<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">കവിതകൾ</title>
          <title xml:lang="en" type="main">Poems</title>
        </title>
        <author>K. R. Tony</author>
        <respStmt>
          <resp>Data entered by</resp>
          <name>the author</name>
        </respStmt>
        <respStmt>
          <resp>Typeset by</resp>
          <name>JN Jamuna</name>
        </respStmt>
        <respStmt>
          <resp>Edited by</resp>
          <name>PK Ashok</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>JN Jamuna</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2022">October 20, 2022</date>
        <address>
          <addrLine>JWRA 34, Jagthy</addrLine>
          <addrLine>Trivandrum 695014</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to the author. The text encoding and editorial
notes were created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">കവിതകൾ</title>
              <title xml:lang="en" type="main">Poems</title>
            </title>
            <author>K. R. Tony</author>
          </titleStmt>
          <extent>
            <measure unit="pages" quantity="20">20 pages of source material</measure>
          </extent>
          <publicationStmt>
            <publisher>Sayahna Foundation</publisher>
            <pubPlace>Trivandrum, Kerala</pubPlace>
            <date>2020-11-03</date>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>Poem</term>
          <term>K. R. Tony</term>
          <term>Poems</term>
          <term>കെ. ആർ. ടോണി</term>
          <term>കവിതകൾ</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="poem">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="complete"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>Trivandrum, Kerala, India</name>
          <time>2020-11-03</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <div xml:id="cover" type="Cover">
        <figure xml:id="cover-image" rend="fullfig">
          <graphic url="images/Gustav_Klimt.jpg" width="100%"/>
          <figDesc><ref target="https://commons.wikimedia.org/wiki/File:Gustav_Klimt_068.jpg">Avenue
in the Park of Schloss Kammer,</ref> a painting by <ref target="https://en.wikipedia.org/wiki/Gustav_Klimt">Gustav Klimt</ref>
 (1862–1918). </figDesc>
        </figure>
      </div>
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">കവിതകൾ</titlePart>
        </docTitle>
        <docAuthor>
          <persName>കെ. ആർ. ടോണി</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="chapter" n="1" xml:id="chp1">
        <head type="chaphead">ശിഷ്ടം</head>
        <div type="lsection">
          <figure rend="fcenter" type="gre">
            <graphic url="images/tony-02-t.png" width="170.71652pt" rendition="gre"/>
          </figure>
          <p style="noindent">
</p>
          <lg>
            <l> പതിവുപോലെ നടക്കാനിറങ്ങിയപ്പോൾ റോട്ടിൽ </l>
            <l> ഒരു കാക്കയുടെ അവശിഷ്ടങ്ങൾ കണ്ടു. </l>
            <l> വൈദ്യുതകമ്പിയിൽ കുരുങ്ങി വീണതാവാം, </l>
            <l> ബസ്സുമുട്ടി മരിച്ചതാകാം, </l>
            <l> ആത്മഹത്യതന്നെയാകാം—അവശിഷ്ടങ്ങൾ കിട്ടി. </l>
          </lg>
          <lg>
            <l> നടക്കാനിറങ്ങിയപ്പോൾ റോട്ടിൽ </l>
            <l> ഒരു ഭ്രാന്തനിരുന്നുണ്ണുന്നതു കണ്ടു. </l>
          </lg>
          <lg>
            <l> ഒരു കലാകാരനായ എനിക്കവ കൗതുകം ജനിപ്പിച്ചു</l>
            <l> കൗതുകവുംകൊണ്ടു് ഞാൻ നടന്നു: </l>
            <l> ഭാരം കയറ്റിപ്പോകുന്ന ഒരു കാളവണ്ടി കണ്ടു! </l>
            <l> മുറുക്കാൻകടയുടെ മുമ്പിൽ ആൾക്കാർ</l>
            <l> കൂടിനില്ക്കുന്നതു കണ്ടു!</l>
            <l> ചാത്തൻസേവാമഠത്തിലേക്കുള്ള ബോർഡു കണ്ടു! </l>
            <l> പണികഴിഞ്ഞു മടങ്ങുന്ന</l>
            <l> ഓട്ടുകമ്പനിത്തൊഴിലാളികളെ കണ്ടു! </l>
            <l> എല്ലാറ്റിനും പുറമേ റോഡു കണ്ടു—അതെ; കണ്ടു: </l>
            <l> —കറുത്തു നീണ്ടുകിടക്കുന്നു!</l>
          </lg>
          <lg>
            <l> ഒരു കലാകാരനായ എനിക്കവ കൗതുകം ജനിപ്പിച്ചു. </l>
            <l> ആ കൗതുകത്തിലും എനിക്കു കൗതുകം ജനിച്ചു! </l>
            <l> കൗതുകവുംകൊണ്ടു ഞാൻ നടന്നു… </l>
            <l> (… രക്തസാക്ഷികളെക്കുറിച്ചു് ഞാനിതുവരെ കവിതയെഴുതിയിട്ടില്ല. </l>
            <l> മരിച്ചുപോയവരെ മാന്യമായാദരിക്കുന്ന ഈ നാട്ടിൽ </l>
            <l> എന്റെ സാമൂഹ്യബോധത്തിന്റെ കാര്യം കഷ്ടംതന്നെ! </l>
            <l> സനിൽദാസ്, സുബ്രഹ്മണ്യദാസ്, സുഗതൻ, </l>
            <l> ലൂയീസ്, വർഗ്ഗീസ്, രാജൻ, ഹഷ്മി,</l>
            <l> നെരൂദാ, കിംചിഹായ്, </l>
            <l> മയക്കോവ്സ്കി, ഹോചിമിൻ, പോൾ സെലാൻ… </l>
            <l> കെ. വേണു മരിച്ചിട്ടില്ല, മരിക്കും. </l>
            <l> —പൊള്ളുന്ന പനിക്കിടക്കയിൽ കിടന്നു്…)</l>
            <l> കാക്കയുടെ മൃതദേഹം…</l>
          </lg>
          <lg>
            <l> എന്റെ നടത്തം പതുക്കെയായി,</l>
            <l> പിന്നെയും പതുക്കെയായി </l>
            <l> നിന്നു </l>
            <l> തിരിച്ചു നടന്നു. </l>
          </lg>
          <lg>
            <l> ഭ്രാന്തനിപ്പോഴവിടെയില്ല. </l>
            <l> കാക്കയുടെ അവശിഷ്ടവും അപ്രത്യക്ഷമായിരിക്കുന്നു!</l>
            <l> </l>
          </lg>
          <!--end of "verse"-->
          <p>1994.
