<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">ഖേദംകൊണ്ടു് ചിരിക്കാൻ വയ്യ,
പ്രഹർഷംകൊണ്ടു് കരയാനും</title>
          <title xml:lang="en" type="main">Khedamkondu Chirikkan Vayya, Praharshamkond
Karayanum</title>
        </title>
        <author>V. K. K. Ramesh</author>
        <respStmt>
          <resp>Data entered by</resp>
          <name>the author</name>
        </respStmt>
        <respStmt>
          <resp>Typeset by</resp>
          <name>JN Jamuna</name>
        </respStmt>
        <respStmt>
          <resp>Edited by</resp>
          <name>PK Ashok</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>JN Jamuna</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2026">August 9, 2026</date>
        <address>
          <addrLine>River Valley Campus, Malayinkeezh, </addrLine>
          <addrLine>Trivandrum 695571</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to the author. The text encoding and editorial
notes were created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">ഖേദംകൊണ്ടു് ചിരിക്കാൻ വയ്യ,

പ്രഹർഷംകൊണ്ടു് കരയാനും</title>
              <title xml:lang="en" type="main">Khedamkondu Chirikkan Vayya, Praharshamkond
Karayanum</title>
            </title>
            <author>V. K. K. Ramesh</author>
          </titleStmt>
          <extent>
            <measure unit="pages" quantity="20">20 pages of source material</measure>
          </extent>
          <publicationStmt>
            <publisher>Not available</publisher>
            <pubPlace/>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>Short Story</term>
          <term>V. K. K. Ramesh</term>
          <term>Khedamkondu Chirikkan Vayya</term>
          <term>Praharshamkond Karayanum</term>
          <term>വി. കെ. കെ. രമേഷ്</term>
          <term>ഖേദംകൊണ്ടു് ചിരിക്കാൻ വയ്യ</term>
          <term>പ്രഹർഷംകൊണ്ടു് കരയാനും</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="short story">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="complete"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>, India</name>
          <time>August 9, 2026</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <div xml:id="cover" type="Cover">
        <figure xml:id="cover-image" rend="fullfig">
          <graphic url="images/Woman_Knitting_Paul_Klee.jpg" width="100%"/>
          <figDesc><ref target="https://commons.wikimedia.org/wiki/File:Woman_Knitting,_1915__Paul_Klee.jpg">Woman Knitting,</ref> a painting by <ref target="https://en.wikipedia.org/wiki/en:Paul_Klee">Paul Klee</ref>
 (1879–1940). </figDesc>
        </figure>
      </div>
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">ഖേദംകൊണ്ടു് ചിരിക്കാൻ വയ്യ, പ്രഹർഷംകൊണ്ടു്
കരയാനും</titlePart>
        </docTitle>
        <docAuthor>
          <persName>വി. കെ. കെ. രമേഷ്</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">ഖേദംകൊണ്ടു് ചിരിക്കാൻ വയ്യ, പ്രഹർഷംകൊണ്ടു് കരയാനും</head>
        <div type="lsection">
          <list type="gloss">
            <label>വി. കെ. എൻ. എന്ന നാം സംസാരിക്കുന്നു, അടിയന്തിരമായി നമുക്കു് ചിലതു് പറയാനുണ്ടു്:</label>
            <item>
എടേയ്, ഒരിക്കൽ ചത്തുപോയസ്ഥിതിക്കു്, പരേതനായി രക്ഷപ്പെട്ടവരിലൊരുവനും
ഇടത്തരംമലയാളിയോടേറ്റുമുട്ടി രണ്ടാമതൊരുവട്ടം വിരസമരണംനേടിയെടുക്കാൻ കച്ചകെട്ടി പുറപ്പെടില്ലെന്നുറപ്പു്.
എന്നിട്ടും നാം തിരികെവന്നു. വരേണ്ടിവന്നു, വരുത്തി, വരുത്തിക്കൊത്തിച്ചു എന്നാണു് പറയേണ്ടതു്. വിധിയുടെ
അടിയാളനായി പരുപരുത്ത ഈ ഭൂവിൽ ചില്ലറക്കാലം കഴിഞ്ഞു എന്നൊരു തെറ്റുമാത്രമല്ലേ നാം ചെയ്തിട്ടുള്ളൂ,
അതിന്റെപേരിൽ ഇങ്ങനെയൊരു ശിക്ഷയോ! ജീവിച്ചിരിക്കെ നമുക്കുതന്നെ തീർച്ചയില്ലാത്ത നമ്മെ
തീർച്ചപ്പെടുത്താൻവേണ്ടി പലപ്പോഴായി പലരും ഇറങ്ങിത്തിരിച്ച വാർത്തകൾ കേൾക്കാൻതുടങ്ങിയിട്ടു് കാലം
കുറച്ചായി. അന്നൊന്നും ഭൂമിയിലേക്കുള്ള പരോളിനായി അപേക്ഷകൊടുക്കാതിരുന്നതു് വീണ്ടും ജനിക്കുന്നതിന്റെ
ബോറടിയോർത്താണു്. </item>
          </list>
          <p style="noindent">കുറ്റപത്രം വായനക്കാരോടും, ഗീർവാണക്കാരോടും, സ്തുതിപാഠകം
അവതരിപ്പിക്കുന്നവരോടുമൊക്കെ നമുക്കൊന്നേ പറയാനുള്ളു. നാം അതൊന്നുമല്ല. പുകല പൊടിച്ചു്, മൂക്കിലേക്കു
വലിച്ചുകയറ്റുന്നതു് ശീലമാക്കിയവരോടുപറഞ്ഞാൽ, അവർക്കതു് എളുപ്പം മനസ്സിലാവും.
</p>
          <p>നാം പുകലയല്ല, പുകലൻ ശിരസ്സിൽ പൊട്ടിക്കുന്ന ഒരമിട്ടുണ്ടു്, അതാണു്. പുകലയും അതിന്റെ പൊടിയുമായി
ചില്ലറവില്പന നടത്തുന്നവർ ഇപ്പറഞ്ഞതു് ശ്രദ്ധിക്കുമല്ലോ.
</p>
          <p>ആരെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞോട്ടെയെന്നങ്ങു വിചാരിച്ചാൽ തീർന്നുപോകാവുന്ന
പ്രശ്നങ്ങളേയുള്ളുവെന്നു് ‘അകത്തുള്ളയാൾ’ പറഞ്ഞതു കേൾക്കാൻകൂട്ടാക്കാതെയാണു് നമ്മുടെ ഈ വരവു്.
അതിന്റെ പ്രബലകാരണം പുകലവില്പനക്കാർ മാത്രമല്ല. പിന്നെയെന്താണു്? അതൊരു ആഗോളരഹസ്യമാണു്,
എങ്കിലും വെളിപ്പെടുത്താം. നടേപറഞ്ഞ പുകലപ്പടയുടെകൂട്ടത്തിൽ, അതിലൊരാളായി നമ്മുടെ
അനന്ത്രോപ്പാടുതന്നെ പേനയൂരി പുറപ്പെട്ടിരിക്കുന്നു. അതു കേട്ടതോടെ, തിടുക്കത്തിലുള്ളൊരു
പുഃനർജ്ജന്മത്തിനുപോലും നാം നിർബന്ധിതനായെന്നു പറഞ്ഞാൽ മതിയല്ലോ. (മതിയെങ്കിൽ)
</p>
          <p>നാം അവനു മുന്നിൽ പ്രത്യക്ഷപ്പെട്ടു.
</p>
          <p>“നീ ഇതു ചെയ്യരുതു്.”
</p>
          <p>എഴുത്തിന്റെ കാരകനായ ബുധഭീകരനു് ധാർമ്മികനായ വ്യാഴത്തിന്റെ യോഗസ്ഥിതി പാരമ്പര്യഭാവത്തിൽ
സാധിച്ചെടുത്തതിനുശേഷം ജനിച്ചവനാണു് അവൻ. അത്തരം ഒരുവനിൽനിന്നും ഇത്തരത്തിലൊരു നീക്കം നാം
തീരെ എതിർപാർത്തതല്ല.
</p>
          <p>“എന്നെ തടയരുതു്. കുരുടൻ—ആന ബിസിനസ്സ് എന്നെ പ്രലേഭനമെറിഞ്ഞു് പിടിച്ചിരിക്കുന്നു.”
