<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">മാരാരുടെ ഇതിഹാസപാത്രനിരൂപണം: ചില
നോട്ടക്കുറവുകൾ</title>
          <title xml:lang="en" type="main">Mararude Ithihasapathraniroopanam: Chila
Nottakkuravukal</title>
        </title>
        <author>V. V. Govindannair</author>
        <respStmt>
          <resp>Data entered by</resp>
          <name>the author</name>
        </respStmt>
        <respStmt>
          <resp>Typeset by</resp>
          <name>JN Jamuna</name>
        </respStmt>
        <respStmt>
          <resp>Edited by</resp>
          <name>PK Ashok</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>JN Jamuna</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2026">October 30, 2026</date>
        <address>
          <addrLine>River Valley Campus, Malayinkeezh, </addrLine>
          <addrLine>Trivandrum 695571</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to the author. The text encoding and editorial
notes were created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">മാരാരുടെ ഇതിഹാസപാത്രനിരൂപണം: ചില

നോട്ടക്കുറവുകൾ</title>
              <title xml:lang="en" type="main">Mararude Ithihasapathraniroopanam: Chila
Nottakkuravukal</title>
            </title>
            <author>V. V. Govindannair</author>
          </titleStmt>
          <extent>
            <measure unit="pages" quantity="20">20 pages of source material</measure>
          </extent>
          <publicationStmt>
            <publisher>Not available</publisher>
            <pubPlace/>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>Article</term>
          <term>V. V. Govindannair</term>
          <term>Mararude Ithihasapathraniroopanam: Chila Nottakkuravukal</term>
          <term>വി. വി. ഗോവിന്ദന്‍നായർ</term>
          <term>മാരാരുടെ ഇതിഹാസപാത്രനിരൂപണം: ചില നോട്ടക്കുറവുകൾ</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="article">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="complete"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>, India</name>
          <time>October 30, 2026</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <div xml:id="cover" type="Cover">
        <figure xml:id="cover-image" rend="fullfig">
          <graphic url="images/The_Death_of_Maricha.jpg" width="100%"/>
          <figDesc><ref target="https://commons.wikimedia.org/wiki/File:The_Death_of_Maricha.jpg">The
Death of Maricha,</ref> a painting by <ref target="https://en.wikipedia.org/wiki/en:K._Venkatappa">K Venkatappa</ref>
 (1886–1965). </figDesc>
        </figure>
      </div>
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">മാരാരുടെ ഇതിഹാസപാത്രനിരൂപണം: ചില
നോട്ടക്കുറവുകൾ</titlePart>
        </docTitle>
        <docAuthor>
          <persName>വി. വി. ഗോവിന്ദന്‍നായർ</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">മാരാരുടെ ഇതിഹാസപാത്രനിരൂപണം: ചില നോട്ടക്കുറവുകൾ</head>
        <div type="lsection">
          <p style="noindent">വാല്മീകിരാമായണത്തിലെയും വ്യാസമഹാഭാരതത്തിലെയും കഥാപാത്രങ്ങളെ
മലയാളികൾക്കു് യഥാതഥം പരിചയപ്പെടുത്തിക്കൊടുക്കാൻ അർപിതചേതസ്സായി പ്രയത്നിച്ചുപോന്ന
നിരൂപകനാണു് കുട്ടികൃഷ്ണമാരാര്. ആ മഹോദ്യമത്തിൽ അദ്ദേഹത്തിനു് പിണഞ്ഞതായി എനിക്കു തോന്നുന്ന ചില
നോട്ടക്കുറവുകളാണു് ഇവിടെ എടുത്തുകാട്ടുന്നതു്.
</p>
        </div>
        <!--end of "section 0.0.0.0/1.1"-->
        <div type="lsection" xml:id="sec1.2">
          <head type="lsechead">രാമൻ</head>
          <p style="noindent">വാല്മീകിയുടെ രാമന്റെ രാജ്യത്യാഗത്തെപ്പറ്റി മാരാർക്കു് പറയാനുളളതിതാണു്.
“രാമന്നിതിൽ (അഭിഷേകവിഘ്നത്തിൽ) ഒരു വിഷാദവുമില്ലായിരുന്നു എന്നല്ല കവി പറയുന്നതു്. അദ്ദേഹം അതു്
വാക്കിലോ മുഖത്തോ വെളിപ്പെടുത്താതെ കഴിച്ചു എന്നാണു്.” തുടർന്നു്, കൈകേയിയുടെ നേർക്കു് ഈർഷ്യയും
ദശരഥൻ ദുഃഖിക്കുന്നതിൽ ആശ്വാസവും ഭരതനോടു് അസൂയയും രാമന്നുണ്ടായിരുന്നുവെന്നു് സപ്രമാണം
സമർഥിച്ചശേഷം അദ്ദേഹം പറയുന്നതിതാണു്: “രാജകുടുംബത്തിൽ ജനിച്ചു് പ്രജകളുടെയെല്ലാം കണ്ണിലുണ്ണിയായി
ഒരിക്കലും ഒന്നിനും ഇച്ഛാഭംഗപ്പെടേണ്ടതില്ലാതെ അന്തസ്സിൽ വളർന്നുവന്ന രാമന്നു്—ആരബ്ധയൗവനനായ ആ
രാജകുമാരന്നു്—ഇത്രയെങ്കിലും സാധിച്ചതുതന്നെ അദ്ഭുതമാണു്. അദ്ദേഹത്തിന്റെ ആത്മനിയന്ത്രണം
സാമാന്യമനുഷ്യർക്കു് തീരെ ദുഷ്പ്രാപവുമാണു്. (രാജാങ്കണം—വാല്മീകിയുടെ രാമൻ) .
