<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">നടുക്കെടുപ്പിലൂടെ ഒരു
ജനാധിപത്യപരീക്ഷണം</title>
          <title xml:lang="en" type="main">Narukkeduppiloode Oru
Janadhipathyapareekshanam</title>
        </title>
        <author>K. Rajeswari</author>
        <respStmt>
          <resp>Typeset by</resp>
          <name>JN Jamuna</name>
        </respStmt>
        <respStmt>
          <resp>Edited by</resp>
          <name>PK Ashok</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>JN Jamuna</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2026">April 12, 2026</date>
        <address>
          <addrLine>JWRA 34, Jagthy</addrLine>
          <addrLine>Trivandrum 695014</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to the author. The text encoding and editorial
notes were created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">നടുക്കെടുപ്പിലൂടെ ഒരു
ജനാധിപത്യപരീക്ഷണം</title>
              <title xml:lang="en" type="main">Narukkeduppiloode Oru
Janadhipathyapareekshanam</title>
            </title>
            <author>K. Rajeswari</author>
          </titleStmt>
          <extent>
            <measure unit="pages" quantity="20">20 pages of source material</measure>
          </extent>
          <publicationStmt>
            <publisher>Not available</publisher>
            <pubPlace/>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>Article</term>
          <term>K. Rajeswari</term>
          <term>Narukkeduppiloode Oru Janadhipathyapareekshanam</term>
          <term>കെ. രാജേശ്വരി</term>
          <term>നടുക്കെടുപ്പിലൂടെ ഒരു ജനാധിപത്യപരീക്ഷണം</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="article">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="complete"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>, India</name>
          <time>April 12, 2026</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <div xml:id="cover" type="Cover">
        <figure xml:id="cover-image" rend="fullfig">
          <graphic url="images/Lotterieschwestern.jpg" width="100%"/>
          <figDesc><ref target="https://commons.wikimedia.org/wiki/File:Josef_Gisela__Lotterieschwestern_-_7924_-_Kunsthistorisches_Museum.jpg">Lottery
Sisters,</ref> a painting by <ref target="https://www.wikidata.org/wiki/Q26240462">Josef Gisela</ref>
 (1851–1899). </figDesc>
        </figure>
      </div>
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">നടുക്കെടുപ്പിലൂടെ ഒരു ജനാധിപത്യപരീക്ഷണം</titlePart>
        </docTitle>
        <docAuthor>
          <persName>കെ. രാജേശ്വരി</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">നടുക്കെടുപ്പിലൂടെ ഒരു ജനാധിപത്യപരീക്ഷണം</head>
        <div type="lsection">
          <figure rend="fleft" type="gra">
            <graphic url="images/TU_Kuruvilla.jpg" rendition="gra"/>
            <figDesc style="thumb">ടി. യു. കുരുവിള</figDesc>
          </figure>
          <p style="noindent"> പറഞ്ഞുകേട്ടിട്ടുള്ളതാണു്. പാലാ-മീനച്ചിൽ ഭാഗത്തു് പണ്ടുണ്ടായിരുന്ന കുപ്രസിദ്ധ
ഗുണ്ടാസംഘങ്ങൾ ഇരകളെയൊന്നും കിട്ടാതാകുമ്പോൾ സംഘാംഗങ്ങളിൽ നിന്നു് ഒരാളെ നറുക്കിട്ടെടുത്തു്
കുത്തിക്കൊല്ലുമായിരുന്നുവത്രെ. പിന്നീടു് ജനാധിപത്യം ശക്തിപ്പെട്ടതിനെതുടർന്നു് ഗുണ്ടകൾ ഏറെയും
ബ്ലേഡുകമ്പനിക്കാരുടെ ആശ്രിതരായി ഏറ്റുമാനൂർക്കു് താമസം മാറ്റി. ശേഷിച്ചവർ വിവിധ കേരള കോൺഗ്രസ്
ഗ്രൂപ്പുകളുടെ പതാകാവാഹകരുമായി.
