<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">കേരള
ഭാഷാസാഹിത്യചരിത്രം</title>
          <title xml:lang="en" type="main">Kēraḷa bhāṣāsāhitya caritṛam</title>
        </title>
        <author>R Narayana Panicker</author>
        <respStmt>
          <resp>Data entered by</resp>
          <name>Staffers at River Valley</name>
        </respStmt>
        <respStmt>
          <resp>Typeset by</resp>
          <name>CVR</name>
        </respStmt>
        <respStmt>
          <resp>Digitized by</resp>
          <name>KB Sujith</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>CVR</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2022">March 21, 2022</date>
        <address>
          <addrLine>JWRA 34, Jagthy</addrLine>
          <addrLine>Trivandrum 695014</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is in the public domain. The text encoding and editorial
notes were created and​/or prepared by the Sayahna Foundation and are licensed under
a <ref target="https://creativecommons.org/licenses/by-sa/4.0/">Creative
Commons Attribution By ShareAlike 4​.0 International License</ref>  (CC BY-SA
4​.0). Any reuse of the material should credit the Sayahna Foundation and must be
shared under the same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">കേരള
ഭാഷാസാഹിത്യചരിത്രം</title>
              <title xml:lang="en" type="main">Kēraḷa bhāṣāsāhitya caritṛam</title>
            </title>
            <author>R Narayana Panicker</author>
          </titleStmt>
          <editionStmt>
            <edition>Vol. 2</edition>
          </editionStmt>
          <extent>
            <measure unit="pages" quantity="373">373 pages of source material</measure>
          </extent>
          <publicationStmt>
            <publisher>Sayahna Foundation</publisher>
            <pubPlace>Trivandrum, Kerala</pubPlace>
            <date>2022</date>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>History of literature</term>
          <term>R Narayana Panicker</term>
          <term>ആർ നാരായണപണിക്കർ</term>
          <term>കേരള ഭാഷാസാഹിത്യചരിത്രം</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="history of literature">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="literature"/>
        <factuality type="fact"/>
        <interaction type="complete"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>Trivandrum, Kerala, India</name>
          <time>2022</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <div xml:id="cover" type="Cover">
        <figure xml:id="cover-image" rend="fullfig">
          <graphic url="images/rnp-2-cover.jpg" width="100%"/>
          <figDesc>The forest distant views, an oil on canvas painting by <ref target="https://commons.wikimedia.org/wiki/n:Ivan_Shishkin">Ivan
Shishkin</ref>  (1831–1898). </figDesc>
        </figure>
      </div>
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">കേരള ഭാഷാസാഹിത്യചരിത്രം: ഭാഗം 2</titlePart>
        </docTitle>
        <docAuthor>
          <persName>ആർ നാരായണപണിക്കർ</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp2">
        <head type="lchaphead">ഗ്രന്ഥകർത്താവിന്റെ ജീവചരിത്രസംക്ഷേപം</head>
        <div type="lsection">
          <p style="noindent">പ്രൌഢങ്ങളായ പ്രസംഗങ്ങൾകൊണ്ടും സരസതരങ്ങളായ
ഗദ്യപ്രബന്ധങ്ങൾകൊണ്ടും കൈരളീദേവിയുടെ നിരന്തരോപാസകനും ഇന്നത്തെ ഗ്രന്ഥനിരൂപകന്മാരിൽ
എല്ലാത്തരത്തിലും അഗ്രഗണ്യനുമായ ശ്രീമാൻ ആർ. നാരായണപ്പണിക്കർ ബി. ഏ. എൽ. റ്റി.-യുടെ ഒരു
ജീവചരിത്രസംഗ്രഹം എഴുതിത്തരണമെന്നു് “കേരളഭാഷാ സാഹിത്യചരിത്രം” ഒന്നാംഭാഗം
അച്ചടിച്ചുതുടങ്ങിയ കാലത്തു തന്നെ തൽ പ്രകാശകനും വിദ്യാവിലാസിനി ബുക്കു്ഡിപ്പോ ഉടമസ്ഥനുമായ
ശ്രീമാൻ, പി. ഗോവിന്ദപ്പിള്ള അവർകൾ, മിസ്റ്റർ പണിക്കരുടെ ഒരു സ്നേഹിതനെന്ന നിലയിൽ, എന്നോടു്
പലകുറി ആവശ്യപ്പെടുകയും, അതിനുവേണ്ടുന്ന കരുക്കൾ ഒരുക്കിത്തരാമെങ്കിൽ ഒന്നു ശ്രമിക്കാമെന്നു്
ഞാൻ വാഗ്ദത്തംചെയ്കയും ചെയ്തിട്ടു വർഷം രണ്ടുതികഞ്ഞു. ഈയിടയ്ക്കു് മി. പിള്ള അതിനു വേണ്ടുന്ന
കുറിപ്പുകൾ അന്വേഷിച്ചുവരുന്നതായി എന്നെ അറിയിക്കയും ‘സാഹിത്യചരിത്ര’ത്തിന്റെ രണ്ടാം
ഭാഗത്തിലെങ്കിലും ചേർക്കത്തക്കവണ്ണം മി. പണിക്കരുടെ ഒരു ജീവചരിത്രം രൂപവൽകരിച്ചു തരണമെന്നു്
വീണ്ടും ആവശ്യപ്പെടുകയും ചെയ്തതനുസരിച്ചു് വല്ലതുമൊന്നു എഴുതിച്ചേർക്കാമെന്നു വിചാരിച്ചു. പുരാതന
സാഹിത്യകാരന്മാരുടെ ജീവചരിത്രങ്ങളോ നമുക്കു് ഒരുവിധത്തിലും കണ്ടുപിടിയ്ക്കാൻ കഴിയാത്ത
നിലയിലാണല്ലോ സ്ഥിതിചെയ്യുന്നതു്. അതിനാൽ അശ്മാനാതന സാഹിത്യകാരന്മാരുടെ ചരിത്രങ്ങൾ
എങ്കിലും ഇനിയുള്ള കാലം അത്തരത്തിലായിത്തീരാൻ ഇടവരുത്തുന്നതു് അനുചിതമാണു് എന്നുകൂടി
എനിക്കു തോന്നിയതും ഇതെഴുതുന്നതിനു് എനിക്കു പ്രേരകമായി ഭവിച്ചു എന്നുള്ള രഹസ്യത്തേയും മുൻകൂട്ടി
അറിയിച്ചുകൊള്ളട്ടെ.
</p>
          <p style="indent">കൈരളീസാഹിത്യ മലർക്കാവിൽ സ്പൃഹണീയതരകാന്തിയോടുകൂടി വികസിച്ചു്
കേരളഭൂമണ്ഡലമൊട്ടാകെ ആത്മസൌരഭ്യധോരണികൊണ്ടു് സുരഭീകരിച്ചു്
അനേകശതവർഷകാലംമുതൽക്കു ഒരു വാട്ടവും കോട്ടവും തട്ടാതെ പ്രശോഭിച്ചുകൊണ്ടിരിക്കുന്ന അനവധി
കാവ്യകുസുമങ്ങളിലെ അനവദ്യവും ഹൃദ്യവുമായ മകരന്ദരസം ശേഖരിച്ചു വച്ചിട്ടുള്ള ഒരു
സാഹിത്യചരിത്രത്തിന്റെ രചയിതാവു് എന്ന നിലയിൽ പരിലസിക്കുന്ന ശ്രീമാൻ ആർ.
നാരായണപ്പണിക്കർ അവർകൾ പ്രസിദ്ധനായ ഒരു നാവലെഴുത്തുകാരനായിട്ടും
ഒരുത്തമചരിത്രകാരനായിട്ടും ഒരു ഒന്നാന്തരം പ്രാസംഗികനായിട്ടും ഒരു മാതൃകാദ്ധ്യാപകനായിട്ടും കൂടി
നമ്മുടെ ദൃഷ്ടിപഥത്തിലും കർണ്ണപഥത്തിലും എത്തുന്നു. ഈ മാന്യദേഹം വിവിധഭാഷകളുടെ ഒരു
സജീവകോശമെന്ന നിലയിലും ഇന്നത്തെ ഭാഷാപോഷണ വിചക്ഷണന്മാരിൽ അഗ്രിമസ്ഥാനത്തിനു
അവകാശിയാവാൻ സന്നദ്ധനായിരിക്കുന്ന ഒരു യുവസാഹിത്യരസികനാകുന്നു.
</p>
          <p style="indent">ഇദ്ദേഹത്തിന്റെ അവതാരംകൊണ്ടു ചാരിതാർത്ഥ്യം അടഞ്ഞ പവിത്രദേശം
പ്രാചീനകാലം മുതല്ക്കേ സുപ്രസിദ്ധ കവികളുടേയും ശാസ്ത്രജ്ഞന്മാരുടേയും അധിഷ്ഠാന ഭൂമിയായി
പരിശോഭിക്കുന്ന ചെമ്പകശ്ശേരിനാടുതന്നെയാണു്. കൊല്ലവർഷം 1064 മകരം 14-നു
വിശാഖനക്ഷത്രംകൊണ്ടു കിരിയത്തു നായർകുലത്തിൽ ഈ മാന്യൻ ഭൂജാതനായി. ഇദ്ദേഹത്തിന്റെ
പൂർവകുടുംബക്കാർ ബ്രിട്ടീഷുമലബാറിൽ നിന്നു് ആയിരത്തിൽപരം വർഷങ്ങൾക്കു മുൻപു് വടക്കൻ
പറവൂരിൽ വന്നു കുടിപാർത്തവരും കയ്മൾസ്ഥാനീയരുമായിരുന്നു. അവിടെനിന്നു്
അഞ്ഞൂറുകൊല്ലങ്ങൾക്കുമുൻപു് ചെമ്പകശ്ശേരി രാജാവിന്റെ ക്ഷണം അനുസരിച്ചു് അവർ അമ്പലപ്പുഴ വന്നു്
താമസം തുടങ്ങി. ആശ്രിതജനങ്ങൾക്കു കല്പതരുവായിരുന്ന ആ രാജാവു് അവർക്കു് ഒരു
സേനാവിഭാഗത്തിന്റെ ആധിപത്യവും വസ്തുവകകളും നല്കി. ‘കോവിലിടം’ എന്നായിരുന്നു ഈ
പുതിയകുടുംബത്തിന്റെ പേരു്. അതിന്റെ രണ്ടുശാഖക്കാർ രണ്ടുകരകളുടെ കരനാഥസ്ഥാനം ഇപ്പോഴും
വഹിച്ചുവരുന്നു. ഇങ്ങനെ പല ശാഖകളായിത്തീർന്ന കോവിലിടത്തു കുടംബത്തിന്റെ ഒരുപശാഖയാണു് മി.
പണിക്കരുടെ ജനനത്താൽ ചരിതാർത്ഥത അടഞ്ഞതു്. സ്വകുടുംബത്തിനു സിദ്ധമായ ആ പോരാളിത്വം
ഈ ചരിത്രനായകനിൽ രൂപാന്തരപ്പെട്ടു് സാഹിത്യവിമർശകപ്പോരാളിയായിരിക്കുന്നുമുണ്ടല്ലോ.
</p>
          <p style="indent">ശൈശവലീലകൾ കഴിഞ്ഞു് അടുത്തപടിയിൽതന്നെ മി. പണിക്കർ
ജീവിതത്തിലെ ആദ്യഘട്ടമായ വിദ്യാഭ്യാസത്തിൽ പ്രവേശിച്ചു. അചിരേണ ഈ ബാലൻ, ഗുരുജനങ്ങളുടെ
വാത്സല്യത്തിനും സബ്രഹ്മചാരികളുടെ ബഹുമാനാദരങ്ങൾക്കും പാത്രീഭൂതനായി. നാട്ടുഭാഷയിൽ ഒന്നു
മുതൽ എലിമെന്ററി ക്ലാസ്സുവരെ ഒന്നിലും തോൽവി എന്നുള്ളതറിയാതെ ഒന്നാമതായി പടിപടിയായിട്ടു
ജയിച്ചുവന്നു. ഇദ്ദേഹത്തിന്റെ പഠിത്തത്തെപ്പറ്റി അക്കാലത്തു വളരെ പുകഴ്ത്തിയിരുന്നവനും
സന്തോഷിച്ചിരുന്നവനും ആയ പ്രധാനാദ്ധ്യാപകൻ ബ്രഹ്മശ്രീ വി. ശിവരാമകൃഷ്ണയ്യർ അവർകൾ,
സ്വശിഷ്യാഗ്രണിയുടെ ക്രമപ്രവൃദ്ധമായ അഭ്യുന്നതിയിൽ സന്തുഷ്ടനായി ഇന്നും ജീവിച്ചിരിപ്പുണ്ടു്.
</p>
          <p style="indent">ഇങ്ങനെ ഏറ്റവും പ്രശംസനീയമാംവണ്ണം മാതൃഭാഷാഭ്യസനം കഴിഞ്ഞു്
ക്രമേണ 11-ാമത്തെ വയസ്സിൽ ആംഗലഭാഷാപഠനത്തിനിറങ്ങി. ഈ മാന്യനുണ്ടായിരുന്ന ദുശ്ശാഠ്യങ്ങളിൽ
പ്രധാനമായ ഒന്നു് എല്ലാക്ലാസ്സിലും ഒന്നാമതായി പാസ്സാകണമെന്നുള്ളതായിരുന്നു. അക്കാലത്തു്
ഇദ്ദേഹത്തിനു് ഏറ്റവും പിടിച്ചതും വാസനയുള്ളതും ആയ വിഷയം കണക്കും ഇംഗ്ലീഷും ആയിരുന്നു
എന്നാണു് ഞാൻ അറിഞ്ഞിട്ടുള്ളതു്. എന്നാൽ മാതൃഭാഷയിൽ ഒരുമാതിരി മോശവുമായിരുന്നു. ഒരു
മലയാളി മലയാളഭാഷയിൽ മോശമാണെന്നുവരുന്നതു് പോരായ്മയെന്നുള്ള ബോധം മി. പണിക്കരുടെ
അന്തരംഗത്തിൽ കടന്നുകൂടുകയാൽ തൽഫലം ഇപ്പോൾ നമുക്കൊക്കെ പ്രത്യക്ഷത്തിൽ
അനുഭവിക്കാറായിട്ടുണ്ടു്. ഇതോർക്കുമ്പോൾ സകലവിധ ഉന്നതിയ്ക്കും യശസ്സിനും മുഖ്യനിദാനം ഒരുവന്റെ
വാശിയോടുകൂടിയ സ്ഥിരപ്രയത്നം തന്നെയെന്നുള്ള തത്വം ഹൃദയത്തിൽ ഉൽബുദ്ധമാകുന്നുണ്ടു്. നമ്മുടെ
പണിക്കർ മൂന്നാം ഫാറത്തിൽ പഠിക്കുന്ന അവസരത്തിൽ ഇംഗ്ലീഷിൽ എഴുതിയ ഒരുപന്യാസത്തെക്കുറിച്ചു്
അന്നത്തെ ഹെഡ്മാസ്റ്റർ അവർകളുടെ നിർവ്യാജമായ പ്രശംസാവാക്യംതന്നെ ഇദ്ദേഹത്തിന്റെ
പ്രതിഭാശക്തിയെ പ്രസ്ഫുടമാക്കുന്നുണ്ടു്. ഒഴിവുദിവസങ്ങളെ വന്ധ്യമാക്കാതെ ഇംഗ്ലീഷിലുള്ള പലേ
നോവലുകളും ഇക്കാലത്തിനു മുമ്പുതന്നെ വായിച്ചുതീർത്തു. പ്രായേണ വിദ്യാർത്ഥികൾക്കു തിക്തത
കഷായമായി തോന്നാറുള്ള വ്യാകരണം മി. പണിക്കർക്കു് കദളീരസായനമായിട്ടാണു് തോന്നിയിരുന്നതു്.
സാധാരണ വ്യാകരണവിഷയം മനസ്സിലാക്കാനും അതിൽ രസിക്കാനും കെൽപ്പുള്ള ഒരുവനു്
ഭാഷാജ്ഞാനം സ്വയമേ കൂടിയിരിക്കുമെന്നുള്ളതു് വിദ്വൽ സമ്മതമായിട്ടുള്ളതാണല്ലോ.
</p>
          <p style="indent">ഈ ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കവേ വിദ്യാർത്ഥിയായ മി. പണിക്കരുടെ
ഹൃദയം തകർന്നുപോകത്തക്കവണ്ണം ഒരു പരിതാപകരമായ സംഭവം നടന്നു. അതായതു് ഇദ്ദേഹത്തിന്റെ
പ്രിയജനനി സ്വപുത്രന്റെ ഭാവി യശഃകുസുമസൗരഭ്യം ആഘ്രാണിക്കുന്നതിനിടയാകാതെ
കാലയവനികയ്ക്കുള്ളിൽ മറഞ്ഞു എന്നുള്ളതാണു്. അടുത്ത കൊല്ലത്തിൽ അദ്ദേഹത്തിന്റെ ഗുരുവരനും
പ്രധാനാദ്ധ്യാപകനും ആയ മി. സുബ്ബയ്യർ അവർകളും ദിവംഗതനായി. ഈ രണ്ടു് അകാലനിര്യാണങ്ങളും
നമ്മുടെ യുവവിദ്യാർത്ഥിയായ പണിക്കരുടെ ഹൃദയകവാടത്തെ വിപാടനംചെയ്കയും അദ്ദേഹത്തിനെ
ഏറെക്കുറെ അന്തർമുഖനാക്കുകയും ചെയ്തു.
</p>
          <p style="indent">4-ാം ഫാറത്തിൽ പഠിത്തം ആരംഭിച്ചതോടുകൂടി സംസ്കൃതഭാഷയും
അഭ്യസിച്ചുതുടങ്ങി. ആശാന്മാരുടെ എഴുത്തുപള്ളിയിലെ കറിക്കുലമനുസരിച്ചു് ആദ്യമേതന്നെ
അമരകോശവും സിദ്ധരൂപവും ശ്രീരാമോദന്താദി ലഘുകാവ്യങ്ങളും പഠിച്ചിരുന്നതുകൊണ്ടു് ആ
വിഷയത്തിൽ അധികം തോൽവിക്കിട പറ്റിയില്ല. കൂടാതെ ആ വിഷയത്തിൽ കൂടുതൽ ശ്രദ്ധയും അദ്ദേഹം
പതിപ്പിച്ചു. ഇതിനൊരു പ്രത്യേക കാരണവുമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ സഹപാഠികളായി
പ്രാഥമികപരീക്ഷാ വിജയികളായ കുറെ വിദ്യാർത്ഥികളുണ്ടായിരുന്നു. അവരൊക്കെ മലയാളത്തിൽ
മിടുക്കന്മാരുമായിരുന്നു. പണിക്കർ മാത്രം അക്കൂട്ടത്തിൽ വളരെ പിന്നോക്കമായിരുന്നു. ഈ വഴിയ്ക്കു
യാത്രചെയ്താൽ സ്വസഹപാഠികൾക്കൊപ്പമോ മുന്നണിയിലോ എത്തിച്ചേരുന്നതു് അസാദ്ധ്യമെന്നു കരുതി
മാർഗ്ഗാന്തരത്തിൽ പ്രവേശിച്ചു് ശുഷ്കാന്തി കാണിക്കുന്നപക്ഷം തന്റെ ഉദ്ദിഷ്ടകാര്യം
സാധിതപ്രായമാകുമെന്നു കാൺകയാലും തന്നെ പിന്നിലാക്കിയ കൂട്ടർ തന്നെ ഒരു സമസ്യാ പൂരണത്തിനു്
മറ്റുള്ളവരോടൊപ്പം തന്നോടു് ആവശ്യപ്പെടുകയും അതിനു തനിക്കു് ശേഷിയില്ലാതായിത്തീരുകയും
ചെയ്കയാൽ പണിക്കരെ അവർ ഒക്കെ കൃതഹസ്തതാളം പരിഹസിക്കയും അതുകൊണ്ടു് ലജ്ജിതനായി
ഭവിക്കയും ചെയ്തതിനാലുമാണു് സംസ്കൃതം പഠിച്ചുതുടങ്ങിയതും അതിൽ അശ്രാന്ത പരിശ്രമം ചെയ്തതും.
“സ്പർദ്ധയാ വർദ്ധതേ വിദ്യാ” എന്നുണ്ടല്ലോ. കവിത എഴുതാൻ പലവട്ടം പ്രയത്നിച്ചിട്ടുണ്ടായിരുന്നു. അതു
മുഴുവനും അക്കാലത്തു നിഷ്ഫലമായതേയുള്ളൂ. എങ്കിലും ആ വിഷയത്തിൽ തുടർന്നു പ്രയത്നിച്ചു. അചിരേണ
ആ കവിതാകാമിനിയ്ക്കും നമ്മുടെ പണിക്കരോടു അനുകമ്പയുണ്ടായി സാവധാനം കടാക്ഷിച്ചുതുടങ്ങി.
അദ്ദേഹം രചിച്ചിട്ടുള്ള അസംഖ്യം ഗാനങ്ങൾ ഇപ്പോൾ കേരളമൊട്ടുക്കു് പ്രചരിച്ചിട്ടുണ്ടു്.
</p>
          <p style="indent">പുസ്തകപാരായണം എന്നുള്ളതു് നിത്യാനുഷ്ഠാനങ്ങളിൽ ഒന്നാമതായിട്ടാണു്
പണിക്കർ കരുതിപ്പോന്നിരുന്നതു്. എന്നാൽ ആ വ്രതം നിർവിഘ്നമായി പരിസമാപിക്കണമെങ്കിൽ
ഗ്രന്ഥസാമഗ്രി അത്യാവശ്യമാണല്ലോ. പിന്നത്തേ ശ്രമം അതിലേയ്ക്കായി. അല്പകാലത്തിനുള്ളിൽ
സഹസ്രാധികം ഗ്രന്ഥങ്ങൾ ശേഖരിക്കുകയും അവയൊക്കെ യഥാ സൌകര്യം പല ആവർത്തി വായിച്ചു
തീർക്കുകയും ചെയ്തു. ഇപ്പോൾ ഒന്നാംകിടയിലുള്ള ഒരു ഗ്രന്ഥസമുച്ചയം അദ്ദേഹത്തിന്റെ കൈവശമുണ്ടു്.
</p>
          <p style="indent">അഞ്ചാം ഫാറത്തിൽ ഉത്സാഹിയായി പഠിച്ചുവരവേ അതികഠിനമായ രോഗം
പിടിപെട്ടു് കാലന്റെ പടിവാതുക്കലോളം എത്തി. ഭാവിയെപ്പറ്റി പലരും സംശയഗ്രസ്തരായിരുന്നു. പരീക്ഷ
അടുത്തപ്പോൾ രോഗത്തിനു അല്പമൊരു ശമനം കാണുകയും ഉടൻ അക്കൊല്ലത്തെ പരീക്ഷയ്ക്കു കൂടുകയും
ക്ലാസ്സിൽ ഒന്നാമതായി പാസ്സാകുകയും ചെയ്തു. അതു കഴിഞ്ഞ ഉടൻ പൂർണ്ണശമനംപ്രാപിക്കാത്ത ആ
രോഗം തന്നെ വീണ്ടും തലപൊക്കി. അതു കുറേ നാളത്തേയ്ക്കു നിലനിന്നു. പല ഭിഷക്പ്രവരന്മാരും
ചികിത്സിച്ചുനോക്കി. അതിലൊന്നിലും ഫലപ്പെടാതെ ഒടുവിൽ ഒരു ചിന്താമണിവൈദ്യന്റെ കൂടെ കഴിച്ചു
കൂട്ടിവരവേ രോഗിയ്ക്കു് ആ വൈദ്യൻ വെറും വൈദ്യംമന്യനാണെന്നു് അയാളുമായുള്ള അഭിമുഖ
സംഭാഷണത്തിൽ കാണുകയാൽ അയാളുടെ ചികിത്സയുംമതിയാക്കിയിട്ടു്, പുണ്യശ്ലോകനായ തലവടി
ചന്ദ്രശേഖരൻപിള്ള വൈദ്യനെ കണ്ടു് അദ്ദേഹത്തിന്റെ ഔഷധങ്ങൾ സേവിച്ചുതുടങ്ങുകയും അതിന്റെ
ഫലം പെട്ടെന്നു് അനുഭവപ്പെടുകയും ചെയ്തു. അന്നുമുതൽക്കു് മി. പണിക്കർക്കു് അഷ്ടാംഗവൈദ്യത്തിൽ
നിരതിശയമായ ബഹുമാനം തോന്നിയതിനാൽ തഛാസ്ത്രാഭ്യസനവിഷയത്തിൽ കൂടുതൽ പ്രതിപത്തി
കാട്ടിത്തുടങ്ങി. ഈയിടയ്ക്കു എഴുതി പ്രസിദ്ധപ്പെടുത്തീട്ടുള്ള “ആയുർവേദചരിത്രം”
തൽഫലമായിട്ടുള്ളതാകുന്നു. ഈ ഗ്രന്ഥരത്നം പല മാന്യ മഹാശയന്മാരുടേയും പ്രശംസയ്ക്കു
പാത്രമായിത്തീർന്നിട്ടുള്ള ഒരു സർവതന്ത്ര സ്വതന്ത്രമായ പ്രൌഢ കൃതിയാണു്. തീവ്രമായ
അന്വേഷണബുദ്ധി സ്ഥിരവും സ്വതന്ത്രവുംആയ അഭിപ്രായസ്ഥാപനം മുതലായി പല ശക്തിമത്തുകളായ
സംഗതികൾ പ്രസ്തുത ചരിത്രത്തിൽ അടങ്ങിയിരിക്ക കൊണ്ടാണു് പണ്ഡിതജനങ്ങളുടെയിടയിൽ അതിനു്
അത്രത്തോളം മാഹാത്മ്യം കൂടിയതു്.
</p>
          <p style="indent">ഇദ്ദേഹം മട്രിക്കുലേഷൻക്ലാസ്സിൽ പഠിക്കുന്ന കാലത്തു് നേരം പോക്കായി
“ഭാനുമതി” എന്നൊരു നോവൽ എഴുതീട്ടുണ്ടായിരുന്നു. അതു് അച്ചടിച്ചിട്ടില്ല. ഇങ്ങനെ സാഹിത്യ
പരിശ്രമങ്ങളിൽ നക്തംദിവം കഴിച്ചുകൂട്ടിയെങ്കിലും അദ്ധ്യായനവിഷയത്തിൽ ഒട്ടും പിന്നോക്കം പോകാതെ
സർവകലാശാലാ പരീക്ഷയിലും ക്ലാസ്സിൽ ഒന്നാമനായിത്തന്നെ പാസ്സായി. ഉടനെ എറണാകുളം
കാളേജിൽ ചേർന്നു് എഫ്. ഏ. യ്ക്കു പഠിച്ചുതുടങ്ങി. ആ കാളേജിൽ നടത്താറുണ്ടായിരുന്ന പലേ മലയാള
സമാജങ്ങളിലും അദ്ധ്യക്ഷം വഹിക്കുക ഉണ്ടായിട്ടുണ്ടു്. പുത്തേഴത്തു മി. രാമൻമേനോൻ പണിക്കരുടെ
ജൂനിയർ ആയിരുന്നു എഫ്. ഏ. യിലും പ്രശംസാർഹമായ വിധത്തിൽ തന്നെ പാസ്സായി.
ഉപരിവിദ്യാഭ്യാസത്തിനു് തിരുവനന്തപുരം രാജകീയ കാളേജിൽ വന്നുചേർന്നു. ബി. ഏ. ക്ലാസ്സിൽ
ഒരുകൊല്ലം പഠിച്ചു. സീനിയർ ക്ലാസ്സിൽ പഠിക്കുന്ന കാലത്തു് പ്രൊഫ്സറന്മാരിൽ ഒരാൾ അദ്ദേഹത്തിന്റെ
അഭിമാനത്തിനു് ക്ഷയം വരത്തക്കവണ്ണം പെരുമാറിയതിനാൽ പഠിത്തം നിർത്തീട്ടു് സ്വദേശത്തേയ്ക്കു
പൊയ്ക്കളഞ്ഞു. ഒരു കൊല്ലത്തോളം ഒരു മലയാം സ്ക്കൂളിലെ ഒന്നാംവാദ്ധ്യാരായി കഴിച്ചുകൂട്ടി. ഇദ്ദേഹം ആ
സ്ക്കൂൾ ഭരണം ഏറ്റതിന്റെ ഫലമായി അക്കൊല്ലത്തെ സ്ക്കൂൾലീവിംഗ് പരീക്ഷയ്ക്കു ൧൩ വിദ്യാർത്ഥികളെ
അയച്ചതിൽ ൧൨ പേർ പാസ്സായി. അത്തരത്തിലുള്ള ഒരു വിജയഫലം അതിനു മുൻപൊരിക്കലും ആ
സ്ക്കൂളിലുണ്ടായിട്ടേയില്ലായിരുന്നു. അന്നു് ഡയറക്റ്റരായിരുന്ന ഡാക്ടർ ബിഷപ്പു് അവർകൾ യാദൃഛികമായി
വന്നു് സ്ക്കൂൾ പരിശോധിച്ചതിൽ വളരെ പ്രശംസിക്കയുണ്ടായിട്ടുണ്ട്. ൨൩ വയസ്സു തികയുന്നവർക്കു് ബി. ഏ-യ്ക്കു
പ്രൈവറ്റായി ചേരാമെന്നു് യൂണിവേൾസിറ്റിക്കാർ അക്കൊല്ലം അനുവദിച്ചതിനാൽ അദ്ദേഹം
അതിനുചേർന്നു് ചരിത്രത്തിലും മലയാളത്തിലും പാസ്സായി. അടുത്ത കൊല്ലം ഇംഗ്ലീഷിലും വിജയം നേടി.
</p>
          <p style="indent">ബീ. ഏ. ക്ലാസ്സിൽ പഠിക്കുന്ന അവസരത്തിൽ “ഡാവിൽ” “ഹക്സിലി”
മുതലായവരുടെ പ്രാണിവിജ്ഞാനീയ ഗ്രന്ഥങ്ങളും “പരിണാമവാദവും” നല്ലപോലെ പഠിച്ചു.
തത്വദർശനപരങ്ങളും തർക്കശാസ്ത്രപരങ്ങളും ആയ ഗ്രന്ഥങ്ങളിലെ സാരതരങ്ങളായ വിഷയങ്ങളിലും
അദ്ദേഹം ശ്രദ്ധപതിപ്പിച്ചിരുന്നു. എന്നാൽ അതിനോടുകൂടി അദ്ദേഹം ഒരു നിരീശ്വരവാദിയായിത്തീർന്നു
വെങ്കിലും ഹക്സിലി എൻസൈക്ലോപീഡയാ ബ്രിട്ടാനിക്കയിൽ എഴുതിയിരുന്ന
പ്രാണിവിജ്ഞാനീയലേഖനം മി. പണിക്കരുടെ ചിന്തയെ ഉദ്ദീപിപ്പിച്ചു. അന്നുമുതല്ക്കു് ഗീത, ഉപനിഷത്തുകൾ
വിവേകാനന്ദന്റെ പ്രസംഗങ്ങൾ ഇവ പാരായണം തുടങ്ങി. അങ്ങനെയാണു് അദ്ദേഹം ഒരു
മതവിശ്വാസിയായിത്തീർന്നതു്. പൌരസ്ത്യപരിഷ്ക്കാരത്തിലും അദ്ദേഹത്തിനു പ്രതിപത്തി വർദ്ധിച്ചു.
അതോടുകൂടി ഇദ്ദേഹത്തിന്റെ പഠിത്തകാലത്തു് എഴുതിവായിച്ച “ഹൈന്ദവനാടകങ്ങൾ” എന്ന
ലേഖനത്തിനു് ‘ഭാഷാപോഷിണി’ അഗ്രിമസ്ഥാനം നൾകീട്ടുള്ളതിനെ ഓർക്കുമ്പോൾ ടി ലേഖനത്തിനു
എത്രകണ്ടു യോഗ്യതയുണ്ടെന്നു് നമുക്കു മനസ്സിലാക്കാവുന്നതാണു്. B. A. ക്ലാസ്സിൽ പഠിച്ചുകൊണ്ടിരുന്ന
കാലത്തു തന്നെ, അമ്പലപ്പുഴ താലൂക്കിൽനിന്നു് പ്രജാസഭ മെമ്പറായിരുന്ന ആളും സുപ്രസിദ്ധനും ആയ
വക്കീൽ കെ. നാണുപിള്ള അവർകളുടെ ഭാഗിനേയി ശ്രീമതി ജാനകിഅമ്മ എന്ന ബാലികയെ
പാണിഗ്രഹണം ചെയ്തു് മി. പണിക്കർ ഗൃഹസ്ഥാശ്രമത്തിൽ പ്രവിഷ്ടനായിക്കഴിഞ്ഞിരുന്നു.
അധികകാലതാമസം കൂടാതെ ‘കാർത്യായണി’ എന്ന ഒരു ഓമന മകളും ജനിച്ചു.
</p>
          <p style="indent">ബീ. ഏ. പാസ്സായതിനു ശേഷം എടത്വാ ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ
ഒരദ്ധ്യാപകനായി ജീവിതം നയിച്ചുതുടങ്ങി. മി. പണിക്കർ അവിടുത്തെ വിദ്യാർത്ഥികളുടെ ഇടയിൽ
ഒരുപാസനാവിഗ്രഹമായിട്ടാണു് പരിലസിച്ചിരുന്നതു്. അക്കാലത്തു് എഴുതീട്ടുള്ളതാണു് ‘അശോകൻ’ എന്ന
ചെറുകൃതി.
</p>
          <p style="indent">അനന്തരം ബന്ധുക്കളുടെ നിർബന്ധപ്രകാരം ‘ലാകാളേജി’ൽ ചേർന്നു.
അക്കാലത്തു നമ്മുടെ സ്നേഹിതനു് പല കഷ്ടനഷ്ടങ്ങൾ സംഭവിച്ചു. ആ ദുഃഖത്തെ പ്രമാർജനം ചെയ്യാൻ
എന്ന വണ്ണം ഒരു പുത്രനിധിയും കരസ്ഥമായി. പിന്നീടു കുറെക്കാലം ‘ദക്ഷിണദീപം’ എന്ന മാസികയുടെ
പരിപോഷണാർത്ഥം ഉത്സാഹിയായി നടന്നു. ആ മാസികയിൽ കാണുന്ന പലേ ലേഖനങ്ങളുടേയും
പ്രണേതാവു് നമ്മുടെ പണിക്കർ തന്നെയാണു്. ആ ലേഖനങ്ങളൊക്കെയും പല മാന്യജനങ്ങളുടേയും പല
പത്രങ്ങളുടേയും നിർവ്യാജമായ പ്രശംസാദരങ്ങൾക്കു് വിഷയീഭവിച്ചിട്ടുണ്ടു്. ഗ്രന്ഥനിർമ്മാണവിഷയത്തിലും
അക്കാലത്തു് ഇദ്ദേഹം ഉദാസീനനായിരുന്നില്ല.
</p>
          <p style="indent">അടുത്തതായ ജീവിതഘട്ടം പരവൂർ ഇംഗ്ലീഷ് സ്ക്കൂൾ ഹെഡ്മാസ്റ്റരുടെ
നിലയിലാണു് തുടരുന്നതു്. ഏറ്റവും അധഃപതനാവസ്ഥയിൽ ഇരുന്നിരുന്ന ആ സ്ക്കൂളിനു് അക്കാലം
ശുക്രദശയായിരുന്നു. അധികകാലവിളംബമെന്യേ പ്രസ്തുതസ്ക്കൂൾ ഒരു മാതൃകാസ്ക്കൂൾ എന്ന പ്രഖ്യാതിക്കു
അർഹമായിഭവിച്ചു. ജാതിസ്പർദ്ധാപിശാചികാവേശമില്ലാതിരുന്നതിനാൽ എല്ലാ ജാതിമതസ്ഥന്മാരുടേയും
പ്രീതിബഹുമാനാദരങ്ങൾക്കു് പണിക്കർ പ്രത്യേകം പാത്രമായിരുന്നു. ഈ ഘട്ടത്തിൽ നമ്മുടെ
കഥാനായകന്റെ ഹൃദയനാഡി തകർന്നുപോകത്തക്കവണ്ണം ഒന്നു രണ്ടു ഘോരസംഭവങ്ങൾ നടന്നു.
അതായതു് ഇദ്ദേഹത്തിന്റേ ഭാര്യയുടേയും പ്രിയപുത്രിയുടേയും അകാലമരണം തന്നെയായിരുന്നു. ശ്രീമതി
ജാനകിഅമ്മ പുരാണവനിതകളെപ്പോലെ ഭർതൃഗതപ്രാണനായ ഒരു സതീരത്നമായിരുന്നു. ഈ മരണം
നമ്മുടെ യുവാവിനെ ഏറെക്കുറെ വിരക്തനാക്കിത്തീർത്തു എന്നു പറയാം. കാര്യങ്ങൾ
ഇങ്ങിനെയൊക്കെയാണെങ്കിലും തനിക്കു വാസനാസിദ്ധമായ ലേഖനവിഷയത്തിലും
അധ്യയനാധ്യാപനങ്ങളിലും നിരന്തരം പ്രയത്നിച്ചും കൊണ്ടേയിരുന്നു. അക്കാലത്തു് “വേദാന്തം” അഥവാ
“സാർവജനീനമായമതം” എന്നൊരുഗാംഭീര്യമായ വിഷയത്തെഅധികരിച്ചു് ആത്മപോഷിണിയിൽ
തുടരെ തുടരെ പ്രസിദ്ധീകരിച്ചുംകൊണ്ടിരുന്ന ദീർഘലേഖനം കൊട്ടാരക്കരവച്ചു നടന്ന ഒരു
മഹായോഗത്തിൽ വായിച്ചതാണു്. പരവൂർ വച്ചു് ഉള്ളൂർ മി. പരമേശ്വരയ്യർ അവർകളുടെ ആദ്ധ്യക്ഷത്തിൽ
നടന്ന ഒരു മഹായോഗത്തിൽ എഴുതി വായിച്ച “ജീവിതോദ്ദേശ്യം” എന്ന വേദാന്തപരമായ പ്രസംഗം
കഴിഞ്ഞ ഉടനേ അദ്ധ്യക്ഷൻ എഴുന്നേറ്റു് കൈ കൊടുത്തു് ബഹുമാനിച്ചു. ‘പ്രസംഗം ഉടനടി
പ്രസിദ്ധീകരിക്കണ’മെന്നു് സസന്തോഷം ബാഹ്യമായി പ്രസ്താവിക്കയും ചെയ്തതു് പ്രത്യേകം
ബഹുമാനിക്കത്തക്കതാണു്.
</p>
          <p style="indent">ഇക്കാലത്തിനിടയിൽ സംസ്കൃതത്തിൽ കൂടുതൽ പാണ്ഡിത്യം
സമ്പാദിക്കുന്നതിനു കൊതുകം ഉണ്ടാകയും അതിനായി വ്യാകരണം, അലങ്കാരം, ജ്യോതിഷം, ന്യായം
തുടങ്ങിയവ പഠിച്ചുതുടങ്ങുകയും ചെയ്തു. ഈ ഘട്ടത്തിൽ സമ്പാദിച്ച അറിവിന്റെ ഫലമായി പണിക്കരുടെ
ലേഖനിയിൽനിന്നും “ഹൈന്ദവനാട്യശാസ്ത്രം” എന്ന പേരിൽ ഒരുത്തമ ഗ്രന്ഥം ഉൽഭൂതമായി. ഈ
സാഹിത്യചരിത്രത്തിനു് അടിസ്ഥാനമായിട്ടുള്ളതു് മേൽപറഞ്ഞ ഗ്രന്ഥവും മലയാംസ്ക്കൂളിലെ ഏതാനും ചില
അദ്ധ്യാപകന്മാർക്കുവേണ്ടി നടത്തിയ ഹയർക്ലാസ്സിൽ പറഞ്ഞുകൊടുത്ത നോട്ടുകളുമാണു്.
അത്തരത്തിലുള്ള അന്നത്തെ ചെറുപരിശ്രമങ്ങൾ ഇന്നു് ഈ നിലയിൽ ഒരു
‘കേരളഭാഷാസാഹിത്യചരിത്ര’മായി പരിണമിച്ചതിൽ നാം ആജീവം ചാരിതാർത്ഥ്യപ്പെടേണ്ടിയിരിക്കുന്നു.
</p>
          <p style="indent">൧൦൯൩-ൽ രണ്ടാമതൊരു വിവാഹംചെയ്തു. പക്ഷേ ആ ദാമ്പത്യവും
ഏറെക്കാലം നിലനിന്നില്ല. ൧൦൯൬-ാമാണ്ടു് പ്രസിദ്ധമഹാകവിയായ കെ. സി. കേശവപിള്ളയുടെ
ഏകപുത്രിയായി ശ്രീമതി കെ. എൻ. തങ്കമ്മ എന്ന സുശീലയെ സഹധർമ്മചാരിണിയായി സ്വീകരിച്ചു. ആ
വിവാഹത്തിൽ രണ്ടു ആൺകുട്ടികളും ഒരു പെൺകുട്ടിയും ഇപ്പോഴും ഉണ്ടു്.
</p>
          <p style="indent">മൂന്നാമത്തെ കാലഘട്ടത്തിൽ മി. പണിക്കരെ നാം കാണുന്നതു് ഒരു സർക്കാർ
ഉദ്യോഗസ്ഥനായിട്ടാണു്. ൧൦൯൮-മുതൽക്കു് ഹിന്ദി, ഉർദു, ബംഗാളി, കന്നടം, തമിഴു് എന്നീ ഭാഷകളിൽ
പരിജ്ഞാനം സമ്പാദിച്ചുതുടങ്ങി. ഹിന്ദി പഠിച്ചതിന്റെ ഫലമായിട്ടു് മലയാളത്തിനു പല പല നല്ല
ഗ്രന്ഥമാലകൾ ലഭിച്ചിട്ടുണ്ടു്. ഈ മാന്യനിൽ നിന്നും മലയാള ഭാഷയ്ക്കും തൽ ഭാഷാഭിമാനികൾക്കും
അനർഘങ്ങളായി ലഭിച്ച ഗ്രന്ഥസമ്പത്തുകൾ താഴെ പറയുന്നവയാണു്.
</p>
          <p style="indent">വിവിധ വിഷയങ്ങളെ അധികരിച്ചു രചിച്ചിട്ടുള്ള നാല്പതിൽപരം പ്രസംഗങ്ങൾ,
ആര്യചരിതം, അശോകൻ, ഹനൂമാൻ ഹൈന്ദവ നാട്യശാസ്ത്രം, പ്രേമോല്ക്കർഷം, (നാടകം) അമൃതവല്ലി,
(നോവൽ) അന്നപൂർണ്ണാലയം, (നോവൽ) മേവാർപതനം, (അച്ചടിച്ചിട്ടില്ല) ഭീഷ്മർ (നാടകം, അച്ചടിച്ചിട്ടില്ല)
പല ആട്ടക്കഥകളുടേയും സാരഗർഭമായ വ്യാഖ്യാനങ്ങൾ, മുതലായവ. ദേശീയഗാനമഞ്ജരി,
ശ്രീരാമകൃഷ്ണകർണ്ണാമൃതം, തുളസീദാസരാമായണം ഗദ്യവിവർത്തനം ‘ആംഗലഭാഷബൃഹൽകോശം’
എന്നൊരു ഇംഗ്ലീഷ് മലയാള നിഘണ്ടുവും വിപുലമായ ഒരു തിരുവിതാംകൂർ ചരിത്രവും ഭാഷാചരിത്രവും
അദ്ദേഹം എഴുതി തയ്യാറാക്കിവരുന്നുണ്ടു്.
</p>
          <p style="indent">ഇനി നമ്മുടെ പണിക്കരുടെ സ്വഭാവഗുണത്തെപ്പറ്റി
എനിക്കറിയാവുന്നിടത്തോളം പറഞ്ഞു് ഈ ലഘുചരിത്രത്തെ അവസാനിപ്പിക്കാമെന്നു വിചാരിക്കുന്നു. മി.
പണിക്കർ ഒരു ഒന്നാന്തരം സ്വദേശാഭിമാനിയും ജാത്യഭിമാനിയുമാണു്. എന്നാൽ നിരഭിമാനികളും
അകൈതവമതിമാന്മാരും ആയ വിദ്വാന്മാരെക്കുറിച്ചു് അദ്ദേഹത്തിനുള്ള അഭിമാനവും സ്നേഹവും
അന്യാദൃശമാണെന്നു് പറയുന്നതിൽ അത്യുക്തിയില്ല. പിന്നെയൊരു വിശിഷ്ടഗുണമുള്ളതു്–
</p>
          <lg xml:id="lg2.0.1">
            <l> “ഒരുവനുടനൊരാളിൽ സ്നേഹമായാലവന്നു-</l>
            <l> ള്ളൊരു നിരുപമ സൗഖ്യദ്രവ്യമായാളുതന്നെ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നൊരു കവിപണ്ഡിതൻ പാടീട്ടുള്ള വചനത്തെ അക്ഷരംപ്രതി
അനുവർത്തിച്ചുവരുന്നു എന്നുള്ളതാണു്. മി. പണിക്കർക്കു്, അഹങ്കാരവിജൃംഭണംകൊണ്ടു്
ഞെളിഞ്ഞുനടക്കുന്ന ഒരുകൂട്ടം പണ്ഡിതംമന്യരോടുള്ള വെറുപ്പും അന്യാദൃശംതന്നെയാകുന്നു. അദ്ദേഹം,
</p>
          <lg xml:id="lg2.0.2">
            <l> “എന്തെന്നാലും മനമതിലുദിക്കുന്നപോലേ കഥിക്കാ-</l>
            <l> മെന്തായാലും ജനമതിനുരയ്ക്കാതിരിയ്ക്കില്ലദോഷം.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന വചനത്തെ സർവാത്മനാ അനുഷ്ഠിച്ചും,</p>
          <lg xml:id="lg2.0.3">
            <l> “യേനാമകേചിദിഹനഃ പൃഥയന്ത്യവജ്ഞാം</l>
            <l> ജാനന്തിതേകിമപി താൻപ്രതിനൈഷയത്നഃ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന വാക്യത്തെ മുദ്രാവാക്യമായിക്കരുതിയും സദാ പോരാടുന്ന ഒരു
ധീരപുരുഷനാണു് എന്നുള്ളതിനു പക്ഷാന്തരമില്ല. സ്വാഭിപ്രായത്തെ തുറന്നുപറയുന്ന കാര്യത്തിൽ
യാതൊരു സങ്കോചവും അദ്ദേഹത്തിനില്ലെങ്കിലും, വിനയം അദ്ദേഹത്തിന്റെ ‘കൂടപ്പിറപ്പാണു്’.
</p>
          <p style="indent">ആഢംബര വിവർജ്ജിതമായ ജീവിതം, ധനത്തിലും യശസ്സിലും
കാംക്ഷയില്ലായ്മ, വിപുലമായ പരഹൃദയജ്ഞാനം, ഫലിതഭാഷണത്തിലുള്ള ചാതുര്യം,
അനാചാരങ്ങളോടുള്ള വിദ്വേഷം, സാധുജനങ്ങളോടുള്ള അനുകമ്പ, തീവ്രമായ ഭഗവദ്ഭക്തി ഇവയൊക്കെ
മിസ്റ്റർ പണിക്കർക്കുള്ള വിശിഷ്ടഗുണങ്ങളാണെന്നു് അദ്ദേഹത്തിനോടു് അടുത്ത
പരിചയമുള്ളവർക്കൊക്കെ അറിയാം. സകല ശാസ്ത്രങ്ങളിലും അദ്ദേഹം സാമാന്യത്തിൽകവിഞ്ഞ
ജ്ഞാനം സമ്പാദിച്ചിട്ടുള്ളതിനാൽ, ഏതു വിഷയത്തെപ്പറ്റിയെങ്കിലും ഒരു സംശയം ആർക്കെങ്കിലും
ഉണ്ടായാൽ, അതിനെ ക്ഷണത്തിൽ അദ്ദേഹം പരിഹരിക്കുമെന്നു പരിചിതന്മാർക്കു മാത്രമേ അറിവുള്ളു.
അദ്ദേഹത്തിനുള്ള ഒരു വലിയ ദൂഷ്യം ശ്രദ്ധക്കുറവാണു്. എന്തെങ്കിലും എഴുതിയാൽ രണ്ടാമതു് ഒന്നു
വായിച്ചുനോക്കുകയോ പകർത്തുകയോ ചെയ്കയില്ലെന്നുള്ള കാര്യം തീർച്ചയാണു്. ഈ അശ്രദ്ധ ഊണിലും,
വസ്ത്രധാരണത്തിലും, കത്തെടപാടുകളിലുമൊക്കെ കാണാം. ചുരുക്കിപ്പറഞ്ഞാൽ മി. പണിക്കരുടെ
അജ്ഞാതമഹിമയുടെ യഥാർത്ഥ രൂപം കാലക്രമത്തിലേ കേരളം അറിയൂ. അദ്ദേഹം ആയുരാരോഗ്യ
സമ്പദ്വിഭവങ്ങളോടുകൂടി ദീർഘകാലം ജീവിച്ചിരുന്നു് കൈരളിയേയും കേരളത്തേയും ഉപാസിക്കാൻ
ജഗദീശ്വരൻ കടാക്ഷിക്കട്ടെ.

