<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">കൊന്തയിൽനിന്നു കുരിശിലേക്കു്</title>
          <title xml:lang="en" type="main">Konthayilninnu Kurisilekku</title>
        </title>
        <author>K. Rajeswari</author>
        <respStmt>
          <resp>Typeset by</resp>
          <name>JN Jamuna</name>
        </respStmt>
        <respStmt>
          <resp>Edited by</resp>
          <name>PK Ashok</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>JN Jamuna</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2026">June 5, 2026</date>
        <address>
          <addrLine>River Valley Campus, Malayinkeezh, </addrLine>
          <addrLine>Trivandrum 695571</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to the author. The text encoding and editorial
notes were created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">കൊന്തയിൽനിന്നു കുരിശിലേക്കു്</title>
              <title xml:lang="en" type="main">Konthayilninnu Kurisilekku</title>
            </title>
            <author>K. Rajeswari</author>
          </titleStmt>
          <extent>
            <measure unit="pages" quantity="20">20 pages of source material</measure>
          </extent>
          <publicationStmt>
            <publisher>Not available</publisher>
            <pubPlace/>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>Article</term>
          <term>K. Rajeswari</term>
          <term>Konthayilninnu Kurisilekku</term>
          <term>കെ. രാജേശ്വരി</term>
          <term>കൊന്തയിൽനിന്നു കുരിശിലേക്കു്</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="article">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="complete"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>, India</name>
          <time>June 5, 2026</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <div xml:id="cover" type="Cover">
        <figure xml:id="cover-image" rend="fullfig">
          <graphic url="images/The_Parable_of_The_Talents.png" width="100%"/>
          <figDesc><ref target="https://commons.wikimedia.org/wiki/File:Willem_de_Poorter%27s_The_Parable_of_The_Talents_or_Minas.png">Parable
of the Talents,</ref> a painting by <ref target="https://en.wikipedia.org/wiki/en:Willem_de_Poorter">Willem de
Poorter</ref>  (1608–1649/1668). </figDesc>
        </figure>
      </div>
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">കൊന്തയിൽനിന്നു കുരിശിലേക്കു്</titlePart>
        </docTitle>
        <docAuthor>
          <persName>കെ. രാജേശ്വരി</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">കൊന്തയിൽനിന്നു കുരിശിലേക്കു്</head>
        <div type="lsection">
          <p style="noindent">‘സ്വാശ്രയം: ബാലിയും രാമനും ചേർന്നു് ബേബിയെ കൊന്നു!’ ജനുവരി നാലിനു്
ഹൈക്കോടതിവിധി വന്നു് മിനിറ്റുകൾക്കകം സംസ്ഥാനത്തെമ്പാടും മൊബൈൽ ഫോൺ വഴി പ്രവഹിച്ച
സന്ദേശം.
</p>
          <figure rend="fleft" type="gra">
            <graphic url="images/Ma_Baby.jpg" rendition="gra"/>
            <figDesc style="thumb">എം. എ. ബേബി</figDesc>
          </figure>
          <p> സ്വാശ്രയ മാനേജ്മെന്റുകളെ മുച്ചൂടും മുടിക്കണമെന്നു് എത്രയോ കാലമായി ഇടതുപക്ഷ വിദ്യാർത്ഥി-യുവജന
സംഘടനകൾ ആവശ്യപ്പെട്ടിരുന്നതാണു്. ഇക്കൂട്ടരെ നിയന്ത്രിക്കുമെന്നു് ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ
ഉണ്ടായിരുന്നതാണുതാനും. തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയപ്പോൾ വിദ്യാഭ്യാസ
വകുപ്പു് ലഭിച്ചതു് സഖാവു് <ref target="https://ml.wikipedia.org/wiki/M.A._Baby">എം. എ. ബേബി</ref> ക്കു്.
അങ്ങനെ സ്വാശ്രയ സംഹാരമെന്ന ചരിത്രപരമായ ഉത്തരവാദിത്തം സഖാവിൽ നിക്ഷിപ്തമായി.
</p>
          <p>നമുക്കറിയാവുന്നപോലെ മുൻകാല എസ്. എഫ്. ഐ. നേതാവും യുക്തിവാദിയും കത്തിച്ചാൽ കത്തുന്ന
വിപ്ലവകാരിയുമാണു്, പ്രാക്കുളം ചെഗുവേര എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സഖാവു് <ref target="https://ml.wikipedia.org/wiki/M.A._Baby">മരിയാൻ അലക്സാണ്ടർ
ബേബി</ref>. അനീതി കണ്ടാൽ അടങ്ങിയിരിക്കില്ല. സ്വാശ്രയ മനേജ്മെന്റുകളുടെ പകൽക്കൊള്ള
അനുവദിക്കാനുമാവില്ല. ഉടനെ ഉണ്ടാകണം നിയമം.
