SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1994-02-20-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/HermannBroch1909.jpg
ഹെർ­മാൻ ബ്രോ­ഹ്

എ­ന്നാൽ­പി­ന്നെ അവ (ക­ഥാ­പാ­ത്ര­ങ്ങൾ) യ­ഥാർ­ത്ഥ മ­നു­ഷ്യ­ര­ല്ലാ­തെ­യാ­യി മാറും. വെറും അ­മൂർ­ത്താ­വ­സ്ഥ­കൾ. യ­ഥാർ­ത്ഥ മ­നു­ഷ്യർ പല അം­ശ­ങ്ങ­ളാൽ നിർ­മ്മി­ക്ക­പ്പെ­ട്ട­വ­രാ­ണു്. അ­വർ­ക്കു പ­ര­സ്പ­ര വി­രു­ദ്ധ­വും കൂ­ട്ടി­യ­ടി­ക്കു­ന്ന­തു­മാ­യ ആ­വേ­ഗ­ങ്ങ­ളു­ണ്ടു്. അവയെ നി­ങ്ങൾ പ­രി­ഗ­ണി­ച്ചി­ല്ലെ­ങ്കിൽ ലോ­ക­ത്തി­ന്റെ വി­ശ്വാ­സ്യ­മാ­യ ചി­ത്രം ന­ല്കാൻ ക­ഴി­യു­ന്ന­തെ­ങ്ങ­നെ? മ­നു­ഷ്യ­ജീ­വി­ക­ളെ­ന്നു തി­രി­ച്ച­റി­യാൻ വ­യ്യാ­ത്ത മ­ട്ടിൽ അ­വ­യ്ക്കു രൂ­പ­പ­രി­വർ­ത്ത­നം വ­രു­ത്താൻ നി­ങ്ങൾ­ക്കു് അ­ധി­കാ­ര­മു­ണ്ടോ?

images/EliasCanetti2.jpg
ഏ­ലാ­യാ­സ് കാ­നേ­റ്റീ

നവീന നോ­വ­ലി­ന്റെ സ്ര­ഷ്ടാ­ക്ക­ളിൽ പ്ര­മു­ഖ­നെ­ന്നു നി­രൂ­പ­ക­രെ­ല്ലാം സ­മ്മ­തി­ക്കു­ന്ന ഓ­സ്റ്റ്രി­യൻ നോ­വ­ലി­സ്റ്റ് ഹെർ­മാൻ ബ്രോ­ഹ് (Hermann Broch, 1886–1951) ഏ­ലാ­യാ­സ് കാ­നേ­റ്റീ എന്ന ബൾ­ഗേ­റി­യ­ക്കാ­ര­നാ­യ നോ­വ­ലി­സ്റ്റി­നോ­ടു ചോ­ദി­ച്ച­താ­ണി­തു്. “ഔറ്റോ ദേ ഫേ” (Auto da fe) എന്ന കാ­നേ­റ്റീ നോ­വ­ലി­ന്റെ ആ­ദ്യ­രൂ­പ­ക­മാ­യ “Kant Catches Fire” എന്ന കൈ­യെ­ഴു­ത്തു­പ്ര­തി വാ­യി­ച്ച ബ്രോ­ഹാ­ണു് ഈ ചോ­ദ്യം കാ­നേ­റ്റീ­യോ­ടു ചോ­ദി­ച്ച­തു്. അ­ദ്ദേ­ഹം ബ്രോ­ഹി­നു സ­മു­ചി­ത­മാ­യ ഉ­ത്ത­രം ന­ല്കു­ന്നു. ബ്രോ­ഹ് പി­ന്നെ­യും ചോ­ദ്യ­ങ്ങൾ തൊ­ടു­ത്തു­വി­ട്ടു. കാ­നേ­റ്റീ അവയെ പ്ര­തി­ബ­ന്ധി­ക്കു­മാ­റു് ഉ­ത്ത­ര­ങ്ങൾ ന­ല്കു­ന്നു. ര­സ­പ്ര­ദ­മാ­യ ഈ വി­വാ­ദം കാ­നേ­റ്റീ­യു­ടെ ആ­ത്മ­ക­ഥ­യാ­യ “The Play of the Eyes” എന്ന പു­സ്ത­ക­ത്തി­ലാ­ണു­ള്ള­തു്. മൂ­ന്നാ­മ­ത്തെ വാ­ല്യ­മാ­ണി­തു്. (Picador, Special Price £3.00) ആ­ദ്യ­ത്തെ ഭാ­ഗ­മാ­യ “The Tongue Set Free”, ര­ണ്ടാ­മ­ത്തെ ഭാ­ഗ­മാ­യ “The Torch in My Ear” ഇ­വ­യെ­ക്കു­റി­ച്ചു ഞാൻ മുൻ­പു് എ­ഴു­തി­ക്ക­ഴി­ഞ്ഞു. ചു­വ­പ്പിൽ മു­ക്കി­യ സ്മ­ര­ണ­യാ­ണു് ഒ­ന്നാം ഭാ­ഗ­ത്തിൽ. പ­രി­ചാ­രി­ക­യു­ടെ കൈ­യ്ക്കു പി­ടി­ച്ചു് കു­ഞ്ഞാ­യ കാ­നേ­റ്റീ വാതിൽ ക­ട­ന്നു വ­ന്ന­പ്പോൾ ഒരാൾ അ­വ­ന്റെ അ­ടു­ത്തെ­ത്തി “നി­ന്റെ നാ­ക്കു നീ­ട്ടു്” എ­ന്നാ­ജ്ഞാ­പി­ച്ചു. കാ­നേ­റ്റീ നാ­ക്കു നീ­ട്ടി­ക്കാ­ണി­ച്ച­പ്പോൾ അയാൾ കീ­ശ­യിൽ­നി­ന്നു പി­ച്ചാ­ത്തി­യെ­ടു­ത്തു നി­വർ­ത്തി നാ­ക്കിൽ­ച്ചേർ­ത്തു­കൊ­ണ്ടു പ­റ­ഞ്ഞു “ഞങ്ങൾ നി­ന്റെ നാ­ക്ക് മു­റി­ച്ചു­ക­ള­യും”. പ­രി­ചാ­രി­ക­യും അ­യാ­ളും കൂടി ന­ട­ത്തി­യ പ്രേ­മ­ലീ­ല വെ­ളി­യിൽ പ­റ­ഞ്ഞാൽ അ­വ­ന്റെ നാ­ക്ക് മു­റി­ച്ചു­ക­ള­യു­മെ­ന്നാ­ണു് അയാൾ ഭീ­ഷ­ണി­പ്പെ­ടു­ത്തി­യ­തു്. ഇ­ങ്ങ­നെ നി­ശ്ശ­ബ്ദ­മാ­ക്ക­പ്പെ­ട്ട നാ­ക്ക് സ്വാ­ത­ന്ത്ര്യ­മാർ­ജ്ജി­ച്ച­തെ­ങ്ങ­നെ­യെ­ന്നു വി­വ­രി­ക്കു­ന്ന ഒ­ന്നാം ഭാഗം കാ­നേ­റ്റി­യു­ടെ പ­തി­നാ­റു­വ­യ്സ്സു­വ­രെ­യു­ള്ള ജീവിത ചി­ത്രീ­ക­ര­ണം നിർ­വ­ഹി­ക്കു­ന്നു. വർ­ണ്ണോ­ജ്ജ്വ­ല­ങ്ങ­ളാ­യ സം­ഭ­വ­ങ്ങ­ളും ക­ഥാ­പാ­ത്ര­ങ്ങ­ളും ഹൃ­ദ­യ­ഹാ­രി­ക­ളാ­യി­ത്തീ­രു­ന്നു ഈ മാ­സ്റ്റർ പീസിൽ.