</p>
        </div>
        <!--end of "section 1.0/0.1"-->
      </div>
      <!--end of "chapter 1/0"-->
      <!--END OF CHAPTER 1/0-->
      <div type="chapter" n="2" xml:id="chp2">
        <head type="chaphead">സഞ്ചി</head>
        <div type="lsection">
          <figure rend="fcenter" type="gre">
            <graphic url="images/tony-01-t.png" width="170.71652pt" rendition="gre"/>
          </figure>
          <p style="noindent">
</p>
          <lg>
            <l> സഞ്ചിയും തൂക്കി നടപ്പു ഞാൻ </l>
            <l> കങ്കാരുവമ്മച്ചിയെപ്പോലെ </l>
            <l> എന്താണിതിനുള്ളിലെന്നു ചോദിക്കേണ്ട; </l>
            <l> —‘സഞ്ചിതസംസ്കാര’മെന്നില്ലേ!</l>
          </lg>
          <lg>
            <l> സഞ്ചാരിയാണു ഞാനെന്നാളും </l>
            <l> സമ്പാദ്യമൊന്നുമില്ലിന്നോളം </l>
            <l> സമ്പാതിയെപ്പോൽ കരിഞ്ഞ ചിറകുകൾ </l>
            <l> വമ്പൊഴിഞ്ഞോർമയിൽ പാറുന്നു.</l>
          </lg>
          <lg>
            <l> ദുഃഖം പറയുവാൻ പാടില്ല </l>
            <l> സന്തോഷമെന്തെന്നറിയില്ല. </l>
            <l> സന്തോഷെന്നാണെന്റെ നാമ,മതിട്ടവൻ </l>
            <l> തന്തയ്ക്കുണ്ടായവനാവില്ല.</l>
          </lg>
          <lg>
            <l> ഇച്ഛക്കുരുക്കൾ മുളച്ചില്ല </l>
            <l> കച്ചവാങ്ങാനൊരാൾ വന്നില്ല. </l>
            <l> മൂടി ഞാനെന്തിനു വെക്കണ,മെൻ തല-</l>
            <l> യോടിലെ രേഖകൾ നന്നല്ല.</l>
          </lg>
          <lg>
            <l> ‘മണ്ടത്തരങ്ങളേ ചെയ്തുള്ളൂ’ </l>
            <l> —വീണ്ടുവിചാരം വിധിക്കുന്നു </l>
            <l> പണ്ടത്തെ നക്സലൈറ്റെന്നു വിളിച്ചെന്നെ </l>
            <l> കൊണ്ടാടി നാറ്റരുതാരോരും.</l>
          </lg>
          <lg>
            <l> ഇഷ്ടം വരുന്നില്ലൊരാളോടും </l>
            <l> കുഷ്ഠം മനസ്സിനും ബാധിക്കും </l>
            <l> ചാരായംപോലും നിരോധിച്ചൊരീ നാട്ടിൽ </l>
            <l> കാരാലയംതന്നെ സ്വാതന്ത്യം!</l>
          </lg>
          <lg>
            <l> ആർത്തിപ്പകക്കലി ബാധിച്ചു്</l>
            <l> സ്വാർത്ഥ കാർക്കോടകക്കൊത്തേറ്റു്</l>
            <l> ചത്തു ഞാനെന്നു വിചാരിച്ച നേരത്തു് </l>
            <l> സഞ്ചികണ്ടെൻ തോളി,ലാശ്വാസം!</l>
          </lg>
          <lg>
            <l> സഞ്ചിയും തൂക്കിയെഴുന്നേറ്റു </l>
            <l> മൂരിനിവർന്നു നടന്നു ഞാൻ </l>
            <l> ചാരക്കുഴിയിൽ കിടക്കുന്ന കുക്കുരം </l>
            <l> ദൂരെയൊരെല്ലു കണ്ടെന്നോണം.</l>
          </lg>
          <lg>
            <l> ഓരോന്നു ഞാൻ വിചാരിക്കുന്നു </l>
            <l> നേരേയെതിരു ഭവിക്കുന്നു </l>
            <l> സഞ്ചി തുറന്നു ഞാൻ കാരണമോരുന്നു: </l>
            <l> —‘സംഗതി’യങ്ങനെയാണല്ലേ!</l>
          </lg>
          <lg>
            <l> ദേശാന്തരങ്ങളിൽ ജോലിക്കായ് </l>
            <l> ആശാരി പോകുമ്പോലന്തസ്സിൽ </l>
            <l> എല്ലാമടങ്ങിയൊരെൻ സഞ്ചി പേറി ഞാ-</l>
            <l> നെല്ലായിടത്തുമിന്നെത്തുന്നു. </l>
          </lg>
          <lg>
            <l> ഏപ്പു് ചേർക്കാനുമടർത്താനും </l>
            <l> ആപ്പടിക്കാനും മുറിക്കാനും </l>
            <l> എത്രയെളുപ്പമാണാവിധം കൃത്യമായ് </l>
            <l> കുത്തിത്തുളയ്ക്കാനറുക്കാനും! </l>
          </lg>
          <lg>
            <l> എന്തിനുമിപ്പോഴുണ്ടാവേശം </l>
            <l> സന്ദേഹം തോന്നുന്നില്ലെള്ളോളം </l>
            <l> എല്ലാമീ സഞ്ചിതന്നുള്ളിലിരിക്കുന്ന </l>
            <l> ‘കൊള്ളക്കൊടുക്ക’ തൻ സാമർത്ഥ്യം!</l>
          </lg>
          <lg>
            <l> എല്ലാ കളിയിലും ചേരുന്നു </l>
            <l> വല്ലതുമൊക്കെ ജയിക്കുന്നു </l>
            <l> പത്രാധിപന്മാർക്കയച്ച കവിതകൾ </l>
            <l> പ്രത്യക്ഷമാവുന്നതുപോലെ.</l>
          </lg>
          <lg>
            <l> നൈരാശ്യം തോന്നുന്നില്ലെന്നാലും</l>
            <l> വൈരാഗ്യം പാടില്ലൊരാളോടും</l>
            <l> ‘പട്ടിക്കുമുണ്ടാമൊരുദിന’മെന്നൊരു </l>
            <l> പ്രത്യാശക്കാരനാണിപ്പോൾ ഞാൻ</l>
          </lg>
          <lg>
            <l> കുത്തിത്തിരുപ്പെങ്ങു കണ്ടാലും </l>
            <l> കൂട്ടത്തിൽ കൂടുന്നു മിണ്ടാതെ </l>
            <l> കല്ലേറു വന്നാൽ മറച്ചു ഞാൻ സഞ്ചിയാൽ </l>
            <l> മുഞ്ഞി സംരക്ഷിച്ചു പോരുന്നു!</l>
          </lg>
          <lg>
            <l> എത്രയോ ജീവിതായോധന മണ്ഡല </l>
            <l> ദർശനങ്ങൾ തരുന്നീ സഞ്ചി!</l>
          </lg>
          <lg>
            <l> നിന്നെത്തൊഴുന്നു ഞാനെൻ സഞ്ചീ </l>
            <l> എന്നെ ഞാനാക്കുന്നു നീ സഞ്ചീ </l>
            <l> ഒന്നായതൊക്കെ നീ തന്നെ, നിൻ വായിലു-</l>
            <l> ണ്ടീരേഴു ലോകവും കാണുന്നു!</l>
          </lg>
          <lg>
            <l> ഓലത്തുരുമ്പിലും നീ തുരുമ്പിക്കാതെ </l>
            <l> കാലത്തിനൊപ്പം കളിക്കുന്നു!</l>
          </lg>
          <lg>
            <l> ‘സംഭവാമി യുഗേ’യെന്നല്ലേ</l>
            <l> —സഞ്ചി പഴയതാവുന്നില്ല! </l>
            <l> സ്തംഭം പിളർന്നു വരുന്നൊരീ ശക്തിയെ </l>
            <l> നമ്പാതിരിക്കുവാനാവില്ല! </l>
          </lg>
          <!--end of "verse"-->
          <p>ഭാഷാപോഷിണി, 1998.