</p>
          <figure rend="fleft" type="gra">
            <graphic url="images/A_k_antony.jpg" rendition="gra"/>
            <figDesc style="thumb">ആന്റണി</figDesc>
          </figure>
          <p> മൂർഖൻ പാമ്പിനെ പിടിക്കുമ്പോൾ വാലിൽ പിടിക്കരുതു് എന്ന ശാസ്ത്രം. ചുണയും സാമർഥ്യവുമുണ്ടെങ്കിൽ
കഴുത്തിനു പിടിക്കണം. അല്ലെങ്കിൽ <ref target="https://ml.wikipedia.org/wiki/A_k_antony">ആന്റണി</ref> ചെയ്തപോലെ
മൂർഖനല്ലേ പാവം പൊയ്ക്കോട്ടേ എന്നു കരുതണം. സ്വാശ്രയ മാനേജ്മെന്റുകളാണെങ്കിൽ രാജവെമ്പാലയേക്കാൾ
വിഷമുള്ള ജാതിയാണു്. അക്കൂട്ടത്തിൽ മതമേലധ്യക്ഷന്മാരുണ്ടു്, ആൾദൈവങ്ങളുണ്ടു്,
ആധ്യാത്മികാചാര്യന്മാരുണ്ടു്, സാമൂഹിക പരിഷ്കർത്താക്കളും ബ്ലേഡുകമ്പനിക്കാരും ആക്രിക്കച്ചവടക്കാരുമുണ്ടു്.
</p>
          <p><ref target="https://ml.wikipedia.org/wiki/A_k_antony">ആന്റണി</ref>-<ref target="https://ml.wikipedia.org/wiki/Nalakath_Soopy">സൂപ്പി</ref>-<ref target="https://ml.wikipedia.org/wiki/Oommen_Chandy">ഉമ്മൻചാണ്ടി</ref>-ബഷീർ
കാലമൊക്കെ ഇങ്ങിനി വരാത്തവണ്ണം കഴിഞ്ഞുപോയെന്നു് സ്വാശ്രയ കച്ചവടക്കാർക്കു് മനസ്സിലായി.
വിദ്യാഭ്യാസ വകുപ്പു് ജോസഫ് ഗ്രൂപ്പിൽ നിന്നു സി. പി. എം. ഏറ്റെടുത്തപ്പോൾതന്നെ മെത്രാന്മാരുടെ പ്രതീക്ഷ
മങ്ങി. കുഞ്ഞുമാണിയിൽനിന്നുണ്ടായ സൗമനസ്യം ഔസേപ്പച്ചനിൽനിന്നു കിട്ടുകയില്ല. ജോസഫ്
മൈത്രി—പൂക്കൃഷി ആരോപണങ്ങളാൽ നിസ്തേജനായി. പിന്നീടു് വിമാനയാത്രാ വിവാദത്തിൽ മന്ത്രിസഭയിൽ
നിന്നു് പുറത്താവുകയൂം ചെയ്തു.
</p>
          <figure rend="fleft" type="gra">
            <graphic url="images/Oommen_Chandy.jpg" rendition="gra"/>
            <figDesc style="thumb">ഉമ്മൻചാണ്ടി</figDesc>
          </figure>
          <p> മാനേജുമെന്റുകൾ സർക്കാറുമായി ചർച്ചക്കു് സന്നദ്ധരായി. മന്ത്രി വഴങ്ങിയില്ല. ആക്രിക്കച്ചവടക്കാരുമായി
എന്തു ചർച്ച? നിയമം തന്നെ പരിഹാരമാർഗം. മൂർഖനെ പിടിക്കും, വിഷപ്പല്ലു പറിക്കും, പാമ്പാട്ടികൾക്കു്
കൊടുക്കും. അവരതിനെ മകുടിയൂതികളിപ്പിച്ചു് അത്താഴത്തിനു് വകതേടും.
</p>
          <p>2006 അധ്യയനവർഷത്തേക്കു് മാനേജ്മെന്റുകളുമായി ഒത്തുതീർപ്പുണ്ടാക്കാം. അവർ വഴങ്ങാതെ വന്നാൽ
ഓർഡിനൻസിറക്കാം. ബന്ധപ്പെട്ടവരുമായി ചർച്ചചെയ്തു, ഭരണഘടനാ വിദ്ഗധരുമായി കൂടിയാലോചിച്ചു്
അടുത്തവർഷം സമഗ്രമായ നിയമമുണ്ടാക്കാം എന്ന അഭിപ്രായമുയർന്നു. ന്യൂനപക്ഷ സമുദായങ്ങളെ
പിണക്കരുതെന്നും മുന്നണിക്കുള്ളിൽ തന്നെ മുറുമുറുപ്പുണ്ടായി.
</p>
          <p>ഉടനടി വേണം നിയമമെന്നു് <ref target="https://ml.wikipedia.org/wiki/M.A._Baby">ബേബി</ref> ശഠിച്ചു. മുന്നണിയിൽ
ചർച്ചയുണ്ടായില്ല. മന്ത്രിസഭയിലും തഥൈവ. പാർട്ടി ഭരണഘടനയേക്കാൾ വലുതല്ല ഇന്ത്യൻ ഭരണഘടന.
അതുകൊണ്ടു് അഡ്വക്കേറ്റ് ജനറലിനോടു് ആലോചിച്ചില്ല. ഭരണഘടനാ വിദഗ്ധരുടെ കാര്യം പറയാനുമില്ല.