മൂ­ന്നാ­മ­ത്തേ­തും അ­വ­സാ­ന­ത്തേ­തു­മാ­യ The Play of the Eyes വാ­യി­ക്കു­മ്പോൾ 1981-ൽ കാ­നേ­റ്റി­ക്കു നോബൽ സ­മ്മാ­നം ന­ല്കി­യ­തു് ആ­ക്ഷ­രാർ­ത്ഥ­ത്തിൽ സ­മു­ചി­ത­മാ­യി­യെ­ന്നു നമ്മൾ പ­റ­യാ­തി­രി­ക്കി­ല്ല. ആ രീ­തി­യിൽ ഇതൊരു ചി­ര­ന്ത­ന മൂ­ല്യ­മു­ള്ള കൃ­തി­യാ­യി­ബ്ഭ­വി­ച്ചി­രി­ക്കു­ന്നു.

“The Torch in My Ear” എന്ന ര­ണ്ടാം­ഭാ­ഗം വേ­റൊ­രു മാ­സ്റ്റർ­പീ­സാ­ണു്. 1921 തൊ­ട്ടു് (അന്നു പ­തി­നാ­റു­വ­യ­സ്സു് കാ­നേ­റ്റീ­ക്കു്) 1931 വ­രെ­യു­ള്ള സം­ഭ­വ­ങ്ങൾ വി­വ­രി­ക്കു­ന്ന ഈ ആ­ത്മ­ക­ഥ­യിൽ ഓ­സ്ട്രി­യൻ ക­വി­യും ഉ­പ­ഹാ­സ­ക­നും നി­രൂ­പ­ക­നു­മാ­യ കാറൽ ക്രൗ­സി ന്റെ (Karl Kraus, 1874–1936) സ്വാ­ധീ­ന­ത­യിൽ അ­മർ­ന്ന കാ­നേ­റ്റീ­യെ നമ്മൾ കാ­ണു­ന്നു. സ്വ­ന്തം അ­മ്മ­യോ­ടു­ള്ള വി­ദ്വേ­ഷം, മ­ഹാ­നാ­യ നാടക കർ­ത്താ­വു് ബ്ര­ഹ്റ്റി നോ­ടു­ള്ള വെ­റു­പ്പു്. ഇ­വ­യെ­ല്ലാം അ­ദ്ദേ­ഹം മ­റ­ച്ചു­വ­യ്ക്കു­ന്നി­ല്ല. റ­ഷ്യ­യി­ലെ വലിയ സാ­ഹി­ത്യ­കാ­ര­നാ­യ ഈ­സാ­ക്ക് ബാബലി നെ (Isaac Babel, 1894–1941) പ­രി­ച­യ­പ്പെ­ടു­ന്ന­തു­വ­രെ ക്രൗ­സി­ന്റെ ഈ സ്വാ­ധീ­ന­ശ­ക്തി ഉ­ണ്ടാ­യി­രു­ന്നു. ദൈ­നം­ദി­ന ജീ­വി­തം ന­ല്കു­ന്ന പ്ര­ത്യ­ക്ഷ സ­ത്യ­ത്തി­ന്റെ പി­റ­കി­ലു­ള്ള പ­രോ­ക്ഷ സ­ത്യ­ത്തെ എ­പ്പോ­ഴും സ്ഫു­ടീ­ക­രി­ക്കു­ന്ന ഈ ര­ണ്ടാം­ഭാ­ഗം ര­ച­ന­യു­ടെ തീ­ക്ഷ­ണ­ത­യാൽ അ­ന്യാ­ദൃ­ശ­മ­ത്രേ.

images/GeorgBüchner.jpg
ബുഹ്ന

മൂ­ന്നാ­മ­ത്തേ­തും അ­വ­സാ­ന­ത്തേ­തു­മാ­യ “The Play of the Eyes” വാ­യി­ക്കു­മ്പോൾ 1981-ൽ കാ­നേ­റ്റി­ക്കു നോബൽ സ­മ്മാ­നം ന­ല്കി­യ­തു് അ­ക്ഷ­രാർ­ത്ഥ­ത്തിൽ സ­മു­ചി­ത­മാ­യി­യെ­ന്നു നമ്മൾ പ­റ­യാ­തി­രി­ക്കി­ല്ല. ആ രീ­തി­യിൽ ഇതൊരു ചി­ര­ന്ത­ന മൂ­ല്യ­മു­ള്ള കൃ­തി­യാ­യി­ബ്ഭ­വി­ച്ചി­രി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ നോ­വ­ലിൽ ഒരു സൈ­നോ­ള­ജി­സ്റ്റ് (ചൈ­ന­യി­ലെ സം­സ്കാ­രം, സാ­ഹി­ത്യം ഇ­വ­യെ­ക്കു­റി­ച്ചു പ­ഠി­ക്കു­ന്ന­യാൾ) തന്റെ ഗ്ര­ന്ഥ­ങ്ങ­ളാ­കെ ക­ത്തി­ച്ചു് അ­വ­യു­ടെ ന­ടു­ക്കി­രു­ന്നു വെ­ന്തു­മ­രി­ക്കു­ന്ന­താ­ണ­ല്ലോ പ്ര­തി­പാ­ദി­ച്ചി­രി­ക്കു­ന്ന­തു്. ആ ആ­ത്മ­ഹ­ത്യ കാ­നേ­റ്റി­ക്കു സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ ബോ­ധ­മു­ള­വാ­ക്കി­യ­ത്രേ. ഈ സ്വാ­ത­ന്ത്ര്യ­ത്തി­നു­വേ­ണ്ടി പു­സ്ത­ക­ങ്ങൾ എ­രി­ച്ച­പ്പോൾ, അ­വ­യിൽ­നി­ന്നു് അഗ്നി ആ­ളി­പ്പ­ടർ­ന്ന­പ്പോൾ അ­ദ്ദേ­ഹ­ത്തി­നും അ­ത­നു­ഭ­വ­പ്പെ­ട്ടു. സ്വ­ന്തം പു­സ്ത­ക­ങ്ങൾ മാ­ത്ര­മ­ല്ല, ലോ­ക­ത്താ­കെ­യു­ള്ള പു­സ്ത­ക­ങ്ങ­ളും താൻ ചാ­ര­മാ­ക്കി­ക്ക­ള­ഞ്ഞു­വെ­ന്നു് കാ­നേ­റ്റീ­ക്കു തോ­ന്നി. ഈ തോ­ന്ന­ലി­നെ ആ­വി­ഷ്ക­രി­ച്ചു് ഹി­റ്റ്ല­റു ടെ സം­സ്കാ­ര­നാ­ശ­ന­ത്തെ ധ്വ­നി­പ്പി­ച്ചു­കൊ­ണ്ടു് കാ­നേ­റ്റീ ആ­ത്മ­ക­ഥ ആ­രം­ഭി­ക്കു­ന്നു. മ­ണൽ­ക്കാ­ട്ടി­ലാ­യ പ്ര­തീ­തി അ­ദ്ദേ­ഹ­ത്തി­നു്. അ­പ്പോ­ഴാ­ണു് യാ­ദ്യ­ച്ഛി­ക­മാ­യി ജർ­മ്മൻ നാടക കർ­ത്താ­വു് ബു­ഹ്ന­യു­ടെ (George Büchner, 1824–1899) “Wozzeck ” എന്ന നാടകം അ­ദ്ദേ­ഹം വാ­യി­ക്കാ­നെ­ടു­ത്ത­തു്. രാ­ത്രി മു­ഴു­വൻ അ­ദ്ദേ­ഹ­മ­തു വാ­യി­ച്ചു. മി­ന്നൽ­പ്പി­ണർ ഏറ്റ പ്ര­തീ­തി കാ­നേ­റ്റീ­ക്കു്. വീ­ണ്ടും വീ­ണ്ടും വാ­യി­ച്ചു. അ­തി­നു­ശേ­ഷം ബു­ഹ്ന­യു­ടെ “Lenz ” എന്ന കൃ­തി­യി­ലേ­ക്കാ­യി അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­യാ­ണം. അ­തോ­ടു­കൂ­ടി തന്റെ നോ­വ­ലി­നെ­ക്കു­റി­ച്ചു് അ­ദ്ദേ­ഹ­ത്തി­നു­ണ്ടാ­യി­രു­ന്ന അ­ഭി­മാ­നം ത­കർ­ന്നു­പോ­യി. ഇ­ക്കാ­ര്യം താൻ വി­വാ­ഹം ക­ഴി­ക്കാൻ­പോ­കു­ന്ന യു­വ­തി­യോ­ടു പ­റ­ഞ്ഞു് കാ­നേ­റ്റീ ചാ­രി­താർ­ത്ഥ്യ­മ­ട­യു­ന്നു.