</p>
          <figure rend="fright" type="gra">
            <graphic url="images/Mons_Joseph.jpg" rendition="gra"/>
            <figDesc style="thumb">മോൻസ് ജോസഫ്</figDesc>
          </figure>
          <p> നറുക്കെടുപ്പു് ആളെ കുത്തിക്കൊല്ലുന്ന കാര്യത്തിൽപോലും അനുവർത്തിക്കത്തക്കവിധത്തിൽ
മധ്യതിരുവിതാംകൂർ ക്രിസ്ത്യാനികളിൽ അലിഞ്ഞുചേർന്നിരിക്കുന്ന ജനാധിപത്യബോധത്തെയും
ഈശ്വരവിശ്വാസത്തെയും സ്പഷ്ടമാക്കുന്നു. തുല്യനിലയിൽ യോഗ്യരായ രണ്ടോ അതിലധികമോ പേരിൽനിന്നു്
ഒരാളെ തെരഞ്ഞെടുക്കേണ്ടിവരുമ്പോൾ മനുഷ്യന്റെ തീർപ്പു് പക്ഷപാതപരമാകാം, തെറ്റാകാം. വോട്ടെടുപ്പു്
ഇത്തരം സന്ദർഭങ്ങളിൽ അനുചിതമാണു്, അപ്രസക്തമാണു്. മറിച്ചു്, നറുക്കെടുപ്പിൽ തീരുമാനമെടുക്കുന്നതു്
ദൈവമാണു്. ദൈവഹിതം തെറ്റുക അസാധ്യം.
</p>
          <figure rend="fleft" type="gra">
            <graphic url="images/Eapen_Varghese.jpg" rendition="gra"/>
            <figDesc style="thumb">ഈപ്പൻ വർഗീസ്</figDesc>
          </figure>
          <p> ഷെവലിയാർ <ref target="https://ml.wikipedia.org/wiki/T._U._Kuruvilla">ടി. യു. കുരുവിള</ref>
രാജിവെച്ച ഒഴിവിൽ ആരെ മന്ത്രിയാക്കണമെന്നു് നമ്മുടെ കേരള കോൺഗ്രസുകാർ തലപുകഞ്ഞു് ആലോചിച്ചു.
ഒറ്റതിരിഞ്ഞും കൂട്ടായും ചിന്തിച്ചു നെടുകെയും കുറുകെയും കൊണോടുകോണായും കൂട്ടിയും കിഴിച്ചും നോക്കി. നാലു്
എം. എൽ. എ.-മാരാണു് പാർട്ടിക്കുള്ളതു്. ജോസഫും <ref target="https://ml.wikipedia.org/wiki/T._U._Kuruvilla">കുരുവിള</ref> യും
ഇതിനകം അയോഗ്യത തെളിയിച്ചുകഴിഞ്ഞു. പിന്നെ രണ്ടുപേർ <ref target="https://ml.wikipedia.org/wiki/Mons_Joseph">മോൻസും</ref> <ref target="https://ml.wikipedia.org/wiki/V._Surendran_Pillai">സുരേന്ദ്രൻപിള്ള</ref>
യും. രണ്ടുപേരും പരമയോഗ്യർ നലമുള്ള നവഗുണപരിമളർ.
</p>
          <figure rend="fright" type="gra">
            <graphic url="images/P_C_Thomas.jpg" rendition="gra"/>
            <figDesc style="thumb">പി. സി. തോമസ്</figDesc>
          </figure>
          <p><ref target="https://ml.wikipedia.org/wiki/Mons_Joseph">മോൻസിനും</ref><ref target="https://ml.wikipedia.org/wiki/V._Surendran_Pillai">പിള്ള</ref>
ക്കും പിന്തുണ തുല്യമായിരുന്നില്ല. ജോസഫ് ഗ്രൂപ്പിലെ മൂപ്പന്മാരധികവും <ref target="https://ml.wikipedia.org/wiki/Mons_Joseph">മോൻസ് ജോസഫി</ref>
നെയാണു് പിന്താങ്ങിയതു്. പ്രത്യേകിച്ചു് <ref target="https://ml.wikipedia.org/wiki/Eapen_Varghese">ഈപ്പൻ വർഗീസ്</ref>,
<ref target="https://ml.wikipedia.org/wiki/Francis_George_(politician)">ഫ്രാൻസിസ്
ജോർജ്</ref>, <ref target="https://ml.wikipedia.org/wiki/T._U._Kuruvilla">ടി. യു. കുരുവിള</ref>,
ഡോ. <ref target="https://ml.wikipedia.org/wiki/K.C._Joseph">കെ. സി.
