<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">ഏകാധിപതിയുടെ
ഹേമന്തദിനങ്ങൾ</title>
          <title xml:lang="en" type="main">Ekadhipathiyude Hemanthadinangal</title>
        </title>
        <author>K. Rajeswari</author>
        <respStmt>
          <resp>Typeset by</resp>
          <name>JN Jamuna</name>
        </respStmt>
        <respStmt>
          <resp>Edited by</resp>
          <name>PK Ashok</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>JN Jamuna</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2026">June 19, 2026</date>
        <address>
          <addrLine>River Valley Campus, Malayinkeezh, </addrLine>
          <addrLine>Trivandrum 695571</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to the author. The text encoding and editorial
notes were created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">ഏകാധിപതിയുടെ
ഹേമന്തദിനങ്ങൾ</title>
              <title xml:lang="en" type="main">Ekadhipathiyude Hemanthadinangal</title>
            </title>
            <author>K. Rajeswari</author>
          </titleStmt>
          <extent>
            <measure unit="pages" quantity="20">20 pages of source material</measure>
          </extent>
          <publicationStmt>
            <publisher>Not available</publisher>
            <pubPlace/>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>Article</term>
          <term>K. Rajeswari</term>
          <term>Ekadhipathiyude Hemanthadinangal</term>
          <term>കെ. രാജേശ്വരി</term>
          <term>ഏകാധിപതിയുടെ ഹേമന്തദിനങ്ങൾ</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="article">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="complete"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>, India</name>
          <time>June 19, 2026</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <div xml:id="cover" type="Cover">
        <figure xml:id="cover-image" rend="fullfig">
          <graphic url="images/Edvard_Munch_-_Spring.jpg" width="100%"/>
          <figDesc><ref target="https://commons.wikimedia.org/wiki/File:Edvard_Munch__Spring_%281889%29.jpg">Spring,</ref> a painting by <ref target="https://en.wikipedia.org/wiki/en:Edvard_Munch">Edvard Munch</ref>
 (1863–1944). </figDesc>
        </figure>
      </div>
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">ഏകാധിപതിയുടെ ഹേമന്തദിനങ്ങൾ</titlePart>
        </docTitle>
        <docAuthor>
          <persName>കെ. രാജേശ്വരി</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">ഏകാധിപതിയുടെ ഹേമന്തദിനങ്ങൾ</head>
        <div type="lsection">
          <p style="noindent">1975 ജൂൺ 12: റായ്ബറേലി നിയോജകമണ്ഡലത്തിൽ <ref target="https://ml.wikipedia.org/wiki/Indira_Gandhi">ഇന്ദിരാഗാന്ധി</ref>
ലോക്സഭയിലേക്കു് തെരഞ്ഞെടുക്കപ്പെട്ടതു് അസാധുവാക്കികൊണ്ടും ആറുവർഷത്തേക്കു മൽസരിക്കുന്നതിനു്
അയോഗ്യത കൽപിച്ചുകൊണ്ടും അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജഗമോഹൻലാൽ സിൻഹ
വിധികൽപ്പിച്ചു.
</p>
          <figure rend="fleft" type="gra">
            <graphic url="images/MohanDharia.jpg" rendition="gra"/>
            <figDesc style="thumb">മോഹൻ ധാരിയ</figDesc>
          </figure>
          <p> ജൂൺ 18: കോൺഗ്രസ് പാർലമെന്ററി പാർട്ടി ഇന്ദിരാജിയുടെ നേതൃത്വത്തിൽ പരിപൂർണ വിശ്വാസം
രേഖപ്പെടുത്തി. 494-ൽപരം അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. വിമതന്മാരെന്നു കണക്കാക്കപ്പെട്ട <ref target="https://ml.wikipedia.org/wiki/Mohan_Dharia">മോഹൻ ധാരിയ</ref>, <ref target="https://ml.wikipedia.org/wiki/Subrahmanyan_Chandrasekhar">എസ്.
ചന്ദ്രശേഖർ</ref>, കൃഷ്ണകാന്ത്, ലക്ഷ്മികാന്തമ്മ, ഷേർസിംഗ് എന്നിവർ എത്തിയില്ല.
</p>
          <figure rend="fright" type="gra">
            <graphic url="images/Jayaprakash_Narayan.jpg" rendition="gra"/>
            <figDesc style="thumb">ജയപ്രകാശ് നാരായണൻ</figDesc>
          </figure>
          <p> ജൂൺ 20: പ്രധാനമന്ത്രിക്കു പൂർണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ടു് തലസ്ഥാനത്തു് ഗംഭീര റാലി.
ലക്ഷക്കണക്കിനു് കോൺഗ്രസുകാർ പങ്കെടുത്തു. യു. പി. സംസ്ഥാനങ്ങളിൽ നിന്നു ആളെ എടുക്കാൻ ദൽഹി
ട്രാൻസ്പോർട്ട് കോർപറേഷൻ ശകടങ്ങൾ എമ്പാടും ഓടി.
</p>
          <figure rend="fleft" type="gra">
            <graphic url="images/Chandra.png" rendition="gra"/>
            <figDesc style="thumb">എസ്. ചന്ദ്രശേഖർ</figDesc>
          </figure>
          <p> ജൂൺ 23: ഇന്ദിരാഗാന്ധിയുടെ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനക്കെത്തി. നിരുപാധിക സ്റ്റേ
അനുവദിക്കാൻ ജസ്റ്റിസ് ആർ. കൃഷ്ണയ്യർ വിസമ്മതിച്ചു. <ref target="https://ml.wikipedia.org/wiki/Indira_Gandhi">ഇന്ദിര ഗാന്ധി</ref> ക്കു്
പാർലമെന്റിൽ ഹാജരാകാം. തെരഞ്ഞെടുപ്പിൽ പങ്കെടുക്കാനോ വേതനം പറ്റാനോ കഴിയില്ല.
</p>
          <figure rend="fright" type="gra">
            <graphic url="images/Fakhruddin_Ali_Ahmed.jpg" rendition="gra"/>
            <figDesc style="thumb">ഫക്രൂദ്ദിൻ അഹമ്മദ്</figDesc>
          </figure>
          <p> ജൂൺ 25: പ്രധാനമന്ത്രിയുടെ ഉപദേശം സ്വീകരിച്ചു് രാഷ്ട്രപതി <ref target="https://en.wikipedia.org/wiki/Fakhruddin_Ali_Ahmed">ഫക്രൂദ്ദിൻ
അഹമ്മദ്</ref> ഭരണഘടനയുടെ 352-ആം അനുച്ഛേദപ്രകാരം ആഭ്യന്തര അടിയന്തരവസ്ഥ പ്രഖ്യാപിച്ചു.

