SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1986-10-26-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

​ ഡോ­ക്ടർ കെ. എം. ത­ര­ക­ന്റെ “അ­ന­ശ്വ­ര­നാ­യ ഉറൂബ്” എന്ന പു­സ്ത­കം സൗ­ജ­ന്യ­മാ­ധു­ര്യ­ത്തോ­ടെ എ­നി­ക്കു­ത­ന്ന സു­ഹൃ­ത്തി­നു നന്ദി. ഗ്ര­ന്ഥം തു­റ­ന്നാ­ലു­ട­നെ കാ­ണു­ന്ന­തു് ഉറൂബെ ഴുതിയ ഒരു ക­ത്തി­ന്റെ ഫോ­ട്ടോ­സ്റ്റാ­റ്റാ­ണു്. കൗ­തു­ക­ത്തോ­ടെ ഞാനതു വാ­യി­ച്ചു­തു­ട­ങ്ങി. “അ­ഖി­ല­നെ എ­നി­ക്കു മു­മ്പേ അ­റി­യാം” എന്ന വാ­ക്യ­ത്തി­ലെ ‘മു­മ്പേ’ എ­ന്ന­തു് ‘മുൻപേ’ എന്ന ചി­ല്ലൊ­ടു­കൂ­ടി­യ രൂ­പ­ത്തി­ലാ­ണു­വ­രേ­ണ്ട­തു്. എ­ങ്കി­ലും നി­സ്സാ­ര­മാ­യ തെ­റ്റു് എന്നു വി­ചാ­രി­ച്ചു­കൊ­ണ്ടു് അ­ടു­ത്ത വാ­ക്യ­ത്തി­ലേ­ക്കു ഞാൻ ക­ട­ന്നു. “അ­വർ­ക്കും നി­വർ­ത്തി­യി­ല്ല” എ­ന്ന­തു കണ്ടു ഞാൻ അ­മ്പ­ര­ന്നു­പോ­യി. തു­ടർ­ന്നു് ആ ക­ത്തു­വാ­യി­ക്ക­ണ­മെ­ന്നു് തോ­ന്നി­യി­ല്ല എ­നി­ക്കു്. “നി­വൃ­ത്തി” എന്ന സം­സ്കൃ­ത­പ­ദ­ത്തി­നു് ‘വി­രാ­മം’, ‘അ­ന്തർ­ദ്ധാ­നം’, ‘ഉപരതി’ എ­ന്നൊ­ക്കെ­യാ­ണു് അർ­ത്ഥം. മ­ല­യാ­ള­ത്തിൽ ‘ക­ഴി­വു്’ എന്ന അർ­ത്ഥ­ത്തിൽ ആ വാ­ക്കു പ്ര­യോ­ഗി­ക്കാ­റു­ണ്ടു്. ‘എ­നി­ക്ക­തി­നു നി­വൃ­ത്തി­യി­ല്ല’ എ­ന്നു­പ­റ­ഞ്ഞാൽ ‘എ­നി­ക്ക­തി­നു ക­ഴി­വി­ല്ല’ എ­ന്നാ­ണർ­ത്ഥം. ‘അ­ന­ശ്വ­ര­നാ­യ ഉറൂബ്’ നി­വൃ­ത്തി­യെ നി­വർ­ത്തി­യാ­ക്കി­യ­തു­ക­ണ്ടു് വലിയ സാ­ഹി­ത്യ­കാ­ര­ന്മാർ­ക്കും ‘അ­ക്ഷ­ര­മു­റ­ച്ചി­ട്ടി­ല്ലേ’ എന്നു ഞാൻ സം­ശ­യി­ച്ചു­പോ­യി. ച­ങ്ങ­മ്പു­ഴ എ­നി­ക്ക­യ­ച്ച ഒരു ക­ത്തി­ലെ ഒരു വാ­ക്യം എന്റെ ഓർ­മ്മ­യി­ലെ­ത്തി: “ആ വി­ഷ­യ­ത്തെ സ­മ­ഗ്ര­മാ­യും ല­ളി­ത­മാ­യും വി­വ­രി­ച്ചു­കൊ­ണ്ടു­ള്ള ഒരു ഗ്ര­ന്ഥം കേ­ര­ളീ­യർ­ക്കു് ഒ­ര­നു­ഗൃ­ഹ­മാ­യി­രി­ക്കു­മെ­ന്നു ദൃ­ഢ­മാ­യി വി­ശ്വ­സി­ക്കു­ന്ന ഒ­രു­വ­നാ­ണു ഞാൻ”. അ­നു­ഗ്ര­ഹം എ­ന്നെ­ഴു­തു­ന്ന­തി­നു പകരം കവി അ­നു­ഗൃ­ഹം എ­ന്നെ­ഴു­തി­യി­രി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ ക­ത്തി­ന്റെ തു­ട­ക്കം ഇ­ങ്ങ­നെ: “ഞാൻ ഒ­രാ­ഴ്ച­യാ­യി തീരെ കി­ട­പ്പി­ലാ­ണു്. അ­തി­നാൽ നീണ്ട ഒരു ക­ത്തെ­ഴു­തു­വാൻ ത­ല്ക്കാ­ലം എ­നി­ക്കു നി­വൃ­ത്തി­യി­ല്ല”. തൽ­കാ­ലം എന്നു ചി­ല്ലോ­ടു­കൂ­ടി ക­കാ­ര­ത്തി­നു് ഇ­ര­ട്ടി­പ്പി­ല്ലാ­തെ എ­ഴു­തു­ക­യാ­ണു വേ­ണ്ട­തു്. ച­ങ്ങ­മ്പു­ഴ അതു ത­ല്ക്കാ­ലം എ­ന്നെ­ഴു­തി. അതു ക്ഷ­മി­ക്കാം. കാരണം ‘നി­വൃ­ത്തി­യി­ല്ല’ എന്നു ശ­രി­യാ­യി അ­ദ്ദേ­ഹം എ­ഴു­തി­യ­ല്ലോ. ഇ­ട­പ്പ­ള്ളി രാ­ഘ­വൻ­പി­ള്ള യ്ക്കും അ­ക്ഷ­ര­മു­റ­ച്ചി­രു­ന്നി­ല്ല. “ഇ­തെ­ല്ലാം വാ­സ്ഥ­വ­മാ­ണോ?” എ­ന്നാ­ണു് അ­ദ്ദേ­ഹം ച­ങ്ങ­മ്പു­ഴ­യോ­ടു ചോ­ദി­ച്ച­തു്. ഇ­ട­പ്പ­ള്ളി രാ­ഘ­വൻ­പി­ള്ള­യു­ടെ കൃ­തി­കൾ (മം­ഗ­ളോ­ദ­യം പ്ര­സാ­ധ­നം) വാ­സ്ത­വ­മെ­ന്നു പ­റ­ഞ്ഞാൽ എന്തു ശ­ക്തി­യി­രി­ക്കു­ന്നു? അ­തു­കൊ­ണ്ടു് ഒ­ന്നു­റ­പ്പി­ച്ചു ‘വാ­സ്ഥ­വ’മാ­ക്കി ഇ­ട­പ്പ­ള്ളി രാ­ഘ­വൻ­പി­ള്ള. “പു­ഴു­ങ്ങി­യ ക­ല്പ­യും പ­ഴു­ത്ത മാൻ­പ­ഴ­വും” എന്നു പ­ണ്ടാ­രോ ശു­ദ്ധി­യോ­ടെ പ­റ­ഞ്ഞ­ല്ലോ. ആ വി­ശു­ദ്ധി ക­വി­യും അം­ഗീ­ക­രി­ച്ചു.