</p>
          <p>അത്രയും ശരി. എന്നാൽ, രാമന്റെ രാജ്യത്യാഗം ക്ഷത്രധർമവിരുദ്ധമാണെന്നു ഭരതനും
കുലധർമ്മവിരുദ്ധമാണെന്നു വസിഷ്ഠനും ചൂണ്ടിക്കാട്ടുന്നുണ്ടു്. രാമൻ അതു് നിഷേധിക്കുന്നുമില്ല. എന്നിട്ടും അദ്ദേഹം
വനവാസത്തിൽ ഉറച്ചുനിന്നതു് സത്യവ്രതത്തിന്റെ പേരിലാണു്. പക്ഷേ, ദശരഥൻ അശ്വപതിയ്ക്കു രാജ്യശുല്ക്കം
വാഗ്ദാനം ചെയ്തതറിഞ്ഞുകൊണ്ടു് രാമൻ സ്വാഭിഷേകത്തിനു് സമ്മതിച്ചപ്പോൾ പിതാവിന്റെ സത്യലംഘനത്തിനു്
കൂട്ടുനില്ക്കുകകയാണല്ലോ ചെയ്തതു്. എന്നിരിയ്ക്കെ, വസിഷ്ഠോപദേശം വകവെക്കാതെ വനവാസത്തിൽ
ഉറച്ചുനിന്നതു്, മറിച്ചു് ചെയ്താലുണ്ടാവുന്ന യശോഹാനിയെ ഭയന്നതുകൊണ്ടാവണം. രാമന്റെ രാജ്യത്യാഗത്തിന്റെ
അടിക്കുമടിയിൽ കിടക്കുന്ന ഈ യശഃകാമം മാരാര് ശ്രദ്ധിച്ചതായിത്തോന്നുന്നില്ല.
</p>
          <p>രാവണവധാനന്തരം അയോധ്യക്കു് തിരിച്ചു പോകുംവഴി ഭരതനെ വിവരമറിയിപ്പാൻ താൻ പറഞ്ഞുവിട്ട
ഹനുമാന്നു് രാമൻ നൽകിയ നിർദേശം ഇതാണു്:
</p>
          <lg>
            <l> അറിയിക്കു ഭരതനെ-</l>
            <l> സ്സൌമ്യ, ഞാൻ വന്നടുത്തതും</l>
            <l> അരക്കർകോനൊടും കീശ-</l>
            <l> പ്പെരുമാളോടുമൊപ്പമേ</l>
            <l> മാറ്റാരെ വെന്നുത്തമമാം</l>
            <l> കീർത്തിയും നേടി രാഘവൻ</l>
            <l> വരുന്നുണ്ടു് സമൃദ്ധാർഥൻ</l>
            <l> കെൽപേറും കൂറ്റുകാരുമായ്</l>
          </lg>
          <lg>
            <l>
………</l>
          </lg>
          <lg>
            <l>
സംസർഗാൽ ഭരതൻ ശ്രീമാൻ</l>
            <l> താനും രാജ്യാർഥിയെങ്കിലോ</l>
            <l> വാണുകൊള്ളട്ടെയീടുറ്റ</l>
            <l> മന്നെല്ലാം രഘുനന്ദനൻ. </l>
          </lg>
          <!--end of "verse"-->
          <p>ഇതു മുൻനിർത്തി മാരാര് പറയുന്നു: “ഈ എടുത്തുചേർത്തവയിൽ ഒടുവിലത്തെ പദ്യത്തിൽ ഒരുദാരാശയത്വം
പ്രത്യക്ഷമാക്കിയിട്ടുണ്ടെങ്കിൽ, ആദ്യത്തെ രണ്ടു പദ്യത്തിൽ ഭരതന്നുള്ള ഒന്നാംതരം ഒരു ഭീഷണിയാണുള്ളതെന്നും
കാണാം”
</p>
          <p>കൈകേയി ദശരഥനോടാവശ്യപ്പെട്ട രണ്ടു വരങ്ങളിൽ രാമന്റെ വനവാസത്തിന്നുമാത്രമാണു് പതിനാലു
കൊല്ലത്തെ കാലാവധി; ഭരതൻ എന്നേക്കുമായി രാജാവാവുകയാണു് അവരുടെ ആവശ്യം. രാമൻ രാജ്യം
സ്വീകരിക്കാൻ ഒരു തരത്തിലും വഴങ്ങുന്നില്ലെന്നു കണ്ടപ്പോൾ ഭരതൻ പ്രായോപവേശത്തിന്നുപോലും ഒരുങ്ങി,
അതിനെത്തുടർന്നാണു്, വനവാസം കഴിഞ്ഞു് തിരിച്ചുവന്നാൽ താൻ ഭരതനോടൊപ്പം നാടിന്നു് നാഥനാവാമെന്നു്
രാമൻ സമ്മതിച്ചതു്. (ഭ്രാതാ സഹ ഭവിഷ്യാമി പൃഥിവ്യാം പതിരുത്തമഃ) ചുരുക്കത്തിൽ, ഭരതന്നു് രാജ്യം
എന്നേക്കുമായി വിട്ടുകൊടുത്തു് ദശരഥന്റെ വരദാനം സത്യമാക്കാനാണു് രാമൻ ഉദ്ദേശിച്ചതെങ്കിലും അതു്
പൂർണമായും പാലിക്കാനാവാത്ത അവസ്ഥയിലേക്കു് ഭരതൻ അദ്ദേഹത്തെ കൊണ്ടെത്തിക്കുകയായിരുന്നു.