images/Musil.jpg
മൂസിൽ

എ­ത്ര­യെ­ത്ര സാ­ഹി­ത്യ­നാ­യ­ക­ന്മാ­രാ­ണു് ഈ ആ­ത്മ­ക­ഥ­യിൽ വ­ന്നു­നി­ല്ക്കു­ന്ന­തു്! അ­വ­രി­ലൊ­രാൾ “The Man Without Qualities ” എന്ന നോ­വ­ലെ­ഴു­തി­യ മൂസിൽ (Robert Musil, 1880–1942) ആണു്. കാ­നേ­റ്റീ ബ­ഹു­മാ­നി­ക്കു­ന്ന നോ­വ­ലി­സ്റ്റ്. അ­ദ്ദേ­ഹം ‘ഔറ്റോ ദേ ഫേ’ എ­ഴു­തി­യ­തി­നു കാ­നേ­റ്റീ­യെ അ­ഭി­ന­ന്ദി­ച്ച­പ്പോൾ റ്റോ­മ­സ് മാനും അ­ഭി­ന­ന്ദ­ന­സൂ­ച­ക­മാ­യി ക­ത്ത­യ­ച്ചു­വെ­ന്നു് അ­ദ്ദേ­ഹം (കാ­നേ­റ്റീ) പ­റ­ഞ്ഞു. അതോടെ മു­സി­ലും കാ­നേ­റ്റി­യും ത­മ്മി­ലു­ള്ള ബന്ധം എ­ല്ല­ക്കാ­ല­ത്തേ­ക്കു­മാ­യി അ­വ­സാ­നി­ച്ചു. “Dismissed for ever” എ­ന്നു് കാ­നേ­റ്റീ ആ­ത്മ­ക­ഥ­യിൽ. “യൂ­ലി­സീ­സ് ” എ­ഴു­തി­യ ജോ­യി­സി നെ വെ­റു­പ്പാ­യി­രു­ന്നു മൂ­സി­ലി­നു്. 1935-ന്റെ ആ­രം­ഭ­ത്തിൽ താൻ ജോ­യി­സി­നെ ക­ണ്ടെ­ന്നു് കാ­നേ­റ്റീ മൂ­സി­ലി­നോ­ടു പ­റ­ഞ്ഞ­പ്പോൾ അ­ദ്ദേ­ഹ­ത്തി­നു് ദേ­ഷ്യം വന്നു. “You think that’s important?”—“അതു് പ്രാ­ധാ­ന്യ­മു­ള­ള­താ­ണെ­ന്നാ­ണോ നി­ങ്ങ­ളു­ടെ വി­ചാ­രം” എ­ന്നാ­ണു് കാ­നേ­റ്റി­യോ­ടു് മൂസിൽ ചോ­ദി­ച്ച­തു്. “The Man Without Qualities” എന്ന നോ­വ­ലി­നെ ഒരാൾ വാ­നോ­ളം പു­ക­ഴ്ത്തി­യെ­ന്നു് സ്നേ­ഹി­ത­ന്മാർ മൂ­സി­ലി­നോ­ടു പ­റ­ഞ്ഞ­പ്പോൽ അ­ദ്ദേ­ഹം ചോ­ദി­ച്ച­തു് “അയാൾ പി­ന്നെ ആ­രെ­യാ­ണു് സ്തു­തി­ക്കു­ക?” എ­ന്നാ­യി­രു­ന്നു. ബ്രോ­ഹി­നു് മൂ­സി­ലി­നോ­ടു ബ­ഹു­മാ­ന­മി­ല്ല. “ക­ട­ലാ­സ് സാ­മ്രാ­ജ്യ­ത്തി­ന്റെ രാ­ജാ­വു്”—“King of paper empire” എ­ന്നാ­ണു് ബ്രോ­ഹ് അ­ദ്ദേ­ഹ­ത്തെ വി­ശേ­ഷി­പ്പി­ച്ച­തു്. കാ­നേ­റ്റീ ബ്രോ­ഹി­നോ­ടു യോ­ജി­ക്കാ­തെ “He had no wish to be a king and he was not one. In The Man Without Qualities, Musil was a King”.—“അ­ദ്ദേ­ഹ­ത്തി­നു രാ­ജാ­വാ­കാൻ ആ­ഗ്ര­ഹ­മി­ല്ലാ­യി­രു­ന്നു. രാ­ജാ­വു­മ­ല്ലാ­യി­രു­ന്നു അ­ദ്ദേ­ഹം. The Man Without Qualities എ­ന്ന­തിൽ അ­ദ്ദേ­ഹം രാ­ജാ­വാ­യി­രു­ന്നു.” എന്നു പ­റ­ഞ്ഞു (പുറം 172).

ചി­ത്ര­ശ­ല­ഭം പൂ­വി­ന്റെ ഇ­ത­ളു­ക­ളിൽ തൊ­ട്ടു തൊ­ട്ടി­ല്ല എന്ന മ­ട്ടിൽ പാ­റി­പ്പ­റ­ക്കു­ന്ന­തു­പോ­ലെ വാ­ക്കു­ക­ളെ നോ­വി­ക്കാ­തെ­യാ­ണു് സ്ത്രീ­കൾ എ­ഴു­തു­ക. പു­രു­ഷ­ന്മാർ നോ­വി­ച്ചു­കൊ­ണ്ടു­ത­ന്നെ വാ­ക്കു­ക­ളു­ടെ കാ­ലു­കൾ കെ­ട്ടി­വ­ച്ചു­ക­ള­യും.

ആ­ത്മ­ക­ഥ­യു­ടെ ര­ണ്ടാം ഭാ­ഗ­ത്തിൽ അ­പ്ര­മേ­യ­പ്ര­ഭാ­വാ­നാ­യി നി­ല്ക്കു­ന്ന­തു് കാറൽ ക്രൗ­സാ­ണു്. എ­ണ്ണൂ­റു പു­റ­ങ്ങൾ വ­രു­ന്ന “The Last Days of Mankind ” എന്ന നാ­ട­ക­മെ­ഴു­തി­യ ഉ­പ­ഹാ­സ­കൻ. “When he read aloud from it you were simply flabbergasted”—“അ­ദ്ദേ­ഹം അ­തു­റ­ക്കെ വാ­യി­ച്ച­പ്പോൾ കേ­ട്ട­വർ അ­മ്പ­ര­ന്നു­പോ­യി” എ­ന്നാ­ണു് കാ­നേ­റ്റീ എ­ഴു­തി­യ­തു്. ഈ മൂ­ന്നാം­ഭാ­ഗ­ത്തിൽ വേ­റൊ­രു മ­ഹാ­വ്യ­ക്തി സ്വാ­ധി­കാ­രം അ­ദ്ദേ­ഹ­ത്തിൽ ചെ­ലു­ത്തു­ന്നു­ണ്ടു്; ഡോ­ക്ടർ സനേ, ക്രൗ­സി­ന്റെ ഛായ. പക്ഷേ, അ­ദ്ദേ­ഹ­ത്തി­ന്റെ ദോ­ഷ­മൊ­ന്നു­മി­ല്ല സ­നേ­ക്കു്. അ­സാ­ധാ­ര­ണ­മാ­യ ആ­ധ്യാ­ത്മി­ക­ത ശ­ക്തി­യു­ടെ പ്ര­തി­രൂ­പ­മാ­യി ഈ മ­ഹാ­വ്യ­ക്തി കാ­നേ­റ്റീ­യു­ടെ മുൻ­പിൽ നി­ന്നു. സനേ എ­ന്ന­തു ശ­രി­യാ­യ പേ­ര­ല്ല. Avraham Ben Yitshak എന്ന പ്ര­സി­ദ്ധ­നാ­യ ഹീ­ബ്രൂ ക­വി­യാ­യി­രു­ന്നു അ­ദ്ദേ­ഹം. ബെൻ യി­ത്ഷാ­ക്കി­ന്റെ (1883–1950) ചില കാ­വ്യ­ങ്ങൾ ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടു്. ഒരു ചെറിയ കാ­വ്യം എ­ടു­ത്തെ­ഴു­താം. ‘Whose Dawn’ എ­ന്നു് അ­തി­ന്റെ പേരു്.