</p>
          <p style="right">മഹോപാദ്ധ്യായ വിദ്വാൻ
എൽ. രാമശാസ്ത്രി</p>
          <p style="right"> തിരുവനന്തപുരം</p>
          <p style="right"> കൊല്ലവർഷം 5-5-1104 </p>
        </div>
        <!--end of "section 0.0/II.1"-->
      </div>
      <!--end of "chapter 2.0/2"-->
      <!--END OF CHAPTER 2.0/2-->
      <div next="2.2" type="chapter" n="2.1" xml:id="chp2.1">
        <head type="chaphead">സംസ്കൃതപ്രഭാവകാലസാഹിത്യം</head>
        <head type="subhead">(തുടർച്ച)</head>
        <div type="section" xml:id="sec1.1" n="1.1">
          <head type="sechead">നീലകണ്ഠകവി</head>
          <p style="noindent">പത്താം അദ്ധ്യായത്തിൽ ഭാരതചമ്പുവിന്റേയും നാരായണീയത്തിന്റേയും
കർത്താവു് പുനം അല്ലെന്നു ഖണ്ഡിതമായും, ഏതോ ഒരു നാരായണകവി ആയിരിക്കാമെന്നു്
സംശയരൂപത്തിലും പ്രസ്താവിച്ചിട്ടുണ്ടല്ലോ. എന്നാൽ ഈയിടെ എന്റെ കൈവശം വന്നുചേർന്ന
“തെങ്കൈലാസനാഥോദയം” ചമ്പുവിൽ നിന്നു് ആ ഗ്രന്ഥങ്ങളുടെ കർത്താവിനെപ്പറ്റി ചില വിവരങ്ങൾ
ലഭിച്ചിരിക്കുന്നു.
</p>
          <lg xml:id="lg2.1.1">
            <l> “സാമ്രാജ്യാധികൃതോ വയസ്യഭിനവേ ശ്രീരാമവർമ്മാഭിധോ</l>
            <l> രാജേന്ദ്രസ്സഹ ഗോദവർമ്മസഹജേനാക്രമ്യ വർഗ്ഗം ദ്വിഷാം,</l>
            <l> കൃത്വാ ദാനവരം തുലാദ്യപുരുഷം വാരാണസീസന്നിധൌ</l>
            <l> സംപ്രാപ്തശ്ശിവലോകമന്വഗനുജോപ്യാനമ്യ രാമേശ്വരാൽ.</l>
            <l> അനന്തരമനന്തരായരമണീയനാനാഗുണ-</l>
            <l> പ്രഭാവജിതരാഘവോഹിതലാഘവോ വൈരിണാം;</l>
            <l> ശശാസ വിധിവന്മഹീം ഗുണമഹീയസീം പൂരയ-</l>
            <l> ന്യാശോ ജഗതി വീരകേരള ഇതി പ്രതീതോനൃപഃ.</l>
            <l> സോയം നിശ്ശേഷവിദ്യാനിപുണമതിരുപാലിംഗിതോ വീരലക്ഷ്മ്യാ</l>
            <l> മായം കൂടാതെ മാനാംബുധിവിമതഭടൈര്യുദ്ധബദ്ധാഭിയോഗൈഃ;</l>
            <l> … പടയ്ക്കായ് വൃഷപുരിയിലെഴുന്നള്ളുമക്കാലമുച്ചൈ-</l>
            <l> രാബദ്ധാഡംബരം മേന്മയൊടൊരുശിവരാത്ര്യുത്സവം പ്രാദുരാസീൽ</l>
            <l> വാർമേവീടുന്ന വിദ്വജ്ജനനിഗദിതതെങ്കെലനാഥപ്രഭാവ-</l>
            <l> ശ്രീമാഹാത്മ്യങ്ങൾകേട്ടും പ്രകടിതരുചികണ്ടും പ്രസന്നാന്തരാത്മാ;</l>
            <l> ധീമാനല്പസ്മിതംചെയ്തഖിലസദസി ചെല്ലൂരപൂർണ്ണത്രയീശ</l>
            <l> ശ്രീമൽ കാരുണ്യപാത്രംകവിമഴകിനൊടാടിഷ്ടവാൻ പദ്യവാചാ.”</l>
            <l> </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇവിടെ കവി, തന്നെപ്പറ്റി ‘ചെല്ലൂരപൂർണ്ണത്രയീശശ്രീമൽ
കാരുണ്യപാത്രമായി’ പറഞ്ഞിരിക്കുന്നതിൽനിന്നു് കവിയെപ്പറ്റിയും കവിയുടെ കാലത്തേപ്പറ്റിയും
ചിലതൊക്കെ ഊഹിക്കാൻ വഴിയുണ്ടു്. ‘സാമ്രാജ്യേ’തിപദ്യത്തിൽ നിന്നു് വീരകേരളവർമ്മരാജാവിന്റെ
പൂർവഗാമി ‘അഭിനവേ വയസി സാമ്രാജ്യാധികൃതനാ’യശേഷം ‘ദ്വിഷാംവർഗ്ഗ’ത്തെആക്രമിച്ചു
വിജയശ്രീയാൽ ലാളിതനായി ഏറെക്കാലം രാജ്യം ഭരിക്കയും ഒടുവിൽ തുലാപുരുഷദാനം നടത്തിയിട്ടു്
കാശിയിൽ പോയി അവിടെവച്ചു് ശിവലോകം പ്രാപിക്കയും ചെയ്ത ‘ശ്രീരാമവർമ്മ’ എന്ന
കൊച്ചീരാജാവായിരുന്നു എന്നു തീർച്ചപ്പെടുത്താം. ഈ വിവരണം കാശിയ്ക്കു് എഴുന്നള്ളിയ തമ്പുരാനു
വളരെ യോജിക്കുന്നുണ്ടു്. ആ തമ്പുരാൻ തീപ്പെടുന്നതിനു മുമ്പു് തുലാഭാരം കഴിച്ചതായും അതിനല്പം മുമ്പു
അതായതു് 775 മകരത്തിൽ സാമൂതിരിപ്പാടുമായി യുദ്ധം നടത്തിയതായും ആ യുദ്ധത്തിൽ സാമൂതിരിപ്പാടു്
വെടികൊണ്ടു മരിച്ചതായും കൊച്ചീരാജ്യചരിത്രത്തിൽ പറഞ്ഞിരിക്കുന്നതും ഈ പദ്യത്തിൽ
വിവരിച്ചിട്ടുള്ളതിനോടു് യോജിക്കുന്നു. ഈ രാമവർമ്മതമ്പുരാനെ പിന്തുടർന്നു രാജ്യം ഭരിച്ചതു്
വീരകേരളവർമ്മ തമ്പുരാനായിരുന്നു. അദ്ദേഹത്തിന്റെ വാഴ്ചക്കാലം 776 മുതൽ 790 വരേ
ആയിരുന്നതിനാൽ നമ്മുടെ കവി തെങ്കൈലാസനാഥോദയം രചിച്ചതു്
അക്കാലത്തിനിടക്കായിരുന്നുവെന്നുഊഹിക്കാം. എന്നാൽ അതിന്റെ അവസാനത്തിൽ കാണുന്ന
‘പപ്രഥേ തൽപൃഥിവ്യാം’ എന്ന ഭാഗം കലിസംഖ്യയാണെന്നു ചിലർ പറയുന്നു. അങ്ങനെ ആണെങ്കിൽ
അതു കറതീർന്നതു് 773 മകരത്തിൽ ആണെന്നു വരും. എന്നാൽ അന്നു് വീരകേരളവർമ്മ രാജ്യഭാരം
തുടങ്ങീട്ടില്ലായിരുന്നു എന്നൊരു അസാമഞ്ജസ്യം ഉണ്ടു്. അതുകൊണ്ടു് ഒന്നുകിൽ രാമവർമ്മതമ്പുരാൻ
നാടുനീങ്ങിയതു 776-ൽ അല്ലെന്നു വരണം, അല്ലങ്കിൽ “പപ്രഥേ തൽപൃഥിവ്യാം” എന്നതു കലിദിനം
അല്ലാതിരിക്കണം. അതു കലിദിനത്തെ കുറിക്കുന്നില്ലെന്നുള്ളതിനു് ഈ ഗ്രന്ഥം തന്നെ സാക്ഷ്യം
വഹിക്കുന്നു. എന്തു കൊണ്ടെന്നാൽ: ശിവരാത്രിമഹോത്സവത്തിനു് എഴുന്നള്ളിയിരുന്ന
അവസരത്തിലാണല്ലോ കൊച്ചിതമ്പുരാൻ കവിയോടു് പ്രസ്തുതഗ്രന്ഥം നിർമ്മിക്കാൻ ആവശ്യപ്പെട്ടതു്.
അതുകൊണ്ടു് ഗ്രന്ഥം പൂർത്തിയായതു് കുംഭത്തിലോ അതിനു ശേഷമോ ആയിരിക്കണം.
മകരത്തിലായിരിക്കയില്ല. അതിനും പുറമേ ‘പപ്രഥേ തൽപൃഥിവ്യാം’ എന്നു നാരായണീയത്തിലും
കാണുന്നുണ്ടു്. കവിയുടെ പേരു് നീലകണ്ഠൻ എന്നായിരുന്നു എന്നു് അടുത്ത ശ്ലോകത്തിൽ നിന്നു
ഗ്രഹിക്കാം.
</p>
          <lg xml:id="lg2.1.2">
            <l> “വിദ്യാവല്ലഭ! നീലകണ്ഠസുകവേ! ചെല്ലൂരനാഥോദയം</l>
            <l> ഹൃദ്യം പണ്ടുകൃതം പുനശ്ച രചിതം നാരായണീയം ത്വയാ,</l>
            <l> അദ്യൈവാരഭതാം ഗിരാ മമ ഭവാൻ തെങ്കൈലനാഥോദയം</l>
            <l> പ്രത്യഗ്രാഖ്യകലർന്നു ബന്ധുരഗുണം ബന്ധുപ്രബന്ധോത്തമം.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ നീലകണ്ഠകവിയേപ്പറ്റി കൂടുതൽ വിവരങ്ങളൊന്നും നമുക്കറിഞ്ഞുകൂടാ
അദ്ദേഹം ചെല്ലൂർ ഗ്രാമവാസിയും കൊച്ചിത്തമ്പുരാന്റെ ആശ്രിതനും വിദ്യാവല്ലഭനും ആയിരുന്നു
എന്നുമാത്രം അറിയാം.
</p>
          <p style="indent">നീലകണ്ഠകവിയും നാരായണ ഭട്ടതിരിയും സമകാലികന്മാരായിരുന്നു എന്നു
വിശേഷിച്ചു പറയേണ്ടതില്ലല്ലോ. ഒരിക്കൽ ഒരു വിദ്വാൻ ചെമ്പകശ്ശേരി മഹാരാജാവിനെ കാണാനായി
ചെന്നപ്പോൾ, വാതുക്കൽ നിന്നിരുന്ന ഭട്ടതിരിയെ കണ്ടു് ‘മുഖം കാണിക്കാൻ നല്ല സമയമാണോ?’ എന്നു
ചോദിച്ചതായും ഭട്ടതിരി,
</p>
          <lg xml:id="lg2.1.3">
            <l> “ശ്രൂയതേ നീലകണ്ഠോക്തീ രാജഹംസശ്ച രാജതേ;</l>
            <l> കഃ കാല ഇതി നോ ജാനേ വാർഷികശ്ശാരദോപി വാ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു ശ്ലോകരൂപത്തിൽ മറുപടിപറഞ്ഞതായും ഒരു ഐതിഹ്യം, ഉണ്ടു്. ഈ
നീലകണ്ഠകവിതന്നെ ആയിരിക്കാം നാരായണീയം, ചെല്ലൂരനാഥോദയം, തെങ്കൈലാസനാഥോദയം
ഇത്യാദികൃതികൾ രചിച്ചതു്.
</p>
          <p style="indent">ഭാരതചമ്പുവിന്റേയും നാരായണീയത്തിന്റേയും കർത്താവു് ഒരാൾതന്നെ
ആയിരിക്കണമെന്നു മുമ്പുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ.
</p>
          <p style="indent">തെങ്കൈലാസനാഥോദയം തൃശ്ശിവപേരൂർ പ്രതിഷ്ഠയെ വർണ്ണിക്കുന്ന ഒരു
ഉത്തമകാവ്യമാകുന്നു. അതിൽനിന്നു് അക്കാലത്തെ ജനസമുദായത്തിന്റെ സ്ഥിതികളേപ്പറ്റി പലതും
ഗ്രഹിക്കാം. അന്നത്തേ യോദ്ധാക്കളുടെ വേഷഭൂഷാദികളും യുദ്ധസംപ്രദായവും ആയുധവിശേഷങ്ങളും,
അതിൽ വർണ്ണിച്ചിട്ടുണ്ടു്. വടക്കുന്നാഥ ക്ഷേത്രത്തിൽ ശിവരാത്രിമഹോത്സവം കാണാൻവന്ന ജനങ്ങളെ
കവി സരസമായി വർണ്ണിച്ചിട്ടുള്ളതിനാൽ, ഈ പ്രബന്ധം ദേശചരിത്രകാരനു് അത്യന്തം
പ്രയോജകീഭവിക്കുന്നു.
</p>
        </div>
        <!--end of "section 1.1/II.1"-->
        <div type="section" xml:id="sec1.2" n="1.2">
          <head type="sechead">രാജരത്നാവലീയം</head>
          <p style="noindent">ഈ ഗ്രന്ഥത്തിന്റെ ആവിർഭാവം 776-നു മുമ്പായിരിക്കണം. ഗ്രന്ഥകർത്താവു്
നീലകണ്ഠകവിതന്നെ ആയിരിക്കുമോ എന്നു സംശയമുണ്ടു്. നായകനായ രാമവർമ്മ വലിയതമ്പുരാൻ
കാശിയ്ക്കു എഴുന്നള്ളിയ തമ്പുരാനെന്നു പ്രസിദ്ധനായ കൊച്ചീരാജാവാണെന്നു തോന്നുന്നു. ആ തമ്പുരാന്റെ
പ്രിയ ജനനിയുടെ വിദ്യാസമ്പത്തി, അദ്ദേഹത്തിന്റെ ബാല്യകാലവും വിദ്യാഭ്യാസവും, ദിനചര്യ, പ്രഭാവം
മുതലായവയെ ഈ കൃതിയിൽ വിവരിച്ചിട്ടുണ്ടു്.
</p>
        </div>
        <!--end of "section 1.2/II.1"-->
        <div type="section" xml:id="sec1.3" n="1.3">
          <head type="sechead">കോടിവിരഹം</head>
          <p style="noindent">കവി ആരെന്നു നിശ്ചയമില്ല. തെങ്കൈലാസനാഥോദയം മുതലായ
കൃതികളുടെ കർത്തൃത്വം നിർണ്ണയിക്കാൻ സാധിച്ചതുപോലെ ഈ പ്രബന്ധത്തിന്റെ കർത്താവിനേയും
അചിരേണ കണ്ടുപിടിക്കാൻ സാധിക്കുമെന്നു ആശിക്കുന്നു. മേല്പത്തൂർ നാരായണഭട്ടതിരി സംസ്കൃതത്തിൽ
ഒരു “കോടിവിരഹം” <ref xml:id="xfn2.1.1" target="#fn2.1.1" type="noteAnchor">[1]</ref> രചിച്ചിട്ടുണ്ടു്. അതിനെ കാവ്യമാലയുടെ നാലാംഭാഗമായി
നിർണ്ണയസാഗര പ്രസ്സുകാർ അച്ചടിച്ചിരിക്കുന്നു. നമ്മുടെ കവി അതിൽനിന്നാണു് ഇതിവൃത്തത്തേ
സ്വീകരിച്ചിരുന്നതു്. മിസ്റ്റർ കെ. ശങ്കരമേനോൻ “കൊടിയവിരഹം” എന്ന പേരിൽ ഈ ഗ്രന്ഥത്തെ
പ്രസാധനം ചെയ്തിട്ടുണ്ടു്. ‘കോടിവിരഹം’ എന്ന പേരുമാറ്റി കൊടിയവിരഹം എന്നാക്കിയതു
അദ്ദേഹമാണു്. അദ്ദേഹം പറഞ്ഞിട്ടുള്ള യുക്തികൾ മതിയാവാത്തതുകൊണ്ടു് ഇവിടെ പ്രസിദ്ധമായ
പഴേപേരു തന്നെ ചേർത്തിരിക്കുന്നു. തൽകർതൃത്വത്തെപറ്റി അദ്ദേഹം അവതാരികയിൽ പ്രസ്താവിച്ചിട്ടുള്ള
സംഗതികളെ വേറൊരിടത്തു് അദ്ദേഹം സ്വയം ഖണ്ഡിച്ചിട്ടുള്ളതുകൊണ്ടു്, പ്രസാധകനു് ഇപ്പോഴും ഈ
വിഷയത്തിൽ സന്ദേഹനിവൃത്തി വന്നിട്ടില്ലെന്നു തോന്നുന്നു.
</p>
          <p style="indent">“ഭാഷാകവിയായ പുനത്തിനു സംസ്കൃത പദ്യങ്ങൾ എഴുതാൻ
പാടവമില്ലായിരുന്നല്ലോ. അതുകൊണ്ടു് പുനത്തിന്റെ മേൽ ഈ ഗ്രന്ഥത്തിന്റെ കർതൃത്വം
ആരോപിയ്ക്കാവുന്നതല്ല” എന്നു ഒരിടത്തുപുനത്തിനെ സംസ്കൃതാനഭിജ്ഞനാക്കിപ്പറഞ്ഞ മി. മേനോൻ
രാമായണ ചമ്പുവിന്റെ അവതാരികയിൽ ആ മഹാപാപത്തിനു പ്രതിവിധിയായി സകല ചമ്പുക്കളും
അദ്ദേഹത്തിന്റെ കൃതികളായിരിക്കണം എന്നു് അഭിപ്രായപ്പെട്ടതായിരിക്കാം.
</p>
          <p style="indent">ഈ ഗ്രന്ഥത്തിന്റെ കർത്താവു് ഒരു നല്ല പണ്ഡിതനായിരുന്നു എന്നു
നിസ്സംശയം പറയാം. ചില സ്ഥലങ്ങളിൽ ആ പാണ്ഡിത്യം മുഴച്ചു നില്ക്കുന്നു എന്നുകൂടി പറയേണ്ടിയിരിക്കുന്നു.
“മഴമംഗലത്തിന്റെ ഭാഷയേക്കാൾ നല്ലഭാഷയിലാണു് കൊടിയവിരഹം എഴുതിയിരിക്കുന്നതു്” എന്നു്
പ്രസാധകൻ പറയുന്നു. എന്നാൽ പ്രാചീന ചമ്പുക്കളുടെ കൂട്ടത്തിൽ ഒന്നാംസ്ഥാനം നൈഷധത്തിനുതന്നെ
കൊടുക്കണമെന്നാണു് എനിക്കു തോന്നുന്നതു്. ഈ പ്രബന്ധത്തിലെ സംസ്കൃത പദ്യങ്ങളിൽ മിക്കവയും
കാളിദാസകൃതികളിൽനിന്നും മറ്റും അവസരോചിതമായി എടുത്തു ചേർത്തിട്ടുള്ളതാണു്.
</p>
          <p style="indent">ഉ:</p>
          <lg xml:id="lg2.1.4">
            <l> “ഗച്ഛതിപുരശ്ശരീരം ധാവതി പശ്ചാദസംസ്കൃതം ചേതഃ;</l>
            <l> ചീനാംശുകമിവ കേതോഃ പ്രതിവാതം നീയമാനസ്യ”<hi style="snum">ശാകുന്തളം</hi>
</l>
          </lg>
          <!--end of "verse"-->
          <lg xml:id="lg2.1.5">
            <l> “അസ്യാസ്സർഗ്ഗവിധൌ പ്രജാപതിരഭൂച്ചന്ദ്രോ നു കാന്തപ്രഭഃ</l>
            <l> ശൃംഗാരൈകരസസ്സ്വയം നു മദനോ മാസോ നു പുഷ്പാകരഃ;</l>
            <l> വേദാഭ്യാസജഡഃ കഥം സ വിഷയവ്യാവൃത്തകൌതൂഹലോ</l>
            <l> നിർമ്മാതും പ്രഭവേന്മനോഹരമിദം രൂപം പുരാണോ മുനിഃ?”<hi style="snum">വിക്രമോർവശീയം</hi> </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇങ്ങനെ സംസ്കൃത കവിതകളിൽനിന്നു് പദ്യങ്ങളെ പകർത്തുന്ന
സംപ്രദായം ചമ്പൂകാരന്മാർക്കെല്ലാവർക്കും ഉണ്ടായിരുന്നു. ചാക്യാന്മാരും അവസരോചിതം
സംസ്കൃതശ്ലോകങ്ങൾ ചേർത്തീട്ടുണ്ടു്.
</p>
          <p style="indent">ഒരിക്കൽ മംഗല്യരംഗഭൂമിയും മദനമഹാരാജഭാഗ്യപരിപാടിയും ആയ
“ശൃംഗാരചന്ദ്രിക” എന്നൊരു യുവതി ജീവിച്ചിരുന്നു. അവളുടെ ക്രീഡാവിനോദങ്ങളേയും വിലാസങ്ങളേയും
കവി മൂന്നുനാലു പദ്യങ്ങളെകൊണ്ടു മനോഹരമായി വർണ്ണിച്ചിരിക്കുന്നു.
</p>
          <lg xml:id="lg2.1.6">
            <l> “സ്വർണ്ണോർമ്മികാകലിതകോമളകണ്ഠഭൂഷാ</l>
            <l> ചീനാംശുകസ്ഫുരിതനൂതനരത്നകാഞ്ചീ,</l>
            <l> സാർദ്ധം സഖീഭിരസിതാപ്രപദീനവേണീ</l>
            <l> ചിക്രീഡ സാ ശശിമുഖീ വിഹഗൈർവിഹാരൈഃ” </l>
          </lg>
          <!--end of "verse"-->
          <lg xml:id="lg2.1.7">
            <l> “മിന്നീടും ഘർമ്മലേശം, മുഹുരിളകിനവാർകുന്തളം നീളമങ്ങും</l>
            <l> കന്നൽക്കൺകോൺ, കുലുങ്ങും കുചമുകുളമഴിഞ്ഞം സസംസക്തകേശം</l>
            <l> മന്ദം കൊഞ്ചുന്ന പൊന്നിന്തരിവളചിലനാളോമൽ പന്താടുമാറു-</l>
            <l> ണ്ടന്നേരം കാൺകിലൈന്താർശരനുമെരിപൊരിക്കൊണ്ടുതണ്ടും പ്രമോഹം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അക്കാലത്തുതന്നേ സംഗീതകേതു എന്ന ഒരു യുവാവു് ഒരു ധനപതി
കുടുംബത്തിൽ വളർന്നുവന്നു.</p>
          <lg xml:id="lg2.1.8">
            <l> “എന്നപ്പാ! യൌവനത്തിൻപ്രഥമകലികയായ്മെയ്യണഞ്ഞീടുവോര-</l>
            <l> ക്കന്നൽക്കണ്ണാർമണിപ്പൂവിനു സരസമമിഴ്ത്താമിതെന്നോർത്തു ധാത്രാ;</l>
            <l> അന്യത്ര ക്വാപി നാനാഗുണഗണനിപുണം മുമ്പിലേ കല്പിതംപോ-</l>
            <l> ന്നുന്നിച്ചൂനൽ പണിക്കല്ലഭിനവരുചിസംഗീതകേതൂജ്ജ്വലാഖ്യം.” </l>
          </lg>
          <!--end of "verse"-->
          <lg xml:id="lg2.1.9">
            <l><span style="width:3em"> </span>“കാന്ത്യാ നിർജ്ജിതമന്മഥഃ
കമലജാലീലാവിനോദാസ്പദം</l>
            <l><span style="width:3em"> </span>കാംക്ഷാപൂരണകാമധേനുരതിഥിവ്രാതസ്യ, കാമീ
യുവാ;</l>
            <l><span style="width:3em"> </span>കാന്താകാർമ്മണശീലരഞ്ജിതജനഃ കാരുണ്യശീലഃ
കവി</l>
            <l><span style="width:3em"> </span>ക്ഷ്മാപാലശ്ച സുകാവ്യനാടകപടുഃ, കാസാം ഗിരാം
ഗോചരഃ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഗുണഗ്രാഹികളായ യുവജനങ്ങൾ സംഗതിവശാൽ പറഞ്ഞ
വാക്കുകളിൽനിന്നു് ഇവർ പരസ്പരം കേട്ടറിഞ്ഞു്,</p>
          <lg xml:id="lg2.1.10">
            <l> “ഏനംഞാൻനയനങ്ങൾകൊണ്ടിഹകദാപാസ്യാമിപാസ്യാമി ഞാ</l>
            <l> നേനാമെന്നുമിവണ്ണമുള്ളഭിമതം ഗൂഢം വളർന്നൂ തയോഃ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">പരസ്പരം കാണുന്നതിനു മുമ്പുതന്നെ അവരുടെ അനുരാഗം തഴച്ചു
വളർന്നുവന്നു. “ശൃംഗാരചന്ദ്രികാകഥാരസായനമൊഴിഞ്ഞു് മറ്റൊരുപജീവനവും” സംഗീതകേതുവിനു്
ഇല്ലെന്നുള്ള മട്ടായി. നായികയുടെ സ്ഥിതിയോ?
</p>
          <lg xml:id="lg2.1.11">
            <l> “കളിപ്പാനുദ്യാനേ ചില സഖികളും താനുമലസം</l>
            <l> മിളൽ പുഷ്പേ പോമ്പോളിടയിൽ വീർക്കുന്നു സുമുഖീ;</l>
            <l> ചലന്നീവീബന്ധം ചകിതഹരിണീപോതനയനാ</l>
            <l> ഗളല്ലജ്ജാലേശം കിമപി പറയും തോഴിയൊടിയം.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇങ്ങനെ ഇവർ രണ്ടുപേരും ‘മെത്തുന്ന കാമക്കടൽ
നടുവിലകപ്പെട്ടുഴന്നീടു’ന്നകാലത്തു് ഗൌരീക്ഷേത്രത്തിൽ പൂരോത്സവവും വന്നുകൂടി.
</p>
          <p style="indent">“ശിവശിവ പൂരമഹോത്സവഘോഷം
ചെവിപൊടിയുമോരിടിനിടിനെന്നിടിപൊടിയാക്കും വെടികളൊരോരോ ദിശിദിശി പെരുകി
ത്രിഭുവനമൊക്കെ മുഴങ്ങിനടുങ്ങും, ബാലവയോധിക കുഞ്ജരസംഘം, ഭഗവതിമാരോടൊപ്പം വന്നു
ഞെരിച്ചീടും ചിലവാദ്യവിശേഷം, ബാലഭയംകരി വൃദ്ധവിമോഹിനി മത്തമദംഗജയാത്രാശാലിനി,
ഭുവനമിളക്കികളെന്നു തുടങ്ങും ചെണ്ടകൾ തിമിലകളിടക്കയുടുക്കുകൾ, നിഷാണം തപ്പുമിഴാവും പെരിയ
പെരുമ്പറ ചെല്ലരിവെമ്പറ മദ്ധ്യേ, പല വെടിനീർ വെടികയർ വെടി പൂവെടി കമ്പം പഴുതേ
പായുന്നെലിവെടി, ച്ചെറുമികൾ വെന്തുപിടഞ്ഞും കൈയ്യർ തകർത്തും മമ്മാ ഘോഷം കുഹചന ഭാഗേ…”
</p>
          <p style="indent">ഈ പൂരമഹോത്സവം കാണുന്നതിനു് നമ്മുടെ നായികാനായകന്മാരും
വന്നുചേർന്നു. ശൃംഗാരചന്ദ്രിക ദേവിയെ പ്രണമിച്ചിട്ടു് പുറത്തുവന്നു കേസരവേദികയിൽ സ്വൈരമായി
നില്ക്കവേ, സംഗീതകേതു അവളെ കാണാനിടയായി.
</p>
          <p style="indent">ഇവിടെ കവി സ്വകീയവും പരകീയവുമായ ഏതാനും പദ്യങ്ങളെക്കൊണ്ടു്
നായികയെ വർണ്ണിക്കാൻ ഉദ്യമിക്കുന്നു. ആ ഉദ്യമത്തിൽ അദ്ദേഹത്തിനു ആത്മവിസ്മൃതി കൂടി
പറ്റിപ്പോയെന്നു തോന്നുന്നു. നോക്കുക:
</p>
          <lg xml:id="lg2.1.12">
            <l> “സ്നിഗ്ദ്ധാ ശൈവാലമാലാ ശശികലയുമുഭേ കാമകോദണ്ഡവല്യൌ</l>
            <l> ലോലേ നീലോൽപ്പലേ നിർമ്മലമണിമുകുരൌ മല്ലികാപല്ലവോപി.</l>
            <l> പൂർണ്ണേന്ദുഃ സ്വർണ്ണകംബുസ്സരസിജമുകുളൌ ദ്വേ ലതേ സൂക്ഷ്മതന്തു-</l>
            <l> ർഭ്യംഗാളീസൈകതം കോമളകദളിയുഗം പംകജേ കിം കിമേതൽ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ വർണ്ണനയുടെ അസാംഗത്യം പ്രകടമാണല്ലോ.
</p>
          <p style="indent">‘നിരവധിജനസമ്മർദ്ദം’ കൊണ്ടു് അവളെ അടുത്തുകാണാൻ കഴിയാഞ്ഞിട്ടു്
നായകൻ അശോകത്തറയിൽ കയറിനിന്നു നോക്കിയത്രേ. ഈ നിലയിൽ അദ്ദേഹത്തിനെ നായികയ്ക്കും
കാണാനിടയായി. അവളുടെ അപ്പോഴത്തെ മനോഭാവത്തെ കവി ഭംഗിയായി വർണ്ണിച്ചിട്ടുണ്ടു്. ആ
പദ്യങ്ങളിൽനിന്നും അദ്ദേഹത്തിന്റെ മണിപ്രവാളരചനാപാടവം നല്ലപോലെ വെളിപ്പെടുന്നു.
</p>
          <lg xml:id="lg2.1.13">
            <l> “ഇന്നില്ക്കുന്നിവനാകിലോ ജനമനസ്സമ്മോഹനം കൈയിലു-</l>
            <l> ണ്ടെന്നുന്നൂനമിവന്നൊരൌഷധമഹോ രമ്യം മുഖാംഭോരുഹം;</l>
            <l> വർണ്ണിപ്പാനൊരു കാണിപോലുമൊരുന്നാവില്ല പാർത്താലിനി-</l>
            <l> ക്കെന്നെക്കാണിൽ നുറുങ്ങുവേണമിവനെക്കിം ദൈവമേ കാരണം?</l>
            <l> ആമോദം കൈവളർക്കുന്നിതു ശിവശിവ കണ്ടോളവും കണ്ണിനയ്യാ</l>
            <l> പൂമൈ നിർമ്മായരമ്യംനവനവ വിലസദ്യൌവനശ്രീവിലാസം;</l>
            <l> വാർമേവും തൂമരന്ദദ്രവമിടനിറയുമ്മാറുമമ്മാമണം പെ-</l>
            <l> യ്താമൂലാഗ്രം തളിർത്തഞ്ചിതലളിതമിളംകല്പകപ്പൈതൽപോലെ.</l>
            <l><span style="width:3em"> </span>ത്രൈലോക്യസുന്ദരമയം നരനായകം ക-</l>
            <l><span style="width:3em"> </span>ണ്ടായോലമസ്തമിത ധൈര്യമുദൂഢരാഗം;</l>
            <l><span style="width:3em"> </span>ചേലാർന്നെഴും കുളുർനിലാവിലൊരിന്ദുകാന്തം</l>
            <l><span style="width:3em"> </span>പോലേ നിതാന്തമലിയുന്നിതു മാനസം മേ.</l>
            <l> കാണാക്കാണക്കുളുർക്കുന്നിതു നയനപുടംപണ്ടനേകം പ്രകാരം</l>
            <l> ഞാനിക്കേൾക്കുന്നൊരോരോ ഗുണഗണമിതിനോടൊന്നുനേർവന്നുകൂടാ</l>
            <l> കാണാവൊന്നല്ലവല്ലാ നിലകൾ വരുമവസ്ഥാന്തരംദൈവമേ കാൺ</l>
            <l> പ്രാണാലംബം മദീയം മനസി ബത പകുത്തൂനിബദ്ധാഭിലാഷം.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">രണ്ടുപേർക്കും പരസ്പരം വിട്ടുപോകുന്നതിനു മനസ്സില്ലാതെയായി. അടുത്ത
ഏതാനും പദ്യങ്ങൾകൊണ്ടു് കവി നായികാനായകന്മാരുടെ അയോഗവിപ്രലംദേശയേ വർണ്ണിക്കുന്നു.
</p>
          <p style="indent">നായികയുടെ ദയനീയസ്ഥിതി കണ്ടു് ഒരുദിവസം അവളുടെ തോഴി
ചോദിക്കുന്നു;
</p>
          <lg xml:id="lg2.1.14">
            <l> “ആരെത്തൊട്ടിത്രിലോക്യാമനുഗുണതകലർന്നൂ? മനോജ്ഞാംഗിദൈവ</l>
            <l> ഞ്ചാരുത്വാസ്ഥാനമേവൻ മനസി നിഴലെടുത്തന്വഹം ധന്യജന്മാ?</l>
            <l> സ്ത്രീരത്നപ്പൊന്നരിമ്പേ! തവ വിധുരദശാമീദൃശീം ചേർന്നതയ്യോ!</l>
            <l> നേരത്തേന്നോടിദാനീം പ്രിയസഖി! നിഖിലംചൊല്ലടോവൈകിടാതെ-</l>
            <l> ഭദ്രേ! നിൻകോപ്പിതെന്തെന്തരിയവർനിവഹം മൗലിമേൽവച്ചു ചാർത്തും</l>
            <l> പുത്തന്മാണിക്യമാലേ! കഥയ കഥയകല്യാണി സന്താപമൂലം;</l>
            <l> ഉൾത്തിങ്ങുംവ്രീളകൊണ്ടൻപ്രിയസഖിമതിമൂയായ്ക മുഗ്ദ്ധാംഗനാനാ-</l>
            <l> മെത്തതൊന്നല്ലിതൈന്താർശരനിഗമപരബ്രഹ്മമേ ചിന്തയേഥാഃ.</l>
            <l><span style="width:3em"> </span>ധന്യാ പുരാ ഗിരിസുതാ മഹിതോത്സവശ്രീ-</l>
            <l><span style="width:3em"> </span>സന്ദർശനാൽ പ്രഭൃതി സുന്ദരി! സന്തതം നീ</l>
            <l><span style="width:3em"> </span>അന്യാദൃശീ ബത ചമഞ്ഞിതുഘർമ്മകാല-</l>
            <l><span style="width:3em"> </span>ത്തൊന്നേറവാടുമിളമല്ലികയെന്നപോലെ.</l>
            <l> എല്ലാനാളും വിശേഷാലയി തവ സുഖദുഃഖങ്ങളെങ്കൽ പകർത്തീ-</l>
            <l> ട്ടല്ലേ കീഴിൽ കഴിഞ്ഞൂ? ദൃഢമിനിയുമതവ്വണ്ണമേ കൈവരേണം.</l>
            <l> ചൊല്ലീടെന്നോടിദാനീം വ്യസനമിതു രഹസ്യം തുലോമെങ്കിലും കേ-</l>
            <l> ളൊല്ലാധന്യേ! സഖീവഞ്ചനമഖിലമനോജ്ഞാംഗികല്യാണിനീനാം.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ വാക്കുകൾ കേട്ടു് ശൃഗാരചന്ദ്രിക തന്റെ ദുഃഖഹേതുവിനെ തോഴിയോടു
തുറന്നു പറയുന്നു. സഖി ചെയ്ത ശീതോപചാരങ്ങളൊന്നും അവളിൽ ഫലിക്കുന്നില്ല. ഈ അവസരത്തിൽ
നായകന്റെ സ്ഥിതി കുറേക്കൂടി കഷ്ടതരമായിരുന്നെന്നുപറയാം. അങ്ങനെ ഇരിക്കെ,
</p>
          <lg xml:id="lg2.1.15">
            <l> “പ്രപാസു, കുല്യാസു, വനസ്ഥലീഷു</l>
            <l> വിശ്രമ്യ വിശ്രമ്യ ഗതിം വിതന്വൻ,</l>
            <l> വിഷാദശാലീ വിധിവൈഭവേന</l>
            <l> നിജപ്രിയായാ നിലയം പ്രപേദേ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അനന്തരം കുറേക്കാലം അവർ പ്രേമസാഗരത്തിൽ
മുഴുകി,അത്യന്തഹൃദ്യങ്ങളായ വിവിധക്രീഡകളെ ക്കൊണ്ടു് കാലം നയിച്ചു. ഇതിലെ സംഭോഗവർണ്ണന
ഇക്കാലത്തുള്ളവർക്കു രുചിക്കുമോ എന്നു സംശയമാണു്. എന്നാൽ ഈ ഘട്ടത്തിലെ ഗദ്യവും പദ്യവും
ഒരുപോലെ അകൃത്രിമരമണീയങ്ങളായിരിക്കുന്നു.
</p>
          <p style="indent">വളരെക്കാലം അവർക്കിങ്ങനെ സുഖമായി കഴിച്ചുകൂട്ടാൻ സാധിച്ചിട്ടില്ല. ചില
ഏഷണിക്കാരുടെ വാക്കുകേട്ടു് നായിക സംഗീതകേതുവിനെ അകറ്റിക്കളഞ്ഞു. അതിനോടുകൂടി
പൂർവഭാഗം അവസാനിക്കുന്നു.
</p>
          <p style="indent">ഉത്തരഭാഗത്തിൽ നായികാനായകന്മാരുടെ വിരഹദുഃഖവും പുനസ്സമാഗമവും
വിവരിച്ചിരിക്കുന്നു. എല്ലാവിധത്തിലും ഉത്തരഭാഗം പൂർവഭാഗത്തെ അതിശയിക്കുന്നുവെന്നു പറയാം.
പദ്യങ്ങൾ മിക്കവാറും നല്ല ഭാഷയിലാണു്. കവിയുടെ വർണ്ണനാപാടവവും വശ്യ വാക്ത്വവും ഈ
ഭാഗത്തിൽ പൂർവാധികം പ്രകടമായിരിക്കുന്നു. ഒരു പദ്യം മാത്രം താഴെ ഉദ്ധരിക്കുന്നു.
</p>
          <lg xml:id="lg2.1.16">
            <l> “ആകാശേ കാളമേഘദ്വിരദവരഘടാബന്ധുരേ ചന്തമേറും</l>
            <l> നാകാധീശായുധം കൊണ്ടിനിയ കൊടിമരംനാട്ടി വർഷോത്സവാർത്ഥീ</l>
            <l> കൂകും കേകാമണിക്കൊമ്പുകൾ നിവിര വിളിപ്പിച്ചു വിശ്വം മുഴക്കി</l>
            <l> ച്ചാകമ്രം തൂകിനാൻ വന്നുദകഹവിരസൌഹന്ത പർജ്ജന്യദേവൻ.” </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 1.3/II.1"-->
        <div type="section" xml:id="sec1.4" n="1.4">
          <head type="sechead">പാരിജാതഹരണം ചമ്പു</head>
          <p style="noindent">പുനപ്രഭൃതികൾ രാമായണത്തിലേയും ഭാരതത്തിലേയും പ്രധാന ഭാഗങ്ങളെ
ചമ്പുക്കളായി രചിച്ചതുപോലെ ഭാഗവതകഥകളേയും രചിച്ചു കാണണമെന്നു തോന്നുന്നു.
പാരിജാതഹരണം ഭാഗവതന്തർഗ്ഗതമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. കവി ആരെന്നു
തൽക്കാലം നിർണ്ണയിക്കാൻ തരമില്ല. എന്നാൽ,
</p>
          <lg xml:id="lg2.1.17">
            <l> “ലോകാലോകാദിയേക്കാൾ വിപുലത തടവി-</l>
            <l><span style="width:3em"> </span>പ്പൊങ്ങിനില്ക്കുന്നപൊന്നിൻ-</l>
            <l> പ്രാകാരത്തോടിടഞ്ഞീടിന ജലധരപാ-</l>
            <l><span style="width:3em"> </span>ളീപരോക്ഷാന്തരാളാ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇത്യാദി പാരിജാതഹരണപദ്യത്തിന്നും,</p>
          <lg xml:id="lg2.1.18">
            <l> “ലോകാലോകോല്ലസദ്ഗോപുരഘനപരിഘാലംകൃതാഭംഗികൈക്കൊ-</l>
            <l> ണ്ടാകാശത്തോടുരുമ്മീടിന കനകമഹാസാലമാലാഭിരാമാ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇത്യാദി രാമായണപദ്യത്തിന്നും കാണുന്ന സാദൃശ്യത്തേ
അടിസ്ഥാനപ്പെടുത്തി, ഈ കൃതിയും പുനത്തിന്റെതാണെന്നു ചിലർ പറയുന്നുണ്ടു്. അങ്ങനെ
വന്നുകൂടായ്കയില്ലെങ്കിലും, ചമ്പുക്കളെ സംബന്ധിച്ചിടത്തോളം ഈ മാതിരി സാദൃശ്യങ്ങളെ
അടിസ്ഥാനപ്പെടുത്തി ഒന്നും ഊഹിക്കാതിരിക്കയാണു് ഭേദം.
</p>
          <p style="indent">കഥാഗതിയിൽ കവി പുരാണത്തിൽനിന്നു വലിയ
ഭേദഗതിയൊന്നുംവരുത്തീട്ടില്ല. ആദ്യമായിദ്വാരകാപുരിയെ വർണ്ണിച്ചിരിക്കുന്നു. ഈ വർണ്ണനയിൽ ഒന്നു
രണ്ടു പദ്യമൊഴിച്ചാൽ ശേഷമൊക്കെ സംസ്കൃതമയമാണു്. അതുകഴിഞ്ഞാൽ പിന്നെ മിക്കവാറും നല്ല
മണിപ്രവാളപദ്യങ്ങളേയും ഭാഷാഗദ്യങ്ങളേയും മാത്രമേ കാണ്മാനുള്ളു. ദേവകളുടെ ഭാഗ്യഭൂമാവായ
ശ്രീകൃഷ്ണൻ ‘വാനോർ പുരത്തിൻ പെരുമയെ മുറിമാടമ്പിയാക്കുന്ന’ ദ്വാരവതിയിലേ കനകമണിമയമായ
സത്യഭാമാനികേതനത്തിൽ സത്യഭാമയുടെ ഉപാസനയിൽ രമിച്ചു വസിക്കവേ, ഇന്ദ്രൻ അവിടെവന്നു്
ഇങ്ങനെ സംകടമുണർത്തിച്ചു:
</p>
          <lg xml:id="lg2.1.19">
            <l><span style="width:3em"> </span>“കേൾക്കേണം തമ്പിരാനേ! ജയജയ!
തൊഴുതേൻ</l>
            <l><span style="width:3em"> </span><span style="width:1.5em">
</span>ദേവ! നീ വിശ്വരക്ഷാ-</l>
            <l><span style="width:3em"> </span>ദീക്ഷാദാക്ഷിണ്യവാനാം പരമപുരുഷനാ-</l>
            <l><span style="width:3em"> </span><span style="width:1.5em">
</span>കുന്നൊരം ഭോധിശായീ;</l>
            <l><span style="width:3em"> </span>വായ്ക്കുന്നേൻ ഭൌമനാമാ ദനുജനവനട-</l>
            <l><span style="width:3em"> </span><span style="width:1.5em">
</span>ക്കീടിനാൻ നാടിദാനീം</l>
            <l><span style="width:3em"> </span>ഭൈക്ഷം പൂകെന്നു വന്നൂ സുരഗണമവനൌ</l>
            <l><span style="width:3em"> </span><span style="width:1.5em">
</span>യാഗമെങ്ങും മുടങ്ങീ.</l>
            <l> ആട്ടിപ്പായിച്ചകാണ്ഡേ കുട ഝടിതി പറിച്ചസ്മദീയം ദുരാത്മാ,</l>
            <l> കൂട്ടത്തോടെ സുരസ്ത്രീകളെയുമപഹരിച്ചീടിനാനെന്നു വേണ്ടാ.</l>
            <l> ഗോഷ്ഠിക്കാരൻതുലോമിന്നമരജനനിതൻ കുണ്ഡലംകൊണ്ടുപോയാൻ</l>
            <l> ധാർഷ്ട്യത്താൽ കാതറുത്തപ്പരിഭവമിതു തൊട്ടെൻ കലൊട്ടേറുമല്ലോ.</l>
            <l><span style="width:3em"> </span>പെരിക പ്പറയാവതല്ലപോറ്റീ!</l>
            <l><span style="width:3em"> </span>പരമാർത്ഥത്തിനു നീ നിദാനമല്ലോ,</l>
            <l><span style="width:3em"> </span>ശരണം മമ നീ യോഴിഞ്ഞുമറ്റി-</l>
            <l><span style="width:3em"> </span>ല്ലൊരുനാളും പരിപാഹിമാം തൊഴുന്നേൻ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇന്ദ്രന്റെ വാക്കുകേട്ടപ്പോൾ ഭഗവാന്റെ കണ്ണു ചുവന്നു. മധുരവാക്കുകളാൽ
അദ്ദേഹം സുരാധിപതിയേ ആശ്വസിപ്പിച്ചു പറഞ്ഞയച്ച ശേഷം, വൈനതേയനെ സ്മരിച്ചമാത്രയിൽ,
</p>
          <lg xml:id="lg2.1.20">
            <l> “ദിക്കൂലത്തെക്കുലുക്കം കൊടിയ ചിറകടിക്കാറ്റു ചെന്നേറ്റുവന്യാ</l>
            <l> വൃക്ഷവ്രാതമ്മുറിഞ്ഞും, മലപലവു മറിഞ്ഞും, കളിക്കും പ്രകാരം.</l>
            <l> ഉഗ്രാടോപേന ചഞ്ചൂ പുടഝടഝടിതംകൊണ്ടഹീനാം ഭയം ചേ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ർത്തുകൊണ്ടു് ഗരുഡൻ ആവിർഭവിച്ചു്, അദ്ദേഹത്തിന്റെ തൃക്കാൽക്കൽ
പതിച്ചു. ഉടനെത്തന്നെ ഭഗവാൻ പത്നിയോടുംകൂടി ഗരുഡനിൽ ആരോഹണം ചെയ്തിട്ടു് നേരെ
നരകാസുരൻ വാഴുന്ന ദിക്കിലേക്കു പുറപ്പെട്ടു. തൽക്ഷണം,
</p>
          <lg xml:id="lg2.1.21">
            <l> “സൌഖ്യം കൈക്കൊണ്ടു വാചംയമജയജയഘോ-</l>
            <l><span style="width:3em"> </span>ഷങ്ങളെങ്ങും ദിഗന്തേ</l>
            <l> വായ്ക്കുമ്മാറുമ്മുഴങ്ങീ വിബുധ നിവഹവാ-</l>
            <l><span style="width:3em"> </span>ദ്യങ്ങൾ വാഴ്ത്തീടവല്ലേൻ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ശ്രീകൃഷ്ണന്റെ വലത്തേക്കയ്യിൽ,
</p>
          <lg xml:id="lg2.1.22">
            <l> “വിശ്വദ്രോഹംവളർക്കും മനുജപടലിതൻ മുണ്ഡഷണ്ഡങ്ങളന്ന-</l>
            <l> ന്നാച്ഛിദ്യോച്ഛിദ്യമെത്തുന്നവരുധിരകണശ്രേണിശോണീകൃതാംഗം,” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ആയ തൃച്ചക്രം
</p>
          <lg xml:id="lg2.1.23">
            <l> “ഉച്ചക്കാലത്തുദിക്കും ദിവസകരനൊടങ്കം പൊരുതൂമപെയ്യും” </l>
          </lg>
          <!--end of "verse"-->
          <p style="noindent">മട്ട് വിളങ്ങി. മറ്റൊരു കൈയിൽ,
</p>
          <lg xml:id="lg2.1.24">
            <l> “ദർപ്പം ചേരുന്ന ദസ്യുൽക്കരഹൃദി സതതംനാലുപാടും കൊടുന്തീ</l>
            <l> മുല്പാഃടേകുന്ന മാദ്യൽഘുമുഘുമിതരവാധ്മാതരോദഃകടാഹം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ആയ പള്ളിശംഖം. ഉൽഫുല്ലമായ ശ്രീസരോജത്തിൽ നവനവമായ
അരയന്നം എന്നപോലെ പ്രകാശിച്ചു. മൂന്നാമത്തെകൈയിൽ:
</p>
          <lg xml:id="lg2.1.25">
            <l> “ക്ഷോണിപ്പെൺപൈതൽ പെറ്റോരസുരവരവധം</l>
            <l><span style="width:3em"> </span>കാണ്മതിന്നമ്പിലെത്തും</l>
            <l> വീണക്കാരന്നു യോഗീന്ദ്രനു പരമസുഖം</l>
            <l><span style="width:3em"> </span>നേത്രയോരാദധാന” </l>
          </lg>
          <!--end of "verse"-->
          <p style="noindent">വും ഖലന്മാരുടെ പ്രാണാന്വേഷിയും വിബുധജന മനോനന്ദകവും ആയ
നന്ദകം ഒരു തൂമിന്നൽ എന്നപോലെ കാണപ്പെട്ടു.
</p>
          <p style="indent">നാലാമത്തെ തൃക്കൈയിൽ:</p>
          <lg xml:id="lg2.1.26">
            <l> “വിണ്ണോർവേതണ്ഡഷണ്ഡപ്രകടകടതടാ-</l>
            <l><span style="width:3em"> </span>സ്ഫാലനേ തൽക്ഷണംകൊ-</l>
            <l> ണ്ടുണ്ടാം തൂമുത്തുകല്ലും നിണവു മിടകല-</l>
            <l><span style="width:3em"> </span>ർന്നുള്ള കൊള്ളീകലാപം</l>
            <l> കൊണ്ടാടപ്പെട്ടണിഞ്ഞീടിന തനുഗരിമാ-</l>
            <l><span style="width:3em"> </span>ഘോരഘോരാനുഭാവം</l>
            <l> തണ്ടീടും മാറു് കൌമോദകീ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">നാമകമായ ഗദ ശോഭിച്ചു. യാത്രാസമയത്തു്,
</p>
          <lg xml:id="lg2.1.27">
            <l> “ചെന്താർമാതിന്മണാളന്നരികിലുപനതാഹന്തപാടിത്തുടങ്ങീ</l>
            <l> ഗന്ധർവന്മാർ; കഴൽത്താർ തൊഴുതു സുരവധൂജാതമാടിത്തുടങ്ങി;</l>
            <l> ചന്തന്നാവുന്ന വിണ്ണോർനികരമുടനുടൻ വന്നു ചിന്തീടുമന്ത-</l>
            <l> സ്സന്തോഷാർദ്രം പുളച്ചും ഝടിതി പടകളിച്ചും വിളിച്ചും തുടങ്ങി.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">യുദ്ധവർണ്ണന ഗദ്യത്തിലാണു്. യുദ്ധം ഭയംകരമായി നടക്കവേ,
</p>
          <lg xml:id="lg2.1.28">
            <l> “</l>
          </lg>
          <p style="tstar">***</p>
          <!--end of "tstar"-->
          <lg xml:id="lg2.1.29">
            <l/>
            <l> ധരണീസുതനാമസുരപ്രവരൻ</l>
            <l> ഝടിതിപുറപ്പെട്ടഭിനവസമരവിഹാരവിശേഷേ,</l>
            <l> സത്വരമെയ്തൊരു ശസ്ത്രം കൊണ്ടൊരു</l>
            <l> മോഹവ്യാജനിമീലിതലോചന-</l>
            <l> മന്തികസീമനി വീണതുകണ്ടു.</l>
            <l> വിശൃംഖല കോപമശങ്കമെടുത്താ-</l>
            <l> ക്കുലചിലയും ചില കൂരമ്പുകളും</l>
            <l> കൈയ്യിലെടുത്തു തൊടുത്തു വലിച്ചൊരു</l>
            <l> സത്രാജിത്തിൻ മംഗലമാധുരി</l>
            <l> സത്യാദേവി പോരിന്നൊരുങ്ങി.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ദേവിയുടെ ഈ ഭാവത്തെ അതിശയചമൽക്കാരത്തോടുകൂടി കവി
വർണ്ണിച്ചിട്ടുണ്ടു്.
</p>
          <lg xml:id="lg2.1.30">
            <l> “സത്രാജിത്തിൻ മംഗലമാധുരി</l>
            <l> സത്യാദേവി സമീകവിലാസിനി.</l>
            <l> വില്ലുമുറിച്ചും ഞാൺപൊട്ടിച്ചും</l>
            <l> ദളിതച്ഛത്രം ഭാരിതരഥ്യം,</l>
            <l> ത്രുടിതപതാകം രടിതവിപാഠം,</l>
            <l> പ്രകടിതവേഗം, പടപൊരുമപ്പൊടി</l>
            <l> പ്രതിഭടനെയ്യും വിശിഖശ്രേണീം</l>
            <l> നിജശരപംക്ത്യാ ഖണ്ഡംഖണ്ഡം</l>
            <l> പർവതശൃംഗം ഭഞ്ജംഭഞ്ജം.</l>
            <l> പരിഘമമോഘം മർദ്ദംമർദ്ദം</l>
            <l> പെരുകിനരോഷാ നർദ്ദംനർദ്ദം.</l>
            <l> ദുഷ്ടതതേടിന ധൃഷ്ടമഹാസുരനൊടു</l>
            <l> രണോത്സവസീ മ്‍നി പുളച്ചുപൊരുന്നൊരു</l>
            <l> കാലവിശേഷേ ചികുരമഴിഞ്ഞും</l>
            <l> മിഴികൾകുഴഞ്ഞും, പ്രകടിതഘോഷ-</l>
            <l> ഭ്രൂകുടിഭാസുര നിടിലതടത്തിൽ വിയർപ്പുമലിഞ്ഞും</l>
            <l> ചെറുമാ നില്ക്കു തൊടണ്ടാ മാമിഹ</l>
            <l> പെരുമാളായതു നീയോ ജഗതാം</l>
            <l> നിന്തലകൊൾവാൻ ഞാനേപോരും</l>
            <l> വിബുധസ്ത്രീണാം തലമുടി ചുറ്റി</l>
            <l> പ്പിടിപെട്ടീടിന ദുഷ്ടാത്മാവിനെ</l>
            <l> നിഷ്ഠൂരസായകവൃഷ്ടിഭിരധുനാ-</l>
            <l> കാകക്രോഷ്ട്യപിശാചവധൂനാം</l>
            <l> ആമദ്ധ്യഗളമുരുതരമൃഷ്ടികലാവിഭ്രമമാക്കുവനധുനാ</l>
            <l> ശൂരമഹാഭടവാക്യഗഭീരിമ-</l>
            <l> സരണി നടിക്കും ചില്ലിക്കൊടിമുന</l>
            <l> ചെറ്റുകുലഞ്ഞും മദനമഹീപതി മണിമുകുരത്തിൽ</l>
            <l> മധുരതതേടിന ഗണ്ഡസ്ഥലികളിൽ</l>
            <l> മണിമയകുണ്ഡല യുഗളമുലഞ്ഞും, മുറുവൽമുറിഞ്ഞും,</l>
            <l> ഭുജലതികായുഗമിളകിമറിഞ്ഞും</l>
            <l> മുഹുരപി തുള്ളിത്തരുണിമതള്ളി-</l>
            <l> ത്തുംഗതതങ്ങിന കൊങ്കകൾതിങ്ങിന</l>
            <l> മൃദുലവിലഗ്നം പെരികമെലിഞ്ഞും</l>
            <l> പെരുമാറുന്നതുകാണുന്നളവിൽ</l>
            <l> കരുണാശേവധികമലാകാമുക</l>
            <l> നുപഗതകപടമുണർന്നതി രോഷാ-</l>
            <l> ലർക്കശതക്രതുധിക്ക്യതി ദക്ഷിണ</l>
            <l> തേജോ മഹതാചക്രംകൊണ്ടു</l>
            <l> ശതക്രതുശാത്രവകണ്ഠം ഛിത്വാ</l>
            <l> ഭുവനവിപത്തിദ്ധ്വാന്ത വിവസ്വാൻ</l>
            <l> കാന്തയെമധുരം പരിലാളിച്ചു</l>
            <l> വിളിച്ചു സമീപേ തൃക്കൈകൊണ്ടു</l>
            <l> വിയർപ്പുതുടച്ചു ചിരിച്ചു സഹേലം</l>
            <l> ദാനവയോഷാ ഹാഹാകാരൈ-</l>
            <l> രുലകുനടുങ്ങും പൊഴുതു സുരന്മാർ</l>
            <l> മേദുരഹർഷം കൌസുമവർഷം ചെയ്തിതു മൌലൌ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അപ്പോൾ, ‘പുത്രക്ഷയരുദിതരയസ്തംഭിത’യായ ‘ഭൂതധാത്രീ’
സ്വപൌത്രനെയെങ്കിലും രക്ഷിക്കണമെന്നുള്ള ആഗ്രഹത്തോടുകൂടി അദിതിയുടെ കുണ്ഡലങ്ങളെ
എടുത്തുകൊണ്ടു് ഭഗവാന്റെ തിരുമുമ്പിൽ വന്നു് സ്തോത്രപുഷ്പാഞ്ജലിചെയ്തു. ഈ സ്തോത്രത്താൽ
പ്രീണിതനായ ശ്രീകൃഷ്ണൻ നരകാസുരപുത്രനായ ഭഗദത്തനെ കൊല്ലാതെ വിട്ടു. അനന്തരം അദ്ദേഹം
നരകനാൽ കാരാഗൃഹത്തിലടയ്ക്കപ്പെട്ടിരുന്ന “സഹസ്രസംഖ്യാതകമംഗനാവർഗ്ഗത്തെ” മോചിപ്പിച്ചു.
പിന്നീടു് സത്യഭാമാസമേതം അദ്ദേഹം സുരേന്ദ്രഭവനത്തിൽ ചെന്നു് അദിതിയുടെ കുണ്ഡലങ്ങളേ
തിരിച്ചേൽപ്പിച്ചിട്ടു് തിരിച്ചുപോകാൻ ഭാവിക്കവേ, ദേവിയുടെ അപേക്ഷപ്രകാരം പാരിജാതവൃക്ഷം
പറിച്ചെടുക്കാൻ പോയപ്പോൾ “ഇതാമല്ലൊരുവനും” എന്നു് ഉദ്യാനപാലകന്മാർ തടുത്തു. എന്നാൽ
അതുകൊണ്ടു് ഒരു പ്രയോജനവും ഇല്ലെന്നു കണ്ടപ്പോൾ, അവർ ചെന്നു് ‘ദേവേന്ദ്രന്നുപാന്തേ
വിലസുമൊരുശചീദേവിയോ’ടിപ്രകാരം അറിവിച്ചു:
</p>
          <p style="indent">“ത്രൈലോക്യൈശ്വര്യ ധാരാപരിമളലഹരീപാത്രമേ! കേളിദാനീം
പൌലോമിദേവി! സാക്ഷാൽക്കുലിശധരമണീ മാളികാതൂനിലാവേ! ബാലേ! നീനട്ടു നീതാൻ വിവശമൊടു
നനച്ചുന്നതം പാരിജാതം ബാലൻ കപ്പാൻതുടങ്ങുന്നിതു കപടമഹാദേശികൻ കേശിഹന്താ.
പൌലേമിക്കേ വരാവൂ ദൃഢമരികിലവൾക്കേ തൊടാവൂ നനപ്പാൻ പോലും; താൻ വേണമത്ര സതതമപി
ജയന്താദസൌ ലോഭനീയഃ” മാലായൈ പൂവറുപ്പാൻ വരുമളവിലമുഷ്മാൽ പ്രസൂനങ്ങൾ മുന്നോ നാലോ
മെല്ലെന്നറുക്കും പുനരവൾകരതാർകൊണ്ടു മന്ദം തലോടും.
</p>
          <lg xml:id="lg2.1.31">
            <l><span style="width:3em"> </span>“വൃത്രാരിതൻ കാന്ത തനിക്കു പാർത്താ</l>
            <l><span style="width:3em"> </span>ലത്യന്തമമോനയെന്നവാണീം</l>
            <l><span style="width:3em"> </span>ശ്രുത്വാസ്മദീയാമുടനേബഭാഷേ</l>
            <l><span style="width:3em"> </span>സത്യാ തദീയാ മഹിഷീ ഹസന്തീ.</l>
            <l> കേൾപ്പിൻ പൂങ്കാവുകാത്തീടിന ഭടജനമേ! സത്യഭാമാസഹായ–</l>
            <l> ന്നായ് പോയീ പാരിരജാതംപുനരപിചഹൃതം ഞാനപേക്ഷിച്ചുതാനും</l>
            <l> പൊയ്പ്പോമ്മുന്നേവലാരാതിയൊടി ദമറിയിപ്പാൻപുലോമാത്മജയ്ക്കെ</l>
            <l> ന്നൂഷ്മാനിൽക്കെന്നിവണ്ണം വചനമിതുപൊറായിന്നിതസ്മാദൃശാനാം”</l>
            <l> </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇപ്രകാരം ഭടജനങ്ങൾ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ,
</p>
          <lg xml:id="lg2.1.32">
            <l> “സ്വർഗ്ഗ സ്ത്രീപാണിലീലാവിലു ളിതചമരീ ബാലമന്ദാനിലൻവ-</l>
            <l> ന്നൊക്കെത്തക്ക ക്കളിച്ചങ്ങമരപരിവൃഢന്നംഗരംഗേവസന്തീ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">യായ പുലോമജയ്ക്കു് കോപം കലർന്നു. അവളുടെ അപ്പോഴത്തെ ഭാവം കവി
എത്രഹൃദയംഗമമായിവർണ്ണിച്ചിരിക്കുന്നവെന്നുനോക്കുക:
</p>
          <lg xml:id="lg2.1.33">
            <l> “രോഷാവേശാൽ വിറച്ചൂ മൃദുപവിഴമണിച്ചോരിവാ; ചില്ലിവല്ലീ</l>
            <l> വേഷം മറ്റൊന്നു മറ്റൊന്നിതികടുമ തുടർന്നൊന്നു കോടിക്കുലഞ്ഞു;</l>
            <l> ദ്വേഷം പീതാംബരപ്രേയസിയൊടിയലുമന്നേരമന്നാകയോഷാ-</l>
            <l> ഭൂഷാമാലാകടാക്ഷം വലരിപുവദനംപാർത്തു ചേർത്തും ചുവന്നൂ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">കൊപിഷ്ഠയായ ശചീദേവി ഇന്ദ്രനേ കണക്കിനു ശകാരിച്ചു അതുകൊണ്ടും
തൃപ്തിയാകാതെ ‘നാനാ വിബുധനിവഹതന്വീഭിന്വീയമാനയായി’, സത്യഭാമ നില്ക്കുന്നിടത്തേക്കു മണ്ടിച്ചെന്നു.
</p>
          <lg xml:id="lg2.1.34">
            <l> “ഓടുന്നേരത്തു തസ്യാ നിടിലതടമുടൻ കമ്പഘർമ്മാംബുപൂരം</l>
            <l> തേടുന്നൂ; ചായൽ ചായിന്നിതു; മുഹുരഴിയുന്നൂ ബലാൽ നീവിബന്ധം;</l>
            <l> പാടേ പാടേ കപോലങ്ങളിലുലയുമണിക്കുണ്ഡലദ്വന്ദ്വമുച്ചൈ-</l>
            <l> രാടുന്നൂ; കാഞ്ചിപാടുന്നിതു; പഥി പൊഴിയുന്നൂ ശിഖാമാല്യജാലം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">സത്യഭാമയും പുലോമജയും തമ്മിലുണ്ടായ വാക്സമരം സ്ത്രീചാപല്യത്തെ
സവിശേഷം ഉദാഹരിക്കുന്നു. സത്യഭാമയുടെ വാക്ശരത്തിനുള്ള നിശിതത്വം ഒന്നു വേറെതന്നെ.
എന്തിനധികം പറയുന്നു.
</p>
          <lg xml:id="lg2.1.35">
            <l> “… … … പൂമാന്മാർക്കുമധ്യേ,</l>
            <l> വൈരം നാരീനിമിത്തം പിണയുമതുതടഞ്ഞീടുവാൻ വേലയല്ലോ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അതുകൊണ്ടു് വാസവനും ശ്രീകൃഷ്ണനും തമ്മിൽ ഈ സ്ത്രീകൾ നിമിത്തം
പോരാടേണ്ടതായിവന്നു. നാരദനും ‘നഖവും ചുറുകിച്ചിരിച്ചുമെല്ലെയകമേ’ അവിടെ വന്നുചേർന്നു. സ്ത്രീകൾ
രണ്ടുപേരും തങ്ങളുടെ ഭർത്താക്കന്മാർ യുദ്ധംചെയ്യുന്നതു നോക്കിനിന്നു.
</p>
          <lg xml:id="lg2.1.36">
            <l> “താവും പ്രകോപേന സഹസ്രശോയം</l>
            <l> ദേവേന്ദ്രനെയ്യും വിശിഖപ്രവാഹം;</l>
            <l> പൂവായ്ച്ചമഞ്ഞൂ പുരുഷോത്തമന്ന-</l>
            <l> ക്കൈവല്യമൂർത്തിക്കരികേ വരുമ്പോൾ. </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നാൽ ഇന്ദ്രന്റെ സ്ഥിതിയോ?</p>
          <lg xml:id="lg2.1.37">
            <l> കാണക്കാണത്തഴയ്ക്കും മധുമഥനവിപാഠ-</l>
            <l><span style="width:3em"> </span>ങ്ങളേറ്റേറ്റതീവ.</l>
            <l> ക്ഷീണം ക്ഷീണാന്തരാത്മാവിനു ഝടിതി ശചീ,</l>
            <l><span style="width:3em"> </span>കാന്തനാന്ധ്യൈകാബന്ധോഃ</l>
            <l> ചേണെത്തും തേർത്തടത്തിൽ കുഹുരഭുവി ഭയം</l>
            <l><span style="width:3em"> </span>പൂണ്ടു സൂതേ നിലീനേ,</l>
            <l> ത്താണപ്പൂവിൽ മുറിഞ്ഞൂ; കൊടിമരവുമൊടി-</l>
            <l><span style="width:3em"> </span>ഞ്ഞൂ; തുരംഗംപൊടിഞ്ഞൂ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഭഗവാൻ–</p>
          <lg xml:id="lg2.1.38">
            <l> “… നമുചി വിജയിതന്നായിരം കണ്ണിലുംപാ-</l>
            <l> ർത്തേ കൈകസ്മിൻഭയംകൊണ്ടിളകി വിറപിടി-</l>
            <l><span style="width:3em"> </span>യ്ക്കുന്നതാരാസനാഥേ</l>
            <l> </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഏകൈകം ബാണമെയ്താൻ” അതു കണ്ടു് ഓരോ ക്ഷണത്തിലും
പുലോമജയിൽനിന്നു ഹാഹാകാരം പുറപ്പെട്ടുകൊണ്ടിരിക്കുന്നു.
</p>
          <p style="indent">ഒടുവിൽ അമരാധീശ്വരന്റെ അമരത്വം അസ്തമിക്കുമെന്ന മട്ടായി. അപ്പോൾ
അദ്ദേഹം ഭഗവൽപാദങ്ങളിൽ വീണു ക്ഷമായാചനം ചെയ്തു. ദേവകളും ഭഗവാനെ പുകൾത്തി.
അതുകൊണ്ടു് പരിതൂഷ്ടനായ കൃഷ്ണൻ ദേവന്ദ്രനു അഭയം നൽകിയശേഷം പാരിജാതവും കൊണ്ടു്
ദ്വാരകയിലേക്കു പുറപ്പെട്ടു. അവിടെച്ചെന്നു്,</p>
          <lg xml:id="lg2.1.39">
            <l> “സത്യാഗേഹാങ്കണേ നട്ടിതു മണിസുഷമാപൂരിതം പാരിജാതം.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">കവി നല്ല മനോധർമ്മമുള്ള ഒരു ഒന്നാന്തരം മണിപ്രവാള
വ്യാപാരിയാണെന്നു ഇവിടെ ഉദ്ധരിച്ചിട്ടുള്ള പദ്യങ്ങളിൽനിന്നു തെളിയുന്നുണ്ടല്ലോ. കോടിവിരഹം
തുടങ്ങിയ പ്രബന്ധങ്ങളിൽ, പേരിനു മാത്രം മലയാളപദങ്ങൾ ചേർത്തിട്ടുള്ള
മണിപ്രവാളപദ്യങ്ങളാണധികം. നോക്കുക:
</p>
          <lg xml:id="lg2.1.40">
            <l> “സ്നിഗ്ദ്ധാ ശൈവാലമാലാ ശശികലയുമഭേ കാമകോദണ്ഡവല്യൌ</l>
            <l> ലോലേ നിലോൽപ്പലേ നിർമ്മലണിമുകുരേ മല്ലാകാപല്ലവോപി;</l>
            <l> പൂർണ്ണേന്ദു സ്വർണ്ണകംബുസ്സരസിജമുകുളൌ ദ്വേ ലതേ സൂക്ഷ്മതനൂർ</l>
            <l> ഭൃംഗാളീ സൈകതം കോമളകദളിയുഗം പങ്കജം കിങ്കിമേതൽ?” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ പദ്യത്തിൽ ‘ഉം’ എന്നൊരു മലയാളപദമേയുള്ളു. ഇത്തരം ‘വവ്വാൽ’
ജാതിയുള്ള പദ്യങ്ങൾ ഒന്നും ഈ പ്രബന്ധത്തിലില്ല. എന്നാൽ ഭാഷ കുറെ നന്നായിരിക്കുന്നതുകണ്ടു്
ഇതിനു അർവാചീനത്വം കല്പിക്കാമോ? അങ്ങനെയൊരുമിഥ്യാബോധം പലരിലും കടന്നു കൂടീട്ടുണ്ടു്.
ആദ്യകാലത്തെ മണിപ്രവാളത്തിന്റെ സ്വഭാവം ലീലാതിലകത്തിൽനിന്നും നമുക്കു ഗ്രഹിക്കാമല്ലോ.
ഭാഷാസംസ്കൃതശബ്ദങ്ങൾ തിരിച്ചറിയാത്തവിധത്തിൽ ചേർക്കണമെന്നും ഭാഷയ്ക്കു പ്രാധാന്യം
നൽകണമെന്നും ആയിരുന്നു അന്നത്തേ വ്യവസ്ഥ. കാലക്രമേണ മണിപ്രവാളരീതി ദുഷിച്ചു എന്നുവേണം
പറയാൻ. അതുകൊണ്ടു മണിപ്രവാളശുദ്ധികണ്ടാലുടനെ ഒരു കവിത ആധുനികമാണെന്നു പറയുന്നതു
ശരിയായിരിക്കയില്ല. നമ്മുടെ ഈ പ്രബന്ധത്തിൽ നാണിൻറ, കുശൽ, മേതു് മുതലായി
കണ്ണശ്ശകൃതികളിലും, രാമചരിതത്തിലും മറ്റും ധാരാളം കാണുന്ന പ്രയോഗങ്ങൾ ഒട്ടുവളരെയുണ്ടു്.
</p>
        </div>
        <!--end of "section 1.4/II.1"-->
        <div type="section" xml:id="sec1.5" n="1.5">
          <head type="sechead">ദക്ഷയാഗം</head>
          <p style="noindent">ഈ കൃതിയുടെ കർത്താവും തൽക്കാലം അജ്ഞാതനായിത്തന്നെ
ഇരിക്കുന്നു. മണിപ്രവാളശുദ്ധിയുള്ള ഗദ്യപദ്യങ്ങളാണു് ഇതിൽ അധികമായി കാണപ്പെടുന്നതു്.
മാതൃകക്കായി ഒന്നുരണ്ടു ഭാഗങ്ങൾ ഉദ്ധരിക്കുന്നു.
</p>
          <lg xml:id="lg2.1.41">
            <l> “ശ്രീകൈലാസാദ്രിശൃംഗേ കനകമണിമയേ മന്ദിരേ തൂമരന്ദം</l>
            <l> തൂകീടും കല്പവാടീബഹളപരിമളാമോദിതാശാന്തരാളേ,</l>
            <l> നീൾകണ്ണാർ മൌലിദക്ഷാത്മജയെ മടിയിലാമ്മാറു വച്ചങ്ങൊരുന്നാ-</l>
            <l> ളേകാന്തേ വാണിരുന്നൂ പുരഹരഭഗവാൻ പൂർണ്ണകാരുണ്യധാമാ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഗദ്യം–</p>
          <lg xml:id="lg2.1.42">
            <l> “ഭൃംഗിമഹാബല നന്ദീശ്വരമുഖ</l>
            <l> ശങ്കരപാർഷദമണ്ഡലമിളകീ</l>
            <l> പരമേശ്വരിതൻ പ്രാഭവചകിതം</l>
            <l> ഭഗവദനുജ്ഞാം കൂടാതെ ക-</l>
            <l> ണ്ടൊക്കയുമുടനേ ദാക്ഷായണിയൊടു കൂടെനടന്നു.</l>
            <l> കേചന ചൂരക്കോലുമെടുത്തുട-</l>
            <l> നഖിലോത്സാരണകലവിതുടങ്ങീ,</l>
            <l> കേചന മുമ്പിലകമ്പടികൂടി</l>
            <l> കേപി കരേറിയെഴുന്നള്ളുവതി</l>
            <l> ന്നൃഷഭവുമായങ്ങരികെ നടന്നു.</l>
            <l> </l>
          </lg>
          <p style="tstar">***</p>
          <!--end of "tstar"-->
          <lg xml:id="lg2.1.43">
            <l/>
            <l> വീണാപാണികളൊക്കെയണഞ്ഞൂ</l>
            <l> ചീനക്കുഴൽ വിളിയും വിളയാടി</l>
            <l> പൂവാളവുമൊരുബലഹരിമാളവി</l>
            <l> നേർവാളവുമായ്പാടീ കേചന” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇത്യാദി.
</p>
        </div>
        <!--end of "section 1.5/II.1"-->
        <div type="section" xml:id="sec1.6" n="1.6">
          <head type="sechead">കംസവധം ചമ്പു</head>
          <p style="noindent">കർത്താവാരെന്നു നിശ്ചയമില്ല. ഇതും ഒരു സരസമായ പ്രബന്ധമാണു്.
ചമ്പുക്കളുടെ കൂട്ടത്തിൽ ഈ കാവ്യത്തിനും ഒരുത്തമസ്ഥാനം നൽകാം. കംസൻ അക്രൂരനെ
അയക്കുന്നഘട്ടം മുതൽ കംസവധം വരെയുള്ള പുരാണകഥയെ ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ആദ്യത്തെ
മംഗളപദ്യം മാത്രം മാതൃകയ്ക്കായി ഇവിടെ ചേർക്കുന്നു.
</p>
          <lg xml:id="lg2.1.44">
            <l> “ഏണാങ്കാദിത്യാകോടിപ്രതിഭടസുഷുമാ-</l>
            <l><span style="width:3em"> </span>ദീപ്തിമൂൽക്ഷിപ്തദോർഭ്യാം</l>
            <l> വേണും വ്യാഖ്യാനമുദ്രാമധരകരതലേ</l>
            <l><span style="width:3em"> </span>ദക്ഷിണേ ചാദധാനം;</l>
            <l> സാനന്ദം ചേർത്തിടും തൃത്തുടയിലുദധിജാം</l>
            <l><span style="width:3em"> </span>വാമദോഷ്ണാ കുചാഗ്രം</l>
            <l> താനേ മോദാൽ സ്പൃശന്തം കരുതുക മനമേ</l>
            <l><span style="width:3em"> </span>സ്വാവബോധം മുകുന്ദം.” </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 1.6/II.1"-->
        <div type="section" xml:id="sec1.7" n="1.7">
          <head type="sechead">സ്യമന്തകം ചമ്പു</head>
          <p style="noindent">ഇതും ഭാഗവതാന്തർഗ്ഗതമായ സ്യമന്തകകഥയെ അടിസ്ഥാനപ്പെടുത്തി
രചിച്ചിട്ടുള്ള ഒരു ഉത്തമപ്രബന്ധമാണു്. കവി ആരെന്നു ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.
മാതൃകയ്ക്കായി ഒരു പദ്യം മാത്രം ചുവടേ ചേർത്തുകൊള്ളുന്നു.
</p>
          <lg xml:id="lg2.1.45">
            <l> “വണ്ടോർ പൂഞ്ചായലാർ വീടുകളിലനുദിനം</l>
            <l><span style="width:3em"> </span>വെണ്ണകട്ടുണ്ടവൻതാൻ</l>
            <l> കണ്ഠം മെല്ലേമുറിച്ചമ്മണിയുമപഹരി</l>
            <l><span style="width:3em"> </span>ച്ചീടിനാനെന്നു മന്യേ</l>
            <l> ചുണ്ടങ്ങാ കട്ടതെങ്കിൽ പുനരവനൊരു പൊ-</l>
            <l><span style="width:3em"> </span>ന്നുങ്കുടം കക്കുമെന്നായ്</l>
            <l> പണ്ടേ ചൊല്ലുണ്ടു് മിണ്ടായ്കൊരുവനൊടിഹ നാം</l>
            <l><span style="width:3em"> </span>വന്നതോ നൂനമല്ലോ.” </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 1.7/II.1"-->
        <div type="section" xml:id="sec1.8" n="1.8">
          <head type="sechead">കാമദഹനം</head>
          <p style="noindent">കവിതാരീതി നന്നു്. ഗ്രന്ഥകാരനാരെന്നു് നിർണ്ണയിക്കാൻ തരമില്ല.
മണിപ്രവാള ശുദ്ധിയിലും കവിതാഗുണത്തിലും മിക്ക ചമ്പുക്കളും കാമദഹനത്തിനു് അടിമപ്പെടുകതന്നെ
ചെയ്യുന്നു.
</p>
          <p style="indent">കാമദേവന്റെ മണിനഗരത്തിന്റെ വർണ്ണനനോക്കുക.
</p>
          <lg xml:id="lg2.1.46">
            <l> “കണ്ടോളം കൺകുളിർപ്പിച്ചരുളിനകനകദ്വീപമധ്യേ വിലാസം</l>
            <l> തണ്ടും മാധുര്യശൃംഗാരിതനവനവസപ്താംഗഭംഗീസമേതാ</l>
            <l> കൊണ്ടാടപ്പെട്ടുലാവീടിന ഗുണഗരിമാ പണ്ടെടോ കാമദേവ-</l>
            <l> ന്നുണ്ടായീപോൽ മഹാരാരജനുമണിനഗരീ മാനനീയാനുഭാവാ.</l>
            <l> കർപ്പൂരക്കളിമുറ്റമുൽപ്പലദലാസ്താരം നിലം മുറ്റമാ-</l>
            <l> പ്പൊൽപ്പൂമണ്ഡപമങ്ങുനൽക്കളിനിലം സൌഭാഗ്യദീക്ഷാഗൃഹം;</l>
            <l> ശില്പംചേർന്നു വിലാസശാലകലഹപ്പൊന്മാടമെന്നിങ്ങനേ</l>
            <l> കല്പിച്ചെത്രമനോഹരം ഭവനവിന്യാസം മനോജാലയേ.</l>
            <l><span style="width:3em"> </span>വാത്സ്യായനക്കളരി കോകിലഗീതിശാലാ</l>
            <l><span style="width:3em"> </span>വാർത്താർശരങ്ങൾപണിചെയ്ത രഹസ്യരംഗം;</l>
            <l><span style="width:3em"> </span>പേർത്തും മധുവ്രതകുലം മുരളും മണിക്കെ-</l>
            <l><span style="width:3em"> </span>ട്ടാസ്ഥാനമണ്ഡപമഹോ നയനാഭിരാമം.</l>
            <l> ഹേമാംഭോജവനീമനോഹരതരാ കുത്രാപി നീലോൽപ്പല-</l>
            <l> ശ്യാമാ വാപി പരത്ര കുത്ര ചിദിളംപൂങ്കേതകീകാനനം;</l>
            <l> സാമോദംനവമാലതീവിപിനമങ്ങേകത്ര ലോകത്രയം</l>
            <l> കീഴ്മേലൊന്നിളകും പ്രസൂനമധുരാ കുത്രാപി ചേമന്തികാ.</l>
            <l> മാകന്ദത്തോപ്പിളം ചമ്പകവനമണിമുല്ലക്കളിത്തോപ്പു പൈന്തേൻ</l>
            <l> തൂകീടും ചന്ദനത്തോപ്പമരതരുവനം കേസരംധൂസരാഗ്രം;</l>
            <l> ആക്രമം കുങ്കുമത്തോപ്പലർചിതറുമശോകങ്ങളീവണ്ണമോരോ</l>
            <l> ഭാഗേ തസ്മിൻ പ്രദേശേ നിഖിലജനമനോഹൃദ്യമുദ്യാനജാതം.</l>
            <l><span style="width:3em"> </span>നീലക്കരിമ്പിൻ കൊടിമേൽക്കലമ്പ-</l>
            <l><span style="width:3em"> </span>ന്മാലക്കൊടിക്കൂറകൾ തൂകി മേന്മേൽ;</l>
            <l><span style="width:3em"> </span>പീലിപ്പണിപ്പന്തലിലാത്തമുക്താ-</l>
            <l><span style="width:3em"> </span>ജാലംവിതാനം വിതനോതി ശോഭം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">കാമദേവൻ ഇപ്രകാരം ശ്രീതാവുന്ന തന്റെ രാജധാനിയിൽ ഒരുദിവസം,
‘മലയജതരുഷണ്ഡങ്ങൾ ചൂഴും ചൂതോദ്യാന’ത്തിൽ വച്ചിരുന്ന ‘മണം മേവിന മരതകസിംഹാസനത്തിൽ’
‘ജാതാനന്ദം നിജാങ്കേ മരുവിന രതിദേവീമുഖം പാർത്തു പാർത്തു’കൊണ്ടു ഇരിക്കവേ, ചില
രസികക്കുട്ടന്മാർ വന്നു് ഇങ്ങനെ വാഴ്ത്തി.
</p>
          <lg xml:id="lg2.1.47">
            <l> “അംഭോജായുധ! നീ ജയിക്ക ജഗതാമാനന്ദമേ! മാനിനീ</l>
            <l> സംഭോഗോത്സവ ദൈവമേ! ജയജഗന്നാഥാ ജയിച്ചീടു നീ;</l>
            <l> വമ്പേറീടിന പാകശാസനപുരീസൌന്ദര്യമേ! സുഭ്രം വാം</l>
            <l> വമ്പേ! നീ ജയ ജായമാനജനതാസങ്കല്പസൌഭാഗ്യമേ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ സ്തുതി കേട്ടപ്പോൾ, ശ്രീമാരക്ഷ്മാപതി
‘വാരസ്ത്രീജനവീജ്യമാനകനകശ്രീചാമരാലംകൃത’മായ ദിവ്യസിംഹാസനത്തിലിരുന്നു് ഒന്നു ഞെളിഞ്ഞു.
</p>
          <p style="indent">അവരിൽ ഓരോരുത്തരുടേയും സങ്കടങ്ങൾ കേട്ടു് അദ്ദേഹം,
</p>
          <lg xml:id="lg2.1.48">
            <l> “വ്യഗ്രിച്ചീടായ്ക്കാരും വെറുതേ</l>
            <l> കാംക്ഷിതമൊക്കെ വരുത്തുണ്ടെന്നും</l>
            <l> കലഹം മാറ്റിത്തരുന്നുണ്ടെന്നും</l>
            <l> ഗാഢാലിംഗനമുണ്ടിന്നെന്നും</l>
            <l> ഝടിതി വഴക്കായ് പോകായ്കെന്നും,</l>
            <l> ചെല്ലിച്ചൊല്ലിച്ചടുതളർത്തിട്ടു”</l>
            <l> </l>
          </lg>
          <!--end of "verse"-->
          <p style="noindent">അവരെപ്പറഞ്ഞയച്ചു. അങ്ങനെ ‘ഭുവനതലമശേഷം
വെന്നൊരോകാമിനീനാമിളമുലകളിലാക്കിച്ചിത്തകാമ്പംഗഭാജാം’ തെളിനിനോടിരിക്കും കാലത്തു
‘പ്രഥിതകലഹകാമി’യായ നാരദൻ അവിടെ വന്നുചേർന്നു. അദ്ദേഹവും കാമദേവനെ
ഒട്ടുവളരെപ്പുകഴ്ത്തിയിട്ടു് ഇങ്ങനെ പറഞ്ഞു.
</p>
          <lg xml:id="lg2.1.49">
            <l> “സ്വർഗ്ഗേ ഞാൻ ചെന്നിവണ്ണം തവ ചരിതമശേ-</l>
            <l><span style="width:3em"> </span>ഷം പുകണ്ണേൻ തദാനീ-</l>
            <l> മഗ്രേ സർവാമരാണാം വലരിപുകലിതാ-</l>
            <l><span style="width:3em"> </span>ക്ഷേപമേവം ബഭാഷേ;</l>
            <l> ദക്ഷാരാതേരകക്കാമ്പചലമകളിലാ-</l>
            <l><span style="width:3em"> </span>ക്കീടിലിച്ചൊന്നതെല്ലാ-</l>
            <l> മൊക്കും മറ്റെന്തിവൾ പ്രാഭവമെളിയവന്നേ-</l>
            <l><span style="width:3em"> </span>ടേവനും വമ്പനല്ലോ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ വാക്കുകൾ കേട്ടപ്പോൾ ‘പൊങ്ങച്ചനായ’ കാമൻ ചില
വീരവാദങ്ങളെല്ലാം പറഞ്ഞിട്ടു് ‘ശിവന്റെ തപോഭംഗം ഉടനേ ചെയ്യുന്നുണ്ടു്’ എന്നു ശപഥം ചെയ്തു.
</p>
          <p style="indent">കാമദേവൻ ‘വെന്നിക്കാളം’ വിളിപ്പിച്ചു് ഉദിതധൃതിയായി പുറപ്പെട്ടപ്പോൾ,
</p>
          <lg xml:id="lg2.1.50">
            <l> “അന്നേരം കോകിലാനാം നിലവിളി നിവിരെപ്പാരിലെങ്ങുംതുടങ്ങീ;</l>
            <l> കന്നൽകണ്ണാർ ചമഞ്ഞും കലിതരുചികളിച്ചും ചിരിച്ചും തുടങ്ങീ”</l>
            <l> </l>
          </lg>
          <!--end of "verse"-->
          <p style="noindent">ദണ്ഡകം–</p>
          <lg xml:id="lg2.1.51">
            <l> “ദേവർഷിണോക്തമതികോപേന കേട്ടു പരിഭാവം നിജം പരമഭീമം</l>
            <l> ദേവനഥരതിരമണനാവോളവൂമകമലരിൽ മേവിയിതു കലുഷതനികാമം;</l>
            <l> ദരവേല്ലിതംപൂരികമധരം വിറച്ചിതുടനിരുൾകേശമംസഭുവി പാഞ്ഞൂ</l>
            <l> ദളിതനവകുവളരുചിമിഴിമുനയിലരുണിമയൂമതു പൊഴുതു ശിവശിവ നിറഞ്ഞൂ;</l>
            <l> ആഴം തകും മനസികാര്യങ്ങളാവൊളമശേഷം വിചിന്ത്യ നിരപായം</l>
            <l> ആഴിനിരചുഴലുമവനിവലയപരിവൃഢനുമാരഭത നിയതകരണീയം;</l>
            <l> അഴകോടു തേച്ചുനവ പുഴുകായ തൈലമുടൽ മുഴുവൻ കുളിക്കരമണീയം</l>
            <l> അഴലകലെവിരചിതമിതിളമടവാർമുലയിൽ മെതുമെതമരുവുമമലഹിമതോയം.”</l>
            <l> ഉല്ലാസിതാളിനവ ചവ്വാതു തേച്ചു തരിയില്ലാപ്പൊടിത്തരമനേകം</l>
            <l> ഉല്ലളിതമൃദുസുരഭി പാകനിരതടവി മുഹുരുല്ലസിതമുടലിലഭിഷേകം;</l>
            <l> ഉടലുന്നിലാവു നിറമരികുന്തലപ്പണിയുമണിവിദ്രുമദ്യുതിനിദാനം</l>
            <l> ഉപരിചിതമരയിലൊരു കനമയതുകിൽ തടവി നിരതിശയമധുരിമനിധാനം;</l>
            <l> ആകമ്രപൊൽക്കമലനൂൽകൊണ്ടുനെയ്തുനെറിപാകുന്നമേല്പുടവരമ്യം</l>
            <l> ആക നവകളഭരസമാകലിതമുടൽ വടിവു മോഹനമിതുദയരവി പോലെ</l>
            <l> അതുലോപഭംഗരസഭരിതം പ്രിയൈസ്സഹിതമശനം കഴിഞ്ഞു വഴിപോലെ</l>
            <l> അധിസമിത കൃതവസതിമലർവിശിഖധരണിപതിമഖിലബലമഴകൊടു പുണർന്നൂ.</l>
            <l> മുഗ്ദ്ധാക്ഷിമാർ,</l>
            <l> “മുട്ടുപ്പിച്ചകമാലകൊണ്ടു തലയിൽക്കെട്ടിത്തനിക്കുങ്കുമ-</l>
            <l> പ്പട്ടക്കോപ്പുമണിഞ്ഞു മുഗ്ദ്ധഹസിതശ്രീചാമരാലംകൃത”രായിട്ടു്,</l>
            <l> “പുഷ്ടാഭോഗമെടുത്തിടുങ്കരതലേ താംബൂലമംഭോരുഹം മറ്റേക്കയ്യിലും” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എടുത്തുകൊണ്ടു് വന്നു തൊഴുതു നിന്നു.
</p>
          <lg xml:id="lg2.1.52">
            <l> “നക്ഷത്രങ്ങളെ മുന്നകമ്പടി നടത്തിക്കൊണ്ടു നൽച്ചന്ദ്രികാ</l>
            <l> മഗ്രേ ചാരു നിധായ വിശ്വമലിയിച്ചാനന്ദപാഥോനിധൌ;</l>
            <l> ഉൽക്കണ്ഠാമകമേ വളർത്തതരുണീയൂനോരനൂനശ്രിയാ</l>
            <l> വിഖ്യാതോദയമിന്ദു വന്നു തൊഴുതു രാജാജ്ഞയാ സാദരം.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">‘മലയപവനൻ’ എന്നു പ്രസിദ്ധനായ മാടമ്പി ‘കുല ചില’ ധരിച്ചുകൊണ്ടു്
കാമന്റെ അടുത്തു വന്നു നിന്നിട്ടു് ‘മലയജ രസവാഹീ വല്ലരീമഞ്ജരീണാമിളകിന പൊടി’യെ അംബരത്തിൽ
നാലുപാടും പരത്തി. വസന്തം ‘പൊൽപ്പുതുപ്പൂംപരിമളം’ അണിഞ്ഞു് ഉപാത്താനുഭാവനായി
അളിപടലത്തെയെല്ലാം ഘോഷണം ചെയ്തുകൊണ്ടു നളിനവിശിഖന്റെ സമീപത്തെത്തി. സർവർത്തുകളും
വിബുധാംഗനങ്ങളും കാമദേവന്റെ തുണയ്ക്കായി വന്നു ചേർന്നു.
</p>
          <p style="indent">ഇപ്രകാരം ഉദ്ധതാത്മാവായി ചാടിപ്പുറപ്പെട്ട മദനഭ്രപതിക്കു പറ്റിയ
അപകടമാണു് ഈ പ്രബന്ധത്തിൽ വിവരിച്ചിരിക്കുന്നതു്. പുരാണത്തിൽനിന്നു് കവി അവിടവിടെ
വരുത്തിയിരിക്കുന്ന വ്യതിയാനങ്ങളെല്ലാം അവസരോചിതമായിട്ടുണ്ടു്. ശിവതപോവർണ്ണനെയും മറ്റും
വളരെ ഹൃദയംഗമമായിരിക്കുന്നു.
</p>
          <p style="indent">ഈ പ്രബന്ധത്തിലെ പദ്യങ്ങൾ എല്ലാം ഭാഷാരസപ്രധാനങ്ങളാകയാൽ
ഉത്തമമണിപ്രവാളകോടിയിൽ ഗണിക്കപ്പെടാവുന്നതാണു്. സംസ്കൃതപദ്യങ്ങൾ അതി വിരളങ്ങളാകുന്നു.
</p>
        </div>
        <!--end of "section 1.8/II.1"-->
        <div type="section" xml:id="sec1.9" n="1.9">
          <head type="sechead">ഗൌരീശങ്കരം പ്രബന്ധം</head>
          <p style="noindent">ഈ പ്രബന്ധത്തെ ഈയിടെയ്ക്കു കൊച്ചീഭാഷാപരിഷ്ക്കരണക്കമ്മറ്റിക്കാർ
അച്ചടിപ്പിച്ചിട്ടുണ്ടു്. ഇതിലെ ഇതിവൃത്തം ദേവീമാഹാത്മ്യത്തിൽനിന്നു് എടുത്തിട്ടുള്ളതാണു്. പണ്ടു്,
“കണ്ടോളംപേടി ചേരും ബഹുവിധകുഹനാം ശക്തിശാലീസുരസ്ത്രീ വണ്ടാർ
പൂങ്കൈശികാകർഷണസുരഭിലദുർവാരദോവീര്യ ഭൂമാ” വായിമഹിഷാസുരൻ എന്നൊരു
അസുരചക്രവർത്തി, ഓരോ ലോകങ്ങളിൽചെന്നു് അവിടവിടെ മേവുന്ന നാനാജനൌഘങ്ങളെ
ദൂരെത്താട്ടിക്കളഞ്ഞതിന്റെശേഷം തത്തൽ സ്ഥാനങ്ങളിൽ അഭിമൽ സചിവന്മാരെ വാഴിക്കയും
സുരന്മാരെ തോല്പിച്ചു് അവരുടെ പദവികളെല്ലാം അപഹരിക്കയും ചെയ്തിട്ടു്, ഭൂരിഭാഗ്യോപഭോഗ്യമായ
സ്വാരാജ്യൈശ്വര്യത്തെ അവ്യാഹതമായി അനുഭവിച്ചുകൊണ്ടു് വാണിരുന്നു. അക്കാലത്തു് അസുരന്മാർ
നടത്തിയ ബ്രഹ്മഹത്യാദി പാപങ്ങൾക്കും ഹോമവിഘാതങ്ങൾക്കും കണക്കില്ലായിരുന്നു.
</p>
          <lg xml:id="lg2.1.53">
            <l> “ഊക്കേറും ചിക്ഷുരാദ്യൈർമ്മദമിളകിന സേ-</l>
            <l><span style="width:3em"> </span>നാധിപൈർവ്വിശ്വചക്രം</l>
            <l> കാൽ കീഴാക്കി പ്രകാമം പുകഴ്‍പെരുകിന കൈ-</l>
            <l><span style="width:3em"> </span>ലാസശൈലേപി സോയം;</l>
            <l> സാക്ഷാദ്വൈകുണ്ഠലോകത്തിലുമരിയ പരി-</l>
            <l><span style="width:3em"> </span>ഭ്രാന്തിചേർത്തെന്നു വേണ്ടാ,</l>
            <l> ദോർഗ്ഗവംകൊണ്ടു മൂർത്തിത്രയമപി വിദധേ</l>
            <l><span style="width:3em"> </span>പേർത്തുമാതങ്കപാത്രം.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അങ്ങനെ ഇരിക്കേ, ഒരിക്കൽ അഖില ജഗൽപതിയായ മഹാവിഷ്ണു
പാലാഴിയിൽനിന്നു് ഝടിതി പുറപ്പെട്ടു്, ‘കൈലാസാചലമുകളിൽ’ എഴുന്നള്ളിയിരുന്ന പരമശിവനെക്കണ്ടു്,
അദ്ദേഹവുമായി “മഹിഷവധത്തിന്നെന്തൊരു കഴിവെന്നൊക്കെക്കൂടി നിരൂപണ കലകൾ പലതും ചെയ്തു.”
ആ അവസരത്തിൽ ഇന്ദ്രാദ്യമരകൾ ‘നാടും വീടും, പാടെ കൈവിട്ടു്’ അംബുജയോനിയെ മുമ്പിൽ
നടത്തിക്കൊണ്ടു് അവിടെച്ചെന്നു്, ‘ജഗത്ത്രയരക്ഷണദീക്ഷിതരായ മഹേശ’ന്മാരോടു് തങ്ങളുടെ ദുഃഖങ്ങളെ
ഉണർത്തിച്ചു. ദേവന്മാരുടെ അർത്തഗീരുകൾ കേട്ടപ്പോൾ,
</p>
          <lg xml:id="lg2.1.54">
            <l> “പ്രകടിതഘോരഭൂകുടീഭീമേ തിരുമുഖകമലേ</l>
            <l> വിശ്വാധീശന്മാർക്കു തദാനീമച്ചോ! കിമപി പകർന്നൂ ഭാവം.</l>
            <l> തിരുനയനങ്ങൾ കലങ്ങിമറിഞ്ഞൂ; ശിവ ശിവ ചിത്രം തലമൂടേറിന</l>
            <l> കോപത്തോടും പരമശിവാച്യുതനിർഗ്ഗതമായൊരു</l>
            <l> തേജോ വിഭവംകൊണ്ടു വിഭാവിതവദനഭുജങ്ങളുമബ്ജഭവാദി</l>
            <l> സുരോത്തമമഹസാ കല്പിതപാദാദ്യവയവഭേദവുമൊക്കെപ്പൂണ്ടു്” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അവിടെ ആവിർഭൂതയായകാർത്ത്യായനി ഹരിയാൽ സംഭാവിതമായ
ചക്രത്തോടും, സമുദ്രത്താൽ ദത്തമായ ശംഖപത്മാദികളോടും, ശിവൻ നൽകിയ ശൂലത്തോടും, അനില
വിതീർണ്ണമായ പോർവില്ലിനോടും, അക്ഷയസായകതൂണീയുഗത്തോടും, അഗ്നികൊടുത്ത
ശക്ത്യായുധത്തോടും, വലമഥനാർപ്പിതമായ വജ്രത്തോടും, കാലൻ നൽകിയ വാൾ, പരിച
മുതലായവകളോടുംകൂടി ‘ചടുല സടാവലി ഭാസുരഘോരേ കേസരിവിരേ ഝടിതികരേറി’
‘ത്രിഭുവനമൊക്കെ വിറക്കുംപരിച’ ഭയങ്കരമായി ഒന്നു അട്ടഹസിച്ചു. അപ്പോൾ ദർപ്പാന്ധനായ മഹിഷൻ,
ആ ‘സിംഹപ്രണാദം പുലമ്പും’ ദിഗ്ഭാഗം, നോക്കി “കല്പാന്താം ഭോധിപോലേ ദിശിദിശി പടരും
വാഹിനീഭിസ്സമേതം” തിരിച്ചു. ദേവി ആ ദുഷ്ടനെ നിഗ്രഹിച്ചതിനുശേഷം ഗണസമൂഹത്തോടുകൂടി
തുഹിനഗിര’തടകാനനത്തിലേക്കു മന്ദമന്ദം യാത്രയായി. ശ്രീഗൌരി അവിടെ തന്റെ തോഴിമാരോടുംകൂടി
ക്രീഡിച്ചുകൊണ്ടിരിക്കവേ, ഗവിഷ്ഠന്മാരും ലോകകണ്ടകരുമായ സുംഭനിസുംഭന്മാരുടെ ദൂതന്മാരായ
ചണ്ഡമുണ്ഡന്മാർ ദേവിയെ കാണുകയും വിവരങ്ങൾ തങ്ങളുടെ യജമാനനെ അറിവിക്കയും ചെയ്തു.
അസുരന്മാർ ആ ദൂതന്മാർമുഖേന അംബികയെ വശീകരിക്കാൻ നോക്കി. ആ ശ്രമം ഫലിച്ചില്ലെന്നു
കണ്ടപ്പോൾ അവർ യുദ്ധത്തിനു ഒരുമ്പെട്ടു. ദേവി സപ്തമാതാക്കളെയും വീരഭദ്രാദികളെയും സൃഷ്ടിച്ചു്
അസുരനിഗ്രഹം നിഷ്പ്രയാസം സാധിച്ചു. അനന്തരം സുംഭനിസുംഭന്മാരുടെ ഭാഗനേയനായ രക്തബീജൻ
യുദ്ധത്തിനണഞ്ഞു. അവനും യുദ്ധത്തിൽ മരിച്ചു. ദേവന്മാരുടെ സ്തുതിയോടും ആപൽക്കാലത്തു
ലോകരക്ഷാർത്ഥം ഇനിയും അവതരിക്കുമെന്നുള്ള ദേവിയുടെ വാഗ്ദാനത്തോടുകൂടി കഥ അവസാനിക്കുന്നു.
</p>
          <p style="indent">കവിതാരീതി സാമാന്യം നന്നായിട്ടുണ്ടു്. ഗ്രന്ഥകർത്താവിനെപ്പറ്റി ഒന്നും
അറിവാൻ തരമില്ല.
</p>
        </div>
        <!--end of "section 1.9/II.1"-->
        <div type="section" xml:id="sec1.10" n="1.10">
          <head type="sechead">രാമാർജ്ജുനീയം പ്രബന്ധം</head>
          <p style="noindent">ഈ കൃതി അച്ചടിച്ചിട്ടുള്ളതായി തോന്നുന്നില്ല. കവിത വലിയ തരക്കേടില്ല.
പരശുരാമനും കാർത്തവീര്യാർജ്ജുനനും തമ്മിൽ നടന്ന യുദ്ധത്തെ വിഷയീകരിച്ചു
രചിക്കപ്പെട്ടിരിക്കന്നതിനാലാണു് രാമാർജ്ജുനീയം എന്നു പേർ നൽകിയിരിക്കന്നതു്. കവി ആരെന്നു
നിശ്ചയമില്ല. മാതൃകയ്ക്കായി രണ്ടു പദ്യങ്ങളും ഒരു ഗദ്യവും ഉദ്ധരിക്കുന്നു.
</p>
          <lg xml:id="lg2.1.55">
            <l> “നാളികോൽഭൂതജായേ! ജയജയ! നളിനാദ്രീന്ദ്രകന്യാസ്വരൂപേ!</l>
            <l> ത്രൈലോക്യാനന്ദശീലെ! ജയജയ! നിതരാം മുഗ്ദ്ധചന്ദ്രാർദ്ധമൌ</l>
            <l>ചേലെത്തും പാണി പത്മോജ്ജ്വലജപപടികാപുസ്തകാഭീഷ്ടരമ്യേ!</l>
            <l> മേലേ വാഗീശ്വരി! നീ ജയജയ! നടമാടീടു ജിഹ്വഗ്രരംഗേ.” </l>
          </lg>
          <!--end of "verse"-->
          <lg xml:id="lg2.1.56">
            <l> “അന്നേരം തെങ്ങുംകൊണ്ടും കൊടിയ കുശകൾകൊ-</l>
            <l><span style="width:3em"> </span>ണ്ടും കുമച്ചാർത്തഭാരോ-</l>
            <l> ത്സന്നാനോടിച്ചു ശിഷ്യൻ ഗളഭുവി സുരഭേ-</l>
            <l><span style="width:3em"> </span>ഗ്ഗാഢബദ്ധാഗ്രപാണിം</l>
            <l> നന്നേ തച്ചും കുമച്ചും വപുഷി ഞെടുഞെടെ-</l>
            <l><span style="width:3em"> </span>ക്കുത്തിയും മുഷ്ടികൊണ്ടേ- നിന്നത്ര വേർപെടുപ്പാൻ
പലവഴി പലരും</l>
            <l><span style="width:3em"> </span>വ്യാപരിച്ചാരനേകം.”</l>
            <l> ഗദ്യം:“തസ്മിൻകാലേ വിസ്മയനീയ-</l>
            <l><span style="width:3em"> </span>പരാക്രമശക്ത്യാ നിഹതസമസ്ത-</l>
            <l><span style="width:3em"> </span>ക്ഷത്രിയസേനാ ചോരപ്പുഴകളിൽ</l>
            <l><span style="width:3em"> </span>മുങ്ങിപ്പൊങ്ങിയുമോളമെടുത്തും</l>
            <l><span style="width:3em"> </span>കുളിച്ചുകളിച്ചും പാഞ്ഞ നിണത്തെ</l>
            <l><span style="width:3em"> </span>നിറച്ചുകുടിച്ചും പച്ചയിറച്ചി</l>
            <l><span style="width:3em"> </span>തലച്ചോറെന്നിവ പാടേ തിന്നും</l>
            <l><span style="width:3em"> </span>വികൃതഭയങ്കരചെകിതം കാട്ടി</l>
            <l><span style="width:3em"> </span>ക്കൈയുംകൊട്ടിക്കിമപി ചിരിച്ചും</l>
            <l><span style="width:3em"> </span>കൂത്തുംപാട്ടും പലവു തുടർന്നും</l>
            <l><span style="width:3em"> </span>മേളം കോലിന കൂളീഭൂത-</l>
            <l><span style="width:3em"> </span>പിശാചഗണാനാം</l>
            <l><span style="width:3em"> </span>കേളീകലവികൾ കണ്ടു രസിച്ചു</l>
            <l><span style="width:3em"> </span>… … … ” </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 1.10/II.1"-->
        <div type="section" xml:id="sec1.11" n="1.11">
          <head type="sechead">ശ്രീമതീസ്വയംവരം</head>
          <p style="noindent">ഈ കൃതിയ്ക്കു് മറ്റു ചമ്പുക്കളോളം പഴക്കം തോന്നുന്നില്ല. ഗ്രന്ഥകർത്താവു്
ആരെന്നു നിശ്ചയമില്ല. സ്വയംവരത്തിനു് ആളുകൾ തിക്കിത്തിരക്കി വരുന്നതിനെ കവി ഇങ്ങനെ
വർണ്ണിക്കുന്നു.
</p>
          <lg xml:id="lg2.1.57">
            <l> “തട്ടക്കച്ചമുഷിഞ്ഞപട്ടുമരയിൽക്കെട്ടിക്കരക്കത്തിയും</l>
            <l> കട്ടാരം വടിയും പിടിച്ചു പുടവക്കെട്ടും ചുമന്നങ്ങനെ;</l>
            <l> ഇഷ്ടത്തിൽ ചില വാക്കുകൊണ്ടുചെകിടും പൊട്ടിച്ചു പൃത്ഥീജൂഷാം</l>
            <l> പട്ടന്മാർ പലർ കൂട്ടമായ് പ്രവിവിശുർഗ്ഗേഹേ നരാണാം പതേഃ</l>
            <l><span style="width:3em"> </span>ഉടലുമറയ്ക്കും കുടയും കക്ഷേ വച്ചിട്ടു
വട്ടിപുസ്കതവും;</l>
            <l><span style="width:3em"> </span>വടിവൊടുവന്നാരേവം വായുംപൊത്തീട്ടു
വാരിയപ്രവരാഃ</l>
            <l> രോമവിഹീനശിരസ്കാ മഹദുദരാഃ കൃശവിലോലവസ്ത്രധരാഃ</l>
            <l> പരുഷതരവചനദക്ഷാ ആജന്മാശ്രോത്രിയാസ്തൂർണ്ണം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ശ്രീമതി വിവാഹമണ്ഡപത്തിൽ വന്നപ്പോൾ ഓരോരുത്തർക്കുണ്ടായ
അവസ്ഥകളെ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
</p>
          <lg xml:id="lg2.1.58">
            <l> “നാരീകുലശിഖാരത്നം നേരേപോന്നുവരുംവിധൌ</l>
            <l> മാരാവേശവശാദ്യൂനാമോരോ ഭാവാസ്തദാഭവൻ.</l>
            <l> ഒരുവൻക്രമുകൈസ്സാർദ്ധം വിരൽകൂട്ടി നുറുക്കിനാൻ</l>
            <l> പൊളിച്ചു സഹസാ തിന്നു കളിത്താമര കശ്ചന.</l>
            <l> നൂറുതിന്നിട്ടു നാവൊക്കെ നീറിപ്പോയിതു കസ്യചിൽ</l>
            <l> തമ്പലം കളവാൻതൂർണ്ണ…വെച്ചിരുന്നഥ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഒരു ഗദ്യശകലം കൂടി മാതൃകയ്ക്കായി ചേർക്കുന്നു.
</p>
          <lg xml:id="lg2.1.59">
            <l> “തലമുടിതന്നൊടു തോറ്റിട്ടസ്യാ</l>
            <l> ജലധരപടലികൾ മുറയിടുമിന്നും;</l>
            <l> അളകാവലിയൊടു തോറ്റിട്ടപ്പൊഴു-</l>
            <l> മളിനികരം മുരളുന്നിതുപോലെ</l>
            <l> അളികതലത്തൊടു തോറ്റോരുഡുപതി-</l>
            <l> ശകലം പശുപതി ജടയിലൊളിച്ചു.</l>
            <l> ചില്ലിയുഗത്തൊടു തോറ്റോരലർശര</l>
            <l> വില്ലിനു നിയതം ചെപ്പുവിരുന്നു.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ കൃതിക്കു പ്രബന്ധങ്ങളുടെ കൂട്ടത്തിൽ ഒരു നല്ല സ്ഥാനം കല്പിക്കാൻ
നിവൃത്തിയില്ല.
</p>
          <p style="indent">ഇനിയും അസംഖ്യം ചമ്പുക്കൾ ഭാഷയിൽ ഇക്കാലത്തുതന്നെ ഉണ്ടായിട്ടുണ്ടു്.
അവയെല്ലാം ഒരു കാലത്തു പുറത്തു വരുമെന്നു് നമുക്കു് പ്രത്യാശിക്കാം. എന്നാൽ അക്കാലത്തുവായിച്ചു
രസിക്കാൻ ആളുകളുണ്ടാകുമോ എന്നേ സംശയമുള്ളു. ഇപ്പോൾതന്നെ ചമ്പുക്കളോടു കണ്ണുരുട്ടുന്ന
പണ്ഡിതന്മാർ വേണ്ടുവോളമുണ്ടു്. സംസ്കൃതപദം എന്നു കേട്ടാൽതന്നെ കണ്ണു ചുവപ്പിക്കുന്ന
ഭാഷാഭിമാനികളുടെ സംഖ്യ വർദ്ധിച്ചുവരുന്നതു കാണുമ്പോൾ സന്തോഷമോ സന്താപമോ
ഉണ്ടാകേണ്ടതെന്നു അറിയുന്നില്ല. മുഖനഖാദിപദങ്ങൾ മലയാളമാണെന്നു ഈ ഭാഷാഭിമാനികൾ
പറയുമായിരിക്കാം. അല്ലാതെന്തുനിവൃത്തി? സാമുദായികജീവിതത്തിനു് മുഖവും നഖവും വേണ്ടേ?
മുഖമുണ്ടെങ്കിൽ പഞ്ചാരവാക്കു് പറഞ്ഞു് ആളുകളെ വശപ്പെടുത്താം. നഖം ആയുധമില്ലാത്ത കാലത്തു്
ശത്രുസംഹാരത്തിനു ഉപകരിക്കയും ചെയ്യും. ഇവ രണ്ടും മലയാളികൾക്കു ഇല്ലെന്നു ആരെങ്കിലും
പറയുമോ? പക്ഷേ ചമ്പുക്കളിൽ കാണുന്നനല്ല ഭാഷാപ്രയോഗങ്ങളെ ഇക്കൂട്ടർ സ്വീകരിക്കുമോ എന്തോ?
ഇന്നത്തെ നിലയ്ക്കു് സംസ്കൃതം കൂടാതെ കഴിച്ചുകൂട്ടാൻ നിവൃത്തിയില്ലാതെയാണു് തീർന്നിരിക്കുന്നതു്.
ഭാഷാപദങ്ങൾ മിക്കവാറും പ്രചാരലുപ്തങ്ങളായ് ഭവിച്ചിരിക്കുന്നു. ഭാഷാശുദ്ധിയിൽ
എഴുത്തച്ഛകൃതികളെപ്പോലും അതിശയിക്കുന്ന കൃഷ്ണഗാഥ ഇന്നുള്ളവർ വായിക്കുന്നുണ്ടോ? ഇല്ലെന്നുതന്നേ
പറയാം. അതിൽ തമിഴുപദങ്ങൾ അധികമാണുപോലും. അഹോ! എന്തൊരു ദയനീയസ്ഥിതി? നമ്മുടെ
സ്വന്തവാക്കുകളെയെല്ലാം തമിഴാണെന്നു പറഞ്ഞു തള്ളിക്കളയുന്നു. സംസ്കൃതമോ പാടില്ലതാനും. എന്നാൽ
സംസ്കൃതത്തെപ്പഴിച്ചു് ഭാഷാഭിമാനികൾ എഴുതുന്ന ലേഖനങ്ങളിൽപോലും തൊണ്ണൂറു ശതമാനം
സംസ്കൃതപദങ്ങൾ കാണുന്നതാണു് ആശ്ചര്യം. യഥാർത്ഥ ഭാഷാഭിമാനം ഉണ്ടെങ്കിൽ ചമ്പുഗ്രന്ഥങ്ങൾ
പാരായണം ചെയ്കയും അതിലുള്ള നല്ല ഭാഷാപദങ്ങളേയും ഭാഷാപ്രയോഗങ്ങളേയും പുനർജീവിപ്പിക്കയും
ചെയ്യേണ്ടതാണു്. അല്ലെങ്കിൽ നമ്മുടെ പദദാരിദ്ര്യം വർദ്ധിച്ചുവരികയും നാം വിദേശീയപദങ്ങളെ
തേടിപ്പോക്കേണ്ടതായി വരികയും ചെയ്യും‘ഏഴ’ ‘കോഴ’ ഈ രണ്ടു പദങ്ങൾതന്നെ നോക്കുക. ഇവ
തമ്മിലുള്ള അർത്ഥവ്യത്യാസം ഇന്നുള്ളവരിൽ പലർക്കു അറിഞ്ഞുകൂടെന്നു തീർച്ചയായും പറയാം. മുറുവൽ
എന്നു കേട്ടാൽ മുറുമുറുക്കുന്നവരും മന്ദഹാസം തൂകുന്നവരും ധാരാളം ഉണ്ടു്. സത്യവാദികളാണെന്നു
അഭിമാനിക്കുന്നവരും പട്ടാങ്ങുപറയാറില്ല. സംസ്കൃതത്തോടു വെറുപ്പുള്ളവരും വെറും ഭാഷാപദങ്ങളോടു്
സംസ്കൃതപ്രത്യയം ചേർത്തുവരുന്നു. ‘മണ്ടത്തി’ എന്നു പ്രാചീന മണിപ്രവാളക്കാരന്മാർ പ്രയോഗിച്ചതു
ആക്ഷേപമായിപ്പോയെന്നു പറയുന്ന ശ്വാസത്തിൽതന്നെ തങ്ങളുടെ ‘ബുദ്ധികൂർമ്മത’യെപ്പറ്റി പുകഴ്ത്തുന്നവർ
അനവധിയുണ്ടു്. ബുദ്ധിക്കു കൂർമ്മ ആവശ്യം വേണ്ടതുതന്നെ. കൂർമ്മത നിന്ദ്യവും ആണു്. കൂർമ്മം മന്ദഗാമി
ആണെന്നു പ്രസിദ്ധമാണല്ലോ? ആ സ്ഥിതിയ്ക്കു് അതിന്റെ അവസ്ഥ ബുദ്ധിക്കു വരുന്നതു എങ്ങനെ
പ്രശംസാർഹമാകും? പണ്ഡിതരാജരാജനായ ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ
ഭാഷാഭിമാനവിജൃംഭണത്താൽ ഭാഷാപദങ്ങളെ കഴിയുന്നതും പുനർജ്ജീവിപ്പിക്കാൻ “മേഘസന്ദേശാദി”
കാവ്യങ്ങളുടെ തർജ്ജിമവഴിയ്ക്കു് ശ്രമിച്ചു. എന്നാൽ അവയെ ദേശ്യപദ പ്രചുരങ്ങളെന്നു പറഞ്ഞു്
പരിഹസിക്കാൻ നമ്മുടെ സംസ്കൃത വിദ്വേഷികൾതന്നേ ഒരുമ്പെടുന്നു. ശാകുന്തളത്തെ ആവുന്നത്ര അർത്ഥം
കളയാതെ അദ്ദേഹം ഭാഷയിലേക്കു് വിവർത്തനം ചെയ്തു. എന്നാൽ “തർജ്ജിമയ്ക്കു മാധുര്യമില്ല; ഒഴുക്കില്ല”
എന്നൊക്കെ പറഞ്ഞു അപഹസിക്കുന്നവരും ഈ ഭാഷാഭിമാനികളാണു്. ആധുനിക ഗദ്യത്തിൽ
സംസ്കൃതം കൂടിപ്പോയെന്നു നിലവിളിക്ക മാത്രമല്ല; ആ വിഷയത്തെപ്പറ്റി ഒരു ചെറിയ ഗ്രന്ഥം
പ്രസിദ്ധീകരിക്കകൂടി ചെയ്ത ഒരു പണ്ഡിതൻ ഈയിടെ എഴുതിയ ഒരു ഗദ്യത്തിന്റെ ഒരു ഭാഗം കൂടി ചേർത്തു്
ഈ പ്രകൃതത്തെ ഉപസംഹരിച്ചുകൊള്ളുന്നു.
</p>
          <p style="indent">“ആ മഹാറാണിറീജന്റു് തിരുമനസ്സിലെ സംഗതിയിൽ നാം ഉത്തരോത്തരം
അനുഗൃഹീതരായിരിക്കുന്നു. തിരുമനസ്സിലെ പാടവം സൌശീല്യം, സുജ്ഞാനം, സർവാശ്ലേഷകമായ
അനുഭാവം എന്നിവയെല്ലാം ദൈനന്ദിനം കരതലാമലകമാക്കപ്പെടുന്നു. ആ തിരുമനസ്സിലെ നേർക്കു
പ്രവഹിക്കുന്ന കൃതജ്ഞതയാൽ ഹല്ലോലകല്ലോലിതമാകാത്ത ഹൃദയം നമ്മളിൽ ഏതു വ്യക്തിക്കെങ്കിലും
ഉണ്ടോ?”
</p>
          <p style="indent">“വിവിധ കാലാവസ്ഥകളിലും
ശാന്തജലസുരക്ഷിതനൌകാശയമാകത്തക്കവണ്ണം പ്രസ്തുതനൌകാശായം ചിരകാലാനന്തരം
പ്രത്യാഗമിച്ച അഹേതുകപ്രകൃതിവിധാനമായ ചെളിക്കരയാൽ പരിവൃതമായതാണു് ഈ ഭാഗ്യോദയത്തിനു
കാരണം.”
</p>
          <p style="indent">“സംസ്കൃതത്തിന്റെ സമ്മർദ്ദംകൊണ്ടു് മലയാളഭാഷയ്ക്കു് ആശാസ്യമല്ലാത്ത ഒരു
പരിണാമം സംഭവിച്ചിരിക്കുന്നു. കേവലം പ്രൌഢിക്കും പ്രതാപത്തിനുമായി വേണ്ടിടത്തും
വേണ്ടാത്തിടത്തും അപ്രസിദ്ധങ്ങളായ സംസ്കൃത ശബ്ദങ്ങൾ കുത്തിത്തിരുകിവയ്ക്കാത്ത കൃതികൾ ഇന്നും
പ്രായേണ ദുർല്ലഭമാണെന്നു തന്നെ പറയാം” എന്നും,
</p>
          <p style="indent">“ഭാഷാന്തരീകരണത്തിനായി പുറപ്പെടുന്നവർ പല കാര്യങ്ങളും
അറിഞ്ഞിരിക്കേണ്ടതുണ്ടു്. ഒന്നാമതു് ഉഭയഭാഷകളിലും നല്ല പാണ്ഡിത്യം ഉണ്ടായിരിക്കണം.
മലയാളഭാഷയുടെ മർമ്മം ഗ്രഹിക്കാതെ നിഘണ്ടു നിവർത്തിവച്ചു ഭാഷാന്തരപ്പെടുത്തിയാൽ മൂലഭാഷയുടെ
ജീവൻ തർജ്ജമയിൽ കണികാണുകപോലും ഇല്ല.” എന്നും ഉപന്യസിച്ചിരിക്കുന്ന വിദ്വാനാണു് മുകളിൽ
ഉദ്ധരിച്ചിരിക്കുന്ന ഗദ്യഭാഗം എഴുതീട്ടുള്ളതു്. പറയാൻ ഒരു പ്രയാസവുമില്ല; പറയുന്നതുപോലെ
പ്രവർത്തിക്കുന്ന കാര്യമേ വിഷമമായിട്ടുള്ളു.
</p>
        </div>
        <!--end of "section 1.11/II.1"-->
        <div type="section" xml:id="sec1.12" n="1.12">
          <head type="sechead">പാട്ടുകൾ</head>
          <p style="noindent">സംസ്കൃതപ്രഭാവകാലത്തിന്റെ ഉത്തരഭാഗത്തിലും പലേ പാട്ടുകൾ
ഉണ്ടായിട്ടുണ്ടു്. അവയിൽ, ഭൂരിഭാഗവും ഗ്രന്ഥപ്പുരകളിൽ ചിതലിന്റെ മുതലായി കിടക്കുന്നതേയുള്ളു. ഈ
പാട്ടുകളെല്ലാം സാഹിത്യരസപ്രചുരങ്ങളാണെന്നു പറയാവുന്നതല്ലെങ്കിലും ചരിത്രകാരന്നു അത്യന്തം
ഉപയോഗപ്രദങ്ങളാകുന്നു.
</p>
        </div>
        <!--end of "section 1.12/II.1"-->
        <div type="section" xml:id="sec1.13" n="1.13">
          <head type="sechead">പരശുരാമചരിതം</head>
          <p style="noindent">ഈ കൃതി ഈയിടയ്ക്കു് എന്റെ മാന്യസുഹൃത്തയാ മഹോപാധ്യായ മി. കേ. പി.
ശിവശങ്കരപ്പിള്ള കണ്ടു പിടിച്ച ഒരു പഴയ പാട്ടാകുന്നു. രാമചരിതത്തിലേയും കണ്ണശ്ശകൃതികളിലേയും
വൃത്തങ്ങൾ ഇതിൽ ഉപയോഗിച്ചിട്ടുണ്ടു്. കവി ‘മുമ്മുനിയൂർ അമരിന ശങ്കര’നാണെന്നു
</p>
          <lg xml:id="lg2.1.60">
            <l> “അവനിയിൽ നന്മമികും മുമ്മുനിയൂ-</l>
            <l> രമരിനശങ്കരനാം കൈലാസൻ (?)</l>
            <l> വിവിധം ഭാഷാമിശ്രിതമാകിന</l>
            <l> ബ്രഹ്മാണ്ഡം ദശിച്ചു ചമച്ചിതു.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന ഭാഗത്തിൽ നിന്നു് അറിയാം. ഇരുന്നൂറ്റി ഇരുപത്തി അഞ്ചു പാട്ടുകൾ
ഇതിൽ അടങ്ങിയിരിക്കുന്നു. കവിതയ്ക്കു കണ്ണശ്ശൻ പാട്ടുകളോടുള്ള സാജാത്യം പ്രകടമായിരിക്കുന്നു.
പദ്യങ്ങൾക്കു നല്ല ഒഴുക്കും ഭംഗിയുമുണ്ടു്. രണ്ടു പാട്ടുകൾ താഴെ ഉദ്ധരിക്കുന്നു. കവിത കൊ. വ. ഏഴാം
ശതകത്തിലുണ്ടായതാണെന്നു തോന്നുന്നു.
</p>
          <lg xml:id="lg2.1.61">
            <l> “ശ്രീമദീശനഖിലാധിപനന്തസുഖദൻ,</l>
            <l> ശ്രീമൃഡൻ വിഭുരുമാപതിരതീവ ശുഭദൻ</l>
            <l> ശ്രീമുകുന്ദഹൃദയസ്ഥലഗൃഹസ്ഥനധികൻ,</l>
            <l> ശ്രീമഹാശിവനനുത്തമമഹത്ത്വവദാന്യൻ</l>
            <l> ശ്രീമൃഗാരവദയായുതനുദാരവരദൻ,</l>
            <l> ശ്രീമഹീധരധനുർദ്ധരവിദഗ്ധപുരുഷൻ,</l>
            <l> ശ്രീമതംഗമുഖസജ്ജനകനഞ്ജനഗളൻ,</l>
            <l> ശ്രീമദീയഹൃദി സംഭവതു ശംഭുരതിനു-</l>
            <l> ഞാനമീടിന കവീന്ദ്ര തുണയാക സതതം</l>
            <l> നാന്മുഖൻ മുതലെറുമ്പളവുലോകരുമെല്ലാം</l>
            <l> ഊനമറ്റു ഗുരഗവവുമെനിക്കു തുണയാ-</l>
            <l> യൂഴിതന്നിൽ വിളയാടുക മദീയശരണായ്</l>
            <l> ഞാനുവന്നിനിയ ശ്രീപരശുരാമചരിതം</l>
            <l> ഞായമോടുരചെയ്യിൻറതതുകേൾക്കുമവരും</l>
            <l> തേനുറുന്നമൊഴികൊണ്ടുരചെയ്യിൻറവർകളും</l>
            <l> ദിവ്യരാക പലകാലവുമിരുന്നു സുഖമേ.” </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 1.13/II.1"-->
        <div type="section" xml:id="sec1.14" n="1.14">
          <head type="sechead">പടപ്പാട്ടു്</head>
          <p style="noindent">കേരളത്തിൽ പല കാലങ്ങളിലായി ഒട്ടുവളരെ പടപ്പാട്ടുകൾ ഉണ്ടായിട്ടുണ്ടു്.
“ഹര്യക്ഷ സമരോത്സവം” ഈ ഇനത്തിൽപെട്ട ഒരു പാട്ടാണു്. അതിനു മറ്റംപാട്ടെന്നുകൂടി പേരു
പറഞ്ഞുവരുന്നു. അതിൽനിന്നു് കേരളത്തിൽ അക്കാലത്തു നടന്നിരുന്ന ഓണത്തല്ലിനേപ്പറ്റി പലതും
നമുക്കു ഗ്രഹിക്കാം.
</p>
          <p style="indent">ഈ ഗ്രന്ഥം ഇതേവരെ അച്ചടിപ്പിച്ചിട്ടില്ല. ഒരു പകർപ്പു മലയാളം ക്യുറേറ്റർ
ആഫീസിലും മറ്റൊന്നു കൊട്ടാരം ഗ്രന്ഥപ്പുരയിലും ഇരിപ്പുള്ളതായി അറിയാം. ഗ്രന്ഥകർത്താവും
ചെപ്പുകാട്ടിലെ ഒരു തിരുനീലകണ്ഠൻ ആയിരുന്നു. ചെപ്പുകാട് എന്നു് പറഞ്ഞിരിക്കുന്നതു
ചേപ്പാടായിരിക്കുമെന്നു തോന്നുന്നു. പേരിന്റെ മുമ്പിൽ തിരു എന്നു കൂട്ടിചേർത്തിരിക്കുന്നതിനാലും, താൻ
മടപതിമാരിൽ ഒരാളാണെന്നു് കവി തന്നേ പറഞ്ഞിട്ടുള്ളതിനാലും, അദ്ദേഹം ചേപ്പാട്ടു താമസിച്ചിരുന്ന
ഒരു നായർ നാടുവാഴി ആയിരുന്നു എന്നൂഹിക്കാം.
</p>
          <lg xml:id="lg2.1.62">
            <l> “ചമച്ചതോ ചെപ്പുകാടമർന്നിടും</l>
            <l> കേടില്ലാ മടപതിമാർ പലരുള</l>
            <l> രതിൽ ഉണ്ടു തിരുനീലകണ്ഠനെന്നൊരു</l>
            <l> ദേഹമുണ്ടാക്കിയിതു തന്നെ;</l>
            <l> കണ്ടിയൂർ മററം പടപ്പാട്ടിതു</l>
            <l> പടിപ്പോരും കേൾപ്പോർ നാമും വാഴ്ക.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ചിങ്ങമാസത്തിൽ തിരുവോണത്തിനു കണ്ടിയൂരിനു സമീപത്തുള്ള കരക്കാർ
രണ്ടു ചേരികളായി പിരിഞ്ഞു നടത്താറുണ്ടായിരുന്ന സമരമാണു് ഇതിലെ പ്രതിപാദ്യവിഷയം.
രാജാക്കന്മാർപോലും ഈ സമരം കാണുന്നതിനു് എഴുന്നള്ളിയിരിക്ക പതിവായിരുന്നു.
</p>
          <lg xml:id="lg2.1.63">
            <l> “നീലവട്ടക്കുട നേരെ പിടിപ്പിച്ചു,</l>
            <l> നിന്നങ്ങരുളീ സമസ്ത ജനത്തൊടും</l>
            <l> നിന്നരുളുന്നേരം മന്നൻ ചിറവായി</l>
            <l> നീതിയോടേ മൂപ്പുവാഴുന്ന മന്നനും</l>
            <l> ഒന്നൊഴിയാതിളം കൂറുവാഴ്–മന്നരു-</l>
            <l> മൊക്കവേ തംകളമാത്യജനത്തൊടും.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എഴുന്നള്ളിയിരുന്നത്രേ.
</p>
          <p style="indent">ഈ സമരം കാണ്മാൻ വന്നിരുന്നവരുടെ കൂട്ടത്തിൽ</p>
          <lg xml:id="lg2.1.64">
            <l> “… നത്ത്രാണിയും ചോനകർ,</l>
            <l> നാഗർ മരുവും മണിഗ്രാമവും ബ്രഹ്മരും</l>
            <l> തുള്ളുവർ പരദേശി സന്യാസിയും ദൂതന്മാർ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു തുടങ്ങി പലരും ഉൾപ്പെട്ടിരുന്നു.
</p>
          <p style="indent">ഈ കൃതിക്കു പറയത്തക്ക കവിതാ ഗുണമൊന്നുമില്ല.
</p>
          <p style="indent">മറ്റത്തിനു സമീപമുള്ള ദേശങ്ങളിലേ നാട്ടുകാർ രണ്ടു ചേരികളായി പിരിഞ്ഞു്
മത്സരിച്ചു നടത്തിയ ഒരു ഓണത്തല്ലാണു് ഈ പാട്ടിലെ വിഷയം എന്നു് മുമ്പു് പ്രസ്താവിച്ചിട്ടുണ്ടല്ലോ. മിക്ക
നാടുവാഴികളും ഓണക്കാലത്തു ഈ മാതിരി തല്ലു നടത്തിക്കൊണ്ടിരുന്നു. തിരുവോണമൂണുകഴിഞ്ഞു്
ഉടുത്തൊരുങ്ങി ഉത്സാഹപൂർവ്വം നായന്മാർ തല്ലിനു പോകുന്നപോക്കു് കാണേണ്ട ഒരു കാഴ്ചയായിരുന്നു.
ഹര്യക്ഷസമരത്തിന്റെ സ്ഥാനത്തു് ഇന്നു അക്ഷസമരമാണു് നടക്കുന്നതു്. പന്തുകളിയിൽപോലും
ഇപ്പോഴത്തെ ചെറുപ്പക്കാർ അത്ര ഉത്സാഹം പ്രദർശിപ്പിക്കാറില്ല. മറ്റത്തു പടയ്ക്കു് ഉത്തരദക്ഷിണ
ദേശങ്ങളിലെ രാജാക്കന്മാരും നാടുവാഴികളും പ്രഭുക്കളും സന്നിഹിതരായിരുന്നു് പടയാളികളെ
യഥോചിതം പ്രോത്സാഹിപ്പിക്ക പതിവായിരുന്നു.
</p>
        </div>
        <!--end of "section 1.14/II.1"-->
        <div type="section" xml:id="sec1.15" n="1.15">
          <head type="sechead">രുക്മാംഗദചരിതം ഗാഥ</head>
          <p style="noindent">ഈ കൃതിയെ എന്റെ മാന്യമിത്രമായ മഹോപാദ്ധ്യായ മി. കേ. പി.
ശിവശങ്കരപിള്ള അഭിനവകല്പഗ്രന്ഥമാലയിൽ തൊടുത്തു് അച്ചടിപ്പിച്ചിട്ടുണ്ടു്. കവിതയ്ക്കു നല്ല
പഴക്കംതോന്നുന്നു. ചമ്പുകാലത്തു് പ്രചുരമായും എഴുത്തച്ഛന്റെ കാലശേഷം വിരളമായും പ്രയോഗിച്ചുവന്ന
അനേകം പദങ്ങൾ ഇതിൽ കാണുന്നുണ്ടു്. രുക്മാംഗദനെ മയക്കി, അദ്ദേഹത്തിന്റെ വ്രതഭംഗം
ചെയ്‍വാനായി വിരിഞ്ചനാൽ നിയുക്തയായ മോഹിനി, ആ രാജർഷിയുടെ മുമ്പിൽ വരുന്നതിനെ കവി
ഇങ്ങനെ വർണ്ണിക്കുന്നു.
</p>
          <lg xml:id="lg2.1.65">
            <l> “അങ്ങനെ മേവുന്ന കാലത്തുമോഹിനി,</l>
            <l> മംഗലമോടു നടന്നുചെന്നാൾ.</l>
            <l> മന്ദരമായഗിരിതൻ മുകളേറി</l>
            <l> നന്ദിതമോടു വസിച്ചാളപ്പോൾ</l>
            <l> അമ്മാനവീണക്കുഴൽ സംഗീതാദികൾ</l>
            <l> ചെമ്മെയോരോന്നേ പ്രയോഗിക്കുമ്പോൾ,</l>
            <l> മാനുഷാധീശനായുള്ള രുക്മാംഗദൻ</l>
            <l> സേനയോടുംകൂടി നായാട്ടിന്നായ്</l>
            <l> നീളെനടക്കുന്ന നേരത്തു കേൾക്കായി</l>
            <l> നാളീകാക്ഷിതന്റെ വിദ്യകളേ.</l>
            <l> ഓരോന്നേ നാദങ്ങൾ കേട്ടുരസിച്ചുനി-</l>
            <l> ന്നാരുപോലെന്നുള്ള ശങ്കയാലെ</l>
            <l> നേരെ നമുക്കുണ്ടു കാണേണമെന്നിട്ടു</l>
            <l> പാരമുഴറിച്ചെന്നീടുന്നേരം</l>
            <l> കൊകിലവാണിമാർ മൌലിയായുള്ളോരു</l>
            <l> മോഹിനിതന്നേയും കാണായപ്പോൾ.</l>
            <l> തിങ്ങിയിരുണ്ടു നീണ്ടുള്ള കാർകൂന്തലും</l>
            <l> ഭംഗി തിങ്ങീടും കുറുനിരയും,</l>
            <l> ഇന്ദുകലാവടിവായുള്ള നെറ്റിമേൽ</l>
            <l> ചന്ദനംകൊണ്ടു തൊടുകുറിയും,</l>
            <l> അംഭാജബാണൻ കുടികൊണ്ടിരുപ്പോരു</l>
            <l> കമ്രമായുള്ളൊരു കണ്ണിണയും,</l>
            <l> കിഞ്ചന നോക്കുമ്പോളഞ്ചലർബാണങ്ങൾ</l>
            <l> നെഞ്ചിൽ തറയ്ക്കുന്ന ഭാവങ്ങളും,</l>
            <l> നാസികയും വിളങ്ങീടും കപോലവും,</l>
            <l> കാതിണയും, മുത്തുത്തോടകളും,</l>
            <l> സിന്ദൂരവായ്മലർ മന്ദദഹാസത്തുമ്മേൽ</l>
            <l> കണ്മിന്നും ദന്തവും തേൻമൊഴിയും,</l>
            <l> ഏറ്റം മനോഹരമെന്നേ പറയാവൂ</l>
            <l> ഇമ്മുഖകാന്തി നിനച്ചു കണ്ടാൽ.</l>
            <l> കുങ്കുമരേഖ പൂണ്ടുള്ള കഴുത്തതിൽ,</l>
            <l> തങ്കുന്ന മാലയും താലികളും,</l>
            <l> മാർത്താണ്ഡമണ്ഡലം കൂപ്പുന്ന മാറതിൽ</l>
            <l> ചേർത്തുള്ള പോർമുല പാർത്തുകണ്ടാൽ</l>
            <l> മാന്താരിൽ ബാണന്റെ കീർത്തിതകും ചെപ്പു-</l>
            <l> മാർത്തി പെട്ടീടുമിതെന്നു ചൊല്ലാം.</l>
            <l> പാണിയിൽ കോമളമായ വളകളും</l>
            <l> ചേണുറ്റ മോതിരം കൈവിരലിൽ,</l>
            <l> പൂഞ്ചേലയും ഞൊറിഞമ്പിലുടുത്തിട്ടു്</l>
            <l> കാഞ്ചനകാഞ്ചിയും മീതെപ്പൂണ്ടു്,</l>
            <l> ഉന്നതമായുരുണ്ടുള്ള തുടകളും,</l>
            <l> അന്നനടയും, കടാക്ഷങ്ങളും,</l>
            <l> പൊന്നിൻ നിറമാർന്നു മിന്നുന്ന കാന്തിയു-</l>
            <l> മൊന്നൊന്നേയിങ്ങനെ കണ്ടു കണ്ടു്</l>
            <l> കന്ദർപ്പബാണമാൽ പൂണ്ടു നരാധിപൻ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">കവി സാമാന്യം നല്ല മനോധർമ്മമുള്ള ഒരാളായിരുന്നുവെന്നു്,
</p>
          <lg xml:id="lg2.1.66">
            <l> “ചാലവേയിങ്ങനെ നീളെ നടക്കുന്നു,</l>
            <l> ചീല പുക്കീടും പണം കണക്കേ</l>
            <l> ഇക്കണ്ടലോകവുമെന്നെയും നിന്നെയു-</l>
            <l> മൊക്കെയുടയനായുണ്ടൊരുത്തൻ.</l>
            <l> സൂക്ഷ്മമായിങ്ങനെ നോക്കിനിന്നീടുന്നു,</l>
            <l> തൂക്കും തുലാത്തിൽ നാരായം പോലെ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇത്യാദിയായ ഉപമകളിൽനിന്നു കാണാം.
</p>
          <p style="indent">വിഷ്ണുവിന്റെ കേശാദിപാദവർണ്ണനയും ഒരു വിധം നന്നായിട്ടുണ്ടു്. അതു വായിച്ചു
നോക്കിയാൽ കവി ഭക്താഗ്രണിയായ പൂന്താനം നമ്പൂതിരിയായിരിക്കുമോ എന്നൊരു പ്രബലമായ
സംശയം ആർക്കും ഉണ്ടാകാതിരിക്കയില്ല.
</p>
          <lg xml:id="lg2.1.67">
            <l> “അർക്കായുതപ്രഭ കൈക്കൊണ്ടിരിപ്പൊരു</l>
            <l> പൊൽകിരീടമെന്നിൽ തോന്നേണമേ.</l>
            <l> പഞ്ചമിച്ചന്ദ്രനുമഞ്ചും തിരുനെറ്റി</l>
            <l> ചഞ്ചലം പോമ്മാറു തോന്നേണമേ.</l>
            <l> മാരന്മണിവില്ലിനൊത്ത കുനുചില്ലി</l>
            <l> നേരേ മനക്കാമ്പിൽ തോന്നേണമേ.</l>
            <l> താമര നാണുന്ന കോമളനേത്രവും</l>
            <l> ആമോദമോടെന്നിൽ തോന്നേണമേ.</l>
            <l> കാറ്റിലങ്ങാടുന്ന പൊന്നൂയൽ കൈതൊഴും</l>
            <l> കർണ്ണവും കുണ്ഡലം തോന്നേണമേ.</l>
            <l> ദർപ്പണം പോലെ വിളങ്ങും കപോലവും</l>
            <l> ഉൾക്കമലത്തിങ്കൽ തോന്നേണമേ.</l>
            <l> ശംഖുമ്മണികൂപ്പിക്കൈതൊഴും കണ്ഠവും</l>
            <l> സങ്കടം പോമ്മാറുതോന്നേണമേ.</l>
            <l> എത്രയും കൌതുകമായ ശ്രീ കൌസ്തുഭ-</l>
            <l> രത്നവുമെന്നുള്ളിൽ തോന്നേണമേ.</l>
            <l> ആലോലമാർന്നു ശോഭിച്ചുമേവും വന-</l>
            <l> മാലയുമെന്നുള്ളിൽ തോന്നേണമേ.</l>
            <l> ഓളംകണക്കേ വളർന്നു വിളങ്ങുന്ന</l>
            <l> തോളിണയുമെന്നിൽ തോന്നേണമേ.</l>
            <l> ശിക്ഷാജഗത്തിങ്കലൊക്കെവരുത്തുന്ന</l>
            <l> തൃക്കരങ്ങൾ നാലും തോന്നേണമേ.</l>
            <l> പത്മം ഗദാ ശംഖു ചക്രമിത്യാദിയു-</l>
            <l> മെപ്പൊഴുമെന്നുള്ളിൽ തോന്നേണമേ.</l>
            <l> താർമകൾ പുല്കും തിരുമാർവിടംതന്നിൽ</l>
            <l> താവും ശ്രീവത്സവും തോന്നേണമേ.</l>
            <l> നാഭീസരോജവും നാന്മുഖലോകവും</l>
            <l> ശോഭിതമാംപാദം തോന്നേണമേ.</l>
            <l> മന്മഥത്തേരുരുളൊത്ത ജഘനവു-</l>
            <l> മെന്മനക്കാമ്പിങ്കൽ തോന്നേണമേ.</l>
            <l> കൈതമലർതൊഴുതീടും കണങ്കഴൽ</l>
            <l> കൈതവംകൂടാതെ തോന്നേണമേ.</l>
            <l> പല്ലവമായിപ്പതുത്തുള്ളോരുള്ളംകാ-</l>
            <l> ലല്ലൽ പോമ്മാറെന്നിൽ തോന്നേണമേ.</l>
            <l> കേശം തുടങ്ങിമലരടിയോടിട</l>
            <l> കേശവ! കേവലം തോന്നേണമേ.” </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 1.15/II.1"-->
        <div type="section" xml:id="sec1.16" n="1.16">
          <head type="sechead">ഏകാദശി മാഹാത്മ്യം വരിവണ്ടിൻപാട്ടു്</head>
          <p style="noindent">കിളിപ്പാട്ടു വൃത്തം കണ്ടു പിടിച്ചതു് എഴുത്തച്ഛനാണെന്നാണു് പരക്കെയുള്ള
വിശ്വാസം. എന്നാൽ മഹാകവികൾ വൃത്തങ്ങൾ കണ്ടു പിടിക്കുന്നതിനുവേണ്ടി സാധാരണ ബുദ്ധിമുട്ടാറില്ല.
ഇതിവൃത്തങ്ങൾപോലും അവർ നിർമ്മിക്ക പതിവില്ലാതിരിക്കേ, ഈ വിശ്വാസം തീരെ അസംഗതമാകുന്നു.
രാമായണാദി കൃതികളിൽ ഉപയോഗിച്ചിരുന്ന വൃത്തങ്ങൾ എല്ലാം മുമ്പു തന്നെ നടപ്പിലിരുന്നവയാണു്.
എഴുത്തച്ഛന്റെ യശസ്സു് കിളിപ്പാട്ടു വൃത്തത്തെ ആശ്രയിച്ചല്ല നിലനില്ക്കുന്നതു്. എന്നാൽ ആ വൃത്തങ്ങൾക്കു
പ്രചാരം നല്കിയതു് എഴുത്തച്ഛനാകുന്നു. പരമാർത്ഥം പറയുന്നതായാൽ കിളിപ്പാട്ടു വൃത്തം എന്നൊരു
വൃത്തമേ ഇല്ല. ഹംസപ്പാട്ടിലും, വരിവണ്ടിൻ പാട്ടിലും, കുയിൽപാട്ടിലും, ഒക്കെ ഉപയോഗിച്ചിരിക്കുന്ന
വൃത്തം രാമായണാദി കൃതികളിൽ ഉപയോഗിച്ചിട്ടുള്ള ഒരു വൃത്തം തന്നെയാകുന്നു. ഒരു കവി
കുയിലിനേക്കൊണ്ടു പാടിക്കുമ്പോൾ മറ്റൊരുവൻ അന്നത്തിനെക്കൊണ്ടും, മൂന്നാമതൊരുവൻ
കിളിയേക്കൊണ്ടും, വേറൊരുത്തൻ വണ്ടിനെക്കൊണ്ടും പാടിക്കുന്നു. എന്നല്ലാതെ വൃത്തത്തിനു
ഭേദമൊന്നും ഇല്ല. ഏകാദശീമാഹാത്മ്യം വരിവണ്ടിൻ പാട്ടിൽ നാലു പാദങ്ങളുള്ളവയിൽ ഒന്നാംപാദത്തെ
വരിവണ്ടിനേക്കൊണ്ടും, രണ്ടാംപാദത്തെ കുയിലിനേക്കൊണ്ടും, മൂന്നാമത്തേതിനേ കിളിയെക്കൊണ്ടും,
അവസാനപാദത്തെ അന്നത്തേക്കൊണ്ടുമാണു് പാടിച്ചിട്ടുള്ളതു്. ഈ കൃതി എഴുത്തച്ഛനു മുമ്പോ പിമ്പോ
ഉണ്ടായിട്ടുള്ളതെന്നു ഖണ്ടിച്ചു പറവാൻ നിവൃത്തിയില്ലെങ്കിലും പ്രാചീനമാണെന്നു നിസ്സംശയം പറയാം.
ഈ ഗ്രന്ഥത്തേ അഭിജ്ഞോത്തമരായ നന്ത്യാരുവീട്ടിൽ മി. കേ. പരമേശ്വരൻപിള്ളയുടേയും,
മഹോപാദ്ധ്യായ മി. കേ. പി. ശിവശങ്കരപ്പിള്ളയുടേയും പ്രസാധകത്വത്തിൽ അഭിനവകല്പമാലയുടെ
നാലാം ലക്കമായി അച്ചടിപ്പിച്ചിട്ടുണ്ടു്. വൃത്തങ്ങൾ ഒന്നു തന്നെ എന്നുകാണിപ്പാനായി നാലു പാദങ്ങളിൽ
നിന്നും ഒന്നു രണ്ടു വരികൾവീതം ഉദ്ധരിക്കുന്നു.
</p>
          <lg xml:id="lg2.1.68">
            <l> “മല്ലികമലർക്കാവിൽ നിന്നു മത്സമീപത്തിൽ</l>
            <l> മെല്ലവേ പറന്നീടും നല്ലകാർവരിവണ്ടേ!</l>
            <l> നില്ലുനീയുഴറാതെ വന്നിരി പറകെടോ</l>
            <l> വല്ലഭമോടു തേനും നല്ല നൽക്കനികളും</l>
            <l> ഉല്ലാസം കലരും പൂമധുവും താമസംചെ</l>
            <l> റ്റില്ലാതെ നുകർന്നാലുമാനന്ദം വരുമാറു</l>
            <l> നേരേ നിൻകഥയിപ്പോളേതാനും പറയണം.”<hi style="snum">൧.</hi> </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഒന്നാംപാദം.</p>
          <lg xml:id="lg2.1.69">
            <l> “ചന്ദനക്കുളുർക്കാവിൽ മന്ദമായ് വരുന്നോരു</l>
            <l> തെന്നൽ കൊണ്ടനുദിനം കൂവുന്ന കുയിൽപ്പെണ്ണേ</l>
            <l> എന്നു നീ വരുമെന്നു ഇങ്ങു പാർത്തിരുന്നു ഞാൻ.”<hi style="snum">൨.</hi> </l>
          </lg>
          <!--end of "verse"-->
          <p style="noindent">രണ്ടാംപാദം.</p>
          <lg xml:id="lg2.1.70">
            <l> “പൈന്തേനിൻമൊഴിയാളെ പൈങ്കിളി വരികനീ</l>
            <l> ചന്തമായിരുന്നാലും ചിന്തമറ്റോർത്തിടാതെ;</l>
            <l> സന്തതം നിന്നെക്കാണ്മാൻ ചിന്തയെന്മനതാരിൽ</l>
            <l> സന്താപം തീർന്നു മമ നിന്നെക്കണ്ടതിനാലേ.”<hi style="snum">൩.</hi> </l>
          </lg>
          <!--end of "verse"-->
          <p style="noindent">മൂന്നാംപാദം.</p>
          <lg xml:id="lg2.1.71">
            <l> “കോമളരൂപേ, ഗുണശീലമാലികേ ബാലേ</l>
            <l> താമസിയാതെയരികത്തു വാ മനോഹരേ!</l>
            <l> ഭൂമിയിൽ പാലും വെള്ളമൊന്നിച്ചു നൽകീടിനാൽ</l>
            <l> പൊന്മയരൂപി വെള്ളം ഭുജിപ്പാൻ തെളിക്കുംപോൽ.”<hi style="snum">൪.</hi> </l>
          </lg>
          <!--end of "verse"-->
          <p style="noindent">                        നാലാംപാദം.
</p>
        </div>
        <!--end of "section 1.16/II.1"-->
        <div type="section" xml:id="sec1.17" n="1.17">
          <head type="sechead">ഏകാദശി മാഹാത്മ്യം നാലുവൃത്തം</head>
          <p style="noindent">കവിയേപ്പറ്റിയോ കാലത്തേപ്പറ്റിയോ ഒന്നും അറിഞ്ഞുകൂടാ.
</p>
          <p style="indent">മുകളിൽപറഞ്ഞ കഥയേത്തന്നെ നാലു വൃത്തമായി മറ്റൊരു കവിയോ അതേ
കവിതന്നെയോ രചിച്ചിട്ടുണ്ടു്. അതിനേയും അഭിനവഗ്രന്ഥമാലയുടെ അഞ്ചാംപുസ്തകമായി
പ്രസിദ്ധീകരിച്ചിരിക്കന്നു. കവി മറ്റൊരാളായിരിക്കാനാണു് അധികസാംഗത്യം.
അക്ഷരമാലാക്രമത്തിലാണു് ഈ കൃതി രചിച്ചിരിക്കുന്നതു്.
</p>
          <lg xml:id="lg2.1.72">
            <l> “കണ്ടാലെത്ര മനോഹരനായൊരു</l>
            <l> തണ്ടാർ ബാണസമാനൻ ഭുവനേ,</l>
            <l> പണ്ടൊരു രാജൻ രുക്മാംഗദനെ</l>
            <l> ന്നുണ്ടായീപോൽ നാരായണ ജയ.</l>
            <l> കാന്തികലമ്പുമയോധ്യാപുരിയിൽ</l>
            <l> മന്ത്രിജനത്തോടൊന്നിച്ചവനും</l>
            <l> സന്തോഷാകുലമാനസനായീ</l>
            <l> ഹന്തവസിച്ചു നാരായണജയ.” <hi style="snum">ഒന്നാംവൃത്തം</hi> </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇങ്ങനെ ‘ക’യിയൽ തുടങ്ങി, കാ, കീ എന്നീ മുറയ്ക്കു് ഒടുവിൽ ‘ക’യിൽ
അവസാനിക്കുന്നു.
</p>
          <lg xml:id="lg2.1.73">
            <l> അമ്മലർ മാനിനീ തൻമുല ചേർന്നിടും</l>
            <l> നിർമ്മലരൂപനാം കേശവന്റെ</l>
            <l> നന്മവരും തിരുവേകാദേശീവ്രതം</l>
            <l> ചെമ്മേ തുടങ്ങിനാൻ നാരായണ.</l>
            <l> ആനന്ദമേകീടുമേകാദശീതന്നേ</l>
            <l> മാനിച്ചുമാലോകരെല്ലാവരും</l>
            <l> താനേ വിളിച്ചു പറഞ്ഞു തുടങ്ങിനാൻ</l>
            <l> മാനവവീരനും നാരായണ. <hi style="snum">രണ്ടാം വൃത്തം</hi> </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിങ്ങനെ രണ്ടാംവൃത്തം ‘അ’യിൽത്തുടങ്ങി ‘ആ, ഇ, ഈ’ എന്നീ
അക്ഷരക്രമത്തിൽ ‘അ’യിൽത്തന്നെ അവസാനിക്കുന്നു. ഇതു് ഗാഥാവൃത്തം തന്നെയാകുന്നു.
</p>
          <lg xml:id="lg2.1.74">
            <l> “അംഭോജ സംഭവനുമമ്പോടു കാലനുടെ</l>
            <l> ഗംഭീരമായ വചനം കേട്ട ശേഷമഥ,</l>
            <l> ചെമ്മേ വിലാസരസശൃംഗാരഭംഗിയൊടു</l>
            <l> നിർമ്മിച്ചു മോഹിനിയെ നാരായണായ നമഃ”<hi style="snum">മൂന്നാംവൃത്തം</hi> </l>
          </lg>
          <!--end of "verse"-->
          <p style="noindent">മൂന്നാംവൃത്തത്തിലെ അക്ഷരക്രമം രണ്ടാമത്തേതിലെപ്പോലെത്തന്നെ.</p>
          <lg xml:id="lg2.1.75">
            <l> “മംഗലം പെരുകീടും മഹീപതി</l>
            <l> തിങ്കൾ നേർമുഖി മോഹിനിതന്നുടെ</l>
            <l> കൊങ്കചേർന്നു വസിക്കുന്ന വൃശ്ചിക-</l>
            <l> ത്തിങ്കളും വന്നു നാരായണാ ഹരേ.”</l>
            <l> ‘മാനവേന്ദ്രനും വൃശ്ചികമാസത്തിൽ</l>
            <l> ചേണേലും തിരുവേകാദശിതന്നെ</l>
            <l> മാനിച്ചമ്പോടു നോല്ക്കാനൊരുമ്പെട്ടു</l>
            <l> മാനിനിയോടും നാരായണാഹരേ.’ <hi style="snum">നാലാംവൃത്തം</hi> </l>
          </lg>
          <!--end of "verse"-->
          <p style="noindent">നാലാംവൃത്തം ഇങ്ങനെ മ, മാ, മി എന്നീ ക്രമത്തിലാകുന്നു. ഇതു
പാനവൃത്തമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
</p>
        </div>
        <!--end of "section 1.17/II.1"-->
        <div type="section" xml:id="sec1.18" n="1.18">
          <head type="sechead">കുചേലവൃത്തം വഞ്ചിപ്പാട്ടു് (നാലുവൃത്തം)</head>
          <p style="noindent">ഈ നാലുവൃത്തം വളരെ പ്രാചീനമാകുന്നു. എല്ലാം
ദ്രാവിഡവൃത്തങ്ങളിലാണു് എഴുതപ്പെട്ടിരിക്കുന്നതു്. കവിത സാമാന്യം നന്നായിട്ടുണ്ടു്. കുചേലപത്നിയുടെ
വിലാപത്തേയും ശ്രീഷ്ണാനുഗ്രഹത്താൽ കുചേലഗൃഹത്തിനു സംഭവിച്ച വലുതായ മാറ്റത്തേയും
പ്രതിപാദിക്കുന്ന ഘട്ടങ്ങളെ താഴെ ഉദ്ധരിക്കുന്നു.
</p>
          <lg xml:id="lg2.1.76">
            <l> “എത്രനാളുണ്ടഹോ ശങ്കാദിനാ ദേവി</l>
            <l> യാത്രയും ചെയ്തു വസിച്ചിടുന്നു</l>
            <l> മൂലഫലങ്ങളെത്തന്നേ ഭുജിച്ചിനി-</l>
            <l> ക്കാലം കളകയസാധ്യമത്രേ.</l>
          </lg>
          <lg xml:id="lg2.1.77">
            <l> കണ്ടകമാർഗ്ഗത്തിൽ കന്ദമൂലാർത്ഥമായ്</l>
            <l> മണ്ടിനടപ്പാനുമരുതാതായി</l>
            <l> കണ്ടജനങ്ങളുടെ വീടുതോറും ഭിക്ഷ</l>
            <l> തെണ്ടി നടപ്പാനുമവ്വണ്ണമേ.</l>
          </lg>
          <lg xml:id="lg2.1.78">
            <l> രണ്ടനാലുപവാസം കഴിഞ്ഞുമേ</l>
            <l> മിണ്ടുവാൻപോലും കുറഞ്ഞുശക്തി</l>
            <l> പണ്ടത്തെപ്പോലെ നമുക്കില്ല പാടവം</l>
            <l> കണ്ടാലറിയാം പറയേണമോ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇതു പാനവൃത്തം തന്നെ.
</p>
          <lg xml:id="lg2.1.79">
            <l> “അറ്റംകൂടാതരത്നം ചുറ്റും പതിച്ചിണക്കി</l>
            <l> ക്കുറ്റംകൂടാതെ നടുമുറ്റങ്ങളിൽ</l>
            <l> അല്പോതരാഭകളാം കല്പകവൃക്ഷങ്ങളാൽ</l>
            <l> കല്പിതയായുള്ളതരു ഛായകളിൽ</l>
            <l> പാലോലും മൊഴിമാരാമാലോലനയനമാർ</l>
            <l> ചാലവേ പലർകൂടി ച്ചെന്നു ചെമ്മേ</l>
            <l> കുന്തളമഴിഞ്ഞുലഞ്ഞിട്ടന്തരാന്തരാ സുമ-</l>
            <l> സന്തതിയവിടമെങ്ങും ചിന്തിച്ചിന്തി,</l>
            <l> സഞ്ചിതരസഭരചഞ്ചലതരനയ-</l>
            <l> നാഞ്ചലമങ്ങോടിങ്ങോടോടിയോടി,</l>
            <l> നെഞ്ചകമലിയുന്ന കൊഞ്ചലോടിണങ്ങുമ-</l>
            <l> പ്പുഞ്ചിരിപ്പുതുമലർ തൂകിത്തൂകി,</l>
            <l> കേടറ്റമണിശോഭകൂടിക്കലർന്നതങ്ക-</l>
            <l> ത്താടങ്കയുഗളങ്ങളാടിയാടി,</l>
            <l> തിങ്കളോടനുദിനമങ്കം തുടരുമ്മുഖ</l>
            <l> പങ്കജത്തിങ്കൽ വിയർപ്പേറിയേറി,</l>
            <l> </l>
          </lg>
          <p style="tstar">***</p>
          <!--end of "tstar"-->
          <lg xml:id="lg2.1.80">
            <l/>
            <l> തങ്ങളിലിടതിങ്ങിബ്ഭംഗിയിലിളകുന്ന</l>
            <l> തുംഗമുലകൾകാന്തിപൊങ്ങിപ്പൊങ്ങി,</l>
            <l> കിഞ്ചന ശിഥിലകാഞ്ചനകാഞ്ചീബദ്ധ-</l>
            <l> പൂഞ്ചേലയൊരു കൈയിൽ താങ്ങിത്താങ്ങി,</l>
            <l> മഞ്ജുരണിതമണിമഞ്ജീരശോഭിപാദ</l>
            <l> കഞ്ജതലങ്ങളേറ്റം വാടി വാടി,</l>
            <l> ചന്തത്തിലിത്ഥം നിന്നു പന്തുകളടിക്കയും,</l>
            <l> സന്തോഷവാരിധിയിൽ നീന്തുകയും,</l>
            <l> ഇങ്ങനെ പല വിധമംഗലലീല കോലു-</l>
            <l> മംഗനാജനങ്ങൾക്കു സംഖ്യയില്ല.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ വർണ്ണന ചെറുശേരി നമ്പൂരിപ്പാടിനെ അനുസ്മരിപ്പിക്കുന്നു. വൃത്തം
വഞ്ചിപ്പാട്ടു വൃത്തത്തോടു ഏതാണ്ടു സദൃശമാണെന്നു പറയേണ്ടതില്ലല്ലോ.
</p>
          <p style="indent">കവിയേപ്പറ്റി ഒന്നും അറിവാൻ തരമില്ല. അദ്ദേഹം എഴുത്തച്ഛനു മുമ്പോ പിമ്പോ
ജീവിച്ചിരുന്നതെന്നു് നിർണ്ണയിക്കുന്ന കാര്യവും പ്രയാസമാണു്. കവിതയ്ക്കു നല്ല പഴക്കം ഉണ്ടെന്നുമാത്രം
തൽക്കാലം പറയാം.
</p>
          <p style="indent">ശാസ്താംപാട്ടു്, അംബരീക്ഷചരിതം പന്ത്രണ്ടുവൃത്തം, ദശാവതാരം ഹംസപ്പാട്ടു്,
വിഷ്ണുമായാചരിതം പാന, കുചേലവൃത്തംപാട്ടു്, ബാണയുദ്ധംപാട്ടു്, യാത്രകളിപ്പാട്ടു്, ഭാരതംപാട്ടു്,
ഭദ്രകാളിപ്പാട്ടു്, കീചകവധംപാട്ടു്, ഭസ്മയോഗിമാഹാത്മ്യംപാട്ടു്, മൂകാംബികാമാഹാത്മ്യം, സേതുബന്ധം,
ചിത്രഗുപ്തചരിതം, എന്നിങ്ങനെ അസംഖ്യം പാട്ടുകൾ ഇക്കാലത്തും അതിനോടടുത്തും, ഉണ്ടായിട്ടുണ്ടു്.
ഇവയിൽ മിക്ക കൃതികളും അച്ചടിച്ചിട്ടില്ല. സേതുബന്ധംമാത്രം എനിയ്ക്കു കാണ്മാൻ ഭാഗ്യമുണ്ടായിട്ടില്ലെന്നു
പറയേണ്ടിയിരിക്കുന്നു.
</p>
        </div>
        <!--end of "section 1.18/II.1"-->
        <div type="section" xml:id="sec1.19" n="1.19">
          <head type="sechead">സേതുബന്ധംപാട്ടു്</head>
          <p style="noindent">ഈ കൃതിയിൽനിന്നും ഉള്ളൂർ മി. എസ്. പരമേശ്വരയ്യർ ഒരു ഭാഗത്തെ
പദ്യമഞ്ജരി ഏഴാംഭാഗത്തിൽ ചേർത്തുകാണുന്നുണ്ടു്. കവിതയ്ക്കു നല്ല പഴക്കം തോന്നിക്കുന്നു.
</p>
          <p style="indent">ശ്രീരാമൻ വഴിയാചിച്ചിട്ടു മൂന്നു ദിവസം കഴിഞ്ഞിട്ടും മൌനഭാവംപൂണ്ടിരുന്ന
വരുണനോടു് ഭഗവാനുണ്ടായ കോപത്തെ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
</p>
          <lg xml:id="lg2.1.81">
            <l> “എങ്ങുവെൻ വില്ലുമമ്പും? കൊണ്ടുവാ വിരവിനോ-</l>
            <l> ടെന്നുടനരതിരുമുടിയും മുറുക്കീട്ടു</l>
            <l> മന്നിടമുലയുമാറിട്ട ഞാണൊലിയോടും</l>
            <l> മിന്നൽചേരിടിക്കിടർചേരിനമൊഴിയോടും</l>
            <l> പൊങ്ങിന തിരമാലചേരും വാരിധിനാഥ-</l>
            <l> നെന്നെയെള്ളോളം ബഹുമാനിയാഞ്ഞതിനിന്നു</l>
            <l> പൊഴിഞ്ഞുചെങ്കണകൾ കൂറുക്കീട്ടവൻവെള്ളം</l>
            <l> പൊലിമചേരും ചളിയാക്കുവനിന്നുതന്നെ.</l>
            <l> പൊരിഞ്ഞു ചത്തുനീളെക്കിടക്കും ജലജന്തു</l>
            <l> പറവജാതികളെക്കൊണ്ടുടൻ പെറുക്കിപ്പെൻ.</l>
            <l> പൊല്ലാതമരുഭൂമിയാക്കുവനിന്നുതന്നേ.</l>
            <l> പൊടിപൊങ്ങിന പെരുമുറ്റമാക്കുവെൻ പിന്നെ</l>
            <l> പ്പൊങ്ങിനകപികളെക്കാൽനടനടത്തിപ്പെൻ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇപ്രകാരം പറഞ്ഞുകൊണ്ടു് അദ്ദേഹം, ‘പകഴിരത്നമെടുത്തഭിമന്ത്രിച്ചു
മെല്ലെയെടുത്തുവലി’ച്ചപ്പോൾ,
</p>
          <lg xml:id="lg2.1.82">
            <l> “അനലജ്വാലാജാലം ചൊരിഞ്ഞു കടലില-</l>
            <l> ങ്ങഴിച്ചു തിരമാല; കുറുകി ജലമേറ്റം</l>
            <l> തിളച്ചു; ജല ജന്തു മരിച്ചുതുടങ്ങീതു,</l>
            <l> മറിഞ്ഞുകടൽപന്നി മകരച്ചിറാകളും</l>
            <l> കടൽവാരണം നാഗം കഴുനാ മനുഷ്യരും,</l>
            <l> കരുത്തേറിനതിമിമുതലാം മീനങ്ങളും,</l>
            <l> കടിയമുതലശംഖുകളുമോരോതരം</l>
            <l> കടലിലുള്ള ജന്തു മരിച്ചു; ജലമേറ്റം</l>
            <l> മറിഞ്ഞു തിളച്ചുടൻ കുഴഞ്ഞുകുറുകിയും</l>
            <l> കുഴഞ്ഞു ചമഞ്ഞിതു വരുണാലയത്തോളം.” </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 1.19/II.1"-->
        <div type="section" xml:id="sec1.20" n="1.20">
          <head type="sechead">രാസക്രീഡ</head>
          <p style="noindent">ഈ കൃതി വളരെ ചെറുതെങ്കിലും അതിമനോഹരമായിരിക്കുന്നു. കവി
പരമഭക്തനായിരുന്നുവെന്നു് ഇതിലേ ഓരോ വരിയും വിളിച്ചുപറയുന്നു.
</p>
          <lg xml:id="lg2.1.83">
            <l> “ഉമ്പർപുരാനുമൊരുനാൾ വനങ്ങളെ</l>
            <l> ക്കണ്ടുമലർ വിരിഞ്ഞുള്ള പൂവള്ളികൾ</l>
            <l> മല്ലിക, നല്ലകുറുമൊഴി, ചേമന്തി</l>
            <l> മുല്ലകൾ കാനകൈനാറികൾ, കൈതകൾ</l>
            <l> ചെമ്പകം നല്ലോരിലഞ്ഞികൾ മറ്റുമീ</l>
            <l> നന്മലർ നീളെ വിരിഞ്ഞു മണംപെയ്തും,</l>
            <l> വൻപുകൾ പൂണ്ടുമുരണ്ടു വണ്ടിണ്ടകൾ</l>
            <l> സംഭ്രമമാണ്ടുകളിക്കും കളികളും,</l>
            <l> മോഹനമായ കുളുർമതിതൂനിലാ-</l>
            <l> വാകെ വിതച്ചു നിറത്തിലുദിച്ചതും,</l>
            <l> കണ്ടു മനോഹരൻ നന്ദകുമാരനു-</l>
            <l> മന്നുകുഴലെടുത്തൊന്നുവിളിച്ചപ്പോൾ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഗോപസുന്ദരിമാരെല്ലാം,
</p>
          <lg xml:id="lg2.1.84">
            <l> “തങ്ങടെയുറ്റോരുടയോരറിയാതെ,</l>
            <l> പെറ്റമ്മയച്ഛനവരുമറിയാതെ,</l>
            <l> ഉറ്റവരൊട്ടു തടഞ്ഞതും കേളാതെ,</l>
            <l> കുറ്റമിതിനുണ്ടെന്നമ്മചൊൽ കേളാതെ,</l>
            <l> രാത്രിയിൽപേടിയാമെന്നതറിയാതെ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">വൃന്ദാവനത്തിലെത്തി, ശ്രീകൃഷ്ണനുമായിരമിക്കുന്നു. ആ ക്രീഡകളെ കവി
മനശ്ചക്ഷസ്സുകൊണ്ടു കണ്ടു് ആനന്ദിക്കുന്നതുപോലെ തോന്നുന്നു.
</p>
          <lg xml:id="lg2.1.85">
            <l> “എന്തുപറവതു നന്ദസുതനുമാ-</l>
            <l> സ്സുന്ദരിമാരുമായുള്ള കളികളെ</l>
            <l> പേടിപൂണ്ടോടിയുഴലും മറിമാനിൻ–</l>
            <l> പേടമിഴിയെപ്പഴിച്ചമിഴികളെ–</l>
            <l> ത്തേടുംമധുമൊഴിമാരുമായ് കാർവർണ്ണൻ</l>
            <l> പാടിക്കളിക്കുന്ന കോപ്പുകൾ തോന്നുന്നു.</l>
            <l> ചാലേകളിക്കുന്നനേരം വളതള–</l>
            <l> താലികൾ മാലകൾ പൊന്നുംചിലമ്പുകൾ</l>
            <l> നാലഞ്ചുപൊന്നരഞ്ഞാണങ്ങൾ മോതിരം</l>
            <l> തങ്ങളിൽതട്ടിയിട്ടങ്ങുള്ളൊരൊച്ചയും,</l>
            <l> തിത്തത്തൈയെന്നൊത്തു കൈത്തളിർത്താളവു-</l>
            <l> മൊത്തുകലാശങ്ങൾക്കൊത്തു കാൽത്താളവും,</l>
            <l> വിസ്മയംനീളെ വിതച്ചു വിതച്ചവ-</l>
            <l> രൊത്തിടകൂടീതു പാരിടമൊക്കവേ.</l>
            <l> മത്തനാമാന പിടികൾ ചുഴലവേ,</l>
            <l> മട്ടലർബാണനും നല്ലാർചുഴലവേ,</l>
            <l> മധ്യേ മുഴുമതിതാരകൾ ചൂഴവേ,</l>
            <l> മന്ദംകളിക്കുന്നപോലെ പരേശനും</l>
            <l> സുന്ദരിമാരോടിടയിട്ടു കൂടിനാൻ.</l>
            <l> എന്നതുമിപ്പോൾ ശിവശിവ! തോന്നുന്നു.</l>
            <l> വിസ്മയം! വിസ്മയം! കേൾപ്പിൻമാലോകരേ.</l>
            <l> കാർമുകിൽ മിന്നലിടകലരുംവണ്ണം</l>
            <l> പൊന്മണിമാലയും നീലമണികളും</l>
            <l> തമ്മിലിടയിടെ മിന്നുന്നപോലെയും,</l>
            <l> ചെമ്മെവിടരുന്ന ചെങ്കമലങ്ങളിൽ</l>
            <l> വെണ്മയിൽ നീലമലർനിരപോലെയും,</l>
            <l> ഒണ്മയായ്‍നില്ക്കും പുരാനുമങ്ങാനായ-</l>
            <l> പ്പെണ്മണിയൊന്നിടയിട്ടും ശിവശിവ!</l>
            <l> മമ്മാകളിക്കും കളികളോരോതര-</l>
            <l> മെന്മനതാരിലുടനുടൻതോന്നുന്നു.”</l>
            <l> </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇങ്ങനെ ശ്രീകൃഷ്ണനോടു രമിച്ചുകൊണ്ടിരിക്കവേ, മങ്കമാരുടെ ഹൃദയങ്ങളിൽ
അഹങ്കാരസ്ഫുരണമുണ്ടാകയാൽ,അദ്ദേഹം‘കാനലി’ൽ മറഞ്ഞുകളഞ്ഞു. തത്സമയം ഗോപികമാരിൽനിന്നു
പൊങ്ങിയ വിലാപം അത്യന്തം കരുണരസനിർഭരമായിരിക്കുന്നു.
</p>
          <lg xml:id="lg2.1.86">
            <l> “കണ്ണനേയുണ്ടോതോഴീ! കണ്ടുനീ കുയിൽപെണ്ണേ?</l>
            <l> കണ്ണിലേതോന്നുന്നിതു കാർവർണ്ണൻ പൂവലംഗം</l>
            <l> കണ്ടാവൂ! പുണർന്നാവൂ! പിന്നെയും മുകർന്നാവൂ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിങ്ങനെ ഓരോതരം വിലപിച്ചുകൊണ്ടു് അവർ കാടുതോറും
അന്വേഷിച്ചുനടന്നു. ഒടുവിൽ അവർ മനമഴിഞ്ഞു്, ഭഗവാനെ സ്തുതിച്ചപ്പോൾ, അദ്ദേഹം വീണ്ടും അവിടെ
ആവിർഭവിച്ചു. അവരുടെ സന്താപങ്ങളെ എല്ലാം അകറ്റി അവർക്കെല്ലാവർക്കും ഭഗവാൻ.
“എന്നുടെയരികിലു മെന്നുടെയരികിലും” ഉണ്ടെന്നു തോന്നി.
</p>
          <lg xml:id="lg2.1.87">
            <l> “മട്ടലർ ബാണൻകോടിമട്ടോലും വാണിമാരും</l>
            <l> ചട്ടറ്റകളികളിൽ വട്ടമിട്ടവർകൂടി,</l>
            <l> കാർവർണ്ണനവരുടെ യൊന്നിടയിട്ടുകൂടി,</l>
            <l> വാർതകും കളികളിൽ ഗീതങ്ങളുടൻപാടീ,</l>
            <l> ശങ്കരാഭരണത്തിൽ പാദങ്ങളെടുത്തപ്പോൾ,</l>
            <l> ശങ്കരാ! ശിവ യെന്നേചൊല്ലീടാവതുമുള്ളു.</l>
            <l> തോടിയും പാടിക്കൊണ്ടു കളിക്കുമൊരുനേരം;</l>
            <l> നാടകരീതികളിൽ നടിക്കുമൊരുനേരം;</l>
            <l> കൈത്തളിർ താളമൊത്തുനടക്കുമൊരുനേരം;</l>
            <l> കാൽച്ചിലമ്പൊലികളിൽ ക്കലാശമൊരുനേരം;</l>
            <l> മുത്തണിമാലകളും പോർമണികുണ്ഡലങ്ങ-</l>
            <l> ളിത്തൊഴിൽ കൂടെയാടിക്കൊണ്ടാടുന്നതുപോലെ,</l>
            <l> പൂഞ്ചായലഴിഞ്ഞു പൂമാലകൾപൊഴിയവേ,</l>
            <l> പങ്കജം വെല്ലും മിഴികൾ മലരവേ,</l>
            <l> തഞ്ചത്തിലുതിരും പുഞ്ചിരികൾ ചിതറവേ,</l>
            <l> കഞ്ജത്തെവെല്ലും തിരുമുഖങ്ങൾ തെളിയവേ,</l>
            <l> ഭംഗിയിലുടൻ തിരുക്കരങ്ങളിളകവേ,</l>
            <l> മധുരതരം തരിവളകൾ കിലുങ്ങവേ,</l>
            <l> അണിമെയ്യുലഞ്ഞുപോർമുലകൾ കുലുങ്ങവേ,</l>
            <l> മിന്നൽപോൽമിന്നും കൊടിനടുവു കുലയവേ,</l>
            <l> പൊന്മണിയുടഞാണു മിടഞ്ഞുപൊടിയവേ,</l>
            <l> പൊന്നെഴുത്തുടയാടപ്പൊന്നിറം മിന്നീടവേ,</l>
            <l> താഴ്ചയിൽ ക്കളിച്ചുടൻ കാൽച്ചുവടെടുക്കവേ,</l>
            <l> മുഗ്ധഭാവത്തെക്കണ്ടു സിദ്ധന്മാർ വണങ്ങവേ,</l>
            <l> ഭക്തന്മാരിതുകണ്ടു നൃത്തങ്ങൾ തുടങ്ങവേ,</l>
            <l> വിസ്മയംപൂണ്ടു വിശ്വമൊക്കെയും സുഖിക്കവേ,</l>
            <l> ഈവണ്ണം പല പല കാലങ്ങൾ കളിച്ചിതു</l>
            <l> കാർവർണ്ണൻ താനു ഗോപസുന്ദരിമാരുംകൂടെ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">കവി ഇവിടെ ശ്രീകൃഷ്ണനേ കേവലം ഒരു രസികനായിട്ടും ഗോപിമാരെ,
വെറും സ്ത്രീകളായിട്ടും അല്ല കാണുന്നതു്. “ഉപനിഷത്തുകളാം ഗോപസ്ത്രീകൾ” എന്നു് അദ്ദേഹം ഒരിടത്തു
രൂപണം ചെയ്തിരിക്കുന്നതു നോക്കുക.
</p>
          <lg xml:id="lg2.1.88">
            <l> “കണ്ണാടിതന്നിൽ നിഴലെടുത്തു മുഖം ജീവ-</l>
            <l> നെന്നതു ധരിക്കണം നോക്കുന്ന മുഖം കൃഷ്ണൻ,</l>
            <l> കണ്ണാടിതന്നിൽകണ്ട മുഖത്തിനലങ്കാരം</l>
            <l> വേണമെന്നാകിൽ നോക്കും മുഖത്തിലണിയിട്ടേ ശോഭയുണ്ടാവൂ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നും അദ്ദേഹം പറഞ്ഞിരിക്കന്നു. ഈ കൃതിക്കു നാലു പാദങ്ങളുണ്ടു്.
അവയിൽ ഒന്നും മൂന്നും നാലും പാദങ്ങൾ.
</p>
          <lg xml:id="lg2.1.89">
            <l> “അമ്മതന്മടിയിൽവച്ചാലോലിച്ചീടുംനേര-</l>
            <l> ‘മമ്മമ്മാ’ വിതുമ്പിപ്പുഞ്ചിരിയും കാണാകേണം.</l>
            <l> കൊഞ്ചിക്കൊണ്ടെടുത്തമ്മ ചാഞ്ചാടിച്ചീടുന്നേരം</l>
            <l> പുഞ്ചിരിതൂകി ക്കളിക്കുന്നതും കാണാകേണം.</l>
            <l> നാലുമൂന്നടിവച്ചു വിയച്ചുനടന്നീടും</l>
            <l> കാലത്തെ ബ്ബാലഭാവമോക്കവേ കാണാകേണം.</l>
            <l> അംബുജക്കുരുന്നു കൈക്കൊണ്ടയ്യോ മെല്ലെമെല്ലെ</l>
            <l> അമ്പിളിയമ്മാവാ വായെന്നതും കാണാകേണം.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിങ്ങനെ കേകാ വൃത്തത്തിലും രണ്ടാംവൃത്തം കാകളിയിലും
എഴുതപ്പെട്ടിരിക്കുന്നു.
</p>
          <p style="indent">ഈ കൃതി പൂന്താനത്തിന്റേതായിരിക്കുമോ എന്നു സംശയിക്കുന്നു.
</p>
        </div>
        <!--end of "section 1.20/II.1"-->
        <div type="section" xml:id="sec1.21" n="1.21">
          <head type="sechead">പൂന്താനം നമ്പൂരി</head>
          <p style="noindent">‘പൂന്തേനാം പല കാവ്യംകണ്ണനു നിവേദിച്ച’ ഒരു പരമ ഭാഗവതനായിരുന്നു
പൂന്താനം നമ്പൂതിരി. അദ്ദേഹം എഴുനൂറ്റി മുപ്പതാമാണ്ടിടയ്ക്കു് വള്ളുവനാടുതാലൂക്കിൽ നെന്മേനി അംശത്തിൽ
ജനിച്ചു. “തെങ്കൈലനാഥോദയം” മുതലായ കൃതികളുടെ കർത്താവായ ശ്രീ നീലകണ്ഠകവിയായിരിക്കുമോ?
അദ്ദേഹത്തിന്റെ ഗുരു.
</p>
          <lg xml:id="lg2.1.90">
            <l> “ശ്രീനീലകണ്ഠപദപാംസുലവപ്രസാദാൽ</l>
            <l> ശ്രീകൃഷ്ണലീലകളിവണ്ണമൊരോന്നു ചോന്നേൻ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് ശ്രീകൃഷ്ണകർണ്ണാമൃതത്തിൽ സ്തുതിക്കപ്പെട്ടിരിക്കുന്ന ശ്രീ നീലകണ്ഠനും
എഴുത്തച്ഛനാൽ ഹരിനാമകീർത്തനത്തിൽ സംസ്കൃതനായ ശ്രീ നീലകണ്ഠഗുരുവും ഒരാൾതന്നെ
ആയിരിക്കാൻ ഇടയുണ്ടു്. പൂന്താനവും എഴുത്തച്ഛനും സമകാലികന്മാരായിരുന്നുവെന്നുള്ളതിനു
സംശയമില്ല.
</p>
          <p style="indent">ഇക്കാലത്തുതന്നേ ഉണ്ടായ ‘മനുഷ്യാലയ ചന്ദ്രിക’ എന്ന സംസ്കൃത
ഗ്രന്ഥത്തിലേ.
</p>
          <lg xml:id="lg2.1.91">
            <l> ‘ശ്രീമംഗലാസ്പദസദാശ്രയ നീലകണ്ഠ</l>
            <l> പ്രേമപ്രകർഷനിലയസ്സകലാഭിവന്ദ്യ!’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന പദ്യത്തിൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്നതു് തിരുമംഗലത്തു നീലകണ്ഠൻ
മൂസ്സതാണെന്നു് പ്രസ്തുതഗ്രന്ഥത്തിന്റെ ഒരു വ്യാഖ്യാതാവു പറയുന്നു. തിരുമംഗലം തൃപ്രങ്ങോട്ടുക്ഷേത്രത്തിനു
സമീപം സ്ഥിതിചെയ്യുന്നുവത്രേ. ഇദ്ദേഹം പൂന്താനത്തിന്റെ ഗുരുവായിരുന്നിരിക്കാൻ അധികം
സാംഗത്യമുണ്ടു്.
</p>
          <p style="indent">‘ശ്രീമൻ മുകുന്ദ ജയ വാമപുരാധിനാഥാ!’ എന്നു് ശ്രീകൃഷ്ണ കർണ്ണാമൃതത്തിൽ
പറഞ്ഞിരിക്കുന്ന വാമപുരാധിനാഥൻ പുനത്തിന്റെ ഗൃഹത്തിനടുത്തുള്ള ‘എടത്തുപുറം’ ക്ഷേത്രത്തിലേ
വിഷ്ണുമൂർത്തിയാണു്. ഈ മൂർത്തിയായിരുന്നു പൂന്താനത്തിന്റെ ഇഷ്ടദേവത.
</p>
          <p style="indent">പൂന്താനത്തേപ്പറ്റി ഒട്ടുവളരെ ഐതിഹ്യങ്ങൾ കേട്ടിട്ടുണ്ടു്. അദ്ദേഹം
സന്താനഗോപാലം പാന നിർമ്മിച്ചശേഷം, അതിനെ നാരായണ ഭട്ടതിരിയേക്കാണിച്ചുവത്രേ. എന്നാൽ
ഭാഷാകവിതയിൽ എന്തു നോക്കാനിരിക്കുന്നുവെന്നു് അദ്ദേഹം പുച്ഛിച്ചുകളകയാൽ, ഭക്താഗ്രണിയായ
നമ്പൂരി തീവ്രമായ ദുഃഖത്തോടുകൂടി തിരിച്ചുപോയി. അന്നുരാത്രി ഭട്ടതിരി ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ
ആരോ ഒരാൾ തട്ടിയുണർത്തീട്ടു്, ആ ഭക്തൻ നിദ്രാഭംഗദുഃഖം അനുഭവിച്ചുകൊണ്ടിരിക്കേ “നീ സുഖമായി
ഉറങ്ങുന്നോ? ഭട്ടതിരിയുടെ വിഭക്തിയേക്കാൾ പൂന്താനത്തിന്റെ ഭക്തിയ്ക്കു മാറ്റുകൂടും. വേഗംചെന്നു് അയാളെ
സമാധാനപ്പെടുത്തൂ” എന്നു പറഞ്ഞതായി അദ്ദേഹത്തിനു തോന്നി. ഭട്ടതിരി ഉടൻതന്നെ എഴുന്നേറ്റു്
പൂന്താനത്തിന്റെ അടുത്തുചെന്നു്, പാന വാങ്ങി വായിച്ചുനോക്കി പ്രശംസിക്കയാൽ, നമ്പൂതിരിക്കു വലിയ
സമാധാനമായി.
</p>
          <p style="indent">നമ്പൂരി സന്താനഗോപാലം എഴുതിക്കൊണ്ടിരിക്കവേ, വൈകുണ്ഠത്തെ
എങ്ങനെ വർണ്ണിക്കേണ്ടു എന്നറിയാതെ വിഷമിച്ചരിക്കുമ്പോൾ നിദ്രാധീനനായി ഭവിക്കയും മഹാവിഷ്ണു
സ്വപ്നത്തിൽ വൈകുണ്ഠം കാണിച്ചുകൊടുക്കയും ചെയ്തതായി വേറൊരു ഐതിഹ്യവും ഉണ്ടു്.
സന്താനഗോപാലത്തിലെ വൈകുണ്ഠവർണ്ണന വളരെ നന്നായിട്ടുണ്ടുതാനും.
</p>
          <p style="indent">വേറൊരു കഥയുള്ളതു് കുറേക്കൂടി രസാവഹമാണു്. ഒരിക്കൽ ഈ നമ്പൂരി
ഗുരുവായൂർ ക്ഷേത്രത്തിൽവച്ചു്, ‘പത്മനാഭോ മരപ്രഭുഃ’ എന്നുള്ള സ്തോത്രത്തെ തെറ്റി ഉച്ചരിച്ചതു
കേട്ടുകൊണ്ടിരുന്ന ഒരു വിദ്വാൻ ‘വിഡ്ഢി! മരപ്രഭുവല്ല; അമരപ്രഭുവാണു്’ എന്നു ആക്ഷേപിച്ചപ്പോൾ, ‘പിന്നെ
മരപ്രഭുവാരാണു്? മരപ്രഭുവും ഞാൻതന്നെ’ എന്നൊരു അശരീരി കോവിലിനുള്ളിൽ നിന്നുണ്ടായിപോൽ.
അതുകേട്ടു് ആ വിദ്വാൻ വല്ലാതെ ലജ്ജിച്ചുപോയത്രേ.
</p>
          <p style="indent">അദ്ദേഹത്തിന്റെ ഭക്തിപാരവശ്യത്തേയും തജ്ജന്യമായ നിർഭയത്വത്തേയും
ഉദാഹരിക്കുന്ന അസംഖ്യം ഐതിഹ്യങ്ങൾ ഉണ്ടു്. ഒരിക്കൽ അദ്ദേഹത്തിനെ കോഴിക്കോട്ടുസാമൂതിരിപ്പാടു
കോവിലകത്തേക്കു ക്ഷണിച്ചതനുസരിച്ചു്, അവിടെച്ചെന്നു് ഏതാനും ദിവസം താമസിച്ചു. അതിനിടയ്ക്കു്
സാമൂതിരിപ്പാടു് അദ്ദേഹത്തിന്റെ മാഹാത്മ്യത്തെ പൂർണ്ണമായി ഗ്രഹിച്ചു്, ഒട്ടുവളരെ ധനം ദാനംചെയ്തു.
നമ്പൂരി ആ പണവും കൊണ്ട് ഏകാകിയായി ഗുരുവായൂരേക്കു തിരിച്ചു. മാപ്പിളമാരുടെ കേന്ദ്രമായ
കുണ്ടുകെട്ടിഅങ്ങാടിയിൽ എത്തിയപ്പോൾ, ഏതാനും രാക്ഷസോപമന്മാരായ പരിഷകളുടെ കൈയിൽ
അകപ്പെട്ടുവത്രേ. കൈയിൽ ഉണ്ടായിരുന്ന പണക്കിഴി താഴെവെച്ചിട്ടു എവിടെ എങ്കിലും
ഓടിപ്പൊയ്ക്കൊള്ളാൻ മാപ്പിളമാർ പറഞ്ഞപ്പോൾ അദ്ദേഹം പണത്തെ താഴത്തുവെച്ചിട്ടു്,
“വേണമെന്നുണ്ടെങ്കിൽ ഈ പണം നിങ്ങൾ എടുത്തുകൊള്ളുക. ഞാൻ ഒരിക്കലും നിങ്ങളെപ്പേടിച്ചു
ഓടിപ്പോകുന്നതല്ല. ദൈവത്തെ അല്ലാതെ മറ്റാരെയും ഞാൻ ഭയപ്പെടാറില്ല” എന്നു ശാന്തമായ
സ്വരത്തിൽ പറഞ്ഞു. ആ മൂഷ്കരന്മാർ ഇതു കേട്ടു് അദ്ദേഹത്തിനെ നിഗ്രഹിക്കാൻ ഒരുങ്ങി. അപ്പോൾ ആ
ഭക്തശിരോമണി, നിലംപതിച്ചു്
</p>
          <lg xml:id="lg2.1.92">
            <l> “യാ ത്വരാ ദ്രൌപദീത്രാണേ, യാ ത്വരാ ഗജരക്ഷണേ;</l>
            <l> മയ്യാർത്തേ കരുണാമൂർത്തേ! സാ ത്വരാ ക്വ ഗതാ ഹരേ!” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന ഒരു ശ്ലോകം നിർമ്മിച്ചു് ഭക്തദാസനായ ശ്രീകൃഷ്ണനെ ധ്യാനിച്ചുകൊണ്ടു
തലപൊക്കി നോക്കിയപ്പോൾ, പന്തം കൊളുത്തിപ്പിടിച്ച അനേകം സൈനികന്മാരാൽ അനുഗതനായ
ഒരു സൈന്യാധിപൻ താൻ നിൽക്കുന്ന സ്ഥലത്തേയ്ക്കു വരുന്നതു കണ്ടു്, ശ്രീകൃഷ്ണന്റെ
കാരുണ്യാതിശയത്തെ സംസ്മരിച്ചു്, അശ്രുക്കൾ തൂകി. മാപ്പിളമാരുടെ നിഴൽപോലും കാണാനില്ലാതായി.
കരുണാകരമേനോൻ എന്ന സേനാപതി നമ്പൂരിയെ തിരിച്ചു കോവിലകത്താക്കുകയും മാപ്പിളമാരെ
തേടിപ്പിടിച്ചു വേണ്ടവിധം ശിക്ഷിക്കുകയുംചെയ്തു.
</p>
          <p style="indent">കൂടല്ലൂർമനയ്ക്കൽവെച്ചുണ്ടായ ഒരു സഹസ്രനാമകാലത്തു ആ മനയ്ക്കലേ
വിദ്വാനായ മൂസ്സു് ഓത്തില്ലാത്ത പൂന്താനത്തേയും ക്ഷണിച്ചുവരുത്തി കാൽകഴുകിച്ചൂട്ടു നടത്തിയതിനെപ്പറ്റി
മറ്റു നമ്പൂരിമാർക്കു ഈർഷ്യതോന്നി. ബുദ്ധിമാനായ നമ്പൂരി അവരെ ഒരു പാഠം പഠിപ്പിക്കാനായി
അന്നുച്ചയ്ക്കു് ഒരു ഭാഗവതം വായന നടത്തി. വായനക്കാരൻ പൂന്താനമായിരുന്നു എന്നു പറയേണ്ടതില്ലല്ലൊ.
ഭഗവാന്റെ അനന്തകല്യാണഗുണഗണങ്ങളെപ്പറ്റി ചിന്തിച്ചു ചിന്തിച്ചു്, ഭക്തിസാഗരത്തിൽ നിമഗ്നനായ
നമ്പൂരിയുടെ ഹൃദയത്തിൽനിന്നു് അമൃതഝരിപോലെ പ്രവഹിച്ച വചഃപ്രസരം ശ്രോതാക്കളെ
പരമാനന്ദത്തിൽ ലയിപ്പിച്ചു. വായന തീർന്നതോടുകൂടി ആഢ്യൻനമ്പൂരിമാരുടെ അസൂയയും
ദൂരെത്തെറിച്ചുപോയി.
</p>
          <p style="indent">വേറൊരിക്കൽ ഏതാനുംപേരോടുകൂടി നമ്മുടെ നമ്പൂരിയും മറ്റു ചിലരും
തൃപ്രക്കുന്നത്തു് ഉത്സവത്തിനു പോയിരുന്നത്രേ. മിഥുനമാസംമുതൽക്കു് ആറു മാസംവരെ ആ ക്ഷേത്രത്തിൽ
ആർക്കും പോകാൻ സാധിക്കയില്ല. കുന്നിൻപുറത്തു സ്ഥിതിചെയ്യുന്ന ആ ക്ഷേത്രത്തിലേക്കുള്ള വഴി
ദുർഗ്ഗമവും ‘ഝില്ലിഝംകാരനാദമണ്ഡിതസിംഹവ്യാഘ്രശല്യാദിമൃഗഗണനിഷേവിതവും’ ആയ ഒരു
വനത്തിൽ കൂടെ ആയിരുന്നു. നമ്പൂരിയും കൂട്ടരും ഉത്സവം കഴിഞ്ഞുവീട്ടിലേക്കു തിരിച്ചപ്പോൾ രാത്രി
അധികം ഇരുട്ടി. ഏതാനും വഴി നടന്നുപോന്ന ശേഷം ആണു് നമ്പൂരി തന്റെ ഭാഗവതത്തെപ്പറ്റി ഓർത്തതു്.
അതിനെ പിരിഞ്ഞിരിക്കുന്നകാര്യം നമ്പൂരിക്കു വിഷമമായിരുന്നു. ഇനി എന്താണു് ചെയ്ക! നമ്പൂരി തിരിച്ചു
പോവാൻ തന്നെ തീർച്ചപ്പെടുത്തി. കൂട്ടുകാർ വളരെ തടസ്സംപറഞ്ഞുനോക്കി. “എനിക്കു് ഒരാപത്തും
സംഭവിക്കയില്ല. അഥവാ മരിച്ചുപോയാൽതന്നെ, ഭാഗവതവായന മുടക്കുന്നതിനെക്കാൾ ഭേദമല്ലേ?”
എന്നു പറഞ്ഞു അദ്ദേഹം ക്ഷേത്രത്തിലേക്കു നടന്നു. അവിടെ എത്തിയപ്പോൾ അർദ്ധരാത്രി
കഴിഞ്ഞിരുന്നു. വാതിൽ അല്പം തുറന്നുകിടന്നു. നമ്പൂരി അകത്തുകടന്നപ്പോൾ കണ്ടകാഴ്ച
‘അത്ഭുതമത്ഭുതമത്ഭുതമേ’ എന്നു പറയേണ്ടു. ‘മന്മഥകോടിസുഷമ’ കലരുന്ന ഒരു യുവാവു് സൌന്ദര്യക്കടൽ
കടഞ്ഞെടുത്തതോ എന്നു് ആരും ശങ്കിച്ചുപോകുന്ന ഒരു യുവതീരത്നത്തിനെ ഭാഗവതം വായിച്ചു കേൾപ്പിച്ചു
കൊണ്ടിരുന്നു. നമ്പൂരി സാലഭഞ്ജികപോലെ നിന്നു പോയി. അവർ വായന നിർത്തിയപ്പോൾ, നമ്പൂരി
മുമ്പോട്ടുചെന്നു താണുവണങ്ങിക്കൊണ്ടു ‘അടിയന്റെ ഭാഗവതം തരണെ’ എന്നു പ്രാർത്ഥിച്ചു. ‘നിന്റെ
ഭാഗവതഗ്രന്ഥം വടക്കുന്നാഥക്ഷേത്രത്തിന്റെ തൃപ്പടിയിൽ ഇരിപ്പുണ്ടു്. നിനക്കു മംഗളം ഭവിക്കട്ടെ’ എന്നു
അനുഗ്രഹിച്ചിട്ടു് ലോകപിതാക്കളായ പാർവതീപരമേശ്വരന്മാർ അന്തർദ്ധാനംചെയ്തു. പൂന്താനം നമ്പൂരി
തന്റെ ഭാഗ്യപരിപാകത്തെ ഓർത്തു് ആനന്ദതുന്ദിലനായി സ്വഗൃഹത്തിലേക്കു തിരിച്ചു. ആ വനപ്രദേശം
സർവർത്തുരമണീയമായി തോന്നി. മാർഗ്ഗം തെളിഞ്ഞുകിടന്നു. ഇതുപോലെ വേറെയും പല
ഐതിഹ്യങ്ങൾ കേട്ടിട്ടുള്ളതിനെ വിസ്തരഭയത്താൽ ഇവിടെ ചേർക്കുന്നില്ല.
</p>
          <p style="indent">പൂന്താനത്തിന്റെ കൃതികൾ ശ്രീകൃഷ്ണാകർണ്ണാമൃതം ജ്ഞാനപ്പാന,
സന്താനഗോപാലം പാന, ഘനസംഘസ്തോത്രം, പാർത്ഥസാരഥിസ്തവം, ആനന്ദനൃത്തം ഇവയാകുന്നു.
</p>
        </div>
        <!--end of "section 1.21/II.1"-->
        <div type="section" xml:id="sec1.22" n="1.22">
          <head type="sechead">ശ്രീകൃഷ്ണകർണ്ണാമൃതം</head>
          <p style="noindent">ഈ കൃതി കൃഷ്ണാവതാരകഥയെ സ്തോത്രരൂപേണ വർണ്ണിക്കുന്നു.
അക്ലിഷ്ടരചനാസൌകുമാര്യംകൊണ്ടും ഭക്തിരസപ്രചുരിമകൊണ്ടും ഈ കവിത അത്യുത്തമമാകുന്നു. ഒന്നു
രണ്ടു പദ്യങ്ങൾ ഉദ്ധരിക്കുന്നു.
</p>
          <lg xml:id="lg2.1.93">
            <l> “ചാഞ്ചേറീടുന്ന പിച്ചക്കളികവിണുകിടന്നോമനക്കൈയുയർത്തി-</l>
            <l> ട്ടഞ്ചുംവെവ്വേറെതൃക്കൈവിരലുകൾമലരെത്തൊട്ടുകിട്ടാഞ്ഞുമപ്പോൾ,</l>
            <l> കുഞ്ചിപ്പൂമൈമറിഞ്ഞമ്മലരുമളവിലും പുഞ്ചിരിത്തേഞ്ചൊരിഞ്ഞും</l>
            <l> കുഞ്ചിക്കൈരണ്ടുമായ്ക്കാട്ടിനഭുവനപതേനിന്നെഞാൻകൈതൊഴുന്നേൻ</l>
            <l> മാനത്തമ്മാമനെക്കണ്ടമൃതുപൊഴിയുമക്കണ്ണനുണ്ണിക്കുചിത്തേ</l>
            <l> മാനത്തെക്കൈവളർപ്പാനമൃതകിരണനും മെല്ലെമേലിന്നിറങ്ങീ;</l>
            <l> മാനിച്ചമ്മയ്ക്കുകാട്ടി പ്രമദപരവശാൽ രണ്ടുകൈകൊണ്ടുമന്ദം</l>
            <l> മാനത്തേക്കണ്ടയച്ചീടിന തൊഴിലൊരുനാളാസ്ഥയാകാണ്മനോഞാൻ.</l>
            <l> കുഞ്ചിക്കാലും കരത്താർകുളുർമണിമുഖവും കണ്ണിലെക്കണ്ണെഴുത്തും</l>
            <l> കിഞ്ചിൽപ്പോന്നങ്കുരിക്കും ദശനമുകുളവും കൃഷ്ണ! ചെഞ്ചോരിവായും;</l>
            <l> പഞ്ചത്വംവന്നടുക്കുമ്പൊഴുതുമതിമറന്നങ്ങു വീണിടുമപ്പോ-</l>
            <l> ളെഞ്ചിത്തേപോന്നുദിച്ചീടുക തവതിരുമെയ്ക്കുള്ളകോപ്പുംമുരാരേ!</l>
            <l> പച്ചക്കല്ലൊത്ത പൂമൈനിറവുമണികഴൽ പല്ലവംമെല്ലെമെല്ലേ</l>
            <l> വെച്ചീടുമ്പോൾ വിയച്ചീടിനമധുരിമയും പിച്ചയുംവിശ്വമൂർത്തേ!</l>
            <l> മച്ചിത്തേപോന്നുദിച്ചീടണമതിനുവിശേഷിച്ചു വിജ്ഞാപയേഹം</l>
            <l> സച്ചിൽകല്ലോലമേനീ കൃപതരിക സദാ കൃഷ്ണ കാരുണ്യസിന്ധോ!</l>
            <l> ഉണ്ണിക്കാലും തളക്കോപ്പുകളുമരയിലെപ്പൊന്നരഞ്ഞാൺ കിഴിഞ്ഞി-</l>
            <l> ട്ടുണ്ണിക്കൈകൊണ്ടൊരുണ്ണിപ്പലകയുടനെടുത്തൊട്ടുവീണുംനടന്നും;</l>
            <l> ഉണ്ണക്കൃഷ്ണൻവരുമ്പോൾതിരുവയർനിറയേപ്പാലുമുണ്ടാപ്രസാദം</l>
            <l> കണ്ണിൽക്കാണായ്‍വരേണംരഹസിമമകിനാവെങ്കിലും പങ്കജാക്ഷ!”</l>
            <l> </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 1.22/II.1"-->
        <div type="section" xml:id="sec1.23" n="1.23">
          <head type="sechead">ജ്ഞാനപ്പാന</head>
          <p style="noindent">പൂന്താനത്തിന്റെ ശിശു കിടന്നിരുന്ന പര്യങ്കത്തിന്മീതെ, അദ്ദേഹത്തിന്റെ
പത്നി അറിയാതെ തന്റെ പുടക ഇട്ടുംവെച്ചു് അടുക്കളജോലിക്കു പോകയാൽ, അതു ശ്വാസമ്മുട്ടി
മരിച്ചുപോയത്രേ. തന്മൂലമുണ്ടായ ദുഃഖനിവൃത്തിക്കായി രചിച്ച കൃതിയാണു് “ജ്ഞാനപ്പാന.”
</p>
          <lg xml:id="lg2.1.94">
            <l> “മാളികമുകളേറിയമന്നന്റെ</l>
            <l> തോളിൽമാറാപ്പുകേറ്റുന്നതുംഭവാൻ</l>
            <l> കണ്ടുകണ്ടങ്ങിരിക്കും ജനത്തിനെ</l>
            <l> ക്കണ്ടില്ലെന്നുവരുത്തുന്നതുംഭവാൻ</l>
            <l> എണ്ണിഎണ്ണിക്കുറയുന്നിതായുസ്സും</l>
            <l> മണ്ടിമണ്ടിക്കരേറുന്നുമോഹവും”</l>
            <l> </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇത്യാദി പ്രസിദ്ധമായ ഉപദേശങ്ങളെല്ലാം ജ്ഞാനപ്പാനയിലുള്ളവയാണു്.
</p>
        </div>
        <!--end of "section 1.23/II.1"-->
        <div type="section" xml:id="sec1.24" n="1.24">
          <head type="sechead">പാർത്ഥസാരഥിസ്തവം</head>
          <p style="noindent">ഇതു് പൂന്താനത്തിന്റെ ഒരു ഖണ്ഡകൃതിയാകുന്നു. ഒന്നു രണ്ടു ശ്ലോകങ്ങൾ
ഉദ്ധരിച്ചുകൊള്ളട്ടെ.
</p>
          <lg xml:id="lg2.1.95">
            <l> “കെട്ടിവാർകുഴൽ വകഞ്ഞുപിന്നിലളകേഷുപീലികൾ തൊടുത്തുപൂ-</l>
            <l> മ്പട്ടുകൊണ്ടുവടിവോടുടുത്തുരസി ഹാരമിട്ടുവനമാലയും;</l>
            <l> പൊട്ടണിഞ്ഞുനിടിലത്തടത്തിലടൽപാർത്തു പാർത്ഥരഥമേത്യ ച-</l>
            <l> മ്മട്ടിമുഷ്ടിയിൽമുറുക്കിനിന്നരുളുമിഷ്ടദൈവതമുപാസ്മഹേ.</l>
            <l> ചെറ്റഴിഞ്ഞ ചികുരോൽകരാം ചെറിയതാരകേശകലതോറ്റ തൂ-</l>
            <l> നെറ്റിപാടു ചിതറും വിയർപ്പിലൊളിവുറ്റുപാറിന ഘനാളകാം;</l>
            <l> ഏറ്റുവാനഭിമുഖീകൃതപ്രതിനവപ്രതോദനിലയാമൊരൻ-</l>
            <l> പുറ്റു കാമപി കൃപാം കിരീടിരഥരത്നദീപകലികാം ഭജേ.” </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 1.24/II.1"-->
        <div type="section" xml:id="sec1.25" n="1.25">
          <head type="sechead">ആനന്ദനൃത്തം</head>
          <lg xml:id="lg2.1.96">
            <l> “ആമ്പാടിതന്നിലൊരുണ്ണിയുണ്ടങ്ങനെ</l>
            <l> ഉണ്ണിക്കൊരുണ്ണിക്കുഴലുമുണ്ടങ്ങനെ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇത്യാദി പ്രസിദ്ധമായ കീർത്തനമാണു് ആനന്ദനൃത്തം!
</p>
        </div>
        <!--end of "section 1.25/II.1"-->
        <div type="section" xml:id="sec1.26" n="1.26">
          <head type="sechead">സന്താനഗോപാലം പാന</head>
          <p style="noindent">ഇതു സാമാന്യം ഒരു നല്ല കൃതിയാണു്. ഈ കൃതിയ്ക്കു നാലു പാദങ്ങൾ ഉണ്ടു്.
ഇതിന്റെ പ്രാരംഭത്തിലും കവി തന്റെ ഗുരുവായ ശ്രീ നീലകണ്ഠനെ സ്തുതിച്ചുകാണുന്നു. ഒന്നാംപാദത്തിൽ,
ഒരു ബ്രാഹ്മണൻ, തന്റെ പത്നി പ്രസവിച്ച ഒമ്പതുകുട്ടികളും മരിച്ചുപോയതു നിമിത്തം ദുഃഖിതനായിട്ടു്
ദ്വാരകയിൽചെന്നു് ഭഗവാനെ,
</p>
          <lg xml:id="lg2.1.97">
            <l> “ദുഷ്ടരായ മഹീപാലന്മാരുടെ</l>
            <l> ദുഷ്ടതകൊണ്ടിവണ്ണമോരോതരം</l>
            <l> നിഷ്ഠൂരമായ ബാലമരണങ്ങൾ</l>
            <l> കഷ്ടമായിട്ടനുഭവിച്ചീടുന്നു.</l>
            <l> ശിഷ്ടപാലനെന്നമ്പോടുഭാവിച്ചു,</l>
            <l> കൃഷ്ണനെന്തിനിരുന്നുഞെളിയുന്നു?</l>
            <l> പതിനാറുസഹസ്രം മടവാർക്കു</l>
            <l> വിടുവേലക്കു നന്നിവനെത്രയും” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിങ്ങനെ അധിക്ഷേപിച്ചിട്ടും അദ്ദേഹം ഒന്നും മിണ്ടാതിരുന്നതിനാൽ
അതു കേട്ടുകൊണ്ടിരുന്ന ദുഷ്ടദാവാനലനായ അർജ്ജുനൻ,
</p>
          <lg xml:id="lg2.1.98">
            <l> “ദൃഷ്ടിവാൾമുനയൊന്നുകലങ്ങവേ</l>
            <l> പുഷ്ടരോഷമവിടന്നെഴുനേറ്റു</l>
            <l> ഗാണ്ഡീവത്തെയെടുത്തു വിരവോടെ</l>
            <l> ചണ്ഡവേഗം ചെറുഞാണൊലിയിട്ടു” </l>
          </lg>
          <!--end of "verse"-->
          <p style="noindent">കൊണ്ടു് അവിടെ കൂടിയിരുന്ന ജനങ്ങളോടു്,</p>
          <lg xml:id="lg2.1.99">
            <l> “നാടു രക്ഷിപ്പാനല്ലയോ ഭൂതലേ</l>
            <l> നാടുവാഴികളായിട്ടിരിക്കുന്നു?</l>
            <l> നാട്ടിലുള്ള പ്രജകളെ രക്ഷിപ്പാൻ</l>
            <l> ശക്തിപോരായിതെന്നു വരികിലും</l>
            <l> വിപ്രജാതിയെ രക്ഷിക്കയെന്നതു</l>
            <l> ക്ഷത്രിയർക്കു കുലധർമ്മമായതു്</l>
            <l> ഒന്നിനുംമതി പോരാതെയുള്ളവർ</l>
            <l> പെണ്ണുങ്ങൾക്കു സമരെന്നറിഞ്ഞാലും.</l>
            <l> എന്നിരിക്കെയീ യാദവന്മാരിലൊ-</l>
            <l> രെണ്ണമില്ല നിരൂപിച്ചുകാണുമ്പോൾ</l>
            <l> എന്നവരിലൊരുത്തനും തോന്നുന്നി-</l>
            <l> ല്ലിന്നീവൃത്താന്തം കഷ്ടമെന്നുള്ളതും</l>
            <l> ഭംഗിക്കോപ്പും ചമയവും വെണ്മയും</l>
            <l> നന്നുനന്നുടനെന്നേ പറയാവൂ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് സഗർവം പറഞ്ഞു്, അടുത്ത പ്രസവത്തിലുണ്ടാകുന്ന കുട്ടിയേ താൻ
രക്ഷിച്ചുകൊടുക്കുന്നതാണെന്നു ശപഥം ചെയ്യുന്നതും ആ വാക്കു കേട്ട ബ്രാഹ്മണൻ,
</p>
          <lg xml:id="lg2.1.100">
            <l> “എന്തു ഭോഷ! പറയുന്നതിങ്ങനെ</l>
            <l> കുലയാനത്തലവനിരിക്കവെ</l>
            <l> കുഴിയാനമദിക്ക കണക്കിനേ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു പുച്ഛിച്ചപ്പോൾ അദ്ദേഹം കുറേയൊക്കെ ആത്മപ്രശംസ ചെയ്തശേഷം,
</p>
          <lg xml:id="lg2.1.101">
            <l> “പ്രേതനാഥനെത്തന്നെയും വെന്നുഞാ-</l>
            <l> നായുധത്താണെ കാത്തുതരുന്നുണ്ടു്.</l>
            <l> ഇത്ഥമിന്നു പറഞ്ഞതുചെയ്യാകി-</l>
            <l> ലത്രയല്ല മഹീസുരാ കേട്ടാലും.</l>
            <l> ശക്തിയേറുന്ന ഗാണ്ഡിവത്തോടു വീ-</l>
            <l> ണഗ്നിതന്നിൽ മരിക്കുന്നതുണ്ടുഞാൻ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു വീണ്ടും വാഗ്ദാനം ചെയ്യുന്നതും അടങ്ങിയിരിക്കുന്നു.
</p>
          <p style="indent">രണ്ടാംപാദം വിപ്രപത്നി ഈറ്റില്ലം പ്രാപിക്കുന്നതിനോടുകൂടി ആരംഭിക്കുന്നു.
പ്രസവം അടുത്തപ്പോൾ അവളുടെ ദുഃഖം അതിരു കവിഞ്ഞു.
</p>
          <lg xml:id="lg2.1.102">
            <l> “മധ്യേ മധ്യേ യെഴുന്നേറ്റിരിക്കയം-</l>
            <l> മൊച്ചയില്ലാഞ്ഞു മാറത്തുതാഡിച്ചും</l>
            <l> കത്തിക്കാളുന്ന കാട്ടുതീയിൽവീണു</l>
            <l> ബദ്ധപ്പെട്ടൊരുമാൻപൈതലെന്നപോൽ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">‘വാട്ടംചേരുന്ന തന്റെ പ്രിയപത്നിയേ’ ആ ബ്രാഹ്മണൻ അർജ്ജുനന്റെ
ശപഥത്തെ അനുസ്മരിപ്പിച്ചു സമാധാനപ്പെടുത്തുവാൻ നോക്കി. എന്നാൽ ശ്രീകൃഷ്ണനോ ബലഭദ്രനോ
പ്രദ്യുമ്‍നാദികളോ അർജ്ജുനനെ സഹായിക്കാൻ ഒരുമ്പെട്ടു കാണാത്തതുകൊണ്ടു് അവൾക്കു
ധൈര്യമുണ്ടായില്ല.
</p>
          <lg xml:id="lg2.1.103">
            <l> “ആഴിവർണ്ണൻ തിരുമനക്കാമ്പിങ്കൽ</l>
            <l> വൈഷമ്യം ചെറുതുണ്ടെന്നു നിർണ്ണയം</l>
            <l> ഭക്തവത്സലനല്ലായ്കിലെന്നുമേ</l>
            <l> യിത്തൊഴില്ക്കുശ്രമിക്കുമോ ഭർത്താവേ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു അവൾ സസന്ദേഹം പറഞ്ഞപ്പോൾ,</p>
          <lg xml:id="lg2.1.104">
            <l> “പരമാർത്ഥം നിരൂപിക്കാൻ കൃഷ്ണനും</l>
            <l> ജിഷ്ണുവുമൊരുഭേദമില്ലേതുമേ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു പറഞ്ഞു ബ്രാഹ്മണൻ അവളെ സമാശ്വസിപ്പിച്ചു. എങ്കിലും അദ്ദേഹം
നേർച്ചകൾ പലതും ചെയ്യാതിരുന്നില്ല. വിപ്രപത്നിക്കു പ്രസവവേദന തുടങ്ങിയപ്പോൾ അർജ്ജുനൻ,
</p>
          <lg xml:id="lg2.1.105">
            <l> “ഗാണ്ഡീവം വില്ലുമാശുകുലയേറ്റീ</l>
            <l> പ്പാവകഭഗവാൻ കൊടുത്തീടിനോ-</l>
            <l> രാവനാഴികയും മുറുക്കീടിനാൻ;</l>
            <l> സ്വർണ്ണപുഷ്പങ്ങളാം ചില ബാണങ്ങ</l>
            <l> ളോർണ്ണോജാക്ഷനെ ധ്യാനിച്ചെടുത്തുടൻ</l>
            <l> ബാണമെയ്തു വലംവെച്ചു ഭൂമിയിൽ</l>
            <l> താണുകൂപ്പിത്തൊഴുതുവിശേഷിച്ചും</l>
            <l> ബാണം മൂന്നുമെടുത്തുതൊടുത്തെയ്തു</l>
            <l> ദ്രോണാചാര്യനേയും കരുതീടിനാൻ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിട്ടു് ഒരു ബാണകൂടം നിർമ്മിച്ചു ഈറ്റില്ലത്തെ രക്ഷിക്കുന്നതിനായി,
</p>
          <lg xml:id="lg2.1.106">
            <l> “മന്ദിരത്തിൻപുറത്തൊരുഭാഗത്തു</l>
            <l> സിന്ധുരേന്ദ്രനെപ്പോലെ നിന്നീടിനാൻ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നാൽ ഇത്തവണ പ്രസവിച്ച ശിശുവിന്റെ ശരീരംപോലും ബ്രാഹ്മണനു
കിട്ടിയില്ല. അതുകൊണ്ടു ദുഃഖിതനായ അഗ്നിഹോത്രി ‘അഗ്നിപോലെ ജ്വലിച്ചോരു കാന്തിപൂണ്ടു്’
</p>
          <lg xml:id="lg2.1.107">
            <l> “തീയ്യിൽ ചെല്ലു നിൻ ഗാണ്ഡീവവും നീയും</l>
            <l> ദുര്യശസ്സിനു പാത്രൻ നീയർജ്ജുനാ</l>
            <l> ആനപോലെ മദിച്ചുപറഞ്ഞുനീ</l>
            <l> നാണംകെട്ടതു നേരെന്നു കല്പിച്ച” </l>
          </lg>
          <!--end of "verse"-->
          <p style="noindent">താൻ ഒരു ഭോഷൻതന്നെയാണെന്നും മറ്റും പരുഷമായി ഒട്ടുവളരെ
അധിക്ഷേപിച്ചു. അതു കേട്ടു വർദ്ധിതപൌരുഷനായ അർജ്ജുനൻ നേരെ അന്തകപുരിയിലേക്കു
പുറപ്പെടുന്നതോടുകൂടി രണ്ടാംപാദം അവസാനിക്കുന്നു. അന്തകപുരിയിൽ ചെന്നന്വേഷിച്ചതിൽ,
</p>
          <lg xml:id="lg2.1.108">
            <l> “എന്റെ കിങ്കരന്മാരുമീബാലനെ</l>
            <l> ക്കൊണ്ടുപോന്നീലനിർണ്ണയം നിർണ്ണയം</l>
            <l> ശങ്കയുണ്ടു മനസ്സിലെന്നാകിലോ</l>
            <l> ശങ്കിക്കേണ്ട നരകങ്ങളൊക്കെയും” </l>
          </lg>
          <!--end of "verse"-->
          <p style="noindent">നോക്കുക എന്നു് പിതൃപതി ചൊന്നതനുസരിച്ചു് അർജ്ജുനൻ എല്ലായിടത്തും
നോക്കി; എന്നാൽ ഒരിടത്തും വിപ്രബാലനെക്കണ്ടില്ല. അതുകൊണ്ടു് അദ്ദേഹം അവിടെനിന്നു്
സ്വർഗ്ഗത്തിലും പാതാളത്തിലും ഒക്കെച്ചെന്നു അന്വേഷണം നടത്തി. ശ്രമങ്ങളെല്ലാം വന്ധ്യമായി
പരിണമിക്കയാൽ ഇനി തീയിൽചാടി മരിക്കയേ നിർവാഹമുള്ളു എന്നുറച്ചുകൊണ്ടു് അഗ്നികുണ്ഡം
നിർമ്മിച്ചു.
</p>
          <p style="indent">‘അർജ്ജുനന്റെ വിശേഷത്തെ വൈകാതെ അച്ഛനോടറിയിക്കേണമെന്നിട്ടു
സ്വർഗ്ഗലോകത്തേക്കെന്ന കണക്കിനെ’ അഗ്നിജ്വാലകൾ നിർഗ്ഗമിച്ചു.
</p>
          <lg xml:id="lg2.1.109">
            <l> “ബ്രഹ്മജ്ഞാനമുദിക്കുന്നനേരത്ത-</l>
            <l> ക്കർമ്മവാസനനീങ്ങും കണക്കിനേ</l>
            <l> അംബരത്തോടൊരുമിച്ചു കത്തുമ്പോൾ</l>
            <l> ധൂമമൊക്കയും നീങ്ങിക്രമത്താലേ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അഗ്നിയിൽ ചാടാനൊരുമ്പെട്ട അർജ്ജുനന്റെ അപ്പോഴത്തെ ഭാവം കവി
ഹൃദയംഗമമായി വർണ്ണിച്ചിരിക്കുന്നു.
</p>
          <lg xml:id="lg2.1.110">
            <l> “അഴകോടൊരു പൊയ്കയിൽചെന്നുടൻ</l>
            <l> മുഴുകിപ്പരിശുദ്ധി വരുത്തിനാൻ.</l>
            <l> വിലസീടുന്ന പാണിതലങ്ങളിൽ</l>
            <l> തുളസീദളംകൊണ്ടു നിറച്ചുതേ</l>
            <l> കുലവില്ലും ചുമലിലെടുത്തുനി-</l>
            <l> ർമ്മലമായൊരു മാറ്റുമുടുത്തുടൻ,</l>
            <l> കിഴിഞ്ഞീടിനവാർകുഴൽതന്നില-</l>
            <l> ങ്ങൊഴുകീടുന്ന വാരികണങ്ങളും,</l>
            <l> ഹർഷാശ്രു വഴിഞ്ഞു നിറഞ്ഞൊരു</l>
            <l> വരിനീണ്ടവിലോചനഭംഗിയും,</l>
            <l> കൃഷ്ണനാമം ജപിക്കുന്നനേരത്ത-</l>
            <l> ങ്ങൊട്ടൊട്ടുകാണും ദന്തദ്യുതികളും” </l>
          </lg>
          <!--end of "verse"-->
          <p style="noindent">കവി പറഞ്ഞിട്ടുള്ളതുപോലെ ‘അതിമോഹനമെന്നേ പറയാവൂ’ അല്പനേരം
അദ്ദേഹം ധ്യാനത്തിൽ മുഴുകി നിന്നു. തത്സമയം,
</p>
          <lg xml:id="lg2.1.111">
            <l> “ഇക്കാണാകിയ വിശ്വമശേഷവും</l>
            <l> ഉൾക്കരളിലുദിച്ചൊരു തത്വവും</l>
            <l> അക്ഷീണമായ ഭാസ്ക്കരബിംബവു-</l>
            <l> മഗ്രേ കാണുന്നോരഗ്നിഭഗവാനും,</l>
            <l> മൂർത്തി മൂന്നിന്നുമൂന്നായ വേദവും,</l>
            <l> സത്യവാസിയാം ശ്രീ ഗുരുനാഥനും,</l>
            <l> താനുമേതുമേ ഭേദമില്ലെന്നൊരു” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ജ്ഞാനം ധനഞ്ജയന്റെ ഉള്ളിൽ ഉറച്ചു.
</p>
          <p style="indent">‘അന്നേരം ജഗദാശ്രയനാം മുകിൽ വർണ്ണൻ,’ ‘വാജിമേധമഹാമഖശാലയിൽ’
നിന്നു് ഞെട്ടിയെഴുന്നേറ്റു്, ‘കണ്ണീർ നിറഞ്ഞുടനിടനെഞ്ഞു വിറച്ചു’ കൊണ്ടു് ആ സ്ഥലത്തേയ്ക്കു എഴുന്നരുളിയിട്ടു്
അർജ്ജുനനെ ഈ സാഹസകർമ്മത്തിൽനിന്നു് വിരമിപ്പിച്ചു. അനന്തരം അദ്ദേഹം വിപ്രബാലന്മാരെ
വീണ്ടുകൊണ്ടുവരാനായി വൈകുണ്ഠത്തിലേക്കു പുറപ്പെടുന്നതിനോടുകൂടി മൂന്നാംപാദവും അവസാനിക്കുന്നു.
</p>
          <p style="indent">അവർ അത്ഭുതകരമായ പലേ കാഴ്ചകൾ കണ്ടു കണ്ടു്, ഒടുവിൽ
വൈകുണ്ഠത്തിലെത്തി.
</p>
          <lg xml:id="lg2.1.112">
            <l> “അന്നേരത്തൊരു നൂറുനൂറായിരം</l>
            <l> പൂർണ്ണചന്ദ്രന്മാർ വന്നുദിക്കുംപോലെ,</l>
            <l> ദൂരത്താമ്മാറു കാണായിതന്നുടെ</l>
            <l> കാരണമായൊരാനന്ദതേജസ്സും</l>
            <l> </l>
          </lg>
          <p style="tstar">***</p>
          <!--end of "tstar"-->
          <lg xml:id="lg2.1.113">
            <l/>
            <l> വിശ്വസാക്ഷിയായ് സത്യമായ് നിത്യമായ്</l>
            <l> സച്ചിദാനന്ദമായ പരബ്രഹ്മം</l>
            <l> കണ്ടുകണ്ടങ്ങിരിക്കവേ കൃഷ്ണന്മാർ</l>
            <l> കണ്ടുവൈകുണ്ഠലോകമതിൽ തന്നേ</l>
            <l> പത്തുനൂറു സഹസ്ര കിരണന്മാർ</l>
            <l> ബദ്ധമോദമുദിക്കും കണക്കിനേ,</l>
            <l> നിരക്കവേ വിളങ്ങീടും താഴിക-</l>
            <l> ക്കുടങ്ങളതി ദൂരത്തു കാണായി.” (ഇത്യാദി) </l>
          </lg>
          <!--end of "verse"-->
          <p style="noindent">ശ്രീകൃഷ്ണൻ വിപ്രബാലന്മാരെ വീണ്ടുകൊണ്ടുവന്നു് കൊടുത്തു് അർജ്ജുനന്റെ
സത്യത്തെ നിറവേറ്റിയതു വരെയാണു് കഥ.
</p>
        </div>
        <!--end of "section 1.26/II.1"-->
        <div type="section" xml:id="sec1.27" n="1.27">
          <head type="sechead">കിരാതം ഹംസപ്പാട്ടു്</head>
          <p style="noindent">അച്ചടിച്ചിട്ടില്ലെന്നു തോന്നുന്ന കവിത സാമാന്യം നന്നു്.
ഗ്രന്ഥകർത്താവാരെന്നു നിശ്ചയമില്ല.
</p>
        </div>
        <!--end of "section 1.27/II.1"-->
        <div type="section" xml:id="sec1.28" n="1.28">
          <head type="sechead">പ്രഹ്ളാദചരിതം ഹംസപ്പാട്ടു്</head>
          <p style="noindent">ഈ കൃതി വക്ഷ്യമാണമായ വിഷ്ണുഗീതഹംസപ്പാട്ടിന്റെ ഒരു ഭാഗമാകുന്നു.
തൽകർത്താവു് ചേന്നമംഗലത്തുകാരനായിരിക്കാമെന്നു്,
</p>
          <lg xml:id="lg2.1.114">
            <l> ‘നരനികരനരകഹരനരവവരശായിയാം</l>
            <l> നാരസിംഹാത്മാ ജയന്താലയേശ്വരനെ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">പ്രഹ്ളാദചരിതാരംഭത്തിലും, വിഷ്ണുഗീതാരംഭത്തിലും
പ്രശംസിച്ചിരിക്കുന്നതിൽ നിന്നൂഹിക്കാം. അതിനുംപുറമെ കവി, ശ്രീകുബേരനെന്ന പാലിയത്തച്ഛന്റെ ഒരു
ആശ്രിതനായിരുന്നുവെന്നു്,
</p>
          <p style="indent">‘ശ്രീകുബേരാഖ്യനാം പാലിയാധീശനെ’ വാഴ്ത്തീട്ടുള്ളതിൽ നിന്നു
ഗ്രഹിക്കാവുന്നതാണു്. പത്താം ശതകത്തിൽ ചേന്നമംഗലത്തുകാരനായ ഒരു രാമപാണിവാദൻ
ജീവിച്ചിരുന്നുവെന്നും അദ്ദേഹം ചേന്നമംഗലത്തെ വിഷ്ണുമൂർത്തിയേപ്പറ്റി ഒരു സ്തോത്രവും രാഘവീയം
എന്നൊരു കാവ്യവും രചിച്ചിട്ടുണ്ടെന്നും പ്രഹ്ളാദചരിതം അദ്ദേഹത്തിന്റെ കൃതിയായിരിക്കുമോ എന്നും
തൽപ്രസാധകനായ ഉള്ളൂർ മി. എസ്. പരമേശ്വരയ്യർ ശങ്കിക്കുന്നു.
</p>
          <p style="indent">രാഘവീയകർത്താവു് ആരെന്നു നമുക്കു അറിവാൻ യാതൊരു പ്രയാസവുമില്ല.
ആ കാവ്യത്തിൽ, ‘ശ്രീനാരായണഭട്ടപാദഗുരുപാദാനാം പ്രസാദോദയാൽ’ എന്നു പ്രസ്താവിച്ചു കാണുന്നതു
കൊണ്ടു് കവി ഒരു നാരായണഭട്ടതിരിയുടെ ശിഷ്യനാണെന്നു തീർച്ചയാണല്ലൊ. ഈ കവിതന്നേ
അംബരനദീശവിഷ്ണുസ്തോത്രം എന്നൊരു ശതകവും സീതാരാഘവാദിനാടകങ്ങളും രചിച്ചിട്ടുണ്ടു്. അവയിലും
നാരായണഭട്ടപാദസ്തുതി കാണുന്നു.
</p>
          <lg xml:id="lg2.1.115">
            <l> “ഭൂതേഷു സർവേഷ്വപിനിർവിശേഷംഭൂയസ്തരാമാഹിത കാരുണീകം</l>
            <l> ഭൂദേവതാമംബരവാഹിനീശം ശ്രീദേവനാരായണമാശ്രയാമാഃ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന പദ്യം അദ്ദേഹം ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതനായിരുന്നു
എന്നുള്ളതിനു ലക്ഷ്യമാണല്ലോ. പ്രസ്തുത സ്തോത്രതല്ലജത്തിന്റെ അവസാനത്തിൽ
</p>
          <lg xml:id="lg2.1.116">
            <l> ശ്രീനാരായണഭട്ടപാദരജസാ കാരുണ്യവാരാന്നിധേ-</l>
            <l> ർഗ്ഗാർഭാദുത്ഭവിഭിശ്ശുഭൈമധുരി പുസ്തോത്രക്ഷരൈമൌക്തിതൈ</l>
            <l> രാമണേ ഗ്രഥിതാമിമാമവിരതയേഃ ശ്ലോകസ്വാരസ്രജം</l>
            <l> കണ്ഠേ ലോയേതി പ്രയാസിതികൃതീമർത്ത്യസ്സവിഷ്ണോഃ പദം </l>
          </lg>
          <!--end of "verse"-->
          <p style="noindent">‘രാമപാണിവാദവിരചിതം അംബരനദീശസ്തോത്രം സമാപ്തം’ എന്നും
കാണുന്നുണ്ടു്. ഇനി നമുക്കു സീതാരാഘവീയം നാടകം നോക്കുക. അതിന്റെ പ്രസ്താവനയിൽ,
</p>
          <lg xml:id="lg2.1.117">
            <l> “ശ്രീനാരായണഭട്ടപാദകരുണാ പീയുഷ ഗണ്ഡൂഷണാ</l>
            <l> ദിഷ്ടാംപുഷ്ടി മുപൈതി യസ്യകവിതാ കല്പദ്രുബീജാങ്കുരഃ</l>
            <l> രാമോ നാമ സ പാണിവാദകുലജ സ്തസ്യപ്രഭൂതം ഫലം</l>
            <l> സീതാരാഘവനാടകം രസമയം സഭ്യാർത്ഥമഭ്യാഗമൽ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നും,
</p>
          <lg xml:id="lg2.1.118">
            <l> “അധിസ്യാനന്ദൂരം ജയതിജഗതീപാലനപരാ</l>
            <l> പരം ജ്യോതിശ്ശീതദ്യുതിധവളശേഷാഹിശയനം</l>
            <l> യദന്തസ്സന്തസ്തദഖില നൃപതീനാന്നതുപരം</l>
            <l> സുരാണാമപ്യുച്ചൈരധിവസതിമാർത്താണ്ഡനൃപതിഃ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നും കാണുന്നതുകൊണ്ടു് ഈ രാമപാണിവാദൻ കുഞ്ചൻനമ്പ്യാരു തന്നെ
എന്നൊരൂഹത്തിനു വഴി കിട്ടുന്നു. മാർത്താണ്ഡവർമ്മ രാജാവിനെ
‘പത്മനാഭസമർപ്പിതസമസ്തനിജവിഭവ’നായി പ്രസ്താവിച്ചിട്ടുമുണ്ടല്ലോ. ചെമ്പകശേരി രാജാവിനേയും
പിന്നീടു മാർത്താണ്ഡവർമ്മ രാജാവിനേയും ആശ്രയിച്ചു ജീവിച്ചതായ ഒരു രാമൻനമ്പ്യാരെ മാത്രമേ നാം
അറിയുന്നുള്ളു. നമ്പ്യാരുടെ ഗുരുവായി ഒരു തെക്കേടത്തു ഭട്ടതിരി ഉണ്ടായിരുന്നതായി ഒരു
ഐത്യഹ്യവുമുണ്ടല്ലോ. ആ ഭട്ടതിരി ആയിരിക്കണം ഇതിൽ സംസ്കൃതനായ നാരായണഭട്ടപാദൻ.
</p>
          <p style="indent">കുഞ്ചൻനമ്പ്യാരുടെ പേരു ‘രാമൻ’ എന്നായിരുന്നു എന്നുള്ളതിനേപ്പറ്റി
സംശയിപ്പാനൊന്നുമില്ല. ഒരു പഞ്ചതന്ത്രഗ്രന്ഥത്തിന്റെ അവസാനത്തിൽ,
</p>
          <lg xml:id="lg2.1.119">
            <l> ‘പഞ്ചതന്ത്രം നീതിശാസ്ത്രം ഭാഷയാസന്നിവേശിതം</l>
            <l> രാമേന പാണിവാദേന ബാലാനാം ബോധഹേതവേ</l>
            <l> ശ്രീമദംബര വാഹിന്യാം ധാമനിസ്ഫുടമുല്ലസൽ</l>
            <l> ശ്രീവാസുദേവോ ഭഗവാൻ ശ്രേയസേ ബോഭവിതു നഃ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു കാണുന്നുണ്ട്. അതിനുംപുറമേ വഞ്ചിമഹാരാജാവു് ഏതെങ്കിലും
സ്ഥാവരമായ വസ്തുവിൽ ഉറപ്പിക്കണം എന്നു അരുളിച്ചെയ്തിട നമ്പ്യാർക്കു നല്കിയ പണക്കിഴികൊണ്ടു് ആ
വിരക്തകവി കിള്ളിക്കുറിശ്ശിമംഗലത്തു ഒരു ബലിക്കല്പുര തീർപ്പിക്കയും അതിൽ,
</p>
          <lg xml:id="lg2.1.120">
            <l> “ശ്രീബലിപ്രസ്തരശ്ശംഭോ ശ്ശ്രീശുകാലയ വാസിനഃ</l>
            <l> രാമേണപാണിവാദേന കാരിതോ ഭുതയേ ധ്രുവം.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു കൊത്തിക്കയും ചെയ്തിട്ടുണ്ടു്.
</p>
          <p style="indent">പ്രഹ്ളാദചരിതത്തിന്റെ കർത്താവു് കുഞ്ചൻനമ്പ്യാരായിരിക്കാൻ ഇടയില്ല.
അദ്ദേഹം പാലിയത്തച്ഛനെ ആശ്രയിച്ചു ജീവിച്ചിരുന്നതായി ഒരു തെളിവുമില്ലല്ലോ. വിഷ്ണുഗീതയിൽ
നമ്പ്യാരുടെ ശൈലി കണികാണ്മാനില്ലെന്നും നമുക്കു കാണാം. ശ്രീകൃഷ്ണവിലാസകാവ്യത്തിന്റെ
വ്യാഖ്യാതാവായി ഒരു രാമൻനമ്പ്യാരുള്ളതായി നമുക്കു് അറിയാം. അദ്ദേഹവും ഒരു
ശ്രീനാരായണഭൂസുരന്റെ ശിഷ്യനായിരുന്നുവെങ്കിലും കുഞ്ചൻനമ്പ്യാരിൽ നിന്നു ഭിന്നനാണെന്നു തോന്നുന്നു.
ചേന്നമംഗലത്തുകാരനായിരുന്നെന്നും തോന്നുന്നില്ല. വേറൊരു
രാമപാതിവാദനുള്ളതുരാമപഞ്ചശതിയുടെവ്യാഖ്യാതാവാണു്. അദ്ദേഹമായിരിക്കുമോ
പ്രഹ്ളാദചരിതത്തിന്റെ കർത്താവെന്നു നിശ്ചയമില്ല. എഴുത്തച്ഛനാകുന്ന കവി ഭാസ്കരന്റെ
പ്രചണ്ഡജ്യോതിസ്സിനാൽ വിലുപ്മഭാസ്സായി തീർന്ന ഏതോ ഒരു കവിതാരം രചിച്ചതാണു് ഈ കൃതി
എന്നു മാത്രമേ തല്ക്കാലം പറവാൻ നിവൃത്തിയുള്ളു.
</p>
          <p style="indent">പ്രഹ്ളാദചരിതം ഒരു മനോഹരമായ ചെറുകാവ്യമാകുന്നു. അദിതിയുടെ
‘സുതനനുജനതി കഠിനമാനസനായ’ ഹിരണ്യകശിപു എന്ന അസുരൻ ‘അഗ്രജാപായം ഗ്രഹിച്ച’ ഉടനെ
വിശ്വം മുഴുവനും ആക്രമിച്ചു കീഴടക്കുന്നതിനായി നിശ്ചയിച്ചു. ഉദ്ദേശം നിർവഹിക്കുന്നതിനു വേണ്ടി
‘ഗോകർണ്ണമെന്നുള്ള പുണ്യദേവാലയം’ പ്രാപിച്ചു് അയാൾ തപസ്സുചെയ്തു തുടങ്ങി.
</p>
          <lg xml:id="lg2.1.121">
            <l> “മുനികളുടെ നടുവിലുടനിരുപുറവുമാദരാൽ</l>
            <l> മുന്നിലും പിന്നിലും തീയെരിച്ചീടിനാൻ.</l>
            <l> കുളിനിയമമനുദിനവുമവനു കുറവില്ലഹോ</l>
            <l> കുറ്റം വെടിഞ്ഞു തുടങ്ങീ മഹാവ്രതം.</l>
            <l> അശനമപി ശയനമഹി നഹി, കൃശശരീരനാ-</l>
            <l> യർച്ചനം ധ്യാനം ജപം തുടങ്ങീടിനാൻ.</l>
            <l> കരളിലൊരു ചലനമതുമവനു നഹി കാൽക്ഷണം</l>
            <l> കാറ്റും മഴയും വെയിലുമേറ്റീടിനാൻ.</l>
            <l> മരവിരിയുമഥജടയുമതിവിമല ഭസ്മവും</l>
            <l> മാറാതലങ്കാരമാക്കിവാണീടിനാൻ.</l>
            <l> അവനുടയ ജടയിലുടനനവധിലതാജാല-</l>
            <l> മാകവേ ചുറ്റിപ്പടർന്നു പതുക്കവേ</l>
            <l> പലവകയിലവനുടയ ശിരസി പരിചോടുടൻ</l>
            <l> പക്ഷികൾ കൂടു ചമച്ചു കൂടീടിനാർ.</l>
            <l> പുനരചലവരനുടയ തടമതിൽ ഹിരണ്യനെ-</l>
            <l> പ്പുറ്റുകൾ ചുറ്റും നിറഞ്ഞു മറച്ചിതു.</l>
            <l> അരവകുലമവനുടയ മുടിയിലിടകൂടിനി-</l>
            <l> ന്നാടിക്കളിക്കുന്നു കൂട്ടമോടേ മുദാ.</l>
            <l> കതിരവനിലധികതരമവനുടെയ തേജസാ</l>
            <l> കാളുന്നു കത്തിജ്വലിച്ചു ദിഗന്തരം.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇങ്ങനെ തീവ്രമായ തപം ചെയ്തുകൊണ്ടിരിക്കവേ, ബ്രഹ്മാവു്
പ്രത്യക്ഷപ്പെട്ടിട്ടു്,
</p>
          <p style="indent">‘ഇരവുമഥ പകലുമുടനടിയനേ’ ആരുംതന്നേ വധിക്കരുതെന്നു മാത്രമല്ല
‘അസിമുസലശരപരിഘ പരശു ഗദയാദിയാമായുധ’ങ്ങളാൽ താൻ അവധ്യനായിരിക്കണമെന്നും അയാൾ
പ്രാർത്ഥിച്ചതനുസരിച്ചു് ആ വരം നൽകിയതിനുശേഷം അദ്ദേഹം തിരോധാനം ചെയ്തു. അനന്തരം ഈ
അസുരന്റെ പരാക്രമം നിമിത്തം ദേവകൾ എല്ലാവരും സ്ഥാനഭ്രഷ്ടരായ് ചമഞ്ഞു. അവൻ ദുർമ്മദാന്ധ്യം
നിമിത്തം ‘ഉരഗവരശയനനുടെ പുരവരമണഞ്ഞുടൻ’ തിരക്കിത്തുടങ്ങിയപ്പോൾ സർവജ്ഞനായ ഭഗവാൻ
അവന്റെ മനസ്സിൽ ആവേശിച്ചു് ഒളിച്ചുകളയുകയാൽ,
</p>
          <lg xml:id="lg2.1.122">
            <l> “അജിതനിഹ വിജിതനീതികലുഷമതിനിശ്ചയി-</l>
            <l> ച്ചാശു മദംപൂണ്ടു പോന്നമ്മഹാസുരൻ</l>
            <l> </l>
          </lg>
          <p style="tstar">***</p>
          <!--end of "tstar"-->
          <lg xml:id="lg2.1.123">
            <l/>
            <l> തൽപുരംപൂക്കു സുഖിച്ചു വാണീടിനാൻ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അങ്ങനെ ഇരിക്കെ അയാളുടെ പത്നികളിൽവെച്ചു മൂത്തവൾ ഗർഭം
ധരിക്കയും, ‘നരകരിപു ചരണതല കമലമധുഭൃംഗമാം’ നാരദൻ അവിടെചെന്നു് സൂത്രത്തിൽ ഗർഭസ്ഥമായ
ശിശുവിനു് ജ്ഞാനോപദേശങ്ങൾ ചെയ്കയും ചെയ്തു. തന്നിമിത്തം ആ കുട്ടി ജനിച്ച അന്നുമുതല്ക്കേ
വിഷ്ണുഭക്തനായിത്തീർന്നു. ആ ശിശുവത്രേ വിഷ്ണുഭക്താഗ്രണിയായ പ്രഹ്ലാദൻ. പ്രഹ്ലാദന്റെ ശൈശവത്തെ
കവി ഇങ്ങനെവർണ്ണിക്കുന്നു.
</p>
          <lg xml:id="lg2.1.124">
            <l> “മധുമഥനനുടെ മകുടകടകമണികുണ്ഡലം</l>
            <l> മഞ്ജീരഹാരം വനമാലകൌസ്തുഭം</l>
            <l> ശരദമലശശിസദൃശവദനമൃദുഹാസവും</l>
            <l> ശംഖു ചക്രം ഗദാ പങ്കേരുഹങ്ങളും,</l>
            <l> കനകരുചിവസനമതുമനഘമണികാഞ്ചിയും.</l>
            <l> കാളമേഘാഭം കളേബരാഭോഗവും,</l>
            <l> അടികമല വടിവുമവനനവരതമാദരാ-</l>
            <l> ലാശയം തന്നിലുറപ്പിച്ചു മേവിനാൻ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഹിരണ്യകശിപു ഈ കുട്ടിയേ അഞ്ചുവയസ്സു തികഞ്ഞ ഉടനേ തന്നെ
ദൈത്യധർമ്മം ഗ്രഹിപ്പിക്കുന്നതീനായി ഗുരുവിനേ ഏൾപ്പിച്ചു. എന്നാൽ അവൻ,
</p>
          <lg xml:id="lg2.1.125">
            <l> “അസുരനയമശുഭമിദമെന്നവൻ ചൊല്ലിനാ-</l>
            <l> നാസുരസിദ്ധാന്തമൊന്നും ഗ്രഹിച്ചീല.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">നേരെമറിച്ചു്,</p>
          <lg xml:id="lg2.1.126">
            <l> “നരകരിപുചരണയുഗ ഭജനസുഖമെന്നിയേ</l>
            <l> നന്നല്ല മറ്റൊന്നുമെന്നുറച്ചീടിനാൻ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഒരുദിവസം അസുരാധിപതി തന്റെ പുത്രനേ അരികിൽ വിളിച്ചു്,</p>
          <lg xml:id="lg2.1.127">
            <l> “ഓമൽക്കുമാരക! ചൊല്ലെടോ നന്ദന</l>
            <l> സരസമിഹ ഗുരുവിനൊടു പലവക പഠിച്ചതിൽ</l>
            <l> സാരമെന്നുണ്ണി ഗ്രഹിച്ചതിന്നെന്തെടോ?” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു ചോദിച്ചു. ‘സാരംഗ്രഹിച്ചതു വിഷ്ണുപാദാർച്ചനം’ എന്നുള്ള മറുപടി
കേട്ടപ്പോൾ, അവൻ, രണ്ടുകൈകൊണ്ടും ശ്രോത്രങ്ങൾ പൊത്തിയിട്ടു്, പുത്രനേ തലമുടിക്കു പിടിച്ചു
നിലത്തിടുകയും തെരുതെരെത്താഡിക്കയും ചെയ്തുവെങ്കിലും,
</p>
          <lg xml:id="lg2.1.128">
            <l> നരകമുരമധുമഥന! വരദ കരുണാനിധേ!</l>
            <l> നാരായണാനന്ത ഗോവിന്ദ മാധവ! </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നുള്ള തിരുനാമങ്ങളെ ആ ബാലകന്റെ നാവിൽനിന്നും പൊങ്ങിയുള്ളു.
പിന്നീടു് ആ ദുഷ്ടനായ അസുരൻ പ്രഹ്ളാദനെ അപായപ്പെടുത്തുന്നതിനു കഴിയുന്ന ശ്രമങ്ങൾ എല്ലാംചെയ്തു.
എന്നാൽ ഒന്നും ഫലിച്ചില്ല. പ്രഹ്ലാദന്റെ ഭക്തി ഉത്തരോത്തരം വർദ്ധിച്ചുവന്നതേയുള്ളു. ഒടുവിൽ ഒരു
ദിവസം ഹിരണ്യകശിപു ആചാര്യമന്ദിരത്തിൽചെന്നു് അസിലത ഉയർത്തിക്കൊണ്ടു് ‘ഇപ്പോൾ നിനക്കു്
ആരാണു് തുണ കാണട്ടേ’ എന്നു പ്രഹ്ളാദനോടു പറഞ്ഞപ്പോൾ, അദ്ദേഹം ഇങ്ങനെ പ്രതിവചിച്ചു.
</p>
          <lg xml:id="lg2.1.129">
            <l> “ഇന്ദിരാനാഥൻ ജഗന്നാഥനാശ്രയം</l>
            <l> അറിക മമ ജനക പുനരഖിലജനങ്ങൾക്കു-</l>
            <l> മങ്ങിന്നമുക്കുമസ്സ്വാമിതാനാശ്രയം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അതു കേട്ടപ്പോൾ</p>
          <lg xml:id="lg2.1.130">
            <l> “പറക തവ മുരമഥനനെവിടെയങ്ങുണ്ടുപോൽ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നായി അസുരാധിപതിയുടെ ചോദ്യം.</p>
          <lg xml:id="lg2.1.131">
            <l> “മമ വപുഷി തവ വപുഷി സുരവരവപുസ്സിലും</l>
            <l> മറ്റും പദാർത്ഥങ്ങളിലൊക്കെയുണ്ടീശ്വരൻ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു പുത്രൻ മറുപടി പറഞ്ഞു.</p>
          <lg xml:id="lg2.1.132">
            <l> “സ്തുതിവചനമിദമഖില ഭജിതനവനെങ്കിലി-</l>
            <l> ത്തൂണിന്മേലുണ്ടോ? പറക നീ നന്ദന!” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു പിതാവു് ഗർജ്ജച്ചു.</p>
          <lg xml:id="lg2.1.133">
            <l> “തുഹിനകരതുലിതമുഖനഖിലഭുവനങ്ങൾക്കു</l>
            <l> തൂണായതും സ്വാമിതാനെന്നു പുത്രൻ” സധൈര്യം പറയവേ,</l>
            <l> “തവഭജനപതിയുടയശിരസി വിരവോടു ഞാൻ</l>
            <l> താഡനം ചെയ്യുന്നു കണ്ടാലുമാശു നീ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു പറഞ്ഞിട്ടു് അസുരൻ തൂണിനേ ഒന്നു വെട്ടി. അപ്പൊഴത്തെ അവസ്ഥ
കവി ഹൃദ്യമായി വർണ്ണിച്ചിരിക്കുന്നു.
</p>
          <lg xml:id="lg2.1.134">
            <l> “തദനു ഘനനിനദമൊടു സദൃശമൊരു ശബ്ദമാ-</l>
            <l> സ്തംഭത്തിനുള്ളിൽനിന്നുണ്ടായി തൽക്ഷണം.</l>
            <l> അസുരപടുപടകളതികിടുകിട വിറച്ചുപോ-</l>
            <l> യാകാശരംഗം നിറഞ്ഞു കവിഞ്ഞിതു.</l>
            <l> കുലഗിരകളുടെ ശിഖരമിടി പൊടിതകർന്നുപോയ്</l>
            <l> കുംഭീശ്വരന്മാർ ഭയപ്പെട്ടു മണ്ടിനാർ.</l>
            <l> മുനികളുടെ നടുവിലഥ മരുവിനവിരിഞ്ചനും</l>
            <l> മോഹിച്ചു താഴത്തു വീണുപോയഞ്ജസാ</l>
            <l> നിരതിശയപരുഷമതി ദിതിജകുലചുംഗവൻ</l>
            <l> നീളവേനോക്കിത്രസിച്ചു നില്ക്കുംവിധൌ,</l>
            <l> തരുണതരതുഹിനഗിരി വിപുലമൊരുവിഗ്രഹം സ്തംഭംപിളർന്നു കിളർന്നു കാണായ്‍വവന്നു.</l>
            <l> വലിയ ഗിരിശിഖരസമമതിവികടവക്ത്രവും,</l>
            <l> വട്ടം തുറിച്ചു മിഴിച്ച നേത്രങ്ങളും,</l>
            <l> വികടതര സടകളുടെ പടലമൊടു താടിയും,</l>
            <l> വിസ്തീർണ്ണമാകുന്നവക്ഷഃപ്രദേശവും</l>
            <l> വലികളിടകലരുമതിപൃഥുല തരകണ്ഠവും,</l>
            <l> വജ്രഘോരങ്ങളാം ദംഷ്ട്രാങ്കുരങ്ങളും,</l>
            <l> നിശിതലസദസിസദൃശതരളതരജിഹ്വയും</l>
            <l> നീണ്ടു തടിച്ചുള്ള ബാഹുസഹസ്രവും,</l>
            <l> കുലിശസമ കുടിലതരപരുഷനഖജാലവും,</l>
            <l> കുണ്ഠേതരോച്ചണ്ഡകണ്ഠനാദങ്ങളും,</l>
            <l> സകലശശികിരണഗണസദൃശതനുരോമവും,</l>
            <l> സംഹാരരുദ്രോതുസിംഹാരവങ്ങളും,</l>
            <l> അചലവരസമകഠിന ദൃഢതരശരീരവു-</l>
            <l> മത്യുൽക്കടങ്ങളാം നാനായുധങ്ങളും,</l>
            <l> അരുണരുചികലരുമതിപൃഥുനയനരശ്മിയാ-</l>
            <l> ലഗ്നിസ്ഫുലിംഗപ്ര ചണ്ഡപ്രകാരവും,</l>
            <l> മധുമഥനഘടിതമിതി ഭുവനഭയകാരണം</l>
            <l> മർത്യസിംഹാകാരമത്യന്തഭീഷണം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ നാരസിംഹം ചണ്ഡപരാക്രമിയായ ഹിരണ്യകശിപുവിനെ
നിഗ്രഹിക്കുന്ന ഘട്ടവും പ്രഹ്ളാദസ്തുതിയും മനോഹരമായിരിക്കുന്നു.
</p>
          <p style="indent">ഈ കൃതിക്കു ഒരു വിശേഷണം കാണുന്നു. കവി ദ്വിതീയാക്ഷരപ്രാസം
ഉപയോഗിച്ചിട്ടില്ലെന്നും തന്നേ പറയാം. എന്നാൽ ആദ്യാക്ഷരപ്രാസം നിയമേന പ്രയോഗിച്ചു
കാണുന്നുമുണ്ടു്. അവിടവിടെ ആംഗലപ്രാസവും കാണുന്നു. ആശയങ്ങൾക്കു വലിയ
ഗാംഭീര്യമൊന്നുമില്ലെങ്കിലും, കവിയുടെ പദസ്വാധീനത പ്രശംസാർഹമാണു്. വിഷ്ണുഗീതയിലാകട്ടെ
ആദ്യക്ഷരപ്രാസമെന്നപോലെ ദ്വിതീയാക്ഷരപ്രാസവും പ്രയോഗിച്ചിട്ടുണ്ടെന്നുവരികിലും, അതിനു
പ്രഹ്ളാദചരിതത്തോടു സാഹോദര്യം പ്രകടമായിരിക്കുന്നു. <ref xml:id="xfn2.1.2" target="#fn2.1.2" type="noteAnchor">[2]</ref>
</p>
        </div>
        <!--end of "section 1.28/II.1"-->
        <div type="section" xml:id="sec1.29" n="1.29">
          <head type="sechead">വിഷ്ണുഗീത (അച്ചടിച്ചിട്ടില്ല)</head>
          <p style="noindent">ഈ കൃതിയുടെ ആദിയും അവസാനവും താഴെ ചേർക്കുന്നു.
</p>
          <lg xml:id="lg2.1.135">
            <l> “ചൂർണ്ണീതടാന്തേ ജയന്താലയേശൻ,</l>
            <l> പൂർണ്ണീകൃതാശേഷദേവതാമണ്ഡലൻ,</l>
            <l> പൂർണ്ണമാമാനന്ദപീയുഷവാരിധി,</l>
            <l> പൂർണ്ണാമൃതാംശുപ്രകാശൻപുരാതനൻ,</l>
            <l> നാരസിംഹാകൃതിനാരായണൻപരൻ,</l>
            <l> നാരദസേവിതൻ നാകേശവന്ദിതൻ” ഇത്യാദി. </l>
          </lg>
          <!--end of "verse"-->
          <p style="noindent">അവസാനത്തിലേ ഫലശ്രുതി ഇങ്ങനെയാണു്.
</p>
          <lg xml:id="lg2.1.136">
            <l> “വിശ്വനായകൻ വിഷ്ണു വിശ്വസമ്പത്തിനായ്</l>
            <l> വിശ്വമങ്ങപഹരിച്ചിന്ദ്രനു ദാനംചെയ്തു്</l>
            <l> ക്ഷീരവാരിധിതന്നിൽ യോഗിപര്യങ്കേ ശുഭം</l>
            <l> സ്വൈരമാംവണ്ണം ശയിച്ചീടിനാൻ മോദത്തോടും</l>
            <l> ഇക്കഥകഥിക്കുന്നോർക്കീശ്വരൻപ്രസാദിക്കും</l>
            <l> നൽക്കുലം ബലം ധനം മോക്ഷവും സാധിച്ചീടും.” </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 1.29/II.1"-->
        <div type="section" xml:id="sec1.30" n="1.30">
          <head type="sechead">രാമായണ ഗാഥ</head>
          <p style="noindent">ഇതു കൃഷ്ണഗാഥയെ അനുകരിച്ചു് രചിക്കപ്പെട്ടിരിക്കുന്ന ഒരു വലിയ
കൃതിയാകുന്നു. എന്നാൽ സാഹിത്യഗുണങ്ങളേ സംബന്ധിച്ചിടത്തോളം ഇവയ്ക്കുതമ്മിൽ അജഗജാന്തരമുണ്ടു്.
രാമായണകഥയെ ആറു കാണ്ഡങ്ങളായി വിഭജിച്ചു് ഇതിൽ സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. കവി
ആരെന്നു നിർണ്ണയിക്കാൻ തരമില്ല. ഈ ഗാഥയെ ഇതേവരെ അച്ചടിപ്പിച്ചിട്ടുള്ളതായി അറിയുന്നില്ല.
ബാലകാണ്ഡംമാത്രം ക്യുറേറ്റർ ആഫീസിൽ പകർത്തിവെച്ചിട്ടുണ്ടു്. ഏകദേശം സമ്പൂർണ്ണമായി ഒരു പ്രതി,
കൈരളിയുടേയും അസ്മാദൃശന്മാരായ സുഹൃന്മിത്രാദികളുടേയും ഭാഗ്യദോഷംകൊണ്ടു ഈയിടയ്ക്കു
ഇഹലോകജീവിതം വെടിഞ്ഞ നിരന്തരസാഹിത്യവ്യവസായിയും അഭിജ്ഞകുലോത്തംസവും ആയ മി.
കെ. പി. ശിവശങ്കരപ്പിള്ളയുടെ കൈവശം വന്നുചേർന്നിരുന്നു. അതിനെ വിദ്വൽക്കുല ഭൂഷണമായ
നന്ത്യാരുവീട്ടിൽ മി. കേ. പരമേശ്വരൻപിള്ള അചിരേണ പ്രസിദ്ധീകരിക്കുമെന്നു നമുക്കു പ്രത്യാശിക്കാം.
ഈ കൃതിയിലും ദ്വിതീയാക്ഷര പ്രാസത്തിനു പകരം ആദ്യക്ഷര പ്രാസംമാത്രം ഉപയോഗിച്ചിരിക്കുന്നു.
</p>
          <lg xml:id="lg2.1.137">
            <l> “മോനൈക്കിനമേ അ ആ ഐ ഔവും</l>
            <l> ഇ ഈ എ ഏവും ഉ ഊ ഒ ഔവും</l>
            <l> ചതവും ഞനവു മെനവേ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു തൊന്നൂൽവിളക്കത്തിൽ പറഞ്ഞിരിക്കുന്നതനുസരിച്ചു നോക്കിയാൽ
മോന, സാർവത്രികമായി പ്രയോഗിച്ചിട്ടുണ്ടെന്നു കാണാം.
</p>
          <lg xml:id="lg2.1.138">
            <l> “മന്നവന്മാർക്കൊക്കെ മന്നവനായോരു</l>
            <l> മാർത്താണ്ഡഗോത്രജൻ മാനശീലൻ</l>
            <l> മുനിദേവകൾക്കും മുഖ്യർ മറ്റുള്ളോർക്കും</l>
            <l> മോഹിച്ചതൊക്കയും നൽകീടുന്ന</l>
            <l> ആനന്ദമൂർത്തിയതാകും ശ്രീരാമനു-</l>
            <l> മംഗനയോടുംമനുജനോടും</l>
            <l> നന്നായയോദ്ധ്യാനഗരിയിലും വാണു</l>
            <l> നല്ലോരോടുമാനന്ദിച്ചക്കാലം.” </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 1.30/II.1"-->
        <div type="section" xml:id="sec1.31" n="1.31">
          <head type="sechead">കിരാതം എട്ടുവൃത്തം</head>
          <p style="noindent">ഇതു ചമ്പൂകാലത്തുണ്ടായ ഒരു സാമാന്യം നല്ല കൃതിയാണു്. ഓരോ
വൃത്തത്തിൽനിന്നു ഒരു പദ്യംവീതം ഉദ്ധരിക്കുന്നു.
</p>
          <list rend="numbered">
            <item n="1">ഗണപതിഭഗവാൻ തന്തിരുവടിയും
കവിമകൾതാനും തുണചെയ്തിടുക;
തുണചെയ്തിടുക ഗുരുജനവും മമ;
കഴലിണപണിവേൻ ഹരശങ്കര ജയ. </item>
            <item n="2">അമ്‍ലാനകാന്തി തടവീടും ധനഞ്ജയനെ
മുന്നേതിലും പെരികെ ലാളിച്ചുകൊണ്ടിനിയ
ധർമ്മാത്മജൻ തദനു മമ്മാ! തെളിഞ്ഞുബത!
ചോന്നാനിവണ്ണമര ഹരചന്ദ്രചൂഡ ജയ. </item>
            <item n="3">അംഗരാരജരൻതന്റെ ഗുണങ്ങളുംവായ്പും
മഹിമയുംകണ്ടു തൊഴുന്നേരം
ഭഗവാനേക്കണ്ടു തൊഴുതോളംതന്നേ
സുഖംവന്നുപാർത്ഥ ഹരശംഭോ! </item>
            <item n="4">വൃത്രാരിപുത്രങ്കലീവണ്ണമേറ്റം
വർദ്ധിച്ചതേജസ്സുകണ്ടോരുനേരം
വൃത്രാരിമുമ്പായ വിണ്ണോർക്കുമപ്പോ-
ളുൽത്താപമെത്തീ മഹാദേവശംഭോ </item>
            <item n="5">കാട്ടാളവേഷംപൂണ്ട കാന്തനെക്കണ്ടപ്പോൾ
പാർവതീദേവിതാനുമമ്പിലന്നേരമൊരു
കാട്ടാളസ്ത്രീയെപ്പോലെ നന്നായിച്ചമഞ്ഞാൾപോൽ
വാട്ടമെന്നിയേ ഹര ശങ്കര ശിവ ശിവ. </item>
            <item n="6">ആരെടോ ഞാനെയ്ത പന്നിയേക്കൂടെവ-
ന്നെയ്തനീകള്ളനോ കാടനോ മൂഢനോ?
നേരുചൊല്ലീടതല്ലായ്കിൽ നന്നായ്‍വരാ
കാരിയം താവകം ചന്ദ്രചൂഡവിഭോ! </item>
            <item n="7">പരമേശ്വരനും പാർത്ഥനും തങ്ങളിലുള്ള
സമരംകണ്ടുനില്ക്കും മലമാതിന്നൊരു
തൃക്കണ്ണുചുവന്നതു കണ്ടകതാരി-
ലധികം ഭയംവന്നു ഹര ശംഭോ. </item>
            <item n="8">ഇന്ദുശേഖരാ പാഹിരമാവരൻ
സന്തതംകരുതും കരുണാനിധേ
കുന്നിന്മാതുകനിഞ്ഞു പുണർന്നീടും
പുണ്യപൂരമേ ശങ്കര ഹരേ ജയ. </item>
          </list>
        </div>
        <!--end of "section 1.31/II.1"-->
        <div type="section" xml:id="sec1.32" n="1.32">
          <head type="sechead">ഭാഗവതം നാലുവൃത്തം</head>
          <p style="noindent">ഈ കൃതി വളരെ ചെറുതെങ്കിലും ഗംഭീരമായിരിക്കുന്നു.
എഴുത്തച്ഛന്റേതായിരിക്കുമോ എന്നുപോലും ചിലർ സംശയിക്കുന്നുണ്ടു്. ഇതു അക്ഷരമാലാക്രമത്തിൽ
എഴുതപ്പെട്ടിരിക്കുന്ന ഒരു സ്തോത്രമാണു്. ഓരോ പാദത്തിൽനിന്നും ഏതാനുംഭാഗം വീതം ഉദ്ധരിക്കാം.
</p>
          <lg xml:id="lg2.1.139">
            <l> “കരളിൽവിവേകം കൂടാതെ ക-</l>
            <l> ണ്ടരനിമിഷം ബത കളയരുതാരും</l>
            <l> മരണംവരുമിനിയെന്നുനിനച്ചിഹ</l>
            <l> കരുതുകസതതം നാരായണജയ.</l>
            <l> കാണുന്നൂചിലർ പലതുമുപായം</l>
            <l> കാണുന്നില്ല മരിക്കുവതെന്നും</l>
            <l> കാണുകിലുമൊരു നൂറ്റാണ്ടിനകത്തി-</l>
            <l> ല്ലേന്നേകാണൂ നാരായണജയ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇങ്ങനെ പ്രഥമപാദം–ക കാ–കീ എന്ന അക്ഷരക്രമത്തിൽ
നിർമ്മിച്ചിരിക്കുന്നു.
</p>
        </div>
        <!--end of "section 1.32/II.1"-->
        <div type="section" xml:id="sec1.33" n="1.33">
          <head type="sechead">ദ്വിതീയപാദം</head>
          <lg xml:id="lg2.1.140">
            <l> “അച്യുതന്റെഗുണം കേട്ടുകേട്ടാവോള-</l>
            <l> മിച്ഛമറ്റൊന്നിലും കൈവരാനിർണ്ണയം</l>
            <l> വിശ്വനാഥോദയം കേൾപ്പതിന്നും മഹാ-</l>
            <l> പാപികൾക്കെത്തുമോ? കൃഷ്ണരാമാഹരേ.</l>
            <l> ആഭിമുഖ്യംവരും പുണ്യപൂരത്തിനാ</l>
            <l> ലാദിനാഥൻകൃപാ ലേശമുള്ളോർക്കുടൻ</l>
            <l> ശാപമുണ്ടായശേഷം പരീക്ഷിത്തിന-</l>
            <l> ങ്ങേതുപോൽ പണ്ടതു കൃഷ്ണരാമാഹരേ.” </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 1.33/II.1"-->
        <div type="section" xml:id="sec1.34" n="1.34">
          <head type="sechead">തൃതീയപാദം</head>
          <lg xml:id="lg2.1.141">
            <l> “അന്നേരംഭക്ത്യാ വന്ദിച്ചിരുത്തിനാൻ</l>
            <l> നന്നായ് വിഷ്ണുരാതൻ ബ്രഹ്മരാതനെ</l>
            <l> ജന്മസാഫല്യമെന്തെന്നറിവാനായ്</l>
            <l> നന്മചോദിച്ചാൻ കൃഷ്ണഹരേജയ.</l>
            <l> ആദിത്യനുദയേ തിമിരംപോലെ</l>
            <l> ദൂരനീങ്ങുന്നു മോഹംനമുക്കിപ്പോൾ</l>
            <l> ആതുരാണാമനുഗ്രഹം നിങ്ങളിൽ</l>
            <l> താനേ കൈവരും കൃഷ്ണഹരേജയ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ രണ്ടുപാദങ്ങളും അകാരാദിക്രമത്തിലാണു്.
</p>
        </div>
        <!--end of "section 1.34/II.1"-->
        <div type="section" xml:id="sec1.35" n="1.35">
          <head type="sechead">തുരീയപാദം</head>
          <lg xml:id="lg2.1.142">
            <l> “കല്യാണമാർന്നഹരിലീലാമൃതം നൃവര!</l>
            <l> ചൊല്ലാം പറഞ്ഞതു ചെവികൊൾക പാപഹരം</l>
            <l> എല്ലാംപറഞ്ഞിടുവതില്ലാരുമെന്നറിക</l>
            <l> നല്ലോരുവിഷ്ണുകഥ നാരായണായനമഃ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇതു പ്രഥമപാദംപോലെ ക. കാ. കീക്രമത്തിലത്രേ.
</p>
          <p style="indent">കാളീയമർദ്ദനം ഗജേന്ദ്രമോക്ഷം എന്നു രണ്ടു ചമ്പുക്കൾകൂടി ഈയിടയ്ക്കു
കാണുകയുണ്ടായി. അവയ്ക്കു മറ്റു ചമ്പുക്കളോളം പഴക്കം തോന്നിക്കുന്നില്ല. കാളീയമർദ്ദനത്തിൽനിന്നു
ഏതാനും ഭാഗം ഉദ്ധരിക്കുന്നു.
</p>
        </div>
        <!--end of "section 1.35/II.1"-->
        <div type="section" xml:id="sec1.36" n="1.36">
          <head type="sechead">കാളീയമർദ്ദനം ചമ്പു</head>
          <lg xml:id="lg2.1.143">
            <l> “നാലാമ്‍നായാംബുജത്തിൻപരിമളവിഭവം നർമ്മസഞ്ജാതഘർമ്മ-</l>
            <l> പ്രാലേയാലംകൃതശ്രീമുഖതുഹിനകരം മഞ്ജുവംശീനിനാദം;</l>
            <l> നീലാംഭോദാഭിരാമം കരുതുകമനമേ കന്മഷം കൈവരായ്‍വാൻ</l>
            <l> ലീലാഗോപാലബാലം ഭജത നരസുരാഹീശപാദാരവിന്ദം.</l>
            <l> വിശ്വമെല്ലാം ക്ഷയിച്ചിത്രിലോകീപുരീ-</l>
            <l> ശില്പിയാം പത്മജന്മാവുതാനും</l>
            <l> ലയിച്ചൊക്കവേകാരണാംഭോമയം</l>
            <l> തന്നെയാക്കുന്ന കാലത്തുമാപത്തു</l>
            <l> കൂടുന്നവണ്ണം വടത്തിൻ ദലത്തിൽ</l>
            <l> കിടന്നംഘ്രിപാനം കൊടുക്കും പരൻ” ഇത്യാദി. </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 1.36/II.1"-->
        <div type="section" xml:id="sec1.37" n="1.37">
          <head type="sechead">കൃഷിപ്പാട്ടു്</head>
          <p style="noindent">ഇതു കേരളത്തിലെ കൃഷിസമ്പ്രദായങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഒരു
കൃതിയാകുന്നു. ഒന്നാംപാദത്തിൽ നെല്ലു, പലമാതിരി കാകനികൾ, സസ്യാദികൾ മുതലായവയുടെ
വിത്തുകളേ വിവരിച്ചിരിക്കുന്നു. ‘കൃഷികർമ്മങ്ങൾ ചെയ്യുംപ്രകാര’ങ്ങളാണു് ദ്വിതീയപാദത്തിലെ വിഷയം.
എന്നാൽ കൃഷിയ്ക്കുപകരിക്കുന്ന കാലാവസ്ഥകളേപ്പറ്റിയും അതിൽ വിസ്തരമായി പറഞ്ഞിട്ടുണ്ടു്.
</p>
          <p style="indent">കൃഷിചെയ്താൽ വേണ്ടപോലെ ഫലിക്കണമെങ്കിൽ, കർഷകന്മാർ
ധർമ്മ്യജീവിതം നയിക്കണമെന്നു് മൂന്നാംപാദത്തിൽ പറയുന്നു.
</p>
          <lg xml:id="lg2.1.144">
            <l> “സത്യമുണ്ടാകകാരണം വിത്തുകൾ</l>
            <l> സത്യമായി വിളയുന്നു ഭൂമിയിൽ</l>
            <l> സത്യമെല്ലാർക്കും കാരണമോർത്താലും</l>
            <l> സത്യമല്ലോ ജഗത്തിങ്കലീശ്വരൻ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">കേരളത്തിൽ ആറുമാസം വർഷമുണ്ടാകുന്നതുതന്നേ ധർമ്മാനുഷ്ഠാനം
കൊണ്ടാണത്രേ.
</p>
          <lg xml:id="lg2.1.145">
            <l> “ധർമ്മബുദ്ധികളായിട്ടിരുന്നിട്ടു</l>
            <l> ധർമ്മംചെയ്തു വസിക്കുന്നകാലത്തും</l>
            <l> ധർമ്മിഷ്ഠന്മാരെ രക്ഷിയ്ക്കുന്നകാലത്തും</l>
            <l> നിങ്ങളുമങ്ങനന്തരം ഭൂപരും</l>
            <l> ഇങ്ങനെവസിച്ചീടുന്നകാലത്തു</l>
            <l> വാസവ വാക്യത്തിന്നിളക്കംവരാ</l>
            <l> വാസുദേവൻ തൃക്കാലിണ നിർണ്ണയം.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">മാഷാദിവിത്തുകൾ വിതയ്ക്കുക, പറിച്ചുനടുക, മുതലായ സംഗതികളേപ്പറ്റിയും,
തെങ്ങു പ്ലാവു മുതലായവയേ വയ്ക്കേണ്ട ക്രമങ്ങളേപ്പറ്റിയും ഈവകവൃക്ഷങ്ങൾ
നട്ടുപിടിപ്പിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളേ പറ്റിയും ഈ അദ്ധ്യായത്തിൽ ഭംഗിയായി വിവരിച്ചിട്ടുണ്ടു്.
</p>
          <p style="indent">നാലാംപാദത്തിൽ കൃഷി ആരംഭിക്കേണ്ട കാലത്തേയും മറ്റുമാണു്
വർണ്ണിച്ചിരിക്കുന്നതു്. ഈ ഗ്രന്ഥം വായിച്ചാൽ കേരളീയരുടെ കൃഷിസംപ്രദായങ്ങളെക്കുറിച്ചു വിപുലമായ
ജ്ഞാനം ഉണ്ടാകുന്നതാണു്.
</p>
          <p style="indent">നടക്കാവുകൾ, പൂന്തോട്ടങ്ങൾ മുതലായവ നിർമ്മിക്കുന്നതു ഉത്തമമായ
മനുഷ്യധർമ്മമാണെന്നു് അന്നത്തേ മലയാളികൾ വിചാരിച്ചിരുന്നു.
</p>
          <lg xml:id="lg2.1.146">
            <l> ‘ദേവന്മാർക്കങ്ങലങ്കരിച്ചീടുവാൻ</l>
            <l> ദേവസന്നിധൌ പൂന്തോട്ടംതീർക്കണം</l>
            <l> പൂന്തോട്ടം നട്ടുണ്ടാക്കുന്നവരിഹ</l>
            <l> നീന്തീടുന്നില്ല സംസാരസാഗരേ,</l>
            <l> നടക്കാവങ്ങു വയ്ക്കുന്നവർക്കുട-</l>
            <l> നൊടുക്കം ഗതിയുണ്ടെന്നുനിർണ്ണയം.’</l>
            <l> </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇത്യാദിഭാഗങ്ങൾ നോക്കുക.
</p>
          <p style="indent">പ്രകൃതകൃതി പോർത്തുഗീസുകാരുടെ വരവിനുശേഷവും എഴുത്തച്ഛന്റെ
കാലത്തിനോടടുത്തും നിർമ്മിക്കപ്പെട്ടതായിരിക്കണം.
</p>
        </div>
        <!--end of "section 1.37/II.1"-->
        <div type="section" xml:id="sec1.38" n="1.38">
          <head type="sechead">രാമാശ്വമേധം കിളിപ്പാട്ടു്</head>
          <p style="noindent">ഈ ചെറുകാവ്യം ‘ശ്രീ ചിത്രാവലി’യിൽ ഒന്നാം നമ്പരായി
പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ഉത്തരരാമായണാന്തർഗ്ഗതമായ ശ്രീരാമാശ്വമേധമാണു് ഇതിലേ പ്രതിപാദ്യവിഷയം.
ഭാഷാരീതി ലളിതവും സുഗമവുമായിരിക്കുന്നു. ഗ്രന്ഥകാരനാരെന്നു നിർണ്ണയിക്കാൻ തരമില്ല.
ചിത്തിരതിരുനാൾ വായനശാലക്കാർക്കു കിട്ടിയ ആദർശഗ്രന്ഥം എഴുതിത്തീർത്തതു
൮൦൬-മാണ്ടിടയിലായതുകൊണ്ടു് അതിന്റെ നിർമ്മാണകാലം അതിനു മുമ്പാണെന്നു തീർച്ചയാണു്.
എഴുത്തച്ഛന്റെ കൃതിയിലേ,
</p>
          <lg xml:id="lg2.1.147">
            <l> “താന്താന്നിരന്തരം ചെയ്യുന്നകർമ്മങ്ങൾ</l>
            <l> താന്താനനുഭവിച്ചീടുകെന്നേവരൂ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന വരികളെ അല്പം മാറ്റിയിട്ടു്,</p>
          <lg xml:id="lg2.1.148">
            <l> ‘താന്താൻനടേചെയ്ത പുണ്യപാപങ്ങളെ</l>
            <l> ത്താന്താനനുഭവിച്ചീടുകെന്നേവരൂ.’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിങ്ങനെ പ്രകൃതകൃതിയിൽ പ്രയോഗിച്ചിട്ടുള്ളതിനാൽ, ഇതു
രാമാനുജന്റെ കാലത്തിനുശേഷം ഉണ്ടായതായിരിക്കണം.
</p>
          <p style="indent">രാമായണഗാഥയുടേയും ഈ കൃതിയുടേയും ഭാഷ പരിശോധിച്ചു നോക്കിയതിൽ
അത്ഭുതാവഹമായ സാദൃശ്യം കാണുന്നു. പല സ്ഥലങ്ങളിൽ ആശയസാമ്യവും കാണുന്നുണ്ടു്.
അതുകൊ​ണ്ടു് രണ്ടും ഒരാളുടെ കൃതി ആയിരിക്കണമെന്നു തോന്നുന്നു. കവി വടക്കനാണെന്നുള്ളതിന്റെ
സംശയമില്ല.
</p>
          <p style="indent">വർണ്ണനകൾക്കു നല്ല ജീവനുണ്ടു്.
</p>
          <lg xml:id="lg2.1.149">
            <l> “നിത്യനാം മാധവൻ മാർത്താണ്ഡവംശത്തി-</l>
            <l> നുത്തമനായ ദശരഥനന്ദനൻ</l>
            <l> ഘോരനായുള്ള ദശഗ്രീവനെക്കൊന്നു</l>
            <l> പാരിടത്തിന്നു പരിതാപവുംതീർത്തു</l>
            <l> ഭൂരിഭാരത്തെക്കുറച്ചു ഭൂമണ്ഡലേ</l>
            <l> വാരുലാവീടിന്നൊരുത്തര കോസലേ</l>
            <l> വാരിധി ചൂഴുമൂഴിക്കേകനാഥനായ്</l>
            <l> ചാരുസിംഹാസനേവാഴുന്നകാലത്തു” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അശ്വമേധം നടത്തുന്നതിനു് അദ്ദേഹം തീർച്ചപ്പെടുത്തിയിട്ടു് വൈദികന്മാരെ
പല ദിക്കുകളിൽനിന്നു വരുത്തി. രാജാക്കന്മാരും നാനാദിക്കുകളിൽനിന്നു്, ‘കളത്ര
സന്താനസൈന്യങ്ങളോടുകൂടി’ വന്നുചേർന്നു.
</p>
          <lg xml:id="lg2.1.150">
            <l> “നാകമുനിവാസികളും ദേവരാജനും</l>
            <l> നീളേക്കുമാപത്തൊഴിഞ്ഞു നമുക്കെന്നു</l>
            <l> കോളോടുകൂടെത്തിറയുംകൊടുത്തവർ</l>
            <l> മേളിച്ചു യാഗംഭരിക്കുന്നതുമവർ;</l>
            <l> ആളൊത്തുഭോഗംഭുജിക്കുന്നതുമവർ;</l>
            <l> കേളിയുണ്ടോ പണ്ടൊരുത്തനുമീവണ്ണം</l>
            <l> കേവലമാചാരമില്ലാത്ത വാനരൻ</l>
            <l> ദേവകളെപ്പോലെ ശുദ്ധഭാവത്തോടും</l>
            <l> സാവധാനം വിഭവങ്ങൾ ഭരിക്കുന്നു.</l>
            <l> ഈവണ്ണമെന്നുപറഞ്ഞുകൊൾവാനഹോ</l>
            <l> നാവുകളേതും മതിയല്ലനന്തനും”</l>
            <l> “കുക്ഷിനിറപ്പാനജസ്രം മുനികളെ</l>
            <l> ഭക്ഷിച്ചൊടുക്കുന്ന രാക്ഷസരുംനൃപ-</l>
            <l> ശിക്ഷയാവിഘ്നംവരാതെ കണ്ടെപ്പൊഴും</l>
            <l> രക്ഷിച്ചു ഗോപുരം നാലിലുംനില്ക്കുന്നു.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">കുക്ഷി നിറപ്പാൻ ഇത്യാദി വരികളിൽ കാളിദാസന്റെ ‘ആസൻ യത്ര
ക്രിയാവിഘ്നാ രാക്ഷസാ ഏവ രക്ഷിണഃ’ എന്ന രഘുവംശത്തിന്റെ ഛായകാണുന്നു.
</p>
          <p style="indent">രാമൻ സഹധർമ്മിണിയോടുകൂടാതെ എങ്ങനെ യാഗം നടത്തും? അതുകൊണ്ടു്
അദ്ദേഹം സ്വർണ്ണത്തിൽ ഒരു സീതാവിഗ്രഹം നിർമ്മിച്ചു് മുറയ്ക്കു് വ്രതങ്ങൾ തുടങ്ങി. അങ്ങനെ ഇരിക്കെ,
വാല്മീകിയും ‘ഭൂരിതപോധനന്മാരോടു’ കൂടി അവിടെ എത്തി.
</p>
          <p style="indent">അപ്പോൾ,
</p>
          <lg xml:id="lg2.1.151">
            <l> ‘ബാലാർക്കകോടികളൊന്നിച്ചുദിച്ചപോ-</l>
            <l> ലാലോലശോഭതേടീടുമ്മനോഹര</l>
            <l> ബാലനിറംകണ്ടു സന്തോഷഭാരണേ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">മാലോകരെല്ലാവരും വണങ്ങിനിന്നു. ശ്രീരാമനാകട്ടെ, അദ്ദേഹത്തിന്റെ
അർഘ്യപാദ്യാദികളാൽ പൂജിക്കയും മധുരോപാചാരവാക്കുകളാൽ പ്രീണിപ്പിക്കയും ചെയ്തിട്ടു്
ആസനത്തിൽ ഉപവേശിപ്പിച്ചു. അനന്തരം വാല്മീകി തന്റെകൂടെയുണ്ടായിരുന്ന കുശലവന്മാരോടു്,
</p>
          <lg xml:id="lg2.1.152">
            <l> ‘നാമങ്ങുപണ്ടുചമച്ചരാമായണ-</l>
            <l> മാമെന്നിരിക്കിലോ ചൊല്ലുവിനൊട്ടിഹ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് ആജ്ഞാപിച്ചതനുസരിച്ചു്, അവർ അതിനെ ഗാനം ചെയ്തുതുടങ്ങി.
ശ്രോതാക്കളുടെ അപ്പൊഴത്തെ അവസ്ഥ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
</p>
          <lg xml:id="lg2.1.153">
            <l> “പാടിത്തുടങ്ങിനാരക്കഥാസാരത്തെ</l>
            <l> യാടിത്തുടങ്ങീശിരസ്സുകളേവർക്കും;</l>
            <l> കൂടിത്തുടങ്ങി കരംകൊണ്ടുമേളവും;</l>
            <l> മൂടീതു നല്ലവർക്കുള്ളിലേവേദന;</l>
            <l> ഓടുന്നു ദുഷ്ടരെരിയുന്ന ചേതസാ;</l>
            <l> മേടമേലേറി നോക്കുന്നിതു മങ്കമാർ;</l>
            <l> കൂടെസ്വരം പിടിക്കുന്നിതു നാരദൻ;</l>
            <l> പാടേ തിരിഞ്ഞെടുക്കുന്നിതു ലോകരും;</l>
            <l> നാടെങ്ങുമിങ്ങനെ കേട്ടിട്ടുമില്ലെന്നു</l>
            <l> നീതിയിൽവന്നുചുഴന്നു മഹാജനം;</l>
            <l> ഗീതികൾകേട്ടു നിൽക്കുന്നജന്തുക്കളും</l>
            <l> ജാതിസ്വഭാവം മറന്നു നിന്നീടിനാർ;</l>
            <l> മാതൃമുലമറന്നു ചെറുപ്പൈതലും;</l>
            <l> മാനിനിമാരും മറന്നു കിടാങ്ങളെ;</l>
            <l> മാനസപത്മം മറന്നു ഹംസങ്ങളും;</l>
            <l> തീനുംമറന്നു നിൽക്കുന്നിതു കാലികൾ;</l>
            <l> മാനസതാരുകുളുർത്തു സമസ്തരും</l>
            <l> മാരിപോലാനന്ദവാരി പൊഴിയുന്നു.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">കാണികളിൽ ചിലർ ഈ ബാലന്മാരിൽ രാമചന്ദ്രന്റെ ലക്ഷണങ്ങൾ
പൂർണ്ണമായിക്കണ്ടിട്ടു്, പലതും പറഞ്ഞുതുടങ്ങി. ബന്ധുജനങ്ങൾ ഈ വർത്തമാനം അറിഞ്ഞു്, രാമചന്ദ്രനെ
അറിവിച്ചപ്പോൾ അദ്ദേഹം,
</p>
          <lg xml:id="lg2.1.154">
            <l> “ദണ്ഡുകൊണ്ടഹോഹതനെന്നപോലെ നവ-</l>
            <l> ദണ്ഡമത്രേയെന്നു കാതുപൊത്തീടിനാൻ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ശ്രീരാമൻ സാക്ഷാൽ പരമാത്മാവായിരുന്നിട്ടും,
</p>
          <lg xml:id="lg2.1.155">
            <l> “പൂർവജന്മത്തെമറന്നു മായാംബുധൌ</l>
            <l> സാർവഭൌമത്വേന വീണുരുണ്ടീടുന്നു</l>
            <l> ചാർവാംഗമാർന്ന പൈതങ്ങളെക്കണ്ടിട്ടു്</l>
            <l> കാർമുകിൽ കൊണ്ടലം മൂടിക്കിടക്കുന്ന</l>
            <l> വാർതിങ്കൾ പോലെ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">മ്ലാനവദനനായി ഭവിച്ചു.
</p>
          <lg xml:id="lg2.1.156">
            <l> “ആർകലിയിൽ ചിറകെട്ടി ക്കടന്നിട്ടു</l>
            <l> പോർചെയ്തു രാവണനെക്കൊന്നവീര്യവും” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ക്ഷണനേരത്തേക്കു് അദ്ദേഹത്തിനെ വേർവിട്ടു. എന്നാൽ ഉള്ളിലുണ്ടായ
വിഷാദത്തെ ഒട്ടൊക്കെ അടക്കിക്കൊണ്ടു് അദ്ദേഹം ആ ബാലന്മാരുടെ അടുത്തു ചെന്നു് “ഈ കൃതി
ആരുടേതാണു്? നിങ്ങൾ ആരു്?”
</p>
          <lg xml:id="lg2.1.157">
            <l> “ചാരത്തുനിൽക്കുന്നവർപറഞ്ഞീടുന്നു</l>
            <l> മാരൻമരിച്ചാറെ രണ്ടായ് പിറന്നെന്നും;</l>
            <l> ദൂരത്തുനിന്നുകേൾക്കുന്നമാലോകരോ</l>
            <l> പാരാതെകിന്നരന്മാരെന്നുചൊല്ലുന്നു;</l>
            <l> ചാരണന്മാരെന്നു ചൊല്ലുന്നിതുചിലർ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">പരമാർത്ഥം അറിവാൻ ഞങ്ങൾക്കു വളരെ കൊതുകമുണ്ടു്. തേജസ്സു കണ്ടിട്ടു്
നിങ്ങൾ രണ്ടു ഭാസ്ക്കരന്മാരായിരിക്കണമെന്നാണു് എനിക്കു തോന്നുന്നതു് എന്നുപറഞ്ഞു. രാമചന്ദ്രന്റെ ഈ
വാക്കുകൾ കേട്ടിട്ടു് ആ കുമാരന്മാർ,
</p>
          <lg xml:id="lg2.1.158">
            <l> “മാർത്താണ്ഡവംശത്തിനാദിസമ്പത്തായ</l>
            <l> കീർത്തിക്കിരപ്പാനുദിച്ചോരു പാത്രമേ,</l>
            <l> കേളിയേറീടുന്ന വാല്മീകിയാംമുനി</l>
            <l> മേളിച്ചുപണ്ടു ചമച്ചകഥയിതു.</l>
            <l> നീളെക്കുമപ്പാദദാസരാം ഞങ്ങളെ</l>
            <l> ലാളിച്ചുകൊണ്ടു പഠിപ്പിച്ചതമ്മുനി.</l>
            <l> മുപ്പാരിനീശനായ്‍ത്തന്നെ വാണീടിലു</l>
            <l> മപ്പൊഴേ വന്നരകത്തിൽ വീണീടിലും</l>
            <l> അപ്പാദപങ്കേരുഹത്തിങ്കലേ ഭക്തി</l>
            <l> യെപ്പോഴുമെന്നുള്ളിലേപുലമ്പീടണം.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിപ്രകാരം വാല്മീകിയേപ്പറ്റിയല്ലാതെ തങ്ങളാരെന്നു വ്യക്തമാക്കിയില്ല.
അതുകൊണ്ടു് രാമചന്ദ്രൻ നേരെ വാല്മീകിയോടുതന്നെ ചോദിച്ചു. അതിനു മറുപടിയായി,
</p>
          <lg xml:id="lg2.1.159">
            <l> “നിന്മനതാരിൽ വിഷാദം മതിമതി</l>
            <l> നിന്മക്കളായതിവരെന്നറിഞ്ഞാലും.</l>
            <l> അമ്മറിവെന്തെന്നതും പറഞ്ഞീടുവൻ.</l>
            <l> ജാനകിപ്പെണ്ണായ വള്ളിമേൽക്കാച്ചൊരു</l>
            <l> മാനുഷപ്പൈതങ്ങളായ ഫലമിതു</l>
            <l> കാനലിൽ കൊണ്ടു കളഞ്ഞാറെയുമവൾ</l>
            <l> ഞാനിരിക്കുന്നാശ്രമത്തിലിരിക്കുന്നു.</l>
            <l> ലക്ഷ്മണൻ പോയ പെരുവഴിയും നോക്കി</l>
            <l> ലക്ഷ്മീസമാനയാം ജാനകി നില്ക്കുന്നു.</l>
            <l> തൽക്ഷണം ഞാനവിടേക്കു ചെന്നാൻ ബലാ-</l>
            <l> ലക്ഷികളും തുടച്ചപ്പോൾ വൈദേഹിയും</l>
            <l> അഗ്രേ വണങ്ങി നമസ്ക്കരിച്ചാദരാൽ</l>
            <l> വ്ര്യഗ്രിച്ചൊരേടത്തൊതുങ്ങി നിന്നീടിനാൾ.</l>
            <l> ഉഗ്രങ്ങളായ മൃഗങ്ങളെത്തിക്കൊണ്ടു</l>
            <l> നിഗ്രഹിച്ചീടുമെന്നുള്ളൊരു പേടിയും</l>
            <l> നിർമ്മലമായ പാതിവ്രത്യഭാവവും</l>
            <l> കർമ്മദോഷം ഭവിച്ചെന്നോരുപീഡയും</l>
            <l> ചെമ്മേനിനച്ചു നിനച്ചവൾ നിൽക്കയാൽ</l>
            <l> കന്മാഷിതമായ് മയങ്ങിയെന്മാനസം.</l>
            <l> നില്ലാതെ കണ്ണുനീരും തൂകിനിൽക്കുന്ന</l>
            <l> മല്ലാക്ഷിയെ ക്കൊണ്ടുപോയി ഞാനാശ്രമേ</l>
            <l> വല്ലായ്മയേതും നിനച്ചുകൊണ്ടീടാതെ</l>
            <l> വല്ലഭയ്ക്കില്ലൊരു ദൂഷണം മന്നവ!” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു വാല്മീകി സീതാപരിത്യാഗാനന്തരം ദേവിയ്ക്കുണ്ടായ അവസ്ഥകളേയും
മറ്റും വിവരിച്ചു കേൾപ്പിച്ചിട്ടു് ആ സാധ്വിയെ വീണ്ടുകൊള്ളണമെന്നു പറയുന്നു. ഈ വരികളിൽ കവി
ഭൂതകാലത്തിനു പകരം ഇരിക്കുന്നു, നിൽക്കുന്നു ഇത്യാദി വർത്തമാനക്രിയകൾ പ്രയോഗിച്ചിരിക്കുന്നതു്
വർണ്ണനയ്ക്കു സ്ഫുടതവരുത്താൻ വേണ്ടിയാണു്.
</p>
          <p style="indent">ഇക്കഥകേട്ടപ്പോൾ തത്രസ്ഥരായ എല്ലാജനങ്ങളും,
</p>
          <lg xml:id="lg2.1.160">
            <l> “ചിത്രത്തിലേ രൂപമെന്നപോൽ നിന്നിതു</l>
            <l> ചിത്തപത്മത്തിങ്കലെത്തുന്നൊരാനന്ദ</l>
            <l> മുത്തുവളർന്നു കണ്ണൂടെ പുറപ്പെട്ടു</l>
            <l> ഉത്തുംഗമായിട്ടു കണ്ണടയാഞ്ഞപോ-</l>
            <l> ലുത്തമന്മാരിവണ്ണം പറഞ്ഞീടുന്നു.</l>
            <l> ഉള്ളിലും കണ്ണിലും കൊള്ളാഞ്ഞുസന്തോഷം</l>
            <l> വെള്ളമായ് കണ്ണിലൂടെ പൊഴിഞ്ഞീടുന്നു.</l>
            <l> കള്ളമല്ലേ പറഞ്ഞീടുന്നു മാലോക-</l>
            <l> രുള്ളപോലെ ബാലരെക്കണ്ടുകൊള്ളുവാൻ</l>
            <l> ഒട്ടുതുടച്ചു സൂക്ഷിച്ചു നോക്കീടുന്നു;</l>
            <l> പെട്ടെന്നു കണ്ണുനീർകൊണ്ടുമറയുന്നു;</l>
            <l> ഇഷ്ടമായ് കണ്ടുകൊൾവാൻ മഹാലോകരും</l>
            <l> പെട്ടപാടെന്തന്നിനിക്കാവതോ ചൊല്ലുവാൻ?</l>
            <l> പത്തുരൂകൂടിവണ്ണം പേർത്തുകാൺകവേ</l>
            <l> പുത്തനായ്‍ത്തന്നേ ചമഞ്ഞിതാലോകവും.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ വർണ്ണന വളരെ ചമൽകാരജനകമായിരിക്കുന്നു.
</p>
          <p style="indent">രാമഭദ്രൻ വാല്മീകിയുടെ ഉപദേശാനുസൃതം സീതയെ കൈക്കൊള്ളാമെന്നു
സമ്മതിച്ചു. എന്നാൽ തനിക്കു് സീതയെപ്പറ്റിയുണ്ടായിരുന്ന സംശയം ദേവിയുടെ അഗ്നിപ്രവേശത്തോടുകൂടി
നീങ്ങിയെങ്കിലും ലോകാപവാദത്തെ ഭയപ്പടേണ്ടിയിരിക്കുന്നതിനാൽ, അതിനെ തീർത്തു തരേണമെന്നും
അദ്ദേഹം അരുളിച്ചെയ്തു. ഇവിടെ രാമന്റെ സ്വഭാവത്തിനു് ഒരു വലിയ ന്യൂനത കവിവരുത്തിയിരിക്കുന്നു.
വാല്മീകിയുടെ രാമനു് സീതയുടെ പാതിവ്രത്യത്തേപ്പറ്റി ശങ്കയേ ഉണ്ടായിരുന്നില്ല. നേരെമറിച്ചു് പ്രസ്തുത
കവിയുടെ വാക്കുകളിൽ നിന്നു് അദ്ദേഹത്തിനു് സാക്ഷാൽ യജനസംഭവയും
സകലലോകനാരീകുലഭൂഷാമണിയും ആയ ശ്രീജാനകീദേവിയിൽ ‘ചിത്തചഞ്ചലം’ ഉണ്ടായിരുന്നതായി
ഒരു പ്രതീതിജനിക്കുന്നു.
</p>
          <p style="indent">പിറ്റേദിവസം പ്രാതഃകാലത്തിൽ രാമചന്ദ്രൻ ഉറ്റവരേയും മാലോകരേയും
ഒക്കെ സഭയിൽ വരുത്തീട്ടു് വാലമീകിമുഖാന്തിരം ആ സ്ത്രീ രത്നത്തെ അവിടെ ആനയിച്ചു. ദേവിയാകട്ടേ,
</p>
          <lg xml:id="lg2.1.161">
            <l> “ഭാനുവംശോത്ഭവനായ ശ്രീരാമനേ</l>
            <l> മാനസതാരുകൊണ്ടാലിംഗനം ചെയ്തു</l>
            <l> കാനലിൽ പോയനാളിൽത്തുടങ്ങീട്ടുള്ള</l>
            <l> ദീനതയൊക്കെയൊഴിച്ചു വൈദേഹിയും</l>
            <l> ആനന്ദവൻകടലിൽ കുളിച്ചങ്ങനെ</l>
            <l> താനേരമിച്ചു നിന്നീടുന്നു കാൽക്ഷണം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നാൽ വീണ്ടും പരീക്ഷനടത്താനുള്ള ഭാവം ഉണ്ടെന്നറിഞ്ഞപ്പോൾ ആ
സ്ത്രീരത്നം,
</p>
          <lg xml:id="lg2.1.162">
            <l> “പണ്ടേതിലും മനഃഖേദമുൾക്കൊണ്ടുടൻ</l>
            <l> കുണ്ഠഭാവത്തോടു കണ്ണുനീരുംതൂകി</l>
            <l> കണ്ഠം കുനിച്ചതി സംഭ്രമം പൂണ്ടുതൻ</l>
            <l> ഗണ്ഡങ്ങളും കരംകൊണ്ടു മറച്ചുടൻ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">രംഗാങ്കണത്തിലേക്കു നോക്കി ദുഃഖസാഗരനിമഗ്നയായിട്ടു്,
</p>
          <lg xml:id="lg2.1.163">
            <l> ‘കാൽവിരൽ കൊണ്ടു വരച്ചു നീന്നീടിനാൾ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">അതുകണ്ടപ്പോൾ അവിടെനിന്ന മഹാലോകർക്കും കുണ്ഠിതമുണ്ടായി.
ഇവിടെ കവി.
</p>
          <lg xml:id="lg2.1.164">
            <l> “ജനസ്തദാ ലോകപഥാൽ പ്രതിസംഹൃതചക്ഷുഷഃ;</l>
            <l> തസ്ഥുസ്തേ വാങ്മുഖാസ്സർവേ ഫലിതാ ഇവ ശാലയഃ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന രഘുവംശപദ്യത്തെ ഇങ്ങനെ വികസിപ്പിച്ചു ചേർത്തിരിക്കുന്നു.
</p>
          <lg xml:id="lg2.1.165">
            <l> “കണ്ടുനില്ക്കും ജനങ്ങൾക്കുമോരോതര-</l>
            <l> മുണ്ടായ്‍ത്തുടങ്ങീ വിഷാദമതുനേരം;</l>
            <l> തണ്ടുപറിഞ്ഞു വിളഞ്ഞ കതിർപോലെ-</l>
            <l> യിണ്ടലോടും തല കുമ്പിട്ടുപോയിതേ</l>
            <l> </l>
          </lg>
          <p style="tstar">***</p>
          <!--end of "tstar"-->
          <lg xml:id="lg2.1.166">
            <l/>
            <l> മല്ലാക്ഷിയേക്കൊണ്ടു വല്ലാതെ ദൂഷണം</l>
            <l> വല്ലായ്മകൊണ്ടു പറഞ്ഞുപോയല്ലോ നാം</l>
            <l> നല്ലതുമേലിൽ വരികയില്ലെന്നുമ-</l>
            <l> ങ്ങല്ലലോടും തല കുമ്പിട്ടിതേവരും.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">‘വിശ്വത്തിനേകവിദ്വാനായ വാല്മീകി’ മഹാലോകരുടെ ശങ്ക
നീങ്ങാതിരുന്നതു കണ്ടു് വിസ്മയത്തോടുകൂടി സീതയോടു് ഇങ്ങനെ പറഞ്ഞു.
</p>
          <lg xml:id="lg2.1.167">
            <l> “സീതേ! സതീജനം ചൂടുന്ന മാലികേ!</l>
            <l> ഭൂതലം പെറ്റു പണ്ടുണ്ടായ പുണ്യമേ!</l>
            <l> ഏതുമൊന്നും പിഴച്ചീല നീയെങ്കിലും</l>
            <l> നീതികേടുണ്ടെന്നു ചൊല്ലുന്നിതു ചിലർ.</l>
            <l> </l>
          </lg>
          <p style="tstar">***</p>
          <!--end of "tstar"-->
          <lg xml:id="lg2.1.168">
            <l/>
            <l> കാരുണ്യമില്ലായ്കകൊണ്ടു നാനാജനം</l>
            <l> കാടുതന്നേ പറഞ്ഞീടുന്നതിങ്ങനേ</l>
            <l> കാമിനീരത്നമേ കേട്ടാലുമിന്നിയും</l>
            <l> കാന്തനു നിന്നെക്കുറിച്ചില്ല സംശയം.</l>
            <l> കാംക്ഷയില്ലായ്കകൊണ്ടല്ലുപേക്ഷിച്ചതു</l>
            <l> പാവകനും വിപ്രയോഗവും തങ്ങളിൽ</l>
            <l> പാർത്താലൊരു ഭേദമില്ലെടോ സുന്ദരീ</l>
            <l> പാവനമാമിസ്സഭാന്തരേ നില്ക്കുന്ന</l>
            <l> പാർത്ഥിവന്മാരും മഹാമുനി ജാലവും.</l>
            <l> പാരിൽ മറ്റുള്ള വർണ്ണങ്ങളും കേൾക്കവേ</l>
            <l> പാൽ മൊഴിനീ പരമാർത്ഥം പറകടോ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ വാക്കുകൾ കേട്ടു് സീതാദേവി പറഞ്ഞ വാക്കുകൾ അത്യന്തകരുണവും
വായനക്കാരുടെ നേത്രങ്ങളെ അശ്രുക്ലിന്നമാക്കുന്നതിനു പര്യാപ്തവുമാകുന്നു.
</p>
          <lg xml:id="lg2.1.169">
            <l> “മായാമയേ മാധവന്റെ ജായേ ദേവി</l>
            <l> തായേ! ധരിത്രീ കേൾക്കേണമെൻവാചകം</l>
            <l> നീയൊഴിഞ്ഞാരെനിക്കിന്നിമേലാശ്രയം?</l>
            <l> ന്യായത്തിനൊത്തവണ്ണം തുണച്ചീടണം.</l>
            <l> ബാല്യകാലത്തിങ്കലുണ്ടായൊരാപത്തു</l>
            <l> മാലയിട്ടന്നു തീർന്നെന്നു ചിന്തിച്ചു ഞാൻ</l>
            <l> മാലതുകൊണ്ടു മൊഴിഞ്ഞില്ല പിന്നെയും</l>
            <l> കാലക്രമംകൊണ്ടു വർദ്ധിച്ചതേയുള്ളു.</l>
            <l> തീയിൽ കുളിച്ചാറെ തീർന്നെന്നിരുന്നു ഞാൻ</l>
            <l> തീയതു പിന്നെയും തീർന്നില്ല ദൈവമേ.</l>
            <l> ശ്രേയസ്സിനേതുമേ പാത്രമല്ലായ്കമേ</l>
            <l> കായത്തിനോടുകൂട്ടുണ്ടായ ദൂഷണം.</l>
            <l> കത്തുന്ന തീക്കനൽ കട്ടയിൽ ചുട്ടാറെ</l>
            <l> പത്തുപത്തിൽ പത്തിരട്ടിച്ചു പിന്നെയും.</l>
            <l> ഭർതൃശുശ്രൂഷയും ചെയ്തു നാനാസുഖം</l>
            <l> പൃത്ഥ്വിയും രക്ഷിച്ചു കൊണ്ടിരുന്നീടുവാൻ.</l>
            <l> ദുർഭഗയാം നമുക്കെത്തില്ലൊരിക്കലും</l>
            <l> കല്പനയ്ക്കുല്പവും നീക്കമുണ്ടായ്‍വരാ.</l>
            <l> ഗർഭമുണ്ടെന്നു സന്ദേഹിച്ചിരുന്നനാൾ</l>
            <l> കള്ളക്കൊടുങ്കാടു തന്നിൽ ക്കളഞ്ഞെന്നേ.</l>
            <l> വെള്ളവും കായും തളിരുകളും തിന്നു</l>
            <l> മുള്ളിലും കല്ലിലും സഞ്ചരിച്ചിത്രനാ-</l>
            <l> ളുള്ളനാളും സ്വൈരമെന്തെന്നറഞ്ഞീല.</l>
            <l> </l>
          </lg>
          <p style="tstar">***</p>
          <!--end of "tstar"-->
          <lg xml:id="lg2.1.170">
            <l/>
            <l> നാരികൾക്കുത്തമഭൂഷണമായതു</l>
            <l> ചാരിത്രമെന്നല്ലോ കേൾക്കുമാറാകുന്നു</l>
            <l> ശ്രീരാമചന്ദ്രനെയല്ലാതെ മറ്റൊരു</l>
            <l> പുരുഷന്മാരെയും കാമിച്ചതില്ല, തൽ-</l>
            <l> പൂമൈവിലാസമല്ലാതെന്റെ ഹൃത്തിനു</l>
            <l> കോമളമെന്നു തോന്നീലൊരു വിഗ്രഹം.</l>
            <l> എന്നാലുമിന്നിമ്മഹാലോകരൊക്കെയു-</l>
            <l> മെന്നെക്കുറിച്ചൊന്നു ശങ്കിച്ചുകൊണ്ടതും;</l>
            <l> ഇന്നിമേലൊന്നുമുണ്ടാകാതിരിക്കണ-</l>
            <l> മെന്നതിനൊന്നുണ്ടു വേണ്ടുന്നതിന്നു നീ.</l>
            <l> ഏവരും കണ്ടുനില്ക്കുന്ന നേരെത്തന്നെ</l>
            <l> നീ വന്നുകൊണ്ടു പൊയ്ക്കൊൾക വിശ്വംഭരേ.</l>
            <l> ജീവനാഥന്നു കാരുണ്യമില്ലായ്കയാൽ</l>
            <l> ജീവിച്ചിരിക്കയിലാഗ്രഹമില്ലിനി.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">‘ചുട്ടെഴുന്നുള്ളൊടുകൂടി’ സീതാദേവി ഇങ്ങനെ ‘പട്ടാങ്ങുതന്നെ
പറഞ്ഞ’ടങ്ങിയപ്പോൾ,
</p>
          <lg xml:id="lg2.1.171">
            <l> “എട്ടുദിക്കും മുഴങ്ങീടുമാറങ്ങനെ</l>
            <l> പൊട്ടിപ്പിളർന്നു കാണായി മഹീതലം</l>
            <l> പോൽചിലംപൊച്ചകേൾക്കായ് ഗുഹാന്തരേ</l>
            <l> പിച്ചകപ്പൂവിന്റ വാടപൊങ്ങീ തദാ.</l>
            <l> അച്യുതാനന്ത ഗോവിന്ദേതിനാമങ്ങ-</l>
            <l> ളുച്ചരിക്കുന്ന ഘോഷങ്ങൾ കേൾക്കായിതേ.</l>
            <l> ഊഴി കുഴിഞ്ഞന്ധകാരം വളർന്നെയ്തി</l>
            <l> യാഴി കലങ്ങവേ വാദ്യഘോഷത്തൊടും</l>
            <l> ഘോഷിച്ച ഗീതങ്ങളും കേട്ടു സർവരും.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">സർവജനങ്ങളും ഈ ഘോഷം കേട്ടു് കീഴ്പോട്ടു നോക്കിയ സമയത്തു,
</p>
          <lg xml:id="lg2.1.172">
            <l> “ആദിത്യകോടികളൊന്നിച്ചുദിച്ചപോ-</l>
            <l> ലായതമായൊരു തേജസ്സു കാണായി.</l>
            <l> ആയതു പിന്നെ ക്രമത്താൽ വളർന്നുട-</l>
            <l> നാഖണ്ഡലൻ തന്നെ കോദണ്ഡമെന്നപോ-</l>
            <l> ലാകാശമാർഗ്ഗത്തിൽ വിസ്തരിച്ചീടുന്നു.</l>
            <l> ആയിരത്തെട്ടുതലയുള്ള പാമ്പിന്റെ</l>
            <l> യാദിമൂർദ്ധാവിന്റെ മദ്ധ്യഭാഗത്തിങ്ക-</l>
            <l> ലാനന്ദമുൾക്കൊണ്ടിരുന്നരുളീടവേ,</l>
            <l> ആധാരശക്തിസ്വരൂപയാം ഭൂമിതാ-</l>
            <l> നാകുലമെന്നിയുദിച്ചുയർന്നീടിനാൾ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">സകല മുനിജനങ്ങളും ഭൂദേവിയെ വന്ദിച്ചു നിന്നു. ദേവിയാകട്ടെ അവരുടെ,
</p>
          <lg xml:id="lg2.1.173">
            <l> “ആലസ്യമെല്ലാമൊഴിക്കുമാറങ്ങനെ,</l>
            <l> ചന്ദ്രികാഭംഗിനേടീടും മനോഹര-</l>
            <l> മന്ദസ്മിതംതൂകി മൂടുന്നു ലോകരേ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">തത്സമയം ഇന്ദ്രലോകത്തിൽനിന്നു്,
</p>
          <lg xml:id="lg2.1.174">
            <l> “ചന്ദ്രചൂഡന്റെ ജടാഭാരമധ്യത്തിൽ</l>
            <l> മന്ദാകിനീജലം വീഴുന്നതുപോലെ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">മന്ദാരപുഷ്പം പൊഴിഞ്ഞു. വിശ്വംഭരയാകട്ടെ, തന്റെ പ്രിയപുത്രിയെ
മെല്ലെന്നെടുത്തു് മടിയിൽവെച്ചുലാളിച്ചിട്ടു്,
</p>
          <lg xml:id="lg2.1.175">
            <l> “ഉത്തരീയംകൊണ്ടു കണ്ണുനീരും തൂത്തു</l>
            <l> പത്തുരുവൂടെ മാറത്തു ചേർത്തീടിനാൾ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അനന്തരം ദേവിപവി ത്രിതാശേഷലോകയായ ശ്രീജാനകിയെ
എടുത്തുകൊണ്ടുപോകാൻ ഭാവിച്ചപ്പോൾ, ശ്രീരാമന്റെ ഹൃദയം ‘ചെറ്റു വിറച്ചു’പോയി. അദ്ദേഹം തടുത്തിട്ടും
ഭൂദേവി ‘കല്യാണകാന്തികലരുന്ന സീത’യേയുംകൊണ്ടു മറഞ്ഞുകളഞ്ഞു. അപ്പോൾ, ശ്രീരാമനുണ്ടായ
ഭാവഭേദത്തെ കവി ഇങ്ങനെ വർണ്ണിക്കുന്നു.
</p>
          <lg xml:id="lg2.1.176">
            <l> “താപവും രോഷവും പൂണ്ടുശ്രീരാമനു-</l>
            <l> മാപാദചൂഡം വിറച്ചുതിരുമേനി.</l>
            <l> കോപാതിരേകേണ കണ്ണുചുവത്തീട്ടു്</l>
            <l> ഭൂപാലചൂഡാമണി പറഞ്ഞീടുന്നു:-</l>
            <l> ‘പാപേ! വസുന്ധരേ! യെങ്ങുപോകുന്നു നീ?</l>
            <l> പാതാളലോകമറിയുമെന്റേശരം.</l>
            <l> പാരേഴിലെങ്ങാനു മുണ്ടെങ്കിൽനിന്നസു</l>
            <l> പാടേയൊരുപിടി ഭസ്മമാക്കീടുവൻ.</l>
            <l> പേടമാൻകണ്ണിയേക്കൊണ്ടുപോകായ്ക്കെടോ-</l>
            <l> പേർത്തുപേർത്തും ഞാൻ പറഞ്ഞതുകേളാതെ</l>
            <l> പേടികൂടാതെന്നെയും ധിക്കരിച്ച നിൻ-</l>
            <l> പേരുമങ്ങീടുമാറരയ്ക്കാൽക്ഷണേ</l>
            <l> പാലാഴിനാഥനും പാർവതീകാന്തനും</l>
            <l> പാലിപ്പതിന്നപ്പുറംവരുന്നാകിലും</l>
            <l> പാവകാസ്ത്രംകൊണ്ടു നിന്നെദുഃഖിപ്പിച്ചു</l>
            <l> പാഥോനിധിക്കുള്ളിലെ കലക്കീടുവൻ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നുപറഞ്ഞിട്ടു് അദ്ദേഹം വില്ലും അമ്പുമെടുത്തുകൊണ്ടു് എഴുന്നേറ്റു
‘കോദണ്ഡവും പൂട്ടി ഞാണൊലിചെയ്ത’ മാത്രയിൽ ആഖണ്ഡലാലയംപോലും ഒന്നുകുലുങ്ങി.
</p>
          <lg xml:id="lg2.1.177">
            <l> “മാർത്താണ്ഡവംശസന്താനസമ്പത്തിന്റെ</l>
            <l> ദോർദ്ദണ്ഡവീര്യം ജ്വലിക്കുന്നതുകണ്ട”പ്പോൾ,</l>
            <l> “ബ്രഹ്മാണ്ഡമൊക്കെ ദഹിച്ചുപോമെന്നിട്ടു്</l>
            <l> ബ്രഹ്മാദിദേവകളൊക്കേഭയപ്പെട്ടു.</l>
            <l> ശ്രീകണ്ഠദേവനും ദേവകളും മറ്റു-</l>
            <l> വൈഭണ്ഡകാദികളായ മുനികളും,</l>
            <l> വൈകുണ്ഠവാസിനാരായണൻതന്നുടെ</l>
            <l> വൈഭവംകണ്ടു വണങ്ങിസ്തുതിക്കുന്നു</l>
            <l> ബാണമെടുത്തു വൈരത്തൊടുരാമനും</l>
            <l> ഞാണിൽ തൊടുത്തു ജപിക്കുന്ന നേരത്തു,</l>
            <l> പ്രാണികൾവെന്തെരിഞ്ഞോടുമാറങ്ങനെ,</l>
            <l> കാണായിതസ്ത്രത്തിനഗ്രത്തിലഗ്നിയെ.</l>
            <l> കാലാനലൽതന്റെ ഘോരകോലാഹല-</l>
            <l> ജ്വാലകൾതട്ടി പ്രപഞ്ചം വിറയ്ക്കുന്നു.</l>
            <l> മൂലപ്രകൃതികൾ സേവിച്ചുനില്ക്കവേ</l>
            <l> ശൂലവുമാണ്ടു പല്ലും കഴറ്റിക്കൊണ്ടു</l>
            <l> കണ്ണിൽക്കനൽകട്ട ചിന്തുമാറങ്ങനെ</l>
            <l> വിണ്ണവനാട്ടിന്നെരിഞ്ഞുപൊങ്ങീടുന്നു.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">‘മണ്ണിലും വിണ്ണിലും’ ഉള്ള മഹാജനങ്ങൾ ഓരോ വഴിയ്ക്കു ഓടിത്തുടങ്ങി.
“നാനാജനങ്ങടെ സങ്കടം കണ്ടിട്ടു്” വാല്മീകിമഹർഷി രാമചന്ദ്രന്റെ കോപമടക്കാനായി അജന്റെയും
ഇന്ദുമതിയുടെയും കഥ പറഞ്ഞുകേൾപ്പിക്കയും, ഒട്ടുവളരെ സദുപദേശങ്ങൾ ചെയ്കയും ചെയ്തിട്ടു്,
കുശലവന്മാരെ അദ്ദേഹത്തിന്റെ കൈയിൽ ഏൾപ്പിച്ചു. അജോപാഖ്യാനം വളരെ ഹൃദയംഗമമായിരിക്കുന്നു.
</p>
          <lg xml:id="lg2.1.178">
            <l> “അപ്രമാദന്മാരിൽ മുമ്പനാം രാഘവ-</l>
            <l> നുൾപ്രസാദേന വാങ്ങിച്ചതൻപുത്രരേ</l>
            <l> ഊഢപ്രമോദം ഖരാംശുവംശോത്തമൻ</l>
            <l> ഗാഢമാശ്ലേഷവും ചെയ്തു സർവാത്മനാ.</l>
            <l> പ്രശ്രയമോടെ വണങ്ങിനിന്നീടുന്ന</l>
            <l> വിശ്രുതവിക്രമന്മാരായബാലരേ</l>
            <l> അശ്രുബിന്ദുക്കൾ ചൊരിഞ്ഞുകൂടെക്കൂടെ</l>
            <l> യശ്രമത്താലഭിഷേകവും ചെയ്യുന്നു.</l>
            <l> സീതാവിയോഗാഗ്നിയാൽ ചൂടുപെട്ടാലും</l>
            <l> പോതകാലോകേന ശീതളമാകയാൽ,</l>
            <l><ref xml:id="xfn2.1.3" target="#fn2.1.3" type="noteAnchor">[3]</ref> ശീതോഷ്ണമായുള്ള രാമാശ്രുബിന്ദുക്കൾ</l>
            <l> ഭൂതലംതന്നിൽ വീണീടുന്നനേരത്തു,</l>
            <l> പാതി സൌഖ്യംപാതി ഖേദമെന്നിങ്ങനെ</l>
            <l> ഭീതിയുമൊട്ടുകുറഞ്ഞുധരിത്രിക്കും.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ശ്രീരാമചന്ദ്രന്റെ ഹൃദയത്തിൽ ക്രമേണ ‘പൂർവപക്ഷത്തിലെ
വെണ്ണിലാവെന്നപോലെ’ മോദം വളരുകയും അന്ധകാരം ചുരുങ്ങുകയും ചെയ്തു.
</p>
          <lg xml:id="lg2.1.179">
            <l> “സന്തതിദാരിദ്ര്യപീഡിതന്മാർക്കഹോ</l>
            <l> സന്താനമെന്നവർ ചിന്താമണിയല്ലോ.</l>
            <l> ചിന്തിച്ചിരിയാതെകിട്ടിയസന്തതി</l>
            <l> ചിന്താമണിപ്രൌഢ ചിന്താമണിയല്ലീ?” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അതുകൊണ്ടു് അദ്ദേഹം,</p>
          <lg xml:id="lg2.1.180">
            <l> “ഭാർഗ്ഗവനോടും ബുധനോടുമൊന്നിച്ചു,</l>
            <l> ഭാസ്കരൻതാനുദിച്ചീടുന്നപോലെയും</l>
            <l> ഷൺമുഖനോടും ഗണേശനോടുംകൂടെ</l>
            <l> വെണ്മഴുവേന്തും പുരാനെന്നപോലെയും” </l>
          </lg>
          <!--end of "verse"-->
          <p style="noindent">വിളങ്ങി. സകലജനങ്ങളും രാമചന്ദ്രന്റെ സൌഭാഗ്യാതിശയത്തെ
മുക്തകണ്ഠം പുകൾത്തി.
</p>
          <lg xml:id="lg2.1.181">
            <l> “വിണ്ണോർപുരത്തിലടിച്ചുപെരുമ്പറ,</l>
            <l> തിണ്ണം മലർനിര തൂകിത്തുടങ്ങിനാർ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">‘അന്നേരമുണ്ടായ വിസ്മയമോർക്കുമ്പോൾ’ കവിയുടെ ഹൃദയത്തിലും
‘ആമോദഭാരം പുലമ്പു’മാറായത്രേ.
</p>
          <p style="indent">അനന്തരം രാമചന്ദ്രൻ ‘പുത്രമിത്രഭ്രാതൃ’ജനങ്ങളോടുകൂടി
സത്രശേഷത്തെനിർവഹിച്ചു. തദവസരത്തിൽ അർത്ഥിജനങ്ങൾക്കു് ഇച്ഛിച്ചതെല്ലാം അദ്ദേഹം
നൽകയാൽ,
</p>
          <lg xml:id="lg2.1.182">
            <l> “പാരിടത്തിങ്കൽ വസിക്കും ജനങ്ങൾക്കു</l>
            <l> ദാരിദ്ര്യകേളിക്കു ദാരിദ്ര്യമായ് വന്നു, <ref xml:id="xfn2.1.4" target="#fn2.1.4" type="noteAnchor">[4]</ref> പോൽ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">യാഗസമാപ്തിക്കുശേഷം മന്നവർ രാമപാദങ്ങളിൽ കുമ്പിട്ടസമയത്തു
</p>
          <lg xml:id="lg2.1.183">
            <l> “പൊന്നുംകിരീടങ്ങൾ തമ്മിലിടഞ്ഞുട-</l>
            <l> നുന്നതമായൊരു ശബ്ദമുണ്ടായ് വന്നു.</l>
            <l> കല്പാന്തകാലത്തു കാർമേഖപംക്തികൾ</l>
            <l> കെല്പുറ്റുതമ്മിൽ മുട്ടുന്ന രവംപോലെ</l>
            <l> സ്വാമീ! ജയിക്കെന്നു ചൊല്ലുന്ന ശബ്ദവും,</l>
            <l> വ്യോമത്തിൽ മുട്ടിപ്രതിധ്വനി കേൾക്കയാൽ</l>
            <l> ഗോത്രഭിദാദിദേവപ്രൌഢരുംകൂടെ</l>
            <l> യാത്രചൊല്ലീടുകത്രേയെന്നു തോന്നു ന്നുമേ.</l>
            <l> ആജന്മശുദ്ധനായുള്ളശ്രീരാമന്റെ</l>
            <l> പൂജനീയങ്ങളായുള്ളതൃക്കാലുകൾ</l>
            <l> രാജയോഗത്തിൽ കിരീടരത്നങ്ങളിൽ</l>
            <l> യോജിച്ചുവെവ്വേറെ കാണുന്നനേരത്തു,</l>
            <l> സ്വാമിഭക്ത്യാ മൌലി ഭൂഷണത്തിങ്കലും</l>
            <l> രാമപദാംഭോരുഹം പണിചെയ്തവർ.</l>
            <l> നാമിപ്പദത്തിനു ദാസരെന്നിങ്ങനെ,</l>
            <l> നേമിച്ചണിഞ്ഞീടുകെന്നതേ തോന്നുന്നൂ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ ഭാഗങ്ങളിൽനിന്നു് കവി നല്ല മനോധർമ്മമുള്ള ഒരാളാണെന്നു
ഗ്രഹിക്കാം.
</p>
          <p style="indent">ഒടുവിൽ ഭഗവാൻ രാക്ഷസന്മാരേയും വാനരന്മാരേയും
സമ്മാനിച്ചയക്കുന്നതോടുകൂടി കഥ അവസാനിക്കുന്നു.
</p>
          <p style="indent">ഈ കവിതയിൽ അവിടവിടെ ‘എയ്തി’ ‘അസ്തമിച്ചായ്’ ഇത്യാദി ചില
തമിഴുപയോഗങ്ങളും ചമ്പുക്കളിൽ സാധാരണ കാണാറുള്ള അനേക പ്രാചീനശബ്ദങ്ങളും കാണുന്നു. ഈ
കൃതിയും സേതുബന്ധവും ഒരാളുടേതായിരിക്കുമോ എന്നു ഞാൻ ശങ്കിക്കുന്നു. കവിക്കു ശബ്ദഭംഗിയിൽ
വളരെ നിഷ്ഠയുണ്ടു്. ദ്വിതീയാക്ഷരപ്രാസം ഇല്ലാത്തിടത്തൊക്കെ ആദ്യക്ഷരപ്രാസം ഉപയോഗിച്ചിരിക്കുന്നു.
മിക്കസ്ഥലങ്ങളിലും ഈ രണ്ടുതരം പ്രാസങ്ങളും മറ്റനുപ്രാസങ്ങളും പ്രയോഗിച്ചിട്ടുണ്ടു്. അവിടവിടെ
കാണുന്ന അർത്ഥാലങ്കാരങ്ങളും സഹൃദയഹൃദയ ചമൽക്കരണചണയമായിരിക്കുന്നു.
</p>
        </div>
        <!--end of "section 1.38/II.1"-->
        <div type="section" xml:id="sec1.39" n="1.39">
          <head type="sechead">കിരാതർജ്ജുനീയം കിളിപ്പാട്ടു്</head>
          <p style="noindent">ഈ കൃതിയ്ക്കു വളരെപ്പഴക്കം തോന്നിക്കുന്നു. നുറുങ്ങു, ചിനത്തു മുതിർന്തു,
തോറ്റി, കൊറ്റവറു, മടന്തയർ, മകിഴ്‌ന്തു, ഉവന്നു, ഇത്യാദി ചില പ്രാചീനപ്രയോഗങ്ങൾ ഇതിൽ സുലഭമാണു്.
കവിയേപ്പറ്റി, വെള്ളൂരുറ്റമർന്ന ദേവനെപ്പണിഞ്ഞു വസിക്കുന്ന ഒരു ഭൂസുരനാണെന്നുമാത്രമേ, അറിയാവൂ.
</p>
          <p style="indent">‘ബാലപ്രബോധനം’ എന്ന ഗ്രന്ഥത്തിന്റെ കർത്താവായ ‘നവാരണ്യ
മഹാദേവനായിരിക്കുമോ പ്രകൃതകൃതിയുടെയും കർത്താവെന്നു സംശയിക്കുന്നു. അദ്ദേഹവും വെള്ളൂരമർന്ന
ഗൌരീശനെ സ്തുതിച്ചുകാണുന്നുണ്ടു്. ഈ സംശയം സംഗതമാണെങ്കിൽ പ്രകൃതകൃതിയുടെ കർത്താവു്
കോട്ടയം താലൂക്കിനു സമീപത്തു് പുതുമന എന്ന ഗൃഹത്തിൽ ജീവിച്ചിരുന്ന ആളായിരുന്നു. പുതുമന എന്ന
പേരിൽ രണ്ടുമൂന്നില്ലങ്ങൾ ഉണ്ടെങ്കിലും, കോട്ടയത്തെ പുതുമനയ്ക്കു സമീപം വെള്ളൂരെന്നു് ഒരു ക്ഷേത്രംകൂടി
ഉള്ളതുകൊണ്ടു് അതായിരിക്കാനാണു് ഇടയുള്ളതു്. <ref xml:id="xfn2.1.5" target="#fn2.1.5" type="noteAnchor">[5]</ref>
</p>
          <p style="indent">കിരാതർജ്ജുനീയത്തിനു അഞ്ചു പാദങ്ങൾ ഉണ്ടു്. ഒന്നാമത്തെ പാദം ഇങ്ങനെ
ആരംഭിക്കുന്നു.
</p>
          <lg xml:id="lg2.1.184">
            <l> “പൂമണംകലർന്നോരു പൂങ്കാവിൻനടുവതിൽ</l>
            <l> കോമളത്തണലൂടെ മന്ദമാം കാറ്റുമേറ്റു്</l>
            <l> കാമരംപാടിവരും പൈങ്കിളിമകളേ നീ</l>
            <l> ഏതൊരുദിക്കിൽനിന്നു മെല്ലവേവരുന്നിപ്പോൾ?</l>
            <l> ചേതസിസുഖമുണ്ടു, ചൊല്ലുക വിശേഷങ്ങൾ</l>
            <l> പാലോടുപഴങ്ങളും പഞ്ചതാരയുംനടേ</l>
            <l> ചേലോടു തരുവേൻ ഞാൻ; വാർത്തകൾ പറകനീ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">കവിയാൽ സംബുദ്ധമായ കിളി ‘കരുനാട്ടിൽനിന്നങ്ങുവന്നു്’ അവിടെയുള്ള
ഒരു വന ഭൂമിയിൽ,
</p>
          <lg xml:id="lg2.1.185">
            <l> “ചന്തമോടോരോതരം ചെന്തളിൽനിറംചേരും</l>
            <l> വമ്പെഴുമരയാലിൽ കൊമ്പത്തുകൂടുംവച്ചു്</l>
            <l> കായ്ക്കനികളുംതിന്നു മെത്തിനസുഖമോടേ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">വസിക്ക ആയിരുന്നതുകൊണ്ടു്, നടന്ന സംഭവങ്ങൾ നല്ലപോലെ
അറിഞ്ഞിരുന്നത്രേ.
</p>
          <p style="indent">പാണ്ഡവന്മാർ ചൂതിൽത്തോറ്റു് വനത്തിൽ വസിക്കവേ ഒരു ദിവസം, പാഞ്ചാലി,
</p>
          <lg xml:id="lg2.1.186">
            <l> “കൊറ്റവരാകുന്നൊരു നൂറ്റുവരോരോതരം</l>
            <l> കുറ്റങ്ങൾ ചെയ്തതെല്ലാം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഓർത്തു ‘മുറ്റുന്ന കോപമുഖത്തോടുകൂടി’ ധർമ്മപുത്രരോടു്,
</p>
          <lg xml:id="lg2.1.187">
            <l> “രാജാവിന്നാറുഗുണം ശക്തികളൊരു മൂന്നും</l>
            <l> മറ്റിനിയാറുജാതിയുള്ളൊരു ബലങ്ങളു-</l>
            <l> മുറ്റിട്ടുമാർഗ്ഗമേഴും പറ്റിയേ കൈക്കൊണ്ടുടൻ</l>
            <l> മാറ്റാനേവെല്ലുന്നോനെ രാജാവെന്നറിഞ്ഞാലും.</l>
            <l> ഇന്നു നീ പടയോടു ചെന്നങ്ങുമടിയാതെ</l>
            <l> മന്നവ! നൂറ്റവരെക്കൊല്ലുക വിരവോടെ.</l>
            <l> ദുഷ്ടരാമവർചെയ്ത ദുഷ്ടതമറന്നിതോ?” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് ഉൽബോധിപ്പിച്ചു. പാഞ്ചാലിയുടെ ദുഃഖാതിരേകം കണ്ടപ്പോൾ
ഭീമസേനന്റെ ഭാവം പകർന്നു. അദ്ദേഹവും യുദ്ധം ചെയ്തു കൌരവന്മാരെ ഒടുക്കേണ്ടതാണെന്നും
ജ്യേഷ്ഠനോടു പറഞ്ഞു. ഇവിടെ ഭീമന്റെ രൌദ്രഭാവത്തെ വേണ്ടപോലെ പ്രകാശിപ്പിക്കുന്നതിനു് കവി
അസമർത്ഥനായി കാണപ്പെടുന്നു.
</p>
          <p style="indent">അഹങ്കാരം നന്നല്ലെന്നും സീതാദേവി അനുഭവിച്ച ദുഃഖത്തോടു
സാദൃശ്യപ്പെടുത്തി നോക്കുമ്പോൾ “ദ്രൌപദിയ്ക്കെന്തുപിന്നെ ദുഃഖങ്ങളു”ണ്ടായതെന്നും മറ്റും പറഞ്ഞു്,
ധർമ്മപുത്രർ അവരെ സമാധാനപ്പെടുത്തിക്കൊണ്ടിരിക്കവെ അവിടെ വ്യാസനും വന്നുചേർന്നു
അർജ്ജുനൻ ശത്രുനിഗ്രഹത്തിനായി ശിവനെ സേവിച്ചു് പാശുപതാസ്ത്രം വാങ്ങേണമെന്നുപദേശിച്ചിട്ടു്
അദ്ദേഹം മറഞ്ഞു. അതിനോടു കൂടി ഒന്നാം പാദവും അവസാനിക്കുന്നു. ഈ പാദത്തിലെ വൃത്തം
കേകയാണെന്നു പറയേണ്ടതില്ലല്ലോ.
</p>
          <p style="indent">രണ്ടാംപാദത്തിൽ, ധർമ്മസൂനു അർജ്ജുനനെ വിളിച്ചു് തപസ്സിനായി
പറഞ്ഞയക്കുന്നു. അർജ്ജുനന്റെ പുറപ്പാടു കണ്ടപ്പോൾ പാഞ്ചാലിക്കു്,
</p>
          <lg xml:id="lg2.1.188">
            <l> “ഭാവവുമൊന്നുപകർന്നു ചമഞ്ഞിതു</l>
            <l> ദുഃഖംമനസ്സിൽ മുഴുത്തവൾക്കെത്രയും.</l>
            <l> മാരതാപത്തോടു സങ്കടംകൊണ്ടവ-</l>
            <l> ളാരുമല്ലാത്തൊരു ഭാഗത്തുചെന്നു തൻ-</l>
            <l> കാന്തനോടുള്ള വിയോഗം പൊറാഞ്ഞവൾ</l>
            <l> വ്യഗ്രം മുഴുത്തുടൻ കാൽകൊണ്ടു ഭൂമിയിൽ</l>
            <l> മെല്ലേവരച്ചു കുമ്പിട്ടു നിന്നീടിനാൾ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">‘ഏടലർ വന്നു വണങ്ങുന്ന’തായ ധനഞ്ജയൻ അവളേക്കാണ്മാനായി
അങ്ങോട്ടു ചെന്ന സമയത്തു്,</p>
          <lg xml:id="lg2.1.189">
            <l> “ചൂടുപൊങ്ങീമനക്കാമ്പിൽ മുന്നേതിലും</l>
            <l> ചാടുന്നുകണ്ണുനീർ വാടീമനംതള-</l>
            <l> ർന്നാടലോടുംമുഖം മാഴ്കിപ്പുരികുഴൽ</l>
            <l> മെല്ലെന്നഴിഞ്ഞു പുതുമലർതാഴത്തു</l>
            <l> ചേർത്താകുലം നെടുവീർപ്പുമിട്ടങ്ങനെ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">സ്വപത്നി നിൽക്കുന്നതു കാൺകയാൽ, ദുഃഖിതനായിട്ടു്,</p>
          <lg xml:id="lg2.1.190">
            <l> “എന്താണിതോമലേ നിന്നെവേർപെട്ടുഞാ-</l>
            <l> നിങ്ങനെപോകയിൽ ചാകയല്ലേഗുണം?</l>
            <l> വട്ടവാർകൊങ്കയുമിട്ടും കളഞ്ഞുഞാ-</l>
            <l> നൊട്ടല്ലകഷ്ടം നടക്കുന്നതേതുമേ.</l>
            <l> ഒട്ടുംപൊറുക്കവല്ലായെനിക്കെങ്കിലും</l>
            <l> ദുഷ്ടജനങ്ങളാം നൂറ്റുവർതമ്മുടെ</l>
            <l> കൂട്ടംമുടിപ്പതിന്നഗ്രജൻ ചൊല്കയാൽ</l>
            <l> മട്ടലർബാണനെച്ചുട്ടവൻ തന്നെഞാ-</l>
            <l> നിഷ്ടംവരുമാറു സേവിച്ചുദിവ്യമാ-</l>
            <l> മസ്ത്രവുംവാങ്ങി” </l>
          </lg>
          <!--end of "verse"-->
          <p style="noindent">വേഗത്തിൽ തിരിച്ചു വരുന്നുണ്ടെന്നു് പറഞ്ഞു് അവളെ ആശ്വസിപ്പിച്ചു. ഈ
വാക്കുകൾ കേട്ടു് അവൾ,</p>
          <lg xml:id="lg2.1.191">
            <l> “ശങ്കരൻ തൻപദം കൈപണിഞ്ഞസ്ത്രവും</l>
            <l> വാങ്ങിവൈകാതെ വന്നീടുകിങ്ങനെ</l>
            <l> നിന്നെഞാനെന്നിനിക്കാണുന്നുവല്ലഭ!</l>
            <l> ജീവനാഥ! മറക്കായ്കനീയെന്നെയും” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു ഉള്ളമഴിഞ്ഞു പറഞ്ഞ വാക്കുകേട്ടു്, അർജ്ജുനൻ,</p>
          <lg xml:id="lg2.1.192">
            <l> “ബാലേമണമെഴും സുന്ദരപ്പെൺകൊടി</l>
            <l> നീയെന്തിവണ്ണം പറഞ്ഞതിന്നോമലേ?</l>
            <l> പൊൽപൂവിൻമാതിനോടൊത്ത ഗുണങ്ങളും,</l>
            <l> മുല്ലപ്പൂതുമലർ ചൂടുന്നകേശവും,</l>
            <l> ചേലൊത്ത ചില്ലിയും, നല്ലവാർകൊങ്കയും,</l>
            <l> പുഞ്ചിരിക്കൊഞ്ചലും ഭാവവും ഭംഗിയും</l>
            <l> വാണീഗുണങ്ങളും സാരസ്യരീതിയും</l>
            <l> നല്ലകളികളും സംഗമാനന്ദവും</l>
            <l> സ്നേഹവുംമോഹവും കാമരസങ്ങളം</l>
            <l> ബാലേമറക്കാവതല്ലെനിക്കെങ്കിലും,</l>
            <l> അഗ്രജന്മാരോടുമൊന്നിച്ചിരിക്കനീ</l>
            <l> ഖേദിയായ്ക” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു ചൊല്ലീട്ടു് അവിടെനിന്നു നടകൊണ്ടു. പാഞ്ചാലി “അർജ്ജുനൻ
പോയ്മറഞ്ഞീടുവോളം’ നോക്കിനിന്നു. അദ്ദേഹത്തിനോടുകൂടി അവളുടെ മനവും പൊയ്ക്കളഞ്ഞു.
</p>
          <p style="indent">ഈ ഭാഗങ്ങളിൽ കവി അർജ്ജുനന്റെയും പാഞ്ചാലിയുടേയും സ്വഭാവങ്ങൾക്കു
തെല്ലും അപകർഷം വരുത്തീട്ടുണ്ടു്. ഒരു വീരപത്നിയുടെ നില പാഞ്ചാലിക്കു കാണുന്നതേ ഇല്ല
അർജ്ജുനൻ കേവലം സ്ത്രീലോലൻ എന്നപോലെയും കാണപ്പെടുന്നു. ശൃംഗാരരസത്തോടാണു് കവിയ്ക്കു
പ്രതിപത്തി. മറ്റു സ്ഥലങ്ങളിൽ കവിതയ്ക്കു ഒഴുക്കപോലും കുറവായിരിക്കുന്നു.
</p>
          <p style="indent">അർജ്ജുനൻ പോയ വഴിക്കുള്ള കാഴ്ചകളേയും കവി ദീർഘമായി വർണ്ണിച്ചിട്ടുണ്ടു്.
</p>
          <p style="indent">അർജ്ജുന തപോവർണ്ണന വളരെ ബാലിശമായിരിക്കുന്നു. അദ്ദേഹത്തിന്റെ
ഉഗ്രതപസ്സുകണ്ടു ദേവകൾ പേടിച്ചു് ശ്രീപാർവതിയോടു് വിവരമറിയിച്ചതനുസരിച്ചു് ദേവി
പരമേശ്വരസന്നിധി പ്രാപിച്ച്,</p>
          <lg xml:id="lg2.1.193">
            <l> “വല്ലഭികേൾക്കനീയിമ്മലതന്നടി-</l>
            <l> പ്പാട്ടിലിന്നുണ്ടൊരു മാനുഷനെത്രയും</l>
            <l> ഘോരമായുള്ള തപസ്സുചെയ്യുന്നുപോൽ.</l>
            <l> വീര്യവുംശൌര്യവുമുള്ളവൻപോലവൻ</l>
            <l> ഇന്നിവനൊത്ത വരങ്ങൾകൊടായ്കിലോ</l>
            <l> ലോകംദഹിക്കും തപസ്സിനാലേറ്റവും” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു അറിവിച്ചു.
</p>
          <p style="indent">മൂന്നാം പാദത്തിൽ പരമശിവൻ പാണ്ഡവന്മാരുടെ
പാഞ്ചാലീസ്വയംവരംവരെയുള്ള കഥയെ ‘മാമലകന്നി’യോടു പറഞ്ഞു കേൾപ്പിക്കുന്നു.
</p>
          <p style="indent">പാഞ്ചാലീസ്വയംവരകഥാവിവരത്തോടുകൂടി നാലാംപാദം ആരംഭിക്കുന്നു.
</p>
          <lg xml:id="lg2.1.194">
            <l> “നളിനമടന്തയർ നടന്നുകളിച്ചുടൻ</l>
            <l> ദ്രുപദപുരംതന്നിൽപെരികേവിളങ്ങുന്നു.</l>
            <l> പുരുഷവരന്മാരും തരുണീജനങ്ങളും</l>
            <l> ചമഞ്ഞുസ്വയംവരം ഭരിച്ചുതുടങ്ങിനാർ</l>
            <l> </l>
          </lg>
          <p style="tstar">***</p>
          <!--end of "tstar"-->
          <lg xml:id="lg2.1.195">
            <l/>
            <l> വിരിഞ്ഞകുസുമങ്ങൾ വിതറിമരമെങ്ങും;</l>
            <l> പരിചിൽപരിമളമിളകും മലർമാല</l>
            <l> തെളിഞ്ഞുമണിഗണമണിഞ്ഞവിതാനങ്ങ-</l>
            <l> ളിണഞ്ഞു മരങ്ങളൊരുങ്ങിവിളങ്ങുന്നു</l>
            <l> അഴകിൽ നറുന്തേനങ്ങൊഴുകിവരുന്നോരു</l>
            <l> കുസുമഗണമതിൽ പെരിയമണംകേട്ടു</l>
            <l> പരിചിലണിവണ്ടും പെരികെനിറഞ്ഞിതു.</l>
            <l> മണക്കുമകിൽധൂമം നിറഞ്ഞുപുരംതന്നിൽ.</l>
            <l> നെടിയകൊടിമരം വടിവിൽനിറുത്തിയും</l>
            <l> തടുത്തുകൊടിക്കൂര നിവിർത്തുചിതത്തൊടു</l>
            <l> വളർന്നുകുലവാഴ, നിറഞ്ഞനിറകുടം</l>
            <l> ചമച്ചുവിളക്കുകൾ കൊളുത്തിച്ചുഴലവും</l>
            <l> ചെറിയതരുണികൾ കുളിച്ചുകുറിയിട്ടു</l>
            <l> വെളുത്തപുടവകളുടുത്തു നിറത്തോടു</l>
            <l> ചിരിച്ചുകളിച്ചെങ്ങും സുഖിച്ചുനടക്കുന്നു.</l>
            <l> </l>
          </lg>
          <p style="tstar">***</p>
          <!--end of "tstar"-->
          <lg xml:id="lg2.1.196">
            <l/>
            <l> കൊടിയമുടിമന്നർ വരവുംതുടങ്ങീതു</l>
            <l> കടലുമുടനടിയടിമപ്പെടുന്നോരു</l>
            <l> ചെകിടുപൊടിയുമാറങ്ങലറും പടയുടെ</l>
            <l> നടുവിലിടയിടെ നടന്നകുതിരകൾ</l>
            <l> കുളമ്പുകിളറിയങ്ങിളകും പൊടികൊണ്ടു</l>
            <l> നിറഞ്ഞഭുവനവുമധികമതിശയം.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ വർണ്ണനയിൽ കവിത്വസ്ഫുരണം നല്ലപോലെ കാണുന്നുണ്ടു്.
സന്ദർഭാനുരോധേന രീതി മാറ്റിയിരിക്കുന്നതു നോക്കുക. ഓരോരോ രാജാക്കന്മാർ വില്ലെടുത്തു
കുലപ്പാനായി ഭാവിച്ചപ്പോൾ,</p>
          <lg xml:id="lg2.1.197">
            <l> “തളർന്നുകരങ്ങളുമൊടിഞ്ഞു; തലകളു-</l>
            <l> മുടഞ്ഞു; വിവശതപിണഞ്ഞുപലജാതി.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അർജ്ജുനനാകട്ടേ ശരമെയ്തുലക്ഷ്യം ഭേദിക്കായാൽ, അതു
കണ്ടുകൊണ്ടിരുന്ന ദ്രൌപതി,</p>
          <lg xml:id="lg2.1.198">
            <l> “പെരികേമണിഗണമണിഞ്ഞകരന്തന്നിൽ</l>
            <l> മണക്കും മലർമാലയെടുത്തു ചിതത്തോട-</l>
            <l> ങ്ങുഴലും മിഴിമുനയിളകി, നൃപന്മാരെ</l>
            <l> ഭ്രമിപ്പിച്ചിളക്കിന വളകളണികുഴ-</l>
            <l> ലലഞ്ഞു, കുളിർമുലകുലുങ്ങും നടയോടു-</l>
            <l> മടുത്തു വിജയന്റെ കഴുത്തിൽ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ചേർത്തപ്പോൾ “രാജാക്കന്മാർ എഴുന്നേറ്റു്, ബ്രാഹ്മണനിവിടെ കാര്യമന്തു്”
എന്നു ചോദിച്ചുകൊണ്ടു് എതിർത്തു. വിജയനും ഭീമനും കൂടി അവരെ ഒക്കെ തോല്പിച്ചുവിട്ടു.
</p>
          <p style="indent">ശ്രീപരമേശ്വരൻ കഥ മുഴുവനും പറഞ്ഞുതീർന്നിട്ടു്, അവൻ വലിയ
അഭിമാനിയാണെന്നും, ആ അഭിമാനം നശിപ്പിക്കേണ്ടതാണെന്നും അരുളിചെയ്തുകൊണ്ടു് ഒരു വേടന്റെ
വേഷംധരിച്ചു.
</p>
          <lg xml:id="lg2.1.199">
            <l> “ചെറിയലതകൊണ്ടു മുറുക്കിത്തലമുടി</l>
            <l> വളർന്ന മീശകളും വിരിച്ചുചിതത്തോടെ</l>
            <l> തെളിഞ്ഞപളുങ്കുകളണിഞ്ഞു കുഴൽതന്നിൽ</l>
            <l> മണക്കും മലർമാല പലതുമണിഞ്ഞുടൻ</l>
            <l> വിരിച്ചുമയിൽപീലിയെടുത്തുമുളവില്ലു-</l>
            <l> തൊടുത്തുമവർപൂണി മുറുക്കിശ്ശരങ്ങളും</l>
            <l> പിടിച്ചുനടകൊൾവാനൊരുമ്പെട്ടതുനേരം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">മലമകളും ശബരിവടിവുചമഞ്ഞു കൂടെ പുറപ്പെട്ടു. അവർ മറ്റു
വേടന്മാരോടുകൂടി അർജ്ജുനൻ തപസ്സുചെയ്യുന്ന സ്ഥലത്തുചെന്നപ്പോൾ, അദ്ദേഹത്തിനെ
നിഗ്രഹിക്കുന്നതിനായി ദുര്യോധനനാൽ അയയ്ക്കപ്പെട്ടിരുന്ന മൂകാസുരൻ പന്നിയുടെ വേഷത്തിൽ
പതുങ്ങിയിരിക്കുന്നതുകണ്ടു് ഒരു വേടൻ അവന്റെനേർക്കു് ശരം അയച്ചു.
</p>
          <p style="indent">ആ വേടൻനിലത്തുവീണു പിടച്ച പന്നിയുടെ അടുത്തുചെന്നു്
</p>
          <lg xml:id="lg2.1.200">
            <l> “മൂകാസുരവര! നീയും</l>
            <l> പെരിയ മുനിശാപമതിൽനിന്നകന്നുപോം</l>
            <l> വിജയനടുത്തുപോയഭയം കിടക്കനീ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു പറഞ്ഞതനുസരിച്ചു്, അവൻ അർജ്ജുനസന്നിധിയിൽ ചെന്നു് അഭയം
പ്രാപിക്കുന്നതിനോടുകൂടി നാലാംവൃത്തവും അവസാനിക്കുന്നു. കഥാശേഷം മുഴുവനും
അഞ്ചാംപാദത്തിലാണു വിവരിച്ചിരിക്കുന്നതു്. കിരാതനും അർജ്ജുനനും തമ്മിലുള്ള യുദ്ധത്തിന്റെ വർണ്ണന
വലിയ തരക്കേടില്ല.
</p>
          <p style="indent">ഈ കൃതിയുടെ നിർമ്മാണകാലം എഴുത്തച്ഛനു് അല്പം മുമ്പായിരിക്കാനാണു്
ഇടയുള്ളതു്. ഇതിനുമുമ്പു് അച്ചടിപ്പിച്ചുട്ടുള്ളതായി അറിവില്ല. ഈയിടയ്ക്കു് എന്റെ സുഹൃദ്വരനായ
മഹോപാധ്യായ കേ. പി. ശിവശങ്കരപ്പിള്ള ഒരു ഗ്രന്ഥം എവിടെനിന്നോ സമ്പാദിച്ചു് അച്ചടിപ്പിച്ചുവന്നതായി
എനിക്കറിയാം. എന്നാൽ അവതാരിക പൂർത്തിയായോ എന്നു നിശ്ചയമില്ല. അതിനുമുമ്പു് ഹതവിധി
അദ്ദേഹത്തിനെ അപഹരിച്ചുകളഞ്ഞു.
</p>
        </div>
        <!--end of "section 1.39/II.1"-->
        <div type="section" xml:id="sec1.40" n="1.40">
          <head type="sechead">നാഗാനന്ദം കിളിപ്പാട്ടു്</head>
          <p style="noindent">ഇതു് ശ്രീഹർഷകൃതിയായ നാഗാനന്ദം നാടകത്തെ അധികരിച്ചു്
രചിക്കപ്പെട്ടിട്ടുള്ള ഒരു സരസകൃതിയാണു്. അഭിനവകല്പഗ്രന്ഥമാലയിൽ മൂന്നാമത്തെ നമ്പരായിചേർത്തു്
അച്ചടിപ്പിച്ചിട്ടുണ്ടു്. ഗ്രന്ഥകർത്താവിന്റെ ഊരും പേരുമൊന്നും നിശ്ചയമില്ല.
</p>
          <p style="indent">നാഗാനന്ദം നാടകം അതിപുരാതനകാലം മുതല്ക്കേ കേരളത്തിലെ
ക്ഷേത്രോപാസനയ്ക്കുള്ള ഒരു സാധനമായിരുന്നു. പറക്കുകൂത്തു മുതലായ അഭിനയ സമ്പ്രദായങ്ങൾ
നാഗാനന്ദത്തെ അടിസ്ഥാനപ്പെടുത്തി നടപ്പിൽ വരുത്തിയിരിക്കുന്നവയാണു്. അതുകൊണ്ടു് ഈ കൃതിയെ
ഇങ്ങനെ ഭാഷാഗാനമായി ഒരു കവി വിവർത്തനം ചെയ്തിരിക്കുന്നതിൽ അത്ഭുതപ്പെടാനില്ല.
കേരളത്തിന്റെ നാനാഭാഗങ്ങളിൽ ഈ പാട്ടിന്റെ കൈയ്യെഴുത്തു പ്രതികൾ കാണുന്നതുകൊണ്ടുതന്നെ
ഇതിന്റെ പ്രചാരപ്രാചുര്യം വ്യക്തമാകുന്നു. പദഘടനാസുന്ദരവും അക്ലിഷ്ടാർത്ഥരമണീയവും ആയ
പ്രകൃതകൃതിയെ പ്രൌഢമായ ഒരു അവതാരികയോടുകൂടി ഭംഗിയായി അച്ചടിപ്പിച്ചു പ്രസിദ്ധീകരിച്ച മി.
കെ. പി. ശിവശങ്കരപിള്ളയോടു മലയാളികൾ എന്നെന്നേയ്ക്കും കൃതജ്ഞതയുള്ളവരായിരിക്കും.
</p>
          <p style="indent">സ്വർല്ലോകജനപരിസേവ്യവും ദിവ്യാനന്ദപ്രദവും ഭാരതഖണ്ഡത്തിനു്
സേതുപർവതവും ആയ ഹിമവാന്റെ പാർശ്വഭൂമിയിൽ സ്ഥിതിചെയ്യുന്ന വിദ്യാധരപ്രവരാശ്രമത്തിൽ
ജീമൂതകേതു എന്ന ധർമ്മപരായണനായ രാജാവു് ധർമ്മചാരിണിയും മഹാപുണ്യവതിയും ആയ
സ്വപത്നിയോടുംകൂടി വാണിരുന്നു. ആ വിശിഷ്ടദമ്പതിമാർക്കു ജീമൂതവാഹനൻ എന്നൊരു പൂത്രനുണ്ടായി.
അവൻ ‘ശ്വേതപക്ഷത്തിൽ ശീതദീധിതിയെന്നപോലെ’ വളർന്നുവന്നു. അവനു പ്രായപൂർത്തിവന്നപ്പോൾ
മലയവതി എന്നൊരു കന്യകയെ പിതാവു വധുവായി നിശ്ചയിച്ചു. അനന്തരം പുത്രേച്ഛയനുസരിച്ചു്
ജീമുതകേതു മലയപാർശ്വത്തിലേക്കു വാസം മാറ്റിയിട്ടു് അവിടെവച്ചു വിവാഹം ഭംഗിയായി നടത്തി.
</p>
          <p style="indent">അങ്ങനെയിരിക്കേ ഒരുദിവസം ജീമൂതവാഹനൻ സമുദ്രം കാണുന്നതിനായി
പോകയും,</p>
          <lg xml:id="lg2.1.201">
            <l> “മത്സ്യകച്ഛപദരാദ്യങ്ങളും ജലചര-</l>
            <l> മത്സ്യജാതികൾ ഗജസൂകരാദികളും</l>
            <l> ഉത്തുംഗതരംഗാഗ്രേമറിയുന്നതുകണ്ടു്” </l>
          </lg>
          <!--end of "verse"-->
          <p style="noindent">പരമാനന്ദ സാഗരത്തിൽ നിമഗ്നനാവുകയുംചെയ്തു. അപ്പോൾ അവിടെ
കുറെ പാന്ഥന്മാർ വന്നുചേർന്നു. അവരോടുകൂടിചേർന്നു നമ്മുടെ ജീമൂതവാഹനൻ മലയപാർശ്വത്തിൽ
കയറി. തത്സമയം അവിടെ ശ്വേതമയമായ ഒരു ദിക്കുകണ്ടിട്ടു്, ഇതെന്താണെന്നു അദ്ദേഹം തന്റെ
സഹചാരനമാരോടു ചോദിച്ചു. അവർ ഇങ്ങനെ അറിവിച്ചു:</p>
          <lg xml:id="lg2.1.202">
            <l> “ശാന്തമാനസ! കേട്ടുകൊണ്ടാലും വിദ്യാധര-</l>
            <l> ദർപ്പമുൾക്കൊണ്ടു വൈരംപൂണ്ടൊരുഖഗേശ്വരൻ</l>
            <l> സർപ്പവൃന്ദത്തേ ഭക്ഷിച്ചീടുന്നു ദിനംപ്രതി</l>
            <l> ആമിഷമൊടുവോളം ഭുജിച്ചസ്ഥിയായാൽ</l>
            <l> സാമർഷമെടുത്തു താഴത്തെറിഞ്ഞീടുന്നതും</l>
            <l> നിത്യമായതു വീണുവളർന്നു വളർന്നുള്ളോ-</l>
            <l> രസ്ഥിയൂഥങ്ങളതെന്നറിക വിദ്യാധര!” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ വാക്കുകേട്ടപ്പോൾ ജീമൂതവാഹനന്റെ ഹൃദയം അലിഞ്ഞു.
ഗരുഡനിങ്ങനെ ഒരു കഠിനക്കൈ ചെയ്യുന്നതിനു കാരണമെന്താണെന്നു് അദ്ദേഹം വീണ്ടും ചോദിച്ചു.
അവർ പറഞ്ഞുതുടങ്ങി.</p>
          <lg xml:id="lg2.1.203">
            <l> “ഭദ്ര ഹേ! ശൃണുസഖേ! വാസ്തവംചൊല്ലാമല്ലോ</l>
            <l> മാതാവേ ദാസിയാക്കിച്ചതിച്ചുനാഗമാതാ</l>
            <l> ഖേദമുൾക്കൊണ്ടു താർഷ്യനതിനേയറിഞ്ഞിട്ടു</l>
            <l> നാകത്തിലകംപൂക്കു ഘോരസംഗരംചെയ്തു.</l>
            <l> പാകശാസനാദികളെ ജയിച്ചമൃതവും</l>
            <l> ദീർഘബാഹുനാ ധരിച്ചാർത്തിതീർത്തുടൻവന്നു</l>
            <l> ദീർഘപൃഷ്ഠാധിപന്മാർമുമ്പിൽ നൽകിനാൻ ശീഘ്രം</l>
            <l> ദാസ്യഭാവവുംതീർത്തു രക്ഷിച്ചുതന്മാതരം;</l>
            <l> ഹാസ്വഭാവവുംപൂണ്ടു മേവിനാൾ വിനതയും.</l>
            <l> പത്രിനായകൻ വൈരമുൾക്കൊണ്ടു മധ്യേമാർഗ്ഗം</l>
            <l> ഗോത്രാരിയോടു വരംവാങ്ങിനാൻ നാഗാശനും.</l>
            <l> ഏവമീദൃശനാഗഘാതകനായാൻ താർഷ്യ-</l>
            <l> നാവതില്ലെന്നു നാഗരാജനും ദുഃഖംപൂണ്ടാൻ.</l>
            <l> സേവയാ ചെന്നു ഖഗേശ്വരനോടുരചെയ്തു.”</l>
            <l> “നീവന്നു മുടിയ്ക്കായ്കിൽഞാനൊന്നു ചെയ്തിടുവൻ</l>
            <l> ഓരോരോദിനംപ്രതി, നീ വാഴും വാനന്തരേ</l>
            <l> യോരോരോ നാഗങ്ങളെ ഞാനയച്ചീടുന്നുണ്ടു്,</l>
            <l> എന്നു സത്യവുംചെയ്തുപോയിതുനാഗപ്രഭു-</l>
            <l> വെന്നതുമൂലം പന്നഗാശനൻ ഭക്ഷിക്കുന്നു.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ വാക്കുകൾ വിദ്യാധരന്റെ ഹൃദയത്തിൽ തീവ്രമായ സഹതാപം
ജനിപ്പിച്ചു.
</p>
          <lg xml:id="lg2.1.204">
            <l> “ജന്മമുണ്ടായാൽ മരണംവരുമെന്നുദൃഢം</l>
            <l> ജന്മമെന്നുള്ളവാക്യം സത്യമെന്നതു നൂനം</l>
            <l> എങ്കിലെന്തൊരുത്തനെ രക്ഷിച്ചുമരിക്കിലോ</l>
            <l> സങ്കടമില്ലഗതി വന്നീടുമെന്നു നൂനം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നുറച്ചുകൊണ്ടു്, അദ്ദേഹം അവിടെനിന്നു സ്വഗൃഹത്തിലേക്കു പോയി.
ഇതിനോടുകൂടി ഒന്നാംപാദം അവസാനിക്കുന്നു.
</p>
          <p style="indent">പിന്നൊരിക്കൽ ജീമുതവാഹനൻ ലീലാരതനായി ചോലകൾ
കണ്ടുകൊണ്ടുനടക്കുന്ന സമയത്തു് എവിടെനിന്നോ ഒരു ആർത്തനാദം അദ്ദേഹത്തിന്റെ
ശ്രവണപുടത്തിൽ പതിച്ചു. ആ ആർത്തനാദം പുറപ്പെട്ട സ്ഥലത്തേക്കു ചെന്നപ്പോൾ, അദ്ദേഹം,
‘പുത്രമൃതിനിനച്ചത്യാകുലംപൂണ്ടു’
</p>
          <p style="indent">വിത്രസ്തയായിരിക്കുന്ന ഒരുത്തിയേകണ്ടു. അവൾ അദ്ദേഹത്തിനെ
പത്രീശ്വരനാണെന്നു തെറ്റിദ്ധരിക്കയാൽ കരഞ്ഞുരുണ്ടുകൊണ്ടു,</p>
          <lg xml:id="lg2.1.205">
            <l> “… ഭവാൻ വധിച്ചെന്നെബ്ഭുജിച്ചാലും,</l>
            <l> കൊന്നീടരുതുമൽപുത്രനെപ്പക്ഷീന്ദ്ര!” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു പ്രാർത്ഥിച്ചു. ഈ കാഴ്ചകണ്ടു് കാരുണ്യഭാവേന,</p>
          <lg xml:id="lg2.1.206">
            <l> “ഹസ്താംഗുലീം നാസികാഗ്രേഷു ചേർത്തുടൻ</l>
            <l> വിദ്യാധരനും–അഹോ! പുത്രവാത്സല്യ-</l>
            <l> മിത്യേവം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു പുറകോട്ടുമാറി.
</p>
          <p style="indent">തത്സമയം ആ വൃദ്ധയുടെ പുത്രനായ ശംഖചൂഡൻ വന്നു്,</p>
          <lg xml:id="lg2.1.207">
            <l> “പുത്രീശ്വരനല്ലിതുമമ മാതാവേ!</l>
            <l> വക്ത്രാംബുജം കാൺകടർപ്പകസന്നിഭം;</l>
            <l> ചന്ദ്രനിഭംമുഖം; ചന്ദ്രികാതുല്യമാം</l>
            <l> മന്ദസ്മിതാഭയും കാൺക ദുഃഖാപഹം.</l>
            <l> ചാരുകിരീടമണി കനകോജ്ജ്വലം</l>
            <l> താരാപഥാന്തം വിളങ്ങുന്നതും കാൺക.</l>
            <l> ഹാരകേയൂരാങ്ഗദാങ്ഗുലീയങ്ങളും</l>
            <l> മാരസമാനലാവണ്യവുമത്ഭുതം</l>
            <l> വിദ്യാധരപ്രവരോത്തമനത്രേയി-</l>
            <l> ന്നത്തലൊഴിഞ്ഞീടുക മാതാവേ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു പറഞ്ഞിട്ടു പത്രീശ്വരപ്രഭാവത്തെ ഇങ്ങനെ വർണ്ണിച്ചു കേൾപ്പിക്കുന്നു.
</p>
          <lg xml:id="lg2.1.208">
            <l> “രക്തകിരീടവും രക്താന്തനേത്രവും</l>
            <l> രക്തേക്ഷണമാം ചണ്ഡതുണ്ഡാഭയും</l>
            <l> ഘോരമായുള്ള പക്ഷങ്ങൾ ഭയപ്രദം</l>
            <l> ക്രൂരമായുള്ള നഖങ്ങൾ വജ്രോപമം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">വൃദ്ധയ്ക്കു അല്പം ആശ്വാസമായി. അവളോടായിട്ടു്; വിദ്യാധരൻ</p>
          <lg xml:id="lg2.1.209">
            <l> “…ത്വൽ</l>
            <l> പ്പുത്രരക്ഷാർത്ഥമിവിടെ വന്നീടിനേൻ</l>
            <l> വിദ്യാധരനഹം,” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു പറഞ്ഞതോടുകൂടി അവൾക്കുണ്ടായ സന്തോഷത്തിനു്
അളവില്ലായിരുന്നു.
</p>
          <p style="indent">ഇവിടെ കവി നാഗാനന്ദം നാടകത്തിലെ,</p>
          <lg xml:id="lg2.1.210">
            <l> “മഹാഹിമസ്തിഷ്കവിഭേദമുക്ത-</l>
            <l> രക്തച്ഛടാചർവിതചണ്ഡചഞ്ചുഃ;</l>
            <l> ക്വാസൌ ഗരുത്മാൻ? ക്വ ച നാമസോമ</l>
            <l> സൌമ്യസ്വഭാവാകൃതിരേഷ സാധുഃ?” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന പദ്യത്തെ എത്ര ഭംഗിയായി വികസിപ്പിച്ചിരിക്കുന്നുവെന്നു നോക്കുക.
</p>
          <p style="indent">ജീമുതവാഹനൻ ശംഖചൂഡന്നു പകരം വദ്ധ്യശിലയിൽ
പോയിക്കിടന്നുകൊള്ളാമെന്നു സമ്മതിച്ചപ്പോൾ, ആ വൃദ്ധയുടെ മാതൃഹൃദയം അത്യന്തം തപിച്ചു.</p>
          <lg xml:id="lg2.1.211">
            <l> “പുത്രന്മാർ നിങ്ങൾ ജീവിച്ചിരുന്നീടുവിൻ</l>
            <l> പുത്രമൃത്യുകണ്ടിരിക്കുന്നതിനേക്കാൾ</l>
            <l> വൃദ്ധയാം ഞാൻ പോയ്മരിക്കുന്നേനല്ലൂ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നത്രേ അവൾ പറഞ്ഞതു്. ശംഖചൂഡനും മഹാമനസ്കനായിരുന്നു.
തനിക്കുവേണ്ടി മറ്റൊരാൾ മരണംപ്രാപിക്കാൻ അനുവദിക്കുന്നതിനു് അയാൾക്കു മനസ്സില്ലായിരുന്നു.</p>
          <lg xml:id="lg2.1.212">
            <l> “മൽപ്രഭുകല്പിതം ലംഘിക്കരുതമ്മേ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നുപറഞ്ഞുകൊണ്ടു് അയാൾ പോവാൻഭാവിച്ചപ്പോൾ
വദ്ധ്യചിഹ്നവുംകൊണ്ടു് രാജഭൃത്യനും വന്നുചേർന്നു, വിദ്യാധരൻ അടുത്തു ചെന്നു് “വദ്ധ്യചിഹ്നം തരികെന്നു’
യാചിക്കവേ, ശംഖചൂഡൻ,</p>
          <lg xml:id="lg2.1.213">
            <l> “മത്സ്വാമികല്പിതം ലംഘിക്കരുതെന്നാ-</l>
            <l> ലസ്മാകമൈഹികം സൌഖ്യഹീനം സഖേ!</l>
            <l> ദുസ്സാധമർത്രേ ഭവാനിനി വൈകാതെ</l>
            <l> ത്വത്സദനം പ്രതി പോക യഥാസുഖം.</l>
            <l> ആസന്നമൃത്യുവായുള്ളോരു ഞാനനി</l>
            <l> നാഥനാം മൃത്യുഞ്ജയനെ വണങ്ങണം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു പറഞ്ഞിട്ടു് ശിവദർശനത്തിനായി പൊയ്ക്കളഞ്ഞു. മാതാവു് അതു കണ്ടു്
അത്യന്തം ദുഃഖിച്ചു. എന്തു പ്രയോജനം? ജീമൂതവാഹനനാകട്ടെ തന്റെ ശ്രമം വ്യർത്ഥമായ്പോയല്ലോ
എന്നുവിചാരിച്ചു് ഖേദത്തോടുകൂടി സ്വഗൃഹത്തിലേയ്ക്കു പോകാൻ ഭാവിച്ചപ്പോൾ, ശുഭലക്ഷണങ്ങൾ
ഓരോന്നായി കണ്ടുതുടങ്ങി. അന്നു് കന്യാഗൃഹത്തിൽ നിന്നു് വസ്ത്രാദികളുമായി ഒരു ദൂതൻ ചെന്നു് ‘ഉണ്ണി
എവിടെ?’ എന്നു ചോദിച്ചപ്പോൾ,
</p>
          <p style="indent">‘അവൻ കടൽകാണാൻ പോയിരിക്കുന്നു’ എന്നു ജീമൂതകേതു പറകയാൽ ആ
ദൂതൻ നേരേ സമുദ്രതീരത്തിലേക്കു നടക്കവേ, മദ്ധ്യേമാർഗ്ഗം അദ്ദേഹത്തിനേ കണ്ടെത്തുകയും
മാതുലദത്തമായ വസ്ത്രത്തെ ഏൽപ്പിക്കയും ചെയ്തു.
</p>
          <p style="indent">രക്താംബരം കൈവശം വന്നുചേർന്നതിനാൽ വിദ്യാധരവത്സൻ
സന്തുഷ്ടനായിച്ചമഞ്ഞു. അതും ധരിച്ചുകൊണ്ടു് അദ്ദേഹം, ശംഖചൂഡൻ ചെന്നെത്തുന്നതിനു മുമ്പുതന്നേ,
വദ്ധ്യശിലയെ പ്രാപിച്ചിട്ടു വദ്ധ്യചിഹ്നംകൊണ്ടു മൂടിക്കിടന്നു. ഇവിടെ ദ്വിതീയപാദം അവസാനിക്കുന്നു.
</p>
          <p style="indent">ഗരുഡന്റെ വരവിനോടുകൂടിയാണു് മൂന്നാംപാദം ആരംഭിക്കുന്നതു്.</p>
          <lg xml:id="lg2.1.214">
            <l> “കനൽ ചിതറുമണിമിഴികളനലകണപെയ്തുടൻ,</l>
            <l> കായംകുലുക്കിക്കുതിച്ചുപൊങ്ങീടിനാൻ.</l>
            <l> ചിറകടിയിലിളകിനൊരുപവനബലവേഗത്താൽ,</l>
            <l> ചിന്തിപ്പലവഴിപാഞ്ഞു ഘനങ്ങളും.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അദ്ദേഹം “ഉദരമതിൽ മരുവിനൊരുഹുതവഹവിരോധത്താൽ” “ഉണ്ടോ
മമഭക്ഷണം?” എന്നു ചോദിച്ചുകൊണ്ടു, വദ്ധ്യശിലയിൽ നോക്കിയപ്പോൾ, അവിടെ ഒരു പുരുഷൻ
‘അതികരുണപൂണ്ടുടൻ ആനന്ദനിദ്രയിൽ മുഴുകി’യവനെന്നപോലെ കിടക്കുന്നതുകണ്ടു്, നേരേ
കീഴ്പോട്ടുപറന്നു.
</p>
          <p style="indent">തത്സമയം,</p>
          <lg xml:id="lg2.1.215">
            <l> “വിടപികളുമഖിലലതഗണവുമിളകിത്തത്ര</l>
            <l> പോർത്തും ഞെരിഞ്ഞുവീണൂചിലവൃക്ഷങ്ങൾ.</l>
            <l> വിഹഗകുലമതുപൊഴുതിലധികഭയമോടുടൻ</l>
            <l> വിത്രസ്തരായൊളിച്ചാരന്യകാനനേ.</l>
            <l> മൃഗതതികളതുപൊഴു തിലലറിയതിഭീതരായ്</l>
            <l> മാഴ്കിത്തളർന്നന്യകാന്താരമുൾപ്പുക്കാർ</l>
            <l> വൃഥയൊടപിവനചരരുമതിഭയമൊടന്നേരം</l>
            <l> വിദ്രമിച്ചോടിയൊളിച്ചാർ ഗുഹകളിൽ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ലോകമാസകലം വിത്രസ്തമായിരുന്നിട്ടും, ഈ വധ്യപുരുഷൻ
ആർത്തിയൊഴിഞ്ഞുകിടപ്പതു് കാൺകയാൽ,
</p>
          <p style="indent">“എന്തിദം? അരുതരുതിതു രഗകുലമതിലൊരുവനല്ലിവൻ ആഹാരമിന്നുവേണ്ട”
എന്നുറച്ചു. അനന്തരം വ്യഥയോടുകൂടി മലമുകളിൽ പറന്നിരുന്നുകൊണ്ടു്, അദ്ദേഹം പല ചിന്തകളിൽ മുഴുകി.
</p>
          <p style="indent">വൃത്തത്തിനുവേണ്ടി ഇവിടെ കവി ‘ലതാഗണം’ എന്നതിനുപകരം ലതഗണം
എന്നു പ്രയോഗിച്ചിരിക്കുന്നു.
</p>
          <lg xml:id="lg2.1.216">
            <l> “മമചിറകിലിളകിനൊരുപവനബലമേൽക്കവേ</l>
            <l><span style="width:3em"> </span>മാഴ്കിക്കരഞ്ഞുരുണ്ടോടുമഹിഗണം.</l>
            <l> ഇവനൊരുവനതികഠിനഹൃദയനിതി നിർണ്ണയ-</l>
            <l><span style="width:3em"> </span>മില്ലഭുജംഗമന്മാർക്കിത്രധൈര്യം ദൃഢം</l>
            <l> മരണഭയമിവനു നഹികിമിദമതി വിസ്മയം!</l>
            <l><span style="width:3em"> </span>മറ്റൊരുജാതികൾവന്നു മരിക്കുമോ?</l>
            <l> അഹികളിലുമതികഠിനഹൃദയമുടയോർ ചില-</l>
            <l><span style="width:3em"> </span>രല്ലാതൊരുവൻ വരാമരിച്ചീടുവാൻ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈവിധം പലതും ചിന്തിച്ചുചിന്തിച്ചു് ‘വിശ്വാന്തരകോപന’വീണ്ടും
വദ്ധ്യശിലയിലേക്കു പറന്നടുത്തു; പിന്നെയും ശങ്കിച്ചു പിൻവാങ്ങിക്കളഞ്ഞു. വിശപ്പു
ദുസ്സഹമായിരുന്നതിനാൽ,</p>
          <lg xml:id="lg2.1.217">
            <l> “മരണമതുവരുവതിനുകരുതിയൊരുവൻവന്നാൽ</l>
            <l> മാറ്റലരെപ്പോലെ കൊൽകെന്നതേയുള്ളു.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു കരുതികൊണ്ടു് അദ്ദേഹം മൂന്നാമതും വദ്ധ്യശിലയിലേക്കിറങ്ങിയിട്ടു്,
വിദ്യാധരനെയും കൊത്തികൊണ്ടു് പറക്കവേ,</p>
          <lg xml:id="lg2.1.218">
            <l> “വിദ്യാധരന്തലതാണതിനാലുടൻ</l>
            <l> ചികുരഭരമതിൽ മരുവുമഴകുടയരത്നമാം</l>
            <l> ചൂഡാമണിയും തെറിച്ചുവീണൂതഥാ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അതു ദൈവേച്ഛയാ വിദ്യാധരാങ്കണത്തിലാണു് പതിച്ചതു്. ജീമൂതകേതു
ആരത്നത്തേ കണ്ടിട്ടു്, അതിനെ എടുത്തുകൊണ്ടുവരുന്നതിനു് മലയവതിയോടു പറഞ്ഞു. അതു
സ്വഭർത്താവിന്റെ ചൂഡാരത്നമാണെന്നു് ഒരു നോട്ടത്തിൽ അവൾ മനസ്സിലാക്കി.
</p>
          <p style="indent">ഗരുഡനാകട്ടെ വിദ്യാധരനെ മലയശിരസ്സിൽ കൊണ്ടുചെന്നു വെച്ചിട്ടു
ഭക്ഷിച്ചുതുടങ്ങി.
</p>
          <lg xml:id="lg2.1.219">
            <l> “ഉദരതലമുരപലലമുടനുടനശിച്ചുടൻ</l>
            <l> ഉദ്ഗാള ്യരക്തപാനം ചെയ്തതുനേരം</l>
            <l> അവനുദരമതിൽ മരുവുമുതവഹനദീപ്തിയും</l>
            <l> തെല്ലുശമിച്ചതിനാൽ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അദ്ദേഹം തന്റെ ഭക്ഷ്യപുരുഷനെ ഒന്നു നോക്കി. ഉരഃപലലത്തെ ഇവിടെ
വൃത്തത്തിനു വേണ്ടി ഉരപലലമാക്കിയിരികുന്നു.
</p>
          <p style="indent">എന്തൊരു വിസ്മയം! അവന്റെ മുഖത്തു് മന്ദഹാസം കളിയാടിക്കൊണ്ടിരുന്നു.
ഗരുഡൻ ചിന്തിച്ചു തുടങ്ങി;</p>
          <lg xml:id="lg2.1.220">
            <l> “ഉരഗപരിവൃഢരിലൊരുപുരുഷനുമിതല്ലഹോ!</l>
            <l> യുക്തമല്ലിന്നുഞാൻ ഭക്ഷിച്ചതും കഷ്ടം!</l>
            <l> ഇവനുടയകുലമഹിമയറിയരുതു ചിന്തിച്ചാ-</l>
            <l> ലിന്നവനെന്നറിഞ്ഞേഭുജിച്ചീടാവൂ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നുറച്ചുകൊണ്ടു് അദ്ദേഹം മാറിയിരുന്നപ്പോൾ. ജീമൂതവാഹനൻ
ഇപ്രകാരം പറഞ്ഞു:</p>
          <lg xml:id="lg2.1.221">
            <l> “വിനതസുത, ഗരുഡ, പുനരുഴറിനോക്കൊന്നുനീ</l>
            <l> വിഭ്രരമോ? കാണൊഴുകുന്നുരക്തവും.</l>
            <l> അരിയമമതനുപിശിതമറികിനിയു മുണ്ടെടോ.</l>
            <l> ആത്മതൃപ്തിനിനക്കുണ്ടായിലേതുമേ.</l>
            <l> ഇതുസമയമിഹ വിരതിമതി തവ ഭവിച്ചതെ-</l>
            <l> ന്തിച്ഛാനുരൂപേണ ഭക്ഷിച്ചുകൊൾകെടോ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ ‘സ്മിതമൃദുലമധുരതരവചനം’ കേട്ടു് ഗരുഡൻ,</p>
          <lg xml:id="lg2.1.222">
            <l> ‘അറിവുടയതവചരിതമഖിലമറിവുറ്റല്ലാ</l>
            <l> ലാശുഭുജിക്കുന്നതില്ല’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു പറകയാൽ; വിദ്യാധരൻ വീണ്ടും നിർബന്ധിച്ചു. ഇങ്ങനെ
അവർതമ്മിൽ തർക്കിച്ചുകൊണ്ടിരിക്കവേ ശംഖചൂഡനും വദ്ധ്യശിലയിൽ വന്നുചേർന്നു. വിദ്യാധരൻ തന്നെ
ചതിച്ചുകളഞ്ഞു എന്നു അപ്പോഴാണു് അദ്ദേഹത്തിനു മനസ്സിലായതു്. ശംഖചൂഡന്റെ അപ്പോഴത്തെ
അവസ്ഥ എങ്ങനെ വർണ്ണിയ്ക്കേണ്ടു? അദ്ദേഹം രക്തപങ്കിലമായ ശിലകണ്ടു്,</p>
          <lg xml:id="lg2.1.223">
            <l> “ഹര! വരദ! പുരമഥന! ശിവകരുണവാരിധേ</l>
            <l> ഹാഹാ! വൃഥാ ഫലമായ് മമ ജന്മവും” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു ദീനദീനം വിലപിച്ചു. ഇവിടെയും വൃത്തത്തിനുവേണ്ടി കവി
കരുണവാരിധേ എന്നു പ്രയോഗിച്ചിരിക്കുന്നു. ഒടുവിൽ ശംഖചൂഡന്നു, ഒരു യുക്തിതോന്നി.</p>
          <lg xml:id="lg2.1.224">
            <l> “രുധിരകണമനുസരനിമലയമുകളേറി ഞാൻ</l>
            <l> രൂക്ഷതയേറും ഗരുഡാന്തികേപുക്കു</l>
            <l> പരുഷതരപല വചനമവനൊടുരചെയ്യുമ്പോൾ</l>
            <l> പക്ഷീശ്വരൻ കൊലചെയ്തീടുമെന്നെയും” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു കരുതിക്കൊണ്ടു ആ യുവാവു് മലമുകളിലേക്കു കയറുംവഴിക്ക്
താഴത്തായി ഒരു ആശ്രമംകണ്ടു. അതു ജീമൂതകേതുവിന്റെ ഗൃഹമായിരുന്നെന്നു പറയേണ്ടതില്ലല്ലോ.
ശംഖചൂഡനെകണ്ടു്, ആ വൃദ്ധൻ,
</p>
          <p style="indent">“ഉരഗവരമകുടമണിമഹൃതകിം?” എന്നു ചോദിച്ചു. അതിനു മറുപടിയായി ആ
യുവാവു്,</p>
          <lg xml:id="lg2.1.225">
            <l> ‘ത്രിഭുവനമണിയുമൊരുമണിമകുടരത്നമേ!</l>
            <l> ദിക്പാലകോപമ! ഹാ! മുഷിതോസ്മി ഭോ!’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു പ്രതിവചിച്ചു.
</p>
          <p style="indent">‘ആവേദയ തവ ദുഃഖൈകകാരണം’ എന്നു വൃദ്ധൻ വീണ്ടും ചോദിച്ചപ്പോൾ
അദ്ദേഹം ജീമൂതവാഹനന്റെ കഥയെ വിസ്തരിച്ചു പറഞ്ഞു. അതു കേട്ടപ്പോൾ, വൃദ്ധനും പത്നിയും
പുത്രഭാര്യയും മോഹിച്ചു നിലംപതിച്ചുപോയി. അതുകണ്ടു ശംഖചൂഡൻ ഇങ്ങനെ വിലപിച്ചു.</p>
          <lg xml:id="lg2.1.226">
            <l> “ഹര! ഗിരിശ, പുരമഥന, ദുരിതഹര, ശങ്കര,</l>
            <l> ഹാഹാ! ഹതോഹമപവാദഭാജനം.</l>
            <l> ധരണിതലമതിൽ മരുവുമഖിലജനമേവരു-</l>
            <l> മത്രനിന്ദിച്ചുരചെയ്തീടുമെന്നെയും.</l>
            <l> വിശദമതിവിമലതരഗുണഗണവിരാജിതൻ</l>
            <l> വിദ്യാധരോത്തമൻ രക്ഷിച്ചതാശ്ചര്യം!</l>
            <l> അവനുനഹിനരകമിനിയമരുലകിൽ വാഴുവോ</l>
            <l> നാശുഗുണമുടജീമൂതവാഹനൻ</l>
            <l> ഉരഗമവനൊടുപകരമെന്തൊന്നുചെയ്‍വതു്?” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇവിടെ കവി, “അഹോ! പ്രാണപ്രദസ്യസദൃശം പ്രത്യു പകൃതം
ശംഖചൂഡാമണേഃ” എന്ന നാടകവാക്യത്തെ എത്ര ഭംഗിയായി വികസിപ്പിച്ചിരിക്കുന്നുവെന്നു നോക്കുക.
</p>
          <lg xml:id="lg2.1.227">
            <l> “ഉരഗമവനൊടു പകരമെന്തിഹചെയ്വതു</l>
            <l> മുറ്റതുചൊല്ലുവേനേവരും കേൾക്കണം.</l>
            <l> മരണമതു പരിചിനൊടൊഴിച്ചരക്ഷിച്ചൊരു</l>
            <l> മംഗലജീമൂതവാഹനൻ തന്നുടെ</l>
            <l> ജനകജനനിയെയു മവനുടെ ഗൃഹിണിതന്നെയും</l>
            <l> ജീവിതഹാനിവരുത്തിനാൻ കശ്മലൻ.</l>
            <l> ഇവനുഗതിവരുവതിനൊരുദിനവുമെളുതല്ല–</l>
            <l> യില്ലനിർഭാഗ്യവാന്മാർ ശംഖചൂഡോപമർ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ശംഖചൂഡന്റെ ഈ വിലാപം ശിലയുമലിയുമാറുകുരുണമായിരിക്കുന്നു.
</p>
          <p style="indent">ഇങ്ങനെ വിലപിച്ചിട്ടു് അദ്ദേഹം, “ഹിമസലിലസമജലവുമിതമൊടു തളിച്ചുടൻ”
‘ഹേമന്തഭൂതസമാനം’ തണുപ്പിച്ചു അവരെ പുനർജീവിപ്പിച്ചു. അപ്പോൾ വൃദ്ധൻ,</p>
          <lg xml:id="lg2.1.228">
            <l> “വ്യളോത്തമ! ചിതകൂട്ടുക വൈകാതെ</l>
            <l> മമതനയമരണമതുകണ്ടു ദുഃഖത്തിനായ്</l>
            <l> മാനുഷലോകേ വസിക്കുന്നതില്ല ഞാൻ.</l>
            <l> സുതനമരുമമരുലകു സുഖമിനിയെനിക്കഹോ!</l>
            <l> ദുഃഖമൊഴിഞ്ഞു ചിത ചമച്ചീടുക.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു അപേക്ഷിക്കവേ, ശംഖചൂഡൻ, ‘അങ്ങയുടെ പുത്രൻ
മരിച്ചുകാണുകയില്ല’ എന്നും മറ്റും പറഞ്ഞു് സമാധാനപ്പെടുത്തിയിട്ടു് മലയശിരസ്സിലേക്കു കയറി.
</p>
          <p style="indent">കഥാശേഷത്തെ നാലാംപാദത്തിൽ വിവരിച്ചിരിക്കുന്നു.
</p>
          <p style="indent">പർവതശൃംഗങ്ങൾ നോക്കിക്കൊണ്ടു് ആ യുവാവു് പോകുമ്പോൾ
‘തോണിപോൽ രണ്ടിടത്തു്’ കുഴിഞ്ഞിരിക്കുന്നതു കണ്ടുവത്രേ. അതു്,</p>
          <lg xml:id="lg2.1.229">
            <l> “ദർപ്പമുൾക്കൊണ്ടു വൈനതേയനും കോപത്തോടെ</l>
            <l> സർപ്പവൃന്ദത്തെ ക്കൊത്തി ബ്ഭക്ഷിച്ചീടുന്നനേരം</l>
            <l> രക്തവും മാംസവും കൂടുണങ്ങിത്തടിക്കുമ്പോ-</l>
            <l> ളുഗ്രതുണ്ഡാഗ്രം തേച്ചു കുഴിഞ്ഞ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">തായിരിക്കമമെന്നു ശംഖചൂഡൻ ഊഹിച്ചു.
</p>
          <p style="indent">പർവതശിരോഭാഗത്തിലുള്ള വൃക്ഷവൃന്ദങ്ങളെല്ലാം പക്ഷീന്ദ്രനേത്രാഗ്നിയാൽ
ദഗ്ദ്ധമായിട്ടു് വറണ്ടു കാണപ്പെട്ടു.
</p>
          <lg xml:id="lg2.1.230">
            <l> “പർവതശിരോഭാഗേ സമഭൂതലം കണ്ടാൻ</l>
            <l> ഗർവമുൾക്കൊണ്ടേർ പൂട്ടിയുഴുതു മറിച്ചപോൽ.</l>
            <l> കിമിദം? നാഗങ്ങളെഗ്ഗരുത്മാൻ കൊത്തുന്നേര-</l>
            <l> മമിണ്ണനഖങ്ങളാൽ പിളർന്നതിതെന്നോർത്താൻ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">പത്രീശനെക്കണ്ടമാത്രയിൽ ശംഖചൂഡൻ അടുത്തുചെന്നു്</p>
          <lg xml:id="lg2.1.231">
            <l> “ന ഖലു നഖലുനിൻ സാഹസമനുഷ്ഠേയം</l>
            <l> നാഗമല്ലിവൻ നാഗം ഞാൻ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നും, “എന്നെ നീ ഭുജിക്കവൻ തന്നെ നീയുപേക്ഷിക്ക” എന്നും
പറഞ്ഞുകൊണ്ടു് തന്റെ വക്ഷസ്ഥലത്തെ ‘തുണ്ഡാഗ്രത്തിൽ’ ചേർത്തു. എന്നാൽ ഗരുഡൻ ലജ്ജിച്ചു
പിൻവാങ്ങിക്കളഞ്ഞു. ഇതുകണ്ടു് ശംഖചൂഡന്റെ കോപം സീമയെ അതിലംഘിച്ചു.</p>
          <lg xml:id="lg2.1.232">
            <l> “രേരേ! ജളപ്രഭോ! രക്തപ കുണ്ഡോദര</l>
            <l> നേരറിയാതെ ഭക്ഷിച്ചീടിന ദുരാത്മാവേ!</l>
            <l> ഭോഷ്കല്ലിവനെയുമെന്നെയും സൂക്ഷിച്ചു കാൺ</l>
            <l> വാക്കമികൃതികളും നോക്കു നീ! സൂക്ഷിച്ചുകൊൾ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ ഭർത്സനം കേട്ടിട്ടു് “വദ്ധ്യചിഹ്നമുണ്ടിരുവർക്കും” എന്നു
ഗരുഡൻസമാധാനം പറഞ്ഞുനോക്കി. അപ്പോൾ “വദ്ധ്യചിഹ്നത്തേ നോക്കിയല്ലയോ ഭുജിച്ചു നീ”
എന്നായി ചോദ്യം? അദ്ദേഹം ശംഖചൂഡന്റെകോപത്തെ ശമിപ്പിക്കാൻ കഴിയുന്നത്ര നോക്കിയിട്ടും
ഫലിച്ചില്ല.
</p>
          <lg xml:id="lg2.1.233">
            <l> “പക്ഷീന്ദ്രജളപ്രഭോ! കേൾക്കണമിന്നും ചൊൽവേ-</l>
            <l> നീക്ഷ്യതേ വിദ്യാധരമകുടമണിപ്രഭാ</l>
            <l> സാക്ഷാൽ ശർവരീശ്വരസന്നിഭം, മനോഹരം.</l>
            <l> മൽക്കിരീടം കാൺക നീ ധൂമ്രവർണ്ണമല്ലയോ?</l>
            <l> മച്ഛിരോബ്രഹ്മരന്ധ്രേ കാൺക നീ ഫണമെന്നാൽ</l>
            <l> തച്ഛിരോഭാഗേ ഫണമുണ്ടോ? ചൊൽ ബുഭുക്ഷിതം</l>
            <l> ഭൂഷിതസ്വർണ്ണവർണ്ണ ഭൂഷണപ്രഭേദവും</l>
            <l> വേഷവർണ്ണവുമറിയാതെ ഹാ കഷ്ടം കഷ്ടം!</l>
            <l> കേട്ടാലും ജീമൂതവാഹനനെന്നിവൻ നാമം</l>
            <l> ഗോഷ്ഠിയാകിന തവ കീർത്തിയും നശിച്ചു കേൾ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇപ്പോഴാണു് ഗരുഡനു കഥ മനസ്സിലായതു്. ജീമൂതവാഹനനേപ്പറ്റി
അദ്ദേഹവും കേട്ടിരുന്നു.
</p>
          <lg xml:id="lg2.1.234">
            <l> “രത്നസാനുവിൽനിന്നും കൈലാസഗിരിയീന്നും</l>
            <l> യക്ഷകിന്നരസിദ്ധഗന്ധർവാദികളെല്ലാം</l>
            <l> ശിക്ഷയായ് ഗീതം പാടുമിവനേക്കൊണ്ടുമോദാൽ.</l>
            <l> ഇത്ര മാഹാത്മ്യമുള്ള ജീമൂതവാഹനനേ</l>
            <l> ക്ഷുത്തൃഡാദികളാലേ ഭുജിച്ചേനല്ലോ കഷ്ടം!</l>
            <l> യശസ്സാം ജ്യോൽസ്നാമധ്യേ വിഹരിച്ചിരുന്ന ഞാൻ</l>
            <l> ആയിരംപങ്കംതന്നിൽ നിമഗ്നനായേനല്ലൊ.</l>
            <l> ഭക്ഷണാഗ്രഹവുമൈഹികവുമിനിവേണ്ടാ;</l>
            <l> ശിക്ഷയായ്ദേഹത്യാഗം ചെയ്യുന്നേനതേ നല്ലൂ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു അദ്ദേഹം വിചാരിച്ചു. എന്നാൽ എങ്ങനെ മരിക്കും?</p>
          <lg xml:id="lg2.1.235">
            <l> “ഗരളംകൊണ്ടു മമ മരണം വരായല്ലോ</l>
            <l> ഗിരിമൂർദ്ധ്നിനിന്നു കീഴ്പോട്ടങ്ങുരുണ്ടാലും</l>
            <l> മരിക്കയില്ല; പക്ഷംതന്നുടെ പതുപ്പിനാൽ</l>
            <l> സമുദ്രംതന്നിൽച്ചാടിമരിപ്പാനുദ്യോഗിച്ചു</l>
            <l> ശ്രമിച്ചാലെളുതല്ല; വിരയേ വരാമൃത്യു” </l>
          </lg>
          <!--end of "verse"-->
          <p style="noindent">വഹ്നിയിൽച്ചാടി മരിക്കാമെന്നുവച്ചാൽ അതു അടുത്തെങ്ങുമില്ലതാനും.
ഇപ്രകാരം വിചാരിച്ചുകൊണ്ടുനില്ക്കവേ,</p>
          <lg xml:id="lg2.1.236">
            <l> “വഹ്നിതേജസാതുല്യം കാണായ്വന്നിതുദൂരേ</l>
            <l> വഹ്നിയുണ്ടെങ്കിൽ, പിറകേവരുമവർ കൈയിൽ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിങ്ങനെ കൌതുകംപൂണ്ടു ഗരുഡൻ അവരെ പ്രതീക്ഷിച്ചു നില്പായി.
</p>
          <p style="indent">അതുകണ്ടു് അവർ വിദ്യാധരപിതാക്കന്മാരും ഗൃഹിണിയുമാണെന്നും അവർ
പ്രാണത്യാഗാർത്ഥം ചിതയുണ്ടാക്കാനായി കൊണ്ടുവരുന്ന അഗ്നി അദ്ദേഹത്തിനു നൽകിയില്ലെന്നും
ശംഖചൂഡൻ പറകയാൽ ‘പത്രീശൻ ത്രസ്താകുലനായതിതാപത്തോടും’ കൂടി ഇങ്ങനെ നിരൂപിച്ചു.</p>
          <lg xml:id="lg2.1.237">
            <l> “വിദ്യാധ്രപിത്രാദികൾ പുത്രാർത്തികൈകൊണ്ടുട-</l>
            <l> നദ്യുർമേ ദുർഭാഷണം ചെയ്വതുകേളാതിനി,</l>
            <l> വഹ്നിയില്ലാഞ്ഞു പരിതാപമെന്തിനുമമ?</l>
            <l> വഹ്നിയുണ്ടല്ലോ ബഡവാനലൻ മഹാസാരൻ</l>
            <l> പക്ഷമാരുതവേഗാലേറ്റവുംജ്വലിപ്പിച്ചു</l>
            <l> ശിക്ഷയായ് വീണു ഭൂതിയാക്കുവൻ മദ്ദേഹവും” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഗരുഡന്റെ ഈ ഉദ്യമത്തെ പരമകാരുണികനായ വിദ്യാധരൻ കണ്ടു്,
‘പശ്ചാത്താപം എന്ന മന്ത്രത്തെ അഹിംസാവ്രതപൂർവം അനുഷ്ഠിക്കാൻ ഉപദേശിച്ചിട്ടു്’
സമാധാനപ്പെടുത്തി അയച്ചു. അന്നുമുതല്ക്കു സർപ്പങ്ങൾക്കു നിർഭയം ജീവിക്കാൻ സാധിച്ചുവെന്നേ
പറയേണ്ടു. ഇങ്ങനെ ജീമൂതവാഹനന്റെ ഉപദേശം സഫലമായി.
</p>
          <p style="indent">ജീമൂതകേതു ‘ദുഃഖാർണ്ണവനിമഗ്നഹൃദയനായ് ബാഷ്പപൂർണ്ണാക്ഷനായേ” വാവിട്ടു
നിലവിളിച്ചു. അദ്ദേഹത്തിന്റെ പത്നിയായ മഹാപുണ്യയാകട്ടെ, വിഗതധൈര്യയാവാതേ, വൃത്രാരാതിയെ
വിളിച്ചു്,</p>
          <lg xml:id="lg2.1.238">
            <l> “വൃത്രാരേ! ലോകത്ത്രയകർത്താവേ! പുരന്ദര!</l>
            <l> സൂത്രാമൻ! ദിവസ്പതേ! പാലയ മമാത്മജം</l>
            <l> ഗോത്രാരേ! സഹസ്രാക്ഷ! താവകം സുധയാലേ</l>
            <l> യാർത്തിതീർത്താത്മജനെപ്പാലിക്ക ശചീപതെ!” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിങ്ങനെ പ്രാർത്ഥിച്ചപ്പോഴാണു് ഗരുഡനു് അമൃതത്തിന്റെ
കഥയോർമ്മവന്നതു്. അതുകൊണ്ടു് അമൃതാഹരണാർത്ഥം അദ്ദേഹം ഉടൻതന്നെ തിരിച്ചു.
</p>
          <p style="indent">ജീമൂതകേതുവിനു് ഒരു സമാധാനവും ഉണ്ടായില്ല: ഒരു ചിത തയ്യാറാക്കാനായി
അദ്ദേഹം ശംഖചൂഡനോടപേക്ഷിച്ചു. ഇങ്ങനെ എല്ലാവരും ദുഃഖിതരായി, ‘താർണ്ണ്യപല്യങ്കസ്ഥല’ത്തിൽ
വീണുമോഹിക്കവേ ശൈത്യസൌരഭ്യത്തോടുകൂടി മന്ദമാരുതൻ ഒന്നു വീശി. ഊർദ്ധ്വഭാഗത്തു് ഒരു
‘ഹൃദ്യാരവം’ കേൾക്കായി. ഇതെന്താണു്? എന്നു് എല്ലാവരും മേല്പോട്ടു നോക്കിയപ്പോൾ,</p>
          <lg xml:id="lg2.1.239">
            <l> “ചന്ദ്രബിംബാഭയോടെ കാണായി ദിവ്യയാനം</l>
            <l> വെൺകറ്റക്കുടതഴ വെൺചാമരകളോടും</l>
            <l> ഭംഗ്യാകണ്ടിതു സുരസുന്ദരിമാരെ മുമ്പിൽ</l>
            <l> തന്മധ്യേ സ്വർണ്ണപീഠേ സംസ്ഥിതയായ് മോഹന</l>
            <l> ചിന്മയീ മായാമയീ സന്മയീ ഗൌരിതന്നേ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എല്ലാവരും ദേവിയേ സാഷ്ടാംഗം പ്രണമിച്ചു. ഭക്തവത്സലായജഗദംബിക
ജീമൂതവാഹനനെ ജീവിപ്പിച്ചു്, ചക്രവർത്തിയായി അഭിഷേകം ചെയ്തു. ഗരുഡൻ ചെയ്ത പീയുഷവർഷം
പതിച്ചപ്പോൾ അവിടെ കിടന്നിരുന്ന സർപ്പാസ്ഥികൾപോയും പുനർജീവിച്ചു. ഇങ്ങനെ എല്ലാം മംഗളമായി
കലാശിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ.
</p>
          <p style="indent">ഈ കവിയുടെ പ്രതിഭാശക്തി പ്രകൃതകൃതിയുടെ എല്ലാഭാഗങ്ങളിലും
തെളിഞ്ഞുകാണാം. ഇതു നാഗാനന്ദം നാടകത്തിന്റെ ഒരു തർജമയാണെന്നു വായനക്കാർ
തെറ്റിദ്ധരിച്ചുപോകരുതു്. പല സ്ഥലങ്ങളിൽ കവി സ്വാതന്ത്ര്യം പ്രയോഗിച്ചിട്ടുണ്ടു്. അപൂർവം ചില
ഭാഗങ്ങളിൽ മാത്രമേ പദാനുപദതർജ്ജിമ ചെയ്തിട്ടുള്ളു.
</p>
          <p style="indent">കവിയുടെ കാലം എട്ടാംശതകത്തിന്റെ അവസാനത്തിലോ
ഒൻപതാംശതകത്തിന്റെ ആരംഭത്തിലോ ആയിരിക്കണം. പ്രാചീനപദപ്രയോഗങ്ങൾ ഇതിൽ
സുലഭങ്ങളാണെങ്കിലും, എഴുത്തച്ഛന്റെ രീതിയോടാണു് ഇതിനു് അധികം സാദൃശ്യം.
</p>
        </div>
        <!--end of "section 1.40/II.1"-->
        <div type="section" xml:id="sec1.41" n="1.41">
          <head type="sechead">ഭദ്രാചരിതം പാട്ടു്</head>
          <p style="noindent">കവിയേപ്പറ്റിയൊ അദ്ദേഹം ജീവിച്ചിരുന്ന കാലത്തേപ്പറ്റിയോ അറിവില്ല.
വളരെ പ്രാചീനമാണെന്നുള്ളതിനു സംശയമില്ല. അച്ചടിച്ചിട്ടില്ലെന്നു തോന്നുന്നു. മഹിഷമംഗലത്തിന്റെ
കൃതിയാണെന്നു ചിലർ പറയുന്നു. അതിന്റെ പ്രാരംഭം ഇങ്ങനെയാണു്.
</p>
          <lg xml:id="lg2.1.240">
            <l> “ഹരഹര! ശിവശിവ! തിരുമകൾചരിതം</l>
            <l> തിറമൊടുപുകൾവതിനരുൾതരവേണം.</l>
            <l> ദുരിതവിനാശം തെരുതെരെവന്നി-</l>
            <l> ട്ടുരുസുഖമെങ്കൽ വരുത്തേണഹ്നീ.</l>
            <l> വിശ്വവിമോഹിനി വേദിയർകുമ്പിടു-</l>
            <l> മീശമനോഹരി ഭൈരവിശാംഭവി</l>
            <l> ഉജ്ജ്വലകാന്തി കലർന്നരുളീടിന</l>
            <l> സജ്ജനസഞ്ചയ വന്ദിതചരണാ</l>
            <l> </l>
          </lg>
          <p style="tstar">***</p>
          <!--end of "tstar"-->
          <lg xml:id="lg2.1.241">
            <l/>
            <l> കറ്റജടാമുടി കെട്ടിപ്പനിമതി</l>
            <l> ചുറ്റിപ്ഫണിഗണമണിയുമരന്തൻ</l>
            <l> നെറ്റിത്തടമതിലുദ്യൽകനൽമിഴി</l>
            <l> പെറ്റിട്ടൊരു ഭഗവതിചരിതം</l>
            <l> </l>
          </lg>
          <p style="tstar">***</p>
          <!--end of "tstar"-->
          <lg xml:id="lg2.1.242">
            <l/>
            <l> … പുകഴ്‌വതിനരുൾതരവേണം” </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 1.41/II.1"-->
        <div type="section" xml:id="sec1.42" n="1.42">
          <head type="sechead">ശാസ്താംപാട്ടു്</head>
          <lg xml:id="lg2.1.243">
            <l> “ശ്രീമഹാദേവനൊരുദിവസം</l>
            <l> മാമലമാതുമൊരുമിച്ചിട്ടു്</l>
            <l> കൈലാസമാമലതന്നിലങ്ങു</l>
            <l> ചെമ്മേസുഖിച്ചുതൽക്കാന്തനോടും.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇത്യാദി.
</p>
          <p style="indent">ഈ വൃത്തം ഒരു കാലത്തു വളരെ പ്രസിദ്ധമായിരുന്നു. രാമചരിതത്തിലും
ഇതിനോടു സദൃശമായ ഒരു വൃത്തം കാണുന്നുണ്ടു്.
</p>
        </div>
        <!--end of "section 1.42/II.1"-->
        <div type="section" xml:id="sec1.43" n="1.43">
          <head type="sechead">സംസാരോപാലംഭം ഭാഷാഗാനം</head>
          <p style="noindent">ഈ കൃതി എട്ടാംശതകത്തിൽ ഉണ്ടായതായിരിക്കണം. ചമ്പുക്കളിലെ
ഗദ്യത്തിന്റെ രീതീയിൽ എഴുതപ്പെട്ടിരിക്കുന്നു. ഗർഭോല്പാദനം മുതൽ മരണംവരെ മനുഷ്യൻ അനുഭവിക്കുന്ന
സങ്കടങ്ങളെ സരസമായി വർണ്ണിച്ചിട്ടുണ്ടു്, അതിൽനിന്നു വിമോചനം സമ്പാദിക്കാനുള്ള വഴിയേ കവി
ചൂണ്ടിക്കാണിക്കുന്നു.
</p>
          <lg xml:id="lg2.1.244">
            <l> യൌവന കാലത്തംഗജവശനാ-</l>
            <l> യംഗനമാരെക്കാണാഞ്ഞിട്ടും,</l>
            <l> കണ്ടാൽ വിരവൊടു പൂണാഞ്ഞിട്ടും,</l>
            <l> പുനരപിതരുണീംപിരിയരുതാഞ്ഞും,</l>
            <l> കണ്ടും വച്ചും കണ്ടതു വിറ്റും,</l>
            <l> പണ്ടാരത്തെയെടുത്തുകൊടുത്തും,</l>
            <l> </l>
          </lg>
          <p style="tstar">***</p>
          <!--end of "tstar"-->
          <lg xml:id="lg2.1.245">
            <l/>
            <l> തണ്ടാർ ബാണശരാർത്തിമുഴുത്തു</l>
            <l> വണ്ടാർകുഴലികൾ വീട്ടിലഹർന്നിശ-</l>
            <l> മുണ്ടാകേണ്ടുവതുണ്ടാകാഞ്ഞും,</l>
            <l> കണ്ടുംവെച്ചും കണ്ടതു വിറ്റും</l>
            <l> കണ്ടവരോടു പടയ്ക്കു മുതിർന്നും,</l>
            <l> പത്തായങ്ങൾ തുറന്നു കൊടുത്തും,</l>
            <l> പാക്കഞ്ഞിക്കു നിലങ്ങൾ കൊടുത്തും,</l>
            <l> </l>
          </lg>
          <p style="tstar">***</p>
          <!--end of "tstar"-->
          <lg xml:id="lg2.1.246">
            <l/>
            <l> പിച്ചകമാല പണത്തിനു കൊണ്ടും,</l>
            <l> പീച്ചാംകത്തിക്കു വെള്ളിപതിച്ചും,</l>
            <l> വെണ്മഴുവിൻതലപൊന്നു പതിച്ചും,</l>
            <l> പച്ചപ്പൊന്നികൾ പലവു ചമച്ചും,</l>
            <l> </l>
          </lg>
          <p style="tstar">***</p>
          <!--end of "tstar"-->
          <lg xml:id="lg2.1.247">
            <l/>
            <l> തൊപ്പിപ്പൂമൈമുത്തു പതിച്ചും,</l>
            <l> കച്ചകൾ കൊണ്ടും പച്ച പിഴിഞ്ഞും,</l>
            <l> കാതരിയിച്ചും താടി ചിരച്ചും,</l>
            <l> പന്നപറിച്ചും മീശചമച്ചും,</l>
            <l> നോവു സഹിച്ചു ഭംഗിനടിച്ചും,</l>
            <l> </l>
          </lg>
          <p style="tstar">***</p>
          <!--end of "tstar"-->
          <lg xml:id="lg2.1.248">
            <l/>
            <l> നിത്യമടുക്കള പുക്കുപുകഞ്ഞും,</l>
            <l> പുസ്തകമെഴുതി വിലക്കു കൊടുത്തും,</l>
            <l> പട്ടിണിയിട്ടു മുറക്കമിളച്ചും,</l>
            <l> കട്ടുമുയർച്ച പറഞ്ഞുംകൊന്നും,</l>