</p>
        </div>
        <!--end of "section 2.0/0.2"-->
      </div>
      <!--end of "chapter 2/0"-->
      <!--END OF CHAPTER 2/0-->
      <div type="chapter" n="3" xml:id="chp3">
        <head type="chaphead">ഒരു പ്രതിസാഹിത്യവിചാരം</head>
        <div type="lsection">
          <figure rend="fcenter" type="gre">
            <graphic url="images/tony-03-t.png" width="170.71652pt" rendition="gre"/>
          </figure>
          <p style="noindent">
</p>
          <lg>
            <l> എന്റെ മനസ്സിൽ വിടരുന്നതില്ല പൂ </l>
            <l> പീലി വിരിച്ചാടി നില്പീല കേകികൾ, </l>
            <l> കൃഷ്ണകഥാഗീതി നിർഝരിക്കുന്നില്ല</l>
            <l> കഷ്ടം-വസന്തമിടിമുഴക്കുന്നില്ല!</l>
          </lg>
          <lg>
            <l> അഷ്ടിക്കു നിത്യവും കൂലിപ്പണി ചെയ്തു </l>
            <l> കുഷ്ഠം മറച്ചുവെച്ചാണെന്റെ ജീവിതം </l>
            <l> സന്ധ്യയ്ക്കു് കള്ളുകുടിക്കെക്കിടച്ചിടു-</l>
            <l> മുന്മാദമാണന്റെയർത്ഥമനർത്ഥവും</l>
          </lg>
          <lg>
            <l> ചിന്തിക്കുവാൻ ശീലമില്ലെനിക്കാകയാ-</l>
            <l> ലന്ധകൂപത്തിലെ മണ്ഡൂകമത്രെ ഞാൻ! </l>
            <l> ചത്താലളിയുമളിയനു,മായതിൽ </l>
            <l> കാവ്യാർത്ഥമുണ്ടോ—മനസ്സിലാവുന്നില്ല! </l>
            <l> —ചോറിനൂണെന്നു് പറഞ്ഞാൽ തിരിഞ്ഞിടും!</l>
          </lg>
          <lg>
            <l> ആരാണെഴുത്തച്ഛൻ? എന്റെ ഭാഷാപിതാ-</l>
            <l> വദ്ദേഹമാണെന്നു സാക്ഷരതാ ക്ലാസ്സി-</l>
            <l> ലദ്ധ്യാപകൻ തീർച്ചചൊന്നു!—ക്ഷമിച്ചു ഞാൻ! </l>
            <l> —അധ്യാത്മരാമായണമല്ലേ ജീവിതം!</l>
          </lg>
          <lg>
            <l> ഉപ്പു നോക്കാൻ പോലുമാനന്ദമില്ലാത്തൊ-</l>
            <l> രിപ്പാപി കൂലിക്കു പേശുന്ന ഭാഷയ്ക്കു-</l>
            <l> മപ്പനുണ്ടെന്നു പറയുന്ന കോവിദാ, </l>
            <l> അല്പത്വമിത്രയ്ക്കു് മൂത്താൽ ചിതം വരാ!</l>
          </lg>
          <lg>
            <l> നന്നായിണങ്ങും പിണങ്ങുമതിൽക്കവി-</l>
            <l> ഞ്ഞീയാൾക്കു വേറെയൊന്നില്ലാ പഠിക്കുവാൻ! </l>
            <l> കാനനത്തിൽ പുല്ലു മേയ്ക്കും പശുക്കളെ </l>
            <l> കാണിക്ക നൽകുകയില്ലാ പുലിക്കു ഞാൻ!</l>
          </lg>
          <lg>
            <l> വമ്പൻ സനന്ദന പണ്ഡിതൻ തന്നുടെ </l>
            <l> വമ്പിനൊരൂക്കൻ പ്രഹരമാകുംവിധം </l>
            <l> വ്യാധൻ വിളിച്ചതു കേട്ടു പുരാ, നര-</l>
            <l> ക്കോളരീരൂപമാർന്നെത്തിയ വിഷ്ണുവും </l>
            <l> കല്പാന്തകാലം വരേക്കനന്തന്റെ മേൽ </l>
            <l> കെല്പെഴാതെക്കിടപ്പാണിപ്പൊഴെങ്കി,ലീ-</l>
            <l> യപ്പിതൂറാൻപോലുമാവാത്ത നിങ്ങളോ </l>
            <l> ഇപ്പാരിലിന്നെന്നെ ഭാഷയാൽ മീളുവാൻ! </l>
          </lg>
          <lg>
            <l> പൂർവ(വ)സൂരി പ്രിയങ്കരരേ, നവ </l>
            <l> സംസ്കാര-രാഷ്ട്രീയ പുംഗവ വങ്കരേ, </l>
            <l> ഈയെനിക്കാസ്വദിക്കാൻ കഴിയില്ലെങ്കിൽ </l>
            <l> നീയൊക്കെ കാവ്യമെഴുതുന്നതെന്തിനാ? </l>
            <l> ഈയെനിക്കാശ്വാസമേകുകയില്ലെങ്കിൽ </l>
            <l> നിന്റെ പ്രതിരോധപാഠങ്ങളെന്തിനാ? </l>
          </lg>
          <lg>
            <l> ഇത്തിരിപോലും ‘കുഴപ്പ’ങ്ങളില്ലാത്ത </l>
            <l> വൃത്തിയെഴും പ്രമേയത്തിൽ പ്രചോദനം </l>
            <l> കൊണ്ടാ,ർക്കുമോക്കാനമുണ്ടായിടും വിധം </l>
            <l> പണ്ടാരമുണ്ടാക്കിവെക്കുമെഴുത്തുകാർ- </l>
            <l> മുല്പാടുമിങ്ങനെത്തന്നെയോ സാഹിത്യം? </l>
            <l> </l>
          </lg>
          <!--end of "verse"-->
          <p>മാതൃഭൂമി വാർഷികപ്പതിപ്പു്, 1998.
