<?xml version="1.0" encoding="UTF-8"?>
<!DOCTYPE TEI PUBLIC "-//TEI P5//DTD TEI P5 4.2.2//EN" "tei-4.2.2.dtd">
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">പ്രസവിക്കാത്ത അമ്മ</title>
          <title xml:lang="en" type="main">Prasavikkātta amma</title>
        </title>
        <author>Thikkodiyan</author>
        <respStmt>
          <resp>Data entered by</resp>
          <name>Staffers at River Valley</name>
        </respStmt>
        <respStmt>
          <resp>Typeset by</resp>
          <name>CVR</name>
        </respStmt>
        <respStmt>
          <resp>Digitized by</resp>
          <name>KB Sujith</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>CVR</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2022">August 12, 2022</date>
        <address>
          <addrLine>JWRA 34, Jagthy</addrLine>
          <addrLine>Trivandrum 695014</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to the author/inheritors. The text
encoding and editorial notes were created and​/or prepared by the Sayahna Foundation
and are licensed under a <ref target="https://creativecommons.org/licenses/by-sa/4.0/">Creative
Commons Attribution By ShareAlike 4​.0 International License</ref>  (CC BY-SA
4​.0). Any reuse of the material should credit the Sayahna Foundation and must be
shared under the same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">പ്രസവിക്കാത്ത അമ്മ</title>
              <title xml:lang="en" type="main">Prasavikkātta amma</title>
            </title>
            <author>Thikkodiyan</author>
          </titleStmt>
          <editionStmt>
            <edition>1</edition>
          </editionStmt>
          <extent>
            <measure unit="pages" quantity="68">68 pages of source material</measure>
          </extent>
          <publicationStmt>
            <publisher>Mathrubhumi Books</publisher>
            <pubPlace>Kozhikode, Kerala</pubPlace>
            <date>2011</date>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>Play</term>
          <term>Thikkodiyan</term>
          <term>തിക്കോടിയൻ</term>
          <term>പ്രസവിക്കാത്ത അമ്മ</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="play">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="literature"/>
        <factuality type="fact"/>
        <interaction type="complete"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>Kozhikode, Kerala, India</name>
          <time>2011</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <div xml:id="cover" type="Cover">
        <figure xml:id="cover-image" rend="fullfig">
          <graphic url="images/tkn-prasavikkatha-amma-cover.jpg" width="100%"/>
          <figDesc>Self portrait, an oil on canvas painting by Anne Marie Busschers  .
</figDesc>
        </figure>
      </div>
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">പ്രസവിക്കാത്ത അമ്മ</titlePart>
        </docTitle>
        <docAuthor>
          <persName>തിക്കോടിയന്‍</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div next="2" type="chapter" n="1" xml:id="chp1">
        <head type="chaphead">പ്രസവിക്കാത്ത അമ്മ</head>
        <div type="section" xml:id="sec1.1" n="1.1">
          <head type="sechead">കഥാപാത്രങ്ങൾ</head>
          <list type="gloss">
            <label>മീനാക്ഷി അമ്മ:</label>
            <item> പാലയ്ക്കൽ തറവാട്ടിലെ നിത്യകന്യകയായ അമ്മ; എപ്പോഴും വിഷാദച്ഛായപരന്ന മുഖം. നര
കേറിയ തലമുടി, വളരെ സ്ഥൂലിച്ചതല്ലാത്ത ശരീരം. ഇരുനിറം. </item>
            <label>മാലിനി:</label>
            <item> ഒരു കോളേജുകുമാരിയുടെ ആകൃതിയും പ്രകൃതിയും വിട്ടുമാറീട്ടില്ല. സുന്ദരിയാണു്. അല്പമൊരു
തണ്ടും കൂസലില്ലായ്മയും ഉണ്ടു്. നവീന പരിഷ്കാരങ്ങൾ മുഴുവനും ഒത്തിണങ്ങിയ വേഷവും നടപ്പും. </item>
            <label>പ്രഭാകരൻ:</label>
            <item> പാലയ്ക്കൽ വീട്ടിലെ ഏക സന്താനം. മീനാക്ഷിഅമ്മയുടെ അനുജത്തിയുടെ മകൻ. അമ്മ വളരെ
ചെറുപ്പത്തിലേ മരിച്ചു. താലോലിച്ചു വളർത്തിയതുകൊണ്ടു് തന്റേടം കുറഞ്ഞ ശീലമാണു്. കോളേജു
വിദ്യാഭ്യാസം കഴിഞ്ഞു വീട്ടിൽ ഇരിപ്പാണു്. </item>
            <label>കൃഷ്ണമേനോൻ:</label>
            <item> പ്രഭാകരന്റെ അച്ഛൻ. ഭാര്യ മരിച്ചു ശേഷം വിവാഹം കഴിക്കാതെ ജീവിക്കുകയാണു്. അദൃശ്യമായ
വേദനകൾ തിന്നൊടുക്കുന്ന മുഖഭാവം. പ്രായത്തേക്കാൾ അവശതതോന്നിക്കുന്ന ശരീരപ്രകൃതി. ശാന്തനും
ദയാലുവുമാണു്. </item>
            <label>വേലായുധൻനായർ:</label>
            <item> ചെറുപ്പം മുതലേ പാലയ്ക്കൽ വീട്ടിലെ കാര്യസ്ഥൻ. വെപ്പുകാരനായി വന്നുചേർന്നു.
വേലക്കാരിയെ സംബന്ധം വെച്ചു്, ഒരു കുട്ടിക്കച്ഛനായി, ക്രമേണ വെപ്പുപണിയിൽനിന്നു ക്ളാസ്സുകയറ്റം
സമ്പാദിക്കുകയും പാലയ്ക്കൽ വീട്ടിലെ ഒന്നാം കാര്യസ്ഥനായിത്തീരുകയും ചെയ്തു. </item>
            <label>നാണിക്കുട്ടി:</label>
            <item> കാര്യസ്ഥന്റെ മകൾ. പാവപ്പെട്ടൊരു പെൺകുട്ടി. അത്യാവശ്യം വീട്ടുജോലികൾ ചെയ്യുന്നതിനു്
പുറമെ മീനാക്ഷി അമ്മയുടെ ശുശ്രൂഷകൾ മുഴുവൻ നിർവഹിക്കുകയും ചെയ്യുന്നു. </item>
          </list>
        </div>
        <!--end of "section 1.1/.0"-->
      </div>
      <!--end of "chapter 1/0"-->
      <!--END OF CHAPTER 1/0-->
      <div prev="1" next="3" type="chapter" n="2" xml:id="chp2">
        <head type="chaphead">രംഗം 1</head>
        <quote style="stage">
          <p style="noindent">പാലയ്ക്കൽ മീനാക്ഷി അമ്മയുടെ പൂജാമുറി. ഇടത്തേ കോണിൽ ഒരു ചെറിയ
മേശയുണ്ടു്. മേശപ്പുറത്തു വലതുകൈയിൽ വെണ്ണയും ചുണ്ടിൽ പുഞ്ചിരിയും മൂർധാവിൽ മയിൽപ്പീലികളുമുള്ള
ഒരു ഉണ്ണികൃഷ്ണൻ. പ്രതിമയ്ക്കു മുമ്പിൽ ഒരു ചെറിയ വിളക്കു കത്തുന്നുണ്ടു്. അവിടവിടെയായി പ്രതിമയ്ക്കുചുറ്റും
ചന്ദനത്തിരികൾ എരിയുന്നു. പ്രതിമയുടെ കാല്ക്കൽ വെള്ളയും ചുകപ്പുമായ പൂക്കൾ കൂമ്പാരം കൂടിക്കിടപ്പുണ്ടു്.
</p>
          <p>യവനിക നീങ്ങുമ്പോൾ മീനാക്ഷി അമ്മ ഉണ്ണികൃഷ്ണന്റെ പ്രതിമയ്ക്കു മുൻപിൽ കർപ്പൂരം കത്തിച്ച തട്ടു്
സാവകാശത്തിൽ ഉഴിയുകയാണു്. അല്പനിമിഷങ്ങൾക്കുശേഷം കർപ്പുരത്തട്ടു് താഴെ വെച്ചു്
അതിൽനിന്നുയരുന്ന ധൂമം രണ്ടുകൈകൊണ്ടും ആവാഹിച്ചെടുത്തു് മുഖത്തോടടുപ്പിക്കുന്നു; അങ്ങനെ ഒരു
മൂന്നു തവണ. അതു കഴിഞ്ഞു് നിവർന്നുനിന്നു കൈ കൂപ്പി കണ്ണടച്ചു പ്രാർത്ഥിക്കുന്നു.
പ്രാർത്ഥനാരൂപത്തിൽ പുറപ്പെടുന്ന വാക്കുകൾ ഇടമുറിഞ്ഞു് അസ്പഷ്ടമായേ പറഞ്ഞു കേൾക്കുന്നുള്ളു.
</p>
        </quote>
        <!--end of "stage"-->
        <list type="gloss">
          <label>മീനാക്ഷി അമ്മ:</label>
          <item> ശ്രീകൃഷ്ണാ കൃഷ്ണാ… ജഗദീശ്വരാ… ഭക്തവത്സലാ… എന്റെ കുട്ടിക്കു്…
എന്നും നല്ലതു… വരുത്തണേ… അവൻ… ഒരിക്കലും… </item>
        </list>
        <quote style="stage">
          <p style="noindent">ഒരു വശത്തുകൂടി ശങ്കിച്ച കാൽവെപ്പുകളോടെ പ്രഭാകരൻ കടന്നുവരുന്നു.
വിവാഹോചിതമായ വേഷം. കാൽപ്പെരുമാറ്റത്തിന്റെ ശബ്ദംകൊണ്ടു് ശല്യമുണ്ടാക്കാത്തവിധം പതുക്കെ
മുമ്പോട്ടു നടന്നു മീനാക്ഷി അമ്മയുടെ കുറച്ചു പിന്നിലായി നിന്നുകണ്ണടച്ചു കൈകൂപ്പുന്നു. </p>
          <p>മീനാക്ഷി അമ്മയുടെ ശബ്ദം വീണ്ടും അസ്പഷ്ടാക്ഷരങ്ങളിൽ പതുക്കെപ്പതുക്കെ പൊങ്ങി വരുന്നു.
</p>
        </quote>
        <!--end of "stage"-->
        <list type="gloss">
          <label>മീനാക്ഷി അമ്മ:</label>
          <item> ഭഗവാനേ… എന്റെ… എന്റെ പ്രഭ… <hi style="instr">(സ്വരം
ഗദ്ഗദമാവുന്നു.)</hi> എന്റെ ഏകാശ്രയം… അവനാണു്. സുഖവും സന്തോഷവും… സ്വത്തും
സമ്പാദ്യവും എല്ലാം അവനാണു്… അവൻ… <hi style="instr">(ഗദ്ഗദം നിലച്ചു്
അല്പാല്പമായ തേങ്ങൽ പുറത്തു വരുന്നു.)</hi> </item>
        </list>
        <quote style="stage">
          <p style="noindent">പ്രഭാകരൻ തേങ്ങൽ കേട്ടു് കണ്ണു തുറന്നു മീനാക്ഷി അമ്മയെ സൂക്ഷിച്ചു
നോക്കുന്നു. </p>
          <p>മീനാക്ഷി അമ്മ പ്രാർത്ഥന കഴിഞ്ഞു ദാവണിത്തുമ്പുകൊണ്ടു കണ്ണീരൊപ്പി മൂന്നു പ്രാവശ്യം
ശ്രീകൃഷ്ണപാദം തൊട്ടു നെറുകയിൽ വെച്ചു തിരിയുമ്പോൾ പെട്ടെന്നു് പ്രഭാകരനെ കണ്ടു മുഖഭാവം മാറ്റാൻ
ശ്രമിക്കുന്നു.
</p>
        </quote>
        <!--end of "stage"-->
        <list type="gloss">
          <label>പ്രഭാകരൻ:</label>
          <item><hi style="instr">(വികാരഭരിതനായി വിളിക്കുന്നു.)</hi> അമ്മേ… </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(മഴയത്തു വെയിൽപോലെ സർവശക്തിയുമുപയോഗിച്ചു് ഒന്നു്
ചിരിക്കാൻ ശ്രമിച്ചു്)</hi> എന്താ പ്രഭേ, അമ്മ നേരം താമസിപ്പിച്ചോ? </item>
          <label>പ്രഭാകരൻ:</label>
          <item><hi style="instr">(മറ്റെന്തോ ചോദിച്ചറിയാനുള്ള വെമ്പലോടെ)</hi> ഇല്ലമ്മെ,
അതല്ല കാര്യം. </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(ഭാവം മാറ്റി)</hi> പിന്നെ എന്താ? എന്താ വേണ്ടതു്? </item>
          <label>പ്രഭാകരൻ:</label>
          <item> ഒന്നും വേണ്ടമ്മേ… എനിക്കൊന്നും വേണ്ട… എല്ലാം എന്റെ അമ്മ എനിക്കു
തന്നിട്ടുണ്ടു്; തരുന്നുമുണ്ടു്. അതല്ലമ്മേ… ഞാൻ… ഞാനിന്നു് അമ്മയുടെ പേരിൽ നടാടെ ഒരു
സ്വാതന്ത്ര്യം എടുക്കുന്നു. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> എന്താ പ്രഭേ ഇതു്? നിനക്കെന്റെ പേരിൽ എല്ലാ സ്വാതന്ത്ര്യവുമുണ്ടു്. എനിക്കുള്ളതത്രയും
നിനക്കധീനമാണു് കുട്ടീ. </item>
          <label>പ്രഭാകരൻ:</label>
          <item> എന്നോടമ്മ തുറന്നു പറയൂ. അമ്മ എന്തിനാണു് കരഞ്ഞതു്? </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(പ്രയാസപ്പെട്ടു ചിരിച്ചു്)</hi> ഇതാണോ ഇത്ര വലിയ
മുഖവുരയോടെ പറയാൻ തുടങ്ങിയതു്! പ്രഭേ… നീയൊരു വിഡ്ഢിയാണു്… <hi style="instr">(കുറച്ചടുത്തേക്കു ചെല്ലുന്നു.)</hi> നീ എന്റെ മുഖത്തു നോക്കൂ; </item>
          <label>പ്രഭാകരൻ:</label>
          <item><hi style="instr">(മീനാക്ഷി അമ്മയുടെ മുഖത്തു നോക്കിക്കൊണ്ടു്)</hi>
എന്താണമ്മേ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> നീ ഒരു ചെറുപ്പക്കാരനല്ലേ? ജീവിതം കൈയിലെടുത്തു് അമ്മാനമാടാൻ തുടങ്ങുന്ന
കരുത്തുള്ളൊരു ചെറുപ്പക്കാരനല്ലേ? </item>
          <label>പ്രഭാകരൻ:</label>
          <item> അമ്മ എന്നോടു പറയൂ, എന്തിനാണു് കരഞ്ഞതു്? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഞാനതു് നിന്നോടു് ഒളിച്ചുവെക്കാൻ ഉദ്ദേശിച്ചിട്ടില്ല. എല്ലാം പറഞ്ഞുതരാം. അതിന്നുമുമ്പ് ഞാൻ
പറയുന്നതു കേൾക്കൂ. നിന്നെപ്പോലെ ഒരു യുവാവു് ഒരു തുള്ളി കണ്ണുനീരിന്റെ മുമ്പിൽ ഇങ്ങിനെ
തളർന്നുപോവരുതു്. </item>
          <label>പ്രഭാകരൻ:</label>
          <item> അമ്മേ, അമ്മയുടെ ഒരു തുള്ളി കണ്ണുനീർ എനിക്കൊരു മഹാസമുദ്രമാണു്. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ആയിരിയ്ക്കാം. പക്ഷേ അങ്ങിനെ ആവാൻ പാടില്ലെന്നാണു് ഞാൻ പറയുന്നതു്. നീ
ദുർബലനാവരുതു്… നിന്റെ അമ്മയെ നോക്കൂ, ഈ കൺപുരികങ്ങൾകൂടി ഇങ്ങിനെ കഴുകി
വെളുപ്പിച്ചുകളഞ്ഞതു കണ്ണീരാണു്. </item>
          <label>പ്രഭാകരൻ:</label>
          <item> അമ്മേ, അമ്മ അങ്ങിനെ സൂത്രമൊന്നും പറഞ്ഞൊഴിയരുതു്. എനിക്കു് അമ്മ
കരഞ്ഞതെന്തിനാണെന്നറിയണം. </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(പടങ്ങളുടെ സമീപത്തേക്കു നീങ്ങി കളഭത്തട്ടു
കൈയിലെടുത്തു്)</hi> ഇങ്ങടുത്തുവരൂ പ്രഭേ. </item>
          <label>പ്രഭാകരൻ:</label>
          <item><hi style="instr">(അടുത്തേക്കു ചെന്നു്)</hi> എന്താണമ്മേ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(അല്പം മുൻപോട്ടു നീങ്ങി)</hi> നീയൊരു മംഗല്യകർമത്തിനു
പോകാനൊരുങ്ങിയതാണു്; വിവാഹത്തിനു്! ജീവിതസമരത്തിൽ നീയൊരു നിത്യസഖിയെ
തേടിക്കൊണ്ടുവരാൻ പുറപ്പെട്ടതാണു്. <hi style="instr">(നിറയെ പുഞ്ചിരിച്ചു്)</hi> ഈ
ഘട്ടത്തിൽ വേണ്ടാത്തത്തതൊന്നും നീ വിചാരിക്കരുതു്. ഹൃദയം നിറച്ചു് സന്തോഷവും ചുണ്ടു നിറയെ
മധുരസ്മിതവുമായിട്ടുവേണം നവവധു നിന്നെ കാണാൻ… വരൂ, അമ്മ നിന്നെത്തിലകം
ചാർത്തിക്കട്ടെ. </item>
        </list>
        <quote style="stage">
പ്രഭാകരൻ മുഖം കുനിച്ചു നടു വളച്ചു നില്ക്കുന്നു. മീനാക്ഷി അമ്മ കളഭത്തട്ടിൽനിന്നു് നടുവിരലിൽ കുറച്ചു കളഭം
തൊട്ടു പ്രഭാകരന്റെ നെറ്റിത്തടത്തിൽ ചാർത്തിക്കുന്നു. പ്രഭാകരൻ അകലത്തു് എന്തോ
ശ്രദ്ധിച്ചുകൊണ്ടെന്നപോലെ നിർവികാരനായി നില്ക്കുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(പ്രഭാകരന്റെ തോളിൽ പിടിച്ചു കുലുക്കിക്കൊണ്ടു്)</hi> പ്രഭേ,
പ്രഭേ… </item>
          <label>പ്രഭാകരൻ:</label>
          <item><hi style="instr">(നിർവികാരം)</hi> അമ്മേ. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> എന്താണു് കുട്ടീ ഇതു്? സന്തോഷിക്കേണ്ട നിമിഷത്തിൽ ഇങ്ങനെ ദുഃഖിച്ചാലോ… നീ ഒന്നു
ചിരിക്കൂ. </item>
          <label>പ്രഭാകരൻ:</label>
          <item> എനിക്കു ചിരിക്കാൻ കഴിയുന്നില്ലമ്മേ. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> എന്തു് നീ വളരെയധികം കൊതിച്ചുകൊണ്ടിരുന്നൊരു കാര്യമല്ലേ ഇതു്? മാലിനിയെ നീ
പ്രാണനുതുല്യം സ്നേഹിക്കുന്നു. അവൾ നിന്റേതാവൻ പോവുകയാണു്. എന്നിട്ടും നിനക്കു ചിരിക്കാൻ
കഴിയുന്നില്ലേ? </item>
          <label>പ്രഭാകരൻ:</label>
          <item> അമ്മേ, അമ്മയ്ക്കു് ചിരിക്കാൻ കഴിയാത്തപ്പോൾ ഞാനെങ്ങനെ ചിരിക്കും? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> നല്ല കാര്യം! ഇതിൽ കൂടുതലായി നിന്റെ അമ്മയ്ക്കു എങ്ങനെ ചിരിക്കാൻ കഴിയും? </item>
          <label>പ്രഭാകരൻ:</label>
          <item> അതു് ചുണ്ടിൽമാത്രം വിരിയുന്ന ചിരിയാണു്. അമ്മയുടെ ഹൃദയം കരയുന്നുണ്ടെനിക്കറിയാം.
എന്തിനാണമ്മേ അതു്? </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(സ്വരം താഴ്ത്തി)</hi> അതേ, കുട്ടീ. നീ സത്യമാണു് പറഞ്ഞതു്.
നിന്റെ അമ്മയുടെ ഹൃദയം നീറുന്നുണ്ടു്, വിങ്ങി വിങ്ങി കരയുന്നുണ്ടു്. ഈ മുഹൂർത്തത്തിൽ അതു്
പാടില്ലാത്തതാണു്. പക്ഷേ… </item>
          <label>പ്രഭാകരൻ:</label>
          <item> പക്ഷേ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> പക്ഷേ, എനിക്കതു തടയാൻ കഴിഞ്ഞില്ല. എന്നത്തെക്കാളുമധികം ശക്തിയോടെ അതെന്നെ
കീഴടക്കാൻ വന്നിരിക്കയാണു്… </item>
          <label>പ്രഭാകരൻ:</label>
          <item> എന്താണമ്മേ അതു്? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> പ്രഭോ, ഞാനൊന്നു തിരിഞ്ഞുനോക്കി; എന്റെ ജീവിതത്തിലേക്കു്; ഈ തറവാടിന്റെ പഴയ
ചരിത്രത്തിലേക്കു്, നിനക്കറിയില്ല കുട്ടീ, ഞാനെന്തൊക്കെയാണു് കണ്ടതെന്നു്… <hi style="instr">(ഗദ്ഗദം)</hi> എല്ലാം പോട്ടെ. ഇന്നു് ഈ ശുഭമുഹൂർത്തത്തിൽ എനിക്കു പകരം
ഇവിടെ നില്ക്കേണ്ടതും നിന്നെ അനുഗ്രഹിക്കേണ്ടതും ആരാണെന്നു നിനക്കറിയാമോ? </item>
          <label>പ്രഭാകരൻ:</label>
          <item> അറിയാം; അമ്മയുടെ അനുജത്തി. </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(അന്തംവിട്ടു നോക്കിക്കൊണ്ടു്)</hi> നിന്റെ അമ്മയെന്നു പറയൂ.
</item>
          <label>പ്രഭാകരൻ:</label>
          <item> ഒരമ്മയെ മാത്രം ഞാനറിയും ആ അമ്മ ഇതാണു്. <hi style="instr">(ചേർന്നു
നിന്നുകൊണ്ടു്)</hi> വേറിട്ടെനിക്കൊരമ്മയില്ല. </item>
        </list>
        <quote style="stage">
മീനാക്ഷി അമ്മ മിണ്ടാതെ മിഴിച്ചു നോക്കുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>പ്രഭാകരൻ:</label>
          <item> അമ്മ കഴിഞ്ഞതിനെച്ചൊല്ലി ദുഃഖിക്കാൻ തുടങ്ങരുതു്. അമ്മ പറഞ്ഞിട്ടാണു് എനിക്കു
വേറിട്ടൊരമ്മയുണ്ടായിരുന്ന കഥ ഞാൻ മനസ്സിലാക്കിയതു്. എന്തിനമ്മെ എന്നോടതു് പറഞ്ഞു?
മരണത്തിന്റെ പിടിയിൽപ്പെട്ടു മാഞ്ഞുപോയ ആ സത്യം എന്തിനെന്നെ അറിയിച്ചു? അതു വേണ്ടീരുന്നില്ല.
</item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(വിഷയം മാറ്റാൻ ശ്രമിച്ചുകൊണ്ടു്)</hi> മതി കുട്ടീ, മതി. നിന്റെ
സ്നേഹിതന്മാരൊക്കെ വന്നു കഴിഞ്ഞില്ലേ? </item>
          <label>പ്രഭാകരൻ:</label>
          <item> എല്ലാവരും വന്നു. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> അച്ഛൻ വന്നില്ലേ? </item>
          <label>പ്രഭാകരൻ:</label>
          <item> എത്തിക്കണ്ടില്ല. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> പത്തു നാഴികയ്ക്കല്ലേ പുറപ്പെടേണ്ട മുഹൂർത്തം? </item>
          <label>പ്രഭാകരൻ:</label>
          <item> അതെ. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> എന്നാൽ സമയം ഏതാണ്ടടുത്തുതുടങ്ങി. നമുക്കുങ്ങട്ടു പോകാം. </item>
          <label>പ്രഭാകരൻ:</label>
          <item><hi style="instr">(അകലെ നോക്കി)</hi> ഓ! അച്ഛൻ വന്നു! ഇതാ ഇങ്ങോട്ടു
വരുന്നുണ്ടു്. </item>
        </list>
        <quote style="stage">
          <p style="noindent">മീനാക്ഷി അമ്മ പിന്തിരിഞ്ഞു പടങ്ങളുടെ സമീപത്തേക്കു നീങ്ങുന്നു. തന്റെ
ശ്രദ്ധ വേർതിരിക്കാനെന്ന മട്ടിൽ അവിടെ അതുമിതും ചെയ്യുന്നു. </p>
          <p>കൃഷ്ണമേനോൻ വാതില്ക്കൽ അല്പം സംശയിച്ചു നില്ക്കുന്നു. പ്രഭാകരൻ ബദ്ധപ്പെട്ടു അടുത്തേക്കു ചെല്ലുന്നു.
</p>
        </quote>
        <!--end of "stage"-->
        <list type="gloss">
          <label>പ്രഭാകരൻ:</label>
          <item> അച്ഛനിത്ര വൈകിയതെന്താ? </item>
          <label>കൃഷ്ണമേനോൻ:</label>
          <item> എനിക്കു വണ്ടി തെറ്റി. </item>
          <label>പ്രഭാകരൻ:</label>
          <item> ഇന്നലെ പുറപ്പെടായിരുന്നില്ലേ അച്ഛാ? ഇല്ലെങ്കിൽ… </item>
          <label>കൃഷ്ണമേനോൻ:</label>
          <item> ഞാൻ മിന്നിഞ്ഞാന്നേ പുറപ്പെട്ടു. </item>
          <label>പ്രഭാകരൻ:</label>
          <item> എന്നിട്ടു്? </item>
          <label>കൃഷ്ണമേനോൻ:</label>
          <item> വണ്ടി തെറ്റിക്കയറി. </item>
        </list>
        <quote style="stage">
മീനാക്ഷി അമ്മ പെട്ടെന്നു തിരിഞ്ഞുനോക്കുന്നു. കൃഷ്ണമേനോനും മീനാക്ഷി അമ്മയും അന്യോന്യം
കാണുന്നു. നോട്ടം ഇടയുന്നു. രണ്ടുപേരും ഒപ്പം തലതിരിക്കുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>പ്രഭാകരൻ:</label>
          <item> അച്ഛൻ വണ്ടി തെറ്റിക്കയറി എന്നാണോ പറഞ്ഞതു്? <hi style="instr">(കൃഷ്ണമേനോൻ മിണ്ടാതെ അകലത്തു നോക്കി നില്ക്കുന്നു.)</hi> ഏങ്? അച്ഛാ;
എന്നാണോ പറഞ്ഞതു്? </item>
          <label>കൃഷ്ണമേനോൻ:</label>
          <item> ഏങ്? ഏങ്?… അ് അ. അതെ, വണ്ടി തെറ്റിക്കയറി. കയറിയ വണ്ടി
എത്തേണ്ടിടത്തെത്തിയതുമില്ല. </item>
          <label>പ്രഭാകരൻ:</label>
          <item><hi style="instr">(അല്പം ചിരിയോടെ)</hi> അച്ഛനു പുറത്തിറങ്ങിയാൽ ഇത്തരം
വിഡ്ഢിത്തങ്ങൾ ഓരോന്നു പറ്റും. ചിലപ്പോൾ പേഴ്സ് കളയും. വേറെ ചിലപ്പോൾ കുട വെച്ചു മറക്കും. ഇതു
നടാടെയാണു് വണ്ടിതെറ്റിക്കയറുന്നതു്. <hi style="instr">(മീനാക്ഷി അമ്മയെ നോക്കി)</hi>
അമ്മെ, അമ്മെ. </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(ഉറക്കത്തിൽനിന്നു ഉണർന്നപോലെ)</hi> ഏങ്, എന്താ പ്രഭേ?
</item>
          <label>പ്രഭാകരൻ:</label>
          <item> അച്ഛൻ വണ്ടി തെറ്റിക്കയറിയത്രെ. <hi style="instr">(അല്പം ചിരിയോടെ)</hi>
എന്നിട്ടു് തെക്കോട്ടു വരേണ്ടതിനു പകരം വടക്കോട്ടു പോയി. </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(നിർവികാരതയോടെ ആരോടെന്നില്ലാതെ)</hi> വണ്ടി
തെറ്റിക്കയറിയോ? </item>
          <label>പ്രഭാകരൻ:</label>
          <item> അതെ, അമ്മേ. അച്ഛന്റെ മറവി പ്രസിദ്ധമല്ലെ! ഇവിടേക്കു പുറപ്പെട്ടാൽ ഇങ്ങനെ എന്തെങ്കിലും
ചില കുഴപ്പത്തിൽ ചാടിയിട്ടേ അച്ഛൻ എത്തുകയുള്ളു. </item>
          <label>കൃഷ്ണമേനോൻ:</label>
          <item><hi style="instr">(അടുത്തുള്ള ഒരു കസേരയിൽ ഇരിക്കുന്നു.)</hi> ഞാൻ രണ്ടു
ദിവസം കാലേക്കൂട്ടി വരണമെന്നു വിചാരിച്ചതാണു്. പക്ഷേ; കഴിഞ്ഞില്ല; ഒടുവിൽ പുറപ്പട്ടപ്പോൾ
അബദ്ധവും പറ്റി ആട്ടെ, മുഹൂർത്തത്തിന്നു മുമ്പെങ്കിലും ഞാനവിടെ എത്തിച്ചേർന്നല്ലോ. <hi style="instr">(മീനാക്ഷി അമ്മയെ പ്രത്യേകിച്ചു നോക്കി)</hi> ഒരുക്കങ്ങളൊക്കെ
പുർത്തിയായില്ലേ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> പൂർത്തിയായെന്നു വിചാരിക്കുന്നു. എല്ലാം വേലായുധനാണു് ചെയ്തതു്. <hi style="instr">(ചുറ്റുപുറവും നോക്കി)</hi> മുഹൂർത്തത്തിനുള്ള സമയമായെന്നാ തോന്നുന്നതു്.
</item>
          <label>കൃഷ്ണമേനോൻ:</label>
          <item> ശരി. ആരൊക്കെയാണു് വന്നതെന്നു ഞാൻ കണ്ടില്ല. ഒന്നു ചെന്നു നോക്കിക്കളയാം.
വേണ്ടപ്പെട്ടവരെയൊക്കെ ക്ഷണിച്ചിട്ടില്ലേ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> എല്ലാവർക്കും കത്തയയ്ക്കുകയാണു് ചെയ്തതു്. ചെന്നു ക്ഷണിക്കാൻ ഇവിടെ പ്രഭയല്ലാതെ
പുരുഷന്മാരാരും ഇല്ലല്ലോ. </item>
          <label>കൃഷ്ണമേനോൻ:</label>
          <item><hi style="instr">(അല്പം പരുങ്ങലോടെ)</hi> അതും കാര്യമാണു്. അല്ലെങ്കിൽ
ഇപ്പഴ് കണ്ടുക്ഷണിക്കുന്ന പതിവില്ല. കത്തയയ്ക്ക്യാണ് പരിഷ്കാരം. അതുമതി… ഞാനെല്ലാവരേയും
ചെന്നുകണ്ടു കുശലം പറഞ്ഞു വരാം. <hi style="instr">(പ്രഭയെനോക്കി)</hi> നീ വരുന്നില്ലേ
പ്രഭേ? instr(എഴുന്നേൽക്കുന്നു. പ്രഭാകരൻ മീനാക്ഷി അമ്മയെ നോക്കുന്നു) </item>
          <label>മീനാക്ഷി അമ്മ:</label>
          <item> പ്രഭേ, അച്ഛൻ പോകുന്നതിനുമുമ്പു് ഇതങ്ങു കഴിച്ചേയ്ക്കൂ… <hi style="instr">(കുറച്ചു
വെറ്റിലയും അടയ്ക്കയും എടുത്തു കൊടുക്കുന്നു.)</hi> </item>
        </list>
        <quote style="stage">
കൃഷ്ണമേനോൻ തിരിഞ്ഞു നില്ക്കുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(പ്രഭാകരനോടു്)</hi> അച്ഛന്റെ കാലിൽ വെച്ചു് അനുഗ്രഹം
വാങ്ങൂ. ഒക്കെ പഴയ സമ്പ്രദായമാണു്. </item>
        </list>
        <quote style="stage">
പ്രഭാകരൻ വെറ്റിലയും അടയ്ക്കയും വാങ്ങി അച്ഛന്റെ കാല്ക്കൽ വെച്ചുകാലു തൊട്ടു തലയിൽ വെക്കുന്നു.
കൃഷ്ണമേനോൻ പ്രഭാകരന്റെ മൂർധാവിൽ കൈവെച്ചനുഗ്രഹിക്കുന്നു. അസ്വസ്ഥതയോടെ അകലെ
നോക്കുന്നു. പ്രഭാകരൻ അല്പം മാറി നില്ക്കുന്നു. മീനാക്ഷി അമ്മ തന്റെ ഉള്ളിലേക്കു ചുഴിഞ്ഞുനോക്കുന്ന
മുഖഭാവത്തോടെ നില്ക്കുന്നു. തെല്ലിട നിശ്ശബ്ദത.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>കൃഷ്ണമേനോൻ:</label>
          <item> മോനേ പ്രഭേ, വരൂ; നമുക്കങ്ങട്ടു പോകാം. </item>
          <label>പ്രഭാകരൻ:</label>
          <item> അച്ഛൻ നടക്കൂ… <hi style="instr">(മീനാക്ഷി അമ്മയെ നോക്കി അച്ഛന്റെ
പിന്നാലെ പോകുന്നു. പെട്ടെന്നു തിരിച്ചുവന്നു്)</hi> അമ്മേ, അമ്മ വരുന്നില്ലേ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഇതാ ഞാൻ പിന്നാലെ വരുന്നു. നാണിക്കുട്ടിയെ വിളിച്ചു് ഇവിടെ നിർത്തണം. ഈ
വിളക്കിങ്ങനെ കത്തുമ്പോൾ ആരും ഇല്ലാതെ വരാൻ പറ്റില്ല… ഇതാ, പ്രഭേ, വേണ്ടാത്തതൊന്നും
വിചാരിച്ചു മനസ്സു പുണ്ണാക്കരുതു്. സന്തോഷിച്ചു പോകണം. </item>
          <label>പ്രഭാകരൻ:</label>
          <item> എന്തോ, എനിക്കു മനസ്സിനൊരു സുഖവുമില്ല. അറിയാൻ പാടില്ലാത്തൊരു വേദന. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഛീ, വിഡ്ഢിത്തം പറയുന്നോ? ഞാൻ കരഞ്ഞതിനെപ്പറ്റിയാണു് വീണ്ടും നീ വിചാരിക്കുന്നതു്. പ്രഭേ,
ഈ നല്ലദിവസം ഞാൻ നിന്റെ അമ്മയെക്കുറിച്ചു വിചാരിച്ചുപോയതൊരു തെറ്റാണോ? ഞാനും എന്റെ
അനിയത്തിയും എങ്ങനെ വളർന്നതാണെന്നോ? അതൊക്കെ വിചാരിച്ചപ്പോൾ തനിയെ കണ്ണീരുപൊട്ടി.