<ref target="https://ml.wikipedia.org/wiki/Jayaprakash_Narayan">ജയപ്രകാശ്
നാരായണനും</ref> <ref target="https://ml.wikipedia.org/wiki/Morarji_Desai">മൊറാർജി ദേശായി</ref>
യുമടക്കം പ്രതിപക്ഷ നേതാക്കൾ ഒന്നടങ്കം ജയിലിലായി. തദ്ദേശ പത്രപ്രതിനിധികൾ രാജ്യത്തുനിന്നു്
ബഹിഷ്കൃതരായി. പത്രങ്ങൾക്കു് സെൻസർഷിപ്പ് ഏർപ്പെടുത്തി. മൗലികാവകാശങ്ങൾ സസ്പെന്റ് ചെയ്തുകൊണ്ടു്
359 (1) അനുച്ഛേദപ്രകാരം രാഷ്ട്രപതി വിളംബരം പുറപ്പെടുവിച്ചു… കേവലം ഒരു ഹൈക്കോടതി വിധിയും
സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവുമാണോ അടിയന്തരാവസ്ഥയിലേക്കും ജനാധിപത്യ ധ്വംസനത്തിലേക്കും
വഴിതെളിച്ചതു് ? അലഹാബാദ് ഹൈക്കോടതി <ref target="https://ml.wikipedia.org/wiki/Indira_Gandhi">ഇന്ദിരാഗാന്ധി</ref> യുടെ
തെരഞ്ഞെടുപ്പു് ശരിവെച്ചിരുന്നെങ്കിൽ ജസ്റ്റിസ് <ref target="https://ml.wikipedia.org/wiki/V.R._Krishna_Iyer">കൃഷ്ണയ്യർ</ref>
നിരുപാധിക സ്റ്റേ അനുവദിച്ചിരുന്നെങ്കിൽ ആഭ്യന്തര അടിയന്തരാവസ്ഥ ഉണ്ടാകുമായിരുന്നോ? എഴുപതുകളുടെ
മധ്യത്തിലെ കുറഞ്ഞ രാഷ്ട്രീയ പരിതഃസ്ഥിതിയും ഇന്ദിരാഗാന്ധിയുടെ വ്യക്തിത്വ സവിശേഷതകളും നൽകുന്ന
സൂചന മാത്രമാണു്
</p>
          <figure rend="fright" type="gra">
            <graphic url="images/Vijaya_Lakshmi_Pandit.jpg" rendition="gra"/>
            <figDesc style="thumb">വിജയലക്ഷ്മി പണ്ഡിറ്റ്</figDesc>
          </figure>
          <p> കുട്ടിക്കാലം മുതൽ ഏകാകിയും ദുശ്ശാഠ്യക്കാരിയുമായിരുന്നു, ഇന്ദിര. ആനന്ദഭവനത്തിലെ
അതിസമ്പന്നതക്കും ആർഭാടത്തിനും ആൾത്തിരക്കിനുമിടയിൽ ഇന്ദു ആത്മീയമായി ഒറ്റപ്പെട്ടു. അച്ഛന്റെ
ജയിൽവാസം, അമ്മയുടെ രോഗം, അമ്മായിമാരുടെ അവഗണന. <ref target="https://ml.wikipedia.org/wiki/Vijaya_Lakshmi_Pandit">വിജയലക്ഷ്മി
പണ്ഡിറ്റ്</ref> മരണപര്യന്തം മരുമകളെ വെറുത്തു. ഇന്ദിര ഒരിക്കലും അമ്മായിക്കു മാപ്പുനൽകിയതുമില്ല.
ശാന്തിനികേതനിലടക്കം പലയിടത്തും പഠിച്ചില്ലെങ്കിലും വിദ്യാഭ്യാസം പൂർത്തിയാക്കിയില്ല, ബിരുദമൊന്നും
നേടിയതുമില്ല. യൗവനത്തിൽ ക്ഷയരോഗത്തിന്റെ സൂചനകൾ അവരിൽ പ്രത്യക്ഷമായി. അതോടെ
സ്വഭാവത്തിലെ കാർക്കശ്യം കൂടുതൽ പ്രകടമായി. <ref target="https://ml.wikipedia.org/wiki/Kamala_Nehru">കമല</ref> യുടെ മരണശേഷം
<ref target="https://ml.wikipedia.org/wiki/Jawaharlal_Nehru">നെഹ്റു</ref>
<ref target="https://ml.wikipedia.org/wiki/Padmaja_Naidu">പത്മജാ
നായിഡു</ref> വിനെ വിവാഹംചെയ്യാൻ ആലോചിച്ചപ്പോൾ മകളുടെ അവകാശം ഉപയോഗിച്ചു് അതു്
വീറ്റോചെയ്തതു് <ref target="https://ml.wikipedia.org/wiki/Indira_Gandhi">ഇന്ദിര</ref> യായിരുന്നു.
ജവഹാർലാലിന്റെ ഇംഗിതത്തിനും കുടുംബപാരമ്പര്യത്തിനും വിപരീതമായി അന്യമതസ്ഥനായ <ref target="https://ml.wikipedia.org/wiki/Feroze_Gandhi">ഫിറോസ് ഗാന്ധി</ref> യെ
വിവാഹം ചെയ്തപ്പോഴും അവരുടെ ഇച്ഛാശക്തി പ്രകടമായി.
</p>
          <figure rend="fright" type="gra">
            <graphic url="images/vr_krishna_iyyar.jpg" rendition="gra"/>
            <figDesc style="thumb">കൃഷ്ണയ്യർ</figDesc>
          </figure>
          <p> ഫിറോസ്ഗാന്ധിയുടെ മദ്യപാനശീലവും പരസ്ത്രീബന്ധങ്ങളും ദാമ്പത്യം തകർത്തു. ഇന്ദിര നെഹ്റുവിന്റെ
പരിചരണമേറ്റെടുത്തു് തീൻമൂർത്തി ഭവനിലേക്കു് താമസം മാറ്റി. കുട്ടികളെ ഡൂൺ സ്കൂളിലയച്ചു.
വിവാഹമോചനത്തിലൂടെ ഭർത്താവിനു സ്വാതന്ത്ര്യം നൽകാനുള്ള സൗമനസ്യം ഒരിക്കലും അവർ പ്രകടിപ്പിച്ചില്ല.
മറിച്ചു് രാഷ്ട്രീയത്തിൽ കൂടുതൽ ആണ്ടുമുങ്ങി—യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, പ്രവർത്തക സമിതി അംഗം,
കോൺഗ്രസ് അധ്യക്ഷ.