ജോസഫ്</ref>, <ref target="https://ml.wikipedia.org/wiki/Antony_Raju">ആന്റണി രാജു</ref>, വക്കച്ചൻ
മറ്റത്തിൽ മുതൽപേർ. മറുവശത്തു് <ref target="https://ml.wikipedia.org/wiki/V._Surendran_Pillai">സുരേന്ദ്രൻപിള്ള</ref>
ക്കു് പിന്തുണ നൽകാൻ <ref target="https://ml.wikipedia.org/wiki/P._C._Thomas">പി. സി. തോമസ്</ref>
മാത്രമേ ഉണ്ടായിരുന്നുള്ളു. വോട്ടേടുപ്പു് നടത്തിയിരുന്നെങ്കിൽ <ref target="https://ml.wikipedia.org/wiki/Mons_Joseph">മോൻസ്</ref> പാട്ടും പാടി
ജയിച്ചേനെ.
</p>
          <figure rend="fleft" type="gra">
            <graphic url="images/Francis_George.jpg" rendition="gra"/>
            <figDesc style="thumb">ഫ്രാൻസിസ് ജോർജ്</figDesc>
          </figure>
          <p> കടുത്തുരുത്തിക്കാരൻ, കത്തോലിക്കൻ, ചെറുപ്പക്കാരൻ, സംശുദ്ധമായ പ്രതിച്ഛായ ഉള്ളയാൾ എന്നീ
പരിഗണനകൾവെച്ചു് എൽ. ഡി. എഫ്. നേതൃത്വത്തിനും മുഖ്യമന്ത്രിക്കുതന്നെയും <ref target="https://ml.wikipedia.org/wiki/Mons_Joseph">മോൻസി</ref> നോടായിരുന്നു
താൽപര്യം. നിലവിലുള്ള മന്ത്രിസഭയിൽ ഒരൊറ്റ സുറിയാനി കത്തോലിക്കനുമില്ല എന്ന കാരണത്താൽ
സംസ്ഥാനത്തെ മൊത്തം കത്തോലിക്കാ മെത്രാന്മാരും മോൻസിനുവേണ്ടി വാദിച്ചുതാനും. പൊതുവികാരം
മാനിച്ചും സാമുദായിക സന്തുലനം മുൻനിറുത്തിയും മോൻസിന്റെ പേരു നിർദേശിച്ചിരുന്നെങ്കിൽ ഒരാളും
ആക്ഷേപം പറയുമായിരുന്നില്ല.
</p>
          <figure rend="fright" type="gra">
            <graphic url="images/K_C_Joseph.jpg" rendition="gra"/>
            <figDesc style="thumb">കെ. സി. ജോസഫ്</figDesc>
          </figure>
          <p> ഇനി, <ref target="https://ml.wikipedia.org/wiki/P.J._Joseph">പി. ജെ.
ജോസഫ്</ref> ശക്തമായി <ref target="https://ml.wikipedia.org/wiki/V._Surendran_Pillai">സുരേന്ദ്രൻപിള്ള</ref>
യുടെ പേരു നിർദേശിച്ചിരുന്നെങ്കിലോ? നിശ്ചയമായും <ref target="https://ml.wikipedia.org/wiki/Mons_Joseph">മോൻസ്</ref>
പിന്തിരിഞ്ഞേനെ. ഡോ. <ref target="https://ml.wikipedia.org/wiki/K.C._Joseph">കെ. സി.</ref>-യും കുർളാനും
വക്കച്ചനും <ref target="https://ml.wikipedia.org/wiki/Eapen_Varghese">ഈപ്പച്ചനു</ref> മൊക്കെ
അഭിപ്രായം മാറ്റി <ref target="https://ml.wikipedia.org/wiki/V._Surendran_Pillai">പിള്ളാ</ref> ച്ചന്റെ
പിന്തുണക്കാരായേനെ. ഭൂരിപക്ഷത്തിനുമേൽ തന്റെ ഹിതം അടിച്ചേൽപിക്കാനും ഔസേപ്പച്ചൻ തുനിഞ്ഞില്ല.
മറിച്ചു് അദ്ദേഹം തീരുമാനം ദൈവം തമ്പുരാനു വിട്ടു. നറുക്കെടുപ്പിലൂടെ മന്ത്രിയെ നിശ്ചയിച്ചു. ഭാഗ്യദേവത <ref target="https://ml.wikipedia.org/wiki/Mons_Joseph">മോൻസി</ref> നെ തുണച്ചു.
