images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
81
പോസ്റ്റ്മാൻ
ഴോർഴ് മുസ്താക്കി (GEORGES MOUSTAKI (1934-2013))

ആധുനിക ഫ്രാൻസിൽ ഗാനമെന്നപോലെ ഗാനാത്മക കവിതയും പൊതുവേദികളിൽ ധാരാളം ആസ്വാദകരെ ആകർഷിക്കുമാറ് ആലപിക്കപ്പെടുന്നു. സർറിയലിസ്റ്റ് കാലഘട്ടത്തിൽ ചിത്രകല കവിതയെ സ്വാധീനിച്ചു. ഇന്നു സംഗീതം–പ്രത്യേകിച്ചും ജാസ്സ്–Jazz അതിനെ സ്വാധീനിച്ചു തുടങ്ങിയിരിക്കുന്നു. ഇത്തരം കവികൾക്കു വായനക്കാരേക്കാൾ കൂടുതൽ ശ്രോതാക്കളുണ്ട്. (നമ്മുടെ നാട്ടിലും കവിയരങ്ങുകൾക്കു പ്രചാരം കൂടിവരികയാണല്ലോ.) കവിത വായിച്ചാസ്വദിക്കാനുള്ളതാണ് അല്ലാതെ കേട്ടാസ്വദിക്കാനുള്ളതല്ലെന്നു വാദിച്ചു ഈ പ്രവണതയെ എതിർക്കുന്നവർ ഫ്രാൻസിലുണ്ട്. പൊതുവേദികളിലെ ഈ ആലാപനരംഗത്ത് ഗാനാത്മക കവിതയുടേയും കാവ്യാത്മക ഗാനത്തിന്റെയും അതിർവരമ്പുകൾ ചുരുങ്ങിവരികയാണ്.

ഫ്രാൻസിലും വെളിയിലും വലിയ ആരാധകവൃന്ദമുള്ള ഗാനരചയിതാവും ഗായകനുമാണ് ഈജിപ്ഷ്യൻ വംശജനായ ഴോർഴ് മുസ്താക്കി. അദ്ദേഹത്തിന്റെ ഒരു പ്രേമഗാനമാണിത്. ‘ഏതു ധൂസര സങ്കല്പങ്ങളിൽ വളർന്നാലും–ഏതു യന്ത്രവൽക്കൃത ലോകത്തിൽ പുലർന്നാലും’ ഫ്രഞ്ചുകാരന്റെ മനസ്സിൽ മുല്ലപ്പൂക്കൾ മുടങ്ങാതെ വിരിയുന്നുവെന്നു ഇത്തരം ഗാനങ്ങൾക്കു ലഭിക്കുന്ന സാവേശ സ്വീകരണം വിളിച്ചു പറയുന്നു. പ്രണയികളുടെ ലോകത്തിൽ സുപരിചിതനായ കൊച്ചു പോസ്റ്റ്മാനെ മുസ്താക്കി ഇതിൽ അനശ്വരനാക്കിയിരിക്കുന്നു.

മരിച്ചു നമ്മൾതൻ പ്രണയസന്ദേശം
വഹിച്ചുപോന്നൊരാ ക്കുരുന്നു പോസ്റ്റുമാൻ. [1]
പ്രണയത്തിന്നിനി പ്രയാണം ചെയ്യുവാൻ
കഴിയാ, തൻദൂതൻ കഥാവശേഷനായ്.
കരത്തിലെൻ പ്രേമവചസ്സുമായി നി–
ന്നടുത്തവനെന്നുമണഞ്ഞതില്ലയോ?
അനുദിനമവനെനിക്കെത്തിച്ചു നി–
ന്നലർവനികതന്നനുരാഗമലർ. [2]
വിടുതിനേടിയുൾപ്രമോദം പൂണ്ടൊരു
വിഹഗംപോൽ നീലവിയത്തിൽ മാഞ്ഞവൻ.
അവന്റെയാത്മാവു വിടപറഞ്ഞപ്പോൾ
ഒരു രാപ്പാടി യങ്ങെവിടെയോ പാടി. [3]
പ്രണയിപ്പേൻ മുന്നേക്കണക്കു താൻ നിന്നെ, [4]
പറഞ്ഞറിയിക്കുമിതെമ്മട്ടിന്നി ഞാൻ?
നിണക്കായേറ്റവുമൊടുവിലായ് ഞാൻ
കുറിച്ച വാക്കുകളവൻ കൊണ്ടുപോയി.
[5] തുടു റോസു, മുല്ല നിരക്കെപ്പൂത്ത നിൻ
ഗൃഹനടയിലൂടിനി വരില്ലവൻ.
പ്രണയത്തിന്നിനി പ്രയാണം ചെയ്യുവാൻ
കഴിയാ, തൻദൂതൻ കഥാവശേഷനായ്.
തടവിലെന്നപോലതീവ സങ്കടം
തടവുമെൻ കരൾത്തടം പിടയുന്നു.
നിണക്കെൻ ഹർഷവുമഴലുമെത്തിച്ച
പ്രിയങ്കരൻ പിഞ്ചുകുമാരൻ പോയല്ലോ.
കൊടിയ ഹേമന്തം നറുവസന്തത്തെ–
യറുകൊല ചെയ്തതെന്തൊരു കടുംകൈയ്യാം.
കഴിഞ്ഞുപോയെല്ലാം കഴിഞ്ഞുപോയി നി–
സ്സഹായം നമ്മൾതൻ പ്രണയമിന്നിമേൽ.

