<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">കോടതിക്കു് മന്ത്രിയലക്ഷ്യം
ആവാമോ?</title>
          <title xml:lang="en" type="main">Kodathiykku Manthriyalakshyam
Aavamo?</title>
        </title>
        <author>K. Rajeswari</author>
        <respStmt>
          <resp>Typeset by</resp>
          <name>JN Jamuna</name>
        </respStmt>
        <respStmt>
          <resp>Edited by</resp>
          <name>PK Ashok</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>JN Jamuna</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2026">June 16, 2026</date>
        <address>
          <addrLine>River Valley Campus, Malayinkeezh, </addrLine>
          <addrLine>Trivandrum 695571</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to the author. The text encoding and editorial
notes were created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">കോടതിക്കു് മന്ത്രിയലക്ഷ്യം
ആവാമോ?</title>
              <title xml:lang="en" type="main">Kodathiykku Manthriyalakshyam
Aavamo?</title>
            </title>
            <author>K. Rajeswari</author>
          </titleStmt>
          <extent>
            <measure unit="pages" quantity="20">20 pages of source material</measure>
          </extent>
          <publicationStmt>
            <publisher>Not available</publisher>
            <pubPlace/>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>Article</term>
          <term>K. Rajeswari</term>
          <term>Kodathiykku Manthriyalakshyam Aavamo?</term>
          <term>കെ. രാജേശ്വരി</term>
          <term>കോടതിക്കു് മന്ത്രിയലക്ഷ്യം ആവാമോ?</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="article">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="complete"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>, India</name>
          <time>June 16, 2026</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <div xml:id="cover" type="Cover">
        <figure xml:id="cover-image" rend="fullfig">
          <graphic url="images/Flower_Seller_in_Montmartre.jpg" width="100%"/>
          <figDesc><ref target="https://commons.wikimedia.org/wiki/File:Flower_Seller_in_Montmartre_by_Federico_Zandomeneghi.jpg">Flower
Seller in Montmartre,</ref> a painting by <ref target="https://en.wikipedia.org/wiki/en:Federico_Zandomeneghi">Federico
Zandomeneghi</ref>  (1841–1917). </figDesc>
        </figure>
      </div>
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">കോടതിക്കു് മന്ത്രിയലക്ഷ്യം ആവാമോ?</titlePart>
        </docTitle>
        <docAuthor>
          <persName>കെ. രാജേശ്വരി</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">കോടതിക്കു് മന്ത്രിയലക്ഷ്യം ആവാമോ?</head>
        <div type="lsection">
          <figure rend="fleft" type="gra">
            <graphic url="images/AT_Markose.jpg" rendition="gra"/>
            <figDesc style="thumb">എ. ടി. മർക്കോസ്</figDesc>
          </figure>
          <p style="noindent"> അദ്ദേഹത്തിന്റെ മറുപടി പ്രസംഗം ഹ്രസ്വവും കാര്യമാത്ര പ്രസക്തവുമായിരുന്നു.
മുഖംനോക്കാതെ നീതി നടപ്പാക്കും, ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കും എന്നൊന്നും വീരവാദം
മുഴക്കിയില്ല. മറിച്ചു് സേതു ബന്ധനത്തിൽ അണ്ണാർക്കണ്ണനുണ്ടായിരുന്ന പങ്കേ തനിക്കുണ്ടാകു എന്ന
വിനയപ്രകടനമാണു് നടത്തിയതു്. പതിനൊന്നു ദിവസം പ്രായമുള്ളപ്പോൾ പിതാവു് നഷ്ടപ്പെട്ട തന്നെ
കൂലിവേലയെടുത്തു പോറ്റിയ അമ്മയെയും സഹോദരന്മരെയും അനുസ്മരിച്ചു. ഗുരുക്കന്മാരായ ഡോ. <ref target="https://en.wikipedia.org/wiki/A.T._Markose">എ. ടി. മർക്കോസ്</ref>,
ജസ്റ്റിസ് എം. പി. മേനോൻ, എം. എം. അബ്ദുൽഖാദർ, ടി. സി. എൻ. മേനോൻ, വി. എൻ. അച്യുതക്കുറുപ്പ്
എന്നിവരെയും പരാമർശിച്ചശേഷം അധഃസ്ഥിതരെ ദേശീയ മുഖ്യധാരയിലെത്തിക്കാൻ അശ്രാന്ത പരിശ്രമം
ചെയ്ത മൂന്നുനേതാക്കളുടെ—<ref target="https://ml.wikipedia.org/wiki/B._R._Ambedkar">ബി. ആർ.
