ് സ്ത്രീക്കു സ്വാഭാവിക വളർച്ചയുള്ള
കാലുകൾക്കു് എന്താവശ്യകത! ആ കാലയളവിലെ ഫ്യൂഡൽ ചിന്താഗതിയുടെ ഫലമാണു കാലു ചെറുതാക്കൽ
എന്ന ക്രൂരമായ ഏർപ്പാടു്.
</p>
        </div>
        <!--end of "section 0.0.10.0/1.19"-->
        <div type="lsection" xml:id="sec1.20">
          <head type="lsechead">മേനിയഴകിന്റെ പിന്നാലെ</head>
          <p style="noindent">നമ്മുടെ പരസ്യക്കാർക്കും സ്ത്രീയുടെ പൊന്മേനിയഴകു് ഒഴിവാക്കാൻ വയ്യ.
നെഞ്ചത്തും അരക്കെട്ടിലും ലേശം കറുത്ത തുണി. ആ തുണിയുടെ ആവരണ സ്വഭാവത്തിലൂടെ ദ്രഷ്ടാവു് സ്ത്രീയുടെ
ഗോപനീയാംഗങ്ങൾക്കുള്ള ഗൂഢാർഥതയിലേക്കു ഭാവനാപരമായ സാക്ഷാത്കാരം നടത്തുന്നു അവയവങ്ങളുടെ
പ്രത്യക്ഷ ദർശനത്തെക്കാൾ ഇതിനു കാമോദ്ദീപക ശക്തിയുണ്ടു്. ‘ഫോർ ഇഞ്ച് ക്ലോത്ത്’ ധരിച്ച ഈ അതിസുന്ദരി
നഗ്നങ്ങളായ തുടകൾ കാണിച്ചും ആവരണം ചെയ്ത പൃഥുലനിതംബം കാണിച്ചും പല തവണ വട്ടം കറങ്ങുന്നു.
ദ്രഷ്ടാവിന്റെ ലൈംഗികാസക്തിയെ ജ്വലിപ്പിച്ചുവിട്ടു് അവളുടെ സമീപത്തിരിക്കുന്ന ടെലിവിഷൻ സെറ്റിന്റെ
മനോഹാരിതയിലേക്കു നയിക്കുന്നു. അടുത്ത ദിവസം സെറ്റ് വാങ്ങാൻ പോകുന്നവർ ടെലിവിഷനിൽ
ദർശിച്ചതുതന്നെ വാങ്ങുന്നു ഒരു കാര്യംകൂടി പറയേണ്ടതുണ്ടു്. കറുപ്പിനാണു് ലൈംഗികാസക്തി വർധിപ്പിക്കാൻ
കഴിവെന്നു ലൈംഗികശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ചിട്ടുണ്ടു്. കാലു നീട്ടിവയ്ക്കുകയും തുട കാണിക്കുകയും തിതംബം
പ്രദർശിപ്പികുകയും ചെയ്യുന്ന അതിസുന്ദരി കറുത്ത അണ്ടർവെയറാണു് ധരിക്കുക. അവളുടെ മാറിലും കറുത്ത ബ്രാ
തന്നെ.
</p>
        </div>
        <!--end of "section 0.0.10.0/1.20"-->
        <div type="lsection" xml:id="sec1.21">
          <head type="lsechead">സുന്ദരികളും കിഴവന്മാരും</head>
          <p style="noindent">കവികളും പരസ്യക്കാരും അനുഷ്ഠിക്കുന്ന ഈ കൃത്യം തന്നെയാണു്
ലോകസുന്ദരിമാരെ തെരഞ്ഞെടുക്കുന്ന വൃദ്ധരായ പ്രാഡ്വിവാകരും അനുഷ്ഠിക്കുക. പലതരത്തിലുള്ള
പ്രദർശനങ്ങൾ വേണ്ടിവരുന്നു സുന്ദരികൾക്കു്. നനഞ്ഞൊട്ടിയ അല്പവസ്ത്രങ്ങളോടെ അവർ നില്ക്കണം,
കിഴവന്മാരുടെ മുമ്പിൽ പിന്നീടു് ഒരു തുട കാണിച്ചുകൊണ്ടുള്ള നടത്തം. പ്രാഡ്വിവാകർ വൃദ്ധന്മാരായതുകൊണ്ടു
സൗന്ദര്യത്തിന്റെ വിലയിരുത്തൽ മാത്രമേ നടക്കുന്നുള്ളുവെന്നാണു ഭാവം. പക്ഷേ, ഇക്കാര്യത്തിൽ കിഴവന്മാർ
ചെറുപ്പക്കാരെക്കാൾ മുൻപന്തിയിലാണു് എന്നതത്രേ വാസ്തവം. വൃദ്ധരതി കൂടുതൽ ഉദ്ദീപിപ്പിക്കുന്ന യുവതിക്കു്
സമ്മാനം. ധിഷണാവൈഭവം പരിശോധിക്കാനായി സുന്ദരികളോടു ചോദ്യങ്ങൾ ചോദിക്കുന്നതും മറ്റും
അസത്യപ്രക്രിയകളായി കരുതിയാൽ മതി. വൃദ്ധരതി ജയിക്കുമ്പോൾ വിശ്വസുന്ദരി ജയിക്കുന്നു. എന്തൊരു
വിലക്ഷണമായ ഏർപ്പാടു്!
</p>
        </div>
        <!--end of "section 0.0.10.0/1.21"-->
        <div type="lsection" xml:id="sec1.22">
          <head type="lsechead">നഗ്നതയും ഗുസ്തിപിടുത്തവും</head>
          <p style="noindent">നഗ്നതയിൽ സവിശേഷതയൊന്നുമില്ല. കൈ കാണിക്കുന്നതു ഗോപനീയാംഗങ്ങൾ
പ്രദർശിപ്പിക്കുന്നതും തമ്മിൽ എന്തേ വ്യത്യാസം എന്നു നവീനന്മാർ ചോദിക്കുന്നുണ്ടു്. പുരാതന ഗ്രീസിൽപ്പോലും
ഈ നഗ്നതാ പ്രദർശനമുണ്ടായിരുന്നുവെന്നു് അവർ ചൂണ്ടിക്കാണിക്കും. സുന്ദരികളെയും സുന്ദരന്മാരെയും
കണ്ടുപിടിച്ചു് ഒന്നാം സ്ഥാനം നിർണയിക്കാനായി സ്പാർട്ടയിൽ നഗ്നരായ യുവതികളെയും യുവാക്കന്മാരെയും
കൊണ്ടു ഗുസ്തിപിടിപ്പിക്കുമായിരുന്നു. പരിപൂർണ നഗ്നകളായ യുവതികൾ അന്നത്തെ വിധികർത്താക്കളെ
രതിമൂർച്ഛയിലെത്തിച്ചപ്പോൾ പ്രേക്ഷകർക്കു് അത്ഭുതമുളവാക്കുന്ന സമ്മാനങ്ങൾ അവർക്കു നല്കിയിരുന്നു. നമ്മുടെ
ലോകസുന്ദരി തെരഞ്ഞെടുപ്പിൽ പരിപൂർണ നഗ്നതയുടെ പ്രദർശനമില്ലെന്നു തോന്നും. നനഞ്ഞൊട്ടിയ
വസ്ത്രങ്ങളോടുകൂടി സുന്ദരികൾ നില്ക്കുമ്പോൾ പരിപൂർണമായ നഗ്നതയെക്കാൾ ആ നിലയ്ക്കു കാമോദ്ദീപകത്വം
ഉണ്ടല്ലോ. ഗോപനീയാംഗങ്ങളുടെ പ്രദർശനം ഹസ്തപ്രദർശനംപോലെയാണെന്ന വാദത്തിനു പ്രസക്തിയില്ല.
ചില അവയവങ്ങളുടെ പ്രദർശിപ്പിക്കൽ ദ്രഷ്ടാക്കളുടെ രക്തത്തെ ചൂടുപിടിപ്പിക്കും. ആ ഊഷ്മളരക്തം അവരുടെ
മാനസികനിലയ്ക്കും മാറ്റംവരുത്തും. ക്രിമിനലുകളായി മാറാൻപോലും ആ പരിവർത്തനം ചിലപ്പോൾ
സഹായിച്ചെന്നുവരും. അതുകൊണ്ടു ലോകസുന്ദരിത്തെരെഞ്ഞെടുപ്പു് എന്ന പേരിൽ നടത്തുന്ന ഈ
രതിവർധനോപായം സംസ്കാരശൂന്യമായ ഏർപ്പാടാണു്. ഇതിന്റെ പിറകിൽ വഞ്ചനാത്മകത ഏറെയുണ്ടു്.
ലോകസുന്ദരിയായി തെരെഞ്ഞെടുക്കപ്പെടുന്നവൾ ചലച്ചിത്രത്തിൽ നായികയായിവരും. പരസ്യക്കാർക്കു് അവളെ
പ്രയോജനപ്പെടുത്താം. പേരു നല്ലപോലെ ഓർമ്മയിലില്ല. പണ്ടു്, സിൽവാനോ മങ്കാനോ എന്നോ മറ്റോ
പേരുള്ള ഒരു ഇറ്റലിക്കാരിയെ ലോകസുന്ദരിയായി തെരഞ്ഞെടുത്തു ഏതാനും മാസങ്ങൾക്കുള്ളിൽ അവൾ
Bittor Rice എന്നൊരു സിനിമയിൽ നായികയായി വന്നു. നമ്മുടെ ലോകസുന്ദരിമാരെ പരസ്യക്കാർ
പ്രയോജനപ്പെടുത്തുന്നതെങ്ങനെയെന്നു ദിവസവും ടെലിവിഷൻ കാണുന്നവരോടു ഞാൻ പറയേണ്ടതില്ല.
അവരുടെ നഗ്നതാപ്രദർശനം നമ്മുടെ പിഞ്ചുകുട്ടികളെപ്പോലും അപഥസഞ്ചാരം നിർവഹിപ്പിക്കും.

</p>
          <p>പുരുഷശരീരത്തിനും സ്ത്രീശരീരത്തിനും പാവനത കല്പിക്കുന്നവരാണു ഭാരതീയർ.</p>
          <lg>
            <l> ‘ആത്മാനം രഥിനം വിദ്ധി</l>
            <l> ശരീരം രഥമെപതു</l>
            <l> ബുദ്ധിം തു സാരഥിം വിദ്ധി</l>
            <l> മനഃ പ്രഗ്രഹമേവ ച’ </l>
          </lg>
          <!--end of "verse"-->
          <p> എന്നു കഠോപനിഷത്തു്.
</p>
          <p>മനുഷ്യനെ സാകല്യാവസ്ഥയിൽ രഥമായിക്കാണണം. ആത്മാവു് അതിലെ യാത്രക്കാരൻ. ധിഷണയാണു്
രഥമോടിക്കുന്നവൻ. ഇന്ദ്രിയങ്ങൾ കുതിരകൾ. മനസ്സു് കടിഞ്ഞാണും. ഈ മഹനീയ സങ്കല്പത്തിൽ നിന്നു
നമ്മളെത്ര താണുപോയിരിക്കുന്നു.
</p>
        </div>
        <!--end of "section 0.0.10.0/1.22"-->
      </div>
      <!--end of "chapter 0.0.10/1"-->
      <!--END OF CHAPTER 0.0.10/1-->
      <div type="chapter" n="0.0.11" xml:id="chp0.0.11">
        <head type="chaphead">ഗൂഢഭംഗികളില്ലാത്ത കാലം, സാഹിത്യവും</head>
        <div type="lsection">
          <p style="noindent">പൂർണചന്ദ്രൻ പ്രതിഫലിക്കുന്ന നിശ്ചല തടാകത്തിന്റെ കണ്ണാടി
ഹൃദയാവർജ്ജകമായ കാഴ്ചയാണു്. ആ തടാകത്തിൽ ഇറച്ചിവെട്ടുകാരൻ കൈകഴുകുന്നതിൽ ധാർമികമോ
നൈതികമോ ആയ തെറ്റുണ്ടെന്നു പറയാൻ സാധിക്കുകയില്ല. എന്നാൽ നമ്മുടെ സൗന്ദര്യബോധത്തെ
ഏതൊക്കെയോ തലത്തിൽ മുറിപ്പെടുത്തുന്നതാണു് ആ ദൃശ്യചിത്രം. ഇത്തരം ദൃശ്യചിത്രങ്ങൾ സാഹിത്യത്തിൽ
വരുമ്പോൾ എം. കൃഷ്ണൻനായരുടെ വിമർശകപ്രതിഭ അതിനോടു സന്ധിയില്ലാത്ത കലാപത്തിലേർപ്പെടുന്നു.