സാരമില്ല; അമ്മയ്ക്കതൊക്കെ മാറി. ഇനി എന്റെ കുട്ടി സന്തോഷത്തോടെ പോവൂ. ഞാനിതാ പിന്നാലെ
വരുന്നു. <hi style="instr">(വിളിക്കുന്നു)</hi> നാണിക്കുട്ടീ, നാണിക്കുട്ടീ! </item>
        </list>
        <quote style="stage">
പ്രഭാകരനെ പതുക്കെ പറഞ്ഞയയ്ക്കുന്നു. പിന്നാലെ കുറച്ചുദൂരം നടന്നു പ്രഭാകരൻ പോയ വഴിതന്നെനോക്കി
നിശ്ചലയായി നില്ക്കുന്നു. പെട്ടെന്നു് വേലായുധൻ നായർ കടന്നുവരുന്നു. രണ്ടാം മുണ്ടുകൊണ്ടു് തലയിലൊരു
കെട്ടു്. നെറ്റിയിലും നെഞ്ചിലും ചന്ദനക്കുറി. അങ്ങട്ടുമിങ്ങട്ടും ഓടിനടന്നു വിയർത്ത ശരീരം.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(വേലായുധൻനായരെ നോക്കി)</hi> ഉം? എന്താ വേലായുധാ?
</item>
          <label>വേലായുധൻ നായർ:</label>
          <item> മുഹൂർത്തം അടുത്തുതുടങ്ങി. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> വന്നവർക്കൊക്കെ ചായ കൊടുത്തില്ലേ? </item>
          <label>വേലായുധൻ നായർ:</label>
          <item> കൊടുത്തു. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> എല്ലാംകൂടി എത്ര പേരുണ്ടു്? </item>
          <label>വേലായുധൻ നായർ:</label>
          <item> നുറ്റമ്പതു പേരോളം ഉണ്ടാകും. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> അതു നന്നായി. അവന്റെ സ്ഥിതിക്കും ഈ തറവാടിന്റെ സ്ഥിതിക്കും അതധികമല്ല. </item>
          <label>വേലായുധൻ നായർ:</label>
          <item> അല്ല. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> കൈലാസത്തിൽനിന്നും കദളീവനത്തിൽനിന്നും കൃഷ്ണ വിലാസത്തിൽനിന്നും ഒക്കെ വന്നിട്ടില്ലേ?
</item>
          <label>വേലായുധൻ നായർ:</label>
          <item> കൃഷ്ണവിലാസത്തിൽനിന്നു് വലിയ മൂപ്പരുതന്നെ വന്നിരിക്കുന്നു. </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(അല്പമൊരു ചിരിയോടെ)</hi> അതു ഞാൻ വിചാരിച്ചതാ.
അദ്ദേഹത്തിനു് ഈ വീട്ടുകാരോടു് പണ്ടേ ഒരു പ്രത്യേകതയുണ്ടു്. </item>
          <label>വേലായുധൻ നായർ:</label>
          <item> എന്നാലും മക്കളെ വല്ലവരേയും പറഞ്ഞയയ്ക്കും എന്നല്ലാതെ അദ്ദേഹം വരുംന്നു് ഞാൻ
വിചാരിച്ചതല്ല. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> നോക്കൂ, പ്രഭ ഈ തറവാട്ടിലെ ഏകസന്താനമാണു്. ഇനി ഇങ്ങനെ ഒരാഘോഷം ഇവിടെ
നടക്കാനില്ല. എല്ലാം വേണ്ടപോലെ ചെയ്യണം. ഒന്നിനും പിശുക്കരുതു്; കേട്ടോ? </item>
          <label>വേലായുധൻ നായർ:</label>
          <item> ഈവക കാര്യങ്ങളൊന്നും എന്നെ പഠിപ്പിക്കേണ്ട. പന്ത്രണ്ടു വയസ്സുമുതൽ ഇവിടത്തെ
ചോറുണ്ണാൻ തുടങ്ങിയതാണു്. ഇന്നും ഇന്നലേയുമല്ല. ഈ തറവാട്ടിന്റെ മാനംപോലെ സകലതും ചെയ്യാൻ
എനിക്കറിയാം. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> അതു മതി. </item>
          <label>വേലായുധൻ നായർ:</label>
          <item> ഒക്കെ വേണ്ടപോലെ ചെയ്തിട്ടുമുണ്ടു്; പക്ഷേ… </item>
          <label>മീനാക്ഷി അമ്മ:</label>
          <item> എന്താ? </item>
          <label>വേലായുധൻ നായർ:</label>
          <item> ഒരൊറ്റ വ്യസനം മാത്രം. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> എന്താ പറയൂ. </item>
          <label>വേലായുധൻ നായർ:</label>
          <item> ചോദിക്കുന്നവരോടു മറുപടി പറഞ്ഞു തോറ്റു. അദ്ദേഹത്തിന്റെ അച്ഛനിനിയും വന്നില്ല. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> വന്നു; വന്നു. ഇപ്പഴങ്ങട്ടു പോയതേ ഉള്ളു; പന്തലിലേക്കു്. </item>
          <label>വേലായുധൻ നായർ:</label>
          <item> ആവൂ! മഹാഭാഗ്യം. വന്നവരൊക്കെ ഒന്നും രണ്ടും തവണ ചോദിച്ചുകഴിഞ്ഞു… എന്നാൽ
ഇനി അങ്ങട്ടു പോകാം. മുഹൂർത്തത്തിനു തന്നെ പുറപ്പെടണം. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> തീർച്ചയായും. ഈ പെണ്ണെങ്ങട്ടുപോയി? നാണിക്കുട്ടീ, നാണിക്കുട്ടീ! </item>
          <label>വേലായുധൻ നായർ:</label>
          <item><hi style="instr">(അകലേക്കു നേക്കി)</hi> അതാ, ഓടിക്കൊണ്ടു വരുന്നു.
</item>
        </list>
        <quote style="stage">
നാണിക്കുട്ടി ബദ്ധപ്പെട്ടു് വന്നു എന്താ വേണ്ടതെന്ന ഭാവത്തിൽ മീനാക്ഷി അമ്മയെ നോക്കുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>വേലായുധൻ നായർ:</label>
          <item> എവിട്യാ പെണ്ണേ, പോയിരിക്കുന്നതു്? വിളിച്ചാൽ കാണില്ല. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> പെണ്ണേ, നീ ഇവിടെ നില്ക്കൂ. ആ വിളക്കിലെ തിരികെട്ടുപോകരുതു്… </item>
          <label>നാണിക്കുട്ടി:</label>
          <item> ആങ്. </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(തിരിഞ്ഞുനിന്നു്)</hi> ഇപ്പഴ്ത്തന്നെ അങ്ങോട്ടോടി വരരുതു്.
</item>
          <label>നാണിക്കുട്ടി:</label>
          <item> ഇല്ല. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> പൂജാമുറിയിലെ വിളക്കു കെടുത്താൻ പറ്റില്ല. താനേ കെടണം. അല്ലെങ്കിൽ പ്രഭ പോയിട്ടു തിരിച്ചു
വരുന്നതുവരെ ഇന്നു ആ വിളക്കു തെളിഞ്ഞുകത്തട്ടെ. പെണ്ണേ, അഞ്ചു് തിരിയിട്ടു് അങ്ങു തെളിയിച്ചു
കത്തിക്കൂ. <hi style="instr">(മുൻപിൽ മീനാക്ഷി അമ്മയും, പിന്നാലെ വേലായുധൻ നായരും
പോകുന്നു. നാണിക്കുട്ടി അവരെത്തന്നെ നോക്കിനില്ക്കുന്നു.)</hi> </item>
          <label>വേലായുധൻ നായർ:</label>
          <item><hi style="instr">(കുറച്ചു നടന്നു തിരിഞ്ഞുനിന്നു)</hi> എന്താടീ മിഴിച്ചു നില്ക്കുന്നതു്
രണ്ടുമൂന്നു തിരി കൂടി തിരിച്ചിട്ടു് വിളക്കു നല്ലോണം തെളിയിച്ചു കത്തിക്കൂ. <hi style="instr">(പോകുന്നു.)</hi> </item>
        </list>
        <quote style="stage">
വരനും സംഘവും പുറപ്പെടുമ്പോഴുള്ള നാഗസ്വരം കേൾക്കാൻ തുടങ്ങുന്നു. നാണിക്കുട്ടി പരിഭ്രമിച്ചു്
അങ്ങട്ടുമിങ്ങട്ടും നടക്കുന്നു. ദേവന്മാരുടെ പടത്തിനു് മുൻപിൽചെന്നു് നെഞ്ചിൽ കൈവെച്ചു പ്രാർത്ഥിക്കുന്നു.


</quote>
        <!--end of "stage"-->
        <list type="gloss">
          <label>നാണിക്കുട്ടി:</label>
          <item> ഓ! എന്റെ ഈശ്വരന്മാരേ, എനിക്കിവരു പോകുന്നതു കാണാൻ കഴിഞ്ഞില്ലല്ലോ. <hi style="instr">(ചെവിടോർത്തു)</hi> അതാ, അതാ കേൾക്കുന്നു നാഗസ്വരം. വിളക്കേ, കെടല്ലേ
വിളക്കേ, ഞാൻ ക്ഷണത്തിൽ എത്തിപ്പോയി <hi style="instr">(ധൃതിയിൽ
ഓടിപ്പോകുന്നു)</hi> </item>
        </list>
        <quote style="stage">
നാഗസ്വരത്തിന്റെ ശബ്ദം കൂടുതൽ മുഴങ്ങിക്കേൾക്കുന്നു.
</quote>
        <!--end of "stage"-->
        <p style="center"> —യവനിക— </p>
      </div>
      <!--end of "chapter 2/0"-->
      <!--END OF CHAPTER 2/0-->
      <div prev="2" next="4" type="chapter" n="3" xml:id="chp3">
        <head type="chaphead">രംഗം 2</head>
        <quote style="stage">
          <p style="noindent">പാലയ്ക്കൽ വീടു് </p>
          <p>പ്രഭാകരന്റെ അമ്മയുടെ—മരിച്ചുപോയ ജാനകി അമ്മയുടെ—മീനാക്ഷി അമ്മയുടെ അനുജത്തിയുടെ
ശയനമുറി. ഒരു കാൽ നൂറ്റാണ്ടിലധികമായി ജാനകി അമ്മ മരിച്ചിട്ടെങ്കിലും ആ ശയനമുറി കണ്ടാൽ അന്നും
അതു് ആരോ ഉപയോഗിക്കുന്നപോലെ തോന്നും. ജാനകി അമ്മ മരിക്കുമ്പോഴുള്ള നിലയിൽ നിന്നു് അല്പം
പോലും അതിനൊരു മാറ്റം വരുത്തീട്ടില്ല. അതേ മട്ടിൽ നിലനിർത്തിപ്പോരുകയാണു്. വിരിയിട്ടൊരുക്കിയ
ഒരു കട്ടിൽ, കട്ടിലിനടുത്തു് മരുന്നുകുപ്പികളും മറ്റും നിരത്തിവെച്ച ഒരു ചെറിയ വട്ടമേശ. ഒരു ശയനമുറിയിൽ
വേണ്ട മറ്റു് അത്യാവശ്യം ഉപകരണങ്ങൾ, ഭിത്തിയിൽ ഏതാനും ചിത്രങ്ങൾ ഇവയെല്ലാം ഉണ്ടു്. </p>
          <p>കർട്ടൻ നീങ്ങുമ്പോൾ മീനാക്ഷി അമ്മ മേശപ്പുറത്തും കട്ടിലിലും മറ്റുമുള്ള പൊടി തട്ടുകയാണു്.
മേശപ്പുറത്തുള്ള കുപ്പികൾ ഓരോന്നെടുത്തു് പ്രത്യേകം പ്രത്യേകം തുടയ്ക്കുന്നുണ്ടു്. ഓരോന്നും തുടയ്ക്കുമ്പോൾ
കുപ്പിയുടെ പുറത്തു് എഴുതിപ്പറ്റിച്ചതു് സൂക്ഷ്മമായി വായിക്കും. ഒരു നെടുവീർപ്പിടും. എന്നിട്ടു വീണ്ടും
ഒന്നെടുക്കും. പഴയ പല സ്മരണകളും ആ മുഖത്തു നിഴലിക്കുന്നുണ്ടു്. പെട്ടെന്നു കാൽപ്പെരുമാറ്റം കേട്ടു
തിരിഞ്ഞുനോക്കുന്നു.
</p>
        </quote>
        <!--end of "stage"-->
        <list type="gloss">
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(തിരിഞ്ഞുനോക്കി)</hi> ഇങ്ങട്ടു കൊണ്ടുവരൂ. </item>
        </list>
        <quote style="stage">
നാണിക്കുട്ടി കൈയിൽ ഒരു വെളുത്ത തുണിക്കഷണവുമായി അടുത്തേക്കു വരുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>മീനാക്ഷി അമ്മ:</label>
          <item> അവിടെ ഇരുന്നു് ആ മേശയുടെ കാലൊക്കെ നല്ലപോലെ തുടയ്ക്കൂ. </item>
        </list>
        <quote style="stage">
നാണിക്കുട്ടി മേശയുടെ അടുത്തു് ചെന്നിരുന്നു് ശീലകൊണ്ടു് തുടയ്ക്കുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(കട്ടിലിലുള്ള വിരി പതുക്കെ തട്ടി പൊടി കളയുന്നു.)</hi> നാണീ,
വേലായുധനവിടെ ഇല്ലേ? </item>
          <label>നാണിക്കുട്ടി:</label>
          <item><hi style="instr">(തുടച്ചുകൊണ്ടിരിക്കുമ്പോൾ)</hi> ഇല്ല, വല്യമ്മേ. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഉ്? എവിടെപ്പോയി? </item>
          <label>നാണിക്കുട്ടി:</label>
          <item> കുതിരവണ്ടി വിളിക്കാൻ പോയതാ. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> എന്തിനാ പെണ്ണേ, കുതിരവണ്ടി? </item>
          <label>നാണിക്കുട്ടി:</label>
          <item><hi style="instr">(എഴുന്നേറ്റു കൊഞ്ചിക്കൊണ്ടു്)</hi> അതോ വല്യമ്മേ…
</item>
          <label>മീനാക്ഷി അമ്മ:</label>
          <item> വേണ്ട വേണ്ട. ആ പണി ചെയ്തുകൊണ്ടുതന്നെ പറഞ്ഞാൽ മതി. </item>
          <label>നാണിക്കുട്ടി:</label>
          <item><hi style="instr">(അല്പം ഇളിഭ്യതയോടെ വീണ്ടും മേശ തുടയ്ക്കാൻ
ചെന്നിരിക്കുന്നു.)</hi> കുതിരവണ്ടി, സിനിമയ്ക്കു പോകാനാ. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> പ്രഭ ഇന്നു സിനിമയ്ക്കു പോകുന്നുണ്ടോ? </item>
          <label>നാണിക്കുട്ടി:</label>
          <item> ചെറിയമ്മേം പോകുന്നുണ്ടു്. ഇന്നെന്തോ നല്ലൊരു സിനിമയാത്രെ. ഇംഗ്ലീഷ്. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഉം. <hi style="instr">(മൂളിക്കൊണ്ടു് വിചാരമഗ്നയാവുന്നു.)</hi> </item>
          <label>നാണിക്കുട്ടി:</label>
          <item><hi style="instr">(വീണ്ടും എഴുന്നേറ്റു് മീനാക്ഷി അമ്മയെ സമീപിച്ചു്)</hi> ഞാനും
പോട്ടെ വല്യമ്മേ, ഇന്നു സിനിമ കാണാൻ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> പോടീ സിനിമ കാണുന്നു! അവിടെച്ചെന്നിരുന്നു് അതൊക്കെ തുടച്ചു വൃത്തിയാക്കൂ. ഇന്നെനിക്കു
കുഴമ്പുതേച്ചു കുളിക്കണം. എന്തോ, ശരീരം മുഴുവനും വേദനിക്കുന്നു. ചുടുവെള്ളം വേണം. ഇത്തിരി
ചെറുപയറെടുത്തു് അരച്ചു വെയ്ക്കാൻ മറക്കരുതു്. കേട്ടോ… </item>
          <label>നാണിക്കുട്ടി:</label>
          <item> ഇല്ല. <hi style="instr">(വീണ്ടും മേശക്കുരികിൽ ചെന്നിരുന്നു് തുടയ്ക്കുന്നു.)</hi>
</item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(കട്ടിലിനടിയിലേക്കു താണു നോക്കുന്നു.)</hi> എടീ, നാണിക്കുട്ടീ,
ഇവിടെ വാ. </item>
          <label>നാണിക്കുട്ടി:</label>
          <item><hi style="instr">(അടുത്തു വന്നു്)</hi> എന്താ വല്യമ്മേ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ആ കട്ടിലിന്നടിയിൽ എന്താ കാണുന്നതു്? </item>
          <label>നാണിക്കുട്ടി:</label>
          <item> അതൊരു കടലാസ്സാ വല്യമ്മേ. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഇങ്ങെടുക്കൂ. </item>
        </list>
        <quote style="stage">
നാണിക്കുട്ടി കുനിഞ്ഞു കട്ടിലിനടിയിലേക്കു നീങ്ങി ഒരു കടലാസ്സുകഷണം എടുക്കുന്നു. എന്നിട്ടതു മീനാക്ഷി
അമ്മയുടെ കൈയിൽ കൊടുക്കുന്നു. മീനാക്ഷി അമ്മ നാലാക്കി മടക്കിയ ആ കടലാസ്സു വാങ്ങി
നിവർത്തിനോക്കുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>നാണിക്കുട്ടി:</label>
          <item> എന്താ വല്യമ്മേ അതു്? </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(ഒന്നും മിണ്ടാതെ കടലാസ്സിലേക്കു കണ്ണോടിക്കുന്നു.)</hi> നീ
ചെന്നു് എന്റെ കണ്ണട എടുത്തു് കൊണ്ടുവാ, വേഗം ചെല്ലൂ. </item>
        </list>
        <quote style="stage">
നാണിക്കുട്ടി ഓടിപ്പോകുന്നു. മീനാക്ഷി അമ്മ കടലാസ്സിൽത്തന്നെ നോക്കിക്കൊണ്ടു് നില്ക്കുന്നു. നാണിക്കുട്ടി
കണ്ണട കൊണ്ടുവന്നു കൊടുക്കുന്നു. മീനാക്ഷി അമ്മ കണ്ണട വാങ്ങിവെച്ചു ആ കടലാസ്സു് മുഴുവനും വായിച്ചു
തീർക്കുന്നു. നാണിക്കുട്ടി അടുത്തു് ഉത്കണ്ഠയോടെ നില്ക്കുന്നു. എന്താണു് താൻ കേൾക്കെ
വായിക്കാത്തതെന്നൊരു ഭാവമുണ്ടു് മുഖത്തു്. മീനാക്ഷി അമ്മ കടലാസ്സു് വായിച്ചുതീർത്തു പഴയപടി
മടക്കുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>നാണിക്കുട്ടി:</label>
          <item> എന്താ വല്യമ്മേ, അതു്? ഏങ്. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഞാനെപ്പഴും പറയാറില്ലെടീ, വേണ്ടാത്ത കാര്യം അന്വേഷിക്കരുതെന്നു്, ഏങ്? ഇല്ലേ? ഫോ,
ചെന്നു നിന്റെ പണിയെടുക്കൂ. എന്തുകണ്ടാലും പെണ്ണിനന്വേഷിക്കണം. </item>
        </list>
        <quote style="stage">
നാണിക്കുട്ടി ഇളിഭ്യതയോടെ പോയിരുന്നു് ജോലി ചെയ്യുന്നു. മീനാക്ഷി അമ്മ ആ കടലാസ്സു് മേശപ്പുറത്തു
വെക്കുന്നു. പ്രഭാകരനും മാലിനിയും കടന്നു വരുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>പ്രഭാകരൻ:</label>
          <item><hi style="instr">(ചിരിച്ചുകൊണ്ടു്)</hi> അമ്മേ, അമ്മയും മാലിനിയുംകൂടി
ദുർലഭമായേ കാണാറുള്ളു; ഇല്ലേ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> എന്നില്ല. </item>
        </list>
        <quote style="stage">
മാലിനി മുറി ആകമാനം ഒന്നു സൂക്ഷ്മപരിശോധന നടത്തുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>പ്രഭാകരൻ:</label>
          <item> അമ്മയ്ക്കു് ഉച്ചവരെ പൂജയാണു്. അതു് കഴിഞ്ഞാൽ വേറെ ജോലിയായി. വൈകുന്നേരമാണെങ്കിൽ
ഞങ്ങൾ സിനിമയ്ക്കും പോകും. തിരിച്ചുവരുമ്പോഴേക്കു് അമ്മ കിടക്കും. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> സദാ കാണാൻ കഴിഞ്ഞില്ലെങ്കിലും ഞങ്ങളിന്നു് ഒരു വീട്ടുകാരല്ലേ, പ്രഭേ? </item>
          <label>പ്രഭാകരൻ:</label>
          <item> ഒരു വീട്ടുകാരെന്നു മാത്രമോ? അമ്മയും മകളും അല്ലെ അമ്മേ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> അതേ, നീയെന്താണിങ്ങിനെ സംശയിച്ചുകൊണ്ടു ചോദിക്കുന്നതു്? </item>
          <label>പ്രഭാകരൻ:</label>
          <item> ഒന്നുമില്ല; ഞാൻ ചോദിച്ചതാണു്. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> നീ എന്റെ മകനല്ലേ? </item>
          <label>പ്രഭാകരൻ:</label>
          <item> ഇതെന്തു് ചോദ്യമാണമ്മേ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> എങ്കിൽ പ്രഭേ, ഇവളെന്റെ മകളുമാണു്. അതിലാർക്കും സംശയം വേണ്ട. </item>
          <label>മാലിനി:</label>
          <item><hi style="instr">(മുറിയുടെ ഓരോ മുക്കും മുലയും പരിശോധിച്ചു വന്നു
പ്രഭാകരനോടെന്ന മട്ടിൽ)</hi> നല്ല ഒന്നാന്തരം മുറി. </item>
          <label>പ്രഭാകരൻ:</label>
          <item> അതെ. </item>
          <label>മാലിനി:</label>
          <item> കണ്ടാലിതു് പതിവായിട്ടു് ഉപയോഗിക്കുന്നില്ലെന്നു തോന്നും. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഇതു് ആരും ഉപയോഗിക്കാറില്ല. </item>
          <label>മാലിനി:</label>
          <item> കഷ്ടം തന്നെ <hi style="instr">(കട്ടിലിനടുത്തേക്കു നീങ്ങി, അതിനപ്പുറത്തേക്കു വിരൽ
ചൂണ്ടി)</hi> ഈ ജാലകം തുറക്കാറില്ലേ. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ആവശ്യം നേരിടാറില്ല. </item>
          <label>മാലിനി:</label>
          <item> ഈ ജാലകം തുറന്നാൽ അപ്പുറത്തെന്താണു്? </item>
          <label>പ്രഭാകരൻ:</label>
          <item> പൂന്തോട്ടം. </item>
          <label>മാലിനി:</label>
          <item> സർവ സൗകര്യങ്ങളും നിറഞ്ഞ മുറി <hi style="instr">(കട്ടിലിൽ ഇരിക്കാൻ
തുടങ്ങുന്നു.)</hi> </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(പരിഭ്രമിച്ചു)</hi> വരട്ടെ, ഇരിക്കാൻ വരട്ടെ. <hi style="instr">(മാലിനി അസ്വസ്ഥതയോടെ പുറകോട്ടു മാറുന്നു.)</hi> ഈ കട്ടിലിൽ
ഇവിടെയാരും ഇരിക്കാറില്ല; വളരെക്കാലമായി ഒരാളും ഇരിക്കാറില്ല; എന്നല്ല, ഈ മുറിയിൽത്തന്നെ
ആരും കടക്കാറില്ല. </item>
        </list>
        <quote style="stage">
മാലിനി അല്പം പരിഭ്രമിക്കുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>പ്രഭാകരൻ:</label>
          <item> ഒന്നും പരിഭ്രമിക്കാനില്ല മാലിനീ. </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(നാണിക്കുട്ടിയോടു്)</hi> എടീ, ഇനി മതി, പോയി വെള്ളം
ചൂടാക്കൂ. </item>
        </list>
        <quote style="stage">
നാണിക്കുട്ടി എഴുന്നേറ്റു പോകുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>മീനാക്ഷി അമ്മ:</label>
          <item> എന്താ, മാലിനിക്കു ഞാൻ പറഞ്ഞതു് അസുഖമായോ? </item>
          <label>മാലിനി:</label>
          <item> ഇല്ല. </item>
          <label>പ്രഭാകരൻ:</label>
          <item> മാലിനിക്കു് അമ്മയോടസുഖമോ? ഇതിലപ്പുറവും പറഞ്ഞാലും അതുണ്ടാവില്ല. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഉണ്ടാവില്ലെന്നെനിക്കറിയാം. മാലിനീ, നിന്നോടെനിക്കു ചിലതു പറയാനുണ്ടു്. ഇതുവരെ അതിനു
സൗകര്യം കിട്ടിയില്ല. അഥവാ അതു പറയേണ്ടതു് ഇവിടെ ഈ മുറിയിൽ വെച്ചുതന്നെ
വേണമെന്നുണ്ടായിരിക്കാം. അതാണു് നമ്മളൊരുമിച്ചിന്നിവിടെ ഇങ്ങനെ വന്നുചേർന്നതു്. </item>
          <label>പ്രഭാകരൻ:</label>
          <item> അമ്മ പറഞ്ഞോളൂ. മാലിനിയോടെന്തു പറയാനും അമ്മയ്ക്കു സ്വാതന്ത്ര്യമുണ്ടു്. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> നീയാ കട്ടിലിലിരിക്കാൻ തുടങ്ങുമ്പോൾ ഞാനുപയോഗിച്ച ഭാഷ കുറച്ചു പരുഷമായോ?
</item>
          <label>മാലിനി:</label>
          <item> ഇല്ല. </item>
          <label>പ്രഭാകരൻ:</label>
          <item> എന്താണമ്മേ ഇതു്, ഒരന്യയോടു സംസാരിക്കുംപോലെ? ഇത്തിരി പരുഷമായാൽത്തന്നെ
എന്താണു്? </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(മാലിനിയോടു്)</hi> നീ അറിയാതെ അബദ്ധം ചെയ്തെങ്കിലോ
എന്നു വിചാരിച്ചു് ഞാൻ ബദ്ധപ്പെട്ടു് പറഞ്ഞതാണു്; കേട്ടോ മാലിനി? ആ കട്ടിൽ പ്രഭയുടെ അമ്മ
കിടന്നതാണു്. ഇതാ, ഈ വിരിയിൽ, ഈ കിടക്കയിൽ കിടന്നാണു് അവൾ കണ്ണടച്ചതു്. ഈ മുറിയും
അതിലുള്ള സമസ്തവസ്തുക്കളും അന്നത്തെ മട്ടിൽത്തന്നെ ഞാൻ സൂക്ഷിച്ചുവരുന്നുണ്ടു്; അവളുടെ
ദിവ്യസ്മരണ നിലനിർത്താൻ. എനിക്കൊരൊറ്റ അനിയത്തിയേ ഉണ്ടായിരുന്നുള്ളൂ. <hi style="instr">(ഇടറിയ സ്വരത്തിൽ)</hi> അവളെന്റെ പ്രാണനായിരുന്നു. പ്രഭയുടെ പെറ്റമ്മ
ഞാനല്ല… അതു നീ ഒരുപക്ഷേ അറിഞ്ഞിരിക്കും… ഞാൻ പ്രസവിച്ചിട്ടില്ല മാലിനീ…
എങ്കിലും എനിക്കൊരു മകനെ കിട്ടി! </item>
          <label>പ്രഭാകരൻ:</label>
          <item> ഈ മകനു വേണ്ടിയാണു് അമ്മയുടെ തപസ്സു മുഴുവനും. കേട്ടോ മാലിനി. ഈ വേദനകളൊക്കെ
അമ്മ അനുഭവിച്ചതു് എനിക്കുവേണ്ടിയാണു്. അമ്മ പ്രസവിക്കാഞ്ഞതും പ്രസവിക്കാൻ കൊതിക്കാഞ്ഞതും
എന്റെ സുഖത്തെ ചൊല്ലിയായിരിക്കണം. അമ്മയോടുള്ള കടപ്പാടു് ഞാനെങ്ങനെ വീട്ടും? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഒരമ്മയില്ലാത്ത മകനെ വളർത്തിക്കൊണ്ടുവരേണ്ട ഭാരം ചില്ലറയല്ല. ഞാനതിൽ തികച്ചും
വിജയിച്ചിട്ടുണ്ടെന്നു പറഞ്ഞുകൂടാ. പ്രഭയുടെ സ്വഭാവത്തിൽ വല്ല കൊള്ളരുതായ്മയും വന്നിട്ടുണ്ടെങ്കിൽ അതു്
എന്റെ കുറ്റംകൊണ്ടാണു്. അവനിലുള്ള സ്വഭാവശുദ്ധി മുഴുവനും അവന്റെ പെറ്റമ്മയുടേതാണു്. അവളത്രയും
നിർമ്മലയായിരുന്നു. </item>
          <label>പ്രഭാകരൻ:</label>
          <item> അമ്മേ, അമ്മയുടെ അതിവിനയം എന്നെ വേദനിച്ചിക്കുന്നു. എനിക്കുള്ള സകലതും ഈ
അമ്മയുടേതാണു്; കേട്ടോ മാലിനീ… </item>
        </list>
        <quote style="stage">
മാലിനി തലകുലുക്കുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>മീനാക്ഷി അമ്മ:</label>
          <item> മാലിനി ഞാൻ പറയുന്നതു കേൾക്കുന്നില്ലേ? </item>
          <label>മാലിനി:</label>
          <item> ഉണ്ടു്. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> എന്റെ മനസ്സിൽനിന്നു് പകുതി ഭാരം ചുരുങ്ങി. ഉള്ളഴിഞ്ഞു സ്നേഹിക്കാൻ കഴിയുന്നൊരു
ഭാര്യയുടെ കൈയിൽ അവനെ ഏല്പിക്കണമെന്നുള്ള എന്റെ മോഹം സാധിച്ചു. ഉത്തരവാദിത്വം ഇനി
നമുക്കു പപ്പാതിയാണു്. </item>
          <label>മാലിനി:</label>
          <item><hi style="instr">(ഒന്നും കേൾക്കാതെ ആ മുറിയുടെ സൗകര്യവും ഭംഗിയും നോക്കി
നില്ക്കുകയാണു്. പെട്ടെന്നു പ്രഭയുടെ നേർക്കു തിരിഞ്ഞു്)</hi> എന്തൊന്നാന്തരം മുറി!
അപ്പുറത്തുമിപ്പുറത്തും രണ്ടു വലിയ ജാലകങ്ങൾ. പടിഞ്ഞാറുഭാഗത്തു് ജാലകത്തിനടുത്തു് പൂന്തോട്ടം.
</item>
        </list>
        <quote style="stage">
മീനാക്ഷി അമ്മ മിണ്ടാതെ നില്ക്കുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>മാലിനി:</label>
          <item> (പ്രഭാകരന്റെ നേരെ തിരിഞ്ഞു) എനിക്കു വലിയ ജാലകങ്ങളുള്ള മുറി ഇഷ്ടമാണു്;
ജാലകത്തിനടുത്തു പുന്തോട്ടമുണ്ടായാൽ പറയുകയും വേണ്ട. ഞങ്ങളുടെ വീട്ടിൽ അതിനു സൗകര്യമില്ല.
</item>
        </list>
        <quote style="stage">
പ്രഭാകരൻ മീനാക്ഷി അമ്മയുടെ മുഖത്തെ വികാരം എന്തെന്നറിയാൻ ഉറ്റു നോക്കുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>മാലിനി:</label>
          <item> (തുടരുന്നു) എന്റെ കിടപ്പുമുറിക്കുതൊട്ടു് ഒരു തോട്ടമുണ്ടാക്കിത്തരാൻ ഞാനച്ഛനോടു പറഞ്ഞു.
പക്ഷേ, എന്തു കാര്യം? മുറ്റം മുഴുവൻ വലിയ തെങ്ങുകളാണു്. അതിന്റെ തണലിൽ ഒന്നും നട്ടാൽ
പൊടിക്കില്ല. </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(സ്വപ്നത്തിലെന്നപോലെ)</hi> ശരിയാണു്, തണലിൽ നട്ടിട്ടു
കാര്യമില്ല. </item>
          <label>പ്രഭാകരൻ:</label>
          <item><hi style="instr">(വിഷയം മാറ്റാൻ ശ്രമിക്കുന്നു)</hi> മാലിനീ; ഈ മുറിയിൽ
കടന്നുവന്നാൽ അമ്മയുടെ പ്രകൃതം പാടേ മാറും. പഴയ വിചാരങ്ങൾകൊണ്ടു് അമ്മ തളർന്നു പോകും.