‘Whose dawn did the cock proclaim?

And the darkness reiterated his

wheezing fanfare; and your feeble hand

that shielded your eyes from the sun’s

might-​but no sun had come. The

mouth and the hand-​both had lied.’

images/KarlKraus.jpg
കാറൽ ക്രൗ­സ്

ഗ­ബ്രി­യൽ മാ­ലാ­ഖ­യാ­യി­ട്ടാ­ണു് കാ­നേ­റ്റീ ഈ മ­ഹാ­പു­രു­ഷ­നെ കാ­ണു­ന്ന­തു്. എല്ലാ ദി­വ­സ­വും ര­ണ്ടു­മ­ണി­ക്കൂർ നേരം കാ­നേ­റ്റീ­യും സ­നേ­യും ത­മ്മിൽ സം­സാ­രി­ക്കും. മൂ­സി­ലി­ന്റെ നോ­വ­ലി­ലെ ആയിരം പു­റ­ങ്ങ­ളും സ­നേ­യു­മാ­യി ന­ട­ത്തി­യ നൂറു സം­ഭാ­ഷ­ണ­ങ്ങ­ളും. ഇവ ത­മ്മിൽ­ച്ചെ­രു­മ്പോൾ കാ­നേ­റ്റീ­ക്കു് മ­ഹാ­ഭാ­ഗ്യം. 1937-ൽ അമ്മ മ­രി­ക്കു­ന്ന­തോ­ടെ കാ­നേ­റ്റീ­യു­ടെ ആ­ത്മ­ക­ഥ അ­വ­സാ­നി­ക്കു­ന്നു. ഒ­ന്നാം ഭാ­ഗ­ത്തിൽ നാ­ക്കി­നു പ്രാ­ധാ­ന്യം. ര­ണ്ടാ­മ­ത്തേ­തിൽ കാ­തി­നു പ്രാ­ധാ­ന്യം. മൂ­ന്നാം ഭാ­ഗ­ത്തിൽ ക­ണ്ണു­കൾ­ക്കു പ്രാ­ധാ­ന്യം. നേ­ത്ര­ലീ­ല­യാ­ണെ­വി­ടെ­യും. ബാ­ബ­ലി­നു് “ദാ­ഹി­ക്കു­ന്ന ക­ണ്ണു­കൾ”. ജർ­മ്മൻ നാടക കർ­ത്താ­വും നോ­വ­ലി­സ്റ്റു­മാ­യ വെർ­ഫ­ലി­നു് (Franz Werfel, 1890–1945) സ്ഫോ­ട­നാ­ത്മ­ക­ങ്ങ­ളാ­യ ക­ണ്ണു­കൾ. അന്ന എ­ന്നൊ­രു സു­ന്ദ­രി­ക്കു അപകടം പി­ടി­ച്ച ക­ണ്ണു­കൾ. അവൾ അവ ആ­രു­ടെ­യെ­ങ്കി­ലും ശ­രീ­ര­ത്തിൽ വ്യാ­പ­രി­പ്പി­ച്ചാൽ പൂച്ച നൂൽ­പ്പ­ന്തു കൊ­ണ്ടു ക­ളി­ക്കു­ന്ന പ്ര­തീ­തി­യാ­ണു് മ­റ്റു­ള്ള­വർ­ക്കു്.

തീ­ക്ഷ­ണ­ത­യാർ­ന്ന ര­ച­ന­യാ­ണു ക­നേ­റ്റീ­യു­ടേ­തു്. അതിനു മൃ­ദു­ത്വം വ­ള­രെ­ക്കു­റ­യും എ­ങ്കി­ലും ഈ ശ­താ­ബ്ദ­ത്തി­ലെ മ­ഹാ­ഗ്ര­ന്ഥ­മാ­യും മ­ഹ­ദ്ഗ്ര­ന്ഥ­മാ­യും ഞാൻ ഈ ആ­ത്മ­ക­ഥ­യെ കാ­ണു­ന്നു.

കാ­നേ­റ്റീ പ­റ­ഞ്ഞ­തു്: വാർ­ത്ത­യു­ടെ സു­നി­ശ്ചി­ത­ത്വം അതു് പ­കർ­ന്നു­കൊ­ടു­ക്കു­ന്ന രീ­തി­യ­നു­സ­രി­ച്ചു് മാറും. സ­ന്ദേ­ശ­വാ­ഹ­കൻ ഓ­ടി­വ­രു­ന്നു. അ­യാ­ളു­ടെ ക്ഷോ­ഭം സ­ന്ദേ­ശം സ്വീ­ക­രി­ക്കു­ന്ന­വ­നി­ലേ­ക്കു പകരും. ഉടനെ പ്ര­വർ­ത്തി­ക്കേ­ണ്ട­താ­യും വരും. ക്ഷോ­ഭ­മാ­ണു് സ­ന്ദേ­ശ­ത്തി­നു വി­ശ്വാ­സ്യ­ത ന­ല്കു­ന്ന­തു്. (എ­ന്നാൽ) എ­ഴു­ത്തു ശാ­ന്ത­മാ­ണു്. ഉ­ള്ള­ട­ക്കം ര­ഹ­സ്യ­മാ­യ­തു കൊ­ണ്ടാ­ണു് ആ ശാ­ന്ത­ത. എ­ഴു­ത്തു കി­ട്ടു­ന്ന­വർ അതു വി­ശ്വ­സി­ക്കു­ന്നെ­ങ്കി­ലും അ­തി­ലും ഒരു നി­യ­ന്ത്ര­ണ­മു­ണ്ടു്. (അ­ത­നു­സ­രി­ച്ചു്) പ്ര­വർ­ത്തി­ക്കാൻ പ്രേ­ര­ണ­യു­ണ്ടാ­വു­ക­യി­ല്ല… ക­മ്പി­സ­ന്ദേ­ശ­ത്തിൽ ഏ­താ­ണ്ടു് മ­ര­ണ­മു­ണ്ടു്. നാം അതിനെ (ക­മ്പി­സ­ന്ദേ­ശ­ത്തെ) വി­ശ്വ­സി­ക്കു­ന്നു. കമ്പി വാർ­ത്ത ക­ള്ള­മാ­യി­രു­ന്നു­വെ­ന്നു മ­ന­സ്സി­ലാ­ക്കു­ന്ന­തി­നേ­ക്കാൾ അ­സ്വാ­സ്ഥ്യ­ജ­ന­ക­മാ­യി വേറെ ഒ­ന്നു­മി­ല്ല.
ഒ. എൻ. വി.യുടെ ചേ­തോ­ഹ­ര­മാ­യ കാ­വ്യം

കാ­ളി­ദാ­സ ക­വി­ത­യെ ഉത്കട വി­കാ­ര­മാർ­ന്നു് ആ­ദ­രി­ക്കു­ക; സ്നേ­ഹി­ക്കു­ക. ആ രണ്ടു പ്ര­ക്രി­യ­ക­ളെ­യും ല­യാ­ത്മ­ക­മാ­യ ഭാ­ഷ­യിൽ, ആ­കർ­ഷ­ക­ങ്ങ­ളാ­യ ബിം­ബ­ങ്ങ­ളി­ലൂ­ടെ ആ­വി­ഷ്ക­രി­ക്കു­ക ഇ­താ­ണു് “ഉ­ജ്ജ­യി­നി”യുടെ സ­വി­ശേ­ഷ­ത. ആ ഉത്കട വി­കാ­ര­ത്തെ അ­നു­വാ­ച­കർ­ക്കു ദൃ­ഷ്ടി­ഗ­ത­മാ­ക്കി­ക്കൊ­ടു­ക്കു­ന്നു എ­ന്ന­തു വേറെ സ­വി­ശേ­ഷ­ത. ഈ കാ­വ്യം പൂർ­ണ്ണ­മാ­വു­മ്പോൾ ഒ. എൻ. വി. കു­റു­പ്പി­ന്റെ മാ­സ്റ്റർ പീ­സാ­യി­ത്തീ­രു­മെ­ന്നാ­ണു് എന്റെ വി­ചാ­രം.