</p>
          <p>അനന്ത്രോപ്പാടു് തന്റെ കഷ്ടപ്പാടു് പറഞ്ഞു.
<list type="gloss"><label/><item> “നാം തടയാനാണു് ഭാവമെങ്കിലോ?” </item></list>
</p>
          <p>“ചത്തവനു് സ്വന്തം ജീവചരിത്രത്തിന്റെ കോപ്പിറൈറ്റില്ല,” അവൻ വിശദമാക്കി, “അതിന്റെ അവകാശം
ജനാധിപത്യം തുല്യമായി വലിച്ചെറിഞ്ഞുകൊടുത്തിരിക്കുന്നതു് നിരക്ഷരരായ മുഴുവൻ നീചജനത്തിനുമായിട്ടാണു്.”
<list type="gloss"><label/><item>
അങ്ങനെയാണു് കാര്യങ്ങളെങ്കിൽ, മലമ്പുഴ അണക്കെട്ടെടുത്തു് തടയാൻശ്രമിച്ചാലും ഫലമില്ല, പ്രതിഫലവും.
അത്തരുണത്തിൽ നാം ഒരു മുറിവൈദ്യം പ്രയോഗിച്ചു. അവൻ നമ്മേക്കുറിച്ചെഴുതുന്നതിനുമുമ്പു് നാം
അവനേക്കുറിച്ചെഴുതാൻപോകുന്നു! എഴുതിവെച്ചതിൽ ഒറ്റയക്ഷരംപോലും മനസ്സിലാവാനിടയില്ലെങ്കിലും,
മരണശേഷം ഒരാൾക്കെഴുതാൻ കടലാസ്സുപോലും ആവശ്യമില്ലെന്നെങ്കിലും അവൻ തിരിച്ചറിയട്ടെ.
1968-ലാണു് നാം ദില്ലിയിലെ വാസം മതിയാക്കി തിര്ലാമലയിലെത്തിയതു്. അതിനും ഒരു വർഷം
കഴിഞ്ഞായിരുന്നു ഇവന്റെ ജനനം. അങ്ങനെ ആശ്വസിക്കാൻ വരട്ടെയെന്നു് അന്നേരംതന്നെ മനസ്സു് സ്വയം
പേടിപ്പിച്ചിരുന്നു, കൂട്ടാക്കിയില്ല. തിരിഞ്ഞുകളിച്ചു് ഇവൻ നമ്മുടെ മുന്നിൽത്തന്നെ വന്നുപെടുമെന്നു വിചാരിച്ചില്ല.
ചെക്കനായിരിക്കെ ഇവന്റെ നിഴലാട്ടങ്ങൾ ചിലപ്പോഴെല്ലാം നാം വീടിന്റെ അകത്തളങ്ങളിൽ കണ്ടിട്ടുണ്ടു്.
വല്യമ്മയോടൊത്താണു് വരവു്. പൊതുവെ നാം കുട്ടികളെ ഇഷ്ടപ്പെടുന്നയാളല്ല. സ്നേഹംകൊണ്ടു്
കുക്ഷിനിറക്കാൻകഴിഞ്ഞവൻമാർക്കുമാത്രമാണു് ബാല്യത്തോടു് ഗൃഹാതുരരോഗം. ചരടറ്റുപോയ ഏകാകിക്കു്
എന്നും, അതൊരു തേനീച്ചക്കൂടാണു്. അവൻ അതു് ഇളക്കുകേല്ല.
പൊട്ടിയ ഉരുളി പണയംവെച്ചതുപോലെ, വെച്ചാൽ വെച്ചിടത്തു് അനങ്ങാപ്പാറയാകുന്നതാണു് പണ്ടും, ഇവന്റെ
ശൈലി. അതുകൊണ്ടു്, ഇവൻ വീടിന്റെ അകത്തളങ്ങളിലിരിക്കുമ്പോഴും ശബ്ദത്തിന്റേയും, കാഴ്ചയുടേയും ശല്യമില്ല.
പഞ്ചേന്ദ്രിയങ്ങളെവരെ അടക്കിനിർത്തുന്നതിൽ ഈ സൂത്രശാലിക്കു് പരമഹംസത്തിന്റെ പവറാണെന്നു്
പറയാതെവയ്യ. അതുകൊണ്ടു് വീടിന്റെ മുകൾനിലയിലിരുന്നുകൊണ്ടു് നിസ്സാരമായി ഇവനെയങ്ങു്
ഒഴിവാക്കാവുന്നതേയുള്ളൂ, അങ്ങനെയൊരു സൗകര്യമുണ്ടു്. അതുകൊണ്ടുതന്നെ അക്കാലത്തു്, മുറിവാലൻ
ദൂരെനിന്നേ നമ്മെ കണ്ടിട്ടുള്ളൂ. മലകയറാത്ത കഴുത ഹിമവാനെ കാണുന്നതുമാതിരി. മുകളിലേക്കു്
പാളിനോക്കാൻ ശ്രമിച്ചപ്പോഴെല്ലാം, ആടറവുകാരൻ കമ്മുസായ്വിൽനിന്നും കടംവാങ്ങിയ ടോർച്ചുകൊണ്ടു്
കമ്മൂഫ്ളാഷടിച്ചു് ഓരോതവണയും നാം ചെക്കന്റെ ദൃഷ്ടിയെ വെട്ടിച്ചുകടന്നു.
അടിയന്തരാവസ്ഥ അവസാനിച്ചു്, പരക്കെ ജനാധിപത്യം പൊട്ടിപ്പുറപ്പെട്ട കാലമാണെന്നോർക്കണം. അതിന്റെ
സൗകര്യമുപയോഗിച്ചു് ചെക്കനു് കൈകാലുകൾ വളരാൻതുടങ്ങിയതു് രാജ്യചരിത്രമാണല്ലോ. അതുകൊണ്ടു്,
തല്ക്കാലം ചർച്ചക്കെടുക്കാതെ അതത്രയും ചരിത്രകാർക്കുവിടുന്നു.
പള്ളിക്കൂടത്തിൽ വേണ്ടാതീനം വശത്താക്കാൻ തക്കംപാർത്തുനടക്കുന്ന ചെക്കനേക്കൊണ്ടു് കുറച്ചു്
വർഷങ്ങളോളം ശല്യമൊന്നുമുണ്ടായില്ല. അതങ്ങനെ കാളേജും പിന്നിട്ടു്, ഏറെക്കാലം നീണ്ടുപോകുമെന്ന
ആശ്വാസത്തിനു് അന്ത്യംകുറിച്ചുകൊണ്ടു് പത്താംതരം ഫലം വന്നു. തോൽവിസഹിതം ചെക്കൻ തൊപ്പിയിട്ട
വാർത്തയായിരുന്നു പിറ്റേന്നത്തെ ഭീഷണി.
“ഇതിങ്ങനെപോയാൽ, ചെക്കൻ ഒടുവിൽ സാഹിത്യത്തിൽ വന്നടിയുമല്ലോ.”
സ്വന്തം പിരടി നേരത്തെ ഉത്കണ്ഠ പങ്കുവെച്ചു. നാമതു് കാര്യമാക്കിയില്ല. പിരടിയെ പരിഗണിക്കുന്ന പതിവു്
പണ്ടേ നമുക്കില്ലല്ലോ. അതിന്റെ നഷ്ടങ്ങൾ ചില്ലറയല്ല. അതു് മറ്റൊരു കഥയാണു്.
അങ്ങനെയിരിക്കെ ഒരു ദിവസം, മണ്ണിലെറിയാനുള്ള വിത്തുകണക്കെ ചെക്കൻ നമുക്കു മുന്നിൽ വന്നുനിന്നു.