</p>
        </div>
        <!--end of "section 3.0/0.3"-->
      </div>
      <!--end of "chapter 3/0"-->
      <!--END OF CHAPTER 3/0-->
      <div type="chapter" n="4" xml:id="chp4">
        <head type="chaphead">അന്ധകാണ്ഡം</head>
        <div type="lsection">
          <figure rend="fcenter" type="gre">
            <graphic url="images/tony-04-t.png" width="170.71652pt" rendition="gre"/>
          </figure>
          <p style="noindent">
</p>
          <lg>
            <l> പണ്ടാരമെന്തോന്നു ചൊല്ലുവാനാണെടോ </l>
            <l> വല്ല വിധത്തിലും ജീവിച്ചു പോകുന്നു; </l>
            <l> കണ്ടാൽ ‘സുഖംതന്നെ’യെന്നു മൊഴിഞ്ഞിടും</l>
            <l> എന്നാലസുഖമാണെല്ലാ വിധത്തിലും!</l>
          </lg>
          <lg>
            <l> ‘ചത്താൽ മതി’യെന്ന തോന്നലിനോടു ഞാൻ </l>
            <l> ചാർച്ചയായേറ്റവുമാകയാൽ ചത്തിടാ; </l>
            <l> പൊട്ടശീലങ്ങളേ ചൊട്ടയിലേ മുള- </l>
            <l> പൊട്ടി ചുടലവരേക്കും വളർന്നിടൂ!</l>
          </lg>
          <lg>
            <l> രാപ്പകലില്ലാതെ കള്ളും കുടിച്ചു ഞാൻ </l>
            <l> വ്യാപകമായലയുന്നൂ തെരുക്കളിൽ; </l>
            <l> ബോധമില്ലാതെ നടക്കുമവസ്ഥയ്ക്കു </l>
            <l> മീതെയായ് സംയമമെന്തുണ്ടു് ഭൂമിയിൽ?</l>
          </lg>
          <lg>
            <l> ഉവ്വുവ്വെഴുത്തൊക്കെയുണ്ടിപ്പൊഴും, കഥ-</l>
            <l> യില്ലാത്തവർക്കു വേറെന്താണെടോ പണി? </l>
            <l> കുത്തിയിരുന്നങ്ങെഴുതും ദിവസവും </l>
            <l> ഞെക്കിപ്പിഴിഞ്ഞു കവിത വരുത്തുവാൻ</l>
          </lg>
          <lg>
            <l> ആദ്യത്തെ വായനയ്ക്കാരും വമിച്ചിടും </l>
            <l> മട്ടായിരിക്കാമെഴുതുന്നതത്രയും </l>
            <l> —എന്തെങ്കിലുമായിടട്ടെ തപഃഫലം </l>
            <l> സാധനയില്ലാതെ ‘സാധനം’ ലഭ്യമോ?</l>
          </lg>
          <lg>
            <l> തല്ലിപ്പഴുപ്പിച്ചതാം പഴം തിന്നുവാൻ </l>
            <l> കൊള്ളില്ല തീരെയെന്നുള്ളതസത്യമാം; </l>
            <l> പഞ്ചാഗ്നിമധ്യേ തപസ്സു ചെയ്തുണ്ടായ </l>
            <l> ഗംഗാധരൻ പാർവതിക്കുതകീലയോ?</l>
          </lg>
          <lg>
            <l> കിട്ടും ഗുണമെങ്കിലില്ലെന്നു വന്നാലും </l>
            <l> ദുഷ്ടരാകാൻ മടിയില്ലാ ജനത്തിനു്;</l>
            <l> മർത്യർക്കൊരേപോലെയാണുപോലും തറ-</l>
            <l> യ്ക്കാനും വലിച്ചെടുക്കാനുമിപ്പോൾ സുഖം!</l>
          </lg>
          <lg>
            <l> പൊക്കുവാനാളുകളുണ്ടെങ്കിലാർക്കുമു-</l>
            <l> ണ്ടല്പേതരസ്ഥാനമേതു രംഗത്തിലും </l>
            <l> അല്പം വിഭവവുമുണ്ടെങ്കിലത്ഭുതം-</l>
            <l> ഉത്പന്നമാം മഹാ ഭാഗധേയംവരെ! </l>
          </lg>
          <lg>
            <l> എങ്കിലോ കാലു നക്കാനും പഠിക്കണം </l>
            <l> മത്സരാദ്യം വെടിഞ്ഞാലില്ല ജീവിതം </l>
            <l> സത്വോപദേശങ്ങളെല്ലാമുപേക്ഷിച്ചു </l>
            <l> സത്വരം ഭോഗം നടത്തുകയേ വേണ്ടു.</l>
          </lg>
          <lg>
            <l> ചത്താലളിയുമേതാളുമസംശയം </l>
            <l> ഒക്കുകയില്ലാ പുനർജന്മമാകയാൽ; </l>
            <l> ആത്മാവിനേക്കാൾ പരമാർത്ഥമായുള്ള-</l>
            <l> തുപ്പുമാവാണെന്നറിക സഹോദരാ.</l>
          </lg>
          <lg>
            <l> ദൃശ്യമായുള്ളതേ സത്യ,മജ്ഞാനികൾ </l>
            <l> ചിത്തേ മറിച്ചു നിരൂപിച്ചിടറുന്നു. </l>
            <l> ഇല്ലാത്തതാണു് നശിക്കാത്തതെന്നുള്ള </l>
            <l> തത്ത്വം പരാഭവത്തിന്റെ ഫലോദയം </l>
            <l> സന്തതം ശാന്തിയുണ്ടാവില്ല ചേതസി </l>
            <l> സങ്കടംതന്നെ സുഖമെന്നു് നണ്ണിയാൽ </l>
            <l> ഇത്തറവാടിത്തഘോഷണത്തെപ്പോലെ </l>
            <l> വൃത്തികെട്ടുള്ളതാണദ്വൈതദർശനം!</l>
          </lg>
          <lg>
            <l> തൃഷ്ണതാൻ സുസ്ഥിരമേറ്റം സനാതനം </l>
            <l> മോക്ഷമെന്നാൽ നൃണാം സംസാരബന്ധനം </l>
            <l> ക്രോധമൂലം ഭുവി കർമ്മമുണ്ടാകുന്നു. </l>
            <l> കർമ്മമൂലം ചലിപ്പു ഭൂതകോടികൾ</l>
          </lg>
          <lg>
            <l> ജീർണവസ്ത്രം നീക്കിയമ്പോടു ടിവിയിൽ </l>
            <l> ലോകൈകസുന്ദരീനാഭിപ്രദർശനം, </l>
            <l> ക്രിക്കറ്റു്, കമ്പോള, മേകലോകക്രമ-</l>
            <l> മൊക്കെയും ദേഹാഭിമാനമുണ്ടാക്കുന്നു. </l>
            <l> താൻതാൻ നിരന്തരം ചെയ്യുന്ന ദുഷ്കൃതം </l>
            <l> അന്യരനുഭവിച്ചീടുകെന്നേ വരൂ!</l>
          </lg>
          <lg>
            <l> ഇന്നലെയോളവുമെന്തെന്നറിഞ്ഞീല </l>
            <l> നാളെയെന്താണെന്നറിയുകയും വേണ്ട </l>
            <l> എത്രകാലം വാഴുമെന്നുമറിയേണ്ട </l>
            <l> ഉണ്ണിയുണ്ടായി വേൾപ്പിച്ചിട്ടതിലൊരു </l>
            <l> ഉണ്ണിയുണ്ടായിട്ടു് പിന്നെയുമുണ്ടായി…</l>
            <l> —ചാത്തമൂട്ടാനൊരാൾ വേണമെന്നുമില്ല!</l>
            <l> എപ്പോൾ പിടഞ്ഞു വീണാലും വിരോധമി- </l>
            <l> ല്ലെന്നാൽ ശരി, പിന്നെ കാണാം, സുഖംതന്നെ </l>
            <l> —എല്ലാവരോടും പറകയന്വേഷണം. </l>
          </lg>
          <!--end of "verse"-->
          <p>മാതൃഭൂമി ആഴ്ചപ്പതിപ്പു്, 1998.