മലയാളിയുടെ സൗന്ദര്യസങ്കല്പങ്ങളെ മുറിപ്പെടുത്തുന്ന ക്ഷുദ്രരചനകളോടു കഴിഞ്ഞ ഇരുപത്തിയാറു കൊല്ലമായി
ക്ഷീണരഹിതമായി കലഹിക്കുന്നതാണു് എം. കൃഷ്ണൻനായരുടെ ‘സാഹിത്യവാരഫലം’ എന്ന പംക്തി.
</p>
          <p>മലയാളിയുടെ സംവേദനക്ഷമതയെ നൂതനമായൊരു പാതയിലേക്കു തിരിച്ചു വിടുന്നതിൽ നിർണായകമായ
പങ്കാണു് എം. കൃഷ്ണൻനായർ വഹിച്ചിട്ടുള്ളതു്. യൂറോപ്യൻ രാജ്യങ്ങളിലും ആഫ്രിക്കയിലുമുള്ള
അപ്രധാനഭാഷകളിലെപ്പോലും സാഹിത്യകാരന്മാരെ മലയാളികൾക്കു സുപരിചിതമാക്കിയതു
‘സാഹിത്യവാരഫല’മാണു്. വിമർശനലോകത്തെ ധീരവ്യക്തിത്വമായാണു കൃഷ്ണൻനായർ സാഹിത്യജീവിതം
തുടങ്ങുന്നതെങ്കിലും, പിൽക്കാലത്തു് ആ സിദ്ധി അദ്ദേഹത്തിനു കൈമോശം വന്നതായാണനുഭവം. രചനയുടെ
ദാർശനികവശങ്ങളെ അവഗണിച്ചുകൊണ്ടു് ഇതിവൃത്തവിവരണത്തിൽ മാത്രം ഒതുങ്ങിനില്ക്കുന്ന
വിമർശനസമ്പ്രദായമാണു സമീപ ഭൂതകാലത്തിൽ അദ്ദേഹം അനുവർത്തിച്ചിട്ടുള്ളതു്.
</p>
          <p>ലോകം ഒരു പീനൽ കോളനിയാണെന്ന ദർശനം എം. കൃഷ്ണൻനായർ രൂപപ്പെടുത്തിയതു്
തിരുവനന്തപുരത്തു സ്ഥിരതാമസമാക്കിയതിന്റെ അനുഭവങ്ങളിൽ നിന്നാകാം ‘സ്നേഹിച്ചാൽ നിന്ദിക്കും, മര്യാദ
കാണിച്ചാൽ അപമാനിക്കും’ എന്നിങ്ങനെ ഈ ലോകത്തിന്റെ പ്രത്യേകതകൾ അദ്ദേഹം ക്രോഡീകരിക്കുന്നു.
ജീവിതത്തെയും ദാമ്പത്യത്തെയും സ്നേഹത്തെയും സാമൂഹിക സ്ഥാപനങ്ങളെയുമെല്ലാം പ്രകടമായ
അവിശ്വാസത്തോടെ ദർശിക്കാനാണു അദ്ദേഹത്തിനു താല്പര്യം. ഈ അവിശ്വാസം അദ്ദേഹത്തിന്റെ
‘സാഹിത്യവാരഫല’ത്തിലുടനീളം കാണാം.
</p>
          <p>‘സാർത്ര് മരിച്ചുകിടക്കുന്നു. സീമോൻ ദ് ബൊവ്വാറിനു് ആ മൃതദേഹത്തോടൊരുമിച്ചു കിടക്കാൻ ആഗ്രഹം.
ഗാങ്ഗ്രീനുള്ള ശരീരത്തിൽ ചേർന്നു കിടക്കാൻ ആശുപത്രി ജീവനക്കാർ സീമോനെ സമ്മതിച്ചില്ല. സാർത്ര്
ജീവിച്ചിരുന്നപ്പോൾ പല പുരുഷന്മാരോടൊപ്പം വേഴ്ച നടത്തിയ സ്ത്രീ. മാലോകരെ കാണിക്കാൻ എന്തുതന്നെ
ചെയ്യുകയില്ല ചിലർ!’
</p>
          <p>സാർത്രിനെ തീക്ഷ്ണമായി സ്നേഹിച്ചിരുന്ന സ്ത്രീയാണു ബൊവ്വാർ എന്നും സ്നേഹത്തിന്റെ ചുഴലികളിൽ സ്വയം
എറിഞ്ഞുകൊടുക്കുകയായിരുന്നു അവരെന്നും ഐദിയു, മൻഡാരിൻസ് തുടങ്ങിയ ആത്മകഥാംശമുള്ള
പുസ്തകങ്ങളിൽ നിന്നു മനസ്സിലാക്കാം. ഈ സ്നേഹത്തെ കൃഷ്ണൻനായർ വിശകലനം ചെയ്യുന്നതിങ്ങനെയാണു്:
‘അപ്രകാരം സ്നേഹമുണ്ടായിരുന്നുവെങ്കിൽ അവർ അമേരിക്കയിൽ ചെന്നു നെൽസൻ അൽഗ്രേനുമായി വേഴ്ച
നടത്തുമോ? വിശാലമായ കാഴ്ചപ്പാടോടെ സാർത്ര് അതനുവദിച്ചിരുന്നു. സാർത്രിനുണ്ടായിരുന്ന വഴിവിട്ട
ബന്ധങ്ങൾ തനിക്കു പ്രശ്നമല്ല എന്നു ബൊവ്വാർ പറഞ്ഞിട്ടുണ്ടെങ്കിലും, അവർ കടുത്ത അസൂയക്കാരിയാണു്
എന്നാണു് ഈയിടെവന്ന ചില ജീവചരിത്രഗ്രന്ഥങ്ങളുടെ പുകമറയ്ക്കു പിന്നിൽ ബൊവ്വാർ എന്തായിരുന്നുവെന്നു
നമുക്കറിയാം—a woman waiting to die, no longer knowing why she is living. ഇപ്രകാരം സത്യത്തെ
സമീപിക്കുന്ന രീതിയിൽ ചില വൈരുധ്യങ്ങളുള്ളതു് എം. കൃഷ്ണൻനായരുടെ ‘സാഹിത്യ വാരഫല’ത്തിന്റെ
പോരായ്മയാണു്.
</p>
          <p>കത്തിമുനപോലെയുള്ള ചിന്തകൊണ്ടു കീറിമുറിക്കേണ്ടുന്ന ജീർണശരീരമാണു കൃഷ്ണൻനായരുടെ
‘സാഹിത്യവാരഫലം’ എന്നു ചിലർ കരുതുന്നതിതുകൊണ്ടാണു്. ഉദാത്ത ഭാവുകത്വത്തിന്റെ പിൻബലത്തോടെ
യാഥാസ്ഥിതികമായ മൂല്യ സങ്കല്പങ്ങൾ ഊട്ടിവളർത്തുകയാണദ്ദേഹം എന്നവർ പറയുന്നു. ഏറ്റവും പുതിയ
പാശ്ചാത്യകൃതികളെ സുവർണ സിംഹാസനത്തിൽ ആദരിക്കുന്ന അദ്ദേഹം, ചങ്ങമ്പുഴയ്ക്കു പിൻപേ സാന്ദ്രമാകുന്ന
മലയാളഭാവനയെ പൂർണമായി നിരാകരിക്കുന്നു. ഉത്സവം കൊണ്ടാടാനുള്ള കാരണമൊന്നും മലയാളസാഹിത്യം
തരുന്നില്ല എന്നു കൃഷ്ണൻനായർ ആവർത്തിക്കുന്നുണ്ടു്. മലയാളഭാവന ഉൾക്കൊള്ളുന്ന അഭിജാതസൗന്ദര്യവും
മലയാള നോവലിസ്റ്റിന്റെ ദർശന സങ്കീർണതകളും അദ്ദേഹമംഗീകരിക്കുന്നില്ല. മലിനവസ്തുക്കളുടെ ഇരുണ്ട
സൗന്ദര്യത്തിലൂടെ വിജയൻ ചരിത്രത്തിന്റെ മാലിന്യങ്ങൾ വെളിപ്പെടുത്തുമ്പോൾ കൃഷ്ണൻനായർ മുഖം തിരിക്കുന്നു.
കാലത്തിന്റെ ക്രൗര്യങ്ങൾ വേട്ടയാടിയ കലാഭാവനയെ കാണാതെ ഇവിടെ ഞാൻ സൗന്ദര്യത്തിന്റെ
സന്നിധിയിലല്ല എന്നു ലളിതമായി പറഞ്ഞതു് അദ്ദേഹം ചിരിക്കുന്നു.

</p>
          <p><ref target="https://en.wikipedia.org/wiki/Don_Quixote">ദോൻകി
ഹോതെ</ref>, <ref target="https://w.wiki/G$hX">സീക്ക്മുന്റ് ഫ്രായിറ്റ്</ref>, <ref target="https://w.wiki/GKJt">ഫ്രാൻസകാഫ്ക</ref> എന്നെല്ലാം കേട്ടു ഭയന്നുപോയോ?
സാരമില്ല. അവർ നമ്മുടെ പഴയ ദോൺ കിക്സോട്ടും സിഗ്മണ്ട് ഫ്രോയിഡും കാഫ്കയുമാണു്. സ്ഥലനാമങ്ങളുടെയും
വ്യക്തിനാമങ്ങളുടെയും ഉച്ചാരണം കൃത്യമാക്കുക എന്നതു കൃഷ്ണൻനായരുടെ obsession ആണു്. ഫ്രഞ്ച്, ജർമ്മൻ
പേരുകളുടെ ഉച്ചാരണങ്ങൾ അച്ചടിക്കുന്നതിനു നമുക്കു കൃത്യമായ ലിപികളില്ല. എത്ര ശ്രദ്ധിച്ചാലും കൃത്യമായ
ഉച്ചാരണം എഴുതാൻ കഴിയുന്നില്ലെങ്കിൽ എഴുതിപ്പഴകിയ രീതി പോരേ? പോരാ. അതിനദ്ദേഹത്തിനു
നീതീകരണമുണ്ടു്. തിരുവനന്തപുരത്തു സെനറ്റ് ഹാളിൽവച്ചു് തന്നെ ജംഗ് എന്നു വിശേഷിപ്പിച്ച
സ്വാഗതപ്രസംഗകനെ നോക്കി കാൾ യുസ്താവ് യുങ് രോഷാകുലനായതിന്റെ ഓർമ്മയുണ്ടു്.
</p>
          <p>സാഹിത്യചോരണങ്ങളും സമാന്തരങ്ങളും കണ്ടെത്തുന്നതിനുള്ള വൈഭവമാണു് എം. കൃഷ്ണൻനായരെ
സാഹിത്യലോകത്തെ ഷെർലക് ഹോംസാക്കിയതു്. <ref target="https://w.wiki/GKKm">ഒ. വി.
വിജയന്റെ</ref> ‘കടൽത്തീരത്തു്’ എന്ന കഥ, അലൻ പേറ്റന്റെ ‘Cry My Beloved Country’യുടെ
പകർപ്പാണെന്നു പറയാൻ അദ്ദേഹത്തിനു മടിയില്ല. വിജയന്റെ കഥയിലെ സ്പിരിച്വൽ ട്രാജഡി അലൻ പേറ്റന്റെ
കൃതിയിലില്ല എന്നു ലളിതമായി അംഗീകരിക്കുവാൻ അദ്ദേഹം തയ്യാറാവുകയില്ല. രണ്ടുകൃതികളുടെയും
ഇതിവൃത്തത്തിലും സംഭാഷണങ്ങളിലും അത്ഭുതാവഹമായ സാദൃശ്യങ്ങളുള്ളതിനെ അദ്ദേഹം തെളിവുകളാക്കുന്നു.
വൽസലയുടെ ഗൗതമനു കുറ്റ്സെയുടെ മുഖേൽ കെയുമായി വിഹിതമല്ലാത്ത എന്തോ ബന്ധമുണ്ടെന്നു
സൂചിപ്പിക്കുന്നു.
