<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">സാംസ്കാരിക നായകരുടെ സുവിശേഷം
വായിപ്പിൻ!</title>
          <title xml:lang="en" type="main">Samskarika Nayakarude Suvisesham
Vayippin!</title>
        </title>
        <author>K. Rajeswari</author>
        <respStmt>
          <resp>Typeset by</resp>
          <name>JN Jamuna</name>
        </respStmt>
        <respStmt>
          <resp>Edited by</resp>
          <name>PK Ashok</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>JN Jamuna</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2026">June 7, 2026</date>
        <address>
          <addrLine>River Valley Campus, Malayinkeezh, </addrLine>
          <addrLine>Trivandrum 695571</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to the author. The text encoding and editorial
notes were created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">സാംസ്കാരിക നായകരുടെ സുവിശേഷം
വായിപ്പിൻ!</title>
              <title xml:lang="en" type="main">Samskarika Nayakarude Suvisesham
Vayippin!</title>
            </title>
            <author>K. Rajeswari</author>
          </titleStmt>
          <extent>
            <measure unit="pages" quantity="20">20 pages of source material</measure>
          </extent>
          <publicationStmt>
            <publisher>Not available</publisher>
            <pubPlace/>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>Article</term>
          <term>K. Rajeswari</term>
          <term>Samskarika Nayakarude Suvisesham Vayippin!</term>
          <term>കെ. രാജേശ്വരി</term>
          <term>സാംസ്കാരിക നായകരുടെ സുവിശേഷം വായിപ്പിൻ!</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="article">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="complete"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>, India</name>
          <time>June 7, 2026</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <div xml:id="cover" type="Cover">
        <figure xml:id="cover-image" rend="fullfig">
          <graphic url="images/The_Shop_Girl.jpg" width="100%"/>
          <figDesc><ref target="https://commons.wikimedia.org/wiki/File:James_Tissot__The_Shop_Girl.jpg">The Shop Girl,</ref> a painting by <ref target="https://en.wikipedia.org/wiki/en:James_Tissot">James Tissot</ref>
 (1836–1902). </figDesc>
        </figure>
      </div>
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">സാംസ്കാരിക നായകരുടെ സുവിശേഷം വായിപ്പിൻ!</titlePart>
        </docTitle>
        <docAuthor>
          <persName>കെ. രാജേശ്വരി</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">സാംസ്കാരിക നായകരുടെ സുവിശേഷം വായിപ്പിൻ!</head>
        <div type="lsection">
          <figure rend="fright" type="gra">
            <graphic url="images/Karivellur_Murali.jpg" rendition="gra"/>
            <figDesc style="thumb">കരിവെള്ളൂർ മുരളി</figDesc>
          </figure>
          <p style="noindent"> ജൂലൈ 14 ശനിയാഴ്ച കോഴിക്കോട്ട് രാമാശ്രമം അവാർഡ് സ്വീകരിച്ചുകൊണ്ടു്
പ്രസംഗിക്കെവെ മുഖ്യമന്ത്രി <ref target="https://ml.wikipedia.org/wiki/V.S._Achuthanandan">വി. എസ്.
അച്യുതാനന്ദൻ</ref> തനതു് ശൈലിയിൽ പാർട്ടിക്കാരെക്കുറിച്ചും പത്രക്കാരെക്കുറിച്ചും ചിലതൊക്കെ
സൂചിപ്പിച്ചു. സമൂഹത്തിൽ ഇന്നു് തിന്മകളും അഴിമതികളും വർധിച്ചുവരുകയാണു്. പത്രങ്ങളും നല്ലവരായ
വ്യക്തികളും അതിനെതിരെ കണ്ണുതുറന്നിരിക്കുന്നുണ്ടു്. സാമൂഹിക തിന്മകൾ എത്രതന്നെ ഉയർന്നാലും അതിനെ
ആയിരമിരട്ടി ശക്തിയോടെ പ്രതിരോധിക്കുന്ന കണ്ണുകളാണു് ഈവിധം തുറന്നരിക്കുന്നതു്. ഇങ്ങനെ
പടപൊരുതുന്നവർക്കു് യാതൊരു തരത്തിലുള്ള പരാജയബോധവും ഉണ്ടാകേണ്ടതില്ല. തിന്മകൾക്കെതിരെ
പ്രതിരോധത്തിന്റെ പടവാൾ എടുക്കുന്നവരുടെ കൂട്ടത്തിൽ എളിയവനായ ഈ ഞാനും ഉണ്ടാകും.
</p>
          <figure rend="fleft" type="gra">
            <graphic url="images/Abraham_Mathew.jpg" rendition="gra"/>
            <figDesc style="thumb">എബ്രഹാം മാത്യു</figDesc>
          </figure>
          <p> മുഖ്യന്റെ കുത്തും മുനയും വെച്ച വാക്കുകൾ കേട്ടു് മാധ്യമസിൻഡിക്കേറ്റുകാർ കോരിത്തരിച്ചു. പിണ്ടിക്കേറ്റുകാർ
പല്ലുഞെരിച്ചു പിറ്റേദിവസം മാതൃഭൂമി, മനോരമ, മാധ്യമം പത്രങ്ങളിലൊക്കെ വി. എസിന്റെ വീരവാദം
വെണ്ടക്കയായി.