രാവിരുണ്ടുവെളുക്കുമ്പോൾ ബില്ലു തയാർ! തിടുക്കത്തിൽ മൂന്നുവായനയും പൂർത്തിയാക്കി ഗവർണറദ്ദേഹത്തിന്റെ
ഒപ്പും വാങ്ങി.
</p>
          <p>പള്ളിയും പട്ടക്കാരും ഇളകിവശായി. ക്രൈസ്തവ സഭാമേലധ്യക്ഷർ സംയുക്ത ഇടയലേഖനം പുറപ്പെടുവിച്ചു.
ഏറെക്കാലമായി പൊടിപിടിച്ചുകിടന്ന അങ്കമാലിക്കല്ലറയിൽ മെഴുകുതിരി കൊളുത്തി. പുഷ്പാർച്ചന നടത്തി.
എന്തുചെയ്യാം? ജനം ഇളകിയില്ല: വിശ്വാസികൾ മുഖം തിരിച്ചു. വിമോചനസമരരക്തസാക്ഷികളുടെ
കുടുംബാംഗങ്ങൾ പുച്ഛിച്ചു.
</p>
          <p>മറുവശത്തു് സഖാക്കൾ വിശേഷിച്ചു് പിണറായി വിഭാഗക്കാർ ആവേശഭരിതരായി. എന്തുവിലകൊടുത്തും
സ്വാശ്രയ നിയമം നടപ്പാക്കുമെന്നു് പ്രഖ്യാപിച്ചു. അക്കാദമി പുനഃസംഘടനയിൽ കണ്ണുനട്ടുനിന്ന ബുദ്ധിജീവികളും
സാംസ്കാരിക നായകരും <ref target="https://ml.wikipedia.org/wiki/M.A._Baby">ബേബി</ref> സഖാവിനെ നിതരാം
സ്തുതിച്ചു. രണ്ടാം മുണ്ടശ്ശേരി എന്നു പ്രശംസിച്ചു.
</p>
          <p>മെത്രാന്മാരുടെ ‘രൂപ താ’ നയത്തെ വിദ്യാഭ്യാസ മന്ത്രി കണക്കിനു പരിഹസിച്ചു. യേശുവിലാണെൻ
വിശ്വാസം കീശയിലാണെൻ ആശ്വാസം എന്നു് ആവർത്തിച്ചു പാടി.
</p>
          <p>സ്വാശ്രയ വിദ്യാഭ്യാസ നിയമം സമഗ്രമോ അന്യൂനമോ അല്ലെന്നു് ദോഷൈകദൃക്കുകൾ (സി. പി. എമ്മിലെ
വി. എസ്. പക്ഷക്കാരും സി. പി. ഐ., ആർ. എസ്. പി. കക്ഷികളും) അന്നേ പറഞ്ഞതാണു് പ്രവാസികളിൽനിന്നു്
അഞ്ചിരട്ടി ഫീസ് വാങ്ങുന്നതു് അധാർമികമാണു്. പതിനഞ്ചു് ശതമാനം സീറ്റുകൾ മാനേജ്മെന്റിനു് പതിച്ചു
കൊടുത്തതു് അഴിമതിയെ നിയമവിധേയമാക്കുന്നതിനു തുല്യമാണു്. മുന്നാക്ക സമുദായ സംവരണം
അപ്രായോഗികമാണു്. ന്യൂനപക്ഷങ്ങളെ നിർവചിച്ച വിധം കൃത്രിമമാണു്. അധ്യാപകരുടെ സേവന-വേതന
വ്യവസ്ഥകൾ നിയമത്തിൽ ഉൾക്കൊള്ളിച്ചിട്ടില്ല. എന്നിങ്ങനെ പോയി ആവലാതികൾ.
</p>
          <p>കോടതിയിലാവും കലാശക്കളിയെന്നു് അന്നേ വ്യക്തമായിരുന്നു. മാനേജ്മെന്റുകൾ ഹർജിയുമായി
സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതിയിൽ പോകാൻ പറഞ്ഞു് അവിടെനിന്നു് മടക്കി. പ്രാരംഭ വാദം
കേട്ട സിംഗിൾ ജഡ്ജി നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥ സ്റ്റേചെയ്യാൻ വിസമ്മതിച്ചു. അതേസമയം ഈ
നിയമം അടുത്തവർഷം നടപ്പാക്കിയാൽ മതി എന്നും വിധിച്ചു. താക്കോൽ സർക്കാറിനു്,
പെട്ടിമാനേജ്മെന്റുകൾക്കു്! ഇടക്കാല ഉത്തരവു വന്നതും എസ്. എഫ്. ഐ.-ക്കാർക്കു ഹാലിളകി. അവർ
സ്വാശ്രയ സ്ഥാപനങ്ങൾക്കുനേരെ കല്ലേറു് നടത്തി.
</p>
          <p>ഇടക്കാല ഉത്തരവിനെതിരെ അപ്പീലുമായി സർക്കാർ ഡിവിഷൻ ബെഞ്ചിലെ സമീപിച്ചു. ഫലം നാസ്തി
സിംഗിൽ ജഡ്ജിയുടെ ഉത്തരവു് സ്ഥിരീകരിച്ചു. പ്രവേശനം കാത്തിരിക്കുന്ന വിദ്യാർത്ഥികളുടെ
ഭാവിയോർത്താണു് ഈ പ്രശ്നത്തിൽ ഇടപെടാത്തതെന്നു് ഡിവിഷൻ ബെഞ്ച് പറഞ്ഞു.