ശ്രീ. ഒ. എൻ. വി. കു­റു­പ്പി ന്റെ ക­ലാ­പ്ര­ചോ­ദ­ന­ത്തി­ന്റെ പ്ര­ഭ­വ­കേ­ന്ദ്ര­ത്തി­ലേ­ക്കു ചെ­ല്ലു­മ്പോൾ വി­ഭി­ന്ന­ങ്ങ­ളാ­യ ര­ണ്ട­വ­സ്ഥ­കൾ കാണാം. ഒ­ന്നു്: വി­ശു­ദ്ധ­മാ­യ ഭാ­വാ­ത്മ­ക­ത്വം. ര­ണ്ടു്: രാ­ഷ്ട്ര­വ്യ­വ­ഹാ­ര­പ്രേ­രി­ത­മാ­യ പ്ര­ചാ­ര­ണാം­ശം. ഈ രണ്ടു വ­സ്തു­ക്ക­ളും വെ­വ്വേ­റെ­യ­ല്ല പ്രാ­ദുർ­ഭാ­വം കൊ­ള്ളു­ന്ന­തു്. സ്പ­ഷ്ട­മാ­യി പറയാം. കു­റ­ച്ചു കാ­ല­ത്തേ­ക്കു് ഭാ­വാ­ത്മ­ക­ത്വ­ത്തി­ന്റെ പ്ര­വാ­ഹം; വെ­റൊ­രു കാ­ല­ത്തേ­ക്കു പ്ര­ചാ­ര­ണ­ത്തി­ന്റെ പ്ര­വാ­ഹം—ഇതല്ല അ­ദ്ദേ­ഹ­ത്തി­ന്റെ രീതി. ശു­ദ്ധ­മാ­യ സൗ­ന്ദ­ര്യ­ത്തി­ന്റെ ഉ­പാ­സ­ക­നാ­യി­രി­ക്കു­മ്പോൾ­ത്ത­ന്നെ ‘ന­ട­കാ­ളേ’ എന്ന ശു­ഷ്ക­മാ­യ രചന ആ­വിർ­ഭ­വി­ക്കു­ന്നു. അ­ടു­ത്തു് നി­മി­ഷ­ത്തിൽ രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തി­ന്റെ പ്രേ­ര­ണ­യിൽ­പ്പെ­ട്ടു് ‘ഇ­നി­യു­മൊ­ര­വ­താ­ര­മു­ണ്ടെ­ങ്കിൽ’ എന്ന പ്ര­ചാ­ര­ണ­പ­ര­മാ­യ പദ്യം രൂ­പം­കൊ­ള്ളു­ന്നു. തന്റെ യ­ഥാർ­ത്ഥ­മാ­യ സ­ത്ത­യെ അ­വ­ഗ­ണി­ച്ച്, ക­ലാ­പ്ര­ചോ­ദ­ന­ത്തി­ന്റെ വി­ശു­ദ്ധി­യാർ­ന്ന ഭാ­വാ­ത്മ­ക­ത്വ­ത്തെ അ­വ­ഗ­ണി­ച്ചു കാ­വ്യം ര­ചി­ക്കാൻ നിർ­ബ­ന്ധ­നാ­വു­മ്പോ­ഴാ­ണു് ഇ­പ്പ­റ­ഞ്ഞ രണ്ടു കാ­വ്യ­ങ്ങ­ളും വാ­രി­ക­യിൽ മ­ഷി­പു­ര­ണ്ടു­വ­രു­ന്ന­തു്. പക്ഷേ, സ­ത്യ­ത്തി­നു പ്ര­ച്ഛ­ന്ന­മാ­യി­രി­ക്കാൻ വയ്യ. അതു് സ്വ­ന്തം രൂപം കാ­ണി­ക്കും. ആ രൂ­പ­പ്ര­ദർ­ശ­ന­ത്തി­ന്റെ ഫ­ല­മാ­ണു് മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ “ഉ­ജ്ജ­യി­നി” എന്ന ചേ­തോ­ഹ­ര­മാ­യ കാ­വ്യം. ഇവിടെ വി­ശു­ദ്ധി­യാർ­ന്ന ഭാ­വാ­ത്മ­ക­ത­യേ­യു­ള്ളു. ഈ ഭാ­വാ­ത്മ­ക­ത എ­പ്പോ­ഴും നി­ല­നി­റു­ത്തി­ക്കൊ­ണ്ടു­പോ­യാൽ വി­മർ­ശ­ന­ത്തി­ലും നി­രൂ­പ­ണ­ത്തി­ലും പ്ര­വർ­ത്തി­ക്കു­ന്ന­വർ­ക്കു ഒ. എൻ. വി­യു­ടെ ‘ഈ കവിത കൊ­ള്ളാം അതു കൊ­ള്ളു­കി­ല്ല’ എന്നു പ­റ­യേ­ണ്ട­താ­യി വ­രി­ല്ല. ക­വി­ക്കു ഭാ­വാ­ത്മ­ക­ത്വ­ത്തിൽ നി­ന്നു് പ്ര­ചാ­ര­ണ­ത്തി­ലേ­ക്കും പ്ര­ചാ­ര­ണ­ത്തിൽ നി­ന്നു ഭാ­വാ­ത്മ­ക­ത­യി­ലേ­ക്കും ഹ­നു­മാൻ ചാ­ട്ടം ചാ­ടാ­തെ ഒ­രി­ട­ത്തു­ത­ന്നെ നി­ല്ക്കാ­നും സാ­ധി­ക്കും. അ­പ്പോൾ മാ­ത്ര­മാ­ണു് അ­നു­വാ­ച­കർ­ക്കു ‘ഇതാ സ്ഥി­ര­ത­യാർ­ന്ന കവി’ എ­ന്നു് ഉ­ദ്ഘോ­ഷി­ക്കാൻ ക­ഴി­യു­ക.

കാ­ളി­ദാ­സ ക­വി­ത­യെ ഉത്കട വി­കാ­ര­മാർ­ന്നു് ആ­ദ­രി­ക്കു­ക, സ്നേ­ഹി­ക്കു­ക. ആ രണ്ടു പ്ര­ക്രി­യ­ക­ളെ­യും ല­യാ­ത്മ­ക­മാ­യ ഭാ­ഷ­യിൽ, ആ­കർ­ഷ­ക­ങ്ങ­ളാ­യ ബിം­ബ­ങ്ങ­ളി­ലൂ­ടെ ആ­വി­ഷ്ക­രി­ക്കു­ക—ഇ­താ­ണു് “ഉ­ജ്ജ­യി­നി”യുടെ സ­വി­ശേ­ഷ­ത. ആ ഉത്കട വി­കാ­ര­ത്തെ അ­നു­വാ­ച­കർ­ക്കു ദൃ­ഷ്ടി­ഗ­ത­മാ­ക്കി­ക്കൊ­ടു­ക്കു­ന്നു എ­ന്ന­തു വേറെ സ­വി­ശേ­ഷ­ത. ഈ കാ­വ്യം പൂർ­ണ്ണ­മാ­വു­മ്പോൾ ഒ. എൻ. വി. കു­റു­പ്പി­ന്റെ മാ­സ്റ്റർ പീ­സാ­യി­ത്തീ­രു­മെ­ന്നാ­ണു് എന്റെ വി­ചാ­രം.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: “ഇ­ന്ന­ത്തെ ചെ­റു­ക­ഥ­ക­ളു­ടെ­യും ക­വി­ത­ക­ളു­ടെ­യും സാ­മാ­ന്യ സ്വ­ഭാ­വ­മെ­ന്തു?”

