<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">അധികാരവിരക്തികൊണ്ടുള്ള
അദ്ഭുതഫലങ്ങൾ</title>
          <title xml:lang="en" type="main">Adhikaravirakthikondulla
Adbhuthaphalangal</title>
        </title>
        <author>K. Rajeswari</author>
        <respStmt>
          <resp>Typeset by</resp>
          <name>JN Jamuna</name>
        </respStmt>
        <respStmt>
          <resp>Edited by</resp>
          <name>PK Ashok</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>JN Jamuna</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2026">June 21, 2026</date>
        <address>
          <addrLine>River Valley Campus, Malayinkeezh, </addrLine>
          <addrLine>Trivandrum 695571</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to the author. The text encoding and editorial
notes were created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">അധികാരവിരക്തികൊണ്ടുള്ള
അദ്ഭുതഫലങ്ങൾ</title>
              <title xml:lang="en" type="main">Adhikaravirakthikondulla
Adbhuthaphalangal</title>
            </title>
            <author>K. Rajeswari</author>
          </titleStmt>
          <extent>
            <measure unit="pages" quantity="20">20 pages of source material</measure>
          </extent>
          <publicationStmt>
            <publisher>Not available</publisher>
            <pubPlace/>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>Article</term>
          <term>K. Rajeswari</term>
          <term>Adhikaravirakthikondulla Adbhuthaphalangal</term>
          <term>കെ. രാജേശ്വരി</term>
          <term>അധികാരവിരക്തികൊണ്ടുള്ള അദ്ഭുതഫലങ്ങൾ</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="article">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="complete"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>, India</name>
          <time>June 21, 2026</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <div xml:id="cover" type="Cover">
        <figure xml:id="cover-image" rend="fullfig">
          <graphic url="images/A_peasant_girl_in_a_field_of_flowers.jpg" width="100%"/>
          <figDesc><ref target="https://commons.wikimedia.org/wiki/File:A_peasant_girl_in_a_field_of_flowers_by_David_de_la_Mar_%2818321898%29.jpg">A peasant girl in a field of flowers,</ref> a painting by <ref target="https://www.wikidata.org/wiki/Q3504308">David de la Mar</ref>
 (1832–1898). </figDesc>
        </figure>
      </div>
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">അധികാരവിരക്തികൊണ്ടുള്ള അദ്ഭുതഫലങ്ങൾ</titlePart>
        </docTitle>
        <docAuthor>
          <persName>കെ. രാജേശ്വരി</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">അധികാരവിരക്തികൊണ്ടുള്ള അദ്ഭുതഫലങ്ങൾ</head>
        <div type="lsection">
          <p style="noindent">ഒരു ഭാഗ്യവാനെ നിങ്ങൾ കടലിലേക്കു് എറിഞ്ഞുനോക്കൂ. അയാൾ ചുണ്ടിൽ ഒരു
മൽസ്യവുമായി കയറിവരുന്നതു് കാണാം.
</p>
          <figure rend="fright" type="gra">
            <graphic url="images/A_k_antony.jpg" rendition="gra"/>
            <figDesc style="thumb">എ. കെ. ആന്റണി</figDesc>
          </figure>
          <p> ദയാമഹിമ ദിവ്യശ്രീ <ref target="https://ml.wikipedia.org/wiki/A_k_antony">അറയ്ക്കപ്പറമ്പിൽ കുര്യൻ
ആന്റണി</ref> ഒരു പതിറ്റാണ്ടു നീണ്ട സംസ്ഥാന വാസത്തിലൂടെ രാജ്യസഭാംഗമായി ദേശീയ രാഷ്ട്രീയത്തിൽ
പ്രവേശിക്കുകയാണു്. ഏറ്റവുമടുത്ത പുനഃസംഘടനയിൽ അദ്ദേഹത്തിനു് കാബിനറ്റ് റാങ്കോടെ
കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പാണു്.
</p>
          <figure rend="fleft" type="gra">
            <graphic url="images/Padmaja_venugopal.jpg" rendition="gra"/>
            <figDesc style="thumb">പത്മജാ വേണുഗോപാൽ</figDesc>
          </figure>
          <p> മുന്നണിക്കാരല്ലാത്ത അപൂർവത്തിൽ അത്യപൂർവം രാഷ്ട്ര നേതാക്കളിൽ ഒരാളാണു് നി. മി. ദി. ശ്രീ. <ref target="https://ml.wikipedia.org/wiki/A_k_antony">ആന്റണി</ref>. ആദർശധീരൻ,
സ്വപ്രത്യയസ്ഥൈര്യൻ, ക്രിസ്തുദേവനേക്കാൾ ത്യാഗശീലൻ. രണ്ടുതവണ മുഖ്യമന്ത്രിപദവും മൂന്നുതവണ
കേന്ദ്രമന്ത്രിസ്ഥാനവും പുല്ലുപോലെ രാജികഴിഞ്ഞ ദേഹം. രാജ്യസഭാംഗമാകാനോ കേന്ദ്രമന്ത്രിയാകാനോ
ആന്റണിക്കു് മോഹമുണ്ടായിട്ടല്ല. എം. എൽ. എ. സ്ഥാനം പോലും നിലവിലുള്ള സഭയുടെ കാലാവധി
തീരുംവരെയേ വഹിക്കൂവെന്നും ഇനിയൊരിക്കലും തെരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്നും പ്രഖ്യാപിക്കുകയും
ചെയ്തതാണു്. സംസ്ഥാനത്തെ ഒരു എളിയ കോൺഗ്രസ് പ്രവർത്തകനായി തുടരണം, കഴിയുമെങ്കിൽ
ഉപരാഷ്ട്രപതിയോ രാഷ്ട്രപതിയോ ആകണം എന്നേ മോഹിച്ചിട്ടുള്ളു. രാജ്യസഭാംഗമോ കേന്ദ്രമന്ത്രിയോ
ആകണമെങ്കിൽ കഴിഞ്ഞ ജനുവരിയിൽ <ref target="https://ml.wikipedia.org/wiki/V.V._Raghavan">വി. വി. രാഘവന്റെ</ref>
ഒഴിവിൽ ആകാമായിരുന്നു. ആദർശധീരനു സീറ്റുതരില്ല, ബലാൽസംഗവീരനേ നൽകുവെന്നു് <ref target="https://ml.wikipedia.org/wiki/Manmohan_Singh">മൻമോഹൻസിംഗ്</ref>
പറയില്ല. മദാമ്മാഗാന്ധിയും പറയില്ല. രാജ്യസഭാംഗത്വത്തിനുള്ള തിക്കിലോ തിരക്കിലോ
ഇത്തവണയുമില്ലായിരുന്നു ആന്റണി. കോൺഗ്രസിലാണെങ്കിൽ സ്ഥാനമോഹികൾക്കു് യാതൊരു പഞ്ഞവുമില്ല.