</p>
          <figure rend="fright" type="gra">
            <graphic url="images/Prabha_varma.jpg" rendition="gra"/>
            <figDesc style="thumb">പ്രഭാവർമ</figDesc>
          </figure>
          <p> അഴിമതിക്കെതിരെ ശബ്ദിക്കുന്ന മാധ്യമങ്ങളെ സർക്കാർ അടിച്ചമർത്തുന്നു എന്നാരോപിച്ചു് ജുലൈ 17-നു്
പ്രതിപക്ഷാംഗങ്ങൾ നിയമസഭ ബഹിഷ്കരിച്ചു. <ref target="https://ml.wikipedia.org/wiki/Thiruvanchoor_Radhakrishnan">തിരുവഞ്ചൂർ
രാധാകൃഷ്ണന്റെ</ref> അടിയന്തരപ്രമേയത്തിനു അനുമതി നിഷേധിച്ചതിനെത്തുടർന്നായിരുന്നു വാക്കൗട്ട്.
പ്രതിപക്ഷ കലാപത്തിനും മാധ്യമങ്ങൾ വലിയ പ്രാധാന്യം നൽകി.
</p>
          <figure rend="fleft" type="gra">
            <graphic url="images/Nicolae_Ceausescu.jpg" rendition="gra"/>
            <figDesc style="thumb">നിക്കോളായ് ചൗഷെസ്ക്യൂ</figDesc>
          </figure>
          <p> മനുഷ്യന്റെ ക്ഷമക്കും സഹനശക്തിക്കും അതിരുണ്ടു്. ജൂലൈ 18-നു് തിരുവനന്തപുരത്തു് വഞ്ചിയൂർ ഏരിയാ
കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പ്രസംഗിക്കവെ സഖാവു് <ref target="https://ml.wikipedia.org/wiki/Pinarayi_Vijayan">പി. വിജയൻ</ref>
പൊട്ടിത്തെറിച്ചു. മാതൃഭൂമി, മനോരമ, മാധ്യമം പത്രങ്ങളെപ്പറ്റി തൊള്ളയിൽ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞു.
<ref target="https://ml.wikipedia.org/wiki/K._Gopalakrishnan">കെ.

ഗോപാലകൃഷ്ണനെ</ref> പത്രാധിപരായി അംഗികരിക്കുന്നില്ല എന്നു പ്രഖ്യാപിച്ചു. കൽക്കത്താ
തീസിസുകാലത്തു് കമ്യുണിസ്റ്റുകാർ ആലപ്പറമ്പ് നമ്പീശന്റെ അറയിൽ നിന്നു് നെല്ലെടുക്കാൻ പോയ കഥവരെ
പറഞ്ഞു് വികാരധീനനായി. സാന്റിയാഗോമാർട്ടിന്റെ രണ്ടു കോടി വാങ്ങിയതു് ബോണ്ടായിട്ടാണെന്നു് ആണയിട്ടു്
പറഞ്ഞു. പാർട്ടിയെ തകർക്കാൻ സംഘടിതശ്രമം നടക്കുകയാണെന്നും അതിൽ പ്രകോപിതരാകാതെ
സമചിത്തതയോടെ ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കണമെന്നും പ്രവർത്തകരെ ആഹ്വാനം
ചെയ്തു.
</p>
          <figure rend="fright" type="gra">
            <graphic url="images/John_Brittas.jpg" rendition="gra"/>
            <figDesc style="thumb">ജോൺ ബ്രിട്ടാസ്</figDesc>
          </figure>
          <p> പരമസാധുവും നിഷ്കളങ്കനുമാണു് സഖാവു് <ref target="https://ml.wikipedia.org/wiki/Pinarayi_Vijayan">പി. വിജയൻ</ref>
ഏഴങ്കം വെട്ടി ജയിച്ചവനാണു്. ഈഴേരു പതിനാലു് ജില്ലക്കധിപനാണു് എന്ന അഹങ്കാരം ഏതുമില്ല.
കൊച്ചുകുട്ടികളുടെ പ്രകൃതം കഥപറയാൻ തുടങ്ങിയാൽ നിറുത്തില്ല. ആലപ്പറമ്പ് നമ്പീശന്റെ കഥ മാത്രമല്ല പണ്ടു്
തച്ചോളി ഒതേനൻ പൊന്നിയംപടക്കുപോയ കഥവരെ പറയും. പാലോട്ട് കോമൻ പള്ളൂരമ്പലത്തിൽ
പന്തീരായിരമാടിയ പാട്ടുപാടും. ഉള്ളിലുള്ളതു് മറിച്ചുവെക്കാനറിയില്ല. <ref target="https://ml.wikipedia.org/wiki/V.S._Achuthanandan">വി. എസി</ref>
നെപ്പോലെ വളച്ചുകെട്ടിപ്പറയുന്ന ശൈലി വശമില്ല. പറയാനുള്ളതു് നേരവും കാലവും നോക്കാതെ
മുഖത്തുനോക്കിപ്പറയും. അടികൊടുക്കേണ്ടിടത്തു് അടികൊടുക്കും വരുംവരായ്കകളെക്കുറിച്ചു് ചിന്തയില്ല. മടിയിൽ
തോക്കു കൊണ്ടുനടക്കുന്നതു് കാക്കയെ ആട്ടാനല്ല.