</p>
          <p>സഖാക്കൾ കോപാകുലരായി. കോടതിയുടെ സാമൂഹിക പ്രതിബദ്ധതയില്ലായ്മയെ അപലപിച്ചു് ഇടതുപക്ഷ
അഭിഭാഷക സംഘടനകൾ പ്രമേയം പാസാക്കി. സാംസ്കാരിക നായകരുടെ പ്രസ്താവനകളാൽ അന്തരീക്ഷം
മുഖരിതമായി. കേസു വിധിച്ച ന്യായാധിപനെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടു് എസ്. എഫ്. ഐ.
നേതാവു് <ref target="https://ml.wikipedia.org/wiki/K.K._Ragesh">കെ. കെ.
രാഗേഷ്</ref> കൈയടിനേടി.

</p>
          <p>അതേസമയം കോടതിവിധിയെ പവ്വത്തിൽ പിതാവു് പാടിപ്പൂകഴ്ത്തി. വിദ്യാർത്ഥികളുടെ ഭാവിയെക്കരുതി
നിയമയുദ്ധം അവസാനിപ്പിക്കണമെന്നു് മലയാള മനോരമ സർക്കാറിനെ ഉപദേശിച്ചു.
</p>
          <figure rend="fleft" type="gra">
            <graphic url="images/Binoy_vishwam.jpg" rendition="gra"/>
            <figDesc style="thumb">ബിനോയ് വിശ്വം</figDesc>
          </figure>
          <p> സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്നു് <ref target="https://ml.wikipedia.org/wiki/M.A._Baby">ബേബി</ref> സഖാവു് പ്രഖ്യാപിച്ചു.
അതോടൊപ്പം സമവായത്തിനും ശ്രമം നടന്നു. കോഫി അന്നാന്റെ റോളിൽ <ref target="https://ml.wikipedia.org/wiki/Benoy_Viswam">ബിനോയ് വിശ്വം</ref>
അവതരിച്ചു. ഗതികെട്ടാൽ ബേബി മെത്രാനരമനയിലും പോകും. വിതയത്തിൽ പിതാവിനെ കണ്ടു്
കൈമുത്തിയിട്ടും മഞ്ഞുരുകിയില്ല. നമുക്കു കോടതിയിൽ കാണാം എന്ന തത്ത്വാധിഷ്ഠിത നിലപാടിൽ
മാനേജ്മെന്റുകൾ ഉറച്ചുനിന്നു.
</p>
          <p>മുൻവർഷത്തെപ്പോലെ 50–51 അനുപാതം തുടരണമെന്നു് സുപ്രീംകോടതി കൽപിച്ചു. ഫലത്തിൽ നിയമം
അപ്രായോഗികം. പിന്നെ പുനഃപരിശോധനാ ഹർജിക്കോ പന്തംകൊളുത്തി പ്രകടനത്തിനോ തുനിഞ്ഞില്ല.
കോടതിവിധിപ്രകാരം 2006-ലെ പ്രവേശനം പൂർത്തിയാക്കി.
</p>
          <figure rend="fright" type="gra">
            <graphic url="images/V_S_Achuthanandan.jpg" rendition="gra"/>
            <figDesc style="thumb">വി. എസ്. അച്യുതാനന്ദൻ</figDesc>
          </figure>
          <p> 165-ാം അനുച്ഛേദ പ്രകാരം ഭരണഘടനാദത്തമായ പദവിയുണ്ടു് അഡ്വക്കേറ്റ് ജനറലിനു്. അദ്ദേഹമാണു്
സർക്കാറിന്റെ നിയമോപദേഷ്ടാവും പ്രധാന അഭിഭാഷകനും. കെ. വി. സൂര്യനാരായണയ്യർ മുതൽ എം.
രത്നസിംഗ് വരെയുള്ള പ്രഗല്ഭമതികളാണു് മുൻകാലങ്ങളിൽ കേരള ഹൈക്കോടതിയിൽ അഡ്വക്കേറ്റ്
ജനറലായിരുന്നിട്ടുള്ളതു്. അന്നൊന്നും സർക്കാറിനുവേണ്ടി വാദിക്കാൻ ദൽഹിയിൽനിന്നു് ദിവസക്കൂലിക്കു്
ആളെയിറക്കിയ ചരിത്രമല്ല. എം. കെ. ദാമോദരൻ കാലത്തു് പയ്യാവൂർ കോടതിയലക്ഷ്യക്കേസിൽ ചീഫ്
സെക്രട്ടറിക്കുവേണ്ടി ടി. പി. കേളുനമ്പ്യാരെ രംഗത്തിറക്കിയിട്ടുണ്ടു്. അതും അഡ്വക്കേറ്റ് ജനറൽ
ഹാജരാകരുതെന്നു് കോടതിയലക്ഷ്യ നിയമത്തിൽ വിലക്കുള്ളതുകൊണ്ടുമാത്രം.
