<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">എല്ലാം നല്ല
സമരിയാക്കാരനുവേണ്ടി</title>
          <title xml:lang="en" type="main">Ellaam Nalla Samariyakkaranuvendi</title>
        </title>
        <author>K. Rajeswari</author>
        <respStmt>
          <resp>Typeset by</resp>
          <name>JN Jamuna</name>
        </respStmt>
        <respStmt>
          <resp>Edited by</resp>
          <name>PK Ashok</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>JN Jamuna</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2026">May 14, 2026</date>
        <address>
          <addrLine>JWRA 34, Jagthy</addrLine>
          <addrLine>Trivandrum 695014</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to the author. The text encoding and editorial
notes were created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">എല്ലാം നല്ല
സമരിയാക്കാരനുവേണ്ടി</title>
              <title xml:lang="en" type="main">Ellaam Nalla Samariyakkaranuvendi</title>
            </title>
            <author>K. Rajeswari</author>
          </titleStmt>
          <extent>
            <measure unit="pages" quantity="20">20 pages of source material</measure>
          </extent>
          <publicationStmt>
            <publisher>Not available</publisher>
            <pubPlace/>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>Article</term>
          <term>K. Rajeswari</term>
          <term>Ellaam Nalla Samariyakkaranuvendi</term>
          <term>കെ. രാജേശ്വരി</term>
          <term>എല്ലാം നല്ല സമരിയാക്കാരനുവേണ്ടി</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="article">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="complete"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>, India</name>
          <time>May 14, 2026</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <div xml:id="cover" type="Cover">
        <figure xml:id="cover-image" rend="fullfig">
          <graphic url="images/Old_Woman_Eating.jpg" width="100%"/>
          <figDesc><ref target="https://commons.wikimedia.org/wiki/File:Van_Brekelenkam,_Quiringh__Old_Woman_Eating_-_Google_Art_Project.jpg">Old Woman Eating,</ref> a painting

by van Brekelenkam, Quiringh  (1622–1669). </figDesc>
        </figure>
      </div>
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">എല്ലാം നല്ല സമരിയാക്കാരനുവേണ്ടി</titlePart>
        </docTitle>
        <docAuthor>
          <persName>കെ. രാജേശ്വരി</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">എല്ലാം നല്ല സമരിയാക്കാരനുവേണ്ടി</head>
        <div type="lsection">
          <lg>
            <l> സത്യം സത്യമായി ഞാൻ</l>
            <l> നിങ്ങളോടു് പറയുന്നു.</l>
            <l> ആട്ടിൻതൊഴുത്തിലേക്കു്</l>
            <l> വാതിലിലൂടെയല്ലാതെ</l>
            <l> മറ്റുവഴിക്കു കടക്കുന്നവർ</l>
            <l> കള്ളനും കവർച്ചക്കാരനുമാണു്.</l>
            <l> എന്നാൽ</l>
            <l> വാതിലിലൂടെ പ്രവേശിക്കുന്നവൻ</l>
            <l> ആടുകളുടെ ഇടയനാണു്. </l>
          </lg>
          <!--end of "verse"-->
          <p style="noindent"> —യോഹന്നാൻ 10:12
</p>
          <p><ref target="https://ml.wikipedia.org/wiki/Renji_Panicker">രഞ്ജിപണിക്കർ</ref>
തിരക്കഥയെഴുതി <ref target="https://ml.wikipedia.org/wiki/Joshi_(director)">ജോഷി</ref>
സംവിധാനം ചെയ്ത അത്യുഗ്രൻ സിനിമിയാണു് ‘<ref target="https://en.wikipedia.org/wiki/Pathram">പത്രം</ref>’ (1999). <ref target="https://en.wikipedia.org/wiki/Suresh_Gopi">സുരേഷ്ഗോപി</ref>-<ref target="https://ml.wikipedia.org/wiki/Manju_Warrier">മഞ്ജുവാര്യർ</ref> ടീമിന്റെ
തീപാറുന്ന ഡയലോഗുകളും പതിവു് മസാലക്കൂട്ടുകളുമുണ്ടായിരുന്നെങ്കിലും <ref target="https://ml.wikipedia.org/wiki/N.F._Varghese">എൻ. എഫ്. വർഗീസ്</ref>
അവതരിപ്പിച്ച വിശ്വനാഥൻ ആയിരുന്നു ‘പത്ര’ത്തിന്റെ ആത്മാവു്. ഔതകുട്ടിച്ചായന്റെ പുരാതന
വൃത്താന്തപത്രത്തിന്റെ ഓഹരികൾ കൈയടക്കി അധോലോക സാമ്രാജ്യം വിപുലീകരിക്കുന്ന മഹാവില്ലൻ.
‘പത്ര’ത്തിന്റെ റിലീസിംഗ് മുടക്കാൻ ചില പത്രമുടമകൾ ശ്രമിച്ചതും മാതൃഭൂമിയും മനോരമയും ആദ്യഘട്ടത്തിൽ
പരസ്യം നിരാകരിച്ചതും സ്മരണീയം. തൽപരകക്ഷികളുടെ സകലവിധ കുപ്രചാരണങ്ങളെയും അതിജീവിച്ച
പത്രം ബോക്സ് ഓഫീസ് ഹിറ്റായതു് ചരിത്രം.