അതുകൊണ്ടു്, ഭരതനു വല്ല മനംമാറ്റവും വന്നുവെങ്കിൽ പിതൃവാക്യം പൂർണമായും സത്യമാക്കാനാണു്
ഭരതൻതന്നെ രാജാവായിത്തുടർന്നോട്ടെ എന്നു് രാമൻ പറഞ്ഞതു്. രാമന്റെ ഉദാരാശയത്വമല്ല
നിശ്ചയദാർഢ്യമാണു് ഇവിടെ പ്രത്യക്ഷപ്പെടുന്നതു്.
</p>
          <p>ആ രാമൻ ഭരതനെ എന്തിനു ഭീഷണിപ്പെടുത്തണം? കാട്ടിലേക്കു പോയ രാമനും സീതയും ലക്ഷ്മണനും
മാത്രമല്ല ഇപ്പോൾ അയോദ്ധ്യയിലേക്കു് പോരുന്നതു്. വാനര-രാക്ഷസ രാജാക്കന്മാരും അകമ്പടികളുമായി ഒരു
ജനാവലിതന്നെ അവർക്കൊപ്പമുണ്ടു്. അവരെ യഥോചിതം സ്വീകരിച്ചാനയിച്ചു് പാർപ്പിടവും ഭക്ഷണവും മറ്റും
ഒരുക്കാൻ വേണ്ട സമയം നൽകാനാവണം രാമൻ ഭരതനെ കാലേക്കൂട്ടി വിവരമറിയിച്ചതു്.
</p>
          <p>രാമന്റെ സീതാത്യാഗത്തെ മാരാര് ഇങ്ങിനെ വിലയിരുത്തുന്നു: “രാജ്യലക്ഷ്മിയെ പരിലാളിച്ചു തന്റെ പ്രാഭവം
ആസ്വദിക്കുന്നതിൽ സീത ഒരു കരടായിക്കിടക്കുന്നു എന്നു വന്നപ്പോൾ, അദ്ദേഹം അവളെ എടുത്തു ദൂരേ
വലിച്ചെറിഞ്ഞു.”
</p>
          <p>ഇങ്ങിനെയൊരു നിഗമനത്തിലേക്കു് ഒരു സൂചനപോലും രാമായണത്തിലില്ല. സീതാത്യാഗത്തിന്നു്
കാരണമായി അതിൽപ്പറയുന്നതു് രാമന്റെ അപവാദഭീതിമാത്രമാണു്—രാമൻ രണ്ടു തവണയും വാല്മീകി മൂന്നു
തവണയും ലക്ഷ്മണനും സീതയും ഓരോ തവണയും. ലങ്കയിൽവെച്ചു് തീയിൽച്ചാടിയ സീതയെ
തടുക്കാത്തതെന്തെന്ന അഗ്നിദേവന്റെ ചോദ്യത്തിന്നു് രാമന്റെ ഉത്തരം, സീതയുടെ ശുദ്ധി പരിശോധിച്ചില്ലെങ്കിൽ
ആളുകൾ തന്നെ മൂഢനായ കാമാത്മാവെന്നു് പറയും എന്നാണു്. അന്നദ്ദേഹം രാജാവായിരുന്നില്ല. ഒരു
പുരുഷനെന്ന നിലക്കു് തനിക്കു് നേരിടേണ്ടിവരാവുന്ന ചീത്തപ്പേരിനെയാണു് അദ്ദേഹം പേടിച്ചതു്.
രാജപദവിയുമായി അതിന്നു് ഒരു ബന്ധവുമില്ല. ഇതിൽനിന്നുതന്നെ, “പണ്ടു രാമൻ പുറത്തു കാണിപ്പാൻ
കൊള്ളരുതാത്ത തന്റെ പുരുഷാധികാരത്തെ പ്രജാഹിതപാലനം എന്ന വിശുദ്ധാദർശം കൊണ്ടു്
മൂടിപ്പൊതിഞ്ഞുവെച്ചു” എന്നു് മാരാര് ‘ചർച്ചായോഗ’ത്തിലെ ‘ആശാന്റെ സീതയെപ്പറ്റി’ എന്ന ലേഖനത്തിൽ
പറയുന്നതു് നിരാധാരമാണെന്നു് വ്യക്തം. അപവാദഭീതിയാണു് സീതാ ത്യാഗത്തിന്നു് ഹേതുവെന്നു് രാമൻ
ഭ്രാതാക്കന്മാരോടും വാല്മീയോടും തുറന്നുപറഞ്ഞിട്ടുണ്ടു്; പ്രജാഹിതപാലനമെന്നു് ഒരിക്കലും സൂചിപ്പിച്ചിട്ടുപോലുമില്ല.