<ref target="https://ml.wikipedia.org/wiki/P.P._Thankachan">പി. പി.
തങ്കച്ചൻ</ref> മുതൽ <ref target="https://ml.wikipedia.org/wiki/V._S._Sivakumar">വി. എസ്.
ശിവകുമാർ</ref> വരെയും <ref target="https://ml.wikipedia.org/wiki/Padmaja_Venugopal">പത്മജാ
വേണുഗോപാൽ</ref> മുതൽ <ref target="https://ml.wikipedia.org/wiki/K.P._Unnikrishnan">കെ. പി.
ഉണ്ണികൃഷ്ണൻ</ref> വരെയും ഇതിനൊക്കെ പുറമെ <ref target="https://ml.wikipedia.org/wiki/K._M._Mani">മാണി</ref> സാറിന്റെ
അവകാശവാദം. മൂവാറ്റുപുഴക്കാർ തള്ളിയ മകനെ പാർലമെന്റംഗമാക്കാൻ രാജ്യസഭയല്ലാതെ മറ്റെന്തു മാർഗം?
ഉണ്ണികൃഷ്ണനും ശിവകുമാറും ഏതാണ്ടു് തൊട്ടു് തൊട്ടില്ല എന്ന നിലയിലെത്തി. ഉണ്ണ്യേട്ടനെ ഉദ്ദേശിച്ചാകാനെ
തരമുള്ളൂ, മലബാറുകാരനെ വേണം രാജ്യസഭാംഗമാക്കാൻ എന്നു് മുഖപ്രസംഗമെഴുതി നമ്മുടെ ‘ദേശീയ ദിനപത്രം
മാതൃഭൂമി. അന്യഥാചിന്തിതം കാര്യം. കേന്ദ്രമന്യത്രചിന്തയേൽ എന്നു് ഋഷിപ്രോക്തം. <ref target="https://ml.wikipedia.org/wiki/Sonia_Gandhi">സോണിയ</ref> കൽപിച്ചു,
<ref target="https://ml.wikipedia.org/wiki/A_k_antony">ആന്റണി</ref>
അനുസരിച്ചു. സർവം ശുഭം മംഗളം.
</p>
          <figure rend="fright" type="gra">
            <graphic url="images/Muraleedharan.jpg" rendition="gra"/>
            <figDesc style="thumb">മുരളീധരൻ</figDesc>
          </figure>
          <p> കൗതുകകരമായ വസ്തുത <ref target="https://ml.wikipedia.org/wiki/K._Karunakaran">കരുണാകരൻ</ref>
രാജിവെച്ച ഒഴിവിലാണു് <ref target="https://ml.wikipedia.org/wiki/A_k_antony">ആന്റണി</ref>
രാജ്യസഭയിലെത്തുന്നതു്. പത്തുംകൊല്ലം മുമ്പു് ആന്റണിയുടെ ഒഴിവിലാണു് കരുണാകർജി രാജ്യസഭാംഗമായതു്.
മുഖ്യമന്ത്രിസ്ഥാനത്തുനിന്നു് ബഹിഷ്കൃതനായ കരുണാകരനെ രാജ്യസഭാംഗവും കേന്ദ്രമന്ത്രിയുമാക്കി
അനുനയിപ്പിക്കുകയായിരുന്നു. ഏറക്കുറെ സമാനമായ സാഹചര്യത്തിലാണു് ആന്റണിയെ ദൽഹിയിലേക്കു്
തിരിച്ചുകൊണ്ടുവരുന്നതും. ‘ഉമ്മാച്ചു’വിലെ ഒരു സവർണ കഥാപാത്രത്തിന്റെ (ഡോ. ദേവിക പൊറുക്കട്ടെ)
വാക്കുകൾ കടമെടുത്താൽ ഹൈക്കമാന്റ് കിഴിച്ചതു് കൂട്ടി.