ഇടതുകൈയിൽ പൂർവ്വജന്മശത്രുവായ അച്ഛനും, മറുകൈയിൽ സ്വന്തം കഥകളുമായിട്ടാണു്, വരവു്…
</item></list>
</p>
          <p>വി. കെ. കെ. രമേഷാണു് സംസാരിക്കുന്നതു്, എനിക്കും ചിലതു് പറയാനുണ്ടു്:
</p>
          <p>അമ്മാമേ, നിങ്ങൾ വിചാരിക്കുന്നതുപോലെ, അന്നല്ല വി. കെ. എൻ. എന്ന സാഹിത്യകാരന്റെ ബാധ
എന്നിൽ കടന്നുകൂടിയതു്. അതിനു് മറ്റൊരു ചരിത്രമാണുള്ളതു്. 1982-ൽ കേന്ദ്രസാഹിത്യ അക്കാദമിയുടെ
അവാർഡ് അമ്മാമയുടെ ഞെരുക്കത്തിനിടയിലേക്കു് പന്തീരായിരംരൂപയുടെ രൂപത്തിൽ
കടന്നുവന്നതോർമ്മയില്ലേ? അതിനോടടുത്ത ദിവസമാണു് അതുണ്ടായതു്. രാമലക്ഷ്മണൻമാരുടെ അമ്പലംതീണ്ടി
വീട്ടിൽ തിരിച്ചെത്തുമ്പോൾ, അമ്മാമയുണ്ടു് അമ്മൂമ്മയോടൊപ്പം പൂമുഖത്തെ കസേരയിൽ നിറഞ്ഞിരിക്കുന്നു.
ആറടിക്കും മുകളിൽ ഉയരവും, അതിനൊത്ത തടിയുമായി, ഒരു ഏഴാംക്ലാസ്സുകാരനെ പേടിപ്പിക്കാൻപോന്ന
രൂപമായിരുന്നു അമ്മാമക്കെന്നുപറയാൻ എനിക്കു് നന്നേ വിഷമമുണ്ടു്, ക്ഷമിക്കണം. കേവലം അശുവായ
എനിക്കു് അപരന്റെ കിളിരം, അതു് ദൈവത്തിന്റേതായാലും സ്വമേധയാ അലട്ടാണെന്നു് വെളിപ്പെടുത്തട്ടേ.
കുള്ളന്റെ ദുഃഖം കുള്ളനോടു ചോദിക്കണം!
<list type="gloss"><label/><item> “എഴുത്തു് നിർത്തിക്കൊള്ളാൻപറഞ്ഞു് അവന്മാർ പന്തീരായിരം ഉറുപ്യ തന്നിട്ടുണ്ടു്. സേവനം
മതിയെന്നാണു പറയുന്നതു്. അതിന്റെയൊരു സന്തോഷത്തിനു് വല്ല്യമ്മക്കു് എന്താണു് വേണ്ടതു്?”
“നാരായണൻകുട്ടീ, നീയിങ്ങനെ കള്ളുകുടിച്ചു് നടക്കാതിരുന്നാൽ മതി.”
“വല്ല്യമ്മേ, നിങ്ങളൊക്കെ ഭക്തിപൂർവ്വം വായിക്കുന്ന രാമായണത്തിന്റെ കർത്താവു് എഴുത്തച്ഛൻ നല്ല
കള്ളുകുടിയനായിരുന്നു, അതറിയാമോ?
ഹ.ഹ.ഹ…”
“നാരായണൻകുട്ടീ, കള്ളുകുടിച്ചാലും എഴുത്തച്ഛൻ എഴുതിയതു് രാമായണമല്ലേ, നീ എഴുതുന്നതു് അതൊന്നുമല്ലല്ലോ.
ഹ.ഹ.ഹ…”
രണ്ടു സിനിക്കൽ പാരമ്പര്യങ്ങൾ ഒന്നാകെ പരസ്പരം നേർക്കുനേർ വരികയാണു്. എല്ലാം കണ്ടതിന്റെ
അങ്കലാപ്പോടെ ഞാൻ നിന്നു.
“ചിന്നപ്പ്വാര് മരിച്ചോഡോ?” </item></list>
ഭീഷണമായ ചിരിയോടെ പൊടുന്നനെ, അമ്മാമ എനിക്കുനേരെ തിരിഞ്ഞു.
</p>
          <p>കുടുംബത്തിലെ കാരണവർ മരിക്കാൻകൂട്ടാക്കാതെ ഒരേകിടപ്പുതുടരുന്ന കാലമാണു്. ഉടലെടുത്തു് എംമ്പാം
ചെയ്യാമെന്നു് സമാധാനിപ്പിച്ചിട്ടുപോലും പുള്ളി ഭൂമി വിടാനൊരുക്കമല്ല. സത്യം ബോധിപ്പിച്ചപ്പോൾ അമ്മാമ
ചോദിച്ചതു് ഇങ്ങനെയാണു്.
</p>
          <p>“എങ്കിൽ, നമുക്കുപോയി കൊന്നാലോ?”
<list type="gloss"><label>നാം വി. കെ. എൻ. സംസാരിക്കുന്നു:</label><item>
എടേയ്, പ്രസ്താവ്യയോഗ്യമായ കൂടിക്കാഴ്ചകൾമാത്രമേ നാം ഓർത്തുവെക്കുകപതിവുള്ളൂ. അതുപോലും നിന്റെ
പ്രാമുഖ്യമാണെന്നു കരുതണ്ട. നീ നമ്മെപ്പറ്റി എഴുതുമെന്നായപ്പോൾ, അങ്ങനെ സംഭവിച്ചെന്നേയുള്ളൂ.
പറഞ്ഞുതുടങ്ങിയ കഥ നാം തുടരട്ടേ.
അച്ഛന്റെ ബലത്തിൽ കടന്നുവന്ന നീ, ഇടതനാണെന്നമട്ടിൽ വലതുകൈയിൽ താങ്ങിപ്പിടിച്ച കഥാപുസ്തകം
മേശമേൽ അടിയറവെച്ചു.
“ജാതകം കൊണ്ടുവാ, നാളെത്തന്നെ.”
സ്വയം ഒഴിഞ്ഞുപോകാൻ നാം നിനക്കൊരവസരം നല്കി.
യുക്തിവാദിയായി അഭിനയിക്കുന്ന അനേകം മലയാളികളിലൊരുവനായ നീ പക്ഷേ, പിറ്റേന്നു് ജാതകവുമായി
ഹാജരായി. അന്നും, ഇടംകൈയിൽ പിതാവുണ്ടു്. എല്ലായ്പ്പോഴും തന്തയോടൊത്തു പ്രത്യക്ഷനാകുന്നതു
കണ്ടപ്പോൾ, എനിക്കു് ചെടിച്ചു. തനിക്കൊരു തന്തയുള്ളതിൽ സ്വയം വിശ്വാസമില്ലാത്തതുപോലെ. സ്വന്തം
സൗന്ദര്യത്തിൽ വിശ്വാസമില്ലാത്തവൻ കൂടെക്കൂടെ മുഖം പൗഡറിട്ടു് മിനുക്കുന്നതു ശ്രദ്ധിച്ചിട്ടില്ലേ?
“ഇനിയങ്ങോട്ടു്, നിന്റെ കൈവിരലിൽ തന്തയെ കണ്ടാൽ, കഥ ഞാൻ തീർക്കും.”
നാം വിരട്ടി. അതിൽ ആജന്മഭീരുവായ നീ വീണു. പിറ്റേന്നു്, സാഹിത്യത്തിന്റെ മുറ്റത്തെന്നല്ല, നമ്മുടെ
മുറ്റത്തുപോലും നിന്നെ കാണില്ലെന്നു സമാധാനിച്ച നമ്മെ പക്ഷേ, പിറ്റേന്നു്, നീ മലർത്തിയടിച്ചു. നീ ഒറ്റക്കു്
കാണപ്പെട്ടു! അങ്ങനെയാണു് ഭീരുവിന്റെ ക്ഷമയിൽ നമുക്കു് വിശ്വാസം ഉറച്ചതു്. കൊച്ചുപയ്യന്റെ ശരീരത്തിനകത്തു്
വിലക്ഷണമാംവിധം വളർന്ന യുവവൃദ്ധന്റെ ആത്മാവു് ചുമക്കുന്നവനാണു് നീയെന്നു് നിന്റെ കൃതികൾ പുലരുംമുമ്പു്,
മൂന്നുവട്ടം സാക്ഷ്യംപറയുന്നതായി വായനയിൽ ബോദ്ധ്യപ്പെട്ട സത്യം ഞാൻ മറച്ചു. നിന്നെ കൊച്ചാക്കാൻ
കൃതികളിലൊന്നു് ബാലപംക്തിക്കയച്ചു് അതിന്റെ പത്രാധിപനെ അടിയോടെ നിസ്തേജനാക്കി. അധിപൻ
നമ്മെക്കണ്ടാൽ തിരിഞ്ഞോടുമെന്നായി. അറ്റകൈക്കു് സാഹിത്യയുദ്ധത്തിനുള്ള ഒരായുധമാക്കാൻപോലും
കൊള്ളാവുന്നവനാണു് നീയെന്നു് അതോടെ തീരുമാനമായി.