            <l> വെട്ടും കൊട്ടും കൊണ്ടു മുഴുന്നും,</l>
            <l> ഇരുട്ടും മഴയും കാറ്റും വെയിലും,</l>
            <l> കൊണ്ടു നടന്നും, ദണ്ഡിച്ചദ്ധന-</l>
            <l> മുണ്ടായാലുമതുണ്ടാകാഞ്ഞും</l>
            <l> </l>
          </lg>
          <p style="tstar">***</p>
          <!--end of "tstar"-->
          <lg xml:id="lg2.1.249">
            <l/>
            <l> വായ്പകൊടുത്തതു കിട്ടാഞ്ഞിട്ടും</l>
            <l> പാടു കിടന്നും </l>
            <l> </l>
          </lg>
          <p style="tstar">***</p>
          <!--end of "tstar"-->
          <lg xml:id="lg2.1.250">
            <l/>
          </lg>
          <!--end of "verse"-->
          <p style="noindent">മറ്റും യൌവന ദശയിൽ മനുഷ്യർ ‘പുത്രാലയപശുഭൃത്യർ’ നിമിത്തമായി
അത്യന്തം ദുഃഖിക്കുന്നുവത്രേ!
</p>
        </div>
        <!--end of "section 1.43/II.1"-->
        <div type="section" xml:id="sec1.44" n="1.44">
          <head type="sechead">പാർവതീസ്വയംവരം പാട്ടു്</head>
          <p style="noindent">പാർവതീസ്വയംവരംപാട്ടു് ആരുടെതാണെന്നു നിശ്ചയമില്ല.
കവിതാഗുണവും വിരളമായിരിക്കുന്നു. നല്ല പഴക്കംതോന്നിക്കുന്നുണ്ടു്.
</p>
          <lg xml:id="lg2.1.251">
            <l> “ശ്രീഗുരുതാനും ഗണേശ്വരനും,</l>
            <l> ശ്രീകാന്തൻ താനും സരസ്വതിയും,</l>
            <l> ശ്രീമഹാദേവനും പാർവതിയും,</l>
            <l> ശ്രീഭൂമിദേവമുനീന്ദ്രന്മാരും,</l>
            <l> മാറ്റിത്തം പറ്റാതനുഗ്രഹിപ്പാ-</l>
            <l> നേറ്റം വണങ്ങുന്നേനേവരേയും!</l>
            <l> ചിന്തിച്ചതെല്ലാം കൊടുത്തരുളും</l>
            <l> ജന്തുക്കളുള്ളിൽ വിളങ്ങുമമ്മ</l>
            <l> യോഗേശ്വരിയായ ദേവിപണ്ടു</l>
            <l> യോഗാഗ്നിതന്നിൽ ദഹിച്ചശേഷം</l>
            <l> മാനിയാം ശൈലാധിരാജൻതന്റെ</l>
            <l> മാനിനിയായിട്ടു മേവിടുന്ന</l>
            <l> മേനകാദേവിതൻ ഗർഭംതന്നിൽ</l>
            <l> മീനാക്ഷിവന്നു പിറന്നാളല്ലോ.” </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 1.44/II.1"-->
        <div type="section" xml:id="sec1.45" n="1.45">
          <head type="sechead">രാമായണം വഞ്ചിപ്പാട്ടു്</head>
          <p style="noindent">കവിതാരീതി വളരെ ഹൃദ്യമായിരിക്കുന്നു. കവി എഴുത്തച്ഛന്റെ
കാലത്തിനോടു അടുത്തു് മുമ്പോ പിമ്പോ ജീവിച്ചിരുന്നുവെന്നു തോന്നുന്നു. ഒരു ഭാഗം
ഉദ്ധരിച്ചുകൊള്ളട്ടേ.</p>
          <lg xml:id="lg2.1.252">
            <l> “ഷഡ്ഭാവഷഡൂർമ്മികളായ്കാണും ചരാചരൌഘങ്ങൾ</l>
            <l> ഷട്കോശമാത്രമായ് കാണാം സ്വപ്നാകാരമായ്</l>
            <l> കണ്ടുകോലാഹലത്തോടു കൊണ്ടുമേളിച്ചിരിക്കുമ്പോൾ</l>
            <l> കണ്ടില്ലെന്നുവരുന്നതും വിസ്മയമല്ലീ?</l>
            <l> വന്നതെവിടെ നിന്നുപോൽ? പോയതെവിടേക്കെന്നതും</l>
            <l> ഒന്നുമറിയാൻവയ്യാതായെത്ര വിസ്മയം!</l>
            <l> മൂത്രാമേധ്യപാത്രമാകുംഗാത്രം താനെന്നുള്ളഭാവ-</l>
            <l> മെത്രയുംവിചാരിച്ചെന്നാലെത്രവിസ്മയം!</l>
            <l> ദൃഗ്ദൃശ്യചഞ്ചലത്താകുമിന്ദ്രിയംതാനെന്നഭാവം</l>
            <l> ദൃശ്യരൂപമാകകൊണ്ടിങ്ങെത്രവിസ്മയം!” </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 1.45/II.1"-->
        <div type="section" xml:id="sec1.46" n="1.46">
          <head type="sechead">രണ്ടു മിശ്രഭാഷാഗാനങ്ങൾ</head>
          <p style="noindent">ഇവിടെ വിവരിക്കാൻപോകുന്നതു് രാമകഥപ്പാട്ടു്, ‘ഇരവിക്കുട്ടിപ്പോർ’ എന്നീ
രണ്ടു കൃതികളേപ്പറ്റിയാണു്. ഈ രണ്ടു കൃതികളും മലയാളമാണെന്നു പറയുന്നതു എങ്ങനെ എന്നു
അറിയുന്നില്ല. എന്നാൽ തമിഴാണോ? ശുദ്ധ തമിഴുമല്ല. മലയാളഭാഷാസമ്പർക്കം കൊണ്ടു
ദുഷിച്ചതമിഴാണെന്നു പറഞ്ഞാൽ വലിയപിശകില്ല. ഇത്തരം ചില ഗദ്യഗ്രന്ഥങ്ങളും കാണ്മാനുണ്ടു്.
‘തത്വമസി’ എന്നൊരു ഗദ്യഗ്രന്ഥം തെക്കൻതിരുവിതാംകൂറിൽ പല ദിക്കുകളിലിരുപ്പുള്ളതായി അറിയാം.
ഒരു പകർപ്പു ചിത്തിരതിരുനാൾ വായനശാലയിലും മറ്റൊന്നു മലയാളം ക്യൂറേറ്റർ ആഫീസിലും ഉണ്ടു്.
</p>
        </div>
        <!--end of "section 1.46/II.1"-->
        <div type="section" xml:id="sec1.47" n="1.47">
          <head type="sechead">രാമകഥപ്പാട്ടു്</head>
          <p style="noindent">ഔവാടുതുറ അയ്യപ്പിള്ളആശാനാണു് രാമകഥപ്പാട്ടിന്റെ കർത്താവു്.
ഔവാടുതുറ നെയ്യാറ്റിൻകരത്താലൂക്കിൽ തിരുവല്ലം എന്ന സ്ഥലത്താണു്. കവിയുടെ ജീവിതകാലം
കൊല്ലവർഷം അഞ്ചാംശതകത്തിലായിരുന്നുവെന്നു് ഭാഷാചരിത്രകാരൻ പറയുന്നു. കണ്ണശ്ശപ്പണിക്കരുടെ
രാമായണം കണ്ടിട്ടാണു് ഈ രാമകഥപ്പാട്ടു രചിച്ചതെന്നു ചിലർ അഭിപ്രായപ്പെടുന്നുവെന്നും അതു
ശരിയല്ലെന്നും അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ടു്. എന്നാൽ രാമകഥപ്പാട്ടിന്റെ മുഖവുരയായി പാടിവരുന്ന ഒരു
പാട്ടുകാണുന്നു. അതു് ഇങ്ങനെയാണു്.</p>
          <lg xml:id="lg2.1.253">
            <l> ‘അയനരുളാൽനാരതരും പുററിനു-</l>
            <l> ള്ളരുൾമുനിവൻ വാഴ്ത്തിയുരത്തതാക.</l>
            <l> പരൻകഥയെക്കമ്പർ പന്തീരായിരത്താൽ</l>
            <l> പകർത്തകഥകണ്ണശ്ശനിൽ പാതിയാം.</l>
            <l> തരന്തരമായി വിളങ്ങുമൊഴിയതനിൽപാതി,</l>
            <l> തനാവിനയാലവ്വാടുതുറയിലയ്യൻ</l>
            <l> വിരന്തുടനിരാമനാമം ചൊന്നേചൊല്ലൈ</l>
            <l> മികന്തപൈതനടിയേൻ വിള്ളിന്റേനേ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ ഗാനത്തിന്റെ വേറൊരുപാഠം ഉള്ളൂർ. മി. എസു്. പരമേശ്വരയ്യർ
പ്രാചീനമലയാളമാതൃകകൾ എന്ന കൃതിയുടെ അവതാരികയിലും ചേർത്തിട്ടുണ്ടു്. ഈ പാട്ടിനെ
വിശ്വസിക്കാമെങ്കിൽ കവിയുടെ കാലം കണ്ണശ്ശന്റെ കാലത്തിനുശേഷം ആയിരിക്കണം. എന്നാൽ
അങ്ങനെ വിശ്വസിക്കുന്നകാര്യം കുറെ പ്രയാസമായിട്ടാണിരിക്കുന്നതു്. പ്രസ്തുതഗാനത്തിനു് മുഖവുരയായി
പാടിവരുന്ന മറ്റുചില ഗാനങ്ങൾകൂടിയുള്ളതായി അറിയുന്നു. ഏതോ ഒരാൾ ഏതോകാലത്തു എഴുതിയ ഒരു
പാട്ടിനെ ആധാരമാക്കി ഒന്നും ഊഹിക്കാവുന്നതല്ല. എന്നാൽ മി. ഗോവിന്ദപ്പിള്ള പറയുന്നിടത്തോളം ഈ
കൃതിയ്ക്കു പഴക്കമുണ്ടോ എന്നുള്ള കാര്യവും സംശയമാണു്. ഈ വിഷയത്തേപ്പറ്റി ഞാൻ ശേഖരിച്ചിട്ടുള്ള
തെളിവുകളേ ഗ്രന്ഥാവസാനത്തിൽ അനുബന്ധമായി ചേർത്തിരിക്കുന്നു. ഇപ്പോൾതന്നെ ഈ അധ്യായം
വളരെ ദീർഘമായിപ്പോയതുകൊണ്ടു് ഇവിടെ വിവരിക്കുന്നതിനു് തരമില്ല.
</p>
          <p style="indent">‘പഴംതിന്നു’ കവിയായിത്തീർന്ന ഒരാളാണത്രേ ഔവ്വാടുതുറആശാൻ.
മികച്ചകവിതാവാസനയും സാമാന്യം നല്ലപഠിപ്പും ഉണ്ടായിരുന്ന ഇക്കവിയ്ക്കു പ്രസ്തുതകാവ്യം രചിയ്ക്കുന്നതിനു്
പഴത്തിന്റെ അപേക്ഷയൊന്നുമുണ്ടായിരുന്നില്ല. രസപുഷ്ടിയെ സംബന്ധിച്ചിടത്തോളം രാമകഥ
രാമചരിതത്തെ അതിശയിക്കുന്നു. രാമചരിതം വാല്മീകിരാമായണത്തിന്റെ ഏകദേശ വിവർത്തനം
മാത്രമാണു്. രാമകഥയിലാകട്ടേ കവിയുടെ മനോധർമ്മം കൂടുതൽ വ്യാപരിച്ചുകാണുന്നു.
</p>
          <p style="indent">ശ്രീപത്മനാഭക്ഷേത്രത്തിലെ ഉത്സവത്തിനു രാമകഥപ്പാട്ടുകാർക്കും പടിത്തരം
പതിച്ചുകൊടുത്തിട്ടുണ്ടു്. അവർ ഇന്നും ചന്ദ്രവളയം കൊട്ടി, താളമേളാദ്യവയവങ്ങളോടുകൂടി പ്രസ്തുതഗാനം
പാടിവരുന്നു.
</p>
          <p style="indent">ഭാഷ ശുദ്ധതമിഴല്ലെന്നു വാദിക്കുന്നതിനു ബാധകമായി ഒന്നു രണ്ടു സംഗതികൾ
മാത്രമേയുള്ളു. പുരുഷപ്രത്യയം പല ദിക്കുകളിലും വിട്ടിരിക്കുന്നു. രണ്ടാമതായി സംസ്കൃതപദങ്ങളെ പല
ദിക്കുകളിൽ തത്സമങ്ങളായിട്ടുതന്നെ ഉപയോഗിച്ചുകാണുന്നുണ്ടു്. ഈ ലക്ഷങ്ങളേമാത്രം ആധാരമാക്കി,
പ്രകൃത കൃതിയെ ഭാഷാകാവ്യമെന്നു വ്യവഹരിക്കാമോ എന്നു് ഭാഷാഭിമാനികൾതന്നെ തീർച്ചപ്പെടുത്തട്ടെ.
ഒരുഭാഗം മാത്രം മാതൃകയ്ക്കു ഉദ്ധരിച്ചുകൊള്ളുന്നു.</p>
          <lg xml:id="lg2.1.254">
            <l> “താളിൽ ചതതളനയനൻ പണിയ-</l>
            <l> ത്തചരതനരപതിതിരുവുളമാനാർ.</l>
            <l> വേളൽതന്നരുൾകോണ്ടുസുമന്ത്രരും</l>
            <l> വിതയാൽ മൈന്തനുമരുകുപുകുന്താർ.</l>
            <l> വേളൽജനകനു തരതലമാഴ്‌വാൻ</l>
            <l> വിതിവഴിയുള്ളന മുറമകളെല്ലാ-</l>
            <l> നാളും ചുപദിവസങ്കളറിന്തു</l>
            <l> നടുത്തുകയെൻറു നരേന്തിരനരുളാ-</l>
            <l> ലരുളൊടുതചരതനൃപമണിതിരുവുള-</l>
            <l> മറിന്തുമണ്ടകമോടുചാലകളും,</l>
            <l> നരപതിയരുളതിനാലനവോരും</l>
            <l> നൻറിയുടൻ ചാലയിൽ നളിനമൊടും</l>
            <l> കിരച്ചെമ്പൊന്നാലെയഴുത്തിനർ</l>
            <l> കുറുവിതവളവാവടയുത്തരങ്കൾ</l>
            <l> മുരുകലവോർ തൂണുകൾ ചിത്രങ്കൾ</l>
            <l> മുത്തുത്താവട മഴകാൽപൊതികൈ</l>
            <l> ഉരുകിനതാഴികക്കുടങ്കളിരുത്തിനർ</l>
            <l> ഉചന്തമണ്ടകമുലകിനുതിലകം</l>
            <l> കരുമുകിൽ നൃപമണിയുലകാൾവതിനായ്</l>
            <l> കരുതിയെ പല പല ചാലമുകിത്തനർ.</l>
            <l> മുകിത്തചാലകൾ മുഴുകിനകോമള</l>
            <l> മുല്ലസുഗന്തപ്പരിമളനീരുകൾ</l>
            <l> അകത്തുപുണ്ണിയതീർത്ഥജലങ്കൾ</l>
            <l> അപിഷേകനറുമലർ ചെമ്പകതുളമം</l>
            <l> ചുകത്തിനുള്ള ചെമ്പരുന്തിമലരുകൾ</l>
            <l> ദൂരിതമറക്കും തെറ്റികൾ പിച്ചികൾ</l>
            <l> നകത്തിലച്ചുടുകളററുപറിത്തനർ</l>
            <l> നലമുളമഞ്ചതകട്ടിവിതാനം</l>
            <l> താനവിതാനമണിന്തനചാലയിൽ”</l>
            <l> </l>
          </lg>
          <p style="tstar">***</p>
          <!--end of "tstar"-->
          <lg xml:id="lg2.1.255">
            <l/>
          </lg>
          <!--end of "verse"-->
          <p style="noindent">ഇത്യാദി.
</p>
          <p style="indent">രാമചരിതം അന്നത്തെ രാജഭാഷയിലും രാമകഥ ദേശ്യഭാഷയിലും
രചിക്കപ്പെട്ടിരിക്കുന്നുവെന്നു് മി. പരമേശ്വരയ്യർ പറയുന്നതിനോടു യോജിക്കാൻ തരമില്ല. രണ്ടു കൃതികളും
അക്കാലത്തു് തെക്കൻ തിരുവിതാംകൂറിൽ നടപ്പുണ്ടായിരുന്ന ഒരു മിശ്രഭാഷയിലാണു്
രചിക്കപ്പെട്ടിരിക്കുന്നതു്. അവയേപ്പറ്റി മലയാളികൾക്കുള്ളതിലധികം അവകാശവാദം പുറപ്പെടുവിക്കാൻ
തമിഴർക്കു ന്യായമുണ്ടു്. ഈ അവകാശവാദത്തിൽ സാഹിത്യ സദിർക്കോടതി തമിഴിനു അനുകൂലമായ
വിധി പ്രസ്താവിച്ചുപോയാൽ, അതുകൊണ്ടു മലയാളഭാഷയ്ക്കു വലിയ നഷ്ടമൊന്നും വരാനുമില്ല.
</p>
        </div>
        <!--end of "section 1.47/II.1"-->
        <div type="section" xml:id="sec1.48" n="1.48">
          <head type="sechead">ഇരവിക്കുട്ടിപ്പിള്ളയാർപാട്ടു് (കണിയാകുളം പോര്)</head>
          <p style="noindent">ഈ കൃതിയും മിശ്രഭാഷയിൽതന്നെ രചിക്കപ്പെട്ടിരിക്കുന്നു.
ചരിത്രവിഷയകമായി വളരെ പ്രാധാന്യമുള്ള ഒരു പാട്ടായതുകൊണ്ടു്, അതിനേപ്പറ്റി അല്പം കൂടുതലായി
ഇവിടെ പറയേണ്ടിയിരിക്കുന്നു. തെക്കൻതിരുവിതാംകൂർ പാണ്ഡ്യചോള രാജാക്കന്മാരുടേയും
മധുരനായ്ക്കന്മാരുടേയും ആക്രമണത്തിനു് കൂടെകൂടെ വശംവദമായിരുന്നു. അതിപുരാതനകാലം മുതല്ക്കു
അടുത്തകാലം വരെ ദക്ഷിണതിരുവിതാംകൂറിൽ അവർ ഏറെക്കുറെ അധികാരം നടത്തിവന്നിരുന്നു
എന്നുള്ളതിനു് അസംഖ്യംരേഖകൾ കാണുന്നുണ്ടു്. പ്രസ്തുതകഥ നടന്നകാലത്തു് ‘വഞ്ചിവേന്തൻ’ കല്ക്കുളത്തു്
പുലിയൂർക്കുറിച്ചിയിൽ എഴുന്നള്ളിത്താമസിക്കയായിരുന്നു. അപ്പോൾ തിരുമലനായ്കന്റെ സേനാപതിയായ
രാമപ്പയ്യൻ ആരുവാമൊഴിയ്ക്കപ്പുറത്തു സ്ഥിതിചെയ്യുന്ന പണക്കുടി എന്ന സ്ഥലത്തുവന്നു പാളയമടിച്ചു,
വഞ്ചിരാജ്യത്തെ ആക്രമിയ്ക്കാൻ തരം നോക്കിക്കൊണ്ടിരുന്നു. ഇതിനുമുമ്പിൽ വേലയ്യൻ മലയാളത്തെ
ഉപരോധിച്ചുവെങ്കിലും അയാളുടെ സൈന്യത്തെ ‘വീരനായർ പടൈകൂട്ടിയൊരു
നൊടിതന്നിലേതുണ്ടതുണ്ടാക്കവേ’
</p>
          <lg xml:id="lg2.1.256">
            <l> “ചെയ്യും തിറവീരൻ പടൈവേലയ്യൻ</l>
            <l> തിട്ടനവേവെട്ടുപട്ടും പോനാൻ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">കത്തുമൂലം ഈ വിവരം അറിഞ്ഞപ്പോൾ തിരുമലേന്തിരൻ,</p>
          <lg xml:id="lg2.1.257">
            <l> “ആനവായ്ക്കരുമ്പുപോലകമെല്ലാം നടുനടുക്കി,</l>
            <l> മാലൈപോൽ കണ്ണീരോടി മലങ്കിയേകലങ്കിയുള്ളം</l>
            <l> വേലയിൽ തുരുവുപോല വിശനമുററിരുന്തുപോലും.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അനന്തരം മധുരനായിക്കൻ അയച്ച സൈന്യമാണു് ഇപ്പോൾ പണകുടിയിൽ
സ്ഥാനമുറപ്പിച്ചതു്. അവ പതുക്കേ അവിടെനിന്നും തിരുവിതാംകോട്ടിൽ പ്രവേശിച്ചു് കൊള്ളയടിച്ചുതുടങ്ങി.
</p>
          <p style="indent">അക്കാലത്തു നാടുവാണിരുന്നതു് ഉണ്ണിക്കേരളവർമ്മ എന്ന ഭക്തനായിരുന്നു.
ഈ രാജാവിനെയാണു് കോട്ടാരക്കരതമ്പുരാൻ തന്റെ ആട്ടക്കഥയിൽ വാഴ്ത്തീട്ടുള്ളതു്. മധുരപ്പട
വന്നിരിക്കുന്ന വിവരം അറിഞ്ഞപ്പോൾ മഹാരാജാവു് ദ്രുതഗതിയിൽ സൈന്യശേഖരം ചെയ്തുതുടങ്ങി.
പത്മനാഭപുരത്തിനുസമീപം ആറേഴുമൈൽ കിഴക്കുമാറി സ്ഥിതിചെയ്യുന്ന കണിയാകുളം
എന്നദിക്കായിരുന്നു യുദ്ധരംഗം. യുദ്ധമാരംഭിക്കുന്നതിനു തലേദിവസം, മഹാരാജാവിന്റെ മന്ത്രിമാരിൽ
ഏഴുപേർചേർന്നു ഒരു ഗൂഢാലോചന നടന്നു.
</p>
          <lg xml:id="lg2.1.258">
            <l> “നാളെപ്പോരുണ്ടതുക്കിനിയെപ്പടി</l>
            <l> നാമളേഴുപേരൊൻറാകെ കൂടിയേ</l>
            <l> നാണയക്കേടുവരാമൽ നിരുപിത്തു</l>
            <l> പേശിയൊരു മൊഴിശൊല്ലിക്കൊള്ളുവോം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു ‘ചങ്കുക്കൊടിവീരൻ കേശവൻ അഭിപ്രായപ്പെട്ടു.</p>
          <lg xml:id="lg2.1.259">
            <l> “ഏറ്റവീട്ടിതിലെല്ലോരുംകൂടിയേ</l>
            <l> വെറ്റിയാന തിരുമലനായിക്കൻ</l>
            <l> വേലയ്യൻപോലൊരു തുരതന്നെയും</l>
            <l> കൊൻറല്ലാമലേ രാമപ്പയ്യൻ നമ്മേ</l>
            <l> കോട്ടക്കുള്ളേ ഇരുക്കവു മാട്ടാനേ.</l>
            <l> കോട്ടതന്നെ അടൈത്തിരുന്താലും</l>
            <l> കൂൻറുദേശത്തെനിർദ്ധൂളിയാക്കുവൻ.</l>
            <l> വാട്ടമില്ല വടുകപ്പടയോടെ</l>
            <l> മന്തിരിമാരെ നീങ്കളെല്ലാം നാളെ</l>
            <l> ചേട്ടമാകവേ കെട്ടിച്ചമഞ്ചുടൻ</l>
            <l> ചെല്ലുവേണ്ടുമിടങ്കൈ വലങ്കൈക്കു” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നായിരുന്നു കേശവന്റെ ഉപദേശം. മന്ത്രിമാർക്കു മഹാരാജാവിന്റെ
സവിശേഷമായ പ്രീതിയ്ക്കു പാത്രീഭവിച്ചിരുന്ന ഇരവിക്കുട്ടിപ്പിള്ളയോടു അസൂയ വർദ്ധിച്ചിരുന്നതുകൊണ്ടു
മാത്രമാണു്, അവർ ഇങ്ങനെ എലിയെ തോല്പിച്ചു് ഇല്ലംചുടുന്നതിന്നു നിശ്ചയിച്ചതു്.
</p>
          <p style="indent">മഹാരാജാവു് അവരെ വിളിച്ചുവരുത്തി യുദ്ധസന്നാഹത്തോടുകൂടി അടുത്ത
ദിവസം പടയ്ക്കു പുറപ്പെട്ടുകൊള്ളണം എന്നു ആജ്ഞാപിച്ചപ്പോൾ,</p>
          <lg xml:id="lg2.1.260">
            <l> ‘നാണയത്തിലിടങ്കൈ വാലങ്കൈക്കു–</l>
            <l> നാങ്കൾ ചൊല്ലുവോം’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നാൽ ‘നെറ്റിക്കൈക്കാളില്ലല്ലോ’ എന്നു് അവർ പറയവേ, അവിടെ
ഉണ്ടായിരുന്ന ഇരവിക്കുട്ടിപ്പിള്ള ‘നാൻ പോറേൻ ഇങ്ക വഞ്ചിക്കരശനെ’ എന്നു അറിവിച്ചു. ‘എന്നാൽ
അങ്ങനെയാവട്ടേ’ എന്നു ആ ദുർമ്മന്ത്രികൾ ‘ചേരമാനെത്തൊഴുവിടൈ വാങ്ങി’ക്കൊണ്ടു് തിരിച്ചുപോയി.
ഇരവിക്കുട്ടിപ്പള്ളയെ നശിപ്പിക്കാൻ ഇതുതന്നെ നല്ല തരം എന്നു വിചാരിച്ചു അവർ അത്യന്തം സന്തോഷിച്ചു.
</p>
          <p style="indent">മന്ത്രിവർഗ്ഗത്തിൽപ്പെട്ടു ‘വീരശൂരനിടത്തറത്തേവനും, വെങ്കലക്കൊടികുളത്തുരു
രാമനും, പേരിളമ്പയിൽ മാർത്താണ്ഡവർമ്മരും’ മറ്റും ഇങ്ങനെ തീർച്ചപ്പെടുത്തി. ഇരവിക്കുട്ടിപ്പിള്ളയെ
പോരിലിറക്കിവിട്ടിട്ടു്,</p>
          <lg xml:id="lg2.1.261">
            <l> ‘നില്ലാമലപ്പിന്നണിവിട്ടുവാങ്കിയേ–</l>
            <l> നില്ക്കും പൊഴുതിലെ കുതിരപ്പടൈ–</l>
            <l> ശല്യമാകവളൈന്തുകൊണ്ടു പിള്ളയിടെ–</l>
            <l> തലയും കൊണ്ടുപോനാപ്പിന്നെപ്പടൈയില്ലൈ’– </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇങ്ങനെ തീർച്ചപ്പെടുത്തിയിട്ടു് അവർ വിവരത്തിനൊക്കെ ഒരു കത്തെഴുതി
ദൂതൻവഴിക്കു് രാമപ്പയ്യനു അയച്ചുകൊടുത്തു.</p>
          <lg xml:id="lg2.1.262">
            <l> “…നാളൈനാങ്കളുദിക്കുമ്മുൻ പടൈക്കുവാറോം</l>
            <l> പൊരുത്തമായ്നെറ്റിക്കൈക്കു പോറവാറുതുരയേ നീങ്കൾ–</l>
            <l> വിരുലമായ് വളൈന്തുവെട്ടി വരൈവുടൻചതിയ്ക്കു–</l>
            <l> തിരുത്തമായ് തലയും കൊണ്ടു ശീക്കിരംപോവീർ–” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നായിരുന്നു പ്രസ്തുതകത്തിലെ സാരം
</p>
          <p style="indent">ഈ കത്തുകണ്ടപ്പോൾ രാമപ്പയ്യന്റെ ‘മനം മകിഴ്‌ന്തു’ രാജ്യഭക്തനായ
ഇരവിക്കുട്ടിപ്പിള്ള ഇതൊന്നും അറിഞ്ഞിരുന്നില്ല.
</p>
          <p style="indent">അന്നു രാത്രി ഇരവിക്കുട്ടിപ്പിള്ളയുടെ മാതാവു് ഒരു ദുസ്വപ്നം കണ്ടു. തന്നിമിത്തം
അവർ,</p>
          <lg xml:id="lg2.1.263">
            <l> “എന്മകനേ എന്നിരവി</l>
            <l> യിൻറുപടൈ പോകാതെ</l>
            <l> കർമ്മവിനൈ പൊല്ലാതു!</l>
            <l> കേളുമെടാ എന്മകനേ</l>
            <l> കിനാവുകണ്ട പലങ്കളെല്ലാം</l>
            <l> കേളുമേടാ എന്മകനേ!</l>
            <l> കേളടാനീ കണ്മണിയേ!</l>
            <l> കണ്മണിയെ കേളുമെടാ!</l>
            <l> പൊന്നുനിറമെത്തിയിലേ</l>
            <l> പുകയെഴുമ്പിക്കണ്ടേനേ</l>
            <l> തിരളാന കൂട്ടുമിട്ടു</l>
            <l> ചിങ്കംപററിക്കൊല്ലക്കണ്ടേൻ.</l>
            <l> കൊത്തളരുമിലങ്കമതിൽ</l>
            <l> കൂവെയിരുന്തളവുംകണ്ടേൻ</l>
            <l> അരുമയുടനേവളർത്ത</l>
            <l> ആൾവീര! പോകാതെ</l>
            <l> പോകാതെയെന്മകനേ</l>
            <l> പുകൾവീരായിപ്പടയ്ക്കു” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നുതടുത്തു. ഇരവി അതുകേട്ടു</p>
          <lg xml:id="lg2.1.264">
            <l> “തായാരേ! കേളുമമ്മാ!</l>
            <l> തടുത്തുമൊഴി ചൊല്ലാതെ,</l>
            <l> എഴുകടലപ്പുറത്തിൽ</l>
            <l> ഇരുമ്പറയ്ക്കുള്ളിരുന്താലും</l>
            <l> യമനുടയ ആളുവന്താൽ</l>
            <l> ഇല്ലൈയെൻറാൽ പോവർകളൊ?</l>
            <l> കല്ലറയും കെട്ടിവൈത്തു</l>
            <l> കല്ലറക്കുള്ളിരുന്താലും,</l>
            <l> കാലനുട ആളുവന്താൽ</l>
            <l> കണ്ടില്ലെൻറാൽ വിടുവാർകളോ?” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു മാതാവിനെ സമാധാനപ്പെടുത്താൻ ശ്രമിച്ചു. പക്ഷേ, ഫലിച്ചില്ല.
അവർ പിള്ളയുടെ പത്നിയെക്കൊണ്ടും പ്രേരിപ്പിച്ചുനോക്കി. ഇരവിയുടെ പത്നിയാകട്ടേ,</p>
          <lg xml:id="lg2.1.265">
            <l> “പഞ്ചരത്നച്ചേലൈതന്നെ</l>
            <l> പെൺകൊടിയാൾ കൊയ്തുടുത്തു</l>
            <l> മെല്ലനല്ലാൾ പുറപ്പെട്ടു്” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഭർത്താവിന്റെ സമീപം പ്രാപിച്ചിട്ടു്,</p>
          <lg xml:id="lg2.1.266">
            <l> “എങ്കാണും ഭർത്തവേ നീ-</l>
            <l> രിൻറുപടൈ പോകവേണ്ടാം</l>
            <l> കർമ്മവിനൈപൊല്ലാതു” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു തടുത്തു. ഈ സാധ്വിയും താൻ കണ്ട ദുസ്സ്വപ്നങ്ങളെ വിസ്തരിച്ചു പറഞ്ഞു
കേൾപ്പിക്കുന്നുണ്ടു്.</p>
          <lg xml:id="lg2.1.267">
            <l> “നേത്തിരവു പഞ്ചണൈമേൽ</l>
            <l> നിത്തിരൈയാണ്ടിരിക്കയിലേ</l>
            <l> പാർത്തിരിക്കച്ചനിയൻവന്തു</l>
            <l> പർത്താവേക്കൊണ്ടുപോനാൻ.</l>
            <l> ആലുമരം മൂടോടെ</l>
            <l> അടിതകർന്തു വിഴവുംകണ്ടേൻ.</l>
            <l> നാൻവളർത്ത കിളിയെന്നത്തൈ</l>
            <l> നല്ലരവം തീണ്ടക്കണ്ടേൻ.</l>
            <l> പൂണരിയ കളമുടൈന്തു</l>
            <l> മതയാനൈ ചായകണ്ടേൻ.</l>
            <l> പൊന്നിൻനിറ മെത്തയിലെ</l>
            <l> പുതയെഴുമ്പക്കണ്ടേനയ്യാ.</l>
            <l> നരിയുംവന്തു കോഴിയെത്താൻ</l>
            <l> നടുപ്പറ്റിപ്പിടിക്കക്കണ്ടേൻ.</l>
            <l> മുൻവായിൽ മുത്തുയർന്തു</l>
            <l> മുന്തിയിലേ മുടിയക്കണ്ടേൻ.</l>
            <l> വെള്ളരിക്കാകൊണ്ടുവന്തു</l>
            <l> വിടുതിയിലേ തരവുംകണ്ടേൻ.</l>
            <l> കത്തിരിക്കാ കൊണ്ടുവന്തു,</l>
            <l> കൈതനിലേ തരവുംകണ്ടേൻ.</l>
            <l> മംഗലിയം ഇഴപെരുകി</l>
            <l> മടിമേലെ വിഴവുംകണ്ടേൻ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇവയൊക്കെ കേട്ടിട്ടും ഇരവിക്കുട്ടിപ്പിള്ള തന്റെ ദൃഢനിശ്ചയത്തിൽനിന്നും
വ്യതിചലിച്ചില്ല. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.
</p>
          <lg xml:id="lg2.1.268">
            <l> “വാറവിധി എങ്കിരുന്തും</l>
            <l> വന്തിടുംകാൺ പെൺകൊടിയെ!</l>
            <l> ഇട്ടപയിരഠുപ്പതുക്കു</l>
            <l> കുറ്റമില്ലൈ പെൺകൊടിയെ!</l>
            <l> വിളന്തപയിരറുപ്പതുക്കും</l>
            <l> വിസനപ്പെട വേണ്ടാമേ</l>
            <l> എന്തരത്തിൽ മന്തിരിമാ-</l>
            <l> രെല്ലാരും പടൈപോക</l>
            <l> ഇങ്കിരിക്ക താണുവമോ?</l>
            <l> എന്നോടെ വിലക്കാതെ</l>
            <l> എന്തിഴയേ പോവേനെൻറാർ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇരവിപോയി കളികഴിഞ്ഞു കരയ്ക്കുകയറിയിട്ടു നീലകണ്ഠനെ
ധ്യാനിച്ചുകൊണ്ടിരിക്കവേ, മരത്തിൽനിന്നു ഒരു പല്ലി വന്നു വലംതോളിൽ വീഴുകയാൽ വീണ്ടും ഒന്നുകൂടി
സ്നാനംചെയ്തു. അനന്തരം ആ വീരപുരുഷൻ ‘മുടിയും പനൈന്തുകെട്ടി നെറ്റിതന്നിലേ നീറുമണിന്തുടൻ’
നീലകണ്ഠന്റെ പാദത്തെയും ധ്യാനിച്ചിട്ടു് കസ്തൂരിക്കുറിയുമിട്ടു് ഇടക്കെട്ടിലേയ്ക്കു കയറി.
</p>
          <lg xml:id="lg2.1.269">
            <l> “മങ്കനല്ലാൾ അമുതുകൊണ്ടുവക്ക</l>
            <l> മുന്തെടുത്തൊരമുതു തന്നിലെ</l>
            <l> മുല്ലപ്പൂമാല പോലെ തലനാരു” </l>
          </lg>
          <!--end of "verse"-->
          <p style="noindent">കണ്ടിട്ടു് അദ്ദേഹത്തിന്റെ മാതാവു് ‘കാര്യമിന്റു നലമല്ല പാപിയനേ
പടൈക്കിൻറു പോകാതെ’ എന്നു് ഒന്നുകൂടി തടസ്സം പറഞ്ഞുനോക്കി. എന്തായിരുന്നാലും യുദ്ധത്തിനു
പോകതന്നെ ചെയ്യും എന്നു ഇരവി ഉപ്പായിപറഞ്ഞു.
</p>
          <p style="indent">യുദ്ധത്തിനുള്ള ഒരുക്കങ്ങളെ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
</p>
          <lg xml:id="lg2.1.270">
            <l> “നല്ലചല്ലടം മേൽക്കച്ചകട്ടിനാർ</l>
            <l> പൂശിനാരെ പുഴുവോടുജവാതു</l>
            <l> പൂന്തളിർക്കച്ചമീതിലണിവതാം</l>
            <l> ആനരംതാർ ചന്തിരകാവിശം</l>
            <l> ചന്ദ്രകാവിശം മീതോടുമീതീട്ടു</l>
            <l> തട്ടിഴന്താല വിഴുന്തുവിടാമലേ</l>
            <l> ഇന്തിരൻ പാവനിക്കിണപോലവേ</l>
            <l> ചന്തിരൻവന്തുനിന്നതുപോലവേ</l>
            <l> ചമൈന്താരാതിച്ചൻ വടിവാകവേ</l>
            <l> യന്തിരങ്കൾ വരുവതറിയാമൽ</l>
            <l> ആയുധംനാലുകൂട്ടം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എടുത്തുകൊണ്ടു് അദ്ദേഹം പുറപ്പെട്ടപ്പോൾ ആ വീരപ്രസു,</p>
          <lg xml:id="lg2.1.271">
            <l> “കരുവേലംകയ്യിൽ കണ്ടുപൊഴുതിലെ</l>
            <l> കയ്നകർത്താളെ മന്തിരിയേത്താനും</l>
            <l> അന്തിരമൊൻറുംവാരാമൽ നീർചെൻറു</l>
            <l> തന്തിരത്താൽ പടൈകണ്ടുവാരുമേ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു അനുഗ്രഹിക്കമാത്രമേ ചെയ്തുള്ളു. ഇരവിക്കുട്ടിപ്പിള്ള വഴിയിൽ
ഇറങ്ങിയ മാത്രയിൽ, ‘നല്ലവേതിയാനെതിർവുന്തു തോൻറിനാർ’
</p>
          <p style="indent">ആ ബ്രാഹ്മണന്റെ ഒരു കൈയിൽ ഉരുളിയും അരിയുംമറ്റേക്കയ്യിൽ
തീയുമാണിരുന്നതു്. ഈ ദുശ്ശകുനത്തേയും വകവയ്ക്കാതെ അദ്ദേഹം പടക്കളത്തിലേക്കുതന്നെ തിരിച്ചു.
‘മന്നവർ പവനി’യെപ്പോലെ യുദ്ധരംഗത്തിലേക്കു തിരിച്ചു ‘മാർത്താണ്ഡ വാരിരവിതുരയെ’ കണ്ടു
പുരസ്ത്രീകൾ ഓരോന്നു പറഞ്ഞുതുടങ്ങി.</p>
          <lg xml:id="lg2.1.272">
            <l> ‘വാരുലകിന്ത തുരയേ</l>
            <l> പെറ്റതായും പെൺകൊടിയും</l>
            <l> പടൈപ്പോകച്ചൊന്നാരോ?</l>
            <l> ചൊന്നാർകളൊ യിന്തത്തുരയേ?</l>
            <l> പെറ്റതായും തുയരം തീർത്തു</l>
            <l> മനസ്സടങ്കയിരിപ്പാർകളോ?</l>
            <l> എന്നപുത്തി ശൊന്നായി.’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">മന്ത്രികുലോത്തമനും അത്ഭുതപാക്രമിയും ആയ ഇരവിക്കുട്ടിപ്പിള്ള
പുലിയൂർക്കുറിച്ചിയിൽ, ‘കുരുമ്പാറയിൽ മാളികമീതിലേ കൊത്തളത്തിൽ’ എഴന്നള്ളിയിരുന്ന തമ്പുരാനെ
മുഖം കാണിച്ചിട്ടു് യാത്ര പറഞ്ഞപ്പോൾ കരുണാശീതളസ്വാന്തനായ ആ പൊന്നുതിരുമേനി അരുളിച്ചെയ്ത
വാക്കുകേൾക്കുമ്പോൾ ആർക്കും ഒരു തുള്ളിക്കണ്ണീരെങ്കിലും കണ്ണിൽനിന്നു് അറിയാതെ
വീണുപോകാതിരിക്കില്ല.</p>
          <lg xml:id="lg2.1.273">
            <l> “കാക്കവേണമനന്തയിൽ വാ-</l>
            <l> ഴച്യുതൻ തിരുവരുളിനാലേ</l>
            <l> കാവലുടൻ ചെൻറുപടൈപൊരുതാൽ</l>
            <l> ചകിക്കിതില്ലൈയാനാൽ</l>
            <l> ഊക്കമുള്ളഓട്ടനിങ്കൊയാടി</l>
            <l> വരട്ടും വിരവാൽ വാറേൻ.</l>
            <l> ഓടിച്ചെൻറുനീയും പിള്ളൈ</l>
            <l> മോതിക്കൊണ്ടു ചെൻറിറങ്കവേണ്ട</l>
            <l> ചരതിത്തുനിൻറുപിള്ളൈ</l>
            <l> പൊരുതിത്തു വരവേണം.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇരവിയാകട്ടേ, അടിയൻ ‘വിടകൊള്ളുന്നു, എന്തുവന്നാലും യുദ്ധം
ചെയ്യുകതന്നെചെയ്യും. “പൊന്നുതിരുമേനിയുടെ തിരുവാശിസ്സും’ ഉടവാളും ലഭിച്ചാൽ മതി” എന്നു
വിടചോദിച്ചു. വഞ്ചിവേന്തരുടെ പള്ളിവാളും ആശിസ്സും വാങ്ങികൊണ്ടു് ഇരവിയുദ്ധഭൂമിക്കഭിമുഖമായി
സൈന്യസമേതം നടകോണ്ടപ്പോൾ വീരവനിതകൾ കുമ്മിയടിച്ചുപാടിയും മറ്റും സേനാപതിയേയും
സൈന്യത്തേയും പ്രോത്സാഹിപ്പിച്ചു.
</p>
          <lg xml:id="lg2.1.274">
            <l> “പടൈയ്ക്കുപോറാരിരവിപ്പിള്ളൈ,</l>
            <l> പമ്പരമുത്തുക്കുടൈചേരുമാം</l>
            <l> കുടൈയ്ക്കുകീഴേയിരവിപ്പിള്ളൈ</l>
            <l> പോറകൊലുമൈപ്പാർതോഴിപ്പെണ്ണേ!</l>
            <l> ആച്ചിമുത്തേയെടിപേച്ചിമുത്തേ</l>
            <l> ആവിടപ്പെണ്ണേയീനാട്ടുപ്പെണ്ണേ!</l>
            <l> </l>
          </lg>
          <p style="tstar">***</p>
          <!--end of "tstar"-->
          <lg xml:id="lg2.1.275">
            <l/>
            <l> തങ്കളിൽ തങ്കവളൈകിലുങ്ക</l>
            <l> ത്തവിത്തുകുമ്മിയടിപ്പോമെടി.</l>
            <l> കണ്ണനെൻപാർ ചിലർ മന്നനെൻപാർ;</l>
            <l> കാമനോ സോമനോ വാറതെൻപാർ</l>
            <l> മന്നർക്കുകണ്ണാനമന്തിരിയാനവർ,</l>
            <l> വാറശിങ്കാരത്തെപ്പാരുങ്കടി.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">
</p>
          <p style="tstar">***</p>
          <!--end of "tstar"-->
          <p style="noindent">കുമ്മിയടിച്ച മടവാർജനങ്ങൾക്കു് മന്ത്രിസത്തമൻ, ഉടൻ തന്നെ
കുങ്കുമചന്ദനങ്ങൾ നൽകിയിട്ടു്, ‘തങ്കയരേ! നീങ്കൾ നില്ലുമെൻറു്’ എന്നുപറഞ്ഞുകൊണ്ടു് പടയ്ക്കുനേരേ
നടന്നുവത്രേ.
</p>
          <p style="indent">
</p>
          <p style="tstar">***</p>
          <!--end of "tstar"-->
          <p style="indent">യുദ്ധം പൊടിപൂരമായി ആരംഭിച്ചു. വഞ്ചിസേന അതി സാമർത്ഥ്യത്തോടുകൂടി
പോരാടി.</p>
          <lg xml:id="lg2.1.276">
            <l> തുരിശപരിശകുന്തം കടത്തലഈട്ടിക്കാരർ</l>
            <l> സിംഹംപോൽ ചിനന്തുവാറാർ സിംഹം. പോൽ ചിനന്തുവാറാർ.</l>
            <l> കരുതും പടിചിനന്തു അങ്കവരും, ഇങ്കിവരുമാക</l>
            <l> കതിത്തിലെതിർത്തുമുട്ടിജനത്തിടമടിവാർചിലർ;</l>
            <l> മടിവാർവെടികൾകൊണ്ടു വെടികൾകൊണ്ടു</l>
            <l> ചിലവർകൾ തലൈഉരുള</l>
            <l> മറിന്തു വിഴുന്തുകന്നം ശിരങ്കൾ പൊടിപെടവേ</l>
            <l> ഉടലിൽകണൈകൾകൊണ്ടു– കണൈകൾകൊണ്ടു</l>
            <l> ഉടലിൽകരുതിചിന്ത; </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഒൻറുപോലെ അടന്തേറി ഉരത്തിൽ പൊരുതുന്നതുകണ്ടു് ‘വടുകപ്പട’ വളരെ
പരുങ്ങി. ഇങ്ങനെ വിജയം അനതിദൂരവത്തിയായിത്തീർന്നപ്പോഴാണു് സ്വാമിദ്രോഹികളും
കുലദ്രോഹികളുമായ ‘ഇടത്തറപ്പോറ്റിയും’ ‘ശങ്കരൻ കോതൻ മുരുകനും, വിന്തചേരും കലയപ്പെരുമാളും,
വെങ്കലക്കോടികുളത്തൂർ രാമനും തൂയ്യ ശങ്കുക്കോടിക്കാരൻ കേശവനും, തെന്നിലം പുകൾ
മാർത്താണ്ഡവർമ്മരും, ‘ശിങ്കംപോലെ മാർത്താണ്ഡൻ രാമനും’ മന്നർമെയ്ക്കും ചെറുവള്ളിപ്പിള്ളയും, ‘വലിയ
വിള പനയറ രാമനും’ മുൻനിശ്ചയമനുസരിച്ചു് മുന്നണി ഭേദിച്ചിട്ടു് വീരപ്പടയോടുകൂടി
പിൻവലിഞ്ഞുകളഞ്ഞതു്. ഇരവിപ്പിള്ള ഈ ചതിപ്രയോഗം ഗ്രഹിച്ചുവെങ്കിലും,</p>
          <lg xml:id="lg2.1.277">
            <l> ‘മന്തിരിയായിപ്പിറന്തോരുനാമിനി</l>
            <l> മാറിപ്പോവതും ശരിയല്ലകാണുവോം’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന വിചാരത്തോടുകൂടി വിജൃംഭിതവീര്യനായി പോരാടി. അനേകം പേർ
മരിച്ചുവീണു. തന്റെ കൂട്ടത്തിലും,</p>
          <lg xml:id="lg2.1.278">
            <l> “അന്തനേരംപിള്ളയ്ക്കു കണ്ണാനദേവനാദിച്ചനും</l>
            <l> അയ്യപ്പൻപള്ളിച്ചയോടെ അരനുടയാൻപട്ടേ.</l>
            <l> ചന്തിരത്തിൽകേളുനായർ, മൂരിയൻ പരപ്പുക്കുട്ടി</l>
            <l> തൊട്ടിയപടൈകളോടേ വെട്ടിയേപൊരുതുംപട്ടാർ.</l>
            <l> കൊച്ചിരവിപ്പണിക്കരും കുഞ്ചുമാതുവീച്ചരനും</l>
            <l> കോതച്ചൻമാർത്താണ്ഡപ്പിള്ള കുളത്തൂരിരയിമ്മനും</l>
            <l> അറ്റമില്ലാപോർക്കളത്തിൽ വീണവരെല്ലാരും പട്ടേ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിട്ടും അദ്ദേഹം പിൻവാങ്ങിയില്ല. പതിനെട്ടടവും പ്രയോഗിച്ചു് ആ
വീരകേസരി പൊരുതിക്കൊണ്ടിരിക്കവേ, ചതിയനായ കുതിരക്കാരൻ പുറകിൽനിന്നു ഒന്നു വെട്ടി. ആ
വെട്ടുകൊണ്ടിട്ടും അദ്ദേഹം വകവയ്ക്കാതെ വെടിയേറ്റ പന്നിയെന്നപോലെ എതിരാളികളെയരിഞ്ഞു
നിലത്തുപതിപ്പിച്ചു. ഒടുവിൽ നിലയില്ലാതാകയാൽ അദ്ദേഹഹം ശത്രുക്കളുടെ വെട്ടേറ്റു വീരസ്വർഗ്ഗം
പ്രാപിക്കേണ്ടതായി വരികയും കുലദ്രോഹികളുടെ മനോഗതം സഫലമാവുകയും ചെയ്തു. രാമപ്പയ്യൻ ഈ
പുരുഷകേസരിയുടെ ശിരസ്സിനെ പട്ടിൽപൊതിഞ്ഞു് മധുരനായ്ക്കനു കാഴ്ചവെച്ചു. അദ്ദേഹമാകട്ടേ,</p>
          <lg xml:id="lg2.1.279">
            <l> “അയ്യോഇന്തതുരയേപ്പോലെ</l>
            <l> അവനിതന്നിൽപാർത്താലൊരുവനുണ്ടോ?</l>
            <l> വയ്യംപുകൾന്തിടും ഇവരുടയ</l>
            <l> വൈരപണിയിട്ടകാതഴകോ</l>
            <l> കോതിടുവന്ന മുടിയഴകോ</l>
            <l> കൂൻറകസ്തൂരിപ്പൊട്ടഴകോ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു വിലപിക്കയും ഈ പുരുഷരത്നത്തെ കൊന്നുകളഞ്ഞതു്
അനുചിതമായിപ്പോയെന്നു രാമപ്പയ്യനെ ശാസിക്കയും ചെയ്തിട്ടു്, ആ ശിരസ്സിനെ പാളയത്തിലേക്കു
അയച്ചുകൊടുപ്പാനേർപ്പാടുചെയ്തു.
</p>
          <p style="indent">ദൂതൻവഴിക്കു് സേനാപതിയുടെ മരണവൃത്താന്തമറിഞ്ഞു മഹാരാജാവു്
ഒട്ടുവളരെ വിലപിക്കാതിരുന്നില്ല. ആ തിരുമേനിയുടെ ഉചിതജ്ഞതയും ആശ്രിതവാത്സല്യവും അത്യത്ഭുതം!
പിള്ളയുടെ ‘തായാരെ’ എന്തു ചെയ്തിട്ടാണു് താനിനി സമാശ്വസിപ്പിക്കേണ്ടതു് എന്ന ഏകവിചാരമാണു് ആ
രാജകേസരിക്കു് ആദ്യമായുണ്ടായതു്. ഇങ്ങനെയൊരു മകനെ എത്രകാലം തപസ്സുചെയ്താൽകിട്ടും?
കഷ്ടിച്ചു മുപ്പത്തിരണ്ടു വയസ്സാകുന്നതിനു മുമ്പുതന്നെ പ്രധാന സചിവത്വം സമ്പാദിക്കത്തക്കവണ്മമുള്ള
നയകോവിദത്വവും ബുദ്ധിശക്തിയും അത്ഭുതവീര്യ പരാക്രമത്തോടു യോജിച്ചപ്പോൾ സ്വർണ്ണത്തിനു
സൌരഭ്യം കൂടി ഉണ്ടായാലുള്ള അവസ്ഥ പ്രാപിച്ചു.
</p>
          <p style="indent">മഹാരാജാവു് കാൽനടയായിട്ടുതന്നെ ആ സാദ്ധ്വിയെച്ചെന്നുകണ്ടു.
ബുദ്ധിശാലിനിയായ ആ വീരപ്രസുവിനു പറയാതെതന്നെ കാര്യം മനസ്സിലായി. അവരുടെ ‘ശാലയും
അലിഞ്ഞുപോക’ത്തക്കവണ്ണമുള്ള വിലാപം കേട്ടപ്പോൾ മഹാരാജാവു് ഇതികർത്തവ്യതാ മൂഢനായില്ല.
അദ്ദേഹം അവരെ ഉചിതങ്ങളായ ഉപദേശങ്ങളാൽ സമാധാനപ്പെടുത്തീട്ടു്, ഇരവിക്കുട്ടിപ്പിള്ളയുടെ ശിരസ്സു
ശത്രുക്കളുടെ പാളയത്തിൽനിന്നു കൊണ്ടുവരാൻ മാർഗ്ഗമെന്തെന്നു ആലോചിച്ചു. പക്ഷെ പുലിക്കൂട്ടിൽ
തലയിടാൻ ആർക്കെങ്കിലും ധൈര്യമുണ്ടാകുമോ? എന്നാൽ ‘കാളിനായർ’ എന്നൊരുവൻ
ഇരവിക്കുട്ടിപ്പിള്ളയുടെ ആശ്രിതവർഗ്ഗത്തിൽപ്പെട്ടിരുന്നു. അയാൾ മഹാരാജാവിനോടു് തന്റെ യജമാനന്റെ
ശിരസ്സു കൊണ്ടുവരുന്നതിനു കല്പനകിട്ടണം എന്നു പ്രാർത്ഥിച്ചു. മഹാരാജാവു് സന്തോഷപൂർവം
അനുമതിനൽകി. കാളിനായർ ശത്രുക്കളുടെ പാളയത്തിനു സമീപം എത്താറായപ്പോൾ വടുകപ്പടചെന്നു
അയാളെ വളഞ്ഞു. കാളിനായർ പറഞ്ഞു:</p>
          <lg xml:id="lg2.1.280">
            <l> “ഈവന്നപ്പുരവിയെക്കളയാമൽക്കൊടുവോങ്കോ</l>
            <l> എൻറുചോല്ലിക്കാളിനായർ ഈട്ടിമുറുകെപ്പിടിത്തു</l>
            <l> എന്നെതിരെ വാറകുതിരകളെ ഈടുചെയ്വേനൻറു</l>
            <l> മന്നുപുകൾകൊണ്ട വഞ്ചിവേന്തർതിരുവാണെ</l>
            <l> മാറിപ്പോവതില്ലൈ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">മലയാളി മനതുറപ്പും ചീറ്റവും തനക്കണ്ടു്’ ശത്രുക്കൾ ‘മനംമടിന്തു’ മാറിനിന്നു.
അവരിൽ ഒരുവൻ രാമപ്പയ്യനെ വിവരമറിയിച്ചു് ഉടനേ അയാളെ തന്റെ മുമ്പിൽക്കൊണ്ടുവരുന്നതിനു
അദ്ദേഹം ആജ്ഞാപിച്ചു. എന്തിനായിട്ടു വന്നു? എന്നും മറ്റും സേനാപതി ചോദിച്ചപ്പോൾ ‘ഞാൻ
പാദകാണിക്കയ്ക്കു പോയി തിരിച്ചുവന്നപ്പോൾ ശത്രുക്കൾ എന്റെ യജമാനനെ ചതിച്ചു നിഗ്രഹിച്ചതായി
അറിഞ്ഞു. അദ്ദേഹത്തിന്റെ ശിരസ്സു തന്നേക്കുക! അല്ലെങ്കിൽ നാം തമ്മിൽ വഴക്കിനിടവരും’ എന്നു
സധൈര്യം മറുപടി പറഞ്ഞു.</p>
          <lg xml:id="lg2.1.281">
            <l> “പത്തുനൂറുതലൈകിടക്കും പാളയത്തിൽതാനേ</l>
            <l> ഇരവിപിള്ളൈ തലൈയൈ നീ എപ്പടികണ്ടെടുപ്പായ്?” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നായി രാമപ്പയ്യന്റെ ചോദ്യം.
</p>
          <p style="indent">കണ്ടുപിടിച്ചുകൊള്ളാമെന്നു പറഞ്ഞതനുസരിച്ചു് കാളിനായരെ അവൻ
പാളയത്തിലേക്കു കൂട്ടികൊണ്ടുപോയി. അവിടെങ്ങും തല കണ്ടില്ല. എന്തോ അപകടമുണ്ടെന്നു
സംശയിച്ചു്,</p>
          <lg xml:id="lg2.1.282">
            <l> ‘വന്നമൊത്തപിള്ളയുടെ തലൈയേകണ്ടില്ലെങ്കിൽ</l>
            <l> വെട്ടിടുവേനിവിടെയെൻറു കാളിനായർ ചൊന്നാൻ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ വീരന്റെ സ്വാമിഭക്തികണ്ടു, പ്രസന്നനായ രാമപ്പയ്യൻ
പട്ടിൽപൊതിഞ്ഞ തലയെ അദ്ദേഹത്തിന്റെ കൈയ്യിൽകൊടുത്തു് അയാളുടെ ദുഃഖാതിരേകം കണ്ടപ്പോൾ
വടുകന്മാർക്കുകൂടി മനസ്സലിഞ്ഞു.</p>
          <lg xml:id="lg2.1.283">
            <l> “ഇപ്പടി ഉറപ്പതുള്ള മലയാളീ ഉന്തനുടെ ഊരേതുപേരേതു്” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു അവർ ചോദിച്ചതിനു്
</p>
          <lg xml:id="lg2.1.284">
            <l> “കോഴചെറ്റു മണുകാമൽ</l>
            <l> കുഞ്ചുകാളിനായരെൻറും</l>
            <l> ഊരുകുഞ്ചാകോടുദേശൻറും” </l>
          </lg>
          <!--end of "verse"-->
          <p style="noindent">കാളി മറുപടി പറഞ്ഞു.
</p>
          <p style="indent">‘പ്രതിമാസം മൂന്നു പൊന്നുതരാം. ഞങ്ങളുടെ സൈന്യത്തിൽ സേവിക്കാമോ?’
എന്നു രാമപ്പയ്യൻ വീണ്ടും ചോദിച്ചു.</p>
          <lg xml:id="lg2.1.285">
            <l> “ഉചിതമില്ലാച്ചോറുമുണ്ടു ഇങ്കെനാനും നിപ്പതില്ലൈ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നായിരുന്നു അതിനു മറുപടി. രാമപ്പയ്യൻ കാളിനായർക്കു് വിലയേറിയ
ചില സമ്മാനങ്ങൾകൊടുത്തു പറഞ്ഞയച്ചു.
</p>
          <p style="indent">മഹാരാജാവു് എഴുന്നള്ളിയിരുന്നുതന്നേ ശവസംസ്കാരം മുറയ്ക്കു നടത്തി. ഈ
അവസരത്തിൽ സൈന്യം അണിനിരന്നു ആചാരം ചെയ്തു.
</p>
          <lg xml:id="lg2.1.286">
            <l> “പതിനെട്ടുവാത്തിയധ്വനിമുഴങ്ക</l>
            <l> പരിചിനുടൻ തലംകുറിത്തുപാടങ്കം.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">കാളിനായർക്കു മഹാരാജാവു് ‘കുഞ്ചികോടുദേശം പേരിൽ
പതിച്ചുകൊടുത്തുവത്രേ. അദ്ദേഹത്തിന്റെ വംശക്കാർ ഇപ്പോഴും ഉണ്ടു്. ചില സർക്കാരുദ്യോഗസ്ഥന്മാരുടെ
കൃത്രിമഫലമായി നായരുടെ വംശജന്മാർക്കു് ആ വസ്തുക്കൾ അനുഭവിക്കാൻ സാധിച്ചില്ല. കുറേക്കാലം
കഴിഞ്ഞു് വംശം അന്യം നിന്നു പോയെന്നു ഒരു രേഖ എങ്ങനെയൊ അവരുണ്ടാക്കിയിട്ടു് വസ്തുക്കൾ
പാട്ടംകെട്ടിക്കളഞ്ഞു. ഇരവിക്കുട്ടിപ്പിള്ളയുടെ സ്മാരകമായ ഒരു ശിലാവിഗ്രഹം തലയറ്റു് ഇപ്പോഴും
സ്ഥിതിചെയ്യുന്നു. ഉള്ള ചരിത്രേഖകളെ നശിപ്പിച്ചും ഇല്ലാത്തതിനെ ഉണ്ടാക്കിയും വരുന്ന ഇക്കാലത്തു്
ആരു് ഇങ്ങനെയുള്ള സ്മാരകങ്ങളെ സംരക്ഷിക്കാൻ പോകുന്നു? അദ്ദേഹത്തിന്റെ ഗൃഹവും ഒന്നു രണ്ടു
കൊല്ലങ്ങൾക്കു മുമ്പുവരെ നിലനിന്നിരുന്നു. അന്തഃപുരത്തിനുള്ളിൽ അദ്ദേഹത്തിന്റെ ഛായയും
എഴുതിവച്ചിരുന്നത്രേ. ഈ തറവാടുസംബന്ധിച്ച വസ്തുക്കളെല്ലാം ഇപ്പോൾ അരുമന
അമ്മവീടുവകയായിരിക്കുന്നു. സർവരേഖകളും നശിച്ചാലും ഇരവിക്കുട്ടിയുടെ യശസ്സു ആചന്ദ്രതാരം
നിലനില്ക്കാതിരിക്കയില്ല. ചരിത്രകഥകളും മറ്റും എഴുതി പ്രസിദ്ധപ്പെടുത്തുന്നവർ, ഈ മാതിരി
മഹാപുരുഷന്മാരുടെ കഥകൾകൂടി അവയുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ,
ബാലവിദ്യാർത്ഥികളുടെ ശാപം അവർക്കു സമ്പാദിക്കാതെ കഴിയുമായിരുന്നു.
</p>
          <p style="indent">ഈ സംഭവം നടന്നകാലത്തിനോടു അടുത്തുതന്നെ ആയിരിക്കണം ഈ
കൃതിയും രചിക്കപ്പെട്ടതു്. ഭാഷാചരിത്രകാരൻ കണിയാകുളത്തിൽ പോർനടന്നതു് 670-ാമാണ്ടിടയ്ക്കാണെന്നു
പറഞ്ഞുകാണുന്നു. മി. പരമേശ്വരയ്യരാകട്ടെ ‘ഇരവിക്കുട്ടിപ്പിള്ള എന്ന നായർ യോദ്ധാവു് അദ്ദേഹത്തിന്റെ
(രാമപ്പയ്യന്റെ) സൈന്യത്തോടെതിർത്തു് യശശ്ശരീരനായിത്തീർന്നതു ക്രിസ്തുവർഷം 1635-ൽ
ആയിരുന്നുവെന്നു്’ പ്രസ്താവിച്ചിരിക്കുന്നു. എന്നാൽ പ്രസ്തുതഗാനത്തിൽതന്നെ,</p>
          <lg xml:id="lg2.1.287">
            <l> ‘വാട്ടമറ്റകൊല്ലം എണ്ണൂറ്റിരുപതാമാണ്ടുതനിൽ</l>
            <l> ആനതോർ മിഥുനമാസം പതിനെട്ടാംതീയതി</l>
            <l> തിങ്കൾപ്പടിപുണർതം തിങ്കളാഴ്ച വിടിയുംമുന്നേ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">യുദ്ധംതുടങ്ങിയതായി രേഖപ്പെടുത്തീട്ടുള്ളതുകൊണ്ടു സംശയത്തിനൊന്നും
വഴിയില്ല.
</p>
        </div>
        <!--end of "section 1.48/II.1"-->
        <div type="section" xml:id="sec1.49" n="1.49">
          <head type="sechead">ബൃഹസ്പതിവാക്യം</head>
          <p style="noindent">ധർമ്മബോധോദ്ദീപകമായ ഈ ചെറുകൃതി അച്ചടിച്ചിട്ടുണ്ടു് ഇക്കാലത്തെ
കൃതികളിൽ സാധാരണ കാണാറുള്ളതുപോലെ എതുക, മോന എന്നീ രണ്ടുമാതിരി പ്രാസങ്ങളും ഇതിൽ
പ്രയോഗിച്ചുകാണുന്നു. എതുകമാത്രം സാർവത്രികമായി പ്രയോഗിച്ചിട്ടില്ലെന്നേയുള്ളു.
മാതൃകകാണിപ്പാനായി ഒരു ഭഗം ഉദ്ധരിച്ചുകൊള്ളുന്നു.</p>
          <lg xml:id="lg2.1.288">
            <l> “തന്നുടെബലമറിയാതെ മത്സരിക്കൊല്ലേ,</l>
            <l> തന്നാൽസാധിച്ചിടാത്തതാമെന്നു പറയൊല്ലേ.</l>
            <l> ചോദിച്ചാൽ തരുന്നേടത്തെപ്പോഴും ചോദിക്കല്ലേ</l>
            <l> ചോറുതന്നവർകളെച്ചതിപ്പാൻതുടങ്ങൊല്ലേ.</l>
            <l> </l>
          </lg>
          <p style="tstar">***</p>
          <!--end of "tstar"-->
          <lg xml:id="lg2.1.289">
            <l/>
            <l> ഒരുത്തരോടും കണക്കല്ലാതെപിണങ്ങൊല്ലേ</l>
            <l> ഒളിഞ്ഞുനിന്നുകൊണ്ടു മാറ്റാരെത്തോല്പിക്കൊല്ലേ</l>
            <l> ദുരിതമുള്ളവഴിയുപദേശിച്ചിടൊല്ലേ</l>
            <l> ദുഷ്ടന്മാരോടുകൂടി സംസർഗ്ഗമുണ്ടാകൊല്ലേ</l>
            <l> സൂക്ഷ്മത്തെയറിയാതെ സാക്ഷിപോയ്പറയൊല്ലേ</l>
            <l> സൂര്യനങ്ങുദിയ്ക്കുമ്പോൾ നിദ്രയ്ക്കു തുനിയൊല്ലേ.</l>
            <l> തന്നോടുചോദിയാതെ താനേറെപ്പറയൊല്ലേ</l>
            <l> തന്നുടെവിലജ്ഞാനം താൻപോയിക്കുറയ്ക്കല്ലേ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇത്യാദി.
</p>
          <p style="indent">ഈ വരികളിലെല്ലാം മോനപ്രയോഗിച്ചിരിക്കുന്നുവെങ്കിലും എതുക ചില
ദിക്കിൽ മാത്രമേ കാണുന്നുള്ളു. കവി ആരെന്നു നിശ്ചയമില്ല.
</p>
        </div>
        <!--end of "section 1.49/II.1"-->
        <div type="section" xml:id="sec1.50" n="1.50">
          <head type="sechead">ഭീമൻകഥ</head>
          <p style="noindent">ഇക്ക്യതിക്കു് ഇപ്പോൾ 35 പതിപ്പോളം കഴിഞ്ഞിരിക്കുന്നു. അതിൽനിന്നു്
സ്ത്രീജനങ്ങളുടെ ഇടയിലും മറ്റും ഈ ലഘുകൃതിയ്ക്കു് എത്രത്തോളം പ്രചാരമുണ്ടെന്നു ഗ്രഹിക്കാം. കവി
പണ്ഡിതനല്ലെങ്കിലും, സരസമായ ചില ഘട്ടങ്ങൾ അവിടവിടെ കാണുന്നുണ്ടു്.
</p>
          <p style="indent">അരക്കില്ലംവെന്തുകഴിഞ്ഞു് കുന്തിയും പുത്രരും ആയി ഒരു
പുഴവക്കത്തുചെന്നുചേർന്നു, തോണികടപ്പാൻ മാർഗ്ഗം അന്വേഷിച്ചു. കൈയിൽ കാശില്ലാതിരുന്നതിനാൽ
വലിയ ദുർഘടമായി.</p>
          <lg xml:id="lg2.1.290">
            <l> “കൂലിക്കുപായമില്ലെങ്കിൽ–നിന്റെ</l>
            <l> ബാലരിലൊന്നുതരേണം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു തോണിക്കാരൻ ശഠിച്ചു. ഗത്യന്തരമില്ലായ്കയാൽ അങ്ങനെ ചെയ്തിട്ടു്,
അവർ അക്കരകടന്നു. എന്നാൽ കുന്തിയ്ക്കു വലിയ ദുഃഖമായി. അങ്ങനെ ഇരിക്കെ, തോണിക്കാരൻ
വായുതനയനെ നോക്കിയിട്ടു്, ‘ഭാര്യശുശ്രൂഷകൾ ഒക്കെ നീയും വാട്ടംവരാതെ ചെയ്യണം’ എന്നു
ആജ്ഞാപിച്ചു. അങ്ങനെ ആകട്ടെ എന്നു പറഞ്ഞിട്ടു് ഭീമൻ അവൾക്കു കുളിപ്പാൻ വെള്ളം കാച്ചുവാൻ
തുടങ്ങി.
</p>
          <lg xml:id="lg2.1.291">
            <l> “ഊറ്റമായുള്ളൊരുചെമ്പു–ഭീമ സേനന്റെ പക്കൽകൊടുത്തു.</l>
            <l> ബാലകൻ ചെമ്പങ്ങെടുത്തു–മഠപ്പള്ളിക്കകമതിൽപുക്കു.</l>
            <l> ചെമ്പുകിടാരമെടുത്തു–വെള്ളം കോരിച്ചൊരിഞ്ഞുനിറച്ചു.</l>
            <l> അഗ്നിയുംകത്തിച്ചുനന്നായ്–വെള്ളം കാഞ്ഞുതിളച്ചുതുടങ്ങി.</l>
            <l> പോരിക വേഗം കുളിപ്പാ–നിനി നാഴികതെറ്റരുതൊട്ടും.</l>
            <l> എന്നുപറഞ്ഞുടൻ ഭീമൻ– വേഗം കാൽക്കരംകൂട്ടിപ്പിടിച്ചു.</l>
            <l> മെല്ലെയവിടെന്നെടുത്തു–തിള വെള്ളത്തിലങ്ങുമറിച്ചു.</l>
            <l> കാർകൂന്തൽചുറ്റിപ്പിടിച്ചു–തിള വെള്ളത്തിലിട്ടൊന്നുലച്ചു.</l>
            <l> സന്ധിയുമൊക്കെമുറിഞ്ഞു–അവൾ മൃത്യുവശഗതയായി.</l>
            <l> ചത്തെന്നുകണ്ടോരുനേരം–ഭീമൻ മറ്റൊരുചെമ്പങ്ങെടുത്തു.</l>
            <l> ചിത്രത്തിൽ വെച്ചങ്ങുമൂടി–യോടിച്ചെന്നുകടവിലന്നേരം.</l>
            <l> കുന്തീകുമാരനെക്കണ്ടു–വീരൻ വമ്പൻപുഴയുടയോനും</l>
            <l> അമ്മയ്ക്കുനല്ലസുഖമോ–കുട്ടി യെന്തിനിങ്ങോട്ടിപ്പോൾ പോന്നു?</l>
            <l> അമ്മകുളിച്ചുസുഖമായ്–സ്വാദു ഭക്തവുമങ്ങു ഭുജിച്ചു</l>
            <l> സൌഖ്യമായമ്മയിരിപ്പു–ണ്ടൊരു നാളുംലയമവർക്കില്ലാ.</l>
            <l> ഓടംകടത്തേണമിപ്പോ–ളെനിക്കാലസ്യം പാരം മകനേ.</l>
            <l> എന്നുരചെയ്തോരു നേരം–ഭീമനൊന്നവനോടു പറഞ്ഞു.</l>
            <l> അങ്ങുന്നുതോണിനടുവി–ലൊരു വാട്ടംവരാതെയിരിക്ക</l>
            <l> അങ്ങോട്ടുമിങ്ങോട്ടുംവേഗം–പുഴ ഞാൻവലിച്ചങ്ങിറക്കീടാം.</l>
            <l> എന്നുപറഞ്ഞവൻകേറി–പ്പാര മൂറ്റമായൊന്നു വലിച്ചു.</l>
            <l> തോണിനടുപ്പുഴ തന്നിൽ–ചുഴന്നമ്മാറു കീഴ്പോട്ടുതാണു.</l>
            <l> തോണിപ്പുഴയുടയോനും–മുങ്ങി നീന്തിത്തുടിച്ചു തുടങ്ങി.</l>
            <l> കാലും കരവും തളർന്നി–ട്ടവൻ കണ്ണുമിഴിച്ചു തുടങ്ങി.</l>
            <l> വല്ലാതെ കൊല്ലരുതെന്നു–ഭീമസേനനുമുള്ളിലുറച്ചു.</l>
            <l> കാൽക്കരംകൂട്ടിപ്പിടച്ചു–നേരെ യക്കരതന്നിലെറിഞ്ഞു.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">കുന്തിദേവിക്കു് ആലസ്യം പിടിപെട്ടു. വെള്ളം കൊണ്ടുവരുന്നതിനായി
ഭീമനെ അയച്ചു. അദ്ദേഹം ഹിഡംബവനത്തിലേക്കു കടന്നപ്പോൾ,</p>
          <lg xml:id="lg2.1.292">
            <l> “കണ്ടിതിഡുംബവനത്തേ–വീരൻ വിസ്മയമെന്നകണക്കേ</l>
            <l> ഗോപുരം നാലുദിക്കിലും–പൊങ്ങി വ്യോമമാർഗ്ഗത്തോളം കാണായ്</l>
            <l> പശ്ചിമഗോപുരദ്വാരേ–ചാരു പുഞ്ചിറകണ്ടു തെളിഞ്ഞു.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അവിടെ സ്നാനം ചെയ്തുകൊണ്ടിരുന്ന ഹിഡുംബി അദ്ദേഹത്തിനെ കണ്ടു്
മോഹിച്ച് ചിലതൊക്കെ പറഞ്ഞപ്പോൾ,</p>
          <lg xml:id="lg2.1.293">
            <l> “പോടീ നിശാചരിമൂഢേ–നിന്റെ ശാഠ്യങ്ങൾ ഞാനിന്നറിഞ്ഞു.</l>
            <l> പോകായ്കിലിന്നുഞാൻ നിന്നെ–വേഗേന കാലപുരത്തിനയപ്പൻ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് അദ്ദേഹം ആട്ടിപ്പായിച്ചു. അവൾതന്നെ സഹോദരന്റെ സമീപം
പ്രാപിച്ചു ചില കള്ളങ്ങൾ തട്ടിവിട്ടു. അപ്പോൾ ഹിഡുബനുണ്ടായ ഭാവം വർണ്ണിച്ചിരിക്കുന്നിടത്തും മറ്റും
യഥാർത്ഥ കവിത്വത്തിന്റെ ഈഷൽസ്ഫുരണം കാണ്മാനുണ്ടു്.
</p>
          <p style="indent">സാമാന്യജനതയുടെ ആവശ്യത്തിലേക്കായി ഏതോ ഒരു കവി
രചിച്ചിട്ടുള്ളതായിരിക്കണം ഈ ഭീമൻപാട്ടു്. ഇത്തരം കൃതികൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
നിരൂപകകേസരികളുടെ ഭീകരഗർജ്ജനങ്ങളൊന്നും അവയേ നാട്ടിൽനിന്നു് ഓടിക്കാൻ
പര്യാപ്തമായിരിക്കുന്നില്ല.
</p>
          <noteGrp>
            <note xml:id="fn2.1.1" n="2.1.1" style="end"><ref target="#xfn2.1.1">[1]</ref> സംസ്കൃതഗ്രന്ഥത്തിനു ഇങ്ങനെ പേരു നൽകിയതിനേപ്പറ്റി
തൽപ്രസാധകൻ പറയുന്നു. “കേരളീയാഃ സദാശിവശാസ്ത്രിണസ്തു “കോഡിവിരഹം” ഇതിഗ്രന്ഥനാമ
വദന്തി കോഡി ശബ്ദഃ കേരളഭാഷയാം നൂതനവാചകഇതി തദർത്ഥം ച” ഈ അഭിപ്രായം സ്വീകരിക്കുന്ന
പക്ഷം നവവിരഹം എന്നർത്ഥം പറയാം.</note>
            <note xml:id="fn2.1.2" n="2.1.2" style="end"><ref target="#xfn2.1.2">[2]</ref> ശ്രീകൃഷ്ണവിജയ വ്യാഖ്യാനത്തിൽ വ്യാഖ്യോതാവു്
ശ്രീനാരായണഗുരുവരനേയും ചന്ദ്രശേഖരനേയും സ്തുതിച്ചുകാണുന്നുണ്ടു്. എന്നാൽ രാഘവീയകർത്താവായ
രാമൻനമ്പ്യാരുടെ ഗുരുവരനായ നാരായണഭട്ടതിരിതന്നെയാണോ ഈ “ശ്രീനാരായണൻ” എന്നു
ഇനിയും തീർച്ചപ്പെടുത്തേണ്ടതായിട്ടാണിരിക്കുന്നതു്. ശ്രീകൃഷ്ണവിലാസവ്യാഖ്യാകാരൻ ജയന്താലയേനെ
സ്തുതിച്ചിട്ടുമില്ല.</note>
            <note xml:id="fn2.1.3" n="2.1.3" style="end"><ref target="#xfn2.1.3">[3]</ref> ആനന്ദജശ്ശോകജമശ്രുബാഷ്പസ്തയോരശീതം ശിശിരോ
ബിഭേദ.(രഘുവംശം).</note>
            <note xml:id="fn2.1.4" n="2.1.4" style="end"><ref target="#xfn2.1.4">[4]</ref> പ്രണീയ ദാരിദ്ര്യദരിദ്ര്യതാം നളഃ (നൈഷധം.).</note>
            <note xml:id="fn2.1.5" n="2.1.5" style="end"><ref target="#xfn2.1.5">[5]</ref> കുടമാളൂരാണു് ഈ പുതുമന ഇല്ലം. ഈ സ്ഥലം ചെമ്പകശേരി
രാജ്യത്തിലുൾപ്പെട്ടിരുന്നതുകൊണ്ടു് അമ്പലപ്പുഴയുള്ള പുതുമന ഇല്ലം കുടമാളൂർ പുതുമനയുടെ ഒരു
ശാഖയാണെന്നു ഗ്രഹിക്കാം.</note>
          </noteGrp>
        </div>
        <!--end of "section 1.50/II.1"-->
      </div>
      <!--end of "chapter 2.1/2"-->
      <!--END OF CHAPTER 2.1/2-->
      <div prev="2.1" next="2.3" type="chapter" n="2.2" xml:id="chp2.2">
        <head type="chaphead">സംസ്കൃത പ്രഭാവകാലസാഹിത്യം (തുടർച്ച)</head>
        <head type="subhead">(തുടർച്ച)</head>
        <div type="lsection">
          <p style="noindent">എഴുത്തച്ഛന്റെ കാലത്തിനു് മുമ്പും അടുത്തു് പിമ്പുമായി ഉണ്ടായ
അസംഖ്യകൃതികൾ അച്ചടിച്ചും അച്ചടിക്കാതെയും കാണ്മാനുണ്ടു്. അവയെ എല്ലാം കഴിഞ്ഞ
അദ്ധ്യായത്തിൽ ചേർക്കാമെന്നാണു് വിചാരിച്ചിരുന്നതു്. എന്നാൽ ആ ശ്രമം സഫലമാകാഞ്ഞതിൽ
വ്യസനിക്കുന്നു. പുസ്തകങ്ങളുടെ പേരും മാതൃകയ്ക്കായി ചില ഉദ്ധാരണങ്ങളും മാത്രം ചേർത്തു് അദ്ധ്യായത്തെ
ചുരുക്കാമായിരുന്നു. എന്നാൽ അതുകൊണ്ടു് ഈ ഗ്രന്ഥത്തിന്റെ ഉദ്ദേശം നിർവഹിക്കപ്പെടാത്തതിനാൽ,
ഓരോ ഗ്രന്ഥത്തേയും പറ്റി കഴിയുന്നതും സവിസ്താരം പ്രതിപാദിക്കാൻ ഇടയായതാണു്. അങ്ങുനിന്നും
ഇങ്ങുനിന്നും ഒന്നോ രണ്ടോ വരികൾവീതം എടുത്തുചേർത്താൽ വായനക്കാർക്കു് ആ ഗ്രന്ഥങ്ങളെപ്പറ്റി ഒരു
ജ്ഞാനവും ഉണ്ടാകുന്നതല്ലല്ലോ. കഥാഗതിയെ അവിച്ഛിന്നമായി
തുടർന്നുപറഞ്ഞുകൊണ്ടുപോകുന്നതിനിടയ്ക്കു് അവതരിക്കപ്പെടുന്ന കവിവാക്യങ്ങളുടെ ഗുണദോഷങ്ങളെ
വായനക്കാർക്കു് എളുപ്പത്തിൽ ഗ്രഹിക്കാൻ സാധിക്കുമെന്നുള്ള ഏകവിചാരമാണു് ഗ്രന്ഥകാരനെ ഈ
വിഷയത്തിൽ പ്രധാനമായി പ്രേരിപ്പിച്ചതെന്നു കൂടി ഇവിടെ പ്രസ്താവിച്ചുകൊള്ളട്ടെ.
</p>
        </div>
        <!--end of "section 2.0/II.2"-->
        <div type="section" xml:id="sec2.1" n="2.1">
          <head type="sechead">പുത്രകാമേഷ്ടിപ്പാട്ടു്</head>
          <p style="noindent">ഈ ലഘുകാവ്യം എഴുത്തച്ഛനു മുമ്പു് ഉണ്ടായതായിരിക്കണം.
അച്ചടിച്ചിട്ടുള്ളതായി അറിവില്ല. വൃത്തങ്ങൾ ചമ്പുക്കളിലെ ഗദ്യരീതിയെ അനുവർത്തിച്ചു കാണുന്നു. ഒരു
പ്രതി ക്യൂറേറ്റർ ആപ്പീസിൽ ഇരിപ്പുണ്ടു്. കവിത നന്നായിരിക്കുന്നു. അതിൽനിന്നു്
അയോധ്യാവർണ്ണനമാത്രം ഉദ്ധരിച്ചുകൊള്ളുന്നു.
</p>
          <lg xml:id="lg2.2.1">
            <l> “അനുപമ സമ്പത്തുകളോർക്കുമ്പോളളകാപുരി പുനരെന്നേതോന്നൂ.</l>
            <l> നിർമ്മലഭാവം നിരുപിക്കുമ്പോൾ, ബ്രഹ്മാലയമാണെന്നേ തോന്നൂ.</l>
            <l> </l>
          </lg>
          <p style="tstar">***</p>
          <!--end of "tstar"-->
          <lg xml:id="lg2.2.2">
            <l/>
            <l> ശിവകരവസ്തു വിശേഷംപാർത്താൽ ശിവലോകം പുനരെന്നേതോന്നൂ.</l>
            <l> ധർമ്മസ്ഥിതി നിരുപിക്കുന്തോറും ധർമ്മാലയമാണെന്നേതോന്നൂ.</l>
            <l> ആഭോഗം നിരുപിക്കുന്തോറും ഭോഗവതീപുരിയെന്നേതോന്നൂ.</l>
            <l> ശുദ്ധികരത്വം നിരുപിക്കുമ്പോളുത്തമഗംഗയിതെന്നേതോന്നൂ.</l>
            <l> രത്നവിശേഷം കാണുന്തോറും രത്നാകരമാണെന്നേതോന്നൂ.</l>
            <l> വർണ്ണിച്ചീടുകിലുരഗപതിക്കും ഖിന്നതപിണയും നിർണ്ണയമായി.</l>
            <l> ഹരിയോ ഹരിഹരി! ഭാസ്കരവംശദിവാകരനുദയപർവതമായതു്.</l>
            <l> സൂരിയകുലമാം ദീപജ്വാലയ്ക്കാദരവേറും രത്നവിളക്കതു്.</l>
            <l> വണ്ടാർകുഴലികൾ തിലകമതാകിയ തണ്ടാർമാതിനു കളിമന്ദിരമതു്.</l>
            <l> ആനന്ദത്തിനുപൊന്നിൻഗൃഹമതു് ആശ്ചര്യത്തിനുമാശ്രയമായതു്.</l>
            <l> ജയനർത്തകവരതരുണിതനിക്കൊരു മരതകനാടക ശാലയതായതു്</l>
            <l> കോമളതയ്ക്കൊരു പൂമ്പൊഴിലായതു് വീര്യനൃപന്നൊരു പൂന്തഴയായതു്;</l>
            <l> ആർത്തജനത്തിനു കല്പകമരമതു്, ആശ്രിതജനചാതക കരുമുകിലതു്.</l>
            <l> അഖിലനൃപാംബുജപകലവനായതു് സകലഗുണങ്ങൾക്കാകരമായതു്</l>
            <l> നിഖിലജനാളീനയനോത്സവമതു്, ദുഷ്ക്കർമ്മത്തിനു പാഴ്കൊലനിലമതു്</l>
            <l> വിക്രമമാകിയ മകരകുലത്തിനു ചൊൽക്കലരും മകരാലയമായതു്.</l>
            <l> ഓരോ ചാരു കിടങ്ങുകൾകണ്ടാലോരോവാരിധിയെന്നേതോന്നൂ.</l>
            <l> വാർകോലും കൽക്കോട്ടകൾ കണ്ടാൽ ലോകാലോകമിതെന്നേതോന്നൂ.</l>
            <l> പൊന്മതിൽമമ്മാ! കാണുംതോറും നന്മണിസാനുവിതെന്നേതോന്നൂ</l>
            <l> പ്രസാദാഭോഗം കാണുമ്പോൾ കൈലാസാചലമെന്നേതോന്നൂ” </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 2.1/II.2"-->
        <div type="section" xml:id="sec2.2" n="2.2">
          <head type="sechead">ഭാരതപ്പോരു്</head>
          <p style="noindent">ഈ പാട്ടു് എഴുത്തച്ഛന്റെ കാലശേഷം ഉണ്ടായതാണെന്നുള്ളതിനു്,</p>
          <lg xml:id="lg2.2.3">
            <l> ‘ബദ്ധപ്പെട്ടുപാർത്ഥനെയ്തൊരുബാണം</l>
            <l> ആനത്തലയറ്റു ഭഗദത്തന്റെ</l>
            <l> വില്ലുമറ്റവന്റെ തലയുമറ്റു</l>
            <l> വാലുമറ്റുകൊമ്പനാനയും വീണു’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന വരികളിൽനിന്നും ഗ്രഹിക്കാം. ഇവിടെ കവി എഴുത്തച്ഛനെ
അനുകരിച്ചിരിക്കുന്നതു നോക്കുക.</p>
          <lg xml:id="lg2.2.4">
            <l> ‘അഞ്ചഞ്ചാതെ കണ്ടഞ്ചമ്പനഞ്ചമ്പെയ്തു</l>
            <l> അഞ്ചും തച്ചുനെഞ്ചിലാറണിന്തോനു്’</l>
            <l> ‘പൂക്കളിട്ടുകാലു പണിന്തേനമ്പാൽ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇത്യാദി ഭാഗങ്ങളിൽ കാണുന്ന തമിൾപ്രയോഗങ്ങൾ കണ്ടിട്ടു് കവി
അതിപ്രാചീനനാണെന്നു പറയുന്നപക്ഷം, എഴുത്തച്ഛൻ ഈ പ്രാകൃത കവിതയിൽനിന്നു് ആശയചോരണം
ചെയ്തുവെന്നു വരും. അതു വിചാരിക്കാൻപോലും നിവൃത്തിയില്ല.
</p>
          <p style="indent">ഈ പാട്ടിൽ പാണ്ഡവോൽപ്പത്തി മുതൽക്കുള്ള കഥ മുഴുവനും
സംഗ്രഹിച്ചിരിക്കുന്നു. സരസമായ ചില വർണ്ണനകളും ഇടയ്ക്കിടെ ഇല്ലെന്നില്ല. ഒരുഭാഗം താഴെ
ഉദ്ധരിച്ചുകൊള്ളട്ടേ.
</p>
          <lg xml:id="lg2.2.5">
            <l> “ഭീമപരാക്രമനാമഭിമന്യു ഭീമപദാതികളോടൊരുമിച്ചു</l>
            <l> തേരിലേറിത്തന്റെ വാഹിനിയൊന്നു ചതുരംഗമായിടുന്ന സേനകൾചൂഴേ</l>
            <l> ചാപംശരം ചക്രം പരിശശൂലംവേലും മുസലവും വെണ്മഴുകുന്തം</l>
            <l> തുള്ളുമുനയുള്ള ചുരികക്കത്തി, മിന്നും കടുത്തില കനകക്കത്തി,</l>
            <l> കല്ലും കവിണോടു കൈലകംനല്ല ആയുധങ്ങളെല്ലാംവഹിച്ചുതേരിൽ</l>
            <l> പായും കുതിരയെ വിരവിൽപൂട്ടി ലോകാലോകം നേരെ വരുന്നതുപോലെ</l>
            <l> പൊന്നണിഞ്ഞു മത്തവരുന്നക്കൂട്ടം പിന്നാലവർ പൊന്നിൻ മലകൾപോലെ</l>
            <l> വെള്ളത്തിലേത്തിര മാലകൾപോലെ അലയാഴികൾചൂഴും പരന്നപോലെ</l>
            <l> കാലാൾപടകളും നിരക്കുമാറു് വൻപോടലറുന്ന പടഹംഭേരി</l>
            <l> കൊമ്പും കുഴൽ ചിഹ്നം നിറന്നശംഖം കൊടികുടതഴയൊരുനിരവേ</l>
            <l> തുടൽമണിനാദമൊരുനിരവേ കൊണ്ടലൊലിപോൽ ഞാണൊലികേട്ടപ്പോൾ</l>
            <l> എട്ടുദിക്കുകളും നടുങ്ങുമാറു് ഭൂമികുലുങ്ങിവൻ പൊടിയിളകി</l>
            <l> ഭൂമണ്ഡലങ്ങളും വിറയ്ക്കുമാറു് എട്ടാശകൾ പെട്ടെന്നലറിക്കൊണ്ടു</l>
            <l> വട്ടംനിരന്നല്ലോ പാണ്ഡവർസൈന്യം” </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 2.2/II.2"-->
        <div type="section" xml:id="sec2.3" n="2.3">
          <head type="sechead">കപിലോപാഖ്യാനം നാലുവൃത്തം</head>
          <p style="noindent">ഈ ലഘുകൃതിയും എഴുത്തച്ഛന്റെ കാലത്തിനിപ്പുറം ഉണ്ടായതാണു്.
ശ്രീചിത്രാവലിയിൽ രണ്ടാംപുസ്തകമായി പ്രസിദ്ധീകരിച്ചിരിക്കുന്നു. ശരശയനസ്ഥനായ ഭീഷ്മർ
ധർമ്മപുത്രർക്കു ‘ദാനമാഹാത്മ്യ’ത്തെ ഉദാഹരിച്ചു പറഞ്ഞുകൊടുക്കുന്ന കഥയാണിതു്. ചന്ദ്രപുരിയെന്ന
രാജ്യത്തു് ചന്ദ്രസേനൻ എന്നൊരു രാജാവു് വാണിരുന്നു. അക്കാലത്തു്,</p>
          <lg xml:id="lg2.2.6">
            <l> “ഗോക്കളും വ്യാഘ്രങ്ങളുമൊന്നിച്ചു കളിച്ചീടു-</l>
            <l> മർക്കജന്മജാ സർപ്പമൂഷികന്മാരുമെല്ലാ</l>
            <l> പ്പക്ഷികളും” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ശത്രുതയൊക്കെ വെടിഞ്ഞൊന്നിച്ചു വസിക്കുന്നു.</p>
          <lg xml:id="lg2.2.7">
            <l> “രാജ്യത്തിലുള്ള ഫലമൂലങ്ങളെല്ലാമൊക്കെ</l>
            <l> പൂജ്യങ്ങളായി സ്വാദിഷ്ഠങ്ങളായുള്ളതേറ്റം</l>
            <l> വൃക്ഷങ്ങൾ കുസുമങ്ങൾ ഫലങ്ങൾ നിറഞ്ഞൊക്കെ</l>
            <l> പക്വങ്ങളോടുകൂടി നിന്നിതങ്ങെല്ലാനാളും.</l>
            <l> വിപ്രക്ഷത്രിയ വൈശ്യശൂദ്രരുമുണ്ടുനല്ല</l>
            <l> സ്വർഗ്ഗസന്നിഭമായ രാജധാനിയിൽ ബന്ധു</l>
            <l> വർഗ്ഗത്തോടൊരുമിച്ചു സുഖിച്ചു ചന്ദ്രസേനൻ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ആ രാജധാനിയിൽ സർവജ്ഞനായ ഒരു ബ്രാഹ്മണൻ വഴിപോലെ
ഗൃഹസ്ഥാശ്രമവും പരിപാലിച്ചുകൊണ്ടു് ജീവിച്ചിരുന്നു ആ ബ്രാഹ്മണനു് അഗ്നിഹോത്രം ചെയ്യണമെന്നു് ഒരു
ആഗ്രഹം ഉദിച്ചു. എന്നാൽ പഞ്ചഗവ്യത്തിനു വഴി കാണാതെ അദ്ദേഹം വിഷമിച്ചുവത്രേ.</p>
          <lg xml:id="lg2.2.8">
            <l> “ദ്രവ്യങ്ങൾ പലവിധമുണ്ടെന്നാകിലും പഞ്ച-</l>
            <l> ഗവ്യമില്ലാഞ്ഞാൽ കർമ്മമെങ്ങനെ നടക്കുന്നു?” </l>
          </lg>
          <!--end of "verse"-->
          <p style="noindent">പശുക്കളെ ദാനം വാങ്ങിയാൽ അർത്ഥഹാനി സംഭവിക്കും; മഹിമയും
അസ്തമിച്ചുപോകും. എന്നാൽ ‘വിഷ്ണുഭക്തന്മാരോടു തൃഷ്ണയെന്നിയേ’ ഗോദാനം വാങ്ങാമെന്നു വിധിയുമുണ്ടു്.
അതുകൊണ്ടു് അദ്ദേഹം രാജാവിനെ ചെന്നു കണ്ടു വിവരം ഗ്രഹിപ്പിച്ചു. ചന്ദ്രസേനനാകട്ടെ
‘വസിഷ്ഠമുനിയുടെ നന്ദിനി’ക്കൊക്കുന്ന ‘കപിലയേവരുത്തിയിട്ടു്’</p>
          <lg xml:id="lg2.2.9">
            <l> “കലശങ്ങളെ ജ്ജപിച്ചഭിഷേകവും ചെയ്തു</l>
            <l> കലഭമാല്യാദികൾ കൊണ്ടലങ്കരിച്ചേറ്റം</l>
            <l> കംബളങ്ങളെക്കൊണ്ടു ദേഹവുമാച്ഛാദിച്ചു</l>
            <l> കൊമ്പിനും കുളമ്പിനും പൊന്നും വെള്ളിയും കെട്ടി” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഭൂദേവനു ഈശ്വരാർപ്പണബുദ്ധ്യാ നൽകിയതിന്റെശേഷം,</p>
          <lg xml:id="lg2.2.10">
            <l> “സർവദേവതാമയം ഗോരൂപമറിഞ്ഞാലും</l>
            <l> ഫാലലോചനനാകുമീശ്വരൻ പശുപതി</l>
            <l> ഫാലദേശത്തിങ്കൽ വാണീടുന്നതറിഞ്ഞാലും.</l>
            <l> ആനനത്തിങ്കൽ മൂലപ്രകൃതി വസിപ്പതും</l>
            <l> വാനവർ വാണീദേവി നാവിന്മേൽ വസിപ്പതും.</l>
            <l> നേത്രങ്ങളാകുന്നതു ചന്ദ്രനുമാദിത്യനും</l>
            <l> ശ്രോത്രങ്ങൾ മഹാരക്ഷിശൃംഗമോദേവി</l>
            <l> നാസികാഗ്രത്തിൽ വാണീടുന്നു ജ്യേഷ്ഠാദേവി</l>
            <l> വാസവനധിവാസം വാലിന്മേലറിഞ്ഞാലും</l>
            <l> തോളു രണ്ടിലും ഗണനാഥനും കുമാരനും</l>
            <l> തോലാകുന്നതു ജലധീശ്വരനറിഞ്ഞാലും</l>
            <l> ദന്തപംക്തികളിൽ വാണീടുന്നു മരുത്തുകൾ</l>
            <l> സന്തതമകിട്ടിൽ വാണീടുന്നു നിധിപതി.</l>
            <l> സാദരമുദരത്തിൽ വാഴുന്നു ദഹനനും.</l>
            <l> പാദപാണികളിൽ വാണീടുന്നു നാഗേശന്മാർ.</l>
            <l> നാലുവേദവും നാലു മൂലകളാകുന്നതു</l>
            <l> പാലാകുന്നതു നൂനമമൃതുതന്നെയല്ലോ.</l>
            <l> ഗോമയം ലക്ഷ്മീദേവി ഗോമൂത്രം ഗംഗാദേവി</l>
            <l> ശ്രീമഹാവിഷ്ണുതന്നെ വെണ്ണയായീടുന്നതു.</l>
            <l> രോമങ്ങളെല്ലാമോരോ മുനിശ്രേഷ്ഠന്മാരല്ലോ</l>
            <l> ഗോമാഹാത്മ്യങ്ങളെല്ലാം പറവാൻ പകൽ പോരാ</l>
            <l> സർവദേവതാമയമായതു പശുക്കളും</l>
            <l> ദിവ്യവസ്തുക്കളിലും വച്ചിതു മുമ്പാകുന്നു</l>
            <l> വഹ്നികോണത്തഗ്നിയോ കെടരുതെന്നും ചൊന്നാൻ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ബ്രാഹ്മണൻ ആ പശുവിനെക്കൊണ്ടു പോയി തന്റെ ധർമ്മപത്നിയെ
ഏൽപ്പിച്ചിട്ടു്,</p>
          <lg xml:id="lg2.2.11">
            <l> “എന്നുമിപ്പശുവിനെ നന്നായി രക്ഷിക്കണ-</l>
            <l> മൊന്നുമേയുപദ്രവിയാതെ നീ ദിനംതോറും</l>
            <l> പൂത്തിരിക്കുന്നകാലം തൊഴുത്തിൽ പൂക്കീടാതെ</l>
            <l> യാസ്ഥയാ പശുവിനെത്തൊട്ടു പോകാതെയപ്പോൾ.</l>
            <l> വിശപ്പു വരുത്താതെ ദാഹവുമുണ്ടാക്കാതെ</l>
            <l> പശു തന്നിഷ്ടക്കേടുമൊരിക്കൽ വരുത്താതെ</l>
            <l> വശക്കേടുണ്ടാക്കാതെ വശത്തുവച്ചുകൊണ്ടുരക്ഷിച്ചുകൊൾക” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു ഉപദേശിച്ചു. വിപ്രപത്നി യഥാവിധി പശുവിനെ ശുശ്രൂഷിച്ചു
വളർത്തിക്കൊണ്ടു വരവേ, അതിനു ഗർഭമുണ്ടായി. പത്തു മാസം കഴിഞ്ഞപ്പോൾ അവൾ ഒരു പുത്രനെ
പ്രസവിക്കയും ചെയ്തു. ആ പുത്രനോടുകൂടി ‘ചിത്തമോദേനവാഴുന്ന കാലത്തു’ കപില ഇങ്ങനെ ചിന്ത
തുടങ്ങി.</p>
          <lg xml:id="lg2.2.12">
            <l> “ഭക്തമെത്രയും കുറഞ്ഞു പുനരിതു കാലം</l>
            <l> അത്തലുണ്ടല്ലോ മമ പുത്രനും ദ്വിജേന്ദ്രനും” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ വിചാരത്തോടുകൂടി അവൾ ഒരു ദിവസം ഉഷഃകാലത്തു് ആഹാരം തേടി
പുറപ്പെട്ടു. വഴിമദ്ധ്യേ ദുശ്ശകുനങ്ങൾ കണ്ടു തുടങ്ങി എങ്കിലും അതൊന്നും വകവയ്ക്കാതെ ചിറ്റാറുകടന്നു
യമുനാതീരത്തുചെന്നു്</p>
          <lg xml:id="lg2.2.13">
            <l> “മലയമലമേലങ്ങേറി മോദേനചെന്നു</l>
            <l> സുലഭമായ പുല്ലുമുറിച്ചു തിന്നുന്നേരം</l>
            <l> ഭീമവേഷവുമൊരു ഘോരനാദവും നല്ല</l>
            <l> കാമരൂപിയെന്നുള്ള നാമധേയവും പൂണ്ടു” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഒരു വ്യാഘ്രി ഘ്രാണിച്ചറിഞ്ഞു് അവളുടെ നേർക്കു പാഞ്ഞുചെന്നു. അവൾ
ഭയപരവശയായ് ചമഞ്ഞങ്കിലും,</p>
          <lg xml:id="lg2.2.14">
            <l> “എന്മരണവുമിതാവന്നടുത്തിരിക്കുന്നി</l>
            <l> തെന്മകൻ തന്നെക്കാണ്മാനില്ലവസരമിപ്പോൾ.</l>
            <l> നിർമ്മലനായ പരബ്രഹ്മം താൻ വിഷ്ണുമൂർത്തി</l>
            <l> തന്മായാബലമെല്ലാമെന്നതേ പറയേണ്ടു</l>
            <l> എങ്കിലുമിവളോടു സങ്കടം പറയേണം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നുറച്ചിട്ടു്, ആ വ്യാഘ്രിയോടു്,</p>
          <lg xml:id="lg2.2.15">
            <l> “ഞങ്ങളെ ബ്ഭക്ഷിച്ചു കൊൾകെന്നതീശ്വരനല്ലോ</l>
            <l> നിങ്ങൾക്കു വിധിച്ചതിന്നില്ലതിനൊരു ദോഷം.</l>
            <l> മക്കളെക്കുറിച്ചുള്ള സ്നേഹപാരവശ്യങ്ങ-</l>
            <l> ളിക്കാണാകിയ ഭവതിക്കുമൊട്ടുണ്ടല്ലല്ലീ?</l>
            <l> എന്നതു നിരൂപിച്ചു മാകാണിനേരം പാത്താൽ</l>
            <l> വന്നു ഞാൻ നിന്റെ മുമ്പിൽ മരിപ്പേൻ മടിയാതെ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു പറഞ്ഞുനോക്കി. ആ വ്യാഘ്രിയോ ആണ്ടിൽ ഒരിക്കൽ മാത്രമേ
ഗുഹയ്ക്കു വെളിയിൽ വരികയുള്ളു. അതുകൊണ്ടു് അവൾ കപിലയുടെ അപേക്ഷയെ സ്വീകരിക്കുന്നതിനു്
നിവൃത്തിയില്ലെന്നു ഒഴിഞ്ഞുവെന്നു മാത്രമല്ല,</p>
          <lg xml:id="lg2.2.16">
            <l> “നിന്നെയും തിന്നു മമ പൈദാഹാദികൾ തീർന്നാൽ </l>
            <l> വന്നീടും സ്വർഗ്ഗപ്രാപ്തി നിനക്കെന്നറിഞ്ഞാലും” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു സമാധാനപ്പെടുത്താൻ നോക്കുകയും ചെയ്തു. അതു കേട്ടു് കപില
പറഞ്ഞു:</p>
          <lg xml:id="lg2.2.17">
            <l> “ജനിച്ച നേരം തന്നെ വിധിച്ച മരണത്തേ</l>
            <l> നിനച്ചില്ലെനിക്കൊരു ഖേദമെന്നറിഞ്ഞാലും</l>
            <l> പുരുഷാർത്ഥത്തെ ലഭിച്ചിടാതെ ഭൂമിതന്നിൽ</l>
            <l> പെരികെക്കാലം ജീവിച്ചിരുന്നാലെന്തുഫലം</l>
            <l> പരലോകത്തെ സ്സാധിച്ചിടാമെന്നിരിക്കിലോ</l>
            <l> മരണംവരുന്നതുമെത്രയും വലുതല്ലോ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ സംഭാഷണത്തിൽ കവി കുടിലബുദ്ധികൾക്കും ഉദാരമതികൾക്കും
തമ്മിലുള്ള വ്യത്യാസത്തെ ഭംഗിയായി ചൂണ്ടിക്കാണിച്ചിരിക്കുന്നു. നീചന്മാർ സാധുക്കളെ
ഹിംസിക്കുന്നുവെങ്കിലും ആ ഹിംസ അവരുടെ ക്ഷേമത്തിനു വേണ്ടിയാണെന്നത്രേ വ്യാഖ്യാനിക്കുന്നതു്.
കപിലയേപ്പോലുള്ള സാത്വിക പ്രകൃതികളാകട്ടെ, ആത്മത്യാഗംചെയ്തും പരന്മാർക്കു നന്മചെയ്യുന്നു.
കാമരൂപിണിയുടെ പ്രസംഗം നോക്കുക.
</p>
          <lg xml:id="lg2.2.18">
            <l> “നിനക്കുതികഞ്ഞൊരു ധർമ്മമുണ്ടതുമൂല-</l>
            <l> മെനിക്കുനിന്റെദേഹം ദാനം ചെയ്തീടുന്നാകിൽ</l>
            <l> ജഗൽകാരണൻ ജഗൽപ്രഭു നിർമ്മലൻ ദേവൻ</l>
            <l> ജഗൽപാലകൻ ജനാർദ്ദനനാം വാസുദേവൻ</l>
            <l> അച്യുതനേകൻ ദാക്ഷിണ്യശീലൻ ദയാനിധി</l>
            <l> ചിൽപുമാൻ ദനുജാരിമോക്ഷദൻ മുരവൈരി</l>
            <l> മുകുന്ദൻ മഹാബലൻ പരമാനന്ദമൂർത്തി</l>
            <l> പരമേശ്വരൻ നാഥൻ പരമൻ പരമാത്മാ</l>
            <l> വരദൻ പരാപരൻ പരബ്രഹ്മമാംപരൻ</l>
            <l> ഗരുഡധ്വജൻ ഗജേന്ദ്രാർത്തിനാശനനാർത്ത-</l>
            <l> ശരണ്യൻപരൻ ശരണാഗതാവൃതനേകൻ,</l>
            <l> ശംഖചക്രാബീജധരനനന്തശായിവിഷ്ണു</l>
            <l> വൈകുണ്ഠൻ വാസുദേവനന്ദനനായബാലൻ,</l>
            <l> ആദ്യനവ്യക്തനജൻ നിർമ്മലൻ മുരവൈരി</l>
            <l> കരുണാകരൻ കമലേക്ഷണൻ നാരായണൻ,</l>
            <l> ചരണാംബുജഭക്തപരിപാലകൻദേവൻ</l>
            <l> ഇന്ദ്രാദിദേവഗണ വന്ദിതനായദേവൻ,</l>
            <l> ചിന്തിച്ചാലറിഞ്ഞുകൂടാതൊരുമായാമയൻ</l>
            <l> ജന്തുക്കളുള്ളിലെല്ലാം ജീവാത്മാവായിമേവു-</l>
            <l> മന്തരാത്മാവു സകലേശ്വരൻ നാരായണൻ</l>
            <l> സന്തുഷ്ടനായിതെങ്കലപ്പോഴെയറ്റുകൂടും</l>
            <l> ബന്ധമെപ്പേരു മതിനില്ല സംശയമേതും.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ ദീർഘമായ പ്രസംഗം ‘പിശാചിനും വേദമുദ്ധരിക്കാൻ കഴിയും’ എന്നുള്ള
ആംഗലപഴമൊഴിയെ ഉദാഹരിക്കുന്നു.
</p>
          <p style="indent">കപില പല പ്രാവശ്യം വീണു കേണു പ്രാർത്ഥിക്കയും കുറേ ഒക്കെ യുക്തി വാദം
നടത്തുകയും ചെയ്തതിന്റെ ഫലമായി വ്യാഘ്രി അവൾക്കു പോയ്വരാനനുവാദം നൽകി.
</p>
          <lg xml:id="lg2.2.19">
            <l> “സത്യത്തെ വിശ്വാസമുണ്ടു നിനക്കെങ്കി-</l>
            <l> ലുത്തമേ നീ ചെന്നു നേരത്തു വന്നാലും” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു കാമരൂപിണി പറഞ്ഞപ്പോൾ കപില ഇങ്ങനെ മറുപടി
പറഞ്ഞു.</p>
          <lg xml:id="lg2.2.20">
            <l> “സത്യമസത്യവും തങ്ങളിൽ തൂക്കിയാൽ</l>
            <l> സത്യമേറെത്തൂങ്ങുമെന്നതറിക നീ</l>
            <l> ഉത്തമ ജന്തുവായ് വന്നു ജനിച്ച ഞാൻ</l>
            <l> സത്യത്തെ ലംഘിക്കരുതെന്നറിയേണം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അതിനു വ്യാഘ്രി പറഞ്ഞ സമാധാനം ഇങ്ങനെയായിരുന്നു.</p>
          <lg xml:id="lg2.2.21">
            <l> “ഒന്നുണ്ടു നിന്നോടു ചൊല്ലുന്നതിന്നിയും</l>
            <l> തന്നുടെ ജീവനെ രക്ഷിച്ചുകൊൾവാനു-</l>
            <l> മന്യനായുള്ളവൻ തന്നെ രക്ഷിപ്പാനും</l>
            <l> പിന്നെയിഹ പരമാർത്ഥമറിയുമ്പോ-</l>
            <l> ളെന്നിവറ്റിങ്കിലസത്യം പറഞ്ഞീടാം.</l>
            <l> എന്നുണ്ടതിലൊന്നു വന്നതുകൊണ്ടു നീ</l>
            <l> യെന്നെച്ചതിച്ചു പൊയ്ക്കൊണ്ടാലതു മൂലം</l>
            <l> പിന്നെയൊരു ദോഷമില്ലെന്നു വന്നീടും.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ചില അവസരങ്ങളിലൊക്കെ അസത്യം പറയാമെന്നു മഹാഭാരതം
വിധിച്ചിട്ടുണ്ടെന്നു് ചിലർ തെറ്റിദ്ധരിച്ചിട്ടുണ്ടു്. സാത്വികബുദ്ധികൾ ഒരു കാരണവശാലും അസത്യം
പറകയില്ലെന്നു മഹാഭാരതകർത്താവു് കപിലോപാഖ്യാനം വഴിക്കു് കാണിച്ചു തന്നിരിക്കുന്നു.
</p>
          <p style="indent">കപില വ്യാഘ്രിയുടെ യുക്തിക്കു സമാധാനമായി പറഞ്ഞ വാക്കുകൾ എത്ര
ഉൽകൃഷ്ടങ്ങളായിരിക്കുന്നുവെന്നു നോക്കുക.</p>
          <lg xml:id="lg2.2.22">
            <l> “സത്യലംഘനം ചെയ്തുപോരുന്ന ജനങ്ങൾ ചെ</l>
            <l> ന്നെത്തീടും നരകത്തെ പ്രാപിപ്പൻ വരായ്കിൽ ഞാൻ.</l>
            <l> വൃദ്ധരും വിപ്രന്മാരും നാരിമാർ ഗോക്കൾ ശാസ്ത്ര-</l>
            <l> ഹസ്തന്മാരല്ലാത്തവരിവരെക്കൊല്ലുന്നോരും</l>
            <l> ആരാന്റെ ധനം മറിമായത്താൽ കവർന്നീടും</l>
            <l> ചോരരും പൂകും പാപമേൽക്കുവൻ വരായ്കിൽ ഞാൻ.</l>
            <l> ശത്രുവിന്നെതിരായ ഭർത്താവെയുപേക്ഷിച്ചു</l>
            <l> ഭൃത്യന്മാർ മണ്ടീടുകിലെത്ര ദുഷ്കർമ്മമതും</l>
            <l> താപം പൂണ്ടുടൻ മദ്ധ്യാഹ്നത്തിങ്കൽ വരുവോർ തൻ</l>
            <l> താപത്തെയൊഴിക്കാതെ ദ്വേഷിച്ചിട്ടയപ്പോർക്കം</l>
            <l> ജീവിതം നൽകീടാത്ത ഭർത്താക്കൾക്കുമുള്ള</l>
            <l> യാതാനാ ദുഃഖം പ്രാപിച്ചീടുവൻ വരായ്കിൽ ഞാൻ.</l>
            <l> കോപിച്ചു ഭർതൃദ്വേഷി ചോരഭർത്താവു തന്നെ</l>
            <l> പ്രാപിച്ചീടിന ബഹുനാരികൾ നരകവും</l>
            <l> രണ്ടു വേട്ടൊരുത്തിയെ വെടിഞ്ഞ പുരുഷനു</l>
            <l> മുണ്ടായ പരസ്ത്രീകൾക്കുറ്റ സേവകന്മാരും</l>
            <l> നിക്ഷേപം വരിപ്പോരും മാതൃമാതുലന്മാരെ</l>
            <l> രക്ഷയായിരുത്താതെ വെടിഞ്ഞു ചെയ്വോർ മറ്റും</l>
            <l> </l>
          </lg>
          <p style="tstar">***</p>
          <!--end of "tstar"-->
          <lg xml:id="lg2.2.23">
            <l/>
            <l> ഇങ്ങനെ പല ദോഷം ചെയ്തു ചെയ്തുള്ള ജനം</l>
            <l> തന്നുടെ നരകത്തെ പ്രാപിപ്പൻ വരായ്കിൽ ഞാൻ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">കപില ചില കഥകൾ കൂടി പറഞ്ഞു കേൾപ്പിച്ചു് വ്യാഘ്രിയുടെ മനസ്സിൽ
ധൈര്യം വരുത്തിയതിന്റെ ശേഷം സ്വഗൃഹത്തിൽ പോയി പുത്രനേയും മറ്റും കണ്ടിട്ടു തിരിച്ചു ചെന്നപ്പോൾ
ആ ഹിംസ്രമൃഗത്തിനുപോലും അവളുടെ സത്യനിഷ്ഠയിൽ ബഹുമാനം തോന്നുകയാൽ അവളെ
തിന്നാനൊരുങ്ങിയില്ലെന്നു മാത്രമല്ല; ഇനിമേൽ ജന്തു ഹിംസചെയ്യുകയില്ലെന്നു ശപഥവും ചെയ്തു. ഈ
പശുവ്യാഘ്രസംവാദം യക്ഷഗന്ധർവാദികൾ വഴിക്കു മഹാവിഷ്ണുവറിഞ്ഞു് പുശുവിനേയും വ്യാഘ്രത്തേയും
സ്വർണ്ണയാനത്തിൽ ഏറ്റി വൈകുണ്ഠത്തിൽ വരുത്തുന്നതിനായി ദൂതന്മാരെ അയച്ചു. കപില നിമിത്തം
ചന്ദ്രസേനന്നും ബ്രാഹ്മണന്നുംകൂടി വൈകുണ്ഠപ്രാപ്തിയുണ്ടായി. ഇതാണു കഥ. കപിലയും പുത്രനും
തമ്മിലുള്ള കൂടിക്കാഴ്ച ശോകരസപരിപൂർണ്ണമായിരിക്കുന്നു.
</p>
        </div>
        <!--end of "section 2.3/II.2"-->
        <div type="section" xml:id="sec2.4" n="2.4">
          <head type="sechead">കീർത്തനങ്ങൾ</head>
          <p style="noindent">കേരളഭാഷയിൽ ഇക്കാലത്തു അസംഖ്യംകീർത്തനങ്ങൾ
ഉണ്ടായിക്കാണണം. അവയേ ശേഖരിച്ചു പ്രസിദ്ധിപ്പെടുത്തുന്നതിനു് ഭാഷാഭിമാനികളിൽ ചിലർ
പ്രയത്നിച്ചുവരുന്നതായി അറിയുന്നതു് സന്തോഷാവഹമാണു്. അവയിൽ ചിലതു് ഭക്തിരസഭരിതവും
ഹൃദയദ്രവീകരണചണവുമായിരിക്കുന്നു. ചിലതുമാത്രം ഇവിടെ ചേർക്കാം.
</p>
          <div type="subsection" xml:id="sec2.4.1" n="2.4.1">
            <head type="subsechead">ബാലകൃഷ്ണപഞ്ചാക്ഷരി</head>
            <p style="noindent">ഇതു കേരളമൊട്ടുക്കു് പ്രചാരത്തിലിരിക്കുന്ന മനോഹരമായ ഒരു
കീർത്തനമാണു്. ‘നമശ്ശിവായ എന്ന അക്ഷരപഞ്ചകങ്ങളേകൊണ്ടാണു് ഓരോ പദ്യവും ആരംഭിക്കുന്നതു്.
ഇതു് വെളുപ്പാൻകാലത്തു ചൊല്ലാനുള്ള ഭൂപാളകീർത്തനമാകുന്നു.</p>
            <lg xml:id="lg2.2.24">
              <l> “നരകവൈരിയാമരവിന്ദാക്ഷന്റെ</l>
              <l> ചെറിയനാളത്തേ ക്കണികാണ്മാൻ</l>
              <l> കനകകിങ്കിണി വളകൾമോതിര-</l>
              <l> മണിഞ്ഞുകാണേണം ഭഗവാനേ.</l>
            </lg>
            <lg xml:id="lg2.2.25">
              <l>
മലർമാതിൻകാന്തൻ വസുദേവാത്മജൻ</l>
              <l> പുലർകാലേപാടി കുഴലൂതി</l>
              <l> ചെലുഞ്ചെലിനെന്നു കിലുങ്ങും കാഞ്ചന</l>
              <l> ച്ചിലമ്പിട്ടോടിവാ കണികാണ്മാൻ.</l>
            </lg>
            <lg xml:id="lg2.2.26">
              <l>
ശിശുക്കളായുള്ള സഖിമാരും താനും</l>
              <l> പശുക്കളേമേച്ചു നടക്കുമ്പോൾ</l>
              <l> വിശക്കുമ്പോൾവെണ്ണ കവർന്നുണ്ണാകൃഷ്ണൻ</l>
              <l> വശത്തുവായുണ്ണീ! കണികാണ്മാൻ.</l>
            </lg>
            <lg xml:id="lg2.2.27">
              <l>
ബാലസ്ത്രീകടെ തുകിലുംവാരിക്കൊ-</l>
              <l> ണ്ടരയാലിൻകൊമ്പത്തിരുന്നോരോ</l>
              <l> ശീലക്കേടുകൾ പറഞ്ഞുംഭാവിച്ചും</l>
              <l> നീലക്കാർവർണ്ണാ കണികാണ്മാൻ.</l>
            </lg>
            <lg xml:id="lg2.2.28">
              <l>
യതിരേഗോവിന്ദനരികേവന്നോരോ</l>
              <l> പുതുമയായുള്ള വചനങ്ങൾ</l>
              <l> മധുരമാംവണ്ണം പറഞ്ഞുതാൻമന്ദ-</l>
              <l> സ്മിതവുംതൂകിവാ കണികാണ്മാൻ.</l>
            </lg>
            <lg xml:id="lg2.2.29">
              <l>
കണികാണുന്നേരം കമലനേത്രന്റെ</l>
              <l> നിറമേറുംമഞ്ഞ ത്തുകിൽചാർത്തി</l>
              <l> കനകകിങ്കിണി വളകൾമോതിര</l>
              <l> മണിഞ്ഞുകാണേണം ഭഗവാനേ.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഒടുവിലത്തേപദ്യം പല്ലവിപോലെ എല്ലാ പദ്യങ്ങളുടേയും ഒടുവിൽ
ചൊല്ലാനുള്ളതാണു്. ‘വാ’ എന്ന അക്ഷരത്തിനു പകരം “ബവയോരഭദ:” എന്ന പ്രമാണമനുസരിച്ചു ‘ബ’
എന്നു ചേർത്തിരിക്കുന്നു. അതുപോലെ ‘എ’ എന്ന സ്വരത്തിന്റെ സ്ഥാനത്തു് അക്ഷരമൊപ്പിക്കാനായി ‘യ’
എഴുതിയിരിക്കുന്നു. ഉച്ചാരണത്തിൽ വലിയ വ്യത്യാസമില്ലെന്നുള്ളതാണു് സമാധാനം.
</p>
            <p style="indent">ഇന്നുള്ള ഹിന്ദുക്കൾക്കു ശ്രീകൃഷ്ണന്റെ ഈ മനോഹരമായ വേഷത്തെ
കണികാണ്മാൻ വളരെ പ്രയാസമാണു് ‘ബ്രഹ്മേമുഹൂർത്തേ ഉത്തിഷ്ഠേൽ’ എന്നു സ്മൃതികളും
വൈദ്യകഗ്രന്ഥങ്ങളും വിധിച്ചിട്ടുണ്ടെങ്കിലും പ്രഭാതത്തിൽ നിദ്രാധീനരായിരിക്കുന്നവരുടെ സംഖ്യ
വർദ്ധിച്ചാണു് വരുന്നതു്.
</p>
            <p style="indent">ഇതുപോലെതന്നെ പ്രസിദ്ധമായ മറ്റൊരു കീർത്തനമാണു്,</p>
            <lg xml:id="lg2.2.30">
              <l> “പച്ചക്കല്ലൊത്ത തിരുമേനിയും നിന്റെ</l>
              <l> പിച്ചക്കളികളും കാണുമാറാകണം” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇത്യാദി ‘പാ, പാ, പി’ എന്ന അക്ഷരക്രമത്തിൽ എഴുതപ്പെട്ടിരിക്കുന്ന
ശ്രീകൃഷ്ണസ്തോത്രം. ഒരു പദ്യം മാത്രം ഉദ്ധരിക്കാം.</p>
            <lg xml:id="lg2.2.31">
              <l> “പീലിക്കാർ കൂന്തലും ചാന്തും തൊടുകുറി</l>
              <l> ബാലസ്വഭാവവും കാണുമാറാകണം</l>
              <l> ശ്രീപത്മനാഭ മുകുന്ദമുരാന്തക</l>
              <l> നാരായണ നിന്മെയ് കാണുമാറാകണം” </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.4.1/II.2.0"-->
          <div type="subsection" xml:id="sec2.4.2" n="2.4.2">
            <head type="subsechead">ദശാവതാരകീർത്തനം</head>
            <p style="noindent">ഇതിനും നല്ല പ്രചാരമുണ്ടു്. ഗുരുവായൂർ മേവുന്ന ശ്രീകൃഷ്ണനേപ്പറ്റി ഏതോ ഒരു
ഭക്തൻ രചിച്ചിട്ടുള്ളതാണു്.
</p>
            <lg xml:id="lg2.2.32">
              <l> “അമ്പോടുമീനായി വേദങ്ങൾവീണ്ടിടും</l>
              <l> അംബുജനാഭനേ കൈതൊഴുന്നേൻ.</l>
            </lg>
            <lg xml:id="lg2.2.33">
              <l>
ആമയായ് മന്ദരം താങ്ങിനിന്നീടുന്ന</l>
              <l> താമരക്കണ്ണനെ കൈതൊഴുന്നേൻ.</l>
            </lg>
            <lg xml:id="lg2.2.34">
              <l>
ഇക്ഷിതിയേപ്പണ്ടു പന്നിയായ് വീണ്ടിടും</l>
              <l> ലക്ഷ്മീവരന്നഥ കൈതൊഴുന്നേൻ.</l>
            </lg>
            <lg xml:id="lg2.2.35">
              <l>
ഈടേലും മാനുഷകേസരിയായിടും</l>
              <l> കോടക്കാർവർണ്ണനെ കൈതൊഴുന്നേൻ.</l>
            </lg>
            <lg xml:id="lg2.2.36">
              <l>
ഉത്തമനാകിയ വാമനമൂർത്തിയേ</l>
              <l> ഭക്തിയോടെപ്പൊഴും കൈതൊഴുന്നേൻ.</l>
            </lg>
            <lg xml:id="lg2.2.37">
              <l>
ഊക്കോടുഭൂപതിമാരെകൊലചെയ്ത</l>
              <l> ഭാർഗ്ഗവരാമനെ കൈതൊഴുന്നേൻ.</l>
            </lg>
            <lg xml:id="lg2.2.38">
              <l>
എത്രയുംവീരനായ് വാഴുംദശരഥ-</l>
              <l> പുത്രനെസ്സന്തതം കൈതൊഴുന്നേൻ.</l>
            </lg>
            <lg xml:id="lg2.2.39">
              <l>
ഏറെബ്ബലമുള്ള ശ്രീബലഭദ്രരെ</l>
              <l> സ്സർവകാലത്തിലും കൈതൊഴുന്നേൻ.</l>
            </lg>
            <lg xml:id="lg2.2.40">
              <l>
ഒക്കേയൊടുക്കുവാൻ മേലിൽപിറക്കുന്ന</l>
              <l> ഖൾഗിയേത്തന്നയും കൈതൊഴുന്നേൻ.</l>
            </lg>
            <lg xml:id="lg2.2.41">
              <l>
ഓരാതെഞാൻചെയ്ത പാപങ്ങൾനീങ്ങുവാൻ</l>
              <l> നാരായണനിന്നെ കൈതൊഴുന്നേൻ</l>
            </lg>
            <lg xml:id="lg2.2.42">
              <l>
ഔവ്വഴിനിങ്കഴല്ക്കമ്പോടുചേരുവാൻ</l>
              <l> ദേവകിനന്ദനാ കൈതൊഴുന്നേൻ</l>
            </lg>
            <lg xml:id="lg2.2.43">
              <l>
അമ്പാടിതന്നിൽ വളരുന്നപൈതലേ</l>
              <l> ക്കുമ്പിട്ടുഞാനിതാ കൈതൊഴുന്നേൻ</l>
            </lg>
            <lg xml:id="lg2.2.44">
              <l>
അക്കനമേറു ദുരിതങ്ങൾ പോകുവാൻ</l>
              <l> പുഷ്കരാലോചന കൈതൊഴുന്നേൻ</l>
            </lg>
            <lg xml:id="lg2.2.45">
              <l>
നാരായണഗുരുവായൂർമരുവീടും</l>
              <l> കാരുണ്യവാരിധേ കൈതൊഴുന്നേൻ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">പൂന്താനം നമ്പൂരിയുടെ ആനന്ദനൃത്തത്തേപ്പറ്റിമുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ.
ഭഗവാനെ ഹൃച്ചക്ഷുസ്സുകൊണ്ടു് ദർശിച്ചു പരമഭക്തനായ പൂന്താനം ചെയ്ത നൃത്തം ഇതിനെ ഓരോ
വരിയിലും തെളിഞ്ഞു കാണാം. ഈ നൃത്തത്തേപ്പറ്റി ഒരു ഐതിഹ്യമുണ്ടു്. ശ്രീകൃഷ്ണനു ഒരു കാൽകഴികിച്ചൂട്ടു
നടത്തുവാൻ നമ്പൂരി നിശ്ചയിച്ചുവത്രേ. അദ്ദേഹം മറ്റു നമ്പൂരിമാരേയും ക്ഷണിച്ചിരുന്നു. അവർ ഈ സാധു
ബ്രാഹ്മണന്റെ ശുദ്ധഗതിയേപ്പറ്റി ഓർത്തു ചിരിക്കയും അദ്ദേഹത്തിനെ കളിയാക്കാൻ ഇതു ഒരു നല്ല
അവസരമാണെന്നു വിചാരിച്ചു് നേരത്തെ അവിടെ എത്തുകയും ചെയ്തു. പൂന്താനം ഭഗവാന്റെ വരവും
പാർത്തിരുന്നു. “ഭഗവാൻ എവിടെ? പൂന്താനം ചെന്നു വേഗം കൂട്ടിക്കൊണ്ടുവരൂ?” എന്നു് മറ്റു നമ്പൂരിമാർ
പരിഹസിച്ചുതുടങ്ങി. അങ്ങനെ ഇരിക്കുമ്പോൾ ഭഗവാന്റെ എഴുന്നള്ളത്തായി. പൂന്താനത്തിനു മാത്രം
കാണാമായിരുന്ന അദ്ദേഹം ഓടിച്ചെന്നു ഭഗവാനെ നമസ്കരിച്ചപ്പോൾ ഹൃദയത്തിൽ നിന്നു വാഗ്രൂപേണ
പുറപ്പെട്ട ഗാനമത്രേ ഇതു്. പരിഹസിക്കാൻ അവിടെ കൂടിയിരുന്ന നമ്പൂരിമാർക്കു ശ്രീകൃഷ്ണന്റെ
കാൽച്ചിലമ്പോച്ച മാത്രമേ കേൾക്കാൻ കഴിഞ്ഞൊള്ളു. ഭഗവാൻ കാൽ കഴിച്ചൂട്ടു കഴിഞ്ഞു്
തിരിച്ചെഴുന്നള്ളിയപ്പോൾ പൂന്താനത്തിനേ കൂട്ടിക്കൊണ്ടുപോയെന്നാണു് ഐതിഹ്യം. ഈ സ്തോത്രം
ഭാഷാദേവിയുടെ നൃത്തവേളയിൽ ഉദ്ഗമിച്ച കളമഞ്ജീരധ്വനി തന്നെയാകുന്നു. അതുകൊണ്ടു് മുഴുവനും
ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടേ.</p>
            <lg xml:id="lg2.2.46">
              <l> “അമ്പാടിതന്നിലൊരുണ്ണിയുണ്ടങ്ങനെ</l>
              <l> ഉണ്ണിക്കൊരുണ്ണിക്കുഴലുമുണ്ടങ്ങനെ</l>
              <l> ഉണ്ണിക്കു പേരുണ്ണിക്കൃഷ്ണനെന്നങ്ങനെ</l>
              <l> ഉണ്ണിവയറ്റത്തുചേറുമുണ്ടങ്ങനെ</l>
              <l> ഉണ്ണിക്കൈരണ്ടിലും വെണ്ണയുണ്ടങ്ങനെ</l>
              <l> ഉണ്ണിക്കാൽ കൊണ്ടൊരു നൃത്തമുണ്ടങ്ങനെ</l>
              <l> ഉണ്ണിത്തളകൾ ചിലമ്പുമുണ്ടങ്ങനെ</l>
              <l> ഉണ്ണിക്കാൽ രണ്ടും തുടുതുടയങ്ങനെ</l>
              <l> ഉണ്ണിയരികിലൊരേട്ടനുണ്ടങ്ങനെ</l>
              <l> ചങ്ങാതിമാരായ പിള്ളേരുണ്ടങ്ങനെ</l>
              <l> ശങ്കരൻ കൂടപ്പുകഴ്ത്തുന്നിതങ്ങനെ</l>
              <l> വൃന്ദാവനത്തിലൊരാഘോഷമങ്ങനെ</l>
              <l> ദുഷ്ടനെക്കൊല്ലുന്ന കൂത്തുകളങ്ങനെ</l>
              <l> രാസക്കളിക്കുള്ള കോപ്പുകളങ്ങനെ</l>
              <l> പീലിത്തിരുമുടി കെട്ടിക്കൊണ്ടങ്ങനെ</l>
              <l> പിച്ചകമാലകൾ ചാർത്തിക്കൊണ്ടങ്ങനെ</l>
              <l> പേർത്തുമോടക്കുഴൽ മിന്നുമാറങ്ങനെ</l>
              <l> ഓമനയായ തിരുനെറ്റിയങ്ങനെ</l>
              <l> തൂമയിൽ നല്ല കുറികളുമങ്ങനെ</l>
              <l> ചിത്തം മയക്കും പുരികങ്ങളങ്ങനെ</l>
              <l> അഞ്ജനക്കണ്ണുമാനാസയുമങ്ങനെ</l>
              <l> ചെന്തൊണ്ടിവായ്മലർ ദന്തങ്ങളങ്ങനെ</l>
              <l> കൊഞ്ചൽ തുളുമ്പും കവിളിണയങ്ങനെ</l>
              <l> കുണ്ഡലം മെല്ലേയിളകുമാറങ്ങനെ</l>
              <l> രത്നക്കുഴലും വിളിച്ചുകൊണ്ടങ്ങനെ</l>
              <l> കണ്ഠേ വിലസുന്ന കൌസ്തുഭമങ്ങനെ</l>
              <l> വിസ്തൃതമാം തിരുമാറിടമങ്ങനെ</l>
              <l> ഓടക്കുഴൽക്കേളിപൊങ്ങുമാറങ്ങനെ</l>
              <l> പേടമാൻ കണ്ണിമാരോടുമായങ്ങനെ</l>
              <l> കോടക്കാർ വർണ്ണന്റെയീടുകളങ്ങനെ</l>
              <l> കൂടിക്കളിച്ചപ്പോൾ മൂഢതയങ്ങനെ</l>
              <l> പീഡിച്ചു പിന്നെത്തിരയുമാറങ്ങനെ</l>
              <l> പേടിച്ചു പിന്നെമയങ്ങുമാറങ്ങനെ</l>
              <l> ഗോപികമാരുടെ ഗിതങ്ങളങ്ങനെ</l>
              <l> ഗോപാലകൃഷ്ണന്റെ കാരുണ്യമങ്ങനെ</l>
              <l> ആനന്ദ കൃഷ്ണനെ കാണുമാറങ്ങനെ</l>
              <l> മോഹന മൂർത്തിയെ കാണുമാറങ്ങനെ</l>
              <l> കണ്ടു കണ്ടുള്ളം തെളിയുമാറങ്ങനെ</l>
              <l> കൊണ്ടൽനേർ വർണ്ണന്റെ ലീലകളങ്ങനെ</l>
              <l> വട്ടക്കളിക്കു തുനിയുമാറങ്ങനെ</l>
              <l> വട്ടത്തിൽ നിന്നു ശ്രുതിപിടിച്ചങ്ങനെ</l>
              <l> സൂത്രവും ചോടും പിഴയാതെയങ്ങനെ</l>
              <l> നേത്രങ്ങൾ കൊണ്ടുള്ളഭിനയമങ്ങനെ</l>
              <l> കണ്ണിനു കൌതുകം തോന്നുമാറങ്ങനെ</l>
              <l> കണ്ണന്റെ പൂമെയ്യിടയിടയങ്ങനെ</l>
              <l> തിത്തിത്തയെന്നുള്ള നൃത്തങ്ങളങ്ങനെ</l>
              <l> തൃക്കാൽ ചിലമ്പുകളൊച്ച പൂണ്ടങ്ങനെ</l>
              <l> മഞ്ഞപ്പൂവാടഞൊറിവിറച്ചങ്ങനെ</l>
              <l> കിലുകിലെയെന്നരഞ്ഞാണങ്ങളങ്ങനെ</l>
              <l> മുത്തേലുമ്മാലകളാടുമാറങ്ങനെ</l>
              <l> തൃക്കൈകൾ രണ്ടുമഭിനയിച്ചങ്ങനെ</l>
              <l> ഓമൽത്തിരുമെയ്യുലയുമാറങ്ങനെ</l>
              <l> കുണ്ഡലമാടും കവിൾത്തടമങ്ങനെ</l>
              <l> തൂമധുവോലുന്നവായ്ത്തിറമങ്ങനെ</l>
              <l> തൂവിയർപ്പേറ്റൊരു നാസികയങ്ങനെ</l>
              <l> മാണിക്കക്കണ്ണുമുഴറ്റിക്കൊണ്ടങ്ങനെ</l>
              <l> മുത്തുക്കുലകളുതിരുമാറങ്ങനെ</l>
              <l> പീലിത്തിരുമൊഴി കെട്ടഴിഞ്ഞങ്ങനെ</l>
              <l> പിച്ചകത്തൂമലർത്തൂകുമാറങ്ങനെ</l>
              <l> ദേവികൾ തൂകുന്ന പൂമഴയങ്ങനെ</l>
              <l> ദേവകൾ താക്കും പെരുമ്പറയങ്ങനെ</l>
              <l> കിങ്കിണിയൊച്ചയും താളത്തിലങ്ങനെ</l>
              <l> ചങ്ങാതിമാരുടെ പാട്ടുകളങ്ങനെ</l>
              <l> ആശകളൊക്കെ വിളങ്ങുമാറങ്ങനെ</l>
              <l> ആകാശമാർഗ്ഗേ വിമാനങ്ങളങ്ങനെ</l>
              <l> ചന്ദ്രനുമുച്ചയായ് നിൽക്കുമാറങ്ങനെ</l>
              <l> ലോകങ്ങളൊക്കെ മയങ്ങുമാറങ്ങനെ</l>
              <l> ലോകൈകനാഥന്റെ ഗീതങ്ങളങ്ങനെ</l>
              <l> ആനന്ദനൃത്തം ജയിക്കുമാറങ്ങനെ</l>
              <l> വാമപുരേശ്വരൻ വാഴ്കയെന്നങ്ങനെ</l>
              <l> തൽസ്വരൂപം മമ തോന്നുമാറങ്ങനെ</l>
              <l> തൽപാദയുഗ്മേ നമസ്കരിച്ചീടിനേൻ.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ കീർത്തനത്തിലും ശ്രീകൃഷ്ണകർണ്ണാമൃതം, സന്താനഗോപാലം പാന
എന്നീ കൃതികളിലും വാമപുരാധീശനെ സ്തുതിച്ചു കാണുന്നുണ്ടല്ലോ. വാമപുരക്ഷേത്രം പൂന്താനം
സ്വഗൃഹത്തിനടുത്തു പണികഴിപ്പിച്ചഇടത്തു പുറത്തമ്പലമാകുന്നു. പ്രസ്തുത ക്ഷേത്രത്തിന്റെ
ആവിർഭാവത്തേപ്പറ്റി ഐതിഹ്യമാലാകാരനായ കൊട്ടാരത്തിൽ ശങ്കുണ്ണിയവർകൾ ഒരു കഥ
പറഞ്ഞിട്ടുണ്ടു്. ആ കഥ ഇവിടെ ചേർക്കുന്നതു് അനുചിതമായിരിക്കയില്ലല്ലോ. ഗുരുവായൂർ ക്ഷേത്രത്തിൽ
ഭാഗവതം വായന പതിവായി നടന്നു വരുന്നുണ്ടു്. ഒരു ദിവസം ഒരു വിദ്വാൻ വായിക്കാനും പൂന്താനം
അർത്ഥം പറയാനും തുടങ്ങി. രുഗ്മിണീസ്വയംവരമായിരുന്നു കഥ. നമ്പൂരി മനോധർമ്മം അനുസരിച്ചു്
അർത്ഥം പറഞ്ഞുവെന്നല്ലാതെ ശ്ലോകാർത്ഥം പല സ്ഥളങ്ങളിലും മനസ്സിലാക്കീട്ടില്ലായിരുന്നു. രുഗ്മിണി
കൃഷ്ണന്റെ അടുക്കലേക്കു ഒരു ബ്രാഹ്മണനേ പറഞ്ഞയക്കുന്ന ഘട്ടംവന്നപ്പോൾ, നമ്പൂരി ഇങ്ങനെ പറഞ്ഞു.
“രുഗ്മിണി ഇങ്ങനെ ഒക്കെപ്പറഞ്ഞിട്ടു് ബ്രാഹ്മണന്റെ കൈയിൽ ഒരെഴുത്തു കൊടുത്തയച്ചു.” “എഴുത്തിന്റെ
കാര്യം എവിടെ പറഞ്ഞിരിക്കുന്നു?” എന്നു വിദ്വാൻ നമ്പൂരി ചോദിച്ചപ്പോൾ പൂന്താനം പരുങ്ങി. എന്നാൽ
ശ്രീകോവിലിൽനിന്നു് ‘എഴുത്തുകൊടുത്തയച്ചില്ലെന്നു് എവിടെ പറഞ്ഞിരിക്കുന്നു? ബ്രാഹ്മണൻ എന്റെ
അടുക്കൽ ഒരു കത്തുകൂടികൊണ്ടു വന്നിരുന്നു’ എന്നു അശരീരി ഉണ്ടായി. അതു കേട്ടപ്പോൾ വിദ്വാൻ
നമ്പൂരിയുടെ മുഖം ലജ്ജകൊണ്ടു് വിവർണ്ണമാകയും ശ്രോതാക്കൾ പൂന്താനത്തിന്റെ ഭക്തിപാരവശ്യത്തെ
പുകൾത്തുകയും ചെയ്തു.
</p>
            <p style="indent">ഇങ്ങനെ എല്ലാവർക്കും പൂന്താനത്തിന്റെ നേർക്കു അതിരറ്റ ബഹുമാനം
ഉണ്ടായതിന്റെ ഫലമായി നമസ്കാരഭക്ഷണത്തിനു് ഒന്നാംസ്ഥാനം അദ്ദേഹത്തിനു നൽകിവന്നു. ഒരിക്കൽ
ദുരസ്ഥനും മഹാവിദ്വനുമായ ഒരു വൈദികബ്രാഹ്മണൻ അവിടെ വന്നുചേർന്നു. ഊണുകാലമായപ്പോൾ
പൂന്താനം പതിവുപോലെ ഒന്നാംസ്ഥാനത്തു വന്നിരിപ്പായി. എന്നാൽ ക്ഷേത്രാധികാരി അദ്ദേഹത്തിനോടു്,
“ഇന്നു താനിവിടെ കടന്നിരിക്കുന്നതു നന്നല്ല. ഒരു മഹാബ്രാഹ്മണൻ വന്നിരിക്കുന്നതു കണ്ടില്ലേ? വേഗം
എണീറ്റു മാറിയിരിക്കു” എന്നു പറഞ്ഞു. എന്നിട്ടും നമ്പൂരി മാറാഞ്ഞതിനാൽ ക്ഷേത്രാധികാരി
അദ്ദേഹത്തിന്റെ കൈക്കുപിടിച്ചെണീപ്പിച്ചുവത്രേ. സാധു കരഞ്ഞുകൊണ്ടു് ഉടനെ പുറത്തേയ്ക്കു പോകാൻ
ഭാവിച്ചപ്പോൾ, ശ്രീകോവിലിനകത്തുനിന്നു് “പൂന്താനം ഇനി ഈ ദുഷ്ടന്മാരുടെ അടുക്കൽ താമസിക്കയും
ഇവിടെ വരികയും വേണ്ട. പൂന്താനത്തിനു് എന്നെ കാണണമെങ്കിൽ ഞാൻ ഇല്ലത്തു വന്നുകൊള്ളാം”
എന്നു ഒരു അശരീരിയുണ്ടാവുകയും അദ്ദേഹം വീണ്ടും പ്രസന്നനായി.
</p>
            <p style="indent">പൂന്താനം സ്വഗൃഹത്തിൽചെന്നു ഭഗവാനെ കാത്തിരുന്നു. കുറേകഴിഞ്ഞപ്പോൾ
ഭക്തപരായണനായ ശ്രീകൃഷ്ണൻ ഭക്തശിരോമണിയായ നമ്പൂരിയുടെ വാമഭാഗത്തു പ്രത്യക്ഷീഭവിച്ചു. നമ്പൂരി
ഉടനെ എഴുനീറ്റു ഭഗവാനെ സാഷ്ടാംഗം പ്രണമിച്ചപ്പോൾ, ‘ഇനി ഇവിടെ ഇരുന്നു് എന്നെ
സേവിച്ചുകൊള്ളുക. എന്റെ സാന്നിദ്ധ്യം ഇവിടെ എപ്പോഴുമുണ്ടായിരിക്കും” എന്നരുളിചെയ്തു. നമ്പൂരി
ഇപ്രകാരം ഭഗവാനെ ദർശിച്ച സ്ഥലത്തു നിർമ്മിച്ച ക്ഷേത്രമാണത്രേ വാമപുരം.
</p>
            <p style="indent">ഘനസംഘം എന്ന സ്തോത്രവും പൂന്താനത്തിന്റെ കൃതിയാകുന്നു.
</p>
            <lg xml:id="lg2.2.47">
              <l> “ഘനസംഘമിടയുന്ന തനുകാന്തിതൊഴുന്നേൻ;</l>
              <l> അണിതിങ്കൾക്കല ചൂടും പുരിജട തൊഴുന്നേൻ;</l>
              <l> ദുഷ്ടരാമസുരരേ ദഹിക്കും തീ ജ്വലിക്കും</l>
              <l> പടുതന്മിഴിമൂന്നും നിടിലവും തൊഴുന്നേൻ;</l>
              <l> വിലസുമക്കുനുചില്ലിയുഗളം കൈ തൊഴുന്നേൻ;</l>
              <l> മുഗ്ധമായ് ക്കനിവോടെ മറഞ്ഞുവന്നനിശം</l>
              <l> ഭക്തരിൽ പതിക്കുന്ന കടക്കണ്ണു തൊഴുന്നേൻ;</l>
              <l> തിലസുമരുചിവെന്ന തിരുനാസ തൊഴുന്നേൻ;</l>
              <l> ചെന്തൊണ്ടിപ്പഴം വെന്നോരധരം കൈതൊഴുന്നേൻ;</l>
              <l> ചന്തമോടണിനാവുമിതാ ഞാൻ കൈതൊഴുന്നേൻ;</l>
              <l> ചന്ദ്രികാരുചിവെന്നോരസിതം കൈതൊഴുന്നേൻ;</l>
              <l> കുന്ദകന്ദളംവെന്ന രദനങ്ങൾ തൊഴുന്നേൻ;</l>
              <l> ഇടിനാദമുടൻ വന്നങ്ങടിയിണ പണിയും</l>
              <l> കഠിനമായെഴുന്നഹുംകൃതിനാദം തൊഴുന്നേൻ;</l>
              <l> മിന്നലോടിടയുന്നോരെകിറും കൈതൊഴുന്നേൻ;</l>
              <l> പന്നഗരചിതം കുണ്ഡലംരണ്ടും തൊഴുന്നേൻ;</l>
              <l> കണ്ണാടിവടിവൊത്ത കവിളിണതൊഴുന്നേൻ;</l>
              <l> പുർണ്ണചന്ദ്രനെവെന്ന തിരുമുഖം തൊഴുന്നേൻ;</l>
              <l> കംബുതന്നണിഭംഗികവർന്നു കൊണ്ടെഴുന്ന</l>
              <l> കമ്രമാകിനകണ്ഠക്കുരലാരം തൊഴുന്നേൻ;</l>
              <l> അസുരന്മാർ ശിരോമാലാരചിതമുത്തരീയം</l>
              <l> രുധിരമോടണിഞ്ഞനിൻ തുരുവുടൽ തൊഴുന്നേൻ</l>
              <l> ഫണി, വാൾ, വട്ടകാ, ശൂലം, പരിചയും, തലയും,</l>
              <l> മണി, ഖട്വാംഗവുമേന്തും കരമൊട്ടും തൊഴുന്നേൻ;</l>
              <l> പാരിടമഖിലവും ജ്വലിച്ചങ്ങുലയിക്കുന്ന</l>
              <l> മാറിടമതിൽരമ്യം മണിമാല തൊഴുന്നേൻ;</l>
              <l> ചന്ദനംവളർപാമ്പുമണിഞ്ഞുകൊണ്ടെഴുന്ന,</l>
              <l> ചന്ദനമലവെന്ന തിരുമുലതൊഴുന്നേൻ;</l>
              <l> അവധിമൂന്നുലകിന്നും വിഭജിച്ചുവിളങ്ങുന്ന</l>
              <l> ത്രിവലിശോഭിതമായോരുദരം കൈതൊഴുന്നേൻ;</l>
              <l> ചുവന്നപട്ടുടയാടനിതംബം കൈതൊഴുന്നേൻ;</l>
              <l> ശൂൽക്കാരമുയർന്ന പാമ്പുടഞാണു തൊഴുന്നേൻ;</l>
              <l> കരഭവും, മറുവറ്റകദളിയും തൊഴുന്ന</l>
              <l> പുരുഭംഗികലർന്ന നിൻ തിരുത്തുട തൊഴുന്നേൻ;</l>
              <l> സേവിപ്പോർക്കഭീഷ്ടാർത്ഥം കൊടുപ്പാനായ് നിറച്ച-</l>
              <l> മേവുന്നമണിച്ചെപ്പാം മുഴങ്കാൽ കൈതൊഴുന്നേൻ</l>
              <l> ആംഗജനിഷംഗം കൈതകമിവ തൊഴുന്ന</l>
              <l> ഭംഗിയിലുരുണ്ടനിൻ കണങ്കാൽ കൈതൊഴുന്നേൻ;</l>
              <l> സുരവൃന്ദകിരീടാളിമണിനീരാജിതമായോ-</l>
              <l> രരവിന്ദരുചിവെല്ലുമടിയിണ തൊഴുന്നേൻ</l>
              <l> കടകംതോൾവള കാഞ്ചിചിലമ്പേവം തുടങ്ങി</l>
              <l> യുടലിലങ്ങണിഞ്ഞുള്ളാഭരണങ്ങൾ തൊഴുന്നേൻ.</l>
              <l> ഇക്കണ്ടഭുവനം കാത്തെഴുംനാഥേ തൊഴുന്നേൻ</l>
              <l> ചൊല്ക്കൊണ്ടതിരുമാന്ധാം കുന്നിലമ്മേ തൊഴുന്നേൻ.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">പൂന്താനത്തിന്റെ കൃതികളായി വേറെയും ചില സ്തോത്രങ്ങൾ ഉണ്ടു്.
ഇതുപോലെതന്നെ ‘പങ്കജവിലോചനൻ പദതളിൽ തൊഴുന്നേൻ’ എന്നിങ്ങനെ പ. പാ. പി ക്രമത്തിൽ
ഒരു കീർത്തനവും കാണുന്നു.
</p>
          </div>
          <!--end of "subsection 2.4.2/II.2.0"-->
          <div type="subsection" xml:id="sec2.4.3" n="2.4.3">
            <head type="subsechead">സപ്തസ്വരസ്തോത്രം</head>
            <p style="noindent">ഓരോ പദ്യം ‘സരിഗമപധനിസ’ എന്നീ സ്വരഗ്രാമത്തിൽ
ഓരോന്നിനേക്കൊണ്ടു് ആരംഭിക്കുന്നു.
</p>
            <lg xml:id="lg2.2.48">
              <l> “സരസിജനയനേ പരിമളഗാത്രീ</l>
              <l> സുരജനവന്ദ്യേ ചാരുപ്രസന്നേ</l>
              <l> കരുണാപൂരതരംഗമയായൊരു</l>
              <l> മാതംഗീ ജയ ഭഗവതി ജയജയ.</l>
            </lg>
            <lg xml:id="lg2.2.49">
              <l>
രീതികളെല്ലാം നീതിയിൽ നൽകും</l>
              <l> മംഗളരൂപേ ചേതസ്സിങ്കൽ</l>
              <l> ജാതകൌതുകം നടമാടീടിന</l>
              <l> മാതംഗീജയ ഭഗവതി ജയജയ.</l>
            </lg>
            <lg xml:id="lg2.2.50">
              <l>
ഗളമതിൽ വിലസിന താലികൾമാലക-</l>
              <l> ളളവേ കാണ്മാനരുളുക ദേവി</l>
              <l> ചേതസ്സിങ്കൽ കൌതുകമേറും</l>
              <l> മാതംഗീ ജയ ഭഗവതി ജയജയ.</l>
            </lg>
            <lg xml:id="lg2.2.51">
              <l>
മദനച്ചൂടുസഹിക്കരുതാഞ്ഞി-</l>
              <l> ട്ടാദരവേടെ വന്നൊരു ദൈത്യനെ</l>
              <l> വേദനയോടേ യമപുരി ചേർത്തൊരു</l>
              <l> മാംതംഗീ ജയ ഭഗവതി ജയജയ.</l>
            </lg>
            <lg xml:id="lg2.2.52">
              <l>
പരിചിൽ പാടും നാദംകൊണ്ടും</l>
              <l> ത്രിഭുവനമമ്പൊടു മോഹിപ്പിച്ചൊരു</l>
              <l> ഗിരിവരകന്യേ സുലളിതവക്ത്രേ</l>
              <l> മാതംഗീ ജയ ഭഗവതി ജയജയ.</l>
            </lg>
            <lg xml:id="lg2.2.53">
              <l>
ധാത്രിയിലമ്പൊടിരുന്നരുളീടിന</l>
              <l> ചിത്രമതായൊരു സാരഥിയോടും</l>
              <l> വൃത്രാരിജനം കുമ്പിട്ടീടിന</l>
              <l> മാതംഗീജയ ഭഗവതി ജയജയ.</l>
            </lg>
            <lg xml:id="lg2.2.54">
              <l>
നിടിലേ വിലസിന തിലകംകൊണ്ടും</l>
              <l> തടമുലമദ്ധ്യേ മാലകൾകൊണ്ടും</l>
              <l> ചടുലതപെരുകിന പീതാംബരവും</l>
              <l> മാതംഗീ ജയ ഭഗവതി ജയജയ.</l>
            </lg>
            <lg xml:id="lg2.2.55">
              <l>
സാരമതായൊരു സപ്തസ്വരമിതു</l>
              <l> നേരേ ചൊല്ലി സ്തുതി ചെയ്വോർക്കിഹ</l>
              <l> പാരംപാർത്തു പ്രസാദിച്ചരുളുക</l>
              <l> മാതംഗീ ജയ ഭഗവതി ജയജയ.</l>
            </lg>
            <lg xml:id="lg2.2.56">
              <l>
ഡോളാരുഢേ മുനിജനവന്ദ്യേ</l>
              <l> കോമളഗാത്രീ വീണാധരിജയ</l>
              <l> മലർ വിശിഖാരി ദയിതേ ദേവി</l>
              <l> മാതംഗീജയ ഭഗവതി ജയജയ.” </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.4.3/II.2.0"-->
          <div type="subsection" xml:id="sec2.4.4" n="2.4.4">
            <head type="subsechead">കൃഷ്ണലീലാ അകാരാദി സ്തോത്രം</head>
            <p style="noindent">ഇതും വളരെ പ്രചാരത്തിലിരിക്കുന്ന ഒരു കീർത്തനമാണു്. നാലുവരികൾ
ചുവടേ ചേർത്തുകൊള്ളുന്നു.
</p>
            <lg xml:id="lg2.2.57">
              <l> “അഞ്ജനശ്രീചോരചാരുമുർത്തേ കൃഷ്ണ!</l>
              <l> അഞ്ജലി കൂപ്പിവണങ്ങിടുന്നേൻ;</l>
              <l> ആനന്ദാലങ്കാര വാസുദേവകൃഷ്ണ</l>
              <l> ആതങ്കമെല്ലാമകറ്റിടേണം.” </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.4.4/II.2.0"-->
          <div type="subsection" xml:id="sec2.4.5" n="2.4.5">
            <head type="subsechead">അവതരണദശകം</head>
            <p style="noindent">ഇതു് ‘ചോണാർന്നീടിന്റെ വേണാടഴകൊടു പരിപാലിക്കുമാതിച്ച
വർമ്മക്ഷോണീപാലേന വാട്ടാറ്റിതമൊരു മരുവും കേശവായ പ്രക്ലിപ്ത’മായ ഒരു അവതരണദശകമാകുന്നു.
‘തൊഴിന്റേൻ’ ‘ചേണാർന്നീടിൻറ’ ഇത്യാദി ചില തമിഴ് രൂപങ്ങൾ കൈയെഴുത്തു പ്രതിയിൽ കാണുന്നതു്
ലിപികാരൻചെയ്ത മാറ്റമാണോ എന്നുസംശയിക്കേണ്ടിയിരിക്കുന്നു. ഒടുവിലത്തേപദ്യത്തിൽ
സംസ്തുതനായിരിക്കുന്ന ആദിത്യവർമ്മ ഉണ്ണുനീലീസന്ദേശവഹനായ ആദിത്യവർമ്മ മഹാരാജവുതന്നെ
ആയിരിക്കണമെന്നു ചില പണ്ഡിതന്മാർ ഊഹിക്കുന്നുണ്ടു്. ഇങ്ങനെ ഒരു ഊഹത്തിനു്
ഹേതുവായിത്തീർന്നതു് പ്രസ്തുതതമിൾരൂപങ്ങൾ തന്നെ ആയിരിക്കണം. എന്നാൽ ഈ ആദിത്യവർമ്മ
൭൮൨-ാമാണ്ടുവരെ രാജ്യഭാരം ചെയ്തിരുന്ന വീരരവിവർമ്മ മഹാരാജവിന്റെ അനുജനായിരുന്ന
ആദിത്യവർമ്മ മഹാരാജാവായിരിക്കമമെന്നാണു് എന്റെ അഭിപ്രായം. ൭൭൯-ാമാണ്ടു് തിരുവട്ടാറ്റുക്ഷേത്രം
പുതുക്കിപ്പണികഴിക്കയും, നാലു തിരുമാളികപ്പണിയും, ഒരു തിരുമടപ്പള്ളിയും, ഒറ്റക്കല്ലുമണ്ഡപവും, നീരറയും
മറ്റും പുത്തനായി നിർമ്മിക്കയും ചെയ്തതായി ഒരു രേഖയിൽ കാണുന്നു. <ref xml:id="xfn2.2.1" target="#fn2.2.1" type="noteAnchor">[1]</ref> അതേ രേഖയിൽതന്നെ ‘മേർപ്പടി
അനിയനായ ആദിത്യവർമ്മാ ഇരുന്നരുളിയെടത്തിൽ പണ്ടാരത്തിൽ ചെയ്വിത്ത അകച്ചുറ്റിൽ
നാലുപിറമും തളവിചൈ പോടിച്ചിതു’ എന്നുകൂടി കാണുന്നതിനാൽ അകത്തേപ്രാകാരത്തിന്റെ ചുറ്റുമുള്ള
കൽത്തറപണി കഴിപ്പിച്ചതു് ആദിത്യവർമ്മ എന്ന ഇളയരാജാവാണെന്നു മനസ്സിലാക്കാം. അദ്ദേഹം
രാജ്യഭാരം ഏറ്റശേഷം ശത്രു സംഹാരത്തെ ഉദ്ദേശിച്ചു് രചിച്ച പദ്യങ്ങളായിരിക്കണം ഈ
ദശാവതാരപദ്യങ്ങൾ. താളിയോലഗ്രന്ഥത്തിൽ ‘തൊഴിന്റേൻ’ എന്നോ മറ്റോ ഒരു തമിഴ് രൂപം
കണ്ടതിനെ അടിസ്ഥാനപ്പെടുത്തി മാത്രം എന്തെങ്കിലും ഊഹിക്കുന്നതു് ശരിയാണെന്നു തോന്നുന്നില്ല.
അങ്ങനെ ആണെങ്കിൽ മൂലംതിരുനാൾ മഹാരാജാവിന്റെ കാലത്തുണ്ടായ ചില കൃതികൾപോലും
പ്രാചീനമാണെന്നു പറയേണ്ടിവരും. ഒരു അമ്പതു കൊല്ലത്തിനുമുമ്പു് ജീവിച്ചിരുന്ന വർക്കല മാന്തറ
വലിയവീട്ടിൽ കൊച്ചുപിള്ള ആശാൻ രചിച്ച ഒരു കമ്പിടികളിപ്പാട്ടിലും മൂലംതിരുനാളിന്റെ അപദാനങ്ങളെ
വർണ്ണിച്ചു് പത്തിരുപതു കൊല്ലങ്ങൾക്കുമുമ്പു് നിർമ്മിച്ച മറ്റൊരു കൃതിയിലും ഈ മാതിരി പ്രയോഗങ്ങൾ
കാണുന്നുണ്ടു്. അവയെ യഥാവസരം ചൂണ്ടിക്കാണിച്ചുകൊള്ളാം. ഈ പദ്യങ്ങളിലാകട്ടെ, പ്രസ്തുത
തമിഴുപ്രയോഗങ്ങൾ ലിപികാരപ്രമാദം കൊണ്ടുവന്നു കൂടിയതാണെന്നു വിചാരിക്കാനേ ഉള്ളുതാനും.
ശൈലി നോക്കിയാൽ ചമ്പൂകാരന്മാരുടെ രീതിയോടു വളരെ സാദൃശ്യവുമുണ്ടു്. ൧൧ പദ്യങ്ങളെയും താഴെ
ചേർക്കുന്നു.
</p>
            <lg xml:id="lg2.2.58">
              <l> “ഫേനാംഭോരാശിമധ്യേ മറകളതിതരാം പോയ്മറഞ്ഞോരുനേരം</l>
              <l> ദീനേ നാഥേ പ്രജാനാം ഝടിതി ദനുസുതം കൊൻറുപാതാളലോകം;</l>
              <l> നാനാവേദാൻ വിരിഞ്ചന്നരുളിയതിമുദാ വാരിരാശൌ കളിക്കും</l>
              <l> മീനാകാരം വഹിച്ചീടിനഭുവനവിഭും കേശവംകൈതൊഴിന്റേൻ. <hi style="snum">1</hi></l>
            </lg>
            <lg xml:id="lg2.2.59">
              <l>
കദ്രൂപുത്രേണ ബദ്ധ്വാദിതിജസുരഗണൈർമത്ഥ്യമാനേ മഹാബ്ധേഃ</l>
              <l> ഛിദ്രേപോയ്വീണശൈലം ഝടിതിമുതുകിലേക്കൊണ്ടുയർത്താത്തമോദം;</l>
              <l> നിദ്രാണം തം മഹീധ്രഭൂമജനിതസുഖോന്മീലിതാക്ഷം നിതാന്തം</l>
              <l> ഭദ്രാകാരം വഹിച്ചീടിന കമലവരം കേശവം കൈതൊഴിന്റേൻ. <hi style="snum">2</hi></l>
            </lg>
            <lg xml:id="lg2.2.60">
              <l>
വേലായാംപോയ്മറഞ്ഞീടിന മഹിതമഹീം ബാലബാലേയകന്ദം</l>
              <l> പോലേഹത്വാസലീലം തെളുതെളെവിലസും തേറ്റമേലുദ്വാഹന്തം;</l>
              <l> ആലോകേമേരുവെന്നും മലചെറുകടുകിൻ പ്രായമാക്കിക്കളിക്കും</l>
              <l> കോലാകാരംവഹിച്ചീടിനധരണിധരം കേശവംകൈതൊഴിന്റേൻ.<hi style="snum">3</hi></l>
            </lg>
            <lg xml:id="lg2.2.61">
              <l>
സന്ധ്യായാം തുണടർത്തങ്ങതിഝടിതിപുറപ്പെട്ടു ദൈത്യാധിരാജം</l>
              <l> ബദ്ധ്വാശാബദ്ധമങ്കേ നിഹിതമതിരുഷാ വജ്രതീവ്രൈർന്നഖാഗ്രൈഃ</l>
              <l> ദിന്ദാനം തസ്യരക്താരുണിതദശദിശാ ചക്രമുഗ്രാട്ടഹാസൈ-</l>
              <l> രിന്ധാനംഞാനിതല്ലോനരഹരിവപുഷംകേശവംകൈതൊഴിന്റേൻ.<hi style="snum">4</hi></l>
            </lg>
            <lg xml:id="lg2.2.62">
              <l>
സാമാമ്നായം പ്രയോഗിച്ചിനിയബലിമഖേവാമനത്വേനഗത്വാ</l>
              <l> സാമംകോണ്ടേ ജയിപ്പാൻ ഭുവനമതിമുദാ കയ്യിലാക്കി ക്രമേണ;</l>
              <l> ശ്രീമൽപാലാംബുജംകൊണ്ടഖിലഭുവനവും മൂവ്വടിക്കീഴടക്കും</l>
              <l> സീമാതീതാനുഭാവോദയമഖിലവിഭും കേശവം കൈതൊഴിന്റേൻ.<hi style="snum">5</hi></l>
            </lg>
            <lg xml:id="lg2.2.63">
              <l>
കോപോദ്രേകേണസാകം നിഹിതപരശുനാകൊന്റു മൂവേഴുവട്ടം</l>
              <l> ഭൂപാലാനാംനികായംനിജ പിതൃനിയമം ചോരയാൽ പൂജയന്തം;</l>
              <l> ഭൂഭാരത്തെക്കെടുപ്പാൻ വിരവൊടുജമദഗ്ന്യാത്മജത്വേനലോകേ</l>
              <l> ശോഭിക്കും രാമഭദ്രം മുനിവരവപുഷം കേശവംകൈതൊഴിന്റേൻ.<hi style="snum">6</hi></l>
            </lg>
            <lg xml:id="lg2.2.64">
              <l>
ക്ഷീണാനാംനിർജ്ജരാണാം വചനമനുസരിച്ചന്റയോധ്യാധിനാഥ</l>
              <l> ക്ഷോണീപാദാത്മജത്വേ ചതുരമവതരിച്ചാത്തരാമാഭിധാനം;</l>
              <l> വാണീടും പുത്രമിത്രാദികളെമുഴുവനേകൂടെ രക്ഷോധിനാഥം</l>
              <l> ബാണംകൊണ്ടേമുടിച്ചീടിനപരമവിഭുംകേശവംകൈതൊഴിന്റേൻ.<hi style="snum">7</hi></l>
            </lg>
            <lg xml:id="lg2.2.65">
              <l>
ദേവക്യാ ഗർഭമാദൌ പുനരവിടെ <ref xml:id="xfn2.2.2" target="#fn2.2.2" type="noteAnchor">[2]</ref> നടേരോ ഹിണീപുത്രഭാവം</l>
              <l> ഭാവിച്ചാമ്പാടിപൂക്കങ്ങഴകിനൊടുമുദാ രാമനാമാഭിരാമം,</l>
              <l> ദേവം ദേവാരിചക്രോന്മഥനഹലധരം രേവതീ നാഥമമ്പു-</l>
              <l> റ്റേവം കൃഷ്ണാഗ്രജം ഞാൻ കനിവൊടുനിയതംകേശവം കൈതൊഴിന്റേൻ.<hi style="snum">8</hi></l>
            </lg>
            <lg xml:id="lg2.2.66">
              <l>
ഭൂഭാരംപോക്കുവാനായഴുകൊടുവസുദേവാത്മജത്വം ഭരിച്ച-</l>
              <l> പ്പാപാവേശംധരിച്ചീടിന നൃപവരനെക്കൊണ്ടു മുന്നൂറുവട്ടം</l>
              <l> കോപോന്മാദേനതല്ലിച്ചവനിഭരമറുപ്പിച്ച വൃഷ്ണീന്ദ്രമാദ്യം</l>
              <l> ഗോപീനേത്രോല്പലാരാധിതവരവപുഷംകേശവംകൈതൊഴിന്റേൻ.<hi style="snum">9</hi></l>
            </lg>
            <lg xml:id="lg2.2.67">
              <l>
പൊൽപുമാതിൻ കടാക്ഷാഞ്ചലമധുപലസട്വക്ത്രപത്മാഭിരാമം</l>
              <l> മൽപാപാംഭോധിവേലാതരണപരിലസൽപോതപാദാരവിന്ദം;</l>
              <l> ഒപ്പേറും പാൽക്കടക്കങ്ങുപരിവസുമതീധാരതല്പേശയാനം</l>
              <l> കല്പാന്തേ കല്ക്കിയാകും മുരമഥനമഹംകേശവം കൈതൊഴിന്റേൻ.<hi style="snum">10</hi></l>
            </lg>
            <lg xml:id="lg2.2.68">
              <l>
ചേണാർന്നീടിന്റ വേണാടഴകൊടുപരിപാലിക്കുമാതിച്ച വർമ്മാ</l>
              <l> ക്ഷോണീപാലേനവാട്ടാറ്റിരുമൊടു മരുവും കേശവായപ്രക്രെപ്തം;</l>
              <l> വാണീബദ്ധം മഹാർഹാവതരണ ദശകംസൂചയന്തം പഠന്തോ</l>
              <l> നീണാൾവാണീടുവോരിദ്ധരണിയിലഥതേ വിഷ്ണുലോകം പ്രയാന്തി.”<hi style="snum">11</hi> </l>
            </lg>
            <!--end of "verse"-->
            <p style="noindent">കൊൻറു, തൊഴിന്റേൻ ഇത്യാദി പ്രയോഗങ്ങളെ ‘കൊന്നു, തൊഴുന്നേൻ’
എന്നിങ്ങനെ മാറ്റിയാൽ ഈ പദ്യങ്ങൾ നല്ല മണിപ്രവാളമായി. ലിപികാരപ്രമാദമല്ലെന്നു വന്നാൽതന്നെ,
എട്ടാം ശതകത്തിൽ ജീവിച്ചിരുന്ന ചമ്പൂക്കാരന്മാരിൽ ചിലർപോലും നാണിന്റെ എന്നും മറ്റും
പ്രയോഗിച്ചിട്ടുള്ള സ്ഥിതിക്കു്, പ്രസ്തുതപ്രയോഗങ്ങളെ മാത്രം ആധാരമാക്കി കവിയെ
പ്രാചീനനാക്കാവുന്നതല്ല. ഈ കവി ഒരു ശ്രീപത്മനാഭദശകവും രചിച്ചിട്ടുണ്ട്. അതിനെ ഇവിടെ
ഉദ്ധരിക്കുന്നില്ല.
</p>
          </div>
          <!--end of "subsection 2.4.5/II.2.0"-->
          <div type="subsection" xml:id="sec2.4.6" n="2.4.6">
            <head type="subsechead">പാർവതീ പാണിഗ്രഹണം മംഗല്യകീർത്തനം</head>
            <p style="noindent">ഈ ഗ്രന്ഥത്തെ ജ്ഞാനസാഗരപ്രസ്സുകാർ ഭജനകീർത്തനമാലയിൽ
ചേർത്തു പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ശ്രീമൂലം മലയാളഭാഷാഗ്രന്ഥാവലിപ്രസാധകൻ അതു കാണാഞ്ഞിട്ടോ
എന്തോ പാർവതീപാണിഗ്രഹണം ആറുവൃത്തം എന്ന പേരിൽ ൧൬-ാം ഗ്രന്ഥാങ്കമായി അതിനെ
ഈയിടെയ്ക്കു പ്രസിദ്ധപ്പെടുത്തിക്കാണുന്നു. അതിന്റെ അവതാരികയിൽ പ്രസാധകന്റെ സങ്കല്പശാഖാമൃഗം
ഈഹാപോഹശാഖിയുടെ പലേകൊമ്പുകളിൽ ചാടിച്ചാടിക്കളിക്കുന്നതു കാണേണ്ട കാഴ്ചതന്നെയാണു്.
പ്രാചീനകൃതികൾകണ്ടാൽ അവയെ പുനത്തിനും മഹിഷമംഗലത്തിനുമായി വീതിച്ചുകൊടുക്കുന്നതിനു്
അദ്ദേഹം തീർച്ചപ്പെടുത്തീട്ടുള്ളതുപോലെ തോന്നുന്നു. പ്രസാധകൻ പറയുന്നു:
</p>
            <p style="indent">“ഈ മനോഹരകാവ്യത്തിന്റെ കർത്താവു് ആരാണെന്നു് ഖണ്ഡിച്ചു പറവാൻ
സാധിക്കുന്നതല്ല. രാമായണം, ഇരുപത്തിനാലുവൃത്തം, ഹരിനാമകീർത്തനം മുതലായ കൃതികളെ
അനുകരിച്ചു് ഈ കാവ്യമെഴുതിയോ ഈ കാവ്യത്തെ അനുകരിച്ചു് ആ കൃതികൾ എഴുതിയോ എന്നു
സൂക്ഷ്മമായി അറിഞ്ഞുകൂടാ” ഇതാണു് പ്രസാധകന്റെ ഒന്നാമത്തെ ‘ചിന്താരത്നം’. അനുകരണം
ഉണ്ടായിട്ടുണ്ടെന്നു് അദ്ദേഹം സിദ്ധവൽക്കരിച്ചിട്ടു് ഒന്നുകിൽ എഴുത്തച്ഛൻ ഈ കവിയേയോ
അല്ലാത്തപക്ഷം ഈ കവി എഴുത്തച്ഛനേയോ അനുകരിച്ചുവെന്നാണു് ഊഹിക്കുന്നതു്. രണ്ടുപേരും
മൂന്നാമതൊരു മാതൃകയേ അനുകരിച്ചോ അഥവാ സ്വതന്ത്രമായോ എഴുതിയിരിക്കാൻ വഴിയില്ലത്രേ.
</p>
            <p style="indent">പിന്നെയും പറയുന്നു:
</p>
            <p style="indent">“ബാഹ്യമായ തെളിവുകളൊന്നുമില്ലാത്തതുകൊണ്ടു് ഗ്രന്ഥകാരനെ
നിർണ്ണയിക്കുന്നകാര്യത്തിൽ ആന്തരമായ തെളിവുകളെ ആശ്രയിക്കയേ നിവൃത്തിയുള്ളു.
</p>
            <p style="indent">‘വായ്മലരഴകും കാതോലകളും’
</p>
            <p style="indent">‘എന്നാദിയായ പദ്യത്തിലേകാതോല’ അന്തർജനങ്ങൾ അണിയുന്ന
കർണ്ണാഭരണമാണു്. ഈ ആഭരണങ്ങളെ അണിയിച്ചിട്ടുള്ള കവി പാർവതിയെ അന്തർജനമായിട്ടാണു്
കല്പിച്ചിരിക്കുന്നതു്.”
</p>
            <p style="indent">ഇവിടെ പ്രസാധകന്റെ ചരിത്രപരിജ്ഞാനവും, ഗവേഷണപാടവവും
സവിശേഷം വെളിപ്പെടുന്നു. എന്നാൽ കാതോലകൾ അന്തർജനങ്ങളെന്നപോലെ നായർ കന്യകമാരും
പത്തിരുപതു കൊല്ലത്തിനുമുമ്പുവരേ ഉപയോഗിച്ചുവന്നിരുന്നു. ചില ദിക്കുകളിൽ ഇപ്പോഴും ‘കാതോല’
ഉപയോഗിച്ചുവരുന്നുമുണ്ടു്. ‘കാതിലോല? നല്ലതാളി’ എന്നു ഉണ്ണായിയും നമ്പ്യാരും തമ്മിൽ നടന്നതായി
പറയുന്ന സംഭാഷണത്തിലേ ‘കാതിലോല’ ഒരു അന്തർജനത്തിന്റേതായിരിക്കാൻ തരമില്ലല്ലോ. ഇതു
ചിന്താരത്നം നമ്പർ രണ്ടെന്നു രേഖപ്പെടുത്താം.
</p>
            <p style="indent">പിന്നെയും പറയുന്നു:
</p>
            <p style="indent">“നല്ല പൊൽത്തോടയും വക്ത്രസൌന്ദര്യവും എന്നുള്ള കവിവാക്യത്തിൽനിന്നു്
പാർവതി തോട ഇട്ടുകൊണ്ടിരിക്കുന്ന ഒരു നായർ യുവതിയായി പ്രതിഭാസിക്കുന്നു.”
</p>
            <p style="indent">തോടയ്ക്കു കർണ്ണാഭരണമെന്ന അർത്ഥമേയുള്ളു. ഈ അർത്ഥത്തിൽ എത്ര
എത്ര പ്രയോഗങ്ങൾ ഭാഷാകാവ്യങ്ങളിൽ കാണുന്നു.
</p>
            <p style="indent">പിന്നെയും:
</p>
            <p style="indent">“പാർവതീവിവാഹത്തെ വർണ്ണിച്ചിരിക്കുന്നതു നമ്പൂരിമാരുടെ ഇല്ലങ്ങളിൽ
നടത്താറുള്ള പെൺകൊടയെ അനുസരിച്ചാകുന്നു.”
</p>
            <lg xml:id="lg2.2.69">
              <l> “നീലകണ്ഠഗളേ തെളിഞ്ഞളിജാലഹുംകൃതിസങ്കുലാം</l>
              <l> മാലികാമഴകോടണിഞ്ഞിതു ശൈലകന്യക ശങ്കര!” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു പറഞ്ഞിട്ടുള്ളപ്രകാരം വധു വരന്റെ കഴുത്തിൽ മാലയിടുന്ന
സംപ്രദായവും, പിന്നീടു്,
</p>
            <lg xml:id="lg2.2.70">
              <l> “പാർത്തുഗീഷ്പതി താൻ വിധിച്ചമുഹൂർത്തവേളയിലീശ്വരൻ</l>
              <l> ഗോത്രജാകരതാർപിടിച്ചിതു ദീപ്തിമാൻ ഹര ശങ്കര” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്ന വിധത്തിലുള്ള പാണിഗ്രഹണവും നമ്പൂരിമാരുടെ ആചാരങ്ങളെ
അനുസരിച്ചു തന്നെ വർണ്ണിച്ചിരിക്കുന്നു.”
</p>
            <p style="indent">ഇങ്ങനെയുള്ള പാണിഗ്രഹണസമ്പ്രദായം കേരളബ്രാഹ്മണരുടെ ഇടയ്ക്കു
മാത്രമേയുള്ളുവത്രേ! ഇതിൽ പരം വിസ്മയം മറ്റെന്താണുള്ളതു്? ഈ യുക്തി അനുസരിച്ചു നോക്കിയാൽ
കുമാരസംഭവാദികൃതികൾ പോലും ഒരു കേരളീയന്റേതാണെന്നുവരും. ഇതു ചിന്താരത്നം നമ്പർ അഞ്ചു്.
</p>
            <p style="indent">പിന്നെയും:
</p>
            <p style="indent">“വേളിമഹോത്സവം നടത്തിയിരിക്കുന്നതു കാണുമ്പോൾ കവി പരമേശ്വരനെ
ഒരു നമ്പൂരിയായിട്ടും പാർവതിയെ അന്തർജ്ജനമായിട്ടുമാണു് കരുതീട്ടുള്ളതെന്നു തോന്നുന്നു.”
</p>
            <p style="indent">വേളിമഹോത്സവം നമ്പൂരിമാരല്ലാതെ നടത്താറുണ്ടോ? ഇങ്ങനെ ഒക്കെ
പറഞ്ഞുതുടങ്ങിയാൽ പിന്നെ എന്താണു കഥ? എന്നാൽ ഇതുകൊണ്ടൊന്നും അവസാനിച്ചില്ല. നോക്കുക,
</p>
            <p style="indent">“പാർവതീപാണിഗ്രഹണം” പെൺകൊടപോലെ നടത്തിയശേഷം,
</p>
            <p style="indent">“മുഖ്യവെള്ളി മഹാഗിരൌ കുടിപുക്കിതങ്ങരശംകര”
</p>
            <p style="indent">എന്നപ്രകാരം കുടിപൂകുന്ന സംപ്രദായവും നമ്പൂരിമാരുടെ ഇടയിലാണു്
കാണുന്നതു്. ഇങ്ങനെ അന്തരമായ സംഗതികളെ നിരൂപിക്കുമ്പോൾ പാർവതീപാണിഗ്രഹണത്തിന്റെ
കർത്താവു് ഒരു നമ്പൂരിയാണെന്നു് ഊഹിക്കാവുന്നതാണു്.
</p>
            <p style="indent">‘പാർവതിയെ അന്തർജനമാക്കികല്പിച്ചിരിക്കുന്ന നമ്പൂരി അവരെ തോട
ഇടുവിച്ചതു് പ്രകൃതിവിരുദ്ധമല്ലയോ എന്നു ചോദ്യം പിന്നെയും സംഗതമായിട്ടുതന്നെ ഇരിക്കുന്നു. എന്നാൽ
അതു സ്വന്തം ഭാര്യയുടെ പ്രതിച്ഛായ ഉള്ളിൽ നിഴലിച്ചിരുന്നതുകൊണ്ടു് വന്നുപോയ ഒരു തുച്ഛമായ
പ്രമാദമായിട്ടേ വിചാരിക്കേണ്ടതുള്ളു. സ്വജാതിയിൽ വേളികഴിച്ചിട്ടുള്ളതിന്നും പുറമേ ഒരു നായർ
യുവതിയെക്കൂടി വിവാഹം ചെയ്തിട്ടുള്ള ഒരു നമ്പൂരിയാണു് പാർവതീപാണീഗ്രഹണകാവ്യത്തിന്റെ
കർത്താവെന്നു പറഞ്ഞ യുക്തികളിൽ നിന്നു സിദ്ധമായി എന്നു വിചാരിക്കുന്നതായാൽ വലിയ തെറ്റു
വരുമെന്നു തോന്നുന്നില്ല.’
</p>
            <p style="indent">അസൽയുക്തി! ‘വെള്ളിമഹാഗിരൌ കുടിപുക്കിതു’ എന്നു
പറഞ്ഞിരിക്കുന്നതുകൊണ്ടു് നമ്പൂരിയുടെ ഇല്ലം ഒരു വെള്ളിമനയായിരുന്നുവെന്നുകൂടി ഊഹിക്കാഞ്ഞതു്
എന്താണാവോ? വേളിശബ്ദം അഥവാ കല്ല്യണാർത്ഥവാചിയല്ലെന്നു വന്നാൽതന്നെയും കവി
എളയതായികൂടെന്നുണ്ടോ? വിവാഹച്ചടങ്ങുകളെ സംബന്ധിച്ചിടത്തോളം ഈ രണ്ടു ജാതിക്കാർ തമ്മിൽ
വലിയ വ്യത്യാസമൊന്നുമല്ല. പ്രസാധകന്റെ യുക്തി ഇവിടെ എങ്ങും നിൽക്കുന്ന ഭാവമില്ല.
</p>
            <p style="indent">“ഈ സരസമായകവിത എഴുതിയ രസികനായ നമ്പൂരിയുടെ
പേരെന്തായിരിക്കുമെന്നാണു് ഇനി വിചാരിപ്പാനുള്ളതു്. ഇവിടെ ദ്വിതീയവൃത്തത്തിലെ പല്ലവി ശങ്കരരേ
ജയ! എന്നും പഞ്ചമവൃത്തത്തിലെ പല്ലവി ഹരശങ്കരായ നമഃ എന്നും ഷഷ്ഠവൃത്തത്തിലെ പല്ലവി ഹരശങ്കര
എന്നും കാണുന്നതിൽ ശങ്കരശബ്ദം സർവസാധാരണമായിരിക്കുന്നു. …ശങ്കരശബ്ദത്തെ ഇത്രയും
പ്രതിപത്തിയോടു നിയതമായി കാവ്യത്തിനു് ഉപയോഗപ്പെടുത്തിയിരിക്കുന്ന കവിയുടെ പേർ
ശങ്കരനെന്നുതന്നെ ആയിരിപ്പാൻ ഇടയില്ലയോ എന്നു സംശയിക്കുന്നു.”
</p>
            <p style="indent">“ഇവയെല്ലാം ഇങ്ങനെതന്നെയായാൽ പഠിപ്പും കവിതാവാസനയുമുള്ള
ശങ്കരൻ നമ്പൂരി മഴമംഗലമല്ലാതെ വേറെ ആരുമാവാൻ സംഗതിയില്ലെന്നു തോന്നുന്നു.”
</p>
            <p style="indent">ഈ യുക്തിതരംഗിണിയുടെ കുടിലഗതി നോക്കുക. രണ്ടു വൃത്തങ്ങളിൽ
‘ഹരശംഭോ’ എന്നും ഒന്നിൽ ‘ചന്ദ്രചൂഡാവിഭോ’ എന്നും കാണുന്നതിനാൽ കവിയുടെ പിതാവിന്റെ പേരു
ശംഭുവെന്നും പിതാമഹന്റെ പേരു ചന്ദ്രചൂഡനെന്നും ആയിരുന്നു എന്നു വിചാരിക്കാഞ്ഞതിലേ
അത്ഭുതപ്പെടാനുള്ളു. കവി ഈ കൃതി എഴുതിക്കൊണ്ടിരുന്നപ്പോഴൊക്കെയും തന്റെ പേരിനെപ്പറ്റി
ധ്യാനിച്ചുകൊണ്ടിരുന്നുപോലും. തന്നേക്കാൾ വിദ്വാനായി ലോകത്തിൽ ആരുംതന്നെ ഇല്ലെന്നു ദൃഢമായി
വിശ്വസിച്ചിരുന്ന ഒരു പടുവങ്കനായിരുന്നത്രേ പ്രസ്തുതകവി. ശാന്തം പാപം! ഡാക്ടർ ശങ്കരമേനോൻ ഒരു
സംഗതി വിട്ടുകളഞ്ഞു. ‘തിറവിയമംഗലസങ്കീർത്തനമായും ചെയ്യുന്നേൻ ഹരശംഭോജയ’ എന്ന സ്ഥലത്തു്
‘മംഗലശബ്ദം’ കൂടി ചേർത്തിരിക്കുന്നതു് കവി തന്റെ ഇല്ലപ്പേരിനെ സൂചിപ്പിക്കാനായിട്ടുമാത്രമായിരുന്നു.
എന്നുകൂടി പറയാമായിരുന്നു. പക്ഷേ നോട്ടക്കുറവു് ആർക്കും വന്നുപോകുമല്ലോ എന്നു സമാധാനപ്പെടാം.
</p>
            <p style="indent">ഏതായിരുന്നാലും ഈ വിഷയത്തെപ്പറ്റി ഡാക്ടർ കെ. ശങ്കരമേനോൻ
പറഞ്ഞിട്ടുള്ള യുക്തികൾ അസ്മാദൃശന്മാർക്കു സമഞ്ജസമായി തോന്നുന്നില്ല. പെരുവനത്തുകാരൻ ഒരു
നമ്പൂരി ജാതകവശാൽ തന്റെ മകൾക്കു വൈധവ്യദോഷം ഉണ്ടെന്നു കണ്ടിട്ടു് തൽപരിഹാരാർത്ഥം
പെരുമന ക്ഷേത്രത്തിൽ ശിവനെ ഭജിക്കുകയും അക്കാലത്തു രചിച്ച പ്രസ്തുത കീർത്തനത്തെ കന്യകയെ
പഠിപ്പിക്കുകയും തൽകന്യക അതിനെ നിത്യപാരായണം ചെയ്കയും പിന്നീടു് വിവാഹാനന്തരം അവളുടെ
ഭർത്താവു് വിഷംതീണ്ടിയെങ്കിലും യദൃച്ഛയാ ഒരു സന്യാസിവന്നു് വിഷമിറക്കി സുഖപ്പെടുത്തുകയും
ചെയ്തതായ ഒരു ഐതിഹ്യമുണ്ടെന്നു ഭജനകീർത്തനമാലയുടെ പ്രസാധകൻ പറഞ്ഞിട്ടുള്ളതു്
പരമാർത്ഥമായിരിക്കാൻ ഇടയുണ്ടു്.
</p>
            <p style="indent">കവിതയുടെ പഴക്കത്തെപ്പറ്റി മിസ്റ്റർ മേനോൻ പുറപ്പെടുവിച്ചിട്ടുള്ള അഭിപ്രായം
സ്വീകാര്യമായിരിക്കുന്നു. എട്ടാംശതകത്തിനിപ്പുറമാവാൻ തരമില്ലെന്നു തോന്നുന്നുണ്ടു്.
</p>
            <p style="indent">കവിയ്ക്കു മികച്ച കവിതാവാസനയും പാണ്ഡിത്യവും ഉണ്ടായിരുന്നുവെന്നു
നിസ്സംശയം പറയാം. കുമാരസംഭവത്തെ പലദിക്കിലും അനുകരിച്ചിട്ടുണ്ടെങ്കിലും, സ്വതന്ത്രമായ
മനോഹരകല്പനകൾ പല ദിക്കുകളിൽ കാണുന്നുണ്ടു്.
</p>
            <p style="indent">‘യോഗാഗ്നിപ്പൊരിയിൽ’ തന്റെ ഉടലിനെ വെണ്ണീറാക്കിയ ദക്ഷാത്മജ
ഹിമവൽപുത്രിയായി പിറന്നതു മുതല്ക്കാണു് കഥയാരംഭിക്കുന്നതു്. ദേവി യൌവനം
പ്രാപിക്കുന്നതുവരെയുള്ള കഥാഭാഗത്തെ ഒന്നാംവൃത്തത്തിൽ സംക്ഷേപിച്ചിരിക്കുന്നു.
</p>
            <lg xml:id="lg2.2.71">
              <l> “കുഴലുമ്മോതിരമഴകോടുകെട്ടി–</l>
              <l> ക്കഴലിലടിഞ്ഞൊരു കൂന്തലുമായി</l>
              <l> ചെറിയൊരു പൈതൽ കളിച്ചുവളർന്നു</l>
              <l> ഗിരിവരഭവനേ ഹരശംഭോജയ.</l>
            </lg>
            <lg xml:id="lg2.2.72">
              <l>
കണ്ടാലെത്ര മനോഹരമയ്യാ!</l>
              <l> വണ്ടാർപൂങ്കുഴൽ നീണ്ടുചുരുണ്ടഥ</l>
              <l> തണ്ടാർബാണമണിത്തഴപോലേ</l>
              <l> തണ്ടീ ഭംഗികളരശംഭോ ജയ.</l>
            </lg>
            <lg xml:id="lg2.2.73">
              <l>
പരിമളമിയലും മതികലതന്മേൽ</l>
              <l> ചെറു തിരമാലകൾ വിലസുമ്പോലേ</l>
              <l> കുറുനിരവടിവും നിടിലവുമമ്പിനൊ–</l>
              <l> ടൊരുമകലർന്നിതു ഹരശംഭോജയ. <ref xml:id="xfn2.2.3" target="#fn2.2.3" type="noteAnchor">[3]</ref>
<ref xml:id="xfn2.2.4" target="#fn2.2.4" type="noteAnchor">[4]</ref>
മലർവില്ലോൻതൻ കുലവില്ലോടൊരു</l>
              <l> പടതല്ലുംകുനുചില്ലീവല്ലികൾ</l>
              <l> കാമരസങ്ങളരങ്ങേറീമിഴി–</l>
              <l> താമരസങ്ങളിലരശംഭോ ജയ.</l>
            </lg>
            <lg xml:id="lg2.2.74">
              <l>
വായ്മലരഴകും കാതോലകളും <ref xml:id="xfn2.2.5" target="#fn2.2.5" type="noteAnchor">[5]</ref> തൂമുറുവൽപ്രഭ തൂകിനതിറവും</l>
              <l> കോമളമെത്രയുമണിമുഖമോർത്താ–</l>
              <l> ലോമനയുണ്ടിതു ഹരശംഭോജയ.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">കവി ശൃംഗാരപ്രിയനാണു്. ദേവിയുടെ ‘ശംഖിനുമകമേ ശങ്കവളർക്കുന്ന’
‘കണ്ഠാലം കൃതമഴകതു കണ്ടാൽ’ ആർക്കും ചെന്താർശരമേറ്റു പോകുമത്രേ.
</p>
            <lg xml:id="lg2.2.75">
              <l> “മാറിൽ നിറഞ്ഞിടതിങ്ങിവളർന്നു</l>
              <l> വാരിജമിഴിയുടെ <ref xml:id="xfn2.2.6" target="#fn2.2.6" type="noteAnchor">[6]</ref> വാരണിക്കൊങ്കകൾ</l>
              <l> മാരനുമെരിപൊരിയുണ്ടാമല്ലോ</l>
              <l> ചാരുതകണ്ടാലരശംഭോജയ.</l>
            </lg>
            <lg xml:id="lg2.2.76">
              <l><ref xml:id="xfn2.2.7" target="#fn2.2.7" type="noteAnchor">[7]</ref>
അരയാലിലവന്നടിമലർ പണിയും</l>
              <l> തിരുവയറഴകും രോമാവലിയും</l>
              <l> പരിചൊടുനല്ലൊരു നാഭിച്ചുഴിയും</l>
              <l> പരമാത്ഭുതമതു ഹരശംഭോജയ.</l>
            </lg>
            <lg xml:id="lg2.2.77">
              <l>
മുഷ്ടിയിലമരും കൊടിനടുവഴകും</l>
              <l> പട്ടുടവടിവും <ref xml:id="xfn2.2.8" target="#fn2.2.8" type="noteAnchor">[8]</ref> പൊന്നുടഞാണും</l>
              <l> തൃത്തുടരണ്ടുമുരുണ്ടുതടിച്ചുട–</l>
              <l> നെത്രമനോഹരമരശംഭോജയ.</l>
            </lg>
            <lg xml:id="lg2.2.78">
              <l>
ചെമ്പഞ്ഞിച്ചാറിഴുകിനിറന്ന <ref xml:id="xfn2.2.9" target="#fn2.2.9" type="noteAnchor">[9]</ref> സംഫുല്ലദ്യുതി മലരടിരണ്ടും</l>
              <l> ചൊമ്പൊന്നിന്നിറ മടിയൊടു മുടിയിട</l>
              <l> രമ്യം തിരുമെയ് ഹരശംഭോജയ.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ കേശാദിപാദവർണ്ണന ‘അടിയൊടു മുടിയിടരമ്യം’ ആയിരിക്കുന്നു എന്നു
പറയേണ്ടതില്ലല്ലോ.
</p>
            <p style="indent">‘മംഗലശീലഗുണങ്ങളിണങ്ങിയ’ ഈ ദേവി ഒരുദിവസം കളിക്കുന്നതിനുവേണ്ടി
സഖിമാരോടുകൂടി ‘പിതുരുപവനം’ പ്രാപിച്ചപ്പോൾ ‘അവടെപ്പൊരിയതപംചെയ്തീടും ശിവനെക്കണ്ടു’
സമാഹിതയായി വന്ദിച്ചുവത്രേ. ഈ വിവരം അറിഞ്ഞ ഹിമവാൻ തന്റെ പുത്രിയെ
പുരമഥനപരിചരണത്തിനു നിയമിച്ചു.
</p>
            <p style="indent">ദേവിയാകട്ടെ,</p>
            <lg xml:id="lg2.2.79">
              <l> “ബലികുസുമങ്ങളിറുത്തുകൊടുത്തും</l>
              <l> വേദിയടിച്ചു തളിച്ചുചമച്ചും</l>
              <l> നിയമജലങ്ങളൊരുക്കിയുമരികേ</l>
              <l> നിയതം പുക്കാൾ ഹരശംഭോജയ.</l>
            </lg>
            <lg xml:id="lg2.2.80">
              <l>
പാണികുടന്നയിൽ മലർനിരചേർത്ത–</l>
              <l> പ്പാർവതിയൊരുനാളഖിലേശൻതൻ</l>
              <l> പാദതലങ്ങളിലാരാധിച്ച–</l>
              <l> പ്പാൽമൊഴി വാണാളരശംഭോജയ.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">സന്തുഷ്ടനായ പരമശിവൻ,</p>
            <lg xml:id="lg2.2.81">
              <l> ‘മെല്ലെത്തലയിൽത്തൊട്ടുകരാഭ്യാം</l>
              <l> നല്ലൊരുഭർത്താവുണ്ടായ്വരികെ’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">ന്നു ആ ‘കോപ്പേൽമിഴിയാൾക്കു’ അനുഗ്രഹമരുളി. പാർവതീദേവി ‘മനസി
നിനച്ചതു’ സഫലമാകുമെന്നുള്ള വിചാരത്തോടുകൂടി ‘ഹരനിൽ മുഴുത്തൊരു സംഗവുമകമേകരുതി’
ക്കൊണ്ടു സ്വഗൃഹത്തിലേക്കു തിരിച്ചു. പിന്നെയും ദേവി കൂടെക്കൂടെ ‘സ്വാദുതതേടിന ഫലമൂലാദികൾ’
കൊണ്ടുചെന്നു ‘നാഥനുതിരുമുൽക്കാഴ്ച’ കൊടുത്തു വന്നു. ഇങ്ങനെ ഇരിക്കേ ഒരിക്കൽ അംബിക
‘ഭഗവദ്ഭക്തിമുഴുത്തു സലീലം ദേവസ്വാമിയ്ക്കരികെ പൂക്കു്’
</p>
            <lg xml:id="lg2.2.82">
              <l> “ഹരശംഭോ മമ ദുരിതം പോക്കുക</l>
              <l> ശരണം പോറ്റീ ഹരശംഭോജയ.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു ഭഗവാനെ സ്തുതിച്ചു. ഇവിടെ ഒന്നാംവൃത്തം അവസാനിക്കുന്നു.
</p>
            <p style="indent">താരകൻ എന്നൊരു അസുരൻ അക്കാലത്തു ലോകത്തേ പീഡിപ്പിച്ചുവന്നു.
അവനേ നിഗ്രഹിപ്പാൻ ഒരു മാർഗ്ഗം ആലോചിക്കുന്നതിനുവേണ്ടി ശക്രൻ ‘പുഷ്പബാണമനുസ്മൃതിചെയ്തു.’
തത്സമയം ‘കാഞ്ചത്താർ ബാണൻ’ ചഞ്ചലാപാംഗിയായ രതിയുമായി മഞ്ചത്തിന്മേലിരുന്നു് ‘മന്നിലുള്ള
വിശേഷങ്ങളോരോന്നേ പറഞ്ഞുകൊണ്ടിരിക്കയായിരുന്നു. എന്നാൽ പെട്ടെന്നു ശക്രവൃത്താന്തം
ഉൾക്കുരുന്നിൽ തോന്നുകയാൽ, അദ്ദേഹം കരിമ്പു വില്ലും ഏന്തിക്കൊണ്ടു് ‘ഉമ്പർകോൻ തിരുമുമ്പിൽ
സംഭ്രമത്തോടുകൂടി’ എഴുന്നള്ളി. വാസവനാകട്ടേ അദ്ദേഹത്തിനെ ഭദ്രപീഠത്തിലിരുത്തി വേണ്ടപോലെ
സൽക്കരിച്ചിട്ടു് താരകാസുരനിഗ്രഹത്തിനു</p>
            <lg xml:id="lg2.2.83">
              <l> ‘സർവസംഗമകന്നു തപം ചെയ്യും</l>
              <l> ശർവനങ്ങുകുമാരനുണ്ടാകിലേ’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">സാധിക്കൂവെന്നും.</p>
            <lg xml:id="lg2.2.84">
              <l> ‘ചെമ്മേമാമലപ്പെണ്ണിനേ വേൾക്കിലോ</l>
              <l> യമ്മഹേശനുപുത്രനുണ്ടാവിതു’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നും അതുകൊണ്ടു ഇന്ദുശേഖരന്റെ മാനസം ഇളക്കി
നഗകന്യകയിലാക്കിയേ മതിയാവൂ എന്നും പറഞ്ഞു. പക്ഷേ, ശിവന്റെ തപോവിഘ്നത്തിനു ഒരുമ്പെടുന്നതു്
ആപൽക്കരമാണെന്നു് അദ്ദേഹം മുന്നറിവു കൊടുക്കാതിരുന്നില്ല. അതു കേട്ടു കാമദേവൻ, ഇങ്ങനെ
പറഞ്ഞു.
</p>
            <lg xml:id="lg2.2.85">
              <l> “ഒന്നറിയേണമെൻകീഴമരാതെ മന്നിലാരുള്ളു ശങ്കരരെ ജയ</l>
            </lg>
            <lg xml:id="lg2.2.86">
              <l>
ഭള്ളിളകിനടന്ന പിതാമഹൻ-നിർല്ലജ്ജം മകളായ സരസ്വതീം</l>
              <l> വല്ലാതെ പിടിപെട്ടതു മെൻകരു-ത്തല്ലയോ ചൊല്ലു ശങ്കരരേജയ.</l>
            </lg>
            <lg xml:id="lg2.2.87">
              <l>
വാനോർനാഥനാം പങ്കജനാഭനും-നാണാതെ പതിനായിരത്തെട്ടു</l>
              <l> മാനേൽക്കണ്ണിമാരെ പുണരായ്ക്കിലോ-പ്രാണവേദനശങ്കരരേ ജയ.</l>
            </lg>
            <lg xml:id="lg2.2.88">
              <l>
വിശ്വാമിത്രമഹാമുനി പണ്ടുടൻ-വിശ്വഭീമം തപസ്സു തുടർന്നനാൾ</l>
              <l> അയ്യോ മേനകയെപ്പിടി പെട്ടതും <ref xml:id="xfn2.2.10" target="#fn2.2.10" type="noteAnchor">[10]</ref> വിച്ചയുണ്ടിതു ശങ്കരരേജയ.
തോണിമേൽ നിന്നു മറ്റൊരു മാമുനി</l>
              <l> മാനിച്ചങ്ങൊരു ദാശകുമാരിയേ</l>
              <l> നാണംകെട്ടു പുണർന്നതുമെന്നുടെ</l>
              <l> ബാണഹുംകൃതിശങ്കരരേ ജയ.</l>
            </lg>
            <lg xml:id="lg2.2.89">
              <l>
എന്തിനിപ്പല വാക്കുകൾ? ഈശ്വരൻ</l>
              <l> ചന്ദ്രചൂഡനും ചെറ്റു പിണങ്ങുകിൽ</l>
              <l> പെണ്ണുങ്ങൾക്കു വിളി പണിക്കാക്കുവാൻ</l>
              <l> ഭണ്ഡമില്ലേതും ശങ്കരരേ ജയ.</l>
            </lg>
            <lg xml:id="lg2.2.90">
              <l>
കാണിനേരം പൊറുക്ക ശചീപതേ! കാണണം മമബാഹുപരാക്രമം</l>
              <l> കേണു പാർവതീപാദത്തിലീശ്വരൻ വീണിട്ടാക്കോപ്പും ശങ്കരരേ ജയ.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇപ്രകാരം പറഞ്ഞിട്ടു് പൊങ്ങച്ചനായ മാരൻ ‘പൊൻവില്ലും
പൊൽപ്പൂവമ്പു’മിളക്കി സദർപ്പം മുപ്പുരാരി തപസ്സു ചെയ്യുന്നദിക്കിലേക്കു നടന്നുവത്രേ. ഇവിടെ നമ്മുടെ കവി
കുമാരസംഭവത്തിൽ നിന്നും ചില വ്യത്യാസങ്ങൾ വരുത്തിയിരിക്കുന്നതിനേപ്പറ്റി പ്രസാധകനായ ഡാക്ടർ
കേ. ശങ്കരമേനോൻ പറയുന്നു:
</p>
            <p style="indent">ദേവേന്ദ്രൻ കാമദേവനെ ബഹുമാനപുരസരം ഭദ്രാസനത്തിൽ ഇരുത്തി.
അതിനാൽ സന്തുഷ്ടചിത്തനായിത്തീർന്ന കാമൻ തന്റെ പ്രഭാവങ്ങളേപ്പറയുന്ന കൂട്ടത്തിൽ,</p>
            <lg xml:id="lg2.2.91">
              <l> “കാര്യം ഹരസ്യാപി പിനാകപാണേ</l>
              <l> ദ്ധൈര്യച്യുതിം കേ മമ ധന്വിനോന്യേ.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു മതിമറന്നു പ്രലപിക്കുന്നു. ഹരചിത്താകർഷണരൂപമായിരിക്കുന്ന
സങ്കല്പിതാർത്ഥത്തിൽ ആത്മസാമർത്ഥ്യത്തെ കാമൻ പ്രകടിപ്പിച്ചതുകേട്ട സമയമാണു് ഇന്ദ്രൻ കാര്യം
പറവാൻ ആരംഭിക്കുന്നതു്. ഈ ക്രമത്തെ അല്പം വ്യത്യസ്തപ്പെടുത്തിയാണു് നമ്മുടെ കവി പുറപ്പെടുന്നതു്.
ഇതിൽ കാര്യമെല്ലാം പറഞ്ഞുതീർന്നതിന്റെ ശേഷം കാമനെക്കൊണ്ടു്,
</p>
            <lg xml:id="lg2.2.92">
              <l> “എന്താവൂ പല വാക്കുകളീശ്വരൻ</l>
              <l> ചന്ദ്രചൂഡനും ചെറ്റു പിണങ്ങിയാൽ</l>
              <l> പെണ്ണുങ്ങൾക്കു വിളിപണിയാക്കുവാൻ</l>
              <l> ദണ്ഡമില്ലൊട്ടും ശങ്കരരേജയ.</l>
            </lg>
            <lg xml:id="lg2.2.93">
              <l>
കാണിനേരം പൊറുക്ക ശചീപതേ</l>
              <l> കാണണം മമ ബാഹുപരാക്രമം</l>
              <l> കേണു പാർവതീപാദത്തിലീശ്വരൻ</l>
              <l> വീണിടും കോപ്പും ശങ്കരരേജയ.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്ന പ്രകാരം വീണ്ടും പറയിക്കുന്നതിൽ രസഭംഗം ഉണ്ടാകുന്നില്ലയൊ
എന്നു സംശയിക്കുന്നു.” അങ്ങനെ ഒരു സംശയത്തിനെ ഇവിടെ വഴി കാണുന്നില്ല. ഇന്ദ്രൻ സ്വമിത്രമായ
കാമനെ വിളിച്ചു ഹരചിത്താകർഷണം ചെയ്യണമെന്നു പറഞ്ഞിട്ടു്, വളരെ കരുതലോടുകൂടി
പ്രവർത്തിച്ചില്ലെങ്കിൽ ആപത്തു നേരിട്ടേയ്ക്കുമെന്നുകൂടി അറിവിച്ചതു് വളരെ ഉചിതമായി.
സ്വാർത്ഥലാഭത്തിനുവേണ്ടി ഒരു മിത്രത്തെ അപകടത്തിൽ ചാടിക്കുന്നതു് ഉചിതമല്ലല്ലോ. എന്നാൽ
സാഹസികനായ കാമൻ ‘വരും വരായ്ക’കളെപ്പറ്റി ചിന്തിക്കാതെ ചാടിപ്പുറപ്പെട്ടു് തൽഫലം
അനുഭവിക്കയും ചെയ്തു. ഇവിടെ രസഹാനിയ്ക്കു് എന്തുവഴിയാണുള്ളതു്? നേരെ മറിച്ചു രസപുഷ്ടിയ്ക്കേ
അവകാശമുള്ളു. സാഹസികന്മാർക്കു ഈ മാതിരി അപകടം ഉണ്ടാകുന്നതു സാധാരണമാണെന്നു കവി
ഭംഗിയായി ചൂണ്ടിക്കാണിച്ചു് ‘കാന്താസമ്മിതത്വേന സരസ’മായി സന്മാർഗ്ഗോപദേശം ചെയ്തിരിക്കയാണു്
ഇവിടെ ചെയ്തിരുന്നതു്.
</p>
            <p style="indent">കാമന്റെ യുദ്ധയാത്രയെ കവി ഹൃദയംഗമമായി വർണ്ണിച്ചിട്ടുണ്ടു്.</p>
            <lg xml:id="lg2.2.94">
              <l> “കോർത്തുകെട്ടി വലിച്ചൊരു കൂന്തലും</l>
              <l> ചീർത്ത കൊങ്കയിൽ ചട്ടയുമിട്ടുടൻ</l>
              <l> താർത്തേൻ വാണികളായ പടജ്ജനം</l>
              <l> പ്രീത്യാ വന്നിതു ശങ്കരരേജയ.</l>
            </lg>
            <lg xml:id="lg2.2.95">
              <l>
മന്ദമാരുതനും മധുമാസവും</l>
              <l> ചന്ദ്രനാം പടനാഥനുമന്തികേ</l>
              <l> വന്നനേരമിളംകുയിൽ നാദവും</l>
              <l> മുന്നിലായിതു ശങ്കരരേജയ.</l>
            </lg>
            <lg xml:id="lg2.2.96">
              <l>
മെല്ലെ വാർകുഴൽ കെട്ടിമണിസ്രജാ</l>
              <l> നല്ല പൂനിര കുത്തി നിറത്തൊടേ</l>
              <l> പല്ലവാംഗുലികൊണ്ടണിമീശയും</l>
              <l> മെല്ലെ നന്നാക്കി ശങ്കരരേ ജയ.”</l>
            </lg>
            <lg xml:id="lg2.2.97">
              <l>
തോളിൽ വന്നടിയും മണികുണ്ഡലം നീളെപ്പൂശിനകുങ്കുമപങ്കവും</l>
              <l> മേളമമ്പിനപൊന്നെഴുത്തമ്പാണി– ച്ചേലയും പൂണ്ടുശങ്കരരേജയ.</l>
            </lg>
            <lg xml:id="lg2.2.98">
              <l>
വില്ലുമമ്പുമിടങ്കരതാരില–ങ്ങുല്ലസദ്ദ്യുതിദക്ഷിണപാണിനാ</l>
              <l> മല്ലവേണിരതിപ്പെണ്ണുതൻകരം–മെല്ലെത്താങ്ങീട്ടു ശങ്കരരേജയ.</l>
            </lg>
            <lg xml:id="lg2.2.99">
              <l>
മുഷ്ക്കൊടങ്ങുപെരുമ്പടക്കോപ്പുമായൊക്കെക്കൂടെക്കലർന്നുചുഴന്നുതേ;</l>
              <l> ദക്ഷവൈരിതപോവനമൊക്കയും പുഷ്പധന്വാവു ശങ്കരരേജയ.</l>
            </lg>
            <lg xml:id="lg2.2.100">
              <l>
കാമബന്ധുവസന്തമിളകിനാൻ പൂമരങ്ങൾ തളിർക്കയും പൂക്കയും;</l>
              <l> കോമളത്തെന്നൽ വീശിയുമത്ഭുതം കോകിലദ്ധ്വനി ശങ്കരരേജയ.</l>
            </lg>
            <lg xml:id="lg2.2.101">
              <l>
മാരസന്നിധികൊണ്ടുതപോവനേ ചേരുമാമിഥുനങ്ങളശേഷവും</l>
              <l> സ്വൈരമാന്നുരമിച്ചുതുടങ്ങീതേ മാരമാൽപൂണ്ടു ശങ്കരരേജയ.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇങ്ങനെ മന്മഥവീരൻ ‘ചന്ദ്രചൂഡതപോവനമൊക്കെയും
ചന്തമോടൊരിളക്കം പിടിപ്പിച്ചു’കൊണ്ടു് ശങ്കരാന്തികം പ്രാപിച്ചു് ‘മരംമറഞ്ഞങ്ങനെ’ നില്പായി.
</p>
            <p style="indent">കാമദഹനംവരെയുള്ള കഥയെയാണു് മൂന്നാംവൃത്തത്തിൽ
സംഗ്രഹിച്ചിരിക്കുന്നതു്.
</p>
            <lg xml:id="lg2.2.102">
              <l> “ദേവതാരദ്രുമപ്പൊൽത്തറയ്ക്കങ്ങുമേ–</l>
              <l> ലാഭിരാമം പുലിത്തോൽ വിരിച്ചങ്ങനേ</l>
              <l> യോഗപട്ടേന സംവേഷ്ട്യപരമാസനേ</l>
              <l> യോഗമോടാസ്ഥിത” </l>
            </lg>
            <!--end of "verse"-->
            <p style="noindent">നും, ഘോരതേജോമയനുമായ പരമശിവനെ കണ്ടപ്പോൾ, കാമദേവൻ
കാൽക്ഷണം ‘എന്തുഞാൻ ചെയ്വതെന്നോർത്തു’ നിന്നുപോയി. എന്നാൽ വീണ്ടും
ധൈര്യമവലംബിച്ചുകൊണ്ടു് അദ്ദേഹം,</p>
            <lg xml:id="lg2.2.103">
              <l> “അമ്പിൽമൌർവീമുഴിഞ്ഞാത്മഹന്താവുത–</l>
              <l> ന്നന്തികേ കൂടിനാൻ.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">തൽക്ഷണം പാർവതിയും മുഗ്ദ്ധഹാസാഞ്ചിതം അവിടെച്ചെന്നു്
ഭർത്തൃപാദത്തിങ്കൽ പുഷ്പാഞ്ജലിചെയ്തുകൊണ്ടു് ഭക്തിപൂർവം സ്ഥിതിചെയ്തു.
</p>
            <lg xml:id="lg2.2.104">
              <l> ‘താമരപ്പൊൽക്കരശ്രേണികായോജിതാം</l>
              <l> തൂമയിൽചേർത്തുകോർത്തൊരു മാലാമസൌ</l>
              <l> സ്വാമിനഃ കാൽക്കൽ വച്ചീടിനാൾ പാണിനാ</l>
              <l> കോമളേനാംബികാ ചന്ദ്രചൂഡാ വിഭോ.’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഭഗവാനാകട്ടെ ഭക്തവാത്സല്യമുൾക്കൊണ്ടു് ആ ഭദ്രമാലയെ
എടുപ്പാനൊരുമ്പെട്ടപ്പോൾ, തരംനോക്കിനിന്നിരുന്ന മാരൻ ഒരു മോഹനാസ്ത്രം തൊടുത്തുവിട്ടു.
മൂന്നുലോകങ്ങൾക്കും അധീശനായ പരമശിവന്റെ ധൈര്യം തൽക്ഷണം വിഭിന്നമായി ഭവിക്കയാൽ,
അദ്ദേഹം ‘അക്ഷിയൊക്കെത്തുറന്നദ്രിപുത്രീമുഖ’ത്തിൽ നിസ്പൃഹം നോക്കിപ്പോയി.
</p>
            <lg xml:id="lg2.2.105">
              <l> “മല്ലികപ്പൂമലർകൂന്തലും ചില്ലിയും</l>
              <l> മല്ലനേത്രങ്ങളും വായ്ക്കുരുന്നുംതദാ</l>
              <l> നല്ലപൊൽതോടയും വക്ത്രസൌന്ദര്യവും</l>
              <l> മെല്ലവേനോക്കിനാൻ ചന്ദ്രചൂഡാവിഭോ</l>
            </lg>
            <lg xml:id="lg2.2.106">
              <l>
വാരെഴുംപോർമുലക്കുന്നിൽനന്നായ് നിറ-</l>
              <l> ന്നോരുമുത്താരമാലാകലാപങ്ങളും</l>
              <l> ചാരുരോമാവലീ കാഞ്ചിപൂഞ്ചേലയും</l>
              <l> മെല്ലവേനോക്കിനാൻ…</l>
            </lg>
            <lg xml:id="lg2.2.107">
              <l>
മാരവീരന്നു പോരാടുവാനീടെഴും</l>
              <l> തേരിടംതന്നവെന്നോരുജഘനവും</l>
              <l> ചാരുവൃത്തങ്ങളാമൂരുകാണ്ഡങ്ങളും</l>
              <l> മെല്ലവേനോക്കിനാൻ…</l>
            </lg>
            <lg xml:id="lg2.2.108">
              <l>
ഫുല്ലപങ്കേരുഹശ്രീതടവീടുമാ-</l>
              <l> റുല്ലസൽകോമളം പാദപങ്കേരുഹം</l>
              <l> പഞ്ചബാണദ്ധ്വജപ്രൌഢിതേടുംനയ-</l>
              <l> നാഞ്ചലം നോക്കിനാൻ…</l>
            </lg>
            <lg xml:id="lg2.2.109">
              <l>
എത്രയുംമോഹനം പാർത്തുകണ്ടോളവും</l>
              <l> മുഗ്ധഹാസാഞ്ചിതം വക്ത്രപങ്കേരുഹം</l>
              <l> ചിത്രമിപ്പെൺകിടാവെന്നുതോന്നീഹര–</l>
              <l> ചിത്തതാരിങ്കലേ…” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇങ്ങനെ ഒരു ഭാവഭേദം തനിക്കു വന്നുകൂടാനെന്തു കാരണമാണെന്നു
ആലോചിച്ചുകൊണ്ടു് ഭഗവാൻ നാലുപാടും നോക്കിയപ്പോൾ,
</p>
            <lg xml:id="lg2.2.110">
              <l> “ഇക്ഷുവില്ലും കുലച്ചമ്പുമൂന്നിത്തൊടു-</l>
              <l> ത്തക്ഷണേതാണിടത്തേമുഴങ്കാൽ കുനി-</l>
              <l> ഞ്ഞുഗ്രബാണപ്രഹാരോദ്യമം കാമമ-</l>
              <l> ങ്ങഗ്രതോ ദൃഷ്ടവാൻ…” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ആയിട്ടു്, ‘ഇക്കൊടും ഭോഷനോ ചെയ്തതെന്നു’ ഓർത്തു് ഉള്ളിൽ കോപം
ജ്വലിക്കയാൽ ‘ഉഗ്രമാം മൂന്നാംതിരുക്കണ്ണിൽനിന്നു്’ പെട്ടെന്നു അഗ്നിപുറപ്പെട്ടു.
</p>
            <lg xml:id="lg2.2.111">
              <l> “തീക്കനൽചാർത്തുടൻ പൂവടിപ്രായമായ്</l>
              <l> വായ്ക്കുമാറങ്ങനെ ദിക്കിലെല്ലാടവും</l>
              <l> രൂക്ഷഫാലാഗ്നിതാനാശുരോഷാന്തരേ</l>
              <l> മേല്ക്കുമേൽ കത്തിനാൻ…” </l>
            </lg>
            <!--end of "verse"-->
            <p style="noindent">‘മുപ്പുരം ചുട്ട മൂന്നാംതിരുക്കണ്ണിൽ’ നിന്നുത്ഭവിച്ചുജ്ജ്വലിച്ചതായ
ഘോരാഗ്നിയിൽ കാമദേവന്റെ ശരീരം വെന്തുവെണ്ണീറായ്ച്ചമഞ്ഞു.
</p>
            <lg xml:id="lg2.2.112">
              <l> “ഹന്ത ഹാഹാരവം ദിക്കിൽവാച്ചം തദാ</l>
              <l> വിണ്ണിലും തീക്കനൽക്കട്ടകാണായിതേ.</l>
              <l> എന്തുപോലെന്തുപോലെന്നുമാലോകരും</l>
              <l> വെന്തെരിഞ്ഞീടിനാർ ചന്ദ്രചൂഡാവിഭോ.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">രതീദേവി ഭർത്തൃനാശം നിമിത്തം ദീനദീനം വിലപിച്ചു. ഒടുവിൽ</p>
            <lg xml:id="lg2.2.113">
              <l> “തമ്പുരാനേ ജഗന്നാഥ കേളീശനെ!</l>
              <l> കൺപെടാതോ നിരാലംബയാമെന്നെനീ?</l>
              <l> എൻപ്രിയൻതന്നോടൊന്നിക്കുമാറാക്കുവാൻ</l>
              <l> കുമ്പിടുന്നേനിതാ…” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നിങ്ങനെ അവൾ പ്രാർത്ഥിക്കവേ, ഭഗവാൻ ആ പ്രദേശത്തുനിന്നു
മറഞ്ഞിരുന്നുവത്രേ. അതുകൊണ്ടു് അവൾ,</p>
            <lg xml:id="lg2.2.114">
              <l> “ഇന്നുഞാൻ തീയിൽവീണു മരിച്ചിടുമാ-</l>
              <l> റെന്നു കല്പിച്ചെഴുന്നേറ്റുപോകും വിധെം,” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ആകാശത്തിൽനിന്നു ഒരു അശരീരികേൾക്കയായി.</p>
            <lg xml:id="lg2.2.115">
              <l> “തന്വിബാലേ! ബലാലേ മരിച്ചീടൊലാ-</l>
              <l> മന്നിലിന്നും പിറന്നീടുമീ മന്മഥൻ;</l>
              <l> നിന്നഭിപ്രായമന്നെത്തും; ഈവന്നതോ</l>
              <l> കർമ്മദേഷേണകേൾ…</l>
            </lg>
            <lg xml:id="lg2.2.116">
              <l>
ബ്രഹ്മനേ പുത്രിയാം വാണിയിൽചേർത്തനാൾ</l>
              <l> ബ്രഹ്മശാപം പിണഞ്ഞിങ്ങനേവന്നതും</l>
              <l> മന്മഥദ്വേഷിതാൻ പാർവതീം വേൾക്കുന്ന</l>
              <l> കർമ്മണാ തീർന്നുപോം…” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ വാക്കുകേട്ട ദേവി, മാരോത്ഭവത്തേ പ്രതീക്ഷിച്ചുകൊണ്ടു് ‘കുന്നിൽ
മാതിൽമനോമന്ദിരം പ്രാപിച്ചിട്ടു്’ അതിനേ ഒന്നിളക്കി പോലും. പാർവതിയുടെ തപോവർണ്ണനയാണു്
ചതുർത്ഥവൃത്തം.
</p>
            <lg xml:id="lg2.2.117">
              <l> “ഭുവനാധീശനെപ്പലനാൾ സേവിച്ചി-</l>
              <l> ട്ടധികംനാശക്കേടകപ്പെട്ടൂ.</l>
              <l> സുഖക്കേടും വന്നൂ വിപരീതമിന്നു</l>
              <l> സകലം ദൈവമേ ഹരശംഭോ.</l>
            </lg>
            <lg xml:id="lg2.2.118">
              <l>
സഖിമാരോടെന്തേ പറയുന്നേനയ്യോ</l>
              <l> മകളേ! പാർവതീ ഗുണശീലേ</l>
              <l> ഭഗവൽസേവയിൽ ഫലമെന്തെന്നവർ</l>
              <l> പലരും ചോദിച്ചാലരശംഭോ!” </l>
            </lg>
            <!--end of "verse"-->
            <p style="noindent">അതുകൊണ്ടു്, ‘ഗുണവും, നാണവുംമനവും കെട്ടിരുന്നുഴലാതെ,
ഭഗവാനെത്തന്നെ തപസ്സു ചെയ്യണ’മെന്നു ദേവി ഉദ്ദേശിച്ചു് പിതൃസമ്മതം വാങ്ങിയിട്ടു് അമ്മയുടെ മടിയിൽ
ചെന്നിരുന്നു് അതിനായി അനുവാദം ചോദിച്ചപ്പോൾ, പുത്രീവാത്സല്യ നിധിയായ മേന,</p>
            <lg xml:id="lg2.2.119">
              <l> “അരുതുസാഹസം മകളേ വേർപെടാ-</l>
              <l> നരുതാതൊന്നിതു ഹരശംഭോ!</l>
            </lg>
            <lg xml:id="lg2.2.120">
              <l>
മധുവുണ്ണാൻചെല്ലും മദഭൃംഗീചെറു-</l>
              <l> ചിറകിൻ കാറ്റേൽക്കിൽ മറുകീടും.</l>
            </lg>
            <lg xml:id="lg2.2.121">
              <l>
നറുമേനി വാകമലരിതെങ്ങുനേർ</l>
              <l> പൊറുപ്പൂവൻ കാറ്റങ്ങരശംഭോ?</l>
            </lg>
            <lg xml:id="lg2.2.122">
              <l>
സുരവീരന്മാരിൽ തരമായുള്ളോരേ-</l>
              <l> വരിച്ചാലേവനും വരുമല്ലോ.</l>
            </lg>
            <lg xml:id="lg2.2.123">
              <l>
സുരനാഥൻതാനും നിനക്കു വേണ്ടുകിൽ</l>
              <l> വരുമില്ലേ കില്ലിങ്ങരശംഭോ!</l>
            </lg>
            <lg xml:id="lg2.2.124">
              <l>
ഹരനേസേവിച്ചാലിനിയും വല്ലായ്ക-</l>
              <l> വരുവാനെത്രയുമെളുതെന്നാൾ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">മാതാവിന്റെ ഈ വാക്കുകൾ വകവയ്ക്കാതെ,</p>
            <lg xml:id="lg2.2.125">
              <l> “മനംകൊണ്ടന്നേരം ധൃതമൌനവ്രതം ജനനീം കൈകൂപ്പീട്ടഗകന്യാ</l>
              <l> അഖിലാധീശനെത്തപസ്സുചെയ്വാനായെഴുന്നള്ളീടിനാൾ ഹരശംഭോ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">പാർവതിയുടെ തപോവർണ്ണന അകൃത്രിമരമണീയമായിരിക്കുന്നു.
</p>
            <lg xml:id="lg2.2.126">
              <l> “തരമൊത്തീടിന സഖിമാരും താനും ചെറുമരങ്ങളും ലതയെല്ലാം</l>
              <l> തരമേവെട്ടിച്ചേർത്തുടജമന്ദിരം ചരതമായ് തീർത്തിതരശംഭോ.</l>
            </lg>
            <lg xml:id="lg2.2.127">
              <l>
തുളസീകൂവളമെരിക്കുംകൊന്നയും ഫലമൂലങ്ങൾ നല്ലവയെല്ലാം</l>
              <l> വളരേനട്ടുടൻ വളമിട്ടൊക്കവേ വളർത്തുണ്ടാക്കിനാൾ ഹരശംഭോ.</l>
            </lg>
            <lg xml:id="lg2.2.128">
              <l>
ചുരുണ്ടുനീണ്ടിരുണ്ടലർമാലാമണം പെരുകുംപൂങ്കുഴൽ പിരിച്ചുടൻ</l>
              <l> പരിചിൽതീർത്തൊരുജടകൊണ്ടീശ്വരിപെരികേശോഭിച്ചാളരശംഭോ.</l>
            </lg>
            <lg xml:id="lg2.2.129">
              <l>
തിരകളുംകോമപ്പട്ടകലേവീഴ്ത്തുടൻ തിരുവരതന്നിലഴകോടേ</l>
              <l> പരുഷംവല്ക്കലമെടുത്തുചാർത്തീട്ടു പെരികേശോഭിച്ചാളരശംഭോ</l>
            </lg>
            <lg xml:id="lg2.2.130">
              <l>
കനിവോടോമനിച്ചഗരാജൻമുമ്പിലണിയിച്ചുള്ള പൊന്നരഞാണം</l>
              <l> അകലെക്കൈവെടിഞ്ഞുടനേപുല്ലുകൊണ്ടണിഞ്ഞാൾ മേഖല ഹരശംഭോ.</l>
            </lg>
            <lg xml:id="lg2.2.131">
              <l>
കുളുർമുലമൊട്ടിലിഴകീടുന്നൊരു കളഭംമാച്ചങ്ങു മടിയാതെ</l>
              <l> വെളുവെളുത്തൊരു ഭസിതംകൊണ്ടുടൻ മുഴുവൻപൂശിനാളരശം​ഭോ.</l>
            </lg>
            <lg xml:id="lg2.2.132">
              <l>
പലകാലംമാസമുപവാസംചെയ്തു ഫലമൂലാദികളശിക്കയും</l>
              <l> കുളിയുംമൂന്നൂടെ ജപവുംഹോമവും കുറയാതെചെയ്താളരശംഭോ.</l>
            </lg>
            <lg xml:id="lg2.2.133">
              <l>
വരിഷക്കാലത്തുകഴുത്തോളംനീറ്റിൽ ശിശിരകാലത്തുപനിനീറ്റിൽ</l>
              <l> പെരിയവേനേല്ക്കു വെയിലത്തുനിന്നും തപംചെയ്തീടിനാളരശംഭോ. </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇങ്ങനെ ക്രമേണ തപസ്സു വർദ്ധിച്ചുവർദ്ധിച്ചുവന്നിട്ടു് ഒടുവിൽ,
</p>
            <lg xml:id="lg2.2.134">
              <l> “വിരവൊടാശ്രമനിലയേപോന്നിരു-</l>
              <l> ന്നെരിയും പഞ്ചാഗ്നിനടുവിലായ്.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ആ അവസരത്തിൽ ദേവി “തരത്തിൽ പൊൻവിളക്കെരിയുമവ്വണ്ണം
പെരികേശോഭിച്ചാൾ…” അനന്തരം,</p>
            <lg xml:id="lg2.2.135">
              <l> “ഒരുകാൽമേൽനിന്നു നിവരേക്കൈകൂപ്പിത്തിരുമിഴി രണ്ടുമിളകാതെ</l>
              <l> പെരിയ സൂര്യമണ്ഡലത്തെയുംനോക്കിപ്പരനെ സേവിച്ചാൾ…” </l>
            </lg>
            <!--end of "verse"-->
            <p style="noindent">പിന്നീടു് ‘യമനിയമാദിവിധികൾകൊണ്ടു്’ ഉൾക്കാമ്പു ശുദ്ധമാക്കീട്ടു്,
പ്രാണായാമംചെയ്തു പവനനെ വശത്താക്കി. ഇങ്ങനെ പല ചടങ്ങുകൾ യഥാവിധി അനുഷ്ഠിച്ചിട്ടു് ഒടുവിൽ
‘അമൃതസ്യന്ദിനി പരമാനന്ദിനി നിഭൃതനിഷ്കളശിവരൂപേ’ സുസമാധി സ്ഥിതിയുറച്ചു. ഈ അവസ്ഥയിൽ
പവനാഹാരവും വെടിഞ്ഞു ശിവപീയുഷത്താൽ നിറച്ചു് ‘തന്റെ കനകപത്മശ്രീ തിറനൽകും പൂമെയ്യിനെ’
ശിവൽപോഷിപ്പിക്കയും ചെയ്തു.
</p>
            <lg xml:id="lg2.2.136">
              <l> “മുനിപത്നിമാരും മുനിമാരുംവന്നു മലമകൾ തപോമഹിമാനം</l>
              <l> മഹിതംകണ്ടിട്ടുമനസിവിസ്മയംപെരികെപ്പൂണ്ടാർപോലരശംഭോ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ദേവിയുടെ തപോമാഹാത്മ്യത്താൽ ഉലകീരേഴും വിറയൽപൂണ്ടുവത്രേ.
ഇവിടെ ചതുർത്ഥവൃത്തം അവസാനിക്കുന്നു.
</p>
            <p style="indent">ശിവൻ സന്തുഷ്ടനായിട്ടു്,
</p>
            <lg xml:id="lg2.2.137">
              <l> “ഭസിതത്രിപുണ്ഡ്രമുടനണിനെറ്റിമേലുരസി</l>
              <l> ഭുജയോരണിഞ്ഞജിനമണിഭാണ്ഡകുണ്ഡികയും”</l>
              <l> </l>
            </lg>
            <!--end of "verse"-->
            <p style="noindent">ധരിച്ചു് പർവതിയുടെ അടുക്കൽവന്നു്,
</p>
            <lg xml:id="lg2.2.138">
              <l> “ചന്ദ്രാനനേ കുശലമല്ലീ നിനക്കു പുന-</l>
              <l> രെന്തെ? തപശ്ചരണഖിന്നം ത്വദംഗമിതു്;</l>
              <l> നിൻതാതനിന്നിതിനയച്ചാറുനന്നധിക-</l>
              <l> മന്ധത്വമുണ്ടിതര ഹരശംകരായനമഃ</l>
            </lg>
            <lg xml:id="lg2.2.139">
              <l>
വപുഷാശിരീഷദള മൃദുനാ വളർന്നുതപ-</l>
              <l> മബലേതുടർന്നതുടനതിസാഹസം പറകിൽ;</l>
              <l> നവമാലതീമലരു വെയിലേറ്റുണക്കമുട</l>
              <l> നതിനൊക്കുമെന്നറിക…</l>
            </lg>
            <lg xml:id="lg2.2.140">
              <l>
എന്തില്ലയാഞ്ഞിവിടെ വൻകാട്ടിൽ വന്നിനിയ</l>
              <l> ചെന്തീപ്പൂകയ്ക്കലനുവേലം കിടന്നുതപ-</l>
              <l> മബലേ തുടർന്നതുടനെന്താകിലും നിനവു</l>
              <l> ചന്ദ്രാനനേ! കഥയ…</l>
            </lg>
            <lg xml:id="lg2.2.141">
              <l>
ആനംഗതാപമുടനാരാനിലും പെരികെ</l>
              <l> നൂനം തുടർന്നിടുകിലാരെന്നു ചൊല്ലിടുക;</l>
              <l> മാനേലുമോമൽമിഴി ലോകേഷു ധന്യനവ-</l>
              <l> നാണുങ്ങളിൽ പെരികെ…” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നും മറ്റും നിർല്ലജ്ജം ചോദിക്കവേ, അംബിക,
</p>
            <p style="indent">‘ചൊല്ലീടു ശേഷമിതി കൺകൊണ്ടു തോഴിയൊടു’ മെല്ലെ പറകയാൽ, അവൾ
സംഗതികളെല്ലാം സംക്ഷേപിച്ചു പറഞ്ഞു. അതുകേട്ടു് ആ വടു പൊട്ടിച്ചിരിച്ചിട്ടു്, ശിവനെ ഒട്ടുവളരെ
അധിക്ഷേപിച്ചു. അവയിൽ ഒന്നു രണ്ടു പദ്യം മാത്രം ഉദ്ധരിക്കാം.
</p>
            <lg xml:id="lg2.2.142">
              <l> “ഉത്സാഹമിന്നു വിഷവിദ്യാം പഠിപ്പതിനു</l>
              <l> യുക്തം ഗിരീശവര പാണിഗ്രഹം ഝടിതി</l>
              <l> പക്ഷേ കടിക്കുമൊരു ചക്ഷുശ്രുതിപ്രവര-</l>
              <l> നക്ഷീണകോപമൊടു…</l>
            </lg>
            <lg xml:id="lg2.2.143">
              <l>
ആലിംഗനം പെരിയ വൈഷമ്യമേ സപദി</l>
              <l> ഫാലേന പീഡവരുമത്രേയുമല്ലളക-</l>
              <l> ജാലേ പിടിക്കുമുടനാചുംബനേ കൊടിയ-</l>
              <l> ഫാലേക്ഷണാഗ്നിയര…</l>
            </lg>
            <lg xml:id="lg2.2.144">
              <l>
അങ്കിക്കൊടുന്തിലകമോർത്താലവന്നു; തവ</l>
              <l> ചെങ്കുങ്കുമം; പുടവനാറുന്നതോല വന്നു;</l>
              <l> മംഗല്യപട്ടുതുകിൽ നീ ചാർത്തുമാറുമൊരു</l>
              <l> വൻകഷ്ടമെന്തിതര…” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇത്യാദി ഭർത്സനങ്ങൾ കേട്ടപ്പോൾ ഗിരികന്യയുടെ ഭാവം പകർന്നു.
</p>
            <lg xml:id="lg2.2.145">
              <l> “കഷ്ടം ജഗല്പതിയെ നിന്ദിച്ചു നാവുതവ</l>
              <l> പെട്ടെന്നുമൂർന്നിടുകിലും ദോഷമില്ലുലകിൽ</l>
              <l> മുട്ടെപ്പരന്നവനെ നീയെന്തറിഞ്ഞതയി</l>
              <l> ധൃഷ്ടാ വടോ, വിരമ…” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു വടുവിനെ വിലക്കീട്ടു് ദേവി ഭഗവാന്റെ ഗുണഗണങ്ങളെ
വർണ്ണിച്ചുതുടങ്ങി. ‘വായ്പോടു തങ്കലെഴുമദ്രീന്ദ്രജാപ്രണയവാക് ഭംഗികേട്ടു്’ സന്തുഷ്ടനായ പരമശിവൻ
“വാപേശുവാനുമഥപൂണ്മാനും” ആവേശിതനായി. എന്നാൽ ജഗദംബിക ഉന്നിദ്രകോപാവേശത്തോടുകൂടി
പിന്തിരിഞ്ഞുപോവാൻ ഭാവിച്ചപ്പോൾ ഭഗവാൻ സാക്ഷാൽ രൂപം കൈക്കൊണ്ടു.
ജഗത്ത്രിതയമാണിക്യമായ ഈശ്വരനെ കണ്ടമാത്രയിൽ, ‘സാ നില്ക്കയോ സപദിപോകെന്നരോ സുമുഖി!
മാൽതേടിയത്രേ’ ശിവൻ, പുഞ്ചിരിതൂകിക്കൊണ്ടു ദേവിയുടെ ആലോലമായ കരപത്മം പിടിച്ചസമയത്തു്,
</p>
            <lg xml:id="lg2.2.146">
              <l> “ശൈലേന്ദ്രനോടഥ പറഞ്ഞിട്ടുവേണമിനി” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു പറഞ്ഞു് കൈകുതറിക്കളഞ്ഞു.
</p>
            <p style="indent">വിവാഹമഹോത്സവവർണ്ണനയാണു് ആറാംവൃത്തം. വിവാഹം കഴിഞ്ഞു്,
</p>
            <lg xml:id="lg2.2.147">
              <l> “സർവകാലമണഞ്ഞു ചെന്നഥ പാർവതീപരമേശ്വരൌ</l>
              <l> സ്വാമിനൌ ജഗതാം സുഖത്തോടു മേവുന്ന” </l>
            </lg>
            <!--end of "verse"-->
            <p style="noindent">തിനോടുകൂടി കഥ അവസാനിക്കുന്നു.
</p>
            <p style="indent">ഈ കവിത മഴമംഗലത്തിന്റെ കൃതിയായിരിക്കത്തക്ക യോഗ്യതയില്ലാത്തതല്ല.
പണ്ഡിതനായ മി. മേനോൻ കൊണ്ടുവന്നിട്ടുള്ള തെളിവുകൾ പോരെന്നേ വായനക്കാർ
ഗ്രഹിക്കേണ്ടതായിട്ടുള്ളു. ഈ കൃതിയെ തേടിപ്പിടിച്ചു പ്രസാധനം ചെയ്തതിനു നാം അദ്ദേഹത്തോടു
കടപ്പെട്ടിരിക്കുന്നു.
</p>
          </div>
          <!--end of "subsection 2.4.6/II.2.0"-->
        </div>
        <!--end of "section 2.4/II.2"-->
        <div type="section" xml:id="sec2.5" n="2.5">
          <head type="sechead">മൂകാംബികാസ്തോത്രം–അകാരാദി</head>
          <lg xml:id="lg2.2.148">
            <l> “അദ്രിനിവാസിനി മൂകാംബികേ</l>
            <l> വിദ്യാസ്വരൂപിണി മൂകാംബികേ!</l>
            <l> ആത്മപ്രദേശിനി ദേവി മൂകാംബികേ!</l>
            <l> ആത്മാനന്ദപ്രദേ മൂകാംബികേ!</l>
          </lg>
          <lg xml:id="lg2.2.149">
            <l>
ഇന്ദീവരേക്ഷണേ! ഇന്ദുബിംബാനനേ!</l>
            <l> ഇന്ദുചൂഡപ്രിയേ! മൂകാംബികേ!</l>
            <l> ഈരേഴുലകിനു കാരണഭൂതയായ്</l>
            <l> മേവീടുമംബിംകേ! മൂകാംബികേ!</l>
          </lg>
          <lg xml:id="lg2.2.150">
            <l>
ഉള്ളം തെളിവിതിനുള്ളിൽ വാണീടണ-</l>
            <l> മുള്ളനാളൊക്കയും മൂകാംബികേ!</l>
            <l> ഊനം വരുത്തേണം രോഗങ്ങൾക്കൊക്കെയും</l>
            <l> ദീനദയാനിധേ! മൂകാംബികേ!</l>
          </lg>
          <lg xml:id="lg2.2.151">
            <l>
എന്നെ കനിവോടെ കാത്തരുളേണമെ-</l>
            <l> ന്നമ്മേ ദയാനിധേ മൂകാംബികേ!</l>
            <l> ഏണാംകബിംബനനേ മനോമോഹനേ</l>
            <l> മാഹേശ്വരപ്രിയേ മൂകാംബികേ!</l>
          </lg>
          <lg xml:id="lg2.2.152">
            <l>
ഐഹികസൌഖ്യവും മോക്ഷവും നൽകുന്ന</l>
            <l> മോഹവിനാശിനി മൂകാംബികേ!</l>
            <l> ഒക്കെയുപേക്ഷിച്ചു നിൻപാദപങ്കജം</l>
            <l> ചൊല്ക്കൊണ്ടു കാണായി മൂകാംബികേ!</l>
          </lg>
          <lg xml:id="lg2.2.153">
            <l>
ഓതുന്ന വേദപ്പൊരുളായിമേവുന്ന</l>
            <l> പാതകനാശിനി മൂകാംബികേ!</l>
            <l> ഔഡവമാലയണിഞ്ഞുവിളങ്ങുന്ന</l>
            <l> ദിവ്യജനാർച്ചിതേ! മൂകാംബികേ!</l>
          </lg>
          <lg xml:id="lg2.2.154">
            <l>
അന്തരമെന്നിയേ ചിന്തിപ്പവർക്കുള്ള</l>
            <l> സന്താപനാശിനി മൂകാംബികേ!</l>
            <l> മൂകാംബികേ ദേവി മൂകാംബികേ! ദേവി</l>
            <l> മൂകാംബികേ ദേവി മൂകാംബികേ!”</l>
            <l> </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ സ്തോത്രം ഞാൻ ധാരാളം കേട്ടിട്ടുണ്ടു്. എന്നാൽ ആരു
നിർമ്മിച്ചുവെന്നറിഞ്ഞുകൂടാ. ഇതേ വൃത്തത്തിൽ തന്നെ വേറെ ഒരു ദേവീ സ്തോത്രവും പ്രസിദ്ധമായിട്ടുണ്ടു്.
രണ്ടുപാദങ്ങൾ മാത്രം ഉദ്ധരിക്കുന്നു.
</p>
          <lg xml:id="lg2.2.155">
            <l> “കർത്തവ്യമെന്തെന്നു ചിത്തേ തിരിയാഞ്ഞൂ</l>
            <l> മന്നിലുഴലുന്നു മായയാലേ</l>
            <l> ദുർമ്മുഖമൊക്കവേ ദൂരെയകറ്റണം</l>
            <l> നിർമ്മലജ്ഞാനമുളവാക്കണം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">താഴെച്ചേർക്കുന്ന ഗുരുവായൂർ പുരേശ്വരസ്തോത്രം പോലെ പ്രസിദ്ധമായിട്ടു്
വളരെച്ചുരുക്കം കീർത്തനങ്ങളേ ഉള്ളു. കവി പൂന്താനമായിരിക്കുമോ ​എന്തോ?
</p>
          <lg xml:id="lg2.2.156">
            <l> “കണ്ണനാമുണ്ണിയേക്കാണുമാറാകണം</l>
            <l> കാർമേഘവർണ്ണനെക്കാണുമാറാകണം</l>
            <l> കിങ്കിണിനാദങ്ങൾ കേഴുകൾക്കുമാറാകണം</l>
            <l> കീർത്തനം ചൊല്ലിപ്പുകൾത്തുമാറാകണം</l>
            <l> കുത്തുകളോരോന്നു കേൾക്കുമാറാകണം</l>
            <l> കെല്പേറും പൈതലേ കാണുമാറാകണം</l>
            <l> കേളി പെരുത്തോനേ കാണുമാറാകണം</l>
            <l> കൈവല്യമൂർത്തിയെക്കാണുമാറാകണം</l>
            <l> കൊഞ്ചലോടെ മൊഴികേൾക്കുമാറാകണം</l>
            <l> കൌതുകപ്പൈതലേ കാണുമാറാകണം</l>
            <l> കന്മഷവൈരിയേക്കാണുമാറാകണം</l>
            <l> കണ്ടുകണ്ടുള്ളം തെളിയുമാറാകണം.” </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 2.5/II.2"-->
        <div type="section" xml:id="sec2.6" n="2.6">
          <head type="sechead">ഗുരുസ്തവം (അകാരാദി)</head>
          <p style="noindent">ഗുരുജനങ്ങളോടുള്ള ഭക്തിക്കു ലോപമില്ലാതിരുന്ന അക്കാലത്തു ഈ
മാതിരി ചില കൃതികളും ഉണ്ടായതിൽ അത്ഭുതപ്പെടാനില്ല. ഈ കൃതിയിൽ ഒരു ഭാഗം ഇവിടെ
പകർത്തിക്കൊള്ളട്ടേ.
</p>
          <lg xml:id="lg2.2.157">
            <l> “അജ്ഞാനമുള്ളവയൊക്കെക്കളയേണം</l>
            <l> വിജ്ഞാനമെന്നുള്ളിൽ വർദ്ധിക്കേണം</l>
            <l> ആജ്ഞാപിച്ചീടണം നല്ലവഴികൊണ്ടു</l>
            <l> നിത്യം ഗുരുനാഥ! കുമ്പിടുന്നേൻ.” </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 2.6/II.2"-->
        <div type="section" xml:id="sec2.7" n="2.7">
          <head type="sechead">ശ്രീരാമസ്തോത്രങ്ങൾ</head>
          <p style="noindent">പലകാലങ്ങളിലായി അസംഖ്യം സ്തോത്രങ്ങൾ രാമപരമായുണ്ടായിട്ടുണ്ടു്.
അവയെ ആരു് ഏതുകാലത്തു ചമച്ചുവെന്നു നിർണ്ണയിക്കാൻ തരമില്ല.
“അത്യന്തമായുള്ളൊരാപത്തസുരരാൽ” ഇത്യാദി സ്തോത്രത്തിനു നല്ല പഴക്കവും പ്രചാരവും ഉണ്ടു്.
</p>
          <div type="subsection" xml:id="sec2.7.1" n="2.7.1">
            <head type="subsechead">വടക്കുന്നാഥസ്തോത്രങ്ങൾ</head>
            <p style="noindent">അകാരാദിയും അല്ലാതെയും അനേകം വടക്കുന്നാഥകീർത്തനങ്ങൾ
കാണുന്നു. അവയിൽ ചിലതു ഉണ്ണായിവാര്യരുടേതെന്നു വിശ്വസിച്ചുവരുന്നു.
</p>
            <lg xml:id="lg2.2.158">
              <l> “അദ്രിമുകളിൽ വൃഷദാരൂഢനായി-</l>
              <l> ട്ടദ്രിസുതയെ മടിയിൽചേർത്തു.</l>
              <l> കദ്രുസുതഗണഭൂഷണനായിവാഴും</l>
              <l> രുദ്രനായുള്ള വടക്കുന്നാഥേ!</l>
              <l> ആകാശംപോലെ പ്രകാശിച്ചുലോകത്തി-</l>
              <l> ലാകാശഗംഗയെ ച്ചൂടിനിത്യം</l>
              <l> ആകെനിറഞ്ഞങ്ങിരുന്നരുളീടുന്നോ-</l>
              <l> രേകസ്വരൂപ വടക്കുന്നാഥ!” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്ന അകാരാദിസ്തോത്രത്തിനു വലിയ പഴക്കമുണ്ടെന്നു തോന്നുന്നില്ല.
</p>
            <p style="indent">നല്ല അർത്ഥപുഷ്ടിയും ശബ്ദഭംഗിയുമുള്ള വേറൊരു കീർത്തനം കാണുന്നുണ്ടു്.
തൽകർത്താവു് ഗിരിജാകല്യാണകർത്താവായ രാമവാര്യരാകുന്നു. അതിനെ ചുവടേ
പകർത്തിക്കൊള്ളുന്നു.
</p>
            <lg xml:id="lg2.2.159">
              <l> “അനർഗ്ഗളം ദുരിതം ചെയ്തിരിക്കും കാലവും പോകും</l>
              <l> അടുക്കമന്തകനായുസ്സൊടുക്കത്തിങ്കൽ</l>
              <l> നടുക്കുകണ്ടകൻ വന്നിങ്ങടിക്കുമെന്നതിനാൽ നി-</l>
              <l> ന്നടിയ്ക്കോളമടുത്തേൻ ഞാൻ വടക്കുന്നാഥ!</l>
              <l> ആദിയും നിന്നവധിയും ജാതിയും പേർമഹിമയും</l>
              <l> മാധവനുമറിവീല ചതുർമ്മുഖനും</l>
              <l> ആതിരാനിൻ തിരുനാളെന്നേതുഹേതു ജനം ചൊൽവാൻ</l>
              <l> ഭൂതനാഥ ശിവശംഭൊ! വടക്കുന്നാഥ!</l>
              <l> ഇരിക്കുന്നു ഗിരികന്യാ തിരുത്തുടയിലെപ്പൊഴും</l>
              <l> രമിക്കുന്നു സുരധുനി ജടമുടിയിൽ-</l>
              <l> ഭരിക്കുന്നു ജഗദ്വാസികളെ നീനിൻ ചരിത്രത്തിൽ</l>
              <l> ധരിക്കാവല്ലിനിക്കേതും വടക്കുന്നാഥ!</l>
              <l> ഈവിധങ്ങൾ നിരൂപിച്ചാൽ സേവചെയ്വാനധികാരം</l>
              <l> ദേവകൾക്കും മുനികൾക്കുമിനിക്കുമൊക്കും</l>
              <l> ആവോളം ഞാൻ ഭജിക്കുന്നേൻ താവകംമേ പരംതത്വം</l>
              <l> ഭാവനയിലുദിക്കേണം വടക്കുന്നാഥ!</l>
              <l> ഉറ്റവരും പറ്റുപാങ്ങും വിത്തപൂരം വസ്തുസാരം</l>
              <l> ചെറ്റുപോരാ ചെറ്റുപോരാ യെന്നൊഴിഞ്ഞുണ്ടൊ,</l>
              <l> അറ്റുപോമായുസ്സൊരുനാൾ ചെറ്റതുണ്ടോ ചിന്ത നൃണാം</l>
              <l> വിറ്റുതിന്നും വിധൌപുണ്യം വടക്കുന്നാഥ!</l>
              <l> ഊരുതെണ്ടി നടന്നീടും ഭൂസുരർ പോലുമാവേശാൽ</l>
              <l> ആരുവാൻ ത്വാം ഭജിക്കുന്നു പാരിലിന്നോർത്താൽ</l>
              <l> നരകം നാരിമാർ മൂലമെത്തിടുന്നു മേലവറ്റിൽ</l>
              <l> എത്തിടൊല്ലെയെനിക്കാശ വടക്കുന്നാഥ!</l>
              <l> എന്നിലേകു കൃപ മുൻപെസമ്പദമിങ്ങയയ്ക്കേണ്ട</l>
              <l> മന്ദധീകൾ പുരന്മാർക്കും വന്നുപോയ് നാശം</l>
              <l> പംക്തിവക്ത്രനതിൽകൂടും കുന്തിപുത്രൻഭവൽഭക്തൻ</l>
              <l> നന്ദികേശമഹം വന്ദേ വടക്കുന്നാഥ!</l>
              <l> ഏതുപുണ്യമേതുപാപമാരറിഞ്ഞു? ദേഹി നീ മേ</l>
              <l> പ്രതിഭൂതസ്ഥിതാമേധാമോദതാം ദൃഷ്ടിം</l>
              <l> കാത്തിടേണമടിയനെ വീഴ്ത്തിടൊല്ലേ ഭവസിന്ധൌ</l>
              <l> തീർത്തിടേണം ദുരിതങ്ങൾ വടക്കുന്നാഥ!</l>
              <l> ഐതിഹാസം ചാന്ദ്രമൈന്ദ്രം മദനബാണം ചൂതബാണം</l>
              <l> ശ്വേതഫലം ഭൂതകാലം പീതകാകോളം</l>
              <l> ആരുംമാരുംഭജിയ്ക്കാതെ മറ്റുവാർത്താ ഫലമെന്തു്?</l>
              <l> ഭൈരവൻവന്നടുക്കുമ്പോൾ വടക്കുന്നാഥ!</l>
              <l> ഒത്തവണ്ണം ചിത്തകാമ്പിലോർത്തിടാതെ ഭവൽപാദം</l>
              <l> പാർത്തിരിക്കന്നവർ ജന്മം പാരിനുഭാരം</l>
              <l> കൈത്തലേപാശദണ്ഡങ്ങളൊത്തു കാലനടുക്കുമ്പോൾ</l>
              <l> നൃത്തനാഥ തുണ നീതാൻ വടക്കുന്നാഥ!</l>
              <l> ഓത്തുചൊല്ലും ദ്വിജന്മാരും പേർത്തുമാത്രം ജപിപ്പോരും</l>
              <l> തീർത്തറിയാഭവത്തത്വം ധൂർത്തനാം ഞാൻ കഥം ജാനേ</l>
              <l> തത്വമൊന്നുമറിവീലെന്നോർത്തു നമ്മെ ത്യജിക്കൊല്ലെ</l>
              <l> സത്വമൂർത്തേ ദയാം ദേഹി വടക്കുന്നാഥ!</l>
              <l> ഔവ്വരമാർണ്ണസംമൂന്നും തൈജസംപാവനം ഷഷ്ഠം</l>
              <l> വൈയതം സപ്തമമന്ത്യം യാജമാനംപോൽ</l>
              <l> അഷ്ടമൂർത്തേ! ഭവഭംഗമൊട്ടൊഴിഞ്ഞുണ്ടോരേടത്തിൽ</l>
              <l> വിഷ്ടപേ വിദ്യതേ വസ്തു വടക്കുന്നാഥ.</l>
              <l> അർക്കചന്ദ്രശിഖിനേത്ര പുഷ്കരാക്ഷീഹൃതഗാത്ര!</l>
              <l> ദുഷ്കൃതോത്സാരണവേത്ര! സൽഗുണസ്തോത്ര!</l>
              <l> രക്ഷ സച്ചിൽസുഖമാത്രവിഗ്രഹപ്രണയമിത്ര!</l>
              <l> ഭിക്ഷുഗാത്ര! സുചരിത്ര! വടക്കുന്നാഥ!</l>
              <l> അക്ഷയോക്ഷവരവാഹ! ദക്ഷയാഗക്ഷതിദക്ഷ!</l>
              <l> ലക്ഷകോടി ജഗദണ്ഡഭക്ഷണാതൃപ്ത</l>
              <l> ഭൈക്ഷവൃത്തിനിരത! പഞ്ചാക്ഷര പഞ്ജരസിംഹ</l>
              <l> ദക്ഷിണകൈലാസവാസ വടക്കുന്നാഥ” </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.7.1/II.2.0"-->
          <div type="subsection" xml:id="sec2.7.2" n="2.7.2">
            <head type="subsechead">പഞ്ചാക്ഷരസ്തോത്രം</head>
            <p style="noindent">ഈ സ്തോത്രത്തിൽ ‘പെരുവാരത്തെഴുമചലസുതാരമണ’ എന്നു
കാണുന്നതുകൊണ്ടു് കവി പറവൂർതാലൂക്കിൽ പെരുവാരത്തിനു സമീപം ജീവിച്ചിരുന്നുവെന്നൂഹിക്കാം.
മറ്റൊരു വിവരവും നമുക്കു ലഭിച്ചിട്ടില്ല. കവിതാദ്ധ്വാവിൽ സഞ്ചരിച്ചു നല്ല തഴക്കം സിദ്ധിച്ചിട്ടുള്ള
ആളായിരുന്നുവെന്നു ഈ സ്തോത്രം വിളിച്ചുപറയുന്നു. സ്തോത്രത്തെ താഴെ പകർത്തുന്നു.
</p>
            <lg xml:id="lg2.2.160">
              <l> “നാകാന്തക! സുരഗണസേവിത! ഗിരിവരജാരമണ! കൃപാലയ!</l>
              <l> പുരനാശന! തരളവിലോചന! ഗരളാശന ഭസിതവിലേപന</l>
              <l> പരിപാവന! സുരനദിശേഖര! പരചിന്മയ ഫണിഗണഭൂഷണ!</l>
              <l> പരിപാലയ പെരുവാരത്തെഴുമചലസുതാരമണതൊഴുന്നേൻ.</l>
            </lg>
            <lg xml:id="lg2.2.161">
              <l>
മമമരണേ യമഭടരുടനേ കൊടുവചനവുമിടയിടെയടിയും</l>
              <l> ഞെടുഞെടെയടികൊണ്ടുടനടിയനുടലുടഞ്ഞു വലഞ്ഞിടുമ്പോൾ</l>
              <l> വടിവേറീടിന ജടയുടെ നടുവേ സുരതടിനിയമുഡുപതികലയും</l>
              <l> തോന്നുക മമ പെരു…</l>
            </lg>
            <lg xml:id="lg2.2.162">
              <l>
ശിക്ഷിച്ചവർ കണ്ഠേശൃംഖല നിക്ഷേപിച്ചാകർഷിച്ചു ക്ഷിപ്രം</l>
              <l> പ്രക്ഷേപിച്ചുടനേ വീർക്കുമ്പോൾ ദക്ഷാരികനിഞ്ഞരുളീടുക</l>
              <l> മൽക്ഷയമവർ കരുതുമൊരളവിൽ രക്ഷതുമാം പെരു…</l>
            </lg>
            <lg xml:id="lg2.2.163">
              <l>
വാടാതവർ പടുനിനദംകൊണ്ടാടീടുമൊരു തുടലുപിടിച്ചു</l>
              <l> പൊടിതടവിനചുടുമണൽ നടുവേയുടനേ കൊണ്ടോടീടുമ്പോൾ</l>
              <l> ചുടുചുടെയതു സഹിയാഞ്ഞടിയന്നുടലതികഠിനം വീർക്കുമ്പോൾ</l>
              <l> നൽവഴിമുനയരുൾപെരു…</l>
            </lg>
            <lg xml:id="lg2.2.164">
              <l>
യദപിഗുരുതരമാകിന ഘോരപാതകമടിയൻ ചെയ്തതിനുടെ</l>
              <l> കാതലറുത്തരുളീടുക ഗജമുഖതാത! ശരണ്യാദരപൂർവം</l>
              <l> നാഥകൃപാസാഗരേ! ഭോ ഭവഭീതിവിമോചന സതതം പരി</l>
              <l> പാലയമാം പെരുവാര…</l>
            </lg>
            <lg xml:id="lg2.2.165">
              <l>
പരിപാലയഫാലവിലോചന! പരിപാലയശൂലധരായുധ!</l>
              <l> പരിപാലയനീലഗളാഞ്ചിത! പരിപാലയ കാലവിനാശന!</l>
              <l> പുരുമഹിമകൾതവ പുകഴ്‌വതിനരുതരുതിഹഫണികുലവരനും</l>
              <l> പുരഹരശ്രീപെരുവാര…” </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.7.2/II.2.0"-->
          <div type="subsection" xml:id="sec2.7.3" n="2.7.3">
            <head type="subsechead">ദശാവതാരസ്തോത്രം</head>
            <p style="noindent">അക്ഷരമാലാക്രമത്തിൽ രചിച്ചിട്ടുള്ള ഒരു ഹൃദ്യമായ സ്തോത്രമാണിതു്:
</p>
            <lg xml:id="lg2.2.166">
              <l> “അപ്പാൽക്കടലിൽ ഭൂമിയുമപ്പൂമകളോടും</l>
              <l> സർപ്പാധിപശില്പാകൃതിതല്പേമരുവുന്നീ-</l>
              <l> യുൾപ്പൂവിലനല്പാദരമെപ്പോഴുമിരിപ്പാൻ</l>
              <l> ത്വൽപാദമതിപ്പോളരുൾ ഗോവിന്ദമുകുന്ദാ” </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.7.3/II.2.0"-->
          <div type="subsection" xml:id="sec2.7.4" n="2.7.4">
            <head type="subsechead">ശ്രീകൃഷ്ണകേശാദിപാദസ്തോത്രം</head>
            <p style="noindent">ഭക്തിരസപ്രചുരമായ ഈ കീർത്തനം പൂന്താനത്തിന്റേതാണെന്നു ചിലർ
പറയുന്നു.
</p>
            <lg xml:id="lg2.2.167">
              <l> “പച്ചക്കല്ലിൻ പ്രഭകളെ വെല്ലും തിരുമൈമുഴുതുകിൽ കാണാകേണം</l>
              <l> നാരായണജയ താവകമണിമെയ് മനസി സദാ മമ കാണാകേണം</l>
              <l> തരുണദിവാകരകോടിസമാനം കനകകീരീടം കാണാകേണം</l>
              <l> പരിമളമിളകും പൂരികുഴലാകുമിരുൾമുകിൽനികരം കാണാകേണം.</l>
              <l> ചടുലതരാളകരഞ്ജിതമായൊരു നിടിലതടം മമകാണാകേണം</l>
              <l> മംഗലഭംഗി നിരന്നു കലർന്നൊരു കുങ്കുമതിലകം കാണാകേണം”<hi style="snum">ഇത്യാദി.</hi> </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.7.4/II.2.0"-->
          <div type="subsection" xml:id="sec2.7.5" n="2.7.5">
            <head type="subsechead">ശോണാദ്രീശകീർത്തനം</head>
            <p style="noindent">ഈ കീർത്തനത്തിന്റെ കർത്താവു വാഴുമാവേലിപ്പോറ്റിയുടെ മകനും
പ്രസിദ്ധ ജൌതിഷകനുമായ കൃഷ്ണാത്തു പിള്ളയുടേതാണെന്നു ചിലർ പറയുന്നു. മറ്റു ചിലരുടെ
അഭിപ്രായത്തിൽ ഇതു് വാഴുമാവേലിപ്പോറ്റിയോടു് ജ്യോതിഷം അഭ്യസിക്കാനായി വടക്കുനിന്നു
ചെങ്ങന്നൂർവന്നു താമസിച്ച ഒരു ഉഴുത്തുറവാര്യരുടെ കൃതിയത്രേ. ഈ അകാരാദി സ്തോത്രത്തിന്റെ ഒരു
ഭാഗം താഴെ ചേർക്കുന്നു.
</p>
            <lg xml:id="lg2.2.168">
              <l> “ശോണമാമലതന്നിൽ വിളങ്ങുന്നോ-</l>
              <l> രേണനേർ മിഴി പാർവതീവല്ലഭ!</l>
              <l> ക്ഷീണമൊക്കെയൊഴിച്ചരുളേണമേ</l>
              <l> ചന്ദ്രശേഖരപാഹിമാം പാഹിമാം.”</l>
              <l> അന്തകൻ തന്നെച്ചെന്തിരുക്കണ്ണിനാൽ</l>
              <l> വെന്തുനീറ്റിയ ബന്ധുരാംഗ! തവ</l>
              <l> ചെന്തിരുപ്പാദം കൂപ്പുന്നേൻ സന്തതം</l>
              <l> ചന്ദ്രശേഖര! പാഹിമാം പാഹിമാം”<hi style="snum">ഇത്യാദി</hi> </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.7.5/II.2.0"-->
          <div type="subsection" xml:id="sec2.7.6" n="2.7.6">
            <head type="subsechead">കണ്ഠീപുരേശകീർത്തനം</head>
            <p style="noindent">കർത്താവാരെന്നു നിശ്ചയമില്ല. കണ്ടിയൂരപ്പനെപ്പറ്റി ഏതോ ഒരു ഭക്തൻ
രചിച്ചിട്ടുള്ളതാണെന്നു മാത്രം പറയാം. ഒരു ഭാഗം ഉദ്ധരിച്ചുകൊള്ളട്ടെ.
</p>
            <lg xml:id="lg2.2.169">
              <l> “തുംഗമായൊരു ചെഞ്ചിടതന്നിലേ ഗംഗാദേവിയും, ചന്ദ്രക്കലതാനും,</l>
              <l> ഭംഗിയായ് മമ കാണുമാറേകണം കണ്ടിയൂരപ്പ! ഭഗവാനെ! പാഹിമാം.</l>
            </lg>
            <lg xml:id="lg2.2.170">
              <l>
മുന്നം കാമനെ ച്ചുട്ടുപൊടിച്ചൊരുമൂന്നാം തൃക്കണ്ണും മറ്റു നേത്രങ്ങളും</l>
              <l> എന്നുമെന്നുള്ളിൽ തോന്നുമാറാകേണം കണ്ടിയൂർ …</l>
            </lg>
            <lg xml:id="lg2.2.171">
              <l>
ഭക്തവാത്സല്യമേറും പശുപതേ! ഭക്തിമുക്തിദ! നിൻ നയനങ്ങളാൽ</l>
              <l> ഭക്തദാസനാമെന്നെക്കടാക്ഷിക്ക കണ്ടിയൂർ…</l>
            </lg>
            <lg xml:id="lg2.2.172">
              <l>
വാസുകീ തക്ഷകരൂപമാം കുണ്ഡലം, ഭാസിക്കുന്നോരു കർണ്ണയുഗളവും,</l>
              <l> നാസികയതും കാണുമാറാകണം കണ്ടിയൂർ…</l>
            </lg>
            <lg xml:id="lg2.2.173">
              <l>
കോടിസൂര്യനും ചന്ദ്രനും വന്നാലുംധാടികൊണ്ടുജയിപ്പാൻകഴിയാത്ത</l>
              <l> മോടി ചേരുന്ന നിൻമുഖം കാണണം കണ്ടിയൂർ…</l>
            </lg>
            <lg xml:id="lg2.2.174">
              <l>
കാളകൂടത്തിൽ കാന്തിവിളങ്ങുന്ന കാളകണ്ഠവും, നാഗാഭരണവും,</l>
              <l> മേളമോടിന്നു കാണുമാറാകണം കണ്ടിയൂർ…</l>
            </lg>
            <lg xml:id="lg2.2.175">
              <l>
സാരംഗം, മഴു, ദാനമഭയവും, ചേരും നാലുകരങ്ങളും, വക്ഷസ്സും,</l>
              <l> നേരേ നല്ലോരുദരവും കാണണം കണ്ടിയൂർ…</l>
            </lg>
            <lg xml:id="lg2.2.176">
              <l>
ശീഘ്രമിഷ്ടഫലത്തെക്കൊടുക്കുന്നവ്യാഘ്രചർമ്മംധരിക്കുംനിന്മദ്ധ്യത്തെ</l>
              <l> ഓർക്കണം ഞാൻ മനസ്സിലനാരതം കണ്ടിയൂർ…</l>
            </lg>
            <lg xml:id="lg2.2.177">
              <l>
ഊരുയുഗ്മവും, ജാനുയുഗളവും, ചാരുവായ കണങ്കാലുമങ്ങനെ</l>
              <l> മാരാരാതേ! വിളങ്ങേണമെന്നുള്ളിൽ കണ്ടിയൂർ…” </l>
            </lg>
            <!--end of "verse"-->
            <p style="noindent">പ്രകൃതസ്തോത്രം എഴുത്തച്ഛന്റെ കാലശേഷമുണ്ടായതായിരിക്കണം.
</p>
          </div>
          <!--end of "subsection 2.7.6/II.2.0"-->
          <div type="subsection" xml:id="sec2.7.7" n="2.7.7">
            <head type="subsechead">ഗണപതിസ്തോത്രം</head>
            <p style="noindent">അകാരാദിക്രമത്തിൽ എഴുതപ്പെട്ടിരിക്കുന്ന ഈ കീർത്തനത്തിനു വളരെ
പഴക്കമുണ്ടു്.
</p>
            <lg xml:id="lg2.2.178">
              <l> “അരഹര ശിവപുരഹരഭഗവാൻ വിരവൊടുമദകരിവടിവായുടനേ</l>
              <l> മലമകളരികേപിടിയുടെവടിവായ്മരുവിനകാലംഗണപതിജയജയ.</l>
              <l> ആനകളിടയിൽനടന്നിരുവരുമായ് കാനനമൊക്കെഞെരിച്ചുതകർത്തു</l>
              <l> മാനസമുറ്റുകളിച്ചൊരുനാളിൽമലമകളരികേ ഗണപതി ജയജയ” </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.7.7/II.2.0"-->
          <div type="subsection" xml:id="sec2.7.8" n="2.7.8">
            <head type="subsechead">സരസ്വതിസ്തോത്രങ്ങൾ</head>
            <p style="noindent">ഈ ഇനത്തിലും അസംഖ്യം കീർത്തനങ്ങൾ പ്രചാരത്തിലിരിക്കുന്നു.
അവയുടെയും കാലം, കർത്താക്കൾ മുതലായവ അജ്ഞാതമായിരിക്കുന്നതേയുള്ളു.
</p>
            <lg xml:id="lg2.2.179">
              <l> “പങ്കജഭവജായേ കവിപ്പെണ്ണേ</l>
              <l> വിദ്യാമുഖ്യസരസ്വതിയേ ജയ</l>
              <l> പാലോലും മൊഴിയാളെയെന്നാവിന്മേൽ</l>
              <l> വാണീടുന്ന സരസ്വതിയെ ജയ.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്ന കീർത്തനത്തിനു കുറേ പ്രാചീനത്വം കല്പിക്കാമെന്നു തോന്നുന്നു.
</p>
          </div>
          <!--end of "subsection 2.7.8/II.2.0"-->
          <div type="subsection" xml:id="sec2.7.9" n="2.7.9">
            <head type="subsechead">കാർത്ത്യായണീസ്തോത്രം. (അകാരാദി)</head>
            <lg xml:id="lg2.2.180">
              <l> “അമ്മേ ഭഗവതി നാരായണീ ഗൌരി</l>
              <l> ആനന്ദദേവികൈതൊഴുന്നേൻ</l>
            </lg>
            <lg xml:id="lg2.2.181">
              <l>
ആദിഭഗവതി, ദേവി സരസ്വതി!</l>
              <l> ആദികാർത്യായണീ കൈതൊഴുന്നേൻ.</l>
            </lg>
            <lg xml:id="lg2.2.182">
              <l>
ഇന്ദ്രാരികളായ സുംഭനിസുംഭരേ</l>
              <l> യില്ലാതെയാക്കിയോളേ തൊഴുന്നേൻ.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇതു കൊടുങ്ങല്ലൂർ ഭഗവതിയെപ്പറ്റി ആ ദിക്കിലെ ഏതോ ഒരു കവി
നിർമ്മിച്ചതാണെന്നു മാത്രം ഊഹിക്കാം.
</p>
          </div>
          <!--end of "subsection 2.7.9/II.2.0"-->
          <div type="subsection" xml:id="sec2.7.10" n="2.7.10">
            <head type="subsechead">മറ്റൊരു വടക്കുന്നാഥസ്തോത്രം</head>
            <p style="noindent">ഗ്രന്ഥകർത്താവാരായിരുന്നാലും നല്ല വാക്ചാതുരിയുള്ള ആളാണു്.
</p>
            <lg xml:id="lg2.2.183">
              <l> “അമ്പിളിത്തെല്ലും പിച്ചകമാലയുംതുമ്പമാലയും ചാർത്തിവിളങ്ങുന്ന</l>
              <l> അമ്പിൽനല്ല തിരുമുടികാണണം തൃശ്ശിവപേർവാഴും ശിവശംഭോ.</l>
            </lg>
            <lg xml:id="lg2.2.184">
              <l>
താരിൽമാനിനീകാന്തൻ മുകുന്ദനും സാരസാനനൻതാനും സുരന്മാരും</l>
              <l> നാരദാദിമുനികൾ സേവിപ്പൊരു തൃശ്ശിവ…</l>
            </lg>
            <lg xml:id="lg2.2.185">
              <l>
ബാലചന്ദ്രനോടൊത്തു വിലസുന്നഫാലദേശേ വിളങ്ങുംനയനവും</l>
              <l> ലീലകോലുന്ന ചില്ലീയുഗളവും തൃശ്ശി…</l>
            </lg>
            <lg xml:id="lg2.2.186">
              <l>
ആദിത്യചന്ദ്രന്മാരായ് വിളങ്ങുന്നോരിന്ദ്രനീലസമാനകനീനികൾ</l>
              <l> നീലപത്മസമാന നയനവും തൃശ്ശി…</l>
            </lg>
            <lg xml:id="lg2.2.187">
              <l>
ചാരുതൈലസുമസമനാസയും പാരംമിന്നുന്ന ദന്തവസനവും</l>
              <l> നേരേകാണണം ദന്താവലികളും തൃശ്ശി…</l>
            </lg>
            <lg xml:id="lg2.2.188">
              <l>
കർണ്ണകുണ്ഡലമണ്ഡിതഗണ്ഡവും പൂർണ്ണംമിന്നുന്നോരാനനപത്മവും</l>
              <l> മുന്നിലാമ്മാറു കാണായ്വരേണമേ തൃശ്ശി…</l>
            </lg>
            <lg xml:id="lg2.2.189">
              <l>
കണ്ഠശോഭയും കാളകൂടാഭയും കണ്ടാൽകൌതുകമേറും തിരുമാറും</l>
              <l> കണ്ടാവു നീലകണ്ഠദയാനിധേ തൃശ്ശി…</l>
            </lg>
            <lg xml:id="lg2.2.190">
              <l>
എപ്പോഴും തിരുമാറിലണിയുന്ന സർപ്പമാലകൾ പൊന്മണിമാലകൾ</l>
              <l> പുഷ്പമാലകൾ കാണായ്വരേണമേ തൃശ്ശി…</l>
            </lg>
            <lg xml:id="lg2.2.191">
              <l>
മാനുംവെണ്മഴുവാദിയാമായുധം പാരമന്യേവിളങ്ങുംതൃക്കൈകളും</l>
              <l> മാനസതാരിലെപ്പൊഴും തോന്നണം തൃശ്ശി…</l>
            </lg>
            <lg xml:id="lg2.2.192">
              <l>
ആലിലയ്ക്കൊത്തോരുദരശോഭയും ചാലേമിന്നുന്ന രോമാവലികളും</l>
              <l> കാർശ്യമാർന്നുള്ള മദ്ധ്യപ്രദേശവും തൃശ്ശി…</l>
            </lg>
            <lg xml:id="lg2.2.193">
              <l>
നാഗചർമ്മലസിതകടിതടം ഭോഗിരാജവിരാജിതകാഞ്ചിയും</l>
              <l> നാഗരാജകരാഭം തുടരണ്ടും തൃശ്ശി…</l>
            </lg>
            <lg xml:id="lg2.2.194">
              <l>
ചാരുതാപൂണ്ടുജാനുയുഗളവുംകാമബാണധിയ്ക്കൊത്തകണങ്കാലും</l>
              <l> ചന്തമേറും പുറവടിനൂപുരം തൃശ്ശി…</l>
            </lg>
            <lg xml:id="lg2.2.195">
              <l>
ഭക്തരാകുംജനങ്ങൾ മനസ്സിലുള്ള ജ്ഞാനമിരുൾതീർത്തു വിലസുന്ന</l>
              <l> ഉത്തുംഗ നഖചന്ദ്രികാശോഭയും തൃശ്ശി…” ഇത്യാദി </l>
            </lg>
            <!--end of "verse"-->
            <p style="noindent">കവിയെപ്പറ്റി ഒന്നും അറിഞ്ഞുകൂട. എഴുത്തച്ഛന്റെ കാലശേഷം
ജീവിച്ചിരുന്നയാളായിരിക്കാമെന്നു തോന്നുന്നു.
</p>
          </div>
          <!--end of "subsection 2.7.10/II.2.0"-->
          <div type="subsection" xml:id="sec2.7.11" n="2.7.11">
            <head type="subsechead">വേണുഗോപാലസ്തവം</head>
            <lg xml:id="lg2.2.196">
              <l> “ഓടക്കുഴൽവിളിയോടെ മുന്നിൽ ഓടിവന്നാലുംമുകുന്ദ!</l>
              <l> പാടിയുംപന്തുവരാടിയും തോടിയുംപാടിയുമാനന്ദമോടുടനാടിയും<hi style="snum">ഓട</hi></l>
            </lg>
            <lg xml:id="lg2.2.197">
              <l>
പീലിക്കാർക്കൂന്തലും കെട്ടി–അതിൽ</l>
              <l> ചാലവേ മാലകൾ ചാർത്തി</l>
              <l> ബാലകന്മാരൊരുമിച്ചുമേളിച്ചു</l>
              <l> ലീലകൾചെയ്ത നീലാംബരസോദര! <hi style="snum">ഓട</hi></l>
            </lg>
            <lg xml:id="lg2.2.198">
              <l>
ബാലത്തരുണിമാർതന്റെ–നല്ല</l>
              <l> ചേലകളാകക്കവന്നു.</l>
              <l> ആലിൻമുകളിലങ്ങേറി വസിച്ചൊരു</l>
              <l> ബാലക! നീ മമ മാലുകൾതീർക്കുവാൻ. <hi style="snum">ഓട</hi></l>
            </lg>
            <lg xml:id="lg2.2.199">
              <l>
അന്തകഭീതി വരുമ്പോൾ–എന്റെ-</l>
              <l> യന്തിമസീമനി വേഗാൽ</l>
              <l> ചന്തംചിന്തീടുന്ന നിന്നുടെ പൂമേനി</l>
              <l> ഹന്ത പുരോഭാഗേ കാണായ്വരേണമേ.                      (ഓട) </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.7.11/II.2.0"-->
          <div type="subsection" xml:id="sec2.7.12" n="2.7.12">
            <head type="subsechead">ഗുരുവായൂർ പുരേരസ്തവം</head>
            <p style="noindent">ഇതു വളരെ പുരാതനമാണെന്നു തോന്നുന്നില്ല.
</p>
            <lg xml:id="lg2.2.200">
              <l> “കാരുണ്യവാരിധേ ഹര! ഗുരുമാരുതഗേഹപതേ.</l>
            </lg>
            <lg xml:id="lg2.2.201">
              <l>
പാരിച്ചസംസാരമാകും ജലനിധൌ</l>
              <l> പാരാതെവീണങ്ങുഴലും ജനങ്ങൾക്കു</l>
              <l> പാരം ലഭിപ്പതിന്നായൊരു പോതമാം</l>
              <l> ചാരു തവ പദം നിത്യംവണങ്ങുന്നേൻ. <hi style="snum">കാരുണ്യ</hi></l>
            </lg>
            <lg xml:id="lg2.2.202">
              <l>
നീരദവർണ്ണ നിരുപമ നിശ്ചല!</l>
              <l> ശാരദ ചന്ദ്രരുചിരമുഖാംബുജ!</l>
              <l> വാരിജശംഖഗദാരിവിരാജിത</l>
              <l> ചാരുചതുർഭുജ! ചാരണവന്ദിത! <hi style="snum">കാരുണ്യ</hi></l>
            </lg>
            <lg xml:id="lg2.2.203">
              <l>
പുണ്ഡരീകായതനേത്ര! ജഗൽപതേ!</l>
              <l> കുണ്ഡലിനാഥശയന! രമാപതേ!</l>
              <l> അണ്ഡജനായകകേതന! കേശവ;</l>
              <l> ചണ്ഡദിതസുതമണ്ഡലഭഞ്ജന! <hi style="snum">കാരുണ്യ</hi></l>
            </lg>
            <lg xml:id="lg2.2.204">
              <l>
അംഭോജസംഭവൻതാനും ഗിരീശനും</l>
              <l> ജംഭാരിമുമ്പാം സുരന്മാർ മുനികളും</l>
              <l> അമ്പോടുനിത്യം വണങ്ങും ഭവൽപദേ</l>
              <l> കമ്പംവരാതൊരുഭക്തി ഭവിക്ക മേ”                                 (കാരുണ്യ) </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.7.12/II.2.0"-->
        </div>
        <!--end of "section 2.7/II.2"-->
        <div type="section" xml:id="sec2.8" n="2.8">
          <head type="sechead">പലവകപാട്ടുകൾ</head>
          <p style="noindent">മണ്ണാർപാട്ടു്, ബ്രാഹ്മണിപ്പാട്ടു്, ശാസ്താംപാട്ടു്, കുരിയാറ്റപ്പാട്ടു്,
വാതിൽതുറപ്പാട്ടു് എന്നിങ്ങനെ പല ജാതിയിലായി അനേകം പാട്ടുകൾ ഇക്കാലത്തുണ്ടായിട്ടുണ്ടു്.
</p>
          <div type="subsection" xml:id="sec2.8.1" n="2.8.1">
            <head type="subsechead">തുകലുണർത്തുപാട്ടു്</head>
            <lg xml:id="lg2.2.205">
              <l> “ശിവശങ്കനാരായണ രാമദേവ തുകലുണരു്</l>
              <l> വെണ്ണയും പാലുമുണ്ട ശ്രീകൃഷ്ണ! തുകലുണരു്</l>
              <l> വെണ്ണക്കലം തകർത്തോരു ഉണ്ണികൃഷ്ണ! തുകലുണരു്</l>
              <l> കടകോൽകൊണ്ടു കലംതുളച്ച കാർവർണ്ണ! തുകലുണരു്</l>
              <l> കാലികളേ മേച്ചുനടന്ന ശ്രീകൃഷ്ണ! തുകലുണരു്</l>
              <l> ഓടക്കുഴലൂതിനടന്നൊരോമനയെ തുകലുണരു്</l>
              <l> ഓമനപ്പുഞ്ചിരിയൊടു നടന്ന ശ്രീകൃഷ്ണ! തുകലുണരു്</l>
              <l> മഞ്ഞപ്പട്ടാടയുടുത്ത ഭഗവാനെ തുകലുണരു്</l>
              <l> പിച്ചകപ്പൂമാലയണിഞ്ഞൊരച്യുതനേ തുകലുണരു്</l>
              <l> പൂതനേടെമുല കടിച്ചോരോമനയെ തുകലുണരു്</l>
              <l> ചാട്ടിനെയുണ്ണിക്കാലുകളാലെതട്ടിയോനേ തുകലുണരു്</l>
              <l> ഗോപിയുടെ മുലകടിച്ചോരോമനയെ തുകലുണരു്</l>
              <l> വാപിളർന്നുതാനമ്മക്കെല്ലാം കാട്ടിയ ബാല തുകലുണരു്</l>
              <l> അംഗനമാരാടകവർന്ന ശ്രീകൃഷ്ണ തുകലുണരു്</l>
              <l> ആലുമ്മേൽകൊണ്ടതുവച്ചൊരാനന്ദ! തുകലുണരു്</l>
              <l> കുറതായെ കുറതായെന്നു്മങ്കമാരുമിരന്നല്ലൊ</l>
              <l> മങ്കമാരുടെ താപം കണ്ട ശ്രീകൃഷ്ണ! തുകലുണരു്</l>
              <l> കൃഷ്ണകൃഷ്ണ! ഹേ ഗോപിനാഥ വൃഷ്ണിവംശജ തുകലുണരു്.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ പാട്ടിനും തീരെ കാവ്യത്വമില്ലെന്നു പറയാവുന്നതല്ല. ശ്രീകൃഷ്ണന്റെ
ചരിത്രത്തെ ഈ ഉദ്ധ്യതഭാഗത്തിൽഭംഗിയായി സംഗ്രഹിച്ചിരിക്കുന്നു. രാമചരിതത്തേയും ചുരുക്കി ഇതേ
രീതിയിൽ വർണ്ണിക്കുന്നുണ്ടു്. ഇതു പാണന്മാർക്കു ചൊല്ലാനുള്ള പാട്ടാണെന്നു തോന്നുന്നു.
</p>
            <p style="indent">ശ്രീപരമേശ്വരൻ നിദ്രതുടങ്ങീട്ടു് ഉണരാതെയായി. പലരും അദ്ദേഹത്തിനെ
ഉണർത്താൻ നോക്കി. ശീവോതിനല്ലമ്മ നോക്കി ദുഃഖിച്ചു തുടങ്ങി, നാരദമുനി വീണയുമായി
നാമസ്തുതിചെയ്തു; ശ്രീകൃഷ്ണൻ ‘ശരികുഴലായി’ വലഭാഗം നിലകൊണ്ടു. ‘ആയിരം ചെണ്ടമദ്ദളമടക്കതിമിലാദി
വാദ്യങ്ങൾ’ ഘോഷിച്ചു നോക്കി; ആനയെ അലറിച്ചു; കുതിരയേ പായിച്ചു; ആയിരം മങ്കമാർ ഒരുമിച്ചു
വായ്ക്കുരവഇട്ടു; സഹസ്രാധികംബ്രാഹ്മണർ വന്നു ശിരസ്സിൽ തൊട്ടു ജപം നടത്തി; ആയിരം തൃക്കുടംവെള്ളം
തിരുമെയ്യിൽ ജലധാരകോരി; തൃക്കട്ടിലെടുത്തുകൊണ്ടു് സമുദ്രത്തിൽ ചൊരിഞ്ഞു. എന്നിട്ടും ഭഗവാൻ
ഉണരുന്നലക്ഷണം കണ്ടില്ല. പ്രശ്നം വച്ചുനോക്കി. ഒടുവിൽ പറയിപെറ്റ പന്ത്രണ്ടുപേരിൽ ഒടുവിലത്തെ
പുത്രനായതിരുവരങ്കനെ വരുത്തി, അയാളെ കൊണ്ടു് ചൊല്ലിപ്പാടിച്ചു് ഉണർത്തിയാൽ ഭാഗവാൻ
ഉണരുമെന്നു പ്രശ്നകാരൻ ഒഴിവുകണ്ടു. അങ്ങനെ തിരുവരങ്കൻ പാടുന്ന പാട്ടാണു് ഇവിടെ ഉദ്ധരിച്ചതു്.
ഇന്നും ചില ദിക്കുകളിൽ പാണന്മാർ ഈ പാട്ടു പാടി തുകലുണർത്താറുണ്ടു്.
</p>
            <p style="indent">തിരുവരങ്കൻപാണനാർ ഭഗവാനെ ഉണർത്തിയതു കണ്ടു സന്തോഷിച്ചു
ദേവകൾ അദ്ദേഹത്തിനു് പലവിലയേറിയ സമ്മാനങ്ങൾക്കുപുറമേ ഒരു വെള്ളയാനയെക്കൂടി നല്കി.
എന്നാൽ ആ ആനപ്പുറത്തു എങ്ങനെ കേറേണ്ടു എന്നായി തിരുവരങ്കന്റെ വിചാരം.
കൊതവെട്ടിക്കേറണോ? ഏണി ചാരിക്കയറണോ? അന്തിയാവോളം അതിനെക്കൊണ്ടുനടന്നിട്ടു് ‘ഞങ്ങം
പുല്ലംവലിച്ചുതിന്നാനും കൊടുത്തേ; കണ്ണൻ ചിരട്ടയിൽവെള്ളവുംവെച്ചേ’. ഒടുവിൽ അതിനെ തന്റെ
പഴമ്പുരയുടെ മാടക്കാലിനോടു് ചേർത്തുകെട്ടി. അർദ്ധരാത്രിയായപ്പോൾ ആന മാടക്കാലും വലിച്ചുകൊണ്ടു്
പോയി. തിരുവരങ്കൻ അതിന്റെ പിന്നാലെ ചെന്നു വരമിരുന്നു. ‘ആനമുതുക്കൂന! മൊഴൽചുണ്ട, നാലുകാല,
പെരുങ്കാല, കൈമൂക്ക, ചെമ്പ്രക്കണ്ണ, കട്ടപ്പല്ല, എരട്ടത്തലയ, വട്ടച്ചെവിയ, മാഗലിവയറ, മദ്ദളപ്പള്ള, തന്റെ
ബലം താനറിയാത്തോനേ! നമ്മുടെ ചെറിയപാട്ടിയുടെ ചെറുതാലിച്ചരടു് ഇട്ടുതന്നേച്ചുപോടാ’ എന്നു്
അയാൾ പ്രാർത്ഥിച്ചുകൊണ്ടു് പിന്നാലെ ചെല്ലവേ, അവൻ പിൻകാലുകൊണ്ടു ഒരു തട്ടുകൊടുത്തു.
തിരുവരങ്കൻ ആയിരത്തെട്ടു കരണം മറിഞ്ഞിട്ടു് ഒടുവിൽ എഴുന്നേറ്റിരുന്നു്, ‘ആനേക്കൊണ്ടു കൊല്ലിക്കാനോ
ഈ വരം തന്നതെന്റെ തമ്പുരാനേ ഈ വരവും വേണ്ട വരപ്രസാദവും വേണ്ട’ എന്നു വിലപിച്ചു. ‘പത്തിരട്ടി
വാണിഭത്തേക്കാൾ വിത്തിരട്ടി കൃഷിയെ നല്ലതെട’ എന്നു പറഞ്ഞു തമ്പുരാൻ ‘ചിങ്ങനെന്നും
കരിങ്ങനെന്നും രണ്ടു പോത്തുകളും ഒരു പറ നെല്ലുംകൊടുത്തു.’ അതുംകൊണ്ടും പ്രയോജനമുണ്ടായില്ല.
‘എല്ലാരും വിഷുപ്പുലരെ ചെത്തിയടിച്ചുപൂട്ടുന്നേരം എല്ലാവരും കിഴക്കുപടിഞ്ഞാറാണെങ്കിൽ അടിയത്തിനു
തെക്കുവടക്കായിരിക്കട്ടെ’ എന്നു ചൊല്ലി, അയാൾ ‘ഒരു പോത്തിനെ കിഴക്കോട്ടു തിരിച്ചുനിർത്തി; ഒന്നിനെ
പടിഞ്ഞാറോട്ടും തിരിച്ചുനിർത്തി.’ ഒന്നിന്റെ കഴുത്തിലും മൂണക്കിലും, നുകംവെച്ചു് ‘പോരോ’
എന്നാട്ടിയപ്പോൾ” പോത്തൊന്നു് കിഴക്കോട്ടും മറ്റൊന്നു് പടിഞ്ഞാറോട്ടും പോയി. അപ്പോഴും തിരുവരങ്കൻ
സങ്കടം ബോധിപ്പിച്ചു. ‘കിഴക്കോട്ടു പോയതു മലയിൽ മലമ്പോത്തായിരിക്കട്ടെ. പടിഞ്ഞാറോട്ടു പോയതു
കടലിൽ കടൽപോത്തായിരിക്കട്ടേ’ എന്നു വരവും കൊടുത്തു. ആളുകൾ പരിഹസിച്ചെങ്കിലൊ എന്നു
വിചാരിച്ചു്, അയാൾ അരയോളം കുഴിച്ചു് വിത്തും കരിയും നുകവുമെല്ലാം അതിലിട്ടു മൂടിക്കളഞ്ഞു.
അയാളെക്കൊണ്ടു വേറെ ഒന്നിനും കൊള്ളരുതെന്നു വിചാരിച്ചു് ഭഗവാൻ ഇപ്രകാരം അരുളിച്ചെയ്തു:
“ഒരാണ്ടിൽ പന്ത്രണ്ടു തിങ്കളുണ്ടല്ലോ. പന്ത്രണ്ടിലും പരമായുള്ള കള്ളക്കർക്കിടമാസം കാലത്തിങ്കൽ
…കള്ളരോ ദുഷ്ടരോ മറ്റുപല ശത്രുക്കളൊ എന്നറിയാതെകണ്ടു് നമ്മുടെ മാളോരുടെ പടിക്കൽച്ചെന്നു്
എന്നെകൊണ്ടും എന്റെ ശീവോതിയെകൊണ്ടും അനേകായിരം നാമമുണ്ടടോ. അതിലൊരു നാമം
ചൊല്ലിപ്പാടിസ്തുതിച്ചുകൊണ്ടാൽ ജനാദികൾ കേട്ടിരിക്കും. മൂഢരുപോയി ഉറങ്ങിക്കളയും. രണ്ടു മുണ്ടു
ഉള്ളവർ ഒരു മുണ്ടു തരുമെട! ചേരമാൻ തിരുവരങ്ക! ഒരു വെറ്റില തിന്നുന്നോർ പകുതിവെറ്റിലയും തരുമേട”
</p>
            <p style="indent">ഇങ്ങനെ ഭഗവാൻ അരുളിച്ചെയ്തതനുസരിച്ചാണത്രേ പാണന്മാർ
രാത്രികാലത്തു അറിയാതെ വന്നു് ‘മൂളിയോ ഞരങ്ങിയോ’ വീട്ടുകാരെ ഉണർത്തി തിരുനാമം പാടുന്നതു്.
അമ്പലപ്പുഴ മുതലായ ദിക്കുകളിൽ ഇതു ഇന്നും നടന്നുവരുന്നുണ്ടു്. തിരുവങ്കരപാൺകിടാവു് എന്ന
കഥയിലുള്ള ഗദ്യമാണു് അവിടവിടെ ഉദ്ധരിച്ചിട്ടുള്ളതു്.
</p>
          </div>
          <!--end of "subsection 2.8.1/II.2.0"-->
          <div type="subsection" xml:id="sec2.8.2" n="2.8.2">
            <head type="subsechead">ശ്രീപാർവതീചരിതം വാതിൽതിറപ്പാട്ടു്</head>
            <p style="noindent">ശിവനും പാർവതിയും തമ്മിൽ നടന്ന ഒരു പ്രണയകലഹമാണു് ഈ
പാട്ടിന്റെ വിഷയം.
</p>
            <lg xml:id="lg2.2.206">
              <l> “അദ്രിരാജതനയേ മനോഹരേ-</l>
              <l> നിദ്രയോവിളികേട്ടു കിടക്കയോ?</l>
              <l> എത്രവൈകുന്നു കൊങ്കണപുണരുവാൻ</l>
              <l> മുഗ്ദ്ധലോചനേവാതിൽതിറക്കനീ.”</l>
            </lg>
            <lg xml:id="lg2.2.207">
              <l>
“ആലമുണ്ടു ഗിരീശജഗന്നാഥാ!</l>
              <l> നീലകണ്ഠ തിറമുള്ള ഭർത്താവേ!</l>
              <l> കാലമെന്തിത്ര വൈകിപ്പോയെന്നതിൻ</l>
              <l> മൂലം ചൊല്ലിയേ വാതിൽതിറക്കു ഞാൻ”</l>
            </lg>
            <lg xml:id="lg2.2.208">
              <l>
“ഇന്ദ്രനാദിവിരിഞ്ചനും വിഷ്ണുവും</l>
              <l> വന്ദിച്ചെന്നെസ്തുതിച്ചതും കേട്ടുഞാൻ</l>
              <l> നിന്നുപോകത്രേ ചെയ്തതെന്നോമലെ!</l>
              <l> വന്നുവാതിലുഴറിത്തുറക്കെടോ”</l>
            </lg>
            <lg xml:id="lg2.2.209">
              <l>
“ഈശ്വരാപൊളിയെത്ര പറഞ്ഞിടാ-</l>
              <l> മാശ്ചര്യം തിരുമേനിവിയർത്തതും</l>
              <l> തേച്ചഭസ്മം കളഭം പുരണ്ടതും</l>
              <l> വിശ്വാസംവന്നേ വാതിൽതിറക്കു ഞാൻ”</l>
            </lg>
            <lg xml:id="lg2.2.210">
              <l>
“ഉള്ളതുപറഞ്ഞീടുന്നോരെന്നെനീ</l>
              <l> കള്ളനെന്നു കരുതൊലാ വല്ലഭേ!</l>
              <l> കൊള്ളുന്നു മലർബാണമകതാരിൽ</l>
              <l> കൊല്ലുംമുമ്പേ നീ വാതിൽതുറക്കെടോ!”</l>
            </lg>
            <lg xml:id="lg2.2.211">
              <l>
“ഊഴമുണ്ടോ നിനക്കതിനെവന്മന-</l>
              <l> മാഴവുള്ളൊരു ഗംഗയും താനുമായ്</l>
              <l> വാഴുമാറുള്ളതൊക്കെയറിഞ്ഞു ഞാൻ</l>
              <l> വാതൽനാളെപ്പുലർന്നേ തുറക്കു ഞാൻ”</l>
            </lg>
            <lg xml:id="lg2.2.212">
              <l>
“എന്തിനിങ്ങനെ ബന്ധങ്ങൾ കൂടാതെ</l>
              <l> പന്തൊക്കും മുലയാളേ! വലയ്ക്കുന്നു?</l>
              <l> സന്ധുക്കൾതോറുമമ്പുതറച്ചുടൻ</l>
              <l> വെന്തുപോംമുമ്പേ വാതിൽ തിറക്ക നീ.”</l>
            </lg>
            <lg xml:id="lg2.2.213">
              <l>
“ഏതുമൊന്നറിയാതെയിരിക്കിലും</l>
              <l> നാഥനിൻമറിവൊക്കെയറിഞ്ഞു ഞാൻ</l>
              <l> പാതിരായോളം വൈകിപ്പോയെന്നതിൻ</l>
              <l> ഹേതുചൊല്ലിയേ വാതിൽ തുറക്കു ഞാൻ”</l>
            </lg>
            <lg xml:id="lg2.2.214">
              <l>
“ഐയ്യോ എന്തിനിതെല്ലാം പറയുന്നു?</l>
              <l> മുയ്യപോലെയുരുകുന്നിതെന്മനം</l>
              <l> നീയൊഴിഞ്ഞൊരു നാരിമാരോടു ഞാൻ</l>
              <l> പോയതില്ല നീ വാതിൽ തിറക്കെടോ.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">അടുത്തകാലത്തു വാതിൽതിറപ്പാട്ടു് ദുഷിച്ചു കേവലം അശ്ലീലഗാനങ്ങളായി
ചമച്ചിട്ടുണ്ടു്. പ്രസിദ്ധകവികൾകൂടി വാതിൽതിറപ്പാട്ടുകൾ രചിച്ചിരിക്കുന്നതിൽനിന്നു്, ജനങ്ങൾക്കു്
അതിനോടു് എത്രമാത്രം പ്രതിപത്തിയുണ്ടായിരുന്നെന്നൂഹിക്കാം.
</p>
          </div>
          <!--end of "subsection 2.8.2/II.2.0"-->
        </div>
        <!--end of "section 2.8/II.2"-->
        <div type="section" xml:id="sec2.9" n="2.9">
          <head type="sechead">കളമ്പാട്ടു്</head>
          <p style="noindent">കളമ്പാട്ടു് എന്ന പേരിൽ പലേ പാട്ടുകൾ കാണുന്നു. ഇവയെല്ലാം ഏതു
കാലത്തു ആരു നിർമ്മിച്ചു എന്നു പറവാൻ സാധിക്കയില്ല. മാതൃക കാണിപ്പാനായി ഗരുഡ രാമായണം
കളമ്പാട്ടിന്റെ ഏതാനും ഭാഗം ഇവിടെ ഉദ്ധരിക്കാം. ഈ കൃതി എഴുത്തച്ഛനേക്കാൾ പ്രാചീനമാണെന്നു
തോന്നുന്നില്ല.
</p>
          <lg xml:id="lg2.2.215">
            <l> “പഞ്ചസാരജലം തന്നിൽ കൊഞ്ചമിഞ്ചിയോടഞ്ചു നാരങ്ങ</l>
            <l> കിഞ്ചന നന്നായ്ത്തിരുമ്മിയതഞ്ചാതെ പൊഞ്ചെലു തന്നിൽ</l>
            <l> കണ്ഠാവധിപാനമമ്പൊടു നീ കുണ്ഠത തീർന്നിട്ടു” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഗരുഡരാമായണം കഥ പാടുന്നതിനു് കവി കിളിയോടു പറയുന്നതനുസരിച്ചു്
കിളിയാണു് പ്രകൃത കഥ പാടുന്നതു്. പങ്കജനാഭനായ ശ്രീകൃഷ്ണൻ “ഗോപാകാമിനിമാർക്കുമെല്ലാർക്കും
രണ്ടെന്ന ഭാവം വെടിഞ്ഞു്” ഭൂലോകത്തിൽ വസിക്കവേ ഒരു ദിവസം ഗരുഡനെ വരുത്തിയിട്ടു്,
</p>
          <lg xml:id="lg2.2.216">
            <l> “അപ്പതിൽ മീതെ ചാടിയിരുന്ന</l>
            <l> മായാമയപ്രിയനായുള്ളൊരു വായുസുതം വരുത്തേണം.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നാജ്ഞാപിച്ചു. ആ വാക്കു കേട്ടു് ഗരുഡൻ ഉത്തരാശാമുഖം
നോക്കിപ്പറന്നു് കദളീവനത്തിലെത്തി. എന്നാൽ ഹനുമാനോടു്,
</p>
          <lg xml:id="lg2.2.217">
            <l> “വൃഷ്ണികുലമണിയായീ-ടുന്ന-കൃഷ്ണന്റെ വാക്കാലെ വന്നു</l>
            <l> കാണണം പോലും ഭഗവാനെ ദ്രുതം ബാണവൈരിക്കിതു കാലം</l>
            <l> പാപമെല്ലാം നശിച്ചീടു-മെന്റെ പാകാരിസോദരം കണ്ടാൽ</l>
            <l> മത്സ്വാമിയെക്കാണുവർക്കു-സുഖം-വത്സരാസംഖ്യമറിക” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു പറഞ്ഞപ്പോൾ, ആ രാമ ഭക്തൻ ഭഗവാനെ ഒട്ടധികം
അധിക്ഷേപിച്ചിട്ടു്,
</p>
          <lg xml:id="lg2.2.218">
            <l> “ഭാനുവംശത്തിൽ ശിരോരത്നമാം മാനവേന്ദ്രോത്തമം രാമം</l>
            <l> മാരാരിസേവിതം നാരായണം സീതാസമേതം വിഹായ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">മറ്റാരെയും താൻ സേവിക്കയില്ലെന്നു് ഒഴിയവേ,
</p>
          <lg xml:id="lg2.2.219">
            <l> “സപ്താംബുധികളും സപ്താചലം സപ്തദ്വീപുകളുമെല്ലാം</l>
            <l> പക്ഷപുടത്തിലെടുത്തു പുരാ ക്ഷിപ്രംവറന്ന പക്ഷീശ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">നായ ഗരുഡനു കോപം ഉദിച്ചു. ഇവിടെ ഒന്നാംപാദം അവസാനിക്കുന്നു,
</p>
          <p style="indent">ഗരുഡൻ അതികോപത്തോടുകൂടി എഴുന്നേറ്റു്, ഹനുമാനെ പോരിനു വിളിച്ചു.
ആ യുദ്ധത്തിൽ ഗരുഡനു പരാജയം സംഭവിക്കയാൽ,
</p>
          <p style="indent">“അർണ്ണോജാക്ഷംകണ്ടുപറഞ്ഞു കണ്ണുനീർവാർത്തു വിശേഷമശേഷം”
യുദ്ധവർണ്ണനയാണു് രണ്ടാംപാദം.
</p>
          <lg xml:id="lg2.2.220">
            <l> “നാരായണ! ഹരേ! നാഥ! ജയ മാരാരിസേവിത! ദേവ</l>
            <l> കോമളശ്യാമളവർണ്ണ! സദാ രാമാനുജ! പരിപാഹി</l>
            <l> നന്ദനുനന്ദന! ദേവവൃന്ദ വന്ദിതചാരുപാദ</l>
            <l> മാരുതിയോടു ഞാൻ ചൊന്നതിനു വീരനതീവകോപത്താൽ</l>
            <l> ആഹവേ തോല്പിച്ചിതെന്നെ-യിന്നു-ഭോഗീശശായി മുകുന്ദ!</l>
            <l> പ്രാണങ്ങളെ കളഞ്ഞീടും-ജഗൽ-പ്രാണജനെന്നോർത്തു ഞാനും</l>
            <l> നിന്തിരുവുള്ളമുണ്ടായി-ട്ടുമേ-അന്തവും വന്നീലദേവ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇത്യാദി ഗരുഡവിലാപത്തോടുകൂടി മൂന്നാപാദം ആരംഭിക്കുന്നു.
</p>
          <p style="indent">അപ്പോൾ ശ്രീകൃഷ്ണൻ, “ദാരാസഹിതനാം രാമനുണ്ടു ദ്വാരാവതിയിൽ” എന്നു
ഹനുമാനോടു് പറഞ്ഞു് അദ്ദേഹത്തിനെ വിളച്ചുകൊണ്ടു വരുന്നതിനു് ഗരുഡനെ പറഞ്ഞയച്ചിട്ടു്,
രുക്മിണിയോടു വേഗം ജാനകീ രൂപം ധരിയ്ക്കുന്നതിനു് ആജ്ഞാപിച്ചു.
</p>
          <lg xml:id="lg2.2.221">
            <l> “അർണ്ണോജലോചനൻ വാക്കു-കേട്ടു്-കണ്ണാടിയുമെടുത്തിട്ടു്</l>
            <l> പുഷ്പതല്പേചെന്നിരുന്നു-ക്ഷിപ്ര-മുൽപലാക്ഷീ രുക്മിണിയും</l>
            <l> ജാനകീതന്നെയും ധ്യാനി-ച്ചവ-ളാനനപത്മവും നോക്കി.</l>
            <l> ജാനകീ രൂപമാകാഞ്ഞിട്ടവളാനനം താഴ്ത്തി വസിച്ചു” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ശ്രീകൃഷ്ണൻ അതുകണ്ടു് സസ്മിതം സത്യഭാമയെ വിളിച്ചു് ജാനകീരൂപം
ധരിക്കാൻ പറഞ്ഞു. സത്യഭാമയ്ക്കു് ഉള്ളിൽ അഹങ്കാരം ഇല്ലായ്കയാൽ ഇക്കാര്യം നിഷ്പ്രയാസം സാധിച്ചു.
ശ്രീകൃഷ്ണനും ശീഘ്രം രാമവേഷം ധരിച്ചു് സീതാവേഷധാരിണിയായ സത്യഭാമയോടുംകൂടി ഹനുമാനെ
കാത്തിരുന്നു. ഹനുമാനാകട്ടെ ‘ഇതാ വന്നു കഴിഞ്ഞു’ എന്നു ഗരുഡനെ പറഞ്ഞയച്ചിട്ടു്, രാമനേ
ധ്യാനിച്ചുകൊണ്ടു്,
</p>
          <lg xml:id="lg2.2.222">
            <l> “പണ്ടു രത്നാകരം ചാടീ-ടുവാ-നുണ്ടായ വേഷം കണക്കെ</l>
            <l> മേരുവിനോളം വളർന്നി-ട്ടവൻ-പാരാതെയൊന്നങ്ങലറി.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ദ്വാരകനോക്കിക്കുതിച്ചു ചാടി. അപ്പോൾ ഈരേഴുലോകവും ആലിലപോലെ
വിറച്ചുപോയത്രേ. അദ്ദേഹം ദ്വാരകയിൽചെന്നു് സീതാരാമന്മാരെ കാണുന്നതുവരെയുള്ള ഘട്ടം തൃതീയ
പാദത്തിൽ സംഗ്രഹിച്ചിരിക്കുന്നു.
</p>
          <p style="indent">കപീന്ദ്രസ്തവങ്ങൾ കേട്ടു് സന്തുഷ്ടനായ ഭഗവാൻ, അദ്ദേഹത്തിനെ മാറോടണച്ചു
ഗാഢം ഗാഢം പുൽകി. അനന്തരം അദ്ദേഹം തന്റെ സാക്ഷാൽ രൂപം കാണിച്ചു കൊടുത്തപ്പോൾ,
</p>
          <lg xml:id="lg2.2.223">
            <l> “ഭാമാസഹിതനാം രാമൻ-തന്നെ-മാരുതികാണായ്കകൊണ്ടു്,</l>
            <l> അത്യന്തം ഭയപ്പെട്ടു് ഭഗവൽപാദങ്ങളിൽ വീണു് വണങ്ങി.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഗരുഡനാകട്ടെ, ശ്രീകൃഷ്ണനെ ദർശിച്ചതിനുശേഷം തിരിച്ചുപോകുന്ന
ഹനുമാനെ മാർഗ്ഗമദ്ധ്യേ കണ്ടിട്ടു് സർവാത്മനാ തന്റെ ഗർവത്തെ നിന്ദിച്ചു.
</p>
          <p style="indent">‘നാരായണ! യദുനാഥ! ജയ സീരായുധാനുജ! പാഹി’
</p>
          <p style="indent">ഇത്യാദി ഗരുഡോക്തി കേട്ടു് ഹനുമാൻ അദ്ദേഹത്തിനെ ‘വക്ഷസിചേർത്തു്
പുൽകി’ ഇങ്ങനെ ഗരുഡൻ, രുക്മിണീ, ഹനൂമാൻ മുതലായവരുടെ ഗർവത്തെ ശ്രീകൃഷ്ണൻ ശമിപ്പിച്ച
കഥയെയാണു് പ്രകൃതകൃതിയിൽ സംഗ്രഹിച്ചിരിക്കുന്നതു്. പറയത്തക്ക സ്വാരസ്യമൊന്നും ഈ പാട്ടിനില്ല.
</p>
          <div type="subsection" xml:id="sec2.9.1" n="2.9.1">
            <head type="subsechead">ബാലിവിജയം കളമ്പാട്ടു്</head>
            <p style="noindent">കവി ‘പള്ളിക്കരമേവും പുള്ളിമാന്മിഴിയായ ശ്രീഗൌരിയെ സ്തുതിച്ചുകാണുന്നു.
ഇക്കവിത ഗരുഡരാമായണത്തെക്കാൾ നന്നായിട്ടുണ്ടു്. ബാലി രാവണനെ തന്റെ ‘പൃഷ്ഠേധരിച്ചു’കൊണ്ടു
കിഷ്കിന്ധയിൽ ചെന്നപ്പോൾ മർക്കടന്മാർ ചെയ്ത ചാപല്യങ്ങളെ കവി വർണ്ണിച്ചിട്ടുള്ളതിനെ ഇവിടെ
ഉദ്ധരിക്കാം.
</p>
            <lg xml:id="lg2.2.224">
              <l> “നമ്മുടെ നാഥൻവരു-ന്നിതാ-നന്മയോടെന്നങ്ങോരുത്തൻ.</l>
              <l> എന്നതുകേട്ടവരെല്ലാ-മപ്പോ-ളെന്നോർത്തു നോക്കുപണ്ടു-</l>
              <l> ദീർഘമായുള്ളോരു വാലി-ലെന്തേ-ദീർഘംകുറഞ്ഞുകാണുന്നു?</l>
              <l> നോക്കുനോക്കെത്രയുമല്ല-ലിന്നു-വാൽക്കുകീഴിലുരുണ്ടൊന്നു്</l>
              <l> സിന്ധുതന്നിൽ സ്നാനകാലം-ജല-ജന്തുക്കളേതാനുമിപ്പോൾ</l>
              <l> ഹന്തകടിക്കയൊ ചെയ്ത-തിതു-ചിന്തിച്ചു ചൊല്ലിനാനെല്ലാരും.</l>
              <l> എന്നതുകേട്ടൊരു കീശ-നാശു-ചൊന്നാനതല്ല നിനച്ചാൽ</l>
              <l> ഒപ്പമായുള്ളൊരു വാലി-നിന്നു-വാർപ്പുവളർന്നുവരുന്നു.</l>
              <l> വാർപ്പല്ലതു കുരുവെന്നും-ചിലർ-വാൽ, പുറത്തുണ്ടാകകൊണ്ടു്</l>
              <l> ചർമ്മത്തിൽനിന്നു ജനിച്ച-തല്ല-മർമ്മസംബന്ധവുമുണ്ടു്.</l>
              <l> ചീർത്തുകൂർത്തങ്ങു വരുന്ന-കുരു-വോർത്താൽ ശമിപ്പാൻവിഷമം.</l>
              <l> പത്തുമുഖം പുനരത്ര-യല്ല-പ്രത്യേകമീരണ്ടുകണ്ണും</l>
              <l> വീരനായുള്ളോരിവനെ-യിന്നു-രോഗംവലച്ചതറിക.</l>
              <l> ധീരനായുള്ളോരു വൈദ്യൻ-തന്നെ-യാരായ്ക വേണമീദാനീം.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കെ ബാലി അവിടെ ചെന്നു് ഒരു പീഠത്തിൽ
ഉപവേശിച്ചപ്പോൾ അവർക്കു് കാര്യമൊക്കെ മനസ്സിലായി.
</p>
            <lg xml:id="lg2.2.225">
              <l> “കട്ടിക്കപികുലം ബാലി-തന്റെ-പൃഷ്ഠഭാഗേ ചെന്നിരുന്നു.</l>
              <l> കണ്ണുംമിഴിച്ചു ചരിഞ്ഞു നോക്കി-ഉണ്ണികളായ കപികൾ.</l>
              <l> പല്ലിളിച്ചാശു ചൊറിഞ്ഞും-ചിലർ-കല്ലെടുത്തുകൊണ്ടെറിഞ്ഞും;</l>
              <l> നുള്ളിപ്പറിച്ചും കടിച്ചും-മീശ-നുള്ളിപ്പിടിച്ചുവലിച്ചും;</l>
              <l> കണ്ണുംമിഴിച്ചു നോക്കുമ്പോ-ളവർ-മണ്ണുകൾവാരിച്ചൊറിഞ്ഞും;</l>
              <l> മൂർച്ചയേറീടുന്ന കോൽകൊ-ണ്ടവർ-മൂക്കുതുളച്ചും ചതച്ചും;</l>
              <l> ഭല്ലകബാലകന്മാർ ദശ-സ്യനെ-വല്ലാതെ വിഷമിപ്പിച്ചു.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ കളമ്പാട്ടിനും നാലു പദങ്ങൾ ഉണ്ടു്.
</p>
          </div>
          <!--end of "subsection 2.9.1/II.2.0"-->
        </div>
        <!--end of "section 2.9/II.2"-->
        <div type="section" xml:id="sec2.10" n="2.10">
          <head type="sechead">ഐവർ നാടകം</head>
          <p style="noindent">കേരളത്തിൽ വളരെ പ്രചാരത്തിലിരുന്ന ഒരു കളിയാണിതു്. അതിന്റെ
ആവശ്യത്തിലേക്കു രചിക്കപ്പെട്ട ഒരു കൃതിയത്രേ ഐവർ നാടകം. തിരുവനന്തപുരം മുതലായ
ദിക്കുകളിലെ ക്ഷേത്രങ്ങളിൽ ഉത്സവകാലത്തു ഈഴവർ ഞാണുന്മേൽ ദണ്ഡിപ്പുകാരെപ്പോലെ
ഉടുത്തുകെട്ടി ഇന്നും ആടാറുണ്ടു്. അഞ്ചു നടന്മാരുള്ളതിനാലാണു് ഐവർ നാടകം എന്നു പേർവന്നതു്.
</p>
          <lg xml:id="lg2.2.226">
            <l> “വെണ്മതികലയണിന്തോൻ വേദങ്ങൾവേർതിരിത്തോൻ</l>
            <l> അംബികയ്ക്കച്ഛനായോൻ ഹരനെന്നു നാമംപൂണ്ടോൻ</l>
            <l> പൂമാതിൻ കണവനായോൻ പുരിജടമുടിയിലണിന്തോൻ.</l>
            <l> </l>
          </lg>
          <p style="tstar">***</p>
          <!--end of "tstar"-->
          <lg xml:id="lg2.2.227">
            <l/>
            <l> കുറവുകളെല്ലാംതീർത്തു പറവാൻവരംതരേണം.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇങ്ങിനെയാണു് ഗ്രന്ഥാരംഭം. സീതാന്വേഷണംമുതൽ രാമരാജ്യാഭിഷേകം
വരെയുള്ള കഥയെ ഇതിൽ സംഗ്രഹിച്ചിരിക്കുന്നു.
</p>
          <p style="indent">സീതയെത്തേടി തെക്കേദിക്കിലേക്കു പുറപ്പെട്ട വാനരന്മാർക്കു്
സമുദ്രംകണ്ടപ്പോ ഉണ്ടായ ഭാവങ്ങളെ കവി ഇങ്ങനെ വർണ്ണിക്കുന്നു.
</p>
          <lg xml:id="lg2.2.228">
            <l> “വാരിധികണ്ടൊരു വാനംവംശങ്ങൾ വാലുകളങ്ങുയർത്തീടുകയും</l>
            <l> പാരംഭയംപൂണ്ടു വാരിധിനോക്കയും പർവതംനോക്കിക്കുതിക്കുകയും</l>
            <l> ആഴിയിലാനന്ദവൻ തിരകാണുമ്പോൾ അട്ടഹസിച്ചോടിപ്പോകുകയും;</l>
            <l> കൂട്ടരെനോക്കയുംകൊഞ്ഞനംചെയ്കയും; കണ്ടേടംമാന്തിച്ചോറിയുകയും</l>
            <l> കള്ളക്കുരങ്ങുകൾവെള്ളത്തിൽച്ചാടിയുംതള്ളിത്തിരയിൽമറിയുകയും” </l>
          </lg>
          <!--end of "verse"-->
          <p style="noindent">മറ്റും ചെയ്തപ്പോൾ ജാംബവാൻ അവരെ നോക്കി,
</p>
          <lg xml:id="lg2.2.229">
            <l> “വെള്ളത്തിൽതുള്ളിക്കളിച്ചാൽ കഴിവരാ എന്നതുകണ്ടറിയേണം.</l>
            <l> കാട്ടിലിരുന്നുകളിക്കുന്നതുപോലെ കാട്ടുവാനോ നിങ്ങൾപോന്നു.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു ശാസിച്ചു.
</p>
          <p style="indent">ഹനുമാൻ സിംഹികയെ വധിച്ചിട്ടു് ലങ്കയൽചെന്നു്, ‘കൃശാംഗധാരി’യായി
രാവണന്റെ കോട്ടയ്ക്കകത്തുകടക്കാൻ ഭാവിച്ചപ്പോൾ ഒരു അസുരനാരി ചെന്നു് അദ്ദേഹത്തിനെ തടുത്തു.
അതുകണ്ടു ഹനുമാൻ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണു്.
</p>
          <lg xml:id="lg2.2.230">
            <l> “എന്തണേ വന്നണേ ചൊല്ലണേ പെണ്ണണേ</l>
            <l> എന്തൊരു കാവൽനീ കാക്കുന്നണേ;</l>
            <l> കാവൽവച്ചാരണേ? കാക്കുന്നതെന്തണേ</l>
            <l> ചൊല്ലണേ നീയണേ പെണ്ണണേ നീ.</l>
            <l> പെണ്ണുങ്ങൾ കാക്കുന്ന കാവലിലാരണേ</l>
            <l> പെൺകുലകോട്ടയും ചൊല്ലണേ നീ;</l>
            <l> കോട്ടപ്പുറംകാവൽ കല്പിച്ചതാരണേ?</l>
            <l> കൊല്ലംതികഞ്ഞതും ചൊല്ലണേനീ.</l>
            <l> കൊണ്ടാടിനിന്റെമുല പുണർന്നാരണെ?</l>
            <l> കൊണ്ടുള്ള ഭർത്താവേ ചൊല്ലണേ നീ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">രാമചന്ദ്രന്റെ രാജ്യഭാരകാലത്തു്,
</p>
          <lg xml:id="lg2.2.231">
            <l> “ലോകർക്കൊക്കെയും രക്ഷവർദ്ധിച്ചു ലോകഭീതിയശേഷംതീർന്നു;</l>
            <l> ഭൂമാദേവിക്കു ഭാരംകുറഞ്ഞു; ഭൂതങ്ങൾക്കും വളർന്നുപ്രസാദം.</l>
            <l> ദേവകൾക്കുള്ളോരാപത്തുംതീർന്നു; ദേവേന്ദ്രനുള്ളിൽ ഭീതിയും നീങ്ങി</l>
            <l> അർക്ക ചന്ദ്രൻ തെളിഞ്ഞുവിളങ്ങി; ആമയം തീരുമെന്നോർത്തുജനങ്ങൾ;</l>
            <l> രാമരാമേതി നാമംജപിച്ചു; ദാരിദ്ര്യത്തിനു ദരിദ്രതയായി;</l>
            <l> പാരിൽസന്തോഷമെങ്ങും നിറഞ്ഞു.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">കവിതയ്ക്കു വലിയ ചമൽക്കാരമില്ലെങ്കിലും കവി പഠിപ്പുള്ളവനായിരുന്നുവെന്നു
ഊഹിക്കാം. വാല്മീകിരാമായണം അദ്ദേഹം നല്ല പോലെ വായിച്ചിട്ടുണ്ടെന്നു ഈ കഥ വിളിച്ചുപറയുന്നു.
‘ദാരിദ്ര്യത്തിന്നു ദരിദ്രതയായി’ ഇത്യാദി ഭാഗം നൈഷധത്തോടുള്ള പരിചയത്തേയും വെളിപ്പെടുത്തുന്നുണ്ടു്.
കേവലം പാമരജനങ്ങളുടെ ഇടയിൽ നടപ്പുള്ള ഒരു വിനോദത്തിനായി രചിക്കപ്പെട്ട കൃതിയായതുകൊണ്ടു
മാത്രമായിരിക്കാം ഈ രൂപം അവലംബിച്ചതു്. പാർവതീസ്വയംവരവും ഐവർനാടകമായി ആരോ
ഇക്കാലത്തു രചിച്ചിട്ടുണ്ടു്.
</p>
        </div>
        <!--end of "section 2.10/II.2"-->
        <div type="section" xml:id="sec2.11" n="2.11">
          <head type="sechead">വഞ്ചിപ്പാട്ടു്</head>
          <p style="noindent">വ്യാസോൽപത്തി മുതലായ ചില വഞ്ചിപ്പാട്ടുകൾ വളരെ പുരാതനങ്ങളാണു്.
വാലന്മാരുടെ ആവശ്യത്തിനായി രചിക്കപ്പെട്ട ഒരു കൃതിയാണു് വ്യാസോൽപ്പത്തി. ഈ കവിത ഒരുവിധം
നന്നായിരിക്കുന്നു. ലക്ഷ്മണോപദേശം എന്നു് വേറൊരു വഞ്ചിപ്പാട്ടു് കണ്ടിട്ടുണ്ടു്. അതു വളരെ
പ്രൌഢമായിരിക്കുന്നു. അച്ചടിച്ചിട്ടില്ല.
</p>
        </div>
        <!--end of "section 2.11/II.2"-->
        <div type="section" xml:id="sec2.12" n="2.12">
          <head type="sechead">ബ്രാഹ്മണിപ്പാട്ടു്</head>
          <p style="noindent">അടുത്ത കാലംവരെ നായന്മാരുടെ ഇടയിൽ കെട്ടുകല്യാണം
ആഘോഷപൂർവ്വം നടത്തി വന്നു. പല കുടുംബങ്ങൽ കല്യാണം ഘോഷിച്ചു് ദാരിദ്ര്യദേവതയേ വരിച്ചിട്ടുണ്ടു്.
കല്യാണച്ചടങ്ങുകളിൽ ഒന്നാണു് ബ്രാഹ്മണിപ്പാട്ടു്. നായന്മാർ വേദോച്ചാരണത്തിനു
അർഹന്മാരല്ലാത്തതുകൊണ്ടു് അവരോടു് കൃപ തോന്നിയ മലയാള ബ്രാഹ്മണർ കല്യാണാവസരങ്ങളിൽ
ഋഗ്വേദസ്വരത്തിൽ പാടുന്നതിനായി ബ്രാഹ്മണിപ്പാട്ടു നിർമ്മിച്ചുവെന്നാണു് ഭാഷാചരിത്രകാരൻ പറയുന്നതു്.
എന്നാൽ ഇപ്പോൾ നടപ്പിലിരിക്കുന്ന ബ്രാഹ്മണിപ്പാട്ടുകൾ വായിച്ചു നോക്കിയാൽ അങ്ങനെയൊരു
സദുദ്ദേശ്യവും പ്രത്യക്ഷപ്പെടുന്നില്ല. നേരെ മറിച്ചു് സംഭോഗശൃംഗാരത്തെ കണക്കിൽ കവിഞ്ഞു
വർണ്ണിക്കുന്ന അത്തരം പാട്ടുകൾ ബാലികമാരെ സന്മാർഗ്ഗപഥത്തിൽനിന്നു ഭ്രമിപ്പിക്കുന്നതിനു
പര്യാപ്തവുമാകുന്നു.
</p>
          <div type="subsection" xml:id="sec2.12.1" n="2.12.1">
            <head type="subsechead">സീതാസ്വയംവരം ബ്രാഹ്മണിപ്പാട്ടു്</head>
            <p style="noindent">കവിതയ്ക്കു് പറയത്തക്ക ഒരു ഗുണവുമില്ല. വിവാഹച്ചടങ്ങുകളെ ശ്ലോകത്തിൽ
കഴിച്ചിട്ടു് സംഭോഗശൃംഗാരത്തെ ദീർഘമായി വർണ്ണിക്കുന്നു.
</p>
            <lg xml:id="lg2.2.232">
              <l> “മാലയിട്ട ഭർത്താവും ഭാര്യയുമായി</l>
              <l> അവരവിടെ സുഖിച്ചു രമിച്ചപോലെ</l>
              <l> ഇവരിവിടെ സുഖിച്ചിരിക്കും പല നാളെക്കും” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു വധൂവരന്മാരെ അനുഗ്രഹിച്ചു കൊണ്ടാണു്
കഥയവസാനിപ്പിച്ചിരിക്കുന്നതു്.
</p>
          </div>
          <!--end of "subsection 2.12.1/II.2.0"-->
          <div type="subsection" xml:id="sec2.12.2" n="2.12.2">
            <head type="subsechead">സുഭദ്രാഹരണം ബ്രാഹ്മണിപ്പാട്ടു്</head>
            <p style="noindent">ഈ കൃതിയിലും കവിത്വം കണികാണ്മാനില്ല. നല്ല പഴക്കമുണ്ടു്. ഒരു
മാതൃകാപദ്യം താഴെ ചേർക്കുന്നു.
</p>
            <lg xml:id="lg2.2.233">
              <l> “ആംഗനാമണിയായ സുഭദ്രയെ</l>
              <l> മംഗല്യം ചെയ്ത ഘോഷം പറവാനായ്</l>
              <l> അംഗജവൈരിതന്മകനാകിയ</l>
              <l> ഐങ്കരനെയമ്പോടു വന്ദിക്കുന്നേൻ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇനി പറയാൻ പോകുന്ന ബ്രാഹ്മിണിപ്പാട്ടുകൾ എട്ടാംശതകത്തിൽ
ഉണ്ടായവയാണു്. കവിത്വം മികച്ചു കാണുന്ന ആ കൃതികളെ പ്രസിദ്ധീകരിക്കേണ്ടതാണു്.
</p>
          </div>
          <!--end of "subsection 2.12.2/II.2.0"-->
          <div type="subsection" xml:id="sec2.12.3" n="2.12.3">
            <head type="subsechead">രാസക്രീഡ-ബ്രാഹ്മിണിപ്പാട്ടു്</head>
            <p style="noindent">കവി മഹിഷമംഗലം നമ്പൂരിപ്പാടായിരിക്കണമെന്നു ചിലർ പറയുന്നു.
ആദ്യമായി പദ്യരൂപത്തിൽ ഒരു പീഠിക കൊടുത്തിട്ടു്,
</p>
            <lg xml:id="lg2.2.234">
              <l> “യദുകുലനാഥൻ മദനമനോഹര-നരുണാധരികളോടിട ചേർന്നുറ്റം</l>
              <l> ക്രീഡിപ്പാനായ് മുതിരുന്നേരമലരിടകലരുവിനമധുകരപടലികൾ,</l>
              <l> മധുപാനംചെയ്താനന്ദിച്ചും മദ്ധ്യേകാന്തനു നൽകിയുമുടനെ</l>
              <l> ഗാനംചെയ്തു തുടങ്ങീയല്ലോ”. </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു കഥ ആരംഭിക്കുന്നു.
</p>
            <lg xml:id="lg2.2.235">
              <l> “തേന്മാവിന്മേലാമ്മാറൊക്കെ കൂടിയിരുന്നു കോകിലകോമള-</l>
              <l> വാണികൾനിരവേ പഞ്ചമരാഗം മഞ്ജുളഗീതം പാടിപ്പാടി-</l>
              <l> പ്പഞ്ചായുധനൊരുപടവിളിപോലെ നിഖിലദിഗന്തേപടകൾമുഴങ്ങിത്തുടങ്ങിയല്ലോ.</l>
              <l> ചെമ്പകവിടപികൾക്കമ്പുകൾതോറും</l>
              <l> മൊട്ടുകൾകണ്ടാൽ വനദേവതമാർ വനമാലിയുടെ വരവുംപാർത്തു</l>
              <l> നിബദ്ധാഭോഗം തങ്ങൾനിരത്തിയ ദീപാവലിയെന്നേ തോന്നുമല്ലോ</l>
              <l> കാറ്റേറ്റിളകിനതളിർനിരകണ്ടാൽപുതിയലതാമധുവാണികളപ്പോൾ</l>
              <l> മാധവനെക്കണ്ടിവിടെയെഴുന്നള്ളേണം; ജന്മഫലംനൾകേണം</l>
              <l> ഞങ്ങൾക്കെന്നൊരു മോദാലേ കൈ കാട്ടി വിളിക്കുന്നെന്നേതോന്നൂ.</l>
              <l> തരുനിരതന്മേലുപരിവിളങ്ങിന കുസുമങ്ങളുടെ വിഭവംകണ്ടാൽ</l>
              <l> സുന്ദരനായൊരു നന്ദാത്മജനുംതാനുംകൂടി ഗ്ഗോപാംഗനമാർ</l>
              <l> വരവിനുമുമ്പേ സുഖമൊടിരുപ്പാനുപവനലക്ഷ്മീ വിരചിതമായൊരു</l>
              <l> മേലാപ്പെന്നേ തോന്നൂവല്ലോ.</l>
              <l> ഗഗനാങ്കണഭുവികലകൾതികഞ്ഞോ-</l>
              <l> രണിമതികണ്ടാൽ ചാതുര്യേണ ശരല്ക്കാലംതാൻ പൊൽപ്പൂമാതിൻ</l>
              <l> കാന്തനെയിപ്പോൾ സേവിപ്പാനുണ്ടവസരമെന്നിട്ടഴകിൽ നിവർത്തിയ</l>
              <l> വെൺകൊറ്റക്കുടയെന്നേ തോന്നൂ”                          ഇത്യാദി. </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇതു ചമ്പുക്കളിലെ ഗദ്യത്തിന്റെ രീതിയിലാണു് രചിക്കപ്പെട്ടിരിക്കുന്നതെന്നു
പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. പീഠികയിൽ കഥാരംഭംവരെയുള്ള ശ്രീകൃഷ്ണചരിതത്തെ
സംഗ്രഹിച്ചിരിക്കുന്നു. കവി മഴമംഗലമായിരിക്കണമെന്നു ചിലർ ഊഹിക്കുന്നു. ഒന്നു രണ്ടു മൊഴികളെ
മാത്രം മാതൃകക്കായി ഉദ്ധരിക്കാം.
</p>
            <p style="indent">“ചാടായിച്ചമഞ്ഞുവന്നോരസുരനെ ചാരുതരങ്ങളായിരിക്കുന്ന
ചരണങ്ങളെക്കൊണ്ടു ചവിട്ടി ചൈതന്യമില്ലാതെ ചമച്ചു്, അവനെ യമപുരിയിങ്കലാമ്മാറു
യാത്രയാക്കിയല്ലോ ഭഗവാനൊ; പവമാനനായിച്ചുഴന്നുവന്ന പാപിയായ ദാനവേന്ദ്രനെ പ്രാണങ്ങളോടു
വേർപെടുത്തി അവനു പാരാതെ പരലോകസൌഖ്യവും നൽകി ഭഗവാനോ”
</p>
            <p style="indent">ഇങ്ങനെ എല്ലാ മൊഴികളിലും ആംഗലപ്രാസം പ്രയോഗിച്ചിട്ടുണ്ടു്.
അച്ചടിച്ചിട്ടില്ല.
</p>
          </div>
          <!--end of "subsection 2.12.3/II.2.0"-->
          <div type="subsection" xml:id="sec2.12.4" n="2.12.4">
            <head type="subsechead">സതീസ്വയംവരം ബ്രാഹ്മണിപ്പാട്ടു്</head>
            <p style="noindent">ഈ കൃതിയും ഇരു ചെറിയ പീഠികയോടുകൂടി ആരംഭിക്കുന്നു. ഒരു ഭാഗം
ഉദ്ധരിക്കാം. കവിത നന്നായിട്ടുണ്ടു്.
</p>
            <lg xml:id="lg2.2.236">
              <l> “ഭക്തകദംബജയധ്വനിമുഖരേ വിസ്തൃതകൈലാസാചലശിഖരേ</l>
              <l> ചിത്രമണിദ്യുതിഭാസിതഭുവനേ നിജഭവനേ പുക്കുദിതാനന്ദ-</l>
              <l> മന്ദാക്ഷോദയ സുന്ദരമുഖിയൊടു മന്മഥവീരബ്രഹ്മാസ്ത്രത്തൊടു</l>
              <l> ദക്ഷതനൂജയൊടൊന്നിച്ചിതവിയ പുഷ്പശരോത്സവകേളിവ-</l>
              <l> ളർത്തരുളീഭഗവാനൊ</l>
              <l> സരസിജസായകസമരത്തിനു സകലേശ്വരനതി-</l>
              <l> സംഭ്രമശാതീസന്ധ്യാനടനവുമൊട്ടുചുരുക്കി-</l>
              <l> സ്സകുതുകമശനവുമാശുകഴിച്ചഥ സംഭോഗോത്സവസരണിവളർക്കും</l>
              <l> സംഭാരോൽക്കര മുദ്രിതശോഭേ ശയ്യാഗേഹേ ചെല്ലുന്നേരം</l>
              <l> മണിമയകതകിന്നരികിലൊളിക്കും മധുമൊഴിതന്നെ പ്പരിചൊടുകണ്ടു</l>
              <l> സുഖിച്ചരുളീ ഭഗവാനൊ.</l>
              <l> അണിമണിയിടയിലകംപുക്കഴകിനൊ-</l>
              <l> ടതിമൃദുശയ്യാസവിധേചെന്നുടനതുമിതുമോരോ സരസവിശേഷാ-</l>
              <l> നരുവയർമണിയോടരുളിച്ചെയ്തഥനിൽക്കുംനേരം മനസിമുഴുത്തൊരു</l>
              <l> മന്മഥപീഡപുറത്തു പുറപ്പെട്ടഖിലാംഗങ്ങളിലങ്കുരിക്കുന്നതു</l>
              <l> കണ്ടോരഭിമതസഖിമാരതുമിതുമോരോ വ്യാജത്തോടുടനവരവർ</l>
              <l> പോവതിനായും നേരത്തവരൊടുകൂടിപ്പോവതിനും പുനരഭിമത</l>
              <l> ദയിതനൊടരികേ ചേർന്നുടനനുഭവസരണികൾതേടുവതിന്നുംരണ്ടിലു-</l>
              <l> മാഗ്രഹമുൾക്കൊണ്ടീടുമൊരാകുല ഭാവമണിഞ്ഞരുളീടും ദയിതാ-</l>
              <l> വദനം പരിചിതമദനം പരിചൊടുകണ്ടുസുഖിച്ചരുളീ ഭഗവാനോ.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ രണ്ടു പാട്ടുകളും മനോഹരമായിരിക്കുന്നു. പുസ്തകരൂപത്തിൽ
അച്ചടിച്ചിട്ടില്ല.
</p>
          </div>
          <!--end of "subsection 2.12.4/II.2.0"-->
        </div>
        <!--end of "section 2.12/II.2"-->
        <div type="section" xml:id="sec2.13" n="2.13">
          <head type="sechead">നിഴൽക്കൂത്തു്പാട്ടു്</head>
          <p style="noindent">ഭാരതംനിഴൽക്കൂത്തു് എന്നൊരു കൃതി അച്ചടിച്ചു കാണുന്നുണ്ടു്.
പണിതീർപ്പാനായി വേലന്മാർ പാടാറുള്ളതാണു്. ഒന്നു രണ്ടു വരികൾ ഉദ്ധരിക്കാം.
</p>
          <lg xml:id="lg2.2.237">
            <l> “…പത്മനാഭന്റെ കൃപയാൽ</l>
            <l> ശത്രുനാശിനികുറത്തി–വന്നു–ജനിച്ചങ്ങു ഭാരതത്തിങ്കൽ</l>
            <l> സപ്തനാരികൾ വളരും–കാല–മുത്തമയാകുമവളേ</l>
            <l> ചിത്തമോദേന കുറവൻ–വേട്ടു–പത്രശാലയിൽവളർന്നു.</l>
            <l> നൂറ്റുവർക്കുള്ളൂ കുറവൻ പിന്നെ പാണ്ഡവന്മാർക്കുള്ളു കുറത്തി.</l>
            <l> നൂറ്റുവർനാടുംനഗരം–ചൊല്ലീ–പാണ്ഡവരോടും സമരം</l>
            <l> ഏറ്റമതാകിന രണ–മൊന്നിലും തോറ്റതില്ല പാണ്ഡവന്മാർ</l>
            <l> മാറ്റവർകുലകാലനാകിയ മണിവർണ്ണന്റെ കൃപയാൽ”                                ഇത്യാദി </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 2.13/II.2"-->
        <div type="section" xml:id="sec2.14" n="2.14">
          <head type="sechead">ശ്രീപാർവതീചരിതം കുറത്തിപ്പാട്ടു്</head>
          <p style="noindent">പരമേശ്വരനും പാർവതിയും തമ്മിലുള്ള പ്രണയകലഹത്തെ വർണ്ണിക്കുന്ന
ഒരു കുറത്തിപ്പാട്ടു കാണ്മാനുണ്ടു്. കവിതയ്ക്കു നല്ല പഴക്കമുണ്ടു്.
</p>
          <lg xml:id="lg2.2.238">
            <l> “ഉണ്ണിഗ്ഗണപതി തമ്പുരാന്റെ തൃക്കാലിണകളെ വന്ദിച്ചുഞാൻ</l>
            <l> ഞാനൊരു കുറത്തി പാടീടുന്നു വിഘ്നമൊഴിച്ചെന്നെക്കാത്തിടണം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നാണു പ്രാരംഭം. എന്നാൽ,</p>
          <lg xml:id="lg2.2.239">
            <l> “ഇങ്ങനെ ചൊല്ലീട്ടടങ്ങികിളി തിങ്ങിയോരാനന്ദപൂരമോടും.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിങ്ങനെ കിളിയാണു് പാട്ടുകഴിഞ്ഞു ഒടുവിൽ വിരമിക്കുന്നതു്.
‘കിളിപ്പാട്ടുവൃത്തം’ എന്നൊന്നു് ഇല്ലെന്നുള്ളതിനു ഇതും ഒരു ലക്ഷ്യമാകുന്നു. ചില വഞ്ചിപ്പാട്ടുകളും കിളി
തന്നെയാണു് പാടിക്കാണുന്നതു്.
</p>
          <p style="indent">ഒരിക്കൽ പരമേശ്വരനും പാർവതിയുംകൂടി രമിച്ചുകൊണ്ടിരിക്കവേ ദേവി
ഭഗവാനെ ഒന്നു നോക്കി.
</p>
          <lg xml:id="lg2.2.240">
            <l> “പുഞ്ചിരിച്ചന്ദ്രികകൊണ്ടുജടയിലെ</l>
            <l> പ്പഞ്ചമിച്ചന്ദ്രന്റെ ശോഭയേനേ?</l>
            <l> വേറൊരുത്തി ജടയിൽ ഇരിപ്പുണ്ടോ?” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് ശങ്ക ഉദിച്ചു. ആ ശങ്ക ക്രമേണ വർദ്ധിച്ചുതന്നെ വന്നു. അതുകൊണ്ടു്
ഭഗവാന്റെ മടിയിൽ നിന്നിറങ്ങാതെ,
</p>
          <p style="indent">‘കാത്തിരിക്കുന്നാളിലേകദിനം പാർത്തിരിയാതെരജസ്വലയായ്’ തീരുകയാൽ
നാലാംദിവസം സ്നാനത്തിനു പോകേണ്ടിവന്നു. അതുകൊണ്ടു് മക്കളേവിളിച്ചു്,
</p>
          <lg xml:id="lg2.2.241">
            <l> “ഉണ്ണിഗ്ഗണപതിയെന്മകനേ യമ്മേടെകൂടെനീ പോകരുതേ</l>
            <l> അപ്പംതരാം വന്നാലെന്നുണ്ണിയ്ക്കു സ്വല്പമല്ലാതവിൽ തേന്മലരും.</l>
            <l> സുബ്രഹ്മണ്യനുണ്ണി! എന്മകനേ! അമ്മേടെകൂടെനീ പോരരുതേ</l>
            <l> അച്ഛൻമടിയിൽനീ ചെന്നിരിക്കയമ്മ കുളിച്ചുവരുന്നതോളം.</l>
            <l> വേട്ടക്കൊരുമകനെന്മകനേ! അച്ഛനരികത്തു പോയിരിക്ക” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിങ്ങനെ കാവൽ നിർത്തിയിട്ടു്,
</p>
          <lg xml:id="lg2.2.242">
            <l> “വൈനാടൻമഞ്ഞളരച്ചുരുട്ടി</l>
            <l> നെന്മേനിവാകയെടുത്തു കൈയ്യിൽ</l>
            <l> മൈലാഞ്ചിത്താളിയൊടിച്ചു വേഗം</l>
            <l> ആകാശഗംഗയിൽ ചെന്നിറങ്ങി.</l>
            <l> മൈലാഞ്ചിത്താളിയുരച്ചൊഴിച്ചു</l>
            <l> നെന്മേനിവാക കുഴച്ചുരുട്ടി</l>
            <l> വൈനാടൻ മഞ്ഞൾ മുഖത്തു തേച്ചു</l>
            <l> നെന്മേനിവാകതന്മെയ്യിൽ തേച്ചു</l>
            <l> മൈലാഞ്ചിത്താളിയുരച്ചെടുത്തു</l>
            <l> നീലാളിവർണ്ണമാം വേണി തേച്ചു</l>
            <l> നീർകോരിമെയ്യിൽ തളിച്ചുകൊണ്ടു</l>
            <l> നീരാടുവാനായി തുനിഞ്ഞു കൊണ്ടാൾ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ശ്രീപരമേശ്വരനാകട്ടെ,
</p>
          <lg xml:id="lg2.2.243">
            <l> “ഉണ്ണിഗണപതി നിയ്യെന്തിപ്പോൾ എന്മടി തന്നിൽ വസിച്ചീടുന്നു</l>
            <l> നാളികേരം ഗുളം നെയ്യിലല്പം കാളുന്ന തീക്കുണ്ഡം തന്നിൽ വിപ്രർ</l>
            <l> ഹോമിച്ചിടുന്നതു തിന്നാൻ പോക; മോഹം നിനക്കതിലേറ്റമല്ലോ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു ഗണപതിയോടും,</p>
          <lg xml:id="lg2.2.244">
            <l> “സുബ്രഹ്മണ്യനുണ്ണി! നീയെന്തിപ്പോളെന്മടിതന്നിലിരുന്നിടുന്നു?</l>
            <l> കവിടിക്രിയകളൈ ചെയ്തിടാതെ കാപട്യമോടങ്ങിരിപ്പതെന്തു?” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു സുബ്രഹ്മണ്യനോടും</p>
          <lg xml:id="lg2.2.245">
            <l> “വെട്ടയ്ക്കൊരു മകനെന്തു മൂലം വേട്ടയാടീടുവാൻ പോയിടാത്തു?</l>
            <l> വില്ലുംശരങ്ങളും കൈക്കൊണ്ടുനീ നില്ലാതെവേട്ടയ്ക്കുപോകയിപ്പോൾ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു വേട്ടയ്ക്കൊരു മകനോടും പറഞ്ഞു് അവരെ അകറ്റാൻ
നോക്കിയെങ്കിലും അവർ അമ്മയുടെ വാക്കിനേ ആദരിച്ചു് മടിയിൽ നിന്നിറങ്ങിയില്ല. അതു കണ്ടപ്പോൾ
മുപ്പുരവൈരിക്കു കോപം വരികയാൽ,
</p>
          <lg xml:id="lg2.2.246">
            <l> “ഉണ്ണിഗ്ഗണപതി തൃക്കഴുത്തിൽ</l>
            <l> എണ്ണത്തിലൊന്നു കൊടുത്തു-തള്ളി</l>
            <l> സുബ്രഹ്മണ്യനുണ്ണി തന്റെ നേരെ</l>
            <l> ക്ഷിപ്രം കയർത്തൊന്നു നോക്കി ദേവൻ.</l>
            <l> വേട്ടയ്ക്കൊരു മകനുണ്ണി തന്നേ</l>
            <l> കോട്ടം വരാതെയൊന്നടിച്ചു.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എല്ലാവരും ദൂരെ മാറിയപ്പോൾ, പരമേശ്വരൻ ഗംഗാദേവിയെ എടുത്തു
മടിയിലിരുത്തി ലാളിച്ചു.
</p>
          <p style="indent">നാരദമുനി ഇതു നല്ല തരമാണെന്നു ഗ്രഹിച്ചു് ശ്രീപാർവതി കുളിക്കുന്നിടത്തു
ചെന്നു്,
</p>
          <lg xml:id="lg2.2.247">
            <l> “ഞാനിപ്പോൾ പോയില്ല കൈലാസത്തിൽ</l>
            <l> കാലാരി ദേവനെക്കണ്ടതില്ല;</l>
            <l> ഉണ്ണിഗ്ഗണപതി തൃക്കഴുത്തിൽ</l>
            <l> മെല്ലെ പ്പിടിച്ചങ്ങു തള്ളിയില്ല;</l>
            <l> ഷൺമുഖന്റെ തലക്കിട്ടു മുഷ്ട്യാ</l>
            <l> സമ്മാനിക്കുന്നതും കണ്ടതില്ല</l>
            <l> വേട്ടയ്ക്കൊരു മകനുണ്ണി തന്നെ</l>
            <l> വേട്ടയ്ക്കു തള്ളിയയച്ചതില്ല.</l>
            <l> മൂവരും കണ്ണീർ തുടച്ചുകൊണ്ടു</l>
            <l> പോവതും തത്ര ഞാൻ കണ്ടതില്ല,</l>
            <l> ശ്രീപാർവതിയെ മടിയിൽ വച്ചു</l>
            <l> പുൽകൂതും ഞാൻ തത്ര കണ്ടതില്ല;</l>
            <l> അങ്ങു ചെന്നപ്പോഴും ശ്രീപാർവതി</l>
            <l> ഇങ്ങു വന്നപ്പോഴും ശ്രീപാർവതി</l>
            <l> ശ്രീപാർവതിദേവി എത്രയുണ്ടു്?</l>
            <l> ഒന്നേയുള്ളുവെന്നാണു കേൾവി</l>
            <l> ഞാനിവയൊന്നുമേ കണ്ടതില്ല</l>
            <l> നാരായണ! ശിവ! പോയീടുന്നു.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു തട്ടിവിട്ടിട്ടു് അവിടെനിന്നു കടന്നു കളഞ്ഞു. പാർവതി കാര്യമെല്ലാം
ഗ്രഹിച്ചിട്ടു്,
</p>
          <lg xml:id="lg2.2.248">
            <l> “കോപമോടേയൊന്നു മുങ്ങിവേഗം താപം പൊറുക്കാതെ പൽക്കടിച്ചു</l>
            <l> ചുറ്റിയോരാടയുടുത്തിടാതെ കെട്ടഴിഞ്ഞുമുടികെട്ടിടാതെ</l>
            <l> തന്മെയ്യിലെജലം തോർത്തിടാതെമന്മഥരാതിയിൽ രോഷമാർന്നു</l>
            <l> കാലാഗ്നിപോലെ ജ്വലിച്ചുകൊണ്ടു്” </l>
          </lg>
          <!--end of "verse"-->
          <p style="noindent">സ്വഭർത്തൃ സന്നിധിയിൽ ചെന്നു് ഒരു പ്രശ്നവർഷം ചെയ്തു.
</p>
          <lg xml:id="lg2.2.249">
            <l> “ആനയാമുണ്ണിയെങ്ങുപോയി?” “കാനനത്തിന്നവൻപോയിരിക്കാം”</l>
            <l> “കാനനോപോകുവാനെന്തുമൂലം?” “ആനയുടെനില കാട്ടിലല്ലോ”</l>
            <l> “സ്കന്ദനാമെന്നുണ്ണിയെങ്ങുപോയി?” “കന്ദംപറിക്കുവാൻ പോയിരിക്കാം”</l>
          </lg>
          <lg xml:id="lg2.2.250">
            <l>
“കന്ദംപറിക്കുന്നതെന്തായി?” “അന്നവൻ കാട്ടിൽപിറക്കമൂലം”</l>
            <l> “കാട്ടിൽപിറപ്പവർക്കാഹരിപ്പാൻ കേട്ടതില്ലേ കന്ദമെന്നുള്ളതും”</l>
            <l> “വേട്ടയ്ക്കൊരുമകനെങ്ങുപോയി?” “കാട്ടിൽക്കളഞ്ഞവനങ്ങുപോയി”</l>
          </lg>
          <lg xml:id="lg2.2.251">
            <l>
“ത്വന്മെയ്യിലന്തുകാണുന്നുജലം?” “നിന്മെയ്യിലെന്തുകാണുന്നുജലം”</l>
            <l> “എന്മെയ്യിൽഞാൻ കുളിച്ചുള്ള ജലം” “എന്മെയ്യിൽ ഞാൻ കുളിച്ചുള്ള ജലം”</l>
          </lg>
          <lg xml:id="lg2.2.252">
            <l>
“അങ്ങെവിടെ ജലക്രീഡചെയ്തു?” “നീയ്യെവിടെജ്ജലസ്നാനമാടി?”</l>
            <l> “ആകാശഗംഗയിൽ സ്നാനമാടി” “കൈലാസഗംഗയിൽ ഞാൻ കുളിച്ചു”</l>
            <l> </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ ചോദ്യോത്തരങ്ങൾ കഴിഞ്ഞു് പ്രണയകലഹം ശമിക്കുന്നതിനോടുകൂടി
പാട്ടവസാനിക്കുന്നു.
</p>
          <p style="indent">ഇതു വടക്കൻ പാട്ടിന്റെ രീതിയിൽസാധാരണ ജനതയുടെ ആവശ്യാർത്ഥം
നിർമ്മിക്കപ്പെട്ടിട്ടുള്ള ഒരു ഗാനമാകുന്നു. സാരഗർഭങ്ങളായ പുരാണകഥകളേയും അർത്ഥവാദങ്ങളേയും
ഈ മാതിരി വികൃതവേഷം കെട്ടിയ്ക്കാൻ ഹൈന്ദവകവികൾ മുതിർന്നു കാണുന്നതു കഷ്ടമെന്നേ പറയേണ്ടു.
രാമായണകഥയേയും മഹാഭാരതത്തെയും ഏതോ വികടന്മാർ ഇങ്ങനെ അലങ്കോലപ്പെടുത്തീട്ടുണ്ടു്.
ഉത്തരരാമായണകഥയെ സംക്ഷേപിച്ചു് ഇവിടെ വിവരിക്കാം.
</p>
          <p style="indent">രാവണവധാനന്തരം ശ്രീരാമൻ സീതാസമേതം അയോധ്യാധിപതിയായി
വാഴുന്ന കാലത്തു് കൌസല്യാദികൾക്കു സീതാദേവിയിൽ അസൂയ മുഴുത്തു; ഏതു വിധത്തിലെങ്കിലും ആ
സതീരത്നത്തെ അപകടത്തിൽ ചാടിക്കണമെന്നു് തീർച്ചപ്പെടുത്തിക്കൊണ്ടു് അമ്മായിഅമ്മമാർ,
മരുമകളെ, അരികിൽ വിളിച്ചു് രാവണന്റെ രൂപം വരച്ചു കാണിക്കണമെന്നാവശ്യപ്പെട്ടു. ദേവി തടസ്സം
പറഞ്ഞതിനാൽ, അവർ നിർബന്ധിച്ചു.
</p>
          <lg xml:id="lg2.2.253">
            <l> “നിന്നാണെനിന്നെച്ചതിച്ചീടുവാൻനിനച്ചല്ലേ</l>
            <l> </l>
          </lg>
          <p style="tstar">***</p>
          <!--end of "tstar"-->
          <lg xml:id="lg2.2.254">
            <l/>
            <l> ഈരേഴുലോകത്താണേ മൂർത്തികൾമൂവരാണേ</l>
            <l> ബ്രഹ്മാവുവിഷ്ണുവാണേ അച്ഛന്റെതൃക്കാലാണെൻ</l>
            <l> വേട്ടഭർത്താവിനാണെ ഞങ്ങളിൽ മൂവരാണേ.</l>
            <l> </l>
          </lg>
          <p style="tstar">***</p>
          <!--end of "tstar"-->
          <lg xml:id="lg2.2.255">
            <l/>
            <l> നിന്നാണെനിന്നെച്ചതിച്ചീടുവാൻ നിനച്ചല്ലേ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">സീതാദേവി ദേവന്മാരെയെല്ലാം ധ്യാനിച്ചുകൊണ്ടു് രാവണന്റെ
</p>
          <lg xml:id="lg2.2.256">
            <l> “…തലപ്പത്തും.</l>
            <l> മുഖത്തോടിടകളിൽ കലർന്നുകുണ്ഡലവും;</l>
            <l> വെളുത്തവെള്ളെകിറും വലിയ മുഖങ്ങളും;</l>
            <l> ഉതിച്ചകണ്ണുതന്നിലഗ്നികൾ ജ്വലിക്കയും</l>
            <l> പതിനെട്ടിലും നല്ല ദൈവതംതോന്നീടുന്നു</l>
            <l> വേദമന്ത്രത്തെ ഓതി ഉർജ്ജാപിഴച്ചൊരുമുഖം;</l>
            <l> ഇന്ദ്രിജിത്തേ വിളിച്ചീടുന്നതൊരു മുഖം;</l>
            <l> ദേവകൾതന്നെ ദുഷിപേശുന്നിതൊരുമുഖം;</l>
            <l> ഈശ്വരനെന്റെനേരേനില്ലായെന്നൊരുമുഖം;</l>
            <l> ലോകമൊക്കെയും പരിപാലിക്കുന്നൊരു മുഖം;</l>
            <l> സീതയെത്തന്നെ നിനച്ചീടുന്നിതൊരുമുഖം;</l>
            <l> കാമബാണാർത്തിപെരുകീടുന്നൊരുമുഖം;</l>
            <l> കള്ളവും കുശലുകൾ പേശുന്നതൊരുമുഖം;</l>
            <l> മംഗലമോടു മധു ഭുജിക്കുന്നൊരുമുഖം;</l>
            <l> പാണികളിരുപതും വളഞ്ഞവളകളും</l>
            <l> മാർവിടചവടിയും അരവമാലകളും</l>
            <l> പൂന്തുകിലാടപട്ടു ഞൊറിഞ്ഞുചേർത്തുതൊങ്ങൽ</l>
            <l> പൊൻമണിയരഞ്ഞാണം ഉടുത്തുനതുചേർത്തു</l>
            <l> കാൽച്ചിലമ്പോശയൊന്നിൽ വളയുംതളകളും</l>
            <l> കൈക്കുമോതിരംനല്ല കവടിനെറ്റിപ്പൊട്ടു</l>
            <l> കവചവും നക്രചക്രവും തെളിതാരാ</l>
            <l> വാക്കിനു ഭംഗിയേറും നാവുതൻ ഗുണങ്ങളും” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എഴുതി. അമ്മായിഅമ്മമാർ ഈ പടത്തെ എടുത്തു ഒരു പീഠത്തിൽ
വച്ചിരുന്നു. മൃഗയാവിനോദം കഴിഞ്ഞു വന്നുചേർന്ന രാമചന്ദ്രന്റെ ദൃഷ്ടിയിൽ ഈ പടം പെടുകയും
കോപാവേശംകൊണ്ടു് കേവലം പ്രാകൃതജനം എന്നപോലെ സീതയെ വളരെ പഴിക്കയും ചെയ്തിട്ടു്
വനത്തിൽ കൊണ്ടുപോയി കൊന്നുകളയാൻ ലക്ഷ്മണനോടു് ആജ്ഞാപിച്ചു. ലക്ഷ്മണൻ തടസ്സം
പറഞ്ഞുവെങ്കിലും ഒടുവിൽ സമ്മതിച്ചു് സീതയെ കാട്ടിൽ കൊണ്ടുചെന്നു വിട്ടിട്ടു്, ഒരു ഉടുമ്പിനെ കൊന്നു് ആ
രക്തം കൊണ്ടുവന്നു് കാണിച്ചു. അതു കണ്ടപ്പോൾ കൌസല്യ,
</p>
          <lg xml:id="lg2.2.257">
            <l> “മകനേ മറിവുകൾ ഞങ്ങളിങ്ങറിഞ്ഞടോ</l>
            <l> മനുഷ്യർചോര ഞങ്ങൾ കണ്ടിരിക്കുന്നുമുന്നം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു പറകയാൽ, ലക്ഷ്മണൻ വീണ്ടും പോയി സീതയുടെ ഒരു കൈ
വിരലറുത്തു രക്തം കൊണ്ടുവന്നു് കാണിച്ചുവത്രേ. കുറെ കഴിഞ്ഞപ്പോൾ രാമചന്ദ്രനു സങ്കടമായി.
അദ്ദേഹത്തിന്റെ വിലാപങ്ങളും മറ്റും കവി പൊടിപ്പും തൊങ്ങലും വച്ചു വർണ്ണിക്കുന്നുണ്ടു്.
</p>
          <p style="indent">ഇത്തരം കഥകൾ എഴുതിയ ‘വികടകവികൾ’ ആരായിരുന്നാലും അന്നത്തെ
സമുദായസ്ഥിതികളും മറ്റും അവയിൽ നല്ലപോലെ പ്രതിഫലിച്ചു കാണാവുന്നതിനാൽ ചരിത്രകാരനു ഒരു
വലിയ സമ്പത്തു തന്നെയാണു്.
</p>
        </div>
        <!--end of "section 2.14/II.2"-->
        <div type="section" xml:id="sec2.15" n="2.15">
          <head type="sechead">വേലൻപാട്ടു്</head>
          <p style="noindent">ശത്രുഹരം വരുത്തുന്നതിനായി വേലന്മാരെകൊണ്ടു പാടിക്കയും മറ്റും
ഇക്കാലത്തും ചിലർ നടത്താറുണ്ടു്. ‘ഹരം പാടുക’ എന്നൊരു ഭാഷശൈലിയും അതിൽനിന്നുണ്ടായിട്ടുണ്ടു്.
അരം എന്ന ശബ്ദവും ഈ ‘ഹര’ത്തിൽ നിന്നുണ്ടായതാണെന്നു തോന്നുന്നു. തമഴിലെ ‘അറ’ത്തിനു
ധർമ്മമെന്നാണർത്ഥം. അതിനു കവികളുടെ അറത്തോടു യാതൊരു സംബന്ധവുമില്ല. വേലൻപാട്ടിൽ ഒരു
ഭാഗം താഴെ ചേർക്കുന്നു.
</p>
          <lg xml:id="lg2.2.258">
            <l> “പൂവണിഞ്ഞതിരുമുടിമേലും</l>
            <l> തോലുഴിഞ്ഞു പിണിതീർന്നൊഴിക.</l>
            <l> പൊൻനിറമാമണിനുതൽമേലും</l>
            <l> തോലുഴിഞ്ഞു പിണിതീർന്നൊഴിക-</l>
            <l> കയൽനികർത്ത കണ്ണിന്മേലും തോലു…</l>
            <l> എള്ളിൻപൂമുക്കിന്മേലും തോലു…</l>
            <l> മുത്തുവരിശപ്പല്ലിന്മേലും തോ…</l>
            <l> ചെഞ്ചോരിവായ്മലർമേലും തോലു…”                                 ഇത്യാദി. </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 2.15/II.2"-->
        <div type="section" xml:id="sec2.16" n="2.16">
          <head type="sechead">പുള്ളോർപ്പാട്ടു്</head>
          <p style="noindent">പുള്ളോന്മാർ സർപ്പപ്രീതിക്കായി പാടിവരുന്ന പാട്ടുകളിൽ ചിലതു
പോർത്തുഗീസുകാരുടെ വരവിനു ശേഷം ഉണ്ടായതാണെന്നുള്ളതിനു ആന്തരമായ ലക്ഷ്യങ്ങൾ ഉണ്ടു്. ഒരു
പാട്ടിൽ നെല്ലു്, തെങ്ങു്, പൊന്നു് ഇവയുടെ മാഹാത്മ്യത്തെ വർണ്ണിക്കുന്നു. ചെന്തെങ്ങു പറയുന്നു:
</p>
          <lg xml:id="lg2.2.259">
            <l> “ഉച്ചയ്ക്കന്നുവരുന്നജനങ്ങൾക്കു</l>
            <l> കഞ്ഞിക്കുമുമ്പേ കരിക്കെന്നും ചെന്തെങ്ങു്” </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 2.16/II.2"-->
        <div type="section" xml:id="sec2.17" n="2.17">
          <head type="sechead">ക്രൈസ്തവകവികൾ</head>
          <p style="noindent">ക്രിസ്ത്യാനികളും പ്രാചീനകാലംമുതല്ക്കേ കവിത എഴുതി വന്നിരുന്നു. എന്നാൽ
അവർക്കു മലയാളികളുടെ സവിശേഷമായ ആരാധനയ്ക്കു പാത്രമാകത്തക്ക ഒരു ഉത്തമകാവ്യവും
രചിക്കാൻ സാധിക്കാതെ വന്നതിനു പലകാരണങ്ങളുണ്ടു്. ആദികാലങ്ങളിൽ ക്രിസ്ത്യാനികൾ
എഴുത്തച്ഛന്മാരുടെ അടുക്കൽ അക്ഷരാഭ്യാസം ചെയ്യുന്നതിനു മടികാണിച്ചിരുന്നില്ലെങ്കിലും കാലക്രമേണ
പാശ്ചാത്യപാതിരിമാരുടെ നിർബന്ധത്താൽ ആ സംപ്രദായം തീരെ കൈവിട്ടുകളഞ്ഞു. എന്തെന്നാൽ
ആശാന്മാരുടെ അടുക്കൽ എഴുത്തിനിരിക്കണമെങ്കിൽ ഹരിഃ ശ്രീഗണപതയേ നമഃ എന്നു എഴുതുകയും
ഉച്ചരിക്കുകയും ചെയ്യാതെ തരമില്ലല്ലോ. അങ്ങനെ ചെയ്യുന്നതു് ധർമ്മവിരുദ്ധമാണെന്നു വീരവ്രതക്കാരായ
പാതിരിമാർ ശഠിച്ചുതുടങ്ങി. അതിനും പുറമെ പ്രഥമപാഠ്യഗ്രന്ഥങ്ങളായി ഉപയോഗിച്ചുവരുന്ന പുസ്തകങ്ങൾ
പ്രായേണഹൈന്ദവധർമ്മപ്രതിപാദകങ്ങളൊ പുരാണാന്തർഗതങ്ങളോ ആയ കഥകളും
കവിതകളുമായിരുന്നു. അതും അവർക്കു രസിച്ചില്ല. പാതിരിമാർ നാട്ടുക്രിസ്ത്യാനികളുടെ
ഉപയോഗത്തിനായി ഗ്രന്ഥരചന കൂടെ ആരംഭിച്ചപ്പോൾ, അവരുടെ കാര്യം കഷ്ടത്തിലായെന്നു
പറയേണ്ടതില്ലല്ലോ. ക്രൈസ്തവവേദപുസ്തകങ്ങളുടെ മലയാള തർജ്ജമ ഒന്നു രണ്ടു പ്രാവശ്യം വായിച്ചു
പോയാൽ, ഭാഷ ദുഷിച്ചുപോകാതെ ഒരു തരവുമില്ല. ആ സ്ഥിതിക്കു് അവയെ കാണാതെ പഠിച്ചാലത്തെ
കഥ പറയാനുണ്ടോ? പാതിരിമാർ മലയാളഭാഷാപോഷണത്തിനു വേണ്ടി ചെയ്തിട്ടുള്ള ശ്രമങ്ങളെ ഇവിടെ
അപലപിക്കുന്നില്ല. പല ഗുണങ്ങളുടെ ഇടയ്ക്കു് ഈ ഒരു ദോഷം നല്ലപോലെ മുഴച്ചുനിൽക്കുന്നു എന്നേ
ഇവിടെ ഞാൻ പ്രസ്താവിക്കുന്നുള്ളു.
</p>
          <p style="indent">പൂർവകാലങ്ങളിൽ ഒരു വിധം ചമൽക്കാരമുള്ള ചില കൃതികൾ ക്രിസ്ത്യാനികളും
നിർമ്മിച്ചിരുന്നു. ഹിന്ദുക്കളുടെ സ്ഥല പുരാണങ്ങൾക്കു അനുരൂപമായി ക്രിസ്ത്യാനികളുടെ വകയായി പല
പള്ളിപ്പാട്ടുകൾ ഉണ്ടെന്നു അറിയുന്നു. അവയെ പ്രസിദ്ധീകരിക്കാൻ ക്രിസ്ത്യാനികളാരും മുതിർന്നു
കാണാത്തതു വലിയ കഷ്ടമാണെന്നു പറയേണ്ടൂ. മിക്ക പുരാതന പള്ളികളേസംബന്ധിച്ചു ഇത്തരം
പാട്ടുകൾ ഉണ്ടായിരുന്നുവെന്നു ഊഹിക്കാം.
</p>
        </div>
        <!--end of "section 2.17/II.2"-->
        <div type="section" xml:id="sec2.18" n="2.18">
          <head type="sechead">മാർഗ്ഗം കളിപ്പാട്ടു്</head>
          <p style="noindent">ഈ കൃതി അതിപുരാതനമാകുന്നു. മാർ തോമ്മ ശ്ലീഹായുടെ ചരിത്രത്തെ
സംക്ഷേപിച്ചു്, ബർദാസാൻ എന്നൊരാൾ രചിച്ച ഒരു ലഘുകാവ്യത്തിന്റെ തർജമയാണത്രേ പ്രകൃതഗാനം.
പല ക്രൈസ്തവസഹോദരന്മാരുടെ അടുക്കൽ അന്വേഷിച്ചിട്ടും ഈ ഗാനത്തെ പൂർണ്ണമായി സമ്പാദിക്കാൻ
സാധിച്ചില്ല. സാഹിത്യരസികനായ ഒരു ക്രൈസ്തവസ്നേഹിതൻ മൂന്നു നാലു വരി എഴുതി
അയച്ചുതന്നുവെങ്കിലും അതു മിസ്റ്റർ കെ. വി. ഈപ്പൻ ഭാഷാപോഷിണിയിൽ ഒരിക്കൽ എഴുതിയിരുന്ന
ഒരു ലേഖനത്തിൽനിന്നെടുത്തതാണെന്നു എനിക്കു മനസ്സിലായി. എന്തായിരുന്നാലും അതിനെ ഇവിടെ
ചേർത്തുകൊള്ളുന്നു.
</p>
          <lg xml:id="lg2.2.260">
            <l> “മെയ്ക്കണിന്ത പീലിയും നെന്മേനി തോൽക്കും മേനിയും</l>
            <l> പിടിത്ത ദണ്ഡും കയ്യും മെയ്യും</l>
            <l> എന്നേയ്ക്കും വാഴ്കവേ</l>
            <l> വാഴ്ക വാഴ്ക നമ്മുടയ പരിഷയെല്ലാം ഭൂമിമേൽ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">മാർ അബ്രഹാം മെത്രാന്റെ പാട്ടു് (പതിന്നാലു പാദം) എന്നൊരു
കൃതിയേപ്പറ്റിയും മിസ്റ്റർ ഈപ്പൻ പ്രസ്തുതലേഖനത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. അതിൽനിന്നു് ഒരു വരിപോലും
ഉദ്ധരിക്കാതിരുന്നതു് എന്താണെന്നറിയുന്നില്ല.
</p>
        </div>
        <!--end of "section 2.18/II.2"-->
        <div type="section" xml:id="sec2.19" n="2.19">
          <head type="sechead">ഒളുവുപ്പള്ളിപ്പാട്ടു്</head>
          <p style="noindent">ഇതിന്റെ കർത്താവു് കുമ്മനത്തു കുമ്മൻ ഇട്ടൂപ്പു കത്തനാരാണത്രെ. കവിതയ്ക്കു
പഴക്കം തോന്നിയ്ക്കുന്നു.
</p>
          <lg xml:id="lg2.2.261">
            <l> “ഓതിനവേദം ജ്ഞാനവഴിക്കു</l>
            <l> ഉണർവതു കുമ്മൻകത്തനാർ</l>
            <l> ഒരുവനെ ഉന്നിപ്പരീചൊടു കൊച്ചി</l>
            <l> ത്തിറമുള്ള കോട്ടപുകുന്താറേ</l>
            <l> മനുകുലതിലകൻ കുര്യേനർക്കാ-</l>
            <l> ദിയിക്കോൻ താൻ മനഗുണമായ്</l>
            <l> കേൾപ്പിച്ചഴകൊടു പള്ളിക്കാര്യ</l>
            <l> മനുമതിവാങ്ങുന്നതിന്നായി”–ഇത്യാദി </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 2.19/II.2"-->
        <div type="section" xml:id="sec2.20" n="2.20">
          <head type="sechead">കരിയാറ്റിൽ മെത്രാന്റെ പരദേശയാത്ര</head>
          <p style="noindent">ഇങ്ങനെ ഒരു പാട്ടിനെപ്പറ്റി ഉള്ളൂർ മി. പരമേശ്വരയ്യർ പടപ്പാട്ടിന്റെ
അവതാരികയിൽ പ്രസ്താവിച്ചു കാണുന്നു. ഞാൻ ഈ കൃതി കണ്ടിട്ടില്ല. ക്രസ്ത്യാനികളാരെങ്കിലും
കണ്ടുപിടിച്ചു പ്രസിദ്ധീകരിക്കുമെന്നു വിശ്വസിക്കുന്നു. എട്ടു നോമ്പിൻപാട്ടു്, അന്തംചാർത്തുപാട്ടു്, എണ്ണപ്പാട്ടു്,
കുളിപ്പാട്ടു്, കല്യാണമാർഗ്ഗംപാട്ടു്, പെസഹാ പെരുന്നാളിൻപാട്ടു് മുതലായി വേറെയും പല കൃതികൾ
ക്രസ്ത്യാനികളുടെ വകയായിട്ടുണ്ടു്. അവയിൽ ചിലതൊക്കെ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും പറയത്തക്ക
സാഹിത്യഗുണമൊന്നുമില്ലാത്തതിനാൽ ഇവിടെ ചേർക്കുന്നില്ല.
</p>
        </div>
        <!--end of "section 2.20/II.2"-->
        <div type="section" xml:id="sec2.21" n="2.21">
          <head type="sechead">“അർണ്ണോസുപാതിരി”</head>
          <p style="noindent">ഇദ്ദേഹം എഴുത്തച്ഛന്റെ കാലശേഷം ജീവിച്ചിരുന്ന ഒരു യൂറോപ്യൻ
പാതിരിയാണു്. വീരമാമുനിവർ തമിഴുനാട്ടിൽ എന്നപോലെ ഇദ്ദേഹം മലയാളത്തുവന്നു ഭാഷ പഠിച്ചു
കവിത എഴുതിയ ആളാണു്. വിധിപർവം, നരകപർവം, മരണപർവം മുതലായ ചില കൃതികളേ ആലപ്പുഴ
കേരളസന്താനം പ്രസ്സിൽനിന്നും അച്ചടിച്ചു പ്രസിദ്ധപ്പെടുത്തീട്ടുണ്ടു്. കവിതയ്ക്കു പറയത്തക്ക ഒഴുക്കും
അർത്ഥചമൽക്കാരവും ഒന്നുമില്ലെങ്കിലും, ഒരു യൂറോപ്യൻ പാതിരിയുടെ കൃതിയാണെന്നോർക്കുമ്പോൾ
നമുക്കു അതിനോടു് ബഹുമാനം തോന്നാതിരിക്കയില്ല. സംസ്കൃതപദങ്ങൾ ധാരാളം പ്രയോഗിച്ചു കാണുന്നു.
കുസന്ധിവിസന്ധ്യാദിദോഷങ്ങളും വൃത്തഭംഗങ്ങളും കാണുന്നതു് ലിപികാരപ്രമാദമായിരിക്കുമൊ എന്തോ?
</p>
        </div>
        <!--end of "section 2.21/II.2"-->
        <div type="section" xml:id="sec2.22" n="2.22">
          <head type="sechead">മാളിയേക്കൽ തോമ്മാകത്തനാർ</head>
          <p style="noindent">770-ാമാണ്ടിടക്കു അദ്ദേഹം രചിച്ചതായ ഒരു പഴയ പാട്ടു് ഏതോ ഒരു
പത്രത്തിൽ കാണുകയുണ്ടായി. തോമസ് അപ്പോസ്തലന്റെ മതപ്രചാരണം ആണു് പാട്ടിന്റെ വിഷയം.
ഒഴുക്കും ഭംഗിയുംകൊണ്ടു് ഈ കൃതി ആപാദചൂഡം രസാവഹമായിരിക്കുന്നു എന്നു പ്രസാധകൻ
പ്രസ്താവിച്ചിട്ടുമുണ്ടു്. എന്നാൽ അതിലെ രണ്ടുവരി തികച്ചു വായിക്കാൻ ആർക്കെങ്കിലും ക്ഷമയുണ്ടാവുമോ
എന്നു ഈ ലേഖകൻ സംശയിക്കുന്നു.
</p>
          <p style="indent">അപ്പോസ്തലന്റെ ചില അത്ഭുതകർമ്മങ്ങളെ കവി ഇങ്ങനെ
വർണ്ണിച്ചിരിക്കുന്നു.</p>
          <lg xml:id="lg2.2.262">
            <l> “ഇരുപതനരരുടെ ജിഹ്വവശക്കേ-</l>
            <l> ടരുമവിധത്തിൽ താൻ തീർത്തു</l>
            <l> അരുതെന്നെല്ലാവൈദ്യന്മാരു-</l>
            <l> മുപേക്ഷിച്ചുള്ളൊരു പേരോളം താ-</l>
            <l> നുടനേ സ്വസ്ഥതക്കാരാക്കി” </l>
          </lg>
          <!--end of "verse"-->
          <p style="noindent">‘സ്വസ്ഥതക്കാരാക്കി’ എന്നു ശ്രവണകടുവായ പ്രയോഗം കവിയുടെ
പദദാരിദ്ര്യത്തിനെ ഉച്ചൈസ്തരം ഘോഷിക്കുന്നുണ്ടല്ലോ.
</p>
        </div>
        <!--end of "section 2.22/II.2"-->
        <div type="section" xml:id="sec2.23" n="2.23">
          <head type="sechead">മാമ്മൻമാപ്പിള</head>
          <p style="noindent">കണക്കധികാരം എന്നൊരു പാട്ടു് രചിച്ചിട്ടുണ്ടു്. എന്നാൽ ഗ്രന്ഥകാരൻ
കരിമുഖനെ ഗ്രന്ഥാരംഭത്തിൽ സ്തുതിച്ചു കാണുന്നതെന്തുകൊണ്ടെന്നറിയുന്നില്ല.
</p>
          <p style="indent">ക്രിസ്ത്യാനികളിൽ നിന്നു് അടുത്ത കാലംവരെ
ഉത്തമസാഹിത്യഗ്രന്ഥങ്ങളൊന്നും നമുക്കു ലഭിച്ചിട്ടില്ലെങ്കിലും അവർക്കു സാഹിത്യചരിത്രത്തിൽ ഒരു
ഉൽകൃഷ്ടസ്ഥാനത്തിനു വേറൊരു വിധത്തിലവകാശമുണ്ടു്. കേരളത്തിൽ ആദ്യമായി ഒരു അച്ചടിയന്ത്രം
സ്ഥാപിച്ചതു ക്രിസ്ത്യാനികളായിരുന്നു. നാട്ടുക്രിസ്ത്യാനികളെ റോമൻ മതത്തിൽ ചേർക്കുന്നതിനുവേണ്ടി
ജസൂട്ടു് പാദ്രിമാർ കൊടുങ്ങല്ലൂരും വയ്പുകോട്ടയിലും ഓരോ വിദ്യാലയം സ്ഥാപിച്ചു. കൊല്ലവർഷം 752-ൽ
ജോ ആനെസ് ഗോൺസാൽവസ് എന്ന ജസൂട്ടു് പാദ്രി ഇദംപ്രഥമമായി മലയാളഅക്ഷരങ്ങൾക്കു്
അച്ചുകൾ നിർമ്മിച്ചു്, വയ്പിൽ സ്ഥാപിച്ച അച്ചുകൂടത്തിൽ ‘കത്തോലിക്കമതത്തിന്റെ ആദ്യപാഠം
ചോദ്യോത്തരം’ എന്ന പുസ്തകം അച്ചടിപ്പിച്ചു. മലയാളത്തിൽ ആദ്യമായി അച്ചടിക്കപ്പെട്ട ഗ്രന്ഥം
ഇതായിരുന്നു. കൊച്ചിക്കോട്ടക്കുള്ളിലും ഒരു പ്രസ്സുണ്ടായിരുന്നതായി അറിയുന്നു. പോർത്തുഗീസു
പാതിരിമാരിൽ പലരും തമിഴു്, സംസ്കൃതം, മലയാളം മുതലായ ഭാഷകളിൽ പാണ്ഡിത്യം സമ്പാദിച്ചു്
ഗ്രന്ഥനിർമ്മാണം ചെയ്തിരുന്നു. ഉദയംപേരൂർ സഭയുടെ നിശ്ചയം അനുസരിച്ചു് ചാലക്കുടിക്കു സമീപം
അമ്പഴക്കാടു് എന്ന സ്ഥലത്തും ഒരു ക്രൈസ്തവവിദ്യാലയവും പള്ളിയും ഒരു അച്ചുക്കൂടവും
സ്ഥാപിക്കപ്പെടുകയും അവിടെ വച്ചു് പലേ ഭാഷാകൃതികൾ അച്ചടിപ്പിക്കപ്പെടുകയും ചെയ്തുവെങ്കിലും
അവയെല്ലാം ടിപ്പുവിന്റെ ആക്രമണകാലത്തു നഷ്ടപ്പെട്ടുപോയി.
</p>
          <p style="indent">അച്ചടിശാലകൾ നടപ്പിൽ വന്നതുകൊണ്ടു ഭാഷയ്ക്കു സിദ്ധിച്ചിട്ടുള്ള
ഗുണഗണങ്ങളെ എത്ര വാഴ്ത്തിയാലും മതിയാവുന്നതല്ലല്ലൊ. രാമായണാദി സദ്ഗ്രന്ഥങ്ങൾക്കു്
ചെറുകുടിലുകളിൽ പോലും പ്രവേശനം ലഭിച്ചതു അച്ചടിയന്ത്രം മൂലമാണെന്നോർക്കുമ്പോൾ നാം
ക്രൈസ്തവന്മാരോടു് എത്രമാത്രം കടപ്പെട്ടിട്ടുണ്ടെന്നു ഊഹിക്കാം.
</p>
        </div>
        <!--end of "section 2.23/II.2"-->
        <div type="section" xml:id="sec2.24" n="2.24">
          <head type="sechead">ഗിരിജാകല്യാണം</head>
          <p style="noindent">ഭാഷാചമ്പുപ്രബന്ധങ്ങളിലേ സുഖപ്രദമായ പര്യടനത്തിനു ശേഷം
സരസങ്ങളും വിരസങ്ങളും സരസവിരസങ്ങളുമായ വിവിധലഘുകൃതികളിലേക്കു കടന്നു് മനസ്സു മുട്ടിയ
ഒരുവൻ ഗിരിജാകല്യാണത്തിലേക്കു പ്രവേശിക്കുന്ന മാത്രയിൽ ‘ആവൂ’ എന്നു് ദീർഘമായിന്നു
നിശ്വസിക്കാതിരിക്കയില്ല. എന്നാൽ കേരളത്തിലെ രണ്ടു അധുനാതനസാഹിത്യകേസരികളുടെ
സൌഹാർദ്ദപൂർവമായ വാക്സമരത്തിന്നു രംഗഭൂവായിച്ചമഞ്ഞിട്ടുള്ള പ്രകൃതകൃതിയിലേക്കു കടക്കുമ്പോൾ
കിഞ്ചിജ്ഞനായ ഈ ഗ്രന്ഥകാരനു് അനല്പമായ ഭയവും സങ്കോചവും അറിയാതെ ഉളവായിപ്പോകുന്നു.
പക്ഷെ സത്യാന്വേഷണവിധുരന്മാരായ ആ മനസ്വികൾക്കു എങ്ങനെയും സത്യം തെളിയണമെന്നല്ലാതെ,
‘താൻ പിടിച്ച മുയലിനു കൊമ്പു് രണ്ടു്’ എന്ന മട്ടിൽ ഒരു മർക്കടമുഷ്ടി ഉണ്ടാവുകയില്ലെന്നുള്ള വിശ്വാസം
എനിക്കു അല്പം ധൈര്യം നൽകുന്നുമുണ്ടു്. അതിനാൽ എന്റെ വിനീതമായ അഭിപ്രായത്തേ കൂടി ഇവിടെ
രേഖപ്പെടുത്തിക്കൊള്ളട്ടെ. ‘ഗിരിജാകല്യാണം’ എന്ന താളിയോലഗ്രന്ഥം ഞാൻ ആദ്യമായിക്കണ്ടതു് ഒരു
പതിനഞ്ചു കൊല്ലത്തിനു മുമ്പാണു്. അക്കാലത്തു തന്നെ അതു ഉണ്ണായിവാര്യരുടെ കൃതിയല്ലെന്നു ഞാൻ
ദൃഢമായി വിശ്വസിച്ചിരുന്നു. എന്നാൽ സാഹിത്യപഞ്ചാനനാഭിധനായ മി. പി. കെ. നാരായണപ്പിള്ള
അതിന്റെ പ്രഥമഖണ്ഡം പ്രസാധനംചെയ്ത അവസരത്തിൽ എഴുതിയ അവതാരികയിൽ തൽക്കർത്തൃത്വം
ഉണ്ണായിവാര്യർക്കുതന്നെ നൽകി. അദ്ദേഹം ഈ വിഷയത്തിൽ ഭാഷാചരിത്രകർത്താവിനോടു
യോജിക്കമാത്രമല്ല ചില യുക്തികളും പറഞ്ഞിട്ടുണ്ടു്.
</p>
          <p style="indent">ഈയിടയ്ക്കുവിദ്വൽകുലഭൂഷണമായ ഉള്ളൂർ മി. പരമേശ്വരയ്യർ ഈ ഗ്രന്ഥം
മുഴുവനും ശ്രീമൂലഗ്രന്ഥാവലിയിലെ എട്ടാം നമ്പരായി പ്രസിദ്ധപ്പെടുത്തിയപ്പോൾ, ഗ്രന്ഥകർത്തൃത്വത്തെ
സംബന്ധിച്ചിടത്തോളം മി. പി. കേ. നാരായണപ്പിള്ളയോടു യോജിച്ചെങ്കിലും, മറ്റുചില സംഗതികളിൽ
വിയോജിച്ചു് ഒരു പ്രൌഢമായ അവതാരിക എഴുതിച്ചേർത്തു. അദ്ദേഹം പറയുന്നു:
</p>
          <p style="indent">“കൊച്ചീശീമയിൽ പ്രസിദ്ധവും പാവനവും ആയ ഇരിങ്ങാലക്കുട
കൂടൽമാണിക്യക്ഷേത്രത്തിന്റെ തെക്കേ ഗോപുരത്തോടു് അടുത്തു തൊട്ടുകിടക്കുന്ന ‘അകത്തൂട്ടു’
വാരിയത്തിലാണു് നമ്മുടെ മഹാകവി ജനിച്ചതു്. അകത്തൂട്ടു വാരിയക്കാർക്കു് പണ്ടേയ്ക്കു പണ്ടേ
കൂടൽമാണിക്യക്ഷേത്രത്തിൽ കഴകമുണ്ടു്. ഉണ്ണായിവാര്യരുടെ സാക്ഷാൽ നാമധേയം രാമൻ
എന്നായിരുന്നു. രാമൻ ‘ഉണ്ണിരാമൻ’ ആയും ഉണ്ണിരാമൻ (ഉണിരാമവാരിയർ= ഉൺരാമവാരിയർ=
ഉൺരായിവാരിയർ= ഉണ്ണായിവാരിയർ) ഉണ്ണായിയായും പരിണമിച്ചാണു് രാമവാരിയർ
ഉണ്ണായിവാരിയരായിത്തീർന്നതു്.”
</p>
          <p style="indent">ഗിരിജാകല്യാണത്തിന്റെ കർത്താവു് രാമവാരിയരായിരുന്നുവെന്നുള്ളതിനു്
ലക്ഷ്യമായി,
</p>
          <lg xml:id="lg2.2.263">
            <l> “ഗിരിജാകല്യാണമിദം നിരമാദലിഖച്ച രാമപാരശവഃ;</l>
            <l> സങ്കടമോചനഹേതോഃ ശങ്കരഗോദപ്രഭോർന്നിയോഗേന” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന ഒരു പദ്യവും ഉദ്ധരിച്ചിട്ടുണ്ടു്. ഈ കവിയുടെതന്നെ കൃതിയായിട്ടു്
രാമപഞ്ചശതി എന്നൊരുവിശിഷ്ടഗ്രന്ഥമുണ്ടെന്നു് അതിന്റെ നാല്പത്തിഒൻപതാം ശതകത്തിൽ
തൽക്കർത്താവു പ്രസ്താവിച്ചിട്ടുള്ള ചില വിവരങ്ങളിൽനിന്നു ഗ്രഹിക്കാം. അതിൽ ഇങ്ങനെകാണുന്നു.</p>
          <lg xml:id="lg2.2.264">
            <l> ‘ഭവന്മാലാകാരോ ഭജനവിമലാകാരകരണോ-</l>
            <l> സ്മ്യഹം രാമോ രാമായണഭണിതിമേവം തവ പുരഃ</l>
            <l> സുഖം മാലേവൈതൽ സരസപദപുഷ്പൌഘരചിതാ</l>
            <l> ജഗന്മാതുർമോദം ദിശതു സഹവാസാത്തവ ഹൃദി’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇത്രത്തോളം സംഗതികളിൽ വൈഷമ്യമൊന്നുമില്ല. എന്നാൽ ഇവിടെ ഒരു
വലിയ ദുർഘടം നേരിടുന്നു. ഉണ്ണായിവാരിയർ തിരുവനന്തപുരത്തുവന്നു കാർത്തികതിരുനാൾ തമ്പുരാനെ
ആശ്രയിച്ചു ജീവിച്ചിരുന്നുവെന്നും കുഞ്ചൻനമ്പ്യാരുടെ സമകാലികനായിരുന്നുവെന്നും മറ്റുമാണു്
ഭാഷാചരിത്രകാരന്മാർ പറഞ്ഞിരിക്കുന്നതു്. അദ്ദേഹം പറയുന്ന കാലത്തോടു് “പരിണമേൽ പ്രസതൈ”
എന്ന രാമപഞ്ചശതിയിൽ കാണുന്ന കലിസംഖ്യ യോജിക്കുന്നുമില്ല. കാർത്തികതിരുനാൾ തമ്പരാന്റെ
കാലം കൊല്ലവർഷം പത്താംശതകത്തിലായിരുന്നല്ലോ. എന്നാൽ പരിണമേദിത്യാദി
കലിസംഖ്യാപ്രകാരം രാമപഞ്ചശതീ നിർമ്മാണകാലം 798 ഇടവം 11-നു ആയിരിക്കണം. അതുകൊണ്ടു്
വാര്യർ തിരുവനന്തപുരത്തു വന്നിട്ടേ ഇല്ലെന്നു വാദിക്കാൻ മി. പരമേശ്വരയ്യർ പ്രേരിതനായിഭവിച്ചു.
ഭാഷാചരിത്രകർത്താവു് ഭാഷാചരിത്രം ഒന്നാപതിപ്പിൽ പ്രസ്താവിച്ചുകാണുന്നതു് യാതൊരു രേഖയേയും
അടിസ്ഥാനപ്പെടുത്തി അല്ലെന്നും അദ്ദേഹം ഖണ്ഡിച്ചു പറയുന്നു. <ref xml:id="xfn2.2.11" target="#fn2.2.11" type="noteAnchor">[11]</ref>
</p>
          <p style="indent">കാർത്തികതിരുനാൾ മഹാരാജാവു് ഉണ്ണായിവാര്യർക്കു യാതൊരു അനുഭവവും
പതിച്ചുകൊടുത്തിരുന്നതായി തെളിയുന്നില്ലെന്നുള്ള സംഗതിയും ഗിരിജാകല്യാണവും പഞ്ചശതിയും
തിരുവനന്തപുരം ഗ്രന്ഥപ്പുരയിൽ അലഭ്യമായിരിക്കുന്നു എന്നുള്ള വസ്തുതയും ഭാഷയുടെ പ്രാചീനത്വവും
ചേർത്തു നോക്കിയാൽ വാരിയരുടെ കാലം ഒൻപതാം ശതകത്തിനു ശേഷമാവാൻ തരമില്ലെന്നാണു്
അദ്ദേഹത്തിന്റെ പധാന വാദം.
</p>
          <p style="indent">പിന്നെയും അദ്ദേഹം പറയുന്നു:
</p>
          <lg xml:id="lg2.2.265">
            <l> “അപി ച മമ ദയിതാ കളിയല്ലനതിചിരസൂതാ</l>
            <l> പ്രാണം കളയുമതിവിധുരാഎന്നാൽ കുലമിതഖിലവുമറുതിവന്നിതു” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന നളചരിതം ഒന്നാംദിവസത്തെ കഥയിലെ പദഖണ്ഡം അറമാണു്
എന്നൊരു ഐതിഹ്യമുണ്ടു് എന്നും, ഉണ്ണായിവാരിയർ സമീപത്തിൽ സന്തതിയില്ലാതെയാണു്
മരിച്ചതെന്നും ഉള്ളതു നിർവിവാദമാണു്. വാരിയരുടെ മരണശേഷം അകന്ന ഒരു ശാഖയിൽ ഒറ്റയായി
ശേഷിച്ച ഒരനന്തിരവനെ തൃശ്ശൂരിനടുത്തു കുട്ടനല്ലൂർ വാരിയത്തുനിന്നു് അകത്തൂട്ടുവാരിയത്തേക്കു ദത്തുവച്ചു.
അതിനും രണ്ടു തലമുറയ്ക്കു മേലാണു് ഒരു പ്രസിദ്ധ ജ്യോതിശ്ശാസ്ത്രജ്ഞനായ ഇട്ടുണിക്കണ്ട വാരിയർ
കുടുംബത്തിൽ മൂപ്പനായതെന്നത്രേ ഐതിഹ്യം. ഇട്ടുണിക്കണ്ടവാരിയർ 998-ൽ തന്റെ മകൻ
തൃപ്പൊൽക്കുടത്തു ശങ്കുവാരിയരെ അമ്മയോടുകൂടി ദത്തെടുത്തു കുടുംബത്തേക്കു
അവകാശിയാക്കിത്തീർത്തു. ആ ദത്തുപത്രം ഇപ്പോഴും ഉണ്ടു്. അദ്ദേഹം 70-ൽ ചില്വാനം വയസ്സു
ജീവിച്ചിരുന്നു ശേഷം കൊല്ലം 1020-മാണ്ടിടയ്ക്കു കാലധർമ്മം പ്രാപിച്ചു. പിന്നീടു് രാമൻനമ്പ്യാരെകൊണ്ട്
രാമപഞ്ചശതീസ്തോത്രം വ്യാഖ്യാനിപ്പിച്ച ശങ്കരവാരിയർ മൂപ്പനായി. അദ്ദേഹം 74 വയസ്സോളംജീവിച്ചിരുന്നു്
1064-ൽ അന്തരിച്ചു. ശങ്കുവാരിയർ ശ്രാദ്ധം ഊട്ടിവന്ന പൂർവികന്മാരുടെ കൂട്ടത്തിൽ രാമൻ എന്നൊരു പേർ
കാണുന്നില്ല. ഉണ്ണായിവാരിയർ ഇട്ടുണ്ണിക്കണ്ട വാരിയരുടെ അടുത്ത
പൂർവികനായിരുന്നില്ലെന്നുള്ളതുകൊണ്ടു് വിശദമാകും”
</p>
          <p style="indent">മി. പി. കെ. നാരായണപ്പിള്ള ഗിരിജാകല്യാണത്തിന്റെ കർത്തൃത്വം
ഉണ്ണായിവാര്യർക്കു് നൽകുന്നുണ്ടെങ്കിലും കാലത്തെ സംബന്ധിച്ചും മറ്റും മി: പരമേശ്വരയ്യരുടെ വാദത്തെ
ഖണ്ഡിക്കുന്നു. അദ്ദേഹം പറയുന്നു:
</p>
          <p style="indent">“ഒന്നാമതായി “പരിണമേൽ പ്രസത്ത്യൈ” എന്നതു കലിസംഖ്യാസൂചകമായി
സ്വീകരിക്കാൻ വളരെ പ്രയാസമെന്നു് എനിക്കു തോന്നുന്നു. രാമപഞ്ചശക്തിയുടെ വ്യാഖ്യാതാവു് ആ
ഭാഗത്തെ അങ്ങനെ ധരിച്ചില്ലെന്നു് പരമേശ്വരയ്യരവർകൾ തന്നെ സമ്മതിക്കുന്നു. പ്രസ്തുതപദ്യം
കാവ്യത്തിന്റെ ആരംഭത്തിലോ അവസാനത്തിലോ ഉള്ളതല്ല. നാരായണീയത്തിലെ
‘ആയുരാരോഗ്യസൗഖ്യം’ നിർദ്ദിഷ്ടമായ സ്ഥാനപ്രസക്തികൊണ്ടുതന്നെ കലിസംഖ്യയായി
ഗ്രഹിക്കത്തക്കതായിരിക്കുന്നതുപോലെ ഒരു സൂചനയും ‘പരിണമേൽപ്രസത്യൈ’ എന്ന ഭാഗത്തെപ്പറ്റി
ലഭിക്കുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ തെളിവിന്നു് ആധാരമായി സ്വീകരിച്ചിരിക്കുന്ന
“പരിണമേൽപ്രസത്ത്യൈ” എന്ന ഭാഗം കലിസംഖ്യയാണെന്നു സിദ്ധമാക്കുന്നതിനു് വേറെ
തെളിവുകൊണ്ടു സ്ഥാപിക്കേണ്ടിയിരിക്കുന്നു. സ്ഥാപ്യമായ മറ്റു സംഗതികളെക്കൊണ്ടു് സ്ഥാപിക്കുവാൻ
തുടങ്ങുന്നതു കേവലം ചക്രവാദമാണല്ലോ. അതുകൊണ്ടു് കലിസംഖ്യാവിഷയമായ വാദം ഗണനീയമല്ല.”
</p>
          <p style="indent">“ദത്ത്രിമനായ ശങ്കുവാര്യർ ചാത്തമൂട്ടുന്ന പൂർവികന്മാരുടെ കൂട്ടത്തിൽ രാമൻ
എന്നൊരാൾ ഇല്ലെന്നുള്ളതിനെ സ്ഥാപിച്ചു് സാധുവായ ഒരു വാദത്തിനും അവകാശം കാണുന്നില്ല.
അങ്ങനെയുള്ള പൂർവികന്മാരിൽ ഏറ്റവും പ്രാചീനനാരെന്നു ഒന്നാമതായി അറിയേണ്ടിയിരിക്കുന്നു.
അതറിയുന്നതിനു മുമ്പായി ശങ്കു വാര്യരുടെ പൂർവികപരമ്പരയിൽ ഉണ്ണായിവാര്യർ
സ്മരിക്കപ്പെടുന്നില്ലെന്നുള്ള സംഗതിയെ ആശ്രയിച്ചു് ഭദ്രമായ യാതൊരു വാദത്തിനും ആധാരമില്ല.”
</p>
          <p style="indent">“പാരിതോഷികമായി തിരുവിതാംകൂർ മഹാരാജാക്കന്മാരാൽ ദത്തമായ
അനുഭവങ്ങൾ ഒന്നും ഉണ്ണായിവാര്യർക്കുണ്ടായിരുന്നില്ലെന്നു് ഖണ്ഡിച്ചു പറവാൻതക്ക തെളിവുകൾ
ഉണ്ടെന്നും ഞാൻ വിചാരിക്കുന്നില്ല. കുഞ്ചൻനമ്പ്യാർക്കുപോലും കല്പിച്ചനുവദിച്ചിരുന്ന അനുഭവങ്ങൾ
അദ്ദേഹത്തിന്റെ കാലശേഷം വിച്ഛിന്നമായിപ്പോയി. പിന്നീടു കുറേനാൾ കഴിഞ്ഞു് അദ്ദേഹത്തിന്റെ
വംശ്യരുടെ സങ്കടത്തിൻപേരിൽ അനുഭവങ്ങൾ പുനർജ്ജീവിതങ്ങളാകയാണു ചെയ്തതു്.”
</p>
          <p style="indent">“ഭാഷയുടെ പഴക്കമെന്നതു് അത്ര സ്പഷ്ടമോ പ്രബലമോ ആണെന്നു
പറയാനില്ല. വിശേഷിച്ചു് ഉണ്ണായിവാര്യരെപ്പോലെ നിരങ്കുശനായ ഒരു കവിയുടെ കാര്യത്തിൽ
ഭാഷാരീതിയെ ആശ്രയിച്ചുള്ള വാദം വളരെ സൂക്ഷിച്ചു വേണ്ടതുമാകുന്നു.”
</p>
          <p style="indent">“ഗിരിജാകല്യാണവും രാമപഞ്ചശതിയും വലിയകൊട്ടാരം ഗ്രന്ഥപ്പുരയിൽ
ഇല്ലെന്നുള്ളതുകൊണ്ടു് ഉണ്ണായിവാര്യർ തിരുവനന്തപുരത്തു വരികയൊ താമസിക്കുകയൊ ചെയ്തിട്ടില്ലെന്നു
വാദിക്കാമോ എന്നു സംശയമാണു്. നമ്പ്യാരുടെ കൃതികൾ പലതും ടി ഗ്രന്ഥപ്പുരയിൽ ഇല്ലെന്നറിയുന്നു.”
<ref xml:id="xfn2.2.12" target="#fn2.2.12" type="noteAnchor">[12]</ref>
</p>
          <p style="indent">“ഉണ്ണായിവാര്യരുടെ കാലം കോട്ടയം രാജാവിനേക്കാൾ പ്രാചീനമായിരുന്നു
എന്നു പറയത്തക്കതാണോ” എന്നും അദ്ദേഹം സംശയിക്കുന്നു.
</p>
          <p style="indent">ഇങ്ങനെ മി: പി. കെ. നാരായണപ്പിള്ള ഭാഷാചരിത്രകാരനോടു
പരിപൂർണ്ണമായി യോജിക്കുന്നു. മി: ഗോവിന്ദപ്പിള്ളയുടെ അന്വേഷണബുദ്ധി പ്രശംസാർഹമായിരുന്നു
എന്നു് ഭാഷാചരിത്രത്തിലെ ഏതു ഭാഗവും വ്യക്തമാക്കുന്നു. ഗ്രന്ഥങ്ങളിലൊന്നും ഗ്രന്ഥപ്പുരകളിൽനിന്നു
വെളിക്കു വന്നിട്ടില്ലാതിരുന്ന അക്കാലത്തു് ഈ വിധം ഒരു ഗ്രന്ഥനിർമ്മാണം ചെയ്തതു നോക്കുമ്പോൾ
അദ്ദേഹത്തിനെ എത്രമാത്രം പുകൾത്തിയാൽ മതിയാവും. എന്നാൽ ഇന്നത്തെ പണ്ഡിതന്മാരിൽ
പലർക്കും അദ്ദേഹത്തിനോടു് വേണ്ടിടത്തോളം കൃതജ്ഞതയുണ്ടോ എന്നു സംശയമാണു്.
</p>
          <p style="indent">മി. ഗോവിന്ദപ്പിള്ള ഉണ്ണായിവാര്യരെക്കുറിച്ചു് ഏകദേശം പൂർണ്ണമായ ഒരു
വിവരണം ഭാഷാചരിത്രം രണ്ടാംഭാഗത്തിൽ ചേർത്തിട്ടുണ്ടു്. മി. പരമേശ്വരയ്യർ ഗിരിജാകല്യാണത്തിന്റെ
അവതാരികയിൽ പ്രസ്താവിച്ചിട്ടുള്ള മിക്ക സംഗതികളും അദ്ദേഹം പറഞ്ഞിട്ടുള്ളതുതന്നെയാണു്.
ശങ്കുവാര്യരെപ്പറ്റി മി. പരമേശ്വരയ്യർ,
</p>
          <lg xml:id="lg2.2.266">
            <l> “ധീമാൻ പാരശവാഗ്രണീവിജയതേ ജ്യോതിർവിദഗ്രേസരഃ</l>
            <l> ഖ്യാതോ ദക്ഷിണമന്ദിരന്ത്വധിവസൻ യശ്ശങ്കരാഖ്യോഽമലഃ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇത്യാദി ഒരു ശ്ലോകം ഉദ്ധരിച്ചിട്ടുണ്ടല്ലൊ. മി. ഗോവിന്ദപ്പിള്ള അതിലടങ്ങിയ
സംഗതികളെ കുറെ ക്കൂടി വ്യക്തമാക്കി ഇങ്ങനെ എഴുതിയിരിക്കുന്നു.
</p>
          <p style="indent">“ഉണ്ണായിവാര്യരുടെ കാലം കഴിഞ്ഞു് ഒരു തലമുറ കഴിഞ്ഞതിന്റെ ശേഷം
കുലത്തിൽ സന്തതിയില്ലാതെ വരികയാൽ അന്നമടനട വാര്യത്തിൽനിന്നു ദത്തെടുത്തു. ഇപ്പോൾ
ഇരിങ്ങാലക്കുട തെക്കേടത്തു വാര്യത്തുള്ളവർ ഉണ്ണായിവാര്യരുടെ മരുമക്കളുടെ മരുമക്കളാകുന്നു.
ഇപ്പോഴത്തെ കാരണവർ ശങ്കുവാര്യരും അനന്തരവൻ കുട്ടൻ വാര്യരും ജ്യോതിഷശാസ്ത്രത്തിൽ
സമർത്ഥന്മാരാണു്. അവർക്കു എഴുതി അയച്ചിരുന്നതിന്റെ ശേഷവും ശരിയായ വിവരം കിട്ടാത്തതിനാൽ
വ്യസനിക്കുന്നു.”
</p>
          <p style="indent">ഈ പണ്ഡിതകേസരികളുടെ അഭിപ്രായത്തെ ഖണ്ഡിച്ചു് മൂന്നാമതൊരു
അഭിപ്രായം സ്ഥാപിക്കണമെന്നു് എനിക്കു ലേശം പോലും മോഹമില്ല. അതിനുള്ള ശക്തിയും എനിക്കില്ല.
നേരെമറിച്ചു് ആധുനികസാഹിത്യകാരന്മാരുടെ ഇടയ്ക്കു് ബഹുമാന്യരായിതീർന്നിട്ടുള്ള ഈ
പുണ്യശ്ലോകന്മാരുടെ അഭിപ്രായങ്ങളെ ഒരു പുനരാലോചനയും കൂടാതെ അന്ധമായി
വിശ്വസിക്കുന്നതിനുപോലും ഞാൻ പലപ്പോഴും പ്രേരിതനായിത്തീർന്നിട്ടുണ്ടു്. ഈ വിഷയത്തിൽ
ഉപരിചിന്തനം ചെയ്തു് പരമാർത്ഥം കണ്ടുപിടിക്കുന്നതിനു് വായനക്കാരെ പ്രേരിപ്പിക്കണമെന്നു മാത്രമേ
എനിക്കു വിചാരമുള്ളു. നിയമത്തിനെന്നപോലെ സത്യത്തിനും വ്യക്തിപൂജകഭാവമില്ലല്ലോ.
</p>
          <p style="indent">ഒന്നാമതായി ഉണ്ണിരാമശബ്ദത്തെ ഉണ്ണായി ആക്കി പരിണമിപ്പിക്കുന്നതിനു് മി.
പരമേശ്വരയ്യർ ചെയ്ത ശ്രമം സഫലമായിട്ടില്ലെന്നു പറയേണ്ടിയിരിക്കുന്നു. ജീവപരിണാമശൃംഖലയിലെ
ച്യുത ശൃംഖജാലങ്ങളെ കണ്ടു പിടിക്കുന്ന സംഗതിയിൽ ഡാർവിൻപ്രഭൃതികൾക്കു നേരിട്ട ക്ലേശങ്ങൾ ഒന്നും
ഭാഷാപരിണതിയിലെ നഷ്ടപ്പെട്ട കണ്ണികൾ കണ്ടു പിടിക്കുന്ന വിഷയത്തിൽ ഭാഷാശാസ്ത്രജ്ഞന്മാർക്കു
നേരിടാറില്ല. എന്തുകൊണ്ടെന്നാൽ ജീവപരിണതിയെ ഉദാഹരിക്കുന്ന രേഖകൾ ഭൂഗർഭത്തിലും
സമുദ്രത്തിന്റെ അടിത്തട്ടുകളിലും മറഞ്ഞുകിടക്കുകയാണു്. നേരെ മറിച്ചു് ഭാഷയെസംബന്ധിച്ച മാറ്റങ്ങൾ
പ്രാചീനഗ്രന്ഥങ്ങൾ പരിശോധിച്ചു നോക്കിയാൽ ആർക്കും നിഷ്പ്രയാസം കാണാം. ഉണ്ണിരാമൻ
ഉണിരാമനാകുന്ന കാര്യം തന്നെ പ്രയാസമാകുന്നു. ഖരാക്ഷരത്തിനു മുമ്പിൽ മാത്രമേ ഉണ്ണി ‘ഉണി’ യായി
പരിണമിക്കുകയുള്ളു. ഉണിക്കോരൻ, ഉണിച്ചക്കി, ഉണിച്ചിര എന്നല്ലാതെ, ഉണിമാണിക്യം, ഉണിരവി
എന്നൊക്കെ ഭാഷാചരിത്രം മുഴുവൻ തേടിയാലും കാണുകയില്ല. അഥവാ വാദത്തിനു വേണ്ടി ‘ഉണിരാമൻ’
എന്നൊരു രൂപം ഉണ്ടെന്നു സമ്മതിച്ചാലും അതിന്റെ അടുത്ത പരിണാമമായ ‘ഉൺരാമൻ’
ഭാഷാനയത്തിനു തീരെ വിപരീതമാണു്. സങ്കുചിതരൂപനിർമ്മാണത്തിനു നിയാമകമായിരിക്കുന്നതു്
ഉച്ചാരണസൌകര്യം മാത്രമാകുന്നു. എല്ലാഭാഷകളും ഈ വിഷയത്തിൽ ഏറക്കുറെ ഒരേ
നിയമത്തെത്തന്നെ അനുസരിച്ചു കാണുന്നു. നമുക്കു ചില രൂപങ്ങളെ പരിശോധിച്ചുനോക്കാം.