</p>
          <figure rend="fleft" type="gra">
            <graphic url="images/Kamala_Nehru.jpg" rendition="gra"/>
            <figDesc style="thumb">കമല</figDesc>
          </figure>
          <p> രാഷ്ട്രീയ നേതാവെന്ന നിലയിൽ നെഹ്റുവിന്റെ ദീർഘദൃഷ്ടിയോ ഹൃദയവിശാലതയോ സഹിഷ്ണുതയോ
ഇന്ദിരക്കു് അന്യവും അപ്രാപ്യവുമായിരുന്നു. പിതാവിനെപ്പോലെ ജനാധിപത്യ വിശ്വാസിയോ യുക്തിവാദിയോ
ആയിരുന്നില്ല. മകൾ. കുട്ടികാലം മുതൽ ദിവ്യശക്തിയുള്ള ഏലസ്സുകളിലും രുദ്രാക്ഷങ്ങളിലും അവർക്കു്
വിശ്വാസമായിരുന്നു; ജ്യോതിഷികളുടെയും ധീരേന്ദ്ര ബ്രഹ്മചാരിയെപ്പോലുള്ള വ്യാജ സിദ്ധന്മാരുടെയും സ്വാധീനം
വർധിച്ചതു് പിൽക്കാലത്താണെങ്കിലും <ref target="https://ml.wikipedia.org/wiki/Indira_Gandhi">ഇന്ദിരാഗാന്ധി</ref>
എ. ഐ. സി. സി. അധ്യക്ഷയായി ചുമതലയേറ്റതിനു തൊട്ടുപിന്നാലെയാണു്, ജാതിക്കോമരങ്ങളോടൊപ്പം
ചേർന്നു് കോൺഗ്രസ് കേരളത്തിൽ വിമോചന സമരം നടത്തിയതും കമ്മ്യൂണിസ്റ്റ് സർക്കാറിനെ അട്ടിമറിച്ചതും
സി. ഐ. എ.-യുടെ ധനസഹായത്തോടെയും മുസ്ലിംലീഗിന്റെ പങ്കാളിത്തത്തോടെയും കത്തോലിക്കാ സഭയും
എൻ. എസ്. എസും നടത്തുന്ന സമരത്തോടു് കോൺഗ്രസുകാർ സഹകരിക്കുന്നതിലും ജനാധിപത്യ രീതിയിൽ
തെരഞ്ഞെപ്പെട്ട സർക്കാറിനെ 356-ാം അനുച്ഛേദപ്രകാരം പിരിച്ചുവിടുന്നതിലും രാഷ്ട്രശിൽപിക്കു്
ആശങ്കയുണ്ടായിരുന്നു. എങ്കിലും പുത്രീവാൽസല്യം അദ്ദേഹത്തെ അന്ധനാക്കി.
</p>
          <figure rend="fright" type="gra">
            <graphic url="images/Jnehru.jpg" rendition="gra"/>
            <figDesc style="thumb">നെഹ്റു</figDesc>
          </figure>
          <p> പോകെപ്പോകെ ഇന്ദിരയുടെ രാഷ്ട്രീയ മോഹങ്ങൾ പ്രബലമായി. പിതാവിനെ പിന്തുടർന്നു് രാഷ്ട്രീയത്തിന്റെ
കടിഞ്ഞാൺ ഏറ്റെടുക്കണമെന്നു് അവർ സ്വകാര്യമായി മോഹിച്ചു. ‘കാമരാജ് പ്ലാൻ’ വഴി മുതിർന്ന നേതാക്കൾക്കു്
അധികാര രാഷ്ട്രീയത്തിൽ നിന്നു് അവധി നൽകിയതു് അൽപമൊരു അനുകൂല സാഹിചര്യമൊരുക്കിതാനും.
</p>
          <figure rend="fleft" type="gra">
            <graphic url="images/Lal_Bahadur_Shastri.jpg" rendition="gra"/>
            <figDesc style="thumb">ലാൽബഹദുർ ശാസ്ത്രി</figDesc>
          </figure>
          <p> 1964-ൽ <ref target="https://ml.wikipedia.org/wiki/Jawaharlal_Nehru">നെഹ്റു</ref> വിന്റെ
അനന്തരാവകാശിയെ തീരുമാനിച്ചപ്പോൾ <ref target="https://ml.wikipedia.org/wiki/Indira_Gandhi">ഇന്ദിര</ref> യുടെ പേരു്
ഗൗരവാവഹമായി പരിഗണിക്കപ്പെട്ടില്ല. മുതിർന്ന നേതാക്കൾ വട്ടമിട്ടിരുന്നു കൂട്ടത്തിൽ ഏറ്റവും ദുർബലനായ
<ref target="https://ml.wikipedia.org/wiki/Lal_Bahadur_Shastri">ലാൽബഹദുർ
ശാസ്ത്രി</ref> യെ തെരഞ്ഞെടുക്കയായിരുന്നു. <ref target="https://ml.wikipedia.org/wiki/Indira_Gandhi">ഇന്ദിരാഗാന്ധി</ref>
ശാസ്ത്രിക്കു പൂർണ പിന്തുണ പ്രഖ്യാപിക്കുകയും മന്ത്രിസഭയിൽ അംഗത്വം സ്വീകരിക്കുകയും ചെയ്തുവെങ്കിലും
ഒരിക്കലും തൃപ്തയായിരുന്നില്ല. ശാസ്ത്രി-ഇന്ദിര ബന്ധം സൗഹാർദപരമായിരുന്നില്ല. നെഹ്റു കുടുംബത്തിനു്
ദൈവദത്തമായി കൈവന്ന ഭരണാധികാരം തട്ടിയെടുത്ത പിടിച്ചുപറിക്കാരനായി മാത്രമേ ശാസ്ത്രിജിയെ ഇന്ദിര
കണക്കാക്കിയുള്ളൂ.
</p>
          <p>1966-ൽ ശാസ്ത്രി ദിവംഗതനായപ്പോൾ ഇന്ദിരാഗാന്ധി കാത്തിരുന്ന അവസരം കൈവന്നു.
മർക്കടമുഷ്ടിക്കാരനായ <ref target="https://ml.wikipedia.org/wiki/Morarji_Desai">മൊറാർജി ദേശായി</ref>
ക്കെതിരെ ദുർബലയെന്നു് തങ്ങൾ തെറ്റിദ്ധരിച്ചു് ഇന്ദിരയെ കാമരാജും കൂട്ടരും പിന്തുണച്ചു. വൻ ഭൂരിപക്ഷത്തോടെ
ഇന്ദിര വിജയിച്ചു. തുടക്കം ആശാവഹമായിരുന്നില്ല. 1965-ലെ യുദ്ധം വരുത്തിയ സാമ്പത്തിക പരാധീനത ഒരു
വശത്തു്, 67-ലെ തെരഞ്ഞെടുപ്പിന്റെ നടുക്കം മറുവശത്തും ലോക്സഭയിലെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു.
കേരളത്തിലും തമിഴ്‌നാട്ടിലും ബീഹാറിലും ബംഗാളിലും മധ്യപ്രദേശിലുമൊക്കെ കോൺഗ്രസ് അധികാരഭ്രഷ്ടമായി.
സിൻഡിക്കേറ്റ് എന്നറിയപ്പെട്ട മുതിർന്ന നേതാക്കളുടെ കോക്കസ്, ഇന്ദിരയുടെ കടുത്ത വിരോധികളായി.
പ്രധാനമന്ത്രിയുടെ ഇഷ്ടത്തിനെതിരായി <ref target="https://ml.wikipedia.org/wiki/Neelam_Sanjiva_Reddy">എൻ.