</p>
          <figure rend="fleft" type="gra">
            <graphic url="images/Karunakaran_Kannoth.jpg" rendition="gra"/>
            <figDesc style="thumb">കരുണാകരൻ</figDesc>
          </figure>
          <p> തെരഞ്ഞെടുപ്പു് പരാജയത്തിന്റെ ധാർമിക (!) ഉത്തരവാദിത്തം ഏറ്റെടുത്തു് താൻ സ്വമനസ്സാലെയും
പരപ്രേരണ കൂടാതെയും സ്ഥാനമൊഴിയുകയായിരുന്നുവെന്നു് <ref target="https://ml.wikipedia.org/wiki/A_k_antony">എ. കെ. ആന്റണി</ref>
ആണയിട്ടുപറയുന്നുണ്ടെങ്കിലും ആദർശധീരനെ സ്വന്തം ഗ്രൂപ്പുകാർ പിന്നിൽനിന്നു് കുത്തിയതാണെന്നു്
കൊച്ചുകുട്ടികൾക്കുവരെയറിയാം. ഏറ്റവും ദയാരഹിതമായ മുറിവേൽപിച്ച ബ്രൂട്ടസ് <ref target="https://ml.wikipedia.org/wiki/Oommen_Chandy">ഉമ്മൻചാണ്ടി</ref>
യായിരുന്നെന്നും <ref target="https://en.wikipedia.org/wiki/Aryadan_Muhammed">ആര്യാടൻ
മുഹമ്മദും</ref> <ref target="https://ml.wikipedia.org/wiki/Thiruvanchoor_Radhakrishnan">തിരുവഞ്ചൂർ
രാധാകൃഷ്ണനു</ref> മാണു് യഥാക്രമം കാഷ്യസിന്റെയും സിന്നയുടെയും വേഷമണിഞ്ഞതെന്നും
ആന്റണിക്കുമറിയാം. കുഞ്ഞൂഞ്ഞിനെ മുൻനിറുത്തി നാടുഭരിക്കുന്നതു് മെത്രാൻ-മുത്തൂറ്റ്-മനോരമത്രയമാണെന്നതു്
പരമാർഥം. ഉള്ളകാര്യം <ref target="https://ml.wikipedia.org/wiki/Vellappally_Natesan">വെള്ളാപ്പള്ളി
നടേശൻ</ref> പറഞ്ഞാലും അംഗീകരിക്കണം.
</p>
          <figure rend="fright" type="gra">
            <graphic url="images/V_S_Sivakumar.jpg" rendition="gra"/>
            <figDesc style="thumb">വി. എസ്. ശിവകുമാർ</figDesc>
          </figure>
          <p> സ്ഥാനനഷ്ടത്തിൽ ചകിതനും ശിഷ്യന്മാരുടെ വഞ്ചനയിൽ വ്രണിതഹൃദയനുമാണു് <ref target="https://ml.wikipedia.org/wiki/A_k_antony">ആന്റണി</ref>. <ref target="https://ml.wikipedia.org/wiki/K._Karunakaran">കരുണാകാരനെ</ref>
പ്പോലെ ഉടൻ തിരിച്ചടിക്കൽ ആന്റണിയുടെ ശൈലിയല്ല. തിരിച്ചടിക്കാൻ വേണ്ട ആൾസ്വാധീനമോ പണമോ
ഇല്ല. കരളുറപ്പു് തീരെയുമില്ല. എന്നിരിക്കിലും കഴിയും വിധമുള്ള പാരകൾ പണിയാതെയുമിരുന്നില്ല. ബി.
വിജയകുമാറിനെയും <ref target="https://en.wikipedia.org/wiki/K._Mohammed_Ali">കെ. മുഹമ്മദാലി</ref>
യെയും <ref target="https://ml.wikipedia.org/wiki/K.C._Joseph">കെ. സി.

ജോസഫി</ref> നെയും പോലെ ഏതാനും നിരാശാബാധിതർ ആന്റണിയെ ചുറ്റിപ്പറ്റി നിന്നിരുന്നുതാനും.
</p>
          <figure rend="fleft" type="gra">
            <graphic url="images/Oommen_Chandy.jpg" rendition="gra"/>
            <figDesc style="thumb">ഉമ്മൻചാണ്ടി</figDesc>
          </figure>
          <p><ref target="https://ml.wikipedia.org/wiki/V.V._Raghavan">വി. വി.
രാഘവന്റെ</ref> നിര്യാണത്തെതുടർന്നു് രാജ്യസഭാസ്ഥാനം ഒഴിവുവന്നപ്പോൾ ആദ്യംപരിഗണിക്കപ്പെട്ട
പേരു് ആന്റണിയുടേതായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ ഉറച്ചുനിൽക്കും. കേന്ദ്രത്തിലേക്കില്ല. എന്നായിരുന്നു
ആദർശധീരന്റെ നിലപാടു്. ആന്റണിയുടെ അധികാരവിരക്തി അറിയാവുന്നതുകൊണ്ടു് ആർക്കും അദ്ഭുതം
തോന്നിയില്ല. മുഖ്യമന്ത്രിപദം നഷ്ടമായി നാലാം ദിവസം കേന്ദ്രമന്ത്രിയായി വടക്കോട്ടു് പറന്നാൽ കരുണാകരനും
ആന്റണിയും തമ്മിൽ എന്തുവ്യത്യാസം.