</p>
          <p>ഒരെഴുത്തുകാരനു വേണ്ടുന്ന അനുഗ്രഹങ്ങളെല്ലാം കൃഷ്ണൻനായർക്കുണ്ടു്. നിർമലമായൊരു ചിത്തഭ്രമം
അദ്ദേഹത്തിന്റെ കാഴ്ചയെ അപൂർവമാക്കുന്നു. കർമബദ്ധമായ അരാജക സങ്കല്പങ്ങൾ അദ്ദേഹത്തിനു
നിരന്തരമായ അസ്വാസ്ഥ്യം പകരുന്നു. അദ്ദേഹത്തിനില്ലാതെ പോയതു രചനയെ സാന്ദ്രമാക്കുന്ന ധ്യാനമാണു്,
രചനകൾക്കിടയിലെ മൗനത്തിന്റെ ഇടവേളകളാണു്.
<list type="gloss"><label>ചോദ്യം:</label><item> കോളം എഴുതിത്തുടങ്ങിയതു താങ്കളുടെ വിമർശക പ്രതിഭയെ പ്രതികൂലമായി ബാധിച്ചിട്ടില്ലേ? <ref target="https://w.wiki/FkmD">ആശാൻ</ref>, <ref target="https://w.wiki/FkmK">വള്ളത്തോൾ</ref> തുടങ്ങിയവരെക്കുറിച്ചു് ഉൾക്കാഴ്ചയുള്ള
നിരീക്ഷണങ്ങൾ നടത്തിയ താങ്കൾ പിൽക്കാലത്തു് എഴുത്തുകാരെ ഉപരിപ്ലവമായി സ്പർശിക്കുന്ന രീതിയാണല്ലോ
കാണുന്നതു?
</item><label>ഉത്തരം:</label><item> കോളം ജനകീയമാക്കാനുള്ള ശ്രമത്തിനിടയിൽ ഗഹനമായതെന്തെങ്കിലും തോന്നിയാൽ മനപ്പൂർവം
ഞാനൊഴിവാക്കും. <ref target="https://w.wiki/JBcz">എച്ച്. ജി. വെൽസ്</ref>,
ബി. ബി. സി.-യിൽ ഒരു റേഡിയോ പ്രഭാഷണത്തിനു പോകുമ്പോൾ ഒരു ലവൽക്രോസിൽ ജോലിചെയ്തുകൊണ്ടു
നിൽക്കുന്ന തൊഴിലാളിയെക്കണ്ടു. ‘മിസ്റ്റർ വെൽസ് താങ്കളുടെ പ്രഭാഷണം ഞാൻ ശ്രദ്ധിക്കുന്നുണ്ടാകും’ എന്നു്
ആ തൊഴിലാളി വെൽസിനോടു പറഞ്ഞു. അതോടെ വെൽസിനു പിരിമുറുക്കമായി. ഈ തൊഴിലാളിക്കും
മനസ്സിലാകുന്ന ഭാഷയിൽ വേണം സംസാരിക്കേണ്ടതു്. അതുകൊണ്ടുതന്നെ പൂർവനിശ്ചിതമായ സ്ക്രിപ്റ്റിൽനിന്നു
വ്യതിചലിച്ചു ലളിതഭാഷയിലാണു വെൽസ് സംസാരിച്ചതു്. Remember the man at the level cross എന്നതു്
എന്നെ സ്വാധീനിച്ചിട്ടുണ്ടു്.
</item><label>ചോദ്യം:</label><item> സാഹിത്യകൃതി ഉളവാക്കുന്ന പ്രതികരണങ്ങളെ വ്യക്ത്യനുഭവങ്ങളുമായി ചേർത്തുവച്ചു പരിശോധിക്കുന്ന
രീതി താങ്കൾക്കുണ്ടു്. ഇതിന്റെ പ്രയോജനം എന്താണു്?
</item><label>ഉത്തരം:</label><item> ഗഹനമായ വിമർശന തത്ത്വങ്ങൾ അതേപടി ആവിഷ്കരിച്ചാൽ വായനക്കാർക്കു രസപ്രദമാവുകയില്ല.
അതുകൊണ്ടാണു കലാസൃഷ്ടിയെ വ്യക്ത്യനുഭവങ്ങളുമായി ചേർത്തുവച്ചു പഠിക്കുന്നതു്.
</item><label>ചോദ്യം:</label><item> എഴുത്തുകാരുടെ സ്വകാര്യജീവിതത്തെ പരിശോധിച്ചിട്ടു് ‘ആ എഴുത്തുകാരൻ മാന്യനാണു്’ എന്ന
നിഗമനത്തിലെത്തുകയും തൊട്ടുപിന്നാലെ അയാളുടെ കൃതികളെ വിലയിരുത്തുകയും ചെയ്യുന്ന രീതി
ശരിയാണോ?

</item><label>ഉത്തരം:</label><item> എഴുത്തുകാരന്റെ കവനസത്ത (Writing self) ജീവിതസത്ത (Living self) യിൽനിന്നു വേർപെടുത്തി
പഠിക്കണമെന്നു പറഞ്ഞതു സാങ്ത് ബൊവ്വെയാണു്. <ref target="https://w.wiki/GUnb">ബെനഡെറ്റോ ക്രോച്ചെ</ref> എഴുതിയ ‘എസ്തറ്റിക്സ്’ എന്ന
പ്രബന്ധത്തിൽ, വീരനായകനായിരിക്കണമെന്നില്ല വീരധർമാത്മക കവിതയെഴുതുന്നവൻ എന്നു പറയുന്നുണ്ടു്.
എങ്കിലും ധൈര്യത്തെക്കുറിച്ചു് അയാൾക്കു ബോധമുണ്ടായിരിക്കണം. അതിരുകവിഞ്ഞ ലൈംഗികാസക്തി
രചനയിൽ പ്രദർശിപ്പിക്കുന്നവൻ നിത്യജീവിതത്തിൽ പ്യൂരിറ്റൻ ആയിരിക്കും.
</item><label>ചോദ്യം:</label><item> സാഹിത്യകൃതികളെ സാഹിത്യബാഹ്യമായ വസ്തുതകളുമായി ബന്ധപ്പെടുത്തി പഠനവിധേയമാക്കുന്നതു
ശരിയായ രീതിയാണോ?
</item><label>ഉത്തരം:</label><item> ഡേവിഡ് ഡയിഷസിന്റെ ക്രിട്ടിക്കൽ അപ്രോച്ചസ് റ്റു ലിറ്ററേച്ചർ എന്ന ഗ്രന്ഥത്തിൽ
ഒരുദാഹരണത്തിലൂടെ ഇതു വ്യക്തമാക്കുന്നുണ്ടു്. ഗവൺമെന്റ് വർക്ക്ഷോപ്പിലുണ്ടാക്കിയ മേശയുടെ
വൈരൂപ്യത്തെ രണ്ടുരീതിയിൽ വിശദീകരിക്കാം. ഒന്നു്, ഗവൺമെന്റ് വർക്ക്ഷോപ്പിൽ മാസ് പ്രൊഡക്ഷനാണു്.
മാസ് പ്രൊഡക്ഷനിൽ സൗന്ദര്യത്തിൽ ശ്രദ്ധിക്കാൻ സാധിക്കുകയില്ല. മേശയുടെ നീളവും വീതിയും തമ്മിലുള്ള
അനുപാതം തെറ്റാണു്, ഉപരിതലത്തിനു തിളക്കമില്ല എന്നൊക്കെ പറയുന്നതു രണ്ടാമത്തെ രീതി. ആദ്യത്തേതു
വിമർശനമാണെങ്കിലും മേശ എന്ന വസ്തുവിൽ നിന്നകന്നുപോകുന്ന വിമർശനമാണു്.
</item><label>ചോദ്യം:</label><item> ഈ പശ്ചാത്തലത്തിൽ മുണ്ടശ്ശേരിയുടേയും മറ്റും വിമർശനത്തെ എങ്ങനെയാണു സമീപിക്കുന്നതു?
</item><label>ഉത്തരം:</label><item> കാളിദാസന്റെ പേനയിൽ മഷി ഒഴിച്ചിരുന്നതു രാജനീതിയാണു് എന്നു മുണ്ടശ്ശേരി എഴുതുന്നതു് ഒരു
രീതിയിലുള്ള വിമർശനമാണെങ്കിലും സാഹിത്യവിമർശനമല്ല. മുണ്ടശ്ശേരിയുടെ വിമർശനം വായിച്ചാൽ പാർക്കർ
പേന വച്ചാണോ കാളിദാസൻ എഴുതിയിരുന്നതു് എന്നു നാം സംശയിച്ചുപോകും. സാഹിത്യബാഹ്യമായ
വിമർശനമാണു മുണ്ടശ്ശേരിയുടേതു്.
</item><label>ഉത്തരം:</label><item> ചിന്താവിഷ്ടയായ സീത എടുത്തിട്ടു സകല സ്ത്രീകൾക്കും പകരമായാണു സീത വാദിക്കുന്നതു്,
ഭർതൃനിന്ദനം നടത്തുന്നതു് എന്നു പറഞ്ഞാൽ മള്ളൂർ ഗോവിന്ദപ്പിള്ളയാണോ ചിന്താവിഷ്ടയായ സീത എന്നു
തോന്നും.
</item><label>ചോദ്യം:</label><item> ഇപ്രകാരം നോക്കുമ്പോൾ കുട്ടിക്കൃഷ്ണമാരാരുടെയും വിമർശനത്തിനു പരിമിതിയുണ്ടെന്നു വരുമോ?
</item><label>ഉത്തരം:</label><item> മാരാർ മലയാള സാഹിത്യത്തെക്കുറിച്ചധികമൊന്നും പറഞ്ഞിട്ടില്ല. എഴുതിയതു നാലപ്പാട്ടു
നാരായണമേനോനെക്കുറിച്ചാണു്. അഞ്ചുരൂപാ കടം ചോദിച്ചിട്ടു തന്നില്ല എങ്കിലും ഞാൻ നിങ്ങളെക്കുറിച്ചു
നല്ലതെഴുതുന്നു എന്ന മട്ടിലാണു നാലപ്പാടിനെപ്പറ്റി എഴുതിയതു്. മഹാഭാരതത്തിലും, രാമായണത്തിലും
എവിടൊക്കെ ധർമ്മമുണ്ടോ അതെല്ലാം അദ്ദേഹത്തിന്റെ കണ്ണിലധർമ്മം. എവിടെ അധർമമുണ്ടോ അതു ധർമം.
വല്ലാത്ത പെർവേർഷനാണിതു്. നല്ല ഗദ്യശൈലിയുണ്ടു് എന്നതൊഴിച്ചാൽ ആളുകൾ പുകഴ്ത്തുംപോലെയൊന്നും
വൈഭവം മാരാർക്കില്ല.
</item><label>ചോദ്യം:</label><item> മുണ്ടശ്ശേരിക്കുശേഷമുള്ള തലമുറയിൽ സവിശേഷ വ്യക്തിത്വം പ്രദർശിപ്പിച്ച വിമർശകരില്ലേ?
</item><label>ഉത്തരം:</label><item> ഗുപ്തൻനായരുണ്ടു്. അദ്ദേഹം ഒരു ശൈലീവല്ലഭനാണു്. <ref target="https://w.wiki/HqbQ">ഇ. വി. കൃഷ്ണപിള്ള</ref>, <ref target="https://books.sayahna.org/html/sanjayan-bio.html">സഞ്ജയൻ</ref>,
<ref target="https://w.wiki/JCX8">സി. വി. കുഞ്ഞിരാമൻ</ref>, <ref target="https://w.wiki/GUeX">മാരാർ</ref> എന്നിവർക്കുശേഷം Style is the Man എന്ന
ചൊല്ലിനെ അന്വർഥമാക്കുന്ന ശൈലി അദ്ദേഹത്തിനുണ്ടു്. എക്സാജറേഷൻ കൂടാതെ

നിഷ്പക്ഷമായെഴുതുന്നയാളാണു്. അടുത്ത കാലത്തു് <ref target="https://w.wiki/GKKw">ഒ. എൻ. വി. കുറുപ്പിനെ</ref> ക്കുറിച്ചെഴുതിയപ്പോൾ
എക്സാജറേഷൻ വന്നുപോയി. അതു വരണ്ടായിരുന്നു. പൊതുവേ വിമർശനത്തിൽ നല്ല സമനില അദ്ദേഹം
പ്രദർശിപ്പിക്കാറുണ്ടു്.
