<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">സംസ്കൃതിയുടെ ചന്ദ്രോദയത്തിനു് ഒരു
നൂലർച്ചന!</title>
          <title xml:lang="en" type="main">Samskrithiyude Chandrodayaththinu Oru
Noolarchana!</title>
        </title>
        <author>Padmadas</author>
        <respStmt>
          <resp>Data entered by</resp>
          <name>the author</name>
        </respStmt>
        <respStmt>
          <resp>Typeset by</resp>
          <name>JN Jamuna</name>
        </respStmt>
        <respStmt>
          <resp>Edited by</resp>
          <name>PK Ashok</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>JN Jamuna</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2026">June 27, 2026</date>
        <address>
          <addrLine>River Valley Campus, Malayinkeezh, </addrLine>
          <addrLine>Trivandrum 695571</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to the author. The text encoding and editorial
notes were created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">സംസ്കൃതിയുടെ ചന്ദ്രോദയത്തിനു് ഒരു

നൂലർച്ചന!</title>
              <title xml:lang="en" type="main">Samskrithiyude Chandrodayaththinu Oru
Noolarchana!</title>
            </title>
            <author>Padmadas</author>
          </titleStmt>
          <extent>
            <measure unit="pages" quantity="20">20 pages of source material</measure>
          </extent>
          <publicationStmt>
            <publisher>Not available</publisher>
            <pubPlace/>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>Article</term>
          <term>Padmadas</term>
          <term>Samskrithiyude Chandrodayaththinu Oru Noolarchana!</term>
          <term>പദ്മദാസ്</term>
          <term>സംസ്കൃതിയുടെ ചന്ദ്രോദയത്തിനു് ഒരു നൂലർച്ചന!</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="article">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="complete"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>, India</name>
          <time>June 27, 2026</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <div xml:id="cover" type="Cover">
        <figure xml:id="cover-image" rend="fullfig">
          <graphic url="images/Moon_Evening.jpg" width="100%"/>
          <figDesc><ref target="https://commons.wikimedia.org/wiki/File:Moon_Evening._Lighthouse_(Anna_Ancher).jpg">Moon
Evening, Lighthouse,</ref> a painting by <ref target="https://en.wikipedia.org/wiki/en:Anna_Ancher">Anna Ancher</ref>
 (1859–1935). </figDesc>
        </figure>
      </div>
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">സംസ്കൃതിയുടെ ചന്ദ്രോദയത്തിനു് ഒരു നൂലർച്ചന!</titlePart>
        </docTitle>
        <docAuthor>
          <persName>പദ്മദാസ്</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">സംസ്കൃതിയുടെ ചന്ദ്രോദയത്തിനു് ഒരു നൂലർച്ചന!</head>
        <div type="lsection">
          <p style="noindent">(നൂൽപ്പാലം എന്ന അക്കിത്തം കവിതയുടെ പഠനം)
</p>
          <lg>
            <l> (“ക്ഷണാൽ ഭവദ്വർത്തുളകാന്തിപൂരം</l>
            <l> പ്രത്യക്ഷമാം ദൈവതമാകയല്ലീ?”) </l>
          </lg>
          <!--end of "verse"-->
          <p>ആധുനികശാസ്ത്രത്തിനു്, ആകാശത്തിലെ ചന്ദ്രൻ പ്രപഞ്ചയാഥാർത്ഥ്യമാവുമ്പോൾ, വിശ്വാസിയ്ക്കു് ഇന്നും,
ചന്ദ്രൻ ഒരു ആരാധനാമൂർത്തിയാണു് ശാസ്ത്രത്തിനു് അതിന്റേതായ യുക്തികളുള്ളതുപോലെ, വിശ്വാസിയ്ക്കും തന്റെ
തന്നെ വിശ്വാസാധിഷ്ഠിതങ്ങളായ യുക്തി പറയുന്ന വീക്ഷണങ്ങൾ ഉണ്ടു്. അതു് ദുർബ്ബലമെന്നു് യുക്തിപക്ഷക്കാർ
എണ്ണിയേയ്ക്കാം. യുക്തിയുടെയും ശാസ്ത്രത്തിന്റെയും സഹജതകളേയും, ന്യായങ്ങളേയും, സത്യങ്ങളേയും
ആലിംഗനം ചെയ്തു കൊണ്ടു തന്നെ, ഒരു പക്ഷേ, വിശ്വാസി, വെറുമൊരു നൂലിഴയുടെ താങ്ങിൽ വൈതരണികളുടെ
സേതു തന്നെ കടന്നു് മുന്നേറിയേക്കാം. മറ്റു ദോഷങ്ങളില്ലെങ്കിൽ, മറ്റു പാർശ്വഫലങ്ങളില്ലെങ്കിൽ തന്റെ മനസ്സിനു്
ഉന്മേഷവും ബലവും പ്രകാശവും നല്കുന്ന യുക്തിസഹമല്ലാത്ത ഒരു വിശ്വാസത്തെ മനുഷ്യൻ മുറുകെപ്പിടിക്കുന്നതിൽ
തെറ്റു പറയാനാവുമോ? ശാസ്ത്രത്തിന്റെ യുക്തിഭദ്രതയല്ല; തന്റെ യുക്തിരഹിതവിശ്വാസത്തിന്റെ അതിലോലമായ
മൃണാളസൂത്രമാണു് അവനെ ചിലപ്പോൾ മുന്നോട്ടു നയിക്കുക. അറിഞ്ഞുകൊണ്ടു് അവൻ ആ മാർഗ്ഗം
അവലംബിക്കുമ്പോൾ, യുക്തിസഹമല്ലെന്ന അറിവിലും ഒരു വിശ്വാസത്തെ പുൽകുമ്പോൾ, അയാൾക്കതു്
വിലപ്പെട്ടതും പ്രിയങ്കരവും ധന്യതാദാതാവുമായിരിക്കെ, മറുള്ളവർക്കതു് എങ്ങനെ വേണ്ടെന്നു പറയാനാകും?
ആത്മകർമ്മങ്ങൾ നിശ്ചയിക്കുന്നതും അനുഷ്ഠിക്കുന്നതും ആത്യന്തികമായി വ്യക്തിഗതമാകേണ്ടതില്ലേ?