</p>
        </div>
        <!--end of "section 4.0/0.4"-->
      </div>
      <!--end of "chapter 4/0"-->
      <!--END OF CHAPTER 4/0-->
      <div type="chapter" n="5" xml:id="chp5">
        <head type="chaphead">ഒരു തോറ്റ(ം) പാട്ടു്</head>
        <div type="lsection">
          <figure rend="fcenter" type="gre">
            <graphic url="images/tony-05-t.png" width="170.71652pt" rendition="gre"/>
          </figure>
          <p style="noindent">
</p>
          <lg>
            <l> ഏകാന്തതയുടെ ഭാരം താങ്ങാ- </l>
            <l> നാകാതൊടുവിലണഞ്ഞൂ ബാറിൽ </l>
            <l> വേദാന്തംകൊണ്ടെന്തുപകാരം? </l>
            <l> —വേവും മനസ്സിനു വേണ്ടേ ശാന്തി!</l>
          </lg>
          <lg>
            <l> വേറെയുമുണ്ടെന്നെപ്പോലാളുകൾ </l>
            <l> വേപഥു പൂണ്ടവരായണയുന്നു </l>
            <l> വേഗ‘മൊരെണ്ണ’മകത്താക്കീടിൽ </l>
            <l> വേദനയൊക്കെ മറക്കാമെന്നായി.</l>
          </lg>
          <lg>
            <l> സായംസന്ധ്യാസമയം, തീരേ </l>
            <l> കായബലം തോന്നാത്തൊരു ദിവസം </l>
            <l> വായനയില്ലാത്തോർക്കുമിതറിയാം: </l>
            <l> സായന<ref xml:id="xfn1" target="#fn1" type="noteAnchor">[1]</ref>
മല്ലപ്പോളഭികാമ്യം! </l>
          </lg>
          <lg>
            <l> ബാറിന്നുള്ളിൽ തിരക്കാണേതോ </l>
            <l> പൂരം നടമാടുന്നതുപോലെ </l>
            <l> സീറ്റുകിടയ്ക്കാനില്ലൊരു മാർഗം </l>
            <l> നാട്ടിൽ ബാറിതുമാത്രം പോരാ!</l>
          </lg>
          <lg>
            <l> നിന്നു കഴിക്കേണ്ടെന്നു നിനച്ചാ-</l>
            <l> ലിന്നുകഴിക്കാനൊക്കുകയില്ല. </l>
            <l> ‘കൗണ്ടറി’ലാകെത്തിക്കും തള്ളും </l>
            <l> കൗതുകമല്പം കാണാൻ കൊള്ളാം!</l>
          </lg>
          <lg>
            <l> ‘തിക്കിത്തിരുകിക്കയറുകതന്നെ’ </l>
            <l> —നിശ്ചയമെന്റെ ചലിക്കാറില്ല </l>
            <l> ഇത്തരമവസരമതിജീവിക്കാൻ </l>
            <l> ഗുസ്തി പഠിച്ചതു നന്നായ് പണ്ടേ!</l>
          </lg>
          <lg>
            <l> കുടിയന്മാരുടെ തർക്കം കേട്ടാൽ </l>
            <l> കുറയാതറിയാം ജീവിതസത്യം </l>
            <l> ചുളളിക്കാടുമഴീക്കോടും നേർ-</l>
            <l> ത്തുള്ളതു വെളിയിൽ ചാടുമ്പോലെ!</l>
          </lg>
          <lg>
            <l> മദ്യമകത്തുകടന്നാലാരാ-</l>
            <l> ണിംഗ്ലീഷ് ഭാഷ നശിപ്പിക്കുന്നു: </l>
            <l> മറുനാടുകളിൽ വച്ചായാലും </l>
            <l> മലയാളികളറിയപ്പെടുമിത്ഥം!</l>
          </lg>
          <lg>
            <l> പീറപ്പുസ്തക ഭുക്തിനിമിത്ത, മ-</l>
            <l> ജീർണം വന്നൊരു ചോരക്കണ്ണൻ </l>
            <l> യൂറോ കേന്ദ്രിതമായ വിഭാവന </l>
            <l> കൂടെയിരിപ്പവനോടലറുന്നു.</l>
          </lg>
          <lg>
            <l> ഭാവിതുലഞ്ഞാരു പാവമെലുമ്പൻ </l>
            <l> ആടിനടന്നൊരു മൂലയിലെത്തി </l>
            <l> മങ്ങൂഴത്തിലിതാരും കാണി-</l>
            <l> ല്ലെന്നു നിനച്ചു വമിച്ചീടുന്നു</l>
          </lg>
          <lg>
            <l> പാനി കുടിച്ചൊരു പരുവം വന്നോൻ </l>
            <l> പാണിതലത്തിൽ തലയും താങ്ങി: </l>
            <l> ബാധയിയന്നതുപോലൊരു വേഷം</l>
            <l> ഭാവിച്ചെന്തോ മന്ത്രിക്കുന്നു.</l>
          </lg>
          <lg>
            <l> പാടുകയാണൊരു താടിക്കാരൻ </l>
            <l> പാറയിൽ പാറയുരയ്ക്കുമ്പോലെ </l>
            <l> നാശം—താളമിടുന്നതു കണ്ടാൽ</l>
            <l> മേശയിടിച്ചു പൊളിക്കുമ്പോലെ! </l>
          </lg>
          <lg>
            <l> കുമ്പ ചുമന്നൊരു ദിക്കിലൊരുത്തൻ </l>
            <l> കമ്പംകയറിക്കഥകളിയാട്ടം </l>
            <l> നേരു പറഞ്ഞാൽ മദ്യപരല്ലേ </l>
            <l> നേരെത്താത്ത കലാകാരന്മാർ!</l>
          </lg>
          <lg>
            <l> ജീവിതനിർവഹണം കലയാക്കാൻ </l>
            <l> ശ്രീശ്രീ രവിശങ്കറിനെപ്പോലെ </l>
            <l> ആളുകളെപ്പുണരും പണിമാത്രം </l>
            <l> ആളുകൾ ചെയ്തതുനടന്നാൽ മതിയോ!</l>
          </lg>
          <lg>
            <l> ഇളകും കുറ്റികണക്കിവിടത്തിൽ </l>
            <l> നിലകൊണ്ടിട്ടൊരുപാടായ് നേരം </l>
            <l> പുകവലിയുണ്ടിടതടവില്ലാതെ </l>
            <l> കുടിയുടെ കൂട്ടിതൊഴിഞ്ഞെന്തുള്ളു.</l>
          </lg>
          <lg>
            <l> മൂത്രമൊഴിക്കാൻ മുട്ടുന്നുണ്ടു് </l>
            <l> പോയാൽ പോകും സ്ഥലമെന്നുണ്ടു് </l>
            <l> മന്നിതിലിങ്ങനെ മായാരൂപാ </l>
            <l> മറ്റാർക്കും വിധിനൽകരുതേ നീ!</l>
          </lg>
          <lg>
            <l> സർവനിനാദിതമെങ്കിലുമീ ബാ-</l>
            <l> റുർവിയിലുള്ളാരു സ്വർഗ്ഗംതന്നെ </l>
            <l> സാദനിവൃത്തി ലഭിച്ചു മനുഷ്യർ </l>
            <l> സ്വാതന്ത്യം വേറെങ്ങറിയുന്നു.</l>
          </lg>
          <lg>
            <l> മദ്യനിരോധനമെന്നും ചൊന്നു് </l>
            <l> മഹാശയരുണ്ടുനടപ്പൂ നാട്ടിൽ </l>
            <l> വന്നിതുനോക്കിയവർക്കൊരു മാറ്റം </l>
            <l> വന്നാലായതിലത്ഭുതമില്ല!</l>
          </lg>
          <lg>