അംബേദ്കർ</ref>, <ref target="https://ml.wikipedia.org/wiki/Mahatma_Gandhi">മഹാത്മാഗാന്ധി</ref>,
<ref target="https://en.wikipedia.org/wiki/Ayyankali">അയ്യങ്കാളി</ref>—സ്മരണക്കുമുമ്പിൽ
ശിരസ്സു നമിച്ചു.
</p>
          <figure rend="fright" type="gra">
            <graphic url="images/Mahatma-Gandhi.jpg" rendition="gra"/>
            <figDesc style="thumb">മഹാത്മാഗാന്ധി</figDesc>
          </figure>
          <p> കേരള ഹൈക്കോടതിയിൽ ജഡ്ജിയാകുന്ന രണ്ടാമത്തെ പട്ടികജാതിക്കാരനാണു് ജസ്റ്റിസ് കെ. തങ്കപ്പൻ.
അക്ഷരാർഥത്തിലെ മണ്ണിന്റെ മകൻ. കുട്ടനാട്ടിലെ നിർധന കർഷകത്തൊഴിലാളി കുടുംബത്തിലാണു് ജനനം.
പട്ടിണി കിടന്നും പച്ചവെള്ളം കുടിച്ചും പഠിച്ചു. ചങ്ങനാശ്ശേരി എൻ. എസ്സ്. എസ്സ്. കോളജിൽനിന്നു ബി. എ.-യും
എറണാകുളം ലോ കോളജിൽനിന്നു് എൽ. എൽ. ബി.-യും പാസായി. മുൻകാല സോഷ്യലിസ്റ്റ് നേതാവു് എം. പി.
മേനോന്റെ ജൂനിയറായി 1973-ൽ പ്രാക്ടീസ് തുടങ്ങി. 1976–96 കാലഘട്ടത്തിൽ ഹൈക്കോടതിയിൽ ഗവൺമെന്റ്
പ്ലീഡറായി പ്രവർത്തിച്ചു.
</p>
          <figure rend="fleft" type="gra">
            <graphic url="images/Bhimrao_Ambedkar.jpg" rendition="gra"/>
            <figDesc style="thumb">ബി. ആർ. അംബേദ്കർ</figDesc>
          </figure>
          <p> 1997 നവംബറിൽ ജസ്റ്റിസ് <ref target="https://ml.wikipedia.org/wiki/K._G._Balakrishnan">കെ. ജി.
ബാലകൃഷ്ണൻ</ref> ഗുജറാത്തിലേക്കു സ്ഥലം മാറിപ്പോയ ശേഷമാണു് പട്ടിക ജാതിക്കാരനായ
മറ്റൊരാൾക്കുവേണ്ടി അന്വേഷണം തുടങ്ങിയതു്. (ഒരു സമയത്തു് പട്ടികജാതിക്കാരായ രണ്ടു ന്യായാധിപരോ?
ഒരിക്കലും പാടില്ല. നായന്മാരാണെങ്കിൽ ഒമ്പതോ പത്തോവരെയാകാം.) വഴിക്കുവഴിയെ നാലു ചീഫ്
ജസ്റ്റിസുമാർ—ഓംപ്രകാശ്, എ. വി. സാവന്ത്, <ref target="https://ml.wikipedia.org/wiki/K._K._Usha">കെ. കെ. ഉഷ</ref>, <ref target="https://en.wikipedia.org/wiki/B._N._Srikrishna">ബി. എൻ.