</item>
          <label>മീനാക്ഷി അമ്മ:</label>
          <item> എങ്ങനെ കുട്ടീ, തളരാതിരിക്കും? ഇതിലെ ഓരോ ചെറിയ വസ്തുവും എന്നോടെന്തൊക്കെ
കഥകളാണു് പറയുന്നതു്! <hi style="instr">(മേശയുടെ അടുത്തേക്കു നീങ്ങി)</hi> ഇതാ, ഈ
മരുന്നുകുപ്പികൾ പടക്കളത്തിൽ ചിന്തിവീണ ആയുധങ്ങളാണു്. എന്റെ അനുജത്തിയുടെ പ്രാണനെ
രക്ഷിക്കാൻ ഒരു കിണഞ്ഞ യുദ്ധംതന്നെ നടത്തി. പക്ഷേ; ഫലിച്ചില്ല. മരുന്നും മന്ത്രവും മനുഷ്യനും തോറ്റു
പിന്മാറി. മരണം ജയിച്ചു. അല്ലെങ്കിൽ ഞാനെന്തിനിതൊക്കെ വിസ്തരിച്ചു നിങ്ങളെക്കൂടി
വേദനിപ്പിക്കുന്നു… പ്രഭേ നിങ്ങളെന്തിനിങ്ങോട്ടു വന്നു… </item>
          <label>പ്രഭാകരൻ:</label>
          <item> മാലിനി വന്നിട്ടെത്ര ദിവസമായമ്മേ, ഒരു ദിവസമെങ്കിലും ഒന്നിച്ചിരുന്നു കുറച്ചു വർത്തമാനം
പറയാൻ കഴിഞ്ഞോ? ഞങ്ങൾ അമ്മയെ അന്വേഷിച്ചു പുറപ്പെട്ടതാണു്. </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(മാലിനിയെ നോക്കി)</hi> കണ്ടുകിട്ടിയ സ്ഥലം പറ്റിയില്ല; അല്ലേ
ആട്ടെ, ഈ സ്ഥലം ഒന്നും പറയാനും പറ്റില്ല നടക്കൂ, ഞാൻ പിന്നാലെ വരാം. </item>
          <label>പ്രഭാകരൻ:</label>
          <item> മതി അമ്മെ മതി. ഇവിടെ നിന്നിങ്ങിനെ വേദനിക്കുന്നതു് മതി. വരൂ, നമുക്കങ്ങോട്ടു പോകാം.
</item>
          <label>മീനാക്ഷി അമ്മ:</label>
          <item> നിങ്ങൾ നടക്കൂ. ഞാൻ പിന്നാലെ വരാം. കുറച്ചുകൂടി ജോലിയുണ്ടിവിടെ. അതു് ക്ഷണത്തിൽ
കഴിച്ചേക്കാം. </item>
        </list>
        <quote style="stage">
മാലിനി മുൻപിൽ നടക്കുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>പ്രഭാകരൻ:</label>
          <item><hi style="instr">(നടന്നുകൊണ്ടു്)</hi> അമ്മേ, വേഗം വരണേ… <hi style="instr">(പോകുന്നു.)</hi> </item>
        </list>
        <quote style="stage">
മീനാക്ഷി അമ്മ തലയാട്ടുന്നു. വീണ്ടും കട്ടിലിനടുത്തേക്കു നീങ്ങി കട്ടിലിലെ വിരിയുടെ ചുളിവുകൾ നീക്കുന്നു.
കൃഷ്ണമേനോൻ മുറിയുടെ ഒരറ്റത്തു് പ്രത്യഷപ്പെട്ടു നിശ്ചലനായി നില്ക്കുന്നു. മീനാക്ഷി അമ്മ കട്ടിലിലെ വിരി
ചുളിവു നിർത്തി വിരിച്ചു ചുമരിലെ ചിത്രങ്ങൾ ഓരോന്നായി നോക്കിത്തുടങ്ങുന്നു. പെട്ടെന്നു കൃഷ്ണമേനോനെ
കാണുന്നു. കൃഷ്ണമേനോൻ നിർവികാരനായി ആ രംഗം നോക്കിനില്ക്കുന്നു. കൃഷ്ണമേനോനെ കണ്ടിട്ടും
അദ്ദേഹത്തിന്റെ സാന്നിധ്യത്തെ ഗൗനിക്കാതെ വീണ്ടും എന്തൊക്കെയോ ചെയ്യാൻ തുടങ്ങുന്നു. ഇത്തവണ
കുറച്ചു പരിഭ്രമത്തോടെയാണു്. എന്താണു് ചെയ്യേണ്ടതെന്നു നിശ്ചയമില്ലാതെ മേശപ്പുറത്തുള്ള
മരുന്നുകൂപ്പികൾ ഒന്നുരണ്ടെണ്ണമെടുത്തു് കിടക്കയിൽ വെക്കുന്നു. കൃഷ്ണമേനോൻ പതുക്കെ മുന്നോട്ടുനടന്നു
മേശയ്ക്കരികിലുള്ള കസേരയിൽ ചെന്നിരിക്കുന്നു. മീനാക്ഷി അമ്മ അല്പം മാറി നില്ക്കുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>കൃഷ്ണമേനോൻ:</label>
          <item><hi style="instr">(ശബ്ദം ശരിപ്പെടുത്തി)</hi> ഈ കുപ്പികളെന്തിനാ കിടക്കയിൽ
എടുത്തുവെച്ചതു്? </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(പെട്ടെന്നു കാര്യം ധരിച്ചു് തന്റെ ജാള ്യത മൂടിവെയ്ക്കാൻ
ശ്രമിച്ചുകൊണ്ടു്)</hi> ആ മേശയൊന്നു തുടച്ചു വൃത്തിയാക്കാൻ ഉദ്ദേശിച്ചതായിരുന്നു. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> ഞാൻ പോകാൻ പുറപ്പെട്ടു് യാത്ര ചോദിക്കാൻ ഇങ്ങട്ടു വന്നതാണു്. </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(മറ്റെവിടെയോ നോക്കി)</hi> ഇന്നുതന്നെ പോണോ? </item>
          <label>കൃഷ്ണമേനോൻ:</label>
          <item> പോണം. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> പ്രഭയെ കണ്ടില്ലേ? </item>
          <label>കൃഷ്ണമേനോൻ:</label>
          <item> കണ്ടു. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> എന്തു പറഞ്ഞു? </item>
          <label>കൃഷ്ണമേനോൻ:</label>
          <item> എന്തു് പറയാൻ? ഞാൻ പോണെന്നു പറഞ്ഞു; അവൻ സമ്മതിച്ചു. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> അത്ര വേഗത്തിൽ സമ്മതിക്കില്ല. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> സമ്മതിക്കും; അല്ല, സമ്മതിച്ചു. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> വെറുതേ പറയുന്നതാണു്. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> ഞാനോ, പ്രഭയോ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> രണ്ടുപേരും. പറഞ്ഞാൽ കേൾക്കില്ലെന്നു തോന്നിയപ്പോൾ അവൻ വേഗത്തിൽ
സമ്മതിച്ചിട്ടുണ്ടാവും. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> ന്യായമായതെന്തു പറഞ്ഞാലും അവൻ സമ്മതിക്കും. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> ഏതിൽ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഇങ്ങനെ പോവുന്നതിൽ. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> ഇവിടെ ഇങ്ങനെ താമസിക്കുന്നതിലുള്ള ന്യായം എനിക്കു മനസ്സിലായില്ല. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> അതു ഞാൻ പറഞ്ഞുതരാം. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> ഇവിടെ ഇരിക്കൂ, എന്നിട്ടു പറഞ്ഞോളു. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> വേണ്ട, നിന്നു പറഞ്ഞാൽ ഭാഷയ്ക്കു വ്യത്യാസം വരില്ല. ഇവിടെ താമസിക്കുന്നതിലുള്ള ന്യായം
അവനവന്റെ മക്കളുടെ വീടാണെന്നുള്ളതുതന്നെ. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> എന്നാരു പറയുന്നു? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> പ്രഭയെന്താണു് പറഞ്ഞതു്? </item>
          <label>കൃഷ്ണമേനോൻ:</label>
          <item> കുറച്ചു ദിവസം കൂടി കഴിഞ്ഞു പോകാമെന്നു പറഞ്ഞു. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> അത്രയേ പറഞ്ഞുള്ളു. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> അതെ. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> എന്നും അങ്ങിനെയാണോ പറഞ്ഞുവരാറു്? </item>
          <label>കൃഷ്ണമേനോൻ:</label>
          <item> മറ്റെന്തു പറയണം? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഇവിടെത്തന്നെ പാർക്കണമെന്നും ഇവിടെനിന്നു പോകരുതെന്നും പറഞ്ഞില്ലേ? </item>
          <label>കൃഷ്ണമേനോൻ:</label>
          <item> പറഞ്ഞു. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> എന്നിട്ടു്? </item>
          <label>കൃഷ്ണമേനോൻ:</label>
          <item> പറയാനധികാരമില്ലാത്തതു് ആരു പറഞ്ഞാലും ഞാൻ കേൾക്കാറില്ല. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> പ്രഭയ്ക്കു പറയാൻ അധികാരമില്ലേ? </item>
          <label>കൃഷ്ണമേനോൻ:</label>
          <item> ഇല്ല. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> പിന്നെ ആർക്കാണു് അധികാരം? </item>
          <label>കൃഷ്ണമേനോൻ:</label>
          <item> അധികാരം ആർക്കായാലും അതുള്ളവർ എന്നോടു് പറഞ്ഞിട്ടില്ല. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> പ്രഭ ഇന്നും ഇന്നലെയും അല്ലല്ലോ ഇതു പറയാൻ തുടങ്ങിയതു്. അവൻ സംസാരിച്ചു പഠിച്ചമുതൽ
പറയാൻ തുടങ്ങിയിരിക്കുന്നു; ഇല്ലേ? <hi style="instr">(കൃഷ്ണമേനോൻ അനുസരിച്ചു തല
കുലുക്കുന്നു.)</hi> അവനു വിശേഷബുദ്ധിയില്ലാത്ത കാലത്തു് അവനതു പറഞ്ഞപ്പോൾ എന്തു ധരിച്ചു?
</item>
          <label>കൃഷ്ണമേനോൻ:</label>
          <item> ഇവിടെ ആർക്കോ നാവില്ലെന്നും, അഥവാ അതുണ്ടെങ്കിൽ അതുകൊണ്ടു ചില പ്രത്യേക
ആളുകളോടു സംസാരിക്കാൻ കഴിയില്ലെന്നും. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഇത്ര വളഞ്ഞ വഴിക്കു ചിന്തിച്ചു മനസ്സിനെ ക്ഷീണിപ്പിച്ചതു നന്നായില്ല. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> നന്നാവാത്തതു പലതും ഈ ഭുമിയിൽ സംഭവിക്കാറുണ്ടു്. ആട്ടെ, ഞാനൊന്നു ചോദിക്കട്ടെ?
</item>
          <label>മീനാക്ഷി അമ്മ:</label>
          <item> എത്ര വേണമെങ്കിലും ചോദിച്ചോളൂ. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> ഈ വിശാലമായ മുറി എന്തിനു് കാറ്റും വെളിച്ചവും കടക്കാതെ ഇങ്ങിനെ അടച്ചുകെട്ടി
സൂക്ഷിക്കണം? </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(കൃഷ്ണമേനോനെ ചൂണ്ടി)</hi> ഈ ജീവിതം എന്തിനിങ്ങിനെ
തുലച്ചുകളുഞ്ഞു? ആ ഹൃദയത്തിൽ മറ്റൊരാളെ കടക്കാനനുവദിക്കാതെ എന്തിനു വാതിലും ജാലകങ്ങളും
കൊട്ടിയടച്ചു സൂക്ഷിച്ചു? </item>
          <label>കൃഷ്ണമേനോൻ:</label>
          <item> പറയാം. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഒന്നും പറയാനില്ല. ഈ മുറി ഈ വീടിന്റെ ഹൃദയമാണു്. ഇതിലിനി മറ്റൊരാൾക്കു പ്രവേശനമില്ല.
</item>
          <label>കൃഷ്ണമേനോൻ:</label>
          <item> അപ്പോൾ, മരിച്ചവരുടെ സ്മരണയ്ക്കുവേണ്ടി ഇതിങ്ങനെ നശിപ്പിച്ചു കളയുന്നു;
ഉപയോഗശുന്യമാക്കിക്കളയുന്നു; ഇല്ലേ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(കൃഷ്ണമേനോനെ ചൂണ്ടി)</hi> അതേ; ആ ജീവിതംപോലെ.
</item>
          <label>കൃഷ്ണമേനോൻ:</label>
          <item> അല്ല. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> അതെ. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> തെറ്റാണു് പറഞ്ഞതു്. ഈ ജീവിതം മരിച്ചവരുടെ സ്മരണയ്ക്കുവേണ്ടി ഇങ്ങിനെ മരവിപ്പിച്ചതല്ല.
</item>
          <label>മീനാക്ഷി അമ്മ:</label>
          <item> പിന്നെ? <hi style="instr">(പരുങ്ങുന്നു.)</hi> </item>
          <label>കൃഷ്ണമേനോൻ:</label>
          <item> ഇതു ജീവിക്കുന്നവർക്കു വേണ്ടി സ്മാരകം പണിഞ്ഞതാണു്. </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(വീണ്ടും പരുങ്ങി)</hi> എന്തു്? ആർക്കു്? </item>
          <label>കൃഷ്ണമേനോൻ:</label>
          <item><hi style="instr">(പതുക്കെ എഴുന്നേറ്റു കൈ മുൻപിൽ കെട്ടി പ്രാർത്ഥനയുടെ
അവസാനത്തിൽ ‘ആമീൻ’ എന്നു പറയുന്ന ശബ്ദത്തിലും ഭാവത്തിലും)</hi> മീനാക്ഷിക്കുട്ടിക്കു്…
</item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(ഞെട്ടിത്തിരിഞ്ഞു്, കോപവും വിഷാദവും അപമാനവും സ്ഫുരിക്കുന്ന
നോട്ടത്തോടെ)</hi> എന്തു്? എന്തു പറഞ്ഞു? ഈ മുറിയിൽവെച്ചു അതു് പറയാൻ നിങ്ങൾക്കു
ധൈര്യമുണ്ടോ? ഉറക്കെപ്പറയൂ, ആർക്കുവേണ്ടിയാണു്? </item>
          <label>കൃഷ്ണമേനോൻ:</label>
          <item><hi style="instr">(തലയുയർത്തി, മീനാക്ഷി അമ്മയുടെ മുഖത്തേക്കു നോക്കി)</hi>
മീനാക്ഷിക്കുട്ടിക്കുവേണ്ടി. </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(ചുണ്ടമർത്തി വിഷാദം ഒതുക്കുന്നു. കണ്ണിൽ വെള്ളം നിറച്ചുകൊണ്ടു്
കൃഷ്ണമേനോനെ തുറിച്ചു നോക്കുന്നു.)</hi> ഏറ്റവും അധികം ദുഷിച്ച വിചാരങ്ങളുള്ളപ്പോഴാവണം
ഈശ്വരൻ പുരുഷന്മാരെ സൃഷ്ടിക്കുന്നതു്. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> അതുപോലെ ഒരു ചിന്തയുമില്ലാതെ മനസ്സു ശുന്യമായിരിക്കുമ്പോഴാവണം ഈശ്വരൻ സ്ത്രീകളെ
സൃഷ്ടിക്കുന്നതു്. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> തൃപ്തിയാവോളം പറഞ്ഞോളൂ. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> പറഞ്ഞു തൃപ്തിയടഞ്ഞോളൂ. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> പറഞ്ഞാൽ കേൾക്കില്ലെന്നു് ഒരു വ്രതമാക്കിയിരിക്കയല്ലേ? </item>
          <label>കൃഷ്ണമേനോൻ:</label>
          <item> ആരു്? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> പറഞ്ഞാൽ കേൾക്കാത്തവർ. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> ഇനി ആരും ആരോടും ഒന്നും പറയേണ്ടതില്ല. പറയാനും കേൾക്കാനുമുള്ള അവസരം
കഴിഞ്ഞുപോയി. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> കുറച്ചുകൂടി ആലോചിച്ചു സംസാരിക്കൂ. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> വളരെ ആലോചിച്ചാണിന്നു സംസാരിച്ചതു്. പക്ഷേ, തെറ്റിദ്ധരിക്കുന്നു. എന്നിട്ടു ആ
അനുസരണക്കോടിന്റെ കുറ്റം ഇന്നു മറ്റുളളവരുടെ തലയിൽ കെട്ടിവെക്കാൻ ബദ്ധപ്പെടുന്നു. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> വാർദ്ധക്യം കൂടിത്തുടങ്ങുകയാണു്. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> ഇനിയതു കൂടാനൊന്നുമില്ല. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> മറ്റുള്ളവരുടെ സാന്നിധ്യവും സഹായവും വേണ്ട സമയമാണിതു്. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> ആ സമയം കഴിഞ്ഞുപോയി. സഹായവും സാന്നിധ്യവും വേണമെന്നു തോന്നിയപ്പോൾ…
മതി, ഞാൻ പറയുന്നില്ല. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> അന്നു, മകന്റെ വിവാഹത്തിനു് സമയം തെറ്റി വന്നു കേറിയപ്പോൾ എന്തായിരുന്നു പറഞ്ഞതു്?
</item>
          <label>കൃഷ്ണമേനോൻ:</label>
          <item> ഞാനോർക്കുന്നില്ല. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഞാൻ മറന്നിട്ടില്ല. വണ്ടി തെറ്റിക്കയറിയെന്നു പറഞ്ഞില്ലേ? </item>
          <label>കൃഷ്ണമേനോൻ:</label>
          <item> പറഞ്ഞു. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> കയറിയ വണ്ടി എത്തേണ്ട സ്ഥലത്തു് എത്തിയില്ലെന്നും പറഞ്ഞില്ലേ? <hi style="instr">(കൃഷ്ണമേനോൻ തലകുലുക്കുന്നു.)</hi> </item>
          <label>മീനാക്ഷി അമ്മ:</label>
          <item> വണ്ടിമാറിക്കയറിയതു ശരിക്കുള്ള സ്ഥലത്തേക്കു ടിക്കറ്റു വാങ്ങി മനഃപുർവം ചെയ്തതല്ലേ?
അബദ്ധം പറ്റിയപ്പോൾ ഭാവിയെ ശപിക്കാനും തുടങ്ങി. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> എന്തൊക്കെയാണു് മീനാക്ഷിക്കുട്ടി പറയുന്നതു്. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> എല്ലാം മനഃപൂർവം ചെയ്തതാണെന്നെനിക്കറിയാം. എന്റെ കൈയിൽ തെളിവുകളുണ്ടു്. നിങ്ങളല്ല,
നിങ്ങളുടെ ജീവിതമാണു്, തെറ്റായ വണ്ടിയിൽ കയറിയതു്. അതും മനഃപൂർവം! </item>
          <label>കൃഷ്ണമേനോൻ:</label>
          <item><hi style="instr">(അസ്വസ്ഥനായി എഴുന്നേല്ക്കുന്നു.)</hi> ഈ അധിക്ഷേപം
കേൾക്കുന്നതിലെനിക്കു വിരോധമില്ല. പക്ഷ, ഈ വഞ്ചന കാണുന്നതാണു് എനിക്കു സഹിക്കാൻ വിഷമം.
</item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഏതു വഞ്ചന? </item>
          <label>കൃഷ്ണമേനോൻ:</label>
          <item> മീനാക്ഷിക്കുട്ടി, രണ്ടാളായി ജീവിക്കുന്ന വഞ്ചന. ഞാൻ ചോദിക്കട്ടെ-ഈ മുറിയും ഇതിലുള്ള
സാധനങ്ങളും ഇങ്ങിനെ സൂക്ഷിച്ചുവെച്ചതു് അനുജത്തിയോടുള്ള സ്നേഹംകൊണ്ടാണോ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> പിന്നെ? </item>
          <label>കൃഷ്ണമേനോൻ:</label>
          <item> ഇതു് പകവീട്ടലല്ലേ? പ്രഭയുടെ മുമ്പിൽ വാത്സല്യനിധിയായൊരു പെറ്റമ്മയെപ്പോലെ
പെരുമാറുന്നതു് അഭിനയമല്ലേ? ഇവയൊക്കെ പകവീട്ടലല്ലേ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> പരാജയപ്പെടുമ്പോൾ വിറളിപിടിക്കുന്നതു് മനുഷ്യസ്വഭാവമാണു്. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> ഇതൊന്നും പരാജയമല്ല. ശരിക്കുള്ള പരാജയം വരുന്നതേയുള്ളു. ഈ അഭിനയങ്ങളൊക്കെ ഒരു
ദിവസം തകരും. അന്നു പരാജയത്തിന്റെ വിശ്വരൂപം മീനാക്ഷിക്കുട്ടി ശരിക്കു കാണും. അതിനെ നേരിടാൻ
ഒരുങ്ങിക്കോളു. എന്റെ പേരിൽ അനുകമ്പ തോന്നാഞ്ഞാൽ മതി… <hi style="instr">(പോകുന്നു.)</hi> </item>
        </list>
        <quote style="stage">
മീനാക്ഷി അമ്മ അസഹ്യമായ മുഖഭാവത്തോടെ പിന്നാലെ ഒന്നുരണ്ടടി വെച്ചു ചെല്ലുന്നു. അബദ്ധം
മനസ്സിലായപോലെ തിരിച്ചുചെന്നു കട്ടിലിൽ ഇരിക്കുന്നു. അവശയെപ്പോലെ കുനിഞ്ഞിരുന്നു തേങ്ങുന്നു.
</quote>
        <!--end of "stage"-->
        <p style="center"> —യവനിക— </p>
      </div>
      <!--end of "chapter 3/0"-->
      <!--END OF CHAPTER 3/0-->
      <div prev="3" next="5" type="chapter" n="4" xml:id="chp4">
        <head type="chaphead">രംഗം 3</head>
        <quote style="stage">
നാണിക്കുട്ടി മേശപ്പുറത്തുള്ള പൂക്കൾ കോർത്തു മാലയുണ്ടാക്കുന്നു. പതുക്കെ ഒരു മൂളിപ്പാട്ടു പാടുന്നുണ്ടു്.
മാലിനി പിന്നിൽ വന്നു പാട്ടു ശ്രദ്ധിച്ചുകൊണ്ടു് അനങ്ങാതെ നില്ക്കുന്നു, നാണിക്കുട്ടി ഒന്നുമറിയുന്നില്ല.
കോർത്തു കഴിഞ്ഞേടത്തോളം മാലയെടുത്തു കഴുത്തിൽ ചേർത്തുവെച്ചു് അതു മാറിൽ ഞാന്നു നില്ക്കുന്നതു്
നോക്കി മന്ദസ്മിതം തൂകുന്നു. അല്പമൊരന്തസ്സോടെ ഒന്നുരണ്ടടി മുൻപോട്ടു നടക്കുന്നു. അപ്പോഴൊക്കെ
മൂളിപ്പാട്ടുണ്ടു്. പെട്ടെന്നു തിരിഞ്ഞുനോക്കി, മാലിനിയെക്കണ്ടു പരവശയാകുന്നു. മാലിനി ഒരിളംചിരിയോടെ
മുൻപോട്ടു വരുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>മാലിനി:</label>
          <item> ഉം; പാടിക്കോളൂ. എന്തിനു് നിർത്തിക്കളഞ്ഞു? <hi style="instr">(നാണിക്കുട്ടി ഒന്നും
മിണ്ടാതെ താഴോട്ടു നോക്കി നില്ക്കുന്നു.മാലിനി കസേരയിൽ വന്നിരുന്നു)</hi> ലജ്ജിക്കാനൊന്നുമില്ല.
</item>
          <label>നാണിക്കുട്ടി:</label>
          <item><hi style="instr">(തലയുയർത്തി പതുക്കെ)</hi> ലജ്ജകൊണ്ടല്ല. </item>
          <label>മാലിനി:</label>
          <item> പിന്നെ, ഭയംകൊണ്ടാണോ? ആണെങ്കിൽ ഭയപ്പെടേണ്ട. എനിക്കു പാട്ടു വളരെ ഇഷ്ടമാണു്;
പാട്ടു പാടുന്നവരെ സ്നേഹവും. </item>
          <label>നാണിക്കുട്ടി:</label>
          <item> പാട്ടറിയാഞ്ഞിട്ടാണു്. </item>
          <label>മാലിനി:</label>
          <item> ഇപ്പോൾ പാടിയതു് മതി. </item>
          <label>നാണിക്കുട്ടി:</label>
          <item> ഞാൻ പാടിയിട്ടില്ല. </item>
          <label>മാലിനി:</label>
          <item> പിന്നെ ഞാനിപ്പോൾ കേട്ടതു് ആരു പാടിയതായിരുന്നു? <hi style="instr">(നാണിക്കുട്ടി മിണ്ടാതെ മുഖം താഴ്ത്തുന്നു.)</hi> ആ മാലയിങ്ങട്ടു കൊണ്ടുവരൂ.
</item>
          <label>നാണിക്കുട്ടി:</label>
          <item><hi style="instr">(മുഖമുയർത്തി)</hi> മുഴുവനും തീർന്നിട്ടില്ല. </item>
          <label>മാലിനി:</label>
          <item> തീർന്നത്ര മതി, ഇങ്ങട്ടു കൊണ്ടുവരൂ. </item>
        </list>
        <quote style="stage">
നാണിക്കുട്ടി മാല കൊണ്ടുചെന്നു കൊടുക്കുന്നു. മാലിനി വാങ്ങിനോക്കി മുടിക്കെട്ടിൽ ചാർത്തുന്നു; രണ്ടു
കൈകൊണ്ടും തപ്പിനോക്കി ശരിപ്പെടുത്തുന്നു. നാണിക്കുട്ടി മേശപ്പുറത്തു ബാക്കിയുള്ള പൂ വാരി മടിയിലിട്ടു
പോവാൻ തുടങ്ങുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>മാലിനി:</label>
          <item> നോക്കൂ, ഇങ്ങട്ടു വരൂ. <hi style="instr">(നാണിക്കുട്ടി മടങ്ങിവരുന്നു.)</hi> ആ
ബാക്കിയുള്ള പൂകൊണ്ടു് ഒരു മാലയുണ്ടാക്കി തലയിൽ ചൂടിക്കോളു. </item>
        </list>
        <quote style="stage">
നാണിക്കുട്ടി നാണിക്കുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>മാലിനി:</label>
          <item> എന്താ, വിരോധമുണ്ടോ? <hi style="instr">(നാണിക്കുട്ടി മിണ്ടുന്നില്ല)</hi>.എന്താ
മിണ്ടാത്തതു്? മാല ചൂടുന്നതു് നിനക്കിഷ്ടമല്ലേ? </item>
          <label>നാണിക്കുട്ടി:</label>
          <item><hi style="instr">(പതുക്കെ)</hi> ഇഷ്ടമാണു്. </item>
          <label>മാലിനി:</label>
          <item> ഇഷ്ടമാണെങ്കിൽ പിന്നെ എന്താ വിരോധം? </item>
          <label>നാണിക്കുട്ടി:</label>
          <item> ഒന്നുമില്ല… അടുക്കളയിൽ പണിയെടുക്കുമ്പൊ… </item>
          <label>മാലിനി:</label>
          <item> (കടന്നു പറയുന്നു) പൂ ചൂടാൻ പാടില്ലേ? അടുക്കളപ്പണിയെടുക്കുന്നവരാണു് കൂടുതൽ
വൃത്തിയോടെ നടക്കേണ്ടതു്. കുളിച്ചു പൊട്ടുകുത്തി അലക്കുവസ്ത്രം ധരിച്ചു, കണ്ണെഴുതി, പൂചൂടി
വൃത്തിയായിട്ടിരുന്നാൽ എത്ര നല്ലതാണു്. </item>
          <label>നാണിക്കുട്ടി:</label>
          <item> എനിക്കതിനൊന്നും സമയം കിട്ടില്ല. <hi style="instr">(കുറഞ്ഞൊരു
നെടുവീർപ്പോടെ)</hi> സാധിക്കുകയുമില്ല. </item>
          <label>മാലിനി:</label>
          <item><hi style="instr">(എഴുന്നേറ്റു വിചാരമഗ്നയായി മൂളുന്നു.)</hi> ഉം! ശരിയാണു്. <hi style="instr">(അടുത്തു ചെല്ലുന്നു.)</hi> നാണിക്കുട്ടി കുളിച്ചൊരുങ്ങി പുറപ്പെട്ടാൽ നല്ല
ചന്തമുണ്ടാകും. വാലിട്ടു കണ്ണെഴുതി, ഒരു സാരിയും ചുറ്റി പുറപ്പെട്ടാൽ ആളുകൾ നോക്കിനില്ക്കും. </item>
        </list>
        <quote style="stage">
നാണിക്കുട്ടി കൂടുതൽ ലജ്ജിച്ചു തലതാഴ്ത്തുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>മാലിനി:</label>
          <item> നാണിക്കുട്ടീ, നിനക്കിങ്ങിനെയൊക്കെ പുറപ്പെടാൻ മോഹമില്ലേ? നിന്നെ ഞാനൊരു ദിവസം
സിനിമയ്ക്കു കൊണ്ടുപോകും. </item>
          <label>നാണിക്കുട്ടി:</label>
          <item> വല്യമ്മ സമ്മതിക്കില്ല. </item>
          <label>മാലിനി:</label>
          <item> എന്തുകൊണ്ടു്? </item>
          <label>നാണിക്കുട്ടി:</label>
          <item> സിനിമ കാണുന്നതൊന്നും വല്യമ്മയ്ക്കിഷ്ടമല്ല; </item>
          <label>മാലിനി:</label>
          <item> അതു് സാരമില്ല വല്യമ്മയുടെ വയസ്സായാൽ ഒരുപക്ഷേ, നമുക്കും എനിക്കും ഇഷ്ടക്കേടായേക്കും.
എന്നാൽ ഇന്നു നമുക്കതിഷ്ടമാണു്. അതുകൊണ്ടു് നമ്മൾ പോണം; പോകും. <hi style="instr">(അല്പം ചിരിയോടെ)</hi> ഇല്ലേ? ഇഷ്ടമില്ലാത്തവർ പോകേണ്ട. ആരും
നിർബന്ധിക്കുന്നില്ലല്ലോ. നീയെന്താ ഒന്നും മിണ്ടാത്തതു്? </item>
          <label>നാണിക്കുട്ടി:</label>
          <item> ഒന്നുമില്ല. </item>
          <label>മാലിനി:</label>
          <item> നമ്മളുണ്ടോ വല്യമ്മയോട് എന്നെങ്കിലും സിനിമയ്ക്കു പോകണമെന്നു് നിർബന്ധിക്കുന്നു; ഉണ്ടോ?
</item>
          <label>നാണിക്കുട്ടി:</label>
          <item> ഇല്ല. </item>
          <label>മാലിനി:</label>
          <item> എന്നാൽ നമ്മുടെ കാര്യത്തിൽ വല്യമ്മയും നിർബന്ധിക്കാൻ പാടില്ല, പാടുണ്ടോ? <hi style="instr">(നാണിക്കുട്ടി മിണ്ടുന്നില്ല.)</hi> മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കിനടക്കാൻ
തുടങ്ങിയാൽ കുഴപ്പമാണു്. </item>
        </list>
        <quote style="stage">
പ്രഭാകരൻ അതു കേട്ടുകൊണ്ടു് വരുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>പ്രഭാകരൻ:</label>
          <item> (ചിരിച്ചു) എന്താ കുഴപ്പം? എന്താ കുഴപ്പം? എന്താണെങ്കിലും വേഗം പറയണം. എന്തു്
കുഴപ്പമുണ്ടെങ്കിലും ഞാൻ തീർത്തുതരാം. <hi style="instr">(മാലിനിയുടെ അടുത്തുവന്നു
നില്ക്കുന്നു.)</hi> </item>
        </list>
        <quote style="stage">
പ്രഭാകരന്റെ ആദ്യത്തെ വാക്കു കേട്ടതും അല്പം ഞെട്ടലോടെ തിരിഞ്ഞു നോക്കി നാണിക്കുട്ടി
പോയ്ക്കഴിഞ്ഞു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>പ്രഭാകരൻ:</label>
          <item> എന്താ പറയാത്തതു്? </item>
          <label>മാലിനി:</label>
          <item> പറയാം. </item>
          <label>പ്രഭാകരൻ:</label>
          <item> വേഗം പറയൂ. അതെന്തെന്നറിഞ്ഞിട്ടു ആ കുഴപ്പം അവസനിപ്പിച്ചിട്ടു വേണം ബാക്കി കാര്യങ്ങൾ.