</p>
          <figure rend="fleft" type="gra">
            <graphic url="images/P_T_Chacko.png" rendition="gra"/>
            <figDesc style="thumb">പി. ടി. ചാക്കോ</figDesc>
          </figure>
          <p> സംശുദ്ധ പ്രതിച്ഛായയുള്ളയാൾ മന്ത്രിയായതിൽ എൽ. ഡി. എഫിനു് സന്തോഷിക്കാം. തിരുസഭക്കു്
പ്രാതിനിധ്യം കിട്ടിയതിനാൽ മെത്രാന്മാർക്കും സന്തോഷത്തിനു വകയുണ്ടു്. തങ്ങളുടെ ഇഷ്ടം നിറവേറിയതിൽ
<ref target="https://ml.wikipedia.org/wiki/Eapen_Varghese">ഈപ്പച്ചൻ</ref>വക്കച്ചൻ-കുർളാന്മാർക്കും ആഹ്ലാദിക്കാം. എതിർഭാഗക്കാരുടെ തന്നിഷ്ടം അതേപടി നിറവേറിയില്ലല്ലോ,
നറുക്കെടുപ്പുവരെ കാര്യങ്ങൾ എത്തിക്കാൻ കഴിഞ്ഞല്ലോ എന്നു് <ref target="https://ml.wikipedia.org/wiki/P._C._Thomas">പി. സി. തോമസ്</ref>-<ref target="https://en.wikipedia.org/wiki/Skariah_Thomas">സ്കറിയാ തോമസ്</ref>
ടീമിനും സമാധാനിക്കാം.
</p>
          <figure rend="fright" type="gra">
            <graphic url="images/PJ_Joseph.jpg" rendition="gra"/>
            <figDesc style="thumb">പി. ജെ. ജോസഫ്</figDesc>
          </figure>
          <p> മുൻകാലങ്ങളിലൊക്കെ ഇത്തരം സന്ദർഭങ്ങളിൽ എന്തൊക്കെ പുകിലും പുക്കാറുമാണു് കേരള കോൺഗ്രസും
മാതൃസംഘടനയും അഭിമുഖികരിച്ചിട്ടുള്ളതു് എന്നു് അറിഞ്ഞാലേ നറുക്കെടുപ്പു് വിപ്ലവത്തിന്റെ പ്രസക്തിയും
പ്രാധാന്യവും വ്യക്തമാകൂ.
</p>
          <figure rend="fleft" type="gra">
            <graphic url="images/Antony_Raju.jpg" rendition="gra"/>
            <figDesc style="thumb">ആന്റണി രാജു</figDesc>
          </figure>
          <p><ref target="https://ml.wikipedia.org/wiki/P._C._Thomas">പി. സി.
തോമസി</ref> ന്റെ അപ്പൻ <ref target="https://ml.wikipedia.org/wiki/P.T._Chacko">പി. ടി. ചാക്കോ</ref>
പെണ്ണുകേസിൽപ്പെട്ടു് മന്ത്രിസ്ഥാനം രാജിവെച്ചതു് 1964-ലാണു്. അന്നു് കൂടിയാലോചനയോ വോട്ടെടുപ്പോ
കൂട്ടത്തല്ലോ ഒന്നുമുണ്ടായില്ല. മുഖ്യമന്ത്രി <ref target="https://ml.wikipedia.org/wiki/R._Sankar">ആർ. ശങ്കർ</ref> ആണായിരുന്നു.
അവിടെ ശിപാർശക്കു് ഒരു മെത്രാനോ അവന്റെ അപ്പനോ ചെല്ലില്ല. <ref target="https://ml.wikipedia.org/wiki/R._Sankar">ശങ്കർ</ref> <ref target="https://ml.wikipedia.org/wiki/T.A._Thomman">ടി. എ. തൊമ്മൻ</ref>
എന്നൊരു കത്തോലിക്കനെ വിളിച്ചു് സത്യപ്രതിജ്ഞ ചെയ്യിച്ചു. <ref target="https://ml.wikipedia.org/wiki/P.T._Chacko">ചാക്കോ</ref> ച്ചനെ ചാടിച്ചതും
<ref target="https://ml.wikipedia.org/wiki/T.A._Thomman">തൊമ്മച്ച</ref> നെ
വാഴിച്ചതും കത്തോലിക്കർക്കു് വലിയ ഇൻസൾട്ടായിട്ടാണു് തോന്നിയതു്. മന്ത്രിസ്ഥാനം കിട്ടാത്തതിന്റെ
കൊതിക്കെറുവുകാരണം <ref target="https://ml.wikipedia.org/wiki/K._M._George_(politician)">കെ. എം.
ജോർജ്ജ്</ref> വിമതന്മാരുടെ നേതാവായി കേരളകോൺഗ്രസുണ്ടാക്കി എന്നാണു് ചരിത്രം.