</p>
          <p>സത്യം ഒന്നേ ഉള്ളൂ എന്നു പറയാനാവാത്ത ഒരു ലോകത്താണു് നാം ജീവിയ്ക്കുന്നതു്. സത്യാനന്തരകാലം (post
truth era) എന്ന ഒരു സംജ്ഞ തന്നെ നമ്മൾ ഉരുത്തിരിച്ചെടുത്തു്, വർത്തമാനത്തിൽ സത്യത്തെ തിരിച്ചിട്ടും
മറിച്ചിട്ടും അവലോകനം ചെയ്തു കൊണ്ടിരിക്കുന്നു. എന്നിട്ടും ചിലപ്പോളതു് വേണ്ടും വണ്ണം വെളിപ്പെടുന്നുമില്ല.
സ്വർണ്ണപാത്രം കൊണ്ടു് മൂടപ്പെട്ടതാണല്ലോ സത്യം. (“ഹിരണ്മയേന പാത്രേണ സത്യസ്യപിഹിതം
മുഖം”—ഈശാവാസ്യം) ഒരൊറ്റ സ്വർണ്ണപാത്രത്തിനു കീഴിൽ എത്രയെത്ര സത്യങ്ങൾക്കു് വിദഗ്ദ്ധമായി
മറഞ്ഞിരിക്കാനാകും!
</p>
          <p>1969-ൽ അപ്പോളോ ചന്ദ്രനിലിറങ്ങി. അവിടം മനുഷ്യപാദസ്പർശമേറ്റു. അതുവരെയുള്ള വിശ്വാസത്തിനു
വിഘാതമേല്പിച്ചു് ചന്ദ്രൻ ഒരു ആരാധ്യവസ്തു (piece of worship) അല്ലാതായി. 1973-ലാണു് അക്കിത്തം അച്യുതൻ
നമ്പൂതിരിയുടെ ‘നൂൽപ്പാലം’ എന്ന കവിത (‘മാനസപൂജ’) കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയുടെ
രജതജൂബിലി സ്മരണികയിൽ പ്രസിദ്ധീകരിക്കപ്പെടുന്നതു്. നാല്പതു വയസ്സു കഴിഞ്ഞ പ്രായത്തിലാണു് അക്കിത്തം
ഈ കവിതയെഴുതുന്നതെന്നു് ആദ്യശ്ലോകം തന്നെ പറയുന്നു. നാല്പതു വർഷമായിട്ടും താൻ ശരിയാം വണ്ണം
മേല്പോട്ടൊന്നു നോക്കിയില്ലല്ലോ എന്നും, മാസാന്ത്യത്തോടടുക്കുമ്പോഴുള്ള ചന്ദ്രന്റെ വൃദ്ധിയിലെ പ്രകാശപൂർണ്ണിമ
കണ്ടില്ലല്ലോ എന്നും ആണു് കവിയുടെ കുണ്ഠിതം. അപ്പോൾ പഴയൊരു സംഭവം അദ്ദേഹത്തിനോർമ്മ വരുന്നു.
</p>
          <lg>
            <l> “ക്ഷണാൽ ഭവദ്വർത്തുളകാന്തിപൂരം</l>
            <l> പ്രത്യക്ഷമാം ദൈവതമാകയല്ലീ?</l>
            <l> മനസ്സിൽ വെള്ളാമ്പൽ വിടർന്നു, മാന-</l>
            <l> ത്തനശ്വരപ്രാർത്ഥന സഞ്ചരിച്ചു.” </l>
          </lg>
          <!--end of "verse"-->
          <p>ചന്ദ്രനിൽ മനുഷ്യൻ ചെന്നിറങ്ങിയെന്ന ശാസ്ത്രസത്യമറിയാതെയല്ല അക്കിത്തം ഈ കവിത എഴുതുന്നതു്.
ആകാശത്തു് താരകരത്നവിഭൂഷിതമായ ചന്ദ്രന്റെ വർത്തുളമായ കാന്തിപൂരം കണ്ടാലെങ്ങിനെ
ആരാധിക്കാതിരിക്കാൻ തോന്നും? അന്നു്, തന്നെ എടുത്തു് അമ്പിളിമാമനെ കാണിച്ച അച്ഛന്റെ മനസ്സിൽ
വിരിഞ്ഞ ഒരു വെള്ളാമ്പൽ ഇന്നു് സ്വന്തം കുട്ടിയെ എടുത്തു നിൽക്കുന്ന തന്റെ മനസ്സിലും വിടർന്നു.
(കവിതാരചനയുടെ കാലം വെച്ചു നോക്കുമ്പോൾ ആ കുട്ടി കനിഷ്ഠപുത്രൻ നാരായണൻ തന്നെ ആകണം).
ആകാശത്തു് അനശ്വരമായ പ്രാർത്ഥന സഞ്ചലിച്ചു. വെള്ളാമ്പലിലാണു് ജ്ഞാനദേവതയായ സരസ്വതി
കുടികൊള്ളുന്നതു്. (ഗ്രീക്കുകാരുടെ ചാന്ദ്രദേവത സെലിൻ ആയതു പോലെ, എന്തുകൊണ്ടോ അക്കിത്തവും
സ്ത്രീദേവതയായ സരസ്വതിയെയാണു് ഇവിടെ ചന്ദ്രനോടന്വയിക്കുന്നതു്.) അന്നു് ഒരു ജ്ഞാനം, തന്നെ
എടുത്തിരിക്കുന്ന അച്ഛന്റെ മനസ്സിലും ഉദിച്ചുയർന്നു. ഇനി, കവിയുടെ വരികൾ:
</p>
          <lg>
            <l> “ഉടുപ്പിൽ നിന്നച്ഛനെടുത്തു തന്ന</l>
            <l> നൂലല്ലി ഞാനുൽക്കടഭക്തിയോടേ</l>
            <l> ഭവൽപ്രകാശത്തിനു നേരെയാരാ-</l>
            <l> ധിച്ചൂ? ഭവാനിപ്പൊഴതോർമ്മയുണ്ടോ?” </l>
          </lg>
          <!--end of "verse"-->
          <p>മനുഷ്യൻ ചന്ദ്രനു ചാർത്തി നൽകിയ കാല്പനിക ചാന്ദ്രഭംഗികൾ മനുഷ്യന്റെ ചന്ദ്രസ്പർശനത്തിൽ ഒട്ടൊക്കെ
അസ്തമിച്ചിരുന്നു, ലോകം മുഴുവനും. അക്കിത്തം പക്ഷേ, വ്യത്യസ്തനാണു്. സത്യമറിഞ്ഞു കൊണ്ടു് അതു്
വിശ്വസിക്കാതിരിക്കുക, തന്റെ ജ്ഞാനസംസ്കൃതി ഓതിപ്പഠിപ്പിച്ചതു് പിൻതുടരുക. അക്കിത്തത്തിനു്
തന്റെയാർജിതങ്ങളെ തീരെ തള്ളിക്കളയാനാവുന്നില്ല.