പിന്നീടു്, ഏറെനാൾ നിന്റെ ശല്യം ഉണ്ടായില്ല. അതിനുമുമ്പു് വായിക്കാനാണെന്ന നാട്യത്തിൽ നീ
ആനുകാലികങ്ങൾ കൊണ്ടുപോകുമായിരുന്നു. നമുക്കറിയാമല്ലോ നീ നിന്റേതല്ലാത്തതൊന്നും വായിക്കില്ലെന്നു്.
പൊൻകുഞ്ഞെന്നു പരക്കെ തെറ്റിദ്ധരിക്കാറുള്ള തൻകുഞ്ഞിനെയെങ്കിലും പതിവായി
പാരായണംചെയ്തിരുന്നെങ്കിൽ, എഴുത്തെങ്കിലും നിന്നുപോയെനെ. അതുമുണ്ടായില്ല. പോകെപ്പോകെ നീ
നിന്നെയും വായിക്കാതായിട്ടുണ്ടാകുമെന്നു് നാം ഊഹിച്ചു. ഇത്രയൊക്കെയായിട്ടും നീ എഴുത്തു് നിർത്തിയില്ല.
മറ്റൊരു ലോകയുദ്ധത്തിനുപോലും നിന്റെ കരകൗശലത്തെ യാതൊന്നും ചെയ്യാനാവില്ലെന്നു് ഉറപ്പായി…
</item></list>
</p>
          <p>ഞാൻ വി. കെ. കെ. രമേഷ് സംസാരിക്കുന്നു:

</p>
          <p>അമ്മാമേ, ഇവിടെ അമ്മാമയേപ്പറ്റിയാണു് പറയേണ്ടതു്, എന്നേപ്പറ്റിയല്ല. അതായതു്, ഇതൊരു
അനുസ്മരണമാണു്. അമ്മാമ പറയുന്നതുകേട്ടാൽ തോന്നുമല്ലോ മരിച്ചതു് അമ്മാമയല്ല, ഞാനാണെന്നു്…
<list type="gloss"><label>നാം വി. കെ. എൻ. സംസാരിക്കുന്നു:</label><item>
എടേയ്, നീ പറയുന്നതുപോലെ നാം മരിച്ചിട്ടില്ല, ജനിക്കാത്തവൻ നീയാണു്. നീ നമ്മെ എഴുതിക്കൊല്ലാനാണു്
ഇറങ്ങിത്തിരിച്ചതെങ്കിൽ, നാം നിന്നെ എഴുതി സൃഷ്ടിക്കാനാണു്. പ്രസവിക്കുന്നതും, ശവം കത്തിക്കുന്നതും
രണ്ടാണു്. നമ്മെക്കാണാനെത്തിയതിനിരട്ടി മലയാളികൾ നമ്മെ കത്തിച്ചവന്റെ പുരയിലാണു് നമുക്കായി
കയറിയിറങ്ങിയതു്. അതാണു് ചരിത്രം. ശവത്തെ തിരിച്ചും, മറിച്ചും കത്തിക്കുന്നതിനിടയിൽ ടി.
സുകുമാരകലാകാരൻ പറഞ്ഞുകൂട്ടിയ പുകചുറ്റിയ വേദാന്തംവരെ കേട്ടെഴുതിയവരുണ്ടു്, അത്തരം
ഫീച്ചർചരിതങ്ങൾ വായിച്ചു് അതിനിടയിൽ നമ്മെ പരതിയവരുമുണ്ടു്. ടാഗോറിന്റെ സാഹിത്യത്തെ വെട്ടിച്ചുകടന്നു്,
പുള്ളിയുടെ ഡ്രൈവറേക്കൊണ്ടു് സ്മരണകളെഴുതിച്ചു്, അതു് ടാഗോറിനും മുകളിലാണെന്നു വാദിക്കുന്ന
സൂത്രശാലികളെ ധാരാളമായി കാണാൻകഴിയുന്ന അത്ഭുതസംസ്ഥാനമാണു് നമ്മുടേതു്… </item></list>
</p>
          <p>ഞാൻ വി. കെ. കെ. രമേഷ്:
</p>
          <p>അമ്മാമേ, ഇതൊരു സമവായത്തിന്റെ ലോകമാണു്. എല്ലാ ഞാഞ്ഞൂളുകൾക്കും വിഷമുള്ള ഇക്കാലത്തു്
അമ്മാമയുടെ ഏകപക്ഷീയമായ പ്രസ്താവനകൾ ഗുണംചെയ്യില്ല. വല്ലാതെ കളിച്ചാൽ, അവർ ആന്റീ
ഫെമിനിസ്റ്റാക്കിക്കളയും. അതല്ലെങ്കിൽ ദലിത് വിരോധി, നവഫാസിസ്റ്റ്… വിധത്തിനും, തരത്തിനും
വധസൗകര്യമുള്ള ഇക്കാലത്തു്, രാവണനെപ്പോലും പലവുരു വെല്ലുന്ന തലകളാണു് പിഞ്ചുപൈതങ്ങൾക്കുപോലും.
ഉദാഹരണത്തിനു്, അമ്മാമ പ്രഹരശേഷിയുള്ള ‘ആരോഹണം’ പോലുള്ള നോവൽ രാവിയുണ്ടാക്കുന്നതു്
ഇന്നാണെന്നു വിചാരിക്കുക. ആദ്യമേതന്നെ, അതു് വായനക്കാരനല്ലാത്തവന്റെ മുന്നിൽവെച്ചു്, കുനിഞ്ഞുനിന്നു്
സപ്പോർട്ടിനായി യാചിക്കേണ്ടിവരും. ചാരിറ്റിയടെ ഭാഗമെന്നോണം അവർ അതു് അനുവദിച്ചുതന്നേക്കാം.
ഒറ്റയക്ഷരം വായിക്കാതെ ‘ഉഗ്രൻ’ എന്നു വാഴ്ത്തും. ഏറ്റുവാങ്ങാതെ ഏറ്റെടുക്കുന്നതിന്റെ പേരാണു് പ്രമോഷൻ. ഇനി,
അതവിടെയുംനില്ക്കില്ല. സർവ്വകലാശാലകളിലേക്കു് അതുമായി പദയാത്രചെയ്യേണ്ടിവരും. തികച്ചും
കാലികൻമാരായ വാദ്ധ്യാന്മാരാണു് പ്രഹരശേഷിയുള്ള മറ്റൊരു വിഷജീവിവിഭാഗം. അവർ ആരെ ചൂണ്ടി
എഴുത്താളനെന്നു പ്രഖ്യാപിക്കുന്നുവോ അവനാണു് കാളേജ്പയലുകൾക്കു് എഴുത്താളൻ. നവമാധ്യമങ്ങളിൽ
കയറിപ്പറ്റാനും, ആനുകാലികങ്ങളിൽ ഇടംപിടിക്കാനും, അവാർഡ് പേവാർഡ് തുടങ്ങിയവ തരപ്പെടുത്താനും ഈ
റാക്കറ്റിന്റെ സഹായം കൂടിയേതീരൂ. ശരാശരിവിചാരത്തിൽ കവിഞ്ഞുള്ളതെല്ലാം ലവർ വെട്ടിനിരത്തും.
ആനയെന്ന ലേബലിൽ ഇവർ കെട്ടിനിർത്തിയ കുഴിയാനകളെ നഗ്നനേത്രങ്ങൾകൊണ്ടു കാണണമെങ്കിൽ വാച്ച്
റിപ്പേയറുടെ ഐ ലെൻസു വേണ്ടിവരും. ‘ആരോഹണ’ത്തിന്റെ കാര്യംപോകട്ടെ, തോമസ്. ടി. അമ്പാട്ടുപോലും
ഇവിടെ രക്ഷപ്പെടുമോ എന്നു് കണ്ടറിയണം. ഇതു വല്ലതും അമ്മാമ നേരിട്ടിട്ടുണ്ടോ? ‘കിഴങ്ങൻമാർ’ എന്നു്
നാമൊക്കെ കളിയായി പറയാറുള്ള മന്ത്രിമാർവരെ അന്നൊക്കെ വായിക്കുമായിരുന്നു. ഇന്നു്
പത്രാധിപൻമാർപോലും വായന പതിവാക്കിയവരല്ല. സിലബസ്സിൽവെച്ചു് പിശാചിന്റെ എക്സിസ്റ്റെൻസ്
ഉറപ്പാക്കുന്നവർ കൈമെയ് മറന്നു് യുക്തിവാദം നടത്തുന്ന സംസ്ഥാനമാണു് നമ്മുടേതു്.