</p>
          <p>രാജപദവിയുപേക്ഷിച്ചു് വാനപ്രസ്ഥം കൈക്കൊള്ളാമായിരുന്നില്ലേ രാമന്നു് എന്നു് ചിലർക്കു് ചോദിക്കാൻ
തോന്നാം. അതുകൊണ്ടു് ചീത്തപ്പേരിന്നു് ആക്കം കൂടുകയേ ഉള്ളൂ—പെണ്ണിന്നുവേണ്ടി പ്രജാപാലനമുപേക്ഷിച്ചവൻ
എന്നു്, കൂടാതെ, രാമൻ ജീവിച്ചിരിയ്ക്കെ അദ്ദേഹത്തിന്റെ ഒരനുജനും രാജാവാകാൻ കൂട്ടാക്കില്ല. രാജ്യം
അരാജകമാവും.
</p>
          <p>സീതാത്യാഗം ധർമഭ്രംശമാണെന്ന മാരാരുടെ മതം തികച്ചും രാമായണ സമ്മതമാണു് ഇതിലെന്തു
ധർമമെന്നു ചോദിച്ച ലക്ഷ്മണൻ ലോകനിന്ദിതമെന്നും നൃശംസമെന്നും യശോഹരമെന്നുമാണു് അതിനെ
വിശേഷിപ്പിച്ചതു്; ലോകാപവാദകലുഷീകൃതചേതസ്സായിച്ചെയ്ത ആ തെറ്റു് തിരുത്താനാണു് വാല്മീകി

രാമന്നോടാവശ്യപ്പെട്ടതു്; കുലധർമം കെടുത്തരുതെന്നു് ഉപദേശിച്ച കുലഗുരുവോടു് സത്യവ്രതമാണു് താൻ
പാലിക്കുന്നതെന്നു വാദിച്ചു നിന്ന രാമൻ സീതാത്യാഗത്തെ ഒരു തരത്തിലും സാധൂകരിയ്ക്കാതെ വാല്മീകിയോടു് മാപ്പു
ചോദിക്കുകയാണു ചെയ്തതും.
</p>
          <p>ചുരുക്കിപ്പറഞ്ഞാൽ, “രാമചരിതത്തിന്റെ രഹസ്യം, സീതാത്യാഗമുൾപ്പെടെ, രാജ്യലോഭം-പ്രാഭവേച്ഛ
എന്നതിൽ അടങ്ങിയിരിക്കുന്നു.” എന്ന മാരാരുടെ നിരീക്ഷണം മിഥ്യയാണു്. യശോധനത്വത്തിന്നുവേണ്ടി
പാടുപെട്ട രാമചന്ദ്രൻ ആചന്ദ്രതാരം—രാമായണമെന്ന വിശ്വമഹാകാവ്യം നിലനിൽക്കുന്നിടത്തോളം—തീരാത്ത
ദുര്യശസ്സിന്നു പാത്രമായിച്ചമഞ്ഞു” എന്ന ദർശനമാണു് സത്യത്തോടു് ചേർന്നു നിൽക്കുന്നതു്. (യശോഹരമെന്നു്
ലക്ഷ്മണൻ പറഞ്ഞ സീതാത്യാഗം യശസ്കരമായിട്ടാണു് കലാശിച്ചതെങ്കിൽ, അതു് രാമായണം വായിക്കാത്ത
രാമഭക്തൻമാരുടെ മിടുക്കു്.)
</p>
        </div>
        <!--end of "section 0.0.0.0/1.2"-->
        <div type="lsection" xml:id="sec1.3">
          <head type="lsechead">സീത</head>
          <p style="noindent">ദണ്ഡകാരണ്യത്തിൽവെച്ചു് സീത ലക്ഷ്മണനോടു പറഞ്ഞ പരുഷവാക്കുകളെ
മാരാര് ഇങ്ങിനെ വിമർശിക്കുന്നു: “മായാമൃഗകഥയിൽ സീത തനിക്കു കാവൽ നിന്നിരുന്ന ഭർത്യസഹോദരനെ
തെറി പറഞ്ഞു് ആട്ടിയകറ്റിയതുമൂലമാണല്ലൊ രാവണന്നു് അവളെ എളുപ്പത്തിൽ തട്ടിക്കൊണ്ടുപോകുവാൻ
സാധിച്ചതു്. എത്ര ലഘുവായാലും സതീത്വവിരുദ്ധമായ ഒരു മനോവൃത്തിയിൽനിന്നല്ലാതെ അത്തരം തെറിവാക്കു്
പുറപ്പെടുവാൻ നിവൃത്തിയില്ല.” “സുദുഷ്ടസ്ത്വം വനേ രാമമേകാനുഗച്ഛസി മമ ഹേതോഃ പ്രതിച്ഛന്നഃ പ്രയുക്തോ
ഭരതേന വാ” (ദന്തഗോപുരം—ഇതിഹാസകഥാപാത്രങ്ങൾ) .