<table><row><cell rend="left"> A.</cell><cell rend="left"><hi rend="bold">പൂർണ്ണരൂപം</hi></cell><cell rend="left"><hi rend="bold">സങ്കുചിതരൂപം</hi></cell></row><row><cell rend="left">(1) </cell><cell rend="left"> വാസുദേവൻ </cell><cell rend="left">വാസു</cell></row><row><cell rend="left">(2) </cell><cell rend="left"> ദാമോദരൻ </cell><cell rend="left"> ദാമു</cell></row><row><cell rend="left">(3) </cell><cell rend="left"> ശങ്കരൻ </cell><cell rend="left"> ശങ്കു </cell></row></table>


</p>
          <p style="noindent">ഈ പദങ്ങളുടെ അന്ത്യഭാഗത്തെ വിട്ടുകളഞ്ഞിട്ടു് ഉച്ചാരണസുഖത്തിനു
വേണ്ടി ഉകാരം ചേർത്തിരിക്കുന്നു. ഇംഗ്ലീഷിലും ഇതുപോലെ ‘Gertrude’ എന്നതിനു് Gertie എന്നും
‘Henry’ എന്നതിനു Hen, ‘Henny’ എന്നും രൂപങ്ങൾ കാണുന്നുണ്ടു്. ഈ ഉദാഹരണങ്ങളിലെ
അന്ത്യസ്വരങ്ങളും ഉച്ചാരണസൌകര്യാർത്ഥം ചേർക്കപ്പെട്ടിട്ടുള്ളവയാണു്. ഇനി ബംഗാളിഭാഷ നോക്കാം.


<table><row><cell rend="left"> </cell><cell rend="left"><hi rend="bold">പൂർണ്ണരൂപം</hi></cell><cell rend="left"><hi rend="bold">സങ്കുചിതരൂപം</hi></cell></row><row><cell rend="left">(1) </cell><cell rend="left"> വിശ്വേശ്വര </cell><cell rend="left"> വിശു</cell></row><row><cell rend="left">(2) </cell><cell rend="left"> നരേന്ദ്രൻ </cell><cell rend="left"> നരൻ</cell></row><row><cell rend="left"/></row></table>
</p>
          <p style="indent">B. പദങ്ങളുടെ പൂർവഭാഗത്തേയും ഛേദിച്ചു കളയാറുണ്ടു്.
</p>
          <p style="noindent">ഉദാഹരണം:


<table><row><cell rend="left"> </cell><cell rend="left"><hi rend="bold">പൂർണ്ണരൂപം</hi></cell><cell rend="left"><hi rend="bold">സ.രൂപം</hi></cell></row><row><cell rend="left">(1) </cell><cell rend="left"> നീലകണ്ഠൻ </cell><cell rend="left"> കണ്ടൻ (മലയാളം)</cell></row><row><cell rend="left">(2) </cell><cell rend="left"> സുബ്രഹ്മണ്യൻ </cell><cell rend="left"> മണിയൻ (തമിഴ്)</cell></row><row><cell rend="left">(3) </cell><cell rend="left"> Elizabeth </cell><cell rend="left"> Beth, Bettie</cell></row><row><cell rend="left"/></row></table>


</p>
          <p style="noindent">ദീർഘപദങ്ങളാണെങ്കിൽ,
</p>
          <p style="indent">C. ഇടയ്ക്കുള്ള ചില അക്ഷരങ്ങളെ ലോപിച്ചും സങ്കുചിതരൂപങ്ങൾ
നിർമ്മിയ്ക്കാവുന്നതാകുന്നു.
</p>
          <p style="noindent">ഉദാഹരണം:


<table><row><cell rend="left"> (1) </cell><cell rend="left"> നാരായണൻ, </cell><cell rend="left"> നാണൻ, നാണു</cell></row><row><cell rend="left">(2) </cell><cell rend="left"> പരമേശ്വരൻ, </cell><cell rend="left"> പാച്ചരൻ, പാച്ചൻ, പാച്ചു.</cell></row><row><cell rend="left">(3) </cell><cell rend="left"> മഹാദേവൻ, </cell><cell rend="left"> മാതേവൻ.</cell></row><row><cell rend="left">(4) </cell><cell rend="left"> Matilda, </cell><cell rend="left"> Maud.</cell></row><row><cell rend="left"/></row></table>