</item><label>ചോദ്യം:</label><item> ഈ സമനില അത്യന്താപേക്ഷിതമാണോ? ഉദാഹരണത്തിനു്, ലീല ഭർത്താവിനെ
കൊലചെയ്യുകയായിരുന്നു എന്നു പറയുമ്പോൾ മാരാർ ലീലാ ഹൃദയത്തിൽ ഒരു നാടകീയ നടുക്കം
നിക്ഷേപിക്കുകയായിരുന്നുവെന്നും ഈ രീതി വിമർശനത്തിൽ നല്ലതാണു് എന്നും പറയുന്നുണ്ടല്ലോ?
</item><label>ഉത്തരം:</label><item> അതു് misrepresentation ആണു്. ‘അവളുടെ ശയനീയശായിയാം
അവനൊരുഷസ്സിലുണർന്നിടാതെയായ്’ എന്നതു വായിച്ചാണു മാരാരിപ്രകാരം പറഞ്ഞതു്. ശയനീയശായി
എന്നു പറഞ്ഞാൽ കൂടെ കിടക്കയിൽ കിടന്നവൻ എന്നല്ല അർഥം; ഭർത്താവെന്നാണു്. ബ്രഹ്മചാരി
ഇരുപത്തിനാലു മണിക്കൂറും ബ്രഹ്മത്തിൽ ചരിക്കുന്നവനല്ല. വേദം പഠിക്കുമ്പോൾ മാത്രമാണു് അവൻ ബ്രഹ്മചാരി.
ഭാവപ്രധാനമായ ഒരു കൃതിയെ ഇപ്രകാരം വിലക്ഷണമായി വായിക്കുന്നതു ശരിയല്ല.
</item><label>ചോദ്യം:</label><item><ref target="https://w.wiki/JCXB">എം. എൻ. വിജയൻ</ref>, <ref target="https://w.wiki/AfJU">അഴീക്കോടു്</ref>, <ref target="https://w.wiki/Habs">കെ. പി. അപ്പൻ</ref> …?
</item><label>ഉത്തരം:</label><item><ref target="https://w.wiki/HrZX">ക്ലോദ് ലെവി സ്ട്രോസിന്റെ</ref> യും മറ്റും
ആശയങ്ങളെ ഉള്ളിലാക്കി ദഹിക്കാതെതന്നെ പുറത്തുവിടുകയാണു് എം. എൻ. വിജയനും മറ്റും ചെയ്യുന്നതു്.
അദ്ദേഹം എഴുതുന്നതു വായനക്കാരുമായി സംവദിക്കില്ല. വൺ സെന്റൻസ് ഷുഡ് നാച്വറലി റൺ ഇന്റു അനതർ.
അടുത്തടുത്ത രണ്ടു വാചകങ്ങൾക്കു ബന്ധമില്ല.
</item><label>ഉത്തരം:</label><item> അപ്പനാണെങ്കിൽ, എല്ലാം എക്സിസ്റ്റൻഷ്യലിസത്തിൽ കൂടി കാണുന്നു. അതു ശരിയല്ല. പ്രപഞ്ചം
അബ്സേഡാണു് എന്നദ്ദേഹം പറയും. എന്നാൽ പ്രപഞ്ചത്തിനു പൊരുത്തക്കേടുണ്ടോ? പ്രപഞ്ചം നിസ്സംഗമാണു്.
ഭാവങ്ങൾ നമ്മളങ്ങോട്ടു് ആരോപിക്കുകയാണു്. കമ്യുവിന്റെ സിദ്ധാന്തത്തോടു് എനിക്കു യോജിപ്പില്ല. അതിനെ
അവലംബിച്ചു വിമർശനം ചെയ്യുന്ന രീതിയും.
</item><label>ചോദ്യം:</label><item> നിരാലംബനായ മനുഷ്യന്റെ ദാർശനിക പീഡകൾ വെളിപ്പെടുത്തുന്നതിനു നവീന വിമർശകർ നടത്തിയ
ശ്രമം…?
</item><label>ഉത്തരം:</label><item> കലാപ്രവാഹത്തിനു മുന്നിൽ നിസ്സഹായനായി നിൽക്കുന്ന മനുഷ്യനെക്കുറിച്ചു നവീന വിമർശകർക്കുള്ള
ദർശനത്തോടു് എനിക്കു യോജിപ്പില്ല. മനുഷ്യന്റെ കാരക്ടർ ആണു് അവന്റെ വിധിയെ രൂപപ്പെടുത്തുന്നതു് എന്നു്
<ref target="https://w.wiki/GGqu">വാൾട്ടർ ബൻയമിൻ</ref> പറഞ്ഞതിനോടാണു് എനിക്കു
യോജിപ്പു്. കാരുണ്യമുള്ളവൻ മദ്യപാനിയായാൽ അവൻ നശിക്കും. ക്രൂരനായ ഒരുവൻ സൂക്ഷിച്ചു ജീവിച്ചാൽ
അവൻ സുഖമായി കഴിഞ്ഞുവെന്നും വരും.
</item><label>ചോദ്യം:</label><item> ഭാഷ അർബുദബാധിതമാകുമ്പോൾ നാമതിനെ ചികിത്സിക്കേണ്ടതുണ്ടു് എന്നു <ref target="https://w.wiki/HHtC">സാർത്ര്</ref> പറഞ്ഞിട്ടുണ്ടു്. പുതിയ സംയോജനങ്ങളിലൂടെ
<ref target="https://w.wiki/Habs">കെ. പി. അപ്പനും</ref> മറ്റും ഇതിനു ശ്രമിച്ചിട്ടില്ലേ?
</item><label>ഉത്തരം:</label><item> ഞാനൊരു പ്യൂറിസ്റ്റാണു്. നമ്മോടു രമിച്ചുണ്ടാകുന്നതാണു ഭാഷ. ആ ഭാഷയ്ക്കു ജീർണ്ണത സംഭവിക്കും
എന്നതു ശരിയല്ല. ഉചിതമായ പദം ഉചിതമായ സന്ദർഭത്തിൽ പ്രയോഗിച്ചാൽ അതു ശ്യാമ തൊടുന്ന
സിന്ദൂരംപോലെ ശോഭിക്കും എന്നു സംസ്കൃതാലങ്കാരികന്മാർ പറഞ്ഞിട്ടുണ്ടു്. ഭാഷ സംവേദനക്ഷമമല്ല എന്നു
കാണിക്കാൻ ‘ദ ലസൻ’ എന്ന നാടകത്തിൽ യനസ്കോ ശ്രമിക്കുന്നതു നോക്കുക. </item></list>

</p>
          <lg>
            <l> Spell the word knife</l>
            <l> My tooth ia aching</l>
            <l> My eyes are aching</l>
            <l> My nose is aching</l>
            <l> My lips are aching</l>
            <l> My breasts are aching</l>
            <l> My hips are aching</l>
            <l> No, no, spell the word knife </l>
          </lg>
          <!--end of "verse"-->
          <p>എന്നിങ്ങനെ. ഭാഷ സംവാദിക്കുന്നില്ല എന്നു കാണിക്കാൻ യനസ്കോയ്ക്കു ഭാഷയെത്തന്നെ
ആശ്രയിക്കേണ്ടിവരുന്നു.
<list type="gloss"><label>ചോദ്യം:</label><item> ഭാഷ ക്ലീഷെ ആകുമെന്നു പറയുന്നതോ?
</item><label>ഉത്തരം:</label><item> ക്ലീഷെയും വേണ്ടുംവിധം ഉപയോഗിച്ചാൽ ഭംഗിയാകും. പഞ്ചമിച്ചന്ദ്രൻ എന്നുപറഞ്ഞാൽ പണ്ടത്തെ
വികാരം നമുക്കുണ്ടാകുന്നില്ല എന്നതു ഞാൻ സമ്മതിക്കുന്നു. എങ്കിലും പ്രതിഭാശാലികൾ നൂതനമായ രീതിയിൽ
പ്രയോഗിച്ചാൽ അതു ഭംഗിയാകും.
</item><label>ചോദ്യം:</label><item> മലയാളത്തിലെ ഒരു കൃതിയെ പാശ്ചാത്യരചനയുമായി താരതമ്യം ചെയ്യുമ്പോൾ
സൗന്ദര്യാത്മകതമാത്രം പരിഗണിക്കുന്നതുചിതമാണോ? സംസ്കാരം, ജീവിതരീതികൾ, സാമൂഹിക
സമ്പ്രദായങ്ങൾ എന്നിവയിലെ വ്യതിരിക്തതകൾ പരിഗണിക്കപ്പെടേണ്ടതല്ലേ?
</item><label>ഉത്തരം:</label><item> തദ്ദേശാവസ്ഥകളെ ചിത്രീകരിക്കാൻ ഹാർഡി വെസക്സിന്റെ കാര്യമാണു പറയുന്നതു്. എന്നാൽ വായിച്ചു
കഴിയുമ്പോൾ നമ്മുടെ കഥയായിട്ടു തോന്നും. അതിനു യൂണിവേഴ്സൽ ആസ്പക്ട് വരുത്തുകയാണു്.
സാർവലൗകീകവും സാർവജനീനവുമായ അവസ്ഥാവിശേഷം കലാസൃഷ്ടിക്കു വരുമ്പോൾ രചന സഫലമാകുന്നു.
</item><label>ചോദ്യം:</label><item> പാശ്ചാത്യവും പൗരസ്ത്യവുമായ കൃതികളിൽ ബിംബകല്പനകൾ സമാനമായി
കാണുന്നതെന്തുകൊണ്ടാണു്? ഉദാഹരണത്തിനു്, കമ്യുവിന്റെ അഡൽടറസ് വുമനിലും വിജയന്റെ ഖസാക്കിലും
കരിമ്പനകൾ എഴുന്നുനിൽക്കുന്നതിനെപ്പറ്റി?
</item><label>ഉത്തരം:</label><item> അതിനെക്കുറിച്ചു് ഞാനാലോചിച്ചിട്ടില്ല.
</item><label>ചോദ്യം:</label><item> ആധുനികോത്തരമായ പാശ്ചാത്യരചനകളെ പുകഴ്ത്തുന്ന താങ്കൾ എന്തുകൊണ്ടാണു് ഈ പ്രവണതകൾ
പ്രദർശിപ്പിക്കുന്ന മലയാളരചനകളെ നിരാകരിക്കുന്നതു?
</item><label>ഉത്തരം:</label><item> പാശ്ചാത്യകൃതികൾ രസാനുഭൂതി പകർന്നുതരുന്നു. അവർ സൗന്ദര്യത്തിന്റെ ലോകം സൃഷ്ടിക്കുന്നു.
ഇവിടത്തെ കൃതികൾ സൗന്ദര്യത്തിന്റെ ലോകം സൃഷ്ടിക്കുന്നില്ല എന്നതാണു് അതിന്റെ സമാധാനം.
</item><label>ചോദ്യം:</label><item> പുതിയ കഥയിൽ <ref target="https://w.wiki/JCXU">എൻ. എസ്. മാധവനും</ref>
മറ്റും…?
</item><label>ഉത്തരം:</label><item> എൻ. എസ്. മാധവൻ ക്രാഫ്റ്റ്സ്മാനാണു്.
</item><label>ചോദ്യം:</label><item> ക്രാഫ്റ്റ് തന്നെ ദർശനമാകുന്നു എന്ന രീതിയിലേക്കു കാര്യങ്ങൾ മാറുകയല്ലേ?
</item><label>ഉത്തരം:</label><item> അതാണു് ഇവരുടെ സമാധാനം. പാശ്ചാത്യ ഇതിവൃത്തത്തെ നമ്മളറിയാത്ത രീതിയിൽ ഇവർ മാറ്റുന്നു.
</item><label>ചോദ്യം:</label><item> പെനാൽറ്റി കിക്ക് കാത്തുനിൽക്കുന്ന ഗോളിയുടെ ഏകാന്തത എന്നതു വളരെ മൗലികമായ
ആശയമല്ലേ, ഹിഗ്വിറ്റയിലെ?