images/Sriaurobindo.jpg
അ­ര­വി­ന്ദ­ഘോ­ഷ്

സർ­ഗ്ഗ­ശ­ക്തി­യു­ള്ള വലിയ സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടെ നി­സ്സാ­ര­ങ്ങ­ളാ­യ തെ­റ്റു­ക­ളെ ഇ­ങ്ങ­നെ പെ­രു­പ്പി­ച്ചു കാ­ണി­ക്കു­ന്ന­തു് അവരെ ആ­ക്ഷേ­പി­ക്കാൻ മാ­ത്ര­മ­ല്ലേ എന്ന ചോ­ദ്യ­ത്തി­നു സാം­ഗ­ത്യ­മു­ണ്ടു്. സാം­ഗ­ത്യ­മു­ണ്ടെ­ങ്കി­ലും ആ തെ­റ്റു­കൾ അവർ വ­രു­ത്താ­തി­രു­ന്നെ­ങ്കിൽ എന്ന എന്റെ ആ­ഗ്ര­ഹ­ത്തി­നും സാം­ഗ­ത്യ­മി­ല്ലാ­തി­ല്ല. വാ­ക്കു­കൾ­ക്കു് ആ­ധ്യാ­ത്മി­ക­ശ­ക്തി­യു­ണ്ടു് എ­ന്നാ­ണു് ഭാ­ര­തീ­യ­ന്റെ സ­ങ്ക­ല്പം. വാ­ക്കു­കൾ തെ­റ്റു­കൂ­ടാ­തെ എ­ഴു­തു­മ്പോൾ, തെ­റ്റു­കൂ­ടാ­തെ പ­റ­യു­മ്പോൾ, അ­സു­ര­ന്മാ­രും ദേ­വ­ന്മാ­രും അ­വ­യു­ടെ സ്വാ­ധീ­ന­ശ­ക്തി­ക്കു വി­ധേ­യ­രാ­യി­പ്പോ­കു­ന്നു. ഇ­തു­ക­ണ്ട­റി­ഞ്ഞ ക­വി­യാ­ണു് അ­ര­വി­ന്ദ­ഘോ­ഷ്. ഉ­ചി­ത­മാ­യ വാ­ക്കു് ഉ­ചി­ത­മാ­യ­രീ­തി­യിൽ പ്ര­യോ­ഗി­ക്കു­മ്പോൾ എ­ന്തു­ണ്ടാ­കു­ന്നു? അ­ര­വി­ന്ദ­ഘോ­ഷ് പ­റ­യു­ന്ന­തു കേ­ട്ടാ­ലും:

Thought, vision, feeling, sense, the body’s self

Are seized unalterably and he endures.

An Ecstasy and an immortal change

He feels a Wideness and becomes a Power

All knowledge rushes on him like a sea.

Transmuted by the white spiritual ray

He walks in naked heavens of joy and calm,

Sees the God-​face and hears transcendent speech”

“Savitri”—P. 426

ആ­ഹ്ലാ­ദ­ത്തി­ന്റെ­യും ശാ­ന്തി­യു­ടെ­യും സ്വർ­ഗ്ഗ­ത്തു ന­ട­ക്കാൻ സ­ഹാ­യി­ക്കു­ന്ന വാ­ക്കു് തെ­റ്റാ­യി എ­ഴു­തി­ക്കൂ­ടാ; തെ­റ്റാ­യി ഉ­ച്ച­രി­ച്ചു­കൂ­ടാ.

പൈ­ങ്കി­ളി­യ­ല്ല, എ­ങ്കി­ലും

വാ­ക്കു­കൾ­ക്കു് ആ­ധ്യാ­ത്മി­ക ശ­ക്തി­യു­ണ്ടു് എ­ന്നാ­ണു് ഭാ­ര­തീ­യ­ന്റെ സ­ങ്ക­ല്പം. വാ­ക്കു­കൾ തെ­റ്റു­കൂ­ടാ­തെ എ­ഴു­തു­മ്പോൾ, തെ­റ്റു­കൂ­ടാ­തെ പ­റ­യു­മ്പോൾ അ­സു­ര­ന്മാ­രും ദേ­വ­ന്മാ­രും അ­വ­യു­ടെ സ്വാ­ധീ­ന ശ­ക്തി­ക്കു് വി­ധേ­യ­രാ­യി­പ്പോ­കു­ന്നു. ഇതു ക­ണ്ട­റി­ഞ്ഞ ക­വി­യാ­ണു് അ­ര­വി­ന്ദ­ഘോ­ഷ്.

കാ­ണു­മ്പോ­ളൊ­ന്നു പു­ഞ്ചി­രി­തൂ­കി­യി­ട്ടു് വീർ­പ്പി­ച്ച­മു­ഖ­വു­മാ­യി പി­രി­ഞ്ഞു­പോ­കു­ന്ന ആ­ളു­ക­ളു­ണ്ടു്. വിധി അവളെ നോ­ക്കി ഒന്നു മ­ന്ദ­ഹാ­സം പൊ­ഴി­ച്ചു. പാ­രു­ഷ്യ­ത്തോ­ടെ, യാ­ത്ര­പ­റ­യാ­തെ പോ­കു­ക­യും ചെ­യ്തു. ഇ­നി­യും മ­ന്ദ­ഹാ­സം ല­ഭി­ക്കു­മെ­ന്ന പ്ര­തീ­ക്ഷ­യോ­ടു­കൂ­ടി അവൾ ക­ഴി­ഞ്ഞു­കൂ­ടു­ന്നു. ഒ­ന്നും വ്യ­ക്ത­മാ­യി­ല്ല അല്ലേ? സ്പ­ഷ്ട­മാ­യി­ത്ത­ന്നെ പറയാം. വനിതാ മാ­സി­ക­യിൽ ശാരദാ ബാ­ല­ച­ന്ദ്രൻ എ­ഴു­തി­യ “കാ­യ്ക്കാ­ത്ത മരം” എന്ന ചെ­റു­ക­ഥ വാ­യി­ക്കു. അ­ന­പ­ത്യ­ത­യു­ടെ പാ­ടു­വീ­ണ കി­ട­ക്ക­യിൽ കി­ട­ക്കു­ന്ന അവളെ കാണാൻ അ­നു­ജ­ത്തി മീനു വന്നു. മീ­നു­വി­നു രണ്ടു കു­ട്ടി­ക­ളു­ണ്ടു്. “നീ പ്ര­സ­വം നി­റു­ത്തി­യോ മീനു?” എന്നു ചേ­ച്ചി­യു­ടെ ചോ­ദ്യം. “ഇല്ല ചേ­ച്ചി ഓ­പ്പ­റേ­ഷൻ ഒ­ന്നും ചെ­യ്തി­ട്ടി­ല്ല. രണ്ടു കു­ട്ടി­കൾ മതി എന്നു വ­ച്ചി­രി­ക്കു­ക­യാ­ണ്… ” എ­ന്നു് അ­നു­ജ­ത്തി­യു­ടെ മ­റു­പ­ടി. അവളും ഭർ­ത്താ­വും ‘ആ­ബ്സ്റ്റി­നൻ­സ്’ ന­ട­ത്തി­യി­രു­ന്നു എ­ന്നർ­ത്ഥം. അ­ല്ലെ­ങ്കിൽ തി­രു­വ­ന­ന്ത­പു­ര­ത്തെ പേ­രൂർ­ക്ക­ട­യി­ലു­ള്ള ഒരു സ്ഥാ­പ­ന­ത്തി­ന്റെ അ­നു­ഗ്രാ­ഹ­ക­ത അ­യാൾ­ക്കു ല­ഭി­ച്ചി­രു­ന്നു­വെ­ന്നും ആകാം. അ­നു­ജ­ത്തി­യു­ടെ മ­റു­പ­ടി കേ­ട്ടു ചേ­ച്ചി അ­ഭ്യർ­ത്ഥി­ച്ചു: “നീ എ­നി­ക്കു­വേ­ണ്ടി ഒ­രി­ക്കൽ­കൂ­ടി പ്ര­സ­വി­ക്കു. എ­ന്നി­ട്ടു ആ കു­ട്ടി­യെ എ­നി­ക്കു വ­ളർ­ത്താൻ തരൂ”. കാമം അ­ക്ഷ­മ­യോ­ടെ അടച്ച വാ­തി­ലി­നു മുൻ­പിൽ നി­ല്ക്കു­ക­യാ­യി­രു­ന്നു. ചേ­ച്ചി­യു­ടെ വാ­ക്കു കേ­ട്ട­യു­ട­നെ ഭാ­ര്യ­യും ഭർ­ത്താ­വും­കൂ­ടെ ഒ­രു­മി­ച്ചു വാതിൽ തു­റ­ന്നു­കൊ­ടു­ത്തു. കാമം മു­റി­ക്കു­ള്ളിൽ ക­ട­ന്നു. സംയമം കാ­റ്റിൽ പ­റ­ത്തി അവർ. അ­ല്ലെ­ങ്കിൽ പേ­രൂർ­ക്ക­ട­യി­ലെ സ്ഥാ­പ­നം നിർ­മ്മി­ക്കു­ന്ന ഉ­പ­ക­ര­ണ­ത്തോ­ടു് “പോടാ പോ’ എ­ന്നു് മീ­നു­വും ഭർ­ത്താ­വും പ­റ­ഞ്ഞി­രി­ക്ക­ണം. മീനു മൂ­ന്നാ­മ­തു പ്ര­സ­വി­ച്ചു. കു­ഞ്ഞ് ചേ­ച്ചി­യു­ടെ മ­ക­നാ­യി വ­ളർ­ന്നു. പക്ഷേ, ഒരു ദിവസം അവൻ മ­ന­സ്സി­ലാ­ക്കി തന്റെ മാ­താ­പി­താ­ക്ക­ന്മാർ അ­ങ്ങ­ക­ലെ താ­മ­സി­ക്കു­ന്നു­വെ­ന്നു്; തന്നെ വ­ളർ­ത്തു­ന്ന സ്ത്രീ തന്റെ അ­മ്മ­യ­ല്ലെ­ന്നു്. അവൻ അ­ച്ഛ­ന­മ്മ­മാ­രു­ടെ വീ­ട്ടിൽ പോയി; തി­രി­ച്ചു­വ­ന്നി­ല്ല. അ­തു­വ­രെ കാ­യ്ക്കാ­ത്ത ഒരു മരം കാ­യ്ച്ച­തു നോ­ക്കി ചേ­ച്ചി പ്ര­തീ­ക്ഷ­യോ­ടെ നി­ല്ക്കു­മ്പോൾ കഥ അ­വ­സാ­നി­ക്കു­ന്നു.