</p>
          <figure rend="fright" type="gra">
            <graphic url="images/K_M_Mani.jpg" rendition="gra"/>
            <figDesc style="thumb">മാണി</figDesc>
          </figure>
          <p> രാജ്യസഭാ സീറ്റ് ഒഴിവുവന്ന നവംബർ-ഡിസംബർ കാലത്തു് മദ്യനയവും <ref target="https://ml.wikipedia.org/wiki/P.K._Kunhalikkutty">കുഞ്ഞാലിക്കുട്ടി</ref>
പ്രശ്നവും സൃഷ്ടിച്ച പ്രതിസന്ധിയിൽ ആടിയുലയുകയായിരുന്നു <ref target="https://ml.wikipedia.org/wiki/Oommen_Chandy">ഉമ്മൻചാണ്ടി</ref> മന്ത്രിസഭ.
മുഖ്യന്റെ ജനപിന്തുണ വട്ടപ്പൂജ്യമായി. മുസ്ലിംലീഗിന്റെ പാവയാണു് <ref target="https://ml.wikipedia.org/wiki/Oommen_Chandy">ഉമ്മൻചാണ്ടി</ref> യെന്നു്
സത്യക്രിസ്ത്യാനികൾ പരിതപിച്ചു. ഹൈക്കമാന്റ് ഇടപെട്ടു് മുഖ്യമന്ത്രിയെ മാറ്റുന്ന പക്ഷം ആന്റണിക്കു്
തിരിച്ചുവരാൻ കഴിയുമായിരുന്നു.
</p>
          <figure rend="fleft" type="gra">
            <graphic url="images/P_K_Kunhalikutty.jpg" rendition="gra"/>
            <figDesc style="thumb">കുഞ്ഞാലികുട്ടി</figDesc>
          </figure>
          <p> ഏതായാലും ഡിസംബറിനുശേഷം ചിത്രം മാറി. <ref target="https://ml.wikipedia.org/wiki/P.K._Kunhalikkutty">കുഞ്ഞാലിക്കുട്ടി</ref>
പോയതോടെ മന്ത്രിസഭക്കകത്തു് <ref target="https://ml.wikipedia.org/wiki/Oommen_Chandy">ഉമ്മൻചാണ്ടി</ref>
പ്രബലനായി. ആദ്യം ലീഗിൽനിന്നു വിവരസാങ്കേതിക വകുപ്പു് കൈക്കലാക്കി. ഓരോ വകുപ്പും അതതു മന്ത്രിമാർ
സ്വകാര്യ സാമ്രാജ്യമാക്കി ഭരിക്കുന്ന പരിപാടിക്കു് അറുതിവരുത്തി. എല്ലാ വകുപ്പിലും യഥേഷ്ടം കൈകടത്തി
വികസനവും വിഭവസമാഹരണവും കേന്ദ്രികൃതമാക്കി.
</p>
          <figure rend="fright" type="gra">
            <graphic url="images/Aryadan_muhammad.jpg" rendition="gra"/>
            <figDesc style="thumb">ആര്യാടൻ മുഹമ്മദ്</figDesc>
          </figure>
          <p> ‘ഐ’ഗ്രൂപ്പിനെ ഛിന്നഭിന്നമാക്കുകയും <ref target="https://ml.wikipedia.org/wiki/K._Karunakaran">കരുണാകരനെ</ref> യും
പുത്രനെയും പുകച്ചു് പുറത്തുച്ചാടിച്ചതോടെ സഭയ്ക്കകത്തു് ഉമ്മൻചാണ്ടി സർവശക്തനായി. ക്രൈസ്തവ സഭാ
മേലധ്യക്ഷന്മാരുടെ സമയോചിതമായ ഇടപെടൽ കൊണ്ടു് <ref target="https://ml.wikipedia.org/wiki/P._P._George">പി. പി. ജോർജും</ref> ഇ. എം.
ആഗസ്തിനും കരുണാകരനെ തള്ളിപ്പറഞ്ഞു. മദ്യമുതലാളിമാരുടെ അകൈതവമായ സഹകരണത്താൽ

തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും അതിഗംഭീരമായ അനുസ്മരണ റാലികൾ നടത്തി ‘കരുത്തു്’
കൊണ്ടു് മുമ്പു് ആന്റണിയോടു് ഒട്ടിനിന്നിരുന്ന <ref target="https://ml.wikipedia.org/wiki/M.M._Hassan">എം. എം. ഹസ്സനും</ref> <ref target="https://ml.wikipedia.org/wiki/KV_Thomas">കെ. വി. തോമസും</ref> <ref target="https://ml.wikipedia.org/wiki/Kadavoor_Sivadasan">കടവൂർ
ശിവദാസനു</ref> മൊരിക്കൽ ചാണ്ടിയുടെ അടുപ്പക്കാരായി. വീരശൂരപരാക്രമിയായ <ref target="https://ml.wikipedia.org/wiki/Vayalar_Ravi">വയലാർ രവി</ref>, <ref target="https://ml.wikipedia.org/wiki/Oommen_Chandy">ഉമ്മൻചാണ്ടി</ref> യുടെ
സ്തുതിഗായകനായ കാഴ്ച കാണാനും കേരളീയർക്കു് ഭാഗ്യമുണ്ടായി.