സഞ്ജീവറെഡ്ഡി</ref> യെ രാഷ്ട്രപതി സ്ഥാനാർഥിയാക്കുന്നതിലും അവർ വിജയിച്ചു.
</p>
          <figure rend="fright" type="gra">
            <graphic url="images/NeelamSanjeevaReddy.jpg" rendition="gra"/>
            <figDesc style="thumb">എൻ. സഞ്ജീവറെഡ്ഡി</figDesc>
          </figure>
          <p> 1969-ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പും കോൺഗ്രസിലെ പിളർപ്പും ഇന്ദിരാഗാന്ധിയെ ശക്തിയാക്കി;
ഏകാധിപത്യ പ്രവണത കൂടുതൽ സ്പഷ്ടമായി. പാർട്ടി തീരുമാനപ്രകാരം <ref target="https://ml.wikipedia.org/wiki/Neelam_Sanjiva_Reddy">സഞ്ജീവ
റെഡ്ഡി</ref> യുടെ നാമനിർദ്ദേശ പത്രികയിൽ ഒപ്പിട്ട പ്രധാനമന്ത്രി, <ref target="https://ml.wikipedia.org/wiki/V._V._Giri">വി. വി. ഗിരി</ref> യെ രാഷ്ട്രപതി
സ്ഥാനത്തേക്കു് സ്വതന്ത്ര സ്ഥാനാർഥിയായി നിറുത്തി. കോൺഗ്രസുക്കാരോടു് മനഃസാക്ഷി വോട്ടുചെയ്യാൻ
ആഹ്വാനം മുഴുക്കി. അതോടൊപ്പം നാട്ടുരാജാക്കൻമാർക്കുള്ള പ്രിവിപേഴ്സ് നിറുത്തലാക്കി. ബാങ്കുകൾ
ദേശസാൽകരിച്ചു. തീവ്ര വലതുപക്ഷ കക്ഷികളായ ജനസംഘവും സ്വതന്ത്ര പാർട്ടിയും റെഡ്ഡിയെ പിന്താങ്ങി.
കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഗിരിയെയും. തെരഞ്ഞെടുപ്പിൽ ഗിരി വിജയിച്ചു. കോൺഗ്രസ് നെടുകേ പിളർന്നു.
</p>
          <figure rend="fleft" type="gra">
            <graphic url="images/Varahagiri_Venkata_Giri.jpg" rendition="gra"/>
            <figDesc style="thumb">വി. വി. ഗിരി</figDesc>
          </figure>
          <p> പിളർപ്പിനുശേഷം പാർട്ടിക്കകത്തു് ഇന്ദിരയുടെ മേധാവിത്വം ചോദ്യംചെയ്യാവുന്ന നേതാക്കൾ
ആരുമില്ലാതായി. <ref target="https://ml.wikipedia.org/wiki/Yashwantrao_Chavan">വൈ. ബി.
ചവാനും</ref> <ref target="https://ml.wikipedia.org/wiki/Jagjivan_Ram">ജഗ്ജീവൻ റാമും</ref> ഒതുങ്ങി.
1971-ൽ കാലാവധി പൂർത്തിയാകുംമുമ്പു് ലോക്സഭ പിരിച്ചുവിട്ടു് തെരഞ്ഞെടുപ്പു് നടത്തി. ‘ഗരീബി ഹഠാവോ’
മുദ്രാവാക്യം ശരിക്കും ഏശി. പ്രതിപക്ഷ കക്ഷികൾ അമ്പേ പരാജിതരായി. പത്രങ്ങളായ പത്രങ്ങളൊക്കെ <ref target="https://ml.wikipedia.org/wiki/Indira_Gandhi">ഇന്ദിരാഗാന്ധി</ref> യെ
പാടിപ്പുകഴ്ത്തി. ഇന്ദിരാജിയുടെ കരങ്ങൾക്കു് ശക്തികൂട്ടാൻ ഗ്രൂപ്പ് ഭേദ്യമെന്യേ കോൺഗ്രസുകാർ മൽസരിച്ചു. <ref target="https://ml.wikipedia.org/wiki/Indira_Gandhi">ഇന്ദിരാ പ്രിയദർശിനി</ref>
ആറാംതരത്തിൽ മലയാളം ഉപപാഠപുസ്തകമായി.
</p>
          <figure rend="fright" type="gra">
            <graphic url="images/Atal_Bihari_Vajpayee.jpg" rendition="gra"/>
            <figDesc style="thumb">വാജ്പേയി</figDesc>
          </figure>
          <p> കിഴക്കൻ പാക്കിസ്ഥാനിലെ വിഘടനവാദികളെ കഴിയും വിധം പ്രോൽസാഹിപ്പിച്ചു. പ്രഖ്യാപിത
ചേരിചേരാ നയത്തിൽനിന്നു് വ്യതിചലിച്ചു് സോവിയറ്റ് യൂണിയനുമായി സൈനിക ഉടമ്പടിയുണ്ടാക്കി. തുടർന്നു
പാക്കിസ്ഥാനുമായി യുദ്ധം. ബംഗ്ലാദേശിനു സ്വാതന്ത്ര്യം “അവർ ദുർഗയാണു്”: <ref target="https://ml.wikipedia.org/wiki/Atal_Bihari_Vajpayee">വാജ്പേയി</ref>
പറഞ്ഞു. യുദ്ധം ഉയർത്തിയ തീവ്രദേശീയ വികാരം മുതലെടുത്തു് 1972-ലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ
വിജയിച്ചു.
</p>
          <p>യുദ്ധം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി പ്രധാനമന്ത്രിയുടെ പ്രതിച്ഛായയെ ബാധിച്ചു. തൊഴിലില്ലായ്മ
പെരുകി, ഭക്ഷ്യപ്രശ്നം രൂക്ഷമായി. ദരിദ്ര്യനിർമാർജനം മുദ്രാവാക്യത്തിലൊതുങ്ങി. പ്രതിപക്ഷ കക്ഷികൾ
സജീവമായി. <ref target="https://ml.wikipedia.org/wiki/Indira_Gandhi">ഇന്ദിരാഗാന്ധി</ref>
പാർലമെന്റിനെ പാടെ അവഗണിച്ചു. പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി ന്യൂസ്പ്രിന്റ് ക്വാട്ട വെട്ടിക്കുറച്ചു് വൻകിട
പത്രങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ചു. പത്രമുടമകൾ കോടതിയിൽ പോയി അനുകൂല വിധി സമ്പാദിച്ചു.