ചിലർ ന­മ്മ­ളെ സ്നേ­ഹ­ത്തോ­ടെ അ­വ­രു­ടെ വീ­ട്ടി­ലേ­ക്കു ക്ഷ­ണി­ക്കും. നമ്മൾ പോ­കി­ല്ല. ആ­വർ­ത്തി­ച്ചു ക്ഷ­ണി­ക്കു­മ്പോൾ പോകും. പോയാൽ ശ­ല്യ­പ്പെ­ടു­ത്താൻ വ­ന്നി­രി­ക്കു­ന്നു എന്ന മട്ടു കാ­ണി­ക്കും. എ­നി­ക്കു കി­ട്ടു­ന്ന ക­ത്തു­ക­ളിൽ ചിലതു പ്ര­ശം­സ­യിൽ തു­ട­ങ്ങും. അ­വ­സാ­ന­ത്തോ­ടു് അ­ടു­ക്കു­മ്പോൾ ഇ­ര­മ്പു­ന്ന തെറി. അ­തു­പോ­ലെ വിനയം ന­ടി­ച്ചു വീ­ട്ടിൽ ക­യ­റി­വ­രു­ന്ന­വ­രു­ണ്ടു്. വ­ന്ന­യു­ട­നെ സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തെ അ­തർ­ഹി­ക്കാ­ത്ത­വി­ധ­ത്തിൽ പു­ക­ഴ്ത്തും. എ­ന്നി­ട്ടു ക്ര­മേ­ണ വി­മർ­ശ­ന­ത്തി­ലേ­ക്കു നീ­ങ്ങും. ‘ക­ലാ­കൗ­മു­ദി’യിൽ വ­രു­ന്ന ക­ഥ­ക­ളെ­ക്കു­റി­ച്ചു ന­ല്ല­തേ പറയൂ. അല്ലേ?” എന്നു പു­ഞ്ചി­രി­പൊ­ഴി­ച്ചു ചോ­ദി­ക്കും. “അ­ല്ല­ല്ലോ; ഞാൻ നി­ശി­ത­മാ­യി വി­മർ­ശി­ക്കാ­റു­ണ്ട­ല്ലോ.” എന്നു പ­റ­ഞ്ഞാ­ലും സ­മ്മ­തി­ക്കി­ല്ല. വി­മർ­ശ­നം നി­ന്ദ­നം വരെ എ­ത്തി­ച്ചി­ട്ടു് വ­ന്ന­യാൾ പോകും. ശാരദാ ബാ­ല­ച­ന്ദ്ര­ന്റെ കഥ ‘വനിതാ’ മാ­സി­ക­യു­ടെ സൗ­ന്ദ­ര്യ­ത്തി­ലൂ­ടെ ന­മ്മ­ളെ ക്ഷ­ണി­ക്കു­ന്നു. കഥ വാ­യി­ച്ചു­ക­ഴി­യു­മ്പോൾ നീരസം, നി­ന്ദ­നം. ഇക്കഥ സാ­ക്ഷാൽ പൈ­ങ്കി­ളി­യ­ല്ല. എ­ങ്കി­ലും പൈ­ങ്കി­ളി­യു­ടെ മ­റ്റൊ­രു രൂ­പ­മാ­ണു്.

മരണം സ­മ്മ­തം­ചോ­ദി­ക്കാ­തെ ഓടി വീ­ട്ടിൽ­ക്ക­യ­റി­യാ­ലും ര­ക്ഷ­പ്പെ­ടാം. ചില കഥകൾ ആ­ക്ര­മി­ക്കാൻ വ­ന്നാൽ ഓ­ടി­യാ­ലും ര­ക്ഷ­യി­ല്ല.