</p>
          <figure rend="fleft" type="gra">
            <graphic url="images/Erich_Honecker.jpg" rendition="gra"/>
            <figDesc style="thumb">എറിക് ഹോണേക്കർ</figDesc>
          </figure>
          <p> യാദൃച്ഛികം എന്നേ പറയേണ്ടു സഖാവു് <ref target="https://ml.wikipedia.org/wiki/Pinarayi_Vijayan">പി. വിജയൻ</ref>
പ്രസംഗവൈഭവം കൊണ്ടു് പ്രകമ്പനം സൃഷ്ടിച്ച അതേ നഗരത്തിൽ, അതേ സുന്ദരസന്ധ്യയിൽ പിണ്ടിക്കേറ്റ്
പക്ഷപാതികളായ 58 സാംസ്കാരിക നായകർ ചേർന്നു് മാധ്യമങ്ങൾക്കു് ലക്ഷമണരേഖകുറിച്ചു: മാധ്യമങ്ങൾ
പക്വത പാലിക്കണം ജനനേതാക്കളെ അവഹേളിക്കരുതു്. ജനാധിപത്യ-പുരോഗമന-മതേതര ആശയങ്ങളുടെ
വ്യാപനത്തിനായി യത്നിക്കണം. കേരളത്തിന്റെ ഇടതുപക്ഷ മതേതര മനസ്സിനെ തകർക്കരുതു്. ബ്ലാക്ക്
മെയിലിംഗും ഭീഷണിയും പാടില്ല. ജനാധിപത്യവും സഹിഷ്ണുതയും സാഹോദര്യവും സഹവർത്തിത്വവും
ഉയർത്തിപ്പിടിക്കണം. വിവാദങ്ങളിൽ തളിർക്കുകയാണു് വേണ്ടതു്.
</p>
          <p>പിണ്ടിക്കേറ്റ് മാധ്യമപ്രവർത്തനത്തിന്റെ മികച്ച ദൃഷ്ടാന്തങ്ങളായി ദേശാഭിമാനി, ദീപിക, കൈരളി, പീപ്പിൾ
എന്നിവ ഉള്ളതുകൊണ്ടാകണം സഹിഷ്ണുതക്കും സാഹോദര്യത്തിനും സഹവർത്തിത്വത്തിനും മാതൃകകളൊന്നും
ചൂണ്ടിക്കാട്ടാൻ സംസ്കാരിക നായകർ ശ്രമിച്ചുകാണുന്നില്ല.
</p>
          <figure rend="fright" type="gra">
            <graphic url="images/BEkbal.jpg" rendition="gra"/>
            <figDesc style="thumb">ബി. ഇക്ബാൽ</figDesc>
          </figure>
          <p> മാധ്യമങ്ങളെ ഉപദേശിക്കാൻ ഗുണദോഷിക്കാൻ നേർവഴി നടത്താൻ ബദ്ധകക്ഷരായി
രംഗത്തിറങ്ങിയിരിക്കുന്ന ‘യോഖ്യന്മാർ’ ആരൊക്കെയാണു്? <ref target="https://ml.wikipedia.org/wiki/B_Ekbal">ബി. ഇക്ബാൽ</ref>, ബാലമോഹൻ
തമ്പി, <ref target="https://en.wikipedia.org/wiki/N._V._P._Unithiri">എൻ. വി. പി.
ഉണിത്തിരി</ref> എന്നീ വിദ്യാഭ്യാസ വിചക്ഷണർ, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, മുള്ളൂർക്കര
മുഹമ്മദാലി സഖാഫി എന്നീ ആധ്യാത്മിക ആചാര്യർ <ref target="https://ml.wikipedia.org/wiki/K_G_George">കെ. ജി. ജോർജ്</ref>, <ref target="https://ml.wikipedia.org/wiki/P.T._Kunhimohammed">പി. ടി.
കുഞ്ഞുമുഹമ്മദ്</ref>, <ref target="https://ml.wikipedia.org/wiki/Priyanandanan">പ്രിയനന്ദനൻ</ref>, <ref target="https://en.wikipedia.org/wiki/Murali_(Malayalam_actor)">മുരളി</ref>,
<ref target="https://ml.wikipedia.org/wiki/Madhupal">മധുപാൽ</ref> എന്നീ
ചലച്ചിത്രപ്രവർത്തകർ, <ref target="https://ml.wikipedia.org/wiki/C.V._Sreeraman">സി. വി. ശ്രീരാമൻ</ref>,
<ref target="https://ml.wikipedia.org/wiki/O._N._V._Kurup">അശോകൻ
ചരുവിൽ</ref>, <ref target="https://ml.wikipedia.org/wiki/Mundur_Sethumadhavan">മുണ്ടൂർ
സേതുമാധവൻ</ref>, <ref target="https://ml.wikipedia.org/wiki/D._Vinayachandran">ഡി.