ഉ­ത്ത­രം: “അ­വ­യ്ക്കു റി­മാർ­ക്കു­ക­ളു­ടെ (Remarks —അ­ഭി­പ്രാ­യം പറയുക എ­ന്ന­തു്) സ്വാ­ഭാ­വ­മാ­ണു­ള്ള­തു്. Remarks are not literature എ­ന്നു് അ­മേ­രി­ക്കൻ എ­ഴു­ത്തു­കാ­രി ഗർ­ട്രൂ­ഡ് സ്റ്റൈൻ —Gertrude Stein, 1847–1946 പ­റ­ഞ്ഞി­ട്ടു­ണ്ടു്”. (ഹെ­മി­ങ്വെ എന്ന സാ­ഹി­ത്യ­നാ­യ­കൻ അ­മേ­രി­ക്കൻ എ­ഴു­ത്തു­കാ­ര­നാ­യ ക­മി­ങ്സി ന്റെ “The Enormous Room ” എന്ന കൃതി അ­ത്യുൽ­കൃ­ഷ്ട­മാ­ണെ­ന്നു പ­റ­ഞ്ഞ­പ്പോൾ സ്റ്റൈൻ അ­ദ്ദേ­ഹ­ത്തോ­ടു പ­റ­ഞ്ഞ­താ­ണി­തു്. It was then that Gertrude Stein said, Hemingway, remarks are not literature, The Autobiography of Alice B. Toklas, P. 207; Modern Library Edition.)

ചോ­ദ്യം: “സ്ത്രീ­കൾ അ­തി­സു­ന്ദ­രി­ക­ളാ­യി വി­ശേ­ഷി­പ്പി­ക്ക­പ്പെ­ടു­ന്ന­വർ പു­രു­ഷ­ന്മാ­രു­ടെ ദൃ­ഷ്ടി­യിൽ അ­ങ്ങ­നെ ആ­കാ­ത്ത­തെ­ന്തു?”

ഉ­ത്ത­രം: “സ്ത്രീ­ക­ളു­ടെ സൗ­ന്ദ­ര്യ­ബോ­ധ­വും പു­രു­ഷ­ന്മാ­രു­ടെ സൗ­ന്ദ­ര്യ­ബോ­ധ­വും വി­ഭി­ന്ന­ങ്ങ­ളാ­ണു്. പു­രു­ഷ­നു് സൗ­ന്ദ­ര്യം ഇം­ഗ്ലീ­ഷിൽ Charm എന്നു പ­റ­യു­ന്ന അം­ശ­വും ചേർ­ന്നു വ­രു­ന്ന­താ­ണു്. Charm ഇ­ല്ലാ­ത്ത സൗ­ന്ദ­ര്യം ചൂ­ടി­ല്ലാ­ത്ത അ­ഗ്നി­നാ­ളം പോ­ലെ­യാ­ണു്. പി­ഞ്ഞാ­ണി­പ്പാ­വ­പോ­ലെ­യി­രി­ക്കു­ന്ന സ്ത്രീ­യെ മറ്റു സ്ത്രീ­കൾ ‘ഹാ സു­ന്ദ­രി’ എന്നു പറയും. പു­രു­ഷൻ അവളിൽ ഒരു സൗ­ന്ദ­ര്യ­വും കാ­ണു­ക­യി­ല്ല”.

ചോ­ദ്യം: “ഭാ­ര്യ­യ്ക്കു് അ­സാ­ന്മാർ­ഗ്ഗി­ക­ത്വം ഉ­ണ്ടെ­ങ്കിൽ?”

ഉ­ത്ത­രം: “ഭർ­ത്താ­വു് മാ­ത്രം അ­റി­യു­ക­യി­ല്ല. ലോ­ക­മാ­കെ അ­റി­യും”.

ചോ­ദ്യം: “നി­ങ്ങ­ളെ ഞാൻ ഏഭ്യൻ എന്നു വി­ളി­ച്ചാൽ ദേ­ഷ്യ­പ്പെ­ടു­മോ?”

ഉ­ത്ത­രം: “ഇല്ല. എ­നി­ക്കു വർ­ഗ്ഗ­ബോ­ധം വ­ള­രെ­ക്കൂ­ടു­ത­ലാ­ണു്”.

ചോ­ദ്യം: “ഒരു മ­നു­ഷ്യ­നോ­ടു ചെ­യ്യാ­വു­ന്ന ഏ­റ്റ­വും വലിയ അ­പ­രാ­ധ­മെ­ന്തു?”

ഉ­ത്ത­രം: “സ­ദ­സ്സിൽ വ­ച്ചു് പ­രി­ഹ­സി­ക്കു­ക. അ­തു­ള­വാ­ക്കു­ന്ന വേദന ഒ­രി­ക്ക­ലും മ­റ­ക്കാ­നാ­വി­ല്ല. എൻ. ഗോ­പാ­ല­പി­ള്ള അതേ ചെ­യ്തി­രു­ന്നു­ള്ളു. അ­തു­കൊ­ണ്ടാ­ണു് അ­ദ്ദേ­ഹ­ത്തെ മ­ര­ണ­ത്തി­നു ശേ­ഷ­വും ശ­ത്രു­വാ­യി ഏ­റെ­യാ­ളു­കൾ കാ­ണു­ന്ന­തു്”.

ചോ­ദ്യം: “നായരേ?”

ഉ­ത്ത­രം: “എ­ന്തു­ദ്ദേ­ശി­ച്ചാ­ണു് ച­ങ്ങാ­തി ഈ സം­ബോ­ധ­ന? വർ­ഗ്ഗീ­യ­ത­യെ ല­ക്ഷ്യ­മാ­ക്കി­യാ­ണോ? സി. രാ­ജ­ഗോ­പാ­ലാ­ചാ­രി യെ ഒന്നു പോറി നോ­ക്കൂ. ബ്രാ­ഹ്മ­ണ­ന്റെ ഗന്ധം വരും. ജവാഹർ ലാലി ന്റെ തൊലി പോ­റി­യാൽ കാ­ശ്മീ­രി ബ്രാ­ഹ്മ­ണ­ന്റെ ഗന്ധം വ­രി­ല്ല. സ്ക്രാ­ച്ച് ചെ­യ്താൽ നാ­യ­രു­ടെ ദു­സ്സ­ഹ­മാ­യ നാ­റ്റം വ­രു­ന്ന നാ­യ­ന്മാർ കാണും… ” ഞാ­ന­തിൽ­പ്പെ­ടു­ക­യി­ല്ല. എന്റെ കൂ­ട്ടു­കാർ പോലും മു­സ്ലി­ങ്ങ­ളാ­ണു്”.

ചോ­ദ്യം: “നൂറു സി­ഗ­റ­റ്റ് നി­ങ്ങ­ളു­ടെ മുൻ­പിൽ വച്ചു ത­ന്നാൽ നി­ങ്ങൾ ഇ­രു­പ­തെ­ണ്ണ­മെ­ങ്കി­ലും വ­ലി­ക്കി­ല്ലേ? എ­ന്തി­നു് ഇ­ങ്ങ­നെ സ്വയം മ­രി­ക്കു­ന്നു?”

ഉ­ത്ത­രം: “നൂറു സി­ഗ്റ­റ്റിൽ എൺ­പ­തെ­ണ്ണം വ­ലി­ക്കാ­തെ ഞാൻ വ­ള­രെ­ക്കാ­ലം ജീ­വി­ച്ചി­രി­ക്കാൻ ശ്ര­മി­ക്കു­ക­യ­ല്ലേ?”