</p>
          <p>ജാത്യൈക സംഘത്തിന്റെ ബാനറിൽ <ref target="https://ml.wikipedia.org/wiki/Nidhiry_Mani_Kathanar">നിധീരിക്കൽ
മാണിക്കത്തനാർ</ref> അണിച്ചൊരുക്കിയ അനുപമ കലാസൃഷ്ടിയാണു് നസ്രാണി ദീപിക—
മാസത്തിൽ രണ്ടുവീതം പ്രസിദ്ധീകരിക്കുന്ന മലയാള വൃത്താന്തപത്രം. 1887 ഏപ്രിൽ 17-നു് ആദ്യലക്കം
മാന്നാനത്തു റിലീസായി. പൗലോസ് അപ്പോസ്തലൻ എഫേസ്യർകെഴുതിയ ലേഖനം നാലാം അധ്യായം മൂന്നാം
വാക്യമാണു് പത്രത്തിന്റെ പ്രമാണവാക്യം: സമാധാനത്തിന്റെ ബന്ധത്തിൽ ആത്മാവിന്റെ ഐക്യം
നിലനിറുത്താൻ ജാഗരൂകരായിരിക്കുവിൻ!
</p>
          <p>1899-ൽ നസ്രാണി ദീപിക ആഴ്ചപ്പതിപ്പായി,
1912-ൽ ആഴ്ചയിൽ രണ്ടുവീതവും 1922-ൽ മൂന്നുവീതവും പ്രസിദ്ധീകരിക്കാൻ തുടങ്ങി. 1927-ൽ ദിനപത്രമായി. 1939-ൽ
പ്രസിദ്ധീകരണം മാന്നാനത്തുനിന്നു് കോട്ടയത്തേക്കുമാറ്റി. പേരിൽനിന്നു് നസ്രാണി എടുത്തുകളഞ്ഞു. വെറും
ദീപികയായി <ref target="https://ml.wikipedia.org/wiki/Kuriakose_Elias_Chavara">ചാവറ
കുര്യാക്കോസ് ഏല്യാസ്</ref> അച്ചന്റെ ഉൽസാഹത്തിൽ സി. എം. ഐ. മിഷനറിമാർ ദീപികയുടെ നടത്തിപ്പു്
ഏറ്റെടുത്തു. കോട്ടയത്തുനിന്നൊരു തവിട്ടുകുപ്പായ വസന്തം. എൻഗേദിയിലെ ഈന്തപ്പനപോലെയും
ജറീക്കോയിലെ പനിനീർച്ചെടി പോലെയും വളർന്നു. ഇലവങ്ഗംപോലെയും സുഗന്ധതൈലം പോലെയും
പരിമളം വീശി.

</p>
          <p>രാജഭരണകാലത്തു് കത്തോലിക്കർക്കു വേണ്ടി വിലപേശി. ദിവാനെ സന്തോഷിപ്പിക്കാൻ തങ്കത്തളികയിൽ
മംഗളപത്രമെഴുതി. മനോരമയെപ്പോലെ അടച്ചുപൂട്ടൽ വേണ്ടിവന്നില്ല. വിനയത്തിനും ദൈവഭക്തിക്കുമുള്ള
പ്രതിഫലം സമ്പത്തും ജീവനും ബഹുമതികളുമാണു്. ജ്ഞാനി ആപത്തു കണ്ടറിഞ്ഞു് ഒഴിഞ്ഞുമാറുന്നു;
അൽപബുദ്ധി മുന്നോട്ടുപോയി ദുരന്തം വരിക്കുന്നു.
</p>
          <p>1947-ൽ ആഗസ്റ്റ് 15-നു ദീപിക കോൺഗ്രസായി. അന്തിക്രിസ്തു എന്നു വിളിച്ചാക്ഷേപിച്ച വൈദികർ
ഗാന്ധിമാർഗത്തിലേക്കു് ചേക്കേറി. മനസ്സു് പ്രബോധനത്തിലും കാതുകൾ വിജ്ഞാനം നിറഞ്ഞ വചനങ്ങളിലും
ഉറിപ്പിച്ചു. നിരീശ്വരവാദത്തിലധിഷ്ഠിതമായ കമ്മ്യൂണിസത്തിനെതിരെ പോരാടി. കേരളത്തിലെ കത്തോലിക്കർക്കു്
ഉറപ്പുള്ള പാറ, ഉറച്ചകോട്ട. കർത്താവിന്റെ നാമം ബലിഷ്ഠമായ ഒരു ഗോപുരമാണു്. നീതിമാൻ അതിൽ
ഓടിക്കയറി സുരക്ഷിതനായിരിക്കുന്നു.
</p>
          <p>1957-ൽ കമ്മ്യൂണിസ്റ്റുകാരുടെ ഭരണം വന്നു. അച്ചുകൂടവും മഷിയും ന്യൂസ് പ്രിന്റും ആയുധമാക്കി ദീപിക
യുദ്ധത്തിനൊരുങ്ങി. അസ്ത്രങ്ങൾ എല്ലാവശത്തും മിന്നിപ്പാഞ്ഞു. ഇടിമുഴക്കം ചുഴലിക്കാറ്റിൽ മാറ്റൊലികൊണ്ടു
മിന്നലുകൾ ലോകത്തെ പ്രകാശിപ്പിച്ചു. ഭൂമി നടുങ്ങിവിറച്ചു. കേന്ദ്രസർക്കാർ ഇടപെട്ടു് കമ്മ്യൂണിസ്റ്റുകാരെ
പറഞ്ഞുവിട്ടു.
</p>
          <p>അറുപതുകളിൽ കൊളംബിയറച്ചൻ ദീപികക്കു് നല്ല ഇടയൻ. മാണിക്കത്തനാരുടെയും ചാവറയച്ചന്റെയും
അത്യുത്തമ പിൻഗാമി പത്രത്തിനുവേണ്ടി മാത്രം നീക്കിവെച്ച സമർപ്പിത ജീവിതം പ്രലോഭനങ്ങൾക്കു വഴങ്ങാത്ത
ഭീഷണിക്കു തലകുനിക്കാത്ത കേരളരാഷ്ട്രീയത്തിലെ കിംഗ്മേക്കർ പകൽ സമയത്തു് മേഘംകൊണ്ടും രാത്രിയിൽ
അഗ്നിയുടെ പ്രകാശം കൊണ്ടും സിറിയൻ കത്തോലിക്കരെ നയിച്ചു. കോൺഗ്രസും കേരള കോൺഗ്രസും
കൊളംബിയറെ ആശ്രയിച്ചു, അനുസരിച്ചു. കമ്മ്യൂനിസ്റ്റുകാരോ, കുഷ്ഠരോഗിയേക്കാൾ വെറുത്തു.