</p>
          <p>തന്നെ നേടാൻ വേണ്ടിയോ ഭരതൻ പറഞ്ഞയച്ചിട്ടോ ദുഷ്ടലാക്കോടെയാണു് ലക്ഷ്മണൻ രാമനെ
പിൻതുടരുന്നതെന്നു് സത്യമായും സീത സംശയിച്ചിരുന്നുവെങ്കിൽ, ആപദ്ഗ്രസ്തനെന്നു താൻ കരുതുന്ന
രാമന്നടുത്തെയ്ക്കു് അയാളെ പറഞ്ഞു വിടുമോ? വിപരീതഫലമല്ലേ അതുകൊണ്ടുണ്ടാവുക? ലക്ഷ്മണൻ രാമനെ
കാട്ടിലേക്കു പിൻതുടർന്നപ്പോൾ ഭരതൻ സ്ഥലത്തുണ്ടായിരുന്നില്ല. കാട്ടിൽവെച്ചുള്ള ഭ്രാതൃസമാഗമം സീതയുടെ
കൺമുന്നിൽ വെച്ചാണുതാനും. അതുകൊണ്ടു്, ‘പ്രയുക്തോ ഭരതേന’ എന്നതു് സീത അറിഞ്ഞുകൊണ്ടു് പറഞ്ഞ
ഒരസത്യമാണു്, അതുപോലെത്തന്നെ “മമ ഹേതോഃ” എന്നതും. എന്തിനു് ഈ അസത്യപ്രയോഗം?
</p>
          <p>ലക്ഷ്മണൻ പോയാൽ രാമനെ രക്ഷിച്ചുകൊണ്ടുവരും എന്നുറപ്പാണു് സീതയ്ക്കു് പക്ഷേ, ജ്യേഷ്ഠാജ്ഞ ലംഘിച്ചു്
അയാൾ പോകണമെങ്കിൽ രാമബാണത്തിലും കവിഞ്ഞ മൂർച്ചയുള്ള വാക്ശരങ്ങൾ തന്നെ പ്രയോഗിക്കണമെന്നു
കണ്ടിട്ടാണു് അവൾ അത്രയും കടത്തിപ്പറഞ്ഞതു്. ഭർതൃസഹോദരനിലുള്ള ദുശ്ശങ്കയല്ല ഭർതൃരക്ഷയിലുള്ള
വ്യഗ്രതയാണു് ഇവിടെ ആവിഷ്കൃതമായ ഭാവം മഹാഭാരതത്തിലെ ദുഃഷന്തൻ ശകുന്തളയെ അവളുടെ
അച്ഛനമ്മമാരെയും ചേർത്തു് അധിക്ഷേപിച്ചുവിട്ടതിൽ മാരാര് ഒരു സംസ്കാരലോപവും കാണാഞ്ഞതു് അതിലെ
ഉദ്ദേശ്യശുദ്ധിയോർത്താണല്ലൊ. ഇവിടെ സീതയുടെ ഉദ്ദേശ്യശുദ്ധി അദ്ദേഹം കാണാതെ പോയതു്,
മറ്റെന്തുവഴിയാണു് അവൾക്കുണ്ടായിരുന്നതെന്നു് ആലോചിച്ചുനോക്കാത്തതുകൊണ്ടാവണം.
</p>
        </div>
        <!--end of "section 0.0.0.0/1.3"-->
        <div type="lsection" xml:id="sec1.4">
          <head type="lsechead">ദുഃഷന്തൻ</head>
          <p style="noindent">ദുഃഷന്തൻ ശകുന്തളയെ കൊട്ടാരത്തിലേക്കു കൊണ്ടുപോകാൻ
ആളയക്കാഞ്ഞതിനു് മാരാര് കാണുന്ന കാരണം ഇതാണു്. “ഈ ഗാന്ധർവവിവാഹമെന്നതു് സ്മൃതിസമ്മതമായ
ധർമമാണെങ്കിലും അതിൽ വിവേകത്തിന്നല്ല വികാരത്തിന്നാണല്ലൊ സ്വാഭാവികമായി മുൻകൈയുള്ളതു്…
ആ അക്ഷമമായ വികാരാവേശം ശാന്തമായപ്പോഴാകട്ടെ, വിവേകം വീണ്ടും പ്രവർത്തനോന്മുഖമായി…
കൂട്ടത്തിൽ, അദൃഷ്ടപൂർവയായ ഒരു വനതരുണിയ്ക്കു താൻ രാജ്യം വാഗ്ദാനം ചെയ്തുകളഞ്ഞതു് സാഹസമായെന്നും
തോന്നിയിരിയ്ക്കാം. ചെയ്ത സത്യം ഏതായാലും ലംഘിച്ചുകൂടാ; എന്നാൽ ശകുന്തളയ്ക്കു് അതിന്നുള്ള അർഹതയെ
ആവോളം പരീക്ഷിയ്ക്കാവുന്നതാണു്. സൈന്യം ചെല്ലുന്നതുവരെ കാത്തിരിയ്ക്കുക അവളുടെ ചുമതലയാണു്. അതിനു
താമസിച്ചാൽ, നല്ല തന്റേടമുള്ളവളല്ലെങ്കിൽ, അവൾതന്നെ ആ വാഗ്ദാനത്തെ വ്യർത്ഥമാക്കിക്കൊള്ളും.
മറിച്ചെങ്കിൽ ആ ധീരാംഗന രാജ്യമർഹിക്കുകയും ചെയ്യുന്നു.” (അഭിജ്ഞാനശാകുന്തളം അവതാരിക).

</p>
          <p>പ്രഥമദർശനാനുരാഗത്തിന്നു പാത്രിയാവുന്ന ഏതു തരുണിയും കമിതാവിന്നു് അദൃഷ്ടപൂർവതന്നെയാണു്.