</p>
          <p>സി. പി. സുധാകരപ്രസാദാണു് നിലവിലുള്ള അഡ്വക്കേറ്റ് ജനറൽ. മുതിർന്ന അഭിഭാഷകൻ സുബ്രഹ്ണ്യം
പോറ്റിയുടെ ശിഷ്യൻ ശ്രീനാരായണീയനാണു് <ref target="https://ml.wikipedia.org/wiki/V.S._Achuthanandan">വി. എസ്.
അച്യുതാനന്ദന്റെ</ref> നോമിനി എന്നാണു് കരുതപ്പെടുന്നതു്. ഏതായാലും സ്വാശ്രയ വിദ്യാഭ്യാസ
നിയമത്തിന്റെ സാധുത വാദിക്കാൻ പ്രസാദ് പോരാ എന്നു് സർക്കാർ കരുതി. <ref target="https://ml.wikipedia.org/wiki/Joseph_Mundassery">മുണ്ടശ്ശേരി</ref> യുടെ
നിയമത്തിനുവേണ്ടി സുപ്രീംകോടതിയിൽ വാദിക്കാൻ ഇംഗ്ലണ്ടിൽനിന്നു് ഡി. എൻ. പ്രിറ്റിനെ കൊണ്ടുവന്നല്ലോ!
ആ നിലക്കു് <ref target="https://ml.wikipedia.org/wiki/M.A._Baby">ബേബി</ref>
യുടെ നിയമത്തിനായി ദൽഹിയിൽ നിന്നെങ്കിലും ആളെ കൊണ്ടുവരണം അല്ലെങ്കിൽ മഹാ കുറച്ചിലാണു്.
</p>
          <figure rend="fright" type="gra">
            <graphic url="images/K_K_Venugopal.jpg" rendition="gra"/>
            <figDesc style="thumb">കെ. കെ. വേണുഗോപാൽ</figDesc>
          </figure>
          <p> ഏതായാലും സി. എസ്. വൈദ്യനാഥൻ എന്നൊരു പുലിയെ സുപ്രീംകോടതിയിൽ നിന്നു് ഇറക്കുമതി ചെയ്തു.
പരദേശ ബ്രാഹ്മണൻ <ref target="https://ml.wikipedia.org/wiki/Kottayan_Katankot_Venugopal">കെ. കെ.
വേണുഗോപാലി</ref> ന്റെ മുൻകാല ശിഷ്യൻ വൈദ്യനാഥനാണു് ദിവസക്കൂലി അടിസ്ഥാനത്തിൽ

പ്രാരംഭഘട്ടം മുതൽ ഹാജരായതു്. അഡ്വക്കേറ്റ് ജനറലിനു് സർക്കാർ നോക്കുകൂലി കൊടുത്തോ എന്നറിയില്ല.
</p>
          <figure rend="fleft" type="gra">
            <graphic url="images/V_K_Bali.jpg" rendition="gra"/>
            <figDesc style="thumb">വി. കെ. ബാലി</figDesc>
          </figure>
          <p> അന്തിമ വാദത്തിനു മുമ്പായി ജസ്റ്റിസ് എം. രാമചന്ദ്രൻ പിൻമാറി. ചീഫ് ജസ്റ്റിസ് <ref target="https://en.wikipedia.org/wiki/V._K._Bali">വി. കെ. ബാലി</ref> ക്കൊപ്പം
ജസ്റ്റിസ് പി. ആർ. രാമൻ വന്നു. ഇരുഭാഗം അഭിഭാഷകരും പോരുകോഴികളെപ്പോലെ പറന്നുകൊത്തി.
ഒടുവിലിതാ വിധിയും വന്നിരിക്കുന്നു. സർക്കാറിന്റെ അടപ്പുതെറിച്ചു. സ്വാശ്രയ വിദ്യാഭ്യാസ നിയമത്തിന്റെ
പുറന്തോടേ ബാക്കിയുള്ളു. അകക്കാമ്പു് അസാധുവായി ന്യൂനപക്ഷ പദവി സംവരണം, ഫീസ് നിർണയം,
പൊതുപ്രവേശനം, പരീക്ഷ വഴിയുള്ള വിദ്യാർഥി പ്രവേശനം എന്നിവ സംബന്ധിച്ച സുപ്രധാന വകുപ്പുകൾ നാലും
ജലരേഖയായി.
</p>
          <p>സുപ്രീംകോടതിയിൽനിന്നും പരിക്കേറ്റു് മടങ്ങിവന്ന <ref target="https://ml.wikipedia.org/wiki/Joseph_Mundassery">മുണ്ടശ്ശേരി</ref> യുടെ
നിയമത്തെ ശ്രീരാമനെ പ്രേമിക്കാൻ പോയ ശൂർപ്പണഖയോടാണു് പണ്ടു് <ref target="https://ml.wikipedia.org/wiki/C._H._Mohammed_Koya">സി. എച്ച്.
മുഹമ്മദ്കോയ</ref> ഉപമിച്ചതു്. <ref target="https://ml.wikipedia.org/wiki/C._H._Mohammed_Koya">സി. എച്ച്.</ref>
ഉണ്ടായിരുന്നെങ്കിൽ, കരചരണങ്ങൾ മുറിക്കപ്പെട്ടു് ചുടുകാട്ടിൽ കിടക്കുന്ന വാസവദത്തയോടു് താരതമ്യം
ചെയ്തേനെ, <ref target="https://ml.wikipedia.org/wiki/M.A._Baby">ബേബി</ref>
യുടെ നിയമത്തെ.