</p>
          <p>കൊളാംബിയറച്ചന്റെ കാലശേഷം ദീപിക ക്ഷയിച്ചു. മുന്തിരിത്തോട്ടങ്ങൾ കന്മഴയിലും സിക്കമൂർ മരങ്ങൾ
ഹിമവർഷത്തിലും നശിക്കുന്നതു് സഭക്കു് എങ്ങനെ കണ്ടുനിൽക്കാൻ കഴിയും? അങ്ങനെ ദീപികയെ
സി. പി. ഐ.-ക്കാരിൽ നിന്നു തിരിച്ചെടുത്തു. 1989-ൽ രാഷ്ട്രദീപിക ലിമിറ്റഡ് കമ്പനിയായി <ref target="https://en.wikipedia.org/wiki/P._K._Abraham">പി. കെ. എബ്രഹാം</ref>
എന്ന മാനേജ്മെന്റ് വിദഗ്ധൻ രാഷ്ട്രദീപികയുടെ തലപ്പത്തുവന്നു. അവറാച്ചൻ അന്തിപ്പത്രവും സിനിമവാരികയും
ആരംഭിച്ചു. രണ്ടിലും നടികളുടെ നഗ്നചിത്രങ്ങൾ ചേർത്തു് കച്ചവടം ഉഷാറാക്കി. ദീപിക പുതിയ എഡിഷനുകൾ
ആരംഭിച്ചു. പാനപാത്രങ്ങൾ വീണ്ടും കവിഞ്ഞൊഴുകി. എന്നാൽ അവറാച്ചൻ അത്യുന്നതനായ ദൈവത്തെ
പരീക്ഷിക്കുകയും പുരോഹിതശ്രേഷ്ഠരോടു് മൽസരിക്കുകയും ചെയ്തു. അതിയാൻ അച്ചന്മാരുടെ കൽപനകൾ
അനുസരിച്ചില്ല. അച്ചന്മാർ കോപകുലരായി അച്ചായനെ ചവിട്ടിപ്പുറത്താക്കി.
</p>
          <figure rend="fright" type="gra">
            <graphic url="images/P_T_THOMAS.jpg" rendition="gra"/>
            <figDesc style="thumb">പി. ടി. തോമസ്</figDesc>
          </figure>
          <p> അബ്രഹാമിന്റെ ബലി ദീപീകയുടെ അസ്ഥിവാരമിളക്കി. കൊടുങ്കാറ്റിൽപെട്ട നൗകപ്പോലെ പത്രം
ആടിയുലഞ്ഞു. വൈദികരും കഴിവുറ്റ അല്മായ നേതാക്കളും ബിസിനസുകാരുമെല്ലാം ദീപികയെ മാറിമാറി ഭരിച്ചു.
മാസം തോറും ദശലക്ഷങ്ങൾ അധികബാധ്യത വരുത്തി പത്രം ഭരിച്ചവരുടെയൊക്കെ കൈ പൊള്ളിച്ചു. ആ
ചരിത്രമുഹൂർത്തത്തിൽ ജോസ് തോമസ് പട്ടാറ അവതരിച്ചു. കർണാടകത്തിലെ കുപ്രസിദ്ധ മദ്യവ്യവസായിയുടെ
ബിനാമിയാണു് പട്ടാറയെന്നു് കിംവദന്തി പ്രചരിച്ചു. നസ്രാണി ദീപിക അബ്കാരി ദീപികയായെന്നു് കോൺഗ്രസ്
നേതാവു് <ref target="https://ml.wikipedia.org/wiki/P.T._Thomas">പി. ടി.
തോമസ്</ref> തുറന്നടിച്ചു.
</p>
          <p>ദീപികയെ കരകയറ്റാൻ പട്ടാറ മുതലാളി പഠിച്ചപണി പത്തൊമ്പതും പയറ്റി. നെഗർഖാന്റെയും മല്ലിക
ഷെരാവത്തിന്റെയും മാദകചിത്രങ്ങളാൽ സിനിമാവാരിക ധന്യമായി. ന്യൂസ്വേ എന്ന മണിചെയിൻ പദ്ധതിയും
ആവിഷ്കരിച്ചു നടപ്പാക്കി. ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചു് അറക്കൽ പിതാവിനെ ചെയർമാനാക്കിയതും
പട്ടാറയുടെ ‘ബുദ്ദി’ ആയിരുന്നു. കാഞ്ഞിരപ്പിള്ളി മെത്രാനും പണപ്പിരിവിന്റെ ഉസ്താദ് ബിസ്മില്ലാഖാനുമാണു് <ref target="https://ml.wikipedia.org/wiki/Mathew_Arackal">മാർ മാത്യു അറക്കൽ</ref>.
പിരിക്കാനും അറുക്കാനും തുല്യവൈഭവം. കഞ്ഞിരപ്പിള്ളി-പൊൻകുന്നം മേഖലയിലെ സുനാമി ബാധിതർക്കായി
ഡോളറും യൂറോയും സമാഹരിച്ചു് കഴിവുതെളിയിച്ച അജപാലകൻ.