</item><label>ഉത്തരം:</label><item> ധൈഷണികമായി നല്ല ആശയമാണതു്. പക്ഷേ, കലയെന്നതു ധിഷണിയല്ല, സഹജജ്ഞാനമാണു്.
ധിഷണ കലയെ സംബന്ധിച്ചിടത്തോളം സഹജാവ ബോധത്തിലും താഴ്‌ന്നതാണു്. <ref target="https://w.wiki/GUX4">തകഴി</ref> യുടെ ‘വെള്ളപ്പൊക്കത്തിൽ’ എന്ന കഥയിലെ
പട്ടിയുടെ മരണം നമ്മുടെ ബന്ധുവിന്റെ മരണമായി നമുക്കു തോന്നുന്നു. അതാണു് ഇൻറ്റ്യൂഷന്റെ ഗുണം. ഒരു
സ്നേഹിതൻ ചതിച്ചു രണ്ടു സ്നേഹിതർ ചതിച്ചു പത്തു സ്നേഹിതർ ചതിച്ചു. അതുകൊണ്ടു സ്നേഹിതന്മാർ
ചതിക്കുന്നവരാണു് എന്നുപറയുന്നതു റീസണിംഗ് പവറാണു്. ഒരാണിനെക്കാണ്ടാലുടനെ അയാൾ
യോഗ്യനാണോ അയോഗ്യനാണോ എന്നു തിരിച്ചറിയുന്നതാണു് ഇൻറ്റ്യൂഷൻ. ആ ജ്ഞാനം തകഴി
ശിവശങ്കരപ്പിള്ളയ്ക്കുള്ളതുപോലെ എൻ. എസ്. മാധവനില്ല.
</item><label>ചോദ്യം:</label><item> ധിഷണ സഹജാവബോധത്തിനു പിന്നിലല്ല എന്നു ഗോഡിമറുടെയും മറ്റും രചനകളെ മുൻനിർത്തി
ചിലർ പറയുന്നുണ്ടല്ലോ?
</item><label>ഉത്തരം:</label><item> ആവിഷ്കാരത്തിന്റെ അനന്തസാധ്യതകൾ ധിഷണയ്ക്കുണ്ടാവുകയേയില്ല.
</item><label>ചോദ്യം:</label><item> ധിഷണയും സഹജജ്ഞാനവും ഒരേശൃംഗത്തിന്റെ രണ്ടു മടികളാണു് എന്നു ബർഗ്സൻ പോലും
പറയുന്നുവല്ലോ?
</item><label>ഉത്തരം:</label><item> ബുദ്ധിയും ഹൃദയവും ഒന്നാണു് എന്നു <ref target="https://w.wiki/FkmF">ജി.
ശങ്കരക്കുറുപ്പു</ref> പ്രസംഗിക്കുന്നതു ഞാൻ കേട്ടിട്ടുണ്ടു്. അതൊരഭിപ്രായം മാത്രം നിലനിൽക്കുന്ന കൃതികൾ
സഹജജ്ഞാനത്തിൽ നിന്നുണ്ടായതാണു്. <ref target="https://w.wiki/HAxJ">കാസൻ
സാക്കിസിന്റെ</ref> ഫ്രീഡം ഓർ ഡെത്ത് ഹൃദയത്തിൽ നിന്നാണു വരുന്നതു്. അതു പോകുന്നതും
ഹൃദയത്തിലേക്കുതന്നെ. (It comes direct from the heart and goes to the heart).
</item><label>ചോദ്യം:</label><item><ref target="https://w.wiki/B8v2">ചങ്ങമ്പുഴ</ref> യ്ക്കു ശേഷം മലയാളത്തിൽ
കവികളുണ്ടായിട്ടില്ല എന്നു പറയാൻ പറ്റുമോ?
</item><label>ഉത്തരം:</label><item><ref target="https://w.wiki/GKKw">ഒ. എൻ. വി. കുറുപ്പും</ref><ref target="https://w.wiki/HL3g">വയലാർ രാമവർമ്മ</ref> യുമൊക്കെ കവികളാണു്. പക്ഷേ,
കാവ്യഭാവനയിൽ ചങ്ങമ്പുഴ ചെന്നെത്തിയ ഉയരം ഇവർക്കപ്രാപ്യമാണു്. എന്റെ അഭിപ്രായത്തിൽ <ref target="https://w.wiki/HZSe">വൈലോപ്പിള്ളി</ref> യെക്കാൾ മികച്ച കവിയാണു് ചങ്ങമ്പുഴ.
</item><label>ചോദ്യം:</label><item> രചനയിൽ കൂടുതൽ കയ്യടക്കമുണ്ടായിരുന്നതു വൈലോപ്പിള്ളിക്കല്ലേ?
</item><label>ഉത്തരം:</label><item> അതെ.
</item><label>ചോദ്യം:</label><item> അതു പ്രധാനമല്ലേ?
</item><label>ഉത്തരം:</label><item> നൂറുശതമാനം ലിറിസിസമാണു ചങ്ങമ്പുഴക്കൃതികൾ. മറ്റു പലരും ലിറിക്കലായി എഴുതുമ്പോൾ ചങ്ങമ്പുഴ
എഴുതുന്നതു Pure lyric ആണു്.
</item><label>ചോദ്യം:</label><item> ചങ്ങമ്പുഴക്കവിതയിലെ കാൽപനിക ദൗർബല്യങ്ങളെ അംഗീകരിക്കുന്ന താങ്കൾ പുതിയ തലമുറയിൽ
അതുണ്ടാകുമ്പോൾ നിശിതമായി വിമർശിക്കുന്നതെന്തിനാണു്?
</item><label>ഉത്തരം:</label><item> ചങ്ങമ്പുഴയുടെ രചനയിൽ കാൽപനികാംശം അയഥാർഥമായി തോന്നില്ല. പുതിയ കൃതികളീൽ
അങ്ങനെ തോന്നും.
</item><label>ചോദ്യം:</label><item> പുതിയ ഗദ്യകവിതകളെക്കുറിച്ചെന്താണഭിപ്രായം?
</item><label>ഉത്തരം:</label><item> ഗദ്യകവിത പ്രതിപാദ്യവിഷയത്തെ ധിഷണയുടെ മുൻപിൽ നിർത്തുന്നു. ഹൃദയത്തിന്റെ മുൻപിൽ
നിർത്തുമ്പോഴാണു് അതു കവിതയാകുന്നതു് എന്നു് <ref target="https://w.wiki/GUfY">അരോബിന്ദോ</ref> പറഞ്ഞതിനോടാണു് എനിക്കു യോജിപ്പു്.
</item><label>ചോദ്യം:</label><item> ആധുനിക കൃതികളിൽ എപ്പോഴും ധിഷണയാണോ വരാറ്?
</item><label>ഉത്തരം:</label><item> മഹനീയമായ കവിതകൾ അപൂർവമായി പ്രത്യക്ഷപ്പെടാറുണ്ടു്. ‘നീയില്ലയെങ്കിൽ
നിൻവ്രതഭക്തിയില്ലെങ്കിൽ ഈ ശ്യാമകൃഷ്ണൻ വെറും കരിക്കട്ട’ എന്നതു സുപ്രീം പൊയറ്റിക് അട്ടറൻസാണു്.
മഹാകവികൾക്കു മാത്രം തോന്നുന്നതാണു്. മൗലികമായ കാവ്യകലയുടെ സ്പന്ദം സച്ചിദാനന്ദന്റെ
‘ഇവനെക്കൂടി’യിലുണ്ടു്. സച്ചിദാനന്ദന്റെ തന്നെ ഗദ്യകവിതകളുൾപ്പെടെ ആധുനികമെന്നു വ്യവച്ഛേദിക്കുന്ന
കൃതികൾ എന്നെ ആകർഷിക്കുന്നില്ല. മോഡേണിസം ഒരു മാസ് ഹിസ്റ്റീരിയ ആണു്. അതു് അപ്രത്യക്ഷമാവുകയും
കാൽപനികത തിരികെ വരികയും ചെയ്യും.
</item><label>ചോദ്യം:</label><item> മാറിവരുന്ന ഭാവുകത്വത്തെ അംഗീകരിക്കാനുള്ള വിമുഖതയല്ലേ ഇതിനു പിന്നിൽ…?
</item><label>ഉത്തരം:</label><item> ലോകത്തെ അഭിമുഖീകരിക്കുമ്പോൾ മനുഷ്യനുണ്ടാകുന്ന അപൂർവദർശനം; തദ്ഫലമായുണ്ടാകുന്ന
പ്രതികരണത്തെയാണു ഭാവുകത്വം എന്നു പറയുന്നതു്. ചിരന്തന മൂല്യങ്ങളിൽ വിശ്വസിക്കുന്ന എനിക്കു ഭാവുകത്വം
മാറുമെന്നു് വിശ്വാസമില്ല. </item></list>
</p>
          <lg>
            <l> You with the roses</l>
            <l> Rose is your charm</l>
            <l> Do you sell roses, yourself or both? </l>
          </lg>
          <!--end of "verse"-->
          <p>എന്നു രണ്ടായിരത്തഞ്ഞൂറു കൊല്ലങ്ങൾക്കുമുമ്പു കവി പറഞ്ഞതും
</p>
          <lg>
            <l> ആരുവാങ്ങുമിന്നാരുവാങ്ങുമീ-</l>
            <l> യാരാമത്തിന്റെ രോമാഞ്ചം </l>
          </lg>
          <!--end of "verse"-->
          <p>എന്നു പറയുന്നതിലും അടിസ്ഥാനവികാരം ഒന്നുതന്നെയാണു്. അതിൽ കാൽപനികവികാരത്തിന്റെ
സുഭഗതയുണ്ടു്.
<list type="gloss"><label>ചോദ്യം:</label><item> ജീർണകാൽപനിക ദർശനം ആവിഷ്കരിക്കുന്നതുകൊണ്ടു കവിത മോശമാകുമോ?
</item><label>ഉത്തരം:</label><item> കവിയുടെ വിശ്വാസം ആസ്വാദനത്തെ ബാധിക്കുകയില്ല. എസ്രാപൗണ്ട് ഫാസിസ്റ്റായിരുന്നു. എങ്കിലും
നെരുദയുടെ കവിതപോലെ പൗണ്ടിന്റെയും കവിത നമുക്കാസ്വദിക്കാൻ കഴിയും. വിവാഹം എന്ന
സ്ഥാപനത്തോടു് എനിക്കു യോജിപ്പില്ല. എങ്കിലും ‘മാർത്താണ്ഡവർമ്മ’യിൽ അനന്തപത്മനാഭൻ പാറുക്കുട്ടിയെ
വിവാഹം കഴിച്ചു സുഖമായി ജീവിക്കുന്നതിൽ എനിക്കെതിർപ്പൊന്നുമില്ല. </item></list>
</p>
          <lg>
            <l> ‘നാളത്തെപ്പുതുകൊയ്ത്തിനു കൊച്ചരിവാളുകൾ രാവും പെണ്ണാളെ</l>
            <l> നിൻ കടമിഴിയിൽ തെളിവെക്കുന്നൊരു തങ്കസ്വപ്നം കണികണ്ടു.’ </l>
          </lg>
          <!--end of "verse"-->
          <p> എന്നു കവി എഴുതുന്നതെനിക്കാസ്വദിക്കാം. ആ ഫിലോസൊഫിയോടു വിയോജിക്കുമ്പോൾ
ത്തന്നെ.
<list type="gloss"><label>ചോദ്യം:</label><item> ദാമ്പത്യത്തെ തള്ളിപ്പറയുന്നതെന്തു?
</item><label>ഉത്തരം:</label><item><ref target="https://en.wikipedia.org/wiki/Quintessence_of_Ibsenism">Quintessence
of Ibsenism</ref> എന്ന പുസ്തകത്തിൽ <ref target="https://en.wikipedia.org/wiki/George_Bernard_Shaw">ഷാ</ref>
പറയുന്നുണ്ടു്, ദാമ്പത്യം ഒരു പച്ചക്കള്ളമാണു് എന്നു കണ്ടെത്തിയ അപൂർവം വ്യക്തികളിലൊരാളാണു് <ref target="https://en.wikipedia.org/wiki/Henrik_Ibsen">ഇബ്സനെ</ref> ന്നു്. No
emotion is permanent. സ്നേഹം ശാശ്വതവികാരമല്ല. ഒരു ഭാര്യയ്ക്കും ഭർത്താവിനോടു സ്ഥിരമായി പ്രേമം
തോന്നില്ല. ചന്ദ്രന്റെ മധു ക്രമേണ ഇല്ലാതാകുംപോലെ മധുവിധുകാലം പതിനാലുദിവസംകൊണ്ടു തീരും.