</p>
          <figure rend="fright" type="gra">
            <graphic url="images/AN_Ray.jpg" rendition="gra"/>
            <figDesc style="thumb">എ. എൻ. റേ</figDesc>
          </figure>
          <p> ബാങ്ക് ദേശസാൽകരണം അസാധുവെന്നു് വിധിച്ചതുമുതൽ ഇന്ദിരാജിക്കു് കോടതി
ചതുർഥിയാവുകയായിരുന്നു. <ref target="https://ml.wikipedia.org/wiki/Kesavananda_Bharati_v._State_of_Kerala">കേശവാനന്ദഭാരതികേസോ</ref>
ടെ ഏറ്റുമുട്ടൽ രൂക്ഷമായി. സർക്കാറിനെതിരെ വിധിയെഴുതിയ മൂന്നു് ജഡ്ജിമാരെ മറികടന്നു് ജസ്റ്റിസ് <ref target="https://en.wikipedia.org/wiki/A._N._Ray">എ. എൻ. റേ</ref> യെ ചീഫ്
ജസ്റ്റിസാക്കിക്കൊണ്ടു പ്രധാനമന്ത്രി തിരിച്ചടിച്ചു. കമ്മിറ്റി ജുഡീഷ്യറിയെക്കുറിച്ചു് കേന്ദ്ര നിയമം വാതോരാതെ
സംസാരിച്ചു. തന്നെ മറിക്കാനൊരുങ്ങുന്ന അഞ്ചാം പത്രങ്ങളുടെ കൂട്ടത്തിലാണു് ഇന്ദിരാഗാന്ധി ന്യായാധിപരെ
പെടുത്തിയതു്. ജൂഡിഷ്യരുടെ വൈരനിര്യാതനത്തിനു് ഒടുവിലത്തെ ഉദാഹരണമാണു് അലഹബാദ്
ഹൈക്കോടതി വിധി.
</p>
          <p>1973-ൽ ഫെബ്രുവരി 12-നു് കൽക്കത്തയിൽ നടത്തിയ പത്രസമ്മേളനത്തിൽ <ref target="https://ml.wikipedia.org/wiki/Jayaprakash_Narayan">ജയപ്രകാശ്
നാരായണൻ</ref> പ്രതിപക്ഷത്തിന്റെ കാഹളം മുഴക്കുന്നതു്. ‘സമ്പൂർണ വിപ്ലവം’ എന്ന ആശയം മുൻനിറുത്തി
ജെ. പി. പ്രക്ഷോഭം ആരംഭിച്ചു. ബീഹാറിലെ അബ്ദുൽ ഗഫൂർ സഭ പ്രക്ഷോഭത്തിൽ ആടിയുലഞ്ഞു. ഗുജറാത്തിൽ
<ref target="https://en.wikipedia.org/wiki/Chimanbhai_Patel">ചിമൻഭായ്
പട്ടേലിന്റെ</ref> സഭ നിലംപതിച്ചു.
</p>
          <p>1975 ആദ്യം ജബൽപൂർ ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ പ്രതിപക്ഷസ്ഥാനാർഥി വൻ ഭൂരിപക്ഷത്തോടെ
വിജയിച്ചു. ഗുജറാത്ത് നിയമസഭയിൽ പ്രതിപക്ഷ ജനതാ മുന്നണി വ്യക്തമായ തൂക്കം നേടി. ഏതാനും
സ്വതന്ത്രരുടെ പിന്തുണയോടെ മന്ത്രിസഭയും ഉണ്ടാക്കി. യാദൃച്ഛികമെന്നേ പറയാവൂ, ഗുജറാത്തിലെ
ഫലപ്രഖ്യാപനം നടന്ന ജൂൺ 8-ലാണു് അലഹബാദ് ഹൈക്കോടതി പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പു്
റദ്ദാക്കിയതു്. ജനവിധിയും കോടതിവിധിയും പ്രതിപക്ഷത്തെ ഉൽസാഹഭരിതമാക്കിയതു് സ്വാഭാവികം. <ref target="https://ml.wikipedia.org/wiki/Indira_Gandhi">ഇന്ദിരാഗാന്ധി</ref>
അധികാരം ഒഴിയുംവരെ സമരം ചെയ്യാൻ <ref target="https://ml.wikipedia.org/wiki/Jayaprakash_Narayan">ജയപ്രകാശ്</ref>
ആഹ്വാനം ചെയ്തു.
</p>
          <p>1975 ആകുമ്പോഴേക്കും കോൺഗ്രസിലെ മുൻകാല യുവതുർക്കികൾ പ്രധാനമന്ത്രിക്കെതിരായി. <ref target="https://ml.wikipedia.org/wiki/Indira_Gandhi">ഇന്ദിരാഗാന്ധിയും</ref>
<ref target="https://ml.wikipedia.org/wiki/Jayaprakash_Narayan">ജയപ്രകാശും</ref>
പരസ്പര സംവാദത്തിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നു് കോൺഗ്രസ് പ്രവർത്തകസമിതിയിൽ <ref target="https://ml.wikipedia.org/wiki/Subrahmanyan_Chandrasekhar">ചന്ദ്രശേഖർ</ref>
ആവശ്യപ്പെട്ടു. ഇതേ ആവശ്യമുന്നയിച്ച <ref target="https://ml.wikipedia.org/wiki/Mohan_Dharia">മോഹൻധാരിയ</ref>
കേന്ദ്രസഭയിൽനിന്നു് പുറത്താക്കപ്പെട്ടു.
</p>
          <p>യുവതുർക്കിയിൽ അനഭിമതരാകുന്നതിനു മുമ്പുതന്നെ <ref target="https://ml.wikipedia.org/wiki/Sanjay_Gandhi">സഞ്ജയ് ഗാന്ധി</ref>
കസേരക്കുമേൽ പിടിമുറുക്കിയിരുന്നു. യശ്വന്ത് കപൂർ, <ref target="https://en.wikipedia.org/wiki/R._K._Dhawan">ആർ. കെ. ധവാൻ</ref>, <ref target="https://ml.wikipedia.org/wiki/Dhirendra_Brahmachari">ധീരേന്ദ്രബ്രഹ്മചാരി</ref>
എന്നിത്യാദി ഇത്തിക്കണ്ണികൾ വേറെയും. 1974-ലെ റെയിൽവേ വടക്കിനെ നിഷ്ഠുരമായി അടിച്ചൊതുക്കിയവിധം,
അടിയന്താരവസ്ഥയിൽ അണിനിരിക്കുന്ന അതിക്രമങ്ങളുടെ ചൂണ്ടുപലകയായിരുന്നു.
</p>
          <figure rend="fleft" type="gra">
            <graphic url="images/A_k_antony.jpg" rendition="gra"/>
            <figDesc style="thumb">എ. കെ. ആന്റണി</figDesc>
          </figure>
          <p> അലഹബാദ് ഹൈക്കോടതി വിധിയിലൂടെ <ref target="https://ml.wikipedia.org/wiki/Indira_Gandhi">ഇന്ദിരഗാന്ധി</ref> ഒറ്റപ്പെട്ടു.