</p>
          <lg>
            <l> “എനിക്കു വയ്യക്കഥ വിശ്വസിക്കാ-</l>
            <l> നിന്നത്തെയിപ്പൂർണ്ണിമ തൻ ചുവട്ടിൽ</l>
            <l> ഇന്നത്തെയീ നിർവ്വൃതിഗംഗയിങ്കൽ-</l>
            <l> കുളിച്ച കണ്ണിൽ കുളിരുദ്ഗമിക്കേ.” </l>
          </lg>
          <!--end of "verse"-->
          <p>ചന്ദ്രികയുടെ കുളിർസാന്ത്വനമേറ്റു്, ചന്ദ്രനു ചുവട്ടിൽ (തന്റെ ചാന്ദ്രവിശ്വാസത്തിനു ചുവട്ടിൽത്തന്നെ!) നിൽക്കെ,
താനതെങ്ങിനെ വിശ്വസിക്കും? നിർവൃതിഗംഗയിൽ കുളിച്ചു്, പഴയ ഓർമ്മയെ മുൻനിർത്തി അന്നു് അച്ഛൻ
മകനായ തന്നെക്കൊണ്ടു ചെയ്യിച്ച അതേ കർമ്മം ആഖ്യാതാവായ കവി സ്വന്തം മകനെക്കൊണ്ടും ചെയ്യിക്കുന്നു.
</p>
          <lg>
            <l> “ഈ നൂലെടുത്തമ്പിളിമാമനാരാ-</l>
            <l> ധിക്കൂ, നിനക്കസ്സുകൃതാതിരേകം</l>
            <l> നൂൽപ്പാലമായ്ത്തീരുശേഷഭാവി-</l>
            <l> ദുഃഖഹ്രദത്തിൻ നിരയം കടക്കാൻ.” </l>
          </lg>
          <!--end of "verse"-->
          <p>എന്നു പറയുന്നിടത്തു് കവിത തീരുന്നു; അതുവരെയില്ലാതിരുന്ന ഒരു നൂല്പാലം കവിതയിലേയ്ക്കു്
കടന്നുവരികയും ചെയ്യുന്നു. തന്റെ ജ്ഞാന, വിശ്വാസസംസ്കൃതികളെയും തന്റെ പൂർവ്വികാദാനങ്ങളെയും കവിയ്ക്കു്

കുടഞ്ഞെറിഞ്ഞു കളയാനാവുന്നില്ല. പകർന്നു കിട്ടിയ വിശ്വാസത്തിന്റെ ശരിയും, ആ വിശ്വാസം വരും തലമുറയ്ക്കു്
പകർന്നു കൊടുക്കാതിരിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന മനുഷ്യസന്ദിഗ്ധത കവിയിലുണ്ടു്; കവിതയിലുമുണ്ടു്.
ദോഷൈകദൃക്കുകൾ അതിനെ മൂഢവിശ്വാസമെന്നെണ്ണുന്നതിൽ കവിക്കു വിരോധവുമില്ല.
</p>
          <lg>
            <l> “എന്തു ചെയ്താലും തെറ്റാ-</l>
            <l> മെന്നു തോന്നുമ്പോൾ ചെയ്വ-</l>
            <l> തെന്തും നീയുറപ്പിച്ചു</l>
            <l> ചെയ്യുകയത്രേ വേണ്ടൂ!”</l>
            <l>(ആശാൻ പറഞ്ഞതു്—അന്തിത്തിരി) </l>
          </lg>
          <!--end of "verse"-->
          <p>എന്നാണല്ലോ ഗുരുവായ ഇടശ്ശേരി തന്നെ പഠിപ്പിച്ച പാഠം. സന്ദിഗ്ധഘട്ടങ്ങളിൽ തനിക്കു് ശരി എന്നു
തോന്നുന്നതു് ഉറപ്പിച്ചു ചെയ്യുക.
</p>
          <p>കൂട്ടത്തിൽപ്പറയട്ടെ, അക്കിത്തത്തിനൊപ്പം അക്കിമണ്ണ പേരിൽ കൂട്ടുകവിതയെഴുതിയ ഒളപ്പമണ്ണയും
ആശയൈക്യത്തിൽ അദ്ദേഹത്തോടൊപ്പം തന്നെ നിൽക്കുന്നു, ‘നിലാത്തിരി’ എന്ന കവിതയിൽ. ചന്ദ്രനിൽ
ചെന്നിറങ്ങാനുള്ള ഒരു വാഹനനിർമ്മാണോദ്യമം പോലും അദ്ദേഹത്ത ആശങ്കപ്പെടുത്തുന്നു!
</p>
          <lg>
            <l> “ചിത്തം ഹരിക്കുമാ മാധവസ്മേരാഭ</l>
            <l> കെട്ടു പോയെങ്കിലോ കൈയിലെടുക്കുകിൽ?</l>
            <l> കെട്ടുപോയയെങ്കിലോ സൗന്ദര്യപൂജയ്ക്കു</l>
            <l> കത്തിച്ച വെള്ളിവിളക്കിൻ നിലാത്തിരി?” </l>
          </lg>
          <!--end of "verse"-->
          <p>സൗന്ദര്യപൂജയ്ക്കു് ഒരു രജതദീപം വേണ്ടേ നമുക്കു്? ഇതാണു് അദ്ദേഹത്തിന്റെ ഉദ്വേഗം. ചന്ദ്രന്റെ ഉയരം
ഇനിയും കൂടട്ടെ എന്ന പ്രതിവിധി മാത്രമാണു അതിന്റെ അപ്രാപ്യതയുടെ നിലനില്പിനായി കവി കാണുന്ന ഒരേ
ഒരു ഉത്തരം.