</item><label>ചോദ്യം:</label><item> യൂറോപ്പിലും മറ്റും കുടുംബസങ്കൽപം ശക്തി പ്രാപിക്കുകയാണല്ലോ?
</item><label>ഉത്തരം:</label><item> ലോകത്തു കുടുംബവ്യവസ്ഥയേക്കാൾ നല്ല വ്യവസ്ഥയില്ല. മാത്രമല്ല, എയിഡ്സ് വന്നതോടുകൂടി സെക്സ്
Demystified ആയി. സെക്സിന്റെ നിഗൂഢതയും മാസ്മരികതയും നഷ്ടപ്പെട്ടിരിക്കുന്നു. ഒരു പുരുഷനും ഇപ്പോൾ
പരസ്ത്രീയെ പ്രാപിക്കാൻ ആഗ്രഹിക്കുന്നില്ല. മരിച്ചുപോകുമോ എന്ന ഭയമാണു മുന്നിൽ.
ചെറുപ്പക്കാർക്കിടയിൽപ്പോലും അശ്ലീലഗ്രന്ഥങ്ങൾക്കു പ്രചാരമില്ല.
</item><label>ചോദ്യം:</label><item> താങ്കൾ ലൈംഗിക ഗ്രന്ഥങ്ങൾ ധാരാളമായി വായിക്കാറുണ്ടെന്നു പറയുന്നല്ലോ?
</item><label>ഉത്തരം:</label><item> കോളം എഴുതുന്നതിനുവേണ്ടിയാണിതു്. കോളം ജനകീയമാക്കാൻ അൽപം സെക്സ് വേണം.
ഹാവ്ലോകെല്ലിസ് തൊട്ടു് ധാരാളം ഗ്രന്ഥങ്ങൾ ഞാൻ വായിച്ചിട്ടുണ്ടു്.
</item><label>ചോദ്യം:</label><item> ഡയലറ്റിക്സിന്റെ പ്രവർത്തനം നടക്കുന്ന ദർശനം സാഹിത്യത്തിൽ വരുന്നതിനെ
നിരാകരിക്കുന്നതെന്തുകൊണ്ടാണു്?
</item><label>ഉത്തരം:</label><item> സാഹിത്യത്തെ സംബന്ധിച്ചിടത്തോളം സാകല്യാവസ്ഥയിലുള്ള വീക്ഷണം പ്രദാനം ചെയ്യാൻ
മാർക്സിസത്തിനു കഴിയുന്നില്ല. റിഡക്ഷനിസത്തിലെത്തി നിൽക്കുന്ന സാഹിത്യദർശനമാണു
മാർക്സിസത്തിനുള്ളതു്. ഡയലക്ടിക്കൽ മെറ്റീരിയലിസംവച്ചു സാഹിത്യനിരൂപണം നടത്തുമ്പോൾ
സാഹിത്യത്തിന്റെ സമ്പന്നത നഷ്ടപ്പെടുന്നു.
</item><label>ചോദ്യം:</label><item> എല്ലായിടത്തും ഡയലക്ടിസിന്റെ പ്രവർത്തനമുണ്ടെങ്കിൽ സാഹിത്യത്തെ മാത്രം
ഒഴിച്ചുനിർത്തേണ്ടതുണ്ടോ?
</item><label>ഉത്തരം:</label><item> മാർക്സിസത്തിനൊരിക്കലും സാഹിത്യത്തിന്റെ സൗന്ദര്യത്തിൽ ശ്രദ്ധയൂന്നാൻ കഴിയുകയില്ല.
വൈരുധ്യവാദം എങ്ങനെ സാഹിത്യത്തിൽ കാണുന്നു എന്നു വിശദീകരിക്കുക മാത്രമാണു മാർക്സിയൻ വിമർശനം
ചെയ്യുന്നതു്. ഇതു മാർക്സിസ്റ്റ് വിമർശനത്തിന്റെ മാത്രം കുറവല്ല. ന്യൂക്രിട്ടിസിസം, സ്ട്രക്ചറലിസം, ഡീ കൺസ്ട്രക്ഷൻ
എന്നിവയുടെകൂടിയാണു്.
</item><label>ചോദ്യം:</label><item> മാർക്സിയൻ വിമർശനം ആത്യന്തികമായി ഫലരഹിതമാണെന്നാണോ താങ്കൾ പറയുന്നതു്.
</item><label>ഉത്തരം:</label><item> കൃതിയുടെ ഭാഗികസത്യം ഇതു വെളിപ്പെടുത്തുന്നുണ്ടു്. ഇപ്രകാരമുള്ള സാഹിത്യസമീപനം താരതമ്യേന
നൂതനമാണു്. മാർക്സ് തൊട്ടുള്ളവർ ഇതു ചെയ്തിരുന്നില്ല. <ref target="https://w.wiki/HAxL">മാർക്സ്</ref> ഷേക്സ്പിയറിന്റെ ആരാധകനായിരുന്നു. അദ്ദേഹം
<ref target="https://w.wiki/GHh2">ഷേക്സ്പിയർ</ref> കൃതികൾ കാണാതെ ചൊല്ലുമായിരുന്നു
എന്നു് അദ്ദേഹത്തിന്റെ മകൾ വിവരിച്ചിട്ടുണ്ടു്.
</item><label>ചോദ്യം:</label><item><ref target="https://w.wiki/GGrM">എംഗൽസ്</ref>, <ref target="https://w.wiki/GGrB">ലെനിൻ</ref> …?
</item><label>ഉത്തരം:</label><item> ഫ്രഞ്ച് നോവലിസ്റ്റായ സ്യുയുജിന്റെ രചനകൾ വായിച്ചിട്ടു് എംഗൽസ് സ്യുവിനോടു പറഞ്ഞു, മാർക്സിസ്റ്റ്
ദർശനം മനപ്പൂർവ്വം ഉൾപ്പെടുത്തിയിട്ടുള്ളതുകൊണ്ടു്, വിപ്ലവകാരികൾക്കനുകൂലമായ തത്വചിന്ത
മുഴച്ചുനിൽക്കുന്നതുകൊണ്ടു് താങ്കളുടെ കൃതികൾക്കു കലാഭംഗി കുറവാണു് എന്നു്.
</item><label>ഉത്തരം:</label><item> നിങ്ങൾ പുഷ്കിന്റെ കവിത വായിക്കാറുണ്ടോ എന്നു ലെനിൻ തൊഴിലാളികളോടു ചോദിച്ചപ്പോൾ അവർ

പറഞ്ഞതു <ref target="https://w.wiki/JCy4">പുഷ്കിൻ</ref> ബൂർഷ്വാ ആണു്, ഞങ്ങൾ
വായിക്കുന്നതു <ref target="https://en.wikipedia.org/wiki/Vladimir_Mayakovsky">മയക്കോഫ്സ്കി</ref>
യുടെ കവിതയാണു് എന്നാണു്. എനിക്കു തോന്നുന്നതു ഭേദപ്പെട്ട കവി പുഷ്കിനാണു് എന്നായിരുന്നു ലെനിന്റെ
മറുപടി. <ref target="https://w.wiki/JCy6">ട്രോട്സ്കി</ref>, <ref target="https://en.wikipedia.org/wiki/Literature_and_Revolution">Literature
and Revolution</ref> എന്ന ഗ്രന്ഥത്തിൽ ലിറ്റററി കൾച്ചർ വേറെ കമ്മ്യൂണീസ്റ്റ് കൾച്ചർ വേറെ എന്നു്
അസന്ദിഗ്ധമായി പറയുന്നുണ്ടു്.
</item><label>ചോദ്യം:</label><item> ട്രോട്സ്കിയുടെ ആശയങ്ങളോടു താങ്കൾ യോജിക്കുന്നുണ്ടോ?
</item><label>ഉത്തരം:</label><item> ട്രോട്സ്കിയുടെ ആശയങ്ങളോടു് എനിക്കു യോജിപ്പില്ല. എന്നാൽ കമ്മ്യൂണിസ്റ്റ് കൾച്ചർകൊണ്ടു
സാഹിത്യകൃതികളെ വിലയിരുത്താൻ കഴിയില്ല എന്നദ്ദേഹം എഴുതിയിരുന്നു. സ്റ്റാലിനെക്കാളും എത്രയോ
ഉജ്വലനാണു ട്രോട്സ്കി സ്റ്റാലിന്റെ കാലത്താണു സാഹിത്യദർശനം റിഡക്ഷനിസമായി മാറിയതു്. സ്റ്റേറ്റിന്റെ
നിയന്ത്രണം സാഹിത്യത്തിൽ വന്നതുകൊണ്ടു സാഹിത്യം അധഃപതിച്ചു.
</item><label>ചോദ്യം:</label><item> എഴുത്തുകാരൻ ചരിത്രപ്രവാഹത്തിനു പുറത്താണു് എന്നു പറയുന്നതെന്തുകൊണ്ടാണു്?
</item><label>ഉത്തരം:</label><item><ref target="https://w.wiki/EhpE">ഗാന്ധിജി</ref> യെ ദക്ഷിണാഫ്രിക്കയിൽ
പൊലീസ് തല്ലുമ്പോൾ ടാഗോർ മിസ്റ്റിക് കവിത എഴുതുകയായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരം
കൊടുമ്പിരിക്കൊള്ളുമ്പോൾ തകഴി ‘ത്യാഗത്തിന്റെ പ്രതിഫലം’ എഴുതുകയായിരുന്നു. ചരിത്രപ്രവാഹത്തിനു
പുറത്താണു കലാകാരൻ. ചരിത്രം എഴുത്തുകാരനിൽ സ്വാധീനത പുലർത്തുന്നില്ല.
</item><label>ചോദ്യം:</label><item> സമഗ്രാധിപത്യ ഭരണകൂടങ്ങളുള്ള രാജ്യങ്ങളിലും എഴുത്തുകാരൻ ചരിത്രപ്രവാഹത്തിനു പുറത്താണു്
എന്നു പറയാമോ?
</item><label>ഉത്തരം:</label><item> ഭരണകൂടങ്ങൾ സാഹിത്യരചനയിലിടപെടുമ്പോൾ അതു നികൃഷ്ടമായിത്തീരുന്നു. <ref target="https://w.wiki/GHhz">ടോൾസ്റ്റോയി</ref> ക്കും <ref target="https://w.wiki/GUgr">ദസ്തയേവ്സ്കി</ref> ക്കും സമശീർഷമായ എഴുത്തുകാർ പിന്നീടു
റഷ്യയിലുണ്ടാകാഞ്ഞതെന്തുകൊണ്ടാണു്? ഫാസിസ്റ്റുകൾ സാഹിത്യകാരന്റെ ശക്തികണ്ടു ഭയന്നു് അവരെ
നിയന്ത്രിക്കുകയായിരുന്നു. ഫ്രാങ്കോയുടെ ഭടന്മാരെ അക്ഷേപിച്ചു കവിത എഴുതിയതിനു ലോർക്കെയെ
കൊന്നുകളഞ്ഞു. വിപ്ലവാനന്തര ഭരണകൂടം തന്റെ പ്രതീക്ഷകളെ തകർത്തപ്പോഴാണു മയക്കോഫ്സ്കി
ആത്മഹത്യ ചെയ്തതു്. </item></list>
</p>
          <lg>
            <l> As they say the incident is closed</l>
            <l> Love boat smashed against mores., </l>
          </lg>
          <!--end of "verse"-->
          <p> എന്നതിലെ mores സാമൂഹിക പാരമ്പര്യമാണു്, വ്യവസ്ഥിതിയാണു്.
<list type="gloss"><label>ചോദ്യം:</label><item> പൗരസ്ത്യദർശനത്തെ ഒറ്റു കൊടുത്തയാളാണു താങ്കൾ എന്നൊരു പരാതിയുണ്ടല്ലോ?