അ­ച്ഛ­നെ­ന്ന ഹി­റ്റ്ലർ

മകനെ അഞ്ചു വ­യ­സ്സു­വ­രെ രാ­ജ­കു­മാ­ര­നെ­പ്പോ­ലെ­യും പത്തു വ­യ­സ്സു­വ­രെ അ­ടി­മ­യെ­പ്പോ­ലെ­യും പ­തി­നാ­റു വ­യ­സ്സു­മു­തൽ സു­ഹൃ­ത്തി­നെ­പ്പോ­ലെ­യും അച്ഛൻ ക­രു­ത­ണ­മെ­ന്നാ­ണു് ഭാ­ര­ത­ത്തി­ലെ അ­ലി­ഖി­ത­നി­യ­മം. പക്ഷേ, ഇതൊരു കു­ടും­ബ­ത്തി­ലും കാ­ണാ­റി­ല്ല. മിക്ക കു­ടും­ബ­ങ്ങ­ളി­ലും അച്ഛൻ ഡി­ക്ടേ­റ്റ­റാ­ണു്. എന്റെ കു­ട്ടി­ക്കാ­ല­ത്തു് ഞാ­നൊ­രു വീ­ട്ടിൽ ബാ­ഡ്മി­ന്റൻ ക­ളി­ക്കാൻ പോ­കു­മാ­യി­രു­ന്നു. അ­ങ്ങ­നെ ക­ളി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോൾ ആ വീ­ട്ടി­ലെ പയ്യൻ റോഡിൽ നോ­ക്കി­ക്കൊ­ണ്ടി­രി­ക്കും. ചി­ല­പ്പോൾ അവൻ വി­ളി­ക്കും: “അച്ഛൻ വ­രു­ന്നു”. അതു കേ­ട്ട­തു­പാ­തി, കേൾ­ക്കാ­ത്ത­തു­പാ­തി, ബാ­റ്റും ബാളും എ­റി­ഞ്ഞി­ട്ടു് ഞങ്ങൾ ഓ­ടി­യൊ­ളി­ക്കും. സർ­ക്കാ­രിൽ ഹെ­ഡ്ട്രാൻ­സ്ലേ­റ്റ­റാ­യി­രു­ന്ന ആ മ­നു­ഷ്യൻ ഗേ­റ്റ് ക­ട­ക്കു­ന്ന­തി­നു­മുൻ­പു് നെ­റ്റ് അ­ഴി­ച്ചു­മാ­റ്റി­യി­രി­ക്കും. ഹി­റ്റ്ലർ ആ­ത്മ­ഹ­ത്യ ചെ­യ്തു. അ­ച്ഛ­ന്മാ­രാ­യ ഹി­റ്റ്ല­റ­ന്മാർ ഇ­പ്പോ­ഴും മു­റി­മീ­ശ­യും സ്വ­സ്തി­ക­യും കാ­ണി­ച്ചു പി­ള്ളേ­രെ പേ­ടി­പ്പി­ച്ചു ഭ­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. ആൺ­പി­ള്ളേർ­ക്കു ഒരു സിനിമ കാ­ണ­ണ­മെ­ങ്കിൽ അ­മ്മ­യോ­ടു പണം ചോ­ദി­ക്ക­ണം. മി­ക്ക­വാ­റും അച്ഛൻ കൊ­ടു­ക്കി­ല്ല. കൊ­ടു­ക്കു­ന്നെ­ങ്കിൽ അതു മ­ക്ക­ളോ­ടു­ള്ള സ്നേ­ഹം­കൊ­ണ്ട­ല്ല. തൽ­കാ­ലം അ­വ­രൊ­ന്നു് ഒ­ഴി­ഞ്ഞാൽ സ­ന്ധ്യ­ക്കു് ആ­റു­മ­ണി­തൊ­ട്ടു അ­വ­ന്മാർ തി­രി­ച്ചെ­ത്തു­ന്ന പ­ത്തു­മ­ണി വ­രെ­യു­ള്ള സ­മ­യ­ത്തു ഭാ­ര്യ­യു­മാ­യി സ­ല്ല­പി­ക്കാ­മ­ല്ലോ എന്നു ക­രു­തി­യാ­ണു്. കു­റ്റം ചെ­യ്തി­ട്ടു പൊ­ലീ­സ് ഇൻ­സ്പെ­ക്ട­റു­ടെ മുൻ­പിൽ­പെ­ട്ടു പോ­കു­മ്പോൾ ഉ­ണ്ടാ­കു­ന്ന പേ­ടി­യേ­ക്കാൾ വലിയ പേ­ടി­യാ­ണു് കു­റ്റം­ചെ­യ്യാ­തെ അ­ച്ഛ­ന്റെ മുൻ­പിൽ പെ­ട്ടു­പോ­കു­ന്ന മ­ക­നു­ണ്ടാ­കു­ന്ന­തു്. ഇ­തി­ന്റെ റി­യാ­ക്ഷ­നാ­ണു് ഇന്നു കാ­ണു­ന്ന­തു്. മകൻ അ­ച്ഛ­നെ ധി­ക്ക­രി­ക്കു­ന്നു. അ­യാൾ­ക്കു ഇ­ഷ്ട­മി­ല്ലാ­ത്ത­തെ­ല്ലാം ചെ­യ്യു­ന്നു. പ­ഠി­ക്കാ­തെ ന­ട­ക്കു­ന്നു. ക­ഞ്ചാ­വു വ­ലി­ക്കു­ന്നു. ക­ള്ളു­കു­ടി­ച്ചു­കൊ­ണ്ടു വീ­ട്ടിൽ വന്നു ബഹളം കൂ­ട്ടു­ന്നു. ചി­ല­പ്പോൾ ‘കൈ­വ­യ്ക്കു­ക­യും’ ചെ­യ്യു­ന്നു. മ­ക­ന്റെ അ­ടി­കൊ­ണ്ട അച്ഛൻ ക­ട­ലിൽ­ച്ചാ­ടി ചാ­കു­ന്നു (സ­ങ്ക­ല്പ­മ­ല്ല, യാ­ഥാർ­ത്ഥ്യം). ത­കർ­ന്ന ഈ പി­താ­പു­ത്ര­ബ­ന്ധ­ത്തെ (പി­തൃ­പു­ത്ര­ബ­ന്ധം എന്ന പ്ര­യോ­ഗം തെ­റ്റു്) ഒരു ചെ­റു­ക­ഥ­യി­ലൂ­ടെ എം. ജി. രാ­ധാ­കൃ­ഷ്ണൻ ചി­ത്രീ­ക­രി­ക്കു­ന്നു. (ചങ്ങല—ട്രയൽ വാരിക) മകൻ അ­ച്ഛ­നെ ച­ങ്ങ­ല­കൊ­ണ്ടു ബ­ന്ധി­ക്കു­ന്നു. അച്ഛൻ മ­രി­ച്ചു­ക­ഴി­ഞ്ഞ­പ്പോൾ അവൻ ആ ചങ്ങല എ­ടു­ത്തു­കൊ­ണ്ടു് അ­മ്മ­യെ സ­മീ­പി­ക്കു­ന്നു. രാ­ധാ­കൃ­ഷ്ണ­ന്റെ ധർ­മ്മ­രോ­ഷം ക­ല­യു­ടെ ച­ട്ട­ക്കൂ­ടി­ലൊ­തു­ങ്ങി­യാ­ണു് പ്ര­ക­ട­മാ­കു­ന്ന­തു്.

എന്റെ നാ­ട്ടിൽ മുൻ­പു് ഇ­തൊ­ന്നും ഉ­ണ്ടാ­യി­രു­ന്നി­ല്ല. അച്ഛൻ ഉ­റ­ങ്ങു­ന്ന­തു­വ­രെ മകനായ ഗാ­ന്ധി അ­ദ്ദേ­ഹ­ത്തി­ന്റെ കാ­ലു­തി­രു­മ്മി­ക്കൊ­ടു­ക്കു­മാ­യി­രു­ന്നു. “ഓരോ രാ­ത്രി­യും ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ കാലു തി­രു­മ്മി­ക്കൊ­ടു­ക്കും. അച്ഛൻ പോകാൻ പ­റ­യു­ന്ന­തു­വ­രെ, അ­ല്ലെ­ങ്കിൽ അ­ദ്ദേ­ഹം ഉ­റ­ങ്ങു­ന്ന­തു­വ­രെ ഞാനതു ചെ­യ്യും. ഈ സേ­വ­ന­മ­നു­ഷ്ഠി­ക്കാൻ എ­നി­ക്കി­ഷ്ട­മാ­യി­രു­ന്നു” എ­ന്നാ­ണു് ഗാ­ന്ധി­ജി ആ­ത്മ­ക­ഥ­യിൽ പ­റ­ഞ്ഞി­ട്ടു­ള്ള­തു്. അ­ക്കാ­ല­ത്തു് അ­ദ്ദേ­ഹം കൊ­ച്ചു­കു­ട്ടി­യ­ല്ല; വി­വാ­ഹി­ത­നാ­യി­രു­ന്നു. ഗർ­ഭി­ണി­യാ­യ ഭാര്യ അ­ടു­ത്ത മു­റി­യിൽ കി­ട­ക്കു­മ്പോ­ഴാ­ണു് ഗാ­ന്ധി അ­ച്ഛ­ന്റെ കാലു തി­രു­മ്മു­ന്ന­തു്.

ത­ത്ത്വ­ചി­ന്ത ശരി; പ്രാ­യോ­ഗി­ക­ത­ല­ത്തി­ലോ?