<hi style="instr">(ഒരു കസേരയിൽ ഇരിക്കുന്നു.)</hi> </item>
          <label>മാലിനി:</label>
          <item> അത്രയൊന്നും പരിഭ്രമിക്കാനില്ല. ഞാനൊരു സാധാരണ കാര്യം പറഞ്ഞതാണു്. </item>
          <label>പ്രഭാകരൻ:</label>
          <item> അതെന്തെന്നല്ലേ ചോദിച്ചതു്? </item>
          <label>മാലിനി:</label>
          <item> കേട്ടതുകൊണ്ടു് വലിയ കാര്യമില്ല. </item>
          <label>പ്രഭാകരൻ:</label>
          <item> ഉണ്ടോ ഇല്ലയോ എന്നു, കേട്ടതിനുശേഷം ഞാൻ തീരുമാനിച്ചോളാം. </item>
          <label>മാലിനി:</label>
          <item><hi style="instr">(മറ്റൊരു കസേരയിൽ ഇരിക്കുന്നു.)</hi> തരക്കേടില്ല. പക്ഷേ
അതിനുമുമ്പു് ഒരു വാക്കു്. </item>
          <label>പ്രഭാകരൻ:</label>
          <item> എന്താണു്? </item>
          <label>മാലിനി:</label>
          <item> കാര്യം എന്തുതന്നെയായാലും അതു് എന്റെ അഭിപ്രായത്തിൽ ഞാൻ കാണുമ്പോലെ
പറയുന്നതാണു്. </item>
          <label>പ്രഭാകരൻ:</label>
          <item> പറയൂ, കേൾക്കട്ടെ. </item>
          <label>മാലിനി:</label>
          <item> എല്ലാവരുമിതു് ശരിവെക്കണമെന്നു എനിക്കഭിപ്രായമില്ല. </item>
          <label>പ്രഭാകരൻ:</label>
          <item> ആ അഭിപ്രായം നല്ലതാണു്. എന്തു് പറയുമ്പോഴും അവനവൻ പറയുന്നതു് മറ്റുള്ളവർ
ശരിവെയ്ക്കണമെന്നു നിബന്ധമുണ്ടാകുമ്പോഴാണു് കുഴപ്പം. </item>
          <label>മാലിനി:</label>
          <item> കുഴപ്പമെന്നു മാത്രം പോര; വഴക്കെന്നു പറയണം. </item>
          <label>പ്രഭാകരൻ:</label>
          <item> അതെ. </item>
          <label>മാലിനി:</label>
          <item> അതുകൊണ്ടു് ഞാനിതു പറയുന്നതെന്നു മാത്രം. അതിനെത്തുടർന്നു കുഴപ്പമോ വഴക്കോ
ആവശ്യമില്ല. </item>
          <label>പ്രഭാകരൻ:</label>
          <item> മുഖവുര ആവശ്യത്തിലേറെ നീളുന്നു. </item>
          <label>മാലിനി:</label>
          <item> ഇല്ല; കഴിഞ്ഞു. ഞാൻ പറഞ്ഞതിതാണു്, മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കി ജീവിക്കാൻ
തുടങ്ങിയാൽ ഗതികെട്ടുപോകും എന്നു്. </item>
          <label>പ്രഭാകരൻ:</label>
          <item> ആ അഭിപ്രായം മുഴുവനും ശരിയല്ല. </item>
          <label>മാലിനി:</label>
          <item> തീരെ ശരിയല്ലായിരിക്കാം. പക്ഷേ; എന്റെ നോട്ടത്തിൽ അതു മുഴുവൻ ശരിയാണു്. </item>
          <label>പ്രഭാകരൻ:</label>
          <item> അതു നാണിക്കുട്ടിയോടു പറയാനുണ്ടായ കാരണം? </item>
          <label>മാലിനി:</label>
          <item> അവളെന്താ മനുഷ്യജീവിയല്ലേ? അവൾക്കും ചില അഭിപ്രായങ്ങളെല്ലാം ഉണ്ടാവില്ലേ? </item>
          <label>പ്രഭാകരൻ:</label>
          <item> ഇല്ലെന്നല്ല ഞാൻ പറയുന്നതു്. അവളോടു് പറയാൻ പ്രത്യേക കാരണമുണ്ടായോ? </item>
          <label>മാലിനി:</label>
          <item> ഒന്നുമുണ്ടായില്ല. അങ്ങിനെ ഇരിക്കുമ്പോൾ ഒരു തത്ത്വം പറയണമെന്നു തോന്നി. അടുത്തു
കണ്ടതു് ആ പെണ്ണിനെയാണു്. ഉടനെ പറഞ്ഞുകൊടുത്തു. </item>
          <label>പ്രഭാകരൻ:</label>
          <item> എന്നിട്ടവളെന്തു പറഞ്ഞു? </item>
          <label>മാലിനി:</label>
          <item> ഞാനതു ചോദിക്കാൻ തുടങ്ങുകയായിരുന്നു. അതുകേട്ടാൽ അവളെന്തു പറയും? </item>
          <label>പ്രഭാകരൻ:</label>
          <item> അവളെന്തേ പറഞ്ഞതു്? </item>
          <label>മാലിനി:</label>
          <item> അതു് ഞാൻ പിന്നീടു പറയാം. അവളെന്തു പറയുമെന്നാണു് ഊഹിക്കുന്നതു്? </item>
          <label>പ്രഭാകരൻ:</label>
          <item> ആ അഭിപ്രായം തികച്ചും തെറ്റാണെന്നു പറഞ്ഞിരിക്കും. </item>
          <label>മാലിനി:</label>
          <item> കാരണം? </item>
          <label>പ്രഭാകരൻ:</label>
          <item> അവൾക്കു് സ്വന്തമായിട്ടൊരഭിപ്രായവുമില്ല, അതുകൊണ്ടുതന്നെ. </item>
          <label>മാലിനി:</label>
          <item> മനസ്സിലായില്ല. </item>
          <label>പ്രഭാകരൻ:</label>
          <item> ആ പെണ്ണിന്റെ കഥ മുഴുവൻ മാലിനി മനസ്സിലാക്കീട്ടില്ല. </item>
          <label>മാലിനി:</label>
          <item> മനസ്സിലാക്കിയവരാരും പറഞ്ഞുതരാതെ ഞാനെങ്ങിനെ അറിയും? </item>
          <label>പ്രഭാകരൻ:</label>
          <item> ഞാൻ പറഞ്ഞുതരാം. അവൾ വേലായുധൻനായരുടെ മകളാണു്. അവളേയും അവളുടെ
അമ്മയേയും ഈ വീട്ടിലാണു് പ്രസവിച്ചതു്. അതിനപ്പുറമുള്ള കാര്യം എനിക്കുറിയില്ല. ഒരുപക്ഷേ,
അതിനപ്പുറത്തെ തലമുറയിലുള്ളവരെയും ഇവിടെത്തന്നെയാവും പ്രസവിച്ചതു്. </item>
          <label>മാലിനി:</label>
          <item> അതുകൊണ്ടു്? </item>
          <label>പ്രഭാകരൻ:</label>
          <item> ഈ പെണ്ണിന്റെ അമ്മ വളരെ കാലത്തേ മരിച്ചു. </item>
          <label>മാലിനി:</label>
          <item> ഓ! അപ്പോൾ ഇവൾക്കും അമ്മയില്ലേ? </item>
          <label>പ്രഭാകരൻ:</label>
          <item><hi style="instr">(കുറച്ചൊന്നാലോചിച്ചു)</hi> ഇല്ല. ഇവളെ എന്റെ അമ്മയാണു്
എടുത്തുവളർത്തിയതു്. </item>
          <label>മാലിനി:</label>
          <item> എന്നുവെച്ചാൽ? </item>
          <label>പ്രഭാകരൻ:</label>
          <item> അതെതെ. എന്നെ എടുത്തു് വളർത്തിയപോലെതന്നെ. എന്റെ അമ്മയ്ക്കൊരു
മകളുണ്ടായിരുന്നുവെങ്കിൽ അതിനെക്കൂടി ഇത്ര സ്നേഹിച്ചു വളർത്തില്ല. അത്രയ്ക്കു സ്നേഹമാണു് അമ്മയ്ക്കാ
പെണ്ണിനോടു്. </item>
          <label>മാലിനി:</label>
          <item> ഇവിടെ ഒരു പ്രത്യേകതയുണ്ടു്. </item>
          <label>പ്രഭാകരൻ:</label>
          <item> ഉം? എന്താണു്? </item>
          <label>മാലിനി:</label>
          <item> ഇവിടെ ‘അമ്മ’യെന്ന വാക്കുച്ചരിക്കുമ്പോൾ ഒരു വ്യാഖ്യാനം തന്നെ ആവശ്യമായിരിക്കുന്നു.
അത്രമേൽ കെട്ടിമറിഞ്ഞാണു് കാര്യങ്ങൾ കിടക്കുന്നതു്. </item>
          <label>പ്രഭാകരൻ:</label>
          <item> ഒരു കെട്ടിമറിച്ചിലുമില്ല. ഈ വീട്ടിൽ ഇപ്പോൾ ഒരമ്മയേ ഉള്ളു. </item>
          <label>മാലിനി:</label>
          <item> അതു് മനസ്സിലായി. എനിക്കിവിടുത്തെ കാര്യങ്ങൾ വേണ്ടപോലെ ദഹിക്കുന്നില്ല. മക്കളില്ലാത്ത
അമ്മയും, അമ്മയില്ലാത്ത മക്കളും. ഈ വീടു് ചുരുക്കത്തിലതാണു്. </item>
          <label>പ്രഭാകരൻ:</label>
          <item> അല്ല; മക്കളുളള അമ്മയും, അമ്മയുള്ള മക്കളും; അതാണു്. ഞങ്ങൾ അതുപോലെയാണു്
ജീവിക്കുന്നതു്. </item>
          <label>മാലിനി:</label>
          <item> ആയിരിക്കാം. </item>
          <label>പ്രഭാകരൻ:</label>
          <item> എന്താ സംശയം? </item>
          <label>മാലിനി:</label>
          <item> ഒന്നുമില്ല. എന്നിട്ടു ആ പെണ്ണു് എന്തു് പറഞ്ഞെന്നാണു് ഊഹിക്കുന്നതു്? </item>
          <label>പ്രഭാകരൻ:</label>
          <item> തികച്ചും തെറ്റെന്നു പറഞ്ഞിരിക്കും. </item>
          <label>മാലിനി:</label>
          <item> പക്ഷേ, കാര്യം മറിച്ചാണുണ്ടായതു്. അവൾ തികച്ചും ശരിയെന്നു പറഞ്ഞു. </item>
          <label>പ്രഭാകരൻ:</label>
          <item><hi style="instr">(സാദ്ഭുതം)</hi> എന്തു്? </item>
          <label>മാലിനി:</label>
          <item> അതെ. അതാണു് പറഞ്ഞതു്. ഈ വീട്ടിൽ അവൾക്കുകൂടി ആ ബോധമുണ്ടു്.
പണിക്കാരത്തിയാണെന്നുള്ള വിചാരംകൊണ്ടു് അവളതു് പറയുന്നില്ലെന്നുമാത്രം. </item>
          <label>പ്രഭാകരൻ:</label>
          <item> എന്തു് പറയുന്നില്ലെന്നു്? </item>
          <label>മാലിനി:</label>
          <item> മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കി ജീവിക്കുന്നതു് തെറ്റാണെന്ന കാര്യം. </item>
          <label>പ്രഭാകരൻ:</label>
          <item> അവളങ്ങിനെ പറയില്ല. </item>
          <label>മാലിനി:</label>
          <item> പറയും; പറഞ്ഞുകഴിഞ്ഞു. നിങ്ങളോടു്-ഈ വീട്ടിലുള്ളരോടു്-അവളതു തുറന്നു പറയില്ല.
ഉള്ളതുപോലെ പറയാനോ ഭാവിക്കാനോ പാടില്ലല്ലോ ഇവിടെ! </item>
          <label>പ്രഭാകരൻ:</label>
          <item> പിന്നെ? </item>
          <label>മാലിനി:</label>
          <item> എല്ലാം ഒരു നാടകത്തിലെന്നപോലെ വേണം. ഓരോരുത്തരും മറ്റൊരാളായി അഭിനയിക്കുക;
ചിലർ അമ്മയായിട്ടു, മറ്റു ചിലർ മക്കളായിട്ടു്. </item>
        </list>
        <quote style="stage">
പ്രഭാകരൻ എഴുന്നേറ്റു് അല്പം ശുണ്ഠിയോടെ മാലിനിയെ നോക്കുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>മാലിനി:</label>
          <item><hi style="instr">(അതു കാണാത്ത ഭാവത്തിൽ തുടരുന്നു)</hi> അല്ലെങ്കിൽ ഒരു
പാവക്കൂത്തിലെ പാവകളെപ്പോലെ; ഒരാളുടെ ചരടു വലിക്കനുസരിച്ചു എല്ലാവരും തുള്ളുക…
</item>
          <label>പ്രഭാകരൻ:</label>
          <item><hi style="instr">(കുറച്ചു കനത്ത സ്വരത്തിൽ)</hi> മാലിനീ. </item>
        </list>
        <quote style="stage">
മാലിനി പ്രഭാകരനെ നോക്കുന്നു: പ്രഭാകരൻ മാലിനിയേയും. നിശ്ശബ്ദത. പ്രഭാകരൻ തിരിഞ്ഞു നടക്കുന്നു.
വീണ്ടും നിശ്ശബ്ദത.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>മാലിനി:</label>
          <item><hi style="instr">(എഴുന്നേറ്റു പതുക്കെ പ്രഭാകരനെ അനുഗമിക്കുന്നു.)</hi> അല്ല
ശുണ്ഠി വന്നോ? </item>
          <label>പ്രഭാകരൻ:</label>
          <item><hi style="instr">(ആവുന്നത്ര നിയന്ത്രിച്ചു)</hi> ഇല്ല. </item>
          <label>മാലിനി:</label>
          <item> പിന്നെ എന്തേ ഈ മുഖത്തൊരു വലിയ മാറ്റം? </item>
          <label>പ്രഭാകരൻ:</label>
          <item><hi style="instr">(മുൻപോട്ടു നടന്നുകൊണ്ടു്)</hi> ഒന്നുമില്ല <hi style="instr">(വീണ്ടും കസേരയിൽ ചെന്നിരിക്കുന്നു. നിശ്ശബ്ദത. മാലിനി പഴയസ്ഥാനത്തും
ഇരിക്കുന്നു.)</hi> </item>
          <label>മാലിനി:</label>
          <item> ഇവിടെ നോക്കൂ. </item>
          <label>പ്രഭാകരൻ:</label>
          <item><hi style="instr">(മാലിനിയെ നോക്കി)</hi> എന്താ? </item>
          <label>മാലിനി:</label>
          <item> ഞാൻ എന്റെ അഭിപ്രായമാണു് പറയുന്നതെന്നു ആദ്യമേ സുചിച്ചിച്ചു. <hi style="instr">(പ്രഭാകരൻ മിണ്ടാതെ തല കുലുക്കുന്നു.)</hi> ഇതിനോടു് യോജിപ്പില്ലാത്തവർ
യോജിച്ചുകൊള്ളണമെന്നെനിക്കു നിർബന്ധമില്ല. </item>
          <label>പ്രഭാകരൻ:</label>
          <item> അവളെന്താണു് പറഞ്ഞതെന്നു മുഴുവനും പറയൂ. </item>
          <label>മാലിനി:</label>
          <item> പറഞ്ഞതിന്റെ ആകത്തുക ഞാൻ കേൾപ്പിച്ചു; അതുപോരെ? പിന്നെ അതിനെത്തുടർന്നു
അതിന്റെ വ്യാഖ്യാനങ്ങളായി വേറെ ചിലതും കേൾപ്പിച്ചു. ഒരു കാര്യം. </item>
        </list>
        <quote style="stage">
പ്രഭാകരൻ തലയുയർത്തി എന്താണെന്ന അർത്ഥത്തിൽ നോക്കുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>മാലിനി:</label>
          <item> ശുണ്ഠിപിടിക്കുക, പിണങ്ങുക, വഴക്കുണ്ടാക്കുക എന്നിവയ്ക്കൊക്കെ ഒരുങ്ങിയാൽ ഞാനൊന്നും
പറയില്ല. </item>
          <label>പ്രഭാകരൻ:</label>
          <item> ഞാനതിനൊന്നും ഒരുങ്ങിയില്ലല്ലോ. </item>
          <label>മാലിനി:</label>
          <item> ഞാൻ ചോദിക്കട്ടെ, ക്ഷോഭിക്കാതെ അന്യോന്യം അഭിപ്രായം കൈമാറാൻ നമുക്കു
കഴിയേണ്ടതല്ലേ? </item>
          <label>പ്രഭാകരൻ:</label>
          <item><hi style="instr">(മുഖത്തെ നിഴലുകൾ നീക്കാൻ ശ്രമിച്ചുകൊണ്ടു്)</hi>
കഴിയേണ്ടതാണു്. </item>
          <label>മാലിനി:</label>
          <item> എന്നിട്ടു്? </item>
          <label>പ്രഭാകരൻ:</label>
          <item> എന്നിട്ടു്? <hi style="instr">(നിശ്ശബ്ദത)</hi> </item>
          <label>മാലിനി:</label>
          <item> അവനവന്റെ അഭിപ്രായം ഓരോരുത്തരും തുറന്നു പറയുന്നതു് തെറ്റാണോ? </item>
          <label>പ്രഭാകരൻ:</label>
          <item><hi style="instr">(വിചാരമഗ്നനായി)</hi> അല്ല. </item>
          <label>മാലിനി:</label>
          <item> അതൊരു ധീരതയല്ലേ? </item>
          <label>പ്രഭാകരൻ:</label>
          <item><hi style="instr">(വീണ്ടും പഴയമട്ടിൽ)</hi> അതെ. </item>
          <label>മാലിനി:</label>
          <item> എന്നാൽ ഇനിയെനിക്കു എല്ലാം പറയാം. വിരോധമുണ്ടോ? </item>
          <label>പ്രഭാകരൻ:</label>
          <item><hi style="instr">(മാലിനിയെ മിഴിച്ചു നോക്കുന്നു.)</hi> ഇല്ല. </item>
          <label>മാലിനി:</label>
          <item> ഇടയിൽ ക്ഷോഭിക്കരുതു്. </item>
          <label>പ്രഭാകരൻ:</label>
          <item><hi style="instr">(ഒന്നും മനസ്സിലാവാത്ത മട്ടിൽ)</hi> ഇല്ല. </item>
          <label>മാലിനി:</label>
          <item> ഞാൻ തുടങ്ങുകയാണു്. <hi style="instr">(പ്രഭാകരനെ നോക്കുന്നു.)</hi>
</item>
        </list>
        <quote style="stage">
പ്രഭാകരൻ അന്തംവിട്ടു നോക്കുന്നു. നിശ്ശബ്ദത.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>മാലിനി:</label>
          <item> ഞാൻ തുടങ്ങട്ടെ? <hi style="instr">(പ്രഭാകരൻ സമ്മതഭാവത്തിൽ
തലകുലുക്കുന്നു.)</hi> ഈ വീടൊരു അനാഥമന്ദിരമല്ലേ? </item>
          <label>പ്രഭാകരൻ:</label>
          <item> എന്തുവെച്ചാൽ? </item>
          <label>മാലിനി:</label>
          <item> അമ്മയച്ഛന്മാരില്ലാത്ത മക്കളെ യാന്ത്രികമായി വളർത്തിക്കൊണ്ടുവരുന്നൊരു വീടു്. </item>
          <label>പ്രഭാകരൻ:</label>
          <item><hi style="instr">(അസുഖം അമർത്തിക്കൊണ്ടു്)</hi> എനിക്കു മനസ്സിലായില്ല.
</item>
          <label>മാലിനി:</label>
          <item> നാണിക്കുട്ടി വേലായുധൻനായർ, നിങ്ങൾ, പിന്നെ ഒരു പശുക്കുട്ടി പൂച്ചക്കുട്ടി-ആർക്കുമില്ല അമ്മ.
എല്ലാവർക്കും ഒരമ്മ. അവരുടെ ഇച്ഛയ്ക്കൊത്തു് നിങ്ങളും പൂച്ചക്കുട്ടിയും നാണിക്കുട്ടിയും പശുക്കുട്ടിയും
ജീവിക്കുക. </item>
          <label>പ്രഭാകരൻ:</label>
          <item><hi style="instr">(ശുണ്ഠിയോടെ എഴുന്നേറ്റു്)</hi> മാലിനി… </item>
          <label>മാലിനി:</label>
          <item> ഓ! ശുണ്ഠി വന്നോ? അല്പം നേർത്തെയെന്താണു് പറഞ്ഞതു്? എല്ലാം തുറന്നു പറയാൻ എന്നെ
അനുവദിച്ചില്ലേ? എന്നിട്ടിങ്ങനെ ശുണ്ഠിവന്നാലോ? <hi style="instr">(അല്പമായ ചിരി)</hi>
</item>
          <label>പ്രഭാകരൻ:</label>
          <item> മാലിനി എന്റെ അമ്മയെ പരിഹസിക്കുകയാണോ? </item>
          <label>മാലിനി:</label>
          <item> (വീണ്ടും ചിരി) ഞാൻ പറയേണ്ടതു മുഴുവൻ പറയട്ടെ. </item>
        </list>
        <quote style="stage">
പ്രഭാകരൻ അസ്വസ്ഥനായി നടക്കുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>മാലിനി:</label>
          <item> അതത്രയും കേട്ടു മനസ്സിലാക്കി എന്താണു് തോന്നിയതെന്നു വെച്ചാൽ അതു മുഴുവൻ
പറഞ്ഞോളൂ. ഒരാക്ഷേപവുമില്ലാതെ ഞാൻ കേൾക്കാം. </item>
          <label>പ്രഭാകരൻ:</label>
          <item> അഭിപ്രായത്തിന്റെ പേരിൽ അതുമിതും പറയുന്നതു ഞാൻ കേൾക്കണമെന്നുണ്ടോ? </item>
          <label>മാലിനി:</label>
          <item><hi style="instr">(ചിരിച്ചുകൊണ്ടു്)</hi> എന്റെ അഭിപ്രായം മുഴുവനും കേട്ടിട്ടു പോരേ
ഒരു വിധി കല്പിക്കാൻ? ആട്ടെ, ശുണ്ഠിവരാതെ ക്ഷമിച്ചു കേൾക്കാനുള്ള തന്റേടമുണ്ടോ? </item>
          <label>പ്രഭാകരൻ:</label>
          <item> ഉണ്ടു്. </item>
          <label>മാലിനി:</label>
          <item> വെറുതെ പറയുകയാണു്. </item>
          <label>പ്രഭാകരൻ:</label>
          <item> അല്ല. </item>
          <label>മാലിനി:</label>
          <item> എന്നാലവിടെ ഇരിക്കൂ. <hi style="instr">(പ്രഭാകരൻ വന്നു് ഇരിക്കുന്നു.)</hi> ഒന്നു
ചിരിക്കൂ. ആ മുഖഭാവം മാറട്ടെ. </item>
          <label>പ്രഭാകരൻ:</label>
          <item><hi style="instr">(ചിരിക്കാൻ ശ്രമിച്ചുകൊണ്ടു്)</hi> പറഞ്ഞോളൂ. </item>
          <label>മാലിനി:</label>
          <item> നാണിക്കുട്ടിയുടെ അമ്മയ്ക്കിവിടെ സ്മാരകമൊന്നുമില്ലേ? </item>
          <label>പ്രഭാകരൻ:</label>
          <item> എന്തു്! <hi style="instr">(പരുങ്ങുന്നു)</hi> </item>
          <label>മാലിനി:</label>
          <item> ഇവിടുത്തെ ആ പണിക്കാരിപ്പെണ്ണിനെ, അമ്മ മരിച്ചശേഷം എടുത്തു വളർത്തിയതാണെന്നു
പറഞ്ഞില്ലേ? </item>
          <label>പ്രഭാകരൻ:</label>
          <item> പറഞ്ഞു. </item>
          <label>മാലിനി:</label>
          <item> നാണിക്കുട്ടിയുടെ അമ്മ ഈ വീട്ടിൽ വെച്ചാണേ മരിച്ചതു്? </item>
          <label>പ്രഭാകരൻ:</label>
          <item> അവരെല്ലാവരും ജനിക്കുന്നതും മരിക്കുന്നതും ഈ വീട്ടിൽ വെച്ചുതന്നെ. </item>
          <label>മാലിനി:</label>
          <item> അപ്പോൾ നാണിക്കുട്ടിയുടെ അമ്മയ്ക്കും ഈ വീട്ടിലൊരു സ്മാരകം കാണുമല്ലോ; അതെവിടെ?
</item>
          <label>പ്രഭാകരൻ:</label>
          <item> എനിക്കു നീ ചോദിക്കുന്നതു മനസ്സിലാകുന്നില്ല. </item>
          <label>മാലിനി:</label>
          <item> നിങ്ങളുടെ അമ്മയ്ക്കിവിടെ ഒരു സ്മാരകം കാണുന്നുണ്ടു്; അതുപോലെ നാണിക്കുട്ടിയുടെ അമ്മയ്ക്കും
ഉണ്ടാവുമെന്നു് വിചാരിച്ചു. </item>
          <label>പ്രഭാകരൻ:</label>
          <item><hi style="instr">(അല്പം ക്ഷോഭത്തോടെ)</hi> മാലിനീ, നീ അഭിപ്രായ
സ്വാതന്ത്ര്യത്തിന്റെ പേരിൽ അതിരു് കടക്കുന്നുണ്ടു്. </item>
          <label>മാലിനി:</label>
          <item> ഓ! പിന്നെയും ക്ഷോഭിച്ചോ? നിങ്ങളുടെയൊക്കെ ഹൃദയം ശീലക്കുടപോലെയാണു്.
ക്ഷണത്തിൽ തുറക്കാനും പൂട്ടാനും കഴിയും. ഇല്ല, ഇനി ഞാനൊന്നും പറയുന്നില്ല. ഇവിടെ
എല്ലാവരേയുംപോലെ ഞാനും കഴിഞ്ഞുകൂടിക്കളയാം. ഒരു നാടകരംഗത്തിലെന്നപോലെ ഞാനും
അഭിനയിച്ചുകളയാം. </item>
          <label>പ്രഭാകരൻ:</label>
          <item> എനിക്കു ശുണ്ഠിവന്നിട്ടില്ല പക്ഷേ, മാലിനി കണക്കിലേറെ ഈ വീട്ടിലെ കാര്യങ്ങൾ
തെറ്റിദ്ധരിക്കുന്നു. അതു് കാണുമ്പോൾ എനിക്കു സുഖമാവുന്നില്ല. </item>
          <label>മാലിനി:</label>
          <item> എന്നാൽ അതു് മറച്ചുവെച്ചു് സുഖമുള്ളതായിട്ടഭിനയിക്കരുതോ? നിങ്ങളുടെ അമ്മയുടെ
മുൻപിലെന്നപോലെ നിങ്ങൾക്കതു നല്ലപോലെ അറിയാമല്ലൊ. </item>
          <label>പ്രഭാകരൻ:</label>
          <item> ഞാനാരുടെ മുൻപിലും അഭിനയിക്കുന്നില്ല. </item>
          <label>മാലിനി:</label>
          <item> ഉണ്ടു്. </item>
          <label>പ്രഭാകരൻ:</label>
          <item> ഇല്ല. </item>
          <label>മാലിനി:</label>
          <item> ഉണ്ടു്. നിങ്ങളഭിനയിക്കുന്നുണ്ടെന്നെനിക്കറിയാം. എന്നല്ല, ഈ വീട്ടിലെല്ലാവരും
അഭിനയിക്കുന്നുണ്ടു്; ഞാനൊഴിച്ചു് ആട്ടെ, നിങ്ങൾക്കു് നിങ്ങളുടെ അമ്മയുടെ സ്മാരകമായി സൂക്ഷിച്ച, ആ
മുറിയെപ്പറ്റി എന്താണഭിപ്രായം? </item>
          <label>പ്രഭാകരൻ:</label>
          <item> എനിക്കു വിശേഷിച്ചൊരഭിപ്രായവുമില്ല. </item>
          <label>മാലിനി:</label>
          <item> അതിങ്ങനെ സ്മാരകത്തിന്റെ പേരിൽ പാഴാക്കിയിടുന്നതു് നിങ്ങൾഷ്ടമാണോ? </item>
          <label>പ്രഭാകരൻ:</label>
          <item> അല്ല. </item>
          <label>മാലിനി:</label>
          <item> എന്നിട്ടു് നിങ്ങളതിഷ്ടമുള്ളതുപോലെയാണല്ലോ നടിക്കുന്നതു്? </item>
          <label>പ്രഭാകരൻ:</label>
          <item> ഞാനൊരിക്കലും അങ്ങനെ നടിച്ചിട്ടില്ല. </item>
          <label>മാലിനി:</label>
          <item> എന്നാൽ ആ നല്ല മുറി തുറന്നിട്ടു് അതിൽ കാറ്റും വെളിച്ചവും കടത്തി വല്ലവർക്കും
ഉപയോഗിക്കാൻ പറ്റുന്ന തരത്തിലാക്കരുതോ? </item>
          <label>പ്രഭാകരൻ:</label>
          <item> അതു് അമ്മയുടെ വികാരത്തെ വ്രണപ്പെടുത്തും. </item>
          <label>മാലിനി:</label>
          <item> ആ മുറി അങ്ങനെ വെയ്ക്കുന്നതുകൊണ്ടു് ഇവിടെ എത്രപേരുടെ വികാരം മുറിപ്പെടുന്നതുണ്ടെന്നു
നിങ്ങൾക്കറിയാമോ? </item>
          <label>പ്രഭാകരൻ:</label>
          <item> അതെങ്ങനെ? </item>
          <label>മാലിനി:</label>
          <item> ആ മുറി കാണുന്നവർക്കു മരണത്തിന്റെ ഓർമ വരും. അതു് ശുന്യതയുടെ മുദ്രയാണു്. ഈ
വീട്ടിന്റെ ഹൃദയത്തിലുള്ളൊരു നീർക്കെട്ടാണു്. നിങ്ങൾക്കു മനസ്സിലാവുന്നുണ്ടോ? </item>
        </list>
        <quote style="stage">
പ്രഭാകരൻ അകലത്തേയ്ക്കു മിഴിച്ചുനോക്കുന്നു. മിണ്ടുന്നില്ല. മീനാക്ഷി അമ്മ ഒരു കൈയിൽ ഒന്നുരണ്ടു്
ഫോട്ടോയും എടുത്തു് വാതിലിൽ പ്രത്യക്ഷപ്പെട്ടു മിണ്ടാതെ ആ രംഗം സൂക്ഷിച്ചുനോക്കുന്നു. മാലിനി
തുടരുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>മാലിനി:</label>
          <item> എത്ര വേഗത്തിൽ ആ മുറി തുറന്നിട്ടു ആ സ്മാരകങ്ങളൊക്കെ അതിൽനിന്നു മാറ്റുന്നോ അത്രയും
ഈ വീട്ടിലുള്ളവർക്കു നല്ലതാണു്. ഈ വീട്ടിലൊരു ശുന്യതാബോധമുണ്ടു്. അത്യാഹിതത്തിന്റെയും
മരണത്തിന്റെയും കരിനിഴലുണ്ടു്. അത് എല്ലാവരുടെ ഹൃദയത്തിലും ഭയത്തിന്റെ ഒരു ചുണ്ടലെറിയുന്നുണ്ടു്.
ആ മുറിയുടെ വാതിലും ജാലകങ്ങളും തുറന്നിട്ടു് അതിൽ സ്വതന്ത്രമായ ആൾപ്പെരുമാറ്റമുണ്ടാകുന്നതുവരെ
ഈ അവസ്ഥ തുടർന്നുപോകും. </item>
          <label>പ്രഭാകരൻ:</label>
          <item><hi style="instr">(എഴുന്നേറ്റു്)</hi> മാലിനീ, സാവകാശത്തിൽ നമുക്കതൊക്കെ
വേണ്ടപോലെ ചെയ്യാം. അമ്മയെ നിർബന്ധിക്കാൻ വയ്യ. </item>
          <label>മാലിനി:</label>
          <item> വേണമെന്നു ഞാൻ പറയുന്നില്ല. </item>
          <label>പ്രഭാകരൻ:</label>
          <item> അങ്ങനെ നിർബന്ധിക്കുമ്പോൾ അമ്മയിലെന്തു പ്രത്യാഘാതമാണുണ്ടാക്കുകയെന്നറിയില്ല.
<hi style="instr">(അങ്ങട്ടുമിങ്ങട്ടും നടക്കുന്നു. തെല്ലിട നിശ്ശബ്ദത. രംഗത്തിന്റെ ഒരറ്റത്തുചെന്ന്
പെട്ടെന്നു് തിരിഞ്ഞുനോക്കുന്നു. എന്തോ പറയാൻ ഭാവിക്കുന്നു.)</hi> മാലിനീ <hi style="instr">(ആ വിളി അവസാനിക്കുന്നതോടെ അമ്മയെ കാണുന്നു. അമ്പരപ്പും
പ്രസരിപ്പുമെല്ലാമായിട്ടു മുൻപോട്ടു നീങ്ങുന്നു.)</hi> അമ്മെ… അമ്മെ… <hi style="instr">(മീനാക്ഷി അമ്മ വാതിലിൽനിന്നു പുറമേക്കു സാവകാശം നടന്നുവരുന്നു.)</hi>
</item>
          <label>പ്രഭാകരൻ:</label>
          <item><hi style="instr">(മീനാക്ഷി അമ്മയുടെ കൈയിലെ ഫോട്ടോ
നോക്കിക്കൊണ്ടു്)</hi> ഇതെന്താണമ്മേ? </item>
        </list>
        <quote style="stage">
മീനാക്ഷി അമ്മ മുൻപോട്ടു നടന്നു ഏതാണ്ടു് മാലിനിയുടെ സമീപത്തെത്തുന്നു. രണ്ടു് വശത്തായി
മാലിനിയും പ്രഭാകരനും നടുവിൽ മീനാക്ഷി അമ്മയുമായി നില്ക്കുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>പ്രഭാകരൻ:</label>
          <item><hi style="instr">(ഫോട്ടോ പിടിച്ചുകൊണ്ടു്)</hi> കാണട്ടെ അമ്മേ, എന്താണിതു്?
</item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(ഫോട്ടോ സാവകാശത്തിൽ പിന്നിലേക്കു വലിക്കുന്നു.)</hi>
തരാം. അപ്പോൾ പ്രഭേ, ഇതാരാ ഊണുകഴിക്കുന്ന മേശപ്പുറത്തു വെച്ചതു്? </item>
          <label>പ്രഭാകരൻ:</label>
          <item> എന്തു ഫോട്ടോ ആണമ്മേ അതു്? അതു പറയാതെ ഞാനെങ്ങനെ അറിയും? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഇതു ഗുരുവായൂരപ്പന്റെ ഫോട്ടോവാണു്. നിനക്കു ഉണരുമ്പോൾ കണികാണാൻ വേണ്ടി
ഞാനിതു നിന്റെ കിടപ്പുമുറിയിൽ തുക്കിയതായിരുന്നില്ലേ? </item>
          <label>മാലിനി:</label>
          <item> ഊണുകഴിക്കുന്ന മേശപ്പുറത്തായിരുന്നോ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> അതെ. </item>
          <label>മാലിനി:</label>
          <item> നാണിക്കുട്ടി വെച്ചതാവും. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> അവൾക്കെങ്ങനെ കിട്ടി. </item>
          <label>മാലിനി:</label>
          <item> ഞാൻ കൊടുത്തതാണു്. </item>
          <label>പ്രഭാകരൻ:</label>
          <item> നീയെന്തിനേ അവളുടെ കൈയിൽ കൊടുത്തതു്? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ആരേ അതു ചുമരിൽനിന്നെടുത്തതു്? </item>
          <label>മാലിനി:</label>
          <item><hi style="instr">(സങ്കോചം കൂടാതെ)</hi> ഞാനാണെടുത്തതു്. </item>
        </list>
        <quote style="stage">
പ്രഭാകരൻ പരുങ്ങുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>മീനാക്ഷി അമ്മ:</label>
          <item> എന്തിനേ അവിടെ നിന്നെടുത്തതു്? </item>
          <label>മാലിനി:</label>
          <item> അവിടെ വേറെ രണ്ടു ഫോട്ടോ തൂക്കുവാനുണ്ടായിരുന്നു. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> എന്തു ഫോട്ടോ? </item>
          <label>മാലിനി:</label>
          <item> ഞാൻ വീട്ടിൽനിന്നു വരുമ്പോൾ രണ്ടുമൂന്നു സിനിമാനടികളുടെ ഫോട്ടോ കൊണ്ടുവന്നിരുന്നു.