</p>
          <lg>
            <l> “വാണത്തിലെത്തുമളവിലും കിട്ടാത്ത</l>
            <l> വാനത്തു പൊങ്ങിക്കളിക്കുകെന്നമ്പിളി” </l>
          </lg>
          <!--end of "verse"-->
          <p>എന്ന ആശംസയാണു് തന്റെ കല്പനാവിഹായസ്സിലെ ചാന്ദ്രശോഭകൾ നിലനിർത്താനുള്ള ഒറ്റ വഴി.
അതങ്ങിനെയാണല്ലോ! കൈയകലത്തുള്ളതല്ലല്ലോ നമുക്കു് ആരാധനാപാത്രം; അതിവിദൂരവും
അപ്രാപ്യമായതുമാണല്ലോ!
</p>
          <lg>
            <l> “തങ്കത്താഴികക്കുടമല്ല;</l>
            <l> താരാപഥത്തിലെ രഥമല്ല;</l>
            <l> ചന്ദ്രബിംബം കവികൾ</l>
            <l> പുകഴ്ത്തിയ സ്വർണ്ണമയൂരമല്ല” </l>
          </lg>
          <!--end of "verse"-->
          <p>എന്നു് ചന്ദ്രനിൽ മനുഷ്യനെത്തിയതിനു പിന്നാലെ, 1970-ൽ പുറത്തിറങ്ങിയ ‘പേൾ വ്യൂ’ എന്ന സിനിമയിലെ
ഗാനം വഴി വയലാർ തന്റെ ചന്ദ്രസങ്കല്പം തന്നെ മാറ്റിയെഴുതി. പക്ഷേ, അക്കിത്തം അതറിഞ്ഞിട്ടും,
മനസ്സിലാക്കിയിട്ടും തന്റെ വിശ്വാസം മുറുകെപ്പിടിച്ചു. ആരു ശരി, ആരു തെറ്റു് എന്ന വിചാരണയല്ല; രണ്ടിലെയും
ശരികളെ മാനിക്കലാണു് സംഗതം. അല്ലെങ്കിൽത്തന്നെയും, അക്കിത്തവും ശാസ്ത്രസത്യത്തെ അംഗീകരിക്കുകയും
ചെയ്യുന്നുണ്ടു്. അല്ലെങ്കിൽ, ‘ചന്ദ്രഗോളത്തിൽ വെച്ച്’ എന്ന കവിതയിൽ,
</p>
          <lg>
            <l> “അന്നു നിൻ മടിത്തട്ടിൽപ്പണിയും ഞാ-</l>
            <l> നുന്നതമാം പരിഷ്ക്കാരഗോപുരം.” </l>
          </lg>
          <!--end of "verse"-->
          <p>എന്നു് അദ്ദേഹം പറയില്ലല്ലോ! പക്ഷേ, അപ്പോഴും,
</p>
          <lg>
            <l> “ഏതു ശക്തി തൻ ദൃശ്യപ്രകാശമി-</l>
            <l> ച്ചേതനാചേതനാത്ഭുത ബ്രഹ്മാണ്ഡം,</l>
            <l> ഞാനതിന്റെ മഹാപ്രതീകം, മമ-</l>
            <l> ജ്ഞാനഭക്തികർമ്മങ്ങൾ തന്നിച്ചയും.” </l>
          </lg>
          <!--end of "verse"-->
          <p>എന്നു്, അതേ കവിതയിൽ തന്റെ വിശ്വാസത്തെ കൈയൊഴിയാതിരിക്കുകയും ചെയ്യുന്നു.
</p>
          <p>പ്രകാശവർഷങ്ങൾക്കകലെയാണെങ്കിലും, സ്വന്തമായ ദീപ്തി പൊഴിക്കാനാവില്ലെങ്കിലും, ചന്ദ്രൻ മനുഷ്യനു്
ഒരാരാധനാ ബിംബമായതെങ്ങിനെ? ഒരു പക്ഷേ, നിരാകരിക്കാനോ നിഷേധിക്കാനാേ ആവാത്ത ചില
ജൈവപ്രത്യക്ഷങ്ങളോ സ്വാധീനങ്ങളോ ആവാം അതിനു കാരണം. ഇരുപത്തി എട്ടു് ദിവസങ്ങൾ കൊണ്ടു് (27.3)
ചന്ദ്രൻ ഒരു വട്ടം ഭൂമിയെ വലം വെയ്ക്കുന്ന ലൂണാർ കലണ്ടർ ആണു് ഇന്നും നാം കാലഗണനയ്ക്കു് ആധാരമാക്കുന്നതു്.
ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളായ കറുത്തവാവും വെളുത്തവാവും പ്രത്യക്ഷമാേ പരോക്ഷമോ ആയ സ്വാധീനങ്ങളാണു്
ചിരപുരാതനകാലം മുതൽ മനുഷ്യജീവിതങ്ങളിൽ ചെലുത്തുന്നതു്. സ്ത്രൈണവും പ്രത്യുൽപാദനപരവുമായ
ഋതുചക്രം മുതൽ, ഉന്മാദത്തിന്റെ പരകോടികൾ വരെ ചന്ദ്രൻ എന്ന ഉപഗ്രഹത്തിന്റെ സ്വാധീനവലയങ്ങളിൽ
ചിലപ്പോൾ നീണ്ടു കിടക്കുന്നുണ്ടായിരിക്കാം! ചന്ദ്രന്റെ ഈ വൃദ്ധിക്ഷയങ്ങൾ പലതിനും ആധാരമാണു് ആദികാലം
മുതൽ സൂര്യാരാധനയോടൊപ്പം തന്നെ ചന്ദ്രനെയും ദൈനംദിനമെന്നോണം ലോകമെമ്പാടുമുള്ള സംസ്കൃതികൾ
ആരാധിച്ചു പോന്നു. സൂര്യന്റേതു പോലെ ചന്ദ്രന്റെയും ഗുരുത്വാകർഷണം സമുദ്രജലത്തെ ഉയർത്താനും താഴ്ത്താനും
പോന്ന വേലിയേറ്റം, വേലിയിറക്കം എന്നീ പ്രതിഭാസങ്ങൾക്കു നിദാനമാണു്
</p>
          <p>പ്രത്യക്ഷമായ വാക്കുകളിലൂടെയല്ലെങ്കിൽ പോലും, സ്വയം താനൊരു ചാന്ദ്രതല്പരൻ (selenophile)
ആണെന്നു് അക്കിത്തം പ്രഖ്യാപിക്കുന്ന കവിതയാണു് ‘നൂൽപ്പാലം’. (Selene ഗ്രീക് ചാന്ദ്രദേവതയാണല്ലോ!)