പ്രൊ­ഫ­സർ ജി. ബാ­ല­കൃ­ഷ്ണൻ നായരു മായി ഞാൻ കൊ­ട്ടാ­ര­ക്ക­ര­യ്ക്കു് അ­ടു­ത്തു­ള്ള ഒരു സ്ഥ­ല­ത്തു് മീ­റ്റി­ങ്ങി­നു പോയി. ഉ­ച്ച­ക­ഴി­ഞ്ഞ് ര­ണ്ട­ര­മ­ണി­യാ­യി. ഊ­ണു­ക­ഴി­ക്കാൻ മീ­റ്റി­ങ്ങി­ന്റെ സം­ഘാ­ട­കർ കൊ­ണ്ടു­ക­യ­റ്റി­യ­തു് ഒരു വി­വാ­ഹ­ത്തി­ന്റെ സദ്യ ന­ട­ക്കു­ന്ന പ­ന്ത­ലി­ലാ­ണു്. ഒരു പ­രി­ച­യ­വു­മി­ല്ലാ­ത്ത വീ­ട്ടു­കാർ. അവർ ക്ഷ­ണി­ച്ചി­ല്ല. അ­ങ്ങ­നെ­യി­രി­ക്കെ അ­വ­രു­ടെ ചോ­റു­ണ്ണു­ന്ന­തെ­ങ്ങ­നെ? ഞാൻ ഇ­ല­യു­ടെ മുൻ­പിൽ വെ­റു­തെ­യി­രു­ന്ന­തേ­യു­ള്ളു. മീ­റ്റി­ങ് അഞ്ചു മ­ണി­ക്കു തു­ട­ങ്ങി­യ­പ്പോൾ ഞാൻ അ­വ­ശ­നാ­യി­ക്ക­ഴി­ഞ്ഞി­രു­ന്നു. “എന്താ വ­ല്ലാ­തി­രി­ക്കു­ന്ന­തു?” എന്നു ബാ­ല­കൃ­ഷ്ണൻ നാ­യ­രു­ടെ ചോ­ദ്യം. “ഉ­ണ്ണാൻ ക­ഴി­യാ­ത്ത­തു­കൊ­ണ്ടു്” എ­ന്നു് എന്റെ ഉ­ത്ത­രം. അ­ദ്ദേ­ഹ­മു­ട­നെ വേ­ദാ­ന്ത ചി­ന്ത­യി­ലേ­ക്കു കയറി. “ഉ­ണ്ടാ­ലെ­ന്തു? ഉ­ണ്ടി­ല്ലെ­ങ്കി­ലെ­ന്തു? ‘മാ­ത്രാ­സ്പർ­ശ­സ്തു കൗ­ന്തേ­യ ശീ­തോ­ഷ്ണ സു­ഖ­ദുഃ­ഖ­ദാഃ ആ­ഗ­മാ­പാ­യി­നോ നി­ത്യാഃ താം­സ്തി­തി­ക്ഷ­സ്വ ഭാരത’ (വ­സ്തു­ക്ക­ളു­മാ­യു­ള്ള ഇ­ന്ദ്രി­യ­സ്പർ­ശ­മാ­ണു് ചൂടു്, ത­ണു­പ്പു്, വേദന, ആ­ഹ്ലാ­ദം ഇ­വ­യു­ടെ അ­നു­ഭൂ­തി ഉ­ള­വാ­ക്കു­ന്ന­തു്. അവ വ­രു­ന്നു, പോ­കു­ന്നു. അ­സ്ഥി­ര­ങ്ങ­ളാ­ണു് അവ. ക്ഷ­മ­യോ­ടു­കൂ­ടി അവയെ സ­ഹി­ക്കു)” എ­ന്നാ­യി ബാ­ല­കൃ­ഷ്ണൻ നായർ. ഞാൻ ഉടനെ മ­റു­പ­ടി നല്കി: “സർ, ത­ത്ത്വ­ചി­ന്താ­പ­ര­മാ­യി അ­തു­ശ­രി. പ്രാ­യോ­ഗി­ക­ത­ല­ത്തിൽ അതു ശ­രി­യ­ല്ല. സാ­റി­നു മാ­ത്ര­മ­ല്ല വലിയ യോ­ഗി­കൾ­ക്കും വി­ശ­ക്കു­മ്പോൾ ആഹാരം ക­ഴി­ക്ക­ണം. ത­ത്ത്വ­ചി­ന്ത­യു­ടെ ത­ല­ത്തി­ലും പ്രാ­യോ­ഗി­ക­ത­ല­ത്തി­ലും അതു ശ­രി­യെ­ന്നു് ബാ­ല­കൃ­ഷ്ണൻ നായർ അ­റി­യി­ച്ചു. എ­നി­ക്കു വി­ശ്വാ­സ­മാ­യി­ല്ല, ഇ­ന്നും വി­ശ്വാ­സ­മി­ല്ലാ­താ­നും. എ­ല്ലാം മിഥ്യ, എ­ല്ലാം മായ എ­ന്നു­പ­റ­ഞ്ഞ് മ­നു­ഷ്യ­നെ ജാ­ഡ്യ­ത്തി­ലേ­ക്കു ത­ള്ളി­യി­ടാ­നേ ശ­ങ്ക­രാ­ചാ­ര്യ­രു ടെ മാ­യാ­വാ­ദം പ്ര­യോ­ജ­ന­പ്പെ­ട്ടി­ട്ടു­ള്ളു. ഇ­ന്ത്യ­യി­ലെ ഏതു മി­സ്റ്റി­ക്കും വ­സ്തു­വി­നെ­യും വ­സ്തു­ത­യെ­യും അ­നു­ധ്യാ­നം ചെ­യ്തു് അവ മാ­യ­യാ­ണെ­ന്നു­ഗ്ര­ഹി­ക്കു­ന്നു. അ­പ്പോൾ അ­യാൾ­ക്കു നിർ­വൃ­തി­യു­ണ്ടാ­കു­ന്നു. സ­ത്യ­സാ­ക്ഷാ­ത്കാ­ര­ത്താ­ലു­ള്ള നിർ­വൃ­തി. എ­ക്സി­സ്റ്റെൻ­ഷ്യ­ലി­സ്റ്റു­ക­ളു­ടെ രീതി ഇ­തിൽ­നി­ന്നു വി­ഭി­ന്ന­മാ­ണു്.

images/RendraS.jpg
റെൻ­ഡ്ര

സാർ­ത്രി ന്റെ ‘ലേ­നോ­സേ’ എന്ന നോ­വ­ലി­ലെ പ്ര­ധാ­ന ക­ഥാ­പാ­ത്രം ഒരു വൃ­ക്ഷ­ത്തി­ന്റെ വേരു നോ­ക്കി നോ­ക്കി “ഭ­യ­ജ­ന­ക­മാ­യ ഹർ­ഷോ­ന്മാ­ദ”ത്തിൽ വീ­ഴു­ന്നു. വേ­രി­ന്റെ ക­റു­ത്ത­നി­റം നി­റ­മ­ല്ല മു­റി­വാ­ണു്, ദ്രാ­വ­ക­മാ­ണു് എ­ന്നൊ­ക്കെ അ­യാൾ­ക്കു തോ­ന്നു­ന്നു. ഈ തോ­ന്ന­ലിൽ­നി­ന്നു് അയാൾ ജീ­വി­ത­ത്തി­ന്റെ അ­ബ്സേ­ഡി­റ്റി­യി­ലേ­ക്കു ചെ­ല്ലു­ന്നു. “ഭ­യ­ജ­ന­ക­മാ­യ ആ ഹർ­ഷോ­ന്മാ­ദ­ത്തി”ൽ­നി­ന്നും അ­ബ്സേ­ഡി­റ്റി­യു­ടെ ബോ­ധ­ത്തിൽ നി­ന്നും ര­ക്ഷ­നേ­ടാൻ ഒറ്റ മാർ­ഗ്ഗ­മേ­യു­ള്ളു. അ­താ­ണു് കല. ഇ­താ­ണു് സാർ­ത്രി­ന്റെ ക­ഥാ­പാ­ത്ര­ത്തി­നു­ള്ള വി­ചാ­രം. സ­ത്യ­ത്തെ മി­ഥ്യ­യാ­ക്കു­ന്ന ഭാ­ര­തീ­യ­ന്റെ നേർ­ക്കു­ള്ള മൃ­ദു­ല­മാ­യ ഉ­പാ­ലം­ഭ­മാ­ണു് ര­വി­ശ­ങ്ക­റി­ന്റെ ഹാ­സ്യ­ചി­ത്രം.—ക­ലാ­കൗ­മു­ദി ലക്കം 578. ചെ­ന്നാ­യ് മിഥ്യ, ആ­ടു­ക­ളും മിഥ്യ. പക്ഷേ, ചെ­ന്നാ­യ് ആ­ടു­ക­ളെ ഭ­ക്ഷി­ച്ചി­ട്ടു് എ­ല്ലിൻ ക­ഷ­ണ­ങ്ങൾ മാ­ത്രം ഇ­ട്ടി­ട്ടു പോ­കു­മ്പോ­ഴാ­ണു് മി­ഥ്യ­യു­ടെ സ്വ­ഭാ­വം വ്യ­ക്ത­മാ­കു­ന്ന­തു്. ചി­ന്താ­പ്ര­ധാ­ന­മാ­യ ഈ ഹാ­സ്യ­ചി­ത്രം എ­നി­ക്കി­ഷ്ട­പ്പെ­ട്ടു.

റെൻ­ഡ്ര

ഇൻ­ഡൊ­നീ­ഷ­യി­ലെ വലിയ ക­വി­യാ­ണു് റെൻ­ഡ്ര. അ­ദ്ദേ­ഹ­ത്തി­ന്റെ Swan Song എന്ന കാ­വ്യം പ്ര­സി­ദ്ധ­മാ­ണു്. സം­ഗ്ര­ഹി­ക്കൽ എന്ന ക­ലാ­കൊ­ല­പാ­ത­കം ന­ട­ത്ത­ട്ടെ:

വേ­ശ്യാ­ല­യ­ത്തി­ന്റെ ഉ­ട­മ­സ്ഥൻ അ­വ­ളോ­ടു പ­റ­ഞ്ഞു:

ര­ണ്ടാ­ഴ്ച­യാ­യി നി­ന­ക്കു സു­ഖ­മി­ല്ല

നീ ഒ­ന്നി­നൊ­ന്നു രോ­ഗി­ണി­യാ­യി മാ­റു­ന്നു.

നീ പണം നേ­ടു­ന്നി­ല്ല.

നീ എ­നി­ക്കു പണം ത­രാ­നു­ണ്ട്

പണം ന­ഷ്ട­പ്പെ­ടാൻ എ­നി­ക്കി­ഷ്ട­മി­ല്ല

ഇനി നി­ന്നെ ഇവിടെ താ­മ­സി­പ്പി­ക്കാൻ വയ്യ

ഇന്നു നീ പോകണം.