            <l> വന്ദ്യവയോധികനായ കുമാര-</l>
            <l> പ്പിള്ളസ്സാറേ മാപ്പുതരല്ലേ, </l>
            <l> കണ്ണീർക്കുടമേ സുഗതകുമാരീ </l>
            <l> കണ്ണക്കവിതകളെഴുതുന്നോരെ!</l>
          </lg>
          <lg>
            <l> ഉണ്ണാൻ കാശില്ലാത്തോർപോലും </l>
            <l> എണ്ണിത്തുക മുമ്പേറു് കൊടുത്തു് </l>
            <l> തണ്ണിയടിക്കാൻ തയ്യാറാവുക </l>
            <l> വിണ്ണിലെഴുന്ന വിചിത്രതയാവാം</l>
          </lg>
          <lg>
            <l> സംവരണം പാലിക്കേണ്ടാത്തീ </l>
            <l> സംസ്കൃതി ലക്ഷണമായൊരു നാടേ </l>
            <l> ദൈവത്തിൻ നിജനാട,ല്ലാതെ </l>
            <l> കേരളമെന്നതു് വേറിട്ടില്ല!</l>
          </lg>
          <lg>
            <l> ‘ദേശമെഴുത്ത’തുകൊണ്ടു തികച്ചും </l>
            <l> മോശപ്പെട്ട പൃഥക്കരണം താൻ. </l>
            <l> ഭേദവിചാരാസ്ഥിതമാം സാഹിതി </l>
            <l> കാതലെഴാത്ത സമത്വനിഷേധം.</l>
          </lg>
          <lg>
            <l> കാടി പുളിച്ചതു കാലി കുടിക്കും </l>
            <l> ആടു നടന്നു കടിക്കും ചെടികൾ </l>
            <l> നല്ലതു് തീയതു് ശരി തെറ്റെന്നീ </l>
            <l> ദ്വന്ദ്വവിചാരമവയ്ക്കില്ലൊട്ടും.</l>
          </lg>
          <lg>
            <l> ആധുനികോത്തര കാഴ്ചപ്പാടാ-</l>
            <l> ണാലോചിച്ചാൽ ദ്വന്ദ്വനിരാസം </l>
            <l> ഞാനാരാണീവക ചിന്തിക്കാൻ </l>
            <l> കാഞ്ചിമഠാധിപ സ്വാമികളാണോ?</l>
          </lg>
          <lg>
            <l> പോറ്റിയെനിക്കില്ലാത്തതുകൊണ്ടെൻ </l>
            <l> തോറ്റ(ം)പാട്ടിൽ പലതും പറയും </l>
            <l> തത്രകവിത്വം കളവായ്ത്തീരാ-</l>
            <l> ത്തത്രമതി ധ്വനിയെന്നിക്കാലം!</l>
          </lg>
          <lg>
            <l> പെഗ്ഗുകഴിച്ചുമടങ്ങാമെന്നു </l>
            <l> നിനച്ചിട്ടൊമ്പതു പെഗ്ഗുകഴിഞ്ഞു. </l>
            <l> തീനരകത്തെക്കാളും ദുരിതം </l>
            <l> താവിന ബോധമെനിക്കു തണുത്തു</l>
          </lg>
          <lg>
            <l> ഏകാന്തതയുടെ ഭാരം മാറി, </l>
            <l> ചാകുമ്പോലൊരു സുഖമുണ്ടായി </l>
            <l> ഈയനുഭൂതി ലഭിച്ചവരാരും </l>
            <l> ജീവിതകാലമെതിർക്കാ മദ്യം!</l>
          </lg>
          <lg>
            <l> മുപ്പത്തഞ്ചു വയസ്സിനുള്ളിൽ </l>
            <l> ശമ്പളവർധന പത്തുരു നേടീ-</l>
            <l> ട്ടസ്തിത്വവ്യഥ പറയുന്നോർക്കീ-</l>
            <l> യനുഭൂതികളുടെയർഥം തെളിയാ!</l>
          </lg>
          <lg>
            <l> ആണ്ടവരും കൈവിട്ട മനുഷ്യർ </l>
            <l> പാണ്ഡവർപോലെ തുരത്തപ്പെട്ടോർ </l>
            <l> വേണ്ടിവരും—ഭ്രാന്തുണ്ടാകായ്വാൻ </l>
            <l> വേണ്ടി—അവർക്കു കുടിക്കുക നിത്യം!</l>
          </lg>
          <lg>
            <l> ഗാന്ധിജി തന്റെയിടത്തു കരത്താ-</l>
            <l> ലേന്തി നടന്നൊരു വടിയേ സത്യം: </l>
            <l> ഒമ്പതുപെഗ്ഗൊരു നില്പിനു തീർക്കാം,</l>
            <l> —എന്നെക്കൊണ്ടതിനെങ്കിലുമാകും! </l>
          </lg>
          <!--end of "verse"-->
          <noteGrp>
            <note xml:id="fn1" n="1" style="end">[<ref target="#xfn1">1</ref>]
മോരു്.</note>
          </noteGrp>
          <p>ഭാഷാപോഷിണി, 1999.
</p>
        </div>
        <!--end of "section 5.0/0.5"-->
      </div>
      <!--end of "chapter 5/0"-->
      <!--END OF CHAPTER 5/0-->
      <div type="chapter" n="6" xml:id="chp6">
        <head type="chaphead">സംസ്കാരം</head>
        <div type="lsection">
          <figure rend="fcenter" type="gre">
            <graphic url="images/tony-06-t.png" width="170.71652pt" rendition="gre"/>
          </figure>
          <p style="noindent">
</p>
          <lg>
            <l> ചത്തതു ഞാനല്ലല്ലോയെന്നൊരു സ്ഥായീഭാവം, </l>
            <l> മെത്തയിലൊന്നുംകൂടിയമർന്നു ചിന്താരൂഢം, </l>
            <l> ജനലിൽക്കൂടിക്കാണാം: തൊട്ടയലത്തെ വീട്ടിൽ </l>
            <l> ചാവടക്കിനു വേണ്ടിയാളുകൾ കൂടീടുന്നു.</l>
          </lg>
          <lg>
            <l> മുപ്പതു വയസ്സായ പുരുഷൻ പൊടുന്നനെ </l>
            <l> തണ്ടൊടിഞ്ഞൊരു കാ</l>
            <l> പോൽ നിപതിക്കുകയെന്നോ! </l>
            <l> നല്ലൊരു മനുഷ്യനായിരുന്നുവത്രേ, തെല്ലും </l>
            <l> സംഭവബഹുലമായിരുന്നില്ലജ്ജീവിതം </l>
            <l> ഇരുത്തമിത്രത്തോളമിച്ചെറുപ്രായത്തിലേ </l>
            <l> കരസ്ഥമാക്കീട്ടുള്ള വേറൊരാളുണ്ടാവില്ല. </l>
            <l> എനിക്കും ബഹുമാന്യനാണയാളെന്നാൽ തമ്മിൽ </l>
            <l> പൊരുത്തം തോന്നീട്ടില്ല, ഞങ്ങൾക്കു വിരോധവും </l>
            <l> സമപ്രായക്കാരാണു ഞങ്ങളെന്നിരിക്കവേ </l>
            <l> സംഗതിയെന്തോ മരണപ്പെടാനയ്യാൾ മാത്രം! </l>
            <l> രോഗിയായ് കിടന്നിട്ടു മരിച്ചതല്ലാ,യിത്ര-</l>
            <l> യ്ക്കാർജ്ജവമാരോടാണു മൃത്യുകാട്ടിയിട്ടുള്ളൂ!</l>
          </lg>
          <lg>
            <l> മാനസാന്തരപ്പെട്ടു കുമ്പസാരിക്കാനാവാം </l>
            <l> ജീവിതകാലം നീട്ടിത്തരുന്നതെനിക്കീശൻ </l>
            <l> ഓശാന പാടിക്കൊണ്ടു ജീവിച്ചില്ലിതേവരെ </l>
            <l> ഓമനിക്കുവാനൊരു ദുഃഖത്തെപ്പോറ്റീട്ടില്ല </l>