ശ്രീകൃഷ്ണ</ref>—കെ. തങ്കപ്പന്റെ പേരു ശിപാർശ ചെയ്തു. ആദ്യത്തെ മൂന്നുതവണയും കപ്പിനും ചുണ്ടിനുമിടക്കു്
തട്ടിപ്പോയി. വല്ലാത്തൊരു കാലമായിരുന്നു അതു്. പട്ടികജാതി-പട്ടിക വർഗങ്ങളെപ്പോലുള്ള
ദുർബലവിഭാഗങ്ങൾക്കു് വേണ്ടത്ര പ്രാതിനിധ്യം നൽകാത്തതും പ്രാതിനിധ്യം തന്നെ നൽകാത്തതും
നീതീകരിക്കാനാവില്ല എന്നു രാഷ്ട്രപതി പരിഭവിക്കയും സുപ്രീംകോടതിയിലേക്കും ഹൈക്കോടതിയിലേക്കുമുള്ള
എല്ലാ നിയമനങ്ങളിലും കഴിവുമാത്രം അർഹതയുടെ അളവുകോലായി പരിഗണിച്ചാൽ മതിയെന്നും
സുപ്രീംകോടതി ചിഫ് ജസ്റ്റിസ് ശഠിക്കയും ചെയ്തകാലം. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2002 ജനുവരി
നാലിനാണു് ജസ്റ്റിസ് തങ്കപ്പന്റെ സത്യപ്രതിജ്ഞ.
</p>
          <figure rend="fright" type="gra">
            <graphic url="images/K_K_Usha.jpg" rendition="gra"/>
            <figDesc style="thumb">കെ. കെ. ഉഷ</figDesc>
          </figure>
          <p> കൊടിവെച്ച കാറിൽ പൊടിപറപ്പിച്ചു പോകുമ്പോഴും ജസ്റ്റിസ് തങ്കപ്പൻ ദുരിതപൂർണമായ തന്റെ ഇന്നലകളെ
വിസ്മരിച്ചില്ല എന്നുവേണം കരുതാൻ. അതുകൊണ്ടാണല്ലോ എറണാകുളം പോസ്റ്റ്മെട്രിക് ഹോസ്റ്റലിന്റെ
ദുരവസ്ഥ പത്രത്തിൽ വായിച്ചപ്പോൾ ഗോതമ്പുദോശയും കപ്പപ്പുഴുക്കും തിന്നു് ചങ്ങനാശ്ശേരി കോളജ് ഹോസ്റ്റലിൽ
കഴിഞ്ഞ നല്ലകാലം ഓർമ വന്നതു്. ജൂൺ ആറാം തിയതി വെള്ളിയാഴ്ച രാവിലെ ഹോസ്റ്റലിലെത്തി ജഡ്ജി
അന്തേവാസികളനുഭവിക്കുന്ന സുഖസൗകര്യങ്ങൾ കണ്ടു മനസ്സിലാക്കി. അരിയും പലവ്യഞ്ജനവും വാങ്ങാൻ
രണ്ടായിരം രൂപ കുട്ടികളെ ഏൽപിച്ചു. (മൂന്നാം പാഠപുസ്തകത്തിലെ ഖലീഫാ ഉമറിന്റെ കഥ ഓർമിക്കുന്നുവോ?)
കോടതിയിലെത്തിയ ഉടൻ ഒരു പരാതി തയാറാക്കി ചീഫ് ജസ്റ്റിസിനു സമർപ്പിക്കുകയും ചെയ്തു.
</p>
          <figure rend="fleft" type="gra">
            <graphic url="images/K_G_Balakrishnan.jpg" rendition="gra"/>
            <figDesc style="thumb">കെ. ജി. ബാലകൃഷ്ണൻ</figDesc>
          </figure>
          <p> രാജവാഴ്ചക്കാലം മുതൽ നിലവിലുള്ളതാണു് എറണാകുളത്തു് പട്ടിക ജാതി വിദ്യാർത്ഥികൾക്കു് പ്രത്യേക
ഹോസ്റ്റൽ. <ref target="https://ml.wikipedia.org/wiki/P.K.Chathan">പി. കെ.
ചാത്തൻമാസ്റ്റർ</ref> മുതലായ മുൻതലമുറയിലെ ദലിത് നേതാക്കൾ മിക്കവരും ഇവിടെ
അന്തേവാസികളായിരുന്നവരാണു്. ജനായത്ത ഭരണം വന്നപ്പോൾ ഹോസ്റ്റലിന്റെ നടത്തിപ്പു് പട്ടികജാതിക്ഷേമ
വകുപ്പു് ഏറ്റെടുത്തു. വിദ്യാർത്ഥികളുടെ സുഖ സൗകര്യങ്ങൾ ഉത്തരോത്തരം അഭിവൃദ്ധി പ്രാപിച്ചു എന്നു
പറയേണ്ടതില്ലല്ലോ? നാലുമാസത്തോളമായി നയാപൈസപോലും സർക്കാർ പാസാക്കി കൊടുത്തിട്ടില്ല.