LE FACTEUR

കുറിപ്പുകൾ
[1]
കുരുന്നു = ഇളംപ്രായത്തിലുള്ള
[2]
മുടിയിലണിവാനെൻ ഹൃദയപ്പൂന്തോപ്പിലെ–
ത്തുടുപനീർപ്പൂക്കളറുത്തു നിത്യം
(കെ. കെ. രാജാ — പ്രേമറാണി)
[3]
അകലെയൊരു രാപ്പാടിയേകാന്ത ശാന്തമാ–
യതി സുഖദഗാനം പകർന്നു മധുരമായ്
(ചങ്ങമ്പുഴ — രൂപാന്തരം)
[4]
പോയ മധുവിധു കാലത്തിനേക്കാളു–
മിന്നു പ്രിയമുണ്ടെനിക്കു നിന്നോടെടോ
(ആറ്റൂർ രവിവർമ്മ — നഗരത്തിൽ ഒരു യക്ഷൻ)
How do I love thee? Let me count the ways.
I love thee to depth and breadth and height
My soul can reach, when feeling out of sight
For the only of being and ideal grace.
… … …
…I love thee with the breath
Smiles. tears, of all my life!
(E. B. Browning — Portuguese Sonnet)
But to you I have been faithful whatsover good I lacked
I loved you, and above my life still hangs that love intact
(Alexander Smith — Barbara.)
Diaphenia like the spreading roses
That in thy sweets all sweets encloses
Fair sweet, how do I love thee!
I do love thee as each flower
Loves the sun’s life - giving power,
For dead, thy breath to life might move me.
(Henry Constable — Diaphenia)
[5]
സേവനോൽകൃഷ്ടമാം സ്നേഹത്തിൽ വാടാത്ത
ഭാവുകദീപം കൊളുത്തിയ നിൻഗൃഹം
കാത്തുനില്ക്കുന്നു വിദൂരത്തു ചുറ്റിലും
പൂത്തമരങ്ങളാ മാളിമാരൊത്തതാ
(ചങ്ങമ്പുഴ — ക്ഷമാപണം)
ആ വഴിത്താരയ്ക്കിരുവക്കിലും തളിർ–
ത്തൂവാലയാട്ടിക്കുണുങ്ങി ലതികകൾ
(ചങ്ങമ്പുഴ — ഓണപ്പൂക്കൾ)
പോകവേ വഴിവക്കത്തുള്ളൊരാക്കുടിലിലെൻ
തോഴിയെക്കാണാം കാട്ടുപൂവിന്റെ താരുണ്യത്തിൽ
(മേലത്ത് ചന്ദ്രശേഖരൻ — സന്ദേശകാവ്യം)
[6]
ഹാ പാപമോമൽമലരേ ബത നിന്റെമേലും
ക്ഷേപിച്ചിതേ കരുണയറ്റകരം കൃതാന്തൻ
(ആശാൻ — വീണപൂവ്)
Colophon

Title: French Poems (ml: ഫ്രഞ്ച് കവിതകൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് കവിതകൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.