വിനയചന്ദ്രൻ</ref>, <ref target="https://en.wikipedia.org/wiki/Balachandran_Chullikkad">ബാലചന്ദ്രൻ
ചുള്ളിക്കാട്</ref>, <ref target="https://ml.wikipedia.org/wiki/Ezhachery_Ramachandran">ഏഴാച്ചേരി
രാമചന്ദ്രൻ</ref>, രാവുണ്ണി, <ref target="https://ml.wikipedia.org/wiki/B._Rajeevan">ബി. രാജീവൻ</ref> മുതലായ
സാഹിത്യകാരൻമാർ, <ref target="https://ml.wikipedia.org/wiki/P.Govindapilla">പി. ഗോവിന്ദൻപിള്ള</ref>,
എൻ. മാധവൻകുട്ടി, <ref target="https://ml.wikipedia.org/wiki/John_Brittas">ജോൺ ബ്രിട്ടാസ്</ref>, <ref target="https://ml.wikipedia.org/wiki/N._P._Chandrasekharan">എൻ. പി.
ചന്ദ്രശേഖരൻ</ref>, <ref target="https://ml.wikipedia.org/wiki/Prabha_Varma">പ്രഭാവർമ</ref>, <ref target="https://ml.wikipedia.org/wiki/Abraham_Mathew">എബ്രഹാം മാത്യു</ref>,
<ref target="https://en.wikipedia.org/wiki/E._M._Ashraf">ഇ. എം. അഷറഫ്</ref>
എന്നിങ്ങനെ നേർവഴി മാധ്യമപ്രവർത്തകർ, പാട്ടുകാരൻ <ref target="https://ml.wikipedia.org/wiki/Umbayi">ഉമ്പായി</ref>; കോയിയെൻ കുഞ്ഞമ്മദ്,
പീക്കേപോക്കർ എന്നീ സൈദ്ധാന്തികർ; പിന്നെ ഗുലാബ്ജാൻ, രസഗുള മുതലായ മധുര പലഹാരങ്ങൾ
അങ്ങനെയങ്ങനെ ഒട്ടേറെപ്പേർ.
</p>
          <figure rend="fleft" type="gra">
            <graphic url="images/P_T_Kunjhimohammed.jpg" rendition="gra"/>
            <figDesc style="thumb">പി. ടി. കുഞ്ഞുമുഹമ്മദ്</figDesc>
          </figure>
          <p> ചിന്തയുടെയും ആവിഷ്കാരത്തിന്റെയും സ്വാതന്ത്ര്യത്തിനുവേണ്ടിയും ജനാധിപത്യ അവകാശങ്ങളുടെയും
മതേതരത്വത്തിന്റെയും സംരക്ഷണത്തിനു വേണ്ടിയും നിലകൊള്ളുന്ന മനുഷ്യരോടും പ്രസ്ഥാനങ്ങളോടും
ഏക്കാലത്തും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന കലാസാഹിത്യ സാംസ്കാരിക പ്രവർത്തകർ എന്നു് സ്വയം
വിശേഷിപ്പിക്കുന്നുണ്ടെങ്കിലും എ. കെ. ജി. സെന്ററിൽ നിന്നുള്ള കൽപനയനുസരിച്ചു് കുരയ്ക്കുകയും കടിക്കുകയും
ചെയ്യുന്നവരാണു് ഒപ്പിയാന്മാരിൽ ഏറിയപങ്കും (ബഹു. സഹകരണ മന്ത്രിയുടെ അനുപമ ശൈലി
കടമെടുത്തുപയോഗിക്കുന്നപക്ഷം, നമുക്കിവരെ സാംസ്കാരികനായകൾ എന്നു വിളിക്കേണ്ടിവരും).
വിജയനിസം—ജയരാജനിസത്തിന്റെ വക്താക്കൾ, വൈരുധ്യാധിഷ്ഠിത വയറ്റുപ്പിഴപ്പു് സിദ്ധാന്തത്തിന്റെ
പ്രയോക്താക്കൾ. ധാർമിക രോഷക്കാരിൽ മുക്കാലേ മുണ്ടാണിയും അക്കാദമി ഭാരവാഹികളോ
ഭാരവാഹിനികളുടെ ഭർത്താക്കന്മാരോ ആണെന്നതും പ്രസ്താവ്യം. ശേഷിക്കുന്നവർ പാർട്ടിപത്രത്തിലെ
പേനയുന്തുകാർ, അബ്കാരി ചാനലിലെ വർത്തമാന മഹാവീരന്മാർ.
</p>
          <figure rend="fright" type="gra">
            <graphic url="images/KG_George.jpg" rendition="gra"/>
            <figDesc style="thumb">കെ. ജി. ജോർജ്</figDesc>
          </figure>
          <p> പു.ക.സ അതിന്റെ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപ്പെടുന്നു എന്നു് സഹകരണമന്ത്രി

ആവർത്തിച്ചു പറയുന്നതിൽ കാര്യമുണ്ടു്. സാംസ്കാരിക നായകരുടെ ധാർമികരോഷത്തോടു് സർവാത്മനാ
യോജിക്കുന്നവർക്കുപോലും സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ വിസ്മരിക്കാനാവില്ല.