</p>
          <p style="noindent">ഇവിടെ അക്ഷരലോപം കുറിക്കുന്നതിനു് പൂർവസ്വരത്തേ
ദീർഘിപ്പിച്ചിട്ടുണ്ടെന്നുള്ളതും സ്മർത്തവ്യമാണു്.
</p>
          <p style="indent">ഈ ഉദാഹരണങ്ങൾ നോക്കിയാൽ ജീവപ്രാഗ്രൂപം (Protoplasm)
യദൃച്ഛാഗതമായ ഭേദഗതികളെ (variations) സംഗ്രഹിച്ചു് ഭിന്ന ഭിന്ന രൂപങ്ങളിൽകൂടി കടന്നു് ഒടുവിൽ
മനുഷ്യാവസ്ഥയേ പ്രാപിച്ചതുപോലെ ഉണ്ണിരാമൻ, ഉണിരാമൻ, ഉൺരാമൻ എന്നിങ്ങനെ ഒരോ
ദശാഘട്ടങ്ങൾ തരണംചെയ്തു് ഒടുവിൽ, ഉണ്ണായി ആയി പരിണമിച്ചുവെന്നു പറയാവുന്നതല്ല. ‘രാമൻ’ എന്ന
പേരിനോടു് ‘ഉണ്ണി’ എന്നുകൂടി ചേർത്തിട്ടു പിന്നീടു രാമശബ്ദം ലോപിപ്പിച്ചതായി വരരുതോ എന്നു
സംശയിക്കാമെങ്കിലും, അതിനും മാർഗ്ഗമില്ലെന്നു പറയേണ്ടിയിരിക്കുന്നു. നീണ്ട പദത്തെ
ചുരുക്കുന്നതല്ലാതെ ഹ്രസ്വമായ പദത്തെ നീട്ടിയ ശേഷം വീണ്ടും ചുരുക്കുന്ന സമ്പ്രദായം ഒരു ഭാഷയിലും
കാണുന്നില്ല. സാധാരണ ഉണ്ണി, കുഞ്ഞു് ഇത്യാദികളെ, രാമൻ, കൃഷ്ണൻ, കോരൻ <ref xml:id="xfn2.2.13" target="#fn2.2.13" type="noteAnchor">[13]</ref>
ഇത്യാദി ഹ്രസ്വനാമങ്ങളോടു മാത്രമേ ചേർക്കാറുള്ളുവെന്നു് ആർക്കാണു് അറിഞ്ഞുകൂടാത്തതു്?
</p>
          <p style="indent">ഇനി ഈ പേരിനെപ്പറ്റി ഒരു സംഗതികൂടി ആലോചിപ്പാനുണ്ടു്.
ഉണ്ണിവാര്യരെന്നു് രാമവാര്യർക്കുണ്ടായിരുന്ന ഓമനപ്പേരു കാലക്രമേണ ഉണ്ണായി എന്നു പരിണമിച്ചതായ്
വരരുതോ? കൃഷ്ണൻ ‘കിട്ടു’ ‘കിട്ടായി’ ആയി പരിണമിച്ചതുപോലെ ഉണ്ണി ‘ഉണ്ണായി’
ആയിത്തീരാവുന്നാതാണെന്നു് ആരു സമ്മതിക്കും. വാര്യന്മാരുടെ ഇടയ്ക്കു് ‘ഉണ്ണിവാര്യർ’ എന്ന പേർ
ധാരാളമുണ്ടുതാനും. അതിനാൽ മി. പരമേശ്വരയ്യരുടെ വാദത്തെ ഉണ്ണായി എന്ന പേരിനെ മാത്രം
അവലംബിച്ചു ഖണ്ഡിക്കാവുന്നതല്ല.
</p>
          <p style="indent">എന്നാൽ ബാല്യങ്ങളായ ലക്ഷ്യങ്ങൾ വേറെ ഉണ്ടെന്നു് അദ്ദേഹം പറയുന്നില്ല.
ഇനി ആന്തരമായ ലക്ഷ്യങ്ങൾ ഉണ്ടോ എന്നു നോക്കുക. ‘പരിണമേൽ പ്രസത്യൈ’ എന്നതു
കലിസംഖ്യതന്നെയാണെന്നു് എനിക്കും തോന്നുന്നു. അതു രാമപഞ്ചശതിയുടെ അവസാനത്തിൽ
ഉള്ളതല്ലെന്നുള്ള ഏകസംഗതികൊണ്ടു കലിദിനമല്ലെന്നു വിചാരിക്കാവുന്നതല്ല. കവി, നാല്പത്തി
ഒൻപതാം ദശകത്തിന്റെ അവസാനത്തിൽ തന്നെപ്പറ്റി പല വിവരങ്ങൾ പറഞ്ഞ കൂട്ടത്തിൽ,
അതുവരെയുള്ള ഭാഗത്തെ എഴുതിത്തീർത്ത കലിദിനത്തെകൂടി സൂചിപ്പിച്ചതായി വരാം. ‘ഭവന്മാലാകാരഃ’
‘ബുധോ വാ മൂഢോ വാ’ ഈ രണ്ടു പദ്യങ്ങളും കാവ്യത്തിന്റെ അവസാനത്തിൽ ചേർക്കാതെ
നാല്പത്തിഒൻപതാമത്തെ ദശകത്തിൽ ചേർത്തതുപോലെ കലിദിനവും അവിടെത്തന്നെ ചേർത്തുവെന്നേ
വിചാരിപ്പാനുള്ളു. അവസാനദശകത്തിലെ പദ്യങ്ങൾ ലിപികാരപ്രമാദത്താലൊ മറ്റൊ നാല്പത്തി
ഒൻപതാം ദശകത്തിന്റെ അന്ത്യഭാഗത്തു കടന്നു കൂടിയതായും വരാവുന്നതാണു്. ഗ്രന്ഥങ്ങളിൽ ഈ മാതിരി
സ്ഥാനഭ്രംശം വരാറുണ്ടെന്നുള്ളഥിനു് മി. പരമേശ്വരയ്യരും, നന്ത്യാർവീട്ടിൽ മി. കെ. പരമേശ്വരൻപിള്ളയും
പ്രസാധനം ചെയ്തിട്ടുള്ള ഭഗവദ്ഗീതാ ഭാഷാഗാനങ്ങൾ ലക്ഷ്യം വഹിക്കുന്നുണ്ടല്ലോ.
</p>
          <p style="indent">ഗിരിജാകല്യാണത്തിലെ ഭാഷാരീതിക്കും വൃത്തങ്ങൾക്കും ചമ്പുക്കളിലെ
രീതിയോടും വൃത്തങ്ങളോടും പ്രകടമായി കാണുന്ന സാദൃശ്യവും, ഈ അവസരത്തിൽ നാം
ഓർക്കേണ്ടതാണു്. കവി നിരങ്കുശനായതുകൊണ്ടു് പ്രയോഗങ്ങൾ നോക്കി ഒന്നും
തീർച്ചപ്പെടുത്താവുന്നതല്ലെന്നുള്ള അഭിപ്രായത്തോടു പൂർണ്ണമായിയോജിക്കാൻ നിവൃത്തി ഇല്ല.
നിരങ്കശനായതിനാൽ,
</p>
          <p style="indent">‘അങ്ങോടടൻ പുനരിങ്ങോടടൻ’ എന്നിങ്ങനെ സംസ്കൃതവും ഭാഷയും
‘പ്രൊഫസർ തിരുമേനി’ അരുളിച്ചെയ്യുമ്പോലെ ‘മോരും മുതിരയും’ എന്നമട്ടിൽ
കലർത്തിയോ,‘വിധിയന്ത്രത്തിരിപ്പുമൂന്നീ’ എന്നിങ്ങനെ വ്യാകരണവിധികളെ അതിലംഘിച്ചൊ
പ്രയോഗിച്ചേക്കാമെന്നല്ലാതെ പ്രചാരലുപ്തങ്ങളായപദങ്ങളെത്തേടിപ്പിച്ചു പ്രയോഗിച്ചുവെന്നു വരികയില്ല.
എഴുത്തച്ഛന്റെ കൃതികളിൽപ്പോലും കാണാത്ത അനവധി പ്രാചീന പ്രയോഗങ്ങൾ ഗിരിജാകല്യാണത്തിൽ
കാണ്മാനുണ്ടു്. ഇത്തരം പ്രയോഗങ്ങൾ നോക്കിമാത്രം കാലനിർണ്ണയം ചെയ്യാവുന്നതല്ലെന്നു
വന്നാൽതന്നെയും മറ്റുതെളിവുകൾ കൂടി ഉണ്ടെങ്കിൽ, അങ്ങനെ ചെയ്യുന്നതു ആക്ഷേപാർഹമായിരിക്കയില്ല.
എന്നാൽ അതുകൊണ്ടു് ഗിരിജാകല്യാണകർത്താവു് എട്ടാം ശതകത്തിൽ ജീവിച്ചിരുന്ന ഇരിങ്ങാലക്കുട
രാമവാര്യരാണെന്നേ സിദ്ധിക്കുന്നുള്ളു.
</p>
          <p style="indent">ഉണ്ണായിവാര്യരും രാമവാര്യരും ഒന്നായിരുന്നു എന്നു വരണമെങ്കിൽ, വേറെ
ലക്ഷ്യങ്ങൾ വേണ്ടിയിരിക്കുന്നു. എന്നുമാത്രമല്ല ചില ഐതിഹ്യങ്ങളെ പാടെ നിരസിക്കേണ്ടതായും
വരുന്നു. ഭാഷയുടെ കാഠിന്യവും ആശയസംബന്ധമായ ചില ചില്ലറസാദൃശ്യങ്ങളുമാണു്
ഗിരിജാകല്യാണകർത്താവു് ഉണ്ണായി ആയിരുന്നു എന്നു തെളിയിക്കുന്നതിനുവേണ്ടി ഉള്ളൂരും മി. പി. കെ.
യും ഹാജരാക്കുന്ന രേഖകൾ. ഇവയിൽ ഭാഷയുടെ കാഠിന്യം ഒരു തെളിവായി സ്വീകരിക്കാവുന്നതേ അല്ല.
ഗുരുകുല ക്ലിഷ്ടന്മാർക്കു മാത്രമേ നൈഷധീയ കാവ്യത്തിന്റെ രസാസ്വാദനം പൂർണ്ണമായി അനുഭവിക്കാൻ
സാധിക്കയുള്ളൂവെങ്കിൽ, മുരാരി പ്രഭൃതികളായ മറ്റു ചില കവികളെപ്പറ്റിയും അങ്ങനെതന്നെ
പറയാവുന്നതാണു്. അർത്ഥകാഠിന്യം ശ്രീഹർഷനെന്നപോലെ മുരാരിപ്രഭൃതികൾക്കുമുണ്ടു്. എന്നാൽ
‘മുരാരേസ്തൃതീയഃ പന്ഥാ’ എന്നു പറയുംപോലെ ഓരോ കാവ്യത്തിനും ഓരോ ശൈലിവിശേഷം നാം
കാണുന്നു. രണ്ടു ഭാഷകൾ തമ്മിൽ ശൈലിവ്യത്യാസം ഉള്ളതുപോലെ രണ്ടുവ്യക്തികൾ തമ്മിലുമുണ്ടു്.
പ്രയോഗം സർവഥാ ശീലാനുവിധേയമാകുന്നു. ഒരു പ്രസംഗകാരൻ പ്രസംഗിക്കുമ്പോഴും കവി പദഗുംഫനം
ചെയ്യുമ്പോഴും ചേതന (consciousness) ഉദാസീനമായിരിക്കുന്നതേയുള്ളു. ശീലം
നിത്യാഭ്യാസഫലമാണല്ലോ. അഭ്യാസദശയിൽ ചേതനയ്ക്കു കേന്ദ്രീഭാവം അപേക്ഷിതമാണെങ്കിലും
തൽഫലമായി ഒരു ശീലം നല്ലപോലെ നമ്മിൽ പതിഞ്ഞുപോയാൽ, പിന്നീടു് ആ ശീലത്തിനു വിഷയമായ
പ്രവൃത്തി ചെയ്യുമ്പോഴൊക്കെ ചേതനഉദാസീനമായിരിക്കുന്നതേയുള്ളു. അതു് ഒരു വലിയ
സൗകര്യവുമാണു്. പ്രസംഗകാരനോ കവിയ്ക്കൊ ഓരോ ഘട്ടത്തിലും പദപ്രയോഗത്തെപ്പറ്റി
ചിന്തിക്കേണ്ടതായി വന്നാൽ അയാൾക്കു ഞരങ്ങാനും മൂളാനും മാത്രമേ സാധിക്കയുള്ളൂ. ആശയങ്ങൾ
പോലും അയാളുടെ മനസ്സിൽ പരസ്പരാനുബദ്ധങ്ങളായിരിക്കുന്നതിനാൽ, ഒരു ആശയം
ആശയാന്തരങ്ങളേ താനേ ഉണർത്തിക്കൊള്ളുന്നു.
</p>
          <p style="indent">അതിനാൽ ശൈലി മാറ്റേണമെങ്കിൽ പൂർവശീലഭഞ്ജനത്തിനും
നവശീലവിധാനത്തിനും മനഃപ്രകൃതിശാസ്ത്രജ്ഞന്മാർ വിധിച്ചിട്ടുള്ള ചടങ്ങുകൾ അനുഷ്ഠിച്ചേ മതിയാവൂ. ഒരു
കവി ഒരു വിധത്തിൽ പ്രയോഗിച്ചു ശീലിച്ചുപോയാൽ, അതു പിന്നീടു് മരണപര്യന്തം നിലനിൽക്കുന്നു.
അതിനാൽ ശൈലി നോക്കി രണ്ടു കൃതികൾ ഒരേ കവിയുടേതുതന്നെയൊ എന്നു
നിർണ്ണയിക്കാവുന്നതാണു്.
</p>
          <p style="indent">ഒന്നാമതായി നളചരിതത്തിലെയും ഗിരിജാകല്യാണത്തിലേയും ശൈലിക്കു
തമ്മിൽപ്രകടമായ വ്യത്യാസം കാണുന്നുണ്ടു്. ഗിരിജാകല്യാണകർത്താവു്,
</p>
          <lg xml:id="lg2.2.267">
            <l> ‘കനകനിറംപൂണ്ടു ഘനകാരുണ്യമൂർത്തേ</l>
            <l> മനകാമ്പിങ്കൽ വാണീടനഘ! കരിമുഖ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നും, താരണികഴൽ കാണ്മാനാരുമാളല്ല ഞങ്ങൾ’ എന്നും,
പ്രാചീനരീതിയിലുള്ള സന്ധികൾ പല ദിക്കുകളിൽ ചെയ്തുകാണുന്നു. ‘മനക്കാമ്പ്’ എന്നു് ഒരിടത്തും
പ്രയോഗിച്ചിട്ടില്ല. നളചരിതകർത്താവാകട്ടെ,
</p>
          <lg xml:id="lg2.2.268">
            <l> “ആർദ്രഭാവം നിന്മനക്കാമ്പിലാവോളം വേണമെങ്കിൽ” എന്നും,-</l>
            <l> “ഇനിയ്ക്കെന്റെ മനക്കാമ്പിലിരിക്കുന്നോരഭിലാഷം”– </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നും ആണു് സർവത്ര പ്രയോഗിച്ചിട്ടുള്ളതു്’ ‘മനക്കാമ്പു്’ എന്ന പദത്തെ
വൃത്തമൊപ്പിക്കുന്നതിനുവേണ്ടി, നിരങ്കുശനായ ഒരു കവി ‘മനക്കാമ്പു് എന്നു
പ്രയോഗിച്ചേക്കാവുന്നതുതന്നെ. എന്നാൽ ഒരു കൃതിയിൽ എല്ലായിടത്തും ‘മനക്കാമ്പെ’ന്നും മറ്റൊന്നിൽ
‘മനകാമ്പു്’ എന്നും ഒരേ കവിതന്നെ പ്രയോഗിച്ചു കാണുകയില്ല.
</p>
          <p style="indent">രണ്ടാമതായി, പൂതൽ, നിച്ചലും, മിടമ, വിതുമ്പി, വിച്ച ഇത്യദി പ്രാചീനപദങ്ങൾ
ഗിരിജാകല്യാണത്തിൽ ധാരാളം കാണുകയും, നളചരിതത്തിൽ കാണാതിരിക്കയും ചെയ്യുന്നു.
നളചരിതത്തിലെ ഭാഷ അർവാചീനം തന്നെയാകുന്നു.
</p>
          <p style="indent">മൂന്നാമതായി,
</p>
          <lg xml:id="lg2.2.269">
            <l> “ദേവകൾ മുനികളെന്നേവമില്ലന്നുഭേദം</l>
            <l> കേവലം മുനികളായേവരുമെന്നേവേണ്ടു.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ വരികളിൽ കാണുമ്പോലെ പാദാർദ്ധത്തിൽ സ്വരവ്യഞ്ജനപ്പൊരുപ്പം
സാർവത്രികമായി നിഷ്കർഷിച്ചു കാണുന്നതിനാൽ ഗിരിജാകല്യാണത്തിലെ ഭാഷയ്ക്കു കൃത്രിമത്വം വന്നു
പോയിട്ടുണ്ടു്.
</p>
          <lg xml:id="lg2.2.270">
            <l> “ഉച്ചൈസ്തരോദ്യത്തദച്ഛച്ഛവിച്ഛടാ-</l>
            <l> ഗുച്ഛഛുരണ രണച്ചാരുചാരിണീ</l>
            <l> വിശ്വം തണുപ്പിച്ചു വിജ്വരമാക്കിനാൾ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇത്തരം പ്രയോഗങ്ങൾ നളചരിതത്തിൽ കാണുകയില്ല.
</p>
          <lg xml:id="lg2.2.271">
            <l> “ഉച്ചൈസ്തരോദ്യത്തദച്ഛച്ഛ വിച്ഛടാഗുച്ഛച്ശു-</l>
            <l> രണരണച്ചാരുചാരിണി” </l>
          </lg>
          <!--end of "verse"-->
          <p style="noindent">യായ ദേവി അടുത്തു ചെല്ലുന്നതിനുമുമ്പേ ആളുകൾ ഓടിക്കളകയില്ലേ?
അതുകണ്ടു് വിശ്വം പൂർവാധികം സജ്വരമാവുകയേയുള്ളൂ.
</p>
          <lg xml:id="lg2.2.272">
            <l> “കാമിനീരൂപിണിശീലവതീമണീ ഹേമാമോദസമാ</l>
            <l> ഭീമനരേന്ദ്രസുതാ ദമയന്തീനാമ രമാഽനവമാ,</l>
            <l> സാമരധാമവധൂമദഭൂമവിരാമദകോമളിമാ,</l>
            <l> ത്വാമനുരാഗിണിയാമതെനിക്കുഭര,</l>
            <l> അമരാധിപതിമപഹായ രാഗിണം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇത്യാദി ഭാഗങ്ങളിൽ കാണുന്ന പ്രാസപ്രയോഗ ചാതുരിക്കും,
</p>
          <lg xml:id="lg2.2.273">
            <l> “ജായസേ ത്രായസേ സ്ത്യായസേ ക്ഷീയസേ</l>
            <l> കർത്താസി ഭർത്താസി ഹർത്താസി ഭോക്താസി</l>
            <l> ഗീയസേ സ്തൂയസേ ലീയസേ ശ്രീയസേ</l>
            <l> സ്വാതന്ത്ര്യജാതസാന്ദ്രാനന്ദശീധുസാ-</l>
            <l> രാമന്ദപാതിസാദ്ധ്യാമോദമേദസേ,</l>
            <l> ദൂരതോ ധൂതസാംസാരികസ്രോതസേ</l>
            <l> ദീനദീരോദസേ തേ നമോ വേധസേ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിങ്ങനെ അവസാനമില്ലാതെ കാണുന്ന ശബ്ദാലങ്കാരധോരണിക്കും
തമ്മിൽ അജഗജാന്തരമുണ്ടു്. ഗിരിജാകല്യാണം വായിക്കുന്ന ആൾക്കു കവിയുടെ പാണ്ഡിത്യത്തേയും
പദസ്വാധീനതയേയും പറ്റി അതിരറ്റ ബഹുമാനം തോന്നിയേക്കാം. എന്നാൽ രസിക്കാൻ അധികം
വകയുള്ളതു് നളചരിതത്തിലാണു്. ഗിരിജാകല്യാണം വായിച്ചു പഠിക്കാനാണു് അധികം പറ്റിയതു്.
നളചരിതമോ? ആപാദചൂഡം നിസർഗ്ഗസുന്ദരമാണു്. അതിലൊരിടത്തും നമുക്കു കവിയേക്കാണ്മാൻ
സാധിക്കയില്ല. രസപരിപോഷണത്തിനു ഉതകുന്ന മട്ടിലേ ശബ്ദാർത്ഥാലങ്കാരങ്ങൾ നിബന്ധിച്ചിട്ടുള്ളു.
</p>
          <lg xml:id="lg2.2.274">
            <l> “അപുത്രമിത്രാ കാന്താരം പുക്കനർത്ഥഗർത്തേ വീണാളേ</l>
            <l> ആനന്ദിച്ചേ വാഴേണ്ടുന്നവളല്ലേ കമനീ നീണാളേ</l>
            <l> അപത്രപിച്ചീടേണ്ടാ ഞാനോ വനത്തിൽ മേവുന്നാണാളേ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇത്യാദി പാട്ടിൽ വനചരനേക്കൊണ്ടു പറയിച്ചിരിക്കുന്ന വാക്കുകൾ
കാട്ടാളന്റെ സ്ഥിതിയ്ക്കു് കുറേ കടന്നുപോയി എന്നു് തോന്നിയേക്കാമെങ്കിലും, നളന്റെ കാലത്തെ കാട്ടാളന്റെ
ഇന്നത്തേ കാട്ടാളന്റെയും സ്ഥിതികൾക്കു തമ്മിലുള്ള വ്യത്യാസം സ്മരണീയമാകുന്നു. ഈ വരികളിലും
കവിയുടെ ഔചിത്യമാണു് പ്രകടമായിരിക്കുന്നതു്. ‘അപുത്രമിത്രേതി’ പാദത്തിലേ,
പരുഷാക്ഷരബാഹുല്യവും അടുത്ത പാദങ്ങളിലേ മധുരാക്ഷരങ്ങളും കവിയുടെ ഔചിത്യബോധത്തിനു
ലക്ഷ്യമായിരിക്കുന്നില്ലേ?
</p>
          <p style="indent">നാലാമതായി വാര്യർ കാർത്തികതിരുനാൾ തമ്പുരാന്റെ ആശ്രിതനായിരുന്നു
എന്നുള്ള ഐതിഹ്യം പ്രബലമായിരിക്കുന്നു. അതിനേ ഖണ്ഡിക്കാനുള്ള ശ്രമത്തിൽ മിസ്റ്റർ
ഗോവിന്ദപ്പിള്ളയേപ്പറ്റി മിസ്റ്റർ പരമേശ്വരയ്യർ പറഞ്ഞിട്ടുള്ള വാക്കുകൾ കുറേ കഠിനമായിപ്പോയെന്നു
പറയേണ്ടിയിരിക്കുന്നു. ഭാഷാചരിത്രകർത്താവു് പറഞ്ഞിട്ടില്ലാത്ത ഒരു സംഗതിയും മിസ്റ്റർ പരമേശ്വരയ്യർ
പറഞ്ഞിട്ടില്ലല്ലോ. അദ്ദേഹം ഒരു പണ്ഡിതനായിരുന്നില്ലെങ്കിലും അക്കാലത്തെ സ്ഥിതിക്കു് കഴിയുന്നത്ര
രേഖകളും തെളിവുകളും ശേഖരിച്ചതിനുശേഷമേ എന്തെങ്കിലും ഒരു അഭിപ്രായം പറഞ്ഞിട്ടുള്ളു.
അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിൽ പലതും തെറ്റിപ്പോയിരിക്കാം. ചരിത്രലക്ഷ്യങ്ങൾ പല ദിക്കുകളിലായി
ചിന്നിച്ചിതറിക്കിടക്കുകയാണല്ലൊ ചെയ്യുന്നതു്. അവയെ എല്ലാം കണ്ടുപിടിക്കുന്ന കാലത്തു മാത്രമേ
ഖണ്ഡിതമായ അഭിപ്രായങ്ങൾ ആർക്കെങ്കിലും പറവാൻ സാധിക്കയുള്ളു. അതുകൊണ്ടു് ആ വിഷയത്തിൽ
മി. ഗോവിന്ദപ്പിള്ളയെ അധിക്ഷേപിയ്ക്കുന്നതു ഉചിതമല്ല.
</p>
          <p style="indent">ഉണ്ണായിവാര്യർ തിരുവനന്തപുരത്തു താമസിച്ചിട്ടില്ലെന്നുള്ളതിനു ആധാരമായി
മി. പരമേശ്വരയ്യർ കൊണ്ടുവന്നിട്ടുള്ള തെളിവുകളെ മി. പി. കേ. നാരായണപിള്ള ഖണ്ഡിച്ചിട്ടുള്ള സ്ഥിതിക്കു്
അതിനെപ്പറ്റി കൂടുതലായി ഒന്നുംപറയേണ്ടയില്ല. ഗിരിജാകല്യാണം തിരുവനന്തപുരത്തേ കൊട്ടാരം
ഗ്രന്ഥപ്പുരയിൽ കാണുന്നില്ലെന്നുള്ളതു് ഒരു വിധത്തിലും അനുകൂലമായോ പ്രതികൂലമായോ ഉള്ള ഒരു
തെളിവല്ല. പ്രാചീനകാലങ്ങളിലേ മലയാളികൾ ഗ്രന്ഥപാരായണത്തിൽ ഇന്നത്തേതിൽ കൂടുതൽതാല്പര്യം
പ്രദർശിപ്പിച്ചിരുന്നു എന്നു പറഞ്ഞാൽ ചിലർ ചിരിക്കുമായിരിക്കാം. എന്നാൽ പരമാർത്ഥം
അങ്ങനെയാണു്. മലബാറിന്റെ വടക്കേ അറ്റത്തു് ഉണ്ടായിട്ടുള്ള നല്ല കൃതികൾ മാത്രമല്ല ക്ഷുദ്രകൃതികൾ
പോലും മുഞ്ചിറ മുതലായ ദിക്കുകളിൽ കാണ്മാനുണ്ടു്. ഇക്കാലത്താകട്ടെ നിസ്സാര വിലക്കു പുസ്തകങ്ങൾ
ലഭിക്കുമെന്നിരുന്നിട്ടും, വാങ്ങിച്ചു വായിക്കാൻ ആളുകൾ ഇല്ലാതിരിക്കുന്നു. ഗിരിജാകല്യാണത്തിന്റെ
ഒന്നിലധികം പ്രതികൾ തിരുവനന്തപുരത്തു തന്നെ കിട്ടുന്നതാണു്. കൊട്ടാരം ഗ്രന്ഥപ്പുരയിൽ ഇല്ലെന്നു
വന്നാലും, അതു എങ്ങനെയോ വെളിയിൽ പോയതാണെന്നു വിചാരിച്ചാൽ മതിയാവും. എന്നാൽ പ്രസ്തുത
ഗ്രന്ഥത്തിന്റെ അഭാവം തൽകവി തിരുവനന്തപുരത്തു വന്നിരുന്നില്ലെന്നുള്ളതിനു ഒരു
തെളിവാകാത്തതുപോലെ, അതിന്റെ സാന്നിധ്യം കവി ഇവിടെ താമസിച്ചിരുന്നുവെന്നതിനു
ഗമകമായിരിക്കുന്നുമില്ല.
</p>
          <p style="indent">എല്ലാറ്റിനും പുറമെ ഉണ്ണായിവാര്യർ കോട്ടയം തമ്പുരാനേക്കാൾ
പ്രാചീനനായിരുന്നുവെന്നു വിചാരിക്കുന്ന കാര്യമാണു് വളരെ പ്രയാസമായിരിക്കുന്നതു് രാമപഞ്ചശതിയുടെ
നിർമ്മാണകാലം ൯൮-ൽ ആണെങ്കിൽ, കൊട്ടാരക്കരരാജാവു് കഥകളി നിർമ്മിച്ച കാലത്തു അദ്ദേഹം
മരിച്ചിട്ടില്ലാത്തപക്ഷം പടുവൃദ്ധനായിരുന്നിരിക്കണം. അതിനും പുറമെ കഥകളി വടക്കൻ ദിക്കുകളിൽ
പ്രചരിക്കുന്നതിനും കുറേക്കാലം വേണമായിരുന്നില്ലേ?
</p>
          <p style="indent">“നളചരിതം നാലുദിവസത്തെ കഥകളി ആ പ്രസ്ഥാനത്തേ അനുകരിച്ചു്
ഉണ്ണായിവാരിയർ ൮൭൦-നു മുൻപു നിർമ്മിച്ചു എന്നു വരാൻ പാടില്ലായ്കയില്ല. കൊച്ചീരാജ്യത്തിലെ ഒരു
പ്രഭുവിനെ ആശ്രയിച്ചു പാർത്തിരുന്ന ഒരു മഹാകവി കൊച്ചിയുടെ ജന്മശത്രുവായ സാമൂതിരി
മഹാരാജകുടുംബത്തിലേ ഒരംഗത്തോടുള്ള സാഹിത്യമത്സരത്തിൽ ഭാഗഭാക്കാകുന്നതു അസംഭവവുമല്ല”
എന്നു മി. പരമേശ്വരയ്യർ പറഞ്ഞിരിക്കുന്നു.
</p>
          <p style="indent">൮൭൦-മാണ്ടിടയ്ക്കു് കൊച്ചിയിൽ ഒരു വലിയ ആന്തരകലഹം നടന്നുകൊണ്ടിരുന്നു.
ആ കലഹത്തിൽ മൂത്ത താവഴിത്തമ്പുരാന്റെ പാർശ്വവർത്തികളായിരുന്നു ചങ്കരൻകോതക്കർത്താവും
ഡച്ചുകാരും സാമൂതിരിയും. എന്നാൽ തിരുവിതാംകൂർ രാജകുടുംബം അക്കാലത്തു് വെട്ടത്തു രാജാവിനെ
സഹായിച്ചുകൊണ്ടാണിരുന്നതെന്നു ന്യൂഹാഫിന്റെ വിവരണത്തിൽ നിന്നു കാണാം.
കൊട്ടാരക്കരത്തമ്പുരാൻ ‘വഞ്ചികേരളവർമ്മ’ മഹാരാജാവിന്റെ സ്വസ്രീയനുമായിരുന്നല്ലൊ. ആ സ്ഥിതിയ്ക്കു്
നമ്മുടെ കവിതയ്ക്കു് സാമൂതിരിയോടുണ്ടായിരുന്നതിലധികം വിരോധം കൊട്ടാരക്കരരാജാവിന്റെ നേർക്കും
ഉണ്ടായിരുന്നു എന്നുവരരുതോ? നേരെമറിച്ചു് ഉണ്ണായിവാര്യർ തിരുവനന്തപുരത്തുവരാൻ
കാരണമുണ്ടായിരുന്നു. ഇരിങ്ങാലക്കുടക്ഷേത്രത്തിൽ കൊച്ചീ രാജാവിനുണ്ടായിരുന്ന അധികാരം
മാർത്താണ്ഡവർമ്മമഹാരാജാവിന്റെ കാലത്തു തിരുവിതാംകൂർ മഹാരാജാവിന്നായതിനാൽ, ആ
ക്ഷേത്രത്തോടു ബന്ധപ്പെട്ടിരുന്ന വിദ്വൽകവി തിരുവനന്തപുരത്തേക്കു വന്നുവെന്നു ന്യായമായി
വിചാരിക്കാവുന്നതാണു്.
</p>
          <p style="indent">ഏതൽക്കാരണങ്ങളാൽ നളചരിതംകഥകളിയുടെ ആവിർഭാവം ൮൭൦-നു
മുമ്പായിരുന്നു എന്നു വിശ്വസിക്കുന്ന കാര്യം വളരെ പ്രയാസമായിരുന്നു.
</p>
          <p style="indent">ചുരുക്കിപ്പറഞ്ഞാൽ രണ്ടു കൃതികളുടേയും രീതിയിൽ വളരെ ഭിന്നമാണു്.
ഗിരിജാകല്യാണത്തിലെ ഭാഷരീതിക്കു നളചരിതഭാഷയേക്കാൾ പഴക്കമുണ്ടെന്നു മാത്രമല്ല. അതിൽ
നളചരിതത്തിൽ കാണാത്തതും ചമ്പൂകാരന്മാരുടെ കാലത്തു പ്രചുരപ്രചാരമായിരുന്നതുമായ അസംഖ്യം
പദങ്ങൾ കടന്നുകൂടീട്ടുമുണ്ടു്. നേരെമറിച്ചു നളചരിതത്തിലേ ഭാഷ കേരളപാണിനി പറയുമ്പോലെ
വെങ്കലഭാഷയാണെങ്കിലും, അതിനു് ആധുനികഭാഷയോടാണു് അധികം സാദൃശ്യം. എന്നു മാത്രമല്ല,
തെക്കൻഭാഷ അവിടവിടെ കലർന്നുകാണുന്നുമുണ്ടു്. പരമാർത്ഥത്തിൽ പറയത്തക്ക ആശയസാദൃശ്യങ്ങൾ
ഈ കൃതികളിൽ ഒന്നുമില്ലതാനും. അർത്ഥഗാംഭീര്യംമാത്രം നോക്കി, ഗിരിജാകല്യാണവും നളചരിതവും
ഒരാളുടേതെന്നു പറയാവുന്നതുമല്ല.
</p>
          <p style="indent">എന്റെ അഭിപ്രായത്തിൽ ഗിരിജാകല്യാണം ഗീതപ്രബന്ധം ഇരിങ്ങാലക്കുട
അടത്തൂട്ടുവര്യത്തേ രാമവാര്യരുടെ കൃതിയായിരുന്നു. അതു് എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തിനു
മുമ്പുണ്ടായതുമായിരിക്കണം. കവിയുടെ കാലം ഏതാണ്ടു് 730-നും 800-ാം മദ്ധ്യേ ആയിരുന്നിരിക്കാം.
രാമപഞ്ചശതി വാർദ്ധക്യത്തിലേ കൃതി ആണെന്നു തോന്നുന്നു.
</p>
          <p style="indent">ഇതേകാലത്തുതന്നെ കന്നടത്തിലും ഒരു ഗിരിജാകല്യാണഗാനം
ഉണ്ടായതായി കാണുന്നു. പല ദിക്കുകളിൽ അന്വേഷിച്ചിട്ടും അതിന്റെ ഒരു പകർപ്പു് ലഭിച്ചില്ല.
ബസവപ്രചാലിതമായ വീരശൈവമതം കേരളത്തിലും സംക്രമിച്ചു കാണണമെന്നുതോന്നുന്നു.
</p>
          <p style="indent">ഗിരിജാകല്യാണം മലയാളഭാഷയുടെ ഒരു അമൂല്യ സമ്പത്താണു്.
ഒന്നാംപാദമായ സംഭവകാണ്ഡത്തിൽ പാർവതീദേവിയുടെ ജനനത്തേ വിവരിച്ചിരിക്കുന്നു. പണ്ടു് ശങ്കരൻ
തിരുവടി തനിക്കു സംഭവിച്ച ‘അംഗനാനാശം’ ഓർക്കയാലുദിച്ച വിഷാദംനിമിത്തം ‘മങ്ങിനമനസ്സിങ്കൽ
പൊങ്ങിന വിരക്തിയാൽ’ ഹിമാദ്രിയുടെ ഒരു ഭാഗത്തുചെന്നു്’ തങ്കലേതന്നേ കൊണ്ടു’വാണു. ‘യഥാ രാജാ
തഥാ ഭൃത്യാഃ’ എന്ന മട്ടിൽ ‘നന്ദികേശ്വരഭൃംഗിപുംഗവാ’ദികളും തപസ്സിനു് ഒരുമ്പെട്ടു.
തപസ്വിജനങ്ങൾക്കുപോലും കപർദ്ദിയെ കാണ്മാൻ അവസരം ലഭിക്കാതെയായി. അഷ്ടമൂർത്തി ഇങ്ങനെ
‘നഷ്ടലൌകികചിന്തം’ തപോനിഷ്ഠനായിവാഴ്കവേ,
</p>
          <lg xml:id="lg2.2.275">
            <l> “വിഷ്ടപവാസികൾക്കു പെട്ടപാടെന്തുചൊൽവൂ!</l>
            <l> കഷ്ടമായ് ലോകതന്ത്രം, ഭ്രഷ്ടമായ് കാമതന്ത്രം.</l>
            <l> ആർക്കുമേ കാമരസമോർക്കിലുമില്ലാതെയായ്.</l>
            <l> വാർകുഴലിമാരെല്ലാം ചീർക്കുമാധിയിൽ മേവി.</l>
            <l> ദേവനനവമധുസേവനരതിയില്ല-</l>
            <l> ന്നേവനും നാവിൽ മഹാദേവനാമമേയുള്ളു.</l>
            <l> ദേവകൾ മുനികളെന്നേവമില്ലന്നുഭേദം.</l>
            <l> കേവലം മുനികളായേവരുമെന്നേ വേണ്ടൂ</l>
            <l> ദേവനാരിമാർ ശിവഭാവനാപരമാരായ്</l>
            <l> മേവിനാർ മന്ദാകിനീപാവനതീരങ്ങളിൽ.</l>
            <l> നിഷ്ഫലം ബഹുഫലപുഷ്പപല്ലവങ്ങളായ്-</l>
            <l> ക്കുല്പവൃക്ഷങ്ങൾ വളഞ്ഞെപ്പൊഴും വശംകെട്ടു.</l>
            <l> കേവലം കാമനമ്പും കൈവെടിഞ്ഞില്ലവില്ലും</l>
            <l> ദേവപൂജയ്ക്കുകൊള്ളാം പൂവിതെന്നുറയ്ക്കയാൽ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈവിധമുള്ള അവസ്ഥകണ്ടു്, ബൃഹസ്പതി ദേവരാജനേ പ്രാപിച്ചു് “നീ
ഇങ്ങനെ ഇരുന്നാൽ മതിയോ? മൂന്നുലോകങ്ങളിലും വിപര്യാസം ഭവിച്ചിരിക്കുന്നു.
സത്യലോകത്തിൽച്ചെന്നു് ലോകത്തിനു വന്നുചേർന്ന വൈകൃതത്തേപ്പറ്റി ബ്രഹ്മാവിനോടു
ഉണർത്താതിരുന്നാൽ പിശകാണു്,” എന്നുപദേശിച്ചതനുസരിച്ചു്, അദ്ദേഹം ‘തീപ്പതിർതൂകും വജ്രം
ദീപ്രമക്കക്ഷേവച്ചു്’ ഗുരുപാദവും കൂപ്പിക്കൊണ്ടു് സുരന്മാരേ ഒന്നു നോക്കി. രാജാക്കന്മാർ സാധാരണ
മിതവാക്കുകളാണല്ലോ. ആ നോട്ടത്തിന്റെ അർത്ഥം ഗ്രഹിച്ചിട്ടു്, സുരന്മാരും അദ്ദേഹത്തിനോടൊപ്പം
പുറപ്പെട്ടു. ബ്രഹ്മാവു് സുരേശ്വരനുടെ സങ്കടം കേട്ടപ്പോൾ,
</p>
          <p style="indent">കണ്ണുകളെട്ടുംകൊണ്ടു വിണ്ണവരേവരേയും, നോക്കിട്ടു, അല്പം ധ്യാനിക്കയും
അപ്പോൾ കാര്യങ്ങളുടെ സ്ഥിതിയൊക്കെ മനസ്സിലാകുകയും ചെയ്തു. അനന്തരം ശിവൻ ഈവിധം
തപോനിഷ്ഠനായിരിക്കാനുള്ള കാരണം അദ്ദേഹം ഇന്ദ്രനോടു് സംക്ഷേപിച്ചുപറഞ്ഞു. ഒടുവിൽ,
മാധവസഹോദരി അചിരേണ അവതരിച്ചു് അവരുടെ ദുഃഖങ്ങൾ തീർക്കുമെന്നും അതിനാൽ എല്ലാവരും
ദേവിയെ ഭജിക്കേണമെന്നും പറഞ്ഞിട്ടു് അവരെ ആശ്വസിപ്പിച്ചു. ദേവിയുടെ മാഹാത്മ്യത്തേ അദ്ദേഹം
ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
</p>
          <lg xml:id="lg2.2.276">
            <l> “വിച്ചയല്ലയോ ദേവീനൽച്ചരിതങ്ങളോർത്താൽ.</l>
            <l> പച്ചയാമുണങ്ങിയതുച്ചമാം കുഴിഞ്ഞതും</l>
            <l> കച്ചതും മധുരമാമുച്ചയം നിശീഥവും.</l>
            <l> തച്ചുതിന്നുന്നമൃഗം നിശ്ചയം സഹായമാം</l>
            <l> കച്ചരംപടച്ചരം വച്ചരമറച്ചുടൻ</l>
            <l> ദുശ്ചരം ചൊറി ചുണങ്ങച്ചിരങ്ങിത്യാദിയാൽ</l>
            <l> പിച്ചയേറ്റുണ്ണുന്നവനർച്ച ്യനാമെല്ലാരാലും</l>
            <l> വിശ്വസിച്ചവർക്കമ്മ നിശ്ചയം കല്പവല്ലീ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">‘വിച്ച’ എന്നതു് അത്ഭുതവാചിയായ ഒരു പ്രാചീനശബ്ദമാകുന്നു.
വിസ്മയത്തിന്റെ തത്ഭവമായിരിക്കണം. ബ്രഹ്മോപദേശമനസരിച്ചു്,
</p>
          <lg xml:id="lg2.2.277">
            <l> “സമയാമന്ദാകിനീമമലേ മണിഗൃഹേ</l>
            <l> മതിമാൻ ചിന്താമണി പ്രതിമാം പ്രതിഷ്ഠിച്ച്” </l>
          </lg>
          <!--end of "verse"-->
          <p style="noindent">സുരഭിയുടെ പാൽകൊണ്ടു് അഭിഷേചനം ചെയ്കയും
‘സുരഭിധൂപദീപാപദ്യുഹാരങ്ങൾ നൽ’കയും സുധാകലശം നിവേദിക്കയും മറ്റും ചെയ്തു.
</p>
          <lg xml:id="lg2.2.278">
            <l> “സുരവീരന്മാർ നാലുപുറവും തൊഴുതിരു-</l>
            <l> ന്നിരവുപകൽ ചെയ്തുനിരവേ പുഷ്പാഞ്ജലിം</l>
            <l> ഭജിക്ക സുഖമെന്നുരുചിക്കായവർമനം</l>
            <l> വശക്കേടുപോയ് വാനിൽ വസിക്കും ജനങ്ങൾക്കും</l>
            <l> അശക്യമായഭാരം ത്യജിക്കായ് വന്നുപാട്ടി-</l>
            <l> ലമർത്ത്യനാരിമാർക്കും പ്രവൃത്തിയതൊന്നായ്.</l>
            <l> അടിച്ചുതളിചിലർ, പടിച്ചുപാടിഗീതം,</l>
            <l> നടിച്ചുനാട്യംചിലർ; മടിച്ചീലാരുമൊന്നും</l>
            <l> സിദ്ധഗന്ധർവമുഖഹസ്തവാദിതവേണു-</l>
            <l> മദ്ദളവാദ്യാഘോഷം പത്തുദിക്കിലും ചെന്നു.</l>
            <l> ഇത്തരം കോലാഹലം വിസ്തരമെന്നേ വേണ്ടൂ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ദേവന്മാർ ഭക്തിപൂർവം സ്തുതിച്ചപ്പോൾ
</p>
          <lg xml:id="lg2.2.279">
            <l> “നിസ്തുലമാധുര്യമായ് സുസ്വരവർണ്ണപദ-</l>
            <l> വ്യക്തതകൊണ്ടുമർത്ഥഹൃദ്യതകൊണ്ടും മനോ-</l>
            <l> മുത്തുവന്നെത്തുമാറു്” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഒരു വാക്യം കേൾക്കുമാറായി.
</p>
          <lg xml:id="lg2.2.280">
            <l> “ഉദിതസ്തുതികേട്ടു വിദിതം മനോരഥം</l>
            <l> തദിദം മഹാരസം യദിദം തവോചിതം</l>
            <l> ഹിമവത്സുതയായിക്രമവർദ്ധിതയായി</l>
            <l> സമവർത്ത്യരിക്കു ഞാൻ പ്രമദാപദം കെട്ടി</l>
            <l> ശ്രമവർജ്ജിതയായി സ്സമവസ്ഥിതയായി</l>
            <l> മദുപസ്ഥിതി ഫലമഖിലം വരുത്തുവൻ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നുള്ള അശരീരി വാക്യം ശ്രവണപുടത്തിൽ പതിഞ്ഞപ്പോൾ,
</p>
          <p style="indent">“മുദിതാ നമ്മിൽ ദേവി ഗദിതം തയൈവേദം”
</p>
          <p style="indent">എന്നിങ്ങനെ സമാശ്വസിച്ചു് ‘പാകശാസനൻ പാരിലേകശാസനം’ വാണു.
</p>
          <p style="indent">ദേവിയാകട്ടേ പരമേശ്വരനേക്കണ്ടു വന്ദിച്ചു്, അദ്ദേഹത്തിന്റെ
ആജ്ഞാനുസാരേണ ഹിമവൽപത്നിയായ മേനയുടെ പുത്രിയായി ജനിക്കാൻ തീർച്ചപ്പെടുത്തി.
</p>
          <p style="indent">‘മാനനീയൊരു ഗുണനായ സാനുമാൻ’ ഒരു ദിവസം പ്രാതഃ
കാലസ്നാനത്തിനായി,
</p>
          <lg xml:id="lg2.2.281">
            <l> “മാനസം സരോവരം മീനസംഘട്ടോജ്വലൽ</l>
            <l> ഫേനസംഭിന്നവീചിലീനസംഡീനപ്രഡീ-</l>
            <l> നാനുസഞ്ചാരിഹംസസ്വാനസമ്പദാ മൃദു-</l>
            <l> സ്ഥാനസംപ്രദർശനമാനസപാപഹരം.</l>
            <l> ഘ്രാണസമ്പുട ദൃഢപ്രീണനഗന്ധവാഹ-</l>
            <l> ദാനസമ്മാനകരം മാനസതോഷായിതം.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">പ്രാപിച്ചു്,</p>
          <lg xml:id="lg2.2.282">
            <l> “പീനഗംഭീരപൂരം പാനകസുധാസ്വാദു-</l>
            <l> ശീതനിർമ്മലജല പൂതസന്മണിതീർത്ഥ-</l>
            <l> വാരി ജ്യേത്സ് നാവാതപാതപാവിതം നിത്യം</l>
            <l> ഏനോമർഷണജപസ്നാനസപര്യാദാന-</l>
            <l> ധ്യാനതർപ്പണസ്വാദ്ധ്യായാദിനിത്യകർമ്മം?” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ചെയ്തു സംപ്രീതനായി സ്വഗൃഹത്തിലേക്കു തിരിച്ചുപോവാൻ ഭാവിക്കവേ,
പഞ്ചയജനാദി പുണ്യസഞ്ചയമോ എന്നു തോന്നുമാറു ‘ഇങ്ങോട്ടൊന്നു നോക്കുക’ എന്നൊരു മൊഴി കേട്ടു്
തിരിഞ്ഞു നോക്കിയ സമയം</p>
          <lg xml:id="lg2.2.283">
            <l> ‘കല്പകവല്ലീപുഷ്പതല്പശായിതകായ–</l>
            <l> മത്ഭുതം കന്യാരത്നമക്ഷിഗോചരമായി’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">ദൃഷ്ടികൾക്കു ഈ കാഴ്ച സുധാവൃഷ്ടിയെന്നപോലെ തോന്നി. മനസ്സിനു നിധി
കിട്ടിയാലെന്ന പോലുള്ള സന്തുഷ്ടിയും ഉണ്ടായി. ആ ശിശുവിനെ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
</p>
          <lg xml:id="lg2.2.284">
            <l> “എന്നപ്പാ! നന്നേ! നല്ലോരുണ്ണിപ്പെണ്ണിന്റെ രൂപം</l>
            <l> വർണ്ണിപ്പാനാരാലാവൂ? കണ്ണിപ്പോൾകണ്ണായിമേ.</l>
            <l> ചന്ദ്രബിംബായുതാഭം സുന്ദരമുഖാംബുജം</l>
            <l> കുന്ദമന്ദാരോദാരമന്ദഹാസാലംകൃതം</l>
            <l> ചാരുപാദങ്ങൾ കണ്ടു തീരു ഞാനുരചെയ്യാം.</l>
            <l> പാരിജാതങ്ങളെല്ലാം ക്രൂരജാതങ്ങൾ പാരിൽ</l>
            <l> പാരിജാതങ്ങളെന്നാൽ മേരുജാതങ്ങളെന്നാം</l>
            <l> മേ രുജാ താനേപോയി; തീരുമെന്നാധിശേഷം;</l>
            <l> ഭൂരിശോഭാലവാലം വാരിലേ രൂഢമൂലം</l>
            <l> താരിലേഗാവൈരം സാരലാവണ്യപൂരം</l>
            <l> ഭൂരിശോ ബാല്യോചിതസ്വൈരചാലനേപദേ</l>
            <l> മാറിലാമ്മാറുചേർപ്പാൻ പാരമായാരായുവേൻ</l>
            <l> ഭൂരജോമേളമുണ്ടോ പാരമെന്നാലും കോളേ</l>
            <l> ഹീരശോഭയ്ക്കോ ഹാനി ഹീ! രജോ രാജിമേളേ</l>
            <l> ദാരികാകാരാ സേയം ദൂരദൂരാഭാ ഗിരാം</l>
            <l> ആരഹോ ജാനേ കഥം? താരകാകരോരുഭാം</l>
            <l> കാ രതി ശചീരംഭാമേനകോർവശ്യാദികൾ?</l>
            <l> ഭാരതീലക്ഷ്മീധാത്രീമാരിലാരെന്നോർക്കണം</l>
            <l> വെണ്മതിത്തെല്ലൊന്നല്ലീ നന്മലരല്ലോമൌലൌ</l>
            <l> കിമ്മുഖേ കാണ്മൂതെന്നാൽ മന്മഹേ മാഹേശ്വരീ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">കവിയുടെ ശബ്ദാഡംബരഭ്രമത്തിനു് ഈ വരികൾ ഉത്തമദൃഷ്ടാന്തമാകുന്നു.
പ്രകൃതഘട്ടം വായിക്കാനിടവരുന്നവർക്കു കവിയുടെ ധിഷണാശക്തിയേയും വാക്ചാതുരിയേയും പറ്റി ഒരു
അത്ഭുതരസം ജനിച്ചേയ്ക്കാമെന്നല്ലാതെ, ഹിമവാന്നുണ്ടായതായി പറഞ്ഞിരിയ്ക്കുന്ന ആനന്ദാതിരേകത്തിന്റെ
ഒരു ഐകദേശികച്ഛായ പോലും അവരുടെ ഹൃദയങ്ങളിൽ പതിയുമെന്നു തോന്നുന്നില്ല. ഈ
വിഷയത്തിൽ നളചരിതം ആട്ടക്കഥ പ്രസ്തുത കൃതിയിൽ നിന്നു് എത്ര അകന്നിരിക്കുന്നു! അതു് അടിമുതൽ
മുടിവരെയും മുടുമുതൽ അടിവരെയും ഹൃദ്യമായിരിക്കുന്നുവെന്നു ആരാണു് സമ്മതിക്കാത്തതു്?
</p>
          <p style="indent">‘കന്ദർപ്പബീജകാന്തി കന്ദളവിളനില’മായ ജഗദംബികയേക്കണ്ടു്,
അദ്രിരാജന്യനായ ഹിമവാൻ, ‘ഹൃദ്രുജാ ദരിദ്രാണ’നും ‘മുദ്രസാ ദരിദ്രാണനും’ ആയി ഭവിച്ചുപോലും! ഈ
സ്ഥിതിയിൽ അദ്ദേഹം ദേവിയെ സ്തുതിക്കവേ, ദേവി ആത്മമായയെ അവലംബിച്ചു്,
</p>
          <lg xml:id="lg2.2.285">
            <l> “സജ്ജനശിരോമണേ! നിർജ്ജനേവനേ കിട-</l>
            <l> ന്നിജ്ജനം മുഷിയുന്നു; വർജ്ജനം ചെയ്യായ്കനീ.</l>
            <l> മച്ചരിതങ്ങൾ ചൊല്ലാം അച്ഛനില്ലമ്മയില്ല</l>
            <l> മിച്ചമില്ലൊരു ബന്ധു; പശ്യ! ഞാനേകാകിനി.</l>
            <l> </l>
          </lg>
          <p style="tstar">***</p>
          <!--end of "tstar"-->
          <lg xml:id="lg2.2.286">
            <l/>
            <l> അച്ഛനായതു ഭവാനിജ്ജനത്തിന്നോർക്ക</l>
            <l> സത്യമെന്റമ്മനിന്റെ പത്നിയാം മേനാദേവി-</l>
            <l> ന്യസ്യമാംമംബോത്സംഗേ കൃത്യങ്ങളെല്ലാം ചെയ്ക”</l>
            <l> </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് കേവലം പ്രാകൃതജനം എന്നപോലെ പറകയാൽ,
</p>
          <lg xml:id="lg2.2.287">
            <l> “ചേർച്ചയോടെടുത്തുകൊണ്ടാശ്വസിപ്പിച്ചു കൊഞ്ചി</l>
            <l> മാർജ്ജയൻ മുഖേചേർത്തു വീഴ്ചവാരാതെ മാർവൽ</l>
            <l> ഊർജിതാനന്ദവേഗമൂർച്ഛയാ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">വേഗം പോന്നു. എന്നാൽ അദ്ദേഹത്തിനു് തന്നിമിഷത്തിൽതന്നേ
സ്വപത്നിയേ കാണ്മാനാശ മുഴുത്തു.
</p>
          <lg xml:id="lg2.2.288">
            <l> “പ്രേയസീ! പിതൃകന്യേ! നീയതി ദയഹീനാ</l>
            <l> പ്രീയസേ മറ്റോരോന്നിൽ; പായിതാ നേയംകുചൌ</l>
            <l> തന്നുടെ പൈതൽതാനും കണ്ണുനീർ തൂകിത്തൂകി</l>
            <l> നെണ്ണി നെണ്ണിക്കൊണ്ടഗ്രേ തിണ്ണമാക്രന്ദ്രിക്കുമ്പോൾ</l>
            <l> വന്നെടുത്തംഗേ ചേർത്തു സ്തന്യദാനവുമെന്നീ</l>
            <l> യന്യതോ നോക്കും വാക്കും നന്നുനന്നാരംഭവും.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിങ്ങനെ കോപിച്ചു് ‘ഭംഗുരഭ്ര കൂടിയായിട്ടുമൻ’ അദ്ദേഹം
ഗൃഹത്തിനുള്ളിൽ പ്രവേശിച്ചു ഹിമവാന്റെ ഹൃദ്ഗതത്തേയും, മേനയുടെ സന്തോഷപാരവശ്യത്തേയും കവി
ഒരു മനശ്ശാസ്ത്രജ്ഞനേക്കാൾ വിശദമായി കാണുകയും വർണ്ണിക്കയും ചെയ്തിട്ടുണ്ടു്.
</p>
          <p style="indent">‘എങ്ങുവെൻ കാവിങ്ങു വായിങ്ങു കാണട്ടേ’ എന്നീ വാക്കുകളോടുകൂടി, മേന ആ
ശിശുവിനെ വാങ്ങീട്ടു് ‘ഗാഢം നാലഞ്ചു പുൽകി മാടഞ്ചും മുല നൽകി’യത്രേ.
</p>
          <p style="indent">അംബിക ഹിമവൽപുത്രീഭാവം കൈക്കൊണ്ടപ്പോൾ അവിടെ നടന്ന
കോലാഹലം കവി പറയുംപോലെ ‘വാചം വിദൂര’മായിരിക്കുന്നു.
</p>
          <lg xml:id="lg2.2.289">
            <l> “വിണ്ണിൽ നിന്നപ്പോൾ വീണു തിണ്ണമായ് പുഷ്പവൃഷ്ടി;</l>
            <l> കണ്ണിൽ പൂമ്പൊടി പറ്റി പെണ്ണിനും കണ്ണീർ വന്നു.</l>
            <l> ശംഖമദ്ദളവാദം, മംഗളമാശീർവാദം,</l>
            <l> തുംഗസംഗീതമേളമംഗനോലൂലദ്ധ്വനി,</l>
            <l> അപ്സരോ ലാസ്യം ദിവി; ഝർഝ വോദ്യം ഭുവി;</l>
            <l> നിർജരോപാസ്തി ദിവി; ഗർജിതവ്യാപ്തി ഭുവി;</l>
            <l> ഉദ്ധതനാട്യം ദിവി; പുസ്തകവാച്യം ഭുവി;</l>
            <l> താനദാനാദി ദിവി; ദാനമാനാദി ഭുവി;</l>
            <l> ഭാനുമാനേകൻ ദിവി; സാനുമാനേകൻ ഭുവി;</l>
            <l> ചന്ദ്രികാപൂർത്തി ദിവി; ചണ്ഡികാമൂർത്തി ഭുവി;</l>
            <l> താപസഗോഷ്ഠി ദിവി; താപസമ്മാർഷ്ടി ഭുവി;</l>
            <l> ദേവയാനാളി ദിവി; സേവകപാളി ഭുവി;</l>
            <l> അംബികാജന്മോത്സവസമ്മിതം കോലാഹല-</l>
            <l> മമ്മഹാഭോ ഗീന്ദ്രനുമുണ്മയോടോതീടുമോ?”</l>
            <l> </l>
          </lg>
          <!--end of "verse"-->
          <p style="noindent">അന്നു് ആ ഗിരിഗൃഹത്തിൽ ചെന്നവർക്കെല്ലാം ആകാദേശം ‘പൊൻനിറം
മിന്നൽപോലെ’ കാണായ്വന്നു.
</p>
          <p style="indent">ബ്രഹ്മവിഷ്ണുമഹേശ്വരാദികളും ദേവഗണവും പർവതഃശ്രേഷ്ഠന്മാരുമൊക്കെ
അവിടെ വന്നുചേർന്നു. വസിഷ്ഠൻ അവരെ യഥോചിതം സൽക്കരിച്ചിരുത്തി.
</p>
          <lg xml:id="lg2.2.290">
            <l> “വടികൾ ദണ്ഡും മെതിയടികൾ കൃഷ്ണാജിന</l>
            <l> മിടയിൽ വയ്ക്കചിലർ; കടന്നാലടിപിടി</l>
            <l> രടിതം നിർഭത്സനമിടയിലഭിവാദ്യം</l>
            <l> ഉടനങ്ങനുഗ്രഹം ദൃഢമായാലിംഗനം</l>
            <l> ഘടിതബഹുശ്രുതിപഠനസ്തുതിനതി</l>
            <l> നടനമവതാളമുടനേ നിപതനം</l>
            <l> ത്രുടിതയജ്ഞസൂത്രഘടനം വിലോഡനം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇങ്ങനെ മഹാമുനിമാരുടെ സഭാവിശേഷം വിളങ്ങി. ഇവിടെ അല്പാല്പമായി
ഊറിവരുന്ന ഫലിതം ഗംഭീരാശയന്മാരുടെ മന്ദസ്മിത ലവംപോലെ രമണീയമായിരിക്കുന്നു.
</p>
          <p style="indent">ദേവസ്ത്രീകളും അമാന്തിച്ചില്ല. സ്വധാദേവി കുമാരിയെ കൈയ്യിൽ മേടിച്ചു്,
</p>
          <lg xml:id="lg2.2.291">
            <l> “അകൃത്യാ നന്മകണ്ടു മോഹിച്ചു മനോരാജ്യം</l>
            <l> ഭാവിച്ചു തിലോദകം യോജിച്ചു കുടിച്ചിരു-</l>
            <l> ന്നേകിച്ചു ഹിമാലയേ പൂകിച്ചാളാശിസ്സുകൾ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ധരണീ, ലക്ഷ്മീ, വാണീ എന്നീ ദേവീത്രയവും യമുനാസരസ്വത്യാദി
പതിവ്രതാരത്നങ്ങളും പരിഷത്തുകൂടി, ‘പരിരംഭണം തമ്മിൽ പരിതോഷാഭാഷണം’ മുതലായവ നടത്തി.
</p>
          <p style="indent">‘പരമന്നവന്മാരുടെ ചരിതം പറ’ഞ്ഞാൽ ഒടുങ്ങുകയില്ലത്രേ. അവർ,
</p>
          <lg xml:id="lg2.2.292">
            <l> “പരിതോ മേനാദേവിക്കരികേ ചുഴന്നിരു-</l>
            <l> ന്നൊരുമിച്ചാശീർവാദം നിരവേ ബഹുവിധം</l>
            <l> കരതാരിലേ മേടിച്ചരിയോരാലാളനം,</l>
            <l> ചിരസാന്ത്വനം, പുനരുരസാ സംഭാവനം,</l>
            <l> മൃദുഹാ സാക്ഷാദി കണ്ടിതരേതരം പാദ-</l>
            <l> മിതരകരാർപ്പണം, മൃദുഗാത്രാമർശനം</l>
            <l> കളിച്ചു വളരെന്നും, ഖലരേ മുടിയെന്നും,</l>
            <l> ഗതി നീ സതാമെന്നും, ഘനശ്യാമളയെന്നും,</l>
            <l> ചതുരാ ഭൂയാ എന്നും, ഛലയാരാതിമെന്നും</l>
            <l> ജനനീ! ജയിക്കെന്നും ഝടിതി വർദ്ധിക്കെന്നും</l>
            <l> ടഠഡഢായും തായും, പഠ; വാമാ വാമമ</l>
            <l> ഞമങണനപ്രായേ ഭണിതേ കൊതിയെന്നും,” </l>
          </lg>
          <!--end of "verse"-->
          <p style="noindent">മറ്റും പറഞ്ഞു പരമാശീർവാദങ്ങൾ ചെയ്തും ‘ഉരുസന്തോഷാദവർ പരമാനന്ദം
പൂണ്ടു’വത്രേ.
</p>
          <p style="indent">സംഭവകാണ്ഡം മുഴുവനും കേകാവൃത്തത്തിലെഴുതപ്പെട്ടിരിക്കുന്നു. അടുത്ത
കാണ്ഡമായ താപോവൃത്തഖണ്ഡത്തിൽ ദേവി തപസ്സു ചെയ്വാൻ തുടങ്ങുന്നതുവരെയുള്ള ഘട്ടമാണു്
വിവരിച്ചിരിക്കുന്നതു്
</p>
          <p style="indent">‘മഹാദേവി ഭൂധരരാജന്റെ പുത്രിയായി’ പിറന്നതു നിമിത്തം ‘പൂതലായൊരു
ഭുവനമരാമരം’ കാതലായ് കാണപ്പെട്ടു. ദേവിയുടെ ജനനകാലം
‘കാർത്തികീപൌർണ്ണമാസിയായിരുന്നതിനാൽ
</p>
          <lg xml:id="lg2.2.293">
            <l> “രാത്രിന്ദിവമന്നു കൂരിരുൾക്കൂട്ടങ്ങ-</l>
            <l> ളിത്ത്രിലോകത്തിലിരുന്നു കൂടായ്കയാൽ</l>
            <l> ആർത്തിയേയുള്ളിലൊളിച്ചു വച്ചുംകൊണ്ടു്</l>
            <l> തൂത്തുതുടച്ചൊഴിച്ചോടി വാങ്ങിച്ചിത-</l>
            <l> മൊത്തൊരുമിച്ചു തന്നാശ്രയം കാണാഞ്ഞു” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ദൈത്യജനത്തിന്റെ മനസ്സുകളിൽ ചെന്നു കുടികൊണ്ടു. എന്നാൽ
‘പാൽതിരപോലെ’ പരമേശ്വരിയുടെ കീർത്തി അവിടെയും ചെന്നടിച്ചു.
</p>
          <p style="indent">കവി പരമഭക്തനായിരുന്നു. ദേവിയുടെ രൂപലാവണ്യത്തേയും
കാരുണ്യാതിശയത്തെയും എത്രതന്നെ വർണ്ണിച്ചിട്ടും അദ്ദേഹത്തിനു തൃപ്തിവരുന്നില്ല.
</p>
          <p style="indent">ദേവിയെക്കാണ്മാനായി ആളുകൾ തിക്കിത്തിരക്കി വന്നുകൊണ്ടിരുന്നു.
എന്നാൽ തിരിച്ചുപോയപ്പോൾ അവരുടെ ചിത്തങ്ങളേക്കൂടിക്കൊണ്ടുപോവാൻ സാധിക്കാതെ വന്നു.
അവരെല്ലാവരും
</p>
          <lg xml:id="lg2.2.294">
            <l> “കാറൊളികാന്തി കൂരിരുൾകൂന്തലും</l>
            <l> ഭൂരികാരുണ്യധാരാളകടാക്ഷവും</l>
            <l> ചാരുമൃദുഹാസമെന്നിവകണ്ടങ്ങു” </l>
          </lg>
          <!--end of "verse"-->
          <p style="noindent">പരമാനന്ദതുന്ദിലരായി നിന്ന സ്ഥലത്തുതന്നേ നിന്നുപോയി. മേനാദേവിയ്ക്കു,
</p>
          <lg xml:id="lg2.2.295">
            <l> “നീരദശ്യാമളകോമളഗാത്രിയേ</l>
            <l> മാറിലെടുത്തു ചേർത്താരോമലിച്ചുടൻ</l>
            <l> പാരംചുരന്ന മുലകൊടുത്താനനചാരുസ്മിതം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">കണ്ടുകൊണ്ടിരിക്കാനല്ലാതെ മറ്റൊന്നിലും ആഗ്രഹം തോന്നിയില്ല.
പർവതരാജനോ,</p>
          <lg xml:id="lg2.2.296">
            <l> “കണ്ണുകൾ കൊണ്ടു മകളേയും കണ്ടിരു-</l>
            <l> ന്നന്തമില്ലാതൊരാനന്ദവാരിധൌ</l>
            <l> മന്ദരംപോലെ,” മുഴുകി മറിഞ്ഞു. </l>
          </lg>
          <!--end of "verse"-->
          <p style="noindent">അംബികയുടെ ശൈശവവർണ്ണന കൃഷ്ണഗാഥയിലെ ശിശുവർണ്ണനയെ
അതിശയിക്കുമാറു് സ്വാഭാവികമായും മനോഹരവുമായിരിക്കുന്നു.
</p>
          <lg xml:id="lg2.2.297">
            <l> “ഒട്ടൊട്ടറിവും മമത്വവും തോന്നിച്ച</l>
            <l> ദൃഷ്ടിവിലാസങ്ങൾ ചട്ടറ്റപുഞ്ചിരി,</l>
            <l> നിശ്ചലഭാവവും കൈകാൽ കുടച്ചിലു-</l>
            <l> മിച്ഛമുലയിലുൾക്കൊണ്ടു കരച്ചിലും,</l>
            <l> അച്ഛനെന്നമ്മയെന്നോരോസമയത്തി-</l>
            <l> ലുച്ചാരണച്ഛായ തോന്നിച്ചൊരൊച്ചയും,</l>
            <l> നിച്ചലും കണ്ടങ്ങനുഭവിച്ചമ്മയു-</l>
            <l> മച്ഛനും മറ്റുള്ള ബന്ധുജനങ്ങളും,</l>
            <l> ഉച്ചൈരനാരതം മാച്ചന്യകൌതുക-</l>
            <l> മച്ചോ!രമിച്ചതുരച്ചാലൊടുങ്ങുമോ?</l>
            <l> ചെന്നു പലനാളനന്തരമേകദാ</l>
            <l> മന്ദം കമിഴ്‌ന്നു; നിവർന്നീല കണ്ഠമോ</l>
            <l> ചെന്നങ്ങുമാതാവുയർത്തിക്കഴുത്തുടൻ</l>
            <l> മന്ദമെടുത്തുമുലകൊടുത്തീടിനാൾ.</l>
            <l> പെണ്ണിനോ പിന്നെയതഭ്യാസമായ്വന്നു.</l>
            <l> നന്നായ്ക്ക്മിഴും കിടത്തിയാലപ്പൊഴേ.</l>
            <l> എത്തിയെത്താതെ സമീപത്തു വച്ചത-</l>
            <l> ങ്ങെത്തിപ്പിടിപ്പാൻ പടുത്വമുണ്ടായി വന്നു.</l>
            <l> നാലഞ്ചുനാൾ കഴിഞ്ഞപ്പോളതിൽപരം</l>
            <l> മേളം തുടങ്ങിയതെന്തു ചൊല്ലാവതും?</l>
            <l> കാന്തികലർന്നൊരുകണ്മയപ്പെൺപൈതൽ</l>
            <l> നീന്തിനടന്നിതു നീളേ നിരാകുലം</l>
            <l> നിമ്നോന്നതങ്ങളറികയില്ലേതുമേ</l>
            <l> നിന്നോരപായങ്ങൾ നോക്കുകെന്നേവരൂ</l>
            <l> കണ്ണൊരേടത്തുവഴുതിയെന്നാകിലൊ</l>
            <l> പെണ്ണിവൾവീഴുമേ വല്ല കണക്കിലും</l>
            <l> ചെറ്റുമുലകുടിച്ചീടിനാലപ്പൊഴെ</l>
            <l> മുറ്റത്തു പോവാനിവൾക്കു കുതൂഹലം.</l>
            <l> പല്ലവപുഷ്പാദിചാരത്തുകാൺകിലും</l>
            <l> നില്ലാകൊതിയങ്ങുദൂരത്തു കണ്ടതിൽ.</l>
            <l> നെല്ലുമരിയുമുമിയുമിരിപ്പതിൽ</l>
            <l> നല്ലരസമിവൾക്കേകീകരിക്കയിൽ</l>
            <l> ഇങ്ങനേ കൌതുകവാത്സല്യസംഭ്രമാ-</l>
            <l> ഭാഗതമാർകളോടമ്മപറകയും</l>
            <l> തിങ്ങിനമോദാലവർ ചെന്നെടുക്കയു-</l>
            <l> മിംഗിതംപൈതല്ക്കു മറ്റൊന്നു കാൺകയും</l>
            <l> മണ്ടിമറ്റെങ്ങാനും കൊണ്ടുകളിപ്പിച്ചു</l>
            <l> മഞ്ചുമാസം–കഴിഞ്ഞവാറു്” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഹിമവാൻ ബന്ധുജനങ്ങളെ വിളിച്ചുവരുത്തി അന്നപ്രാശനകർമ്മം നടത്തി.
തദവസരത്തിൽ ‘ദേവതായക്ഷഗന്ധർവാദികൾ ദേവിയുടെ മെയ്മേൽ തൊടിയിച്ചു’ വച്ചതായ കൈവള,
മോതിരം, കാഞ്ചീനൂപുരാദികൾ മെല്ലെ മെല്ലെ ഉയർന്നു് മറ്റൊരു മഹാമേരുവാണോ എന്നു കാണികൾക്കു
സംശയം ജനിപ്പിച്ചുപോലും.
</p>
          <p style="indent">അചിരേണ ശിശു പിച്ച നടന്നുതുടങ്ങി.
</p>
          <lg xml:id="lg2.2.298">
            <l> “ഒട്ടുമേ വൈകീലമുട്ടുകുത്തിനട-</l>
            <l> ന്നിഷ്ടമായ് പിച്ച നിന്നൊട്ടുവീണന്തരാ</l>
            <l> ഒട്ടുനടക്കമെടുക്കുന്നതപ്രിയം</l>
            <l> പെട്ടെന്നുമണ്ടിനടന്നു തുടങ്ങിനാൾ</l>
            <l> കഷ്ടം ജനനമെടുത്തതുമൂലമായ്</l>
            <l> വിഷ്ടപമാതാവുമൊട്ടുപെട്ടൂപണി.</l>
            <l> അവ്യക്തവർണ്ണവചനങ്ങൾ പുഞ്ചിരി</l>
            <l> നിർവ്യാജകാരുണ്യമെല്ലാജനത്തിലും</l>
            <l> സവ്യാപസവ്യദിഗ്ഭേദവിഭാഗവു-</l>
            <l> മുർവീധരേന്ദ്രപുത്രിയ്ക്കുളവായ്വന്നു.</l>
            <l> കങ്കണകിങ്കിണീകാഞ്ചികൾനൂപുര-</l>
            <l> ഝംക്വണിതാകൃഷ്ടസർവലോകാന്തരാ</l>
            <l> അങ്കണം തോറുമങ്ങാളീസമാവൃതാ</l>
            <l> രിംവണംചെയ്തു കളിച്ചുതതഃപരം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ ശിശുഭാവവർണ്ണനം മുഴുവനും ഉദ്ധരിച്ചതിനു വായനക്കാരോടു
ക്ഷമായാചനം ചെയ്യേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഇത്ര ചമൽക്കാരജനകമായ ഒരു
ശിശുവർണ്ണനം മറ്റൊരു ഭാഷാകൃതിയിലും കണ്ടിട്ടില്ല. കവി തന്റെ പാണ്ഡിത്യപ്രകടനത്തിനു് ഇവിടെ
അവസരം നൽകാഞ്ഞതു നമ്മുടെ ഭാഗ്യപരിപാകമെന്നേ പറയേണ്ടു.
</p>
          <p style="indent">ദേവിയ്ക്കു വയസ്സു രണ്ടു തികഞ്ഞു. ഒരു ശുഭമുഹൂർത്തം നോക്കി ഹിമവാൻ
സൌവർണ്ണമായ ആടചാർത്തി. പലരും ഈ അവസരത്തിൽ ‘അഞ്ജനവർണ്ണയ്ക്കു ചേർന്നതിതെന്നിട്ടു
മഞ്ഞത്തുകിൽ’ കാഴ്ചവച്ചു. എന്നാൽ ദേവി ‘വച്ചുമൊളിച്ചുമെടുത്തു മുടുത്തും അച്ചേലയെല്ലാം മുഷിച്ചിതു
നിച്ചലും’ ഇക്കാലത്തു പോലും ദേവിയുടെ ഔദാര്യം സവിശേഷിച്ചും പ്രകാശിച്ചു. ആ വിശ്വൈകമാതാവു്,
</p>
          <lg xml:id="lg2.2.299">
            <l> “നിത്യവും വന്നു സേവിക്കുവോർക്കൊക്കെയും</l>
            <l> ഹൃദ്യവസ്തുക്കൾ കൊടുക്കുമയന്ത്രിതം</l>
            <l> നൃത്തഗീതാദികൾ ചെയ്തു സേവിച്ചുകോ-</l>
            <l> ണ്ടപ്സരസ്ത്രീകൾ പോവാൻ തുടങ്ങുംവിധൌ</l>
            <l> അച്ഛനോടച്ചെവി തന്നിലറിയിച്ചു</l>
            <l> പൊൽച്ചേലകഞ്ചൂളീ ദിവ്യാഭരണാദി</l>
            <l> വിശ്രാണനം ചെയ്തിട്ടു്.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">‘നാളെ വരണം’ എന്നു പറഞ്ഞയക്ക പതിവായിരുന്നു. അവർ
പോയ്ക്കഴിഞ്ഞാലോ? തോഴിമാരോടു ചേർന്നു കണ്ടതും കേട്ടതുമൊക്കെ അനുകരിച്ചു തുടങ്ങും. പക്ഷേ
അതൊക്കെ അമ്മയുടെ മുമ്പിൽ വച്ചേ ആയിരിക്കൂ. അച്ഛനറിയരുതെന്നായിരുന്നു നിശ്ചയം.
</p>
          <p style="indent">ശിശുഭാവത്തെ ഇതിൽപരം ഭംഗിയായി ആർക്കും വർണ്ണിക്കാൻ
സാധിക്കയില്ല. ഇവിടെയൊക്കെ ഭാഷ സരളമായിരിക്കുന്നുമുണ്ടു്.
</p>
          <p style="indent">അഞ്ചാം വയസ്സിൽ ദേവിയെ എഴുത്തിനിരുത്തി. ആറാംവയസ്സിൽ
തിരുമുടിയിറക്കി. സംഗീതസാഹിത്യാദികളെ ‘ഉർവരാഭർത്താവു’ തന്നെയാണു് അംബികയെ
അഭ്യസിപ്പിച്ചതു്. ഏഴാംവയസ്സിൽ ‘കർണ്ണവേധം’ ചെയ്തിട്ടു്, ‘പാട്ടിൽപ്പഴുപ്പിച്ചുണക്കിക്കുരടിട്ടു.’
</p>
          <p style="indent">ദേവിയുടെ ഗ്രഹണപാടവം അനന്യസാധാരണമായിരുന്നു. ഒരിക്കൽ
ചൊല്ലിക്കൊടുത്താൽ മതി; ഉടനെ പഠിച്ചുകഴിയും. അതുപിന്നെ ഓർമ്മയിൽ നിന്നു മാഞ്ഞുപോകയുമില്ല.
‘പൂഴിക്കളത്തിലും എഴുത്തുവാടത്തിലും’ ദേവിക്കു തോഴികളായിപ്പലരും ഉണ്ടായിരുന്നെങ്കിലും അവരിൽ
ഏറ്റവും പ്രിയപ്പെട്ടവർ ജയവിജയമാരായിരുന്നു. ഭക്തിപരവശനായ കവി,
</p>
          <p style="indent">‘ധന്യേ ധന്യേ ദിവ്യകന്യേ ഉഭേ ഏതേ’ എന്നു അവരുടെ ഭാഗ്യാതിരേകത്തിൽ
അസൂയപ്പെട്ടുപോകുന്നു.
</p>
          <p style="indent">ദേവിയുടെ അന്നത്തെ ദൈനന്ദിനകൃത്യങ്ങളെ കവിവാക്യത്തിൽ തന്നെ
പറയാം.
</p>
          <lg xml:id="lg2.2.300">
            <l> “നിത്യവും കാലേകുളിച്ചു നിയമേന</l>
            <l> ഹൃദ്യം ചെറുചേല ചാർത്തിക്കുറിയിട്ടു്</l>
            <l> ഭക്തിയോടെ ശിവപൂജാനമസ്കാരമിത്യാദി</l>
            <l> വിദ്യാപരിശ്രമം വിദ്വത്സഭാജനം,</l>
            <l> ഭൃത്യസംഭാവനം, മദ്ധ്യേ കളികളും</l>
            <l> ഇത്തരമുദ്യമം വേണ്ടുന്നതെന്നിയേ</l>
            <l> വ്യർത്ഥമരക്ഷണം പോലുമില്ലാതെയായ്” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ശ്രീപാർവതിയുടെ അപ്പോഴത്തെ സ്ഥിതിയേയും കവി ചമൽക്കാരപൂർവം
വർണ്ണിച്ചിട്ടുണ്ടു്.
</p>
          <lg xml:id="lg2.2.301">
            <l> “ചിന്നിച്ചിതറിച്ചുരുണ്ടിരുൾ കൂന്തലും</l>
            <l> പിന്നിൽക്കഴുത്തുകവിഞ്ഞുവളരവേ,</l>
            <l> പൊന്നുംമണിക്കരടിട്ടിരുകാതിലും</l>
            <l> മിന്നും മണിമോതിരം പൂണ്ടകണ്ഠവും,</l>
            <l> തോൾവള, കൈവള, രത്നാംഗുലീയങ്ങ-</l>
            <l> ളാവോളം ചേർന്നതികോമളം കൈയിണ.</l>
            <l> സഞ്ജാതഗുഞ്ജാർദ്ധശങ്കാങ്കുരം കുചം</l>
            <l> പൊഞ്ചായമായ തിരുവുടലാടയും</l>
            <l> മഞ്ജുമണികാഞ്ചിപാദകടകവും</l>
            <l> കണ്ടവർക്കെല്ലാം കുതൂഹലവിസ്മയം.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ ഭാഗത്തെ മഹിഷമംഗലത്തിന്റെ,
</p>
          <lg xml:id="lg2.2.302">
            <l> “മിന്നുംപൊന്നോലകർണ്ണേമണിഗണലളിതം കുണ്ഡലംകണ്ഠകാണ്ഡേ</l>
            <l> പിന്നിൽച്ചിന്നിക്കവിഞ്ഞൊന്നണിചികുരമകാണ്ഡോദയംമന്ദഹാസം</l>
            <l> കന്നിപ്രായം കുരുത്തൊന്നുരസികുചയുഗം നൂനമപ്പെൺകിടാവെ-</l>
            <l> ത്തന്നേതോന്നീടുമത്രേ സരസമൊരുദിനംകണ്ടവന്നിത്ത്രിലോക്യാം.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന പദ്യത്തോടു സാദൃശ്യപ്പെടുത്തുക.
</p>
          <lg xml:id="lg2.2.303">
            <l> “ഒന്നുരണ്ടാണ്ടിങ്ങനെ ചെന്നപ്പോൾ</l>
            <l> വന്നിതുകാലം വയോരാജിമധ്യഗം</l>
            <l> ഈശ്വരക് പൂക്രമാതിക്രമംവെടി-</l>
            <l> ഞ്ഞാശ്രയിച്ചംഗം ചരാചരദേഹിനാം</l>
            <l> ഭ്രാന്തികൊണ്ടുണ്ടായ താന്തി പോക്കീടുവാൻ</l>
            <l> താന്തീരുറച്ചാനിതു നല്ലതെന്നവൻ</l>
            <l> വന്നു ഹിമഗിരികന്യകാമാസാദ്യ</l>
            <l> വന്ദനംചെയ്തു കോലുന്ന കൌതുകാൽ</l>
            <l> എന്നെയുമെന്നമ്മ ലാളിച്ചു വാഴിക്കെ-</l>
            <l> ന്നന്വഹം വന്നങ്ങിരന്നുനിന്നു ചിരം.</l>
            <l> നിന്നുടലെന്നുടെ രാജ്യമായ് കൊള്ളുവാൻ</l>
            <l> വന്നേനവകാശിഞാനിനി മേലെന്നു-</l>
            <l> മെന്നെബ്ഭരിക്കേണമന്യജനതുല്യ-</l>
            <l> മെന്നും വെടിയരുതെന്നെ നീയെന്നതും.</l>
            <l> ‘മുന്നമിരുന്നോനെയിന്നു വെടിഞ്ഞു ഞാൻ</l>
            <l> നിന്നേയിരുത്തുന്നതന്യായമായ്വരു-</l>
            <l> മെന്നാലവനോടു മേളിച്ചിരുന്നുകൊൾ’</l>
            <l> കൊന്നുദേവി മതമറിഞ്ഞേകദാ</l>
            <l> നല്ലൊരുനേരവും നോക്കിക്കുടിപൂക്കു</l>
            <l> തെല്ലങ്ങൊഴികെന്നു മെല്ലവേ സല്ലപൻ</l>
            <l> കല്പനയാ കടന്നുൾപ്പുക്കു യൌവനം</l>
            <l> മൽപുരമിപ്പൂവൽ മെയ്യെന്നു കല്പയൻ</l>
            <l> ഒട്ടുനാൾ വാണിതു; വിട്ടുപോയാൽ മമ</l>
            <l> കിട്ടുമേ കീർത്തികേടെന്നായി ബാല്യവും</l>
            <l> ബാല്യനിർമ്മാല്യമംഗം വധൂമൌലിമേൽ</l>
            <l> മാല്യമായ് വച്ചു പകർത്തി ദിനംപ്രതി</l>
            <l> അന്നേരമങ്ങതിൽ മുന്നമേ കണ്ടോർകൾ-</l>
            <l> ക്കെന്നേ രസമേയെന്നൊന്നു തോന്നീ മുദാ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ വർണ്ണനത്തിൽ കവിയുടെ കല്പനാശക്തി കടിഞ്ഞാൺ വിട്ട
കുതിരയെപ്പോലെ പായുന്നു. ഈ വിഷയത്തിൽ കവിക്കു പൊതുവേ ചമ്പുകാരന്മാരോടു
സാദൃശ്യമുണ്ടെങ്കിലും, ചെറുശ്ശേരി നമ്പൂരിയോടാണു് അധികം സാധർമ്മ്യം. കൃഷ്ണഗാഥ
‘മധുരകോമളകാന്തപദാവലി’കളാൽ സരസോല്ലാസരീതിയിൽ ചിറകു കെട്ടിപ്പായുന്ന ചുണ്ടൻവഞ്ചിയുടെ
പോക്കുപോലെ താളമേളങ്ങളോടുകൂടി മേല്ക്കുമേൽ തുള്ളിക്കുതിച്ചു ചാഞ്ചാടിക്കളിക്കുന്നുവെങ്കിൽ, ഗിരിജാ
കല്യാണം കീഴ്ക്കാം തൂക്കായ മലഞ്ചരിവിൽകൂടി കീഴ്പോട്ടു പതിക്കുന്ന നദിയുടെ മട്ടിൽ, ഇടയ്ക്കിടെ
വൻപാറകളിൽ തട്ടിച്ചിതറിയും വഞ്ചുഴികളോടുകൂടിയും കൂലങ്ങൾ കുത്തിപ്പായുന്നുവെന്നു പറയാം.
</p>
          <p style="indent">ദേവിയുടെ താരുണ്യവർണ്ണനയ്ക്കായി കവി റായൽ എട്ടു വലിപ്പത്തിലുള്ള ഏഴു
വശങ്ങൾ ചിലവാക്കിയിരിക്കുന്നു. സംസ്കൃതത്തിൽ ഇത്ര ദീർഘമായ ശരീരവർണ്ണനകൾ പലതുമുണ്ടെങ്കിലും
ഭാഷയിൽ ഇതൊന്നു മാത്രമേയുള്ളു. കേശാദിപാദവർണ്ണനയിൽ ചില ഭാഗങ്ങൾ മാത്രം ഇവിടെ
ഉദ്ധരിക്കാം.
</p>
          <div type="subsection" xml:id="sec2.24.1" n="2.24.1">
            <head type="subsechead">കേശവർണ്ണനം</head>
            <lg xml:id="lg2.2.304">
              <l> “കാർവരുന്നമ്മോടു പോരിനെന്നോർത്തുടൻ</l>
              <l> ദിഗ്ജയം ചെയ്വതിന്നിച്ഛയം മാനസേ</l>
              <l> വച്ചു സന്നാഹവും നിശ്ചയം നിശ്ചയം</l>
              <l> കാർഷ്ണ്യമെഴും കചം തൂഷ്ണീമിഹസ്വയം</l>
              <l> പാർഷ്ണിസംശോധനം ചെയ്തു നിയന്ത്രണം”                             ഇത്യാദി </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.24.1/II.2.0"-->
          <div type="subsection" xml:id="sec2.24.2" n="2.24.2">
            <head type="subsechead">പുറങ്കാൽനഖം മുതലായവയുടെ വർണ്ണനം</head>
            <lg xml:id="lg2.2.305">
              <l> “…ഓമൽപ്പുറങ്കാലതാ-</l>
              <l> മപ്പുറം തോല്ക്കുമാറത്ഭുതാകാരമായ്</l>
              <l> ചൊൽപ്പെറും കല്പകനല്പുതുപ്പൂങ്കുല-</l>
              <l> പ്പൊൽപലാശങ്ങൾക്കു നിഷ്പ്രതീകാരമാ-</l>
              <l> മുൾപ്പരിവായ്പോരു ശുഭ്രംഗുലികളി-</l>
              <l> ലർപ്പിതമഗ്രേ സമുല്പന്ന കൌതുകം.</l>
              <l> ശില്പിനാ വിശ്വസ്യ പുഷ്പബാണേന വാ</l>
              <l> സൽപർവതാരേശനെപ്പത്തു ഖണ്ഡിച്ച-</l>
              <l> തൊപ്പമായൊപ്പവും ശില്പവും കല്പിച്ചു</l>
              <l> ദീപ്രനഖനിര താല്പര്യശാലിനാ.” </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.24.2/II.2.0"-->
          <div type="subsection" xml:id="sec2.24.3" n="2.24.3">
            <head type="subsechead">കാൽത്തലവർണ്ണനം</head>
            <lg xml:id="lg2.2.306">
              <l> “കെഞ്ചാതെ വഞ്ചിച്ചു മഞ്ചാടിതഞ്ചായ-</l>
              <l> മഞ്ചാതെ ഗുഞ്ജാരുചം ചാപി ബന്ധൂക-</l>
              <l> പുഞ്ജാഭിമാനഞ്ച സഞ്ചാരവേലാസു</l>
              <l> സഞ്ജാതസൌഭാഗ്യമഞ്ചാറു രേഖയും,</l>
              <l> തഞ്ചുന്ന തൃക്കാൽത്തലം ചാരുലാവണ്യ-</l>
              <l> മുഞ്ഛാർജനം ചെയ്തു നെഞ്ചാകെ വേകിച്ചു</l>
              <l> പിഞ്ഛതപത്രപ്രപഞ്ചാനതിജൂഷാം</l>
              <l> ശിഞ്ജാനമഞ്ജീരമഞ്ജൂസ്വനംകൊണ്ടു-</l>
              <l> തഞ്ചാടു താനേതുനിന്നാലതു ഞായം” </l>
            </lg>
            <!--end of "verse"-->
            <p style="noindent">കവിയുടെ ഈ വാങ്മയ തരംഗിണി ഹിമവച്ഛിഖരങ്ങളിൽ നിന്നു
കുത്തിയൊലിച്ചു തുള്ളിച്ചാടി വരുന്ന ബ്രഹ്മപുത്രയ്ക്കൊപ്പം പ്രവഹിക്കുന്നു. അവിടവിടെ
പണ്ഡിതകേസരികളോടുപോലും, ‘നിൽക്കൂ! വരട്ടേ’ എന്നു പറയുന്ന ഗ്രന്ഥിജടിലമായ പാദങ്ങൾ
ധാരാളമുണ്ടു്.
</p>
            <p style="indent">എത്രതന്നെ വർണ്ണിച്ചിട്ടും വാര്യർക്കു മതിയാവുന്നില്ല. അതുകൊണ്ടു്,
</p>
            <lg xml:id="lg2.2.307">
              <l> ‘ചൊന്നാലൊടുങ്ങാ ജഗന്നായികാരൂപ-</l>
              <l> സൌന്ദര്യസമ്പത്തനന്തമനന്തനും’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു ‘മനസ്സില്ലാമനസ്സോടു’ കൂടിയാണു് വിരമിക്കുന്നതു്.
</p>
            <p style="indent">അങ്ങനെ ഇരിക്കെ ദേവിയ്ക്കു യൌവനം വന്നുകൂടി. ഒരു ദിവസം വൈപഞ്ചികൻ
മുനി അവിടെ വന്നുചേർന്നു. ഈ കന്യകയെ ആർക്കു കൊടുക്കേണ്ടു എന്നുള്ളതിനെപ്പറ്റി ഹിമവാൻ
അദ്ദേഹത്തിനോടുകൂടി ആലോചിച്ചു.
</p>
            <p style="indent">ഈ വിഷയത്തിൽ ഉപദേശം നൽകുന്നതിനു സർവലോകസഞ്ചാരിയായ
നാരദനേക്കാൾ പറ്റിയ ആൾ വേറെ ഇല്ലല്ലൊ. അദ്ദേഹം,
</p>
            <lg xml:id="lg2.2.308">
              <l> “മന്ദം ക്വണന്തീം മഹതിയാം വീണയേ</l>
              <l> തന്നങ്കദേശേ വിലങ്ങത്തിൽ വച്ചുകൊ-</l>
              <l> ണ്ടൊന്നങ്ങുനോക്കി നിന്നോരെയെല്ലാരെയും.</l>
              <l> തന്നന്തികേ വന്നിരുന്ന ഗിരീന്ദ്രന്റെ</l>
              <l> സന്നിധൌ ചെന്നൊരു കന്യാമണിയേയും” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എത്ര മനോഹരമായ ചിത്രം!
</p>
            <lg xml:id="lg2.2.309">
              <l> “ശോഭാവിനീതിസമ്മേളപുണ്യാം ചിരാ-</l>
              <l> ദാപാദചൂഡമാലോകയ”ന്നായി, </l>
            </lg>
            <!--end of "verse"-->
            <p style="noindent">‘ദേവിയുടെ തൃക്കാൽ ഉൾക്കാമ്പിലാക്കിക്കൊണ്ടും’ ‘മഹേശ്വരിദുർഗ്ഗേശിവേ,
പാഹി’യെന്നുള്ളിലോർത്തുകൊണ്ടും നാരദൻ ഹിമവാന്റെ പുണ്യാതിരേകത്തെ പ്രശംസിച്ചു. അനന്തരം
‘ആർത്തവബാണനു നൽത്തിരുക്കണ്ണുകൊണ്ടാർത്തിവളർത്തവനാ’യ പരമശിവന്റെ മാഹാത്മ്യത്തെ
വർണ്ണിച്ചുകേൾപ്പിച്ചിട്ടു്, അദ്ദേഹം ഈ കന്യയുടെ ഭർത്താവായി വന്നു ചേരുമെന്നും അതുകൊണ്ടു്
അവളേപ്പറ്റി യാതൊരു ഖേദവും വേണ്ടെന്നും ഗിരീന്ദ്രനോടു് പറഞ്ഞപ്പോൾ, അതു കേട്ടുകൊണ്ടിരുന്ന
കന്യക, അധോമുഖിയായിനിന്നു.
</p>
            <lg xml:id="lg2.2.310">
              <l> “കാമന്നരാതിപോലാപന്നവത്സല-</l>
              <l> നേവം നണിച്ചെന്തു കേട്ടതെന്നോർമ്മയാൽ,</l>
              <l> ഭാവം നിറംകേട്ട യാവന്നഗാത്മജ-</l>
              <l> യ്ക്കാവന്നശങ്കതത്താതനുമുൾപ്പുക്കു</l>
              <l> താവന്നമിച്ചു് തദ്ഭാവം നിരീക്ഷിച്ചു</l>
              <l> മേവുന്നയോഗിയോടു്” </l>
            </lg>
            <!--end of "verse"-->
            <p style="noindent">അദ്ദേഹം ഇങ്ങനെ ഉണർത്തിച്ചു.
</p>
            <lg xml:id="lg2.2.311">
              <l> “ആവുന്നതാനന്ദമേകിനിൻവാക്കുകൾ</l>
              <l> നോവുന്നവാറെന്തു കേട്ടതു രണ്ടുരു?</l>
              <l> കാമന്നപായമുണ്ടോ വന്നു? ശങ്കരൻ</l>
              <l> ഭീമൻ നിജനാമമിപ്പോളെടുത്തിതൊ?</l>
              <l> ജീവൻ കെടുത്തിതോ ജീവലോകത്തിനു്?</l>
              <l> പൂവമ്പനോടീശനേവം തുടങ്ങുമോ?</l>
              <l> ശൈവൻ നറുമലർസായകനെത്രയും.</l>
              <l> ദേവങ്കലെന്തു പിഴച്ചിതവനഹോ?</l>
              <l> </l>
            </lg>
            <p style="tstar">***</p>
            <!--end of "tstar"-->
            <lg xml:id="lg2.2.312">
              <l/>
              <l> ഉത്തമസത്തമനർദ്ധേന്ദു ശേഖരൻ</l>
              <l> ചിത്തജശത്രുവെന്നിത്ഥമിപ്പോൾ ഭവാൻ</l>
              <l> ഉക്തവാനായതിന്നർത്ഥമരുൾചെയ്തു</l>
              <l> തപൂം തണുപ്പിക്കുചിത്തമെന്നർത്ഥയേ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">അപ്പോൾ നാരദൻ താരകാസുരന്റെ പരാക്രമം തൊട്ടു കാമദഹനം
വരെയുള്ള കഥ മുഴുവനും സവിസ്തരം പർവതേശ്വരനോടു പറഞ്ഞുകേൾപ്പിച്ചു.
</p>
            <lg xml:id="lg2.2.313">
              <l> “അത്ഭുതവീരശാന്താദിരസമായ</l>
              <l> കൽപ്പടയേറിന ശൃംഗാരമാംരസം</l>
              <l> അപ്രമേയാഭോഗപുഷ്പകിസലയ-</l>
              <l> കല്പവൃക്ഷാഭമായ് പോരുന്ന സൽക്കാരം</l>
              <l> സർവജനങ്ങളും ചർവണം ചെയ്തതി</l>
              <l> നിർവൃതികൈക്കൊണ്ടു പർവതരാജനും</l>
              <l> ദുർവഹകൌതുകസംവിദാനന്ദാഗ്ര-</l>
              <l> പർവമേറിച്ചിരം നിർവികാരാന്തരം</l>
              <l> സർവതോഭിത്തിയിൽ ചിത്രമതുപോലെ</l>
              <l> നിർവികല്പം മരുവീടിനാരേവരും” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ദേവിയുടെ അവസ്ഥയോ? കവി എത്ര ചമൽക്കാരത്തോടുകൂടി
വർണ്ണിച്ചിരിക്കുന്നുവെന്നു നോക്കുക.
</p>
            <lg xml:id="lg2.2.314">
              <l> “അദ്രികന്യയ്ക്കു സച്ചിദ്രസരൂപിണി-</l>
              <l> ക്കത്രെയെല്ലാപ്രകാരം വികാരംതദാ</l>
              <l> വിച്ചയും ചാർച്ചയും നിശ്ചയഭാവവും,</l>
              <l> പൃച്ഛയിലിച്ഛയുമുച്ഛ്രിതലജ്ജയും,</l>
              <l> ഉച്ചവൈവശ്യവും, നിശ്വസിതമ്മുല-</l>
              <l> ക്കച്ചയിലന്തരാവിശ്ലഥീഭാവവും,</l>
              <l> കാർശ്യരോമാഞ്ച നൈരാശ്യമനോരാജ്യ-</l>
              <l> കൈശ്യശൈഥില്യഘർമ്മോദസമ്മോദാദി</l>
              <l> മിശ്രംസഖീമുമ്പേ ത്ര്യശ്രം കടാക്ഷവു-</l>
              <l> മശ്രുപാതം മുഹുരശ്രുതി നാട്യവും,</l>
              <l> ശശ്വദുചിതബാല്യാശ്രിതചേഷ്ടയും,</l>
              <l> പ്രശ്രയഗാംഭീര്യവിശ്വാസദാർഢ്യവും,</l>
              <l> ഇത്യാദി ഭാവങ്ങൾ–മധ്യേസഖിമാരി-</l>
              <l> ലത്യാദരം, നിജബുദ്ധ്യാവിവേചനം,</l>
              <l> ദുഃഖമല്ലൊട്ടും സുഖമല്ലമോഹമ-</l>
              <l> ല്ലുൾക്കാമ്പിലെന്തെന്നു തങ്കലില്ലാ പിടി.</l>
              <l> പൊയ്ക്കൊൾകിതമല്ല നില്ക്കരുതൊട്ടുമേ</l>
              <l> കൈക്കലില്ലാമനം തസ്കരൻകൊണ്ടുപോയ്</l>
              <l> സൂക്ഷ്മത കൂടാതെ കാല്ക്കലായീ ദൃഷ്ടി</l>
              <l> ചിൽകാലാ കൌമുദി നില്ക്കലായിങ്ങനെ.</l>
              <l> തൽകിലകാഴ്ച ജയക്കും വിജയയ്ക്കു-</l>
              <l> മക്ഷികൾക്കില്ലന്നവർക്കന്യദുത്സവം</l>
              <l> അക്കാഴ്ചയെന്നിയവർക്കെന്തൊരു ധനം?</l>
              <l> തദ്ഗുണഭോഗമവർക്കോന്നനുഗ്രഹം</l>
              <l> ഒക്കയും ദേവിയവർക്കറിയിക്കുമേ</l>
              <l> കിക്കിളികൈവിട്ടുമിക്കതും തന്മതം” </l>
            </lg>
            <!--end of "verse"-->
            <p style="noindent">സഖിമാർ ദേവിയോടു ഈ വൈമനസ്യത്തിനു കാരണമെന്തെന്നു്
ചോദിക്കുന്ന ഘട്ടവും അത്യന്തം ഹൃദ്യമായിരിക്കുന്നു. വിസ്തരഭയത്താൽ ഇവിടെ വിവരിക്കുന്നില്ല.
</p>
            <p style="indent">അനന്തരം പരമാത്ഭുതരൂപിണിയായ ശ്രീ കാമാക്ഷി പിതാവിന്റെ സമ്മതം
വാങ്ങിക്കൊണ്ടു ശിവനെ തപസ്സു ചെയ്യുന്നു. കാണ്ഡശേഷം മുഴുവനം തപോവർണ്ണനയാണു്.
അതിദീർഘമായ ഈ വർണ്ണനയേയെല്ലാം ഉദ്ധരിക്കുന്നതിനു നിവൃത്തിയില്ല.
</p>
            <lg xml:id="lg2.2.315">
              <l> “എൻകിടാവിൻ മതമിങ്ങനേയെങ്കിലോ</l>
              <l> ശങ്കയെന്തിങ്ങതിൽ സങ്കടം തീരുമേ.</l>
              <l> മംഗളമായ്വരും മങ്ങരുതോമലേ!</l>
              <l> ശങ്കര ശ്വശ്രുഭാവം കൊതിച്ചീടു നീ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു് ഹിമവാൻ മേനയേ സമാധാനപ്പെടുത്തീട്ടു് ദേവിയെ</p>
            <lg xml:id="lg2.2.316">
              <l> “വേറെ വിളിച്ചുവരുത്തിയിരുത്തി മ-</l>
              <l> റ്റാരുമേ കേളാതെ മന്ത്രംപഠിപ്പിച്ചു്</l>
              <l> ചാരുസേവാപ്രകാരത്തെദ്ധരിപ്പിച്ചു്</l>
              <l> പാരം പ്രസാദിച്ചു് അനുഗ്രഹിച്ചയച്ചു.</l>
              <l> താതാനുശാസനം ജാതമോദംകേട്ട</l>
              <l> മാതാവിനും, ചെയ്തു പാദാദിവന്ദനം</l>
              <l> ധർമ്മദേവാർച്ചനം ബ്രാഹ്മണപ്രീണമം</l>
              <l> ചെമ്മേപിതൃപൂജദേവനാരാധനം.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇത്യാദി സൽകൃത്യങ്ങളും ‘ബദ്ധശുകശാരികാദിവിമോക്ഷവും’ ചെയ്തിട്ടു
ശുഭലഗ്നത്തിൽ പുറപ്പെട്ടു. ഹിമഗിരിയുടെ വിസ്തീർണ്ണശിഖരത്തിൽ സ്ഥിതി ചെയ്യുന്നതും അത്യന്തപാവനവും
തപോവൃദ്ധസേവിതവും ആയ ഉത്തമദേശത്തു ചെന്നു് ഏകാകിനിയായി തപസ്സുചെയ്തു തുടങ്ങിയ ദേവിയുടെ
സമീപത്തു്
</p>
            <lg xml:id="lg2.2.317">
              <l> “ആളിമാരുള്ളവരെല്ലാരുമങ്ങായി</l>
              <l> കേളിശൂകശാരികാദികളൊക്കയും</l>
              <l> ഭൃത്യജനങ്ങളുമെത്തീതവിടേയ്ക്കു്” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എല്ലാവരും അംബികയേ സ്നേഹപൂർവം ശുശ്രൂഷിച്ചുതുടങ്ങി. ഏറെനാൾ
കഴിയുന്നതിനുമുമ്പു ദേവിക്കു്</p>
            <lg xml:id="lg2.2.318">
              <l> “നിത്യയമങ്ങൾ നിയമങ്ങളാസനം</l>
              <l> പ്രത്യാഹരണവും പ്രത്യക്ഷസിദ്ധമായ്.</l>
              <l> സിദ്ധാന്തധാരണാധ്യാനം സമാധിയും</l>
              <l> പത്ഥ്യം തനിക്കിതെന്നത്യന്തമാസ്ഥയാ</l>
              <l> ഗദ്യാനുഗുണ്യേന നിത്യാനുശാസനാൽ</l>
              <l> ഹൃദ്യാതതോ യോഗവിദ്യാവശത്തായി.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">‘നിധ്യഞ്ജനത്താൽ നിധികൾ കാണുംപോലെ’ ബുദ്ധ്യന്തഃസ്ഥിതമായ ആ
ചിദ്രൂപം രാപകൽ തെളിഞ്ഞു കാണപ്പെട്ടു.
</p>
            <lg xml:id="lg2.2.319">
              <l> “വശ്യമായ്വന്നു വിളിച്ചാൽ വെളിച്ചത്തു</l>
              <l> ദൃശ്യവുമായ്വന്നു ശശ്വൽസമാധിയും” </l>
            </lg>
            <!--end of "verse"-->
            <p style="noindent">സദാപി ശങ്കരഭഗവാന്റെ തിരുമേനിയെ ഉള്ളിൽ ഭജിച്ചുകൊണ്ടിരുന്ന
ഭഗവതിയ്ക്കു്,</p>
            <lg xml:id="lg2.2.320">
              <l> “ഉപ്തബീജങ്ങൾ മുളച്ചീരിലയിട്ടു</l>
              <l> ക്നുപ്തസേകത്താൽ വളർന്നു വലുതായു-</l>
              <l> രത്തശാഖോപശാഖാവിടപോത്സേധ-</l>
              <l> ബദ്ധപ്രവാളമുകുളപുഷ്പങ്ങളായ്</l>
              <l> തത്തല്ലതാമേളസിദ്ധസൌഭാഗ്യം കു-</l>
              <l> ളുർത്തുസപര്യോപയുക്തങ്ങളായ് ചിരം” </l>
            </lg>
            <!--end of "verse"-->
            <p style="noindent">തപസ്സു് ഇങ്ങനേ ക്രമേണ വർദ്ധിച്ചുവരവേ,</p>
            <lg xml:id="lg2.2.321">
              <l> “വന്നന്നിവിടെപ്പുറന്ന കുരംഗങ്ങൾ</l>
              <l> തന്നാൽ വിടപ്പെട്ട പുണ്യാംബുതൃണ്യാബ-</l>
              <l> ലിന്യാസനീവാരപിണ്ഡാദിഭോഗേന</l>
              <l> നന്നായിണങ്ങിവളർന്നിള മേളിച്ചു</l>
              <l> മന്ദമന്ദം നിജച്ഛന്ദോവിഹൃതിക-</l>
              <l> ലർന്നന്നപർണ്ണയ്ക്കു” </l>
            </lg>
            <!--end of "verse"-->
            <p style="noindent">തന്നിൽ പോലും നിന്ദ ജനിക്കയാൽ തന്റെ ഉടലിനേ, തപോമയമായ
അഗ്നിയിൽ വാട്ടിയിട്ടു് തപോധനം നേടി. പിന്നീടു് ദേവി ‘കുന്ദഫലാദിയും പർണ്ണവും’ കൈവെടിഞ്ഞിട്ടു്
ചിരകാലം ‘വായു ഭക്ഷ’യായി പഞ്ചാഗ്നിമദ്ധ്യേ തപസ്സു ചെയ്തു.
</p>
            <lg xml:id="lg2.2.322">
              <l> “മഞ്ഞുകാലം നീരിൽ വർഷകാലത്തിലും;</l>
              <l> ഉദ്ദീപനേഷുശരദ്വസന്തങ്ങളിൽ;</l>
              <l> മൃത്യവേ നിത്യവും മൃത്യുഞ്ജയപ്രിയാ</l>
              <l> മർഷിതദ്വന്ദ്വാ മഹർഷി ബഹുമതാ-</l>
              <l> മർഷഹർഷാദ്യൈരധർഷിതമാനസാ</l>
              <l> ദർശയന്തീ, ക്രമോൽകർഷമവിശ്രമം</l>
              <l> കർശയന്തീ, തനും ഹർഷയന്തീ സുരൻ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇങ്ങനെ പാർവതീ ഉത്തുംഗധൈര്യത്തോടു കൂടി,</p>
            <lg xml:id="lg2.2.323">
              <l> “തുംഗനൈരാശ്യമിണങ്ങിയ ഭംഗുരം</l>
              <l> തിങ്ങൾ തോറും ദിവസങ്ങൾ തോറും കരേ-</l>
              <l> റ്റങ്ങൾ കാണക്കാണവിങ്ങി ജഗദണ്ഡ-</l>
              <l> മങ്ങലിക്കുള്ള ധൂമങ്ങളിൽ മുങ്ങുമാറു്” </l>
            </lg>
            <!--end of "verse"-->
            <p style="noindent">അഖിലാഖ്യതപസ്സു മുതിർന്നകാലത്തു്,</p>
            <lg xml:id="lg2.2.324">
              <l> “ചങ്ങലജാലം നടതളയും പൂണ്ടു</l>
              <l> ഭൃംഗാവലീഢോത്തരംഗമദം പറ്റി</l>
              <l> മങ്ങിമയങ്ങിപ്പരുങ്ങിച്ചുരുങ്ങിപ്പി-</l>
              <l> ണങ്ങീടുവാനെന്തനങ്ങീടവല്ലാഞ്ഞി-</l>
              <l> ണങ്ങിവണങ്ങിപ്പുഴങ്ങി വഴങ്ങിപ്പ-</l>
              <l> ഴങ്ങൾ ഫലങ്ങൾ പുഴുങ്ങും കിഴങ്ങും ഗു-</l>
              <l> ളങ്ങൾ കരിമ്പും പനങ്കൊമ്പുമെല്ലാം ത-</l>
              <l> രം കണ്ടണഞ്ഞങ്കുരം കൊണ്ടു വായിൽ–കൊ-</l>
              <l> ടുത്താലതെല്ലാം പിടഞ്ഞങ്ങിറക്കിച്ചെ-</l>
              <l> റുക്കാതെ നോക്കിപ്പണിക്കും സൃണിക്കും നി-</l>
              <l> ശേശാർദ്ധചൂഡൻ വശാനാഥനേകൻ വി-</l>
              <l> ശാന്താവലേപോ ദൃശാ ദഗ്ദ്ധദേഹോപ്യ-</l>
              <l> ശേഷോഷ്മശാലീ വിശാലാപദാനോ വി-</l>
              <l> നോദായ ചേർന്നാ മനോഭൂനിഷാദീ രു-</l>
              <l> ഷാ ദീപ്തചതാസ്സദാ ചെയ്തു തർജ്ജനം” </l>
            </lg>
            <!--end of "verse"-->
            <p style="noindent">അങ്ങനെ ഇരിക്കേ പരമേശ്വരൻ
ഗൌരീതപോരീതിഘോരക്രമങ്ങളെകാണ്മതിന്നായി ദ്വാരസ്ഥിതപരിവാരാദികൾ പോലുമറിയാതെ
പുറപ്പെട്ടു് ഗൌരീശിഖരത്തിലെഴുന്നള്ളി ‘വിണ്ണിലേനിന്നു കൊണ്ടു’ തന്നെ ദേവിയേക്കണ്ടപ്പോൾ ഭഗവാനു
പൂർവസ്മരണ ഉദിച്ചു. ശിവഹൃദയത്തിൽ അപ്പോൾ ഉണ്ടായ വിചാരങ്ങളെ കവി ഇങ്ങനെ
വർണ്ണിച്ചിരിക്കുന്നു.
</p>
            <lg xml:id="lg2.2.325">
              <l> “പണ്ടേതിലേറുമഖണ്ഡിതസൊന്ദര്യ-</l>
              <l> മുണ്ടായിതിത്ര ലാവണ്യപുരം കഥം?</l>
              <l> അന്യുനശൈശവസന്നാഹി യൌവന-</l>
              <l> മാന്യോന്യസൌഹൃദമെന്നേ മനോഹരം</l>
              <l> കണ്ണുള്ളവർക്കിതു നിർണ്ണയമുത്സവം;</l>
              <l> കണ്ണിണ വഞ്ചിച്ചു ഹന്ത വാണേൻവൃഥാ</l>
              <l> പാതിമെയ്യായതിപ്പാർവതി താൻ മമ.</l>
              <l> പ്രീതിമുഴുവനിയം മൂർത്തിധാരിണി;</l>
              <l> തയ്യലിരുൾകുഴലയ്യോ ചിടയായി</l>
              <l> കയ്യേറ്റിമിങ്ങായി; ചെയ്യാമിനിപ്പിഴ</l>
              <l> വക്ഷോരുഹങ്ങളിൽ വല്ക്കലം പുക്കുതെ-</l>
              <l> ന്നുൾക്കളങ്കമിവൾക്കൊക്കയുമോതുവാൻ;</l>
              <l> രത്നാഭരണങ്ങളിത്തളിർ ചെയ്യുന്ന-</l>
              <l> കൃത്യമെന്നോർത്തങ്ങു പ്രസ്ഥിതരായിപോൽ;</l>
              <l> ദീനാനുകമ്പേന നിന്നതിനീരസൻ</l>
              <l> നൂനമതോതുവാൻ നാനാദിഗന്തരേ</l>
              <l> ആസ്താമതീതകാര്യാർത്ഥാവധാരണ-</l>
              <l> മോർത്താലതീവ ഞാനാധിമൂലം ദൃഢം</l>
              <l> വാഴ്ത്താവതല്ലമേ നേർത്തോരുമേനിക-</l>
              <l> ണ്ടാസ്ഥാകുതൂഹലമാർദ്രതയും ഹൃദി</l>
              <l> മദ്ഗതഭാവമിവൾക്കിനിയെങ്ങനെ?</l>
              <l> തൽകില ബോദ്ധ്യം” </l>
            </lg>
            <!--end of "verse"-->
            <p style="noindent">നമ്മുടെ ഈ കവിയ്ക്കു ബാഹ്യപ്രകൃതിയെ വർണ്ണിക്കാനുള്ളിടത്തോളം
ചാതുര്യം ആന്തരപ്രകൃതി വർണ്ണനയില്ലെന്നു തോന്നുന്നു. ഉണ്ണായിവാര്യരാകട്ടെ മനുഷ്യഹൃദയത്തിന്റെ
ആഴംകണ്ട ഒരു മഹാകവി ആയിരുന്നു. ‘അലസതാ വിലസിതേ’ത്യാദി ഗാനങ്ങൾ വായിക്കുമ്പോൾ
കണ്ണിൽനിന്നു ചുടുകണ്ണുനീർ ചാടാത്ത അശ്മഹൃദയന്മാർ വല്ല ദിക്കിലും ഉണ്ടോ എന്നു അറിയുന്നില്ല. ഒരാൾ
ബുദ്ധികൊണ്ടും അപരൻ ഹൃദയബുദ്ധികൾ രണ്ടുകൊണ്ടും പെരുമാറുന്നു.
</p>
            <p style="indent">ഭഗവാൻ ദേവിയുടെ മനോഭാവം അറിയുന്നതിനു വേണ്ടി
‘അദ്ധ്വശ്രമത്താലശക്തി നടിച്ചൊരു’ വൃദ്ധതാപസന്റെ വേഷത്തിൽ,
</p>
            <lg xml:id="lg2.2.326">
              <l> “മൂത്തുനരച്ചു കുരച്ചു വടിയൂന്നി</l>
              <l> വീർത്തുമിരന്നും കിതച്ചുമിടയിടെ</l>
              <l> ആർക്കുള്ളൊരാശ്രമമിക്കണ്ടതത്രഞാ-</l>
              <l> നാക്കം കെടുന്നു, കിടാങ്ങളെ! നോക്കുവിൻ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നുപറഞ്ഞു് അവിടെ ചെന്നപ്പോൾ ജയയും വിജയയും ചെന്നു
കൈതാങ്ങി അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. ദേവി അദ്ദേഹത്തിനു ആസനം നൽകീട്ടു്.
</p>
            <lg xml:id="lg2.2.327">
              <l> “പാദം കഴുകിച്ചു തജ്ജലമേറ്റുതാ-</l>
              <l> നർഘ്യം മധുപർക്കമിത്യാദിയും നൽകി-</l>
              <l> ത്തല്ക്കാലിണയ്ക്കൽ നമസ്കാരവന്ദനം</l>
              <l> പൂജനവീജന പാദസംവാഹന-</l>
              <l> മാചരിച്ചാചരിച്ചു” </l>
            </lg>
            <!--end of "verse"-->
            <p style="noindent">കൊണ്ടു് തനി സംസ്കൃതത്തിൽ ഇങ്ങനെ ചോദിച്ചു.</p>
            <lg xml:id="lg2.2.328">
              <l> “സ്വാഗതം തേ മുനേ! മോഹതന്തുച്ഛിദേ</l>
              <l> ബ്രൂഹി കിം തേ മയാ കാര്യമന്തർദൃശേ?</l>
              <l> കുത്ര ഗന്തും ത്വയാ പ്രസ്ഥിതം വാ കുതോ</l>
              <l> നിത്യസന്തോഷിണാ? ഹൃദ്യമുച്യേതചേൽ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ ‘മാദ്ധ്വീകമാർദ്ദവം വാർത്തമൊഴി’ കേട്ടു്, വൃദ്ധതാപസൻ, സുഖകരമായ
പ്രായത്തിൽ മനോഹരമായ ഈ ശരീരത്തെ നീ എന്തിനു തപിപ്പിക്കുന്നു?”
</p>
            <lg xml:id="lg2.2.329">
              <l> “ആശയയുണ്ടാകിലൊന്നേശാതതില്ല തേ</l>
              <l> നീ ചാപലം ചെയ്വതാശയ്ക്കു നാശമാം.</l>
              <l> നീ ചീരവും പൂണ്ടു പൂശിവണ്ണീരുമി-</l>
              <l> ക്കേശം ചിടയാക്കി വാശിയെന്തീദൃശം?</l>
              <l> വായ്പോടു ചൊല്ലുനീ ഗോപ്യമല്ലെങ്കിലോ</l>
              <l> ദൌർബല്യമംഗത്തിനോർപ്പനേകാദശി</l>
              <l> നോല്പതുപോലും മഹാപ്രയാസംതവ.</l>
              <l> ദുർല്ലഭനായൊരു വല്ലഭനെക്കൊതി-</l>
              <l> ച്ചല്ലയോവാനതും ചൊല്ലൊളിയായ്ക നീ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നും മറ്റും ചോദിച്ചു. തൽസമയം വിജയ ദേവിയുടെ ഈ തപശ്ചര്യയ്ക്കു
ഹേതുവായിത്തീർന്ന സംഗതികളെ വിവരിച്ചു കേൾപ്പിച്ചു. ഇതു കേട്ടപ്പോൾ വൃദ്ധൻ ശിവനെ ഒട്ടു വളരെ
ദുഷിച്ചിട്ടു് ദേവിയുടെ ശിവഗതമായ ഹൃദ്ഗതം നിന്ദ്യമാണെന്നു പറഞ്ഞു. അതുകേട്ടു് ശ്രീപാർവതി
‘തന്മതഭംഗം വരുമാറു് അശങ്കം’ ചിലതൊക്കെ അരുളിചെയ്തിട്ടു് അവിടെനിന്നു പിന്തിരിഞ്ഞു കളഞ്ഞു.
അപ്പോൾ അദ്ദേഹം അത്യന്തം പ്രസന്നനായിട്ടു് സാക്ഷാൽ സ്വരൂപമവലംബിച്ചു് മുന്നിൽക്കടന്നു നിന്നിട്ടു്,
</p>
            <lg xml:id="lg2.2.330">
              <l> “ഹന്ത ഹേ! സുന്ദരീ പിന്തിരിഞ്ഞെന്തു? നി-</l>
              <l> ന്നന്തികേ വന്നിരുന്നെന്നിലോ നീരസം?</l>
              <l> എന്നെ വെടിവതിനെന്തു തോന്നീടുവാൻ?</l>
              <l> വെന്തുനീറുന്നിതെന്നന്തരംഗം പ്രിയേ!</l>
              <l> നീയിത്തപസ്സിൽ നിൻകായത്തെ വാട്ടിനി-</l>
              <l> ന്നായുസ്സൊടുക്കുവാനായിത്തുടങ്ങൊലാ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നിങ്ങനെ പറഞ്ഞപ്പോൾ
</p>
            <lg xml:id="lg2.2.331">
              <l> “ദേവീ സസംഭ്രമം കൈവണങ്ങിക്കുച-</l>
              <l> വ്യാവിദ്ധവല്ക്കലാ വൈവശ്യശാലിനീ</l>
              <l> ഭാവനാശാലിനീ പാവനപാവനാ</l>
              <l> ദേവമയ്യാ ശിവമാവോളം മാനസ-</l>
              <l> ദേവതാബുദ്ധ്യാ കൃതാവധാനാ കണ്ടു്;</l>
              <l> നേർമിഴികൊണ്ടതിവേപിതാംഗീ പ്രിയം</l>
              <l> രോമാഞ്ചകഞ്ചുകസ്വേദാംബുഭൂഷിതാ</l>
              <l> പ്രേമാതുരാ നിന്നു സാമോദമാനതാ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇങ്ങനെ ക്ഷണ നേരം നിന്നിട്ടു് ‘ഭൂമിഭൃൽകന്നി തൻകോമളഭ്രൂ’കൊണ്ടു തന്റെ
തോഴിയോടു് ഇപ്രകാരം പറഞ്ഞു.
</p>
            <lg xml:id="lg2.2.332">
              <l> “വ്യോമകേശൻ ദൃശാ കാമനെച്ചുട്ടവൻ</l>
              <l> വാമദേവൻ സതാംകാമധേനുസ്സ്വയം</l>
              <l> മാമുനിവൃദ്ധന്റെ പേമൊഴി കേട്ടിതോ?</l>
              <l> താമസൻ പോകാഞ്ഞു താമസിച്ചാനെങ്കി-</l>
              <l> ലീമഹേശനു ക്ഷണേ ഹോമമായ്പ്പോമഹോ!</l>
              <l> മാമകേ മാനസേ ക്ഷോദമായീദൃശം</l>
              <l> സ്വാമി ദോഷങ്ങൾ കേട്ടാമയഭൂമനി</l>
              <l> നാമതു പോക്കുവാനീ മഹാദേവമെ-</l>
              <l> യ്ക്കാമെങ്കിലോ സഖി! പോമഴലാകവേ</l>
              <l> കേൾ മമ തോഴികാൺ മേ മനോനാഥനേ-</l>
              <l> ത്തുമയിൽ നീയെനിക്കാമല്ല നാണമാം” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഭഗവാൻ ഇങ്ങനെ വൃദ്ധവേഷം ധരിച്ചു് അവിടെ വരാനുണ്ടായ ഹേതു
എന്താണെന്നു് പറഞ്ഞു് ദേവിയെ തപസ്സിൽനിന്നു നിവർത്തിപ്പിച്ചതിനോടുകൂടി രണ്ടാംകാണ്ഡം
അവസാനിക്കുന്നു. വൃത്തം കാകളിയാകുന്നു.
</p>
            <p style="indent">ഗിരിജോദ്വാഹഖണ്ഡമായ മൂന്നാംപാദം കളകാഞ്ചീവൃത്തത്തിൽ
എഴുതപ്പെട്ടിരിക്കുന്നു. പരമശിവനു് അദ്രികന്യകയിൽ ‘അളവറ്റ അലർശരാതുരാൽ’ പിണയുകയാൽ,
തദ്വിവാഹം ഉടൻ തന്നെ നടത്തുന്നതിനു, കൊതിപെരുകുകയും മതിമുറുകുകയും ചെയ്തു. തൻമൂലം അദ്ദേഹം
സപ്തർഷികളേ ധ്യാനിച്ച മാത്രയിൽ അവർ, അരുന്ധതീസഹിതം അവിടെ എത്തി.
</p>
            <lg xml:id="lg2.2.333">
              <l> “ദിവസമനു പരമശിവഭജനചരിതാർത്ഥരായ്</l>
              <l> ദിവ്യതേജോമയഭവ്യാകൃതികളായ്</l>
              <l> കനകനിറമുടയ ചിടമുടികൾ ബഹുതാടിയും</l>
              <l> കൈത്താരിലോരോരോ രുദ്രാക്ഷമാലയും</l>
              <l> ദശനരുചി ബഹുഗുണിതധൃതഭസിത ധാവളി</l>
              <l> ദത്തലോകാനന്ദനിസ്തുല മൂർത്തികൾ</l>
              <l> അരയിലുടനുടുപുടകളമരതരുവല്ക്കങ്ങ-</l>
              <l> ളച്ഛമുക്താമയ കണ്ഠസൂത്രങ്ങളും</l>
              <l> അതിമധുരമുടൽ വടിവും”– </l>
            </lg>
            <!--end of "verse"-->
            <p style="noindent">പൂണ്ട ആ ദിവ്യന്മാരെ വേണ്ടപോലെ പുകൾത്തുന്നതിനു ആർക്കും
സാധിക്കയില്ല.
</p>
            <lg xml:id="lg2.2.334">
              <l> “അദ്വൈതനന്ദനകല്പദ്രുമങ്ങളോ?</l>
              <l> അമിതമൊരു തപവിഭവമുടലൊടു നടക്കയോ?</l>
              <l> ഐശ്വര്യസിദ്ധികൾക്കാശ്ചര്യസീമയോ?” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നൊക്കെ കവി അവരെ ശങ്കിക്കുന്നു.
</p>
            <p style="indent">ശ്രീപരമേശ്വരൻ ഹിമവത്സന്നിധിയിലേക്കു് സപ്തർഷികളെ അയച്ചു
വിവാഹനിശ്ചയം ചെയ്യുന്നു. ഹിമവൽപുരിയുടെ മനോഹരവർണ്ണന ഇവിടെ പകർത്താൻ
സാധിക്കാത്തതിൽ വ്യസനിക്കുന്നു. സപ്തർഷികളുടെ ആഗമനോദ്ദേശ്യം അറിഞ്ഞ ചിലർ
സന്തോഷിക്കയും ചിലർ പുച്ഛിക്കയും മറ്റും ചെയ്തു. ജനങ്ങളുടെ ഇടയിൽ അപ്പോഴുണ്ടായ
വാദപ്രതിവാദങ്ങളെ കവി ചമ്പൂകാരന്മാരുടെ രീതിയിൽ ദീർഘമായും സരസമായും വർണ്ണിച്ചിട്ടുണ്ടു്.
മേനയ്ക്കും ചില ആശങ്കകൾ ജനിക്കാതിരുന്നില്ല. എന്നാൽ അരുന്ധതിയുടെ അതിദീർഘവും സരസവുമായ
പ്രസംഗംകൊണ്ടു്, മേനയുടെ ശങ്കകൾ എല്ലാം നീങ്ങി. എന്തിനധികം പറയുന്നു! വിവാഹത്തിനുള്ള
മുഹൂർത്തം നിശ്ചയിച്ചു. വിശ്വകർമ്മാവുതന്നെയാണു് വിവാഹമണ്ഡപാദികൾ നിർമ്മിച്ചതു്. ഹിമവാൻ ആ
ശില്പിവര്യനെ വിളിച്ചു് ആജ്ഞാപിച്ചതനുസരിച്ചു് കെട്ടിടങ്ങളെല്ലാം അതിവേഗത്തിൽ തീർന്നു.
കല്യാണമണ്ഡപവർണ്ണന ഇവിടെ പകർത്താതെ തരമില്ല.
</p>
            <lg xml:id="lg2.2.335">
              <l> “സ്ഥലമവിടമവടശതവിഷമിതമപിദ്രുതം</l>
              <l> തട്ടൊത്ത ഭൂമിയായ്ത്തട്ടങ്ക സംഗമേ.</l>
              <l> സ്തിമിതമിഴി നിലയവനൊരരനിമിഷമുണ്ടായി;</l>
              <l> തീർന്നു കാണായ്വന്നു മണ്ഡപമപ്പൊഴേ.</l>
              <l> നിലപലതു നിഖിലമപി കനകമണി നിർമ്മിതം</l>
              <l> നീലവൈഡൂര്യങ്ങൾ കാലിണക്കല്ലുകൾ</l>
              <l> നിലമവിടെയതിമൃദുലസുരഭിലമണീമയം</l>
              <l> നീളം ത്രിയോജനം വീതി നാൽ കാതമാം.</l>
              <l> തരളരുചിമുതൽനിലയിൽ വളയലുകൾ വാവട</l>
              <l> തട്ടും തുലാങ്ങളും തൂണുകൾ ഭിത്തിയും</l>
              <l> പല മണികളിടകലരെ നിരുപധികശില്പവും</l>
              <l> പട്ടു നിറം പൂച്ചു പാവകൾ ചിത്രവും</l>
              <l> ജനനയനഹൃദയഹരമരുതു പുകൾവാൻ പണി</l>
              <l> ജാംബൂനദഫലകംകൊണ്ടു മേച്ചിലും</l>
              <l> ബഹളരുചി വളഭികളിലഴികൾ ചൊരികാൽ പല</l>
              <l> ബാലകൂടങ്ങളും വ്യാളപ്രതിമയും</l>
              <l> സ്ഫടികമണിമയമൊരിടമപര ദിശിവിദ്രുമ</l>
              <l> പത്മരാഗാഭാ പരഭാഗപാടലം</l>
              <l> മുഹുരൊരിടമരുണമണിമയമപരഭാഗതോ</l>
              <l> മൌക്തികജ്യോൽസ്നാഗമാവദാതീകൃതം</l>
              <l> ഉപരിപുനരൊരു നിലയിലഖിലദിശി വജ്രങ്ങ-</l>
              <l> ളൊപ്പിച്ചു വച്ചു പണി ചെയ്ത ദീപ്തിയാൽ</l>
              <l> വിശദമിഹ പറവർ ചിലർ വരുവതു വിയദ്ഗംഗ</l>
              <l> വേളിലാളിപ്പാനനുജത്തി തന്നുടെ</l>
              <l> ഒരു നിലയിൽ ബഹുപണികൾ മറുനിലയിൽ വെൺപട്ടു</l>
              <l> മൊന്നിടയിട്ടതിനായിരം പൊന്നില.</l>
              <l> സകല നിലകളിലുമുടനുപരിനിലമൌലിയിൽ</l>
              <l> ത്താഴികക്കുംഭങ്ങളമ്പോടു കാൺകയാൽ</l>
              <l> സഭയതരമതുപൊഴുതു സരസിരുഹസംഭവൻ</l>
              <l> സത്യലോകസ്ഥിതൻ മേല്പോട്ടു നോക്കിനാൻ.</l>
              <l> ഇനമപി ച ശശിനമപി ശിരസിവെച്ചുകൊ</l>
              <l> ണ്ടെന്തഹോ! വിന്ധ്യൻ വളർന്നിതോ ദുർമ്മദാൽ?</l>
              <l> ഇവനു മദമകലുവതിനിതുപൊഴുതുപായമെ-</l>
              <l> ന്തെന്നിവണ്ണം പല ചിന്തയാമേവിനാൻ.</l>
              <l> അപി ച പുനരതിനുപരി കൊടിമരമുയർന്നു ക-</l>
              <l> ണ്ടപ്പോഴെഴുനേറ്റു പെല്പയോജാസനൻ</l>
              <l> അദിതിസുതനവടുചരണമിതി മനസി നിർണ്ണയി-</l>
              <l> ച്ചാശു കുണ്ഡീജലംകൊണ്ടു കഴുകിനാൻ</l>
              <l> അതുധവളസിചയചയമയമതിനുടെ കൊടിക്കൂറ.</l>
              <l> യഭ്രസിന്ധൂത്ഭവമെന്നും കരുതിനാൻ.</l>
              <l> മധുപരുതി ഭണിതമതിനുപരി മാല്യം കണ്ടു</l>
              <l> മാൽപൂണ്ടു ധൂർജടിമൌലിമാലാധിയാ.</l>
              <l> അതിപൊഴുതു സരസിരുഹവസതിരഥ ഹംസങ്ങ-</l>
              <l> ളത്യന്ത കൌതുകാൽപ്പുക്കു തന്മണ്ഡപേ</l>
              <l> കുഹചിദിതി വിശദമണിവിരചിതവിടങ്കേഷു</l>
              <l> കുത്തിച്ചമച്ചവരടകളെക്കണ്ടു.</l>
              <l> കുതുകമൊടുമമരധുനിബിസകിസലയഖണ്ഡങ്ങൾ</l>
              <l> കൊത്തിക്കൊടുപ്പതുമേടിയാഞ്ഞാടലാൽ</l>
              <l> അനുസരണരണിതമതിരണരണികയാചെയ്തി-</l>
              <l> തജ്ഞാനകാരണകോപപ്രശാന്തയേ</l>
              <l> ഇതിവിവിധമുപരിതന നിലകളിലോരോ ചിത്ര-</l>
              <l> മെത്രയുമത്ഭുതം കല്യാണമണ്ഡപം.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഹിമവാൻ അടുത്തും ദൂരത്തു വസിക്കുന്ന ആത്മബന്ധുക്കൾക്കു
ക്ഷണക്കത്തുകൾ അയച്ചു. അനന്തരം സകല കാര്യങ്ങളേയും പുത്രനെ ചുമതലപ്പെടുത്തീട്ടു്, അദ്ദേഹം
മഹേശ്വരനെ കാണുന്നതിനായി പുറപ്പെട്ടു. എന്നാൽ ശിവനെക്കണ്ടിട്ടു തിരിച്ചു വന്നു നോക്കിയപ്പോൾ
തന്റെ പുരം തന്നെയോ എന്നു് അദ്ദേഹത്തിനു പോലും സംശയം തോന്നിയത്രേ.
</p>
            <lg xml:id="lg2.2.336">
              <l> “ഫലവിനമദമരതരുനിരകൾ കുലവാഴവെൺ-</l>
              <l> പട്ടുവിതാനം പഴുക്കാമണിഗൃഹം;</l>
              <l> പുതിയ മണിനിറയുമണിനിറപറകൾ ദീപങ്ങൾ</l>
              <l> പൂർണ്ണകുംഭങ്ങൾ, കുടികൾതോറും കൊടി</l>
              <l> അഖിലദിശി പവനചലദകിൽസുരഭിധൂപവു-</l>
              <l> മദ്ധ്വാക്കൾതോറുമത്യുന്നതം പന്തലും,</l>
              <l> സരിഗമപധനിസ സനിധപമഗരിസയെന്നു</l>
              <l> സംഗീതശാലയിലഭ്യാസഘോഷവും,</l>
              <l> അടവികളിലജിരസമ ‘മടി കള തളി’ യെന്നു.</l>
              <l> ‘മാഹര ഹേമകദളീനിര’യെന്നും</l>
              <l> ഭണിതുമപി ഘനമരവരണിതമപി നീളെയും,</l>
              <l> ഭക്തരുടെ ശിവനാമഘോഷങ്ങളും,</l>
              <l> വിധുവിനൊടു സമമമലതാലവൃന്തങ്ങളും,</l>
              <l> വിദ്രുമത്തണ്ടാണ്ട വെഞ്ചാമരങ്ങളും,</l>
              <l> വിരവൊടിതകരതളരിടയിടയിളക്കുന്ന</l>
              <l> വേശാംഗനാകരകങ്കണഘോഷവും,</l>
              <l> വിവിധജനവിഭവഗുണനുതിഭണിതി വന്ദിനാം</l>
              <l> വേദജ്ഞയോഗവിധിവിചാരങ്ങളും” </l>
            </lg>
            <!--end of "verse"-->
            <p style="noindent">കണ്ടു് കണ്ടു് സന്തോഷപുളകിതാംഗനായി അദ്ദേഹം സ്വഗൃഹത്തിനുള്ളിൽ
പ്രവേശിച്ചു.
</p>
            <p style="indent">ജയവിജയന്മാർ ‘ചെമ്പൊൽക്കരങ്ങളിൽ ജലം കൊണ്ടുവന്നു’ തങ്ങളുടെ
സഖിയേ,
</p>
            <lg xml:id="lg2.2.337">
              <l> “താതനെ കൂപ്പിച്ചിരുത്തി പലകമേൽ</l>
              <l> കുടിലതിരുമുടി ഝടിതിചടുലമലരച്ചിതം</l>
              <l> കൌശലാൽ മന്ദം കടഞ്ഞുവകഞ്ഞുടൻ</l>
              <l> തളിർകുസുമകലികയൊടു കുറുകയുമുഴിഞ്ഞാശു</l>
              <l> തൈലവും തേപ്പിച്ചു തർപ്പിച്ചുബാന്ധവർ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">അനന്തരം വധുവിനെ മണിഗൃഹത്തിൽ കൊണ്ടുപോയി താളിയും വാകയും
തേപ്പിച്ചു് ‘അഖിലതീർത്ഥാനീത’മായ ‘അമൃതസമസലിലത്തിൽ’ ആറാടിച്ചു. അഗസുതയെ ഇപ്രകാരം
കുളിപ്പിച്ചു് ‘ഇഴനേർത്തൊരുവാസ’സ്സുകൊണ്ടു നല്ലപോലെ തോർത്തിക്കഴിഞ്ഞിട്ടു സുരാംഗനമാർ,
</p>
            <lg xml:id="lg2.2.338">
              <l> “ഇണപുടവയിരുപുറവുമിതമിയലുമൊക്കവ-</l>
              <l> ച്ചിഷ്ടമുടുത്തു പൊൽപ്പട്ടുത്തരീയവും</l>
              <l> അതിവിജനമണിവതി” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ന്നായി മണിയറയിൽ കൊണ്ടുപോയി ഒരു ആസനത്തിൽ ഇരുത്തി. ചമയം
ഇങ്ങനെയായിരുന്നു.
</p>
            <lg xml:id="lg2.2.339">
              <l> “അകിൽ പുഴുവുമലയജവുമരിയ പനിനീർജവാ-</l>
              <l> തത്ഭുതം കസ്തൂരി കർപ്പൂരകുങ്കുമം,</l>
              <l> സിതകുസുമതളിർനിരകൾ സുരഭിമലർമാലകൾ</l>
              <l> സിന്ദൂരരോചനാ ലാക്ഷാരസങ്ങളും,</l>
              <l> തികയുമളവതിനരികിലനവധി നിരന്നുനൽ</l>
              <l> ദിവ്യരത്നാഭരണങ്ങളോരോതരം</l>
              <l> മുടിമണികൾ മുടുകു വകമണിസരലലന്തികാ</l>
              <l> മൌക്തികം മൂക്കുത്തി താടങ്കകുണ്ഡലം</l>
              <l> ഗളമളവുലളിതനവമണികനകഭൂഷണം,</l>
              <l> ഗാത്രികാകഞ്ചുളീഹാരഭേദങ്ങളും,</l>
              <l> കനകമണിരുചിഖചിത കടകമണികേയൂര-</l>
              <l> കങ്കണം കൈമോതിരങ്ങൾ തരം തരം,</l>
              <l> ഹരിഹയനുവരദയുടെ മൃദുരണിത നൂപുരം-</l>
              <l> കാമ്യങ്ങളായുള്ള കാഞ്ചീഗുണങ്ങളും</l>
              <l> ശിവമഹിഷിയുടെ വപുഷിചിരവസതികൌതുക-</l>
              <l> ശിഞ്ജിതം കൊണ്ടുടൻ വ്യഞ്ജിച്ചു പുക്കിതു” </l>
            </lg>
            <!--end of "verse"-->
            <p style="noindent">വിവാഹോത്സവവും മറ്റും പൊടിതകൃതിയായി വർണ്ണിച്ചിട്ടുണ്ടു്.
</p>
            <p style="indent">ഈ വിവരണംകൊണ്ടു് ഗിരിജാകല്യാണത്തിന്റെ ഇതിവൃത്തം,
പ്രതിപാദനരീതി മുതലായവയേപ്പറ്റി വായനക്കാർക്കു ഒരു ഏകദേശ ജ്ഞാമെങ്കിലും ഉണ്ടായിരിക്കുമെന്നു
വിശ്വസിക്കുന്നു. ഈ വിശിഷ്ട കൃതി കേരളഭാഷാകന്യകയുടെ കല്യാണമഹോത്സവം എന്നപോലെ
വിളങ്ങുന്നു. എഴുത്തച്ഛനു മുമ്പുണ്ടായിട്ടുള്ള കാവ്യങ്ങളുടെ കൂട്ടത്തിൽ, കൃഷ്ണഗാഥ ഒഴിച്ചാൽ ഇതിനു തന്നേ
പ്രഥമസ്ഥാനം നൽകേണ്ടതാണു്. കൃഷ്ണഗാഥയ്ക്കും ഗിരിജാകല്യാണത്തിനും തമ്മിൽ, അവയുടെ
നായികാനായകന്മാർക്കു തമ്മിലുള്ളിടത്തോളം അന്തരമുണ്ടെന്നു പറയാം. ഗാഥയിലേ നായകൻ
സർവലോകവിസ്മാരകമായ കളവേണുധ്വനിയാൽ വിശ്വമലിയിക്കുന്ന ബാലഗോപാലനും, നായികമാർ
വീടും കൂടും എന്നുവേണ്ട തങ്ങളെക്കൂടിയും മറന്നു് കൃഷ്ണാർപ്പിതജീവിതരായിരിക്കുന്ന ഗോപികമാരും,
തൽക്കവി ഭക്തിജലപ്രക്ഷാളിതമായ ഹൃദയക്ഷേത്രത്തിൽ ഭഗവദ്വിഗ്രഹത്തേ പ്രതിഷ്ഠിച്ചു്
ത്രിവിധകരണങ്ങളാലും പൂജിച്ചുവരുന്ന പരമഭാഗവതനുമാകുന്നു. ഗിരിജാകല്യാണത്തിലാകട്ടെ, നായകൻ
അലർശരനെച്ചുട്ടുപൊടിച്ചു് ‘ഭീമനെ’ന്നുള്ള തന്റെ വിശേഷനാമത്തെ അന്വർത്ഥമാക്കിയ സത്വവാരാശിയും
നായിക സുഖാങ്കുരമായ പ്രായത്തിൽ സൌന്ദര്യസാരം തുളുമ്പുന്ന ആത്മശരീരവല്ലിയെ
തപോമയവഹ്നിയിൽ വാട്ടിയ പരമതപസ്വിനിയും ആണു്. കവിയോ? സർവശാസ്ത്രപാരംഗതനും തന്റെ
വിപുലമായ പാണ്ഡിത്യത്തേപ്പറ്റി ഗർവിയ്ക്കുന്ന പടുമതിയുമത്രേ.
</p>
            <p style="indent">നളചരിതം ആട്ടക്കഥയേ ഈ കൃതിയോടു ചേർത്തുവച്ചു നോക്കിയാൽ,
രണ്ടിലേയും ഭാഷാരീതി വിഭിന്നമാണെന്നു കാണാം. വർണ്ണനാചാതുരിയിലും അർത്ഥവൈചിത്ര്യത്തിലും
ഗിരിജാകല്യാണകർത്താവു് അതിശയിക്കുന്നുണ്ടെങ്കിലും രസപരിപോഷണത്തിൽ ഉണ്ണായിവാര്യർക്കു്
കപ്പം കൊടുത്തേ മതിയാവൂ.
</p>
            <p style="indent">ഗിരിജാകല്യാണത്തിനു ഇതേവരെ പ്രചാരമുണ്ടാകാഞ്ഞതിൽ
അത്ഭുതപ്പെടാനില്ല. പണ്ഡിതന്മാർക്കായി മാത്രം രചിക്കപ്പെട്ട ഒരു കാവ്യത്തിനു്
സംസ്കൃതപണ്ഡിതന്മാരുടെ സംഖ്യ കുറഞ്ഞു കുറഞ്ഞു വരുന്ന ഒരു കാലത്തു് എങ്ങനെ പ്രചാരം ലഭിയ്ക്കും?
നാല്പത്തിഒൻപതു വർഷങ്ങൾക്കു മുമ്പു ഈ ഗ്രന്ഥത്തെ അച്ചടിച്ചു പ്രസിദ്ധീകരിച്ചുവെങ്കിലും, അതിനു
യഥാർഹമായ പ്രചാരം സിദ്ധിച്ചില്ല. മി. പി. കെ. നാരായണപിള്ള പ്രസാധനംചെയ്ത സംഭവകാണ്ഡവും
പുസ്തകവ്യാപാരികളുടെ ഷെൽഫുകളിൽ ക്ഷുദ്രങ്ങളെങ്കിലും പാഠ്യപുസ്തകക്കമ്മറ്റിക്കാരുടെ
അനുഗ്രഹത്താൽ ബഹുമാന്യപദവി സിദ്ധിച്ചിട്ടുള്ള ഇതരഗ്രന്ഥങ്ങളുടെ സ്ഥലം ‘മെനക്കെടുത്തി’ക്കൊണ്ടു
സ്ഥിതിചെയ്യുന്നതേയുള്ളു. മി. പരമേശ്വരയ്യരുടെ ഗിരിജാകല്യാണത്തിനും വിറ്റഴിയുന്നതിനു്
പാഠ്യപുസ്തകകമ്മറ്റിയുടെ കരുണാകടാക്ഷലേശം വേണ്ടിവന്നല്ലോ.
</p>
          </div>
          <!--end of "subsection 2.24.3/II.2.0"-->
        </div>
        <!--end of "section 2.24/II.2"-->
        <div type="section" xml:id="sec2.25" n="2.25">
          <head type="sechead">ശാസ്ത്രഗ്രന്ഥങ്ങൾ (ഗദ്യവും പദ്യവും)</head>
          <p style="noindent">മലയാളഭാഷയിൽ ഗദ്യസാഹിത്യം എന്നൊന്നു് ഇല്ലായിരുന്നുവെന്നു്
ഭ്രമിക്കുന്നവർ പലരുമുണ്ടു്. പുരാതനഗദ്യഗ്രന്ഥങ്ങൾ ഓരോന്നായി സൂര്യപ്രകാശം കണ്ടു തുടങ്ങിയിരിക്കുന്ന
ഇക്കാലത്തും ഈ മിഥ്യാബോധം നിലനില്ക്കുന്നതാണു് അത്യത്ഭുതം. ഈയിടെ ഒരു മനോരമാ ലേഖകൻ
ആധുനിക ഗദ്യസാഹിത്യത്തിന്റെ പിതൃസ്ഥനം സർവകലാവല്ലഭനും മനോരമയുടെ
ആരാധനാവിഗ്രഹവുമായിരുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാനും, കേരളപാണിനിസ്ഥാനം
അവിടത്തെ ശിഷ്യാഗ്രഗണ്യനും, കേരളഭാഷയുടെ ഭാഗ്യഭൂമാവും ആയിരുന്ന ഏ. ആർ. രാജ രാജവർമ്മ
കോയിത്തമ്പുരാന്നും നൽകിയിരിക്കുന്നതു് നസ്രാണീതരന്മാരുടെ
അസൂയാമലീമസബുദ്ധികൊണ്ടാണെന്നും ഈ ഗ്രന്ഥകാരൻ മുതൽപേർ, പ്രസ്തുത സ്ഥാനങ്ങൾക്കു
രണ്ടിനും യഥാർത്ഥാവകാശിയായ ഗീവറുഗീസുകത്തനാരവർകളുടെ യശശ്ചന്ദ്രികയേ മനഃപൂർവം മറയ്ക്കാൻ
ശ്രമിച്ചിട്ടുണ്ടെന്നും പ്രസ്താവിച്ചിരിക്കുന്നതായി കണ്ടു. ഈ ലേഖനപരമ്പര വായിച്ചു നോക്കിയാൽ
മലയാളത്തിൽ പ്രസ്തുത കത്തനാരുടെ കാലത്തിനു മുമ്പു് ഗദ്യസാഹിത്യമേ ഉണ്ടായിരുന്നില്ലെന്നു തോന്നും.
പുരാതന ഭാഷാ ഗദ്യഗ്രന്ഥങ്ങൾ വായിച്ചു നോക്കുന്നതിനുള്ള ഭാഗ്യമോ അഥവാ സന്മനസ്സോ പ്രസ്തുത
ലേഖകനു ഇല്ലാതെ പോയതൊ പോകട്ടേ പുണ്യശ്ലോകന്മാരായ പലരുടേയും യശോഭിത്തികളിൽ,
തിരുവാഴിത്താനേപ്പോലെ, ബീഭത്സചിത്രങ്ങൾ എഴുതാൻ പുറപ്പെട്ടിരിയ്ക്കുന്നതാണു്
ക്ഷന്തവ്യമല്ലാതിരിക്കുന്നതു്. പ്രസ്തുത കത്തനാരുടെ കൃതികളേപ്പറ്റി യഥാവസരം പറഞ്ഞുകൊള്ളാം.
ഇവിടെ നമുക്കു് സം. പ്ര. കാലത്തേ ഗദ്യത്തെപ്പറ്റി മാത്രമേ ചിന്തിക്കേണ്ടതായിട്ടുള്ളു.
</p>
          <p style="indent">മഹിഷമംഗലം അനേകം ഗദ്യഗ്രന്ഥങ്ങൾ എഴുതിയിട്ടുള്ളതായി പത്താം
അധ്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. അന്നത്തെ ഗദ്യരീതി കാണിപ്പാനായി മാത്തൂർ നമ്പൂരിയുടെ
മുഹൂർത്തപദവീ ഭാഷാവ്യാഖ്യാനത്തിൽനിന്നു ഒരു ഭാഗം ഉദ്ധരിക്കാം.
</p>
          <p style="indent">“ഓരോരോ നാളുകൾക്കു നാലല്ലോ കാലുകളാകുന്നു. അപ്പോൾ മുമ്മൂന്നു
നാളുകൂടുമ്പോൾ പന്ത്രണ്ടീതുകാലുകളുണ്ടാം. അവറ്റിന്നു് മേഷാദിസംജ്ഞകളുണ്ടു്. അശ്വതി
മുതലായികാണേണ്ടുവതു്. മേഷാദ്യംശങ്ങൾക്കു ക്രമത്താലെ കുജാദ്യധിപന്മാരെകണ്ടുകൊൾക.
ഇരുപത്തേഴുനാളുകൾ കൂടീട്ടു നൂറ്റെട്ടു കാലുകളുണ്ടാം.”
</p>
          <p style="indent">‘തമ്പ്രാക്കൾ ഭാഷാ’ എന്ന പേരിൽ മുഹൂർത്തപദവിയ്ക്കു വേറൊരു
ഭാഷാവ്യാഖ്യാനവുമുണ്ടു്. ഒരു അഴുവാഞ്ചേരി തമ്പ്രാക്കൾ രചിച്ച വ്യാഖ്യാനമായതുകൊണ്ടാണു് ഇതിനു്
തമ്പ്രാക്കൾ ഭാഷ എന്ന പേർ സിദ്ധിച്ചതു്. ഗീവറുഗീസുകത്തനാരുടെ കാലത്തിനു കുറഞ്ഞപക്ഷം ൨൫൦
വർഷങ്ങൾക്കു മുമ്പുണ്ടായ ഈ ഗ്രന്ഥത്തിലെ ഭാഷാരീതി നോക്കുക.
</p>
          <p style="indent">“ഇനി കർതൃദോഷം പറയുന്നു: ജനിച്ച കാലിന്റെ എൺപത്തെട്ടാം കാലും
നൂറ്റെട്ടാംകാലും ജനിച്ച കൂറിന്റെ അഷ്ടമരാശിയും അഷ്ടമരാശിക്കൂറും ജന്മാഷ്ടമരാശികാലുകൾക്കു
പാപന്മാരോ ശുക്രനോ അധിപതിയാകിൽ അവയും പിറന്നാളിന്റെ മൂന്നഞ്ചേഴാംനാളും പക്കപ്പുറന്നാളിന്റെ
മൂന്നഞ്ചേഴാംനാളുകളുടെ കാവാലിക്കാലുകളും രണ്ടാംപക്കപ്പുറന്നാളിന്റെ മൂന്നഞ്ചേഴാംനാളുകളിൽ
പാപികൾ അധിപന്മാരായവയും ജനിച്ച രാശിയുടെ അഷ്ടമരാശിയായ ലഗ്നാഷ്ടമവും എല്ലാ
ശുഭകർമ്മങ്ങളിലും വർജ്ജിക്കണം.”
</p>
          <p style="indent">“അത്തത്തിന്റെ മൂന്നാം കാലിന്മേൽ ആദിത്യൻ ചന്ദ്രൻ ബുധൻ എന്നിവർ
ഓരോരുത്തർ നില്ക്കുമ്പോൾ ആ നില്ക്കുന്നവരുടെ ആഴ്ചദിവസത്തെ കന്നിരാശിയ്ക്കു സാരസ്വതയോഗമുണ്ടു്.
പിന്നെ ബുധഗുരുശുക്രന്മാരിൽ ഓരോരുത്തർ അത്യുച്ചത്തിൽ നില്ക്കുമ്പോൾ കന്നിമാസത്തിൽ ഉച്ചത്തിൽ
നില്ക്കുന്നവരുടെ ആഴ്ചദിവസത്തെ കന്നിരാശിയ്ക്കു യോഗമുണ്ടു്.”
</p>
          <p style="indent">“പൂരം നടത്തുവാൻ പ്രയാസം എന്നു് ഉച്ചം അറിവാനുള്ള വാക്യം.
സാരസ്വതയോഗംകൊണ്ടു് വിദ്യാരംഭമാണെങ്കിൽ അനദ്ധ്യായം വർജ്ജിച്ചാൽ മതി. മറ്റൊന്നും
വർജ്ജിക്കേണ്ട. അശ്വനിമാസത്തിൽ വെളുത്ത നവമിദിവസമദ്ധ്യത്തിങ്കലുള്ള ദിവസവും, നവമിരണ്ടു
ദിവസമുണ്ടായാൽ, രണ്ടു ദിവസവും മഹാനവമിയാകുന്നു.” ഇങ്ങനെ അനേകം വ്യാഖ്യാനങ്ങൾ
ഇക്കാലത്തിനടുത്തു ഉണ്ടായിട്ടുണ്ടു്. അവയിലെ ഭാഷാരീതിയ്ക്കു പറയത്തക്ക യാതൊരാക്ഷേപവും
കാണുന്നില്ല.
</p>
          <p style="indent">വ്യാഖ്യാനങ്ങൾക്കു പുറമേ ഉത്തമ സാഹിത്യകോടിയിൽ ഗണിക്കപ്പെടാവുന്ന
ഗദ്യഗ്രന്ഥങ്ങളും ഇക്കാലത്തു് അപൂർവമല്ലായിരുന്നു. വാസവദത്ത, ബ്രഹ്മാണ്ഡപുരാണം
‘ബ്രഹ്മാനന്ദവിവേകം’ അംബരീഷചരിതം നളോപാഖ്യാനം മുതലായവ ഈ ഇനത്തിൽപ്പെടുന്നു.
വാസവദത്തയിൽനിന്നു് മാതൃകക്കായി ഒരു ഭാഗം താഴെ ചേർക്കുന്നു.
</p>
          <p style="indent">“ഒരു ദിവസം രാജാവു പ്രഭാതസമയത്തിൽ എണീറ്റു കുളിയും ദേവകാര്യവും
ഭക്ഷണവും കഴിച്ചു് സർവാഭരണഭൂഷിതനായി ബ്രാഹ്മണരുടെ സമീപത്തിങ്കൽ വന്ദിപ്പൂതുംചെയ്തു് ഈ
വണ്ണം പറഞ്ഞു. അല്ലയോ ബ്രാഹ്മണോത്തമന്മാരേ! ഞാൻ അവന്തി രാജ്യത്തിങ്കൽ നിന്നു് ഒരു
കന്യാഭരണത്തെകൊണ്ടു വന്നിട്ടുണ്ടു്. അവൾ എങ്ങനെയുള്ളൂ? ഏറ്റവും സുന്ദരിയാണു്; പിന്നെയും
പ്രദ്യോതനനാകുന്ന കല്പവൃക്ഷത്തിന്റെ മനോഹരമായിരിക്കുന്ന ബാലമഞ്ജരി ആണു് ഉപനീതം. അവളെ
എനിക്കു വിവാഹം ചെയ്വാൻ യോഗ്യതയുണ്ടോ? എന്നീവണ്ണം വിചാരിച്ചു പറഞ്ഞാലും!”
</p>
        </div>
        <!--end of "section 2.25/II.2"-->
        <div type="section" xml:id="sec2.26" n="2.26">
          <head type="sechead">പ്രശ്നമാർഗ്ഗം ഭാഷ</head>
          <p style="noindent">ഇതു പ്രശ്നമാർഗ്ഗത്തിന്റെ ഒരു ഭാഷാവ്യാഖ്യാനമാണു്. വ്യാഖ്യാതാവു്
ഈഞ്ചക്കഴിവാ മാധവൻ ആണു്. ജാതിയിൽ കണിയാരായിരിക്കുമോ എന്തോ? അദ്ദേഹം
മഴമംഗലത്തിന്റെ സമകാലികനായിരുന്നു.
</p>
          <div type="subsection" xml:id="sec2.26.1" n="2.26.1">
            <head type="subsechead">ബാലശങ്കരീയം</head>
            <p style="noindent">ഇതു മഴ മംഗലത്തിന്റെ കൃതിയായ കാലദീപവ്യാഖ്യാനമാകുന്നു.
ഗദ്യരീതികാണിപ്പാനായി ഒരു ഖണ്ഡിക ഉദ്ധരിക്കുന്നു. പൂർവപക്ഷത്തിൽ “പ്രതിപദത്തിന്റെ ആദി
ആദിയായി അതിന്നടുത്തുമീതെ അമാവാസി വാവിന്റെ ഒടുക്കമൊടുക്കമായുള്ള കാലമല്ലോ ഒരു
ചാന്ദ്രമാസമായതു്. അങ്ങനെ ഇരിക്കുന്ന ചാന്ദ്രമാസങ്ങൾ പലതുണ്ടല്ലോ. ഇരിക്കട്ടെ, അവയിൽവെച്ചു്
ഏതൊരു ചാന്ദ്രമാസത്തിൽ പൌർണ്ണമാസി വാവിന്റെ ഒടുക്കംചോതിയിൽ താൻ വരുന്നു അച്ചന്ദ്രമാസം
ചൈത്രമാസമായതു്.”
</p>
            <p style="indent">യുക്തിഭാഷ മുതലായ മറ്റുചില ജ്യൌതിഷഗ്രന്ഥങ്ങളേപ്പറ്റി ഒന്നാംഭാഗത്തിന്റെ
അവസാനത്തിൽ പറഞ്ഞിട്ടുള്ളതു നോക്കുക.
</p>
          </div>
          <!--end of "subsection 2.26.1/II.2.0"-->
          <div type="subsection" xml:id="sec2.26.2" n="2.26.2">
            <head type="subsechead">നക്ഷത്രമാല</head>
            <p style="noindent">നക്ഷത്രമാല ഇതുപാനമട്ടിൽ എഴുതപ്പെട്ടിരിക്കുന്ന പ്രസിദ്ധമായ ഒരു
പദ്യകൃതിയാണു്. ഓരോ നക്ഷത്രവും ഉച്ചത്തിൽ വരുമ്പോൾ ഉദിക്കുന്ന ലഗ്നവും അതിൽ ചെല്ലുന്ന
നാഴികയും ഇതിൽ വിവരിച്ചിരിക്കുന്നു.
</p>
          </div>
          <!--end of "subsection 2.26.2/II.2.0"-->
        </div>
        <!--end of "section 2.26/II.2"-->
        <div type="section" xml:id="sec2.27" n="2.27">
          <head type="sechead">സ്മൃതികളും ആഗമഗ്രന്ഥങ്ങളും</head>
          <div type="subsection" xml:id="sec2.27.1" n="2.27.1">
            <head type="subsechead">തന്ത്രസമുച്ചയം ഭാഷ</head>
            <p style="noindent">ഈ കൃതി ഒരു കൂവക്കരപ്പോറ്റിയുടെ കൃതിയാണെന്നു തോന്നുന്നു.
സംസ്കൃതത്തിലുള്ള തന്ത്രസമുച്ചയത്തിനെ ഭാഷാപദ്യങ്ങളായി വിവർത്തനം ചെയ്തിട്ടുള്ളതാണു്. ഈ ഗ്രന്ഥം
അച്ചടിപ്പിച്ചിട്ടില്ല.
</p>
          </div>
          <!--end of "subsection 2.27.1/II.2.0"-->
          <div type="subsection" xml:id="sec2.27.2" n="2.27.2">
            <head type="subsechead">കൌഷീതകി ഗൃഹ്യസൂത്രംഭാഷ</head>
            <p style="noindent">ഇതു മഴമംഗലത്തിന്റെ കൃതിയാണെന്നു ചിലർ പറയുന്നു.
</p>
            <p style="indent">“കൌഷീതകം വേല്പാൻ മുഹൂർത്തമുണ്ടായി ഇണങ്ങരേയും അറിയിച്ചു്
അയനിയുണ്ടു്, അച്ഛനേ അഭിവാദ്യം ചെയ്തു പിന്നെയും വേണ്ടുന്നവരെ എല്ലാവരെയും അഭിവാദ്യം ചെയ്തു്,
ഒടുക്കത്തു അമ്മേ അഭിവാദ്യം ചെയ്തു് അടയും മാലയും മേടിച്ചു്, ആർത്തുവിളിച്ചു്, മംഗല്യസൂക്തം ജപിച്ചു
പുറപ്പെട്ടു ചെന്നു്, വലത്തു കാലകം പുക്കു മുറ്റത്തു ചെന്നു കിഴക്കുനോക്കിയിരുന്നാൽ കൊടുക്കുന്നവൻ
പടിഞ്ഞാറു നോക്കിയിരുന്നു കൈപിടിച്ചു ചൊല്ലൂ”
</p>
          </div>
          <!--end of "subsection 2.27.2/II.2.0"-->
          <div type="subsection" xml:id="sec2.27.3" n="2.27.3">
            <head type="subsechead">ശില്പരത്നം ഭാഷ</head>
            <p style="noindent">ഇതു ഇതേ പേരിലുള്ള സംസ്കൃതഗ്രന്ഥത്തിന്റെ ഭാഷാനുവാദമാകുന്നു.
മൂലഗ്രന്ഥത്തിന്റെ കർത്താവു് മേല്പത്തൂർ ഭട്ടതിരിയായിരുന്നുവെന്നു ഭാഷാശില്പരത്നത്തിന്റെ പ്രസാധകന്മാർ
പറയുന്നു. എന്നാൽ തദ്ഗ്രന്ഥത്തിൽ നിന്നുതന്നേ ഗ്രന്ഥകാരന്റെ പേരുംമറ്റും അറിവാൻ മാർഗ്ഗമുണ്ടു്.
</p>
            <p style="indent">“ബ്രാഹ്മം ക്ഷാത്രം ച തേജോപ്യഹമഹമികയാ വർണ്ണിതേ യത്രവീരേ തസ്യശ്രീ
ദേവനാരായണധരണിപതേ രാജ്ഞയാ ജ്ഞാകരോഹം മന്ദോപ്യത്യന്തമോഹാദതിവിപുലതരേ
ദ്യോഥപൂർവാഗമേഭ്യഃ സംക്ഷിപ്തം ശില്പരത്നം പ്രലിഖിതുമധുനാപ്രക്രമേ തൽക്രമേണ” എന്നും,
</p>
            <p style="indent">“ശ്രീരാമപുത്രേണ ഭാർഗവഗോത്രേ സംഭൂതേന ഭൂദേവേന
ശ്രീകുമാരനാമധേയേന” രചിതമാണെന്നും പറഞ്ഞിട്ടുള്ളതുകൊണ്ടു് ശില്പരത്നത്തിന്റെ കർത്താവു്
അമ്പലപ്പുഴരാജാവിന്റെ ആശ്രിതനും ഭാർഗ്ഗവഗോത്രജാതനും ‘രാമ’പുത്രനും കുമാരനാമാവും
ആയിരുന്നുവെന്നറിയാം.
</p>
            <p style="indent">ഭാഷാശില്പരത്നത്തിനു തൈക്കാട്ടുഭാഷ എന്നുകൂടി ഒരു വ്യാഖ്യാനമുണ്ടു്.
ശില്പാഗമജ്ഞനായ ഒരു തൈക്കാട്ടു ഭട്ടതിരിയാണു് മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്തു്
ഒറ്റക്കല്ലുമണ്ഡപത്തിന്റെ പണിനടത്തിയതെന്നു് തിരുവനന്തപുരം രേഖകളിൽനിന്നു കാണുന്നു.
</p>
            <lg xml:id="lg2.2.340">
              <l> “കോളംബേ ഭൂനളഖ്യേ ദിനകൃതി വൃഷഗേ വാസരേ ഭൂപസംഖ്യേ</l>
              <l> വഞ്ചിക്ഷോണീമഘോനഃ ക്ഷിതിപകുലമണേ രാമവർമ്മാഭിധസ്യ</l>
              <l> സ്വസ്രീയസ്സത്യധർമ്മാ നിരുപമമഹിമാ ബാലമാർത്താണ്ഡവർമ്മാ</l>
              <l> പ്ലുഷ്ടം പ്രാഗ്വാദ്വിധാതും മനസി നിരചിനോൽ പത്മനാഭോപഗേഹം</l>
              <l> പ്രാപ്യാനുജ്ഞാം യഥാവത്സ തു നൃപതിവരഃ പത്മനാഭേന്ദ്രയോഗി-</l>
              <l> ശ്രേഷ്ഠാൽ സമ്മന്ത്ര്യശില്പാഗമവിശദമതിം ബാലകാന്താരസംജ്ഞം</l>
              <l> ഭൂഭേവഞ്ചാഗമയ്യാശിഷദഹിശയിതുർമ്മന്ദിരന്ദീപശാലാ</l>
              <l> പര്യന്തഞ്ചാവിമാനാദതിരുചിരതരം കാരുഭിഃ കാരയേതി” </l>
            </lg>
            <!--end of "verse"-->
            <p style="noindent">തൈക്കാടു് എന്നൊരു സ്ഥലം തിരുവനന്തപുരത്തും വടക്കുമുണ്ടു്. ഈ
ഭട്ടതിരിയോ അദ്ദേഹത്തിന്റെ വംശത്തിൽപ്പെട്ട മറ്റു വല്ലവരുമോ ആയിരിക്കണം ശില്പരത്നം ഭാഷ
നിർമ്മിച്ചതു്. കവിയുടെ ജീവിതകാലം ഒൻപതാം ശതകത്തിനു ശേഷമായിരുന്നുവെന്നു മാത്രം തൽക്കാലം
പറയാം.
</p>
          </div>
          <!--end of "subsection 2.27.3/II.2.0"-->
          <div type="subsection" xml:id="sec2.27.4" n="2.27.4">
            <head type="subsechead">വലവീശുപുരാണം</head>
            <p style="noindent">ഇതു മുക്കുവന്മാരുടെ ഉപയോഗത്തിനായി ഏതോ ഒരു സരസൻ എഴുതിയ
പദ്യകൃതിയാകുന്നു. ‘ഇതിഗാംഗേയകൃതേ വലവീശുപുരാണേ’ എന്നു അവസാനത്തിൽ കാണുന്നുണ്ടു്. ഒരു
പകർപ്പു് ക്യൂറേറ്റർ മി. സാംബശിവശാസ്ത്രികളുടെ കൈവശം വന്നു ചേർന്നിട്ടുള്ളതായി അറിയുന്നു.
</p>
          </div>
          <!--end of "subsection 2.27.4/II.2.0"-->
          <div type="subsection" xml:id="sec2.27.5" n="2.27.5">
            <head type="subsechead">ആചാരവും ചടങ്ങും ഭാഷ</head>
            <p style="noindent">ഇതു ഇക്കാലത്തുണ്ടായ ഒരു സ്മാർത്തഗ്രന്ഥമാകുന്നു. ഭാഷയ്ക്കു
കൌഷീതകീഗൃഹ്യസൂത്രഭാഷയുടെ സാദൃശ്യം കാണുന്നു.
</p>
            <p style="indent">ആശ്വലായന ധർമ്മസൂത്രങ്ങൾ, ആപസ്തംബസൂത്രങ്ങൾ ഇവയുടെ
ഭാഷാവിവർത്തനങ്ങളും കാണ്മാനുണ്ടു്. ആചാരസംഗ്രഹം, അനുഷ്ഠാനസമുച്ഛയം, മുതലായി വേറെയും
പലേ സ്മാർത്തഗ്രന്ഥങ്ങൾ ഉണ്ടെങ്കിലും വിസ്തരഭയത്താൽ ഇവിടെ ഉദ്ധരിക്കുന്നില്ല.
</p>
          </div>
          <!--end of "subsection 2.27.5/II.2.0"-->
          <div type="subsection" xml:id="sec2.27.6" n="2.27.6">
            <head type="subsechead">സംഗീതം</head>
            <p style="noindent">സംഗീതവിദ്യയെ സംബന്ധിച്ചു് ഇക്കാലത്തു് സംഗീതചൂഡാമണി മുതലായ
ചില കൃതികൾ രചിക്കപ്പെട്ടു.
</p>
            <p style="indent">താളക്രമത്തെ വിവരിക്കുന്ന ഒരു ഭാഷാഗ്രന്ഥവും കാണുന്നു.
</p>
          </div>
          <!--end of "subsection 2.27.6/II.2.0"-->
          <div type="subsection" xml:id="sec2.27.7" n="2.27.7">
            <head type="subsechead">തത്വശാസ്ത്രഗ്രന്ഥങ്ങൾ</head>
            <p style="noindent">പ്രപഞ്ചസാരം, ബ്രഹ്മാനന്ദവിവേകം, വേദാന്തസംഗ്രഹം, ശ്രുതിഗീതഭാഷ,
മുതലായവയെ ഈ വർഗ്ഗത്തിൽ ഉൾപ്പെടുത്താം. ഇവയിൽ പ്രപഞ്ചസാരം നിർമ്മിച്ചതു്
പെരിഞ്ചെല്ലൂർക്കാരനായ ഒരു നമ്പൂതിരി ആയിരിക്കണം. അതിൽ,
</p>
            <lg xml:id="lg2.2.341">
              <l> “ചെല്ലൂർനാഥംവണങ്ങീട്ടു</l>
              <l> ബാലാനാം ഹിതകാമ്യയ</l>
              <l> വ്യാഖ്യാം പ്രപഞ്ചസാരസ്യ</l>
              <l> ഭാഷയാദ്യ കരോമ്യഹം” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്ന പ്രാരംഭപദ്യത്തിൽ നിന്നൂഹിക്കാം. ഇതു പ്രപഞ്ചസാരം എന്ന
സംസ്കൃതകൃതിയുടെ ഭാഷാനുവാദമാണു്.
</p>
          </div>
          <!--end of "subsection 2.27.7/II.2.0"-->
          <div type="subsection" xml:id="sec2.27.8" n="2.27.8">
            <head type="subsechead">വൈദ്യഗ്രന്ഥങ്ങൾ</head>
            <p style="noindent">ഒന്നാംഭാഗത്തിന്റെ അവസാനത്തിൽ ചേർത്തിരിക്കുന്ന ഗ്രന്ഥങ്ങളുടെ
പേരുകൾ നോക്കുക. ജ്യോത്സ്നിക എന്നൊരു വിഷവൈദ്യഗ്രന്ഥം കൂടെ ഈയിടെ തിരുവിതാംകൂർ
മലയാളം ക്യൂറേറ്റർ ആപ്പീസുകാർ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ഗ്രന്ഥകർത്താവു നിശ്ചയമില്ല.
</p>
          </div>
          <!--end of "subsection 2.27.8/II.2.0"-->
          <div type="subsection" xml:id="sec2.27.9" n="2.27.9">
            <head type="subsechead">മത്തവിലാസം കൂത്തു്</head>
            <p style="noindent">തുതു ചാക്യാന്മാരുടെ ഉപയോഗത്തിനായി രചിക്കപ്പെട്ടിട്ടുള്ളതാണു്. ഒരു
ഭാഗം ഉദ്ധരിക്കുന്നു.
</p>
            <p style="indent">“സൂത്രധാരൻ…മത്തവിലാസത്തിൽ സൂത്രധാരനെക്കണക്കേ അണിവും
പ്രസ്ഥാനവുമെല്ലാം. ഉത്തരീയവും വേണം. മണിഘൃഷ്ട എന്റുചൊല്ലി ക്രിയ തുടങ്ങൂ. തത്ര പ്രഹേതി ഹേതീച
എൻറു തുടങ്ങി ‘പീഡയാമാസ ലീലയാ’ എൻറിത്രേടം ശ്ലോകം പാടു”
</p>
            <p style="indent">ഇതുപോലെ മിക്ക നാടകങ്ങളേയും അഭിനയിക്കേണ്ട സമ്പ്രദായങ്ങളേ
വിവരിക്കുന്ന ഭാഷാഗ്രന്ഥങ്ങൾ ഉണ്ടായിട്ടുണ്ടു്. (അഞ്ചാം അദ്ധ്യായം വായിച്ചുനോക്കുക.)
</p>
          </div>
          <!--end of "subsection 2.27.9/II.2.0"-->
          <div type="subsection" xml:id="sec2.27.10" n="2.27.10">
            <head type="subsechead">കൈയ്യാങ്കളി</head>
            <p style="noindent">കേരളത്തിൽ അടുത്ത കാലംവരെ നടന്നുവന്നിരുന്ന ഒരു കളിയായിരുന്നു
കൈയ്യാങ്കളി. ഈ കൃതി അതിന്റെ ചടങ്ങുകളെ പ്രതിപാദിക്കുന്നു. അല്പഭാഗം ഉദ്ധരിക്കാം.
</p>
            <p style="indent">“പൊന്തികച്ചയ്ക്കു കൈപ്പുറത്തടിച്ചു, വലക്കാൽ വെച്ചു, കൈ നികർത്തി,
താണുതൊഴുതു കുമ്പിട്ടു പൊന്തി, ഇടത്തു വന്ദിച്ചു വാങ്ങിയിട്ടു്, ഇടക്കാൽ നീട്ടിപ്പൊന്തികച്ചയ്ക്കു
പരിചുചാരിത്തുടങ്ങി, എടത്തു അതിൻമുന ഇടത്തുപിടിച്ചു്, താണു് വലത്തേതിൽ വന്നോളവും കെട്ടി,
ഇടത്തേതിൽ വന്നു കടകത്തിന്നു കോർത്തു, അമർത്തു് വലത്തേതിൽ വന്നു്, ഒളവുംതട്ടി ഇടത്തേതിൽ
വളച്ചു നീട്ടി കുമ്പിട്ടുപൊന്തി, ഇടത്തു വന്ദിച്ചു് വാങ്ങിയിട്ടു് പൊന്തികച്ചയ്ക്കു ഇടക്കാൽ നീട്ടി,
പരിചുചാരിത്തൂങ്ങി, ഇടത്തേതിൽ എഴുന്നുലായി, ഇടത്തേതിൽ താണു ഇടക്കാൽ വാങ്ങിക്കടകത്തിനു
കോർത്തു് വലക്കാൽ വാങ്ങി, ഇടത്തമത്തു് വലത്തേതിൽ വന്നോളവും കെട്ടി ഇടത്തേതിൽ വളച്ചു നീട്ടി,
ഇടക്കാൽ വാങ്ങി, കടത്തിനു കോർത്തു വലക്കാൽ വാങ്ങി, ഇടത്തമത്തു വച്ചു വലത്തേതിൽ വന്നോളവും
കെട്ടി, ഇടത്തേതിൽ വളച്ചുകെട്ടി നീട്ടി, ഇടക്കാൽ വാങ്ങി കടകത്തിനു കോർത്തു് എടത്തമത്തു വച്ചുനീട്ടി
കാൽ കൂട്ടി എഴുന്നുചാടി ഇടക്കാൽ തൂകി അകത്തു കെട്ടി, കാൽകൂട്ടി, ഇണക്കിക്കൊണ്ടു് പൊന്തികച്ചയ്ക്കു്
പരിച നിവർത്തി കൈപ്പുറത്തടിച്ചു. ഇത്യാദി.
</p>
            <p style="indent">
</p>
            <p style="tstar">***</p>
            <!--end of "tstar"-->
            <p style="indent">പല ശാഖകളിലായി നാനൂറോളം ഗ്രന്ഥങ്ങൾ ഇക്കാലത്തുണ്ടായിട്ടുണ്ടു്.
അവയുടെ ഒരു പട്ടിക അനുബന്ധത്തിൽ ചേർക്കാൻ നോക്കാം.
</p>
          </div>
          <!--end of "subsection 2.27.10/II.2.0"-->
          <div type="subsection" xml:id="sec2.27.11" n="2.27.11">
            <head type="subsechead">അടവുകൾ. (ഓണമ്പള്ളി സമ്പ്രദായം)</head>
            <p style="noindent">അതിപുരാതന കാലം മുതല്ക്കു ആയുധവിദ്യാഗുരുക്കന്മാരായി ജീവിച്ചിരുന്ന
ചില കുടുംബക്കാരുണ്ടു്. ഓണമ്പള്ളി ആചാര്യന്മാർ ഈ ഇനത്തിൽപ്പെടുന്നു. അവർ ചെമ്പകശ്ശേരി
രാജാക്കന്മാരുടേയും മറ്റും ഗുരുക്കന്മാരായിരുന്നു. നമ്പ്യാരുടെ കൃതികളിൽ സ്തുതിക്കപ്പെട്ടുകാണുന്ന
ഓണമ്പള്ളിലാചാര്യൻ ഈ കുടുംബത്തിലേ ഒരു അംഗമായിരുന്നു. അവരുടെ അഭ്യാസ മുറകളേ
വിവരിക്കുന്ന ഒരു ഗ്രന്ഥം ഈയിടെ ശ്രീമാൻ ആർ. വാസുദേവപ്പുതുവാൾ ബീ. ഏ. സമ്പാദിച്ചു
പകർത്തിച്ചതായി കണ്ടു. പതിനെട്ടു അടവുകളേയും മറ്റു അഭ്യാസക്രമങ്ങളേയും അതിൽ വിവരിച്ചിട്ടുണ്ടു്.
പദ്യരൂപത്തിൽ കാണുന്ന പരദേവതാസ്തുതിയും ഗദ്യത്തിലുള്ള വിവരണങ്ങളും വളരെ പ്രാചീനമാണു്.
ഒടുവിൽ ഇതു ‘ഓണമ്പള്ളി സമ്പ്രദായമാകുന്നു’ എന്നു എഴുതിയിരിക്കുന്നു.
</p>
            <p style="indent">വടക്കൻദിക്കിലേ സമ്പ്രദായത്തെ വിവരിക്കുന്ന വേറൊരു ഗ്രന്ഥവും
കാണ്മാനുണ്ടു്. മങ്ങാട്ടു രാജാവിന്റെ ആയുധഗുരുക്കന്മാരിൽ ആരോ രചിച്ചതായിരിക്കണമെന്നു തോന്നുന്നു.
അതിന്റെയും പ്രാരംഭം പദ്യരൂപത്തിലാണു്.
</p>
            <lg xml:id="lg2.2.342">
              <l> “അമ്പിളിത്തെല്ലു ചൂടുന്ന തമ്പുരാൻ മൂത്തപുത്രനെ</l>
              <l> അമ്പിൽതൊഴുതു കുമ്പിട്ടേൻ വമ്പേലും വാണിമാതെയും.</l>
              <l> … … …</l>
              <l> വാളും ചുരികകട്ടാരം ഉറയിലിട്ടങ്ങിരിക്കിലും</l>
              <l> ഊരുചൊല്ലുക മുല്പാടു് സ്ഥാനംതൊട്ടതു കൊണ്ടെടോ.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഗദ്യത്തിൽനിന്നു ഒരുഭാഗംകൂടി ചേർക്കാം.
</p>
            <p style="indent">“പെറകിനു കൈയ്ക്കുവെച്ചു നീക്കി മറകളഞ്ഞു് കലികുത്തി താഴെത്തിരിഞ്ഞു്
വലത്തേതിൽ കെട്ടിനീക്കി കടകം വെട്ടി കൈത്തട്ടിൽ കൂട്ടി, ഉലച്ചുതാന്നു, വലത്തു ചവുട്ടി
എടത്തുമാറിയിരുത്തി വലത്തുചവിട്ടി എടത്തേതിന്മീതെ ത്താണു, ഓതിരം തടുത്തു കടകത്തിന്മീതെ
വച്ചുവലത്തേതിക്കെട്ടി ഒക്കക്കടകം നാലുംതടുത്തു് കുമ്പിട്ടു് എടത്തേതിൽ താണുനിന്നു ഓതിരം തടുത്തു്
ഓതിരം വെട്ടി പിന്നെ നാലുതടുത്തു് കടകം വെട്ടിവാങ്ങി …
</p>
            <p style="indent">…
</p>
            <p style="indent">പരിശവട്ടം വീശുക. ഇതു വെട്ടിന്റെ ഉപദേശം ആർക്കും ധരിപ്പിക്കരുതു്”
</p>
            <p style="indent">ചിലതിന്റെ അവസാനത്തിൽ ‘ഗുരുവിനാണ കൈകണ്ട
വിദ്യയാണെന്നറിക…ആർക്കും കാട്ടല്ലെന്നറിക. ഉപദേശം സൂക്ഷ്മമെന്നറിക’ എന്നുകൂടി എഴുതിയിരിക്കുന്നു.
</p>
          </div>
          <!--end of "subsection 2.27.11/II.2.0"-->
          <div type="subsection" xml:id="sec2.27.12" n="2.27.12">
            <head type="subsechead">കൂട്ടപ്പാഠകം</head>
            <p style="noindent">മൂന്നുനാലു കൂട്ടപ്പാഠകങ്ങൾ ഞാൻ കണ്ടിട്ടുണ്ടു്. അവയിൽ ഒന്നു നാരായണ
ഭട്ടതിരിയുടെ കൃതിയാണെന്നു് ചിലർ പറയുന്നു. അതു വിശ്വാസയോഗ്യമല്ല. അടുത്തകാലംവരെ ഇത്തരം
കൃതികൾ ഉണ്ടായിക്കൊണ്ടിരുന്നു. ചേലപ്പറമ്പന്റെ കൃതിയാണെന്നു പറയപ്പെടുന്ന ഒരു കൂട്ടപ്പാഠകത്തിൽ
നിന്നു് ഏതാനും ഭാഗം ഉദ്ധരിക്കാം.
</p>
            <lg xml:id="lg2.2.343">
              <l> “ഈയാണ്ടിലുണ്ടധിക മോദകരം ജനാനാം</l>
              <l> മാമാങ്കമാകിയ മഹോത്സവമത്രചെന്നാൽ</l>
              <l> കാണാം സുഹൃജ്ജനവു മങ്ങവരോടുചേർന്നാൽ</l>
              <l> കാമോത്സവത്തിനുളവാം കഴിവെന്നുനൂനം.</l>
              <l> അളവില്ലാതൊരു ഭൂഷണകോലം</l>
              <l> തെളിവിലങ്ങു വരുന്നതുകണ്ടാൽ.</l>
              <l> അളകാപുരിയീന്നനുപമഗുണനാ-</l>
              <l> മളകേളൻ വരവെന്നേതോന്നൂ.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ചാക്യാന്മാരുടെ അഭിനയത്തിനായി പലേടത്തുനിന്നു പല ശ്ലോകങ്ങൾ
ചേർത്തും അഭിനയ ക്രമങ്ങൾ വിവരിച്ചും എഴുതിവച്ചിട്ടുള്ളതാണു് മിക്ക കൂട്ടപ്പാഠകങ്ങളും. അതുകൊണ്ടു്
അവയുടെ കർത്തൃത്വം നിശ്ചയിയ്ക്കാൻ വളരെ പ്രയാസമാണു്. ഒരു കൂട്ടപ്പാഠകത്തിൽ തോലന്റേയും,
പുനത്തിന്റേയും നമ്പ്യാരുടേയും ചോലപ്പറമ്പന്റേയും ഭാഷാപദ്യങ്ങൾ കാണുന്നു.
</p>
          </div>
          <!--end of "subsection 2.27.12/II.2.0"-->
          <div type="subsection" xml:id="sec2.27.13" n="2.27.13">
            <head type="subsechead">വേദാന്തഗ്രന്ഥങ്ങൾ</head>
            <p style="noindent">ഗദ്യമായും പദ്യമായും അനേക വേദാന്തഗ്രന്ഥങ്ങൾ ഭാഷയിൽ ഇക്കാലത്തു
ഉണ്ടായിട്ടുണ്ടു്. ദ്വാദശവർണ്ണകം ഗദ്യം എന്നൊരു പ്രൌഢഗ്രന്ഥം മലയാളവും തമിഴും അല്ലാത്തരീതിയിൽ
എഴുതപ്പെട്ടിരിക്കുന്നു. ഇതിന്റെ ഒരു പകർപ്പു് ശ്രീചിത്തിരതിരുന്നാൾ വായനശാലയിലും മറ്റൊന്നു്
മലയാളം ക്യൂറേറ്റർ ആഫീസിലും കാണുന്നു.
</p>
          </div>
          <!--end of "subsection 2.27.13/II.2.0"-->
          <div type="subsection" xml:id="sec2.27.14" n="2.27.14">
            <head type="subsechead">‘തത്വമസിവാക്യം കേരളഭാഷാഗാനം’</head>
            <p style="noindent">ഇങ്ങനെ ഒരു വിശിഷ്ടഗ്രന്ഥം ഈയിടെ എന്റെ ശിഷ്യനായ മി.
കുഞ്ഞുകൃഷ്ണപിള്ള ശാസ്ത്രിയുടെ പക്കൽനിന്നും കൈവശം വന്നുചേർന്നു.
</p>
            <lg xml:id="lg2.2.344">
              <l> “വേദാന്തവാക്യാർത്ഥ തല്പരന്മാരായി</l>
              <l> മേദിനീതന്നിലുള്ള മാനുഷർക്കാത്മതത്വം.</l>
              <l> ബോധിപ്പിച്ചജ്ഞാനമാം തമസ്സേക്കളയുന്ന</l>
              <l> ശാരികപ്പൈത” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ലിനേക്കൊണ്ടാണു് കവി പാടിച്ചിരിക്കുന്നതു്.
</p>
          </div>
          <!--end of "subsection 2.27.14/II.2.0"-->
          <div type="subsection" xml:id="sec2.27.15" n="2.27.15">
            <head type="subsechead">ഭൂതാപസ്മാരലക്ഷണം</head>
            <p style="noindent">ഭാഷാപദ്യങ്ങളായി എഴുതപ്പെട്ടിരിക്കുന്നു. ഗ്രന്ഥകർത്താവാരെന്നു
നിശ്ചയമില്ല. പതിനെട്ടു അപസ്മാരങ്ങളുടെ ലക്ഷണങ്ങളും ചികിത്സകളും അതിൽ വിവരിച്ചിരിക്കുന്നു.
ഗ്രന്ഥകാരൻ എഴുത്തച്ഛന്റെ കാലത്തിനിപ്പുറം ജീവിച്ചിരുന്ന ആളാണെന്നു തോന്നുന്നു.
അച്ചടിപ്പിച്ചിട്ടുള്ളതായി അറിവില്ല. ഒരു പദ്യംമാത്രം ഉദ്ധരിക്കാം.
</p>
            <lg xml:id="lg2.2.345">
              <l> “പതിനാറാമപസ്മാര-</l>
              <l> ത്തിനും കൌമാരിയെന്നുപേർ</l>
              <l> ഉദിക്കുമ്പോൾ നടന്നിട്ടു്</l>
              <l> ബാധിച്ചീടും മനുഷ്യരെ.” </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 2.27.15/II.2.0"-->
          <div type="subsection" xml:id="sec2.27.16" n="2.27.16">
            <head type="subsechead">യോഗമാലികഭാഷ</head>
            <p style="noindent">ഇതു് സംസ്കൃതത്തിൽ എഴുതപ്പെട്ടിരിക്കുന്ന ഒരു യോഗമാലികയുടെ
ഭാഷാനുവാദമാകുന്നു. ഗ്രന്ഥത്തിനു നല്ല പഴക്കമുണ്ടു്.
</p>
            <p style="indent">“സർവജനങ്ങൾക്കും ഗുരുവല്ലോ ഈശ്വരനാകുന്നതു്. മോക്ഷസാധനമാകുന്നതു്
യോഗമെന്നു കേൾക്കുന്നു” ഇങ്ങനെ ഗദ്യരൂപത്തിലാണു് മൂലത്തെ വിവർത്തനം ചെയ്തിരിക്കുന്നതു്.
</p>
          </div>
          <!--end of "subsection 2.27.16/II.2.0"-->
          <div type="subsection" xml:id="sec2.27.17" n="2.27.17">
            <head type="subsechead">കേരളോൽപത്തിമൂലം</head>
            <p style="noindent">ഇതു് വളരെ പഴക്കമുള്ള ഒരു ഗദ്യഗ്രന്ഥമാകുന്നു. എഴുത്തച്ഛന്റെ
കൃതിയാണെന്നു് ചിലർ പറയുന്നതു് എന്തു ലക്ഷ്യത്തെ ആധാരമാക്കീട്ടാണെന്നു മനസ്സിലാകുന്നില്ല.
ഇംഗ്ലീഷുകാരുടെ വരവിനു മുമ്പു രചിക്കപ്പെട്ട കൃതിയാണെന്നുള്ളതിനു് ആന്തരമായ തെളിവുകളുണ്ടു്.
കേരളത്തിലെ ജാതിക്കാരെപ്പറ്റി പറയുന്നിടത്തു്,
</p>
            <p style="indent">“നാലുവർണ്ണത്തിന്റെ പുറമേയുള്ളവർ, ചെട്ടി ചിലമ്പാണ്ടിയൻ,
കുഞ്ചരാർത്തിക്കാരൻ (ഗുജറാത്തിക്കാരൻ) പറങ്കി, ഉലന്ത, പരന്തരീസു്, പൌരവൻ എന്നിങ്ങനെ
ഉള്ളവർ” എന്നു പ്രസ്താവിച്ചിരിക്കുന്നതുതന്നെ ഒരു ലക്ഷ്യമാകുന്നു.
</p>
            <p style="indent">അനേകം കേരളോൽപത്തികൾ ഉണ്ടെന്നും തുഞ്ചത്തു രാമാനുജൻ
എഴുത്തച്ഛന്റെ കേരളോൽപത്തി എന്ന പേരിൽ മുമ്പു് പ്രസിദ്ധപ്പെടുത്തിയിരുന്ന കേരളോൽപത്തി
അദ്ദേഹത്തിന്റെ കൃതി അല്ലെന്നും അതു ശുദ്ധമേ അവാചകപുഞ്ജമാകയാൽ സ്വീകാരയോഗ്യമല്ലെന്നും മി.
ഗോവിന്ദപ്പിള്ള പറയുന്നു. “അച്ചടിക്കാത്ത ഗ്രന്ഥങ്ങൾ ചിറക്കൽ, കോഴിക്കോടു്, കൊച്ചി, തിരുവിതാംകൂർ
ഈ രാജ്യങ്ങളിലൊക്കെയും അല്പാല്പവ്യത്യാസങ്ങളോടുകൂടിയുണ്ടു്. അതാതു രാജ്യത്തെ
കേരളോൽപ്പത്തിയിൽ അതാതുരാജ്യത്തെ രാജാക്കന്മാരെ പുകഴ്ത്തിയും കാണും. ചിലതിൽ അതാതു
രാജ്യത്തു നടപ്പുള്ള” കാരണജന്മമര്യാദയെക്കുറിച്ചു ഒരു അദ്ധ്യായവും ഉണ്ടു്. ഏതോ രേഖകളെ
അടിസ്ഥാനപ്പെടുത്തി ആയിരിക്കണം മി. ഗോവിന്ദപ്പിള്ള ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നതു്. എന്റെ
അന്വേഷണത്തിൽ ലഭിച്ച കേരളോൽപത്തിയിലും പെരുമാക്കന്മാരുടെ വാഴ്ച
അവസാനിക്കുന്നതുവരെയുള്ള ചരിത്രത്തിന്റെയും കേരളത്തിലെ കാണജന്മമര്യാദകളെയും വിവരിച്ചിട്ടുണ്ടു്.
അവസാനത്തിൽ ഇതു കേരളോൽപത്തി മൂലം എന്നു എഴുതിയിരിക്കുന്നു. എഴുത്തച്ഛന്റെ കൃതി അല്ലെന്നു
തീർച്ചയായും പറയാം.
</p>
            <p style="indent">ഈ ഗ്രന്ഥത്തിൽ പറഞ്ഞിട്ടുള്ളവയെങ്കിലും ചരിത്ര ദൃഷ്യാ സ്വീകാര്യമല്ലെങ്കിലും,
ഗ്രന്ഥത്തിന്റെ ആവിർഭാവകാലത്തു കേരളത്തിലുണ്ടായിരുന്ന ആചാരങ്ങളേയും മറ്റും പറ്റി പലതും അതിൽ
നിന്നു നമുക്കു ഗ്രഹിക്കാം. ഇതുപോലുള്ള ഗ്രന്ഥങ്ങൾ മി. ഗോവിന്ദപ്പിള്ള പറയുമ്പോലെ ദേശന്തോറും
ഉണ്ടെങ്കിൽ അവയെ എല്ലാം പ്രസിദ്ധീകരിക്കാൻ ശ്രമിക്കേണ്ടതാണു്.
</p>
            <p style="indent">കേരളോൽപത്തിയും മാമാങ്കവും എന്നൊരു പദ്യകൃതി പ്രസിദ്ധീകരിച്ചിട്ടുണ്ടു്.
എന്നാൽ അതു് അത്ര പുരാതനമല്ല. അതിനെപ്പറ്റി അന്യത്രപറയുന്നതാണു്.
</p>
          </div>
          <!--end of "subsection 2.27.17/II.2.0"-->
          <div type="subsection" xml:id="sec2.27.18" n="2.27.18">
            <head type="subsechead">കേരളമാഹാത്മ്യസാരം</head>
            <p style="noindent">ഇങ്ങനെ ഒരു ഭാഷാഗദ്യകൃതിയും കാണ്മാനുണ്ടു്. അതു്
കേരളമാഹാത്മ്യത്തിന്റെ ഒരു സ്വതന്ത്ര ഗദ്യ വിവർത്തനമാകുന്നു. അതിനു്
കേരളോൽപത്തിക്കുള്ളിടത്തോളം പഴക്കം ഇല്ല. അച്ചടിച്ചിട്ടുള്ളതായി തോന്നുന്നില്ല. പണ്ടു് നായർ എന്ന
മാസികയിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചിരുന്ന കേരളമാഹാത്മ്യസാരവും എന്റെ കൈവശത്തിലിരിക്കുന്ന
ഗ്രന്ഥവും തമ്മിൽ വളരെ വ്യത്യാസം കാണുന്നു. അതു് അടുത്ത കാലത്തു ആരോ എഴുതിയതാണെന്നാണു്
തോന്നുന്നതു്.
</p>
            <p style="indent">മറ്റു ചില ഗദ്യ ഗ്രന്ഥങ്ങളും പദ്യ കൃതികളും ഉള്ളവയെ അനുബന്ധത്തിൽ
ചേർത്തുകൊള്ളാം. ഏകദേശം ഉണ്ണുനീലി സന്ദേശത്തോളം പഴക്കം തോന്നിക്കുന്നതും അതേ
മിശ്രഭാഷയിൽ എഴുതപ്പെട്ടിട്ടുള്ളതുമായ ഒരു കൃതി ഈയിടെ എന്റെ കൈവശം വന്നുചേർന്നു,
കേരളത്തിലേ പ്രധാന ക്ഷേത്രങ്ങളിലെ മൂർത്തികളേപ്പറ്റി സ്തോത്രരൂപമായി എഴുതപ്പെട്ടിട്ടുള്ളതാണു്.
അക്കൃതി അവസാനം ഇല്ല. അതുപോലെ തന്നെ മിശ്രഭാഷയിൽ രചിക്കപ്പെട്ടിട്ടുള്ള മറ്റൊരു കൃതിയിൽ
കോഴിക്കോട്ടു രാജാക്കന്മാരെപ്പറ്റി പ്രശംസിച്ചുകാണുന്നു. ഇവയെ അചിരേണ പ്രസിദ്ധപ്പെടുത്തണമെന്നു
വിചാരിക്കുന്നു.
</p>
            <p style="indent">ഈ അദ്ധ്യായം അവസാനിക്കുന്നതിനുമുമ്പായി ഇക്കാലത്തിനിടയ്ക്കു
ഭഷയ്ക്കുണ്ടായ അഭിവൃദ്ധിയേപ്പറ്റി അല്പം സൂചിപ്പിക്കുന്നതു് അനുചിതമായിരിക്കയില്ലല്ലോ.
സംസ്കൃതസാഹിത്യത്തിലുള്ള പല ഗ്രന്ഥങ്ങളേ ഭാഷയിലേയ്ക്കു വിവർത്തനം ചെയ്തതുകൊണ്ടു്
മലയാളികളുടെ ആശയസമ്പത്തു വർദ്ധിക്കയും പദദാരിദ്ര്യം നീങ്ങുകയുംചെയ്തു. പോർത്തുഗീസുഭാഷയിൽ
നിന്നും സംസ്കൃതത്തിൽനിന്നും അനേക പദങ്ങൾ ഭഷയ്ക്കു ലഭിച്ചു. പോർത്തുഗീസുകാരിൽനിന്നും ലഭിച്ച ചില
പദങ്ങൾമാത്രം ഇവിടെ ചേർക്കാം.
</p>
            <p style="indent">പീരങ്കി, കപ്പിയാര്, മണങ്ങു്, പത്തേമാരി, കശൂമാവു്, കോമ്മാങ്ങ, പറങ്കിയണ്ടി,
പൃത്തിച്ചക്ക (പോർത്തിച്ചക്ക), അലമാര, പോർത്തുക്കിമാവു്, കസാല, അമിറാൽ <ref xml:id="xfn2.2.14" target="#fn2.2.14" type="noteAnchor">[14]</ref>
ജന്നൽ, ഗ്രാമ്പൂചപാതിരി, സേനാസോദരൻ ഇങ്ങനെ അസംഖ്യം ശബ്ദങ്ങൾ നമുക്കു
പോർത്തുഗീസുകാരിൽ നിന്നു കിട്ടീട്ടുണ്ടു്. ഹിന്തുസ്ഥാനിയിൽ നിന്നും ചില വാക്കുകൾ ഈയിടയ്ക്കു ഭാഷയിൽ
കടന്നുകൂടി. സുഭകാര്യക്കാർ, ജന്മി, രഹദാരി, അസൽ, അന്തസ്സു്, അവിയൻ, അലുവാ, അമ്പാരി, ഹർജി,
അത്തർ, ആസാമി, ഉജാർ, ഖജാനാ, കച്ചേരി, ഖരാർ, കാടി, കിച്ചടി, ഗുസ്തി, ഗുമസ്താ, കുശാൽ, കൈപ്പീത്തു,
കോട്ട, ചിട്ട, ശുപാർശ, സിൽബന്തി, ചൊക്ക, ശീല, ജപ്തി, ജമക്കാളം (ചൌക്കാളം), ചെണ്ടു്, ജാസ്തി,
ജോടി, ചോപ്പു്, സവാരി, സലാം, സുമാർ, ഡപ്പാ, ഡപ്പി, ഠാണാ, ഡോലി, ദമ്പിടി, തയാർ, ദിവാൻ, തുപ്പട്ടാ,
തൊല്ല, നവിബു്, പത്തിരി, പങ്ക, പുക്കാർ, മാമൂൽ, മിട്ടായി, മുൻഷി, ബഡായി, തവിടു്, ഇത്യാദി. ഇവയിൽ
ചിലതു് ഹിന്ദുസ്ഥാനിവഴിക്കു ഭാഷയിൽ സംക്രമിച്ച വിദേശീയ ശബ്ദങ്ങളത്രേ.
</p>
            <noteGrp>
              <note xml:id="fn2.2.1" n="2.2.1" style="end"><ref target="#xfn2.2.1">[1]</ref> Travancore Archaeological Series Vol 1, Pages 175 and
176.</note>
              <note xml:id="fn2.2.2" n="2.2.2" style="end"><ref target="#xfn2.2.2">[2]</ref> ചിലർ “നടേ” എന്നോ മറ്റോ ഒരു പ്രയോഗം കണ്ടാലുടനേ കവി
വടക്കനാണെന്നു തീർച്ചപ്പെടുത്തിക്കഴിയും. തെക്കൻ കൃതിയാണെന്നു സംശയംകൂടാതെ പറയാവുന്ന ഈ
പദ്യങ്ങളിൽ ഒരിടത്തു നടേശബ്ദം പ്രയോഗിച്ചിരിക്കുന്നതു നോക്കുക.</note>
              <note xml:id="fn2.2.3" n="2.2.3" style="end"><ref target="#xfn2.2.3">[3]</ref> ഈ പദ്യം മി. മേനോൻ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിൽ
വിട്ടിരിക്കുന്നു.</note>
              <note xml:id="fn2.2.4" n="2.2.4" style="end"><ref target="#xfn2.2.4">[4]</ref> മലരമ്പൻ എന്നു മറ്റൊരു പാഠം.</note>
              <note xml:id="fn2.2.5" n="2.2.5" style="end"><ref target="#xfn2.2.5">[5]</ref> “തൂമുകിലിൻ” എന്ന ജ്ഞാനസാഗരക്കാരുടെ പാഠം
സ്വീകാര്യമല്ല. അതുപോലെതന്നെ “തിറവം” എന്നതിനുപകരം “നിറവും” എന്നുള്ള മി. ശങ്കരമേനോന്റെ
പാഠവും സാധുവല്ലെന്നു തോന്നുന്നു.</note>
              <note xml:id="fn2.2.6" n="2.2.6" style="end"><ref target="#xfn2.2.6">[6]</ref> “മാറണി” എന്നു മി. മേനോന്റെ പാഠം.</note>
              <note xml:id="fn2.2.7" n="2.2.7" style="end"><ref target="#xfn2.2.7">[7]</ref> ഈ പദ്യവും മി. മേനോന്റെ പ്രസിദ്ധീകരണത്തിൽ
കാണുന്നില്ല.</note>
              <note xml:id="fn2.2.8" n="2.2.8" style="end"><ref target="#xfn2.2.8">[8]</ref> “പൊന്നുംഞാണും” എന്ന ജ്ഞാനസാഗരപാഠം
പിശകാണു്.</note>
              <note xml:id="fn2.2.9" n="2.2.9" style="end"><ref target="#xfn2.2.9">[9]</ref> ഇവിടെ “നിറന്ന” എന്ന സ്ഥാനത്തു “നിറവും” എന്നു
ജ്ഞാനസാഗരക്കാരും “അടിയൊടുമുടിയിട രമ്യം തിരുമൈ” എന്ന സ്ഥാനത്തു് അടിയോടും “മുടിയിടരമ്യം”
എന്നു മി. മേനോനും ചേർത്തിരിക്കുന്നതു പ്രമാദമാണെന്നു് ആർക്കും ഒരു നോട്ടത്തിൽ
കാണാവുന്നതാണു്.</note>
              <note xml:id="fn2.2.10" n="2.2.10" style="end"><ref target="#xfn2.2.10">[10]</ref> “പിച്ച” എന്നു പാഠാന്തരത്തേക്കാൾ “വിച്ച” എന്ന പാഠം
ഇവിടെ സ്വീകാര്യമായിത്തോന്നുന്നു. വിസ്മയ പദത്തിന്റെ തത്ഭവമായ ‘വിച്ച’ ശബ്ദത്തെ മിക്ക ചമ്പുക്കളിലും
പ്രയോഗിച്ചുകാണുന്നു.</note>
              <note xml:id="fn2.2.11" n="2.2.11" style="end"><ref target="#xfn2.2.11">[11]</ref> മി. ഗോവിന്ദപ്പിള്ള ഒന്നാംപതിപ്പിൽ പറഞ്ഞിരിക്കുന്നതിനു്
ഇഷദ്വ്യത്യാസം വരുത്തി രണ്ടാംപതിപ്പിൽ ചേർത്തിട്ടുള്ളതുതന്നെ അദ്ദേഹം
മറ്റുചിലർചെയ്യാറുള്ളതുപോലെ, ഐതിഹ്യനിർമ്മാണം ചെയ്യാറില്ലായിരുന്നുവെന്നുള്ളതിനു
ലക്ഷ്യമാകുന്നു.</note>
              <note xml:id="fn2.2.12" n="2.2.12" style="end"><ref target="#xfn2.2.12">[12]</ref> ഗിരിജാകല്യാണം പരമാർത്ഥത്തിൽ കൊട്ടാരം
ഗ്രന്ഥപ്പുരയിൽ ഉണ്ടായിരുന്നുവെന്നു മാത്രമല്ല അതു മി. പി. ഗോവിന്ദപ്പിള്ള പരിശോധിക്കയും ചെയ്തിട്ടുണ്ടു്.
അദ്ദേഹം കൊട്ടാരംവക ഗ്രന്ഥങ്ങളിൽ പലതും ഭാഷാചരിത്രനിർമ്മാണത്തിനായി
എടുത്തുകൊണ്ടുപോകയും തിരിച്ചുകൊണ്ടു വയ്ക്കുന്നതിനു മുമ്പു മരിച്ചുപോകയും ആണു് ചെയ്തതു്.</note>
              <note xml:id="fn2.2.13" n="2.2.13" style="end"><ref target="#xfn2.2.13">[13]</ref> ഉണ്ണിഗോവിന്ദൻ, കുഞ്ഞുനീലകണ്ഠൻ, എന്നൊന്നും
പറയാറില്ല. കൊച്ചു എന്നു എല്ലാത്തരം പേരുകളുടെ മുമ്പിലും ചേർക്കാറുണ്ടുതാനും. വലിയപേരുകളുടെയും
ഒടുവിൽ കുഞ്ഞുശബ്ദവും ചേർക്കാറുണ്ടു്. അതു് ഓമനപ്പേരാകുന്നു.</note>
              <note xml:id="fn2.2.14" n="2.2.14" style="end"><ref target="#xfn2.2.14">[14]</ref> ഇതു പോർത്തുഗീസുകാർ വഴിയ്ക്കു ലഭിച്ച ഒരു
അറബിവാക്കാകുന്നു.</note>
            </noteGrp>
          </div>
          <!--end of "subsection 2.27.18/II.2.0"-->
        </div>
        <!--end of "section 2.27/II.2"-->
      </div>
      <!--end of "chapter 2.2/2"-->
      <!--END OF CHAPTER 2.2/2-->
      <div prev="2.2" type="chapter" n="2.3" xml:id="chp2.3">
        <head type="chaphead">ശ്രീ രാമാനുജൻ എഴുത്തച്ഛൻ</head>
        <head type="subhead">(തുടർച്ച)</head>
        <div type="lsection">
          <p style="noindent">മഹാത്മാക്കൾ സൂര്യചന്ദ്രമസ്സുകളെപ്പോലെ കാലകൃത്തുകളാണെന്നു്
സാധാരണ പറയാറുണ്ടു്. ഇതിൽ പരമാർത്ഥമില്ലെന്നില്ല. അവർ മഹാഗിരികൾ എന്നോണം
സ്വസ്വശിരസ്സുകളെ ഉയർത്തിപ്പിടിച്ചുകൊണ്ടു് നിമ്നശ്രോണിയിലുള്ള സാധാരണ ജനങ്ങൾക്കു താങ്ങായി
നില്ക്കുന്നു. ലോകത്തിനു ശ്രേയസ്കരങ്ങളായ സകല പ്രവണതകളും അവർൽനിന്നാണുത്ഭവിക്കുന്നതു്.
</p>
          <lg xml:id="lg2.3.1">
            <l> ‘യദ്യദാ ചരതിശ്രേഷ്ഠസ്തത്തദേവേതരോ ജനഃ</l>
            <l> സ യൽ പ്രമാണം കുരുതേ ലോകസ്തദനുവർത്തതെ.’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് ശ്രീകൃഷ്ണഭഗവാൻ അരുളിച്ചെയ്തിട്ടുള്ളതു് എത്രയോ പരമാർത്ഥമാകുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും അവരുടെ ആവിർഭാവത്തിനു കാലവും ഹേതുവായിരിക്കുന്നു.
അതുകൊണ്ടു് മഹാത്മാക്കളുടെ ചരിത്രം പൂർണ്ണമായി ഗ്രഹിക്കണമെങ്കിൽ അന്നത്തെ
കാലദേശസ്ഥിതികളെ പരിശോധിക്കാതിരിക്കാൻ തരമില്ല.
</p>
          <p style="indent">കേരളഭൂമി എല്ലാവിധത്തിലും ഒരു വീരപ്രസുവാണു്. കുമാരബുദ്ധൻ,
ശ്രീശങ്കരാചാര്യർ, കുലശേഖരാൾവാർ, ശ്രീ രാമാനുജനെഴുത്തച്ഛൻ എന്നീ പുണ്യപുരുഷന്മാരുടെ
ജനനീത്വം ഏതു രാജ്യത്തിനാണു് അഭിമാനകരമല്ലാത്തതു്? ഇവരിൽ കുമാരബുദ്ധൻ, ഗൌതമബുദ്ധന്റെ
ഒരു അവതാരമായി ഗണിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ബുദ്ധമതം ബ്രാഹ്മണമതത്തിൽ ലയിച്ചപ്പോൾ,
കുമാരബുദ്ധൻ വിസ്മൃതിയിലും ലയിച്ചുപോയി. അദ്ദേഹത്തിന്റെ വിഹാരമത്രേ ഇന്നു് ‘കുമാരകോവിൽ’ എന്ന
പേരിൽ അറിയപ്പെടുന്നതു്. ശ്രീശങ്കരാചാര്യർ പരമശിവന്റെയും കുലശേഖരാൾവാർ മഹാവിഷ്ണുവിന്റെയും
അവതാരങ്ങളായിരുന്നുവെന്നാണു് ഹിന്ദുക്കളുടെ വിശ്വാസം. കാലഗതികൊണ്ടു്, ഈ രണ്ടു് മഹാത്മാക്കളും
കേരളത്തിനു നഷ്ടപ്പെട്ടുപോയി. ഇന്നു് കുലശേഖരനെപ്പറ്റി അറിയാവുന്ന കേരളീയർ നന്നേ ചുരുങ്ങുന്നു.
അദ്ദേഹം തമിഴ് ദേശീയനായിരുന്നുവെന്നു സ്ഥാപിക്കുന്നതിനുപോലും ചില തമിഴർ ശ്രമിക്കുന്നുണ്ടു്.
അതുപോലെ തന്നെ അനാചാരങ്ങളെ പ്രതിഷ്ഠിച്ചു് മലയാളനാട്ടിനെ വാതുലാലയമാക്കിത്തീർത്ത ഒരു
ദുരാത്മാവെന്നനിലയിലാണു് ശ്രീശങ്കരൻ കേരളത്തിൽ പ്രതിഭാസിക്കുന്നതു്. ശ്രീശങ്കരനും
ശ്രീകുലശേഖരനും തങ്ങളുടെ ആധ്യാത്മികജ്ഞാനസമ്പത്തിനെ വിദേശീയർക്കു നൽകി കൃതകൃത്യതപൂണ്ടു.
കേരളത്തിൽ ജനിച്ചു്, കേരളീയരുടെ സുഖദുഃഖങ്ങളിൽ പങ്കുകൊണ്ടു്, കേരളത്തിനായി ആത്മജീവിതത്തെ
സമർപ്പിച്ച ശ്രീരാമാനുജൻ എഴുത്തച്ഛൻ നമ്മുടെ പ്രാണങ്ങൾക്കും പ്രാണനായിരിക്കുന്നതിൽ
അത്ഭുതപ്പെടാനെന്തുള്ളു? എഴുത്തച്ഛനിൽ മലയാളികളുടെ സർവസുഖക്ഷേമൈശ്വര്യങ്ങളും
അന്തർഭവിച്ചിരിക്കുന്നു. കേരളഭൂമി എഴുത്തച്ഛന്റെ മാതൃത്വം കൂടി വഹിച്ചപ്പോൾ പരമധന്യയായിത്തീർന്നു.
</p>
          <p style="indent">പന്ത്രണ്ടാം ശതകത്തിനും പതിനേഴാം ശതകത്തിനും ഇടയ്ക്കു ഭാരതഖണ്ഡം
ധർമ്മവിഷയകമായ പലേ ആന്ദോളനങ്ങൾക്കു രംഗഭൂവായിത്തീർന്നു. ശ്രീരാമാനുജാചാര്യർ,
ശ്രീചൈതന്യൻ, ബസവൻ, മധ്വാചാര്യർ, വിദ്യാരണ്യർ എന്നീ മഹാന്മാരുടെ ആവിർഭാവം ഈ
കാലഘട്ടത്തിലായിരുന്നു. ക്രൈസ്തവധർമ്മം, ഇസ്ലാംധർമ്മം മുതലായ വിദേശീയധർമ്മങ്ങൾ ക്രമേണ
ഭാരതഖണ്ഡത്തിൽ അടിയുറച്ചു. അവർ ശാന്തരായി മതപ്രചാരണം ചെയ്തുകൊണ്ടിരുന്നിടത്തോളംകാലം
ഹിന്ദുക്കളുടെ ഇടയ്ക്കു വലിയ ക്ഷോഭമൊന്നും ഉണ്ടായില്ല. എന്നാൽ പോർത്തുഗീസ്സുകാരുടെ ഭീകരമായ
മതപരിവർത്തനം അവരെ ഭയവിഹ്വലരാക്കിത്തീർത്തു. പന്ത്രണ്ടാംശതകത്തോടുകൂടി ആരംഭിച്ച
ജൈനമതപ്രബോധനവും അർദ്ധനിദ്രയിൽ ലയിച്ചിരുന്ന ഹൈന്ദവ ധർമ്മത്തെ ഉണർത്തുന്നതിനു
പര്യാപ്തമായിരുന്നു. ജൈനന്മാർക്കു സുന്ദരപാണ്ഡ്യന്റെ കാലംമുതല്ക്കു് തമിഴ്‌നാട്ടിൽ
‘ഇരിക്കപ്പൊറുതി’യില്ലാതെയായെങ്കിലും, കന്നടദേശം അവർക്കു അഭയംനൽകി.
പന്ത്രണ്ടാംശതകത്തിന്റെ ആരംഭത്തിൽ അവർക്കു എങ്ങനെയോ ഒരു ഉണർച്ച ഉണ്ടായെന്നു്
അക്കാലത്തുത്ഭവിച്ച ജൈന സാഹിത്യത്തിൽനിന്നു ഗ്രഹിക്കാം. രാമചന്ദ്രചരിതം (1105)
അഗ്ഗലനിർമ്മിതമായ ചന്ദ്രപ്രഭാപുരാണം (1189) ജന്നവിരചിതമായ അനന്തനാഥപുരാണം (1209)
ഗുണവർമ്മകൃതമായ പുഷ്പദന്തപുരാണം (1235), മധുരനിർമ്മതമായ ധർമ്മനാഥപുരാണം (1385)
ഇവയൊക്കെ കന്നടദേശത്തുണ്ടായവയത്രേ. ഈ ജൈനമതപ്രവാഹം കേരളത്തേയും
സ്പർശിക്കാതിരുന്നില്ല.
</p>
          <p style="indent">പന്ത്രണ്ടാംശതകത്തിൽ വൈഷ്ണവ ശൈവമതങ്ങൾക്കും അഭൂതപൂർവമായ
ഉണർച്ചയുണ്ടായി. ശ്രീരാമാനുജാചാര്യർ ജീവിച്ചിരുന്നതു് 1107-നും 1137-നും മദ്ധ്യേ ആയിരുന്നുവെന്നു മുമ്പു
പ്രസ്താവിച്ചിട്ടുണ്ടല്ലോ. അദ്ദേഹമായിരുന്നു വൈഷ്ണവമതത്തെ പുരനുജ്ജീവിപ്പിച്ചതു്. അസംഖ്യം
ജൈനന്മാരെ അദ്ദേഹം വൈഷ്ണവമതാനുയായികളാക്കി. രാമാനുജാചാര്യരുടെ ഉപദേശങ്ങളും ഗ്രന്ഥങ്ങളും
സംസ്കൃതഭാഷയിലായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ ശിഷ്യന്മാർ ദേശഭാഷ വഴിക്കു് ധർമ്മതത്വങ്ങൾ
പ്രചരിപ്പിക്കാൻ ശ്രമിച്ചു. ഈ വിഷയത്തിൽ വംഗദേശീയനായ രാമാനന്ദന്റെ പേരു പ്രത്യേകം
സ്മരണീയമാകുന്നു. രാമാനന്ദശിഷ്യപരമ്പരയിൽ കബീർദാസ്, തുളസീദാസൻ തുടങ്ങിയ നിരവധി
ദേശഭാഷാകവികൾ ഉൾപ്പെട്ടിരുന്നു. തമിഴ് ഭാഷയിലും ഇക്കാലത്തു ഉണ്ടായിട്ടുള്ള വൈഷ്ണവഗ്രന്ഥങ്ങൾക്കു
അവസാനമില്ല. കന്നടത്തിൽ കുമാരവ്യാസൻ ‘ഗഡഗിന ഭാരതവും’ (1508-1530) കുമാരവാല്മീകി
‘തൊറവെ’ രാമായണവും ‘നിത്യാത്മശുകാ’ഭിധാനനായ വിഠലനാഥൻ ഭാഗവതവും രചിച്ചു.
മധ്വാചാര്യരുടെ ആവിർഭാവത്തോടുകൂടി വൈഷ്ണവദാസന്മാർ എന്നപേരോടുകൂടിയ ഒരു കൂട്ടം ഭിക്ഷുക്കൾ
ശ്രീകൃഷ്ണകഥകളെ ഭാഷാഗാനങ്ങളായി രചിച്ചു് പാടിക്കൊണ്ടു നടന്നതിനാൽ ശ്രീകൃഷ്ണാരാധനയ്ക്കു
പൂർവാധികം അഭിവൃദ്ധിയുണ്ടായി. ഡാക്ടർ മോഗലിങ് എന്ന പാതിരി ഏകദേശം നാനൂറോളം
കന്നടപ്പാട്ടുകൾ ശേഖരിച്ചു പ്രസിദ്ധപ്പെടുത്തീട്ടുണ്ടു്. വിഠലദാസൻ, വെങ്കിടദാസൻ, വിജയദാസൻ,
പുരന്ദരദാസൻ, കനകദാസൻ എന്നിങ്ങനെ അനേക ഗായകകവികൾ, കന്നടത്തിൽ വൈഷ്ണവഗാനങ്ങൾ
രചിച്ചു. ഈ ഭാഗവതന്മാരിൽ വിവിധജാതിക്കാർ ഉൾപ്പെട്ടിരുന്നു. കനകദാസൻ ഒരു
വേടനായിരുന്നെങ്കിലും, പരമഭാഗവതനായിരുന്ന ഇദ്ദേഹത്തിന്റെ മോഹനതരംഗിണി, കൃഷ്ണചരിത്രം,
വിഷ്ണുഭക്തിസാരം ഇവയെപ്പറ്റി കന്നടദേശക്കാർക്കു വളരെ ബഹുമാനമുണ്ടു്. എന്നാൽ പുരന്ദരദാസന്റെ
ഭക്തിരസായനരൂപങ്ങളായ ഗാനങ്ങൾ, രാഗാദിരോഗശമനത്തിനു ഒരു കൈകണ്ട
ഔഷധംതന്നെയാണു്.
</p>
          <p style="indent">പന്ത്രണ്ടാംശതകത്തിൽ കമ്പരിൽനിന്നു തമിഴർക്കും ഒരു രാമായണം സിദ്ധിച്ചു.
നന്ദപ്പകൃതമായ തെലുങ്ക് മഹാഭാരതവും ആ ശതകത്തിൽതന്നെയാണുണ്ടായതു്.
</p>
          <p style="indent">വംഗദേശീയരിൽ രാമാനന്ദശിഷ്യപരമ്പര അതി വിപുലമായിരുന്നു. അവർ
ഉത്തരഭാരതം മുഴുവനും രാമഭക്തി പ്രചരിപ്പിച്ചു. വിവിധജാതീയരായ ഈ ഗായക കവികളിൽ കബീർദാസ്
ഉർദ്ദുവിലും, തുളസീദാസ് വ്രജഭാഷയിലുമാണു് ഗാനങ്ങൾ രചിച്ചതു്. തുളസിയുടെ രാമചരിതമാനസം
ഏഷ്യാ ഭൂഖണ്ഡത്തിലെ വിശിഷ്ടതമമായ നാലുഗ്രന്ഥങ്ങളിൽ ഒന്നാകുന്നു. ശ്രീവല്ലഭ മതസ്ഥാപകനായ
വല്ലഭാചാര്യരുടെ ശിഷ്യനായ ‘സൂർദാസ്’ ഹിന്ദിയിൽ ‘സൂർ സാഗരം’ എന്ന ഗ്രന്ഥം രചിച്ചു് ശ്രീകൃഷ്ണാരാധന
പ്രചരിപ്പിച്ചതും ഇക്കാലഘട്ടത്തിലായിരുന്നു. കുരുടനെങ്കിലും ജ്ഞാനദൃഷ്ടികൊണ്ടു് ഈ മഹാകവി
ശ്രീകൃഷ്ണനെ കണ്ടിരുന്നുവെന്നു പ്രസ്തുതകാവ്യത്തിലേ ഏതു ഭാഗവും നല്ലപോലെ വിളിച്ചുപറയുന്നു.
കവിത്വശക്തിയിൽ അദ്ദേഹം തുളസീദാസനെപ്പോലും അതിശയിക്കുന്നുവെന്നു നിസ്സംശയം പറയാം.
</p>
          <p style="indent">ശ്രീചൈതന്യൻ പതിനാറാം ശതകത്തിൽ ശ്രീകൃഷ്ണാരാധനയ്ക്കു ഒരു പുതിയ
ജീവൻ നൽകി. അദ്ദേഹം ഭാരതഖണ്ഡം ഒട്ടുക്കു നടന്നു ശ്രീകൃഷ്ണാരാധനയുടെ മാഹാത്മ്യത്തെ
വെളിപ്പെടുത്തി. ചൈതന്യദേവൻ കേരളത്തിലും വന്നിട്ടുണ്ടു്.
</p>
          <p style="indent">പതിനേഴാം ശതകത്തിന്റെ ആരംഭത്തിലാണു് മഹാരാഷ്ട്ര കവികുലതിലകനും
ജാത്യാ ശൂദ്രനും ആയ ‘തുക്കാറാംജി’ ‘അഭംഗസ്തവങ്ങൾ’ രചിച്ചതു്. അദ്ദേഹം കൃഷ്ണഭക്തന്മാരിൽ
അഗ്രഗണ്യനായിരുന്നു. അതേ ശതകത്തിൽതന്നെ ശ്രീധരൻ എന്ന കവി ഭാഗവതപുരാണവും മറാട്ടിയിൽ
തർജ്ജമചെയ്തു. ഉറിയാഭാഷയിലും ഇതേ കാലത്തു ജഗന്നാഥകൃതമായ ഒരു ഭാഗവതവും
ബലരാമനിർമ്മിതമായ ഒരു രാമായണവും സരളാദാസവിരചിതമായ ഒരു ഭാരതവും
ഉണ്ടായതായിക്കാണുന്നു.
</p>
          <p style="indent">പതിനഞ്ചാംശതകത്തിന്റെ ആരംഭത്തിൽ കാശീരാമദാസ് മഹാഭാരതവും
അതിനോടടുത്തു് കൃത്തിവാസൻ രാമായണവും വംഗഭാഷാഗാനങ്ങളായിച്ചമച്ചു. അവയെ ഇന്നും
വംഗദേശീയർ ഭക്തിപൂർവം പാടിക്കൊണ്ടിരിക്കുന്നു.
</p>
          <p style="indent">ശൈവമതത്തിനും ഇതേ കാലത്തു ഒരു നവജീവനുദിച്ചു. തമിഴിൽ
മാണിക്കവാചകരുടെ തിരുവാചകത്തെത്തുടർന്നു അതിമനോഹരങ്ങളായ ശൈവഗാനങ്ങൾ ഒട്ടുവളരെ
ഉണ്ടായിട്ടുണ്ടു്. ജ്ഞാനസംബന്ധർ, അപ്പർ, സുന്ദരർ ഇവരെല്ലാം ശിവാരാധകന്മാരായിരുന്നു.
കന്നടത്തിൽ പന്ത്രണ്ടാംശതകത്തിന്റെ ഉത്തരാർദ്ധത്തോടുകൂടി ബസവൻ എന്നൊരാൾ
വീരശൈവമതത്തെ പുനരുജ്ജീവിപ്പിച്ചു. അദ്ദേഹം കലച്ചൂരി രാജാവായ ബിജ്ജലന്റെ
മന്ത്രിയായിരുന്നതിനാൽ പ്രസ്തുതമതത്തെ പ്രചരിപ്പിക്കുന്നതിനു് നിഷ്പ്രയാസം സാധിച്ചുവെന്നു പറയാം.
ലിംഗായിത മതഗ്രന്ഥങ്ങളായ ഷട്സ്ഥലവചനം, കാലജ്ഞാനവചനം, മന്ത്രഗോപ്യം, ഘടചക്രവചനം,
രാജയോഗവചനം മുതലായ ഗദ്യകൃതികളെല്ലാം ബസവകൃതങ്ങളാണെന്നു വിശ്വസിക്കപ്പെട്ടിരിക്കുന്നു.
പതിന്നാലാം ശതകത്തിൽ ബസവപുരാണവും പതിനഞ്ചാം ശതകത്തിൽ മഹാബസവ പുരാണവും
രചിക്കപ്പെട്ടു. ലിംഗായതന്മാർ ഇന്നും മൈസൂർ തുടങ്ങിയ കന്നട ദേശങ്ങിളിൽ ധാരാളമുണ്ടു്.
</p>
          <p style="indent">വംഗദേശത്തിലാണു് ശിവാരാധനയ്ക്കു കൂടുതൽ ശക്തി ലഭിച്ചതു്. പതിനാറാം
ശതകത്തിനു ശേഷം അവിടെ ശൈവമതക്കാരുടെ സംഖ്യ പൂർവാധികം വർദ്ധിച്ചു.
</p>
          <p style="indent">ശൈവവൈഷ്ണവമതങ്ങൾ തമ്മിലുണ്ടായ മത്സരം ഭീകരമായിരുന്നെങ്കിലും,
വിദേശീയ ധർമ്മങ്ങളുടെ ആക്രമണം അവയെ യോജിപ്പിക്കുന്നതിനു വളരെ സഹായിച്ചു. തൽഫലമായി
പല ദിക്കുകളിൽ ഹരിഹര ക്ഷേത്രങ്ങൾ ഉണ്ടാവുന്നതിനിടയായിട്ടുണ്ടു്.
</p>
          <p style="indent">ഇസ്ലാംമതം ഇതിനിടയ്ക്കു് ദക്ഷിണേന്ത്യയിൽ ഒരു വിധം വ്യാപിച്ചു
കഴിഞ്ഞിരുന്നു. ബിജപ്പൂർ, ഗോൽക്കൊണ്ട എന്നീ രാജ്യങ്ങൾ മഹമ്മദീയരുടെ കീഴിലായിരുന്നതിനാൽ,
ഇസ്ലാംമതത്തിനു ദക്ഷിണഭാരതത്തിലും പ്രചുരപ്രചാരമുണ്ടാകാനിടവന്നു. എന്നാൽ രാജാക്കന്മാരിൽ
പലരും വിശാലഹൃദയന്മാരായിരുന്നതുകൊണ്ടു്, ഹിന്ദുക്കളും മഹമ്മദീയരും വളരെ
സൌഹാർദ്ദപൂർവമാണു് തങ്ങളിൽ പെരുമാറിവന്നതു്. റായിച്ചൂർയുദ്ധത്തിൽ ബീജപ്പൂർ സൈന്യം വിജയ
നഗരാധിപതിയാൽ പരാജിതമായതിനു ശേഷവും ഈ രണ്ടു വർഗ്ഗക്കാർ പരസ്പരം സ്നേഹപൂർവമാണു്
വർത്തിച്ചു വന്നതെന്നു കാണുന്നു. മഹമ്മദീയ സന്യാസിമാർക്കു് ദക്ഷിണേന്ത്യാരാജാക്കന്മാർ
കരമൊഴിവായി വസ്തുക്കൾ ദാനം ചെയ്കയും പള്ളികൾ പണിയിച്ചു കൊടുക്കയും ചെയ്തുവന്നു എന്നുള്ളതിന്നു
രേഖകൾ ഉണ്ടു്. ഇങ്ങനെഒക്കെ ഇരുന്നാലും ഈ വിദേശീയമതത്തിന്റെ പ്രചാരം വൈദികധർമ്മത്തിനെ
ഒന്നു് ഉണർത്തി വിടുന്നതിനും വളരെ സഹായിച്ചുകാണണം. പോർത്തുഗീസ്സുകാർ മൃഗീയമായവിധത്തിൽ
മതപ്രചാരണ ജോലികൂടിത്തുടങ്ങിയപ്പോൾ ഹിന്ദുക്കൾ നല്ലപോലെ ഉണർന്നുവെന്നേയുള്ളു.
</p>
          <p style="indent">കേരളം സഹ്യാദ്രി പർവതത്താൽ തെന്നിന്ത്യയിൽ നിന്നു്
വേർതിരിക്കപ്പെട്ടിരിക്കുന്നുവെങ്കിലും, ചോളപാണ്ഡ്യാദി രാജാക്കന്മാർ കൂടെക്കൂടെ കേരളത്തെ
ആക്രമിച്ചുകൊണ്ടാണിരുന്നതു്. കൊല്ലവർഷം ഒൻപതാം ശതകംവരെ ദക്ഷിണതിരുവിതാംകൂറിന്റെ
പ്രധാനമായ ഒരു ഭാഗം തമിഴർക്കു് കീഴടങ്ങിയിരുന്നുവെന്നു ഇപ്പോൾ തെളിയുന്നുണ്ടു്. അതുകൊണ്ടു്
കേരളത്തിനു വെളിയിൽ ഉണ്ടായ ധർമ്മപ്രബോധനങ്ങൾ കേരളീയരേ സ്പർശിക്കാതിരുന്നില്ല.
അതിനാലത്രേ പന്ത്രണ്ടാംശതകത്തിനും പതിന്നാലാം ശതകത്തിനും ഇടയ്ക്കു നമ്മുടെ നാട്ടിലും
ഭഗവദ്ഭക്ത്യുത്തേജകങ്ങളായ ഗ്രന്ഥങ്ങൾ ഉണ്ടാവാനിടയായതു്. ചെറുശ്ശേരി നമ്പൂരിമുതൽക്കു
എഴുത്തച്ഛന്റെ കാലംവരെയുള്ള പ്രധാന കൃതികളിൽ ഭൂരിഭാഗവും വൈഷ്ണവഗ്രന്ഥങ്ങളാകുന്നു. ചെറുശ്ശേരി
തുടങ്ങിയതു എഴുത്തച്ഛൻ പൂരിപ്പിച്ചുവെന്നേയുള്ളു. അതല്ലാതെ, അക്കാലത്തു് മലയാളികൾ
അക്ഷരജ്ഞാനം ഇല്ലാത്ത ഒരു കൂട്ടരായിരുന്നെന്നും പൂർണ്ണമായ അക്ഷരമാലപോലും
അവർക്കില്ലായിരുന്നെന്നും പറയുന്നതു് പരമാബദ്ധമാണു്.
</p>
        </div>
        <!--end of "section 3.0/II.3"-->
        <div type="section" xml:id="sec3.1" n="3.1">
          <head type="sechead">എഴുത്തച്ഛന്റെ ജീവിതകാലം</head>
          <p style="noindent">എഴുത്തച്ഛന്റെ ജീവചരിത്രത്തെപ്പറ്റി വളരെയൊന്നും നമുക്കു അറിഞ്ഞുകൂട.
ജീവിതകാലത്തേ സംബന്ധിച്ചുപോലും വലിയ അഭിപ്രായവ്യത്യാസങ്ങളുണ്ടു്. അദ്ദേഹത്തിന്റെ ജനനദശ
അറുനൂറാം നൂറ്റാണ്ടിനിടയ്ക്കായിരുന്നുവെന്നാണു് കേരളകൌമുദീകർത്താവു പറഞ്ഞിരിക്കുന്നതു്. ഗുണ്ടർട്ടു,
ബർണ്ണൽ തുടങ്ങിയ പശ്ചാത്യ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ അദ്ദേഹത്തിന്റെ ജീവിതകാലം
ക്രിസ്ത്വാബ്ദം പതിനേഴാം ശതകത്തിലാണു്. മി. പി. ഗോവിന്ദപ്പിള്ളയാകട്ടേ ഇങ്ങനെ പറയുന്നു:
</p>
          <p style="indent">“മേല്പത്തൂർ നാരായണഭട്ടതിരിയുടെ യൌവനകാലത്തു എഴുത്തച്ഛനു
മദ്ധ്യവയസ്സായിരുന്നു. ഈ ഭട്ടതിരിപ്പാട്ടിലെ പ്രധാന കവിതയായ നാരായണീയം കുറതീർത്തതു് 762
വൃശ്ചികം 28-നു ആകുന്നു എന്നു് അതിൽ ഒടുവിലത്തെ ശ്ലോകത്തിൽ ‘ആയുരാരോഗ്യസൌഖ്യം’ എന്ന
കലികൊണ്ടു നിശ്ചയിക്കാം. ഉത്തരദേശത്തുനിന്നും ഒരു വിരാഗി ബ്രാഹ്മണൻ അദ്ധ്യാത്മമൂലരാമായണം
അമ്പലപ്പുഴ രാജാവിന്റെ അടുക്കൽകൊണ്ടുവന്നതു് 787-ാമതു കൊല്ലം തുടങ്ങുന്ന
ചിങ്ങമാസത്തിലാണെന്നും അന്നത്തെ കലി ‘പവിത്രകരഃസൂര്യഃ’ എന്നാണെന്നും അദ്ധ്യാത്മമൂലത്തിന്റെ
വ്യാഖ്യാനം കട്ടയാട്ടു ഗോവിന്ദമേനോൻ മലയാള അക്ഷരത്തിൽ തർജമ ചെയ്തിട്ടുള്ളതിൽ കാണുന്നു.
അതിനാൽ എഴുത്തച്ഛന്റെ കാലം 700-നും 800-നും മദ്ധ്യേ തന്നെ ആയിരിക്കണം.”
</p>
          <p style="indent">എഴുത്തച്ഛൻ ശ്രീമന്നാരായണ ഭട്ടതിരിയുടെ സമകാലികനായിരുന്നു എന്നുള്ള
സംഗതി സർവസമ്മതമാകയാൽ, ഭട്ടതിരിയുടെ കാലം അറിഞ്ഞാൽ, എഴുത്തച്ഛന്റെ കാലവും ഏകദേശം
നിർണ്ണയിക്കാം. ഭട്ടതിരിയുടെ കാലം ഖണ്ഡിതമായി അറിവാൻ മാർഗ്ഗമുണ്ടുതാനും നെടുമ്പയിൽ
കൃഷ്ണനാശാൻ എന്ന പ്രസിദ്ധ ദൈവജ്ഞന്റെ വക ഒരു ഗ്രന്ഥവരിയിൽ, ഭട്ടതിരി ജനിച്ചതു് 735–ാം ആണ്ടും
മരിച്ചുതു് 841-ലും ആയിരുന്നുവെന്നു വ്യക്തമായി പറഞ്ഞിരിക്കുന്നു. കൃഷ്ണനാശാന്റെ കൃതിയായി എന്റെ
കൈവശമുള്ള ആറന്മുള സ്ഥലപുരാണത്തിൽ ഭട്ടതിരിയേയും മറ്റും പറ്റി ഇപ്രകാരം പ്രസ്താവിച്ചിട്ടുമുണ്ടു്.
</p>
          <lg xml:id="lg2.3.2">
            <l> “രാമനെന്നെല്ലാടവും വിശ്രുതമായിട്ടഭി-</l>
            <l> രാമനാമാശാസിതാവെന്നുള്ള കീർത്തിയോടും</l>
            <l> ഗുരു ദൈവജ്ഞന്മാർക്കും ഗുരുഭൂതനാമെന്റെ</l>
            <l> ഗുരുവാം പിതാവിന്റെ ചരണാംബുജം വന്ദേ.</l>
            <l> ഗുരുവിൻഗുരു വ്യാഘ്രമുഖമന്ദിരവാസി</l>
            <l> ഗുരുകാരുണ്യശാലിതന്നെയും വണങ്ങുന്നേൻ.</l>
            <l> തൽഗുരുഭൂതനായിട്ടെത്രയും മനീഷിയായ്,</l>
            <l> ഹൃദ്ഗതഭാവജ്ഞനായ് ഗണിതത്ത്വജ്ഞനായ്,</l>
            <l> താഴാതെ കീർത്തിയോടും നാവായിക്കുളത്തുള്ളോ-</l>
            <l> രാഴാതിപ്രവരനാം ഗുരുവേ വന്ദിക്കുന്നേൻ.</l>
            <l> ആയവൻതന്റെ ഗുരുഭൂതനായുള്ളദേഹ-</l>
            <l> മായതമതികളാൽ പൂജിതനായുള്ളവൻ,</l>
            <l> കോലത്തുനാട്ടിൽ കൃപാണിക്കരപ്പൊതുവാള</l>
            <l> ക്കാലത്തെഗ്ഗണിതജ്ഞന്മാരിൽ വച്ചഗ്രേസരൻ,</l>
            <l> എന്നുടെ ഗുരുവിന്റെ ഗുരുവിൻ ഗുരുഭൂതൻ</l>
            <l> തന്നുടെഗുരുവാകും തൽപദം വണങ്ങുന്നേൻ.</l>
            <l> പൊതുവാളിന്റെ ഗുരുവച്യുതപ്പിഷാരടി</l>
            <l> അതിമാനുഷനവൻ സകലവിദ്യാത്മകൻ,</l>
            <l> അമ്പത്തിമൂന്നുവയസ്സിരട്ടിയിരുന്നുള്ള</l>
            <l> മേല്പത്തൂർ പട്ടേരിക്കും ഗുരുവായുള്ളദേഹം. </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ ഗുരുപരമ്പരയെ ഒരു പട്ടികയായി ചേർക്കുന്നു.
</p>
          <p style="indent">മറ്റുചില വിവരങ്ങളും ഗ്രന്ഥവരിയിൽ കാണുന്നുണ്ടു്.
</p>
          <list rend="numbered">
            <item n="1">762–ാം ആണ്ടു് വൃശ്ചികം 28-ാംനു ഞായറാഴ്ചയും കൃഷ്ണചതുർദ്ദശിയും കൂടിയ ദിവസം
ഗുരുവായൂർ ഇരുന്നു് നാരായണീയം ഉണ്ടാക്കി. ആയുരാരോഗ്യസൌഖ്യമെന്നു് അന്നത്തെക്കലി.
‘കാമാസന്നസ്സഃ’ എന്നു് അന്നത്തേ വാക്യം. ‘ഗ്ലൌരാർദ്ധോയം പൂജ്യഃ’ വാക്യധ്രുവം. സായകഃ
സംക്രമധ്രുവം.
</item>
            <item n="2">786–ാം ആണ്ടു് മിഥുനം ൨൨-ാംനു ഭാരതപ്പുഴ പെരുകി. അന്നത്തേക്കലി,


<lg xml:id="lg2.3.3"><l> “നദീപുഷ്ടിരസഹ്യാനു നഹ്യസാരം പയോജനി;</l><l> നിജാൽ കുടീരാൽ സായാഹ്നേ നഷ്ടാർത്ഥാഃ പ്രയയുർജ്ജനാഃ” </l></lg><!--end of "verse"-->



<p style="noindent">എന്നു പേരിട്ടു.
</p>
</item>
            <item n="3">791–ാം ആണ്ടു് മകരമാസം 27-ാനു ‘സർവസ്വം’ ഉണ്ടാക്കിത്തുടങ്ങി. മീനം ൩-ാം തീയതി
കുറതീർത്തു.
<p style="indent">ഈ ഗ്രന്ഥവരിയെ നമുക്കു പൂർണ്ണമായി വിശ്വസിക്കാം.</p></item>
          </list>
          <p style="indent">ഇനി ഇവരിൽ പ്രായക്കൂടുതൽ ആർക്കാണെന്നാണു് നോക്കാനുള്ളതു്.
ഭട്ടതിരിയുടെ യൌവനകാലത്തു എഴുത്തച്ഛനു മദ്ധ്യവയസ്സായിരുന്നുവെന്നാണു് ഭാഷാചരിത്രകാരൻ
അഭിപ്രായപ്പെട്ടിരിക്കുന്നതു. നേരെ മറിച്ചും ചിലർ പറയുന്നുണ്ടു്.
</p>
          <p style="indent">മി. ഗോവിന്ദപ്പിള്ളയുടെ അഭിപ്രായത്തെയാണു് അധികം ആളുകൾ
സ്വീകരിച്ചിരിക്കുന്നതു്. എന്നാൽ അവരാരും തങ്ങളുടെ ഊഹത്തിനു് ആധാരമായ തെളിവുകൾ
എടുത്തുകാണിച്ചിട്ടില്ലെന്നു വ്യസനപൂർവം പറയേണ്ടിയിരിക്കുന്നു. മി. ഗോവിന്ദപ്പിള്ളയ്ക്കു ഈ വിഷയത്തിൽ
വളരെ നോട്ടക്കുറവു കാണുന്നുമുണ്ടു്. നമുക്കു് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ പലേ
വീക്ഷണകേന്ദ്രങ്ങളിൽ നിന്നു പരിശോധിച്ചു നോക്കാം.
</p>
          <p style="indent">എഴുത്തച്ഛൻ രാമായണം രചിച്ചതു് 787-നു ശേഷമാണെന്നും അന്നു്
അദ്ദേഹത്തിനു് മദ്ധ്യവയസ്സായിരുന്നുവെന്നും അദ്ദേഹം ഒരിടത്തു പറഞ്ഞുകാണുന്നു. ഈ അഭിപ്രായം
സംഗതമല്ലെന്നു നിഷ്പ്രയാസം തെളിയിക്കാം. 787-ൽ ഭട്ടതിരിക്കു തന്നേ അമ്പത്തിരണ്ടു വയസ്സുണ്ടായിരുന്നു.
ആ സ്ഥിതിക്കു് എഴുത്തച്ഛൻ പടുവൃദ്ധനായിരിക്കണ്ടേ?
</p>
          <p style="indent">കടിയങ്കുളം ശുപ്പു മേനവൻ എന്നൊരു കവിയേപ്പറ്റി പറയുന്നിടത്തു് ഇങ്ങനെ
കാണുന്നു:
</p>
          <p style="indent">“പാലക്കാട്ടു താലൂക്കിൽ പൊൽപ്പള്ളിയിൽ കടിയംകുളത്തുവീട്ടിൽ
ശുപ്പുമേനവന്റെ ജനനം ൯൨൦–ാം ആണ്ടിടയ്ക്കത്രേ.”
</p>
          <p style="indent">കാവേരി മാഹാത്മ്യത്തിൽ “പേരായിരത്തിലേറ്റം പേരാളും തിരുനാമം” എന്ന
പദത്താലും, തേനാരിമാഹാത്മ്യത്തിൽ “പേരായിരത്തിലേറ്റം പേരിയന്നീടും ഗുരു” എന്ന പദം കൊണ്ടും
സൂചിപ്പിച്ചുകാണുന്ന ഗുരു ഒന്നു തന്നെ. അദ്ദേഹം സൂര്യനാരായണൻ എഴുത്തച്ഛന്റെ ശിഷ്യനാകുന്നു.
</p>
          <p style="indent">ശുപ്പുമേനോന്റെ പരമഗുരു സൂര്യനാരായണൻ എഴുത്തച്ഛനായിരുന്നു
എന്നുള്ളതിനു സംശയമില്ല.
</p>
          <lg xml:id="lg2.3.4">
            <l> സൂര്യനാരായണാചാര്യാന്തേവാസീന്ദ്രന്മാരിൽ</l>
            <l> പേരായിരത്തിലേറ്റം പേരിയന്നീടും ശ്രീമാൻ<hi style="snum">ഗുരുനാഥൻ.</hi> </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നുള്ള പ്രസ്താവം നോക്കുക. എന്നാൽ ശുപ്പുമേനവന്റെ മറ്റൊരു ഗുരുവായ
രാഘവപ്പിഷാരടിയുടെ ജനനം ൯൧൦–ാം ആണ്ടിടയ്ക്കാണു്. ‘പേരായിരത്തിലേറ്റം പേരിയന്നീടുന്ന’
അജ്ഞാതനാമാവായഗുരുവിനു വാദത്തിനുവേണ്ടി ഒരു മുപ്പതുവയസ്സുകൂടി ഉണ്ടായിരുന്നുവെന്നു
സമ്മതിക്കാം. അപ്പോൾ അദ്ദേഹത്തിന്റെ ജനനം ൮൮൦–ാം ആണ്ടായിരുന്നുവെന്നു വരും. പരമഗുരുവിനു്
അദ്ദേഹത്തിനേക്കാൾ കൂടിയപക്ഷം ൬൦ വയസ്സുപ്രായമുണ്ടായിരുന്നു എന്നു വന്നാൽ തന്നെയും ആ
എഴുത്തച്ഛന്റെ ജനനം ൮൨൦-നു അപ്പുറം പോകയില്ല. സൂര്യനാരായണനു ൧൬ വയസ്സു പ്രായമുള്ളപ്പോൾ
രാമാനുജൻ എഴുത്തച്ഛൻ സമാധിസ്ഥനായെന്നാണല്ലോ മി. ഗോവിന്ദപ്പിള്ള അഭിപ്രായപ്പെട്ടിട്ടുള്ളതു്. ആ
സ്ഥിതിക്കു് അതു ൮൩൬–ാം ആണ്ടിനിപ്പുറം ആയിരിക്കാനേ തരമുള്ളു. സൂര്യനാരായണനെഴുത്തച്ഛനും
അദ്ദേഹത്തിന്റെ ശിഷ്യന്റെ ശിഷ്യനും തമ്മിൽ ൧൨൦ കൊല്ലത്തെ അന്തരം ഒരിക്കലും വരികയില്ല.
അതുകൊണ്ടു് മി. ഗോവിന്ദപ്പിള്ളയുടെ ഈ അഭിപ്രായം ഗുണ്ടർട്ടിന്റേയും, ലോഗൻ സായ്പിന്റേയും
അഭിപ്രായത്തിനു ഉപോൽബലകമായിട്ടാണു് പര്യവസാനിച്ചിരിക്കുന്നതു്.
</p>
          <p style="indent">ഇനി നമുക്കു് മറ്റൊരു വീക്ഷണകേന്ദ്രത്തിൽ നിന്നു കൊണ്ടു നോക്കാം.
എഴുത്തച്ഛന്റെ ഗുരുക്കന്മാരിൽ ഒരാൾ ഒരു ശ്രീനീലകണ്ഠനായിരുന്നുവെന്നു നമുക്കു
ഹരിനാമകീർത്തനത്തിൽനിന്നു ഗ്രഹിക്കാം. ഈ ശ്രീനിലകണ്ഠനും പൂന്താനത്തിന്റെ ഗുരുവായ ശ്രീ
നീലകണ്ഠനും ഒരാൾ ആയിരിക്കാൻ ഇടയുണ്ടെന്നും അദ്ദേഹം മനുഷ്യാലയ ചന്ദ്രികയിൽ സംസ്തുതനായ
ശ്രീ നീലകണ്ഠനിൽനിന്നു ഭിന്നനായിരിക്കാൻ സാംഗത്യമില്ലെന്നും അന്യത്ര പറഞ്ഞിട്ടുണ്ടല്ലോ. അദ്ദേഹം
നാരായണീയാദി ചമ്പുക്കളുടെ കർത്താവായ നീലകണ്ഠകവി തന്നെ ആണെന്നു വന്നാൽ എഴുത്തച്ഛന്റെ
കാലനിർണ്ണയം സുഗമമായിത്തീരും. കഴിഞ്ഞ അദ്ധ്യായം അച്ചടിച്ചു തീർന്നപ്പോൾ കിട്ടിയ ഒരു രേഖയിൽ
നിന്നും നാരായണീയകർത്താവു് ഒരു ശില്പാഗമജ്ഞൻ കൂടി ആയിരുന്നുവെന്നു ഒരു അഭ്യൂഹത്തിനു വഴി
ലഭിച്ചിരിക്കുന്നു. ഈ രേഖ തൃപ്പൂണിത്തുറെ സന്താന ഗോപാലകൃഷ്ണക്ഷേത്രത്തിന്റെ അകത്തേ
പ്രകാരത്തിൽ ശ്രീകോവിലിനു് അഭിമുഖമായി കൊടുത്തിട്ടുള്ളതാണത്രേ. അതിൽനിന്നു ഒരു പദ്യം
ഉദ്ധരിക്കാം.
</p>
          <p style="indent">സ്വസ്തി,
</p>
          <lg xml:id="lg2.3.5">
            <l> “ലക്ഷ്മീഗ്രാമവരാത്സനാമഗുണിനാ ശ്രീരാമവർമ്മാഭിധേ-</l>
            <l> നാനായ്യ പ്രഭുണാ മുകുന്ദകരുണാ സഞ്ചോദിതേനാന്തികം</l>
            <l> സംസൽ കല്പിതധന്യ…കൃതിഃപൂർണ്ണത്രയീമംഗല-</l>
            <l> ക്ഷേത്രം കൃഷ്ണശിലാനിബദ്ധമകരോൽ ശ്രീനീലകണ്ഠഃകൃതീ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അദ്ദേഹം ഒരു കവികൂടി ആയിരുന്നു എന്നു ഈ രേഖയിൽ നിന്നു
കാണുന്നുണ്ടു്. പ്രസ്തുതപദ്യത്തിൽ പറഞ്ഞിരിക്കുന്ന ശ്രീരാമവർമ്മ തമ്പുരാൻ കാശിയ്ക്കെഴുന്നള്ളിയ
തമ്പുരാനായിരിക്കണം. അവിടുന്നു് ‘പൂർണ്ണത്രയീമംഗലക്ഷേത്രം കൃഷ്ണശിലാനിബദ്ധ’മാക്കി ചെയ്ത ശേഷം
അതിന്റെ പണി നടത്തിയ ശ്രീനീലകണ്ഠനോടു് തൽക്ഷേത്രമാഹാത്മ്യത്തെ പുരസ്കരിച്ചു് ഒരു
ചമ്പുനിർമ്മിക്കുന്നതിനു് ആജ്ഞാപിച്ചതായ്വരാം. തൽക്കവി ഒരു ശില്പാഗമജ്ഞൻകൂടി ആയിരിക്കുന്നു
എന്നുള്ള സംഗതിയാണു് നമ്മുടെ ഊഹത്തിനു ആണിയായി നില്ക്കുന്നതു്. ശിവപര്യായമായ നീലകണ്ഠൻ
എന്നു പേരും അദ്ദേഹം ശിവദ്വിജനായിരുന്നു എന്നു സൂചിപ്പിക്കുന്നു. ഈ ഊഹം സംഗതമാണെങ്കിൽ,
അദ്ദേഹത്തിന്റെ ശിഷ്യനായ എഴുത്തച്ഛന്റെ കാലം നിർണ്ണയിക്കാൻ പ്രയാസമില്ല.
</p>
          <lg xml:id="lg2.3.6">
            <l> “വിദ്യാവല്ലഭ നീലകണ്ഠസുകവേ! ചെല്ലൂരനാഥോദയം</l>
            <l> ഹൃദ്യപണ്ടുകൃതം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന പദ്യഖണ്ഡത്തിൽനിന്നു്, കവി തെങ്കൈലനാഥോദയം രചിക്കുന്നതിനു്
വളരെ കാലത്തിനു മുമ്പാണു് ചെല്ലൂരനാഥോദയം നിർമ്മിച്ചിട്ടുള്ളതെന്നു വ്യക്തമാകുന്നു. അല്ലെങ്കിൽ
‘പണ്ടു്’ എന്ന ക്രിയാവിശേഷണം പ്രയോഗിക്കുമായിരുന്നില്ല. തെങ്കൈലനാഥോദയം
വീരകേരളവർമ്മതമ്പുരാന്റെ ആജ്ഞാനുസാരം 776-നു ശേഷം രചിച്ചതാണെന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ.
ചെല്ലൂരനാഥോദയം നേരെ മറിച്ചു് രാമവർമ്മതമ്പുരാന്റെ കിരീടധാരണത്തോടു് അടുത്തു് അതായ്തു് 740–ാം
ആണ്ടിടയ്ക്കു് ഉണ്ടാക്കിയതായ്വരാം. അങ്ങനെ ആണെങ്കിൽ അദ്ദേഹത്തിന്റെ ജനനം 700–ാം
ആണ്ടിനപ്പുറമാവാൻ ഇടയില്ല. ഗുരുശിഷ്യന്മാർക്കു കുറഞ്ഞപക്ഷം 25 കൊല്ലത്തെ അന്തരം കല്പിച്ചാൽ,
എഴുത്തച്ഛന്റെ ജനനം എട്ടാം ശതകത്തിന്റെ ദ്വിതീയപാദത്തിനു മുമ്പാവുകയില്ലെന്നു സിദ്ധിക്കുന്നു.
</p>
          <p style="indent">ഇനി ചിറ്റൂർ ഗുരുമഠത്തിലെ രേഖകളെ പരിശോധിച്ചുനോക്കാം. അവയുടെ
കൂട്ടത്തിൽ നാലു പദ്യങ്ങൾ കാണുന്നുണ്ടു്.
</p>
          <lg xml:id="lg2.3.7">
            <l> “ആചാര്യഃപ്രഥമം നദീം വനമിദം ദൃഷ്ട്വാ…പ്രാപ്തവാൻ</l>
            <l> നദ്യാസ്തീര…വസതിം നിശ്ചിത്യ ശിഷ്യൈസ്സമം.</l>
            <l> ലബ്ധ്വാതദ്വനമത്ര ദേശപതിഭിശ്ഛിത്വാ…</l>
            <l> ‘രാമാനന്ദപുരാ’ഭിധം ദ്വിജഗൃഹൈർ ഗ്രാമം ചകാരാലയൈഃ. <hi style="snum">1</hi></l>
          </lg>
          <lg xml:id="lg2.3.8">
            <l>
പൂർവേചിഞ്ചാഖ്യകുല്യാവരുണദിശി തഥാ പത്രചര്യാപഥാന്തം</l>
            <l> യാമ്യേനദ്യുത്തരാദുത്തരദിശിനിധനക്രോഡകേദാരകാന്തം</l>
            <l> അസ്മിൻ ദേശേ മഹാത്മാ…ജന…സൂര്യനാരായണാഖ്യഃ</l>
            <l> സമ്പദ്വേശ്മാധിനാഥാദുദകമ…ജ…ഹ കാരുണ്യസിന്ധുഃ. <hi style="snum">2</hi></l>
          </lg>
          <lg xml:id="lg2.3.9">
            <l>
രാമാനന്ദാഗ്രഹാരേ പ്രഥമമിഹശിവം സാംബമൂർത്തിം സവർഗ്ഗം</l>
            <l> സാക്ഷാദ്വിഷ്ണും ച രാമം ദ്വിജകുലനിപുണൈ…സൂര്യഃ</l>
            <l> –ദ്ധ്നാ–ന്തം സസർപ്പിഃ സധനഗൃഹഗണം ഭൂസുരേഭ്യോദദൌ–</l>
            <l> നാകസ്യാനൂനസൌഖ്യം ധ്രുവമിതിമനനസ്യാസ്പദം ഭൂമി…<hi style="snum">3</hi></l>
            <l> </l>
          </lg>
          <!--end of "verse"-->
          <p style="noindent">മൂന്നാമത്തെ പദ്യത്തിൽ കാണുന്ന ‘നാകസ്യാനൂനസൌഖ്യം’
കലിദിനമാണെന്നു് സരസകഥാകൃത്തായ മി. സി. എസ്സു്. ഗോപാലപ്പണിക്കർ, ചിറ്റൂർ മഠത്തിൽനിന്നു
പ്രചരിപ്പിച്ച ഒരു ലഘുപത്രികയിൽ പ്രസ്താവിച്ചിട്ടുള്ളതു് സ്വീകാരയോഗ്യമായിരിക്കുന്നില്ല. അതു് എഴുത്തച്ഛൻ
729-ൽ ചെയ്ത ഭൂദാനത്തെ രേഖപ്പെടുത്തുന്നു എന്നാണു് അദ്ദേഹത്തിന്റെ അഭിപ്രായം. പ്രസ്തുതപദ്യം
സൂര്യനാരായണൻ നടത്തിച്ച സാംബശിവാദിപ്രതിഷ്ഠകളേയും ഭൂദാനത്തെയും ആണു് വിവരിക്കുന്നതു്.
സാക്ഷാൽ എഴുത്തച്ഛന്റെ പേരു സൂര്യനാരായണൻ എന്നായിരുന്നു എന്നു വിചാരിക്കുന്ന കാര്യം വളരെ
പ്രയാസവുമാണു്. അതേ പദ്യത്തിൽ കാണുന്ന ‘ദധ്നാത്യന്നം സസർപ്പിഃ’ കലിദിനമാണെന്നു പറയുന്നവരും
ഉണ്ടു്. ആ അഭിപ്രായം സ്വീകരിക്കുന്നപക്ഷം രാമാനുജൻ എഴുത്തച്ഛന്റെ കാലം ഗുണ്ടർട്ടു് പറയും പോലെ
ക്രിസ്താബ്ദം പതിനേഴാംശതകത്തിലാണെന്നു വരും. ചിലർ ഗുണ്ടർട്ടിന്റെ അഭിപ്രായത്തെ തള്ളികളഞ്ഞിട്ടു്
ഈ മതത്തെ സ്വീകരിക്കുന്നതു കൂറേ അത്ഭുതമായിരിക്കുന്നു. ശുപ്പുമേനോൻ തേനാരി മാഹാത്മ്യം എഴുതിയ
കാലത്തു് സൂര്യനാരായണൻ എഴുത്തച്ഛന്റെ അന്തേവാസികളിൽ ഒരുവനായ അജ്ഞാതനാമാവു് രാമാദി
ശിഷ്യന്മാരോടുകൂടി ജീവിച്ചിരുന്നു എന്നു വന്നാലും ഇല്ലെങ്കിലും, ആ വിശിഷ്ടപുരുഷന്റെ ജനനം ഒൻപതാം
ശതകത്തിന്റെ തൃതീയപാദത്തിനു അപ്പുറം ആയിരിക്കാൻ ഇടയില്ല. അങ്ങനെ ആകുമ്പോൾ
സൂര്യനാരായണൻ എഴുത്തച്ഛന്റെ കാലം ഒൻപതാംശതകത്തിനു് അപ്പുറം പോകയില്ലെന്നു വിശേഷിച്ചു
പറയേണ്ടതില്ലല്ലോ? രാമാനുജൻ എഴുത്തച്ഛൻ അന്ത്യസമാധി അടയുന്ന കാലത്തു്
സൂര്യനാരായണാചാര്യർക്കു കുറഞ്ഞപക്ഷം പതിനാറുവയസ്സെങ്കിലും ഉണ്ടായിരുന്നുവെന്നു വന്നാൽ
രാമാനുജാചാര്യരുടെ കാലം 750-നും 825-നും മദ്ധ്യേ ആയിരുന്നുവെന്നു വരും. അതിനു മുമ്പായിരുന്നു എന്നു
വിചാരിക്കാൻ ഒരു നിവൃത്തിയും ഇല്ല.
</p>
        </div>
        <!--end of "section 3.1/II.3"-->
        <div type="section" xml:id="sec3.2" n="3.2">
          <head type="sechead">എഴുത്തച്ഛന്റെ ജാതി</head>
          <p style="noindent">രാമാനുജൻ ചക്കാല നായരായിരുന്നു എന്നാണു് ഐതിഹ്യം. ഏതു
ജാതിയിൽപ്പെട്ട ആളായിരുന്നാലും, ആ പുണ്യപുരുഷൻ സർവജനസംപൂജ്യനായ ഒരു
യോഗീശ്വരനായിരുന്നു എന്നുള്ളതിനു സംശയം ഇല്ല. അദ്ദേഹത്തിന്റെ തിരുനാമസ്മരണമാത്രത്താൽ
അസ്മാദൃശന്മാർ രോമാഞ്ചകഞ്ചുകിതരായി ഭവിക്കുന്നു. ആ ദിവ്യഗുരുവിന്റെ ചരണസരോജത്തിലെ
മഞ്ജൂപരാഗസ്പർശം ഏൽക്കുവാൻ ഭാഗ്യമുണ്ടായ തുഞ്ചൻ പറമ്പിലെ മണൽത്തരികൾ പോലും
ശിരസ്സിലണിയുന്നതു പരമശ്രേയോനിദാനമാണെന്നാണു് മലയാളികളുടെ വിശ്വാസം. ആ സ്ഥിതിക്കു്
അദ്ദേഹത്തിന്റെ ജാതിയേപ്പറ്റി അന്വേഷിക്കേണ്ട ആവശ്യമേ നമുക്കില്ല. അദ്ദേഹം മനുഷ്യജാതിയായ
സുരദ്രുമത്തിൽ ഉദിച്ച ഒരു സുരഭിലകുസുമമായിരുന്നു എന്നു വിചാരിച്ചാൽ മതി. എന്നുവരികിലും
അദ്ദേഹത്തിനേപ്പറ്റി പറഞ്ഞുവരുന്ന ഐതിഹ്യങ്ങൾ തന്നേ, അദ്ദേഹം ചക്കാലനായരായിരുന്നോ
എന്നുള്ള വിഷയത്തിൽ പ്രബലമായ സംശയം ജനിപ്പിക്കുന്നുണ്ടെന്നു പറയേണ്ടിയിരിക്കുന്നു.
ചക്കാലനായന്മാരുടെ തൊഴിൽ ശൂദ്രനായന്മാരുടെ ദാസ്യവൃത്തിയേക്കാൾ ഉൽകൃഷ്ടവും സ്വതന്ത്രവും
ആയിരുന്നെങ്കിലും പുരാതനകാലങ്ങളിൽ ആയുധവൃത്തിയും കൃഷിയും ഒഴിച്ചുള്ള സകല തൊഴിലുകളും
നികൃഷ്ടമായിട്ടാണു് ഗണിക്കപ്പെട്ടിരുന്നുത്. ശൂദ്രനായന്മാരെ കിരിയത്തു നായന്മാരും സ്വരൂപക്കാരും
പുച്ഛിച്ചു വന്നിരുന്നു. ചക്കാലനായന്മാർക്കു വിശേഷിച്ചു് ക്ഷേത്രപ്രവേശം അനുവദിച്ചിരുന്നുമില്ല.
അടുത്തകാലത്താണു് അവർക്കു ക്ഷേത്രപ്രവേശം ആകാമെന്നു് ഒരു വിധിയുണ്ടായതു്. എന്നാൽ
എഴുത്തച്ഛനാകട്ടെ ക്ഷേത്രപ്രവേശം ഉണ്ടായിരുന്നുവെന്നാണല്ലോ ഐതിഹ്യം. അദ്ദേഹം
ശിശുപ്രായത്തിൽ ക്ഷേത്രദർശനം ചെയ്യാറുണ്ടായിരുന്നെന്നും ‘അപ്പോഴൊക്കെ നമ്പൂരിമാർ
വേദോച്ചാരണം ചെയ്യുന്നതുകേട്ടു്, കാടു് കാടു്’ എന്നു പറയാറുണ്ടായിരുന്നെന്നും, അതു കേട്ടു് കാര്യം
മനസ്സിലാക്കിയ ഓതിക്കോൻ മന്ത്രം ജപിച്ചു കൊടുത്തു് അദ്ദേഹത്തിനെ മൂകനാക്കിയെന്നും ഇന്നും
മലയാളികൾ വിശ്വസിച്ചു വരുന്നു. നാലമ്പലത്തിനുള്ളിൽ കടക്കാതെ വേദോച്ചാരണം
കേൾക്കുന്നതെങ്ങനെ? ആട്ടില്ലാത്ത ചക്കാലവന്മാരുടെ കൂട്ടത്തിൽപ്പെട്ട ആളായതുകൊണ്ടു് എഴുത്തച്ഛനു
ക്ഷേത്രപ്രവേശം ഉണ്ടായിരുന്നു എന്നു് വാദിക്കുന്ന പക്ഷവും മറ്റൊരു ഐതിഹ്യം ആ വാദത്തിനു
ബാധകമായി നില്ക്കുന്നു. എഴുത്തച്ഛൻ ചെമ്പകശ്ശേരി രാജാവിനോടു് അപേക്ഷിച്ചു് അമ്പലപ്പുഴക്കു
വടക്കോട്ടുള്ള ചക്കുകൾ പറിപ്പിച്ചു കളഞ്ഞുവെന്നു ഒരു കഥയുണ്ടല്ലോ. ഇങ്ങനെ പൂർവാപരവിരുദ്ധങ്ങളായ
ഐതിഹ്യങ്ങളെ അടിസ്ഥാനപ്പെടുത്തി എഴുത്തച്ഛന്റെ ജാതി നിർണ്ണയിക്കാവുന്നതല്ല. സ്പർദ്ധാലുക്കളിൽ
ചിലർ അദ്ദേഹത്തിനെ ചക്കാലനായർ എന്നു വിളിച്ചു പുച്ഛിക്കാറുണ്ടായിരുന്നുവെന്നു മാത്രമേ ഇത്തരം
കഥകളിൽനിന്നു നാം ഗ്രഹിക്കേണ്ടതായിട്ടുള്ളു. അതുകൊണ്ടു് അദ്ദേഹം എഴുത്താശാന്മാരുടെ
വർഗ്ഗത്തിൽപ്പെട്ട ആളായിരുന്നുവെന്നേ നമുക്കു ഖണ്ഡിതമായി അറിയാവൂ. എഴുത്താശാന്മാർക്കു
പുരാതനകാലത്തു മറ്റു നായന്മാരോളം കുലീനത്വം കല്പിക്കാറില്ലാതിരുന്നതിനാൽ, ചില നമ്പൂരിമാർ
എഴുത്തച്ഛനെ ചക്കാലവൻ എന്നുവിളിച്ചു ആക്ഷേപിക്കാറുണ്ടായിരുന്നിരിക്കാം. അതല്ലാതെ ‘ജാതി
നാമാദികൾക്കല്ല ഗുണഗണം’ എന്നു പാടിയ പരമസാത്വികനായ കവി ആത്മാഭിമാനവിജൃംഭിതനായി
നാടുതോറും നടന്നു് ചക്കു പറിപ്പിച്ചു കളഞ്ഞിട്ടു് അനേകം സാധുക്കളുടെ കാലക്ഷേപമാർഗ്ഗം ഇല്ലാതാക്കി
എന്നു വിശ്വസിക്കുന്ന കാര്യം കുറേ പ്രയാസമാണു്. എന്നു മാത്രമല്ല ചെമ്പകശ്ശേരി രാജാവിന്റെ കല്പന
അനുസരിച്ചു് മറ്റുനാട്ടുകാരും ചക്കു പിഴുതുകളയുമായിരുന്നോ എന്ന കാര്യം സന്ദിഗ്ദ്ധവുമാകുന്നു.
</p>
        </div>
        <!--end of "section 3.2/II.3"-->
        <div type="section" xml:id="sec3.3" n="3.3">
          <head type="sechead">എഴുത്തച്ഛന്റെ ജനനവും ബാല്യദശയും</head>
          <p style="noindent">എഴുത്തച്ഛന്റെ മാതാപിതാക്കന്മാരെപ്പറ്റി നമുക്കു യാതൊന്നും
അറിഞ്ഞുകൂടെന്നു വ്യസനപൂർവം പറയേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ ജനനത്തെപ്പറ്റി ചില കഥകൾ
പറയാറുള്ളതു് തീരെ അടിസ്ഥാനരഹിതമാണെന്നു ആർക്കും നിഷ്പ്രയാസം ഗ്രഹിക്കാം.
</p>
          <p style="indent">വടക്കേ മലയാളത്തുകാരനായ ഒരു മലയാളബ്രഹ്മണൻ
തിരുവനന്തപുരത്തുനിന്നും മുറജപം കഴിഞ്ഞു് വഞ്ചിമാർഗ്ഗം വെട്ടത്തുനാട്ടിൽവന്നു ചേർന്നു. അദ്ദേഹം
അസാമാന്യ വ്യുൽപ്പന്നനും ജ്യൌതിഷിയും ആയിരുന്നത്രേ. രാത്രി അസമയം ആകയാൽ അദ്ദേഹം അന്നു്
അവിടെ എവിടെയെങ്കിലും കഴിച്ചുകൂട്ടണമെന്നു വിചാരിച്ചു് ഒരു ചക്കാലനായരുടെ വീട്ടിൽ കയറിക്കിടന്നു.
ആ വീട്ടിൽ ഒരു വൃദ്ധയും പുത്രിയും മാത്രമേ ഉണ്ടായിരുന്നുള്ളു. അവർ അദ്ദേഹത്തിനെ യഥായോഗ്യം
സൽക്കരിച്ചു് കിടക്കാൻ ഒരു സ്ഥലവും കൊടുത്തിട്ടു് നിദ്രയെ പ്രാപിച്ചു. രാത്രിയിൽ അവർ ഉണർന്നു
നോക്കിയപ്പോൾ നമ്പൂരി സ്വസ്ഥനല്ലാത്തവിധത്തിൽ വെളിയിലിറങ്ങി നക്ഷത്രങ്ങൾ നോക്കുന്നതും
പിന്നീടു് കേറിക്കിടക്കുന്നതും കണ്ടുപോലും. തത്സമയം പുത്രി അദ്ദേഹത്തിന്റെ അടുക്കൽചെന്നു് ഈ
ജാഗരണത്തിനുള്ള ഹേതു ചോദിച്ചുവെന്നും അത്യുത്തമനായ ഒരു പുത്രൻ ജനിക്കാനുള്ള യോഗം
നഷ്ടമാകാൻ പോകുന്നതിനെപ്പറ്റി താൻ ദുഃഖിക്കയാണെന്നു് അയാൾ മറുപടി പറഞ്ഞുവെന്നും, അപ്പോൾ
അവൾ ആ പുത്രസന്താനത്തെ തനിക്കു നൽകണമെന്നു് അഭ്യർത്ഥിച്ചുവെന്നും മറ്റുമാണു് ഒരു കഥ. ഈ
ഐതിഹ്യം ആപാദചൂഡം അസംബന്ധമായിരിക്കുന്നു. <ref xml:id="xfn2.3.1" target="#fn2.3.1" type="noteAnchor">[1]</ref> മുറജപം ഇല്ലാതിരുന്ന കാലത്തു്
നമ്പൂരി മുറപത്തിനു പോയതും, വഞ്ചിമാർഗ്ഗം സഞ്ചരിക്കുന്നതിനു സൌകര്യമില്ലാതിരുന്ന ഒരു കാലത്തു്
അയാൾ വള്ളം വഴി തൃക്കണ്ടിയൂർ വന്നു ചേർന്നതും, ബ്രാഹ്മണരുടെ ഗൃഹം ധാരാളമുണ്ടായിരുന്നിട്ടും
അവിടെങ്ങും കേറിക്കിടക്കാതെ ഒരു ചക്കാലനായരുടെ വീട്ടിൽ രാത്രി കഴിച്ചുകൂട്ടാമെന്നുവെച്ചതും,
നക്ഷത്രം നോക്കാൻ അയാൾ എഴുന്നേറ്റ സമയത്തുതന്നെ ചക്കാലയുവതി ഉറക്കത്തിൽനിന്നുണർന്നു്
അവിടെ വന്നുചേർന്നതും, എല്ലാം അത്ഭുതമത്ഭുതമത്ഭുതമേ! എന്ന മട്ടിലിരിക്കുന്നു.
</p>
          <p style="indent">വേറൊരു കൂട്ടർ നമ്പൂരിയുടെ സ്ഥാനത്തു് ഒരു പട്ടരേ പ്രവേശിപ്പിച്ചിരിക്കുന്നു. മറ്റു
സംഗതികളിൽ ഇരുപാട്ടുകാരും യോജിക്കുന്നുണ്ടു്. ഒരു നമ്പൂരിയെ ചക്കാലവീട്ടിൽ പ്രവേശിപ്പിക്കുന്നതു
ഭംഗിയല്ലെന്നു കണ്ടിട്ടു്, എന്തിനും തയ്യാറുള്ള ഒരു പട്ടരെ അങ്ങോട്ടേയ്ക്കുവിട്ടവർ ആരായിരുന്നാലും
മലയാളബ്രാഹ്മണരെപ്പറ്റി ഭക്തിയുള്ളവരായിരിക്കണം.
</p>
          <p style="indent">വെട്ടത്തുനാട്ടുകാർ പറയാറുള്ള ഐതിഹ്യത്തിൽ അല്പം വ്യത്യാസം
ഉണ്ടെന്നേയുള്ളു. നമ്പൂരി കേറിക്കിടന്നതു് തൃക്കണ്ടിയൂർ ക്ഷേത്രത്തിനടുത്തുള്ള ‘തട്ടാരമ്പറമ്പത്തു്’ എന്ന ഒരു
മൂസ്സിന്റെ ഗൃഹത്തിലായിരുന്നത്രേ. അവിടെ ദാസിയായി താമസിച്ചിരുന്ന ചക്കാലയുവതി, അസ്വസ്ഥനായി
നക്ഷത്രം നോക്കിക്കൊണ്ടിരുന്ന നമ്പൂരിയുടെ അടുക്കൽ ചെന്നു് ആ അസ്വസ്ഥതയുടെ കാരണം
ചോദിക്കയും വിവരം എല്ലാം ഗ്രഹിച്ചപ്പോൾ ആ സന്താനം തനിക്കു നൽകാൻ കനിവുണ്ടാകണമെന്നു
പ്രാർത്ഥിക്കയും ചെയ്തുവെന്നാണു് വെട്ടത്തുനാട്ടിലെ ഐതിഹ്യം.
</p>
          <p style="indent">എന്തായിരുന്നാലും ഈ മാതിരി അപവാദങ്ങൾ കെട്ടിച്ചമച്ച പാപിഷ്ഠന്മാർ
നിത്യനരകം അനുഭവിച്ചു കഷ്ടപ്പെടുകതന്നെ ആയിരിക്കണം. എഴുത്തച്ഛനെപ്പോലുള്ള ദിവ്യപുരുഷന്മാർ
ജീവിതശുദ്ധിയില്ലാത്ത കുടുബങ്ങളിൽ ജനിക്കയേ ഇല്ല. അദ്ദേഹത്തിനേക്കാൾ ധിഷണാശക്തിയും
കവനചാതുരിയും ഉള്ളവർ നീചകുടുംബത്തിൽ ജനിച്ചുവെന്നു വരാവുന്നതാണു്. എന്നാൽ എഴുത്തച്ഛൻ
പടുധിഷണനായ ഒരു കവി മാത്രമായിരുന്നില്ലെന്നു നാം ഓർക്കേണ്ടതാകുന്നു. അദ്ദേഹം
ലോകശ്രേയസ്സിനുവേണ്ടി ആത്മജീവിതത്തെ സമർപ്പിച്ച ഒരു പരമയോഗിയായിരുന്നു. പക്ഷേ
മാതാപിതാക്കന്മാരുടെ ഗുണങ്ങൾ സന്താനങ്ങളിൽ പകരേണമെന്നില്ലെന്നു വാദിക്കുന്നവരും
ഉണ്ടായേക്കാം. ‘അച്ഛൻ ആന കേറിയാൽ മകന്റെ ആസനത്തിൽ തഴമ്പുകാണുകയി’ല്ലെന്നു ഒരു
പഴമൊഴിയും ഉണ്ടല്ലോ. എന്നാൽ കേവലം വാച്യാർത്ഥത്തെസംബന്ധിച്ചിടത്തോളം ആ പഴമൊഴി
പരമാർത്ഥമാണെന്നു് സമ്മതിക്കാം. സ്വജീവിതകാലത്തു ആപാദിതമായ വിശിഷ്ടഗുണങ്ങൾ തന്റെ
സന്താനങ്ങളിലേക്കു സംക്രമിക്കയില്ലെന്നു മിക്ക പ്രാണിശാസ്ത്രജ്ഞന്മാരും പറയുന്നുണ്ടു്. എന്നാൽ
പൂർവികന്മാരുടെ ആത്മികജീവിതം നമ്മെ ബാധിക്കയില്ലെന്നു പറയുന്ന കാര്യം കുറേ ആലോചിച്ചു
വേണ്ടതാണു്. നമ്മുടെ മാനസികലോകം ബഹിർല്ലോകത്തിന്റെ ഒരു പ്രതിബിംബം മാത്രമാണെന്നും മുമ്പു്
ഇന്ദ്രിയപ്രത്യക്ഷീഭാവമുണ്ടായിട്ടില്ലാത്ത യാതൊന്നും മനസ്സിൽ കാണുന്നതല്ലെന്നും ലാക്കു് മുതലായ
തത്വശാസ്ത്രജ്ഞന്മാർ വാദിച്ചിട്ടുണ്ടെങ്കിലും, ഗാൽട്ടോണിയന്മാരുടെ അന്വേഷണഫലമായി
വംശപാരമ്പര്യത്തിന്റെ അഖണ്ഡശക്തി ഏറെക്കുറെ സ്ഥാപിതമായിട്ടുണ്ടു്. ഹിന്ദുക്കളെ
സംബന്ധിച്ചിടത്തോളം സംസ്കാരം എന്നൊന്നു് ഉണ്ടെന്നു സമ്മതിക്കാത്തവർ ചുരുക്കവുമാകുന്നു.
സൽസംഗത്താൽ ദുർവാസനകളെ അകറ്റിനിർത്താൻ സാധിച്ചേക്കാം. തുളസീദാസജി
അരുളിച്ചെയ്തിട്ടുള്ളതുപോലെ,
</p>
          <lg xml:id="lg2.3.10">
            <l> “ധൂമ ഉത ജഇസഹജ കടുആഈ</l>
            <l> അഗരുപ്രസംഗ സുഗന്ധ ബസാഈ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">“ധൂമം അഗരുപ്രസംഗത്താൽ സുഗന്ധിതമായിട്ടു് അതിന്റെ
നൈസർഗ്ഗികമായ കടുതയെ കൈവെടിയുന്നു.” എന്നാലും അഗരുസംസർഗ്ഗം വിടുന്ന മാത്രയിൽ അതു
പൂർവദശയെ പ്രാപിക്കുന്നുണ്ടല്ലോ. തുളസി തന്നെ വേറൊരിടത്തു പറഞ്ഞിട്ടുള്ളതു ഇങ്ങനെ ആകുന്നു.
</p>
          <lg xml:id="lg2.3.11">
            <l> “ഖലഉ കരഹിം ഭലപാഇ സുസംഗ്രു</l>
            <l> മിടഇ ന മലിന സുഭാഉ അഭാഗ്രു” </l>
          </lg>
          <!--end of "verse"-->
          <p style="noindent">“ഖലന്മാരും സത്സംഗശക്തിയാൽ സൽക്കർമ്മം ചെയ്യുന്നു. എന്നാൽ
അവരുടെ മലിനസ്വഭാവം ഒരിക്കലും അവരെ നിശ്ശേഷം വിട്ടുമാറുന്നില്ല.”
</p>
          <p style="noindent">എഴുത്തച്ഛൻ ബാല്യദശമുതൽക്കേ സംസാരസുഖങ്ങളെ കൈവെടിഞ്ഞു്
തപശ്ചര്യ അനുഷ്ഠിച്ചതായിട്ടാണു് നമ്മുടെ അറിവു്. അദ്ദേഹത്തിനെ ദുർവികാരങ്ങൾ തീണ്ടുകപോലും
ചെയ്തിട്ടില്ല. അങ്ങനെയുള്ള ഒരു വിശിഷ്ടപുരുഷന്റെ മാതൃഭാവം ലഭിക്കുന്നതിനു് ഭാഗ്യമുണ്ടായ സ്ത്രീരത്നം
സുശീലയും സാധ്വിയും ആയിരുന്നിരിക്കണമെന്നു് നിസ്സംശയം പറയാം. ശിശുവിന്റെ
സ്വഭാവരചനാവിഷയത്തിൽ മാതാവാണു് കൂടുതൽ ശക്തി പ്രയോഗിക്കുന്നതു്. എത്രയോ ശിശുക്കളുടെ
സദ്വാസനകൾ മാതൃജനങ്ങളുടെ ദുശ്ശീലംകൊണ്ടു് ക്ഷയം പ്രാപിച്ചുപോകുന്നു. നേരെ മറിച്ചു് എഴുത്തച്ഛന്റെ
മാതാവു് തന്റെ ശിശുവിന്റെ ശ്രേയസ്സിനുവേണ്ടി നിരന്തരം സനിഷ്കർഷം പ്രവർത്തിച്ചു വന്നുവെന്നുള്ളതിനു
ഐതിഹ്യങ്ങളും അദ്ദേഹത്തിന്റെ പിൽക്കാല ജീവിതവും സാക്ഷ്യം വഹിക്കുന്നു. ഇങ്ങനെ ഇരിക്കെ
എഴുത്തച്ഛന്റെ ജനനത്തിൽ കളങ്കം ആരോപിക്കാൻ ഒരുമ്പെട്ടവർ, ഒരു നിലയിൽ ‘ആത്മവൽ
സർവഭൂതങ്ങളേയും ദർശി’ക്കുന്നവർതന്നെ.
</p>
          <p style="indent">എഴുത്തച്ഛനെ ഗർഭം ധരിച്ച കാലത്തു് അദ്ദേഹത്തിന്റെ മാതാവു്
എതിഹ്യങ്ങളിൽ കാണുമ്പോലെ ഒരു കന്യക ആയിരുന്നെങ്കിൽ എഴുത്തച്ഛനു് ‘വിദുഷാമഗ്രേസരനായ ഒരു
അഗ്രജൻ എങ്ങനെ ഉണ്ടായി?’ ആ ജ്യേഷ്ഠനെ അദ്ദേഹം രാമായണത്തിൽ എത്ര ഭക്തിപൂർവം
സ്മരിച്ചിരിക്കുന്നു.
</p>
          <p style="indent">രാമാനുജപ്പൈങ്കിളിയുടെ പിതാവു് ഹരിനാമകീർത്തനത്തിൽ
സംസ്മരിക്കപ്പെട്ടിരിക്കുന്ന ശ്രീനീലകണ്ഠഗുരുവാണെന്നു ചിലർ വിശ്വസിക്കുന്നു. തിരുമംഗലത്തു <ref xml:id="xfn2.3.2" target="#fn2.3.2" type="noteAnchor">[2]</ref>
ശ്രീനീലകണ്ഠൻ മൂസ്സതു് ചെമ്പകശേരിയ്ക്കൊ തൃപ്പൂണിത്തുറയ്ക്കൊ പോയിട്ടു് മടങ്ങുംവഴി എഴുത്തച്ഛന്റെ
ജന്മദേശമായ തൃക്കണ്ടിയൂരിലെ ക്ഷേത്രത്തിനു സമീപം തട്ടാരമ്പറമ്പിൽ മൂസ്സതിന്റെ ഗൃഹത്തിൽ കേറി
താമസിക്കയും എഴുത്തച്ഛന്റെ മാതാവായിത്തീർന്ന സുശീലയെ യദൃച്ഛയാ കണ്ടു്
അനുരക്തനായിത്തീരുകയും അന്നത്തെ മര്യാദ അനുസരിച്ചു് അവരെ വിവാഹം കഴിക്കയും ചെയ്തു എന്നു
വരാവുന്നതാണു്. ആ വിവാഹത്തിന്റെ പ്രഥമസന്താനം ‘വിദുഷാം അഗ്രേസരനായ’ ജ്യേഷ്ഠനും
രണ്ടാമത്തെ സന്താനം എഴുത്തച്ഛനും ആയിരുന്നു എന്നു വരാം. എന്നാൽ ഇങ്ങനെ ഒരു ഊഹത്തിനും
ബാധകമായി നിൽക്കുന്ന ചില സംഗതികൾ കാണുന്നു. രാമായണത്തിൽ വിദുഷാമഗ്രേസരനായ
ജ്യേഷ്ഠനെ ഭക്തിപൂർവം സ്മരിച്ച കവി അദ്ദേഹത്തിനെക്കാൾ വിദ്വാനായ തന്റെ പിതാവിനെ പേർപറഞ്ഞു
സ്തുതിക്കാതെ വിട്ടുകളയുമായിരുന്നോ? അതുകൊണ്ടു് എഴുത്തച്ഛന്റെ പിതാവു് സാമാന്യം വിദ്യാഭ്യാസം
മാത്രം സിദ്ധിച്ചിട്ടുണ്ടായിരുന്ന ഒരു നായരായിരുന്നു എന്നാണു് എനിക്കു തോന്നുന്നതു്. അദ്ദേഹത്തിനു് ഒരു
സഹോദരിയും ഉണ്ടായിരുന്നു എന്നു തോന്നുന്നു. ചിന്താരത്നം തന്റെ മരുമകളെ പഠിപ്പിക്കുന്നതിനായി
അദ്ദേഹം രചിച്ചതായിട്ടാണല്ലോ അറിവു്.
</p>
        </div>
        <!--end of "section 3.3/II.3"-->
        <div type="section" xml:id="sec3.4" n="3.4">
          <head type="sechead">എഴുത്തച്ഛന്റെ ജനനസ്ഥലം</head>
          <p style="noindent">എഴുത്തച്ഛന്റെ ജനനീജനകന്മാരെപ്പറ്റി നമുക്കു പരിച്ഛിന്നമായ ഒരു വിവരവും
ലഭിച്ചിട്ടില്ലെങ്കിലും ജന്മഭൂമിയേപ്പറ്റി പൂർണ്ണമായ അറിവുണ്ടു്. തുഞ്ചൻപറമ്പു് കേരളീയർക്കു
വൃന്ദാവനംപോലെ പാവനമായി ഇന്നും വിളങ്ങുന്നു. ആ പുരയിടം ബ്രിട്ടീഷ് മലബാറിൽ
പൊന്നാനിത്താലൂക്കിന്റെ ഒരു അംശമായ തൃക്കണ്ടിയൂർ എന്ന സ്ഥലത്താണു് സ്ഥിതിചെയ്യുന്നതു്.
അവിടെ ഇപ്പോൾ ഒരു ഗുരുമഠവും അതിനോടുചേർന്നു് ഒരു കുളവും കിണറും കാണ്മാനുണ്ടു്. കുളത്തിൽ
വേനൽകാലത്തു് ജലം കാണുകയേ ഇല്ല. എന്നാൽ കിണറ്റിന്റെ സ്ഥിതി അങ്ങനെ അല്ല. അതിലേ ജലം
ഒരുകാലത്തും വറ്റുകയില്ലത്രേ. രാമാനുജാചാര്യരുടെ ആരാധനാവിഗ്രഹങ്ങളും നാരായവും മറ്റും അതിൽ
കിടപ്പുണ്ടെന്നാണു് ജനങ്ങളുടെ വിശ്വാസം. കുളത്തിന്റെ സമീപത്തായി നില്ക്കുന്ന കാഞ്ഞിരവൃക്ഷത്തെ
അന്നാട്ടുകാർ ഇന്നും പൂജിച്ചുവരുന്നു. അതിന്റെ ചുവട്ടിൽ ഇരുന്നാണത്രേ എഴുത്തച്ഛൻ
ധ്യാനംനടത്തിവന്നതു്. അതുകൊണ്ടു് അതിന്റെ ഇലയ്ക്കു കയ്പുരസംപോലും ഇല്ലെന്നു ആളുകൾ പറയുന്നു.
ഏതായിരുന്നാലും ഇലകളൊക്കെ പറിച്ചു തിന്നുതീർത്തു കഴിഞ്ഞിരിക്കുന്നുപോലും. ഇപ്പോഴും അതിന്റെ
ചുവട്ടിൽ വിളക്കുവെയ്പുനടത്തിവരുന്നുമുണ്ടു്. തുഞ്ചൻപറമ്പിലെ മണ്ണിനും മാഹാത്മ്യം കല്പിച്ചുവരുന്നു.
സമീപസ്ഥന്മാർ അവിടത്തെ മണ്ണുകൊണ്ടുപോയിട്ടാണു് വിജയദശമിദിവസം വിദ്യാരംഭം നടത്താറുള്ളതു്.
ഇത്ര വിശേഷപ്പെട്ട ഈ സ്ഥലത്തു് തിരുവീതാകൂർ, കൊച്ചി, കോഴിക്കോടു് മുതലായ രാജ്യങ്ങളിലെ
അധിപതികൾ ചേർന്നു് ശരിയായ ഒരു സ്മാരകം സ്ഥാപിക്കാഞ്ഞതിനേപ്പറ്റി മി. ഗോവിന്ദപ്പിള്ള
വ്യസനിച്ചുകാണുന്നു. എന്നാൽ എഴുത്തച്ഛനു ഒരു സ്മാരകം ഉണ്ടാക്കേണ്ട ആവശ്യമുണ്ടോ എന്നു എനിക്കു
സംശയമാണു്. വിസ്മൃതിയിൽ ലയിച്ചുപോകാവുന്ന വസ്തുക്കൾക്കല്ലേ സ്മാരകങ്ങൾ വേണ്ടതു്?
അനശ്വരകീർത്തിശാലിയായ എഴുത്തച്ഛനു് സ്മാരകമുണ്ടാക്കാൻ ശ്രമിക്കുന്നതു്, അദ്ദേഹത്തിനെ
അവമാനിക്കുന്നതിനു തുല്യമാണു്. ലക്ഷക്കണക്കിനു സമസൃഷ്ടികളെ നിഹനിച്ചു് പേരും പെരുമയും
സമ്പാദിക്കുന്ന വീരപുരുഷന്മാർക്കും വിജാതീയ ജനമണ്ഡലങ്ങളെ താഴ്ത്താവുന്നിടത്തോളം അടിച്ചു താഴ്ത്തീട്ടു്
സ്വരാജ്യസേവനം സാധിക്കുന്ന രാജ്യതന്ത്രജ്ഞന്മാർക്കും സ്മാരകങ്ങൾ ആവശ്യമുണ്ടായിരിക്കാം.
എഴുത്തച്ഛനു സ്മാരകമെന്തിനു്? കാലശക്തിയെ ക്ഷണനേരംപോലും നിരോധിക്കുന്നതിനു
ശക്തിയില്ലാത്ത കല്ലും മരവുംകൊണ്ടു് നിർമ്മിക്കപ്പെടുന്ന എടുപ്പുകളാണോ എഴുത്തച്ഛന്റെ
ശാശ്വതകീർത്തിയെ നിലനിർത്തുവാൻ പോകുന്നതു്?
</p>
        </div>
        <!--end of "section 3.4/II.3"-->
        <div type="section" xml:id="sec3.5" n="3.5">
          <head type="sechead">എഴുത്തച്ഛന്റെ പേരു്</head>
          <p style="noindent">എഴുത്തച്ഛന്റെ പേരു എന്തായിരുന്നു എന്നുള്ള വിഷയത്തിലും അഭിപ്രായ
വ്യത്യാസങ്ങളുണ്ടു്. അദ്ദേഹത്തിന്റെ സാക്ഷാൽ പേരു ശങ്കരൻ എന്നായിരുന്നുവെന്നും ‘രാമൻ’ എന്നൊരു
ജ്യേഷ്ഠനുണ്ടായിരുന്നതുകൊണ്ടു് രാമാനുജൻ എന്നപേർ വന്നുചേർന്നതാണെന്നും ആണു് ഒരു സിദ്ധാന്തം.
‘ശങ്കരൻ’ എന്ന പേർ ഈയിടയ്ക്കുണ്ടായ ഒരു ‘കണ്ടുപിടിത്ത’മാണു്. ചന്ദ്രോത്സവത്തിൽ ശങ്കരാദ്യന്മാരായ
കവികളേ സ്തുതിച്ചിരിക്കയും എഴുത്തച്ഛനേപ്പറ്റി ഒന്നും മിണ്ടാതിരിക്കയും ചെയ്തിരിക്കുന്നതുകൊണ്ടാണു്
ഇങ്ങനെ ചിലർ ഊഹിക്കുന്നതു്. എന്നാൽ ആ ശങ്കരകവി കോലത്തു നാട്ടുരാജാവിന്റെ ആശ്രിതനും ഒരു
രാഘവപ്പിഷാരടിയുടെ ശിഷ്യനും ആയിരുന്നുവെന്നു് ഇപ്പോൾ തെളിഞ്ഞിട്ടുണ്ടു്. അദ്ദേഹം രചിച്ചിട്ടുള്ള
ശ്രീകൃഷ്ണവിജയം കാവ്യം ഈ സംഗതിയിൽ അവ്യഭിചരിതമായ സാക്ഷ്യം വഹിക്കുന്നു. സൂര്യനാരായണൻ
സാക്ഷാൽ എഴുത്തച്ഛനായിരുന്നു എന്നു പറയുന്നവരും ഉണ്ടു്. എന്നാൽ ആ അഭിപ്രായം സാധുവല്ലെന്നു
അന്യത്ര തെളിയിക്കാം.
</p>
          <p style="indent">എഴുത്തച്ഛന്റെ പേരു നിർണ്ണയിക്കുന്നതിനു വലിയ പ്രയാസമില്ലെന്നാണു്
എനിക്കു തോന്നുന്നതു്. അദ്ദേഹത്തിന്റെ നാലു ശിഷ്യന്മാരെയും അദ്ദേഹത്തിനേയും ചേർത്തു ഒരു
പ്രസിദ്ധശ്ലോകമുണ്ടല്ലോ. ആ ശ്ലോകം ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ.
</p>
          <lg xml:id="lg2.3.12">
            <l> “വന്ദേഹം ഗുരുസംപ്രദായമനിശം തുഞ്ചത്തെഴും ശ്രീ ഗുരും</l>
            <l> വന്ദേ ശ്രീ കരുണാകരഞ്ച പരമം ശ്രീ സൂര്യനാരായണം</l>
            <l> വന്ദേ ദേവഗുരും പരാപരഗുരും ഗോപാലശ്രീമദ്ഗുരും</l>
            <l> വന്ദേ നിത്യമനന്തപൂർണ്ണമമലം വന്ദേ സമസ്താൻ ഗുരൂൻ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ പദ്യത്തിൽ പറഞ്ഞിരിക്കുന്ന കരുണാകരൻ എഴുത്തച്ഛന്റെ കൃതിയാണു്
ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ടു്. അതിൽ ഇങ്ങനെ കാണുന്നു.–
</p>
          <lg xml:id="lg2.3.13">
            <l> “ധാത്രീദേവേന്ദ്രശ്രേഷ്ഠനാകിയ തപോനിധി</l>
            <l> നേത്രനാരായണൻതന്നാജ്ഞയാ വിരചിതം</l>
            <l> രാമഭക്താഢ്യനായ രാമശിഷ്യനാലിദം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇവിടെ രാമഭക്താഢ്യനായ രാമശിഷ്യനാൽ എന്നതിനു്
രാമഭക്താഢ്യനായ രാമന്റെ ശിഷ്യനാൽ എന്നാണർത്ഥം. ഇത്തരം പ്രയോഗങ്ങൾ ആക്കാലത്തേ
കൃതികളിൽ ധാരാളം കാണ്മാനുമുണ്ടല്ലോ. രാമശിഷ്യൻ എന്നതു് രാമാനുജന്റെ ശിഷ്യൻ എന്നാകുന്നു എന്നു
മി. പി ഗോവിന്ദപ്പിള്ള പറയാനിടയായതു് എഴുത്തച്ഛനു് രാമനെന്നൊരു ജ്യേഷ്ഠനുണ്ടായിരുന്നു എന്ന
മിഥ്യാബോധം നിമിത്തമാണു്.
</p>
          <lg xml:id="lg2.3.14">
            <l> “അഗ്രജൻ മമ സതാം വിദുഷാമഗ്രേസര-</l>
            <l> നുൾക്കുരുന്നിങ്കൽ വാഴ്ക രാമനാമാചര്യനും.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന ഈരടിയ്ക്കു്, “വിദുഷാമഗ്രേസരനായ എന്റെ അഗ്രജനും
രാമനാമാച്യനും എന്റെ ഉൾക്കുരുന്നിങ്കൽ വാഴുക” എന്നേ അർത്ഥമുള്ളു. ഗ്രന്ഥാരംഭത്തിൽ തന്നെ ഈ
മഹാകവി ദൂരാന്വയദുഷ്ടമായ ഒരു പ്രയോഗം ചെയ്തുവെന്നു വിശ്വസിക്കാൻ തരമില്ല. അതുകൊണ്ടു് സതാം
വിദുഷാം അഗ്രേസരനായ ജ്യേഷ്ഠൻ രാമാചാര്യനിൽനിന്നു വിഭിന്നനായിരിക്കണം. ജ്യേഷ്ഠനും അനുജനും
ഒരേപേരു നൽകാറില്ലെന്നുള്ള ന്യായമായ വിചാരത്താലായിരിക്കണം മി. ഗോവിന്ദപ്പിള്ള രാമശിഷ്യൻ
എന്നതിനു് രാമാനുജശിഷ്യൻ എന്നർത്ഥം പറഞ്ഞതു്. അതുകൊണ്ടു് എഴുത്തച്ഛന്റെ യഥാർത്ഥനാമം
രാമനെന്നായിരുന്നു എന്നു പറയുന്നതാണു് യുക്തിക്കു് അധികംയോജിക്കുന്നതു്.
ബ്രാഹ്മാണ്ഡപുരാണകർത്താവു് എഴുത്തച്ഛനെപ്പോലെ ഒരു മഹാകവി ആയിരുന്നില്ലെങ്കിലും
രാമാനുജശിഷ്യനെന്നതിനു പകരം രാമശിശ്യൻ എന്നു പ്രയോഗിക്കത്തക്കവണ്ണം അത്ര പദദാരിദ്ര്യമുള്ള
ആളായിരുന്നില്ല. ഇവിടെ ന്യായമായ ഒരു സംശയത്തിനു അവകാശമുണ്ടു്. അദ്ദേഹത്തിന്റെ
യഥാർത്ഥനാമം രാമൻ എന്നായിരിക്കെ രാമാനുജൻ എന്നപേർ എങ്ങനെ വന്നുകൂടി? ഇതിനു ചിലർ
പറയുന്ന സമാധാനം ഇങ്ങിനെയാണു്: എഴുത്തച്ഛൻ വിദേശങ്ങളിൽ സഞ്ചരിക്കുന്ന കാലത്തു്
രാമാനുജാചാര്യർ എന്ന പ്രസിദ്ധ പണ്ഡിതന്റെ അടുത്തു വിദ്യാഭ്യാസം ചെയ്കയും ആ മഹാഗുരുവിന്റെ
പേരിൽ തനിക്കുള്ള ഭക്തിബഹുമാനങ്ങളുടെ ലക്ഷ്യമായി അദ്ദേഹത്തിന്റെ പേർ തന്നെ സ്വീകരിക്കുകയും
ചെയ്തു. ഈ അഭിപ്രായം സാധുവാണെന്നു തോന്നുന്നില്ല. ഗുരുത്വമുള്ള ശിഷ്യന്മാരാരും ഗുരുവിന്റെ പേർ
സ്വീകരിക്കയില്ല. അങ്ങനെ സ്വീകരിക്കുന്നതു ഗുരുത്വത്തിന്റെയല്ല, ഗുരുത്തക്കേടിന്റെ ലക്ഷണമാണു്.
ഗുരുവിന്റെ നാമം ഈശ്വരനാമംപോലെ സദാ ജപ്യമായിട്ടുള്ളതാകുന്നു. അതിനെ സ്വയം
കൈക്കൊള്ളുകയൊ? ശാന്തം പാപം! ഇവിടെ എനിക്കുള്ള വിനീതമായ അഭിപ്രായംകൂടി
രേഖപ്പെടുത്തിക്കൊള്ളട്ടെ. എഴുത്തച്ഛൻ വിദേശവാസം ചെയ്യുന്നകാലത്തു് രാമാചാര്യർ എന്ന
വിശിഷ്ടദ്വൈതപണ്ഡിതന്റെ ശിഷ്യനായി പാർക്കയും ആ ഗുരു എഴുത്തച്ഛന്റെ ധിഷണാശക്തിയും
വിശുദ്ധജീവിതവും ഭക്തിപാരവശ്യവും കണ്ടിട്ടു് ‘ഇവൻ രാമനല്ല; രാമാനുജൻ തന്നെയാണു്’ എന്നു്
അരുളിചെയ്യുകയും സതീർത്ഥ്യന്മാർ വഴിക്കു് ആ പേരു പ്രചരിക്കുകുയം ചെയ്തിരിക്കാം. അഥവാ
രാമഭക്താഗ്രണിയായ കവി, രാമൻ എന്ന പേരു വെച്ചുകൊണ്ടിരുന്നതു് യുക്തമല്ലെന്നു വിചാരിച്ചു്
രാമഭക്തോത്തമനായ ലക്ഷ്മണന്റെ പേർ സ്വയം സ്വീകരിച്ചതായും വരാം.
</p>
        </div>
        <!--end of "section 3.5/II.3"-->
        <div type="section" xml:id="sec3.6" n="3.6">
          <head type="sechead">ബാല്യദശ</head>
          <p style="noindent">ശ്രീരാമാനുജൻ എഴുത്തച്ഛന്റെ ബാല്യദശയേപ്പറ്റിയും നമുക്കു് ചില
ഐതിഹ്യങ്ങളല്ലാതെ മറ്റൊരു വിവരവും ലഭിച്ചിട്ടില്ല. സൗഭാഗ്യവതിയായ മാതാവു് ബാലപരിചരണത്തിൽ
അസാമാന്യമായ ദൃഷ്ടിപതിപ്പിച്ചിരുന്നു എന്നു നമുക്കു് ഊഹിക്കാം. കുട്ടിയെ എന്നും ക്ഷേത്രത്തിൽ
കൊണ്ടുപോയി തൊഴീക്കുന്ന വിഷയത്തിൽ അവർക്കു വലിയ നിഷ്ഠയായിരുന്നു. ഈശ്വരപരമായ
കഥകളും ദിവസേന പറഞ്ഞു കൊടുത്തുവന്നു. മാതാവിന്റെ തീവ്രമായ ഈശ്വരഭക്തി അചിരേണ
ബാലനിലും പകർന്നു. മത്സ്യമാംസാദികളൊന്നും കുട്ടിയ്ക്കു കൊടുക്കാറുണ്ടായിരുന്നില്ലെന്നും ഐതിഹ്യമുണ്ടു്.
</p>
          <p style="indent">ഒരിക്കൽ തൃക്കണ്ടിയൂർ ക്ഷേത്രത്തിലോ തിരുനാവായ ക്ഷേത്രത്തിലോ നമ്മുടെ
ബാലൻ ഭഗവദ്ദർശനം ചെയ്വാൻ ചെന്നിരുന്നപ്പോൾ നമ്പൂരിമാർ തെറ്റായി വേദോച്ചാരണം
ചെയ്തുകൊണ്ടിരുന്നതു കേൾക്കാൻ ഇടയായെന്നും അതുകേട്ടു് അദ്ദേഹം ‘കാടു കാടു’ എന്നു പറഞ്ഞുവെന്നും
കാര്യം ഗ്രഹിച്ച ഓതിക്കോൻ നമ്പൂരി മലരും പഴവും ജപിച്ചുകൊടുത്തു അദ്ദേഹത്തിനെ മൂകനും
മന്ദബുദ്ധിയും ആക്കിത്തീർത്തുവെന്നും വേറൊരു ഐതിഹ്യവും കാണുന്നു. പിന്നീടു് തൽപരിഹാരമായി
മദ്യം നിയമേന കൊടുക്കുന്നതിനു് അച്ഛൻ ഉപദേശിച്ചതനുസരിച്ചുകൊടുത്തു വന്നതിനാലാണത്രേ
രാമാനുജർ മദ്യപാനിയായിത്തീർന്നതു്.
</p>
          <p style="indent">ലോകത്തിൽ ഉണ്ടായിട്ടുള്ള എല്ലാ മഹാപുരുഷന്മാരെപ്പറ്റിയും ഈ വിധം
അത്ഭുതകഥകൾ പ്രചരിച്ചിട്ടുണ്ടു്. ശ്രീവിവേകാനന്ദസ്വാമികൾ കഴിയുന്നത്ര ശ്രമിച്ചിട്ടും, അദ്ദേഹത്തിന്റെ
ഗുരുവായ ശ്രീരാമകൃഷ്ണപരമഹംസരെപ്പറ്റി എന്തെല്ലാം കഥകൾ തച്ഛിഷ്യന്മാരും തത്ഭക്തന്മാരും
പറഞ്ഞുണ്ടാക്കിയിരിക്കുന്നു. പരമാർത്ഥത്തിൽ എഴുത്തച്ഛന്റെ മഹത്വം സ്ഥാപിക്കുന്നതിനു് ഇത്തരം
കെട്ടുകഥകളുടെ ആവശ്യമൊന്നുമില്ല. അദ്ദേഹം മദ്യപാനിയായിരുന്നുവെന്നുള്ളതും
വിശ്വാസയോഗ്യമല്ലെന്നാണു് എന്റെ അഭിപ്രായം. സുരാപാനത്തെ മഹാപാതകമായി വർണ്ണിച്ചിട്ടുള്ള ഈ
മഹാത്മാവു് മദ്യപാനാസക്തനായിരുന്നുവെന്നു എങ്ങനെ വിശ്വസിക്കും? നമ്മുടെ ഇന്നത്തേ
നേതാക്കന്മാർ പറയുന്നതിനും പ്രവർത്തിക്കുന്നതിനും തമ്മിൽ പൊരുത്തം കാണുന്നില്ലെന്നു വന്നേയ്ക്കാം.
എഴുത്തച്ഛൻ വലിയ പേരിനുവേണ്ടി വേഷം കെട്ടി ആടിയ ഒരു നേതാവായിരുന്നില്ലല്ലോ. മന്ത്രംകൊണ്ടു
മൂകത്വം വന്നു ചേരാമെങ്കിൽ മന്ത്രംകൊണ്ടു തന്നെ അതിനെ നീക്കാനും കഴിയുകയില്ലേ? ആ സ്ഥിതിക്കു്
മഹാവിദ്വാനും ജ്യൌതിഷകനും ആയി പറയപ്പെടുന്ന ആ ബ്രാഹ്മണൻ മദ്യം സേവിക്കണമെന്നു്
ഉപദേശിച്ചുവെന്നു എങ്ങനെ വിശ്വസിക്കാം. പക്ഷേ എഴുത്തച്ഛൻ ബാല്യത്തിലെ തന്നെ
അന്തർമുഖനായിരുന്നതുകൊണ്ടു് മറ്റുള്ളവർ അതിനെ ബുദ്ധിമാന്ദ്യമായി വ്യാഖ്യാനിക്കയും, കാര്യത്തിന്റെ
യാഥാർത്ഥ്യം ഗ്രഹിച്ച ബുദ്ധിമാനായ പിതാവു് അതിന്റെ ശമനത്തിനായി ഹരിഭക്തിയാകുന്ന ആസവം
കഴിയുന്നത്രേ സേവിപ്പിക്കുന്നതിനു തന്റെ പത്നിയോടു ഉപദേശിക്കയും ചെയ്തുവെന്നു വരാവുന്നതാണു്. ഒരു
കാര്യം തീർച്ചയാകുന്നു. എഴുത്തച്ഛൻ മദ്യം സേവിച്ചിട്ടില്ലെങ്കിലും പലപ്പോഴും ലഹരിപിടിച്ചു
പാടാറുണ്ടായിരുന്നു. ആസവത്തിനെന്നപോലെ ഭക്തിക്കും ഏതാണ്ടൊരു ഉന്മാദജനകത്വം ഉണ്ടെന്നു
പറയാതെ കഴികയില്ല. എഴുത്തച്ഛനോടുള്ള ബഹുമാനാധിക്യം കൊണ്ടു് അദ്ദേഹത്തിനുണ്ടായിരുന്ന
ദോഷാംശങ്ങളെ മറച്ചുവയ്ക്കാൻ ഇവിടെ ശ്രമിക്കുന്നു എന്നു വായനക്കാർ തെറ്റിദ്ധരിക്കരുതു്. വംഗഭാഷാ
നാടകകർത്താക്കളിൽ അദ്വിതീയനും ശ്രീരാമകൃഷ്ണദേവന്റെ ഗൃഹസ്ഥശിഷ്യനും ആയിരുന്ന
ഗിരിശചന്ദ്രഘോഷ് വലിയ കുടിയനായിരുന്നിട്ടും ആ വാസ്തവത്തെ ആരും മറയ്ക്കാൻ ശ്രമിച്ചില്ലല്ലോ.
“അവൻ കുടിച്ചുകൊള്ളട്ടെ. കുടികഴിയുമ്പോൾ പുറപ്പെടുന്നതു് ഉത്തമകാവ്യങ്ങളല്ലേ!” എന്ന അർത്ഥത്തിൽ
ഭഗവാൻ രാമകൃഷ്ണൻ അരുളിച്ചെയ്തതായി പറയപ്പെടുന്നു. ഏതായിരുന്നാലും അദ്ദേഹത്തിന്റെ ‘പ്രറുല്ല’
തുടങ്ങിയ ഒന്നുരണ്ടു നാടകങ്ങൾ വായിക്കുന്നതിനു് എനിക്കും ഭാഗ്യമുണ്ടായി. ഷേക്സ്പീയർ മഹാകവിയോടു
കിട പിടിക്കത്തക്ക നാട്യരചനാകൌശലം അവയിൽ തെളിഞ്ഞു കാണാം. അതുപൊലെ എഴുത്തച്ഛനും
മദ്യപാനി ആയിരുന്നു എന്നു വന്നതുകൊണ്ടു്, അദ്ദേഹത്തിനു ഒരു വലിയ കുറവു കല്പിക്കാവുന്നതല്ല.
അതിനാൽ കേവലം ഐതിഹ്യത്തെ വിശ്വസിച്ചു് അദ്ദേഹം കുടിയനായിരുന്നു എന്നു് പറയുന്നതു
സാഹസമാണെന്നേ എനിക്കു് അഭിപ്രായമുള്ളു. അദ്ദേഹത്തിന്റെ നന്ദകന്മാരെന്നപോലെ നിന്ദകന്മാരും
ഓരോ കഥകൾ പറഞ്ഞുണ്ടാക്കി. കാലക്രമേണ അവയെ എല്ലാം ജനങ്ങൾ വിശ്വസിച്ചുതുടങ്ങി. ഇങ്ങനെ
ആയിരിക്കണം അദ്ദേഹത്തിനെപ്പറ്റി ഒന്നോടെന്നു യോജിക്കാത്ത പല ഐതിഹ്യങ്ങൾ ഉണ്ടാവാൻ
ഇടയായതു്.
</p>
          <p style="indent">എഴുത്തച്ഛന്റെ ഗുരുജനങ്ങളിൽ പ്രഥമസ്ഥാനം മാതാവിനുതന്നെയായിരുന്നു.
എല്ലാ ശിശുക്കളും ഏതാനും സംസ്കാരവിശേഷങ്ങളോടുകൂടി ജനിക്കുന്നു. മാതൃജനങ്ങൾ ശിഷ്ടകളല്ലെങ്കിൽ,
ശിശുക്കളുടെ ശുഭസംസ്കാരങ്ങൾ ദുർബലങ്ങളായിത്തീരുകയും അശുഭസംസ്കാരങ്ങൾ പരിപുഷ്ടമാകയും
ചെയ്യും. അതുകൊണ്ടു് കുട്ടികളുടെ വിദ്യാഭ്യാസ വിഷയത്തിൽ ഗൃഹത്തിനാണു് പ്രഥമസ്ഥാനം
നൽകേണ്ടതു്. എഴുത്തച്ഛന്റെ അദ്ധ്യാത്മജീവിതതരുവിന്റെ വളർച്ച അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ
നല്ലപോലെ കാണാവുന്നതാണു്. അതിനു വേണ്ട വളങ്ങൾ യഥാകാലം ഇട്ടുകൊടുത്തതു് മാതാവു തന്നെ
ആകുന്നു. ‘സതാം വിദുഷാമഗ്രേസര’നായ ജ്യേഷ്ഠനും ശ്രീനീലകണ്ഠനും ആയിരിക്കണം മറ്റുഗുരുക്കന്മാർ.
ജ്യേഷ്ഠനിൽനിന്നു കാവ്യാലങ്കാരപര്യന്തവും നീലകണ്ഠഗുരുവിൽനിന്നു തർക്കം വ്യാകരണം ജ്യോതിഷം,
മുതലായ ശാസ്ത്രങ്ങളും അഭ്യസിച്ചു കാണണം. എല്ലാ ശാസ്ത്രങ്ങളും എഴുത്തച്ഛനു വശമായിരുന്നെന്നു്
അദ്ദേഹത്തിന്റെ കൃതികൾ വിളിച്ചു പറയുന്നുണ്ടല്ലോ.
</p>
          <p style="indent">യൌവനാരംഭത്തോടുകൂടി അദ്ദേഹം വിദേശസഞ്ചാരത്തിനു് ഒരുമ്പെട്ടു.
നമ്പൂരിമാർ അദ്ദേഹത്തിന്റെ ഉപരി വിദ്യാഭ്യാസത്തിനു പ്രതിബന്ധമായിനിന്നുവെന്നും തന്മൂലം
വിദേശങ്ങളേ അഭയം പ്രാപിക്കാതെ നിവൃത്തിയില്ലാതായെന്നും ആണു് കേൾവി. നമ്പൂരിമാർക്കു് ഒട്ടുക്കു്
എഴുത്തച്ഛനോടു് ഈർഷ്യയുണ്ടായിരുന്നു എന്നു വിശ്വസിക്കുന്ന കാര്യം വളരെ പ്രയാസമാണു്.
മലയാളബ്രാഹ്മണർ പൊതുവേ വിശാലമതികളും പൂജ്യപൂജകന്മാരും ആയിരുന്നുവെന്നു കേരളീയ ചരിത്രം
ശ്രിദ്ധിച്ചു വായിച്ചിട്ടുള്ളവർക്കു എളുപ്പത്തിൽ ഗ്രഹിക്കാം. എന്നു മാത്രമല്ല നമ്പൂരിമാരും നായന്മാരും
സുവർണ്ണമൈത്രീശൃംഖലയാൽ പരസ്പര ബദ്ധരായിട്ടാണു് കഴിഞ്ഞു കൂടിയതും. മലയാളബ്രാഹ്മണരുടെ
വക മഠങ്ങളെ കാത്തുരക്ഷിച്ചു വന്നതുപോലും അന്നത്തേ നായന്മാരായിരുന്നു. ഉദാഹരണാർത്ഥം
വേന്ദനാട്ടുഗ്രാമത്തിൽ പാട്ടുമയ്യാണ്ടു കോവിലിന്റെ അവരോധത്തെപ്പറ്റി പ്രസിദ്ധചരിത്രകാരനായ മി.
പത്മനാഭമേനോൻ പറഞ്ഞിട്ടുള്ള ഭാഗത്തെ ഇവിടെ ഉദ്ധരിക്കാം.
</p>
          <p style="indent">“പാട്ടുമയ്യാണ്ടുകോവിലിന്റെ അവരോധം ഒരു വിശേഷ
സമ്പ്രദായത്തിലായിരുന്നു. വേന്ദനാട്ടു ഗ്രാമം എന്നു പറയുന്നതു് 361 നമ്പൂതിരി ഇല്ലങ്ങൾ ഉള്ളതായ ഒരു
ഗ്രമമായിരുന്നു. ഈ ഇല്ലക്കാർ കൂടുന്നതു വേന്ദനാട്ടു യോഗമാണു്. യോഗത്തിന്റെ പ്രതിനിധികളായ 5
പേരെ അവരുടെ ജീവകാലത്തോളം പ്രമാണികളായി കല്പിക്കും. സഭയുടെ കൈക്കാരായി രണ്ടുപേരുണ്ടു്.
അതായതു പുതുവാ നമ്പൂതിരിപ്പാടും, മപ്പാട്ടു ഭട്ടതിരിയും. പിന്നെ നാലുപതികളുണ്ടു് (1) ചക്കനാട്ടുകയ്മൾ (2)
പുല്ലനാട്ടുകയ്മൾ (3) ചിലാവീട്ടിൽകയ്മൾ (4) കടപ്പിള്ളിക്കയ്മൾ. സഭയുടെ രക്ഷാധികാരികളായി മൂന്നു
കോയ്മമാരുണ്ടു് (1) പെരുമ്പടപ്പിൽ തമ്പുരാൻ (2) ഇടപ്പിള്ളി എളങ്ങള്ളൂർ തമ്പുരാൻ (3) പറവൂർ തമ്പുരാൻ.
ഇങ്ങനെ രക്ഷിക്കുന്നതിനു് അവർക്കു സഭയിൽ നിന്നു് കൊല്ലം തോറും ജീവിതവും വെച്ചിട്ടുണ്ടു്.
പ്രമാണികൾ അഞ്ചുപേരും കൈക്കാരും പതികളും കോയ്മമാരും കൂടി വേന്ദനാട്ടു ഗ്രാമത്തിൽ ഒരു
നമ്പൂരിയെ അഞ്ചുകൊല്ലംകാലത്തേക്കു് ‘പാട്ടുമയ്യാണ്ടുകോവിലായി’ മന്ത്രപൂർവം അവരോധിക്കും.
ഗണപതിപൂജയും നിവേദ്യവും കഴിഞ്ഞ ഉടനെ അവരോധ മന്ത്രം ജപിച്ചു് 5 ഭട്ടതിരിമാരും രണ്ടു
കൈക്കാരും കൂടി കൈകൊട്ടിക്കൊണ്ടു് ഇന്നേടത്തു ഇന്നാളെ ‘പാട്ടുമയ്യാണ്ടുകോവിലായി അവരോധിച്ചു’
എന്നു വിളിച്ചുപറയും. ഇവർ ഏഴുപേരുംകൂടി പതികളിൽ മുന്നാളായ ചക്കാനാട്ടുകയ്മൾക്കു് അവരോധിച്ച
ആളെ ഇക്കര എറക്കിക്കൊണ്ടുവന്നു കാര്യങ്ങൾ നടത്തിക്കുവാനായി ഒരു നീട്ടു് എഴുതി അവരും പതികളും
ഒപ്പിട്ടു നീട്ടും 32 പുത്തനും കൂടി ചക്കനാട്ടു കയ്മൾ പക്കൽ കൊടുക്കും. നീട്ടും പുത്തനും പുഴക്കക്കരേ
പനങ്ങാടു് ദേശത്തു വന്നിരിക്കുന്ന പാട്ടുമയ്യാണ്ടുകോവിൽ പക്കൽ കൊടുക്കും. അദ്ദേഹത്തെ അവിടെ
നിന്നു് വാദ്യഘോഷത്തോടുകൂടി വഞ്ചിയിൽ കയറി കുമ്പളം കരയ്ക്കു കൊണ്ടുവരും.
</p>
          <p style="indent">…
</p>
          <p style="indent">വഞ്ചി കരയ്ക്കടുത്താൽ ചക്കാട്ടുകയ്മൾ തറ്റുടുത്തു് ഉത്തരീയവുമിട്ടു്
‘പാട്ടുമയ്യാണ്ടുകോവിലിനെ’ കൈക്കുപിടിച്ചു കരയ്ക്കു് എറക്കണം.”
</p>
          <p style="indent">ഇരിങ്ങാലക്കുട തച്ചുടയ കയ്മളുടെ അവരോധം മറ്റൊരുലക്ഷ്യമാകുന്നു. ആ
സ്ഥാനത്തിൽ അവരോധിക്കപ്പെടുന്ന നായർ ഉൽകൃഷ്ടബ്രാഹ്മണർക്കു മാത്രം വിധിച്ചിട്ടുള്ള പല
സ്ഥാനങ്ങളും വഹിക്കുന്നു. തറ്റുടുക്കുക, കുത്തുവിളക്കുപിടിപ്പിക്കുക, ശംഖു് വിളിപ്പിക്കുക, അകമ്പടിക്കാരു്
ആയുധപാണികളായി മുൻപും പിറകും നടക്കുക, തീർത്ഥത്തിൽ സ്നാനംചെയ്യുക, സോപാനത്തുകേറി
മണിഅടിച്ചുതൊഴുക, കൈയ്യിൽ തീർത്ഥപ്രാസദം വാങ്ങുക മുതലായവ ഒക്കെ തച്ചുടയ കയ്മൾക്കു
ആകാവുന്നതാണു്. ‘കേരളത്തിൽ ശൂദ്രനെ ഇങ്ങനെ അവരോധിക്കുന്നതു് ഇവിടെ മാത്രമേയുള്ളു’ എന്നു മി.
പത്മനാഭമേനോൻ പറഞ്ഞിരിക്കുന്നു. എന്നാൽ ശൂദ്രനെ ഒരിടത്തും ആരും ഇങ്ങനെ അവരോധിച്ചിട്ടുമില്ല;
അവരോധിക്കയുമില്ല. നായന്മാരെ അക്കാലത്തു് ശൂദ്രരായി ആരും ഗണിച്ചിരുന്നില്ലെന്നേ ഇതിനു
അർത്ഥമുള്ളു. രാജാക്കന്മാർപോലും നായർസ്ഥാനം കൈക്കൊണ്ടിരുന്നുവെന്നു
പുരാണതത്വസംരക്ഷണവകുപ്പുകാർ പ്രസിദ്ധീകരിച്ചിട്ടുള്ള രേഖകൾ നോക്കിയാൽ
കാണാവുന്നതാണല്ലോ.
</p>
          <p style="indent">നായന്മാരെ ശൂദ്രരാക്കിതീർക്കുന്ന വിഷയത്തിൽ നമ്പൂരിമാരല്ല പ്രധാനമായി
ശ്രമിച്ചതു്. നായന്മാരുടേയും നമ്പൂരിമാരുടേയും അധഃപതനം ആരംഭിച്ചതു് ഒരേ കാലത്തുതന്നെ
ആയിരുന്നു. നായന്മാരുടെ ശക്തിക്ഷയിച്ചപ്പോഴാണു് കേരളീയ രാജാക്കന്മാർ യോഗംവക വസ്തുക്കളിലും
ക്ഷേത്രങ്ങളിലും അധികാരം നടത്തിത്തുടങ്ങിയതെന്നു് കണ്ണുള്ളവർക്കൊക്കെ കാണാം.
തിരുവിതാംകൂറിൽ എട്ടുവീട്ടിൽപിള്ളമാർ രാജദ്രോഹികളായിത്തീർന്നതു യോഗക്കാരുടെ വശം ചേർന്നു
നിന്നു്, പത്മനാഭസ്വാമികോവിലിനെ സംബന്ധിച്ചു് വർദ്ധിച്ചു വന്ന രാജശക്തിയെ
നിരോധിച്ചതുകൊണ്ടുമാത്രമാകുന്നു. പോർത്തുഗീസുകാരുടേയും ഡച്ചുകാരുടേയും കാലങ്ങളിൽ
യോഗക്കാരുടെ കൈവശമിരുന്ന അനേകം ദേവസ്വങ്ങൾ കാലക്രമേണ കോയ്മകളുടെ
അധീനത്തിൽപ്പെട്ടു പോയെന്നു വിദേശീയർ എഴുതീട്ടുള്ള വിവരണങ്ങൾ വായിച്ചാലറിയാം. വൈക്കം,
ചെങ്ങന്നൂർ, അടൂർ, ശാർക്കര, തിരുവല്ല ഇത്യാദി മിക്ക പ്രധാനക്ഷേത്രങ്ങളും നമ്പൂരിമാർ
നായർപ്രഭുക്കന്മാരുടെ ഒത്താശയോടുകൂടി ഭരിച്ചു വന്നിരുന്നവയാണു്. ഇങ്ങനെ ഒക്കെ ഇരിക്കേ മലയാള
ബ്രാഹ്മണരുടെ പേരിൽ അപരാധം ചുമത്തുന്നതു സാഹസമാകുന്നു. കേരളമാഹാത്മ്യാദി ഗ്രന്ഥങ്ങളുടെ
കർത്താക്കൾ, അപവാദം ഉത്സർഗ്ഗസ്ഥാപകമാകുന്നു എന്നുള്ള പഴമൊഴിയെ ഉദാഹരിക്കുന്നതേയുള്ളു.
</p>
          <p style="indent">നമ്പൂരിമാർ മറ്റുള്ള ജാതിക്കാരുടെ വിദ്യാഭ്യാസകാര്യത്തിൽ ഏറ്റവും
സശ്രദ്ധന്മാരായിരുന്നു എന്നു രസികരഞ്ജിനി 4-ാം പുസ്തകം 599-ാം ഭാഗത്തു പറഞ്ഞിട്ടുള്ളതിനെ ഉദ്ധരിച്ചിട്ടു്
മിസ്റ്റർ പത്മനാഭമേനോൻ അതത്ര ശരിയോ എന്നു സംശയിക്കുന്നു. അദ്ദേഹം തുഞ്ചത്തു രാമാനുജൻ
എഴുത്തച്ഛനു മലയാള ബ്രാഹ്മണരിൽനിന്നുണ്ടായതായി പറയപ്പെടുന്ന അനുഭവങ്ങളെ മനസ്സിൽ വച്ചു
കൊണ്ടു തന്നെയാണു് അങ്ങനെ എഴുതിയതു്. “ശൂദ്രമക്ഷരസംയുക്തം ദൂരതഃപരിവർജ്ജയേൽ’ എന്നും
മറ്റുമുണ്ടായിരുന്ന നിയമം പരദേശബ്രാഹ്മണരുടെ എടയിൽ മാത്രമല്ല നമ്പൂരാരുടെ എടയിലും
ഉണ്ടായിരുന്നു” എന്നു് ഒരിടത്തും “അമ്പലവാസികൾ സംസ്കൃതം അഭ്യസിച്ചിരുന്നതായും അവരിൽ പല
പണ്ഡിതന്മാരുണ്ടായിരുന്നതായും അറിയുന്നുണ്ടു്. നായന്മാരിൽ അങ്ങനെ കാണുന്നില്ല” എന്നു
മറ്റൊരിടത്തും പ്രസ്താവിച്ചിരിക്കുന്നതു നോക്കുക. ഇവിടെ മി. പത്മനാഭമേനോന്റെ ചരിത്രദൃഷ്ടി അതിനു
നിസർഗ്ഗജവും അഭ്യാസജവുമായുള്ള കൂർമ്മകൈവെടിഞ്ഞുകാണുന്നതിൽ വ്യസനിക്കേയ തരമുള്ളു.
കേരളത്തിലല്ലാതെ മറ്റെവിടെ അബ്രാഹ്മണർ ജ്യോതിഷം, വ്യാകരണം, തർക്കം മുതലായ
വേദാംഗങ്ങളിൽ പ്രമാണ ഗ്രന്ഥങ്ങൾ ചമച്ചിട്ടുണ്ടു്? അമ്പലവാസികൾ മാത്രമല്ല മറ്റു വർഗ്ഗക്കാരും
സംസ്കൃതം പഠിച്ചും ഗ്രന്ഥനിർമ്മാണം ചെയ്തിട്ടുണ്ടെന്നു് അദ്ദേഹത്തിനു കാണാൻ കഴിയാഞ്ഞതു് അത്ഭുതം
തന്നെയാണു്. എഴുത്തച്ഛന്റെ കാലത്തിനു എത്രയോ മുമ്പു് കുമാരഗണകൻ രണജ്യോതിഷം എന്ന ഗ്രന്ഥം
നിർമ്മിച്ചിരിക്കുന്നു. ആ ഗ്രന്ഥത്തിനു് പെരുമാക്കന്മാരുടെ കാലത്തോളം പുരാതനത്വം ഉണ്ടെന്നു
തോന്നുന്നു. തമിഴകത്തുള്ളവർ ഇന്നും വിഗ്രഹം വച്ചു പൂജിച്ചു വരുന്ന അറുപത്തിനാലു നായനാരന്മാരിൽ
രണ്ടുപേർ ചെങ്ങന്നൂർ ദേശീയരായ നായന്മാരായിരുന്നു. പ്രധാന നായർ കുടുംബങ്ങളിലെല്ലാം പ്രാചീന
സംസ്കൃത ഗ്രന്ഥങ്ങളുടെ പകർപ്പുകൾ കാണ്മാനുണ്ടു്. അവയെ വെറുതേ പകർത്തിച്ചു വച്ചതായിരിക്കാൻ
ഇടയില്ലല്ലോ. കണ്ണശ്ശന്മാർ നാലുപേരും സംസ്കൃതഭാഷാഭിജ്ഞന്മാരല്ലായിരുന്നുവെന്നു പറയാമോ?
വിശേഷിച്ചും അവരിൽ ഒരാളെ ഉഭയകവീശ്വരൻ എന്നാണല്ലോ രാമപ്പണിക്കർ വർണ്ണിച്ചുകാണുന്നതും.
വാഴുമാവേലിപ്പോറ്റി തന്റെ മകനായ നായർക്കു് ജ്യോതിശ്ശാസ്ത്രം മുഴുവനും ഉപദേശിച്ചുകൊടുത്തതു്
മലയാളത്തിലായിരുന്നോ? ഇങ്ങനെ എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും ചൂണ്ടിക്കാണിക്കാം.
“ശൂദ്രമക്ഷരസംയുക്തം ദൂരതഃപരിവർജ്ജയേൽ” എന്ന പാലക്കാടൻ ചരക്കിനെ മലയാള ബ്രാഹ്മണരുടെ
തലയ്ക്കു കെട്ടിവയ്ക്കുകയാണു് ആധുനിക ചരിത്രകാരന്മാർ ചെയ്തിട്ടുള്ളതു്.
</p>
          <p style="indent">ഇക്കാരണങ്ങളാൽ എഴുത്തച്ഛന്റെ ഉപരിവിദ്യാഭ്യാസ വിഷയത്തിൽ മലയാള
ബ്രാഹ്മണർ പ്രതിബന്ധികളായിരുന്നു എന്നു ഞാൻ വിശ്വസിക്കുന്നില്ല. നേരെ മറിച്ചു് അദ്ദേഹത്തിന്റെ
ഉത്തമബന്ധുക്കളിൽ മലയാള ബ്രാഹ്മണരും ഉൾപ്പെട്ടിരുന്നുവെന്നാണു് തെളിയുന്നതു്. മേല്പത്തൂർ
ഭട്ടതിരിയും ചെമ്പകശേരി രാജാവും നമ്പൂരിമാരായിരുന്നില്ലേ? അദ്ദേഹത്തിന്റെ ശിഷ്യനായ
കരുണാകരാചാര്യർ ബ്രഹ്മാണ്ഡപുരാണം രചിച്ചതു് “നേത്രനാരായണൻ തന്നാജ്ഞയാ” ആയിരുന്നു.
അഴുവാഞ്ചേരി തമ്പുരാക്കൾ ബ്രാഹ്മണനല്ലായിരുന്നു എന്നു വരുമോ? വല്ല “സാസൂ” നമ്പൂരിമാരും
അദ്ദേഹത്തിനെ പുച്ഛിച്ചിരിക്കാമെന്നു് വേണമെന്നുണ്ടെങ്കിൽ വിശ്വസിച്ചേയ്ക്കാം. എന്നാൽ അത്തരക്കാർ
ഏതു സമുദായത്തിലാണില്ലാത്തതു്. അവരെ ആരു വകവയ്ക്കുന്നു? അതുകൊണ്ടു് എഴുത്തച്ഛന്റെ
വിദേശയാത്രയ്ക്കു മറ്റു കാരണങ്ങൾ കണ്ടു പിടിക്കേണ്ടിയിരിക്കുന്നു.
</p>
          <p style="indent">ദുരുപശമമായ ജ്ഞാനതൃഷ്ണ ആയിരിക്കണം അദ്ദേഹത്തിനെ
വിദേശങ്ങളിലേക്കു നയിച്ചതു്. ഈ സഞ്ചാരത്തിനിടയിൽ അദ്ദേഹം ഒരു വിശിഷ്ടാദ്വൈതഗുരുവിന്റെ
ശിഷ്യസ്ഥാനം വഹിച്ചുകാണണമെന്നു തോന്നുന്നു. അധ്യാത്മരാമായണത്തിലേ പല ഘട്ടങ്ങളിൽ
വിശിഷ്ടാദ്വൈതപക്ഷപാതം കാണ്മാനുണ്ടു്. മറ്റു ഭാഷകളിലെല്ലാം വാല്മീകിരാമായണത്തിനു പ്രാധാന്യം
കല്പിച്ചിരിക്കേ എഴുത്തച്ഛൻ അധ്യാത്മരാമായണത്തെ ഭാഷാന്തരം ചെയ്തതു തന്നെ
രാമാനുജമതപക്ഷപാതം കൊണ്ടായിരിക്കണം. എഴുത്തച്ഛനും തദ്വാരാ മലയാളികൾക്കും ഈ
വിദേശസഞ്ചാരം പല വിധത്തിൽ ഗുണപ്രദമായിത്തീർന്നു. തമിഴ്, തെലുങ്കു മതലായ ഭാഷകൾ അദ്ദേഹം
നല്ലപോലെ പഠിച്ചു. അധ്യാത്മരാമായണം മൂലം ഒരു തെലുങ്കു ബ്രാഹ്മണന്റെ കൃതിയാണെന്നാണു്
ഇപ്പോൾ വിശ്വസിക്കപ്പെട്ടിരിക്കുന്നതു്. തെലുങ്കു ഭാഷാഭ്യാസം നമ്മുടെ കവികുലഗുരുവിനെ
അധ്യാത്മരാമായണവുമായി പരിചയപ്പെടുത്തുകയും അതിനെ ഭാഷയിലേക്കു വിവർത്തനം ചെയ്യണമെന്നു്
ഒരു ആഗ്രഹം അങ്കുരിപ്പിക്കയും ചെയ്തു കാണും. എന്നാൽ അദ്ദേഹം പൈങ്കിളിക്കണ്ണി, പരാപരക്കണ്ണി
എന്നീ തമിൾവൃത്തങ്ങളെ പരിഷ്കരിച്ചു് കിളിപ്പാട്ടു എന്ന പ്രസ്ഥാനത്തെ നിർമ്മിച്ചു എന്നു ചിലർ
പറയുന്നതിൽ യാതൊരു അടിസ്ഥാനവുമില്ല.
</p>
          <p style="indent">എഴുത്തച്ഛൻ ഉപയോഗിച്ചുവന്ന വൃത്തങ്ങളെല്ലാം കേരളത്തിൽ പണ്ടേ
നടപ്പിലിരുന്നവയാണു്. ഈ വിഷയത്തേപ്പറ്റി അന്യത്ര സവിസ്തരം പ്രതിപാദിക്കാം.
</p>
          <p style="indent">പത്തു കൊല്ലത്തോളം അദ്ദേഹം വിദേശവാസം ചെയ്തിട്ടുണ്ടെന്നാണു് കേൾവി.
അതിനിടയ്ക്കു അദ്ദേഹത്തിന്റെ അഥവാ മലയാളികളുടെ സുകൃതതരു തഴച്ചു വളർന്നു. പലേ
പുണ്യക്ഷേത്രങ്ങൾ ദർശിച്ചും തപശ്ചര്യകൾ അനുഷ്ഠിച്ചും അദ്ദേഹം വിപുലമായ ആത്മജ്ഞാനസമ്പത്തു
സമാർജ്ജിച്ചതു ഇക്കാലത്തായിരുന്നു. വിദേശത്തുനിന്നു മടങ്ങി വന്ന ശേഷം കുറേക്കാലം
കുലക്രമാഗതമായ എഴുത്താശായ്മസ്ഥാനം വഹിച്ചു കാണണമെന്നു നമുക്കു ഊഹിക്കാം. മനക്കോട്ടച്ഛന്റെ
സഹായത്തോടുകൂടി അദ്ദേഹം അനേകം എഴുത്തുപള്ളികൾ സ്ഥാപിച്ചുവെന്നു് ചിലർ അഭിപ്രായപ്പെട്ടു
കാണുന്നുണ്ടു്. എന്നാൽ മനക്രോഡനാഥന്നും എഴുത്തച്ഛന്നും തമ്മിൽ ആശ്രയാശ്രിതഭാവം ഉണ്ടായിരുന്നു
എന്നുള്ളതിനു് ലക്ഷ്യമായി പറഞ്ഞു വരുന്നതു്, ശിവപുരാണത്തിലേ
</p>
          <lg xml:id="lg2.3.15">
            <l> “മനക്കോട്ട വാഴും മഹാമാനശാലീ</l>
            <l> മനക്കാമ്പിലേറ്റം കൃപാവാരിരാശി</l>
            <l> എനിക്കാശ്രയം ബാലരാമാഭിധാനൻ</l>
            <l> നിനയ്ക്കുന്നതെല്ലാം വരുത്താൻ കരുത്തൻ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇത്യാദി വരികളെയാക്കുന്നു. ശിവപുരാണം എഴുത്തച്ഛന്റെ
കൃതിയാണെങ്കിൽ മാത്രമേ ഇതിനെ ഒരു ലക്ഷ്യമായി അംഗീകരിക്കാൻ നിവൃത്തിയുള്ളു. എന്നാൽ
ആന്തരമായലക്ഷ്യങ്ങളേ പരിശോധിച്ചു് ശിവപുരാണം നമ്പ്യാരുടേയോ മറ്റോ കൃതിയായിരിക്കണമെന്നു
പണ്ഡിതന്മാർ മിക്കവാറും തീർച്ചപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ടു്.
</p>
        </div>
        <!--end of "section 3.6/II.3"-->
        <div type="section" xml:id="sec3.7" n="3.7">
          <head type="sechead">എഴുത്തച്ഛന്റെ ജീവതക്രമം</head>
          <p style="noindent">എഴുത്തച്ഛന്റെ ജീവിത ക്രമത്തേപ്പറ്റി നമുക്കു് ചിലതെല്ലാം ഊഹിക്കാം.
അദ്ദേഹം ഐഹികസുഖങ്ങളിൽ വിരക്തനായിരുന്നെന്നു എല്ലാ കൃതികളും ഒരുപോലെ വിളിച്ചു പറയുന്നു.
അധ്യയനാധ്യാപനങ്ങൾ, ഗ്രന്ഥരചന, ഈശ്വരധ്യാനം, ക്ഷേത്രദർശനം ഇവകൊണ്ടു് അദ്ദേഹം തന്റെ
സമയം മുഴുവനും കഴിച്ചുകൂട്ടിക്കാണണം. ഏതായിരുന്നാലും അചിരേണ അദ്ദേഹത്തിന്റെ കീർത്തി
നാടെങ്ങും പൊങ്ങി. ശ്രീനീലകണ്ഠനായിരിക്കാം അദ്ദേഹത്തിനെ ചെമ്പകശേരി രാജാവുമായി
പരിചയപ്പെടുത്തിയതു്. ആ വിശിഷ്ടപുരുഷൻ ദേവനാരായണന്റെ ആശ്രിതനായിരുന്നെന്നുള്ളതിനു്,
</p>
          <lg xml:id="lg2.3.16">
            <l> “ശ്രൂയതേ നീലകണ്ഠോക്തീ രാജഹംസശ്ച രാജതേ</l>
            <l> കഃ കാല ഇതി നോ ജാനേ വാർഷികശ്ശാരദോപി വാ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന പദ്യം സാക്ഷ്യം വഹിക്കുന്നുണ്ടല്ലോ. അഴുവാഞ്ചേരിത്തമ്പുരാക്കൾക്കും
തുഞ്ചത്തു ഗുരുക്കളോടു അളവറ്റ ബഹുമതിയുണ്ടായിരുന്നു. മേല്പത്തൂർ അദ്ദേഹത്തിന്റെ
മിത്രമായിരുന്നുവെന്നു പ്രത്യേകിച്ചു പറയേണ്ടതുമില്ലല്ലോ.
</p>
        </div>
        <!--end of "section 3.7/II.3"-->
        <div type="section" xml:id="sec3.8" n="3.8">
          <head type="sechead">എഴുത്തച്ഛന്റെ സ്വഭാവം</head>
          <p style="noindent">എഴുത്തച്ഛൻ ഒരു ഗംഭീരാശയനായിരുന്നു. ഇതാ! ഈ ഭാഗം
എഴുതിക്കൊണ്ടിരിക്കുമ്പോഴും, അദ്ദേഹത്തിന്റെ സാത്വികതേജോനിർഭരവും ഗംഭീരവും ആയ മുഖത്തെ
സാധാരണ ചാക്ഷുഷപ്രത്യക്ഷത്താലുണ്ടാകാവുന്നതിൽ കൂടുതൽ വൈശദ്യത്തോടും സ്ഫുടതയോടും കൂടി
എനിക്കു കാണാൻ കഴിയുന്നു. ഈ അനുഭവം തന്നെ രാമായണാദി ഗ്രന്ഥങ്ങൾ നിഷ്കർഷിച്ചു
വായിച്ചിട്ടുള്ളവർക്കു എല്ലാവർക്കും ഉണ്ടാകുമെന്നാണു് എന്റെ ദൃഢമായ വിശ്വാസം. അദ്ദേഹം
അർത്ഥമില്ലാതെ ഒരു ഒറ്റവാക്കുപോലും പറയുന്ന ആളായിരുന്നില്ലാ. അദ്ദേഹത്തിന്റെ വാക്കുകൾ
രാമാസ്ത്രംപോലെ ഹൃദയത്തിൽ പാഞ്ഞുകേറി അവിടെ ലഗ്നമായിരുന്നു പോകുന്നു. ഭംഗി വാക്കു
പറയുന്നതിനും മറ്റും അദ്ദേഹം ശീലിച്ചിട്ടേ ഇല്ലായിരുന്നു. ഫലിതം ചിലപ്പോഴൊക്കെ പറഞ്ഞു പോയിട്ടുണ്ടു്.
എന്നാൽ ആ സമയത്തും അദ്ദേഹത്തിന്റെ മുഖത്തു് സ്മിതപ്രഭയുടെ ഒരു മങ്ങിയ രേഖയെങ്കിലും കാണാൻ
ആർക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ എന്നു സംശയമാകുന്നു. ഗംഭീരഭാവത്തിൽ തന്നെയായിരുന്നു ഫലിതം
പറയുന്നതും. ശ്രോതാക്കൾ അതു കേട്ടാൽ പൊട്ടിച്ചിരിക്കയില്ലെന്നു തീർച്ചയാണു്. എന്നാൽ അതു
അവരുടെ മനസ്സിൽനിന്നു ഒരിക്കലും മാഞ്ഞുപോകയില്ല; അവർ ഓർത്തോർത്തു ചിരിക്കും. നോക്കുക:
സഞ്ജയൻ ധൃതരാഷ്ട്രരുടെ സന്ദേശവുംകൊണ്ടു് ധർമ്മപുത്രരുടെ അടുക്കൽ വരുന്നു. പ്രൌഢാശയനായ
ധർമ്മപുത്രർ സഞ്ജയനേക്കണ്ടപ്പോഴേ കാര്യം ഗ്രഹിച്ചുകഴിഞ്ഞു. “എന്താണു് വലിയച്ഛൻ പറഞ്ഞു
വിട്ടിരിക്കുന്നതു്?” എന്നായിരുന്നു അദ്ദേഹത്തിന്റെ ഒന്നാമത്തെ ചോദ്യം. “എല്ലാവരും
സ്വൈരമായിരുന്നാൽ കൊള്ളാമെന്നു് അവിടത്തേയ്ക്കു മോഹമുണ്ടു്.” എന്നു് സന്ദേശവാഹി പറഞ്ഞപ്പോൾ
ധർമ്മാത്മജന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു.
</p>
          <lg xml:id="lg2.3.17">
            <l> “സ്വൈരമെൻജനകനു ഞാൻ തന്നെ വരുത്തണം</l>
            <l> സ്വൈരക്കേടുണ്ടിങ്ങതിനെത്തായ്ക നിമിത്തമായ്,</l>
            <l> സന്യസിക്കേണം ഞങ്ങളെങ്കിലേ സുഖം വരൂ.</l>
            <l> മന്നവനുള്ളിലെന്നു ഞാനറിഞ്ഞിരിക്കുന്നു,</l>
            <l> വൈഷമ്യമതിനുണ്ടു രാജസൂയം ചെയ്തോൻ ഞാൻ</l>
            <l> ദോഷമുണ്ടഗ്നിത്യാഗം ചെയ്താലുമെന്നു കേൾപ്പൂ.</l>
            <l> എന്നാലും ഞാനോ ചെയ്യാം സന്യാസമെന്നാകിലും</l>
            <l> പിന്നെയും വൈഷമ്യമുണ്ടെന്തതെന്നുരചെയ്യാം</l>
            <l> ഞാൻ തന്നെ സന്യസിച്ചാൽ താതനുപോരായല്ലോ,</l>
            <l> കൌന്തേയൻ ഭീമൻ കൂടെ സന്യസിക്കിലേപോരൂ,</l>
            <l> എന്നതിനഷ്ടഗ്രാസിസന്യാസി ഭീമസേനൻ</l>
            <l> ഇന്നുള്ള ജനങ്ങളിലെത്രയും ബഹുഭോക്താ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇതാണു് എഴുത്തച്ഛന്റെ ഫലിതം.
</p>
          <p style="indent">സഞ്ജയൻ പിന്നെയും പറയുന്നു:
</p>
          <p style="indent">“അങ്ങു് ഭീഷ്മദ്രോണാദി ഗുരുജനങ്ങളേ നിഗ്രഹിച്ചിട്ടു് എന്തു സുഖത്തെയാണു്
ഇച്ഛിക്കുന്നതു്. ക്ഷണഭംഗുരമായ ഐഹികസുഖങ്ങൾക്കുവേണ്ടി ഈ മഹാവിപ്ലവങ്ങൾക്കു്
ഇടവരുത്തുന്നതു നന്നോ?”
</p>
          <p style="indent">ഇതു കേട്ടിട്ടു്, ധർമ്മപുത്രർ പറഞ്ഞ മറുപടി എത്ര ഗംഭീരമായിരിക്കുന്നു
എന്നുനോക്കുക. എന്നാൽ ഫലിതം പറഞ്ഞപ്പോഴുണ്ടായിരുന്ന മുഖഭാവംതന്നെയാണു് ഇപ്പോഴും.
ഇങ്ങനെയാണു് മറുപടി.
</p>
          <lg xml:id="lg2.3.18">
            <l> “വെള്ളയിൽ പറഞ്ഞൊരു നിർമ്മലവാക്കു തന്റെ</l>
            <l> യുള്ളിൽ നീ സംഗ്രഹിച്ചോരർത്ഥമൊട്ടറിഞ്ഞു ഞാൻ</l>
            <l> കേൾക്ക സഞ്ജയ! എങ്കിലൂക്കുള്ള ഭീഷ്മാദികൾ</l>
            <l> പോർക്കളം തന്നിൽ വീണു മരിക്കും മടിയാതെ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എഴുത്തച്ഛന്റെ മറ്റൊരു ഗുണം ഈശ്വരഗതമായ പരമഭക്തിയായിരുന്നു.
രാമൻ എന്നോ കൃഷ്ണനെന്നോ വല്ല സ്ഥലത്തും പ്രയോഗിക്കേണ്ടിവന്നാൽ, ഭഗവാന്റെ
അനന്തകല്യാണഗുണങ്ങളേ സൂചിപ്പിക്കുന്ന ഒട്ടുവളരെ പദങ്ങളും അതിനേ അനുഗമിക്കുന്നതു കാണാം.
രാമകൃഷ്ണന്മാരെ സാക്ഷാൽ പരമാത്മാവായിട്ടും, തന്നെ ഒരു കിങ്കരനായിട്ടുമായിട്ടാണു് എഴുത്തച്ഛൻ
കാണുന്നതു്. അദ്ദേഹം കേവലം ശുഷ്ക്കവേദാന്തിയേ അല്ല. രാമകൃഷ്ണാദികളെ ശത്രുക്കൾ
ഉപദ്രവിച്ചിട്ടുള്ളതിനേ വർണ്ണിക്കുന്നതുപോലും അദ്ദേഹത്തിനു ദുസ്സഹമാണു്. ആ അവസരങ്ങളിൽ എല്ലാം
അദ്ദേഹത്തിന്റെ സമാഹിതചിത്തതയ്ക്കു ചലനം സംഭവിക്കുന്നു. അദ്ദേഹം അറിയാതെ തിരശ്ശീലയ്ക്കു
വെളിയിൽ വന്നു പോകുന്നു. കാളിയൻ ശ്രീകൃഷ്ണനെ ഒന്നു രണ്ടു ദംശിച്ചു. കവിയ്ക്കു അതു കണ്ടപ്പോൾ
കോപവും താപവും താനേ ഉളവായിപ്പോയി. അദ്ദേഹം പറയുന്നു:
</p>
          <lg xml:id="lg2.3.19">
            <l> “താരാർമകൾ നിജപാണിയുഗളത്താൽ</l>
            <l> ആരൂഢമോദം തലോടി നിറന്നുള്ള</l>
            <l> ചാരുകഴലിണതന്മേൽ മടിയാതെ</l>
            <l> ഘോരനാം കാളിയനോരോന്നു ദംശിച്ചാൻ.
ഏതുമതിനൊരു പീഡയില്ലായ്കയാൽ</l>
            <l> ഏറെയടുത്തുടൻ പിന്നെയും മേല്ക്കുമേൽ</l>
            <l> മർമ്മങ്ങൾതോറും കടിച്ചു തുടങ്ങിനാൻ</l>
            <l> നിർമ്മലനായോരു നന്ദതനയനെ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">“നിർമ്മലനായോരു നന്ദതനയനേ” ഇങ്ങനെ ആർക്കെങ്കിലും
ഉപദ്രവിക്കുവാൻ തോന്നുമോ? കവിക്കതു കണ്ടപ്പോൾ ദുസ്സഹമായ കോപവും താപവും ഉണ്ടായതു
നിമിത്തം അദ്ദേഹം,
</p>
          <lg xml:id="lg2.3.20">
            <l> “കന്മഷന്മാർക്കതു തോന്നുമല്ലോ തെളി-</l>
            <l> ഞ്ഞെന്മനഃപങ്കജേ വാഴ്ക പോകായ്കേതും” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു ഭഗവാനോടു അറിയാതെ പറഞ്ഞു പോകുന്നു. ഭക്തന്മാർക്കു കൃഷ്ണനും
യുക്തന്മാർക്കു രാമനും എന്നാണല്ലോ വൃദ്ധവചനം. നമ്മുടെ കവി ഭക്തനെന്നപോലെ യുക്തനും
ആയിരുന്നു. അദ്ദേഹത്തിന്റെ ആധ്യാത്മികമായ വളർച്ച രാമായണാദികൃതികൾ വായിക്കുന്നവർക്കു
കാണ്മാൻ കഴിയും.
</p>
          <p style="indent">എഴുത്തച്ഛന്റെ മറ്റൊരു ഗുണം യഥാർത്ഥമഹാന്മാരിൽ മാത്രം കാണുന്ന
വിനയം ആകുന്നു. ഇന്നത്തേ പണ്ഡിതന്മാർക്കു നിമ്നസ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്ന സാധുക്കളോടു
തോന്നുന്ന ജുഗുപ്സയ്ക്കു കൈയ്യും കണക്കുമില്ല. തങ്ങൾ പറഞ്ഞു പോകുന്ന അബദ്ധങ്ങൾ പോലും
പ്രമാണത്വേന അംഗീകാര്യമാണെന്നാണു് അവരുടെ വിശ്വാസം. പരമാർത്ഥത്തിൽ ഏതാനും
നട്ടെല്ലില്ലാത്ത ആശ്രിതന്മാരുടേയോ കണ്ണടച്ചു എന്തും വിശ്വസിക്കാൻ തയ്യാറുള്ള ചില
പരപ്രത്യയനേയബുദ്ധികളുടേയോ സ്തുതിപാഠങ്ങളിൽ രമിച്ചും തങ്ങളുടെ മഹിമാനങ്ങളേപ്പറ്റി നിരന്തരം
ധ്യാനിച്ചും ഒരുമാതിരി ‘ആത്മാരാമന്മാരായി’ ജീവിക്കുന്ന ഇക്കൂട്ടരുടെ കീർത്തിസ്തംഭം എത്ര
ക്ഷണഭംഗുരമാണെന്നു അവർ മനസ്സിലാക്കുന്നതേ ഇല്ല. നേരേ മറിച്ചു് സാരസ്വതപാരാവാരമായ
കാളിദാസൻ “മന്ദഃ കവിയശഃപ്രാർത്ഥിയും” “എഴുത്തച്ഛൻ അജ്ഞാനിനാമാദ്യനും” ആയിട്ടാണു് തങ്ങളുടെ
ദൃഷ്ടിയിൽ കാണപ്പെട്ടതു്. കവികുലസാർവഭൌമനായ തുളസീ തന്നേപ്പറ്റി പറഞ്ഞിട്ടുള്ളതു നോക്കുക.
</p>
          <lg xml:id="lg2.3.21">
            <l> “ഭനിതി മോരി സിവകൃപാ ബിഭാതീ</l>
            <l> സസിസമാജ മിലി മൻഹും സുരാതീ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">“ചന്ദ്രമസ്സും താരാഗണങ്ങളും ചേർന്നു കാളരാത്രിയേ എങ്ങനെയോ
അതുപോലെ ശിവകൃപാ എന്റെ ഭണിതിയേയും ശോഭിപ്പിക്കും.”
</p>
          <p style="noindent">വിരക്തനായിരുന്നതിനാൽ രാമാനുജനു് മനുഷ്യസ്തുതിയിൽ ലേശം
പ്രതിപത്തിയുണ്ടായിരുന്നില്ല. അദ്ദേഹം ഒരിടത്തും നരസ്തുതി ചെയ്തിട്ടില്ലെന്നു തൽകൃതിതല്ലജങ്ങൾ
വായിച്ചിട്ടുള്ളവരോടു പ്രത്യേകിച്ചു പറയേണ്ട ആവശ്യമില്ലല്ലോ. കുസുമം എന്നപോലെ കാവ്യകലയും
ഈശ്വരാർച്ചനയ്ക്കുള്ള ഒരു വിശിഷ്ടസാധനമായിട്ടാണു് അദ്ദേഹം കരുതിപ്പോന്നതു്.
</p>
        </div>
        <!--end of "section 3.8/II.3"-->
        <div type="section" xml:id="sec3.9" n="3.9">
          <head type="sechead">എഴുത്തച്ഛന്റെ സമാധി</head>
          <p style="noindent">എഴുത്തച്ഛന്റെ സമാധിദിനത്തെ ഇന്നും കൊണ്ടാടിവരുന്നുണ്ടെങ്കിലും അതു്
നടന്നതു് ഒരു ധനുമാസം ഉത്രം നക്ഷത്രത്തിലായിരുന്നു എന്നു മാത്രമേ നമുക്കു അറിവുള്ളു.
</p>
        </div>
        <!--end of "section 3.9/II.3"-->
        <div type="section" xml:id="sec3.10" n="3.10">
          <head type="sechead">എഴുത്തച്ഛനും മലയാളഭാഷയും</head>
          <p style="noindent">എഴുത്തച്ഛനെ ‘മലയാളഭാഷയുടെ പിതാവു്’ ‘കിളിപ്പാട്ടുവൃത്തത്തിന്റെ
ഉപജ്ഞാതാവു്’ ‘മണിപ്രവാളത്തിന്റെ കർത്താവു്’ എന്നൊക്കെ ഓരോരുത്തർ മനോധർമ്മംപോലെ
പറഞ്ഞുവരാറുണ്ടു്. ഈ അഭിപ്രായങ്ങളെ യഥാസ്ഥിതമായി സ്വീകരിക്കാൻ നിവൃത്തിയില്ല. മലയാളഭാഷ
ഇന്നോ, ഇന്നലെയോ ഉണ്ടായതല്ലെന്നു മുമ്പുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. എഴുത്തച്ഛന്റെ കാലത്തിനു
മുമ്പുതന്നെ നമ്മുടെ ഭാഷാദേവി ഉത്തമസാഹിതീ രത്നമാല്യം അണിഞ്ഞു ശോഭിച്ചുകൊണ്ടാണിരുന്നതു്.
എന്നാൽ ആധുനികസാഹിത്യത്തിൽ കാണുന്ന ഉൽകൃഷ്ടങ്ങളായ മിക്ക പ്രവണതകളുടേയും
ഉൽപ്പത്തിസ്ഥാനം എഴുത്തച്ഛനായിരുന്നു. അദ്ദേഹത്തിന്റെ ഭാഷയ്ക്കുള്ള പുതുമ ഇതേവരെ
അവസാനിച്ചിട്ടില്ല; അവസാനിക്കുന്നതുമല്ല. അതു് അന്നത്തെപ്പോലെ ഇന്നും പുത്തനായിത്തന്നെ
ഇരിക്കുന്നു. അതിനാൽ ആധുനികഭാഷയുടെ പിതൃസ്ഥാനം എഴുത്തച്ഛനു നൽകുന്നതിൽ യാതൊരു
ആക്ഷേപത്തിനും വഴിയില്ല. എന്നാൽ പ്രാചീനപദങ്ങളെ നിശ്ശേഷം ഉപേക്ഷിച്ചുകളഞ്ഞതുകൊണ്ടാണു്
ഈ പുതുമ വന്നുചേർന്നതെന്നു ആരും ഭ്രമിച്ചുപോകരുതു്. ചമ്പുക്കളിൽ കാണുന്ന മിക്ക
പ്രാചീനപദങ്ങളേയും എഴുത്തച്ഛൻ പ്രയോഗിച്ചുകാണുന്നുണ്ടു്. പുതുമ രീതിയെ സംബന്ധിച്ചു മാത്രമേയുള്ളു.
‘സന്ദർഭ സംസ്കൃതീകൃതാച’ എന്ന സൂത്രമനുസരിച്ചു് ‘മണ്ടന്തി പാന്ഥനിവഹാഃ പടിബന്ധപേട്യാ’
എന്നിങ്ങനെയുള്ള കോമാളിരൂപങ്ങളും അദ്ദേഹത്തിന്റെ കാലത്തിനുമുമ്പെ നിന്നു പോയിട്ടുള്ളവയാണു്.
പുനത്തിന്റെയും മറ്റും കൃതികളിൽ അത്തരം വികൃതരൂപങ്ങൾ കാണ്മാനേ ഇല്ലല്ലോ. എന്നുമാത്രമല്ല
മണിപ്രവാളശബ്ദത്തിനു ലീലാതിലകത്തിന്റെ തിരപുറപ്പാടോടുകൂടി അർത്ഥവ്യാപ്തിയും
ചുരുങ്ങിപ്പോയിട്ടുണ്ടു്. ‘ഭാഷാസംസ്കൃതയോഗോ മണിപ്രവാളം (2) സന്ദർഭേസംസ്കൃതീകൃതാച (3)
‘ദ്രാവിഡസംഘാതാക്ഷരനിബദ്ധമെതുകമോനവൃത്തവിശേഷയുക്തം പാട്ടു’ എന്നീ ലീലാതിലക സൂത്രങ്ങൾ
അനുസരിച്ചു നോക്കിയാൽ എഴുത്തച്ഛന്റെ കൃതികൾക്കു മണിപ്രവാളം എന്ന പേരിനു അവകാശമില്ലെന്നു
കാണാം.
</p>
          <lg xml:id="lg2.3.22">
            <l> ‘തമിൾമണി സംസ്കൃതം പവിഴം</l>
            <l> കോക്കിന്റെ വൃത്തമാനനന്നുന്മേൽ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് ലീലാതിലകകാരന്റെ കാലത്തിനു മുമ്പുതന്നെ മണിപ്രവാളലക്ഷണം
വ്യവസ്ഥപ്പെട്ടുപോയിരുന്നു. സംസ്കൃതവൃത്തങ്ങളിൽ എഴുതപ്പെടാത്ത പദ്യകൃതികൾക്കു മണിപ്രവാളമെന്ന
പേരിനു് അർഹതയില്ലായിരുന്ന സ്ഥിതിക്കു് എഴുത്തച്ഛൻ മണിപ്രവാളത്തിന്റെ
ഉപജ്ഞാതാവാകുന്നതെങ്ങനെ? അദ്ദേഹം സംസ്കൃതവൃത്തങ്ങളിൽ ഒരു കാവ്യവും രചിച്ചിട്ടില്ലല്ലോ.
</p>
          <list rend="numbered">
            <item n="1">‘ഭാഷാദ്വയസങ്കരത്തിൽ സംസ്കൃതപ്രകൃതികളേ മലയാളവിഭക്തികൾ ചേർത്തു
പ്രയോഗിക്കുന്നതു ശരിയായ വഴി; നേരേമറിച്ചു മലയാളപ്രകൃതികളെ സംസ്കൃതവിഭക്തി ചേർത്തു
‘മാടമ്പീനാം പിന്നിടേഥാഃ’ ഇത്യാദി പോലെ പ്രയോഗിക്കുന്ന വിലോമസമ്പ്രദായം തെറ്റു്’. <ref xml:id="xfn2.3.3" target="#fn2.3.3" type="noteAnchor">[3]</ref>
</item>
            <item n="2">‘മണിപ്രവാളത്തിൽ എന്നപോലെ പാട്ടുകളിലും ആവശ്യം അനുസരിച്ചു്
ലളിതസംസ്കൃതവിഭക്ത്യന്തങ്ങളെ ഉപയോഗിക്കാം’.
</item>
            <item n="3">‘സംസ്കൃതച്ഛന്ദശ്ശാസ്ത്രത്തിലെ വർണ്ണനിയമത്തേയും മാത്രാനിയമത്തെയും തമിഴ്
വൃത്തങ്ങളിൽ കൂടി പ്രവേശിപ്പിച്ചു പുതുതായ കിളിപ്പാട്ടു മുതലായ മലയാളവൃത്തങ്ങളെ നടപ്പിൽ വരുത്തി’.
</item>
          </list>
          <p style="indent">ഈ പരിഷ്കാരങ്ങളെല്ലാം എഴുത്തച്ഛനു മുമ്പു ജീവിച്ചിരുന്ന കവികൾ നടപ്പിൽ
വരുത്തീട്ടുള്ളവ തന്നെയാണു്. മലയാള പ്രകൃതികളോടു് സംസ്കൃതപ്രത്യയം ചേർത്തു ‘കോമാളിരൂപങ്ങൾ’
സൃഷ്ടിക്കുന്ന പതിവു് കണ്ണശ്ശന്മാരും നിശ്ശേഷം കൈവെടിഞ്ഞു കഴിഞ്ഞിരുന്നു. പാട്ടുകളിൽ
ലളിതസംസ്കൃതവിഭക്ത്യന്തങ്ങളെ കണ്ണശ്ശന്മാർ ധാരാളമായി ഉപയോഗിച്ചിട്ടുണ്ടുതാനും.
സംസ്കൃതച്ഛന്ദശ്ശാസ്ത്രത്തിലെ നിയമത്തെയും മാത്രാനിയമത്തേയും തമിഴ് വൃത്തങ്ങലിൽ പ്രവേശിപ്പിച്ചതും
ആദ്യമായിട്ടല്ല. ഇങ്ങനെ ഒക്കെ ആണെങ്കിലും ഈ പരിഷ്കാരങ്ങൾക്കു പ്രചാരപ്രാചുര്യം വന്നതു്
എഴുത്തച്ഛൻ നിമിത്തമാകുന്നു. അദ്ദേഹത്തിന്റെ കൃതികളെ നിത്യവും വായിക്കാതെ ജീവിക്കാൻ ഒരു
മലയാളിക്കും കഴിയാതെ ആവുകയാൽ, അവ ഭാഷയുടെ ഗതിയെ സാരമായ വിധത്തിൽ സ്പർശിച്ചുവെന്നു
പറയാം.
</p>
        </div>
        <!--end of "section 3.10/II.3"-->
        <div type="section" xml:id="sec3.11" n="3.11">
          <head type="sechead">എഴുത്തച്ഛനും അക്ഷരമാലയും</head>
          <p style="noindent">അക്ഷരമാലയെ പുതുക്കിയതും എഴുത്തച്ഛനാണെന്നു് ഒരു അഭിപ്രായം
എങ്ങനെയൊ നമ്മുടെ നാട്ടിൽ പ്രചരിച്ചിട്ടുണ്ടു്. കേരളപാണിനി തിരുമനസ്സുകൊണ്ടും ആ അഭിപ്രായത്തെ
അംഗീകരിച്ചിരിക്കുന്നു. എന്നാൽ ഇത്തരം പരിഷ്കാരങ്ങൾക്കു കാരണഭൂതൻ എഴുത്തച്ഛനാണോ എന്നു
സംശയമാണു്. എഴുത്തച്ഛനു മുമ്പുതന്നെ മലയാള അക്ഷരമാല പരിപൂർണ്ണമായിരുന്നുവെന്നു
കണ്ണശ്ശന്റെയും പുനത്തിന്റെയും ചെറുശേരിനമ്പൂരിയുടേയും മറ്റും കൃതികൾ വായിച്ചാലറിയാം.
സംശയനിവാരണാർത്ഥം ഏ. ഡി. 1275-ാം ആണ്ടിടയ്ക്കും എഴുത്തച്ഛന്റെ കാലശേഷവും പ്രചാരത്തിലിരുന്ന
അക്ഷരമാലയുടെ പട്ടികകൾ ഇവിടെ ചേർക്കുന്നു. അവയേ താരതമ്യം ചെയ്തു നോക്കുന്നവർക്കു ലിപി
വിന്യാസത്തിൽ മാത്രമേ പരിഷ്കാരം ഉണ്ടായിട്ടുള്ളുവെന്നും അതിനു കാരണഭൂതന്മാർ
ലിപികാരന്മാരായിരുന്നുവെന്നു നിഷ്പ്രയാസം കാണാം.
</p>
        </div>
        <!--end of "section 3.11/II.3"-->
        <div type="section" xml:id="sec3.12" n="3.12">
          <head type="sechead">എഴുത്തച്ഛനും ഭാഷാവൃത്തങ്ങളും</head>
          <p style="noindent">കിളിപ്പാട്ടുവൃത്തം എന്നൊന്നില്ലെന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടെല്ലോ. കിളി,
ഹംസം, വണ്ടു്, കുയിൽ ഇവയുടെ ശബ്ദത്തിനു മാധുര്യമുള്ളതിനാൽ, കവികൾ അവയെക്കൊണ്ടു
പാടിച്ചുവെന്നല്ലാതെ ആ വൃത്തങ്ങൾക്കു തമ്മിൽ യാതൊരു വ്യത്യാസവുമില്ല. വരിവണ്ടിൻ പാട്ടിന്റെയും
കിളിപ്പാട്ടിന്റെയും വൃത്തബന്ധം ഒന്നു തന്നെയാണെന്നു അന്യത്ര കാണിച്ചിട്ടുണ്ടല്ലോ. വിദേശ
സഞ്ചാരത്തിനിടയ്ക്കു് പരിചിതമായ പൈങ്കിളിക്കണ്ണി, പരാപരക്കണ്ണി എന്നീ വൃത്തങ്ങളേ എഴുത്തച്ഛൻ
പരിഷ്ക്കരിച്ചു് കിളിപ്പാട്ടു വൃത്തങ്ങൾ നിർമ്മിച്ചു എന്നാണു് കേരളകൗമുദീകർത്താവു പറയുന്നതു്.
</p>
          <lg xml:id="lg2.3.23">
            <l> “പൈങ്കിളിക്കണ്ണിയേനോക്കിത്തങ്കിളിപ്പാട്ടുതുഞ്ചനും</l>
            <l> തങ്കലാണ്ടൊരു ശീലിൽതാന്തങ്കുമീരടി പാടിനാൻ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അദ്ദേഹം പൈങ്കിളിക്കണ്ണി, പരാപരക്കണ്ണി ഇവയുടെ ഓരോ
ഉദാഹരണവും കൊടുത്തിട്ടുണ്ടു്.
</p>
          <div type="subsection" xml:id="sec3.12.1" n="3.12.1">
            <head type="subsechead">പൈങ്കിളിക്കണ്ണി</head>
            <lg xml:id="lg2.3.24">
              <l> ‘അകമേവുമണ്ണുലകെൻറല്ലലെല്ലാം ചൊല്ലി</l>
              <l> ചുകമാനനീപോയ് ചുകംകൊടുവാ പൈങ്കിളിയേ’ </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 3.12.1/II.3.0"-->
          <div type="subsection" xml:id="sec3.12.2" n="3.12.2">
            <head type="subsechead">പരാപരക്കണ്ണി</head>
            <lg xml:id="lg2.3.25">
              <l> ‘ചീരാറുതൈവതിരുവരുളാം പൂമിമുതൽ</l>
              <l> പാരാതിയാണ്ടു പതിയേ പരാപരമേ                                       1</l>
            </lg>
            <lg xml:id="lg2.3.26">
              <l>
ചുടരൊളിമാടന്തോറും ചുരുങ്കിടമാർവന്തു</l>
              <l> മടുമലർ കളവാമാലേയമിവമൊഴിന്താർ’                                      2 </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇരുപത്തിനാലുവൃത്തത്തിലെ ‘സർപ്പിണി’ വൃത്തത്തിനും അദ്ദേഹം
‘പൊന്നമാതരു’ എന്ന തമിഴ് മാതൃക കാണിച്ചിരിക്കുന്നു.
</p>
            <lg xml:id="lg2.3.27">
              <l> ‘പൊന്ന മാതരൈ പൂമിയെ നാടിടേൽ</l>
              <l> എന്നുനാടിയവന്നുയിർതാതനൈ</l>
              <l> ഉന്നെനാടു വന്തന്നുരുട്ടുവെളി</l>
              <l> തന്നനാടുവന്തന്നന്തനിയനെ.’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">ശാകസംവത്സരം 1560-ലെ വരതുംഗരാമപാണ്ഡ്യന്റെ ദളവാ
അഗ്രഹാരശാസനത്തിന്റെ ഒരു ഭാഗം.
</p>
            <p style="indent">കേസരിവർമ്മയുടെ ശാസനത്തിന്റെ അന്ത്യഭാഗം.
</p>
            <p style="indent">ഈ മാതിരി സാദൃശ്യങ്ങൾ കാണുന്നതിൽ യാതൊരു അത്ഭുതത്തിനും
വഴിയില്ല. നേരെ മറിച്ചു് മൂലദ്രവിഡഭാഷാകുടുംബത്തിലെ ഏറ്റവും അടുത്ത ശാഖകളായ തമിഴിനും
മലയാളത്തിനും തമ്മിൽ ഇത്തരം സാദൃശ്യങ്ങൾ കാണാതിരുന്നാലെ ആശ്ചര്യത്തിനു അവകാശമുള്ളു.
എന്നാൽ അതുകൊണ്ടു് എഴുത്തച്ഛൻ തമിഴ് മാതൃകകൾ നോക്കിയാണു് വൃത്തങ്ങൾ നിർമ്മിച്ചതെന്നു
വരുന്നില്ല. അദ്ദേഹം പണ്ടേക്കുപണ്ടേ കേരളത്തിൽ നടപ്പിലിരുന്ന വൃത്തങ്ങളെ കണ്ടാലറിയാത്ത
വിധത്തിൽ ഒന്നു തേച്ചു മിനുസപ്പെടുത്തിയെന്നേയുള്ളു. തമിഴരുടെ വൃത്തബന്ധത്തിനും മലയാളികളുടെ
വൃത്തബന്ധത്തിനും തമ്മിൽ ഇപ്പോൾ സാദൃശ്യത്തേക്കാൾ കൂടുതൽ വ്യത്യാസമാണുള്ളതു്. തമിഴു
പരിചയമില്ലാത്തവരുടെ സുഖബോധനത്തിനായി തമിഴരുടെ വൃത്തശാസ്ത്രത്തിലെ ചില സാമാന്യ
നിയമങ്ങളെ ഇവിടെ സംക്ഷേപിച്ചു പറയാം.
</p>
          </div>
          <!--end of "subsection 3.12.2/II.3.0"-->
          <div type="subsection" xml:id="sec3.12.3" n="3.12.3">
            <head type="subsechead">I. ഉയിർ (സ്വരം)</head>
            <table>
              <row>
                <cell rend="left"> (1) കുറിൽ (ഹ്രസ്വം) </cell>
                <cell rend="left"> </cell>
                <cell rend="left"> അ ഇ ഉ എ ഒ </cell>
              </row>
              <row>
                <cell rend="left">(2) നെടിൽ (ദീർഘം) </cell>
                <cell rend="left"> </cell>
                <cell rend="left">ആ ഈ ഊ ഏ ഐ ഓ ഔ</cell>
              </row>
              <row>
                <cell rend="left" rows="3">(3) കുറിയമൂവുയിർ </cell>
                <cell rend="left"> </cell>
                <cell rend="left"> (1) കുറ്റിയലികരം ഉം. കാടിയതു</cell>
              </row>
              <row>
                <cell rend="left"/>
                <cell rend="left"> </cell>
                <cell rend="left"> (2) കുറ്റിയലുകരം. ഉം. കാതു</cell>
              </row>
              <row>
                <cell rend="left"/>
                <cell rend="left"> </cell>
                <cell rend="left"> (3) ഐകാരക്കുറുക്കം. ഉം. ഐപ്പചി</cell>
              </row>
              <row>
                <cell rend="left">(4) ആയ്തം </cell>
                <cell rend="left"> </cell>
                <cell rend="left"> ക. പു. </cell>
              </row>
            </table>
          </div>
          <!--end of "subsection 3.12.3/II.3.0"-->
          <div type="subsection" xml:id="sec3.12.4" n="3.12.4">
            <head type="subsechead">II. മെയ് (വ്യഞ്ജനം)</head>
            <table>
              <row>
                <cell rend="left" rows="3"> (1) മൂവിനം </cell>
                <cell rend="left"> </cell>
                <cell rend="left"> വല്ലിനം; ക ച ട ത പ റ</cell>
              </row>
              <row>
                <cell rend="left"/>
                <cell rend="left"> </cell>
                <cell rend="left"> മെല്ലിനം; ങ ഞ ണ ന മ ബ</cell>
              </row>
              <row>
                <cell rend="left"/>
                <cell rend="left"> </cell>
                <cell rend="left"> ഇടൈയിനം; യ ര ല വ ഴ ള</cell>
              </row>
              <row>
                <cell rend="left">(2) ഉയിർമെയ്. </cell>
                <cell rend="left"> </cell>
                <cell rend="left"> </cell>
              </row>
            </table>
          </div>
          <!--end of "subsection 3.12.4/II.3.0"-->
          <div type="subsection" xml:id="sec3.12.5" n="3.12.5">
            <head type="subsechead">III. അളപു (അളപെടൈ)</head>
            <list rend="numbered">
              <item n="1">ഉയിരളപെടൈ; ആഇ; ഈഇ; ഊഉ ഇത്യാദി.
ഉം: പടാഅകൈ; പരീഇയം; കഴൂമണി. </item>
              <item n="2">ഒറ്റളപെടൈ; മങ്ങലം; പൻന്തു. </item>
            </list>
          </div>
          <!--end of "subsection 3.12.5/II.3.0"-->
          <div type="subsection" xml:id="sec3.12.6" n="3.12.6">
            <head type="subsechead">IV. മാത്ര</head>
            <list rend="numbered">
              <item n="1">മകരക്കുറുക്കിനും ആയ്തക്കുറുക്കിനും കാൽ മാത്രവീതം. </item>
              <item n="2">ആയ്തത്തിനും മെയ്യിനും കുറ്റിയലികരത്തിനും കുറ്റിയലുകരത്തിനും അര മാത്രവീതം.
</item>
              <item n="3">കുറ്റെഴുത്തിനും ഒറ്റളപെടയ്ക്കും ഓരോ മാത്രവീതം. </item>
              <item n="4">നെട്ടെഴുത്തിനു രണ്ടുമാത്രവീതം. </item>
              <item n="5">ഉയിരളപെടയ്ക്കു മൂന്നു മാത്ര. </item>
            </list>
          </div>
          <!--end of "subsection 3.12.6/II.3.0"-->
          <div type="subsection" xml:id="sec3.12.7" n="3.12.7">
            <head type="subsechead">V. അചൈ (Metrical Syllable)</head>
            <list rend="numbered">
              <item n="1">നേരചൈ; (അശ) കുറ്റെഴുത്തു തനിയെ വന്നാലും നെട്ടെഴുത്തു തനിയെ വന്നാലും
നെടിലും കുറിലും ഒറ്റടുത്തു വന്നാലും നേരശ.
നേ ര ശ (നാലുവിധം)
ഉം: ആ–ഴി (നെടിലും കുറിലും തനിച്ചു്)
ആ–മ്പൽ (നെടിലും കുറിലും ഒറ്റടുത്തു്) </item>
              <item n="2">നിരൈയചൈ;
കുറിൽ ഇണയായി വന്നാലും, കുറിൽ നെടിൽ ഇണയായി വന്നാലും, കുറിൽ നെടിൽ ഇവ ഇണയായി
‘ഒറ്റ’ടുത്തു വന്നാലും നിരയശ,


<table><row><cell rend="left"> ഉം: </cell><cell rend="left">വെറി </cell><cell rend="left"> (കുറിൽ ഇണയായി വരുന്നതു്).</cell></row><row><cell rend="left"/><cell rend="left">ചുറ്റാ </cell><cell rend="left"> (കുറിൽ നെടിൽ ഇണയായിരിക്കുന്നതു്).</cell></row><row><cell rend="left"/><cell rend="left">നിറം </cell><cell rend="left"> (കുറിൽ ഇണയായി ഒറ്റടുത്തുവരുന്നതു്).</cell></row><row><cell rend="left"/><cell rend="left">വിളാം </cell><cell rend="left"> (കുറിൽ നെടിൽ ഇണയായി ഒറ്റടുത്തിരിക്കുന്നതു്). </cell></row></table>
</item>
            </list>
          </div>
          <!--end of "subsection 3.12.7/II.3.0"-->
          <div type="subsection" xml:id="sec3.12.8" n="3.12.8">
            <head type="subsechead">VI. ചീർ (Metrical feet)</head>
            <table>
              <row>
                <cell rend="left"> </cell>
                <cell rend="left"> </cell>
                <cell rend="left"> നേരചൈച്ചീർ; നേർ നാൾ.</cell>
              </row>
              <row>
                <cell rend="left">(1) അചൈച്ചീർ </cell>
                <cell rend="left"> </cell>
                <cell rend="left"> നിരൈയചൈച്ചീർ; നിരൈ, മലർ. </cell>
              </row>
              <row>
                <cell rend="left"/>
                <cell rend="left"> </cell>
                <cell rend="left"> നേർനേർ; തേമാ; </cell>
              </row>
              <row>
                <cell rend="left">(2) ഇയർച്ചീർ </cell>
                <cell rend="left"> </cell>
                <cell rend="left"> നിരൈനേർ; പുളിമാ </cell>
              </row>
              <row>
                <cell rend="left"/>
                <cell rend="left"> </cell>
                <cell rend="left"> നിരൈനിരൈ; കരുവിളം </cell>
              </row>
              <row>
                <cell rend="left"/>
                <cell rend="left"> </cell>
                <cell rend="left"> നേർനിരൈ; കൂവിളം </cell>
              </row>
            </table>
            <table>
              <row>
                <cell rend="left"> </cell>
                <cell rend="left"> നേരീറ്റു</cell>
                <cell rend="left"/>
                <cell rend="left">1. നേർ നേർ നേർ;– തേമങ്കോയ്.</cell>
              </row>
              <row>
                <cell rend="left"/>
                <cell rend="left">രിച്ചീർ. </cell>
                <cell rend="left"/>
                <cell rend="left">2. നിരൈ നേർനേർ;– പുളിമാങ്കായ്.</cell>
              </row>
              <row>
                <cell rend="left"/>
                <cell rend="left"/>
                <cell rend="left"/>
                <cell rend="left">3. നിരൈനിരൈനേർ;– കുരുവിളങ്കായ്.</cell>
              </row>
              <row>
                <cell rend="left"/>
                <cell rend="left"/>
                <cell rend="left"/>
                <cell rend="left">4. നേർനിരൈ നേര്;– കൂവിളങ്കായ്.</cell>
              </row>
              <row>
                <cell rend="left">(3) ഉരിച്ചീർ</cell>
                <cell rend="left"/>
                <cell rend="left"/>
                <cell rend="left"/>
              </row>
              <row>
                <cell rend="left"/>
                <cell rend="left">നീരൈയീറ്റു</cell>
                <cell rend="left"/>
                <cell rend="left">1. നേർ നേർനീരൈ;– തേമാങ്കുനി.</cell>
              </row>
              <row>
                <cell rend="left"/>
                <cell rend="left">രിച്ചീർ. </cell>
                <cell rend="left"/>
                <cell rend="left">2. നിരൈ നേർനീരൈ;– പുളിമാങ്കുനി.</cell>
              </row>
              <row>
                <cell rend="left"/>
                <cell rend="left"/>
                <cell rend="left"/>
                <cell rend="left">3. നിരൈനിരൈനീരൈ;– കുരുവിളങ്കുനി.</cell>
              </row>
              <row>
                <cell rend="left"/>
                <cell rend="left"/>
                <cell rend="left"/>
                <cell rend="left">4. നേർനിരൈ നീരൈ;– കൂവിളങ്കുനി.</cell>
              </row>
              <row>
                <cell rend="left"/>
              </row>
            </table>
            <table>
              <row>
                <cell rend="left"> </cell>
                <cell rend="left">തേമാന്തണ്ണിഴൽ, പുളിമാന്തണ്ണിഴൽ, കുരുവിളന്തണ്ണിഴൽ,
കൂവിളന്തണ്ണിഴൽ.</cell>
              </row>
              <row>
                <cell rend="left"/>
                <cell rend="left">തേമാന്തൺപൂ, പുളിമാന്തൺപൂ, കുരുവിളന്തൺപൂ, കൂവിളന്തൺപൂ.</cell>
              </row>
              <row>
                <cell rend="left">4. പൊതുചീർ </cell>
                <cell rend="left"> തേമാനറുമ്പൂ, പുളിമാനറുമ്പൂ, കുരുവിളനറുമ്പൂ, കൂവിളനറുമ്പൂ.</cell>
              </row>
              <row>
                <cell rend="left"/>
                <cell rend="left">തേമാനറുനിഴൽ, പുളിമാനറുനിഴൽ, കുരുവിളനറുനിഴൽ,
കൂവിളനറുനിഴൽ.</cell>
              </row>
              <row>
                <cell rend="left"/>
              </row>
            </table>
            <p style="noindent">ഇവയിൽ ഇയർചീരിനു് ആരിയവൂയീർചീരെന്നും പേരുണ്ടു്.
ചീരുസംസ്കൃതത്തിലെ ഗണത്തിന്റെയും ഇംഗ്ലീഷിലെ(foot)ഫ്, ട്ടിന്റെയും സ്ഥാനം വഹിക്കുന്നു.
</p>
            <p style="indent">എന്നാൽ സംസ്കൃതത്തിൽ
<table><row><cell rend="center"> ല ഗുഗു, ഗുലഗു ഗുഗുല, </cell><cell rend="left">(യരതങ്ങൾ)</cell></row><row><cell rend="center">ഗു ല ല, ലഗുല, ലലഗു </cell><cell rend="left">(ഭജസങ്ങൾ)</cell></row><row><cell rend="center">ഗുഗുഗു, ല ല ല, </cell><cell rend="left">(മനങ്ങൾ)</cell></row><row><cell rend="center"/></row></table>


</p>
            <p style="indent">എന്നു എട്ടു ഗണങ്ങളേയുള്ളു.