അതുകൊണ്ടു് അവളിലുണ്ടാവുന്ന സന്തതിയ്ക്കു് സ്വത്തു നൽകുന്നതു് സാഹസമാകുമെന്നു തോന്നാറുമില്ല. ദേവവ്രതൻ
രാജ്യാവകാശമുപേക്ഷിച്ചപ്പോൾ, അദൃഷ്ടപൂർവ്വയായ മൂക്കുവത്തിപ്പെണ്ണിനെ, അവളിലുണ്ടാകുന്ന പുത്രന്നു് രാജ്യം
നൽകുമെന്ന വ്യവസ്ഥയിൽ, രാജമഹിഷിയാക്കാൻ ശന്തനു ശങ്കിച്ചില്ലല്ലൊ, ശകുന്തളയാകട്ടെ, ഒരു രാജർഷിയ്ക്കു്
ഒരു ദേവസ്ത്രീയിൽ പിറന്ന കന്യകയാണു്, മറ്റൊരു മഹർഷിയുടെ വളർത്തുമകളുമാണു്. അർഹതാനർഹതകൾ
വാഗ്ദാനത്തിന്നു മുൻപേ നോക്കേണ്ടതാണു്. ശകുന്തള രാജമഹിഷിയാവാൻ അർഹയാണെന്നു
കണ്ടിട്ടുതന്നെയാണു് ദുഃഷന്തൻ വാഗ്ദാനം ചെയ്തതെന്നു് കവി എടുത്തുപറയുന്നുമുണ്ട്:
</p>
          <lg>
            <l> ഏവമാവാമെന്നു ചൊന്നാൻ</l>
            <l> ഭൂവിൻ നാഥനസംശയം</l>
            <l> നിന്നെയെൻ നഗരത്തേക്കു</l>
            <l> നയിപ്പേൻ ഞാൻ ശുചീസ്മിതേ</l>
            <l> ആ സ്ഥാനത്തിന്നർഹയാം നീ</l>
            <l> സത്യം ചൊല്ലുന്നു ഞാനെടോ </l>
          </lg>
          <!--end of "verse"-->
          <p>എല്ലാറ്റിനും മീതേ, രാജ്യം നൽകേണ്ടതു് ശകുന്തളയ്ക്കല്ല. പുത്രന്നാണു്. അവൻ രാജസന്തതിയാണെന്ന
ഒറ്റക്കാരണംകൊണ്ടുതന്നെ അതിനർഹനുമാണു്.
</p>
          <p>രാജകുമാരന്മാരെ, വിദ്യാഭ്യാസ പ്രായമായാൽ, ഏതെങ്കിലും ഋഷിയുടെ ആശ്രമത്തിൽ പാർപ്പിച്ചു്
വിദ്യാഭ്യാസം നൽകിപ്പോന്ന കാലമാണതു്. അതുകൊണ്ടു്, ആശ്രമത്തിൽവെച്ചു് നടന്ന ഗാന്ധർവവിവാഹത്തിൽ
തനിയ്ക്കുണ്ടാകുന്ന പുത്രൻ വിദ്യാഭ്യാസം കഴിയുംവരെ അമ്മയോടൊപ്പം അവിടെത്തന്നെ കഴിഞ്ഞോട്ടെ എന്നു
കരുതിയതാവാം ദുഃഷന്തൻ.
</p>
        </div>
        <!--end of "section 0.0.0.0/1.4"-->
        <div type="lsection" xml:id="sec1.5">
          <head type="lsechead">കർണ്ണൻ</head>
          <p style="noindent">ദന്തഗോപുരത്തിലെ ‘ഇതിഹാസകഥാപാത്രങ്ങൾ’ എന്ന ലേഖനത്തിൽ
മാരാരെഴുതുന്നു: “ഒരു സുഹൃത്തെന്ന നിലയിൽ ദുര്യോധനനെക്കാൾ ശ്രേഷ്ഠനായ ഒരാൾ ഭാരതത്തിലുണ്ടെങ്കിൽ
അതു് അയാളുടെ സുഹൃത്തായ കർണൻമാത്രമാണു്.”
</p>
          <p>ഒരാളെ നന്മയിലേക്കു നയിക്കുകയും തിന്മയിൽനിന്നു് പിൻതിരിപ്പിക്കുകയും ചെയ്യുന്നവനാണു് അയാളുടെ
സുഹൃത്തു്; ആപത്തിൽ തുണയ്ക്കുന്നവനും. കർണൻ ദുര്യോധനന്റെ ദുഷ്കർമങ്ങൾക്കു് കൂട്ടുനിന്നിട്ടേ ഉള്ളൂ, അതു്
സുഹൃദ്ധർമമല്ല എന്നറിഞ്ഞുകൊണ്ടുതന്നെ. ദുര്യോധനപ്രീതിക്കുവേണ്ടി പാണ്ഡവരോടു് കടുപ്പം പറഞ്ഞതിൽ
തനിയ്ക്കു് ഉൾനീറ്റലുണ്ടെന്നു് അദ്ദേഹം കൃഷ്ണനോടു പറയുകയുണ്ടായി. ധർമബുധ്യാ ചെയ്ത കാര്യത്തിൽ
പശ്ചാത്താപത്തിനു് അവകാശമില്ലല്ലൊ.