</p>
          <figure rend="fright" type="gra">
            <graphic url="images/Scariah_Thomas.jpg" rendition="gra"/>
            <figDesc style="thumb">സ്കറിയാ തോമസ്</figDesc>
          </figure>
          <p> 1976-ൽ <ref target="https://ml.wikipedia.org/wiki/K._M._George_(politician)">കെ. എം.
ജോർജ്ജ്</ref> നിര്യതനായപ്പോൾ ഗ്രൂപ്പിന്റെ പ്രതിനിധിയായി <ref target="https://ml.wikipedia.org/wiki/R._Balakrishna_Pillai">ആർ.
ബാലകൃഷ്ണപിള്ള</ref> നിർദേശിച്ചതു് അകലക്കുന്നം മെമ്പർ <ref target="https://ml.wikipedia.org/wiki/A.C._Chacko">എ. സി. ചാക്കോ</ref> യെ.
അന്നേരം <ref target="https://ml.wikipedia.org/wiki/K._M._Mani">കെ. എം.
മാണി</ref> തറവേല കാട്ടി <ref target="https://ml.wikipedia.org/wiki/K._Narayana_Kurup">കെ.
നാരായണക്കുറുപ്പി</ref> ന്റെ പേരു പറഞ്ഞു. എരണംകെട്ട കോൺഗ്രസ്/സി. പി. ഐ. നേതാക്കൾ
കുറുപ്പിനെ ഉറപ്പിച്ചു. കീഴൂട്ട് രാമൻപിള്ള ബാലൻപിള്ള തറവാടിയാണു്. ആരുടെയും ആട്ടും തുപ്പുമേറ്റ് മുന്നണിയിൽ
തുടരുകയില്ല. ഉടനടി ഐക്യമുന്നണി വിട്ടു് ഇടതുപടകുടീരത്തിൽ ചേക്കേറി.
</p>
          <figure rend="fleft" type="gra">
            <graphic url="images/KM_George.jpg" rendition="gra"/>
            <figDesc style="thumb">കെ. എം. ജോർജ്ജ്</figDesc>
          </figure>
          <p> 1977 അവസാനം ആഭ്യന്തരമന്ത്രിയായിരുന്ന <ref target="https://ml.wikipedia.org/wiki/K._M._Mani">കെ. എം. മാണി</ref> യുടെ
തെരഞ്ഞെടുപ്പു് കേരള ഹൈകോടതി റദ്ദാക്കി. <ref target="https://ml.wikipedia.org/wiki/K._M._Mani">മാണി</ref> യുടെ പിൻഗാമിയെ
നിശ്ചയിക്കാൻ വോട്ടെടുപ്പു് വേണ്ടിവന്നു. വി. ടി. സെബാസ്റ്റ്യനെയും കെ. വി. കുര്യനെയും പിന്തള്ളി മന്ത്രിയായതു്
തൊടുപുഴക്കാരൻ ഔസേപ്പച്ചൻ. മാണിസാറിന്റെ പരോക്ഷ പിന്തുണ ഔസേപ്പിനായിരുന്നു. അതിനു് മാണിച്ചൻ
വലിയ വില കൊടുക്കേണ്ടതായും വന്നു. ഔസേപ്പ് പാർട്ടിയിൽ ശക്തയായ ഗ്രൂപ്പുണ്ടാക്കി. മാണി മാപ്ലയുടെ
നേതൃത്വത്തെ വെല്ലുവിളിച്ചു.
</p>
          <figure rend="fright" type="gra">
            <graphic url="images/R_Sankar.jpg" rendition="gra"/>
            <figDesc style="thumb">ആർ. ശങ്കർ</figDesc>
          </figure>
          <p> 1978-ൽ ഭക്ഷ്യമന്ത്രി <ref target="https://ml.wikipedia.org/wiki/E._John_Jacob">ഇ. ജോൺ ജേക്കബ്</ref>
പരലോകപ്രാപ്തനായി. ബേബിച്ചായന്റെ പിൻഗാമിയെ നിശ്ചയിക്കാൻ വോട്ടെടുപ്പു് നടത്തി. മൂന്നിൽ രണ്ടുഭാഗം
എം. എൽ. എ.-മാരും പിന്തുണച്ചതു് പത്തനംതിട്ട മെമ്പർ ഡോ. ജോർജ് മാത്യുവിനെ. പക്ഷേ, <ref target="https://en.wikipedia.org/wiki/T._S._John">ടി. എസ്. ജോണി</ref> നെ
വേണം മന്ത്രിയാക്കാനെന്നു് <ref target="https://ml.wikipedia.org/wiki/P.J._Joseph">പി. ജെ. ജോസഫ്</ref> ശഠിച്ചു.