ദേവഗൗഡബറുവയെപ്പോലുള്ള കൊട്ടാരം വിദൂഷകരുടെ സ്തുതിവാചകങ്ങൾ (ഇന്ദിരയുടെ ഇന്ത്യ) കൊണ്ടും <ref target="https://ml.wikipedia.org/wiki/A_k_antony">എ. കെ. ആന്റണി</ref>
മുതൽപേരുടെ പിന്തുണക്കമ്പികൾ കൊണ്ടും എത്രനാൾ പിടിച്ചുനിൽക്കാനാകും? <ref target="https://ml.wikipedia.org/wiki/Jagjivan_Ram">ജഗജീവൻ റാമും</ref> <ref target="https://ml.wikipedia.org/wiki/Yashwantrao_Chavan">വൈ. ബി.
ചവാനും</ref> പ്രധാനമന്ത്രിയാകാൻ ഒരുങ്ങിക്കഴിഞ്ഞു. കോൺഗ്രസ് വിമതരും പ്രതിപക്ഷവും രാജിക്കായി
മുറവിളികൂട്ടുന്നു. സർക്കാറുമായി സഹകരിക്കരുതെന്നു് ജെ. പി. പൊലീസിനെയും പട്ടാളത്തെയും ഉപദേശിക്കുന്നു.
പ്രതിപക്ഷവും പത്രങ്ങളും കോടതിയിൽ അമേരിക്കൻ ഏജന്റുമാരായ അനുപത്തികളും വർഗീയ സംഘടനകളെ
തന്നെ അട്ടിമറിക്കാൻ ആയുധമെടുക്കുമ്പോൾ പാവം ഇന്ദിര എന്തുചെയ്യും? ആരെ വിശ്വസിക്കും? കുട്ടിക്കാലം
മുതൽ അനുഭവിച്ച അരക്ഷിതബോധം ആളിക്കത്തി. അവർ <ref target="https://ml.wikipedia.org/wiki/Sanjay_Gandhi">സഞ്ജയ്ഗാന്ധി</ref> യെ
ആശ്രയിച്ചു. സഞ്ജയ് നിർദേശിച്ച പരിഹാരമാർഗം ലളിതമായിരുന്നു. പ്രതിപക്ഷനേതാക്കളെ ഒന്നടങ്കം
തുറുങ്കിലടയ്ക്കുക, കോടതികൾ അടച്ചുപൂട്ടുക, പത്രസ്ഥാപനങ്ങളിലേക്കുള്ള വൈദ്യുതിബന്ധം വിഛേദിക്കുക…
</p>
          <p>ഔപചാരികമായ കാബിനറ്റ് തീരുമാനം കൂടാതെയാണു് പ്രധാനമന്ത്രി അടിയന്തരാവസ്ഥക്കു് ശുപാർശ
നൽകിയതു്. അടുത്ത ദാസനായ രാഷ്ട്രപതി ഉടനടി തൂലികചാർത്തി. ജൂൺ 27-നു് രാത്രി 359 (1)-ാം
അനുച്ഛേദപ്രകാരം മൗലികാവകാശങ്ങൾ സസ്പെന്റ് ചെയ്തു. സമത്വത്തിനുള്ള അവകാശം, ജീവനും
വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം, അന്യായമായ അറസ്റ്റിനും തടങ്കലിനുമെതിരായ സംരക്ഷണം
എന്നിവയാണു് രാഷ്ട്രപതിയുടെ വിളംബരം വഴി സസ്പെന്റ് ചെയ്യപ്പെട്ടതു്. ജൂൺ 29-നു് ആഭ്യന്തര സുരക്ഷിതത്വ
നിയമം (മിസ) ഓർഡിനൻസായി പുനരവതരിച്ചു. ജൂലൈ 16-നു് കർക്കശമായ വ്യവസ്ഥകൾ
ഉൾക്കൊള്ളിച്ചുകൊണ്ടു് മിസ ഭേദഗതിചെയ്തു. ഒക്ടോബർ മുതൽ കൂടുതൽ കർശനമായ വ്യവസ്ഥകളോടെ വീണ്ടും
ഭേദഗതി.
</p>
          <figure rend="fleft" type="gra">
            <graphic url="images/Karunakaran_Kannoth.jpg" rendition="gra"/>
            <figDesc style="thumb">കരുണാകരൻ</figDesc>
          </figure>
          <p> അടിയന്തിരാവസ്ഥകാലത്തു് ഭരണഘടന അഞ്ചുവട്ടം ഭേദഗതി ചെയ്യപ്പെട്ടു. അടിയന്തിരാവസ്ഥ
പ്രഖ്യാപനത്തെയോ മൗലികാവകാശങ്ങൾ സസ്പെന്റ് ചെയ്തുകൊണ്ടുള്ള വിജ്ഞാപനത്തെയോ കോടതിയിൽ
ചോദ്യംചെയ്യുന്നതു് തടയുന്ന 38-ാം ഭേദഗതി, രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ
തെരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിക്കുന്നതു് തടുക്കുന്ന 39-ാം ഭേദഗതി, 64 നിയമങ്ങൾ ഒമ്പതാം
ഷെഡ്യുളിൽപെടുത്തുന്ന 40-ാം ഭേദഗതി, പി. എസ്. സി. ചെയർമാന്റെയും അംഗങ്ങളുടെയും ഔദ്യോഗിക
കാലാവധി നീട്ടുന്ന 41-ാം ഭേദഗതി, ലോക്സഭയുടെ കാലാവധി അഞ്ചിൽനിന്നു് ആറുവർഷമായി
ദീർഘിപ്പിച്ചുകൊണ്ടും പൗരന്മാരുടെ മൗലിക ചുമതലകൾ നിഷ്കർഷിച്ചുകൊണ്ടും പീഠികയിൽ ‘മതേതര,
സോഷ്യലിസ്റ്റ് ’ എന്നീ നിരുപദ്രവ പദങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടുമുള്ള 42-ാം ഭേദഗതി.
</p>
          <p>1975 ഓഗസ്റ്റ് 7-ാം തീയതി 39-ാം ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ പരിഗണനക്കെത്തിയപ്പോൾ
അതിനെ എതിർക്കാൻ <ref target="https://ml.wikipedia.org/wiki/Mohan_Dharia">മോഹൻധാരിയ</ref> മാത്രമേ
ഉണ്ടായിരുന്നുള്ളു. പിറ്റേദിവസം, രാജ്യസഭ ബിൽ ഐകകണ്ഠേന പാസാക്കി. ആഗസ്റ്റ് 9-നു് 17 സംസ്ഥാന
നിയമസഭകൾ അടിയന്തര യോഗംചേർന്നു് ഭരണഘടനാ ഭേദഗതി അംഗീകരിച്ചു.
39-ാം ഭേദഗതിയുടെ ബലത്തിൽ <ref target="https://ml.wikipedia.org/wiki/Indira_Gandhi">ഇന്ദിരാഗാന്ധി</ref>
തെരഞ്ഞെടുപ്പു് കേസ് ജയിച്ചു. ചീഫ് ജസ്റ്റിസ് <ref target="https://en.wikipedia.org/wiki/A._N._Ray">എ. എൻ. റേ</ref> യുടെ
നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് 1975 നവംബർ 7-നു് ഇന്ദിരാഗാന്ധിയുടെ അപ്പീൽ അനുവദിച്ചു.