</p>
          <p>ഡയറക്ടർ ബോർഡിൽ <ref target="https://ml.wikipedia.org/wiki/Pharis_Aboobaker">ഫാരിസി</ref> നെ
കൊണ്ടുവന്നതും പട്ടാറ തന്നെ. പട്ടക്കാർ നെറ്റിചുളിച്ചു: ദീപികയിൽ അകത്തോലിക്കനോ? അതും മ്ലേച്ഛ നാലാം
വേദക്കാരൻ? കത്തോലിക്കാ ബുദ്ധിജീവികൾ വലിയവായിൽ വിലപിച്ചു. ചന്ദ്രികയുടെ മാധ്യമത്തിന്റെ
ബോർഡിൽ കത്തോലിക്കരെ എടുക്കുമോ എന്നുചോദിച്ചു. ഈവക ന്യായവാദമൊന്നും പിതാവിനും പട്ടാറക്കും
മുന്നിൽ വിലപ്പോയില്ല. ബഡാപൈസക്കാരനാണു് <ref target="https://ml.wikipedia.org/wiki/Pharis_Aboobaker">ഫാരിസ്</ref>
കാശിനുമീതെ കത്തോലിക്കാസഭയും പറക്കില്ല.
</p>
          <p>ആരാണി ഫാരിസ് എന്നു് <ref target="https://ml.wikipedia.org/wiki/Joseph_Pulikkunnel">ജോസഫ്
പുലിക്കുന്നിൽ</ref> ആവർത്തിച്ചുചോദിച്ചു. ഇയാൾക്കെന്താണു് തൊഴിൽ, എത്രവയസ്സായി,
വീടെവിടെയാണു്, വീട്ടുപേരെന്താണു്, ബാപ്പയുടെ പേരെന്താണു്, ഭാര്യമാരെത്ര, കുട്ടികളെത്ര എന്നിങ്ങനെ ഒട്ടേറെ
ചോദ്യങ്ങൾ. ഒടുവിൽ മില്യൻ ഡോളർ ക്വസ്റ്റ ്യൻ ഈ നാലംവേദക്കാരനെന്തിനു ദീപികയിൽ പണംമുടക്കുന്നു?
</p>
          <p>പുലുക്കുന്നേലിനു് മറുപടി നൽകാൻ മാത്രം ചീപ്പല്ല പട്ടാറയും മെത്രാനും. എന്നാലും ഇതര കത്തോലിക്കാ
മെത്രാന്മാർ കുത്തിക്കുത്തി ചോദിച്ചപ്പോൾ അറക്കൽ പിതാവു് അരുളിചെയ്തു: ദീപികയുടെ പ്രതിസന്ധിയിൽ ഒരു
കോടി രൂപ തന്നു സഹായിച്ച ഒരു നല്ല സുഹൃത്താണു് ഫാരീസ്. രണ്ടുവർഷത്തിനുള്ളിൽ പണം മടക്കിനൽകണം
പണം തിരിച്ചുകൊടുക്കാനായില്ലെങ്കിൽ അദ്ദേഹം അതു സക്കാത്തായി കരുതിക്കൊള്ളും. രൂപ-താ
അതി-രൂപ-താ അധ്യക്ഷർ അതുകേട്ടു കോരിത്തരിച്ചു. നല്ല സമരിയാക്കാരന്റെ ആയുരാരോഗ്യങ്ങൾക്കായി
കർത്താവിനോടു പ്രാർഥിച്ചു.
</p>
          <p>പട്ടാറ-ഫാരീസ്-അറയ്ക്കൽത്രയം ദീപികയിലെ ജീവനക്കാരെ ഒന്നടങ്കം വെട്ടിനിരത്തി. ആദ്യം
നോൺജേണലിസ്റ്റുകൾ, പിന്നെ ജേണലിസ്റ്റുകൾ വഴിയാധാരം പത്രപ്രവർത്തകയൂണിയൻ കഠിനമായി
പ്രതിഷേധിച്ചു. അബ്കാരി-ഹവാല ബിസിനുസുകാർ മാധ്യമരംഗം പിടിച്ചെടുക്കുന്നതിനെച്ചൊല്ലി വിലപിച്ചു.
തൊഴിൽനഷ്ടപ്പെട്ട ജീവനക്കാർക്കു് ദേശാഭിമാനിയും മാർക്സിസ്റ്റുപാർട്ടിയും പിന്തുണ പ്രഖ്യാപിച്ചു. ഒരു വിശേഷവും
ഉണ്ടായില്ല—ഒരാൾക്കെങ്കിലും ജോലി തിരിച്ചുകിട്ടിയില്ല. മനേജ്മെന്റ് വെച്ചുനീട്ടിയ ചില്ലറ കൈപ്പറ്റി ജീവനക്കാർ
പിരിഞ്ഞുപോയി.
</p>
          <p>200 പേർക്കു് കൊടുക്കേണ്ടിവന്ന നഷ്ടപരിഹാരസംഖ്യ സുമാർ അഞ്ചുകോടി. അതെവിടെനിന്നുണ്ടാക്കും?
ദയാനിധിയായ ഫാരീസ് അതിനും വഴി കണ്ടെത്തി. കൊച്ചി എഡിഷൻ പ്രവർത്തിക്കുന്ന പാലാരിവട്ടത്തെ
സ്ഥലം വിൽക്കുക. ആരുവാങ്ങുമിന്നാരുവാങ്ങുമീയാരാമത്തിന്റെ രോമാഞ്ചം? ഉത്തരം ലളിതം, സുമധുരം
അതോടെ അറക്കൽ പിതാവും ഫാരിസ് മുതലാളിയും ഒറ്റക്കരളായി. ഒട്ടകത്തിനിടംകൊടുത്ത അറബിയുടെ
അവസ്ഥയിലെത്തി, ജോസ് തോമസ് പട്ടാറ പടിയിറങ്ങി. ഒപ്പം പത്രാധിപർ പന്തപ്ലാംതൊട്ടിയച്ചനും പടികടന്നു.