അല്ലെങ്കിൽ പാർട്ടി നെടുകെ പിളരും. സമ്മതിക്കുകയല്ലാതെ <ref target="https://ml.wikipedia.org/wiki/K._M._Mani">മാണി</ref> സാറിനു്
ഗത്യന്തരമുണ്ടായിരുന്നില്ല. അങ്ങനെ <ref target="https://en.wikipedia.org/wiki/T._S._John">ജോൺ</ref> മന്ത്രിയായി
അചിരേണ പാർട്ടി പിളർന്നു. <ref target="https://ml.wikipedia.org/wiki/K._M._Mani">മാണി</ref> മന്ത്രിസ്ഥാനം
വെടിയേണ്ടതായും വന്നു.
</p>
          <figure rend="fleft" type="gra">
            <graphic url="images/AC_Chacko.jpg" rendition="gra"/>
            <figDesc style="thumb">എ. സി. ചാക്കോ</figDesc>
          </figure>
          <p> 1985-ൽ പഞ്ചാബ് മോഡൽ പ്രസംഗത്തിന്റെ പേരിൽ <ref target="https://ml.wikipedia.org/wiki/R._Balakrishna_Pillai">ബാലകൃഷ്ണപിള്ള</ref>
രാജിവെക്കേണ്ടിവന്നപ്പോൾ പകരം മന്ത്രിയെ വെച്ചില്ല. പിള്ളയദ്ദേഹം അഗ്നിശുദ്ധി തെളിയിച്ചു് തിരിച്ചെത്തും
വരെ <ref target="https://ml.wikipedia.org/wiki/K._M._Mani">മാണി</ref> സാർ

വൈദ്യുതിവകുപ്പിന്റെ അധികചുമതല വഹിച്ചു.
</p>
          <figure rend="fright" type="gra">
            <graphic url="images/TA_Thomman.jpg" rendition="gra"/>
            <figDesc style="thumb">ടി. എ. തൊമ്മൻ</figDesc>
          </figure>
          <p> 1995-ൽ ഇടമലയാർ കേസിൽ കുടുങ്ങി <ref target="https://ml.wikipedia.org/wiki/R._Balakrishna_Pillai">ബാലകൃഷ്ണപിള്ള</ref>
വീണ്ടും രാജിവെയ്ക്കേണ്ടിവന്നു. അന്നു് പിള്ളയെ കൂടാതെ പാർട്ടിയിൽ ഒരു എം. എൽ. എ. കൂടിയുണ്ടു്—<ref target="https://ml.wikipedia.org/wiki/Joseph_M._Puthussery">ജോസഫ് എം.
പുതുശ്ശേരി</ref>. <ref target="https://ml.wikipedia.org/wiki/R._Balakrishna_Pillai">പിള്ള</ref> സാർ
തന്നെ മന്ത്രിയാക്കുമെന്നു് പുതുശ്ശേരി ധരിച്ചു. പുതുശ്ശേരി മന്ത്രിയായി കാണാൻ പരിശുദ്ധ കാതോലിക്കാ ബാവയും
ഇതര മെത്രാന്മാരും മോഹിച്ചുതാനും. എന്തുചെയ്യാം? <ref target="https://ml.wikipedia.org/wiki/R._Balakrishna_Pillai">ബാലകൃഷ്ണപിള്ള</ref>
മന്ത്രിസ്ഥാനം തരിശിടാനാണു് നിശ്ചയിച്ചതു്. ഹതാശനായ പുതുശ്ശേരി പാർട്ടിവിട്ടു് മാണിഗ്രൂപ്പിൽ ചേർന്നു.
</p>
          <figure rend="fleft" type="gra">
            <graphic url="images/K_Narayana_Kurup.png" rendition="gra"/>
            <figDesc style="thumb">കെ. നാരായണക്കുറുപ്പ്</figDesc>
          </figure>
          <p> വിമാനവിവാദത്തിൽപ്പെട്ടു് കഴിഞ്ഞവർഷം <ref target="https://ml.wikipedia.org/wiki/P.J._Joseph">പി. ജെ. ജോസഫ്</ref>
രാജിവെച്ചതാണു് ഏറ്റവും ഒടുവിലത്തെ സംഭവം. അന്നു് വലിയ ആലോചനയും തലപുകക്കലുമൊന്നും ഉണ്ടായില്ല.