            <l> പൂശേണ്ട നേരത്തതു ചെയ്തിട്ടുണ്ടതിൽപരം </l>
            <l> ഈശനും ചെയ്യാൻ കഴിവില്ലെന്നതാണെൻ നേരു്.</l>
          </lg>
          <lg>
            <l> അന്ത്യശുശ്രൂഷയ്ക്കായി പരിവാരത്തോടൊപ്പം </l>
            <l> അച്ചനും സഹചാരി കപ്യാരുമെത്തിപ്പോയി </l>
            <l> ചരമപ്രസംഗത്തിനൊടുവിൽ പുരോഹിതൻ</l>
            <l> കൈയൊഴിഞ്ഞതുപോലെ ചുറ്റിലും നോക്കീടുന്നു. </l>
            <l> ഉടനെ ശവമഞ്ചമെടുക്കാനെത്തീ ചിലർ, </l>
            <l> അന്ത്യചുംബനത്തിനായുറ്റവർ തിരക്കുന്നു. </l>
            <l> മുളകീറും പോൽ പൊട്ടിക്കരച്ചിൽ വിലാപത്തോ-</l>
            <l> ടിണചേർന്നുളവായി മൗനഗർഭിതം ഘോഷം</l>
          </lg>
          <lg>
            <l> ഒരുവനേറ്റം മുന്നിൽ മണിയുമടിച്ചുകൊ- </l>
            <l> ണ്ടിരുവർ മെഴുതിരിക്കാലുമായ് പിറകിലും </l>
            <l> നടുവിൽ സ്വർണ്ണക്കുരിശ്ശേന്തി മറ്റൊരുവനും.</l>
            <l> രണ്ടണിയായി പിന്നിൽ നാട്ടുകാർ, ബന്ധുക്കളും </l>
            <l> ചന്ദനത്തിരിപ്പുകഗന്ധമേളിതമായ </l>
            <l> പൂക്കളാലലങ്കരിച്ചുള്ളതാം ശവമഞ്ചം </l>
            <l> കേറ്റിയ കൈവണ്ടിക്കു പിറകിൽ ധൂപക്കുറ്റി </l>
            <l> വീശുന്ന ശുശ്രൂഷികൾ, വിളക്കു പേറുന്നോരും </l>
            <l> പാതിരിയുടെ ഗാനനിർഝരി കേട്ടുംകൊണ്ടു </l>
            <l> പാതിയും ശവമായിത്തീർന്നപോൽ പെണ്ണുങ്ങളും </l>
            <l> ഒടുവിൽ സന്ദർഭത്തിൻ ബോറടി സഹിക്കാഞ്ഞു </l>
            <l> കുടിച്ചുവന്നിട്ടുള്ള കുറച്ചു മാന്യന്മാരും </l>
            <l> —ഇങ്ങനെ ശവഘോഷയാത്ര നീങ്ങുന്നു മന്ദം </l>
            <l> രാക്ഷസേശ്വരനുടെയുദ്യാനപ്രവേശംപോൽ!</l>
          </lg>
          <lg>
            <l> ചിന്തയീവിധം കളം മാറുവാനൊരുങ്ങുമ്പോൾ </l>
            <l> നൊന്തുവോ മനം?—എങ്കിൽ ‘കരുണം’ രസിച്ചു ഞാൻ. </l>
            <l> എഴുന്നേറ്റുടൻ വസ്ത്രം മാറി, കാശെടുത്തിട്ടു </l>
            <l> വഴിയിലിറങ്ങി ഞാൻ യാത്രയിലണി ചേർന്നു. </l>
            <l> പള്ളിയിലെത്തി പിന്നെ ‘ബീഭത്സ’മിളിക്കുന്ന </l>
            <l> ‘എല്ലിടാംകുഴി’ ചേരും സെമിത്തേരിയിങ്കലും: </l>
            <l> കല്ലറ നിരകൾക്കു മുകളിലോടിക്കളി-</l>
            <l> ക്കുന്ന കൈശോരങ്ങളെ നോക്കി‘യത്ഭുത’പ്പെട്ടു. </l>
            <l> കുഴിവെട്ടുകാരനെ കൃത‘വീര്യ’നായ് വിയർ-</l>
            <l> പ്പൊഴുകും ശരീരത്തിൽ കണ്ടു കൺകുളിർപ്പിച്ചു </l>
            <l> പള്ളിമേടതൻ മട്ടുപ്പാവിൽ രണ്ടിണപ്രാക്കൾ </l>
            <l> കൊക്കുരുമ്മുമ്പോൾ കുറുകുന്ന ‘ശൃംഗാരം’ കേട്ടു </l>
            <l> ചായയും ബിസ്കറ്റുമൊട്ടകലെയണികൾക്കു </l>
            <l> സാദമാറ്റുവാൻ നൽകുന്നതി‘ലൗചിത്യം’ പൂണ്ടു </l>
            <l> പാതിരി പറഞ്ഞതുതന്നെ ഹാ! പറഞ്ഞിട്ടു </l>
            <l> പിന്തിരിഞ്ഞതു കണ്ടു സംസ്കാര ‘ധ്വനി’യാർന്നു</l>
          </lg>
          <lg>
            <l> മണ്ണെടുത്തൊരുപിടി കുന്തിരിക്കവും ചേർത്തു </l>
            <l> മഞ്ചമേലെറിഞ്ഞു ഞാൻ മടങ്ങീ ‘ശാന്ത’ത്തോടെ. </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 6.0/0.6"-->
      </div>
      <!--end of "chapter 6/0"-->
      <!--END OF CHAPTER 6/0-->
      <div type="chapter" n="7" xml:id="chp7">
        <head type="chaphead">തുള്ളൽ</head>
        <div type="lsection">
          <figure rend="fcenter" type="gre">
            <graphic url="images/tony-07-t.png" width="170.71652pt" rendition="gre"/>
          </figure>
          <p style="noindent">
</p>
          <lg>
            <l> ഒല്ലൂർപള്ളി പെരുന്നാളിനു് പ്ലമേനമ്മായിയും മക്കളും </l>
            <l> നെടുപുഴയിൽനിന്നു് സ്വന്തം വഞ്ചിയിൽ പുറപ്പെടും. </l>
            <l> വഞ്ചി കുത്താൻ പൊട്ടനുണ്ടു്. </l>
            <l> വഴിക്കു് തിന്നാൻ അച്ചപ്പവും കുഴിയപ്പവും </l>
            <l> കൊഴലപ്പവും അവലോസുണ്ടയും പൊടിയും </l>
            <l> പല ടിന്നിലാക്കിയെടുക്കും. </l>
          </lg>
          <lg>
            <l> ഉച്ചക്കു് ചിയ്യാരത്തെത്തുന്നതോടെ </l>
            <l> അമ്മായിയുടെ വിധം മാറും. </l>
            <l> വഞ്ചി കടവിലടുക്കുന്നതും അമ്മായി എഴുന്നേറ്റു് </l>
            <l> ‘എന്റെ മാലാഖേ’ എന്നും വിളിച്ചു് ഒരോട്ടമാണു്, </l>
            <l> പടിഞ്ഞാറങ്ങാടിയിലൂടെ പള്ളിയിലേയ്ക്കു്! </l>
            <l> ആർക്കും തടുക്കാനാവില്ല! </l>
            <l> അമ്മായിക്കു് എന്തോ ബാധകേറുകയാണു്; </l>
            <l> പള്ളിയിലെത്തി തുള്ളണം! </l>
            <l> നാനാദേശത്തുനിന്നും തുള്ളക്കാരെത്തും!</l>
          </lg>
          <lg>
            <l> പള്ളിയിൽ മാലാഖയുടെ രൂപക്കൂടു് </l>
            <l> രണ്ടാൾപൊക്കത്തിൽ എഴുന്നള്ളിച്ചുവെച്ചിരിക്കും. </l>
            <l> അതിനടുത്തു് നിറയെ മെഴുതിരി കത്തുന്നുണ്ടാവും. </l>
            <l> ഈ മെഴുതിരി ഊതിക്കെടുത്താനാകുംവരെ </l>
            <l> തുള്ളക്കാരെ മാലാഖ ചാട്ടയ്ക്കു് തല്ലിക്കൊണ്ടിരിക്കും! </l>
            <l> തല്ലുകൊണ്ടു് ‘എന്റെ മാലാഖേ’ എന്നു് </l>
            <l> ബാധ ചാടിത്തുള്ളി നിലവിളിക്കും; </l>
            <l> ഒടുവിൽ അതു് തോൽവി സമ്മതിച്ചു് </l>
            <l> രണ്ടാളുയരത്തിൽ ചാടി, </l>