ഇന്നാണോർമവന്നതു്. </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(ആരോടെന്നില്ലാതെ)</hi> ഇതു വേണ്ടീരുന്നില്ല. എന്നും
ഉണരുമ്പോൾ ഗുരുവായൂരപ്പനെ കണികാണുന്നതു് നല്ലതാണു്. </item>
          <label>മാലിനി:</label>
          <item> ഈവക ഫോട്ടോകളൊക്കെ പൂജാമുറിയിലാണു് വെയ്ക്കേണ്ടതു്. </item>
          <label>പ്രഭാകരൻ:</label>
          <item> ശരിയാണമ്മേ, കൂടുതൽ ശുചിയുള്ളതു് പൂജാമുറിക്കല്ലേ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> എന്നാലും, ഇതു് ഊണുകഴിക്കുന്ന മേശപ്പുറത്തു് വെച്ചതു നന്നായില്ല. </item>
          <label>മാലിനി:</label>
          <item> അതാ പെണ്ണിനു് അബദ്ധം പറ്റിയതാവും. </item>
          <label>പ്രഭാകരൻ:</label>
          <item><hi style="instr">(അനുനയത്തോടെ)</hi> സാരമില്ലമ്മെ അമ്മയതു പൂജാമുറിയിൽ
വെച്ചോളൂ. </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(പ്രഭാകരനെ നോക്കി)</hi> അപ്പോൾ, ഇതു് നിന്റെ
കിടപ്പുമുറിയിൽ നിനക്കും ആവശ്യമില്ല; ഇല്ലേ? ഉം. <hi style="instr">(മൂളിക്കൊണ്ടു് തിരിഞ്ഞു
നടക്കുന്നു.)</hi> </item>
          <label>പ്രഭാകരൻ:</label>
          <item><hi style="instr">(തെല്ലിട സ്തംഭിച്ചുനിന്നു്)</hi> അമ്മെ, അമ്മെ… <hi style="instr">(വിളിച്ചുകൊണ്ടു പോകുന്നു.)</hi> </item>
        </list>
        <quote style="stage">
മാലിനി സാവകാശത്തിൽ പിന്നാലെ പോകുന്നു.
</quote>
        <!--end of "stage"-->
        <p style="center"> —യവനിക— </p>
      </div>
      <!--end of "chapter 4/0"-->
      <!--END OF CHAPTER 4/0-->
      <div prev="4" next="6" type="chapter" n="5" xml:id="chp5">
        <head type="chaphead">രംഗം 4</head>
        <quote style="stage">
          <p style="noindent">മരിച്ചുപോയ ജാനകി അമ്മയുടെ ശയനമുറി. </p>
          <p>രണ്ടാംരംഗത്തിലെന്നപോലെ സകല വസ്തുക്കളും അവിടെയുണ്ടു്. മീനാക്ഷി അമ്മ മരുന്നു കുപ്പികൾ
വെച്ച മേശപ്പുറത്തു് കൈയൂന്നി വിദൂരതയിലേക്കു നോക്കി എന്തോ ആലോചിച്ചുകൊണ്ടു് നില്ക്കുന്നു. അല്പം
കഴിഞ്ഞപ്പോൾ നാണിക്കുട്ടി ഒരു പീഞ്ഞപ്പെട്ടിയുമായി കടന്നുവരുന്നു.
</p>
        </quote>
        <!--end of "stage"-->
        <list type="gloss">
          <label>മീനാക്ഷി അമ്മ:</label>
          <item> അതിവിടെ വെയ്ക്കൂ. </item>
        </list>
        <quote style="stage">
നാണിക്കുട്ടി പീഞ്ഞപ്പെട്ടി മീനാക്ഷി അമ്മയുടെ മുമ്പിൽ വെക്കുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>മീനാക്ഷി അമ്മ:</label>
          <item> വേലായുധനെവിടെ പെണ്ണേ? </item>
          <label>നാണിക്കുട്ടി:</label>
          <item> അച്ഛൻ അപ്പുറത്തുണ്ടു്. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> നീ പോയി അവനെ വിളിച്ചുകൊണ്ടുവരൂ. </item>
        </list>
        <quote style="stage">
നാണിക്കുട്ടി പോകുന്നു. മീനാക്ഷി അമ്മ മരുന്നുകുപ്പികളിൽ ഒരെണ്ണമെടുത്തു് പീഞ്ഞപ്പെട്ടിയിൽ വെക്കാൻ
തുടങ്ങുന്നു. അല്പനേരം ആലോചിച്ചു അതു വീണ്ടും മേശപ്പുറത്തുതന്നെ പഴയപടി വെക്കുന്നു. തീരെ
സുഖമില്ലാത്ത മട്ടിൽ കട്ടിലിൽ ചെന്നിരിക്കുന്നു. നെറ്റിത്തടം കൈകൊണ്ടു താങ്ങുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>പ്രഭാകരൻ:</label>
          <item><hi style="instr">(വിളിച്ചുകൊണ്ടു് വരുന്നു)</hi> അമ്മേ, അമ്മേ. </item>
        </list>
        <quote style="stage">
മീനാക്ഷി അമ്മ കേൾക്കുന്നില്ല.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>പ്രഭാകരൻ:</label>
          <item><hi style="instr">(മീനാക്ഷി അമ്മയുടെ ഇരിപ്പുകണ്ടു് തെല്ലൊന്നമ്പരക്കുന്നു. കുറച്ചിട
മിണ്ടാതെ നില്ക്കുന്നു. പിന്നീടു് അടുത്തേക്കു ചെല്ലുന്നു.)</hi> എന്താണമ്മേ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(ഞെട്ടി തലയുയർത്തി നോക്കുന്നു.)</hi> ആരു്? പ്രഭയോ? എന്താ
പ്രഭേ? </item>
          <label>പ്രഭാകരൻ:</label>
          <item> അമ്മ തപസ്സിനു വന്നതാണില്ലേ? അല്ലമ്മേ, ഞാൻ ചോദിക്കട്ടെ, എത്ര കൊല്ലമായി
അമ്മയിതാരംഭിച്ചിട്ടു്? ഇതിനൊരവസാനമില്ലേ ഇതുകൊണ്ടു് ആർക്കെങ്കിലുമുണ്ടോ ഒരു ഗുണം? </item>
        </list>
        <quote style="stage">
മീനാക്ഷി അമ്മ എഴുന്നേല്ക്കുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>പ്രഭാകരൻ:</label>
          <item> മരിച്ചവരെച്ചൊല്ലി ദുഃഖിക്കരുതെന്നാണു് പ്രമാണം. മരിച്ചവർക്കുവേണ്ടി ഈ ഭുമിയിലെ
എല്ലാവരുമിങ്ങനെ ദുഃഖിക്കാൻ തുടങ്ങിയാൽ എന്താണു് ഗതി? മനുഷ്യസമുദായം എന്തുപോലെയിരിക്കും?
എല്ലാവരും മുഖം ചുളിച്ചു കണ്ണിൽ വെള്ളം നിറച്ചു നെടുവീർപ്പുമായങ്ങനെ നടക്കാൻ തുടങ്ങിയാൽ
കേമമായി. അമ്മേ, മറക്കേണ്ടതു് മറക്കണം. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> പ്രഭേ, ഞാനതിനാണു് പരിശ്രമിക്കുന്നതു്; എല്ലാം മറക്കാൻ. </item>
          <label>പ്രഭാകരൻ:</label>
          <item> എന്നാൽ ഇന്നത്തെ എല്ലാ കുഴപ്പങ്ങളും അമ്മയ്ക്കു തീരും. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> എന്റെ കുഴപ്പങ്ങൾ തീർന്നാൽ പോരല്ലോ? </item>
          <label>പ്രഭാകരൻ:</label>
          <item> പിന്നെ? വേറെ എന്തു കുഴപ്പമാണിവിടെ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഇല്ല; ഒന്നുമില്ല. ഉണ്ടായിട്ടു പറഞ്ഞതല്ല. </item>
          <label>പ്രഭാകരൻ:</label>
          <item> ഈ മുറിയാണു് കുഴപ്പം. </item>
        </list>
        <quote style="stage">
മീനാക്ഷി അമ്മ മൂളുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>പ്രഭാകരൻ:</label>
          <item> അല്ലേ അമ്മേ? </item>
        </list>
        <quote style="stage">
മീനാക്ഷി അമ്മ മിണ്ടുന്നില്ല.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>പ്രഭാകരൻ:</label>
          <item> എല്ലാ കുഴപ്പങ്ങളും ഈ മുറികൊണ്ടാണുണ്ടാകുന്നതു്. ഇതിങ്ങനെ നിലനില്ക്കുമ്പോൾ ഇടയ്ക്കിടെ
ഇവിടെ കടന്നുവരാൻ അമ്മയ്ക്കു തോന്നും. ഇവിടെ വന്നാൽ പഴയസ്മരണകൾ ഓരോന്നു മുളച്ചുവരും. അമ്മ
ദുഃഖിക്കാൻ തുടങ്ങും. ഈ സമ്പ്രദായം ആരംഭിച്ചിട്ടു് ഇരുപത്തഞ്ചു് കൊല്ലമായില്ലേ അമ്മേ! എന്താ അമ്മ
മിണ്ടാത്തതു്? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഒന്നുമില്ല, പ്രഭേ. </item>
          <label>പ്രഭാകരൻ:</label>
          <item> ഞാൻ പറയുന്നതു് ശരിയല്ലെ? അമ്മേ ഇടയ്ക്കിടെ ഇവിടെ വരാൻ അമ്മയ്ക്കു തോന്നാറില്ലേ.
</item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഉണ്ടു്. </item>
          <label>പ്രഭാകരൻ:</label>
          <item> ഇവിടെ കടന്നുവന്നു ഈ കട്ടിൽ കാണുമ്പോൾ അമ്മയ്ക്കെന്താണു് തോന്നുന്നതു്? അമ്മേ, വരു
നമുക്കു പുറത്തേക്കു പോകാം. ഈ മുറി പൂട്ടിക്കളയു. ഇതിനി തുറക്കേണ്ട; ഇതിലിനി ആരും കടക്കേണ്ട.
</item>
          <label>മീനാക്ഷി അമ്മ:</label>
          <item> അതിലും ഭേദം ഇതിൽനിന്നു് ഈ സ്മാരകങ്ങളൊക്കെ എടുത്തു് മാറ്റുകയല്ലേ? </item>
          <label>പ്രഭാകരൻ:</label>
          <item> വേണ്ടമ്മേ. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> അതാണു നല്ലതു്. </item>
          <label>പ്രഭാകരൻ:</label>
          <item> അതമ്മയുടെ മനസ്സിനെ കൂടുതൽ വേദനിപ്പിക്കും. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> സാരമില്ല. </item>
          <label>പ്രഭാകരൻ:</label>
          <item> അമ്മ വേദനിക്കുന്നതു സാരമില്ലേ! ഏറ്റവും നല്ല ഉപായം ഞാൻ പറഞ്ഞതാണു്.
അടച്ചുപൂട്ടിട്ടേയ്ക്കുക. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> വല്ലവർക്കും ഉപയോഗിക്കാൻ പാകത്തിൽ തുറന്നിടുകയല്ലേ നല്ലതു്? </item>
          <label>പ്രഭാകരൻ:</label>
          <item> നല്ലതാണു്… പക്ഷേ… <hi style="instr">(ആഗ്രഹം അതാണെങ്കിലും
അതു പറയാനുള്ള തന്റേടമില്ല. അല്പം ആലോചിക്കുന്നു)</hi> വേണ്ടമ്മേ… പൂട്ടിയിടാം…
ഈ സ്മാരകങ്ങളൊക്കെ നീക്കിക്കളയുമ്പോൾ അമ്മ കൂടുതൽ വേദനിച്ചാലോ? ഏതായാലും
അങ്ങനെയൊന്നു പരീക്ഷിക്കാൻ ഒരുങ്ങേണ്ട. പൂട്ടിയിട്ടു് നാലോ അഞ്ചോ ദിവസം തുടർച്ചയായിട്ടിതിൽ
കടന്നില്ലെങ്കിൽ അമ്മയ്ക്കു് എന്തു മാറ്റമാണുണ്ടാവുകയെന്നു നോക്കാം. എന്നിട്ടു് ഇഷ്ടംപോലെ
ചെയ്യാം… എന്താണമ്മേ, അതല്ലേ നല്ലതു്? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ആട്ടെ, അതെന്തെങ്കിലും ചെയ്യാം. എനിക്കു മറ്റൊരു കാര്യം പറയാനുണ്ടു്. </item>
          <label>പ്രഭാകരൻ:</label>
          <item> എന്താണമ്മേ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഞാൻ നിന്റെ പെറ്റമ്മയല്ലെന്നു നിനക്കറിഞ്ഞുകൂടേ? </item>
          <label>പ്രഭാകരൻ:</label>
          <item> അറിഞ്ഞുകൂടാ. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> നിന്നെ പ്രസവിച്ചതു് എന്റെ അനിയത്തിയാണെന്നു് ഞാൻ നിന്നോടു പറഞ്ഞിട്ടില്ലേ? </item>
          <label>പ്രഭാകരൻ:</label>
          <item> അതുകൊണ്ടു്? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ആ അനിയത്തിയുടെ സ്മാരകമാണു് ഈ മുറിയെന്നു് നീ മറക്കരുതു്. </item>
          <label>പ്രഭാകരൻ:</label>
          <item><hi style="instr">(ആലോചിച്ചു്)</hi> അതെ, ഇതു് അമ്മയുടെ അനുജത്തിയുടെ
സ്മാരകമാണു്; അതു് ഞാൻ മറന്നിട്ടില്ലല്ലോ. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> എന്റെ അനിയത്തി എന്നു പറഞ്ഞാൽ നിന്റെ അമ്മ. </item>
          <label>പ്രഭാകരൻ:</label>
          <item> ആയിരിക്കാം. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> അതാണോ പിന്നേയും പറയുന്നതു്! ഇതു് നിന്റെ അമ്മയുടേതാണു്. ഇതു് വേണോ വേണ്ടയോ
എന്നു തീരുമാനിക്കേണ്ടതു നീയാണു്; ഞാനല്ല. </item>
          <label>പ്രഭാകരൻ:</label>
          <item> ഞാനല്ല; അമ്മയാണു്. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> അല്ല പ്രഭേ, ഈ സ്മാരകം ഞാൻ ഇവിടെ നിലനിർത്തിയതു് നിന്റെ ആവശ്യത്തിനാണു്.
</item>
          <label>പ്രഭാകരൻ:</label>
          <item> എന്റെ ആവശ്യത്തിനോ? എനിക്കെന്താവശ്യം? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ആർക്കും പെറ്റമ്മയെക്കുറിചുളള ഏതു സ്മരണയും പ്രിയതരമാണു്. ഒരു ചോരക്കുഞ്ഞായ നാളിൽ
നിന്റെ അമ്മ നിന്നെ വിട്ടുപിരിഞ്ഞു. വലുതായാൽ നിനക്കു നിന്റെ അമ്മയെക്കുറിച്ചുള്ള വിചാരം
വരുമെന്നും, അന്നു ഒരാരാധനാസ്ഥലംപോലെ നീയിതുപയോഗിക്കുന്നതു് കണ്ടു് എനിക്കു
സന്തോഷിക്കാമെന്നും ഞാൻ കരുതി. </item>
          <label>പ്രഭാകരൻ:</label>
          <item> എനിക്കമ്മ പറയുന്നതു് മനസ്സിലാവുന്നില്ല. ഇരുപത്തഞ്ചുകൊല്ലം ക്ലേശിച്ചു വളർത്തിയ ഒരമ്മ
അടുത്തു് നില്ക്കുമ്പോൾ ഒരിക്കലും കാണുകയോ കേൾക്കുകയോ ചെയ്യാത്ത മറ്റൊരമ്മയെ ഞാൻ എങ്ങനെ
സ്മരിക്കും? വേണ്ടമ്മേ, എനിക്കിനി അത്തരമൊരു സ്മരണ വേണ്ട. </item>
        </list>
        <quote style="stage">
മീനാക്ഷി അമ്മ അമ്പരന്നു നോക്കുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>പ്രഭാകരൻ:</label>
          <item> അമ്മ എനിക്കുവേണ്ടിയാണു് ഈ ബുദ്ധിമുട്ടിതുവരെ സഹിച്ചെന്നു ഞാനറിഞ്ഞില്ല. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഇപ്പോൾ അറിഞ്ഞില്ലേ? </item>
          <label>പ്രഭാകരൻ:</label>
          <item> അറിഞ്ഞതുകൊണ്ടൊരു പ്രയോജനവുമില്ല. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> എന്തോ. </item>
          <label>പ്രഭാകരൻ:</label>
          <item> അമ്മയ്ക്കു അമ്മയുടെ അനുജത്തിയുടെ സ്മാരകമായിട്ടു് ഞാനില്ലേ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഉണ്ടു്. </item>
          <label>പ്രഭാകരൻ:</label>
          <item> എനിക്കീ അമ്മയുള്ളപ്പോൾ <hi style="instr">(ചേർന്നുനില്ക്കുന്നു)</hi> മറ്റു
യാതൊന്നും ആവശ്യമില്ല. </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(ആലോചനാമഗ്നയായി മുളുന്നു)</hi> ഉം… </item>
          <label>പ്രഭാകരൻ:</label>
          <item> ഇനിയീ മുറി പുട്ടിയിടുന്നതിലെന്താണമ്മേ വിരോധം? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഞാൻ ആലോചിക്കട്ടെ. തല്കാലം എനിക്കൊന്നും പറയാൻ വയ്യ. കുറച്ചു കഴിഞ്ഞു പറയാം, പ്രഭ
തല്കാലം പോയ്ക്കോളൂ. </item>
          <label>പ്രഭാകരൻ:</label>
          <item> അമ്മ ഇവിടെയിരുന്നാണോ ആലോചിക്കാൻ പോവുന്നതു്? <hi style="instr">(പോകാൻ ഭാവിച്ചുകൊണ്ടു്)</hi> അതു് നടപ്പില്ലാത്ത കാര്യമാണമ്മേ. <hi style="instr">(പോകുന്നു.)</hi> </item>
        </list>
        <quote style="stage">
മീനാക്ഷി അമ്മ വീണ്ടും മേശയുടെ അടുത്തു് ചെന്നു നില്ക്കുന്നു. ആലോചിക്കുന്നു. എന്നിട്ടു് മേശപ്പുറത്തെ
കുപ്പികൾ ഓരോന്നായെടുത്തു പീഞ്ഞപ്പെട്ടിയിൽ വെക്കാൻ തുടങ്ങുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>വേലായുധൻ നായർ:</label>
          <item><hi style="instr">(കടന്നുവന്നു)</hi> എന്നെ വിളിച്ചോ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> വിളിച്ചു. </item>
          <label>വേലായുധൻ നായർ:</label>
          <item> എന്തായിരുന്നു? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഈ മുറിയിനിന്നു ഇതൊക്കെ എടുത്തമാറ്റാൻ തീരുമാനിച്ചിരിക്കയാണു്. </item>
          <label>വേലായുധൻ നായർ:</label>
          <item><hi style="instr">(അദ്ഭുതത്തോടെ)</hi> ഇതൊക്കെ എടുത്തുമാറ്റുകയോ?
</item>
          <label>മീനാക്ഷി അമ്മ:</label>
          <item> അതെ <hi style="instr">(മുഖത്തെ ഗൗരവം കൂടുതലാകുന്നു.)</hi> </item>
          <label>വേലായുധൻ നായർ:</label>
          <item> എന്തിനേ ഇതൊക്കെ എടുത്തു മാറ്റുന്നതു്? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> എന്തിനെന്നു പറയാൻ എനിക്കുതന്നെ ആവില്ല. എന്നാലും എടുത്തുമാറ്റാൻ തീരുമാനിച്ചു.
</item>
          <label>വേലായുധൻ നായർ:</label>
          <item><hi style="instr">(പതുക്കെ)</hi> എന്നിട്ടു്? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> എന്തു്? </item>
          <label>വേലായുധൻ നായർ:</label>
          <item> എന്നിട്ടീ മുറി എന്തു ചെയ്യാനാണുദ്ദേശിക്കുന്നതു്? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഒന്നും ചെയ്യാൻ ഉദ്ദേശമില്ല. ജാലകവും വാതിലുമൊക്കെ തുറന്നിടും. കാറ്റും വെളിച്ചവും കടക്കട്ടെ.
</item>
          <label>വേലായുധൻ നായർ:</label>
          <item> എന്തൊക്കെയാണു പറയുന്നതു്? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> വേലായുധനു് മനസ്സിലായില്ലേ? </item>
          <label>വേലായുധൻ നായർ:</label>
          <item> പറഞ്ഞതു മനസ്സിലായി. പക്ഷേ അങ്ങനെ പറയാനുള്ള കാരണം മനസ്സിലായില്ല. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> കാരണം യാതൊന്നുമില്ല. ഈ കട്ടിലും മേശയും അളമാരിയുമൊക്കെ വേഗത്തിൽ എടുത്തു
മാറ്റണം. കുപ്പികളൊക്കെയും ഈ പെട്ടിയിൽ വെച്ചോളൂ. ഇതു് പറയാനാണു് വേലായുധനെ വിളിച്ചതു്.
ഒട്ടും താമസിക്കരുതു്… നേരം സന്ധ്യയായി. എനിക്കു നാമം ജപിക്കണം. ഞാനങ്ങട്ടു
പോട്ടെ… <hi style="instr">(പോകാൻ തുടങ്ങുന്നു.)</hi> </item>
        </list>
        <quote style="stage">
വേലായുധൻ നായർ അന്തംവിട്ടു നില്ക്കുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(രണ്ടുനാലടി നടന്നു തിരിച്ചുവരുന്നു)</hi> എന്താ വേലായുധാ,
മിഴിച്ചു നില്ക്കുന്നതു്? </item>
          <label>വേലായുധൻ നായർ:</label>
          <item><hi style="instr">(ഞെട്ടി)</hi> ഒന്നുമില്ല. <hi style="instr">(ജോലി
ചെയ്യാൻ ആരംഭിക്കുന്നു.)</hi> </item>
          <label>മീനാക്ഷി അമ്മ:</label>
          <item> നില്ക്കൂ. ഞാനൊന്നു ചോദിക്കുട്ടെ. </item>
          <label>വേലായുധൻ നായർ:</label>
          <item> എന്താ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> എവിടെ നാണിക്കുട്ടി? </item>
          <label>വേലായുധൻ നായർ:</label>
          <item> അടുക്കളേലാണെന്നു തോന്നുന്നു. വിളിക്കണോ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> വേണ്ട. </item>
          <label>വേലായുധൻ നായർ:</label>
          <item> പിന്നെ… <hi style="instr">(ചോദിക്കാൻ ഭാവിക്കുന്നു. മടിച്ചു നില്ക്കുന്നു.)</hi>
</item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(പെട്ടെന്നിടയിൽ കേറി)</hi> അപ്പോ വേലായുധാ, നാണിക്കുട്ടി
അവളുടെ അമ്മയെപ്പറ്റി ഒന്നും ചോദിക്കാറില്ല? </item>
          <label>വേലായുധൻ നായർ:</label>
          <item><hi style="instr">(അല്പമൊരമ്പരപ്പോടെ)</hi> അവളുടെ അമ്മയെപ്പറ്റിയോ?
</item>
          <label>മീനാക്ഷി അമ്മ:</label>
          <item> അതെ. </item>
          <label>വേലായുധൻ നായർ:</label>
          <item> അവൾക്കു് അങ്ങനെ ഒരു കഥതന്നെ അറിയില്ല. അമ്മയ്ക്കോർമ്മയില്ലേ, അന്നവൾ നന്നേ ചെറിയ
കുട്ടിയായിരുന്നല്ലോ. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> അതെനിക്കോർമ്മയുണ്ടു്. എന്നാലും അവളുടെ അമ്മയെപ്പറ്റി വല്ലതുമൊക്കെ അറിയാൻ
അവൾക്കിഷ്ടം തോന്നാറില്ലേ? </item>
          <label>വേലായുധൻ നായർ:</label>
          <item> ഇടയ്ക്കു ചിലതൊക്കെ ചോദിക്കും. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> എന്തു്? എന്താ ചോദിക്കാറു്? </item>
          <label>വേലായുധൻ നായർ:</label>
          <item> അമ്മ തടിച്ചിട്ടായിരുന്നോ? വെളുത്തിട്ടായിരുന്നോ? തലമുടി ഒരുപാടുണ്ടായിരുന്നോ?
എന്നൊക്കെ. അതു ചോദിക്കാൻ തുടങ്ങിയാൽ ഞാൻ ദേഷ്യപ്പെടും. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> അതെന്തിനു വേലായുധാ? </item>
          <label>വേലായുധൻ നായർ:</label>
          <item> എന്തിനു് വേണ്ടാത്ത കാര്യങ്ങൾ അറിയുന്നു. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> അവനവന്റെ അമ്മയെപ്പറ്റിയുള്ള കാര്യങ്ങൾ വേണ്ടാത്തതാണോ? </item>
          <label>വേലായുധൻ നായർ:</label>
          <item> മരിച്ചവരെപ്പറ്റി? അങ്ങനെ ഓരോന്നു ചോദിച്ചറിയുന്നതു് നന്നല്ല. പിന്നീടു് കുട്ടിക്കതിനെപ്പറ്റി
വിചാരമാകും. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> കണ്ടില്ലെങ്കിലും അവൾക്കുവളുടെ അമ്മയെപ്പറ്റി വിചാരമുണ്ടാവില്ലേ? </item>
          <label>വേലായുധൻ നായർ:</label>
          <item> അതില്ലാതിരിക്ക്യോ? പെറ്റമ്മയല്ലേ? ഏതായാലും ആ രക്തബന്ധം മറക്കാൻ സാധിക്ക്യോ?
</item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(വിചാരമഗ്നയായി മൂളുന്നു)</hi> ഉം. ശരിയാ നീ പറഞ്ഞതു്.
രക്തബന്ധത്തിനു ശക്തി കൂടും, അവളുടെ അമ്മ മരിച്ചുപോയതാണെന്നു് അവൾക്കറിയില്ലേ? </item>
          <label>വേലായുധൻ നായർ:</label>
          <item> അതൊക്കെ അറിയും. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> വേലായുധൻ പറഞ്ഞുകൊടുത്തതാണോ? </item>
          <label>വേലായുധൻ നായർ:</label>
          <item> ഞാൻ പറഞ്ഞില്ല. എന്നാലും അവളതൊക്കെ എങ്ങനെയോ മനസ്സിലാക്കീട്ടുണ്ടു്. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ആരെങ്കിലും പറയാതിരിക്കില്ല. </item>
          <label>വേലായുധൻ നായർ:</label>
          <item> എന്തേ ഇപ്പളിതു് ചോദിക്കാൻ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഒന്നൂല്ല… ഓരോ കാര്യങ്ങൾ വിചാരിച്ചപ്പോൾ കഴിഞ്ഞതൊക്കെ ഓർമ്മ വന്നു. കൂട്ടത്തിൽ,
നാണിക്കുട്ടിയുടെ അമ്മയെപ്പറ്റിയും. അതുകൊണ്ടു ചോദിച്ചു. അത്രതന്നെ… <hi style="instr">(മിണ്ടാതെ തെല്ലിട നില്ക്കുന്നു.)</hi> അപ്പോൾ വേലായുധാ. </item>
        </list>
        <quote style="stage">
വേലായുധൻ നായർ മീനാക്ഷി അമ്മയുടെ മുഖത്തേക്കു നോക്കുന്നു. മീനാക്ഷി അമ്മ എന്തോ പറയാൻ
ഭാവിച്ചും, മടിച്ചും ധർമസങ്കടത്തിൽ പെട്ടപോലെ കഴിക്കുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>വേലായുധൻ നായർ:</label>
          <item> എന്തേ പറയാൻ ഭാവിച്ചതു്? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഏങ്? ഒന്നുമില്ല. പിന്നെ വേലായുധൻ വേഗത്തിൽ ഈ മുറിയിലെ സാധനങ്ങളൊക്കെ
എടുത്തുമാറ്റി ഇതൊഴിച്ചുവെയ്ക്കൂ. എന്നിട്ടു് എന്നെ വിവരമറിയിക്കൂ. <hi style="instr">(വേഗത്തിൽ
നടന്നുപോകുന്നു.)</hi> </item>
        </list>
        <quote style="stage">
വേലായുധൻ നായർ തെല്ലിട സംശയിച്ചു നില്ക്കുന്നു. പിന്നീടു് തിരിച്ചുവന്നു് കട്ടിലിലെ കിടക്ക മടക്കാൻ
തുടങ്ങുന്നു.
</quote>
        <!--end of "stage"-->
        <p style="center"> —യവനിക— </p>
      </div>
      <!--end of "chapter 5/0"-->
      <!--END OF CHAPTER 5/0-->
      <div prev="5" next="7" type="chapter" n="6" xml:id="chp6">
        <head type="chaphead">രംഗം 5</head>
        <quote style="stage">
          <p style="noindent">മീനാക്ഷി അമ്മയുടെ പൂജാമുറി. </p>
          <p>മീനാക്ഷി അമ്മ ഉണ്ണികൃഷ്ണന്റെ പ്രതിമയ്ക്കു മുൻപിൽ കൂപ്പുകൈയോടെ മുട്ടുകുത്തി ഇരിക്കുന്നു.
അല്പസമയത്തെ പ്രാർത്ഥനയ്ക്കുശേഷം കണ്ണു തുറക്കുന്നു. രണ്ടു കൈകളും മലർത്തി നീട്ടി എന്തോ
ഉള്ളിൽത്തട്ടി അപേക്ഷിക്കുന്നതായി ഭാവിക്കുന്നു. തെല്ലിട കഴിഞ്ഞു പ്രതിമയുടെ പാദങ്ങളിൽ തലചായ്ച്ചു
തേങ്ങിത്തേങ്ങി വളരെ ലഘുവായി അമർത്തിപ്പിടിച്ച മട്ടിൽ കരയുന്നു. നേരം സന്ധ്യ;
അയൽപക്കത്തെവിടെയോ ഉള്ള ക്ഷേത്രത്തിൽനിന്നു ശംഖനാദം ഉയരുന്നു. </p>
          <p>അല്പസമയം കഴിഞ്ഞു മാലിനി പൂജാമുറിയുടെ വാതിലിൽ പ്രത്യക്ഷപ്പെടുന്നു. ശങ്കിച്ചുനില്ക്കുന്നു. മീനാക്ഷി
അമ്മയുടെ ഭാവങ്ങൾ സൂക്ഷിച്ചു മനസ്സിലാക്കുന്നു. അങ്ങനെ അധികനേരം നില്ക്കുന്നതിനു മുൻപു് മാലിനിക്കു്
അടക്കാൻ കഴിയാത്ത ചുമ വരുന്നു. നിയന്ത്രിക്കുന്തോറും അതു് അധികമാവുന്നു. പെട്ടെന്നു ഉച്ചത്തിൽ
ചുമയ്ക്കുന്നു. ആരുടെയോ സാന്നിധ്യമുണ്ടെന്നു മനസ്സിലാക്കിയ മീനാക്ഷി അമ്മ സൂത്രത്തിൽ
വസ്ത്രത്തുമ്പുകൊണ്ടു് കണ്ണീരൊപ്പിക്കളഞ്ഞു പതുക്കെ തലപൊക്കുന്നു. ഒന്നും അറിയാത്ത മട്ടിൽ
മൂന്നുതവണ ഉണ്ണികൃഷ്ണന്റെ പാദങ്ങൾ തൊട്ടു തലയിൽ വെയ്ക്കുന്നു. കഴിയുന്നത്ര മുഖഭാവം മാറ്റി തിരിഞ്ഞു
നടക്കാൻ തുടങ്ങുന്നു. മാലിനിയെ കാണുന്നു. മുഖത്തുണ്ടായ അമ്പരപ്പു മൂടിവെച്ചു ചിരിക്കാൻ ഭാവിക്കുന്നു.