</p>
          <figure rend="fright" type="gra">
            <graphic url="images/CHmohammedKoya.jpg" rendition="gra"/>
            <figDesc style="thumb">സി. എച്ച്. മുഹമ്മദ്കോയ</figDesc>
          </figure>
          <p> അക്ഷരാർഥത്തിൽ <ref target="https://ml.wikipedia.org/wiki/M.A._Baby">ബേബി</ref> വധം ആട്ടക്കഥയാണു്
ഡിവിഷൻ ബെഞ്ചിന്റെ വിധിന്യായം. സർക്കാറിനെതിരെ കടുകടുത്ത വിമർശനം നിയമത്തിന്റെ പീഠികയെ വരെ
ചതച്ചു ചമ്മന്തിയാക്കിട്ടുണ്ടു്.
</p>
          <p>പ്രതീക്ഷിച്ചപോലെ മനോരമ, ദീപികാദി പത്രങ്ങൾക്കു വിധി ആനന്ദദായകം. മാതൃഭൂമിക്കും മാധ്യമത്തിനും
ഉൽകണ്ഠ, ദേശാഭിമാനിക്കു് രോഷം. സ്വാശ്രയ നിയമത്തിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച <ref target="https://ml.wikipedia.org/wiki/Joseph_Powathil">മാർ ജോസഫ്
പവ്വത്തി</ref> ൽ ദയാപരനായ കർത്താവിനു നന്ദിപറയുന്നു. ഇനിയെങ്കിലും ബേബികുഞ്ഞാടിനു്
സൽബുദ്ധിതോന്നിക്കാൻ പ്രാർഥിക്കുകയും ചെയ്യുന്നു. ഹിന്ദു ഐക്യവേദിയും സോളിഡാമിറ്റിയും ഏതാണ്ടു് ഒരേ
സ്വരത്തിൽ വിധിയെ വിമർശിച്ചിട്ടുണ്ടു്.
</p>
          <figure rend="fleft" type="gra">
            <graphic url="images/Mar_Joseph_Powathil.jpg" rendition="gra"/>
            <figDesc style="thumb">മാർ ജോസഫ് പവ്വത്ത്</figDesc>
          </figure>
          <p> സർക്കാർ എന്തുകൊണ്ടു് പരാജയപ്പെട്ടു എന്ന ചോദ്യത്തിനുത്തരമായി പരസ്പരപൂരകമായ നാലു
സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടാൻ കഴിയും. ഇവയിൽ ഏതെങ്കിലും ഒന്നു മതിയായിരുന്നു നിയമത്തിന്റെ
കഥകഴിക്കാൻ എന്നതു വേറെകാര്യം.
</p>
          <p>പ്രാക്കുളം ചെഗുവേര ധൈര്യസമേതം കയറിപ്പിടിച്ചതു് മൂർഖൻപാമ്പിന്റെ വാലിലായിരുന്നു എന്നതു്
ഒന്നാമത്തെ സംഗതി. ഭരണഘടനാ വിദഗ്ധരോടു് കൂടിയാലോചിച്ചു് സകല പഴുതുമടച്ചു വേണമായിരുന്നു

നിയമമുണ്ടാക്കാൻ. എതിരാളികൾ എന്തിനും പോന്നവരും ഏതറ്റംവരെ പോകാനും മടിക്കാത്തവരുമാണെന്നു്
മന്ത്രി ഓർമിച്ചില്ല. തിരുമുമ്പിൽ സേവക്കാരായ ബുദ്ധിജീവികൾ ഓർമിപ്പിച്ചതുമില്ല. രണ്ടാം മുണ്ടശ്ശേരിയാകാനുള്ള
വ്യഗ്രതയിൽ തിടുക്കപ്പെട്ടാണു് നിയമമുണ്ടാക്കിയതു്. അതും ഏതാണ്ടു് സാഹിത്യ അക്കാദമിയിൽ അംഗങ്ങളെ
നിശ്ചയിച്ച ലാഘവത്തോടെ. ബില്ലിന്റെ മൂന്നാം വായനക്കു തൊട്ടുമുമ്പാണു് വിവാദപരമായ എട്ടു് (ബി), (സി)
ഉപവകുപ്പുകൾ കൂട്ടിച്ചേർത്തതു്. നിയമനിർമാണത്തിലെ അനവധാനതക്കു കിട്ടിയ അംഗീകാരമാണു്
കോടതിവിധി.