</p>
          <figure rend="fleft" type="gra">
            <graphic url="images/Priyanandanan.jpg" rendition="gra"/>
            <figDesc style="thumb">പ്രിയനന്ദനൻ</figDesc>
          </figure>
          <p> ഇത്തരമൊരു സുപ്രധാന നയസമീപനരേഖക്കടിയിൽ നിർബന്ധമായും കാണേണ്ടിയിരുന്ന ചില ഒപ്പുകൾ
ഈ പ്രസ്താവനയിൽ ഇല്ലാത്തതെന്തുകൊണ്ടാണു്? <ref target="https://ml.wikipedia.org/wiki/M.T._Vasudevan_Nair">എം. ടി. വാസുദേവൻ
നായർ</ref> വിസമ്മതിച്ചതാകാം. <ref target="https://ml.wikipedia.org/wiki/Sukumar_Azhikode">സുകുമാർ
അഴീക്കോട്</ref> ഒഴിഞ്ഞുമാറിയിരിക്കാൻ സാധ്യതയുണ്ടു്. പക്ഷേ. മെഗാസ്റ്റാർ <ref target="https://ml.wikipedia.org/wiki/Mammootty">മമ്മൂട്ടി</ref>, ഗാനഗന്ധർവൻ
<ref target="https://ml.wikipedia.org/wiki/Yesudas">യേശുദാസ്</ref> എന്നിവരുടെ
ഒപ്പുവാങ്ങാഞ്ഞതു് അക്ഷന്തവ്യം. മമ്മൂട്ടിക്കെതിരെ മുദ്രാവാക്യം വിളിച്ചവനെ പാർട്ടിയിൽനിന്നു് പുറത്താക്കിയതും
ഗാന്ധർവപുത്രന്റെ തിരുമാംഗല്യം കൈരളിയിൽ തൽസമയം സംപ്രേക്ഷണം നടത്തിയതും വെറുതെയായോ?
</p>
          <figure rend="fright" type="gra">
            <graphic url="images/Vaisakhan.jpg" rendition="gra"/>
            <figDesc style="thumb">വൈശാഖൻ</figDesc>
          </figure>
          <p> സിൻഡിക്കേറ്റ് പക്ഷപാതികളായ <ref target="https://ml.wikipedia.org/wiki/Kadammanitta_Ramakrishnan">കടമ്മനിട്ട
രാമകൃഷ്ണൻ</ref>, <ref target="https://ml.wikipedia.org/wiki/Vaishakhan">വൈശാഖൻ</ref>, <ref target="https://en.wikipedia.org/wiki/Sarah_Joseph_(author)">സാറാ
ജോസഫ്</ref>, <ref target="https://ml.wikipedia.org/wiki/K.G._Sankarapillai">കെ. ജി.
ശങ്കരപിള്ള</ref>, <ref target="https://ml.wikipedia.org/wiki/Pazhavila_Rameshan">പഴവിള
രമേശൻ</ref>, <ref target="https://ml.wikipedia.org/wiki/Karivellur_Murali">കരിവെള്ളൂർ
മുരളി</ref>, പട്ടാന്നൂർ കുഞ്ഞപ്പ മുതൽപേർ ഒപ്പിടാത്തതു് മനസ്സിലാക്കാം (സച്ചിദാനന്ദൻ ഇടതിന്റെ
ഇടതാണു്. അയാളെ പാർട്ടി കവിയായി അംഗീകരിച്ചിട്ടില്ല). സാഹിത്യ അക്കാദമി പ്രസിഡന്റ് <ref target="https://ml.wikipedia.org/wiki/M._Mukundan">എം. മുകുന്ദന്റെ</ref> യോ
സെക്രട്ടറി ഐ. വി. ദാസിന്റെയോ ഒപ്പുവാങ്ങാഞ്ഞതെന്തേ? <ref target="https://ml.wikipedia.org/wiki/Punathil_Kunjabdulla">പുനത്തിൽ
കുഞ്ഞബ്ദുള്ള</ref> യെയും <ref target="https://en.wikipedia.org/wiki/Nalini_Jameela">നളിനി ജമീല</ref> യെയും
വിസ്മരിച്ചതോ, അവർ വിസമ്മതിച്ചതോ? കുന്നംകുളം ശ്രീരാമനേക്കാൾ തലയെടുപ്പുള്ള ഒരു ഗജവീരനെയും
കിട്ടിയില്ലേ മഹാവിപ്ലവപ്പാർട്ടിക്കു് തിടമ്പേറ്റാൻ?
</p>
          <figure rend="fleft" type="gra">
            <graphic url="images/CV_Sreeraman.jpg" rendition="gra"/>
            <figDesc style="thumb">സി. വി. ശ്രീരാമൻ</figDesc>
          </figure>
          <p> ചിത്രകാരന്മാരും ചരിത്രകാരന്മാരും പാടെ അവഗണിക്കപ്പെട്ടു. <ref target="https://ml.wikipedia.org/wiki/C.N._Karunakaran">സി. എൻ.