<table><row><cell rend="right"> 1.</cell><cell rend="left"> യഗണം </cell><cell rend="center"> — ◦ ◦ </cell><cell rend="left"> Bacchius</cell></row><row><cell rend="right">2.</cell><cell rend="left"> രഗണം </cell><cell rend="center"> ◦ — ◦ </cell><cell rend="left"> Amphimacer</cell></row><row><cell rend="right">3.</cell><cell rend="left"> തഗണം </cell><cell rend="center"> ◦ ◦ — </cell><cell rend="left"> Antibacehius</cell></row><row><cell rend="right">4.</cell><cell rend="left"> ഭഗണം </cell><cell rend="center"> ◦ — — </cell><cell rend="left"> Dactylus</cell></row><row><cell rend="right">5.</cell><cell rend="left"> ജഗണം </cell><cell rend="center"> — ◦ — </cell><cell rend="left"> Amphibrachys</cell></row><row><cell rend="right">6.</cell><cell rend="left"> സഗണം </cell><cell rend="center"> — — ◦ </cell><cell rend="left"> Anapaestus</cell></row><row><cell rend="right">7.</cell><cell rend="left"> മഗണം </cell><cell rend="center"> ◦ ◦ ◦ </cell><cell rend="left"> Molossus</cell></row><row><cell rend="right">8.</cell><cell rend="left"> നഗണം </cell><cell rend="center"> — — — </cell><cell rend="left"> Tribrachys </cell></row></table>