</p>
          <figure rend="fleft" type="gra">
            <graphic url="images/M_M_Hassan.jpg" rendition="gra"/>
            <figDesc style="thumb">എം. എം. ഹസ്സൻ</figDesc>
          </figure>
          <p><ref target="https://ml.wikipedia.org/wiki/Oommen_Chandy">ഉമ്മൻചാണ്ടി</ref> യുടെ
ജനപ്രീതി മാത്രം യാതൊരു മുടക്കവും കൂടാതെ തുടരുന്നു. കരുണാകരന്റെ സുഹൃദ്ബലത്തെയും (1991–93
മുരളി-പത്മകുമാർ-മധുസൂദനൻ-പിച്ച ബഷീർ കാലം) വെല്ലുന്ന തരത്തിലാണു് സ്മാർട്ട് സിറ്റി പോലുള്ള
പരമരസികൻ പരപാടികൾ. ഒരുവശത്തു് ഉദ്യോഗസ്ഥരുടെ നിയമനത്തിനും മാറ്റത്തിനുമുള്ള നടപടിക്രമം
മറുവശത്തു്. പ്രബലമായ നായർ-ഈഴവ സമുദായങ്ങൾ സർക്കാറിനെതിരെ കാത്തുനിൽക്കുന്നു. സംസ്ഥാനത്തു്
ക്രിസ്ത്യാനികൾ തൃണമാണെന്നു് നാരായണപ്പണിക്കരും <ref target="https://ml.wikipedia.org/wiki/Vellappally_Natesan">നടേശനും</ref>
പാടിനടക്കുന്നു.
</p>
          <figure rend="fright" type="gra">
            <graphic url="images/Thiruvanchoor_Radhakrishnan.jpg" rendition="gra"/>
            <figDesc style="thumb">തിരുവഞ്ചൂർ രാധാകൃഷ്ണൻ</figDesc>
          </figure>
          <p> കരുണാകരനെ അനുനയിപ്പിക്കണം, <ref target="https://ml.wikipedia.org/wiki/K._Muraleedharan">മുരളീധരനെ</ref> ങ്കിലും
സ്ഥാനം കൊടുത്തു് പാർട്ടിയിൽ ഐക്യമുണ്ടാക്കണം എന്ന സർവോദയ ചിന്താഗതിക്കാരനായിരുന്നു <ref target="https://ml.wikipedia.org/wiki/A_k_antony">ആന്റണി</ref>. ന്യായമായ ഏതു്
ഒത്തുതീർപ്പിനും <ref target="https://ml.wikipedia.org/wiki/K._Karunakaran">കരുണാകരൻ</ref>
തയാറായിരുന്നുതാനും. പിളർന്നേ തീരു എന്നനിലയിലായിരുന്നു <ref target="https://ml.wikipedia.org/wiki/K._Muraleedharan">മുരളീധരനും</ref> <ref target="https://ml.wikipedia.org/wiki/Oommen_Chandy">ഉമ്മൻചാണ്ടി</ref> യും.
ഇങ്ങനെയൊരു പിളർപ്പു് പാർട്ടിക്കു് താങ്ങാനാവില്ലെന്നു് <ref target="https://ml.wikipedia.org/wiki/A_k_antony">ആന്റണി</ref> <ref target="https://ml.wikipedia.org/wiki/Oommen_Chandy">ഉമ്മൻചാണ്ടി</ref> യെ
ഗുണദോഷിച്ചു; മാർക്സിസ്റ്റുകാർ ധൃതരാഷ്ട്രാലിംഗനത്തെപ്പറ്റി മുരളിയെയും താക്കീതു ചെയ്തു. സമാധാനം
പുനഃസ്ഥാപിക്കാൻ സർവശക്തനായ ഹൈക്കമാന്റിനോടു് മുട്ടിൽനിന്നു് അപേക്ഷിച്ചു. ദണ്ഡനസ്മരണ
റാലികളിൽ പങ്കെടുക്കാൻ വിസമ്മതിക്കുന്നവന്മാരെ ഭരിക്കുന്നവരുടെ അട്ടഹാസത്തേക്കാൾ വചനത്തിൽ
പറയുന്ന ജ്ഞാനികളുടെ വചനങ്ങൾ യുദ്ധായുധങ്ങളേക്കാൾ ജ്ഞാനം നല്ലതു്. പക്ഷേ, ആന്റണി നാൾക്കുനാൾ
ഒറ്റപ്പെട്ടു. <ref target="https://ml.wikipedia.org/wiki/Ahmed_Patel">അഹമ്മദ്
പട്ടേൽ</ref> <ref target="https://ml.wikipedia.org/wiki/Oommen_Chandy">ഉമ്മൻചാണ്ടി</ref> ക്കു്
പൂർണ പിന്തുണ നൽകി. സമാധാന ദൂതുമായി ആന്റണി ദൽഹിയിലെത്തിയ ദിവസം മുഖ്യൻ പുറത്താക്കപ്പെട്ടു,
പിന്നാലെ പാർട്ടി പിളർന്നു.
</p>
          <figure rend="fleft" type="gra">
            <graphic url="images/KV_Thomas.jpg" rendition="gra"/>
            <figDesc style="thumb">കെ. വി. തോമസ്</figDesc>
          </figure>
          <p> പിളർപ്പിനുശേഷം <ref target="https://ml.wikipedia.org/wiki/A_k_antony">ആന്റണി</ref> തികച്ചും
അപ്രത്യക്ഷനായി. കോൺഗ്രസ് ഹൈക്കമാന്റിൽ അദ്ദേഹത്തെ അറിയില്ല എന്നു് പിളർപ്പു് വ്യക്തമാക്കി. <ref target="https://en.wikipedia.org/wiki/V._M._Sudheeran">വി. എം. സുധീരനും</ref>
<ref target="https://en.wikipedia.org/wiki/Thalekunnil_Basheer">തലേക്കുന്നിൽ
ബഷീറു</ref> മൊഴികെയുള്ളവരത്രയും ആന്റണിയെ വിട്ടുപോയി. ഇഹത്തിലും പരത്തിലും രക്ഷയില്ലാതെ
മുങ്ങിത്താഴുമ്പോൾ അതാ രാജ്യസഭാ സീറ്റ്! കഴിഞ്ഞതത്രയും വിഴുങ്ങി വീണ്ടും വടക്കോട്ടു് മടങ്ങി.