<list type="gloss"><label>നാം വി. കെ. എൻ.:</label><item>
എടേയ്, നിന്റെ ഭീഷണി നമ്മെ തെല്ലു് ചകിതനാക്കിയെന്നു് സമ്മതിക്കുന്നു. പണ്ടു്, ആദർശത്തോടുള്ള
അനുഭവമായിരുന്നു ഇടത്തരക്കാരന്റെ നാട്യമെങ്കിൽ ഇന്നതു്, കാപട്യത്തിന്റെ പരിധിയിലേക്കു്
വളർന്നിരിക്കുന്നതായി നാം മനസ്സിലാക്കുകയാണു്. ആകട്ടെ, ഹാസ്യം എഴുതാൻ കച്ചകെട്ടിയ നിന്റെ
അധോഗതി എവിടെ നില്ക്കുന്നു? ചെമപ്പിൽ വരച്ചാൽ, നീല വേണ്ടത്രപോരെന്നമട്ടിൽ നിരൂപണം
പറയുന്നവർക്കിടയിൽ എങ്ങനെയാണു് നിന്റെ ഹാസ്യത്തിന്റെ പൊറുതി? കിക്കിളി വരുത്താൻവേണ്ടി
കക്ഷത്തേക്കു് വെടിയുതിർക്കേണ്ട കാലമാണല്ലോ. എടേയ്, വിവരദോഷിയെന്ന വിളിയിൽ വീണുപോകാതെ
സൂക്ഷിക്കണമെങ്കിൽ നാം ചിലതു പറയാം. ജനം വിചാരിക്കുന്നതുപോലെ, ഹാസ്യം അവരുടെ
വിതാനത്തിൽനില്ക്കുന്ന ഒന്നല്ല. വിവിധവിഷയങ്ങൾക്കുമുകളിൽ സ്ഥാപിച്ചെടുക്കുന്ന ഫണ്ടമെന്റൽബലങ്ങളുടെ
ഡൈമൻഷ്യനും, അസോസിയേഷനും ഉപയോഗിച്ചു്, വിപുലമായ ക്യാൻവാസിൽ മനുഷ്യചരിത്രത്തെ
വിധിപറയാതെ വിചാരണചെയ്യുന്നതിന്റെ ശരിയായ പേരാണു് ഹാസ്യം. ഇതാണു് ഹാസ്യത്തിന്റെ
ലെവലെങ്കിൽ, ആരാണു് മേഖലയുടെ കൂടെയുണ്ടാവുക? എന്നുമാത്രമല്ല, ഹാസ്യം സ്വമേധയാതന്നെ

സമൂഹത്തിനിട്ടു് വന്നുവീഴുന്ന ഒരലട്ടാണു്. തങ്ങൾക്കു് അവകാശപ്പെടാത്തതും ആവശ്യപ്പെട്ടു് എല്ലാവരും
കരഞ്ഞുകൊണ്ടിരിക്കുമ്പോൾ, ഒരുത്തൻമാത്രം അനർഹരുടെനേർക്കു് ചിരിക്കുകയാണു്. ആയതു്
നേടിയെടുത്തവർക്കുനേരെയും അവന്റെ ചിരി നീളുന്നുണ്ടു്. അതു് അതിന്റെ നിഷ്ഫലത ചൂണ്ടിക്കാണിച്ചാണു്.
ഉപരിവർഗ്ഗത്തോടു് വേദാന്തമൂർച്ചയുള്ള കത്തിയെടുക്കുമ്പോൾ, ഇടത്തരക്കാരനുനേർക്കു് അതു് പരക്കെ
പരിഹാസമെടുക്കുന്നു. അടിസ്ഥാനവർഗ്ഗത്തോടൊപ്പമാണു് നില്പ്പെങ്കിലും, അവർക്കു് അവനെ മനസ്സിലാക്കാനും
കഴിയുന്നില്ല. അനന്തനു മുന്നിൽ അന്ധനെന്നമാതിരിയാണു് പാവങ്ങളുടെ നില്പ്പു്. ചുരുക്കംപറഞ്ഞാൽ,
ഹാസ്യബിസിനസ്സുകാരൻ മൊത്തം സമൂഹത്തിന്റേയും സമീകൃതശത്രുവാകുന്നു. ഒതുക്കുന്നതിന്റെപേരിലല്ലാതെ
അവാർഡുകളോ, പേവാർഡുകളോ അവനു് കിട്ടാറുമില്ല. അക്കാഡമിക് മുണ്ടൻമാരുടെ വായിൽനിന്നു് നല്ല രണ്ടു
വാക്കുകൾ കിട്ടാൻ അവൻ കാത്തിരിക്കേണ്ടതില്ല, കട്ടായം. ‘ആർട്ടിസ്റ്റവനു് ആട്ടാകുന്നു പ്രചോദനം’ എന്ന
പഴമൊഴി അവനേപ്പറ്റിയാകുന്നു. </item></list>
</p>
          <p>വി. കെ. കെ. രമേഷ്:
</p>
          <p>അമ്മാമേ, നിങ്ങൾ പറയുന്നതത്രയും ശരിയായിരിക്കണം, എന്തെന്നാൽ, എനിക്കൊന്നുംതന്നെ
മനസ്സിലാവുന്നില്ല. പക്ഷേ, ഒന്നു ഞാൻ പറയാം, ആധുനികതയുടെ കാലത്തല്ല കടന്നുവരവെങ്കിലും,
അതിനോടൊപ്പമായിരുന്നുവല്ലോ അമ്മാമയുടെ വളർച്ച. ഞാൻ ചരിത്രത്തെ മനസ്സിലാക്കിയതുപ്രകാരം,
കൃഷീവലൻമാരുടെ മക്കളായ ഇംഗ്ലീഷ്വിദ്യാഭ്യാസം സിദ്ധിച്ച ഏതാനും ചെറുപ്പക്കാരായിരുന്നു ആധുനികതയുടെ
സ്രഷ്ടാക്കൾ. തങ്ങൾ നേടിയെടുത്ത വിദ്യാഭ്യാസത്തിനനുസരിച്ചുള്ള പണികൾ വികസിച്ചിട്ടില്ലാത്ത
കേരളത്തിൽനിന്നു് മെട്രോപോളീറ്റൻ നഗരങ്ങളായ ബോംബെ, കൽക്കത്ത, തലസ്ഥാനമായ ഡെൽഹി
എന്നിവിടങ്ങളിലേക്കൊക്കെ അവർ ചേക്കേറി. ഇവരുടെ പ്രതീക്ഷകൾക്കുമുന്നിൽ പൂർണ്ണാർത്ഥത്തിൽ
പിടിച്ചുനിൽക്കാവുന്ന വികാസമൊന്നും അവിടെയും സംഭവിച്ചിട്ടില്ല. തുടരേ ഉരുമ്മാൻതുടങ്ങിയ വമ്പൻ
നിരാശയോടു് ഗൃഹാതുരത്വംകൂടി അണിചേർന്നതോടെ, യൂറോപ്യൻ നിരാശക്കൊപ്പം നില്ക്കാനുള്ള കരുത്തു്
ആധുനികയുവാക്കൾക്കു കൈവന്നു. ലോകത്തെ മറ്റു് മഹാനഗരങ്ങളുടെ വമ്പൻ നിരാശയോടൊപ്പമെങ്കിലും
എത്താൻ കഴിയുന്നതു് ചെറിയ കാര്യമല്ല. വമ്പൻ നഗരങ്ങളെ നേരിട്ടു് അഭിമുഖീകരിക്കാനുള്ള ധൈര്യം
മലയാളകഥാരംഗം പോകെപ്പോകെ നേടിയെടുത്തതാണു് ആധുനികതയുടെ സംഭാവനകളിലൊന്നായി
എടുത്തുപറയേണ്ടതു്. നഗരത്തിന്റെ ഫ്ളേവർ കൃത്യമായി എത്തിപ്പിടിക്കാൻ പരക്കെ അവർക്കായി.