</p>
            <p style="indent">ഇവയിൽ ഇംഗ്ലീഷിൽ നാലാമത്തെയും ആറാമത്തേതും മാത്രമേ വളരെ
പ്രചാരത്തിലിരിക്കുന്നുള്ളു. അതിനോടുകൂടി Tambic (ല ഗു) എന്നും Trochee (ഗു ല) എന്നു ഇംഗ്ലീഷിൽ രണ്ടു
ഗണങ്ങൾ കൂടിയുണ്ടു്.
</p>
          </div>
          <!--end of "subsection 3.12.8/II.3.0"-->
          <div type="subsection" xml:id="sec3.12.9" n="3.12.9">
            <head type="subsechead">VII. തള (Metrical connection)</head>
            <p style="noindent">നേർ, നിര എന്നീ രണ്ടുമാതിരി അശകൾ തനിച്ചും ഈരണ്ടീ
രണ്ടായിച്ചേർന്നും ചീരുകൾ ഉണ്ടാകുന്നതുപോലെ പലേ ചീരുകൾ ഒന്നോടൊന്നു തൊടുക്കപ്പെട്ടിട്ടു് തളയും
ഉണ്ടാകുന്നു. തള ഏഴുവിധമുണ്ടു്. അവയെ ഇവിടെ വിവരിക്കുന്നില്ല.
</p>
          </div>
          <!--end of "subsection 3.12.9/II.3.0"-->
          <div type="subsection" xml:id="sec3.12.10" n="3.12.10">
            <head type="subsechead">VIII. അടി (Metrical line)</head>
            <p style="noindent">രണ്ടു ചീരുകളോടുകൂടിയതു കുറളടി; മൂന്നു ചീരുകളോടുകൂടിയതു ചിന്തടി;
നാലുചീരുകളോടുകൂടിയതു അളവടി; അഞ്ചുചീരുകൾ ഉള്ളതു് നെടിലടി; അതിനു കൂടുതലുള്ളതു്
കഴിനെടിലടി; ഇങ്ങനെ അടികളും പലവിധത്തിലാണു്. ഒന്നു രണ്ടു ഉദാഹരണം കൂടി ചേർക്കാം.
</p>
          </div>
          <!--end of "subsection 3.12.10/II.3.0"-->
          <div type="subsection" xml:id="sec3.12.11" n="3.12.11">
            <head type="subsechead">വഞ്ചിത്തുരൈ</head>
            <lg xml:id="lg2.3.28">
              <l> “തിരൈത്ത ചാലികൈ</l>
              <l> നിരൈത്ത പോനിരൈ-</l>
              <l> ന്തിരൈപ്പത്തേൻകളേ</l>
              <l> വിരൈക്കൊൺമാലൈയായ്. </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇതു കുറളിയായ വൃത്തം.
</p>
            <lg xml:id="lg2.3.29">
              <l> “കുയിൽ മരുട്ടിയ കോൺമൊഴി</l>
              <l> യയിൽ മരുട്ടിയ വമ്പക</l>
              <l> മയിൽ മരുട്ടിയ മാൺപുടൈ-</l>
              <l> ക്കുയിൽ മരുട്ടിയ കൂന്തലാൾ. </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇതു ചിന്തടികളോടു കൂടിയ വൃത്തമാകുന്നു. ഇതുപോലെ മറ്റടികളേയും
എളുപ്പത്തിൽ നോക്കിക്കാണാവുന്നതാകുന്നു.
</p>
          </div>
          <!--end of "subsection 3.12.11/II.3.0"-->
          <div type="subsection" xml:id="sec3.12.12" n="3.12.12">
            <head type="subsechead">IX. തൊടൈ (Rhyme)</head>
            <p style="noindent">ഒന്നാംഭാഗത്തിൽ ഏതുക, മോന മുതലായി പ്രാസങ്ങളുടെ സ്വഭാവം
വിവരിച്ചിട്ടുള്ളതു നോക്കുക.
</p>
          </div>
          <!--end of "subsection 3.12.12/II.3.0"-->
          <div type="subsection" xml:id="sec3.12.13" n="3.12.13">
            <head type="subsechead">X. പാവു് (Metres)</head>
            <p style="noindent">തമിഴു വൃത്തങ്ങൾ പ്രധാനമായ വെൺപാ, ആചിരിയപ്പാ, കലിപ്പാ,
വഞ്ചിപ്പാ, മരുട്പാ എന്നിങ്ങനെ അഞ്ചു തരത്തിലാണു്. അവയ്ക്കു് അനേകം ഉൾപ്പിരിവുകളുമുണ്ടു്.
അവയെപ്പറ്റി ഇവിടെ സവിസ്തരം പ്രതിപാദിക്കാൻ തരമില്ല.
</p>
            <p style="indent">ആധുനിക മലയാളവൃത്തങ്ങൾക്കു തമിഴിനോടുള്ളതിലധികം വേഴ്ച
സംസ്കൃതത്തോടാകുന്നു. സംസ്കൃതവൃത്തങ്ങളിൽ ചിലതു പോലും മലയാളികൾ ഗാനോചിതമായ
മാത്രാവൃത്തങ്ങളാക്കി രൂപാന്തരപ്പെടുത്തീട്ടുണ്ടു്. ഈ മാതിരി പരിഷ്ക്കാരങ്ങളെല്ലാം വരുത്തിയതു
എഴുത്തച്ഛനാണെന്നു പറയാവുന്നതല്ല. അദ്ദേഹം തന്റെ കൈവശത്തിൽ വന്നുചേർന്ന
കരുക്കളെക്കൊണ്ടു പെരുമാറിയതല്ലാതെ, പുതിയകരുക്കൾ വാർത്തെടുക്കാൻ ശ്രമിച്ചിട്ടേയില്ലെന്നു
യാതൊരു സംശയവും കൂടാതെ പറയാം.
</p>
          </div>
          <!--end of "subsection 3.12.13/II.3.0"-->
        </div>
        <!--end of "section 3.12/II.3"-->
        <div type="section" xml:id="sec3.13" n="3.13">
          <head type="sechead">എഴുത്തച്ഛന്റെ കൃതികൾ</head>
        </div>
        <!--end of "section 3.13/II.3"-->
        <div type="section" xml:id="sec3.14" n="3.14">
          <head type="sechead">ഇരുപത്തിനാലുവൃത്തം</head>
          <p style="noindent">ഇതു് അദ്ദേഹത്തിന്റെ പ്രഥമ കൃതിയാണെന്നു ചിലർ പറയുന്നു. എന്നാൽ
ചമ്പുക്കളോടു അതിനുള്ള വേഴ്ച ഒരു നോട്ടത്തിൽ കാണാവുന്നതാണു്. ചമ്പൂകാരന്മാരെപ്പോലെ വിവിധ
സംസ്കൃത കാവ്യങ്ങളിൽനിന്നു് പദ്യങ്ങളെ അല്പാല്പം ഭേദപ്പെടുത്തിയും അല്ലാതെയും ഇതിൽ ചേർത്തിട്ടുണ്ടു്.
കവിയുടെ സ്വതസ്സിദ്ധമായ ഭാവനാശക്തിയുടെ സന്താനങ്ങളിൽ ഒന്നായി സഹൃദയാഗ്രണിയായ ശ്രീമാൻ
കെ. ആർ. കൃഷ്ണപ്പിള്ള അവർകൾ സുന്ദരകാണ്ഡത്തിന്റെ അവതാരികയിൽ ഒരിടത്തുചൂണ്ടികാണിച്ചിട്ടുള്ള,
</p>
          <lg xml:id="lg2.3.30">
            <l> “സീതയായൊരു കല്പവല്ലിപടർന്നു രാമസുരദ്രുമ-</l>
            <l> ച്ഛായതന്നിൽ വസിച്ചുമാമുനി പക്ഷിമണ്ഡലമാകവേ;</l>
            <l> രാവണാക്ക മഹാതപത്തിനൊരാതപത്രമുദാരവാങ്-</l>
            <l> മാധുരീഫലമാസ്വദിച്ചുനടന്നു രാമഹരേ ഹരേ!” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന മനോഹരപദ്യംപോലും ഒരു സംസ്കൃതശ്ലോകത്തിന്റെ
ഭാഷാന്തരമാകുന്നു.
</p>
          <lg xml:id="lg2.3.31">
            <l> “ഖണ്ഡനായ ധരാവിരോധമിയറ്റിമേവിന വൈരിണാം</l>
            <l> പുണ്ഡരീകവിലോചനൻ മദനാന്തകാന്തകസന്നിഭൻ</l>
            <l> ദണ്ഡകാവനമിന്ദുമണ്ഡലചുംബിഭൂരുഹമണ്ഡിതം</l>
            <l> ചണ്ഡഭാനുരിവാഭ്രമണ്ഡലമാപ രാമ ഹരേ ഹരേ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന പദ്യം.
</p>
          <lg xml:id="lg2.3.32">
            <l> “ഖണ്ഡനായ വസുധാവധൂമനഃ</l>
            <l> പുണ്ഡരീകതുഹിനത്വിഷാം ദ്വിഷാം</l>
            <l> ദണ്ഡകാവനമവാപ രാഘവ-</l>
            <l> ശ്ചണ്ഡഭാനുരിവമേഘമണ്ഡലം.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന ഭോജകൃതമായ ചമ്പൂരാമായണശ്ലോകത്തിന്റെ
സ്വതന്ത്രാനുവാദമാണെന്നു പറയേണ്ടതില്ലല്ലോ.
</p>
          <lg xml:id="lg2.3.33">
            <l> “മഹാരാജ! ശ്രീമൻ ജഗതിയശസാ തേ ധവളിതേ</l>
            <l> പയഃപാരാവാരം പരമപുരുഷോയം മൃഗയതേ</l>
            <l> കപർദ്ദീ കൈലാസം സുരപതിരപി തൽ കരിവരം</l>
            <l> കലാനാഥം രാഹുഃ കമലഭവനോ ഹംസമധുനാ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന സുപ്രസിദ്ധപദ്യത്തെ നമ്മുടെ കവി,</p>
          <lg xml:id="lg2.3.34">
            <l> “കീർത്തിവിശ്വം വെളുപ്പിച്ചിരിക്കും വിധൌ</l>
            <l> മൂർത്തിമൂവർക്കുമുണ്ടായിപോൽ വിഭ്രമം</l>
            <l> സ്വാബ്ധിമാരാഞ്ഞുഴന്നിട്ടു നാരായണ-</l>
            <l> നാർത്തനായിച്ചിരം രാമരാമഹരേ</l>
          </lg>
          <lg xml:id="lg2.3.35">
            <l>
പക്ഷിയേതെന്നറിഞ്ഞിടരുതാ ത്മഭൂ</l>
            <l> ദിക്ഷുനീളെത്തിരഞ്ഞു നിജം പക്ഷിണം</l>
            <l> ദക്ഷഹന്താപി കൈലാസബുദ്ധ്യാ ഗിരീൻ</l>
            <l> നോക്കിയാരായ്കയും രാമരാമഹരേ! </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു രണ്ടു പദ്യങ്ങളായി വിവർത്തനം ചെയ്തിരിക്കുന്നു.</p>
          <lg xml:id="lg2.3.36">
            <l> “സദ്യഃ പുരീപരിസരേഷു ശിരീഷമൃദ്വീ</l>
            <l> സീതാ ജവാൽ ത്രിചതുരാണി പദാനി ഗത്വാ</l>
            <l> ഗന്തവ്യമദ്യ കിയദിത്യസകൃൽ ബ്ര വാണാ</l>
            <l> രാമാശ്രുണാം കൃതവതീ പ്രഥമാവതാരം.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന ഹനൂമന്നാടക ശ്ലോകത്തിലെ ആശയം
</p>
          <lg xml:id="lg2.3.37">
            <l> “ഇന്നെത്രദൂരം നടക്കേണമാര്യാ</l>
            <l> എന്നങ്ങു ഭൂയോപി ഭൂയോപി ചൊല്ലും.</l>
            <l> വാമാക്ഷി സീതാ ജനിപ്പിച്ചു കണ്ണീർ</l>
            <l> പ്രാഥമ്യമായന്നു ശ്രീരാമരാമ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന പദ്യത്തിൽ കാണുന്നു. ഇങ്ങനെ രഘുവംശം മാഘം നൈഷധം
മുതലായ പല കൃതികളിലെ ആശയങ്ങളുടെ ഛായ ഇരുപത്തിനാലു വൃത്തത്തിൽ കാണ്മാനുണ്ടു്.
</p>
          <p style="indent">ഭാഷാചമ്പുക്കളിലെ ആശയങ്ങളും അതിൽ അവിടവിടെ പകർത്തീട്ടുള്ളതായും
കാണാം. രാമായണ ചമ്പുവിൽനിന്നു കൂടി രണ്ടു മൂന്നു ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാം.
സീതാപരിത്യാഗ ചമ്പുവിലെ 76-ാമത്തേയും 77-ാമത്തേയും ശ്ലോകത്തിനെ വലിയ വ്യത്യാസമൊന്നും
വരുത്താതെ ഇങ്ങനെ സംഗ്രഹിച്ചിരിക്കുന്നു.
</p>
          <lg xml:id="lg2.3.38">
            <l> “വിമലഗുണകീർത്തേ! മമ ജനനിമാരോ-</l>
            <l> ടിതി ബത വിശേഷിച്ചവരൊടുപറഞ്ഞീ-</l>
            <l> ട്ടുദരധരഗർഭം മമ പതിനിഷേകം</l>
            <l> തദപി വചനീയം പരമപുരുഷ വിഷ്ണോ!</l>
            <l> മമ വചനഹേതോരവനിപതിതന്നോ-</l>
            <l> ടിതു പറക നീ താനനലനിൽ വിശുദ്ധാം</l>
            <l> അഹിതവചനാൽ മാം കളകകുലയോഗ്യം</l>
            <l> ശ്രുതിസദൃശമെന്നോ പരമപുരുഷ വിഷ്ണൊ!” </l>
          </lg>
          <!--end of "verse"-->
          <p style="noindent">രാവണോത്ഭവചമ്പുവിൽ രാവണന്റെ ധിക്കാരങ്ങളെ വർണ്ണിക്കുന്ന
പദ്യങ്ങളുടെ ഏകദേശവിവർത്തനമാണു്.
</p>
          <lg xml:id="lg2.3.39">
            <l> “കൊല്ലുവതിനൊക്കെയമനങ്ങുമരിപ്പാൻ</l>
            <l> വല്ലഭമെഴും നിരതിപാശി കഴുകാനും”. </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇത്യാദി പദ്യങ്ങൾ.
</p>
          <p style="indent">ഇങ്ങനെ വേറെയും ഉദാഹരണങ്ങൾ ചൂണ്ടിക്കാണിപ്പാനുണ്ടു്. ഭാഷാരീതിയിലും
ഇരുപത്തിനാലുവൃത്തത്തിനു് ചമ്പുക്കളോടാണു് അധികം അടുപ്പം. ഈ കാരണങ്ങളാലായിരിക്കാം.
പ്രകൃതകൃതി എഴുത്തച്ഛന്റേതല്ലെന്നു ചിലർ അഭിപ്രായപ്പെട്ടുകാണുന്നതു്. മറ്റു ചിലർ ഒരു പടികൂടികടന്നു്
ഇതു നാരായണഭട്ടതിരിയുടെ കൃതിയായിരിക്കണമെന്നുകൂടി ഊഹിക്കുന്നുണ്ടു്.
</p>
          <p style="indent">ഇങ്ങനെയൊക്കെയാണെങ്കിലും ഇരുപത്തിനാലുവൃത്തം എഴുത്തച്ഛന്റെ
കവിതാവനിത പ്രൌഢദശയെ പ്രാപിക്കുന്നതിനുമുമ്പുണ്ടായ ഒരു കൃതി ആയിരിക്കാമെന്നു ഒന്നുരണ്ടാഴ്ച
മുമ്പുവരെ ഞാൻ വിശ്വസിച്ചിരുന്നു. പലസംസ്കൃതകൃതികളിൽനിന്നു് ആശയങ്ങൾ
പകർത്തീട്ടുള്ളതുകൊണ്ടുമാത്രം, അതു എഴുത്തച്ഛന്റെതല്ലെന്നു പറയാൻ എനിക്കു ധൈര്യമുണ്ടായില്ല.
കവിസാമാന്യനല്ലെന്നുള്ളതിനു് അതിലെ പലഭാഗങ്ങൾ പ്രത്യക്ഷസാക്ഷ്യം വഹിക്കുന്നുമുണ്ടല്ലോ.
എന്നാൽ ഈയിടയ്ക്കു് ഞാൻ അതിനെ രാമായണചമ്പുവുമായി ചേർത്തുവച്ചു വായിച്ചു നോക്കിയപ്പോൾ
അതു് ആ ചമ്പുവിന്റെ ഏറക്കുറെ സ്വാതന്ത്ര്യമായ വിവർത്തനമാണെന്നു നല്ലപോലെ തെളിഞ്ഞു.
കഥാവിഭാഗം പോലും മിക്കവാറം ചമ്പുവിനെ അനുസരിച്ചുതന്നെയാണു് ചെയ്തിരിക്കുന്നതു്. എഴുത്തച്ഛൻ
ഇങ്ങനെ മറ്റൊരു ഭാഷാകൃതിയെ വിവർത്തനം ചെയ്യാൻ ഒരുങ്ങിക്കാണുകയില്ലെന്നു തീർച്ചയാണു്.
അതുകൊണ്ടു് ഇരുപത്തിനാലുവൃത്തം പുനത്തിന്റെ കൃതിതന്നെ ആയിരിക്കാൻ ഇടയുണ്ടു്. എന്നാൽ വേറെ
ആരെങ്കിലും പുനത്തിനെ അനുകരിച്ചതായ്‍വരരുതോ എന്നു ചിലർ ചോദിച്ചേക്കാം. അതിനും ഒരു
സമാധാനം പറായാനുണ്ടു്. ഇരുപത്തിനാലുവൃത്തത്തിൽ കാണുന്നതും ചമ്പുവിൽ ഇല്ലാത്തതുമായ
അംശങ്ങൾ വായിച്ചു നോക്കിയാൽ കവി നല്ല കാവ്യകലാകുശലനായിരുന്നു എന്നു തെളിയും.
സ്വതന്ത്രകാവ്യം രചിക്കാൻ ശക്തിയുള്ള ഒരു കവി മറ്റൊരു ഭാഷാകവിയെ ഇങ്ങനെ
അനുകരിച്ചുകാണുമെന്നു് എങ്ങനെ വിശ്വസിക്കാം? രാമകഥയെ എല്ലാവരും സന്ധ്യാകാലത്തു ചൊല്ലി
പഠിച്ചുകൊള്ളട്ടേ എന്നു വിചാരിച്ചു പുനം കീർത്തനരൂപത്തിൽ എഴുതിയതായിരിക്കാം
ഇരുപത്തിനാലുവൃത്തം.
</p>
          <p style="indent">ആരുടെ കൃതിയായിരുന്നാലും ഇരുപത്തിനാലുവൃത്തം ഒരു
ഉത്തമകാവ്യമാകുന്നു. അതിനോടു മലയാളികൾക്കു പ്രത്യേക പക്ഷപാതവുമുണ്ടു്.
പാഠപുസ്തകക്കമ്മറ്റിക്കാരുടെ സാചീവിലോകത്തിനു പാത്രമായിട്ടും അതു് വിറ്റഴിഞ്ഞുകൊണ്ടാണല്ലൊ
ഇരിക്കുന്നതു്. എന്നാൽ ശുദ്ധമായ പാഠം കിട്ടാൻ വളരെ പ്രയാസമായിരിക്കുന്നതു് ഇന്നത്തെ
പണ്ഡിതകേസരികൾക്കു അഭിമാനകരമായിരിക്കുന്നില്ല. ഭാഷാരാമായണചമ്പുവും ഒന്നു രണ്ടു്
ആദർശഗ്രന്ഥങ്ങളും ചേർത്തുവച്ചു് പരിശോധിക്കുന്ന പക്ഷം ശുദ്ധപാഠങ്ങൾ കണ്ടുപിടിക്കാൻ ഒരു
പ്രയാസവുമില്ലെന്നാണു് തോന്നുന്നതു്.
</p>
          <p style="indent">ഇരുപത്തിനാലുവൃത്തത്തിൽ എല്ലാംകൂടി ‘25’ വൃത്തങ്ങളും എണ്ണൂററിൽ പരം
പദ്യങ്ങളും കാണുന്നു. വൃത്തങ്ങളെല്ലാം ദേശീയങ്ങളാണു്.
</p>
          <p style="indent">ഒന്നാം വൃത്തത്തിൽ രാവണന്റെ പീഡനിമിത്തം ദേവകൾ മഹാവിഷ്ണുവിനോടു
സങ്കടം പറയുന്നതും, അതുകേട്ടു് വിഷ്ണുഭഗവാൻ അവരെ സമാധാനപ്പെടുത്തി അയയ്ക്കുന്നതുമാണു് വിഷയം.
</p>
          <lg xml:id="lg2.3.40">
            <l> “സൂര്യവംശേ പിറന്നഭൂപാലനാം കോസലവിഷയങ്ങളിലുണ്ടായി</l>
            <l> നാമധേയമയോധ്യയെന്നിങ്ങനെ രാജധാനി പുരാ ഹരി ഗോവിന്ദ-</l>
          </lg>
          <lg xml:id="lg2.3.41">
            <l>
നാലുപാടും വളഞ്ഞൊഴുകീടുന്ന നീലതോയ സരയൂനദികൊണ്ടു</l>
            <l> സാരമായ കിടങ്ങുണ്ടുതീർത്തിട്ടു ചാരത്താമ്മാറുമേളത്തിൽ ഗോവിന്ദ.</l>
          </lg>
          <lg xml:id="lg2.3.42">
            <l>
ഇന്ദ്രസമ്പത്തിനെകൂടെത്താഴ്ത്തീടുന്ന ഭദ്രസമ്പത്തങ്ങുണ്ടതിലെത്രയും</l>
            <l> ചന്ദ്രമണ്ഡലത്തോടുരുമ്മീടുന്ന രത്നമാടങ്ങളുമുണ്ടതിൽ ഗോവിന്ദ.</l>
          </lg>
          <lg xml:id="lg2.3.43">
            <l>
ദിവ്യരത്നങ്ങളേക്കൊണ്ടുദീപങ്ങൾസവ്യസാചികൾ വില്ലാളിവീരന്മാർ</l>
            <l> ഹവ്യഗവ്യങ്ങളേക്കൊണ്ടുനിത്യവും ദിവ്യദേവതാ പൂജനം ഗോവിന്ദ.</l>
          </lg>
          <lg xml:id="lg2.3.44">
            <l>
പത്തുമാറ്റിൻപൊന്നുകൾരത്നത്താൽ വിസ്താരത്തിൽ ചുമച്ചുകിടക്കുന്ന</l>
            <l> പത്തനങ്ങളും പത്തുനൂറായിരം ചിത്തരമ്യമിതെത്രയും ഗോവിന്ദ.</l>
          </lg>
          <lg xml:id="lg2.3.45">
            <l>
മന്ദിരന്തോറുമിന്ദിന്ദിരങ്ങളും മന്ദം മന്ദം മുരണ്ടുനടകൊണ്ടു.</l>
            <l> സുന്ദരാംഗിമാരാനനത്തെകണ്ടിട്ടംബുജാതങ്ങളെന്നോർത്തു ഗോവിന്ദ.</l>
          </lg>
          <lg xml:id="lg2.3.46">
            <l>
മന്നീരേഴും കടക്കണ്ണുകൊണ്ടുടൻ രത്നമാക്കിച്ചമച്ചരികത്താക്കു-</l>
            <l> കന്നൽക്കണ്ണിമാരുണ്ടായി പണ്ടതിൽ മിന്നൽപോലെ വിളങ്ങീട്ടു ഗോവിന്ദ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇങ്ങനെ അയോധ്യാപുരിയുടെ വർണ്ണനയോടുകൂടിയാണു് രണ്ടാം വൃത്തം
ആരംഭിക്കുന്നതു്. ഈ ഭാഗത്തെ രാമായണചമ്പുവുമായി സാദൃശ്യപ്പെടുത്തി നോക്കുക.
മേദിനീതിലകംപോലെ മേവുന്ന രാജധാനിയിൽ ദശരഥരാജാവു് ‘ഏഴ കോഴകൾ’ കൂടാതെ
രാജ്യപരിപാലനം ചെയ്തുകൊണ്ടിരിക്കവെ,
</p>
          <lg xml:id="lg2.3.47">
            <l> “കളളരെന്നുള്ള ശബ്ദമരിപ്പമാ</l>
            <l> യ്വെള്ളരേ പുനരുള്ളൂധരിത്രിയിൽ</l>
            <l> ഉള്ളിലാധി മഹാവ്യാധി ലോകനാം</l>
            <l> തള്ളിനീങ്ങിപ്പോയക്കാലം ഗോവിന്ദ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അദ്ദേഹം ‘അശ്വങ്ങൾ പെരുമാറ്റി’ പലേ അശ്വമേധങ്ങൾ നടത്തി
‘വിശ്വദേവതാമോദം വളർത്തി’യെങ്കിലും, സന്തതിയില്ലായ്കയാൽ ദുഃഖിതനായിത്തീർന്നു. അനന്തരം
സുമന്ത്രവചനാനുസാരേണ പുത്രകാമേഷ്ടി നടത്തുന്നതും തത്സമയം,
</p>
          <lg xml:id="lg2.3.48">
            <l> “ഹവ്യവാഹനകുണ്ഡത്തിൽനിന്നുണ്ടായ്</l>
            <l> ദിവ്യനായൊരു പുരുഷനന്നേരം</l>
            <l> കയ്യിൽമേവിനപായസം ഭൂപന്റെ</l>
            <l> കയ്യിൽവെച്ചിട്ടു്” </l>
          </lg>
          <!--end of "verse"-->
          <p style="noindent">മറയുന്നതും ആ പായസത്തെ രാജാവിന്റെ ഭാര്യമാർക്കായി പങ്കിടുന്നതും
വളരെ ചുരുക്കിയെങ്കിലും സരസമായി വർണ്ണിച്ചിരിക്കുന്നു. രാജ്ഞിമാർ പായസം ഉണ്ട മാത്രയിൽ ഗർഭം
ധരിച്ചു. കാലക്രമേണ,
</p>
          <lg xml:id="lg2.3.49">
            <l><ref xml:id="xfn2.3.4" target="#fn2.3.4" type="noteAnchor">[4]</ref> “പൊന്മണി കുംഭംപോലെ വിളങ്ങുന്ന</l>
            <l> നന്മുലയിണചാഞ്ഞു കൌസല്യേടെ</l>
            <l> ഇമ്മൂന്നുലോകംപെറ്റ ഹരജന്മം</l>
            <l> കാണ്മാനെന്നപോലെ ഹരിഗോവിന്ദ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">രാമാവതാരം ആസന്നമായപ്പോൾ, നവഗ്രഹങ്ങളെല്ലാം ഭദ്രരാശികളിൽ
സ്ഥിതിചെയ്തു. നാകഭേരികൾ താനേ മുഴങ്ങി; ലോകമാനസജാലം തെളിഞ്ഞു; നാകനാരികൾ ആടുകയും
പാടുകയും ചെയ്തു.
</p>
          <lg xml:id="lg2.3.50">
            <l> “നക്ഷത്രങ്ങൾ തെളിഞ്ഞു ഗഗനത്തിൽ</l>
            <l> ദിക്കുകൾ പത്തുമൊക്കെപ്രകാശിച്ചു;</l>
            <l> അർക്കസോമനും സുപ്രഭ കൈക്കൊണ്ടു;</l>
            <l> ലക്ഷ്മിവർദ്ധിച്ചു ഭൂമിയിൽ ഗോവിന്ദ.</l>
          </lg>
          <lg xml:id="lg2.3.51">
            <l>
സൂതികാലമണഞ്ഞതറിയിപ്പാൻ</l>
            <l> ദൂതനെപ്പോലെ നീളേ നടന്നുടൻ,</l>
            <l> പൂതിഗന്ധം കളഞ്ഞുസുഗന്ധവാ-</l>
            <l> നായി വീശീ തദാ വായു ഗോവിന്ദ.</l>
          </lg>
          <lg xml:id="lg2.3.52">
            <l><ref xml:id="xfn2.3.5" target="#fn2.3.5" type="noteAnchor">[5]</ref>
“യാതുകൂരിരുൾ നീക്കിക്കളവാനും</l>
            <l> ലോകകൈരവബോധം വളർത്താനും</l>
            <l> കൌസല്യാദേവിപൂർവാചലേ രാമ-</l>
            <l> ചന്ദ്രൻ ജാതനായമ്പോടു ഗോവിന്ദ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ചന്ദ്രൻ കർക്കടകത്തിലും പഞ്ചഗ്രഹങ്ങൾ ഉച്ചസ്ഥാനങ്ങളിലും നില്ക്കവേ
ആയിരുന്നു രാമചന്ദ്രന്റെ ജനനം.
</p>
          <lg xml:id="lg2.3.53">
            <l><ref xml:id="xfn2.3.6" target="#fn2.3.6" type="noteAnchor">[6]</ref> “ഉണ്ണിയുണ്ടായ സന്തോഷം കൊണ്ടുടൻ</l>
            <l> പുണ്യലോകായ ഭൂതികൊടുക്കയാൽ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ദശരഥമഹാരാജാവിനു ‘ആലവട്ടം കുടതഴയെന്നിയേമറ്റൊന്നും
ശേഷിച്ചി’ല്ലത്രേ. മറ്റുദേവിമാരും ഭരതാദികളെ പ്രസവിച്ചു. ഇവിടെ രണ്ടാം വൃത്തം അവസാനിക്കുന്നു.
</p>
          <p style="indent">സീതാപരിണയംവരെയുള്ള ഭാഗമാണു് മൂന്നാം വൃത്തത്തിൽ
സംഗ്രഹിച്ചിരിക്കുന്നതു്.
</p>
          <p style="indent">‘അഖിലനയനാമോദകര’നായ ശ്രീരാമചന്ദ്രൻ മൂന്നു സഹോദരന്മാരോടുകൂടി
“പ്രതിപദുഡുനാഥൻ” എന്നപോലെ വളർന്നുവന്നു. അക്കാലത്തു ഒരു ദിവസം വിശ്വാമിത്രമുനി
അയോദ്ധ്യയിൽചെന്നു്,
</p>
          <p style="indent">‘ബാലകനെത്തരികയെന്നുടെ യാഗക്രിയ കഴിച്ചുകൊൾവാൻ’ എന്നു്
ദശരഥനോടു അപേക്ഷിച്ചു.
</p>
          <lg xml:id="lg2.3.54">
            <l> “മുനിപ്രവരകുശികസുത ചെറുപ്പമത്രേ മമ മകനു</l>
            <l> നമുക്കിവനെപ്പിരിഞ്ഞിരുന്നാലരക്ഷണം പൊറുക്കയില്ല</l>
            <l> സമസ്തകർമ്മപ്രതിപക്ഷികൾ കഴുത്തറുത്തു സവനരക്ഷ</l>
            <l> വരുത്തുന്നുണ്ടു വയമപി ച രാമ രഘുനാഥജയ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു പറഞ്ഞു് ദശരഥൻ ഒഴിയുവാൻ നോക്കി. എന്നാൽ,
</p>
          <lg xml:id="lg2.3.55">
            <l> “ചെറുപ്പമല്ല തവ മകനു ജഗത്ത്രിതയപരമഗുരു</l>
            <l> വലിപ്പവുമിന്നവനെത്രയെന്നറിഞ്ഞതില്ലയൊരുപുരുഷൻ.</l>
            <l> വലിപ്പമെഴുമസൃക്പവനമഹാ പാവകനവനതിനു</l>
            <l> വികല്പമില്ല നൃപതിവര…” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് പറഞ്ഞിട്ടു് വിശ്വാമിത്രൻ കോപത്തോടുകൂടി പോവാൻ ഭാവിക്കവേ,
മഹാരാജാവു് വസിഷ്ഠോപദേശമനുസരിച്ചു് രാമലക്ഷ്മണന്മാരെ അദ്ദേഹത്തിനോടുകൂടി അയച്ചു.
വിശ്വാമിത്രൻ അവർക്കു ബലയും അതിബലയും ഉപദേശിച്ചുകൊടുത്തു. ഈ ഘട്ടത്തെ കവി വളരെ
ചുരുക്കിക്കളഞ്ഞുവെങ്കിലും താടകയുടെ വരവിനെ ഭംഗിയായി വർണ്ണിച്ചിട്ടുണ്ടു്. രാക്ഷസിയെങ്കിലും
സ്ത്രീജനമായതുകൊണ്ടു് അവളെ കൊല്ലുന്നതിനു രാഘവൻ മടിച്ചു. എന്നാൽ മുനിയുടെ ഉപദേശമനുസരിച്ചു്,
</p>
          <p style="indent">“പെൺകൊലയിലുദിച്ച കൃപശരത്തിൽ മുനമുകളിൽവച്ചിട്ടു് അമ്പിനോടു
വലിച്ചൊന്നെയ്തു.” ആ ശരമേറ്റിട്ടു, താടക ‘വമ്പിച്ചൊരു മലകണക്കെ’ നിലത്തു പതിച്ചു. അനന്തരം
വിശ്വാമിത്രൻ സിദ്ധാശ്രമം പ്രാപിച്ചിട്ടു്, ശുദ്ധികർമ്മം തുടങ്ങിയപ്പോൾ ഉദ്ധതന്മാരായ നിശിചരർ പലവിധ
വിഘ്നങ്ങൾ ചെയ്തുതുടങ്ങി. എന്നാൽ സുബാഹുപ്രമുഖന്മാരെ കൊന്നൊടുക്കീട്ടു്, രാമചന്ദ്രൻ അദ്ദേഹത്തിന്റെ
യാഗരക്ഷ ചെയ്തയാൽ, മുനി സന്തുഷ്ടനായി. അഹല്യമോക്ഷത്തെ കവി ഒരു പദ്യത്തിൽ
കഴിച്ചുകൂട്ടിയിരിക്കുന്നു. പിന്നീടു് രാമചന്ദ്രൻ മിഥിലാപുരിക്കു ചെന്നു് പുരഹരചാപം ഭഞ്ജിച്ച് സീതയെ
പാണിഗ്രഹണം ചെയ്തു. വിവാഹത്തിനു ദശരഥാദികളെയും ക്ഷണിച്ചുവരുത്തിയിരുന്നു. അനന്തരം
അയോധ്യയിലേയ്ക്കു തിരിച്ചു പോകും വഴിക്കു് ‘പുരത്രയത്തെപ്പൊരിച്ച മമ പരമഗുരുപുരഹരന്റെ
കുലവില്ലിനെയൊടിച്ച നിന്റെ കരമൊടിപ്പൻ’ എന്നു പറഞ്ഞുകൊണ്ടു് പരശുരാമൻ എതിരിട്ടു. തത്സമയം,
പടജനങ്ങൾ എല്ലാം ആക്ഷത്രതേജോനിധിയായ മുനിയുടെ കനൽക്കണ്ണുകൾകണ്ടു് ഭയപ്പെട്ടു
ഓടിക്കളഞ്ഞുവത്രേ. എന്നാൽ,
</p>
          <lg xml:id="lg2.3.56">
            <l> “ജഗൽപവിത്രതര പുരുഷരെത്തിർപ്പതിന്നു തുനിഞ്ഞളവിൽ</l>
            <l> രവിപ്രഭകളടലിൽ ജനനയനങ്ങളിലടിപ്പിച്ചുടൻ</l>
            <l> പതുപ്പിൽവിളിച്ചനുസരിച്ചു സമർപ്പിച്ചുതൽകുലചിലയും</l>
            <l> മുനിപ്രവരൻ നടന്നു”വത്രേ. </l>
          </lg>
          <!--end of "verse"-->
          <p style="noindent">രാമചന്ദ്രന്റെ യൌവരാജ്യാഭിഷേകത്തിനുള്ള ഒരുക്കവും കൈകയി
നിമിത്തം നേരിട്ട വിഘ്നവും നാലാം വൃത്തത്തിൽ സംക്ഷിപ്തമായി പ്രതിപാദിച്ചിരിക്കുന്നു. അഞ്ചാംവൃത്തം
ആപാദചൂഡം അകൃത്രിമരമണീയമായിട്ടുണ്ടു്. രാമചന്ദ്രൻ വനത്തിലേയ്ക്കു പുറപ്പെടാൻ ഭാവിക്കുന്നതു കണ്ടു്
സീതയുംകൂടെ പുറപ്പെട്ടു. തത്സമയം ഭഗവാൻ,
</p>
          <lg xml:id="lg2.3.57">
            <l> “കാന്താരവിന്ദായതാക്ഷീ മനോജ്ഞേ!</l>
            <l> കാന്താരവാസം നിനക്കാവതല്ലേ.</l>
            <l> ശാന്തേ! കുടുംബപ്രിയേ! താതപാദം</l>
            <l> കാന്തേ! ഭജിച്ചീടു ശ്രീരാമരാമ.</l>
          </lg>
          <lg xml:id="lg2.3.58">
            <l>
വൈദേഹി! പോരേണ്ട പോരേണ്ട ബാലേ!</l>
            <l> പൈദാഹശാന്തിക്കുപായങ്ങളില്ലേ</l>
            <l> ഹേദേവി! കല്ലുണ്ടു മുള്ളുണ്ടു കാട്ടിൽ</l>
            <l> പാദവ്യഥയ്ക്കങ്ങു ശ്രീരാമരാമ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിങ്ങനെ തടസ്സം പറഞ്ഞപ്പോൾ,
</p>
          <lg xml:id="lg2.3.59">
            <l> “എന്നാര്യപുത്രൻ വനത്തിന്നുപോയാൽ</l>
            <l> പിന്നെപ്പുരീവാസമെന്തിന്നുവേണ്ടി?</l>
            <l> നിന്നോടുകൂടീട്ടു പോരുന്നുഞാനും</l>
            <l> എന്നാൾമനോജ്ഞാംഗി…”</l>
            <l> </l>
          </lg>
          <!--end of "verse"-->
          <p style="noindent">സൌമിത്രിയും അദ്ദേഹത്തിനോടുകൂടെ പുറപ്പെട്ടു. മാലോകരോ,</p>
          <lg xml:id="lg2.3.60">
            <l> ‘ഗാഢംവളർന്നോരുദുഃഖേനലോകർ</l>
            <l> ചാടിച്ചുകണ്ണീരുമാബാലവൃദ്ധം’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">ചാടിപ്പുറപ്പെട്ടു്, രാമന്റെ വനയാത്രയെ തടയാൻ നോക്കി.
</p>
          <lg xml:id="lg2.3.61">
            <l> “കാണിക്ഷണം നിന്നെ വേർവിട്ടിരുന്നാൽ</l>
            <l> ദീനത്വമുൾക്കൊണ്ടു ദുഃഖിക്കുമസ്മാൻ</l>
            <l> കാണാതെവേർവിട്ടു നീ പോകിലിപ്പോൾ</l>
            <l> പ്രാണങ്ങൾ പോകുന്നു…” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു അവർ വിലപിച്ചു. രഘുരാമനാകട്ടെ ‘പാരിച്ച കണ്ണീരൊലിപ്പിച്ചു
നിൽക്കുന്ന താതനെ’ ചാരുസ്മിതം തൂകി വന്ദിച്ചുകൊണ്ടാണു് വനത്തിലേക്കു പോയതു്. എന്നാൽ
സീതയുടെ വനസഞ്ചരണഖേദം കണ്ടപ്പോൾ ആ ഗംഭീരാശയനുകൂടി കണ്ണീരു വന്നുപോയത്രേ. ദേവിയോ,
</p>
          <lg xml:id="lg2.3.62">
            <l> “രാമാംഘ്രിതട്ടുന്ന പാഷാണവുംപോയ്</l>
            <l> സ്ത്രീരൂപമായ്‍വന്നുവെന്നോർത്തുതാനോ?</l>
            <l> സീതാ ന സസ്മാര പാദവ്യഥാന്താം</l>
            <l> സഞ്ചാരഖിന്നാപി ശ്രീരാമ രാമ!” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഭരതപ്രതിജ്ഞാവരെയുള്ള ഭാഗത്തെ വളരെ സംക്ഷേപിച്ചിരിക്കുന്നു.
</p>
          <p style="indent">ദണ്ഡകാരണ്യപ്രവേശത്തോടുകൂടി 6-ാം വൃത്തം തുടങ്ങുന്നു. രാമചന്ദ്രൻ
ദണ്ഡകാരണ്യത്തിൽ ‘പുഷ്പതദ്രുമ രാജിദത്ത വിലോചന’നായി നടക്കവേ, വിരാധൻ എന്ന രാക്ഷസൻ
‘പുഷ്പസായക ദേവത’യായ സീതാദേവിയെ അപഹരിച്ചുകൊണ്ടു് ആകാശത്തിലേക്കു ഉൽപ്പതിച്ചു.
എന്നാൽ രാമശരാഗമനത്താൽ അവൻ ദേവിയെ ഉപേക്ഷിച്ചുകളഞ്ഞിട്ടു് ഉഗ്രന്മാരായ രാമലക്ഷ്മണന്മാരെ
തോളിൽ എടുത്തുകൊണ്ടു മേല്പോട്ടുയർന്നുവത്രേ. ഇങ്ങനെ പല സ്ഥലങ്ങളിൽ കവി വാല്മീകിയെ
അനുസരിക്കാതെ ചമ്പൂകാരന്മാരെ അനുസന്ധാനം ചെയ്തു കാണുന്നു.
</p>
          <p style="indent">വിരാധനെ വധിച്ചതിനുശേഷം അഗസ്ത്യാശ്രമപ്രാപ്തിവരെയുള്ള ഭാഗത്തെ
ചമ്പൂകാരന്മാരെപ്പോലും തോല്പിക്കുന്ന സംസ്കൃതപ്രധാനമായ മണിപ്രവാളത്തിൽ ഇങ്ങനെ
സംഗ്രഹിച്ചിരിക്കുന്നു.
</p>
          <lg xml:id="lg2.3.63">
            <l> “പ്രാണധാരണഗാത്രവാൻ ശരഭംഗമാമുനി മൈഥിലീ-</l>
            <l> പ്രാണനാഥസമാഗമേ പരലോകമാപ സുഖാവഹം;</l>
            <l> പ്രീണനായ നടന്നു ദണ്ഡകവാസിനാം യമിനാന്ധനുർ</l>
            <l> ബാണപാണിരഗസ്ത്യവാസമവാപ രാമ ഹരേ ഹരേ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">മഹർഷി രാവണൻനിമിത്തം നേരിട്ട സങ്കടങ്ങളെ വിവരിച്ചു കേൾപ്പിക്കുന്ന
ഭാഗം ഹൃദയംഗമമായിരിക്കുന്നു.
</p>
          <lg xml:id="lg2.3.64">
            <l> “ഉണ്ണിരാഘവാ! നിയടുത്തടുത്തിങ്ങുപോരിക ബാലക</l>
            <l> കണ്ണൊരിത്രയെനിക്കുകാണ വയസ്സനേകമതീതമായ്;</l>
            <l> എണ്ണുകിൽശതമല്ല രാമ! പിടിച്ചു രാക്ഷസഭക്ഷിതം <ref xml:id="xfn2.3.7" target="#fn2.3.7" type="noteAnchor">[7]</ref>
ഉണ്ണിദണ്ഡജിനാദികാണിതു രാമ രാമ ഹരേ ഹരേ.</l>
            <l> ഹന്തരാക്ഷസ കുന്തപാതാൽ മദീയദന്തമടന്നുപോയ്</l>
            <l> ചിന്തനീയമിതല്ലി? രാമ മദീയവേദനമെന്നിയേ;</l>
            <l> മന്ഥരാഗമിയായിമാമക ഗാത്രമേക നടിക്കയാ-</l>
            <l> ലന്തരാളസമാഗമേ ഹരി…</l>
          </lg>
          <lg xml:id="lg2.3.65">
            <l>
ദണ്ഡപാണിരിവാത്രവന്നൊരു രാക്ഷസൻ മടിയാതുടൻ</l>
            <l> ദണ്ഡുകൊണ്ടുകുമച്ചുനമ്മുടെ കണ്ണുമൊന്നുപൊടിഞ്ഞുപോ</l>
            <l> ചണ്ഡഭാനുകുലാവതംസ! മദീയദണ്ഡമിതിൽപ്പരം</l>
            <l> ദണ്ഡതാഡനമെത്ര രാഘവ! …</l>
          </lg>
          <lg xml:id="lg2.3.66">
            <l>
ഊക്കനാകിയരാഘവൻ പുനരൂക്കുകൂടി മുടക്കിനാൻ</l>
            <l> വാക്കുകേൾക്കിലതിപ്പൊഴും മമ മൂത്രപാതമുടൻവരും,</l>
            <l> സാക്ഷിദൈവമൊഴിഞ്ഞു മറ്റൊരുഭൂതരില്ലനമുക്കുകേൾ</l>
            <l> തീർക്ക നമ്മുടെ സങ്കടങ്ങളെ രാമ രാമ ഹരേ ഹരേ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അഗ്നിസമനായ മുനിയുടെ വാക്കു കേൾക്കയാൽ
“ശർവഫാലവിലോചനോപമലോചന’നായിത്തീർന്ന രാമചന്ദ്രൻ ‘സർവരാക്ഷസവീരവംശപ്രതിജ്ഞ’
ചെയ്തിട്ടു്, ‘ഉർവരാമൃതം നൽകി’. അനന്തരം അദ്ദേഹം അഗസ്ത്യദത്തമായ ശാർങചാപവും ശരധിയും വാളും
വാങ്ങി കൊണ്ടു് ‘തീർത്ഥഭൂതജലപ്രവാഹ മഹാനദീനികട’സ്ഥമായ ചിത്രപഞ്ചപടി പ്രാപിച്ചു് അവിടെ
പാർത്തു.
</p>
          <p style="indent">ഏഴാം വൃത്തത്തിൽ സീതാപഹരണംവരെയുള്ള കഥ ചേർത്തിരിക്കുന്നു.
</p>
          <p style="indent">രാവണാനുജയായ ശൂർപ്പണഖ, ‘മനോഭിരാമചാരുരൂപധാരിണി’യായിട്ടു്
അംബരത്തിൽനിന്നു ഇറങ്ങിവന്നു്,
</p>
          <lg xml:id="lg2.3.67">
            <l> “എനിക്കുകാന്തനില്ല രാമ! നീയെനിക്കു കാന്തനായ്</l>
            <l> ഭവിക്കവേണമംഗജാതുരയ്ക്കു സുന്ദരാനന!</l>
            <l> മരിക്കുമല്ലയായ്കിൽഞാനരക്ഷണേന മാരമാൽ</l>
            <l> മുഴുക്കകൊണ്ടു രാഘവ! മുകുന്ദരാമ പാഹിമാം. </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു സപ്രഗല്ഭം രാമചന്ദ്രനോടു പറഞ്ഞു.
</p>
          <p style="indent">രാമനാകട്ടെ, ‘പതുപ്പിൽവച്ചു സുന്ദരീം ചിരിച്ചുകൊണ്ടു്’ ഇങ്ങനെ അരുളിച്ചെയ്തു.
</p>
          <lg xml:id="lg2.3.68">
            <l> “വരിച്ചുകൊൾക നീ ജഗൽപ്രസിദ്ധമാത്മസോദരം</l>
            <l> സമസ്തകാമപൂരണം മുകുന്ദരാമ പാഹിമാം.’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">ലക്ഷ്മണൻ അവളെ അനാദരിക്കയാൽ, അവൾ അദ്ദേഹത്തിനെ
എടുത്തുകൊണ്ടു് ആകാശത്തിലേയ്ക്കു ഉയർന്നു. ഗത്യന്തരമില്ലാതെ ലക്ഷ്മണൻ അവളുടെ ‘കർണ്ണനാസികാം’
അരികയും അവൾ ‘മുറിച്ചചീനിപോലെ’ നിലത്തു പതിക്കയും ചെയ്തു.
</p>
          <p style="indent">ഇവിടെയെല്ലാം കവി ഭാഷാരാമായണം ചമ്പുവിനെയാണു് അനുസന്ധാനം
ചെയ്തിരിക്കുന്നതു്.
</p>
          <p style="indent">‘ക്ഷോണീതലത്തിൽ ചീനികണക്കെ വീണു’ എന്നു ചമ്പുവിലും,
</p>
          <p style="indent">‘മുറിച്ചു ചീനിപോല ഭൂതലത്തിൽ വീണു രാക്ഷസി’ എന്നു
ഇരുപത്തിനാലുവൃത്തത്തിലും കാണുന്നതു നോക്കുക.
</p>
          <p style="indent">ഖരദൂഷണ ത്രിശിരാക്കളുമായുള്ള യുദ്ധത്തിന്റെ വർണ്ണന
അനതിവിസ്തരമെങ്കിലും സുന്ദരമായിരിക്കുന്നുണ്ടു്.
</p>
          <p style="indent">ശൂർപ്പണഖയുടെ സങ്കടം കേട്ടു് ഖരൻ ‘ചതുർദ്ദശാശരാധിപ’രെ അയച്ചു.
എന്നാൽ,
</p>
          <lg xml:id="lg2.3.69">
            <l> “തനിച്ചുപോരിനാഞ്ഞു വന്നെതിർത്തകണ്ടു രാഘവൻ</l>
            <l> കുലച്ചുവില്ലുസായകം തൊടുത്തയച്ചുസത്വരം.</l>
            <l> ശരപ്രഭിന്നകന്ധരാശ്ചതുർദ്ദിശം പതിച്ചുപോയ്</l>
            <l> ച്ചതുർദ്ദശാശരാധിപാഃ…” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അതു കണ്ടു് അയാൾ ‘ഉരത്തരോഷവാ’നായിട്ടു്
‘ദൂഷണത്രിമൂർദ്ധനാ’ദിരാക്ഷസന്മാരെ സസൈന്യം അയച്ചു. ഈ യുദ്ധം വളരെ ഘോരമായിരുന്നു.
</p>
          <lg xml:id="lg2.3.70">
            <l> “തുരംഗതുംഗകണ്ഠബദ്ധകിങ്കിണീഘണാഘണ-</l>
            <l> ധ്വനിപ്രതിധ്വനിപ്രഘോഷിതാംബരം നിരന്തരം;</l>
            <l> മദംമുഴുത്തുയർന്നു ഹസ്തിവൃന്ദബദ്ധശൃംഖലാഝലദ്</l>
            <l> ഝലൽപ്രഘോഷിതം മുകുന്ദ…” </l>
          </lg>
          <!--end of "verse"-->
          <p style="noindent">“സമന്തതസ്സമുദ്രമങ്ങിരച്ചുവന്നു മുക്കുവാൻ”
</p>
          <p style="noindent">വരുന്നപോലെ രാക്ഷസസൈന്യം വരുന്നതുകണ്ടു് ശ്രീരാമൻ ലക്ഷ്മണനെ
വിളിച്ചു് ജാനകീദേവിയെ രക്ഷിച്ചുകൊള്ളണമെന്നു് ആജ്ഞാപിച്ചതിന്റെ ശേഷം
‘അരക്ഷണേനരക്ഷസാംകുലം’ അറുതിവരുത്താനായി പുറപ്പെട്ടു.
</p>
          <lg xml:id="lg2.3.71">
            <l><ref xml:id="xfn2.3.8" target="#fn2.3.8" type="noteAnchor">[8]</ref> “ദ്വിസപ്തകംസഹസ്രമുള്ള രാക്ഷസർക്കു സംഗരേ</l>
            <l> എനിക്കെനിക്കിതേകനുണ്ടിതെന്നുതോന്നുമാറുടൻ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എതിർത്ത രാമചന്ദ്രന്റെ വിക്രമത്തെ പുകൾത്താൻ പണിയാണത്രേ.
</p>
          <lg xml:id="lg2.3.72">
            <l> “പ്രവൃദ്ധയുദ്ധരാമപത്രികൃത്തകണ്ഠനിർഗ്ഗളൽ</l>
            <l> പ്രവൃദ്ധരക്തപാനമത്തചിത്തകങ്കഭീഷണം</l>
            <l> മുഴുത്തയുദ്ധവിക്രമം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">നിരീക്ഷിക്കുന്നതിനായി സുരാവലി വിയത്തിൽ വന്നു തിങ്ങിനിന്നു.
എന്തിനധികം വിസ്തരിക്കുന്നു.
</p>
          <lg xml:id="lg2.3.73">
            <l> “ത്രിലോകനാഥപത്രികൊണ്ടു ചത്തുവീണുദൂഷണൻ</l>
            <l> ത്രിലോകനാഥദൂഷണം ദുരുക്തികൊണ്ടു രാമനും</l>
            <l> ത്രിഭിശ്ശരൈരറുത്തുടൻ ത്രിമൂർദ്ധകംജിതശ്രമ-</l>
            <l> മബാധയായ് ജഗത്ത്രയം…” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അനന്തരം ഖരൻ എതിരിട്ടു. എന്നാൽ രാമചന്ദ്രൻ അരക്ഷണത്തിൽ,
‘കനത്തവില്ലെടുത്തുടൻ കുലച്ചുബാണവും തൊടുത്തയച്ചു്’ ‘രഥദ്ധ്വജപതാകയും രഥം തുരംഗമങ്ങളും’
ധനുസ്സും മുറിച്ചു നിലത്തുവീഴ്ത്തി. ഖരനാകട്ടെ,
</p>
          <lg xml:id="lg2.3.74">
            <l> “രവിപ്രഭം ചതുർഭുജം സശംഖചക്രസംഭൃതം</l>
            <l> ജ്വലൽകിരീടകുണ്ഡലം പുരാണപൂരുഷം ഹരിം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഉദിച്ചു കാണുകയാൽ ‘തൽക്ഷണം മരിക്കനല്ലു’വെന്നുറച്ചുകൊണ്ടു്
രാമചന്ദ്രനെ എതിർത്തു.
</p>
          <lg xml:id="lg2.3.75">
            <l> “ഖരസ്യ തസ്യ കണ്ഠവുംമുറിച്ചു വിശ്വനായകൻ</l>
            <l> പരംപുരത്തിലാക്കിനാൻ സുഖിച്ചിരിപ്പതിന്നുതാൻ</l>
            <l> സുരപ്രമുക്തപുഷ്പവൃഷ്ടിയേറ്റുയുദ്ധഭൂമിയിൽ</l>
            <l> ധനുസ്സുമുന്നിനിന്ന രാമചന്ദ്രരാമപാഹിമാം.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ ഭാഗത്തെ രാമായണചമ്പുവുമായി ചേർത്തുവച്ചു വായിച്ചു നോക്കുക.
ഖരവധാനന്തരം ശൂർപ്പണഖ രാവണന്റെ അടുക്കൽ പരാതി പറഞ്ഞു. രാവണൻ മാരീചനെ
പറഞ്ഞയക്കുന്ന ഘട്ടംമുതൽക്കു സീതാപഹരണം വരെയുള്ള ഭാഗത്തേയും വളരെ ചുരുക്കിയിരിക്കുന്നു.
</p>
          <p style="indent">എട്ടാംവൃത്തത്തിൽ രാമചന്ദ്രന്റെ വിലാപവും സുഗ്രീവസഖ്യവും ആണു്
വർണ്ണിച്ചിരിക്കുന്നതു്. ശ്രീരാമവിലാപം ശിലയുമലിയുമാറുകരുണമായിരിക്കുന്നു.
</p>
          <lg xml:id="lg2.3.76">
            <l> “മമ തരുണീസീതേ! പുനരെവിടെനീപോ-</l>
            <l> യരികിൽ മമ വാവാ സകലഗുണപൂർണ്ണേ!</l>
            <l> തവമുഖസരോജം തരളമിഴികാണാ-</l>
            <l> ഞ്ഞഴൽമനസി പാരം പരമശിവശംഭോ.</l>
          </lg>
          <lg xml:id="lg2.3.77">
            <l>
കനകമൃശതൃഷ്ണാ പെരുതുപുനരെങ്കിൽ</l>
            <l> കഴിവതിനുമുണ്ടെന്നറിക മമ സീതേ! <ref xml:id="xfn2.3.9" target="#fn2.3.9" type="noteAnchor">[9]</ref> കമലമുഖി! ചന്ദ്രേ ഹരിണമിത വാവാ</l>
            <l> കലഹമിഹപോരും…</l>
          </lg>
          <lg xml:id="lg2.3.78">
            <l>
മൃഗതരുണിമാലേ! വരികരികിൽ ബാലേ</l>
            <l> മൃഗനയനമാരാഭരണമണി സീതാ</l>
            <l> കമലമുഖിദീനാ പുനരെവിടെ ലീനാ?</l>
            <l> പറകപരമാർത്ഥം…</l>
          </lg>
          <lg xml:id="lg2.3.79">
            <l>
കുരരി! ബത! നീയും വയമിവ ചമഞ്ഞോ?</l>
            <l> പ്രലപസി നിതാന്തം തനുരുചികുറഞ്ഞും;</l>
            <l> പ്രിയതമയെയും ഞാൻ വനഭുവിതിരഞ്ഞ-</l>
            <l> ങ്ങുഴലുവതിനാഞ്ഞു…</l>
          </lg>
          <lg xml:id="lg2.3.80">
            <l>
തുളസിനറുമുല്ലേ! മൃദുലതനുവല്ലീ</l>
            <l> പരിലസിതചില്ലീയുഗചലിതമല്ലീ;</l>
            <l> ലതകളുലകെല്ലാമഴകിനൊടുവെല്ലു-</l>
            <l> ന്നവളരികിലില്ലേ?…</l>
          </lg>
          <lg xml:id="lg2.3.81">
            <l>
ഫലഭരണനമ്രാ ബകുളപനസാമ്രാ</l>
            <l> മധുരതരമാമ്രാതക പറക കമ്രാ</l>
            <l> കുചഭരണനമ്രാ മമ തരുണി താമ്രാ-</l>
            <l> ധരിയെവിടെ ലീനാ?…</l>
          </lg>
          <lg xml:id="lg2.3.82">
            <l>
സ്ഥിരചരജനിത്രീ വദവദ ധരിത്രീ</l>
            <l> തവ മഹിതപുത്രീ മധുരതരഗാത്രീ</l>
            <l> മമ സുഖജനിത്രീ സുചരിതകളത്രീ</l>
            <l> കൃതിയെവിടെ ലീനാ?…</l>
          </lg>
          <!--end of "verse"-->
          <p style="noindent">ദുഃഖാതിരേകത്താൽ രാമചന്ദ്രൻ കേവലം ഉന്മത്തനായിച്ചമഞ്ഞു.
</p>
          <lg xml:id="lg2.3.83">
            <l> ‘കമലമിഴിഘോരേ പയസിമുഴുകിപ്പോയ്</l>
            <l> കരമിതിഹ കാണായനുജി കരയേറ്റീ-’</l>
            <l> ‘ടറിക രഘുനാഥ കരകമലമല്ലേ</l>
            <l> ജലകമലമത്രേ’…</l>
          </lg>
          <lg xml:id="lg2.3.84">
            <l>
‘കമലവനമദ്ധ്യേ കളമൊഴിചിലമ്പിൻ</l>
            <l> കളകളനിനാദം ചെവിയിലിതകേൾക്കായ്,</l>
            <l> ‘പദകമലമഞ്ജീരജനിനദമല്ലേ</l>
            <l> കരകയരയന്നം’… <ref xml:id="xfn2.3.10" target="#fn2.3.10" type="noteAnchor">[10]</ref> </l>
            <l> ‘തരുതടമിതല്ലോ തണലിലിഹപോരെ’</l>
            <l> ‘ശശികിരണമത്രേ കടുവെയിലിതല്ലേ’;</l>
            <l> ‘ഹിമകരനുദിച്ചാൽ വപുഷിചുടുമോ മേ?’</l>
            <l> ‘അതുമദനതാപം പരമശിവശംഭോ.’</l>
          </lg>
          <lg xml:id="lg2.3.85">
            <l>
വിരഹമപി വിദ്രാവയസി സഹവാസാ-</l>
            <l> ദതികലഹമുദ്രേ വരിക വരികനിദ്രേ;</l>
            <l> സകലജനഭദ്രേ മയിതവ ഹൃദാർദ്രം</l>
            <l> കുരു കൃപ വിനിദ്രേ…” </l>
          </lg>
          <!--end of "verse"-->
          <p style="noindent">‘രഘുവരനിവണ്ണം വിരഹതുയിർപൂണ്ടും’ ‘ജനകനൃപപുത്രീമിടയിടെ വിളിച്ചും’
‘വിളിയവളുകേളാഞ്ഞരിശമകതാരിൽ പെരുകിയും’ ചുറ്റിനടന്നു.
</p>
          <lg xml:id="lg2.3.86">
            <l> “കമലനിരകാണുന്നളവരിയകണ്ണും</l>
            <l> പരിചിനൊടുചേർത്തും തെരുതെരെനടന്നു.</l>
            <l> മലയപവമാനൻ വരുമളവിലയ്യോ</l>
            <l> മരണമുടനെന്നും…</l>
          </lg>
          <lg xml:id="lg2.3.87">
            <l>
വനഭുവി നടന്നും ദിശി ദിശി തിരഞ്ഞും</l>
            <l> അനുജനെ മറന്നും പലവഴിയലഞ്ഞും</l>
            <l> ചിലകുറികരഞ്ഞും നിജതനുമെലിഞ്ഞും</l>
            <l> വിവശതപിണഞ്ഞും…</l>
          </lg>
          <!--end of "verse"-->
          <p style="noindent">നടക്കവേ രാമചന്ദ്രൻ കബന്ധനുമായി എതിരിട്ടു് അദ്ദേഹത്തിനു സൽഗതി
നൽകയും ശബര്യാശ്രമത്തിൽ ചെന്നു് ആ ദേവിയുടെ സപര്യ ഏൾക്കുകയും ചെയ്തു. അനന്തരം ഹനുമാനെ
കണ്ടു മുട്ടിയിട്ടു് അദ്ദേഹം വഴിക്കു് സുഗ്രീവനുമായി സഖ്യം ചെയ്തശേഷം കുറേക്കാലം കിഷ്കിന്ധയിൽ പാർത്തു.
</p>
          <p style="indent">ഒൻപതാം വൃത്തത്തിൽ ബാലിവധമാണു വിഷയം. കഥയെ വളരെ
ചുരുക്കിയിട്ടുണ്ടെങ്കിലും സ്വഭാവരചനയിൽ കവിയ്ക്കുള്ള പാടവം ഇവിടെ നല്ലപോലെ പ്രത്യക്ഷപ്പെടുന്നു.
സുഗ്രീവൻ ബാലിയെ യുദ്ധത്തിനു വിളിച്ചു. പേടിച്ചു് ഓടിപ്പോയ ശത്രു യുദ്ധത്തിനു വന്നു വിളിക്കണമെങ്കിൽ
ഏതോ ഒരു നല്ല പിന്തുണ ഉണ്ടായിരിക്കണമെന്നു പറഞ്ഞു് താര ബാലിയേ തടഞ്ഞുനിർത്താൻ നോക്കി.
എന്നാൽ ബാലി പറഞ്ഞതിങ്ങനെയാണു്.
</p>
          <lg xml:id="lg2.3.88">
            <l> “ക്ഷീരസാഗരം പണ്ടുകടഞ്ഞനാൾ</l>
            <l> നാരായണനേയും വിസ്മയിപ്പിച്ചു,</l>
            <l> താരേ! നിന്നെയുംകൊണ്ടുവന്നീടിന</l>
            <l> വീര്യം നീയറിഞ്ഞീലയോ? ഗോവിന്ദ.</l>
          </lg>
          <lg xml:id="lg2.3.89">
            <l>
ശത്രുവിനിന്നു ശുക്രൻതുണയ്ക്കിലും</l>
            <l> ഉഗ്രനുഗ്രനായ്‍വന്നു തുണയ്ക്കിലും;</l>
            <l> വിഷ്ണു, താമരനേത്രൻ തുണയ്ക്കിലും</l>
            <l> നില്ക്കയില്ലെന്റെ സംഗരേ ഗോവിന്ദ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്തൊരു ഔദ്ധത്യം! നോക്കുക. ബാലി യുദ്ധത്തിനു പുറപ്പെടുകതന്നെ
ചെയ്തു. സുഗ്രീവനെ കണ്ടപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു.
</p>
          <lg xml:id="lg2.3.90">
            <l> “മുന്നെനിന്നെക്കൊലചെയ്യാഞ്ഞിട്ടല്ലോ</l>
            <l> പിന്നെയും പോരിനെന്നേ വിളിക്കുന്നു:</l>
            <l> ഇന്നി യുദ്ധത്തിനായ് വിളിച്ചീടുവാൻ</l>
            <l> നിന്നെമീളുന്നോനല്ലഞാൻ ഗോവിന്ദ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇതുകേട്ടപ്പോൾ സാധു സുഗ്രീവൻ കൈകൂപ്പി വന്ദിച്ചിട്ടു് ബാലിയുടെ
പാദത്തിൽ വീഴുകയാണു് ചെയ്തതു്. പാദം പണിഞ്ഞ സഹോദരനെ രക്ഷിക്കാതെ അദ്ദേഹം ‘ഉടൽ
പൊട്ടുമാറു ചവുട്ടുകയാൽ’ സുഗ്രീവൻ ജാതകോപം യുദ്ധത്തിനു തുടങ്ങി. പിന്നീടു നടന്ന സമരം
ജീവലോകങ്ങൾ വിസ്മയിക്കുമാറു ഘോരമായിരുന്നു.
</p>
          <lg xml:id="lg2.3.91">
            <l> “മുഷ്ടികൊണ്ടുടൻ പൊട്ടിസുഗ്രീവന്റെ</l>
            <l> വട്ടക്കണ്ണുമിഴിക്കുന്ന നേരത്താ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ണു് ശിഷ്ടപാലകനായ രാമചന്ദ്രൻ ശരം പ്രയോഗിച്ചു ബാലിയെ
നിഗ്രഹിച്ചതു്. ഇങ്ങനെ പല സ്ഥലങ്ങളിൽ കവി കഥാഗതിയെ സാരമായ വിധത്തിൽ മാറ്റീട്ടുണ്ടു്. ആ
ഭേദഗതികളെല്ലാം ഉചിതമായിരിക്കയും ചെയ്യുന്നു.
</p>
          <p style="indent">പത്താംവൃത്തത്തിൽ, ഹനൂമാൻ സമുദ്രലംഘനത്തിനു ഒരുങ്ങുന്നതുവരെയുള്ള
കഥ ഉൾപ്പെട്ടിരിക്കുന്നു.
</p>
          <p style="indent">രാമചന്ദ്രൻ ‘കോടക്കാർകൂന്തലാൾ സീതാവിയോഗത്താൽ ആടൽപ്പെട്ടു്’
വസിക്കുന്നകാലത്തു് ‘കോടക്കാർ വന്നു ചേരുകയാൽ വിരഹച്ചുടു പിടിപെട്ടു്’ അദ്ദേഹത്തിന്റെ ശരീരം
വാടിയത്രേ. നാലുമാസകാലം അദ്ദേഹത്തിനു ‘ നാലായിരത്താണ്ടാ’യി തോന്നി. സുഗ്രീവൻ
വാഗ്ദത്തമനുസരിച്ചു് സീതാന്വേഷണത്തിനു് ആളയച്ചതുമില്ല. അതുകൊണ്ടു് ശ്രീരാമൻ സൌമിത്രിയെ
തത്സന്നിധിയിലേക്കയച്ചു.
</p>
          <lg xml:id="lg2.3.92">
            <l> “എന്തെന്തുസുഗ്രീവ മൈത്ര്യംമറന്നിങ്ങു</l>
            <l> ചിന്തുപാട്ടും കേട്ടിരിക്കുന്നുനീ?</l>
            <l> ബന്ധംമുറിഞ്ഞു നടകൊള്ളുമെന്നേടം</l>
            <l> ചിന്തിക്ക രാമാഹരേശരണം.</l>
            <l> ബാലി കുലപ്പെട്ടു പോയവഴിയിന്നു–തൂർന്നീല” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു പറഞ്ഞപ്പോൾ സുഗ്രീവൻ,</p>
          <lg xml:id="lg2.3.93">
            <l> “വെട്ടുമിടികേട്ടു ഞെട്ടുമരയന്ന</l>
            <l> കറ്റക്കിടാവുപോലെ’ ഒന്നുഞെട്ടി. </l>
          </lg>
          <!--end of "verse"-->
          <p style="noindent">അനന്തരം കപീന്ദ്രൻസൌമിത്രിയെ സമാധാനപ്പെടുത്തി അയച്ചിട്ടു്
സീതാന്വേഷണത്തിനായി കപികളെനിയോഗിച്ചു. തെക്കോട്ടുപുറപ്പെട്ട വാനരന്മാരുടെ കൂട്ടത്തിൽ
സുഗ്രീവന്റെ സചിവനായ ഹനൂമാനും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൈയ്യിലായിരുന്നു ഭഗവാൻ തന്റെ
അംഗുലീയം കൊടുത്തയച്ചതു്. ഈ വാനരസൈന്യം ‘ഇക്ഷോണിമണ്ഡലമൊക്കെത്തിരഞ്ഞി’ട്ടും ‘ആ
ക്ഷോണിപുത്രി’യെ കണ്ടില്ല. അങ്ങനെ നിരാശപ്പെട്ടിരിക്കവെയാണു് സമ്പാതിയെന്ന
ഗൃധ്രരാജനിൽനിന്നു്, സീതാദേവി,
</p>
          <lg xml:id="lg2.3.94">
            <l> “അംബുധിതൻ നടുവിൽവിളങ്ങുന്ന</l>
            <l> ലങ്കാനഗരിയിൽ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇരിക്കുന്നു എന്നു് അവർ ഗ്രഹിച്ചതു ഉടൻതന്നെ അവർ അങ്ങോട്ടുതിരിച്ചു്
സമുദ്രതീരത്തു എത്തി. എന്നാൽ
</p>
          <lg xml:id="lg2.3.95">
            <l> “വില്പാടൊരുത്തനരക്കാതമന്യനു-</l>
            <l> മപ്പോലെ ഏകനുകാതം ചാടാം.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അപ്പാരാവാരത്തെ ലംഘിപ്പാൻ ഒരുത്തനും കെല്പില്ലായിരുന്നു.
അംഗദനാകട്ടെ,
</p>
          <lg xml:id="lg2.3.96">
            <l> “ഒന്നുകുതിക്കിൽ മറുകരെച്ചാടുവൻ</l>
            <l> ഇങ്ങോട്ടുദണ്ഡം നമുക്കനേകം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നുപറഞ്ഞു. ഒടുവിൽ ജാംബവാൻ ഹനൂമാന്റെ ഉൽപ്പത്തിമുതല്ക്കുള്ള
അത്ഭുതചരിത്രങ്ങളെ പറഞ്ഞു കേൾപ്പിച്ചപ്പോൾ ആ ഭക്താഗ്രണിക്കു് “പത്തിരട്ടിച്ചു പണ്ടേതിൽ
ബലവിസ്താരം”. അതിനാൽ അദ്ദേഹം ‘പൂർവാചലത്തിലാദിത്യനെപ്പോലെ മഹേന്ദ്രപർവതത്തിൻ
മുകളേറി’ ധനുർബാണധരനായ രാമചന്ദ്രന്റെ പൊല്പാദപങ്കജത്തെ ധ്യാനിച്ചുകൊണ്ടു്
സമുദ്രലംഘനത്തിനൊരുങ്ങുന്നതിനോടുകൂടി ഈ വൃത്തം അവസാനിക്കുന്നു.
</p>
          <p style="indent">ഇന്ദ്രനെ പേടിച്ചു് ആഴിയിൽ താണു കിടന്നിരുന്ന മൈനാകപർവതം ഹനുമാൻ
പോകുംവഴി ‘ഖലദമനവിശ്രമത്തിനായി’ മേൽപ്പോട്ടു പൊങ്ങി. എന്നാൽ ആ രാമഭക്തൻ,
</p>
          <lg xml:id="lg2.3.97">
            <l> “പെരുകിനനിജോരസസ്തട്ടുകൊണ്ടഞ്ജസാ</l>
            <l> ഗിരിലവണവാരിഘൂർണ്ണോപിവീഴും വിധൌ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഗുരുമപിച വിസ്മയനായിട്ടു് ഉയർന്നു. തന്നിമിത്തം പർവതം വീണ്ടും
വിപ്രവേഷത്തിൽ ചെന്നു്,
</p>
          <lg xml:id="lg2.3.98">
            <l> “പവനസുത! വിശ്രമിച്ചീടുകിന്നിക്ഷണം</l>
            <l> തവഗതിതടുപ്പതിന്നല്ലവന്നൂസഖേ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു അപേക്ഷിച്ചുവെങ്കിലും ഹനുമാൻ യാത്രമുടക്കാതെ ‘യാത്രചൊല്ലി’യിട്ടു്
അവിടെനിന്നു് ത്വരിച്ചതേയുള്ളു. പിന്നീടുണ്ടായ ചില പ്രതിബന്ധങ്ങളേയും ജയിച്ചിട്ടു് ഹനൂമാൻ,
</p>
          <lg xml:id="lg2.3.99">
            <l> “വിശദതരകൌമുദീ പൂരിതാശാമുഖേ</l>
            <l> പ്രഥമഗിരമൂർദ്ധനി ചന്ദ്രനുദിക്കുംവിധൌ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ലങ്കാപുരീ ഗോപുരത്തിൽ എത്തി. അവിടെ വച്ചു്
</p>
          <lg xml:id="lg2.3.100">
            <l> “അലമലമിതത്രവാസം നിനക്കിന്നുകേൾ</l>
            <l> ഇതിഗിരമുടീര്യതന്മാർഗ്ഗസാരോധിനി” </l>
          </lg>
          <!--end of "verse"-->
          <p style="noindent">യായി വന്ന ലങ്കാലക്ഷ്മിയെ ‘കവികളുടെയു മാറുതാഡിച്ചു
യാത്രയാക്കി’യത്രേ. അനന്തരം അദ്ദേഹം വളഭികളിലും പൊന്മാളികാഗ്രങ്ങളിലും മണിയറകളിലും മച്ചിലും
വെണ്മാടങ്ങളിലുമൊക്കെ ഒരു അന്വേഷണം നടത്തി.
</p>
          <lg xml:id="lg2.3.101">
            <l><ref xml:id="xfn2.3.11" target="#fn2.3.11" type="noteAnchor">[11]</ref> “തലമുടിപിടിച്ചഴിച്ചുഗ്രരാത്രിഞ്ചരാ-</l>
            <l> വലിഝടിതികൊണ്ടുപോന്നൊരു നാഗാംഗനാ</l>
            <l> കലുഷതയിൽ ദീർഘനിശ്വാസകോഷ്ണംതകും</l>
            <l> ഗൃഹതതി” </l>
          </lg>
          <!--end of "verse"-->
          <p style="noindent">യും അദ്ദേഹം പരിശോധിച്ചു. രാവണന്റെ അന്തഃപുരത്തിൽ ഉളിഞ്ഞു
നോക്കിയപ്പോൾ, മണ്ഡോദരി കിടന്നുറങ്ങുന്നതു കണ്ടു്, അവളായിരിക്കുമോ സീതാദേവി എന്നു ആദ്യം
സംശയം തോന്നിയെങ്കിലും, അവളെ ‘പതിമരണലക്ഷണ’യായി കാൺകയാൽ അതു ദേവിയല്ലെന്നു
തീർച്ചയാക്കികൊണ്ടു് അവിടെ നിന്നു പോയി. ഇങ്ങനെ പല ദിക്കുകളിലും നോക്കിയശേഷം ഒടുവിൽ,
</p>
          <lg xml:id="lg2.3.102">
            <l><ref xml:id="xfn2.3.12" target="#fn2.3.12" type="noteAnchor">[12]</ref> ‘പരമമുനിസേവിതാനന്ദ സംവിൽകലാം</l>
            <l> പലതിരയിൽമെല്ലെ കാണുന്നപോലെ കപി-</l>
            <l> പ്രവരനിഹസീതയെക്കണ്ടിതു ശിംശപാ</l>
            <l> നികടഭുവിവാസിനീം നൌമി നാരായണം’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">അവിടെ, ‘ഘനവിടപിജാലശാഖാലതാപഞ്ജരേ’ ‘ദശവദന വർത്തമാനം
ധരിച്ചു വിടുവാനാ’യി ഹനൂമാൻ മറഞ്ഞിരിക്കവേ,
</p>
          <lg xml:id="lg2.3.103">
            <l> “ഝടിതി എഴുന്നേല്ക്ക പോകെന്നുടൻ മേൽക്കുമേൽ</l>
            <l> അലസധൃതികേൾക്കുമാറായി കോലാഹലം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">നോക്കിയപ്പോൾ, രാവണന്റെ എഴുന്നള്ളത്താണെന്നു മനസ്സിലായി.
</p>
          <lg xml:id="lg2.3.104">
            <l> “വലിയ ചിലകൈവിളക്കും പിടിപ്പിച്ചവൻ</l>
            <l> നലമൊടെഴുന്നള്ളിനാൻ നൌമി നാരായണം.</l>
          </lg>
          <lg xml:id="lg2.3.105">
            <l>
വെടിപടഹമദ്ദളം കൊമ്പുതാളങ്ങളും</l>
            <l> കുടതഴകളാലവട്ടങ്ങളയ്യായിരം</l>
            <l> പുടവകൾ ദുകൂലശയ്യാദിമുക്തൌഘവും</l>
            <l> നട നട നടത്തിയും…</l>
          </lg>
          <lg xml:id="lg2.3.106">
            <l>
ഭുവനമെരിയിക്കുമാറത്തിരിപ്രൌഢികൊ-</l>
            <l> ണ്ടുലകിൽ നിശി തിങ്ങുമക്കൂരിരുട്ടാകവേ</l>
            <l> ദശവദനമാനസേ ചേർന്നുപോൽ കേവലം</l>
            <l> പറകിലതിവിസ്മയം…</l>
          </lg>
          <lg xml:id="lg2.3.107">
            <l>
ഭുവനമപി പൂരയാമാസ ഭേരീരവൈ-</l>
            <l> രവനതസുരാംഗനാനന്ദഗാനങ്ങളും</l>
            <l> സവിധഭുവി നാരദൻ വീണവായിക്കയും</l>
            <l> നവസരസമാട്ടവും…</l>
          </lg>
          <lg xml:id="lg2.3.108">
            <l>
സരസമപിരാവണോല്ലാസമാം ഗ്രന്ഥവും</l>
            <l> കരതളിരിലങ്ങുടൻ വച്ചുകൊണ്ടന്തികേ</l>
            <l> തരളമിഴിസീത കേട്ടീടുമാറാദരാൽ</l>
            <l> പൊരുളുബത ചൊല്ലിയും…</l>
            <l> പെരിയചിലകാഴ്ചയും വച്ചുവന്നന്തികേ</l>
            <l> പരിചിനൊടു നിന്നു മന്ദസ്മിതം ചെയ്തവൻ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">പലേവിധം പ്രാർത്ഥിച്ചു. രാവണന്റെ ശൃംഗാരപ്രാർത്ഥന വളരെ
ഹൃദയംഗമമായിരിക്കുന്നു. സാധാരണ സ്ത്രീജനങ്ങളെ വശീകരിക്കാൻ സമർത്ഥമായവിധത്തിൽ അയാൾ
പലതും പറഞ്ഞു.
</p>
          <lg xml:id="lg2.3.109">
            <l> “ഒരു പുരുഷനന്തികേ വന്നു നിന്നിങ്ങനേ</l>
            <l> പെരുകിയ മനോജസന്താപമോതീടിനാൽ</l>
            <l> അതുമനുസരിക്കയെന്നുള്ളതോ യോഷിതാം</l>
            <l> സമുചിതമിതെത്രയും” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നായിരുന്നു രാവണന്റെ ധർമ്മശാസ്ത്രത്തിലെ പ്രധാനവിധി. ഈ
പ്രാർത്ഥനയെ ദേവി തിരസ്കരിച്ചപ്പോൾ, രാവണൻ വെട്ടുവാൻ വാളെടുത്തു. അതു കണ്ടിട്ടും ദേവി പറഞ്ഞതു്
</p>
          <lg xml:id="lg2.3.110">
            <l> “തവമധുരവാക്കുകേട്ടീടുകേക്കാളിനി-</l>
            <l> ക്കഹിത! ബത! വെട്ടുവാൻവന്നതത്രേ സുഖം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ദുർവൃത്തനായ രാവണന്റെ ‘വരഗുണവതീവധാരംഭം’ കണ്ടു് ഉത്തമയായ
മണ്ഡോദരി വാൾ പറിച്ചു് ദൂരത്തെറിഞ്ഞുകളഞ്ഞു. എന്നുമാത്രമല്ല,
</p>
          <lg xml:id="lg2.3.111">
            <l> “ഇരുപതുകവിൾത്തടം പൊട്ടുമാറുച്ചകൈ</l>
            <l> രുടനുടനടിച്ചടിച്ചാശുമണ്ഡോദരീ</l>
            <l> തലമുടിപിടിച്ചിഴച്ചാത്മനാഥം രുഷാ</l>
            <l> മണിയറയിലാക്കിനാൾ…” ദേവിയാകട്ടെ,</l>
          </lg>
          <lg xml:id="lg2.3.112">
            <l>
ശരണമിനിനീയൊഴിഞ്ഞാരിനിക്കീശ്വരാ!</l>
            <l> രമണ! കരുണാകര! പാഹി ലോകേശ മാം</l>
            <l> കരുണയിനിയില്ലയെന്നെക്കുറിച്ചെങ്കിലോ</l>
            <l> മരണമുടനുണ്ടുമേ നൌമി നാരായണം.</l>
          </lg>
          <lg xml:id="lg2.3.113">
            <l>
ഇതിദശരഥാത്മജം ചിന്തയന്തീ നിജം</l>
            <l><ref xml:id="xfn2.3.13" target="#fn2.3.13" type="noteAnchor">[13]</ref> വപുരതി ജൂഹൂഷതീ യോഗിനീവാമലാ</l>
            <l> വിരഹകൃശമാത്മവഹ്നൌതദാ ലോചനേ</l>
            <l> കമനി നിമിമീല സാ നൌമി നാരായണം. </l>
          </lg>
          <!--end of "verse"-->
          <p style="noindent">തൽക്ഷണം
</p>
          <lg xml:id="lg2.3.114">
            <l><ref xml:id="xfn2.3.14" target="#fn2.3.14" type="noteAnchor">[14]</ref> “ജയതു രഘുനായകസ്വാമിനീതിദ്രുതം തിരുവിടപിപഞ്ജരാൽ
കാപി സാ വാഗഭൂൽ കിമിദമിതി കൺമിഴിച്ചത്ര കണ്ടീടിനാൾ നതമനിലനന്ദനം…” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അനന്തരം ഹനൂമദൃത്താന്തങ്ങളെല്ലാം ദേവിയെ അറിയിച്ചതിന്റെ ശേഷം
അംഗുലീയം കൊടുത്തു് ചൂഡാമണി വാങ്ങിയിട്ടു്,
</p>
          <lg xml:id="lg2.3.115">
            <l> “വിരവിനൊടൊരാഴ്ചവട്ടത്തിലിങ്ങോട്ടുഞാൻ</l>
            <l> മധുരമൊഴികാന്തനെക്കൊണ്ടുവന്നീടുവൻ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു പറഞ്ഞു ആ സതീരത്നത്തെ ആശ്വസിപ്പിച്ചു വിടവാങ്ങിക്കൊണ്ടു്,
</p>
          <lg xml:id="lg2.3.116">
            <l> “സപദി കരണീയമെന്തത്രയെന്നങ്ങുത-</l>
            <l> ന്മനസി സ വ്യചിന്തയൽ…” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അതിനോടുകൂടി പതിനൊന്നാം വൃത്തവും അവസാനിക്കുന്നു.
</p>
          <p style="indent">ലങ്കാദഹനം നടത്തിയിട്ടു് ഹനൂമാൻ തിരിച്ചുചെന്നു് രാമചന്ദ്രനെ
കാണുംവരെയ്ക്കുള്ള കഥാഭാഗത്തെയാണു് പന്ത്രണ്ടാംവൃത്തത്തിൽ സംഗ്രഹിച്ചിരിക്കുന്നതു്.
</p>
          <lg xml:id="lg2.3.117">
            <l> “രാക്ഷസരെക്കണ്ടുപോയീലനാമെങ്കിൽ</l>
            <l> ആക്ഷേപിക്കും നമ്മെ രാക്ഷസരും</l>
            <l> മർക്കടവീരന്മാരങ്ങു നാംചെല്ലുമ്പോൾ</l>
            <l> ധിക്കരിക്കുംനമ്മെ നാരായണ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അതിനുംപുറമേ,
</p>
          <lg xml:id="lg2.3.118">
            <l> “ജാനകീ ചോരനെത്തേജോവധം ചെയ്തു</l>
            <l> ഞാനിപ്പുരി ചുട്ടുപോയില്ലെങ്കിൽ</l>
            <l> ജാനകീവല്ലഭനുള്ളിലുണ്ടാം ബഹു</l>
            <l> മാനക്ഷയം നമ്മിൽ…” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ വിചാരങ്ങളോടുകൂടി ഹനുമാൻ,
</p>
          <lg xml:id="lg2.3.119">
            <l> “ഉത്തമവൃക്ഷങ്ങൾ പെട്ടെന്നുപൊട്ടിച്ചു</l>
            <l> പുത്തൻപൂവല്ലിയും നാരായണ.</l>
            <l> തെച്ചിമലരൊക്കത്തച്ചുപൊട്ടിച്ചിട്ടു-</l>
            <l> മുച്ചമലരി പറിച്ചെറിഞ്ഞും,</l>
            <l> പിച്ചകവല്ലി പറിച്ചുതിരുമ്മിയു-</l>
            <l> മൊച്ചകൊള്ളിപ്പിച്ചും…</l>
          </lg>
          <lg xml:id="lg2.3.120">
            <l>
ആനകണക്കേ മദിച്ചുതിമർത്തവൻ</l>
            <l> കാനകനാറി പറിച്ചെറിഞ്ഞും,</l>
            <l> ഊനംവരുത്തിനാൻ ചെമ്പകംചേമന്തി</l>
            <l> ചെമ്പരത്തിയേയും…</l>
          </lg>
          <lg xml:id="lg2.3.121">
            <l>
ഒപ്പത്തിൽനട്ടു നനച്ചുയർത്തീടുന്ന</l>
            <l> കല്പകവൃക്ഷം പറിച്ചെറിഞ്ഞും,</l>
            <l> ശില്പംപെരുകിന പൂവല്ലിവൃന്ദങ്ങൾ</l>
            <l> എപ്പേരും ഭഞ്ജിച്ചു…” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഉദ്യാനപാലന്മാർ വഴിക്കു് ഈ വിവരങ്ങൾ അറിഞ്ഞു രാക്ഷസന്മാർ
‘ഉദ്യാനവൈരായിതന്മാരായിട്ടെത്തി മരിച്ചു’. പഞ്ചസേനാഭടന്മാരും മന്ത്രിസുതന്മാരും ‘യാതുമതംഗജ
പാഞ്ചാസ്യനോ’ടേറ്റു പഞ്ചത്വം പ്രാപിച്ചു. അതിനാൽ രാവണപുത്രനായ അക്ഷകുമാരൻ യുദ്ധത്തിനെത്തി.
</p>
          <lg xml:id="lg2.3.122">
            <l> “വന്മാരിമേഘം ചൊരിഞ്ഞപോലേയണ-</l>
            <l> ഞ്ഞുന്മാദിബാണങ്ങളെയ്യുന്നേരം</l>
            <l> ചെമ്മേ ഭയപ്പാടു കാണിച്ചുകൊണ്ടവൻ</l>
            <l> ചുമ്മാ ചുരുങ്ങിനാൻ നാരായണ.</l>
          </lg>
          <lg xml:id="lg2.3.123">
            <l>
ബാണങ്ങളൊക്കെക്കുടഞ്ഞുകളഞ്ഞവൻ</l>
            <l> കാണെന്നു ചൊല്ലിക്കുതിച്ചുതേരിൽ</l>
            <l> ചേണുറ്റവാഹങ്ങൾ സൂതനേയും കൊന്നു</l>
            <l> കേതനം പൊട്ടിച്ചു നാരായണ.</l>
          </lg>
          <lg xml:id="lg2.3.124">
            <l>
പെട്ടെന്നു കാക്കൂട്ടിലിട്ടമർത്തക്ഷനേ</l>
            <l> മുഷ്ടികൾ കൊണ്ടുകൊടുക്കുന്നേരം</l>
            <l> കട്ടിയാം പാഥേയം കെട്ടിയവൻ യമ-</l>
            <l> പട്ടണത്തിന്നുപോയ് നാരായണ.” <ref xml:id="xfn2.3.15" target="#fn2.3.15" type="noteAnchor">[15]</ref> </l>
          </lg>
          <!--end of "verse"-->
          <p style="noindent">അനന്തരം മേഘനാദൻ യുദ്ധത്തിനണഞ്ഞു്, നാഗാസ്ത്രത്താൽ ഹനൂമാനെ
ബന്ധിച്ചു രാവണുനു കാഴ്ചവച്ചു.
</p>
          <p style="indent">രാവണൻ ചോദിച്ച ചോദ്യങ്ങളും കവി പറഞ്ഞ മറുപടിയും മറ്റു പല
സ്ഥലങ്ങളിലെന്നപോലെ രാമായണചമ്പുവിലുള്ളതുതന്നെ.
</p>
          <lg xml:id="lg2.3.125">
            <l><ref xml:id="xfn2.3.16" target="#fn2.3.16" type="noteAnchor">[16]</ref> “എന്തെടോ! കപികീടമേ! ചൊല്ലുനീ</l>
            <l> എന്തു നിനക്കിതു തോന്നീടുവാൻ?</l>
            <l> സന്താനപൂരിതമെന്റെ മലർക്കാവെ-</l>
            <l> ന്നെന്തേ ധരിക്കാഞ്ഞൂ? നാരായണ.</l>
          </lg>
          <lg xml:id="lg2.3.126">
            <l>
നാകാധിനാഥൻ നിയോഗത്താലോ നീയു-</l>
            <l> മേകാകിയായ്പ്പോന്നിങ്ങു വന്നു?</l>
            <l> ആകാംക്ഷ ജീവനിലില്ലാഞ്ഞാലേവർക്കും</l>
            <l> ചെയ്യാമിതിൽപ്പരം നാരായണ.</l>
          </lg>
          <lg xml:id="lg2.3.127">
            <l>
ദിക്പാലകന്മാരയച്ചൂട്ടതെന്നാകിൽ</l>
            <l> കല്പാന്തകാലം വരുത്തുവൻ ഞാൻ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ വാക്കുകൾ കേട്ടിട്ടു് ഹനൂമാനു് ലേശംപോലും ഭയം ഉണ്ടായില്ല.
അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു.
</p>
          <lg xml:id="lg2.3.128">
            <l><ref xml:id="xfn2.3.17" target="#fn2.3.17" type="noteAnchor">[17]</ref> “കേൾക്ക ദശാനന! വാനോരയച്ചൂട്ട</l>
            <l> പേക്കുരങ്ങല്ല ഞാനെന്നറിഞ്ഞോ?</l>
            <l> രാക്ഷസക്കാട്ടിൽ പിടിപെട്ടുകത്തുന്ന</l>
            <l> രാമാഗ്നിദൂതൻ ഞാൻ നാരായണ</l>
          </lg>
          <lg xml:id="lg2.3.129">
            <l>
എന്നോടെതിർപ്പാനൊരുത്തരില്ലെന്നുണ്ടു</l>
            <l> നിന്നുള്ളിലേറിയ ശൌര്യമോഹം</l>
            <l> നിന്നെപ്പോലെ നൂറു രാവണൻവന്നാലും</l>
            <l> മെന്നോടെതിർത്തിടാ നാരായണാ.</l>
          </lg>
          <lg xml:id="lg2.3.130">
            <l>
ലങ്കയാകുന്നൊരു പങ്കജിനിക്കൊരു</l>
            <l> ഭംഗഹേമന്തം ഞാനെന്നറിഞ്ഞൊ?</l>
            <l> ശങ്കാഹീനം പത്തുമൂന്നാളകം</l>
            <l> ലങ്കേശമുളിപ്പൻ…” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഹനൂമാൻ നിർഭയം പറഞ്ഞ ഈ വാക്കുകൾ കേട്ട മാത്രയിൽ രാവണൻ,
</p>
          <lg xml:id="lg2.3.131">
            <l> “കൊള്ളട്ടേ താഡനം കള്ളക്കുരങ്ങിന്റെ</l>
            <l> എല്ലൊടിഞ്ഞിട്ടു നുറുങ്ങുവോളം</l>
            <l> നല്ല നിശാചരന്മാർ നമ്മെ സേവിച്ചി-</l>
            <l> ട്ടുള്ളവരെങ്ങുപോയ്?…” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു അട്ടഹസിച്ചു. എന്നാൽ രാവണാനുജന്മാവായ വിഭീഷണൻ,
</p>
          <lg xml:id="lg2.3.132">
            <l> “കൊല്ലേണ്ടപാപമവദ്ധ്യരത്രേ ദൂതർ</l>
            <l> കൊല്ലാക്കൊല ചെയ്തയക്കേയാവു” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു ഉപദേശിക്കയാൽ, രാമദൂതന്റെ വാലിൽ തീ കൊളുത്തിവാടാൻ
രാക്ഷസാധിപതി നിശ്ചയിച്ചു.
</p>
          <p style="indent">രാക്ഷസന്മാർ ഹനൂമാന്റെ വാലിനു തീകൊളുത്തിയ മാത്രയിൽ,
</p>
          <lg xml:id="lg2.3.133">
            <l> “കീശപ്പെരുമാളു ബാലാഗ്നികൊണ്ടുട-</l>
            <l> നാശരാധീശൻ മുഖത്തുഴിഞ്ഞാൻ</l>
            <l> മീശക്കൊമ്പൊക്കെക്കരിച്ചവനെത്രയും</l>
            <l> നാശപ്പെടുത്തിനാൻ നാരായണ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">“മാളിക മച്ചുകൾ മാടങ്ങൾ, ഗോപുരപാളികൾ കേളിനികേതങ്ങൾ”
ഇവയൊക്കെ അദ്ദേഹം ചുട്ടു പൊട്ടിച്ചു.
</p>
          <lg xml:id="lg2.3.134">
            <l> തുള്ളിമുലച്ചികൾ പിള്ളകളേച്ചെന്നു</l>
            <l> തുള്ളിത്തുള്ളി പ്പാഞ്ഞെടുക്കുന്നേരം</l>
            <l> വെള്ളപ്പുടവമേൽ തീ പിടിപെട്ടുപോയ്</l>
            <l> വെള്ളത്തിൽ ചാടിനാർ…” </l>
          </lg>
          <!--end of "verse"-->
          <p style="noindent">കുംഭകർണ്ണന്റെ കാര്യത്തിലാണു് വൈഷമ്യം നേരിട്ടതു്.
</p>
          <lg xml:id="lg2.3.135">
            <l> “കുംഭകർണ്ണനുറങ്ങീടും മണിയറ</l>
            <l> വെന്തുതുടങ്ങീതങ്ങയ്യോ പാവം</l>
            <l> കുംഭകർണ്ണങ്ങളിൽ തീയുതിരുന്നേരം</l>
            <l> വമ്പനുണരുമോ? നാരായണ”</l>
          </lg>
          <lg xml:id="lg2.3.136">
            <l>
നാസികയുടെ പടുതീ പിടിപെട്ടു</l>
            <l> ദാസികളുള്ളവരെങ്ങുപോയി?</l>
            <l> കാസാരവെള്ളം മുറിച്ചൊഴിക്കീടുവാൻ</l>
            <l> നാസാകുഹരത്തിൽ നാരായണ.</l>
          </lg>
          <lg xml:id="lg2.3.137">
            <l>
മാരിപെയ്യിക്കട്ടെ വാസവനെങ്ങുപോയ്?</l>
            <l> മാരിപെയ്യിക്കുമോ പാർത്താലവൻ</l>
            <l> വാരിധിനാഥനും ചാരായിവിടേക്കു</l>
            <l> പാരം മനോദോഷി നാരായണ.”</l>
            <l> </l>
          </lg>
          <!--end of "verse"-->
          <p style="noindent">‘പങ്കജലോചനാ സീതാവസിക്കുന്ന സങ്കേതഭൂമിയൊഴിഞ്ഞുള്ളേട’മൊക്കെ
ദഹിപ്പിച്ചതിന്റെ ശേഷം ഹനൂമാൻ സമുദ്രം കടന്നു വാനരന്മാരോടുകൂടി രാമചന്ദ്രനെച്ചെന്നു കണ്ടു.
സീതയെ സദാപി ധ്യാനിച്ചുകൊണ്ടിരുന്ന ഭഗവാനോടു് അദ്ദേഹം ഔചിത്യപൂർവ്വം,
</p>
          <lg xml:id="lg2.3.138">
            <l><ref xml:id="xfn2.3.18" target="#fn2.3.18" type="noteAnchor">[18]</ref> “കണ്ടേൻ ഞാൻ സീതയാം തണ്ടാരിൽമാതിനേ</l>
            <l> കൊണ്ടാടുവാൻ യോഗ്യയത്രേ പാർത്താൽ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നാണു് ആദ്യമായി അറിയിച്ചതു്. ‘കണ്ടേൻ’ എന്ന പദം തന്നെ
രാമചന്ദ്രന്റെ മനം കുളിർപ്പിച്ചു കാണണം. എന്നാൽ അതു കൊണ്ടു് ഹനൂമാൻ തൃപ്തിപ്പെട്ടില്ല. ദേവി
രാക്ഷസഗൃഹത്തിൽ പാർക്കുകയാണെങ്കിലും ‘കൊണ്ടാടുവാൻ യോഗ്യ’തന്നെ എന്നുകൂടിയറിവിച്ചു.
</p>
          <p style="indent">അതുകേട്ടപ്പോൾ രാമചന്ദ്രനു് അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ലാത്തതായ
ഒരുസുഖോല്ലാസം ഉണ്ടായി. ഹനൂമാനു് ഇനി എന്തുപ്രത്യുപകാരം ആണു് ചെയ്യേണ്ടതു്? എന്നായി
അദ്ദേഹത്തിന്റെ ചിന്ത.
</p>
          <lg xml:id="lg2.3.139">
            <l> “ദൂതനാശ്ലേഷത്തിനെക്കാൾപരം നല്ല-</l>
            <l> തൊന്നില്ലെന്നതറിഞ്ഞൂ രാമൻ</l>
            <l> ആലിംഗനംചെയ്തു വീരൻ ഹനൂമാനെ</l>
            <l> പ്രീതാത്മാവായിട്ടു നാരായണ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">കവിയ്ക്കു് അതുകണ്ടപ്പോൾ അല്പം അസൂയ തോന്നിയിരിക്കുമോ എന്നൊരു
ശങ്ക നമുക്കു് ജനിക്കുന്നു. എന്തുകൊണ്ടെന്നാൽ അദ്ദേഹം പറയുന്നു.
</p>
          <lg xml:id="lg2.3.140">
            <l> “ആദിതേയാദികൾക്കെത്താതനുഗ്രഹം</l>
            <l> വാനരജാതിയിലായതിനാൽ</l>
            <l> ആദിനാഥൻ തിരുവുള്ളമാരെക്കുറി-</l>
            <l> ച്ചെന്നറിയാവതോ നാരായണ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">സമുദ്രലംഘനോദ്യമംവരെയുള്ള ഘട്ടത്തെ അടുത്തവൃത്തത്തിൽ
വർണ്ണിച്ചിരിക്കുന്നു.
</p>
          <p style="indent">“പ്ലവഗകുലപതി വരുത്തും പെരുമ്പടജ്ജന”ങ്ങളോടുകൂടി രഘുനാഥൻ
പടയ്ക്കുപുറപ്പെട്ടു് ‘സമുദ്രതടഭുവി’ ഒരു ദിവസം താമസിച്ചു.
</p>
          <lg xml:id="lg2.3.141">
            <l> “കടലിലുടനുടനടിയും തിരമാല</l>
            <l> നടുവേ വളയുന്ന ഭുജഗങ്ങൾ</l>
            <l> തടിച്ചമുതലകൾ തിരണ്ടതിമിംഗല</l>
            <l> മടുത്തുനിന്നു കണ്ടു…” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഹരിസേന,
</p>
          <lg xml:id="lg2.3.142">
            <l> “തുടുത്തപവിഴങ്ങളെടുത്തുമണിമുത്തു</l>
            <l> കൊടുത്തുമവരവർ കരങ്ങളിൽ</l>
            <l> അടുത്തദരങ്ങളെത്തടുത്തു പിടിപെട്ടും” </l>
          </lg>
          <!--end of "verse"-->
          <p style="noindent">തിമിർത്തുവത്രേ. അങ്ങനെ ഇരിക്കെ ദിനകരൻ ചരമ ജലധിയിൽ
മറയുകയും ‘അരിയപനിമതി’ ഉദിക്കയും ചെയ്തു. നാലുപാടും ചന്ദ്രിക പരന്നു.
</p>
          <lg xml:id="lg2.3.143">
            <l> “കുസുമപരിമളം തടവിപ്പവമാന-</l>
            <l> നരികിൽ മെല്ലെ മെല്ലെ വരികയും</l>
            <l> കുസുമശരനണി പവഴിതൊടുത്തുട-</l>
            <l> നരികിലണകയും…” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ചെയ്കയാൽ, രാമചന്ദ്രന്റെ വിരഹാഗ്നി പൂർവാധികം കത്തിക്കാളി.
ഇതിനിടയ്ക്കു് വിഭീഷണൻ ജ്യേഷ്ഠനെക്കണ്ടു് സീതയെ രാമചന്ദ്രനു തിരിച്ചു കൊടുത്തില്ലെങ്കിൽ
രാക്ഷസകുലത്തിനു് നാശമുണ്ടാകും എന്നും മറ്റും ഉപദേശിക്കവേ ആ ദുഷ്ടൻ കോപിച്ചു്,
</p>
          <lg xml:id="lg2.3.144">
            <l> “ചെവികൾക്കഹിതമാം വചനം പറയുകിൽ</l>
            <l> ചെകിടെപ്പൊളിപ്പനെന്നടുത്തപ്പോൾ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇനി ഇവിടെ നിന്നിട്ടു കാര്യമില്ലെന്നുറച്ചുകൊണ്ടു രാമസന്നിധിയിൽ വന്നു
അഭയം പ്രാപിച്ചു. രഘുവരൻ അദ്ദേഹത്തിനു ലവണജലം കൊണ്ടു് ഉടൻതന്നെ അഭിഷേകവും ചെയ്തു.
അനന്തരം എല്ലാവരുംകൂടി സമുദ്രം കടപ്പാനുള്ള മാർഗ്ഗം എന്തെന്നു് ആലോചിച്ചു. ഭഗവാൻ
വിഭീഷണോപദേശം അനുസരിച്ചു് വരുണനോടു ഇങ്ങനെ യാചിച്ചു നോക്കി.
</p>
          <lg xml:id="lg2.3.145">
            <l><ref xml:id="xfn2.3.19" target="#fn2.3.19" type="noteAnchor">[19]</ref> “ഇരവുപകൽ മൂന്നുകഴിഞ്ഞു നമുക്കത്ര</l>
            <l> ചരലിൽകിടന്നിട്ടു ജലനിധേ!</l>
            <l> പരവതാനി വിരിച്ചരിയ പദവിയി-</l>
            <l> ലിരിപ്പുനിനക്കുണ്ടു ഹരനംബോ.</l>
          </lg>
          <lg xml:id="lg2.3.146">
            <l>
സഗരൻകുഴിച്ചതിൽ നിറച്ചു ഭഗീരഥ-</l>
            <l> നമർത്ത്യതടിനീടെ ജലംകൊണ്ടു</l>
            <l> കുലത്തിൽപിറന്നു ഞാനറിക സമുദ്രമേ</l>
            <l> തരികവഴി നമുക്ക രിനംബോ</l>
          </lg>
          <lg xml:id="lg2.3.147">
            <l>
പെരിയസമുദ്രമേ തരികവഴി നമു-</l>
            <l> ക്കരിയ നിശിചര പുരിയോളം</l>
            <l> തരുണിമണിചോരൻ തലകൾപത്തുമൊപ്പം</l>
            <l> വിരവിൽമുറിപ്പതിന്നരി നംബോ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിട്ടും വരുണൻ അനങ്ങിയില്ല.
</p>
          <lg xml:id="lg2.3.148">
            <l> “പറഞ്ഞതവയൊന്നു മറിഞ്ഞീലതുകൊണ്ടു</l>
            <l> നിറഞ്ഞുമനക്കാമ്പിൽ കൊടുംകോപം</l>
            <l> അരിയതിരുമിഴി ചുവന്നിതധരവും</l>
            <l> വിറച്ചു രഘുനാഥന്നരി നംബോ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇവിടെ പതിമൂന്നാം വൃത്തം അവസാനിക്കുന്നു. ലങ്കാപ്രവേശം വരെയുള്ള
കഥാഭാഗമാണു് അടുത്ത വൃത്തത്തിൽ പ്രതിപാദിച്ചിരിക്കുന്നതു്.
</p>
          <p style="indent">രാമചന്ദ്രന്റെ രൌദ്രഭാവത്തെ ഒന്നു രണ്ടു പദ്യങ്ങൾകൊണ്ടു് കവി ഹൃദ്യമായി
വർണ്ണിച്ചിരിക്കുന്നതു് നോക്കുക.
</p>
          <lg xml:id="lg2.3.149">
            <l> “കൊണ്ടാലക്ഷ്മണ! വില്ലുംശരവും</l>
            <l> കണ്ടില്ലേതും വരുണമിദാനീം</l>
            <l> കണ്ടാലും മമ വീര്യം ജലനിധി</l>
            <l> മണ്ടിവരുന്നതും നാരായണ ജയ</l>
            <l> പണ്ടാർക്കും വഴിതന്നിട്ടില്ലെ-</l>
            <l> ന്നുണ്ടഭിമാനം വരുണനുമുള്ളിൽ</l>
            <l> കണ്ടേ മാമക ഭുജബലമറിവൂ</l>
            <l> കണ്ഠാത്മാവുകൾ…</l>
            <l> മൂന്നുദിനങ്ങൾ കഴിഞ്ഞാറെയുമപി</l>
            <l> തോന്നീലവനിഹ വഴിതരുവാൻമേ</l>
            <l> മാഞ്ഞീടേണം ജലനിധിശബ്ദം</l>
            <l> പ്രാക്തനമിദമപി നാരായണ ജയ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു പറഞ്ഞുകൊണ്ടു് അദ്ദേഹം ഹുതവഹാസ്ത്രം വാങ്ങിത്തൊടുത്തു്
അഭിമന്ത്രിച്ചയച്ചു. ‘വമ്പുകലർന്നൊരു വരുണൻ’ അമ്പുകൊണ്ടമാത്രയിൽ ‘തൻപതിചരണേ’ പതിച്ചു.
അല്ലാതെന്തു ചെയ്യും?
</p>
          <lg xml:id="lg2.3.150">
            <l> “ഝലഝലഘോഷം ജലനിധിതിളയും</l>
            <l> ഭുജഗാവലികളുരുണ്ടു തിരണ്ടും</l>
            <l> ജലമാനുഷഗജതിമികൾ തിമിംഗില</l>
            <l> മലറിയുമധുനാ…” </l>
          </lg>
          <!--end of "verse"-->
          <p style="noindent">വരുണൻ വല്ലാതെ വലഞ്ഞു. എന്നാൽ ഭഗവാൻ അദ്ദേഹത്തിനു അഭയം
നൽകി. അനന്തരം വാനരപാളികൾ സമുദ്രത്തിൽ ചിറയിടാൻ മുതിർന്നു.
</p>
          <lg xml:id="lg2.3.151">
            <l> “സകനകധാതുചയാമലപല്ലവ</l>
            <l> വിടപിഗുഹാമുഖ ഭാരി ഗിരീന്ദ്രൻ</l>
            <l> പ്രഥമന്നളനാൽ നമിതോ മംഗല</l>
            <l> കലശമിവാബ്ധിയിൽ നാരായണ ജയ.</l>
            <l> അംബരമാർഗ്ഗമുരുമ്മിപ്പൊങ്ങിന</l>
            <l> തുംഗതരംഗ പരമ്പരയാഴിയിൽ</l>
            <l> മുങ്ങിച്ചെന്നൂ കപിവീരന്മാ-</l>
            <l> രുന്മദശാലികൾ നാരായണ ജയ.</l>
            <l> നീളത്തിൽചിലർ ചരടുപിടിച്ചും,</l>
            <l> നീളക്കതിചന കുറ്റിതറച്ചും,</l>
            <l> വാലതുകൊണ്ടെ മലകൾ പറിച്ചും</l>
            <l> നാലുദിഗന്തേ നാരായണ ജയ.</l>
            <l> ബന്ധുരജലനിധി സേതുമുദാരം</l>
            <l> ബന്ധും പർവതനികരമെടുത്തും</l>
            <l> ധുന്ധുന്നെന്നങ്ങിട്ടു കപീശ്വരൻ</l>
            <l> സിന്ധുവിൽ നടുവേ നാരായണ ജയ.</l>
            <l> സപ്തസമുദ്രസമുദ്രിതധരണീ-</l>
            <l> ചക്രമഹീധര ചക്രമെടുത്തും</l>
            <l> ദീപ്തകപീശ്വരമണ്ഡലമധുനാ</l>
            <l> വച്ചസമുദ്രേ നാരായണ ജയ.</l>
            <l> മഹിതമഹീന്ദ്രൻ സാനോരുച്ചൈ-</l>
            <l> രരിയ സുബേലത്തോളം മുട്ടി.</l>
            <l> നളകൃതകുസുമം നാരായണ ജയ.</l>
            <l> പന്നഗശായി തനിക്കുശയിപ്പാൻ</l>
            <l> പന്നഗരാജൻ പാതാളതലാൽ</l>
            <l> ഉന്നതനായിപ്പൊങ്ങിയപോലെ</l>
            <l> തോന്നുന്നിതുചിറ നാരായണജയ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇങ്ങനെ അചിരേണ ചിറയും തീർന്നു. ഇവിടെ പതിനഞ്ചാം വൃത്തം
ആരംഭിക്കുന്നു.
</p>
          <lg xml:id="lg2.3.152">
            <l> “വൻപ്രളയ വാരിനിധി ഘോഷമിവഘോര-</l>
            <l> ഹുംകൃതിതുടർന്നു കപി സേനയുടെ ഘോഷം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">കേട്ടു് രാവണൻ പോലും കമ്പനമിയന്നുപോയി. അയാൾ ശുക്രൻ,
സാരണൻ എന്നു രണ്ടു ദൂതന്മാരെ രാമചന്ദ്രന്റെ അടുക്കലേക്കയച്ചു. അവർ ‘ഖരാതിപൃതനാസു’ വിലസവേ,
കപികൾ കണ്ടുപിടിച്ചു ഞെരിച്ചു് രാമന്റെ മുമ്പിൽ കൊണ്ടുചെന്നു വിട്ടു.
</p>
          <p style="indent">‘ദൂതവധമെന്നതു നമുക്കനുചിതം കേൾ’ എന്നു രാമചന്ദ്രൻ അരുളിച്ചെയ്കയാൽ,
കപികൾ ശുകസാരണന്മാരെ വെറുതെവിട്ടു. എന്നാൽ, രാവണസന്നിധിയിൽച്ചെന്നു് അവർ രണ്ടുപേരും
‘ഉത്തമന്റെ കീർത്തി’കളെ വാഴ്ത്തിയതിനാൽ, രാവണൻ അവരെ ആട്ടിവിട്ടുകളഞ്ഞു. അനന്തരം ദശാസ്യൻ,
</p>
          <lg xml:id="lg2.3.153">
            <l> “താർത്തരുണിസീതയുടെ വാർത്തയറിവാനാ-</l>
            <l> യാത്തമദമാഞ്ഞു നടകൊണ്ടു…” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അവൻ ദേവിയുടെ മുമ്പിൽ രാമശിരസ്സു കാഴ്ചവച്ചിട്ടു് ‘ഏണമിഴിമാം തഴുകുക’
എന്നു പ്രാർത്ഥിച്ചു. പതിഗതപ്രാണനായ ശ്രീ സീത അതുകണ്ടു് ‘കമ്പിതഹൃദയ’യായിട്ടു്,
</p>
          <lg xml:id="lg2.3.154">
            <l> “അമ്പുകൊണ്ടു ഭൂതലത്തിൽവീണു് പിടഞ്ഞീടും</l>
            <l> കമ്പമൃഗിപോലെ കിടന്നുറങ്ങു്” </l>
          </lg>
          <!--end of "verse"-->
          <p style="noindent">പിടഞ്ഞിട്ടു് കുരരി പോലെ മുറയിട്ടു. അതിനാൽ,
</p>
          <lg xml:id="lg2.3.155">
            <l><ref xml:id="xfn2.3.20" target="#fn2.3.20" type="noteAnchor">[20]</ref> “തുള്ളിയൊഴുകീടിന വളർന്നതടിനീനാം.</l>
            <l> വെള്ളമൊഴുകീല കരിങ്കല്ലുകളലിഞ്ഞു;</l>
            <l> ഫുല്ലതരുജാലങ്ങളും വല്ലികളുമെല്ലാം</l>
            <l> ഉള്ളമലർച്ചാർത്തുകളുതിർന്നു ഹരി രാമ.”
“അർക്കനുമടങ്ങി ഗതി വായുബതവീയീ-</l>
            <l> ലൊക്കമുറയിട്ടു സുരനാരികളുമെല്ലാം;</l>
            <l> ദുഃഖമതുകണ്ടഥ മറഞ്ഞു ദശകണ്ഠൻ</l>
            <l> വെക്കമവിടന്നു നടകൊണ്ടു ഹരി രാമ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">സരമ എന്ന സൽഗുണവതിയായ രാക്ഷസി ദേവിയെ വാരിയെടുത്തു്
കുളുർവാരി മുഖസരോജത്തിൽ തളിച്ചും വാരിജദളംകൊണ്ടു് വീശിയും ഉണർത്തീട്ടു് രാമചന്ദ്രൻ മരിച്ചില്ലെന്നും
ദേവി കണ്ടതെല്ലാം രാവണമായയാണെന്നും പറഞ്ഞു സമാശ്വസിപ്പിച്ചു.
</p>
          <p style="indent">ഇവിടംമുതല്ക്കു അടുത്ത വൃത്തത്തിന്റെ അവസാനംവരെ യുദ്ധവർണ്ണനയാണു്.
</p>
          <p style="indent">പതിനാറാം വൃത്തത്തിന്റെ ചമൽക്കാരാതിശയം വാചാംവിദൂരമായിരിക്കുന്നു.
<ref xml:id="xfn2.3.21" target="#fn2.3.21" type="noteAnchor">[21]</ref>
രാവണൻ പുത്തന്മണിസ്യന്ദനത്തിന്മേലേറി ‘യുദ്ധായനേരേ പുറപ്പെട്ടു’. അപ്പോൾ ‘വൃത്രാരിനിൽക്കുന്ന
പോൽത്തേരുദാരം ചിത്രം ധരായാമങ്ങിറങ്ങുകയാൽ’ രാമചന്ദ്രൻ അതിൽ കയറി.
</p>
          <lg xml:id="lg2.3.156">
            <l> “സംഗ്രാമഭേരീം മുഴുക്കിച്ചു വീരൻ</l>
            <l> സംഗ്രാമഭൂമൌ വരുന്നോരുനേരം</l>
            <l> പൌലസ്ത്യഗീതം മഹാസാമഗാനം</l>
            <l> കേൾക്കായിരാമന്നു ശ്രീരാമ രാമ.</l>
            <l> രണ്ടാംവിരിഞ്ചൻ പുലസ്ത്യൻമുനിക്ക-</l>
            <l> ങ്ങുണ്ടായദിവ്യൻ മഹാത്മാവിവൻതാൻ</l>
            <l> കൊണ്ടാടുവാൻ യോഗ്യനെന്നായ് നിനച്ചാ-</l>
            <l> ലുണ്ടാം വിചാരങ്ങൾ ശ്രീരാമ രാമ.</l>
            <l> കൊല്ലുന്നതില്ലെന്നു ഞാനിന്നിവനെ</l>
            <l> ക്കൊന്നാൽ നമുക്കിന്നു ദുഷ്കീർത്തിയുണ്ടാം</l>
            <l> ദുഷ്ക്കീർത്തിയെക്കാൾ മരിക്കല്ലൊ നല്ലൂ</l>
            <l> വിക്ഷത്ത്രിയർക്കിന്നു ശ്രീരാമ രാമ”</l>
            <l> “പണ്ടില്ല സൂര്യാന്വയത്തിൽകളങ്കം;</l>
            <l> ഉണ്ടാമിവനെക്കഴിക്കിലിദാനീം</l>
            <l> തണ്ടാരിൽമാതായ സീതാം നമുക്കോ</l>
            <l> വേണ്ടീല…” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നുപറഞ്ഞിട്ടു് രാമചന്ദ്രൻ പോർവില്ലുമമ്പും ലക്ഷ്മണന്റെ കൈയിൽ
കൊടുത്തതിന്റെ ശേഷം പോകാൻ ഭാവിച്ചുവത്രേ. ഈ ഒരുക്കം കണ്ടപ്പോൾ <ref xml:id="xfn2.3.22" target="#fn2.3.22" type="noteAnchor">[22]</ref>
ഭാവിലങ്കേശ്വരൻ ‘മന്നോർമണിപ്പൂൺപു’തന്നോടു ഇപ്രകാരം പറഞ്ഞു.
</p>
          <lg xml:id="lg2.3.157">
            <l><ref xml:id="xfn2.3.23" target="#fn2.3.23" type="noteAnchor">[23]</ref> “മാന്യൻ ദശാസ്യനിതെന്നോർത്തു നീ താൻ</l>
            <l> മുന്നേ നടന്നീടിലെൻപോറ്റി ചൊല്ലാം</l>
            <l> ഇന്നും മുടിഞ്ഞീടുമിപ്പാരിടം കേൾ</l>
            <l> ഒന്നിങ്ങുനോക്കീടു ശ്രീരാമ രാമ</l>
            <l> പത്താനനൻ തന്റെ പത്താനനത്തെ</l>
            <l> പ്രത്യേകമോരോന്നു നോക്കീടവേണം</l>
          </lg>
          <lg xml:id="lg2.3.158">
            <l>
ഉദ്യോഗമുൾക്കൊണ്ടു വിദ്യോതമാനം</l>
            <l> പ്രദ്യോതപ്രൌഢി കണ്ണും മിഴിച്ചു്</l>
            <l> മദ്യം കുടിച്ചിട്ടു് സദ്യോമരിക്കും</l>
            <l> ആദ്യം മുഖം കാൺക…</l>
            <l><ref xml:id="xfn2.3.24" target="#fn2.3.24" type="noteAnchor">[24]</ref> “കണ്ടാൽ തൊഴേണ്ടുന്ന കഞ്ചിൽ ദ്വിജേന്ദ്രം</l>
            <l> മണ്ടിപ്പിടിച്ചിട്ടടിച്ചുഗ്രവേഗം</l>
            <l> കൊണ്ടെന്നു പച്ചേ കടിച്ചങ്ങു തിന്നും</l>
            <l> രണ്ടാംമുഖം കാൺക ശ്രീരാമ രാമ.</l>
            <l><ref xml:id="xfn2.3.25" target="#fn2.3.25" type="noteAnchor">[25]</ref> പൊന്നിന്മണിത്തേരു തന്നോരു മൂലം</l>
            <l> കുന്നിച്ച കോപേന കണ്ണും ചുവത്തി</l>
            <l> ഉന്നിദ്ര വിണ്ണോർ വരനെപ്പഴിക്കും</l>
            <l> മൂന്നാം മുഖം കാൺക ശ്രീരാമ രാമ.</l>
            <l><ref xml:id="xfn2.3.26" target="#fn2.3.26" type="noteAnchor">[26]</ref> ബാലാ!തിരിഞ്ഞെന്തു മണ്ടുന്നതിപ്പോൾ</l>
            <l> ആൾ പോരവാളിന്നു നീയെന്നു നൂനം</l>
            <l> ചാലത്തിരഞ്ഞിങ്ങു നില്ലെന്നു ചൊല്ലും</l>
            <l> നാലാം മുഖം കാൺക ശ്രീരാമ രാമ. </l>
          </lg>
          <!--end of "verse"-->
          <lg xml:id="lg2.3.159">
            <l><ref xml:id="xfn2.3.27" target="#fn2.3.27" type="noteAnchor">[27]</ref> അഞ്ചമ്പവേഗേനസദ്ധർമ്മദാരാൻ</l>
            <l> തേഞ്ചോരിവായും മുലക്കുന്നു രണ്ടും</l>
            <l> കിഞ്ചിൽ കൊതിച്ചിട്ടു പൂണ്മാനടുക്കും</l>
            <l> അഞ്ചാം മുഖം കാൺക ശ്രീരാമ രാമ. </l>
          </lg>
          <!--end of "verse"-->
          <lg xml:id="lg2.3.160">
            <l><ref xml:id="xfn2.3.28" target="#fn2.3.28" type="noteAnchor">[28]</ref> ആറാമതേഴാമതെട്ടാമതും കാ-</l>
            <l> ണോരോവിശേഷങ്ങൾ വെവ്വേറെ ചൊല്ലാം</l>
            <l> വീരോത്തരപ്രൌഢിനിന്ദാ ഗുരുണാം</l>
            <l> ശ്രീപാദപത്മേപി ശ്രീരാമ രാമ.</l>
            <l><ref xml:id="xfn2.3.29" target="#fn2.3.29" type="noteAnchor">[29]</ref> ദൃഷ്ടിപ്രഹാരേണപൊട്ടിത്തെറിക്കും</l>
            <l> ചെന്തീക്കനൽക്കട്ട ചിന്തിച്ച നേരം</l>
            <l> പൊട്ടിത്തെറിച്ചിട്ടു പാരെട്ടു പാരം</l>
            <l> മുട്ടക്കുലുങ്ങുന്നു ശ്രീരാമ രാമ.</l>
            <l><ref xml:id="xfn2.3.30" target="#fn2.3.30" type="noteAnchor">[30]</ref> “കൊട്ടിച്ചു നിൽക്കും രിപുപ്രാഭവം കേൾ</l>
            <l> കൊറ്റക്കുടപ്രൌഢിയെണ്ണാവതോമേ?</l>
            <l> വട്ടത്തിൽ നിന്നാലവട്ടങ്ങളെക്കൊ</l>
            <l> ണ്ടിഷ്ടത്തിൽ വീയിച്ചു ശ്രീരാമ രാമ</l>
          </lg>
          <lg xml:id="lg2.3.161">
            <l>
പെട്ടെന്നിളക്കുന്ന വാൾകൊണ്ടു പാരം</l>
            <l> ഞെട്ടിത്തെറിയ്ക്കുന്ന വിണ്ണോർവരന്മാർ</l>
            <l> ചട്ടറ്റ പച്ചത്തഴപ്രൌഢിതന്മേൽ</l>
            <l> മുട്ടുന്നു മേഘങ്ങൾ ശ്രീരാമ രാമ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇപ്രകാരം വിഭീഷണൻ പറഞ്ഞതു കേട്ട മാത്രയിൽ രാമചന്ദ്രൻ ഉൾത്തൂർന്ന
കോപേന വാളെടുത്തു. യുദ്ധം ഭയങ്കരമായിരുന്നു.
</p>
          <lg xml:id="lg2.3.162">
            <l><ref xml:id="xfn2.3.31" target="#fn2.3.31" type="noteAnchor">[31]</ref> കാകുൽസ്ഥ നക്തഞ്ചരേന്ദ്രപ്രഭാവം</l>
            <l> കണ്മാൻവരും ദിവ്യപാളീവിമാനം</l>
            <l> ആകാശമാശാകദംബങ്ങളെല്ലാം</l>
            <l> ആപൂരയാമാസ ശ്രീരാമ രാമ. </l>
          </lg>
          <!--end of "verse"-->
          <p style="noindent">രാവണനും ശ്രീരാമനും തമ്മിൽ ഒരു വാക്സമരം കൂടെ ഇതിനിടയ്ക്കുനടത്തി.
അവിടെയും കവി ഭാഷാരാമായണത്തെത്തന്നെ അനുവർത്തിച്ചിരിക്കുന്നു. ആശയങ്ങൾ മാത്രമല്ല
പദങ്ങൾപോലും അതിലുള്ളതുതന്നെയാണു് പ്രയോഗിച്ചിരിക്കുന്നതു്. ആകപ്പാടെ നോക്കിയാൽ ഈ
വൃത്തത്തിൽ സ്വതന്ത്രമായ അംശം തെല്ലുപോലും ഇല്ലെന്നു പറയാം. ഇതിൽ കൂടുതൽ ഉദ്ധരിക്കാൻ
നിവൃത്തിയില്ലാത്തതിൽ വ്യസനിക്കുന്നു. (രാവണവധം ചമ്പു വായിച്ചുനോക്കുക) രാവണവധത്തോടുകൂടി
ഈ വൃത്തം അവസാനിക്കുന്നു.
</p>
          <p style="indent">അഗ്നിപ്രവേശം ചമ്പുവിന്റെ സംക്ഷേപമത്രേ പതിനേഴുമുതൽക്കു
പത്തൊൻപതുവരെയുള്ള വൃത്തങ്ങൾ. ഇരുപതാം വൃത്തത്തിൽ അയോധ്യാപ്രവേശവും ശേഷം
വൃത്തങ്ങളിൽ ഉത്തരകാണ്ഡകഥയും സംഗ്രഹിച്ചിരിക്കുന്നു. ചമ്പൂകാരൻ ഉത്തരകാണ്ഡത്തെ മൂന്നു
ചമ്പുക്കളായി വിഭജിച്ചിട്ടുള്ളതു പോലെ തന്നെ ഇരുപത്തിനാലുവൃത്തത്തിന്റെ കർത്താവും അങ്ങിനെ
ചെയ്തിരിക്കുന്നതു നോക്കുക.
</p>
          <p style="indent">ഈ വിവരണത്തിൽനിന്നു കവി വാല്മീകി രാമായണത്തെ അല്ല,
ഭാഷാരാമായണ ചമ്പുവിനെയാണു് അനുസന്ധാനം ചെയ്തിരിക്കുന്നതെന്നു വായനക്കാർ
ഗ്രഹിച്ചിരിക്കുമല്ലോ. ഇവിടെ ചില സാദൃശ്യങ്ങൾ മാത്രമേ ചൂണ്ടിക്കാണിച്ചിട്ടുള്ളു.
</p>
        </div>
        <!--end of "section 3.14/II.3"-->
        <div type="section" xml:id="sec3.15" n="3.15">
          <head type="sechead">ദേവീമാഹാത്മ്യം</head>
          <p style="noindent">ഈ കൃതി എഴുത്തച്ഛന്റേതാണെന്നാണു് പരക്കെ വിശ്വാസം
‘രാമനാമാചാര്യനുമാവോളം തുണക്കണം’ എന്നു് അതിലും ‘ഉൾക്കുരുന്നിങ്കൽ വാഴ്ക രാമനാമാചാര്യനും’
എന്നു രാമായണത്തിലും കാണുന്നതു് ആ വിശ്വാസത്തിനു് ഉപോദ്ബലകമായിരിക്കുന്നുമുണ്ടു്. കാവ്യം
ചെറുതെങ്കിലും നന്നായിരിക്കുന്നുതാനും. എന്നാൽ ബ്രഹ്മാണ്ഡപുരാണത്തിൽനിന്നു് എഴുത്തച്ഛന്റെ പേരും
രാമനെന്നായിരുന്നു എന്നു കാണുന്നതിനാൽ, ദേവീമാഹാത്മ്യം അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ആരുടെ
എങ്കിലും കൃതി ആയിരിക്കയില്ലയോ എന്നു സംശയത്തിനു വഴിയില്ലാതില്ല. അതു കൊണ്ടു് ആന്തരമായ
ഇതരലക്ഷ്യങ്ങളുണ്ടോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.
</p>
          <p style="indent">ഒരിക്കൽ സുരഥൻ എന്ന രാജാവു് ശത്രുപീഡിതനായി രാജ്യവും പിഴുകി,
മൃഗയാവ്യാജേന സഞ്ചരിക്കവേ, സുമേധസ് എന്ന താപസൻ അധിവസിക്കുന്ന വനത്തിൽ ചെന്നുചേർന്നു.
ആ താപസപ്രവരനെ പൂജിച്ചുകൊണ്ടു് അവിടെത്താമസിക്കവേ, അദ്ദേഹം ചിന്ത തുടങ്ങി.
</p>
          <lg xml:id="lg2.3.163">
            <l> “എന്നുടെരാജ്യം മുന്നം കഴിഞ്ഞ രാജാക്കന്മാർ</l>
            <l> നന്നായിപ്പരിപാലിച്ചീടിനാർ ധർമ്മത്തോടെ;</l>
            <l> ഞാനുമവ്വണ്ണം രക്ഷിച്ചേൻ പലകാലം</l>
            <l> ദാനധർമ്മാദികളും വഴിയേ ചെയ്തേനല്ലോ.</l>
            <l> ഇക്കാലമസദ്യത്തന്മാരായോരമാത്യന്മാർ</l>
            <l> സൽക്കാരപൂർവം വഴിയേ പരിപാലിക്കയോ?</l>
            <l> നിഷ്കൃപന്മാരെത്രയുമെന്തറിയാവതയ്യോ,</l>
            <l> ശൂരനാം കരിവരനെന്തു ചെയ്യുന്നോനിപ്പോൾ?</l>
            <l> വൈരികളുടെ വശത്തായ്‍വന്നു വിധിവശാൽ.</l>
            <l> ആരുള്ളതെന്നപ്പോലെ ലാളിപ്പാനവനുമ-</l>
            <l> റ്റാരാനും കൊടുത്താലും ഭുജിക്കയില്ലമുന്നം.</l>
            <l> എന്നെസ്സേവിച്ചു പൊറുത്തീടിന ജനങ്ങൾക്കു-</l>
            <l> മന്യഭൂപാലന്മാരെസ്സേവിച്ചാൽ പൊറുതിയോ</l>
            <l> പുത്രനും പത്നിതാനുമെന്തുചെയ്യുന്നോരിപ്പോൾ</l>
            <l> വൃത്തിയേ രക്ഷിക്കയോ ദുർവൃത്തികൾ കൈക്കൊൾകയോ?</l>
            <l> സ്വർഗ്ഗതുല്യങ്ങളായ ഭവനനികരവും,</l>
            <l> സ്വർഗ്ഗസ്ത്രീകൾക്കു തുല്യമാരായ നാരിമാരും;</l>
            <l> എന്തുചെയ്‍വതു പാർത്താലേതുമൊന്നറിഞ്ഞീല,</l>
            <l> സന്തതമസദ്വ്യയം ചെയ്കയോ ധനമെല്ലാം?</l>
            <l> ഇത്തരം പലവസ്തുക്കൾ ചിന്തിച്ചുള്ളി-</l>
            <l> ലെത്രയും പീഡയോടും വർത്തിക്കും ദശാന്തരേ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അദ്ദേഹം ഒരു വൈശ്യനെ കണ്ടെത്തി. അയാളുടെ പേരു സമാധി
എന്നായിരുന്നു. തന്റെ പുത്രദാരാദികളെല്ലാം, അർത്ഥലോഭികളായിത്തീർന്നതുകൊണ്ടു് ‘നിരർത്ഥ’നായി
പുറപ്പെട്ട അയാളോടു രാജാവിനു് അനുകമ്പ തോന്നിയതിൽ അത്ഭുതപ്പെടാനില്ലല്ലോ. രാജാവിന്റെ
ഹൃദയത്തിലുദിച്ച മാതിരി ചിന്തകൾ തന്നെ വൈശ്യനുമുണ്ടായി. അയാൾ തന്റെ പുത്രദാരാദികളെപ്പറ്റി
ഓർത്തു ദുഃഖിക്കുന്നതു കണ്ടപ്പോൾ രാജാവു് ഇങ്ങനെ ചോദ്യം ചെയ്തു;-
</p>
          <lg xml:id="lg2.3.164">
            <l> “ലുബ്ധന്മാരായ തവ പുത്രദാരാദികളാൽ</l>
            <l> ത്യക്തനാകിയ ഭവാനവരെക്കുറിച്ചുള്ളിൽ</l>
            <l> പിന്നെയുംസ്നേഹം വർദ്ധിച്ചീടുവാനെന്തുമൂലം?” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ആ പ്രശ്നത്തിനു് വൈശ്യൻ,
</p>
          <lg xml:id="lg2.3.165">
            <l> “സ്നേഹമില്ലാതപുത്രദാരാദി ബന്ധുക്കളിൽ</l>
            <l> സ്നേഹം മേ വിടുന്നീല മാനസത്തിങ്കലൊട്ടും” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു മറുപടി പറഞ്ഞു.
</p>
          <lg xml:id="lg2.3.166">
            <l> “ഗുണമില്ലാത്ത വിഷയങ്ങളിലനുദിനം</l>
            <l> പ്രണയം ഭവിപ്പതിനെന്തു കാരണമോർത്താൽ?” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു സംശയം തീർപ്പാനായി അവർ രണ്ടുപേരും കൂടി താപസന്റെ
സമീപത്തെത്തി. ഈ സംശയനിവാരണാർത്ഥം അദ്ദേഹം വിഷ്ണുമായാശക്തിയുടെ ചരിത്രം പറഞ്ഞു
കേൾപ്പിച്ചു. അതാണു് ദേവീ മാഹാത്മ്യകഥ.
</p>
          <p style="indent">‘കല്പാന്തലോകമേകാർണ്ണവമായ്’ ചമഞ്ഞ കാലത്തു് വിഷ്ണു
സർപ്പേന്ദ്രതല്പത്തിൽ യോഗനിദ്രയും പൂണ്ടിരുന്നുവത്രേ. അക്കാലത്തു് വിഷ്ണുവിന്റെ
കർണ്ണമലസംഭൂതന്മാരായിട്ടു്, മധു കൈടഭന്മാരെന്നു് രണ്ടു അസുരന്മാരുണ്ടായി. അവർ ഭഗവാന്റെ
നാഭികമലത്തിലിരുന്ന ബ്രഹ്മാവിനെ കാണുകയാൽ കൊല്ലാനായി പാഞ്ഞടുത്തു. ബ്രഹ്മാവിനു ഭയമായി.
ലോകനായകൻ ഈ കോലാഹലത്തിനിടയ്ക്കു് ഉണരായ്കയാൽ അദ്ദേഹം യോഗനിദ്രയെ സ്തുതിച്ചുതുടങ്ങി.
</p>
          <lg xml:id="lg2.3.167">
            <l> “നിന്തിരുവടിയല്ലോ ലോകത്തെ സൃഷ്ടിച്ചുടൻ</l>
            <l> സന്തതംരക്ഷിച്ചു സംഹരിച്ചീടുന്നതോർത്താൽ</l>
            <l> നിന്തിരുവടി ജഗത്തൊക്കവെ ധരിപ്പതും</l>
            <l> ചിന്തിച്ചാലറിഞ്ഞുകൂടാതൊരു മഹാമായേ!</l>
            <l> സന്ധ്യയും സാവിത്രിയും വേദമാതാവും നീയെ</l>
            <l> ബന്ധമോക്ഷങ്ങൾ നല്കീടുന്നതും നീതാനല്ലോ</l>
            <l> ത്രിഗുണാത്മികയാം പ്രകൃതിയാകുന്നതും,</l>
            <l> സകലേശ്വരി മഹാവിദ്യയായീടുന്നതും,</l>
            <l> ശ്രുതിയായീടുന്നതും മഹാമേധയായീടുന്നതും,</l>
            <l> സ്മൃതിയായീടുന്നതും നിന്തിരുവടിയല്ലോ</l>
            <l> … … …</l>
            <l> … … …” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇങ്ങനെ സംസ്തുതയായ ദേവി സന്തുഷ്ടയായിട്ടു്,
</p>
          <p style="indent"><ref xml:id="xfn2.3.32" target="#fn2.3.32" type="noteAnchor">[32]</ref> ‘നേത്രാസ്യനാസാബാഹുഹൃദയവക്ഷോദേശാൽ സത്വം
വേർവി’ട്ടു നിന്നു. തൽക്ഷണം വിഷ്ണുവും ഉണർന്നെണീറ്റു. മധു കൈടഭന്മാർ വേധാവിനെ കൊല്ലാനായി
അടുത്തപ്പോൾ വിഷ്ണു അവരെ കണ്ടു് എതിർത്തു. <ref xml:id="xfn2.3.33" target="#fn2.3.33" type="noteAnchor">[33]</ref> ‘അയ്യായിരം ദിവ്യവത്സരകാലം
ലാഘവം വന്നീടാതെ യുദ്ധം ചെയ്തോരുശേഷം’ മധുകൈടഭന്മാർ</p>
          <lg xml:id="lg2.3.168">
            <l> ‘നീയിനി ഞങ്ങളോടുവരം വാങ്ങികൊൾക’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു ഭഗവാനോടു പറകയും, ഭഗവാൻ,
</p>
          <lg xml:id="lg2.3.169">
            <l> ‘എന്നാലെ വദ്ധ്യന്മാരായ് വന്നീടേണം നിങ്ങൾ’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് അപേക്ഷിക്കയുംചെയ്തു. ഇങ്ങനെ വഞ്ചിതരായ അസുരന്മാർ,
</p>
          <lg xml:id="lg2.3.170">
            <l><ref xml:id="xfn2.3.34" target="#fn2.3.34" type="noteAnchor">[34]</ref> “യുദ്ധവൈദഗ്ദ്ധ്യംകണ്ടു സന്തുഷ്ടന്മാരായ് ഞങ്ങൾ</l>
            <l> മൃത്യുവന്നീടുന്നതുമെത്രയും ശ്ലാഘ്യം നിന്നാൽ</l>
            <l> വെള്ളത്തിൽനിന്നു കൊന്നീടരുതുഭവാനെന്നാ-</l>
            <l> ലുള്ളിലില്ലൊരുഭയം ഞങ്ങൾക്കെന്നറിഞ്ഞാലും” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു പറഞ്ഞിട്ടു് വരം നൽകി. അനന്തരം ഭഗവാൻ അവരുടെ തല തന്റെ
തുടമേൽ വച്ചിട്ടു് ചക്രത്താൽ ഛേദിച്ചു. ബ്രഹ്മാവിന്റെ ഭയവും നീങ്ങി. ഇവിടെ പ്രഥമാദ്ധ്യായം
അവസാനിക്കുന്നു.
</p>
          <p style="indent">പണ്ടു് മഹിഷൻ എന്നൊരു അസുരൻ ഉണ്ടായി. അദ്ദേഹം ദേവന്മാരെയെല്ലാം
തോല്പിച്ചു് ഇന്ദ്രനായി വാണുതുടങ്ങി. അതുകൊണ്ടു് ദേവന്മാർ ‘ധാതാവുതന്നെ മുന്നിട്ടു്
‘ഭൂതേശനാരായണന്മാരെ വണങ്ങിയിട്ടു് ഇങ്ങനെ സങ്കടം ഉണർത്തിച്ചു.
</p>
          <lg xml:id="lg2.3.171">
            <l><ref xml:id="xfn2.3.35" target="#fn2.3.35" type="noteAnchor">[35]</ref> “ഇന്ദ്രാനിലയമവരുണാനലസൂര്യാദീനാം</l>
            <l> മന്ദിരങ്ങളുമധികാരങ്ങളുമടക്കിനാൻ</l>
            <l> സ്വർഗ്ഗവുമുപേക്ഷിച്ചു മർത്ത്യരായവനിയിൽ</l>
            <l> ദുഃഖിച്ചു നടക്കുന്നു ഞങ്ങളെന്താവതയ്യോ</l>
            <l> ഇല്ലൊരു ശരണം മറ്റവനേ വൈകീടാതെ</l>
            <l> കൊല്ലുവാനുപായമെന്തിതിനേ ചിന്തിക്കേണം.” </l>
          </lg>
          <!--end of "verse"-->
          <p style="noindent"><ref xml:id="xfn2.3.36" target="#fn2.3.36" type="noteAnchor">[36]</ref> ഈ വാക്കുകേട്ട മാത്രയിൽ മഹാദേവന്റേയും മുകുന്ദന്റേയും
വക്ത്രപത്മങ്ങളിൽനിന്നു ഘോരമായ ഒരു തേജസ്സു പുറപ്പെട്ടു. മറ്റു ദേവന്മാരുടെ മുഖങ്ങളിൽനിന്നും
അതുപോലെ മഹാതേജോരാശി ഉത്ഭവിച്ചു. ഇങ്ങനെ സർവദേവതാശരീരോത്ഥങ്ങളായ
തേജസ്സുകളെല്ലാം ഒന്നിച്ചുകൂടിയപ്പോൾ, അതു്,
</p>
          <lg xml:id="lg2.3.172">
            <l> “ഉർവിയുമാകാശവും നിറഞ്ഞു പരന്നൊരു</l>
            <l> പർവതമെന്നപോലെ വിളങ്ങി” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ആ തേജോരാശി,
</p>
          <lg xml:id="lg2.3.173">
            <l> “ഔർവാഗ്നിതന്നെക്കാളും ഘോരമായ്ജ്ജ്വലിച്ചിതു</l>
            <l> സർവഥാപ്രാപ്യമായ കല്പാന്തവഹ്നിപോലെ</l>
            <l> സർവദേവന്മാരുടെ തേജസ്സുമൊന്നായ് ചേർന്നു</l>
            <l> സർവലോകവ്യാപ്തമായ് കാണായ് ദേവന്മാർക്കു”</l>
            <l> “ഔർവാഗ്നിജ്വാലാമാലയോടുമുജ്വലിച്ചോരു</l>
            <l> പർവതാകാരം പൂണ്ടുനിൽക്കുന്നപോലെ കണ്ടാൻ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇവിടെയെങ്ങും എഴുത്തച്ഛനാൽ സാധാരണ കാണാറുള്ള
ഭാഷാന്തരീകരണ പടുതയും സ്വാതന്ത്ര്യവും കാണുന്നില്ല. ‘അതീവ തേജസഃ കൂടം’ ഇത്യാദി പദ്യത്തെ
എത്രവലിച്ചു നീട്ടിയിരിക്കുന്നു എന്നുനോക്കുക. എഴുത്തച്ഛൻ എന്തെങ്കിലും ഒരു അംശം കൂട്ടിയാൽ അത്രയ്ക്കു
സ്വാരസ്യവും കൂടും.
</p>
          <p style="indent">ഈ ദിവ്യതേജസ്സു് ഒരു സ്ത്രീ രൂപം കൈക്കൊണ്ടു.
</p>
          <lg xml:id="lg2.3.174">
            <l><ref xml:id="xfn2.3.37" target="#fn2.3.37" type="noteAnchor">[37]</ref> “ശങ്കരതേജസ്സിനാലുണ്ടായി മുഖാംബുജം</l>
            <l> പങ്കജേക്ഷണനുടെ തേജസാ ബാഹുക്കളും</l>
            <l> ബ്രഹ്മമാ തേജസ്സിനാലുണ്ടായി പദങ്ങളും,</l>
            <l> കാമ്യമാം നിതംബവും ഭൂമിതൻ തേജസ്സിനാൽ,</l>
            <l> സൌമ്യതേജസാ പുനരുണ്ടായി തലകളും,</l>
            <l> യാമ്യതേജസാ കേശഭാരവുമാണ്ടായ്വന്നു.</l>
            <l> ചാരുമദ്ധ്യവും പുനരൈന്ദ്രമാം തേജസ്സിനാൽ</l>
            <l> വാരുണതേജസ്സിനാൽ ജംഘകളൂരുക്കളും;</l>
            <l> കൈവിരലുകളെല്ലാമാദിത്യ തേജസ്സിനാൽ</l>
            <l> കാൽവിരലുകളെല്ലാം വസുക്കൾ തേജസ്സിനാൽ,</l>
            <l> കൌബേരതേജസ്സിനാൽ നാസികയുണ്ടായ്‍വന്നു.</l>
            <l> പാവകതേജസ്സിനാലുണ്ടായി നേത്രദ്വയം;</l>
            <l> ദന്തങ്ങളെല്ലാം പ്രാജാപത്യമാം തേജസ്സിനാൽ;</l>
            <l> സന്ധ്യകൾ തേജസ്സിനാൽ ഭ്രൂക്കളുമാണ്ടായ്‍വന്നു;</l>
            <l> മാരുതതേജസ്സിനാൽ ശ്രവണങ്ങളുമുണ്ടായ്</l>
            <l> ചാരുതചേർന്നു രൂപം പൂർണ്ണമായ്‍ക്കാണായ്‍വന്നു.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ തേജോരൂപിണിയത്രേ മഹിഷാസുരമർദ്ദിനി. ദേവന്മാരിൽ
ഓരോരുത്തരും ദേവിയ്ക്കു ഓരോ ആയുധവിശേഷവും നൽകി. ഇങ്ങനെ സകല ദേവതമാരാലും
സംഭാവിതയായ ജഗദംബ,
</p>
          <lg xml:id="lg2.3.175">
            <l><ref xml:id="xfn2.3.38" target="#fn2.3.38" type="noteAnchor">[38]</ref> “സത്വരമുച്ചൈസ്തരമട്ടഹാസവും ചെയ്തു</l>
            <l> വിദ്രുതം നഭസ്തലം പൊട്ടുമാറതുനേരം,</l>
            <l> സപ്തവാരിധികളും സപ്തപർവതങ്ങളും</l>
            <l> സപ്തദ്വീപുകളോടുമിളകി ഭൂമണ്ഡലം.</l>
            <l> നിർജ്ജരന്മാരെല്ലാം ദേവീ ഗർജ്ജനം കേട്ടനേരം</l>
            <l> വിജ്വരന്മാരായ്സ്തുതിച്ചീടിനാർ മുനികളും.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അസുരന്മാരുമായുള്ള യുദ്ധവർണ്ണനയിലും എഴുത്തച്ഛന്റെ തൂലികാവിലാസം
കാണ്മാനില്ലെന്നു പറയേണ്ടിയിരിക്കുന്നു. എന്നാൽ കവി മൂലത്തെ അർത്ഥഹാനി വരുത്താതെ തർജ്ജമ
ചെയ്തിട്ടുണ്ടെന്നു ആരും സമ്മതിക്കും.
</p>
          <lg xml:id="lg2.3.176">
            <l><ref xml:id="xfn2.3.39" target="#fn2.3.39" type="noteAnchor">[39]</ref> “മഹിഷാസുരവിരനഹിതബലത്തോടു-</l>
            <l> മ്മഹിഷാന്തകിയോടും സമരം തുടങ്ങിനാൻ.</l>
            <l> ഖഡ്ഗപട്ടസബാണപരശു ശക്തികളും,</l>
            <l> മുൽഗരം ഭിണ്ഡിപാലതോമരപാശങ്ങളും,</l>
            <l> പരിഘമുസലങ്ങളം കുശകുന്തങ്ങളാദി</l>
            <l> ശരങ്ങൾകൊണ്ടു തൂകിത്തുടങ്ങി മഹാരണേ.</l>
            <l> ദേവിയും ശസ്ത്രാസ്ത്രങ്ങൾ വർഷിച്ചങ്ങുടനുടൻ</l>
            <l> ദേവവൈരികൾ ദേഹം ഭേദിച്ചുതുടങ്ങിനാൾ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇവിടെ തർജ്ജമയ്ക്കു വലിയ ന്യൂനതയും പറ്റിയിട്ടുണ്ടു്. എഴുത്തച്ഛൻ
‘ലീലയൈവ’ എന്ന പദത്തെ വിട്ടുകളയുമായിരുന്നോ എന്നും സംശയമാണു്.
</p>
          <lg xml:id="lg2.3.177">
            <l> “സോപി ക്രൂദ്ധോദ്ധതസ്സദ്യോ ദേവ്യാ വാഹനകേസരി</l>
            <l> ചചാരാസുരസൈന്യേഷു വിനേഷ്വിവ ഹുതാശനഃ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നതിനെ തർജ്ജമചെയ്തിരിക്കുന്നതു് എങ്ങനെയെന്നു നോക്കുക:
</p>
          <lg xml:id="lg2.3.178">
            <l> “ദേവിതൻ വാഹനമാം കേസരിവീരനപ്പോൾ</l>
            <l> ദേവിതൻ സൈന്യമധ്യേപുക്കു സഞ്ചരിക്കുന്നു.</l>
            <l> കാനനമധ്യേ വഹ്നിസഞ്ചരിച്ചീടുംവണ്ണം</l>
            <l> സേനയേ ദഹിപ്പിച്ചു സത്വരം രോഷത്തോടെ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അപ്പോൾ ദേവിയുടെ വാഹനമായ കേസരിവീരൻ വനങ്ങളിൽ ഹുതാശനൻ
എന്നപോലെ, അസുരസൈന്യങ്ങളുടെ ഇടയ്ക്കു ക്രോധപൂർവം ചരിച്ചു എന്നു പറഞ്ഞാൽ മതിയായിരുന്നു.
അങ്ങനെ പറയാതെ വളച്ചു നീട്ടി, തർജ്ജമയെ ദുഷിപ്പിച്ചിരിക്കുന്നു. മിതവാക്കായ എഴുത്തച്ഛനു ഇത്തരം
അപകടം പറ്റിയിട്ടുള്ളതായി അറിവില്ല.
</p>
          <p style="indent">അസുരസൈന്യം ദാവാഗ്നിയിൽ വനം എന്നപോലെ ദഹിച്ചുതുടങ്ങി.
ദേവീനിശ്വാസങ്ങളിൽനിന്നു പ്രാദുർഭവിച്ച ഗണങ്ങൾ അസുരന്മാരെ കൊന്നൊടുക്കയാൽ,
</p>
          <lg xml:id="lg2.3.179">
            <l><ref xml:id="xfn2.3.40" target="#fn2.3.40" type="noteAnchor">[40]</ref> “കുണപങ്ങളെക്കൊണ്ടു മറഞ്ഞു ചമഞ്ഞിതു</l>
            <l> രണഭൂമിയും തത്ര രുധിരനദികളും</l>
            <l> ഓരോവഴിയേപോയ് വേഗത്തിലൊഴുകുന്ന</l>
            <l> നാരദൻ കൊതൂഹലം പൂണ്ടുടൻ കൊണ്ടാടുന്നു” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇവിടെ ‘കൌതൂഹലം പൂണ്ടുടൻ കൊണ്ടാടുന്നു’ എന്നുള്ള ഭാഗം മാത്രം
കവിടുയേതാണു്. എന്നാൽ,</p>
          <lg xml:id="lg2.3.180">
            <l> ‘നിന്യേ ക്ഷയം യഥാവഹ്നിസ്തൃണദാരു മഹാചലം’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന സ്ഥലത്തു്,
</p>
          <lg xml:id="lg2.3.181">
            <l> “ഘോരദാവാഗ്നിവനം ദഹിച്ചീടുന്നപോലെ</l>
            <l> വീരന്മാരായ മഹാദൈത്യന്മാർ ദഹിക്കുന്നു.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നാണു് തർജ്ജമ.
</p>
          <p style="indent">ദേവന്മാർ പുഷ്പവൃഷ്ടിചെയ്തു് ദേവിയെ സന്തോഷിപ്പിക്കുന്നതിനോടുകൂടി
രണ്ടാമദ്ധ്യായം അവസാനിക്കുന്നു.
</p>
          <p style="indent"><ref xml:id="xfn2.3.41" target="#fn2.3.41" type="noteAnchor">[41]</ref> പിന്നീടു് ചിക്ഷുരൻ എന്ന സേനാനായകൻ ദേവിയോടു
യുദ്ധത്തിനടുത്തിട്ടു്, “മേരു മൂർദ്ധനിഘനം പാനീയം പെയ്യുമ്പോലെ ഘോരബാണങ്ങൾ വർഷിച്ചിതു
ലഘുതരം” <ref xml:id="xfn2.3.42" target="#fn2.3.42" type="noteAnchor">[42]</ref> ദേവിയാകട്ടെ ‘ശീതാംശൂദയേ സിന്ധുതരംഗങ്ങളെയെല്ലാം
മേദുരമായമിട്ടാൽ തടുത്തു നിറുത്തുംവണ്ണം’ അവയെല്ലാം മുറിച്ചുകളഞ്ഞിട്ടു് തുരംഗങ്ങളെയും സാരഥിയേയും
കൊന്നു. ഇവിടെ കാണുന്ന ഉപമ കവിയുടെ സ്വന്തമാണെങ്കിലും മൂലത്തിലെ ആശയത്തിനു്
അനുരൂപമായിരിക്കുന്നില്ല. ചന്ദ്രോദയത്തിൽ സമുദ്രം ജൃംഭിക്കുമ്പോൾ അതിനെ ഒരു വലിയ മുട്ടിട്ടു
നിർത്തുന്നതിനു കുറെ ശ്രമമുണ്ടല്ലോ. എന്നാൽ ദേവി അസുരസേനയെ തടുത്തു നിർത്തിയതു് ‘ലീലയൈവ’
ആയിരുന്നു. അതിനും പുറമെ, ഉപമാനത്തിൽ തടഞ്ഞു നിർത്തുകയും ഉപമേയത്തിൽ മുറിക്കയും ആണു്
ക്രിയ. എന്നു മാത്രമല്ല ഉപമാനത്തിലെ സമുദ്രത്തിന്റെ സ്ഥാനത്തു അസുരസൈന്യമുണ്ടെങ്കിലും,
ശീതാംശുവിന്റെ സ്ഥാനത്തു ഉപമേയത്തിലൊന്നുമില്ല. ഈ മാതിരി ന്യൂനതകൾ എഴുത്തച്ഛന്റെ കൃതികളിൽ
മഷിയിട്ടു നോക്കിയാലും കാണുമോ എന്നു സംശയമാണു്. ചിക്ഷുരനെ ദേവിയും ചാമരനെ കേസരിയും
കരളാദികളെ ഗണങ്ങളും നിഗ്രഹിച്ചു. മറ്റു സേനാനായകന്മാരും ചിക്ഷുരാദികളെ പിന്തുടർന്നു. ഒടുവിൽ
മഹിഷൻതന്നെ മാഹിഷവേഷം കൈക്കൊണ്ടു് ദേവിയോടെതിരിട്ടു.
</p>
          <lg xml:id="lg2.3.182">
            <l><ref xml:id="xfn2.3.43" target="#fn2.3.43" type="noteAnchor">[43]</ref> തുണ്ഡപ്രഹരംകൊണ്ടു ദേവിതൻ ഗണങ്ങളെ</l>
            <l> ഖണ്ഡിച്ചുകളകയും ഖുരക്ഷേപണങ്ങളാൽ</l>
            <l> ചിലരെ ലാഗ്രുല പാദങ്ങളാൽ മർദ്ദിക്കയും,</l>
            <l> ചിലരെ നിശിത ശൃഗങ്ങളാൽ ഭേദിക്കയും</l>
            <l> ചിലരെമഹാനിനാദങ്ങളാൽ മോഹിപ്പിച്ചും,</l>
            <l> ചിലരെ ഭ്രമണവേഗംകൊണ്ടു ധൂളിപ്പിച്ചും,</l>
            <l> ചിലരെ നിശ്വാസവാതങ്ങളാൽ പതിപ്പിച്ചും,</l>
            <l> പേടിപ്പിച്ചതു ദേവീഗണത്തെയെല്ലാമവൻ.</l>
            <l> ഓടിയെത്തിനാൻ മൃഗേന്ദ്രൻതന്നെത്താഡിപ്പാനായ്</l>
            <l> രംഗമാക്കിയും പാരമലറിച്ചുരമാന്തി</l>
            <l> ക്രൂരമായുള്ളഖുരക്ഷേപണംകൊണ്ടുതന്നെ-</l>
            <l> പ്പാരിടമെല്ലാമൊക്കെപിളർന്നു ചമയ്ക്കയും,</l>
            <l> ചണ്ഡശൃംഗാഗ്രഭിന്നങ്ങളാം ഘനങ്ങളെ</l>
            <l> ഖണ്ഡിച്ചു ഖണ്ഡിച്ചുടൻ ഭൂമിയിൽപതിക്കയും.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇങ്ങനെ കോപിച്ചു് അസുരേശ്വരൻ അടുത്തപ്പോൾ മംഗലയായ
ചണ്ഡികാദേവി പാശക്ഷേപണംകൊണ്ടു് അവനെ ബന്ധിച്ചുകളഞ്ഞു. ഉടനെ തന്നെ അവൻ
സിംഹാകൃതിയെ പ്രാപിച്ചു് പാശത്തെ ശിഥിലീകരിച്ചു. ദേവി സിംഹത്തിന്റെ കഴുത്തു അറുത്തപ്പോൾ
അവൻ ഖഡ്ഗവും ധരിച്ചു പുരുഷാകാരത്തോടുകൂടി ദേവിയോടു എതിരിട്ടു. അവനെ ദേവി
ബാണങ്ങൾകൊണ്ടു മൂടിയപ്പോൾ അവൻ ഗജരൂപം കൈക്കൊണ്ടു. അംബിക അവന്റെ കരത്തെ
ഖഡ്ഗംകൊണ്ടു് അറുത്തപ്പോൾ, അവൻ മഹിഷരൂപം പൂണ്ടു.
</p>
          <lg xml:id="lg2.3.183">
            <l> “ഒക്കെയൊന്നിളകീ ലോകങ്ങൾ മൂന്നുമപ്പോൾ</l>
            <l> ക്രൂദ്ധയാം ജഗന്മാതാവായ ചണ്ഡികാദേവി</l>
            <l> ഉത്തമമായ മധുപാനവും തുടങ്ങിനാൾ</l>
            <l> ചണ്ഡികാദേവി പൊട്ടിച്ചിരിച്ചും പാനംചെയ്തും</l>
            <l> മണ്ഡലാകാരം പൂണ്ടു ചുവന്നു നയനങ്ങൾ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ബലവീര്യ മദഗവിതനായ അസുരൻ പാഷാണങ്ങൾകൊണ്ടു് ദേവിയെ
പ്രക്ഷേപിച്ചു. ദേവി അവന്റെ ശരീരത്തെ സായകങ്ങൾ കൊണ്ടു് ചൂർണ്ണമാക്കിയിട്ടു്,
</p>
          <lg xml:id="lg2.3.184">
            <l><ref xml:id="xfn2.3.44" target="#fn2.3.44" type="noteAnchor">[44]</ref> “അട്ടഹാസവുമിടിവെട്ടീടുംവണ്ണമപ്പോൾ</l>
            <l> നിഷ്ഠരതരംദേവി ദുഷ്ടനോടരുൾചെയ്തു.</l>
            <l> ഗർജനംചെയ്തുകൊൾക മൂഢ കിഞ്ചിൽക്കാല-</l>
            <l> മിജ്ജനം മധുപാനംചെയ്വോളം ദുരാത്മാവേ.</l>
            <l> നിർജ്ജരാദികളെല്ലാം ഗർജ്ജനംചെയ്തീടുവോർ</l>
            <l> ദുർജ്ജനശ്രഷ്ഠഭവാനെന്നാലേഹതനായാൽ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ദേവി മഹിഷാസുരനെ വധിക്കുന്നതിനോടുകൂടി ഈ അദ്ധ്യായം
അവസാനിക്കുന്നു.
</p>
          <p style="indent">ദേവന്മാരാൽ സംസ്തുതയായ ദേവി സന്തുഷ്ടയായിട്ടു്, ആ സ്തോത്രംകൊണ്ടു
തന്നെ സ്തുതിക്കുന്നവർക്കു സർവാഭീഷ്ടങ്ങളും സിദ്ധിക്കുമെന്നു് അരുളിച്ചെയ്തിട്ടു് മറയുന്നു. ഇതാണു് നാലാം
അദ്ധ്യായത്തിലെ വിഷയം.
</p>
          <p style="indent">അഞ്ചുമുതൽ പത്തുവരെ അദ്ധ്യായങ്ങളിൽ സുംഭനിസുംഭന്മാരോടുള്ള യുദ്ധവും
അവരുടെ നിഗ്രഹവും വർണ്ണിച്ചിരിക്കുന്നു.
</p>
          <p style="indent">സുംഭൻ, നിസുംഭൻ എന്നു രണ്ടു അസുരന്മാർ ബ്രഹ്മാവിൽ നിന്നു ലഭിച്ച
വരബലത്താൽ പതിന്നാലു ലോകങ്ങളേയും അടക്കിഭരിച്ചു. ദേവന്മാർ ചാതുർയ്യുഗകാലം മർത്ത്യാകാരേണ
ഭൂമിയിൽ സഞ്ചരിച്ചു കഴിച്ചുകൂട്ടേണ്ടതായിവന്നു. ബ്രഹ്മാവിനെ മുന്നിൽ നടത്തിക്കൊണ്ടു് ദേവന്മാർ
ഹിമാലയത്തിൽ ചെന്നു് സാക്ഷാൽ വിഷ്ണുമായയെ ഇങ്ങനെ സ്തുതിച്ചു.
</p>
          <lg xml:id="lg2.3.185">
            <l> “ദേവീ ശിവേ! മഹാദേവി നമോ നമഃ</l>
            <l> ദേവി പ്രകൃതി ഭദ്രേ! തേ നമോ നമഃ</l>
            <l> രൌദ്രേ! നമോ നമോ ഗൌരി നമോ നമോ</l>
            <l> ധാത്രീ നമോ നമോ ജ്യോൽസ്നേ നമോ നമോ</l>
            <l> ചന്ദ്രസ്വരൂപിണി ദേവീ നമോ നമഃ</l>
            <l> കല്യാണി തേ പ്രണതാർത്തിഹരേ നമഃ</l>
            <l> ത്രൈവിക്രമീ നമോ ദേവി! നമോ നമഃ</l>
            <l> നൈഭൃതി ഭൂഭൃതാം ലക്ഷ്മീ! നമോ നമഃ</l>
            <l> ശർവാണി! തേ നമോ ദുർഗ്ഗേ! നമോ നമഃ</l>
            <l> ദുർഗ്ഗേ! പരേ ദേവി! സാരേ നമോ നമഃ</l>
            <l> സർവകാരീ നമഃ ഖ്യാതീ നമോ നമഃ</l>
            <l> കൃഷ്ണേ നമോ നമഃ ധൂമ്രേ നമോ നമഃ</l>
            <l> സൌമ്യേ പുനരപി സൌമ്യേ നമോ നമഃ</l>
            <l> നിത്യം ജഗൽപ്രതിഷ്ഠേ തേ നമോ നമഃ</l>
            <l> ഭൂതിപ്രദേ നമോ ഭൂതിനമോ നമഃ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ സംസ്കൃതസ്തോത്രത്തെത്തുടർന്നു അതിദീർഘമായ ഭാഷാസ്തോത്രവും
ഉണ്ടു്.
</p>
          <lg xml:id="lg2.3.186">
            <l> “യാതൊരുദേവീ സകലഭൂതങ്ങളിൽ</l>
            <l> വിഷ്ണുമായേതി ചൊല്ലപ്പെടുന്നൂ സദാ</l>
            <l> അങ്ങനെയുള്ള ദേവിക്കു നമസ്കാരം</l>
            <l> മംഗലംനല്കുവാൻ ദേവി നമോ നമഃ</l>
            <l> യാതൊരുദേവി സകലഭൂതങ്ങളിൽ</l>
            <l> ശക്തിസ്വരൂപിണിയായ്വസിക്കുന്നതും</l>
            <l> യാതൊരുദേവി സകലഭുതങ്ങളിൽ</l>
            <l> ബുദ്ധിസ്വരൂപിണിയായ്വസിക്കുന്നതും.”               ഇത്യാദി </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ ഹൈമവതി ‘പാവനയാകിയ ദേവതടിനിയിൽ’ കുളിക്കാൻ
പുറപ്പെട്ടപ്പോൾ ആണു് ഈ ദേവസ്തുതി കേട്ടതു്.
</p>
          <lg xml:id="lg2.3.187">
            <l> “ദേവകളേ! നിങ്ങളാൽ സ്തുതിക്കപ്പെട്ട</l>
            <l> ദേവി ഗിരിജാശരീരകോശത്തിൽനി-</l>
            <l> ന്നാവിർഭവിക്കുമെന്നാലസുരന്മാരെ</l>
            <l> നിഗ്രഹിച്ചമ്പോടനുഗ്രഹിക്കും?” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു ദേവി അരുളിച്ചെയ്തു. കോശത്തിൽനിന്നാവിർഭവിക്കയാൽ ദേവിക്കു
കൌശികി എന്ന പേരും സിദ്ധിച്ചു. ഈ കൌശികി,
</p>
          <lg xml:id="lg2.3.188">
            <l><ref xml:id="xfn2.3.45" target="#fn2.3.45" type="noteAnchor">[45]</ref> “സമ്പൂർണ്ണയൌവനത്തോടുനൽ ഷോഡശ</l>
            <l> സംവത്സരം വയസ്സും ധരിച്ചങ്ങനെ;</l>
            <l> പൊന്നുഴിഞ്ഞാലുമാടിപ്പാടി നല്ലൊരു</l>
            <l> തന്വിയായ്വന്നുവളർന്നൂ ചിരകാലം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ദേവി ഇങ്ങനെ സഞ്ചരിച്ചുകൊണ്ടിരിക്കവേ, ‘കാമരൂപന്മാരായ’
സുംഭനിസുംഭഭൃത്യന്മാർ കണ്ടു്, <ref xml:id="xfn2.3.46" target="#fn2.3.46" type="noteAnchor">[46]</ref> </p>
          <lg xml:id="lg2.3.189">
            <l> “പ്രാലേയശൈലശിഖരദേശേ പുന-</l>
            <l> രാലോലമായൊരു പൊന്നൂയലുമാടി</l>
            <l> നല്ലരൂപമവളെപ്പോലെ കാണ്മതി</l>
            <l> നില്ല ലോകങ്ങളിലെങ്ങുമന്വേഷിച്ചാൽ.</l>
            <l> ‘സ്ത്രീരത്നമായോരിവളെവഹിക്കുന്ന</l>
            <l> പൂരുഷനല്ലയോ ജഗത്ത്രയനായകൻ’</l>
            <l> ചെന്നവളെക്കാണ്ങ്കവേണം ഭവാനിനി</l>
            <l> മന്നവ! കാലം കളയരുതേതുമേ.</l>
            <l> ദേവിയുമല്ലവൾ ഗന്ധർവിയുമല്ലവൾ</l>
            <l> കേവലം യക്ഷിയും പന്നഗിയുമല്ല.</l>
            <l> താതനുമില്ല ബന്ധുക്കളുമില്ലൊരു-</l>
            <l> ഭ്രാതാക്കളുമില്ലരക്ഷിപ്പാനാരുമേ.</l>
            <l> ഏകാകിനിയായിരിക്കുന്നു നിർജ്ജനേ</l>
            <l> രാകാശശിമുഖീ സമ്പൂർണ്ണയൌവനാ</l>
            <l> യോഗ്യയാകുന്നവളിന്നിനക്കെത്രയും</l>
            <l> ഭാഗ്യവതാം വര വീരശിഖാമണേ!</l>
            <l> രത്നഭൂതങ്ങളായുള്ള പദാർത്ഥങ്ങൾ</l>
            <l> കൃൽസ്നമാർജ്ജിച്ചു പുരിയിലാക്കീലയോ?” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് സുംഭനോടു പറഞ്ഞു. ഉടൻതന്നെ അവൻ നയജ്ഞനായ സുഗ്രീവനെ
വരുത്തി, അവിടെചെന്നു് അനുനയിച്ചു് ആദരവോടെ അവളെ കൊണ്ടു പോരുന്നതിനു ആജ്ഞാപിച്ചു.
സുഗ്രീവൻ രാജാജ്ഞ കൈക്കൊണ്ടു് ത്രൈലോക്യമോഹിനിയായ ദേവിയെ കണ്ടു് ചതുരോക്തികളാൽ
വശീകരിക്കാൻ നോക്കി. എന്നാൽ ദേവി ‘ഗാംഭീര്യമന്ദസ്മിതം’ ചെയ്തു് ഇങ്ങനെ മറുപടി പറഞ്ഞു:
</p>
          <lg xml:id="lg2.3.190">
            <l> “സത്യമത്രേ നീ പറഞ്ഞഥു നിർണ്ണയം</l>
            <l> മിഥ്യയല്ലേതുമിനിയിതു കേൾക്ക നീ.</l>
            <l> സുംഭനത്രേ ലോകനാഥനാകുന്നതു</l>
            <l> വമ്പൻ നിസുംഭനുംതാൻ ഭൃശം നിർണ്ണയം.</l>
            <l> കല്പിതമെന്നാൽ പുരൈവ പ്രതിജ്ഞയൊ-</l>
            <l> ന്നിപ്പോളതെങ്ങിനെ മിത്ഥ്യയാക്കീടുന്നു?</l>
            <l> എത്രയും പാർത്താലസാരമായുള്ളൊരു</l>
            <l> സത്യപ്രതിജ്ഞയാകുന്നതും ദൃഢം.</l>
            <l> എന്നെ യുദ്ധേ ജയിക്കുന്ന പൂരുഷ-</l>
            <l> നെന്നുടെ ദർപ്പമടക്കുന്നതാരെടോ!</l>
            <l> ഭർത്താവിനിക്കവനാകുന്നതെന്നൊരു</l>
            <l> സത്യമെനിക്കുണ്ടതും ധരച്ചീടു നീ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അതു കേട്ടപ്പോൾ സുഗ്രീവൻ പറഞ്ഞു:
</p>
          <lg xml:id="lg2.3.191">
            <l> “നന്നു നന്നിപ്രബന്ധം നിരൂപിച്ചോളം</l>
            <l> സുംഭനിസുംഭന്മാരോടിന്നിവരുടെ</l>
            <l> മുമ്പിൽനിൽക്കുന്നതാരായോധനത്തിനു?</l>
            <l> നീയൊരു കന്യകയല്ലോ വിശേഷിച്ചും.</l>
            <l> പേയായ വാക്കുകൾ ചൊല്ലുന്നതെന്തു നീ?</l>
            <l> നിന്നത്തലമുടി ചുറ്റിപ്പിടിച്ചിഴ-</l>
            <l> ച്ചിന്നു ഞാൻ കൊണ്ടു പോയാലെന്തു വേണ്ടതും.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇത്തരം തർജ്ജമ എഴുത്തച്ഛനൊഴിച്ചു മറ്റേതു കവിക്കും
അത്യന്തമഭിമാനകരമാണു്. ഭാഷാന്തരം അത്രയ്ക്കു സരളവും ഹൃദയംഗമവുമായിരിക്കുന്നുണ്ടു്.
</p>
          <p style="indent">സുഗ്രീവന്റെ വാക്കുകൾക്കു ദേവിയുടെ മറുപടി ഇങ്ങനെയായിരുന്നു.
</p>
          <lg xml:id="lg2.3.192">
            <l> “എങ്കിലോ നന്നല്ലോ നീ തന്നെ വല്ലഭൻ</l>
            <l> സങ്കടമേതുമെനിക്കില്ലതിനെടൊ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">നയജ്ഞനായ സുഗ്രീവൻ ഈ വിവരം നിസുംഭനെ അറിയിച്ചു. ഇവിടെ
അഞ്ചാം അദ്ധ്യായവും അവസാനിക്കുന്നു.
</p>
          <p style="indent">സുംഭൻ ധൂമ്രലോചനനെ വിളിച്ചു “ചെന്നു തലമുടി ചുറ്റിപ്പിടിച്ചിഴച്ചെന്നുടെ
സന്നിധൌ കൊണ്ടുവന്നീടുനീ” എന്നു ആജ്ഞാപിച്ചു. അവൻ ചെന്നു് പിടിക്കാൻ ഭാവിച്ചപ്പോൾ ദേവി
അവനേ ‘ഹുങ്കാരഗബ്ദേന ഭസ്മമാക്കീടിനാൾ’. ധൂമ്രാക്ഷനും പടയും നഷ്ടമായെന്നു കേട്ടപ്പോൾ സുംഭൻ
കോപം കൊണ്ടു തമ്രാക്ഷനായത്രേ. അനന്തരം അവൻ ചണ്ഡമുണ്ഡന്മാരെ അയച്ചു. ഇവിടെ ആറാം
അധ്യായം അവസാനിക്കുന്നു.
</p>
          <lg xml:id="lg2.3.193">
            <l> “ശൈലേന്ദ്ര ശൃംഗേ മഹാസിംഹകന്ധരേ</l>
            <l> നീലോൽപ്പലാക്ഷിയേക്കണ്ടു്.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അസുരന്മാർ യുദ്ധത്തിനായി അടുത്തു. തൽസമയം.
</p>
          <lg xml:id="lg2.3.194">
            <l> “കോപം മുഴുത്തു മുഖവും കറുത്തപ്പോൾ</l>
            <l> ശോഭയാം നെറ്റിത്തടത്തിങ്കൽ നിന്നുടൻ</l>
            <l> ഉത്ഭവിച്ചീടിനാൾ കാളിയുമെത്രയും</l>
            <l> ദുഷ്പ്രേക്ഷ്യമായ കരാളമുഖത്തൊടും,</l>
            <l> പാശവും ഖൾഗവും ഖട്വാംഗവും ധരി-</l>
            <l> ച്ചാശകളൊക്കെ നിറഞ്ഞനാദത്തൊടും,</l>
            <l> വൃത്തവിസ്താരമാം വക്ത്രവുമെത്രയും</l>
            <l> രക്തനേത്രങ്ങളും ചഞ്ചലജിഹ്വയും</l>
            <l> മുണ്ഡമാലാഭരണഴ്‌വിപചർമ്മവും</l>
            <l> കുണ്ഡലവും കുംഭികൊണ്ടണിഞ്ഞങ്ങനെ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ദേവി ‘ഘോരാസുരപ്പടതൻ നടുവിൽ പുക്കു് വാരിവിഴുങ്ങി വിഴുങ്ങിത്തുടങ്ങി.
ചണ്ഡാർ ഇതു കണ്ടു് മണ്ഡലാകാരധനുസ്സുമായി അടുത്തു. കാളിയേ ബാണങ്ങൾകൊണ്ടു മൂടിക്കളഞ്ഞു.
മുണ്ഡൻ ആ തക്കം നോക്കി ചക്രങ്ങളും പ്രയോഗിച്ചു. എന്നാൽ കാളികാദേവി ചണ്ഡശിരസ്സു
ഖഡ്ഗംകൊണ്ടും മുണ്ഡശിരസ്സു ഖട്വാംഗപാതം കൊണ്ടും മുറിച്ചു ഭൂമണ്ഡലം തന്നിലിട്ടു. അനന്തരം അവയെ
എടുത്തു് കാളി ചണ്ഡികയുടെ മുമ്പിൽ കൊണ്ടു വന്നപ്പോൾ,
</p>
          <lg xml:id="lg2.3.195">
            <l> “ചണ്ഡമുണ്ഡന്മാരെ നീ നിഗ്രഹിക്കയാൽ</l>
            <l> ദണ്ഡം കുറഞ്ഞിന്നിനിക്കതു കാരണം</l>
            <l> ചാമുണ്ഡിയെന്നു ചൊല്ലി സ്തുതിച്ചീടുവോർ</l>
            <l> ഭൂമണ്ഡലത്തിങ്കലുള്ള ജനമെല്ലാം.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിങ്ങനെ ദേവി കാളിയെ അനുഗ്രഹിച്ചു. ഇവിടെ ഏഴാം അധ്യായം
അവസാനിക്കുന്നു.
</p>
          <p style="indent">ചണ്ഡമുണ്ഡന്മാർ പെരുമ്പടയോടു ‘മദ്ദണ്ഡധാരാലയം’ പ്രാപിച്ച വൃത്താന്തം
കേട്ട നിമിഷത്തിൽ സുംഭൻ സേനാദികളൊടു ‘പടയൊക്കെവരുവാൻ’ ആജ്ഞാപിച്ചു. ഈ
സൈന്യത്തോടുകൂടി സുംഭൻ പുറപ്പെട്ടപ്പോൾ,
</p>
          <lg xml:id="lg2.3.196">
            <l><ref xml:id="xfn2.3.47" target="#fn2.3.47" type="noteAnchor">[47]</ref> “കല്പാന്തമേഘങ്ങൾ ശോണിതകർദ്ദമ-</l>
            <l> മപ്പോൾ വരിഷിച്ചിതസ്ഥി ഗണത്തൊടും</l>
            <l> ക്രവ്യാദജാതികളോടും ശിവകളു-</l>
            <l> മവ്യാജതുഷ്ട്യാ കരഞ്ഞുതുടങ്ങിനാർ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ ദുർന്നിമിത്തങ്ങളൊന്നും വകവയ്ക്കാതെ അസുരസൈന്യം ഹിമാ
ചലോപാന്തത്തിൽ ചെന്നുനിറഞ്ഞു. ദേവി അവരെക്കണ്ടു് ഒന്നു ചെറുഞാണൊലി ഇട്ടപ്പോൾ
‘നന്നായ്വിറച്ചിതു ലോകത്രയാന്തരം.’
</p>
          <lg xml:id="lg2.3.197">
            <l> “കാളീനിനാദവും ഘണ്ടാനിനാദവും</l>
            <l> വ്യാളീനിനാദവും ശംഖനിനാദവും</l>
            <l> കേട്ടു ലോകങ്ങളുമൊക്കെ വിറയ്ക്കുന്നു</l>
            <l> പാട്ടും തുടങ്ങിനാൻ നാരദൻ വീണയും” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ യുദ്ധകോലാഹലത്തെക്കണ്ടു് ‘ചിത്രം വിചിത്രം! എന്നിങ്ങനെ
എല്ലാവരും വാഴ്ത്തവേ, ‘ദേവകൾക്കഭ്യുദയത്തിനായിക്കൊണ്ടും ദേവികൾക്കു വിനാശത്തിനായിക്കൊണ്ടും,’
ബ്രഹ്മാവിഷ്ണുമഹേശന്മാരും ശക്രനും നരസിംഹാവതാരവും നരകാരാതിയും <ref xml:id="xfn2.3.48" target="#fn2.3.48" type="noteAnchor">[48]</ref>
സപ്തമാതാക്കളെ നിർമ്മിച്ചു. ബ്രഹ്മശക്തി, <ref xml:id="xfn2.3.49" target="#fn2.3.49" type="noteAnchor">[49]</ref> ‘അക്ഷസൂത്രേണ കമണ്ഡലുസ്ഥജലം’ കൈക്കൊണ്ടു
ഹംസസംയുക്തയായും <ref xml:id="xfn2.3.50" target="#fn2.3.50" type="noteAnchor">[50]</ref> ശിവശക്തി, ‘വൃഷഭമേറിക്കൊണ്ടു് ബാഹുക്കളിൽ ശൂലപാശാദി
കൈക്കൊണ്ടു ചന്ദ്രക്കലയുമണിഞ്ഞും’ <ref xml:id="xfn2.3.51" target="#fn2.3.51" type="noteAnchor">[51]</ref> കൌമാരശക്തി, ‘മയിലേറിവേലും ധരിച്ചാമോദമോടും’ <ref xml:id="xfn2.3.52" target="#fn2.3.52" type="noteAnchor">[52]</ref>
വൈഷ്ണവീശക്തി “ചക്രശംഖഗദാശാർങ്ങ പത്മങ്ങളും കൈക്കൊണ്ടും” യുദ്ധത്തിനെത്തിയപ്പോൾ
അസുരസേന ചത്തൊടുങ്ങിത്തുടങ്ങി.
</p>
          <p style="indent">ഈ ഭാഗത്തു തർജ്ജമയ്ക്കു വളരെ ന്യൂനത കാണ്മാനുണ്ടു്.
</p>
          <p style="indent">സപ്തമാതാക്കളോടു് യുദ്ധത്തിൽ തോറ്റു് അസുരസൈന്യം
ഓടിത്തുടങ്ങിയപ്പോൾ, സുംഭനിസുംഭന്മാർ തങ്ങളുടെ ഭാഗിനേയനായ രക്തബീജനെ യുദ്ധത്തിനയച്ചു.
അംബ, ‘ചക്രശൂലാസിബാണാദിശസ്ത്രങ്ങളെ വിക്രമത്തോടു പ്രയോഗിച്ചു്’ അവനെ വധിക്കുന്നതിനോടുകൂടി
എട്ടാം അധ്യായം അവസാനിക്കുന്നു.
</p>
          <p style="indent">അനന്തരം സുംഭനിസുഭന്മാർ പോരിനടുത്തു. ദേവി മായാപ്രയോഗത്താൽ
സഹസ്രബാഹുവായി തന്നോടെതിരിട്ട സുംഭനെ വധിച്ചപ്പോൾ സുംഭൻ വർദ്ധിതവീര്യത്തോടു യുദ്ധം
ചെയ്തുതുടങ്ങിയത്രേ. അവന്റെ സൈന്യത്തെ കൊന്നൊടുക്കുന്നതുവരെയുള്ള കഥയാണു് ഒൻപതാം
അധ്യായത്തിൽ സംക്ഷേപിച്ചിരിക്കുന്നതു്.
</p>
          <lg xml:id="lg2.3.198">
            <l> “എന്തൊരു വമ്പു നിനക്കു ലഭിച്ചതും?</l>
            <l> മറ്റുകണ്ടോരുടെ ശക്തികൊണ്ടല്ലയോ</l>
            <l> മുറ്റുമെന്നോടു ഗർവിക്കുന്നതു ശഠേ!” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് സുംഭൻ ദേവിയെ അധിക്ഷേപിക്കവേ, അംബിക,
</p>
          <lg xml:id="lg2.3.199">
            <l><ref xml:id="xfn2.3.53" target="#fn2.3.53" type="noteAnchor">[53]</ref> ‘എന്നുടെ ശക്തിനീയെന്തറിഞ്ഞു ഖല?</l>
            <l> ഞാനൊഴിഞ്ഞാരുള്ളതിത്രിലോകത്തിങ്ക-</l>
            <l> ലൂനമൊഴിഞ്ഞില്ല രണ്ടാമതാരുമേ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു പറഞ്ഞിട്ടു് തന്റെ വിഭൂതികളായ ബ്രാഹ്മി തുടങ്ങിയ
സർവശക്തികളേയും തന്നിൽ ഒതുക്കിക്കൊണ്ടു് ഏകാകിനിയായി വിളങ്ങി.
</p>
          <p style="indent">സുംഭനോടുള്ള യുദ്ധം ആയിരം ദിവ്യവർഷം നിലനിന്നു. യുദ്ധമദ്ധ്യേ സുംഭൻ
ദേവിയേ എടുത്തുകൊണ്ടു് ‘കെല്പോടുയർന്നീടിനാനംബരേ.’ ദേവിയാകട്ടെ കൈകൊണ്ടു ചുഴറ്റി അവനെ
ഭൂമിയിലേക്കെറിഞ്ഞു. ഇങ്ങനെ ഒരു യുദ്ധം ഭൂമിയിൽ ഇതേവരെ ഉണ്ടായിട്ടില്ലെന്നു ദേവന്മാർ വാഴ്ത്തി.
ഒടുവിൽ ദേവി ശൂലംകൊണ്ടു് അവനെ പിളർന്നു ഭൂമിയിൽ പതിപ്പിച്ചു. സുംഭൻ വീണതിനാൽ,
</p>
          <lg xml:id="lg2.3.200">
            <l><ref xml:id="xfn2.3.54" target="#fn2.3.54" type="noteAnchor">[54]</ref> “ദിക്കുകളൊക്കെ പ്രസന്നമായ്വന്നിതു</l>
            <l> പുഷ്കരമാർഗ്ഗേ തെളിഞ്ഞിതാദിത്യനും</l>
            <l> പാടിത്തുടങ്ങിനാരപ്സരസ്ത്രീകളും</l>
            <l> ലോകത്ത്രയത്തിങ്കലുള്ളവരൊക്കവെ</l>
            <l> ശോകമകന്നു തെളിഞ്ഞുവിളങ്ങിനാർ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇങ്ങനെ പത്താം അധ്യായവും അവസാനിക്കുന്നു.
</p>
          <p style="indent">ദേവന്മാർ സന്തുഷ്ടചിത്തരായ് ഭവിച്ചു് ജഗദംബികയെ സ്തുതിച്ചു.
</p>
          <lg xml:id="lg2.3.201">
            <l> “സർവേശ്വരീ! സർവമംഗലേ! മാംഗല്യ-</l>
            <l> സർവാത്മികേ! ശിവേ! സർവാർത്ഥസാധകേ!</l>
            <l> ഗൌരീ! ശരണ്യപരേ! ത്ര്യംബികേ! ദേവി</l>
            <l> നാരായണീ മഹാമയേ നമോസ്തുതേ-” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇത്യാദി സ്തോത്രങ്ങളാൽ പ്രീണിതയായ ഭഗവതി,
</p>
          <lg xml:id="lg2.3.202">
            <l> “ഉണ്ടാമിരുപത്തെട്ടാം യുഗത്തിങ്കലും</l>
            <l> കണ്ടകന്മാരായ സുഭനിസുംഭന്മാർ</l>
            <l> അന്നു ഞാൻ നന്ദഗോപാലയേ ജാതയാ-</l>
            <l> യ്വന്നീടുമല്ലോ യശോദാതനൂജയായ്.</l>
            <l> ഹന്തവ്യന്മാരാമവരുമെന്നാലന്നു</l>
            <l> വിന്ധ്യാചലേ വസിച്ചീടുവാൻ പിന്നെ ഞാൻ.</l>
            <l> എത്രയും രൌദ്രമായുള്ള രൂപം പൂണ്ടു</l>
            <l> പൃത്ഥീതലത്തിങ്കൽ വന്നുടൻ ജാതയാം.</l>
            <l> രൌദ്രചിത്തന്മാരാം ദാനവന്മാരെയും</l>
            <l> താൽപ്പര്യമുൾക്കൊണ്ടു ഭക്ഷിച്ചൊടുക്കുവാൻ.</l>
            <l> രക്തങ്ങളായ്വരുമന്നു ദന്തങ്ങൾ മേ</l>
            <l> ഭക്തന്മാരും രക്തദന്തികയെന്നെല്ലാം</l>
            <l> ചൊല്ലിസ്തുതിച്ചു സേവിച്ചീടുവോരെന്നെയും.</l>
            <l> അല്ലലുണ്ടായ്വരും പിന്നെയും ഭൂതലേ.</l>
            <l> നൂറുസംവത്സരം പെയ്കയില്ലാ മഴ;</l>
            <l> വാരിയുമില്ലാഞ്ഞു സങ്കടമായ്വരും;</l>
            <l> താപസന്മാരുമെന്നെ സ്തുതിച്ചീടുവോർ;</l>
            <l> താപം കളവാനയോനിജയായ് മുദാ</l>
            <l> നേത്രശതംകൊണ്ടു നോക്കി മുനികളെ</l>
            <l> തീർത്തിടുവാൻ പരിതാപമശേഷവും</l>
            <l> കീർത്തിക്കുമെന്നെ ശതാക്ഷിയെയും ചൊല്ലി</l>
            <l> സ്തോത്രേണ താപസന്മാരുമനുദിനം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">പിന്നീടു് എന്റെ ശരീരത്തിൽനിന്നുണ്ടാക്കിയ ശാകോപദംശംകൊണ്ടു്
വർഷം ഉണ്ടാകുംവരെ സർവജീവികളും ജീവിക്കും. അതിനാൽ എനിക്കു് ശാകംഭരീ എന്നു പേരും
സിദ്ധിക്കും. അക്കാലത്തുതന്നെ ദുർഗ്ഗമൻ എന്ന അസുരനെ കൊല്ലുകയാൽ ദുർഗ്ഗ എന്നും ഋഷികളെ
രക്ഷിക്കുന്നതിനായി ഭീമരുപംധരിച്ചു് അസുരരെ ഭക്ഷിക്കയാൽ ഭീമയെന്നും, അരുണനെന്ന അസുരനെ
ഭ്രമരരൂപം ധരിച്ചു് കൊല്ലുകയാൽ ഭ്രാമരിയെന്നും, പ്രത്യേകം പ്രത്യേകം പേരുകൾ ഉണ്ടാകും” എന്നിങ്ങനെ
അരുളിച്ചെയ്തു. ഇവിടെ പതിനൊന്നാം അധ്യായം അവസാനിക്കുന്നു.
</p>
          <p style="indent">ഈ സ്തോത്രങ്ങൾ ചൊല്ലി സ്തുതിക്കുന്നവർക്കും മധുകൈടഭാദികളുടെ
വധത്തെപ്പറ്റി വർണ്ണിക്കുന്നവർക്കും യാതൊരനർത്ഥങ്ങളും ഉണ്ടാകയില്ലെന്നും മറ്റും അരുളിച്ചെയ്തിട്ടു് ദേവി
അന്തർദ്ധാനം ചെയ്യുന്ന കഥയാണു് പന്ത്രണ്ടാം അദ്ധ്യായത്തിലെ വിഷയം.
</p>
          <p style="indent">മഹർഷി സുരഥനോടു് ദേവീമാഹാത്മ്യത്തെപ്പറ്റി പ്രശംസിച്ചു
തീരുന്നതിനോടുകൂടി പതിമൂന്നാം അധ്യായവും തീരുന്നു.
</p>
          <lg xml:id="lg2.3.203">
            <l> “ഇന്നു മഞ്ചാധ്യായ മുണ്ടു ചൊല്ലീടുവാൻ</l>
            <l> ഇന്നല്ലയെന്നു, പറഞ്ഞു കിളിമകളും.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇവിടെ വിരമിയ്ക്കുന്നു.
</p>
          <p style="indent">എഴുത്തച്ഛന്റെ ശൈലിയോടു് പരിചയപ്പെട്ടിട്ടുള്ളവർക്കു് ഈ കൃതി
അദ്ദേഹത്തിന്റെതല്ലെന്നു ഒരു നോട്ടത്തിൽതന്നെ കാണ്മാൻ കഴിയും. സിംഹം എത്ര
ശാന്തനായിരുന്നാലും അവന്റെ മൃഗരാജത്വം പോകയില്ലല്ലോ. ആ ദശയിലും അവന്റെ ഗർജ്ജനം
ഗംഭീരമായേ ഇരിക്കൂ. കവികുലരാട്ടായ എഴുത്തച്ഛന്രെ ഗാംഭീര്യം ദേവീമാഹാത്മ്യത്തിൽ ഒരിടത്തും
കാണ്മാനില്ല; എന്നുമാത്രമല്ല എഴുത്തച്ഛൻ ഈ ഗ്രന്ഥത്തെ ഭാഷാന്തരം ചെയ്തിരുന്നെങ്കിൽ അറിയാതെ
എങ്കിലും ചില മനോധർമ്മങ്ങൾ അതിൽ കടന്നുകൂടുകയും ചെയ്യുമായിരുന്നു. പരമഭക്തനായ ആ കവിയ്ക്കു്
ദേവീനാമങ്ങളെ ഇത്ര ഉദാസീനമായ മട്ടിൽ ഉച്ചരിക്കാൻ കഴിയുമായിരുന്നോ എന്നും സംശയമാണു്.
എല്ലാറ്റിനും പുറമെ എഴുത്തച്ഛൻ മിതവാക്കാണു്. മിതമായ വാക്കുകൾ കൊണ്ടു് മനോഹരമായ ചിത്രങ്ങൾ
നിർമ്മിക്കാൻ അദ്ദേഹത്തിനെപ്പോലെ മറ്റൊരു ഭാഷാകവിയ്ക്കു ഇതേവരെ സാധിച്ചിട്ടില്ല. ആ
മിതവാക്ത്വവും ഈ തർജ്ജിമയിൽ അദൃശ്യമായിരിക്കുന്നു. അതുകൊണ്ടു അനേകം
എഴുത്തച്ഛന്മാരുള്ളതിൽ, ദേവ്യുപാസകനായ ഒരാൾ ആയിരിക്കണം ദേവീമാഹാത്മ്യം രചിച്ചതു്.
ശതമുഖരാമായണവും ആ കവിയുടെ കൃതി തന്നെ ആയിരിക്കാം.
</p>
          <p style="indent">സാക്ഷാൽ എഴുത്തച്ഛന്റെ കൃതികളുടെ സംഖ്യ ചുരുങ്ങിപ്പോയതുകൊണ്ടു് ചിലർ
പരിഭ്രമിച്ചേക്കാം. എന്നാൽ അദ്ദേഹം പുണ്ണാക്കുകച്ചവടക്കാരനായിരുന്നില്ല; ഒരു ഒന്നാംതരം
രത്നവ്യാപാരിയായിരുന്നു. അതുകൊണ്ടു കൃതികളുടെ എണ്ണവും വണ്ണവും നോക്കിയല്ല എഴുത്തച്ഛന്റെ
യോഗ്യത നിർണ്ണയിക്കേണ്ടതു്. അദ്ദേഹം ഒരു കൃതിയും രചിച്ചിരുന്നില്ലെങ്കിൽ തന്നെയും,
രാമകൃഷ്ണദേവനേപ്പോലെ സകല ജനാരാദ്ധ്യനായ്ത്തീരുമായിരുന്നു.
</p>
          <p style="indent">ഇത്രയും പറഞ്ഞതുകൊണ്ടു് ദേവീമാഹാത്മ്യം ഒരു ക്ഷുദ്രകൃതിയാണെന്നു്
എനിക്കു് അഭിപ്രായമുള്ളതായി വയനക്കാർ തെറ്റിദ്ധരിച്ചുപോകരുതു്. എഴുത്തച്ഛനൊഴിച്ചു് മറ്റു് ഏതു
കവിയ്ക്കും അതിന്റെ കർത്തൃത്വം അഭിമാനജനകമാണെന്നു് മുമ്പു് പ്രസ്താവിച്ചിട്ടുണ്ടല്ലോ. പ്രകൃത കൃതി
യോഗശാസ്ത്രത്തെ കഥാരൂപേണ പ്രതിപാദിക്കുന്ന ഒരു പ്രൌഡഗ്രന്ഥമാണു്. അതിലെ ആശയങ്ങളെ
വലിയ കേടുപാടൊന്നും കൂടാതെ ലളിതമായി തർജ്ജിമചെയ്തിട്ടുമുണ്ടു്.
</p>
        </div>
        <!--end of "section 3.15/II.3"-->
        <div type="section" xml:id="sec3.16" n="3.16">
          <head type="sechead">ശതമുഖരാമായണം</head>
          <p style="noindent">വസിഷ്ഠൻ ശതാനന്ദനു ഉപദേശിക്കുന്ന സീതാവിജയം ആണു്
പ്രതിപാദ്യവസ്തു.
</p>
          <lg xml:id="lg2.3.204">
            <l> “മംഗലപ്രദം സീതാവിജയം പൂർണ്ണാനന്ദം</l>
            <l> സംഗനാശനകരം കൈവല്യ പ്രദമല്ലോ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് ആദ്യവും,
</p>
          <lg xml:id="lg2.3.205">
            <l> “ഇങ്ങനെ സീതാവിജയാഖ്യമാം കഥാസാരം</l>
            <l> നിങ്ങളൊട്ടൊട്ടു ചൊന്നാനെന്നാളേ കിളിമകൾ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് അവസാനത്തിലും കാണുന്നതുകൊണ്ടു് ഗ്രന്ഥകർത്താവു നൽകിയ
പേരു സീതാവിജയം ആണെന്നു തോന്നുന്നു.
</p>
          <lg xml:id="lg2.3.206">
            <l> “പങ്ക്തിസ്യന്ദനനൃപനന്ദനനായ രാമൻ</l>
            <l> പങ്ക്തികന്ധരൻ തന്നെ കൊന്നതിനനന്തരം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അയോദ്ധ്യയിൽ ചെന്നു് രാജ്യാഭിഷിക്തനായതിന്റെ ശേഷം ഒരിക്കൽ
</p>
          <lg xml:id="lg2.3.207">
            <l> “…ആ സ്ഥാനത്തിങ്കലാമ്മാ–</l>
            <l> റഭിമാനേന വസിഷ്ഠാദി താപസരോടും</l>
            <l> രത്നശോഭിതമായ സുവർണ്ണസിംഹാസനേ</l>
            <l> പത്നിയെ വാമോത്സംഗേ ചേർത്തിരുന്നരുളുമ്പോൾ</l>
            <l> അംഭോജേക്ഷണനോടു രാക്ഷസോൽപത്തിയെല്ലാം</l>
            <l> കുംഭസംഭവനരുൾ ചെയ്തു കേട്ടൊരുശേഷം</l>
            <l> രാവണവൃത്താന്തവും തൽസുതൻ മേഘനാദൻ</l>
            <l> ദേവേന്ദ്രൻതന്നെ പോരിൽ ബന്ധിച്ച ശൌര്യങ്ങളും</l>
            <l> കേട്ടു വിസ്മയം പൂണ്ടു മരുവീടിനനേരം.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">മേൽഭാഗത്തുനിന്നു് ഒരു അശരീരിയുണ്ടായി.
</p>
          <lg xml:id="lg2.3.208">
            <l> “എത്രയും പരാക്രമിയാകിയ ദശാസ്യനെ</l>
            <l> യുദ്ധേ നീ വധിച്ചതുകൊണ്ടു സന്തോഷിക്കേണ്ട</l>
            <l> ത്രൈലോക്യഭയങ്കരനാകിയ ശതമുഖൻ</l>
            <l> പൌലസ്ത്യനവനുടെ കാൽനഖത്തിനു പോലാ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ അശരീരികേട്ട മാത്രയിൽ കുംഭസംഭവനോടു്,
</p>
          <lg xml:id="lg2.3.209">
            <l> “എന്തോരത്ഭുതമശരീരി തന്നുടെ വാക്യം</l>
            <l> നിന്തിരുവടിയരുൾ ചെയ്യണം പരമാർത്ഥം.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു ചോദ്യം ചെയ്തു. ഇവിടെ ഒന്നാംപാദം അവസാനിക്കുന്നു.
</p>
          <p style="indent">കാശ്യപനു പതിമ്മൂന്നു പത്നിമാരുള്ളതിൽ, ദനു എന്നവൾക്കു മാതൃദോഷേണ
ശതാനനൻ എന്ന രാക്ഷസൻ ജനിച്ചുവത്രേ.
</p>
          <p style="indent">അവൻ,</p>
          <lg xml:id="lg2.3.210">
            <l> “ഘോരമാമാസുരഭാവം പരിഗ്രഹിച്ചു്</l>
            <l> ആരാലുമേ ജയിക്കാനരുതാതൊരു</l>
            <l> ശൌര്യം ധരിച്ചു വളർന്നവനെത്രയും</l>
            <l> ധൈര്യം ഭജിച്ചു തപസ്സു തുടങ്ങിനാൻ.</l>
            <l> കാലകേയാദ്യസുരപ്പടയോടുമ</l>
            <l> ക്കാലമസുരവരപരിസേവിതൻ,</l>
            <l> ത്രൈലോക്യവും പരിപാലിക്കും ദേവക-</l>
            <l> ളാലോക്യഭീതികലർന്നൊളിച്ചീടിനാർ</l>
            <l> … … …</l>
            <l> ചൂടുമവനില്ല ശീതവുമില്ലല്ലോ</l>
            <l> കുണ്ഡലദ്വന്ദ്വസമാനം രവിശശി</l>
            <l> മണ്ഡലദ്വന്ദ്വമവനു മഹാമതേ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അവൻ കാശീപുരവാസിയായ പരമേശ്വരനെ പൂജിച്ചു് അമരത്വം
കൈയ്ക്കലാക്കിയിട്ടു്,
</p>
          <lg xml:id="lg2.3.211">
            <l> “നിർഭയനായവൻ നീളേ നടന്നോരോ</l>
            <l> സൽപ്രജാധ്വംസനം ചെയ്യുന്നതിന്നിപ്പോൾ.</l>
            <l> മായാപുരിയിൽ വാഴുന്നിതവൻ മഹാ-</l>
            <l> മായാവി താനവനൊന്നുമറിക നീ.</l>
            <l> കാലേയവനെ വധിച്ചു ലോകത്രയം</l>
            <l> പാലനം ചെയ്ക ഭവാനിനി വൈകാതെ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇപ്രകാരമുള്ള അഗസ്ത്യസുഭാഷിതം കേട്ടു്, കാകുൽസ്ഥൻ ചിന്തതുടങ്ങി.
ഒടുവിൽ കുംഭസംഭവനോടുതന്നെ ഇങ്ങനെ അദ്ദേഹം ചോദിച്ചു.
</p>
          <lg xml:id="lg2.3.212">
            <l> “ഞാനവനെ കൊലചെയ്യുന്നതെങ്ങനെ?</l>
            <l> ദീനദയാനിധേ തത്വമരുൾചെയ്ക.</l>
            <l> ദാനവവീരൻ മഹാബലവാൻ തുലോം</l>
            <l> മാനവന്മാർ ഞങ്ങൾ ദുർബലന്മാരല്ലോ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അതിനു് അഗസ്ത്യൻ മന്ദഹാസം പൂണ്ടു് ഇങ്ങനെ മറുവടി പറഞ്ഞു.
</p>
          <lg xml:id="lg2.3.213">
            <l> “…നന്നു നന്നെത്രയും</l>
            <l> രാമ! രഘൂപതേ! രാജശിഖാമണേ!</l>
            <l> കാമപ്രദ! പ്രഭോ! കാമദേവോപമ!</l>
            <l> എങ്ങുമേ ചെല്ലരുതായ്കയുമില്ലലോ-</l>
            <l> കങ്ങങ്ങളിൽ നിന്നുടെ ശസ്ത്രത്തിനോർക്കനീ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അനന്തരം
</p>
          <lg xml:id="lg2.3.214">
            <l> “ആനതേർ കാലാൾ കുതിരപ്പടയുമായ്</l>
            <l> മനവവീരരും വാനരവീരരും</l>
            <l> മാനമേറീടുന്ന കൌണപവീരരും</l>
            <l> മാനവശ്രേഷ്ഠസഹോദരവീരരും</l>
            <l> ജാനകീദേവിയും ശ്രീരാമദേവനും.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">വാനരേന്ദ്രോപരി കേറി ശതമുഖനിരിക്കുന്ന ദിക്കിലേക്കു യാത്രയായി.
മാരുതി മേല്പോട്ടു പൊങ്ങിയപ്പോൾ,
</p>
          <lg xml:id="lg2.3.215">
            <l> “……………വാരിധി-</l>
            <l> കല്ലോലജാലങ്ങൾ കണ്ടുകണ്ടാദരാൽ</l>
            <l> ക്ഷാരസമുദ്രവും ശർക്കരയബ്ധിയും</l>
            <l> ഘോരസുരാബ്ധിയുമാജ്യസമുദ്രവും</l>
            <l> ജംബുദ്വീപം പ്ലക്ഷദ്വീപം കുശദ്വീപം</l>
            <l> സംബാധിത ക്രൌഞ്ചദ്വീപവുമെന്നിവ</l>
            <l> പിന്നീടു ശാകദ്വീപവുമുൾപ്പുക്കു</l>
            <l> നിന്നനേരം ദധിസാഗരവും കണ്ടു</l>
            <l> വന്നോരു വിസ്മയം പൂണ്ടു മഹാബലൻ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അന്യോന്യമാലാപവും ചെയ്തു ചെയ്തു് അഞ്ജനാനന്ദനനെ പുകൾത്തിയത്രേ.
</p>
          <p style="indent">ഈ വർണ്ണനയിൽ എഴുത്തച്ഛനു സ്വതസ്സിദ്ധമായുള്ള ഗാംഭീര്യം
കാണുന്നതേയില്ല. ‘ശർക്കരയബ്ധി’ എന്നു് അദ്ദേഹം പ്രയോഗിക്കുമായിരുന്നോ എന്നും സംശയമാണു്.
ഇന്നത്തേ പണ്ഡിതമഹാഗിരികളിൽ പലരും ചുണ്ടെലികളെ പ്രസവിച്ചേയ്ക്കാം. എഴുത്തച്ഛനാകുന്ന
മഹാമേരു ഗർഭം ധരിച്ചാൽ മേരുക്കുട്ടന്മാരല്ലാതെ ചുണ്ടെലികളുണ്ടാവാൻ തരമില്ല. കാകുൽസ്ഥൻ,
ലോകങ്ങൾ ഇത്യാദി പദങ്ങളെ കാ–കുൽസ്ഥൻ, ലോ–കങ്ങൾ എന്നിങ്ങനെ പദച്ഛേദം ചെയ്തു
കാണുന്നതും സംശയജനകമായിരിക്കുന്നു.
</p>
          <p style="indent">രാമാദികൾ അചിരേണ, ‘ശതാനനപാലിത’വും ‘നന്ദനം
നിന്ദിക്കുമുദ്യാനദേശമാനന്ദ പ്രദം കാഞ്ചനദ്രുമശോഭിത’വും ആയ മായാപുരിയിൽ എത്തി. ഉടനേ
രാമചന്ദ്രൻ
</p>
          <lg xml:id="lg2.3.216">
            <l> “കൂട്ടമൊരുമിച്ചു നില്പിനെല്ലാവരും</l>
            <l> കോട്ടയഴിപ്പിൻ; കിടങ്ങു തൂർത്തീടുവിൻ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് ആജ്ഞ നൽകി. അതനുസരിച്ചു്, ‘അർക്കജനാദിയായ
കപിപ്രവീരരും’ ‘രക്ഷോവരരും വിഭീഷണവീരനും’ ‘ഇക്ഷ്വാകുവംശപരിവൃഢസേനയും’ ‘മായാപുരമതിലും
കിടങ്ങും തർത്തു്’ ആയോധനത്തിനടുത്തു.
</p>
          <p style="indent">എഴുത്തച്ഛന്റെ യുദ്ധവർണ്ണന വായിച്ചാൽ യുദ്ധം നമ്മുടെ മുമ്പിൽ നടക്കുന്നോ
എന്നു തോന്നും. യുദ്ധരംഗത്തിലേ ശബ്ദകോലാഹലങ്ങളും ആർത്തനാദവും എല്ലാം നമുക്കു കേൾക്കാം.
എന്നാൽ ഈ വർണ്ണന നോക്കുക.
</p>
          <lg xml:id="lg2.3.217">
            <l> “ശാസ്ത്രങ്ങളസ്ത്രങ്ങൾ, നാരായപങ്ക്തികൾ,</l>
            <l> മുൾത്തടി, ശൂലം, മുസലം, ഗദകളും,</l>
            <l> ഭാണ്ഡങ്ങൾ, വാളും, ചുരിക, കുടുത്തില,</l>
            <l> ഭിണ്ഡിപാലങ്ങൾ, പരിഘങ്ങ, ളീട്ടികൾ,</l>
            <l> ശക്തിയും, ചക്രവും, വെണ്മഴു, വീർച്ചവാൾ</l>
            <l> കൈക്കത്തിയും, കന്നക്കത്തിയും, ചോട്ടയും,</l>
            <l> കുന്തം, കുറിയവാൾ, ചന്തമേറും പീലി-</l>
            <l> ക്കുന്തം, ചവിളം, ചരട്ടുകുന്തങ്ങളും,</l>
            <l> കൈക്കൊണ്ടടുത്തു തൂകിത്തുടങ്ങിനാർ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇങ്ങനെ രണ്ടുമാസം യുദ്ധം നടന്നതിനുശേഷമാണു് ശതമുഖൻ
പോരിനിറങ്ങിയതു്. രാവണന്റെ വരവു കണ്ടപ്പോൾ, ഹനുമാൻ വിസ്മതനായ രാമചന്ദ്രനോടു്,
</p>
          <lg xml:id="lg2.3.218">
            <l> “ചിന്തയുണ്ടാകൊലാ കാരുണ്യവാരിധേ!</l>
            <l> ചിന്തയാകുന്നതു കാര്യവിനാശിനി</l>
            <l> കിന്തയാ ചിന്തയാ യന്മയാ ഹന്തവ്യ-</l>
            <l> നന്തരമില്ല ശതാനനൻ ഭൂപതേ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു പറഞ്ഞുവത്രേ. രാമചന്ദ്രനുപോലും ഭീതി പ്രദനായിരുന്ന രാവണന്റെ
വരവിനെ എഴുത്തച്ഛൻ വർണ്ണിച്ചു കേട്ടാൽ, ശ്രോതാക്കൾക്കും ഭയം ജനിക്കാതിരിക്കയില്ല.
ഇവിടെയാകട്ടെ,
</p>
          <lg xml:id="lg2.3.219">
            <l> “ശതവക്ത്രൻ മഹാബലൻ</l>
            <l> നൂറായിരം യോജനോന്നതമുള്ളവൻ</l>
            <l> നൂറായിരം തലയുമിരുന്നൂറു കൈയുമായ്</l>
            <l> തന്നുടെ സേനാപതികളും സേനയും</l>
            <l> മത്തമായ്വന്നതറിഞ്ഞു കോപിച്ചുടൻ</l>
            <l> സന്നദ്ധമായ് പുറപ്പെട്ടു രണത്തിനായ്” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നാണു് വർണ്ണിച്ചിരിക്കുന്നതു്. എലിയെപ്പിടിക്കാനായി കൊറ്റിപ്പൂച്ച
എഴുന്നള്ളുമ്പോൾ ഇതിനേക്കാളും ശബ്ദമുണ്ടായേക്കും. പോരെങ്കിൽ അതിനിടയ്ക്കു
‘യോജനോന്നതമുള്ളവൻ’ എന്നൊരു അബദ്ധപ്രയോഗവും കടന്നുകൂടിയിരിക്കുന്നു. എല്ലാറ്റിനും പുറമേ,
രാമനു ഭയം ജനിച്ചതായി എഴുത്തച്ഛൻ പറയുകയോ? ലോകത്തിൽ മറ്റാരെല്ലാം അങ്ങനെ പറഞ്ഞാലും,
എഴുത്തച്ഛനും തുളസിയും വ്യംഗഭംഗിയിൽപോലും അങ്ങനെ പറയുകയില്ലെന്നു തീർച്ചയാണു്.
</p>
          <p style="indent">ഹനൂമാൻ ഇപ്രകാരം പറഞ്ഞിട്ടു്, ‘മധ്യാഹ്നമാർത്താണ്ഡമണ്ഡല’തുല്യമാം
വക്ത്രവും മേരുസമാനശരീരവും കൈക്കൊണ്ടു് അസ്തഭീത്യാരുഷാ’ സഞ്ചരിച്ചു. ഇതിനോടുകൂടി ദ്വിതീയപാദം
അവസാനിക്കുന്നു.
</p>
          <p style="indent">ഹനുമാനും രാവണനുമായിട്ടാണു് പിന്നീടു് യുദ്ധമുണ്ടായതു്.
</p>
          <lg xml:id="lg2.3.220">
            <l> “കരികളഭകരസദൃശകരയുഗളശോഭയും</l>
            <l> കാഠിന്യമേറുന്ന ദംഷ്ട്രാകരാളവും</l>
            <l> തരുണരവികിരണരുചി സമരുചിരകാന്തിയും</l>
            <l> താരകാകാരഹൃദയസരോജവും</l>
            <l> കനകഗിരിശിഖരുചിസമഗുരു കിരീടവും</l>
            <l> കാലാനലാഭായും കാണായിതന്തികേ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിങ്ങനെ താരകബ്രഹ്മവർണ്ണനയോടുകൂടി രണ്ടാംപാദം ആരംഭിക്കുന്നു.
പവനതനയനെ അടുത്തു കണ്ടപ്പോൾ ശതാനനുപോലും വിസ്മയം തോന്നിപ്പോയത്രേ. എന്നു മാത്രമല്ല
ഹനൂമാന്റെ ഒരു താഡനമേറ്റ മാത്രയ്ക്കു് അയാൾക്കു് മോഹാലസ്യവും വന്നുപോയി. അങ്ങനെ അയാൾ
അർദ്ധപ്രഹരം കിടന്നിട്ടു് ഒടുവിൽ ഉണരുകയും ഹനൂമാനെ മാനിച്ചു വാഴ്ത്തുകയും ചെയ്തു. എന്നാൽ
പിന്നീടുള്ള ബലപരീക്ഷയിൽ, രാവണൻ ഹനൂമാന്റെ നേർക്കു ശൂലം പ്രയോഗിക്കയും അതുകൊണ്ടു
അദ്ദേഹം മോഹിച്ചു നിലംപതിക്കയുമാണുണ്ടായതു്.
</p>
          <lg xml:id="lg2.3.221">
            <l> “പതിതമഥ പവനസുതമമിതബലമീർഷയാ</l>
            <l> പാദങ്ങൾകൊണ്ടു ചവിട്ടിനാൻ പിന്നെയും.</l>
            <l> ശുഭചരിതനനിലസുതനമിതബലനാധിപൂ-</l>
            <l> ണ്ടയ്യോ ശിവ ശിവ! എന്നുമാൽ തേടിനാൻ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇങ്ങനെ പതിതനായ ഹനൂമാൻ.
</p>
          <lg xml:id="lg2.3.222">
            <l> “വാസുദേവായ ശാന്തായ രാമായ തേ</l>
            <l> വാസവമുഖ്യവന്ദ്യായ നമോ നമഃ</l>
            <l> പ്രദ്യുമ്നായാനിരുദ്ധായ ഭരതായ</l>
            <l> ധന്വിനേ സംകർഷണായ രുദ്രായ തേ</l>
            <l> ശ്രീലക്ഷ്മണായ മഹാത്മനേ സത്വായ</l>
            <l> ശ്രീരാഘവായ ശത്രുഘ്നായ തേ നമഃ</l>
            <l> നിർമ്മലായാക്ലിഷ്ടകർമ്മണേ ബ്രഹ്മണേ</l>
            <l> നിർമ്മമായാഖിലാധാരായ തേ നമഃ</l>
            <l> അച്യുതായാനന്ദരൂപായ രാമായ</l>
            <l> സച്ചിൽസ്വരൂപായ സത്യായ തേ നമഃ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന സ്തോത്രം ചൊല്ലി സ്തുതിച്ചു് ഭഗവാനെ ധ്യാനിച്ചു.
</p>
          <lg xml:id="lg2.3.223">
            <l> “പാവനനാകിയ പാർവതിതന്നുടെ</l>
            <l> ഭാവനയാലേ തെളിഞ്ഞു വിളങ്ങിനാൻ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">അക്കാലത്തും പ്രദ്യുമ്നാദികളും സങ്കർഷണനുമൊക്കെ ഉണ്ടായിരുന്നോ
എന്തോ? പക്ഷേ ആ പദങ്ങൾക്കു വിഷ്ണുപരമായ അർത്ഥങ്ങൾ പറയാവുന്നതാണെന്നൊരു
സമാധനമുണ്ടു്.
</p>
          <p style="indent">പിന്നീടുണ്ടായ യുദ്ധം രാമചന്ദ്രനുമായിട്ടാണു്. ശതമുഖൻ,
‘കരകമലധൃതവിശിഖചാപനാം രാഘവനെ’ കണ്ടപ്പോൾ, ക്രോധം മുഴുത്തു്,
</p>
          <lg xml:id="lg2.3.224">
            <l> “ജ്വലദനലതുലിതശതവദനസഹിതം മുദാ</l>
            <l> ജ്യാനാദവും സിംഹനാദവും ചെയ്തുടൻ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">പരമപുരുഷനോടു് രണംതുടങ്ങി.
</p>
          <p style="indent">“ദശവദനസഹജനും അരുണപുത്രനും ദാനവ പാദപ്രഹര”മേറ്റു്
ലങ്കാപുരദ്വാരത്തിൽ ചെന്നു വീണുപോയി. ഹനൂമാൻ അതുകൊണ്ടു് തന്റെ വാൽ നീട്ടികൊടുത്തു. എന്നാൽ,
</p>
          <lg xml:id="lg2.3.225">
            <l> “അജിതനഥ ജിതപവനനനിലസുതനാദരാ-</l>
            <l> ലാജ്യമദ്യേക്ഷുലവണാംബുധികളും</l>
            <l> ഗിരിഗഹന നഗനഗരനദനദികൾ ചേർന്നെഴും</l>
            <l> ക്രൌഞ്ചകുശപ്ലക്ഷജംബുദ്വീപങ്ങളും</l>
            <l> ഘനഘടിതപവന ലഘുമാർഗ്ഗേണ നീണ്ടവാൽ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">കണ്ടിട്ടു്, സുഗ്രീവനും വിഭീഷണനും അതിനെ അവലംബിച്ചു് തിരിച്ചുപോന്നു.
പിന്നീടും കപികൾ യുദ്ധംചെയ്തുവെങ്കിലും, ‘അങ്ങുമിങ്ങും ചെന്നു പതിച്ചീടിനാരേവരും.’ അതിനുശേഷം,
“അസുരകുലപതി ചരണപരിപതനഭീതികൊണ്ടു്” അവരാരും യുദ്ധാങ്കണത്തിൽ എതിരിടാതെയായി.
രാമസഹോദരന്മാർ മാത്രം നാലു മാസകാലം യുദ്ധം ചെയ്തതിന്റെ ഫലമായി കാലകേയാദികളെല്ലാം
കാലാലയം പ്രാപിച്ചു. ഒടുവിൽ അവരും ക്ഷീണിച്ചു. ‘അമിതപരവശത’യോടു നിലംപതിച്ചു. പിന്നീടു്
‘താരകബ്രഹ്മരൂപനായ രാമചന്ദ്രൻ’ രാക്ഷസനോടേറ്റു. എന്നാൽ ദീർഘകാലം പൊരുതിട്ടും രാവണനെ
കൊല്ലാൻ സാധിയ്ക്കായ്കയാൽ കാർമുകത്തെ ‘ജനകമകൾ’ കൈയിൽ കൊടുത്തിട്ടു്,
</p>
          <lg xml:id="lg2.3.226">
            <l> “ദശവദനമതിചതുരമുരുഭയദസംഗരേ</l>
            <l> ദണ്ഡമൊഴിഞ്ഞു ഞാൻ കൊന്നേൻ പ്രിയതമേ!</l>
            <l> വിബുധപരിജിതമരിയ ദശമുഖതനൂജനെ</l>
            <l> വീരനാംസൌമിത്രി കൊന്നൂ ജിതശ്രമം</l>
            <l> മധുതനയമമിതബലമപി ലവണനെത്തഥ,</l>
            <l> മാനിയാം ശത്രുഘ്നനും വധിച്ചീടിനാൻ</l>
            <l> ഗഗനചരപരിവൃഢരൊടധിരണമനന്തരം</l>
            <l> ഗന്ധർവവീരരെക്കൊന്നു ഭരതനും.</l>
            <l> ശതവദനനിവരിലുമധികബലവാനികം</l>
            <l> ശാരദാംഭോജവക്ത്രേ! വധിച്ചീടു നീ.</l>
            <l> നിഹതനിവനിഹ സമരഭുവി ഭവതിയാലതു</l>
            <l> നിശ്ചയം, യുദ്ധം തുടങ്ങു നീ വല്ലഭേ!” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു അരുളിച്ചെയ്തു. അതുകേട്ടു്, ‘ദേവി താരകബ്രഹ്മസംജ്ഞം രാമനാമകം
കരളിലുറപ്പിച്ചുകൊണ്ടു് ഒരു ശരം പ്രയോഗിച്ചു. തത്സമയം,
</p>
          <lg xml:id="lg2.3.227">
            <l> “അയുതരവികിരണരുചിതടവിനശരം ദ്രുത-</l>
            <l> മാഹന്തകൊണ്ടുവീണൂ ശതവക്ത്രനും.</l>
            <l> കമലമകളതു പൊഴുതുനിജപതിപുരോഭുവി</l>
            <l> കാളരാത്രീവ നിന്നീടിനാളശ്രമം</l>
            <l> ലവണജലനിധി കലശകർണ്ണപാതേയഥാ</l>
            <l> ലാഘവംകൈക്കൊണ്ടു പൊങ്ങീപുരോ; തഥാ</l>
            <l> ദധിജലധി ശതവദനപതനസമയേചെന്നു</l>
            <l> ദേവലോകത്തു വൃത്താന്തമറിയിച്ചു.</l>
            <l> യുവതികളൊടമിതസുഖമദിതിതനയൌഘവു-</l>
            <l> മുണ്ടായ സന്തോഷവിസ്മയം ചൊല്ലിനാർ</l>
            <l> വിബുധതരുവരകുസുമവൃഷ്ടിയുംപെയ്തിതു</l>
            <l> വിദ്യാധരാദികളത്യാദരാത്മനാ</l>
            <l> മനുജപരിവൃഢ ജനകദുഹിതൃമരുദാത്മജ-</l>
            <l> ന്മാരുടെ മൂർദ്ധനി സാദ്ധ്യസിദ്ധ്യാ മുദാ.</l>
            <l> ദശവദനശമനവചനേന ചാപാസ്ത്രങ്ങൾ</l>
            <l> ദേവി സൌമിത്രി കൈയ്യിൽ കൊടുത്തീടിനാൾ.</l>
            <l> ദശവദനസഹജസമരജനിചര വൃന്ദവും</l>
            <l> ദേവേന്ദ്രപുത്രാനുജാദികപികളും</l>
            <l> അതിവിനയമൊടു ഭരതനവരജന്മാരുമാ</l>
            <l> യാനന്ദരൂപിണിയെത്തൊഴുതീടിനാർ.</l>
            <l> മുഹുരപിച മുഹുരപിചപരമഹർഷംപൂണ്ടു</l>
            <l> മൂലപ്രകൃതിയെ വന്ദിച്ചിതേവരും” </l>
          </lg>
          <!--end of "verse"-->
          <p style="noindent">രാമചന്ദ്രൻ ദേവിയ്ക്കു് രത്നമയമായി തന്റെ ഹാരം സമ്മാനിച്ചു. ദേവി
ക്ഷണനേരം ആലോചിച്ചിട്ടു്,
</p>
          <lg xml:id="lg2.3.228">
            <l> “നിജരമണവദനസരസീരുഹമനന്തരം</l>
            <l> നിർമ്മലഹാരവും മാരുതിവക്ത്രവും” </l>
          </lg>
          <!--end of "verse"-->
          <p style="noindent">കണ്ടു് ‘ഉടമയൊടുമുടനുടനെയിടകലരെ നോക്കി’. ഇംഗിതജ്ഞനായ
ഭഗവാൻ
</p>
          <lg xml:id="lg2.3.229">
            <l> “വിമലതരശശിമുഖി! തവാന്തർഗതത്തിന്നു</l>
            <l> വിഘ്നംവരുത്തുവാനാരുമില്ലത്രേ കേൾ.</l>
            <l> തവ ഹൃദയനിഹിതമിഹ കുരു കുരു യഥേപ്സിതം</l>
            <l> തൻകാര്യമിപ്രപഞ്ചത്തിനു സമ്മതം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു അരുളിച്ചെയ്കയാൽ, സീതാദേവി ഹനൂമാനെ വിളിച്ചു് ആ ഹാരത്തെ
അദ്ദേഹത്തിനു നൽകി. അദ്ദേഹം അതു ധരിച്ചുകൊണ്ടു് ആനന്ദമൂർത്തിയെ താണു വണങ്ങി. ഇവിടെ
മൂന്നാം പാദം അവസാനിക്കുന്നു.
</p>
          <p style="indent">നാലാംപാദം ഉപസംഹാരമാണു്. വിണ്ണവരെല്ലാവേരുകൂടി
‘താരകാധീശകുലശേഖര’നായ മഹേശ്വരനെ കാണുന്നതും പരമേശ്വരൻ പാർവതീസഹിതനായി
രാമചന്ദ്രനെ സന്ദർശിക്കുന്നതും ഭഗവാൻ ശങ്കരപ്രീത്യർത്ഥം വിശ്വരൂപം കാട്ടികൊടുക്കുന്നതും മറ്റുമാണു്
അതിൽ സംഗ്രഹിച്ചിരിക്കുന്നതു്.
</p>
          <p style="indent">ആകപ്പാടെ നോക്കുമ്പോൾ കവിത ഒരുവിധം നന്നായിട്ടുണ്ടു്. ഇതു
മൂലകൃതിയുടെ ഒരു സ്വതന്ത്ര വിവർത്തനമാകുന്നു. ചില അനൌചിത്യങ്ങളും, അബദ്ധപ്രയോഗങ്ങളും,
എഴുത്തച്ഛന്റെ കൃതികളിലെല്ലാം ഒരുപോലെ കാണുന്ന ഗാംഭീര്യത്തിന്റെ അഭാവവും മാത്രമാണു്. ഇതു
അദ്ദേഹത്തിന്റെ കൃതി ആയിരിക്കുമോ എന്നുള്ള വിഷയത്തിൽ സംശയം ജനിപ്പിക്കുന്നതു്.
ഉപരിലക്ഷ്യങ്ങൾ കിട്ടുന്നതുവരെ നമുക്കു് ഖണ്ഡിതമായ ഒരു അഭിപ്രായവും പറവാൻ തരമില്ല എന്നു
വ്യസനപൂർവം പറയേണ്ടിയിരിക്കുന്നു.
</p>
        </div>
        <!--end of "section 3.16/II.3"-->
        <div type="section" xml:id="sec3.17" n="3.17">
          <head type="sechead">ശിവപുരാണം</head>
          <p style="noindent">ശിവപുരാണം എഴുത്തച്ഛകൃതിയല്ലെന്നു പണ്ഡിതന്മാർ
അഭിപ്രായപ്പെട്ടുതുടങ്ങീട്ടു് കുറച്ചുകാലം ആയി. പ്രഥമവായനയിൽതന്നെ, അതു അദ്ദേഹത്തിന്റെ
കൃതിയായിരിക്കില്ലെന്നുള്ള ബോധം ആർക്കും ഉണ്ടാവാതിരിക്കയില്ല. ഒന്നാമതായി എഴുത്തച്ഛൻ
മറ്റുകൃതികളെയെല്ലാം കിളിയെക്കൊണ്ടു പാടിച്ചിരിക്കെ ശിവപുരാണത്തിൽ മാത്രം അങ്ങനെ
കാണാത്തതു സംശയജനകമായിരിക്കുന്നു. രണ്ടാമതായി ഉമേശാനവ്രതമാഹാത്മ്യം, ശംബരമാഹാത്മ്യം,
രുദ്രാക്ഷമാഹാത്മ്യം ഇവയുടെ അവസാനത്തിൽ മനക്കോട്ടച്ഛനെ പ്രശംസിച്ചുകാണുന്നുണ്ടു്. എഴുത്തച്ഛൻ
മറ്റൊരിടത്തും നരസ്തുതിയ്ക്കു് സ്ഥലം അനുവദിച്ചിട്ടില്ലാത്ത സ്ഥിതിക്കു് ഈ കൃതി അദ്ദേഹത്തിന്റെതല്ലെന്നു്
ന്യായമായി വാദിക്കാവുന്നതാണു്. പ്രസ്തുത സ്തുതികളിൽ കാണുന്ന മനഃസ്ഥിതി എഴുത്തച്ഛനു് ഒരിക്കലും
ഉണ്ടായിരുന്നിരിക്കയില്ല.
</p>
          <lg xml:id="lg2.3.230">
            <l> “ചന്ദ്രചൂഡപ്രസാദത്തെച്ചന്തമോടെ ലഭിക്കുന്ന</l>
            <l> ചന്ദ്രബിംബസമാനൻ വീരൻ മനക്കോട്ടുബാലരാമൻ</l>
            <l> നന്ദിപൂണ്ടു ചിരകാലം നാടുവാണു വസിക്കേണം” <hi style="snum">ഉമേശാനവ്രതം.</hi>
</l>
          </lg>
          <!--end of "verse"-->
          <lg xml:id="lg2.3.231">
            <l> “ചൊല്ലെഴുന്ന മനക്കോട്ടുമേവിടും ബാലരാമൻതാൻ</l>
            <l> നല്ലസൌഭാഗ്യവാനാകും നായകൻ നാരിമാർക്കിഷ്ടൻ</l>
            <l> മുല്ലബാണാരിയേച്ചിത്തേ ചേർത്തുകൊണ്ടു വസിക്കുന്നോൻ</l>
            <l> വല്ലഭമോടനേകം നാൾവാണുകൊണ്ടു വിളങ്ങേണം.” <hi style="snum">ശംബരമാഹാത്മ്യം.</hi> </l>
          </lg>
          <!--end of "verse"-->
          <lg xml:id="lg2.3.232">
            <l> “മനക്കോടുവാഴും മഹാമാനശാലി</l>
            <l> മാനക്കാമ്പിലേറ്റം കൃപാവാരിരാശി</l>
            <l> ഇനിക്കാശ്രയം ബാലരാമാഭിധാനൻ</l>
            <l> നിനയ്ക്കുന്നതെല്ലാം വരുത്താൻ കരുത്തൻ.” <hi style="snum">രുദ്രാക്ഷമാഹാത്മ്യം.</hi>
</l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ തെളിവുകളെ വകവയ്ക്കാതെ ഇരുന്നാലും പിന്നെയും സംശയത്തിനു
ധാരാളം വഴി കാണുന്നു. എഴുത്തച്ഛന്റെ വൃത്തബന്ധത്തിനുള്ള പ്രൌഢഗംഭീരമായ ഗതി
ശിവപുരാണത്തിലെ വൃത്തബന്ധത്തിനു കാണുന്നതേ ഇല്ല. നേരെ മറിച്ചു് ശിവപുരാണത്തിലെ വൃത്തങ്ങൾ
തുള്ളൽ വൃത്തങ്ങൾപോലെ തുള്ളിക്കുതിച്ചുകൊണ്ടിരിക്കുന്നു.
</p>
          <lg xml:id="lg2.3.233">
            <l> “മഹാദേവൻ ജഗൽകർത്താ മഹാദേവൻ ജഗൽഭർത്താ</l>
            <l> മഹാദേവൻ ജഗദ്ധർത്താ മഹാദേവൻ ജഗത്സർവം</l>
            <l> … … …</l>
            <l> ഫലിക്കും ശ്രദ്ധയാചെയ്യും തപസ്സും നിഷ്ഠയുംനിത്യം</l>
            <l> ജ്വലിക്കും കാന്തിയുംപിന്നെസ്സമസ്തഭ്രാന്തിയും തീരും.</l>
            <l> ശമിക്കും സർവസന്താപം ഗമിക്കും രാഗദോഷങ്ങൾ</l>
            <l> രമിക്കും മാനസഭക്ത്യാ നമിക്കും മാനുഷന്മാർക്കും</l>
            <l> യമിക്കും ഭക്തിയില്ലാഞ്ഞാൽ ഭ്രമിക്കും ചിത്തമെന്നോർപ്പിൻ.</l>
            <l> വിടന്മാരും ഭടന്മാരും ജടന്മാരും ശഠന്മാരും</l>
            <l> നടന്മാരും ദ്വിജന്മാരും ഭുജോരുപാദജന്മാരും</l>
            <l> ശ്വപചന്മാർ കിരാതന്മാരവർക്കെല്ലാം സമംതന്നെ</l>
            <l> കപാലശ്രീപദാംഭോജം പണികൊണ്ടേ ലഭിച്ചീടൂ”</l>
            <l> “സൂര്യദേവനുദിക്കുമ്പോൾ ജലംകൂടിദ്ധരിക്കേണം</l>
            <l> സൂര്യനങ്ങസ്തമിക്കുമ്പോൾ ജലംകൂടാതെയും വേണം.</l>
            <l> … … …</l>
            <l> പുത്രസൌഖ്യം മിത്രയോഗം ദ്രവ്യലാഭം ദീർഘഭോഗം</l>
            <l> ഗാത്രസൌഖ്യം കീർത്തിലാഭം മുക്തിയും സിദ്ധമാം നൂനം”</l>
            <l><ref xml:id="xfn2.3.55" target="#fn2.3.55" type="noteAnchor">[55]</ref> “ചാർക്കുംപലതരം വാക്കുംഭയപ്പെട്ടു</l>
            <l> നോക്കുംപിടിച്ചുന്തിനീക്കും വിധങ്ങളും</l>
            <l> ഏൾക്കുംചിലർചെന്നു തോൽക്കുംചിലർചെന്നു</l>
            <l> കൂടുംചിലർനിന്നു പാടും പടജ്ജനം</l>
            <l> വീടുംഭരിച്ചങ്ങു കൂടുന്നഭീരുക്ക-</l>
            <l> ളോടും ചിലരടുത്തീടും പിണങ്ങുവാൻ.</l>
            <l> നാടുംനഗരവും തോടുംപുഴകളും</l>
            <l> കാടുംപൊടികൊണ്ടു മൂടുന്നുതൽക്ഷണം.” </l>
          </lg>
          <!--end of "verse"-->
          <p style="noindent"> ഇങ്ങനെ ഈ ഗ്രന്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന എല്ലാ വൃത്തങ്ങൾക്കും
തുള്ളൽ വൃത്തങ്ങളോടുള്ള സാദൃശ്യം പ്രകടമാണു്.
</p>
          <p style="indent">എഴുത്തച്ഛന്റെ ശൈലിയും ഈ ഗ്രന്ഥത്തിൽ സർവത്രാദൃഷ്ടമായിരിക്കുന്നു.
ഈശ്വരനാമം ഉച്ചരിക്കേണ്ടി വരുന്നിടത്തെല്ലാം നിത്യൻ, നിരാമയൻ, നിർവികല്പൻ ഇത്യാദി ഭഗവദ്
ഗുണവർണ്ണനം, കൂടിച്ചെയ്യാതെ അദ്ദേഹം വിടുകയില്ല. രണ്ടാമതായി അദ്ദേഹത്തിനു എല്ലാ രസങ്ങളേയും
തത്തദ്രസാനുഗുണമായ പദങ്ങൾകൊണ്ടു് പ്രതിപാദിപ്പാൻ ശക്തിയുണ്ടു്. മിതമായ വാക്കുകളാൽ
സജീവചിത്രങ്ങൾ രചിക്കുന്നതിനും അദ്ദേഹത്തിനു കഴിയും. ഈ ഗുണങ്ങളൊന്നും
ശിവപുരാണത്തിനില്ലെന്നു പറയേണ്ടിയിരിക്കുന്നു. പ്രകൃതകൃതിയിലെ സ്ത്രീവർണ്ണനകൾ നോക്കുക.
നമ്പ്യാരെപ്പോലെ ഈ കവിയും സ്ത്രീകളിൽ ചില അവയവങ്ങളുടെ സമീചീനമായ സന്നിവേശമല്ലാതെ
ചൈതന്യമെന്നൊന്നു ഉള്ളതായി കാണുന്നില്ല.
</p>
          <p style="indent">ഇവയ്ക്കെല്ലാറ്റിനും പുറമേ ശിവപുരാണത്തിലെ ചില ഭാഗങ്ങൾക്കു നമ്പ്യാരുടെ
കൃതികളോടു അത്ഭുതാവഹമായ സാദൃശ്യങ്ങളും കാണ്മാനുണ്ടു്. അവയിൽ ചിലതു മാത്രം ചൂണ്ടികാണിക്കാം.
</p>
          <lg xml:id="lg2.3.234">
            <l> “രണ്ടുപണം കൈയ്യിലുള്ള പുരുഷനെ</l>
            <l> ക്കണ്ടാലയക്കയില്ലിന്ദീവരാക്ഷിമാർ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ ആശയം തുള്ളലുകളിൽ പലേടത്തും കാണ്മാനുണ്ടു്.
</p>
          <lg xml:id="lg2.3.235">
            <l> “വിദ്വാൻവിവേകീ വിനീതൻ വിശുദ്ധിമാൻ</l>
            <l> വിദ്വേഷ്യഭീഷണൻ വീരൻ വിശാംപതി” <hi style="snum">ശിവപുരാണം.</hi></l>
          </lg>
          <lg xml:id="lg2.3.236">
            <l> “…വീരൻ വിശാംപതി</l>
            <l> ധീരൻ ജഗത്ത്രയസാരൻ ഗുണാകരൻ</l>
            <l> വിദ്വാൻ വിനീതൻ വിശാലവിലോചനൻ</l>
            <l> വിദ്യോതമാനൻ വിദഗ്ദ്ധൻ വിമത്സരൻ” <hi style="snum">നളചരിതം.</hi></l>
          </lg>
          <lg xml:id="lg2.3.237">
            <l> “പുഞ്ചിരിക്കൊഞ്ചലും കണ്മയക്കങ്ങളും</l>
            <l> നെഞ്ചിൽതറച്ചാലൊഴിച്ചുകൊൾവാൻപണി.</l>
            <l> ചില്ലീവിലാസവും നല്ലോരുഹാസവും</l>
            <l> സല്ലാപസൌജന്യ കല്യാണലീലയും</l>
            <l> എല്ലാംനിരൂപിച്ചു മല്ലാക്ഷിമാരുടെ</l>
            <l> വല്ലാത്തകൺമുനത്തല്ലാൽവശംകെടും.” <hi style="snum">ശിവപുരാണം.</hi></l>
          </lg>
          <lg xml:id="lg2.3.238">
            <l> “നല്ലോരുഹാസവും ചില്ലീവിലാസവും</l>
            <l> കല്ലോലിതങ്ങളാം തല്ലോചനങ്ങളും</l>
            <l> ഫുല്ലാംബുജപ്രൌഢിവെല്ലും മുഖാബ്ജവും</l>
            <l> സല്ലാപഭംഗിയും ചൊല്ലേറുമാകാര</l>
            <l> പല്ലവാംഭോജവും നല്ലസൌന്ദര്യവും” (ഇത്യാദി) <hi style="snum">നളചരിതം.</hi> </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ സാദൃശ്യങ്ങൾ തുച്ഛങ്ങളാണെങ്കിൽ ഇനിയും നോക്കുക.
</p>
          <lg xml:id="lg2.3.239">
            <l> “ഊട്ടിനുപുറപ്പെട്ട കൂട്ടമെന്നുറച്ചവൾ</l>
            <l> പെട്ടെന്നുപുറപ്പെട്ടു വടിയും കുത്തികുത്തി”</l>
            <l> “അടിച്ചു പൽപൊഴിക്കേണം ചെവിചെത്തീട്ടയക്കേണം</l>
            <l> മുടിയൊക്കെച്ചിരച്ചഞ്ചും കുടുമ്മവച്ചയക്കേണം.</l>
            <l> മുടിപ്പാനിങ്ങനെ വന്നുപിറന്നുള്ള സ്വരൂപത്തെ”</l>
            <l> “കുതിരകളുമൊരുമകളുമനവധി ഖരങ്ങളും</l>
            <l> കൂടെഗ്ഗമിക്കുന്ന ചെട്ടികോമട്ടികൾ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇവയ്ക്കു തുള്ളൽപ്പാട്ടുകളോടുള്ള സോദര്യമെന്നപോലെ എഴുത്തച്ഛന്റെ
രീതിയിൽനിന്നുള്ള വൈദൂര്യവും പ്രകടമായിരിക്കുന്നു. ഇതുകൊണ്ടും പോരെന്നു വരികിൽ,
</p>
          <lg xml:id="lg2.3.240">
            <l> “രാജസേവയ്ക്കു നടന്നുകൊൾവാൻമാത്ര-</l>
            <l> മോജസ്സുമിച്ഛയുമില്ല ഞങ്ങൾക്കെടോ</l>
            <l> അയ്യോ! മഹാദുഃഖമർത്ഥവാന്മാരുടെ</l>
            <l> ശയ്യാഗൃഹദ്വാരിചെന്നു നില്ക്കുന്നതും”</l>
            <l> “സ്ത്രീകൾക്കു സർവാധികാരംകൊടുക്കുന്ന</l>
            <l> മൂഢപ്രഭുക്കളുമന്നില്ല ഭൂതലേ</l>
            <l> നാരിയെച്ചൊല്ലി ഗൃഹംമുടിച്ചീടുന്ന</l>
            <l> നീരസപൂരുഷന്മാരുമില്ലെങ്ങുമേ.”</l>
            <l> “ദ്രവ്യംകൊതിക്കയാലിഷ്ടം കഥിക്കുന്ന</l>
            <l> ദിവ്യൻ മഹാസമക്ഷത്തു നാണംകെടും ദൃഢം,</l>
            <l> തന്നിഷ്ടമോതുന്ന ദുഷ്ടർക്കു നല്കുവാൻ</l>
            <l> മന്നവർക്കു വിചാരമില്ലേതുമേ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇത്യാദി ഭാഗങ്ങളിലും നമ്പ്യാരുടെ ശൈലി തെളിഞ്ഞുകാണാം.
സർവോപരി
</p>
          <lg xml:id="lg2.3.241">
            <l> “ജ്യോതിഷക്കാരനും മന്ത്രവാദിക്കുമ-</l>
            <l> ച്ചാതുര്യമേറുന്ന വൈദ്യനും വേശ്യർക്കും</l>
            <l> ഏതും മടിക്കാതെ വേണ്ടതു നല്കുവാൻ</l>
            <l> ഭൂതലസ്വാമികൾക്കില്ലൊരു സംശയം</l>
            <l> മറ്റുള്ള ശാസ്ത്രങ്ങളെല്ലാം പണിപ്പെട്ടു</l>
            <l> പറ്റിച്ചുകൊണ്ടു നടക്കുന്ന ഭോഷനു</l>
            <l> കൊറ്റുമാത്രം പോലുമെങ്ങും കഴിവരാ</l>
            <l> മറ്റുള്ള സംസാരമെന്തു ചിന്തിപ്പതും?” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ ഭാഗം ശിവപുരാണത്തിലും ഹരിണീസ്വയംവരം ശീതങ്കനിലും
കാണുന്നുമുണ്ടു്. ഭൂതലസ്വാമികൾ എന്ന സ്ഥാനത്തു ‘ഭൂതലവാസികൾ’ എന്നൊരു മാറ്റം മാത്രമേ
തുള്ളലിൽ വരുത്തീട്ടുള്ളു. (തുള്ളൽ പാട്ടുകൾ ൩൯൨-ാം വശം നോക്കുക)
</p>
          <p style="indent">ഇത്തരം പലേ ലക്ഷ്യങ്ങൾ ഇരിക്കുന്നതിനാൽ പ്രകൃതകൃതി എഴുത്തച്ഛന്റെ
വകയല്ലെന്നു് അനുമാനിക്കേണ്ടിയിരിക്കുന്നു.
</p>
        </div>
        <!--end of "section 3.17/II.3"-->
        <div type="section" xml:id="sec3.18" n="3.18">
          <head type="sechead">അധ്യാത്മരാമായണം</head>
          <p style="noindent">മലയാളികളുടെ ഇടയ്ക്കു് കുടിൽമുതൽ കൊട്ടാരംവരെ പ്രവേശമുള്ള
ഏകഗ്രന്ഥം അധ്യാത്മരാമായണമാകുന്നു. മറ്റെല്ലാഭാഷകളിലും വാല്മീകിരാമായണം ഭാഷാന്തരം
ചെയ്വാൻ മഹാകവികൾ ശ്രമിക്കേ, എഴുത്തച്ഛൻ
അധ്യാത്മരാമായണതർജ്ജമയ്ക്കൊരുങ്ങിയതെന്തുകൊണ്ടാണെന്നു മുമ്പു സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഈ
സംഗതിയേപ്പറ്റി ഒരു ഐതിഹ്യവുമുണ്ടു്. ഒരു ബ്രാഹ്മണൻ, അധ്യാത്മരാമായണം രചിച്ചിട്ടു്, അതിനേ
കഴിയുന്നത്ര പ്രചരിപ്പിക്കുന്നതിനു ശ്രമിച്ചുവത്രേ. എന്നാൽ ആദികവിയായ ശ്രീ വാല്മാകി മഹർഷിയുടെ
ബഹിരന്തഃസ്ഫുരദ്രസവത്തായ രാമായണം ഇരിക്കേ ഈ കൃതിക്കു് എങ്ങനെ പ്രചാരം ലഭിക്കുന്നു? ആ
കവികുലത്തരചന്റെ വാങ്മയം ആസ്വദിച്ചിട്ടുള്ളവർക്കുണ്ടോ മറ്റു രാമായണം രുചിക്കുന്നു! അതുകൊണ്ടു്
ഭഗ്നാശനായ ബ്രാഹ്മണൻ ദുഃഖിതനായി സഞ്ചരിക്കവേ, ഒരു ഗന്ധർവനെ കണ്ടുമുട്ടുകയും അദ്ദേഹം
പ്രച്ഛന്നവേഷനായി നടന്ന ഒരു ബ്രാഹ്മണനെ ചൂണ്ടിക്കാണിച്ചിട്ടു്, ആ മഹാത്മാവിനോടു സങ്കടം
പറഞ്ഞാൽ, കാര്യസാധ്യം വരുമെന്നു ഉപദേശിക്കുയും ചെയ്തുപോലും. ഇങ്ങനെ തന്റെ ഉദ്ദേശ്യത്തിനു
വിപരീതമായി തന്നെ ചൂണ്ടിക്കാണിച്ചുകൊടുത്തതിനാൽ, കുപിതനായ വ്യാസൻ ‘നീ ശൂദ്രനായി ജനിക്ക’
എന്നു ഗന്ധർവനെ ശപിച്ചതായിട്ടാണു് കഥ. ഇപ്രകാരം ഒരു ഐതിഹ്യം എഴുത്തച്ഛനെ
അധ്യാത്മരാമായണത്തോടു് അഭേദ്യമായ വിധത്തിൽ ബന്ധിച്ചിരിക്കുന്നു. ഇത്തരം വേറേ കഥകളും
വളരെയുണ്ടെങ്കിലും, അവയെക്കൊണ്ടു് നമുക്കു് ഒരു പ്രയോജനവുമില്ല. വിശ്വസിക്കുന്നവർ
വിശ്വസിച്ചുകൊള്ളട്ടെ.
</p>
          <p style="indent">അധ്യാത്മരാമായണം കേവലം ഒരു ഭാഷാന്തരീകരണമല്ലെന്നു്
ഇതിനുപരിചെയ്യുന്ന വിചാരണയിൽനിന്നു തെളിയും. അപൂർവവാസനാബലത്തോടുകൂടാത്ത ഒരു കവിയ്ക്കു്
ഇത്ര മനോഹരമായ കാവ്യം രചിക്കാൻ ഒരുകാലത്തും സാധിക്കയില്ല. എല്ലാഭാഗങ്ങളും കവിയുടെ
മനോധർമ്മകുസുമത്തിന്റെ പരിമളധോരണിയാൽ ഘുമുഘുമിതമായിരിക്കുന്നു.
</p>
          <p style="indent">അധ്യാത്മരാമായണം മൂലത്തിലെ,
</p>
          <lg xml:id="lg2.3.242">
            <l> “യഃ പൃഥ്വീഭരവാരണായ ദിവിജൈഃ സമ്പ്രാർത്ഥിതശ്ചിന്മയഃ</l>
            <l> സഞ്ജാതഃ പൃഥിവീതലേ രവികുലേ മായാമനുഷ്യോഽവ്യയഃ;</l>
            <l> നിശ്ചക്രം ഹതരാക്ഷസഃ പുനരഗാദ് ബ്രഹ്മത്വമാദ്യം സ്ഥിരാം</l>
            <l> കീർത്തിം പാപഹരാം വിധായ ജഗതാം താം ജാനകീശം ഭജേ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന പദ്യത്തിന്റെ ഭാഷാന്തരത്തോടുകൂടിയാണു് ഈ ഭാഷാഗാനം
ആരംഭിക്കുന്നതു്. പ്രസ്തുതപദ്യത്തെ എഴുത്തച്ഛൻ തർജ്ജമചെയ്തിരിക്കുന്നതെങ്ങനെയെന്നു നോക്കുക.
</p>
          <lg xml:id="lg2.3.243">
            <l> “ധാത്രീഭാരത്തെത്തീർപ്പാൻ ബ്രഹ്മാദിദേവഗണം</l>
            <l> പ്രാർത്ഥിച്ചു ഭക്തിപൂർവം സ്തോത്രം ചെയ്തതു മൂലം,</l>
            <l> ദുഗ്ദ്ധാബ്ധിമധ്യേഭോഗിസത്തമനായീടുന്ന</l>
            <l> മെത്തമേൽ യോഗനിദ്രചെയ്തീടും</l>
            <l> ധാത്രീന്ദ്രവീരൻ ദശരഥനു തനയനായ്</l>
            <l> ധാത്രീമണ്ഡലംതന്നിൽ മാർത്താണ്ഡകുലത്തിൽ</l>
            <l> രാത്രിചാരികളായ രാവണാദികൾ തമ്മേ</l>
            <l> മാർത്താണ്ഡപുരത്തേജപുരം പ്രാപിപ്പിച്ചോരു ശേഷം</l>
            <l> ആദ്യമാം ബ്രഹ്മതത്വം പ്രാപിച്ച വേദാന്തവാക്യ-</l>
            <l> വേദ്യനാം സീതാപതിശ്രീപദം വന്ദിക്കുന്നേൻ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ തർജ്ജമയിൽ ‘കീർത്തിംപാപഹരാം വധായജഗതാം’ എന്ന
അംശത്തെ വിട്ടുകളഞ്ഞിട്ടു് കീഴ്‌വരഞ്ഞിട്ടുള്ള ഭാഗങ്ങളെ കൂട്ടിയിരിക്കുന്നു.
</p>
          <div type="subsection" xml:id="sec3.18.1" n="3.18.1">
            <head type="subsechead">മൂലം:</head>
            <lg xml:id="lg2.3.244">
              <l> “പാർവത്യു വാച</l>
              <l> നമോസ്തു തേ ദേവ! ജഗന്നിവാസ!</l>
              <l> സർവാത്മദൃക് ത്വം പരമേശ്വരോഽസി</l>
              <l> പൃച്ഛാമി തത്വം പുരുഷോത്തമസ്യ</l>
              <l> സനാതനം ത്വം ച സനാതനോഽസി</l>
              <l> ഗോപ്യം യദത്യന്തമനന്യവാച്യം</l>
              <l> വദന്തി ഭക്തേഷു മഹാനുഭാവാഃ</l>
              <l> തദപ്യഹോഽഹം തവ ദേവ! ഭക്തൊ</l>
              <l> പ്രിയോഽസി മേ ത്വം വദ യത്തു പൃഷ്ടം.” </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 3.18.1/II.3.0"-->
          <div type="subsection" xml:id="sec3.18.2" n="3.18.2">
            <head type="subsechead">ഭാഷ:</head>
            <lg xml:id="lg2.3.245">
              <l> “സർവാത്മാവായ നാഥ! പരമേശ്വരാ പോറ്റി!</l>
              <l> സർവലോകാവാസ! സർവേശ്വര! മഹേശ്വര!</l>
              <l> ശിവശങ്കര! ശരണാഗതജനപ്രിയ!</l>
              <l> സർവദേവേശ! ജഗന്നായക കാരുണ്യാബ്ധേ!</l>
              <l> അത്യന്തം രഹസ്യമാം വസ്തുവെന്നിരിക്കിലു-</l>
              <l> മെത്രയും മഹാനുഭാവന്മാരായുള്ള ജനം</l>
              <l> ഭക്തിവിശ്വാസശുശ്രൂഷാദികൾ കാണുന്തോറും</l>
              <l> ഭക്തന്മാർക്കുപദേശം ചെയ്തീടുമെന്നു കേൾപ്പൂ.</l>
              <l> ആകയാൽ ഞാനുണ്ടൊന്നു നിന്തിരുവടി തന്നോ-</l>
              <l> ടാകാങ്ക്ഷാപരവശ ചേതസാ ചോദിക്കുന്നു</l>
              <l> കാരുണ്യമെന്നെക്കുറിച്ചുണ്ടെങ്കിലെനിക്കിപ്പോൾ</l>
              <l> ശ്രീരാമദേവതത്വമുദേശിച്ചീടണം.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ ഭാഗം ഏറെക്കുറെ തർജ്ജമയിങ്ങന്നു. കഥാരംഭത്തിലേ
ഉമാമഹേശ്വരസംവാദരൂപമായ സംക്ഷേപത്തെ എഴുത്തച്ഛൻ വളരെ സംക്ഷേപിച്ചു കളഞ്ഞുവെങ്കിലും,
അതുകൊണ്ടു് അർത്ഥലോപമൊന്നും വന്നു പോയിട്ടില്ല. എന്നാൽ, അതിന്റെ പ്രാരംഭത്തിൽ
ആധ്യാത്മികതത്വപ്രദർശനാർത്ഥം ചേർത്തിരിക്കുന്ന സീതാരാമമരുൽസുതസംവാദത്തെ അദ്ദേഹം
മൂലത്തിലുള്ളതിൽ കവിഞ്ഞു വിസ്തരിച്ചിരിക്കുന്നതു് ഉചിതമായിട്ടുണ്ടെന്നു് ആരും സമ്മതിക്കും.
</p>
          </div>
          <!--end of "subsection 3.18.2/II.3.0"-->
          <div type="subsection" xml:id="sec3.18.3" n="3.18.3">
            <head type="subsechead">മൂലം:</head>
            <lg xml:id="lg2.3.246">
              <l> “…പരിവൃതെ വസിഷ്ഠാദ്യൈർമ്മഹാത്മഭിഃ;</l>
              <l> സിംഹാസനേ സമാസീനഃ കോടിസൂര്യസമപ്രഭം” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നതിനെ വിവർത്തനം ചെയ്തിരിക്കുന്നതു നോക്കുക:
</p>
            <lg xml:id="lg2.3.247">
              <l> “…വസിഷ്ഠാദികളാലും സേവിതനായ്</l>
              <l> സൂര്യകോടി തുല്യതേജസാ ജഗൽശ്രാവ്യമാം രാമചരിതവും</l>
              <l> കേട്ടുകേട്ടാനന്ദിച്ചു നിർമ്മലമണിലസൽകാഞ്ചന സിംഹാസനേ</l>
              <l> തന്മായാദേവിയായ ജാനകിയോടുംകൂടി സാനന്ദമിരുന്നരുളീടുന്നേരം” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നും,
</p>
          </div>
          <!--end of "subsection 3.18.3/II.3.0"-->
          <div type="subsection" xml:id="sec3.18.4" n="3.18.4">
            <head type="subsechead">മൂലം:</head>
            <lg xml:id="lg2.3.248">
              <l> “ദൃഷ്ട്വാ തം ഹനൂമന്തം പ്രാഞ്ജലിം പുരതഃ സ്ഥിതം</l>
              <l> കൃതകാര്യം നിരാകാംക്ഷം ജ്ഞാനാപേക്ഷം മഹാമതിം</l>
              <l> രാമഃ സീതാമുവാചേദം ‘ബ്രൂഹി തത്വം ഹനൂമതേ!</l>
              <l> നിഷ്ക്കന്മഷോയം ജ്ഞാനസ്യ പാത്രം തേ നിത്യഭക്തിമാൻ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്ന പദ്യങ്ങളെ,
</p>
            <lg xml:id="lg2.3.249">
              <l> “വന്ദിച്ചു നില്ക്കുന്നേരം ഭക്തനാം ജഗൽപ്രാണ-</l>
              <l> നന്ദനൻ തന്നെ ത്തൃക്കൺ പാർത്തു കാരുണ്യമൂർത്തി</l>
              <l> മന്ദഹാസവും പൂണ്ടു സീതയോടരുൾചെയ്തു</l>
              <l> സുന്ദരരൂപേ! ഹനൂമാനെ നീ കണ്ടായല്ലി!</l>
              <l> നിന്നിലുമെന്നിലുമുണ്ടെല്ലാ നേരവുമവൻ</l>
              <l> തന്നിലുള്ളഭേദയായുള്ളൊരു ഭക്തിനാഥേ!</l>
              <l> ധന്യേ സന്തതം പരമാത്മജ്ഞാനത്തെയൊഴി</l>
              <l> ഞ്ഞൊന്നിലുമൊരുനേരമാശയുമില്ലയല്ലോ</l>
              <l> നിർമ്മലനാത്മജ്ഞാനത്തിന്നിവൻ പാത്രമത്രെ</l>
              <l> നിർമ്മമൻ നിത്യബ്രഹ്മചാരികൾക്കു മുമ്പനല്ലോ.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നും ഭാഷാന്തരപ്പെടുത്തിയിരിക്കുന്നു. പാരദസ്പർശമാത്രയിൽ
കൃഷ്ണലോഹംപോലും സ്വർണ്ണമാവുംപോലെ എഴുത്തച്ഛന്റെ മനോധർമ്മസ്പർശംകൊണ്ടു് മൂലത്തിലെ
ശുഷ്കപദ്യങ്ങൾ എത്ര ഹൃദ്യമായിച്ചമഞ്ഞിരിക്കുന്നു. ഭക്തന്മാരോടു സംസാരിക്കുമ്പോൾ ഒരു മന്ദഹാസം
ഭഗവന്മുഖത്തു കളിയാടിക്കൊണ്ടിരിക്കുമെന്നാണു് കവിയുടെ നിശ്ചയം. അതിനാൽ ഇങ്ങനെയുള്ള
എല്ലാഘട്ടങ്ങളിലും ആ മന്ദഹാസത്തേപ്പറ്റി പ്രസ്താവിക്കാതിരിക്കയില്ല. ഭഗവാൻ കാരുണ്യമൂർത്തിയല്ലേ?
തർജ്ജമ വായിക്കുമ്പോൾ, അവ കരുണയാൽ ഉള്ളം അഴിഞ്ഞു അരുളിച്ചെയ്ത വാക്കുകളല്ലെന്നു
ആർക്കെങ്കിലും പറവാൻ ധൈര്യമുണ്ടാകുമോ? ഹനൂമാനെപ്പറ്റി രാമചന്ദ്രനെക്കൊണ്ടു്,
</p>
            <lg xml:id="lg2.3.250">
              <l> “നിന്നിലുമെന്നിലുമുണ്ടെല്ലോ നേരവുമവൻ</l>
              <l> തന്നിലുള്ള ഭേദയായുള്ളൊരു ഭക്തിനാഥേ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു പറയിക്കുന്നിടത്തു്, കവി തന്റെ മനഃസ്ഥിതിയേക്കൂടി അല്പം
പ്രതിഫലിപ്പിച്ചിട്ടുണ്ടു്.
</p>
            <p style="indent">സീതയുടെ ഉപദേശത്തെ കവി ഒട്ടുംവിടാതെ ഭാഷാന്തരം ചെയ്തിട്ടുണ്ടെന്നു്
മൂലഗ്രന്ഥത്തോടു ചേർത്തു വായിച്ചാലറിയാം.</p>
          </div>
          <!--end of "subsection 3.18.4/II.3.0"-->
          <div type="subsection" xml:id="sec3.18.5" n="3.18.5">
            <head type="subsechead">മൂലം:</head>
            <lg xml:id="lg2.3.251">
              <l> “രാമം വിദ്ധി പരം ബ്രഹ്മസച്ചിദാനന്ദമദ്വയം</l>
              <l> സർവോപാധിവിനിർമ്മുക്തം സത്താമാത്രമഗോചരം</l>
              <l> ആനന്ദം നിർമ്മലംനിത്യം നിർവികാരം നിരഞ്ജനം</l>
              <l> സർവവ്യാപിനമാത്മാനം സ്വപ്രകാശമകല്മഷം.” </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 3.18.5/II.3.0"-->
          <div type="subsection" xml:id="sec3.18.6" n="3.18.6">
            <head type="subsechead">ഭാഷ:</head>
            <lg xml:id="lg2.3.252">
              <l> “സച്ചിദാനന്ദമേകമദ്വയം പരബ്രഹ്മം</l>
              <l> സർവോപാധിവിനിർമ്മുക്തം സത്താമാത്രം</l>
              <l> നിശ്ചയിച്ചറിഞ്ഞുകൂടാതൊരു വസ്തുവെന്നു</l>
              <l> നിശ്ചയിച്ചാലുമുള്ളിൽ ശ്രീരാമദേവനേ നീ</l>
              <l> നിർമ്മലം നിരഞ്ജനം നിർഗ്ഗുണം നിർവികാരം</l>
              <l> സന്മയം ശാന്തം പരമാത്മാനം സദാനന്ദം</l>
              <l> ജന്മനാശാദികമില്ലാതൊരു വസ്തുപര-</l>
              <l> ബ്രഹ്മമിശ്ശ്രീരാമനെന്നറിഞ്ഞുകൊണ്ടാലും നീ.</l>
              <l> സർവകാരണം സർവവ്യാപിനം സർവാത്മാനം</l>
              <l> സർവജ്ഞം സർവേശ്വരം സർവസാക്ഷിണം നിത്യം</l>
              <l> സർവദാ സർവാധാരം സർവദേവതാമയം</l>
              <l> നിർവികാരാത്മാ രാമദേവനെന്നറിഞ്ഞാലും.” </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 3.18.6/II.3.0"-->
          <div type="subsection" xml:id="sec3.18.7" n="3.18.7">
            <head type="subsechead">മൂലം:</head>
            <lg xml:id="lg2.3.253">
              <l> “മാം വിദ്ധി മൂലപ്രകൃതിം സർഗ്ഗസ്ഥിത്യന്തകാരിണീം</l>
              <l> തസ്യ സന്നിധിമാത്രേണ സൃജാമീദമതന്ദ്രിതം</l>
              <l> തത്സാന്നിധ്യാന്മയാ സൃഷ്ടം തസ്മിന്നാരോപ്യതേ ബുധൈഃ.” </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 3.18.7/II.3.0"-->
          <div type="subsection" xml:id="sec3.18.8" n="3.18.8">
            <head type="subsechead">ഭാഷ:</head>
            <lg xml:id="lg2.3.254">
              <l> “എന്നുടെ തത്വമിനിച്ചൊല്ലീടാമുള്ളവണ്ണം</l>
              <l> നിന്നോടു ഞാൻ താൻ മൂലപ്രകൃതിയായതെടോ</l>
              <l> എന്നുടെ പതിയായ പരമാത്മാവു തന്റെ</l>
              <l> സന്നിധിമാത്രം കൊണ്ടു ഞാനിവ സൃഷ്ടിക്കുന്നു</l>
              <l> തത്സാന്നിദ്ധ്യം കൊണ്ടെന്നാൽ സൃഷ്ടമാമവയെല്ലാം</l>
              <l> തത്സ്വരൂപത്തിങ്കലാക്കീടുന്ന ബുധജനം</l>
              <l> തത്സ്വരൂപത്തിനുണ്ടോ ജനനാദികളെന്നു</l>
              <l> തത്സ്വരൂപത്തെയറിഞ്ഞവനേയറിയാവൂ.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">അച്ചടിച്ച പ്രതികളിലെല്ലാം ‘ആക്കീടുന്നു ബുധജനം’ എന്നു കാണുന്നു. <ref xml:id="xfn2.3.56" target="#fn2.3.56" type="noteAnchor">[56]</ref>
അതിനെ ചിലർ ആ നിലയിൽതന്നേ വ്യാഖ്യാനിച്ചിട്ടുമുണ്ടു്. എന്നാൽ അതു പിശകാണെന്നു്
പ്രത്യക്ഷത്തിൽ ആർക്കും കാണാവുന്നതാമു്. ഒന്നാമതായി ഇന്ദ്രിയഗോചരങ്ങളായ സർവവും കേവലം
മായാസൃഷ്ടങ്ങളായിരിക്കേ, മൂഢന്മാരാണല്ലോ അതിനെ പരമാത്മാവിൽ ആരോപിക്കുന്നതു്. രണ്ടാമതായി
കവി അടുത്ത വരിയിൽ തന്നെ അവരെ ‘അറിഞ്ഞവരോടു്’ താരതമ്യം ചെയ്തിരിക്കയും ചെയ്യുന്നു. ഈ
പദ്യങ്ങളിലാണു് രാമായണത്തിന്റെ ശുദ്ധതത്വം ഇരിക്കുന്നതു്. രാമായണം വായിക്കുമ്പോൾ രാമനെ വെറും
രാജാവായിട്ടും സീതയെ തദ്ഗൃഹിണിയായിട്ടും അല്ല നാം കാണേണ്ടതെന്നത്രേ ഇവിടെ
സൂചിപ്പിച്ചിരിക്കുന്നതു്. മായാശബളനായ ഈശ്വരനിൽ മാത്രമേ ജഗദുപാദാനത്വവും നിമിത്തത്വവും ഉള്ളു.
</p>
            <lg xml:id="lg2.3.255">
              <l> “ജഗതസ്തദുപാദാനം മായാമാദായ താമസീം</l>
              <l> നിമിത്തം ശുദ്ധസത്വാം താമുച്യതേ ബ്രഹ്മതദ് ഗിരാ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നാണല്ലോ അഭിയുക്തവചനം. വാല്മീകീയ രാമായണത്തിലും,
</p>
            <lg xml:id="lg2.3.256">
              <l> “സംക്ഷിപ്യേഹ പരാൻ ലോകാനേകസ്ത്വം മായയാ സഹ</l>
              <l> ഭാര്യയാ ശുഭയാ ദേവ്യാ മാം ത്വം പൂർവമജീജനഃ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നിങ്ങനെ ദേവീഗതജഗൽസൃഷ്ടികർത്തൃത്വാദിയെ ഭഗവാനിൽ
ആരോപിച്ചിട്ടുണ്ടു്.
</p>
            <lg xml:id="lg2.3.257">
              <l> “ഭൂമിയിൽ ദിനകരവംശത്തിലയോദ്ധ്യയിൽ</l>
              <l> രാമനായ് സർവേശ്വര! ഞാൻ വന്നു പിറന്നതും” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇത്യാദി രാമാവതാരം മുതല്ക്കുള്ള കഥ പ്രകൃതപദ്യങ്ങളെ
ഉദാഹരിക്കാനായിമാത്രം പറഞ്ഞിട്ടുള്ളതാണെന്നു സാരം. സീതാമരുൽസൂനു സംവാദത്തിന്റെ
അവസാനത്തിൽ ഈ തത്ത്വത്തെ കുറേക്കൂടി വ്യക്തമാക്കീട്ടുണ്ടു്.
</p>
            <p style="indent">“ഏവമാദികളായ കർമ്മങ്ങൾ തന്റെ മായാ–ദേവിയാമെന്നെക്കൊണ്ടു
ചെയ്യിപ്പിക്കുന്നു നൂനം” എന്നു തൊട്ടു് “പരമാത്മാവാം മമ ഹൃദയം രഹസ്യം” എന്നതുവരെയുള്ള ഭാഗം
നോക്കുക. അധ്യാത്മരാമായണം എന്ന പേരു പ്രകൃത ഗ്രന്ഥത്തിനു നൽകാനുള്ള കാരണത്തേയും കവി
ഇവിടെ കാണിച്ചിരിക്കുന്നു.
</p>
            <p style="indent">പങ്ക്തികന്ധരപ്രമുഖന്മാരുടെ ഉപദ്രവം നിമിത്തം ദുഃഖിതയായ ഭൂദേവി
ബ്രഹ്മാവിനോടു സങ്കടം പറയുന്നതും ബ്രഹ്മാവു് ദേവന്മാരോടും ഭൂമിയോടും കൂടി പാലാഴിയിൽ ചെല്ലുന്നതും
മറ്റും പദാനുപദ തർജ്ജമ തന്നെയാണു്. ബ്രഹ്മാദിദേവന്മാർ ‘ഭാവനയോടുകൂടി’ പുരുഷസൂക്തംകൊണ്ടു്
ദേവനെസ്സേവിച്ചപ്പോൾ,
</p>
            <lg xml:id="lg2.3.258">
              <l><ref xml:id="xfn2.3.57" target="#fn2.3.57" type="noteAnchor">[57]</ref> “…പതിനായിരമാദിത്യന്മാർ</l>
              <l> ഒന്നിച്ചു കിഴക്കുദിച്ചുയരുന്നതുപോലെ</l>
              <l> പത്മസംഭവൻ തനിയ്ക്കമ്പോടു കാണായ്വന്നു</l>
              <l> പത്മലോചനനായ പത്മനാഭനെ മോദാൽ</l>
              <l> മുഗ്ധന്മാരായുള്ള സിദ്ധയോഗികളാലും</l>
              <l> ദുർദ്ദശമായ ഭഗവദ്രൂപം മനോഹരം</l>
              <l> ഇന്ദ്രനീലാഭം പരമിന്ദിരാമനോഹരം</l>
              <l> മന്ദിരവക്ഷസ്ഥലം വന്ദ്യമാനന്ദോദയം</l>
              <l> വത്സലാഞ്ഛനവത്സം പാദപങ്കജഭക്ത-</l>
              <l> വത്സലം സമസ്തലോകോത്സവം സത്സേവിതം</l>
              <l> മേരുസന്നിഭകിരീടോദ്യൽ കുണ്ഡലമുക്താ-</l>
              <l> ഹാരകേയൂരാംഗദകടകകടി സൂത്ര-</l>
              <l> വലയാംഗുലീയകാദ്യഖിലവിഭൂഷണ-</l>
              <l> കലിതകളേബരം കമലാമനോഹരം</l>
              <l> കരുണാകരം കണ്ടു് പരമാനന്ദം പൂണ്ടു</l>
              <l> സരസീരുഹഭവന്മധുരസ്ഫുടാക്ഷരം</l>
              <l> സരസപദങ്ങളാൽ സ്തുതിച്ചു തുടങ്ങിനാൻ.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ ഭാഗത്തെ മൂലത്തോടു സാദൃശ്യപ്പെടുത്തി നോക്കിയാൽ കവിയുടെ
വശ്യവാക്ത്വവും, കാവ്യധർമ്മമർമ്മജ്ഞതയും, ഭക്തിപാരവശ്യവും വെളിപ്പെടും. പറയത്തക്കമാറ്റമൊന്നും
ഇവിടെ ചെയ്തിട്ടില്ല. ‘കഥഞ്ചിൽ ദൃഷ്ടവാൻ’ എന്ന സ്ഥലത്തു ‘കഥഞ്ചിൽ’ ശബ്ദത്തെ വിട്ടു കളഞ്ഞിട്ടു
എഴുത്തച്ഛൻ ‘അമ്പോടു കണ്ടു്’ എന്നും ‘ഹർഷഗദ്ഗദയാ വാചാ’ എന്നിടത്തു ‘മധുരസ്ഫുടാക്ഷരം’ എന്നും
മാറ്റിയിരിക്കുന്നു.
</p>
            <lg xml:id="lg2.3.259">
              <l> “ശംഖചക്ര ഗദാപത്മവനമാലാവിരാജിതം</l>
              <l> സ്വർണ്ണയജ്ഞോപവീതേന സ്വർണ്ണവർണ്ണാംബരേണ ച</l>
              <l> ശ്രിയാ ഭൂത്യാ ച സഹിതം ഗരുഡോപരി സംസ്ഥിതം” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇത്യാദി വിശേഷണങ്ങളെ വിട്ടുകളഞ്ഞിട്ടുണ്ടെങ്കിലും സ്തുതിയിൽ ചില
അംശങ്ങൾ കൂട്ടിയിട്ടുമുണ്ടു്.
</p>
            <lg xml:id="lg2.3.260">
              <l> “മരണമോർത്തു മമ മനസി പരിതാപം</l>
              <l> കരുണാമൃതനിധേ! പെരികെ വളരുന്നു</l>
              <l> മരമകാലേ തവ തരുണാരുണസമ</l>
              <l> ചരണ സരസിജസ്മരണമുണ്ടാവാനായ്</l>
              <l> തരിക വരം നാഥ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇത്യാദി സ്തുതി പരമാർത്ഥത്തിൽ എഴുത്തച്ഛന്റേതു തന്നെയാണു്. എന്നാൽ
പ്രകൃതത്തിൽ യോജിപ്പിക്കുന്നതിനും പ്രയാസമില്ല. ബ്രഹ്മാവിനു മരണമുണ്ടോ? എന്നു ആരെങ്കിലും
ആക്ഷേപിക്കുന്ന പക്ഷം, ഉണ്ടെന്നു തന്നെ സമാധാനം പറയാം. നാശമില്ലാത്തതായി സാക്ഷാൽ
പരമാത്മാവല്ലാതെ മറ്റൊന്നുമില്ലല്ലോ. ബ്രഹ്മാവു് സ്തുതിച്ചു തീർന്നപ്പോൾ ‘കിംകരോമി?’ എന്നു ഭഗവാൻ
ചോദിക്കയും അതുകേട്ടു് ബ്രഹ്മാവു്,
</p>
            <lg xml:id="lg2.3.261">
              <l> “ഭഗവാൻ! രാവണോ നാമ പൌലസ്ത്യതനയോ മഹാൻ</l>
              <l> രാക്ഷസാനാമധിപതിർമ്മദ്ദത്തവരദർപ്പിതഃ</l>
              <l> ത്രിലോകീം ലോകപാലാംശ്ച ബാധതേ വിശ്വബാധനഃ</l>
              <l> മാനുഷേണ മൃതിസ്തസ്യ മയാ കല്യാണ കല്പിതാ</l>
              <l> അതസ്ത്വം മാനുഷോ ഭൂത്വാ ജഹി ദേവരിപും പ്രഭോ!” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു മറുപടി പറയുകയും ചെയ്തതായിട്ടാണു് മൂലം. എന്നാൽ എഴുത്തച്ഛന്റെ
ഭാഷ ഇങ്ങനെയാണു്.
</p>
            <lg xml:id="lg2.3.262">
              <l> “നിന്തിരുവടി തിരുവുള്ളത്തിലേറാത ക-</l>
              <l> ണ്ടെന്തൊരു വസ്തുലോകത്തിലുള്ളതു പോറ്റി!</l>
              <l> എങ്കിലുമുണർത്തിക്കാം മൂന്നുലോകത്തിങ്കലും</l>
              <l> സങ്കടം മുഴുത്തിരിക്കുന്നതിക്കാലം നാഥ</l>
              <l> പൌലസ്ത്യതനയനാം രാവണൻ തന്നാലിപ്പോൾ</l>
              <l> ത്രൈലോക്യം നശിച്ചതു മിക്കതും ജഗൽപതേ!</l>
              <l> മദ്ദത്തവരബലദർപ്പിതനായിട്ടതി</l>
              <l> നിർദ്ദയം മുടിക്കുന്നു വിശ്വത്തെയെല്ലാമയ്യോ!</l>
              <l> ലോകപാലന്മാരെയും തച്ചാട്ടിക്കളഞ്ഞവ-</l>
              <l> നേകശാസനമാക്കിച്ചമച്ചു ലോകമെല്ലാം.</l>
              <l> പാകശാസനനെയും സമരേ കെട്ടിക്കൊണ്ടു</l>
              <l> നാകശാസനവും ചെയ്തീടിനാൻ ദശാനനൻ.</l>
              <l> യാഗാദികർമ്മങ്ങളും മുടക്കിയത്രയല്ല</l>
              <l> യോഗീന്ദ്രന്മാരാം മുനിമാരെയും ഭക്ഷിക്കുന്നു.</l>
              <l> ധർമ്മപത്നികളെയും പിടിച്ചുകൊണ്ടുപോയാൻ.</l>
              <l> ധർമ്മവും മറഞ്ഞിതു മുടിഞ്ഞു മര്യാദയും.</l>
              <l> മർത്ത്യനാലൊഴിഞ്ഞവനില്ല മറ്റാരാലുമേ</l>
              <l> മൃത്യുവെന്നതുമെന്നാൽ കല്പിതം ജഗൽപതേ</l>
              <l> നിന്തിരുവടി തന്നെ മർത്ത്യനായ്പ്പിറന്നിനി</l>
              <l> പങ്ക്തികന്ധരൻ തന്നെക്കൊല്ലണം ദയാധിദേ!” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ദശരഥന്റെ പുത്രലാഭാലോചനയും അശ്വമേധവും പുത്രകാമേഷ്ടിയും കവി
മൂലത്തിൽ നിന്നു വലിയ വ്യത്യാസമൊന്നും വരുത്താതെ തന്നെ ഭാഷാന്തരം ചെയ്തിരിക്കുന്നു.
</p>
            <lg xml:id="lg2.3.263">
              <l> “ഉപഭുജ്യ ചരും സർവാഃ സ്ത്രിയോ ഗർഭസമന്വിതാഃ</l>
              <l> ദേവതാ ഇവ രേജുസ്താ സ്വഭാസാ രാജമന്ദിരേ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നിങ്ങനെ മൂലഗ്രന്ഥകാരൻ രാജ്ഞിമാരുടെ ഗർഭകാലത്തേ
‘ശ്ലോകത്തിൽ കഴിച്ചുകൂട്ടി. എഴുത്തച്ഛനാകട്ടെ,
</p>
            <lg xml:id="lg2.3.264">
              <l> “തൽപ്രജകൾക്കു പരമാനന്ദം വരുമാറു</l>
              <l> ഗർഭവും ധരിച്ചിതു മൂവരുമതുകാലം.</l>
              <l> അപ്പൊഴേ തുടങ്ങി ക്ഷോണീന്ദ്രനാം ദശരഥൻ</l>
              <l> വിപ്രേന്ദ്രന്മാരെയൊക്കെ വരുത്തിത്തുടങ്ങിനാൻ.</l>
              <l> ഗർഭരക്ഷാർത്ഥം ജപഹോമാദി കർമ്മങ്ങളും,</l>
              <l> ഉൽപ്പലാക്ഷികൾക്കനുവാസരം ക്രമത്താലേ</l>
              <l> ഗർഭചിഹ്നങ്ങളെല്ലാം വർദ്ധിച്ചു വരുന്തോറു-</l>
              <l> മുൾപ്രേമം കൂടക്കൂടെ വർദ്ധിച്ചു നൃപേന്ദ്രനും</l>
              <l> തൽപ്രണയിനിമാർക്കുള്ളാഭരണങ്ങൾപോലെ</l>
              <l> വിപ്രാദിപ്രജകൾക്കും ഭൂമിക്കും ദേവകൾക്കും</l>
              <l> അല്പമായ്ച്ചമഞ്ഞിതു സന്താപം ദിനംതോറു-</l>
              <l> മല്പഭാഷിണിമാർക്കും വർദ്ധിച്ചു തേജസ്സേറ്റം</l>
              <l> സീമന്തപുംസവനാദി ക്രിയകളും</l>
              <l> കാമാന്തദാനങ്ങളും ചെയ്തിതു നരവരൻ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എഴുത്തച്ഛൻ വെറും തർജ്ജമക്കാരനാണെന്നു പറയുന്നവർ ഇങ്ങനെ
അദ്ദേഹം അവിടവിടെ സ്വതന്ത്രമായിച്ചേർത്തിട്ടുള്ള ഭാഗങ്ങൾ വായിച്ചു നോക്കട്ടെ. രാമചന്ദ്രന്റെ
അവതാരത്തേ മൂലകവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
</p>
            <lg xml:id="lg2.3.265">
              <l> “ആവിരാസീജ്ജഗന്നാഥഃ പരമാത്മാ സനാതനഃ</l>
              <l> നീലോൽപ്പലദളശ്യാമഃ പീതവാസാശ്ചതുർഭുജഃ</l>
              <l> ജലജാരുണനേത്രാന്തഃ സ്ഫുരൽകുണ്ഡലമണ്ഡിതഃ</l>
              <l> സഹസ്രാർക്കപ്രതീകാശഃ കിരീടീ കുഞ്ചിതാളകഃ</l>
              <l> ശംഖചക്രഗദാപത്മവനമാലാവിരാജിതഃ</l>
              <l> അനുഗ്രഹാഖ്യഹൃൽസ്ഥേന്ദുസൂചകസ്മിതചന്ദ്രികഃ</l>
              <l> കരുണാരസസമ്പൂർണ്ണവിശാലോൽപ്പലലോചനഃ</l>
              <l> ശ്രീവത്സഹാരകേയൂരനൂപുരാദിവിഭൂഷണഃ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">നമ്മുടെ കവി സമ്രാട്ടു് ഇതിനെ തർജ്ജമ ചെയ്തിരിക്കുന്നതെങ്ങനെയെന്നു
നോക്കുക.
</p>
            <lg xml:id="lg2.3.266">
              <l> “സഹസ്രകിരണന്മാരൊരുമിച്ചൊരുനേരം</l>
              <l> സഹസ്രായുതമുദിച്ചുയരുന്നതുപോലെ</l>
              <l> സഹസ്രപത്രോത്ഭവനാരദസനകാദി</l>
              <l> സഹസ്രനേത്രമുഖവിബുധേന്ദ്രന്മാരാലും,</l>
              <l> വന്ദ്യമായിരുപ്പൊരു നിർമ്മലമകുടവും</l>
              <l> സുന്ദരചികുരവുമളകസുഷമയും,</l>
              <l> കാരുണ്യാമൃതരസസമ്പൂർണ്ണനയനവു-</l>
              <l> മാരുണ്യാംബരപരിശോഭിതജഘനവും.</l>
              <l> ശംഖചക്രാബ്ജഗദാശോഭിതഭുജങ്ങളും</l>
              <l> ശംഖസന്നിഭഗളരാജി കൌസ്തുഭവും</l>
              <l> ഭക്തവാത്സല്യം ഭക്തന്മാർക്കു കണ്ടറിവാനായ്</l>
              <l> വ്യക്തമായിരിപ്പൊരു പാവന ശ്രീവത്സവും</l>
              <l> കുണ്ഡലമുക്താഹാര കാഞ്ചിനൂപുരമുഖ</l>
              <l> മണ്ഡനങ്ങളുമിന്ദുമണ്ഡലവദനവും</l>
              <l> പണ്ടു ലോകങ്ങളെല്ലാമളന്ന പാദാബ്ജവും.” <hi style="snum">ഇത്യാദി</hi> </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇവിടെ തർജ്ജമ മൂലാതിശായിയായിരിക്കുന്നുവെന്നു് ആരാണ്
സമ്മതിക്കാത്തതു്? ഇങ്ങനെ രാമാനുജഗുരു ആവശ്യമില്ലാത്ത ഭാഗങ്ങലെ ചുരുക്കിയും, അല്ലാതുള്ള
ഘട്ടങ്ങളെ പരത്തിയും എന്നാൽ കവി ധർമ്മത്തെ ഒരിടത്തും വിസ്മരിക്കാതെയും ആണു് എല്ലാ ദിക്കിലും
തർജ്ജമ ചെയ്തുകാണുന്നതു്. മൂലഗ്രന്ഥകാരൻ രാമചന്ദ്രനെ ബാല്യദശയിൽ ഒരു ‘കുസൃതിക്കുടുക്ക’യായി
കാണിച്ചിരിക്കുന്നെങ്കിലും എഴുത്തച്ഛൻ അതിന്റെ അനൌചിത്യമോർത്തു്, ആ ഭാഗം
വിട്ടുകളഞ്ഞിരിക്കുന്നതു് നോക്കുക. മൂലകാരൻ പറയുന്നു:
</p>
            <lg xml:id="lg2.3.267">
              <l> “ഏകദാ രഘുനാഥോഽസൌ ഗതോ മാതരമന്തികേ</l>
              <l> ഭോജനം ദേഹിമേ മാതർന്ന ശ്രുതം കാര്യസക്തയാ</l>
              <l> തതഃ ക്രോധേന ഭാണ്ഡാനി ലഗുഡേനാഹനത്തദാ</l>
              <l> ശിക്യസ്ഥം പാതയാമാസ ഗവ്യം ച നവനീതകം</l>
              <l> ലക്ഷ്മണായ ദദൌ രാമോ ഭരതായ യഥാക്രമം</l>
              <l> ശത്രഘ്നായ ദദൌ പശ്ചാദ്ദധി ദുഗ്ദ്ധം തഥൈവച</l>
              <l> സൂതേന കഥിതേ മാത്രേ ഹാസ്യം കൃത്വാ പ്രധാവതി” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എഴുത്തച്ഛനാകട്ടേ, ഈ ഘട്ടത്തെ വർണ്ണിച്ചിരിക്കുന്നതു് ഇങ്ങനെയാണു്.
</p>
            <lg xml:id="lg2.3.268">
              <l> “കോമളന്മാരായോരു സോദരന്മാരുമായി</l>
              <l> ശ്യമളനിറം പൂണ്ട ലോകാഭിരാമദേവൻ</l>
              <l> കാരുണ്യാമൃതപൂർണ്ണാപാംഗവീക്ഷണംകൊണ്ടും,</l>
              <l> സാരസ്യവ്യക്തവർണ്ണാലാപപീയൂഷംകൊണ്ടും,</l>
              <l> വിശ്വമോഹനമായ രൂപസൌന്ദര്യംകൊണ്ടും,</l>
              <l> നിശ്ശേഷാനന്ദപ്രദദേഹമാർദ്ദവംകൊണ്ടും,</l>
              <l> ബന്ധൂകദന്താംബരചുംബനരസംകൊണ്ടും,</l>
              <l> ബന്ധുരദന്താംകുരസ്പഷ്ടാഹാസാഭകൊണ്ടും,</l>
              <l> ഭൂതലസ്ഥിതി പാദാബ്ജദ്വയയാനംകൊണ്ടും,</l>
              <l> ചേതോമോഹനങ്ങളാം ചേഷ്ടിതങ്ങളെകൊണ്ടും,</l>
              <l> താതനുമമ്മമാർക്കും നഗരവാസികൾക്കും</l>
              <l> പ്രീതിനല്കിനാൻ സമസ്തേന്ദ്രിയങ്ങൾക്കും” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ ഭാഗം അദ്ദേഹത്തിന്റെ സ്വന്തമാകുന്നു.
</p>
            <lg xml:id="lg2.3.269">
              <l> “ഫാലേ സ്വർണ്ണമയാശ്വത്ഥപർണ്ണമുക്താഫലപ്രഭം</l>
              <l> കണ്ഠേ രത്നമണിവ്രാതം മദ്ധ്യേ ദ്വീപിനഖാഞ്ചിതം</l>
              <l> കർണ്ണയോഃ സ്വർണ്ണസമ്പന്നരത്നാർജ്ജുനസടാലുകം</l>
              <l> ശിഞ്ജാനമണിമഞ്ജീരകടിസൂത്രാംഗദൈർവൃതം</l>
              <l> സ്മിതവക്ത്രാല്പദശനമിന്ദ്രനീലമണിപ്രഭം</l>
              <l> അംഗണേ രിംഖമാണം തം തർണ്ണകാനനു സർവതഃ</l>
              <l> ദൃഷ്ട്വാ ദശരഥോ രാജാ കൌസല്യാ മുമുദേ തദാ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്ന പദ്യങ്ങളുടെ തർജ്ജമ കവിയുടെ മനോധർമ്മത്തിനും
ചിത്രനിർമ്മാണചാതുരിക്കും ഔചിത്യദീക്ഷയ്ക്കും ഉത്തമലക്ഷ്യമാകുന്നു.
</p>
            <lg xml:id="lg2.3.270">
              <l> “ഫാലദേശാന്തേ സ്വർണ്ണാശ്വത്ഥപർണ്ണാകാരമായ്</l>
              <l> മാലേയമണിഞ്ഞതിൽ പറ്റീടും കുരളവും</l>
              <l> അഞ്ജനമണിഞ്ഞതിമഞ്ജുളതരമായ</l>
              <l> കഞ്ജനേത്രവും കടാക്ഷാവലോകനങ്ങളും,</l>
              <l> കർണ്ണാലങ്കാര മണികുണ്ഡലം മിന്നീടുന്ന</l>
              <l> സ്വർണ്ണദർപ്പണസമഗണ്ഡമണ്ഡലങ്ങളും,</l>
              <l> ശാർദ്ദൂലനഖങ്ങളും വിദ്രുമമണികളും</l>
              <l> ചേർത്തുടൻ കാർത്തസ്വരമണിയും മധ്യേ മധ്യേ</l>
              <l> കോർത്തു ചാർത്തീടുന്നൊരു കണ്ഠകാണ്ഡോദ്ദ്യോതവും,</l>
              <l> മുത്തുമാലകൾ വനമാലകളോടും പൂണ്ടു</l>
              <l> വിസ്തൃതോരസി ചാർത്തും തുളസീമാല്യങ്ങളും,</l>
              <l> അംഗദങ്ങളും വലയങ്ങൾ കങ്കണങ്ങളും</l>
              <l> അംഗുലീയംകൊണ്ടു ശോഭിച്ച കരങ്ങളും</l>
              <l> കാഞ്ചനസദൃശപീതാംബരോപരി ചാർത്തും</l>
              <l> കാഞ്ചികൾ നൂപുരങ്ങളെന്നിവ പലതരം</l>
              <l> അലങ്കാരങ്ങൾ പൂണ്ട സോദരന്മാരോടുമാ-</l>
              <l> യലങ്കാരത്തെച്ചേർത്താൻ ഭൂമിദേവിക്കൂനാഥൻ.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">രാമചന്ദ്രൻ ബാല്യദശയേ അതിക്രമിക്കുന്നതിനു മുമ്പുതന്നെ വിശ്വാമിത്രൻ
അയോദ്ധ്യാപുരിയിൽ എഴുന്നള്ളിയിട്ടു് യാഗരക്ഷാർത്ഥം അദ്ദേഹത്തിനെ സലക്ഷ്മണം തന്നോടുകൂടി
അയക്കണമെന്നു് അപേക്ഷിച്ചു.
</p>
            <lg xml:id="lg2.3.271">
              <l> “എത്രയും കൊതിച്ച കാലത്തിങ്കൽ ദൈവവശാൽ</l>
              <l> സിദ്ധിച്ച തനയനാം രാമനെപ്പിരിയുമ്പോൾ</l>
              <l> നിർണ്ണയം മരിക്കും ഞാൻ, രാമനെ നൽകീടാഞ്ഞാൽ</l>
              <l> അന്വയനാശം കൂടെ വരുത്തും വിശ്വാമിത്രൻ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ ദുർഘടഘട്ടത്തിൽ എന്താണു് ചെയ്യേണ്ടതു് എന്നു ദശരഥമഹാരാജാവു്
വസിഷ്ഠനോടു ചോദിച്ചപ്പോൾ, രാമചന്ദ്രൻ കേവലം മനുഷ്യനല്ലെന്നും ഭൂഭാരത്തെ ശമിപ്പിക്കാനായി
അവതരിച്ച മഹാവിഷ്ണുവാണെന്നും അതുകൊണ്ടു മഹർഷിയോടു അയക്കുന്നതിൽ സംശയിപ്പാൻ
യാതൊന്നും ഇല്ലെന്നും അദ്ദേഹം ഉപദേശിയ്ക്കയാൽ രാജാവു്,
</p>
            <lg xml:id="lg2.3.272">
              <l> “ആഹൂയ രാമരാമേതി ലക്ഷ്മണേതി ച സാദരം</l>
              <l> ആലിംഗ്യ മൂർദ്ധ്വ്യവഘ്രായ കൌശികായ സമാർപ്പയൽ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എഴുത്തച്ഛൻ രാമായണം രചിച്ചതു മലയാളികളുടെ അജ്ഞാനമായ
രാമായണം എന്നു വിചാരിച്ചാണല്ലോ. അതുകൊണ്ടു് സദാചാരവിഷയകങ്ങളായ ആദർശങ്ങൾ
ചൂണ്ടിക്കാണിച്ചുകൊടുക്കുന്നതിനു് ഏതെങ്കിലും അവസരം ലഭിച്ചാൽ അദ്ദേഹം അതിനെ വിട്ടുകളയുകില്ല.
അതിനാൽ മൂലത്തിൽ ‘രാമലക്ഷ്മണന്മാരെ’ കൌശികന്റെ പക്കൽ സമർപ്പിച്ചു എന്നു മാത്രമേ
പറഞ്ഞിട്ടുള്ളുവെങ്കിലും എഴുത്തച്ഛൻ രാജാവിനെക്കൊണ്ടു് കൌശികനേ യഥാവിധി പൂജിപ്പിക്കയും
ഭക്തിപൂർവം നമിപ്പിക്കയും ചെയ്തുവെന്നു മാത്രമല്ല, പുത്രന്മാരോടു്, ‘ഗുണങ്ങൾ വരുവാനായ് പോവിൻ’
എന്നു പറയിക്കയും ചെയ്തിരിക്കുന്നു. ഇത്ര മാത്രമോ? മൂലത്തിൽ, രാമലക്ഷ്മണന്മാർ,
“ഗൃഹീത്വാചാപതൂണീരബാണഖഡ്ഗധരൌ യയൌ” എന്നേ പ്രസ്താവിച്ചിട്ടുള്ളു. എന്നാൽ ഭാഷയിൽ
അങ്ങനെയല്ല. അവർ, ജനകജനനിമാർ ചരണാംബുജം കൂപ്പി മുനിനായകൻ ഗുരുപാദം വന്ദിച്ചിട്ടേ
പുറപ്പെടുന്നുള്ളു. ഈ സദാചാരനിഷ്ഠ എഴുത്തച്ഛന്റെ ഏതു കൃതികൾ നോക്കിയാലും കാണാം.
തുളസീദാസജിയും ഇതേ വിധത്തിൽ തന്നെ പറഞ്ഞരിക്കുന്നു.
</p>
            <lg xml:id="lg2.3.273">
              <l> “ജനനീഭവന ഗയേ പ്രഭു ചലേ നാഇ പദസീസ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">താടകാവധത്തെ വർണ്ണിക്കുന്നിടത്തു മൂലകാരൻ,
</p>
            <lg xml:id="lg2.3.274">
              <l> “അത്രാസ്തി താടകാനാമ രാക്ഷസീ കാമരൂപിണീ</l>
              <l> ബാധതേ ലോകമഖിലം ജഹി താമവി ചാരയൻ.</l>
              <l> തഥേതി ധനുരാദായ സഗുണം രഘുനന്ദനഃ</l>
              <l> ടംകാരമകരോത്തേന ശബ്ദേനാപൂരയദ്വനം</l>
              <l> തച്ശ്രുത്വാസഹമാനോ സാ താടകാ ഘോരരൂപിണീ</l>
              <l> ക്രോധേന മൂർച്ഛിതാ രാമമഭിദുദ്രാവ മേഘവൽ</l>
              <l> താമേകേന ശരേണാശു താഡയാമാസ വക്ഷസി</l>
              <l> പപാത വിപിനേ ഘോരാ വമന്തീ രുധിരം ബഹു.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു സംക്ഷിപ്തമായി പറഞ്ഞിട്ടുള്ളതിനെ നമ്മുടെ കവി, അല്പം പരത്തി
ഇങ്ങനെ വിവരിച്ചിരിക്കുന്നു.
</p>
            <lg xml:id="lg2.3.275">
              <l> “രാഘവാ! സത്യപരാക്രമവാരിധേ! രാമ!</l>
              <l> പോകുമാറില്ലീവഴിയാരുമേയിതുകാലം</l>
              <l> കാടിതു കണ്ടായോ നീ! കാമരൂപിണിയായ</l>
              <l> താടകാ ഭയങ്കരി വാണീടും ദേശമല്ലോ.</l>
              <l> അവളെപ്പേടിച്ചാരും നേർവഴി നടപ്പീല</l>
              <l> ഭുവനവാസീജനം ഭുവനേശ്വര പോറ്റി!</l>
              <l> കൊല്ലേണമവളെ വീ വല്ലജാതിയുമതി-</l>
              <l> നില്ലൊരു ദോഷമെന്നു മാമുനി പറഞ്ഞപ്പോൾ</l>
              <l> മെല്ലവേയൊന്നു ചെറുഞാണൊലി ചെയ്തു</l>
              <l> രാമൻ–എല്ലാ ലോകവുമൊന്നു വിറച്ചിതതുനേരം.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">രാമന്റെ ഞാണൊലി വനത്തിൽ മാത്രമല്ല പരന്നതു്.
ചെറുഞാണൊലിയായിരുന്നിട്ടും അതുകേട്ടു് ലോകമാസകലം വിറപൂണ്ടുവത്രേ.
</p>
            <lg xml:id="lg2.3.276">
              <l> “ചെറുഞാണൊലി കേട്ടുകോപിച്ചു നിശാചരി</l>
              <l> പെരികേവേഗത്തോടുമടുത്തു ഭക്ഷിപ്പാനായി</l>
              <l> അന്നേരമൊരുശരമയച്ചു രാഘവനും</l>
              <l> ചെന്നു തടാകമാറിൽ കൊണ്ടിതു രാമബാണം</l>
              <l> പാരതിൽ മലചിറകറ്റുവീണതുപോലെ</l>
              <l> ഘോരരൂപിണിയായ താടകവീണാളല്ലോ.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">താടകാനിഗ്രഹാനന്തരം മാരീചസുബാഹുക്കൾ രുധിരാസ്ഥികൾ വർഷിച്ചു
യാഗവിഘ്നം വരുത്താൻ ശ്രമിച്ചു. രാമൻ രണ്ടു ബാണങ്ങൾ അയക്കവേ, അതിലൊന്നു മാരീചനെ
ശതയോജന ദൂരെത്തെറിപ്പിച്ചു സമുദ്രത്തിൽ വീഴ്ത്തി. അഗ്നിമയമായ രണ്ടാമത്തെ ബാണം
സൂബാഹുവിനെക്കൊന്നു. ഇങ്ങനെയാണു് മൂലം.
</p>
            <p style="indent">തർജ്ജമയോ,</p>
            <lg xml:id="lg2.3.277">
              <l> “പാരാതെ രണ്ടുശരം തൊടുത്തു രാമദേവൻ</l>
              <l> മാരീചസുബാഹുപ്രവരന്മാരെ പ്രയോഗിച്ചാൻ.</l>
              <l> കൊന്നിതു സുബാഹുവാമവനെയൊരു ശര-</l>
              <l> മന്നേരം മാരീചനും ഭീതിപൂണ്ടോടീടിനാൻ</l>
              <l> ചെന്നിതു രാമബാണം പിന്നാലെ കൂടക്കുടെ</l>
              <l> ഖിന്നനായേറിയൊരു യോജനപാഞ്ഞാനവൻ</l>
              <l> അർണ്ണവംതന്നിൽ ചെന്നു വീണിതു മാരീചനു-</l>
              <l> മന്നേരമവിടെയും ചെന്നിതു ദഹിപ്പാനായ്</l>
              <l> പിന്നെ മറ്റെങ്ങുമൊരു ശരണമില്ലാഞ്ഞവ-</l>
              <l> നെന്നെ രക്ഷിക്കണമെന്നഭയം പുക്കീടിനാൻ.</l>
              <l> ഭക്തവത്സലനഭയം കൊടുത്തതുമൂലം</l>
              <l> ഭക്തനായ്വന്നാനന്നുതുടങ്ങി മാരീചനും” </l>
            </lg>
            <!--end of "verse"-->
            <p style="noindent">വരയിട്ടിരിക്കുന്ന ഭാഗം എഴുത്തച്ഛന്റെ മനോധർമ്മഫലമാണെന്നു
പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. വാല്മീകിയും തുളസിയും അധ്യാത്മരാമായണത്തിൽ
പറഞ്ഞിട്ടുള്ളതുപോലെ തന്നെയാണു് അരുളിച്ചെയ്തിട്ടുള്ളതു്.
</p>
            <lg xml:id="lg2.3.278">
              <l> “…ജലധൌ തത്സമീപേസമ്പൂർണ്ണ സതയോജനം</l>
              <l> ക്ഷിപ്തഃ സാഗരരോധസി” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു വാല്മീകി.
</p>
            <lg xml:id="lg2.3.279">
              <l> “ബിനുഫിര ബാന രാമതേ ഹമാരാ</l>
              <l> സതയോജന ഗാ സാഗരപാരാ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു തുളസി.
</p>
            <p style="indent">യാഗസമാപ്തിക്കുശേഷം വിശ്വാമിത്രൻ രാജകുമാരന്മാരോടുകൂടി
മിഥിലാപുരിയിലേക്കു പുറപ്പെട്ടു. പോകുംവഴിക്കു് ‘ദിവ്യപാദപലതാകുസുമഫലങ്ങളാൽ
സർവമോഹനതര’വും ‘ജന്തുസഞ്ചയഹീന’വും ആയ ഒരു ആശ്രമം കണ്ടിട്ടു്, അതിന്റെ പുരാവൃത്തത്തേപ്പറ്റി
ഭഗവാൻ മുനിയോടു ചോദിക്കയും അദ്ദേഹം ചുരുക്കിപ്പറകയും ചെയ്തു.
</p>
            <lg xml:id="lg2.3.280">
              <l> “തയാ സാർദ്ധമിഹാവാത്സീദ് ഗൌതമസ്തപതാം വരഃ</l>
              <l> ശക്രസ്തു താം ധർഷയിതുമന്തരം പ്രേപ്സുരന്വഹം” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു മൂലം. എന്നാൽ തർജ്ജമ,
</p>
            <lg xml:id="lg2.3.281">
              <l> “തന്നുടെ പത്നിയായോരഹല്യയോടും ചേർന്നു</l>
              <l> പർണ്ണശാലയിലത്ര വസിച്ചു ചിരകാലം.</l>
              <l> വിശ്വമോഹിനിയായോരഹല്യാരൂപം കണ്ടു</l>
              <l> ദുശ്ച്യവനനും കുസുമായുധവശനായാൻ.</l>
              <l> ചെന്തൊണ്ടിവായ്മലരും പന്തൊക്കും മുലകളും</l>
              <l> ചന്തമേറീടും തുടക്കാമ്പുമാസ്വദിപ്പതി-</l>
              <l> നെന്തൊരു കഴിവെന്നു ചിന്തിച്ചു ശതമുഖൻ</l>
              <l> ചെന്താർ ബാണാർത്തി” </l>
            </lg>
            <!--end of "verse"-->
            <p style="noindent">യിൽ മുഴുകി എന്നാണു്.
</p>
            <p style="indent">എഴുത്തച്ഛൻ ഇവിടെ ഇന്ദ്രന്റെയും തദ്ദ്വരാ വിടന്മാരുടെയും ദുഷിച്ച
മനോവൃത്തിയെ ശാന്തമായി ഉപഹസിച്ചിരിക്കുന്നു. വിടന്മാർക്കു സ്ത്രീകളെ കേവലം കാമകലവിയ്ക്കുള്ള
സാധനങ്ങളായിട്ടേ കാണ്മാൻ കഴിയൂ. അതിനാൽ അവരുടെ ദൃഷ്ടി ആ സാധുക്കളുടെ രൂപലാവണ്യത്തിൽ
മാത്രമേ പതിയുന്നുള്ളു. അവർക്കു ഹൃദയം എന്നൊന്നുണ്ടു് എന്നുള്ള ചിന്തപോലും ആ ദുഷ്ടന്മാർക്കില്ല.
തങ്ങളുടെ ക്ഷണികമായ സുഖത്തിനുവേണ്ടി അവർ എത്ര സ്ത്രീകളുടെ സ്വർഗ്ഗകവാടം
ബന്ധിച്ചുകൊണ്ടിരിക്കുന്നു. ഇക്കാരണത്താൽ എഴുത്തച്ഛൻ അഹല്യാപുരാവൃത്തത്തെ സാമാന്യം
ദീർഘമായിട്ടാണു് വിവരിച്ചിരിക്കുന്നതു്.
</p>
            <p style="indent">രാമായണത്തിലെ അടുത്ത ഘട്ടം സീതാസ്വയംവരമാണു്. കുമാരന്മാരാൽ
അനുഗതനായിട്ടു് വിശ്വാമിത്രൻ മിഥിലാപുരിയിൽ എത്തി. ഗംഗ കടക്കുന്ന അവസരത്തിൽ
നാവികനുമായുള്ള സംവാദത്തെയും മറ്റും വിട്ടുകളഞ്ഞിരിക്കുന്നു. ജനകമഹാരാജാവു്
ചന്ദ്രസൂര്യന്മാരെപ്പോലെ ഇരിക്കുന്ന രാജകുമരന്മാരെ കണ്ടിട്ടു് അവരാരെന്നു് മഹർഷിയോടു ചോദിക്കയും
അദ്ദേഹം ഏതൽപര്യന്തമുള്ള കഥ പറഞ്ഞുകേൾപ്പിച്ചിട്ടു്,
</p>
            <lg xml:id="lg2.3.282">
              <l> “പാരമേശ്വരമായ ചാപത്തെ കാണ്മാനുള്ളിൽ</l>
              <l> പാരമാഗ്രഹമുണ്ടു നീയതു കാട്ടീടണം.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു അറിവിച്ചു. ജനകാജ്ഞയാ ‘മന്ത്രവതാംവര’നായ ജനകമന്ത്രി
‘ഘണ്ടാസാഹസ്രമണിവസ്ത്രാദി വിഭൂഷിത’മായ ശൈവചാപത്തെ അയ്യായിരം കിങ്കരന്മാരെ കൊണ്ടു്
എടുപ്പിച്ചു കൊണ്ടുവന്നു് രാമചന്ദ്രനെ കാണിച്ചപ്പോൾ, അദ്ദേഹം അതിനെ <ref xml:id="xfn2.3.58" target="#fn2.3.58" type="noteAnchor">[58]</ref>
ഭക്തിപൂർവം വന്ദിച്ചു. “വില്ലെടുക്കാമോ? കുലച്ചീടാമോ? വലിക്കാമോ?” എന്നൊക്കെ മന്ത്രിമാർ
ചോദിക്കവേ, വിശ്വാമിത്രൻ,
</p>
            <lg xml:id="lg2.3.283">
              <l> “എല്ലാമാമാകുന്നതു ചെയ്താലും മടിക്കേണ്ട</l>
              <l> കല്യാണമിതുമൂലം വന്നുകൂടീടുമല്ലോ.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു് അർത്ഥഗർഭമായി പറയുകയാൽ ഭഗവാൻ മന്ദഹാസപൂർവം
അതിനെ എടുത്തു ജിതശ്രമം മുറിച്ചു. ഇവിടെയും കവി അല്പം ഔചിത്യം പ്രദർശിപ്പിച്ചിരിക്കുന്നു.
‘എടുക്കാമോ മുറിക്കാമോ’ എന്നൊക്കെ ചോദിച്ചതുകേട്ടമാത്രയിൽ രാമൻ ഇടത്തുകൈകൊണ്ടു് അതിനെ
നിഷ്പ്രയാസം പൊക്കിയിട്ടു്, അതിവേഗത്തിൽ ഭഞ്ജിച്ചുവെന്നാണു് മൂലം. എന്നാൽ നമ്മുടെ മഹാകവിയ്ക്കു്
അതു് അത്ര മര്യാദയായി തോന്നിയില്ല. രാമചന്ദ്രൻ സാക്ഷാൽ പരമാത്മാവു തന്നെയെങ്കിലും,
മനുഷ്യനായി അവതരിച്ച സ്ഥിതിക്കു് ലോകമര്യാദയേ അനുസരിച്ചു് ഗുരുവിന്റെ അനുജ്ഞയോടുകൂടിയേ
ഇങ്ങനെയുള്ള മഹാകർമ്മങ്ങൾ ചെയ്യാവൂ എന്നാണു് എഴുത്തച്ഛന്റെ നിശ്ചയം. ഋഷിയുടെ
കല്യാണശബ്ദപ്രയോഗവും ഭഗവാന്റെ മന്ദഹാസവും കവിയുടെ രസികതയ്ക്കു അനുയോജിച്ചു ഇരിക്കുന്നുമുണ്ടു്.
</p>
            <p style="indent">“ഏകശ്ശബ്ദഃ സമ്യഗ്ജ്ഞാതഃ സുഷ്ഠുപ്രയുക്തഃ സ്വർഗ്ഗേ ലോകേകാമധുഗ് ഭവതി”
എന്ന ആപ്തവാക്യത്തിന്റെ സാരം നമ്മുടെ കവി കോകിലം നല്ലപോലെ ഗ്രഹിച്ചിരുന്നു എന്നുള്ളതിനു്
യാതൊരു സംശയവും ഇല്ല.
</p>
            <lg xml:id="lg2.3.284">
              <l> “മന്ദഹാസവും പൂണ്ടു രാഘവനതു കേട്ടു</l>
              <l> മന്ദമ്മന്ദംപോയ് ചെന്നു നിന്നു കണ്ടിതു ചാപം</l>
              <l> ജ്വലിച്ചു തേജസ്സോടുമെടുത്തു വേഗത്തോടെ</l>
              <l> കുലച്ചു വലിച്ചുടൻ മുറിച്ചു ജിതശ്രമം.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇനി ഈ വരികളിലേ വൃത്തബന്ധം നോക്കുക. ആദ്യത്തെ ഈരടി രാമന്റെ
ഗതിയ്ക്കു അനുരൂപമായി മന്ദം മന്ദം തന്നെ ഗമിയ്ക്കുന്നു. മൂന്നാമത്തെ വരിയെ അല്പം ഒന്നു ത്വരിപ്പിച്ചിരിക്കുന്നു.
‘കുലച്ചു’ ‘വലിച്ചു’ ‘മുറിച്ചു’ എന്നീ പദങ്ങളെ അടുത്തടുത്തു പ്രയോഗിച്ചപ്പോൾ നാലാമത്തെ പാദത്തിനു്
അതിശയമായ ത്വരയും വന്നുചേർന്നു.
</p>
            <lg xml:id="lg2.3.285">
              <l> “ഇടിവെട്ടീടുംവണ്ണം വിൽ മുറിഞ്ഞൊച്ച കേട്ടു</l>
              <l> നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ</l>
              <l> മൈഥിലി മയിൽപേടപോലെ സന്തോഷം പൂണ്ടാൾ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ ആശയം നിരണത്തു കവിയിൽനിന്നു എഴുത്തച്ഛൻ
സ്വീകരിച്ചതാണെങ്കിലും, അതു് അദ്ദേഹത്തിന്റെ കൈയിൽ വന്നുചേർന്നപ്പോൾ കുറേക്കൂടെ
ചമൽക്കാരജനകമായി തീർന്നുവെന്നു പറയാതെകഴിയില്ല. ഇടിവെട്ടലും, നടുക്കവും ഒക്കെ ഇവിടെ
കേൾക്കാനും കാണാനും നമുക്കു കഴിയുന്നു. സീതാസ്വയംവരച്ചടങ്ങുകളൊക്കെ അദ്ധ്യാത്മരാമായണം
മൂലത്തിലുള്ളതുപോലെതന്നെ. ചില ചില്ലറ വ്യത്യാസങ്ങൾ മാത്രമേ വരുതിതീട്ടുള്ളു; “സ്വർണ്ണമാലയും
ധരിച്ചാദരാൽ മന്ദം മന്ദമർണ്ണോജനേത്രേൻ മുമ്പിൽ സത്രപംവിനീതയായ് വന്നുടൻ
നേത്രേൽപ്പലമാലയുമിട്ടാൾ മുന്നേ, പിന്നാലേ വരണാർത്ഥമാലയുമിട്ടീടിനാൾ” ഈ ഹൃദ്യമായ ആശയം
കവിയുടെ സ്വന്തമാണു്.
</p>
            <p style="indent">അടുത്ത സരസഘട്ടം പരശുരാമനുമായുണ്ടായ സംഘട്ടനമാണു്.
വിവാഹാന്തരം ദശരഥൻ പുത്രമിത്രാദികളോടുകൂടി,
</p>
            <lg xml:id="lg2.3.286">
              <l><ref xml:id="xfn2.3.59" target="#fn2.3.59" type="noteAnchor">[59]</ref> വെൺകൊറ്റക്കുടതഴവെൺചമരികളോടും</l>
              <l> തിങ്കൾ മണ്ഡലം തൊഴുമാലവട്ടങ്ങളും,</l>
              <l> ചെങ്കൊടിക്കൂറകൾ കൊണ്ടങ്കിതദ്ധ്വജങ്ങളും,</l>
              <l> കുങ്കുമമലയജകസ്തൂരിഗന്ധത്തൊടും</l>
              <l> നടന്നു വിരവൊടു മൂന്നു യോജനവഴി” </l>
            </lg>
            <!--end of "verse"-->
            <p style="noindent">കടന്നനേരം ദുർന്നിമിത്തങ്ങൾ കണ്ടു തുടങ്ങി.
</p>
            <lg xml:id="lg2.3.287">
              <l> “നീലനീരദനിഭനിർമ്മലവർണ്ണത്തോടും</l>
              <l> നീലലോഹിതശിഷ്യൻ ബഡവാനലസമൻ</l>
              <l> ക്രൂദ്ധനായ് പരശുബാണാസനങ്ങളുംപൂണ്ടു</l>
              <l> പരശുരാമൻ പദ്ധതിമദ്ധ്യേ വന്നുനിന്നപ്പോൾ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ദശരഥ മഹാരാജാവു്,
</p>
            <lg xml:id="lg2.3.288">
              <l> “ബദ്ധസാധ്വസംവീണു നമസ്കാരവും ചെയ്താൻ</l>
              <l> ബുദ്ധിയും കെട്ടു നിന്നു മറ്റുള്ള ജനങ്ങളും” </l>
            </lg>
            <!--end of "verse"-->
            <lg xml:id="lg2.3.289">
              <l> “കാർത്തവീര്യാരേ! പരിത്രാഹിമാം” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇത്യാതിദീർഘമായ സോത്രം മൂലത്തിലുള്ളതല്ല. ദശരഥൻ ഇങ്ങനെ
കാൽത്തളിർ പണിഞ്ഞിട്ടും, പരശുരാമൻ,
</p>
            <lg xml:id="lg2.3.290">
              <l> “ബദ്ധരോഷേണ വഹ്നിജ്വാലപൊങ്ങീടുംവണ്ണം</l>
              <l> വക്ത്രവും മദ്ധ്യാഹ്നാർക്കമണ്ഡലംപോലെ ദീപ്ത്യാ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇങ്ങനെ അട്ടഹസിച്ചു
</p>
            <lg xml:id="lg2.3.291">
              <l> “ത്വം രാമ ഇതി നാമ്നാ മേ ചരസി ക്ഷത്രിയാധമ!</l>
              <l> ദ്വന്ദ്വയുദ്ധം പ്രയച്ഛാശുയദിത്വം ക്ഷത്രിയോസി വൈ</l>
              <l> അസ്മിംസ്തു വൈഷ്ണവേ ചാപേ ആരോപയസി ചേദ് ഗുണം</l>
              <l> തദാ യുദ്ധം ത്വയാ സാർദ്ധം കരോമി രഘുവംശജ!</l>
              <l> നോചേത്സർവം ഹനിഷ്യാമി ക്ഷത്രിയാന്തകരോഹ്യഹം.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇവിടെയെങ്ങും എഴുത്തച്ഛൻ ഒരു മാറ്റവും ചെയ്തിട്ടില്ല. എന്നാൽ അടുത്ത
വർണ്ണന സ്വന്തമാണു്.
</p>
            <p style="indent">രേണുകാത്മജൻ ഇപ്രകാരം പറഞ്ഞ ഉടനേ,
</p>
            <lg xml:id="lg2.3.292">
              <l><ref xml:id="xfn2.3.60" target="#fn2.3.60" type="noteAnchor">[60]</ref> “ക്ഷോണിയും പാരമൊന്നു വിറച്ചു ഗിരികളും;</l>
              <l> അന്ധകാരം കൊണ്ടൊക്കെ മറഞ്ഞു ദിക്കുകളും;</l>
              <l> സിന്ധുവാരിയുമൊന്നു കലങ്ങി മറിഞ്ഞിതു;</l>
              <l> എന്തോന്നു വരുന്നതെന്നോർത്തു ദേവാദികളും;</l>
              <l> ചിന്തപൂണ്ടുഴന്നിതു താപസവരന്മാരും;</l>
              <l> പങ്ക്തിസ്യന്ദനൻ ഭീതികൊണ്ടു വേപഥുപൂണ്ടു</l>
              <l> സന്താപമുണ്ടായ്വന്നു വിരിഞ്ചതനയനും” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നാൽ രാമനാകട്ടെ മുഗ്ദ്ധമാം ഭാവത്തോടുകൂടി ഇപ്രകാരം അരുളിചെയ്തു:
</p>
            <lg xml:id="lg2.3.293">
              <l> “ചൊല്ലെഴും മഹാനുഭാവന്മാരാം പ്രൌഢാത്മാക്കൾ</l>
              <l> വല്ലാതബാലന്മാരോടിങ്ങനെ തുടങ്ങിയാൽ</l>
              <l> ആശ്രയമവർക്കെന്തോന്നുള്ളതു? തപോനിധേ!</l>
              <l> സ്വാശ്രയകാലധർമ്മമെങ്ങനെ പാലിക്കുന്നു?</l>
              <l> നിന്തിരുവടി തിരുവുള്ളത്തിലേറുന്നതി-</l>
              <l> നന്തരമുണ്ടോ പിന്നെ വരുന്നു നിരൂപിച്ചാൽ,</l>
              <l> അന്ധനായിരിപ്പൊരു ബാലകനുണ്ടോ ഗുണ-</l>
              <l> ബന്ധനം ഭവിക്കുന്നു? സന്തതം ചിന്തിച്ചാലും</l>
              <l> ക്ഷത്രിയകുലത്തിങ്കലുത്ഭവിക്കയും ചെയ്തേൻ.</l>
              <l> ശസ്ത്രാസ്ത്രപ്രയോഗസാമർത്ഥ്യമില്ലല്ലോതാനും.</l>
              <l> ശത്രുമിത്രോദാസീനഭേവുമെനിക്കില്ല</l>
              <l> ശത്രുസംഹാരം ചെയ്വാൻ ശക്തിയുമില്ലയല്ലോ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">മൂലത്തിലാകട്ടെ,
</p>
            <lg xml:id="lg2.3.294">
              <l> “രാമോ ദാശരഥിവീരോ വീക്ഷ്യ തം ഭാർഗ്ഗവം രൂഷാ</l>
              <l> ധനുരാച്ഛിദ്യ തദ്ധസ്താദാരോപ്യ ഗുണമഞ്ജസാ</l>
              <l> തൂണീരാദ് ബാണമാദായ സന്ധായാകൃഷ്യ വീര്യവാൻ</l>
              <l> ഉവാ ച ഭാർഗ്ഗവം രാമഃ ശൃണു! ബ്രഹ്മൻ! വചോ മമ</l>
              <l> ലക്ഷ്യം ദർശയ ബാണസ്യ ഹ്യമോഘോ മമ സായകഃ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു മാത്രമേ പറഞ്ഞു കാണുന്നുള്ളു.
</p>
            <lg xml:id="lg2.3.295">
              <l> “സുന്ദരൻ സുകുമാരനിന്ദിരാപതി രാമൻ</l>
              <l> കന്ദർപ്പകളേബരൻ കഞ്ജലോചനൻ പരൻ</l>
              <l> ചന്ദ്രചൂഡാരവിന്ദമന്ദിരമഹേന്ദ്രാദി</l>
              <l> വൃന്ദാരകേന്ദ്രമുനിവൃന്ദവന്ദിതൻ ദേവ</l>
              <l> മന്ദഹാസവും പൂണ്ടു വന്ദിച്ചാ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ണത്രേ വില്ലു വാങ്ങിക്കുലച്ചതു്. ഇവിടെ നമ്മുടെ കവികുലചക്രവർത്തി
രാമചന്ദ്രന്റെയും ഭാർഗ്ഗവരാമന്റെയും സ്വഭാവങ്ങൾക്കുള്ള വ്യത്യാസം എത്ര ഭംഗിയായി കാണിച്ചിരിക്കുന്നു!
</p>
            <lg xml:id="lg2.3.296">
              <l> “മാർഗ്ഗമം നിഷ്ഫലമായ്വരികയില്ല മമ</l>
              <l> ഭാർഗ്ഗവരാമ! ലക്ഷ്യം കാട്ടിത്തന്നീടവേണം” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു ഭഗവാൻ അരുളിച്ചെയ്ത മാത്രയിൽ പരശുരാമൻ,
</p>
            <lg xml:id="lg2.3.297">
              <l> “രാമ രാമ! മഹാബാഹോ! ജാനകീപതേ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നിങ്ങനെ സ്തുതിച്ചുതുടങ്ങി.
</p>
            <p style="indent">രാമാദികൾ അയോധ്യാപുരിയിൽ ചെന്നെത്തുന്നതുവരെയുള്ള കഥാഭാഗമാണു്
ബാലകാണ്ഡത്തിൽ വിവരിച്ചിരിക്കുന്നതു്.
</p>
            <p style="indent">രാഘവനാരദസംവാദത്തോടുകൂടി ആണു് അയോദ്ധ്യാകാണ്ഡപ്രാരംഭം.
നാരദസ്തുതി പ്രായേണ നേർ തർജ്ജമ തന്നെ. ശ്രീരാമാഭിഷേകാരംഭത്തെ വർണ്ണിക്കുന്നിടത്തും കവി
പറയത്തക്ക ഭേദഗതികളൊന്നും ചെയ്തിട്ടില്ല.
</p>
          </div>
          <!--end of "subsection 3.18.8/II.3.0"-->
          <div type="subsection" xml:id="sec3.18.9" n="3.18.9">
            <head type="subsechead">മൂലം:</head>
            <lg xml:id="lg2.3.298">
              <l> “ശ്വഃ പ്രഭാതേ മദ്ധ്യകക്ഷേ കന്യകാഃ സ്വർണ്ണഭൂഷിതാഃ</l>
              <l> തിഷ്ഠന്തു ഷോഡശ; ഗജഃ സ്വർണ്ണരത്നാദിഭൂഷിതഃ</l>
              <l> ചതുർദ്ദന്തഃ സമായാതു ഐരാവതകുലോത്ഭവഃ</l>
              <l> നാനാതീർത്ഥോദകൈഃ പൂർണ്ണാഃ സ്വർണ്ണകുംഭാഃ സഹസ്രശഃ</l>
              <l> സ്ഥാപ്യന്താം തത്രവൈയാഘ്രചർമ്മാണി ത്രീണി ചാനയ</l>
              <l> ശ്വേതച്ഛത്രം രത്നദണ്ഡം മുക്താമണിവിരാജിതം</l>
              <l> ദിവ്യമാല്യാനി വസ്ത്രാണി ദിവ്യാന്യാഭരാണാനി ച</l>
              <l> മുനയഃ സൽകൃതാസ്തത്ര വിഷ്ഠന്തു കുശപാണയഃ</l>
              <l> നർത്തക്യോ വാരമുഖ്യാശ്ച ഗായകാ വേണുകാസ്തഥാ</l>
              <l> നാനാവാദിത്രകശലാ വാദയന്തു നൃപാംഗണേ</l>
              <l> ഹസ്ത്യശ്വരഥപാദാതാ ബഹിസ്തിഷ്ഠന്തു സായുധാഃ</l>
              <l> നഗരേ യാനി തിഷ്ഠന്തി ദേവതായതനാനിച</l>
              <l> തേഷു പ്രവർത്തതാം പൂജാ നാനാബലിഭിരാവൃതാ</l>
              <l> രാജാനഃ ശീഘ്രമായാന്തു നാനോപായനപാണയഃ” </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 3.18.9/II.3.0"-->
          <div type="subsection" xml:id="sec3.18.10" n="3.18.10">
            <head type="subsechead">ഭാഷ:</head>
            <lg xml:id="lg2.3.299">
              <l> “കേൾക്ക നാളെപ്പുലർകാലേചമയിച്ചു</l>
              <l> ചേൽക്കണ്ണിമാരായ കന്യകമാരെല്ലാം</l>
              <l> മദ്ധ്യകക്ഷ്യേപതിനാറു പേർനില്ക്കണം;</l>
              <l> മത്തഗജങ്ങളെപ്പൊന്നണിയിക്കണം;</l>
              <l> ഐരാവതകുലജാതനാം നാല്ക്കൊമ്പ-</l>
              <l> നാരാൽവരേണമലങ്കരിച്ചന്തികേ.</l>
              <l> ദിവ്യനാനാതീർത്ഥവാരിപൂർണ്ണങ്ങളായ്</l>
              <l> ദിവ്യരത്നങ്ങളമിഴ്ത്തി വിചിത്രമായ്</l>
              <l> സ്വർണ്ണകലശസഹസ്രം മലയജ-</l>
              <l> പർണ്ണങ്ങൾകൊണ്ടുവായ് കെട്ടിവെച്ചീടണം;</l>
              <l> പുത്തൽ പുലിത്തോൽ വരുത്തുക മൂന്നിഹ-</l>
              <l> ഛത്രം സുവർണ്ണദണ്ഡമണിശോഭിതം</l>
              <l> മുക്താമണിമാല്യരാജിതനിർമ്മല-</l>
              <l> വസ്ത്രങ്ങൾ മാല്യങ്ങളാഭരണങ്ങളും</l>
              <l> സൽകൃതന്മാരാം മുനിജനം വന്നിഹ-</l>
              <l> നില്ക്ക കുശപാണികളായ് സഭാന്തികേ.</l>
              <l> നർത്തകിമാരോടു വാരവധൂജനം</l>
              <l> നർത്തകഗായക വൈണികവർഗ്ഗവും</l>
              <l> ദിവ്യവാദ്യങ്ങളെല്ലാം പ്രയോഗിക്കണം;</l>
              <l> ഉർവീവരാങ്കണേ നിന്നു മനോഹരം</l>
              <l> ഹസ്ത്യശ്വപത്തിരഥാദിമഹാബലം.</l>
              <l> വസ്ത്രാദ്യലങ്കാരമോടു വന്നീടണം</l>
              <l> ദേവാലയങ്ങൾതോറും ബലിപൂജയും</l>
              <l> ദീപാവലികളും വേണം മഹോത്സവം</l>
              <l> ഭൂപാലരേയും വരുവാൻ നിയോഗിക്ക</l>
              <l> ശോഭയോടെ രാഘവാഭിഷേകാർത്ഥമായ്.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">നേർ തർജ്ജമയ്ക്കു് ഇതു ഒരു ഉദാഹരണമാകുന്നു.
</p>
            <p style="indent">അഭിഷേകവിഘ്നകഥനത്തിലും എഴുത്തച്ഛൻ പ്രസ്താവാർഹമായ
മാറ്റങ്ങളൊന്നും വരുത്തീട്ടില്ല. എന്നാൽ,
</p>
            <lg xml:id="lg2.3.300">
              <l> “കൌസല്യാം മാം സമം പശ്യൻ സദാ ശുശ്രൂഷതേ ഹി മാം” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നതിനെ,
</p>
            <lg xml:id="lg2.3.301">
              <l> “രാമനും കൌസല്യാദേവിയെക്കാളെന്നെ</l>
              <l> പ്രേമമേറും നൂനമില്ലൊരു സംശയം.</l>
              <l> ഭക്തിയും വിശ്വാസവും ബഹുമാനവു-</l>
              <l> മിത്രമറ്റാരെയുമില്ലെന്നറിക നീ.</l>
              <l> നല്ലവസ്തുക്കളെനിക്കു തന്നേമറ്റു</l>
              <l> വല്ലവർക്കും കൊടക്കൂ മമ നന്ദനൻ.</l>
              <l> ഇഷ്ടമല്ലാതൊരു വാക്കുപറകയി-</l>
              <l> ലൊട്ടുമേ ഭേദമവനില്ലൊരിക്കലും</l>
              <l> അശ്രാന്തമെന്നെയെത്ര മടികൂടാതെ</l>
              <l> ശുശ്രൂഷചെയ്തു ഞായം പ്രീതിപൂർവകം.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നും,
</p>
            <lg xml:id="lg2.3.302">
              <l> “ധീരോത്യന്തദയാന്വിതോപി സുഗുണാചാരാന്വിതോ വാഥവാ</l>
              <l> നീതീജ്ഞോ വിധിവാദദേശികപരോ വിദ്യാവിവേകോഥവാ</l>
              <l> ദുഷ്ടനാമതിപാപഭാവിതധിയാം സംഗം സദാചിദ്ഭജേ-</l>
              <l> ത്തദ്ബുദ്ധ്യാ പരിഭാവിതോ പ്രജതി തൽസാമ്യം ക്രമേണ സ്ഫുടം.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നതിനെ,
</p>
            <lg xml:id="lg2.3.303">
              <l> “ധീരനായേറ്റം ദായാന്വിതനായ് ഗുണാ-</l>
              <l> ചാരസംയുക്തനായ് നീതിജ്ഞനായ് നിജ-</l>
              <l> ദേശികവാക്യസ്ഥനായ് സുശീലനാ-</l>
              <l> യാശയശുദ്ധനായ്വിദ്യാനിരതനായ്</l>
              <l> ശിഷ്ടനായുള്ളവനെന്നങ്ങിരിക്കിലും</l>
              <l> ദുഷ്ടസംഗംകൊണ്ടു കാലാന്തരത്തിനാൽ</l>
              <l> സജ്ജനനിന്ദ്യനായ്വന്നുകൂടും ദൃഢം.</l>
              <l> ദുർജ്ജനസംസർഗ്ഗമേറ്റമകലവേ</l>
              <l> വർജ്ജിക്കവേണം പ്രയത്നേന സൽപുമാൻ</l>
              <l> കജ്ജളംപറ്റിയാൽ സ്വർണ്ണവും നിഷ്പ്രഭം.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നും യഥോചിതം വിസ്താരമായി ഭാഷാന്തരം ചെയ്തിട്ടുണ്ടു്.
</p>
            <p style="indent">ക്രോധാലയം പ്രവേശിച്ചു് വെറും പൊടിയണിഞ്ഞു കിടന്ന കൈകേയിയേ
‘മന്ദംമന്ദം തലോടിത്തലോടി’ അനുനയ വാക്കുകളാൽ പ്രീണിപ്പിച്ചു് ഈ കോപഭാവത്തിനു കാരണം
എന്തെന്നു ദശരഥൻ ചോദിച്ചതിനു് മറുപടിയായി ആ ദേവി,
</p>
            <lg xml:id="lg2.3.304">
              <l> “…പണ്ടു സുരാസുരായോധനേ</l>
              <l> സങ്കടംതീർത്തുരക്ഷിച്ചേൻ ഭവാനെ ഞാൻ</l>
              <l> സന്തുഷ്ടചിത്തനായന്നു ഭവാൻ മമ</l>
              <l> ചിന്തിച്ചു രണ്ടുവരങ്ങൾ നല്കീലയോ.</l>
              <l> … … …</l>
              <l> വച്ചിരിക്കുന്നു ഭവാങ്കലതുരണ്ടു-</l>
              <l> മിച്ഛയുണ്ടിന്നു വാങ്ങീടുവാൻ ഭൂപതേ!</l>
              <l> എന്നതിലൊന്നു രാജ്യഭിഷേകം ഭവാ</l>
              <l> നിന്നു ഭരതനു ചെയ്യണമെന്നതും.</l>
              <l> പിന്നെ മറ്റേതു രാമൻ വനവാസത്തി</l>
              <l> നിന്നുതന്നെ ഗമിക്കേണമെന്നുള്ളതും.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നിങ്ങനെ പറഞ്ഞപ്പോൾ, അദ്ദേഹം <ref xml:id="xfn2.3.61" target="#fn2.3.61" type="noteAnchor">[61]</ref> ‘വജ്രമേറ്റദ്രിപതിച്ചപോലെഭൂവി’
സജ്വരചേതസാ വീണുപോയി. മുഹൂർത്തമാത്രം കഴിഞ്ഞു് രാജാവു് ഇങ്ങനെ വിലപിച്ചു:
</p>
            <lg xml:id="lg2.3.305">
              <l> “ദുസ്സഹവാക്കുകൾ കേൾക്കായതെന്തയ്യോ!</l>
              <l> ദുഃസ്വപ്നമാഹന്ത കാൺകയോ ഞാനിഹ</l>
              <l> ചിത്തഭ്രമം ബലാലുണ്ടാകയോ മമ</l>
              <l> മൃത്യുസമയമുപസ്ഥിതമാകയോ?</l>
              <l> കിംകിമേതൽകൃതം ശങ്കര! ദൈവമേ!</l>
              <l> പങ്കജലോചന! ഹാ! പരബ്രഹ്മമേ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">അദ്ദേഹം,
</p>
            <lg xml:id="lg2.3.306">
              <l> “വ്യാഘ്രിയെപ്പോലെ സമീപേ വസിക്കുന്ന</l>
              <l> മൂർഖമതിയായ കൈകയിതൻമുഖം</l>
              <l> നോക്കിനോക്കിബ്ഭയംപൂണ്ടു</l>
              <l> ദീർഘമായ് വീർത്തുവീർത്തു്” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇങ്ങനെ ഭത്സിച്ചുതുടങ്ങി.
</p>
            <lg xml:id="lg2.3.307">
              <l> “എന്തിവണ്ണം പറയുന്നതുഭദ്രേ! നീ?</l>
              <l> എന്തു നിന്നോടു പിഴച്ചിതു രാഘവൻ?</l>
              <l> മൽപ്രാണഹാനികരമായവാക്കുനീ</l>
              <l> യിപ്പോളുരചെയ്തതിനെന്തുകാരണം?</l>
              <l> എന്നോടു രാമഗുണങ്ങളെ വർണ്ണിച്ച</l>
              <l> മുന്നമെല്ലാം നീ പറഞ്ഞിരുന്നൂനിന-</l>
              <l> ക്കിന്നിതുതോന്നുവാനെന്തൊരുകാരണം?</l>
              <l> നിന്നുടെപുത്രനു രാജ്യംതരാമല്ലോ.</l>
              <l> ധന്യശീലേ! രാമൻ പോകേണമെന്നുണ്ടോ!</l>
              <l> രാമനാലേതും ഭയംനിനക്കുണ്ടാകാ</l>
              <l> ഭൂമീപതിയായ് ഭരതനിരുന്നാലും” </l>
            </lg>
            <!--end of "verse"-->
            <p style="noindent">വർണ്ണ്യവസ്തുവിന്റെ പൂർണ്ണപ്രതീതി ജനിപ്പിക്കുന്നതിനു നമ്മുടെ കവിക്കു്
അലങ്കാരങ്ങളുടെ അപേക്ഷയൊന്നുമില്ല. ശബ്ദശക്തികൊണ്ടു് അദ്ദേഹം കാര്യം സാധിക്കുന്നു. “നോക്കി
നോക്കി” “വീർത്തു വീർത്തു്” ഇത്യാദിദ്വിരുക്തികളുടെ സ്വാരസ്യം സഹൃദയന്മാർക്കു്
അനുഭവഗോചരമാണല്ലോ.
</p>
            <p style="indent">ഈ വരങ്ങൾരണ്ടും തന്നില്ലെങ്കിൽ, താൻ ജീവത്യാഗം ചെയ്യുന്നതാണെന്നു
കൈകെയി ശഠിച്ചപ്പോൾ ദശരഥൻ,
</p>
            <lg xml:id="lg2.3.308">
              <l> “കൈകേയിതന്നുടെ നിർബന്ധവാക്യവും</l>
              <l> രാഘവനോടു വിയോഗം വരുന്നതും,</l>
              <l> ചിന്തിച്ചു ദുഃഖസമുദ്രനിമഗ്നനായ്</l>
              <l> സന്താപമോടു മോഹിച്ചു വീണീടിനാൻ.</l>
              <l> പിന്നെയുണർന്നിരുന്നും കിടന്നുമ്മകൻ</l>
              <l> തന്നെയോർത്തും പറഞ്ഞും കരഞ്ഞും സദാ</l>
              <l> രാമരാമേതി രാമേതി പ്രലാപേന</l>
              <l> യാമിനി പോയിതു സംവത്സരതുല്യമായ്” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ ഭാഗം,
</p>
            <lg xml:id="lg2.3.309">
              <l> “മൂർച്ഛിതഃ പതിതോ ഭൂമൌ വിസംജ്ഞോ മൃതകോ യഥാ</l>
              <l> ഏവം രാത്രിർഗതാ തസ്യ ദുഃഖാൻ സംവത്സരോപമാ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നതിന്റെ എത്ര ഹൃദ്യമായ പരിഭാഷയായിരിക്കുന്നു!
</p>
            <lg xml:id="lg2.3.310">
              <l> “സ്ത്രിയോ ബാലാശ്ചവൃദ്ധാശ്ചരാത്രൌനിദ്രാം ന ലേഭിരേ</l>
              <l> കദാ ദ്രക്ഷ്യാമഹേ രാമം പീതകൌശേയവാസസും</l>
              <l> സർവാഭരണസമ്പന്നം കിരീടകടകോജ്ജ്വലം</l>
              <l> കൌസ്തുഭാഭരണം ശ്യാമം കന്ദർപ്പശതസുന്ദരം</l>
              <l> അഭിഷിക്തം സമായാതം ഗജാരൂഢം സ്മിതാനനം</l>
              <l> ശ്വേതച്ഛത്രധരം തത്രലക്ഷ്മണം ലക്ഷണാന്വിതം</l>
              <l> രാമം കദാ വാ ദ്രക്ഷ്യാമഃ പ്രാഭാതം വാ കദാ ഭവേൽ</l>
              <l> ഇത്യുത്സുകധിയഃ സർവേ ബഭൂവുഃ പുരവാസിനഃ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എഴുത്തച്ഛൻ ഈ പദ്യങ്ങളെ നേരെ തർജ്ജമചെയ്യാതെ തന്റെ
ഹൃദയസ്ഥിതനായ ഭഗവാന്റെ ഒരു സജീവചിത്രം വരയ്ക്കയാണു് ചെയ്തിട്ടുള്ളതു്.
</p>
            <lg xml:id="lg2.3.311">
              <l> “സ്ത്രീബാലവൃദ്ധാവധിപുരവാസിക-</l>
              <l> ളാബദ്ധകൌതൂഹലാബ്ധിനിമഗ്നരായ്</l>
              <l> രാത്രിയിൽനിദ്രയും കൈവിട്ടു മാനസേ</l>
              <l> ചീർത്തപരമാനന്ദത്തോടുമേവിനാർ.</l>
              <l> നമ്മുടെജീവനാം രാജകുമാരനെ-</l>
              <l> നിർമ്മലരത്നകിരീടമണിഞ്ഞതി-</l>
              <l> രമ്യകരായിതമണികുണ്ഡല</l>
              <l> സമ്മുഗ്ധശോഭിതഗണ്ഡസ്ഥലങ്ങളും</l>
              <l> പുണ്ഡരീകച്ഛദലോചനഭംഗിയും</l>
              <l> പുണ്ഡരീകാരാതി മണ്ഡലതുണ്ഡവും</l>
              <l> ചന്ദ്രികാസുന്ദരമന്ദസ്മിതാഭയും</l>
              <l> കുന്ദമുകുള സമാനദന്തങ്ങളും</l>
              <l> ബന്ധൂകസൂനസമാനാധരാഭയും</l>
              <l> കന്ധരരാജിതകൌസ്തുഭരത്നവും</l>
              <l> ബന്ധുരാഭം തിരുമാറുദരവും</l>
              <l> സന്ധ്യാഭ്രസന്നിഭപീതാംബരാഭയും</l>
              <l> പൂഞ്ചേലമീതെ വിളങ്ങിനിന്നീടുന്ന</l>
              <l> കാഞ്ചനകാഞ്ചികളും തനുമധ്യവും</l>
              <l> കുംഭികുലോത്തമൻ തുമ്പിക്കരംകണ്ടു</l>
              <l> കുമ്പിട്ടുകൂപ്പീടുമൂരുകാണ്ഡങ്ങളും</l>
              <l> കുംഭീന്ദ്രമസ്തക സന്നിഭജാനുവും</l>
              <l> അംഭോജബാണനിഷംഗാഭജംഘയു-</l>
              <l> മംഭോജതുല്യമാമം ഘ്രിതലങ്ങളും</l>
              <l> ജംഭാരിരത്നം തൊഴും തിരുമേനിയും</l>
              <l> ഹാരകടകവലയാംഗുലീയാദി</l>
              <l> ചാരുതരാഭരണാവലിയും പൂണ്ടു</l>
              <l> വാരണൻവീരൻ കഴുത്തിൽതിറമോടു</l>
              <l> ഗൌരാതപത്രം ധരിച്ചരികേ നിജ</l>
              <l> ലക്ഷ്മണനാകിയ സോദരൻതന്നോടും</l>
              <l> ലക്ഷ്മീനിവാസനാം രാമചന്ദ്രം മുദാ</l>
              <l> കാണായ്വരുന്നു നമുക്കിനിയെന്നിദം</l>
              <l> മാനസതാരിൽ കൊതിച്ചനമുക്കെല്ലാം</l>
              <l> ക്ഷോണീപതിസുതനാകിയരാമനെ</l>
              <l> കാണായ് വരും പ്രഭാതേ ബത നിർണ്ണയം</l>
              <l> രാത്രിയാം രാക്ഷസി പോകുന്നതില്ലെന്നു</l>
              <l> ചീർത്തവിഷാദമോടൌൽസുക്യമുൾകൊണ്ടു</l>
              <l> മാർത്താണ്ഡദേവനെ കാണാഞ്ഞു നോക്കിയും</l>
              <l> പാർത്തുപാർത്താനന്ദ പൂർണ്ണാമൃതാബ്ധിയിൽ</l>
              <l> വിണുമുഴുകിയും പിന്നെയും പൊങ്ങിയും</l>
              <l> വാണീടിനാർ പുരവാസികളാദരാൽ.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇതു തർജ്ജമയും എഴുത്തച്ഛൻ വെറും തർജ്ജമക്കാരനും ആണെങ്കിൽ
ഇതുപോലൊരു തർജ്ജമയേയും എഴുത്തച്ഛനെപ്പോലെ ഒരു തർജ്ജമക്കാരനേയും കിട്ടിയാൽ
ധന്യധന്യയാകാത്ത ഏതു ഭാഷായോഷയാണു് ഉള്ളതു്?
</p>
            <p style="indent">ആദിത്യനുദിച്ചിട്ടും മന്നവൻ പള്ളിക്കുരിപ്പുണരായ്കയാൽ, മന്ത്രിപ്രവരനായ
സുമന്ത്രൻ അന്തഃപുരത്തിൽചെന്നു് “രാജീവഗോത്രോദ്ഭൂതഭൂപതേ! രാജരാജേന്ദ്രപ്രവര! ജയ! ജയ!”
എന്നൊക്കെ സ്തുതിക്കവേ,
</p>
            <lg xml:id="lg2.3.312">
              <l> “എത്രയും ഖിന്നനായ് കണ്ണുനീരും വാർത്തു</l>
              <l> പൃത്ഥ്വിയിൽതന്നെ കിടക്കും നരേന്ദ്രനെ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">കണ്ടു് ഈ ഭാവഭേദത്തിനുള്ള കാരണം എന്തെന്നു കൈകേയിയോടു
ചോദിച്ചു.
</p>
            <lg xml:id="lg2.3.313">
              <l> “രാമനെകാണാഞ്ഞു ദുഖം നൃപേന്ദ്രനു</l>
              <l> രാമനെച്ചെന്നു വരുത്തുക വൈകാതെ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു ദേവി മറുപിപറഞ്ഞപ്പോൾ, സുമന്ത്രൻ ‘അതിനെന്തുപ്രയാസം;
എന്നാൽ രാജാജ്ഞകൂടാതെ ഞാൻ എങ്ങനെ ഇവിടെ നിന്നു പോകും?’ എന്നു സംശയിച്ചു നിൽക്കവേ,
ദശരഥൻ,
</p>
            <lg xml:id="lg2.3.314">
              <l> “ചെന്നുനീതന്നെ വരുത്തുക രാമനെ</l>
              <l> സുന്ദരനായൊരു രാമകുമാരനാം</l>
              <l> നന്ദനൻതൻമുഖം വൈകാതെകാണണം” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു ആജ്ഞാപിച്ചു. രാമചന്ദ്രൻ വന്നു്, പിതാവിന്റെ പാദപങ്കജത്തെ
താണുകൂപ്പിയപ്പോൾ, അദ്ദേഹത്തിനെ ആലിംഗനം ചെയ്വാനായി മഹാരാജാവു് എണീറ്റു് കൈനീട്ടാൻ
ഭാവിക്കവേ, മോഹിച്ചു വീണുപോയി. ഭഗവാൻ വേഗത്തിൽ താതനെച്ചെന്നെടുത്തു് മടിയിൽ കിടത്തീട്ടു് ഈ
ദുഃഖത്തിനു കാരണമെന്തെന്നു ചോദിച്ചു. അതുകേട്ടു് കൈകേയി,
</p>
            <lg xml:id="lg2.3.315">
              <l> “രണ്ടുവരംമമ ദത്തമായിട്ടുണ്ടു്</l>
              <l> പണ്ടുനിൻതാതനാൽ സന്തുഷ്ടചേതസാ</l>
              <l> നിന്നാലെ സാദ്ധ്യമായുള്ളൊന്നതു, രണ്ടു-</l>
              <l> മിന്നു തരേണമെന്നർത്ഥിക്കയും ചെയ്തേൻ.</l>
              <l> നിന്നോടതു പറഞ്ഞീടുവാൻ നാണിച്ചു</l>
              <l> ഖിന്നനായ്വന്നിതു താതനറിക നീ</l>
              <l> സത്യപാശേന സംബദ്ധനാം താതനെ</l>
              <l> സത്വരം രക്ഷിപ്പതിന്നു യോഗ്യൻ ഭവാൻ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു പറഞ്ഞതു ശൂലം തറയ്ക്കുന്നതുപോലെ രാമചന്ദ്രനിൽകൊണ്ടു.
</p>
            <lg xml:id="lg2.3.316">
              <l> “ഇത്രയെല്ലാം പറയേണമോ മാതാവേ</l>
              <l> താതാർത്ഥമായിട്ടു ജീവനെത്തന്നെയും</l>
              <l> മാതാവു തന്നെയും സീതയെത്തന്നെയും</l>
              <l> ഞാൻ ഉപേക്ഷിപ്പൻ; അതിനില്ല സംശയം</l>
              <l> മാനസേ ഖേദമതിനില്ലിനിക്കേതും</l>
              <l> രാജ്യമെന്നാകിലും താതൻ നിയോഗിക്കിൽ</l>
              <l> ത്യാജ്യമെന്നാലെന്നറിക നീ മാതാവേ</l>
              <l> ആകയാൽ താതനിയോഗമനുഷ്ഠിപ്പാൻ</l>
              <l> ആകുലമേതുമെനിക്കില്ല നിർണ്ണയം</l>
              <l> സത്യം കരോമ്യഹം സത്യം കരോമ്യഹം</l>
              <l> സത്യം മയോക്തം മറിച്ചു രണ്ടായ്വരാ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു രഘുനാഥൻ ശപഥം ചെയ്തപ്പോൾ, കൈകയികാര്യമെല്ലാം തുറന്നു
പറഞ്ഞു.
</p>
            <lg xml:id="lg2.3.317">
              <l> “താതൻ നിനക്കഭിഷേകാർത്ഥമായുട-</l>
              <l> നാദരാൽ സംഭരിച്ചോരു സംഭാരങ്ങൾ</l>
              <l> കൊണ്ടഭിഷേകം ഭരതനു ചെയ്യണം.</l>
              <l> രണ്ടാംവരം പിന്നെയൊന്നുണ്ടു വേണ്ടുന്നു,</l>
              <l> നീ പതിന്നാലുസംവത്സരം കാനനേ</l>
              <l> താപസവേഷേണ വാഴുകയും വേണം” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ വാക്കുകൾ കേട്ടപ്പോൾ ഭഗവാൻ, ഒരു ഭാവഭേദവും കൂടാതെ
</p>
            <lg xml:id="lg2.3.318">
              <l> “ഇന്നതിനെന്തൊരു വൈഷമ്യമായതും</l>
              <l> ചെയ്കഭിഷേകം ഭരതനു ഞാനിനി</l>
              <l> വൈകാതെ പോവൻ വനത്തിനു മാതാവേ</l>
              <l> എന്തതെന്നോടു ചൊല്ലാഞ്ഞു പിതാവതു്</l>
              <l> ചിന്തിച്ചു ദുഃഖിപ്പതിനെന്തു കാരണം?” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇതുവരെയുള്ള ഭാഗം ശരിതർജ്ജമയാകുന്നു. ഇവിടെ കവി ഒന്നു രണ്ടു
വാക്യങ്ങൾ കൂടി സ്വതന്ത്രമായ് ചേർത്തിട്ടുള്ളതു് രാമചന്ദ്രന്റെ സ്വഭാവത്തെ പൂർണ്ണമായി
വെളിപ്പെടുത്തുന്നതിനു പര്യാപ്തവുമായിരിക്കുന്നു.
</p>
            <lg xml:id="lg2.3.319">
              <l> “രാജ്യത്തെ രക്ഷിപ്പതിന്നു മതിയവൻ</l>
              <l> രാജ്യമുപേക്ഷിപ്പതിന്നു ഞാനും മതി</l>
              <l> ദണ്ഡമത്രേ രാജ്യഭാരം വഹിപ്പതു</l>
              <l> ദണ്ഡകവാസത്തിനേറ്റമെളുതല്ലോ.</l>
              <l> സ്നേഹമെന്നെക്കുറിച്ചേറുമമ്മയ്ക്കു</l>
              <l> മദ്ദേഹമാത്രം ഭരിക്കെന്നു വിധിക്കയാൽ;</l>
              <l> ആകാശഗംഗയെപ്പാതാളലോകത്തു</l>
              <l> വേഗേനകൊണ്ടു ചെന്നാക്കി ഭഗീരഥൻ</l>
              <l> തൃപ്തിവരുത്തിപ്പിതൃക്കൾക്കു; പൂരുവും</l>
              <l> തൃപ്തനാക്കീടിനാൻ താതനുതന്നുടെ</l>
              <l> യൌവനം നല്കിജരാനരയും വാങ്ങി</l>
              <l> ദിവ്യന്മാരായാർ പിതൃപ്രസാദത്തിനാൽ</l>
              <l> അല്പമായുള്ളൊരു കാര്യം നിരൂപിച്ചു</l>
              <l> മൽപിതാദുഃഖിപ്പതിനില്ലവകാശം” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇതെല്ലാം കവി കല്പിതമാകുന്നു. ഈ വാക്കുകൾ കവിയുടെ
ആശയഗാംഭീര്യത്തിനു സാക്ഷ്യം വഹിക്കുന്നു. ദശരഥന്റെ വിലാപവും മറ്റും മൂലഗ്രന്ഥത്തിലുള്ളതിനേക്കാൾ
ഹൃദയ ദ്രവീകരണചണമായിരിക്കുന്നുണ്ടു്.
</p>
            <lg xml:id="lg2.3.320">
              <l> “ഹാരാമ! ഹാ! ജഗന്നാഥ! ഹാ! മമ പ്രാണവല്ലഭ!</l>
              <l> മാം വിസൃജ്യ കഥം ഘോരം വിപിനം ഗന്തുമഹർസി</l>
              <l> ഇതി രാമം സമാലിംഗ്യ മുക്തകണ്ഠോ രുരോദാഹഃ, </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നേ മൂലത്തിലുള്ളു.
</p>
            <lg xml:id="lg2.3.321">
              <l> “ഹാ! രാമ! ഹാ! ജഗന്നാഥ! ഹാ! രാമ</l>
              <l> ഹാഹാ മമപ്രാണവല്ലഭ!</l>
              <l> നിന്നെപ്പിരിഞ്ഞു പൊറുക്കുന്നതെങ്ങനെ</l>
              <l> എന്നെപ്പിരിഞ്ഞുനീ ഘോരമഹാവനം</l>
              <l> തന്നിൽഗമിക്കുന്നതെങ്ങിനെ നന്ദന!</l>
              <l> എന്നിത്തരം പല ജാതിപറകയും</l>
              <l> കണ്ണുനീരാലോല വാർത്തുകരകയും</l>
              <l> നന്നായ് മുറുകെ മുറുകെത്തഴുകിയും</l>
              <l> പിന്നെച്ചുടുചുടെ ദീർഘമായ് വീർക്കയും” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഖിന്നനായോരുപിതാവിനെക്കണ്ടു്, രാമചന്ദ്രൻ,</p>
            <lg xml:id="lg2.3.322">
              <l> “തന്നുടെകൈയാൽ കുളുർത്തജലംകൊണ്ടു</l>
              <l> കണ്ണും മുഖവും തുടച്ചു” </l>
            </lg>
            <!--end of "verse"-->
            <p style="noindent">‘ആശ്ലേഷനീതിവാഗ്വൈഭവങ്ങളാൽ’ ആശ്വസിപ്പിച്ചു.
</p>
            <p style="noindent">ഇതിനിടയ്ക്കു് കൌസല്യാദേവി സ്വപുത്രന്റെ അഭ്യുദയത്തിനുവേണ്ടി
ഹോമപൂജാദികൾ ചെയ്യിക്കയും ബ്രാഹ്മണർക്കു വളരെ ധനം നൽകയും ചെയ്തു.
</p>
            <lg xml:id="lg2.3.323">
              <l> “കൌസല്യാപി ഹരേഃ പൂജാം കുരുതേ രാമകാരണാൽ</l>
              <l> ഹോമം ച കാരയാമാസ ബ്രാഹ്മണേഭ്യോ ദദൌ ധനം</l>
              <l> ധ്യായതേ വിഷ്ണുമേകാഗ്രം മനസാ മൌനമസ്ഥിതാ</l>
              <l> അന്തസ്ഥമേകം ഘനചിൽപ്രകാശം നിരസ്തസർവാതിശയസ്വരൂപം</l>
              <l> വിഷ്ണും സദാനന്ദമയം ഹൃദബ്ജേ സംഭാവയന്തീ ന ദദർശ രാമം</l>
              <l> തതഃ സുമിത്രാ ദൃഷ്ട്വൈനം രാമം രാജ്ഞീം സസംഭൂമാ</l>
              <l> കൌസല്യാം ബോധയാമാസ രാമോയം സമുപസ്ഥിതഃ</l>
              <l> ശ്രുത്വൈവ രാമനാമൈഷാ ബഹിർദൃഷ്ടി, പ്രവാഹിതാ</l>
              <l> രാമം ദൃഷ്ട്വാവിശാലാക്ഷമാലിംഗ്യാങ്കേ ന്യവേശയൽ</l>
              <l> മൂർദ്ധ്ന്യവഘ്രായ പസ്പർശ ഗാത്രം നീലോൽപ്പലച്ഛവിഃ</l>
              <l> ഭുങ്ങ്ക്ഷ്വ പുത്രേതി ച പ്രാഹ മിഷ്ടമന്നം ക്ഷുധാർദ്ദിതഃ</l>
              <l> രാമഃ പ്രാഹ ന മേ മാതർഭോജനാവസരഃ കൃതഃ</l>
              <l> ദണ്ഡകാഗമനേ ശീഘ്രം രമ കാലോദ്യ നിശ്ചിതഃ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ പദ്യങ്ങൾ എഴുത്തച്ഛന്റെ മനോധർമ്മക്കണ്ണാടിയിൽ കൂടി കടന്നപ്പോൾ,
ഒരു ഉജ്ജ്വലചിത്രമായ് ചമഞ്ഞു.
</p>
            <lg xml:id="lg2.3.324">
              <l> “ധാർമ്മികയാകിയ മാതാ സസംഭ്രമം</l>
              <l> ബ്രാഹ്മണരെക്കൊണ്ടു ഹോമപൂജാദികൾ</l>
              <l> പുത്രാഭ്യുദയത്തിനായ്കൊണ്ടു ചെയ്യിച്ചു</l>
              <l> വിത്തമതീവ ദാനങ്ങൾ ചെയ്താദരാൽ</l>
              <l> ഭക്തികൈക്കൊണ്ടേ ഭഗവൽപദാംബുജം</l>
              <l> ചിത്തത്തിൽ നന്നായുറപ്പിച്ചിളകാതെ</l>
              <l> നന്നായ് സമാധിയുറച്ചിരിക്കുന്ന നേരം</l>
              <l> ചെന്നൊരു പുത്രനെയും കണ്ടതില്ലല്ലോ.</l>
              <l> അന്തികേ ചെന്നു കൌസല്യയോടന്നേരം</l>
              <l> സന്തോഷമോടു സുമിത്ര ചൊല്ലീടിനാൾ.</l>
              <l> രാമനുപഗതനായതു കണ്ടീലേ?</l>
              <l> ഭൂമിപാലപ്രിയേ നോക്കീടുകെന്നപ്പോൾ,</l>
              <l> വന്ദിച്ചു നില്ക്കുന്ന രാമകുമാരനെ</l>
              <l> മന്ദേതരം മുറുകെപ്പുണർന്നീടിനാൾ</l>
              <l> പിന്നെ മടിയിലിരുത്തി നെറുകയിൽ</l>
              <l> നന്നായ് മുകർന്നു മുകർന്നു കുതൂഹലാൽ</l>
              <l> ഇന്ദീവരദളശ്യാമ കളേബരം</l>
              <l> മന്ദമന്ദം തലോടിപ്പറഞ്ഞീടിനാൾ</l>
              <l> ‘എന്തെന്മകനേ മുഖാംബുജം വാടുവാൻ</l>
              <l> ബന്ധമുണ്ടായതുപാരം വിശക്കയോ?</l>
              <l> വന്നിരുന്നീടു ഭുജിപ്പതിന്നാശു നീ’</l>
              <l> എന്നു മാതാവു പറഞ്ഞോരനന്തരം</l>
              <l> വന്നശോകത്തേയടക്കിരഘുവരൻ</l>
              <l> തന്നുടെ മാതാവനോടരുളിച്ചെയ്തു.</l>
              <l> ഇപ്പോൾ ഭുജിപ്പാനവസരമില്ലമ്മേ</l>
              <l> ക്ഷിപ്രമരണ്യവാസത്തിനു പോകണം” </l>
            </lg>
            <!--end of "verse"-->
            <p style="noindent">കൌസല്യാദുഃഖവർണ്ണനയും മറ്റും മൂലകവിയെ അനുസരിച്ചുതന്നെ
ചെയ്തിരിക്കുന്നു. ദേവിയുടെ വിലാപം കേട്ട ലക്ഷ്മണൻ, ശോകരോഷങ്ങൾ കൊണ്ടു് നിറഞ്ഞിട്ടു്
“നേത്രാഗ്നിനാ ലോകങ്ങളെല്ലാം ദഹിച്ചുപോകുംവണ്ണം രാഘവൻതന്നെ” നോക്കി ഇങ്ങനെ പറഞ്ഞു:</p>
            <lg xml:id="lg2.3.325">
              <l> “ആകുലമെന്തിതു കാരണമുണ്ടാവാൻ?</l>
              <l> ഭ്രാന്തചിത്തം ജഡം വൃദ്ധം വധൂജിതം</l>
              <l> ശാന്തേതരം ത്രപാഹീനം ശഠാപ്രിയം</l>
              <l> ബന്ധിച്ചു താതനെയും പിന്നെ ഞാൻ പരി-</l>
              <l> പന്ഥികളായുള്ളവരെയുമൊക്കവേ</l>
              <l> അന്തകൻ വീട്ടിന്നയച്ചഭിഷേകമൊ-</l>
              <l> രന്തരം കൂടാതെ സാധിച്ചുകൊള്ളുവൻ.</l>
              <l> ബന്ധമില്ലേതുമതിന്നു ശോകിപ്പതി-</l>
              <l> നന്തർമുദാ വസിച്ചീടുക മാതാവേ!</l>
              <l> ആര്യപുത്രാഭിഷേകം കഴിച്ചീടുവാൻ</l>
              <l> ശൌര്യമിനിക്കതിനുണ്ടെന്നു നിർണ്ണയം</l>
              <l> കാര്യമല്ലാത്തതു ചെയ്യുന്നതാകിലാ-</l>
              <l> ചാര്യനും ശാസനം ചെയ്കെന്നതേ വരൂ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇവിടെ ഒടുവിലത്തേ രണ്ടു വരികൾ മാത്രമേ കവിയുടെ സ്വന്തമായിട്ടുള്ളു.
ലക്ഷ്മണോപദേശത്തിലും കവി വലുതായ വ്യത്യാസം വരുത്തീട്ടില്ല.
</p>
            <lg xml:id="lg2.3.326">
              <l> “ദേഹോഽഹംഭാവമാപന്നോ രാജാഹം ലോകവിശ്രുതഃ</l>
              <l> ഇത്യസ്മിൻ മനുതേ ജന്തുഃ കൃമിവിഡ്ഭസ്മസംജ്ഞിതേ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്ന പദ്യത്തിന്റെ തർജ്ജമ ഭാഷാന്തരീകർത്താക്കന്മാർക്കു ഒന്നാന്തരം
മാതൃകയായിരിക്കുന്നു.
</p>
            <lg xml:id="lg2.3.327">
              <l> “ദേഹം നിമിത്തമഹംബുദ്ധി കൈക്കൊണ്ടു</l>
              <l> മോഹം കലർന്ന ജന്തുക്കൾ നിരൂപിക്കും</l>
              <l> ബ്രാഹ്മണോഹം നരേന്ദ്രോഹമാഢ്യോഹമെ-</l>
              <l> ന്നാമ്രേഡിതം കലർന്നീടും ദശാന്തരേ</l>
              <l> ജന്തുക്കൾ ഭക്ഷിച്ചു കാഷ്ഠിച്ചുപോകിലാം</l>
              <l> വെന്തുവെണ്ണീറായ്ച്ചമഞ്ഞുപോയീടിലാം</l>
              <l> മണ്ണിനു കീഴായ് കൃമികളായ് പോകിലാം</l>
              <l> നന്നല്ല ദേഹംനിമിത്തം മഹാമോഹം” </l>
            </lg>
            <!--end of "verse"-->
            <p style="noindent">‘ബ്രാഹ്മണോഹം’ ഇത്യാദി ഭാഗത്തു നമ്മുടെ കവികുലഗുരു ദുരഭിമാനികളായ
ആഢ്യബ്രാഹ്മണരെ മന്ദമായി ഒന്നു ഉപഹസിച്ചിരിക്കുന്നു. അവരേപ്പറ്റി മൂലത്തിൽ
പ്രസ്താവമൊന്നുമില്ലല്ലോ.
</p>
            <p style="noindent">ലക്ഷ്മണൻ ക്രോധത്തിനു വശപ്പെട്ടു പിതൃനിന്ദ ചെയ്തതുകൊണ്ടാണല്ലോ
ഭഗവാൻ അദ്ദേഹത്തിനെ ഉപദേശിക്കാൻ തുടങ്ങിയതു്. അതുകൊണ്ടു് ക്രോധത്തേപ്പറ്റി പറയുന്ന ഭാഗത്തെ
എഴുത്തച്ഛൻ കുറേയൊക്കെ പ്രപഞ്ചിച്ചു കാണുന്നതിൽ അത്ഭുതപ്പെടാനില്ല.
</p>
            <p style="indent">സൌമിത്രിയുടെ കോപത്തെ ശമിപ്പിച്ചതിനു ശേഷം രാമചന്ദ്രൻ അമ്മയെ
സമാധാനപ്പെടുത്താൻ നോക്കി. ഇവിടെയും മൂലത്തിൽ ഇല്ലാത്ത ചില അംശങ്ങളെ കവി കൂട്ടീട്ടുണ്ടു്.
ധർമ്മനിഷ്ഠനായ കവിയ്ക്കു് രാമചന്ദ്രനേക്കൊണ്ടു്,
</p>
            <lg xml:id="lg2.3.328">
              <l> “അച്ഛനെന്തുള്ളിലിച്ഛയെന്നാലതെ-</l>
              <l> ന്നിച്ഛയെന്നങ്ങുറച്ചീടെണമമ്മയും</l>
              <l> ഭർത്തൃകർമ്മാനുകരണമത്രേ പാതി-</l>
              <l> വ്രത്യനിഷ്ഠ വധൂനാമെന്നു നിർണ്ണയം” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നുകൂടി പറയിക്കാതിരിക്കാൻ മനസ്സുവന്നില്ല. ഇപ്രകാരം
ഉപദേശഗർഭിതമായ വാക്കുകൾ പറഞ്ഞിട്ടു് അനുവാദത്തിനും അനുഗ്രഹത്തിനുമായി ദണ്ഡനമസ്കാരം
ചെയ്ത പുത്രനെ ദേവി, പിടിച്ചെഴുന്നേല്പിച്ചു ആശ്ലേഷിച്ചിട്ടു സർവദേവതകളെയും വിളിച്ചു്,
</p>
            <lg xml:id="lg2.3.329">
              <l><ref xml:id="xfn2.3.62" target="#fn2.3.62" type="noteAnchor">[62]</ref> “എന്മകനാശു നടക്കുന്നനേരവും</l>
              <l> കല്മഷം തീർന്നിരുന്നീടുന്ന നേരവും</l>
              <l> തന്മതികെട്ടുറങ്ങീടുന്ന നേരവും</l>
              <l> സമ്മോദമാർന്നു രക്ഷിച്ചീടുവിൻ നിങ്ങൾ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു പ്രാർത്ഥിച്ചു. ഇങ്ങനെ സ്വമാതാവിന്റെ അനുവാദം കിട്ടിയപ്പോൾ
ഭഗവാൻ സന്തുഷ്ടനായി.
</p>
            <lg xml:id="lg2.3.330">
              <l> “ത്വൽപാദസേവർത്ഥമായിന്നടിയനു-</l>
              <l> മിപ്പോൾ വഴിയേ വിടകൊൾവതിന്നുമേ</l>
              <l> മോദാലതിനായനുവദിച്ചീടണം</l>
              <l> … … …</l>
              <l> പ്രാണങ്ങളെക്കളഞ്ഞീടുവനല്ലായ്കിൽ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു ലക്ഷ്മണൻ നിർബന്ധിച്ചതിനാൽ ‘എങ്കിൽ നീ പോന്നുകൊണ്ടാലും’
എന്നു് അദ്ദേഹം സമ്മതിച്ചു. അനന്തരം സീതാദേവിയോടു യാത്ര ചോദിപ്പാനായി അദ്ദേഹം അവിടെ
എഴുന്നള്ളിയപ്പോൾ ദേവി ‘വേഗേന സസ്മിതമുത്ഥാനം ചെയ്തിട്ടു’ കാഞ്ചനപാത്രസ്ഥമായ തോയംകൊണ്ടു
വാഞ്ഛയാ തൃക്കാൽ കഴുകിച്ചശേഷം’ മന്ദാക്ഷപൂർവം ഇങ്ങനെ ചോദിച്ചു.
</p>
            <lg xml:id="lg2.3.331">
              <l><ref xml:id="xfn2.3.63" target="#fn2.3.63" type="noteAnchor">[63]</ref> “ആരുമകമ്പടി കൂടാതെ ശ്രീപാദ-</l>
              <l> ചാരേണ വന്നതുമെന്തു? കൃപാനിധേ!</l>
              <l> വാരണവീരനെങ്ങു? മമ വല്ലഭ!</l>
              <l> ഗൌരാതപത്രവും താലവൃന്താദിയും,</l>
              <l> ചാമരദ്വന്ദ്വവും വാദ്യഘോഷങ്ങളും,</l>
              <l> ചാമീകരാഭരണാദ്യലങ്കാരവും</l>
              <l> സാമന്തഭൂപാലരേയും പിരിഞ്ഞതി-</l>
              <l> രോമാഞ്ചമോടെഴുന്നള്ളിയതെന്തയ്യോ?” </l>
            </lg>
            <!--end of "verse"-->
            <p style="noindent">അതിനു മറുപടിയായി മൂലഗ്രന്ഥത്തിൽ
</p>
            <lg xml:id="lg2.3.332">
              <l> ‘രാജ്ഞാ മേ ദണ്ഡകാരണ്യേ രാജ്യം ദത്തം ശുഭേ ഖിലം</l>
              <l> അതസ്തൽപാലനാർത്ഥയ ശീഘ്രം യാസ്യാമി ഭാമിനി’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു ഹാസ്യഗർഭിതമായ വാക്കുകളാണു് രാമനെക്കൊണ്ടു
പറയിച്ചിരിക്കുന്നതു്. അവിടെ ഗുരുജനനിന്ദയുടെ ഈഷൽസ്ഫുരണം ഇല്ലയോ എന്നു ശങ്കിച്ചിട്ടായിരിക്കാം,
എഴുത്തച്ഛൻ,
</p>
            <lg xml:id="lg2.3.333">
              <l> “തന്നിതു ദണ്ഡകാരണ്യരാജ്യം മമ</l>
              <l> പുണ്യം വരുത്തുവാൻ താതനറികടോ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു അല്പം ഒരു ഭേദഗതി വരുത്തിയിരിക്കുന്നതു്. ‘രാജ്യഭാരം
ക്ലേശവഹമാണെന്നു മാത്രമല്ല, പ്രജകളുടെ പാപത്തിൽ ഒരു ഓഹരി രാജാവിൽ പകരുകയും ചെയ്യും.
എന്നാൽ എനിക്കു പിതാവുതന്നിരിക്കുന്ന രാജ്യത്തിൽ പാപശങ്കയ്ക്കൊരു അവകാശവുമില്ല. നേരേമറിച്ചു
പുണ്യം നേടുവാൻ മാർഗ്ഗവുമുണ്ടു്.’ എന്നു സാരം.
</p>
            <p style="indent">വനത്തിലേക്കു പോകുന്നതിനു തടസ്സം പറയരുതെന്നും ദേവമാതാവിനോടുകൂടി
വസിച്ചുകൊള്ളണമെന്നും രാമചന്ദ്രൻ അരുളിച്ചെയ്തപ്പോൾ,
</p>
            <lg xml:id="lg2.3.334">
              <l> “മുന്നിൽ നടപ്പൻ വനത്തിനു ഞാനിന്നു</l>
              <l> പിന്നാലെ വേണമെഴുന്നള്ളുവാൻ ഭവാൻ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു ഭർത്തൃഗതപ്രാണയായ ആ വനിതാകുലമൌലിഭൂഷ മറുപടി പറഞ്ഞു.
രഘുവരൻ എന്തെല്ലാം പറഞ്ഞിട്ടും ശ്രീജാനകീ ദേവി സമ്മതിച്ചില്ല.
</p>
            <lg xml:id="lg2.3.335">
              <l> “രാമസ്യവചനം ശ്രുത്വാ സീതാ ദുഃഖസമന്വിതാ-</l>
              <l> പ്രത്യുവാച സ്ഫുരദ്വക്ത്രാ കിഞ്ചിൽ കോപസമന്വിതാ</l>
              <l> കഥം മാമിച്ഛസേ ത്യക്തും ധർമപത്നീം പതിവ്രതാം</l>
              <l> ത്വദനന്യാമദോഷാം മാം? ധർമ്മജ്ഞോഽസി ദയാപരഃ</l>
              <l> ത്വത്സമീപേ സ്ഥിതാം രാമ! കോ വാ മാം ഘർഷയേദ്വനേ.</l>
              <l> ഫലമൂലാദികം യദ്യത്തവഭുക്താവശേഷിതം</l>
              <l> തദേവാമൃതതുല്യം മേ തേന തുഷ്ടാ രമമ്യേഹം</l>
              <l> ത്വയാസഹ ചരന്ത്യാ മേ കുശാഃ കാശാശ്ച കങ്കടാഃ</l>
              <l> പുഷ്പാസ്തരണതുല്യം മേ ഭവിഷ്യന്തി ന സംശയഃ</l>
              <l> അഹം ത്വാം ക്ലേശയേ നൈവ ഭവേയം കാര്യസാധിനീം</l>
              <l> ബാല്യേ മാം വീക്ഷ്യ കശ്ചിദ്വൈ ജ്യോതിശ്ശാസ്ത്രവിശാരദഃ</l>
              <l> പ്രാഹ തേ വിപിനേ വാസഃ പത്യാ സഹ ഭവിഷ്യതി</l>
              <l> സത്യവാദീ ദ്വിജോ ഭൂയാദ്ഗമിഷ്യാമി ത്വയാസഹ</l>
              <l> അന്യൽകിഞ്ചിദ് പ്രവക്ഷ്യാമി ശ്രുത്വാ മാം നയ കാനനം.</l>
              <l> രാമായണാനി ബഹുശഃ ശ്രുതാനി ബഹുഭിർദ്വിജൈഃ</l>
              <l> സീതാം വിനാ വനം രാമോ ഗതഃ കിം കത്രചിദ്വദ</l>
              <l> അതസ്ത്വയാ ഗമിഷ്യാമി സർവഥാ ത്വൽസഹായിനീ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ പദ്യങ്ങളുടെ തർജ്ജമ അത്യന്തം സുന്ദരമായിട്ടുണ്ടു്. എന്നാൽ
ഇവിടെയും ഉചിതജ്ഞനായ കവി ചില മാറ്റങ്ങൾ വരുത്താതിരുന്നിട്ടില്ല. ‘കിഞ്ചിൽ കോപസമന്വിതൌ’
എന്ന വിശേഷണത്തെ വിട്ടുകളഞ്ഞിരിക്കുന്നു. സീതയ്ക്കു് ഒരുകാലത്തും ഭഗവാനോടു കോപം
ഉണ്ടായിട്ടില്ലല്ലോ. പരിത്യാഗകാലത്തുപോലും ‘രഘുനന്ദന ഈ കൃത്യം അങ്ങേയ്ക്കു യോജിച്ചതുതന്നേ’ എന്നു
സ്വഭർത്താവിനെ അഭിനന്ദിച്ച സീതാദേവിയ്ക്കു് കോപംവന്നുകാണുകയില്ലെന്നു് എഴുത്തച്ഛൻ വിധിച്ചതിൽ
ആർക്കും വിസ്മയത്തിനു വഴിയില്ല.
</p>
            <p style="indent">‘സീതാംവിനേത്യാദി’ പദ്യത്തേയും അദ്ദേഹം,
</p>
            <lg xml:id="lg2.3.336">
              <l> “ഉണ്ടോപുരുഷൻ പ്രകൃതിയെവേറിട്ടു്</l>
              <l> രണ്ടുമൊന്നത്രേ വിചാരിച്ചുകാൺകിലോ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നിങ്ങനെ ഒന്നു വ്യാഖ്യാനിച്ചിരിക്കുന്നു.
</p>
            <lg xml:id="lg2.3.337">
              <l> “പാണിഗ്രഹണമന്ത്രവുമോർക്കുകിൽ</l>
              <l> പ്രാണാവസാനകാലത്തും പിരിയുമോ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇതു മൂലത്തിൽ ഉള്ളതേ അല്ല.
</p>
            <p style="indent">രാമനോടുകൂടി പോവാൻ ഒരുമ്പെട്ട ലക്ഷ്മണനോടു സുമിത്ര
</p>
            <lg xml:id="lg2.3.338">
              <l> “അഗ്രജൻതന്നെപ്പരിചരിച്ചെപ്പൊഴു-</l>
              <l> മഗ്രേ നടന്നുകൊള്ളണം പിരിയാതെ</l>
              <l> രാമനേ നിത്യം ദശരഥനെന്നുള്ളി-</l>
              <l> ലാമോദമോടു നിരൂപിച്ചുകൊള്ളണം.</l>
              <l> എന്നെ ജനകാത്മജയെന്നുറച്ചു കൊൾ</l>
              <l> പിന്നെയയോദ്ധ്യയെന്നോർത്തീടടവിയെ</l>
              <l> മായാവിഹീനമീവണ്ണമുറപ്പിച്ചു</l>
              <l> പോയാലുമെങ്കിൽ സുഖമായ് വരിക തേ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു ഉപദേശിച്ചു. ഈ ഉപദേശം,
</p>
            <lg xml:id="lg2.3.339">
              <l> ‘രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകത്മജാം</l>
              <l> അയോദ്ധ്യാമടവീം വിദ്ധി ഗച്ഛ താത! യഥാസുഖം’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്ന വാല്മീകീയ പദ്യത്തിന്റെ വിവർത്തനമാണു്. മറ്റു ചില സ്ഥലങ്ങളിലും
കവിവാല്മീകിയെ അനുസന്ധാനം ചെയ്തിട്ടുണ്ടു്.
</p>
            <p style="indent">രാമാദികൾ പിതുരാജ്ഞവാങ്ങാനായി ചെന്നു്, കൈകേയിയോടു്,
</p>
            <lg xml:id="lg2.3.340">
              <l> “സൌമിത്രിയും ജനകാത്മജയും ഞാനും</l>
              <l> സൌമുഖ്യമാർന്നു പോവാമായ്പുറപ്പെട്ടു.</l>
              <l> ഖേദമകലക്കളഞ്ഞിനി ഞങ്ങളെ</l>
              <l> താതനാജ്ഞാപിക്ക വേണ്ടതുവൈകാതെ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു പറഞ്ഞമാത്രയിൽ, കൈകേയി സന്തോഷിച്ചു് മൂന്നുപേർക്കും ഓരോ
ചീരങ്ങൾ നൽകി. രാമലക്ഷ്മണന്മാർ അതു ഉടലിൽ ധരിച്ചു. എന്നാൽ ‘ലക്ഷ്മീഭഗവതിയാകിയ ജാനകി’
അതിനെ എങ്ങനെ ഉടുക്കേണ്ടു എന്നറിയാതെ, കൈയിൽ പിടിച്ചുകൊണ്ടു് സലജ്ജം
ഭർത്തൃമുഖാംബുജത്തെ ഗൂഢമായി നോക്കി. ഇംഗിതജ്ഞനായ രാഘവൻ ദേവിയുടെ ‘ദിവ്യാംബരോപരി’
അതിനെ ചുറ്റിക്കൊടുത്തു. കണ്ടുനിന്നവരെല്ലാം കരഞ്ഞുപോയി. വസിഷ്ഠൻ കൈകേയിയേ ഒട്ടുവളരെ
ഭർത്സിച്ചു.
</p>
            <lg xml:id="lg2.3.341">
              <l> “രാമൻ വനത്തിനുപോകണമെന്നല്ലോ</l>
              <l> താമസശീലേ! വരത്തേ വരിച്ചു നീ</l>
              <l> ജാനകീദേവിക്കു വൽക്കലം നൽകുവാൻ</l>
              <l> മാനസേ തോന്നിയതെന്തൊരു കാരണം?” </l>
            </lg>
            <!--end of "verse"-->
            <p style="noindent">രാമാദികൾ വനത്തിനു പുറപ്പെട്ടപ്പോൾ പുരവാസികളും സ്ത്രീബാലവൃദ്ധാവധി
അവരുടെകൂടി പുറപ്പെട്ടു.
</p>
            <lg xml:id="lg2.3.342">
              <l> “രാമനെ വേറിട്ടു ജീവിച്ചു ഞാനിനി</l>
              <l> ഭൂമിയിൽ വാഴ്കെന്നതില്ലെന്നു നിർണ്ണയം” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു പറഞ്ഞുകരഞ്ഞ ദശരഥനെ എടുത്തു് ഭൃത്യജനങ്ങൾ കൌസല്യയുടെ
ഗൃഹത്തിൽ ആക്കി.
</p>
            <p style="indent">“പൌരജനത്തിൻ പരിദേവനംകണ്ടു്” ശ്രീരാമദേവൻ ഇങ്ങനെ ചിന്തിച്ചു.
</p>
            <lg xml:id="lg2.3.343">
              <l> “സൂര്യനുദിച്ചാലയക്കയുമില്ലവർ</l>
              <l> കാര്യത്തിനും വരും വിഘ്നമെന്നാലിവർ</l>
              <l> ഖേദംകലർന്നു തളർന്നുങ്ങുന്നിതു</l>
              <l> ബോധമില്ലിപ്പോളിനിയുണരുമുമ്പേ പോകണം.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">അവരിൽനിന്നു തെറ്റി, രാഘവൻ ഗംഗാതീരം പ്രാപിച്ചു. ഗുഹൻ എന്ന
നിഷാദൻ,
</p>
            <lg xml:id="lg2.3.344">
              <l> “പക്വമനസ്സോടു ഭക്ത്യൈവ സത്വരം</l>
              <l> പക്വഫലമധുപുഷ്പാദികളെല്ലാം</l>
              <l> കാഴ്ചവെച്ചിട്ടു്” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ദണ്ഡനമസ്കാരം ചെയ്തു. രാമചന്ദ്രൻ ആ ഭക്തനെ
‘പെട്ടെന്നെടുത്തെഴുനേല്പിച്ചു് വക്ഷസി തുഷ്ട്യാ, ദൃഢമണച്ചു്, ആശ്ലേഷിച്ചു. ചിത്രകൂടപ്രവേശംവരെയുള്ള
കഥാഭാഗത്തിൽ കവി മൂലകൃതിയെ ഏറ്റക്കുറവുകൂടാതെ ഭംഗിയായി തർജമചെയ്തിരിക്കുന്നു.
</p>
            <p style="indent">എന്നാൽ ദശരഥന്റെ ചരമഗതിയേയും നാരീജന വിലാപത്തേയും
വർണ്ണിക്കുന്നിടത്തു് എഴുത്തച്ഛൻ ചില സ്വാതന്ത്ര്യങ്ങൾ കാണിച്ചിട്ടുണ്ടു്.
</p>
            <p style="indent">ഭരതൻ കേകയപുരത്തുനിന്നു തിരിച്ചുവന്നപ്പോൾ, അമ്മയെ തനിച്ചുകണ്ടിട്ടു്,
</p>
            <lg xml:id="lg2.3.345">
              <l> “താതനെവിടെ വസിക്കുന്നു മാതാവേ?” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു ചോദിക്കവേ,
</p>
            <lg xml:id="lg2.3.346">
              <l> “…കിം ദുഃഖേന തവാനഘ!</l>
              <l> യാ ഗതിർദ്ധർമ്മശീലാനാമശ്വമേധാദിയാജിനാം</l>
              <l> താം ഗതിം ഗതവാനദ്യപിതാ തേ പിതൃവത്സല!” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു ദേവി മറുപടിപറഞ്ഞു. ഇവിടെ ‘കിം ദേഃഖേന തവാ നഘ!’ എന്ന
ഭാഗത്തെ എഴുത്തച്ഛൻ തർജ്ജമചെയ്തിരിക്കുന്നതു്
</p>
            <lg xml:id="lg2.3.347">
              <l> ‘എന്മകനെന്തു ദുഃഖിപ്പാനവകാശം?</l>
              <l> നിന്മനോവാഞ്ഛിതമൊക്കെ വരുത്തി ഞാൻ’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നാണു്. ചപലയും രാജ്യലോഭിനിയുമായ കൈകേയി തന്റെ പുത്രനിലും
ആ ചാപല്യത്തെ ആരോപിച്ചതു സ്വാഭാവികമായിട്ടുണ്ടു്.
</p>
            <p style="indent">വസിഷ്ഠൻ ഭരതനു നൽകിയ ഉപദേശകത്തിന്റെ തർജ്ജമ വായിക്കുമ്പോൾ,
എഴുത്തച്ഛൻ ഭഗവദ്ഗീതകൂടി തർജ്ജമ ചെയ്തില്ലല്ലോ എന്നു ആർക്കും കുണ്ഠിതം തോന്നാതിരിക്കയില്ല.
<ref xml:id="xfn2.3.64" target="#fn2.3.64" type="noteAnchor">[64]</ref>
</p>
            <lg xml:id="lg2.3.348">
              <l> “പിതാ വാ തനയോ വാപി യദി മൃത്യുവശംഗതഃ</l>
              <l> മൂഢാസ്തമനുശോചന്തി സ്വാത്മതാഡനപൂർവകം” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നതിന്റെ ഭാഷാന്തരം എത്ര മനോഹരമായിരിക്കുന്നു എന്നു നോക്കുക.
</p>
            <lg xml:id="lg2.3.349">
              <l> “താതനെന്നാകിലും പുത്രനെന്നാകിലും</l>
              <l> പ്രേതരായാലതി മൂഢരായുള്ളവർ</l>
              <l> മാറത്തലച്ചു തൊഴിച്ചു മുറവിളി</l>
              <l> ച്ചേറത്തളർന്നു മോഹിച്ചു വീണീടുവോർ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">സകല ഗുരുജനങ്ങളും, ഉപദേശിച്ചു നോക്കീട്ടും, ഭരതൻ രാമനെ വിളിച്ചു
കൊണ്ടുവരാനായി വനത്തിലേക്കു തിരിച്ചു് ചിത്രകൂടം ചലം പ്രാപിച്ചു. താപസന്മാർ ഭരതനു രാമസദനം
ചൂണ്ടി കാണിച്ചു കൊടുത്തു. ആ ഘട്ടത്തെ മൂലഗ്രന്ഥകാരൻ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
</p>
            <lg xml:id="lg2.3.350">
              <l> “വിവിക്തം രാമസദനം ചാരുകാനനമണ്ഡിതം</l>
              <l> സഫലൈരാമ്രപനസൈഃ കദളീഷണ്ഡസംവൃതം</l>
              <l> ചമ്പകൈഃ കോവിദാരൈശ്ച പുന്നാഗൈർവിപുലൈസ്തദാ</l>
              <l> ഏവം ദർശിതമാലോക്യ മുനിഭിർഭരതോഽഗ്രതഃ</l>
              <l> ഹർഷാദ്യയൌ രഘുശ്രേഷ്ഠഭവനം മന്ത്രിണാ സഹ</l>
              <l> ദദർശ ദൂരാദതിഭാസുരം ശൂഭം</l>
              <l> രാമസ്യ ഗേഹം മുനിവൃന്ദസേവിതം</l>
              <l> വൃക്ഷാഗ്രസംലഗ്നസൂവല്ക്കലാജിനം</l>
              <l> രാമാഭിരാമം ഭരതഃ സഹാനുജഃ</l>
              <l> അഥ ഗത്വാശ്രമപദസമീപം ഭരതോ മുദാ</l>
              <l> സീതാരാമപദൈർയുക്തം പവിത്രമതിശോഭനം.</l>
              <l> സ തത്ര വജ്രാംകുശവാരിജാഞ്ചിത</l>
              <l> ധ്വജാദിചിഹ്നാനി പദാനി സർവതഃ</l>
              <l> ദദർശ രാമസ്യ ഭുവോ തി മംഗളാ-</l>
              <l> ന്യചേഷ്ടയൽ പാദരജസ്സു സാനുജഃ.</l>
              <l> അഹോ! സുധന്യോഹമമൂനി രാമ</l>
              <l> പാദാരവിന്ദാങ്കിതഭൂതലാനി</l>
              <l> പശ്യാമിയൽ പാദരജോ വിമൃഗ്യം</l>
              <l> ബ്രഹ്മാദിദേവൈഃ ശ്രുതിഭിശ്ച നിത്യം.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ പദ്യങ്ങളെ രാമാനുജാചാര്യർ എങ്ങനെ തർജ്ജമചെയ്തിരിക്കുന്നു എന്നു
നോക്കുക.
</p>
            <lg xml:id="lg2.3.351">
              <l> “തത്രൈവചെന്നനേരത്തുകാണായ്വന്നിതത്യത്ഭുതമായരാമചന്ദ്രാശ്രമം</l>
              <l> പുഷ്പഫലലദല പൂർണ്ണവല്ലീതരുശഷ്പരമണീയ കാനനമണ്ഡലേ.</l>
              <l> ആമ്രകദളീ ബകുളപനസങ്ങളാമ്രാതഖർജ്ജുരനാഗപുന്നാഗങ്ങൾ</l>
              <l> കേരപുഗങ്ങളും കോവിദാരങ്ങളുമേരണ്ഡചമ്പകാശോകതാലങ്ങളും</l>
              <l> മാലതീജാതിപ്രമുഖലതാവലീ ശാലികളായ തമാലസാലങ്ങളും</l>
              <l> ഭൃംഗാദിനാനാവിഹംഗനാദങ്ങളും തുംഗമാതംഗഭുജംഗപ്ലവംഗക-</l>
              <l> രംഗാദിനാനാമൃഗവ്രാതലീലയും ഭംഗ്യാസമാലോക്യ ദൂരേ ഭരതനും</l>
              <l> വൃക്ഷാഗ്രസംലഗ്നവല്ക്കലാലംകൃതം പുഷ്കരാക്ഷാശ്രമം ഭക്ത്യാവനങ്ങിനാൻ</l>
              <l> ഭാഗ്യവാനായ ഭരതനതുനേരം മാർഗ്ഗരജസിപതിഞ്ഞു കാണായ്വന്നു.</l>
              <l> സീതാരഘുനാഥപാദാരവിന്ദങ്ങൾ നൂതനമായതിശോഭനം പാവനം</l>
              <l> അങ്കശാബ്ജദ്ധ്വജവജ്രമത്സ്യാദികൊണ്ടങ്കിതം മംഗലമാനന്ദമഗ്നനായ്.</l>
              <l> വീണുരുണ്ടും പതിഞ്ഞും കരഞ്ഞും തദാരേണുതൻ മൌലിയിൽ കോരിയിട്ടീടിനാൻ.</l>
              <l> ധന്യോഹമിന്നഹോ ധന്യോഹമിന്നഹോ മൂന്നം മയാ കൃതം പുണ്യപൂരം പരം</l>
              <l> ശ്രീരാമപാദപത്മാഞ്ചിതം ഭൂതലമാരാലെനിക്കു കാണ്മാനവകാശവും</l>
              <l> വന്നിതില്ലോ മുഹുരിപ്പാദപാംസുക്കളന്വേഷണം ചെയ്തുഴലുന്നിതേറ്റവും</l>
              <l> വേധാവുമീശനും ദേവകദംബവും വേദങ്ങളും നാരദാദിമുനികളും” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇവിടെ ‘അചേഷ്ടയൽ’ എന്ന പദത്തെ കവി എങ്ങനെ
വികസിപ്പിച്ചിരിക്കുന്നുവെന്നു കാൺക.
</p>
            <lg xml:id="lg2.3.352">
              <l> “സ തത്ര ദൃഷ്ട്വാ രഘുനാഥമാസ്ഥിതം</l>
              <l> ദൂർവാദളശ്യാമളമായതേക്ഷണം</l>
              <l> ജടാകിരീടം നവവല്ക്കലാംബരം</l>
              <l> പ്രസന്നവക്ത്രം തരുണാരുണദ്യുതിം” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്ന പദ്യത്തേയും ഒട്ടൊന്നു പരത്തിയാണഉ് തർജ്ജമ ചെയ്തിരിക്കുന്നതു്.
</p>
            <lg xml:id="lg2.3.353">
              <l> “സുന്ദരം രാമചന്ദ്രം പരമാനന്ദമന്ദിര-</l>
              <l> മിന്ദ്രവേരജമിന്ദീവരലോചനം;</l>
              <l> ദൂർവാദളനിഭശ്യമാളം കോമളം</l>
              <l> പൂർവജം നീല നളിനദളേക്ഷണം</l>
              <l> രാമം ജടാമകുടം വല്ക്കലാംബരം</l>
              <l> സോമബിംബാഭപ്രസന്നവക്ത്രാംബുജം</l>
              <l> ഉദ്യത്തരുണാരുണായുത ശോഭിതം</l>
              <l> വിദ്യുത്സമാംഗിയാം ജാനകിയായൊരു</l>
              <l> വിദ്യയുമായി വിനോദിച്ചിരിക്കുന്നോരു</l>
              <l> വിദ്യോതമാനമാത്മാനമവ്യാകുലം</l>
              <l> വക്ഷസിശ്രീവത്സ ലക്ഷണമവ്യയം</l>
              <l> ലക്ഷ്മീനിവാസം ജഗന്മയമച്യുതം</l>
              <l> ലക്ഷ്മണസേവിതപാദപങ്കേരുഹം</l>
              <l> ലക്ഷണാലക്ഷ്യസ്വരൂപം പുരാതനം</l>
              <l> ദക്ഷാരിസേവിതം പക്ഷീന്ദ്രവാഹനം</l>
              <l> രക്ഷോവിനാശനം രക്ഷാവിചക്ഷണം</l>
              <l> ചക്ഷുഃശ്രവണ പ്രവരപല്യങ്കഗം</l>
              <l> കുക്ഷിസ്ഥിതാനേക പത്മജാണ്ഡം പരം</l>
              <l> കാരുണ്യപൂർണ്ണം ദശരഥനന്ദന-</l>
              <l> മാരണ്യവാസരസികം മനോഹരം” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഭരതൻ തന്റെ ജ്യേഷ്ഠനെ കണ്ടു. എന്നാൽ, നമ്മുടെ കവിയൊ
മഹാവിഷ്ണുവിനെയാണു് അവിടെ ദർശിച്ചതു്. അതനുസരിച്ചുതന്നെ വർണ്ണിക്കയും ചെയ്തിരിക്കുന്നു.
</p>
            <lg xml:id="lg2.3.354">
              <l> “തഥാഽഭിദുദ്രാവ രഘൂത്തമം ശുചാ</l>
              <l> ഹർഷാച്ച തൽപാദയുഗം തദാഗ്രഹീൽ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നേ മൂലത്തിലുള്ളു. എന്നാൽ,
</p>
            <lg xml:id="lg2.3.355">
              <l> “രാമനവനെയും ശത്രുഘ്നനെയു-</l>
              <l> മാമോദാലെടുത്തു നിവർത്തി” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്ന പദങ്ങളാൽ എഴുത്തച്ഛൻ, ശത്രുഘ്നൻകൂടി നമസ്കരിച്ചതായി
വ്യക്തമാക്കിയിരിക്കുന്നു.
</p>
            <lg xml:id="lg2.3.356">
              <l> “സത്സംഗമേറെയുള്ളോരു സൌമിത്രിയും</l>
              <l> തത്സമയേ ഭരതാംഘ്രികൾ കൂപ്പിനാൻ.</l>
              <l> ശത്രുഘ്നനുമതിഭക്തികലർന്നു സൌ-</l>
              <l> മിത്രിതൻ പാദാംബുജങ്ങൾ കൂപ്പീടിനാൻ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നുകൂടി സദാചാര തൽപരനായ മഹാകവി പ്രത്യേകം എടുത്തുപറയാൻ
മറന്നുപോയിട്ടില്ല.
</p>
            <lg xml:id="lg2.3.357">
              <l> “രാമഃ സ്വമാതരം വീക്ഷ്യ ദ്രുതമുത്ഥായ പദായോഃ</l>
              <l> വവന്ദേ സാശ്രു സാ പുത്രമാലിംഗ്യാതീവ ദുഃഖിതാ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്ന പദ്യത്തിന്റെ വിവർത്തനത്തെ എത്ര വാഴ്ത്തിയാലും മതിയാവുകയില്ല.
</p>
            <lg xml:id="lg2.3.358">
              <l> “രോദനം ചെയ്യുന്ന മാതാവിനെക്കണ്ടു</l>
              <l> പാദങ്ങളിൽ നമിച്ചാൻ രഘുനാഥനും</l>
              <l> എത്രയുമാർത്തി കൈക്കൊണ്ടു കൌസല്യയും</l>
              <l> പുത്രനു ബാഷ്പധാരാഭിഷേകം ചെയ്തു.</l>
              <l> ഗാഢമാശ്ലിഷ്യ ശിരസി മുകർന്നുട-</l>
              <l> നൂഢമോദം മൂലയും ചുരന്നൂ തദാ.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">പുത്രഗതമായ മാതൃസ്നേഹവാരിധിയുടെ ആഴം നമ്മുടെ കവി
കണ്ടിട്ടുണ്ടെന്നും ഈ വാക്യത്തിൽനിന്നു വ്യക്തമാകുന്നു.
</p>
            <p style="indent">ശ്രീരാമപാദുകവും വാങ്ങികൊണ്ടു് ഭരതൻ തിരിച്ചു പോകുന്നതുവരെയുള്ള
കഥാഭാഗമാണു് അയോദ്ധ്യാകാണ്ഡത്തിൽ അടങ്ങിയിരിക്കുന്നതു്.
</p>
            <p style="indent">രാമചന്ദ്രന്റെ മഹാരണ്യപ്രവേശത്തോടുകൂടി ആരണ്യകാണ്ഡം ആരംഭിക്കുന്നു.
‘ഝില്ലിഝംകാരനാദമണ്ഡിത സിംഹവ്യാഘ്രശല്യാദിമൃഗഗണനിഷേവിതമായ’ ഘോരകാനനത്തിൽ
ലക്ഷ്മണൻ മുന്നിലും മദ്ധ്യേ സീതയും എല്ലാർക്കും പുറകെയായ് ശ്രീരാമനും നടന്നു. ഇവിടെ,
</p>
            <lg xml:id="lg2.3.359">
              <l> അഗ്രേഗച്ഛാമ്യഹം പശ്ചാൽത്വമന്വേഹിധനുർദ്ധരഃ</l>
              <l> ആവയോർമധ്യഗാ സീതാ മായേവാത്മ പരാത്മനോഃ </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്ന മൂലശ്ലോകത്തെ,</p>
            <lg xml:id="lg2.3.360">
              <l> “മുന്നിൽനീ നടക്കേണം വഴിയേ വൈദേഹിയും</l>
              <l> പിന്നാലെ ഞാനും നടന്നീടുവൻഗതഭയം</l>
              <l> ജീവാത്മാ പരമാത്മാക്കൾക്കു മദ്ധ്യസ്ഥയാകും</l>
              <l> ദേവിയാം മഹാമായാശക്തിയെന്നതുപോലെ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു മാറ്റിയിരിക്കുന്നു. ഇതു് ഒരു വലിയ പ്രമാദമാണെന്നു ജല്പിക്കുന്നവർ
പലരുമുണ്ടു്. എന്നാൽ ഇതു എഴുത്തച്ഛൻ മനഃപൂർവമായി ചെയ്തിട്ടുള്ള മാറ്റമാണെന്നു തെളിയിക്കാൻ
പ്രയാസമില്ല. സുമിത്രയെക്കൊണ്ടു്,
</p>
            <lg xml:id="lg2.3.361">
              <l> അഗ്രജൻതന്നെപ്പരിചരിച്ചെപ്പൊഴു-</l>
              <l> മഗ്രേ നടന്നുകൊള്ളണം പിരിയാതെ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു് മുമ്പു് ലക്ഷ്മണനോടു പറയിച്ചിട്ടുള്ളതു നോക്കുക. മായേ
വാത്മപരാത്മനോഃ എന്ന ഉപമാനത്തിൽ ആത്മാ, മായാ, പരമാത്മാവു് ഇങ്ങിനെയാണല്ലൊ ക്രമം
കാണിച്ചിട്ടുള്ളതും. അതുകൊണ്ടു് ജീവാത്മസ്ഥാനീയനായ ലക്ഷ്മണൻ മുമ്പിലും, മായാദേവിയായ സീത
മദ്ധ്യത്തിലും രാമപരമാത്മാവു പുറകിലും നടന്നില്ലെങ്കിൽ ഉപമാനത്തിലെ ക്രമം തെറ്റിപ്പോകുന്നതിനാൽ
ഈ മാറ്റം വരുത്തിയതായും ഒരു അഭിപ്രായമുണ്ടു്. അങ്ങനെയാണെങ്കിൽ ആ രീതിയിൽതന്നെ
അർത്ഥവ്യത്യാസം വരുത്താതെ തർജ്ജമചെയ്വാൻ എഴുത്തച്ഛനു സാധിക്കുമായിരുന്നില്ലേ? ഇവിടെ
‘ഗതഭയം’ എന്ന പദം ഒരു ഊഹത്തിനു വഴിനല്കുന്നു. വനത്തിൽ മായാവികളും ദുഷ്ടന്മാരുമായ
രാക്ഷസന്മാരുടെ ശല്യം ഉണ്ടായേക്കാൻ എളുപ്പമാണു്. മുമ്പിൽവന്നെതിർത്താൽ ലക്ഷ്മണൻ
പോരാടിക്കൊള്ളും. പിന്തുണയ്ക്കു രാമചന്ദ്രനുമുണ്ടല്ലോ. പുറകിൽനിന്നുള്ള ആക്രമണമാണു് വളരെ
ഭയപ്പെടാനുള്ളതു്. അതുകൊണ്ടു ലക്ഷ്മണൻ മുമ്പിലും സീത മദ്ധ്യത്തിലും ആയി നടന്നാൽ രാമചന്ദ്രനു
ഭയംകൂടാതെ പോവാൻ സാധിക്കും എന്നു സാരം.
</p>
            <lg xml:id="lg2.3.362">
              <l> “അഗ്രതോ ഗച്ഛ സൌമിത്രേ സീതാ ത്വാ മനുയാസ്യതു</l>
              <l> പൃഷ്ഠതോഽഹം ഗമിഷ്യാമി സീതാം ത്വാം പരിപാലയൻ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നിങ്ങനെ ഈ അർത്ഥത്തെതന്നെ കുറിക്കുന്നതായി ഒരു പ്രസിദ്ധപദ്യം
ഉണ്ടെന്നു് മിസ്റ്റർ ശങ്കരമേനോൻ പറയുന്നു.
</p>
            <p style="indent">വിരാധനുമായി എതിരിട്ടതിനെ വർണ്ണിക്കുന്നിടത്തു് ‘അട്ടഹാസം തതഃ കൃത്വാ
ഭീഷയന്നിദമബ്രവീൽ’ എന്ന മൂലഗ്രന്ഥത്തിൽ പറഞ്ഞിട്ടുള്ളതിനെ,
</p>
            <lg xml:id="lg2.3.363">
              <l> “നിഷ്ഠരതരമവനെട്ടാശ പൊട്ടുംവണ്ണ-</l>
              <l> മട്ടഹാസം ചെയ്തിടിവെട്ടിടും നാദം പോലെ</l>
              <l> ദൃഷ്ടിയിൽനിന്നു കനൽക്കട്ടകൾ വീഴുംവണ്ണം</l>
              <l> പുഷ്ടകോപേന ലോകംഞെട്ടുമാറുരചെയ്താൻ.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നാണു് വിവർത്തനം ചെയ്തിരിക്കുന്നതു്. എത്ര മനോഹരമായ
വാങ്മയചിത്രം!
</p>
            <lg xml:id="lg2.3.364">
              <l> “കോ വാ ദയാലുഃ സ്മൃതകാമധേനു</l>
              <l> മന്യോജഗത്യാം രഘു നായകാദഹോ!</l>
              <l> സ്മൃതോ മയാ നിത്യമനന്യഭാജാ</l>
              <l> ജ്ഞത്വാ സ്മൃതിം മേ സ്വയമാഗതോയഃ”</l>
            </lg>
            <lg xml:id="lg2.3.365">
              <l> “പശ്യത്വിദാനിം ദേവേശോ രാമോ ദശരഥിഃ പ്രഭുഃ</l>
              <l> ദഗ്ദ്ധ്വാ സ്വദേഹം ഗച്ഛാമി ബ്രാഹ്മലോകമകല്മഷഃ</l>
              <l> അയോധ്യാധിപതിർമേസ്തു ഹൃദയേ രാഘവസ്സദാ</l>
              <l> യദ്വാമാംകേ സ്ഥിതാ സീതാ മേഘസ്യേവ തടില്ലതാ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്ന പദ്യങ്ങളെ,
</p>
            <lg xml:id="lg2.3.366">
              <l> “ശ്രീരാമരാമ! രാമ! ഞാനൊരു വിദ്യാധരൻ</l>
              <l> കാരുണ്യമൂർത്തേ കമലാപതേ ധരാപതേ!</l>
              <l> ദുർവാസാവായ മുനിതന്നുടെ ശാപത്തിനാൽ</l>
              <l> ഗർവിതനായൊരു രാത്രിഞ്ചരനായേനല്ലോ</l>
              <l> നിന്തിരുവടിയുടെ മഹാത്മ്യംകൊണ്ടു ശാപ-</l>
              <l> ബന്ധവുംതീർന്നു മോക്ഷം പ്രാപിച്ചതിന്നു നാഥ!</l>
              <l> സന്തതമിനിച്ചരണാംബുജയുഗം തവ</l>
              <l> ചിന്തിക്കായ്വരേണമേ മാനസത്തിനുഭക്ത്യാ</l>
              <l> വാണികൾകൊണ്ടു നാമകീർത്തനം ചെയ്യാകണം</l>
              <l> പാണികൾകൊണ്ടു ചരണാർച്ചനം ചെയ്യാകണം</l>
              <l> ശ്രോതങ്ങൾകൊണ്ടു കഥാശ്രവണം ചെയ്യാകണം</l>
              <l> നേത്രങ്ങൾകൊണ്ടു രാമലിംഗങ്ങൾ കാണാകണം</l>
              <l> ഉത്തമാംഗേന നമസ്കരിക്കായ്വന്നീടണം</l>
              <l> ഉത്തമഭക്തന്മാർക്കു ഭൃത്യനായ്വരേണം ഞാൻ.</l>
              <l> നമസ്തേ! ഭഗവതേ ജ്ഞാനമൂർത്തയേ നമോ</l>
              <l> നമസ്തേ! രാമായാത്മാരാമായ നമോ നമഃ</l>
              <l> നമസ്തേ രാമായ സീതഭിരാമായ നിത്യം</l>
              <l> നമസ്തേ രാമായ ലോകാഭിരാമായ നമഃ</l>
              <l> ദേവലോകത്തിനു പോവാനനുഗ്രഹിക്കേണം</l>
              <l> ദേവദേവേശ പുനരൊന്നപേക്ഷിച്ചീടുന്നേൻ</l>
              <l> നിന്മഹാ മായാദേവിയെന്നെ മോഹിപ്പിച്ചിടാ-</l>
              <l> യ്ക്കംബുജവിലോചന! സന്തതം നമസ്കാരം.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്ന ഭാഗത്തോടു സാദൃശ്യപ്പെടുത്തി നോക്കേണ്ടതാണു്. ഇതു
തർജ്ജമയാണെന്നു ആരെങ്കിലും പറയുമോ? പാഷണ്ഡന്മാർക്കുകൂടി ഈ വരികൾ വായിക്കുമ്പോൾ ഭക്തി
ജനിക്കാതിരിക്കുമോ എന്നു സംശയമാണു്. ഇവിടെയും വിരാധസ്തുതിയല്ല നാം കാണുന്നതു്.
പരമഭക്തനായ കവിയുടെസ്തുതിയാണു്. ഭക്തന്മാരുടെ ദാസ്യംകൊണ്ടു് അദ്ദേഹം പരമസംതൃപ്തി
അടയുന്നതായി ഇവിടെ വ്യക്തമായിരിക്കുന്നു. സീതാദേവി സദാ ഹൃദയത്തിൽ ഇരിക്കേണമേ എന്നാണു്
മൂലത്തിൽ പറഞ്ഞിരിക്കുന്നതു്. വിരക്തനായ നമ്മുടെ കവിയാകട്ടെ,
</p>
            <p style="indent">‘നിന്മഹാമായാദേവി എന്നെ മോഹിപ്പിച്ചീടരുതേ’ എന്നത്രേ പ്രാർത്ഥിക്കുന്നതു്.
</p>
            <p style="indent">ശരഭംഗാശ്രമ പ്രാപ്തിമുതൽക്കു സുതീക്ഷ്ണാശ്രമപ്രവേശനം വരെയുള്ള ഭാഗം
ഏറെക്കുറെ ശരിതർജ്ജമയാണു്. സുതീക്ഷ്ണസ്തോത്രം വളരെ ഹൃദയംഗമമായിരിക്കുന്നു.
</p>
            <p style="indent">വേദാന്തപരമായ അഗസ്ത്യസ്തുതിയെ ഇതിൽപരം ഭഗിയായി മറ്റാർക്കും
ഭാഷാന്തരം ചെയ്വാൻ സാധിക്കയില്ല. ഒരു ഭാഗം മാത്രം ഉദ്ധരിച്ചുകൊള്ളട്ടെ.
</p>
          </div>
          <!--end of "subsection 3.18.10/II.3.0"-->
          <div type="subsection" xml:id="sec3.18.11" n="3.18.11">
            <head type="subsechead">മൂലം:</head>
            <lg xml:id="lg2.3.367">
              <l> “സാധവഃ സമചിത്താ യേ നിസ്പൃഹാ വിഗതൈഷിണഃ</l>
              <l> ദാന്താഃ പ്രശാന്താസ്ത്വദ് ഭക്താ നിവൃത്താഖിലകാമനാഃ</l>
              <l> ഇഷ്ടപ്രാപ്തിവിപത്ത്യാശ്ച സമാഃ സംഗവിവർജ്ജിതാഃ</l>
              <l> സന്യസ്താഖിലകർമ്മാണഃ സർവദാ ബ്രഹ്മതൽപരാഃ</l>
              <l> യമാദിഗുണസമ്പന്നാഃ സന്തുഷ്ടാ യേനകേനചിൽ</l>
              <l> സത്സംഗമോ ഭാവേത്തർഹി ത്വൽകഥാശ്രവണേ രതിഃ</l>
              <l> സമുദേതി തതോ ഭക്തിസ്ത്വയാ രാമ സനാതനേ</l>
              <l> ത്വദ ഭക്താവുപപന്നായാം വിജ്ഞാനം പിപുലം സ്ഫുടം.</l>
              <l> ഉദേതി മുക്തിമാർഗ്ഗോയമാദ്യശ്ചതുരസേവിതഃ</l>
              <l> തസ്മാദ്രാഘവ സദ്ഭക്തിസ്ത്വയി മേ പ്രേമലക്ഷണാ.</l>
              <l> സദാഭൂയാദ്ധരേ സംഗസ്ത്വദ് ഭക്തേഷുവിശേഷതഃ” </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 3.18.11/II.3.0"-->
          <div type="subsection" xml:id="sec3.18.12" n="3.18.12">
            <head type="subsechead">ഭാഷ:</head>
            <lg xml:id="lg2.3.368">
              <l> “സാധുക്കളാകുന്നതു സമചിത്തന്മാരല്ലോ</l>
              <l> ബോധിപ്പിച്ചീടുമാത്മജ്ഞാനവും ഭക്തന്മാർക്കായ്</l>
              <l> നിസ്പൃഹന്മാരായ് വിഗതൈഷണന്മാരായ് സദാ</l>
              <l> ത്വത്ഭക്തന്മാരായ് നിവൃത്താഖിലകാമന്മാരായ്</l>
              <l> ഇഷ്ടാനിഷ്ടപ്രാപ്തികൾ രണ്ടിലും സമന്മാരായ്</l>
              <l> നഷ്ടസംഗന്മാരുമായ് സന്യസ്തകർമ്മാക്കളായ്</l>
              <l> ഇഷ്ടമാനസന്മാരായ് ബ്രഹ്മതൽപരന്മാരായ്</l>
              <l> ശിഷ്ടാചാരൈകപരായണന്മാരായി നിത്യം</l>
              <l> യോഗാർത്ഥം യമനിയമാദിസമ്പന്നന്മാരാ-</l>
              <l> യേകാന്തേ ശമദമസാധനയുക്തന്മാരായ്,</l>
              <l> സാധുക്കളവരോടു സംഗതിയുണ്ടാകുമ്പോൾ</l>
              <l> ചേതസി ഭവൽക്കഥാശ്രവണേ രതിയുണ്ടാം</l>
              <l> ത്വൽക്കഥാശ്രവണേന ഭക്തിയും വർദ്ധിച്ചീടും</l>
              <l> ഭക്തിവർദ്ഥിച്ചീടുമ്പോൾ വിജ്ഞാനമുണ്ടായ്വരും.</l>
              <l> വിജ്ഞാനജ്ഞാനാദികൊണ്ടു മോക്ഷവും വരും.</l>
              <l> ആകയാൽ ത്വൽഭക്തിയും നിങ്കലേ പ്രേമവായ്പും</l>
              <l> രാഘവ സദാ ഭവിക്കേണമേ ദയാനിധേ!</l>
              <l> ത്വൽപദാംബുജങ്ങളിലും ത്വൽഭക്തന്മാരിലുമെ-</l>
              <l> ന്നുൾപ്പൂവിൽ ഭക്തിപുനരെപ്പൊഴുമുണ്ടാകണം.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">അഗസ്ത്യോപദേശത്തിലെന്നപോലെ ലക്ഷ്മണോപദേശത്തിലും കവി മാറ്റം
ഒന്നും ചെയ്തിട്ടില്ല. അടുത്ത സുന്ദരഘട്ടം ശൂർപ്പണഖയുടെ പുറപ്പാടാണു്.
</p>
            <p style="indent">രാമന്റെ വാക്കുകേട്ടു് ലക്ഷ്മണന്റെ അടുക്കൽ ചെന്നിട്ടു് ഭഗ്നാശയായി വീണ്ടും
വന്ന ശൂർപ്പണഖ,
</p>
            <lg xml:id="lg2.3.369">
              <l> “ക്രോധദ്രാമ! കിമർത്ഥം മാം ഭ്രാമയസ്യനവസ്ഥിതാം</l>
              <l> ഇദാനീമേവ താം സീതാം ഭക്ഷയാമി തവാഗ്രതഃ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു പറഞ്ഞതായിട്ടാണു് മൂലം. എന്നാൽ എഴുത്തച്ഛനാകട്ടെ,
</p>
            <lg xml:id="lg2.3.370">
              <l> “പിന്നെയും രഘുകുലനായകനോടുചൊന്നാ</l>
              <l> ളെന്നെനീ പരഗ്രഹിച്ചീടുക നല്ലൂനിന-</l>
              <l> ക്കൊന്നുകൊണ്ടുമേയൊരു സങ്കടമുണ്ടായ്വരാ</l>
              <l> മന്നവ! ഗിരിവരഗ്രാമദേശങ്ങൾ തോറു-</l>
              <l> മെന്നോടുകൂടെ നടന്നോരോരോഭോഗമെല്ലാ-</l>
              <l> മന്യോന്യംചേർന്നു ഭുജിക്കായ് വരുമനാരതം.</l>
              <l> ഇത്തരമവളുരചെയ്തതു കേട്ടനേരം.</l>
              <l> മുത്തരമരുൾചെയ്തു രാഘവൻ തിരുവടി.</l>
              <l> ഒരുത്തനായാലവനരികേ ശുശ്രൂഷിപ്പാ-</l>
              <l> നൊരുത്തിവേണമതിനിവളുണ്ടിനിക്കിപ്പോൾ.</l>
              <l> ഒരുത്തിവേണമവനതിനാരെന്നു തിര-</l>
              <l> ഞ്ഞിരിക്കും നേരമിപ്പോൾ നിന്നെയും കണ്ടുകിട്ടി.</l>
              <l> വരുത്തും ദൈവമൊന്നു കൊതിച്ചാലിനിനിന്നെ-</l>
              <l> വരിച്ചുകൊള്ളുമവനില്ല സംശയമേതും.</l>
              <l> തെരിക്കെന്നിനിക്കാലം കളഞ്ഞിടാതെചെന്നാൽ</l>
              <l> കരത്തെഗ്രഹിച്ചീടും കടുക്കെന്നവനെടോ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നുകൂടി പറഞ്ഞിരിക്കുന്നു. ഈ ഭാഗം കവിയുടെ സ്വന്തം
മനോധർമ്മമാണെന്നു പരയേണ്ടതില്ലല്ലോ. എഴുത്തച്ഛന്റെ ഫലിതത്തിനുള്ള വിശിഷ്ടസ്വഭാവം ഈ
വരികളിൽനിന്നു ഗ്രഹിക്കാം. കവിത്വപ്രകടനത്തിനു് അവസരംകിട്ടിയാൽ അദ്ദേഹം അതിനെ
വ്യർത്ഥമാക്കുകയില്ല. നോക്കുക.
</p>
            <lg xml:id="lg2.3.371">
              <l> “ഇദാനീമേവ താം സീതാം ഭക്ഷയാമി തവാഗ്രതഃ</l>
              <l> ഇത്യുക്ത്വാ വികടാകാരാ ജാനകിമനുധാവതീ.</l>
              <l> തതോ രാമാജ്ഞയാ ഖഡ്ഗമാദാ യ പരിഗൃഹ്യ താം</l>
              <l> ചിച്ഛേദ നാസാം കർണ്ണൌ ച ലക്ഷ്മണോഽലഘുവിക്രമഃ.</l>
              <l> തതോ ഘോരദ്ധ്വനിം കൃത്വാ രുധിരാക്തവപുർദ്രുതം</l>
              <l> ക്രന്ദമാനാ പപാതാഗ്രേ ഖരസ്യ പരുഷാക്ഷരം” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നതിനെ നമ്മുടെ പരമഗുരു ഇങ്ങനെയാണു് തർജ്ജമ ചെയ്തിരിക്കുന്നതു്.
</p>
            <lg xml:id="lg2.3.372">
              <l> “കാമവുമാശാഭംഗംകൊണ്ടു കോപവുമതി-</l>
              <l> പ്രേമവുമാലസ്യവും പൂണ്ടു രാക്ഷസിയപ്പോൾ,</l>
              <l> മായാരൂപവും വേർപെട്ടഞ്ജനശൈലംപോലെ</l>
              <l> കായാകാരവും ഘോരദംഷ്ട്രവുംകൈക്കൊണ്ടുറ്റം,</l>
              <l> കമ്പമുൾക്കൊണ്ടു സീതാദേവിയോടടുത്തപ്പോൾ</l>
              <l> സംഭ്രമത്തോടെ രാമൻ തടുത്തുനിർത്തും നേരം</l>
              <l> ബാലകൻകണ്ടു ശീഘ്രം കുതിച്ചു ചാടിച്ചെന്നു</l>
              <l> വാളുറയൂരിക്കാതും മുലയും മൂക്കുമെല്ലാം</l>
              <l> ഛേദിച്ചനേരമവളലിറിമുറയിട്ട</l>
              <l> നാദത്തെക്കൊണ്ടു ലോകം മാറ്റൊലികൊണ്ടു.</l>
              <l> നീലപവർതത്തിന്റെ മുകളിൽനിന്നുചാടി</l>
              <l> നാലഞ്ചുവഴിവരുമരുവിയാറുപോലെ</l>
              <l> ചോരയുമൊലിപ്പിച്ചു കാളരാത്രിയെപ്പോലെ</l>
              <l> ഘോരയാം നിശാചരി വേഗത്തിൽ നടകൊണ്ടു.</l>
              <l> രാവണൻതന്റെ വരവുണ്ടിനിയിപ്പോളെന്നു</l>
              <l> ദേവദേവനുമരുൾചെയ്തിരുന്നരുളിനാൻ.</l>
              <l> രാക്ഷസപ്രവരനായീടിന ഖരൻ മുമ്പിൽ</l>
              <l> പക്ഷമറ്റവനിയിൽ പർവതംവീണപോലെ</l>
              <l> രോദനംചെയ്തുമുമ്പിൽ പതനംചെയ്തു…” </l>
            </lg>
            <!--end of "verse"-->
            <p style="noindent">മൂലഗ്രന്ഥത്തിലെ ശുഷ്കപദ്യങ്ങൾ എഴുത്തച്ഛന്റെ
ഐന്ദ്രജാലികപ്രയോഗത്താൽ അതിശയചമൽക്കാരിയായ ഒരു മനോഹരചിത്രമായിച്ചമഞ്ഞിരിക്കുന്നു.
രാമന്റെ ആജ്ഞാനുസാരം ലക്ഷ്മണൻ ശൂർപ്പണഖയുടെ മൂക്കും കാതും അറുത്തതായിട്ടാണല്ലോ മൂലം.
എന്നാൽ എഴുത്തച്ഛൻ അതു ഭംഗിയായില്ലെന്നു കണ്ടിട്ടു്, അവിടം അല്പം മാറ്റിയിരിക്കുന്നു. സീതാദേവിയെ
രാക്ഷസി ഭക്ഷിക്കാൻ ഒരുമ്പെടുന്നതു കണ്ടു് ഭക്താഗ്രണീയായ ലക്ഷ്മണൻ താനേ അങ്ങനെ ചെയ്തതായി
വർണ്ണിച്ചതു ഉചിതമായിട്ടുണ്ടു്.
</p>
            <p style="indent">ചതുർദ്ദശാശരാധിപന്മാരുമായുള്ള യുദ്ധത്തിന്റെ വർണ്ണന
മൂലത്തിലുള്ളതുപോലെയല്ല. ശൂർപ്പണഖയോടുകൂടിപ്പോയ അവരെ രാമചന്ദ്രൻ ഹനിച്ചതിനാൽ, അവൾ
ബാഷ്പവും തൂകിക്കൊണ്ടു് തിരിച്ചുവന്നപ്പോൾ ഖരാദികൾ,
</p>
            <lg xml:id="lg2.3.373">
              <l> “എങ്ങുപോയ്ക്കളഞ്ഞിതു നിന്നോടുകൂടിപ്പറ-</l>
              <l> ഞ്ഞിങ്ങുനിന്നയച്ചവർ പതിന്നാൽവരും ചെൽനീ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു ചോദിക്കവേ, ആ ദുഷ്ട പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു.
</p>
            <lg xml:id="lg2.3.374">
              <l> “അങ്ങുചെന്നേറ്റനേരം രാമസായകങ്ങൾകൊ-</l>
              <l> ണ്ടിങ്ങിനി വരാതവണ്ണം പോയാർ തെക്കോട്ടവർ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഖരദൂഷണ ത്രിശിരാക്കളുമായുള്ള യുദ്ധത്തിന്റെ അതിദീർഘമായ
വർണ്ണനയും സ്വതന്ത്രമാണു്. യുദ്ധവർണ്ണനയിൽ എഴുത്തച്ഛനുള്ള പാടവം അദ്വിതീയമാകുന്നു. മൂലകവി
നാലു പദ്യങ്ങളിൽ സംഗ്രഹിച്ചിട്ടുള്ളതിനെയാണു് എഴുത്തച്ഛൻ നൂറിൽപരം പാദങ്ങൾ കൊണ്ടു്
വർണ്ണിച്ചിരിക്കുന്നതു്.
</p>
            <p style="indent">യുദ്ധത്തിൽമരിച്ച പതിന്നാലായിരം രാക്ഷസന്മാരും ദിവ്യവിഗ്രഹങ്ങൾ
കൈക്കൊണ്ടു് രാമചന്ദ്രനെ സ്തുതിക്കുന്നതും മറ്റും എന്റെ കൈവശമുള്ള മൂലഗ്രന്ഥത്തിൽ കാണുന്നതേ ഇല്ല.
“രാവണഭഗിനിയും രോദനംചെയ്തു പിന്നെ, രാവണനോടു പറഞ്ഞീടുവാൻനടകൊണ്ടാൾ” എന്നു
മുതൽക്കുള്ള ഭാഗമേ മൂലത്തിലുള്ളു.
</p>
            <p style="indent">മാരീചനിഗ്രഹണകഥ മൂലത്തെ അനുസരിച്ചുതന്നെ ഭാഷാന്തരം
ചെയ്യപ്പെട്ടിരിക്കുന്നു. എന്നാൽ രാവണനോടു സീത പറഞ്ഞ വാക്കുകളെ കവി നേരേ തർജ്ജമചെയ്യാതെ
കല്പിതമായ ചില അംശങ്ങൾകൂടി കൂട്ടിയിരിക്കുന്നു.
</p>
            <p style="indent">‘തൊട്ടുകൂടുമോ ഹരിപത്നിയേശ്ശശത്തിനു്’ എന്ന വാക്യം കവിയുടേതാണു്.
അതുപോലെതന്നെ രാവണനും ജടായുവും തമ്മിലുള്ള സമരത്തിന്റെ വർണ്ണനയിലും സരസമായ
അംശങ്ങളൊക്കെ എഴുത്തച്ഛന്റെ സ്വന്തമാകുന്നു.
</p>
            <lg xml:id="lg2.3.375">
              <l> “അബ്ധിയും പത്രാനിലക്ഷുബ്ധമായ് ചമയുന്നി-</l>
              <l> തദ്രികളിളകുന്നു വിദ്രുതമതുനേരം” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നിങ്ങനെ ഒരു പശ്ചാദ്ഭൂമി ഒരുക്കിയതിന്റെ ശേഷമേ അദ്ദേഹം ആ
ഭയങ്കരയുദ്ധത്തിന്റെ ചിത്രം ഉല്ലേഖനം ചെയ്തിട്ടുള്ളു.
</p>
            <lg xml:id="lg2.3.376">
              <l> “കാൽനഖങ്ങളെക്കൊണ്ടു ചാപങ്ങൾ പൊടിപെടു-</l>
              <l> ത്താനനങ്ങളും കീറിമുറിഞ്ഞു വശംകെട്ടു.</l>
              <l> തീക്ഷണതുണ്ഡാഗ്രം കൊണ്ടുകുത്തി,ത്തകർത്തിതു</l>
              <l> കാൽക്ഷണംകൊണ്ടു കൊന്നുവീഴ്ത്തിനാനശ്വങ്ങളെ.</l>
              <l> രൂക്ഷതപെരുകിയ പക്ഷപാതങ്ങളേറ്റു</l>
              <l> രാക്ഷസപ്രവരനും ചഞ്ചലമുണ്ടായ്വന്നു.</l>
              <l> യാത്രയും മുടങ്ങി മൽകീർത്തിയുമൊടുങ്ങീതെ-</l>
              <l> ന്നാർത്തിപൂണ്ടുഴന്നോരു രാത്രിചാരീന്ദ്രരപ്പോൾ” <hi style="snum">ഇത്യാദി</hi> </l>
            </lg>
            <!--end of "verse"-->
            <p style="noindent">വർണ്ണനയിൽ അധികപക്ഷവും മൂലത്തിലുള്ളതേയല്ല.
</p>
            <p style="indent">സീതയെക്കാണാഞ്ഞു രാമചന്ദ്രൻ ദുഃഖിക്കുന്ന ഘട്ടത്തെ മൂലകാരനും
എഴുത്തച്ഛനും വർണ്ണിച്ചിട്ടുള്ളതു താരതമ്യപ്പെടുത്തിനോക്കിയാൽ, ഭാഷാന്തരം കർത്താവിന്റെ
കവിതാപാടവം സവിശേഷം വെളിപ്പെടും.
</p>
          </div>
          <!--end of "subsection 3.18.12/II.3.0"-->
          <div type="subsection" xml:id="sec3.18.13" n="3.18.13">
            <head type="subsechead">മൂലം:</head>
            <lg xml:id="lg2.3.377">
              <l> “ഹാ പ്രിയേ ക്വ ഗതാസി ത്വം? നാസി പൂർവവദാശ്രമേ</l>
              <l> അഥവാ മദ്വിമോഹാർത്ഥം ലീലയാ ക്വ വിലീയസേ?</l>
              <l> വനദേവ്യഃ കുതഃ സീതാ? ബ്രൂവന്തു മമ വല്ലഭാം</l>
              <l> മൃഗാശ്ച പക്ഷിണോ വൃക്ഷാഃ കഥയന്തു മമ പ്രിയാം.” </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 3.18.13/II.3.0"-->
          <div type="subsection" xml:id="sec3.18.14" n="3.18.14">
            <head type="subsechead">ഭാഷ:</head>
            <lg xml:id="lg2.3.378">
              <l> ഹാ ഹാ! വല്ലഭേ സീതേ! ഹാ ഹാ മൈഥിലീ നാഥേ!</l>
              <l> ഹാ ഹാ ജാനകീദേവീ ഹാ ഹാ മൽപ്രാണേശ്വരി!</l>
              <l> എന്നെ മോഹിപ്പിപ്പാനായ് മറഞ്ഞങ്ങിരിക്കയോ?</l>
              <l> ധന്യേ നീ വേളിച്ചത്തുവന്നീടുമടിയാതെ.</l>
              <l> ഇത്തരം പറകയും കാനനംതോറും നട-</l>
              <l> ന്നത്തൽപൂണ്ടന്വേഷിച്ചു കാണാഞ്ഞു വിവശനായ്,</l>
              <l> വനദേവതമാരെ! നിങ്ങളുമുണ്ടോകണ്ടു?</l>
              <l> വനജേക്ഷണയായ സീതയെ സത്യം ചൊൽവിൻ.</l>
              <l> മൃഗസഞ്ചയങ്ങളെ! നിങ്ങളുമുണ്ടോകണ്ടു</l>
              <l> മൃഗലോചനയായ ജനകപുത്രിതന്നെ?</l>
              <l> പക്ഷിസഞ്ചയങ്ങളെ! നിങ്ങളുമുണ്ടോ കണ്ടു</l>
              <l> പക്ഷ്മളാക്ഷിയെ മമ? ചൊല്ലുവിൻ പരമാർത്ഥം.</l>
              <l> വൃക്ഷവൃന്ദമേ! പറഞ്ഞീടുവിൻ പരമാർത്ഥം</l>
              <l> പുഷ്കരാക്ഷിയെ നിങ്ങളെങ്ങാനുമുണ്ടോകണ്ടു?” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ ഭാഗത്തെ തൊണ്ടയിടറാതെ വായിക്കാൻ ആർക്കും സാധിക്കുമെന്നു
തോന്നുന്നില്ല. ജടായുസ്തുതി, കബന്ധഗതി ഇവയുടെ ഭാഷാന്തരം അതിശയേന ചമൽകൃതമായിട്ടുണ്ടു്.
ശബര്യാശ്രമം പ്രാപിച്ചു് ആ തപസ്വിനിയുടെ സപര്യ ഏൾക്കുന്ന ഘട്ടംവരെയാണു് ആരണ്യകാണ്ഡത്തിൽ
വിവരിച്ചിരിക്കുന്നതു്.
</p>
            <p style="indent">കിഷ്കിന്ധാകാണ്ഡത്തിൽ സുഗ്രീവസഖ്യവും മറ്റും കവി അധികം പ്രപഞ്ചിച്ചിട്ടില്ല.
എന്നാൽ അവിടെയും ചില സരസഘട്ടങ്ങൾ ഉണ്ടു്. സുഗ്രീവൻ സീതാദേവിയുടെ ആഭരണങ്ങളെ
ഭഗവാനെ കാണിച്ചപ്പോഴത്തെ അവസ്ഥയെ മൂലകവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
</p>
            <lg xml:id="lg2.3.379">
              <l> “വിമുച്യ രാമസ്താദ്ദൃഷ്ട്വാ ഹാ സീതേതി മുഹുർമ്മുഹുഃ</l>
              <l> ഹൃദി നിക്ഷിപ്യ തത്സർവം രുരോദ പ്രാകൃതോ യഥാ.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">അതിന്റെ വിവർത്തനം ഇങ്ങനെയാണു്:</p>
            <lg xml:id="lg2.3.380">
              <l> “അർണ്ണോജനേത്രനെടുത്തു നോക്കുന്നേരം</l>
              <l> കണ്ണുനീർതന്നേ കുശലം വിചാരിച്ചു.</l>
              <l> എന്നെക്കണക്കെ പിരിഞ്ഞിതോ നിങ്ങളും</l>
              <l> തന്വംഗിയാകിയ വൈദേഹിയോടയ്യോ?</l>
              <l> സീതേ! ജനകാത്മജേ! മമ വല്ലഭേ!</l>
              <l> നാഥേ! നളിനദലായതലോചനേ!</l>
              <l> രോദനംചെയ്തു വിഭൂഷണസഞ്ചയ-</l>
              <l> മാധിപൂർവം തിരുമാറിലമുഴ്ത്തിയും</l>
              <l> പ്രാകൃതന്മാരാം പുരുഷന്മാരെപ്പോലെ</l>
              <l> ലോകൈകനാഥൻ കരഞ്ഞുതുടങ്ങിനാൻ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">സുഗ്രീവനും ബാലിയും തമ്മിലുണ്ടായ യുദ്ധത്തെ മൂലകാരൻ,
</p>
            <lg xml:id="lg2.3.381">
              <l> “മുഷ്ടിഭ്യാം താഡയാമാസ ബാലിനം സോ പിതം തഥാ?</l>
              <l> അഹൻ ബാലീ ച സുഗ്രീവം സുഗ്രീവോ ബാലിനം തഥാ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്ന ശുഷ്ക്കപദ്യത്തിൽ സംഗ്രഹിച്ചിരിക്കുന്നതിനെ എഴുത്തച്ഛൻ ഇങ്ങനെ
വിവരിച്ചിരിക്കുന്നു.
</p>
            <lg xml:id="lg2.3.382">
              <l> “മുഷ്ടികൾ കൊണ്ടു താഡിച്ചിതു ബാലിയെ</l>
              <l> രുഷ്ടനാം ബാലി സുഗ്രീവനേയും തഥാ</l>
              <l> മുഷ്ടിചുരുട്ടി പ്രഹരിച്ചിരിക്കവേ</l>
              <l> കെട്ടിയും കൈകാൽ പരസ്പരം താഡനം</l>
              <l> തട്ടിയും മുട്ടുകൊണ്ടും തലതങ്ങളിൽ</l>
              <l> കൊട്ടിയുമേറ്റം പിടിച്ചു കടിച്ചുമ-</l>
              <l> ങ്ങൂറ്റത്തിൽ വീണും പുരണ്ടു മുരുണ്ടുമുൾ-</l>
              <l> ച്ചീറ്റം കലർന്നു നഖം കൊണ്ടുമാന്തിയും,</l>
              <l> ചാടിപ്പതിക്കയും കൂടെക്കുതിക്കയും,</l>
              <l> മാടിത്തടുക്കയും കൂടെക്കൊടുക്കയും,</l>
              <l> ഓടിക്കഴിക്കയും വാടി വിയർക്കയും,</l>
              <l> മാടി വിളിക്കയും കോപിച്ചടുക്കയും,</l>
              <l> ഊടെ വിയർക്കയും നാഡികൾ ചീർക്കയും,</l>
              <l> മുഷ്ടിയുദ്ധ പ്രയോഗംകണ്ടു നില്പവർ</l>
              <l> ദൃഷ്ടികുളുർക്കയും വാഴ്ത്തിസ്തുതിക്കയും</l>
              <l> കാലനും കാലകാലൻതാനുമുള്ളപോർ</l>
              <l> ബാലിസുഗ്രീവയുദ്ധത്തിനൊവ്വാദൃഢം.</l>
              <l> രണ്ടുസമുദ്രങ്ങൾ തമ്മിൽ പൊരും പോലെ</l>
              <l> രണ്ടുശൈലങ്ങൾ തമ്മിൽ പൊരും പോലെയും</l>
              <l> കണ്ടവരാർത്തു കൊണ്ടാടിപ്പുകൾത്തിയും</l>
              <l> കണ്ടീലവാട്ടമൊരുത്തനുമേതുമേ” <hi style="snum">ഇത്യാദി.</hi> </l>
            </lg>
            <!--end of "verse"-->
            <p style="noindent">സുഗ്രീവരാജ്യാഭിഷേകം കഴിഞ്ഞു് ലക്ഷ്മണന്റെ അപേക്ഷപ്രകാരം
രാമചന്ദ്രൻ ചെയ്തതായ ക്രിയോപദേശത്തിൽ പല അംശങ്ങളും നമ്മുടെ കവിയുടെ സ്വന്തമാണെന്നു
നിസ്സംശയം പറയാം. എഴുത്തച്ഛന്റെ യോഗശാസ്ത്രപരിജ്ഞാനത്തിനേപ്പറ്റി ഏതാണ്ടല്പം നമുക്കു് ഈ
വിവരണത്തിൽനിന്നു ഗ്രഹിക്കാൻ കഴിയും.
</p>
            <lg xml:id="lg2.3.383">
              <l> “മൽക്കലാം ജീവസംജ്ഞാം തടിദുജ്ജ്വലാം</l>
              <l> ഹൃൽക്കമലേ ദൃഢം ധ്യാനിച്ചു കൊള്ളണം.</l>
              <l> പിന്നെ സ്വദേഹമഖിലം തയാ വ്യാപ്ത-</l>
              <l> മെന്നുറയ്ക്കണമിളക്കവും കൂടാതെ</l>
              <l> ആവാഹയേൽ പ്രതിമാദിഷു മൽക്കലാം</l>
              <l> ദേവസ്വരൂപമായ് ധ്യാനിക്ക കേവലം” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇത്യാദി വരികൾ മൂലഗ്രന്ഥത്തിൽ നിന്നു എടുത്തിട്ടുള്ളതല്ല.
</p>
            <p style="indent">ശരൽക്കാലം വന്നിട്ടും സുഗ്രീവൻ സീതാന്വേഷണത്തിനു
പുറപ്പെടാഞ്ഞതിനാൽ അദ്ദേഹത്തിനെ ഒന്നു ഭയപ്പെടുത്തുന്നതിനായി ഭഗവാൻ ലക്ഷ്മണനെ അയച്ചു.
രാമാനുജൻ വാനരപുരിയിൽ പ്രവേശിച്ച ഘട്ടത്തേ മൂലകാരൻ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
</p>
            <lg xml:id="lg2.3.384">
              <l> “ലക്ഷ്മണോഽപി തദാ ഗത്വാ കിഷ്കിന്ധാനഗരാന്തികം</l>
              <l> ജ്യാഘോഷമകരോത്തീവ്രം ഭീഷയൻ സർവവാനരാൻ.</l>
              <l> തം ദൃഷ്ട്വാ പ്രാകൃതാസ്തത്ര വാനരാ വപ്രമൂർദ്ധനി</l>
              <l> ചക്രുഃ കിലകിലാ ശബ്ദം ധൃതപാഷാണപാദപാഃ</l>
              <l> താൻ ദുഷ്ട്വാ ക്രോധതാമ്രാക്ഷോ വാനരാൻ ലക്ഷ്മണസ്തദാ</l>
              <l> നിർമൂലാൻ കർത്തുമുദ്യുക്തോ ധനുരാനമ്യ വീര്യവാൻ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇതിന്റെ തർജ്ജമ എത്ര സരസമായിരിക്കുന്നു!
</p>
            <lg xml:id="lg2.3.385">
              <l> “കിഷ്കിന്ധയാം നഗരാന്തികം പ്രാപിച്ചു</l>
              <l> ലക്ഷ്മണനും ചെറുഞാണൊലിയിട്ടിതു.</l>
              <l> മർക്കടന്മാരവനെക്കണ്ടുപേടിച്ചു</l>
              <l> ചക്രുഃ കിലുകിലശബ്ദം പരവശാൽ</l>
              <l> വപ്രോപരി വീണു കല്ലും മരങ്ങളും</l>
              <l> വിഭ്രമത്തോടു കൈയ്യിൽ പിടിച്ചേവരും</l>
              <l> പേടിച്ചു മൂത്രമലങ്ങൾ വിസർജ്ജിച്ചു</l>
              <l> ചാടിത്തുടങ്ങിനാരങ്ങുമിങ്ങുംദ്രുതം.</l>
              <l> മർക്കടകൂട്ടത്തെയൊക്കെയൊടുക്കുവാ-</l>
              <l> നുൾക്കാമ്പിലഭ്യുദ്യുതനായിതു സൌമിത്രി</l>
              <l> വില്ലി കുഴിയെ ക്കുലച്ചു വലിച്ചിതു</l>
              <l> ഭല്ലൂകവൃന്ദവും വല്ലാതെയായിതു” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇതുപോലെ തന്നെ സ്വയം പ്രഭാഗതി സമ്പാദിവാക്യം മുതലായവയിലും
എഴുത്തച്ഛന്റെ മനോധർമ്മം വേണ്ടുവോളം കാണാവുന്നതാണു്.
</p>
            <p style="indent">ഹനൂമാൻ സമുദ്രലംഘനത്തിനു് ഒരുങ്ങുന്ന ഘട്ടംവരെ കിഷ്കിന്ധാകാണ്ഡത്തിൽ
വിവരിച്ചിരിക്കുന്നു.
</p>
            <p style="indent">രാമായണകഥ സർവാംഗ സുന്ദരമെങ്കിലും സുന്ദരകാണ്ഡം
മറ്റെല്ലാകാണ്ഡങ്ങളെക്കാളും സുന്ദരമായിരിക്കുന്നു. എഴുത്തച്ഛൻ ഈ കാണ്ഡത്തെ പരമസുന്ദരമായി
എഴുതീട്ടുണ്ടു്.
</p>
            <p style="indent">ഈ കാണ്ഡത്തിലും യുദ്ധകാണ്ഡത്തിലും കവി വരുത്തീട്ടുള്ള ഭേദഗതികളും
സ്വതന്ത്രമായി ചേർത്തിട്ടുള്ള അർത്ഥകല്പനകളും കണ്ടുപിടിക്കുന്നതിനുള്ള ചുമതല വായനക്കാർക്കു
വിട്ടുതരികയേ നിവൃത്തിയുള്ളു. ചില ഉദാഹരണങ്ങൾ മാത്രം ചൂണ്ടിക്കാണിക്കാം.
</p>
          </div>
          <!--end of "subsection 3.18.14/II.3.0"-->
          <div type="subsection" xml:id="sec3.18.15" n="3.18.15">
            <head type="subsechead">മൂലം:</head>
            <p style="noindent">“ത്യജൈനാം മാനുഷീം ദീനാംദുഃഖിതാം കൃപണാം കൃശാം.”
</p>
          </div>
          <!--end of "subsection 3.18.15/II.3.0"-->
          <div type="subsection" xml:id="sec3.18.16" n="3.18.16">
            <head type="subsechead">ഭാഷ:</head>
            <lg xml:id="lg2.3.386">
              <l> “ത്യജമനുജ തരുണിയെയൊരുടയവരുമെന്നിയേ</l>
              <l> ദീനയായ് ദുഃഖിച്ചതീവ കൃശാംഗിയായ്</l>
              <l> പതിവിരഹപരവശതയൊടുമിഹപരാലയേ</l>
              <l> പാർത്തുപാതിവ്രത്യമാലംബ്യ രാഘവം</l>
              <l> പകലിരവു നിശിചരികൾ പരുഷവചനംകേട്ടു</l>
              <l> പാരം വശംകേട്ടിരിക്കുന്നതുമിവൾ</l>
              <l> ദുരിതമിതിലധികമിഹ നഹി നഹി സുദുർമ്മതേ!</l>
              <l> ദുഷ്കീർത്തി ചേരുമോ വീരപുംസാം വിഭോ!” </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 3.18.16/II.3.0"-->
          <div type="subsection" xml:id="sec3.18.17" n="3.18.17">
            <head type="subsechead">മൂലം:</head>
            <lg xml:id="lg2.3.387">
              <l> “ന മേ സമാ രാവണകോടയോഽധമ!</l>
              <l> രാമസ്യ ദൂതോഽഹമപാരവിക്രമഃ” </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 3.18.17/II.3.0"-->
          <div type="subsection" xml:id="sec3.18.18" n="3.18.18">
            <head type="subsechead">ഭാഷ:</head>
            <lg xml:id="lg2.3.388">
              <l> “നിനവു തവ മനസിപെരുതെത്രയും നന്നു തേ</l>
              <l> നിന്നോടെതിരൊരു നൂറുനൂറായിരം</l>
              <l> രജനിചരകുലപതികളായ് ഞെളിങ്ങുള്ളോരു</l>
              <l> രാവണന്മാരൊരുമിച്ചെതിർത്തീടിലും</l>
              <l> നിയതമിതു മമ ചെറുവിരല്ക്കു പോരാ പിന്നെ</l>
              <l> നീയെന്തു ചെയ്യുന്നതെന്നോടു കശ്മല? </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ തർജ്ജമകളിൽ കവി മൂലത്തിലെ അർത്ഥങ്ങൾക്കു് എത്രമാത്രം
വൈശദ്യവും സ്ഫുടതയും വരുത്തിയിരിക്കുന്നുവെന്നു നോക്കുക.
</p>
          </div>
          <!--end of "subsection 3.18.18/II.3.0"-->
          <div type="subsection" xml:id="sec3.18.19" n="3.18.19">
            <head type="subsechead">മൂലം:</head>
            <lg xml:id="lg2.3.389">
              <l> “ഇത്യുക്ത്വാ ഹനൂമാൻ ബാഹു പ്രസാര്യായതവാലധിഃ</l>
              <l> ഋജൂഗീവോർദ്ധ്വദൃഷ്ടിസ്സന്നാകുഞ്ചിത പദദ്വയഃ</l>
              <l> ദക്ഷിണാഭിമുഖസ്തുർണ്ണം ഭല്ലൂകോഽനിലവിക്രമഃ” </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 3.18.19/II.3.0"-->
          <div type="subsection" xml:id="sec3.18.20" n="3.18.20">
            <head type="subsechead">ഭാഷ:</head>
            <lg xml:id="lg2.3.390">
              <l> “ഇതിപവനതനയനുരചെയ്തു വാലും നിജ-</l>
              <l> മേറ്റമുയർത്തിപ്പരത്തിക്കരങ്ങളും</l>
              <l> അതിവിപുലഗളതലവുമാർജ്ജവമാക്കിനി</l>
              <l> ന്നാകുഞ്ചിതാംഘ്രിയായൂർദ്ധ്വനയനനായ്</l>
              <l> ദശവദനപുരിയിൽ നിജ ഹൃദയവുമുറപ്പിച്ചു</l>
              <l> ദക്ഷിണദിക്കുമാലോക്യ ചാടീടിനാൻ” </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 3.18.20/II.3.0"-->
          <div type="subsection" xml:id="sec3.18.21" n="3.18.21">
            <head type="subsechead">മൂലം:</head>
            <lg xml:id="lg2.3.391">
              <l> “ഇത്യാലിംഗ്യ സമാകൃഷ്യഗാഢം വാനരപുംഗവം</l>
              <l> സാർദ്രനേത്രോ രഘുശ്രേഷ്ഠഃ പരം പ്രിയമുവാച സഃ” </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 3.18.21/II.3.0"-->
          <div type="subsection" xml:id="sec3.18.22" n="3.18.22">
            <head type="subsechead">ഭാഷ:</head>
            <lg xml:id="lg2.3.392">
              <l> “പുനരപിരമാവരൻ മാരുതപുത്രനെ-</l>
              <l> പ്പൂർണ്ണമോദം പുണർന്നീടിനാനാദരാൽ</l>
              <l> ഉരസി മുഹുരപി മുഹുരണച്ചു പുൽകീടിനാ-</l>
              <l> നോർക്കടോ മാരുതപുത്രഭാഗ്യോദയം</l>
              <l> ഭുവനതലമതിലൊരുവനിങ്ങനെയില്ലഹോ</l>
              <l> പൂർണ്ണപുണ്യൌഘ സൌഭാഗ്യമുണ്ടായെടോ” </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 3.18.22/II.3.0"-->
          <div type="subsection" xml:id="sec3.18.23" n="3.18.23">
            <head type="subsechead">മൂലം:</head>
            <lg xml:id="lg2.3.393">
              <l> “ഉൽപ്ലുത്യോൽപ്ലുത്യ സന്തപ്തപുച്ഛേനസ മഹാകപിഃ</l>
              <l> ദദാഹ ലങ്കാമഖിലാം സാട്ടപ്രാസാദതോരണാം</l>
              <l> ഹാ താത! പുത്രനാഥേതി ക്രന്ദമാനാ സ്സമന്തരാ</l>
              <l> വ്യാപ്താഃ പ്രസാദശിഖരേഽപ്യാരൂഢാ ദൈത്യയോഷിതഃ</l>
              <l> ദേവതാ ഇവ ദൃശ്യന്തേ പതന്ത്യഃ പാവകേഽഖിലാഃ</l>
              <l> വിഭീഷണഗൃഹം ത്യക്ത്വാ സർവം ഭസ്മീകൃതം പുരം</l>
              <l> തത ഉൽപ്ലുത്യ ജലധൌ ഹനൂമാൻ മാരുതാത്മജഃ</l>
              <l> ലാംഗൂലം മജ്ജയിത്വാന്തഃ സ്വസ്ഥചിന്തോ ബഭൂവ സഃ” </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 3.18.23/II.3.0"-->
          <div type="subsection" xml:id="sec3.18.24" n="3.18.24">
            <head type="subsechead">ഭാഷ:</head>
            <lg xml:id="lg2.3.394">
              <l> “ ഉദവസിതനികരമുടനുടനുപരിവേഗമോ-</l>
              <l> ടുൽപ്ലുത്യപിന്നെയുമുൽപ്ലുത്യസ്ത്വരം</l>
              <l> കനകമണിമയനിലയമഖിലമനിലാത്മജൻ</l>
              <l> കത്തിച്ചു കത്തിച്ചു വർദ്ധിച്ചിതഗ്നിയും</l>
              <l> പ്രകൃതിചപലതയൊടവനചലമോരോമണി-</l>
              <l> പ്രസാദജാലങ്ങൾ ചുട്ടുതുടങ്ങിനാൻ.</l>
              <l> ഗജതുരഗരഥബലപദാതികൾപങ്ക്തിയും,</l>
              <l> ഗമ്യങ്ങളായുള്ള രമ്യഹർമ്മ്യങ്ങളും,</l>
              <l> അനലശിഖകളുമനില സുതഹൃദയവും തെളി-</l>
              <l> ഞ്ഞാഹന്ത വിഷ്ണുപദം ഗമിച്ചൂ തദാ</l>
              <l> വിബുധപതിയൊടു നിശിചരാലയം വെന്തൊരു</l>
              <l> വൃത്താന്തമെല്ലാമറിയിച്ചുകൊള്ളുവാൻ</l>
              <l> അഹമഹമികാധിയാ പാവകജ്വാലക-</l>
              <l> ളംബരത്തോളമുയർന്നുചെന്നൂ മുദാ</l>
              <l> ഭുവനതലഗത ചിമലദിവ്യ രത്നങ്ങളാൽ</l>
              <l> ഭൂതി പരിപൂർണ്ണമായുള്ളലങ്കയും</l>
              <l> പുനരനലസുതനിതി ദഹിപ്പിച്ചിതെങ്കിലും</l>
              <l> ഭൂതിപരിപൂർണ്ണമായ് വന്നിതത്ഭുതം.</l>
              <l> ദശവദനസഹജഗൃഹമെന്നിയേ മറ്റുള്ള</l>
              <l> ദേവാരിഗേഹങ്ങൾ വെന്തുകൂടീ ജവം</l>
              <l> രഘുകുലപതിപ്രിയ ഭൃത്യനാം മാരുതി</l>
              <l> രക്ഷിച്ചുകൊണ്ടാൻ വിഭീഷണമന്ദിരം.</l>
              <l> കനകമണിമയനിലയനികരമതു വെന്തോരോ</l>
              <l> കാമിനീവർഗ്ഗം വിലാപം തുടങ്ങിനാർ.</l>
              <l> ചികുരഭരവസനചരണാദികൾ വെന്താശു</l>
              <l> ജീവനും വേർപെട്ടു ഭൂമൌ പതിക്കയും,</l>
              <l> ഉടലുരുകിയുരുകിയുടനുഴറിയലറിപ്പാഞ്ഞു-</l>
              <l> മുന്നതമായ സൌധങ്ങളിലേറിയും,</l>
              <l> ദഹനനുടനവിടയുമടുത്തു ദഹിപ്പുച്ചു</l>
              <l> താഴത്തുവീണു പിടഞ്ഞുമരിക്കയും,</l>
              <l> മമ തനയ! രമണ! ജനക! പ്രാണനാഥ! ഹാ</l>
              <l> മാമകം കർമ്മയ്യോ വിധിദൈവമേ</l>
              <l> മരണമുടനുടലുരുകി മുറുകിവരികെന്നതു</l>
              <l> മാറ്റുവാനാരുമില്ലയ്യോ ശിവ ശിവ!</l>
              <l> ദുരിതമിതുരജനിചരവരവിരചിതം ദൃഢം</l>
              <l> മറ്റൊരു കാരണമില്ലിതിനേതുമേ</l>
              <l> പരധനവുമമിതപരദാരങ്ങളും ബലാൽ</l>
              <l> പാപി ദശാസ്യൻ പരിഗ്രഹിച്ചൂതുലോം</l>
              <l> അറികിലനുചിതമിതിമദേന ചെയ്തിടായ്വി</l>
              <l> നാരുമതിന്റെ ഫലമിതു നിർണ്ണയം.</l>
              <l> മനുജതരുണിയെയൊരു മഹാപാപികാമിച്ചു</l>
              <l> മറ്റുള്ളവർക്കുമാപത്തായിതിങ്ങനെ.</l>
              <l> സുകൃതദുരിതങ്ങളും കാര്യമകാര്യവും</l>
              <l> സൂക്ഷിച്ചുചെയ്തുകൊള്ളേണം ബുധജനം.</l>
              <l> മദനശരപരവശതയൊടു ചപലനായിവൻ</l>
              <l> മാഹാത്മ്യമുള്ള പതിവ്രതമാരെയും,</l>
              <l> കരബലമൊടനുദിനമണഞ്ഞു പിടിച്ചതി</l>
              <l> കാമി ചാരിത്രഭംഗം വരുത്തീടിനാൻ</l>
              <l> അവർ മനസി മരുവിന തപോമയ പാവക-</l>
              <l> നദ്യ രാജ്യേ പിടിപെട്ടിതു കേവലം.</l>
              <l> നിശചരികൾ ബഹുവിധമൊരോന്നെ പറകയും</l>
              <l> നില്ക്കുംനിലയിലേ വെന്തുമരിക്കയും</l>
              <l> ശരണമിഹകിമിതി പലവഴിയുമുടനോടിയും</l>
              <l> ശാഖികൾ വെന്തുമുറിഞ്ഞുടൻ വീഴ്കയും</l>
              <l> രഘുകുലവാരേഷ്ടദൂതൻ ത്രിയാമാചര-</l>
              <l> രാജ്യമെഴുന്നൂറുയോജനയും ക്ഷണാൽ</l>
              <l> സരസബഹുവിഭവയുതഭോജനം നൽകിനാൻ</l>
              <l> സന്തുഷ്ടനായിതു പാവകദേവനും</l>
              <l> ലഘുതരമനിലതനയനമൃതനിധിതന്നിലേ</l>
              <l> ലംഗൂലവും തച്ചു തീപൊലിച്ചീടിനാൻ.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എഴുത്തച്ഛൻ അധ്യാത്മരാമായണത്തിന്റെ പ്രാരംഭത്തിൽ ‘ഭാരതീ പദാവലീ
തോന്നേണം കാലേകാലേ’ എന്നു പ്രാർത്ഥിച്ചിട്ടുള്ളതു് ഇവിടെ സർവഥാ സഫലമായിരിക്കുന്നു.
</p>
            <p style="indent">‘വിബുധപതിയൊട്’ ഇത്യാദി വരികളിൽ അദ്ദേഹത്തിന്റെ ഫലിതവും’
മദനശരേതിവരികളിൽ” സ്ത്രീജനങ്ങളെക്കുറിച്ചുള്ള ബഹുമതിയും സവിശേഷം പ്രകാശിക്കുന്നു.
</p>
            <p style="indent">എഴുത്തച്ഛന്റെ ഭാഷ സന്ദർഭാനുസാരം ചിലപ്പോൾ ലളിതകോമളമായും,
ചിലപ്പോൾ പ്രൌഢോജ്വലമായും വേറൊരിക്കൽ സരസഗംഭീരമായും ഇരിക്കുന്നു. സരസഘട്ടങ്ങളെ
വർണ്ണിക്കുന്നിടത്തു ഭാഷ മധുരവും പ്രസന്നവുമാണെങ്കിൽ, ഗഹനങ്ങളായ ആധ്യാത്മികതത്വങ്ങൾ
പ്രതിപാദിക്കുന്നിടത്തു് അതിഗംഭീരമാണെന്നുകാണാം. വർണ്ണ്യവസ്തുവിന്റെ പരിപൂർണ്ണമായ പ്രതീതിയ്ക്കു്
ആവശ്യമുള്ളിടത്തു മാത്രമേ ശാബ്ദികമൊ, ആർത്ഥികമൊ ആയ അലങ്കാരങ്ങൾ പ്രയോഗിക്കൂ. ഈ
വിഷയത്തിൽ തീക്ഷ്ണമായ ഔചിത്യം അദ്ദേഹം സർവത്ര പ്രദർശിപ്പിച്ചു കാണുന്നു. ഉചിതമായ
ശബ്ദാർത്ഥങ്ങളുടെ പ്രയോഗത്തിലും തന്മയത്വത്തോടുകൂടിയ വർണ്ണനയിലും അദ്ദേഹത്തിനോടു്
അരക്കാതമെങ്കിലും അടുത്തു വരുന്നതിനു സാധിച്ചിട്ടുള്ള മറ്റു കവികൾ കേരളത്തിൽ ഉണ്ടായിട്ടില്ല.
ഭാഷാസംസ്കൃത ശബ്ദങ്ങളുടെ സമീചിനമായ സമ്മേളനംകൊണ്ടു് അത്യന്ത സുരഭിലവും അമൃതനിഷ്യന്ദിയും
ആയ രാമാനുജഭാരതി അധ്യാത്മരാമായണത്തിൽ സർവോൽക്കർഷേണവർത്തിക്കുന്നു.
</p>
          </div>
          <!--end of "subsection 3.18.24/II.3.0"-->
        </div>
        <!--end of "section 3.18/II.3"-->
        <div type="section" xml:id="sec3.19" n="3.19">
          <head type="sechead">ഉത്തരരാമായണം</head>
          <p style="noindent">ഉത്തരരാമായണം എഴുത്തച്ഛന്റെ കൃതിയല്ലെന്നു മി. ഗോവിന്ദപ്പിള്ള
അഭിപ്രായപ്പെടുകയും അതിനെ മിസ്റ്റർ പി. കെ. നാരായണപിള്ള ഖണ്ഡിക്കയും ചെയ്തിരിക്കുന്നു.
പ്രസ്തുതഗ്രന്ഥത്തിന്റെ കർത്തൃത്വം എഴുത്തച്ഛനിൻതന്നെ ഇരിക്കേണ്ടതാണെന്നു തെളിയിപ്പാൻ
പര്യാപ്തമായി അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുള്ള തെളിവുകൾ താഴെ ചേർക്കുന്നു.
</p>
          <list rend="numbered">
            <item n="1">“ദേവിയുമനുജനും വാനരപ്പടയുമായ്” <hi style="snum">ഉത്തരരാമായണം</hi>
“ദേവിയുമനുജനും വാനരപ്പടയുമായ്” <hi style="snum">അദ്ധ്യാത്മരാമായണം</hi> </item>
            <item n="2">“ഉത്സാഹമുണ്ടു നിനക്കെങ്കിലവ്വണ്ണം.”                                             (ഉ)
“ഉത്സാഹമുണ്ടു നിനക്കെങ്കിലക്കാലം”                         (അ) </item>
            <item n="3">“ബന്ധുസൽക്കാരം പരിഗ്രഹിച്ചാദരാൽ”                                                (ഉ)
“ബന്ധുസൽക്കാരം പരിഗ്രഹിച്ചേനഹം.”                           (അ) </item>
            <item n="4">“ഗത്വാപിതാമഹം നത്വാസസംഭ്രമം”                                                    (ഉ)
“ഗത്വാമുഹുർ നമസ്കൃത്വാ സസാദരം”                           (അ) </item>
            <item n="5">“അഗ്രജൻ തന്നെ പരിചരിച്ചീടുക നിത്യം”                                             (ഉ)
“അഗ്രജൻതന്നെ പരിചരിച്ചെപ്പൊഴും”                           (അ) </item>
            <item n="6">“പാന്ഥന്മാർ പെരുവഴിയമ്പലം തന്നിൽവന്നു”                                          (ഉ)
“താന്തരായിരുന്നുടൻ പിരിഞ്ഞുപോകുംപോലെ”                                                     (അ)
“പാന്ഥർപെരുവഴി യമ്പലംതന്നിലേ”                                                               (ഉ)
“താന്തരായ്കൂടി വിയോഗം വരുമ്പോലെ”                          (അ) </item>
            <item n="7">“ചതുരാനനനിതി സ്തുതിചെയ്തതുനേരം”                                                 (ഉ)
“ചതുരാനനി നിസ്തുതിചെയ്തതുനേരം”                           (അ) </item>
          </list>
          <p style="indent">ഉത്തരരാമായണത്തിനും, ഭാഗവതം, ഇരുപത്തിനാലുവൃത്തം ഈ
ഗ്രന്ഥങ്ങൾക്കും ഉള്ള ചില ആശയസാദൃശ്യങ്ങളെ കൂടി അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. എന്നാൽ
ഇരുപത്തിനാലുവൃത്തം എഴുത്തച്ഛന്റെ കൃതിയല്ലെന്നു് അന്യത്ര തെളിയിച്ചിട്ടുണ്ടല്ലോ. ഭാഗവതം രാമാനുജ
കൃതിയല്ലെന്നു സ്ഥാപിക്കുന്നതിനു മി. പി. കെ. നാരായണപിള്ള തന്നെ ശ്രമിച്ചു കാണുകയും ചെയ്യുന്നു. ആ
സ്ഥിതിക്കു് ഈ സാദൃശ്യങ്ങളെ ഒരു തെളിവായി സ്വീകരിക്കാൻ പ്രയാസമായിട്ടാണിരിക്കുന്നതു്.
അധ്യാത്മരാമായണത്തിലേയും ഉത്തരരാമായണത്തിലേയും സാദൃശ്യങ്ങളെ അടിസ്ഥാനപ്പെടുത്തി,
അവരണ്ടും ഒരാളുടെ കൃതിയാണെന്നു് പറയുന്നപക്ഷം അതേമാതിരിയുള്ള സാദൃശ്യങ്ങളെത്തന്നെ
അടിസ്ഥാനപ്പെടുത്തി ഭാഗവതവും എഴുത്തച്ഛന്റെ കൃതിയാണെന്നു് വാദിക്കേണ്ടേ? ആ വിഷയത്തിൽ മി.
പി. കേ. നാരായണപിള്ളയ്ക്കു സമ്മതം കാണുന്നുമില്ലല്ലോ. അതിനാൽ നമുക്കു് മറ്റു ലക്ഷ്യങ്ങൾ
വല്ലതുമുണ്ടോ എന്നുകൂടി നോക്കേണ്ടതാണു്.
</p>
          <p style="indent">ഒന്നാമതായി ഉത്തരരാമായണം അധ്യാത്മരാമായണം ഉത്തരയുടെ
തർജ്ജമയേയല്ലെന്നു തോന്നുന്നു. കവി വാത്മീകിരാമായണത്തെയാണു് പിന്തുടർന്നു കാമുന്നതു്.
രണ്ടാമതായി അതു് കണ്ണശ്ശരാമായണം ഉത്തരകാണ്ഡത്തിന്റെ ഒരു വിവർത്തനം പോലെ
കാണപ്പെടുന്നുമുണ്ടു്. ഉദാഹരണാർത്ഥം ആ ഗ്രന്ഥങ്ങളിൽനിന്നും ഏതാനുംഭാഗം ഉദ്ധരിക്കാം.
</p>
          <lg xml:id="lg2.3.395">
            <l> “ചൊല്ലേറും മനുവംശ പരമ്പര ശൂരനിരാമ നരേന്ദ്രനിവണ്ണം</l>
            <l> പൊല്ലാനിശിചരരെ ക്കൊലചെയ്തേ ഭൂപരിപാലനം ചെയ്തഴകോടെ</l>
            <l> നല്ലാർ ജാനകിയോടുമയോദ്ധ്യയിൽ നാനാസുഖമോടിരുന്നതുകാല-</l>
            <l> ത്തെല്ലാമുനിവരുമന്നരവീരനെഹിതമൊടു കാണ്മാനായേ വന്നാർ</l>
            <l> ആരണരാകിയ കണ്വനളാദികളന്നുകിഴക്കൻ ദിക്കതിൽ നിന്നേ</l>
            <l> ധീരതരൻ കൌശികനോടേവന്നാർ തേറിയസ്ത്യനുമായതു കാലം</l>
            <l> കാരണനംഗിരസാസഹ താപസർ കനിവൊടുതെക്കൻദിക്കതിൽ നിന്നും</l>
            <l> സാരതചേർ ധൌമ്യാദികൾവന്നാർ പശ്ചിമദിക്കതിൽനിന്നും</l>
            <l> യതിവരനായ വസിഷ്ഠൻ കാശ്യപനത്രിഭരദ്വാജൻ ജമദഗ്നിയു</l>
            <l> മിതവിയവിശ്വാമിത്രൻ ഗൌതമനിവരേഴുവരു മതുകാലത്തവിടെ</l>
            <l> മതിനിലമിടിയ ശിഷ്യരുമായേ വന്നാരുത്തരദിക്കതിൽനിന്നും</l>
            <l> കതിരവനോടെതിരാമെളിപൊടിവർ കനിവൊടു ഗോപുര ദേശമണഞ്ഞാർ”</l>
            <l>
              <hi style="snum">കണ്ണശരാമായണം</hi>
            </l>
          </lg>
          <!--end of "verse"-->
          <lg xml:id="lg2.3.396">
            <l> രാവണാഖില രാക്ഷോഗണവധംചെയ്തു</l>
            <l> ദേവകളാലുമഭിപൂജതനായ രാമൻ;</l>
            <l> ദേവിയുമനുജനും വാനരപ്പടയുമായ്</l>
            <l> സേവകജനവുമായ് പുഷ്പകംകരയേറി</l>
            <l> വേഗമോടയോദ്ധ്യപുക്കഭിഷേകവും ചെയ്തു.</l>
            <l> ലോകങ്ങൾപതിന്നാലും പാലിച്ചുവാഴുംകാലം</l>
            <l> നാനാദേശങ്ങൾതോറും വാണീടും മുനിജനം</l>
            <l> മാനവവീരൻതന്നെ കാണ്മാനായ്വന്നാരല്ലോ</l>
            <l> വാസവദിക്കിൽനിന്നുവന്നിതു കണ്വാദികൾ</l>
            <l> കൌശികാഗസ്ത്യാദികൾ ദക്ഷിണദിക്കിൽനിന്നും</l>
            <l> പശ്ചിമദിക്കിൽനിന്നുവന്നിതു ധൌമ്യാദികൾ</l>
            <l> വിശ്വാമിത്രനും ജമദഗ്നിയും ഗൌതമനും</l>
            <l> അത്രികാശ്യപൻ ഭരദ്വാജനും വസിഷ്ഠനും</l>
            <l> ഉത്തരദിക്കിൽനിന്നു വന്നിതൊന്നിച്ചുതന്നെ</l>
            <l> ദ്വാരപാലകനോടു കുംഭസംഭവൻചൊന്നാ</l>
            <l> നാരണരാകിയ ഞങ്ങൾവന്നതങ്ങറിയിച്ചു. <hi style="snum">ഇത്യാദി</hi></l>
            <l>
              <hi style="snum">ഉ. രാ. ഭാഷ</hi>
            </l>
          </lg>
          <!--end of "verse"-->
          <lg xml:id="lg2.3.397">
            <l> രാക്ഷസാനാം വധംകൃത്വാ രാജ്യംരാമ ഉപസ്ഥിതേ</l>
            <l> ആയയുർമുനയഃ സർവേശ്രീരാമഭിവന്ദിതും</l>
            <l> വിശ്വാമിത്രോഽസിതഃ കണ്വോദുർവാസാ ഭൃഗുരംഗിരാഃ</l>
            <l> കശ്യപോവാമദേവോഽത്രിസ്തഥാ സപ്തർഷയോഽമലാഃ</l>
            <l> അഗസ്ത്യഃ സഹശിഷ്യൈശ്ചമുനിഭിഃ സഹിതോഭ്യാഗാൽ</l>
            <l> ദ്വാരമാസാദ്യരാമസ്യ ദ്വാരപാലമഥാബ്രവീൽ <hi style="snum">അ. രാ. മൂലം</hi> </l>
          </lg>
          <!--end of "verse"-->
          <lg xml:id="lg2.3.398">
            <l> പ്രാപ്തരാജ്യസ്യ രാമസ്യ രാക്ഷസാനാം വധേ കൃതേ</l>
            <l> ആജഗ്മുർമുനയസ്സർവേ രാഘവം പ്രതിനന്ദിതും.</l>
            <l> കൌശികോഽഥയവക്രീതൊ ഗാർഗ്യോഗാലവ ഏവച</l>
            <l> കണ്വോമേധാതിഥേഃ പുത്രഃ പൂർവസ്യാംദിശി യേ ശ്രിതാഃ</l>
            <l> സ്വസ്ത്യാത്രേയശ്ച ഭഗവാൻ സുമുഖോവിമുഖസ്തഥാ</l>
            <l> ആജഗ്മുസ്തേസഹാഗത്യ യേ ശ്രിതാ ദക്ഷിണാംദിശം</l>
            <l> നൃഷങ്ഗുഃ കവഷോധൌമ്യഃ കൊഷേയശ്ചമഹാനൃഷിഃ</l>
            <l> തേഽപ്യാജഗ്മുഃ സശിഷ്യാവൈ യേ ശ്രിതാ പശ്ചിമാംദിശം</l>
            <l> വസിഷ്ഠഃ കശ്യപോഽഥാത്രിവിശ്വാമിത്രഃ സഗൌതമഃ</l>
            <l> ജമദഗ്നിർഭരദ്വാജ സ്തേപി സപ്തർഷയസ്തഥാ</l>
            <l> ഉദീച്യാം ദിശിസപ്തൈതേ നിത്യമേവ നിവാസിനഃ</l>
            <l> സംപ്രാപ്യൈതേ മഹാത്മനോ രാഘവസ്യ നിവേശനം</l>
            <l>
              <hi style="snum">ഇത്യാദി</hi>
            </l>
            <l>
              <hi style="snum">വാ-രാമായണം</hi>
            </l>
          </lg>
          <!--end of "verse"-->
          <lg xml:id="lg2.3.399">
            <l> അവരവരേസന്തോഷിക്കും പരിചനുജന്മാരോടുകൂടവയോദ്ധ്യയി-</l>
            <l> ലവനിപതീശ്വര നന്ദനനായ്‍വന്നവതാരംചെയ്തവനേ ജയ ജയ!</l>
            <l> ഭുവനഭയാപഹ! രാമാ! സുരവധപൊലിവൊടുചെയ്തേ വിശ്വാമിത്ര-</l>
            <l> ന്നവശത വാരാതെ യാഗത്തെയുമാദിയിലേ പാലിച്ചവനേ ജയ!</l>
            <l> അവനൊടുകൂടെപ്പോയേ വഴിയിലഹല്യാശാപംതീർത്തവനേ ജയ!</l>
            <l> ശിവനുടെ വില്ലുംവലിച്ചുമുറിച്ചേ സീതാവല്ലഭനായവനേ ജയ!</l>
            <l> തപമിയലുമ്മുനി ഭാർഗ്ഗവരാമൻതന്നോടെതിർത്തു ജയിച്ചവനേ ജയ!</l>
            <l> ശിവകരമായവയോദ്ധ്യാപുരിയിൽചെന്നു പുകിന്തുവസിച്ചവനേ ജയ!</l>
            <l> … … …</l>
            <l> … … …<hi style="snum">ഇത്യാദി</hi></l>
            <l>                               കണ്ണശരാമായണം. </l>
          </lg>
          <!--end of "verse"-->
          <lg xml:id="lg2.3.400">
            <l> ഇക്കാലം ദശരഥപുത്രനായയോദ്ധ്യയിൽ</l>
            <l> വിഖ്യാതകീർത്ത്യാ രാമനായ മാധവജയ!</l>
            <l> വിശ്വരരക്ഷാർത്ഥം പിന്നെ ലക്ഷ്മണനോടുംകൂടി</l>
            <l> വിശ്വാമിത്രന്റെ പിൻപെപോയ രാഘവജയ!</l>
            <l> കാടകംപുക്കശേഷം വിശ്വാമിത്രന്റെചൊല്ലാൽ</l>
            <l> താടകതന്നെക്കൊലചെയ്ത രാഘവ ജയ!</l>
            <l> വേഗേനസിദ്ധാശ്രമംപുക്കു കൌശികനുടെ</l>
            <l> യാഗവുംപരിപാലിച്ചിരുന്ന നാഥ ജയ!</l>
            <l> വിശ്വാമിത്രോക്ത്യാ പുനരഹല്യാശാപം തീർത്തു</l>
            <l> വിശ്വനായകശാപം ഖണ്ഡിച്ച നാഥ ജയ!</l>
            <l> സീതാവല്ലഭനായ്പ്പോരുമ്പോൾ മദ്ധ്യേമാർഗ്ഗം</l>
            <l> പ്രീതനായ് ഭാർഗ്ഗവനെ ജയിച്ചരാമ ജയ! <hi style="snum">ഇത്യാദി</hi></l>
            <l>                                ഉത്തരരാമായണം </l>
          </lg>
          <!--end of "verse"-->
          <p style="noindent">കണ്ണശ്ശൻ വാല്മീകിരാമായണത്തിലെ ഉത്തരകാണ്ഡത്തെയാണെല്ലൊ
സംഗ്രഹിച്ചിരിക്കുന്നതു്. എന്നാൽ എഴുത്തച്ഛൻ അദ്ധ്യാത്മരാമായണത്തിന്റെ ഉത്തരഭാഗത്തെ
തർജ്ജമചെയ്യാതെ കണ്ണശ്ശകൃതമായ വാല്മീകീയ സംഗ്രഹത്തെ വിവർത്തനം ചെയ്യാൻ ഉദ്യമിച്ചുവെന്നുള്ള
അഭിപ്രായം വിചാരസഹമേ അല്ല. ശൈലിയെ സംബന്ധിച്ചിടത്തോളം ഉത്തരരാമായണത്തിനു
അദ്ധ്യാത്മരാമായണത്തിലെ മറ്റു ഭാഗങ്ങളോടു അല്പം സാദൃശ്യമുണ്ടുതാനും. ആ സ്ഥിതിക്കു് മി.
ഗോവിന്ദപ്പിള്ളയുടെ അഭിപ്രായം സ്ഥാപിതമോ ഖണ്ഡിതമോ എന്നു നിർണ്ണയിക്കുന്ന കാര്യം തൽക്കാലം
വിഷമമായിട്ടാണിരിക്കുന്നതു്.
</p>
        </div>
        <!--end of "section 3.19/II.3"-->
        <div type="section" xml:id="sec3.20" n="3.20">
          <head type="sechead">ഭാരതം</head>
          <p style="noindent">മഹാഭാരതമാകുന്ന കലശാബ്ധി കടഞ്ഞെടുത്തിട്ടുള്ള പീയൂഷയൂഷമാണു്
ഭാരതം കിളിപ്പാട്ടെന്ന വ്യാജേന എഴുത്തച്ഛൻ കൈരളിക്കു നൽകിയിരിക്കുന്നതു്. പ്രകൃതഗ്രന്ഥം
അദ്ദേഹത്തിന്റെ കവിതാവനിതയുടെ വിലാസലാസ്യത്തിനു് ഏകരംഗമായി വിലസുന്നു. വാഗ്ദേവിയുടെ
കണ്ഠാഭരണങ്ങളിൽവെച്ചു് ഏറ്റവും അനർഘമായിട്ടുള്ളതു് പ്രസ്തുതകാവ്യരത്നമാണെന്നു ആരും
സമ്മതിക്കാതിരിക്കയില്ല. കവിയുടെ കല്പനാചതുരിക്കും ഔചിത്യദീക്ഷയ്ക്കും ഉദാഹരണമായി ചില
ഭാഗങ്ങൾ മാത്രമേ ഇവിടെ എടുത്തു കാണിക്കാൻ സാധിക്കയുള്ളു.
</p>
          <p style="indent">ആസ്തികപർവം ഭാഷയിലെ സർപ്പസത്രവർണ്ണനയേ മൂലഗ്രന്ഥത്തിലെ
ആസ്തികപർവം ൫൮–ാം അദ്ധ്യായത്തിലെ വർണ്ണനയോടു സാദൃശ്യപ്പെടുത്തി നോക്കുക. പത്തു
അനുഷ്ടുപ്പുശ്ലോകങ്ങൾകൊണ്ടു് വിവരിച്ചിരിക്കുന്ന ഭാഗത്തെ എഴുത്തച്ഛൻ അറുപതിൽപരം വരികളിൽ
സവിസ്തരം ഇങ്ങനെ പ്രതിപാദിച്ചിരിക്കുന്നു. അതിൽ മിക്ക ഭാഗങ്ങളും സ്വതന്ത്രകവി കല്പനതന്നെയാണു്.
</p>
          <lg xml:id="lg2.3.401">
            <l> ‘കത്തിയെഴുന്നൊരു പാവകജ്വാലയാ</l>
            <l> ദഗ്ദ്ധഗാത്രാത്മനാ ഗർത്താന്തരങ്ങളിൽ</l>
            <l> എങ്ങുമിരിക്കരുതാതേ തളർന്നവർ</l>
            <l> തങ്ങളിൽ ചുറ്റി ഞെളിഞ്ഞു പിരിഞ്ഞവ-</l>
            <l> രഗ്നിയിൽ വീണു പൊരിഞ്ഞുതുടങ്ങിനാ-</l>
            <l> രഗ്നിയുമേറ്റം തെളിഞ്ഞു വിളങ്ങിനാൻ.</l>
            <l> അഞ്ചുമേഴും മൂന്നും മസ്തകമുള്ളവ-</l>
            <l> രഞ്ചുമാറും തമ്മിലൊന്നിച്ചു വീഴ്കയും</l>
            <l> വാതാശനകുല ഹാഹാനിനാദവും</l>
            <l> വാതസഖി ഹേതി ഹൂഹൂനിനാദവും</l>
            <l> ഭൂദേവസത്തമ വേദനിനദവും</l>
            <l> ഓദനതോമനഃ സ്വാദുനിനാദവും</l>
            <l> ദിവ്യ ഗവ്യ ദ്രവ്യ ഹവ്യ ദാഹക്രിയാ</l>
            <l> സവ്യ ചാരാഗ്നി കീലാഗ്രധൂമാഭയും</l>
            <l> സർവലോകം പരന്നോരു സൌരഭ്യവും</l>
            <l> ഗർവദവീകരന്മാർ വിലാപങ്ങളും</l>
            <l> </l>
          </lg>
          <p style="tstar">***</p>
          <!--end of "tstar"-->
          <lg xml:id="lg2.3.402">
            <l/>
            <l> ഘോരഘോരം കേട്ടു വാരാന്നിധികളും</l>
            <l> പാരമിളകി മറിഞ്ഞു കലങ്ങുന്നു;</l>
            <l> ധാരാധരങ്ങളുമെന്തന്നറിയാഞ്ഞു</l>
            <l> ധീരതരമിടവെട്ടി മുഴങ്ങുന്നു;</l>
            <l> സാരതചേരും ഗിരികൾ കുലുങ്ങുന്നു;</l>
            <l> ശൂരനാം സിംഹികാസൂനു മുറുകുന്നു;</l>
            <l> സ്വർഗ്ഗനിവാസികൾ കണ്ണു കലങ്ങുന്നു</l>
            <l> ദിഗ്ഗജേന്ദ്രന്മാർ ഭയേന നടുങ്ങുന്നു;</l>
            <l> സന്താപമുൾകൊണ്ടനന്തനും ചിന്തിച്ചു</l>
            <l> സന്തതം മാധവൻതന്നെ വണങ്ങുന്നു;</l>
            <l> ശങ്കരൻ ഭൂഷണനാശം വരുമെന്നു</l>
            <l> ശങ്കിച്ചുഴന്നു ഭവാനിയേ നോക്കുന്നു;</l>
            <l> പാരേഴു രണ്ടു മമന്ദം മുഴങ്ങുന്നു;</l>
            <l> വാരിജസംഭവനും ചെവി വാർക്കുന്നു.</l>
            <l> നാരായണനു മുറുക്കമുണരുന്നു;</l>
            <l> നാരായണഹരേ! വിസ്മയമെത്രയും. </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇതിൽപരം ഭംഗിയായി ഭയാനകരസം പ്രതിപാദിക്കാൻ ആർക്കു കഴിയും.
എഴുത്തച്ഛനു് എല്ലാ രസങ്ങളേയും ഒരുപോലെ ഹൃദ്യമായി വർണ്ണിക്കാൻ
സാമർത്ഥ്യമുണ്ടായിരുന്നുവെന്നുള്ളതിനു് ഭാരതം സാക്ഷ്യം വഹിക്കുന്നു.
</p>
          <p style="indent">പരാശരമുനി മത്സ്യഗന്ധിനിയെ പ്രാപിക്കുന്നിടത്തു സംഭോഗശൃംഗാരവർണ്ണന
ചെയ്യുന്നതിനു് നമ്മുടെ കവിയ്ക്കു് ഒരു നല്ല അവസരംകിട്ടി. സരസഘട്ടങ്ങൾ കിട്ടിയാലുണ്ടോ അദ്ദേഹം
വിട്ടുകളയുന്നു. മത്സ്യഗന്ധിനിയായ കാളി പരാശരനെ കണ്ടിട്ടു് തുഴയുമായി ദൂരത്തു നിന്നതേയുള്ളു.
എന്നാൽ അവളുടെ രൂപലാവണ്യംകണ്ടപ്പോൾ, മുനിയുടെ മനോധൈര്യം അകന്നു. അദ്ദേഹം
അവളോടിങ്ങനെ പറയുന്നു:
</p>
          <lg xml:id="lg2.3.403">
            <l> “ചാരത്തുവരിക നീ മറ്റാരുമില്ലയിപ്പോൾ</l>
            <l> നേരത്തുകടക്കണം നീക്കണം തോണി മറു-</l>
            <l> തീരത്തുചെന്നു പുനരൂക്കണമിനിക്കെടോ.</l>
            <l> മാരച്ചൂടകതാരിൽ പൂരിച്ചമൂലംനിന്നിൽ</l>
            <l> ഭാരിച്ചൊരാശവന്നു കൂറൊത്തു ചമഞ്ഞിതു.</l>
            <l> ചോരിച്ചോർവായും നിന്റെ ചീരൊത്തമുലകളും</l>
            <l> വേരിച്ചൊല്ലാളേ ഞാൻ വിചാരിച്ചുകണ്ടനേരം</l>
            <l> കാറൊത്തകുഴലാളെ മാരത്തീയാറുമാറു-</l>
            <l> മാറത്തുചേർന്നീടുവാൻ യോഗമുണ്ടിപ്പോൾതന്നെ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">നമ്മുടെ കവിക്കു മാതൃഭാഷ എത്രത്തോളം വശമായിരുന്നു എന്നു നോക്കുക.
ഈ ഒമ്പതുവരികളിലെല്ലാം കൂടി രണ്ടു മൂന്നു സംസ്കൃതപദങ്ങളേ ഉള്ളു. ഈ വാക്കുകൾ വഴിക്കു്, കവി
കാമകിങ്കരന്മാരെ ഒന്നു കളിയാക്കീട്ടുമുണ്ടു്. പ്രസ്തുത കൈവർത്തനാരിക്കു് തോന്നിയിടത്തോളമെങ്കിലും
സൽബുദ്ധി പരാശര മുനിക്കു് ആ അവസരത്തിൽ തോന്നിയില്ല. കവിയുടെ ധർമ്മബോധം
അതിതീക്ഷ്ണമായിരുന്നതിനാൽ, അദ്ദേഹം അതിനെ ലേശംപോലും സാധൂകരിച്ചിട്ടില്ലെന്നു് താഴെ
ചേർത്തിരിക്കുന്ന ഹാസ്യഗർഭിതമായ വാക്യത്തിൽ നിന്നു ഗ്രഹിക്കാം.
</p>
          <lg xml:id="lg2.3.404">
            <l> “എന്തിനുപറയുന്നു വെറുതേ ബഹുവിധം?</l>
            <l> ബന്ധമോക്ഷങ്ങളുടെ ഭേദം കണ്ടോരുമുനി</l>
            <l> നല്ലോരുതീർത്ഥഭൂതയാകിയ യമുനയി-</l>
            <l> ലെല്ലാരും കുളിച്ചൂത്തു സന്ധ്യയേ വന്ദിക്കുമ്പോൾ</l>
            <l> മത്സ്യഗന്ധിനിയായ കൈവർത്തകന്യകയെ</l>
            <l> മത്സ്യകേതനശരമേറ്റു പുൽകിനാന്മുനി” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ വരികളിലെ ഓരോ വാക്കും ഹാസ്യാർത്ഥഗർഭമായിരിക്കുന്നു.
</p>
          <p style="indent">ശർമ്മിഷ്ഠ ഋതുസ്നാനം കഴിഞ്ഞു് സ്വകാമുകനെച്ചിന്തിച്ചു നില്ക്കുന്നതിനെ മൂലകവി
ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
</p>
          <lg xml:id="lg2.3.405">
            <l> “ശുദ്ധാ സ്നാതാ തു ശർമ്മിഷ്ഠാ സർവാലങ്കാരശോഭിതാ</l>
            <l> അശോകശാഖാ മാലംബ്യസുപുഷ്പസ്തബകൈർവൃതാം</l>
            <l> ആദർശേ മുഖമുദ്വീക്ഷ്യ ദർത്ത്യദശനലാലസാ</l>
            <l> ലോകമോഹസമാവിഷ്ടാ വചനം ചേദമബ്രവീൽ’ </l>
          </lg>
          <!--end of "verse"-->
          <div type="subsection" xml:id="sec3.20.1" n="3.20.1">
            <head type="subsechead">ഭാഷ:</head>
            <lg xml:id="lg2.3.406">
              <l> “അന്നവൾ ഋതുധർമ്മം പ്രാപിച്ചു കുളിച്ചവ-</l>
              <l> ന്നുന്നതസ്തനങ്ങളെ മെല്ലവേ നോക്കി നോക്കി,</l>
              <l> ദന്തശോധനം ചെയ്തു ബന്ധൂകസമാധരി</l>
              <l> പന്തൊക്കും കൊങ്കത്തടത്തിൽ കുങ്കുമം ചാർത്തി,</l>
              <l> ഭംഗിയിൽ കുറിയിട്ടു കുങ്കുമതിലകം തൊ-</l>
              <l> ട്ടംഗജൻ തഴപോലെ പൂങ്കുഴലഴിച്ചിട്ടു,</l>
              <l> നിർമ്മലമാകുമൊരു വസ്ത്രവുമുടുത്തുംകൊ-</l>
              <l> ണ്ടംബുജമിഴികളിലഞ്ജനമതും ചാർത്തി,</l>
              <l> കുണ്ഡലഷണ്ഡംമിന്നും ഗണ്ഡമണ്ഡലത്തിങ്കൽ</l>
              <l> കുണ്ഡലീഫണംപോലെ പത്തിക്കീറ്റതും ചേർത്തു,</l>
              <l> സ്വർണ്ണഭൂഷണങ്ങളുമൊക്കവേയണിഞ്ഞൊരു</l>
              <l> കണ്ണാടിതന്നിൽ മുഖപത്മവും നോക്കി നോക്കി,</l>
              <l> നല്ലൊരു പുരുഷനെച്ചിന്തിച്ചു ചിന്തിച്ചള്ളി-</l>
              <l> ലുല്ലാസം ചേർന്നൊരശോകത്തെയും ചാരി”</l>
              <l> </l>
            </lg>
            <!--end of "verse"-->
            <p style="noindent">നിൽക്കുന്ന ആ നായികയുടെ ചിത്രം എത്ര രമണീയമായിരിക്കുന്നു.
</p>
            <p style="indent">ശർമ്മിഷ്ഠയ്ക്കു ഒരു പുത്രൻ ജനിച്ചതായി അറിഞ്ഞു് ദേവയാനി അവളോടു്
‘പെറ്റവാറെങ്ങനെ നീ’ എന്നു ചോദിക്കയും, അവൾ ഒരു കള്ളം പറഞ്ഞു് ഒഴികയും ചെയ്തു. അങ്ങനെ
ഇരിക്കേ ഒരു ദിവസം യയാതി ദേവയാനിയുമായി ക്രീഡ ചെയ്തുകൊണ്ടിരുന്നു. ആ ഘട്ടത്തെ മൂലകവിയും
എഴുത്തച്ഛനും വർണ്ണിച്ചിട്ടുള്ളതിനെ നമുക്കു് താരതമ്യപ്പെടുത്തി നോക്കാം. <ref xml:id="xfn2.3.65" target="#fn2.3.65" type="noteAnchor">[65]</ref>
</p>
          </div>
          <!--end of "subsection 3.20.1/II.3.0"-->
          <div type="subsection" xml:id="sec3.20.2" n="3.20.2">
            <head type="subsechead">മൂലം:</head>
            <lg xml:id="lg2.3.407">
              <l> തസ്മിൻ കാലേതു രാജർഷിര്യയാതിഃ പൃഥിവീപതിഃ</l>
              <l> മാധ്വീകരസസംയുക്താംമദിരാം മദവർദ്ധിനീം</l>
              <l> പായയാമാസശുക്രസ്യ തനയാം രക്തപിംഗളാം</l>
              <l> പീത്വാ പീത്വാ ച മദിരാം ദേവയാനീ മുമോഹ സാ</l>
              <l> രുദതീ ഗായമാനാ ച നൃത്യതീ ച മുഹുർമ്മുഹുഃ</l>
              <l> ബഹു പ്രലപതീദേവീ രാജാനമിദമബ്രവീൽ</l>
              <l> രാജവദ്രൂപ വേഷെണ കിമർത്ഥംത്വ മിഹാഗതഃ?</l>
              <l> കേന കാര്യേണ സമ്പ്രാപ്തോ നിർജ്ജനം ഗഹനം വനം” <hi style="snum">ഇത്യാദി</hi>
</l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 3.20.2/II.3.0"-->
          <div type="subsection" xml:id="sec3.20.3" n="3.20.3">
            <head type="subsechead">ഭാഷ:</head>
            <lg xml:id="lg2.3.408">
              <l> “അങ്ങനെചെല്ലും കാലംക്ഷോണീന്ദ്രനൊരുദിന-</l>
              <l> മംഗനാരത്നമായ ദേവയാനിയും താനും</l>
              <l> ഒന്നിച്ചു മധുപാനംചെയ്തുമധരപാനംചെയ്തും,</l>
              <l> മദനൻ തെരുതെരെവലിച്ചു കൂരമ്പെയ്തും,</l>
              <l> കനിവിനോടു ഗാഢംവാർ കൊങ്കതഴുകിയും</l>
              <l> ആനന്ദാമൃതവാരിധിയിൽ മുഴുകിയു-</l>
              <l> മാനനാദനംഗസ്വേദാമൃതമൊഴുകിയും,</l>
              <l> മാനസത്തിങ്കാലേറ്റമാനന്ദം പെരുകിയും,</l>
              <l> ചേതസ്സുകനിഞ്ഞുടൻ പുല്കിയും പലതരം</l>
              <l> ആടിയും പാടിയും കൊണ്ടാടിയും നയനങ്ങൾ</l>
              <l> വാടിയും കൊതുഫലം തേടിയും മാരപ്പട-</l>
              <l> കൂടിയും മദനന്റെ ചാപമാം ചില്ലീവല്ലീ-</l>
              <l> കോടിയുമിരുവരുംകൂടി വാണീടുന്നേരം,</l>
              <l> ഭൂപതിവീരനോടു ദേവയാനിയും ചൊന്നാൾ</l>
              <l> താപസബുദ്ധ്യാ മദ്യവ്യാകുലചേതസ്സോടു-</l>
              <l> മന്തണനായ ഭവാനെന്തിനു വന്നിതപ്പോൾ?</l>
              <l> ബന്ധമെന്തടവിയിൽ വരുവാൻ പറഞ്ഞാലും” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ദേവയാനി ശർമ്മിഷ്ഠയുടെ രഹസ്യം അറിയുന്നതും കോപാവിഷ്ടയായിട്ടു്
അവൾ പിത്യഗൃഹത്തിലേയ്ക്കു പോകുന്നതും മറ്റും എഴുത്തച്ഛൻ സംക്ഷിപ്തമായിട്ടാണു് വിവരിച്ചിട്ടുള്ളതെങ്കിലും
ഹൃദയംഗമമായിട്ടുണ്ടു്.
</p>
          </div>
          <!--end of "subsection 3.20.3/II.3.0"-->
          <div type="subsection" xml:id="sec3.20.4" n="3.20.4">
            <head type="subsechead">മൂലം:</head>
            <lg xml:id="lg2.3.409">
              <l> “തതഃ കാലേ തു കസ്മിംശ്ചിദ്ദേവയാനീ ശുചിസ്മിതാ</l>
              <l> യയാതിസഹിതാ രാജൻ ജഗാമ രഹിതം വനം</l>
              <l> ദദശ ച തദാ തത്ര കുമാരാൻ ദേവരൂപിണഃ</l>
              <l> ക്രീഡമാനാൻ സുവിശ്രബ്ധാൻ വിസ്മിതാ ചേദമബ്രവീൽ</l>
            </lg>
            <lg xml:id="lg2.3.410">
              <l>
‘കസ്യൈതേ ദാരകാ രാജൻ ദേവപുത്രോപമാഃശുഭാഃ</l>
              <l> വർച്ചസാ രൂപതശ്ചൈവ സദൃശാ മേ മതാസ്തവ’</l>
            </lg>
            <lg xml:id="lg2.3.411">
              <l>
… … …</l>
              <l> തസ്മിൻകാലേ തു തച്ശ്രുത്വാ ധാത്രീ തേഷാംവചോഽബ്രവീൽ</l>
              <l> കിം ന ബ്രൂത കുമാരാഃ വഃ പിതരംവൈ ദ്വിജർഷഭം</l>
              <l> കുമാരാ ഊചുഃ </l>
            </lg>
            <!--end of "verse"-->
            <lg xml:id="lg2.3.412">
              <l> ഋഷിശ്ച ബ്രാഹ്മണശ്ചൈവ ദ്വിജാതിശ്ചൈവ നഃ പിതാ</l>
              <l> ശർമ്മിഷ്ഠാ നാനൃതം ബ്രുതേ ദേവയാനി ക്ഷമസ്വ നഃ</l>
            </lg>
            <lg xml:id="lg2.3.413">
              <l>
… … …</l>
              <l> തേ ദർശയൻ പ്രദേശിന്യാ തമേവ നൃപസത്തമം</l>
              <l> ശർമ്മിഷ്ഠാം മാതരം ചൈവ തഥാചഖ്യുശ്ചദാരകാഃ</l>
            </lg>
            <lg xml:id="lg2.3.414">
              <l>
… … …</l>
              <l> ശ്രുത്വാതു തേഷാം ബാലാനാം സവ്രീഡഇവപാർത്ഥിവഃ</l>
              <l> പ്രതിവക്തുമശക്തോഽഭൂൽതൂഷ്ണീം ഭൂതോഽഭവന്ന്യപഃ</l>
            </lg>
            <lg xml:id="lg2.3.415">
              <l>
ദൃഷ്ട്വാ തു തേഷാം ബാലാനാം പ്രണയം പാർത്ഥിവംപ്രതി</l>
              <l> ബുദ്ധ്വാ തു തത്വതോ ദേവീ ശർമ്മിഷ്ഠാമിദമബ്രവീൽ</l>
              <l> “അഭ്യാഗച്ഛതി മാം കശ്ചിദൃഷിരിത്യേവമബ്രവീൽ</l>
              <l> യയാതിമേവം രാജാനാം ത്വം ഗോപയസി ഭാമിനി</l>
              <l> പൂർവമേവ മയാ പ്രോക്തം ത്വയാ തു വൃജിനം കൃതം</l>
              <l> … … …”</l>
              <l> </l>
            </lg>
            <!--end of "verse"-->
            <p style="noindent">ശർമ്മിഷ്ഠസമാധാനം പലതും പറഞ്ഞുനോക്കി. എന്നിട്ടും ദേവയാനി,
</p>
            <lg xml:id="lg2.3.416">
              <l> “രമസ്വേഹ യഥാകാമംദേവ്യാ ശർമ്മിഷ്ഠയാ സഹ</l>
              <l> രാജന്നാദ്യേഹ വത്സ്യാമി വിപ്രിയം മേ കൃതംത്വയാ</l>
              <l> ഇതിജ്ജ്വാല കോപേന ദേവയാനീ തതോ ഭൃശം</l>
              <l> നിർദ്ദഹന്തീവ സവ്രീഡാം ശർമ്മിഷ്ഠാം സമു ദീക്ഷ്യച</l>
              <l> അപവിധ്യ ച സർവാണി ഭൂഷണാന്യസിതേക്ഷണാ</l>
              <l> സഹസോൽപതിതാം ശ്യാമാം ദൃഷ്ട്വാ താം സാശ്രൂലോചനാം</l>
              <l> തൂർണ്ണം സകാശം കാവ്യസ്യ പ്രസ്ഥിതാം വ്യഥിതസ്തദാ</l>
              <l> അനുവവ്രാജ സംഭ്രാന്തഃ പൃഷ്ഠതഃ സാന്ത്വയന്നൃപഃ.” </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 3.20.4/II.3.0"-->
          <div type="subsection" xml:id="sec3.20.5" n="3.20.5">
            <head type="subsechead">ഭാഷ:</head>
            <lg xml:id="lg2.3.417">
              <l> “പോകേണം വനക്രീഡയ്ക്കെന്നിതു ദേവയാനി</l>
              <l> ഭോഗാർത്ഥം ഭൂപാലനും കൂടവേ പുറപ്പെട്ടാൻ.</l>
              <l> ചെന്നിതു ശർമ്മിഷ്ഠതന്നാശ്രമത്തിങ്കലപ്പോൾ</l>
              <l> നന്നായിക്രീഡിക്കുന്ന പൈതങ്ങൾതമ്മെക്കണ്ടു.</l>
              <l> അച്ഛനെക്കണ്ടു ചിരിച്ച കുമാരന്മാരെല്ലാ-</l>
              <l> മർച്ചനാദികൾചെയ്തു ചാരത്തുവരുന്നേരം</l>
              <l> അച്ചിരിപൂണ്ടുനിന്ന ഭൂപതിതിലകനു-</l>
              <l> മച്ചരിതങ്ങൾകണ്ടു ചോദിച്ചു ദേവയാനി</l>
              <l> അച്ഛനെങ്ങോട്ടുപോയി? ചൊല്ലുവിൻ പൈതങ്ങളേ!</l>
              <l> പിച്ചകളുണ്ടാക്കുവാൻ പോയിതോ വനങ്ങളിൽ?</l>
              <l> മെല്ലവേ ചൂണ്ടിക്കാട്ടികൊടുത്തു പൈതങ്ങളു-</l>
              <l> മല്ലൽപൂണ്ടൊരു ദേവയാനിയും കോപത്തോടെ,</l>
              <l> ദൃഷ്ടിയുംചുവപ്പിച്ചു ദേഹവുംവിറപ്പിച്ചു</l>
              <l> പൊട്ടിച്ചങ്ങെറിഞ്ഞിതു ഭൂഷണങ്ങളുമെല്ലാം</l>
              <l> കല്പിച്ചവണ്ണം വരുമിനിക്കുമിനി നിങ്ങൾ</l>
              <l> കല്പിച്ചവണ്ണംതന്നെ വാണാലുമിരുവരും.</l>
              <l> പൊട്ടക്കൂപത്തിൽ തള്ളിയിട്ടന്നേയുള്ള വൈര-</l>
              <l> മൊട്ടുമേ പോയീല ശർമ്മിഷ്ഠിയ്ക്കെന്നോടു ഞാനോ</l>
              <l> പെട്ടെന്നുമറന്നിതു പൊട്ടിയായതുമൂലം</l>
              <l> പൃഷ്ടഭോഗത്തോടേറ്റം തുഷ്ട്യാവാഴുവിൻ നിങ്ങൾ.</l>
              <l> ഭൂമിയിൽവീണ്ടും കേണുമുരുണ്ടും നടകൊണ്ടാൾ</l>
              <l> മാമുനിശുക്രൻതന്നെ ക്കാണ്മാനായ് വേഗത്തോടെ</l>
              <l> ഭൂമിപാലനുമതിവ്യാകുല ചേതസ്സോടും</l>
              <l> ഭാമിനീ കോപംകണ്ടു ഭാവവൈവർണ്ണ്യംപൂണ്ടു</l>
              <l> പേടിച്ചു സരഭസം പിന്നാലെനടകൊണ്ടു</l>
              <l> മാടൊത്തമുലയാളേയെത്തീല യയാതിയും.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ വർണ്ണന കേവലം തർജ്ജമയാണെങ്കിൽ, ഭാഷാഗ്രന്ഥങ്ങൾ മിക്കതും
തർജ്ജമകൾതന്നെയെന്നു പറയാം.
</p>
            <p style="indent">ദുഷ്ഷ്യന്തനാൽ പരിത്യക്തയായ ശകുന്തള അദ്ദേഹത്തിനോടു പറയുന്ന
വാക്കുകൾ മൂലഗ്രന്ഥത്തിലേതിനേക്കാൾ തീവ്രവും നിശിതവുമായിരിക്കുന്നു. (൯൯-ാം അദ്ധ്യായം
സംഭവപർവം മൂലം)
</p>
            <p style="indent">പാണ്ഡുവും പത്നിമാരുംകൂടി ഒരിക്കൽ വനക്രീഡയ്ക്കായി പുറപ്പെട്ടു. ആ ഭാഗത്തെ
രണ്ടു കവികളും വർണ്ണിച്ചിട്ടുള്ളതു രണ്ടു വിധത്തിലാണു്.
</p>
          </div>
          <!--end of "subsection 3.20.5/II.3.0"-->
          <div type="subsection" xml:id="sec3.20.6" n="3.20.6">
            <head type="subsechead">മൂലം:</head>
            <lg xml:id="lg2.3.418">
              <l> “സ ചരൻ ദക്ഷിണം പാർശ്വം രമ്യം ഹിമവതോ ഗിരേഃ</l>
              <l> ഉവാസ ഗിരിപൃഷ്ഠേഷു മഹാശാലവനേഷു ച</l>
              <l> രരാജ കുന്ത്യാ മാദ്ര്യാച പാണ്ഡുസ്സഹ വനേചരൻ</l>
              <l> കരേണ്വോരിവ മദ്ധ്യസ്ഥഃ ശ്രീമാൻ പൌരന്ദരോഗജഃ</l>
              <l> ഭാരതഃ സഹ ഭാര്യാഭ്യാം ഖഡ്ഗബാണധനുർദ്ധരഃ</l>
              <l> വിചിത്രകവചംവീരം പരമാസ്ത്രീവിധം നൃപം</l>
              <l> ദേവോയുമിത്യമന്യന്ത ചരന്തം വനവാസിനഃ</l>
              <l> തസ്യ കാമാശ്ചഭോഗംശ്ച നരാ നിത്യമതന്ദ്രിതാഃ</l>
              <l> ഉപജഹ്രുർവനാന്തേഷു ധൃതരാഷ്ട്രേണ ചോദിതാഃ</l>
              <l> തദാസാദ്യമഹാരണ്യം മൃഗവ്യാളനിഷേവിതം</l>
              <l> തത്രമൈഥുനകാലസ്ഥം ദദർശ മൃഗയൂഥപം</l>
              <l> തതസ്തം ച മൃഗീം ചൈവ രുക്മപുംഖൈഃ പാണ്ഡുഃപഞ്ചഭിരാശു-</l>
              <l> സ ച രാജൻ! മഹാതേജാ ഋഷിപുത്രസ്തപോധനഃ [ഗൈഃ</l>
              <l> ഭാര്യയ്യാ സഹ തേജസ്വീ മൃഗരൂപേണ സംഗതഃ</l>
              <l> സസംയുക്തസ്തയാ മൃഗ്യാമാശിഷീം വാചമീരയൻ</l>
              <l> ക്ഷണേനപതിതോ ഭൂമൌ വിലലാപാതുരോ മൃഗഃ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എഴുത്തച്ഛന്റെ വർണ്ണന ഇതിൽ പതിന്മടങ്ങു മനോഹരമായിരിക്കുന്നു.
</p>
            <lg xml:id="lg2.3.419">
              <l> “മുഖ്യഭോഗേന സുഖിച്ചിരിക്കും കാലത്തിങ്ക-</l>
              <l> ലുൾക്കാമ്പിലൊന്നു തോന്നിപാണ്ഡുവിനാപത്തിനായ്.</l>
              <l> കാന്തിയേറീടുന്നൊരു കാന്തമാരോടുംകൂടി-</l>
              <l> ക്കാന്താരംതന്നിൽപുക്കു നന്നായിരമിക്കണം.</l>
              <l> വാട്ടമെന്നിയേ മമ നായാട്ടിൻ വൈദഗ്ദ്ധ്യവും</l>
              <l> കാട്ടണമിവർക്കെന്ന കൌതുകത്തോടുകൂടി</l>
              <l> ദ്യുമണിതന്റെ രശ്മിപോലുമങ്ങണയാതെ</l>
              <l> ഹിമവാൻതന്റെ തെക്കേപ്പുറപ്പെരും കാട്ടിൽ</l>
              <l> പെരികേ രസം പൂണ്ടു കളിച്ചുമരുവിനാൻ</l>
              <l> ഗിരിശൃംഗങ്ങൾതോറുമതികൌതുകത്തോടെ</l>
              <l> കരിണീയുഗമദ്ധ്യഗതനായ് മദിച്ചൊരു</l>
              <l> കരിവീരനെപ്പോലെ മദനവിവശനായ്</l>
              <l> കരിണീഗമനമാരാകിയ ഭാര്യമാരാം</l>
              <l> തരുണീമണികളാം കുന്തിയും മാദ്രിതാനും</l>
              <l> സരസീരുഹശരസമനാം കാന്തൻതന്നെ-</l>
              <l> ശ്ശരതൂണീരകരാളോജ്ജ്വലൽ കരവാള-</l>
              <l> ധരനായ് ശരാസനകരനായ് കാണുന്തോറും</l>
              <l> സരസീരുഹശരനികരപരവശ</l>
              <l> തര മാനസമാരായ്മരുവീടിന നേരം</l>
              <l> ഹരിണഹരി കരികിടിശാർദൂലാദിക-</l>
              <l> ളരികേ ദരീമുഖഗതങ്ങളായ് കാണുമ്പോൾ</l>
              <l> ശരങ്ങൾകൊണ്ടു വീണും മരണഭയംകൊണ്ടും</l>
              <l> മരങ്ങൾമറഞ്ഞുപോയ് നിന്നു നോക്കീടുന്നതും,</l>
              <l> നിഷ്കുടത്തിങ്കൽ മുന്നമിരുന്നീടിനപോലെ</l>
              <l> മർക്കടക്രീഡകൾ കണ്ടുൾക്കൌതൂഹലം പൂണ്ടും,</l>
              <l> കുക്കുടരതിക്രീഡാദികൾ കണ്ടാനന്ദിച്ചും,</l>
              <l> പൊൽക്കുടങ്ങൾക്കു നേരാം തൈക്കൊങ്കനോക്കിക്കണ്ടും,</l>
              <l> കോകില കോകകേകി ചാതകശുകാദിസം-</l>
              <l> ഭോഗഭേദങ്ങൾ കണ്ടുരസിച്ചു മതിൻമദ്ധ്യേ</l>
              <l> വേഗമോടമ്പുകൊണ്ടു മാഴ്കി വീണീടുന്നതും,</l>
              <l> ശോകമോടിണകൂടിക്കേണുവീണോടുന്നതും,</l>
              <l> കരടിക്കുലംതമ്മിൽ കടിച്ചു കളിപ്പതും,</l>
              <l> കരിണികളെപ്പൂണ്ടു കരികൾ പുളപ്പതും,</l>
              <l> കിടികൾ പിടികളെപ്പിടിച്ചു പുല്കുന്നതും,</l>
              <l> പിടകളോടുചേർന്നു പക്ഷികൾ കളിപ്പതും</l>
              <l> കണ്ടുകൌതുകംപൂണ്ടു കണ്ടിവാർ കുഴലികൾ</l>
              <l> കണ്ടാശ്ലേഷവുംചെയ്തു കാന്തനും തങ്ങളുമായ്</l>
              <l> കണ്ടകാനനംതോറും രമിച്ചു വസിക്കയും,</l>
              <l> മാകന്ദമകരന്ദബിന്ദുപാനവുംചെയ്തു</l>
              <l> കൂകുന്നപികകുല പഞ്ചമം കേട്ടുകേട്ടും,</l>
              <l> വണ്ടുകൾ മധുപാനം ചെയ്തുമത്തതപൂണ്ടു</l>
              <l> കൊണ്ടാടിമുരണ്ടുടൻ കണ്ടപുഷ്പങ്ങൾതോറും</l>
              <l> കുണ്ഠഭാവവുംനീക്കിസ്സംഭ്രമിച്ചീടുന്നതും,</l>
              <l> കണ്ടോരാനന്ദംപൂണ്ടു മധരപാനംചെയ്തും,</l>
              <l> മന്മഥലീലകൊണ്ടു കൺമുന ചാമ്പിച്ചാമ്പി</l>
              <l> സമ്മോദംവളർന്നുള്ളിൽ സമ്മോഹം പെരുകിയും,</l>
              <l> വന്മലമുകളേറി നിർമ്മലശിലാതലേ</l>
              <l> നന്മലർമെത്ത തന്മേലുന്മേഷംപൂണ്ടുവാണും,</l>
              <l> ഭാമിനിമാരുമായിസ്സാനന്ദമിരിക്കുമ്പോൾ</l>
              <l> കാമനുസമനായ പാണ്ഡുവാം നൃപവിരൻ</l>
              <l> കലയുംമാനുംകൂടിക്കമലശരമേറ്റു</l>
              <l> കളിക്കുന്നതുകണ്ടു കൊടുത്തു ശരംകൊണ്ടു</l>
              <l> ശരമേറ്റതുനേരം മൃഗവും മുനിയായി</l>
              <l> നരപാലകൻതന്നെശ്ശപിച്ചു…” <hi style="snum">ഇത്യാദി</hi> </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇതുപോലെ മറ്റു പർവങ്ങളിൽനിന്നും ഉദാഹരണങ്ങൾ
ചൂണ്ടിക്കാണിക്കാവുന്നതാണു്. അവയേ ഒക്കേ ഉദ്ധരിച്ചുതുടങ്ങിയാൽ ഈ അദ്ധ്യായംതന്നെ ഒരു
ഭാരതമായിത്തീർന്നേക്കാം. എഴുത്തച്ഛനു വീരരൌദ്രാദിരസങ്ങളെ വിശദീകരിക്കുന്ന വിഷയത്തിലുള്ള
നൈപുണിയേയും ബാഹ്യാഭ്യന്തര പ്രകൃതികളെ യാഥാർത്ഥ്യത്തോടുകൂടി ചിത്രണം ചെയ്യുന്നതിനുള്ള
പാടവത്തേയും പ്രകാശിപ്പിക്കുന്ന ചില ഭാഗങ്ങൾ മാത്രം ഉദ്ധരിക്കുന്നു.
</p>
            <p style="indent">വീരാഗ്രണിയായ അഭിമന്യൂ യുദ്ധത്തിൽ വീര്യസ്വർഗ്ഗം പ്രാപിച്ചു. ആ
വിവരമറിഞ്ഞപ്പോൾ,
</p>
            <lg xml:id="lg2.3.420">
              <l> ‘ഹാ ഹാ ശിവ ശിവ യെന്നു മഹാജനം</l>
              <l> ഹാ ഹാ ഹരി ഹരിയെന്നുരച്ചീടിനാർ.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">മറ്റൊന്നും പറവാൻ അവർക്കു ശക്തിയുണ്ടായില്ലത്രേ. ഈ വാക്കുകൾ എത്ര
ഭാവഗർഭിതമായിരിക്കുന്നുവെന്നു നോക്കുക. ദുഃഖാതിശയത്തിൽ നാവിൽനിന്നും വാക്കുകൾ
പൊങ്ങുകയില്ലല്ലോ. ഗാന്ധാരിപോലും കുമാരനെ കണ്ടിട്ടു്,
</p>
            <lg xml:id="lg2.3.421">
              <l> “വീണിതല്ലോ കിടക്കുന്നു ധരണിയിൽ</l>
              <l> ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ!</l>
              <l> നല്ലമരതകക്കല്ലിനോടൊത്തൊരു</l>
              <l> കല്യാണരൂപൻ കുമാരൻ മവോഹരൻ,</l>
              <l> ചൊല്ലെഴുമർജ്ജുനൻ തന്റെ തിരുമകൻ,</l>
              <l> വല്ലവീ വല്ലഭൻ തന്റെ മരുമകൻ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു വിലപിച്ചുപോയി. യുധിഷ്ഠരുടെ വിലാപം മർമ്മഭേദകമായിരിക്കുന്നു.
</p>
            <lg xml:id="lg2.3.422">
              <l> “ഉണ്ണീ! ചതിച്ചോകുമാര! മനോഹര!</l>
              <l> എന്നുടെ ചൊൽകേട്ടു പോയിമരിച്ചിതോ?</l>
              <l> നിന്നെ ഞാനെന്നിനിക്കാണുന്നു? നന്ദന!</l>
              <l> അർജ്ജുനനോടും മുകുന്ദനോടും പുന-</l>
              <l> രിജ്ജനമെന്തു പറയുന്നതീശ്വര!</l>
              <l> രാജ്യവുംവേണ്ട മതിമതി യുദ്ധവും</l>
              <l> പൂജ്യനാമീശനെ സേവിക്കവേണ്ടതും.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">അർജ്ജുനൻ വീണു മുറയിട്ടതുകണ്ടു്, അദ്ദേഹത്തിന്റെ സ്വഭാവം നല്ലപോലെ
ഗ്രഹിച്ചിരുന്ന ശ്രീകൃഷ്ണൻ,
</p>
            <lg xml:id="lg2.3.423">
              <l> “പെണ്ണുങ്ങളെപ്പോലെ ദുഃഖിച്ചിരിയാതെ</l>
              <l> തിണ്ണമടുത്തു ജയദ്രഥൻ തന്നുടെ</l>
              <l> കണ്ഠം മുറിപ്പതു തക്കതിനിയെന്നു്” </l>
            </lg>
            <!--end of "verse"-->
            <p style="noindent">അരുളിചെയ്തപ്പോൾ, അർജ്ജുനന്റെ,
</p>
            <lg xml:id="lg2.3.424">
              <l> ‘ചാരുനയനങ്ങൾ ചെങ്ങിമറിഞ്ഞിതു</l>
              <l> ഘോരം വിറച്ചു ചമഞ്ഞു തിരുവുടൽ</l>
              <l> ശൂരനായുള്ള കിരീടി കിരീടവും</l>
              <l> സൂര്യപ്രഭമായെരിഞ്ഞുരുകീതുലോം.’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">കരുണത്തിൽ രൌദ്രത്തിലേക്കുള്ള ഈ പകർച്ച എത്ര സ്വാഭാവികവും
ഹൃദ്യവും ആയിരിക്കുന്നു.
</p>
            <p style="indent">ശ്രീകൃഷ്ണഭഗവാൻ കൌരവന്മാരുടെ അടുക്കൽ ദൂതിനായി പുറപ്പെടുന്നതു
കണ്ടപ്പോൾ, ഭീമസേനനുണ്ടായ രൌദ്രഭാവത്തെ ഇങ്ങനെ വർണ്ണിക്കുന്നു.
</p>
            <lg xml:id="lg2.3.425">
              <l> “കണ്ണുകൾ ചുവന്നു കൈഞെരിച്ചു പല്ലും കടി-</l>
              <l> ച്ചർണ്ണോജനേത്രനോടു ഭീമസേനനും ചൊന്നാൻ.</l>
              <l> എന്തിനുതുടങ്ങുന്നു? ചൊല്ലുകെന്നോടുകൂടി-</l>
              <l> ച്ചിന്തിച്ചേനടക്കാവൂ കാര്യങ്ങളിനിമേലിൽ.</l>
              <l> ധൃഷ്ടനാം ധൃതരാഷ്ട്രപുത്രന്റെ തുടതച്ചു</l>
              <l> കൊട്ടിക്കൊന്നൊക്കെ പ്പൊടിപെടുത്തുകളകയും,</l>
              <l> ദുഷ്ടനാ ദുശ്ശാസനൻ തന്നുടെ മാറുപിള-</l>
              <l> ർന്നിഷ്ടനായ് രക്തം കുടിച്ചീടുകയെന്നുള്ളതും,</l>
              <l> പൊട്ടനാംഭീമൻ ചെയ്കയില്ലെന്നുണ്ടോതോന്നീ?</l>
              <l> പെട്ടെന്നു സന്ധിചെയ്തുകൊണ്ടാലും യുധിഷ്ഠിര-</l>
              <l> നൊട്ടുമേ വിരോധമില്ല തിനിന്നെന്നാൽ നൂനം” </l>
            </lg>
            <!--end of "verse"-->
            <p style="noindent">അർജ്ജുനനും ഭഗദത്തനുമായുള്ള യുദ്ധവർണ്ണനയിൽനിന്നു് വീരരസത്തെ
ഉദാഹരിക്കുന്ന ഒരു ഭാഗം ഉദ്ധരിച്ചുകൊള്ളട്ടെ.
</p>
            <lg xml:id="lg2.3.426">
              <l> “പിന്നെയും പിന്നെയും തങ്ങളിലിങ്ങനെ</l>
              <l> ഖിന്നതയോടു പൊരുതോരനന്തരം</l>
              <l> കുത്തുകൊള്ളാഞ്ഞു കോപിച്ചു മദകരി-</l>
              <l> യെത്തിപ്പിടിച്ചുമേല്പോട്ടെറിഞ്ഞീടിനാൻ.</l>
              <l> കൊമ്പുതന്മേൽവന്നു വീഴുവാനായിട്ടു</l>
              <l> കൊമ്പുമുയർത്തിനിന്നാനതു കണ്ടിട്ടു,</l>
              <l> സംഭ്രമത്തോടൊരു ബാണം പ്രയോഗിച്ചാ-</l>
              <l> നുമ്പർകോൻ തന്നുടെ നന്ദനനർജ്ജുനൻ.</l>
              <l> വാരണവീരൻ തലയറ്റു വില്ലറ്റു</l>
              <l> വീരൻ ഭഗദത്തൻ തന്റെ തലയറ്റു</l>
              <l> നാലാമതാനതൻ വാലുമരിഞ്ഞിട്ടു്</l>
              <l> കോലാഹലത്തോടു പോയിതുബാണവും.” <hi style="snum">ഇത്യാദി</hi> </l>
            </lg>
            <!--end of "verse"-->
            <p style="noindent">ശൃംഗാരത്തിനു ഉദാഹരണം മുമ്പു ചൂണ്ടികാണിച്ചിട്ടുണ്ടല്ലോ. ഹാസ്യരസം
സ്ഫുരിപ്പിക്കുന്ന ഘട്ടങ്ങളും ഭാരതത്തിൽ ധാരാളമുണ്ടു്.
</p>
            <p style="indent">കീചകനെ നിഗ്രഹിക്കണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടി, ഭീമസേനൻ പാഞ്ചാലി
കാണിച്ചുകൊടുത്ത മെത്തമേൽ കേറി മൂടിപ്പുതച്ചുക്കിടന്നു.
</p>
            <p style="indent">അപ്പോൾ,
</p>
            <lg xml:id="lg2.3.427">
              <l> “ചീർത്തകൌതുഫലം കൈക്കൊണ്ടു കീചകൻ</l>
              <l> മത്തനായ് കൂത്തരംഗത്തു പൂക്കീടിനാൻ.</l>
              <l> ചിത്തജന്മാവു തന്നസ്ത്രങ്ങളേല്ക്കയാൽ</l>
              <l> പുത്തൻകുളുർമുലത്തൊത്തുപുൽകിടിനാൻ.</l>
              <l> തങ്ങളിൽ തിങ്ങിവിങ്ങിക്കനം പൊങ്ങിനി-</l>
              <l> ന്നങ്ങനേകണ്ട കുളുർമുലക്കോരകം</l>
              <l> വിസ്താരമാഞ്ഞ നിരക്കേപ്പരുപരെ</l>
              <l> ക്കുത്തുന്ന രോമങ്ങൾ കൊണ്ടുകാണായി.</l>
            </lg>
            <lg xml:id="lg2.3.428">
              <l>
എങ്കിലതുമൊരു കൌതുകമെന്നോർത്തു</l>
              <l> പങ്കജബാണമാൽ കൊണ്ടുപൊറാഞ്ഞവൻ,</l>
              <l> നന്നായ് മുറുകേ മുറുകേത്തഴുകിനാൻ</l>
              <l> മുൻനടന്നീടിനാൻ ഭീമനുമന്നേരം.</l>
              <l> എത്തിമുറുക മുറുകപ്പുണർന്നവ-</l>
              <l> നസ്ഥിനുറുക്കിഞെരിച്ചിതുപിന്നെയും</l>
              <l> ചിത്തഭ്രമത്തൊടു പത്തുനൂറായിരം</l>
              <l> കുത്തിനാൻ മുഷ്ടിചുരുട്ടിത്തെരുതെരേ.</l>
              <l> പ്രേമമില്ലെന്നു വരുമെന്നുശങ്കിച്ചു</l>
              <l> ഭീമൻ നഖങ്ങളുമേല്പിച്ചിദാദരാൽ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ ഒടുവിലത്തേ രണ്ടു പാദങ്ങളിൽനിന്നു ഊറിവരുന്ന ഹാസ്യരസം എത്ര
അനപലപനീയമായിരിക്കുന്നു!
</p>
            <p style="indent">കൌരവയുദ്ധത്തിന്റെ അവസാനദിവസം സ്വസൈന്യനാശത്താൽ
ദയനീയാവസ്ഥയെ പ്രാപിച്ച സുയോധനൻ ഓടി ഒളിച്ചതിനെ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.-
</p>
            <lg xml:id="lg2.3.429">
              <l> “ദുഃഖിച്ചുമുന്നം വിദുരർപറഞ്ഞതു-</l>
              <l> മൊക്കെനിനച്ചു നിനച്ചു സുയോധനൻ</l>
              <l> കാൽനടേ തന്റെ ഗദയുമെടുത്തുകൊ-</l>
              <l> ണ്ടാനനം കുമ്പിട്ടു വീർത്തുവശംകെട്ടു,</l>
              <l> പേടിച്ചു പേടിച്ചു നോക്കിനോക്കിത്തുലോം</l>
              <l> ദുഃഖിച്ചു ദുഃഖിച്ചു നാണിച്ചു നാണിച്ചു</l>
              <l> ദുഷ്കർമ്മശക്തികൾ ചിന്തിച്ചു ചിന്തിച്ചു</l>
              <l> കേണുകേണന്തരാ വീണു വീണൂഴിയിൽ</l>
              <l> പ്രാണഭയത്തൊടും പാഞ്ഞുപാഞ്ഞെത്രയും</l>
              <l> ദീനനായ് മാനിയായോരു സുയോധനൻ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">വർണ്യവസ്തുവിന്റെ സാക്ഷാത്തായ സ്വഭാവത്തെ പരിപൂർണ്ണമായും
വിശദമായും പ്രകാശിപ്പിക്കുന്നതിനുള്ള സകലകൌശലങ്ങളും ഈ വാക്ശില്പി ഇവിടെ പ്രയോഗിച്ചിട്ടുണ്ടു്.
</p>
            <lg xml:id="lg2.3.430">
              <l> “എത്രയും ദുർഗ്ഗമാർഗ്ഗം ദുർഗ്രാവോഗ്രാഗ്രാഗ്രാഹ്യം</l>
              <l> പൃത്ഥ്വീശോത്തമ! മഹൽ പൃത്ഥ്വീധ്രശൃംഗോദ്ദേശം.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇവിടെ ‘ഗ്ര’ എന്ന അക്ഷരത്തിന്റെ ആവർത്തനം കല്ലുകളിൽകൂടി
നടക്കുമ്പോൾ ഉണ്ടാകുന്ന ‘കിരുകിര’ ശബ്ദത്തേകൂടി പ്രതിബോധിപ്പിക്കുന്നു.
</p>
            <lg xml:id="lg2.3.431">
              <l> “ഇത്തരം പറഞ്ഞുതൻ മത്തേൻ കഴുത്തേറി-</l>
              <l> സ്സത്വരം വജ്രമോങ്ങി ക്രുദ്ധനാം വൃത്രാരാതി</l>
              <l> കെല്പോടു പുറപ്പെട്ടു സേനാനായകനോടും</l>
              <l> കല്പാന്തവരിഷവും തുടങ്ങിയതുനേരം.</l>
              <l> നിഷ്ഠരതരമിടിവെട്ടിയും ത്രിഭുവനം</l>
              <l> ഞെട്ടിയും മരം വെന്തു പൊട്ടിയും തെരുതെരെ-</l>
              <l> ദൃഷ്ടികൾ മിന്നൽകൊണ്ടു നഷ്ടമായ് ചമകയും,</l>
              <l> വൃഷ്ടികൾ കരികരാകാരമായ് ചൊരികയും.</l>
              <l> ഘോരമാരുതവേഗാലോരോരോ ദിക്കുകളും</l>
              <l> വാരിധിപൂരങ്ങളുമിളകി മറിയുന്നു;</l>
              <l> വിഭ്രമം പൂണ്ടു ജഗദ്വാസികൾ മുറുകുന്നു;</l>
              <l> ശ്വഭ്രങ്ങൾതോറുമുഷ്ണ മുൾപ്പുക്കുപിടയുന്നു.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇവിടെ കവി ഇടിവെട്ടലിന്റെയും മഴച്ചാറ്റലിന്റേയും ശബ്ദം നാം
കേൾക്കത്തക്കവണ്ണം തന്നേ പദഘടന ചെയ്തിരിക്കുന്നു.
</p>
            <lg xml:id="lg2.3.432">
              <l> “ചുവട്ടിൽ മാറിനിന്നടിരണ്ടും വാരി-</l>
              <l> ചുവട്ടിലാക്കി മേൽ കരയേറിക്കര-</l>
              <l> മമർത്തുനന്നായിച്ചവിട്ടിനിന്നു കൊ-</l>
              <l> ണ്ടമർത്ത്യമർത്ത്യന്മാർ പലരും കാണവേ</l>
              <l> ചളിപ്പുകൈവിട്ടങ്ങെടുത്തു കൈവാളാൽ</l>
              <l> പൊളിച്ചുമാറിടം നഖങ്ങളെക്കൊണ്ടും,</l>
              <l> പൊടുപെടപ്പൊടിച്ചുടനുടൻ</l>
              <l> ചുടുചുടത്തിളച്ചരുവിയാർപോലെ</l>
              <l> തുടതുടവന്നരുധിരപൂരത്തെ</l>
              <l> കുടുകുടക്കുടിച്ചലറിച്ചാടിയും</l>
              <l> പെരുവെള്ളം പോലെ വരുന്ന ശോണിത-</l>
              <l> മൊരുതുള്ളിപോലും പുറത്തുപോകാതെ</l>
              <l> കവിണ്ണുനന്നായിക്കിടന്നു കൊണ്ടുടൻ</l>
              <l> കവിൾത്തടം നന്നായ് നിറച്ചിറക്കിയും</l>
              <l> മദിച്ചു മാരുതി ചിരിച്ചുചൊല്ലിനാൻ</l>
              <l> മദിർത്തിതു നാവുമുദരവുമെല്ലാം</l>
              <l> കുടർമാല മെല്ലെന്നെടുത്തു കൊണ്ടുടൻ</l>
              <l> തുടർമാലപോലെ കഴുത്തിലിട്ടു കൊ-</l>
              <l> ണ്ടടൽക്കളമെല്ലാം പൊടിപെടും വണ്ണ-</l>
              <l> മുടനുടൻ ചാടിത്തുടമേലെ തച്ചും</l>
              <l> പശുസമർ പാണ്ഡുസുതന്മാരെന്നല്ലോ</l>
              <l> പറഞ്ഞിതു മുന്നം പലരും കേൾക്കവേ?</l>
              <l> പരിഹാസത്തോടുമദിച്ചു കൈകൊട്ടി-</l>
              <l> ച്ചിരിച്ചു കൂത്താടി നടന്നു നിങ്ങളും.</l>
              <l> പശുസമന്മാർ കൌരവരെന്നിക്കാലം</l>
              <l> പറഞ്ഞു ഞാൻ താനുമിതാകൂത്താടുന്നേൻ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇങ്ങനെ തന്മയത്വത്തോടുകൂടി വീരരസം വർണ്ണിക്കാൻ കഴിവുള്ള കവികൾ
തുലോം വിരളമാകുന്നു. വർണ്ണനയ്ക്കു വിഷയമായ കാലദേശാദികളേയും മറ്റു പരിതസ്ഥിതികളേയും അദ്ദേഹം
വിസ്മരിച്ചു കളയാത്തതുനിമിത്തം അതാതവസ്ഥകളേക്കുറിച്ചു് അതിസൂക്ഷ്മമായ ഒരു ബോധം ആ വർണ്ണന
വായിക്കുമ്പോൾ നമുക്കുണ്ടാകുന്നു. വിവക്ഷിതാർത്ഥത്തിന്റെ സ്ഫുടപ്രതീതി ജനിപ്പിക്കുന്നതിനു് പര്യാപ്തമായ
ശബ്ദങ്ങൾ സദാപി ഈ മഹാകവിയേ പിന്തുടരുന്നു. ആശയഗതിക്കു് അനുരൂപമായ ശബ്ദപ്രവാഹംകൂടി
ഉള്ളതുകൊണ്ടു് ഒരു മുഴപ്പോ ആ വഴിക്കുണ്ടാകുന്ന ശ്രവണകടുതയോ ഒരിടത്തും കാണ്മാനില്ല. ആധുനിക
മഹാകവികളും അവരുടെ പാർഷദന്മാരും എഴുത്തച്ഛനിൽനിന്നു പലതും പഠിക്കേണ്ടതായിട്ടുണ്ടു്.
നിർമ്മലമായ ഹൃദയങ്ങളിൽനിന്നു് മാത്രമേ ഉത്തമകാവ്യങ്ങൾ പുറപ്പെടുകയുള്ളൂ.
മനുഷ്യസ്വഭാവത്തെപ്പറ്റിയുള്ള അത്യഗാധമായ ജ്ഞാനം അതിതീവ്രമായ പ്രകൃതിനിരീക്ഷണശക്തി,
അപ്രതിഹതമായ കല്പനാവൈഭവം, കുശാഗ്രബുദ്ധി, വിപുലമായ ധർമ്മനിഷ്ഠ, മനുഷ്യലോകത്തോടുള്ള
വിശാലമായ അനുകമ്പ, സർവോപരി <ref xml:id="xfn2.3.66" target="#fn2.3.66" type="noteAnchor">[66]</ref> “ഈശ്വരചൈതന്യംകൊണ്ടു് സ്ഫുരിക്കുന്ന
ലോകവൈചിത്ര്യത്തിൽ താൻ നിസ്സാരൻ സജ്ജനങ്ങൾ മാനനീയന്മാർ എന്നിങ്ങനെ ഒരു മനോഗതി”
ഇത്യാദി ഉദാരഗുണങ്ങൾക്കു വിളനിലമായിരുന്ന ഈ കവി കോകിലത്തിന്റെ കളകൂജിതങ്ങൾ
ജീവിതയാത്രയിൽ ശ്രാന്തചേതസ്സുകളായിരിക്കുന്ന എത്ര എത്ര ജനങ്ങൾക്കു പരമനിർവൃതി
അരുളിക്കൊണ്ടിരിക്കുന്നു!
</p>
            <p style="indent">ഈ ദിവ്യകവി ഭഗവൽഗീത ഭാഷാന്തരം ചെയ്യാതിരുന്നതു് ബ്രാഹ്മണരേ
പേടിച്ചാണെന്നു പറയുന്നവർ ഇപ്പോഴും ഉള്ളതാണു അത്ഭുതം. എഴുത്തച്ഛനു പേടിയോ?
അദ്ദേഹത്തിനെക്കുറിച്ചു ബ്രാഹ്മണർക്കു പേടിയുണ്ടായിരുന്നതായിട്ടാണല്ലോ പല ഐതിഹ്യങ്ങളിൽനിന്നു്
കാണുന്നതു്. പരമാർത്ഥത്തിൽ ഭാരതസംക്ഷേപത്തിൽ ഭഗവദ്ഗീതയ്ക്കു സ്ഥാനമെവിടെ? അക്കാലത്തെ
ജനതയ്ക്കു് ഭക്തിസംവർദ്ധകങ്ങളായ ഗ്രന്ഥങ്ങളായിരുന്നു അത്യാവശ്യകമായിരുന്നതു്. പോരെങ്കിൽ
സംസാരരോഗാർത്തന്മാർക്കു ആവശ്യമുള്ള ആധ്യാത്മികതത്വഗുളികകൾ അദ്ദേഹം കഴിയുന്നതും
ഹൃദ്യമാക്കി രാമായണാദി ഗ്രന്ഥങ്ങളിൽ വേണ്ടുവോളം സംഭരിച്ചിട്ടുമുണ്ടു്. ഈ
ഭാരതകഥാസംക്ഷേപത്തിൽ, ഭഗവദ്ഗീത തർജ്ജമ ചെയ്തു ചേർത്തിരുന്നുവെങ്കിൽ, അതു് ഇന്ദുലേഖയിലെ
പതിനെട്ടാം അദ്ധ്യായംപോലെ മുഴച്ചു നില്ക്കുമായിരുന്നു.
</p>
            <p style="indent">രാമായണത്തിലേയും ഭാരതത്തിലേയും ഭാഷാരീതികൾക്കു തമ്മിൽ ശ്രീരാമനും
ശ്രീകൃഷ്ണനും തമ്മിലോ; ത്യാഗവും പ്രേമവും തമ്മിലോ ഉള്ള അന്തരമുണ്ടു്. ശ്രീരാമൻ ഒരു
ഗാംഭീര്യവാരാന്നിധിയാണു്. അദ്ദേഹത്തിന്റെ സന്നിധിയിൽ നാം ഭയഭക്തി പരവശരായിച്ചമയുന്നു.
അദ്ദേഹത്തിന്റെയും നമ്മുടേയും മദ്ധ്യേ ദുസ്തരമായ ഒരു മഹാസമുദ്രം സ്ഥിതിചെയ്യുന്നു. ശ്രീകൃഷ്ണനാവട്ടെ
പ്രേമരസാർദ്രമായ മുരളീഗാനത്താലും സർവലോകാകർഷകമായ സ്മിതചന്ദ്രികയാലും നമ്മേ
അദ്ദേഹത്തോടു അടുപ്പിക്കുന്നു; അദ്ദേഹത്തിന്റെ സന്നിധിയിൽ നാം ഭയശോകതാപാദികളൊന്നും
അറിയുന്നില്ല. ഭയവുമല്ല ഭക്തിയുമല്ല നമുക്കുണ്ടാകുന്നതു്. പ്രേമം-പ്രപഞ്ചത്തിനു ആണിയായി നിൽക്കുന്ന
പരിശുദ്ധവും ആത്മവിസ്മാരകവുമായ പ്രേമം-ഒന്നു മാത്രമേ ഉണ്ടാകുന്നുള്ളു. രാമായണവും
തന്നായകനേപ്പോലെ പ്രൗഢ ഗംഭീരമാണു്. അതിലെ പാത്രങ്ങളെല്ലാം മാതൃകാപുരുഷന്മാരുമാകുന്നു.
ശ്രീരാമൻ, സീത,ലക്ഷ്മണൻ,ഭരതൻ, ശത്രുഘ്നൻ, ഹനൂമാൻ, രാവണൻ, ഇന്ദ്രജിത്തു്, ഈ പാത്രങ്ങളെല്ലാം
ഓരോവിധത്തിലുള്ള ജീവിത മാതൃകകൾ തന്നെ. അതുകൊണ്ടു രാമായണത്തിലെ ഭാഷാരീതിയും
പ്രൌഢമായിരിക്കുന്നു. നേരെമറിച്ചു് ഭാരതത്തിലെ ഭാഷാരീതി ലളിതവും മധുരവും പ്രസന്നവുമാണു്.
ശ്രവണദശയിൽ തന്നെ ഹൃദയാവഗാഹം വരുത്തി അർത്ഥബോധം ജനിപ്പിക്കുന്നതിനു പര്യാപ്തമായ
ശക്തി അതിനു വേണ്ടുവോളമുണ്ടു്. ചുരുക്കിപ്പറഞ്ഞാൽ എഴുത്തച്ഛന്റെ സാർവപഥീനമായ
ഭാവനാശക്തിയുടെ ഉന്മേഷവും, നവരസങ്ങളേയും യഥോചിതം സ്ഫുരിപ്പിക്കുന്നതിനുള്ള
അപാരനൈപുണിയും, ഭാഷാസംസ്കൃത ശബ്ദങ്ങളെ നീരക്ഷീരന്യായേന കലർത്തി ശ്രവണസുഖം
സമ്പാദിക്കുന്നതിനുള്ള ചാതുരിയും, സർവോപരി അദ്ദേഹത്തിന്റെ ഉല്ലേഖന സാമർത്ഥ്യവും,
ചിത്രനിർമ്മാണ കൌശലവും എല്ലാം അവയുടെ പരാകാഷ്ഠയെ പ്രാപിച്ചു കാണുന്നതു്
മഹാഭാരതത്തിലാകുന്നു.
</p>
          </div>
          <!--end of "subsection 3.20.6/II.3.0"-->
        </div>
        <!--end of "section 3.20/II.3"-->
        <div type="section" xml:id="sec3.21" n="3.21">
          <head type="sechead">ഭാഗവതം കിളിപ്പാട്ടു്</head>
          <p style="noindent">മഹാഭാഗവതം എഴുത്തച്ഛന്റെ കൃതിയല്ലെന്നു് ഈയിടെ ചിലർ
പറഞ്ഞുതുടങ്ങിയിരിക്കുന്നു. മദ്രാസ്കൃസ്ത്യൻകാളേജ് പണ്ഡിതരായിരുന്ന മി. സത്യാർത്ഥിയുടെ
സത്യാർത്ഥപ്രകാശനലൌല്യത്തിൽ നിന്നാണു് ഇങ്ങനെ ഒരു അഭിപ്രായം ഇദം പ്രഥമമായി
പൊട്ടിപ്പുറപ്പെട്ടതു്. “സംസ്കൃതസാഹിത്യത്തിൽ ഗ്രന്ഥകർത്താവു് ഇന്നവനെന്നു് നിർണ്ണയം ഇല്ലാത്ത
അനേകംകൃതികളുടെ കർത്തൃത്വം എന്ന അനർത്ഥം കാളിദാസപ്രഭൃതികളിൽ
ആരോപിക്കാറുള്ളതുപോലെ, നമ്മുടെ സാഹിത്യത്തിൽ എഴുത്തച്ഛൻ മുതൽപേർക്കും ചില ആളും പേരും
ഇല്ലാത്ത ഉരുപ്പടികൾ വന്നു കൂടിയിട്ടുണ്ടു്. ആ കൂട്ടത്തിലാണു് ഭാഗവതം” എന്നു നമ്മുടെ
വിമർശകകേസരിയായ മി. പി. കെ. നാരായണപ്പിള്ളയും സത്യാർത്ഥിയോടു പരിപൂർണ്ണമായി
യോജിച്ചിരിക്കുന്നു. അവർക്കു രണ്ടുപേർക്കും എഴുത്തച്ഛനോടു തോന്നീട്ടുള്ള അളവറ്റ
ബഹുമാനമായിരിക്കാം, ഇങ്ങനെ ഒരു അഭിപ്രായം പറവാൻ അവരേ പ്രേരിപ്പിച്ചതു്.
</p>
          <p style="indent">ഭാഗവതം എഴുത്തച്ഛകൃതിയല്ലെന്നു് സ്ഥാപിക്കുന്നതിനുവേണ്ടി മി. പി. കെ.
നാരായണപ്പിള്ള അവലംബിക്കുന്ന കാരണങ്ങൾ താഴെ പറയുന്നവയാണു്.</p>
          <list rend="numbered">
            <item n="1">മൂലത്തിനും ഭാഷയ്ക്കും മദ്ധ്യേ മഹത്തായ ഒരു ഉൾക്കടൽ കാണുന്നു. ശ്രുതിഗീതാദ്ധ്യായം,
ഏകദേശം, ദ്വാദശം ഇവയിൽ പലേടങ്ങളിലും ഭാഷാന്തരം മൂലാർത്ഥത്തോടു യോജിക്കാതിരിക്കുന്നു.
</item>
            <item n="2">സംസ്കൃതഭാഷയിൽ സാമാന്യം പരിചയമുള്ളവർക്കു പോലും വരാത്ത ഭീമമായ
അബദ്ധങ്ങൾ കിളിപ്പാട്ടിൽ വന്നു പോയിട്ടുണ്ടു്.
ഉദാഹരണം: ‘കലിംസഭാജയന്ത്യാര്യാഃ’ എന്നതിനെ “കലികാലത്തു സഭയെ ജയിച്ചിട്ടു്” എന്നും, ‘പദാപി
യുവതീം ഭിക്ഷുർന്നസ്പൃശേദ്ദാരവീമപി’ എന്നതിനെ,