</p>
          <figure rend="fright" type="gra">
            <graphic url="images/Ahmed_Patel.jpg" rendition="gra"/>
            <figDesc style="thumb">അഹമ്മദ് പട്ടേൽ</figDesc>
          </figure>
          <p> രാജ്യസഭാംഗത്വത്തിന്റെ സാമുദായിക പശ്ചാത്തലം രസാവഹമാണു്. രാജ്യസഭാംഗത്വവും കെ. പി. സി. സി.
പ്രസിഡന്റ് പദവും നായന്മാർക്കും കേന്ദ്രമന്ത്രി സ്ഥാനം ഈഴവനും നൽകി. മൊത്തം ഹിന്ദുക്കളെ
പ്രീണിപ്പിക്കുന്നു, മുഖ്യന്റെ മനസ്സിലിരിപ്പു്. <ref target="https://ml.wikipedia.org/wiki/A_k_antony">ആന്റണി</ref> രാജ്യസഭാംഗവും
കേന്ദ്രമന്ത്രിയുമാകുന്നതോടെ നായർക്കും ഈഴവനും വേണ്ടി വേറെ പദവികൾ തിരഞ്ഞെടുത്തിരിക്കുന്നു.
</p>
          <figure rend="fleft" type="gra">
            <graphic url="images/NK_PREMACHANDRAN.jpg" rendition="gra"/>
            <figDesc style="thumb">എൻ. കെ. പ്രേമചന്ദ്രൻ</figDesc>
          </figure>
          <p> ആന്റണിയുടെ രാജ്യസഭാ പ്രവേശത്തെ സഹർഷം സ്വാഗതം ചെയ്തിരിക്കുന്നു. എസ്. എൻ. ഡി. പി.-യും
എൻ. എസ്സ്. എസും ന്യൂനപക്ഷങ്ങളുടെ സമ്മർദത്തെപ്പറ്റി ഏതാനും ചിലതു് പറഞ്ഞ പാപത്തിനു് ക്രൂശിക്കപ്പെട്ട
മാലാഖമാരിലേക്കു് രക്ഷസാക്ഷി പരിവേഷമാണു് നടേശ-നാരായണന്മാർ ആദർശധീരനു് നൽകിയിട്ടുള്ളതു്.
ആന്റണിക്കു് കിട്ടിയ അംഗീകാരം അസംഘടിതരും ആലംബഹീനരുമായ ഹൈന്ദവരുടെ വിജയം. ഹിന്ദു
ഹൃദയസമ്രാട്ട് വാഴ്ക!
</p>
          <figure rend="fright" type="gra">
            <graphic url="images/Abdu_Nasser_Mahdany.jpg" rendition="gra"/>
            <figDesc style="thumb">മഅദനി</figDesc>
          </figure>
          <p> ദ്രൗപതീ സ്വയംവരത്തിനു് ചെന്ന ഇന്ദ്രാദികളെപ്പോലെ ഇളിഭ്യരായി, കെ. പി. ഉണ്ണികൃഷ്ണനും <ref target="https://ml.wikipedia.org/wiki/V._S._Sivakumar">വി. എസ്.
ശിവകുമാറും</ref> തങ്ങളുടെ കഴുത്തിൽ വരണമാല്യം സ്വപ്നംകണ്ടിരിക്കുമ്പോൾ, നലമുള്ളൊരു
നവഗുണപരിമളനെ വരിക്കുന്നു!