അചഞ്ചലവും തനിക്കു് പൂർണ്ണബോധ്യമുള്ളതും ആത്മവീര്യവർധകവുമാണു് ‘നൂൽപ്പാലം’ എന്ന കവിതയിലെ
നായകന്റെ ചന്ദ്രാരാധന.
</p>
          <p>സൂര്യനിൽ നിന്നു് കടം കൊണ്ട പ്രകാശമാണു് ചന്ദ്രനുള്ളതെങ്കിലും, അജ്ഞതയുടെ ഇരുട്ടിലും
ജ്ഞാനവിഷയങ്ങൾക്കു് വെളിച്ചം നൽകുന്നതു് എന്ന അർത്ഥത്തിൽ, ‘മനുഷ്യാലയചന്ദ്രിക’, ‘അലങ്കാരചന്ദ്രിക’,
‘വിഷവൈദ്യചന്ദ്രിക’ എന്നിങ്ങനെയാണു് നമ്മുടെ പ്രാമാണികജ്ഞാനഗ്രന്ഥങ്ങൾ തന്നെ നാമകരണം

ചെയ്യപ്പെട്ടിട്ടുള്ളതു്. പ്രത്യക്ഷസൗരദ്യുതിയല്ല, പരോക്ഷമായ ചന്ദ്രികയാണു് ജ്ഞാനോല്പാദനത്തിന്റെ
തെളിച്ചമെന്നു് നമ്മുടെ പൂർവ്വികർ മുമ്പേ അറിഞ്ഞിരുന്നിരിക്കാം. ജ്ഞാനദേവതയായ സരസ്വതി കുടികൊള്ളുന്ന
തന്റെ മനസ്സിൽ “വെള്ളാമ്പൽ വിടർന്നു” എന്നു അക്കിത്തം കവിതയിൽ പറയുന്നതും വെറുതെയാവാനിടയില്ല.
</p>
          <p>ഗ്രീക്പുരാണത്തിൽ സൂര്യദേവനായ ഹെലിയോസ് പുരുഷനാണെങ്കിൽ, ചന്ദ്രനുമായി ബന്ധിപ്പിക്കപ്പെടുന്നതു്
സെലിൻ എന്ന മാതൃദേവതയാണു് അങ്ങനെ വരുമ്പോൾ ചന്ദ്രാർച്ചനയുടെ അടിത്തട്ടിൽ ഒരു തരത്തിൽ
നിലീനമായ മാതൃപ്രേമം (maternal love) കൂടി ഒളിഞ്ഞു കിടപ്പുണ്ടെന്നു വരുന്നു. ലൂന എന്ന പേരിൽ റോമിലും,
ചാങ്കെ എന്ന പേരിൽ ചൈനയിലും ചന്ദ്രൻ ആരാധിക്കപ്പെട്ടിരുന്നതു് സ്ത്രീദേവതമാരായിട്ടായിരുന്നു. സിൻ എന്ന
പേരിൽ മെസൊപ്പൊട്ടേമിയയിലും, ഖോൻസു, തോത്ത് എന്നീ പേരുകളിൽ ഈജിപ്തിലും പുരാതനകാലത്തു്
ചന്ദ്രാരാധന നിലനിന്നിരുന്നു.
</p>
          <p>ഗബ്രിയൽ മാലാഖയിലൂടെ ദൈവം പ്രവാചകനായ മുഹമ്മദിനു് ഖുറാൻ ഓതിക്കൊടുത്ത പുണ്യമാസമായ
ramadan എന്ന ഒരു ചാന്ദ്രമാസത്തിന്റെ നോമ്പുകാലം കഴിഞ്ഞു്, വീണ്ടും ലൂണാർ കലണ്ടറിലെ പത്താം
മാസമായ ശവ്വാൽ മാസപ്പിറ (sighting of the new moon) കണ്ടു കഴിഞ്ഞ ആദ്യദിവസമാണല്ലോ ചെറിയ
പെരുന്നാൾ (ഈദുൽ ഫിത്തർ) ആഘോഷങ്ങളുടെ തുടക്കം.
</p>
          <lg>
            <l> “തെളിഞ്ഞു നിൽക്കും മുഴുതിങ്കളേ, നീ</l>
            <l> ചൊരിഞ്ഞ മാസാന്തസമൃദ്ധപുണ്യം” </l>
          </lg>
          <!--end of "verse"-->
          <p>എന്നു തന്നെയാണു് അക്കിത്തവും കവിതയിൽ ആ കാന്തിപൂരത്തെ സ്വന്തം കവിതയിൽ വിശേഷിപ്പിക്കുന്നതു്.
</p>
          <p>ഹിന്ദു മിഥോളജിയിലെ സാത്ത്വികാഹങ്കാരത്തിൽ ചന്ദ്രൻ മനസ്സിന്റെ ദേവതയാണു്
വിരാട്പുരുഷവർണ്ണനത്തിൽ, “ചിത്രമെത്രയും മനസ്സായതു ചന്ദ്രനല്ലോ” എന്നു് അദ്ധ്യാത്മരാമായണത്തിലും,
(ആരണ്യകാണ്ഡം-കബന്ധസ്തുതി) “മനഃ സുധാംശു” (മനസ്സു് ചന്ദ്രനാണു്) എന്നു ‘നാരായണീയ’ത്തിലും (ദശകം
6/7) പറയുന്നുണ്ടു്. മനസ്സും ചന്ദ്രനുമായുള്ള അഭേദ്യമായ ബന്ധത്തിലേയ്ക്കും ചന്ദ്രന്റെ മനുഷ്യ
സ്വാധീനത്തിലേയ്ക്കുമാണു് ഇതെല്ലാം വിരൽ ചൂണ്ടുന്നതു്.