</p>
          <p>വി. കെ. എൻ. എന്ന എഴുത്താളൻ അങ്ങോട്ടേക്കാണു് കടന്നുചെന്നതു്. ഡൽഹിയായിരുന്നു
നടേപറഞ്ഞതുപോലെ, അമ്മാമയുടേയും ഗോദ. എല്ലാ യുവാക്കളും മുൻനോക്കി പൊതിരെ എഴുതിക്കൊണ്ടു്
ആധുനികത സൃഷ്ടിക്കാൻ നെട്ടോട്ടമോടുമ്പോൾ, അമ്മാമ പലപ്പോഴും ചെയ്തതു് നൂറ്റാണ്ടിനുപിന്നിലേക്കു
കടന്നുചെന്നു് എഴുതുകയായിരുന്നു. ചരിത്രമായിരുന്നു അമ്മാമയുടെ കളിത്തൊട്ടിൽ. എല്ലാവരും മുന്നോട്ടുനടന്നു്
ആധുനികതയുണ്ടാക്കുമ്പോൾ, അമ്മാമയുടേതു് ഒരു എതിർനടത്തമായിരുന്നു. പിന്നോട്ടുനടന്നു്
ആധുനികതയുണ്ടാക്കിയതിന്റെ പാരമ്പര്യം ചിന്തിച്ചാൽ, അമ്മാമക്കു് സി. വി. രാമൻപിള്ളയോടാവും ചാർച്ച.
നോവലിൽ ചരിത്രമാണു് ഉപയോഗിച്ചതെങ്കിലും, അമ്മാമയുടേതൊന്നും ചരിത്രനോവലുകളായിരുന്നില്ല.
രാഷ്ട്രീയം, ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം, നിരവധിയായ കലാരൂപങ്ങൾ, എന്നുവേണ്ട ആകാശത്തിനു
കീഴിലുള്ളതെല്ലാം എന്നൊക്കെ പറയാവുന്നമട്ടിൽ അമ്മാമ വിഷയങ്ങളെയെടുത്തു് അമ്മാനമാടി.
സാഹിത്യത്തിൽ ഉപയോഗിച്ചതത്രയും കേവലം ഫ്ളേവർമാത്രമായിരുന്നില്ല, തദ്വിഷയത്തിന്റെ
സമഗ്രരൂപങ്ങളായിരുന്നു. എന്നാൽ, ഉപയോഗിക്കാൻവേണ്ടി തെരഞ്ഞെടുത്ത
ഇതരവിഷയങ്ങളിലേതെങ്കിലുമൊന്നിന്റെ ഭാഷയാണോ അമ്മാമ സാഹിത്യത്തിൽ ഉപയോഗിച്ചതു് എന്നു
ചോദിച്ചാൽ അല്ല എന്നാണു് ഉത്തരം. ചരിത്രം കഥിക്കുമ്പോൾ അത്തരം ചരിത്രസാഹിത്യാഖ്യാനമല്ല
ഉപയോഗിച്ചതു്, പാഠവും. രാഷ്ട്രീയം കൈകാര്യംചെയ്യുമ്പോൾ, അതേ സ്ഥിതിതന്നെ. പ്രയോഗിക്കുന്നതു്
മലയാളസാഹിത്യമാണല്ലോ, എന്നാൽ, അതിനുചേർന്ന ഭാഷയെങ്കിലും ഉപയോഗിക്കാമല്ലോ. അതാണോ
ചെയ്തതു് എന്നുചോദിച്ചാലും ഉത്തരം അല്ല എന്നുതന്നെ. മലയാളസാഹിത്യം പ്രയോഗിക്കുമ്പോൾ, അമ്മാമ
അതിലൂടെ പല ഭാഷകളേയും വരിയായും, വരിതെറ്റിച്ചും നടത്തി. അങ്ങനെയെങ്കിൽ, അതു് ഭാഷകളുടെ
സംഗമഭൂമിയായിമാറേണ്ടതല്ലേ? അങ്ങനെയാണോ സംഭവിച്ചതു് എന്നുചോദിച്ചാൽ, അല്ല എന്നുതന്നെയാണു്
ഉത്തരം.
</p>
          <p>ഭാഷകളുടെ ഭാഷയിലാണു് അത്രയും എഴുതപ്പെട്ടിരിക്കുന്നതു്, ശരി. എന്നാൽ, അതിൽ
ഉപയോഗിക്കപ്പെട്ടിരിക്കുന്ന ഭാഷകളിൽ എത്രമാത്രം ആ ഭാഷകളുടെ ഭാഷയുണ്ടു്? തെറ്റുകൂടാതെ ഏറിയും,
കുറഞ്ഞും പ്രയോഗിക്കുന്ന ഒട്ടേറെ ഭാഷകളുണ്ടു് അമ്മാമയുടെ സാഹിത്യത്തിലെങ്കിലും, പ്രകടമായി കാണപ്പെടുന്ന
മൂന്നു ഭാഷകൾ മലയാളം, ഇംഗ്ലീഷ്, സംസ്കൃതം എന്നിവയാണു്. അവ തെറ്റുകൂടാതെയാണു്
പ്രയോഗിച്ചിരിക്കുന്നതെങ്കിലും മൊത്തംഘടനയിൽ അവയുടെ നില്പ്പിനു് അക്കാഡമിക് ഘടനയാണോ എന്നു
ചോദിച്ചാൽ, അല്ല എന്നുതന്നെയാവും ഉത്തരം. ഫിക്ഷനിൽ ഒരെഴുത്താളനെടുക്കുന്ന സ്വാതന്ത്ര്യം
എന്നതുനില്ക്കട്ടെ, അതിനുമൊക്കെ അപ്പുറത്താണു് കാര്യങ്ങൾ.

</p>
          <p>ഒരു ഭാഷ പ്രയോഗിക്കുന്നതിനിടയിൽ കയറ്റിവിടുന്ന മറ്റൊരു ഭാഷ നിയതമായ ഘടന പാലിച്ചാണു്
നിലനിർത്തിയതെങ്കിലും, മൊത്തം വാക്യസ്വഭാവമെടുക്കുമ്പോൾ, കഥയാകെ മാറുന്നു. അവിടെ മുഴച്ചുനില്ക്കുന്ന
എങ്കോണിപ്പാണു് കാണാൻകഴിയുന്നതു്. നിയതമായ പ്രയോഗങ്ങൾക്കിടയിലേക്കു് നിയതമായ മറ്റൊരു ഭാഷ
തിരുകിക്കയറ്റുമ്പോൾ, സ്വമേധയാതന്നെ അതൊരു എങ്കോണിപ്പായി രൂപമെടുക്കുകയാണു്. ഇംഗ്ലീഷിലെ
‘ആത്മൻ’ എന്ന വാക്കു് മലയാളവുമായി കലർത്തുമ്പോൾ, സമഷ്ടിയെ അവിടെ ജീവനുള്ള ഒരു
വ്യക്തിയാക്കിമാറ്റി, പൊശുക്കിവിടുന്നതിന്റെ ഫലവും, ബലവും ഉണ്ടാകുന്നു. ഉദാഹരണങ്ങൾ നിരവധിയാണു്.
</p>
          <p>നടേപറഞ്ഞ ഈ എങ്കോണിപ്പാണു് ആഖ്യാനശൈലി എന്നമട്ടിൽ ഞങ്ങൾ മനസ്സിലാക്കുന്നതു്. അതു്
ശരിക്കുംപറഞ്ഞാൽ, ഒരു ഭാഷാശൈലി മാത്രമാണോ എന്നുചോദിച്ചാൽ, ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്കു്
ഇനി അതെ എന്നുത്തരം പറയാൻകഴിയില്ലല്ലോ. അതൊരു മനോഘടനയാണെന്നു പറയുന്നതാവും കൂടുതൽ
ശരി. പ്രത്യേകമായ മനോഘടനയിലിരുന്നുകൊണ്ടു് എഴുതുന്നു എന്നല്ല, മനുഷ്യന്റെ അപൂർവ്വമായ ഒരുതരം
മനോഘടന സ്വമേധയാ പ്രവർത്തിക്കുന്നു എന്ന വിശാലാർത്ഥത്തിലാണു് കാര്യങ്ങളെ കാണേണ്ടതു്.