കുടിശ്ശിക വർധിക്കുകയാൽ അരിയും പലചരക്കു സാധനങ്ങളും നൽകാൻ സഹകരണ ഡിപ്പാർട്ട്മെന്റ് സ്റ്റോർ
വിസമ്മതിക്കുന്നു. കുട്ടികൾക്കു ഭക്ഷണമില്ല. ചികിൽസാ സൗകര്യവുമില്ല. ഈയിടെയാണു് എലിപ്പനി ബാധിച്ചു്
ഒരു അന്തേവാസി മരിച്ചതു്.
</p>
          <figure rend="fright" type="gra">
            <graphic url="images/PK_Chathan_Master.jpg" rendition="gra"/>
            <figDesc style="thumb">പി. കെ. ചാത്തൻമാസ്റ്റർ</figDesc>
          </figure>
          <p> ജസ്റ്റിസ് തങ്കപ്പന്റെ പരാതി. ചീഫ് ജസ്റ്റിസ് റിട്ട് ഹർജിയായി പരിഗണിക്കും. പട്ടികജാതി ക്ഷേമവകുപ്പു്
സെക്രട്ടറിക്കും ഡയറക്ടർക്കും നോട്ടിസയക്കും എന്നു പ്രത്യാശിക്കുക. എന്നിട്ടോ? എതിർകക്ഷികൾ സർക്കാർ
അഭിഭാഷകൻ മുഖേന ഹാജരാകും. സത്യവാങ്മൂലം സമർപ്പിക്കാൻ ആറോ ഏഴോ അവധി ചോദിക്കും.
അവസാനം പോസ്റ്റ്മെട്രിക് ഹോസ്റ്റൽ ഭൂലോക വൈകുണ്ഠമാണെന്നും അവിടെത്തെ അന്തോവാസികൾക്കു്
പരമാനന്ദ സുഖമാണെന്നും നാളിതുവരെ യാതൊരു പരാതിയും കിട്ടിയിട്ടില്ലെന്നും കാണിച്ചു് ഡെപ്യൂട്ടി
ഡയറക്ടറോ അണ്ടർ സെക്രട്ടറിയോ സത്യവാങ്മൂലം നൽകും. സർക്കാർ നേരിടുന്ന കടുത്ത സാമ്പത്തിക
പ്രതിസന്ധിമുലമാണു് ബില്ല് പാസാകാത്തതെന്നും സർക്കാറിന്റെ ഭാഗത്തുനിന്നു് മനഃപൂർവമായ വീഴ്ചയോ
ഉപേക്ഷയോ ഉണ്ടായിട്ടില്ലെന്നും (ഉപേക്ഷയുമുണ്ടായിരുന്നെങ്കിൽ ജഡ്ജിമാർക്കു് മിത്സുബിഷി ലാൻസർ
വാങ്ങിത്തരുമായിരുന്നോ എന്നു വ്യംഗം) സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറക്കു് അന്തേവാസികൾക്കു്
അരിയും പലവ്യഞ്ജനങ്ങളും വാങ്ങിക്കൊടുക്കാൻ സന്തോഷമേയുള്ളു എന്നും എലിശല്യവും അതുവഴി
എലിപ്പനിയും തടയാൻ സ്കോട്ലാന്റ് യാർഡിൽ പരിശീലനം നേടിയ കരിംപൂച്ചകളെ നിയോഗിക്കുന്ന കാര്യം
സർക്കാറിന്റെ സജീവപരിഗണനയിലുണ്ടെന്നും അതിലേക്കു് ആഭ്യന്തര-മൃഗ സംരക്ഷണ വകുപ്പുകളുടെ സഹായം

തേടിയിട്ടുണ്ടെന്നും ധന-നിയമവകുപ്പുകൾക്കും ആക്ഷേപമില്ലെങ്കിൽ പദ്ധതി എത്രയുംവേഗം
നടപ്പാക്കാവുന്നതേയുള്ളു എന്നും സത്യവാങ്മൂലത്തിൽ ബോധിപ്പിക്കും. സർക്കാറിന്റെ ഉറപ്പുകൾ സ്വീകരിച്ചു്
കേസ് അവസാനിപ്പിക്കുകയും ചെയ്യും.