കരുണാകരൻ</ref>, പൊന്ന്യം ചന്ദ്രൻ, <ref target="https://en.wikipedia.org/wiki/Pradeep_Chokli">പ്രദീപ് ചൊക്ലി</ref>, <ref target="https://ml.wikipedia.org/wiki/K.N._Panikkar">കെ. എൻ. പണിക്കർ</ref>,
<ref target="https://ml.wikipedia.org/wiki/K._K._N._Kurup">കെ. കെ. എൻ.
കുറുപ്പ്</ref>, <ref target="https://ml.wikipedia.org/wiki/Rajan_Gurukkal">രാജൻ
ഗുരുക്കൾ</ref>, <ref target="https://ml.wikipedia.org/wiki/P.J._Cheriyan">പി. ജെ. ചെറിയാൻ</ref>
തുടങ്ങി പ്രതിഭയും പ്രതിബദ്ധതയും തെളിയിച്ച പലർക്കും ഈ ചരിത്രസംഭവത്തിൽ പങ്കാളിത്തം
നിഷേധിക്കപ്പെട്ടു. കൊച്ചി ദേവസ്വം പ്രസിഡന്റായ് വിരാജിക്കുന്ന മുൻകാല ബലാൽസംഗ നടൻ <ref target="https://ml.wikipedia.org/wiki/T._G._Ravi">ടി. ജി. രവി</ref>, വിദ്യാഭ്യാസ
വിചക്ഷണൻ ഡോ. ജോയി ജോബ് കുളവേലി, കൈരളി ടി. വി.-യിലെ അദ്ഭുതപ്രതിഭ സന്തോഷ് പാലി
എന്നിവരും മാധ്യമങ്ങളെ നേർവഴി നടത്താൻ അവസരം ലഭിക്കാഞ്ഞവരാണു്. വിദ്യാർത്ഥി സംഘടനാ രംഗത്തും
കാവ്യരചനയിലും വ്യക്തിമുദ്ര പതിപ്പിച്ച മാധ്യമപ്രവർത്തനത്തെക്കുറിച്ചു് വ്യക്തമായ ധാരണകൾ
വെച്ചുപുലർത്തുന്ന എം. സ്വരാജിന്റെ വിസ്മരിച്ചതിനു് യാതൊരു നീതികരണവുമില്ല. പത്തനംതിട്ട ഡിപ്പോയിലെ
കണ്ടക്ടർ ഗോകുലേന്ദ്രനു് പ്രസ്താവനയിൽ ഒപ്പിടാം. ആയഞ്ചേരി മാർക്കറ്റിലെ മീൻകച്ചവടക്കാരൻ പവിത്രൻ
തീക്കുനിക്കു് അവസരമില്ല എന്നുവരുന്നതു് പർട്ടിക്കു് ഭൂഷണമല്ല. മീൻകച്ചവടത്തിനു് അവധികൊടുത്തു
പിഞ്ചുകുട്ടികളുമായി കുണ്ടറയിൽ ബേബി സഖാവിനുവേണ്ടി പ്രചാരണം നടത്തിയ കാര്യമെങ്കിലും
ഓർമിക്കേണ്ടതായിരുന്നു.
</p>
          <figure rend="fright" type="gra">
            <graphic url="images/Ezhachery_Ramachandran.jpg" rendition="gra"/>
            <figDesc style="thumb">ഏഴാച്ചേരി രാമചന്ദ്രൻ</figDesc>
          </figure>
          <p> അതൊക്കെ പോകട്ടെ സ്ത്രീപ്രാതിനിധ്യം എന്തേ കുറഞ്ഞുപോയി? അമ്പത്തിഎട്ടിൽ രണ്ടേ രണ്ടുപേർ! <ref target="https://ml.wikipedia.org/wiki/M._Leelavathy">ലീലാവതി ടീച്ചർ</ref>
കോൺഗ്രസാണു്. <ref target="https://ml.wikipedia.org/wiki/Sugathakumari">സുഗതകുമാരി</ref> ടീച്ചർ
ബി. ജെ. പി. സാറ ടീച്ചറും ഗീത ടീച്ചറും വി. എസ്. പക്ഷക്കാർ. ടീച്ചർമാർ നാലാളും പോയാലും പിന്നെയുമുണ്ടല്ലോ
സാംസ്കാരിക നായികമാർ ഒട്ടേറേപ്പേർ! <ref target="https://en.wikipedia.org/wiki/Savithri_Rajeevan">സാവിത്രി
രാജീവൻ</ref>, കവിത മുഖർജി, <ref target="https://en.wikipedia.org/wiki/Rosemary_(poet)">റോസ് മേരി</ref>, മിനി
സുകുമാർ, ബെറ്റി ലൂയിസ് ബേബി, <ref target="https://en.wikipedia.org/wiki/Neena_Prasad">നീനാ പ്രസാദ്</ref>, <ref target="https://ml.wikipedia.org/wiki/T.N._Seema">ടി. എൻ. സീമ</ref>, <ref target="https://ml.wikipedia.org/wiki/Sona_Nair">സോനാ നായർ</ref>, പാർവതീ
ദേവി, സീനാ ഭാസ്കർ എന്നിവരുടെയൊന്നും ഒപ്പുവാങ്ങാതെ ഒരു തീട്ടുരം പുറപ്പെടുവിക്കാൻ എങ്ങനെ ധൈര്യം
വന്നു? അതും മൂന്നിലൊന്നു് സംവരണത്തിനുവേണ്ടി ജനാധിപത്യ മഹിള അസോസിയേഷനും സ. വൃന്ദാ കാരാട്ടും
വാതോരാതെ വാദിക്കുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ.