</p>
          <p>ഒടുക്കം ആ ദുഷ്ക്കർമങ്ങൾതന്നെ ദുര്യോധനനെ ഒരു മഹായുദ്ധത്തിലെത്തിച്ചപ്പോൾ, ഭീഷ്മനുള്ളേടത്തോളം
താൻ പൊരുതില്ലെന്നു പറഞ്ഞു് സുഹൃദ്ധർമത്തിൽനിന്നു് ഒഴിഞ്ഞുമാറുകയാണു് കർണൻ ചെയ്തതു്. യുദ്ധത്തിൽ
ആരെപ്പോൾ മരിക്കുമെന്നു് ആർക്കറിയാം. എത്രപേർ യുദ്ധാവസാനവും
ജീവിച്ചിരിക്കുന്നു!…ഭീഷ്മനാണെങ്കിൽ സ്വച്ഛന്ദമൃത്യുവും, ചുരുക്കത്തിൽ, ‘ഞാൻ ഈ യുദ്ധത്തിന്നില്ല’ എന്നു
പറഞ്ഞ മട്ടായി! അങ്ങിനെ ആദ്യത്തെ പത്തുനാളും ദുര്യോധനനെ തുണക്കാതെ കൈയും കെട്ടി ഇരിക്കയാണു്
കർണൻ ചെയ്തതു്. ആ പത്തു നാളിൽ കൌരവപ്പടക്കു് നേരിട്ട നാശം വളരെ കുറക്കാനും പാണ്ഡവപ്പടക്കു്
വളരെയേറെ നാശം വരുത്താനും അദ്ദേഹത്തിന്നു് കഴിയുമായിരുന്നു. അതുകൊണ്ടു്, യുദ്ധത്തിൽ ദുര്യോധനന്നു്
നേരിട്ട ദയനീയമായ പരാജയത്തിന്നു് ഒരു പ്രധാനകാരണം കർണന്റെ നിസ്സഹകരണമാണു്. കൃതഘ്നതയാണു്.
ആരുടെ പിൻതുണയിലാണോ ദുര്യോധനൻ ഏറ്റവുമധികം വിജയപ്രതീക്ഷ പുലർത്തിയതു്, ആ കർണനാണു് ഈ

ചതി ചെയ്തതു്.
</p>
          <p>എന്നിട്ടും അദ്ദേഹത്തോടു് ഒരപ്രീതിയും തോന്നാത്ത ദുര്യോധനന്റെ പേരിനൊപ്പം ഉച്ചരിക്കേണ്ടതല്ല
കർണന്റെ പേരു്.
</p>
          <p>യുധിഷ്ഠിരന്റെയും കർണന്റെയും ഭീഷ്മോപസർപണങ്ങൾ തമ്മിൽ താരതമ്യപ്പെടുത്തിക്കൊണ്ടു്
‘ഭാരതപര്യടന’ത്തിലെ ‘രണ്ടു് അഭിവാദനങ്ങൾ’ എന്ന ലേഖനത്തിൽ മാരാര് പറയുന്നു “യുധിഷ്ഠിരന്റെ ആ
അനുഷ്ഠാനത്തിന്നു് ഒരു പ്രദർശനത്തിന്റെ പുറംപകിട്ടുണ്ടു്… എന്നല്ല ഭീഷ്മാദികളിൽനിന്നു് ജയാശീർവാദം
വാങ്ങുകയും അപ്പഴുതിലൂടെ അവരെ ജയിപ്പാനുള്ള വഴി അവരിൽനിന്നുതന്നെ കേൾക്കുകയും ചെയ്ക എന്ന
സ്വാർഥോപായ സ്പർശത്താൽ അതു് ഉത്തമകോടിയിൽ പെടുന്നുമില്ല. കർണന്റേതിൽ ആ പ്രദർശനച്ഛായ
തെല്ലുമില്ല. ഉത്തമത്വത്തെ കെടുത്തുന്ന യാതൊന്നുമില്ല… നേർക്കുനേർ കയർത്തുനിൽക്കുന്ന ആ രണ്ടു
സൈന്യനിരയുടെ നടക്കുവെച്ചു നടന്ന ഒന്നാം രംഗത്തിന്നു രൂപോജ്ജ്വലത കൂടുമെങ്കിലും അതിലേക്കാൾ
ഭാവോൽകൃഷ്ടത ഈ രണ്ടാം രംഗത്തിലാണുള്ളതു്”.
</p>
          <p>ഇതിന്നുമുണ്ടു് ഒരു മറുവശം ഭീഷ്മനെ അഭിവാദനം ചെയ്യാൻ വന്ന കർണൻ തന്നെ പരിചയപ്പെടുത്തുന്നതു്
ഇങ്ങനെയാണു്: “കുരുശ്രേഷ്ഠ, രാധേയനാണു ഞാൻ—എന്നും അങ്ങയുടെ കൺമുമ്പിൽ ഇരുന്നവനും ഒരു കുറ്റവും
ചെയ്യാതെ അങ്ങയുടെ ദ്വേഷത്തിനു് പാത്രമായവനും.” ഇവിടെ “ഞാൻ കർണനാണു്” എന്നുമാത്രം പറഞ്ഞാലും
ഭീഷ്മനു് ആളെ മനസ്സിലാവാതെപോവില്ലല്ലോ? ആ വിശേഷണമെന്തിനു്, കുറ്റം ഭീഷ്മന്റെയാണു് എന്നു്
സൂചിപ്പിക്കാനല്ലാതെ? ദുര്യോധനപ്രീതിക്കുവേണ്ടി പാണ്ഡവരോടു് കടുപ്പം പറഞ്ഞതിൽ തനിക്കു്
പശ്ചാത്താപമുണ്ടെന്നു് ഏതാനും നാൾ മുമ്പു് പറഞ്ഞ കർണൻ താൻ അത്ര നിർദോഷനല്ലെന്നും ഭീഷ്മന്റെ
ശകാരം തീരെ അകാരണമല്ലെന്നും ഓർക്കേണ്ടതല്ലേ? അങ്ങനെ, അനുഗ്രഹാർഥിയായിച്ചെന്നപ്പോഴും കർണന്റെ
മനസ്സിൽ ഭീഷ്മന്റെ നേർക്കു് അൽപം കറ ബാക്കിയായിരുന്നു, ജയോപായമാരാഞ്ഞപ്പോഴും യുധിഷ്ഠിരന്റെ
മനസ്സിൽ തെല്ലും ശത്രുതയില്ലായിരുന്നു. സ്നേഹാദരങ്ങളേ ഉണ്ടായിരുന്നുള്ളൂ. ആരിലാണു് ഭാവശുദ്ധി കൂടുതൽ?