ഭാ­വ­ദീ­പ്തി
“പ്രേ­മം പീ­ഡ­നം­പോ­ലെ­യാ­ണു് അ­ല്ലെ­ങ്കിൽ ശ­സ്ത്ര­ക്രി­യ­പോ­ലെ. കാ­മു­കി­യും കാ­മു­ക­നും അ­ഗാ­ധ­പ്രേ­മ­ത്തി­ലാ­ണെ­ന്നും പ­ര­സ്പ­രം ആ­കർ­ഷി­ക്ക­പ്പെ­ടു­ന്നു­വെ­ന്നും ഇ­രി­ക്ക­ട്ടെ. അ­വ­രി­ലൊ­രാൾ കൂ­ടു­തൽ ശാ­ന്ത­ത കാ­ണി­ക്കും; ആ­ത്മ­നി­യ­ന്ത്ര­ണ­വും പ്ര­ദർ­ശി­പ്പി­ക്കും. അ­പ്പോൾ കൂ­ടു­ത­ലാ­യി നി­സ്സം­ഗ­ത കാ­ണി­ക്കു­ന്ന­യാൾ ഡോ­ക്ട­റാ­വും. അ­ല്ലെ­ങ്കിൽ മർ­ദ്ദ­നം ന­ട­ത്തു­ന്ന ആ­ളാ­വും. മ­റ്റേ­യാൾ രോ­ഗി­യോ ബ­ലി­മൃ­ഗ­മോ ആകും. തി­ന്മ­യാ­യ­തു സാ­ക്ഷാ­ത്ക­രി­ക്കു­മെ­ന്ന­തി­ന്റെ സു­നി­ശ്ചി­ത­ത്വ­ത്തി­ലാ­ണു് പ്രേ­മ­ത്തി­ന്റെ അ­ന്യാ­ദൃ­ശ്യ­വും പ­ര­മ­വു­മാ­യ ആ­ഹ്ലാ­ദ­മി­രി­ക്കു­ന്ന­തു്. ജ­നി­ച്ച­നാൾ തൊ­ട്ടു സ്ത്രീ­ക്കും പു­രു­ഷ­നും അ­റി­യാം തിന്മ ചെ­യ്യു­ന്ന­തിൽ തീ­ക്ഷ­ണ­ത­മ­മാ­യ ആ­ഹ്ലാ­ദ­മു­ണ്ടെ­ന്നു്”.

images/CharlesBaudelaire1862.jpg
ബോ­ദ­ലെർ

ഫ്ര­ഞ്ച് കവി ബോ­ദ­ലെർ പ­റ­ഞ്ഞ­താ­ണി­തു്. ന­ശി­പ്പി­ക്കാ­നു­ള്ള ഉ­പ­ക­ര­ണ­മാ­ണു് പ­ലർ­ക്കും പ്രേ­മം. ചെ­റു­പ്പ­കാ­ല­ത്തു് ഒ­രു­മി­ച്ചു­ന­ട­ന്നു; പ്രേ­മ­മാ­യി ഉ­ത്ക­ട­പ്ര­ണ­യ­മാ­യി. അവളെ വേ­റൊ­രാൾ വി­വാ­ഹം ക­ഴി­ച്ചു­കൊ­ണ്ടു­പോ­യാൽ കാ­മു­കൻ ‘ഞാ­നൊ­ന്നു­മ­റി­ഞ്ഞി­ല്ലേ’ എന്ന മ­ട്ടിൽ മാറി നി­ല്ക്കു­ക­യാ­ണു് മാ­ന്യ­ത. പക്ഷേ, ആരും അതു ചെ­യ്യാ­റി­ല്ല. ശ്രീ. പി. ഭാ­സ്ക­ര­ന്റെ ‘ഓർ­ക്കു­ക വ­ല്ല­പ്പോ­ഴും’ എന്ന കാ­വ്യ­ത്തിൽ വർ­ണ്ണി­ച്ച­തു­പോ­ലെ പെ­ണ്ണും അ­വ­ളു­ടെ ഭർ­ത്താ­വും ക­യ­റി­പ്പോ­കു­ന്ന തീ­വ­ണ്ടി­യു­ടെ അ­ടു­ത്തു­ചെ­ന്നു­നി­ന്നു് അയാൾ ‘യാ­ത്ര­യാ­ക്കു­ന്നു സഖി നി­ന്നെ ഞാൻ…’ എന്നു പറയും. ‘ക­റു­ത്ത­മ്മ­യെ വേ­റൊ­രു­ത്തൻ കെ­ട്ടി­ക്കൊ­ണ്ടു­പോ­യി, ഞാൻ മാറി നി­ല്ക്ക­ട്ടെ’ എന്നു വി­ചാ­രി­ച്ചോ പ­രീ­ക്കു­ട്ടി? ഇല്ല. അവൾ സ്വൈ­ര­ജീ­വി­തം ന­യി­ക്കു­ന്നി­ട­ത്തു ചെ­ന്നു് ശ­ല്യ­മു­ണ്ടാ­ക്കി. ഭർ­ത്താ­വ­റി­ഞ്ഞു് ദാ­മ്പ­ത്യ­ജീ­വി­തം ത­ക­ര­ട്ടെ­യെ­ന്നു വി­ചാ­രി­ച്ചു് പൂർവ കാ­മു­കി­ക്കു ക­ത്തെ­ഴു­തി ത­പാൽ­പെ­ട്ടി­യി­ലി­ടു­ന്ന­വർ എ­ത്ര­പേർ? ഇ­വി­ടെ­യെ­ല്ലാം അ­ബോ­ധാ­ത്മ­ക­മാ­യ ദ്രോഹ വാ­സ­ന­യാ­ണു­ള്ള­തു്. ബോ­ധ­മ­ണ്ഡ­ല­ത്തിൽ സ്നേ­ഹ­ചി­ന്ത­യും. ശ്രീ. ഇ. എം. ഹാഷിം ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ എ­ഴു­തി­യ ‘പുക’ എന്ന നല്ല കഥയിൽ ഹൃ­ദ്രോ­ഗ­മു­ള­ള ഭർ­ത്താ­വി­നോ­ടു­കൂ­ടി, കൊ­ച്ചു മ­ക­നോ­ടു­കൂ­ടി ജീ­വി­ക്കു­ന്ന ഒരു പാ­വ­പ്പെ­ട്ട സ്ത്രീ­യെ അ­വ­ളു­ടെ പൂർവ കാ­മു­കൻ റ്റെ­ലി­ഫോ­ണിൽ വി­ളി­ച്ചു് ആ­കു­ലാ­വ­സ്ഥ­യി­ലാ­ക്കു­ന്ന­തു് മ­നോ­ഹ­ര­മാ­യി വർ­ണ്ണി­ച്ചി­രി­ക്കു­ന്നു. പീ­ഡി­പ്പി­ക്കു­ന്നു, മർ­ദ്ദി­ക്കു­ന്നു എ­ന്നൊ­ക്കെ ബോ­ദ­ലെർ പ­റ­ഞ്ഞെ­ങ്കി­ലും ആ പീ­ഡ­യി­ലും മർ­ദ്ദ­ന­ത്തി­ലും ആ­ഹ്ലാ­ദ­ത്തി­ന്റെ ല­ഹ­രി­യു­ണ്ടാ­കാ­തി­രി­ക്കു­ന്നി­ല്ല സ്ത്രീ­ക്കു്. ഹാ­ഷി­മി­ന്റെ ക­ഥ­യി­ലെ സ്ത്രീ­ക്കം അ­തു­ണ്ടു്. ഹ്ര­സ്വ­മാ­യ ഈ ചെ­റു­ക­ഥ­യ്ക്കു ഭാ­വ­ദീ­പ്തി­യു­ണ്ടു്.

നീ­രീ­ക്ഷ­ണ­ങ്ങൾ

അ­ന­ന്ത­മാ­യ കാ­ല­പ്ര­വാ­ഹ­ത്തി­ലെ ആ­വർ­ത്തി­ക്ക­പ്പെ­ടാ­ത്ത നി­മി­ഷ­ങ്ങ­ളാ­ണു് വാ­ല്മീ­കി, വ്യാ­സൻ, കാ­ളി­ദാ­സൻ, റ്റാ­ഗോർ, ഷെ­യ്ക്സ്പി­യർ, ഗെ­റ്റേ, ദാ­ന്തെ എ­ന്നി­വർ.