</p>
          <p>Lunacy എന്ന ഉന്മാദത്തിന്റെ ആംഗലേയമായ മൂലവാക്കു തന്നെ lunar എന്നാണു്. ഷേക്സ്പിയറുടെ
കാലത്തു തന്നെയുണ്ടു് ഇത്തരം ചിന്തകൾ.
</p>
          <p>“It is the very error of the moon. She (moon) comes more nearer earth than she was
won’t/And makes men mad” എന്നു് ഒഥല്ലോയിൽ പറയുന്നു.
</p>
          <p>പ്രകാശവർഷങ്ങൾക്കകലെയുള്ള, സ്പർശവേദ്യമല്ലാതെ ദൃശ്യവേദ്യം മാത്രമായ ഒരു ആകാശവസ്തുവിന്റെ
(celestial object) വൃദ്ധിക്ഷയങ്ങൾ ഇരുകാലടികൾ ഭൂമിയുടെ പ്രതലത്തിലൂന്നി സഞ്ചരിക്കുന്ന മർത്ത്യനിൽ
എന്തെന്തു സ്വാധീനങ്ങൾ ഉളവാക്കുന്നില്ല?
</p>
          <p>ചാന്ദ്രകിരണങ്ങൾ മനുഷ്യമസ്തിഷ്ക്കത്തിനു തണുപ്പേകുന്നു എന്നു പറഞ്ഞതു്, ശാസ്ത്രബിരുദധാരിയും
ചിന്താധാരകളിൽ അക്കിത്തത്തോടു തോൾ ചേർന്നു നിൽക്കുകയും ചെയ്ത വിഷ്ണുനാരായണൻ നമ്പൂതിരിയാണു്
(തനിക്കു തന്ന പദ്മശ്രീ അക്കിത്തത്തിനു കൊടുക്കാമായിരുന്നില്ലേ എന്ന സംശയവും ഒരിക്കൽ അദ്ദേഹം
ഉന്നയിച്ചു!). ‘ചന്ദ്രാസ്തമയം’ (ഇന്ത്യ എന്ന വികാരം) എന്ന കവിതയിലെ ആ വരികൾ ഇപ്രകാരമാണ്:
</p>
          <lg>
            <l> “നീ പുലർത്തുന്നു സമസ്തൗഷധിവർഗ്ഗത്തേയും,</l>
            <l> നീ സുഷുമ്നയിൽ ശീതധാരയായ് സ്രവിക്കുന്നു?” </l>
          </lg>
          <!--end of "verse"-->
          <p>സൂര്യാസ്തമയത്തിനു ശേഷവും ഭൂമിയിൽ വെളിച്ചം നിലനിർത്തുന്ന ദ്യുതിപ്രദാതാവു കൂടിയാണീ കവിയ്ക്കു് ചന്ദ്രൻ.
</p>
          <lg>
            <l> “ആദിത്യനസ്തമിക്കുമ്പോൾ</l>
            <l> ചരങ്ങൾ അചരങ്ങളും</l>
            <l> ചന്ദ്രമസ്സാൽ വെളിച്ചത്തെ</l>
            <l> നിലനിർത്തുന്നു ഭൂമിയിൽ.”</l>
            <l>(ശ്രുതിവാക്യം—ശ്രീവല്ലി) </l>
          </lg>
          <!--end of "verse"-->
          <p>മനുഷ്യന്റെ ഏറ്റവും മൃദുവായ ശരീരഭാഗം മസ്തിഷ്ക്കമാണെന്നും ചാന്ദ്രപ്രകാശം അതിനെ നന്നായി
സ്വാധീനിക്കുമെന്നതിനാൽ ഉറക്കത്തെയും അതു് എളുപ്പത്തിൽ സ്വാധീനിക്കുമെന്നും ആധുനികശാസ്ത്രം പറയുന്നു.
</p>
          <p>ജ്യോതിഷത്തിൽ മനസ്സിന്റെ കാരകനാണു് ചന്ദ്രൻ. നിഗൂഢമായ ചാന്ദ്രകമ്പനങ്ങൾ (moon vibrations)
ഉണ്ടെന്നു വിശ്വസിക്കപ്പെടുന്നതു കൊണ്ട്, മനശ്ശാന്തിക്കു് രത്നങ്ങളിൽ ചന്ദ്രകാന്തക്കല്ല് ആണത്രേ ധരിക്കേണ്ടതു്.
മാതൃമൂല്യങ്ങളെന്നു് (maternal values) കരുതപ്പെടുന്ന ദയാവായ്പ്, സ്നേഹമസൃണത, പരിചര്യ എന്നീ മൂല്യങ്ങൾ
ഉണ്ടാക്കാനും സ്ത്രീകളിൽ ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്തി വന്ധ്യത തടയാനും ചന്ദ്രകാന്തത്തിനു
കഴിയുമെന്നു് ഹിന്ദു, റോമൻ മതവിശ്വാസങ്ങളുണ്ടു്. Moonstone എന്നു തന്നെയാണല്ലോ ആംഗലേയ നാമം!
അർദ്ധസുതാര്യമായ (semitransparent) വെള്ളിയോടു ചേർന്നുനിൽക്കുന്ന വെള്ളനിറം കൊണ്ടും, ചന്ദ്രന്റെ
കാന്തിയും നിലാവിന്റെ പേലവത്വവും ഒരുപോലെ ബിംബിക്കുന്നതുകൊണ്ടും ആകാം ചന്ദ്രകാന്തക്കല്ലിനു് ആ പേര്
കൈ വരുന്നതു്. ഫ്ലൂറസെൻസ് എന്നു പറയുന്നതുപോലെ ചന്ദ്രകാന്തത്തിന്റെ തിളക്കം adularescence ആണു്.
നീൽ ആംസ്ട്രോംഗ് 1969-ൽ ചന്ദ്രനിലിറങ്ങിയതിന്റെ സ്മരണയ്ക്കായി അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് തങ്ങളുടെ
ഔദ്യോഗികരത്നം (official stone) മൂൺസ്റ്റോൺ ആണെന്നു് പ്രഖ്യാപിച്ചു.