</p>
          <figure rend="fleft" type="gra">
            <graphic url="images/Asokan_charuvil.jpg" rendition="gra"/>
            <figDesc style="thumb">അശോകൻ ചരുവിൽ</figDesc>
          </figure>
          <p>ഇടയലേഖനത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചുമുണ്ടു് ചില്ലറ അഭിപ്രായവ്യത്യാസം. <ref target="https://ml.wikipedia.org/wiki/Fidel_Castro">ഫിദൽ കാസ്ട്രോ</ref> മുതൽ
<ref target="https://en.wikipedia.org/wiki/Hugo_Ch%C3%A1vez">ഹ്യൂഗോഷാവേസ്</ref>
വരെയുള്ളവർ വ്യാജ പ്രചാരണത്തെ അതിജീവിച്ചാണു് പ്രവർത്തിക്കുന്നതു് എന്നു് പ്രസ്താവനയിൽ പറയുന്നു.
സത്യത്തിൽ <ref target="https://ml.wikipedia.org/wiki/Karl_Marx">കാൾ
മാർക്സ്</ref> മുതൽ <ref target="https://ml.wikipedia.org/wiki/Sindhu_Joy">സിന്ധു

ജോയ്</ref> വരെയുള്ളവർ ദുഷ്പ്രചാരണം നേരിടേണ്ടിവന്നവരാണു്. മാധ്യമഭീകരതയുടെ ഇരകളാണു് <ref target="https://simple.wikipedia.org/wiki/Erich_Honecker">എറിക്
ഹോണേക്കറും</ref> <ref target="https://en.wikipedia.org/wiki/Nicolae_Ceau%C8%99escu">നിക്കോളായ്
ചൗഷെസ്ക്യൂ</ref> വും സഖാവു് <ref target="https://ml.wikipedia.org/wiki/Pinarayi_Vijayan">പി. വിജയനു</ref>
മൊക്കെ.
</p>
          <figure rend="fright" type="gra">
            <graphic url="images/Neena_Prasad.jpg" rendition="gra"/>
            <figDesc style="thumb">നീനാ പ്രസാദ്</figDesc>
          </figure>
          <p>വരട്ടുതത്ത്വവാദികളുടെ ഭാഷയിലാണു് പ്രസ്താവന തയാറാക്കിയിരിക്കുന്നതു്. ആഗോള സാമ്രജ്യത്വത്തിന്റെ
അധിനിവേശ തന്ത്രങ്ങൾ എന്നൊക്കെ പറയുന്നതിനു പകരം <ref target="https://ml.wikipedia.org/wiki/G._Sudhakaran">ജി. സുധാകരനും</ref> <ref target="https://ml.wikipedia.org/wiki/E.P._Jayarajan">ഇ. പി. ജയരാജനും</ref>
ഉപയോഗിക്കുന്ന ലളിതകോമള പദാവലി ആയിരുന്നെങ്കിൽ സംഗതി ഏറ്റേനെ. മാതൃഭൂമി പത്രാധിപരുടെ
കാൽമുട്ടു് തല്ലിയൊടിക്കണം. മാധ്യമം ലേഖകനെയും മൂർഖൻ പാമ്പിനെയും ഒരുമിച്ചു് കണ്ടാൽ ആദ്യം ലേഖകനെ
തട്ടണം എന്നാണു് ആഹ്വാനം ചെയ്യുന്നുതെങ്കിൽ സുമനസ്സുകൾക്കു കാര്യം പെട്ടെന്നു പിടികിട്ടും. സഖാക്കൾ
അതനുസരിച്ചു് പ്രവർത്തിക്കുകയും ചെയ്യും.
</p>
          <figure rend="fleft" type="gra">
            <graphic url="images/D_Vinayachandran.jpg" rendition="gra"/>
            <figDesc style="thumb">ഡി. വിനയചന്ദ്രൻ</figDesc>
          </figure>
          <p> സാംസ്കാരിക നായകരുടെ കുരകേട്ടാലൊന്നും ഉറക്കംനടിക്കുന്ന മാധ്യമങ്ങൾ ഉണരുകയില്ല.