മു­പ്പ­തു കൊ­ല്ല­ത്തി­ല­ധി­ക­കാ­ലം അ­ധ്യാ­പ­ക­നാ­യി­രു­ന്ന എ­നി­ക്കു് സർ­വ­ക­ലാ­ശാ­ലാ­പ്പ­രീ­ക്ഷ­ക­ളു­ടെ ഉ­ത്ത­ര­ക്ക­ട­ലാ­സ്സു­കൾ നോ­ക്കേ­ണ്ട­താ­യി വ­ന്നു­വെ­ന്നു് എ­ടു­ത്തു­പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. ഫാൾസ് ന­മ്പ­റി­ട്ട ആ ക­ട­ലാ­സ്സു­കൾ നോ­ക്കു­മ്പോൾ കൈ­യ­ക്ഷ­രം കൊ­ണ്ടു­മാ­ത്ര­മ­ല്ല ശൃം­ഗാ­ര­പ­ര­ങ്ങ­ളാ­യ വി­ഷ­യ­ങ്ങൾ പ്ര­തി­പാ­ദി­ക്കു­മ്പോൾ പൊ­തി­ഞ്ഞു­പ­റ­യു­ന്ന രീ­തി­കൊ­ണ്ടും അവ എ­ഴു­തി­യ­തു പെൺ­കു­ട്ടി­ക­ളാ­ണെ­ന്നു മ­ന­സ്സി­ലാ­ക്കാൻ ക­ഴി­യും. ആൺ­കു­ട്ടി­കൾ ‘പച്ച’യായി എ­ഴു­തു­ന്ന­തു് പ്ര­ച്ഛ­ന്ന ഭാ­ഷ­കൊ­ണ്ടാ­ണു് പെൺ­കു­ട്ടി­കൾ ആ­വി­ഷ്ക­രി­ക്കു­ന്ന­തു്. അതു് അ­വ­രു­ടെ മാ­ന­സി­ക ഘടനയെ കാ­ണി­ക്കു­ന്നു. സ്ത്രീ­ക­ളു­ടെ ര­ച­ന­ക­ളെ നി­ശി­ത­മാ­യി ഈ പം­ക്തി­യിൽ വി­മർ­ശി­ക്കു­മ്പോൾ അവരിൽ ചിലർ എ­നി­ക്കു നേ­രി­ട്ടു് ക­ത്തു­കൾ എ­ഴു­താ­റു­ണ്ടു്. നൂ­റി­നു് തൊ­ണ്ണൂ­റ്റി­യൊൻ­പ­തു സ്ത്രീ­ക­ളും മ­ര്യാ­ദ ലം­ഘി­ച്ചു് ഒരു വാ­ക്കു­പോ­ലും എ­നി­ക്കു് എ­ഴു­താ­റി­ല്ല. ഒരു സാ­ഹി­ത്യ­കാ­രി മാ­ത്രം അ­സ­ഭ്യ­പ­ദ­ങ്ങൾ ഉ­പ­യോ­ഗി­ച്ചു. അവർ അ­ന്ത­രി­ച്ചു­പോ­യെ­ങ്കി­ലും ഞാൻ അ­വ­രു­ടെ പേരു പ­റ­യു­ന്നി­ല്ല.

സ്ത്രീ­ക­ളു­ടെ ഈ സ്വ­ഭാ­വ സ­വി­ശേ­ഷ­ത അ­വ­രു­ടെ നോ­വ­ലു­ക­ളി­ലും ചെ­റു­ക­ഥ­ക­ളി­ലും കാ­വ്യ­ങ്ങ­ളി­ലും കാണാം. ചി­ത്ര­ശ­ല­ഭം പൂ­വി­ന്റെ ഇ­ത­ളു­ക­ളിൽ തൊ­ട്ടു­തൊ­ട്ടി­ല്ല എന്ന മ­ട്ടിൽ പാ­റി­പ്പ­റ­ക്കു­ന്ന­തു­പോ­ലെ വാ­ക്കു­ക­ളെ നോ­വി­ക്കാ­തെ­യാ­ണു് സ്ത്രീ­കൾ എ­ഴു­തു­ക. പു­രു­ഷ­ന്മാർ നോ­വി­ച്ചു­കൊ­ണ്ടു­ത­ന്നെ വാ­ക്കു­ക­ളു­ടെ കാ­ലു­കൾ കെ­ട്ടി­വ­ച്ചു­ക­ള­യും. (ജീ­യു­ടെ ബിം­ബ­ക­ല്പ­ന ഞാൻ ക­ടം­വാ­ങ്ങി­യ­തു്) അ­തു­കൊ­ണ്ടു് സ്ത്രീ­ക­ളു­ടെ ര­ച­ന­കൾ­ക്കു­ള്ള ഹൃ­ദ്യ­ത പ­ല­പ്പോ­ഴും പു­രു­ഷ­ന്മാ­രു­ടെ ര­ച­ന­കൾ­ക്കി­ല്ല. ഇ­ത്ര­യും എ­ഴു­തി­യ­തു­കൊ­ണ്ടു് സ്ത്രീ­ക­ളു­ടെ ര­ച­ന­കൾ­ക്കു പു­രു­ഷ­ന്മാ­രു­ടെ ര­ച­ന­ക­ളെ­ക്കാൾ ക­ലാ­ത്മ­ക­ത­യു­ണ്ടെ­ന്നു ഞാൻ ക­രു­തു­ന്ന­താ­യി ആരും വി­ചാ­രി­ക്ക­രു­തു്. അ­ന­ന്ത­മാ­യ കാ­ല­പ്ര­വാ­ഹ­ത്തി­ലെ ആ­വർ­ത്തി­ക്ക­പ്പെ­ടാ­ത്ത നി­മി­ഷ­ങ്ങ­ളാ­ണു് വാ­ല്മീ­കി, വ്യാ­സൻ, കാ­ളി­ദാ­സൻ, റ്റാ­ഗോർ, ഷെ­യ്ക്സ്പി­യർ, ഗെ­റ്റേ, ദാ­ന്തേ എ­ന്നി­വർ. ആർ­ക്കും ഇ­വ­രു­ടെ കൃ­തി­ക­ളെ­പ്പോ­ലെ മറ്റു കൃ­തി­കൾ എ­ഴു­താ­നാ­വി­ല്ല. എ­ഴു­തി­യാൽ അതു ക­ലാ­സൃ­ഷ്ടി­യാ­വി­ല്ല. മൗലിക സൃ­ഷ്ടി­യു­ടെ ‘ഗോ­സ്റ്റാ’യി പ്ര­ത്യ­ക്ഷ­പ്പെ­ടും അ­ത്രേ­യു­ള്ളു.

images/Kafka1906.jpg
കാഫ്ക

താ­ജ്മ­ഹൽ­പോ­ലെ വേ­റൊ­രു കു­ടീ­രം പ­ണി­യാൻ അ­റം­ഗ­സീ­ബ് ശ്ര­മി­ച്ചു. ഉ­ണ്ടാ­യ­തു താ­ജ്മ­ഹ­ലി­ന്റെ പ്രേ­തം മാ­ത്രം. കാഫ്ക ഇ­മ്മ­ട്ടിൽ ഒരു നി­മി­ഷ­മാ­ണു് കാ­ല­മാ­കു­ന്ന പ്ര­വാ­ഹ­ത്തി­ലെ. വേ­റൊ­രു Castle, Trial, Metamorphosis ഇവ ഉ­ണ്ടാ­കു­ക­യി­ല്ല ആരു യ­ത്നി­ച്ചാ­ലും. ഈ സത്യം അ­നു­കർ­ത്താ­ക്കൾ ഗ്ര­ഹി­ക്കാ­ത്ത­തു­കൊ­ണ്ടാ­ണു് അനേകം വി­ല­ക്ഷ­ണ­ങ്ങ­ളാ­യ കൃ­തി­കൾ ആ­വിർ­ഭ­വി­ച്ച­തു്.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1994-02-20.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 8, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.