<ref target="https://ml.wikipedia.org/wiki/Pharis_Aboobaker">ഫാരീസ്</ref>
രാഷ്ട്രദീപിക ലിമിറ്റഡിന്റെ വൈസ് ചെയർമാനായി.
</p>
          <figure rend="fright" type="gra">
            <graphic url="images/PinarayiVijayan.jpg" rendition="gra"/>
            <figDesc style="thumb">പിണറായി വിജയൻ</figDesc>
          </figure>
          <p> ഇത്രയുമായപ്പോഴേക്കും സ്തോഭജനകമായ ഒട്ടേറെ കഥകൾ പ്രചരിച്ചു. സിങ്കപ്പൂരെ എണ്ണപ്പെട്ട
ബിസിനസുകാരനാണു് ഫാരിസ് അബൂബക്കറെന്നും സി. പി. എം. നേതാവു് <ref target="https://ml.wikipedia.org/wiki/Pinarayi_Vijayan">പിണറായി
വിജയന്റെ</ref> ആത്മമിത്രമാണെന്നും ചിലർ കണ്ടുപിടിച്ചു. നാഷനൽ കിഡ്നി ഫൗണ്ടേഷനിൽനിന്നും
വലിയ സംഖ്യ തട്ടിച്ചകേസിൽ പ്രതിയാണു് ഫാരീസ് എന്നും പ്രചാരണമുണ്ടായി. ഈ കഥകളൊക്കെ
കേരളശബ്ദം വാരികയിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചുവന്നു. ഫാരിസാകട്ടെ, ദീപികയാകട്ടെ ഇതൊന്നു
ഗൗനിച്ചേയില്ല.
</p>
          <p>ദീപികയുടെ 51 ശതമാനം ഓഹരി ഫാരിസ് സാഹിബിന്റെ കൈയിലായപ്പോൾ വൈദികശ്രേഷ്ഠർ
ചകിതരായി. നിന്നെ കൊണ്ടു പ്രയോജനം ഉണ്ടെന്നുകണ്ടാൽ ധനവാൻ നിന്നെ ചൂഷണം ചെയ്യും. എന്നാൽ
നിനക്കു് ആവശ്യം വന്നാൽ അവൻ നിന്നെ പരിത്യജിക്കും. നിനക്കു വകയുണ്ടെങ്കിൽ അവൻ നിന്നോടു കൂടെ
കാണും കൂസലില്ലാതെ നിന്റെ വിഭവങ്ങൾ ചോർത്തിയെടുക്കും. നിന്നെക്കൊണ്ടു് ആവശ്യമുള്ളപ്പോൾ അവൻ
നിന്നെ വഞ്ചിക്കും. നിന്നെ നോക്കി പുഞ്ചിരിച്ചു്, അവൻ നിന്നിൽ പ്രതീക്ഷ ഉണർത്തും; കാരുണ്യപൂർവ്വകമായ
സ്വരത്തിൽ നിനക്കെന്താണാവശ്യം എന്നും ചോദിക്കും. സൽക്കാരംകൊണ്ടു് അവൻ നിന്നെ ലജ്ജിപ്പിക്കും.

പ്രതിസൽക്കാരം കൊണ്ടു് നീ പൂർണ ദരിദ്രനാകും; അപ്പോൾ അവൻ നിന്നെ അവഹേളിക്കും നിന്നെ
പുറന്തള്ളുകയും തലകുലുക്കി രസിക്കുകയും ചെയ്യും.
</p>
          <p>മേത്തന്റെ കാശു തിരിച്ചുകൊടുത്തു് ദീപിക വീണ്ടെടുക്കണമെന്ന വികാരം മെത്രാന്മാരിൽ ശക്തമായി. ഓരോ
അതിരൂപതയും വിശ്വാസികളെ പിഴിഞ്ഞു് രണ്ടു കോടിവീതം സമാഹരിച്ചു. പത്തുകോടി രൂപ
കിഴികെട്ടികൊണ്ടുചെന്നപ്പോൾ ഫാരിസിന്റെ ചോദ്യം വന്ദ്യപിതാക്കന്മാരേ എനിക്കെന്തിനാ പണം?
പണത്തിനുവേണ്ടിയല്ലല്ലോ ഞാൻ ദീപികയെ സ്നേഹിച്ചതും പരിലാളിച്ചതും? ദീപികയാണെന്റെ സർവസ്വം.
</p>
          <p>വന്ദ്യപിതാക്കന്മാരുടെ കണ്ണീരുകണ്ടു കരളലിഞ്ഞപ്പോൾ പണം സ്വീകരിക്കാൻ ഫാരീസ് സന്നദ്ധനായി.
ദീപിക എന്ന ടൈറ്റിലും കോട്ടയത്തെ പ്രസും കെട്ടിടവും അച്ചന്മാർക്കു്, അന്തിപ്പത്രവും സിനിമാവാരികയും
(നടികളുടെ ചിത്രങ്ങളും) ബാക്കി സ്ഥാവരജംഗമ വസ്തുക്കളും മുതലാളിക്കു്. കുട്ടികളുടെ ദീപിക, കല്യാണം
കഴിക്കാത്ത—കുട്ടികളില്ലാത്ത അച്ചന്മാർക്കു് ഫാരിസ് വക സക്കാത്തു്.