</p>
          <p>വിഷയത്തെ ഭാഷകൊണ്ടു് സങ്കലനം നടത്തി രചന സൃഷ്ടിക്കുന്നതാണല്ലോ പോതുവായ രീതി. അമ്മാമേ,
താങ്കൾ ചെയ്യുന്നതു് അത്തരത്തിലല്ല. വൈരുദ്ധ്യത്തെ പ്രയോഗിച്ചുകൊണ്ടാണു് സാഹിത്യനിർമ്മിതി.
നിജമാണെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാൻവേണ്ടി ചിട്ടപ്പെടുത്തിയ പൊതുസമൂഹത്തിന്റെ പ്രയോഗശൈലിയെ,
അതുമല്ലെങ്കിൽ അതിനായി ഉരുവപ്പെടുത്തിയ ഒരു ഭാഷാശൈലിയെ മൊത്തമായും, ചില്ലറയായും
പൊളിക്കുകയാണു് ഹാസ്യത്തിന്റ പ്രാഥമികമായ ഉന്നംതന്നെ. അവിടെ സങ്കലനത്തേക്കാൾ യോജിക്കുക
വൈരുദ്ധ്യമാണല്ലോ. വസ്തുതയോടു് അതിന്റെ വൈരുദ്ധ്യം ചേർത്തുവെക്കുമ്പോൾ കണ്ണികളെല്ലാം തകർന്നു്,
ഉള്ളുകള്ളികളെല്ലാം പൊളിയുന്നു.
</p>
          <p>മാനവചരിത്രത്തിൽ പുതിയതൊന്നുമില്ല, പഴയതിന്റെ ആവർത്തനങ്ങൾമാത്രമേയുള്ളൂ എന്ന
വസ്തുതയിലൂന്നിനില്ക്കുക. അങ്ങനെയാണെങ്കിൽ, ചരിത്രം നന്നായി അറിഞ്ഞുതുടങ്ങുന്നതോടെ ഒരാൾക്കു്
വർത്തമാനത്തെ തന്റെ വരുതിയിലാക്കാൻകഴിയുമെന്നു മനസ്സിലാക്കാം. അങ്ങനെയൊരു വിശാലമായ
അടിസ്ഥാനബലത്തിനുപുറത്താണു് പ്രവർത്തനമികവും, അതിന്റെ പ്രകടമായ വ്യതിയാനവും അമ്മാമ
സാധിച്ചെടുത്തിട്ടുളളതു്.
</p>
          <p>ചരിത്രവൈരുദ്ധ്യത്തിന്റെ സൂചനകളെ മുന്നിൽവെച്ചുകൊണ്ടു് വർത്തമാനത്തെ വിചാരണചെയ്യുമ്പോൾ,
വായനക്കാരനുമുന്നിൽ തെളിയുന്നതു് ഭാവികാലംകൂടിയാണു്. അതാണു് ഈ രീതിയുടെ ബോണസ്സ്. അതു്
എഴുത്താളനും വായനക്കാരനും ഒരേസമയം ലഭിക്കുന്നു. ക്രാന്തദർശിയെന്നൊക്കെയുള്ള ചീത്തപ്പേര് ചുമ്മാ
വീണതല്ല.
</p>
          <p>അമ്മാമ സ്വന്തമായ ഭാഷയുണ്ടാക്കിയെന്നു പലരും പറയാറുണ്ടു്. സത്യത്തിൽ, സ്വന്തമായെന്നു് കരുതുകയും,
അങ്ങനെയല്ലാത്തതുമായ കപടഭാഷകളിൽനിന്നും ഏറെപ്പേരെ ആട്ടിക്കയറ്റിയെന്നതാണു് അമ്മാമ ചെയ്ത
മുഖ്യമായ ഭാഷാസേവനം. കീഴ്‌വഴക്കത്തിലൂടെ ഭാഷാപ്രയോഗത്തിനു വന്നുചേരുന്ന വൈപരീത്യം എന്താണെന്നു്
കുറഞ്ഞൊന്നു് ചിന്തിച്ചാൽ, അതു ചിന്തിക്കുന്നവൻ പ്രാഥമികമായി ഏതാനും അറിവുകളിലെത്തും.
</p>
          <p>വിഷയം വ്യക്തമാക്കാനുള്ള സൂചനകളിൽ പ്രബലമെന്നും കരുതി നാം ഉപയോഗിക്കുന്ന ഒന്നാണല്ലോ ഭാഷ.
ഇതിനായി നാം ചെയ്യുന്നതു്, അനുഭവങ്ങൾക്കു് അർത്ഥം നല്കാൻ ആവിഷ്കരിക്കപ്പെട്ട ഏതാനും
വാക്കുകളെയെടുത്തുനിരത്തി വാചകങ്ങളാക്കുകയാണല്ലോ. ഇക്കാര്യത്തിൽ, പരമാവധി
സത്യസന്ധനായാൽപ്പോലും നാം ഒരു വിഡ്ഢിയായോ, കള്ളനായോ അവസാനിക്കുകയാണുണ്ടാവുക.
ഉദാഹരണത്തിൽ ഡോക്ടറേറ്റെടുത്തതിന്റെ വെളിച്ചത്തിൽപറയട്ടെ, ‘സ്നേഹം’ എന്നൊരു വാക്കു് പ്രയോഗിക്കുന്നു
എന്നിരിക്കട്ടെ, അതിനുപിന്നിൽ നാം വിചാരിച്ചുവശായ ഏതാനും സങ്കൽപങ്ങളുണ്ടാകും. അതിൽ
ഉറച്ചുവിശ്വസിച്ചുകൊണ്ടാണു് ആ വാക്കു് സാന്ദർഭികമായി പ്രയോഗിക്കുന്നതു്. അവിടെ ഒരു അതിശയോക്തി
നമുക്കുതന്നെ തിരിച്ചറിയാത്തവിധത്തിൽ പ്രവർത്തിക്കുന്നുണ്ടു്. അനേകനിർവ്വചനങ്ങളിലൂടെ വ്യാപ്തിനേടിയ
വാക്കിനെ നമ്മുടെ ലളിത സന്ദർഭത്തിനുവേണ്ടി എടുത്തുപയോഗിക്കുകവഴി, നാം കള്ളനായിക്കഴിഞ്ഞു. തികച്ചും
ആലോചനകൂടാതെയാണു് സ്നേഹമെന്ന വാക്കു് എടുത്തുപയോഗിക്കുന്നതെന്നു വിചാരിക്കുക. അപ്പോൾ
നമുക്കുതന്നെ തീർച്ചയില്ലാത്ത സന്ദർഭത്തെ തിരിച്ചറിയാത്തൊരു വാക്കുകൊണ്ടു് നിർവ്വചിക്കാൻ
ശ്രമിക്കുകയാണെന്നു പറയേണ്ടിവരും. അങ്ങനെയാണു് നാം വിഡ്ഢിയായിമാറുന്നതു്. ഈ വൈരുദ്ധ്യം
പിടിതരാത്തിടത്തോളം പ്രശ്നങ്ങളേതുമില്ല. ഇതു് മറ്റൊരാളിലൂടെ മാത്രമല്ല, അവനവനിലൂടെപ്പോലും വെളിപ്പെടാൻ
തുടങ്ങുന്നതോടെ, ഒരാൾ ശരിക്കും കെണിയിൽ അകപ്പെട്ടുപോകുന്നു. സ്വയം കെണിയിലാവുന്ന ഇത്തരം
സത്യാകാംക്ഷികളാണു് ഭാഷാശൈലികളെയാകെ വക്രീകരിച്ചു് ഉപയോഗശൂന്യമാക്കുകന്നവഴിയായി,
പുതുപുത്തൻഭാഷ സൃഷ്ടിക്കേണ്ട ഉത്തരവാദിത്തം കാലത്തിന്റെ പിടലിക്കു് കെട്ടിയേൽപ്പിക്കുന്നതു്.
നവസാഹിത്യത്തിനുള്ള മണ്ണൊരുക്കൽ നന്നായി നടത്തുന്ന, ഹാസ്യം പുഷ്കലമാകുന്ന, ഭാഷാസമൂഹത്തിൽനിന്നും
വമ്പൻ സാഹിത്യത്തിന്റെ നാമ്പു് കിളിർക്കുമെന്നു പ്രതീക്ഷിക്കാം.