ഷെവലിയാർ <ref target="https://ml.wikipedia.org/wiki/T._U._Kuruvilla">കുരുവിള</ref> യുടെ പേരു്
ഔസേപ്പച്ചൻ നിർദേശിച്ചു. മറ്റുള്ളവർ പിന്താങ്ങി പിടിച്ച പിടിയാലെ കുർളാൻജി മന്ത്രിയായി.
</p>
          <figure rend="fright" type="gra">
            <graphic url="images/R_Balakrishna_Pillai.jpg" rendition="gra"/>
            <figDesc style="thumb">ആർ. ബാലകൃഷ്ണപിള്ള</figDesc>
          </figure>
          <p> ജോസഫ് ഗ്രൂപ്പുകാർ പുതിയ മന്ത്രിയെ നറുക്കിട്ടു തീരുമാനിച്ചതിനെപ്പറ്റി പരമപരിഹാസമായാണു് നമ്മുടെ
പത്രങ്ങൾ പ്രതികരിച്ചതു്. വോട്ടെടുപ്പിനേക്കാൾ ഏതുനിലക്കും മികച്ച സമ്പ്രദായമാണു് നറുക്കെടുപ്പു്.
വോട്ടെടുക്കുമ്പോൾ മനുഷ്യൻ തീരുമാനിക്കുന്നു. ഇവ രണ്ടിനേക്കാളും അൽപംകൂടി മികച്ച മറ്റൊരു
സമ്പ്രദായമുണ്ടു്—പരസ്പരം തല്ലി തീരുമാനിക്കൽ. രണ്ടിലൊരാൾ അടിപെടുംവരെ മല്ലയുദ്ധപോരാട്ടം.
ജയിക്കുന്നവൻ മന്ത്രി, തോൽക്കുന്നവൻ കിന്ത്രി. ജോസഫ് ഗ്രൂപ്പിന്റെ അടുത്ത മന്ത്രിയെ ഈ നൂതന
മാർഗമുപയോഗിച്ചു് തെരഞ്ഞെടുക്കാവുന്നതാണു്.
</p>
          <p><ref target="https://ml.wikipedia.org/wiki/T.A._Thomman">ടി. എ.
തൊമ്മന്റെ</ref> സ്ഥാനത്തു് <ref target="https://ml.wikipedia.org/wiki/K._M._George_(politician)">കെ. എം.
ജോർജി</ref> നെ മന്ത്രിയാക്കിയിരുന്നെങ്കിൽ കേരള കോൺഗ്രസുണ്ടാകുമായിരുന്നില്ല. കുറഞ്ഞപക്ഷം
പാർട്ടിയുടെ സ്ഥാപക ചെയർമാനാകാൻ ജോർജുസാർ പോകുമായിരുന്നില്ല. <ref target="https://ml.wikipedia.org/wiki/K._M._Mani">കെ. എം. മാണി</ref> രാജിവെച്ച
ഒഴിവിൽ വി. ടി. സെബാസ്റ്റ്യനോ കെ. വി. കുര്യനോ ആണു് മന്ത്രിയായിരുന്നതെങ്കിൽ ജോസഫ് ഗ്രൂപ്പു്
കേരളകോൺഗ്രസുണ്ടാവുകയില്ലായിരുന്നു.
</p>
          <figure rend="fright" type="gra">
            <graphic url="images/K_M_Mani.jpg" rendition="gra"/>
            <figDesc style="thumb">കെ. എം. മാണി</figDesc>
          </figure>
          <p> ഔസേപ്പച്ചനെയും കുർളാനെയും പിന്തുടർന്നു <ref target="https://ml.wikipedia.org/wiki/Mons_Joseph">മോൻസ് ജോസഫ്</ref>
മന്ത്രിയാകുന്നതു് കേരള കോൺഗ്രസ് രാഷ്ട്രീയത്തെ എങ്ങനെ ബാധിക്കും? യുവകോമളനും സുസ്മേരവദനനും
അതിപുരാതന സുറിയാനി കത്തോലിക്കനുമെന്ന നിലക്കു് <ref target="https://ml.wikipedia.org/wiki/Mons_Joseph">മോൻസ്</ref> പുതിയൊരു
അധികാര കേന്ദ്രമായി ഉയർന്നുവരാനും കാലക്രമത്തിൽ ഔസേപ്പച്ചനെത്തന്നെ നിഷ്പ്രഭനാക്കി പാർട്ടി
പിടിച്ചെടുക്കാൻ/പിളർത്താനുള്ള സാധ്യത നിശ്ചയമായും കാണുന്നു.