</p>
          <p>കോടതികളുടെ വലതുപക്ഷ വ്യതിയാനമാണു് ശ്രദ്ധേയമായ രണ്ടാമത്തെ ഘടകം. സൂര്യനെല്ലി, പ്ലാച്ചിമട,
കോവളം കൊട്ടാരം, എസ്. എം. ഇ., കോളനിരോധക്കേസുകളുടെ തുടർച്ചയാണു് ഈ വിധി. വൻതുക
കോഴകൊടുത്തു പിൻവാതിലിലൂടെ പ്രവേശനം നേടുന്ന വിദ്യാർഥികളുടെ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയാണു്
ഇടക്കാല ഉത്തരവിൽ പ്രതിഫലിച്ചിരുന്നതെങ്കിൽ, സ്വാശ്രയകോളേജ് നടത്തുന്ന സാധുക്കൾക്കു് നഷ്ടം വരുമോ
എന്ന ആകാംക്ഷയാണു് അന്ത്യവിധിയിൽ സ്പഷ്ടമാക്കുന്നതു്. ആർക്കു് പ്രവേശനം നൽകണം എത്ര ഫീസ്
വാങ്ങണം എന്നൊക്കെ തീരുമാനിക്കേണ്ടതു് മുതൽമുടക്കിയവനാണു്, സർക്കാറല്ല. ആഗോളീകരണ കാലത്തു്
സംവരണം ഒരു അശ്ശീല പദമാണു് സോഷ്യലിസം അസംബന്ധ സിദ്ധാന്തവും നിർധനരായ വിദ്യാർത്ഥികൾക്ക്
പ്രവേശനം നിഷേധിക്കരുതെന്നൊരു ഉപദേശം സ്വാശ്രായമാനേജ്മെന്റുകൾക്കു് നൽകാൻ കോടതി
മറന്നില്ലതാനും.
</p>
          <p>കേസിന്റെ നടത്തിപ്പിലുണ്ടായ ശുഷ്കാന്തിയാണു് മൂന്നാമത്തെ സുപ്രധാന ഘടകം. സ്വാശ്രയ
മാനേജ്മെന്റുകൾ നടത്തുന്ന തീവെട്ടിക്കൊള്ളയുടെ വിശദാംശങ്ങൾ കോടതിയെ ബോധ്യപ്പെടുത്താൻ
സർക്കാറിനു സാധിച്ചില്ല. പ്രൊഫഷനൽ കോളേജ് പ്രവേശനത്തെ സംബന്ധിച്ചു് യാതൊരു
നിയമവുമില്ലാതായിരുന്ന കാലത്താണു് ടി. എം. എ. പൈ, ഇസ്ലാമിക് അക്കാദമി, ഇനാംദാർ കേസ് വിധികൾ
വന്നതെന്നും പുതിയ നിയമത്തിന്റെ വെളിച്ചത്തിൽ മേൽപറഞ്ഞവ അപ്രസക്തമായെന്നും സമർഥിക്കാൻ
കഴിഞ്ഞില്ല. ദിവസക്കൂലിക്കു ആളെ കൊണ്ടുവന്നതിന്റെ ഗുണഫലം സർക്കാർ ശരിക്കും അനുഭവിച്ചു.
</p>
          <p>കേസ് പരിഗണിക്കുന്ന കാലത്തു് സംസ്ഥാനത്തു് നിലനിന്ന വൈകാരികാന്തരീക്ഷമാണു് അവസാന ഘടകം.
ഇടക്കാല ഉത്തരവു് എതിരായപ്പോൾ എസ്. എഫ്. ഐ.-ക്കാർ നടത്തിയ അക്രമങ്ങൾ ജസ്റ്റിസ്
രാമചന്ദ്രനെതിരെ <ref target="https://ml.wikipedia.org/wiki/K.K._Ragesh">കെ. കെ.
രാഗേഷ്</ref> നടത്തിയ പരാമർശനങ്ങൾ, മെത്രാന്മാരുടെ ‘രൂപ താ’ നയത്തെപ്പറ്റിയുള്ള <ref target="https://ml.wikipedia.org/wiki/M.A._Baby">എം. എ. ബേബി</ref> യുടെ
പരിഹാസം ഏറ്റവുമൊടുവിൽ കേസിന്റെ വിധി എന്തായാലും കേരളത്തിലാണു് സ്ഥാപനങ്ങൾ
പ്രവർത്തിക്കേണ്ടതു് എന്ന മന്ത്രിയുടെ താക്കീതു്—ഇവയൊക്കെ നീതിപിഠത്തിനുമേൽ അബോധപൂർവമായ
പ്രേരണ ചെലുത്തിയിരിക്കണം. ഭീഷണിപ്പെടുത്തി കാര്യം കാണാനാണു് സി. പി. എം. ശ്രമിക്കുന്നതെന്നു്
വ്യാഖ്യാനിക്കപ്പെട്ടു. മനഃശാസ്ത്ര യുദ്ധത്തിൽ മാനേജ്മെന്റുകൾക്കു് മേൽക്കൈ കിട്ടി.
</p>
          <p>ഇനിയെന്തു് എന്ന വലിയ ചോദ്യം ബാക്കിനിൽക്കുന്നു. ഏതാണ്ടു് <ref target="https://ml.wikipedia.org/wiki/A_k_antony">ആന്റണി</ref>-<ref target="https://ml.wikipedia.org/wiki/Nalakath_Soopy">സൂപ്പി</ref> യുഗത്തിൽ
തിരിച്ചെത്തിയിരിക്കുന്നു. പ്രൊഫഷനൽ വിദ്യാഭ്യാസരംഗം നിയമ യുദ്ധം അവശേഷിപ്പിച്ച കയ്പു് വേറെയും.