</p>
          <p>എന്തുചെയ്യാം! ഈ ഉടമ്പടിയും നടപ്പായില്ല. ദുരഭിമാനികളായ ചില ഓഹരിയുടമകൾ കോട്ടയം
കോടതിയിൽ കേസുകെടുത്തു് കൈമാറ്റം തടഞ്ഞു. പത്തുകോടിയും കൈയിൽവെച്ചു വന്ദ്യപിതാക്കൾ മേലോട്ടും
നോക്കിയിരിപ്പാണു് കർത്താവേ, അങ്ങയുടെ കൃപ അതിവേഗം ഞങ്ങളുടെ മേൽ ചൊരിയേണമേ! ഞങ്ങൾ
തീർത്തും നിലം പറ്റിയിരിക്കുന്നു. ഞങ്ങളുടെ രക്ഷയായ ദൈവമേ, അങ്ങയുടെ നാമത്തിന്റെ മഹത്ത്വത്തെപ്രതി
ഞങ്ങളെ സഹായിക്കണമേ! അങ്ങയുടെ നാമത്തിന്റെ മഹത്ത്വത്തെപ്രതി ഞങ്ങളെ സഹായിക്കണമേ!
അങ്ങയുടെ നാമത്തിന്റെ മഹത്ത്വത്തെപ്രതി ഞങ്ങളെ സഹായിക്കണമേ! അങ്ങയുടെ നാമത്തെപ്രതി ഞങ്ങളെ
മോചിപ്പിക്കുകയും ഞങ്ങളുടെ പാപങ്ങൾ പൊറുക്കുകയും ചെയ്യണമേ!
</p>
          <p>ഇതിനിടെ പഴയ കോൺഗ്രസ്-കേരള കോൺഗ്രസ് രാഷ്ട്രീയമൊക്കെ കുടഞ്ഞുകളഞ്ഞു് ദീപിക രണ്ടാം
മാർക്സിസ്റ്റ് മുഖപത്രമായി മാറി. സഖാവു് <ref target="https://ml.wikipedia.org/wiki/Pinarayi_Vijayan">പി. വിജയന്റെ</ref>
കേരളമാർച്ച് സമയത്തു് ദേശാഭിമാനിയേക്കാൾ ആവേശമായിരുന്നു ദീപികക്കു്. പിണറായി ദീപികയെന്നോ
വിജയവൈജയന്തിയെന്നോ പേരുമാറ്റിയാലും ഒരാളും കുറ്റം പറയില്ല. നിയമസഭാ തെരഞ്ഞെടുപ്പുഫലം
പുറത്തുവന്ന 2001 മെയ് 12-നു് ദീപിക പ്രസിദ്ധീകരിച്ചതു് രക്തഹാരമണിഞ്ഞു കൈകൂപ്പിനിൽക്കുന്ന വിജയന്റെ
ചിത്രമായിരുന്നു. പിണറായിക്കുള്ള പ്രധാന്യം ദീപികയിൽ പിതാക്കന്മാർക്കു പോലുമില്ല. ക്രൈസ്തവ
വിദ്യാഭ്യാസസ്ഥപനങ്ങൾക്കായി സംരക്ഷണസേനയുണ്ടാക്കും എന്ന ഇരിങ്ങാലക്കുട മെത്രാന്റെ ഇടയലേഖനം
പിറ്റേന്നു് ദീപിക രണ്ടാംപേജിൽ രണ്ടുകോളം വാർത്തയാക്കി. ഇടയലേഖനം പിൻവലിക്കണമെന്ന പിണറായി
സഖാവിന്റെ പ്രസംഗം, അതിന്റെ പിറ്റേന്നു ഒന്നാംപേജിൽ മൂന്നുകോളത്തിലും വന്നു.
</p>
          <p>പിണറായിയെ സ്തുതിക്കുന്നതിനേക്കാൾ <ref target="https://ml.wikipedia.org/wiki/V.S._Achuthanandan">വി. എസി</ref> നെ
ദുഷിക്കുന്നതിലാണു് ദീപിക പ്രാഗല്ഭ്യം പ്രകടിപ്പിക്കുന്നതു്. കിട്ടുന്ന സകല വടികൊണ്ടും മുഖ്യമന്ത്രിയുടെ
തലക്കിട്ടടിക്കും. റിയാൻസ്റ്റുഡിയോ റെയ്ഡ് പ്രശ്നത്തിൽ ഡി. ജി. പി. <ref target="https://en.wikipedia.org/wiki/Raman_Srivastava">രമൺശ്രീവാസ്തവ</ref>
യെ ന്യായീകരിച്ച ഏകപത്രം ദീപിക; മൂന്നാർ ദൗത്യത്തെ ആദ്യം മുതലേ അപലപിച്ച ഏകപത്രവും ദീപിക
സഖാവു് <ref target="https://ml.wikipedia.org/wiki/Pinarayi_Vijayan">പി.
വിജയന്റെ</ref> സിൻഡിക്കേറ്റ് ലിസ്റ്റിൽ ദീപിക ഉൾപ്പെടാത്തതിന്റെ രഹസ്യം മറ്റൊന്നുമല്ല.
</p>
          <p>പത്തുലക്ഷത്തിലധികം പ്രചാരമുള്ള ഒരു പത്രം കേവലം പതിനായിരമോ പതിനയ്യായിരമോ കോപ്പി
അടിക്കുന്ന മറ്റൊരു പത്രത്തോടു് വിദ്വേഷം പുലർത്തുന്നതു് ബാലിശമാണു്. മാതൃഭൂമി പത്രാധിപർ ഗോപാലകൃഷ്ണൻ
താൻ പണ്ടു പ്രവർത്തിച്ച സ്ഥാപനം എന്ന പരിഗണനകൂടി നൽകാതെ ദീപികക്കെതിരെ തിരിഞ്ഞിരിക്കുന്നു.
