നില്ക്കയാ,ണിനി യാത്ര
എങ്ങനെത്തുടരുവാ-
നാരു കൈപിടിക്കുവാൻ?
തമ്പടിച്ചവർ, ഭൂത-
ബാധിതർ, ഭ്രാന്തർ,
നൂറു ഭാഷകൾ പുലമ്പുവോർ,
കൺമിഴിചുഴന്നെടു,-
ത്തവിടെക്കലിയുടെ
വിഷവിത്തുകൾ പാകി-
ക്കല്മഷം വിളയിപ്പൂ!
ദൂരവാനത്തിന്നേക-
താരവും വിരക്തനാ-
യിരവിൽക്കൊഴിഞ്ഞല്ലോ!
വിരലായുന്ന കരിംപൂതം,
ക്രുദ്ധനായ് മലങ്കാറ്റു
ചീറ്റുവോൻ, കല്പിക്കുന്നു:
“ഈവഴി നടക്കുക!
ഞങ്ങൾ തന്നൗദാര്യത്തിൻ
പാദുകമണിഞ്ഞൊരേ
പദമായ്ക്കുതിക്കുക!
ച്ചിറകോടെരിക്കുക,
ഈ ജപമന്ത്രങ്ങളെ
മനസ്സിൽ മുറുക്കുക!”
ആരമ്യശിലാമയ-
വീഥിതന്നിരുപുറം
നോക്കരുതത്രേ,
ബലിക്കല്ലിന്റെ
വിലക്കുപാ-
ട്ടേറ്റുപാടരുതത്രേ!
അർത്ഥനാമന്ത്രം ചൊല്ലി
കുനിഞ്ഞേനടക്കണം,
വയ്യ, വയ്യെനിക്കാകെ-
പ്പനിച്ചു വിറയ്ക്കുന്നൂ!
വിരലൂന്നുന്ന കരിംപൂതം,
ചിരിവറ്റിയ ചിറി
കോട്ടുമീ കരിംപൂതം
ചോരയിൽ ചാമ്പൽ കുഴ-
ച്ചുണ്ണുവാൻ കൊതിപ്പവൻ,
മന്ത്രമി, ല്ലവനൊറ്റ-
പ്പന്തമാണൊരു കയ്യിൽ!
ർവന്നനോടൊപ്പം
യാഗനിയമം തെറ്റീ
സർപ്പസത്രമാചരിക്കണം,
വിതയ്ക്കാത്തതു കൊയ്തു
കൊയ്തൊടുക്കുവാൻ,
ചുട്ടുചാമ്പലാക്കുവാൻ
സിംഹകാഹളം മുഴക്കണം!
ശാഖിയിൽ ചേക്കേറുന്ന
തത്തകൾ, മുഖംനോക്കി
ലക്ഷണം പറയുന്ന
തത്തകൾ വിലക്കുന്നു:
“ഈവഴി നടക്കൊലാ!”
ക്കറുത്തു മുരടിച്ചു
പനിച്ചു തുള്ളും കരി-
മ്പാറയായ് മാറുന്നു ഞാൻ!