</item><label>ഉത്തരം:</label><item> സത്യം ഒന്നേയുള്ളു. മാധ്യമങ്ങൾ മാറുമ്പോൾ സത്യത്തിന്റെ പ്രതിഫലനങ്ങളും മാറുന്നു.
</item><label>ചോദ്യം:</label><item> പാശ്ചാത്യ ചിന്തയിൽ പ്രതിഫലിക്കുന്ന സത്യദർശനം സമഗ്രമാണെന്നു പറയാമോ?
</item><label>ഉത്തരം:</label><item> പാശ്ചാത്യ ചിന്തയിൽ Co-ordination ഇല്ല എന്നു സമ്മതിക്കാം. <ref target="https://w.wiki/G$hX">ഫ്രോയിഡി</ref> ന്റെയും <ref target="https://w.wiki/JCyG">ഡാർവിന്റെ</ref> യും <ref target="https://en.wikipedia.org/wiki/Karl_Marx">മാർക്സി</ref> ന്റെയും ചിന്തകൾ
പരസ്പരബന്ധമില്ലാത്തതാണു്. അതു സാധ്യവുമല്ല. ഭാരതീയ ചിന്തയിൽ Co-ordination ഉണ്ടോ? ശങ്കരന്റെയും
രാമാനുജന്റെയും ചാർവാകന്റെയും സിദ്ധാന്തങ്ങൾ വ്യത്യസ്തമല്ലേ? ചാർവാകൻ എന്നൊരാൾ
ഇല്ലായിരുന്നുവെന്നും അഭിപ്രായമുണ്ടു്. മനഃപൂർവം ഒരു പ്രതിപക്ഷം ഉണ്ടാക്കിയതാണു്. ചാരുവാക്കാണു
ചാർവാകൻ. കേൾക്കുമ്പോൾ സുഖം തരുന്നതാണല്ലോ നിരീശ്വരവാദം.
</item><label>ചോദ്യം:</label><item> വിജയന്റെയും സക്കറിയയുടെയും മറ്റും കഥകൾക്കു് ഒരു സമാനധർമരാഹിത്യമുണ്ടെന്നു
പറയുന്നതെന്തുകൊണ്ടാണു്?
</item><label>ഉത്തരം:</label><item><ref target="https://w.wiki/GUX4">തകഴി</ref> യും <ref target="https://w.wiki/Habw">ദേവും</ref> <ref target="https://w.wiki/AsyV">ബഷീറും</ref> തമ്മിൽ വിഷയസ്വീകാരത്തിൽ എന്തെല്ലാം
വ്യത്യാസങ്ങളുണ്ടായിരുന്നാലും അവർക്കു് ഒരു സെൻട്രൽ വിഷൻ ഉണ്ടായിരുന്നു. തകഴിയുടെ തന്നെ
‘രണ്ടിടങ്ങഴി’യേയും ‘തോട്ടിയുടെ മകനെ’യും കോർത്തിണക്കുന്ന ഒരു രജതശലാകകാണാം. സേതുവിന്റെയും
മറ്റും കഥകൾക്കീ സ്വഭാവമില്ല. അവർ സമഗ്രമായ സത്യത്തെ കാണാതെ സത്യത്തിന്റെ ഭാഗീക ശകലങ്ങളെ
ആവിഷ്കരിക്കുന്നതുകൊണ്ടാണിതു്. ആ ആവിഷ്കാരം പലപ്പോഴും മനോഹരമാണെന്നു സമ്മതിക്കാം. അപ്പോഴും
പോസ്റ്റ് മോഡേണിസത്തിൽ സത്യത്തിന്റെ ശകലങ്ങളെയാണാവിഷ്കരിക്കുന്നതു് എന്നു പറയേണ്ടിവരും.
</item><label>ചോദ്യം:</label><item> അപ്പോൾ ബക്കറ്റിനെയും മറ്റും വാഴ്ത്തിപ്പറയുന്നതെന്തുകൊണ്ടാണു്?
</item><label>ഉത്തരം:</label><item><ref target="https://w.wiki/GKMi">ബക്കറ്റിന്റെ</ref> കേന്ദ്ര ദർശനത്തിൽ
നിന്നദ്ദേഹം മാറുന്നില്ല. യനസ്കോയും അപ്രകാരമാണു്. സാഹിത്യത്തിൽ ഏകീകൃതമായ ജീവിതവീക്ഷണവും
ജീവിതസത്യവും ഉണ്ടെങ്കിലേ ജനതയ്ക്കും അതുണ്ടാകു. മാനവസമുദായത്തെ ഐക്യത്തിലേക്കു നയിക്കുന്ന
ചലനാത്മകശക്തി പൂർവകാല സാഹിത്യത്തിനുണ്ടായിരുന്നു.
</item><label>ചോദ്യം:</label><item> കലാകാരൻ ഒരു രീതിയിൽ പ്രതിബദ്ധതയുള്ളവനാണു് എന്നല്ലേ ഇതിനർത്ഥം?
</item><label>ഉത്തരം:</label><item> മഹാന്മാരുടെ കൃതികളിൽ സമഗ്രമായ ജീവിത വീക്ഷണമുണ്ടു്. നമുക്കു ജീവിക്കാനൊരു മാർഗ്ഗം ഈ
കൃതികൾ കാണിച്ചു തരുന്നുണ്ടു്. ഇതു സാഹിത്യത്തിന്റെ ധർമമല്ല. മനുഷ്യപ്രകൃതിയും പ്രകൃതിയും ഒന്നാണു് എന്ന
ദർശനം <ref target="https://w.wiki/Hd7m">വേർഡ്സ്വർത്താ</ref> വിഷ്കരിക്കുമ്പോൾ നമുക്കു
ജീവിക്കാനൊരു മാർഗം തെളിഞ്ഞുകിട്ടുകയാണു്.
</item><label>ചോദ്യം:</label><item> വിജയനുപയോഗിച്ചിട്ടുള്ള ചില ബിംബകല്പനകൾ പിൽക്കാലത്തു <ref target="https://w.wiki/G6Jn">മാർകേസി</ref> ന്റെയും അലക്സാണ്ടർ ഡ്യൂറലിന്റെയും കൃതികളിൽ
വന്നുകണ്ടിട്ടുണ്ടു്. മരണത്തിന്റെ മഞ്ഞപ്പൂക്കൾ മാർകേസുപയോഗിക്കും മുൻപു വിജയനും <ref target="https://w.wiki/Dqx9">മാധവിക്കുട്ടി</ref> യും ഉപയോഗിച്ചിട്ടുണ്ടല്ലോ. ജീനിയസിന്റെ
സ്പർശമുള്ള എഴുത്തുകാർ ഇവിടെയുണ്ടെന്നല്ലേ ഇതിന്നർത്ഥം?
</item><label>ഉത്തരം:</label><item> വിജയനും മാധവിക്കുട്ടിയും പ്രതിഭാശാലികളാണു്. കടൽത്തീരത്തു് എഴുതിയതുകൊണ്ടു വിജയൻ
പ്ലേജിയറിസ്റ്റാണു് എന്നും ഞാൻ കരുതുന്നില്ല. എന്നാൽ ഇതിവൃത്തത്തിലും സംഭാഷണങ്ങളിലും
അത്ഭുതാവഹമായ സാദൃശ്യമുള്ളതുകൊണ്ടാണു ഞാനിപ്രകാരം പറയുന്നതു്.
</item><label>ചോദ്യം:</label><item> കുഞ്ഞബ്ദുള്ളയെക്കുറിച്ചും ഇപ്രകാരം പറയുന്നുണ്ടല്ലോ?
</item><label>ഉത്തരം:</label><item> അതു ടാഗോറിന്റെ പുസ്തകം അപ്പടി പകർത്തിയെന്നാണു പറയപ്പെടുന്നതു്. ഞാൻ കണ്ടിട്ടില്ല.
</item><label>ചോദ്യം:</label><item> സാഹിത്യചോരണം എന്നൊന്നില്ല എന്നു ഹാരൾഡ് ബ്ലൂമും മറ്റും വാദിക്കുന്നുണ്ടു്.
</item><label>ഉത്തരം:</label><item> Anxiety of influence ഞാൻ വായിച്ചിട്ടുണ്ടു്. അനുകരണം എന്നൊന്നില്ല എന്നു വളരെ പ്രയാസപ്പെട്ടു
സ്ഥാപിക്കുകയാണു ബ്ലൂം.
</item><label>ചോദ്യം:</label><item> എഴുതിത്തുടങ്ങുന്നവരുടെ പ്രതിഭയെ മുളയിലേ നുള്ളാൻ താങ്കൾ ശ്രമിച്ചിട്ടുണ്ടെന്നു പരാതിയുണ്ടല്ലോ?
</item><label>ഉത്തരം:</label><item><ref target="https://w.wiki/EhpN">ടാഗോർ</ref> ഏഴുവയസിലും എഴുപതാം
വയസിലും പ്രേമകവിതയെഴുതി. രണ്ടും ഒരുപോലെ മനോഹരമായിരുന്നു. ഒരാൾ ചെറുപ്പമാണു് എന്നും മറ്റുമുള്ള
പരിഗണന ആർക്കും നൽകേണ്ട കാര്യമില്ല, പ്രതിഭയുടെ സവിശേഷതകൾ ചെറുപ്പത്തിൽത്തന്നെ
പ്രത്യക്ഷപ്പെടും. ചീത്തസാഹിത്യം കുറ്റകരമാണു്. ഇക്കാര്യത്തിൽ <ref target="https://w.wiki/JCya">കെ. ബാലകൃഷ്ണനാ</ref> ണു് എന്റെ ഗുരു. അദ്ദേഹം
പറഞ്ഞിട്ടുണ്ടു്, When you strike, Strike hard എന്നു്.
</item><label>ചോദ്യം:</label><item> എഴുത്തുകാരികൾ പ്രത്യേക പരിഗണനയും പ്രോത്സാഹനവും അർഹിക്കുന്നില്ലേ?
</item><label>ഉത്തരം:</label><item> ലോകസാഹിത്യത്തിൽ മഹനീയ വ്യക്തിത്വമുള്ള എത്ര എഴുത്തുകാരികളുണ്ടു്? ഒരു <ref target="https://w.wiki/HY2m">വിർജിനിയാവുൾഫോ</ref> മറ്റോ. മറ്റു മണ്ഡലങ്ങളിൽ…?
ഒരു <ref target="https://w.wiki/JCyc">മേരീ ക്യൂറി</ref> യോ മറ്റോ. അതുതന്നെ, തോറിയം
കണ്ടുപിടിച്ചതു പിയറിയാണെന്നാണു പലരും പറയുന്നതു്.
</item><label>ചോദ്യം:</label><item> അസാമാന്യ പ്രതിഭയുള്ളവർ സമകാലസാഹിത്യത്തിലില്ലാത്തതെന്തുകൊണ്ടാണു്?
</item><label>ഉത്തരം:</label><item> ഒരു നക്ഷത്രത്തിൽനിന്നു മറ്റൊരു നക്ഷത്രത്തിലേക്കുള്ള ദൂരം അനേകം Light Years ആണു്.
</item><label>ചോദ്യം:</label><item> സാഹിത്യത്തിലെ സൗവർണ ഭൂതകാലം ഇനിയുണ്ടാവുകയില്ലേ?
</item><label>ഉത്തരം:</label><item> അതു പറയാൻ സാധിക്കുകയില്ല.
വാല്മീകിയെ അതിശയിക്കുന്ന ഒരു കവി ഇനിയുമുണ്ടാകാം.
</item><label>ചോദ്യം:</label><item> റോബർട് പിർറ്റ്സിജിന്റെയും മറ്റും പുസ്തകങ്ങൾ വിമർശിക്കുമ്പോൾ അതിന്റെ ദാർശനിക തലത്തെ
അവഗണിക്കുന്നതെന്തുകൊണ്ടാണു് ?
</item><label>ഉത്തരം:</label><item> ‘സാഹിത്യവാരഫലം’ ലിറ്റററി ജേർണലിസമാണു്. അതിൽ കഥാസംഗ്രഹം കൊടുത്തേ പറ്റൂ.

ദാർശനികവശങ്ങൾ എന്റെ കണ്ണിൽപെടാത്തതാകാം. അതൊരു ദോഷമാണു്.