            <l> മെഴുതിരി ഊതിക്കെടുത്തി, </l>
            <l> ദേഹം വിട്ടുപോകും. </l>
            <l> അതോടെ തുള്ളക്കാരി/കാരൻ ബോധംകെട്ടുവിഴും </l>
            <l> (മെഴുതിരി കെടുന്ന മുറയ്ക്കു് കത്തിച്ചുവെക്കാൻ </l>
            <l> പ്രത്യേകം വളണ്ടിയർമാരുണ്ടു്)</l>
            <l> ബോധം വന്നു് കുറേ വിശ്രമിച്ചശേഷം </l>
            <l> പള്ളി കൗണ്ടറിൽനിന്നു് പുത്തൻപാന </l>
            <l> പള്ളിമൈതാനത്തു് നിരന്നിരിക്കുന്ന </l>
            <l> കടകളിൽനിന്നു് മാല, വള, പേൻചീർപ്പു്; </l>
            <l> തെരുവോരത്തെ കച്ചവടക്കാരിൽനിന്നു് കരിമ്പു്, </l>
            <l> ഹൽവ, പൊരി, ഈന്തപ്പഴം </l>
            <l> തുടങ്ങിയവയെല്ലാം വാങ്ങി, </l>
            <l> അമ്മായിയും മക്കളും മടങ്ങും. </l>
            <l> ചിയ്യാരത്തെത്തുന്നതുവരെ അമ്മായി </l>
            <l> ഒരു ശവംപോലെയായിരിക്കും</l>
            <l> —ഒന്നിലും താല്പര്യമുണ്ടാവില്ല.</l>
            <l> എന്നാൽ വഞ്ചികയറിയാലുടൻ </l>
            <l> അമ്മായി പഴയ ആളാവും!</l>
          </lg>
          <lg>
            <l> വിട്ടുപോയ ബാധ അങ്ങനെയൊന്നും </l>
            <l> എന്നേക്കുമായി ആരെയും വിട്ടുപോവില്ലത്രേ! </l>
            <l> താൻ വിട്ടുപോന്ന ദേഹത്തെയും കാത്തു് </l>
            <l> പള്ളിമണി കേൾക്കാത്തിടത്തെവിടെയെങ്കിലും</l>
            <l> —വഴിയോരത്തോ വഞ്ചിക്കൊമ്പത്തോ</l>
            <l> —അതു് നിൽക്കുന്നുണ്ടാവുമത്രേ!</l>
            <l> വീണ്ടും അതു കൂടുന്നതുകൊണ്ടാണു് </l>
            <l> അമ്മായി പഴയ ആളാവുന്നതത്രേ!</l>
          </lg>
          <lg>
            <l> ഓരോരുത്തരും ഓരോ ഒഴിയാബാധകൊണ്ടു് </l>
            <l> ജീവിക്കുന്നു! </l>
            <l> ജീവിക്കുന്നതുകൊണ്ടു് വെളിച്ചപ്പെടുന്നു! </l>
            <l> ഒരു ബാധയുമില്ലാത്തവരെ എന്തിനുകൊള്ളാം! </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 7.0/0.7"-->
        <div type="lsection" xml:id="sec0.8">
          <head type="lsechead">കെ. ആർ. ടോണി</head>
          <figure rend="fleft" type="gra">
            <graphic url="images/krtony.jpg" rendition="gra"/>
          </figure>
          <p style="noindent">
</p>
          <p>ജനനം: 1964-ൽ തൃശൂരിലെ നെടുപുഴയിൽ. മാതാപിതാക്കൾ: വി. എൽ. റപ്പായ്, സി. എ. മേരി.
വിദ്യാഭ്യാസം: MA, M.Phil., Ph.D. ജേർണലിസത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ, ന്യൂഡൽഹിയിലെ
നാഷണൽ ബുക് ട്രസ്റ്റ് ഓഫ് ഇന്ത്യയിൽ നിന്നു് പബ്ലിക്കേഷൻ ട്രെയിനിങ് കോഴ്സ് പാസായി. 7 കവിതാ
സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. പോരെഴുത്തു് എന്ന പേരിൽ ഒരു ലേഖന സമാഹാരവും. കവിതക്കു്
വൈലോപ്പിള്ളി അവാർഡ്, കനകശ്രീ അവാർഡ്, അയനം എ അയ്യപ്പൻ അവാർഡ്, വി. ടി. കുമാരൻ അവാർഡ്,
കേരള സാഹിത്യ അക്കാദമി അവാർഡ്, പ്രഥമ ശ്രീ കേരളവർമ്മ പുരസ്കാരം എന്നിവ ലഭിച്ചു. ശ്രീശങ്കരാചാര്യ
സംസ്കൃത സർവ്വകലാശാലയിൽ മലയാള വിഭാഗത്തിൽ അസി. പ്രൊഫസർ.
</p>
          <p>കലിഗ്രഫി: എൻ. ഭട്ടതിരി
</p>
          <p>ചിത്രങ്ങൾ: വി. മോഹനൻ
</p>
        </div>
        <!--end of "section 7.0/0.8"-->
      </div>
      <!--end of "chapter 7/0"-->
      <!--END OF CHAPTER 7/0-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Poems (ml: കവിതകൾ).</p>
        <p style="hang"><hi rend="bold">Author(s):</hi>  K. R. Tony.</p>
        <p style="hang"><hi rend="bold">First publication details:</hi>  Sayahna
Foundation; Trivandrum, Kerala; 2020-11-03. </p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  Poem, K. R. Tony, Poems, കെ.
ആർ. ടോണി, കവിതകൾ, Open Access Publishing, Malayalam, Sayahna Foundation, Free
Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; JWRA 34, Jagthy; Trivandrum 695014; India.</p>
        <p style="hang"><hi rend="bold">Date:</hi>  October 20, 2022.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to the author. The text encoding and editorial notes were created and​/or
prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        <p style="hang"><hi rend="bold">Cover:</hi>  <ref target="https://commons.wikimedia.org/wiki/File:Gustav_Klimt_068.jpg">Avenue
in the Park of Schloss Kammer,</ref> a painting by <ref target="https://en.wikipedia.org/wiki/Gustav_Klimt">Gustav Klimt</ref>
 (1862–1918). The image is taken from <ref target="https://commons.wikimedia.org">Wikimedia Commons</ref>  and is
gratefully acknowledged.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Data entry:</hi>  the author; <hi rend="bold">Typesetter:</hi>  JN Jamuna; <hi rend="bold">Editor:</hi>
 PK Ashok; <hi rend="bold">Encoding:</hi>  JN Jamuna.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.or.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.or.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/tony-poems.xml">Download document
sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/tony-poems.pdf">Download Phone
PDF</ref>.</p>
      </div>
    </back>
  </text>
</TEI>