</p>
          <p><ref target="https://ml.wikipedia.org/wiki/V._Surendran_Pillai">സുരേന്ദ്രൻപിള്ള</ref>
ക്കു പിന്നിൽ ഉറച്ചുനിന്നവർ <ref target="https://ml.wikipedia.org/wiki/P._C._Thomas">പി. സി. തോമസും</ref> <ref target="https://en.wikipedia.org/wiki/Skariah_Thomas">സ്കറിയാ തോമസു</ref>
മാണു്. മറ്റുവിധത്തിൽ പറഞ്ഞാൽ പഴയ ഐ. എഫ്. ഡി. പി. നേതാക്കൾ ജോസഫ് ഗ്രൂപ്പ് ഐ. എഫ്. ഡി. പി.
ലയനം സ്വഭാവികമോ പൂർണമോ അല്ല. <ref target="https://ml.wikipedia.org/wiki/P._C._Thomas">പി. സി. തോമസും</ref> കൂട്ടരും
പാലിൽ പഞ്ചസാര പോലെ അലിയുകയില്ല, വെള്ളത്തിൽ എണ്ണ പോലെ പൊങ്ങിക്കിടക്കുകയാണു്. വരുന്ന
ലോക്സഭാ തെരഞ്ഞെടുപ്പു് നിർണായകമായിരിക്കും. ജോസഫ് ഗ്രൂപ്പിനു് മൽസരിക്കാൻ ഒരു സീറ്റേ കിട്ടൂ.
ആരായിരിക്കും സ്ഥാനാർഥി? <ref target="https://ml.wikipedia.org/wiki/P._C._Thomas">പി. സി. തോമസോ</ref>
<ref target="https://ml.wikipedia.org/wiki/Francis_George_(politician)">ഫ്രാൻസിസ്
ജോർജോ</ref>? ആരായാലും ഒരു കാര്യം ഉറപ്പാണു് സ്ഥാനാർഥിനിർണയത്തിന്റെ പിറ്റേന്നു പാർട്ടി
പിന്നെയും പിളരും.
</p>
        </div>
        <!--end of "section 0.0.0.0/1.1"-->
        <div type="lsection" xml:id="sec1.2">
          <head type="lsechead">അഡ്വക്കറ്റ് എ. ജയശങ്കർ</head>
          <figure rend="fleft" type="gra">
            <graphic url="images/ajayasankar.jpg" rendition="gra"/>
          </figure>
          <p style="noindent">
</p>
          <p>അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം
ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര
അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ
ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ
ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ
രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ
നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.
</p>
        </div>
        <!--end of "section 0.0.0.0/1.2"-->
      </div>
      <!--end of "chapter 0.0.0/1"-->
      <!--END OF CHAPTER 0.0.0/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Narukkeduppiloode Oru
Janadhipathyapareekshanam (ml: നടുക്കെടുപ്പിലൂടെ ഒരു ജനാധിപത്യപരീക്ഷണം).</p>
        <p style="hang"><hi rend="bold">Author(s):</hi>  K. Rajeswari.</p>
        <p style="hang"><hi rend="bold">First publication details:</hi>  Not available; ;
</p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  Article, K. Rajeswari,
Narukkeduppiloode Oru Janadhipathyapareekshanam, കെ. രാജേശ്വരി, നടുക്കെടുപ്പിലൂടെ ഒരു
ജനാധിപത്യപരീക്ഷണം, Open Access Publishing, Malayalam, Sayahna Foundation, Free
Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; JWRA 34, Jagthy; Trivandrum 695014; India.</p>
        <p style="hang"><hi rend="bold">Date:</hi>  April 12, 2026.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to the author. The text encoding and editorial notes were created and​/or
prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        <p style="hang"><hi rend="bold">Cover:</hi>  <ref target="https://commons.wikimedia.org/wiki/File:Josef_Gisela__Lotterieschwestern_-_7924_-_Kunsthistorisches_Museum.jpg">Lottery
Sisters,</ref> a painting by <ref target="https://www.wikidata.org/wiki/Q26240462">Josef Gisela</ref>
 (1851–1899). The image is taken from <ref target="https://commons.wikimedia.org">Wikimedia Commons</ref>  and is
gratefully acknowledged.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Typesetter:</hi>  JN Jamuna; <hi rend="bold">Editor:</hi>
 PK Ashok; <hi rend="bold">Encoding:</hi>  JN Jamuna.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.org.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/rajeswari-narukkedupp.xml">Download
document sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/rajeswarinarukkedupp.pdf">Download Phone PDF</ref>.</p>
      </div>
    </back>
  </text>
</TEI>