</item><label>ചോദ്യം:</label><item> താങ്കൾക്കു കടലുകാണുമ്പോൾ പേടിയാണെന്നെഴുതിയിരിക്കുന്നതെന്തുകൊണ്ടാണു്?
</item><label>ഉത്തരം:</label><item> അതെന്തോ അബോധത്തിൽ കിടക്കുന്ന കാര്യമാണു്. അതു വിശദീകരിക്കാൻ സാധിക്കുകയില്ല.
എനിക്കു ഭയങ്കര പേടിയാണു കടലിനെ. ഞാനടുത്തുപോവുകയേ ഇല്ല. എന്നാൽ പർവതം കണ്ടാൽ
പേടിയില്ലതാനും. കടൽ വിഷാദവും പർവതം ആഹ്ലാദവുമാണെന്നു ഡോ. ഭാസ്കരൻനായർ പറഞ്ഞിട്ടുണ്ടു്.
</item></list>
</p>
          <p>തയ്യാറാക്കിയതു്: കെ. എം. വേണുഗോപാൽ
</p>
        </div>
        <!--end of "section 0.0.11.0/1.23"-->
        <div type="lsection" xml:id="sec1.24">
          <head type="lsechead">എം. കൃഷ്ണൻ നായർ</head>
          <figure rend="fleft" type="gra">
            <graphic url="images/Mkn-06.jpg" rendition="gra"/>
          </figure>
          <p style="noindent">
</p>
          <p><ref target="https://w.wiki/KeVL">തിരുവനന്തപുരത്തു്</ref> വി. കെ. മാധവന്‍
പിള്ളയുടെയും ശാരദാമ്മയുടെയും
മകനായി 1923 മാർച്ച് 3-നു ശ്രീ എം. കൃഷ്ണന്‍ നായർ ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം <ref target="https://en.wikipedia.org/wiki/University_College,_Trivandrum">യൂണിവേഴ്സിറ്റി
കോളജിൽ</ref> നിന്നു് <ref target="https://w.wiki/CFCL">മലയാളത്തിൽ</ref>
ബിരുദാനന്തര ബിരുദം നേടി. പഠനത്തിനു ശേഷം മലയാള സാഹിത്യാധ്യാപകനായി അദ്ദേഹം പല
കലാലയങ്ങളിലും സേവനം അനുഷ്ഠിച്ചു. <ref target="https://w.wiki/KeVS">എറണാകുളം</ref> <ref target="https://w.wiki/FSjZ">മഹാരാജാസ് കോളജിൽ</ref> നിന്നു മലയാള വിഭാഗം
തലവനായി വിരമിച്ചു.
</p>
        </div>
        <!--end of "section 0.0.11.0/1.24"-->
        <div type="lsection" xml:id="sec1.25">
          <head type="lsechead">സാഹിത്യവാരഫലം</head>
          <p style="noindent">36 വർഷത്തോളം തുടർച്ചയായി അദ്ദേഹം എഴുതിയ (1969 മുതൽ മരണത്തിനു
ഒരാഴ്ച്ച മുന്‍പു വരെ) <ref target="https://ml.wikipedia.org/wiki/�������������">സാഹിത്യവാരഫലം</ref> ഒരുപക്ഷേ
ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആയിരിക്കും. മലയാളനാട്
വാരികയിലാണു് അദ്ദേഹം തന്റെ പംക്തി എഴുതിത്തുടങ്ങിയതു്. മലയാളനാട് നിന്നുപോയതിനു ശേഷം
കലാകൗമുദി ആഴ്ചപ്പതിപ്പിലും അതിനു ശേഷം സമകാലിക മലയാളം വാരികയിലും സാഹിത്യ വാരഫലം
പ്രസിദ്ധീകരിച്ചു. ലോകസാഹിത്യത്തിൽ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം <ref target="https://en.wikipedia.org/wiki/North_America">തെക്കേ അമേരിക്ക</ref>
മുതൽ <ref target="https://en.wikipedia.org/wiki/Europe">യൂറോപ്പു</ref> വരെയും,

<ref target="https://en.wikipedia.org/wiki/Africa">ആഫ്രിക്ക</ref> മുതൽ <ref target="https://en.wikipedia.org/wiki/Japan">ജപ്പാൻ</ref> വരെയുമുള്ള എഴുത്തുകാരെ
കേരളത്തിലെ വായനക്കാർക്കു പരിചയപ്പെടുത്തി. <ref target="https://en.wikipedia.org/wiki/Pablo_Neruda">പാവ്ലോ നെരൂദ</ref>, <ref target="https://en.wikipedia.org/wiki/Gabriel_Garc%C3%ADa_M%C3%A1rquez">മാർക്വേസ്</ref>,
<ref target="https://en.wikipedia.org/wiki/Thomas_Mann">തോമസ് മാൻ</ref>,
<ref target="https://en.wikipedia.org/wiki/Yasunari_Kawabata">യസുനാരി
കവബാത്ത</ref> തുടങ്ങിയ വിശ്വസാഹിത്യകാരന്മാരെ മലയാളികളുടെ വായനാമേശയിൽ എത്തിക്കുന്നതിൽ
കൃഷ്ണന്‍ നായരുടെ പങ്കു ചെറുതല്ല.
</p>
          <p>സൗമ്യസ്വഭാവിയും ശാന്തനും ആതിഥ്യമര്യാദക്കാരനുമായിരുന്ന കൃഷ്ണന്‍ നായർ സാഹിത്യ വിമർശനത്തിൽ
കർശനമായ മാനദണ്ഡങ്ങൾ അവലംബിച്ചു. രചിതാവിന്റെ പേരും പ്രശസ്തിയും അദ്ദേഹത്തിനു് പ്രശ്നമായിരുന്നില്ല.
കലാപരമായി ഔന്നത്യമുള്ള രചനകൾ മാത്രമാണു് സാഹിത്യമെന്നും മറ്റെല്ലാം വ്യർത്ഥവ്യായാമങ്ങളാണെന്നും
അദ്ദേഹം ഉറച്ചു വിശ്വസിച്ചു. സ്വന്തം ലേഖനങ്ങളെപ്പോലും ‘സാഹിത്യ പത്രപ്രവർത്തനത്തിന്റെയും
ഏഷണിയുടെയും ഒരു അവിയല്‍’ എന്നു വിശേഷിപ്പിച്ച അദ്ദേഹം അനുബന്ധമായി, ‘അതുകൊണ്ടാണല്ലൊ,
ചുമട്ടുതൊഴിലാളികൾവരെയും 35 വർഷമായി സാഹിത്യ വാരഫലം വായിക്കുന്നതു്’ എന്നും കൂട്ടിച്ചേർത്തു.
രസകരമായ രചനാശൈലിയും കുറിക്കു കൊള്ളുന്ന നർമവും മലയാളികളുടെ ജീവിത ശൈലിയെക്കുറിച്ചുള്ള
നിശിതവും ഹാസ്യാത്മകവുമായ നിരീക്ഷണങ്ങളും സാഹിത്യ വാരഫലത്തെ വായനക്കാർക്കു പ്രിയങ്കരമാക്കി.
</p>
          <figure rend="fleft" type="gra">
            <graphic url="images/MKN-letter.jpg"/>
            <figDesc>1995 ജൂൺ 25-നു് കലാകൗമുദി പ്രസിദ്ധീകരിച്ച കത്തു്.</figDesc>
          </figure>
          <p>അതിഗഹനമായ വായനയുടെ ഉടമയായിരുന്നു കൃഷ്ണൻ നായർ. ഓട്ടോറിക്ഷാ ഡ്രൈവർമാർ മുതൽ കോളേജ്
പ്രൊഫസർമാർ വരെയും നവകവികൾ മുതൽ വിദ്യാർത്ഥികൾ വരെയും സാഹിത്യവാരഫലത്തിന്റെ പുതിയ
ലക്കങ്ങള്‍ക്കുവേണ്ടി കാത്തിരുന്നു. മലയാളസാഹിത്യത്തിൽ മൗലികതയുള്ള എഴുത്തുകാർ ഇല്ലെന്നും <ref target="https://en.wikipedia.org/wiki/Tolstoy">ടോള്‍സ്റ്റോയിയും</ref> <ref target="https://en.wikipedia.org/wiki/Thomas_Mann">തോമസ് മാനു</ref> മായി
താരതമ്യപ്പെടുത്തുമ്പോൾ മലയാള സാഹിത്യകാരന്മാർ ബഹുദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്നു് അദ്ദേഹം
വിശ്വസിച്ചു.
</p>
          <p><ref target="https://w.wiki/KeVL">തിരുവനന്തപുരത്തെ</ref> സായാഹ്ന
നടത്തക്കാർക്കു് പരിചിതനായിരുന്നു കൃഷ്ണന്‍ നായർ. <ref target="https://w.wiki/KeVV">ഇന്ത്യന്‍
കോഫി ഹൌസിലെ</ref> പതിവുകാരനായിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ മോഡേണ്‍ ബുക്
സെന്ററിൽ സ്ഥിരം സന്ദർശകനും ഉപയുക്താവുമായിരുന്നു. സാഹിത്യരംഗത്തെ സേവനങ്ങള്‍ക്കു് അദ്ദേഹത്തിനു
ജി. കെ. ഗോയെങ്ക പുരസ്കാരം ലഭിച്ചു. <ref target="https://en.wikipedia.org/wiki/University_of_Kerala">കേരള
യൂണിവേഴ്സിറ്റി</ref> ലൈബ്രറി അദ്ദേഹത്തിന്റെ രചനകള്‍ക്കായി ഒരു പ്രദർശനം നടത്തി. അദ്ദേഹത്തിന്റെ
ആദ്യ കാല ഉപന്യാസങ്ങളായ ‘സ്വപ്നമണ്ഡലം’ (1976), സൗന്ദര്യത്തിന്റെ സന്നിധാനത്തിൽ (1977),
ചിത്രശലഭങ്ങൾ പറക്കുന്നു (1979), സാഹിത്യ വാരഫലത്തിന്റെ ആദ്യ പ്രതികൾ തുടങ്ങിയവ ഈ പ്രദർശനത്തിൽ
ഉള്‍ക്കൊള്ളിച്ചിരുന്നു.
</p>
          <p>ഫെബ്രുവരി 23, 2006-ൽ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ കൃഷ്ണന്‍ നായർ അന്തരിച്ചു.
<ref target="https://en.wikipedia.org/wiki/Pneumonia">ന്യുമോണിയയും</ref>
ഹൃദയത്തിലെ രക്തതടസ്സവുമായിരുന്നു മരണ കാരണം.
</p>
        </div>
        <!--end of "section 0.0.11.0/1.25"-->
      </div>
      <!--end of "chapter 0.0.11/1"-->
      <!--END OF CHAPTER 0.0.11/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Viswasundari, Vridharathi (ml:
വിശ്വസുന്ദരി; വൃദ്ധരതി).</p>
        <p style="hang"><hi rend="bold">Author(s):</hi>  M Krishnan Nair.</p>
        <p style="hang"><hi rend="bold">First publication details:</hi>  Imprint; ; 1996.
</p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  Critique, M Krishnan Nair,
Viswasundari, Vridharathi, എം കൃഷ്ണന്‍ നായര്‍, വിശ്വസുന്ദരി; വൃദ്ധരതി, Open Access Publishing,
Malayalam, Sayahna Foundation, Free Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; JWRA 34, Jagthy; Trivandrum 695014; India.</p>
        <p style="hang"><hi rend="bold">Date:</hi>  April 1, 2026.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to the author. The text encoding and editorial notes were created and​/or
prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        <p style="hang"><hi rend="bold">Cover:</hi>  <ref target="https://commons.wikimedia.org/wiki/File:Annemirl_Bauer__Bohley_Eingeschlossene.jpg">Bohley Eingeschlossene,</ref> a painting by Annemirl
Bauer  (1939–1989). The image is taken from <ref target="https://commons.wikimedia.org">Wikimedia Commons</ref>  and is
gratefully acknowledged.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Typesetter:</hi>  JN Jamuna; <hi rend="bold">Editor:</hi>
 PK Ashok; <hi rend="bold">Encoding:</hi>  JN Jamuna.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.org.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/mkn-viswasundari.xml">Download
document sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/mkn-viswasundari.pdf">Download
Phone PDF</ref>.</p>
      </div>
    </back>
  </text>
</TEI>