<ref target="https://ml.wikipedia.org/wiki/Pharis_Aboobaker">ഫാരീസ്
അബൂബക്കർ</ref> വളഞ്ഞ വഴിയിലൂടെ ദീപിക ഏറ്റെടുത്തു എന്ന പഴകിപ്പുളിച്ച കഥ ഒന്നാം പേജിൽ
വിളമ്പുന്നു. ഓശാനയുടെയും കേരളശബ്ദത്തിന്റെയും നിലവാരത്തിലേക്കു ദേശീയമഞ്ഞപ്പത്രം ഉയരുന്നു. ഫാരിസ്
വഞ്ചിച്ചുവെന്നു ഏതെങ്കിലും മെത്രാൻ ഇതുവരെ പറഞ്ഞിട്ടുണ്ടോ? ഒരിക്കലും പറഞ്ഞിട്ടില്ല, പറയുകയുമില്ല,
പ്രതിസന്ധിഘട്ടത്തിൽ ദീപികയെ കൈപിടിച്ചുകയറ്റിയ ആപതബാന്ധവൻ എന്നേ പിതാക്കന്മാർ
ഫാരിസിനെക്കുറിച്ചു് പറയൂ.
</p>
          <figure rend="fright" type="gra">
            <graphic url="images/V_S_Achuthanandan.jpg" rendition="gra"/>
            <figDesc style="thumb">വി. എസ്.</figDesc>
          </figure>
          <p> ഫാരിസിന്റെ പടം ഒരിടത്തും കാണാത്തതു് അധോലോകബന്ധം കൊണ്ടാണെന്നു് മാതൃഭൂമി. പത്രമുടമയുടെ
പടം നിത്യേന പ്രസിദ്ധീകരിക്കാൻ ഇതു് മാതൃഭൂമിയല്ലെന്നു് ദീപിക. കിഡ്നി ഫൗണ്ടേഷനിൽ നിന്നു് ഫാരിസ്
വെട്ടിപ്പുനടത്തിയെന്നു് മാതൃഭൂമി തെളിവു് ഹാജരാക്കണമെന്നു് ദീപിക. പിണറായി പക്ഷത്തിന്റെ ജിഹ്വയായി
ദീപിക. അധഃപതിച്ചെന്നു് ഫാ. അടപ്പൂരിനെ ഉദ്ധരിച്ചു് മാതൃഭൂമി <ref target="https://ml.wikipedia.org/wiki/V.S._Achuthanandan">വി. എസി</ref> നെ
സന്തോഷിപ്പിക്കാൻ കോമാളിവേഷം കെട്ടുകയാണു് മാതൃഭൂമിയെന്നു് ദീപിക.
</p>
          <p>കണ്ണൂരുനടന്ന നായനാർ ഫുട്ബോൾ മേളക്കു് ഫാരിസ് 60 ലക്ഷം രൂപ സക്കാത്തു് നൽകിയെന്ന വാർത്ത
ആഗോളപ്രശ്നമാക്കിയെടുക്കാൻ മാതൃഭൂമിക്കു് സാധിച്ചു. പത്രങ്ങളായ പത്രങ്ങളൊക്കെ അതിൽ കയറിപ്പിടിച്ചു.
മറുപടി പറഞ്ഞുപറഞ്ഞു് ദേശാഭിമാനിയും ഗോവിന്ദൻ മാഷും മടുത്തു. ഫുട്ബോളിനോടുള്ള താൽപര്യവും
നായനാരോടുള്ള ബഹുമാനവുംകൊണ്ടു് പണംകൊടുത്തു എന്നു് ഫാരിസ് പറയുന്നു. ഇതാ മറ്റൊരു മാർട്ടിൻ എന്നു്
സിൻഡിക്കേറ്റ് പത്രങ്ങൾ, ചാനലുകൾ പ്രതിപക്ഷ നേതാക്കൾ.
</p>
          <p>അളമുട്ടിയാൽ ഫാരിസും കടിക്കും ജൂലൈ 27-ാം തീയതി ദീപിക ഒന്നാം പേജിൽ മൂന്നുകോളം മുഖലേഖനം
എഴുതി ചങ്കൂറ്റമുണ്ടെങ്കിൽ പറഞ്ഞനുണ തെളിയിക്കട്ടെ. മാതൃഭൂമിക്കും ഇന്ത്യാവിഷനുമെതിരെ നിശിതമായ
വിമർശനം. ഫാരീസ് മുതാലാളി ഇന്ത്യയിലോ സിങ്കപ്പൂരിലോ ദുനിയാവിന്റെ മറ്റേതെങ്കിലും ഭാഗത്തോ
എന്തെങ്കിലും കുറ്റം ചെയ്തതായി തെളിയിക്കാമോ? എങ്കിൽ ദീപിക മാപ്പുപറയും. ഇല്ലെങ്കിൽ അപവാദ
വ്യവസായികൾക്കെതിരെ കേസുകൊടുത്തു് കടപൂട്ടിക്കും.
</p>
          <p>മാതൃഭൂമിയാകട്ടെ ഇന്ത്യാവിഷനാകട്ടെ വെല്ലുവിളി സ്വീകരിച്ചിട്ടില്ല. 28-ാം തീയതി ദേശാഭിമാനി എഡിറ്റ്
പേജിൽ ദീപികയുടെ വെല്ലുവിളി പുനഃപ്രസിദ്ധീകരിച്ചു ദീപികയിൽനിന്നു് സി. ഡി. കൊണ്ടുവന്നു്
അച്ചടിച്ചതാണെന്നും രണ്ടു പത്രങ്ങളുടെയും സ്റ്റൈൽബുക്ക് പരിശോധിച്ചു് അപസർപ്പക വീരന്മാർ കണ്ടുപിടിച്ചു.
</p>
          <p>ഈ ഘട്ടത്തിൽ മുഖ്യമന്ത്രി മൗനം ഭഞ്ജിച്ചു. ഫാരിസ് വെറുക്കപ്പെടേണ്ടവൻ തന്നെ. നായനാർ ഫുട്ബോളിനു
പണം കൊടുത്തിനെക്കുറിച്ചു് അന്വേഷിക്കും. അഴിമതി ആരോപണങ്ങളും പകർച്ചപനിയും
കാലവർഷക്കെടുതിയും ഭരണത്തിന്റെ ശോഭകെടുത്തി.