</p>
          <p>അപ്പീൽ കൊടുക്കും എന്നു് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടു്. ജനുവരി 16-നു് എസ്. എഫ്. ഐ.
ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ ബന്ദ് ജഡ്ജിമാരെ വഴിയിൽ തടയുന്ന പുതിയ സമരരീതി പരീക്ഷിക്കാവുന്നതാണു്.
</p>
          <figure rend="fright" type="gra">
            <graphic url="images/Mundassery.jpg" rendition="gra"/>
            <figDesc style="thumb">മുണ്ടശ്ശേരി</figDesc>
          </figure>
          <p> ആടുകടിക്കാത്ത ഈ നിയമവുമായി സുപ്രീംകോടതിയിൽ ചെന്നാലോ? കണ്ടറിയണം! ജനുവരി നാലിലെ
വിധി മൊത്തമായി സ്റ്റേ ചെയ്തില്ലെങ്കിൽ 2007-ലെ പ്രവേശനം കുന്തം. പഴുതടച്ചു് പുതിയ സമരരീതി
പരീക്ഷിക്കാവുന്നതാണു്. പുതിയ നിയമമുണ്ടാക്കുന്നതാവും കരണീയം.
</p>
          <p>ഇതൊക്കെയാണെങ്കിലും സഖാവു് <ref target="https://ml.wikipedia.org/wiki/M.A._Baby">എം. എ. ബേബി</ref> ക്കു്
സന്തോഷിക്കാൻ വകയുണ്ടു്. അദ്ദേഹം <ref target="https://ml.wikipedia.org/wiki/Joseph_Mundassery">മുണ്ടശ്ശേരി</ref> യോടു്

ഒരു ചുവടുകൂടി അടുത്തെത്തിയിരിക്കുന്നു. 1957-ലെ വിദ്യാഭ്യാസ നിയമം ആംഗ്ലോ ഇന്ത്യൻ സ്കൂളുകൾക്കു്
ബാധകമാവില്ലെന്നും 14,15 വകുപ്പുകൾ ന്യൂനപക്ഷ സ്ഥാപനങ്ങൾക്കു ബാധകമാക്കരുതെന്നും സുപ്രീംകോടതി
വിധിച്ചിരുന്നു. ഇപ്പോഴിതാ <ref target="https://ml.wikipedia.org/wiki/M.A._Baby">ബേബി</ref> യുടെ നിയമത്തിനും
കോടതിയിൽനിന്നു് മാരകമായി പരിക്കേറ്റിരിക്കുന്നു. സഖാവു് വൈകാതെ കാവ്യപീഠികയും നാടകാന്തം
കവിത്വവുമെഴുതി പൂർണ <ref target="https://ml.wikipedia.org/wiki/Joseph_Mundassery">മുണ്ടശ്ശേരി</ref>
യാകുമെന്നു് പ്രത്യാശിക്കുക.
</p>
        </div>
        <!--end of "section 0.0.0.0/1.1"-->
        <div type="lsection" xml:id="sec1.2">
          <head type="lsechead">അഡ്വക്കറ്റ് എ. ജയശങ്കർ</head>
          <figure rend="fleft" type="gra">
            <graphic url="images/ajayasankar.jpg" rendition="gra"/>
          </figure>
          <p style="noindent">
</p>
          <p>അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം
ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര
അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ
ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ
ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ
രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ
നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.
</p>
        </div>
        <!--end of "section 0.0.0.0/1.2"-->
      </div>
      <!--end of "chapter 0.0.0/1"-->
      <!--END OF CHAPTER 0.0.0/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Konthayilninnu Kurisilekku (ml:
കൊന്തയിൽനിന്നു കുരിശിലേക്കു്).</p>
        <p style="hang"><hi rend="bold">Author(s):</hi>  K. Rajeswari.</p>
        <p style="hang"><hi rend="bold">First publication details:</hi>  Not available; ;
</p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  Article, K. Rajeswari,
Konthayilninnu Kurisilekku, കെ. രാജേശ്വരി, കൊന്തയിൽനിന്നു കുരിശിലേക്കു്, Open Access
Publishing, Malayalam, Sayahna Foundation, Free Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; River Valley Campus, Malayinkeezh, ; Trivandrum
695571; India.</p>
        <p style="hang"><hi rend="bold">Date:</hi>  June 5, 2026.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to the author. The text encoding and editorial notes were created and​/or
prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        <p style="hang"><hi rend="bold">Cover:</hi>  <ref target="https://commons.wikimedia.org/wiki/File:Willem_de_Poorter%27s_The_Parable_of_The_Talents_or_Minas.png">Parable
of the Talents,</ref> a painting by <ref target="https://en.wikipedia.org/wiki/en:Willem_de_Poorter">Willem de
Poorter</ref>  (1608–1649/1668). The image is taken from <ref target="https://commons.wikimedia.org">Wikimedia Commons</ref>  and is
gratefully acknowledged.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Typesetter:</hi>  JN Jamuna; <hi rend="bold">Editor:</hi>
 PK Ashok; <hi rend="bold">Encoding:</hi>  JN Jamuna.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.org.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/rajeswari-kontha.xml">Download

document sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/rajeswari-kontha.pdf">Download
Phone PDF</ref>.</p>
      </div>
    </back>
  </text>
</TEI>