</p>
          <figure rend="fright" type="gra">
            <graphic url="images/Hrkhanna.jpg" rendition="gra"/>
            <figDesc style="thumb">എച്ച്. ആർ. ഖന്ന</figDesc>
          </figure>
          <p> മൗലികാവകാശങ്ങൾ സസ്പെന്റ് ചെയ്യപ്പെട്ട സാഹചര്യത്തിൽ, കരുതൽ തടവുകാർക്കു് ഹൈക്കോടതി

മുമ്പാകെ ഹേബിയസ് കോർപസ് ഹർജി നൽകാനാവില്ലെന്നു് 1976 ഏപ്രിൽ 28-നു് സുപ്രീംകോടതി വിധിച്ചു. 21-ാം
അനുച്ഛേദം സസ്പെന്റ് ചെയ്താൽ പിന്നെ പൗരന്മാർക്കു് ജീവനോ വ്യക്തിസ്വാതന്ത്ര്യത്തിനോ സംരക്ഷണം
ആവശ്യപ്പെടാനാവില്ലെന്ന അറ്റോർണി ജനറലിന്റെ വാദം ചീഫ് ജസ്റ്റിസ് റേയും മൂന്നു് സഹന്യായാധിപരും
തൊണ്ടതൊടാതെ വിഴുങ്ങി. ജസ്റ്റിസ് <ref target="https://ml.wikipedia.org/wiki/Hans_Raj_Khanna">എച്ച്. ആർ. ഖന്ന</ref>
മാത്രം ഭിന്നാഭിപ്രായം രേഖപ്പെടുത്തി. അതോടെ കോടതിയുടെ പരാജയം പൂർണമായി.
</p>
          <p>അടിയന്തരാവസ്ഥക്കാലത്തു് തമിഴ്‌നാട്ടിലെയും ഗുജറാത്തിലെയും പ്രതിപക്ഷ മന്ത്രിസഭകൾ
അട്ടിമറിക്കപ്പെട്ടു. ഇരുപതിന പരിപാടിയുമായി സഹകരിച്ചില്ല എന്നാണു് പുറമേക്കു് പറഞ്ഞ കാരണം.
</p>
          <figure rend="fright" type="gra">
            <graphic url="images/Vidya_Charan_Shukla.jpg" rendition="gra"/>
            <figDesc style="thumb">വിദ്യാചരൺ ശുക്ല</figDesc>
          </figure>
          <p> ഇന്ദർഗുജ്റാലിന്റെ സ്ഥാനത്തു് <ref target="https://ml.wikipedia.org/wiki/Vidya_Charan_Shukla">വിദ്യാചരൺ
ശുക്ല</ref> വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയായി വന്നു. സെൻസർഷിപ്പ് പൊടിപാറി. 1975 ഡിസംബർ
8-നു് പത്രമാരണ ഓർഡിനൻസുകൾ മൂന്നെണ്ണം ഒറ്റയടിക്കു് പുറപ്പെടുവിച്ചു. 208 ദിനപത്രങ്ങളും 1434
ആഴ്ചപ്പതിപ്പുകളും അടച്ചുപൂട്ടി. അടച്ചുപൂട്ടാത്തവർ മുട്ടിലിഴഞ്ഞു. തെങ്ങോലപ്പുഴുവിനെപ്പറ്റി മുഖപ്രസംഗം എഴുതി.
അങ്കമാലിയിൽനിന്നു് കാണാതായ ലില്ലി-ലിസിമാർക്കു് എന്തുസംഭവിച്ചു എന്നന്വേഷിച്ചു് മാതൃഭൂമിയും മനോരമയും
പേജുകൾ നിറച്ചു.
</p>
          <figure rend="fleft" type="gra">
            <graphic url="images/PinarayiVijayan.jpg" rendition="gra"/>
            <figDesc style="thumb">പിണറായി വിജയൻ</figDesc>
          </figure>
          <p> അടിയന്തിരാവസ്ഥയെ പിന്തുണച്ചതു് തെറ്റായെന്നു് പിൽക്കാലത്തു് കമ്യൂണിസ്റ്റ് പാർട്ടിക്കു് ബോധ്യപ്പെട്ടു.
ഹേബിയസ് കോർപസ് കേസിലെ വിധി ശരിയല്ലെന്നു് ന്യായാധിപന്മാർ പശ്ചാത്തപിച്ചു.
അടിയന്തിരാവസ്ഥയിലെ അതിക്രമങ്ങളിൽ <ref target="https://ml.wikipedia.org/wiki/Yashwantrao_Chavan">വൈ. ബി.
ചവാനും</ref> <ref target="https://ml.wikipedia.org/wiki/Swaran_Singh">സ്വരൺസിംഗും</ref>
ബ്രഹ്മാനന്ദ റെഡ്ഡിയും ഖേദം പ്രകടിപ്പിച്ചു. യാതൊരു പശ്ചാത്താപവും തോന്നാത്ത ആൾ <ref target="https://ml.wikipedia.org/wiki/Indira_Gandhi">ഇന്ദിരാഗാന്ധി</ref>
മാത്രമായിരുന്നു. അവർ <ref target="https://ml.wikipedia.org/wiki/Yashwantrao_Chavan">ചവാൻ</ref>-<ref target="https://ml.wikipedia.org/wiki/Swaran_Singh">സ്വരൺ</ref>-റെഡ്ഡി
ത്രയത്തിനെതിരെ കലാപക്കൊടിയുയർത്തി. 1978 ജനുവരി 1-നു് പാർട്ടി പിളർത്തി. അടിയന്തിരാവസ്ഥയിലെ
അതിക്രമങ്ങളെക്കുറിച്ചു് അന്വേഷണം നടത്തിയ ജസ്റ്റിസ് ജെ. സി. ഷാ. കമീഷനുമായി നിസ്സഹകരിച്ചു. തന്നെയും
കുടുംബത്തെയും ഇല്ലായ്മചെയ്യാനുള്ള ഗൂഢാലോചനയെക്കുറിച്ചു് വാതോരാതെ സംസാരിച്ചു.
</p>
          <figure rend="fright" type="gra">
            <graphic url="images/Varungandhi.jpg" rendition="gra"/>
            <figDesc style="thumb">വരുൺ ഫിറോസ്ഗാന്ധി</figDesc>
          </figure>
          <p> 1980-ൽ അധികാരത്തിൽ തിരിച്ചെത്തിയശേഷവും സ്വേച്ഛാധിപത്യപരമായ നടവടികൾ ആവർത്തിച്ചു.