ദേശാഭിമാനിയല്ലാതെ ഒരു പത്രവും പ്രസ്താവനയുടെ പൂർണ രൂപം പ്രസിദ്ധപ്പെടുത്തിയില്ല. ഒപ്പിയാന്മാരുടെ
മൊത്തം പേരുവിവരം വെളിപ്പെടുത്തിയുമില്ല. മനോരമയിൽ വാർത്തയേ കണ്ടില്ല. പൂർണ ബ്ലേക്കൗട്ട്! മനോരമ
മാത്രം വായിക്കുന്ന എത്രയോ ലക്ഷം മലയാളികൾക്കു് സാംസ്കാരിക നായകരുടെ സുവിശേഷം നഷ്ടമായി. മറ്റു
പത്രങ്ങൾ വാർത്തകൊടുത്തു. പിന്നാലെ സാംസ്കാരിക നായകരെ പരിഹസിച്ചു കാർട്ടൂൺ വരച്ചു. ഖണ്ഡന
ലേഖനങ്ങൾ, വിശകലനങ്ങൾ പിന്നാലെ വരും.
</p>
          <figure rend="fright" type="gra">
            <graphic url="images/PGovindapilla.jpg" rendition="gra"/>
            <figDesc style="thumb">പി. ഗോവിന്ദൻപിള്ള</figDesc>
          </figure>
          <p> സാംസ്കാരിക നായകരുടെ പ്രസ്താവനക്കു് മാതൃഭൂമി നൽകിയ പ്രാധാന്യമെങ്കിലും ജനയുഗത്തിൽ നിന്നു്
ലഭിച്ചില്ല. ഏഴാം പേജിൽ ഒറ്റക്കോളം വാർത്തയായി മഹാ സാംസ്കാരിക ദൗത്യം ഒതുക്കപ്പെട്ടു. <ref target="https://ml.wikipedia.org/wiki/O._N._V._Kurup">ഒ. എൻ. വി.</ref> യാകട്ടെ
<ref target="https://ml.wikipedia.org/wiki/Kedamangalam_Sadanandan">കെടാമംഗലം
സദാനന്ദനാ</ref> കട്ടെ പ്രസ്താവനയിൽ ഒപ്പിട്ടതുമില്ല.
</p>
          <figure rend="fleft" type="gra">
            <graphic url="images/Umayee.jpg" rendition="gra"/>
            <figDesc style="thumb">ഉമ്പായി</figDesc>
          </figure>
          <p> മനോരമയുടെ നിരാസമോ ജനയുഗത്തിന്റെ അവഗണനയോ മാധ്യമം, മാതൃഭൂമി പത്രങ്ങളുടെ
പരിഹാസമോ ഒന്നും പിണ്ടിക്കേറ്റിനെ തളർത്തുകയില്ല. സഖാവു് <ref target="https://ml.wikipedia.org/wiki/Pinarayi_Vijayan">പി. വിജയൻ</ref> എന്ന
സൂര്യതേജസ്സിനെ പഴമുറംകൊണ്ടു് മറയ്ക്കാൻ മാധ്യമ സീൻഡിക്കേറ്റിനു് സാധ്യവുമല്ല.
</p>
        </div>
        <!--end of "section 0.0.0.0/1.1"-->
        <div type="lsection" xml:id="sec1.2">
          <head type="lsechead">അഡ്വക്കറ്റ് എ. ജയശങ്കർ</head>
          <figure rend="fright" type="gra">
            <graphic url="images/ajayasankar.jpg" rendition="gra"/>
          </figure>
          <p style="noindent">
</p>
          <p>അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം
ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര
അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ
ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ
ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ
രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ
നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.
</p>
        </div>
        <!--end of "section 0.0.0.0/1.2"-->
      </div>
      <!--end of "chapter 0.0.0/1"-->
      <!--END OF CHAPTER 0.0.0/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Samskarika Nayakarude
Suvisesham Vayippin! (ml: സാംസ്കാരിക നായകരുടെ സുവിശേഷം വായിപ്പിൻ!).</p>
        <p style="hang"><hi rend="bold">Author(s):</hi>  K. Rajeswari.</p>
        <p style="hang"><hi rend="bold">First publication details:</hi>  Not available; ;
</p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  Article, K. Rajeswari,
Samskarika Nayakarude Suvisesham Vayippin!, കെ. രാജേശ്വരി, സാംസ്കാരിക നായകരുടെ
സുവിശേഷം വായിപ്പിൻ!, Open Access Publishing, Malayalam, Sayahna Foundation, Free Software,
XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; River Valley Campus, Malayinkeezh, ; Trivandrum
695571; India.</p>
        <p style="hang"><hi rend="bold">Date:</hi>  June 7, 2026.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to the author. The text encoding and editorial notes were created and​/or
prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        <p style="hang"><hi rend="bold">Cover:</hi>  <ref target="https://commons.wikimedia.org/wiki/File:James_Tissot__The_Shop_Girl.jpg">The Shop Girl,</ref> a painting by <ref target="https://en.wikipedia.org/wiki/en:James_Tissot">James Tissot</ref>
 (1836–1902). The image is taken from <ref target="https://commons.wikimedia.org">Wikimedia Commons</ref>  and is
gratefully acknowledged.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Typesetter:</hi>  JN Jamuna; <hi rend="bold">Editor:</hi>
 PK Ashok; <hi rend="bold">Encoding:</hi>  JN Jamuna.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.org.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/rajeswari-snsv.xml">Download document
sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/rajeswari-snsv.pdf">Download Phone
PDF</ref>.</p>
      </div>
    </back>
  </text>
</TEI>