</p>
        </quote>
        <!--end of "stage"-->
        <list type="gloss">
          <label>മീനാക്ഷി അമ്മ:</label>
          <item> ആരു്, മാലിനിയോ? <hi style="instr">(ഒന്നുരണ്ടടി മുൻപോട്ടു് വെക്കുന്നു)</hi>
</item>
          <label>മാലിനി:</label>
          <item> അതെ. <hi style="instr">(അകത്തേക്കു കടന്നുവരുന്നു.)</hi> പ്രാർത്ഥനാസയത്തു്
കടന്നുവന്നു ഞാൻ അമ്മയെ ബുദ്ധിമുട്ടിച്ചോ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> മാലിനി നടാടെയാണല്ലോ ഈ പൂജാമുറിയിലേക്കു കടക്കുന്നതു്. </item>
          <label>മാലിനി:</label>
          <item> അതെ. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> കാലും മുഖവും കഴുകിയിട്ടില്ലേ? തൊഴുതുകളയൂ. </item>
          <label>മാലിനി:</label>
          <item> വേണ്ട, ഞാൻ തൊഴാൻവേണ്ടി വന്നതല്ല. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> തൊഴുന്നതിൽ വിരോധമുണ്ടോ? </item>
          <label>മാലിനി:</label>
          <item> ഇല്ല. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> എന്നാൽ തൊഴുതുകളയൂ. </item>
          <label>മാലിനി:</label>
          <item> വേണ്ട. </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(മുഖത്തെ അസുഖം ആവുന്നതും മറച്ചുകൊണ്ടു്)</hi> എന്താ
ഈശ്വരവിചാരം വേണ്ടെന്നാണോ? </item>
          <label>മാലിനി:</label>
          <item>അല്ല അതു കൂടുതലാണു്. പക്ഷേ, അമ്മ വിചാരിക്കുമ്പോലെയല്ല എന്റെ ഈശ്വരവിചാരം. <hi style="instr">(നിശ്ശബ്ദത. മീനാക്ഷി അമ്മ മുഖഭാവം മറച്ചുപിടിക്കാൻവേണ്ടി തിരിഞ്ഞുനിന്നു
വിളക്കിലെ തിരി നീട്ടുന്നു. മാലിനി കുറച്ചുകൂടി സമീപിച്ചു്)</hi> അമ്മ എന്നെ അന്വേഷിച്ചോ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> അന്വേഷിച്ചു. </item>
          <label>മാലിനി:</label>
          <item> എന്തായിരുന്നു. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> പ്രഭയില്ലേ, ഇവിടെ? </item>
          <label>മാലിനി:</label>
          <item> ഇല്ല, പുറത്തു പോയി. അമ്മ എന്തിനേ എന്നെ അന്വേഷിച്ചതു്? </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(മാലിനിയുടെ അടുത്തേക്കു വരുന്നു.)</hi> നിന്നോടൊരു കാര്യം
ചോദിക്കാനുണ്ടു്. <hi style="instr">(മാലിനി മുഖത്തേക്കു നോക്കുന്നു.)</hi> നീ സത്യം
പറയണം. </item>
          <label>മാലിനി:</label>
          <item> ഞാൻ അറിഞ്ഞുകൊണ്ടു് അസത്യമൊന്നും പറയാറില്ല. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> പ്രഭ നിന്റെ ഭർത്താവല്ലേ? </item>
          <label>മാലിനി:</label>
          <item> എന്റെ വിശ്വാസം അതാണു്. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> എന്റെ മകനല്ലേ? </item>
          <label>മാലിനി:</label>
          <item> എനിക്കറിഞ്ഞുകൂട <hi style="instr">(നിശബ്ദത)</hi>. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> അറിയാത്തതു് പറഞ്ഞുതരേണ്ട ചുമതല എനിക്കുണ്ടു്. പ്രഭ എന്റെ മകനാണു്. ഞാൻ അവന്റെ
അമ്മ. ഞാൻ പ്രസവിച്ചിട്ടില്ലെങ്കിലും അവന്റെ അമ്മ ഞാനാണു്. അവനിന്നു വല്ലവരോടും
കടപ്പാടുണ്ടെങ്കിൽ അതെന്നോടു മാത്രമാണു്. </item>
          <label>മാലിനി:</label>
          <item> അതെനിക്കറിയാം. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> അവന്റെ അമ്മയ്ക്കും എനിക്കും ഒരേയൊരാത്മാവായിരുന്നു; രണ്ടു ശരീരവും. അതിൽ ഒരു ശരീരം
അസ്തമിച്ചു. അതോടെ പ്രഭയോടുള്ള സ്നേഹവും ചുമതലയും എനിക്കു വർദ്ധിച്ചു. നിനക്കു
മനസ്സിലാവുന്നുണ്ടോ? </item>
          <label>മാലിനി:</label>
          <item> മനസ്സിലാവുന്നുണ്ടു്. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> എനിക്കവനോടുള്ള ബന്ധം ഒരു പെറ്റമ്മയ്ക്കുള്ളതിലും കൂടുതലാണു്; നിനക്കവനൊരു
ഭർത്താവായിരുന്നാൽ പേരേ? </item>
          <label>മാലിനി:</label>
          <item> ഇപ്പോളെനിക്കു മനസ്സിലാവുന്നില്ല. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഒരു ഭർത്താവും ഭൃത്യനും മകനും ശിഷ്യനും എല്ലാം ആവണമെന്നുണ്ടോ? </item>
          <label>മാലിനി:</label>
          <item> ആരു പറഞ്ഞു, അങ്ങനെയുണ്ടെന്നു്? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ആരും പറഞ്ഞിട്ടില്ല. പറയാതെതന്നെ എനിക്കതെല്ലാം അറിയാം. </item>
          <label>മാലിനി:</label>
          <item> ആ അറിഞ്ഞതെല്ലാം തെറ്റാണു്. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> നിന്റെ ആദ്യത്തെ ബലപരീക്ഷയിൽ നീ ജയിച്ചിരിക്കുന്നു. </item>
          <label>മാലിനി:</label>
          <item> എന്തു ബലപരിക്ഷ. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> എന്റെ അനിയത്തിയുടെ സ്മാരകമായി ഞാൻ നിലനിർത്തിപ്പോന്ന ആ മുറി നിനക്കുവേണ്ടി
ഞാൻ ഒഴിച്ചുതന്നിരിക്കുന്നു. </item>
          <label>മാലിനി:</label>
          <item> എനിക്കുവേണ്ടിയോ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> പ്രഭയ്ക്കുവേണ്ടിയെന്നാണോ നീ സൂചിപ്പിക്കുന്നതു്? തെറ്റു്! ഇന്നലെവരെ അങ്ങനെയൊരാവശ്യം
പ്രഭ എന്നോടു് പറഞ്ഞിട്ടില്ല. പറയാൻ ധൈര്യപ്പെട്ടിട്ടുമില്ല. എന്നാൽ ഇന്നു നിനക്കുവേണ്ടി അവനതു
പറഞ്ഞു. ഞാനനുവദിച്ചു;എന്റെ ആദ്യത്തെ പരാജയം. </item>
          <label>മാലിനി:</label>
          <item> ഇതിൽ പരാജയമൊന്നും ഞാൻ കാണുന്നില്ല. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഞാൻ കാണുന്നുണ്ടു്. ആ മുറിയിലെ സാധനങ്ങളൊക്കെ ഇപ്പോഴേക്കും
എടുത്തുമാറ്റിക്കഴിഞ്ഞിട്ടുണ്ടാവും. ഒരു വഴക്കുകൂടാതെ കഴിക്കാനാണു് അങ്ങനെ ചെയ്യുന്നതെന്നു നീ
മറക്കരുതു്. വേലായുധനെ ഞാനതേല്പിച്ചിട്ടുണ്ടു്. അവനതു് ചെയ്തുതീർക്കുന്നുണ്ടാവും. നീ നിന്റെ
അഭിലാഷങ്ങൾ ഇതോടെ അവസാനിപ്പിക്കണം. </item>
          <label>മാലിനി:</label>
          <item> ഇതൊന്നും എന്റെ അഭിലാഷമല്ല. എന്റെ അഭിലാഷങ്ങൾ പറയാൻ മറ്റുള്ളവരുടെ നാവു്
ആവശ്യവുമില്ല. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> നീ നിഷേധിച്ചോളൂ, ഞാൻ നിന്നെക്കൊണ്ടു് സമ്മതിപ്പിക്കാൻ ശ്രമിക്കുകയല്ല. അതിനുവേണ്ടി
വിളിച്ചതുമല്ല. ഈ വീട്ടിന്റെ നന്മയ്ക്കുവേണ്ടി നീ ഒരു കാര്യം ചെയ്യണം.ഇത്തരം അഭിലാഷങ്ങൾ ഇനിയും നീ
പുറപ്പെടുവിക്കരുതു്. </item>
          <label>മാലിനി:</label>
          <item> അമ്മ വീണ്ടും അതു പറയുന്നു! ഇതെന്റെ അഭിലാഷമല്ല. ആട്ടെ, ഇതിത്ര
വലിയകാര്യമായിട്ടുപറയുന്നല്ലോ… </item>
          <label>മീനാക്ഷി അമ്മ:</label>
          <item> അതെ, എനിക്കിതു വലിയ കാര്യമാണു് എന്റെ അനിയത്തി എനിക്കത്രയേറെ പ്രിയപ്പെട്ടിരുന്നു.
അവളെസ്സംബന്ധിച്ച ഏതു സ്മരണയും എനിക്കു വലുതാണു്. </item>
          <label>മാലിനി:</label>
          <item> അതു ഞാൻ സമ്മതിച്ചു. എന്നാൽ ആ കഥ ഒന്നുമറിയാത്ത മകനെ ഇടയ്ക്കിടെ ഓർമിപ്പിക്കേണ്ട
ആവശ്യമുണ്ടോ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> എന്താ നീ പറയുന്നതു്? </item>
          <label>മാലിനി:</label>
          <item> യാതൊന്നുമറിയാത്ത മകനെ എപ്പോഴും അതെന്തിനോർമ്മിപ്പിക്കണം? അറിയാത്ത നാളിൽ
മരിച്ചുപോയ അമ്മയുടെ സ്മാരകം കാണിച്ചു എന്തിനു് മകനെ വേദനിപ്പിക്കണം? ആ സ്മാരകത്തിന്റെ
പിറകിൽ അമ്മയുടെ ഒരു സ്വാർത്ഥം ഒളിഞ്ഞുകിടക്കുന്നില്ലേ? </item>
        </list>
        <quote style="stage">
മീനാക്ഷി അമ്മ അസ്വസ്ഥത ഭാവിച്ചു മുഖം തിരിക്കുന്നു. നിശ്ശബ്ദത.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>മാലിനി:</label>
          <item> ആ സ്മാരകം കാണിച്ചു അമ്മയുടെ മരണത്തെ മകനെക്കൊണ്ടോർമ്മിപ്പിക്കുക. എന്നിട്ടു്
നിസ്സഹായതയുടെ ബോധം ജനിപ്പിക്കുക. ആ നിസ്സഹായതയിൽനിന്നു തന്നെ രക്ഷിച്ചവരെ കൂടുതൽ
സ്നേഹിക്കാനും ഭയപ്പെടാനും നിർബന്ധിക്കുക; ഇതിനല്ലെങ്കിൽ നിമിഷംപ്രതി മരണത്തെ
ഓർമ്മിപ്പിക്കുന്ന ആ സ്മാരകം എന്തിനിത്ര ബുദ്ധിമുട്ടി സൂക്ഷിച്ചു പോരണം. </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(പെട്ടെന്നു തിരിഞ്ഞു് ഇടറുന്ന സ്വരത്തിൽ)</hi> മാലിനീ.
</item>
          <label>മാലിനി:</label>
          <item> അതെ അമ്മെ… </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(ദുസ്സഹമായ വേദനയോടെ)</hi> നിർത്തു! നീ
ഈശ്വരസന്നിധിയിൽ നിന്നാണു് പറയുന്നതെന്നു ഓർമ്മിക്കണം. </item>
          <label>മാലിനി:</label>
          <item> ഞാനിപ്പറഞ്ഞതു് തെറ്റാണെങ്കിൽ ഈശ്വരൻ എന്നെ ശിക്ഷിക്കട്ടെ… <hi style="instr">(തിരിഞ്ഞുനടക്കുന്നു. അല്പം നടന്നു് വാതിലിനു് സമീപിച്ചു്, തിരിഞ്ഞുനിന്നു്)</hi>
എന്നിട്ടമ്മ എന്റെ പേരിൽ കുറ്റം ചുമത്തുന്നു. എന്റെ വിജയമാണെന്നും അമ്മയുടെ പരാജയമാണെന്നും
പറയുന്നു… അമ്മയ്ക്കു വേറെ വല്ലതും എന്നോടു് പറയാനുണ്ടോ? </item>
        </list>
        <quote style="stage">
മീനാക്ഷി അമ്മ നിഷേധഭാവത്തിൽ തലയാട്ടുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>മാലിനി:</label>
          <item> എന്നാൽ ഞാൻ പോട്ടെ അമ്മെ… <hi style="instr">(പോകുന്നു.)</hi>
</item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(സ്തംഭിച്ചു നില്ക്കുന്നു. വീണ്ടും ഉണ്ണികൃഷ്ണന്റെ സന്നിധിയിലേക്കു
തിരിഞ്ഞുനടക്കുന്നു. വിളക്കിൽനിന്നു് ഒരു തിരിയെടുത്തു് ഉണ്ണികൃഷ്ണന്റെ മുഖത്തിനു നേരെ
കാണിക്കുന്നു.ശബ്ദം ഇടറിക്കൊണ്ടു്)</hi> കൃഷ്ണാ… ഭഗവാനേ… വിശ്വംഭരാ…
</item>
        </list>
        <quote style="stage">
          <p style="noindent">വിങ്ങിവിങ്ങി അടക്കിപ്പിടിച്ച സ്വരത്തിൽ കരയുന്നു. കണ്ണടച്ചു തന്നത്താൻ
മറന്ന നിലയിൽ നില്ക്കുന്നു. </p>
          <p>രംഗം പതുക്കെപ്പതുക്കെ ഇരുളാൻ തുടങ്ങുന്നു. ഉണ്ണികൃഷ്ണന്റെ പ്രതിമയും മീനാക്ഷി അമ്മയുടെ മുഖവും
മാത്രം ദൃശ്യമാകുന്നു. അതു് മീനാക്ഷി അമ്മയുടെ കൈയിലെ തിരിയുടെ വെളിച്ചംകൊണ്ടു് മാത്രമാണു്.
</p>
          <p>പശ്ചാത്തലത്തിൽ സ്വപ്നത്തിന്റെ പ്രതീതിയുളവാക്കുന്ന സംഗീതം. അതുയർന്നു ക്രമേണ
അസ്തമിക്കുന്നു. അല്പനിമിഷം നിശ്ശബ്ദത, തുടർന്നു ഒരു സ്ത്രീ കുലുങ്ങിച്ചിരിക്കുന്ന ശബ്ദം. അല്പം കഴിഞ്ഞു്
നേരിയ സ്വരത്തിൽ ഒരു വിളി. മങ്ങിയ വെളിച്ചത്തിൽ വെള്ളവസ്ത്രംകൊണ്ടു മൂടിപ്പുതച്ചു ഒരു സ്ത്രീരൂപം
രംഗത്തിന്റെ മറുവശം പ്രത്യക്ഷപ്പെടുന്നു.
</p>
        </quote>
        <!--end of "stage"-->
        <list type="gloss">
          <label>ശബ്ദം:</label>
          <item> എട്ടത്തീ, ഏട്ടത്തീ. </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(ശരീരം ചലിക്കാതെ ഉള്ളിൽനിന്നു് മാത്രം മുഴങ്ങിക്കേൾക്കുന്ന
ശബ്ദത്തിൽ)</hi> എന്താ ജാനകീ? </item>
          <label>ശബ്ദം:</label>
          <item> ആവൂ! എനിക്കു മോചനം കിട്ടി. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> എന്തു മോചനം? </item>
          <label>ശബ്ദം:</label>
          <item> ഇതുവരെ ഏട്ടത്തി എന്റെ ആത്മാവിനെ പിടിച്ചുകെട്ടിയിരിക്കുകയായിരുന്നു. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഞാനോ? എവിടെ? എങ്ങനെ? </item>
          <label>ശബ്ദം:</label>
          <item> ജാലകവും വാതിലുമൊക്കെ കൊട്ടിയടച്ചു് കാറ്റും വെളിച്ചവുമില്ലാത്ത ഒരു മുറിയിൽ-ആവൂ, ഞാൻ
കിടന്നു വീർപ്പുമുട്ടുകയായിരുന്നു. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> എന്നിട്ടു്? </item>
          <label>ശബ്ദും:</label>
          <item> നല്ല കാലത്തിനു് അവളെന്നെ പുറത്തയച്ചു. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> എന്തു്? ആരു്? നീയും അവളുടെ ഭാഗത്താണോ? എല്ലാവരും അവളുടെ ഭാഗത്താണോ? ഞാൻ
തനിച്ചായോ? </item>
          <label>ശബ്ദം:</label>
          <item> അതേ, എട്ടത്തി തനിച്ചാണു്. ഏട്ടത്തിക്കു മക്കളില്ലല്ലോ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(പരിഭ്രമം)</hi> എന്തു്? പ്രഭ ആരുടെ മകനാണു്? </item>
          <label>ശബ്ദം:</label>
          <item> ഏട്ടത്തി പ്രസവിച്ചിട്ടില്ലല്ലോ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> അപ്പോൾ പ്രഭ? </item>
          <label>ശബ്ദം:</label>
          <item> ഏട്ടത്തിയുടെ മകനല്ല. അവൻ എന്റെ മകനാണു്. ഏട്ടത്തി പ്രസവിച്ചിട്ടില്ല. പ്രസവിക്കുകയുമില്ല.
</item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(തേങ്ങുന്നു.)</hi> എന്തു് എനിക്കാരുമില്ലെന്നോ? ഞാൻ
തനിച്ചാണോ? ഏങ്?… ഏങ്? പറയൂ ജനകീ ഞാൻ തനിച്ചാണോ? പറയൂ… ഞാൻ
തനിച്ചാണോ? </item>
          <label>ശബ്ദം:</label>
          <item> അതെ, തനിച്ചാണു്. എനിക്കു നേരമില്ല. ഇതുവരെ ഞാൻ ബന്ധനത്തിലായിരുന്നില്ലേ? എനിക്കു
കുറച്ചു കാറ്റും വെളിച്ചവും വേണം. ഞാൻ പോട്ടെ. <hi style="instr">(പതുക്കെ നീങ്ങി
മറയുന്നു.)</hi> </item>
          <label>മീനാക്ഷി അമ്മ:</label>
          <item> നില്ക്കൂ, നില്ക്കൂ. ഞാനൊന്നുകൂടി ചോദിക്കട്ടെ. നീയെന്നെ വെറുക്കുന്നുണ്ടോ ജാനകീ, ജാനകീ. <hi style="instr">(നിശ്ശബ്ദത)</hi> </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഹാ, നീ പോയോ… എല്ലാവരും പോയോ? ഞാൻ തനിച്ചായോ? കൃഷ്ണാ. <hi style="instr">(തേങ്ങുന്നു)</hi> ഗുരുവായൂരപ്പാ… <hi style="instr">(തേങ്ങിത്തേങ്ങി കരയുന്നു.)</hi> </item>
        </list>
        <quote style="stage">
വേലായുധൻ നായർ ഒരു റാന്തൽവിളക്കുംകൊണ്ടു വാതിലിൽ പ്രത്യക്ഷനാവുന്നു. മുറി മുഴുവനും വെളിച്ചം
പരക്കുന്നു. മുറിയിൽ വെളിച്ചം വന്നതോടുകൂടി മീനാക്ഷി അമ്മ ഞെട്ടുന്നു. കണ്ണു് മിഴിക്കുന്നു.
വേലായുധൻനായരെ കാണുന്നു. ഒന്നും മനസ്സിലാവാത്തമട്ടിൽ മിഴിച്ചു നോക്കുന്നു. ആരോടെന്നില്ലാതെ
അല്പം ഇഴഞ്ഞമട്ടിൽ ചോദിക്കുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>മീനാക്ഷി അമ്മ:</label>
          <item> പോയോ? എല്ലാവരും പോയോ? ഇനി ആരുമില്ലേ? </item>
          <label>വേലായുധൻ നായർ:</label>
          <item><hi style="instr">(അമ്പരന്നു)</hi> ആരു് പോവാൻ? എവിടെ പോവാൻ?
</item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(വേലായുധൻ നായരുടെ ശബ്ദം കേട്ടു് ബോധാവസ്ഥയിലാവുന്നു.
കൈയിലുള്ള തിരി വിളക്കിൽവെച്ചു് മുഖം തുടച്ചു പതുക്കെ മുൻപോട്ടു നീങ്ങുന്നു.
ഉറക്കത്തിൽനിന്നുണർന്നപോലെ)</hi> ഓ! ഞാൻ സമയം പോയതറിഞ്ഞില്ല. എന്താ വേലായുധാ?
</item>
          <label>വേലായുധൻ നായർ:</label>
          <item> ആരെപ്പറ്റിയാണമ്മ ചോദിച്ചതു്? </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(പരുങ്ങുന്നു.)</hi> ഒന്നുമില്ല… ആരുമില്ല… ഞാൻ
ജപിച്ചുകൊണ്ടിരിക്കുമ്പോൾ എന്തോ സ്വപ്നം കങ്ങു. വേലായുധൻ എന്തേ ഇങ്ങട്ടു വന്നതു്? </item>
          <label>വേലായുധൻ നായർ:</label>
          <item> അവിടെങ്ങും അന്വേഷിച്ചു; കണ്ടില്ല. അപ്പോഴിങ്ങട്ടു പോന്നു. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഞാനിന്നു കുറച്ചധികം ജപിച്ചുപോയി സമയം പോയതറിഞ്ഞില്ല. </item>
          <label>വേലായുധൻ നായർ:</label>
          <item> ആ മുറിയിലെ സാധനങ്ങളൊക്കെ എടുത്തുമാറ്റി അതിനി എവിടെയാണാവോ വെയ്ക്കേണ്ടതു്?
</item>
          <label>മീനാക്ഷി അമ്മ:</label>
          <item> പറയാം. നാണിക്കുട്ടി എവിടെ? </item>
          <label>വേലായുധൻ നായർ:</label>
          <item> കണ്ടില്ല. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> അവളെന്നെക്കാത്തു് കുളിമുറിയിൽ നില്ക്കുന്നുണ്ടാവും. ഇന്നു ജപം കഴിഞ്ഞു കുഴമ്പു തേച്ചു
ചുടുവെള്ളം പിടിക്കണമെന്നു പറഞ്ഞിരുന്നു. നമുക്കുങ്ങോട്ടു പോകാം. ആ പെണ്ണവിടെ കാത്തുനിന്നു
കഷ്ടപ്പെടുന്നുണ്ടാവും. </item>
          <label>നാണിക്കുട്ടി:</label>
          <item><hi style="instr">(അകത്തുനിന്നു്)</hi> അച്ഛാ, അച്ഛനാണോ അതു്?
വല്യമ്മയുണ്ടോ പൂജാമുറിയിൽ? </item>
          <label>വേലായുധൻ നായർ:</label>
          <item> അതാ ആ പെണ്ണിങ്ങോട്ടു വരുന്നുണ്ടു്. </item>
        </list>
        <quote style="stage">
നാണിക്കുട്ടി കടന്നുവരുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>മീനാക്ഷി അമ്മ:</label>
          <item> എന്താ നാണിക്കുട്ടീ, നീയെന്നെ കാത്തുനിന്നു വിഷമിച്ചോ? </item>
          <label>നാണിക്കുട്ടി:</label>
          <item> വെള്ളം ചൂടാറിപ്പോകും. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> സാരമില്ല. <hi style="instr">(നാണിക്കുട്ടി പോകാൻ ഭാവിക്കുന്നു.)</hi> അവിടെ
നില്ക്കു. </item>
        </list>
        <quote style="stage">
നാണിക്കുട്ടി നില്ക്കുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(വേലായുധൻ നായരും നാണിക്കുട്ടിയും നില്ക്കുന്ന സ്ഥലത്തേക്കു
വരുന്നു.)</hi> നാണിക്കുട്ടീ നിനക്കിവിടെ പണി ധാരാളമുണ്ടോ? </item>
          <label>നാണിക്കുട്ടി:</label>
          <item><hi style="instr">(അമ്പരപ്പോടെ)</hi> എന്താണു് വല്യമ്മേ ഇങ്ങനെ
ചോദിക്കുന്നതു്? </item>
          <label>വേലായുധൻ നായർ:</label>
          <item> പണിയധികമുണ്ടെങ്കിലെന്താ, അവളെടുക്കട്ടെ. അവളിവിടെ പണിയെടുക്കാനല്ലേ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(ശാന്തസ്വരത്തിൽ)</hi> അതുകൊണ്ടു് ചോദിച്ചതല്ല; ആരും
ബുദ്ധിമുട്ടരുതല്ലോ? </item>
          <label>നാണിക്കുട്ടി:</label>
          <item><hi style="instr">(മീനാക്ഷി അമ്മയെ സമീപിച്ചു്)</hi> എന്താണു് വല്യമ്മേ,
അതിപ്പഴ് ചോദിക്കാൻ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഹെയ്! ഒന്നുമില്ല നിനക്കു ബുദ്ധിമുട്ടുണ്ടോ എന്നറിയാൻ ചോദിച്ചതാണു്. വേലായുധാ, ഞാനൊരു
പ്രസവിക്കാത്ത സ്ത്രീയാണു്. </item>
          <label>വേലായുധൻ നായർ:</label>
          <item> അതുകൊണ്ടെന്താണമ്മേ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> പ്രസവിക്കാത്ത സ്ത്രീക്കു് അമ്മയുടെ ഹൃദയം മനസ്സിലാവില്ലെന്നു പറയാറുണ്ടു്. പത്തമ്മ
ചമഞ്ഞാലും പെറ്റമ്മയാവില്ലെന്നു നീ കേട്ടിട്ടില്ലേ? </item>
          <label>നാണിക്കുട്ടി:</label>
          <item> ഈ വല്യമ്മ എന്തൊക്കെയാ പറയുന്നതു്! </item>
          <label>മീനാക്ഷി അമ്മ:</label>
          <item> അല്ല, ഞാനിവരെയൊക്കെ ഒരമ്മയുടെ നിലയിൽ നോക്കാൻ ശ്രമിക്കുന്നുണ്ടു്. പക്ഷേ, ആരു്
കണ്ടു, അതൊക്കെ ശരിയാവുന്നുണ്ടെന്നു്. </item>
          <label>വേലായുധൻ നായർ:</label>
          <item> പത്തു മക്കളെപ്പെറ്റ ഒരമ്മയേക്കാൾ ഈ അമ്മയ്ക്കു് എല്ലാറ്റിനും വശമുണ്ടു്. ഇവരുടെയൊക്കെ
മഹാഭാഗ്യമാണു് ഇങ്ങനെ ഒരമ്മയെ കിട്ടിയതു്. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> അതു വേലായുധനു തോന്നിയാൽ പോരല്ലോ… നാണിക്കുട്ടീ. </item>
          <label>നാണിക്കുട്ടി:</label>
          <item> എന്താ വല്യമ്മേ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> നാണിക്കുട്ടിക്കു ഇവിടെ അസുഖം വല്ലതുമുണ്ടോ? </item>
          <label>നാണിക്കുട്ടി:</label>
          <item> ഇല്ല വല്യമ്മേ. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> അല്ല ഉണ്ടെങ്കിൽ പറയണം. </item>
          <label>വേലായുധൻ നായർ:</label>
          <item> ഇതിലും സുഖമുള്ള സ്ഥലം വേറെ എവിടെണ്ടു്? ആ പെണ്ണിന്റെ ഭാഗ്യംകൊണ്ടല്ലേ ഈ
തറവാട്ടിൽ വന്നു പെട്ടതു്. അല്ലെങ്കിലിന്നു വഴിയാധാരമല്ലെ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> നാണിക്കുട്ടി ഒന്നും ഒളിച്ചുവെയ്ക്കേണ്ട. </item>
          <label>വേലായുധൻ നായർ:</label>
          <item> എന്താ ഇങ്ങനെ ചോദിക്കാൻ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഒന്നുമുണ്ടായിട്ടല്ല. </item>
          <label>നാണിക്കുട്ടി:</label>
          <item> വല്യമ്മേ, വല്യമ്മ എന്താ ഇങ്ങനെ ചോദിക്കുന്നതു്? ഞാനെന്തെങ്കിലും തെറ്റു ചെയ്തോ വല്യമ്മേ?
<hi style="instr">(തൊണ്ടയിടറുന്നു.)</hi> </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഒന്നും ചെയ്തിട്ടില്ല. </item>
          <label>നാണിക്കുട്ടി:</label>
          <item><hi style="instr">(തൊണ്ടയിടറി)</hi> ഉണ്ടെങ്കിൽ പറയണം വല്യമ്മെ…
ഞാൻ… ഞാൻ… ഒന്നും വല്യമ്മയോടു ചെയ്തിട്ടില്ല. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഛീ, എന്തിനാടീ കരയുന്നതു്? ഞാൻ നിങ്ങളുടെയൊക്കെ സുഖവിവരങ്ങളറിയാൻ ചോദിച്ചതല്ലേ?
പിന്നേയ്, നാണിക്കുട്ടി എന്തിഷ്ടമുണ്ടെങ്കിലും എന്നോടു് തുറന്നു പറയണം, കേട്ടോ… ഒന്നും മനസ്സിൽ
വെക്കരുതു്. </item>
          <label>നാണിക്കുട്ടി:</label>
          <item><hi style="instr">(കരഞ്ഞുകൊണ്ടു്)</hi> വല്യമ്മെ… വല്യമ്മയ്ക്കെന്താണു്?
എന്താ വല്യമ്മ പറയുന്നതു്? </item>
          <label>വേലായുധൻ നായർ:</label>
          <item> അതുതന്നെയാണു് ഞാനും വിചാരിക്കുന്നതു്. <hi style="instr">(നാണിക്കുട്ടിയോടു്
ദേഷ്യഭാവത്തിൽ)</hi> എന്താ പെണ്ണേ, നീ വല്ല അധികപ്രസംഗവും കാട്ടിയോ? </item>
          <label>നാണിക്കുട്ടി:</label>
          <item><hi style="instr">(കരഞ്ഞുകൊണ്ടു്)</hi> ഇല്ലച്ഛാ, ഞാനൊന്നും കാണിച്ചിട്ടില്ല:
ഒന്നും പറഞ്ഞില്ല. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> വേലായുധാ, എന്തിനാ അവളെ ദേഷ്യപ്പെടുന്നതു്? <hi style="instr">(നാണിക്കുട്ടിയോടു)</hi> നീ ചെന്നു വെള്ളം ഒഴിച്ചുവെയ്ക്കൂ. ഞാൻ വേഗം വരാം.
<hi style="instr">(നാണിക്കുട്ടി പോകുന്നു.)</hi> </item>
          <label>മീനാക്ഷി അമ്മ:</label>
          <item> വേലായുധാ, എനിക്കിന്നു മനസ്സിനൊരു സുഖമില്ല. </item>
          <label>വേലായുധൻ നായർ:</label>
          <item> അതിനു കാരണമുണ്ടല്ലോ. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഏയ്, അതൊന്നുമല്ല. എന്തോ ഉള്ളിലൊന്നിങ്ങനെ വിങ്ങിക്കളിക്കുക. ഉം! സാരമില്ല. പിന്നെ
വേലായുധൻ ആ സാധനങ്ങളൊക്കെ എവിടെ വെച്ചു? </item>
          <label>വേലായുധൻ നായർ:</label>
          <item> തല്ക്കാലം ഇടനാഴിയിൽ സൂക്ഷിച്ചിട്ടുണ്ടു്, </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഒരു കാര്യം ചെയ്യൂ. എല്ലാം എന്റെ കിടപ്പുമുറിയിൽ വെയ്ക്കൂ. ഇപ്പോൾത്തന്നെ വെയ്ക്കൂ. </item>
          <label>വേലായുധൻ നായർ:</label>
          <item> വെയ്ക്കാം. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> എന്നാൽ വേഗം അങ്ങട്ടു ചെല്ലൂ. </item>
          <label>വേലായുധൻ നായർ:</label>
          <item> അമ്മ വരുന്നില്ലേ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഞാനല്പം കഴിഞ്ഞു വരാം. </item>
          <label>വേലായുധൻ നായർ:</label>
          <item> എന്നാൽ കുഴമ്പു തേക്കാൻ താമസിക്കേണ്ട. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> അല്ലെങ്കിൽ ഇന്നിനി കുഴമ്പുതേക്കാൻ വയ്യ. നാണിക്കുട്ടിയോടു് എനിക്കു കുടിക്കാനുള്ള
പാലുമെടുത്തു് എന്റെ മുറിയിലേക്കു വരാൻ പറയൂ. എന്തോ, എനിയ്ക്കു നല്ല സുഖമില്ല. </item>
          <label>വേലായുധൻ നായർ:</label>
          <item> വല്ല മരുന്നും വേണോ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> മരുന്നൊന്നും വേണ്ട. മനസ്സിനുള്ള സുഖക്കുറവാണു്. പ്രഭ വന്നാൽ അവന്നു് ഊണു് നീ കൊടുക്കൂ.
നാണിക്കുട്ടിയോടു വല്ലതും കഴിച്ചു നേർത്തെതന്നെ എന്റെ കിടപ്പുമുറിയിൽ വരാൻ പറയൂ. ഞാൻ കുറച്ചുകൂടി
ജപിക്കട്ടെ. വേലായുധൻ പൊയ്ക്കോളു. </item>
        </list>
        <quote style="stage">
          <p style="noindent">തിരിഞ്ഞുനോക്കുന്നു. വേലായുധൻ നായർ പോകുന്നു. </p>
          <p>മീനാക്ഷി അമ്മ നേരെ ചെന്നു് ഉണ്ണികൃഷ്ണനെ ഒന്നു തൊഴുതു്, പ്രതിമയുടെ കാലിൽ തല
തട്ടത്തക്കവണ്ണം മുട്ടു കുത്തി മുഖം കുനിച്ചിരിക്കുന്നു.
</p>
        </quote>
        <!--end of "stage"-->
        <p style="center"> —യവനിക— </p>
      </div>
      <!--end of "chapter 6/0"-->
      <!--END OF CHAPTER 6/0-->
      <div prev="6" type="chapter" n="7" xml:id="chp7">
        <head type="chaphead">രംഗം 6</head>
        <quote style="stage">
നാണിക്കുട്ടി മേശപ്പുറത്തുള്ള ഒരു ടിന്നിൽ വാകപ്പൊടി നിറയ്ക്കുകയാണു്. കടലാസ്സിലുള്ള വാകപ്പൊടി
ഇടയ്ക്കിടെ ടിന്നിലേക്കു കൊട്ടിയും, ടിൻ കുലുക്കി അതിൽ വാകപ്പൊടി കൊള്ളിച്ചും കൈകൊണ്ടമർത്തിയും
ജോലി ചെയ്യുന്നു. മാലിനി അലസമായി കടന്നു വന്നു മേശക്കരികിലുള്ള ഒരു ചാരുകസേരയിൽ
കിടക്കുന്നു. നാണിക്കുട്ടി മാലിനിയെ കണ്ടതായി ഭാവിക്കുന്നു. മേശപ്പുറത്തുനിന്നു ടിന്നും കടലാസ്സും
എതിർവശത്തേക്കു വലിച്ചുനീക്കി അല്പമൊരാദരവോടെ നാണിക്കുട്ടി ഒരറ്റത്തേക്കു മാറിനിന്നു ജോലി
തുടരുന്നു. മാലിനി ഒരിളംചിരിയോടെ നാണിക്കുട്ടിയെ ചാഞ്ഞുനോക്കിക്കൊണ്ടിരിക്കുന്നു. തെല്ലിട മൗനം.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>മാലിനി:</label>
          <item> ഇതെന്താ നാണിക്കുട്ടീ? </item>
          <label>നാണിക്കുട്ടി:</label>
          <item><hi style="instr">(പതുക്കെ)</hi> വാകപ്പൊടി. </item>
          <label>മാലിനി:</label>
          <item> കാണട്ടെ. നാണിക്കുട്ടി വാകപ്പൊടി നിറച്ച ടിൻ അടുത്തു കൊണ്ടുചെന്നു കാണിക്കുന്നു.