</p>
          <figure rend="fleft" type="gra">
            <graphic url="images/Bhairon_Singh_Shekhawat.jpg" rendition="gra"/>
            <figDesc style="thumb">ബി. എസ്. ഷേഖാവത്ത്</figDesc>
          </figure>
          <p><ref target="https://ml.wikipedia.org/wiki/Vayalar_Ravi">വയലാർ
രവി</ref> യുടെ കാര്യം പരമദയനീയം. ഐക്യപുരോഗമന സഖ്യം അണിയിലേറിയപ്പോൾ കാബിനറ്റ്
മന്ത്രിസ്ഥാനം ഉറപ്പിച്ചയാളാണു് രവി. സത്യപ്രതിജ്ഞക്കിടാൻ പുതിയ കുപ്പായം തയ്പിച്ചു. ചടങ്ങു് കാണാൻ

കുടുംബാംഗങ്ങളെ ഒന്നടങ്കം ദൽഹിക്കു് കൊണ്ടുവന്നു. <ref target="https://ml.wikipedia.org/wiki/A_k_antony">ആന്റണി</ref> ഇടങ്കോലിട്ടതു
കൊണ്ടാണെന്നു് കരുതപ്പെടുന്നു മുഹൂർത്തത്തിനു് മൂന്നേമുക്കൽ നാഴികമുൻപു് വയലാർജി തഴയപ്പെട്ടു. പിന്നാലെ
എ. ഐ. സി. സി. ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു് ഒഴിവാക്കപ്പെട്ടു. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കു്
പരിഗണിക്കപ്പെട്ടു—കപ്പിനും ചുണ്ടിനുമിടക്കു് അതും തട്ടിപ്പോയി. ആന്റണി രാജി വച്ചപ്പോൾ മുഖ്യമന്ത്രിയാകാൻ
കൊതിച്ചു. എം. എൽ. എ. അല്ലാത്തതുകൊണ്ടു് പരിഗണിക്കപ്പെട്ടില്ല. അതുമില്ല, ഇതുമില്ല, അമ്മയുടെ ദീക്ഷയുമില്ല
എന്ന നിലയിലിരിക്കുമ്പോഴാണു് കോൺഗ്രസിലെ കരുണാകര കലാപം. പിന്നെ ഹൈക്കമാന്റ് നടപടിയെ
ശക്തിയുക്തം പിന്താങ്ങിയതും കരുണാകരനെ കഠിനകഠോരമായി എതിർത്തതും രവി; <ref target="https://ml.wikipedia.org/wiki/Oommen_Chandy">ഉമ്മൻചാണ്ടി</ref> യെ
വാനോളം പുകഴ്ത്തിയതും അലൂമിനിയം പട്ടേലിനെ കഴിയുവിധം സോപ്പിട്ടതും രവി. ഇനിയെങ്കിലും മദാം <ref target="https://ml.wikipedia.org/wiki/Sonia_Gandhi">സോണിയ</ref> കനിഞ്ഞു്
കേന്ദ്രമന്ത്രിയാക്കുമെന്നു് കരുതി. <ref target="https://ml.wikipedia.org/wiki/A_k_antony">ആന്റണി</ref>
രാജ്യസഭയിലെത്തുന്നതോടെ വയലാർജിയുടെ കാര്യം കുന്തം. <ref target="https://ml.wikipedia.org/wiki/Vayalar_Ravi">വയലാർ രവി</ref> യെ
കേന്ദ്രമന്ത്രിയാക്കണമെന്നു് <ref target="https://ml.wikipedia.org/wiki/Vellappally_Natesan">വെള്ളാപ്പള്ളി
നടേശൻ</ref> നാളിതുവരെ ആവശ്യപ്പെട്ടിട്ടില്ല. മറിച്ചു് ആന്റണി മന്ത്രിയാകട്ടെയെന്നു് ആശംസിക്കുകയും
ചെയ്തു. കാരണം ലളിതം <ref target="https://ml.wikipedia.org/wiki/Abdul_Nazer_Mahdani">മഅദനി</ref> യെ
മോചിപ്പിക്കണം. ന്യൂനപക്ഷം സംരക്ഷിക്കണം. എന്നൊക്കെ പ്രസംഗിക്കുന്ന ഹിന്ദുനാമധാരി രണ്ടംഗങ്ങൾ
എത്രമെച്ചം ജന്മംകൊണ്ടു് നസ്രാണിയെങ്കിലും വിശ്വാസംകൊണ്ടു് ക്രൈസ്തവനും രാഷ്ട്രീയവശാൽ
ഹിന്ദുപക്ഷപാതിയുമായ <ref target="https://ml.wikipedia.org/wiki/A_k_antony">എ. കെ. ആന്റണി</ref>.
ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് തരാമെന്നു് <ref target="https://ml.wikipedia.org/wiki/K._M._Mani">കെ. എം. മാണി</ref> ക്കു് <ref target="https://ml.wikipedia.org/wiki/Oommen_Chandy">ഉമ്മൻചാണ്ടി</ref> കൊടുത്ത
ഉറപ്പാണു് ഈ വർഷത്തെ ഏറ്റവും വലിയ ഫലിതം. നിലവിലുള്ള അംഗങ്ങളിലാരെങ്കിലും ഉടൻ മരിക്കാൻ
തയാറാകാത്തപക്ഷം, 2006 അവസാനമേ കേരളത്തിൽനിന്നു് രാജ്യസഭയിലേക്കു് ഒഴിവുണ്ടാകൂ. അറിയേണ്ടവർ
കോൺഗ്രസിലെ പ്രൊഫ. <ref target="https://ml.wikipedia.org/wiki/P.J._Kurian">പി. ജെ. കുര്യൻ</ref>,
മുസ്ലിംലീഗിലെ <ref target="https://ml.wikipedia.org/wiki/M.P._Abdussamad_Samadani">അബ്ദുസമദ്
സമദാനി</ref>, ആർ. എസ്. പി.-യിലെ <ref target="https://ml.wikipedia.org/wiki/N._K._Premachandran">എൻ. കെ.
പ്രേമചന്ദ്രൻ</ref>. നിലയിൽ നിയമസഭാ തെരഞ്ഞെടുപ്പു് നടക്കും. പിണറായി വിജയന്റെ ബലത്തിൽ
ഇടതുമുന്നണി മന്ത്രിസഭയുണ്ടാക്കും എന്നതു് മൂന്നരത്തരം. <ref target="https://ml.wikipedia.org/wiki/P.K._Kunhalikkutty">കുഞ്ഞാലിക്കുട്ടി</ref>
യോ <ref target="https://ml.wikipedia.org/wiki/Oommen_Chandy">ഉമ്മൻചാണ്ടി</ref> യോ
പ്രതിപക്ഷ നേതാവു് എന്ന കാര്യത്തിലാണു സന്ദേഹം. <ref target="https://ml.wikipedia.org/wiki/M.P._Abdussamad_Samadani">സമദാനി</ref>
യും <ref target="https://ml.wikipedia.org/wiki/P.J._Kurian">കുര്യനും</ref>
രാജ്യസഭാംഗത്വമുപേക്ഷിച്ചു് മാണിസാറിനു് കൊടുക്കുമെന്ന കാര്യത്തിൽ ഇതെഴുതുന്നവൾക്കു് സംശയമില്ല.