</p>
          <p>മർത്ത്യദിനരാത്രങ്ങളെ (മനുഷ്യരെത്തന്നെ) കൊന്നുതിന്നുന്ന ശാശ്വതനും നിതാന്തനുമായ ജഗദ്സാക്ഷിയുടെ
രണ്ടു കളിപ്പന്തുകളായി സൂര്യചന്ദ്രാദികളെ കണ്ട ശ്രീനാരായണഗുരുവിന്റെ ദർശനഗരിമയെക്കൂടി ഇതോടു
ചേർത്തുവെച്ചാൽപ്പോലും ഒരു പക്ഷേ, ചിത്രം പൂർണ്ണമായേയ്ക്കില്ല; ജ്ഞാതത്തിലെ അജ്ഞാതം അപ്പോഴും ബാക്കി
നിൽക്കുമെന്നതിനാൽ!
</p>
          <lg>
            <l> “ശനൈരുയർന്നുയർന്നു വന്നു</l>
            <l> നിന്നു കൊന്നുതിന്നിടും</l>
            <l> ദിനം ദിനം ദിനേശനിന്ദുവെന്നു രണ്ടു കന്ദുകം” </l>
          </lg>
          <!--end of "verse"-->
          <p>എന്നാണു് ഗുരുവിന്റെ ‘സദാശിവദർശന’ത്തിലെ വരികൾ. മർത്ത്യദിനങ്ങളെ കൊന്നുതിന്നുന്ന രണ്ടു
കളിപ്പന്തുകൾ സൂര്യചന്ദ്രാദികൾ!
</p>
          <p>ഇത്തരം ജ്ഞാനങ്ങളോ വിവേകങ്ങളോ അക്കിത്തത്തിനു് അന്യമോ അപരിചിതമോ അല്ലെന്നതും
സുവിദിതമാണു്. ഇതെല്ലാം മനസ്സിൽക്കണ്ടു് അക്കിത്തം ‘നൂൽപ്പാലം’ എന്ന കവിത രചിച്ചു എന്നുമല്ല പറഞ്ഞു
വരുന്നതു്. വരികളിൽ അതിസൂക്ഷ്മതയുടെ ഇത്തരം നിലീനത്വങ്ങൾ അത്ര തന്നെ പ്രകടമല്ലെങ്കിൽക്കൂടി,
തീർച്ചയായും കവിതയുടെ ആന്തരധാരയായി, പരോക്ഷസ്വാധീനമായി ഇവയെല്ലാം കവിതയിൽ
വർത്തിക്കുന്നുണ്ടാവണം. കവി, എഴുതിവെയ്ക്കുന്നതു് കവിത മാത്രമല്ല; തന്റെ ആർജ്ജിതബോധങ്ങളും
സഞ്ചിതസംസ്കാരവും തന്നെയാണു്!
</p>
          <p>ശാസ്ത്രം ജയിക്കുമ്പോഴും, തോൽക്കാൻ മടിയ്ക്കുന്ന നിലീനവും, അപ്രകാശിതവും, അജ്ഞേയവുമായ സത്യങ്ങൾ
ഭൂമിയിൽ ഇപ്പോഴും നിലനിൽപ്പുണ്ടു്. ശാസ്ത്രസത്യങ്ങൾ, ശാസ്ത്രത്താൽത്തന്നെ കാലാന്തരത്തിൽ പുനർനിർണ്ണയം

ചെയ്യപ്പെടുമ്പോൾപ്പോലും, ഒരു പക്ഷേ, ഈ പ്രപഞ്ചസത്യങ്ങൾ ബാക്കി നിന്നെന്നും വരാം. ചിലപ്പോൾ
അനതിവിദൂരഭാവിയിൽ ഇവ പരസ്പരം ഒരു പക്ഷേ, സാംഗത്യത്തോടെ ബന്ധിക്കപ്പെടുകയും ചെയ്തേക്കാം.
തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട പൗരാണികജ്ഞാനമായി (ancient wisdom) പരിഗണിച്ചു് അതിനെ
(ചുരുങ്ങിയ പക്ഷം കവിതയുടെ കല്പനാമണ്ഡപങ്ങളിലെങ്കിലും) നമുക്കു് വിശ്വാസതല്പത്തിൽ കയറ്റി ഇരുത്താൻ
സമ്മതിച്ചുകൊടുക്കാം.
</p>
          <p>നൂലു കൊണ്ടു് ഒരു പാലം എന്നതു തന്നെ അതീവദുർബ്ബലമായ, നിലനില്ക്കാനിടയില്ലാത്ത ഒരു സങ്കല്പമാണു്!
എങ്കിലും, കവി അതു് ഒരു മൂല്യസങ്കല്പമായിത്തന്നെ കാണുന്നു. വിശ്വാസം ചോദ്യം ചെയ്യപ്പെടുന്നതു പോലെ
വിശ്വാസാധിഷ്ഠിതമായ മൂല്യസങ്കല്പങ്ങൾ ചോദ്യപ്പെടാവുന്നതാണോ എന്നും നാമോർക്കണം. ചുരുങ്ങിയ പക്ഷം
അതിന്റെ, സ്വന്തവും സ്വതന്ത്രവുമായ മൂല്യവിചിന്തനമെങ്കിലും മാനിക്കപ്പെടേണ്ടതാണു്
</p>
          <p>വിമർശനാത്മകമായി കാണുന്നതിലുപരി, മൂല്യാധിഷ്ഠിതമായോ, വ്യക്ത്യധിഷ്ഠിതമായോ ആണു്
അത്തരത്തിലുള്ള കാര്യങ്ങളെ കാണേണ്ടതു്. മതേതരത്വം ഏതു മതത്തെയും ആരാധിക്കാനുള്ള
സ്വാതന്ത്ര്യമാണെന്നു വരുമ്പോൾ, അതിന്റെ ഭാഗമായി വരുന്ന ഗുണപരമായ വിശ്വാസത്തെയും ഒരാൾ
മുറുകെപ്പിടിക്കുമ്പോൾ അതു് തെല്ലൊന്നു് അനുഭാവപൂർവ്വം കണ്ടു കൂടേ? ‘നൂൽപ്പാലം’ എന്ന കവിതയുടെ
അടിത്തട്ടിൽ നിലീനമായ ചില ചോദ്യങ്ങളുണ്ടു്. എല്ലാ ആർജിതങ്ങളും വർജിതങ്ങളാണോ?