സ്വർ­ഗ്ഗം സൂ­ക്ഷി­ക്കു­ന്ന മാലാഖ

ആ മാ­ലാ­ഖ­യു­ടെ മുഖം പ്ര­കാ­ശ­പൂർ

ണ്ണ­മാ­ണു്; അതു് പക ക­ലർ­ന്ന­താ­ണു്.

മാ­ലാ­ഖ­യു­ടെ ജ്വ­ലി­ക്കു­ന്ന വാൾ കു­റ്റ­പ്പെ­ടു­ത്തു­ന്ന

രീ­തി­യിൽ എന്റെ നേർ­ക്കു ചൂ­ണ്ടി­യി­രി­ക്കു­ന്നു.

മേരിയ സെ­യി­ത്തുൻ എ­ന്നാ­ണു് എന്റെ പേരു്.

ഭാ­ഗ്യം­കെ­ട്ട വേശ്യ

വേ­ണ്ടി­ട­ത്തോ­ളം സൗ­ന്ദ­ര്യ­മി­ല്ല, പ്രാ­യ­വും ഏ­റെ­യാ­യി.

ഉ­ച്ച­യ്ക്കു പ­ന്ത്ര­ണ്ടു മണി സ­മ­യ­ത്തു് സൂ­ര്യൻ ആ­കാ­ശ­ത്തു ഉ­യർ­ന്നു നി­ല്ക്കു­മ്പോൾ, കാ­റ്റി­ല്ലാ­ത്ത­പ്പോൾ, മേ­ഘ­ക്കീ­റു­പോ­ലു­മി­ല്ലാ­ത്ത­പ്പോൾ മേരിയ സെ­യി­ത്തുൻ വേ­ശ്യാ­ല­യം വി­ട്ടി­റ­ങ്ങി. പെ­ട്ടി­യി­ല്ല, സ്വ­ന്ത­മാ­യി ഒ­ന്നു­മി­ല്ല. അ­വ­ളു­ടെ കൂ­ട്ടു­കാ­രി­കൾ ത­ല­തി­രി­ച്ചു ക­ള­ഞ്ഞു. പ­നി­യോ­ടു­കൂ­ടി ആ­ടി­യാ­ടി അവൾ ന­ട­ന്നു. സി­ഫി­ലി­സ് അവളെ പൊ­ള്ളി­ച്ചു. ജ­ന­നേ­ന്ദ്രി­യ­ത്തിൽ, ക­ഴു­ത്തിൽ, ക­ക്ഷ­ത്തിൽ, മു­ല­ക­ളിൽ വ്ര­ണ­ങ്ങൾ. ചു­വ­ന്ന ക­ണ്ണു്, ഉ­ണ­ങ്ങി­യ ചു­ണ്ടു്. അവൾ ഡോ­ക്ട­റു­ടെ അ­ടു­ത്തു പോയി. അയാൾ അവളെ പ­റ­ഞ്ഞ­യ­ച്ചു. പാ­തി­രി­യെ സ­മി­പി­ച്ചു അവൾ. “നി­ന­ക്കു പാ­തി­രി­യ­ല്ല വേ­ണ്ട­തു്. മ­നോ­രോ­ഗ ചി­കി­ത്സ­ക­നെ­യാ­ണു്”, എ­ന്നു് അയാൾ. അവൾ ന­ട­ന്നു. ഭ­ക്ഷ­ണ­ശാ­ല­യി­ലെ വീ­പ്പ­യിൽ­നി­ന്നു് എ­ച്ചി­ലെ­ടു­ത്തു വാ­ഴ­യി­ല­യിൽ പൊ­തി­ഞ്ഞ് ന­ഗ­ര­ത്തി­നു പു­റ­ത്തേ­ക്കു പോയി. സ­ന്ധ്യ­യാ­യി. പ­തു­ക്കെ അവൾ എ­ച്ചി­ലു തി­ന്നു. വെ­ള്ളം കു­ടി­ച്ചു ന­ദി­യിൽ­നി­ന്നു്. ഏ­ഴു­മ­ണി­യാ­യി. നദി പാ­റ­ക്കെ­ട്ടു­ക­ളിൽ ചെ­ന്ന­ടി­ക്കു­ന്നു. ന­ദി­യു­ടെ രണ്ടു ക­ര­ക­ളി­ലു­മു­ള്ള മ­ര­ങ്ങ­ളും കു­റ്റി­ക്കാ­ടു­ക­ളും പ്ര­ശാ­ന്ത­ങ്ങൾ. അവ നി­ലാ­വിൽ പ്ര­കാ­ശി­ക്കു­ന്നു.

ന­ദി­ക്കു് അ­ക്ക­രെ ഒരാൾ.

അ­ദ്ദേ­ഹം ചോ­ദി­ച്ചു:

‘മേരിയ സെ­യി­ത്തുൻ നീ­യാ­ണോ?’

മേരിയ അ­ദ്ഭു­ത­പ്പെ­ട്ടു പ­റ­ഞ്ഞു:

“അതേ”

അ­ദ്ദേ­ഹം നദി ക­ട­ന്നു­വ­ന്നു.

ദൃ­ഢ­വും സു­ന്ദ­ര­വു­മാ­യ ശരീരം

‘ ഇതാ ഇവിടെ നമ്മൾ അ­ന്യോ­ന്യം കാ­ണു­ന്നു’

എ­ന്നു് അ­ദ്ദേ­ഹം പ­റ­ഞ്ഞു.

അ­ദ്ദേ­ഹം കു­നി­ഞ്ഞ് അ­വ­ളു­ടെ ചു­ണ്ടു­ക­ളിൽ ഉ­മ്മ­വ­ച്ചു.

ക­രി­ക്കിൻ വെ­ള്ള­ത്തി­ന്റെ സ്വാ­ദു്.

അ­തു­പോ­ലൊ­രു ചും­ബ­നം അവൾ അ­റി­ഞ്ഞി­രു­ന്നി­ല്ല.

“അങ്ങ് ആരു്” എന്നു മേരിയ ചോ­ദി­ച്ചു.

“മ­ണ­വാ­ളൻ” എ­ന്നു് അ­ദ്ദേ­ഹ­ത്തി­ന്റെ മ­റു­പ­ടി.

ആ നാ­യ­ക­ന്റെ ശ­രീ­ര­ത്തിൽ മു­റി­വു് ഉ­ണ­ങ്ങി­യ പാ­ടു­കൾ.

ഇ­ട­തു­വ­ശ­ത്തും രണ്ടു കൈ­യി­ലും രണ്ടു കാ­ലി­ലും പാ­ടു­കൾ.

മേരിയ പ­തു­ക്കെ­പ്പ­റ­ഞ്ഞു:

“അങ്ങ് ആ­രാ­ണെ­ന്നു് എ­നി­ക്ക­റി­യാം”.

അ­ദ്ദേ­ഹം ത­ല­കു­ലു­ക്കി പ­റ­ഞ്ഞു.

“സത്യം. അതേ”.

സ്വർ­ഗ്ഗ­ത്തി­ലെ മാ­ലാ­ഖ­യ്ക്കു്, ജ്വ­ലി­ക്കു­ന്ന വാള് എന്റെ നേർ­ക്കു നീ­ട്ടു­ന്ന മാ­ലാ­ഖ­യ്ക്കു്, ഒ­ന്നും ചെ­യ്യാൻ വയ്യ. എ­നി­ക്കി­നി പേ­ടി­യി­ല്ല. ഏ­കാ­ന്ത­ത­യും ക­ഷ്ട­പ്പാ­ടും ഇ­നി­യി­ല്ല. ഞാൻ സ്വർ­ഗ്ഗ­ത്തി­ന്റെ വാതിൽ ക­ട­ന്നു­പോ­കു­ന്നു. മേരിയ സെ­യി­ത്തുൻ എ­ന്നാ­ണു് എന്റെ പേരു്. ഞാൻ വേ­ശ്യ­യാ­ണു്, അ­തേ­സ­മ­യം മ­ണ­വാ­ട്ടി­യും.

എ­ന്തൊ­രു­ജ്ജ്വ­ല­മാ­യ കാ­വ്യം. പ­ള്ളി­യെ നി­രാ­ക­രി­ച്ചു യേ­ശു­ദേ­വ­നെ അം­ഗീ­ക­രി­ക്കു­ന്ന റെൻ­ഡ്ര ഇന്നു ക്രി­സ്ത്യാ­നി­യ­ല്ല, മു­സ്ലി­മാ­ണു്.