<lg xml:id="lg2.3.433"><l> “അർക്കനജ്ജഗത്തെല്ലാം സ്പർശിച്ചിട്ടിരുന്നലും</l><l> അർക്കനെത്തൊടുന്നീല ലോകങ്ങളെന്നപോലെ” </l></lg><!--end of "verse"-->



<p style="noindent">എന്നും ഭാഷാന്തരം ചെയ്തിരിക്കുന്നു.
</p>
</item>
            <item n="3">അനന്വിതങ്ങളായ വാക്യങ്ങളും ശുഷ്കങ്ങളായ വർണ്ണനകളും അതിൽ ധാരാളമുണ്ടത്രേ.
</item>
          </list>
          <p style="indent">ഭാഗവതം എഴുത്തച്ഛന്റെ കൃതിയാണെന്നു തെളിയിക്കുന്നതിനു് കേവലം
ഐതിഹ്യം മാത്രമേ അവലംബമായിരിക്കുന്നുള്ളു എന്നും അദ്ദേഹം പറയുന്നു.
</p>
          <p style="indent">മൂലത്തിനും തർജ്ജമയ്ക്കും മദ്ധ്യേ ഒരു വലുതായ ഉൾക്കടലുണ്ടെന്നു
പറയുന്നതിനേ അന്ധമായി വിശ്വസിക്കാൻ നിവൃത്തിയില്ല. രാമായണത്തിലും ഭാരതത്തിലും ഒക്കെ,
മൂലാർത്ഥത്തിൽ നിന്നുമുള്ള വ്യതിയാനങ്ങൾ ധാരാളം കാണ്മാനുണ്ടു്. പ്രമാദങ്ങളും നോക്കിയാൽ
വേണ്ടുവോളം കണ്ടേയ്ക്കാം. തെറ്റുപറ്റാത്ത മനുഷ്യനെ കവികൾക്കുപോലും സൃഷ്ടിക്കാൻ കഴിയുമോ എന്നു
സംശയമാണു്. കാളിദാസകൃതികളിലും തെറ്റുകളുണ്ടെന്നാണു് പണ്ഡിതന്മാർ പറഞ്ഞുകേട്ടിട്ടുള്ളതു്.
സരസ്വതീദേവി തന്നെ മനുഷ്യരൂപം കൈക്കൊണ്ടു് ദിവ്യവാണിയെന്നു പണ്ഡിതലോകം അഭിമാനിക്കുന്ന
ഗീർവാണിയിൽ കാവ്യം രചിച്ചാലും കുറ്റം കണ്ടുപിടിക്കാൻ കൌതുകമുള്ളവർക്കു് ചില പഴുതുകളൊക്കെ
കണ്ടുകിട്ടാതിരിക്കയില്ല. തെറ്റു പറ്റാത്ത പണ്ഡിതന്മാരെ എനിക്കു കാണാൻ ഇതേവരെ കഴിഞ്ഞിട്ടില്ല.
അവർ അന്യന്മാരുടെ സർഷപാകാരമായ പ്രമാദങ്ങളെ പർവതാകാരമാക്കിക്കാണിച്ചു്,
കൃതകൃത്യന്മാരായി തൽക്കാലം ജീവിച്ചാലും, പ്രകൃതിശക്തിയ്ക്കു അവരും വിധേയർ തന്നെയാണു്.
പരമാർത്ഥത്തിൽ മഹാന്മാരുടെ തെറ്റുകൾക്കും ഒരു മഹത്വമുണ്ടു്. ഒരു കൃഷീവലൻ അബദ്ധത്തിൽ
ഒരുവന്റെ ജീവഹാനി വരുത്തിയെന്നു വന്നേക്കാം. പക്ഷേ ഭയങ്കരമായ ശിക്ഷ അനുഭവിച്ചിട്ടു് അവൻ
കാലയവനികയ്ക്കുള്ളിൽ എന്നെന്നേയ്ക്കുമായി മറഞ്ഞു പോകുന്നു. അവനെ അവിടെ നിന്നു
കുത്തിപ്പൊക്കുവാൻ ആർക്കും–ഈശ്വരനുപോലും –കഴിയുമോ എന്നു് സംശയമാണു്. നേരേ മറിച്ചു് ഒരു
മഹാസാമ്രാജ്യത്തിന്റെ ഭരണയന്ത്രത്തെനയിക്കുന്ന ഒരു രാജ്യതന്ത്രജ്ഞന്റേയോ സ്വേച്ഛാപ്രഭുവായ ഒരു
രാജാധിരാജന്റേയോ ചിന്താസ്ഖലനത്താൽ ഉണ്ടാകുന്ന മഹാവിപത്തു് ലോകത്തെ മുഴുവനും ബാധിക്കയും
അയാൾ ഭാവിതലമുറകളുടെ താപകോപശാപാദികൾക്കു് പാത്രമായി ലോകചരിത്രത്തിൽ എന്നേയ്ക്കും
ജീവിക്കയും ചെയ്യുന്നു. എഴുത്തച്ഛകൃതികളിൽ തെറ്റുകണ്ടുപിടിയ്ക്കാൻ ഇന്നു ഈയുള്ളോർക്കു സൌകര്യം
ലഭിച്ചതു തന്നെ ആ പുണ്യാത്മാവിന്റെ മഹത്വംകൊണ്ടാണല്ലോ. അദ്ദേഹത്തിനുമുമ്പും പിമ്പും എത്ര
കവികളും കൃതികളും ഉണ്ടായിരുന്നു! അവരും അവരുടെ കൃതികളും എവിടെ? അവയിൽ ചിലതിനെ
തേടിപ്പിടിച്ചു് ബ്രഹ്മാണ്ഡാകാരമായ അവതാരികയോടുകൂടി പ്രസിദ്ധീകരിച്ചാലും അവയ്ക്കു ജനതയുടെ ഇടയ്ക്കു
പ്രതിഷ്ഠ ലഭിക്കുന്ന കാര്യം സന്ദിഗ്ദ്ധമാണു്. എഴുത്തച്ഛനു പ്രമാദം പറ്റീട്ടില്ലെന്നു ആരും വിശ്വസിക്കുന്നില്ല.
‘ഭവാൻ ശൃണു’ ‘ഭവാനിഹതൽ കുരു ധർമ്മ്യാ’ ഇത്യാദി ചില സ്ഖലിതങ്ങളെ പണ്ഡിതന്മാർ
ചൂണ്ടിക്കാണിക്കുന്നുമുണ്ടല്ലോ. മാദൃശന്മാരായ സാധാരണ ജനങ്ങൾ ആ പുണ്യശ്ലോകന്റെ കൃതികളിൽ
തെറ്റു കണ്ടുപിടിപ്പാനായി അണുദർശിനിയും കൊണ്ടു നടക്കാത്തതു് അതിനേക്കാൾ പ്രയോജനകരമായ
വിധത്തിൽ അവയെ ഉപയോഗിക്കാൻ കഴിയുമെന്നുള്ള വിചാരം നിമിത്തവും ത്ര്യക്ഷരീ
മന്ത്രമാഹാത്മ്യത്തേ ഓർത്തീട്ടും ആണു്.
</p>
          <lg xml:id="lg2.3.434">
            <l> “കലിം സഭാജയന്ത്യാര്യാ ഗുണജ്ഞാഃ സാരഭാഗിനഃ</l>
            <l> യത്ര സങ്കീർത്തനേനൈവ സർവഃ സ്വർത്ഥേഽഭിലഭ്യതേ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ പദ്യത്തിന്റെ തർജ്ജമയാണല്ലോ ന്യൂനത കല്പിച്ചിരിക്കുന്നതു്. ഇതു്
ഏകാദശസ്ക്കന്ധത്തിലെ അഞ്ചാം അദ്ധ്യായത്തിലെ ഒരു ശ്ലോകമാണു്. പ്രതിയുഗം ഭഗവൽപൂജ
ചെയ്യേണ്ടതെങ്ങനെ എന്നു വർണ്ണിക്കവേ, കരഭാജനൻ പറയുന്നതാണിതു്.
</p>
          <lg xml:id="lg2.3.435">
            <l> “കലികാലത്തു കലിസഭയെ ജയിച്ചീടിൽ</l>
            <l> ചലനഹീനന്മാരായ ഗുണവാന്മാരായതി</l>
            <l> സാരജ്ഞന്മാരായാര്യന്മാരായ മനുജന്മാർ</l>
            <l> സാരമാം ഭഗവൽ കീർത്തനങ്ങൾ കൊണ്ടുതന്നെ</l>
            <l> സർവധർമ്മാർത്ഥ കാമമോക്ഷങ്ങൾ സാധിക്കുന്നു.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് മിസ്റ്റർ, റെഡ്യാരുടെ ഭാഗവതത്തിൽ കാണുന്ന പാഠം തീർച്ചയായും
‘കലിംസഭാജയന്തീ’തി ശ്രീധരീയപാഠത്തിന്റെ തർജ്ജമയാണെങ്കിൽ പിശകു തന്നെ. എന്നാൽ
സഭാജനശബ്ദത്തിന്റെ അർത്ഥം അറിയാൻ പാടില്ലാത്ത ഒരാൾ ഭാഗവതതർജ്ജമയ്ക്കു ഒരുങ്ങിക്കാണുമോ
എന്നു വായനക്കാർ തന്നെ തീർച്ചപ്പെടുത്തിക്കൊള്ളുവിൻ. അതിദുരവഗാഹങ്ങളായ പല ഘട്ടങ്ങൾ
ഏകാദശസ്ക്കന്ധത്തിലുണ്ടു്. അവയ്ക്കു ശരിയായ അർത്ഥം ഗ്രഹിക്കത്തക്കവണ്ണം ശാബ്ദബോധവും
വേദാന്തശാസ്ത്ര പരിജ്ഞാനവും ഉണ്ടായിരുന്ന പ്രസ്തുത കവിയ്ക്കു് ‘സഭാജയന്തി’ എന്ന പ്രസിദ്ധ ശബ്ദത്തിന്റെ
അർത്ഥം മനസ്സിലായില്ലെന്നു വിശ്വസിക്കുന്ന കാര്യം എനിക്കു വളരെ പ്രയാസമാണു്. അതോ പോകട്ടെ.
‘കലിം’ എന്നതു ദ്വിതീയാ വിഭക്തിയാണെന്നുപോലും അറിഞ്ഞുകൂടാത്ത ഒരു കവി ഭാഗവത തർജ്ജമ
എന്ന പരമസാഹസത്തിനു ഒരുമ്പെട്ടു എന്നു എങ്ങനെ വിശ്വസിക്കും? തർജ്ജമ വായിച്ചുനോക്കിയതിൽ
പല ഭാഗങ്ങളിലും കവി ശ്രീധരപാഠത്തെ അനുസരിക്കാതെ ‘വിജയദ്ധ്വജ’ പാഠത്തെയാണു്
അംഗീകരിച്ചുകാണുന്നതു്. അതുകൊണ്ടു് അനുവാദകന്റെ കൈവശം ഉണ്ടായിരുന്ന ഗ്രന്ഥത്തിലെ പാഠം
എന്തായിരുന്നു എന്നു നിർണ്ണയിക്കുന്നതിനു മുമ്പു് തർജ്ജമ തെറ്റിപ്പോയെന്നു പറയാവുന്നതല്ല. ‘കലിസഭാം
ജയന്ത്യാര്യാഃ’ എന്നൊരു പാഠം ഇല്ലെന്നു ഇപ്പോൾ എങ്ങനെ ഖണ്ഡിച്ചുപറയാം? അതിനും പുറമേ
‘കലിസഭയെ ജയിച്ചിട്ടുടൻ’ എന്ന പാഠം തന്നെ ശുദ്ധമാണോ എന്നും നാം അന്വേഷിക്കേണ്ടതാകുന്നു.
</p>
          <p style="indent">“പദാപി യുവതീം ഭിക്ഷുർന്ന സ്പൃശേദ്ദാരവീമപി” എന്ന പദ്യവും
ഏകാദശസ്കന്ധത്തിലുള്ളതാണു്. ആ ശ്ലോകത്തെ മുഴുവനും ഉദ്ധരിക്കാം.
</p>
          <lg xml:id="lg2.3.436">
            <l> “പദാപി യുവതീം ഭിക്ഷുർന സ്പൃശേദ്ദാരവീമപി</l>
            <l> സ്പൃശൻ കരീവ ബധ്യേത കരിണ്യാ അങ്ഗസംഗതഃ</l>
            <l> നാധിഗച്ഛേൽ സ്ത്രീയം പ്രാജ്ഞഃ കർഹിചിൻ മൃത്യുമാത്മനഃ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">തർജ്ജമ ഇങ്ങനെയാണു്.
</p>
          <lg xml:id="lg2.3.437">
            <l> “ഭിക്ഷുനാരിയേ സ്പർശിക്കരുതെന്തുപോലെന്നാൽ</l>
            <l> അർക്കനീജഗത്തെല്ലാം സ്പർശിച്ചങ്ങിരുന്നാലും</l>
            <l> അർക്കനെത്തൊടുന്നീല ലോകങ്ങളെന്നപോലെ.</l>
            <l> യോഗിനാരിയെസ്പർശിച്ചീടുകിലാനപോലെ</l>
            <l> ശോകിയായ് ബന്ധിക്കുന്നു മാനസമറിഞ്ഞാലും.</l>
            <l> ബുദ്ധിമാൻസ്ത്രീയേ സ്പർശിച്ചീടിലുമാനപോലെ</l>
            <l> ബദ്ധനായ് മൃത്യു ഭവിച്ചീടുന്നിതെന്നുനൂനം” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇവിടെ ‘ദാരവീം’ എന്ന പദത്തെ കവി തെറ്റിദ്ധരിച്ചിരിക്കയോ അല്ലെങ്കിൽ
അദ്ദേഹത്തിനു കിട്ടിയ പാഠം ഈ അർത്ഥം വരത്തക്കവിധത്തിൽ ഇരിക്കയോ ചെയ്തുകാണണം. ‘ദാരവീം’
എന്ന പ്രസിദ്ധ പദത്തിന്റെ അർത്ഥം മനസ്സിലാകാത്ത ഒരുവനാണു് ഭാഗവതം ഭാഷയുടെ കർത്താവെന്നു
വിചാരിക്കുന്നതിൽഭേദം പാഠഭേദം കാണുമെന്നു ഊഹിക്കയല്ലേ? ഏതായിരുന്നാലും ആശയത്തിനു
അസ്വരസം ഉണ്ടെന്നു പറഞ്ഞേതീരൂ. പക്ഷേ ലേഖകപ്രമാദത്തല്ലോ മറ്റോ മലിനീഭൂതമായ ഒരു പാഠത്തെ
വെച്ചുകൊണ്ടു അർത്ഥമുണ്ടാക്കാൻ ശ്രമിച്ചതിൽ അബദ്ധം പറ്റിപ്പോയെന്നു വിചാരിക്കാനേ ഉള്ളു.
</p>
          <p style="indent">ദശമംവരെയുള്ള ഭാഗങ്ങൾ മാത്രമേ എഴുത്തച്ഛൻ തർജ്ജമ ചെയ്തിട്ടുള്ളു
എന്നൊരു അഭിപ്രായവുമുണ്ടു്.
</p>
          <lg xml:id="lg2.3.438">
            <l> “ബാദരായണ മുഖനിർഗ്ഗതം ഭാഗവതം</l>
            <l> സ്കന്ധങ്ങളതിലേഴുമഞ്ചുമുള്ളതിലിഹ</l>
            <l> തുഞ്ചത്തുമേവും രാമദാസനാമെഴുത്തച്ഛൻ</l>
            <l> അച്യുതങ്കൽ ഭക്തിമുഴുക്ക നിമിത്തമായ്</l>
            <l> നവമസ്കന്ധത്തോളമുള്ളൊരു കഥയെല്ലാം</l>
            <l> ഭാഷയിലൊരു ഗീതമായുരചെയ്താൻ മുന്നം.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നു് പത്താം ശതകത്തിൽ ജീവിച്ചിരുന്ന പുന്നശ്ശേരി ശ്രീധരൻനമ്പി
അദ്ദേഹത്തിന്റെ ഏകാദശം കിളിപ്പാട്ടിൽ പ്രസ്താവിച്ചിരിക്കയും ചെയ്യുന്നു. നവമ സ്കന്ധാവസാനം
വരെയെങ്കിലും എഴുത്തച്ഛന്റെ കൃതിയാണെന്നുള്ളതിനു ഇതു് ഒരു തെളിവാണു്. സൂര്യനാരായണൻ
എഴുത്തച്ഛന്റെ പ്രഥമശിഷ്യനായ ശൂപ്പുമേനവനും ശ്രീധരൻനമ്പിയും സമകാലികന്മാരായിരുന്ന സ്ഥിതിയ്ക്കു്,
നമ്പി അങ്ങനെ പറഞ്ഞിട്ടുള്ളതു് കേവലം ഐതിഹ്യത്തെ അടിസ്ഥാനപ്പെടുത്തി ആയിരിക്കയില്ല. ദശമം
മുതൽക്കുള്ള ഭാഗം വേറൊരാളുടെ ആണെന്നു ഊഹിക്കുന്നതിനു മറ്റൊരു സംഗതികൂടി
അനുകൂലമായിരിക്കുന്നുമുണ്ടു്. എന്തുകൊണ്ടെന്നാൽ ഗ്രന്ഥാരംഭത്തിലെന്നപോലെ ദശമത്തിന്റെ
ആരംഭത്തിലും കവി ഇഷ്ടദേവതയേയും ഗുരുജനങ്ങളേയും മറ്റും ദീർഘമായി സ്തുതിച്ചുകാണുന്നു. ഈ ഊഹം
സംഗതമാണെങ്കിൽ, മുമ്പു ചൂണ്ടിക്കാണിച്ച തെറ്റുകളെല്ലാം ഏകാദശത്തിലുള്ളവയായതുകൊണ്ടു് അവ
എഴുത്തച്ഛനെ ബാധിക്കുന്നതേ ഇല്ലല്ലോ.
</p>
          <p style="indent">ഭാഗവതം മുഴുവനും എഴുത്തച്ഛന്റെ യൌവനകാലത്തെ കൃതി ആണെന്നാണു്
എന്റെ വിനീതമായ അഭിപ്രായം. മനുഷ്യസാധാരണമായ ചില പിശകുകൾ വന്നുപോയിട്ടുണ്ടെങ്കിൽ, അവ
ക്ഷന്തവ്യമാണു്. ശാകുന്തളവ്യാഖ്യാകാരനായ ശ്രീനിവാസശാസ്ത്രികൾ പറഞ്ഞിട്ടുള്ളതുപോലെ
അലഘുപീനപയോധരകളായ അലസഗാമിനികളുടേയും രസകവീന്ദ്രന്മാരുടേയും പദവിഹ്വലത
സ്പൃഹണീയമായേ ഇരിക്കൂ. എഴുത്തച്ഛന്റെ ശൈലിയും ഗാംഭീര്യവും ഭാഗവതത്തിലേ പലേ ഭാഗങ്ങളിൽ
കാണ്മാനുണ്ടു്. തർജ്ജമയുടെ സ്വഭാവം കാണിപ്പാനായി ഏതാനും ഭാഗങ്ങൾ മാത്രം ഉദ്ധരിക്കാം.
</p>
          <lg xml:id="lg2.3.439">
            <l> “ജന്മാദ്യസ്യ യതോഽന്വയാദിതരതശ്ചാർത്ഥേഷ്വഭിജ്ഞഃ സ്വരാട്</l>
            <l> തേനേ ബ്രഹ്മഹൃദായ ആദികവയേ മുഹ്യന്തി യംസൂരയഃ</l>
            <l> തേജോവാരിമൃദാം യഥാ വിനിമയോ യത്ര ത്രിസർഗ്ഗോമൃഷാ</l>
            <l> ധാമ്‍നാ സ്വേന സദാ നിരസ്കുകുഹകം സത്യം പരം ധീമഹി.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിങ്ങനെ ‘ജന്മാദ്യസ്യ യതഃ’ എന്ന വേദാന്തസൂത്രവും കൊണ്ടാണു്
ഭാഗവതം മൂലത്തിന്റെ പ്രാരംഭം. അർത്ഥജടിലമായ ഈ പദ്യത്തെ നമ്മുടെ കവി സാധാരണന്മാരായ
മലയാളികൾക്കു് ഗ്രഹിക്കുന്നതിനുവേണ്ടി,
</p>
          <lg xml:id="lg2.3.440">
            <l> “സർവജ്ഞനായ് സർവജഗൽക്കാരണനായ്</l>
            <l> സർവഭൂതങ്ങൾക്കെല്ലാം ജ്ഞാനദസ്വരൂപനായ്</l>
            <l> അപരിച്ഛിന്നമായിപ്പരമാനന്ദമായ</l>
            <l> പരമാത്മാവുതന്നെ ധ്യാനിക്കായ് വരേണമേ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്നിങ്ങനെ വെറും ഒഴുക്കൻ മട്ടിൽ തർജ്ജമ ചെയ്തിരിക്കുന്നു.
</p>
          <div type="subsection" xml:id="sec3.21.1" n="3.21.1">
            <head type="subsechead">മൂലം:</head>
            <lg xml:id="lg2.3.441">
              <l> “നിഗമകല്പതരോർഗ്ഗളിതം ഫലം ശുകമുഖാദമൃതദ്രവസംയുതം</l>
              <l> പിബത ഭാഗവതം രസമാലയം മുഹുരഹോ! രസികാ ഭുവി ഭാവുകഃ”</l>
              <l> </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 3.21.1/II.3.0"-->
          <div type="subsection" xml:id="sec3.21.2" n="3.21.2">
            <head type="subsechead">ഭാഷ:</head>
            <lg xml:id="lg2.3.442">
              <l> “വേദമായീടുന്നൊരു കല്പകവൃക്ഷത്തിന്റെ</l>
              <l> മോദമാർന്നെഴും ഫലമാദരപൂർവം ഭക്ത്യാ</l>
              <l> വീണിതു ശുകമുഖത്തിങ്കൽ നിന്നുടൻ ഭൂവി-</l>
              <l> ലാനന്ദംവരുമാറു പീയുഷദ്രവത്തോടും</l>
              <l> അങ്ങനെയുള്ള മഹാഭാഗവതാഖ്യരസം</l>
              <l> മംഗലംവന്നുപരന്തങ്കലേ ലയിപ്പോള-</l>
              <l> മാവോളംപാനംചെയ്തുകൊള്ളുകരസികന്മാ-</l>
              <l> രായുള്ള ഭാഗവതമുഖ്യന്മാർ നിരന്തരം. </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇതു ശരി തർജ്ജമയാണെന്നു പറയേണ്ടതില്ലല്ലോ.</p>
            <lg xml:id="lg2.3.443">
              <l> “ഈശനും പ്രപഞ്ചവുമേകമെന്നുറച്ചുഞാൻ</l>
              <l> ഈശനെദ്ദേശികനെന്നറിഞ്ഞു തെളിഞ്ഞപ്പോൾ</l>
              <l> ദേശികപാദപത്മമെന്നുള്ളിലുറപ്പിച്ചേൻ</l>
              <l> ദേശികാജ്ഞയാ പരമാനന്ദസമന്വിതം</l>
              <l> ഈശനും പ്രപഞ്ചവും ദേശികൻതാനുംഞാനും</l>
              <l> ഈശന്റെ കാരുണ്യത്താൽ കേവലമൊന്നായ്ക്കണ്ടേൻ</l>
              <l> അന്നേരം മായാമയമായുള്ള ബഹുത്വങ്ങൾ</l>
              <l> ഒന്നുമേ കാണ്മാനില്ല ഞാനൊഴിഞ്ഞൊരേടത്തും.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ ഭാഗം കവിയുടെ സ്വന്തമാണു്, അതിൽ നിന്നു നമുക്കു കവിയുടെ
മനഃസ്ഥിതി ഏതാണ്ടൂഹിക്കാം.
</p>
            <p style="indent">ഭാഗവതം ഭാഷ ഒരു പദാനുപദ തർജ്ജമയല്ല. മനോഹരമായ പല ഘട്ടങ്ങൾ
അതിൽ വിട്ടുകളഞ്ഞിട്ടുണ്ടു്. മൂലത്തിൽ ദക്ഷപ്രജാപതിയുടെ കഥ ഏഴദ്ധ്യായങ്ങൾകൊണ്ടാണു്
വിവരിച്ചിരിക്കുന്നതു്. ഭാഷയിലാകട്ടെ കഥയുടെ ഒരു സ്ഥൂല വിവരണം മാത്രമേയുള്ളു. ശ്രീമഹാഭാഗവതം
വേദാന്തതത്വങ്ങളെ കഥാരൂപേണ പ്രതിപാദിക്കുന്ന ഒരു പ്രൌഢഗ്രന്ഥമാണെങ്കിലും,
യഥാർത്ഥകവിത്വത്തിന്റെ പരാകോടിയെ ഉദാഹരിക്കുന്ന പല ഭാഗങ്ങൾ അതിലുണ്ടെന്നു നിസ്സംശ്ശയം
പറയാം. ചതുർത്ഥസ്ക്കന്ധം ആറാം അദ്ധ്യായത്തിലെ കൈലാസവർണ്ണന നോക്കുക.
</p>
            <lg xml:id="lg2.3.444">
              <l> “ജന്മൌഷധിതപോമന്ത്രയോഗസിദ്ധൈർന്നതേതരൈഃ</l>
              <l> ജൂഷ്ടം കിന്നരഗന്ധർവൈരപ്സരോഭിർവൃതം സദാ</l>
              <l> നാനാമണിമയൈഃ ശൃംഗൈർന്നാനാധാതുവിചിത്രിതൈഃ</l>
              <l> നാനാദ്രു മലതാഗുലൈമർന്നാനാ മൃഗഗണാവൃതൈഃ</l>
              <l> നാനാമലപ്രസ്രവണൈർന്നാനകേന്ദരസാനുഭിഃ</l>
              <l> രമണം വിഹരന്തീനാം രമണൈഃ സിദ്ധയോഷിതാം</l>
              <l> മയൂരകേകാഭിരുതം മദാന്ധാഹി വിമൂർച്ഛിതം</l>
              <l> പ്ലാവിതൈരക്തകണ്ഠാനാം കൂജിതൈശ്ച പതത്രിണാം</l>
              <l> ആഹ്വയന്തമിവോദ്ധസ്തൈർദ്വിജാൻ കാമദുഘൈർദ്രുമൈഃ</l>
              <l> വ്രജന്തമിവ മാതംഗൈർ ഗൃണന്തമിവനിർഝരൈഃ</l>
              <l> മന്ദാരൈഃ പാരിജാതൈശ്ച സരലൈശ്ചോപശോഭിതം</l>
              <l> തമാലൈഃ ശാലതാലൈശ്ച കോവിദാരാസനാർജ്ജുനൈഃ</l>
              <l> ചൂതൈഃ കദംബൈർന്നീപൈശ്ച നാഗപുന്നാഗചമ്പകൈഃ</l>
              <l> പാടലാശോകബകുളൈഃ കുന്ദൈഃ കുരവകൈരപി</l>
              <l> സ്വർണ്ണാർണ്ണശതപത്രൈശ്ച വീരവേണുകജാതിഭിഃ</l>
              <l> കുബ്ജകൈർമ്മല്ലികാഭിശ്ച മാധവീഭിശ്ച മണ്ഡിതം</l>
              <l> പനസോദുംബരാശ്വത്ഥപ്ലക്ഷന്യഗ്രോധഹിംഗുഭിഃ</l>
              <l> ഭൂർജൈരോഷധിഭിഃ പൂഗൈ രാജപൂഗൈശ്ച ജംബുഭിഃ</l>
              <l> ഖർജ്ജൂരാമ്രാതകാമ്രാദ്യൈഃ പ്രിയാലമധുകേംഗുദൈഃ</l>
              <l> ദ്രുമജാതിഭിരന്യൈശ്ച രാജിതം വേണുകീചകൈഃ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇത്യാദി വർണ്ണനകളൊന്നും കവി തർജ്ജമ ചെയ്തിട്ടേ ഇല്ല. എന്നാൽ
അദ്ദേഹം അവിടവിടെ ചില മനോധർമ്മങ്ങൾ പ്രയോഗിച്ചിട്ടുമുണ്ടു്.
</p>
            <lg xml:id="lg2.3.445">
              <l> “ജായേ ഉത്താനപാദസ്യസുനീതിഃ സുരുചിസ്കയോഃ</l>
              <l> സുരുചിഃ പ്രേയസീ പത്യുർന്നേതരാ യൽ സുതോ ധ്രുവഃ</l>
              <l> ഏകദാ സുരുചേഃ പുത്രമങ്കമാരോപ്യ ലാലയൻ</l>
              <l> ഉത്തമം നാരുരുക്ഷന്തം ധ്രുവം രാജാഭ്യനന്ദത</l>
              <l> തഥാ ചികീർഷമാണം തം സപത്ന്യസ്തനയം ധ്രുവം</l>
              <l> സുരുചിഃ ശൃണ്വതോ രാജ്ഞഃ സേർഷ്യമാഹാതിഗർവിതാ </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഭാഷ,</p>
            <lg xml:id="lg2.3.446">
              <l> “തന്നുടെ പത്നിസുനീതിമുന്നേവൾ പോൽ</l>
              <l> പിന്നേവൾ സുന്ദരിയായ സുരുചിയും</l>
              <l> തന്വീമണികളിരുവരും പെറ്റോരോ</l>
              <l> നന്ദനന്മാരുമുണ്ടായ്ച്ചമഞ്ഞീടിനാർ</l>
              <l> പുത്രൻ സുരുചിജനുത്തമനായവന-</l>
              <l> ത്യുത്തമനാംധ്രുവനസ്സുനീതിസുതൻ</l>
              <l> പൃത്ഥ്വീപതിയ്ക്കുസുരുചിയും പുത്രനു-</l>
              <l> മെത്രയുമിഷ്ടരായുള്ളു നിരന്തരം</l>
              <l> തൽസുതന്മാർ ചെറുതായി കളിക്കുന്ന നാൾ</l>
              <l> ഉത്താനപാദനാമുത്തമഭൂവരൻ</l>
              <l> രത്നസിംഹാസനേ രാരജസഭാന്തരേ</l>
              <l> പത്നീസുരുചിയുമായിരിക്കും വിധൌ</l>
              <l> വന്നു നൃപൻമടി തന്നിലേറിടിനാൻ</l>
              <l> അന്യൂനകൌതുകമോടും സുരുചിജൻ</l>
              <l> തന്നുള്ളഴിഞ്ഞു കുഴഞ്ഞു നൃപതിയും</l>
              <l> നന്ദനനെപ്പരിലാളിച്ചിരിക്കുമ്പോൾ</l>
              <l> ചെമ്മേ കളിച്ചു നടക്കും സുനീതിജൻ</l>
              <l> നിർമ്മലനാം ധ്രുവനും പോന്നു വന്നുടൻ</l>
              <l> മന്നവൻ തന്മടി തന്നിലേറീടുവാൻ</l>
              <l> തന്നുള്ളിലൂടെഴുമാശയാ സന്നിധൌ</l>
              <l> നിന്നുഴലുന്നവൻ തന്നെ നൃപവരൻ</l>
              <l> അന്നേരമാദരിയായ്കയാലങ്ങവൻ</l>
              <l> മന്ദാക്ഷമുൾക്കൊണ്ടിളിഭ്യം കലർന്നു ഭൂ-</l>
              <l> മണ്ഡലം കാൽനഖംകൊണ്ടു മൂന്നിത്തുലോം</l>
              <l> ഖിന്നനായ് വന്നു തിരുമ്മിത്തിരുമ്മിയ-</l>
              <l> ക്കണ്ണീർ പൊഴിഞ്ഞു കരഞ്ഞു തുടങ്ങിനാൻ</l>
              <l> ചൊന്നാളതു കണ്ടിരുന്ന സുരുചിയും” </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 3.21.2/II.3.0"-->
          <div type="subsection" xml:id="sec3.21.3" n="3.21.3">
            <head type="subsechead">മൂലം:</head>
            <lg xml:id="lg2.3.447">
              <l> “തപസാരാധ്യ പുരുഷം തസ്യൈവാനുഗ്രഹേണ മേ</l>
              <l> ഗർഭേ ത്വം സാധയാത്മാനം യദീച്ഛസി നൃപാസനം” </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 3.21.3/II.3.0"-->
          <div type="subsection" xml:id="sec3.21.4" n="3.21.4">
            <head type="subsechead">ഭാഷ:</head>
            <lg xml:id="lg2.3.448">
              <l> “നിന്നുള്ളിലുമതിനാഗ്രഹമെങ്കിലോ</l>
              <l> ചെന്നു നാരായണന്തന്നെബ്ഭജിക്ക നീ</l>
              <l> സാക്ഷാൽ ജഗന്മയനായ നാരായണൻ</l>
              <l> സാക്ഷി ഭൂതൻ പദപങ്കജം മാനസേ</l>
              <l> ചേർത്തു നിരന്തരം ധ്യാനിച്ചിരിക്ക സ-</l>
              <l> ർവാത്മാജഗൽഗുരു താൻ പ്രസാദിപ്പോളം</l>
              <l> തൽപ്രസാദത്താലനുഗ്രഹിച്ചീടുകിൽ</l>
              <l> അപ്പോഴുടനിങ്ങുപോന്നുവന്നെന്നുടെ</l>
              <l> ഗർഭാശയത്തിങ്കൽ നിന്നിഹ ഭൂമിയി-</l>
              <l> ലുത്ഭവിക്കേണമെന്നാലിദമായ് വരും</l>
              <l> പോകപുനരതല്ലാതെ നൃപാസനേ-</l>
              <l> വാഴ്കയിലാശയുണ്ടാകിലതു വരാ.” </l>
            </lg>
            <!--end of "verse"-->
          </div>
          <!--end of "subsection 3.21.4/II.3.0"-->
          <div type="subsection" xml:id="sec3.21.5" n="3.21.5">
            <head type="subsechead">മൂലം:</head>
            <lg xml:id="lg2.3.449">
              <l> “മാതുഃ സപത്ന്യാഃ സുദുരുക്തിവിദ്ധഃ</l>
              <l> ശ്വസൻ രുഷാ ദണ്ഡഹതോയഥാഹിഃ</l>
              <l> ഹിത്വാമിഷന്തം പിതരം ഹ്യവാചം</l>
              <l> ജഗാമ മാതുഃ പ്രരുദൻ സകാശം</l>
              <l> തം നിശ്വസന്തം സ്ഫുരിതാധരോഷ്ഠം</l>
              <l> സുനീതിരുത്സംഗ ഉദൂഹ്യ ബാലം</l>
              <l> നിർഗ്ഗമ്യതൽ പൌരമുഖാന്നിതാന്തം</l>
              <l> സാ വിവ്യഥേ യദ്ഗദിതം സപത്ന്യാഃ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇവിടെ ഒക്കെ നമ്മുടെ കവി ചില വലിയ മാറ്റങ്ങൾ ചെയ്തിരിക്കുന്നു.
</p>
            <lg xml:id="lg2.3.450">
              <l> ‘ദൂരെനില്ക്കെന്നവളാശു ചൊല്ലുന്നൊരു</l>
              <l> ക്രൂരവചസ്സുകൾ കേട്ടു ഭൂപാലനും</l>
              <l> പാരമകംനൊന്തു സാരസ്യവാണിയിൽ</l>
              <l> ചേരുമനുരാഗവുമുരുരോഷവും</l>
              <l> കൂടിക്കലർന്നു നിന്മാനസതാരിന്റെ</l>
              <l> കാഠിന്യമെത്രയെന്നു നോക്കീടിനാൻ</l>
              <l> മാൻനേർമിഴിത്തയ്യലാളതേതും ബഹു-</l>
              <l> മാനിയാതെ മരുവീടിനാൾ കൂടവേ.</l>
              <l> ബാലൻ ധ്രുവനും പിതാവിൻ വിവശങ്ങ-</l>
              <l> ളാലോകയന്നായ് സുരുചിപ്രഭാവമാം</l>
              <l> ശൂലമുനകളേറ്റാശുതിരിഞ്ഞുതൽ-</l>
              <l> ക്കാലേ പുനരതിദീനഭാവത്തൊടും</l>
              <l> കണ്ണുനീരാലേക്കരഞ്ഞു കരഞ്ഞുപോയ്</l>
              <l> ച്ചെന്നു മാതാവു തൻമുന്നിൽ വീണീടിനാൻ’ </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇതൊരു തർജ്ജമയാണെന്നു ആരെങ്കിലും പറയുമോ? മൂലാർത്ഥത്തെ
കവി പാടേ മാറ്റിയിരിക്കുന്നു. അതുകൊണ്ടു് സ്വാരസ്യം കൂടുതലോ കുറവോ വന്നിട്ടുള്ളതെന്നു വായനക്കാർ
തന്നെ തീർച്ചപ്പെടുത്തിക്കൊള്ളുവിൻ.
</p>
            <lg xml:id="lg2.3.451">
              <l> “നന്ദനനെക്കണ്ടു മാതാസുനീതിയും</l>
              <l> ചെന്നുടനേറ്റം പരിഭ്രാന്ത ചേതസാ</l>
              <l> നന്ദനനമ്മതൻ പാദേനമിച്ചപ്പോൾ</l>
              <l> മന്നിടത്തിങ്കേന്നു വാരിയെടുത്തഹോ</l>
              <l> മാറിലണച്ചു പുണർന്നു പുണർന്നു ത-</l>
              <l> ച്ചേറും പൊടിയും നയനസലിലവും</l>
              <l> പാരാതെമന്ദമന്ദം തുടച്ചേറ്റവും</l>
              <l> ചാരുതരാങ്കുമരോപ്യ തം സാദരം</l>
              <l> മൂർദ്ധ്നിമുകർന്നു ചോദിച്ചപ്പോൾ പരവശാ.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു തുടങ്ങി ഒട്ടുവളരെ വരികൾ കവി സ്വതന്ത്രമായി ചേർത്തിട്ടുണ്ടെങ്കിലും
ആകപ്പാടെ നോക്കുമ്പോൾ, ധ്രുവചരിതവും ഒരു സംഗ്രഹം തന്നെയാണു്.
</p>
            <p style="indent">സപ്തമസ്ക്കന്ധത്തിൽ നരസിംഹം അവതരിച്ചു് പ്രഹ്ലാദനെ രക്ഷിക്കുന്ന ഘട്ടം
വായിച്ചു നോക്കിയാൽ കവി എഴുത്തച്ഛൻ തന്നെയാണെന്നു ആരും പറയാതിരിക്കയില്ല.
</p>
            <lg xml:id="lg2.3.452">
              <l> “പുത്രൻപറഞ്ഞതുകേട്ടസുരേശ്വരൻ</l>
              <l> പെട്ടെന്നു വാളുമെടുത്തെഴുനീറ്റുല-</l>
              <l> കൊട്ടൊഴിയാതെ നിറഞ്ഞവൻ തൂണതിൽ</l>
              <l> നില്പവൻവന്നു രക്ഷിക്കേണമിത്തരം</l>
              <l> ദുർഭാഷണംചെയ്തു നില്ക്കുന്ന നിന്നെഞാൻ</l>
              <l> വെട്ടിക്കളവനെന്നോടിയടുത്തുതൻ</l>
              <l> മുഷ്ടികൊണ്ടൊന്നു കുത്തീടിനാൻ തൂണിന്മേൽ</l>
              <l> വട്ടംതിരിഞ്ഞു വിറച്ചിതസ്ഥൂണവും</l>
              <l> പൊട്ടിഞെരിഞ്ഞമർന്നൂതൽപ്രദേശവും</l>
              <l> വെട്ടുമിടക്കുരൽ ഞെട്ടുമാറാശകൾ</l>
              <l> പൊട്ടുമാറണ്ഡകടാഹം വിറച്ചഹോ</l>
              <l> കഷ്ടംനടുങ്ങുമാറട്ടഹാസത്തോടും</l>
              <l> വട്ടത്തൂൺമദ്ധ്യം പിളർന്നു നൃസിംഹമായ്</l>
              <l> പുഷ്ടാതിഭീഷണാത്യുഗ്രഭയങ്കരം</l>
              <l> മദ്ധ്യാഹ്നമാർത്താണ്ഡനുൽപതിയ്ക്കുംവണ്ണം</l>
              <l> ചാടിപ്പുറപ്പെട്ടു ഭക്തനാം ബാലനോ-</l>
              <l> ടോടിയടുത്തുചെന്നീടുമസുരനെ</l>
              <l> ക്കൂടെത്തുടർന്നു ചെറുത്തുതടുത്തള-</l>
              <l> വാടലൊഴിഞ്ഞുതൻ വാളും പരിചയും</l>
              <l> കൈക്കൊണ്ടുദാനവനും ചെറുത്തീടിനാൻ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">കവിയ്ക്കു ഭാഗവതകഥാസാരം മലയാളികളെ ധരിപ്പിക്കണമെന്നു മാത്രമേ
ഉദ്ദേശമുണ്ടായിരുന്നുള്ളു. ഗജേന്ദ്രമോക്ഷം വായിച്ചു നോക്കുക. അഷ്ടമസ്ക്കന്ധം ൨-ാം അദ്ധ്യായത്തിൽ
ഗജേന്ദ്രൻ മദാന്ധനായി ക്രീഡിച്ചു നടക്കവേ ഗ്രാഹഗ്രസ്തനായിത്തീർന്നു് ഹരിയെ സ്തുതിക്കുന്നതും മൂന്നാം
അദ്ധ്യായത്തിൽ ഹരിയാൽ വിമുക്തനാവുന്നതും വിവരിക്കപ്പെട്ടിരിക്കുന്നു. അതിനുശേഷം നാലാം
അദ്ധ്യായത്തിലാണു് ഇന്ദ്രദ്ര്യുമ്‍നൻ എന്ന രാജാവു് അഗസ്ത്യശാപത്താൽ ഗജമായി പരിണമിക്കാനുണ്ടായ
കാരണത്തെ വിവരിച്ചിരിക്കുന്നതു്. എന്നാൽ, ഭാഷാകവിയാകട്ടെ ഇന്ദ്രദ്ര്യുമ്‍നനു അഗസ്ത്യശാപം
വന്നുചേരാനുണ്ടായ ഹേതുവിനെ പ്രസ്താവിച്ചശേഷമേ ഗജേന്ദ്രമോക്ഷകഥനത്തിനു ആരംഭിക്കുന്നുള്ളു.
</p>
            <lg xml:id="lg2.3.453">
              <l> “മത്തവാരണവേഷമായ്ച്ചമഞ്ഞരചനും</l>
              <l> വിദ്രുതംകാട്ടിൽ കടന്നീടിനാൻ കാട്ടാനകൾ</l>
              <l> കൂട്ടത്തോടൊരുമിച്ചുപോയാനങ്ങൊരു ദിക്കിൽ</l>
              <l> പുക്കുടൻ മരനിരകുത്തിയും പുഴുക്കിയും</l>
              <l> മുഷ്കരതരം ഞെരിച്ചൊടിച്ചും ചീന്തിത്തിന്നും</l>
              <l> തക്കത്തിൽ പിടികളെപ്പിടിച്ചു വൃക്ഷാന്തരം</l>
              <l> പുക്കുഭോഗിച്ചും മദപുഷ്കരമൊഴുകിയും,</l>
              <l> പൃത്ഥീചക്രത്തെക്കുത്തിപ്പൊടിച്ചങ്ങാരാധിച്ചും,</l>
              <l> തൽക്ഷണം പാംസുസ്നാനംകൊണ്ടേറ്റം സന്തോഷിച്ചും,</l>
              <l> പുഷ്കരിണികൾ പുക്കുകുളിച്ചുകുടിച്ചുമ-</l>
              <l> ത്യുഗ്രവേഗേനവനംപുക്കുടൻ വിഹരിച്ചും</l>
              <l> മുഷ്ക്കരൻ വനങ്ങളെല്ലാം തകർത്തചലങ്ങ-</l>
              <l> ളൊക്കവേ കുത്തിപ്പൊടിച്ചങ്ങോടിങ്ങോട്ടുപാഞ്ഞും</l>
              <l> കൂട്ടത്തോടൊരുമിച്ചും കാനനമകംപുക്കു</l>
              <l> വാട്ടമെന്നിയെ നാട്ടിലിറങ്ങിപ്പാഞ്ഞും ദ്രു തം</l>
              <l> ഭൂപ്രദക്ഷിണംചെയ്തെങ്ങുമേ നടപ്പവൻ”</l>
              <l>                                            ഇത്യാദി </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ ഭാഗം സ്വന്തവുമാകുന്നു.
</p>
          </div>
          <!--end of "subsection 3.21.5/II.3.0"-->
          <div type="subsection" xml:id="sec3.21.6" n="3.21.6">
            <head type="subsechead">മൂലം:</head>
            <lg xml:id="lg2.3.454">
              <l> “ആസീദ് ഗിരിവരോ രാജംസ്ത്രികൂട ഇതി വിശ്രുതഃ</l>
              <l> ക്ഷീരോദേനാവൃതഃ ശ്രീമാൻ യോജനായുതമുച്ഛ്രിതഃ</l>
              <l> താവതാ വിസ്തൃതഃ പര്യക്‍ത്രിഭിഃ ശൃംഗൈഃ പയോനിധിം</l>
              <l> ദിശഃ ഖം രോചയന്നാസ്തേ രൌപ്യായസഹിരണ്മായൈഃ</l>
              <l> അന്യൈശ്ച കകുഭഃ സർവാ രത്നധാതുവിചിത്രിതൈഃ</l>
              <l> നാനാദ്രുമലതാഗുല്മൈനിർഘോഷൈർനിർജ്ജിതാംഭസാ</l>
              <l> സ ചാവനിജ്യമാനാങ്ഘ്രിഃ സമന്താൽ പയ ഊർമ്മിഭിഃ</l>
              <l> കരോതി ശ്യാമളാം ഭൂമിം ഹരിന്മരകതാശ്മഭിഃ</l>
              <l> സിദ്ധചാരണഗന്ധർവവിദ്യാധരമഹോരഗൈഃ</l>
              <l> കിന്നരൈരപ്സരോഭിശ്ച ക്രിഡദ്ഭിർജ്ജുഷ്ടകന്ദരഃ</l>
              <l> യത്ര സങ്ഗീതസന്നാദൈർന്നദദ്ഗുഹമമർഷയാ</l>
              <l> അഭിഗർജ്ജന്തി ഹരയശ്ലോഘിനഃ പരശങ്കയാ</l>
              <l> നാനാരണ്യപശുവ്രാതസങ്കുലദ്രോണ്യാലംകൃതഃ</l>
              <l> ചിത്രദുമസുരോദ്യാനകളകണ്ഠീവിഹംഗമൈഃ</l>
              <l> സരിത്സരോഭിരച്ഛോദൈഃ പുളിനൈർമ്മണിവാലുകൈഃ” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഇത്യാദി ഇരുപത്തിനാലിൽപരം പദ്യങ്ങളെ നമ്മുടെ കവി ഇങ്ങനെ
ഭംഗിയായി സംഗ്രഹിച്ചിരിക്കുന്നു.
</p>
            <lg xml:id="lg2.3.455">
              <l> “ദുഗ്ദ്ധാബ്ധിചുഴന്നതിന്മദ്ധ്യേ മംഗലനായോ</l>
              <l> രദ്രീന്ദ്രൻ ത്രികൂടമെന്നെത്രയും പ്രസിദ്ധനായ്</l>
              <l> വർത്തിപ്പോന്നുയർന്നതി മുഖ്യനായനാരത-</l>
              <l> രൂപ്യകാഞ്ചനമയശോഭിതം സുഭിക്ഷദം</l>
              <l> യക്ഷകിന്നരഗന്ധർവോരനിഷേവിത-</l>
              <l> മക്ഷയപ്രഭം നിഖിലാനന്ദദിവ്യസ്ഥലം</l>
              <l> ക്ഷീരവാരിധൌ നിന്നു പൊങ്ങിടും തിരകളാൽ</l>
              <l> മാരുതാനന്ദം ഗിരിഗുഹയിങ്കലുണ്ടപാം പതി-</l>
              <l> ക്കെത്രയും ശോഭിച്ച ്യതുമത്തെന്നൊരുദ്യാനവും</l>
              <l> സർവത്തുഗുണഗണപൂർണ്ണമായനുദിനം</l>
              <l> സർവമോഹനതരമാകിയ ദിവ്യസ്ഥലം</l>
              <l> നന്ദനസമാനമാനന്ദധനാഢ്യം ഹരി-</l>
              <l> ചന്ദനാദ്യഖിലവൃക്ഷാന്വിതം ദിനാധിപ-</l>
              <l> തുന്ദിലകരഹരമംബുവാഹാഭം പരം</l>
              <l> മന്ദമാരുതശീതസുഗന്ധ പരിപൂർണ്ണം</l>
              <l> ഭൃംഗാദിവിഹംഗനാനാവിധകളരവ-</l>
              <l> മംഗലപ്രദം ഭുജംഗാദിഭിർന്നിഷേവിതം</l>
              <l> തുംഗമാതംഗസിംഹകു രംഗവൃകാദിമൃ-</l>
              <l> ഗങ്ങൾ വൈരങ്ങൾ വെടിഞ്ഞന്വഹം ലീലകളും</l>
              <l> ഇത്ഥമാനർന്ദാതിസാന്ദ്രമാമുദ്യാനത്തിൽ</l>
              <l> മധ്യേയുണ്ടല്ലോ വളർന്നോരുപുഷ്കരണിയും.</l>
              <l> നിർമ്മലായതാഗാധവിസ്തൃതമുരുതര-</l>
              <l> പൊന്മയാംബുജകുമുദോൽപ്പലകൽ ഹാരങ്ങൾ</l>
              <l> പൊങ്ങിനിന്നതിശയമുജ്ജ്വലിച്ചനുദിന-</l>
              <l> മങ്ങളിഹംസാദിഭിർമ്മംഗലരവാന്വിതം</l>
              <l> സ്വർന്നടിയോടും കൂടിനന്ദനോദ്യാനം ശോഭി-</l>
              <l> ക്കുന്നതു പോലെ വിളങ്ങീടിനോരുദ്യാനവും</l>
              <l> തുംഗമംഗലഗിരിപ്രസ്ഥരംഗവും</l>
              <l> സംഗനാശനകരിയാകിയോരിന്ദ്രദ്യുമ്‍നൻ</l>
              <l> കണ്ടതി സുഖകരമിവിടമിനിക്കിനി-</l>
              <l> കുണ്ഠതയൊഴിഞ്ഞു വാണീടുവാനൊന്നോർത്തുടൻ</l>
              <l> ദന്തിവൃന്ദത്തോടൊരുമിച്ചു ചെന്നകംപുക്കാൻ.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">പാലാഴിമഥനകഥയിലും ഒട്ടുവളരെ ഭാഗം നമ്മുടെ കവി കല്പിതമാണു്.
</p>
            <lg xml:id="lg2.3.456">
              <l> “മലയിന്നതിദിവ്യമെന്നറിഞ്ഞഥ നിജ</l>
              <l> മൌലൌചേർപ്പതിനുള്ളിലാശയാ പുനരപ്പോൾ</l>
              <l> ഹസ്തീന്ദ്രകുംഭദ്വന്ദമേദ്ധ്യേമാലയും വച്ചു</l>
              <l> സ്വസ്ഥനായ് കചഭാരമഴിച്ചു കുടഞ്ഞുടൻ</l>
              <l> ഹസ്താഗ്രനഖനികരങ്ങളാൽ ചിന്തിച്ചീകി</l>
              <l> സത്വരം പരിചാക്കി വർത്തിക്കുന്നളവിങ്കൽ</l>
              <l> കല്പകമധുതെണ്ടും ഷഡ്പദനികരങ്ങൾ</l>
              <l> പുഷ്പസൌഗന്ധ്യം പാർത്തുമത്തനായ് പരിഭ്രമാൽ</l>
              <l> വന്നുവന്നടുത്ത ഷഡ്ജങ്ങളും പാടിപ്പാടി</l>
              <l> നിന്നു സംഭ്രമിച്ചെഴുമാരാവപൂരത്തോടും</l>
              <l> കണ്ണുകൾ കർണ്ണങ്ങളും വക്ത്രവും മൂടിക്കൂടി</l>
              <l> മുന്നളവുപദ്രവമെന്നായിക്കരീന്ദ്രനും</l>
              <l> മസ്തകമദ്ധ്യത്തിങ്കൽ നിന്നെടുത്തുടൻ മാല</l>
              <l> പൃത്ഥ്വിയിലിട്ടു ചവിട്ടീടിനാൻ കരിവരൻ.” </l>
            </lg>
            <!--end of "verse"-->
            <p style="noindent">ഈ വർണ്ണനയിൽ എഴുത്തച്ഛന്റെ ശൈലിതന്നെയാണു് നാം കാണുന്നതു്.
</p>
            <p style="indent">മുദ്രിതമായ ഭാഗവതത്തിൽ പ്രമാദങ്ങൾ പലതും കാണുന്നുണ്ടെന്നുള്ളതിനെ
ആരം വിസംവദിക്കുന്നില്ല. കേരളത്തിന്റെ നാനാഭാഗങ്ങളിൽനിന്നു ആദർശഗ്രന്ഥങ്ങൾ വരുത്തി ഒരു
ശുദ്ധപാഠം തയ്യാറാക്കാൻ പണ്ഡിതന്മാർ ശ്രമിക്കേണ്ടതാണു്. അങ്ങനെ ഒരു പാഠം കിട്ടുംവരെ, കേവലം
ചില പ്രമാദങ്ങളെമാത്രം അടിസ്ഥാനപ്പെടുത്തി പ്രസ്തുതകൃതി എഴുത്തച്ഛന്റേതല്ലെന്നു പറയുവാൻ എനിക്കു
വളരെ മടിയുണ്ടു്. അതിൽ കാണുന്ന പിഴകളിൽ പലതും മുദ്രാലയക്കാർ വഴിവന്നു ചേർന്നതാണെന്നു്
ആർക്കും ഒരു നോട്ടത്തിൽ കാണാൻ കഴിയും. ചിലവ്യതിയാനങ്ങൾ കവി തന്നെ വരുത്തിയിരിക്കും.
മറ്റുള്ളവ അദ്ദേഹത്തിന്റെ അനവധാനതയാലൊ കൈവശം ഇരുന്ന ഗ്രന്ഥത്തിന്റെ ന്യൂനതയാലോ, വന്നു
ചേർന്നതും ആയിരിക്കണം.
</p>
          </div>
          <!--end of "subsection 3.21.6/II.3.0"-->
        </div>
        <!--end of "section 3.21/II.3"-->
        <div type="section" xml:id="sec3.22" n="3.22">
          <head type="sechead">ചിന്താരത്നം</head>
          <p style="noindent">സ്ത്രീ ജനങ്ങൾക്കു പഠിക്കാനായി എഴുത്തച്ഛൻ എഴുതിയ ഒരു ചെറിയ
യോഗശാസ്ത്രഗ്രന്ഥമാണിതു്. അദ്ദേഹം സ്വന്തമരുമകൾക്കു വായിക്കുന്നതിനു വേണ്ടി രചിച്ചതാണെന്നാണു്
ഐതിഹ്യം. ഏതായാലും സ്ത്രീ വിദ്യാഭ്യാസവിഷയത്തിൽ എഴുത്തച്ഛന്റെ അഭിപ്രായം എന്തായിരുന്നു എന്നു
ഈ ഗ്രന്ഥത്തിൽ നിന്നറിയാം. യോഗശാസ്ത്രഗ്രന്ഥമായതിനാൽ അതിനു് വലിയ സാഹിത്യഗുണമുണ്ടെന്നു
പറയാനില്ല. ചിന്താരത്നം എന്നു പേരുനൽകുവാനുള്ള കാരണത്തെ കവി തന്നെ ഇങ്ങനെ
പാടിയിരിക്കുന്നു.
</p>
          <lg xml:id="lg2.3.457">
            <l> “യോഷമാർക്കറിവാനായ് കൊണ്ടു ഞാൻ ചുരുക്കമായ്</l>
            <l> ഭാഷയായുരചെയ്തേൻ ക്ഷമിക്ക സമസ്തരും</l>
            <l> ചിന്തിക്കും തോറും സാരമുണ്ടതിലതുമൂലം</l>
            <l> ചിന്താരത്നമെന്നു പേരിടുന്നു ഭക്തിയോടെ” </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 3.22/II.3"-->
        <div type="section" xml:id="sec3.23" n="3.23">
          <head type="sechead">ഹരിനാമകീർത്തനം</head>
          <p style="noindent">ആകൃതിയിൽ ചെറുതെങ്കിലും, പ്രകൃത്യാ അത്യുൽകൃഷ്ടമാണു ഈ കൃതി.
തമിഴർക്കു തിരുക്കുറൾപോലെ, മലയാളികൾക്കു ഹരിനാമകീർത്തനവും പ്രീതിപാത്രമായിരിക്കുന്നു.
അതിനു് ഇതേവരെ നല്ല വ്യാഖ്യാനത്തോടുകൂടിയ ഒരു ശുദ്ധമായ പതിപ്പ് ഉണ്ടാകാഞ്ഞതിൽ
വ്യസനിക്കയേ തരമുള്ളു. എന്തുചെയ്യാം? പണ്ഡിതന്മാർക്കു ‘സലജ്ജോഹം’ അഭിനയിക്കാനും പരന്മാരെ
പുച്ഛിക്കാനും അല്ലേ പ്രയാസമുള്ളു. എന്നാൽ അതിവിപുലമായ ഒരു തമിഴ് വ്യാഖ്യാനത്തോടുകൂടി അതിനെ
ഈയിടെ ഒരു ദ്രാവിഡപണ്ഡിതൻ പ്രസിദ്ധീകരിച്ചിട്ടുള്ളതായി അറിയുന്നു.
</p>
          <p style="indent">പാതാളരാമായണവും കൈവല്യനവനീതവും എഴുത്തച്ഛന്റെ കൃതികളാണെന്നു
ചിലർ അഭിപ്രായപ്പെട്ടു കാണുന്നതു് അത്ഭുതമായിരിക്കുന്നു. ആ ഗ്രന്ഥങ്ങളെ ഒരാവർത്തി എങ്കിലും
വായിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒരു അഭിപ്രായം പറകയില്ലായിരുന്നു. കൈവല്യ നവനീതത്തിന്റെ
അവസാനത്തിൽ തൽകവിയേപ്പറ്റിയും പ്രസ്താവം ഉണ്ടു്. പാതാളരാമായണം കോട്ടയം
കേരളവർമ്മരാജാവിന്റെ കൃതിയുമാകുന്നു.
</p>
        </div>
        <!--end of "section 3.23/II.3"-->
        <div type="section" xml:id="sec3.24" n="3.24">
          <head type="sechead">എഴുത്തച്ഛന്റെ ഭാഷാരീതി</head>
          <p style="noindent">മലയാളഭാഷയെ പോഷിപ്പിച്ചിട്ടുള്ളവരുടെ കൂട്ടത്തിൽ അഗ്രഗണ്യൻ
എഴുത്തച്ഛൻ ആയിരുന്നു എന്നുള്ള വിഷയത്തിൽ മാത്രം ആർക്കും വിപരീതാഭിപ്രായമില്ല. അദ്ദേഹത്തിന്റെ
ഹൃദയം സംഗീതമയമായിരുന്നു. ആ ഹൃദയ വിപഞ്ചികയുടെ മാധുര്യധുരീണമായ ധ്വനിയത്രേ രാമായണാദി
കൃതികൾ. ആശയത്തിന്റെ ഗതിക്കനുരൂപമായ ശബ്ദപ്രവാഹവും ഛാന്ദാബന്ധവും എഴുത്തച്ഛന്റെ
കൃതിയ്ക്കുള്ള വിശിഷ്ടഗുണങ്ങളാകുന്നു. ചിലരുടെ കവിത കർണ്ണങ്ങൾക്കു ഇമ്പം നൽകുന്നു; എന്നാൽ
ആശയഗാംഭീര്യമേ കാണുകയില്ല. മറ്റുചിലരുടെ കൃതികൾക്കു അർത്ഥപുഷ്ടിവേണ്ടുവോളമുണ്ടായിരിക്കും.
എന്നാൽ ശബ്ദമാധുര്യം തീരേ ശൂന്യമായിരിക്കുന്നു. ഇനി ഒരു കൂട്ടരുണ്ടു്. അവരുടെ കവിതാനതാംഗി
അടിമുതൽ മുടിവരെ സമലംകൃതയായി ശോഭിക്കുന്നു. പക്ഷേ ഹൃദയം ശുഷ്കമായിരിക്കും. എഴുത്തച്ഛന്റെ
വാഗ്ദേവിയ്ക്കാകട്ടെ, അലങ്കാരങ്ങളിൽ കലശലായ ഭ്രമമൊന്നുമില്ല. കഷ്ടിച്ചാവശ്യമുള്ള അലങ്കാരംകൊണ്ടു്
അവൾ തൃപ്തിപ്പെടുന്നു. എന്നാൽ അന്തസ്സാരം കൂടും. സാധാരണക്കാർ പത്തുവാക്കുകൊണ്ടു് പറയുന്നതിനെ
അവൾ അഞ്ചു വാക്കുകൊണ്ടു് നമ്മെ ഗ്രഹിപ്പിക്കും. സൂത്രങ്ങൾക്കുള്ള ദുരവഗാഹത കാണുകയുമില്ല. അവൾ
പ്രകൃത്യാ ഓജോ മാധുര്യപ്രസാദാദി ഗുണസമ്പന്നയാണു്. ഒരിക്കൽ ഊർജ്ജസ്വലയാണെങ്കിൽ,
മറ്റൊരിക്കൽ സുകുമാരപ്രകൃതിയും വേറൊരിക്കൽ ലളിതകോമളയുമായിരിക്കും. ഒരിക്കലും അലസയായോ
വിരസയായോ കാണപ്പെടുകയില്ല. ഗാനകലയിലും ചിത്രനിർമ്മാണത്തിലും അവൾക്കുള്ള പാടവം
അന്യാദൃശമാണു്. എന്നാൽ ഉജ്ജ്വലവർണ്ണങ്ങളായ ചിത്രങ്ങളിലല്ല അവൾക്കു പ്രതിപത്തി. അവളുടെ
ചിത്രങ്ങൾ പ്രായേണ ആദർശപരങ്ങളാണു്.
</p>
        </div>
        <!--end of "section 3.24/II.3"-->
        <div type="section" xml:id="sec3.25" n="3.25">
          <head type="sechead">എഴുത്തച്ഛന്റെ വൃത്തങ്ങൾ</head>
          <p style="noindent">ഭാഷാവൃത്തങ്ങളെ അവലംബിക്കാതെ ഒരു ഭാഷയും അഭിവൃദ്ധിയെ
പ്രാപിച്ചിട്ടില്ല. ബംഗാളി, ഹിന്ദി, മറാത്തി എന്നീ ഭാഷകൾ ആര്യഭാഷകളായിരുന്നിട്ടും അവ
സംസ്കൃതവൃത്തങ്ങളെ അവലംബിച്ചിട്ടില്ല. ദ്രാവിഡ ഭാഷകളിൽ കന്നടവും മലയാളവും മാത്രമേ
ആര്യവൃത്തങ്ങളെ ആശ്രയിച്ചിട്ടുള്ളു. കന്നടത്തിലും പ്രധാന കൃതികളെല്ലാം ദ്രാവിഡ വൃത്തങ്ങളിൽ തന്നെ
എഴുതപ്പെട്ടിരിക്കുന്നു. ജൈമിനീയ ഭാരതം നോക്കുക.
</p>
          <lg xml:id="lg2.3.458">
            <l> “ശ്രീവധുവിനംബകചാകാരകംപൊരെയെഭ-</l>
            <l> ക്താവലിഹൃൽ കുമുദകോരകം വിരിയെജഗ-</l>
            <l> തീവലയദമല സൌഭാഗ്യരത്നാകരം</l>
            <l> പേർച്ചിനീം മെരെവരിയ…” <hi style="snum">ഇത്യാദി.</hi> </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഇതുപോലെതന്നെ പമ്പരാമായണാദികളിലേയും വൃത്തങ്ങൾ
ദ്രാവിഡവൃത്തങ്ങളാകുന്നു. വംഗഭാഷയിലെ ഏറ്റവും പ്രസിദ്ധമായ പയാരവൃത്തം സ്വകീയമാണു്.
പതിന്നാലക്ഷരം വീതമുള്ള ഈരടിയാണു് പയാരവൃത്തം. എട്ടാമക്ഷരത്തിൽ യതിയും കാണും.
അന്ത്യപ്രാസവും ഉണ്ടായിരിക്കും.
</p>
          <lg xml:id="lg2.3.459">
            <l> “നവീനഭാബുക ഏകഭ്രമണകാരണ</l>
            <l> ഭാരതേര നാനാദേശകരി പര്യടന</l>
            <l> അബശേഷേ ഉപനീതരാജപുതനായ</l>
            <l> ബസുധാബിശിഷ്ഠയാരകീർത്തിമേഖലായം.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">ത്രിപദീഛന്ദസ്സിനു ആറുപാദങ്ങൾ കാണുന്നു. ഒന്നാമത്തേയും
രണ്ടാമത്തേയും പാദങ്ങൾക്കും നാലുമഞ്ചും പാദങ്ങൾക്കും അവസാനത്തിൽ പ്രാസമുണ്ടായിരിക്കണം.
ഓരോ പാദത്തിലും ആറോ എട്ടോ വീതം അക്ഷരങ്ങൾകാണും.
</p>
          <p style="indent">വംഗരാമായണം മഹാഭാരതം ഇവ ഈ വൃത്തങ്ങളിൽ ആണു്
എഴുതപ്പെട്ടിരിക്കുന്നതു്.
</p>
          <lg xml:id="lg2.3.460">
            <l> “യദ്യപിയതന, കരേ ശതജന</l>
            <l> ജീബന ഹരിതേ ഛലേ!</l>
            <l> തുമിസഖായാര, ബലഹേതാഹാര</l>
            <l> ‘കിഭയജഗതീ–തലേ</l>
            <l> അല്പേ അല്പേ നിരന്തരേ, കാലബിഭാകരകരേ,</l>
            <l> ദ്രബഹയജീബന, തുഷാര;</l>
            <l> യബേ ജ്ഞാന–നേത്രേചാ ഈ തഖനി ദേഖിതേ പാഈ</l>
            <l> അബശേഷേ അല്പ ആച്ഛേ ആര.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">മൈക്കേൽ മധുസൂദനദത്തൻ പയാരവൃത്തത്തെ പരിഷ്ക്കരിച്ചു്
‘അമിത്രാക്ഷരഛന്ദസു്’ (Blankverse) എന്നൊന്നു നടപ്പാക്കി. ഹേമചന്ദ്രൻ സംസ്കൃത ഛന്ദോവിധികൾ
അനുസരിച്ചു്, വംഗഭാഷാവൃത്തങ്ങളിൽ പല പരിഷ്കാരങ്ങൾ വരുത്തിയെങ്കിലും, അവ ഇന്നും
വംഗഭാഷാവൃത്തങ്ങളായിത്തന്നെ ഇരിക്കുന്നതേ ഉള്ളു. ഹേമചന്ദ്രന്റേയും നവീനചന്ദ്രന്റേയും കൈയിൽ ആ
വൃത്തങ്ങൾ അതീവമധുരങ്ങളും സംഗീതാത്മകങ്ങളും വിവിധാശയങ്ങളെ പൂർണ്ണമായി
പ്രകാശിപ്പിക്കുന്നതിനു പര്യാപ്തങ്ങളും ആയി ഭവിച്ചു. ഉദാഹരണാർത്ഥം രവീന്ദ്രനാഥടാഗൂറിന്റെ ഒരു
പ്രസിദ്ധ പദ്യം ഉദ്ധരിക്കാം.
</p>
          <lg xml:id="lg2.3.461">
            <l> “അന്ധകാരബനച്ഛായേ സരസ്വതീതീരേ</l>
            <l> അസ്തഗേച്ഛേ സന്ധ്യാസൂര്യ; ആസിയാച്ഛേ ഹിരേ</l>
            <l> നിസ്തബ്ധ ആശ്രമമാഝേ ഋഷിപുത്രഗണ-</l>
            <l> മസ്തകേ സമിധഭാര കരി ആഹരണ.</l>
            <l> ബനാന്തര ഹ’തേ; ഫിരായേം തേഛേ, ഡാകി</l>
            <l> തപോനഗോഷ്ഠഗൃഹേ സ്നിഗ്ധശാന്ത ആംഖി</l>
            <l> ശ്രാന്തഹോമധേനുഗണേ; കരി സമാപന</l>
            <l> സന്ധ്യാസ്നാന, സബേ മിലിയച്ഛേ ആസന</l>
            <l> ഗുരഗൌതമേരേ, ഘിരികടീര പ്രാങ്ഗണേ</l>
            <l> ഹോമാഗ്നിആലോകേ ശൂന്യേ അനന്തഗഗനേ</l>
            <l> ധ്യാനമഗ്നമഹാശാന്തി, നക്ഷത്രമണ്ഡലീ</l>
            <l> സാത സാത ബസിയാച്ഛേ സ്തബ്ധകുതൂഹലീ</l>
            <l> നിശ്ശബ്ദശിഷ്യേരമത നിഭൃതആശ്രമ</l>
            <l> ഉലേ ചകിതഹ’യേ! മഹർഷി ഗൌതമ</l>
            <l> കഹിലേന-ബത്സഗണ, ബ്രഹ്മവിദ്യാകഹി കര അബധാന.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എഴുത്തച്ഛൻ ഒരു പുതിയ വൃത്തവും കണ്ടുപിടിച്ചിട്ടില്ലെന്നു മുമ്പു
പ്രസ്താവിച്ചിട്ടുണ്ടല്ലോ. അദ്ദേഹം ഉപയോഗിച്ചിട്ടുള്ള വൃത്തങ്ങളെല്ലാം ചമ്പുക്കൾ, കണ്ണശ്ശൻപാട്ടുകൾ,
ഇരുപത്തിനാലുവൃത്തം ഇത്യാദി കൃതികളിൽ കാണുന്ന ദേശീയ വൃത്തങ്ങൾ തന്നെയാണു്. എന്നാൽ
അദ്ദേഹത്തിന്റെ മനോധർമ്മമാകുന്ന മാന്ത്രികദണ്ഡിന്റെ സ്പർശമാത്രത്താൽ അവ
കണ്ടാലറിയാത്തമാതിരി രൂപാന്തരപ്പെട്ടുപോയി. വംഗസാഹിത്യത്തിൽ ഹേമ ചന്ദ്രാദികൾ ചെയ്ത
പരിഷ്ക്കാരമാണു് എഴുത്തച്ഛൻ കേരളഭാഷാ സാഹിത്യത്തിലും വരുത്തിയതു്. പ്രാചീനവൃത്തങ്ങൾക്കു്
തമിഴ്‍വൃത്തങ്ങളോടുള്ള സാജാത്യം പ്രകടമായിരിക്കുന്നു. ഇരുപത്തിനാലുവൃത്തത്തിലെ മിക്ക വൃത്തങ്ങളും
തമിഴ്‍വിരുത്തങ്ങൾ പോലിരിക്കുന്നു. മഞ്ജരിപോലും തമിൾവൃത്തമാണെന്നു തോന്നും. <ref xml:id="xfn2.3.67" target="#fn2.3.67" type="noteAnchor">[67]</ref>
</p>
          <lg xml:id="lg2.3.462">
            <l> “ഇന്ദിരതന്നുടെ പുഞ്ചിരിയായൊരു</l>
            <l> ചന്ദ്രിക മെയ്യിൽ, പരക്കയാലേ.” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന ഈരടി നോക്കുക.</p>
          <lg xml:id="lg2.3.463">
            <l> ഇന്ദിര; നേർ. നിര                 (കൂവിളം)</l>
            <l> തന്നുടെ. നേർ. നിര                (കൂവിളം)</l>
            <l> പുഞ്ചിരി. നേർ. നിര               (കൂവിളം)</l>
            <l> ആയൊരു. നേർ. നിര                   (കൂവിളം)</l>
            <l> ചന്ദ്രിക. നേർ. നിര                (കൂവിളം)</l>
            <l> മെയ്യിൽ പ-നേർ. നേർ. തേമാങ്കായ്–ഇങ്ങനെ</l>
            <l> രക്കയാലേ നേർ. നിരനേർ. കൂവിളങ്കായ്</l>
            <l> </l>
          </lg>
          <!--end of "verse"-->
          <p style="noindent">വെൺചീരുകൾ കലർന്ന ഒരു വൃത്തമായതിനാൽ, ഇതു വെൺപ്രാവിന്റെ
ഒരു വകമേദമാണെന്നു വേണമെങ്കിൽ പറയാം. അതുപോലെ തന്നെ,
</p>
          <lg xml:id="lg2.3.464">
            <l> കാണാകോമളവല്ലികളാകിയ കന്യകമാരേ നടം ചെയ്യിർച്ചേ</l>
            <l> വീണാനാദമെനും നവഭൃംഗമനോഹരഗീതത്തോടെ. </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന നിരണവൃത്തത്തിലും. തേമാ, കൂവിളം കൂവിളം കൂവിളം എന്നിങ്ങനെ
വെൺചീരുകൾ മാത്രം കലർന്നിരിക്കുന്നു. നിരണത്തു കവികൾ രാമചരിതാദി കൃതികളിൽ കാണുന്ന
വൃത്തങ്ങളെ സംസ്കൃതരീത്യാ ഒന്നു പരിഷ്കരിച്ചുവെന്നേ വ്യത്യാസമുള്ളു.
</p>
          <p style="indent">ഇരുപത്തിനാലുവൃത്തത്തിലും മറ്റും സംയുക്താക്ഷരങ്ങൾക്കു മുമ്പിൽവരുന്ന
ഹ്രസ്വാക്ഷരത്തെ പ്രായേണ ലഘുവായിട്ടേ ഗണിച്ചുകാണുന്നുള്ളു.
</p>
          <p style="indent">ഉദാഹരണം:
</p>
          <lg xml:id="lg2.3.465">
            <l> “ചാലെ മുല പുണർന്നിരുന്ന കാലമഥകുശികസുതൻ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന പാദത്തിൽ ‘ണ’യും.
</p>
          <lg xml:id="lg2.3.466">
            <l> “വില്ലുമമ്പുമായടവിതന്നിലെഴുന്നള്ളി” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന പാദത്തിൽ ‘മ’യും.
</p>
          <lg xml:id="lg2.3.467">
            <l> “വാരെഴുന്നലങ്കയിലകത്തു പുക്കുനേരേ” </l>
          </lg>
          <!--end of "verse"-->
          <p style="noindent">എന്ന പാദത്തിൽ, ‘ഴ’ ‘ക’ ‘പു’ ഇവയും തമിഴ്‍രീത്യാ ലഘുവായ്
ഗണിക്കപ്പെട്ടിരിക്കുന്നതു നോക്കുക.
</p>
          <p style="indent">എഴുത്തച്ഛൻ ഇങ്ങനെയുള്ള ദിക്കുകളിലൊക്കെ സംസ്കൃതരീതിയെ
സാർവത്രീകമായി അവലംബിക്കയും യതിയുടെ കാര്യത്തിൽ കൂടുതൽ ദൃഷ്ടിപതിപ്പിക്കയും ചെയ്തു.
</p>
          <p style="indent">രാമായണാദികൃതികളിൽ എല്ലാംകൂടി, കാകളി, കളകാഞ്ചി, മണികാഞ്ചി,
മാത്രകാകളി, ഊനകാകളി, ദ്രുതകാകളി, കേക, അന്നനട എന്നിങ്ങനെ എട്ടു വൃത്തങ്ങളേ
ഉപയോഗിച്ചിട്ടുള്ളു,
</p>
          <list rend="numbered">
            <item n="1">“വാരണ മുഖന്മമ പ്രാരബ്ധവിഘ്നങ്ങളെ
വാരണം ചെയ്തീടുവാനാവോളം വന്ദിക്കുന്നേൻ”
</item>
            <item n="2">“ആകയാൽ ഞാനുണ്ടൊന്നു നിന്തിരുവടിതന്നോ-
ടാകാംക്ഷാപരവശചേതസാ ചോദിക്കുന്നു”
</item>
            <item n="3">“മുഗ്ധന്മാരായുള്ളൊരു സിദ്ധയോഗികളാലും
ദുർദശമായ ഭഗവദ്രൂപം മനോഹരം.”
</item>
            <item n="4">“കൈലാസാചലേ സൂര്യകോടിശോഭിതേ വിമ-
ലാലയേ രത്നപീഠേ സംവിഷ്ടം ധ്യാനനിഷ്ഠം.” <hi style="snum">ബാലകാണ്ഡം</hi> </item>
          </list>
          <p style="noindent">ഇതു കേകാവൃത്തമാകുന്നു.
</p>
          <p style="indent">ഓരോ അടിയേയും രണ്ടു ഖണ്ഡങ്ങളാക്കിയിരിക്കുന്നു. ആദ്യത്തെ
ഉദാഹരണത്തിൽ, യതികളുടെ ആദിക്കും സ്വരവ്യഞ്ജനപ്പൊരുത്തം വരുത്തിയിരിക്കുന്നു. രണ്ടും മൂന്നും
ഉദാഹരണങ്ങളിൽ പാദാദി സ്വരപ്പൊരുത്തം മാത്രമേയുള്ളു. ഈ സംഗതികളിൽ പ്രകൃതവൃത്തത്തിനു
തമിഴിനോടുള്ള സാജാത്യം വെളിപ്പെടുന്നു. ഹ്രസ്വദീർഘസ്വരങ്ങളുടെ കലർപ്പുകൊണ്ടാണു് കവി പ്രായേണ
വൃത്തവൈചിത്ര്യം വരുത്തുന്നതു്. നാലാമത്തേ ഉദാഹരണം നോക്കുക. ദീർഘസ്വരങ്ങളുടെ ആധിക്യം
വൃത്തബന്ധത്തിനു ദാർഢ്യം വരുത്തിയിരിക്കുന്നു. വർണ്യവസ്തുവിന്റെ പൂർണ്ണ പ്രതീതിയ്ക്കു
ഉപകരിക്കത്തക്കവണ്ണം വൃത്തബന്ധത്തെ ദൃഢമാക്കുകയോ ശ്ലഥമാക്കുകയോ ചെയ്യുന്നതു
ഉത്തമകവികളുടെ ഒരു കൌശലമാകുന്നു. ഹ്രസ്വദീർഘസ്വരങ്ങളുടെ സമീചീനമായ സമ്മേളനം
കർണ്ണസുഖപ്രദമാണെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.
</p>
          <list rend="numbered">
            <item n="1">സാപത്ന്യജാതപരാഭവം കൊണ്ടുള്ള
താപവും പൂണ്ടുധരണിയിൽ വാൾകയിൽ </item>
            <item n="2">ദണ്ഡമത്രേ രാജ്യഭാരം വഹിപ്പതു
ദണ്ഡകവാസത്തിനേറ്റമെളുതല്ലോ. </item>
            <item n="3">ആകാശഗംഗയെ പ്പാതാളലോകത്തു
വേഗേനകൊണ്ടു ചെന്നാക്കീ ഭഗീരഥൻ                        (അയോദ്ധ്യാകാണ്ഡം) </item>
          </list>
          <p style="indent">ഇതു കാകളീവൃത്തമാത്ര. ഇതിനു പാദമദ്ധ്യേ യതിയുണ്ടു്. യതിയുടെ ആദിക്കു്
അവിടവിടെ സ്വരവ്യഞ്ജനപ്പൊരുത്തവും കാണാം. ആദ്യഖണ്ഡം ഹ്രസ്വാക്ഷരംകൊണ്ടും തുടങ്ങിയാൽ
രണ്ടാം ഖണ്ഡവും അങ്ങനെതന്നെ വേണമെന്നാണു് നിയമം. ഈ വൃത്തത്തിന്റെ ഓരോ അടിയ്ക്കും
അന്ത്യവർണ്ണം ഒന്നു കുറച്ചാൽ പാനവൃത്തമായി. രണ്ടാമത്തെ അടിയ്ക്കുമാത്രം അവസാനത്തെ ഒരു വർണ്ണം
കുറച്ചാൽ ഊനകാകളിയായി. ആ വൃത്തമത്രേ ഭാരതം സഭാപർവത്തിൽ കാണുന്നതു്.
</p>
          <lg xml:id="lg2.3.468">
            <l> “നിർമ്മലനാകിയ ധർമ്മതനയനും</l>
            <l> ധർമ്മം പിഴയാതെ ഭൂമിയേരക്ഷിച്ചു</l>
            <l> കർമ്മങ്ങളുംചെയ്തു കീർത്തിയെപ്പൊങ്ങിച്ചു</l>
            <l> രമ്യങ്ങളായ ഭോഗങ്ങളോടും മുദാ. <hi style="snum">സഭാപർവം</hi> </l>
          </lg>
          <!--end of "verse"-->
          <lg xml:id="lg2.3.469">
            <l> ‘സോദരന്മാരോടു മാത്മജൻമാരോടു-</l>
            <l> മാദരവേറിയ ഭാമിനിതന്നൊടും’ </l>
          </lg>
          <!--end of "verse"-->
          <p style="noindent">ഈ വൃത്തത്തിലും ഓരോ അടിയും ഈരണ്ടു ഖണ്ഡങ്ങളായി
വിഭജിക്കപ്പെട്ടിരിക്കുന്നു. മറ്റു വൃത്തങ്ങൾക്കു പറഞ്ഞ പൊരുത്തങ്ങളെല്ലാം ഇതിനും
ഉണ്ടായിരിക്കേണ്ടതാണു്.
</p>
          <p style="indent">ഇതേവൃത്തത്തേ ലഘു പ്രചുരമാക്കിയാൽ മിശ്ര കാകളിയായി.
കാകളിവൃത്തത്തിന്റെ ആദ്യത്തെ പ്രഥമസ്വരം നിയമേന ലഘുവായും രണ്ടാമത്തെ അടിയുടെ ആദ്യസ്വരം
ദീർഘമായും ഇരിക്കുന്നു. രണ്ടടികൾക്കും പാദാദിസ്വര വ്യഞ്ജനപ്പൊരുത്തവും വേണ്ടതാകുന്നു. എന്നാൽ
എഴുത്തച്ഛൻ അവയിൽ സ്വരപ്പൊരുത്തം മാത്രമേ സാർവത്രികമായി അനുഷ്ഠിച്ചിട്ടുള്ളു.
</p>
          <list rend="numbered">
            <item n="1">വിബുധനദിയുടെ തനയനടിമലരിണയ്ക്കൽ നീ
വീഴ്ക യുധീഷ്ഠിര വേണം ജയമെങ്കിൽ </item>
            <item n="2">ത്രിദശപതിസുതനുമഥ വിൽ മുറിച്ചീടിനാൻ
വീരനാം ഭീഷ്മർ മറ്റൊന്നെടുത്തീടിനാൻ. </item>
          </list>
          <p style="indent">അന്നനട പരമാർത്ഥത്തിൽ ഒരു ശുദ്ധ തമിൾവൃത്തംതന്നെയാണു്.
കർണ്ണപർവം ഈ വൃത്തത്തിൽ എഴുതപ്പെട്ടിരിക്കുന്നു.
</p>
        </div>
        <!--end of "section 3.25/II.3"-->
        <div type="section" xml:id="sec3.26" n="3.26">
          <head type="sechead">എഴുത്തച്ഛന്റെ ശിഷ്യന്മാർ</head>
          <div type="subsection" xml:id="sec3.26.1" n="3.26.1">
            <head type="subsechead">കരുണാകരനെഴുത്തച്ഛൻ</head>
            <p style="noindent">ഇദ്ദേഹം എഴുത്തച്ഛന്റെ പ്രഥമശിഷ്യനാണത്രേ. രാമാനുജാചാര്യരുടെ
കാലശേഷം പാഠശാല നടത്തിക്കൊണ്ടിരുന്നതു് ഈ മഹാനുഭാവനായിരുന്നു.
ബ്രഹ്മാണ്ഡപുരാണത്തിന്റെ കർത്താവും അദ്ദേഹമാണെന്നു വിശ്വസിക്കപ്പെട്ടിരിക്കുന്നു.
</p>
            <lg xml:id="lg2.3.470">
              <l> “നേത്രനാരായണന്തന്നാജ്ഞയാ വിരചിതം</l>
              <l> രാമഭക്താഢ്യനായ രാമശിഷ്യനാലിദം” </l>
            </lg>
            <!--end of "verse"-->
            <p style="noindent">എന്നു് അതിൽ പ്രസ്താവിച്ചിട്ടുള്ളതുകൊണ്ടു്, അഴുവാഞ്ചേരി തമ്പ്രാക്കളുടെ
ആജ്ഞാനുസാരം തുഞ്ചത്തു രാമാനുജാചാര്യരുടെ ഒരു ശിഷ്യൻ രചിച്ചതാണു് പ്രകൃതകൃതിയെന്നു
വ്യക്തമാകുന്നു. കവിത സാമാന്യം നന്നായിട്ടുണ്ടു്.
</p>
          </div>
          <!--end of "subsection 3.26.1/II.3.0"-->
          <div type="subsection" xml:id="sec3.26.2" n="3.26.2">
            <head type="subsechead">സൂര്യനാരായണൻ എഴുത്തച്ഛൻ</head>
            <p style="noindent">സൂര്യനാരായണൻ എഴുത്തച്ഛൻ രാമാനുജഗുരുവിന്റെ രണ്ടാമത്തെ
ശിഷ്യനായിരുന്നു. ചിറ്റൂർമഠത്തിന്റെ സ്ഥാപകൻ അദ്ദേഹമത്രേ. അദ്ദേഹവും ഒരു വലിയ
യോഗിയായിരുന്നു. എഴുത്തച്ഛനെപ്പോലെ ശ്രീസൂര്യനാരായണനും വിപുലമായ
ശിഷ്യസമ്പത്തുണ്ടായിരുന്നു. സ്കാന്ദപുരാണം അദ്ദേഹത്തിന്റെ കൃതിയാണത്രേ. കരുണാകരാചാര്യരും
സൂര്യനാരായണാചാര്യരും കോഴിക്കോട്ടു സാമൂതിരിയുടെ ഗുരുക്കന്മാരായിരുന്നെന്നും അറിയുന്നു.
</p>
          </div>
          <!--end of "subsection 3.26.2/II.3.0"-->
          <div type="subsection" xml:id="sec3.26.3" n="3.26.3">
            <head type="subsechead">ഗോപാലൻ എഴുത്തച്ഛൻ</head>
            <p style="noindent">ഇദ്ദേഹം കരുണാകരാചാര്യരുടേയും സൂര്യനാരായണാചാര്യരുടേയും
ശിഷ്യനാണു്. അദ്ദേഹവും യോഗിയായിരുന്നെന്നാണു് അറിവു്. പാർവതീ സ്വയംവരാദി പല കിളിപ്പാട്ടുകളും
അദ്ദേഹത്തിന്റെ കൃതികളായി പറയപ്പെടുന്നു. അവയിൽ പാർവതീസ്വയംവരം കിളിപ്പാട്ടിനെ ശ്രീമൂലം
ഗ്രന്ഥാവലിയിലെ ഒരു അങ്കമായി പ്രസിദ്ധപ്പെടുത്തീട്ടുണ്ടു്.
</p>
            <lg xml:id="lg2.3.471">
              <l><span style="width:4.5em"> </span><span style="width:4.5em">
</span>“സാനന്ദരൂപം സകലപ്രബോധം</l>
              <l><span style="width:4.5em"> </span><span style="width:4.5em">
</span>ആനന്ദദാനാമൃതപാരിജാതം</l>
              <l><span style="width:4.5em"> </span><span style="width:4.5em">
</span>മനുഷ്യപത്മേഷു രവിസ്വരൂപം</l>
              <l><span style="width:4.5em"> </span><span style="width:4.5em">
</span>പ്രണൌമി തുഞ്ചത്തെഴുമാര്യപാദം” </l>
            </lg>
            <!--end of "verse"-->
            <lg xml:id="lg2.3.472">
              <l><span style="width:4.5em"> </span><span style="width:4.5em">
</span>“വെട്ടത്തുനാട്ടിൻ നിത്യസൌഭാഗ്യ സത്സിന്ദൂര-</l>
              <l><span style="width:4.5em"> </span><span style="width:4.5em">
</span>പ്പൊട്ടുപോലെഴും തുഞ്ചൻപറമ്പേ, നമസ്കാരം!</l>
              <l><span style="width:4.5em"> </span><span style="width:4.5em">
</span>കളഗാനത്തോടൊരു തത്തപ്പെണ്മണി തത്തി-</l>
              <l><span style="width:4.5em"> </span><span style="width:4.5em">
</span>ക്കളിച്ച തളിർച്ചെടിപ്പടർപ്പേ, നമസ്കാരം!!</l>
              <l><span style="width:4.5em"> </span><span style="width:4.5em">
</span>ചേണൊക്കും പുതുമലയാണ്മതൻ മഹേശ്വരൻ</l>
              <l><span style="width:4.5em"> </span><span style="width:4.5em">
</span>വാണരുളിയ പുണ്യക്ഷേത്രമേ, നമസ്കാരം!!!” </l>
            </lg>
            <!--end of "verse"-->
            <noteGrp>
              <note xml:id="fn2.3.1" n="2.3.1" style="end"><ref target="#xfn2.3.1">[1]</ref> മുറജപം മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്താണു്
നടപ്പിൽവന്നതു്. കനോൽസായ്പ് പൊന്നാനിയിൽനിന്നു് ചാവക്കാട്ടേയ്ക്കുള്ള തോടുവെട്ടിച്ചതും
പിൽക്കാലത്താണു്.</note>
              <note xml:id="fn2.3.2" n="2.3.2" style="end"><ref target="#xfn2.3.2">[2]</ref> ചിലർ മംഗലപ്പള്ളി മൂസ്സാണെന്നും പറയുന്നുണ്ടു്. മംഗലപ്പള്ളി
തിരുവല്ലാത്താലൂക്കിലാണെന്നു തോന്നുന്നു. ആ കുടുംബക്കാരും ശില്പാഗമജ്ഞന്മാരായിരുന്നു.</note>
              <note xml:id="fn2.3.3" n="2.3.3" style="end"><ref target="#xfn2.3.3">[3]</ref> കേരളപാണിനീയം പീഠിക.</note>
              <note xml:id="fn2.3.4" n="2.3.4" style="end"><ref target="#xfn2.3.4">[4]</ref> രാമായണചമ്പുവിലെ


<lg xml:id="lg2.3.473"><l> കനകകലശശോഭാംകാൽ പിടിപ്പിച്ചുവായ്ക്കും</l><l> കുളുർമുലയിണ ചാഞ്ഞുപുണ്ഡരീകേക്ഷണായഃ</l><l> കനിവൊടുലകുമൂന്നും പെറ്റവിശ്വംഭരന്തൻ</l><l> ജനനകല നികാമം കാണ്മതിന്നെന്നപോലെ </l></lg><!--end of "verse"-->
</note>
              <note xml:id="fn2.3.5" n="2.3.5" style="end">
                <ref target="#xfn2.3.5">[5]</ref>
                <lg xml:id="lg2.3.474">
                  <l> കൌസല്യാദേവിയെന്നും പ്രഥമഗിരിമഹാധിത്യകായാം വിലാസം</l>
                  <l> പെയ്തിടും ഗാത്രലക്ഷ്മ്യാനിഖിലമപി സമുന്മീലയൻ ദിഗ്വിഭാഗം</l>
                  <l> മീതേമീതേ ജനാനാം മിഴികളിലമൃതം കോരിയൂത്തുത്തുദാര</l>
                  <l> സ്വാതന്ത്ര്യം ബാലനായ്‍വോന്നരമൊരു പരമാനന്ദചന്ദ്രൻ പിറന്നൂ. <hi style="snum">രാമായണം ചമ്പു</hi> </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.6" n="2.3.6" style="end">
                <ref target="#xfn2.3.6">[6]</ref>
                <lg xml:id="lg2.3.475">
                  <l> അദേയമാസീൽത്രയമേവഭൂപതേഃ</l>
                  <l> ശശിപ്രഭം ഛത്രമുബേ ച ചാമരേ<hi style="snum">രഘുവംശം</hi> </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.7" n="2.3.7" style="end">
                <ref target="#xfn2.3.7">[7]</ref>
                <lg xml:id="lg2.3.476">
                  <l> “പശ്യൈതൽപാണിപാദം മമ തു മൃദിതവാൻ കൌണപഃകോപി കോപാൽ</l>
                  <l> കേനാപ്യുൽഖാതമക്ഷിദ്വയമിഹ ഹഹഹാ വക്രിതഃ കണ്ഠ ഏഷഃ</l>
                  <l> സന്താഡൈർഘോരഘോരൈശ്ചിപിടിതമധുനാകർണ്ണയുഗ്മംവിലോകേ</l>
                  <l> സർവാംഗേനസ്തഭംഗം കതരദിഹ വിഭോ യർന്ന ഭഗ്നം ന ഭുഗ്നം. <hi style="snum">രാമായണം ഭാഷാചമ്പു</hi> </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.8" n="2.3.8" style="end">
                <ref target="#xfn2.3.8">[8]</ref>
                <lg xml:id="lg2.3.477">
                  <l> “പൂരേവാഴ്ത്തീടവല്ലേൻ നിശിചരസുഭടന്മാർക്കു തങ്ങൾക്കു തങ്ങൾ-</l>
                  <l> ക്കോരോകാകത്സഥമഗ്രേ കരധൃതധനുഷും തത്രകാണായ്‍ ചമഞ്ഞു.”<hi style="snum">രാമായണം ചമ്പു</hi> </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.9" n="2.3.9" style="end">
                <ref target="#xfn2.3.9">[9]</ref>
                <lg xml:id="lg2.3.478">
                  <l> Cf യദ്യസ്തികൌതുകമപൂർവ മൃഗേ മൃഗാക്ഷി!</l>
                  <l> ചന്ദ്രംഹരാമിഹരിണം മമ സന്നിധേ ഹി. <hi style="snum">രാമായണചമ്പൂ</hi> </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.10" n="2.3.10" style="end">
                <ref target="#xfn2.3.10">[10]</ref>
                <lg xml:id="lg2.3.479">
                  <l> “സൌമിത്രേ! നന്മ സേവ്യതാംതരുതടം ചണ്ഡാംശൂരുജ്ജ്യം ഭതേ.</l>
                  <l> ചണ്ഡാംശോർനിശി കാ കഥാ? രഘുപതേ! ചന്ദ്രോയമുന്മീലതി.”</l>
                  <l> ഹാഹാ പൊയ്കയിൽമുങ്ങിപ്പോയതു കൈകാൽ കാട്ടനതയ്യൊ പാപം.</l>
                  <l> ചെന്നുകരേറ്റീടം ബുജനേത്രാം കൈത്തളിരില്ലിതു കന്ദളകുസുമം</l>
                  <l> മുല്ലയിൽമെല്ലെ നോക്കിക്കണ്ടൊരു മുറുവലതിങ്കൽ കാണപ്പെട്ടു.</l>
                  <l> മുറുവലുമല്ലിതു മലർനിരയത്രേ ചാരുചിലമ്പിൻ കളകള മുണ്ടി-</l>
                  <l> ക്കമലവനത്തിൽ കേൾക്കാകുന്നു നൂപുരനങ്ങവുമല്ലിതുചൊല്ലാം.</l>
                  <l> കളഹംസത്തിൻ കോഞ്ചലറിഞ്ഞേൻ”</l>
                  <l>
                    <hi style="snum">രാമായണം ചമ്പു</hi>
                  </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.11" n="2.3.11" style="end">
                <ref target="#xfn2.3.11">[11]</ref>
                <lg xml:id="lg2.3.480">
                  <l> “ലങ്കാനഗരീഗോപുരവാതിലകം പുക്കീടും പൊഴുതിലകാണ്ഡേ</l>
                  <l> വന്നുതടുത്ത നിശാചരനഗരീ പരദേവതയേക്കവിളുടയുമ്മാ-</l>
                  <l> റൊന്നുകൊടുത്തു പുറത്തോട്ടോടിച്ചുനടക്കുന്നേരം തലമുടിചുറ്റിയി-</l>
                  <l> ഴച്ചുനിശാചരൻകൊണ്ടുവരുംചില വിബുധവധൂടീ ദീർഘൈഃശ്വാസൈ</l>
                  <l> രൂഷ്മളഭാവം വായ്പിയലുന്ന സുവർണ്ണഗൃഹങ്ങളിൽ വീക്ഷം വീക്ഷം.<hi style="snum">രാമായണചമ്പു</hi> </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.12" n="2.3.12" style="end">
                <ref target="#xfn2.3.12">[12]</ref>
                <lg xml:id="lg2.3.481">
                  <l> “താപമറുപ്പാനമൃതമയീമൊരു പരിചിതകലയെ പരമമുനീന്ദ്രൻ</l>
                  <l> മദ്ധ്യമനാഡീമൂലത്തിങ്കൽ കാണുമ്പോലെ ശിംശപതൻകീഴ</l>
                  <l> നിമിവംശത്തിൻമംഗലമാലാമയമദ്രാക്ഷീദ്രഘുവരദൂതൻ” <hi style="snum">രാമായണം
ചമ്പു</hi> </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.13" n="2.3.13" style="end">
                <ref target="#xfn2.3.13">[13]</ref>
                <lg xml:id="lg2.3.482">
                  <l> മോഹമാർന്നിതിവിലാപിനീ തദാ</l>
                  <l> രാഘവസ്യമഹിതാ കുടുംബിനീ</l>
                  <l> ദേഹമാത്മദഹനേ ജൂഹൂഷതീ</l>
                  <l> യോഗിനീവ നിമിമീല ലോചനേ <hi style="snum">രാമായണം ചമ്പു</hi> </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.14" n="2.3.14" style="end">
                <ref target="#xfn2.3.14">[14]</ref>
                <lg xml:id="lg2.3.483">
                  <l> മേലേ തസ്യാസ്തദാനീം തരുവരവിടപാൽ ഭാരതീ കർണ്ണേ</l>
                  <l> പാലോലും മാറുകേൾക്കായിതു ജയതു മമ സ്വാമിനീതിപ്രസന്നാ.<hi style="snum">രാമായണം ചമ്പു</hi> </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.15" n="2.3.15" style="end">
                <ref target="#xfn2.3.15">[15]</ref>
                <lg xml:id="lg2.3.484">
                  <l> തദനുപരിഭൂതനായ് പോന്നു വന്നക്ഷനെ-</l>
                  <l> ന്നാഖ്യകൈക്കൊണ്ട രക്ഷഃ പ്രകാണ്ഡം പ്രച-</l>
                  <l> ണ്ഡോഷ്മശാലീ കടുംകോപമാർന്നന്തികേ</l>
                  <l> വന്നു കാളാംബുദം പയോബിന്ദുവൃന്ദംപൊഴി-</l>
                  <l> ക്കുന്നപോലെ പൊഴിക്കും പൃഷൽക്കങ്ങളാ-</l>
                  <l> പാദചൂഡം നിജംമെയ്യിലൊക്കെച്ചൊരി-</l>
                  <l> ഞ്ഞീടുവോളം പതിഞ്ഞങ്ങിരുന്നേറ്റവും</l>
                  <l> ഭയപ്പെട്ടു ബാണങ്ങളൊക്കെക്കുടഞ്ഞും കള-</l>
                  <l> ഞ്ഞമ്മഹാരാക്ഷസൻ തൻമണിത്തേർത്തട-</l>
                  <l> ത്തിൽക്കുതം കൊണ്ടു ചാടിക്കരേറിക്കഠോ-</l>
                  <l> രത്വമാളും ചപേടാർപ്പണത്തെത്തുരം-</l>
                  <l> ഗങ്ങൾ തന്മേലരങ്ങേറ്റിവേഗേന സൂ-</l>
                  <l> താ വിനിർഭിദ്യ ശതൈർന്നഖാഗ്രൈർദ്ധ്വജം</l>
                  <l> കൈക്കൂട്ടിലാമ്മാറു രക്ഷഃകുമാരം പിടി-</l>
                  <l> ച്ചിട്ടു പെട്ടന്നമർത്തൊന്നു മുഷ്ട്യാ കന-</l>
                  <l> ത്തോരു പാഥേയഷഭാരം ഗളേ കെട്ടിയേ-</l>
                  <l> റ്റിക്കൃതാന്താലയത്തിന്നയച്ചീടിനാൻ. <hi style="snum">രാമായണം ചമ്പു</hi> </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.16" n="2.3.16" style="end">
                <ref target="#xfn2.3.16">[16]</ref>
                <lg xml:id="lg2.3.485">
                  <l> എന്തിത്തോന്നനിയതിന്നിനക്കു പരമില്ലാഞ്ഞോ? കപേ! കാനനം</l>
                  <l> ചിന്തിച്ചിട്ടുടനൊക്കവേ മമ മലർക്കാവെന്നു ചൊല്ലഞ്ജസാ</l>
                  <l> മന്ദപ്രജ്ഞ! ഫലം പറിച്ചു ഫലവും തിന്നുന്നതല്ലെങ്കിൽ നി-</l>
                  <l> ന്നന്തഃകാര്യമതെന്തു കേവലമഹോ! കേൾക്കട്ടെടോ വാനര!</l>
                  <l> ഇന്ദ്രൻ താനല്ലയല്ലീ കഥയ തവ നിയോക്ത? കണക്കില്ലപാർത്താ-</l>
                  <l> ലിന്നാളും ചെറററിഞ്ഞാൽ പവി തരിപെടുമച്ചന്ദ്രഹാസപ്രഭാവം</l>
                  <l> വിണ്ണോരിൽപിന്നെ മറ്റാരിനിയ പവനനോ വഹ്നിയോ കാലനോ ചേ-</l>
                  <l> ലെന്നോടൊന്നെന്നിയേ നിന്നൊരു കൊടുവഴി തല്ലിച്ച തേവൻ ത്രിലോക്യാം” <hi style="snum">രാമായണം ചമ്പു</hi> </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.17" n="2.3.17" style="end">
                <ref target="#xfn2.3.17">[17]</ref>
                <lg xml:id="lg2.3.486">
                  <l> കേട്ടാലും ദശകണ്ഠ! വാസവമുഖാൽ നാം ചൊല്ലുകേട്ടീദൃശം</l>
                  <l> കാട്ടും പാഴ്കപിയല്ല മറ്റൊരുവനല്ലാസ്താം വചസ്താദൃശം,</l>
                  <l> വാട്ടം കൈതുടരാതെ ശൌര്യജലധേർന്നക്തഞ്ചരശ്രേണിയാം</l>
                  <l> കാട്ടിന്നുൾപ്പിടിപെട്ട ഘോരശിഖിനോ രാമസ്യ ദൂതോസ്മി ഞാൻ</l>
                  <l> എന്നോടെതിർക്കരുതൊരുത്തനുമിത്രിലോക്യാ-</l>
                  <l> മെന്നോമതം? പെരുതെടോ തവ ശൌര്യമോഹം</l>
                  <l> ഇന്നും വളർന്നു ദശകണ്ഠശതങ്ങൾ പോന്നു</l>
                  <l> വന്നാലുമെൻ ചെറുവിരല്ക്കു കളിക്കുപോരാ. <hi style="snum">രാമായണം ചമ്പു</hi> </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.18" n="2.3.18" style="end">
                <ref target="#xfn2.3.18">[18]</ref>
                <lg xml:id="lg2.3.487">
                  <l> കണ്ടേൻഞാൻ ദേവ! ദേവീം ജയ ശുഭചരിതാ-</l>
                  <l> മെന്നു നത്വാ ഹനൂമാൻ…ഇത്യാദി <hi style="snum">രാമായണം ചമ്പു</hi> </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.19" n="2.3.19" style="end">
                <ref target="#xfn2.3.19">[19]</ref>
                <lg xml:id="lg2.3.488">
                  <l> ഖാതം ത്വം സഹരേണ സാഗര! പുര ഭാഗീരഥീവാരിഭി-</l>
                  <l> സ്സമ്പൂർണ്ണഞ്ച ഭഗീരഥേന ഭഗവാൻ തദ്വംശജോ രാഘവഃ</l>
                  <l> രാമോ ദാശരഥിർജ്ജിഗീഷുരധുനാ ജായാമുഷം രാവണം</l>
                  <l> കോദണ്ഡീ ശരണം പ്രപദ്യ പദവീം ലങ്കോൻമുഖീം യാചതേ <hi style="snum">രാമായണം
ചമ്പു</hi> </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.20" n="2.3.20" style="end">
                <ref target="#xfn2.3.20">[20]</ref>
                <lg xml:id="lg2.3.489">
                  <l> വീയും കാറ്റൊട്ടടങ്ങീ തരുനികരമുതിർന്നൂ മലർച്ചാർത്തുനിന്നൂ</l>
                  <l> പായും തോയംനദീ നാം ദശമുഖനുമഹോ കഷ്ടമെന്നേതുടങ്ങി</l>
                  <l> സൂര്യോപി സ്വൈരചാരീ പുനരരനിമിഷം നിന്നുപോയീ മനക്കേ-</l>
                  <l> ടായിസ്സീതാപ്രലാപാകുല ദശയിലലിഞ്ഞൂ കരിങ്കല്ലുപോലും. <hi style="snum">രാമായണം
ചമ്പു</hi> </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.21" n="2.3.21" style="end"><ref target="#xfn2.3.21">[21]</ref> തദനു നിശാചരാധിനാഥൻ പടക്കോപ്പുമിട്ടാശു
പെട്ടെന്നൊരുമ്പെട്ടു ചെല്ലുന്നനേരത്തു് മർത്ത്യേന്ദ്രവാചാ ധരിത്രീതലാന്തേ നഭോമദ്ധ്യഭാഗാലിറങ്ങുന്ന
പുത്തന്മണിസ്യന്ദനം മാതലിപ്രേരിതാശ്വം മുദാ രാമചന്ദ്രസ്സമാരുഹ്യസംഗ്രമേഭേരി
മുഴുക്കിച്ചണഞ്ഞോരുനേരം ദശാസ്യോപഗീതം മഹാസാമഗാനം നിശമ്യാദരാലേനമേതാ
ദൃശംബാണമൊയ്തഷ കൊല്ലുന്നതില്ലേതുമേ മൈഥിലീംതന്നെ വേണ്ടീല വേദജ്ഞനാ
മിമ്മഹാത്മാവിനെത്തൊട്ടു ശസ്ത്രം തൊടുത്തീടിനാൽകീർത്തികേടേന്തുമെന്നേയ്ക്കുമാകാ. <hi style="snum">രാമായണം ചമ്പു</hi></note>
              <note xml:id="fn2.3.22" n="2.3.22" style="end">
                <ref target="#xfn2.3.22">[22]</ref>
                <lg xml:id="lg2.3.490">
                  <l> “പിന്തിരിഞ്ഞാത്മരാഷ് പ്രയാണായ സന്നദ്ധനാം</l>
                  <l> കാലമേറ്റം ഭയാൽ ഭാവിലുങ്കേശ്വരൻ</l>
                  <l> ചെന്നുണർത്തീടിനാൻ. </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.23" n="2.3.23" style="end">
                <ref target="#xfn2.3.23">[23]</ref>
                <lg xml:id="lg2.3.491">
                  <l> കടക്കൺ കൊടുക്കണമോരോന്നിലേ പത്തിലും</l>
                  <l> തരൂവക്ത്രേഷ്മപാനോൽസുകം നാഥ മുന്നേതിലല്ലോ. </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.24" n="2.3.24" style="end">
                <ref target="#xfn2.3.24">[24]</ref>
                <lg xml:id="lg2.3.492">
                  <l> കഞ്ചിന്മഹാവിപ്രനേത്തച്ചു കൊന്നിച്ഛയാപച്ചമാംസം</l>
                  <l> കടിച്ചും മുറിക്കുന്നിതന്യേന വക്ത്രേണ. </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.25" n="2.3.25" style="end">
                <ref target="#xfn2.3.25">[25]</ref>
                <lg xml:id="lg2.3.493">
                  <l> യുദ്ധഭവാനിമ്മണിത്തേരിദാനീം</l>
                  <l> മഹേന്ദ്രാജ്ഞയാ വന്നിറങ്ങുന്നതാലോക്യവായ്ക്കുന്ന</l>
                  <l> കോപേന കണ്ണും ചുവത്തി…</l>
                  <l> ഈശ്വരന്മാരെ പേപറഞ്ഞിങ്ങനെ. </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.26" n="2.3.26" style="end">
                <ref target="#xfn2.3.26">[26]</ref>
                <lg xml:id="lg2.3.494">
                  <l> നാലാം മുഖം കൊണ്ടു കാൺക…നില്ലെടാ</l>
                  <l> രാഘവ നിന്നെ ഞാനോ മച്ചന്ദ്രഹാസത്തിയാക്കുവാൻ</l>
                  <l> …തിരിഞ്ഞങ്ങു</l>
                  <l> നില്ലെന്തുമണ്ടുന്നതിപ്പോൾ…നിന്നെ</l>
                  <l> നോക്കിത്തൂലോം ദുർവചോഗർവിതം </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.27" n="2.3.27" style="end"><ref target="#xfn2.3.27">[27]</ref> അഞ്ചാം മുഖം കാൺക ധർമ്മദാരങ്ങൾ
തന്നെത്തൊടാഞ്ഞുള്ള ചെന്താർശരോന്മാദകന്മാഷിതത്മാ തദീയാൻ ഗുണാനോർത്തു് പൂഞ്ചായൽ
വായ്പെത്രനന്നു്! എത്ര നന്നാനനം! കൊങ്കമൊട്ടെത്രയും നന്നു് …സർവത്രകണ്ടോളവും കൺകുളുർപ്പോന്നു
പൂമേനി കണ്ടാവിതെന്നും പുണർന്നാവിതെന്നും …ഏവമാദിപ്രലാപങ്ങൾ
കൈക്കൊണ്ടതിവ്യാകുലം.</note>
              <note xml:id="fn2.3.28" n="2.3.28" style="end"><ref target="#xfn2.3.28">[28]</ref> കഷ്ടമായൊന്നിതേഴാമതെട്ടാമതത്യന്തവും.</note>
              <note xml:id="fn2.3.29" n="2.3.29" style="end"><ref target="#xfn2.3.29">[29]</ref> നിഷ്ഠൂരാലോകനം കൊണ്ടു ചെന്തീക്കനൽക്കട്ട ചിന്നിച്ചു
മാറ്റാർ കുലത്തിന്നൊരുൾപേടി നൽകീടുമാറുദ്യമാലംകൃതം പാർത്തുകാൺ.</note>
              <note xml:id="fn2.3.30" n="2.3.30" style="end"><ref target="#xfn2.3.30">[30]</ref> പിന്നെരിപുപ്രഭാവം കാൺക ഗീർവാണഗംഗാതരംഗങ്ങൾ
മിന്നിക്കളിക്കുന്ന പോലെ മിളൽക്കാന്തിവെൺചാമരശ്രേണി വീയുന്നതാലോക്യതാം
പാണ്ഡുരച്ഛത്രജാലങ്ങളെണ്ണീടുവാൻ വേല പച്ചത്തഴപ്രൌഢികൊണ്ടംബരേ നീലമേഘങ്ങൾ മങ്ങുന്ന
പോലെ വിളങ്ങുന്നു. <hi style="snum">രാമായണചമ്പു</hi></note>
              <note xml:id="fn2.3.31" n="2.3.31" style="end"><ref target="#xfn2.3.31">[31]</ref> കാകൽസ്ഥനക്തഞ്ചരേന്ദ്ര പ്രഭാവങ്ങൾ കാണ്മാൻ ദിവ്യ
പാളീവിമാനങ്ങൾ കൊണ്ടു നിറഞ്ഞബരം. <hi style="snum">രാമായണചമ്പു</hi></note>
              <note xml:id="fn2.3.32" n="2.3.32" style="end">
                <ref target="#xfn2.3.32">[32]</ref>
                <lg xml:id="lg2.3.495">
                  <l> ‘നേത്രാസ്യനാസികാബാഹുഹൃദയേഭ്യസ്തദോർസഃ</l>
                  <l> നിർഗ്ഗമ്യദർശനേ ബ്രഹ്മണോവ്യക്ത്യ ജന്മനഃ. </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.33" n="2.3.33" style="end">
                <ref target="#xfn2.3.33">[33]</ref>
                <lg xml:id="lg2.3.496">
                  <l> സമുത്ഥായ തതസ്താഭ്യാം യുയുധേ ഭഗവാൻ ഹരിഃ</l>
                  <l> പഞ്ചവർഷസഹസ്രാണി ബാഹുപ്രഹരണോ വിഭുഃ.</l>
                  <l> യുദ്ധ്യമാനാവതീവാസൌ ദൃഷ്ട്വാ താവസുരോത്തമൌ</l>
                  <l> താവപ്യതിഖലോന്മത്തൌ മഹാമായാവിമോഹിതൌ.</l>
                  <l> നിജവിദ്യാമുഖലോക സമുൽഭൂതമഹോത്സവഃ </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.34" n="2.3.34" style="end">
                <ref target="#xfn2.3.34">[34]</ref>
                <lg xml:id="lg2.3.497">
                  <l> ഉചാവ മത്തോ പ്രിയതാം വരോ വാം യോഭിവാഞ്ഛിതഃ.</l>
                  <l> പ്രീതൌ സ്വസ്തവയുദ്ധേന ശ്ലാഘ്യസ്ത്വം മൃത്യുരാവയോഃ</l>
                  <l> ആവാംജഹിന യത്രോർവീ സലിലേന പരിപ്ലാതാ. </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.35" n="2.3.35" style="end">
                <ref target="#xfn2.3.35">[35]</ref>
                <lg xml:id="lg2.3.498">
                  <l> സൂര്യേന്ദ്രാഗ്ന്യനിലേന്ദൂനാം യമസ്യ വരുണസ്യ ച</l>
                  <l> അന്യേഷാഞ്ചാധികാരാൻ സസ്സ്വയമേവാധിതിഷ്ഠതി.</l>
                  <l> സ്വർഗ്ഗാന്നിരാകൃതാസ്സർവേ തേന ദേവഗണാ ഭുവി</l>
                  <l> വിചരന്തി യഥാമർത്ത്യാമഹിഷേണ ദുരാത്മനാ.</l>
                  <l> ഏതദ്വാം കഥിതം സർവമമരാരിവിചേഷ്ഠിതം. </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.36" n="2.3.36" style="end">
                <ref target="#xfn2.3.36">[36]</ref>
                <lg xml:id="lg2.3.499">
                  <l> “ഇതഥം നിശമ്യ ദേവാനാം വചാംസി മധുസൂദനഃ</l>
                  <l> ചകാര കോപം ശംഭുശ്ച ഭ്രു കുടീകുടിലാനനൌ.</l>
                  <l> തതോതി കോപപൂർണ്ണസ്യ ചക്രിണോവദനാത്തദാ</l>
                  <l> നിശ്ചക്രാമ മഹാതേജോ ബ്രഹ്മണശ്ശകരസ്യ ച.</l>
                  <l> അന്യേഷാം ചൈവ ദേവാനാം ശക്രാദീനാം ശരീരതഃ</l>
                  <l> നിർഗ്ഗതം സുമഹത്തേജസ്തച്ചൈവ്യാസമഗച്ഛത.</l>
                  <l> അതീവതേജസഃകൂടം ജ്വലന്തമിഹമിതം</l>
                  <l> ദദൃശുസ്തേസുരാസ്തേത്ര ജ്വലനാപൂദാന്തം </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.37" n="2.3.37" style="end">
                <ref target="#xfn2.3.37">[37]</ref>
                <lg xml:id="lg2.3.500">
                  <l> “അതുലം തത്രയത്തേജസ്സർവദേവശരീരജം</l>
                  <l> ഏകസ്ഥംതദഭൂന്നാരീ വ്യാപ്തലോകത്രയത്വിഷാ.</l>
                  <l> യദഭ്രച്ഛാംഭവന്തേജസ്തേനാജായതതൻമുഖം</l>
                  <l> യാമ്യേനചാഭവൻ കേശാ ബാഹവോ വിഷ്ണുതേജസാ.</l>
                  <l> സൌമ്യേന സ്തനയോർ യാഗ്മമ്മദ്ധ്യഞ്ചൈന്ദ്രേണചാഭവൽ</l>
                  <l> വാരുണേന ച ജംഘോരൂ നിതംബസ്തേജസാ ഭുവഃ.</l>
                  <l> ബ്രഹ്മണസ്തേജസാ പാദൌ തദംഗുല്യോർക്കുതേജസാ</l>
                  <l> നയനത്രിതയം ജജ്ഞേ തഥാ പാവകതേജസാ.</l>
                  <l> ഭു വൌ ച സന്ധ്യയോസ്തേജഃ ശ്രവണാവ നിലസ്യച</l>
                  <l> അന്യേഷാമപി ദേവനാമഭവത്തേജസാ ശിവാ. </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.38" n="2.3.38" style="end">
                <ref target="#xfn2.3.38">[38]</ref>
                <lg xml:id="lg2.3.501">
                  <l> സമ്മാനിതാ നനാദോച്ചൈസ്സാട്ടഹാസംമുഹൂർമ്മുഹുഃ</l>
                  <l> തസ്യാ നാദേന ഘോരേണ കൃൽസ്നമാപൂരിതം ജഗൽ.</l>
                  <l> അഥനാദേനമഹതാ പ്രതിശബ്ദോ മഹാനഭൂൽ</l>
                  <l> ചുക്ഷുഭൂസ്സകലാ ലോകാസ്സമുദ്രാശ്ചചകംപിരേ.</l>
                  <l> ചചാല വസുധാ ചേലുസ്സകലശ്ചേ മഹീധരാഃ </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.39" n="2.3.39" style="end">
                <ref target="#xfn2.3.39">[39]</ref>
                <lg xml:id="lg2.3.502">
                  <l> …തത്രാഭൂന്മഹിഷാസുരഃ</l>
                  <l> തോമരൈ ഭിണ്ഡിപാലൈശ്ചശക്തിഭിർമ്മുസലൈസ്തഥ</l>
                  <l> യുയുധുസ്സംയുഗേ ദേവ്യാഃ ഖഡ്ഗം പരശുപട്ടസൈഃ.</l>
                  <l> കേചിച്ചചിക്ഷിപുശ്ശക്തിം കേചിൽപാശാം സ്തഥാപരേ</l>
                  <l> ദേവീം ഖഡ്ഗപ്രഹാരൈശ്ച തേതാം ഹന്തും പ്രചക്രമുഃ.</l>
                  <l> സാപി ദേവീ തതസ്താനി ശസ്ത്രാണ്യസ്ത്രാണി ചണ്ഡികാ</l>
                  <l> ലീലയൈവ പ്രചിച്ഛേദ നിജസസ്ത്രാസ്ത്രവർഷിണീ. </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.40" n="2.3.40" style="end">
                <ref target="#xfn2.3.40">[40]</ref>
                <lg xml:id="lg2.3.503">
                  <l> ശോണിതൌഘവഹാനദ്യസ്സദ്യസ്തത്ര വിസുസ്രുവുഃ</l>
                  <l> സനാനീശ്ചിക്ഷുരഃ കോപാദ്യയൌ രോദ്ധുമഥാംബികാം </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.41" n="2.3.41" style="end">
                <ref target="#xfn2.3.41">[41]</ref>
                <lg xml:id="lg2.3.504">
                  <l> സ ദേവീം ശരവർഷേണ വവർഷ സമരേ സുരഃ</l>
                  <l> യഥാ മേരുഗിരേശ് ശ്രംഗം തോയവർഷേണ തേയേദഃ. </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.42" n="2.3.42" style="end">
                <ref target="#xfn2.3.42">[42]</ref>
                <lg xml:id="lg2.3.505">
                  <l> തസ്യഛിത്വാ തതോ ദേവീ ലീലയൈവ ശരോൽക്കരാൻ</l>
                  <l> ജഘാന തുരഗാൻ ബാണൈര്യന്താരഞ്ച സവാജിനം. </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.43" n="2.3.43" style="end">
                <ref target="#xfn2.3.43">[43]</ref>
                <lg xml:id="lg2.3.506">
                  <l> ഏവം സംക്ഷീയമാണേ തു സ്വസൈന്യേ മഹിഷാസുരഃ</l>
                  <l> മാഹിഷേണ സ്വരൂപേണ ഭ്രാമയാമാസ താൻ ഗണാൻ.</l>
                  <l> കാശ്ചിത്തുണ്ഡപ്രഹാരേണ ഖുരക്ഷേപൈസ്തഥാപരാൻ</l>
                  <l> ലാംഗുലതാഡിതാംശ്ചാന്യാൻ ശൃംഗാഭ്യാഞ്ച വിദാരിതാൻ</l>
                  <l> വേഗേന കാംശ്ചിദപരാൻ നാദേന ഭ്രമണേനച</l>
                  <l> നിശ്വാനപവനേനാന്യാൻ പാതയാമസ ഭൂതലേ</l>
                  <l> നിപാത്യ പ്രഥമാനീകമഭ്യധാവത സോസുരഃ</l>
                  <l> സിംഹംഹന്തും മഹാദേവ്യാഃ കോപഞ്ചക്രേ തതോബികം</l>
                  <l> സോപികോപാന്മഹാവീര്യഃ ഖുരക്ഷുണ്ണമഹീതലം</l>
                  <l> ശൃംഗാഭ്യാം പർവതാനുച്ചാംശ്ചിക്ഷേപ ച നനാദ വൈ</l>
                  <l> വേഗഭ്രമണവിക്ഷുണ്ണാ മഹീ തസ്യ വ്യശീര്യത</l>
                  <l> ലാംഗ്രുലാത്താഡിതശ്ചാബ്ധിഃ പ്ലാവയാമാസ പർവതം</l>
                  <l> ധൃതശൃംഗവിഭിന്നാശ്ച ഖണ്ഡം ഖണ്ഡം യയുഘനാഃ. </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.44" n="2.3.44" style="end">
                <ref target="#xfn2.3.44">[44]</ref>
                <lg xml:id="lg2.3.507">
                  <l> സാ ച താൻ പ്രഹിതാംശ്ചൈവ ചൂർണ്ണയന്തീ ശരോൽക്കരൈ;</l>
                  <l> ഉവാചച മദോദ്ധൂ തമുഖരാഗാകലാക്ഷരം</l>
                  <l> ഗർജ്ജ ഗർജ്ജ ക്ഷണം മൂഢ മധു യാവൽ പിതാമ്യഹം</l>
                  <l> മയാ ത്വയി ഹതൈവാത്ര ഗർജ്ജിഷ്യന്ത്യാശ്ച ദേവതാഃ </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.45" n="2.3.45" style="end">
                <ref target="#xfn2.3.45">[45]</ref>
                <lg xml:id="lg2.3.508">
                  <l> തസ്മിൻഗിരിവരേരമ്യേ ഡോളാമാരുഹ്യ കാഞ്ചനീം;</l>
                  <l> ഗായന്തീവ പാസന്തീവ ബിഭ്രാണാ രൂപമുത്തമം</l>
                  <l> ഇലാസ സാ ചിരം കാലം മേഹിനാം ഹിതകാമ്യയാഃ</l>
                  <l> ദദർശ ചണ്ഡോ മുണ്ഡശഅച ഭൃത്യൌ സുംഭനി സുംഭയോഃ </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.46" n="2.3.46" style="end">
                <ref target="#xfn2.3.46">[46]</ref>
                <lg xml:id="lg2.3.509">
                  <l> യദൃച്ഛയാ പര്യടന്തോ മേദിനീം കാമരൂപിണൌ-</l>
                  <l> താം ദൃഷ്ട്വാ തത്ര ചാർവംഗീം വിസ്മയാവിഷ്ടചേതസേന</l>
                  <l> ജഗമരുസ്സ്വപുരം രാജൻ സുംഭദർശനലാലസൌ;</l>
                  <l> താഭ്യാം സുംഭായ ചാഖ്യാതാ സാതീവ സുമനോഹരാ. </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.47" n="2.3.47" style="end"><ref target="#xfn2.3.47">[47]</ref> യുഗാന്തമേഘാ വപുഷുരസ്ഥിശോണിതകർദ്ദമാൻ.</note>
              <note xml:id="fn2.3.48" n="2.3.48" style="end"><ref target="#xfn2.3.48">[48]</ref> ബ്രാഹ്മീ, വൈഷ്ണവീ, മാഹേശ്വരീ, കൌമാരീ, ഐന്ദ്രീ,
വാരാഹി, നാരസിംഹീ ഇവരത്രേ സപ്തമാതാക്കൾ.</note>
              <note xml:id="fn2.3.49" n="2.3.49" style="end">
                <ref target="#xfn2.3.49">[49]</ref>
                <lg xml:id="lg2.3.510">
                  <l> ഹംസയുക്ത വീമാനസ്ഥാ സാക്ഷസൂത്രകമണ്ഡലു;</l>
                  <l> ആയാതാ ബ്രഹ്മണഃ ശക്തിഃ ബ്രഹ്മാണീ സംഭിധീയതേ. </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.50" n="2.3.50" style="end">
                <ref target="#xfn2.3.50">[50]</ref>
                <lg xml:id="lg2.3.511">
                  <l> മാഹേശ്വരീ വൃഷാരേവാം ത്രിശൂലവരധാരിണീ</l>
                  <l> മഹാഹിവലയം പ്രാപ്രതചന്ദ്രലേഖാവ ഭൂഷണാ </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.51" n="2.3.51" style="end"><ref target="#xfn2.3.51">[51]</ref> കൌമാരീ ശക്തിഹസ്താചമയൂരവരവദേനോ.</note>
              <note xml:id="fn2.3.52" n="2.3.52" style="end"><ref target="#xfn2.3.52">[52]</ref> ശംഖചക്രഗദാർഖഡ്ഗഹസ്തേ ഭ്യുപായയൌ.</note>
              <note xml:id="fn2.3.53" n="2.3.53" style="end">
                <ref target="#xfn2.3.53">[53]</ref>
                <lg xml:id="lg2.3.512">
                  <l> ഏകൈവാഹം ജഗത്യത്ര ദ്വിതീയാകാ മമാപരാ?</l>
                  <l> പശ്യൈതാം ദുഷ്ട! മയ്യേവ വിശന്ത്യോ മദ്വി ഭൂതയഃ </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.54" n="2.3.54" style="end">
                <ref target="#xfn2.3.54">[54]</ref>
                <lg xml:id="lg2.3.513">
                  <l> തതോ ദേവഗണാസ്സർവേ ഹർഷനിർഭരമാനസാഃ</l>
                  <l> ബഭൂവുർന്നിഹതേ തസ്മിൻ ഗന്ധർവാ ലളിതം ജഗുഃ</l>
                  <l> അവാദയംസ്താഥൈവാന്യേ നനൃതുശ്ചാപ്സരോഗണാഃ</l>
                  <l> വവഃപുണ്യ ശിവാ വാതാ സുപ്രഭോഭൂർദ്ദിവാകരഃ</l>
                  <l> ജജ്വലൂശ്ചാഗ്നയശ്ശന്തോശ്ശാന്തോദിഗ്ഗജനിസ്വനഃ </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.55" n="2.3.55" style="end">
                <ref target="#xfn2.3.55">[55]</ref>
                <lg xml:id="lg2.3.514">
                  <l> “തിക്കും വലിയ തിരക്കും പലപല വാക്കും ചിലരുടെമുഷ്കും ചുടർമിഴി നോക്കും.</l>
                  <l> വിരവൊടുവായ്ക്കും വികൃതികളാർക്കും പറവതിനാക്കും പോരാ</l>
                  <l> ആടുകയും ചിലർപാടുകയും ചിലരോടുകയും ചിലർ ചാടുകയും ചിലർ” (ഇത്യാദി) </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.56" n="2.3.56" style="end"><ref target="#xfn2.3.56">[56]</ref> ശ്രീരാമവിലാസം പ്രസ്സുകാർ മാത്രം ബുധജനം എന്നതിനെ
‘മൂഢജനം’ എന്നാക്കീട്ടുണ്ടു്. ആ തിരുത്തു ഭംഗിയായിട്ടില്ല. ‘ആക്കീടുന്ന ബുധന്മാർ’ എന്നായിരിക്കുമോ
എന്തോ?</note>
              <note xml:id="fn2.3.57" n="2.3.57" style="end">
                <ref target="#xfn2.3.57">[57]</ref>
                <lg xml:id="lg2.3.515">
                  <l> തതഃസ്ഫുരൽസഹസ്രാംശുസഹസ്ര സദൃശപ്രഭഃ</l>
                  <l> ആവിരാസീദ്ധരിഃ പ്രാച്യാം ദിശാം വ്യാപനയംസ്തമഃ</l>
                  <l> കഥഞ്ചിദ്ദൃഷ്ടവാൻ ബ്രഹ്മാ ദുർദ്ദർമകൃതാത്മനാം. </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.58" n="2.3.58" style="end"><ref target="#xfn2.3.58">[58]</ref> രാമൻ ശൈവചാപത്തെ വന്ദിച്ചതായി മൂലത്തിൽ ഇല്ല.
കണ്ടമാത്രയിൽ പ്രഹൃഷ്ടാത്മാവായിട്ടു് അതിനെ ഭഞ്ജിക്കാൻ ബദ്ധപരികരനായെന്നാണു മൂലം.</note>
              <note xml:id="fn2.3.59" n="2.3.59" style="end">
                <ref target="#xfn2.3.59">[59]</ref>
                <lg xml:id="lg2.3.516">
                  <l> അഥ ഗച്ഛതി ശ്രീരാമ മൈഥിലാദ്യോജനത്രയം</l>
                  <l> നിമിത്താന്യതി ഘോരാണി ദദർശനൃപസത്തമഃ. </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.60" n="2.3.60" style="end"><ref target="#xfn2.3.60">[60]</ref><lg xml:id="lg2.3.517"><l>ഇതിബ്രുവതി വൈ തസ്മിശ്ചചാല വസുധാ ഭൃശം</l><l> അന്ധകാരാ ബഭൂവാഥ സർവേഷാമപി ചക്ഷുഷാം</l><l> </l></lg><!--end of "verse"-->
എന്നുമാത്രമേ മൂലത്തിലുള്ളു.</note>
              <note xml:id="fn2.3.61" n="2.3.61" style="end"><ref target="#xfn2.3.61">[61]</ref> നിപപാത മഹീപാലോ വജ്റാഹത ഇവാചലഃ</note>
              <note xml:id="fn2.3.62" n="2.3.62" style="end"><ref target="#xfn2.3.62">[62]</ref> രക്ഷന്തു ത്വാം സദായാന്തം തിഷ്ഠന്തം നിദ്രയാ
യുതം.</note>
              <note xml:id="fn2.3.63" n="2.3.63" style="end">
                <ref target="#xfn2.3.63">[63]</ref>
                <lg xml:id="lg2.3.518">
                  <l> ആഗതോഽസാ കതഃ കത്ര ശ്വേതച്ഛത്രാണി തേ കതഃ</l>
                  <l> വാദിത്രാണി വാദ്യന്തേ കിരീടാദി വിവർജ്ജിതഃ</l>
                  <l> സാമന്തരാജസാഹിതഃ സംഭ്രമാന്നാഗതോസികിം? </l>
                </lg>
                <!--end of "verse"-->
              </note>
              <note xml:id="fn2.3.64" n="2.3.64" style="end"><ref target="#xfn2.3.64">[64]</ref> ഭഗവദ്ഗീതകൂടി എഴുത്തച്ഛൻ തർജ്ജമചെയ്തിരുന്നുവെന്നും ആ
ഗ്രന്ഥം ഇപ്പോഴും ചില ദിക്കുകളിൽ അന്വേഷിച്ചാൽ കിട്ടിയേക്കുമെന്നും ചിലർ പറയുന്നുണ്ടു്.</note>
              <note xml:id="fn2.3.65" n="2.3.65" style="end"><ref target="#xfn2.3.65">[65]</ref> ആദിപർവാന്തർഗതമായ സംഭവപർവത്തിലെ
സപ്തസപ്തതിതമോധ്യായം (77 അദ്ധ്യായം).</note>
              <note xml:id="fn2.3.66" n="2.3.66" style="end"><ref target="#xfn2.3.66">[66]</ref> സാഹിത്യ പഞ്ചാനനൻ മി. പി. കേ.
നാരായണപിള്ള.</note>
              <note xml:id="fn2.3.67" n="2.3.67" style="end"><ref target="#xfn2.3.67">[67]</ref> എന്നാൽ ഒരു വലിയ വ്യത്യാസമുണ്ടു്. തമിഴിൽ
അക്ഷരക്കണക്കില്ല.</note>
            </noteGrp>
          </div>
          <!--end of "subsection 3.26.3/II.3.0"-->
        </div>
        <!--end of "section 3.26/II.3"-->
      </div>
      <!--end of "chapter 2.3/2"-->
      <!--END OF CHAPTER 2.3/2-->
      <div type="lchapter" xml:id="lchp3">
        <head type="lchaphead">അഭിപ്രായങ്ങൾ</head>
        <head type="subhead">(തുടർച്ച)</head>
        <div type="section" xml:id="sec3.27" n="3.27">
          <head type="sechead">1</head>
          <p style="noindent">ശ്രീമൻ,
</p>
          <p style="indent">നിങ്ങളാൽ വിരചിതവും നിങ്ങൾ ദയാപൂർവം തന്നതുമായ
‘ഭാഷാസാഹിത്യചരിത്രം’ ഒന്നാംഭാഗം മുഴുവനും ഞാൻ ഒരിരുപ്പിൽ സകൌതുകം വായിച്ചുതീർത്തു;
വായനക്കാരനെ ഇടയ്ക്കു വിശ്രമിപ്പാൻ സമ്മതിക്കാത്ത ഒരു സരസ സാരവന്നിബന്ധമാണിതു്!
ഇതിൻപ്രകാരം, ഇതിന്റെ അനന്തരഭാഗംകൂടി എഴുതിത്തീർന്നാൽ, മുക്കാലും അവികലമായ ഒരു
യഥാർത്ഥ സാഹിത്യചരിത്രം നമ്മുടെ ഭാഷയ്ക്കു ലഭിച്ചു എന്നാശ്വസിക്കാം. അതിന്നു വാഗ്ദേവി കടാക്ഷിയ്ക്കട്ടെ!
</p>
          <p style="indent">അതിനിപുണമായ അന്വേഷണം; വിശാലമായ വിചിന്തനം; പ്രഗത്ഭമായ
പ്രതിപാദനം; നിരവദ്യമായ ഗദ്യം–എല്ലാംകൊണ്ടും നിങ്ങളുടെ ഈ ഗ്രന്ഥം ഇതേവരെ പുറത്തുവന്നിട്ടുള്ള
കേരളസാഹിത്യചരിത്രപ്രബന്ധങ്ങളെ അതിശയിപ്പിച്ചിരിക്കുന്നു എന്നു നിസ്സംശയം പറയാം.
നിങ്ങളെപ്പോലെ ഇത്രയും നിശിതമായ പരിശ്രമം ചെയ്‍വാൻ മടിയില്ലാത്തവരായി നാലുപേർ തികച്ചു
നമ്മുടെ നാട്ടിലുണ്ടെങ്കിൽ, ഇതാകുമായിരുന്നുവോ മലയാണ്മയുടെ അവസ്ഥ? അഹോ,
ഔദാര്യാശാലിയായ ധർമ്മരാജ്യമേ, ഭവാങ്കൽനിന്നുതന്നെയാണു്, കൈരളിയ്ക്കു കഴിച്ചില്ക്കുള്ള വകകൾ
കിട്ടിയിട്ടുള്ളതും കിട്ടിവരുന്നതും; കൊച്ചി-മലബാറുകൾ ഭവാനെ കൃതജ്ഞതാപൂർവം
ധന്യവാദംകൊണ്ടാരാധിയ്ക്കട്ടേ!
</p>
          <p style="indent">ഒന്നിലധികം ഘട്ടങ്ങളിൽ നമ്മളിരുവരുടേയും അഭിപ്രായം
സമാനമായിക്കണ്ടതിൽ എനിയ്ക്കു സവിശേഷമായ സന്തോഷം തോന്നി: ഉണ്ണുനീലിസന്ദേശം ഒരു
ഹാസ്യകാവ്യമാണെന്നാണു് (നാലഞ്ചുവർഷങ്ങൾക്കു മുമ്പാണെന്നു തോന്നുന്നു) അതു വായിച്ചപ്പോൾ
എനിയ്ക്കും തോന്നിയതു്…
</p>
          <p style="indent">തിരുവനന്തപുരത്തുവെച്ചു കാണപ്പെട്ടവയിൽ മൂന്നു നാലു മുഖങ്ങൾ എന്റെ
ഹൃദയത്തെ എന്തുകൊണ്ടോ സവിശേഷം ആവർജ്ജിച്ചിട്ടുണ്ടു്; അവയിലൊന്നു നിങ്ങളുടേതാകുന്നു.
അതിനാൽ ഞാൻ മനസ്സിലുള്ളതു നിങ്ങളുടെ മുമ്പിൽ നിശ്ശേഷം എടുത്തുവെച്ചു എന്നേ ഉള്ളു. സ്വീകാര്യമായി
വല്ലതും ഇതിലുണ്ടെങ്കിൽ നിങ്ങൾ സ്വീകരിയ്ക്കുകതന്നെ ചെയ്യുമെന്നു വിശ്വസിക്കുന്നു.
</p>
          <p style="indent">മറുപടി തരുന്നതു് എനിയ്ക്കു സന്തോഷകരമായിരിയ്ക്കും.

</p>
          <p style="right"> സ്വന്തം വള്ളത്തോൾ (ഒപ്പ്)</p>
          <p style="right"> കുന്നംകുളം </p>
          <p style="right"> ൨൫-൩–൧൦൩ </p>
        </div>
        <!--end of "section 3.27/III.0"-->
        <div type="section" xml:id="sec3.28" n="3.28">
          <head type="sechead">2</head>
          <p style="noindent">…ഇടപ്പള്ളിവെച്ചു കൂടിയ സമസ്തകേരളീയസാഹിത്യപരിഷത്തു് ഒരു
ഭാഷാസാഹിത്യചരിത്രം എഴുതേണ്ട കാര്യത്തെക്കുറിച്ചുള്ള ആലോചന ആരംഭിച്ചിട്ടേ ഉള്ളു.
അപ്പോഴേക്കിതാ മദ്ധ്യതിരുവിതാംകൂറിൽനിന്നു് ആറ്റൂർ കൃഷ്ണപിഷാരടിയുടെ ഒരു ഉത്തമശിഷ്യനായ
ശ്രീമാൻ ആർ. നാരായണപ്പണിക്കർ (ബി. ഏ.) അവർകൾ സ്വന്തപ്രയത്നംകൊണ്ടു് ഒരു
ഭാഷാസാഹിത്യചരിത്രത്തിന്റെ ഒന്നാംഭാഗം പുറത്തിറക്കിക്കഴിഞ്ഞിരിക്കുന്നു. ഒരു തികഞ്ഞ
ഭാഷാഭിമാനിയും ദേശാഭിമാനിയും ആണു താനെന്നു് ഈ യുവഗ്രന്ഥകർത്താവു് തന്റെ ഗ്രന്ഥത്തിന്റെ
ഓരോ പുറത്തും ധാരാളം തെളിയിച്ചിട്ടുണ്ടു്. ഈ ഗ്രന്ഥം ഇനിന്നുമുമ്പുണ്ടായിട്ടുള്ള രണ്ടു
ഭാഷാചരിത്രങ്ങളെക്കാളും നന്നായിട്ടുണ്ടെന്നു പ്രത്യേകിച്ചു പറയണമെന്നു തോന്നുന്നില്ല. ശ്രീമാൻ പി.
ഗോവിന്ദപ്പിള്ളയുടെ മലയാളഭാഷാചരിത്രം പ്രസിദ്ധംചെയ്തിട്ടു് ഇപ്പോൾ അരനൂറ്റാണ്ടു കഴിയാറായി.
അതിന്നിടയ്ക്കു് ദ്രാവിഡസാഹിത്യങ്ങളെ നിഷ്കർഷിച്ചു പരിശോധന ചെയ്യുന്ന വിഷയത്തിൽ വലിയ
അഭിവൃദ്ധിയുണ്ടായിട്ടുണ്ടു്. അതിന്റെ ഫലം മുഴുവനും പ്രസ്തുത ഗ്രന്ഥകർത്താവു് തന്റെ നിരൂപണത്തിനു
വിഷയമാക്കീട്ടുണ്ടു്. ഓരോ അദ്ധ്യായത്തിന്നുമുമ്പിലും ചേർത്തുകാണുന്ന സംക്ഷിപ്തമായ രാജ്യവിവരണം
ഭാഷയുടെ സ്ഥിതിഗതികളെ ശരിയായി മനസ്സിലാക്കുന്നതിനു് എത്രയും ഉപകരിക്കുന്നതാകുന്നു.
കാലനിർണ്ണയവിഷയത്തിലും മറ്റും പല ദിക്കിലും ഗ്രന്ഥകർത്താവു് തന്റെ അഗാധമായ പാണ്ഡിത്യത്തെ
നല്ലപോലെ തെളിയിക്കുന്നുണ്ടു്. <hi style="snum">മാതൃഭൂമി</hi>
</p>
        </div>
        <!--end of "section 3.28/III.0"-->
        <div type="section" xml:id="sec3.29" n="3.29">
          <head type="sechead">3</head>
          <p style="noindent">…ഉത്തിഷ്ഠമാനന്മാരായ സാഹിത്യകർത്താക്കളിൽ
ഒരുയർന്നസ്ഥാനത്തിനവകാശിയും, മികച്ച പണ്ഡിതനും, അശ്രാന്തപരിശ്രമിയുമായ ശ്രീമാൻ ആർ.
നാരായണപ്പണിക്കരവർകൾ മേൽപ്പറഞ്ഞ സത്യാന്വേഷത്തിനുവേണ്ടി ഇറങ്ങിപ്പുറപ്പെട്ടതിന്റെ
ഫലമായുണ്ടായ ഒരു അനർഗ്ഘ സമ്പത്തിന്റെ ഒന്നാംഭാഗമാണു് കേരളസാഹിത്യചരിത്രം. നോവലുകളും
ചെറു ലേഖനങ്ങളുമായി കഴിഞ്ഞുകൂടിയിരുന്ന മി: പണിക്കരുടെ ഈ സമാരംഭം സർവഥാ ഉചിതവും
അതിനാൽ ബഹുമാനനീയവുമായിട്ടുണ്ടു്. ഇതിനെ ആകെ പത്തദ്ധ്യായമായി തിരിച്ചിരിക്കുന്നു. “ഭാഷയും
സാഹിത്യവും” എന്ന ഒന്നാമദ്ധ്യായത്തിൽ ഭാഷാനിർവചനം, ആംഗ്യഭാഷ, ചിത്രഭാഷ ഇത്യാദി പത്തു
ഖണ്ഡങ്ങളെ വിഷയവിശകലനംചെയ്തു് വിശദമായി വിവരിച്ചിട്ടുണ്ടു്. രണ്ടാമദ്ധ്യായം ‘കേരളവും കൈരളിയും’
എന്നതാകുന്നു. കേരള ശബ്ദവ്യുല്പത്തി, കേരളത്തിന്റെ പുരാതനത്വം, മലയാളഭാഷോല്പത്തി
എന്നിവയെയാണു് ഇതിലടക്കിയിരിക്കുന്നതു്. നായന്മാരാദിയായ ജാതികളുടെ സ്വഭാവത്തെക്കുറിച്ചു
വിചിന്തനം ചെയ്തിരിക്കുകയാണു്. “ആദികേരളീയചരിത”മെന്ന മൂന്നാമദ്ധ്യായത്തിൽ, ഭാഷയുടെ
തെളിച്ചത്തിനു സഹായകങ്ങളായ ഇതരഭാഷകളുടെ അവലംബത്തിനുള്ള കാരണങ്ങളെ
‘ഭാഷാവികാസ’ത്തിൽ ചർച്ചചെയ്തിരിക്കുന്നു. അഞ്ചാമദ്ധ്യായത്തെ സാഹിത്യത്തിന്റെ ബാല്യദശയിൽ
ജാതങ്ങളായ ഭദ്രകാളിപാട്ടു തുടങ്ങിയവയെല്ലാം കാണിച്ചു് “സാഹിത്യോപക്രമണ”മെന്നു്
സംജ്ഞചെയ്തിരിക്കുന്നു. കേരളീയചരിതമെന്ന ആറാമദ്ധ്യായത്തിൽ, കേരളീയരുടെ
പൌരാണികനിലയേയും, രാജ്യഭരണചടങ്ങുകളേയും വിവരിച്ചു്, ശൃംഗേരിഗുരുപരമ്പര മുതലായി
അറുപത്തിനാലു ജാതികൾ വരെയുള്ള വിഷയങ്ങളെ ശങ്കരാചാര്യരും അനാചാരങ്ങളുമെന്ന
ഏഴാമദ്ധ്യായംകൊണ്ടു സ്പഷ്ടമായി പ്രതിപാദിച്ചിട്ടുണ്ടു്. രാമചരിതംമുതൽ ലീലാതിലകംവരെയുള്ള
ഏതാനും ഗ്രന്ഥങ്ങളുടെ ഭാഷാസ്വഭാവം, കർത്തൃത്വം, കവിതാരീതി തുടങ്ങിയവയെല്ലാം
ദ്രാവിഡപ്രഭാവകാലമെന്ന ഏഴാമദ്ധ്യായത്തിലും, ജനങ്ങളുടെ സ്ഥിതി, ബ്രഹ്മക്ഷത്രസമരം എന്നിവ
സകലതും കേരളീയചരിതമെന്ന ഒമ്പതാമദ്ധ്യായത്തിലും പറഞ്ഞിരിക്കുന്നു.
സംസ്കൃതപ്രഭാവകാലസാഹിത്യമെന്ന പത്താമദ്ധ്യായത്തിൽ വടക്കൻപാട്ടുകൾ, കണ്ണശ്ശൻപാട്ടുകൾ
തുടങ്ങി മഹിഷമംഗലം, നാരായണകവിവരെയുള്ള കവിതകളേയും, വിചാരിച്ചിരിക്കുന്നു. ഇവയിൽ മൂന്നു്,
ആറു്, ഏഴു്, എട്ടു്, ഒമ്പതു് ഇത്രയും അദ്ധ്യായങ്ങൾ മിക്കവാറും ദേശചരിത്രത്തേയും, മറ്റുള്ളവ
ഭാഷാസാഹിത്യചരിത്രങ്ങളേയും ലക്ഷീകരിച്ചിരിക്കുന്നുവെന്നു വിശദമാണല്ലോ. ഇവയെപ്പറ്റി നാളിതുവരെ
ഉണ്ടായിട്ടുള്ള ഭിന്നാഭിപ്രായങ്ങളെയെല്ലാം ഗ്രന്ഥകാരൻ സാരമായി അനുവദിച്ചു നിരൂപണം ചെയ്തിട്ടുണ്ടു്.
എന്നാലവയെ കൂടുതൽ ലക്ഷ്യങ്ങളെക്കൊണ്ടും, യുക്തികളെക്കൊണ്ടും, രോദനംചയ്തു് അവയുടെ
ത്യാഗ്യഗ്രാഹ്യതകളേയും യഥാശക്തി നിർണ്ണയപ്പെടുത്താൻ ഗ്രന്ഥകാരൻ തുനിയാതിരുന്നിട്ടില്ല
ശങ്കരാചാര്യരും അനാചാരങ്ങളുമെന്ന അദ്ധ്യായത്തിൽ ആ മഹാപുരുഷനെപ്പറ്റി കേരളീയരുടെ ഇടയിൽ
പരന്നുപിടിച്ചിട്ടുള്ള അപവാദം ഇങ്ങിനിവരാത്തവണ്ണം അതിനെ ആട്ടിപ്പായിക്കാൻ മിസ്റ്റർ പണക്കർ
ചെയ്തിട്ടുള്ള വേല അഭിനന്ദനീയമാകുന്നു. “പരർതൻകാൽതിരുമ്മിക്കൈതഴമ്പിച്ചു്” സ്വഭാഷാജന്മഭൂമികളെ
വിദേശീയശക്തിക്കടിമപ്പെടുത്തി സ്വാഭിമാനം വിറ്റുതിന്നു പ്രായേണ പട്ടിണിയും പരിവട്ടവുമായി
അലഞ്ഞുതിരിയുന്ന കേരളീയരുടെ തണുത്തു മരവിച്ച ഓരോ സിരകളേയും ചൂടുപിടിപ്പിച്ചു തട്ടിയുണർത്താൻ
ഈ വിവരണങ്ങൾക്കു മിക്കവാറും സാധിച്ചിട്ടുണ്ടെന്നാണു് ഞങ്ങളുടെ ദൃഢമായ വിശ്വാസം.
ആഭാസതരവും ആദർശഹീനവുമായ ഒരുതരം പീറനോവലുകൾ വായിക്കാൻ പണവും വിലപിടിച്ച
സമയവും ചെലവഴിക്കുന്ന കേരളീയർ ഇത്തരം പുസ്തകങ്ങളാണു് വായിക്കേണ്ടതെന്നു ഞങ്ങളവരെ
ഉൽബോധിപ്പിച്ചുകൊള്ളുന്നു. ലളിതവും സുകുമാരവുമായ ഭാഷാരീതി, ചൂർണ്ണികകളായ വാക്യങ്ങൾ ഇത്യാദി
ഗ്രന്ഥങ്ങൾക്കു സാധാരണമായി വേണ്ടുന്ന ഗുണങ്ങൾ ഇതിനു് ഒരു പ്രത്യേകതയെച്ചെയ്തിട്ടുണ്ടു്.
പരയുക്തിഖണ്ഡനങ്ങളിലുള്ള വിനയാതിരേകം, സ്വപ്രത്യയസ്ഥൈര്യം മുതലായ വിശിഷ്ടഗുണങ്ങൾ
ഇതിനെ ആദർശയോഗ്യവും സരസവും ആക്കിയിട്ടുണ്ടു്. മിസ്റ്റർ പണിക്കരുടെ ഗ്രന്ഥങ്ങളുമായി പരിചയം
സിദ്ധിച്ചിട്ടുള്ള മലയാളികളോടു് ഇവയൊന്നും പ്രത്യേകം എടുത്തുപറയേണ്ടതായിട്ടില്ലെന്നാണു് ഞങ്ങളുടെ
വിശ്വാസം.
</p>
          <p style="indent">…പുരാതന കേരളത്തിലെ തങ്കം പൂശിയ പുലർവേളയുടെ പ്രകാശവും,
തച്ചോളിത്തേനൻ, ചന്തു മുതലായ മഹാരഥന്മാരണിനിരന്ന പോർക്കളത്തിലെ സിംഹനാദങ്ങളും, പാലും
തേനുമൊഴുകിയിരുന്ന പുണ്യഭൂമിയിലെ തിരത്തല്ലലുകളും, ഭാഷാശിശുവിന്റെ കിളിക്കൊഞ്ചലുകളും,
ഏകയോഗക്ഷേമത്തിലടിച്ചുവരുന്ന സുരഭിലപ്പൂന്തെന്നലിന്റെ മഞ്ജുസഞ്ചാരവും, ശ്രീമച്ഛങ്കരഭഗവൽ
പ്രഭൃതികളുടെ വേദാന്തവാദഘോഷങ്ങളും ഈ വിശിഷ്ടഗ്രന്ഥത്തിൽ നിന്നു് ആവോളം അനുഭവിച്ച
പഞ്ചേന്ദ്രിയനിർവൃതി സമ്പാദിക്കാൻ യാതൊരു തടസ്സവുമില്ല. ഗ്രന്ഥകർത്താവിന്നു് സർവോത്തരായ
മംഗളവും ഗ്രന്ഥത്തിനു് അവ്യാഹതമായ പ്രചാരവും അനുക്ഷണം ഉണ്ടാവാൻ ഞങ്ങൾ ഹൃദയപൂർവം
ആശംസിച്ചുകൊള്ളുന്നു.                                                                      “സമദർശി”
</p>
        </div>
        <!--end of "section 3.29/III.0"-->
        <div type="section" xml:id="sec3.30" n="3.30">
          <head type="sechead">4</head>
          <p style="noindent">മലയാളഭാഷയിൽ ഉത്തമമായ ഒരു സാഹിത്യചരിത്രം ഇല്ലെന്നു് കേരളീയർ
വിലപിച്ചുതുടങ്ങീട്ടു് ഒട്ടു വളരെക്കാലമായിരിക്കുന്നു. പുണ്യശ്ലോകനായ പി. ഗോവിന്ദപ്പിള്ള അവർകൾ
എഴുതിയ ഭാഷാചരിത്രം അപൂർണ്ണവും പ്രമാദജടിലവും ആണെന്നു വിദ്വജ്ജനങ്ങൾ സ്ഥാനത്തും
അസ്ഥാനത്തും ഉൽഘോഷിച്ചുവരുന്നു. പണ്ഡിതനായ മി: പി. ശങ്കരൻനമ്പ്യാർ സാഹിത്യചരിത്രം എന്ന
പേരിൽ പ്രസിദ്ധപ്പെടുത്തീട്ടുള്ള ഗ്രന്ഥത്തിൽ ചമ്പുക്കൾക്കു മാത്രമേ ശരിയായ സ്ഥാനം നൾകീട്ടുള്ളു.
ചമ്പുക്കളിൽതന്നെയും അദ്ദേഹത്തിന്റെ ദൃഷ്ടിയിൽപ്പെടാത്ത ഒട്ടു വളരെ ഗ്രന്ഥങ്ങൾ കിടപ്പുണ്ടെന്നു
ഞങ്ങൾ അറിയുന്നു. ഇപ്പോൾ ഞങ്ങളുടെ മുമ്പിൽ ഇരിക്കുന്ന കേരളഭാഷാസാഹിത്യചരിത്രം
എല്ലാംകൊണ്ടും മലയാളികൾക്കു് ഒരു അമൂല്യസമ്പത്താണെന്നു പറയുന്നതിൽ ഞങ്ങൾക്കു ലേശവും
അധൈര്യം തോന്നുന്നില്ല.
</p>
          <p style="indent">ഗ്രന്ഥകാരന്റെ വിപുലമായ പാണ്ഡിത്യവും, ദേശാഭിമാനവും, സർവോപരി
സ്വപ്രത്യയസ്ഥൈര്യവും ഈ ഗ്രന്ഥത്തിന്റെ ഓരോ വശത്തും തെളിഞ്ഞുകാണാവുന്നതാണു്.
സാഹിത്യപഠനത്തിനു് അനുപേക്ഷണയീമായ ദേശചരിത്രം അവിടവിടെ സവിസ്തരം പ്രതിപാദിച്ചിട്ടുള്ളതു്
അത്യന്തം ഉചിതമായിട്ടുണ്ടു്. കേരളചരിത്രത്തിന്റെ ഓണംകേറാമൂലകളിൽപോലും ഗ്രന്ഥകർത്താവിന്റെ
വിജ്ഞാനദീപ്തി സവിശേഷം പതിഞ്ഞിട്ടുള്ളതു് ചാരിതാർത്ഥ്യജനകമായിരിക്കുന്നു. ശങ്കരാചാര്യരും
അനാചാരങ്ങളും എന്ന അദ്ധ്യായം എല്ലാ മലയാളികളും അവശ്യം വായിച്ചിരിക്കേണ്ടതാണു്.
ലോകൈകമഹാൻ എന്ന പുണ്യാഭിധാനത്തിനു് സർവഥാ അർഹനായിരിക്കുന്ന ആചാര്യസ്വാമിയെപ്പറ്റി
കേരളീയർ പരമ്പരയോ പറഞ്ഞുവരാറുള്ള അപവാദങ്ങൾ ഈ അദ്ധ്യായങ്ങൾ വായിക്കുന്നതിനോടുകൂടി
മാഞ്ഞുപോകുമെന്നു നിസ്സംശയം പറയാം.
</p>
          <p style="indent">ഗ്രന്ഥവിമർശത്തിലും പൂർവകൃതികളുടെ കാലനിർണ്ണയത്തിലും ആണു്
ഗ്രന്ഥകർത്താവിന്റെ ധിഷണാശക്തിയും ചരിത്രാന്വേഷണപാടവവും തെളിഞ്ഞുകാണുന്നതു്.
പൂർവമതങ്ങളെ ഖണ്ഡിക്കുന്നിടത്തു വേണ്ടിടത്തോളം വിനയം കാണിച്ചിട്ടുണ്ടെന്നുള്ളതു് പ്രത്യേകം
പ്രസ്താവയോഗ്യമത്രേ. ഒന്നു രണ്ടു സ്ഥലങ്ങളിൽ മാത്രം സ്വരം അല്പം പരുഷമായിട്ടില്ലയോ എന്നു ഞങ്ങൾ
സംശയിക്കുന്നു. ആ സംഗതിയിൽ ഗ്രന്ഥകാരൻ തന്നെ ഇപ്പോൾ പശ്ചാത്താപപ്പെടുന്നുണ്ടായിരിക്കാം.
</p>
          <p style="indent">മിസ്റ്റർ പണിക്കരുടെ ഭാഷാരീതി കേരളീയർക്കു സുപരിചിതമാണല്ലോ.
സന്ദർഭാനുസാരേണ രീതി സരളമായും, ഉജ്വലമായും, പ്രൌഢമായും ഇരിക്കുന്നു. വായിക്കാൻ
മടിതോന്നുന്ന ഒരു വരിപോലും ഈ ഗ്രന്ഥത്തിലില്ലെന്നാണു് ഞങ്ങൾക്കു തോന്നിയതു്.
</p>
          <p style="indent">വിജ്ഞാനപ്രദമായ ഈ സാഹിത്യചരിത്രഗ്രന്ഥത്തെപ്പറ്റി വളരെയെല്ലാം
പ്രസ്താവിക്കാനുണ്ടെങ്കിലും കൂട്ടിപ്പിടിച്ചു് ഒരു അഭിപ്രായം പറയാൻ മാത്രമേ ഇവിടെ സാധിച്ചിട്ടുള്ളു. മി:
പണിക്കരുടെ നിരന്തരവും പ്രായോജനകരവുമായ സാഹിത്യപരിശ്രമങ്ങൾ അടിക്കടി
അഭിവൃദ്ധിപ്പെട്ടുതന്നെ വരുന്നുണ്ടെന്നു കാണുന്നതു് കൈരളിക്കും ആശ്വാസപ്രദമാണെന്നു്
അതിസന്തോഷത്തോടുകൂടി ഞങ്ങൾ സമ്മതിച്ചുകൊള്ളുന്നു.
</p>
          <p style="indent">ഈ ഗ്രന്ഥത്തിന്റെ അടുത്ത ഭാഗങ്ങളും കാണുന്നതിനു ഞങ്ങൾ
ഉൽക്കണ്ഠാപൂർവം കാത്തിരിക്കുന്നു.
</p>
          <p style="indent">
            <hi style="snum">സാഹിത്യരസികൻ</hi>
          </p>
        </div>
        <!--end of "section 3.30/III.0"-->
      </div>
      <!--end of "chapter 2.3/3"-->
      <!--END OF CHAPTER 2.3/3-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Kēraḷa bhāṣāsāhitya
caritṛam (ml: കേരള ഭാഷാസാഹിത്യചരിത്രം).</p>
        <p style="hang"><hi rend="bold">Author(s):</hi>  R Narayana
Panicker.</p>
        <p style="hang"><hi rend="bold">First publication details:</hi>  Sayahna
Foundation; Trivandrum, Kerala; Vol. 2; 2022. </p>
        <p style="hang"><hi rend="bold">Deafult language:</hi>  ml,
Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  History of literature, R
Narayana Panicker, ആർ നാരായണപണിക്കർ, കേരള ഭാഷാസാഹിത്യചരിത്രം, Open Access
Publishing, Malayalam, Sayahna Foundation, Free Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; JWRA 34, Jagthy; Trivandrum 695014; India.</p>
        <p style="hang"><hi rend="bold">Date:</hi>  March 21, 2022.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original
item is in the public domain. The text encoding and editorial notes were created and​/or
prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-sa/4.0/">Creative
Commons Attribution By ShareAlike 4​.0 International License</ref>  (CC BY-SA
4​.0). Any reuse of the material should credit the Sayahna Foundation and must be
shared under the same terms.</p>
        <p style="hang"><hi rend="bold">Cover:</hi>  The forest distant views,
an oil on canvas painting by <ref target="https://commons.wikimedia.org/wiki/n:Ivan_Shishkin">Ivan
Shishkin</ref>  (1831–1898). The image is taken from <ref target="https://commons.wikimedia.org">Wikimedia Commons</ref>
 and is gratefully acknowledged.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Data entry:</hi>  Staffers at River Valley; <hi rend="bold">Typesetter:</hi>  CVR; <hi rend="bold">Digitizer:</hi>  KB Sujith; <hi rend="bold">Encoding:</hi>  CVR.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The
entire document processing has been done in a computer running GNU/Linux operating
system and TeX and friends. The PDF has been generated using XeLaTeX from TeXLive
distribution 2021 using <ref target="https://ithal.io">Ithal (ഇതൾ)</ref>, an
online framework for text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded XML has been
generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated
from XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF
and HTML versions is <ref target="https://rachana.org.in">RIT
Rachana</ref>  authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The
font used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip
Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/rnp-hist-lit-2.xml">Download
document sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/rnp-hist-lit-2.pdf">Download
PDF</ref>.</p>
      </div>
    </back>
  </text>
</TEI>