സ്വതന്ത്രാവിഷ്ക്കാരങ്ങളിൽ വ്യക്തിപരമായ മുൻഗണനകൾക്കു് (personal preferences) ഒരാൾക്കു്
സ്വാതന്ത്ര്യമില്ലേ? നിസ്സാരമെന്നു തള്ളി മാറ്റേണ്ടവയോ വിട്ടുകളയപ്പെടേണ്ടവയോ ആണോ അവ? അതാണു്
കവിതയിൽ ചർച്ച ചെയ്യപ്പെടുന്നതു്. മൂല്യവത്തും, ജ്ഞാനവത്തുമായ സംസ്കൃതിയുടെ ജ്ഞാനചന്ദ്രോദയത്തിനു് ഒരു
നൂലർച്ചനയെങ്കിലും ചെയ്യാതെ മൂല്യവ്യസനിയായ ഒരു കവിയ്ക്കു് എങ്ങിനെ ഈ ഭൂമി വിട്ടുപോവാൻ കഴിയും?
</p>
        </div>
        <!--end of "section 0.0.0.0/1.1"-->
        <div type="lsection" xml:id="sec1.2">
          <head type="lsechead">പദ്മദാസ്</head>
          <figure rend="fleft" type="gra">
            <graphic url="images/padmadas-c.jpg" rendition="gra"/>
          </figure>
          <p style="noindent">
</p>
          <p>തൃശ്ശൂർ ജില്ലയിലെ പെരിങ്ങണ്ടൂരിൽ 1963ൽ ജനിച്ചു. തൃശ്ശൂർ കേരളവർമ്മ കോളേജിൽ നിന്നു് ബിരുദം. പബ്ലിക്
റിലേഷൻസ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ പി. ജി. ഡിപ്ലോമ. ഇന്ത്യൻ റെയിൽവേ ട്രാഫിക്
സർവ്വീസിൽ നിന്നു് ഡെപ്യൂട്ടി ചീഫ് കൊമേഴ്സ്യൽ മാനേജരായി സ്വയം വിരമിച്ചു. ‘നഗരയക്ഷി’, ‘ദേവീവിലാസം
സ്കൂൾ’, ‘ഗുരുവായൂർ’, ‘ആൽബട്രോസ്’, ‘പൂക്കാതെയും വാസനിക്കാം’, ‘സ്വപ്നത്തീവണ്ടി’ എന്നീ
കവിതാസമാഹാരങ്ങൾ. കുട്ടികൾക്കു വേണ്ടി ‘പന്ത്രണ്ടു സോദരരും ഒരു പെങ്ങളും’ എന്ന കവിതാപുസ്തകം.
‘അനുസ്മൃതികളുടെ സൗഗന്ധികങ്ങൾ’ എന്ന വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ഓർമ്മക്കുറിപ്പുകളുടെ എഡിറ്റർ.
സ്വാതി അയ്യപ്പപ്പണിക്കർ കവിതാ പുരസ്ക്കാരം, മലപ്പുറം ജില്ലാ അഡ്വക്കറ്റ്സ് ക്ലർക്ക്സ് അസോസിയേഷന്റെ
ഇടശ്ശേരി അവാർഡ്, സംഘമിത്രം കവിതാപുരസ്ക്കാരം, ഒ. വി. വിജയൻ കവിതാ പുരസ്ക്കാരം, സംഗമസാഹിതി
കവിതാ പുരസ്ക്കാരം, സൃഷ്ടി കവിതാ അവാർഡ്, അക്കിത്തം കവിതാപ്രബന്ധത്തിനുള്ള പൗർണ്ണമി പുരസ്ക്കാരം

എന്നിവ ലഭിച്ചു.

</p>
        </div>
        <!--end of "section 0.0.0.0/1.2"-->
      </div>
      <!--end of "chapter 0.0.0/1"-->
      <!--END OF CHAPTER 0.0.0/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Samskrithiyude
Chandrodayaththinu Oru Noolarchana! (ml: സംസ്കൃതിയുടെ ചന്ദ്രോദയത്തിനു് ഒരു നൂലർച്ചന!).</p>
        <p style="hang"><hi rend="bold">Author(s):</hi>  Padmadas.</p>
        <p style="hang"><hi rend="bold">First publication details:</hi>  Not available; ;
</p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  Article, Padmadas,
Samskrithiyude Chandrodayaththinu Oru Noolarchana!, പദ്മദാസ്, സംസ്കൃതിയുടെ ചന്ദ്രോദയത്തിനു്
ഒരു നൂലർച്ചന!, Open Access Publishing, Malayalam, Sayahna Foundation, Free Software,
XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; River Valley Campus, Malayinkeezh, ; Trivandrum
695571; India.</p>
        <p style="hang"><hi rend="bold">Date:</hi>  June 27, 2026.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to the author. The text encoding and editorial notes were created and​/or
prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        <p style="hang"><hi rend="bold">Cover:</hi>  <ref target="https://commons.wikimedia.org/wiki/File:Moon_Evening._Lighthouse_(Anna_Ancher).jpg">Moon
Evening, Lighthouse,</ref> a painting by <ref target="https://en.wikipedia.org/wiki/en:Anna_Ancher">Anna Ancher</ref>
 (1859–1935). The image is taken from <ref target="https://commons.wikimedia.org">Wikimedia Commons</ref>  and is
gratefully acknowledged.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Data entry:</hi>  the author; <hi rend="bold">Typesetter:</hi>  JN Jamuna; <hi rend="bold">Editor:</hi>
 PK Ashok; <hi rend="bold">Encoding:</hi>  JN Jamuna.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.org.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/padmadas-chandrodayam.xml">Download
document sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/padmadaschandrodayam.pdf">Download Phone PDF</ref>.</p>
      </div>
    </back>
  </text>
</TEI>