പ്രതിപക്ഷ നേതാക്കളെ തുറുങ്കിലടയ്ക്കലും പത്രസെൻസർഷിപ്പും ഉണ്ടായില്ലെന്നു് മാത്രം. തെരഞ്ഞെടുക്കപ്പെട്ട
സർക്കാറുകൾ അട്ടിമറിക്കപ്പെട്ടു. മിനർവ മിൽസ് കേസിൽ പ്രതികൂല വിധി ഉണ്ടായ സാഹചര്യത്തിൽ കമിറ്റഡ്
ജുഡീഷ്യറിക്കു് വേണ്ടിയുള്ള മുറവിളിയും ഉണ്ടായി. പ്രസിഡൻഷ്യൽ ഭരണസമ്പ്രദായത്തിന്റെ മേന്മയെകുറിച്ചും
ചർച്ചകളുണ്ടായി. 1984-ൽ സുവർണക്ഷേത്രത്തിലെ സൈനിക നടവടിയുമായി ബന്ധപ്പെട്ടു് പഞ്ചാബിൽ

അടിന്തരാവസ്ഥ പ്രഖ്യാപിച്ചു. അകാലി നേതാക്കളെ തടവിൽ പാർപ്പിച്ചു.
</p>
          <figure rend="fleft" type="gra">
            <graphic url="images/Rajiv_Gandhi.jpg" rendition="gra"/>
            <figDesc style="thumb">രാജീവ്</figDesc>
          </figure>
          <p> കേന്ദ്രമന്ത്രിസഭാംഗങ്ങൾക്കായാലും സംസ്ഥാന മുഖ്യമന്ത്രിമാർക്കായാലും ഇന്ദിര യാതൊരു വിലയും
കൽപിച്ചില്ല. <ref target="https://ml.wikipedia.org/wiki/Sanjay_Gandhi">സഞ്ജയ്ഗാന്ധി</ref>
ജീവിച്ചിരുന്ന കാലമത്രയും ഭരണം നിയന്ത്രിച്ചു. പിന്നീടു് <ref target="https://ml.wikipedia.org/wiki/Rajiv_Gandhi">രാജീവ്</ref> തൽസ്ഥാനം
ഏറ്റെടുത്തു. <ref target="https://en.wikipedia.org/wiki/R._K._Dhawan">ആർ. കെ.
ധവാനും</ref>, എം. എൽ. ഫോത്തെദാരും <ref target="https://ml.wikipedia.org/wiki/Dhirendra_Brahmachari">ധീരേന്ദ്ര
ബ്രഹ്മചാരി</ref> യും അവസാനംവരെ മാഡത്തിന്റെ ഉപദേശകരായി തുടർന്നു. കുടുംബത്തിനകത്തും
തികഞ്ഞ സ്വേച്ഛാധിപതിയായിരുന്നു <ref target="https://ml.wikipedia.org/wiki/Indira_Gandhi">ഇന്ദിരാഗാന്ധി</ref>.
രാഷ്ട്രീയത്തിൽ പ്രവേശിക്കാനൊരുങ്ങിയ <ref target="https://ml.wikipedia.org/wiki/Maneka_Gandhi">മേനകാഗാന്ധി</ref> യെ
നിഷ്കരുണം 1, സഫ്ദർജംഗിൽനിന്നു് പുറത്താക്കിയതു് ദൃഷ്ടാന്തം.
</p>
          <figure rend="fright" type="gra">
            <graphic url="images/Maneka-Gandhi.jpg" rendition="gra"/>
            <figDesc style="thumb">മേനകാഗാന്ധി</figDesc>
          </figure>
          <p> അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ മുപ്പതാം വാർഷികത്തിൽ നമ്മൾ കാണുന്ന കൗതുക ദൃശ്യങ്ങൾ:
<ref target="https://ml.wikipedia.org/wiki/Maneka_Gandhi">മേനകാഗാന്ധി</ref>
യും മകൻ <ref target="https://en.wikipedia.org/wiki/Varun_Gandhi">വരുൺ
ഫിറോസ്ഗാന്ധി</ref> യും ബി. ജെ. പി.-ക്കാരായിരിക്കുന്നു. അടിയന്താവസ്ഥക്കാലത്തു് ക്രൂരമായ പൊലീസ്
മർദനം അനുഭവിച്ച <ref target="https://ml.wikipedia.org/wiki/Pinarayi_Vijayan">പിണറായി
വിജയൻ</ref> അന്നത്തെ ആഭ്യന്തരമന്ത്രി <ref target="https://ml.wikipedia.org/wiki/K._Karunakaran">കരുണാകരൻ</ref>
നയിക്കുന്ന നാഷനൽ കോൺഗ്രസ് (ഇന്ദിര)യെ ഇടതുമുന്നണിയിലേക്കു് ആനയിക്കുന്നു.
</p>
        </div>
        <!--end of "section 0.0.0.0/1.1"-->
        <div type="lsection" xml:id="sec1.2">
          <head type="lsechead">അഡ്വക്കറ്റ് എ. ജയശങ്കർ</head>
          <figure rend="fleft" type="gra">
            <graphic url="images/ajayasankar.jpg" rendition="gra"/>
          </figure>
          <p style="noindent">
</p>
          <p>അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം
ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര
അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ
ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ
ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ
രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ
നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.
</p>
        </div>
        <!--end of "section 0.0.0.0/1.2"-->
      </div>
      <!--end of "chapter 0.0.0/1"-->
      <!--END OF CHAPTER 0.0.0/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Ekadhipathiyude
Hemanthadinangal (ml: ഏകാധിപതിയുടെ ഹേമന്തദിനങ്ങൾ).</p>
        <p style="hang"><hi rend="bold">Author(s):</hi>  K. Rajeswari.</p>
        <p style="hang"><hi rend="bold">First publication details:</hi>  Not available; ;
</p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  Article, K. Rajeswari,
Ekadhipathiyude Hemanthadinangal, കെ. രാജേശ്വരി, ഏകാധിപതിയുടെ ഹേമന്തദിനങ്ങൾ, Open
Access Publishing, Malayalam, Sayahna Foundation, Free Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; River Valley Campus, Malayinkeezh, ; Trivandrum
695571; India.</p>
        <p style="hang"><hi rend="bold">Date:</hi>  June 19, 2026.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to the author. The text encoding and editorial notes were created and​/or
prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        <p style="hang"><hi rend="bold">Cover:</hi>  <ref target="https://commons.wikimedia.org/wiki/File:Edvard_Munch__Spring_%281889%29.jpg">Spring,</ref> a painting by <ref target="https://en.wikipedia.org/wiki/en:Edvard_Munch">Edvard Munch</ref>
 (1863–1944). The image is taken from <ref target="https://commons.wikimedia.org">Wikimedia Commons</ref>  and is
gratefully acknowledged.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Typesetter:</hi>  JN Jamuna; <hi rend="bold">Editor:</hi>
 PK Ashok; <hi rend="bold">Encoding:</hi>  JN Jamuna.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.org.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/rajeswari-hemantha.xml">Download

document sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/rajeswari-hemantha.pdf">Download
Phone PDF</ref>.</p>
      </div>
    </back>
  </text>
</TEI>