</p>
          <figure rend="fright" type="gra">
            <graphic url="images/KR_Gouriamma.jpg" rendition="gra"/>
            <figDesc style="thumb">ഗൗരിയമ്മ</figDesc>
          </figure>
          <p> ഹോസ്റ്റലിലെ സാഹചര്യം നിർഭാഗ്യകരമായിപ്പോയി എന്നു് ബഹു. മന്ത്രി <ref target="https://en.wikipedia.org/wiki/M._A._Kuttappan">കുട്ടപ്പനും</ref>
അഭിപ്രായപ്പെട്ടിട്ടുണ്ടു്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരാരും ഇതേക്കുറിച്ചു് തന്നെ ബോധവത്കരിച്ചില്ലെന്നും മന്ത്രി
പരാതിപ്പെട്ടു. മുത്തങ്ങയിലെ ആദിവാസികൾക്കെന്ന പോലെ പോസ്റ്റ്മെട്രിക് ഹോസ്റ്റലിലെ
അന്തേവാസികൾക്കും മന്ത്രി സെൽഫോൺ വാങ്ങിക്കൊടുത്താൽ സൗകര്യമായിരിക്കും. ഭക്ഷണ സാധനങ്ങൾ
തീരുന്ന മുറക്കു് കുട്ടപ്പൻ തിരുമനസിനോടു് നേരിട്ടു് ഉണർത്തിക്കാം. <ref target="https://ml.wikipedia.org/wiki/K.R._Gowri_Amma">ഗൗരിയമ്മ</ref>
വേണമെങ്കിൽ ചീരവിത്തും എത്തിച്ചുകൊടുക്കും. കാടുകയറി എലിയും പാമ്പും പെരുകിയ ഹോസ്റ്റൽ വളപ്പിൽ
കിടാത്തന്മാർ ചീരകൃഷി ചെയ്യട്ടെ.
</p>
          <figure rend="fright" type="gra">
            <graphic url="images/MAKuttappan.jpg" rendition="gra"/>
            <figDesc style="thumb">കുട്ടപ്പൻ</figDesc>
          </figure>
          <p> ഹൈക്കോടതി ജഡ്ജി ഹോസ്റ്റലിൽ പോയി ഷൈൻ ചെയ്തതു് മന്ത്രിപുംഗവനു് രസിച്ചിട്ടില്ല. “ഹോസ്റ്റലിൽ
പ്രശ്നങ്ങളുണ്ടെന്നു സമ്മതിക്കുമ്പോൾതന്നെ ചില കാര്യങ്ങൾ അവിടെ വെച്ചുതന്നെ തീർക്കാവുന്നതായിരുന്നു.
പ്രശ്നങ്ങൾ നടക്കുമ്പോൾ ഹോസ്റ്റലിൽ രണ്ടരച്ചാക്കു് അരിയുണ്ടായിരുന്നു. പക്ഷേ, ഫണ്ടു ലഭിക്കാത്തതിനാൽ
മൽസ്യ-മാംസങ്ങളും മറ്റും വാങ്ങിയിട്ടില്ലായിരുന്നു…” എന്നാണു് <ref target="https://en.wikipedia.org/wiki/M._A._Kuttappan">കുട്ടപ്പൻ</ref> മലയാള
മനോരമയോടു പറഞ്ഞതു്. ദലിതരുടെ അഹങ്കാരം നോക്കണേ! ഒരു നേരം മൽസ്യ-മാംസാഹരം
മുടങ്ങിയപ്പോഴേക്കും പത്രവാർത്തയായി. ജഡ്ജിയുടെ സന്ദർശനമായി റിട്ട് ഹർജിയുമായി. പന്തളം
എം. എൽ. എ.-യെ കൈകാര്യം ചെയ്ത രീതിയിൽവേണം ഇവരൊയൊക്കെ മര്യാദ പഠിപ്പിക്കാൻ. വർഷകാല
സമ്മേളനത്തിനിടക്കു് നിയമസഭക്കകത്തുവെച്ചു് ന്യായാധിപനെപ്പറ്റി പുളിച്ച നാലു വർത്തമാനം പറയുകയുമാകാം.