രാജ്യസഭാംഗത്വലബ്ധിയിൽ <ref target="https://ml.wikipedia.org/wiki/Jose_K._Mani">ജോസ് കെ. മാണി</ref> യെ
മുൻകൂറായി അറിയിച്ചുകൊള്ളട്ടെ.
</p>
          <figure rend="fright" type="gra">
            <graphic url="images/Mp_abdussamad_samadani.jpg" rendition="gra"/>
            <figDesc style="thumb">അബ്ദുസമദ് സമദാനി</figDesc>
          </figure>
          <p> രാജ്യസഭാംഗമായിക്കഴിഞ്ഞ ഉടൻ കേന്ദ്രമന്ത്രിയാകാൻ പോകുന്ന, <ref target="https://ml.wikipedia.org/wiki/A_k_antony">ആന്റണി</ref> യെയും നമ്മൾ

അഭിനന്ദിക്കുക. രണ്ടു കൊല്ലം കഴിഞ്ഞാൽ <ref target="https://ml.wikipedia.org/wiki/A._P._J._Abdul_Kalam">എ. പി. ജെ. അബ്ദുൽ
കലാമി</ref> ന്റെയും <ref target="https://en.wikipedia.org/wiki/Bhairon_Singh_Shekhawat">ബി. എസ്.
ഷേഖാവത്തി</ref> ന്റെ കലാവധി കഴിയും. സ്വാതന്ത്ര്യപ്രാപ്തിയുടെ വജ്രജുബിലിയുമാണു് 2007. സ്വാതന്ത്ര്യം
കിട്ടി അറുപതു വർഷത്തിനകം ഹിന്ദുവും മുസൽമാനും സിഖുകാരനും ദലിതനുമൊക്കെ രാഷ്ട്രപതി/ഉപരാഷ്ട്രപതി
പദങ്ങൾ അലങ്കരിച്ചിട്ടുണ്ടു്. ഒരൊറ്റ ക്രൈസ്തവനെങ്കിലും രാഷ്ട്രപതിയോ ഉപരാഷ്ട്രപതിയോ ആയിട്ടുണ്ടോ?
അപ്രകാരമൊരാൾ വേണം എന്നു തോന്നിയാൽ ആന്റണിയല്ലാതെ ആരാ?
</p>
          <p>ഒരു ഭാഗ്യവാനെ നിങ്ങൾ കടലിലേക്കു് എറിഞ്ഞുനോക്കൂ. അയാൾ ചുണ്ടിൽ ഒരു മൽസ്യവുമായി
കയറിവരുന്നതു് കാണാം.
</p>
        </div>
        <!--end of "section 0.0.0.0/1.1"-->
        <div type="lsection" xml:id="sec1.2">
          <head type="lsechead">അഡ്വക്കറ്റ് എ. ജയശങ്കർ</head>
          <figure rend="fleft" type="gra">
            <graphic url="images/ajayasankar.jpg" rendition="gra"/>
          </figure>
          <p style="noindent">
</p>
          <p>അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം
ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര
അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ
ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ
ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ
രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ
നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.
</p>
        </div>
        <!--end of "section 0.0.0.0/1.2"-->
      </div>
      <!--end of "chapter 0.0.0/1"-->
      <!--END OF CHAPTER 0.0.0/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Adhikaravirakthikondulla
Adbhuthaphalangal (ml: അധികാരവിരക്തികൊണ്ടുള്ള അദ്ഭുതഫലങ്ങൾ).</p>
        <p style="hang"><hi rend="bold">Author(s):</hi>  K. Rajeswari.</p>
        <p style="hang"><hi rend="bold">First publication details:</hi>  Not available; ;
</p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  Article, K. Rajeswari,
Adhikaravirakthikondulla Adbhuthaphalangal, കെ. രാജേശ്വരി, അധികാരവിരക്തികൊണ്ടുള്ള
അദ്ഭുതഫലങ്ങൾ, Open Access Publishing, Malayalam, Sayahna Foundation, Free Software,
XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; River Valley Campus, Malayinkeezh, ; Trivandrum
695571; India.</p>
        <p style="hang"><hi rend="bold">Date:</hi>  June 21, 2026.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to the author. The text encoding and editorial notes were created and​/or
prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        <p style="hang"><hi rend="bold">Cover:</hi>  <ref target="https://commons.wikimedia.org/wiki/File:A_peasant_girl_in_a_field_of_flowers_by_David_de_la_Mar_%2818321898%29.jpg">A peasant girl in a field of flowers,</ref> a painting by <ref target="https://www.wikidata.org/wiki/Q3504308">David de la Mar</ref>
 (1832–1898). The image is taken from <ref target="https://commons.wikimedia.org">Wikimedia Commons</ref>  and is
gratefully acknowledged.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Typesetter:</hi>  JN Jamuna; <hi rend="bold">Editor:</hi>
 PK Ashok; <hi rend="bold">Encoding:</hi>  JN Jamuna.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.org.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/rajeswari-  athbhuthaphalangal.xml">Download document sources in TEI encoded XML
format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/rajeswariathbhuthaphalangal.pdf">Download Phone PDF</ref>.</p>
      </div>
    </back>
  </text>
</TEI>