വൈ­ക്കം ച­ന്ദ്ര­ശേ­ഖ­രൻ നായർ
images/Vaikomchandrasekarannair.jpg
വൈ­ക്കം ച­ന്ദ്ര­ശേ­ഖ­രൻ നായർ

മി­ത്തി­ന്റെ പാ­റ്റേൺ പ­രി­പാ­ലി­ച്ചു­കൊ­ണ്ടു കഥ പ­റ­ഞ്ഞു് നൂതന ജീ­വി­ത­ത്തി­ലേ­ക്കു് അ­ന്തർ­ദൃ­ഷ്ടി വ്യാ­പ­രി­പ്പി­ക്കു­വാൻ വൈ­ക്കം ച­ന്ദ്ര­ശേ­ഖ­രൻ നായർ ക്കു വൈ­ദ­ഗ്ദ്ധ്യ­മു­ണ്ടു്. ആ പ്രാ­ഗ­ല്ഭ്യ­ത്തി­നു നി­ദർ­ശ­ക­മാ­ണു് അ­ദ്ദേ­ഹം “മ­നോ­രാ­ജ്യ”ത്തി­ലെ­ഴു­തി­യ “യ­രൂ­ശ­ലേ­മി­ലേ­ക്കു പോയ നാ­ലാ­മ­ത്തെ ജ്ഞാ­നി” എന്ന ചെ­റു­ക­ഥ. യേശു ജ­നി­ച്ചെ­ന്നു് അ­റി­ഞ്ഞ­പ്പോൾ മൂ­ന്നു ജ്ഞാ­നി­കൾ ആ ശി­ശു­വി­നെ കാണാൻ പോയി. ക­ണ്ടു­വ­ന്ദി­ച്ചു. നാ­ലാ­മ­ത്തെ­ജ്ഞാ­നി അർ­ട്ട­ബ­നാ­യി­രു­ന്നു. അയാൾ കാ­ഴ്ച­വ­യ്ക്കാൻ മൂ­ന്നു വി­ശി­ഷ്ട­ര­ത്ന­ങ്ങൾ കൈ­യി­ലെ­ടു­ത്തു. പക്ഷേ, അയാൾ ഒ­രി­ക്ക­ലും യേ­ശു­വി­നെ ക­ണ്ടി­ല്ല: മൂ­ന്നു ര­ത്ന­ങ്ങ­ളും ഓരോ സ­ന്ദർ­ഭ­ത്തിൽ വി­റ്റു. ആ സ­ന്ദർ­ഭ­ങ്ങൾ ഈ­ശ്വ­ര­ദർ­ശ­ന­ത്തെ­ക്കാൾ വി­ല­പ്പെ­ട്ട­താ­യി­രു­ന്നു. മ­നു­ഷ്യ­ത്വ­ത്തോ­ടു­കൂ­ടി ജീ­വി­ക്കു­ന്ന­താ­ണു് യ­ഥാർ­ത്ഥ­മാ­യ ഈ­ശ്വ­ര­സേ­വ­നം എ­ന്നു് ക­ഥാ­കാ­രൻ അ­ഭി­വ്യ­ഞ്ജി­പ്പി­ക്കു­ന്നു. മി­ത്തി­ലി­ല്ലാ­ത്ത മാ­ന­ങ്ങൾ ന­ല്കി­ക്കൊ­ണ്ടു് ര­ചി­ക്ക­പ്പെ­ട്ട ഈ കഥ ആ­ഖ്യാ­ന­ത്തി­ലും അ­ന്ത­രീ­ക്ഷ­സൃ­ഷ്ടി­യി­ലും ഉ­ത്കൃ­ഷ്ടം തന്നെ.

വി­ക്രം സേ­ത്ത്
images/VikramSeth.jpg
വി­ക്രം സേ­ത്ത്

വി­ക്രം സേ­ത്തി ന്റെ The Golden Gate എന്ന നോവൽ (പ­ദ്യ­രൂ­പ­ത്തിൽ ര­ചി­ക്ക­പ്പെ­ട്ട­തു്) ഇ­ന്ത്യ­യി­ലും പ­ടി­ഞ്ഞാ­റൻ നാ­ടു­ക­ളി­ലും വലിയ ‘സെൻ­സേ­ഷൻ’ ഉ­ണ്ടാ­ക്കി­യി­രി­ക്കു­ന്നു. Great Californian novel എ­ന്നു് നോ­വ­ലി­സ്റ്റ് ഗോർ വീഡാൽ ഈ കൃ­തി­യെ വാ­ഴ്ത്തു­ക­യു­ണ്ടാ­യി. “അ­ള­ന്നു­മു­റി­ച്ച” രീ­തി­യിൽ അ­ഭി­പ്രാ­യം പ­റ­യു­ന്ന നി­രൂ­പ­കൻ D. J. Enright ഈ നോ­വ­ലി­നെ­ക്കു­റി­ച്ചു പ­റ­ഞ്ഞ­തു് The Golden Gate is a technical triumph, unparalleled (I would hazard) in English എ­ന്നാ­ണു്.

നോവൽ ആ­രം­ഭി­ക്കു­ന്നു:

To make a start more swift than weighty Hall Muse. Dear Reader, once upon A time, wica 1980 There lived a man. His name was John ഈ ജോൺ ഒ­റ്റ­യ്ക്കാ­ണു്. അയാൾ വി­ചാ­രി­ക്കു­ക­യാ­ണു്: “If I died, who’d be sad? Who’d weep? Who’d gloat? Who would be glad? Would anybody? ജോൺ സു­ന്ദ­ര­നാ­ണു്. പ­തു­ക്കെ സം­സാ­രി­ക്കു­ന്ന­വൻ. കു­ഴ­പ്പ­മി­ല്ലാ­ത്ത മ­ന­സ്സു­ണ്ടു്. വാടക ക­ണി­ശ­മാ­യി കൊ­ടു­ക്കും. സി­ഗ­റ­റ്റ് വ­ലി­ക്കി­ല്ല. പ­ള്ളി­യും അ­തി­മ­ദ്യ­പാ­ന­വും അയാൾ ഒ­ഴി­വാ­ക്കി­യി­രി­ക്കു­ന്നു. ജോ­ണി­ന്റെ പഴയ പ്രേ­മ­ഭാ­ജ­നം ജാ­നി­റ്റ് അ­യാ­ള­റി­യാ­തെ പ­ത്ര­ത്തിൽ പ­ര­സ്യം­കൊ­ടു­ത്തു് അ­യാൾ­ക്കു പ്ര­ണ­യി­നി­യെ ന­ല്കാൻ ശ്ര­മി­ക്കു­ന്നു. അ­പേ­ക്ഷി­ച്ച­വർ ധാ­രാ­ളം. പക്ഷേ, നാ­ട­കീ­യ­മാ­യി രം­ഗ­പ്ര­വേ­ശം ന­ട­ത്തി­യ­തു് ലിസ് (ഇ­ലി­സ­ബ­ത്തു്). ക­ണ്ണു­ക­ളു­ടെ ഇ­ന്ദ്ര­നീ­ല­ദ്യു­തി­ക്കു് ഊന്നൽ ന­ല്കു­ന്ന ക­ടും­നീ­ല­നി­റ­മു­ള്ള വ­സ്ത്ര­ങ്ങൾ ധ­രി­ച്ചാ­ണു് അവൾ എ­ത്തി­യ­തു്. അവർ ര­ണ്ടു­പേ­രു­മെ­ങ്ങ­നെ? They kiss, They kiss, They are Caught in a panic of embracing They cannot hold each other tight Enough against the chill of night ലി­സി­ന്റെ പൂ­ച്ച­കൂ­ടി എ­ത്തി­യി­ട്ടു­ണ്ടു് അവിടെ. അ­തി­ന്റെ അ­പ­സ്വ­ര­ങ്ങൾ­ക്കി­ട­യി­ലും അ­വ­രു­ടെ ര­തി­ലീ­ല­കൾ ന­ട­ന്നു. As Liz and John move out of focus Into an amorous mist, let’s shift Our lens, Dear Reader, to a locus An hour south along that rift That unnerves half of California അ­ങ്ങ­നെ കാചം പല സ്ഥ­ല­ങ്ങ­ളി­ലേ­ക്കും തി­രി­ച്ചു നോ­ക്കു­മ്പോൾ നമ്മൾ എ­ന്തെ­ല്ലാ­മാ­ണു കാണുക. ഫിൽ എന്ന ജൂതൻ ലി­സി­ന്റെ സ­ഹോ­ദ­രൻ എ­ഡ്ഡു­മാ­യി (Ed) സ്വ­വർ­ഗ്ഗാ­നു­രാ­ഗ­ത്തിൽ മു­ഴു­കു­ന്നു. നോ­വ­ലി­ലെ പ്ര­ധാ­ന ക­ഥാ­പാ­ത്ര­മാ­യ പൂച്ച അ­പ­സ്വ­രം കേൾ­പ്പി­ച്ചു­കൊ­ണ്ടു സ­ഞ്ച­രി­ക്കു­ന്നു. സ്വ­വർ­ഗ്ഗാ­നു­രാ­ഗം പാ­പ­മാ­ണെ­ന്നു് എ­ഡ്ഡി­നു തോ­ന്നു­ന്നു. The bible says, if a man lie With a man, he must surely die എ­ഡ്ഡെ­ന്ന കാ­മു­കൻ ന­ഷ്ട­പ്പെ­ട്ട ഫിൽ ലി­സ്സി­നെ പ്രേ­മി­ച്ചു. ജാ­നി­റ്റ് കാ­റ­പ­ക­ട­ത്തിൽ മ­രി­ച്ചു. ലി­സ്സി­നു് ഫി­ല്ലി­ലു­ണ്ടാ­യ കു­ട്ടി­ക്കു് ജോൺ എന്നു പേ­രി­ട്ടു. ജാ­നി­റ്റ് ശി­ല്പ­ങ്ങൾ നിർ­മ്മി­ക്കു­ന്ന­വ­ളാ­ണു്. അ­വ­ളു­ടെ ക­ലാ­സൃ­ഷ്ടി­ക­ളു­ടെ പ്ര­ദർ­ശ­നം ന­ട­ത്താൻ തീ­രു­മാ­നി­ച്ചു. പക്ഷേ, ജാ­നി­റ്റി­നു­ള്ള ആ­ഹ്ലാ­ദം Clarion മാ­സി­ക­യു­ടെ ക­ലാ­നി­രൂ­പ­കൻ വ­രു­ന്ന­തു­വ­രെ മാ­ത്രം. “…Jan’s proud and glad Till the art critic of the Clarion Flaps to the scene in search of carrion And glares in vulturine disgust At her live works. (page 272)