<list type="gloss"><label>വി. കെ. എൻ:</label><item>
എടേയ്, കുറെ നേരമായല്ലോ നീ തുടങ്ങിയിട്ടു്. നീ മുഖേന എന്നെ പൊക്കുന്നതു മാതിരി, എന്നെ
മുന്നിൽനിർത്തിക്കൊണ്ടു് നീ കയറിയങ്ങു വലുതാവുകയാണല്ലോ. എവിടെനിന്നു സ്വായത്തമാക്കി ഇത്തരം
കലാവിദ്യകളെല്ലാം? തദ്വിഷയത്തിൽ ആരാണു് നിന്റെ ഗുരു, കണാറക്രു? എന്നെക്കുറിച്ചു് സംസാരിക്കുന്നവനെ
ഞാൻ പൊശുക്കുമെന്നു് അറിയാവുന്ന നീതന്നെയാണോ ഇതു്? ഇപ്പോൾ, എന്റെ ബലമായ സംശയം ഞാൻ
നിന്നെക്കുറിച്ചെഴുതുന്നമട്ടിൽ നീ എന്നെപ്പറ്റി എഴുതുകയാണെന്നാണു്. ഇരുഭാഗത്തും ഇരുന്നുകൊണ്ടു് ഒരേ സമയം
റമ്മി കളിക്കുന്നവനാണു് പണ്ടേപകലേ, നീ. നിന്നെയെന്നല്ല, ലോകത്തു് ഒരൊറ്റ ഉത്രട്ടാതിനക്ഷത്രക്കാരനേയും
എനിക്കു് വിശ്വാസമില്ല. പിശാചുപോലും നിനക്കുമുന്നിൽ വഴിമാറാനാണു് സാദ്ധ്യത. </item></list>
</p>
          <p>വി. കെ. കെ. രമേഷ്:
</p>
          <p>അമ്മാമേ, നിങ്ങൾ മുൻകണ്ടതിൽ കാര്യമില്ലാതില്ല. ഇതത്രയും എഴുതിയതു് ഞാൻതന്നെയാണെങ്കിലും,
അമ്മാമ എന്നെ അഭിമുഖീകരിച്ചു് സംസാരിക്കുന്ന ഭാഗങ്ങളുടെ മുഴുവൻ ഉത്തരവാദിത്തവും ആരുടെ
പിരടിയിലാണു് വന്നുവീഴാൻപോകുന്നതെന്നറിയാമോ? അമ്മാമയുടെ. വിവാദം പൊട്ടിപ്പുറപ്പെട്ടാൽ,
പീനൽകോഡിന്റെ കൂട്ടിൽ അമ്മാമ ഏകനായിരിക്കും. ഇനി ഇപ്പറഞ്ഞതത്രയും നിഷേധിച്ചു് ഒഴിഞ്ഞുമാറാനാണു്
ഭാവമെങ്കിൽ, മരണശേഷം ഭാഷ കൈകാര്യംചെയ്ത കുറ്റത്തിനു് അഴിയെണ്ണേണ്ടിവരും. ഭാഷ ഒരു
കൈയൊപ്പാകുന്നു. മരണശേഷം, ഒരാൾ സ്വന്തം കൈയ്യൊപ്പു് ഉപയോഗിക്കുകയാണെങ്കിൽ, അതു്
ഫോർജറിയുടെ പരിധിയിൽ ഉൾപ്പെടുമെന്നു് ഓർമ്മിപ്പിക്കട്ടെ. ശുഭം.
<list type="gloss"><label>വി. കെ. എൻ.:</label><item>
എടേയ്, ഇവിടെ ശുഭമായിട്ടല്ല, അമംഗളകരമായാണു് കാര്യങ്ങൾ കലാശിച്ചതു് എന്റെ കലാശ്നിക്കോവ്
സഖാവേ. </item></list>
</p>
        </div>
        <!--end of "section 0.0.0.0/1.1"-->
        <div type="lsection" xml:id="sec1.2">
          <head type="lsechead">വി. കെ. കെ. രമേഷ്</head>
          <figure rend="fleft" type="gra">
            <graphic url="images/vkkramesh.jpg" rendition="gra"/>
          </figure>
          <p style="noindent">
</p>
          <p>1969-ൽ തമിഴ്‌നാട്ടിൽ ജനനം. ആദ്യ ഭാഷ തമിഴ്. പഠിച്ചതും വളർന്നതും തിരുവില്വാമലയിൽ. 4 പുസ്തകങ്ങൾ
എഴുതിയിട്ടുണ്ടു്. ‘ഹൂ ഈസ് അഫ്റൈഡ് ഓഫ് വി. കെ. എൻ.’ എന്ന ആദ്യ പുസ്തകത്തിനു് 2018-ലെ ഹാസ്യ
സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു. നിരവധി റേഡിയോ നാടകങ്ങളും സ്കിറ്റുകളും
രചിച്ചിട്ടുണ്ടു്. ആകാശവാണി ഡ്രാമാ ബി. ഗ്രേഡ് ആർട്ടിസ്റ്റ്. ടെലിവിഷൻ സ്കിറ്റുകളിൽ അഭിനയിച്ചിട്ടുണ്ടു്.
വി. കെ. എൻ. അമ്മാമനാണു്. തിരുവില്വാമലയിൽ സ്ഥിരതാമസം.
</p>
          <p>ഭാര്യ: ജ്യോതി

</p>
          <p>മക്കൾ: ബ്രഹ്മദത്തൻ, നിരഞ്ജന
</p>
          <div type="subsection" xml:id="sec0.0.0.0.1" n="0.0.0.0.1">
            <head type="subsechead">എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക</head>
            <p style="noindent">ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ്
വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു്
അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക.
എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ
സഹായിക്കുക.
</p>
            <p style="noindent"/>
            <figure rend="fleft" type="gra">
              <graphic url="images/rameshvkk22@okicici.jpg" rendition="gra"/>
            </figure>
            <p style="noindent">

</p>
            <p style="noindent">
              <ref target="https://books.sayahna.org/qrcode/rameshvkk22@okicici.jpg">Download
QR Code</ref>
            </p>
            <p style="noindent">
              <ref target="https://books.sayahna.org/html/sfn-au-payment.html">കൂടുതൽ വിവരങ്ങൾ

ഇവിടെ.</ref>
            </p>
            <p style="noindent"/>
          </div>
          <!--end of "subsection 0.0.0.0.1/1.2.0"-->
        </div>
        <!--end of "section 0.0.0.0/1.2"-->
      </div>
      <!--end of "chapter 0.0.0/1"-->
      <!--END OF CHAPTER 0.0.0/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Khedamkondu Chirikkan Vayya,
Praharshamkond Karayanum (ml: ഖേദംകൊണ്ടു് ചിരിക്കാൻ വയ്യ, പ്രഹർഷംകൊണ്ടു് കരയാനും).</p>
        <p style="hang"><hi rend="bold">Author(s):</hi>  V. K. K. Ramesh.</p>
        <p style="hang"><hi rend="bold">First publication details:</hi>  Not available; ;
</p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  Short Story, V. K. K. Ramesh,
Khedamkondu Chirikkan Vayya, Praharshamkond Karayanum, വി. കെ. കെ. രമേഷ്,
ഖേദംകൊണ്ടു് ചിരിക്കാൻ വയ്യ, പ്രഹർഷംകൊണ്ടു് കരയാനും, Open Access Publishing, Malayalam,
Sayahna Foundation, Free Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; River Valley Campus, Malayinkeezh, ; Trivandrum
695571; India.</p>
        <p style="hang"><hi rend="bold">Date:</hi>  August 9, 2026.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to the author. The text encoding and editorial notes were created and​/or
prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        <p style="hang"><hi rend="bold">Cover:</hi>  <ref target="https://commons.wikimedia.org/wiki/File:Woman_Knitting,_1915__Paul_Klee.jpg">Woman Knitting,</ref> a painting by <ref target="https://en.wikipedia.org/wiki/en:Paul_Klee">Paul Klee</ref>
 (1879–1940). The image is taken from <ref target="https://commons.wikimedia.org">Wikimedia Commons</ref>  and is
gratefully acknowledged.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Data entry:</hi>  the author; <hi rend="bold">Typesetter:</hi>  JN Jamuna; <hi rend="bold">Editor:</hi>
 PK Ashok; <hi rend="bold">Encoding:</hi>  JN Jamuna.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.org.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/vkk-khedam.xml">Download document
sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/vkk-khedam.pdf">Download Phone
PDF</ref>.</p>
      </div>
    </back>
  </text>
</TEI>