</item>
          <label>മാലിനി:</label>
          <item><hi style="instr">(അതിൽനിന്നു ഒരു നുള്ളു പൊടിയെടുത്തു് പരിശോധിക്കുന്നു.)</hi>
ഒന്നാന്തരമായി പൊടിച്ചു തെള്ളി ഭാഗിയാക്കീട്ടുണ്ടല്ലോ. ഇതു നാണിക്കുട്ടി ചെയ്തതാണോ? </item>
          <label>നാണിക്കുട്ടി:</label>
          <item> അതെ. <hi style="instr">(വീണ്ടും പഴയസ്ഥാനത്തു ചെന്നു നിന്നു ജോലി
ചെയ്യുന്നു.)</hi> </item>
          <label>മാലിനി:</label>
          <item> വാകപ്പൊടി നല്ലതാണു്. അതു് തേച്ചാൽ ശരീരത്തിലെ അഴുക്കു മുഴുവൻ പോകും. <hi style="instr">(കുറച്ചുനേരം മിണ്ടാതെ നാണിക്കുട്ടിയെ നോക്കിയിരിക്കുന്നു.)</hi> നാണിക്കുട്ടി
വാകപ്പൊടി തേയ്ക്കാറുണ്ടോ? </item>
          <label>നാണിക്കുട്ടി:</label>
          <item> ഇല്ല. </item>
          <label>മാലിനി:</label>
          <item> ഏങ്? ഇത്ര നല്ല വാകപ്പൊടിയുണ്ടായിട്ടും നാണിക്കുട്ടി തേയ്ക്കാറില്ലേ? </item>
          <label>നാണിക്കുട്ടി:</label>
          <item> ഇതു് വല്യമ്മയ്ക്കു വേണ്ടിയാണു്. </item>
          <label>മാലിനി:</label>
          <item> എന്നാലും ഇടയ്ക്കൊക്കെ നാണിക്കുട്ടിക്കു കുറച്ചെടുത്തു് തേയ്ക്കാൻ പാടില്ലേ? വാകപ്പൊടി തേച്ചാലും
വല്യമ്മ ശകാരിക്ക്യോ? </item>
          <label>നാണിക്കുട്ടി:</label>
          <item> ഇല്ല. </item>
          <label>മാലിനി:</label>
          <item> എന്നാൽ നാണിക്കുട്ടിക്കും ഇതീന്നു കുറച്ചെടുത്തു് തേയ്ക്കരുതോ? </item>
          <label>നാണിക്കുട്ടി:</label>
          <item> എനിക്കു വാസനസ്സോപ്പാണിഷ്ടം. </item>
          <label>മാലിനി:</label>
          <item><hi style="instr">(അല്പം ചിരിയോടെ)</hi> ശരി, അങ്ങനെ വരട്ടെ. വല്യമ്മ
വാസനസ്സോപ്പു തേയ്ക്കാറുണ്ടോ? </item>
          <label>നാണിക്കുട്ടി:</label>
          <item><hi style="instr">(ചുറ്റും നോക്കി)</hi> ഇല്ല. ഞാൻ വാസനസോപ്പു തേയ്ക്കുന്നതു്
വല്യമ്മ അറിയില്ല. വാകപ്പൊടിയോ, ഉഴുന്നോ, ചെറുപയറുപൊടിയോ അല്ലാതെ മറ്റൊന്നും തേയ്ക്കരുതെന്നു
വല്യമ്മ പറയും. </item>
          <label>മാലിനി:</label>
          <item> എന്നിട്ടു നീയെന്തുകൊണ്ടനുസരിക്കുന്നില്ല? </item>
          <label>നാണിക്കുട്ടി:</label>
          <item> എന്തോ, എനിക്കിഷ്ടം വാസനസ്സോപ്പാണു്. </item>
          <label>മാലിനി:</label>
          <item> നിനക്കെവിടുന്നു വാസനസോപ്പു കിട്ടും? </item>
          <label>നാണിക്കുട്ടി:</label>
          <item> അച്ഛനോടു പറഞ്ഞാൽ ഇടയ്ക്കൊന്നു വാങ്ങിത്തരും. </item>
          <label>മാലിനി:</label>
          <item> ശരി ഇനി വാസനസോപ്പിനുവേണ്ടി നീ നിന്റെ അച്ഛനെ നിർബന്ധിക്കേണ്ട. നിനക്കു ഞാൻ
തരാം, തിരുമ്പോൾ പറഞ്ഞാൽ മതി. കേട്ടോ. </item>
        </list>
        <quote style="stage">
നാണിക്കുട്ടി നന്ദിസൂചകമായി തലയാട്ടുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>മാലിനി:</label>
          <item> നാണിക്കുട്ടിയെപ്പോലെ തന്നെയാണു് ഞാനും. എനിക്കീ വാകയും ഈഞ്ചയുമൊന്നും ഇഷ്ടമല്ല.
അതൊക്കെ ശരീരത്തിനു വളരെ നല്ലതാണെന്നു ഞാൻ സമ്മതിക്കുന്നു. എന്നാലും എനിക്കിഷ്ടം
വാസനാസോപ്പാണു്… അതെന്താണെന്നു ചോദിച്ചാൽ ഉത്തരം പറയാനാവില്ല… അതിന്റെ
വാസനയാവും, ഇല്ലേ? എന്താ നാണിക്കുട്ടി മിണ്ടാത്തതു്? അല്ലേ? </item>
          <label>നാണിക്കുട്ടി:</label>
          <item> എനിക്കൊന്നും പറയാനാവില്ല. </item>
          <label>മാലിനി:</label>
          <item> അപ്പോൾ ഞാൻ ചോദിക്കട്ടെ നാണിക്കുട്ടീ, നിനക്കു മിനിഞ്ഞാന്നു കണ്ട സിനിമ ഇഷ്ടമായോ?
</item>
        </list>
        <quote style="stage">
നാണിക്കുട്ടി ലജ്ജിക്കുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>മാലിനി:</label>
          <item> പറയൂ, ഇഷ്ടമായില്ലേ? <hi style="instr">(നാണിക്കുട്ടി അർദ്ധസമ്മതത്തോടെ
മൂളുന്നു.)</hi> അതിൽ പുരുഷന്മാരും സ്ത്രീകളും അന്യോന്യം കാണുമ്പോൾ കൈ പിടിച്ചു കുലുക്കുന്നതും,
കയ്യും കയ്യും പിടിച്ചു പോകുന്നതുമൊക്കെ എങ്ങിനെ നന്നായോ? </item>
          <label>നാണിക്കുട്ടി:</label>
          <item> ഇല്ല <hi style="instr">(ലജ്ജിച്ചു തല താഴ്ത്തുന്നു)</hi>. </item>
          <label>മാലിനി:</label>
          <item> അസ്സലഭിപ്രായം. അന്നാട്ടിലുള്ള ആചാരമാണതു്. മനസ്സിലായോ? ആ നാട്ടിലുള്ളവരോടു്
ചോദിച്ചാൽ അസ്സലായെന്നു പറയും. ആറു നാട്ടിൽ നൂറു് ആചാരമെന്നല്ലേ നാണിക്കുട്ടീ. </item>
          <label>നാണിക്കുട്ടി:</label>
          <item> സിനിമയിൽ അങ്ങനെയൊക്കെ കാണിക്കുന്നതുകൊണ്ടാണു് അതു് കാണാൻ പാടില്ലെന്നു
വല്യമ്മ പറയുന്നതു്. </item>
          <label>മാലിനി:</label>
          <item> കാണുന്നതുകെണ്ടെന്തബദ്ധമാണു്? പല നാട്ടിലേയും ആചാരം നമുക്കു മനസ്സിലാക്കിക്കൂടേ?
അല്ലെങ്കിൽ, അതൊക്കെ കണ്ടുവന്നു അതുപോലെ ചെയ്യാൻ നമ്മളൊരുങ്ങാറുണ്ടോ?
ഒരുങ്ങിയാൽത്തന്നെ ആരെങ്കിലും സമ്മതിക്കുമോ നാണിക്കുട്ടീ… നിനക്കു കഥ
മനസ്സിലായിരുന്നോ? </item>
          <label>നാണിക്കുട്ടി:</label>
          <item> ഇല്ല. </item>
          <label>മാലിനി:</label>
          <item> ഭാഷ മനസ്സിലായിരുന്നോ? </item>
          <label>നാണിക്കുട്ടി:</label>
          <item> ഇല്ല. </item>
          <label>മാലിനി:</label>
          <item> എന്നിട്ടും അതു് കാണാൻ രസമുണ്ടായിരുന്നില്ലേ? </item>
          <label>നാണിക്കുട്ടി:</label>
          <item><hi style="instr">(സമ്മതിച്ചു മൂളുന്നു.)</hi> ഉം. </item>
          <label>മാലിനി:</label>
          <item> അതുപോലെ നല്ലൊരു സിനിമ നാളെയും ഉണ്ടു്. നാണിക്കുട്ടി വരുന്നോ? </item>
        </list>
        <quote style="stage">
നാണിക്കുട്ടി മിണ്ടുന്നില്ല.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>മാലിനി:</label>
          <item> വരാനിഷ്ടമുണ്ടോ? </item>
          <label>നാണിക്കുട്ടി:</label>
          <item> ഉണ്ടു്. </item>
          <label>മാലിനി:</label>
          <item> എന്നാൽ നാളെ വന്നോളൂ, ഞാൻ കൊണ്ടുപോകാം. </item>
        </list>
        <quote style="stage">
കൃഷ്ണമേനോൻ കടന്നുവരുന്നു. ഒരു ദീർഘയാത്ര കഴിഞ്ഞുവരുമ്പോലെയാണു് വേഷം. കൈയിൽ കുടയുണ്ടു്.
കൃഷ്ണമേനോനെ കണ്ടതും മാലിനി എഴുന്നേല്ക്കുന്നു. കൃഷ്ണമേനോൻ കസേരയിൽ ഇരിക്കുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>മാലിനി:</label>
          <item> അച്ഛൻ ഈ വണ്ടിക്കു വന്നതാണോ? </item>
          <label>കൃഷ്ണമേനോൻ:</label>
          <item> അതെ, എവിടെ പ്രഭ? </item>
          <label>മാലിനി:</label>
          <item> പുറത്തെവിടെയോ പോയതാണു്. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> വേഗത്തിൽ തിരിച്ചുവരില്ലേ? </item>
          <label>മാലിനി:</label>
          <item> വരും. ദൂരെയെങ്ങും പോയതല്ല. <hi style="instr">(നാണിക്കുട്ടിയോടു്)</hi> നീ
ചെന്നു വേഗത്തിലിത്തിരി ചായ വെയ്ക്കൂ… </item>
        </list>
        <quote style="stage">
കുട വാങ്ങി ഒരു സ്ഥലത്തു് വെക്കുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>കൃഷ്ണമേനോൻ:</label>
          <item> നിന്റെ അമ്മയില്ലേ ഇവിടെ? </item>
          <label>മാലിനി:</label>
          <item> ഉണ്ടു്. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> നീ ചെന്നു അമ്മയോടിങ്ങട്ടു വരാൻ പറയൂ, <hi style="instr">(സ്വല്പം പരുങ്ങുന്നു. അതു്
അത്ര ക്ഷണത്തിലങ്ങു് പറയേണ്ടിയിരുന്നില്ല എന്നൊരു ഭാവം.)</hi> </item>
          <label>മാലിനി:</label>
          <item> അച്ഛനകത്തേക്കു വന്നോളൂ. അവിടെയിരിക്കുന്നതല്ലേ നല്ലതു്. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> വേണ്ട ഞാൻ പുറത്തിരിക്കാം. വല്ലാത്ത ചൂടുണ്ടു്… നീ ചെന്നു്… അല്ലെങ്കിൽ…
<hi style="instr">(പിന്നെയും അതു പറയേണ്ടെന്നൊരു ഭാവം.)</hi> </item>
          <label>മാലിനി:</label>
          <item><hi style="instr">(പെട്ടെന്നു്)</hi> ഞാൻ അമ്മയോടു് ചെന്നു് പറയാം. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> ഉം <hi style="instr">(മൂളുന്നു)</hi>. </item>
        </list>
        <quote style="stage">
          <p style="noindent">മാലിനി അകത്തേക്കു പോകുന്നു. </p>
          <p>കൃഷ്ണമേനോൻ ഇരിക്കുന്ന കസേരയിൽനിന്നു സാവകാശത്തിൽ എഴുന്നേല്ക്കുന്നു. അങ്ങട്ടുമിങ്ങട്ടും
ആലോചനാമഗ്നനായി പതുക്കെ നടക്കുന്നു; മീനാക്ഷി അമ്മയുടെ കാൽപെരുമാറ്റം ശ്രദ്ധിക്കുന്നു. ആളെ
നേരിടാനുള്ള അധൈര്യംകൊണ്ടെന്നപോലെ മീനാക്ഷി അമ്മ വരുന്ന ഭാഗത്തേക്കു നോക്കാതെ വീണ്ടും
ചെന്നു കസേരയിൽ ഇരിക്കുന്നു. മീനാക്ഷി അമ്മ ആവുന്നത്ര പ്രസന്നമായിട്ടാണു് വരുന്നതു്. ചിരിക്കാൻ
ശ്രമിക്കുന്നുണ്ടു്. അല്ലെങ്കിൽ, കാണുന്നവരെ ബോധ്യപ്പെടുത്താൻ വേണ്ടിചിരിക്കുന്നുണ്ടു്. പക്ഷേ, മുഖത്തുള്ള
സ്ഥായിയായ ഭാവം വിഷാദമാണു്; നൈരാശ്യവും കലർന്നിട്ടുണ്ടു്. അതുമറച്ചു പിടിക്കാൻവേണ്ടി
പൊള്ളച്ചിരിയുടെ ആവരണം ഇടയ്ക്കിടെ ഇട്ടുനോക്കും. അതു് വേഗത്തിൽമാഞ്ഞുപോകും.
മാഞ്ഞുപോകുമ്പോൾ സ്ഥിരമായ വിഷാദത്തിന്റെയും നൈരാശ്യത്തിന്റെയും ഛായപൂർവാൽ
ശക്തിമത്തായി ആ മുഖത്തു വ്യാപിക്കും. മീനാക്ഷി അമ്മ കൃഷ്ണമേനോൻ ഇരിക്കുന്ന കസേരയുടെ
കുറച്ചകലത്തായി വന്നു നില്ക്കുന്നു.
</p>
        </quote>
        <!--end of "stage"-->
        <list type="gloss">
          <label>കൃഷ്ണമേനോൻ:</label>
          <item><hi style="instr">(തിരിഞ്ഞു മുഖത്തുനോക്കാതെ ചോദിക്കുന്നു.)</hi> എന്തിനേ
കമ്പിയച്ചതു്? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> പരിഭ്രമിച്ചോ? </item>
          <label>കൃഷ്ണമേനോൻ:</label>
          <item> ഇവിടെ വന്നു കയറുന്നതുവരെ പരിഭ്രമമുണ്ടായിരുന്നു. ഇപ്പോഴതു തീർന്നു. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> കാരണം? </item>
          <label>കൃഷ്ണമേനോൻ:</label>
          <item> ഇവിടെ വന്നപ്പോൾ പരിഭ്രമിക്കത്തക്ക യാതൊന്നും ഇല്ലെന്നു മനസ്സിലായി. </item>
        </list>
        <quote style="stage">
മീനാക്ഷി അമ്മ പൊള്ളയായി ചിരിക്കുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>കൃഷ്ണമേനോൻ:</label>
          <item><hi style="instr">(മീനാക്ഷി അമ്മയെ തിരിഞ്ഞുനോക്കി)</hi> എന്താ ചിരിക്കുന്നതു്?
</item>
          <label>മീനാക്ഷി അമ്മ:</label>
          <item> ചിരി വന്നതുകൊണ്ടു ചിരിച്ചു. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> ഇയ്യിടെയായി മീനാക്ഷിക്കുട്ടി ചിരിക്കാനും തുടങ്ങീട്ടുണ്ടോ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ചിരിക്കാതിരുന്നിട്ടു ഒരു കാര്യവുമില്ലെന്നു മനസ്സിലായി. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> മീനാക്ഷിക്കുട്ടിക്കു ഇയ്യിടെയായി കാര്യങ്ങളോരോന്നു മനസ്സിലാവാൻ തുടങ്ങീട്ടുണ്ടല്ലോ?
</item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഓരോന്നായല്ല, മുഴുവനും മനസ്സിലായിത്തുടങ്ങി. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> നല്ലതു്. ഇതറിയിക്കാൻ വേണ്ടിയാണോ എന്നെ കമ്പിയയച്ചു വരുത്തിയതു്? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> മാത്രമല്ല വേറെ കുറച്ചു കാര്യങ്ങൾകൂടി അറിയിക്കാനുണ്ടു്. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> എന്നാൽ പറയു. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ധൃതിയുണ്ടോ? </item>
          <label>കൃഷ്ണമേനോൻ:</label>
          <item> എന്തിനു്? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> പോകാൻ. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> ഇല്ല കേൾക്കാനാണു് ധൃതി. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> വണ്ടി ഇറങ്ങി വന്നതല്ലേ: കുറച്ചു കാപ്പി കഴിച്ചിട്ടാവാം. </item>
        </list>
        <quote style="stage">
പോവാൻ തുടങ്ങുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>കൃഷ്ണമേനോൻ:</label>
          <item> ധൃതിപ്പെടേണ്ട. ചായ വെക്കാൻ മാലിനി പറഞ്ഞിട്ടുണ്ടു്. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഓ! അതു് ഞാനറിഞ്ഞില്ല. <hi style="instr">(തിരികെ വന്നു കസേരയിൽ
ഇരിക്കുന്നു.)</hi> </item>
          <label>കൃഷ്ണമേനോൻ:</label>
          <item> മാലിനി നല്ല വകതിരിവുള്ള കുട്ടിയാണല്ലേ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(നൈരാശ്യത്തോടെ)</hi> വകതിരിവും, തന്റേടവും, ശേഷിയും
എല്ലാമുള്ള കുട്ടിയാണു്. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> നന്നായി. ഞാൻ വിചാരിച്ചതു് മറ്റൊന്നായിരുന്നു. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഉം? എന്താ വിചാരിച്ചതു്? </item>
          <label>കൃഷ്ണമേനോൻ:</label>
          <item> അവന്റെ ഇഷ്ടത്തിനു് നടത്തിയ വിവാഹമല്ലേ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> അതുകൊണ്ടു്? </item>
          <label>കൃഷ്ണമേനോൻ:</label>
          <item><hi style="instr">(സ്വരം അമർത്തിക്കൊണ്ടു്)</hi> അത്തരം വിവാഹങ്ങൾ
പ്രായേണ പരാജയപ്പെടുകയാണു് പതിവു്. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> എന്തോ, അറിഞ്ഞുകൂടാ. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> അങ്ങിനെയാണനുഭവം. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ആർക്കു്? </item>
          <label>കൃഷ്ണമേനോൻ:</label>
          <item><hi style="instr">(കേൾക്കാത്ത ഭാവത്തിൽ)</hi> മനുഷ്യർക്കു
പരാജയപ്പെടുത്താൻ കഴിഞ്ഞിെല്ലെങ്കിൽ ഈശ്വരനെങ്കിലും അതു ചെയ്യും. <hi style="instr">(അകലത്തു നോക്കി നെടുവീർപ്പിടുന്നു.)</hi> </item>
          <label>മീനാക്ഷി അമ്മ:</label>
          <item> എനിക്കു മനസ്സിലായില്ല. </item>
          <label>കൃഷ്ണമേനോൻ:</label>
          <item><hi style="instr">(പഴയ സ്വരത്തിൽ)</hi> പ്രേമവിവാഹങ്ങളെ തകിടം മറിക്കാൻ
ഈശ്വരനുകൂടി വലിയ ഉത്സാഹമാണു്… </item>
        </list>
        <quote style="stage">
ഒരു പ്ലേറ്റിൽ കുറച്ചു പലഹാരവുമെടുത്തു് മാലിനിയും, ഒരു പാത്രത്തിൽ ചായയും ഒന്നു രണ്ടു്
കോപ്പകളുമായി നാണിക്കുട്ടിയും കടന്നുവരുന്നു. സാധനങ്ങളൊക്കെ രണ്ടുപേരും മേശപ്പുറത്തു് വെക്കുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(നാണിക്കുട്ടിയോടു്)</hi> പെണ്ണേ, കാലും മുഖവും കഴുകാൻ കുറച്ചു
വെള്ളംകൂടി എടുക്കാമായിമുന്നില്ലേ? </item>
          <label>നാണിക്കുട്ടി:</label>
          <item> അപ്പുറത്തു വെച്ചിട്ടുണ്ടു്. </item>
        </list>
        <quote style="stage">
കൃഷ്ണമേനോൻ എഴുന്നേറ്റു മുഖം കഴുകാൻ പുറത്തേക്കു പോകുന്നു… മാലിനി കൃഷ്ണമേനോൻ ഇരുന്ന
കസേരയെടുത്തു മേശയ്ക്കടുപ്പിച്ചിടുന്നു. നാണിക്കുട്ടി അകത്തേക്കു പോകുന്നു. മാലിനി, കൃഷ്ണമേനോൻ മുഖം
കഴുകി മടങ്ങിവരുന്നതു കണ്ടു് ഓടി അകത്തു ചെന്നു ഒരു തോർത്തു് കൊണ്ടുവന്നു കൊടുക്കുന്നു.
കൃഷ്ണമേനോൻ മുഖവും കഴുത്തും തുടച്ചുകൊണ്ടു് കസേരയിൽ ചെന്നു് ഇരിക്കുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>മാലിനി:</label>
          <item><hi style="instr">(പാത്രത്തിൽനിന്നു കപ്പിലേക്കു ചായയൊഴിച്ചുകൊടുക്കുന്നു.
മീനാക്ഷി അമ്മയെ നോക്കി)</hi> അമ്മയ്ക്കും കുറച്ചു് ചായ തരട്ടെ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(മുഖത്തു് നോക്കാതെ)</hi> വേണ്ട. </item>
          <label>മാലിനി:</label>
          <item><hi style="instr">(വേറൊരു കപ്പെടുത്തു് അതിൽ ചായ ഒഴിച്ചുകൊണ്ടു്)</hi>
അമ്മയും കുറച്ചു കഴിച്ചോളൂ. </item>
        </list>
        <quote style="stage">
മീനാക്ഷി അമ്മ മിണ്ടുന്നില്ല. മാലിനി ചായയും കപ്പും മീനാക്ഷി അമ്മയുടെ അരികിൽ വെച്ചു കൊടുക്കുന്നു.
മീനാക്ഷി അമ്മ ശ്രദ്ധിക്കുന്നില്ല.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>പ്രഭാകരൻ:</label>
          <item><hi style="instr">(പുറമെനിന്നു വരുന്നു; അച്ഛനെ കണ്ടതും അദ്ഭുതപ്പെട്ടുകൊണ്ടു്
അടുത്തുവന്നു ചോദിക്കുന്നു.)</hi> അല്ലാ, അച്ഛനെപ്പഴ് വന്നു? </item>
          <label>കൃഷ്ണമേനോൻ:</label>
          <item> ഞാനീ വണ്ടിക്കു വന്നതേയുള്ളു. </item>
          <label>പ്രഭാകരൻ:</label>
          <item> ഇത്തവണ അച്ഛൻ ഞങ്ങളെയൊക്കെ അമ്പരപ്പിച്ചു. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> അതെന്താ പ്രഭേ? </item>
          <label>പ്രഭാകരൻ:</label>
          <item> അച്ഛനൊരിക്കലും മുൻകൂട്ടി എഴുതാതെ വരാറില്ല. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> നമ്മൾ എഴുതിയാലും വരാറില്ലല്ലോ പ്രഭേ? </item>
          <label>പ്രഭാകരൻ:</label>
          <item> അതേ അമ്മേ, ഞാനതാണു് അദ്ഭുതപ്പെടുന്നതു്. ഒരു നിർബന്ധവുമില്ലാതെ അച്ഛനിന്നു വരാൻ
തോന്നിയല്ലോ! </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(തനിക്കുവേണ്ടി വെച്ച ചായയെടുത്തു്)</hi> ഇതാ പ്രഭേ, ചായ
കുടിച്ചോളൂ. </item>
          <label>മാലിനി:</label>
          <item> വേണ്ടമ്മേ, അതമ്മ കുടിച്ചോളൂ, ചായ ഇവിടെയുണ്ടു്. </item>
        </list>
        <quote style="stage">
പ്രഭാകരൻ ചായ വാങ്ങുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>മാലിനി:</label>
          <item> അതവിടെ വെച്ചേയ്ക്കു. ഇതാ, ചായ. <hi style="instr">(പാത്രത്തിൽനിന്നു ചായ
ഒഴിക്കുന്നു.)</hi> </item>
          <label>മീനാക്ഷി അമ്മ:</label>
          <item> പ്രഭ അതു കഴിച്ചോളൂ. ഞാൻ വേറെ കഴിച്ചോളാം. <hi style="instr">(പ്രഭാകരൻ
മാലിനിയേയും മീനാക്ഷി അമ്മയേയും മാറി മാറി നോക്കുന്നു. കൃഷ്ണമേനോൻ പ്രഭാകരന്റെ ചേഷ്ട
ഉറ്റുനോക്കുന്നു. മീനാക്ഷി അമ്മ അല്പം അധികാരസ്വരത്തിൽ)</hi> ഉം; കഴിച്ചോളൂ പ്രഭേ. </item>
        </list>
        <quote style="stage">
പ്രഭാകരൻ മീനാക്ഷി അമ്മയുടെ അടുത്തേക്കു നീങ്ങിനിന്നു മാലിനിയെ ശ്രദ്ധിച്ചുകൊണ്ടു് ചായ കുടിക്കാൻ
തുടങ്ങുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>മാലിനി:</label>
          <item><hi style="instr">(ഒരു കപ്പിൽ ചായ ഒഴിച്ചു അതെടുത്തു് മീനാക്ഷി അമ്മയുടെ അടുത്തു്
പഴയ സ്ഥാനത്തു് വെക്കുന്നു.)</hi> ഇതാമ്മേ, ചായ. </item>
        </list>
        <quote style="stage">
മീനാക്ഷി അമ്മ ശ്രദ്ധിക്കുന്നില്ല.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>കൃഷ്ണമേനോൻ:</label>
          <item> എവിടെപ്പോയിരുന്നു പ്രഭേ? </item>
          <label>പ്രഭാകരൻ:</label>
          <item> ഞാൻ നമ്മുടെ മഠംപറമ്പിലായിരുന്നു. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> എന്തായിരുന്നു അവിടെ? </item>
          <label>പ്രഭാകരൻ:</label>
          <item> അവിടെയൊക്കെ ഒന്നു നന്നാക്കിക്കാമെന്നു വിചാരിച്ചു. </item>
          <label>കൃഷ്ണമേനോൻ:</label>
          <item><hi style="instr">(മീനാക്ഷി അമ്മയെ നോക്കി)</hi> എന്താ പഴയ
കാര്യങ്ങളൊക്കെ പുതുക്കാൻ വിചാരിക്കുന്നുണ്ടോ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഹെയ്, അങ്ങനെയൊന്നുമില്ല. പഴയ കാര്യങ്ങളൊക്കെ അതുപോലെ പുതുക്കണമെങ്കിൽ പഴയ
ആളുകൾ തന്നെ മടങ്ങിവരേണ്ടിവരും. അങ്ങിനെയൊന്നും വിചാരിച്ചിട്ടില്ല. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> പിന്നെ വിചാരിച്ചതെന്തെന്നു മനസ്സിലായില്ലല്ലോ. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> അതു പറയാം. ആ മഠംപറമ്പു് ഒരു ശ്രീയുള്ള സ്ഥലമാണു്. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> സംശല്ല്യ. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> വയൽവക്കു്; അടുത്തു് അമ്പലവും അമ്പലക്കുളവും. പത്തിരുപതു കൊല്ലമായി അതു
ശ്രദ്ധിക്കാതെ വിട്ടിരിക്കയാണു്. പറമ്പിനു് വേലിയില്ല. വീടു് ചെതൽപിടിച്ചു നാശമായി. ഞാൻ പ്രഭയോടു്
പറഞ്ഞു, അതൊക്കെയൊന്നു വൃത്തിയാക്കാൻ. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> എന്നിട്ടെന്താ ഭാവം? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഒന്നും ഭാവിച്ചിട്ടില്ല. വല്യച്ഛനുള്ള കാലത്തു് ഒരു ചെറിയ അമ്പലംപോലെ സൂക്ഷിച്ചതായിരുന്നു
അതു്. അന്നൊക്കെ എന്നും അതിലൊരു സന്ന്യാസിയുമുണ്ടാവും. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> ഇന്നു വല്യച്ഛനുമില്ല, സന്ന്യാസിമാരുമില്ല </item>
          <label>മീനാക്ഷി അമ്മ:</label>
          <item> വല്യച്ഛനല്ലാതെ, സന്ന്യാസിമാരില്ലെന്നു പറഞ്ഞുകൂടാ. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> ഉണ്ടായിരിക്കാം. പക്ഷേ അതു് സന്ന്യാസിമാരായിരിക്കില്ല. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> അങ്ങിനെ പറഞ്ഞാൽ ആരും ആരുമല്ല. മക്കളൊക്കെ മക്കളാണോ? അച്ഛന്മാരൊക്കെ…
<hi style="instr">(കൃഷ്ണമേനോൻ അസ്വസ്ഥത ഭാവിക്കുന്നു.)</hi> അച്ഛന്മാരാണോ?
ഭാര്യമാരൊക്കെ ഭാര്യമാരാണോ? </item>
        </list>
        <quote style="stage">
മാലിനി മീനാക്ഷി അമ്മയെ അർത്ഥസൂചകമായി നോക്കുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>മീനാക്ഷി അമ്മ:</label>
          <item> അതുകൊണ്ടു് അങ്ങനെ പറഞ്ഞാലാവില്ല. <hi style="instr">(പ്രഭയോടു്)</hi>
അവിടത്തെ ജോലിയൊക്കെ തീരാറായോ? </item>
          <label>പ്രഭാകരൻ:</label>
          <item> ഇന്നുച്ചയോടുകൂടി അവസാനിക്കും. വേലികെട്ടു ഇന്നലെ കഴിഞ്ഞു; മുറ്റം വെടിപ്പാക്കലും. വീട്ടിന്റെ
കേടുപാടുകളൊക്കെ തീർത്തു. ഉച്ചയാവുമ്പോഴേക്കും വെള്ളവീശലും കഴിയും. </item>
          <label>മാലിനി:</label>
          <item><hi style="instr">(ഒഴിഞ്ഞ ചായപ്പാത്രങ്ങളും മറ്റും എടുത്തു് പോകാൻ
തുടങ്ങുന്നു.)</hi> അച്ഛനു കുളിക്കണ്ടേ? </item>
          <label>കൃഷ്ണമേനോൻ:</label>
          <item> വേണം. കുറച്ചുകൂടി കഴിയട്ടെ; വിയർപ്പൊക്കെ ഒന്നാറീട്ടു മതി. </item>
          <label>മാലിനി:</label>
          <item><hi style="instr">(പ്രഭാകരനോടു്)</hi> എന്നാൽ ആദ്യം കുളിച്ചോളൂ. <hi style="instr">(പോകുന്നു)</hi> </item>
        </list>
        <quote style="stage">
പ്രഭാകരൻ മീനാക്ഷി അമ്മയെ നോക്കുന്നു, മീനാക്ഷി അമ്മ ഒന്നും മിണ്ടുന്നില്ല.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>പ്രഭാകരൻ:</label>
          <item> എന്നാൽ ഞാൻ കുളിക്കട്ടെ അച്ഛാ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> അവന്റെ ചോദ്യം കേട്ടാൽ, ദിവസവും അവൻ അച്ഛനോടു് ചോദിച്ചിട്ടാണു് കുളിയെന്നു തോന്നും.
<hi style="instr">(പകുതി നടന്നു സംഭാഷണം ശ്രദ്ധിക്കാൻ തിരിഞ്ഞുനിന്ന മാലിനിയെ
നോക്കി)</hi> വേഗം ചെന്നു കുളിച്ചോളൂ. അവളതാ കാത്തുനില്ക്കുന്നു. </item>
        </list>
        <quote style="stage">
പ്രഭാകരൻ രണ്ടടി നടന്നു മീനാക്ഷിയമ്മയോടു് എന്തോ പറയാൻ ഭാവിച്ചു തിരിഞ്ഞുനിന്നു, സംശയിച്ചു,
ഒടുവിൽ ഒന്നും പറയാതെ മാലിനിയുടെ ഒപ്പം അകത്തേക്കു പോകുന്നു. തെല്ലിട നിശ്ശബ്ദത.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>കൃഷ്ണമേനോൻ:</label>
          <item> എന്നെ എന്തിനേ കമ്പിയടിച്ചു വരുത്തിയതെന്നു പറഞ്ഞില്ലല്ലോ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(ഒച്ചയനക്കി)</hi> പറയാം. പക്ഷേ, അതിനു മുൻപേ കുറച്ചു
കാര്യങ്ങൾ വേറെയും പറയാനുണ്ടു്. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> ഇന്നു മീനാക്ഷിക്കുട്ടി എന്തു പറഞ്ഞാലും കേൾക്കാം. ആകപ്പാടെ ആളൊന്നു മാറീട്ടുണ്ടു്.
</item>
          <label>മീനാക്ഷി അമ്മ:</label>
          <item> ശരിയാണു്; മാറീട്ടുണ്ടു്. <hi style="instr">(മുഖത്തു് സൂക്ഷിച്ചുനോക്കി)</hi> ഇനിയും
മാറാനുദ്ദേശിക്കുന്നുണ്ടു്. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> എന്തു മാറ്റം? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> പറയാം. അതിനുമുമ്പേ ഞാൻ തോറ്റതുകൂടി പറഞ്ഞുകളയാം. </item>
          <label>കൃഷ്ണമേനോൻ:</label>
          <item><hi style="instr">(ഉത്കണ്ഠയോടെ)</hi> തോല്ക്കുകയോ? ആരോടു്? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> എന്നോടുതന്നെ. ഞാൻ എന്നോടു് തോറ്റിരിക്കുന്നു. അതു തുറന്നു പറയാനും, അതിനപ്പുറത്തുള്ള
കാര്യങ്ങൾ ആലോചിക്കാനുമാണു് പ്രഭയുടെ അച്ഛനെ ഞാൻ കമ്പിയടിച്ചു വരുത്തിയതു്. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> ആരെ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> പ്രഭയുടെ അച്ഛനെ. </item>
          <label>കൃഷ്ണമേനോൻ:</label>
          <item><hi style="instr">(നിശ്ചലനായി മൂളുന്നു.)</hi> ഉം… </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഇനി ഒന്നും ഒളിച്ചുവെച്ചിട്ടു കാര്യമില്ല. ഒരു സ്ത്രീക്കു തന്റെ അഭിമാനത്തോളം വലിയതു്
യാതൊന്നുമില്ല. പക്ഷേ, ആ അഭിമാനം ആദ്യമായും അവസാനമായും ഒരു പുരുഷന്റെ മുമ്പിൽ വെച്ചു് ഇന്നു
ഞാൻ തകർക്കുകയാണു്. എനിക്കു തുറന്നുപറയാതെ വയ്യ. കഴിഞ്ഞ ഇരുപത്തഞ്ചു് കൊല്ലമായിട്ടു്
എനിക്കു ഭ്രാന്തായിരുന്നു. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> എന്താ മീനാക്ഷിക്കുട്ടിയീപ്പറയുന്നതു്? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഭ്രാന്തായിരുന്നു. ഞാനെന്താണു് ചെയ്തതെന്നു് എനിക്കുതന്നെ അറിഞ്ഞുകൂടാ. എനിക്കു തനിയെ
ഭ്രാന്തെടുത്തതല്ല; ഭ്രാന്തെടുപ്പിച്ചതാണു്. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> ആരു്? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഒരു പുരുഷൻ. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> ഏതു പുരുഷൻ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഏതു പുരുഷനായാലും ഇനിയതറിഞ്ഞിട്ടു കാര്യമില്ല. ഇന്നലെവരെ എനിയ്ക്കാ പുരുഷനോടു്
കലശലായ പകയായിരുന്നു. ഇന്നതില്ല. എന്റെ മനസ്സു് കലങ്ങിതെളിഞ്ഞുപോയി. ഇന്നെനിക്കു
ഒരാളോടും ഒരു ദേഷ്യമോ പകയോ ഇല്ല. വ്യസനമോ, സന്തോഷമോ ഇല്ല. സ്നേഹിച്ചുപോകുന്നതു് ഒരു
തെറ്റാണോ? </item>
          <label>കൃഷ്ണമേനോൻ:</label>
          <item><hi style="instr">(സ്വപ്നത്തിലെന്നപോലെ)</hi> അല്ല. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> സ്നേഹത്തിന്റെ പ്രതിഫലം ദുഃഖമാണോ? </item>
          <label>കൃഷ്ണമേനോൻ:</label>
          <item><hi style="instr">(അതേ ഭാവത്തിൽ)</hi> ആവാൻ പാടില്ല. <hi style="instr">(നിശ്ശബ്ദത. എഴുന്നേറ്റു് അസ്വസ്ഥനായി നടക്കുന്നു.)</hi> </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(എഴുന്നേറ്റു് മേശമേൽ ചാരിനില്ക്കുന്നു. വിദൂരതയിൽ തറച്ച നോട്ടം.