വി­ക്രം സേ­ത്തി­നു നി­രൂ­പ­ക­രെ­ക്കു­റി­ച്ചു­ള്ള മതം ഇ­താ­യ­തു­കൊ­ണ്ടു് ഈ നോവൽ ര­സാ­ത്മ­ക­മാ­ണെ­ങ്കി­ലും മ­ഹ­നീ­യ­മ­ല്ലെ­ന്നു് പറയാൻ എ­നി­ക്കു പേ­ടി­യു­ണ്ടു്. ഞാനും പൂ­തി­മാം­സം അ­ന്വേ­ഷി­ക്കു­ന്ന ക­ഴു­ക­നാ­യി മാ­റു­മ­ല്ലോ.

വി­ക്രം സേ­ത്ത് ക­വി­യാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ ഗീ­ത­ക­ങ്ങ­ളിൽ പലതും മ­നോ­ഹ­ര­ങ്ങ­ളാ­യ ക­വി­ത­ക­ളാ­ണു്.

Like sea shells high on snowy ranges

Forgotten thoughts return tonight

എ­ന്നും,

“…The moon is rising

A balmy night in late July

Rests on the city… ”

images/TheGoldenGate.jpg

എ­ന്നും അ­ദ്ദേ­ഹ­മെ­ഴു­തു­മ്പോൾ ഇ­തി­വൃ­ത്ത­ത്തി­ന്റെ ത­മ്പാ­ക്കിൽ ര­ത്ന­ങ്ങൾ വച്ച പ്ര­തീ­തി. സ്വ­ഭാ­വ­ചി­ത്രീ­ക­ര­ണ­ത്തി­ന്റെ ‘സ­മ്പ­ന്ന­ത’യി­ല്ലെ­ങ്കി­ലും കാ­വ്യാ­ത്മ­ക­ത്വ­മു­ള്ള രചന മതി. അതു് മ­ഹ­നീ­യ­മ­ല്ലെ­ന്നു പ­റ­ഞ്ഞാൽ മൂ­ക്കു­ന്നി­മ­ല ഹി­മാ­ല­യ­പർ­വ്വ­തം­പോ­ലെ­യ­ല്ലെ­ന്നു പ­റ­യു­ന്ന­തി­നു തു­ല്യ­മാ­വും. (The Golden Gate— Vikram Seth (b. 1952)—Faber and Faber—Rs. 140—Modern Books, Trivandrum)

ഗോ­യ്ഥേ യുടെ ‘ഫൗ­സ്റ്റി’ൽ കാ­മു­കി കാ­മു­ക­നു സ്നേ­ഹ­മു­ണ്ടോ എന്നു പ­രി­ശോ­ധി­ക്കു­ന്ന ഒരു രം­ഗ­മു­ണ്ടു്. അവൾ ഒരു ഡെ­യ്സി പു­ഷ്പ­മെ­ടു­ത്തു് ഓരോ ദ­ല­മി­ള­ക്കി ‘അ­ദ്ദേ­ഹം എന്നെ സ്നേ­ഹി­ക്കു­ന്നു. എന്നെ സ്നേ­ഹി­ക്കു­ന്നി­ല്ല’ എന്നു പ­റ­യു­ന്നു. അ­വ­സാ­ന­ത്തെ ഇതൾ അ­ടർ­ത്തി­യെ­ടു­ത്തു് ‘അ­ദ്ദേ­ഹം എന്നെ സ്നേ­ഹി­ക്കു­ന്നു’ എന്നു പ­റ­ഞ്ഞ് ഹർ­ഷോ­ന്മാ­ദ­ത്തിൽ വീ­ഴു­ന്നു. ഒരു ഗ­ണി­ത­ശാ­സ്ത്ര­ജ്ഞ­നും കാ­മു­കി­യും പൂ­ന്തോ­ട്ട­ത്തി­ലൂ­ടെ ന­ട­ക്കു­ക­യാ­യി­രു­ന്നു. അവൾ ഡെ­യ്സി പു­ഷ്പ­മെ­ടു­ത്തു് ഓരോ ദ­ല­മി­ള­ക്കി “അ­ദ്ദേ­ഹം എന്നെ സ്നേ­ഹി­ക്കു­ന്നു” എന്നു പറയാൻ തു­ട­ങ്ങി. അ­തു­ക­ണ്ടു ഗ­ണി­ത­ശാ­സ്ത്ര­ജ്ഞൻ അ­റി­യി­ച്ചു: “നീ ഇത്ര പ്ര­യാ­സ­പ്പെ­ടേ­ണ്ട. ദ­ല­ങ്ങൾ ആകെ എ­ണ്ണി­നോ­ക്കി­യാൽ മതി ഇരട്ട അ­ക്ക­മാ­ണു വ­രു­ന്ന­തെ­ങ്കിൽ ഞാൻ നി­ന്നെ സ്നേ­ഹി­ക്കു­ന്നി­ല്ല; ഒ­റ്റ­യ­ക്ക­മാ­ണെ­ങ്കിൽ സ്നേ­ഹി­ക്കു­ന്നു. ക­ണ­ക്കു പ­ഠി­ച്ച­തി­ന്റെ കാർ­ക്ക­ശ്യ­മാ­ണി­തു്. ഞാ­നൊ­രു സം­സ്കൃ­ത പ­ണ്ഡി­ത­നോ­ടു ചോ­ദി­ച്ചു: “സാർ, എൻ. ഗോ­പാ­ല­പി­ള്ള മ­ഹാ­പ­ണ്ഡി­ത­നാ­ണോ?” മ­റു­പ­ടി: “അതേ, ശോ­ധി­ത­ശേ­മു­ഷി­ക­നാ­യ പ്ര­കൃ­ഷ്ട­പ­ണ്ഡി­തൻ”. സം­സ്കൃ­തം പ­ഠി­ച്ച­തി­ന്റെ ത­ക­രാ­റു് ആ സം­സ്കൃ­ത­ക്കാ­രൻ കാ­ണി­ച്ചു. സാർ­ത്രി­ന്റെ ഏ­തെ­ങ്കി­ലും പു­സ്ത­ക­ത്തി­ന്റെ ഒരു മൂല നോ­ക്കി­ക്കൊ­ണ്ടു് അ­സ്തി­ത്വ­ദുഃ­ഖ­മാ­ണു് പു­നം­ന­മ്പൂ­തി­രി ക്കു് എന്നു പ­റ­യു­ന്നു നവീന നി­രൂ­പ­കൻ.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-10-26.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 5, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.