അഥവാ, ബന്ധുമിത്രാദികളുടെ ആശ്വാസത്തിനുവേണ്ടി സ്വയം നരകയാതന സഹിക്കാൻ തയ്യാറായ
യുധിഷ്ഠിരനെവിടെ, മിത്രത്തിനുവേണ്ടി ഒരു വൃദ്ധന്റെ ശകാരം പോലും സഹിക്കാൻ തയ്യാറില്ലാതെ അയാളെ
ആപത്തിൽ കൈയൊഴിഞ്ഞ കർണനെവിടെ?
</p>
        </div>
        <!--end of "section 0.0.0.0/1.5"-->
        <div type="lsection" xml:id="sec1.6">
          <head type="lsechead">വി. വി. ഗോവിന്ദന്‍നായർ</head>
          <figure rend="fleft" type="gra">
            <graphic url="images/vvgovindannair.jpg" rendition="gra"/>
          </figure>
          <p style="noindent">
</p>
          <p>ജനനം: 1942, അച്ഛൻ: വി. ഗോവിന്ദൻ നായർ, അമ്മ: വി. വി. നാരായണി, കൊൽക്കത്തയിലെ രാമകൃഷ്ണ
മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചറിൽ നിന്നു് സംസ്കൃതത്തിലും ബംഗാളിയിലും ഡിപ്ലോമ.
</p>
          <p>കൃതികൾ: ഗുരുദക്ഷിണ, സീതാകാവ്യചർച്ച, മാരാരുടെ കൂടെ, സാഹിതീ സപര്യ, ധർമജിജ്ഞാസ
(പഠനങ്ങൾ), ഗീതാധ്യാനം (വ്യാഖ്യാനം), ഒരമ്മ പെറ്റ മക്കൾ (ബാലസാഹിത്യം).
</p>
          <p>പരിഭാഷ: പൂർണകുംഭം, അപരാജിതൻ, പഥേർ പാഞ്ചാലി (ബംഗാളിയിൽനിന്നു്).
</p>
          <p>പത്നി: ഉമാ നായർ, മക്കൾ: കൃഷ്ണപ്രസാദ്, അഭിജിത്ത്.
</p>
        </div>
        <!--end of "section 0.0.0.0/1.6"-->
      </div>
      <!--end of "chapter 0.0.0/1"-->
      <!--END OF CHAPTER 0.0.0/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Mararude
Ithihasapathraniroopanam: Chila Nottakkuravukal (ml: മാരാരുടെ ഇതിഹാസപാത്രനിരൂപണം:
ചില നോട്ടക്കുറവുകൾ).</p>
        <p style="hang"><hi rend="bold">Author(s):</hi>  V. V. Govindannair.</p>
        <p style="hang"><hi rend="bold">First publication details:</hi>  Not available; ;
</p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  Article, V. V. Govindannair,
Mararude Ithihasapathraniroopanam: Chila Nottakkuravukal, വി. വി. ഗോവിന്ദന്‍നായർ,
മാരാരുടെ ഇതിഹാസപാത്രനിരൂപണം: ചില നോട്ടക്കുറവുകൾ, Open Access Publishing, Malayalam,
Sayahna Foundation, Free Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; River Valley Campus, Malayinkeezh, ; Trivandrum
695571; India.</p>
        <p style="hang"><hi rend="bold">Date:</hi>  October 30, 2026.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to the author. The text encoding and editorial notes were created and​/or
prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        <p style="hang"><hi rend="bold">Cover:</hi>  <ref target="https://commons.wikimedia.org/wiki/File:The_Death_of_Maricha.jpg">The
Death of Maricha,</ref> a painting by <ref target="https://en.wikipedia.org/wiki/en:K._Venkatappa">K Venkatappa</ref>
 (1886–1965). The image is taken from <ref target="https://commons.wikimedia.org">Wikimedia Commons</ref>  and is
gratefully acknowledged.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Data entry:</hi>  the author; <hi rend="bold">Typesetter:</hi>  JN Jamuna; <hi rend="bold">Editor:</hi>
 PK Ashok; <hi rend="bold">Encoding:</hi>  JN Jamuna.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.org.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/vvg-mararudeithihasa.xml">Download
document sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/vvg-mararudeithihasa.pdf">Download
Phone PDF</ref>.</p>
      </div>
    </back>
  </text>
</TEI>