നേരിയൊരു നെടുവീർപ്പു്. എന്നിട്ടു് ആരോടെന്നില്ലാതെ പറയുന്നു.)</hi> സ്നേഹിക്കുന്നതു് ഒരു തെറ്റല്ല.
സ്നേഹത്തിന്റെ പ്രതിഫലം ദുഃഖവുമല്ല… പക്ഷേ… <hi style="instr">(കൃഷ്ണമേനോനെ നോക്കി)</hi> എന്റെ അനുഭവം മറിച്ചാണു്. </item>
          <label>കൃഷ്ണമേനോൻ:</label>
          <item><hi style="instr">(അല്പമൊരു ഞെട്ടലോടെ തിരിഞ്ഞുനിന്നു)</hi> മീനാക്ഷിക്കുട്ടി
വല്ലവരേയും സ്നേഹിച്ചിരുന്നോ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> സ്നേഹിച്ചിരുന്നു. അതികഠിനമായി സ്നേഹിച്ചിരുന്നു. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> എന്നിട്ടു്? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഇന്നും ആ സ്നേഹം നിലനില്ക്കുന്നുണ്ടു്. </item>
        </list>
        <quote style="stage">
കൃഷ്ണമേനോൻ പരുങ്ങുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>മീനാക്ഷി അമ്മ:</label>
          <item> എന്നും അതു് നിലനില്ക്കും… ഞാൻ വിസ്തരിക്കുന്നില്ല. ചുരുക്കിപ്പറയാം… എന്റെ
അനിയത്തിക്കുവേണ്ടി ഞാനതെല്ലാം ഉപേക്ഷിച്ചു. എനിക്കതിൽ വ്യസനമില്ല. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> പ്രഭയുടെ അമ്മ മരിച്ചപ്പോൾ ഞാനെന്തേ ആവശ്യപ്പെട്ടതു്? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഓർമ്മയില്ലേ? </item>
          <label>കൃഷ്ണമേനോൻ:</label>
          <item> ഉണ്ടു്; പ്രഭയുടെ ഭാരം ഏറ്റെടുക്കുമ്പോൾ എന്റെ ഭാരംകൂടി ഏറ്റെടുക്കാൻ ആവശ്യപ്പെട്ടില്ലേ?
</item>
        </list>
        <quote style="stage">
മീനാക്ഷി അമ്മ നിശ്ചലയായി നോക്കുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>കൃഷ്ണമേനോൻ:</label>
          <item> അന്നു എന്തിനതു് നിരസിച്ചു? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഇന്നെങ്കിലും അതു ചോദിച്ചല്ലോ! നന്നായി ആദ്യം എന്നെ ചവിട്ടിത്തേയ്ക്കുക. പിന്നീടു് ആവശ്യം
നേരിട്ടപ്പോൾ ആദരിക്കാൻ ഭാവിക്കുക… കഴിഞ്ഞതു കഴിഞ്ഞില്ലേ? അതൊക്കെ നമുക്കു മറക്കാം.
എനിക്കൊന്നേ പറയാനുള്ളു. ഞാൻ കല്പിച്ചുകൂട്ടി ഒരു പാപം ചെയ്തു. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> എന്തു പാപം? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> അതു പകകൊണ്ടു ചെയ്തതാണു്. അച്ഛനെയും മകനെയും എന്നെന്നേയ്ക്കും അകറ്റണമെന്നു്
എനിക്കു തോന്നി. സഹിക്കാഞ്ഞിട്ടു ചെയ്തതാണു്. എന്റെ സ്നേഹം ചവിട്ടിത്തേച്ചവരെ
വേദനിപ്പിക്കണമെന്നേ എനിക്കന്നു വിചാരമുണ്ടായിരുന്നുള്ളു. എനിക്കൊരുതരം ഭ്രാന്തുപിടിച്ചു.
ജാനകിയുടെ മുറി അതേ നിലയ്ക്കു നിർത്തിയതും പ്രഭയെ ദുർബലനാക്കി വളർത്താൻ ശ്രമിച്ചതുമൊക്കെ
അതിനായിരുന്നു. </item>
          <label>കൃഷ്ണമേനോൻ:</label>
          <item><hi style="instr">(വികാരഭരിതനായി വിളിക്കുന്നു.)</hi> മീനാക്ഷിക്കുട്ടീ…
</item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഒന്നും പറയേണ്ട. കേട്ടാൽ മതി. എന്റെ പാപം ഞാൻ ഇന്നു മനസ്സിലാക്കി. ആ മുറിയിലെ
സ്മാരകങ്ങളൊക്കെ എടുത്തു മാറ്റിക്കഴിഞ്ഞു. അതിലിന്നു കാറ്റും വെളിച്ചവും കടക്കുന്നുണ്ടു്. എന്റെ
ഹൃദയത്തിലും… പ്രഭയെ ഞാൻ സ്വതന്ത്രനാക്കുകയാണു്. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> അവനെന്തായിരുന്നു അസ്വാതന്ത്ര്യം? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> അവനൊന്നിനും സ്വാത്രന്ത്യമുണ്ടായിരുന്നില്ല. എല്ലാം ഇതുവരെ ഞാനാണു് നിയന്ത്രിച്ചതു്.
ഊണുകഴിക്കേണ്ട സമയംകൂടി അവനു നിശ്ചയമില്ല… അന്നൊക്കെ ഇവിടെ താമസിക്കാൻ
അവനാവശ്യപ്പെട്ടതോർക്കുന്നുണ്ടോ? </item>
          <label>കൃഷ്ണമേനോൻ:</label>
          <item> ഉണ്ടു്. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> അതൊന്നും അവന്റെ അഭിപ്രായമായിരുന്നില്ല; ഞാൻ പറയിക്കുമ്പോൾ അവൻ പറയും.
അതുകൊണ്ടുതന്നെയാണു് അനുസരിക്കണമെന്നു് തോന്നാഞ്ഞതും. അതെല്ലാം പോട്ടെ, സ്നേഹിച്ചവരും
സ്നേഹിക്കാത്തവരും, പാവപ്പെട്ടവരും ധനികരും, എല്ലാം ഒരുപോലെ നേരമെത്തുമ്പോൾ മരിച്ചുപോകുന്ന
ഈ ഭുമിയിൽ സ്നേഹിക്കുന്നതും വെറുക്കുന്നതും പകവെയ്ക്കുന്നതും എല്ലം വിഡ്ഢിത്തമാണു്. നമ്മളൊക്കെ
തനിച്ചു വരുന്നു; തനിച്ചു പോകുന്നു… ഞാനും അങ്ങനെ പോകാൻ തീരുമാനിച്ചു. </item>
          <label>കൃഷ്ണമേനോൻ:</label>
          <item><hi style="instr">(അമ്പരന്നു്)</hi> എന്തു്! എന്താണു് മീനാക്ഷിക്കുട്ടി പറയുന്നതു്?
എവിടെ പോവാൻ? എന്തിനു പോവാൻ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഞാൻ പോവുകയാണു്. ഈ തിരക്കിൽനിന്നും ബന്ധനത്തിൽ നിന്നും വിട്ടൊഴിഞ്ഞു
പോവുകയാണു്. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> എങ്ങട്ടു് മീനാക്ഷിക്കുട്ടീ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഞാൻ തനിച്ചാണു്. </item>
          <label>കൃഷ്ണമേനോൻ:</label>
          <item><hi style="instr">(അല്പം തൊണ്ടയിടറിക്കൊണ്ടു്)</hi> മീനാക്ഷിക്കുട്ടി വിഡ്ഢിത്തം
പറയരുതു്. പ്രഭ മീനാക്ഷിക്കുട്ടിയുടെ മകനാണു്. ഇവിടെയുള്ളതത്രയും മീനാക്ഷിക്കുട്ടിയുടേതാണു്.
മീനാക്ഷിക്കുട്ടിക്കു് ഇഷ്ടമാണെങ്കിൽ ഇനി ഞാനും ഇവിടെ താമസിക്കാം. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> അതു പറയാനാണു് ഞാൻ കമ്പിയടിച്ചു വരുത്തിയതു്. ഇനി പ്രഭയുടെ ഭാരവും ഈ വീട്ടിന്റെ
ഭാരവും ഏറ്റുകൊണ്ടു് ഇവിടെ താമസിക്കണം. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> മീനാക്ഷിക്കുട്ടിയോ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഞാനുണ്ടാവില്ല. ഞാൻ പോവും. </item>
          <label>കൃഷ്ണമേനോൻ:</label>
          <item> (വികാരപാരവശ്യത്തോടെ) മീനാക്ഷിക്കുട്ടീ. </item>
        </list>
        <quote style="stage">
പ്രഭ കുളി കഴിഞ്ഞു ഒരു മുണ്ടും ബനിയനും മാത്രമായി വരുന്നു. നനഞ്ഞ തോർത്തുകൊണ്ടു് മുഖവും കഴുത്തും
ഇടയ്ക്കിടെ തുടയ്ക്കുന്നുണ്ടു്. പ്രസന്നവദനനായിട്ടാണു് വരുന്നതു്.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>പ്രഭാകരൻ:</label>
          <item> അച്ഛാ, ഞാൻ കുളിക്കുമ്പോഴൊക്കെ ഒരു കാര്യത്തെക്കുറിച്ചു ഓർമ്മിക്കുകയായിരുന്നു. </item>
          <label>കൃഷ്ണമേനോൻ:</label>
          <item><hi style="instr">(സ്വപ്നത്തിലെന്നപോലെ)</hi> എന്തു കാര്യം? </item>
          <label>പ്രഭാകരൻ:</label>
          <item> ഇനി അച്ഛൻ തിരിച്ചുപോകേണ്ട. നമുക്കെല്ലാവർക്കുംകൂടി ഇവിടെ പാർക്കാം. അച്ഛനും
കൂടിയുണ്ടായാൽ ഈ വീട്ടിൽ പരമസുഖമായിരിക്കും. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> അതാണു് പ്രഭേ, ഞാനിതുവരെ പറഞ്ഞുകൊണ്ടിരുന്നതു്. </item>
          <label>പ്രഭാകരൻ:</label>
          <item> അച്ഛനെന്താ മിണ്ടാത്തതു്? എന്നും അച്ഛനിങ്ങനെയാണു്. ഇക്കാര്യം പറയുമ്പോൾ മാത്രം
മിണ്ടില്ല. </item>
        </list>
        <quote style="stage">
കൃഷ്ണമേനോൻ മിണ്ടാതെ ഒരു സ്ഥലത്തിരിക്കുന്നു… മാലിനി അലക്കിത്തേച്ച ഷർട്ടു കൊണ്ടുവന്നു
കൊടുക്കുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>പ്രഭാകരൻ:</label>
          <item><hi style="instr">(അതു വാങ്ങി ധരിച്ചു)</hi> അച്ഛനെന്താ, ഉത്തരമൊന്നും
പറയാത്തതു്? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> പ്രഭേ, മഠത്തിലെ വെള്ളവീശൽ കഴിഞ്ഞിട്ടുണ്ടാവില്ലേ? </item>
          <label>പ്രഭാകരൻ:</label>
          <item> ഉണ്ടാവും. </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(വിളിക്കുന്നു)</hi> വേലായുധാ, വേലായുധാ.… </item>
        </list>
        <quote style="stage">
വേലായുധൻ നായർ വിളി കേട്ടുകൊണ്ടു് വരുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>മീനാക്ഷി അമ്മ:</label>
          <item> ഞാൻ പറഞ്ഞതൊക്കെ ചെയ്തില്ലേ? </item>
          <label>വേലായുധൻ നായർ:</label>
          <item> ചെയ്തു. എന്തിനാണാവോ ഇതൊക്കെ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> നിനക്കതു മനസ്സിലാവില്ല. ആട്ടെ, ആ സാധനങ്ങളൊക്കെ ഇവിടെ കൊണ്ടുവന്നു വെയ്ക്കൂ.
</item>
          <label>പ്രഭാകരൻ:</label>
          <item> എന്തു സാധനങ്ങളാണമ്മേ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> എന്തിനു ധൃതിപ്പെടുന്നു? കൊണ്ടുവന്നാൽ കാണാം. <hi style="instr">(മാലിനിയോടു്)</hi> മാലിനീ, നീയൊരു കാര്യം ചെയ്യണം. </item>
          <label>മാലിനി:</label>
          <item> എന്താണമ്മേ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഈ പ്രഭയുടെ ഉത്തരവാദിത്തം മുഴുവനും ഇനി നിന്നിലാണു്. മാലിനി ഒന്നും മിണ്ടുന്നില്ല.
</item>
          <label>പ്രഭാകരൻ:</label>
          <item> എന്താണമ്മേ, അമ്മയിപ്പറയുന്നതു്? </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(മാലിനിയോടു്)</hi> ഞാൻ പറയുന്നതു് നീ കേൾക്കുന്നുണ്ടോ?
</item>
          <label>മാലിനി:</label>
          <item> ഉണ്ടു്. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഒരു നല്ല ഭാര്യയുടെ നിലയിൽ നീ അവനെ ശുശ്രൂഷിക്കണം. നിങ്ങൾ തമ്മിൽ ഒരു കാര്യത്തിലും
അഭിപ്രായവ്യത്യാസമുണ്ടാവരുതു്. </item>
          <label>മാലിനി:</label>
          <item> അതെങ്ങിനെയാണമ്മേ? ആരു് തമ്മിലും അഭിപ്രായവ്യത്യാസമുണ്ടാവാം. പക്ഷേ, ആ
വ്യത്യാസത്തെച്ചൊല്ലി കലഹിക്കാനിടവരുത്തില്ല. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> മതി, നീ ഒരു ഭാര്യയുടെ ധർമ്മം ഒരിക്കലും മറക്കരുതു്. </item>
          <label>മാലിനി:</label>
          <item> ഇതുവരെ ഞാൻ മറന്നിട്ടില്ല. ഇനി മറക്കുകയുമില്ല. </item>
        </list>
        <quote style="stage">
കൃഷ്ണമേനോൻ കലശലായ അസ്വാസ്ഥ്യത്തോടെ നെറ്റിയും താങ്ങി ഇരിക്കുകയാണു്. പ്രഭാകരൻ മീനാക്ഷി
അമ്മയെത്തന്നെ അമ്പരന്നു നോക്കുന്നു. വേലായുധൻ നായർ ഒരു പെട്ടിയും ഭാണ്ഡവും എടുത്തുകൊണ്ടു
വന്നു മീനാക്ഷി അമ്മയുടെ അടുത്തു വെക്കുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(പെട്ടിയെടുത്തു് മേശപ്പുറത്തുവെച്ചു അതു് തുറക്കാൻ
ശ്രമിച്ചുകൊണ്ടു്)</hi> വേലായുധാ, നീ ചെന്നു ആ നാണിക്കുട്ടിയെ വിളിച്ചുകൊണ്ടുവാ. </item>
          <label>വേലായുധൻ നായർ:</label>
          <item><hi style="instr">(വളരെ പാരവശ്യത്തോടെ)</hi> എനിക്കൊന്നു ചോദിക്കാനുണ്ടു്.
</item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(ഗൗരവത്തിൽ)</hi> ഇപ്പോൾ ഒന്നും ചോദിക്കേണ്ട. പോയിട്ടു
വരൂ. </item>
        </list>
        <quote style="stage">
വേലായുധൻ നായർ പോകുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>പ്രഭാകരൻ:</label>
          <item> അമ്മേ, ഇതെന്തിനാണീ പെട്ടിയും ഭാണ്ഡവുമൊക്കെ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> അതോ; അതു പറയാം. <hi style="instr">(പെട്ടി തുറന്നു ഒരു വലിയ
ലക്കോട്ടെടുക്കുന്നു.)</hi> ഇതാ. ഇതു് നമ്മുടെ സ്വത്തിന്റെ ആധാരങ്ങളാണു്. <hi style="instr">(പ്രഭാകരനു് വെച്ചുനീട്ടുന്നു.)</hi> </item>
          <label>പ്രഭാകരൻ:</label>
          <item> ഇതെന്തിനാണമ്മേ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഇതു നിനക്കു സൂക്ഷിക്കാൻ. </item>
        </list>
        <quote style="stage">
കൃഷ്ണമേനോൻ എഴുന്നേറ്റു് അസ്വസ്ഥനായി ലാത്തുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>പ്രഭാകരൻ:</label>
          <item> അമ്മെ, എനിക്കിതൊന്നും മനസ്സിലാവുന്നില്ല. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> ഇതൊക്കെ ഇനി നീയാണു് സൂക്ഷിക്കേണ്ടതു്! ഈ സ്വത്തിനു് മുഴുവനും ഏകാവകാശി നീയാണു്.
എന്റെ അവകാശം കൂടി ഞാൻ നിനക്കു ദാനം തന്നിരിക്കുന്നു: ഉം ഇതു വാങ്ങൂ. </item>
          <label>പ്രഭാകരൻ:</label>
          <item> എല്ലാം അമ്മ വെച്ചാൽ മതി. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> പോര. നീയാണു് വെയ്ക്കേണ്ടതു്. </item>
          <label>പ്രഭാകരൻ:</label>
          <item> വേണ്ടമ്മേ. </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(സ്വരം അല്പം പരുഷമാക്കി)</hi> പ്രഭേ, നീയിതു വാങ്ങുന്നുണ്ടോ?
</item>
          <label>പ്രഭാകരൻ:</label>
          <item> ഇതു് അമ്മയുടെ പെട്ടിയിലിരുന്നാലെന്താണു്? </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(വികാരം അമർത്തിപ്പിടിച്ചുകൊണ്ടു്)</hi> അമ്മയുടെ പെട്ടി ഇനി
ഇവിടെ ഉണ്ടാവില്ല. </item>
          <label>പ്രഭാകരൻ:</label>
          <item><hi style="instr">(അന്തം വിട്ടു്)</hi> പിന്നെ! എന്തമ്മ പറയുന്നതു്! </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(വളരെ ശാന്തമായ സ്വരത്തിൽ)</hi> ഇന്നു മുതൽ ഞാൻ
മഠത്തിലാണു് താമസം. </item>
          <label>പ്രഭാകരൻ:</label>
          <item><hi style="instr">(ഓടി അടുത്തിട്ടു്)</hi> എന്താണമ്മേ, അമ്മയെന്താണു്
പറഞ്ഞതു്? അമ്മ വീടു വിട്ടു പോവുകയാണോ? <hi style="instr">(ലക്കോട്ടു വാങ്ങി
മേശപ്പുറത്തിട്ടു്)</hi> വേണ്ടമ്മേ, എനിക്കു സ്വത്തും അധികാരവും ഒന്നും വേണ്ട. ഞാനും ഈ വീടുവിട്ടു്
എങ്ങോട്ടെങ്കിലും <hi style="instr">(തിരിഞ്ഞു് കൃഷ്ണമേനോനോടു്)</hi> അച്ഛാ അച്ഛനിതു
കേട്ടില്ലേ? </item>
          <label>കൃഷ്ണമേനോൻ:</label>
          <item><hi style="instr">(തലയുയർത്തി)</hi> നീ കേട്ടതുപോലെ ഞാനും കേട്ടു. </item>
          <label>പ്രഭാകരൻ:</label>
          <item><hi style="instr">(മീനാക്ഷി അമ്മയോടു്)</hi> ഇല്ലമ്മേ, ഇതു നടക്കാത്ത
കാര്യമാണു്. എന്റെ ജിവനുള്ളപ്പോൾ ഞാൻ സമ്മതിക്കില്ല. </item>
          <label>വേലായുധൻ നായർ:</label>
          <item><hi style="instr">(കടന്നുവന്നു)</hi> ഇതെന്തൊക്കെയാണീ കേൾക്കുന്നതു്?
</item>
          <label>മീനാക്ഷി അമ്മ:</label>
          <item> എന്താ വേലായുധാ? </item>
          <label>വേലായുധൻ നായർ:</label>
          <item> ഇങ്ങനെയൊന്നും ചെയ്യരുതു്. ഈ കുട്ടികൾക്കൊക്കെ ഇനി ആരാണുള്ളതു്? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> അവരൊന്നും ഇന്നു കുട്ടികളല്ല. </item>
          <label>പ്രഭാകരൻ:</label>
          <item> അമ്മേ, അമ്മ എന്തു പറഞ്ഞാലും ഞാൻ സമ്മതിക്കില്ല. <hi style="instr">(തൊണ്ടയിടറി)</hi> ഈ വയസ്സുവരെ എനിക്കുവേണ്ടിയാണമ്മ കഷ്ടപ്പെട്ടതു്.
ഇനി അമ്മയെ തനിച്ചു പാർക്കാൻ ഞാൻ സമ്മതിക്കില്ല. </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(കനത്ത സ്വരത്തിൽ)</hi> പ്രഭേ, നീ വിഡ്ഢിത്തം കാണിക്കരുതു്.
</item>
        </list>
        <quote style="stage">
നിന്റെ അമ്മ ദൂരെയെങ്ങും പോകുന്നില്ല. എനിക്കു സ്വസ്ഥമായിരുന്നു ഈശ്വരനെ വിചാരിക്കണം.
അതിനാണു് ഞാൻ പോകുന്നതു്. നിനക്കിവിടെ മാലിനിയുണ്ടു്. എന്നെ ഇടയ്ക്കിടെ വന്നു കാണാനും കഴിയും.
വേലായുധാ, എവിടെ നാണിക്കുട്ടി?
</quote>
        <!--end of "stage"-->
        <list type="gloss">
          <label>വേലായുധൻ നായർ:</label>
          <item><hi style="instr">(തന്റെ പിറകിൽ നില്ക്കുന്ന നാണിക്കുട്ടിയെ നോക്കി)</hi> ഇതാ.
</item>
          <label>മീനാക്ഷി അമ്മ:</label>
          <item> എടീ നീയിവിടെ അനുസരണയോടെ പാർക്കണം. </item>
          <label>വേലായുധൻ നായർ:</label>
          <item> ഇല്ല; അവളും അങ്ങട്ടു പോരട്ടെ. അവിടെ പണിയെടുക്കാനൊരാളുവേണ്ടേ? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> നിർബന്ധമില്ല. എനിക്കു തനിച്ചു പാർക്കാനാണു് മോഹം. അവളുടെ ഇഷ്ടംപോലെ ചെയ്യട്ടെ.
</item>
          <label>വേലായുധൻ നായർ:</label>
          <item> അവളുടെ ഇഷ്ടമോ? അവൾക്കായിട്ടു ഇവിടെയൊരിഷ്ടമില്ല. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> അതു് വേലായുധനല്ല തീർച്ചപ്പെടുത്തേണ്ടതു്. </item>
          <label>വേലായുധൻ നായർ:</label>
          <item> അക്കാര്യത്തിലൊന്നും ശഠിക്കരുതു്. <hi style="instr">(നാണിക്കുട്ടിയോടു്)</hi>
വേഗം മുണ്ടൊക്കെ മാറി വന്നോളൂ-വല്യമ്മയുടെ കൂടെ പോകാൻ. </item>
          <label>പ്രഭാകരൻ:</label>
          <item><hi style="instr">(പെട്ടെന്നു)</hi> വേലായുധൻ നായരേ, ഇവിടെ ആരും
എവടേയും പോകാൻ തീരുമാനിച്ചിട്ടില്ല. </item>
          <label>വേലായുധൻ നായർ:</label>
          <item> അങ്ങനെ പറഞ്ഞുകേൾക്കാനാണു് എന്റെയും മോഹം. </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(നാണിക്കുട്ടിയുടെ അടുത്തുചെന്നു്)</hi> നീയവളെ
നിർബന്ധിക്കേണ്ട. അവൾ ഇഷ്ടംപോലെ ചെയ്യട്ടെ. ഇവിടെയാണവൾക്കിഷ്ടമെങ്കിൽ ഇവിടെ നിന്നോട്ടെ.
</item>
          <label>വേലായുധൻ നായർ:</label>
          <item> അവൾക്കു വല്യമ്മയുടെ കൂടെ വരാൻ ഇഷ്ടക്കുറവോ? അവളിതുവരെ എങ്ങിന്യാണ് ജീവിച്ചത്?
ആരാണവളെ പോറ്റിയതു്? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> വേലായുധാ നിയെന്തിനാണിങ്ങനെ ബഹളം കൂട്ടുന്നതു്? ഞാൻ ചോദിക്കാം അവളോടു്. പെണ്ണേ
ഇങ്ങട്ടു വാ. </item>
        </list>
        <quote style="stage">
നാണിക്കുട്ടി അടുത്തു ചെല്ലുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>മീനാക്ഷി അമ്മ:</label>
          <item> നിനക്കു എന്റെ കൂടെ വരുന്നതോ. ഇവിടെ നില്ക്കുന്നതോ ഇഷ്ടം? </item>
        </list>
        <quote style="stage">
നാണിക്കുട്ടി മിണ്ടുന്നില്ല
</quote>
        <!--end of "stage"-->
        <list type="gloss">
          <label>വേലായുധൻ നായർ:</label>
          <item> എന്താ പെണ്ണേ മിണ്ടാത്തതു്? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> നീയെന്തിനവളോടു് ശുണ്ഠിയെടുക്കുന്നു. <hi style="instr">(നാണിക്കുട്ടിയോടു്)</hi>
നിന്റെ ഇഷ്ടം എന്താന്നുവെച്ചാൽ പറഞ്ഞോളൂ ഒരു കുഴപ്പവുമില്ല. </item>
        </list>
        <quote style="stage">
നാണിക്കുട്ടി മിണ്ടുന്നില്ല. മുഖം താഴ്ത്തി നില്ക്കുന്നു. നിശ്ശബ്ദത. എല്ലാവരും എല്ലാവരേയും പല അർത്ഥത്തിൽ
നോക്കുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(നെടുവീർപ്പിട്ടു്)</hi> ശരി വേലായുധാ, ഇവളെ നിർബന്ധിക്കേണ്ട.
ഇവിടെ മാലിനിക്കും ഒരാൾ വേണ്ടേ? <hi style="instr">(മാലിനിയെ നോക്കി)</hi> മാലിനീ,
അവളോടു് ശുണ്ഠിയെടുക്കരുതു് കേട്ടോ. അമ്മയില്ലാത്ത മകളാണു്. </item>
          <label>മാലിനി:</label>
          <item><hi style="instr">(ശാന്തയായിട്ടു്)</hi> ഞാനാരോടും ശുണ്ഠിയെടുക്കാറില്ലമ്മേ.
</item>
          <label>മീനാക്ഷി അമ്മ:</label>
          <item> ശരി. <hi style="instr">(വേലായുധൻ നായരോടു്)</hi> വേലായുധാ നീയിപ്പെട്ടിയും
മറ്റും ഒന്നെടുത്തു് അവിടെ കൊണ്ടുവെച്ചു് ഇങ്ങട്ടു പോന്നോളൂ. </item>
          <label>വേലായുധൻ നായർ:</label>
          <item><hi style="instr">(പെട്ടിയെടുത്തു് നടക്കുന്നു)</hi> ഇല്ല; ഇനി ഇങ്ങട്ടു ഞാനും
തിരിച്ചുവരാൻ വിചാരിച്ചിട്ടില്ല. </item>
          <label>മീനാക്ഷി അമ്മ:</label>
          <item> നിനക്കും ഈശ്വരവിചാരം തുടങ്ങീണ്ടെങ്കിൽ അവിടെ താമസിക്കാം; വിരോധമില്ല <hi style="instr">(നിശ്ശബ്ദത)</hi> </item>
          <label>മീനാക്ഷി അമ്മ:</label>
          <item><hi style="instr">(ഒന്നുരണ്ടടി നടന്നു തിരിഞ്ഞുനിന്നു്)</hi> എന്നാൽ പ്രഭേ…
</item>
          <label>പ്രഭാകരൻ:</label>
          <item> അമ്മേ! <hi style="instr">(മുൻപോട്ടു ചെന്നു)</hi> അമ്മ ഇതെന്നോടു ചെയ്യാൻ
പാടില്ലാത്തതാണു്. <hi style="instr">(വളരെ സമീപിച്ചു്)</hi> അമ്മ എന്നെ ആരുടെ
കൈയിൽ ഏല്പിച്ചാണു് പോകുന്നതു്? </item>
          <label>മീനാക്ഷി അമ്മ:</label>
          <item> നിന്റെ അമ്മ നിന്നെ എന്റെ കൈയിൽ ഏല്പിച്ചു. ഞാൻ നിന്നെ ആദ്യമായി ഈശ്വരന്റെ
കൈയിലും പിന്നെ മാലിനിയുടെ കൈയിലും ഏല്പിക്കുന്നു. നിനക്കു ഒരു ബുദ്ധിമുട്ടും വരില്ല. <hi style="instr">(ചുണ്ടു കടിച്ചമർത്തി, ശബ്ദം പ്രയാസപ്പെട്ടു നിയന്ത്രിച്ചു്, മൂർധാവിൽ കൈ
വെച്ചു)</hi> നീ നന്നായി വരും. <hi style="instr">(കണ്ണീരൊപ്പി ധൃതിയിൽ
നടന്നുപോകുന്നു.)</hi> </item>
          <label>പ്രഭാകരൻ:</label>
          <item> അമ്മെ… അമ്മെ… <hi style="instr">(പിന്നാലെ പോകാൻ
തുടങ്ങുന്നു.)</hi> </item>
          <label>കൃഷ്ണമേനോൻ:</label>
          <item><hi style="instr">(ആ രംഗം നോക്കി നിന്നുകൊണ്ടു്, പെട്ടെന്നു്
അധികാരസ്വരത്തിൽ)</hi> പ്രഭേ… </item>
          <label>പ്രഭാകരൻ:</label>
          <item> അച്ഛാ! <hi style="instr">(തിരിഞ്ഞു നില്ക്കുന്നു. രണ്ടുപേരുടേയും നോട്ടം ഇടയുന്നു.
പ്രഭയും കൃഷ്ണമേനോനും മാലിനിയും നാണിക്കുട്ടിയും രംഗത്തു നിശ്ശബ്ദരായി തെല്ലിട നില്ക്കുന്നു. നാണിക്കുട്ടി
മുഖം പൊത്തി കരയുന്നു. അല്പനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം കൃഷ്ണമേനോൻ തന്റെ കീശയിൽനിന്നു
പേഴ്സെടുത്തു് കൈയിൽ വെയ്കുന്നു. കോട്ടഴിച്ചു് പ്രഭയുടെ നേർക്കു നീട്ടുന്നു.)</hi> </item>
          <label>കൃഷ്ണമേനോൻ:</label>
          <item> ഇതാ, പ്രഭേ, ഇതു് അകത്തു് കൊണ്ടു് ചെന്നുവെയ്ക്കൂ. </item>
        </list>
        <quote style="stage">
പ്രഭാകരൻ കോട്ടു വാങ്ങുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>കൃഷ്ണമേനോൻ:</label>
          <item><hi style="instr">(പേഴ്സ് മാലിനിക്കു നീട്ടി)</hi> ഇതു് പെട്ടിയിൽ വെയ്ക്കു
മാലിനീ… </item>
        </list>
        <quote style="stage">
മാലിനി പേഴ്സ് വാങ്ങുന്നു.
</quote>
        <!--end of "stage"-->
        <list type="gloss">
          <label>കൃഷ്ണമേനോൻ:</label>
          <item><hi style="instr">(നാണിക്കുട്ടിയെ നോക്കി)</hi> പെണ്ണേ, കുളിക്കാൻ വെള്ളം
വെച്ചിട്ടില്ലേ? </item>
        </list>
        <quote style="stage">
നാണിക്കുട്ടി ഉവ്വെന്ന അർത്ഥത്തിൽ നോക്കി കണ്ണു തുടച്ചു അകത്തേക്കു പോകുന്നു.
</quote>
        <!--end of "stage"-->
        <p style="center"> —യവനിക— </p>
      </div>
      <!--end of "chapter 7/0"-->
      <!--END OF CHAPTER 7/0-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Prasavikkātta amma (ml:
പ്രസവിക്കാത്ത അമ്മ).</p>
        <p style="hang"><hi rend="bold">Author(s):</hi>  Thikkodiyan.</p>
        <p style="hang"><hi rend="bold">First publication details:</hi>
 Mathrubhumi Books; Kozhikode, Kerala; 1; 2011. </p>
        <p style="hang"><hi rend="bold">Deafult language:</hi>  ml,
Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  Play, Thikkodiyan,
തിക്കോടിയൻ, പ്രസവിക്കാത്ത അമ്മ, Open Access Publishing, Malayalam, Sayahna
Foundation, Free Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; JWRA 34, Jagthy; Trivandrum 695014; India.</p>
        <p style="hang"><hi rend="bold">Date:</hi>  August 12, 2022.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original
item is copyrighted to the author/inheritors. The text encoding and editorial notes were
created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-sa/4.0/">Creative
Commons Attribution By ShareAlike 4​.0 International License</ref>  (CC BY-SA
4​.0). Any reuse of the material should credit the Sayahna Foundation and must be
shared under the same terms.</p>
        <p style="hang"><hi rend="bold">Cover:</hi>  Self portrait, an oil on
canvas painting by Anne Marie Busschers  . The image is taken from <ref target="https://commons.wikimedia.org">Wikimedia Commons</ref>
 and is gratefully acknowledged.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Data entry:</hi>  Staffers at River Valley; <hi rend="bold">Typesetter:</hi>  CVR; <hi rend="bold">Digitizer:</hi>  KB Sujith; <hi rend="bold">Encoding:</hi>  CVR.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The
entire document processing has been done in a computer running GNU/Linux operating
system and TeX and friends. The PDF has been generated using XeLaTeX from TeXLive
distribution 2021 using <ref target="https://ithal.io">Ithal (ഇതൾ)</ref>, an
online framework for text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded XML has been
generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated
from XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF
and HTML versions is <ref target="https://rachana.org.in">RIT
Rachana</ref>  authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The
font used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip
Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/tkn-prasavikkatha-amma.xml">Download
document sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/tkn-prasavikkatha-amma.pdf">Download
PDF</ref>.</p>
      </div>
    </back>
  </text>
</TEI>