</p>
          <p>മാതൃഭൂമി, മാധ്യമം, കേരളകൗമുദി പത്രങ്ങളുടെയും ഇന്ത്യാവിഷൻ, ഏഷ്യാനെറ്റ് ചാനലുകളുടെയും
പിന്തുണകൊണ്ടു മാത്രം നിലനിൽക്കുന്നയാളാണു് മുഖ്യമന്ത്രി. അവരെ രക്ഷിക്കാൻ അച്ചുമ്മാൻ ഏതറ്റംവരെയും
പോകും. <ref target="https://ml.wikipedia.org/wiki/Pharis_Aboobaker">ഫാരിസി</ref> നെയല്ല
സഖാവു് <ref target="https://ml.wikipedia.org/wiki/Pinarayi_Vijayan">പി.
വിജയനെ</ref> യാണു് അദ്ദേഹത്തിനുവേണ്ടതു്. വിജയൻ സഖാവിനെ മോശക്കാരനാക്കാൻ ഫാരിസിനെ
ദുഷിക്കും, മാർട്ടിനെ ദുഷിക്കും, ലിസിനെ ദുഷിക്കും, മുരിങ്ങൂർ ധ്യാനകേന്ദ്രത്തെ ദുഷിക്കും. അഹങ്കാരിയും
ധിക്കാരിയുമായ മനുഷ്യന്റെ പേരു് പരിഹാസകൻ എന്നാണു്. അവൻ ആരെയും കൂസാതെ ഗർവോടെ
പ്രവർത്തിക്കുന്നു.
</p>
          <p><ref target="https://ml.wikipedia.org/wiki/Mathew_Arackal">മാർ മാത്യു
അറക്കൽ</ref> സ്ഥാനത്യാഗം ചെയ്യുകയാൽ <ref target="https://ml.wikipedia.org/wiki/Pharis_Aboobaker">എം. എ. ഫാരിസ്</ref>
ദീപികയുടെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. വൈസ് ചെയർമാൻ <ref target="https://ml.wikipedia.org/wiki/Renji_Panicker">രഞ്ജിപണിക്കർ</ref>,
പഴയ വിശ്വനാഥന്റെ സ്രഷ്ടാവു്. മാനേജിംഗ് ഡയറക്ടർ ഫാ. റോബിൻ വടക്കുഞ്ചേരിൽ. പത്രാധിപരും
അദ്ദേഹംതന്നെ. മലയാളത്തിലെ ആദ്യത്തെ മതസൗഹാർദ പത്രം!
</p>
          <p><ref target="https://ml.wikipedia.org/wiki/Renji_Panicker">രഞ്ജിപണിക്കർ</ref>
തിരക്കഥയെഴുതി സംവിധാനം ചെയ്യാനിടയുള്ള അടുത്ത ചിത്രം—‘പത്രം’ രണ്ടാം ഭാഗം. ആദർശധീരനായ ഒരു
പത്രമുടമയെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെയും സിൻഡിക്കേറ്റ് മാധ്യമങ്ങളുടെയും കഥ.
കാത്തിരിപ്പിൻ, ശേഷം വെള്ളിത്തിരയിൽ.
</p>
        </div>
        <!--end of "section 0.0.0.0/1.1"-->
        <div type="lsection" xml:id="sec1.2">
          <head type="lsechead">അഡ്വക്കറ്റ് എ. ജയശങ്കർ</head>
          <figure rend="fleft" type="gra">
            <graphic url="images/ajayasankar.jpg" rendition="gra"/>
          </figure>
          <p style="noindent">
</p>
          <p>അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം
ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര
അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ
ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ
ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ
രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ
നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.
</p>
        </div>
        <!--end of "section 0.0.0.0/1.2"-->
      </div>
      <!--end of "chapter 0.0.0/1"-->
      <!--END OF CHAPTER 0.0.0/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Ellaam Nalla
Samariyakkaranuvendi (ml: എല്ലാം നല്ല സമരിയാക്കാരനുവേണ്ടി).</p>
        <p style="hang"><hi rend="bold">Author(s):</hi>  K. Rajeswari.</p>
        <p style="hang"><hi rend="bold">First publication details:</hi>  Not available; ;
</p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  Article, K. Rajeswari, Ellaam
Nalla Samariyakkaranuvendi, കെ. രാജേശ്വരി, എല്ലാം നല്ല സമരിയാക്കാരനുവേണ്ടി, Open Access
Publishing, Malayalam, Sayahna Foundation, Free Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; JWRA 34, Jagthy; Trivandrum 695014; India.</p>
        <p style="hang"><hi rend="bold">Date:</hi>  May 14, 2026.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to the author. The text encoding and editorial notes were created and​/or
prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        <p style="hang"><hi rend="bold">Cover:</hi>  <ref target="https://commons.wikimedia.org/wiki/File:Van_Brekelenkam,_Quiringh__Old_Woman_Eating_-_Google_Art_Project.jpg">Old Woman Eating,</ref> a painting
by van Brekelenkam, Quiringh  (1622–1669). The image is taken from <ref target="https://commons.wikimedia.org">Wikimedia Commons</ref>  and is
gratefully acknowledged.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Typesetter:</hi>  JN Jamuna; <hi rend="bold">Editor:</hi>
 PK Ashok; <hi rend="bold">Encoding:</hi>  JN Jamuna.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.org.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/rajeswari-samaria.xml">Download
document sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/rajeswari-samaria.pdf">Download
Phone PDF</ref>.</p>
      </div>
    </back>
  </text>
</TEI>