</p>
          <p>ഇനി ബഹു: ജസ്റ്റിസ് തങ്കപ്പനോടു് ഒരു വാക്കു്. ക്ലാസ്ഫോർ ജീവനക്കാരെ നിയമിക്കുന്നതിൽ സംവരണം
പാലിക്കുന്നില്ല എന്ന പരാതിക്കു് ഹൈക്കോടതിയോളം തന്നെ പഴക്കമുണ്ടു്. ജസ്റ്റിസ് <ref target="https://ml.wikipedia.org/wiki/K._G._Balakrishnan">കെ. ജി.
ബാലകൃഷ്ണന്റെ</ref> പ്രതാപകാലത്തുപോലും പട്ടികജാതിക്കാരുടെ പ്രാതിനിധ്യം ഉറപ്പുവരുത്താൻ
കഴിഞ്ഞിരുന്നില്ല. ഈ പ്രശ്നമുന്നയിച്ചു് കെ. വി. കുമാരൻ കോടതിനടയിൽ സത്യഗ്രഹസമരം നടത്തിയതുമാണു്.
ശിപായിമാരുടെ കണക്കു പരിശോധിച്ചാൽ പട്ടികജാതിക്കാർ മിക്കവാറും പൂജ്യത്തോടുടത്ത ഒരു
ശതമാനമാകാണു് സാധ്യത. ഹൈക്കോടതിയിലെ നിയമനങ്ങളിൽ പട്ടികജാതി/വർഗ സംവരണം
പാലിക്കണമെന്നു കാണിച്ചു് ചീഫ് ജസ്റ്റിസിനു് പരാതി നൽകാൻ, സേതുബന്ധനത്തിൽ അണ്ണാറക്കണ്ണന്റെ
ഭാഗമെങ്കിലും നിറവേറ്റാൻ തയാറാകുമോ ജസ്റ്റിസ് തങ്കപ്പൻ?
</p>
        </div>
        <!--end of "section 0.0.0.0/1.1"-->
        <div type="lsection" xml:id="sec1.2">
          <head type="lsechead">അഡ്വക്കറ്റ് എ. ജയശങ്കർ</head>
          <figure rend="fleft" type="gra">
            <graphic url="images/ajayasankar.jpg" rendition="gra"/>
          </figure>
          <p style="noindent">
</p>
          <p>അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം
ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര
അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ
ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ
ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ
രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ
നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.
</p>
        </div>
        <!--end of "section 0.0.0.0/1.2"-->
      </div>
      <!--end of "chapter 0.0.0/1"-->
      <!--END OF CHAPTER 0.0.0/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Kodathiykku Manthriyalakshyam
Aavamo? (ml: കോടതിക്കു് മന്ത്രിയലക്ഷ്യം ആവാമോ?).</p>
        <p style="hang"><hi rend="bold">Author(s):</hi>  K. Rajeswari.</p>
        <p style="hang"><hi rend="bold">First publication details:</hi>  Not available; ;
</p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  Article, K. Rajeswari,
Kodathiykku Manthriyalakshyam Aavamo?, കെ. രാജേശ്വരി, കോടതിക്കു് മന്ത്രിയലക്ഷ്യം ആവാമോ?,
Open Access Publishing, Malayalam, Sayahna Foundation, Free Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; River Valley Campus, Malayinkeezh, ; Trivandrum
695571; India.</p>
        <p style="hang"><hi rend="bold">Date:</hi>  June 16, 2026.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to the author. The text encoding and editorial notes were created and​/or
prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        <p style="hang"><hi rend="bold">Cover:</hi>  <ref target="https://commons.wikimedia.org/wiki/File:Flower_Seller_in_Montmartre_by_Federico_Zandomeneghi.jpg">Flower
Seller in Montmartre,</ref> a painting by <ref target="https://en.wikipedia.org/wiki/en:Federico_Zandomeneghi">Federico
Zandomeneghi</ref>  (1841–1917). The image is taken from <ref target="https://commons.wikimedia.org">Wikimedia Commons</ref>  and is
gratefully acknowledged.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Typesetter:</hi>  JN Jamuna; <hi rend="bold">Editor:</hi>
 PK Ashok; <hi rend="bold">Encoding:</hi>  JN Jamuna.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.org.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/rajeswarimanthriyalakshyam.xml">Download document sources in TEI encoded XML

format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/rajeswarimanthriyalakshyam.pdf">Download Phone PDF</ref>.</p>
      </div>
    </back>
  </text>
</TEI>
